arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
ഖാഫ് മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 45 – വിഭാഗം (റുകുഅ്) 3 മുഖവുരയില്‍ പ്രസ്താവിച്ചിട്ടുള്ളതുപോലെ വിശുദ്ധ ഖുര്‍ആന്‍റെ അദ്ധ്യായങ്ങള്‍ അവയുടെ വലുപ്പ വ്യത്യാസവും മറ്റും പരിഗണിച്ചു നാലുഭാഗമായി പരിഗണിക്കപ്പെടാറുണ്ട്. (1). ദീര്‍ഘമായ അദ്ധ്യായങ്ങള്‍ (السبع الطوال). (2). നൂറോ അധികമോ ആയത്തുകള്‍ അടങ്ങുന്നവ (المؤن). (3). നൂറില്‍ അല്‍പം കുറവുള്ളവ (المثانى). (4).ചെറിയ ആയാത്തുകളോടുകൂടിയതും, ആയത്തുകളുടെ അവസാനങ്ങളില്‍ ഒരുതരം പ്രാസസ്വഭാവത്തോടുകൂടിയ അക്ഷരക്രമം കാണാവുന്നതുമായ സൂറത്തുകള്‍ (المفصلات) ഇവയാണത്. ഈ ഒടുവില്‍ പറഞ്ഞ المفصل (മുഫസ്സ്വല്‍) വിഭാഗത്തിന്‍റെ തുടക്കം ചിലര്‍ സൂറത്തുല്‍ ഹുജുറാത്ത് (الحجرات) മുതൽക്കും, ചിലര്‍ വേറെ സൂറത്തു മുതൽക്കും കണക്കാക്കുന്നു. ഇമാം ഇബ്നുകഥീര്‍ (رحمه الله) പ്രസ്താവിച്ചതു പോലെ ‘മുഫസ്സ്വലി’ന്‍റെ തുടക്കം സൂറത്തു ഖ്വാഫ് മുതല്‍ക്കാണെന്നുള്ള അഭിപ്രായമായിരിക്കും കൂടുതല്‍ ശരിയായതെന്നാണ് മനസ്സിലാകുന്നത്. الله اعلم تحزيب القرأن (ഖുര്‍ആനെ ‘ഹിസ്ബാ’ക്കല്‍, * അഥവാ ദിനകാണ്ഡമാക്കൽ) എന്ന ശീര്‍ഷകത്തില്‍ ഇമാം അബൂദാവൂദ് (رحمه الله) ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസില്‍, അതിന്‍റെ ‘റാവി’ (നിവേദകന്‍) ആയ ഔസുബ്നു ഹുദൈഫഃ (رحمه الله) ഇപ്രകാരം പറയുന്നു : ‘റസൂല്‍ (ﷺ) തിരുമേനിയുടെ സ്വഹാബികളോട് അവര്‍ എങ്ങിനെയായിരുന്നു ഖുര്‍ആനെ ‘ഹിസ്ബാ’ക്കിയിരുന്നതു എന്നു ഞാന്‍ ചോദിച്ചു. അവര്‍ ഇങ്ങിനെ പറഞ്ഞു ‘മൂന്നും, അഞ്ചും, ഏഴും, ഒമ്പതും, പതിനൊന്നും, പതിമൂന്നും, ‘മുഫസ്സ്വലി’ന്‍റെ വിഭാഗവും ഇങ്ങിനെയാണ്‌.’ വേറെ മാര്‍ഗ്ഗങ്ങളില്‍കൂടി ഇമാം അഹ്മദ്, ഇബ്നുമാജഃ (رحمه الله) എന്നിവരും ഇതുപോലെ നിവേദനം ചെയ്തിരിക്കുന്നു. ഇതിലെ ‘മൂന്ന്’ അല്‍ബഖറഃ മുതല്‍ തുടങ്ങുന്നു. ‘അഞ്ച്’ മാഇദഃ മുതലും, ‘ഏഴ്’ യൂനുസ് മുതലും, ‘ഒമ്പത്’ ഇസ്രാഉ് മുതലും, ‘പതിനൊന്ന്’ ശുഅറാഅ് മുതലും, ‘പതിമൂന്നു’ സ്വാഫ്-ഫാത്ത് മുതലും ആരംഭിക്കുന്നു. എല്ലാം ചേര്‍ന്നാല്‍ ആകെയുള്ള 48 എണ്ണം സൂ: ഹുജുറാത്തോടുകൂടി അവസാനിക്കുന്നു. അപ്പോള്‍ ‘മുഫസ്-സ്വലിന്‍റെ വിഭാഗം (حزب المفصل) സൂ:ഖ്വാഫ് മുതല്‍ അവസാനം വരെയാണെന്നു വ്യക്തമായല്ലോ.
(*). രാത്രി നമസ്കാരങ്ങളില്‍ ദിവസംതോറും ഖുര്‍ആനില്‍ നിന്നു കുറേഭാഗം പാരായണം ചെയ്യല്‍ പല സ്വഹാബികളുടെയും പതിവായിരുന്നു. സ്വഹാബികളുടെ മാത്രമല്ല, ഭയഭക്തന്മാരായ പലരുടെയും പതിവാണത്. ഓരോ ദിവസത്തെയും പാരായണത്തിനു ഉപയോഗിക്കപ്പെടാറുള്ള ഭാഗത്തിനു حزب (ഹിസ്ബ്= ദിനകാണ്ഡം) എന്നു പറയപ്പെട്ടിരുന്നു. ഖുര്‍ആന്‍റെ പാരായണ മര്യാദകള്‍ക്കനുസരിച്ചു നന്നായി പാരായണം ചെയ്യുക എന്ന അര്‍ത്ഥത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ – നമ്മുടെ രാജ്യങ്ങളില്‍ – ‘ഹിസ്ബ്’ എന്ന വാക്കു ഉപയോഗിച്ചു കാണുന്നു. ഇതെങ്ങിനെ വന്നുകൂടി എന്നറിയുന്നില്ല. ഒരുപക്ഷേ, ദിനംതോറും പാരായണം ചെയ്‌വാന്‍ നിശ്ചയിച്ച തോതിനെ ഉദ്ദേശിച്ചായിരിക്കാം അതു ഉപയോഗിക്കാന്‍ തുടങ്ങിയത്. എതായാലും, ഖുര്‍ആന്‍ നന്നായി പാരായണം ചെയ്യുന്നതിന് تجويد (തജ് വീദ്) എന്നത്രെ യഥാര്‍ത്ഥത്തില്‍ പറയേണ്ടത്.
പെരുന്നാള്‍ നമസ്കാരത്തില്‍ നബി (ﷺ) സൂ: ഖ്വാഫും , സൂ: ഖമറും (ق ,اقْتَرَبَتِ السَّاعَةُ) ഓതാറുണ്ടായിരുന്നതായി അബൂവാഖിദില്ലൈഥി (ابوا واقد الليثى – رض)നിവേദനം ചെയ്തിരിക്കുന്നു. (അ; മു; ദാ തി; ജ; ന). ‘സൂ: ഖ്വാഫ് നബി (ﷺ) യുടെ നാവില്‍ നിന്നല്ലാതെ ഞാന്‍ സ്വീകരിച്ചിട്ടില്ല (പഠിച്ചിട്ടില്ല). എല്ലാ വെള്ളിയാഴ്ചയും പ്രസംഗം ചെയ്യുമ്പോള്‍ മിമ്പറില്‍ (പ്രസംഗപീഠത്തില്‍) വെച്ച് തിരുമേനി (ﷺ) അതു ഓതാറുണ്ടായിരുന്നു. ഞങ്ങളുടേയും, തിരുമേനി (ﷺ) യുടെയും (റൊട്ടി പാകം ചെയ്‌വാനുള്ള) അടുപ്പ് കുറച്ച് കാലത്തോളം ഒന്നായിരുന്നു’. എന്നിങ്ങിനെ ഹാരിഥിന്‍റെ പുത്രിയായ ഉമ്മുഹിശാം (ام هشام بنت الحرث) എന്ന വനിതാ സഹാബിയും പ്രസ്താവിച്ചിരിക്കുന്നു. (അ; മു; ദാ ജ; ന ). സൃഷ്ടിയുടെ ആരംഭം, മരണം, മരണാനന്തരജീവിതം, പരലോകം, വിചാരണ, സ്വര്‍ഗ്ഗനരകങ്ങള്‍ ആദിയായവയെ സംബന്ധിച്ചു ഈ സൂറത്തില്‍ ഊന്നി പ്രസ്താവിച്ചിട്ടുള്ളതും, 37-ആം വചനത്തിലും, അവസാനത്തെ വചനത്തിലും കാണാവുന്നതുപോലെ ചിന്തിക്കുന്ന ഹൃദയമുള്ള എല്ലാവര്‍ക്കും ചിന്തിച്ചറിയുവാനും, ഭയഭക്തി ഉളവാക്കുവാനും പോരുന്നതുമായ ഒരു മഹത്തായ അദ്ധ്യായമത്രെ സൂ:ഖ്വാഫ് അതുകൊണ്ടുതന്നെയാണ് പെരുന്നാള്‍ ദിവസങ്ങളിലും, ജുമുഅഃ ദിവസങ്ങളിലും ജനസദസ്സുകളില്‍ വെച്ചും നബി (ﷺ) ഈ സൂറത്തു ഓതിക്കേള്‍പ്പിക്കുക പതിവാക്കിയിരുന്നതും.


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
قٓ ۚ وَٱلْقُرْءَانِ ٱلْمَجِيدِ﴿١﴾
share
ق "ഖ്വാഫ് وَالْقُرْآنِ ഖുര്‍ആന്‍ തന്നെയാണ الْمَجِيدِ മഹത്വമേറിയ
50:1"ഖ്വാഫ്". മഹത്വമേറിയ ഖുര്‍ആന്‍ തന്നെയാണ (സത്യം)!
തഫ്സീർ : 1-1
View   
بَلْ عَجِبُوٓا۟ أَن جَآءَهُم مُّنذِرٌۭ مِّنْهُمْ فَقَالَ ٱلْكَـٰفِرُونَ هَـٰذَا شَىْءٌ عَجِيبٌ﴿٢﴾
share
بَلْ എങ്കിലും, എന്നാല്‍, പക്ഷേ عَجِبُوا അവര്‍ ആശ്ചര്യപ്പെടുകയാണ് ا أَن جَاءَهُم അവര്‍ക്ക് വന്നതിനാല്‍ مُّنذِرٌ ഒരു മുന്നറിയിപ്പു (താക്കീതു)കാരന്‍ مِّنْهُمْ അവരില്‍നിന്നു فَقَالَ എന്നിട്ടു പറഞ്ഞു, പറയുന്നു الْكَافِرُونَ അവിശ്വാസികള്‍ هَـٰذَا ഇതു شَيْءٌ عَجِيبٌ ആശ്ചര്യ(അത്ഭുത)കരമായ ഒരു കാര്യം (വസ്തുത) ആകുന്നു.
50:2പക്ഷേ, അവര്‍ക്കു തങ്ങളില്‍നിന്നു ഒരു മുന്നറിയിപ്പു നല്‍കുന്നവന്‍ വന്നിട്ടുള്ളതിനാല്‍ അവര്‍ ആശ്ചര്യപ്പെടുകയാണ്! എന്നിട്ട് (ആ) അവിശ്വാസികള്‍ പറയുന്നു : "ഇതൊരു ആശ്ചര്യകരമായ കാര്യമാണ്;-
أَءِذَا مِتْنَا وَكُنَّا تُرَابًۭا ۖ ذَٰلِكَ رَجْعٌۢ بَعِيدٌۭ﴿٣﴾
share
أَإِذَا مِتْنَا നാം മരിച്ചിട്ടോ, മരണപ്പെട്ടാലോ وَكُنَّا تُرَابًا നാം മണ്ണായിത്തീരുകയും ذَٰلِكَ رَجْعٌ അതൊരു മടക്കമാണ് بَعِيدٌ വിദൂരമായ (പ്രയാസപ്പെട്ട)
50:3"നാം മരിക്കുകയും, മണ്ണായിത്തീരുകയും ചെയ്തിട്ടാണോ (വീണ്ടും മടക്കപ്പെടുന്നതു)?! അതു വിദൂരമായ ഒരു മടക്കമത്രെ!"
തഫ്സീർ : 2-3
View   
قَدْ عَلِمْنَا مَا تَنقُصُ ٱلْأَرْضُ مِنْهُمْ ۖ وَعِندَنَا كِتَـٰبٌ حَفِيظٌۢ﴿٤﴾
share
قَدْ عَلِمْنَا തീര്‍ച്ചയായും നമുക്കറിയാം, അറിഞ്ഞിട്ടുണ്ട് مَا تَنقُصُ ചുരുക്കുന്നതും, കുറവു വരുത്തുന്നതു الْأَرْضُ ഭൂമി مِنْهُمْ അവരില്‍ നിന്നു وَعِندَنَا നമ്മുടെ അടുക്കലുണ്ടുതാനും كِتَابٌ ഒരു ഗ്രന്ഥം, രേഖ حَفِيظٌ സൂക്ഷിക്കുന്ന, സൂക്ഷിക്കപ്പെടുന്ന, സൂക്ഷ്മമായ
50:4തീര്‍ച്ചയായും നമുക്കറിയാം, അവരില്‍നിന്നു ഭൂമി എന്താണ് കുറവ് വരുത്തുന്നതെന്ന്. (എല്ലാം) സൂക്ഷമമായി (രേഖപ്പെടുത്തി) വെച്ചിട്ടുള്ള ഒരു ഗ്രന്ഥം നമ്മുടെ അടുക്കലുണ്ടുതാനും.
بَلْ كَذَّبُوا۟ بِٱلْحَقِّ لَمَّا جَآءَهُمْ فَهُمْ فِىٓ أَمْرٍۢ مَّرِيجٍ﴿٥﴾
share
بَلْ എങ്കിലും كَذَّبُوا അവര്‍ വ്യാജമാക്കി, കളവാക്കി بِالْحَقِّ യാതാര്‍ത്ഥ്യത്തെ لَمَّا جَاءَهُمْ അതവര്‍ക്കു വന്നപ്പോള്‍, വന്നാറെ فَهُمْ എന്നിട്ടവര്‍ فِي أَمْرٍ ഒരു വിഷയ (കാര്യ)ത്തിലാണ് مَّرِيجٍ ഇളക്കം പിടിച്ച (അനിശ്ചിതമായ, ചഞ്ചലമായ)
50:5എങ്കിലും, അവര്‍ക്കു യഥാര്‍ത്ഥം വന്നപ്പോള്‍ അവര്‍ അതിനെ വ്യാജമാക്കി; അങ്ങനെ, അവര്‍ ഇളക്കംപിടിച്ച ഒരു വിഷയത്തിലാണ്. [അനിശ്ചിത നിലപാടിലാണ്.]
തഫ്സീർ : 4-5
View   
أَفَلَمْ يَنظُرُوٓا۟ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَـٰهَا وَزَيَّنَّـٰهَا وَمَا لَهَا مِن فُرُوجٍۢ﴿٦﴾
share
أَفَلَمْ يَنظُرُوا എന്നാലവര്‍ നോക്കുന്നില്ലേ ا إِلَى السَّمَاءِ ആകാശത്തേക്കു فَوْقَهُمْ തങ്ങളുടെ മീതെ كَيْفَ بَنَيْنَاهَا അതിനെ നാം എങ്ങിനെ സ്ഥാപിച്ചുവെന്നു وَزَيَّنَّاهَا അതിനെ നാം അലങ്കരിക്കുക (ഭംഗിയാക്കുക)യും ചെയ്തു وَمَا لَهَا അതിനു ഇല്ലതാനും مِن فُرُوجٍ വിടവുകളായിട്ടു (ഒന്നും).
50:6എന്നാല്‍, തങ്ങളുടെ മീതെ ആകാശത്തേക്കു അവര്‍ നോക്കുന്നില്ലേ, എങ്ങിനെയാണ് നാമതിനെ സ്ഥാപിച്ചിരിക്കുന്നതും, അതിനെ അലങ്കരിച്ചിരിക്കുന്നതും എന്നു?! യാതൊരു വിടവുകളും [കേടുപാടും] അതിനു ഇല്ലതാനും.
وَٱلْأَرْضَ مَدَدْنَـٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۭ بَهِيجٍۢ﴿٧﴾
share
وَالْأَرْضَ ഭൂമിയും مَدَدْنَاهَا അതിനെ നാം നീട്ടി (പരത്തി, വിശാലമാക്കി) وَأَلْقَيْنَا നാം ഇടുക (ഏര്‍പ്പെടുത്തുക, സ്ഥാപിക്കുക)യും ചെയ്തു ا فِيهَا അതില്‍ رَوَاسِيَ ഉറച്ചു (തറച്ചു) നില്‍ക്കുന്ന മലകള്‍ وَأَنبَتْنَا فِيهَا അതില്‍ നാം മുളപ്പിക്കുക(ഉല്‍പാദിപ്പക്കുക)യും ചെയ്തു مِن كُلِّ زَوْجٍ എല്ലാ ഇണകളെയും , ഇണകളില്‍ പെട്ടതും بَهِيجٍ കൗതുകപ്പെട്ട, അഴകുള്ള, മോടിയുള്ള.
50:7ഭൂമിയും തന്നെ, നാം അതിനെ നീട്ടി വിശാലപ്പെടുത്തുകയും, ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ അതില്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; കൗതുകപ്പെട്ട എല്ലാ (തരം) ഇണ വസ്തുക്കളെയും അതില്‍ നാം ഉത്പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു;-
تَبْصِرَةًۭ وَذِكْرَىٰ لِكُلِّ عَبْدٍۢ مُّنِيبٍۢ﴿٨﴾
share
تَبْصِرَةً കണ്ടറിയേണ്ടതിനു وَذِكْرَىٰ ആലോചിച്ചറിയേണ്ടതിനും, ഓര്‍മ്മക്കായും لِكُلِّ عَبْدٍ എല്ലാ അടിയാനും مُّنِيبٍ വിനയപ്പെടുന്ന, മനസ്സുമടക്കമുള്ള, ഭക്തിയുള്ള
50:8(മനസ്സുമടങ്ങി) വിനയപ്പെടുന്ന എല്ലാ അടിയാന്മാര്‍ക്കും കണ്ടറിയേണ്ടത്തിനും ഓര്‍മ്മക്കായും [അതിനായിട്ടാണ് ഇതെല്ലം ചെയ്തത് ].
وَنَزَّلْنَا مِنَ ٱلسَّمَآءِ مَآءًۭ مُّبَـٰرَكًۭا فَأَنۢبَتْنَا بِهِۦ جَنَّـٰتٍۢ وَحَبَّ ٱلْحَصِيدِ﴿٩﴾
share
وَنَزَّلْنَا നാം ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം مُّبَارَكًا അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട فَأَنبَتْنَا بِهِ എന്നിട്ടു അതുമൂലം നാം ഉല്‍പാദിപ്പിച്ചു جَنَّاتٍ പല തോട്ടങ്ങള്‍ وَحَبَّ ധാന്യവും, വിത്തും الْحَصِيدِ കൊയ്തെടുക്കപ്പെടുന്നതിന്‍റെ.
50:9ആകാശത്തുനിന്നു അനുഗ്രഹീതമായ വെള്ളവും [മഴയും] നാം ഇറക്കി; എന്നിട്ട് അതുമൂലം (പല) തോട്ടങ്ങളും, കൊയ്തെടുക്കപ്പെടുന്ന ധാന്യവും ഉല്‍പാദിപ്പിച്ചു.
وَٱلنَّخْلَ بَاسِقَـٰتٍۢ لَّهَا طَلْعٌۭ نَّضِيدٌۭ﴿١٠﴾
share
وَالنَّخْلَ ഈത്തപ്പനയും,ഈന്തമരവും بَاسِقَاتٍ ഉയര്‍ന്നുനില്‍ക്കുന്ന നിലയില്‍, വഹിച്ചുംകൊണ്ടു لَّهَا അതിന്നുണ്ട്, അവര്‍ക്കുണ്ട് طَلْعٌ കുല نَّضِيدٌ അടുക്കായ, ഇടതിങ്ങിയ
50:10(ഫലം വഹിച്ചുകൊണ്ട്) ഉയര്‍ന്നു നില്‍ക്കുന്ന നിലയില്‍ ഈത്തപ്പനകളും (ഉല്‍പാദിപ്പിച്ചു); അവയ്ക്കു (മേല്‍ക്കുമേലെ) അടുക്കായുള്ള കുലയുണ്ടായിരിക്കും.
رِّزْقًۭا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِۦ بَلْدَةًۭ مَّيْتًۭا ۚ كَذَٰلِكَ ٱلْخُرُوجُ﴿١١﴾
share
رِّزْقًا ആഹാരത്തിനു, ഉപജീവനമായിട്ടു لِّلْعِبَادِ അടിയാന്മാര്‍ക്കു وَأَحْيَيْنَا بِهِ അതുമൂലം നാം ജീവിപ്പിക്കയും ചെയ്തു بَلْدَةً രാജ്യത്തെ, പ്രദേശത്തെ مَّيْتًا ചത്ത, നിര്‍ജ്ജീവമായ كَذَٰلِكَ അതുപോലെ (അപ്രകാരം)യാണ് الْخُرُوجُ പുറപ്പാടു, പുറത്തുവരല്‍.
50:11(അതെ) അടിയാന്മാര്‍ക്കു ആഹാരത്തിനായിട്ട്. അതു [വെള്ളം] മൂലം, നിര്‍ജ്ജീവമായ രാജ്യത്തെ നാം ജീവിപ്പിക്കുകയും ചെയ്തു. അതുപോലെയാണ് പുറപ്പാട് [പുനര്‍ജ്ജീവിതം].
തഫ്സീർ : 6-11
View   
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍۢ وَأَصْحَـٰبُ ٱلرَّسِّ وَثَمُودُ﴿١٢﴾
share
كَذَّبَتْ വ്യാജമാക്കി قَبْلَهُمْ ഇവരുടെ (അവരുടെ) മുമ്പു قَوْمُ نُوحٍ നൂഹിന്‍റെ ജനത وَأَصْحَابُ الرَّسِّ റസ്സുകാരും وَثَمُودُ ഥമൂദും
50:12ഇവരുടെ മുമ്പ് നൂഹിന്‍റെ ജനതയും "റസ്സി"ന്‍റെ ആള്‍ക്കാരും, "ഥമൂദു" ഗോത്രവും വ്യാജമാക്കി;
وَعَادٌۭ وَفِرْعَوْنُ وَإِخْوَٰنُ لُوطٍۢ﴿١٣﴾
share
وَعَادٌ ആദും وَفِرْعَوْنُ ഫിര്‍ഔനും وَإِخْوَانُ لُوطٍ ലൂത്ത്വിന്‍റെ സഹോദരങ്ങളും
50:13"ആദു" വര്‍ഗ്ഗവും, ഫിര്‍ഔനും, ലൂത്ത്വിന്‍റെ സഹോദരങ്ങളും;
وَأَصْحَـٰبُ ٱلْأَيْكَةِ وَقَوْمُ تُبَّعٍۢ ۚ كُلٌّۭ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ﴿١٤﴾
share
وَأَصْحَابُ الْأَيْكَةِ ഐക്കത്തുകാരും وَقَوْمُ تُبَّعٍ തുബ്ബഇന്‍റെ ജനതയും كُلٌّ എല്ലാവരും كَذَّبَ കളവാക്കി الرُّسُلَ റസൂലുകളെ, ദൂതന്മാരെ فَحَقَّ അതിനാല്‍ യഥാര്‍ത്ഥമായി, ന്യായമായി, അര്‍ഹമായി وَعِيدِ എന്‍റെ താക്കീതു.
50:14"ഐക്കത്തി"ന്‍റെ [മരക്കാവിന്‍റെ] ആള്‍ക്കാരും, "തുബ്ബഇ"ന്‍റെ ജനതയും; എല്ലാവരുംതന്നെ, റസൂലുകളെ വ്യാജമാക്കി. അതിനാല്‍, എന്‍റെ താക്കീതു (അവരില്‍) യഥാര്‍ത്ഥമായിത്തീര്‍ന്നു.
തഫ്സീർ : 12-14
View   
أَفَعَيِينَا بِٱلْخَلْقِ ٱلْأَوَّلِ ۚ بَلْ هُمْ فِى لَبْسٍۢ مِّنْ خَلْقٍۢ جَدِيدٍۢ﴿١٥﴾
share
أَفَعَيِينَا അപ്പോള്‍ (എന്നാല്‍) നാം കുഴങ്ങിയോ, ക്ഷീണിച്ചോ بِالْخَلْقِ الْأَوَّلِ ഒന്നാമത്തെ സൃഷ്ടിക്കല്‍കൊണ്ട് بَلْ هُمْ എങ്കിലും അവര്‍ فِي لَبْسٍ സന്ദേഹത്തിലാണ്, ആശങ്കയിലാണ്, ആശയക്കുഴപ്പത്തിലാണ് مِّنْ خَلْقٍ ഒരു സൃഷ്ടിപ്പിനെക്കുറിച്ചു جَدِيدٍ പുതുതായ
50:15അപ്പോള്‍, ഒന്നാമത്തെ സൃഷ്ടിക്കല്‍കൊണ്ടു നാം കുഴങ്ങിപ്പോയോ?! (ഇല്ല) - എങ്കിലും ഇവര്‍, പുതിയ ഒരു സൃഷ്ടിപ്പിനെക്കുറിച്ചു ആശങ്കയിലാണ്.
തഫ്സീർ : 15-15
View   
وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ﴿١٦﴾
share
وَلَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചു الْإِنسَانَ മനുഷ്യനെ وَنَعْلَمُ നാം അറിയുകയും ചെയ്യും مَا യാതൊന്നു تُوَسْوِسُ بِهِ അതിനെപ്പറ്റി മന്ത്രിക്കും, ദുര്‍മന്ത്രണം ചെയ്യും نَفْسُهُ അവന്‍റെ മനസ്സു وَنَحْنُ നാം أَقْرَبُ إِلَيْهِ അവനിലേക്കു ഏറ്റം അടുത്തവനാണ് مِنْ حَبْلِ الْوَرِيدِ കണ്ഠനാടിയെക്കാള്‍.
50:16തീര്‍ച്ചയായും, മനുഷ്യനെ നാം സൃഷ്ടിച്ചു; അവന്‍റെ മനസ്സു യാതൊന്നിനെക്കുറിച്ചു മന്ത്രിക്കുന്നുവോ അതു നാം അറിയുകയും ചെയ്യുന്നു. അവനിലേക്കു നാം (അവന്‍റെ) കണ്ഠനാടിയേക്കാള്‍ അടുത്തവനുമത്രെ;-
إِذْ يَتَلَقَّى ٱلْمُتَلَقِّيَانِ عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ قَعِيدٌۭ﴿١٧﴾
share
إِذْ يَتَلَقَّى ഏറ്റെടുക്കുന്ന സന്ദര്‍ഭം الْمُتَلَقِّيَانِ രണ്ടു ഏറ്റെടുക്കുന്നവര്‍ عَنِ الْيَمِينِ വലഭാഗത്തു وَعَنِ الشِّمَالِ ഇടഭാഗത്തും قَعِيدٌ ഇരിക്കുന്നവരായ, ഇരുത്തക്കാരായ
50:17(അതെ) വലഭാഗത്തും, ഇടഭാഗത്തും (വേറിട്ടു പോകാതെ) ഇരുന്നുകൊണ്ടിരിക്കുന്ന രണ്ടു ഏറ്റടെക്കുന്നവര്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന (അതേ) സന്ദര്‍ഭത്തില്‍!
مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌۭ﴿١٨﴾
share
مَّا يَلْفِظُ അവന്‍ ഉച്ചരിക്കുക (മൊഴിയുക)യില്ല مِن قَوْلٍ ഒരു വാക്കും إِلَّا لَدَيْهِ അവന്‍റെ അടുക്കല്‍ ഇല്ലാതെ رَقِيبٌ ഒരു വീക്ഷകന്‍, സൂക്ഷ്മവീക്ഷണം ചെയ്യുന്നവര്‍ عَتِيدٌ തയ്യാറുള്ള, സന്നദ്ധരായ.
50:18തയ്യാറായിക്കൊണ്ടിരിക്കുന്ന സൂക്ഷ്മവീക്ഷകര്‍ തന്‍റെ അടുക്കല്‍ ഉണ്ടായിക്കൊണ്ടല്ലാതെ ഒരു വാക്കും അവന്‍ ഉച്ചരിക്കുകയില്ല.
തഫ്സീർ : 16-18
View   
وَجَآءَتْ سَكْرَةُ ٱلْمَوْتِ بِٱلْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ﴿١٩﴾
share
وَجَاءَتْ വരും, വന്നു سَكْرَةُ الْمَوْتِ മരണത്തിന്‍റെ ലഹരി, അബോധാവസ്ഥ بِالْحَقِّ യാഥാര്‍ത്ഥ്യവും കൊണ്ട് ذَٰلِكَ അതു, അതത്രെ مَا യാതൊന്നു, ഒരു കാര്യമാണ് كُنتَ مِنْهُ അതിനെക്കുറിച്ചു നീ ആയിരുന്ന تَحِيدُ തെറ്റിപ്പോകുക, ഒഴിഞ്ഞുമാറുക.
50:19മരണലഹരി യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്.; "യാതൊന്നില്‍നിന്നു നീ ഒഴിഞ്ഞുമാറി ക്കൊണ്ടിരിക്കുന്നുവോ അതത്രെ ഇത്." (എന്നു പറയപ്പെടും).
തഫ്സീർ : 19-19
View   
وَنُفِخَ فِى ٱلصُّورِ ۚ ذَٰلِكَ يَوْمُ ٱلْوَعِيدِ﴿٢٠﴾
share
وَنُفِخَ ഊതപ്പെടും , ഊതപ്പെട്ടു فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ ذَٰلِكَ അതു, അതത്രെ يَوْمُ الْوَعِيدِ താക്കീതിന്‍റെ ദിവസം
50:20കാഹളത്തില്‍ ഊതപ്പെടും; അതത്രെ, താക്കീതിന്‍റെ [താക്കീതു ചെയ്യപ്പെടുന്ന] ദിവസം!
وَجَآءَتْ كُلُّ نَفْسٍۢ مَّعَهَا سَآئِقٌۭ وَشَهِيدٌۭ﴿٢١﴾
share
وَجَاءَتْ വരും, വന്നു كُلُّ نَفْسٍ എല്ലാ ദേഹവും, ആത്മാവും (ആളും) مَّعَهَا അതിന്‍റെ കൂടെയുണ്ടായിരിക്കും سَائِقٌ ഒരു തെളിക്കുന്നവന്‍ وَشَهِيدٌ സാക്ഷിയും.
50:21എല്ലാ ദേഹവും (അഥവാ ആത്മാവും) തന്നെ, അതിന്‍റെ കൂടെ (അതിനെ) തെളിച്ചുകൊണ്ടുവരുന്ന ഒരാളും, സാക്ഷിയും ഉണ്ടായിക്കൊണ്ടു ("മഹ്ശറി"ല്‍) വരുന്നതാണ്.
തഫ്സീർ : 20-21
View   
لَّقَدْ كُنتَ فِى غَفْلَةٍۢ مِّنْ هَـٰذَا فَكَشَفْنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلْيَوْمَ حَدِيدٌۭ﴿٢٢﴾
share
لَّقَدْ كُنتَ തീര്‍ച്ചയായും നീയായിരുന്നു فِي غَفْلَةٍ അശ്രദ്ധയില്‍ مِّنْ هَـٰذَا ഇതിനെപ്പറ്റി فَكَشَفْنَا ഇപ്പോള്‍ നാം തുറന്നു (നീക്കി) عَنكَ നിന്നില്‍നിന്നു غِطَاءَكَ നിന്‍റെ മൂടി فَبَصَرُكَ ആകയാല്‍ നിന്‍റെ കാഴ്ച, കണ്ണു الْيَوْمَ ഇന്നു حَدِيدٌ മൂര്‍ച്ചയുള്ളതാണ്.
50:22"തീര്‍ച്ചയായും ഇതിനെക്കുറിച്ച് നീ അശ്രദ്ധയിലായിരുന്നു; ഇപ്പോള്‍, നിനക്കു നിന്‍റെ മൂടി [മറ] നാം തുറന്നു (നീക്കി) തന്നിരിക്കുന്നു. ആകയാല്‍, നിന്‍റെ കാഴ്ച ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു" എന്നു പറയപ്പെടും.
തഫ്സീർ : 22-22
View   
وَقَالَ قَرِينُهُۥ هَـٰذَا مَا لَدَىَّ عَتِيدٌ﴿٢٣﴾
share
وَقَالَ പറയും قَرِينُهُ അവന്‍റെ കൂട്ടാളി, തുണക്കാരന്‍ هَـٰذَا مَا ഇതാ യാതൊന്നു لَدَيَّ എന്‍റെ അടുക്കല്‍ عَتِيدٌ തയ്യാറായ
50:23അവന്‍റെ കൂട്ടുക്കാരന്‍ പറയും : "ഇതാ, എന്‍റെ അടുക്കല്‍ തയ്യാറായിട്ടുള്ളതു!"
أَلْقِيَا فِى جَهَنَّمَ كُلَّ كَفَّارٍ عَنِيدٍۢ﴿٢٤﴾
share
أَلْقِيَا ഇട്ടേക്കുവിന്‍ فِي جَهَنَّمَ ജഹന്നമില്‍ كُلَّ كَفَّارٍ എല്ലാ നന്ദികെട്ടവരെ (അവിശ്വാസികളെ)യും عَنِيدٍ ദുര്‍വ്വാശിക്കാരായ, ശഠിച്ചുനില്‍ക്കുന്ന
50:24(കല്‍പനയുണ്ടാകും:) "ദുര്‍വ്വാശിക്കാരായ നന്ദികെട്ടവരെ (അഥവാ നിഷേധികളെ)യെല്ലാം നിങ്ങള്‍ "ജഹന്നമി"ല്‍ [നരകത്തില്‍] ഇട്ടേക്കുവിന്‍;-
مَّنَّاعٍۢ لِّلْخَيْرِ مُعْتَدٍۢ مُّرِيبٍ﴿٢٥﴾
share
مَّنَّاعٍ മുടക്കുന്നവനായ, തടയുന്ന لِّلْخَيْرِ നന്മയെ, നല്ലകര്യത്തെ مُعْتَدٍ അതിക്രമിയായ, ക്രമം തെറ്റിയ مُّرِيبٍ സംശയാലുവായ, സന്ദേഹക്കാരനായ
50:25"(അതെ) നന്മയെ മുടക്കുന്നവനും, അതിക്രമിയും, സംശയാലുവുമായ (എല്ലാവരെയും) !-
ٱلَّذِى جَعَلَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَأَلْقِيَاهُ فِى ٱلْعَذَابِ ٱلشَّدِيدِ﴿٢٦﴾
share
الَّذِي جَعَلَ അതായതു ആക്കിയവന്‍ مَعَ اللَّـهِ അല്ലാഹുവോടൊപ്പം, കൂടെ إِلَـٰهًا آخَرَ വേറെ ഇലാഹിനെ, ദൈവത്തെ فَأَلْقِيَاهُ അതിനാല്‍ അവനെ ഇട്ടേക്കുവിന്‍ فِي الْعَذَابِ ശിക്ഷയില്‍ الشَّدِيدِ കഠിനമായ
50:26"അതായതു, അല്ലാഹുവോടൊപ്പം വേറെ ആരാധ്യനെ [ദൈവത്തെ] ഉണ്ടാക്കിയവനെ, അതിനാല്‍, നിങ്ങളവനെ കഠിനമായ ശിക്ഷയില്‍ ഇട്ടേക്കുവിന്‍!"
തഫ്സീർ : 23-26
View   
قَالَ قَرِينُهُۥ رَبَّنَا مَآ أَطْغَيْتُهُۥ وَلَـٰكِن كَانَ فِى ضَلَـٰلٍۭ بَعِيدٍۢ﴿٢٧﴾
share
قَالَ قَرِينُهُ അവന്‍റെ കൂട്ടുക്കാരന്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ مَا أَطْغَيْتُهُ ഞാന്‍ അവനെ തെറ്റിച്ചിട്ടില്ല, പിഴപ്പിച്ചിട്ടില്ല وَلَـٰكِن كَانَ എങ്കിലും അവനായിരുന്നു فِي ضَلَالٍ വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍ بَعِيدٍ വിദൂരമായ.
50:27അവന്‍റെ കൂട്ടാളി പറയും : "ഞങ്ങളുടെ റബ്ബേ! ഞാന്‍ അവനെ (നേര്‍മാര്‍ഗ്ഗം) തെറ്റിച്ചിട്ടില്ല: പക്ഷേ, അവന്‍ വിദൂരമായ വഴിപിഴവിലായിരുന്നു."
قَالَ لَا تَخْتَصِمُوا۟ لَدَىَّ وَقَدْ قَدَّمْتُ إِلَيْكُم بِٱلْوَعِيدِ﴿٢٨﴾
share
قَالَ അവന്‍ പറയും لَا تَخْتَصِمُوا നിങ്ങള്‍ വിവാദം (തര്‍ക്കം - വഴക്കു) നടത്തേണ്ടാ لَدَيَّ എന്‍റെ അടുക്കല്‍ وَقَدْ قَدَّمْتُ ഞാന്‍ മുമ്പു നല്‍കിയിട്ടുണ്ട് إِلَيْكُم നിങ്ങള്‍ക്കു بِالْوَعِيدِ താക്കീതിനെ.
50:28അവന്‍ [അല്ലാഹു] പറയും : "എന്‍റെ അടുക്കല്‍ വെച്ചു നിങ്ങള്‍ വിവാദം നടത്തേണ്ട; നിങ്ങള്‍ക്കു ഞാന്‍ മുമ്പേ താക്കീതു നല്‍കിയിട്ടുണ്ട്.
مَا يُبَدَّلُ ٱلْقَوْلُ لَدَىَّ وَمَآ أَنَا۠ بِظَلَّـٰمٍۢ لِّلْعَبِيدِ﴿٢٩﴾
share
مَا يُبَدَّلُ മാറ്റപ്പെടുകയില്ല الْقَوْلُ വാക്കു لَدَيَّ എന്‍റെ അടുക്കല്‍ وَمَا أَنَا ഞാനല്ലതാനും بِظَلَّامٍ (ഒട്ടും) അനീതി (അക്രമം) ചെയ്യുന്നവന്‍ لِّلْعَبِيدِ അടിമകളോടു, അടിയാന്മാരോടു.
50:29"എന്‍റെ അടുക്കല്‍ വാക്കു മാറ്റപ്പെടുന്നതല്ല; ഞാന്‍ അടിമകളോടു (ഒട്ടും) അനീതി പ്രവര്‍ത്തിക്കുന്നവനല്ലതാനും."
തഫ്സീർ : 27-29
View   
يَوْمَ نَقُولُ لِجَهَنَّمَ هَلِ ٱمْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍۢ﴿٣٠﴾
share
يَوْمَ نَقُولُ നാം പറയുന്ന ദിവസം لِجَهَنَّمَ ജഹന്നമിനോടു هَلِ امْتَلَأْتِ നീ നിറഞ്ഞുവോ وَتَقُولُ അതു പറയുകയും ചെയ്യും هَلْ ഉണ്ടോ مِن مَّزِيدٍ കൂടുതലായി, വല്ല വര്‍ദ്ധനവും.
50:30"ജഹന്നമി"നോടു [നരകത്തോടു] "നീ നിറഞ്ഞുവോ" എന്നു നാം പറയുന്ന ദിവസം! [അന്നാണിതെല്ലാം സംഭവിക്കുക] അതു പറയുകയും ചെയ്യും : "(എനിയും) കൂടുതല്‍ വല്ലതും ഉണ്ടോ?!"
തഫ്സീർ : 30-30
View   
وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ﴿٣١﴾
share
ُوَأُزْلِفَتِ സമീപത്തു കൊണ്ടുവരപ്പെടുകയും ചെയ്യും الْجَنَّةُ സ്വര്‍ഗ്ഗം لِلْمُتَّقِينَ ഭയഭക്തന്മാര്‍ക്കു, സൂക്ഷിക്കുന്നവരിലേക്കു غَيْرَ بَعِيدٍ അകലത്തല്ലാതെ
50:31ഭയഭക്തന്മാര്‍ക്കു സ്വര്‍ഗ്ഗം അകലത്തല്ലാത്ത വിധം (വളരെ) സമീപത്തുകൊണ്ടുവരപ്പെടുന്നതുമാണ്.
هَـٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍۢ﴿٣٢﴾
share
هَـٰذَا ഇതാ, ഇതു, ഇതാണ് مَا تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതു لِكُلِّ أَوَّابٍ എല്ലാ പേടിച്ചു മടങ്ങുന്നവര്‍ക്കും حَفِيظٍ കാത്തു സൂക്ഷിക്കുന്നവരായ.
50:32(പറയപ്പെടും:) "ഇതാ നിങ്ങളോടു - (പേടിച്ചു) മടങ്ങുന്നവരും, കാത്തു സൂക്ഷിക്കുന്നവരുമായ എല്ലാവര്‍ക്കും - വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്.
مَّنْ خَشِىَ ٱلرَّحْمَـٰنَ بِٱلْغَيْبِ وَجَآءَ بِقَلْبٍۢ مُّنِيبٍ﴿٣٣﴾
share
مَّنْ خَشِيَ അതായതു പേടിച്ചവര്‍ الرَّحْمَـٰنَ പരമകാരുണികനെ بِالْغَيْبِ അദൃശ്യമായ നിലയില്‍, കാണാതെ وَجَاءَ വരുകയും ചെയ്തു بِقَلْبٍ ഹൃദയത്തോടെ مُّنِيبٍ വിനയം കാണിക്കുന്ന, മടക്കം കാണിക്കുന്ന
50:33അതായതു, അദൃശ്യമായ നിലയില്‍ പരമകാരുണികനെ പേടിക്കുകയും, വിനയം കാണിക്കുന്ന ഹൃദയത്തോടെ വരുകയും ചെയ്തവര്‍ക്ക്.
തഫ്സീർ : 31-33
View   
ٱدْخُلُوهَا بِسَلَـٰمٍۢ ۖ ذَٰلِكَ يَوْمُ ٱلْخُلُودِ﴿٣٤﴾
share
ادْخُلُوهَا അതില്‍ പ്രവേശിക്കുവിന്‍ بِسَلَامٍ ശാന്തിയോടെ, സമാധാനത്തോടെ ذَٰلِكَ അതു يَوْمُ الْخُلُودِ സ്ഥിരവാസത്തിന്‍റെ ദിവസമാണ്
50:34("ഹേ, ഭയഭക്തന്മാരെ,) നിങ്ങള്‍ (സമാധാന) ശാന്തിയോടെ അതില്‍ പ്രവേശിക്കുവിന്‍." അതു സ്ഥിരവാസത്തിന്‍റെ ദിവസമാകുന്നു. [അന്നു മുതല്‍ സ്ഥിരവാസം ആരംഭിക്കുന്നു]
لَهُم مَّا يَشَآءُونَ فِيهَا وَلَدَيْنَا مَزِيدٌۭ﴿٣٥﴾
share
لَهُم അവര്‍ക്കുണ്ടു مَّا يَشَاءُونَ അവര്‍ ഉദ്ദേശിക്കുന്നതു فِيهَا അതില്‍ وَلَدَيْنَا നമ്മുടെ അടുക്കലുണ്ടുതാനും مَزِيدٌ കൂടുതലായതു, വര്‍ദ്ധനവു.
50:35അതില്‍ അവര്‍ എന്ത് ഉദ്ദേശിക്കുന്നുവോ അതു അവര്‍ക്കുണ്ടായിരിക്കും : (മാത്രമല്ല) നമ്മുടെ അടുക്കല്‍ കൂടുതലായുള്ളതും ഉണ്ട്.
തഫ്സീർ : 34-35
View   
وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَشَدُّ مِنْهُم بَطْشًۭا فَنَقَّبُوا۟ فِى ٱلْبِلَـٰدِ هَلْ مِن مَّحِيصٍ﴿٣٦﴾
share
وَكَمْ എത്രയോ, എത്രയാണ് أَهْلَكْنَا നാം നശിപ്പിച്ചു قَبْلَهُم ഇവരുടെ മുമ്പ് مِّن قَرْنٍ തലമുറകളെ هُمْ അവര്‍ أَشَدُّ مِنْهُم ഇവരെക്കാള്‍ കഠിനമാണ്, ഊക്കന്മാരാണ്, ഊക്കുള്ളവരാണ് بَطْشًا കയ്യൂക്ക് (ശക്തിയില്‍) فَنَقَّبُوا എന്നിട്ട് അവര്‍ കരണ്ടുനോക്കി, പരതിനടന്നു, പരക്കം പാഞ്ഞു فِي الْبِلَادِ നാടുകളില്‍, രാജ്യങ്ങളില്‍ هَلْ ഉണ്ടോ مِن مَّحِيصٍ ഓടിപ്പോകുവാനുള്ള വല്ല (രക്ഷാ) സ്ഥാനവും.
50:36ഇവരുടെ മുമ്പ് എത്രയോ തലമുറകളെ നാം സഷിപ്പിച്ചിരിക്കുന്നു;- അവര്‍ ഇവരേക്കാള്‍ കടുത്ത കയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടു അവര്‍, നാടുകളില്‍കൂടി കരണ്ടുനോക്കി (അഥവാ പരക്കം പാഞ്ഞുകൊണ്ടിരുന്നു). ഓടി രക്ഷപ്പെടുന്ന വല്ല സ്ഥാനവും ഉണ്ടോ?!
തഫ്സീർ : 36-36
View   
إِنَّ فِى ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُۥ قَلْبٌ أَوْ أَلْقَى ٱلسَّمْعَ وَهُوَ شَهِيدٌۭ﴿٣٧﴾
share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَذِكْرَىٰ ഉപദേശം, സ്മരണ (ഉറ്റാലോചിക്കാന്‍വക) لِمَن യാതൊരുവനു كَانَ لَهُ അവനുണ്ടു, ഉണ്ടായിരിക്കുന്നു قَلْبٌ ഹൃദയം أَوْ أَلْقَى അല്ലെങ്കില്‍ അവന്‍ ഇട്ടു (കൊടുത്തു) السَّمْعَ കേള്‍വി (കാതു-ശ്രദ്ധ) وَهُوَ അവന്‍ (ആയികൊണ്ടു) شَهِيدٌ ഹാജറുള്ളവന്‍, (സന്നദ്ധന്‍).
50:37നിശ്ചയമായും അതില്‍ [മേല്‍വിവരിച്ചതില്‍] ഓര്‍മ്മിക്കുവാനുളള വകയുണ്ട്, യാതൊരുവന്നു ഹൃദയമുണ്ടോ, അല്ലെങ്കില്‍ (മനഃപൂര്‍വ്വം) സന്നദ്ധനായുംകൊണ്ടു കാതുകൊടുത്തു (കേട്ടു)വോ അങ്ങിനെയുള്ളവന്ന്‍.
തഫ്സീർ : 37-37
View   
وَلَقَدْ خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍۢ وَمَا مَسَّنَا مِن لُّغُوبٍۢ﴿٣٨﴾
share
وَلَقَدْ خَلَقْنَا നാം സൃഷ്ടിച്ചിട്ടുണ്ടു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയും وَمَا بَيْنَهُمَا അവയുടെ ഇടയിലുള്ളതിനെയും فِي سِتَّةِ أَيَّامٍ ആറുദിവസങ്ങളില്‍ وَمَا مَسَّنَا നമ്മെ സ്പര്‍ശിച്ചതു (തീണ്ടിയതു)മില്ല مِن لُّغُوبٍ ഒരു കുഴക്കും, ക്ഷീണവും.
50:38ആകാശങ്ങളെയും, ഭൂമിയെയും അവയുടെ ഇടയിലുള്ളതിനെയും ആറുദിവസങ്ങളിലായി നാം സൃഷ്ടിച്ചിട്ടുണ്ട്; (എന്നിട്ടു) യാതൊരു ക്ഷീണവും നമ്മെ തീണ്ടിയിട്ടില്ല.
فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ ٱلْغُرُوبِ﴿٣٩﴾
share
فَاصْبِرْ എന്നിരിക്കെ (എന്നാല്‍) ക്ഷമിക്കുക عَلَىٰ مَا يَقُولُونَ അവര്‍ പറയുന്നതിനെപ്പറ്റി وَسَبِّحْ തസ്ബീഹു നടത്തുകയും ചെയ്യുക بِحَمْدِ رَبِّكَ നിന്‍റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു قَبْلَ طُلُوعِ الشَّمْسِ സൂര്യോദയത്തിനു മുമ്പു وَقَبْلَ الْغُرُوبِ അസ്തമനത്തിനു മുമ്പും.
50:39എന്നിരിക്കെ, (നബിയേ) ഇവര്‍ പറയുന്നതിനെപ്പറ്റി ക്ഷമിച്ചുകൊള്ളുക. സൂര്യോദയത്തിനുമുമ്പും, അസ്തമനത്തിനു മുമ്പും നിന്‍റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു "തസ്ബീഹു" [സ്തോത്രകീര്‍ത്തനം] നടത്തുകയും ചെയ്യുക: -
وَمِنَ ٱلَّيْلِ فَسَبِّحْهُ وَأَدْبَـٰرَ ٱلسُّجُودِ﴿٤٠﴾
share
وَمِنَ اللَّيْلِ രാത്രിയില്‍നിന്നു (കുറച്ചു) فَسَبِّحْهُ അവനു തസ്ബീഹുചെയ്യുക وَأَدْبَارَ السُّجُودِ സുജൂദിന്‍റെ പിന്നിലും, അവസാനങ്ങളിലും, പുറകിലും.
50:40രാത്രിയില്‍നിന്നു തന്നെ (കുറച്ചുസമയം) അവനു നീ "തസ്ബീഹു" ചെയ്യുക; "സുജൂദി"ന്‍റെ [സാഷ്ടാംഗനമസ്കാരത്തിന്‍റെ] പിന്നിലും (ചെയ്യുക).
തഫ്സീർ : 38-40
View   
وَٱسْتَمِعْ يَوْمَ يُنَادِ ٱلْمُنَادِ مِن مَّكَانٍۢ قَرِيبٍۢ﴿٤١﴾
share
وَاسْتَمِعْ ചെവിയോര്‍ക്കുക, ശ്രദ്ധിച്ചുകേള്‍ക്കുക يَوْمَ يُنَادِ വിളിക്കുന്ന ദിവസം الْمُنَادِ വിളിക്കുന്നവന്‍ مِن مَّكَانٍ ഒരു സ്ഥലത്തുനിന്നു قَرِيبٍ അടുത്ത
50:41(മനുഷ്യാ) അടുത്തസ്ഥലത്തുനിന്നു വിളിച്ചേക്കുന്ന ഒരാള്‍ വിളിക്കുന്ന ദിവസത്തെ നീ ചെവിയോര്‍ത്തുകൊണ്ടിരിക്കുക!-
يَوْمَ يَسْمَعُونَ ٱلصَّيْحَةَ بِٱلْحَقِّ ۚ ذَٰلِكَ يَوْمُ ٱلْخُرُوجِ﴿٤٢﴾
share
يَوْمَ يَسْمَعُونَ അവര്‍ കേള്‍ക്കുന്ന ദിവസം الصَّيْحَةَ ഘോരശബ്ദം, അട്ടഹാസം بِالْحَقِّ യഥാര്‍ത്ഥമായി (കേള്‍ക്കുന്ന) യഥാര്‍ത്ഥത്തെ സംബന്ധിച്ചു ذَٰلِكَ അതു, അതത്രെ يَوْمُ الْخُرُوجِ പുറപ്പാടിന്‍റെ (പുറത്തുവരുന്ന) ദിവസം.
50:42അതായതു, (ആ) ഘോരശബ്ദം അവര്‍ [ജനങ്ങള്‍] യഥാര്‍ത്ഥമായി കേള്‍ക്കുന്ന ദിവസം! അതു (ഖബ്റുകളില്‍ നിന്നുള്ള) പുറപ്പാടിന്‍റെ ദിവസമത്രെ.
തഫ്സീർ : 41-42
View   
إِنَّا نَحْنُ نُحْىِۦ وَنُمِيتُ وَإِلَيْنَا ٱلْمَصِيرُ﴿٤٣﴾
share
إِنَّا نَحْنُ നിശ്ചയമായും നാംതന്നെ نُحْيِي നാം ജീവിപ്പിക്കുന്നു وَنُمِيتُ നാം മരിപ്പിക്കുകയും ചെയ്യുന്നു وَإِلَيْنَا നമ്മിലേക്കുതന്നെയാണ് الْمَصِيرُ തിരിച്ചുവരവു, മടങ്ങിയെത്തലും
50:43നിശ്ചയമായും നാം തന്നെ ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു; നമ്മുടെ അടുക്കലേക്കുതന്നെയാണ് തിരിച്ചെത്തലും;-
يَوْمَ تَشَقَّقُ ٱلْأَرْضُ عَنْهُمْ سِرَاعًۭا ۚ ذَٰلِكَ حَشْرٌ عَلَيْنَا يَسِيرٌۭ﴿٤٤﴾
share
يَوْمَ تَشَقَّقُ പിളരുന്ന (പൊട്ടിക്കീറുന്ന) ദിവസം الْأَرْضُ ഭൂമി عَنْهُمْ അവരില്‍നിന്നു سِرَاعًا ബദ്ധപ്പെട്ടവരായ നിലയില്‍ ذَٰلِكَ അതു حَشْرٌ ഒരു ഒരുമിച്ചുകൂട്ടലാണ്, ശേഖരിക്കലാണ് عَلَيْنَا നമ്മുടെമേല്‍ يَسِيرٌ നിസ്സാരമായ, എളിയ.
50:44അവര്‍ (പുറത്തുവരുവാന്‍) ബദ്ധപ്പെട്ടുകൊണ്ടിരിക്കെ, അവരില്‍നിന്നു ഭൂമി പിളര്‍ന്നുപോകുന്ന ദിവസം ! അതു, നമ്മുടെമേല്‍ നിസ്സാരമായ ഒരു ഒരുമിച്ചുകൂട്ടലത്രെ.
തഫ്സീർ : 43-44
View   
نَّحْنُ أَعْلَمُ بِمَا يَقُولُونَ ۖ وَمَآ أَنتَ عَلَيْهِم بِجَبَّارٍۢ ۖ فَذَكِّرْ بِٱلْقُرْءَانِ مَن يَخَافُ وَعِيدِ﴿٤٥﴾
share
نَّحْنُ നാം أَعْلَمُ അധികം (നല്ലപോലെ) അറിയുന്നവനാണ് بِمَا يَقُولُونَ അവര്‍ പറയുന്നതിനെപ്പറ്റി وَمَا أَنتَ നീ അല്ലതാനും عَلَيْهِم അവരില്‍, അവരുടെമേല്‍ بِجَبَّارٍ ഒരു സ്വേച്ഛാധികാരി, നിര്‍ബന്ധം ചെലുത്തുന്നവന്‍ فَذَكِّرْ ആകയാല്‍ ഓര്‍മിപ്പിക്കുക, ഉപദേശം നല്‍കുക بِالْقُرْآنِ ഖുര്‍ആന്‍ കൊണ്ടു مَن يَخَافُ ഭയപ്പെടുന്നവരെ وَعِيدِ എന്‍റെ താക്കീതിനെ
50:45അവര്‍ പറഞ്ഞുവരുന്നതിനെക്കുറിച്ച് നാം നല്ലവണ്ണം അറിയുന്നവനാകുന്നു. (നബിയേ) നീ അവരുടെമേല്‍ (നിര്‍ബ്ബന്ധംചെലുത്തുന്ന) ഒരു സ്വേച്ഛാധികാരിയൊന്നുമല്ലതാനും. ആകയാല്‍, എന്‍റെ താക്കീതു ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ (ഉപദേശം നല്‍കി) ഓര്‍മിപ്പിക്കുക.
തഫ്സീർ : 45-45
View