arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
ഖമർ (ചന്ദ്രൻ) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 55 – വിഭാഗം (റുകുഅ്) – 3 [45ഉം 46ഉം വചനങ്ങള്‍ മദനീ വിഭാഗത്തില്‍ പെട്ടതാണെന്നും അഭിപ്രായമുണ്ട്] വെള്ളിയാഴ്ചയും പെരുന്നാള്‍ ദിവസങ്ങളിലും പ്രസംഗത്തില്‍ സൂ: ഖ്വാഫും ഈ സൂറത്തും നബി (ﷺ) ഓതാറുണ്ടായിരുന്നുവെന്നു ഹദീസില്‍ വന്നിട്ടുള്ളതും അതിനുള്ള കാരണവും സൂ: ഖാഫിന്‍റെ ആരംഭത്തില്‍ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ﴿١﴾
share
اقْتَرَبَتِ സമീപിച്ചുവന്നു, അടുത്തുകൂടി السَّاعَةُ (അന്ത്യ) സമയം وَانشَقَّ പിളരുകയും ചെയ്തു الْقَمَرُ ചന്ദ്രന്‍
54:1അന്ത്യസമയം അടുത്തുവന്നിരിക്കുന്നു; ചന്ദ്രന്‍ പിളരുകയും ചെയ്തു!
وَإِن يَرَوْا۟ ءَايَةًۭ يُعْرِضُوا۟ وَيَقُولُوا۟ سِحْرٌۭ مُّسْتَمِرٌّۭ﴿٢﴾
share
وَإِن يَرَوْا അവര്‍ കാണുന്നതായാല്‍, കണ്ടാലും آيَةً വല്ല ദൃഷ്ടാന്തവും, ഒരു ദൃഷ്ടാന്തം يُعْرِضُوا അവര്‍ തിരിഞ്ഞു (അവഗണിച്ചു) കളയും وَيَقُولُوا പറയുകയും ചെയ്യും سِحْرٌ ജാലവിദ്യ (ആഭിചാരം, മായം) ആകുന്നു എന്നു مُّسْتَمِرٌّ നിലനില്‍ക്കുന്ന, നടമാടികൊണ്ടിരിക്കുന്ന
54:2വല്ല ദൃഷ്ടാന്തവും കാണുന്നതായാല്‍ അവര്‍ (അവഗണിച്ച്) തിരിഞ്ഞുകളയും; അവര്‍ പറയുകയും ചെയ്യും "നടമാടിക്കൊണ്ടിരിക്കുന്ന ഒരു ജാലവിദ്യയാണ്" എന്ന്
وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ۚ وَكُلُّ أَمْرٍۢ مُّسْتَقِرٌّۭ﴿٣﴾
share
وَكَذَّبُوا അവര്‍ വ്യാജമാക്കുകയും ചെയ്തു وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തു أَهْوَاءَهُمْ അവരുടെ ഇച്ഛകളെ, മോഹങ്ങളെ وَكُلُّ أَمْرٍ എല്ലാ കാര്യവും مُّسْتَقِرٌّ സ്ഥിരപ്പെട്ടതാണ്, ഉറച്ചതാണ്
54:3അവര്‍ വ്യാജമാക്കുകയും, തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. എല്ലാ കാര്യവും (ഓരോ താവളത്തില്‍) ഉറച്ചു നില്‍ക്കുന്നതാകുന്നു.
തഫ്സീർ : 1-3
View   
وَلَقَدْ جَآءَهُم مِّنَ ٱلْأَنۢبَآءِ مَا فِيهِ مُزْدَجَرٌ﴿٤﴾
share
وَلَقَدْ جَاءَهُم തീര്‍ച്ചയായും അവര്‍ക്കുവന്നിട്ടുണ്ട് مِّنَ الْأَنبَاءِ വൃത്താന്തങ്ങളില്‍ നിന്നു مَا യാതൊന്നു (ഒരളവ്) فِيهِ അതിലുണ്ട് (ഉണ്ടാവത്തക്ക) مُزْدَجَرٌ വിലക്കി നില്‍ക്കല്‍, വിരമിക്കാവുന്നതു, വിട്ടുമാറല്‍
54:4(നിഷേധത്തില്‍ നിന്നു) വിട്ടുമാറി നില്‍ക്കത്തക്ക വൃത്താന്തങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക് വന്നുകഴിഞ്ഞിരിക്കുന്നു.
حِكْمَةٌۢ بَـٰلِغَةٌۭ ۖ فَمَا تُغْنِ ٱلنُّذُرُ﴿٥﴾
share
حِكْمَةٌ വിജ്ഞാനം, തത്വം بَالِغَةٌ തികഞ്ഞ (പൂര്‍ണ്ണമായ) فَمَا تُغْنِ എന്നിട്ടു പര്യാപ്തമാകുന്നില്ല (ഫലപ്പെടുന്നില്ല) النُّذُرُ താക്കീതുകള്‍, താക്കീതുകാര്‍
54:5തികഞ്ഞ (പരിപൂര്‍ണ്ണമായ) വിജ്ഞാനം! എന്നിട്ടും താക്കീതുകള്‍ പര്യാപ്തമാകുന്നില്ല!
തഫ്സീർ : 4-5
View   
فَتَوَلَّ عَنْهُمْ ۘ يَوْمَ يَدْعُ ٱلدَّاعِ إِلَىٰ شَىْءٍۢ نُّكُرٍ﴿٦﴾
share
فَتَوَلَّ അതിനാല്‍ വിട്ടു(മാറി, തിരിഞ്ഞു) പോകുക عَنْهُمْഅവരില്‍നിന്നു, അവരെ വിട്ടു يَوْمَ يَدْعُ വിളിക്കുന്ന ദിവസം الدَّاعِ വിളിക്കുന്ന (ക്ഷണിക്കുന്ന)വന്‍ إِلَىٰ شَيْءٍ ഒരു വസ്തുവി(കാര്യത്തി)ലേക്കു نُّكُرٍ അനിഷ്ടകരമായ, അനാശാസ്യമായ, വെറുപ്പായ (കടുത്ത)
54:6ആകയാല്‍ (നബിയേ) അവരില്‍നിന്നു നീ വിട്ടുമാറിക്കൊള്ളുക. അനിഷ്ടകരമായ ഒരു (ഗൗരവപ്പെട്ട) കാര്യത്തിലേക്കു വിളിക്കുന്ന ആള്‍ വിളിക്കുന്ന ദിവസം,-
خُشَّعًا أَبْصَـٰرُهُمْ يَخْرُجُونَ مِنَ ٱلْأَجْدَاثِ كَأَنَّهُمْ جَرَادٌۭ مُّنتَشِرٌۭ﴿٧﴾
share
خُشَّعًا വിനയപ്പെട്ടുകൊണ്ടു, ഭക്തിപ്പെട്ടുകൊണ്ടു أَبْصَارُهُمْ അവരുടെ ദൃഷ്ടികള്‍ يَخْرُجُونَ അവര്‍ പുറത്തുവരും مِنَ الْأَجْدَاثِ ഖബ്റു (ശവക്കുഴി) കളില്‍നിന്നു كَأَنَّهُمْ جَرَادٌ അവര്‍ ജറാദു (വെട്ടുകിളി)കളെന്നപോലെ مُّنتَشِرٌ ചിന്നിപ്പരന്ന, നിരന്ന
54:7അവരുടെ ദൃഷ്ടികള്‍ (പേടിച്ചു) വിനയപ്പെട്ടവരായ നിലയില്‍, ചിന്നിപ്പരന്ന വെട്ടുകിളികളെന്നോണം ശവക്കുഴി ["ഖബ്റു"]കളില്‍ നിന്നും അവര്‍ പുറത്തുവരുന്നതാണ്;-
مُّهْطِعِينَ إِلَى ٱلدَّاعِ ۖ يَقُولُ ٱلْكَـٰفِرُونَ هَـٰذَا يَوْمٌ عَسِرٌۭ﴿٨﴾
share
مُّهْطِعِينَ (കഴുത്തുനീട്ടി) ധൃതിപ്പെട്ടവരായിട്ടു إِلَى الدَّاعِ വിളിക്കുന്നവനിലേക്കു يَقُولُ الْكَافِرُونَ അവിശ്വാസികള്‍ പറയും هَـٰذَا يَوْمٌ ഇതൊരു ദിവസമാണ് عَسِرٌ ഞെരുക്കപ്പെട്ട, പ്രയാസകരമായ, അസഹ്യമായ
54:8വിളിക്കുന്ന ആളിലേക്കു (കഴുത്തുനീട്ടി) ധൃതിപ്പെട്ടവരായും കൊണ്ട്. അവിശ്വാസികള്‍ പറയും; ഇതു ഞെരുക്കമേറിയ ഒരു ദിവസമാകുന്നു" എന്നു!
തഫ്സീർ : 6-8
View   
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍۢ فَكَذَّبُوا۟ عَبْدَنَا وَقَالُوا۟ مَجْنُونٌۭ وَٱزْدُجِرَ﴿٩﴾
share
كَذَّبَتْ قَبْلَهُمْ അവരുടെ മുമ്പു വ്യാജമാക്കി قَوْمُ نُوحٍ നൂഹിന്‍റെ ജനത فَكَذَّبُوا എന്നിട്ടവര്‍ വ്യാജമാക്കി عَبْدَنَا നമ്മുടെ അടിയാനെ وَقَالُوا അവര്‍ പറയുകയും ചെയ്തു مَجْنُونٌ ഭ്രാന്തന്‍ എന്നു وَازْدُجِرَ അദ്ദേഹം വിലക്ക (ആക്ഷേപിക്ക, മുടക്ക)പ്പെടുകയും ചെയ്തു ആട്ടപ്പെട്ടു
54:9നൂഹിന്‍റെ ജനത ഇവരുടെ മുമ്പ് വ്യാജമാക്കുകയുണ്ടായി ; അങ്ങനെ, അവര്‍ നമ്മുടെ അടിയാനെ വ്യാജമാക്കുകയും, "ഭ്രാന്തന്‍" എന്നു പറയുകയും ചെയ്തു. അദ്ദേഹം വിലക്കപ്പെടുകയും ചെയ്തു
തഫ്സീർ : 9-9
View   
فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌۭ فَٱنتَصِرْ﴿١٠﴾
share
فَدَعَا അപ്പോഴദ്ദേഹം വിളിച്ചു رَبَّهُ തന്‍റെ റബ്ബിനെ أَنِّي مَغْلُوبٌ ഞാന്‍ പരാജിതനാണ് (ജയിക്കപ്പെട്ടവനാണ്) എന്നു فَانتَصِرْ ആകയാല്‍ നീ രക്ഷാ (പ്രതികാര) നടപടി എടുക്കണേ
54:10അപ്പോള്‍, അദ്ദേഹം തന്‍റെ റബ്ബിനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു): "ഞാന്‍ പരാജിതനാണ്, ആകയാല്‍ നീ രക്ഷാനടപടിയെടുക്കേണമേ" എന്നു!
فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍۢ مُّنْهَمِرٍۢ﴿١١﴾
share
فَفَتَحْنَا അങ്ങനെ (അതിനാല്‍) നാം തുറന്നു أَبْوَابَ السَّمَاءِ ആകാശവാതിലു (കവാടം) കളെ بِمَاءٍ ഒരു വെള്ളം (ജലം) മുഖേന مُّنْهَمِرٍ കുത്തിച്ചൊരിയുന്ന.
54:11അങ്ങനെ, കുത്തിച്ചൊരിയുന്ന ഒരു (മഴ) വെള്ളം കൊണ്ട് ആകാശത്തിന്‍റെ കവാടങ്ങളെ നാം തുറന്നു (വിട്ടു)
وَفَجَّرْنَا ٱلْأَرْضَ عُيُونًۭا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍۢ قَدْ قُدِرَ﴿١٢﴾
share
وَفَجَّرْنَا നാം പൊട്ടി ഒഴുക്കുക (കീറുക)യും ചെയ്തു الْأَرْضَ ഭൂമിയെ عُيُونًا ഉറവുകളാല്‍ فَالْتَقَى അങ്ങിനെ (എന്നിട്ടു) കൂട്ടിമുട്ടി (ഒരുമിച്ചുകൂടി) الْمَاءُ വെള്ളം عَلَىٰ أَمْرٍ ഒരു കാര്യത്തില്‍, കാര്യത്തിന്മേല്‍ قَدْ قُدِرَനിര്‍ണ്ണയിക്ക (കണക്കാക്ക)പ്പെട്ടിട്ടുള്ള.
54:12ഭൂമിയെ നാം ഉറവുകള്‍ പൊട്ടിഒഴുക്കുകയും ചെയ്തു. എന്നിട്ട്, നിര്‍ണ്ണയം ചെയ്യപ്പെട്ടുകഴിഞ്ഞ ഒരു കാര്യത്തില്‍ (ആ) വെള്ളം കൂട്ടിമുട്ടി.
وَحَمَلْنَـٰهُ عَلَىٰ ذَاتِ أَلْوَٰحٍۢ وَدُسُرٍۢ﴿١٣﴾
share
وَحَمَلْنَاهُ അദ്ദേഹത്തെ നാം വഹിക്കുക (കയറ്റുക)യും ചെയ്തു عَلَىٰ ذَاتِ أَلْوَاحٍ പലകകളുള്ളതിന്മേല്‍ وَدُسُرٍ ആണി(കുറ്റി)കളും
54:13പലകകളും ആണികളുമുള്ള ഒന്നിന്മേല്‍ [കപ്പലില്‍] അദ്ദേഹത്തെ നാം വഹി (ച്ചു രക്ഷി)ക്കുകയും ചെയ്തു
تَجْرِى بِأَعْيُنِنَا جَزَآءًۭ لِّمَن كَانَ كُفِرَ﴿١٤﴾
share
تَجْرِي അതു സഞ്ചരിക്കും, നടന്നിരുന്നു بِأَعْيُنِنَا നമ്മുടെ ദൃഷ്ടിയില്‍, കണ്‍മുമ്പില്‍, കാഴ്ചയില്‍ جَزَاءً പ്രതിഫല (പ്രതികാര)മായിട്ടു لِّمَن യാതൊരുവനുവേണ്ടിയുള്ള كَانَ كُفِرَ അദ്ദേഹത്തോടു നന്ദികേടു കാണിക്കപ്പെട്ടിരുന്നു, അവിശ്വസിക്ക(നിഷേധിക്ക)പ്പെട്ടിരുന്നു
54:14അതു [ആ കപ്പല്‍] നമ്മുടെ കണ്‍മുമ്പില്‍ [പ്രത്യേക പരിഗണനയിലായി] സഞ്ചരിച്ചിരുന്നു. യാതൊരുവനോടു നന്ദികേടു (അഥവാ അവിശ്വാസം) കാണിക്കപ്പെട്ടുവോ അദ്ദേഹത്തിനു വേണ്ടിയുള്ള പ്രതിഫലമായിട്ടത്രെ (അങ്ങിനെ ചെയ്തത്)
തഫ്സീർ : 10-14
View   
وَلَقَد تَّرَكْنَـٰهَآ ءَايَةًۭ فَهَلْ مِن مُّدَّكِرٍۢ﴿١٥﴾
share
وَلَقَد تَّرَكْنَاهَا തീര്‍ച്ചയായും നാം അതിനെ ഉപേക്ഷിച്ചുവെച്ചു, അവശേഷിപ്പിച്ചു آيَةً ഒരു ദൃഷ്ടാന്തമായി فَهَلْ എന്നാല്‍ ഉണ്ടോ مِن مُّدَّكِرٍ വല്ല ഉറ്റാലോചിക്കുന്നവനും, ഓർമ്മിക്കുന്നവരായി (വല്ലവരും)
54:15തീര്‍ച്ചയായും നാം അതിനെ ഒരു ദൃഷ്ടാന്തമായിഅവശേഷിപ്പിച്ചിരി ക്കുന്നു. എന്നാല്‍, (മനസ്സിരുത്തി) ഓര്‍മ്മിക്കുന്നവരായി വല്ലവരുമുണ്ടോ?!
فَكَيْفَ كَانَ عَذَابِى وَنُذُرِ﴿١٦﴾
share
فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെയായി عَذَابِي എന്‍റെ ശിക്ഷ وَنُذُرِ എന്‍റെ താക്കീതുകളും
54:16അപ്പോള്‍, എന്‍റെ ശിക്ഷയും, എന്‍റെ താക്കീതുകളും എങ്ങിനെയായിത്തീര്‍ന്നു?! (ആലോചിച്ചു നോക്കുക!)
തഫ്സീർ : 15-16
View   
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍۢ﴿١٧﴾
share
وَلَقَدْ يَسَّرْنَا തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു الْقُرْآنَ ഖുര്‍ആനെ لِلذِّكْرِ സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു فَهَلْ അപ്പോള്‍ ഉണ്ടോ مِن مُّدَّكِرٍ ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന - ഉപദേശം ഫലിക്കുന്ന) വല്ലവരും
54:17തീര്‍ച്ചയായും, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കി (സൗകര്യപ്പെടുത്തി)യിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്നവരായി വല്ലവരും ഉണ്ടോ?!
തഫ്സീർ : 17-17
View   
كَذَّبَتْ عَادٌۭ فَكَيْفَ كَانَ عَذَابِى وَنُذُرِ﴿١٨﴾
share
كَذَّبَتْ عَادٌ ആദു വ്യാജമാക്കി فَكَيْفَ كَانَ എന്നിട്ട് എങ്ങിനെ ഉണ്ടായി, ആയി عَذَابِي എന്‍റെ ശിക്ഷ وَنُذُرِ എന്‍റെ താക്കീതുകളും
54:18ആദു(ഗോത്രം) വ്യാജമാക്കുകയുണ്ടായി. എന്നിട്ടു എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങിനെയായിത്തീര്‍ന്നു?! (നോക്കുക)
إِنَّآ أَرْسَلْنَا عَلَيْهِمْ رِيحًۭا صَرْصَرًۭا فِى يَوْمِ نَحْسٍۢ مُّسْتَمِرٍّۢ﴿١٩﴾
share
إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചു عَلَيْهِمْ അവരുടെമേല്‍ رِيحًا ഒരു കാറ്റു صَرْصَرًا ശരശരെയുള്ള, ഉഗ്രമായ فِي يَوْمِ نَحْسٍ ഒരു ദുശ്ശകുന ദിവസത്തില്‍ مُّسْتَمِرٍّ നിലനില്‍ക്കുന്ന (മുറിഞ്ഞുപോകാത്ത)
54:19നാം അവരുടെമേല്‍, (മുറിഞ്ഞുപോകാതെ നിലനില്‍ക്കുന്ന ഒരു ദുശ്ശകുന ദിവസത്തില്‍ ("ശരശരെ"യുള്ള) ഉഗ്രമായ ഒരു കാറ്റിനെ അയച്ചു;-
تَنزِعُ ٱلنَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍۢ مُّنقَعِرٍۢ﴿٢٠﴾
share
تَنزِعُ അതു നീക്കം ചെയ്യും (പറിച്ചെറിയും) النَّاسَ മനുഷ്യരെ كَأَنَّهُمْ അവരാകുന്നുവെന്നോണം أَعْجَازُ نَخْلٍ ഈന്തപ്പനയുടെ മുരടുകള്‍, കടകള്‍ مُّنقَعِرٍ പുഴങ്ങി വീണ, കടപുഴങ്ങിയ
54:20അതു മനുഷ്യരെ പറിച്ചെറിഞ്ഞുകൊണ്ടിരുന്നു; അവര്‍ കടപുഴങ്ങിവീണ ഈന്തമരത്തിന്‍റെ മുരടുകളെന്നോണമായിരുന്നു (നിലം പതിച്ചിരുന്നത്)
فَكَيْفَ كَانَ عَذَابِى وَنُذُرِ﴿٢١﴾
share
فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെയായി عَذَابِي എന്‍റെ ശിക്ഷ وَنُذُرِ എന്‍റെ താക്കീതുകളും
54:21അപ്പോള്‍ എന്‍റെ ശിക്ഷയും, എന്‍റെ താക്കീതുകളും എങ്ങിനെയായിത്തീര്‍ന്നു?! [അതു കുറിക്കു കൊള്ളുക തന്നെ ചെയ്തു!]
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍۢ﴿٢٢﴾
share
وَلَقَدْ يَسَّرْنَا തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു الْقُرْآنَ ഖുര്‍ആനെ لِلذِّكْرِ സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു فَهَلْ അപ്പോള്‍ ഉണ്ടോ مِن مُّدَّكِرٍ ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന - ഉപദേശം ഫലിക്കുന്ന) വല്ലവരും
54:22നിശ്ചയമായും, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്നവരായി വല്ലവരും ഉണ്ടോ?! [ഉണ്ടെങ്കില്‍ മുമ്പോട്ടുവരട്ടെ!]
തഫ്സീർ : 18-22
View   
كَذَّبَتْ ثَمُودُ بِٱلنُّذُرِ﴿٢٣﴾
share
كَذَّبَتْ ثَمُودُ ഥമൂദു വ്യാജമാക്കി بِالنُّذُرِ താക്കീതുകളെ, താക്കീതുകാരെ
54:23"ഥമൂദ്" (ഗോത്രം) താക്കീതുകളെ വ്യാജമാക്കുകയുണ്ടായി.
فَقَالُوٓا۟ أَبَشَرًۭا مِّنَّا وَٰحِدًۭا نَّتَّبِعُهُۥٓ إِنَّآ إِذًۭا لَّفِى ضَلَـٰلٍۢ وَسُعُرٍ﴿٢٤﴾
share
فَقَالُوا അങ്ങിനെ (എന്നിട്ടു) അവര്‍ പറഞ്ഞു أَبَشَرًا ഒരു മനുഷ്യനെയോ مِّنَّا നമ്മില്‍പ്പെട്ട وَاحِدًا ഒരുത്തനെ نَّتَّبِعُهُ നാമവനെ പിന്‍പറ്റുന്നു, തുടരുന്നു إِنَّا നിശ്ചയമായും നാം إِذًا എന്നാല്‍, അപ്പോള്‍, ا لَّفِي ضَلَالٍ അങ്ങിനെയാണെങ്കില്‍ വഴിപിഴവില്‍ തന്നെ وَسُعُرٍ കിറുക്കിലും (ചൂടിലും, അസ്ഥിരതയിലും, ഭ്രമത്തിലും, ഭ്രാന്തിലും)
54:24അങ്ങനെ, അവര്‍ പറഞ്ഞു : "നമ്മളില്‍ നിന്നുള്ള ഒരേ ഒരു മനുഷ്യനെയോ നാം പിന്‍പറ്റുന്നു?!" അങ്ങിനെയാണെങ്കില്‍, നിശ്ചയമായും നാം വഴിപിഴവിലും, കിറുക്കിലും തന്നെയായിരിക്കും.
أَءُلْقِىَ ٱلذِّكْرُ عَلَيْهِ مِنۢ بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌۭ﴿٢٥﴾
share
أَأُلْقِيَ ഇട്ടുകൊടുക്കപ്പെട്ടു(നല്‍കപ്പെട്ടു)വോ الذِّكْرُ ബോധനം, ഉപദേശം, സന്ദേശം عَلَيْهِ അവന്‍റെമേല്‍ مِن بَيْنِنَا നമ്മുടെ ഇടയില്‍നിന്നു بَلْ هُوَ പക്ഷേ അവന്‍ كَذَّابٌ വ്യാജ (കള്ള) വാദിയാണ് أَشِرٌ അഹങ്കാരിയായ, ഗര്‍വ്വിഷ്ടനാണ്
54:25"നമ്മുടെ ഇടയില്‍നിന്നു അവനു (പ്രത്യേകം) ബോധനം കൊടുക്കപ്പെട്ടുവോ?! (ഇല്ല) പക്ഷേ, അവന്‍ അഹങ്കാരിയായ വ്യാജവാദിയുമാകുന്നു."
തഫ്സീർ : 23-25
View   
سَيَعْلَمُونَ غَدًۭا مَّنِ ٱلْكَذَّابُ ٱلْأَشِرُ﴿٢٦﴾
share
سَيَعْلَمُونَ അവര്‍ വഴിയെ അറിയും, അറിയാറാകും غَدًا നാളെ مَّنِ الْكَذَّابُ വ്യാജവാദി ആരെന്നു الْأَشِرُ അഹങ്കാരിയായ
54:26നാളെ അവര്‍ക്ക് അറിയാറാകും, ആരാണ് അഹങ്കാരിയായ വ്യാജവാദി എന്നു!
إِنَّا مُرْسِلُوا۟ ٱلنَّاقَةِ فِتْنَةًۭ لَّهُمْ فَٱرْتَقِبْهُمْ وَٱصْطَبِرْ﴿٢٧﴾
share
إِنَّا مُرْسِلُو നാം അയക്കുന്നവരാണ് (അയക്കുന്നു) النَّاقَةِ ഒട്ടകത്തെ فِتْنَةً പരീക്ഷണമായിട്ടു لَّهُمْ അവര്‍ക്കു فَارْتَقِبْهُمْ എന്നാല്‍(എന്നിട്ടു) നീ അവരെ വീക്ഷിച്ചുകൊള്ളുക وَاصْطَبِرْ ക്ഷമ കൈകൊള്ളുകയും ചെയ്യുക.
54:27അവര്‍ക്ക് ഒരു പരീക്ഷണമായിക്കൊണ്ട് നാം ഒട്ടകത്തെ അയക്കുന്നു. എന്നിട്ടു നീ അവരെ വീക്ഷിച്ചുകൊള്ളുക; ക്ഷമ കൈക്കൊള്ളുകയും ചെയ്യുക.
وَنَبِّئْهُمْ أَنَّ ٱلْمَآءَ قِسْمَةٌۢ بَيْنَهُمْ ۖ كُلُّ شِرْبٍۢ مُّحْتَضَرٌۭ﴿٢٨﴾
share
وَنَبِّئْهُمْ അവര്‍ക്കു വിവരമറിയിക്കുകയും ചെയ്യുക أَنَّ الْمَاءَ വെള്ളം (ആകുന്നു) എന്നു قِسْمَةٌ പങ്കു, (ഓഹരി (ഊഴം) ആകുന്നു (എന്നു) بَيْنَهُمْ അവര്‍ക്കിടയില്‍ كُلُّ شِرْبٍ എല്ലാ കുടിയും (വെള്ളത്തിന്‍റെ ഊഴവും) مُّحْتَضَرٌ ഹാജറാക്കപ്പെടേണ്ടതാണ്, തയ്യാറെടുക്കപ്പെടേണ്ടതാണ്
54:28വെള്ളം അവര്‍ക്കിടയില്‍ പങ്കാണ് - എല്ലാ വെള്ളം കുടിക്കും [ഓരോരുത്തരുടെ ഊഴത്തിനും] തയ്യാറെടുക്കപ്പെടേണ്ടതാകുന്നു - എന്നു നീ അവരെ വിവരമറിയിക്കുകയും ചെയ്യുക.
തഫ്സീർ : 26-28
View   
فَنَادَوْا۟ صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ﴿٢٩﴾
share
فَنَادَوْا എന്നിട്ടവര്‍ വിളിച്ചു صَاحِبَهُمْ അവരുടെ ചങ്ങാതിയെ (ആളെ) فَتَعَاطَىٰ എന്നിട്ടു അവന്‍ ഏറ്റെടുത്തു(വധകൃത്യം നിര്‍വ്വഹിച്ചു) فَعَقَرَ അങ്ങനെ അവന്‍ അറുകൊല ചെയ്തു, വെട്ടിയറുത്തു, കുതികാലറുത്തു
54:29എന്നിട്ട്, അവര്‍ തങ്ങളുടെ ചങ്ങാതിയെ വിളിച്ചു; എന്നിട്ട് അവന്‍ (വധശ്രമം) ഏറ്റെടുത്ത് (അതിനെ) അറുകൊല ചെയ്തു.
فَكَيْفَ كَانَ عَذَابِى وَنُذُرِ﴿٣٠﴾
share
فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെയായി عَذَابِي എന്‍റെ ശിക്ഷوَنُذُرِ എന്‍റെ താക്കീതുകളും
54:30അപ്പോള്‍, നമ്മുടെ ശിക്ഷയും, നമ്മുടെ താക്കീതുകളും എങ്ങിനെയായിത്തീര്‍ന്നു?! (നോക്കുക):
إِنَّآ أَرْسَلْنَا عَلَيْهِمْ صَيْحَةًۭ وَٰحِدَةًۭ فَكَانُوا۟ كَهَشِيمِ ٱلْمُحْتَظِرِ﴿٣١﴾
share
إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചു عَلَيْهِمْ അവരില്‍ صَيْحَةً ഒരു ഘോരശബ്ദം وَاحِدَةً ഒരേ فَكَانُوا അങ്ങനെ അവരായിത്തീന്നു كَهَشِيمِ ചില്ലിത്തുരുമ്പു (നുറുങ്ങുകഷ്ണങ്ങള്‍) പോലെ الْمُحْتَظِرِ (കാലികള്‍ക്കുവേണ്ടി വളച്ചുകെട്ടിയ) കാലിവളപ്പുകാരന്‍റെ
54:31നാം അവരുടെ മേല്‍ ഒരേ ഒരു ഘോരശബ്ദം അയച്ചു; - അപ്പോള്‍ അവര്‍, ആലവളപ്പുകാരന്‍റെ ചില്ലിത്തുരുമ്പുപോലെ ആയിത്തീര്‍ന്നു!
തഫ്സീർ : 29-31
View   
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍۢ﴿٣٢﴾
share
وَلَقَدْ يَسَّرْنَا തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു الْقُرْآنَ ഖുര്‍ആനെ لِلذِّكْرِ സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു فَهَلْ അപ്പോള്‍ ഉണ്ടോ مِن مُّدَّكِرٍ ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന - ഉപദേശം ഫലിക്കുന്ന) വല്ലവരും
54:32തീര്‍ച്ചയായും, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്ന വല്ലവരും ഉണ്ടോ?!
തഫ്സീർ : 32-32
View   
كَذَّبَتْ قَوْمُ لُوطٍۭ بِٱلنُّذُرِ﴿٣٣﴾
share
كَذَّبَتْ വ്യാജമാക്കി قَوْمُ لُوطٍ ലൂത്ത്വിന്‍റെ ജനത بِالنُّذُرِ താക്കീതുകളെ, താക്കീതുകാരെ
54:33ലൂത്ത്വിന്‍റെ ജനത താക്കീതുകളെ വ്യാജമാക്കുകയുണ്ടായി.
إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّآ ءَالَ لُوطٍۢ ۖ نَّجَّيْنَـٰهُم بِسَحَرٍۢ﴿٣٤﴾
share
إِنَّا أَرْسَلْنَا നാം അയച്ചു عَلَيْهِمْ അവരില്‍ حَاصِبًا ഒരു ചരല്‍ക്കാറ്റു إِلَّا آلَ لُوطٍ ലൂത്ത്വിന്‍റെ കുടുംബം (ആള്‍ക്കാര്‍) ഒഴികെ نَّجَّيْنَاهُم അവരെ നാം രക്ഷപ്പെടുത്തി بِسَحَرٍ നിശാന്ത്യത്തില്‍ (രാത്രിയുടെ അന്ത്യത്തില്‍)
54:34നാം അവരുടെ മേല്‍ ഒരു ചരല്‍ക്കാറ്റു അയച്ചു- ലൂത്ത്വിന്‍റെ കുടുംബം ഒഴിച്ചു. അവരെ നാം ഒരു നിശാന്ത്യത്തില്‍ [പുലരാന്‍ കാലത്തു] രക്ഷപ്പെടുത്തി;-
نِّعْمَةًۭ مِّنْ عِندِنَا ۚ كَذَٰلِكَ نَجْزِى مَن شَكَرَ﴿٣٥﴾
share
نِّعْمَةً അനുഗ്രഹമായിട്ടു مِّنْ عِندِنَا നമ്മുടെ പക്കല്‍നിന്നുള്ള كَذَٰلِكَ അപ്രകാരമത്രെ, അതു പോലെ نَجْزِي നാം പ്രതിഫലം നല്‍കുന്നത് (നല്‍കുന്നു) مَن شَكَرَ നന്ദി കാണിച്ചവര്‍ക്കു.
54:35നമ്മുടെ പക്കല്‍നിന്നുള്ള ഒരു (വലിയ) അനുഗ്രഹമായിക്കൊണ്ട്. അപ്രകാരമത്രെ നന്ദി കാണിക്കുന്നവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا۟ بِٱلنُّذُرِ﴿٣٦﴾
share
وَلَقَدْ أَنذَرَهُم തീര്‍ച്ചയായും അദ്ദേഹം അവരെ താക്കീതു ചെയ്കയുണ്ടായി بَطْشَتَنَا നമ്മുടെ (ശക്തിയായ) പിടുത്തത്തെപ്പറ്റി فَتَمَارَوْا അപ്പോള്‍ അവര്‍ തര്‍ക്കം നടത്തി بِالنُّذُرِ താക്കീതുകളെക്കുറിച്ചു.
54:36നമ്മുടെ കഠിനപിടുത്തത്തെ [ശിക്ഷയെ] ക്കുറിച്ച് അദ്ദേഹം അവരെ തീര്‍ച്ചയായും താക്കീതു ചെയ്കയുണ്ടായി. അപ്പോള്‍, അവര്‍ താക്കീതുകളെക്കുറിച്ച് തര്‍ക്കം നടത്തി (നിഷേധിച്ചു).
وَلَقَدْ رَٰوَدُوهُ عَن ضَيْفِهِۦ فَطَمَسْنَآ أَعْيُنَهُمْ فَذُوقُوا۟ عَذَابِى وَنُذُرِ﴿٣٧﴾
share
وَلَقَدْ رَاوَدُوهُ അവര്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടുചെന്നു, ശ്രമം നടത്തി عَن ضَيْفِهِ അദ്ദേഹത്തിന്‍റെ അതിഥികള്‍ക്കുവേണ്ടി, വിരുന്നുകാരെ വിട്ടുകൊടുപ്പാന്‍ فَطَمَسْنَا അപ്പോള്‍ നാം തുടച്ചുനീക്കി, മായിച്ചുകളഞ്ഞു أَعْيُنَهُمْ അവരുടെ കണ്ണു (കാഴ്ച്ച)കളെ فَذُوقُوا എനി നിങ്ങള്‍ ആസ്വദിക്കുവിന്‍, അനുഭവിക്കുക عَذَابِي എന്‍റെ ശിക്ഷ وَنُذُرِ എന്‍റെ താക്കീതുകളും.
54:37അദ്ദേഹത്തിന്‍റെ അതിഥികളെ [തോന്നിയവാസത്തിനു] വിട്ടുകിട്ടുവാന്‍ അവര്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടു ചെല്ലുകയുണ്ടായി. അപ്പോള്‍, നാം അവരുടെ കണ്ണുകളെ തുടച്ചുനീക്കി; അവരോടു (പറയപ്പെട്ടു): "എനി, നിങ്ങള്‍ എന്‍റെ ശിക്ഷയും, എന്‍റെ താക്കീതുകളും ആസ്വദിച്ചു കൊള്ളുവിന്‍!"
തഫ്സീർ : 33-37
View   
وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌۭ مُّسْتَقِرٌّۭ﴿٣٨﴾
share
وَلَقَدْ صَبَّحَهُم തീര്‍ച്ചയായും അവരെ പ്രഭാതത്തില്‍ ബാധിച്ചു بُكْرَةً ഒരു രാവിലെ عَذَابٌ مُّسْتَقِرٌّ ഉറച്ച(സ്ഥിരമായ) ഒരു ശിക്ഷ
54:38തീര്‍ച്ചയായും, (നീങ്ങിപ്പോകാതെ) ഉറച്ചുനില്‍ക്കുന്ന ഒരുശിക്ഷ ഒരു പ്രഭാതത്തില്‍ അവര്‍ക്കു ബാധിച്ചു കളഞ്ഞു.
فَذُوقُوا۟ عَذَابِى وَنُذُرِ﴿٣٩﴾
share
فَذُوقُوا۟ അനുഭവിച്ചു കൊള്ളുക عَذَابِى എന്റെ ശിക്ഷയും وَنُذُرِ എന്റെ താക്കീതും
54:39എനി എന്റെ ശിക്ഷയും എന്റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ചു കൊള്ളുക.(എന്ന് നാം അവരോട് പറയപ്പെട്ടു.)
തഫ്സീർ : 38-39
View   
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍۢ﴿٤٠﴾
share
وَلَقَدْ يَسَّرْنَا തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു الْقُرْآنَ ഖുര്‍ആനെ لِلذِّكْرِ സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു فَهَلْ അപ്പോള്‍ ഉണ്ടോ مِن مُّدَّكِرٍ ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന - ഉപദേശം ഫലിക്കുന്ന) വല്ലവരും
54:40തീര്‍ച്ചയായും, ഓര്‍മ്മി(ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്ന വല്ലവരും ഉണ്ടോ?!
وَلَقَدْ جَآءَ ءَالَ فِرْعَوْنَ ٱلنُّذُرُ﴿٤١﴾
share
وَلَقَدْ جَاءَ വന്നിട്ടുണ്ട് آلَ فِرْعَوْنَ ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ക്കു النُّذُرُ താക്കീതുകള്‍
54:41ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ക്കും താക്കീതുകള്‍ വരികയുണ്ടായിട്ടുണ്ട്.
كَذَّبُوا۟ بِـَٔايَـٰتِنَا كُلِّهَا فَأَخَذْنَـٰهُمْ أَخْذَ عَزِيزٍۢ مُّقْتَدِرٍ﴿٤٢﴾
share
كَذَّبُوا അവര്‍ കളവാക്കി بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ كُلِّهَا അവയെല്ലാം فَأَخَذْنَاهُمْ അപ്പോള്‍ നാമവരെ പിടിച്ചു أَخْذَ عَزِيزٍ ഒരു പ്രതാപശാലിയുടെ പിടുത്തം مُّقْتَدِرٍ കഴിവുള്ളവനായ
54:42അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെയെല്ലാം വ്യാജമാക്കി. അപ്പോള്‍, പ്രതാപശാലിയും കഴിവുറ്റവനുമായ ഒരുവന്‍റെ പിടുത്തം നാം അവരെ പിടിച്ചു (ശിക്ഷിച്ചു).
തഫ്സീർ : 40-42
View   
أَكُفَّارُكُمْ خَيْرٌۭ مِّنْ أُو۟لَـٰٓئِكُمْ أَمْ لَكُم بَرَآءَةٌۭ فِى ٱلزُّبُرِ﴿٤٣﴾
share
أَكُفَّارُكُمْ നിങ്ങളുടെ (നിങ്ങളിലുള്ള ഈ) അവിശ്വാസികളോ خَيْرٌ ഉത്തമം, ശ്രേഷ്ഠമായവര്‍ مِّنْ أُولَـٰئِكُمْ അക്കൂട്ടരെക്കാള്‍ أَمْ لَكُم അതല്ല (ഒരു പക്ഷേ) നിങ്ങള്‍ക്കുണ്ടോ بَرَاءَةٌ വല്ല ഒഴിവും, നിരപരാധിത്തം فِي الزُّبُرِ ഏടുകളില്‍ (വേദഗ്രന്ഥങ്ങളില്‍)
54:43(ഹേ, സമുദായമേ) നിങ്ങളിലുള്ള അവിശ്വാസികള്‍ അക്കൂട്ടരെക്കാള്‍ ഉത്തമമാകുന്നുവോ?! അതല്ല, നിങ്ങള്‍ക്കു ഏടുകളില്‍ [വേദ പ്രമാണങ്ങളില്‍] വല്ല ഒഴിവും (അഥവാ നിരപരാധിത്വവും) ഉണ്ടോ?!!
أَمْ يَقُولُونَ نَحْنُ جَمِيعٌۭ مُّنتَصِرٌۭ﴿٤٤﴾
share
أَمْ يَقُولُونَ അതല്ല (അതോ) അവര്‍ പറയുന്നുവോ نَحْنُ ഞങ്ങള്‍ جَمِيعٌ ഒരു സംഘക്കാരാണ്, കൂട്ടരാണ് مُّنتَصِرٌ സ്വരക്ഷാനടപടി എടുക്കുന്ന, (സുശക്തമായ, പ്രതികാരശക്തിയുള്ള)
54:44അതല്ല, (നബിയേ) അവര്‍ പറയുന്നുവോ : "ഞങ്ങള്‍ സ്വരക്ഷാനടപടിയെടുക്കുന്ന (സുശക്തമായ) ഒരു സംഘക്കാരാകുന്നു എന്നു?!
തഫ്സീർ : 43-44
View   
سَيُهْزَمُ ٱلْجَمْعُ وَيُوَلُّونَ ٱلدُّبُرَ﴿٤٥﴾
share
سَيُهْزَمُ വഴിയെ പരാജയപ്പെടുത്തപ്പെടും الْجَمْعُ (ആ) കൂട്ടം, സംഘം وَيُوَلُّونَ അവര്‍ തിരിച്ചുപോകും الدُّبُرَ പിന്‍പുറം
54:45വഴിയെ (ആ) സംഘം പരാജയപ്പെടുത്തപ്പെടും; അവര്‍ പിന്നോക്കം തിരിഞ്ഞോടുകയും ചെയ്യും.
بَلِ ٱلسَّاعَةُ مَوْعِدُهُمْ وَٱلسَّاعَةُ أَدْهَىٰ وَأَمَرُّ﴿٤٦﴾
share
بَلِ السَّاعَةُ പക്ഷേ അന്ത്യഘട്ടം مَوْعِدُهُمْ അവരുടെ നിശ്ചിത സമയമത്രെ وَالسَّاعَةُ അന്ത്യഘട്ടമാകട്ടെ أَدْهَىٰ ഏറ്റം ആപല്‍ക്കരമായതാണു وَأَمَرُّ ഏറ്റം കൈപ്പായതുമാണ്
54:46(അത്രയുമല്ല) പക്ഷേ, അന്ത്യഘട്ടമത്രെ അവരുടെ നിശ്ചിതസമയം. അന്ത്യഘട്ടമാകട്ടെ, ഏറ്റവും ആപല്‍ക്കരമായതും, ഏറ്റവും കൈപ്പായ [അരോചകമായ]തുമാകുന്നു!
തഫ്സീർ : 45-46
View   
إِنَّ ٱلْمُجْرِمِينَ فِى ضَلَـٰلٍۢ وَسُعُرٍۢ﴿٤٧﴾
share
إِنَّ الْمُجْرِمِينَ - നിശ്ചയമായും കുറ്റവാളികള്‍ فِي ضَلَالٍ - വഴിപിഴവിലാണ് وَسُعُرٍ - ഭ്രമത്തിലും, ഭ്രാന്തിലും, ജ്വലിക്കുന്ന അഗ്നിയിലും, കിറുക്കിലും
54:47നിശ്ചയമായും, കുറ്റവാളികള്‍ വഴിപിഴവിലും, കിറുക്കിലുമാകുന്നു.
يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ﴿٤٨﴾
share
يَوْمَ يُسْحَبُونَ - അവര്‍ വലിച്ചിഴക്കപ്പെടുന്ന ദിവസം فِي النَّارِ - നരകത്തില്‍, തീയില്‍ عَلَىٰ وُجُوهِهِمْ - അവരുടെ മുഖങ്ങളില്‍ ذُوقُوا - രുചി നോക്കുവിന്‍, അനുഭവിക്കുവിന്‍ مَسَّ سَقَرَ സഖറിന്‍റെ ബാധ, സ്പര്‍ശനം
54:48അവരുടെ മുഖങ്ങളിലായി അവര്‍ നരകത്തില്‍ വലിച്ചിഴക്കപ്പെടുന്ന ദിവസം (-അന്നു പറയപ്പെടും) : "സഖറി[നരകത്തി]ന്‍റെ ബാധയെ രുചിനോക്കിക്കൊള്ളുവിന്‍!"
إِنَّا كُلَّ شَىْءٍ خَلَقْنَـٰهُ بِقَدَرٍۢ﴿٤٩﴾
share
إِنَّا - നിശ്ചയമായും നാം كُلَّ شَيْءٍ - എല്ലാ വസ്തുവെയും خَلَقْنَاهُ - നാമതിനെ സൃഷ്ടിച്ചിരിക്കുന്നു بِقَدَرٍ - ഒരു നിര്‍ണ്ണയം (കണക്ക്, ക്ലുപ്തം , വ്യവസ്ഥ) പ്രകാരം.
54:49നിശ്ചയമായും, എല്ലാ വസ്തുവും തന്നെ, നാം ഒരു നിര്‍ണ്ണയപ്രകാരം [വ്യവസ്ഥയനുസരിച്ചു] സൃഷ്ടിച്ചിരിക്കുന്നു.
തഫ്സീർ : 47-49
View   
وَمَآ أَمْرُنَآ إِلَّا وَٰحِدَةٌۭ كَلَمْحٍۭ بِٱلْبَصَرِ﴿٥٠﴾
share
وَمَا أَمْرُنَا നമ്മുടെ കാര്യം (കല്‍പന) ഇല്ല (അല്ല) إِلَّا وَاحِدَةٌ ഒന്നല്ലാതെ كَلَمْحٍ ഒരു ഇമ (മിഴി) വെട്ടല്‍പോലെ بِالْبَصَرِ കണ്ണുകൊണ്ടു.
54:50നമ്മുടെ കല്‍പന ഒരേപ്രാവശ്യമല്ലാതെ (കൂടുതലൊന്നും) ഇല്ല; (അതെ) കണ്ണുകൊണ്ടു ഒന്നു ഇമവെട്ടുന്നതു പോലെ. [അത്രയും വേഗത്തിലായിരിക്കും].
തഫ്സീർ : 50-50
View   
وَلَقَدْ أَهْلَكْنَآ أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍۢ﴿٥١﴾
share
وَلَقَدْ أَهْلَكْنَا തീര്‍ച്ചയായും നാം നശിപ്പിച്ചിട്ടുണ്ട് أَشْيَاعَكُمْ നിങ്ങളുടെ കക്ഷികളെ فَهَلْ എന്നാല്‍ ഉണ്ടോ مِن مُّدَّكِرٍ വല്ല ഉറ്റാലോചിക്കുന്നവരും, ഓര്‍മ്മിക്കുന്നവരായി
54:51(ഹേ,അവിശ്വാസികളേ) നിങ്ങളുടെ കക്ഷികളെ നാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്ന വല്ലവരും ഉണ്ടോ?!
وَكُلُّ شَىْءٍۢ فَعَلُوهُ فِى ٱلزُّبُرِ﴿٥٢﴾
share
وَكُلُّ شَيْءٍ എല്ലാ കാര്യവും, വസ്തുവും فَعَلُوهُ അവര്‍ ചെയ്‌തതായ فِي الزُّبُرِ ഏടു(ഗ്രന്ഥം)കളിലുണ്ടു
54:52അവര്‍ ചെയ്തിട്ടുള്ള എല്ലാ കാര്യവും ഏടുകളിലുണ്ട്.
وَكُلُّ صَغِيرٍۢ وَكَبِيرٍۢ مُّسْتَطَرٌ﴿٥٣﴾
share
وَكُلُّ صَغِيرٍ എല്ലാ ചെറുതും وَكَبِيرٍ വലുതും مُّسْتَطَرٌ രേഖപ്പെടുത്ത(എഴുത)പ്പെട്ടതാണ്, രേഖപ്പെടുത്തപ്പെടുന്നതാണ്.
54:53എല്ലാ ചെറുതും, വലുതും (ആയ കാര്യവും) എഴുതി രേഖപ്പെടുത്തപ്പെടുന്നതാകുന്നു.
തഫ്സീർ : 51-53
View   
إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍۢ وَنَهَرٍۢ﴿٥٤﴾
share
إِنَّ الْمُتَّقِينَ നിശ്ചയമായും സൂക്ഷമതയുള്ളവര്‍, ഭയഭക്തന്മാര്‍ فِي جَنَّاتٍ സ്വര്‍ഗ്ഗങ്ങളിലായിരിക്കും وَنَهَرٍ അരുവി (നദി) കളിലും
54:54നിശ്ചയമായും, (സൂക്ഷ്മതയുള്ളവരായ) ഭയഭക്തന്മാര്‍, സ്വര്‍ഗ്ഗങ്ങളിലും അരുവികളിലുമായിരിക്കും.
فِى مَقْعَدِ صِدْقٍ عِندَ مَلِيكٍۢ مُّقْتَدِرٍۭ﴿٥٥﴾
share
فِي مَقْعَدِ ഇരിപ്പിടത്തില്‍ (ആസ്ഥാനത്തില്‍) صِدْقٍ സത്യത്തിന്‍റെ عِندَ مَلِيكٍ ഒരു രാജാധിപതിയുടെ (രാജാവായുള്ളവന്‍റെ) അടുക്കല്‍ مُّقْتَدِرٍ കഴിവുറ്റവനായ
54:55(അതെ) സത്യത്തിന്‍റെ ആസ്ഥാനത്തില്‍, കഴിവുറ്റവനായ ഒരു രാജാധിപതിയുടെ അടുക്കല്‍!
തഫ്സീർ : 54-55
View