arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
നജ്മ് (നക്ഷത്രം) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 62 – വിഭാഗം (റുകൂഅ്) 3 [32-ാം വചനം മദനീയാണെന്നും പറയപ്പെട്ടിട്ടുണ്ട്] ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഈ رحهم الله എന്നീ മഹാന്‍മാര്‍ ഇബനു മസ്ഊദ് (رضي الله عنه) പ്രസ്താവിച്ചതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. സുജൂദ് (ഓത്തിന്റെ സുജൂദു ചെയ്യേണ്ടുന്ന ആയത്തു) അവതരിച്ച ആദ്യത്തെ അദ്ധ്യായം ‘സൂറത്തു-ന്നജ്മ്’ ആകുന്നു. എന്നിട്ട് (അതു ഓതി ക്കൊണ്ടു) നബി (ﷺ) സുജൂദ് ചെയകയുണ്ടായി. (അതു കേട്ടവരില്‍) ഒരാള്‍ ഒഴിച്ചു മറ്റെല്ലാവരും സുജൂദ് ചെയ്തു. ആ മനുഷ്യന്‍ ഒരു പിടി മണ്ണു കയ്യിലെടുത്ത് അതിന്‍മേല്‍ സുജൂദ് ചെയ്കയാണ് ചെയ്‌തത്‌. പിന്നീടു അയാള്‍ അവിശ്വാസിയായ നിലയില്‍ കൊല്ലപ്പെട്ടതു ഞാന്‍ കാണുകയു ണ്ടായി. ഉമയ്യത്തുബ്നു ഖലഫ് ( امية بن خلف ) ആയിരുന്നു അത്. നബി (ﷺ) ജനമദ്ധ്യേ പരസ്യമായി ഓതിക്കേള്‍പ്പിച്ച ഒന്നാമത്തെ സൂറത്തു ഇതാണെന്നും, മക്കാഹറമില്‍ വെച്ച് മുശ് രിക്കുകളും കൂടിയുള്ള സദസ്സില്‍വെച്ചു തിരുമേനി അതു ഓതിയെന്നും ഇബനു മസ്ഊദി (رضي الله عنه) ല്‍ നിന്നു തന്നെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (رواه بن مردوية) അവസാനത്തെ ആയത്തിലാണ് സുജൂദിന്റെ സ്ഥാനം. ഈ സൂറത്തിലെ വചനങ്ങള്‍ ഓരോന്നും ഹൃദയത്തിന്‍റെ ഉള്ളോട്ടു തുളച്ചു ചെല്ലുവാന്‍ പോരുന്നവയത്രെ. കൂടാതെ, ആകര്‍ഷകമായ ഒരു ശ്രവണ മാധുര്യം കൂടി അവര്‍ക്കുള്ളതായിക്കാണാം.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلنَّجْمِ إِذَا هَوَىٰ﴿١﴾
share
وَالنَّجْمِ നക്ഷത്രം തന്നെയാണ് إِذَا هَوَىٰ അതു വീണു (താണു) വരുമ്പോള്‍, അസ്തമിച്ചാല്‍
53:1നക്ഷത്രം തന്നെയാണ് സത്യം അതു താണു വരുമ്പോള്‍!
مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ﴿٢﴾
share
مَا ضَلَّ വഴിപിഴച്ചിട്ടില്ല صَاحِبُكُمْ നിങ്ങളുടെ ആള്‍ , കൂട്ടുകാരന്‍, ചങ്ങാതി وَمَا غَوَىٰ അബദ്ധം പിണഞ്ഞിട്ടു (തെറ്റുപറ്റിയിട്ടു) മില്ല
53:2നിങ്ങളുടെ ആള്‍ [നബി] വഴിപിഴച്ചിട്ടില്ല; അദ്ദേഹത്തിനു അബദ്ധം പിണഞ്ഞിട്ടുമില്ല.
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ﴿٣﴾
share
وَمَا يَنطِقُ അദ്ദേഹം സംസാരിക്കുക (മിണ്ടുക, മൊഴിയുക) യുമില്ല عَنِ الْهَوَىٰ ഇച്ഛയാല്‍, ഇച്ഛപ്രകാരം
53:3അദ്ദേഹം (സ്വന്തം) ഇച്ഛപ്രകാരം സംസാരിക്കുകയുമില്ല.
إِنْ هُوَ إِلَّا وَحْىٌۭ يُوحَىٰ﴿٤﴾
share
إِنْ هُوَ അതല്ല إِلَّا وَحْيٌ വഹയല്ലാതെ يُوحَىٰ അദ്ദേഹത്തിനു വഹയു നല്‍കപ്പെടുന്ന
53:4അതു, അദ്ദേഹത്തിനു നല്‍കപ്പെടുന്ന ‘വഹയു’ [ദൈവികബോധനം] അല്ലാതെ (മറ്റൊന്നും) അല്ല.
തഫ്സീർ : 1-4
View   
عَلَّمَهُۥ شَدِيدُ ٱلْقُوَىٰ﴿٥﴾
share
عَلَّمَهُ അദ്ദേഹത്തെ പഠിപ്പിച്ചു شَدِيدُ കഠിനമായവന്‍, ഊക്കന്‍, ശക്തന്‍ الْقُوَىٰ ശക്തികള്‍ (വന്‍ കഴിവു)
53:5ശക്തിമത്തായ കഴിവുകളുള്ള ഒരാള്‍ അദ്ദേഹത്തെ പഠിപ്പിച്ചിരിക്കുകയാണ്; –
ذُو مِرَّةٍۢ فَٱسْتَوَىٰ﴿٦﴾
share
ذُو مِرَّةٍ ബലവാന്‍, ബുദ്ധിശക്തിയുള്ളവന്‍ فَاسْتَوَىٰ എന്നിട്ടു അദ്ദേഹം ശരിയായി നിലകൊണ്ടു
53:6(അതെ) ബലവാനായുള്ള ഒരുവന്‍. അങ്ങനെ, അദ്ദേഹം ശരിക്കു നിലകൊണ്ടു. [സാക്ഷാല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.]
وَهُوَ بِٱلْأُفُقِ ٱلْأَعْلَىٰ﴿٧﴾
share
وَهُوَ അദ്ദേഹമാകട്ടെ, അദ്ദേഹം بِالْأُفُقِ മണ്ഡല (ചക്രവാള)ത്തില്‍ ആയിരുന്നു, ബഹിര്‍ഭാഗത്തിലാണു الْأَعْلَىٰ ഉന്നതമായ
53:7അദ്ദേഹമാകട്ടെ, ഉന്നതമായ (നഭോ) മണ്ഡലത്തിലുമായിരുന്നു.
തഫ്സീർ : 5-7
View   
ثُمَّ دَنَا فَتَدَلَّىٰ﴿٨﴾
share
ثُمَّ دَنَا പിന്നെ അദ്ദേഹം അടുത്തു فَتَدَلَّىٰ അങ്ങിനെ അടുത്തുകൂടി, കീഴ്പോട്ടു വന്നു
53:8പിന്നീടു അദ്ദേഹം അടുത്തു; അങ്ങിനെ (കൂടുതല്‍) അടുത്തുവന്നു; –
فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ﴿٩﴾
share
فَكَانَ എന്നിട്ടു ആയി قَابَ അളവില്‍, തോതു, ഞാണ്‍ (പോലെ) قَوْسَيْنِ രണ്ടു വില്ലിന്റെ أَوْ أَدْنَىٰ അല്ലെങ്കില്‍ കൂടുതല്‍ അടുത്തത്
53:9എന്നിട്ട് രണ്ടു വില്ലിന്റെ അളവില്‍, അല്ലെങ്കില്‍ (അതിലും) കൂടുതല്‍ അടുപ്പമായിത്തീര്‍ന്നു.
തഫ്സീർ : 8-9
View   
فَأَوْحَىٰٓ إِلَىٰ عَبْدِهِۦ مَآ أَوْحَىٰ﴿١٠﴾
share
فَأَوْحَىٰ എന്നിട്ടു അദ്ദേഹം (അവന്‍) വഹയു നല്‍കി إِلَىٰ عَبْدِهِ അവന്റെ (തന്റെ) അടിയാന്നു مَا أَوْحَىٰ വഹയു നല്‍കിയതു
53:10അങ്ങനെ, അദ്ദേഹം അവന്റെ (അല്ലാഹുവിന്റെ) അടിയാന്നു ‘വഹയു’[ബോധനം] നല്‍കിയതു (ഒക്കെ) നല്‍കി.
തഫ്സീർ : 10-10
View   
مَا كَذَبَ ٱلْفُؤَادُ مَا رَأَىٰٓ﴿١١﴾
share
مَا كَذَبَ കളവാക്കിയില്ല (നിഷേധിച്ചില്ല) الْفُؤَادُ ഹൃദയം مَا رَأَىٰ അതു (അദ്ദേഹം) കണ്ടതു
53:11അദ്ദേഹം (നബി) കണ്ടതിനെ ഹൃദയം (നിഷേധിച്ചു) കളവാക്കിയില്ല.
أَفَتُمَـٰرُونَهُۥ عَلَىٰ مَا يَرَىٰ﴿١٢﴾
share
أَفَتُمَارُونَهُ എന്നിരിക്കെ നിങ്ങളദ്ദേഹത്തോടു തര്‍ക്കം നടത്തുകയോ, വഴക്കടിക്കുകയോ عَلَىٰ مَا يَرَىٰ അദ്ദേഹം കാണുന്നതിന്റെ പേരില്‍
53:12എന്നിരിക്കെ, അദ്ദേഹം കാണുന്നതിന്റെ പേരില്‍ അദ്ധേഹത്തോടു നിങ്ങള്‍ (സംശയിച്ചു) തര്‍ക്കം നടത്തുകയോ?!
തഫ്സീർ : 11-12
View   
وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ﴿١٣﴾
share
وَلَقَدْ رَآهُ തീര്‍ച്ചയായും അദ്ദേഹം അദ്ദേഹത്തെ കണ്ടിട്ടുണ്ട് نَزْلَةً ഒരു പ്രാവശ്യം, ഒരു ഇറക്കത്തില്‍ (വരവില്‍) أُخْرَىٰ വേറെ, മറ്റൊരു
53:13തീര്‍ച്ചയായും അദ്ദേഹം [നബി] വേറെ ഒരു പ്രാവശ്യത്തി (ലെ വരവി)ലും അദ്ദേഹത്തെ [ജിബ്‌രീലിനെ] കണ്ടിട്ടുണ്ട്;
عِندَ سِدْرَةِ ٱلْمُنتَهَىٰ﴿١٤﴾
share
عِندَ سِدْرَةِ ഇലന്തയുടെ അടുക്കല്‍ വെച്ചു الْمُنتَهَىٰ അറ്റത്തെ, ഒടുക്കത്തെ
53:14‘സിദ് റത്തുല്‍ മുന്‍തഹാ’യുടെ [അറ്റത്തെ ഇലന്തമരത്തിന്റെ] അടുക്കല്‍ വെച്ച്.
عِندَهَا جَنَّةُ ٱلْمَأْوَىٰٓ﴿١٥﴾
share
عِندَهَا അതിന്നടുക്കലുണ്ടു, അടുക്കലാണ് جَنَّةُ الْمَأْوَىٰ ആവാസ (വാസസ്ഥല) ത്തിന്റെ സ്വര്‍ഗ്ഗം
53:15അതിന്റെ അടുക്കലാണ് ആവാസത്തിന്റെ സ്വര്‍ഗ്ഗം.
إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ﴿١٦﴾
share
إِذْ يَغْشَى ആവരണം ചെയ്തിരുന്നപ്പോള്‍, മൂടിയ സന്ദര്‍ഭം السِّدْرَةَ ഇലന്തയെ مَا يَغْشَىٰ ആവരണം ചെയ്തതു, മൂടിയതു (ഒക്കെ)
53:16അതായതു, (ആ) ഇലന്തമരത്തെ ആവരണം ചെയ്തതു (ഒക്കെ) ആവരണം ചെയ്തിരുന്നപ്പോള്‍. [അപ്പോഴാണതുണ്ടായത്.]
مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ﴿١٧﴾
share
مَا زَاغَ തെറ്റിയിട്ടില്ല, വക്രത ബാധിച്ചില്ല الْبَصَرُ കണ്ണു, കാഴ്ച്ച, ദൃഷ്ടി وَمَا طَغَىٰ ക്രമം വിട്ടതുമില്ല, അതിക്രമിച്ചിട്ടുമില്ല
53:17(നബിക്കു) കാഴ്ച തെറ്റിപ്പോയില്ല; അതു ക്രമം വിട്ടതുമില്ല.
لَقَدْ رَأَىٰ مِنْ ءَايَـٰتِ رَبِّهِ ٱلْكُبْرَىٰٓ﴿١٨﴾
share
لَقَدْ رَأَىٰ തീര്‍ച്ചയായും അദ്ദേഹം കണ്ടിട്ടുണ്ട് مِنْ آيَاتِ ദൃഷ്ടാന്തങ്ങളില്‍ നിന്നു رَبِّهِ തന്റെ റബ്ബിന്റെ الْكُبْرَىٰ അതിമഹത്തായ, ഏറ്റം വലുതായ
53:18തീര്‍ച്ചയായും അദ്ദേഹത്തിന്റെ റബ്ബിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ നിന്നും (പലതും) അദ്ദേഹം കാണുകയുണ്ടായി.
തഫ്സീർ : 13-18
View   
أَفَرَءَيْتُمُ ٱللَّـٰتَ وَٱلْعُزَّىٰ﴿١٩﴾
share
أَفَرَأَيْتُمُ എന്നാല്‍ (എന്നിരിക്കെ) നിങ്ങള്‍ കണ്ടുവോ اللَّاتَ ‘ലാത്ത’യെ وَالْعُزَّىٰ ‘ഉസ്സാ’യെയും
53:19എന്നാല്‍, നിങ്ങള്‍ കണ്ടുവോ ‘ലാത്ത’യെയും ‘ഉസ്സാ’യെയും.
وَمَنَوٰةَ ٱلثَّالِثَةَ ٱلْأُخْرَىٰٓ﴿٢٠﴾
share
وَمَنَاةَ ‘മനാത്തി’നെയും الثَّالِثَةَ മൂന്നാമത്തേതായ الْأُخْرَىٰ മറ്റേ, വേറെ
53:20മറ്റേ മൂന്നാമത്തേതായ ‘മനാത്തി’നെയും?!
തഫ്സീർ : 19-20
View   
أَلَكُمُ ٱلذَّكَرُ وَلَهُ ٱلْأُنثَىٰ﴿٢١﴾
share
أَلَكُمُ നിങ്ങള്‍ക്കോ الذَّكَرُ ആണ് وَلَهُ അവനു الْأُنثَىٰ പെണ്ണും
53:21നിങ്ങള്‍ക്ക് ആണും, അവനു (അല്ലാഹുവിനു) പെണ്ണുമോ?!
تِلْكَ إِذًۭا قِسْمَةٌۭ ضِيزَىٰٓ﴿٢٢﴾
share
تِلْكَ അതു إِذًا അപ്പോള്‍, എന്നാല്‍, അങ്ങിനെയെങ്കില്‍ قِسْمَةٌ ഒരോഹരിയാണ്, പങ്കാണ് ضِيزَىٰ നീതികെട്ട, അക്രമപരമായ
53:22അതു – എന്നാല്‍ (അങ്ങിനെയാണെങ്കില്‍) – നീതികെട്ട ഒരു ഓഹരിയത്രെ!
തഫ്സീർ : 21-22
View   
إِنْ هِىَ إِلَّآ أَسْمَآءٌۭ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَـٰنٍ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهْوَى ٱلْأَنفُسُ ۖ وَلَقَدْ جَآءَهُم مِّن رَّبِّهِمُ ٱلْهُدَىٰٓ﴿٢٣﴾
share
إِنْ هِيَ അവയല്ല إِلَّا أَسْمَاءٌ ചില പേരുകളല്ലാതെ سَمَّيْتُمُوهَا നിങ്ങളവക്കു നാമകരണം ചെയ്തു, പേരുവെച്ചതായ أَنتُمْ وَآبَاؤُكُم നിങ്ങളും നിങ്ങളുടെ പിതാക്കളും مَّا أَنزَلَ اللَّـهُ അല്ലാഹു ഇറക്കിയിട്ടില്ല, അവതരിപ്പിച്ചിട്ടില്ല بِهَا അതിനു, അതിനെപ്പറ്റി مِن سُلْطَانٍ ഒരു അധികൃതലക്ഷ്യവും, പ്രമാണവും إِن يَتَّبِعُونَ അവര്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹത്തെയല്ലാതെ وَمَا تَهْوَى ഇച്ഛിക്കുന്നതിനെയും الْأَنفُسُ മനസ്സുകള്‍ وَلَقَدْ جَاءَهُم തീര്‍ച്ചയായും അവര്‍ക്കു വന്നിട്ടുമുണ്ട് مِّن رَّبِّهِمُ അവരുടെ റബ്ബിങ്കല്‍ നിന്നു الْهُدَىٰ നേര്‍മ്മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം
53:23അവ, നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ (മറ്റൊന്നും) അല്ല; അവയെപ്പറ്റി അല്ലാഹു യാതൊരു അധികൃതലക്ഷ്യവും അവതരിപ്പിച്ചിട്ടില്ല. അവര്‍ [ആ മുശ് രിക്കുകള്‍] ഊഹത്തെയും, (സ്വന്തം)മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയുമല്ലാതെ പിന്‍പറ്റുന്നില്ല. (വാസ്‌തവത്തില്‍) തങ്ങളുടെ റബ്ബിങ്കല്‍ നിന്ന്‍ അവര്‍ക്കു നേര്‍മ്മാര്‍ഗ്ഗം വന്നിട്ടു ണ്ടുതാനും. [എന്നിട്ടും അവര്‍ അവയെ കൈവിടുന്നില്ല!]
أَمْ لِلْإِنسَـٰنِ مَا تَمَنَّىٰ﴿٢٤﴾
share
أَمْ لِلْإِنسَانِ അതല്ല മനുഷ്യനുണ്ടോ مَا تَمَنَّىٰ അവന്‍ വ്യാമോഹിച്ചതു, കൊതിച്ചതു
53:24അതല്ല, മനുഷ്യന് അവന്‍ വ്യാമോഹിക്കുന്നതു (ഒക്കെ) ഉണ്ടെന്നോ?!
فَلِلَّهِ ٱلْـَٔاخِرَةُ وَٱلْأُولَىٰ﴿٢٥﴾
share
فَلِلَّـهِ എന്നാല്‍ അല്ലാഹുവിനാണ് الْآخِرَةُ അവസാനത്തെ (പര) ലോകം وَالْأُولَىٰ ആദ്യത്തെ (ഇഹ) ലോകവും
53:25എന്നാല്‍, അല്ലാഹുവിന്റെതാണ് പരലോകവും, ആദ്യലോക [ഇഹലോക]വും.
തഫ്സീർ : 23-25
View   
وَكَم مِّن مَّلَكٍۢ فِى ٱلسَّمَـٰوَٰتِ لَا تُغْنِى شَفَـٰعَتُهُمْ شَيْـًٔا إِلَّا مِنۢ بَعْدِ أَن يَأْذَنَ ٱللَّهُ لِمَن يَشَآءُ وَيَرْضَىٰٓ﴿٢٦﴾
share
وَكَم എത്രയോ ഉണ്ട്, എത്രയാണുള്ളതു مِّن مَّلَكٍ മലക്കുകളായിട്ടു فِي السَّمَاوَاتِ ആകാശങ്ങളില്‍ لَا تُغْنِي ഉപകരിക്കയില്ല, പര്യാപ്തമാകയില്ല شَفَاعَتُهُمْ അവരുടെ ശുപാര്‍ശ شَيْئًا യാതൊന്നും, ഒട്ടും إِلَّا مِن بَعْدِ ശേഷമല്ലാതെ أَن يَأْذَنَ അനുവാദം കൊടുക്കുന്നതിനു اللَّـهُ അല്ലാഹു لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَرْضَىٰ അവന്‍ തൃപ്തിപ്പെടുകയും ചെയ്യുന്ന
53:26ആകാശങ്ങളില്‍ എത്രയോ മലക്കുകളുണ്ടു, അവരുടെ ശുപാര്‍ശ ഒട്ടും തന്നെ ഉപകരിക്കുകയില്ല. അല്ലാഹു ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്കു (ശുപാര്‍ശ ചെയ്യുവാന്‍) അവന്‍ അനുവാദം നല്‍കിയതിനു ശേഷമല്ലാതെ.
തഫ്സീർ : 26-26
View   
إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ لَيُسَمُّونَ ٱلْمَلَـٰٓئِكَةَ تَسْمِيَةَ ٱلْأُنثَىٰ﴿٢٧﴾
share
إِنَّ الَّذِينَ നിശ്ചയമായും ഒരുകൂട്ടര്‍ لَا يُؤْمِنُونَ വിശ്വസിക്കാത്ത بِالْآخِرَةِ പരലോകത്തില്‍ لَيُسَمُّونَ അവര്‍ നാമകരണം ചെയ്യുന്നു, പേരു വെക്കുന്നു الْمَلَائِكَةَ മലക്കുകള്‍ക്കു تَسْمِيَةَ الْأُنثَىٰ പെണ്ണിന്റെ നാമകരണം, പെണ്ണിനു പേരുവെക്കുന്ന പ്രകാരം
53:27നിശ്ചയമായും, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍, പെണ്‍വര്‍ഗ്ഗത്തിന്റെ നാമകരണം (പോലെ) മലക്കുകള്‍ക്കു നാമകരണം ചെയ്തുവരുന്നു.
وَمَا لَهُم بِهِۦ مِنْ عِلْمٍ ۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّ ۖ وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًۭٔا﴿٢٨﴾
share
وَمَا لَهُم അവര്‍ക്കു ഇല്ലതാനും بِهِ അതിനെപ്പറ്റി مِنْ عِلْمٍ ഒരറിവും إِن يَتَّبِعُونَ അവര്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹത്തെയല്ലാതെ وَإِنَّ الظَّنَّ നിശ്ചയമായും ഊഹമാകട്ടെ لَا يُغْنِي പര്യാപ്തമാക്കുകയില്ല (ഉപകരിക്കയില്ല) مِنَ الْحَقِّ യഥാര്‍ത്ഥത്തെ സംബന്ധിച്ചു, കാര്യത്തിനു شَيْئًا ഒന്നും, യാതൊന്നും
53:28അവര്‍ക്കു അതിനെപ്പറ്റി യാതൊരു അറിവും ഇല്ലതാനും, അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല. ഊഹമാകട്ടെ, നിശ്ചയമായും യഥാര്‍ത്ഥത്തെ സംബന്ധിച്ചു ഒട്ടും തന്നെ ഉപകരിക്കുന്നതുമല്ല.
തഫ്സീർ : 27-28
View   
فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا ٱلْحَيَوٰةَ ٱلدُّنْيَا﴿٢٩﴾
share
فَأَعْرِضْ എന്നാല്‍ (ആകയാല്‍) നീ വിട്ടു (ഒഴിഞ്ഞു) മാറുക عَن مَّن تَوَلَّىٰ തിരിഞ്ഞു പോയവരില്‍ നിന്നു عَن ذِكْرِنَا നമ്മുടെ സ്മരണ(ഓര്‍മ്മ) യില്‍ നിന്നു وَلَمْ يُرِدْ ഉദ്ദേശിക്കുകയും ചെയ്യാത്ത إِلَّا الْحَيَاةَ ജീവിതമല്ലാതെ الدُّنْيَا ഐഹികമായ, ഇഹത്തിലെ
53:29(നബിയേ) എന്നാല്‍, നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞു കളയുകയും, ഐഹികജീവിതമല്ലാതെ ഉദ്ദേശം വെക്കാതിരിക്കുകയും ചെയ്യുന്നവരില്‍ നിന്നു നീ ഒഴിഞ്ഞു മാറിക്കൊള്ളുക.
ذَٰلِكَ مَبْلَغُهُم مِّنَ ٱلْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِمَنِ ٱهْتَدَىٰ﴿٣٠﴾
share
ذَٰلِكَ അതു مَبْلَغُهُم അവര്‍ എത്തിച്ചേര്‍ന്നതാണ്, അവരുടെ ആകെത്തുകയാണ് مِّنَ الْعِلْمِ അറിവില്‍ നിന്നു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് هُوَ أَعْلَمُ അവനത്രെ കൂടുതല്‍ (നല്ലവണ്ണം) അറിയുന്നവന്‍ بِمَن ضَلَّ തെറ്റിയ (പിഴച്ച) വരെപ്പറ്റി عَن سَبِيلِهِ തന്റെ മാര്‍ഗ്ഗം വിട്ടു وَهُوَ أَعْلَمُ അവന്‍ തന്നെ കൂടുതല്‍ അറിയുന്നവന്‍ بِمَنِ اهْتَدَىٰ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരെപ്പറ്റി
53:30അതു, അറിവില്‍ നിന്നുള്ള അവരുടെ ആകെത്തുകയത്രെ. നിശ്ചയമായും, നിന്റെ റബ്ബ് തന്നെയാണ് അവന്റെ മാര്‍ഗ്ഗം വിട്ട് തെറ്റിപ്പോയവരെക്കുറിച്ചു കൂടുതല്‍ അറിയുന്നവന്‍. നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരെപ്പറ്റി കൂടുതല്‍ അറിയുന്നവനും അവനത്രെ.
തഫ്സീർ : 29-30
View   
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَـٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى﴿٣١﴾
share
وَلِلَّـهِ അല്ലാഹുവിനാണ്, അല്ലാഹുവിന്റെതാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും لِيَجْزِيَ അവന്‍ പ്രതിഫലം നല്‍കുവാന്‍വേണ്ടി الَّذِينَ أَسَاءُوا തിന്‍മ ചെയ്തവര്‍ക്കു بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ചു, പ്രവര്‍ത്തിച്ചതിനു وَيَجْزِيَ പ്രതിഫലം നല്‍കുവാനും الَّذِينَ أَحْسَنُوا നന്‍മ (സുകൃതം) ചെയ്തവര്‍ക്കു بِالْحُسْنَى ഏറ്റവും നല്ലതിനെ
53:31അല്ലാഹുവിന്റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) തിന്‍മ ചെയ്തവര്‍ക്കു അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ച് പ്രതിഫലം നല്‍കുവാനും, നന്‍മ ചെയ്തവര്‍ക്കു ഏറ്റവും നല്ലതു പ്രതിഫലം നല്‍കുവാനും വേണ്ടിയത്രെ. (അതു)
തഫ്സീർ : 31-31
View   
ٱلَّذِينَ يَجْتَنِبُونَ كَبَـٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ إِلَّا ٱللَّمَمَ ۚ إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ ٱلْأَرْضِ وَإِذْ أَنتُمْ أَجِنَّةٌۭ فِى بُطُونِ أُمَّهَـٰتِكُمْ ۖ فَلَا تُزَكُّوٓا۟ أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ ٱتَّقَىٰٓ﴿٣٢﴾
share
الَّذِينَ يَجْتَنِبُونَ വര്‍ജ്ജിക്കുന്ന (വിട്ടകലുന്ന)വര്‍ كَبَائِرَ الْإِثْمِ വലിയ പാപങ്ങളെ وَالْفَوَاحِشَ നീച (ദുഷ്ട) വൃത്തികളെയും إِلَّا اللَّمَمَ നിസ്സാരമായ (തുച്ഛമായ)തു ഒഴികെ...അല്ലാത്ത إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് وَاسِعُ الْمَغْفِرَةِ പാപമോചനം വിശാലമായവനാണ് هُوَ أَعْلَمُ അവന്‍ ഏറ്റവും അറിയുന്നവനാണ് بِكُمْ നിങ്ങളെക്കുറിച്ചു إِذْ أَنشَأَكُم നിങ്ങളെ ഉത്ഭവിപ്പിച്ച (ഉണ്ടാക്കിയ) സന്ദര്‍ഭത്തില്‍ مِّنَ الْأَرْضِ ഭൂമിയില്‍ നിന്നു وَإِذْ أَنتُمْ നിങ്ങളായിരിക്കുമ്പോഴും أَجِنَّةٌ ഗര്‍ഭസ്ഥശിശുക്കള്‍ فِي بُطُونِ വയറുകളില്‍ أُمَّهَاتِكُمْ നിങ്ങളുടെ മാതാക്കളുടെ فَلَا تُزَكُّوا എന്നിരിക്കെ നിങ്ങള്‍ വളര്‍ത്തരുതു, പരിശുദ്ധമാക്കിക്കാട്ടരുതു, പ്രശംസിച്ചു പറയരുതു أَنفُسَكُمْ നിങ്ങളെത്തന്നെ, നിങ്ങളുടെ ദേഹങ്ങളെ هُوَ أَعْلَمُ അവന്‍ ഏറ്റവും അറിയുന്നവനാണ് بِمَنِ اتَّقَىٰ സൂക്ഷ്മത പാലിക്കുന്നവനെ (ഭയഭക്തിയുള്ളവനെ) പ്പറ്റി
53:32(അതെ) വലിയ പാപങ്ങളും, നീചവൃത്തികളും (തീരെ) വിട്ടകന്നു നില്‍ക്കുന്നവര്‍. [ഇവരാണ് നന്മചെയ്യുന്നവര്‍]. നിസ്സാരമായതൊഴികെ [അതു സംഭവിച്ചേക്കാം]. നിശ്ചയമായും, നിന്റെ റബ്ബ് (പാപം) പൊറുക്കുന്നതില്‍ വിശാലനാകുന്നു. നിങ്ങളെ ഭൂമിയില്‍നിന്നു ഉത്ഭവിപ്പിച്ച അവസരത്തിലും, നിങ്ങള്‍ നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ ഗര്‍ഭസ്ഥ ശിശുക്കളായിരിക്കുമ്പോഴും (എല്ലാം തന്നെ) അവന്‍ നിങ്ങളെക്കുറിച്ചു ഏറ്റവും അറിയുന്നവനാകുന്നു. എന്നിരിക്കെ, നിങ്ങള്‍ നിങ്ങളെ സ്വയം (പരിശുദ്ധരാക്കി) വളര്‍ത്തിക്കാട്ടരുത്. സൂക്ഷ്മത പാലിക്കുന്നവരെക്കുറിച്ചു അവന്‍ ഏറ്റവും അറിയുന്നവനാകുന്നു.
തഫ്സീർ : 32-32
View   
أَفَرَءَيْتَ ٱلَّذِى تَوَلَّىٰ﴿٣٣﴾
share
أَفَرَأَيْتَ എന്നാല്‍ നീ കണ്ടുവോ الَّذِي تَوَلَّىٰ പിന്‍മാറിയ ഒരുവനെ
53:33എന്നാല്‍ (നബിയേ) പിന്‍മാറിപ്പോയ ഒരുവനെ നീ കണ്ടുവോ? –
وَأَعْطَىٰ قَلِيلًۭا وَأَكْدَىٰٓ﴿٣٤﴾
share
وَأَعْطَىٰ അവന്‍ കൊടുക്കുകയും ചെയ്തു قَلِيلًا അല്‍പം, കുറച്ചു وَأَكْدَىٰ അവന്‍ (പാറകണ്ട്) നിറുത്തിവെക്കുകയും ചെയ്തു
53:34അവന്‍ അല്‍പം കൊടുക്കുകയും (പിന്നീടതു) നിറുത്തിക്കളയുകയും ചെയ്തു.
أَعِندَهُۥ عِلْمُ ٱلْغَيْبِ فَهُوَ يَرَىٰٓ﴿٣٥﴾
share
أَعِندَهُ അവന്റെ പക്കലുണ്ടോ عِلْمُ الْغَيْبِ അദൃശ്യത്തിന്റെ ജ്ഞാനം, അറിവ് فَهُوَ يَرَىٰ എന്നിട്ടവന്‍ കാണുന്നു (വോ)
53:35അവന്റെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ടു അവന്‍ (അതുവഴി) കണ്ടറിയുന്നുവോ?!
أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ﴿٣٦﴾
share
أَمْ لَمْ يُنَبَّأْ അതല്ല, (അഥവാ) അവനു വര്‍ത്തമാനം ലഭിച്ചിട്ടില്ലേ بِمَا യാതൊന്നിനെപ്പറ്റി فِي صُحُفِ مُوسَىٰ മൂസായുടെ ഏടിലുള്ള
53:36അഥവാ, മൂസായുടെ ഏടുകളിലുള്ളതിനെക്കുറിച്ചു അവനു വര്‍ത്തമാനം ലഭിച്ചിട്ടില്ലേ?!
وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ﴿٣٧﴾
share
وَإِبْرَاهِيمَ ഇബ്രാഹീമിന്റെയും الَّذِي وَفَّىٰ നിറവേറ്റിയവനായ
53:37(കടമകള്‍) നിറവേറ്റിയവനായ ഇബ്രാഹീമിന്റെയും (ഏടിലുള്ളത്)?!
തഫ്സീർ : 33-37
View   
أَلَّا تَزِرُ وَازِرَةٌۭ وِزْرَ أُخْرَىٰ﴿٣٨﴾
share
أَلَّا تَزِرُ (കുറ്റം) വഹിക്കുകയില്ലെന്നു وَازِرَةٌ ഒരു കുറ്റം വഹിക്കുന്നതു (ദേഹം-ആത്മാവു) وِزْرَ أُخْرَىٰ മറ്റൊന്നിന്റെ കുറ്റം
53:38അതായതു, കുറ്റംവഹിക്കുന്ന ഒരു ദേഹം (അഥവാ ആത്മാവു) മറ്റൊന്നിന്റെ കുറ്റം വഹിക്കുകയില്ല എന്നും;
وَأَن لَّيْسَ لِلْإِنسَـٰنِ إِلَّا مَا سَعَىٰ﴿٣٩﴾
share
وَأَن لَّيْسَ ഇല്ലെന്നും لِلْإِنسَانِ മനുഷ്യനു إِلَّا مَا سَعَىٰ അവന്‍ പ്രയത്നിച്ച (പ്രവര്‍ത്തിച്ച-പരിശ്രമിച്ച)തല്ലാതെ
53:39മനുഷ്യന് അവന്‍ (സ്വയം) പ്രയത്നിച്ചതല്ലാതെ (മറ്റൊന്നും) ഇല്ലെന്നും;
وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ﴿٤٠﴾
share
وَأَنَّ سَعْيَهُ അവന്റെ പ്രയത്നം ആണെന്നും سَوْفَ يُرَىٰ വഴിയെ അവനു കാണിക്കപ്പെടും (എന്നും)
53:40അവന്റെ പ്രയത്നം വഴിയെ അവനു കാട്ടിക്കൊടുക്കപ്പെടുമെന്നും;
ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ﴿٤١﴾
share
ثُمَّ يُجْزَاهُ പിന്നീടവനു അതിനു പ്രതിഫലം നല്‍കപ്പെടും الْجَزَاءَ പ്രതിഫലം الْأَوْفَىٰ പരിപൂര്‍ണ്ണമായ, നിറവേറിയ
53:41പിന്നീടു അവനു അതിനു പരിപൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുകയം ചെയ്യും –
وَأَنَّ إِلَىٰ رَبِّكَ ٱلْمُنتَهَىٰ﴿٤٢﴾
share
وَأَنَّ إِلَىٰ رَبِّكَ നിന്റെ റബ്ബിങ്കലേക്കാണെന്നും الْمُنتَهَىٰ അവസാനം എത്തല്‍, ചെന്നവസാനിക്കല്‍, അറ്റം
53:42നിന്റെ റബ്ബിങ്കലേക്കു തന്നെയാണ് (എല്ലാം) ചെന്നവസാനിക്കുന്നതു എന്നും;
وَأَنَّهُۥ هُوَ أَضْحَكَ وَأَبْكَىٰ﴿٤٣﴾
share
وَأَنَّهُ هُوَ അവന്‍ തന്നെയാണെന്നും أَضْحَكَ ചിരിപ്പിക്കുന്നതു وَأَبْكَىٰ കരയിപ്പിക്കുകയും
53:43അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്യുന്നതു എന്നും;
وَأَنَّهُۥ هُوَ أَمَاتَ وَأَحْيَا﴿٤٤﴾
share
وَأَنَّهُ هُوَ أَمَاتَ അവന്‍ തന്നെ മരിപ്പിച്ചു (മരിപ്പിക്കുന്നു) എന്നും وَأَحْيَا ജീവിപ്പിക്കുകയും ചെയ്തു (ചെയ്യുന്നു)
53:44അവന്‍ തന്നെ, മരണപ്പെടുത്തുകയും, ജീവിപ്പിക്കുകയും ചെയ്യുന്നുവെന്നും;
وَأَنَّهُۥ خَلَقَ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰ﴿٤٥﴾
share
وَأَنَّهُ خَلَقَ അവന്‍ സൃഷ്ടിച്ചു എന്നും الزَّوْجَيْنِ രണ്ടു ഇണകളെ الذَّكَرَ ആണും وَالْأُنثَىٰ പെണ്ണും
53:45അവന്‍ തന്നെ, ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ സൃഷ്ടിക്കുന്നുവെന്നും;
مِن نُّطْفَةٍ إِذَا تُمْنَىٰ﴿٤٦﴾
share
مِن نُّطْفَةٍ ഇന്ദ്രിയബിന്ദു (തുള്ളി)യില്‍ നിന്നു إِذَا تُمْنَىٰ അതു സ്രവിക്ക (ഒഴിക്ക)പ്പെടുമ്പോള്‍, വ്യവസ്ഥപ്പെടുത്തപ്പെടുമ്പോള്‍
53:46(അതെ) ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നു – അതു (ഗര്‍ഭാശയത്തില്‍) സ്രവിക്കപ്പെടുമ്പോള്‍, –
وَأَنَّ عَلَيْهِ ٱلنَّشْأَةَ ٱلْأُخْرَىٰ﴿٤٧﴾
share
وَأَنَّ عَلَيْهِ അവന്റെ മേലാണെന്നും النَّشْأَةَ ഉല്‍പത്തി, ഉണ്ടാക്കല്‍ നിര്‍മ്മാണം الْأُخْرَىٰ മറ്റേ
53:47അവന്റെ മേല്‍ തന്നെയാണ് മറ്റേ ഉല്‍പത്തിയാക്കലും [രണ്ടാമത്തെ ജീവിപ്പിക്കലും] എന്നും;
وَأَنَّهُۥ هُوَ أَغْنَىٰ وَأَقْنَىٰ﴿٤٨﴾
share
وَأَنَّهُ هُوَ أَغْنَىٰ അവന്‍ തന്നെ ധന്യമാക്കി (ഐശ്വര്യം നല്‍കി) എന്നും وَأَقْنَىٰ സംതൃപ്തി നല്‍കുക (തൃപ്തിപ്പെടുത്തുക, സൂക്ഷിക്കാന്‍ കൊടുക്കുക, ദരിദ്രമാക്കുക)യും ചെയ്തു
53:48അവന്‍ തന്നെ ധന്യമാക്കുക. (അഥവാ ഐശ്വര്യം നല്‍കുക)യും, സംതൃപ്തി നല്‍കുകയും ചെയ്യുന്നുവെന്നും;
وَأَنَّهُۥ هُوَ رَبُّ ٱلشِّعْرَىٰ﴿٤٩﴾
share
وَأَنَّهُ هُوَ അവന്‍ തന്നെയെന്നും رَبُّ الشِّعْرَىٰ ശിഅ്റാ (ചോതി) നക്ഷത്രത്തിന്റെ റബ്ബ്
53:49അവന്‍ തന്നെയാണ് ‘ശിഅ്റാ’യുടെ [ചോതിനക്ഷത്രത്തിന്റെ ] റബ്ബ് എന്നും;
وَأَنَّهُۥٓ أَهْلَكَ عَادًا ٱلْأُولَىٰ﴿٥٠﴾
share
وَأَنَّهُ أَهْلَكَ അവന്‍ നശിപ്പിച്ചുവെന്നും عَادًا الْأُولَىٰ ആദിമ (ആദ്യത്തെ,) ഒന്നാമത്തെ ആദിനെ
53:50അവന്‍ തന്നെ, ആദിമ (ജനതയായ) ‘ആദി’നെ നശിപ്പിച്ചുവെന്നും;
وَثَمُودَا۟ فَمَآ أَبْقَىٰ﴿٥١﴾
share
وَثَمُودَ ഥമൂദിനെയും فَمَا أَبْقَىٰ എന്നിട്ടു അവന്‍ ബാക്കിയാക്കിയില്ല, ശേഷിപ്പിച്ചില്ല
53:51ഥമൂദിനെയും (നശിപ്പിച്ചു); എന്നിട്ട് (അവരെ) ബാക്കിയാക്കിയില്ല; –
وَقَوْمَ نُوحٍۢ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ هُمْ أَظْلَمَ وَأَطْغَىٰ﴿٥٢﴾
share
وَقَوْمَ نُوحٍ നൂഹിന്റെ ജനതയെയും مِّن قَبْلُ മുമ്പു إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു هُمْ അവര്‍ തന്നെ أَظْلَمَ വലിയ (വളരെ) അക്രമം ചെയ്യുന്നവര്‍ وَأَطْغَىٰ വലിയ ധിക്കാരി (അതിക്രമി)കളും
53:52മുമ്പ് നൂഹിന്റെ ജനതയെയും (നശിപ്പിച്ചു); (കാരണം) നിശ്ചയമായും അവര്‍ ഏറ്റവും അക്രമം ചെയ്തവരും ഏറ്റം ധിക്കാരം പ്രവര്‍ത്തിച്ചവരും തന്നെയായിരുന്നു;–
وَٱلْمُؤْتَفِكَةَ أَهْوَىٰ﴿٥٣﴾
share
وَالْمُؤْتَفِكَةَ മറിഞ്ഞുകിടക്കുന്നതിനെയും (രാജ്യം) أَهْوَىٰ അവന്‍ വീഴത്തി
53:53(കീഴ് മേലായി) മറിഞ്ഞുകിടക്കുന്ന (ആ) രാജ്യത്തെ അവന്‍ വീഴത്തുകയും ചെയ്തു;-
فَغَشَّىٰهَا مَا غَشَّىٰ﴿٥٤﴾
share
فَغَشَّاهَا എന്നിട്ടതിനെ ആവരണം ചെയ്തു, മൂടി مَا غَشَّى മൂടിയതു, ആവരണം ചെയ്തതു (ഒക്കെയും)
53:54എന്നിട്ടു അതിനെ ആവരണം ചെയ്തതു (ഒക്കെയും) ആവരണം ചെയ്തു!
فَبِأَىِّ ءَالَآءِ رَبِّكَ تَتَمَارَىٰ﴿٥٥﴾
share
فَبِأَيِّ آلَاءِ അപ്പോള്‍ (എന്നിരിക്കെ) ഏതു അനുഗ്രഹത്തെക്കുറിച്ചാണ് رَبِّكَ നിന്റെ റബ്ബിന്റെ تَتَمَارَىٰ നീ സംശയം പ്രകടിപ്പിക്കുന്നു, തര്‍ക്കം നടത്തുന്നു
53:55(മനുഷ്യാ) എന്നിരിക്കെ, നിന്റെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെക്കുറിച്ചാണ് നീ (തര്‍ക്കം നടത്തി) സംശയം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്?!
തഫ്സീർ : 38-55
View   
هَـٰذَا نَذِيرٌۭ مِّنَ ٱلنُّذُرِ ٱلْأُولَىٰٓ﴿٥٦﴾
share
هَـٰذَا نَذِيرٌ ഇതു ഒരു താക്കീതുകാരനാണ് مِّنَ النُّذُرِ താക്കീതുകാരില്‍പെട്ട الْأُولَىٰ ആദ്യത്തവരായ, പൂര്‍വ്വികന്മാരായ
53:56ഇതു പൂര്‍വ്വികന്മാരായ താക്കീതുകാരിൽ പെട്ട ഒരു താക്കീതുകാരനത്രെ.
أَزِفَتِ ٱلْـَٔازِفَةُ﴿٥٧﴾
share
أَزِفَتِ ആസന്നമായി, അടുത്തു الْآزِفَةُ ആസന്നമായതു (സംഭവം)
53:57(ആ) ആസന്നസംഭവം (ഇതാ) ആസന്നമായി!-
لَيْسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ﴿٥٨﴾
share
لَيْسَ لَهَا അതിന്നില്ല مِن دُونِ اللَّـهِ അല്ലാഹുവിനെകൂടാതെ, പുറമെ كَاشِفَةٌ തുറവിയാക്കുന്ന (ശക്തി) ഒന്നും
53:58അല്ലാഹുവിനു പുറമെ, അതിനെ തുറവിയാക്കുന്ന ഒരു ശക്തിയും ഇല്ല.
തഫ്സീർ : 56-58
View   
أَفَمِنْ هَـٰذَا ٱلْحَدِيثِ تَعْجَبُونَ﴿٥٩﴾
share
أَفَمِنْ هَـٰذَا الْحَدِيثِ അപ്പോള്‍ ഈ വര്‍ത്തമാനത്തെ സംബന്ധിച്ചോ تَعْجَبُونَ നിങ്ങള്‍ ആശ്ചര്യപ്പെടുന്നു
53:59അപ്പോള്‍, (കാര്യം ഇങ്ങിനെയിരിക്കെ) ഈ വര്‍ത്തമാനത്തെ സംബന്ധിച്ചാണോ നിങ്ങൾ ആശ്ചര്യപ്പെട്ടു കൊണ്ടിരിക്കുന്നത്? –
وَتَضْحَكُونَ وَلَا تَبْكُونَ﴿٦٠﴾
share
وَتَضْحَكُونَ നിങ്ങള്‍ ചിരിക്കുകയും ചെയ്യുന്നു وَلَا تَبْكُونَ നിങ്ങള്‍ കരയുന്നുമില്ല, കരയാതെയും
53:60നിങ്ങള്‍ ചിരിച്ചു കൊണ്ടിരിക്കുകയും കരയാതിരിക്കുകയും ചെയ്യുന്നതും? –
وَأَنتُمْ سَـٰمِدُونَ﴿٦١﴾
share
وَأَنتُمْ നിങ്ങളോ, നിങ്ങളാകട്ടെ سَامِدُونَ മേല്‍പോട്ടു നോക്കുന്നവർ (അശ്രദ്ധർ, അഹംഭാവികള്‍) ആകുന്നു
53:61നിങ്ങളാകട്ടെ, (അശ്രദ്ധരായി) മേല്‍പോട്ടു നോക്കുന്നവരുമാകുന്നു.
തഫ്സീർ : 59-61
View   
فَٱسْجُدُوا۟ لِلَّهِ وَٱعْبُدُوا۟ ۩﴿٦٢﴾
share
فَاسْجُدُوا അതുകൊണ്ടു നിങ്ങള്‍ സുജൂദ് ചെയ്യുവിൻ لِلَّـهِ അല്ലാഹുവിനു وَاعْبُدُوا ഇബാദത്തും (ആരാധനയും) ചെയ്യുവിന്‍
53:62(മനുഷ്യരേ) അതുകൊണ്ടു നിങ്ങള്‍ അല്ലാഹുവിനു ‘സുജൂദു’ [സാംഷടാംഗ നമസക്കാരം] ചെയ്യുവിന്‍; ആരാധനയും ചെയ്യുവിന്‍!
തഫ്സീർ : 62-62
View