മുംതഹിനഃ (പരീക്ഷിക്കപ്പെടേണ്ടവൾ)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 13 – വിഭാഗം (റുകുഅ്) 2
[ഈ സൂറത്തിനു ‘മുംതഹനഃ’ എന്നും ‘ഇംതിഹാന്‍’ എന്നും പേരുകളുണ്ട്. പേരുകള്‍ക്കാസ്പദമായ കാരണം 10-ാം വചനത്തില്‍ നിന്നു മനസ്സിലാക്കാം.]
لَن تَنفَعَكُمْ നിങ്ങള്‍ക്കു ഉപകരിക്കുകയില്ല തന്നെ أَرْحَامُكُمْ നിങ്ങളുടെ രക്ത (കുടുംബ) ബന്ധങ്ങള്‍ وَلَا أَوْلَادُكُمْ നിങ്ങളുടെ മക്കളും ഇല്ല يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ يَفْصِلُ അവന്‍ പിരിക്കും, തീരുമാനമെടുക്കും بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്.
60:3നിങ്ങളുടെ രക്തബന്ധങ്ങളാകട്ടെ, നിങ്ങളുടെ മക്കളാകട്ടെ, ക്വിയാമത്തുനാളില്‍ നിങ്ങള്‍ക്കു ഉപകരിക്കുകയില്ലതന്നെ. അവന്‍ [അല്ലാഹു] നിങ്ങളുടെ ഇടയില്‍ (തീരുമാനമെടുത്തു) വേര്‍പിരിക്കുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
رَبَّنَا ഞങ്ങളുടെ റബ്ബേ لَا تَجْعَلْنَا ഞങ്ങളെ നീ ആക്കരുതേ فِتْنَةً ഒരു പരീക്ഷണം (പരീക്ഷണപാത്രം) لِّلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു وَاغْفِرْ لَنَا ഞങ്ങള്‍ക്കു പൊറുത്തുതരുകയും വേണമേ رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّكَ أَنتَ നിശ്ചയമായും നീതന്നെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ.
60:5"ഞങ്ങളുടെ റബ്ബേ, അവിശ്വസിച്ചതായ ആളുകള്‍ക്ക് ഞങ്ങളെ നീ ഒരു പരീക്ഷണ (പാത്ര)മാക്കരുതേ! ഞങ്ങള്‍ക്കു പൊറുത്തുതരുകയും ചെയ്യേണമേ. ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ തന്നെയാണ് അഗാധജ്ഞനായ പ്രതാപശാലി."
عَسَى اللَّـهُ അല്ലാഹു ആയേക്കാം أَن يَجْعَلَ ഉണ്ടാക്കുക, ആക്കുവാന്‍ بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَبَيْنَ الَّذِينَ യാതൊരു കൂട്ടര്‍ക്കുമിടയില്‍ عَادَيْتُم مِّنْهُم അവരില്‍നിന്നു നിങ്ങള്‍ ശത്രുതവെച്ച مَّوَدَّةً സ്നേഹബന്ധം وَاللَّـهُ قَدِيرٌ അല്ലാഹു കഴിവുള്ളവനാണ് وَاللَّـهُ غَفُورٌ അല്ലാഹു വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്.
60:7നിങ്ങള്‍ക്കും, അവരില്‍നിന്ന് നിങ്ങള്‍ ശത്രുതവെച്ചവര്‍ക്കുമിടയില്‍ അല്ലാഹു സ്നേഹബന്ധം ഉണ്ടാക്കിയേക്കാം. അല്ലാഹു കഴിവുള്ളവനാണ്; അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.
إِنَّمَا يَنْهَاكُمُ اللَّـهُ നിശ്ചയമായും അല്ലാഹു നിങ്ങളെ വിരോധിക്കുന്നു(ള്ളു) عَنِ الَّذِينَ യാതൊരു കൂട്ടരെപ്പറ്റി (മാത്രം) قَاتَلُوكُمْ നിങ്ങളോടവര്‍ യുദ്ധം ചെയ്തു فِي الدِّينِ മത(വിഷയ)ത്തില്‍ وَأَخْرَجُوكُم നിങ്ങളെ പുറത്താക്കുകയും ചെയ്തു مِّن دِيَارِكُمْ നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു وَظَاهَرُوا അവര്‍ പിന്തുണ (സഹകരണം) നല്‍കുകയും ചെയ്തു عَلَىٰ إِخْرَاجِكُمْ നിങ്ങളെ പുറത്താക്കുന്നതിനു أَن تَوَلَّوْهُمْ അതായതു അവരോടു മൈത്രി കാണിക്കുന്നതിനെ وَمَن يَتَوَلَّهُمْ അവരോടു ആര്‍ മൈത്രി കാണിക്കുന്നുവോ فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍തന്നെ الظَّالِمُونَ അക്രമികള്‍.
60:9മത വിഷയ(ത്തില്‍) നിങ്ങളോടു യുദ്ധം ചെയ്യുകയും, നിങ്ങളെ നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു പുറത്താക്കുകയും, നിങ്ങളെ പുറത്താക്കുന്നതിനു പരസ്പരം പിന്തുണ നല്‍കുകയും ചെയ്യുന്നവരെപ്പറ്റി മാത്രമേ അല്ലാഹു നിങ്ങളോടു വിരോധിക്കുന്നുള്ളു; (അതെ) അവരോടു മൈത്രികാണിക്കുന്നതു (മാത്രം). അവരോടു ആര്‍ മൈത്രി കാണിക്കുന്നുവോ, അക്കൂട്ടര്‍തന്നെയാണ് അക്രമികള്‍.
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِذَا جَاءَكُمُ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ الْمُؤْمِنَاتُ വിശ്വസിച്ച സ്ത്രീകള്‍ مُهَاجِرَاتٍ ഹിജ്ര (നാടുവിട്ടു) വരുന്നവരായി فَامْتَحِنُوهُنَّ നിങ്ങളവരെ പരീക്ഷിച്ചു നോക്കുക اللَّـهُ أَعْلَمُ അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ് بِإِيمَانِهِنَّ അവരുടെ വിശ്വാസത്തെക്കുറിച്ചു فَإِنْ عَلِمْتُمُوهُنَّ എന്നിട്ടു നിങ്ങള്‍ അവരെ അറിഞ്ഞാല്‍ (ബോധ്യംവന്നാല്‍) مُؤْمِنَاتٍ വിശ്വാസിനികളാണെന്നു فَلَا تَرْجِعُوهُنَّ എന്നാലവരെ മടക്കരുത് إِلَى الْكُفَّارِ അവിശ്വാസികളിലേക്കു لَا هُنَّ അവര്‍ (ആ സ്ത്രീകള്‍) അല്ല حِلٌّ لَّهُمْ അവര്‍ക്കു അനുവദനീയം وَلَا هُمْ يَحِلُّونَ അവരും അനുവദനീയമാവുകയില്ല لَهُنَّ അവര്‍ (സ്ത്രീകള്‍) ക്കു وَآتُوهُم അവര്‍ക്കു കൊടുക്കുകയും വേണം مَّا أَنفَقُوا അവര്‍ ചിലവഴിച്ചതു وَلَا جُنَاحَ عَلَيْكُمْ നിങ്ങള്‍ക്കു തെറ്റില്ല, കുറ്റമില്ല أَن تَنكِحُوهُنَّ അവരെ വിവാഹം ചെയ്യല്‍ إِذَا آتَيْتُمُوهُنَّ അവര്‍ക്കു നിങ്ങള്‍ കൊടുത്താല്‍ أُجُورَهُنَّ അവരുടെ പ്രതിഫല (മഹ്ര്‍- വിവാഹമൂല്യ)ങ്ങള്‍ وَلَا تُمْسِكُوا നിങ്ങള്‍ വെച്ചുകൊണ്ടിരിക്കരുതു, പിടിച്ചുവെക്കരുതു بِعِصَمِ സംബന്ധ (കെട്ടു - വിവാഹ ബന്ധ)ങ്ങളെ الْكَوَافِرِ കാഫിറു (അവിശ്വാസി) കളായ സ്ത്രീകളുടെ وَاسْأَلُوا നിങ്ങള്‍ ചോദിച്ചുകൊള്ളുക مَا أَنفَقْتُمْ നിങ്ങള്‍ ചിലവഴിച്ചതു وَلْيَسْأَلُوا അവരും ചോദിച്ചുകൊള്ളട്ടെ مَا أَنفَقُوا അവര്‍ ചിലവഴിച്ചതു ذَٰلِكُمْ അതു حُكْمُ اللَّـهِ അല്ലാഹുവിന്റെ വിധിയാണ്, നിയമമാണ് يَحْكُمُ അവന്‍ വിധിക്കുന്നു, നിയമിക്കുന്നു بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَاللَّـهُ അല്ലാഹു عَلِيمٌ സര്‍വ്വജ്ഞനാണ് حَكِيمٌ അഗാധജ്ഞനാണ്.
60:10ഹേ, വിശ്വസിച്ചവരേ, വിശ്വസിച്ച സ്ത്രീകള്‍ നാടുവിട്ടു (അഭയാര്‍ത്ഥിനികളായും) കൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നാല്‍, നിങ്ങള്‍ അവരെ പരീക്ഷിച്ചു നോക്കണം. അവരുടെ വിശ്വാസത്തെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിട്ട്, അവര്‍ വിശ്വാസിനികളാണെന്നു നിങ്ങള്‍ അറിഞ്ഞാല്‍ അവരെ അവിശ്വാസികളിലേക്ക് നിങ്ങള്‍ മടക്കി വിടരുത്. ആ സ്ത്രീകള്‍ അവര്‍ക്കു അനുവദനീയമല്ല; അവര്‍ ആ സ്ത്രീകള്‍ക്കും അനുവദനീയമാവുകയില്ല. അവര്‍ [അവിശ്വാസികള്‍] ചിലവഴിച്ചതു നിങ്ങള്‍ അവര്‍ക്കു കൊടുക്കുകയും വേണം. നിങ്ങള്‍ ആ സ്ത്രീകളുടെ പ്രതിഫലങ്ങള്‍ ["മഹ്റു"കള്‍] കൊടുത്താല്‍ നിങ്ങളവരെ വിവാഹം ചെയ്യുന്നതിനു നിങ്ങളുടെമേല്‍ തെറ്റില്ല. അവിശ്വാസിനികളുടെ സംബന്ധങ്ങളെ [വിവാഹബന്ധങ്ങളെ] നിങ്ങള്‍ വെച്ചുകൊണ്ടിരിക്കുകയും അരുത്. നിങ്ങള്‍ ചിലവഴിച്ചതു നിങ്ങള്‍ ചോദിച്ചു (വാങ്ങി) കൊള്ളുകയും ചെയ്യുക; അവര്‍ ചിലവഴിച്ചതു അവരും ചോദിച്ചു (വാങ്ങി) കൊള്ളട്ടെ. അതെല്ലാം അല്ലാഹുവിന്റെ വിധി (നിയമം) ആകുന്നു; അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നു. അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
يَا أَيُّهَا النَّبِيُّ ഹേ, നബിയേ إِذَا جَاءَكَ നിന്റെ അടുക്കല്‍ വന്നാല്‍ الْمُؤْمِنَاتُ വിശ്വസിച്ച സ്ത്രീകള്‍ يُبَايِعْنَكَ നിന്നോടു ബൈഅത്തു (പ്രതിജ്ഞ) നല്‍കിക്കൊണ്ടു عَلَىٰ أَن لَّا يُشْرِكْنَ അവര്‍ പങ്കുചേര്‍ക്കയില്ലെന്നു بِاللَّـهِ അല്ലാഹുവിനോടു شَيْئًا യാതൊന്നിനെയും وَلَا يَسْرِقْنَ മോഷ്ടിക്കുക (കളവു നടത്തുക) യില്ല എന്നും وَلَا يَزْنِينَ വ്യഭിചാരം ചെയ്കയുമില്ല وَلَا يَقْتُلْنَ കൊല ചെയ്കയുമില്ല أَوْلَادَهُنَّ തങ്ങളുടെ സന്താനങ്ങളെ وَلَا يَأْتِينَ തങ്ങള്‍ വരികയുമില്ല بِبُهْتَانٍ കള്ളവാദവുംകൊണ്ടു, നുണയുമായി يَفْتَرِينَهُ തങ്ങള്‍ കെട്ടിച്ചമക്കുന്ന بَيْنَ أَيْدِيهِنَّ തങ്ങളുടെ കൈകള്‍ക്കിടയില്‍വെച്ചു وَأَرْجُلِهِنَّ തങ്ങളുടെ കാലുകള്‍ക്കും وَلَا يَعْصِينَكَ നിന്നോടു അവര്‍ അനുസരണക്കേടും കാണിക്കയില്ല (എന്നും) فِي مَعْرُوفٍ ഒരു സദാചാരത്തിലും, സല്‍കാര്യത്തിലും فَبَايِعْهُنَّ എന്നാല്‍ നീ അവര്‍ക്കു ബൈഅത്തുകൊടുക്കുക, അവരോടു പ്രതിജ്ഞ വാങ്ങുക وَاسْتَغْفِرْ لَهُنَّ അവര്‍ക്കുവേണ്ടി പാപമോചനവും തേടുക اللَّـهَ അല്ലാഹുവിനോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്.
60:12ഹേ, നബിയേ, വിശ്വാസികളായ സ്ത്രീകള്‍, തങ്ങള്‍ അല്ലാഹുവിനോടു യാതൊന്നിനെയും പങ്കു ചേര്‍ക്കുകയില്ലെന്നു "ബൈഅത്തു" [പ്രതിജ്ഞ] നല്‍കിക്കൊണ്ടു നിന്റെ അടുക്കല്‍ വന്നാല്‍,-
അവര്‍ മോഷ്ടിക്കുകയുമില്ല, വ്യഭിചാരം ചെയ്യുകയുമില്ല, തങ്ങളുടെ സന്താനങ്ങളെ കൊലപ്പെടുത്തുകയുമില്ല, തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വെച്ച് (മനപൂര്‍വ്വം) കെട്ടിച്ചമക്കുന്ന യാതൊരു കള്ളവാദവും കൊണ്ടുവരികയുമില്ല,- ഒരു (സദാചാരപരമായ) സല്‍കാര്യത്തിലും നിന്നോടു അവര്‍ അനുസരണക്കേടു കാണിക്കുകയുമില്ല എന്നും (ബൈഅത്തു നല്‍കിക്കൊണ്ടുവന്നാല്‍), നീ അവരോടു "ബൈഅത്തു" [പ്രതിജ്ഞ] വാങ്ങിക്കൊള്ളുക; അവര്‍ക്കുവേണ്ടി അല്ലാഹുവിനോടു പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.