arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
വാഖിഅഃ (സംഭവം) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 96 – വിഭാഗം (റുകൂഅ്) 3

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِذَا وَقَعَتِ ٱلْوَاقِعَةُ﴿١﴾
share
إِذَا وَقَعَتِ സംഭവിച്ചാല്‍, ഉണ്ടായാല്‍ الْوَاقِعَةُ (ആ) സംഭവം
56:1(ആ) സംഭവം സംഭവിച്ചാല്‍ ...! [ഹാ, അതിഭയങ്കരം തന്നെ!]
لَيْسَ لِوَقْعَتِهَا كَاذِبَةٌ﴿٢﴾
share
لَيْسَ ഇല്ല لِوَقْعَتِهَا അതിന്റെ സംഭവ്യതയെ, സംഭവിക്കുന്ന സമയത്തു كَاذِبَةٌ കളവാക്കുന്ന (നിഷേധിക്കുന്ന) ഒന്നും
56:2അതിന്റെ സംഭവ്യത നിഷേധിക്കുന്ന ഒന്നും തന്നെ ഇല്ല.
خَافِضَةٌۭ رَّافِعَةٌ﴿٣﴾
share
خَافِضَةٌ താഴ് ത്തുന്നതാണ് رَّافِعَةٌ ഉയര്‍ത്തുന്നതാണ്
56:3(അതുതരം) താഴ് ത്തുന്നതാണ്, ഉയര്‍ത്തുന്നതുമാണ്.
إِذَا رُجَّتِ ٱلْأَرْضُ رَجًّۭا﴿٤﴾
share
إِذَا رُجَّتِ വിറപ്പിക്കപ്പെട്ടാല്‍ الْأَرْضُ ഭൂമി رَجًّا ഒരു വിറ
56:4ഭൂമി ഒരു (കഠിനമായ) വിറവിറപ്പിക്കപ്പെട്ടാല്‍, –
وَبُسَّتِ ٱلْجِبَالُ بَسًّۭا﴿٥﴾
share
وَبُسَّتِ പൊടിക്ക(നുറുക്ക)പ്പെടുകയും الْجِبَالُ മലകള്‍ بَسًّا ഒരു പൊടിക്കല്‍, നുറുക്കല്‍
56:5മലകള്‍ പൊടിച്ചു തരിപ്പണമാക്കപ്പെടുകയും.
فَكَانَتْ هَبَآءًۭ مُّنۢبَثًّۭا﴿٦﴾
share
فَكَانَتْ എന്നിട്ടു അതു ആയിത്തീര്‍ന്നു هَبَاءً ധൂളി مُّنبَثًّا ചിതറിയ, നിരന്ന
56:6അങ്ങനെ, അതു ചിതറിയ ധൂളിയായിത്തീരുകയും.
وَكُنتُمْ أَزْوَٰجًۭا ثَلَـٰثَةًۭ﴿٧﴾
share
وَكُنتُمْ നിങ്ങളായിത്തീരുകയും أَزْوَاجًا ഇണകള്‍ (തരക്കാര്‍, വിഭാഗക്കാര്‍) ثَلَاثَةً മൂന്നു
56:7നിങ്ങള്‍ മൂന്നു (തരത്തിലുള്ള) ഭാഗങ്ങളായിത്തീരുകയും (ചെയ്‌താല്‍) ...!
തഫ്സീർ : 1-7
View   
فَأَصْحَـٰبُ ٱلْمَيْمَنَةِ مَآ أَصْحَـٰبُ ٱلْمَيْمَنَةِ﴿٨﴾
share
فَأَصْحَابُ എന്നാല്‍ (എന്നുവെച്ചാല്‍) ആള്‍ക്കാര്‍, കൂട്ടുകാര്‍ الْمَيْمَنَةِ വലതുപക്ഷത്തിന്റെ, വലതിന്റെ, സൗഭാഗ്യത്തിന്റെ, ശുഭത്തിന്റെ مَا أَصْحَابُ എന്താണ് ആള്‍ക്കാര്‍ الْمَيْمَنَةِ വലതുപക്ഷത്തിന്റെ
56:8എന്നുവെച്ചാല്‍, (സൗഭാഗ്യത്തിന്റെ) വലതുപക്ഷക്കാര്‍; എന്താണ് (ഈ) വലതു പക്ഷ ക്കാര്‍...?! [ആശ്ചര്യം തന്നെ]
وَأَصْحَـٰبُ ٱلْمَشْـَٔمَةِ مَآ أَصْحَـٰبُ ٱلْمَشْـَٔمَةِ﴿٩﴾
share
وَأَصْحَابُ ആള്‍ക്കാരും الْمشئمة ഇടതുപക്ഷത്തിന്റെ, ഇടതിന്റെ, ദൗര്‍ഭാഗ്യത്തിന്റെ, അശുഭത്തിന്റെ مَا أَصْحَابُ എന്താണ് ആള്‍ക്കാര്‍ الْمشئمة ഇടതുപക്ഷത്തിന്റെ
56:9(ദൗര്‍ഭാഗ്യത്തിന്റെ) ഇടതുപക്ഷക്കാരും; എന്താണ് (ഈ) ഇടതുപക്ഷക്കാര്‍...?! [അതും ആശ്ചര്യം തന്നെ]
وَٱلسَّـٰبِقُونَ ٱلسَّـٰبِقُونَ﴿١٠﴾
share
وَالسَّابِقُونَ മുന്‍കടന്നവര്‍, മുമ്പന്മാര്‍, മുന്നോട്ടു വന്നവര്‍ السَّابِقُونَ മുന്‍കടന്നവര്‍ (മുമ്പന്മാര്‍) തന്നെ
56:10മുന്‍കടന്നവര്‍ മുന്‍കടന്നവര്‍ തന്നെ!
തഫ്സീർ : 8-10
View   
أُو۟لَـٰٓئِكَ ٱلْمُقَرَّبُونَ﴿١١﴾
share
أُولَـٰئِكَ ആ കൂട്ടര്‍ الْمُقَرَّبُونَ സാമീപ്യം നല്‍കപ്പെട്ട(സിദ്ധിച്ച) വരാകുന്നു
56:11അക്കൂട്ടര്‍ (അല്ലാഹുവിങ്കല്‍) സാമീപ്യം സിദ്ധിച്ചവരത്രെ: -
فِى جَنَّـٰتِ ٱلنَّعِيمِ﴿١٢﴾
share
فِي جَنَّاتِ സ്വര്‍ഗ്ഗങ്ങളില്‍ النَّعِيمِ അനുഗ്രഹത്തിന്റെ, സുഖാനുഭവത്തിന്റെ
56:12(അതെ) സുഖാനുഗ്രഹത്തിന്റെ സ്വര്‍ഗ്ഗങ്ങളില്‍!
ثُلَّةٌۭ مِّنَ ٱلْأَوَّلِينَ﴿١٣﴾
share
ثُلَّةٌ ഒരു കൂട്ടം, സമൂഹം مِّنَ الْأَوَّلِينَ ആദ്യത്തേവരില്‍ (പൂര്‍വ്വന്മാരില്‍) നിന്ന്
56:13ആദ്യത്തേവരില്‍നിന്നു ഒരു (വലിയ) കൂട്ടം;
وَقَلِيلٌۭ مِّنَ ٱلْـَٔاخِرِينَ﴿١٤﴾
share
وَقَلِيلٌ കുറച്ചും, അല്‍പവും مِّنَ الْآخِرِينَ പിന്നീടുള്ള (ഒടുവിലുള്ള)വരില്‍ നിന്നു
56:14പിന്നീടുള്ളവരില്‍ നിന്നു അല്‍പവും.
തഫ്സീർ : 11-14
View   
عَلَىٰ سُرُرٍۢ مَّوْضُونَةٍۢ﴿١٥﴾
share
عَلَىٰ سُرُرٍ കട്ടിലു(പര്യങ്കം)കളിന്മേല്‍ مَّوْضُونَةٍ മടഞ്ഞുണ്ടാക്കപ്പെട്ട, നെയ്യപ്പെട്ട
56:15മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിന്മേലായിരിക്കും (അവര്‍);
مُّتَّكِـِٔينَ عَلَيْهَا مُتَقَـٰبِلِينَ﴿١٦﴾
share
مُّتَّكِئِينَ ചാരിയിരുന്നു (സുഖിച്ചു) കൊണ്ടു عَلَيْهَا അവയില്‍, അവമേല്‍ مُتَقَابِلِينَ അന്യോന്യം അഭിമുഖരായി (നേരിട്ടു) കൊണ്ടു
56:16അന്യോന്യം അഭിമുഖരായ നിലയില്‍ അവയില്‍ ചാരിയിരുന്നു (സുഖിച്ചും) കൊണ്ട്.
തഫ്സീർ : 15-16
View   
يَطُوفُ عَلَيْهِمْ وِلْدَٰنٌۭ مُّخَلَّدُونَ﴿١٧﴾
share
يَطُوفُ عَلَيْهِمْ അവരില്‍ ചുറ്റും, സഞ്ചരിക്കും وِلْدَانٌ കുട്ടികള്‍, ബാലന്‍മാര്‍ مُّخَلَّدُونَ ശാശ്വത (സ്ഥിര)വാസം നല്‍കപ്പെട്ട
56:17സ്ഥിരവാസം നല്‍കപ്പെട്ടവരായ ബാലന്‍മാര്‍ അവരില്‍ (സേവനത്തിനായി) ചുറ്റിസഞ്ചരിച്ചു കൊണ്ടിരിക്കും;
بِأَكْوَابٍۢ وَأَبَارِيقَ وَكَأْسٍۢ مِّن مَّعِينٍۢ﴿١٨﴾
share
بِأَكْوَابٍ കോപ്പകളുമായി وَأَبَارِيقَ കൂജകളുമായും وَكَأْسٍ പാനപാത്രവും مِّن مَّعِينٍ ഉറവുനീരിന്റെ (കള്ളിന്റേതായ)
56:18കോപ്പകളും, കൂജകളും, ഉറവുനീരിന്റെ (അഥവാ കള്ളിന്റെ) പാനപാത്രവും സഹിതം.
لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ﴿١٩﴾
share
لَّا يُصَدَّعُونَ അവര്‍ക്കു തലവേദന (തലക്കുത്തു) പിടിപെടുകയില്ല عَنْهَا അതിനാല്‍ وَلَا يُنزِفُونَ അവര്‍ക്കു ലഹരി (മത്തു) പിടിക്കയുമില്ല
56:19അവമൂലം അവര്‍ക്കു തലവേദനയുണ്ടാവുകയില്ല: ലഹരിബാധിക്കുകയുമില്ല.
وَفَـٰكِهَةٍۢ مِّمَّا يَتَخَيَّرُونَ﴿٢٠﴾
share
وَفَاكِهَةٍ പഴവര്‍ഗ്ഗവും مِّمَّا യാതൊരു തരത്തില്‍പെട്ട يَتَخَيَّرُونَ അവര്‍ തിരഞ്ഞെടുക്കുന്നു, നന്നായിക്കാണുന്ന
56:20അവര്‍ ഉത്തമമായി (തിരഞ്ഞെടുത്തു) സ്വീകരിക്കുന്ന തരത്തില്‍പെട്ട പഴവര്‍ഗ്ഗങ്ങളും.
وَلَحْمِ طَيْرٍۢ مِّمَّا يَشْتَهُونَ﴿٢١﴾
share
وَلَحْمِ طَيْرٍ പക്ഷിമാസവും مِّمَّا يَشْتَهُونَ അവര്‍ ഇച്ഛിക്കുന്ന, ആശിക്കുന്ന
56:21അവര്‍ ഇച്ഛിക്കുന്ന തരത്തില്‍പെട്ട പക്ഷിമാംസവും (സഹിതം അവര്‍ ചുറ്റിനടക്കും).
തഫ്സീർ : 17-21
View   
وَحُورٌ عِينٌۭ﴿٢٢﴾
share
وَحُورٌ വെളുത്ത മെയ്യാമണി (സുന്ദരി)കളും عِينٌ വിശാലനേത്രകളായ
56:22വിശാല നേത്രകളായ വെള്ളമെയ്യാമണി (കളായ സ്‌ത്രീ) കളുമുണ്ടായിരിക്കും;
كَأَمْثَـٰلِ ٱللُّؤْلُؤِ ٱلْمَكْنُونِ﴿٢٣﴾
share
كَأَمْثَالِ പോലെയുള്ളവര്‍ اللُّؤْلُؤِ മുത്തു الْمَكْنُونِ ഒളിക്ക (സൂക്ഷിക്ക)പ്പെട്ട
56:23(അതെ, ചിപ്പികളില്‍) ഒളിച്ചു സൂക്ഷിക്കപ്പെട്ട മുത്തുപോലുള്ളവര്‍!
جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ﴿٢٤﴾
share
جَزَاءً പ്രതിഫലമായിട്ടു بِمَا كَانُوا അവര്‍ ആയിരുന്നതിനു يَعْمَلُونَ പ്രവര്‍ത്തിക്കും
56:24അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനു പ്രതിഫലമായിട്ടത്രെ (ഇതെല്ലാം നല്‍കപ്പെടുന്നത്).
لَا يَسْمَعُونَ فِيهَا لَغْوًۭا وَلَا تَأْثِيمًا﴿٢٥﴾
share
لَا يَسْمَعُونَ അവര്‍ കേള്‍ക്കയില്ല فِيهَا അതില്‍, അവിടത്തില്‍ لَغْوًا ഒരു അനാവശ്യവും وَلَا تَأْثِيمًا കുറ്റകരമായതുമില്ല
56:25അവര്‍ അവിടത്തില്‍വെച്ച് അനാവശ്യമാകട്ടെ, കുറ്റകരമായതാകട്ടെ ഒന്നും കേള്‍ക്കുകയില്ല.
إِلَّا قِيلًۭا سَلَـٰمًۭا سَلَـٰمًۭا﴿٢٦﴾
share
إِلَّا قِيلًا പറയപ്പെടുന്നതു (വാക്കു) അല്ലാതെ سَلَامًا سَلَامًا ‘സലാം സലാം’ എന്നു
56:26‘സലാം, സലാം’ എന്നു പറയപ്പെടുന്നതല്ലാതെ.
തഫ്സീർ : 22-26
View   
وَأَصْحَـٰبُ ٱلْيَمِينِ مَآ أَصْحَـٰبُ ٱلْيَمِينِ﴿٢٧﴾
share
وَأَصْحَابُ الْيَمِينِ വലതുഭാഗക്കാരാകട്ടെ مَا أَصْحَابُ الْيَمِينِ എന്താണു വലതു ഭാഗക്കാര്‍
56:27വലതു ഭാഗക്കാരാകട്ടെ, എന്താണ് (ഈ) വലതു ഭാഗക്കാര്‍?! [ആശ്ചര്യം തന്നെ]
فِى سِدْرٍۢ مَّخْضُودٍۢ﴿٢٨﴾
share
فِي سِدْرٍ ഇലന്തവൃക്ഷത്തിലായിരിക്കും مَّخْضُودٍ മുള്ളു ഉരിയപ്പെട്ട (മുള്ളില്ലാത്ത), ഫലം അധികരിച്ച
56:28മുള്ള് ഉരിയപ്പെട്ട [മുള്ളില്ലാത്ത] ഇലന്തമരങ്ങളിലായിരിക്കും (അവര്‍ കഴിഞ്ഞു കൂടുക)
وَطَلْحٍۢ مَّنضُودٍۢ﴿٢٩﴾
share
وَطَلْحٍ വാഴകളിലും, ‘ത്വല്‍ഹു’ മരത്തിലും مَّنضُودٍ അടുക്കിവെക്കപ്പെട്ട
56:29(പഴം) അടുക്കിവെക്കപ്പെട്ട വാഴകളിലും.
وَظِلٍّۢ مَّمْدُودٍۢ﴿٣٠﴾
share
وَظِلٍّ തണലിലും, നിഴലിലും مَّمْدُودٍ നീട്ടി ഇടപ്പെട്ട (വിശാലമായ)
56:30നീണ്ടു (വിശാലമായി) കിടക്കുന്ന തണലിലും.
وَمَآءٍۢ مَّسْكُوبٍۢ﴿٣١﴾
share
وَمَاءٍ വെള്ളത്തിലും مَّسْكُوبٍ ചൊരിയപ്പെട്ട (ഒഴുകുന്ന)
56:31(സദാ) ചൊരിയപ്പെട്ടുകൊണ്ടിരിക്കുന്ന ജലത്തിലും.
وَفَـٰكِهَةٍۢ كَثِيرَةٍۢ﴿٣٢﴾
share
وَفَاكِهَةٍ പഴവര്‍ഗ്ഗത്തിലും كَثِيرَةٍ അധിക (ധാരാള)മായ
56:32ധാരാളമായ പഴ വര്‍ഗ്ഗത്തിലും.
لَّا مَقْطُوعَةٍۢ وَلَا مَمْنُوعَةٍۢ﴿٣٣﴾
share
لَّا مَقْطُوعَةٍ മുറിക്ക (ഭംഗം വരുത്ത) പ്പെടാത്ത وَلَا مَمْنُوعَةٍ മുടക്കം (തടസ്സം) ചെയ്യപ്പെടാത്തതും
56:33ഭംഗം വരുത്തപ്പെടാത്തതും, മുടക്കം ചെയ്യപ്പെടാത്തതുമായ (പഴവര്‍ഗ്ഗങ്ങളില്‍).
وَفُرُشٍۢ مَّرْفُوعَةٍ﴿٣٤﴾
share
وَفُرُشٍ വിരുപ്പുകളിലും مَّرْفُوعَةٍ ഉയര്‍ത്തപ്പെട്ട (ഉയര്‍ന്ന)
56:34ഉയര്‍ന്ന (തരം) വിരുപ്പുകളിലും (ആയിരിക്കും അവര്‍ കഴിഞ്ഞു കൂടുക).
തഫ്സീർ : 27-34
View   
إِنَّآ أَنشَأْنَـٰهُنَّ إِنشَآءًۭ﴿٣٥﴾
share
إِنَّا أَنشَأْنَاهُنَّ നിശ്ചയമായും നാം അവരെ ഉണ്ടാക്കി (വളര്‍ത്തി)യിരിക്കുന്നു إِنشَاءً ഒരു ഉണ്ടാക്കല്‍
56:35നിശ്ചയമായും ആ സ്ത്രീകളെ നാം ഒരു (പ്രത്യേക) തരം ഉണ്ടാക്കല്‍ ഉണ്ടാക്കിയിരിക്കുന്നു:-
فَجَعَلْنَـٰهُنَّ أَبْكَارًا﴿٣٦﴾
share
فَجَعَلْنَاهُنَّ അങ്ങനെ (എന്നിട്ടു) അവരെ നാം ആക്കി أَبْكَارًا കന്യകകള്‍
56:36അങ്ങനെ, അവരെ നാം കന്യകകളാക്കിയിരിക്കുന്നു;
عُرُبًا أَتْرَابًۭا﴿٣٧﴾
share
عُرُبًا പ്രേമപാത്രങ്ങള്‍, സ്നേഹപ്പെട്ടവര്‍, മോഹനകള്‍ أَتْرَابًا തുല്യപ്രായക്കാര്‍, ഇണയൊത്തവര്‍
56:37(അതെ) പ്രേമപാത്രങ്ങളും, (ഇണയൊത്ത) തുല്യ പ്രായക്കാരുമായുള്ളവര്‍;
لِّأَصْحَـٰبِ ٱلْيَمِينِ﴿٣٨﴾
share
لِّأَصْحَابِ الْيَمِينِ വലതുഭാഗക്കാരോടു, വലതുപക്ഷക്കാര്‍ക്കുവേണ്ടി
56:38വലതുഭാഗക്കാര്‍ക്കു വേണ്ടിയത്രെ (ഇതെല്ലാം).
തഫ്സീർ : 35-38
View   
ثُلَّةٌۭ مِّنَ ٱلْأَوَّلِينَ﴿٣٩﴾
share
ثُلَّةٌ ഒരു കൂട്ടം مِّنَ الْأَوَّلِينَ ആദ്യത്തേവരില്‍ നിന്നു
56:39ആദ്യത്തേവരില്‍ നിന്നു ഒരു (വലിയ) കൂട്ടവും –
وَثُلَّةٌۭ مِّنَ ٱلْـَٔاخِرِينَ﴿٤٠﴾
share
وَثُلَّةٌ ഒരു കൂട്ടവും مِّنَ الْآخِرِينَ പിന്നീടുള്ള (ഒടുവിലത്തെ)വരില്‍
56:40പിന്നീടുള്ളവരില്‍ നിന്നു ഒരു (വലിയ) കൂട്ടവുമായിരിക്കും (അവര്‍).
തഫ്സീർ : 39-40
View   
وَأَصْحَـٰبُ ٱلشِّمَالِ مَآ أَصْحَـٰبُ ٱلشِّمَالِ﴿٤١﴾
share
وَأَصْحَابُ الشِّمَالِ ഇടതുഭാഗക്കാര്‍ مَا എന്താണു أَصْحَابُ الشِّمَالِ ഇടതുഭാഗക്കാര്‍
56:41ഇടതുഭാഗക്കരാകട്ടെ, എന്താണ് ഇടതുഭാഗക്കാര്‍?! [വളരെ ശോചനീയം തന്നെ.]
فِى سَمُومٍۢ وَحَمِيمٍۢ﴿٤٢﴾
share
فِي سَمُومٍ ഉഷ്ണക്കാറ്റില്‍, വിഷക്കാറ്റില്‍, രോമക്കുത്തില്‍ തുളച്ചുചെല്ലുന്ന കാറ്റില്‍ وَحَمِيمٍ ചുട്ടുതിളക്കുന്ന (ചൂടേറിയ) വെള്ളത്തിലും
56:42(രോമക്കുത്തുകളില്‍കൂടി തുളച്ചുകയറുന്ന) ഉഷ്ണക്കാറ്റിലും, ചുട്ടുതിളക്കുന്ന വെള്ളത്തിലും,-
وَظِلٍّۢ مِّن يَحْمُومٍۢ﴿٤٣﴾
share
وَظِلٍّ തണലിലും مِّن يَحْمُومٍ ഇരുണ്ട പുകയാലുള്ള
56:43ഇരുണ്ട (കഠിനമായ) പുകയാകുന്ന തണലിലും,-
لَّا بَارِدٍۢ وَلَا كَرِيمٍ﴿٤٤﴾
share
لَّا بَارِدٍ തണുത്തതല്ലാത്ത وَلَا كَرِيمٍ മാന്യമായതുമല്ലാത്ത
56:44(അതെ) തണുപ്പുള്ളതും മാന്യമായതുമല്ലാത്ത (തണലിലും ആയിരിക്കും അവര്‍.)
തഫ്സീർ : 41-44
View   
إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُتْرَفِينَ﴿٤٥﴾
share
إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَبْلَ ذَٰلِكَ അതിനുമുമ്പു مُتْرَفِينَ ആഡംബരം നല്‍കപ്പെട്ടവര്‍, സുഖലോലുപന്മാര്‍
56:45(കാരണം) നിശ്ചയമായും, അവര്‍ അതിനുമുമ്പ് [ഇഹത്തില്‍] സുഖലോലുപന്‍മാരായിരുന്നു.
وَكَانُوا۟ يُصِرُّونَ عَلَى ٱلْحِنثِ ٱلْعَظِيمِ﴿٤٦﴾
share
وَكَانُوا അവരായിരുന്നുതാനും يُصِرُّونَ ശഠിച്ചുനില്‍ക്കും, നിരതരാകും عَلَى الْحِنثِ തെറ്റില്‍, കുറ്റത്തിന്‍മേല്‍ الْعَظِيمِ വമ്പിച്ച
56:46വമ്പിച്ച തെറ്റുകുറ്റത്തില്‍ അവര്‍ ശഠിച്ചു നില്‍ക്കുകയും ചെയ്തിരുന്നു.
وَكَانُوا۟ يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًۭا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ﴿٤٧﴾
share
وَكَانُوا يَقُولُونَ അവര്‍ പറയുകയും ചെയ്‌തിരുന്നു أَئِذَا مِتْنَا ഞങ്ങള്‍ മരിച്ചാലോ وَكُنَّا تُرَابًا ഞങ്ങള്‍ മണ്ണാകുകയും وَعِظَامًا എല്ലു(അസ്ഥി)കളും أَإِنَّا ഞങ്ങളോ لَمَبْعُوثُونَ എഴുന്നേല്‍പിക്കപ്പെട്ടവരാകുന്നു
56:47അവര്‍ പറയുകയും ചെയ്‌തിരുന്നു: ‘ഞങ്ങള്‍ മരിക്കുകയും, മണ്ണും എല്ലുകളും ആയിത്തീരുകയും ചെയ്തിട്ടാണോ (പിന്നെയും) ഞങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാകുന്നു.’?!
أَوَءَابَآؤُنَا ٱلْأَوَّلُونَ﴿٤٨﴾
share
أَوَآبَاؤُنَا ഞങ്ങളുടെ പിതാക്കളുമോ الْأَوَّلُونَ ആദ്യത്തേവരായ, പൂര്‍വ്വന്മാരായ
56:48‘(മാത്രമല്ല) ഞങ്ങളുടെ പൂര്‍വ്വന്മാരായ പിതാക്കളുമോ?! [അവരും എഴുന്നേല്‍പിക്കപ്പെടുമെന്നോ?!]’
قُلْ إِنَّ ٱلْأَوَّلِينَ وَٱلْـَٔاخِرِينَ﴿٤٩﴾
share
قُلْ (നബിയേ)പറയുക إِنَّ الْأَوَّلِينَ നിശ്ചയമായും ആദ്യമുള്ളവര്‍ وَالْآخِرِينَ പിന്നീടു (ഒടുവിലുള്ളവരും)
56:49(നബിയേ) പറയുക: ‘നിശ്ചയമായും, പൂര്‍വ്വീകന്മാരും, പിന്നീടുള്ളവരും (എല്ലാം)-
لَمَجْمُوعُونَ إِلَىٰ مِيقَـٰتِ يَوْمٍۢ مَّعْلُومٍۢ﴿٥٠﴾
share
لَمَجْمُوعُونَ ഒരുമിച്ചു കൂട്ടപ്പെടുന്നവര്‍ തന്നെ إِلَىٰ مِيقَاتِ നിശ്ചിത സമയത്തേക്കു يَوْمٍ مَّعْلُومٍ അറിയപ്പെട്ട ഒരു ദിവസത്തെ, ദിവസമാകുന്ന
56:50ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെ; അറിയപ്പെട്ട ഒരു ദിവസമാകുന്ന നിശ്ചിത സമയത്തേക്ക്.
ثُمَّ إِنَّكُمْ أَيُّهَا ٱلضَّآلُّونَ ٱلْمُكَذِّبُونَ﴿٥١﴾
share
ثُمَّ إِنَّكُمْ പിന്നെ നിശ്ചയമായും നിങ്ങള്‍ أَيُّهَا الضَّالُّونَ ഹേ ദുര്‍മ്മാര്‍ഗ്ഗികളെ, വഴിപിഴച്ചവരേ الْمُكَذِّبُونَ വ്യാജമാക്കുന്നവരായ
56:51‘(അതുമല്ല) പിന്നീടു നിശ്ചയമായും നിങ്ങള്‍ - ഹേ, വ്യാജവാദികളായ ദുര്‍മ്മാര്‍ഗ്ഗികളേ’-
لَـَٔاكِلُونَ مِن شَجَرٍۢ مِّن زَقُّومٍۢ﴿٥٢﴾
share
لَآكِلُونَ തിന്നുന്നവര്‍ തന്നെ مِن شَجَرٍ ഒരു (തരം) വൃക്ഷത്തില്‍ നിന്നു مِّن زَقُّومٍ ‘സഖ്-ഖുമാകുന്ന’
56:52‘സഖ്-ഖുമാ’കുന്ന ഒരു (തരം) വൃക്ഷത്തില്‍ നിന്നു തിന്നുന്നവരാകുന്നു;
فَمَالِـُٔونَ مِنْهَا ٱلْبُطُونَ﴿٥٣﴾
share
فَمَالِئُونَ مِنْهَا എന്നിട്ടു അതിനാല്‍ (അതില്‍നിന്നു) നിറക്കുന്നവരാണ് الْبُطُونَ വയറുകള്‍
56:53‘എന്നിട്ട് അതുകൊണ്ടു വയറുനിറക്കുന്നവരായിരിക്കും’.
فَشَـٰرِبُونَ عَلَيْهِ مِنَ ٱلْحَمِيمِ﴿٥٤﴾
share
فَشَارِبُونَ എന്നിട്ടു കുടിക്കുന്നവരാണ്‌ عَلَيْهِ അതിനുമേലെ مِنَ الْحَمِيمِ ഹമീമി (ചുട്ടവെള്ളത്തി)ല്‍ നിന്നു
56:54‘എന്നിട്ട് അതിനുമീതെ ചുട്ടുതിളക്കുന്ന വെള്ളത്തില്‍നിന്നു കുടിക്കുന്നവരായിരിക്കും’.
فَشَـٰرِبُونَ شُرْبَ ٱلْهِيمِ﴿٥٥﴾
share
فَشَارِبُونَ എന്നിട്ടു (അപ്പോള്‍) കുടിക്കുന്നവരാണ്‌ شُرْبَ الْهِيمِ ദാഹം (രോഗം) പിടിപെട്ട ഒട്ടകത്തിന്റെ കുടി (പോലെ)
56:55‘അപ്പോള്‍, (നിങ്ങള്‍) ദാഹരോഗം പിടിപെട്ട ഒട്ടകം കുടിക്കുന്ന പ്രകാരം കുടിക്കുന്ന വരായിരിക്കും’.
هَـٰذَا نُزُلُهُمْ يَوْمَ ٱلدِّينِ﴿٥٦﴾
share
هَـٰذَا نُزُلُهُمْ ഇതു അവരുടെ സല്‍ക്കാരം (ആതിഥ്യം) ആകുന്നു يَوْمَ الدِّينِ പ്രതിഫലത്തിന്റെ (നടപടി എടുക്കുന്ന) ദിവസം
56:56ഇതാണ് പ്രതിഫല നടപടിയുടെ ദിവസം അവരുടെ [ഇടതുപക്ഷക്കാരുടെ] സല്‍ക്കാരം!
തഫ്സീർ : 45-56
View   
نَحْنُ خَلَقْنَـٰكُمْ فَلَوْلَا تُصَدِّقُونَ﴿٥٧﴾
share
نَحْنُ നാം, നാമത്രെ خَلَقْنَاكُمْ നിങ്ങളെ സൃഷ്ടിച്ചു فَلَوْلَا അപ്പോള്‍ എന്തുകൊണ്ടു ആയിക്കൂടാ تُصَدِّقُونَ നിങ്ങള്‍ സത്യമാക്കും
56:57നാമത്രെ, നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. അപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ (ശരിവെച്ചു) സത്യമാക്കുന്നില്ല?!
തഫ്സീർ : 57-57
View   
أَفَرَءَيْتُم مَّا تُمْنُونَ﴿٥٨﴾
share
أَفَرَأَيْتُم എന്നാല്‍ നിങ്ങള്‍ കണ്ടുവോ (ആലോചിക്കുക) مَّا تُمْنُونَ നിങ്ങള്‍ ഇന്ദ്രിയം സ്രവിപ്പിക്കുന്നതു
56:58എന്നാല്‍, നിങ്ങള്‍ കണ്ടുവോ, (ഗര്‍ഭാശയങ്ങളില്‍) നിങ്ങള്‍ ഇന്ദ്രിയം സ്രവിപ്പിക്കുന്നത്?!-
ءَأَنتُمْ تَخْلُقُونَهُۥٓ أَمْ نَحْنُ ٱلْخَـٰلِقُونَ﴿٥٩﴾
share
أَأَنتُمْ നിങ്ങളോ تَخْلُقُونَهُ അതിനെ സൃഷ്ടിക്കുന്നതു أَمْ نَحْنُ അതല്ല നാമോ الْخَالِقُونَ സൃഷ്ടിക്കുന്നവര്‍
56:59നിങ്ങളോ അതിനെ (രൂപം നല്‍കി) സൃഷ്ടിച്ചുണ്ടാക്കുന്നത്, അതല്ല, നാമാണോ സൃഷ്ടിച്ചുണ്ടാക്കുന്നവര്‍?!
نَحْنُ قَدَّرْنَا بَيْنَكُمُ ٱلْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ﴿٦٠﴾
share
نَحْنُ قَدَّرْنَا നാം കണക്കാക്കി, നിശ്ചയിച്ചു, നിര്‍ണ്ണയം ചെയ്തു بَيْنَكُمُ നിങ്ങള്‍ക്കിടയില്‍ الْمَوْتَ മരണം وَمَا نَحْنُ നാം അല്ലതാനും بِمَسْبُوقِينَ മുന്‍കടക്കപ്പെട്ടവര്‍ (പരാജയപ്പെടുന്നവര്‍)
56:60നാം തന്നെ, നിങ്ങള്‍ക്കിടയില്‍ മരണത്തെ നിര്‍ണ്ണയം ചെയ്‌തിരിക്കുന്നു. നാം മുന്‍കട ക്കപ്പെടുന്ന [ആരെങ്കിലും നമ്മുടെ മുമ്പില്‍ കടന്നു പരാജയപ്പെട്ടുപോകുന്ന] വരല്ലതാനും;
عَلَىٰٓ أَن نُّبَدِّلَ أَمْثَـٰلَكُمْ وَنُنشِئَكُمْ فِى مَا لَا تَعْلَمُونَ﴿٦١﴾
share
عَلَىٰ أَن نُّبَدِّلَ നാം പകരം കൊണ്ടുവരുന്നതില്‍ أَمْثَالَكُمْ നിങ്ങളെപ്പോലുള്ളവരെ وَنُنشِئَكُمْ നിങ്ങളെ ഉണ്ടാക്കുക (വളര്‍ത്തിയുണ്ടാക്കുക)യും فِي مَا لَا تَعْلَمُونَ നിങ്ങള്‍ക്കു അറിയാത്തതായ വിധത്തില്‍
56:61നിങ്ങളെപ്പോലുള്ളവരെ നാം പകരം കൊണ്ടുവരുകയും, നിങ്ങള്‍ക്കു അറിയാവതല്ലാത്ത വിധത്തിലൂടെ നിങ്ങളെ (വളര്‍ത്തി) ഉണ്ടാക്കുകയും ചെയ്യുന്നതില്‍.
وَلَقَدْ عَلِمْتُمُ ٱلنَّشْأَةَ ٱلْأُولَىٰ فَلَوْلَا تَذَكَّرُونَ﴿٦٢﴾
share
وَلَقَدْ عَلِمْتُم തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമല്ലോ, അറിഞ്ഞിട്ടുണ്ട് النَّشْأَةَ الْأُولَىٰ ഒന്നാമത്തെ ഉണ്ടാക്കല്‍ (സൃഷ്ടിയെ, നിര്‍മ്മിക്കലിനെ) فَلَوْلَا എന്നിട്ടു (അപ്പോള്‍) എന്തുകൊണ്ട് ഇല്ല, ആയിക്കൂടാ تَذَكَّرُونَ നിങ്ങള്‍ ഉറ്റാലോചിക്കും, ഓര്‍മ്മിക്കും
56:62ഒന്നാമത്തെ (പടച്ച്) ഉണ്ടാക്കലിനെക്കുറിച്ച് തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ടു ആലോചിച്ചുനോക്കുന്നില്ല?!
തഫ്സീർ : 58-62
View   
أَفَرَءَيْتُم مَّا تَحْرُثُونَ﴿٦٣﴾
share
أَفَرَأَيْتُم അപ്പോള്‍ (എന്നാല്‍, എനി) നിങ്ങള്‍ കണ്ടുവോ مَّا تَحْرُثُونَ നിങ്ങള്‍ വിളയിടുന്നതു, നിലം ഉഴുതുന്നതു, വിത്തിറക്കുന്നതു
56:63എന്നാല്‍, നിങ്ങള്‍ വിളയിടുന്നതു നിങ്ങള്‍ കണ്ടുവോ?! -
ءَأَنتُمْ تَزْرَعُونَهُۥٓ أَمْ نَحْنُ ٱلزَّٰرِعُونَ﴿٦٤﴾
share
أَأَنتُمْ നിങ്ങളാണോ تَزْرَعُونَهُ അതു വിളയിക്കുന്നതു (മുളപ്പിക്കുന്നതു), ഉല്‍പാദിപ്പിക്കുന്നതു أَمْ نَحْنُ അതല്ല നാമാണോ الزَّارِعُونَ വിളയിപ്പിക്കുന്നവര്‍
56:64നിങ്ങളാണോ അതു (മുളപ്പിച്ചു) വിളയിക്കുന്നതു, അതല്ല, നാമാണോ വിളയിക്കുന്നവര്‍?!
لَوْ نَشَآءُ لَجَعَلْنَـٰهُ حُطَـٰمًۭا فَظَلْتُمْ تَفَكَّهُونَ﴿٦٥﴾
share
لَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَجَعَلْنَاهُ അതിനെ നാം ആക്കുകതന്നെ ചെയ്യും حُطَامًا തുരുമ്പു, നുറുങ്ങു (ഉണക്കല്‍) فَظَلْتُمْ അപ്പോള്‍ നിങ്ങള്‍ ആയേക്കും تَفَكَّهُونَ നിങ്ങള്‍ ആശ്ചര്യം പറയുക, രസം പറയുക, ദുഃഖപ്പെടുക
56:65നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെ നാം (ഉണക്കല്‍) തുരുമ്പാക്കുക തന്നെ ചെയ്യുമായിരുന്നു; അങ്ങനെ, നിങ്ങള്‍ (ദുഃഖപ്പെട്ടു) ആശ്ചര്യം പറഞ്ഞേക്കുകയും ചെയ്യുമായിരുന്നു.
إِنَّا لَمُغْرَمُونَ﴿٦٦﴾
share
إِنَّا لَمُغْرَمُونَ നിശ്ചയമായും നാം കടം (നഷ്ടം, ഭാരം) ബാധിച്ചവര്‍ തന്നെ
56:66‘നിശ്ചയമായും നാം, (വിള നഷ്ടപ്പെട്ട്‌) കട ബാധിതരാണ്’!-
بَلْ نَحْنُ مَحْرُومُونَ﴿٦٧﴾
share
بَلْ نَحْنُ എന്നല്ല, എങ്കിലും നാം مَحْرُومُونَ തടയപ്പെട്ട (മുടക്കപ്പെട്ട) വരാകുന്നു
56:67‘എന്നല്ല, നാം (ആഹാരമാര്‍ഗ്ഗം) തടയപ്പെട്ടവരാകുന്നു!!’ എന്ന്.
തഫ്സീർ : 63-67
View   
أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ﴿٦٨﴾
share
أَفَرَأَيْتُمُ എനി നിങ്ങൾ കണ്ടുവോ الْمَاءَ വെള്ളം الَّذِي تَشْرَبُونَ നിങ്ങള്‍ കുടിക്കുന്ന
56:68എനി, നിങ്ങള്‍ കുടിക്കാറുള്ള വെള്ളം നിങ്ങൾ കണ്ടുവോ?! (ചിന്തിച്ചു നോക്കുക: )-
ءَأَنتُمْ أَنزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنزِلُونَ﴿٦٩﴾
share
أَأَنتُمْ أَنزَلْتُمُوهُ നിങ്ങളോ അതു ഇറക്കിയതു مِنَ الْمُزْنِ മേഘത്തില്‍ നിന്നു أَمْ نَحْنُ അതല്ല നാമോ الْمُنزِلُونَ ഇറക്കുന്നവര്‍
56:69നിങ്ങളാണോ അതു മേഘത്തില്‍നിന്നു ഇറക്കിയത്, അതല്ല, നാമാണോ ഇറക്കിയവര്‍?!
لَوْ نَشَآءُ جَعَلْنَـٰهُ أُجَاجًۭا فَلَوْلَا تَشْكُرُونَ﴿٧٠﴾
share
لَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ جَعَلْنَاهُ നാമതിനെ ആക്കും أُجَاجًا ഉപ്പായത്, കയ്പുജലം فَلَوْلَا എന്നിരിക്കെ എന്തുകൊണ്ടായിക്കൂടാ تَشْكُرُونَ നിങ്ങള്‍ നന്ദികാണിക്കും
56:70നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ, അതിനെ നാം കയ്പു (ള്ള ഉപ്പു) ജലമാക്കുമായിരുന്നു. എന്നിരിക്കെ, നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?!
أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ﴿٧١﴾
share
أَفَرَأَيْتُمُ النَّارَ എനി നിങ്ങള്‍ തീ കണ്ടുവോ الَّتِي تُورُونَ നിങ്ങള്‍ കത്തിച്ചു (ഉരസി) ഉണ്ടാക്കുന്ന
56:71എനി, നിങ്ങള്‍ (ഉരസി) കത്തിച്ചുണ്ടാക്കുന്ന തീ നിങ്ങള്‍ കണ്ടുവോ?! –
ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ﴿٧٢﴾
share
أَأَنتُمْ أَنشَأْتُمْ നിങ്ങളോ ഉണ്ടാക്കിയതു شَجَرَتَهَا അതിന്റെ മരം أَمْ نَحْنُ الْمُنشِئُونَ അതോ നാമോ ഉണ്ടാക്കിയവര്‍
56:72നിങ്ങളാണോ അതിന്റെ മരം (പടച്ച്) ഉണ്ടാക്കിയതു, അതല്ല, നാമാണോ ഉണ്ടാക്കിയവര്‍?!
نَحْنُ جَعَلْنَـٰهَا تَذْكِرَةًۭ وَمَتَـٰعًۭا لِّلْمُقْوِينَ﴿٧٣﴾
share
نَحْنُ جَعَلْنَاهَا അതിനെ നാം ആക്കിയിരിക്കുന്നു تَذْكِرَةً ഒരു സ്മരണ, ചിന്താവിഷയം, ഉപദേശം وَمَتَاعًا ഒരു ഉപകരണവും, വിഭവവും لِّلْمُقْوِينَ (വിജനപ്രദേശത്തിൽ-കാട്ടില്‍-കൂടി) സഞ്ചരിക്കുന്നവര്‍ക്കു
56:73അതിനെ നാം, ഒരു സ്മരണയും (വിജനപ്രദേശ) സഞ്ചാരികള്‍ക്കു ഒരു ഉപകരണവും ആക്കിയിരിക്കുന്നു.
فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ﴿٧٤﴾
share
فَسَبِّحْ ആകയാല്‍ തസ്ബീഹു ചെയ്യുക بِاسْمِ رَبِّكَ നിന്റെ റബ്ബിന്റെ നാമത്തില്‍ الْعَظِيمِ മഹാനായ
56:74ആകയാല്‍, നിന്റെ മഹാനായ രക്ഷിതാവിന്റെ നാമത്തില്‍ നീ ‘തസ്ബീഹു’ [(പ്രകീര്‍ത്തനം)] ചെയ്തുകൊള്ളുക!
തഫ്സീർ : 68-74
View   
فَلَآ أُقْسِمُ بِمَوَٰقِعِ ٱلنُّجُومِ﴿٧٥﴾
share
فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യംചെയ്തു പറയുന്നു, ഞാന്‍ സത്യം ചെയ്യുന്നില്ല بِمَوَاقِعِ വീഴുന്ന (പതിക്കുന്ന, അസ്തമിക്കുന്ന) സ്ഥാനങ്ങളെക്കൊണ്ടു النُّجُومِ നക്ഷത്രങ്ങളുടെ
56:75എന്നാല്‍, നക്ഷത്രങ്ങള്‍ വീഴുന്ന (അഥവാ പതിക്കുന്ന) സ്ഥാനങ്ങളെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു;
وَإِنَّهُۥ لَقَسَمٌۭ لَّوْ تَعْلَمُونَ عَظِيمٌ﴿٧٦﴾
share
وَإِنَّهُ لَقَسَمٌ അതാകട്ടെ ഒരു സത്യം (ശപഥം) തന്നെ لَّوْ تَعْلَمُونَ നിങ്ങള്‍ക്കറിയാമായി രുന്നെങ്കില്‍ عَظِيمٌ വമ്പിച്ച, മഹത്തായ
56:76നിശ്ചയമായും, അതാകട്ടെ – നിങ്ങള്‍ക്ക് അറിയാമായിരുന്നെങ്കില്‍ - വമ്പിച്ച ഒരു സത്യം തന്നെ! –
തഫ്സീർ : 75-76
View   
إِنَّهُۥ لَقُرْءَانٌۭ كَرِيمٌۭ﴿٧٧﴾
share
إِنَّهُ നിശ്ചയമായും അതു لَقُرْآنٌ ഒരു ഖുര്‍ആന്‍ തന്നെ كَرِيمٌ ആദരണീയ (മാന്യ) മായ
56:77നിശ്ചയമായും, ഇതു ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെ;-
فِى كِتَـٰبٍۢ مَّكْنُونٍۢ﴿٧٨﴾
share
فِي كِتَابٍ ഒരു ഗ്രന്ഥത്തിലാണ്, രേഖയില്‍ مَّكْنُونٍ ഭദ്രമാക്കപ്പെട്ട, സൂക്ഷിച്ചുവെക്കപ്പെട്ട
56:78ഭദ്രമായി സൂക്ഷി (ച്ചു വെ) ക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥത്തിലാണ് (അതു); -
لَّا يَمَسُّهُۥٓ إِلَّا ٱلْمُطَهَّرُونَ﴿٧٩﴾
share
لَّا يَمَسُّهُ അതിനെ സ്പര്‍ശിക്കുക (തൊടുക)യില്ല إِلَّا الْمُطَهَّرُونَ പരിശുദ്ധര്‍ (ശുദ്ധീക രിക്കപ്പെട്ടവര്‍) അല്ലാതെ
56:79പരിശുദ്ധമാക്കപ്പെട്ടവരല്ലാതെ അതിനെ സ്പര്‍ശിക്കുകയില്ല!-
تَنزِيلٌۭ مِّن رَّبِّ ٱلْعَـٰلَمِينَ﴿٨٠﴾
share
تَنزِيلٌ അവതരണം, അവതരിച്ചതു ആകുന്നു مِّن رَّبِّ രക്ഷിതാവില്‍ നിന്നു الْعَالَمِينَ ലോകരുടെ
56:80ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നു അവതരിച്ചതാകുന്നു (അത്).
തഫ്സീർ : 77-80
View   
أَفَبِهَـٰذَا ٱلْحَدِيثِ أَنتُم مُّدْهِنُونَ﴿٨١﴾
share
أَفَبِهَـٰذَا الْحَدِيثِ എന്നിരിക്കെ ഈ വര്‍ത്തമാനം (വൃത്താന്തം) കൊണ്ടാണോ أَنتُم നിങ്ങള്‍ مُّدْهِنُونَ മിനുക്കുന്ന (മൃദുവാക്കുന്ന-മയപ്പെടുത്തുന്ന-നിസ്സാരമാക്കുന്ന)വരാകുന്നു
56:81എന്നിരിക്കെ, ഈ വര്‍ത്തമാനത്തെക്കുറിച്ചാണോ നിങ്ങള്‍ മിനുക്കി (മൃദുവാക്കി) ക്കൊണ്ടിരിക്കുന്നു?!
وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ﴿٨٢﴾
share
وَتَجْعَلُونَ നിങ്ങള്‍ ആക്കുകയും ചെയ്യുന്നു رِزْقَكُمْ നിങ്ങളുടെ ആഹാരം, ഉപജീവനം أَنَّكُمْ تُكَذِّبُونَ നിങ്ങള്‍ വ്യാജമാക്കുന്നുവെന്നുള്ളതു
56:82നിങ്ങളുടെ ആഹാരം [ആഹാരത്തിനുളള നന്ദി] നിങ്ങള്‍ വ്യാജമാക്കുക എന്നുള്ളതാക്കുകയും ചെയ്യുന്നുവോ?!
തഫ്സീർ : 81-82
View   
فَلَوْلَآ إِذَا بَلَغَتِ ٱلْحُلْقُومَ﴿٨٣﴾
share
فَلَوْلَا എന്നാല്‍ ആയിക്കൂടെ, എന്തുകൊണ്ടു ഇല്ല إِذَا بَلَغَتِ അതു (ജീവന്‍) എത്തിയാല്‍ الْحُلْقُومَ തൊണ്ടക്കുഴിയില്‍
56:83എന്നാല്‍, അതു [ജീവന്‍] തൊണ്ടക്കുഴിയിലെത്തുമ്പോള്‍, എന്തുകൊണ്ടായിക്കൂടാ.-
وَأَنتُمْ حِينَئِذٍۢ تَنظُرُونَ﴿٨٤﴾
share
وَأَنتُمْ നിങ്ങള്‍, നിങ്ങളാകട്ടെ حِينَئِذٍ അന്നേരം, ആ സമയം تَنظُرُونَ നോക്കിക്കൊണ്ടിരിക്കും
56:84നിങ്ങള്‍ ആ സമയത്തു നോക്കിക്കൊണ്ടിരിക്കും;
وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَـٰكِن لَّا تُبْصِرُونَ﴿٨٥﴾
share
وَنَحْنُ നാമോ, നാമാകട്ടെ أَقْرَبُ إِلَيْهِ അവനോടു ഏറ്റം സമീപസ്ഥനാണ് مِنكُمْ നിങ്ങളെക്കാള്‍ وَلَـٰكِن എങ്കിലും, പക്ഷേ لَّا تُبْصِرُونَ നിങ്ങള്‍ കാണുകയില്ല
56:85നാമാകട്ടെ, അവനോടു നിങ്ങളെക്കാളും സമീപസ്ഥനുമായിരിക്കും. എങ്കിലും, നിങ്ങള്‍ കാണുകയില്ല;-
فَلَوْلَآ إِن كُنتُمْ غَيْرَ مَدِينِينَ﴿٨٦﴾
share
فَلَوْلَا അപ്പോള്‍ ആയിക്കൂടേ إِن كُنتُمْ നിങ്ങളാണെങ്കില്‍ غَيْرَ مَدِينِينَ പ്രതിഫല നടപടി എടുക്കപ്പെടുന്നവരല്ലാത്തവര്‍, നിയമ വിധേയരല്ലാത്തവര്‍
56:86(അതെ) അപ്പോള്‍, നിങ്ങള്‍ പ്രതിഫലനടപടിക്കു വിധേയരല്ലാത്തവരാണെങ്കില്‍ എന്തുകൊണ്ടായിക്കൂടാ,-
تَرْجِعُونَهَآ إِن كُنتُمْ صَـٰدِقِينَ﴿٨٧﴾
share
تَرْجِعُونَهَا നിങ്ങള്‍ അതിനെ മടക്കിയെടുക്കുക (ആയിക്കൂടെ) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍
56:87നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ (എന്തുകൊണ്ട്) അതിനെ മടക്കിയെടുക്കുക (ആയിക്കൂടാ)?!
തഫ്സീർ : 83-87
View   
فَأَمَّآ إِن كَانَ مِنَ ٱلْمُقَرَّبِينَ﴿٨٨﴾
share
فَأَمَّا അപ്പോള്‍, എന്നാല്‍ إِن كَانَ അവനാണെങ്കില്‍ مِنَ الْمُقَرَّبِينَ സാമീപ്യം നല്‍കപ്പെട്ടവരില്‍ പെട്ട (വന്‍)
56:88അപ്പോള്‍, അവന്‍ [മരണപ്പെടുന്നവന്‍] സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍,
فَرَوْحٌۭ وَرَيْحَانٌۭ وَجَنَّتُ نَعِيمٍۢ﴿٨٩﴾
share
فَرَوْحٌ എന്നാല്‍ ആശ്വാസം, വിശ്രമം, സുഖം وَرَيْحَانٌ സന്തുഷ്ട (ആനന്ദകര)മായ ആഹാരവും وَجَنَّتُ نَعِيمٍ സുഖസൗഖ്യത്തിന്റെ (അനുഗ്രഹത്തിന്റെ) സ്വര്‍ഗ്ഗവും
56:89അപ്പോള്‍, (അവനു) ആശ്വാസവും, സന്തുഷ്ടമായ ആഹാരവും, സുഖാനുഗ്രഹത്തിന്റെ സ്വര്‍ഗ്ഗവും (ആയിരിക്കും)!
തഫ്സീർ : 88-89
View   
وَأَمَّآ إِن كَانَ مِنْ أَصْحَـٰبِ ٱلْيَمِينِ﴿٩٠﴾
share
وَأَمَّا إِن كَانَ എനി അവനാണെങ്കിലോ مِنْ أَصْحَابِ الْيَمِينِ വലതുഭാഗക്കാരില്‍പെട്ട (വന്‍)
56:90എന്നാല്‍, അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ,-
فَسَلَـٰمٌۭ لَّكَ مِنْ أَصْحَـٰبِ ٱلْيَمِينِ﴿٩١﴾
share
فَسَلَامٌ എന്നാല്‍ സമാധാനം, ശാന്തി, സലാം لَّكَ നിനക്കു, നിനക്കുണ്ട് مِنْ أَصْحَابِ الْيَمِينِ വലതുപക്ഷക്കാരെപ്പറ്റി, വലതു ഭാഗക്കാരില്‍ പെട്ടവനാണു (നീ)
56:91അപ്പോള്‍, വലതുപക്ഷക്കാരെപ്പറ്റി നിനക്കു സമാധാനം (തന്നെ)!
തഫ്സീർ : 90-91
View   
وَأَمَّآ إِن كَانَ مِنَ ٱلْمُكَذِّبِينَ ٱلضَّآلِّينَ﴿٩٢﴾
share
وَأَمَّا إِن كَانَ എനി അവനാണെങ്കിലോ مِنَ الْمُكَذِّبِينَ വ്യാജമാക്കുന്നവരില്‍പെട്ട(വന്‍) الضَّالِّينَ ദുര്‍മാര്‍ഗ്ഗികളായ, വഴിപിഴച്ച
56:92എനി, അവന്‍ ദുര്‍മ്മാര്‍ഗ്ഗികളായ വ്യാജവാദികളില്‍ പെട്ടവനാണെങ്കിലോ,
فَنُزُلٌۭ مِّنْ حَمِيمٍۢ﴿٩٣﴾
share
فَنُزُلٌ എന്നാല്‍ വിരുന്നു, ആതിഥ്യം مِّنْ حَمِيمٍ ചുട്ടുതിളക്കുന്ന വെള്ളത്തിനാല്‍
56:93എന്നാല്‍, ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരം!-
وَتَصْلِيَةُ جَحِيمٍ﴿٩٤﴾
share
وَتَصْلِيَةُ കരിക്കലും, കാച്ചലും جَحِيمٍ ജ്വലിക്കുന്ന അഗ്നിയുടെ (‘ജഹീമാ’കുന്ന നരകത്തിന്റെ)
56:94ജ്വലിക്കുന്ന നരകത്തിന്റെ കരിക്കലും!
തഫ്സീർ : 92-94
View   
إِنَّ هَـٰذَا لَهُوَ حَقُّ ٱلْيَقِينِ﴿٩٥﴾
share
إِنَّ هَـٰذَا നിശ്ചയമായും ഇതു لَهُوَ തീര്‍ച്ചയായും അതു, അതുതന്നെയാണ് حَقُّ യഥാര്‍ത്ഥം സത്യമാകുന്നു الْيَقِينِ ഉറപ്പിന്റെ, ദൃഢമാകുന്ന
56:95നിശ്ചയമായും, ഇതു [ഇപ്പറഞ്ഞതെല്ലാം] തന്നെയാണ് ഉറപ്പായ യഥാര്‍ത്ഥം.
فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ﴿٩٦﴾
share
فَسَبِّحْ അതിനാല്‍ നീ സ്തോത്രകീര്‍ത്തനം ചെയ്യുക بِاسْمِ رَبِّكَ നിന്റെ റബ്ബിന്റെ നാമത്തില്‍, നാമത്തെ الْعَظِيمِ മഹാനായ
56:96ആകയാല്‍, നീ നിന്റെ മഹാനായ രക്ഷിതാവിന്റെ നാമത്തില്‍ തസ്ബീഹു [സ്തോത്രകീര്‍ത്തനം] നടത്തിക്കൊള്ളുക.
തഫ്സീർ : 95-96
View