arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
ദാരിയാത്ത് (വിതറുന്നവ) മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 60 – വിഭാഗം (റുകൂഅ്) 3

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلذَّٰرِيَـٰتِ ذَرْوًۭا﴿١﴾
share
وَالذَّارِيَاتِ പാറ്റുന്ന (വിതറുന്ന)വ തന്നെയാണ ذَرْوًا ഒരു (ശക്തിയായ)പാറ്റല്‍
51:1(ശക്തിയായ) പാറ്റല്‍ പാറ്റി (വിതറി) ക്കൊണ്ടിരിക്കുന്നവ തന്നെയാണ (സത്യം)!
فَٱلْحَـٰمِلَـٰتِ وِقْرًۭا﴿٢﴾
share
فَالْحَامِلَاتِ എന്നിട്ടു വഹിക്കുന്നവ തന്നെയാണ وِقْرًا ഭാരം, കനംപിന്നെ നീരാവിയും, മഴവെള്ളവും വഹിച്ചു സഞ്ചരിക്കുന്ന മേഘങ്ങള്‍ കൊണ്ടു സത്യം ചെയ്യുന്നു.
51:2എന്നിട്ട്, ഭാരം വഹി(ച്ചുനട)ക്കുന്നവയാണ (സത്യം)!
فَٱلْجَـٰرِيَـٰتِ يُسْرًۭا﴿٣﴾
share
فَالْجَارِيَاتِ എന്നിട്ടു നടക്കുന്ന (സഞ്ചരിക്കുന്ന)വ തന്നെയാണ يُسْرًا എളുതായിട്ടു (നിഷ്‌പ്രയാസം)
51:3എന്നിട്ടു, നിഷ്‌പ്രയാസം സഞ്ചരിക്കുന്നവ തന്നെയാണ(സത്യം)!
തഫ്സീർ : 1-3
View   
فَٱلْمُقَسِّمَـٰتِ أَمْرًا﴿٤﴾
share
فَالْمُقَسِّمَاتِ എന്നിട്ടു ഭാഗിക്കുന്ന (വിഭജിക്കുന്നവ) തന്നെയാണ أَمْرً കാര്യം
51:4എന്നിട്ടു, കാര്യം വിഭജിച്ചുകൊടുക്കുന്നവ തന്നെയാണ (സത്യം)!
തഫ്സീർ : 4-4
View   
إِنَّمَا تُوعَدُونَ لَصَادِقٌۭ﴿٥﴾
share
إِنَّمَا تُوعَدُونَ നിശ്ചയമായും നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു لَصَادِقٌ സത്യമായതുതന്നെ
51:5നിശ്ചയമായും, നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു സത്യമായുള്ളതുതന്നെ.
وَإِنَّ ٱلدِّينَ لَوَٰقِعٌۭ﴿٦﴾
share
وَإِنَّ الدِّينَ നിശ്ചയമായും നടപടി (എടുക്കല്‍), പ്രതിഫലം لَوَاقِعٌ സംഭവിക്കുന്നതു തന്നെ
51:6നിശ്ചയമായും, പ്രതിഫലനടപടി സംഭവിക്കുന്നതും തന്നെ.
തഫ്സീർ : 5-6
View   
وَٱلسَّمَآءِ ذَاتِ ٱلْحُبُكِ﴿٧﴾
share
وَالسَّمَاءِ ആകാശംതന്നെയാണ് ذَاتِ الْحُبُكِ മാര്‍ഗ്ഗങ്ങളുള്ള, കെട്ടുറപ്പുള്ള
51:7(പല) മാര്‍ഗ്ഗങ്ങളുള്ളതായ ആകാശം തന്നെയാണ (സത്യം)
إِنَّكُمْ لَفِى قَوْلٍۢ مُّخْتَلِفٍۢ﴿٨﴾
share
إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَفِي قَوْلٍ വാക്കില്‍തന്നെയാണ് مُّخْتَلِفٍ വ്യത്യസ്തമായ, ഭിന്നമായ
51:8നിശ്ചയമായും, നിങ്ങള്‍ ഭിന്നമായ വാക്കിലാണ് [ഭിന്നാഭിപ്രായത്തിലാണ്] ഉള്ളത്.
يُؤْفَكُ عَنْهُ مَنْ أُفِكَ﴿٩﴾
share
يُؤْفَكُ തെറ്റിക്ക(തിരിക്ക)പ്പെടുന്നു عَنْهُ അതിനാല്‍, അതില്‍നിന്നു مَنْ أُفِكَ തെറ്റിക്കപ്പെട്ടവര്‍
51:9തെറ്റിക്കപ്പെടുന്നവര്‍ അതിനാല്‍ തെറ്റിക്കപ്പെടുന്നു.
തഫ്സീർ : 7-9
View   
قُتِلَ ٱلْخَرَّٰصُونَ﴿١٠﴾
share
قُتِلَ കൊല്ലപ്പെടട്ടെ (ശപിക്കപ്പെടട്ടെ) الْخَرَّاصُونَ മതിപ്പിട്ടു (കള്ളം) പറയുന്നവര്‍
51:10(ആ) മതിപ്പിട്ട്(കള്ളം)പറയുന്നവര്‍ കൊല്ലപ്പെടട്ടെ [ശപിക്കപ്പെടട്ടെ]!-
ٱلَّذِينَ هُمْ فِى غَمْرَةٍۢ سَاهُونَ﴿١١﴾
share
الَّذِينَ അതായതു യതൊരുവര്‍ هُمْ അവര്‍ فِي غَمْرَةٍ വിഡ്ഢിത്തത്തില്‍,(അജ്ഞതയുടെ)മൂടലില്‍ سَاهُونَ അശ്രദ്ധരാണു, ബോധരഹിതരാണു
51:11അതായതു, വിഡ്ഢിത്തരത്തില്‍ (മുഴുകി) അശ്രദ്ധരായവര്‍.
തഫ്സീർ : 10-11
View   
يَسْـَٔلُونَ أَيَّانَ يَوْمُ ٱلدِّينِ﴿١٢﴾
share
يَسْأَلُونَ അവര്‍ ചോദിക്കുന്നു أَيَّانَ എതവസരത്തിലാണ്, എപ്പോഴാണു يَوْمُ الدِّينِ നടപടിയെടുക്കുന്ന (പ്രതിഫലത്തിന്റെ) ദിവസം
51:12അവര്‍ ചോദിക്കുന്നു: ‘ഏതവസരത്തിലാണ് (ഈ) പ്രതിഫലനടപടിയുടെ ദിവസം?’എന്ന്.
يَوْمَ هُمْ عَلَى ٱلنَّارِ يُفْتَنُونَ﴿١٣﴾
share
يَوْمَ ദിവസം هُمْ അവര്‍ عَلَى النَّارِ അഗ്നിയുടെ മീതെ, നരകത്തില്‍ يُفْتَنُونَ പരീക്ഷണം ചെയ്യപ്പെടുന്ന
51:13(നരക) അഗ്നിക്കുമീതെ അവര്‍ പരീക്ഷണം ചെയ്യപ്പെടുന്ന ദിവസമത്രെ (അതുണ്ടാവുക)
ذُوقُوا۟ فِتْنَتَكُمْ هَـٰذَا ٱلَّذِى كُنتُم بِهِۦ تَسْتَعْجِلُونَ﴿١٤﴾
share
ذُوقُوا ആസ്വദിക്കുവിന്‍, രുചിനോക്കുവിന്‍ فِتْنَتَكُمْ നിങ്ങളുടെ പരീക്ഷണം هَـٰذَا الَّذِي ഇതു യാതൊന്നാണ്, ഇതത്രെ യാതൊന്നു كُنتُم നിങ്ങളായിരുന്നു بِهِ تَسْتَعْجِلُونَ അതിനു നിങ്ങള്‍ ധൃതികൂട്ടും
51:14(പറയപ്പെടും) ‘ നിങ്ങളുടെ പരീക്ഷണം [ശിക്ഷ] നിങ്ങള്‍ ആസ്വദിക്കുവിന്‍! നിങ്ങള്‍ യാതൊന്നിനു ധൃതിപ്പെട്ടുകൊണ്ടിരുന്നുവോ അതാണിത്’,
തഫ്സീർ : 12-14
View   
إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍۢ وَعُيُونٍ﴿١٥﴾
share
إِنَّ الْمُتَّقِينَ നിശ്ചയമായും ഭയഭക്തന്മാര്‍ فِي جَنَّاتٍ തോപ്പുകളില്‍ (സ്വര്‍ഗ്ഗങ്ങളില്‍)ആയിരിക്കും وَعُيُونٍ അരുവി(നീരുറവു)കളിലും
51:15നിശ്ചയമായും ഭയഭക്തന്മാര്‍ (സ്വര്‍ഗ്ഗ) തോപ്പുകളിലും, അരുവികളിലുമായിരിക്കും;-
ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ﴿١٦﴾
share
آخِذِينَ എടുത്തുകൊണ്ടു(ഏറ്റുവാങ്ങിക്കൊണ്ടു) مَا آتَاهُمْ അവര്‍ക്കു നല്‍കിയതിനെ رَبُّهُمْ അവരുടെ റബ്ബ് إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَبْلَ ذَٰلِكَ അതിനുമുമ്പു مُحْسِنِينَ സുകൃതം ചെയ്യുന്നവര്‍, നന്മ ചെയ്യുന്നവര്‍
51:16തങ്ങളുടെ രക്ഷിതാവു തങ്ങള്‍ക്കു നല്‍കിയതിനെ (ഏറ്റു)വാങ്ങിക്കൊണ്ട്. (കാരണം) അവര്‍ അതിനുമുമ്പ് സുകൃതം ചെയ്യുന്നവരായിരുന്നു.
തഫ്സീർ : 15-16
View   
كَانُوا۟ قَلِيلًۭا مِّنَ ٱلَّيْلِ مَا يَهْجَعُونَ﴿١٧﴾
share
كَانُوا അവരായിരുന്നു قَلِيلًا അല്പം, കുറച്ചു مِّنَ اللَّيْلِ രാത്രിയില്‍നിന്നു مَا يَهْجَعُونَ അവര്‍ ഉറങ്ങുന്നതു
51:17അല്പ (സമയ)മായിരുന്നു രാത്രിയില്‍നിന്ന് അവര്‍ ഉറങ്ങാറുള്ളത്.
وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ﴿١٨﴾
share
وَبِالْأَسْحَارِ നിശാന്ത്യങ്ങളില്‍, രാത്രി അവസാന യാമങ്ങളില്‍ هُمْ يَسْتَغْفِرُونَ അവര്‍ പാപമോചനം (പൊറുതി)തേടുകയും ചെയ്യും
51:18നിശാന്ത്യസമയങ്ങളിലാകട്ടെ, അവര്‍ പാപമോചനം തേടുകയും ചെയ്തിരുന്നു.
وَفِىٓ أَمْوَٰلِهِمْ حَقٌّۭ لِّلسَّآئِلِ وَٱلْمَحْرُومِ﴿١٩﴾
share
وَفِي أَمْوَالِهِمْ അവരുടെ സ്വത്തുക്കളിലുണ്ട് حَقٌّ അവകാശം (ഓഹരി) لِّلسَّائِلِ ചോദിക്കുന്നവന്നു وَالْمَحْرُومِ തടസ്സം ബാധിച്ചവന്, തടയപ്പെട്ടവന്നും
51:19അവരുടെ സ്വത്തുക്കളില്‍ ചോദിക്കുന്നവനും, (ചോദിക്കുന്നതിനു) തടസ്സം ബാധിച്ചവര്‍ക്കും അവകാശവുമുണ്ടായിരിക്കും.
തഫ്സീർ : 17-19
View   
وَفِى ٱلْأَرْضِ ءَايَـٰتٌۭ لِّلْمُوقِنِينَ﴿٢٠﴾
share
وَفِي الْأَرْضِ ഭൂമിയിലുണ്ടു آيَاتٌ ദൃഷ്ടാന്തങ്ങള്‍ لِّلْمُوقِنِينَ ദൃഢവിശ്വാസികള്‍ക്കു, ഉറപ്പിക്കുന്നവര്‍ക്കു
51:20ദൃഢവിശ്വാസമുള്ളവര്‍ക്കു ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങള്‍ ഉണ്ട്.
وَفِىٓ أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ﴿٢١﴾
share
وَفِي أَنفُسِكُمْ നിങ്ങളില്‍ തന്നെയും, നിങ്ങളുടെ ദേഹങ്ങളിലും ഉണ്ടു أَفَلَا تُبْصِرُونَ എന്നിട്ടു (അപ്പോള്‍)നിങ്ങള്‍ കണ്ടറിയുന്നില്ലേ
51:21നിങ്ങളില്‍ തന്നെയുമുണ്ട് (ദൃഷ്ടാന്തങ്ങള്‍).എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ?!
وَفِى ٱلسَّمَآءِ رِزْقُكُمْ وَمَا تُوعَدُونَ﴿٢٢﴾
share
وَفِي السَّمَاءِ ആകാശത്തിലുണ്ടു, ആകാശത്തിലാണ് رِزْقُكُمْ നിങ്ങളുടെ ആഹാരം,ഉപജീവനം وَمَا تُوعَدُونَ നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതും
51:22ആകാശത്തില്‍ നിങ്ങളുടെ ആഹാരവും [ഉപജീവനമാര്‍ഗ്ഗവും], നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതും ഉണ്ട്.
فَوَرَبِّ ٱلسَّمَآءِ وَٱلْأَرْضِ إِنَّهُۥ لَحَقٌّۭ مِّثْلَ مَآ أَنَّكُمْ تَنطِقُونَ﴿٢٣﴾
share
فَوَرَبِّ എന്നാല്‍ റബ്ബ് തന്നെയാണ السَّمَاءِ ആകാശത്തിന്റെ وَالْأَرْضِ ഭൂമിയുടെയും إِنَّهُ നിശ്ചയമായും അതു لَحَقٌّ യഥാര്‍ത്ഥം (പരമാര്‍ത്ഥം, സത്യം)തന്നെ مِّثْلَ مَا أَنَّكُمْ നിങ്ങള്‍ ആണെന്നതുപോലെ تَنطِقُونَ നിങ്ങള്‍ സംസാരിക്കുന്നു (എന്നതു)
51:23എന്നാല്‍, ആകാശത്തിന്റെയും ഭൂമിയുടെയും രക്ഷിതാവു തന്നെയാണ (സത്യം)! നിശ്ചയമായും, ഇതു, നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നുവെന്നതുപോലെ ഒരു യഥാര്‍ത്ഥംതന്നെയാണ് (എന്നു ഓര്‍മിക്കുക)
തഫ്സീർ : 20-23
View   
هَلْ أَتَىٰكَ حَدِيثُ ضَيْفِ إِبْرَٰهِيمَ ٱلْمُكْرَمِينَ﴿٢٤﴾
share
هَلْ أَتَاكَ നിനക്കു വന്നിരിക്കുന്നുവോ حَدِيثُ വര്‍ത്തമാനം, വിഷയം, വൃത്താന്തം ضَيْفِ إِبْرَاهِيمَ ഇബ്രാഹീമിന്റെ അതിഥികളുടെ الْمُكْرَمِينَ ആദരിക്കപ്പെട്ടതായ (മാന്യരായ)
51:24ഇബ്രാഹീമിന്റെ മാന്യാതിഥികളുടെ വര്‍ത്തമാനം നിനക്കു വന്നിട്ടുണ്ടോ?-
إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَـٰمًۭا ۖ قَالَ سَلَـٰمٌۭ قَوْمٌۭ مُّنكَرُونَ﴿٢٥﴾
share
إِذْ دَخَلُوا അതായതു അവര്‍ പ്രവേശിച്ചപ്പോള്‍ عَلَيْهِ അദ്ദേഹത്തിന്റെ അടുക്കല്‍ فَقَالُوا എന്നിട്ടവര്‍ പറഞ്ഞു سَلَامًا സലാം എന്നു قَالَ അദ്ദേഹം പറഞ്ഞു سَلَامٌ സലാം قَوْمٌ ഒരു ജനത(ആളുകള്‍) مُّنكَرُونَ അറിയപ്പെടാത്ത, അപരിചിതരായ
51:25അതായതു, അവര്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ പ്രവേശിച്ച സന്ദര്‍ഭം. എന്നിട്ട് അവര്‍ ‘സലാം’എന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞു: ‘സലാം; അപരിചിതരായ ആളുകള്‍!’
തഫ്സീർ : 24-25
View   
فَرَاغَ إِلَىٰٓ أَهْلِهِۦ فَجَآءَ بِعِجْلٍۢ سَمِينٍۢ﴿٢٦﴾
share
فَرَاغَ അപ്പോള്‍ അദ്ദേഹം പതുങ്ങിച്ചെന്നു, ഉപായത്തില്‍ തിരിഞ്ഞു, സൂത്രത്തില്‍ ചെന്നു إِلَىٰ أَهْلِهِ തന്റെ വീട്ടുകാരിലേക്കു فَجَاءَ എന്നിട്ടദ്ദേഹം വന്നു بِعِجْلٍ ഒരു പശുക്കുട്ടിയുമായി, മൂരിക്കുട്ടനെക്കൊണ്ടു سَمِينٍ കൊഴുത്ത, തടിച്ച
51:26ഉടനെ, അദ്ദേഹം തന്റെ വീട്ടുകാരുടെ അടുക്കലേക്കു പതുങ്ങിച്ചെന്നു. എന്നിട്ടു (തടിച്ചു)കൊഴുത്ത ഒരു പശുക്കുട്ടിയെ (വേവിച്ചു)കൊണ്ടുവന്നു.
فَقَرَّبَهُۥٓ إِلَيْهِمْ قَالَ أَلَا تَأْكُلُونَ﴿٢٧﴾
share
فَقَرَّبَهُ എന്നിട്ടു അതിനെ അണപ്പിച്ചു(അടുത്തു കൊണ്ടുചെന്നു) إِلَيْهِمْ അവരിലേക്കു قَالَ അദ്ദേഹം പറഞ്ഞു أَلَا تَأْكُلُونَ നിങ്ങള്‍ തിന്നുകയില്ലേ, തിന്നുന്നില്ലേ, തിന്നുകൂടേ
51:27അങ്ങനെ, അതു അവരുടെ അടുക്കലേക്കു അടുപ്പിച്ചു [കൊണ്ടുവന്നു]വെച്ചു. അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ തിന്നുകയല്ലേ?!’
തഫ്സീർ : 26-27
View   
فَأَوْجَسَ مِنْهُمْ خِيفَةًۭ ۖ قَالُوا۟ لَا تَخَفْ ۖ وَبَشَّرُوهُ بِغُلَـٰمٍ عَلِيمٍۢ﴿٢٨﴾
share
فَأَوْجَسَ അപ്പോള്‍, അദ്ദേഹം ഒളിച്ചുവെച്ചു (മനസ്സില്‍തോന്നി) مِنْهُمْ അവരെക്കുറിച്ചു خِيفَةً പേടി, ഒരു ഭയം قَالُو അവര്‍ പറഞ്ഞു لَا تَخَفْ പേടിക്കേണ്ട وَبَشَّرُوهُ അവര്‍ അദ്ദേഹത്തിനു സന്തോഷമറിയിക്കയും ചെയ്തു بِغُلَامٍ ഒരു ചെറുക്കനെ (ആണ്‍കുട്ടിയെ)പ്പറ്റി عَلِيمٍ ജ്ഞാനിയായ, അറിവാളനായ
51:28അപ്പോള്‍, അവരെക്കുറിച്ചു അദ്ദേഹത്തിന് (മനസ്സില്‍ ) പേടിതോന്നി. അവര്‍ പറഞ്ഞു; ‘പേടിക്കേണ്ട!’ അദ്ദേഹത്തിനു ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.
തഫ്സീർ : 28-28
View   
فَأَقْبَلَتِ ٱمْرَأَتُهُۥ فِى صَرَّةٍۢ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌۭ﴿٢٩﴾
share
فَأَقْبَلَتِ അപ്പോള്‍ മുമ്പോട്ടുവന്നു امْرَأَتُهُ അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ) فِي صَرَّةٍ ഒരു (ഉച്ചത്തിലുള്ള) ശബ്ദത്തിലായി (ശബ്ദത്തോടെ) فَصَكَّتْ എന്നിട്ടവള്‍ അടിച്ചു, തല്ലി وَجْهَهَا അവളുടെ മുഖത്തു وَقَالَتْ പറയുകയും ചെയ്തു عَجُوزٌ ഒരു കിഴവി, വൃദ്ധ عَقِيمٌ വന്ധ്യയായ, മച്ചിയായ
51:29അപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ(ഉച്ചത്തില്‍) ഒരു ശബ്ദത്തോടെ മുമ്പോട്ടുവന്നു. എന്നിട്ടവള്‍ അവളുടെ മുഖത്തടിച്ചു; (ഇങ്ങിനെ) പറയുകയും ചെയ്തു: ‘വന്ധ്യയായ ഒരു കിഴവി! [എനി ഞാന്‍ പ്രസവിക്കുകയോ?!]
قَالُوا۟ كَذَٰلِكِ قَالَ رَبُّكِ ۖ إِنَّهُۥ هُوَ ٱلْحَكِيمُ ٱلْعَلِيمُ﴿٣٠﴾
share
قَالُوا അവര്‍ പറഞ്ഞു كَذَٰلِكِ അപ്രകാരം (തന്നെ) قَالَ رَبُّكِ നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍ الْعَلِيمُ സര്‍വ്വജ്ഞനായ
51:30അവര്‍ പറഞ്ഞു : ‘അപ്രകാരം തന്നെയാണ് നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നത്, നിശ്ചയമായും, സര്‍വ്വജ്ഞനായ യുക്തിമാന്‍ അവന്‍ തന്നെ.’
തഫ്സീർ : 29-30
View   
قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ﴿٣١﴾
share
قَالَ അദ്ദേഹം പറഞ്ഞു فَمَا എന്നാല്‍ (എനി) എന്താണു خَطْبُكُمْ നിങ്ങളുടെ കാര്യം, പ്രധാനവിഷയം أَيُّهَا الْمُرْسَلُونَ ഹേ ദൂതന്മാരേ
51:31അദ്ദേഹം പറഞ്ഞു: ‘ എന്നാല്‍ നിങ്ങളുടെ (പ്രധാന) വിഷയം എന്താണ്, ഹേ, ദൂതന്‍മാരേ?’
قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍۢ مُّجْرِمِينَ﴿٣٢﴾
share
قَالُوا അവര്‍ പറഞ്ഞു إِنَّا أُرْسِلْنَا നിശ്ചയമായും ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു إِلَىٰ قَوْمٍ ഒരു ജനതയിലേക്കു مُّجْرِمِينَ കുറ്റവാളി(തോന്നിയവാസി)കളായ
51:32അവര്‍ പറഞ്ഞു : ‘ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്കു അയക്കപ്പെട്ടിരിക്കുന്നു;-
لِنُرْسِلَ عَلَيْهِمْ حِجَارَةًۭ مِّن طِينٍۢ﴿٣٣﴾
share
لِنُرْسِلَ ഞങ്ങള്‍അയക്കുവാന്‍(വിടുവാന്‍)വേണ്ടി عَلَيْهِمْ അവരുടെമേല്‍ حِجَارَةً കല്ലു مِّن طِينٍ കളിമണ്ണിനാലുള്ള
51:33‘ഞങ്ങള്‍ അവരുടെമേല്‍ കളിമണ്ണുകൊണ്ടുള്ള കല്ലുകള്‍ വിടുവാന്‍വേണ്ടി;-
مُّسَوَّمَةً عِندَ رَبِّكَ لِلْمُسْرِفِينَ﴿٣٤﴾
share
مُّسَوَّمَةً അടയാളപ്പെടുത്തപ്പെട്ട عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ لِلْمُسْرِفِينَ അതിരു വിട്ടവര്‍ക്കു
51:34അതിരുകവിഞ്ഞ ആളുകള്‍ക്കായി നിന്റെ റബ്ബിന്റെ അടുക്കല്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളതായ (കല്ലുകള്‍).’
തഫ്സീർ : 31-34
View   
فَأَخْرَجْنَا مَن كَانَ فِيهَا مِنَ ٱلْمُؤْمِنِينَ﴿٣٥﴾
share
فَأَخْرَجْنَا എന്നിട്ടു നാം പുറത്താക്കി, വെളിയിലാക്കി مَن كَانَ ഉണ്ടായിരുന്നവരെ فِيهَا അതില്‍ مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്നു
51:35അങ്ങനെ, അവിടത്തില്‍ സത്യവിശ്വാസികളില്‍ പെട്ടവരായി ഉണ്ടായിരുന്നവരെ (മുഴുവനും) നാം പുറത്താക്കി (രക്ഷപ്പെടുത്തി)
فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍۢ مِّنَ ٱلْمُسْلِمِينَ﴿٣٦﴾
share
فَمَا وَجَدْنَا എന്നാല്‍ നാം കണ്ടെത്തിയില്ല فِيهَا അതില്‍ غَيْرَ بَيْتٍ ഒരു വീടല്ലാതെ مِّنَ الْمُسْلِمِينَ മുസ്‌ലിംകളില്‍ നിന്നുള്ള
51:36എന്നാല്‍ ‘മുസ്‌ലിം’കളില്‍ നിന്നുമുള്ള ഒരു വീടല്ലാതെ അവിടത്തില്‍ നാം കണ്ടെത്തിയില്ല.
وَتَرَكْنَا فِيهَآ ءَايَةًۭ لِّلَّذِينَ يَخَافُونَ ٱلْعَذَابَ ٱلْأَلِيمَ﴿٣٧﴾
share
وَتَرَكْنَا فِيهَا അതില്‍ നാം വിടുക (അവശേഷിപ്പിക്കുക)യും ചെയ്തു آيَةً ഒരു ദൃഷ്ടാന്തം, അടയാളം لِّلَّذِينَ يَخَافُونَ പേടിക്കുന്നവര്‍ക്കു الْعَذَابَ الْأَلِيمَ വേദനയേറിയ ശിക്ഷ
51:37വേദനയേറിയ ശിക്ഷയെ ഭയപ്പെടുന്നവര്‍ക്കു ഒരു ദൃഷ്ടാന്തം നാം അതില്‍ അവശേഷിപ്പിക്കുകയും ചെയ്തു.
തഫ്സീർ : 35-37
View   
وَفِى مُوسَىٰٓ إِذْ أَرْسَلْنَـٰهُ إِلَىٰ فِرْعَوْنَ بِسُلْطَـٰنٍۢ مُّبِينٍۢ﴿٣٨﴾
share
وَفِي مُوسَىٰ മൂസായിലുമുണ്ടു إِذْ أَرْسَلْنَاهُ അദ്ദേഹത്തെ നാം അയച്ച സന്ദര്‍ഭം إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്കു بِسُلْطَانٍ (അധികൃത)ലക്ഷ്യവുമായി, പ്രമാണത്തോടെ مُّبِينٍ സ്പഷ്ടമായ
51:38മൂസായിലുമുണ്ടു (ദൃഷ്ടാന്തം). അതായതു, സ്പഷ്ടമായ (അധികൃത) ലക്ഷ്യത്തോടുകൂടി നാം അദ്ദേഹത്തെ ഫിര്‍ഔന്റെ അടുക്കലേക്കു അയച്ച സന്ദര്‍ഭം.
فَتَوَلَّىٰ بِرُكْنِهِۦ وَقَالَ سَـٰحِرٌ أَوْ مَجْنُونٌۭ﴿٣٩﴾
share
فَتَوَلَّىٰ എന്നിട്ടവന്‍ പിന്തിരിഞ്ഞു, തിരിഞ്ഞുപോയി بِرُكْنِهِ അവന്റെ ഘടകവുമായി, പാര്‍ശ്വത്തോടെ, ശക്തിയുമായി وَقَالَ പറയുകയും ചെയ്തു سَاحِرٌ ഒരു ജാലവിദ്യക്കാരന്‍ أَوْ مَجْنُونٌ അല്ലെങ്കില്‍ ഭ്രാന്തന്‍ (എന്നു)
51:39എന്നിട്ടു അവന്‍ അവന്റെ (ശക്തി ) ഘടകവുമായി തിരിഞ്ഞുകളഞ്ഞു. അവന്‍ പറയുകയും ചെയ്തു : ‘(മൂസാ) ഒരു ജാലവിദ്യക്കാരനാണ്, അല്ലെങ്കില്‍ ഒരു ഭ്രാന്തനാണു എന്നു.
فَأَخَذْنَـٰهُ وَجُنُودَهُۥ فَنَبَذْنَـٰهُمْ فِى ٱلْيَمِّ وَهُوَ مُلِيمٌۭ﴿٤٠﴾
share
فَأَخَذْنَاهُ അപ്പോള്‍ (അതിനാല്‍) അവനെ നാം പിടിച്ചു وَجُنُودَهُ അവന്റെ സൈന്യങ്ങളെയും, പട്ടാളത്തെയും فَنَبَذْنَاهُمْ എന്നിട്ടവരെ നാം ഇട്ടു, എറിഞ്ഞു فِي الْيَمِّ സമുദ്രത്തില്‍ وَهُوَ അവന്‍, അവനാകട്ടെ مُلِيمٌ ആക്ഷേപാര്‍ഹനാണു (താനും)
51:40അതിനാല്‍, അവനെയും, അവന്റെ സൈന്യങ്ങളെയും നാം പിടിച്ചു അവരെ സമുദ്രത്തില്‍ എറിഞ്ഞു. അവന്‍, ആക്ഷേപാര്‍ഹന്‍ (അഥവാ ആക്ഷേപകരമായതു പ്രവര്‍ത്തിച്ചവന്‍) ആയിരുന്നുതാനും.
തഫ്സീർ : 38-40
View   
وَفِى عَادٍ إِذْ أَرْسَلْنَا عَلَيْهِمُ ٱلرِّيحَ ٱلْعَقِيمَ﴿٤١﴾
share
وَفِي عَادٍ ആദിലുമുണ്ട് إِذْ أَرْسَلْنَا നാം അയച്ച സന്ദര്‍ഭം عَلَيْهِمُ അവരില്‍ لرِّيحَ കാറ്റിനെ الْعَقِيمَ വന്ധ്യയായ (ഗുണകരമല്ലാത്ത, നാശകരമായ)
51:41‘ആദ്’ (ജനതയി) ലുമുണ്ടു (ദൃഷ്ടാന്തം). അതായതു, അവരില്‍ വന്ധ്യയായ [ഒട്ടും ഗുണകരമല്ലാത്ത] കാറ്റിനെ അയച്ച സന്ദര്‍ഭം.
مَا تَذَرُ مِن شَىْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَٱلرَّمِيمِ﴿٤٢﴾
share
مَا تَذَرُ അതു വിട്ടിരുന്നില്ല مِن شَيْءٍ ഒരു വസ്തുവെയും أَتَتْ അതു ചെന്നതായ عَلَيْهِ അതില്‍, അതിന്മേല്‍ إِلَّا جَعَلَتْهُ അതിനെ ആക്കാതെ كَالرَّمِيمِ തുരുമ്പു(പഴകിദ്രവിച്ച വസ്തു) പോലെ
51:42അതു ഏതൊരു വസ്തുവില്‍ ചെന്നെത്തിയോ അതിനെ (പഴകി ദ്രവിച്ച) തുരുമ്പുപോലെ ആക്കാതെ അതു വിട്ടുകളഞ്ഞിരുന്നില്ല.
وَفِى ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُوا۟ حَتَّىٰ حِينٍۢ﴿٤٣﴾
share
وَفِي ثَمُودَ ഥമൂദിലുമുണ്ട് إِذْ قِيلَ لَهُمْ അവരോടു പറയപ്പെട്ട സന്ദര്‍ഭം تَمَتَّعُوا നിങ്ങള്‍ സുഖഭോഗമെടുക്കുവിന്‍, സുഖിക്കുവിന്‍ حَتَّىٰ حِينٍ ഒരു സമയംവരേക്കു
51:43‘ഥമൂദ്’ (ജനതയി)ലുമുണ്ട് (ദൃഷ്ടാന്തം). അതായത്, ‘ഒരു സമയംവരേക്കു നിങ്ങള്‍ സുഖഭോഗമെടുത്തുകൊള്ളുവിന്‍’ എന്നു അവരോടു പറയപ്പെട്ട സന്ദര്‍ഭം.
فَعَتَوْا۟ عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ ٱلصَّـٰعِقَةُ وَهُمْ يَنظُرُونَ﴿٤٤﴾
share
فَعَتَوْا എന്നിട്ടവര്‍ ധിക്കരിച്ചു, ഗര്‍വ്വ്‌ കാട്ടി عَنْ أَمْرِ رَبِّهِمْ തങ്ങളുടെ റബ്ബിന്റെകല്‍പന വിട്ടു فَأَخَذَتْهُمُ അതിനാല്‍, (അപ്പോള്‍)അവരെ പിടിച്ചു, പിടികൂടി الصَّاعِقَةُ ഇടിത്തീ (ഘോരശബ്ദം) وَهُمْ അവര്‍ يَنظُرُونَ നോക്കിക്കൊണ്ടിരിക്കെ, നോക്കുന്നുണ്ടായിരുന്നു
51:44എന്നിട്ടു അവര്‍, തങ്ങളുടെ റബ്ബിന്റെ കല്‍പന വിട്ടേച്ചു ധിക്കരിച്ചു. അതിനാല്‍, അവര്‍ നോക്കിക്കൊണ്ടിരിക്കവെ അവരെ ഇടിത്തീ പിടികൂടി.
فَمَا ٱسْتَطَـٰعُوا۟ مِن قِيَامٍۢ وَمَا كَانُوا۟ مُنتَصِرِينَ﴿٤٥﴾
share
فَمَا اسْتَطَاعُوا അപ്പോള്‍ അവര്‍ക്കു കഴിവുണ്ടായില്ല مِن قِيَامٍ എഴുന്നേല്‍ക്കുന്നതിനു وَمَا كَانُوا അവരായതുമില്ല مُنتَصِرِينَ രക്ഷാനടപടി എടുക്കുന്നവര്‍, സ്വയം രക്ഷപ്പെടുന്നവര്‍
51:45അപ്പോള്‍ അവര്‍ക്കു എഴുന്നേല്‍ക്കുവാന്‍ [രക്ഷപ്പെടുവാന്‍] കഴിവുണ്ടായില്ല; അവര്‍ (സ്വയം) രക്ഷാനടപടിയെടുക്കുന്നവരായതുമില്ല.
وَقَوْمَ نُوحٍۢ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ قَوْمًۭا فَـٰسِقِينَ﴿٤٦﴾
share
وَقَوْمَ نُوحٍ നൂഹിന്റെ ജനതയും مِّن قَبْلُ മുമ്പു إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَوْمًا ഒരു ജനത فَاسِقِينَ ദുര്‍ന്നടപ്പുകാരായ, തോന്നിയവാസികളായ
51:46മുമ്പ് നൂഹിന്റെ ജനതയെയുംതന്നെ ( നശിപ്പിക്കയുണ്ടായി). നിശ്ചയമായും അവര്‍ ദുര്‍നടപ്പുകാരായ ഒരു ജനതയായിരുന്നു.
തഫ്സീർ : 41-46
View   
وَٱلسَّمَآءَ بَنَيْنَـٰهَا بِأَيْي۟دٍۢ وَإِنَّا لَمُوسِعُونَ﴿٤٧﴾
share
وَالسَّمَاءَ ആകാശത്തെ بَنَيْنَاهَا നാമതിനെ സ്ഥാപിച്ചിരിക്കുന്നു بِأَيْدٍ കരങ്ങളാൽ (ശക്തിയോടെ) وَإِنَّا നിശ്ചയമായും നാം لَمُوسِعُونَ (വിപുലമായ)കഴിവുള്ളവര്‍ തന്നെ, വിശാലപ്പെടുത്തുന്ന
51:47ആകാശമാകട്ടെ, നാമതിനെ (ശക്തിയും വൈദഗ്ദ്ധ്യവുമാകുന്ന) കരങ്ങളാല്‍ സ്ഥാപിച്ചിരിക്കുന്നു. നാം വിപുലമായ കഴിവുള്ളവര്‍ തന്നെയാണുതാനും
وَٱلْأَرْضَ فَرَشْنَـٰهَا فَنِعْمَ ٱلْمَـٰهِدُونَ﴿٤٨﴾
share
وَالْأَرْضَ ഭൂമിയെ فَرَشْنَاهَا നാമതിനെ വിരിച്ചു, വിരിപ്പാക്കി فَنِعْمَ അപ്പോൾ വളരെ നന്നായിരിക്കുന്നു الْمَاهِدُونَ വിതാനിച്ചവര്‍, (തൊട്ടിലാക്കി) സൌകര്യപ്പെടുത്തിയവര്‍
51:48ഭൂമിയാകട്ടെ, നാമതിനെ (പരത്തി) വിരിച്ചിരിക്കുന്നു. അപ്പോള്‍ ആ (വിരിപ്പു) വിതാനിച്ചവര്‍ വളരെ നന്നായിട്ടുണ്ടു!
وَمِن كُلِّ شَىْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ﴿٤٩﴾
share
وَمِن كُلِّ شَيْءٍ എല്ലാ വസ്തുക്കളില്‍നിന്നും خَلَقْنَا നാം സൃഷ്ടിച്ചിരിക്കുന്നു زَوْجَيْنِ രണ്ടു ഇണകളെ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി تَذَكَّرُونَ ഉറ്റാലോചിക്കും, ഓര്‍മ്മിക്കും
51:49എല്ലാ വസ്തുക്കളില്‍നിന്നും തന്നെ, രണ്ടു ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ ഉറ്റാലോചിക്കുവാൻ വേണ്ടി.
فَفِرُّوٓا۟ إِلَى ٱللَّهِ ۖ إِنِّى لَكُم مِّنْهُ نَذِيرٌۭ مُّبِينٌۭ﴿٥٠﴾
share
فَفِرُّوا ആകയാല്‍ നിങ്ങൾ ഓടിച്ചെല്ലുക(അഭയം തേടുക) إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു إِنِّي لَكُم നിശ്ചയമായും ഞാൻ നിങ്ങള്‍ക്കു مِّنْهُ അവങ്കൽ നിന്നു نَذِيرٌ مُّبِينٌ സ്പഷ്ടമായ താക്കീതുകാരനാണ്
51:50(പറയുക: ) ആകയാല്‍ നിങ്ങൾ അല്ലാഹുവിങ്കലേക്കു (അഭയാര്‍ത്ഥം) ഓടിചെല്ലുവിന്‍. നിശ്ചയമായും ഞാന്‍, നിങ്ങള്‍ക്കു അവന്റെ അടുക്കല്‍നിന്നു സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു.
وَلَا تَجْعَلُوا۟ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۖ إِنِّى لَكُم مِّنْهُ نَذِيرٌۭ مُّبِينٌۭ﴿٥١﴾
share
وَلَا تَجْعَلُوا നിങ്ങള്‍ ആക്കരുതു, ഏര്‍പ്പെടുത്തരുതു مَعَ اللَّـهِ അല്ലാഹുവോടൊപ്പം, കൂടെ إِلَـٰهًا آخَرَ വേറെ ആരാധ്യനെ إِنِّي لَكُم നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു مِّنْهُ അവങ്കല്‍നിന്നു نَذِيرٌ مُّبِينٌ സ്പഷ്ടമായ തക്കീതുകാരനാണ്
51:51അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെ നിങ്ങൾ ഏര്‍പ്പെടുത്തുകയും ചെയ്യരുത്. നിശ്ചയമായും ഞാന്‍, നിങ്ങള്‍ക്കു അവന്റെ അടുക്കല്‍നിന്നു സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു.
തഫ്സീർ : 47-51
View   
كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا۟ سَاحِرٌ أَوْ مَجْنُونٌ﴿٥٢﴾
share
كَذَٰلِكَ അതുപോലെ, അപ്രകാരം مَا أَتَى ചെന്നിട്ടില്ല الَّذِينَ مِن قَبْلِهِم അവരുടെ മുമ്പുള്ളവര്‍ക്കു مِّن رَّسُولٍ ഒരു റസൂലും إِلَّا قَالُوا അവർ പറയാതെ سَاحِرٌ ജാലവിദ്യക്കാരനാണു أَوْ مَجْنُونٌ അല്ലെങ്കിൽ ഭ്രാന്തനാണു (എന്നു)
51:52അപ്രകാരം (തന്നെ ) ഇവരുടെ മുമ്പുള്ളവര്‍ക്കു ഒരു റസൂലും തന്നെ വരികയുണ്ടായില്ല ‘(ഇവന്‍) ഒരു ജാലവിദ്യക്കാരനാണ്, അല്ലെങ്കില്‍ ഭ്രാന്തനാണ്’ എന്നു അവര്‍ പറയാതെ!
أَتَوَاصَوْا۟ بِهِۦ ۚ بَلْ هُمْ قَوْمٌۭ طَاغُونَ﴿٥٣﴾
share
أَتَوَاصَوْا അവരന്യോന്യം ഒസ്യത്ത് (ഉപദേശം, നിര്‍ദ്ദേശം) നല്‍കിയിരിക്കുന്നുവോ بِهِ ഇതിനെപ്പറ്റി بَلْ هُمْ എങ്കിലും അവർ قَوْمٌ ഒരു ജനതയാണ്, ജനങ്ങളാണ് طَاغُونَ അതിക്രമികളായ, ധിക്കാരികളായ
51:53ഇതിനെപ്പറ്റി അവർ അന്യോന്യം ഒസ്യത്ത് (അഥവാ സദുപദേശം) ചെയ്തിരിക്കുകയാണോ?! (ഇല്ല) എങ്കിലും അവര്‍ അതിക്രമികളായ ജനങ്ങളാകുന്നു.
فَتَوَلَّ عَنْهُمْ فَمَآ أَنتَ بِمَلُومٍۢ﴿٥٤﴾
share
فَتَوَلَّ ആകയാല്‍ നീ തിരിഞ്ഞുപോരുക, വിട്ടുമാറുക عَنْهُمْ അവരില്‍നിന്നു, അവരെവിട്ടു فَمَا أَنتَ എന്നാല്‍ നീ അല്ല بِمَلُومٍ ആക്ഷേപിക്കപ്പെട്ടവൻ
51:54ആകയാല്‍, നീ അവരില്‍നിന്നു (തിരിഞ്ഞു )മാറിക്കൊള്ളുക. എന്നാല്‍, നീ ആക്ഷേപിക്കപ്പെടുന്നവനല്ല.
وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ﴿٥٥﴾
share
وَذَكِّرْ ഓര്‍മ്മിപ്പിക്കുക(ഉപദേശിക്കുക)യും ചെയ്യുക فَإِنَّ الذِّكْرَىٰ നിശ്ചയമായും ഓര്‍മ്മിപ്പിക്കല്‍, ഉപദേശം تَنفَعُ ഉപകരിക്കും, ഫലം ചെയ്യും الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു
51:55(ഉപദേശം നല്‍കി)ഓര്‍മിപ്പിക്കുകയും ചെയ്യുക.നിശ്ചയമായും ഓര്‍മിപ്പിക്കൽ [ഉപദേശം] സത്യവിശ്വാസികള്‍ക്കു ഫലം ചെയ്യും.
തഫ്സീർ : 52-55
View   
وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ﴿٥٦﴾
share
وَمَا خَلَقْتُ ഞാന്‍ സൃഷ്ടിച്ചിട്ടില്ല الْجِنَّ ജിന്നിനെ (ഭൂതവര്‍ഗ്ഗത്തെ) وَالْإِنسَ ഇന്‍സിനെ(മനുഷ്യവര്‍ഗ്ഗത്തെ)യും إِلَّا لِيَعْبُدُونِ അവരെന്നെ ആരാധിക്കുവാനല്ലാതെ
51:56ജിന്നിനെയും, മനുഷ്യനെയും അവർ എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.
مَآ أُرِيدُ مِنْهُم مِّن رِّزْقٍۢ وَمَآ أُرِيدُ أَن يُطْعِمُونِ﴿٥٧﴾
share
مَا أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല مِنْهُم അവരില്‍നിന്നു مِّن رِّزْقٍ ഒരു ഉപജീവനവും, ആഹാരവും وَمَا أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല أَن يُطْعِمُونِ അവരെനിക്കു ഭക്ഷണം നല്‍കുവാൻ
51:57അവരില്‍നിന്നു യാതൊരു ഉപജീവനവും ഞാൻ ഉദ്ദേശിക്കുന്നില്ല. അവര്‍ എനിക്കു ഭക്ഷണം നല്‍കുവാനും ഞാൻ ഉദ്ദേശിക്കുന്നില്ല.
إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلْقُوَّةِ ٱلْمَتِينُ﴿٥٨﴾
share
إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു هُوَ അവന്‍ തന്നെ الرَّزَّاقُ ഉപജീവനം (ആഹാരം) നല്‍കുന്നവൻ ذُو الْقُوَّةِ ശക്തിയുള്ളവൻ الْمَتِينُ ബലപ്പെട്ടവന്‍, ബലവത്തായവൻ
51:58നിശ്ചയമായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവൻ, ശക്തിയുള്ളവൻ, ബലവത്തായുള്ളവന്‍.
തഫ്സീർ : 56-58
View   
فَإِنَّ لِلَّذِينَ ظَلَمُوا۟ ذَنُوبًۭا مِّثْلَ ذَنُوبِ أَصْحَـٰبِهِمْ فَلَا يَسْتَعْجِلُونِ﴿٥٩﴾
share
فَإِنَّ لِلَّذِينَ എന്നാല്‍ നിശ്ചയമായും യാതൊരു കൂട്ടര്‍ക്കുണ്ടു ظَلَمُوا അക്രമം ചെയ്ത ذَنُوبًا വെള്ളപ്പാത്രം, കൊട്ടകോരി (പങ്കു, വിഹിതം) مِّثْلَ ذَنُوبِ വെള്ളപ്പാത്രം (വിഹിതം) പോലെ أَصْحَابِهِمْ അവരുടെ ആള്‍ക്കാരുടെ (കൂട്ടാളികളുടെ) فَلَا يَسْتَعْجِلُونِ അതിനാല്‍ അവർ എന്നോടു ധൃതി കൂട്ടാതിരിക്കട്ടെ
51:59എന്നാല്‍, അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു നിശ്ചയമായും തങ്ങളുടെ കൂട്ടാളികളുടെ വിഹിതം പോലെയുള്ള വിഹിതം ഉണ്ട്. അതിനാല്‍, എന്നോടവര്‍ ധൃതികൂട്ടാതിരിക്കട്ടെ!
فَوَيْلٌۭ لِّلَّذِينَ كَفَرُوا۟ مِن يَوْمِهِمُ ٱلَّذِى يُوعَدُونَ﴿٦٠﴾
share
فَوَيْلٌ അപ്പോള്‍ നാശം, കഷ്ടം لِّلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു مِن يَوْمِهِمُ അവരുടെ ദിവസം നിമിത്തം, ദിവസത്താല്‍ الَّذِي يُوعَدُونَ അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നതായ
51:60അപ്പോള്‍, അവിശ്വസിച്ചവര്‍ക്കു തങ്ങളോടു വാഗ്ദത്തം (അഥവാ താക്കീതു)ചെയ്യപ്പെടുന്ന (ആ) ദിവസം നിമിത്തം നാശം!
തഫ്സീർ : 59-60
View