ജുമുഅഃ
മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 11- വിഭാഗം (റുകുഅ്) 2
നബി (ﷺ) തിരുമേനി വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തില്‍ ഈ സൂറത്തും അടുത്ത സൂറത്ത് മുനാഫിഖൂനും ഓതാറുണ്ടായിരുന്നുവെന്നു മുസ്‌ലിം (رحمه الله) രേഖപ്പെടുത്തിയിരിക്കുന്നു. ഈ സൂറത്തില്‍ ജുമുഅയെ പറ്റി പ്രസ്താവിക്കുന്നതിനു പുറമെ ഇസ്‌ലാമിന്‍റെ ശത്രുക്കളായ യാഹൂദികളെ കുറിച്ചും, അടുത്ത സൂറത്തില്‍ മറ്റൊരു ശത്രുവിഭാഗമായ മുനാഫിഖുകളെക്കുറിച്ചും പ്രസ്താവിക്കുന്നു. ആഴ്ചയില്‍ ഒരു ദിവസം രണ്ടു സൂറത്തും ജനമദ്ധ്യെ ഓതികേള്‍പ്പിക്കുന്നത് മുസ്‌ലിംകള്‍ക്ക് അവരുടെ ശത്രുക്കളെക്കുറിച്ച് സദാജാഗ്രത ഉണ്ടായിരിക്കുവാനും, ജുമുയുടെ പ്രാധാന്യം വിസ്മരിക്കപ്പെടാതിരിക്കാനും ഉതകുമല്ലോ
62:2അക്ഷരജ്ഞാനമില്ലാത്തവരില്‍, അവരില്‍ നിന്ന് (തന്നെ) ഒരു റസൂലിനെ നിയോഗിച്ചവനത്രെ അവന്‍ അവര്‍ക്കു തന്‍റെ "ആയത്തുകള്‍" ലക്ഷ്യങ്ങള്‍ അദ്ദേഹം ഓതിക്കൊടുക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്ക് വേദഗ്രന്ധവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു (റസൂലിനെ). നിശ്ചയമായും അവര്‍ (അതിനു) മുമ്പ് സ്പഷ്ടമായ വഴിപിഴവില്‍ തന്നെയായിരുന്നു.
62:9ഹേ, വിശ്വസിച്ചവരേ, ജുമുഅഃ ദിവസത്തെ [വെള്ളിയാഴ്ചയിലെ] നമസ്കാരത്തിനു വിളിക്കപ്പെട്ടാല്‍, അല്ലാഹുവിന്‍റെ സ്മരണയിലേക്കു നിങ്ങള്‍ ഉത്സാഹിച്ചുവരുവിന്‍; കച്ചവടം ഉപേക്ഷിക്കുകയും ചെയ്യുവിന്‍. അതു നിങ്ങള്‍ക്ക് ഗുണകരമാകുന്നു - നിങ്ങള്‍ക്കു അറിയാവുന്നതാണെങ്കില്‍!
فَإِذَا قُضِيَتِ എന്നിട്ടു നിര്‍വഹിക്കപ്പെട്ടാല്‍ (തീര്‍ന്നാല്‍) الصَّلَاةُ നമസ്കാരം فَانتَشِرُوا എന്നാല്‍ വ്യാപിക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَابْتَغُوا തേടുകയും (അന്വേഷിക്കുകയും) ചെയ്യുക مِن فَضْلِ اللَّـهِ അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്നു وَاذْكُرُوا اللَّـهَ അല്ലാഹുവിനെ ഓര്‍മിക്കുക(സ്മരിക്കുക)യും ചെയ്യുവിന്‍ كَثِيرًا വളരെ, ധാരാളം لَّعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ تُفْلِحُونَ വിജയിക്കും (വിജയിക്കുന്നവര്‍)
62:10എന്നിട്ട് നമസ്കാരം നിര്‍വഹിക്കപ്പെട്ടാല്‍, നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്നു അന്വേഷിക്കുകയും ചെയുവിന്‍. അല്ലാഹുവിനെ ധാരാളം ഓര്‍മിക്കുകയും ചെയ്യുക - നിങ്ങള്‍ക്കു വിജയം ലഭിച്ചേക്കാം.
وَإِذَا رَأَوْا അവര്‍ കണ്ടാല്‍ تِجَارَةً ഒരു കച്ചവടം أَوْ لَهْوًا അല്ലെങ്കില്‍ വിനോദം انفَضُّوا അവര്‍ പിരിഞ്ഞു (വേറിട്ടു - ചിതറി) പോകും إِلَيْهَا അതിലേക്കു وَتَرَكُوكَ നിന്നെവിട്ടു (ഉപേക്ഷിച്ചു) പോകയും ചെയ്യുന്നു قَائِمًا നില്‍ക്കുന്നവനായിട്ട് قُلْ പറയുക مَا عِندَ اللَّـهِ അല്ലാഹുവിന്‍റെ പക്കലുള്ളതു خَيْرٌ مِّنَ اللَّـهْوِ വിനോദത്തെക്കാള്‍ ഉത്തമമാണു وَمِنَ التِّجَارَةِ കച്ചവടത്തെക്കാളും وَاللَّـهُ അല്ലാഹു خَيْرُ الرَّازِقِينَ ഉപജീവനം (ആഹാരം) നല്‍കുന്നവരില്‍ ഏറ്റം ഉത്തമനാണു.
62:11ഒരു കച്ചവടമോ, വിനോദമോ കണ്ടാല്‍ അവര്‍ അതിലേക്കു പിരിഞ്ഞുപോകുകയും, നീ നിന്നുംകൊണ്ടിരിക്കെ നിന്നെ വിട്ടുകളയുകയും ചെയ്യുന്നു! പറയുക: അല്ലാഹുവിന്‍റെ പക്കലുള്ളത്, വിനോദത്തെക്കാളും, കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനുമാകുന്നു.