ഹദീദ് (ഇരുമ്പ്)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 29 – വിഭാഗം (റുകൂഉ്) 4
നബി (ﷺ) ഉറങ്ങുന്നതിനുമുമ്പായി ‘മുസബ്ബിഹാത്ത്’ (ഈ സൂറത്തിലുള്ളതുപോലെ ‘തസ്ബീഹി’ന്റെ വാക്കുകള്‍കൊണ്ട് ആരംഭിക്കുന്ന സൂറത്തുകള്‍) ഓതാറുണ്ടായിരുന്നുവെന്നും, (വേറെ) ആയിരം ആയത്തുകളെക്കാള്‍ ശ്രേഷ്ഠമായ ഒരു ആയത്ത് അവയില്‍ അടങ്ങിയിട്ടുണ്ടെന്നും തിരുമേനി (ﷺ) പറയുകയുണ്ടായി എന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. (തി; ദാ; ന). ഈ ഹദീഥില്‍ സൂചിപ്പിക്കപ്പെട്ട വചനം ഈ സൂറത്തിലെ മൂന്നാം വചനമാണെന്നാണ് ഇബ്നു കഥീര്‍ (رحمه الله) മുതലായവരുടെ അഭിപ്രായം. സൂ: ഹശ്റിന്റെ അവസാനഭാഗമാണെന്നും അഭിപ്രായമുണ്ട്. അല്ലാഹുവിന്റെ ഗുണമാഹാത്മ്യങ്ങളെ കുറിക്കുന്ന ഉല്‍കൃഷ്ട നാമങ്ങളില്‍ ചിലത് ആ വചനങ്ങളില്‍ അടങ്ങിയിട്ടുള്ളതാണ് അതിനു കാരണം. الله أعلم
هُوَ الَّذِي അവനത്രെ يُنَزِّلُ അവതരിപ്പിക്കുന്നവന്‍ عَلَىٰ عَبْدِهِ തന്റെ അടിയാന്റെ മേല്‍ آيَاتٍ പല ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ بَيِّنَاتٍ വ്യക്തങ്ങളായ لِّيُخْرِجَكُم അദ്ദേഹം നിങ്ങളെ വെളിക്കു (പുറത്തു) കൊണ്ടുവരുവാന്‍ مِّنَ الظُّلُمَاتِ അന്ധകാരങ്ങളില്‍ (ഇരുട്ടില്‍) നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِكُمْ നിങ്ങളില്‍ لَرَءُوفٌ വളരെ കൃപ (കനിവ്) ഉള്ളവന്‍തന്നെ رَّحِيمٌ കരുണയുള്ളവനും, കരുണാനിധിയുമായ.
57:9അവനത്രെ, തന്റെ അടിയാന്റെ മേല്‍ സുവ്യക്തങ്ങളായ പല ലക്ഷ്യങ്ങളും ഇറക്കിക്കൊടുക്കുന്നവന്‍; നിങ്ങളെ അന്ധകാരങ്ങളില്‍നിന്ന് വെളിക്കു വരുത്തുവാന്‍ വേണ്ടി. നിശ്ചയമായും അല്ലാഹു നിങ്ങളില്‍ വളരെ കൃപയുള്ളവനും, കരുണയുള്ളവനും തന്നെയാകുന്നു.
وَمَا لَكُمْ നിങ്ങള്‍ക്കെന്താണ് أَلَّا تُنفِقُوا നിങ്ങള്‍ ചിലവഴിക്കാതിരിക്കുവാന്‍ فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ وَلِلَّـهِ അല്ലാഹുവിനാണ് مِيرَاثُ അനന്തരാവകാശം السَّمَاوَاتِ وَالْأَرْضِ ആകാശങ്ങളുടെയും ഭൂമിയുടെയും لَا يَسْتَوِي സമമാകുകയില്ല مِنكُم നിങ്ങളില്‍നിന്നു مَّنْ أَنفَقَ ചിലവഴിച്ചവര്‍ مِن قَبْلِ الْفَتْحِ വിജയത്തിനുമുമ്പ് وَقَاتَلَ യുദ്ധം ചെയ്കയും ചെയ്ത أُولَـٰئِكَ അക്കൂട്ടര്‍ أَعْظَمُ دَرَجَةً ഏറ്റവും വമ്പിച്ച പദവിയുള്ളവരാണ് مِّنَ الَّذِينَ യതൊരുവരെക്കാള്‍ أَنفَقُوا ചിലവഴിച്ച مِن بَعْدُ പിന്നീട്, ശേഷം وَقَاتَلُوا യുദ്ധവും ചെയ്ത وَكُلًّا എല്ലാവരോടും (തന്നെ) وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الْحُسْنَىٰ ഏറ്റം നല്ലതിനെ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്.
57:10അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കാതിരിക്കുവാന്‍ നിങ്ങള്‍ക്കെന്താണ്? ആകാശങ്ങളുടെയും, ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനാകുന്നു (എന്നിട്ടും)!. നിങ്ങളില്‍നിന്ന് വിജയത്തിനു മുമ്പ് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവര്‍ (അല്ലാത്തവരോട്), സമമായിരിക്കയില്ല; അക്കൂട്ടര്‍, പിന്നീട് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവരെക്കാള്‍ വമ്പിച്ച പദവിയുള്ളവരാകുന്നു. എല്ലാവരോടും തന്നെ, അല്ലാഹു ഏറ്റവും നല്ലത് [നല്ല പ്രതിഫലം] വാഗ്ദാനം ചെയ്തിരിക്കുന്നു; അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനുമാണ്.
يَوْمَ تَرَى നീ കാണുന്ന ദിവസം الْمُؤْمِنِينَ സത്യവിശ്വാസികളെ وَالْمُؤْمِنَاتِ വിശ്വാസിനികളെയും يَسْعَىٰ പായുന്ന (സഞ്ചരിക്കുന്ന)തായിട്ട് نُورُهُم അവരുടെ പ്രകാശം, വെളിച്ചം, ശോഭ بَيْنَ أَيْدِيهِمْ അവരുടെ മുന്നിലൂടെ وَبِأَيْمَانِهِم അവരുടെ വലതു ഭാഗങ്ങളിലും بُشْرَاكُمُ നിങ്ങളുടെ അനുമോദനം, സന്തോഷവാര്‍ത്ത الْيَوْمَ ഇന്ന് جَنَّاتٌ ചില സ്വര്‍ഗ്ഗങ്ങളാണ്, തോപ്പുകളാണ് تَجْرِي സഞ്ചരിക്കുന്ന, ഒഴുകും مِن تَحْتِهَا അതിന്റെ അടിയില്‍കൂടി الْأَنْهَارُ അരുവി (നദി)കള്‍ خَالِدِينَ فِيهَا അതില്‍ നിത്യ (ശാശ്വത) വാസികളായ നിലക്ക് ذَٰلِكَ هُوَ അത് തന്നെയാണ് الْفَوْزُ ഭാഗ്യം, വിജയം الْعَظِيمُ വമ്പിച്ച, മഹത്തായ.
57:12സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പ്രകാശം, അവരുടെ മുമ്പിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും പാഞ്ഞു (വ്യാപിച്ചു) കൊണ്ടിരിക്കുന്നതായി നീ കാണുന്ന ദിവസം! (അവരോട് പറയപ്പെടും:) "ഇന്ന് നിങ്ങള്‍ക്ക് അനുമോദനം (അഥവാ സന്തോഷവാര്‍ത്ത), അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളാകുന്നു; അതില്‍ (നിങ്ങള്‍) നിത്യവാസികളായ നിലയില്‍." അതുതന്നെയാണ്, വമ്പിച്ച ഭാഗ്യം.
يُنَادُونَهُمْ അവര്‍ അവരെ വിളിച്ചു പറയും أَلَمْ نَكُن ഞങ്ങള്‍ ആയിരുന്നില്ലേ مَّعَكُمْ നിങ്ങളുടെ കൂടെ قَالُوا അവര്‍ പറയും بَلَىٰ ഇല്ലാതേ, അതെ, ശരി وَلَـٰكِنَّكُمْ എങ്കിലും നിങ്ങള്‍ فَتَنتُمْ നിങ്ങള്‍ കുഴപ്പത്തിലാക്കി أَنفُسَكُمْ നിങ്ങളുടെ ദേഹങ്ങളെ (നിങ്ങളെത്തന്നെ) وَتَرَبَّصْتُمْ നിങ്ങള്‍ പ്രതീക്ഷിക്കുക (കാത്തിരിക്കുക)യും ചെയ്തു وَارْتَبْتُمْ നിങ്ങള്‍ സന്ദേഹം വെക്കുക (സംശയപ്പെടുക) യും ചെയ്തു وَغَرَّتْكُمُ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു الْأَمَانِيُّ വ്യാ (ദുര്‍) മോഹങ്ങള്‍, കൊതികള്‍ حَتَّىٰ جَاءَ വരുവോളം, അങ്ങിനെ വന്നു أَمْرُ اللَّـهِ അല്ലാഹുവിന്റെ കല്‍പന وَغَرَّكُم നിങ്ങളെ വഞ്ചിക്കുകയും ചെയ്തു بِاللَّـهِ അല്ലാഹുവിനെപ്പറ്റി الْغَرُورُ (ആ) മഹാ വഞ്ചകന്‍.
57:14അവര്‍ അവരെ [സത്യവിശ്വാസികളെ] വിളിച്ചു പറയും: "ഞങ്ങള്‍ (ഇഹത്തില്‍) നിങ്ങളുടെ ഒന്നിച്ചായിരുന്നില്ലേ?!" അവര്‍ പറയും: "അതെ, പക്ഷേ, നിങ്ങള്‍ നിങ്ങളെത്തന്നെ കുഴപ്പത്തിലാക്കി; നിങ്ങള്‍ (സത്യവിശ്വാസികള്‍ക്ക് ആപത്ത്) പ്രതീക്ഷിച്ചു കൊണ്ടിരിക്കയും, (മതത്തില്‍) സന്ദേഹപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തു; അല്ലാഹുവിന്റെ കല്‍പന [മരണം] വന്നെത്തുന്നതുവരെയും വ്യാമോഹങ്ങള്‍ നിങ്ങളെ വഞ്ചിച്ചു കളയുകയും ചെയ്തു; അല്ലാഹുവിനെ സംബന്ധിച്ച് (ആ) മഹാ വഞ്ചകനും നിങ്ങളെ വഞ്ചിച്ചു കളഞ്ഞു.
فَالْيَوْمَ എനി (ആകയാല്‍) ഇന്ന് لَا يُؤْخَذُ مِنكُمْ നിങ്ങളില്‍നിന്ന്‍ സ്വീകരിക്കപ്പെടുകയില്‍ فِدْيَةٌ ഒരു തെണ്ടവും, മോചനമൂല്യവും, പ്രായശ്ചിത്തവും وَلَا مِنَ الَّذِينَ യാതൊരുത്തരില്‍നിന്നും ഇല്ല كَفَرُوا അവിശ്വസിച്ച مَأْوَاكُمُ നിങ്ങളുടെ സങ്കേത (വാസ - വിശ്രമ - പ്രാപ്യ) സ്ഥാനം النَّارُ നരകമാകുന്നു هِيَ അത് مَوْلَاكُمْ നിങ്ങളുടെ ബന്ധു (യോജിച്ചത് - രക്ഷാധികാരി - യജമാനന്‍) ആകുന്നു وَبِئْسَ വളരെ ചീത്ത, മോശം الْمَصِيرُ (ആ) തിരിച്ചു (മടങ്ങി) ചെല്ലുന്ന സ്ഥാനം, തിരിച്ചെത്തല്‍.
57:15"എനി, ഇന്ന് നിങ്ങളില്‍ നിന്നാകട്ടെ, അവിശ്വസിച്ചവരില്‍നിന്നാകട്ടെ, യാതൊരു തെണ്ടവും [പ്രായശ്ചിത്തവും] സ്വീകരിക്കപ്പെടുന്നതല്ല. നിങ്ങളുടെ സങ്കേത സ്ഥാനം നരകമാകുന്നു; അതത്രെ നിങ്ങള്‍ക്ക് (ഏറ്റവും യോജിച്ച) ബന്ധു!" (ആ) തിരിച്ചെത്തുന്ന സ്ഥലം വളരെ ചീത്തതന്നെ!
أَلَمْ يَأْنِ സമയം (നേരം) ആയിട്ടില്ലേ لِلَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്കു أَن تَخْشَعَ വിനയപ്പെടുവാന്‍, ഒതുങ്ങുവാന്‍ قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ لِذِكْرِ اللَّـهِ അല്ലാഹുവിന്റെ സ്മരണയിലേക്കു (ഉപദേശത്തിലേക്കു, ഉല്‍ബോധനത്തിനു) وَمَا نَزَلَ ഇറങ്ങിയ (അവതരിച്ച)തിലേക്കും مِنَ الْحَقِّ യഥാര്‍ത്ഥ (സത്യാ) ത്തില്‍ നിന്നു وَلَا يَكُونُوا അവര്‍ ആകാതിരിക്കുവാനും كَالَّذِينَ യാതൊരുവരെപ്പോലെ أُوتُوا الْكِتَابَ വേദഗ്രന്ഥം നല്‍കപ്പെട്ട مِن قَبْلُ മുമ്പ് فَطَالَ എന്നിട്ടു ദീര്‍ഘിച്ചു, നീണ്ടു عَلَيْهِمُ അവരില്‍ الْأَمَدُ കാലം فَقَسَتْ എന്നിട്ടു കടുത്തു, കടുപ്പമായി قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ وَكَثِيرٌ അധികമാളുകളും, പലരും مِّنْهُمْ അവരില്‍ നിന്നു فَاسِقُونَ ദുര്‍ന്നടപ്പുകാരാണ്, തോന്നിയവാസികളാണ്.
57:16വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിന്റെ സ്മരണയിലേക്കും, അവതരിച്ചിട്ടുള്ള യഥാര്‍ത്ഥത്തിലേക്കും തങ്ങളുടെ ഹൃദയങ്ങള്‍ (ഒതുങ്ങി) വിനയപ്പെട്ടുവരുവാന്‍ സമയമായില്ലേ?! മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ അവര്‍ ആകാതിരിക്കുവാനും (സമയമായില്ലേ)?! എന്നിട്ട് അവരില്‍ [വേദക്കാരില്‍] കാലം ദീര്‍ഘിച്ചു; അങ്ങനെ, അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി; അവരില്‍ അധികമാളുകളും ദുര്‍ന്നടപ്പുകാരുമാകുന്നു. (എന്നതുപോലെ).
اعْلَمُوا നിങ്ങള്‍ അറിഞ്ഞുകൊള്ളുക أَنَّ اللَّـهَ അല്ലാഹു (ആകുന്നു) എന്നു يُحْيِي ജീവിപ്പിക്കുന്നു (എന്ന്) الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്റെ മരണത്തിനു (നിര്‍ജ്ജീവാവസ്ഥക്കു) ശേഷം قَدْ بَيَّنَّا നാം വിവരിച്ചിട്ടുണ്ട് لَكُمُ നിങ്ങള്‍ക്കു الْآيَاتِ ദൃഷ്ടാന്തങ്ങളെ لَعَلَّكُمْ تَعْقِلُونَ നിങ്ങള്‍ ബുദ്ധി (ചിന്ത) കൊടുക്കുവാന്‍ വേണ്ടി.
57:17നിങ്ങള്‍ അറിഞ്ഞുകൊള്ളുക: ഭൂമി നിര്‍ജ്ജീവമായതിനുശേഷം അല്ലാഹു അതിനെ ജീവിപ്പിക്കുന്നു എന്ന്. തീര്‍ച്ചയായും, നാം നിങ്ങള്‍ക്കു ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തന്നിരിക്കുന്നു, നിങ്ങള്‍ ബുദ്ധികൊടു(ത്തു ചിന്തി)ക്കുവാന്‍വേണ്ടി.
إِنَّ الْمُصَّدِّقِينَ നിശ്ചയമായും ദാനധര്‍മ്മം നല്‍കുന്ന പുരുഷന്‍മാര്‍ وَالْمُصَّدِّقَاتِ ദാനധര്‍മ്മം ചെയ്യുന്ന സ്ത്രീകളും وَأَقْرَضُوا കടം കൊടുക്കുകയും ചെയ്ത اللَّـهَ അല്ലാഹുവിന് قَرْضًا حَسَنًا നല്ലതായ കടം يُضَاعَفُ لَهُمْ അവര്‍ക്ക് ഇരട്ടിയായി കൊടുക്കപ്പെടും وَلَهُمْ അവര്‍ക്കുണ്ട് താനും أَجْرٌ كَرِيمٌ മാന്യമായ പ്രതിഫലം, കൂലി.
57:18നിശ്ചയമായും, ദാനധര്‍മ്മം ചെയ്യുകയും, അല്ലാഹുവിന് നല്ലതായ കടംകൊടുക്കുകയും ചെയ്യുന്ന പുരുഷന്‍മാരും സ്ത്രീകളും (ആരോ) അവര്‍ക്ക് ഇരട്ടിച്ചു കൊടുക്കപ്പെടുന്നതാണ്; അവര്‍ക്ക് മാന്യമായ പ്രതിഫലവും ഉണ്ടായിരിക്കും.
سَابِقُوا മുന്‍ കടക്കുവിന്‍, മുമ്പോട്ട് വരിന്‍, മത്സരിച്ചു വരുവിന്‍ إِلَىٰ مَغْفِرَةٍ പാപമോചനത്തിലേക്ക് مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള وَجَنَّةٍ ഒരു സ്വര്‍ഗ്ഗത്തിലേക്കും عَرْضُهَا അതിന്റെ വിസ്താരം, വിശാലത, വീതി كَعَرْضِ السَّمَاءِ ആകാശത്തിന്റെ വിസ്താരം പോലെയാണ് وَالْأَرْضِ ഭൂമിയുടെയും أُعِدَّتْ അത് ഒരുക്ക (തയ്യാറാക്ക) പ്പെട്ടിരിക്കുന്നു لِلَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് بِاللَّـهِ അല്ലാഹുവില്‍ وَرُسُلِهِ അവന്റെ റസൂലുകളിലും ذَٰلِكَ അത് فَضْلُ اللَّـهِ അല്ലാഹുവിന്റെ ദയവ് (അനുഗ്രഹം) ആകുന്നു يُؤْتِيهِ അവനത് കൊടുക്കുന്നു, നല്‍കും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّـهُ അല്ലാഹു ذُو الْفَضْلِ ദയവുള്ളവനാണ് الْعَظِيمِ മഹത്തായ.
57:21നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും, ഒരു സ്വര്‍ഗ്ഗത്തിലേക്കും മുന്‍കടന്നുവരുവിന്‍! അതിന്റെ [ആ സ്വര്‍ഗ്ഗത്തിന്റെ] വിസ്താരം ആകാശത്തിന്റെയും, ഭൂമിയുടെയും വിസ്താരം പോലെയാകുന്നു. അല്ലാഹുവിലും, അവന്റെ റസൂലുകളിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു. അത്, അല്ലാഹുവിന്റെ ദയവത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ കൊടുക്കുന്നു. അല്ലാഹുവാകട്ടെ, മഹത്തായ ദയവുള്ളവനുമാകുന്നു.
مَا أَصَابَ ബാധിക്കുകയില്ല مِن مُّصِيبَةٍ ഒരു ബാധയും, ആപത്തും (തന്നെ) فِي الْأَرْضِ ഭൂമിയില്‍ وَلَا فِي أَنفُسِكُمْ നിങ്ങളുടെ ദേഹങ്ങളിലും (നിങ്ങളില്‍ തന്നെയും) ഇല്ല إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഇല്ലാതെ مِّن قَبْلِ മുമ്പായി أَن نَّبْرَأَهَا അതിനെ നാം സൃഷ്ടിക്കുന്നത്തിന്റെ إِنَّ ذَٰلِكَ നിശ്ചയമായും അത് عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ يَسِيرٌ നിസ്സാരമാണ്, എളുപ്പമാണ്.
57:22ഭൂമിയിലാകട്ടെ, നിങ്ങളില്‍ [നിങ്ങളുടെ ദേഹങ്ങളില്‍] തന്നെയാകട്ടെ ഏതൊരു ബാധയും (അഥവാ ആപത്തും) - നാം അതിനെ സൃഷ്ടിക്കുന്നതിനുമുമ്പായി അതൊരു (രേഖാ) ഗ്രന്ഥത്തി ഇല്ലാതെ - ബാധിക്കുകയില്ല. നിശ്ചയമായും അത് [ആ രേഖപ്പെടുത്തല്‍] അല്ലാഹുവിന്റെമേല്‍ നിസ്സാരമാകുന്നു.
لَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട് رُسُلَنَا നമ്മുടെ റസൂലുകളെ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുമായി وَأَنزَلْنَا مَعَهُمُ അവരോടൊപ്പം നാം ഇറക്കുകയും ചെയ്തു الْكِتَابَ ഗ്രന്ഥം وَالْمِيزَانَ തുലാസ്സും لِيَقُومَ നിലകൊള്ളുവാന്‍ വേണ്ടി النَّاسُ മനുഷ്യര്‍ بِالْقِسْطِ നീതിമുറ അനുസരിച്ച് وَأَنزَلْنَا നാം ഇറക്കുകയും ചെയ്തു الْحَدِيدَ ഇരുമ്പ് فِيهِ അതിലുണ്ടു بَأْسٌ (യുദ്ധ) ശക്തി (ആയോധനശക്തി), ശൂരത شَدِيدٌ കഠിനമായ, ശക്തമായ وَمَنَافِعُ ഉപയോഗങ്ങളും لِلنَّاسِ മനുഷ്യര്‍ക്ക് وَلِيَعْلَمَ اللَّـهُ അല്ലാഹു അറിയുവാനും مَن يَنصُرُهُ അവനെ സഹായിക്കുന്നവരെ, സഹായിക്കുന്നതാരാണെന്ന് وَرُسُلَهُ അവന്റെ റസൂലുകളെയും بِالْغَيْبِ അദൃശ്യമായ നിലയില്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَوِيٌّ ശക്തനാകുന്നു عَزِيزٌ പ്രതാപശാലിയാണ്.
57:25തീര്‍ച്ചയായും, നമ്മുടെ റസൂലുകളെ വ്യക്തമായ തെളിവുകള്‍ സഹിതം നാം അയച്ചിട്ടുണ്ട്. മനുഷ്യര്‍ നീതിമുറയനുസരിച്ച് നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം നാം വേദഗ്രന്ഥവും, (നീതിയാകുന്ന) തുലാസ്സും ഇറക്കുകയും ചെയ്തിരിക്കുന്നു. ഇരുമ്പ് നാം ഇറക്കിയിരിക്കുന്നു. അതില്‍ കഠിനമായ ആയോധന ശക്തിയും, ജനങ്ങള്‍ക്കു പല ഉപയോഗങ്ങളും ഉണ്ട്. (കൂടാതെ) അല്ലാഹുവിനെയും അവന്റെ റസൂലുകളെയും അദൃശ്യമായനിലയില്‍ സഹായിക്കുന്നത് ആരാണെന്ന് അവന്‍ അറിയുവാനും വേണ്ടിയാകുന്നു (അത്). നിശ്ചയമായും അല്ലാഹു ശക്തനും പ്രതാപശാലിയുമാണ്.
وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ وَإِبْرَاهِيمَ ഇബ്രാഹീമിനെയും وَجَعَلْنَا നാം ആക്കുക (ഏര്‍പ്പെടുത്തു)കയും ചെയ്തു فِي ذُرِّيَّتِهِمَا അവര്‍ രണ്ടാളുടെയും സന്തതികളില്‍ النُّبُوَّةَ പ്രവാചകത്വം, നബിപ്പട്ടം وَالْكِتَابَ ഗ്രന്ഥവും فَمِنْهُم എന്നിട്ട് അവരിലുണ്ട് مُّهْتَدٍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവന്‍ (ര്‍) وَكَثِيرٌ مِّنْهُمْ അവരില്‍നിന്ന് അധികം, വളരെ فَاسِقُونَ ദുര്‍ന്നടപ്പുകാരാണ്, തോന്നിയവാസികളാണ്.
57:26നൂഹിനെയും, ഇബ്രാഹീമിനെയും നാം അയക്കുകയുണ്ടായി. രണ്ടുപേരുടെയും സന്തതികളില്‍ പ്രവാചകത്വവും, വേദഗ്രന്ഥവും നാം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നിട്ട് അവരില്‍ സന്മാര്‍ഗം പ്രാപിച്ചവരുണ്ട്; അവരില്‍ വളരെപ്പേര്‍ ദുര്‍ന്നടപ്പുകാരുമാകുന്നു.
ثُمَّ قَفَّيْنَا പിന്നെ നാം തുടര്‍ത്തി, (തുടര്‍ന്നയച്ചു) عَلَىٰ آثَارِهِم അവരുടെ പിറകിലായി, കാല്‍പാടില്‍ക്കൂടി بِرُسُلِنَا നമ്മുടെ റസൂലുകളെ وَقَفَّيْنَا നാം തുടര്‍ന്നയക്കുകയും ചെയ്തു بِعِيسَى ഈസായെ ابْنِ مَرْيَمَ മര്‍യമിന്റെ പുത്രന്‍ وَآتَيْنَاهُ അദ്ദേഹത്തിന് നാം നല്‍കുകയും ചെയ്തു الْإِنجِيلَ ഇന്‍ജീല്‍ (സുവിശേഷം) وَجَعَلْنَا നാം ഏര്‍പ്പെടുത്തുകയും (ഉണ്ടാക്കു)കയും ചെയ്തു فِي قُلُوبِ الَّذِينَ യാതൊരുവരുടെ ഹൃദയങ്ങളില്‍ اتَّبَعُوهُ അദ്ദേഹത്തെ പിന്‍പറ്റിയ رَأْفَةً കൃപ, ദയ وَرَحْمَةً കരുണയും وَرَهْبَانِيَّةً ഒരു സന്യാസത്തെ, പൗരോഹിത്യത്തെ ابْتَدَعُوهَا അവരത് നവീനമായുണ്ടാക്കി, പുത്തനായി നിര്‍മ്മിച്ചു مَا كَتَبْنَاهَا അതിനെ നാം നിയമിച്ചിട്ടില്ല, നിര്‍ബന്ധിച്ചിട്ടില്ല عَلَيْهِمْ അവരുടെമേല്‍ إِلَّا ابْتِغَاءَ തേടുന്നതിനല്ലാതെ, അന്വേഷിക്കലല്ലാതെ رِضْوَانِ اللَّـهِ അല്ലാഹുവിന്റെ പ്രീതി, പൊരുത്തം فَمَا رَعَوْهَا എന്നാലതിനെ അവര്‍ പാലിച്ചില്ല, സൂക്ഷിച്ചില്ല, പരിഗണിച്ചില്ല حَقَّ رِعَايَتِهَا അതിനെ പാലിക്കേണ്ട മുറപ്രകാരം فَآتَيْنَا അപ്പോള്‍ (എന്നാല്‍) നാം കൊടുത്തു الَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് مِنْهُمْ അവരില്‍നിന്ന് أَجْرَهُمْ തങ്ങളുടെ പ്രതിഫലം وَكَثِيرٌ مِّنْهُمْ അവരില്‍ അധികവും, വളരെ فَاسِقُونَ തോന്നിയവാസികളാണ്, ദുര്‍ന്നടപ്പുകാരാണ്.
57:27പിന്നീട് അവരുടെ പിറകിലായി നമ്മുടെ ദൂതന്‍മാരെ നാം തുടര്‍ന്നയച്ചു. മര്‍യമിന്റെ പുത്രന്‍ ഈസായെയും തുടര്‍ന്നയച്ചു; അദ്ദേഹത്തിന് നാം "ഇന്‍ജീലും", [സുവിശേഷഗ്രന്ഥവും] നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ കൃപയും, കരുണയും നാം ഏര്‍പ്പെടുത്തുകയും ചെയ്തു. ഒരു (തരം) സന്യാസജീവിതം അവര്‍ നൂതനമായുണ്ടാക്കി. അല്ലാഹുവിന്റെ പ്രീതിയെ തേടേണ്ടതിന് (അവരത് ചെയ്തു) എന്നല്ലാതെ, അവരുടെമേല്‍ നാമത് നിയമിച്ചിട്ടില്ല. എന്നാല്‍, അത് പാലിക്കേണ്ട മുറപ്രകാരം അതവര്‍ പാലിച്ചില്ല. അപ്പോള്‍, അവരില്‍ നിന്നു വിശ്വസിച്ചവര്‍ക്ക് അവരുടെ പ്രതിഫലം നാം നല്‍കി. അവരില്‍ വളരെ ആളുകളും ദുര്‍ന്നടപ്പുകാരാകുന്നു.
يَا اَيُّهَا الَّذِينَ ءَامَنُوا ഹേ,വിശ്വസിച്ചവരേ اتَّقُوا اللهَ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ وَءَامِنُوا വിശ്വസിക്കയും ചെയ്യുവിൻ بِرُسُلِهِ അവന്റെ റസൂലിൽ يُؤۡتِكُمۡ അവൻ നിങ്ങൾക്ക് നൽകും كِفۡلَيۡنِ രണ്ട് ഓഹരി (പങ്ക്,ഇരട്ടി) مِنۡ رَحۡمَتِهِ അവന്റെ കാരുണ്യത്തിൽ നിന്ന് وَيَجۡعَلَ لَكُمۡ നിങ്ങൾക്കവൻ ആക്കി (ഏർപ്പെടുത്തി) തരുകയും ചെയ്യും نُورًا ഒരു പ്രകാശം,വെളിച്ചം تَمۡشُونَ നിങ്ങൾ(ക്കു) നടക്കാവുന്ന بِهِ അതുമായി, അതുകൊണ്ട് وَيَغۡفِرۡ لَكُمۡ നിങ്ങൾക്കവൻ പൊറുത്തുതരുകയും ചെയ്യും َﷲُ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَحِيمۡ കരുണാനിധിയാണ്.
57:28ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിൻ; അവന്റെ റസൂലിൽ വിശ്വസിക്കുകയും ചെയ്യുവിൻ; (എന്നാൽ ) അവന്റെ കാരുണ്യത്തിൽ നിന്നു രണ്ടു ഓഹരി അവൻ നിങ്ങൾക്കു നൽകുന്നതാണ്. നിങ്ങൾക്കു കൊണ്ടുനടക്കുവാനുള്ള ഒരു പ്രകാശം നിങ്ങൾക്ക് അവൻ ഏർപ്പെടുത്തിത്തരുകയും, നിങ്ങൾക്കു പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനാണ്; കരുണാനിധിയാണ് .
لِئَلَّا يَعۡلَمَ അറിയേണ്ടതിനു വേണ്ടി اَهۡلُ الۡكِتَٰبِ വേദക്കാർ اَلَّا يَقۡدِرُونَ അവർക്കു കഴിയുകയില്ലെന്ന് عَلَی شَيۡئٍ യാതൊന്നിനും مِنۡ فَضۡلِ ﷲِ അല്ലാഹുവിന്റെ ദയവിൽ (അനുഗ്രഹത്തിൽ) നിന്ന് وَاَنَّ الۡفَضۡلَ ദയവ് (അനുഗ്രഹം) ആകുന്നു എന്നും بِيَدِ اﷲِ അല്ലാഹുവിന്റെ കയ്യിൽ يُؤۡتِيهِ അതവൻ നൽകും مَنۡ يَشَآء അവൻ ഉദ്ദേശിക്കുന്നവർക്ക് وَاﷲُ അല്ലാഹു ذُوالۡفَضۡلِ ദയവ് (അനുഗ്രഹം) ഉള്ളവനാണ് الۡعَظِيمِ മഹത്തായ,വമ്പിച്ച.
57:29തങ്ങൾക്കു അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്നു യാതൊന്നിനും കഴിയുന്നതല്ലെന്ന് വേദക്കാർ അറിയേണ്ടതിനു വേണ്ടിയത്രെ (അത്); അനുഗ്രഹം അല്ലാഹുവിന്റെ കയ്യിലാണ് - അവൻ ഉദ്ദേശിക്കുന്നവർക്കു അതവൻ നൽകും - എന്നും ( അറിയുവാൻ വേണ്ടി). അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.