arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
റഹ്‌മാൻ (പരമകാരുണികന്‍) മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 78 – വിഭാഗം (റുകൂഅ്) 3 വിശുദ്ധ ഖുര്‍ആനിലെ സൂറത്തുകള്‍ പരിശോധിച്ചാല്‍ മിക്ക സൂറത്തുകള്‍ക്കും അതിന്റേതായ ചില പ്രത്യേകതകള്‍ കാണുവാന്‍ കഴിയും. പക്ഷെ, എല്ലാം എല്ലാവര്‍ക്കും മനസ്സിലാക്കുവാന്‍ കഴിഞ്ഞെന്നു വരികയില്ല. ഖുര്‍ആനെ സംബന്ധിച്ച അറിവും ആസ്വദനവും അനുസരിച്ച് ഓരോരുത്തനും അതു മനസ്സിലാക്കുവാന്‍ സാധിക്കുമെന്നു മാത്രം. എന്നാല്‍, ഈ അദ്ധ്യായത്തെ സംബന്ധിച്ചിടത്തോളം അതിന്റേതായ ചില പ്രത്യേകതകള്‍ പ്രത്യക്ഷത്തില്‍തന്നെ ആര്‍ക്കും കണ്ടറിയുവാന്‍ സാധിക്കുന്നു. വിഷയത്തിന്‍റെ ഗൗരവത്തോടൊപ്പം തന്നെ ആസ്വാദനരസം, പരായണഭംഗി, ശ്രവണസുഖം, അത്യാകര്‍ഷകമായ പ്രതിപാദനരീതി ആദിയായ വശങ്ങളില്‍ സൂഃ റഹ്മാന്‍റെ സവിശേഷത പ്രസിദ്ധമാണ്. പാരായണവേളയിലും, ശ്രവണവേളയിലും രോമാഞ്ചം ഉണ്ടാക്കുന്നതും, ഹൃദയത്തിനു നടുക്കം ബാധിക്കുന്നതുമായ ഒരു വചനമത്രെ മുപ്പത്തിഒന്നു പ്രാവശ്യം മനുഷ്യരെയും ജിന്നുകളെയും അഭിമുഖീകരിച്ചുകൊണ്ട് ആവര്‍ത്തിച്ചു പറയപ്പെട്ടിട്ടുള്ള ഇതിലെ ഒരു സൂക്തം (فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ) അതു കേള്‍ക്കുമ്പോള്‍ സംഗീതരസവും, നീട്ടി ഓതുമ്പോള്‍ ഗാനമധുരവും അനുഭവപ്പെടുന്നു. അതേ അവസരത്തില്‍, അതിലടങ്ങിയ ഗൗരവമേറിയ ചോദ്യവും, അതിന്‍റെ അര്‍ത്ഥവ്യാപ്തിയും ഹൃദയമുള്ള ഓരോരുത്തനേയും ചിന്തിപ്പിക്കുന്നതുമാണ്. അല്ലാഹുവിന്‍റെ മുമ്പില്‍ സാഷ്ടാംഗം അര്‍പ്പിച്ചു മുപ്പത്തിഒന്നുവട്ടം നന്ദി രേഖപ്പെടുത്തുവാന്‍ അതവനെ നിര്‍ബന്ധിക്കുന്നതു കാണാം. عروس القرآن (ഖുര്‍ആനിലെ നവവധു) എന്നൊരു ബഹുമതിപ്പേര്‍ ഈ അദ്ധ്യായത്തിനു പറയപ്പെടാറുള്ളതിനു കാരണം ഇതില്‍നിന്നെല്ലാം ഊഹിക്കാമല്ലോ.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱلرَّحْمَـٰنُ﴿١﴾
share
الرَّحْمَـٰنُ പരമകാരുണികന്‍
55:1പരമകാരുണികന്‍!
عَلَّمَ ٱلْقُرْءَانَ﴿٢﴾
share
عَلَّمَ അവന്‍ പഠിപ്പിച്ചു الْقُرْآنَ ഖുര്‍ആനെ
55:2അവന്‍ ഖുര്‍ആന്‍ പഠിപ്പിച്ചു.
خَلَقَ ٱلْإِنسَـٰنَ﴿٣﴾
share
خَلَقَ അവന്‍ സൃഷ്ടിച്ചു الْإِنسَانَ മനുഷ്യനെ
55:3അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
عَلَّمَهُ ٱلْبَيَانَ﴿٤﴾
share
عَلَّمَهُ അവന്‍ അവനു പഠിപ്പിച്ചു الْبَيَانَ വിവരണം (മനസ്സിലുള്ളതു വിവരിക്കല്‍), സംസാരം
55:4അവന്‍ അവനു വിവരണം പഠിപ്പിച്ചു.
തഫ്സീർ : 1-4
View   
ٱلشَّمْسُ وَٱلْقَمَرُ بِحُسْبَانٍۢ﴿٥﴾
share
الشَّمْسُ സൂര്യന്‍ وَالْقَمَرُ ചന്ദ്രനും بِحُسْبَانٍ ഒരു കണക്കനുസരിച്ചാകുന്നു
55:5സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (നിലകൊള്ളുന്നത്)
وَٱلنَّجْمُ وَٱلشَّجَرُ يَسْجُدَانِ﴿٦﴾
share
وَالنَّجْمُ ചെടി, വള്ളി, നക്ഷത്രം وَالشَّجَرُ വൃക്ഷവും يَسْجُدَانِ രണ്ടും സുജൂദ് ചെയ്യുന്നു.
55:6ചെടി (അഥവാ വള്ളി) യും വൃക്ഷവും "സുജൂദു" [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നു.
തഫ്സീർ : 5-6
View   
وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَانَ﴿٧﴾
share
وَالسَّمَاءَ ആകാശത്തെ رَفَعَهَا അതിനെ അവന്‍ ഉയര്‍ത്തിയിരിക്കുന്നു وَوَضَعَ സ്ഥാപിക്കുക (വെക്കുക)യും ചെയ്തിരിക്കുന്നു الْمِيزَانَ തുലാസു
55:7ആകാശത്തെ അവന്‍ ഉയര്‍ത്തിയുണ്ടാക്കുകയും, തുലാസ്സു സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
أَلَّا تَطْغَوْا۟ فِى ٱلْمِيزَانِ﴿٨﴾
share
أَلَّا تَطْغَوْا നിങ്ങള്‍ ക്രമം തെറ്റാതിരിക്കുവാന്‍, അതിരു വിടാതിരിക്കുന്നതിനു فِي الْمِيزَانِ തുലാസില്‍
55:8നിങ്ങള്‍ തുലാസ്സില്‍ [തൂക്കത്തില്‍] ക്രമം തെറ്റാതിരിക്കുന്നതിന്.
وَأَقِيمُوا۟ ٱلْوَزْنَ بِٱلْقِسْطِ وَلَا تُخْسِرُوا۟ ٱلْمِيزَانَ﴿٩﴾
share
وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുക الْوَزْنَ തൂക്കം بِالْقِسْطِ നീതി മുറപ്രകാരം وَلَا تُخْسِرُوا നിങ്ങള്‍ നഷ്ടം വരുത്തരുത് الْمِيزَانَ തുലാസ്സു (തുലാസില്‍)
55:9നിങ്ങള്‍ നീതിമുറയനുസരിച്ചു തൂക്കം നിലനിറുത്തുവിന്‍. തുലാസ്സു (അഥവാ തൂക്കം) നഷ്ടം വരുത്തുകയും അരുത്.
തഫ്സീർ : 7-9
View   
وَٱلْأَرْضَ وَضَعَهَا لِلْأَنَامِ﴿١٠﴾
share
وَالْأَرْضَ ഭൂമിയെ وَضَعَهَا അതിനെ അവന്‍ വെച്ചിരിക്കുന്നു (സ്ഥാപിച്ചിരിക്കുന്നു) لِلْأَنَامِ സൃഷ്ടികള്‍ക്കു (ജീവികള്‍ക്കു) വേണ്ടി
55:10ഭൂമിയെ അവന്‍ സൃഷ്ടികള്‍ക്കുവേണ്ടി സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
فِيهَا فَـٰكِهَةٌۭ وَٱلنَّخْلُ ذَاتُ ٱلْأَكْمَامِ﴿١١﴾
share
فِيهَا അതിലുണ്ട് فَاكِهَةٌ പഴവര്‍ഗ്ഗം, സുഖഭോജ്യവസ്തു وَالنَّخْلُ ഈത്തപ്പനയും ذَاتُ الْأَكْمَامِ പോള (പാള) കളുള്ള
55:11അതില്‍ പഴവര്‍ഗ്ഗമുണ്ട് : പാളകളുള്ള ഈത്തപ്പനകളുമുണ്ട്.
وَٱلْحَبُّ ذُو ٱلْعَصْفِ وَٱلرَّيْحَانُ﴿١٢﴾
share
وَالْحَبُّ ധാന്യവും ذُو الْعَصْفِ വൈക്കോല്‍ (ഓല) ഉള്ളതായ وَالرَّيْحَانُ സുഗന്ധച്ചെടിയും, രുചികരമായ ഭക്ഷ്യവസ്തുവും.
55:12വൈക്കോലുള്ള ധാന്യ (വർഗ്ഗ)വും, സുഗന്ധച്ചെടിയും ഉണ്ട്.
തഫ്സീർ : 10-12
View   
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿١٣﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:13അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 13-13
View   
خَلَقَ ٱلْإِنسَـٰنَ مِن صَلْصَـٰلٍۢ كَٱلْفَخَّارِ﴿١٤﴾
share
خَلَقَ അവന്‍ സൃഷ്ടിച്ചു الْإِنسَانَ മനുഷ്യനെ مِن صَلْصَالٍ ചിലപ്പുള്ള (ചല ചല ശബ്ദമുണ്ടാകുന്ന) മണ്ണില്‍നിന്നു كَالْفَخَّارِ ചൂളമണ്ണു (ചുട്ടെടുത്ത മണ്‍പാത്രം) പോലെയുള്ള
55:14മനുഷ്യനെ അവന്‍, ചൂളവെക്കപ്പെട്ട (ഇഷ്ടിക) മണ്ണുപോലെ ചിലപ്പുള്ള (ഉണങ്ങിയ) മണ്ണിനാല്‍ സൃഷ്ടിച്ചിരിക്കുന്നു;
وَخَلَقَ ٱلْجَآنَّ مِن مَّارِجٍۢ مِّن نَّارٍۢ﴿١٥﴾
share
وَخَلَقَ الْجَانَّ ജിന്നുകളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു مِن مَّارِجٍ ശുദ്ധമായ (തനി) ജ്വാലയില്‍ (നാളത്തില്‍) നിന്നു مِّن نَّارٍ തീയില്‍ (അഗ്നിയില്‍) നിന്നുള്ള
55:15ജിന്നിനെ അഗ്നിയില്‍ നിന്നുള്ള (പുകകലരാത്ത) ശുദ്ധജ്വാലയാലും സൃഷ്ടിച്ചിരിക്കുന്നു.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿١٦﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:16അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 14-16
View   
رَبُّ ٱلْمَشْرِقَيْنِ وَرَبُّ ٱلْمَغْرِبَيْنِ﴿١٧﴾
share
رَبُّ الْمَشْرِقَيْنِ രണ്ടു ഉദയ സ്ഥാനങ്ങളുടെ റബ്ബാണ് وَرَبُّ الْمَغْرِبَيْنِ രണ്ടു അസ്തമന സ്ഥാനങ്ങളുടെയും റബ്ബ്
55:17രണ്ടു ഉദയസ്ഥാനങ്ങളുടെ റബ്ബും, രണ്ടു അസ്തമന സ്ഥാനങ്ങളുടെ റബ്ബുമാകുന്നു (അവന്‍).
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿١٨﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:18അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 17-18
View   
مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ﴿١٩﴾
share
مَرَجَ അവന്‍ അയച്ചുവിട്ടിരിക്കുന്നു الْبَحْرَيْنِ രണ്ടു സമുദ്രത്തെ يَلْتَقِيَانِ രണ്ടും കൂടി മുട്ടി (ചേര്‍ന്നു തൊട്ടു തൊട്ടു) കൊണ്ടു
55:19രണ്ടു സമുദ്രങ്ങളെയും, അവ തമ്മില്‍ കൂട്ടിമുട്ടത്തക്ക നിലയില്‍ അവന്‍ അയച്ചുവിട്ടിരിക്കുന്നു.
بَيْنَهُمَا بَرْزَخٌۭ لَّا يَبْغِيَانِ﴿٢٠﴾
share
بَيْنَهُمَا അവ രണ്ടിനുമിടയിലുണ്ട് بَرْزَخٌ ഒരു മറ (തടസ്സം) لَّا يَبْغِيَانِ രണ്ടും അതിക്രമിക്കുകയില്ലാത്ത
55:20അവ രണ്ടും (അന്യോന്യം) അതിക്രമി(ച്ചു കട)ക്കാതിരിക്കത്തക്ക ഒരു മറ അവക്കിടയിലുണ്ട്.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٢١﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:21അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
يَخْرُجُ مِنْهُمَا ٱللُّؤْلُؤُ وَٱلْمَرْجَانُ﴿٢٢﴾
share
يَخْرُجُ مِنْهُمَا അവ രണ്ടില്‍ നിന്നും പുറത്തുവരുന്നു اللُّؤْلُؤُ മുത്തു وَالْمَرْجَانُ പവിഴവും
55:22അവന്‍ രണ്ടില്‍നിന്നും മുത്തും പവിഴവും പുറത്തു വരുന്നു.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٢٣﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:23അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
وَلَهُ ٱلْجَوَارِ ٱلْمُنشَـَٔاتُ فِى ٱلْبَحْرِ كَٱلْأَعْلَـٰمِ﴿٢٤﴾
share
وَلَهُ അവന്റേതാകുന്നു, അവനുള്ളതാണ് الْجَوَارِ കപ്പലുകള്‍ الْمُنشَآتُ (പായ) ഉയര്‍ത്തപ്പെട്ട, നിര്‍മ്മിച്ചുണ്ടാക്കപ്പെട്ട فِي الْبَحْرِ സമുദ്രത്തില്‍ كَالْأَعْلَامِ മലകളെപ്പോലെ, (ഉയിര്‍ന്ന അടയാളങ്ങള്‍പോലെ)
55:24സമുദ്രത്തില്‍ (സഞ്ചരിക്കുന്നതിനു) മലകളെപ്പോലെ പൊക്കിയുണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്റേതാകുന്നു.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٢٥﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:25അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 19-25
View   
كُلُّ مَنْ عَلَيْهَا فَانٍۢ﴿٢٦﴾
share
كُلُّ مَنْ യാതൊരുവരെല്ലാം عَلَيْهَا അതിന്‍റെ മേലുള്ള فَانٍ നശിക്കുന്ന (നാശമടയുന്ന) താണ്
55:26അതിന്‍റെ [ഭൂമിയുടെ] മീതെയുള്ളവല്ലൊം നാശമടയുന്നവരാണ്
وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَـٰلِ وَٱلْإِكْرَامِ﴿٢٧﴾
share
وَيَبْقَىٰ ശേഷിക്കയും ചെയ്യും وَجْهُ رَبِّكَ നിന്‍റെ റബ്ബിന്‍റെ വദനം , മുഖം ذُو الْجَلَالِ മഹത്വമുള്ള وَالْإِكْرَامِ ഉദാരതയും, ബഹുമാനവുമുള്ള
55:27മഹത്വവും ഉദാരതയുമുള്ളവനായ നിന്‍റെ റബ്ബിന്‍റെ വദനം ശേഷിക്കുകയും ചെയ്യും.
തഫ്സീർ : 26-27
View   
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٢٨﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:28അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
يَسْـَٔلُهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ كُلَّ يَوْمٍ هُوَ فِى شَأْنٍۢ﴿٢٩﴾
share
يَسْأَلُهُ അവനോടു ചോദിക്കുന്നു, യാചിക്കും مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും كُلَّ يَوْمٍ എല്ലാ ദിവസവും هُوَ അവന്‍ فِي شَأْنٍ ഓരോ കാര്യത്തിലായിരിക്കും
55:29ആകാശങ്ങളിലും ഭൂമിയിലുമുള്ളവര്‍ അവനോടുയാചിക്കുന്നു. എല്ലാ ദിവസവും അവന്‍ ഓരോ കാര്യത്തിലായിരിക്കും.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٣٠﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:30അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 28-30
View   
سَنَفْرُغُ لَكُمْ أَيُّهَ ٱلثَّقَلَانِ﴿٣١﴾
share
سَنَفْرُغُ നാം അടുത്തു മിനക്കെടും, ഒഴിഞ്ഞിരുന്നേക്കും لَكُمْ നിങ്ങള്‍ക്കായി, നിങ്ങള്‍ക്കുവേണ്ടി أَيُّهَ الثَّقَلَانِ ഹേ രണ്ടു കനത്തവരേ (സമൂഹമേ)
55:31നിങ്ങക്കുവേണ്ടി നാം അടുത്ത് മിനക്കെടുന്നതാണ് - ഹേ, രണ്ടു (കനത്ത) സമൂഹമേ!
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٣٢﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:32അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
يَـٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ إِنِ ٱسْتَطَعْتُمْ أَن تَنفُذُوا۟ مِنْ أَقْطَارِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ فَٱنفُذُوا۟ ۚ لَا تَنفُذُونَ إِلَّا بِسُلْطَـٰنٍۢ﴿٣٣﴾
share
يَا مَعْشَرَ ഹേ സംഘമെ, കൂട്ടമേ الْجِنِّ وَالْإِنسِ ജിന്നിന്‍റെയും ഇന്‍സി(മനുഷ്യ)ന്‍റെയും إِنِ اسْتَطَعْتُمْ നിങ്ങള്‍ക്കു സാധിക്കുന്നപക്ഷം أَن تَنفُذُوا നിങ്ങള്‍ കടന്നുപോകാന്‍, ചോര്‍ന്നുകടക്കാന്‍ مِنْ أَقْطَارِ മേഖലകളില്‍ നിന്നു السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും فَانفُذُوا എന്നാല്‍ നിങ്ങള്‍ കടന്നു (ചോര്‍ന്നു) പോകുവിന്‍ لَا تَنفُذُونَ നിങ്ങള്‍ കടന്നു പോകയില്ല إِلَّا بِسُلْطَانٍ ഒരു അധികാരം (രേഖ-ശക്തി-അധികൃത ലക്ഷ്യം) കൂടാതെ
55:33ജിന്നിന്‍റെയും ഇന്‍സി [മനുഷ്യ] ന്‍റെയും സംഘമേ, ആകാശങ്ങളുടെയും, ഭൂമിയുടെയും മേഖലകളില്‍ നിന്നു (പുറത്തു) കടന്നുപോകുവാന്‍ നിങ്ങള്‍ക്കു സാധ്യമാകുന്നപക്ഷം, നിങ്ങള്‍ കടന്നു പോകുവിന്‍ ! ഒരു അധികാരശക്തി കൂടാതെ നിങ്ങള്‍ കടന്നുപോകയില്ല.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٣٤﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:34അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
يُرْسَلُ عَلَيْكُمَا شُوَاظٌۭ مِّن نَّارٍۢ وَنُحَاسٌۭ فَلَا تَنتَصِرَانِ﴿٣٥﴾
share
يُرْسَلُ അയക്കപ്പെടും عَلَيْكُمَا നിങ്ങളിരുവരുടേയും മേല്‍ شُوَاظٌ ജ്വാല مِّن نَّارٍ തീയിന്‍റെ, അഗ്നിയാലുള്ള وَنُحَاسٌ പുക (കരിമ്പുക)യും ചെമ്പു (ദ്രാവകവും) فَلَا تَنتَصِرَانِ അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരും രക്ഷാ നടപടി എടുക്കയില്ല (ചെറുത്തു നില്‍ക്കുകയില്ല)
55:35നിങ്ങളിരുവരുടെയും മേല്‍, അഗ്നിയില്‍നിന്നുള്ള ജ്വാലയും, കരിമ്പുകയും അയക്കപ്പെടുന്നതാണ്. അപ്പോള്‍, നിങ്ങള്‍ രക്ഷാനടപടിയെടുക്കുന്നതല്ല. [നിങ്ങള്‍ക്കത്തിനു സാധ്യമല്ല]
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٣٦﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:36അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 31-36
View   
فَإِذَا ٱنشَقَّتِ ٱلسَّمَآءُ فَكَانَتْ وَرْدَةًۭ كَٱلدِّهَانِ﴿٣٧﴾
share
فَإِذَا انشَقَّتِ എന്നാല്‍ പിളര്‍ന്നാല്‍, പൊട്ടിക്കീറിയാല്‍ السَّمَاءُ ആകാശം فَكَانَتْ എന്നിട്ടു അതായി وَرْدَةً ഒരു പനിനീര്‍ വര്‍ണ്ണമുള്ളതു, ഊറക്കിട്ട തോല്‍ (പോലെ) ചുവന്നതു, ചെമ്മഞ്ഞയായതു كَالدِّهَان എണ്ണ (കുഴമ്പ്, കീടം) പോലുള്ളതു
55:37എന്നാല്‍, ആകാശം പൊട്ടിപ്പിളര്‍ന്ന് അതു കുഴമ്പ് (അഥവാ എണ്ണക്കീടം) പോലെയും, പനിനീര്‍ (അഥവാ ചുവപ്പു) വര്‍ണ്ണമുള്ളതും ആയിത്തീര്‍ന്നാല്‍...
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٣٨﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:38അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
فَيَوْمَئِذٍۢ لَّا يُسْـَٔلُ عَن ذَنۢبِهِۦٓ إِنسٌۭ وَلَا جَآنٌّۭ﴿٣٩﴾
share
فَيَوْمَئِذٍ അപ്പോള്‍ അന്നത്തെ ദിവസം لَّا يُسْأَلُ ചോദിക്കപ്പെടുകയില്ല عَن ذَنبِهِ തന്‍റെ പാപത്തെപ്പറ്റി إِنسٌ ഒരു മനുഷ്യനോടും وَلَا جَانٌّ ജിന്നിനോടും ഇല്ല.
55:39അപ്പോള്‍ - അന്നത്തെ ദിവസം - ഒരു മനുഷ്യനോടാകട്ടെ, ജിന്നിനോടാകട്ടെ, തന്‍റെ പാപത്തെപ്പറ്റി ചോദി(ച്ചന്വേഷി) ക്കപ്പെടുന്നതല്ല.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٤٠﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:40അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 37-40
View   
يُعْرَفُ ٱلْمُجْرِمُونَ بِسِيمَـٰهُمْ فَيُؤْخَذُ بِٱلنَّوَٰصِى وَٱلْأَقْدَامِ﴿٤١﴾
share
يُعْرَفُ അറിയപ്പെടും الْمُجْرِمُونَ കുറ്റവാളികള്‍ بِسِيمَاهُمْ അവരുടെ അടയാളംകൊണ്ടു فَيُؤْخَذُ എന്നിട്ടു പിടിക്കപ്പെടും بِالنَّوَاصِي നെറുകന്തലകളെ, കുടുമകളെ وَالْأَقْدَامِ പാദം (കാലടി)കളെയും
55:41(കാരണം:) കുറ്റവാളികള്‍ അവരുടെ അടയാളം മുഖേന അറിയപ്പെടുന്നതാണ്. എന്നിട്ട് നെറുകന്തലകളും (അഥവാ കുടുമകളും) കാലടികളും (കൂട്ടി)പ്പിടിക്കപ്പെടുന്നതായിരിക്കും.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٤٢﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:42അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
هَـٰذِهِۦ جَهَنَّمُ ٱلَّتِى يُكَذِّبُ بِهَا ٱلْمُجْرِمُونَ﴿٤٣﴾
share
هَـٰذِهِ ഇതാ, ഇതാണ്, ഇതു جَهَنَّمُ നരകം, നരകമാകുന്ന الَّتِي يُكَذِّبُ വ്യാജമാക്കിയിരുന്നതായ بِهَا അതിനെ الْمُجْرِمُونَ കുറ്റവാളികള്‍
55:43"കുറ്റവാളികള്‍ വ്യാജമാക്കിക്കൊണ്ടിരുന്നതായ "ജഹന്നം" [നരകം] ഇതാ!" (എന്നു പറയപ്പെടും)
يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ ءَانٍۢ﴿٤٤﴾
share
يَطُوفُونَ അവര്‍ ചുറ്റും, അലയും بَيْنَهَا അതിന്‍റെ ഇടയില്‍ وَبَيْنَ حَمِيمٍ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെയും آنٍ ചൂടേറിയ, അങ്ങേ അറ്റമെത്തിയ
55:44അതിന്‍റെയും (അങ്ങേയറ്റം) ഉഷ്ണമേറിയ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെയും ഇടയിലായി അവര്‍ ചുറ്റി അലയുന്നതാകുന്നു.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٤٥﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:45അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 41-45
View   
وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ﴿٤٦﴾
share
وَلِمَنْ യാതൊരുവനുണ്ട് خَافَ ഭയപ്പെട്ട مَقَامَ رَبِّهِ തന്‍റെ റബ്ബിന്‍റെ സ്ഥാനത്തെ جَنَّتَانِ രണ്ടു തോപ്പുകള്‍, സ്വര്‍ഗ്ഗങ്ങള്‍
55:46യാതൊരുവന്‍ തന്‍റെ റബ്ബിന്‍റെ സ്ഥാനത്തെ (അഥവാ റബ്ബിന്‍റെ മുമ്പില്‍ നില്‍ക്കുന്നതിനെ) ഭയപ്പെട്ടുവോ അവനു രണ്ടു സ്വര്‍ഗ്ഗത്തോപ്പുകളുണ്ടായിരിക്കും:-
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٤٧﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:47അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
ذَوَاتَآ أَفْنَانٍۢ﴿٤٨﴾
share
ذَوَاتَا ഉള്ളവ أَفْنَانٍ പല വകുപ്പുകള്‍, പല (തരം) വൃക്ഷശാഖകള്‍
55:48(അതെ) പല വകുപ്പുകളുള്ളതായ രണ്ടെണ്ണം
തഫ്സീർ : 46-48
View   
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٤٩﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:49അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
فِيهِمَا عَيْنَانِ تَجْرِيَانِ﴿٥٠﴾
share
فِيهِمَا അവ രണ്ടിലുമുണ്ടു عَيْنَانِ രണ്ടു അരുവി (ഉറവിടം)കള്‍ تَجْرِيَانِ ഒഴുകുന്ന, നടക്കുന്ന
55:50അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٥١﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:51അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
فِيهِمَا مِن كُلِّ فَـٰكِهَةٍۢ زَوْجَانِ﴿٥٢﴾
share
فِيهِمَا അവ രണ്ടിലുമുണ്ടു مِن كُلِّ فَاكِهَةٍ എല്ലാ പഴവര്‍ഗ്ഗത്തില്‍ നിന്നും زَوْجَانِ രണ്ടു ഇണകള്‍, (ജനുസുകള്‍)
55:52അവരണ്ടിലും എല്ലാ (വിധ) പഴവര്‍ഗ്ഗത്തില്‍നിന്നും രണ്ടു ഇണകള്‍ (വീതം) ഉണ്ടായിരിക്കും.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٥٣﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:53അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
مُتَّكِـِٔينَ عَلَىٰ فُرُشٍۭ بَطَآئِنُهَا مِنْ إِسْتَبْرَقٍۢ ۚ وَجَنَى ٱلْجَنَّتَيْنِ دَانٍۢ﴿٥٤﴾
share
مُتَّكِئِينَ ചാരിയിരുന്നവരായിട്ടു عَلَىٰ فُرُشٍ വിരുപ്പുകളില്‍ بَطَائِنُهَا അവയുടെ (ഉള്ളില്‍) നിറക്കപ്പെട്ടതു مِنْ إِسْتَبْرَقٍ കട്ടിപ്പട്ടു കൊണ്ടാണ് (അങ്ങിനെയുള്ള)وَجَنَى പറിച്ചെടുക്കുന്ന പഴം (ഫലം) الْجَنَّتَيْنِ രണ്ടു തോപ്പുകളുടെയും دَانٍ അടുത്തതാണ്, താണൂനില്‍ക്കുന്നതാണ്.
55:54വിരുപ്പുകളില്‍ ചാരിയിരുന്നു കൊണ്ട് (അവര്‍ സുഖിക്കും) അവയുടെ ഉള്‍ഭാഗം നിറക്കപ്പെട്ടിട്ടുള്ളത്‌ കട്ടിപ്പട്ടു കൊണ്ടാണ്. രണ്ടു തോപ്പുകളിലെയും പറിച്ചെടുക്കുന്ന പഴം താണു നില്‍ക്കുന്നതായിരിക്കും.
തഫ്സീർ : 49-54
View   
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٥٥﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:55അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
فِيهِنَّ قَـٰصِرَٰتُ ٱلطَّرْفِ لَمْ يَطْمِثْهُنَّ إِنسٌۭ قَبْلَهُمْ وَلَا جَآنٌّۭ﴿٥٦﴾
share
فِيهِنَّ അവയിലുണ്ടു قَاصِرَاتُ ചുരുക്കുന്ന (നിയന്ത്രിക്കുന്ന) സ്ത്രീകള്‍ الطَّرْفِ കണ്ണിനെ (ദൃഷ്ടിയെ) لَمْ يَطْمِثْهُنَّ അവരെ സ്പര്‍ശിച്ചിട്ടില്ല إِنسٌ ഒരു മനുഷ്യനും قَبْلَهُمْ അവരുടെ (ഇവരുടെ) മുമ്പു وَلَا جَانٌّ ഒരു ജിന്നുമില്ല
55:56അവയില്‍, കണ്ണുകളെ [നോട്ടത്തെ] നിയന്ത്രിക്കുന്ന സ്ത്രീകള്‍ ഉണ്ട്. അവര്‍ക്കുമുമ്പ് ഒരു മനുഷ്യനാകട്ടെ, ജിന്നാകട്ടെ, അവരെ സ്പര്‍ശിച്ചിട്ടില്ല.
തഫ്സീർ : 55-56
View   
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٥٧﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:57അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
كَأَنَّهُنَّ ٱلْيَاقُوتُ وَٱلْمَرْجَانُ﴿٥٨﴾
share
كَأَنَّهُنَّ അവര്‍ ആകുന്നുവെന്നു പോലെയുണ്ടു الْيَاقُوتُ മാണിക്യം وَالْمَرْجَانُ പവിഴവും
55:58അവര്‍ [ആ സ്ത്രീകള്‍] മാണിക്യവും, പവിഴവുമെന്നോണമിരിക്കും.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٥٩﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:59അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
هَلْ جَزَآءُ ٱلْإِحْسَـٰنِ إِلَّا ٱلْإِحْسَـٰنُ﴿٦٠﴾
share
هَلْ ഉണ്ടോ, ആണോ جَزَاءُ الْإِحْسَانِ നന്മ (പുണ്യം) ചെയ്യുന്നത്തിന്‍റെ പ്രതിഫലം إِلَّا الْإِحْسَانُ നന്മ ചെയ്യല്‍ (കൊടുക്കല്‍) അല്ലാതെ
55:60നന്മ [പുണ്യം] ചെയ്തതിന്‍റെ പ്രതിഫലം നന്മചെയ്തുകൊടുക്കുകയല്ലാതെ (മറ്റുവല്ലതും) ആണോ ?!
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٦١﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:61അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 57-61
View   
وَمِن دُونِهِمَا جَنَّتَانِ﴿٦٢﴾
share
وَمِن دُونِهِمَا അവ (രണ്ടി)ന്നു പുറമെ (രണ്ടുംകൂടാതെ)യുണ്ടു جَنَّتَانِ രണ്ടു തോപ്പുകള്‍, സ്വര്‍ഗ്ഗങ്ങള്‍
55:62അവ രണ്ടിന്നുപുറമെ (വേറെ)യും രണ്ടു സ്വര്‍ഗ്ഗത്തോപ്പുകളുണ്ട്;
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٦٣﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:63അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
مُدْهَآمَّتَانِ﴿٦٤﴾
share
مُدْهَآمَّتَانِ-കടുംപച്ച(കരിമ്പച്ച)യായ രണ്ടെണ്ണം
55:64കടുംപച്ച പൂണ്ടതായ രണ്ടെണ്ണം!
തഫ്സീർ : 62-64
View   
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٦٥﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:65അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
فِيهِمَا عَيْنَانِ نَضَّاخَتَانِ﴿٦٦﴾
share
فِيهِمَا ആ രണ്ടിലുമുണ്ടു عَيْنَانِ രണ്ടു അരുവികള്‍, ഉറവകള്‍ نَضَّاخَتَانِ ഊക്കോടെ (കുതിച്ചു) ഒഴുകുന്ന
55:66കുതിച്ചൊഴുകുന്ന രണ്ടു അരുവികള്‍ അവ രണ്ടിലുമുണ്ട്.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٦٧﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:67അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
فِيهِمَا فَـٰكِهَةٌۭ وَنَخْلٌۭ وَرُمَّانٌۭ﴿٦٨﴾
share
فِيهِمَا ആ രണ്ടിലുമുണ്ട്‌ فَاكِهَةٌ പഴവര്‍ഗ്ഗം وَنَخْلٌ ഈന്തപ്പനയും وَرُمَّانٌ ഉറുമാമ്പഴവും, മാതളവും
55:68രണ്ടിലും പഴവര്‍ഗ്ഗവും, ഈത്തപ്പനകളും, ഉറുമാമ്പഴ [മാതളമ്പഴ]വും ഉണ്ട്.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٦٩﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:69അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 65-69
View   
فِيهِنَّ خَيْرَٰتٌ حِسَانٌۭ﴿٧٠﴾
share
فِيهِنَّ അവയിലുണ്ടു خَيْرَاتٌ നല്ല (ഉത്തമ) സ്ത്രീകള്‍ حِسَانٌ സുന്ദരികളായ, നല്ലവരായ, ഭംഗിയുള്ള
55:70അവയില്‍, സുന്ദരികളായ ഉത്തമ സ്ത്രീകളുണ്ട്;
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٧١﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:71അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
حُورٌۭ مَّقْصُورَٰتٌۭ فِى ٱلْخِيَامِ﴿٧٢﴾
share
حُورٌ വെളുത്ത (ഭംഗിയുള്ള) സ്ത്രീകള്‍ مَّقْصُورَاتٌ നിയന്ത്രിക്കപ്പെട്ടവര്‍, ഘോഷാസ്ത്രീകള്‍ فِي الْخِيَامِ കൂടാരങ്ങളില്‍
55:72അതായതു, കൂടാരങ്ങളില്‍ നിയന്ത്രിക്കപ്പെട്ടിട്ടുള്ള (ഘോഷാസ്ത്രീകളായ) വെളുത്ത മെയ്യാമണികള്‍!
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٧٣﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:73അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
لَمْ يَطْمِثْهُنَّ إِنسٌۭ قَبْلَهُمْ وَلَا جَآنٌّۭ﴿٧٤﴾
share
لَمْ يَطْمِثْهُنَّ അവരെ സ്പര്‍ശിച്ചിട്ടില്ല إِنسٌ ഒരു മനുഷ്യനും قَبْلَهُمْ അവരുടെ (ഇവരുടെ) മുമ്പു وَلَا جَانٌّ ജിന്നുമില്ല
55:74അവര്‍ക്കു മുമ്പ് ഒരു മനുഷ്യനാകട്ടെ, ജിന്നാകട്ടെ അവരെ സ്പര്‍ശിച്ചിട്ടില്ല.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٧٥﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:75അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
مُتَّكِـِٔينَ عَلَىٰ رَفْرَفٍ خُضْرٍۢ وَعَبْقَرِىٍّ حِسَانٍۢ﴿٧٦﴾
share
مُتَّكِئِينَ ചാരിയിരുന്നുകൊണ്ടും عَلَىٰ رَفْرَفٍ മെത്തത്തലയിണ (മെത്തവിരുപ്പു)മേല്‍ خُضْرٍ പച്ച وَعَبْقَرِيٍّ പരവതാനി (വിരുപ്പു)യിലും حِسَانٍ നല്ല (മുന്തിയ) തായ
55:76പച്ചവര്‍ണ്ണമുള്ള മെത്തത്തലയിണയിലും, നല്ലതായ (അഴകേറിയ) പരവതാനികളിലുമായി ചാരിയിരുന്നുകൊണ്ട് (അവര്‍ സുഖിക്കും).
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٧٧﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:77അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 70-77
View   
تَبَـٰرَكَ ٱسْمُ رَبِّكَ ذِى ٱلْجَلَـٰلِ وَٱلْإِكْرَامِ﴿٧٨﴾
share
تَبَارَكَ നന്മയേറിയതാകുന്നു, വളരെ മേന്മയായിരിക്കുന്നു, മഹത്വം വര്‍ദ്ധിച്ചിരിക്കുന്നു اسْمُ رَبِّكَ നിന്‍റെ റബ്ബിന്‍റെ നാമം ذِي الْجَلَالِ മഹത്വമുള്ളവനായ وَالْإِكْرَامِ ഉദാരതയും, ബഹുമാനവും
55:78മഹത്വം, ഉദാരതയുമുള്ളവനായ നിന്‍റെ റബ്ബിന്‍റെ നാമം വളരെ മേന്മയേറിയതാകുന്നു!
തഫ്സീർ : 78-78
View