arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
ത്വൂർ (ത്വൂർ പർവ്വതം) മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 49 – വിഭാഗം (റുകൂഅ്) 2

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلطُّورِ﴿١﴾
share
وَالطُّورِ പര്‍വ്വതം തന്നെയാണ
52:1(ആ) പര്‍വ്വതം തന്നെയാണ (സത്യം) !
وَكِتَـٰبٍۢ مَّسْطُورٍۢ﴿٢﴾
share
وَكِتَابٍ ഗ്രന്ഥവും തന്നെയാണ مَّسْطُورٍ വരിയാക്കപ്പെട്ട, എഴുതപ്പെട്ട, മപ്പെടുത്തപ്പെട്ട
52:2വരിയായി (ക്രമീകരിച്ച്) എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ (സത്യം) !
فِى رَقٍّۢ مَّنشُورٍۢ﴿٣﴾
share
فِي رَقٍّ തോലില്‍, താളില്‍ مَّنشُورٍ വിരുത്തപ്പെട്ട, തുറക്കപ്പെട്ട
52:3(അതേ, തുറന്നു) വിരുത്തിവെക്കപ്പെട്ട തോലില്‍ (എഴുതപ്പെട്ട ഗ്രന്ഥം).
وَٱلْبَيْتِ ٱلْمَعْمُورِ﴿٤﴾
share
وَالْبَيْتِ മന്ദിരവും (വീടും) തന്നെയാണ الْمَعْمُورِ പെരുമാറപ്പെടുന്ന നിത്യോപയോഗമുള്ള)
52:4(നിത്യം) ആള്‍പെരുമാറ്റമുള്ള മന്ദിരം തന്നെയാണ (സത്യം) !
وَٱلسَّقْفِ ٱلْمَرْفُوعِ﴿٥﴾
share
وَالسَّقْفِ മേല്‍പുരയുമാണ الْمَرْفُوعِ ഉയര്‍ത്തപ്പെട്ട
52:5ഉയര്‍ത്തപ്പെട്ട മേല്‍പ്പുര തന്നെയാണ (സത്യം) !
وَٱلْبَحْرِ ٱلْمَسْجُورِ﴿٦﴾
share
وَالْبَحْرِ സമുദ്രവുമാണ الْمَسْجُورِ നിറക്കപ്പെട്ട (നിറഞ്ഞ), ജ്വലിപ്പിക്കപ്പെട്ട)
52:6നിറഞ്ഞ (മഹാ) സമുദ്രം തന്നെയാണ (സത്യം) !
إِنَّ عَذَابَ رَبِّكَ لَوَٰقِعٌۭ﴿٧﴾
share
إِنَّ عَذَابَ നിശ്ചയമായും ശിക്ഷ رَبِّكَ നിന്‍റെ റബ്ബിന്‍റെ لَوَاقِعٌ സംഭവിക്കുന്ന (ഉണ്ടാകുന്ന)തു തന്നെ
52:7നിശ്ചയമായും, നിന്‍റെ റബ്ബിന്‍റെ ശിക്ഷ സംഭവിക്കുന്നതു തന്നെ.
مَّا لَهُۥ مِن دَافِعٍۢ﴿٨﴾
share
مَّا لَهُ അതിന്നില്ല مِن دَافِعٍ തടുക്കണ (തടയുന്ന) ഒന്നും (ഒരു തടവും)
52:8അതിനു യാതൊരു തടവുമില്ല.
തഫ്സീർ : 1-8
View   
يَوْمَ تَمُورُ ٱلسَّمَآءُ مَوْرًۭا﴿٩﴾
share
يَوْمَ تَمُورُ വിറകൊള്ളുക (പ്രകമ്പിക്കുന്ന-ക്ഷോഭിക്കുന്ന) ദിവസം السَّمَاءُ ആകാശം مَوْرًا ഒരു വിറകൊള്ളല്‍...
52:9ആകാശം ഒരു (ശക്തിയായ) പ്രകമ്പനം പ്രകമ്പിക്കുന്ന ദിവസം!-
وَتَسِيرُ ٱلْجِبَالُ سَيْرًۭا﴿١٠﴾
share
وَتَسِيرُ ചലിക്കുക (നടക്കുക, സഞ്ചരിക്കുക)യും ചെയ്യുന്ന الْجِبَالُ മലകള്‍
52:10മലകള്‍ ഒരു (ശക്തിയായ) സഞ്ചാരം സഞ്ചരിക്കുകയും ചെയ്യുന്ന (ദിവസം)! [അന്നാണ് അതു സംഭവിക്കുക].
തഫ്സീർ : 9-10
View   
فَوَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿١١﴾
share
فَوَيْلٌ അപ്പോള്‍ നാശം يَوْمَئِذٍ ആ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
52:11എന്നാല്‍, വ്യാജമാ (ക്കി നിഷേധി)ക്കുന്നവര്‍ക്കത്രെ അന്നത്തെ ദിവസം (വമ്പിച്ച) നാശം.
ٱلَّذِينَ هُمْ فِى خَوْضٍۢ يَلْعَبُونَ﴿١٢﴾
share
الَّذِينَ യാതൊരു കൂട്ടര്‍ക്കു هُمْ അവര്‍ فِي خَوْضٍ അനാവശ്യത്തില്‍ (മുഴുകിക്കൊണ്ടു) يَلْعَبُونَ കളിച്ചുകൊണ്ടിരിക്കുന്ന
52:12അതായതു, അനാവശ്യത്തില്‍ (മുഴുകി) കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്
يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا﴿١٣﴾
share
يَوْمَ يُدَعُّونَ അവര്‍ തള്ളപ്പെടുന്ന ദിവസം إِلَىٰ نَارِ جَهَنَّمَ ജഹന്നമി (നരകത്തി) ന്‍റെ അഗ്നിയിലേക്കു دَعًّا ഒരു തള്ളല്‍
52:13(അതേ) നരകാഗ്നിയിലേക്ക് അവരെ (ഊക്കോടെ) ഒരു പിടിച്ചുതള്ളല്‍ തള്ളപ്പെടുന്ന ദിവസം!
هَـٰذِهِ ٱلنَّارُ ٱلَّتِى كُنتُم بِهَا تُكَذِّبُونَ﴿١٤﴾
share
هَـٰذِهِ النَّارُ ഇതു അഗ്നിയാണ്, നരകമത്രെ الَّتِي كُنتُم നിങ്ങള്‍ ആയിരുന്നതായ بِهَا അതിനെ تُكَذِّبُونَ കളവാക്കും, വ്യാജമാക്കും
52:14(പറയപ്പെടും:) "ഇതു നിങ്ങള്‍ വ്യാജമാക്കിയിരുന്നതായ ആ നരകമത്രെ.
أَفَسِحْرٌ هَـٰذَآ أَمْ أَنتُمْ لَا تُبْصِرُونَ﴿١٥﴾
share
أَفَسِحْرٌ അപ്പോള്‍ ജാലമാണോ, മായയോ هَـٰذَا ഇതു أَمْ أَنتُمْ അതല്ല നിങ്ങള്‍ ആണോ لَا تُبْصِرُونَ നിങ്ങള്‍ കാണാതെ, കാണുന്നില്ല (എന്നോ)
52:15"അപ്പോള്‍, ഇതു ജാലമാണോ? ! അതല്ല, നിങ്ങള്‍ കാണുന്നില്ല എന്നുണ്ടോ ? !
ٱصْلَوْهَا فَٱصْبِرُوٓا۟ أَوْ لَا تَصْبِرُوا۟ سَوَآءٌ عَلَيْكُمْ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ﴿١٦﴾
share
اصْلَوْهَا നിങ്ങളതില്‍ പ്രവേശിക്കുക, ചൂടേല്‍ക്കുക, കരിയുക فَاصْبِرُوا എന്നിട്ടു ക്ഷമിക്കുക أَوْ لَا تَصْبِرُوا അല്ലെങ്കില്‍ ക്ഷമിക്കാതിരിക്കുക سَوَاءٌ സമമാണ്, ഒരുപോലെയാണ് عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളില്‍ إِنَّمَا تُجْزَوْنَ നിശ്ചയമായും നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നുള്ളൂ مَا كُنتُمْ നിങ്ങളായിരുന്നതിനു (മാത്രം) تَعْمَلُونَ പ്രവര്‍ത്തിക്കും
52:16"നിങ്ങളതില്‍ കടന്നു കരിയുവിന്‍ ! എന്നിട്ടു നിങ്ങള്‍ ക്ഷമിച്ചുകൊള്ളുക; അല്ലെങ്കില്‍ ക്ഷമിക്കാതിരിക്കുക; (രണ്ടും) നിങ്ങള്‍ക്കു സമമത്രെ. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനു മാത്രമാണു നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നത്."
തഫ്സീർ : 11-16
View   
إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍۢ وَنَعِيمٍۢ﴿١٧﴾
share
إِنَّ الْمُتَّقِينَ നിശ്ചയമായും ഭയഭക്തന്മാര്‍, സൂക്ഷമതയുള്ളവര്‍ فِي جَنَّاتٍ തോപ്പുകളില്‍ (സ്വര്‍ഗ്ഗങ്ങളില്‍) ആയിരിക്കും وَنَعِيمٍ സുഖാനുഗ്രഹത്തിലും
52:17നിശ്ചയമായും, ഭയഭക്തന്മാര്‍ (സ്വര്‍ഗ്ഗ) തോപ്പുകളിലും. സുഖാനുഗ്രഹങ്ങളിലുമായിരിക്കു;-
فَـٰكِهِينَ بِمَآ ءَاتَىٰهُمْ رَبُّهُمْ وَوَقَىٰهُمْ رَبُّهُمْ عَذَابَ ٱلْجَحِيمِ﴿١٨﴾
share
فَاكِهِينَ സുഖം അനുഭവിക്കുന്നവരായി بِمَا آتَاهُمْ അവര്‍ക്കു നല്‍കിയതുകൊണ്ടു رَبُّهُمْ അവരുടെ റബ്ബ് وَوَقَاهُمْ അവരെ (അവര്‍ക്കു) കാത്തുകൊടുക്കുകയും ചെയ്യും رَبُّهُمْ അവരുടെ റബ്ബ് عَذَابَ الْجَحِيمِ ജ്വലിക്കുന്ന നരകത്തിന്‍റെ ശിക്ഷയെ
52:18അവരുടെ റബ്ബ് അവര്‍ക്കു നല്‍കിയതില്‍ സുഖമാസ്വദിച്ചുകൊണ്ട്. അവര്‍ക്കു തങ്ങളുടെ റബ്ബ് കത്തിജ്വലിക്കുന്ന (നരക) ശിക്ഷ കാത്തുകൊടുക്കുകയും ചെയ്യുന്നതാണ്.
كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ﴿١٩﴾
share
كُلُوا തിന്നുവിന്‍ وَاشْرَبُوا കുടിക്കയും ചെയ്യുവിന്‍ هَنِيئًا മംഗളമായിട്ടു, ആമോദത്തോടെ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ട് تَعْمَلُونَ പ്രവര്‍ത്തിക്കുക
52:19(പറയപ്പെടും:) "നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതുനിമിത്തം നിങ്ങള്‍ മംഗളമായി തിന്നുകയും, കുടിക്കുകയും ചെയ്തുകൊള്ളുക !
مُتَّكِـِٔينَ عَلَىٰ سُرُرٍۢ مَّصْفُوفَةٍۢ ۖ وَزَوَّجْنَـٰهُم بِحُورٍ عِينٍۢ﴿٢٠﴾
share
مُتَّكِئِينَ ചാരിയിരുന്നുകൊണ്ടു عَلَىٰ سُرُرٍ കട്ടിലുക(പര്യങ്കങ്ങ)ളില്‍ مَّصْفُوفَةٍ നിരത്തപ്പെട്ട, വരിയായി വെക്കപ്പെട്ട وَزَوَّجْنَاهُم അവര്‍ക്കു നാം ഇണചേര്‍ത്തു (ഇണയാക്കി) കൊടുക്കയും ചെയ്യും بِحُورٍ സുന്ദരികളായ തരുണീമണികളെ, വെള്ള മെയ്യാമണികളെ عِينٍ വിശാലനേത്രകളായ
52:20വരിവരിയാ(യി നിരത്തി വെ)ക്കപ്പെട്ട പര്യങ്കങ്ങളില്‍ ചാരിയിരുന്നു കൊണ്ടായിരിക്കും (അവര്‍). വിശാല നേത്രകളായ വെള്ള മെയ്യാമണികളെ അവര്‍ക്കു നാം ഇണ ചേര്‍ത്തു കൊടുക്കുകയും ചെയ്യും.
തഫ്സീർ : 17-20
View   
وَٱلَّذِينَ ءَامَنُوا۟ وَٱتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَـٰنٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَآ أَلَتْنَـٰهُم مِّنْ عَمَلِهِم مِّن شَىْءٍۢ ۚ كُلُّ ٱمْرِئٍۭ بِمَا كَسَبَ رَهِينٌۭ﴿٢١﴾
share
وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَاتَّبَعَتْهُمْ തങ്ങളെ പിന്തുടരുകയും ചെയ്തു ذُرِّيَّتُهُم തങ്ങളുടെ സന്താനങ്ങളെ بِإِيمَانٍ വിശ്വാസത്തില്‍, വിശ്വസിച്ചുകൊണ്ടു أَلْحَقْنَا بِهِمْ അവരോടു നാം ചേര്‍ക്കും ذُرِّيَّتَهُمْ അവരുടെ സന്താനങ്ങളെ وَمَا أَلَتْنَاهُم അവര്‍ക്കു നാം കുറവു വരുത്തു (നഷ്ടപ്പെടുത്തു) ന്നതല്ല مِّنْ عَمَلِهِم അവരുടെ കര്‍മ്മത്തില്‍ (പ്രവൃത്തിയില്‍) നിന്നു مِّن شَيْءٍ യാതൊന്നിനെയും كُلُّ امْرِئٍ എല്ലാ മനുഷ്യനും بِمَا كَسَبَ അവന്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച) തിന്നു رَهِينٌ പണയമാണ്, പണയം വെക്കപ്പെട്ടവനാണ്
52:21തങ്ങള്‍ വിശ്വസിക്കുകയും തങ്ങളുടെ സന്താനങ്ങള്‍ സത്യവിശ്വാസത്തോടെ തങ്ങളെ പിന്തുടരുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവരുടെ സന്താനങ്ങളെ അവരോടു നാം ചേര്‍ത്തു കൊടുക്കുന്നതുമാണ്. അവരുടെ കര്‍മ്മ (ഫല)ത്തില്‍നിന്ന് യാതൊന്നും തന്നെ നാം അവര്‍ക്കു കുറവുവരുത്തുന്നതുമല്ല. എല്ലാ (ഓരോ) മനുഷ്യനും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനു പണയമാകുന്നു.
തഫ്സീർ : 21-21
View   
وَأَمْدَدْنَـٰهُم بِفَـٰكِهَةٍۢ وَلَحْمٍۢ مِّمَّا يَشْتَهُونَ﴿٢٢﴾
share
وَأَمْدَدْنَاهُم അവര്‍ക്കു നാം അയച്ചു (ഇഷ്ടംപോലെ) കൊടുക്കും بِفَاكِهَةٍ പഴവര്‍ഗ്ഗത്തെ وَلَحْمٍ മാംസവും مِّمَّا يَشْتَهُونَ അവര്‍ ആശിക്കുന്ന (ഇച്ഛിിക്കുന്ന) തില്‍ നിന്നു
52:22അവര്‍ ആശിക്കുന്നതില്‍നിന്നുള്ള പഴവര്‍ഗ്ഗവും, മാംസവും അവര്‍ക്കു നാം (യഥേഷ്ടം) അയച്ചിട്ടു കൊടുക്കുകയും ചെയ്യുന്നതാണ്.
يَتَنَـٰزَعُونَ فِيهَا كَأْسًۭا لَّا لَغْوٌۭ فِيهَا وَلَا تَأْثِيمٌۭ﴿٢٣﴾
share
يَتَنَازَعُونَ അവര്‍ അന്യോന്യം പിടികൂടും. (കൈമാറിക്കൊണ്ടിരിക്കും) فِيهَا അതില്‍, അവിടത്തില്‍ كَأْسًا (നിറ) കോപ്പ, കോപ്പക്ക്‌ لَّا لَغْوٌ അനാവശ്യം ഇല്ല فِيهَا അതില്‍ وَلَا تَأْثِيمٌ കുറ്റകരവുമില്ല, പാപമുണ്ടാക്കലുമില്ല
52:23(മദ്യം നിറക്കപ്പെട്ട) കോപ്പക്ക് അവിടെ അവര്‍ പിടികൂടി (കൈമാറി) ക്കൊണ്ടിരിക്കും. യാതൊരു അനാവശ്യവും അതിലില്ല; കുറ്റകരമായുള്ളതും ഇല്ല.
وَيَطُوفُ عَلَيْهِمْ غِلْمَانٌۭ لَّهُمْ كَأَنَّهُمْ لُؤْلُؤٌۭ مَّكْنُونٌۭ﴿٢٤﴾
share
وَيَطُوفُ ചുറ്റിത്തിരിയുക (ചുറ്റിപ്പറ്റി നില്‍ക്കുക)യും ചെയ്യും عَلَيْهِمْ അവരില്‍ غِلْمَانٌ ബാലന്‍മാര്‍, ആണ്‍കുട്ടികള്‍ لَّهُمْ അവരുടെ, അവര്‍ക്കുവേണ്ടിയുള്ള كَأَنَّهُمْ അവരാണെന്നപോലെയിരിക്കും لُؤْلُؤٌ മുത്തു مَّكْنُونٌ (ചിപ്പിയില്‍) ഒളിച്ചു (സൂക്ഷിച്ചു) വെക്കപ്പെട്ട
52:24അവര്‍ക്കുവേണ്ടിയുള്ള ബാലന്‍മാര്‍ അവരില്‍ ചുറ്റിത്തിരിഞ്ഞു (സേവനം ചെയ്തു) കൊണ്ടിരിക്കുന്നതാണ്. അവര്‍ ആ [ബാലന്മാര്‍] ഒളിച്ചുവെക്കപ്പെട്ട മുത്തെന്നപോലെയിരിക്കും!
തഫ്സീർ : 22-24
View   
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍۢ يَتَسَآءَلُونَ﴿٢٥﴾
share
وَأَقْبَلَ മുന്നിടും, മുമ്പോട്ടുവരും, നേരിടും بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരുടെ നേരെ, ചിലരുടെമേല്‍ يَتَسَاءَلُونَ പരസ്പരം ചോദിച്ചുകൊണ്ടു
52:25അവര്‍ പരസ്പരം (പലതും) ചോദിച്ചുകൊണ്ട് ചിലര്‍ ചിലരുടെ മുന്നിട്ടുവരും.
قَالُوٓا۟ إِنَّا كُنَّا قَبْلُ فِىٓ أَهْلِنَا مُشْفِقِينَ﴿٢٦﴾
share
قَالُوا അവര്‍ പറയും إِنَّا كُنَّا നിശ്ചയമായും നാമായിരുന്നു قَبْلُ മുമ്പു فِي أَهْلِنَا നമ്മുടെ കുടുംബത്തില്‍, സ്വന്തക്കാരിലായപ്പോള്‍ مُشْفِقِينَ ഭയപ്പെട്ടവര്‍, പേടിക്കുന്നവര്‍
52:26അവര്‍ പറയും; "നാം, മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കെ ഭയപ്പെട്ടുകൊണ്ടിരിക്കുന്നവരായിരുന്നു.
فَمَنَّ ٱللَّهُ عَلَيْنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ﴿٢٧﴾
share
فَمَنَّ اللَّـهُ അതിനാല്‍ (എന്നാല്‍) അല്ലാഹു ദാക്ഷിണ്യം (ദയവു, ഉപകാരം) ചെയ്തു عَلَيْنَا നമ്മുടെമേല്‍ وَوَقَانَا അവന്‍ നമ്മെ കാക്കുകയും ചെയ്തു عَذَابَ ശിക്ഷയെ, ശിക്ഷയില്‍നിന്നു السَّمُومِ സുഷിരങ്ങളില്‍കൂടി പ്രവേശിക്കുന്നതിന്‍റെ (അത്യുഷ്ണമായ അഗ്നിയുടെ)
52:27"അതിനാല്‍ അല്ലാഹു നമ്മളില്‍ (ദയാ) ദാക്ഷിണ്യം ചെയ്തു; സുഷിരങ്ങളില്‍ കടന്നുചെല്ലുന്ന (അത്യുഷ്ണമായ) അഗ്നിശിക്ഷയില്‍ നിന്നു അവന്‍ നമ്മെ കാത്തുതരുകയും ചെയ്തു.
إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُۥ هُوَ ٱلْبَرُّ ٱلرَّحِيمُ﴿٢٨﴾
share
إِنَّا كُنَّا നാം ആയിരുന്നു مِن قَبْلُ മുമ്പ്, മുമ്പേ نَدْعُوهُ നാമവനെ വിളിച്ചിരുന്നു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْبَرُّ പുണ്യം (ഗുണം, നന്മ) ചെയ്യുന്നവന്‍ الرَّحِيمُ കരുണാനിധിയായ
52:28"നാം മുമ്പേ അവനെ (വിളിച്ചു) പ്രാര്‍ത്ഥിക്കുമായിരുന്നു. നിശ്ചയമായും, അവന്‍ തന്നെ പുണ്യം നല്‍കുന്നവനും, കരുണാനിധിയുമായുള്ളവന്‍".
തഫ്സീർ : 25-28
View   
فَذَكِّرْ فَمَآ أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍۢ وَلَا مَجْنُونٍ﴿٢٩﴾
share
فَذَكِّرْ ആകയാല്‍ നീ ഓര്‍മ്മിപ്പിക്കുക, ഉപദേശിക്കുക فَمَا أَنتَ എന്നാല്‍ നീ അല്ല بِنِعْمَتِ رَبِّكَ നിന്‍റെ റബ്ബിന്‍റെ അനുഗ്രഹം കൊണ്ടു بِكَاهِنٍ പ്രശ്നക്കാരന്‍ وَلَا مَجْنُونٍ ഭ്രാന്തനുമല്ല
52:29ആകയാല്‍, (നബിയേ) നീ ഓര്‍മ്മിപ്പിക്കുക [ഉല്‍ബോധനം ചെയ്യുക]. എന്നാല്‍, നിന്‍റെ റബ്ബിന്‍റെ അനുഗ്രഹംകൊണ്ട് നീ ഒരു പ്രശ്നക്കാരനുമല്ല, ഭ്രാന്തനുമല്ല.
തഫ്സീർ : 29-29
View   
أَمْ يَقُولُونَ شَاعِرٌۭ نَّتَرَبَّصُ بِهِۦ رَيْبَ ٱلْمَنُونِ﴿٣٠﴾
share
أَمْ അതല്ല, അഥവാ, അല്ലെങ്കില്‍, ഒരു പക്ഷേ (ആണോ) يَقُولُونَ അവര്‍ പറയുന്നു (വോ) شَاعِرٌ കവിയാണ്‌ (എന്നു) نَّتَرَبَّصُ بِهِ അവനില്‍ നാം പ്രതീക്ഷിക്കുന്നു, നമ്മുക്കു കാത്തിരിക്കാം رَيْبَ ആശങ്കയെ (വിപത്തിനെ) الْمَنُونِ കാലത്തിന്‍റെ, മരണത്തിന്‍റെ
52:30അതല്ല, അവര്‍ പറയുന്നുവോ: "(അവന്‍) ഒരു കവിയാണ്; അവനില്‍ കാല (വിപ) ത്തിന്‍റെ ആശങ്ക (ബാധിക്കുന്നതു) നമുക്കു കാത്തിരിക്കാം" എന്ന്?!
قُلْ تَرَبَّصُوا۟ فَإِنِّى مَعَكُم مِّنَ ٱلْمُتَرَبِّصِينَ﴿٣١﴾
share
قُلْ പറയുക تَرَبَّصُوا നിങ്ങള്‍ പ്രതീക്ഷിക്കു (കാത്തിരിക്കു)വിന്‍ فَإِنِّي مَعَكُم എന്നാല്‍ ഞാന്‍ നിങ്ങളൊന്നിച്ചു مِّنَ الْمُتَرَبِّصِينَ കാത്തിരിക്കുന്ന (പ്രതീക്ഷിക്കുന്ന) വരില്‍ പെട്ടവനാണ്
52:31പറയുക: "നിങ്ങള്‍ കാത്തിരുന്നുകൊള്ളുവിന്‍!- എന്നാല്‍ നിശ്ചയമായും ഞാന്‍ നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവനാണ്".
തഫ്സീർ : 30-31
View   
أَمْ تَأْمُرُهُمْ أَحْلَـٰمُهُم بِهَـٰذَآ ۚ أَمْ هُمْ قَوْمٌۭ طَاغُونَ﴿٣٢﴾
share
أَمْ تَأْمُرُهُمْ അതല്ല അവരോടു കല്‍പിക്കുന്നുവോ أَحْلَامُهُم അവരുടെ ബുദ്ധികള്‍ بِهَـٰذَا ഇതിനും, ഇതുകൊണ്ടു أَمْ هُمْ അതല്ല അവര്‍ قَوْمٌ طَاغُونَ അതിക്രമി (ധിക്കാരി)കളായ ഒരു ജനത (യാണോ)
52:32അതല്ല, അവരുടെ ബുദ്ധികള്‍ അവരോടു ഇപ്രകാരം കല്‍പിക്കുകയാണോ?! അതല്ല, അവര്‍ ക്രമംതെറ്റിയ (ധിക്കാരികളായ) ഒരു ജനതയാണോ?!
أَمْ يَقُولُونَ تَقَوَّلَهُۥ ۚ بَل لَّا يُؤْمِنُونَ﴿٣٣﴾
share
أَمْ يَقُولُونَ അതല്ല അവര്‍ പറയുന്നുവോ تَقَوَّلَهُ അവന്‍ അതു (കെട്ടി) പറഞ്ഞുണ്ടാക്കി بَل പക്ഷേ, എങ്കിലും, എന്നാല്‍ لَّا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല
52:33അതല്ല, അവര്‍ പറയുന്നുവോ : " അവനതു (സ്വയം കെട്ടി) പറഞ്ഞുണ്ടാക്കിയിരിക്കുകയാണ്" എന്ന് ?! പക്ഷേ, അവര്‍ വിശ്വസിക്കുന്നില്ല. [അതാണ്‌ ഇതിനൊക്കെ കാരണം.]
فَلْيَأْتُوا۟ بِحَدِيثٍۢ مِّثْلِهِۦٓ إِن كَانُوا۟ صَـٰدِقِينَ﴿٣٤﴾
share
فَلْيَأْتُوا എന്നാലവര്‍ വരട്ടെ بِحَدِيثٍ ഒരു വൃത്താന്തംകൊണ്ടു, വര്‍ത്തമാനവുമായി مِّثْلِهِ അതുപോലെയുള്ള إِن كَانُوا അവരാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍
52:34എന്നാല്‍, (അങ്ങിനെയാണെങ്കില്‍) ഇതുപോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ടുവരട്ടെ. അവര്‍ സത്യവാന്മാരാണെങ്കില്‍!
തഫ്സീർ : 32-34
View   
أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَـٰلِقُونَ﴿٣٥﴾
share
أَمْ خُلِقُوا അതല്ല അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ مِنْ غَيْرِ شَيْءٍ യാതൊരു വസ്തുവുമില്ലാതെ أَمْ هُمُ അതല്ല അവരൊ الْخَالِقُونَ സൃഷ്ടാക്കള്‍
52:35അതല്ല, യാതൊരു വസ്തുവും ഇല്ലാതെ, അവര്‍ (സ്വയം അങ്ങു) സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ?! അതല്ല, അവര്‍ തന്നെയാണോ സൃഷ്ടാക്കള്‍?!
തഫ്സീർ : 35-35
View   
أَمْ خَلَقُوا۟ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۚ بَل لَّا يُوقِنُونَ﴿٣٦﴾
share
أَمْ خَلَقُوا അതല്ല അവര്‍ സൃഷ്ടിച്ചുവോ السَّمَاوَاتِ وَالْأَرْضَ ആകാശങ്ങളും ഭൂമിയും بَل പക്ഷേ لَّا يُوقِنُونَ അവര്‍ ഉറപ്പിക്കുന്നില്ല, ദൃഡമായി വിശ്വസിക്കുന്നില്ല
52:36അതല്ല, ആകാശങ്ങളെയും, ഭൂമിയെയും അവര്‍ സൃഷ്ടിച്ചിരിക്കുകയാണോ?! പക്ഷേ, (അതൊന്നുമല്ല) അവര്‍ (ഒന്നും) ദൃഡമായി വിശ്വസിക്കുന്നില്ല.
أَمْ عِندَهُمْ خَزَآئِنُ رَبِّكَ أَمْ هُمُ ٱلْمُصَۣيْطِرُونَ﴿٣٧﴾
share
أَمْ عِندَهُمْ അതല്ല അവരുടെ അടുക്കലാണോ, പക്കലുണ്ടോ خَزَائِنُ ഭണ്ഡാരങ്ങള്‍, ഖജനാക്കള്‍ رَبِّكَ നിന്‍റെ റബ്ബിന്‍റെ أَمْ هُمُ അതല്ല അവരോ, അവരാണോ الْمُصَيْطِرُونَ അധികാരം നടത്തുന്നവര്‍, മികച്ചു നില്‍ക്കുന്നവര്‍
52:37അതല്ല, നിന്‍റെ റബ്ബിന്‍റെ ഖജനാക്കള്‍ അവരുടെ പക്കലാണോ?! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?!
തഫ്സീർ : 36-37
View   
أَمْ لَهُمْ سُلَّمٌۭ يَسْتَمِعُونَ فِيهِ ۖ فَلْيَأْتِ مُسْتَمِعُهُم بِسُلْطَـٰنٍۢ مُّبِينٍ﴿٣٨﴾
share
أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ سُلَّمٌ വല്ല കോണിയും, ഏണി يَسْتَمِعُونَ അവര്‍ ചെവി (ശ്രദ്ധ) കൊടുത്തു കേള്‍ക്കും, കേള്‍ക്കാവുന്ന فِيهِ അതില്‍ (കേറിക്കൊണ്ടു) فَلْيَأْتِ എന്നാല്‍ വരട്ടെ مُسْتَمِعُهُم അവരില്‍ ചെവികൊടു(ത്തു കേള്‍) ക്കുന്നവന്‍ بِسُلْطَانٍ ഒരു (അധികൃതമായ) ലക്ഷ്യവും കൊണ്ടു, രേഖയുമായി مُّبِينٍ വ്യക്തമായ
52:38അതല്ല, നിങ്ങള്‍ക്കു (കയറിച്ചെന്ന്) ചെവികൊടുത്തു കേള്‍ക്കാവുന്ന വല്ല കോണിയും അവര്‍ക്കുണ്ടോ?! എന്നാല്‍, അവരില്‍ ചെവികൊടുത്തു കേള്‍ക്കുന്നവന്‍ വ്യക്തമായ ഒരു (അധികൃത) ലക്ഷ്യം കൊണ്ടുവരട്ടെ!
തഫ്സീർ : 38-38
View   
أَمْ لَهُ ٱلْبَنَـٰتُ وَلَكُمُ ٱلْبَنُونَ﴿٣٩﴾
share
أَمْ لَهُ അതല്ല അവനാണോ, അവനുണ്ടോ الْبَنَاتُ പെണ്മക്കള്‍ وَلَكُمُ നിങ്ങള്‍ക്കു, നിങ്ങള്‍ക്കോ الْبَنُونَ ആണ്മക്കളും
52:39അതല്ല, അവനു [അല്ലാഹുവിനു] പെണ്മക്കളും, നിങ്ങള്‍ക്കു ആണ്മക്കളുമാണോ ഉള്ളത്?!
തഫ്സീർ : 39-39
View   
أَمْ تَسْـَٔلُهُمْ أَجْرًۭا فَهُم مِّن مَّغْرَمٍۢ مُّثْقَلُونَ﴿٤٠﴾
share
أَمْ تَسْأَلُهُمْ അതല്ല നീ അവരോടു ചോദിക്കുന്നുവോ أَجْرًا വല്ല പ്രതിഫലവും فَهُم എന്നിട്ടു (അതിനാല്‍) അവര്‍ مِّن مَّغْرَمٍ കടബാധ്യതയില്‍ مُّثْقَلُونَ ഭാരപ്പെട്ടവരാകുന്നു (വോ)
52:40അതല്ല, (നബിയേ) അവരോടു നീ വല്ല പ്രതിഫലവും ചോദിച്ചിട്ട് (അതുമൂലം) അവര്‍ കടബാധ്യതയാല്‍ ഭാരപ്പെട്ടിരിക്കുന്നവരാണോ?
തഫ്സീർ : 40-40
View   
أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ﴿٤١﴾
share
أَمْ عِندَهُمُ അതല്ല അവരുടെ പക്കലുണ്ടോ الْغَيْبُ അദൃശ്യജ്ഞാനം , (മറഞ്ഞവിവരം) فَهُمْ എന്നിട്ടവര്‍ يَكْتُبُونَ എഴുതുക (യാണോ), എഴുതുന്നു(വോ)
52:41അതല്ല, അദൃശ്യജ്ഞാനം അവരുടെ അടുക്കല്‍ ഉണ്ടായിട്ടു അവര്‍ (അതു) എഴുതുന്നുവോ?! അതനുസരിച്ചാണോ അവരുടെ ഈ പ്രവര്‍ത്തനങ്ങള്‍?!]
أَمْ يُرِيدُونَ كَيْدًۭا ۖ فَٱلَّذِينَ كَفَرُوا۟ هُمُ ٱلْمَكِيدُونَ﴿٤٢﴾
share
أَمْ يُرِيدُونَ അതല്ല അവര്‍ ഉദ്ദേശിക്കുന്നുവോ كَيْدًا വല്ല തന്ത്രവും, ഉപായവും, ചതിയും فَالَّذِينَ كَفَرُوا എന്നാല്‍ അവിശ്വസിച്ചിട്ടുള്ളവര്‍ هُمُ അവര്‍ തന്നെയാണ് الْمَكِيدُونَ തന്ത്രത്തിലകപ്പെടുന്നവര്‍ (തന്ത്രം പിണയുന്നവര്‍)
52:42അതല്ല, അവര്‍ വല്ല തന്ത്രവും (നടത്തുവാന്‍) ഉദ്ദേശിക്കുന്നുവോ?! എന്നാല്‍, (ആ) അവിശ്വസിച്ചിട്ടുള്ളവര്‍ തന്നെയാണ് തത്രത്തിലകപ്പെടുന്നവര്‍.
തഫ്സീർ : 41-42
View   
أَمْ لَهُمْ إِلَـٰهٌ غَيْرُ ٱللَّهِ ۚ سُبْحَـٰنَ ٱللَّهِ عَمَّا يُشْرِكُونَ﴿٤٣﴾
share
أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ إِلَـٰهٌ വല്ല ദൈവവും غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത سُبْحَانَ اللَّـهِ അല്ലാഹു മഹാ പരിശുദ്ധന്‍ عَمَّا يُشْرِكُونَ അവര്‍ പങ്കു ചേര്‍ക്കുന്നതില്‍നിന്നു
52:43അതല്ല, അവര്‍ക്കുണ്ടോ അല്ലാഹു അല്ലാത്ത വല്ല ആരാധ്യനും [ദൈവവും]?! (ഇല്ല-) അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു അല്ലാഹു മഹാ പരിശുദ്ധന്‍!
തഫ്സീർ : 43-43
View   
وَإِن يَرَوْا۟ كِسْفًۭا مِّنَ ٱلسَّمَآءِ سَاقِطًۭا يَقُولُوا۟ سَحَابٌۭ مَّرْكُومٌۭ﴿٤٤﴾
share
وَإِن يَرَوْا അവര്‍ കാണുന്നതായാലും, കണ്ടാല്‍ كِسْفًا ഒരു കഷ്ണം, വല്ല കഷ്ണവും مِّنَ السَّمَاءِ ആകാശത്തുനിന്നു سَاقِطًا വീഴുന്നതായി, വീണതായി يَقُولُوا അവര്‍ പറയും سَحَابٌ മേഘം, മേഘമാണ്‌ مَّرْكُومٌ അട്ടിയാക്കപ്പെട്ട
52:44ആകാശത്തുനിന്ന്‍ ഒരു കഷ്ണം വീഴുന്നതായി അവര്‍ (നേരില്‍) കാണുന്നതായാലും അവര്‍ പറയും : "അട്ടിയിടപ്പെട്ട മേഘമാണ്‌" എന്ന്!
തഫ്സീർ : 44-44
View   
فَذَرْهُمْ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى فِيهِ يُصْعَقُونَ﴿٤٥﴾
share
فَذَرْهُمْ ആകയാല്‍ അവരെവിട്ടേക്കുക حَتَّىٰ يُلَاقُوا അവര്‍ കണ്ടുമുട്ടുന്നതുവരെ يَوْمَهُمُ الَّذِي അവരുടെ യാതൊരു ദിവസം فِيهِ അതില്‍ يُصْعَقُونَ അവര്‍ക്കു സ്തംഭനം ബാധിക്കും, അവര്‍ ബോധം കെടുത്തപ്പെടും, മരവിക്കും
52:45ആകയാല്‍, (നബിയേ) അവര്‍ ബോധംകെട്ടു( അഥവാ മരണമടഞ്ഞു) പോകുന്ന ആ ദിവസവുമായി അവര്‍ കണ്ടുമുട്ടുന്നതുവരേക്കും അവരെ വിട്ടേക്കുക.
يَوْمَ لَا يُغْنِى عَنْهُمْ كَيْدُهُمْ شَيْـًۭٔا وَلَا هُمْ يُنصَرُونَ﴿٤٦﴾
share
يَوْمَ لَا يُغْنِي അതായതു ഉപകരിക്കാത്ത (പര്യാപ്തമാകാത്ത) ദിവസം عَنْهُمْ അവര്‍ക്കു كَيْدُهُمْ അവരുടെ തന്ത്രം شَيْئًا ഒട്ടും, യാതൊന്നും وَلَا هُمْ يُنصَرُونَ അവര്‍ സഹായിക്കപ്പെടുന്നതുമല്ല
52:46അതായതു, അവരുടെ തന്ത്രം ഒട്ടുംതന്നെ അവര്‍ക്കു ഉപകരിക്കാത്ത, അവര്‍ സഹായിക്കപ്പെടുന്നതുമല്ലാത്ത (ആ) ദിവസം!
وَإِنَّ لِلَّذِينَ ظَلَمُوا۟ عَذَابًۭا دُونَ ذَٰلِكَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴿٤٧﴾
share
وَإِنَّ لِلَّذِينَ നിശ്ചയമായും യാതൊരുവര്‍ക്കുണ്ട് ظَلَمُوا അക്രമം ചെയ്ത عَذَابًا ശിക്ഷ دُونَ ذَٰلِكَ അതു കൂടാതെ وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരില്‍ അധികവും لَا يَعْلَمُونَ അവര്‍ അറിയുന്നില്ല
52:47അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു നിശ്ചയമായും അതു കൂടാതെ (വേറെ)യും ശിക്ഷയുണ്ട്. എങ്കിലും, അവരില്‍ അധികമാളും അറിയുന്നില്ല.
തഫ്സീർ : 45-47
View   
وَٱصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا ۖ وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ﴿٤٨﴾
share
وَاصْبِرْ ക്ഷമിക്കുകയും ചെയ്യുക لِحُكْمِ رَبِّكَ നിന്‍റെ റബ്ബിന്‍റെ വിധിക്കു فَإِنَّكَ എന്നാല്‍ നിശ്ചയമായും നീ بِأَعْيُنِنَا നമ്മുടെ കണ്ണിലാണ് (ദൃഷ്ടിയിലാണ്)وَسَبِّحْ തസ്ബീഹു നടത്തുകയും ചെയ്യുക بِحَمْدِ رَبِّكَ നിന്‍റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു حِينَ تَقُومُ നീ എഴുന്നേല്‍ക്കുമ്പോള്‍
52:48(നബിയേ) നിന്‍റെ രക്ഷിതാവിന്‍റെ വിധിക്കു നീ ക്ഷമിച്ചുകൊള്ളുകയും ചെയ്യുക. നിശ്ചയമായും, നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. [നിന്നെ നാം കാത്തുരക്ഷിക്കും.] നീ എഴുന്നേല്‍ക്കുന്ന സമയത്തു നിന്‍റെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ടു "തസ്ബീഹു" [സ്തോത്രകീര്‍ത്തനം] നടത്തുകയും ചെയ്യുക.
وَمِنَ ٱلَّيْلِ فَسَبِّحْهُ وَإِدْبَـٰرَ ٱلنُّجُومِ﴿٤٩﴾
share
وَمِنَ اللَّيْلِ രാത്രിയില്‍ നിന്നും فَسَبِّحْهُ നീ അവനു തസ്ബീഹു ചെയ്യുക وَإِدْبَارَ പിന്നോക്കം പോക്കിലും (പിന്നോക്കം വെക്കുമ്പോഴും) النُّجُومِ നക്ഷത്രങ്ങളുടെ
52:49രാത്രിയില്‍ നിന്നും തന്നെ (കുറച്ചു സമയം) അവനു "തസ്ബീഹു" നടത്തുക; നക്ഷത്രങ്ങള്‍ പിന്നോക്കം വെക്കുമ്പോഴും (നടത്തണം).
തഫ്സീർ : 48-49
View