arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
മുജാദിലഃ (തർക്കിക്കുന്നവൾ) മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 22 – വിഭാഗം (റുകൂഅ്) 3 ഇസ്ലാമിനുമുമ്പ് ‘ജാഹിലിയ്യാ’ അറബികൾക്കിടയിൽ ഭാര്യമാരെ വിവാഹമോചനം ചെയുന്നതിനു ഉപയോഗിച്ചിരുന്ന ഒരു സമ്പ്രദായമായിരുന്നു ‘ളിഹാർ’. أَنْتِ عَلَىَّ كَظَهْرِ أُمِّي (നീ എന്റെ മേൽ എന്റെ മാതാവിന്റെ മുതുകുപോലെയാകുന്നു) എന്നു അവർ പറയും. മാതാവുമായി ഭാര്യാഭർത്യബന്ധം പാടില്ലാത്തതുപോലെ നാം തമ്മിലും പാടില്ല എന്നു സാരം. ഒരാൾ തന്റെ ഭാര്യയോടു ഇങ്ങിനെ പറഞ്ഞു കഴിഞ്ഞാൽ പിന്നീടു അവൾ അവനു നിഷിദ്ധമാണെന്നാണ് അവരുടെ വെപ്പ്. ഇസ്ലാമിൽ ഇങ്ങിനെ ഒരു സംഭവം ഉണ്ടായ സന്ദർഭത്തിലായിരുന്നു ഈ സൂറത്തിലെ ആദ്യത്തെ ചില വചനങ്ങൾ അവതരിച്ചത്. ഈ സംഭവത്തെക്കുറിച്ച് ഹദീസു ഗ്രന്ഥങ്ങളിൽ പല രിവായത്തുകൾ കാണാവുന്നതാണ്. അവയിൽ പ്രസക്തമായ ഭാഗം ഇപ്രകാരമാകുന്നു:- ഔസ്ബ്നു സ്വാമിത്ത് (اوس بن الصامت) ഒരു വൃദ്ധനായിരുന്നു. വാർദ്ധക്യം വന്നപ്പോൾ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നു. ഒരിക്കൽ വീട്ടിൽ വന്നപ്പോൾ ഭാര്യയുടെ സംസാരം തനിക്കു പിടിച്ചില്ല. അദ്ദേഹം ഭാര്യയെ ‘ളിഹാർ’ ചെയ്തു. ഭാര്യയുടെ പേർ ഖൌലഃ (خولة بنت ثعلبة – رض) എന്നാണ്. താമസിയാതെത്തന്നെ ഈ അവിവേകത്തിൽ അദ്ദേഹത്തിനു ഖേദമായി. പറഞ്ഞുപോയ വാക്കു മടക്കിയെടുത്തു എന്ന നിലക്കു അദ്ദേഹം ഭാര്യയെ സമീപിച്ചു. ഭാര്യ കൂട്ടാക്കിയില്ല. ളിഹാർ നടന്നുകഴിഞ്ഞ സ്ഥിതിക്കു അതിൽ അല്ലാഹുവിന്റെയും റസൂലിന്റെയും വിധി എന്താണെന്നറിയണം എന്നായി. അവർ നബി (ﷺ) യുടെ അടുക്കൽചെന്നു ഇങ്ങിനെ പറഞ്ഞു: “റസൂലേ, ഔസ് എന്നെ വിവാഹം ചെയ്യുമ്പോൾ ഞാനൊരു യുവതിയായിരുന്നു. ഇപ്പോൾ എനിക്കു വയസ്സായി. മക്കളും അധികമുണ്ട്. എന്നിട്ട് ഇപ്പോഴിതാ അദ്ദേഹം എന്നെ ളിഹാർ ചെയ്തിരിക്കുന്നു! അതുകൊണ്ടു എന്നെ സംബന്ധിച്ചു വല്ല ഒഴികഴിവും ഉണ്ടെങ്കിൽ, അതു എനിക്കും അദ്ദേഹത്തിനും ആശ്വാസകരമായിരുന്നു…” തിരുമേനി (ﷺ) മറുപടി പറഞ്ഞു: “നിങ്ങളുടെ കാര്യത്തിൽ (ഒരു തീരുമാനം നിശ്ചയിക്കുമാറ്) ഇതുവരെ ഒരു കല്പനയും വന്നു കിട്ടിയിട്ടില്ല. നിങ്ങൾ അദ്ദേഹത്തിനു ഹറാമാ (നിഷിദ്ധമാ)ണെന്നല്ലാതെ ഞാൻ കാണുന്നില്ല.” ‘അദ്ദേഹം എന്നെ വിവാഹമോചനം (തലാഖു) ചെയ്തിട്ടില്ലല്ലോ എന്നും മറ്റും പറഞ്ഞ് അവർ നബി (ﷺ) യോടു തർക്കിച്ചു. പിന്നീടു ഇങ്ങിനെ പരാതി പറയുവാൻ തുടങ്ങി: “അല്ലാഹുവേ, ഞാൻ ഒറ്റപ്പെടുന്നതിലുള്ള കഷ്ടപ്പാടും, ഞാൻ പിരിഞ്ഞുപോകുന്നതിലുള്ള വിഷമതയും നിന്നോടു സങ്കടപ്പെടുന്നു. എനിക്കു കുറെ ചെറുകുട്ടികളുണ്ടു. അവരെ അദ്ദേഹത്തിന്റെ ഒന്നിച്ചു ചേർത്താൽ അവർ പാഴായിത്തിരും. എന്റെ കൂടെ ചേർത്താൽ വിശക്കേണ്ടി വരികയും ചെയ്യും! (ആകാശത്തേക്കു നോക്കിക്കൊണ്ട്) അല്ലാഹുവേ, ഞാൻ നിന്നോടു സങ്കടം ബോധിപ്പിക്കുന്നു. അല്ലാഹുവെ നിന്റെ പ്രവാചകന് എന്നെപ്പറ്റി (വഹ്യു) അവതരിപ്പിച്ചു കൊടുക്കേണമേ!”. അധികം താമസിച്ചില്ല തിരുമേനി(ﷺ)ക്കു ഖുർആൻ വാക്യങ്ങൾ അവതരിച്ചു. “ഖൌലാ, സന്തോഷിച്ചുകൊള്ളുക!” എന്നു പറഞ്ഞുകൊണ്ട് തിരുമേനി (ﷺ) ഈ സൂറത്തിലെ ആദ്യ വചനങ്ങൾ ഓതിക്കേൾപ്പിച്ചു. ഈ വനിതാസഹാബിയാണ് ആദ്യത്തെ വചനത്തിൽ കാണുന്ന തർക്കിക്കുന്ന സ്ത്രീ.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
قَدْ سَمِعَ ٱللَّهُ قَوْلَ ٱلَّتِى تُجَـٰدِلُكَ فِى زَوْجِهَا وَتَشْتَكِىٓ إِلَى ٱللَّهِ وَٱللَّهُ يَسْمَعُ تَحَاوُرَكُمَآ ۚ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ﴿١﴾
volume_up share
قَدْ سَمِعَ കേട്ടിട്ടുണ്ടു, തീര്‍ച്ചയായും കേട്ടു اللَّـهُ അല്ലാഹു قَوْلَ വാക്കു الَّتِي تُجَادِلُكَ നിന്നോടു തര്‍ക്കിക്കുന്നവളുടെ فِي زَوْجِهَا അവളുടെ ഇണയുടെ (ഭര്‍ത്താവിന്റെ) കാര്യത്തില്‍ وَتَشْتَكِي പരാതി (സങ്കടം) ബോധിപ്പിക്കയും ചെയ്യുന്നു إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു وَاللَّـهُ يَسْمَعُ അല്ലാഹു കേള്‍ക്കും, കേട്ടിരുന്നു تَحَاوُرَكُمَا നിങ്ങള്‍ രണ്ടുപേരുടെയും സംഭാഷണം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണ് بَصِيرٌ കാണുന്നവനാണ്.
58:1(നബിയേ,) തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും, അല്ലാഹുവിങ്കലേക്കു സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്കു അല്ലാഹു കേട്ടിട്ടുണ്ട് [സ്വീകരിച്ചിരിക്കുന്നു]. നിങ്ങള്‍ രണ്ടുപേര്‍ സംഭാഷണം നടത്തുന്നതു അല്ലാഹു കേള്‍ക്കുന്നുമുണ്ടായിരുന്നു. നിശ്ചയമായും അല്ലാഹു കേള്‍ക്കുന്നവനാണ്, കാണുന്നവനാണ്.
തഫ്സീർ : 1-1
View   
ٱلَّذِينَ يُظَـٰهِرُونَ مِنكُم مِّن نِّسَآئِهِم مَّا هُنَّ أُمَّهَـٰتِهِمْ ۖ إِنْ أُمَّهَـٰتُهُمْ إِلَّا ٱلَّـٰٓـِٔى وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًۭا مِّنَ ٱلْقَوْلِ وَزُورًۭا ۚ وَإِنَّ ٱللَّهَ لَعَفُوٌّ غَفُورٌۭ﴿٢﴾
volume_up share
الَّذِينَ يُظَاهِرُونَ ളിഹാര്‍ ചെയ്യുന്നവര്‍ مِنكُم നിങ്ങളില്‍നിന്നു مِّن نِّسَائِهِم അവരുടെ സ്‌ത്രീ (ഭാര്യ) കളോടു, സ്ത്രീകളെ مَّا هُنَّ അവരല്ല أُمَّهَاتِهِمْ അവരുടെ ഉമ്മമാര്‍, മാതാക്കള്‍ إِنْ أُمَّهَاتُهُمْ അവരുടെ ഉമ്മമാരല്ല إِلَّا اللَّائِي യാതൊരു സ്ത്രീകളല്ലാതെ وَلَدْنَهُمْ അവരെ പ്രസവിച്ച وَإِنَّهُمْ لَيَقُولُونَ നിശ്ചയമായും അവര്‍ പറയുകയാണ്‌ مُنكَرًا ആക്ഷേപകരമായതു, ദുരാചാരം, നിഷിദ്ധം, വെറുക്കപ്പെട്ടതു مِّنَ الْقَوْلِ വാക്കില്‍നിന്നു وَزُورًا കള്ള (കൃത്രിമ - വ്യാജ)വും وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَعَفُوٌّ മാപ്പു ചെയ്യുന്നവന്‍ തന്നെ غَفُورٌ വളരെ പൊറുക്കുന്നവനും.
58:2നിങ്ങളില്‍നിന്നു തങ്ങളുടെ സ്ത്രീകളോടു [ഭാര്യമാരോട്] "ളിഹാര്‍" ചെയ്യുന്നവര്‍.....! [അവര്‍ അബദ്ധമാണ് പ്രവര്‍ത്തിക്കുന്നത്.] അവര്‍ അവരുടെ മാതാക്കളല്ല; അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകളല്ലാതെ (മറ്റാരും) അല്ല. നിശ്ചയമായും, ആക്ഷേപകരമായ (അഥവാ ദുരാചാരമായ) ഒരു വാക്കും കള്ളവും തന്നെയാണ് അവര്‍ പറയുന്നത്. അല്ലാഹു വളരെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനും തന്നെ.
وَٱلَّذِينَ يُظَـٰهِرُونَ مِن نِّسَآئِهِمْ ثُمَّ يَعُودُونَ لِمَا قَالُوا۟ فَتَحْرِيرُ رَقَبَةٍۢ مِّن قَبْلِ أَن يَتَمَآسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِۦ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ﴿٣﴾
volume_up share
وَالَّذِينَ يُظَاهِرُونَ ളിഹാര്‍ ചെയ്യുന്നവര്‍ مِن نِّسَائِهِمْ തങ്ങളുടെ സ്ത്രീകളോടു ثُمَّ يَعُودُونَ പിന്നെ മടങ്ങുന്ന, മടക്കിയെടുക്കുന്ന لِمَا قَالُوا തങ്ങള്‍ പറഞ്ഞതില്‍, പറഞ്ഞതിനെ فَتَحْرِيرُ എന്നാല്‍ സ്വതന്ത്രമാക്കുക رَقَبَةٍ ഒരു പിരടിയെ (അടിമയെ) مِّن قَبْلِ മുമ്പായി أَن يَتَمَاسَّا രണ്ടുപേരും അന്യോന്യം സ്പര്‍ശിക്കുന്നതിന്റെ ذَٰلِكُمْ അതു (ഇപ്പറഞ്ഞതു) تُوعَظُونَ بِهِ അതു മുഖേന നിങ്ങള്‍ക്കു സദുപദേശം ചെയ്യപ്പെടുന്നു وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്.
58:3തങ്ങളുടെ സ്ത്രീകളെ [ഭാര്യമാരെ] "ളിഹാര്‍" ചെയ്യുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ രണ്ടു പേരും അനോന്യം സ്പര്‍ശിക്കുന്നതിനുമുമ്പായി ഒരു അടിമയെ സ്വതന്ത്രമാക്കുകയാണ് (വേണ്ടത്). ഇപ്പറഞ്ഞതു മുഖേന നിങ്ങള്‍ക്കു സദുപദേശം നല്‍കപ്പെടുകയാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَآسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًۭا ۚ ذَٰلِكَ لِتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ ۚ وَتِلْكَ حُدُودُ ٱللَّهِ ۗ وَلِلْكَـٰفِرِينَ عَذَابٌ أَلِيمٌ﴿٤﴾
volume_up share
فَمَن لَّمْ يَجِدْ എനി (എന്നാല്‍) ആര്‍ക്കു എത്തപ്പെട്ടില്ല, കിട്ടിയില്ലയോ فَصِيَامُ എന്നാല്‍ നോമ്പുകള്‍ (പിടിക്കുക) شَهْرَيْنِ രണ്ടു മാസത്തെ مُتَتَابِعَيْنِ തുടര്‍ച്ചയായ രണ്ടു مِن قَبْلِ أَن يَتَمَاسَّا രണ്ടുപേരും അന്യോന്യം സ്പര്‍ശിക്കുംമുമ്പ് فَمَن لَّمْ يَسْتَطِعْ എനി ആര്‍ക്കു സാധിച്ചില്ലയോ فَإِطْعَامُ എന്നാല്‍ ഭക്ഷണം കൊടുക്കലാണ് سِتِّينَ അറുപതു مِسْكِينًا സാധുവിനു ذَٰلِكَ അതു لِتُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുവാന്‍ വേണ്ടിയാണ് بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും وَتِلْكَ അവ, അവയാകട്ടെ حُدُودُ اللَّـهِ അല്ലാഹുവിന്റെ അതിരു (നിയമാതിര്‍ത്തി) കളാണ് وَلِلْكَافِرِينَ അവിശ്വാസികള്‍ക്കുണ്ട് عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ.
58:4എനി, ആർക്കെങ്കിലും (അത്) എത്തപ്പെടാത്ത [സാധ്യമാവാത്ത] പക്ഷം, അവർ അന്യോന്യം സ്പർശിക്കുന്നതിന് മുമ്പായി തുടർച്ചയായ രണ്ട് മാസത്തെ നോമ്പ് (പിടിക്കുക). എനി, ആർക്കെങ്കിലും (അതിനും) സാധിക്കാതെ വരുന്നപക്ഷം, അറുപത് സാധുക്കൾക്ക് ഭക്ഷണം നൽകുക. അത്, അല്ലാഹുവിലും, അവന്‍റെ റസൂലിലും നിങ്ങൾ വിശ്വസിക്കുവാൻ വേണ്ടിയത്രെ. അവ (യൊക്കെ) അല്ലാഹുവിന്‍റെ (നിയമപരമായ) അതിർത്തികളാകുന്നു. അവിശ്വാസികൾക്ക് വേദനയേറിയ ശിക്ഷയുമുണ്ട്.
തഫ്സീർ : 2-4
View   
إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥ كُبِتُوا۟ كَمَا كُبِتَ ٱلَّذِينَ مِن قَبْلِهِمْ ۚ وَقَدْ أَنزَلْنَآ ءَايَـٰتٍۭ بَيِّنَـٰتٍۢ ۚ وَلِلْكَـٰفِرِينَ عَذَابٌۭ مُّهِينٌۭ﴿٥﴾
volume_up share
إِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ يُحَادُّونَ അതിര്‍ത്തിലംഘിച്ചു കടക്കുന്ന, കിടമത്സരം നടത്തുന്ന, കക്ഷിത്തം കാണിക്കുന്ന, എതിര്‍ക്കുന്ന اللَّـهَ وَرَسُولَهُ അല്ലാഹുവിനോടും അവന്റെ റസൂലിനോടും كُبِتُوا അവര്‍ വഷളാക്കപ്പെടും, നിന്ദിക്കപ്പെടും, അപമാനിക്കപ്പെടും كَمَا كُبِتَ الَّذِينَ യാതൊരുകൂട്ടര്‍ വഷളാക്കപ്പെട്ടപോലെ مِن قَبْلِهِمْ അവരുടെ മുമ്പുള്ള وَقَدْ أَنزَلْنَا നാം അവതരിപ്പിച്ചിട്ടുമുണ്ട്, ഇറക്കുകയും ചെയ്തിരിക്കുന്നു آيَاتٍ പല ലക്ഷ്യങ്ങളെ بَيِّنَاتٍ സുവ്യക്തങ്ങളായ, തെളിവുകളായ وَلِلْكَافِرِينَ അവിശ്വാസികള്‍ക്കുണ്ടുതാനും عَذَابٌ ശിക്ഷ مُّهِينٌ നിന്ദിക്കുന്ന, നിന്ദ്യമായ.
58:5നിശ്ചയമായും, അല്ലാഹുവിനോടും, അവന്റെ റസൂലിനോടും കിടമത്സരം നടത്തുന്നവര്‍, അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടതുപോലെ വഷളാക്കപ്പെടുന്നതാണ്. സുവ്യക്തമായ പല ലക്ഷ്യങ്ങളും നാം അവതരപ്പിച്ചിട്ടുണ്ടുതാനും. അവിശ്വാസികള്‍ക്കു നിന്ദ്യമായ ശിക്ഷയുമുണ്ട്‌.
يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًۭا فَيُنَبِّئُهُم بِمَا عَمِلُوٓا۟ ۚ أَحْصَىٰهُ ٱللَّهُ وَنَسُوهُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ شَهِيدٌ﴿٦﴾
volume_up share
يَوْمَ يَبْعَثُهُمُ അവരെ എഴുന്നേല്‍പിക്കുന്ന (പുനര്‍ജീവിപ്പിക്കുന്ന) ദിവസം اللَّـهُ അല്ലാഹു جَمِيعًا മുഴുവനും, എല്ലാവരുമായി فَيُنَبِّئُهُم അപ്പോള്‍ അവന്‍ അവരെ വിവരമറിയിക്കും, ബോധപ്പെടുത്തും بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി أَحْصَاهُ اللَّـهُ അല്ലാഹു അതിനെ ക്ലിപ്തപ്പെടുത്തി (കണക്കാക്കിയിരിക്കുന്നു) وَنَسُوهُ അവരതിനെ മറക്കുകയും ചെയ്തിരിക്കുന്നു وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്റെ മേലും, കാര്യത്തിനും شَهِيدٌ ദൃക്ക്സാക്ഷിയാണ്, ഹാജറുള്ളവനാണ്.
58:6അവരെ മുഴുവനും അല്ലാഹു എഴുന്നേല്‍പിക്കുന്ന ദിവസം, അപ്പോള്‍, തങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവര്‍ക്കു അവന്‍ വിവരമറിയിച്ചുകൊടുക്കുന്നതാണ്. അല്ലാഹു അതു കണക്കാക്കി [ക്ലിപ്തപ്പെടുത്തി] വെച്ചിരിക്കുന്നു; അവരതു മറന്നുകളയുകയും ചെയ്തിരിക്കുന്നു. അല്ലാഹു എല്ലാ കാര്യത്തിന്റെ മേലും (ദൃക്കു) സാക്ഷിയാകുന്നു.
തഫ്സീർ : 5-6
View   
أَلَمْ تَرَ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَـٰثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَآ أَدْنَىٰ مِن ذَٰلِكَ وَلَآ أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا۟ ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا۟ يَوْمَ ٱلْقِيَـٰمَةِ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ﴿٧﴾
volume_up share
أَلَمْ تَرَ നീ കണ്ടില്ലേ, നിനക്കു കണ്ടുകൂടേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അറിയും (എന്നു) مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും مَا يَكُونُ ഉണ്ടാകുകയില്ല مِن نَّجْوَىٰ ഒരു രഹസ്യ സംഭാഷണ (ഗൂഢസംസാര)വും, സ്വകാര്യാലോചനയും ثَلَاثَةٍ മൂന്നാളുടെ إِلَّا هُوَ അവനായിട്ടില്ലാതെ رَابِعُهُمْ അവരില്‍ നാലാമന്‍ وَلَا خَمْسَةٍ അഞ്ചാളുടേതുമില്ല إِلَّا هُوَ അവന്‍ ഇല്ലാതെ سَادِسُهُمْ അവരില്‍ ആറാമന്‍ وَلَا أَدْنَىٰ താണതും (കുറഞ്ഞതും) ഇല്ല مِن ذَٰلِكَ അതിനെക്കാള്‍ وَلَا أَكْثَرَ അധികമായതുമില്ല إِلَّا هُوَ അവന്‍ ഇല്ലാതെ مَعَهُمْ അവരോടൊപ്പം أَيْنَ مَا كَانُوا അവര്‍ എവിടെയായിരുന്നാലും ثُمَّ يُنَبِّئُهُم പിന്നെ അവന്‍ അവരെ വിവരമറിയിക്കും, ബോധപ്പെടുത്തും بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി يَوْمَ الْقِيَامَةِ ക്വിയാമത്തു നാളില്‍ إِنَّ ٱللَّهَ നിശ്ചയമായും അല്ലാഹു بِكُلِّ شَىْءٍ എല്ലാ കാര്യത്തെക്കുറിച്ചും عَلِيمٌ അറിയുന്നവനാണ്.
58:7നീ കാണുന്നില്ലേ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹു അറിയുന്നുവെന്നു?! ഒരു മൂന്നാളുടെ രഹസ്യഭാഷണവും അവന്‍ അവരില്‍ നാലാമനായിക്കൊണ്ടില്ലാതെ ഉണ്ടാകുകയില്ല. അഞ്ചാളുടേതും തന്നെ, അവന്‍ അവരില്‍ ആറാമനായിക്കൊണ്ടില്ലാതെ (ഉണ്ടാകുക)യില്ല; അതിനേക്കാള്‍ താഴെയുള്ളതാകട്ടെ, അധികരിച്ചതാകട്ടെ, അവന്‍ അവരോടൊപ്പമില്ലാതില്ല - അവര്‍ എവിടെയായിരുന്നാലും ശരി. പിന്നീട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി ക്വിയാമത്തു നാളില്‍ അവന്‍ അവരെ വിവരമറിയിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.
തഫ്സീർ : 7-7
View   
أَلَمْ تَرَ إِلَى ٱلَّذِينَ نُهُوا۟ عَنِ ٱلنَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا۟ عَنْهُ وَيَتَنَـٰجَوْنَ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَإِذَا جَآءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ ٱللَّهُ وَيَقُولُونَ فِىٓ أَنفُسِهِمْ لَوْلَا يُعَذِّبُنَا ٱللَّهُ بِمَا نَقُولُ ۚ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ ٱلْمَصِيرُ﴿٨﴾
volume_up share
أَلَمْ تَرَ നീ കണ്ടില്ലേ, കണ്ടു മനസ്സിലാക്കുന്നില്ലേ إِلَى الَّذِينَ യാതൊരുകൂട്ടരെ نُهُوا അവര്‍ വിരോധിക്കപ്പെട്ടു عَنِ النَّجْوَىٰ രഹസ്യസംസാരത്തെക്കുറിച്ചു ثُمَّ يَعُودُونَ പിന്നെ അവര്‍ മടങ്ങുന്നു (ആവര്‍ത്തിക്കുന്നു) لِمَا نُهُوا അവര്‍ വിലക്കപ്പെട്ടതിലേക്കു عَنْهُ അതിനെപ്പറ്റി وَيَتَنَاجَوْنَ അവര്‍ പരസ്പരം രഹസ്യസംസാരം നടത്തുകയും ചെയ്യുന്നു بِالْإِثْمِ പാപംകൊണ്ടു, കുറ്റമായതിനെപ്പറ്റി وَالْعُدْوَانِ അതിക്രമവും وَمَعْصِيَتِ الرَّسُولِ റസൂലിനോടു അനുസരണക്കേടും وَإِذَا جَاءُوكَ അവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ حَيَّوْكَ അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു, കാഴ്ചവെക്കുന്നു بِمَا യാതൊന്നിനെ, (ഒരു അഭിവാദ്യംകൊണ്ടു) لَمْ يُحَيِّكَ بِهِ അതുകൊണ്ടു നിനക്കു അഭിവാദ്യം ചെയ്തിട്ടില്ല اللَّـهُ അല്ലാഹു وَيَقُولُونَ അവര്‍ പറയുകയും ചെയ്യുന്നു فِي أَنفُسِهِمْ അവര്‍ തങ്ങളില്‍ (തമ്മില്‍, സ്വയം) തങ്ങളുടെ മനസ്സില്‍ لَوْلَا يُعَذِّبُنَا നമ്മെ ശിക്ഷിക്കാത്തതെന്താണ്, ശിക്ഷിച്ചുകൂടേ اللَّـهُ അല്ലാഹു بِمَا نَقُولُ നാം പറയുന്നതുകൊണ്ടു حَسْبُهُمْ അവര്‍ക്കു മതി جَهَنَّمُ ജഹന്നം (നരകം) يَصْلَوْنَهَا അതിലവര്‍ കടക്കും, ഏരിയും فَبِئْسَ വളരെ ചീത്ത الْمَصِيرُ (ആ) പര്യവസാന സ്ഥലം, മടക്കം, തിരിച്ചെത്തല്‍.
58:8രഹസ്യസംസാരത്തെപ്പറ്റി വിലക്കം ചെയ്യപ്പെട്ടിട്ടുള്ളവരെ നീ കാണുന്നില്ലേ? പിന്നേയും, തങ്ങളോട് വിലക്കപ്പെട്ടിട്ടുള്ളതിലേക്കു അവര്‍ മടങ്ങുന്നു [വീണ്ടും അതാവര്‍ത്തിക്കുന്നു:]. പാപവും, അതിക്രമവും, റസൂലിനോടുള്ള അനുസരണക്കേടും സംബന്ധിച്ചു അവര്‍ പരസ്പരം രഹസ്യസംസാരം നടത്തുകയും ചെയ്യുന്നു! അവര്‍ നിന്റെ അടുക്കല്‍ വന്നാലോ, അല്ലാഹു നിന്നെ അഭിവാദ്യം ചെയ്തിട്ടില്ലാത്തതുകൊണ്ടു അവര്‍ നിന്നെ അഭിവാദ്യം ചെയ്കയും ചെയ്യും. അവര്‍ തങ്ങളില്‍ (തമ്മതമ്മില്‍) പറയുകയും ചെയ്യും: "നാം (ഈ) പറയുന്നതിനു അല്ലാഹു നമ്മെ ശിക്ഷിക്കാത്തതെന്ത്" എന്നു. അവര്‍ക്കു "ജഹന്നം" [നരകം] മതി; അതിലവര്‍ കടന്നെരിയും! അപ്പോള്‍ (ആ) പര്യവസാന സ്ഥലം എത്ര ചീത്ത!!
തഫ്സീർ : 8-8
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَنَـٰجَيْتُمْ فَلَا تَتَنَـٰجَوْا۟ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَتَنَـٰجَوْا۟ بِٱلْبِرِّ وَٱلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ﴿٩﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِذَا تَنَاجَيْتُمْ നിങ്ങള്‍ രഹസ്യ സംസാരം നടത്തുന്നതായാല്‍ فَلَا تَتَنَاجَوْا എന്നാല്‍ നിങ്ങള്‍ രഹസ്യ സംസാരം ചെയ്യരുത് بِالْإِثْمِ പാപം സംബന്ധിച്ചു وَالْعُدْوَانِ അതിക്രമവും وَمَعْصِيَتِ الرَّسُولِ റസൂലിനോടു അനുസരണക്കേടും وَتَنَاجَوْا നിങ്ങള്‍ രഹസ്യ സംസാരം ചെയ്തു കൊള്ളുവിന്‍ بِالْبِرِّ പുണ്യം (സല്‍ക്കാര്യം) സംബന്ധിച്ചു وَالتَّقْوَىٰ സൂക്ഷ്മത (ഭയഭക്തി)യും وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّـهَ الَّذِي യാതൊരു അല്ലാഹുവിനെ إِلَيْهِ تُحْشَرُونَ അവനിലേക്കു നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടും.
58:9ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ പരസ്പരം രഹസ്യസംസാരം നടത്തുന്നതായാല്‍, പാപവും, അതിക്രമവും, റസൂലിനോടു അനുസരണക്കേടും സംബന്ധിച്ചു രഹസ്യ സംസാരം നടത്തരുതു; പുണ്യവും, ഭയഭക്തിയും സംബന്ധിച്ചു രഹസ്യസംസാരം നടത്തുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ യാതൊരുവനിലേക്കു ഒരുമിച്ചു കൂട്ടപ്പെടുമോ ആ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍.
إِنَّمَا ٱلنَّجْوَىٰ مِنَ ٱلشَّيْطَـٰنِ لِيَحْزُنَ ٱلَّذِينَ ءَامَنُوا۟ وَلَيْسَ بِضَآرِّهِمْ شَيْـًٔا إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴿١٠﴾
volume_up share
إِنَّمَا النَّجْوَىٰ നിശ്ചയമായും രഹസ്യഭാഷണം, ഗൂഢാലോചന مِنَ الشَّيْطَانِ പിശാചില്‍ നിന്നുതന്നെ (മാത്രം) ആകുന്നു لِيَحْزُنَ അതു വ്യസനിപ്പിക്കുവാന്‍ വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവരെ وَلَيْسَ അതല്ലതാനും بِضَارِّهِمْ അവര്‍ക്കു ഉപദ്രവമുണ്ടാകുന്നതു, ദോഷം ചെയ്യുന്നതു شَيْئًا യാതൊന്നും, ഒട്ടും إِلَّا بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതിയില്ലാതെ وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ فَلْيَتَوَكَّلِ എന്നാല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍.
58:10നിശ്ചയമായും (ആ) രഹസ്യസംസാരം പിശാചില്‍ നിന്നു തന്നെയുള്ളതാണ്; വിശ്വസിച്ചവരെ വ്യസനിപ്പിക്കുവാന്‍ വേണ്ടി. അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ, അവര്‍ക്കതു ഒട്ടും ഉപദ്രവം ചെയ്യുന്നതല്ലതാനും. അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍.
തഫ്സീർ : 9-10
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قِيلَ لَكُمْ تَفَسَّحُوا۟ فِى ٱلْمَجَـٰلِسِ فَٱفْسَحُوا۟ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُوا۟ فَٱنشُزُوا۟ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَـٰتٍۢ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ﴿١١﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരെ إِذَا قِيلَ لَكُمْ നിങ്ങളോട് പറയപ്പെട്ടാല്‍ تَفَسَّحُوا വിശാലത (സൗകര്യം - ഒഴിവ്) ചെയ്യുവിന്‍ എന്നു فِي الْمَجَالِسِ ഇരിപ്പിടങ്ങളില്‍, സദസ്സുകളില്‍ فَافْسَحُوا എന്നാല്‍ നിങ്ങള്‍ വിശാലത നല്‍കുവിന്‍ يَفْسَحِ اللَّـهُ അല്ലാഹു വിശാലത നല്‍കും لَكُمْ നിങ്ങള്‍ക്കു وَإِذَا قِيلَ പറയപ്പെട്ടാല്‍ انشُزُوا നിങ്ങള്‍ എഴുന്നേല്‍ക്കുവിന്‍ എന്നു فَانشُزُوا എന്നാല്‍ നിങ്ങള്‍ എഴുന്നേല്‍ക്കുവിന്‍ يَرْفَعِ اللَّـهُ الَّذِينَ آمَنُوا അല്ലാഹു ഉയര്‍ത്തും വിശ്വസിച്ചവരെ مِنكُمْ നിങ്ങളില്‍നിന്ന് وَالَّذِينَ أُوتُوا നല്‍കപ്പെട്ടവരെയും الْعِلْمَ അറിവ്, ജ്ഞാനം دَرَجَاتٍ പല പടികള്‍, പദവികള്‍ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്.
58:11ഹേ, വിശ്വസിച്ചവരേ, "ഇരിപ്പിടങ്ങളില്‍ വിശാലത [സൗകര്യം] ചെയ്യുവിന്‍" എന്നു നിങ്ങളോടു പറയപ്പെട്ടാല്‍, നിങ്ങള്‍ വിശാലത നല്‍കുവിന്‍, (എന്നാല്‍) അല്ലാഹു നിങ്ങള്‍ക്കു വിശാലത നല്‍കുന്നതാണ്. നിങ്ങളോടു "എഴുന്നേല്‍ക്കുവിന്‍" എന്നു പറയപ്പെട്ടാല്‍, നിങ്ങള്‍ എഴുന്നേല്‍ക്കുകയും ചെയ്യുവിന്‍; നിങ്ങളില്‍നിന്നു വിശ്വസിച്ചവരെയും, അറിവു നല്‍കപ്പെട്ടിട്ടുള്ളവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാകുന്നു.
തഫ്സീർ : 11-11
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَـٰجَيْتُمُ ٱلرَّسُولَ فَقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَةًۭ ۚ ذَٰلِكَ خَيْرٌۭ لَّكُمْ وَأَطْهَرُ ۚ فَإِن لَّمْ تَجِدُوا۟ فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ﴿١٢﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ إِذَا نَاجَيْتُمُ നിങ്ങള്‍ സ്വകാര്യ സംസാരം നടത്തുന്നതായാല്‍ الرَّسُولَ റസൂലുമായി فَقَدِّمُوا എന്നാല്‍ മുന്തിക്കുവിന്‍, സമര്‍പ്പിക്കുവിന്‍ بَيْنَ يَدَيْ نَجْوَاكُمْ നിങ്ങളുടെ സ്വകാര്യ ഭാഷണത്തിനു മുമ്പില്‍ صَدَقَةً ഒരു ദാനധര്‍മ്മം ذَٰلِكَ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഉത്തമം (ഗുണം) ആകുന്നു وَأَطْهَرُ കൂടുതല്‍ ശുദ്ധമായതും فَإِن لَّمْ تَجِدُوا എനി നിങ്ങള്‍ക്കുകിട്ടിയില്ലെങ്കില്‍ فَإِنَّ اللَّـهَ എന്നാല്‍ അല്ലാഹു غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്.
58:12ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുന്നതായാല്‍, നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പില്‍ (എന്തെങ്കിലും) ഒരു ദാനധര്‍മ്മം സമര്‍പ്പിക്കുവിന്‍. അതു, നിങ്ങള്‍ക്കു ഉത്തമമായതും, കൂടുതല്‍ ശുദ്ധമായതുമായിരിക്കും. എനി, നിങ്ങള്‍ക്കു (അതു) കിട്ടിയില്ലെങ്കില്‍ - എന്നാല്‍ - അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
തഫ്സീർ : 12-12
View   
ءَأَشْفَقْتُمْ أَن تُقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَـٰتٍۢ ۚ فَإِذْ لَمْ تَفْعَلُوا۟ وَتَابَ ٱللَّهُ عَلَيْكُمْ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ﴿١٣﴾
volume_up share
أَأَشْفَقْتُمْ നിങ്ങള്‍ ഭയപ്പെട്ടുവോ, നിങ്ങള്‍ക്കു ഭയമായോ أَن تُقَدِّمُوا നിങ്ങള്‍ മുന്തിക്കു (സമര്‍പ്പിക്കു) വാന്‍ بَيْنَ يَدَيْ نَجْوَاكُمْ നിങ്ങളുടെ സ്വകാര്യഭാഷണത്തിനു മുമ്പില്‍ صَدَقَاتٍ വല്ല ദാനധര്‍മ്മങ്ങളും فَإِذْ لَمْ تَفْعَلُوا എന്നാല്‍ നിങ്ങള്‍ ചെയ്യാതിരിക്കെ, ചെയ്തിട്ടില്ലാത്തതിനാല്‍ وَتَابَ اللَّـهُ അല്ലാഹു മാപ്പാക്കുകയും (ചെയ്തിരിക്കെ) عَلَيْكُمْ നിങ്ങളോടു فَأَقِيمُوا الصَّلَاةَ എനി നിങ്ങള്‍ നമസ്കാരം നിലനിറുത്തുവിന്‍ وءاتوا الزَّكَاةَ സക്കാത്തു കൊടുക്കുകയും ചെയ്യുവിന്‍ وَأَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍ وَرَسُولَهُ അവന്റെ റസൂലിനെയും وَاللَّـهُ അല്ലാഹു خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി.
58:13നിങ്ങളുടെ രഹസ്യഭാഷണത്തിനു മുമ്പില്‍ വല്ല ദാനധര്‍മ്മങ്ങളും സമര്‍പ്പിക്കുന്നതിനു നിങ്ങള്‍ ഭയപ്പെട്ടുവോ?! എന്നാല്‍, നിങ്ങള്‍ (അതു) ചെയ്യാതിരിക്കുകയും, അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിരിക്കയാല്‍, നിങ്ങള്‍ നമസ്ക്കാരം നിലനിറുത്തുകയും, "സകാത്തു" കൊടുക്കുകയും, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
തഫ്സീർ : 13-13
View   
أَلَمْ تَرَ إِلَى ٱلَّذِينَ تَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى ٱلْكَذِبِ وَهُمْ يَعْلَمُونَ﴿١٤﴾
volume_up share
أَلَمْ تَرَ നീ കണ്ടില്ലേ (നോക്കുന്നില്ലേ) إِلَى الَّذِينَ تَوَلَّوْا യാതൊരു കൂട്ടരിലേക്കു മൈത്രീബന്ധം സ്ഥാപിച്ചവരിലേക്ക് قَوْمًا ഒരു ജനതയോടു, ജനതയെ غَضِبَ اللَّـهُ അല്ലാഹു കോപിച്ചിരിക്കുന്നു عَلَيْهِم അവരോടു, അവരുടെ മേല്‍ مَّا هُم അവരല്ല مِّنكُمْ നിങ്ങളില്‍ പെട്ട(വര്‍) وَلَا مِنْهُمْ അവരില്‍പെട്ടവരുമല്ല وَيَحْلِفُونَ അവര്‍ ശപഥം (സത്യം) ചെയ്യുന്നു عَلَى الْكَذِبِ വ്യാജത്തി(അസത്യത്തി)ന്റെ മേല്‍ وَهُمْ അവര്‍, അവരോ يَعْلَمُونَ അറിഞ്ഞുകൊണ്ട്, അറിയുന്നു (താനും).
58:14(നബിയേ) നീ നോക്കിക്കാണുന്നില്ലേ, അല്ലാഹു കോപിച്ചിട്ടുള്ളതായ ഒരു ജനതയോടു മൈത്രീബന്ധം സ്ഥാപിച്ചവരെ?! അവര്‍ [ആ ജനത] നിങ്ങളില്‍പെട്ടവരല്ല, അവരില്‍ പെട്ടവരുമല്ല; അറിഞ്ഞുകൊണ്ടു (തന്നെ) അവര്‍ വ്യാജത്തിന്റെപേരില്‍ ശപഥം ചെയ്യുകയും ചെയ്യുന്നു.
أَعَدَّ ٱللَّهُ لَهُمْ عَذَابًۭا شَدِيدًا ۖ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ﴿١٥﴾
volume_up share
أَعَدَّ اللَّـهُ അല്ലാഹു ഒരുക്കിയിരിക്കുന്നു لَهُمْ അവര്‍ക്കു عَذَابًا شَدِيدًا കഠിനശിക്ഷ إِنَّهُمْ നിശ്ചയമായും അവര്‍ سَاءَ വളരെ (എത്രയോ) ദുഷിച്ചതു (ചീത്ത, മോശം) مَا كَانُوا അവര്‍ ആയിരുന്നതു يَعْمَلُونَ പ്രവര്‍ത്തിക്കും.
58:15അല്ലാഹു അവര്‍ക്കു കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. (കാരണം) നിശ്ചയമായും, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു എത്രയോ ദുഷിച്ചതാണ്.
ٱتَّخَذُوٓا۟ أَيْمَـٰنَهُمْ جُنَّةًۭ فَصَدُّوا۟ عَن سَبِيلِ ٱللَّهِ فَلَهُمْ عَذَابٌۭ مُّهِينٌۭ﴿١٦﴾
volume_up share
اتَّخَذُوا അവര്‍ ആക്കി, ആക്കിത്തീര്‍ത്തു أَيْمَانَهُمْ അവരുടെ സത്യങ്ങളെ, ആണകളെ جُنَّةً ഒരു മറവു (തടവു - പരിച) فَصَدُّوا അങ്ങനെ അവര്‍ തടഞ്ഞു عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു فَلَهُمْ അതിനാല്‍ അവര്‍ക്കുണ്ടു عَذَابٌ مُّهِينٌ അപമാനകരമായ (നിന്ദിക്കുന്ന) ശിക്ഷ.
58:16തങ്ങളുടെ സത്യങ്ങളെ അവര്‍ ഒരു തടവാക്കിത്തീര്‍ത്തു; അങ്ങനെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു അവര്‍ (ജനങ്ങളെ) തടഞ്ഞു. അതിനാല്‍, അവര്‍ക്കു അപമാനകരമായ ശിക്ഷയുണ്ട്.
തഫ്സീർ : 14-16
View   
لَّن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًٔا ۚ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿١٧﴾
volume_up share
لَّن تُغْنِيَ ധന്യമാക്കുക (പരിഹരിക്കുക - ഉപകരിക്കുക - തടയുക - ഐശ്വര്യമാക്കുക) ഇല്ലതന്നെ عَنْهُمْ അവര്‍ക്കു, അവരില്‍നിന്നു أَمْوَالُهُمْ അവരുടെ സ്വത്തുക്കള്‍ وَلَا أَوْلَادُهُم അവരുടെ സന്താനങ്ങളും (മക്കളും) ഇല്ല مِّنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു شَيْئًا ഒട്ടും, ഒന്നിനെയും, യാതൊന്നും أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ النَّارِ നരകക്കാരാകുന്നു هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ നിത്യവാസികളാണ്, ശാശ്വതന്‍മാരാണ്.
58:17അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ സന്താനങ്ങളാകട്ടെ, അവര്‍ക്കു അല്ലാഹുവിങ്കല്‍നിന്നു(ണ്ടാകുന്ന) യാതൊന്നും പരിഹരിക്കുന്നതേയല്ല. അക്കൂട്ടര്‍, നരകത്തിന്റെ ആള്‍ക്കാരാകുന്നു; അവരതില്‍ നിത്യവാസികളായിരിക്കും.
يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًۭا فَيَحْلِفُونَ لَهُۥ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَىْءٍ ۚ أَلَآ إِنَّهُمْ هُمُ ٱلْكَـٰذِبُونَ﴿١٨﴾
volume_up share
يَوْمَ يَبْعَثُهُمُ അവരെ എഴുന്നേല്‍പിക്കുന്ന ദിവസം اللَّـهُ അല്ലാഹു جَمِيعًا മുഴുവനും, എല്ലാവരെയും فَيَحْلِفُونَ അപ്പോള്‍ അവര്‍ ശപഥം (സത്യം) ചെയ്യും لَهُ അവനോടു كَمَا يَحْلِفُونَ അവര്‍ ശപഥം ചെയ്യുന്നപോലെ لَكُمْ നിങ്ങളോട് وَيَحْسَبُونَ അവര്‍ കണക്കാക്കുക (വിചാരിക്കുക)യും ചെയ്യും أَنَّهُمْ നിശ്ചയമായും അവര്‍ (ആകുന്നു) എന്നു عَلَىٰ شَيْءٍ ഒരു കാര്യത്തില്‍, ഏതെങ്കിലും ഒന്നില്‍ أَلَا അല്ലാ (അറിയുക) إِنَّهُمْ هُمُ നിശ്ചയമായും അവര്‍ തന്നെ الْكَاذِبُونَ വ്യാജം പറയുന്നവര്‍, അസത്യവാദികള്‍.
58:18അവരെ മുഴുവനും അല്ലാഹു എഴുന്നേല്‍പിക്കുന്ന [പുനര്‍ജ്ജീവിപ്പിക്കുന്ന] ദിവസം, അപ്പോള്‍, നിങ്ങളോടു ശപഥം ചെയ്യുന്നതുപോലെ അവനോടും അവര്‍ ശപഥം ചെയ്യുന്നതാണ് തങ്ങള്‍ ഒരു കാര്യത്തിലാണെന്നു അവര്‍ വിചാരിക്കുകയും ചെയ്യും. അല്ലാ (അറിഞ്ഞേക്കുക:) നിശ്ചയമായും അവര്‍ തന്നെ കളവു പറയുന്നവര്‍.
തഫ്സീർ : 17-18
View   
ٱسْتَحْوَذَ عَلَيْهِمُ ٱلشَّيْطَـٰنُ فَأَنسَىٰهُمْ ذِكْرَ ٱللَّهِ ۚ أُو۟لَـٰٓئِكَ حِزْبُ ٱلشَّيْطَـٰنِ ۚ أَلَآ إِنَّ حِزْبَ ٱلشَّيْطَـٰنِ هُمُ ٱلْخَـٰسِرُونَ﴿١٩﴾
volume_up share
اسْتَحْوَذَ عَلَيْهِمُ അവരില്‍ അധികാരം നടത്തി, ജയിച്ചടക്കിവെച്ചു الشَّيْطَانُ പിശാചു فَأَنسَاهُمْ എന്നിട്ടവന്‍ അവരെ മറപ്പിച്ചു, വിസ്മരിപ്പിച്ചു ذِكْرَ اللَّـهِ അല്ലാഹുവിന്റെ ഓര്‍മ്മ, സ്മരണ أُولَـٰئِكَ അക്കൂട്ടര്‍ حِزْبُ الشَّيْطَانِ പിശാചിന്റെ കക്ഷിയാണ്, സംഘമാണ് أَلَا അല്ലാ (അറിഞ്ഞേക്കുക) إِنَّ حِزْبَ الشَّيْطَانِ നിശ്ചയമായും പിശാചിന്റെ കക്ഷി هُمُ അവര്‍ തന്നെയാണ് الْخَاسِرُونَ നഷ്ടപ്പെട്ടവര്‍.
58:19പിശാചു അവരെ ജയിച്ചടക്കി വെച്ചിരിക്കയാണ്‌. അങ്ങനെ, അല്ലാഹുവിന്റെ ഓര്‍മ്മ അവരെ അവന്‍ മറപ്പിച്ചു കളഞ്ഞിരിക്കുന്നു. അക്കൂട്ടര്‍ പിശാചിന്റെ കക്ഷിയത്രെ. അല്ലാ (അറിഞ്ഞേക്കുക)! നിശ്ചയമായും പിശാചിന്റെ കക്ഷിതന്നെയാണ് നഷ്ടക്കാര്‍.
إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥٓ أُو۟لَـٰٓئِكَ فِى ٱلْأَذَلِّينَ﴿٢٠﴾
volume_up share
إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ يُحَادُّونَ اللَّـهَ അല്ലാഹുവിനോടു (കക്ഷി) മത്സരംനടത്തുന്ന وَرَسُولَهُ അവന്റെ റസൂലിനോടും أُولَـٰئِكَ അക്കൂട്ടര്‍ فِي الْأَذَلِّينَ ഏറ്റം നിസ്സാര (നിന്ദ്യ) മായവരിലായിരിക്കും.
58:20നിശ്ചയമായും, അല്ലാഹുവിനോടും, അവന്റെ റസൂലിനോടും, മല്‍സരം നടത്തുന്നവര്‍, അവര്‍, ഏറ്റവും നിന്ദ്യന്‍മാരുടെ കൂട്ടത്തിലായിരിക്കും.
كَتَبَ ٱللَّهُ لَأَغْلِبَنَّ أَنَا۠ وَرُسُلِىٓ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌۭ﴿٢١﴾
volume_up share
كَتَبَ اللَّـهُ അല്ലാഹു എഴുതി (രേഖപ്പെടുത്തി) വെച്ചിരിക്കുന്നു لَأَغْلِبَنَّ നിശ്ചയമായും ഞാന്‍ ജയിക്കും أَنَا ഞാന്‍ തന്നെ وَرُسُلِي എന്റെ റസൂലുകളും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَوِيٌّ ശക്തനാണ്, ഊക്കനാണ് عَزِيزٌ പ്രതാപശാലിയാണ്.
58:21അല്ലാഹു രേഖപ്പെടുത്തിവെച്ചിരിക്കുന്നു, നിശ്ചയമായും ഞാനും എന്റെ റസൂലുകളും തന്നെ വിജയംനേടും എന്ന്. നിശ്ചയമായും, അല്ലാഹു, ശക്തനും പ്രതാപശാലിയുമാകുന്നു.
തഫ്സീർ : 19-21
View   
لَّا تَجِدُ قَوْمًۭا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَـٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَـٰنَ وَأَيَّدَهُم بِرُوحٍۢ مِّنْهُ ۖ وَيُدْخِلُهُمْ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَـٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ﴿٢٢﴾
volume_up share
لَّا تَجِدُ നീ കണ്ടെത്തുകയില്ല قَوْمًا ഒരു ജനതയെ يُؤْمِنُونَ വിശ്വസിക്കുന്ന بِاللَّـهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യനാളിലും يُوَادُّونَ അവര്‍ സ്നേഹബന്ധം (താല്‍പര്യം) പുലര്‍ത്തുന്ന (കാണിക്കുന്ന) തായി مَنْ حَادَّ മല്‍സരം കാണിക്കുന്നവരുമായി اللَّـهَ وَرَسُولَهُ അല്ലാഹുവിനോടും അവന്റെ റസൂലിനോടും وَلَوْ كَانُوا അവര്‍ ആയിരുന്നാലും آبَاءَهُمْ തങ്ങളുടെ പിതാക്കള്‍ أَوْ أَبْنَاءَهُمْ അല്ലെങ്കില്‍ തങ്ങളുടെ പുത്രന്‍മാര്‍ أَوْ إِخْوَانَهُمْ അല്ലെങ്കില്‍ തങ്ങളുടെ സഹോദരന്‍മാര്‍ أَوْ عَشِيرَتَهُمْ അല്ലെങ്കില്‍ തങ്ങളുടെ ബന്ധു (കുടുംബം) أُولَـٰئِكَ അക്കൂട്ടര്‍ كَتَبَ അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الْإِيمَانَ സത്യവിശ്വാസം وَأَيَّدَهُم അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു بِرُوحٍ ഒരു ആത്മാവ് (ജീവന്‍) കൊണ്ടു مِّنْهُ അവന്റെ പക്കല്‍നിന്നുള്ള وَيُدْخِلُهُمْ അവന്‍ അവരെ പ്രവേശിപ്പിക്കയും ചെയ്യും جَنَّاتٍ ചില സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിയില്‍കൂടി ഒഴുകുന്ന الْأَنْهَارُ അരുവികള്‍ خَالِدِينَ فِيهَا അതില്‍ നിത്യവാസികളായ നിലയില്‍ رَضِيَ اللَّـهُ അല്ലാഹു തൃപ്തി (പൊരുത്ത) പ്പെട്ടിരിക്കുന്നു عَنْهُمْ അവരെപ്പറ്റി وَرَضُوا അവരും തൃപ്തിപ്പെട്ടു عَنْهُ അവനെപ്പറ്റി أُولَـٰئِكَ അക്കൂട്ടര്‍ حِزْبُ اللَّـهِ അല്ലാഹുവിന്റെ കക്ഷിയാണ് أَلَا അല്ലാ (അറിഞ്ഞേക്കുക) إِنَّ നിശ്ചയമായും حِزْبَ اللَّـهِ അല്ലാഹുവിന്റെ കക്ഷി هُمُ അവര്‍ തന്നെ الْمُفْلِحُونَ വിജയികള്‍
58:22അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവിനോടും അവന്റെ റസൂലിനോടും മല്‍സരം കാണിക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നതായി കണ്ടെത്തുകയില്ല; അവര്‍ തങ്ങളുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരങ്ങളോ, ബന്ധുകുടുംബമോ ആയിരുന്നാലും ശരി. (അങ്ങിനെയുള്ള) അക്കൂട്ടരുടെ ഹൃദയങ്ങളില്‍ അവന്‍ സത്യവിശ്വാസം രേഖപ്പെടുത്തിവെച്ചിരിക്കുന്നു; അവന്റെ പക്കല്‍നിന്നുള്ള ഒരു ആത്മാവുകൊണ്ടു അവന്‍ അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ - അതില്‍ നിത്യവാസികളായ നിലയില്‍ - അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അല്ലാഹു അവരെക്കുറിച്ചു തൃപ്തിപ്പെട്ടിരിക്കുന്നു; അവര്‍ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. അക്കൂട്ടര്‍, അല്ലാഹുവിന്റെ കക്ഷിയത്രെ. അല്ലാ (അറിഞ്ഞേക്കുക;) നിശ്ചയമായും അല്ലാഹുവിന്റെ കക്ഷിതന്നെയാണ് വിജയികള്‍.
തഫ്സീർ : 22-22
View