മാഇദഃ (ഭക്ഷണത്തളിക)
മദീനായില്‍ അവതരിച്ചതു – വചനങ്ങള്‍ 123 – വിഭാഗം (റുകുഉ്) 16
ഒരു ഭക്ഷണത്തളികയെകുറിച്ചു 115-ാം വചനത്തില്‍ പ്രസ്താവിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ സൂറത്തിനു ഭക്ഷണത്തളിക എന്നര്‍ത്ഥമായ ‘മാഇദഃ’ (المائدة ) എന്നു പേര്‍ വന്നത്. കൂടാതെ العقود (കരാറുബന്ധങ്ങള്‍) എന്നും ഇതിനു പേരു പറയപ്പെട്ടിട്ടുണ്ട്. പലതരം കരാറു ബന്ധങ്ങളെക്കുറിച്ചും ഈ സൂറത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ളതിനു പുറമെ ഇതിന്റെ തുടക്കംതന്നെ കരാറു ബന്ധങ്ങളെ നിറവേറ്റണമെന്നു കല്‍പിച്ചുകൊണ്ടുമാകുന്നു. ഹുദൈബിയ്യാ സന്ധി കഴിഞ്ഞു അധികം താമസിയാതെയാണ് ഈ സൂറത്തിന്റെ അവതരണമുണ്ടായത് എന്നത്രെ മനസ്സിലാകുന്നത്. الّله أعلم
വിവിധ തുറകളിലുള്ള ഒട്ടധികം മതനിയമങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മറ്റു സൂറത്തുകളില്‍ സ്പര്‍ശിക്കപ്പെട്ടിട്ടില്ലാത്ത ചില നിയമങ്ങളും ഇതില്‍ കാണാം. കഴിഞ്ഞ സൂറത്തിന്‍റെ ആരംഭം يَا أَيُّهَا النَّاسُ (ഹേ, മനുഷ്യരേ) എന്ന സംബോധനയോടു കൂടിയായിരുന്നു. ഒന്നിലധികം സ്ഥലങ്ങളില്‍ അതു ആവര്‍ത്തിക്കപ്പെട്ടിട്ടുമുണ്ട് .ഇതിന്റെ തുടക്കം يَا أَيُّهَا الَّذِينَ آمَنُوا (ഹേ, വിശ്വസിച്ചവരേ) എന്നു വിളിച്ചു കൊണ്ടാകുന്നു. ഈ വിളി പല പ്രാവശ്യം ഇതില്‍ ആവര്‍ത്തിക്കപ്പെട്ടും കാണാം. ഇസ്‌ലാമിനു പ്രചാരം വര്‍ദ്ധിക്കുകയും, പല പ്രദേശങ്ങളും ഇസ്‌ലാമിക പ്രദേശങ്ങളായി മാറുകയും ചെയ്ത അവസരത്തിലാണ് ഇതിന്റെ അവതരണം എന്ന് ഇതു സൂചിപ്പിക്കുന്നു. والّله أعلم
(*) വചനങ്ങള്‍ 120 എന്നും എണ്ണപ്പെട്ടിട്ടുണ്ട്. എണ്ണം കണക്കാക്കുന്നതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുവാന്‍ കാരണം മുഖവുരയില്‍ പ്രസ്താവിച്ചിട്ടുണ്ട്.
حُرِّمَتْ ഹറാം (നിഷിദ്ധം) ആക്കപ്പെട്ടിരിക്കുന്നു عَلَيْكُمُ നിങ്ങളുടെമേല്‍ الْمَيْتَةُ ശവം, ചത്തതു وَالدَّمُ രക്തവും, ചോരയും وَلَحْمُ മാംസവും الْخِنزِيرِ പന്നിയുടെ وَمَا أُهِلَّ ശബ്ദം ഉയര്‍ത്തപ്പെട്ടതും لِغَيْرِ اللَّـهِ അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി بِهِ അതുമൂലം وَالْمُنْخَنِقَةُ കുടുങ്ങിച്ചത്തതും وَالْمَوْقُوذَةُ തല്ലി (അടിച്ചു) ക്കൊല്ലപ്പെട്ടതും وَالْمُتَرَدِّيَةُ (ഉയരത്തുനിന്നു) വീണു ചത്തതും وَالنَّطِيحَةُ കുത്തേറ്റു ചത്തതും وَمَا أَكَلَ തിന്നതും السَّبُعُ ദുഷ്ടമൃഗം, കാട്ടുജീവി إِلَّا مَا യാതൊന്നൊഴികെ ذَكَّيْتُمْ നിങ്ങള്‍ അറുത്ത وَمَا ذُبِحَ അറുക്കപ്പെട്ടതും عَلَى النُّصُبِ നാട്ടപ്പെട്ടതിന്‍മേല്‍, ബലിപീഠത്തിങ്കല്‍, പ്രതിഷ്ഠക്കല്‍വെച്ചു وَأَن تَسْتَقْسِمُوا നിങ്ങള്‍ ഓഹരി (ഭാഗ്യം) നോക്കലും بِالْأَزْلَامِ അമ്പു കോലുകള്‍ കൊണ്ടു ذَٰلِكُمْ അതു, അതൊക്കെ فِسْقٌ തോന്നിയവാസമാകുന്നു الْيَوْمَ ഇന്നു, ഇന്നേദിവസം يَئِسَ നിരാശപ്പെട്ടിരിക്കുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ مِن دِينِكُمْ നിങ്ങളുടെ മതത്തെ فَلَا تَخْشَوْهُمْ എനി (അതിനാല്‍) അവരെ നിങ്ങള്‍ പേടിക്കരുതു وَاخْشَوْنِ എന്നെ പേടിക്കുകയും ചെയ്യുവിന്‍ الْيَوْمَ ഇന്നു്, ഈ ദിവസം أَكْمَلْتُ لَكُمْ നിങ്ങള്‍ക്കു ഞാന്‍ പൂര്‍ത്തിയാക്കിത്തന്നു دِينَكُمْ നിങ്ങളുടെ മതം وَأَتْمَمْتُ ഞാന്‍ പൂര്‍ണ്ണമാക്കുകയും ചെയ്തിരിക്കുന്നു عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളില്‍ نِعْمَتِي എന്റെ അനുഗ്രഹം وَرَضِيتُ ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു لَكُمُ നിങ്ങള്‍ക്കു الْإِسْلَامَ ഇസ്‌ലാമിനെ دِينًا മതമായിട്ടു فَمَنِ എന്നാല്‍ (എനി) ആരെങ്കിലും, ഏതൊരുവന്‍ اضْطُرَّ അവന്‍ നിര്‍ബ്ബന്ധിതനായി, കഷ്ടപ്പെട്ടു فِي مَخْمَصَةٍ പട്ടിണിയില്‍, വല്ല പട്ടിണിയിലും غَيْرَ مُتَجَانِفٍ ചായ്‌വു കാണിക്കാത്തവനായിക്കൊണ്ടു لِّإِثْمٍ കുറ്റത്തിലേക്കു, വല്ല കുറ്റത്തിലേക്കും فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്.
5:4നിങ്ങളുടെ മേല്‍ ശവവും രക്തവും, പന്നിമാംസവും, അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട]തും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു; കുടുങ്ങിച്ചത്തതും, തല്ലിക്കൊല്ലപ്പെട്ടതും, വീണു ചത്തതും, കുത്തേറ്റു ചത്തതും, ദുഷ്ടജന്തു തിന്നതും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു); നിങ്ങള്‍ അറുത്തതൊഴികെ ബലിപീഠത്തിങ്കല്‍ (അഥവാ പ്രതിഷ്ഠകളുടെ അടുക്കല്‍) വെച്ച് അറുക്കപ്പെട്ടതും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു) - അമ്പുകോലുകള്‍ കൊണ്ടു നിങ്ങള്‍ ഓഹരി [ഭാഗ്യം] നോക്കലും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). അതു തോന്നിയവാസമാകുന്നു. ഇന്നത്തെ ദിവസം, നിങ്ങളുടെ മതെത്തക്കുറിച്ച് അവിശ്വസിച്ചവര്‍ നിരാശപ്പെട്ടിരിക്കുകയാണ്. എനി, നിങ്ങള്‍ അവരെ പേടിക്കരുതു; എന്നെ പേടിക്കുകയും ചെയ്യുവിന്‍. ഇന്നു നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ പൂര്‍ണ്ണമാക്കിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്കു തൃപ്തിപ്പെട്ടു തരുകയും ചെയ്തിരിക്കുന്നു. എനി, വല്ലവനും കുറ്റത്തിലേക്ക് ചായ്‌വ് കാണിക്കുന്നവനല്ലാത്ത നിലയില്‍ പട്ടിണിയില്‍(പെട്ട്) നിര്‍ബന്ധിതനായിത്തീരുന്ന പക്ഷം, അപ്പോള്‍ (അതിനു വിരോധമില്ല). നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
يَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു, ചോദിക്കും مَاذَا എന്തൊന്നാണു أُحِلَّ لَهُمْ അവര്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു قُلْ പറയുക أُحِلَّ لَكُمُ നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു الطَّيِّبَاتُ നല്ല (ശുദ്ധമായ - വിശിഷ്ട) വസ്തുക്കള്‍ وَمَا عَلَّمْتُم നിങ്ങള്‍ പഠിപ്പിക്കുന്നതു, വല്ലതിനെയും പഠിപ്പിച്ചാല്‍ مِّنَ الْجَوَارِحِ വേട്ട ജന്തുക്കളില്‍നിന്നു مُكَلِّبِينَ നായാട്ടു പരിശീലിപ്പിക്കുന്നവരായി تُعَلِّمُونَهُنَّ അവയെ നിങ്ങള്‍ പഠിപ്പിച്ചുകൊണ്ടു مِمَّا عَلَّمَكُمُ നിങ്ങളെ പഠിപ്പിച്ചതില്‍നിന്നു اللَّـهُ അല്ലാഹു فَكُلُوا എന്നാല്‍ നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِمَّا أَمْسَكْنَ അവ പിടിച്ച (പിടിച്ചു തന്ന)തില്‍ നിന്നു عَلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങളുടെ പേരില്‍ وَاذْكُرُوا നിങ്ങള്‍ പറയുക (സ്മരിക്കുക)യും ചെയ്‍വിന്‍ اسْمَ اللَّـهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതില്‍, അതിന്റെമേല്‍ وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുക اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَرِيعُ വേഗമുള്ളവനാണു الْحِسَابِ വിചാരണ.
5:5(നബിയേ) എന്താണ് അവര്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നതു എന്ന് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക:- (നല്ല) വിശിഷ്ടമായ വസ്തുക്കള്‍ നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്കു പഠിപ്പിച്ചുതന്നതില്‍നിന്നും (ചിലതു) പഠിപ്പിച്ചുകൊണ്ടു നിങ്ങള്‍ നായാട്ടു പരിശീലിപ്പിക്കുന്ന നിലയില്‍ വേട്ട ജന്തുക്കളില്‍പെട്ട വല്ലതിനെയും നിങ്ങള്‍ പഠിപ്പിക്കുന്നതായാല്‍; അപ്പോള്‍, അവ നിങ്ങള്‍ക്കായി പിടിച്ചു തന്നതില്‍നിന്നും നിങ്ങള്‍ തിന്നുകൊള്ളുവിന്‍, അതില്‍ അല്ലാഹുവിന്റെ നാമം നിങ്ങള്‍ പറയുകയും ചെയ്യുവിന്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യണം. നിശ്ചയമായും, അല്ലാഹു വേഗം വിചാരണ നടത്തുന്നവനാകുന്നു.
يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِذَا قُمْتُمْ നിങ്ങള്‍ നിന്നാല്‍ إِلَى الصَّلَاةِ നമസ്‌കാരത്തിലേക്ക് فَاغْسِلُوا നിങ്ങള്‍ കഴുകുവിന്‍ وُجُوهَكُمْ നിങ്ങളുടെ മുഖങ്ങള്‍وَأَيْدِيَكُمْ നിങ്ങളുടെ കൈകളും إِلَى الْمَرَافِقِ കൈമുട്ടുകള്‍വരെ وَامْسَحُوا തടവുകയും ചെയ്യുവിന്‍ بِرُءُوسِكُمْ നിങ്ങളുടെ തലകളെ وَأَرْجُلَكُمْ നിങ്ങളുടെ കാലുകളെയും (കഴുകുവിന്‍) إِلَى الْكَعْبَيْنِ രണ്ടു നെരിയാണി (ഞെരിയാണി)കള്‍ വരെ وَإِن كُنتُمْ നിങ്ങളായിരുന്നാല്‍ جُنُبًا ജനാബത്തുകാര്‍ فَاطَّهَّرُوا എന്നാല്‍ നിങ്ങള്‍ ശുദ്ധിയായിക്കൊള്ളുവിന്‍ وَإِن كُنتُم നിങ്ങളായിരുന്നാല്‍ مَّرْضَىٰ രോഗികള്‍ أَوْ عَلَىٰ سَفَرٍ അല്ലെങ്കില്‍ ഒരു (വല്ല) യാത്രയില്‍ أَوْ جَاءَ അല്ലെങ്കില്‍ വന്നു أَحَدٌ مِّنكُم നിങ്ങളില്‍ നിന്നു ഒരാള്‍ مِّنَ الْغَائِطِ വിസര്‍ജ്ജന (കടവിറങ്ങുന്ന - മറക്കിരിക്കുന്ന) സ്ഥാനത്തുനിന്നു أَوْ لَامَسْتُمُ അല്ലെങ്കില്‍ നിങ്ങള്‍ സ്പര്‍ശനം നടത്തി النِّسَاءَ സ്ത്രീകളുമായി فَلَمْ تَجِدُوا എന്നിട്ട് നിങ്ങള്‍ക്കു കിട്ടിയില്ല مَاءً വെള്ളം, ജലം فَتَيَمَّمُوا എന്നാല്‍ കരുതി (എടുത്തു) കൊള്ളുവിന്‍ صَعِيدًا ഭൂമുഖത്തെ, മണ്ണിനെ طَيِّبًا ശുദ്ധമായ, നല്ല فَامْسَحُوا എന്നിട്ട് തടവുവിന്‍ بِوُجُوهِكُمْ നിങ്ങളുടെ മുഖങ്ങളെ وَأَيْدِيكُم നിങ്ങളുടെ കൈകളെയും مِّنْهُ അതിനാല്‍ (അതുകൊണ്ടു) مَا يُرِيدُ اللَّهُ അല്ലാഹു ഉദ്ദേശിക്കുന്നില്ല لِيَجْعَلَ ആക്കു(ഏര്‍പ്പെടുത്തു)വാന്‍ عَلَيْكُم നിങ്ങളുടെ മേല്‍ مِّنْ حَرَجٍ വിഷമത്തില്‍ നിന്നും (ഒന്നും) وَلَٰكِن يُرِيدُ എങ്കിലും അവന്‍ ഉദ്ദേശിക്കുന്നു لِيُطَهِّرَكُمْ നിങ്ങളെ ശുദ്ധമാക്കുവാന്‍ وَلِيُتِمَّ അവന്‍ പൂര്‍ണ്ണമാക്കുവാനും نِعْمَتَهُ അവന്റെ അനുഗ്രഹം عَلَيْكُمْ നിങ്ങളില്‍, നിങ്ങള്‍ക്കു لَعَلَّكُمْ നിങ്ങളാകുവാന്‍വേണ്ടി, ആയേക്കാം تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്യും.
5:7ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ നമസ്‌കാരത്തിലേക്കു നിന്നാല്‍ [നമസ്‌കാരത്തിനു ഒരുങ്ങിയാല്‍] നിങ്ങളുടെ മുഖങ്ങളും, മുട്ടുകള്‍ വരെ കൈകളും കഴുകുവിന്‍; നിങ്ങളുടെ തലകളെ തടവുകയും ചെയ്യുവിന്‍; രണ്ടു നെരിയാണികള്‍വരെ നിങ്ങളുടെ കാലുകളും (കഴുകുവിന്‍) നിങ്ങള്‍ "ജനാബത്തു"കാര്‍ [വലിയ അശുദ്ധി ബാധിച്ചവര്‍] ആയിരുന്നാല്‍ (കുളിച്ച്) ശുദ്ധമാകുകയും ചെയ്യുവിന്‍. നിങ്ങള്‍ രോഗികളോ, അല്ലെങ്കില്‍ ഒരു യാത്രയിലോ ആയിരുന്നാല്‍ അല്ലെങ്കില്‍, നിങ്ങളിലൊരുവന്‍ (മലമൂത്ര) വിസര്‍ജ്ജന സ്ഥലത്തു നിന്ന് വരുകയോ,-അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളുമായി സ്പര്‍ശനം നടത്തുകയോ ചെയ്തു, എന്നിട്ട് നിങ്ങള്‍ക്കു വെള്ളം കിട്ടിയില്ല (എങ്കില്‍), അപ്പോള്‍, നിങ്ങള്‍ (നല്ല) ശുദ്ധമായ ഭൂമുഖത്തെ (അഥവാ മണ്ണിനെ) കരുതിക്കൊള്ളുവിന്‍, എന്നിട്ട് നിങ്ങളുടെ മുഖങ്ങളും കൈകളും അതിനാല്‍ തടവിക്കൊള്ളുവിന്‍. നിങ്ങളുടെമേല്‍ ഒരു വിഷമവും ഏര്‍പ്പെടുത്തുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല; എങ്കിലും നിങ്ങളെ ശുദ്ധിയാക്കുവാനും, അവന്റെ അനുഗ്രഹം നിങ്ങളില്‍ പൂര്‍ണമാക്കുവാനും അവന്‍ ഉദ്ദേശിക്കുന്നു: നിങ്ങള്‍ നന്ദി ചെയ്‌തേക്കാമല്ലോ (അഥവാ നന്ദി ചെയ്‌വാന്‍വേണ്ടിയാകുന്നു).
وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരോടു وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം وَأَجْرٌ പ്രതിഫലവും عَظِيمٌ വമ്പിച്ച, മഹത്തായ.
5:10വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോടു അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ക്കു പാപമോചനവും, മഹത്തായ പ്രതിഫലവും ഉണ്ട് (എന്നു).
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ اذْكُرُوا ഓര്‍ക്കുവിന്‍ نِعْمَتَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളുടെ മേലുള്ള إِذْ هَمَّ കരുതിയപ്പോള്‍, ഉദ്ദേശിച്ച സ്ഥിതിക്കു قَوْمٌ ഒരു ജനത (ചില ആളുകള്‍) أَن يَبْسُطُوا അവര്‍ നീട്ടുവാന്‍, വിരുത്തുവാന്‍ إِلَيْكُمْ നിങ്ങളിലേക്കു, നിങ്ങളുടെ നേരെ أَيْدِيَهُمْ അവരുടെ കൈകളെ فَكَفَّ എന്നിട്ടു അവന്‍ തടുത്തു أَيْدِيَهُمْ അവരുടെ കൈകളെ عَنكُمْ നിങ്ങളില്‍നിന്നു وَاتَّقُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്‍വിന്‍ وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ (തന്നെ) فَلْيَتَوَكَّلِ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍.
5:12ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ക്കു അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍, (അതായതു) ഒരു ജനത നിങ്ങളുടെ നേരെ അവരുടെ കൈകള്‍ നീട്ടുവാന്‍ കരുതിയപ്പോള്‍, എന്നിട്ട് നിങ്ങളില്‍നിന്നും അവരുടെ കൈകളെ അവന്‍ തട്ടിനീക്കി. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യണം. അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ സത്യവിശ്വാസികള്‍.
وَلَقَدْ أَخَذَ വാങ്ങുക (മേടിക്കുക എടുക്കുക) യുണ്ടായിട്ടുണ്ട് اللَّـهُ അല്ലാഹു مِيثَاقَ ഉറപ്പു, കരാര്‍ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളുടെ وَبَعَثْنَا നാം നിയോഗിക്കുക (എഴുന്നേല്‍പിക്കുക) യും ചെയ്തു مِنْهُمُ അവരില്‍നിന്നു اثْنَيْ عَشَرَ പന്ത്രണ്ടു نَقِيبًا നായകന്‍, തലവന്‍, നേതാവു,മേലാൾ وَقَالَ اللَّـهُ അല്ലാഹു പറയുകയും ചെയ്തു إِنِّي مَعَكُمْ നിശ്ചയമായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്, കൂടെയാണ് لَئِنْ أَقَمْتُمُ നിങ്ങള്‍ നിലനിറുത്തിയെങ്കില്‍ الصَّلَاةَ നമസ്കാരം وَآتَيْتُمُ നിങ്ങള്‍ കൊടുക്കുകയും ചെയ്തു الزَّكَاةَ സകാത്തു وَآمَنتُم നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു بِرُسُلِي എന്റെ റസൂലുകളില്‍ وَعَزَّرْتُمُوهُمْ അവരെ നിങ്ങള്‍ സഹായിക്കുകയും ചെയ്തു, ശക്തിപ്പെടുത്തുകയും ചെയ്തു وَأَقْرَضْتُمُ നിങ്ങള്‍ കടം കൊടുക്കുകയും ചെയ്തു اللَّـهَ അല്ലാഹുവിനു قَرْضًا حَسَنًا നല്ലതായ കടം لَّأُكَفِّرَنَّ തീര്‍ച്ചയായും ഞാന്‍ മൂടി (മറച്ചു) വെക്കും عَنكُمْ നിങ്ങളില്‍നിന്നു, നിങ്ങള്‍ക്കു سَيِّئَاتِكُمْ നിങ്ങളുടെ തിന്‍മകളെ وَلَأُدْخِلَنَّكُمْ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍, തോപ്പുകളില്‍ تَجْرِي ഒഴുകുന്ന, നടക്കും مِن تَحْتِهَا അതിന്റെ അടിയിലൂടെ الْأَنْهَارُ അരുവികള്‍ فَمَن كَفَرَ എന്നാല്‍ (എനി) ആരെങ്കിലും (വല്ലവരും) അവിശ്വസിച്ചാല്‍ بَعْدَ ذَٰلِكَ അതിനു (ഇതിനു) ശേഷം مِنكُمْ നിങ്ങളില്‍ നിന്നു فَقَدْ ضَلَّ എന്നാലവന്‍ പിഴച്ചു കഴിഞ്ഞു سَوَاءَ السَّبِيلِ ശരിയായ മാര്‍ഗ്ഗം, ചൊവ്വു വഴി.
5:13ഇസ്രാഈല്‍ സന്തതികളുടെ ഉറപ്പു [കരാര്‍] അല്ലാഹു വാങ്ങുകയുണ്ടായി; അവരില്‍നിന്ന് പന്ത്രണ്ട് നായകന്മാരെ നാം [അല്ലാഹു] നിയോഗിക്കുകയും ചെയ്തു. അല്ലാഹു (അവരോടു) പറയുകയും ചെയ്തു: "നിശ്ചയമായും, ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്; നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും, സകാത്തു കൊടുക്കുകയും, എന്റെ റസൂലുകളില്‍ വിശ്വസിക്കുകയും, അവരെ (സഹായിച്ചു) ശക്തിപ്പെടുത്തുകയും, അല്ലാഹുവിനു നല്ലതായ കടം കൊടുക്കുകയും ചെയ്തുവെങ്കില്‍, തീര്‍ച്ചയായും, നിങ്ങളുടെ തിന്മകളെ നിങ്ങള്‍ക്കു ഞാന്‍ മൂടിമറ (ച്ചു മാപ്പാ) ക്കുകയും, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും. എന്നാല്‍, ഇതിനുശേഷം നിങ്ങളില്‍നിന്ന് ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം, തീര്‍ച്ചയായും അവന്‍ ശരിയായ മാര്‍ഗ്ഗം പിഴച്ചുപോയി."
فَبِمَا نَقْضِهِم എന്നിട്ടു (എന്നാല്‍) അവരുടെ ലംഘനം കൊണ്ടു ലംഘിച്ചതു നിമിത്തം مِّيثَاقَهُمْ അവരുടെ ഉറപ്പു, കരാര്‍ لَعَنَّاهُمْ നാമവരെ ശപിച്ചു وَجَعَلْنَا നാം ആക്കുകയും ചെയ്തു قُلُوبَهُمْ അവരുടെ ഹൃദയങ്ങളെ قَاسِيَةً കടുത്തതു, കടുപ്പമുള്ളവ يُحَرِّفُونَ അവര്‍ മാറ്റം വരുത്തുന്നു الْكَلِمَ വാക്കു, വാക്കുകളെ عَن مَّوَاضِعِهِ അതിന്റെ സ്ഥാനങ്ങളില്‍ നിന്നു وَنَسُوا അവര്‍ മറക്കുക (വിസ്മരിക്കുക) യും ചെയ്തു حَظًّا ഒരു ഭാഗം, പങ്കു, ഓഹരി مِّمَّا ذُكِّرُوا അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടതില്‍ നിന്നു بِهِ അതിനെപ്പറ്റി وَلَا تَزَالُ നീ ആയിക്കൊണ്ടേയിരിക്കും تَطَّلِعُ നീ നോക്കി (അറിഞ്ഞു മനസ്സിലാക്കി - കണ്ടു) കൊണ്ടു عَلَىٰ خَائِنَةٍ ചതി പ്രയോഗത്തെപ്പറ്റി (ചതിയെ) مِّنْهُمْ അവരില്‍നിന്നു إِلَّا قَلِيلًا അല്‍പം (ആള്‍) ഒഴികെ مِّنْهُمْ അവരില്‍ നിന്നു فَاعْفُ എന്നാല്‍ നീ മാപ്പു നല്‍കുക عَنْهُمْ അവര്‍ക്കും, അവരെപ്പറ്റി وَاصْفَحْ വിട്ടുകൊടുക്കുക (തിരിഞ്ഞുകളയുക)യും ചെയ്യുക إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُحِبُّ സ്നേഹിക്കുന്നു, ഇഷ്ടപ്പെടും الْمُحْسِنِينَ സുകൃതം (പുണ്യം - നന്‍മ) ചെയ്യുന്നവരെ.
5:14എന്നിട്ട് അവര്‍ തങ്ങളുടെ ഉറപ്പ് (വല്ലാതെ) ലംഘിച്ചതു നിമിത്തം നാം അവരെ ശപിച്ചു. അവരുടെ ഹൃദയങ്ങളെ നാം കടുത്തതാക്കുകയും ചെയ്തു. വാക്കുകളെ അതിന്റെ സ്ഥാനങ്ങളില്‍നിന്നും അവര്‍ മാറ്റം വരുത്തുന്നു; അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്നും ഒരു (വലിയ) ഭാഗം അവര്‍ മറന്നു കളയുകയും ചെയ്തു. അവരില്‍നിന്നു - അവരില്‍ അല്‍പം ആളുകളൊഴികെ - (ഉണ്ടാകുന്ന) ചതിയെ നീ നോക്കി മനസ്സിലാക്കി)ക്കൊണ്ടേ ഇരിക്കുകയും ചെയ്യുന്നു. എന്നാല്‍, അവര്‍ക്കു നീ മാപ്പു നല്‍കുകയും, വിട്ടുകൊടുക്കുകയും ചെയ്തുകൊള്ളുക. നിശ്ചയമായും അല്ലാഹു, സുകൃതം ചെയ്യുന്നവരെ സ്നേഹിക്കുന്നു.
وَمِنَ الَّذِينَ യാതോരുവരില്‍ നിന്നും (തന്നെ) قَالُوا പറഞ്ഞ, അവര്‍ പറഞ്ഞു إِنَّا نَصَارَىٰ ഞങ്ങള്‍ നസ്രാനികളാണു എന്നു أَخَذْنَا നാം വാങ്ങി, മേടിച്ചു مِيثَاقَهُمْ അവരുടെ കരാര്‍, ഉറപ്പു فَنَسُوا എന്നിട്ടവര്‍ മറന്നു حَظًّا ഒരു ഓഹരി, ഭാഗം مِّمَّا യാതൊന്നില്‍ നിന്നു ذُكِّرُوا بِهِ അതിനെപ്പറ്റി അവര്‍ക്കു ഉല്‍ബോധിപ്പിക്ക (ഓര്‍മ്മിപ്പിക്ക)പ്പെട്ടും فَأَغْرَيْنَا അപ്പോള്‍ (അതിനാല്‍) നാം ഇളക്കി വിട്ടു بَيْنَهُمُ അവര്‍ക്കിടയില്‍ الْعَدَاوَةَ ശത്രുത, പക وَالْبَغْضَاءَ വിദ്വേഷവും, ഈര്‍ഷ്യതയും إِلَىٰ يَوْمِ الْقِيَامَةِ ക്വിയാമത്തു നാള്‍വരെ وَسَوْفَ വഴിയെ, പിറകെ يُنَبِّئُهُمُ അവരെ ബോധാപ്പെടുത്തും اللَّـهُ അല്ലാഹു بِمَا كَانُوا അവര്‍ ആയിരുന്നതിനെപ്പറ്റി يَصْنَعُونَ പ്രവര്‍ത്തിക്കും.
5:15"ഞങ്ങള്‍ "നസ്രാനി"കളാണെന്നു പറയുന്നവരില്‍ [ക്രിസ്ത്യാനികളില്‍] നിന്നും (തന്നെ) നാം അവരുടെ ഉറപ്പു വാങ്ങിയിരിക്കുന്നു. എന്നിട്ട്, അവര്‍ക്കു ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്നു ഒരു (വലിയ) ഭാഗം അവർ മറന്നു കളഞ്ഞു. അങ്ങനെ അവര്‍ക്കിടയില്‍ ക്വിയാമത്തു നാള്‍വരേക്കും നാം ശത്രുതയും, വിദ്വേഷവും ഇളക്കിവിട്ടു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി വഴിയെ അല്ലാഹു അവരെ ബോധാപ്പെടുത്തുകയും ചെയ്യും.
يَا أَهْلَ الْكِتَابِ വേദക്കാരെ قَدْ جَاءَكُمْ നിങ്ങള്‍ക്കു വന്നിട്ടുണ്ടു رَسُولُنَا നമ്മുടെ റസൂല്‍ يُبَيِّنُ لَكُمْ നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ടു كَثِيرًا വളരെ, പലതും مِّمَّا كُنتُمْ നിങ്ങള്‍ ആയിരുന്നതില്‍ നിന്ന് تُخْفُونَ നിങ്ങള്‍ മറച്ചു വെക്കും مِنَ الْكِتَابِ (വേദ) ഗ്രന്ഥത്തില്‍ നിന്നു وَيَعْفُو അദ്ദേഹം മാപ്പു നല്‍കുക (വിട്ടുതരുക)യും ചെയ്യുന്നു عَن كَثِيرٍ പലതിനെയും, അധികത്തെക്കുറിച്ചും
5:16വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്നും നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരുന്നതില്‍ പലതും നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ട് നമ്മുടെ റസൂല്‍ നിങ്ങളില്‍ (ഇഹ്ടാ) വന്നിട്ടുണ്ട്. പലതിനെക്കുറിച്ചും (വിവരിക്കാതെ) അദ്ദേഹം മാപ്പു നല്‍(കി വിട്ടു തരു)കായും ചെയ്യുന്നു.
قَدْ جَاءَكُم നിങ്ങള്‍ക്കു വന്നിട്ടുണ്ടു مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നു نُورٌ ഒരു പ്രകാശം وَكِتَابٌ ഒരു ഗ്രന്ഥവും مُّبِينٌ സ്പഷ്ടമായ, വ്യക്തമാക്കുന്ന.
5:17അല്ലാഹുവിങ്കല്‍ നിന്നു നിങ്ങള്‍ക്കു ഒരു പ്രകാരവും, സ്പഷ്ടവുമായ ഒരു വേദഗ്രന്ഥവും വന്നിട്ടുണ്ട്;-
يَهْدِي بِهِ അതുമൂലം (അതുകൊണ്ടു) വഴിചേര്‍ക്കുന്നു, നയിക്കും اللَّـهُ അല്ലാഹു مَنِ اتَّبَعَ പിന്‍പറ്റിയവരെ رِضْوَانَهُ അവന്റെ പ്രീതിയെ سُبُلَ മാര്‍ഗ്ഗങ്ങളില്‍, വഴികളില്‍ السَّلَامِ സമാധാനത്തിന്റെ, ശാന്തിയുടെ, രക്ഷയുടെ وَيُخْرِجُهُم അവരെ പുറത്തു വരുത്തുകയും ചെയ്യും مِّنَ الظُّلُمَاتِ അന്ധകാരങ്ങളില്‍ നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു بِإِذْنِهِ അവന്റെ അനുമതി (ഉത്തരവു) കൊണ്ടു وَيَهْدِيهِمْ അവരെ ചേര്‍ക്കുക (നയിക്കുക) യും ചെയ്യും إِلَىٰ صِرَاطٍ ഒരു പാതയിലേക്കു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വായ.
5:18തന്റെ പ്രീതിയെ പിന്‍പറ്റിയവരെ അതുമൂലം അല്ലാഹു സമാധാനത്തിന്റെ (അഥവാ രക്ഷയുടെ) മാര്‍ഗ്ഗങ്ങളില്‍ ചേര്‍ക്കുന്നതാണ്; അവന്റെ അനുമതി പ്രകാരം അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്കു പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ്; നേരായ (ചൊവ്വെയുള്ള) ഒരു പാതയിലേക്കു അവരെ അവന്‍ നയിക്കുകയും ചെയ്യും.
وَقَالَتِ പറഞ്ഞു, പറയുന്നു الْيَهُودُ യഹൂദികള്‍ وَالنَّصَارَىٰ നസ്രാനീ (ക്രിസ്ത്യാനി)കളും نَحْنُ ഞങ്ങള്‍, നാം أَبْنَاءُ اللَّـهِ അല്ലാഹുവിന്റെ പുത്രന്‍മാരാണു (മക്കളാണു) وَأَحِبَّاؤُهُ അവന്റെ ഇഷ്ടക്കാരും, സ്നേഹിതരും قُلْ فَلِمَ പറയുക എന്നാല്‍ എന്തിനാണു يُعَذِّبُكُم അവന്‍ നിങ്ങളെ ശിക്ഷിക്കുന്നു بِذُنُوبِكُم നിങ്ങളുടെ പാപങ്ങള്‍ നിമിത്തം بَلْ أَنتُم പക്ഷെ (എങ്കിലും - എന്നാല്‍) നിങ്ങള്‍ بَشَرٌ മനുഷ്യരാണു مِّمَّنْ خَلَقَ അവന്‍ സൃഷ്ടിച്ചവരില്‍പെട്ട يَغْفِرُ അവന്‍ പൊറുക്കും لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيُعَذِّبُ അവന്‍ ശിക്ഷിക്കുകയും ചെയ്യും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَلِلَّـهِ അല്ലാഹുവിനാണു مُلْكُ രാജത്വം, ആധിപത്യം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതിന്റെയും وَإِلَيْهِ അവനിലേക്കുതന്നെ الْمَصِيرُ തിരിച്ചെത്തല്‍, മടക്കം, കലാശം.
5:20യഹൂദികളും, നസ്രാനി [ക്രിസ്ത്യാനി]കളും പറയുന്നു: "ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും അവന്റെ ഇഷ്ടക്കാരുമാകുന്നു" എന്നു! പറയുക: എന്നാല്‍ (പിന്നെ), എന്തിനാണു നിങ്ങളുടെ പാപങ്ങള്‍ നിമിത്തം നിങ്ങളെ അവന്‍ ശിക്ഷിക്കുന്നത്?! പക്ഷെ, അവന്‍ സൃഷ്ടിച്ചവരില്‍ പെട്ട മനുഷ്യരത്രെ നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ പൊറുത്തുകൊടുക്കും; അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്റെയും രാജാധിപത്യം അല്ലാഹുവിനത്രെ. അവനിലേക്കു തന്നെയാണു തിരിച്ചു വരവും.
يَا أَهْلَ الْكِتَابِ വേദക്കാരേ قَدْ جَاءَكُمْ നിങ്ങള്‍ക്കു വന്നിട്ടുണ്ട്, വന്നു കഴിഞ്ഞു رَسُولُنَا നമ്മുടെ റസൂല്‍ يُبَيِّنُ لَكُمْ നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ടു عَلَىٰ فَتْرَةٍ ഒരു വിടവിലായി, അഭാവത്തില്‍ مِّنَ الرُّسُلِ റസൂലുകളില്‍നിന്നു, റസൂലുകളുടെ أَن تَقُولُوا നിങ്ങള്‍ പറയുമെന്നതിനാല്‍ مَا جَاءَنَا ഞങ്ങള്‍ക്കു വന്നിട്ടില്ല مِن بَشِيرٍ ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും وَلَا نَذِيرٍ ഒരു താക്കീതുകാരനുമില്ല فَقَدْ جَاءَكُم എന്നാല്‍ നിങ്ങള്‍ക്കു വന്നുകഴിഞ്ഞു, വന്നിട്ടുണ്ട് بَشِيرٌ സന്തോഷവാര്‍ത്ത അറിയിക്കുന്നവന്‍ وَنَذِيرٌ താക്കീതുകാരനും وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണു.
5:21വേദക്കാരേ, റസൂലുകളില്‍ നിന്നുമുള്ള ഒരു വിടവു ഘട്ടത്തില്‍ നിങ്ങള്‍ക്കു (കാര്യം) വിവരിച്ചു തന്നുകൊണ്ടു നമ്മുടെ റസൂല്‍ (ഇതാ) നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു; (അതെ) ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനാകട്ടെ, താക്കീതു നല്‍കുന്നവനാകട്ടെ ഞങ്ങള്‍ക്കു വന്നിട്ടില്ലെന്നു നിങ്ങള്‍ പറയുമെന്നതിനാല്‍. [അങ്ങിനെ പറയാതിരിക്കുവാന്‍ വേണ്ടിയാണതു.] എന്നാല്‍, സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും നിങ്ങള്‍ക്കു (ഇതാ) വന്നു കഴിഞ്ഞു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
قَالُوا അവര്‍ പറഞ്ഞു يَا مُوسَىٰ മൂസാ إِنَّ فِيهَا നിശ്ചയമായും അതില്‍ (അവിടത്തില്‍) ഉണ്ട് قَوْمًا ഒരു ജനത جَبَّارِينَ സ്വേച്ഛാധികാരി (ധിക്കാരി - പരാക്രമശാലി)കളായ وَإِنَّا ഞങ്ങളാകട്ടെ, നിശ്ചയമായും ഞങ്ങള്‍ لَن نَّدْخُلَهَا അതില്‍ (അവിടെ) പ്രവേശിക്കയേ ഇല്ല حَتَّىٰ يَخْرُجُوا അവര്‍ പുറത്തു പോകുന്നതുവരേക്കു مِنْهَا അതില്‍ (അവിടെ) നിന്നു فَإِن يَخْرُجُوا എനി (എന്നാല്‍) അവര്‍ പുറത്തുപോകുന്ന പക്ഷം مِنْهَا അതില്‍നിന്നു فَإِنَّا എന്നാല്‍ ഞങ്ങള്‍ دَاخِلُونَ പ്രവേശിക്കുന്നവരാണ്.
5:24അവര്‍ പറഞ്ഞു: "മൂസാ, നിശ്ചയമായും, സ്വേച്ഛാധികാരികളായ (അഥവാ പരാക്രമശാലികളായ) ഒരു ജനത അവിടത്തിലുണ്ട്; ഞങ്ങളാകട്ടെ, അവിടെനിന്നു അവര്‍ പുറത്തുപോകുംവരേക്കും അവിടെ ഞങ്ങള്‍ പ്രവേശിക്കുകയില്ല തന്നെ. എനി, അവര്‍ അവിടെ നിന്നു പുറത്തു പോകുന്നപക്ഷം, ഞങ്ങള്‍ (അവിടെ) പ്രവേശിക്കുന്നവരാണ്."
قَالَ رَجُلَانِ രണ്ടു പുരുഷന്‍മാര്‍ പറഞ്ഞു مِنَ الَّذِينَ യാതൊരുവരില്‍പെട്ട يَخَافُونَ അവര്‍ ഭയപ്പെടുന്നു أَنْعَمَ اللَّـهُ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു عَلَيْهِمَا അവര്‍ രണ്ടാളുടെമേല്‍ ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ عَلَيْهِمُ അവരുടെമേല്‍ الْبَابَ (പട്ടണ) വാതില്‍, പടിവാതില്‍, കവാടം فَإِذَا دَخَلْتُمُوهُ എന്നാല്‍ നിങ്ങളതു കടന്നാല്‍ فَإِنَّكُمْ എന്നാല്‍ നിശ്ചയമായും നിങ്ങള്‍ غَالِبُونَ ജയിക്കുന്നവരായിരിക്കും, വിജയികളാണു.
5:25ഭയപ്പെടുന്നവരില്‍പെട്ട രണ്ടു പുരുഷന്‍മാര്‍ - അല്ലാഹു അവരുടെ മേല്‍ അനുഗ്രഹം ചെയ്തിരിക്കുന്നു - പറഞ്ഞു: "നിങ്ങള്‍ അവരുടെ മേല്‍ (ആ) വാതില്‍ കടന്നു ചെല്ലുവിന്‍. അങ്ങനെ, നിങ്ങള്‍ കടന്നു ചെന്നാല്‍, നിശ്ചയമായും, നിങ്ങള്‍ (അവരെ) ജയിക്കുന്നവരായിരിക്കും:-
قَالُوا അവര്‍ പറഞ്ഞു يَا مُوسَىٰ മൂസാ إِنَّا لَن نَّدْخُلَهَا ഞങ്ങള്‍ അതില്‍ (അവിടെ) പ്രവേശിക്കയേ ഇല്ല أَبَدًا ഒരിക്കലും, ഒരുകാലവും مَّا دَامُوا അവര്‍ (നിലവില്‍) ഉണ്ടായിരിക്കുമ്പോള്‍ فِيهَا അതില്‍ (അവിടെ) فَاذْهَبْ ആകയാല്‍ (എന്നാല്‍) പോകുക أَنتَ وَرَبُّكَ നീയും നിന്റെ റബ്ബും فَقَاتِلَا എന്നിട്ടു രണ്ടാളും യുദ്ധം ചെയ്യുക إِنَّا هَاهُنَا നിശ്ചയമായും ഞങ്ങള്‍ ഇവിടെ قَاعِدُونَ ഇരിക്കുന്നവരാണു (ഇരിക്കുകയാണു).
5:27അവര്‍ [ആ ജനത] പറഞ്ഞു: "മൂസാ, നിശ്ചയമായും, അവരവിടെ നിലവിലുള്ളപ്പോള്‍ ഒരിക്കലും ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല തന്നെ. ആകയാല്‍, നീയും, നിന്റെ റബ്ബും പോയിട്ട് നിങ്ങള്‍ (അങ്ങു) യുദ്ധം ചെയ്തുകൊള്ളുക; "ഞങ്ങള്‍, ഇവിടെ ഇരിക്കുകയാണ്".
قَالَ അദ്ദേഹം പറഞ്ഞു رَبِّ إِنِّي റബ്ബേ നിശ്ചയമായും ഞാന്‍ لَا أَمْلِكُ ഞാന്‍ സ്വാധീനമാക്കുന്നില്ല (എനിക്കു വിധേയമല്ല) إِلَّا نَفْسِي എന്റെ സ്വന്ത (ദേഹ) മല്ലാതെ وَأَخِي എന്റെ സഹോദരനും فَافْرُقْ ആകയാല്‍ നീ പിരിച്ചു (വേര്‍പെടുത്തി) തരേണമേ بَيْنَنَا ഞങ്ങള്‍ക്കിടയില്‍ وَبَيْنَ الْقَوْمِ (ഈ) ജനങ്ങള്‍ക്കിടയിലും الْفَاسِقِينَ തോന്നിയ വാസികളായ, ധിക്കാരികളായ.
5:28അദ്ദേഹം [മൂസാ] പറഞ്ഞു: "എന്റെ റബ്ബേ! നിശ്ചയമായും ഞാന്‍, എന്റെ സ്വന്തത്തെയും എന്റെ സഹോദരനെയുമല്ലാതെ അധീനമാക്കുന്നില്ല! ആകയാല്‍, ഞങ്ങളുടെയും (ഈ) ധിക്കാരികളായ ജനതയുടെയും ഇടയില്‍ നീ വേര്‍പെടുത്തിത്തരേണമേ!"
قَالَ അവന് പറഞ്ഞു فَإِنَّهَا എന്നാല്‍ നിശ്ചയമായും مُحَرَّمَةٌ അതു നിഷിദ്ധമാക്ക (മുടക്ക) പ്പെട്ടതാണു عَلَيْهِمْ അവരുടെ മേല്‍, അവക്കു أَرْبَعِينَ നാല്‍പതു سَنَةً ۛ കൊല്ലം يَتِيهُونَ അവര്‍ അന്തം വിട്ടു (അലഞ്ഞു - പരിഭ്രമിച്ചു) തിരിയും فِي الْأَرْضِ ഭൂമിയില്‍ فَلَا تَأْسَ അതിനാല്‍ നീ വ്യസനിക്കേണ്ട, വ്യാകുലപ്പെടരുതു عَلَى الْقَوْمِ ജനതയുടെ പേരില്‍ الْفَاسِقِينَ തോന്നിയവാസി (ധിക്കാരി) കളായ.
5:29അവന്‍ [റബ്ബു] പറഞ്ഞു: "എന്നാല്‍, നിശ്ചയമായും അതു [ആ രാജ്യം] അവരുടെ മേല്‍ നാല്‍പതുകൊല്ലം നിഷിദ്ധമാക്കപ്പെട്ടതാകുന്നു; (അതെ) ഭൂമിയില്‍ അന്തംവിട്ടു (അലഞ്ഞു) നടക്കും. ആകയാല്‍, (ആ) ധിക്കാരികളായ ജനങ്ങളുടെ പേരില്‍ നീ വ്യസനപ്പെടരുത്."
وَاتْلُ ഓതിക്കൊടുക്കുക (പാരായണം ചെയ്യുക)യും ചെയ്യുക عَلَيْهِمْ അവര്‍ക്കു, അവരില്‍ نَبَأَ വൃത്താന്തം, വര്‍ത്തമാനം ابْنَيْ آدَمَ ആദമിന്റെ രണ്ടു പുത്രന്മാരുടെ بِالْحَقِّ യഥാര്‍ത്ഥ പ്രകാരം إِذْ قَرَّبَا അവര്‍ രണ്ടാള്‍ ക്വുര്‍ബാന്‍ (ബലികര്‍മം) നടത്തിയപ്പോള്‍ قُرْبَانًا ഒരു ബലികര്‍മം فَتُقُبِّلَ എന്നിട്ട് സ്വീകരിക്കപ്പെട്ടു مِنْ أَحَدِهِمَا ആ രണ്ടിലൊരാളില്‍നിന്നു وَلَمْ يُتَقَبَّلْ സ്വീകരിക്കപ്പെട്ടതുമില്ല مِنَ الْآخَرِ മറ്റെവനില്‍നിന്നു قَالَ അവന്‍ പറഞ്ഞു لَأَقْتُلَنَّكَ നിശ്ചയമായും ഞാന്‍ നിന്നെ കൊല്ലും قَالَ അവന്‍ പറഞ്ഞു إِنَّمَا يَتَقَبَّلُ സ്വീകരിക്കയുള്ളൂ اللَّهُ അല്ലാഹു مِنَ الْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവരില്‍ (ഭയഭക്തരില്‍) നിന്നു മാത്രം.
5:30(നബിയേ,) അവര്‍ക്കു ആദമിന്റെ രണ്ടു പുത്രന്‍മാരുടെ വൃത്താന്തവും യഥാര്‍ത്ഥ പ്രകാരം ഓതിക്കൊടുക്കുക: അതായത്, അവര്‍ രണ്ടാളും ഒരു "ക്വുര്‍ബാന്‍" [ബലികര്‍മ്മം] നടത്തിയ സന്ദര്‍ഭം; എന്നിട്ട് അവരില്‍ ഒരാളില്‍നിന്നു അതു സ്വീകരിക്കപ്പെട്ടു; മറ്റേവനില്‍ നിന്നു സ്വീകരിക്കപ്പെട്ടതുമില്ല. അവന്‍ [മറ്റേവന്‍] പറഞ്ഞു: "നിശ്ചയമായും ഞാന്‍ നിന്നെ കൊലപ്പെടുത്തും." അവന്‍ [സ്വീകരിക്കപ്പെട്ടവന്‍] പറഞ്ഞു: "സൂക്ഷ്മത പാലിക്കുന്ന [ഭയഭക്തിയുള്ള] വരില്‍ നിന്നേ അല്ലാഹു സ്വീകരിക്കൂ.
لَئِن بَسَطتَ നീ നീട്ടിയാല്‍ (വിരുത്തിയാല്‍)തന്നെ إِلَيَّ എന്റെ നേരെ, എന്നിലേക്കു يَدَكَ നിന്റെ കൈ لِتَقْتُلَنِي നീ എന്നെ കൊല്ലുവാന്‍ വേണ്ടി مَا أَنَا ഞാനല്ല بِبَاسِطٍ നീട്ടുന്ന (വിരുത്തുന്ന)വന്‍, നീട്ടുന്നവനേ يَدِيَ എന്റെ കൈ إِلَيْكَ നിന്റെ നേരെ لِأَقْتُلَكَ ഞാന്‍ നിന്നെ കൊല്ലുവാന്‍ വേണ്ടി إِنِّي നിശ്ചയമായും ഞാന്‍ أَخَافُ ഞാന്‍ ഭയപ്പെടുന്നു اللَّهَ അല്ലാഹുവിനെ رَبَّ الْعَالَمِينَ ലോകരക്ഷിതാവായ.
5:31"എന്നെ കൊലപ്പെടുത്തുവാന്‍ വേണ്ടി എന്റെ നേരെ നിന്റെ കൈ നീ നീട്ടിയാല്‍ തന്നെ, നിന്നെ കൊലചെയ്‌വാന്‍ വേണ്ടി നിന്റെ നേരെ എന്റെ കൈ ഞാന്‍ നീട്ടുന്നവനേ അല്ല. നിശ്ചയമായും ഞാന്‍, ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു.
إِنِّي أُرِيدُ നിശ്ചയമായും ഞാന്‍ ഉദ്ദേശിക്കുന്നു أَن تَبُوءَ നീ മടങ്ങു (സമ്പാദിക്കു - ഏല്‍ക്കു - വഹിക്കു)വാന്‍ بِإِثْمِي എന്റെ കുറ്റം കൊണ്ടു (കുറ്റവും) وَإِثْمِكَ നിന്റെ കുറ്റവും فَتَكُونَ അങ്ങനെ നീ ആയിരിക്കുക مِنْ أَصْحَابِ ആള്‍ക്കാരില്‍ പെട്ട(വന്‍) النَّارِ നരകത്തിന്റെ وَذَٰلِكَ അതാകട്ടെ جَزَاءُ പ്രതിഫലമാകുന്നു الظَّالِمِينَ അക്രമികളുടെ.
5:32നിശ്ചയമായും ഞാന്‍, എന്റെ കുറ്റവും നിന്റെ കുറ്റവും കൊണ്ടു നീ മടങ്ങുവാന്‍ [രണ്ടു കുറ്റവും നീ ഏറ്റെടുക്കുവാന്‍] ഉദ്ദേശിക്കുന്നു; അങ്ങനെ, നീ നരകത്തിന്റെ ആള്‍ക്കാരില്‍ പെട്ടവനായിരിക്കുവാന്‍. അതാവട്ടെ, അക്രമികളുടെ പ്രതിഫലവുമാകുന്നു.
فَطَوَّعَتْ എന്നിട്ടു വഴിപ്പെട്ടു, വഴങ്ങി لَهُ അവനു نَفْسُهُ അവന്റെ ആത്മാവ്, സ്വന്തം (മനസ്സു) قَتْلَ കൊലക്ക്, കൊല്ലുന്നതിനു أَخِيهِ തന്റെ സഹോദരന്റെ, സഹോദരനെ فَقَتَلَهُ അങ്ങനെ അവന്‍ അവനെ കൊന്നു فَأَصْبَحَ അങ്ങനെ (അതിനാല്‍) അവന്‍ (ആയി) مِنَ الْخَاسِرِينَ നഷ്ടക്കാരില്‍ പെട്ട(വന്‍).
5:33എന്നിട്ട് അവന്റെ [ബലി സ്വീകരിക്കപ്പെടാത്തവന്റെ] സഹോദരനെ കൊല്ലുന്നതിന് അവന്റെ മനസ്സു വഴങ്ങിക്കൊടുത്തു; അങ്ങനെ അവന്‍ അവനെ കൊല ചെയ്തു. ആകയാല്‍, അവന്‍ നഷ്ടക്കാരില്‍ പെട്ടവനായിത്തീര്‍ന്നു.
فَبَعَثَ അപ്പോള്‍ അയച്ചു, നിയോഗിച്ചു اللَّهُ അല്ലാഹു غُرَابًا ഒരു കാക്കയെ يَبْحَثُ അതു കുഴിച്ചു നോക്കി (അന്വേഷണം നടത്തി)ക്കൊണ്ടു فِي الْأَرْضِ ഭൂമിയില്‍ لِيُرِيَهُ അവനു കാണിച്ചു കൊടുക്കുവാന്‍വേണ്ടി كَيْفَ يُوَارِي അവന്‍ എങ്ങിനെ മറക്കും (മൂടും) എന്നു سَوْءَةَ നഗ്ന ജഢം أَخِيهِ തന്റെ സഹോദരന്റെ قَالَ അവന്‍ പറഞ്ഞു يَا وَيْلَتَا എന്റെ കഷ്ടമേ, നാശമേ أَعَجَزْتُ ഞാന്‍ സാധിക്കാതായോ, എനിക്കു കഴിയാതായോ أَنْ أَكُونَ ഞാനായിരിക്കുവാന്‍ مِثْلَ പോലെ, തുല്യം, മാതിരി هَٰذَا الْغُرَابِ ഈ കാക്കയുടെ فَأُوَارِيَ എന്നിട്ടു ഞാന്‍ (മൂടി) മറക്കുവാന്‍ سَوْءَةَ أَخِي എന്റെ സഹോദരന്റെ നഗ്നജഢം فَأَصْبَحَ അങ്ങനെ അവനായിത്തീര്‍ന്നു مِنَ النَّادِمِينَ ഖേദക്കാരില്‍ (സങ്കട)ക്കാരില്‍ പെട്ട(വന്‍).
5:34അപ്പോള്‍, ഭൂമിയില്‍ (മാന്തി) കുഴിച്ചു നോക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു; തന്റെ സഹോദരന്റെ നഗ്നജഢം [മൃതദേഹം] മറവു ചെയ്യുന്നതെങ്ങിനെയെന്നു അതവനു കാണിച്ചു കൊടുക്കുവാന്‍ വേണ്ടി.അവന്‍ പറഞ്ഞു: "എന്റെ കഷ്ടമേ! ഞാന്‍ ഈ കാക്കയെപ്പോലെ ആയിരിക്കുകയും, അങ്ങനെ എന്റെ സഹോദരന്റെ നഗ്നജഢം [മൃതദേഹം] മറവു ചെയ്യുകയും ചെയ്‌വാന്‍ എനിക്കു കഴിയാതായിപ്പോയോ?!"അങ്ങനെ, അവന്‍ ഖേദക്കാരില്‍ പെട്ടവനായിത്തീര്‍ന്നു.
مِنْ أَجْلِ ذَٰلِكَ അക്കാരണത്താല്‍ كَتَبْنَا നാം നിയമിച്ചു, രേഖപ്പെടുത്തി عَلَىٰ بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളുടെ മേല്‍ أَنَّهُ കാര്യം എന്നു مَن قَتَلَ ആരെങ്കിലും കൊന്നാല്‍, ആര്‍ കൊല ചെയ്തുവോ نَفْسًا ഒരു ദേഹത്തെ, ആളെ بِغَيْرِ കൂടാതെ, അല്ലാതെ نَفْسٍ ഒരു ദേഹം, ആള്‍, ദേഹത്തിനു (പകരം) أَوْ فَسَادٍ അല്ലെങ്കില്‍ കുഴപ്പം, കുഴപ്പത്തിനു, നാശത്തിനു فِي الْأَرْضِ ഭൂമിയില്‍ فَكَأَنَّمَا قَتَلَ എന്നാലവന്‍ കൊന്നതു പോലെയാകുന്നു النَّاسَ മനുഷ്യരെ جَمِيعًا മുഴുവന്‍ وَمَنْ أَحْيَاهَا ആരെങ്കിലും അതിനെ ജീവിപ്പിച്ചാല്‍ فَكَأَنَّمَا أَحْيَا എന്നാലവന്‍ ജീവിപ്പിച്ചതു പോലെയാണു النَّاسَ മനുഷ്യരെ جَمِيعًا മുഴുവന്‍ وَلَقَدْ جَاءَتْهُمْ അവര്‍ക്കു വരുകയുണ്ടായിട്ടുണ്ട്, തീര്‍ച്ചയായും വന്നിരിക്കുന്നു رُسُلُنَا നമ്മുടെ റസൂലുകള്‍, ദൂതന്മാര്‍ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുമായി ثُمَّ പിന്നെ, അനന്തരം إِنَّ كَثِيرًا വളരെ (ആളുകള്‍) مِّنْهُم അവരില്‍ നിന്നു بَعْدَ ذَٰلِكَ അതിനുശേഷം فِي الْأَرْضِ ഭൂമിയില്‍ لَمُسْرِفُونَ അതിരുകവിഞ്ഞ (വിട്ട) വര്‍തന്നെ.
5:35അക്കാരണത്താല്‍, ഇസ്‌റാഈല്‍ സന്തതികളുടെ മേല്‍ നാം രേഖപ്പെടുത്തി: ഒരു ദേഹത്തി(നെ കൊല ചെയ്തതി)നോ, അല്ലെങ്കില്‍ ഭൂമിയില്‍ വല്ലകുഴപ്പ(പ്രവര്‍ത്തന)ത്തിനോ (പകരം) അല്ലാതെ ആരെങ്കിലും ഒരു ദേഹത്തെ കൊലപ്പെടുത്തിയാല്‍, അവന്‍ മനുഷ്യരെ മുഴുവന്‍ കൊല ചെയ്തതുപോലെയാകുന്നുവെന്നു; ആരെങ്കിലും അതിനെ [ഒരുദേഹത്തെ] ജീവിപ്പിക്കുന്നതായാല്‍ അവന്‍ മനുഷ്യരെ മുഴുവന്‍ ജീവിപ്പിച്ചതുപോലെയാകുന്നുവെന്നും.
നമ്മുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവര്‍ക്കു ചെല്ലുകയുമുണ്ടായിട്ടുണ്ട്. പിന്നെ, അതിനുശേഷവും അവരില്‍നിന്നു വളരെ ആളുകള്‍ ഭൂമിയില്‍ അതിരു കവിഞ്ഞവര്‍ തന്നെയാകുന്നു.
إِنَّمَا جَزَاءُ നിശ്ചയമായും പ്രതിഫലം (തന്നെ - മാത്രം) الَّذِينَ യാതൊരുകൂട്ടരുടെ يُحَارِبُونَ പോരാടുന്ന, യുദ്ധം നടത്തുന്ന اللَّهَ وَرَسُولَهُ അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും وَيَسْعَوْنَ പരിശ്രമിക്കുക (അദ്ധ്വാനിക്കുക - പ്രവര്‍ത്തിക്കുക) യും ചെയ്യുന്നു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) فَسَادًا കുഴപ്പത്തിനു أَن يُقَتَّلُوا അവര്‍ ധാരാളം (നിര്‍ദ്ദയമായി) കൊല്ലപ്പെടുകയാണു أَوْ يُصَلَّبُوا അല്ലെങ്കില്‍ (ധാരാളം) ക്രൂശിക്കപ്പെടുക أَوْ تُقَطَّعَ അല്ലെങ്കില്‍ (ധാരാളം) മുറിക്കപ്പെടുക أَيْدِيهِمْ അവരുടെ കൈകള്‍ وَأَرْجُلُهُم അവരുടെ കാലുകളും مِّنْ خِلَافٍ എതിരില്‍ നിന്നായി, എതിര്‍വശത്തു നിന്നു أَوْ يُنفَوْا അല്ലെങ്കില്‍ അവര്‍ നിഷേധിക്ക(നീക്കം ചെയ്യ) പ്പെടുക (നാടു കടത്തപ്പെടുക) مِنَ الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) നിന്നു ذَٰلِكَ അതു لَهُمْ അവര്‍ക്കു خِزْيٌ അപമാനമാണു, നിന്ദ്യതയാകുന്നു فِي الدُّنْيَا ഇഹത്തില്‍ وَلَهُمْ അവര്‍ക്കുണ്ടുതാനും فِي الْآخِرَةِ പരലോകത്തില്‍ عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ.
5:36നിശ്ചയമായും, അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പത്തിനു പരിശ്രമം നടത്തുകയും ചെയ്യുന്നവരുടെ പ്രതിഫലം, അവര്‍ നിര്‍ദ്ദയം കൊല്ലപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ (തന്നെ) ആകുന്നു; അല്ലെങ്കില്‍, (ഒന്നൊന്നിന്) എതിരില്‍ നിന്നായി അവരുടെ കൈകളും കാലുകളും മുറിച്ചു കളയപ്പെടുകയോ, (സ്വന്തം) ഭൂമിയില്‍നിന്നു അവര്‍ നാടുകടത്തപ്പെടുകയോ, (തന്നെ) ആകുന്നു. അതവര്‍ക്കു ഇഹത്തില്‍ ഒരു അപമാനമായിരിക്കും; അവര്‍ക്കു പരലോകത്തിലാകട്ടെ, വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും;
إِلَّا الَّذِينَ യാതൊരുവരൊഴികെ تَابُوا പശ്ചാത്തപിച്ച, അവര്‍ ഖേദിച്ചു മടങ്ങി مِن قَبْلِ മുമ്പായി أَن تَقْدِرُوا നിങ്ങള്‍ക്കു കഴിയുന്നതിനു عَلَيْهِمْ അവരുടെ മേല്‍, അവരോടു فَاعْلَمُوا എന്നാല്‍ നിങ്ങള്‍ അറിയുവിന്‍, അറിയുക أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്നു غَفُورٌ വളരെ പൊറുക്കുന്നവന്‍ رَّحِيمٌ കരുണാനിധി.
5:37അവരുടെ മേല്‍ (നടപടി എടുക്കുവാന്‍) നിങ്ങള്‍ക്കു കഴിയുന്നതിനു മുമ്പായി പശ്ചാത്തപിച്ചവരൊഴികെ. എന്നാല്‍, നിങ്ങള്‍ അറിഞ്ഞുകൊള്ളുക: അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നുവെന്ന്.
5:42എന്നാല്‍ ആരെങ്കിലും തന്‍റെ അക്രമത്തിനു ശേഷം പശ്ചാത്ത പിക്കുകയും, നന്നായിത്തീരുകയും ചെയ്താല്‍, നിശ്ചയമായും, അല്ലാഹു അവന്‍റെ മേല്‍ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു വളരെപൊറുക്കുന്നവനാകുന്നു; കരുണാനിധിയാകുന്നു.
5:43നിനക്കറിഞ്ഞുകൂടേ? അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യമുള്ളതെന്ന്! അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ശിക്ഷിക്കും; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ.
يَا أَيُّهَا الرَّسُولُ = ഹേ റസൂലേ لَا يَحْزُنكَ = നിന്നെ വ്യസനിപ്പിക്കാതിരിക്കട്ടെ, വ്യസനിപ്പിക്കരുത് الَّذِينَ = യാതൊരു കൂട്ടര്‍ يُسَارِعُونَ = ധൃതികൂട്ടുന്ന, ബദ്ധപ്പാടു കാണിച്ചു വരുന്ന فِي الْكُفْرِ = അവിശ്വാസത്തില്‍(പതിക്കുവാന്‍) مِنَ الَّذِينَ = യാതൊരുത്തരില്‍ നിന്ന് قَالُوا = പറഞ്ഞ آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِأَفْوَاهِهِمْ = അവരുടെ വായകള്‍ കൊണ്ട് وَلَمْ تُؤْمِن = വിശ്വസിച്ചിട്ടുമില്ല قُلُوبُهُمْ = അവരുടെ ഹൃദയങ്ങള്‍ وَمِنَ الَّذِينَ = യാതൊരുവരില്‍ നിന്നും هَادُوا = യഹൂദികളായ سَمَّاعُونَ = അധികം കേള്‍ക്കുന്നവര്‍, ചെവികൊടുത്തു കൊണ്ടിരിക്കുന്നവര്‍ لِلْكَذِبِ = വ്യാജത്തിന്, കളവിലേക്ക്, വ്യാജത്തിനു വേണ്ടി سَمَّاعُونَ = കേള്‍ക്കുന്ന (ചെവികൊടുക്കുന്ന)വര്‍ لِقَوْمٍ = ഒരു ജനതയെ, ജനങ്ങളിലേക്ക്, ജനതക്കുവേണ്ടി آخَرِينَ = വേറെയുള്ള, മറ്റു لَمْ يَأْتُوكَ = അവര്‍ നിന്‍റെ അടുക്കല്‍ വന്നിട്ടില്ല يُحَرِّفُونَ = അവര്‍ മാറ്റം വരുത്തുന്നു الْكَلِمَ = വാക്കുകളെ مِن بَعْدِ = ശേഷം مَوَاضِعِهِ = അതിന്‍റെ സ്ഥാനങ്ങള്‍ക്ക് يَقُولُونَ = അവര്‍ പറയും إِنْ أُوتِيتُمْ = നിങ്ങള്‍ക്ക് നല്‍കപ്പെട്ടുവെങ്കില്‍ هَٰذَا = ഇത് فَخُذُوهُ = എന്നാലത് നിങ്ങള്‍ സ്വീകരിക്കുവിന്‍, എടുക്കുവിന്‍ وَإِن لَّمْ تُؤْتَوْهُ = ഇത് നിങ്ങള്‍ക്ക് നല്‍കപ്പെട്ടില്ലെങ്കിലോ فَاحْذَرُوا = നിങ്ങള്‍ കാത്തു (ജാഗ്രതവെച്ചു) കൊള്ളുവിന്‍ وَمَن = ആര്‍, ഏതൊരുവന്‍ يُرِدِ اللَّهُ = അല്ലാഹു ഉദ്ദേശിക്കുന്നതായാല്‍ فِتْنَتَهُ = അവനെ പരീക്ഷണത്തിന്, കുഴപ്പത്തിന് فَلَن تَمْلِكَ = എന്നാല്‍ നീ സ്വാധീനമാക്കുക(നിനക്ക് കഴിയുക)യേ ഇല്ല لَهُ = അവന് വേണ്ടി مِنَ اللَّهِ = അല്ലാഹുവില്‍ നിന്ന് شَيْئًا = യാതൊന്നും, ഒരു കാര്യത്തിനും أُولَٰئِكَ = അക്കൂട്ടര്‍ الَّذِينَ = യാതൊരുവരത്രെ لَمْ يُرِدِ اللَّهُ = അല്ലാഹു ഉദ്ദേശിച്ചിട്ടില്ല أَن يُطَهِّرَ = അവന്‍ ശുദ്ധിയാക്കുവാന്‍ قُلُوبَهُمْ = അവരുടെഹൃദയങ്ങളെ لَهُمْ = അവര്‍ക്കുണ്ട് فِي الدُّنْيَا = ഇഹത്തില്‍ خِزْيٌ = അപമാനം, എളിമ وَلَهُمْ = അവര്‍ക്കുണ്ട് താനും فِي الْآخِرَةِ = പരലോകത്തില്‍ عَذَابٌ = ശിക്ഷ عَظِيمٌ = വമ്പിച്ച
5:44ഹേ, റസൂലേ, അവിശ്വാസത്തില്‍ (പതിക്കുവാന്‍) ധൃതികൂട്ടിക്കൊണ്ടിരിക്കുന്നവര്‍ നിന്നെ വ്യസനിപ്പിക്കാതിരുന്നുകൊള്ളട്ടെ, (അതെ) തങ്ങളുടെ വായകള്‍കൊണ്ട് "ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു"വെന്ന് പറയുകയും, തങ്ങളുടെ ഹൃദയങ്ങള്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവരില്‍നിന്നും; യഹൂദരായിട്ടുള്ളവരില്‍നിന്നും (അവിശ്വാസത്തില്‍ പതിക്കുവാന്‍ ധൃതികൂട്ടുന്നവര്‍). വ്യാജത്തിലേക്ക് ചെവി കൊടുത്തുകൊണ്ടിരിക്കുന്നവര്‍! നിന്‍റെ അടുക്കല്‍ വന്നിട്ടില്ലാത്ത വേറെ ചില ജനങ്ങളിലേക്ക് ചെവികൊടുത്തുകൊണ്ടിരിക്കുന്നവര്‍! വാക്കുകളെ അതിന്‍റെ സ്ഥാന(നിര്‍ണയ)ങ്ങള്‍ക്ക് ശേഷം അവര്‍മാറ്റം വരുത്തുന്നു. അവര്‍ പറയുന്നു: "നിങ്ങള്‍ക്ക് ഇത് [ഈ മാറ്റം വരുത്തിയത്] നല്‍കപ്പെട്ടെങ്കില്‍ നിങ്ങളത് സ്വീകരിച്ചുകൊള്ളുവിന്‍; ഇത് നല്‍കെപ്പട്ടില്ലെങ്കില്‍ നിങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യുക. ഏതൊരുവനെ അല്ലാഹു പരീക്ഷണത്തിന് ഉദ്ദേശിക്കുന്നുവോ, അവന് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും (തന്നെ) നീ സ്വാധീനമാക്കുകയില്ല തന്നെ. അക്കൂട്ടര്‍-അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ലാത്തവരത്രെ. അവര്‍ക്ക് ഇഹത്തില്‍ അപമാനമുണ്ടായിരിക്കും. അവര്‍ക്ക് പരലോകത്തില്‍ വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും.
لِلْكَذِبِ = വ്യാജത്തിന്, വ്യാജത്തിനു വേണ്ടി سَمَّاعُونَ = വ്യാജത്തിന്, വ്യാജത്തിനു വേണ്ടി أَكَّالُونَ = തീറ്റക്കാര്‍, തിന്നു കൊണ്ടിരിക്കുന്നവര്‍ لِلسُّحْتِ = ഹറാമിനെ, നിഷിദ്ധത്തെ فَإِن جَاءُوكَ = എന്നാലവര്‍ നിന്‍റെ അടുക്കല്‍ വന്നെങ്കില്‍ فَاحْكُم = എന്നാല്‍ നീ വിധിക്കുക بَيْنَهُمْ = അവര്‍ക്കിടയില്‍ أَوْ أَعْرِضْ = അല്ലെങ്കില്‍ നീ തിരിഞ്ഞുകളയുക, അവഗണിക്കുക عَنْهُمْ = അവരില്‍ നിന്ന്, അവരെപ്പറ്റി وَإِن تُعْرِضْ = നീ തിരിഞ്ഞുകളയുന്ന പക്ഷം عَنْهُمْ = അവരില്‍ നിന്ന് فَلَن يَضُرُّوكَ = അവര്‍ നിനക്ക് ഉപദ്രവം വരുത്തുന്നതേയല്ല, നിന്നെ ഉപദ്രവിക്കയില്ലതന്നെ شَيْئًا = യാതൊന്നും وَإِنْ حَكَمْتَ = നീ വിധിച്ചുവെങ്കിലോ فَاحْكُم بَيْنَهُم = എന്നാലവര്‍ക്കിടയില്‍ നീ വിധിക്കുക بِالْقِسْطِ = നീതി മുറയനുസരിച്ച്, നീതികൊണ്ട് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يُحِبُّ = അവന്‍ സ്‌നേഹിക്കുന്നു, ഇഷ്ടപ്പെടും الْمُقْسِطِينَ = നീതിമുറ പാലിക്കുന്നവരെ
5:45വ്യാജത്തിന് ചെവികൊടുത്തുകൊണ്ടിരിക്കുന്നവര്‍! നിഷിദ്ധ (ധന)ത്തെ തിന്നുകൊണ്ടിരിക്കുന്നവര്‍! എന്നാല്‍, അവര്‍ നിന്‍റെ അടുക്കല്‍വരുന്ന പക്ഷം, നീ അവര്‍ക്കിടയില്‍വിധിച്ചു കൊള്ളുക , അല്ലെങ്കില്‍ അവരില്‍നിന്ന് തിരിഞ്ഞു കളയുക, നീ അവരില്‍ നിന്ന്തിരിഞ്ഞു കളയുന്ന പക്ഷം, അവര്‍ നിനക്ക് യാതൊരു ഉപദ്രവവും വരുത്തുന്നതേയല്ല. നീ വിധിക്കുകയാണെങ്കിലോ, നീതി മുറയനുസരിച്ചു അവര്‍ക്കിടയില്‍നീ വിധിക്കുകയും ചെയ്യുക. നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ്.
وَكَيْفَ = എങ്ങിനെ يُحَكِّمُونَكَ = നിന്നെ അവര്‍ വിധികര്‍ത്താവാക്കും وَعِندَهُمُ = അവരുടെപക്കലിരിക്കെ, അവരുടെ അടുക്കലുണ്ടല്ലോ التَّوْرَاةُ = തൗറാത്ത് فِيهَا = അതിലുണ്ട് حُكْمُ اللَّهِ = അല്ലാഹുവിന്‍റെ വിധി ثُمَّ يَتَوَلَّوْنَ = പിന്നെ അവര്‍ തിരിഞ്ഞു പോകുന്നു مِن بَعْدِ ذَٰلِكَ = അതിനു ശേഷം وَمَا أُولَٰئِكَ = അക്കൂട്ടരല്ല بِالْمُؤْمِنِينَ = വിശ്വാസികള്‍
5:46നിന്നെ എങ്ങിനെ അവര്‍വിധികര്‍ത്താവാക്കും- അവരുടെ പക്കല്‍ തൗറാത്തുണ്ടായിരിക്കെ?! (അതെ) അല്ലാഹുവിന്‍റെ വിധി അതിലുണ്ട്; പിന്നെ(യും) അതിനു ശേഷം അവര്‍ തിരിഞ്ഞു പോകുന്നു (എന്നിരിക്കെ)!അക്കൂട്ടര്‍, വിശ്വാസികളേ അല്ല.
إِنَّا أَنزَلْنَا = നിശ്ചയമായും നാം അവതരിപ്പിച്ചു التَّوْرَاةَ = തൗറാത്തിനെ فِيهَا هُدًى = അതിലുണ്ട് മാര്‍ഗദര്‍ശനം وَنُورٌ = പ്രകാശവും يَحْكُمُ بِهَا = അതുകൊണ്ട് (അതുപ്രകാരം) വിധിച്ചിരുന്നു النَّبِيُّونَ = നബി (പ്രവാചകന്‍)മാര്‍ الَّذِينَ أَسْلَمُوا = ഇസ്‌ലാം അംഗീകരിച്ച (കീഴൊതുങ്ങിയ) വരായ لِلَّذِينَ هَادُوا = യഹൂദികളായവര്‍ക്ക് وَالرَّبَّانِيُّونَ = റബ്ബാനീകളും (പുണ്യവാന്മാരും, മതനേതാക്കളും) وَالْأَحْبَارُ = പണ്ഡിതന്മാരും بِمَا اسْتُحْفِظُوا = അവര്‍ സൂക്ഷിക്കു(കാക്കു)വാന്‍ ഏല്‍പിക്കപ്പെട്ടിരിക്കകൊണ്ട് مِن كِتَابِ اللَّهِ = അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്നും, ഗ്രന്ഥത്തെ സംബന്ധിച്ചു وَكَانُوا = അവര്‍ ആയിരിക്കുകയും عَلَيْهِ = അതിന്, അതിന്‍റെ മേല്‍ شُهَدَاءَ = സാക്ഷികള്‍ فَلَا تَخْشَوُا = അതിനാല്‍ നിങ്ങള്‍ പേടിക്കേണ്ട النَّاسَ = മനുഷ്യരെ وَاخْشَوْنِ = എന്നെ നിങ്ങള്‍ പേടിക്കുകയും ചെയ്‌വിന്‍ وَلَا تَشْتَرُوا = നിങ്ങള്‍ വാങ്ങുകയും അരുത് بِآيَاتِي = എന്‍റെ ആയത്തുകള്‍ക്ക് ثَمَنًا قَلِيلًا = അല്‍പ(തുച്ഛ)വില وَمَن لَّمْ يَحْكُم = ആര്‍ വിധിച്ചില്ലയോ بِمَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ചതുകൊണ്ട്, അവതരിപ്പിച്ച പ്രകാരം فَأُولَٰئِكَ هُمُ = എന്നാല്‍ അക്കൂട്ടര്‍തന്നെ الْكَافِرُونَ = അവിശ്വാസികള്‍, നന്ദികെട്ടവര്‍
5:47നിശ്ചയമായും, നാം തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നു; അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. (ഇസ്‌ലാമിനെ അംഗീകരിച്ചു) കീഴൊതുങ്ങിയവരായ പ്രവാചകന്മാര്‍ യഹൂദരായുള്ളവര്‍ക്ക് അത് പ്രകാരം വിധിച്ചുകൊടുത്തിരുന്നു: "റബ്ബാനീ" കളും [പുണ്യ പുരുഷന്മാരും], പണ്ഡിതന്മാരും (വിധിച്ചു കൊടുത്തിരുന്നു); (അതെ) അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ സംബന്ധിച്ച് അവരോടു കാത്തു സൂക്ഷിക്കുവാന്‍ ഏല്‍പിക്കപ്പെട്ടതും, അതിന് അവര്‍ സാക്ഷ്യം വഹിക്കുന്നവരായിരുന്നതും നിമിത്തം. [അതു കൊണ്ടാണ് അവര്‍ അതു പ്രകാരം വിധിച്ചിരുന്നത്] ആകയാല്‍, നിങ്ങള്‍ മനുഷ്യരെ പേടിക്കരുത്; എന്നെ നിങ്ങള്‍ പേടിക്കുകയും ചെയ്യണം; എന്‍റെ "ആയത്തു " [ലക്ഷ്യം]കള്‍ക്ക് നിങ്ങള്‍ തുച്ഛമായ വില വാങ്ങുകയും ചെയ്യരുത്. ആര്‍ അല്ലാഹു അവതരിപ്പിച്ചത് പ്രകാരം വിധിക്കുന്നില്ലയോ, അക്കൂട്ടര്‍തന്നെയാണ് അവിശ്വാസികള്‍.
وَلْيَحْكُمْ = വിധിച്ചുകൊള്ളട്ടെ أَهْلُ الْإِنجِيلِ = ഇന്‍ജീലിന്‍റെ ആള്‍ക്കാര്‍ بِمَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ച പ്രകാരം, ഇറക്കിയതുകൊണ്ട് فِيهِ = അതില്‍ وَمَن لَّمْ يَحْكُم = ആര്‍ വിധിച്ചില്ലയോ, വല്ലവരും വിധിക്കാതിരുന്നാല്‍ بِمَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ച പ്രകാരം, ഇറക്കിയതുകൊണ്ട് فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍തന്നെ هُمُ الْفَاسِقُونَ = തോന്നിയവാസികള്‍, ധിക്കാരികള്‍
5:50ഇന്‍ജീലിന്‍റെ ആള്‍ക്കാര്‍ അതില്‍ അല്ലാഹു അവതരിപ്പിച്ച പ്രകാരവും വിധിച്ചുകൊള്ളട്ടെ. അല്ലാഹു അവതരിപ്പിച്ച പ്രകാരം ആര്‍ വിധിക്കുന്നില്ലയോ അക്കൂട്ടര്‍തന്നെയാണ് തോന്നിയവാസികള്‍.
وَأَنزَلْنَا = നാം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു إِلَيْكَ = നിന്നിലേക്ക്, നിനക്ക് الْكِتَابَ = (വേദ) ഗ്രന്ഥം بِالْحَقِّ = യഥാര്‍ത്ഥ പ്രകാരം مُصَدِّقًا = സത്യപ്പെടുത്തിക്കൊണ്ട് لِّمَا بَيْنَ يَدَيْهِ = അതിന്‍റെ മുമ്പിലുള്ളതിനെ مِنَ الْكِتَابِ = (വേദ) ഗ്രന്ഥമാകുന്ന, ഗ്രന്ഥത്തില്‍ നിന്നും وَمُهَيْمِنًا = മേല്‍നോട്ടം ചെയ്യുന്നതായും, മേലന്വേഷണം വഹിച്ചുകൊണ്ടും, കാവല്‍ക്കാരനായും عَلَيْهِ = അതിന്‍റെ മേല്‍, അതില്‍ فَاحْكُم = അതിനാല്‍ നീ വിധിച്ചുകൊള്ളുക بَيْنَهُم = അവര്‍ക്കിടയില്‍ بِمَا أَنزَلَ = അവതരിപ്പിച്ചതുകൊണ്ട് (പ്രകാരം) اللَّهُ = അല്ലാഹു وَلَا تَتَّبِعْ = നീ പിന്‍പറ്റുക(തുടരുക)യും ചെയ്യരുത് أَهْوَاءَهُمْ = അവരുടെ ഇച്ഛകളെ عَمَّا جَاءَكَ = നിനക്ക് വന്നതിനെ വിട്ട് مِنَ الْحَقِّ = യഥാര്‍ത്ഥമാകുന്ന, യഥാര്‍ത്ഥത്തില്‍ നിന്ന് لِكُلٍّ = എല്ലാവര്‍ക്കും (തന്നെ) جَعَلْنَا = നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു مِنكُمْ = നിങ്ങളില്‍ നിന്ന് شِرْعَةً = ഒരു (ഓരോ) നടപടിക്രമം, നിയമമാര്‍ഗം وَمِنْهَاجًا = ഒരു (ഓരോ) തുറന്ന മാര്‍ഗവും, പ്രത്യക്ഷ വഴിയും وَلَوْ شَاءَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ لَجَعَلَكُمْ = നിങ്ങളെ അവന്‍ ആക്കുക തന്നെ ചെയ്യുമായിരുന്നു أُمَّةً وَاحِدَةً = ഏക (ഒരേ) സമുദായം وَلَٰكِن = എങ്കിലും لِّيَبْلُوَكُمْ = നിങ്ങളെ പരീക്ഷണം ചെയ്‌വാന്‍ വേണ്ടിയാകുന്നു فِي مَا آتَاكُمْ = നിങ്ങള്‍ക്കവന്‍ നല്‍കിയതില്‍ فَاسْتَبِقُوا = അതിനാല്‍ നിങ്ങള്‍ മുന്‍കടന്നുവരുവിന്‍, മുന്‍കടക്കുവാന്‍ ശ്രമിക്കുവിന്‍ الْخَيْرَاتِ = നല്ലവക്ക്, നല്ല കാര്യങ്ങളിലേക്ക് إِلَى اللَّهِ = അല്ലാഹുവിങ്കലേക്കാണ് مَرْجِعُكُمْ = നിങ്ങളുടെ മടക്കം, മടങ്ങുന്ന സ്ഥാനം, മടങ്ങിവരവ് جَمِيعًا = മുഴുവനും, എല്ലാവരുടെയും فَيُنَبِّئُكُم = അപ്പോഴവന്‍ നിങ്ങളെ ബോധ്യെ പ്പടുത്തും بِمَا كُنتُمْ = നിങ്ങളായിരുന്നതിനെപ്പറ്റി فِيهِ = അതില്‍ تَخْتَلِفُونَ = നിങ്ങള്‍ ഭിന്നാഭിപ്രായത്തിലായിരിക്കും, വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും
5:51(നബിയേ) നിനക്കും നാം യഥാര്‍ത്ഥ പ്രകാരം വേദഗ്രന്ഥം അവ തരിപ്പിച്ചു തന്നിരിക്കുന്നു; അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥത്തെ (ശരിവെച്ചു) സത്യപ്പെടുത്തുന്നതായിക്കൊണ്ടും, അതില്‍ മേല്‍നോട്ടം ചെയ്യുന്നതായിക്കൊണ്ടും. ആകയാല്‍, അല്ലാഹു അവതരിപ്പിച്ചത് പ്രകാരം അവര്‍ക്കിടയില്‍ നീ വിധിച്ചുകൊള്ളുക. നിനക്ക് വന്നിട്ടുള്ള യഥാര്‍ത്ഥത്തെ വിട്ടു അവരുടെ ഇച്ഛകളെ നീ പിന്‍പറ്റുകയും ചെയ്യരുത്. നിങ്ങളില്‍ എല്ലാവര്‍ക്കും (തന്നെ) ഓരോ (നിയമ) നടപടിക്രമവും, ഓരോ തുറന്ന (കര്‍മ) മാര്‍ഗവും നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ(യെല്ലാം) അവന്‍ ഒരേ സമുദായമാക്കുക തന്നെ ചെയ്യുമായിരുന്നു എങ്കിലും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയിട്ടുളളതില്‍ നിങ്ങളെ പരീ ക്ഷണം ചെയ്‌വാന്‍ വേണ്ടിയത്രെ (അങ്ങിനെ ചെയ്യാതിരുന്നത്). അതി നാല്‍, നല്ല കാര്യങ്ങള്‍ക്ക് (മത്സര പൂര്‍വ്വം) മുന്‍ കടന്നു വരുവിന്‍! അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെയെല്ലാം മടങ്ങിവരവ്. അപ്പോള്‍, നിങ്ങള്‍ (തമ്മില്‍) ഏതൊന്നില്‍ ഭിന്നാഭിപ്രായത്തിലായിരുന്നുവോ അതിനെപ്പറ്റി അവന്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്.
وَأَنِ احْكُم = നീ വിധിക്കണമെന്നും بَيْنَهُم = അവര്‍ക്കിടയില്‍ بِمَا أَنزَلَ = അവതരിപ്പിച്ചതു പ്രകാരം اللَّهُ = അല്ലാഹു وَلَا تَتَّبِعْ = നീ പിന്‍പറ്റുകയും ചെയ്യരുത്(എന്നും) أَهْوَاءَهُمْ = അവരുടെ ഇച്ഛകളെ وَاحْذَرْهُمْ = അവരെ നീ കരുതി (കാത്തു-ശ്രദ്ധിച്ചു-ജാഗ്രതയോടെ)യിരിക്കുകയും ചെയ്യുക أَن يَفْتِنُوكَ = അവര്‍ നിന്നെ കുഴപ്പത്തിലാക്കുന്ന (തെറ്റിച്ചു കളയുന്ന)തിനെക്കുറിച്ച് عَن بَعْضِ = ചിലതിനെ വിട്ട്, ചിലരില്‍ നിന്ന് مَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ചതിലെ إِلَيْكَ = നിനക്ക്, നിന്നിലേക്ക് فَإِن تَوَلَّوْا = എനി അവര്‍ തിരിഞ്ഞു പോകുന്ന പക്ഷം فَاعْلَمْ = അപ്പോള്‍ നീ അറിയുക أَنَّمَا يُرِيدُ = ഉദ്ദേശിക്കുക തന്നെയാണെന്ന് اللَّهُ = അല്ലാഹു أَن يُصِيبَهُم = അവര്‍ക്ക് (അവരെ) ബാധിപ്പിക്കുവാന്‍, വിപത്തു വരുത്തുവാന്‍ بِبَعْضِ = ചിലത് നിമിത്തം ذُنُوبِهِمْ = അവരുടെ പാപങ്ങളിലെ وَإِنَّ كَثِيرًا = നിശ്ചയമായും വളരെ (ആളുകള്‍) مِّنَ النَّاسِ = മനുഷ്യരില്‍ നിന്ന് لَفَاسِقُونَ = തോന്നിയവാസികള്‍ തന്നെ
5:52അല്ലാഹു അവതരിപ്പിച്ചതു പ്രകാരം അവര്‍ക്കിടയില്‍ നീ വിധി ക്കണം, അവരുടെ ഇച്ഛകളെ നീ പിന്‍പറ്റുകയും ചെയ്യരുത് എന്നും (നാം കല്‍പിച്ചിരിക്കുന്നു). അല്ലാഹു നിനക്ക് അവതരിപ്പിച്ചിട്ടുള്ള ചിലതില്‍ നിന്ന് അവര്‍ നിന്നെ കുഴപ്പത്തിലാ(ക്കി തെറ്റി) ക്കുന്നതിനെക്കുറിച്ചു നീ കാത്തുകൊള്ളുകയും ചെയ്യുക. എനി , അവര്‍ തിരിഞ്ഞു കളയുന്ന പക്ഷം നീ അറിഞ്ഞുകൊള്ളുക: അവരുടെ ചില പാപങ്ങള്‍ നിമിത്തം അവര്‍ക്ക് (ആപത്തു) ബാധിപ്പിക്കുവാന്‍ തന്നെ അല്ലാഹു ഉദ്ദേശിക്കുന്നുവെന്ന്. നിശ്ചയമായും, മനുഷ്യരില്‍ നിന്ന് വളരെ ആളുകളും തോന്നിയവാസികള്‍ തന്നെയാണ്.
وَيَقُولُ = പറയുകയും ചെയ്യും الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ أَهَٰؤُلَاءِ = ഇക്കൂട്ടരോ الَّذِينَ = യാതൊരു കൂട്ടര്‍ أَقْسَمُوا = അവര്‍ സത്യം ചെയ്തു (ഉറപ്പിച്ചു) بِاللَّهِ = അല്ലാഹുവിനെക്കൊണ്ട്, അല്ലാഹുവില്‍ جَهْدَ = കഴിവത് (ഞെരുങ്ങിയത്-അദ്ധ്വാനം) أَيْمَانِهِمْ = തങ്ങളുടെ സത്യങ്ങളില്‍ [جَهْدَ أَيْمَانِهِمْ തങ്ങളുടെ കഴിവു പ്രകാരമുള്ള സത്യം] إِنَّهُمْ = നിശ്ചയമായും അവര്‍ لَمَعَكُمْ = നിങ്ങളുടെ കൂടെത്തന്നെ (എന്ന്) حَبِطَتْ = പൊളിഞ്ഞു (നിഷ്ഫലമായി) أَعْمَالُهُمْ = അവരുടെ പ്രവൃത്തികള്‍ فَأَصْبَحُوا = അങ്ങനെ അവരായിത്തീര്‍ന്നു خَاسِرِينَ = നഷ്ടപ്പെട്ടവര്‍
5:56വിശ്വസിച്ചവര്‍ (അപ്പോള്‍) പറയുകയും ചെയ്യും: "തങ്ങള്‍ നിങ്ങ ളുടെ കൂടെത്തന്നെയാണ് എന്ന്. തങ്ങള്‍ക്കു കഴിയും പ്രകാരം അല്ലാഹുവില്‍ സത്യം ചെയ്തുറപ്പിച്ചവര്‍ ഇക്കൂട്ടരാണോ?! (അതെ) അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായി; അങ്ങനെ അവര്‍ നഷ്ടക്കാരായിത്തീര്‍ന്നിരിക്കുകയാണ്.
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ مَن يَرْتَدَّ = ആരെങ്കിലും മടങ്ങിക്കളഞ്ഞാല്‍, (ഭ്രഷ്ടായിപ്പോകുന്ന പക്ഷം) مِنكُمْ = നിങ്ങളില്‍ നിന്ന് عَن دِينِهِ = തന്‍റെ മതത്തെ വിട്ട് فَسَوْفَ = എന്നാല്‍ (അപ്പോള്‍) വഴിയെ يَأْتِي اللَّهُ = അല്ലാഹു വരും بِقَوْمٍ = ഒരു ജനതയെക്കൊണ്ട് يُحِبُّهُمْ = അവന്‍ അവരെ സ്‌നേഹിക്കും وَيُحِبُّونَهُ = അവര്‍ അവനെയും സ്‌നേഹിക്കും أَذِلَّةٍ = എളിയവരായ عَلَى الْمُؤْمِنِينَ = സത്യവിശ്വാസികളോട് أَعِزَّةٍ = പ്രതാപവാന്മാരായ, ഗൗരമുള്ളവര്‍ عَلَى الْكَافِرِينَ = അവിശ്വാസികളോട് يُجَاهِدُونَ = അവര്‍ സമരം ചെയ്യും فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَلَا يَخَافُونَ = അവര്‍ ഭയപ്പെടുകയില്ല لَوْمَةَ = ആക്ഷേപം, ആരോപണം لَائِمٍ = ഒരാക്ഷേപക്കാരന്‍റെയും ذَٰلِكَ = അത് فَضْلُ اللَّهِ = അല്ലാഹുവിന്‍റെ അനുഗ്രഹം (ദയവ്-ഔദാര്യം) ആകുന്നു يُؤْتِيهِ = അവന്‍ അത് നല്‍കുന്നു, നല്‍കും مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ وَاسِعٌ = അല്ലാഹു വിശാലനാണ് عَلِيمٌ = (സര്‍വ്വ)ജ്ഞനാണ്
5:57ഹേ, വിശ്വസിച്ചവരേ, നിങ്ങളില്‍ നിന്ന് ആരെങ്കിലും തന്‍റെ മതം വിട്ട് മടങ്ങിക്കളയുന്ന [മത ഭ്രംശം സ്വീകരിക്കുന്ന] പക്ഷം, അപ്പോള്‍, (അവന്‍ അറിഞ്ഞിരി ക്കട്ടെ:) വഴിയെ അല്ലാഹു ഒരു ജന തയെകൊണ്ടു വരും: അവന്‍ അവരെ സ്‌നേഹിക്കും, അവര്‍ അവനെയും സ്‌നേഹിക്കും: സത്യവിശ്വാസികളോട് എളിയവരും [വിനയമുള്ളവരും] അവിശ്വാസികളോട് പ്രതാപശാലികളും [ഗൗരമുള്ളവരും] ആയുള്ളവര്‍; അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യും; ഒരാക്ഷേപക്കാരന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയുമില്ല. [ഇങ്ങിനെയുള്ള ഒരു ജനതയെകൊണ്ടു വരും.] അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു വിശാലനും, സര്‍വ്വജ്ഞനുമാകുന്നു.
5:59ആര്‍ അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും, വിശ്വസിച്ച വരോടും മൈത്രി സ്ഥാപിക്കുന്നുവോ, എന്നാല്‍, (അറിയുക) നിശ്ചയ മായും അല്ലാഹുവിന്‍റെ കക്ഷി തന്നെയാണ് വിജയം നേടുന്നവര്‍.
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ لَا تَتَّخِذُوا = നിങ്ങള്‍ ആക്കിവെക്ക(സ്വീകരിക്ക) രുത് الَّذِينَ اتَّخَذُوا = ആക്കിത്തീര്‍ത്തവരെ دِينَكُمْ = നിങ്ങളുടെ മതത്തെ هُزُوًا = പരിഹാസം وَلَعِبًا = കളിയും, വിളയാട്ടം مِّنَ الَّذِينَ = യാതൊരുകൂട്ടരില്‍ നിന്ന് أُوتُوا الْكِتَابَ = ഗ്രന്ഥം നല്‍കപ്പെട്ട مِن قَبْلِكُمْ = നിങ്ങളുടെ മുമ്പ് وَالْكُفَّارَ = അവിശ്വാസികളെയും, നിഷേധികളെയും أَوْلِيَاءَ = ബന്ധുമിത്രങ്ങള്‍ وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്‌വിന്‍ إِن كُنتُم = നിങ്ങളാണെങ്കില്‍ مُّؤْمِنِينَ = സത്യവിശ്വാസികള്‍
5:60ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ട വരില്‍ നിന്ന് നിങ്ങളുടെ മതത്തെ പരിഹാസവും കളിയുമാക്കിത്തീര്‍ത്തവരെയും, (നിഷേധികളായ) അവിശ്വാസികളെയും നിങ്ങള്‍ ബന്ധുമിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍- നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.
5:64അവര്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ "ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു" എന്ന് അവര്‍ പറയുന്നതാണ്. (വാസ്തവമാകട്ടെ) അവിശ്വാസത്തോടെയത്രെ അവര്‍ കടന്നു വന്നിട്ടുള്ളത്; അവര്‍ അതുമായി (തന്നെ) പുറത്തു പോകുകയും ചെയ്തിരിക്കയാണ്. അല്ലാഹുവാകട്ടെ, അവര്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.
5:67യഹൂദികള്‍ പറയുന്നു: "അല്ലാഹുവിന്‍റെ കൈ(കുടുക്കി) ബന്ധിക്കപ്പെട്ടതാണ്" എന്ന്! - അവരുടെ കൈകള്‍ (കുടുക്കി) ബന്ധിക്കപ്പെടട്ടെ! അവര്‍ (ആ) പറഞ്ഞത് നിമിത്തം അവര്‍ ശപിക്കപ്പെടുകയും ചെയ്യട്ടെ! (അഥവാ അവ ബന്ധിക്കപ്പെടുകയും അവര്‍ ശപിക്കപ്പെടുകയും ചെയ്തിരിക്കുന്നു). (അങ്ങനെയല്ല-) പക്ഷേ, അവന്‍റെ രണ്ടു കൈകളും (നീട്ടി) നിവര്‍ത്തപ്പെട്ടവയാകുന്നു; അവന്‍ എങ്ങിനെ ഉദ്ദേശിക്കുന്നുവോ (അതുപ്രകാരം) അവന്‍ ചിലവഴിക്കുന്നു. നിന്‍റെ റബ്ബിങ്കല്‍ നിന്ന് നിനക്ക് അവതരിക്കപ്പെട്ടിട്ടുള്ളത് അവരില്‍ വളരെ പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യുന്നു. അവര്‍ക്കിടയില്‍ ക്വിയാമത്ത് നാള്‍വരേക്കും നാം ശത്രുതയും, വിദ്വേഷവും ഇട്ടിരിക്കുകയാണ്. യുദ്ധത്തിനുവേണ്ടി അവര്‍ വല്ല തീയും കത്തിക്കുമ്പോഴൊക്കെ അല്ലാഹു അതിനെ കെടുത്തിക്കളയുന്നു; ഭൂമിയില്‍ കുഴപ്പത്തിനായി അവര്‍ പരിശ്രമം നടത്തുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ, കുഴപ്പമുണ്ടാക്കുന്നവരെ ഇഷ്ടപ്പെടുന്നുമില്ല.
وَلَوْ أَنَّ = ആയിരുന്നെങ്കില്‍ أَهْلَ الْكِتَابِ = വേദക്കാര്‍ آمَنُوا = അവര്‍ വിശ്വസിച്ചു وَاتَّقَوْا = അവര്‍ സൂക്ഷിക്കുകയും ചെയ്തു لَكَفَّرْنَا = നാം മൂടിക്കളയുക(മറക്കുക) തന്നെ ചെയ്യുമായിരുന്നു عَنْهُمْ = അവര്‍ക്ക്, അവരില്‍ നിന്ന് سَيِّئَاتِهِمْ = അവരുടെ തിന്മകളെ وَلَأَدْخَلْنَاهُمْ = അവരെ നാം പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും جَنَّاتِ = സ്വര്‍ഗങ്ങളില്‍ النَّعِيمِ = സുഖാനുഗ്രഹത്തിന്‍റെ
5:68വേദക്കാര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍, അവര്‍ക്ക് നാം അവരുടെ തിന്മകളെ മൂടി (മാപ്പാക്കി) ക്കൊടുക്കുകയും, സുഖാനുഗ്രഹത്തിന്‍റെ സ്വര്‍ഗങ്ങളില്‍ അവരെ നാം പ്രവേശിപ്പിക്കുകയും തന്നെ ചെയ്യുമായിരുന്നു.
وَلَوْ أَنَّهُمْ أَقَامُوا = അവര്‍ നിലനിര്‍ത്തിയിരുന്നുവെങ്കില്‍ التَّوْرَاةَ = തൗറാത്തിനെ وَالْإِنجِيلَ = ഇന്‍ജീലിനെയും وَمَا أُنزِلَ = അവതരിപ്പിക്കപ്പെട്ടതിനെയും إِلَيْهِم = അവരിലേക്ക് مِّن رَّبِّهِمْ = അവരുടെ റബ്ബിങ്കല്‍ നിന്ന് لَأَكَلُوا = അവര്‍ തിന്നുക തന്നെ ചെയ്യുമായിരുന്നു مِن فَوْقِهِمْ = അവരുടെ മീതെ (മുകള്‍ ഭാഗത്തു) നിന്ന് وَمِن تَحْتِ = താഴെ (അടിഭാഗത്തു)നിന്നും أَرْجُلِهِم = അവരുടെ കാലുകളുടെ مِّنْهُمْ = അവരില്‍ ഉണ്ട് أُمَّةٌ = ഒരു സമുദായം (സമൂഹം) مُّقْتَصِدَةٌ = മിതത്വം പാലിക്കുന്ന, മദ്ധ്യാവസ്ഥ സ്വീകരിക്കുന്ന وَكَثِيرٌ مِّنْهُمْ = അവരില്‍ വളരെ പേര്‍ سَاءَ = വളരെ ചീത്ത مَا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
5:69തൗറാത്തും, ഇന്‍ജീലും, അവരുടെ റബ്ബിങ്കല്‍ നിന്ന് അവരിലേക്ക് അവതരിപ്പിക്കപ്പെട്ടതും അവര്‍ നിലനിറുത്തിയിരുന്നുവെങ്കില്‍, അവരുടെ മുകള്‍ ഭാഗത്തു നിന്നും, അവരുടെ കാലുകളുടെ താഴ്ഭാഗത്തു നിന്നും അവര്‍ തിന്നുക [അവര്‍ക്ക് ആഹാരം ലഭിക്കുക] തന്നെ ചെയ്യുമായിരുന്നു. അവരില്‍ മിതത്വം പാലിക്കുന്ന ഒരു സമൂഹം ഉണ്ട്. അവരില്‍ നിന്ന് വളരെ പേരാകട്ടെ, അവര്‍ പ്രവര്‍ത്തിച്ചു വരുന്നത് വളരെ ചീത്ത!
يَا أَيُّهَا الرَّسُولُ = ഹേ, റസൂലേ بَلِّغْ = നീ എത്തിക്കുക مَا أُنزِلَ إِلَيْكَ = നിനക്ക് അവതരിപ്പിക്കപ്പെട്ടത് مِن رَّبِّكَ = നിന്‍റെ റബ്ബിങ്കല്‍ നിന്ന് وَإِن لَّمْ تَفْعَلْ = എന്നാല്‍ നീ ചെയ്തില്ലെങ്കില്‍ فَمَا بَلَّغْتَ = നീ എത്തിച്ചില്ല رِسَالَتَهُ = അവന്‍റെ ദൗത്യത്തെ وَاللَّهُ يَعْصِمُكَ = അല്ലാഹു നിന്നെ കാക്കും, രക്ഷിക്കും مِنَ النَّاسِ = മനുഷ്യരില്‍ നിന്ന് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَهْدِي = നേര്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ = ജനങ്ങളെ الْكَافِرِينَ = അവിശ്വാസികളായ
5:70ഹേ, റസൂലേ, നിന്‍റെ റബ്ബിങ്കല്‍നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ എത്തിച്ചു കൊടുക്കുക [പ്രബോധനം ചെയ്യുക]. നീ (അത്) ചെയ്തില്ലെങ്കില്‍, അവന്‍റെ ദൗത്യം നീ എത്തിച്ചുകൊടുത്തില്ല. അല്ലാഹു മനുഷ്യരില്‍ നിന്ന് നിന്നെ കാത്തു രക്ഷിക്കുന്നതാണ്. നിശ്ചയമായും അല്ലാഹു അവിശ്വാസികളായ ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയില്ല.
قُلْ = നീ പറയുക يَا أَهْلَ الْكِتَابِ = വേദക്കാരേ لَسْتُمْ = നിങ്ങളല്ല عَلَىٰ شَيْءٍ = യാതൊന്നിലും, ഒരു കാര്യത്തിലും حَتَّىٰ تُقِيمُوا = നിങ്ങള്‍ നിലനിറുത്തുവോളം التَّوْرَاةَ = തൗറാത്തിനെ وَالْإِنجِيلَ = ഇന്‍ജീലിനെയും وَمَا أُنزِلَ إِلَيْكُم = നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതും مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَلَيَزِيدَنَّ = വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും كَثِيرًا مِّنْهُم = അവരില്‍ നിന്ന് വളരെ പേര്‍ക്കും مَّا أُنزِلَ إِلَيْكَ = നിനക്ക് അവതരിപ്പിക്കപ്പെട്ടത് مِن رَّبِّكَ = നിന്‍റെ റബ്ബിങ്കല്‍ നിന്ന് طُغْيَانًا = ധിക്കാരം, അതിക്രമം, അതിരുകവിയല്‍ وَكُفْرًا = അവിശ്വാസവും فَلَا تَأْسَ = അതിനാല്‍ നീ വ്യസനപ്പെടേണ്ടാ, സങ്കടപ്പെടരുത് عَلَى الْقَوْمِ = ജനങ്ങളുടെ മേല്‍ الْكَافِرِينَ = അവിശ്വാസികളായ
5:71(നബിയേ) പറയുക: "വേദക്കാരേ, നിങ്ങള്‍ യാതൊന്നിലും (തന്നെ) അല്ല, തൗറാത്തും, ഇന്‍ജീലും, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതും നിങ്ങള്‍ നിലനിറുത്തുവോളം". നിന്‍റെ റബ്ബിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് അവരില്‍ നിന്ന് വളരെ പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യുന്നു. അതിനാല്‍, അവിശ്വാസികളായ (ആ) ജനങ്ങളുടെ പേരില്‍ നീ വ്യസനപ്പെടേണ്ടാ.
لَقَدْ أَخَذْنَا = തീര്‍ച്ചയായും നാം വാങ്ങി مِيثَاقَ = ഉറപ്പ്, കരാര്‍ بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളുടെ وَأَرْسَلْنَا = നാം അയക്കുകയും ചെയ്തു إِلَيْهِمْ = അവരിലേക്ക് رُسُلًا = റസൂലുകളെ كُلَّمَا جَاءَهُمْ = അവര്‍ക്ക് വരു(ചെല്ലു)മ്പോഴെല്ലാം رَسُولٌ = ഒരു റസൂല്‍ بِمَا لَا تَهْوَىٰ = ഇച്ഛിക്കാത്തതുമായി, ഇഷ്ടപ്പെടാത്തതും കൊണ്ട് أَنفُسُهُمْ = അവരുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍) فَرِيقًا = ഒരു വിഭാഗത്തെ, സംഘത്തെ كَذَّبُوا = അവര്‍ വ്യാജമാക്കി, കളവാക്കുകയായി وَفَرِيقًا = ഒരു വിഭാഗത്തെ يَقْتُلُونَ = അവര്‍ കൊലപ്പെടുത്തുകയും ചെയ്യുന്നു (ചെയ്തിരുന്നു)
5:73ഇസ്‌റാഈല്‍ സന്തതികളുടെ ഉറപ്പ് [കരാര്‍] നാം വാങ്ങുക തന്നെ ചെയ്തിട്ടുണ്ട്. അവരിലേക്ക് നാം റസൂലുകളെ അയക്കുകയും ചെയ്തു. അവരുടെ മനസ്സുകള്‍ ഇച്ഛിക്കാത്ത കാര്യവുമായി ഓരോ റസൂല്‍ അവരില്‍ ചെല്ലുമ്പോഴൊക്കെയും ഒരു വിഭാഗത്തെ അവര്‍ വ്യാജമാക്കുകയായി, (വേറെ) ഒരു വിഭാഗത്തെ അവര്‍ കൊലപ്പെടു ത്തുകയും ചെയ്തിരുന്നു!
وَحَسِبُوا = അവര്‍ കണക്കുകൂട്ടി, ധരിച്ചു, വിചാരിച്ചു أَلَّا تَكُونَ = ഉണ്ടാകുകയില്ലെന്ന് فِتْنَةٌ = പരീക്ഷണം, കുഴപ്പം فَعَمُوا = അങ്ങനെ അവര്‍ അന്ധരായി, അവര്‍ക്ക് അന്ധതയായി وَصَمُّوا = അവര്‍ ബധിരരുമായി, ബധിരത ബാധിച്ചു ثُمَّ تَابَ = പിന്നെ മടങ്ങി (പശ്ചാത്താപം സ്വീകരിച്ചു) اللَّهُ = അല്ലാഹു عَلَيْهِمْ = അവരുടെ ثُمَّ عَمُوا = പിന്നീട് അവര്‍ അന്ധരായി وَصَمُّوا = അവര്‍ ബധിരരുമായി كَثِيرٌ مِّنْهُمْ = അവരില്‍ നിന്നു വളരെ (ആളുകള്‍) وَاللَّهُ = അല്ലാഹുവാകട്ടെ بَصِيرٌ = കണ്ടറിയുന്നവനാണ് بِمَا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
5:74ഒരു പരീക്ഷണവും (അഥവാ കുഴപ്പവും) ഉണ്ടാകുകയില്ലെന്ന് അവര്‍ കണക്കുകൂട്ടി; അങ്ങനെ, അവര്‍ അന്ധരാവുകയും, ബധിര രാവുകയും ചെയ്തു. പിന്നീട്, അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. പിന്നെ (വീണ്ടും) അവര്‍-അവരില്‍ വളരെ ആളുകള്‍-അന്ധരും ബധിരരുമായി. അല്ലാഹു അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി കണ്ടറിയുന്നവനത്രെ.
5:75"നിശ്ചയമായും, അല്ലാഹു തന്നെയാണ് മര്‍യമിന്‍റെ മകന്‍ മസീഹ്" എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു. "ഇസ്‌റാഈല്‍ സന്തതികളേ, നിങ്ങള്‍ എന്‍റെ റബ്ബും നിങ്ങളുടെ റബ്ബുമായ അല്ലാഹുവിനെ ആരാധിക്കണം" എന്ന് മസീഹ് പറയുകയും ചെയ്തിരിക്കുന്നു. [എന്നിട്ടും അവരത് പറഞ്ഞുണ്ടാക്കി,] നിശ്ചയമായും, കാര്യം: അല്ലാഹുവിനോട് ആരെങ്കിലും പങ്ക് ചേര്‍ക്കുന്ന പക്ഷം, തീര്‍ച്ചയായും അവന്‍റെ പേരില്‍ അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു; അവന്‍റെ സങ്കേതം നരകവുമായിരിക്കും. അക്രമികള്‍ക്ക് സഹായികളായി (ആരും) ഇല്ലതാനും.
لَّقَدْ كَفَرَ = തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു الَّذِينَ قَالُوا = പറഞ്ഞവര്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു ثَالِثُ ثَلَاثَةٍ = മൂന്നില്‍ മൂന്നാമനാണ് (ഒരാളാണ്) وَمَا مِنْ إِلَٰهٍ = ഒരു ആരാധ്യനും ഇല്ല താനും إِلَّا إِلَٰهٌ وَاحِدٌ = ഒരേ ഒരാരാധ്യനല്ലാതെ وَإِن لَّمْ يَنتَهُوا = അവര്‍ വിരമിക്കു (ഒഴിവാകു) ന്നില്ലെങ്കില്‍ عَمَّا يَقُولُونَ = അവര്‍ പറയുന്നതില്‍ നിന്ന് لَيَمَسَّنَّ = നിശ്ചയമായും സ്പര്‍ശിക്കും, ബാധിക്കും الَّذِينَ كَفَرُوا = അവിശ്വസിച്ചവരെ مِنْهُمْ = അവരില്‍ നിന്ന് عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ
5:76"നിശ്ചയമായും, അല്ലാഹു മൂന്നില്‍ [മൂന്ന് ദൈവങ്ങളില്‍] ഒരുവനാകുന്നു"വെന്നു പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കു ന്നു. ഒരേ ഒരു ആരാധ്യനല്ലാതെ (വേറെ) ഒരാരാധ്യനും ഇല്ല താനും, അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍, അവരില്‍ നിന്ന് അവിശ്വസിച്ചവരെ വേദനയേറിയ ശിക്ഷ ബാധി ക്കുക തന്നെ ചെയ്യും.
5:78മര്യമിന്റെ മകന്‍ മസീഹ് ഒരു റസൂല്‍ (ദൈവ ദൂതന്‍) അല്ലാതെ (മറ്റൊന്നും) അല്ല. അദ്ദേഹത്തിനു മുമ്പ് റസൂലുകള്‍ (പലരും) കഴിഞ്ഞു പോയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഉമ്മയാകട്ടെ, ഒരു സത്യസന്ധ(യായ സ്ത്രീ)യുമാകുന്നു. രണ്ടു പേരും ഭക്ഷണം കഴിക്കുമായിരുന്നു. നോക്കുക: ദൃഷ്ടാന്തങ്ങളെ അവര്‍ക്ക് നാം എപ്രകാരം വിവരിച്ചു കൊടുക്കുന്നുവെന്ന്! (എന്നിട്ട്) പിന്നെ നോക്കുക; അവര്‍ (സത്യത്തില്‍ നിന്ന്) എങ്ങിനെ തെറ്റിക്കപ്പെടുന്നുവെന്ന്!
قُلْ يَا أَهْلَ الْكِتَابِ = പറയുക: വേദക്കാരേ لَا تَغْلُوا = നിങ്ങള്‍ അതിരു കവിയരുത് فِي دِينِكُمْ = നിങ്ങളുടെ മതത്തില്‍ غَيْرَ الْحَقِّ = ന്യായം (യഥാര്‍ത്ഥം വേണ്ടപ്പെട്ടത്) അല്ലാത്ത വിധം وَلَا تَتَّبِعُوا = നിങ്ങള്‍ പിന്‍പറ്റുകയും അരുത് أَهْوَاءَ = ഇച്ഛകളെ, തന്നിഷ്ട ങ്ങളെ قَوْمٍ = ഒരു ജനതയുടെ, ചില ജനങ്ങളുടെ قَدْ ضَلُّوا = അവര്‍ പിഴച്ചുപോയിട്ടുണ്ട് مِن قَبْلُ = മുമ്പ് وَأَضَلُّوا = അവര്‍ പിഴപ്പിക്കുകയും ചെയ്തു كَثِيرًا = വളരെ (ആളുകളെ) وَضَلُّوا = അവര്‍ വഴിതെറ്റുകയും ചെയ്തു عَن سَوَاءِ السَّبِيلِ = ശരിയായ മാര്‍ഗം വിട്ട്
5:80നീ പറയുക: "വേദക്കാരേ, ന്യായമല്ലാത്ത വിധം നിങ്ങള്‍ നിങ്ങ ളുടെ മതത്തില്‍ അതിരു കവിയരുത്. ചില ജനങ്ങളുടെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്: അവര്‍ മുമ്പേ വഴിപിഴച്ചിട്ടുണ്ട്; വളരെ ആളുകളെ അവര്‍ വഴി പിഴപ്പിക്കു കയും ചെയ്തിരിക്കുന്നു; ശരിയായ മാര്‍ഗം വിട്ട് അവര്‍ തെറ്റിപ്പോകുകയും ചെയ്തിരിക്കുന്നു (ഇങ്ങിനെയുള്ള ഒരു ജനതയുടെ)".
تَرَىٰ = നീ കാണും, നിനക്കു കാണാം كَثِيرًا مِّنْهُمْ = അവരില്‍ നിന്ന് വളരെ, പലരെയും يَتَوَلَّوْنَ = അവര്‍ മൈത്രീബന്ധം സ്ഥാപിക്കുന്നതായി (അടുത്തു ബന്ധപ്പെടുന്നതായി) الَّذِينَ كَفَرُوا = അവിശ്വസിച്ചവരോട് لَبِئْسَ = വളരെ ചീത്ത (മോശം)തന്നെ مَا قَدَّمَتْ = മുന്‍ചെയ്തു (മുന്നൊരുക്കി)വെച്ചത് لَهُمْ = അവര്‍ക്കു(തങ്ങള്‍ക്ക്) വേണ്ടി أَنفُسُهُمْ = അവരുടെ സ്വന്തങ്ങള്‍ (സ്വയം), തങ്ങള്‍ തന്നെ أَن سَخِطَ = ക്രോധിച്ചുവെന്നുള്ളത് اللَّهُ = അല്ലാഹു عَلَيْهِمْ = അവരുടെ മേല്‍ وَفِي الْعَذَابِ = ശിക്ഷയിലാകട്ടെ هُمْ = അവര്‍ خَالِدُونَ = ശാശ്വതന്മാരാകുന്നു, നിത്യവാസികളുമാണ്
5:83അവരില്‍ നിന്നു പലരെയും അവിശ്വസിച്ചവരോട് മൈത്രീബന്ധം സ്ഥാപിക്കുന്നതായി നിനക്ക് കാണാം. അവരുടെ സ്വന്തങ്ങള്‍ തങ്ങള്‍ക്കുവേണ്ടി മുന്നൊരുക്കി വെച്ചിട്ടുള്ളത് വളരെ ചീത്ത തന്നെ! അതായത്, അല്ലാഹു അവരുടെ മേല്‍ ക്രോധിച്ചിരിക്കുകയാണെന്നുള്ളത്. ശിക്ഷയിലാകട്ടെ, അവര്‍ ശാശ്വതന്മാരുമാകുന്നു. [ഇതാണവര്‍ തങ്ങള്‍ക്ക് വേണ്ടി ഒരുക്കിവെച്ചിരിക്കുന്നത്]
وَلَوْ كَانُوا = അവരായിരുന്നുവെങ്കില്‍ يُؤْمِنُونَ = അവര്‍ വിശ്വസിക്കുന്നു(ണ്ടായിരുന്നെങ്കില്‍) بِاللَّهِ = അല്ലാഹുവില്‍ وَالنَّبِيِّ = നബിയിലും وَمَا أُنزِلَ = അവതരിപ്പിക്കപ്പെട്ടതിലും إِلَيْهِ = അദ്ദേഹത്തിലേക്ക് مَا اتَّخَذُو = അവര്‍ ആക്കു(സ്വീകരിക്കു)മായിരുന്നില്ല هُمْ = അവരെ أَوْلِيَاءَ = മിത്രങ്ങള്‍, ബന്ധപ്പെട്ടവര്‍ وَلَٰكِنَّ = എങ്കിലും كَثِيرًا = വളരെ (ആളുകള്‍), പലരും مِّنْهُمْ = അവരില്‍ നിന്ന് فَاسِقُونَ = തോന്നിയവാസി (ധിക്കാരി)കളാണ്
5:84അവര്‍ അല്ലാഹുവിലും, നബിയിലും, അദ്ദേഹത്തിലേക്ക് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചു കൊണ്ടിരുന്നെങ്കില്‍ അവര്‍ അവരെ ബന്ധുമിത്രങ്ങളാക്കുമായിരുന്നില്ല. എങ്കിലും, അവരില്‍ വളരെ ആളുകളും തോന്നിയവാസികളാകുന്നു.
5:85നിശ്ചയമായും, വിശ്വസിച്ചവരോട് മനുഷ്യരില്‍ വെച്ച് ഏറ്റവും കഠിന ശത്രുതയുള്ളവര്‍ യഹൂദികളും, ശിര്‍ക്ക് ചെയ്യുന്നവരുമായി [ബഹുദൈവ വിശ്വാസികളുമായി] നീ കാണുന്നതാണ്. നിശ്ചയമായും, വിശ്വസിച്ചവരോട് അവരില്‍വെച്ച് ഏറ്റവും അടുത്ത സ്‌നേഹബന്ധമുള്ളവര്‍, ഞങ്ങള്‍ "നസ്‌റാനി"കളാണെന്ന് പറയുന്നവരായും [ക്രിസ്ത്യാനികളായും] നീ കാണുന്നതാണ്. അവരില്‍ ചില പണ്ഡിതാചാര്യന്മാരും, പുരോഹിതന്മാരും ഉണ്ടെന്നുള്ളതും, അവര്‍ അഹംഭാവം നടിക്കുന്നില്ലെന്നുള്ളതും നിമിത്തമാകുന്നു അത്.
لَا يُؤَاخِذُكُمُ = നിങ്ങളെ പിടികൂടുക(പിടിച്ചു ശിക്ഷിക്കുക)യില്ല اللَّهُ = അല്ലാഹു بِاللَّغْوِ = വ്യര്‍ത്ഥമായത് (പൊയ്‌വാക്ക്-നിരര്‍ത്ഥമായത്) മൂലം فِي أَيْمَانِكُمْ = നിങ്ങളുടെ സത്യങ്ങളില്‍ وَلَٰكِن = എങ്കിലും يُؤَاخِذُكُم = നിങ്ങളെ അവന്‍ പിടികൂടും بِمَا عَقَّدتُّمُ = നിങ്ങള്‍ ഉറപ്പിക്കുന്നതു മൂലം, സ്ഥാപിച്ചു പറയുന്നതു കൊണ്ട് الْأَيْمَانَ = സത്യങ്ങളെ فَكَفَّارَتُهُ = എന്നാല്‍ (അപ്പോള്‍) അതിന്‍റെ പ്രായശ്ചിത്തം إِطْعَامُ = ഭക്ഷണം നല്‍കലാണ് عَشَرَةِ = പത്ത് مَسَاكِينَ = സാധുക്കള്‍ക്ക്, പാവങ്ങള്‍ക്ക് مِنْ أَوْسَطِ = മദ്ധ്യ നിലയിലുള്ളതില്‍നിന്ന് مَا تُطْعِمُونَ = നിങ്ങള്‍ ഭക്ഷണം നല്‍കുന്നതില്‍ أَهْلِيكُمْ = നിങ്ങളുടെ ആള്‍ക്കാര്‍ക്ക് أَوْ كِسْوَتُهُمْ = അല്ലെങ്കില്‍ അവരുടെ ഉടുപ്പ്, അവര്‍ക്കുള്ള വസ്ത്രം (നല്‍കല്‍) أَوْ تَحْرِيرُ = അല്ലെങ്കില്‍ സ്വതന്ത്രമാക്കല്‍ رَقَبَةٍ = ഒരു അടിമയെ فَمَن لَّمْ يَجِدْ = എനി ആര്‍ക്കെങ്കിലുംകിട്ടാത്തപക്ഷം, വല്ലവനും എത്തപ്പെടാതിരുന്നാല്‍ فَصِيَامُ = എന്നാല്‍ നോമ്പ് പിടിക്കല്‍ ثَلَاثَةِ أَيَّامٍ = മൂന്നു ദിവസങ്ങള്‍ ذَٰلِكَ = അത് كَفَّارَةُ = പ്രായശ്ചിത്തമാകുന്നു أَيْمَانِكُمْ = നിങ്ങളുടെ സത്യങ്ങളുടെ إِذَا حَلَفْتُمْ = നിങ്ങള്‍ ശപഥം (സത്യം) ചെയ്താല്‍ وَاحْفَظُوا = നിങ്ങള്‍ സൂക്ഷിക്കുക(കാക്കുക)യും ചെയ്യുവിന്‍ أَيْمَانَكُمْ = നിങ്ങളുടെ സത്യങ്ങളെ كَذَٰلِكَ = അപ്രകാരം يُبَيِّنُ اللَّهُ = അല്ലാഹു വിവരിക്കുന്നു لَكُمْ = നിങ്ങള്‍ക്ക് آيَاتِهِ = അവന്‍റെ ആയത്തുകളെ لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَشْكُرُونَ = നിങ്ങള്‍ നന്ദിചെയ്യും
5:92നിങ്ങളുടെ സത്യങ്ങളിലെ വ്യര്‍ത്ഥവാക്കു മൂലം അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. പക്ഷേ, നിങ്ങള്‍ (മനഃപൂര്‍വ്വം) സത്യങ്ങളെ ഉറപ്പിക്കുന്ന തുമൂലം അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ അതിന്‍റെ [അതു ലംഘിച്ചതിന്‍റെ] പ്രായശ്ചിത്തം, നിങ്ങള്‍നിങ്ങളുടെ വീട്ടുകാര്‍ക്ക് ഭക്ഷിക്കുവാന്‍ കൊടുക്കാറുള്ളതിന്‍റെ മദ്ധ്യനിലക്കുള്ളതില്‍ നിന്ന് പത്ത് സാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കലാകുന്നു ; അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം (കൊടുക്കുക); അല്ലെങ്കില്‍ഒരു അടിമയെ സ്വതന്ത്രമാക്കുക. എനി വല്ലവര്‍ക്കും (അതൊന്നും) കിട്ടിയില്ലെങ്കില്‍, മൂന്നു ദിവസത്തെ നോമ്പു പിടിക്കലാണ് (വേണ്ടത്) അത്, നിങ്ങള്‍ ശപഥം ചെയ്താല്‍നിങ്ങളുടെ സത്യ(ലംഘന)ങ്ങള്‍ക്കുള്ള പ്രായശ്ചിത്തമത്രെ. നിങ്ങളുടെ സത്യങ്ങളെ നിങ്ങള്‍കാത്തു സൂക്ഷിക്കുകയും ചെയ്യുവിന്‍. അപ്രകാരം അല്ലാഹു അവന്‍റെ "ആയത്തു" [ലക്ഷ്യം]കളെ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദി കാണിച്ചേക്കാമല്ലോ.
لَيْسَ = ഇല്ല عَلَى الَّذِينَ = യാതൊരുവരുടെ മേല്‍ آمَنُوا = വിശ്വസിച്ച وَعَمِلُوا = പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ = സല്‍കര്‍മങ്ങള്‍ جُنَاحٌ = കുറ്റം, തെറ്റ് فِيمَا طَعِمُوا = അവര്‍ ഭക്ഷിച്ചതില്‍ إِذَا مَا اتَّقَوا = അവര്‍ സൂക്ഷിച്ചാല്‍ وَّآمَنُوا = അവര്‍ വിശ്വസിക്കുകയും وَعَمِلُوا = അവര്‍ പ്രവര്‍ത്തിക്കുകയും الصَّالِحَاتِ = സല്‍ക്കര്‍മങ്ങളെ ثُمَّ اتَّقَوا = പിന്നെയും അവര്‍ സൂക്ഷിച്ചു وَّآمَنُوا = അവര്‍ വിശ്വസിക്കുകയും ചെയ്തു ثُمَّ اتَّقَوا = പിന്നെയും അവര്‍ സൂക്ഷിച്ചു وَّأَحْسَنُوا = അവര്‍ നന്മ (സുകൃതം) പ്രവര്‍ത്തിക്കുകയും وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ يُحِبُّ = സ്‌നേഹിക്കുന്നു,ഇഷ്ടപ്പെടുന്നു الْمُحْسِنِينَ = നന്മ (സുകൃതം) ചെയ്യുന്നവരെ
5:96വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ മേല്‍ അവര്‍ (മുമ്പ്) ഭക്ഷിച്ചതില്‍ കുറ്റമില്ല; അവര്‍ സൂക്ഷിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും, പിന്നെയും സൂക്ഷിക്കുകയും വിശ്വസിക്കുകയും പിന്നെയും സൂക്ഷിക്കുകയും സുകൃതം ചെയ്യുകയും ചെയ്താല്‍. അല്ലാഹു സുകൃതം ചെയ്യുന്നവരെ ഇഷ്ടപ്പെടുകയും ചെയ്യുന്നു
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ لَيَبْلُوَنَّكُمُ = നിശ്ചയമായും നിങ്ങളെ പരീക്ഷണംചെയ്യുക തന്നെ ചെയ്യും اللَّهُ = അല്ലാഹു بِشَيْءٍ = വല്ല വസ്തുവെയും കൊണ്ട്, വല്ലതും മുഖേന مِّنَ الصَّيْدِ = വേട്ടജന്തുവില്‍പെട്ട تَنَالُهُ = അതിനോട് എത്തുമാറ്, അതിനെ കിട്ടത്തക്കവണ്ണം أَيْدِيكُمْ = നിങ്ങളുടെ കൈകള്‍, കൈകള്‍ക്ക് وَرِمَاحُكُمْ = നിങ്ങളുടെ കുന്തങ്ങളും, കുന്തങ്ങള്‍ക്കും لِيَعْلَمَ اللَّهُ = അല്ലാഹു അറിയുവാന്‍ വേണ്ടി مَن يَخَافُهُ = അവനെ ഭയപ്പെടുന്നവനെ, ആര്‍ ഭയപ്പെടുമെന്ന് بِالْغَيْبِ = അദൃശ്യത്തില്‍ (കാണാതെ) فَمَنِ = എന്നിട്ടു വല്ലവരും, ആര്‍ اعْتَدَىٰ = അതിരുവിട്ടു(വെങ്കില്‍) بَعْدَ ذَٰلِكَ = അതിനു ശേഷം فَلَهُ عَذَابٌ = എന്നാലവന് ശിക്ഷയുണ്ടായിരിക്കും أَلِيمٌ = വേദനയേറിയ
5:97ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ കൈകളും, കുന്തങ്ങളും എത്തത്തക്കവിധം വേട്ട (യാടിപ്പിടിക്കപ്പെടുന്ന) ജന്തുക്കളില്‍പെട്ട വല്ലതും മുഖേന നിശ്ചയമായും അല്ലാഹുനിങ്ങളെ പരീക്ഷണം നടത്തുന്നതാണ്; അദൃശ്യമായ നിലയില്‍, അല്ലാഹുവിനെ ഭയപ്പെടുന്നവരെ അവന്‍ (വേര്‍തിരിഞ്ഞ്) അറിയുവാന്‍വേണ്ടി എന്നിട്ട് അതിനുശേഷം ആരെങ്കിലും അതിരുവിട്ടാല്‍, അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ لَا تَقْتُلُوا = നിങ്ങള്‍ കൊലപ്പെടുത്തരുത് الصَّيْدَ = വേട്ട (വേട്ടയാടി പിടിക്കപ്പെടുന്ന) ജന്തുവെ وَأَنتُمْ = നിങ്ങള്‍ ആയിരിക്കെ حُرُمٌ = ഇഹ്‌റാം ചെയ്തവര്‍ (ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍) وَمَن قَتَلَهُ = അതിനെ ആരെങ്കിലും കൊല്ലുന്നപക്ഷം مِنكُم = നിങ്ങളില്‍ നിന്ന് مُّتَعَمِّدًا = കല്‍പിച്ചു (കരുതി) കൂട്ടിയവനായിട്ട് فَجَزَاءٌ = എന്നാല്‍ ഒരു പ്രതിഫലമാകുന്നു (വേണ്ടത്) مِّثْلُ = യാതൊന്നുപോലെയുള്ള, തുല്യമായി مَا قَتَلَ = അവന്‍ കൊന്ന مِنَ النَّعَمِ = കാലി (ആടുമാടൊട്ടകം)കളില്‍ നിന്ന് يَحْكُمُ بِهِ = അതിനെപ്പറ്റി വിധി കല്‍പിക്കും ذَوَا عَدْلٍ = രണ്ടു നീതിമാന്മാര്‍ مِّنكُمْ = നിങ്ങളില്‍ നിന്ന് هَدْيًا = ബലിമൃഗമായിക്കൊണ്ട് بَالِغَ الْكَعْبَةِ = കഅ്ബത്തിങ്കല്‍ എത്തുന്ന أَوْ كَفَّارَةٌ = അല്ലെങ്കില്‍ ഒരു പ്രായശ്ചിത്തം طَعَامُ = അതായത് ഭക്ഷണം مَسَاكِينَ = സാധുക്കളുടെ, പാവങ്ങള്‍ക്ക് أَوْ عَدْلُ = അല്ലെങ്കില്‍ കിടയായത്, സമാനമായത് ذَٰلِكَ = അതിന്‍റെ, അതിന് صِيَامًا = നോമ്പ്, നോമ്പായിട്ട് لِّيَذُوقَ = അവന്‍ രുചി നോക്കു (ആസ്വദിക്കു-അനുഭവിക്കു)വാന്‍ വേണ്ടി وَبَالَ = ദോഷം, കെടുതി, ദുഷ്ഫലം أَمْرِهِ = അവന്‍റെ കാര്യത്തിന്‍റെ عَفَا اللَّهُ = അല്ലാഹു മാപ്പു നല്‍കിയിരിക്കുന്നു عَمَّا سَلَفَ = മുന്‍കഴിഞ്ഞതിനെക്കുറിച്ച് وَمَنْ عَادَ = വല്ലവരും മടങ്ങിയാല്‍, (ആവര്‍ത്തിച്ചാല്‍-വീണ്ടുംചെയ്താല്‍) فَيَنتَقِمُ = അപ്പോള്‍ ശിക്ഷാ (പ്രതികാര)നടപടിയെടുക്കും اللَّهُ = അല്ലാഹു مِنْهُ = അവനോട്, അവനെക്കുറിച്ച് وَاللَّهُ عَزِيزٌ = അല്ലാഹു പ്രതാപശാലിയാകുന്നു ذُو انتِقَامٍ = ശിക്ഷാ (പ്രതികാര) നടപടിയെടുക്കുന്നവന്‍
5:98ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ "ഇഹ്‌റാമി"ല്‍ പ്രവേശിച്ച വരായിരിക്കെ വേട്ട (യാടിപ്പിടിക്കപ്പെടുന്ന) ജന്തുക്കളെ കൊല്ലരുത്. നിങ്ങളില്‍ ആരെങ്കിലും കല്‍പിച്ചുകൂട്ടി അതിനെ കൊല്ലുന്ന പക്ഷം, അവര്‍ കൊന്നതിന് തുല്യമായി കാലികളില്‍ നിന്ന് ഒരു പ്രതിഫലം [പ്രായശ്ചിത്തം] വേണ്ടതാണ്. നിങ്ങളില്‍ നിന്നുള്ള നീതിമാന്മാരായരാള്‍ അതിനെപ്പറ്റി വിധി കല്‍പിക്കുന്ന വിധം (അതുപോലെയുള്ളത്); കഅ്ബത്തിങ്കല്‍ എത്തിച്ചേരുന്ന ഒരു ബലി മൃഗമായിക്കൊണ്ട്. അല്ലെങ്കില്‍ ഒരു പ്രായശ്ചിത്തം- അതായത് സാധുക്കള്‍ക്ക് ഭക്ഷണം (നല്‍കുക)-അല്ലെങ്കില്‍ അതിനു സമാനം നോമ്പ് [രണ്ടിലൊന്ന് വേണം]; അവന്‍റെ കാര്യത്തിന്‍റെ [അവന്‍ചെയ്തതിന്‍റെ] ദുഷ്ഫലം അവന്‍ അനുഭവിക്കുവാന്‍ വേണ്ടി(യാണ്അത്) . മുന്‍കഴി ഞ്ഞതിനെപ്പറ്റി അല്ലാഹു മാപ്പു നല്‍കിയിരിക്കുന്നു. വല്ലവരും (എനി) ആവര്‍ത്തിക്കുന്ന പക്ഷം, അവനോട് അല്ലാഹു ശിക്ഷാ നടപടി എടുക്കുന്നതുമാണ്.അല്ലാഹു പ്രതാപശാലിയും, ശിക്ഷാനടപടി എടുക്കുന്നവനുമാകുന്നു.
5:99സമുദ്രത്തിലെ വേട്ട(യാടിപ്പിടിക്കപ്പെടുന്ന) ജന്തുക്കളും, അതിലെ ഭക്ഷ്യങ്ങളും നിങ്ങള്‍ക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ക്കും, യാത്രാസംഘങ്ങള്‍ക്കും ഉപയോഗത്തിന്നായിക്കൊണ്ട്. നിങ്ങള്‍ "ഇഹ്‌റാമി"ല്‍ പ്രവേശിച്ചവരായിരിക്കുമ്പോഴൊക്കെയും നിങ്ങളുടെ മേല്‍ കരയിലെ വേട്ട (യാടിപ്പിടിക്കപ്പെടുന്ന) ജന്തുക്കള്‍ നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. യാതൊരു അല്ലാഹുവിങ്കലേക്കു നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമോ അവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍.
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ لَا تَسْأَلُوا = നിങ്ങള്‍ ചോദിക്കരുത് (അന്വേഷിക്കരുത്) عَنْ أَشْيَاءَ = ചില (പല)കാര്യങ്ങളെക്കുറിച്ച് إِن تُبْدَ = അവ വെളിവാക്ക(വ്യക്തമാക്ക)പ്പെട്ടാല്‍ لَكُمْ = നിങ്ങള്‍ക്ക് تَسُؤْكُمْ = അവ നിങ്ങളെ അതൃപ്തിപ്പെടുത്തും, നിങ്ങള്‍ക്ക്അനിഷ്ടം വരുത്തും وَإِن تَسْأَلُوا = നിങ്ങള്‍ ചോദിക്കുന്ന പക്ഷം عَنْهَا = അവയെപ്പറ്റി حِينَ يُنَزَّلُ = ഇറക്ക(അവതരപ്പിക്ക)പ്പെടുന്ന സമയത്ത് الْقُرْآنُ = ഖുർആന്‍ تُبْدَ لَكُمْ = അവ നിങ്ങള്‍ക്ക് വെളിവാക്കപ്പെടും عَفَا اللَّهُ = അല്ലാഹു മാപ്പു ചെയ്തിരിക്കുന്നു عَنْهَا = അവയെപ്പറ്റി وَاللَّهُ = അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് حَلِيمٌ = സഹനശീലനാണ്
5:104ഹേ, വിശ്വസിച്ചവരേ, ചിലകാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ ചോദിക്കരുത്: അവ നിങ്ങള്‍ക്ക് വെളിവാക്കപ്പെട്ടാല്‍ അവ നിങ്ങളെ അതൃപ്തിപ്പെടുത്തും; ഖുർആന്‍ അവതരിക്കപ്പെടുന്ന സമയത്ത് അവയെപ്പറ്റി നിങ്ങള്‍ ചോദിക്കുന്നതായാല്‍, നിങ്ങള്‍ക്ക് അവ വെളിവാക്കപ്പെടുകയും ചെയ്യും. അവയെക്കുറിച്ചു അല്ലാഹു മാപ്പു നല്‍കിയിരിക്കുകയാണ്. അല്ലാഹുവളരെ പൊറുക്കുന്നവനാണ്; സഹനശീലനാണ്.
قَدْ سَأَلَهَا = അവ ചോദിച്ചിട്ടുണ്ട് قَوْمٌ = ഒരു ജനത مِّن قَبْلِكُمْ = നിങ്ങളുടെ മുമ്പ്, മുമ്പുള്ള ثُمَّ أَصْبَحُوا = പിന്നീട് അവരായിത്തീര്‍ന്നു بِهَا = അവയില്‍, അവയെപ്പറ്റി كَافِرِينَ = അവിശ്വാസികള്‍, നിഷേധികള്‍
5:105നിങ്ങളുടെ മുമ്പ് ഒരു ജനത അവ (സംബന്ധിച്ച്) ചോദിക്കുകയുണ്ടായി; പിന്നീട് അവര്‍ അവയില്‍അവിശ്വാസികളായിത്തീര്‍ന്നു.
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ شَهَادَةُ = സാക്ഷ്യം بَيْنِكُمْ = നിങ്ങള്‍ക്കിടയില്‍ إِذَا حَضَرَ = ആസന്നമായാല്‍ أَحَدَكُمُ = നിങ്ങളിലൊരാള്‍ക്ക് الْمَوْتُ = മരണം حِينَ الْوَصِيَّةِ = വസിയ്യത്തിന്‍റെ സമയത്ത് اثْنَانِ = രണ്ടാളാകുന്നു ذَوَا عَدْلٍ = നീതിമാന്മാരായ, മര്യാദയുള്ളവരായ مِّنكُمْ = നിങ്ങളില്‍ നിന്നുള്ള أَوْ آخَرَانِ = അല്ലെങ്കില്‍ വേറെ (മറ്റു) രണ്ടാള്‍ مِنْ غَيْرِكُمْ = നിങ്ങളല്ലാത്തവരില്‍ നിന്ന് إِنْ أَنتُمْ = നിങ്ങള്‍ (ആയി) എങ്കില്‍ ضَرَبْتُمْ = നിങ്ങള്‍യാത്ര ചെയ്തു (എങ്കില്‍) فِي الْأَرْضِ = ഭൂമിയില്‍ فَأَصَابَتْكُم = എന്നിട്ട് നിങ്ങളെ ബാധിച്ചു(എങ്കില്‍) مُّصِيبَةُ = വിപത്ത് الْمَوْتِ = മരണത്തിന്‍റെ, മരണമാകുന്ന تَحْبِسُونَهُمَا = അവരെ രണ്ടാളെയും നിങ്ങള്‍ തടഞ്ഞു നിറുത്തണം, തടഞ്ഞും കൊണ്ട് مِن بَعْدِ الصَّلَاةِ = നമസ്‌കാരത്തിനു ശേഷം فَيُقْسِمَانِ = എന്നിട്ടവര്‍ രണ്ടാളും സത്യം ചെയ്യണം بِاللَّهِ = അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ട് إِنِ ارْتَبْتُمْ = നിങ്ങള്‍ സന്ദേഹപ്പെട്ടാല്‍, സംശയിച്ചുവെങ്കില്‍ لَا نَشْتَرِي بِهِ = അതിനു (പകരം) ഞങ്ങള്‍ വാങ്ങുകയില്ല (എന്ന്) ثَمَنًا = ഒരു വില (പ്രതിഫലം) وَلَوْ كَانَ = ആയിരുന്നാലും ذَا قُرْبَىٰ = അടുത്ത (കുടുംബ) ബന്ധമുള്ളവന്‍ وَلَا نَكْتُمُ = ഞങ്ങള്‍ ഒളിച്ചു (മൂടി) വെക്കുകയുമില്ല شَهَادَةَ اللَّهِ = അല്ലാഹുവിന്‍റെ സാക്ഷ്യത്തെ إِنَّا = നിശ്ചമായും ഞങ്ങള്‍ إِذًا = അപ്പോള്‍, എന്നാല്‍ (അങ്ങിനെയെങ്കില്‍), അന്നേരം لَّمِنَ الْآثِمِينَ = കുറ്റക്കാരില്‍ (പാപികളില്‍)പെട്ടവര്‍ തന്നെ
5:109ഹേ, വിശ്വസിച്ചവരേ, നിങ്ങളില്‍ ഒരാള്‍ക്ക് മരണം ആസന്നമായാല്‍, "വസ്വിയ്യത്തി"ന്‍റെ സമയത്ത്നിങ്ങള്‍ക്കിടയിലുള്ള സാക്ഷ്യം, നിങ്ങളില്‍ നിന്നുള്ള നീതിമാന്മാരായ രണ്ടാളുകളാകുന്നു. അല്ലെങ്കില്‍ നിങ്ങളല്ലാത്തവരില്‍നിന്നുള്ള വേറെ രണ്ടാളുകള്‍, -നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുകയും, എന്നിട്ട് നിങ്ങള്‍ക്ക് മരണ വിപത്ത്ബാധിക്കുകയും ചെയ്തുവെങ്കില്‍. അവരെ രണ്ടാളെയും നിങ്ങള്‍ നമസ്‌കാരത്തിനു ശേഷം തടഞ്ഞു നിറുത്തണം; എന്നിട്ട്-നിങ്ങള്‍ക്ക് സന്ദേഹം ഏര്‍പ്പെട്ടാല്‍- അവര്‍ രണ്ടാളും അല്ലാഹുവില്‍ (ഇങ്ങിനെ) സത്യം ചെയ്യണം. "അടുത്ത (കുടുംബ)ബന്ധമുള്ളവനായിരുന്നാലും ഞങ്ങള്‍ ഇതിന് (പകരം) ഒരു പ്രതിഫലവും വാങ്ങുന്നതല്ല; അല്ലാഹുവിന്‍റെ സാക്ഷ്യം ഞങ്ങള്‍ ഒളിച്ചുവെക്കുന്നതുമല്ല;- എന്നാല്‍ [അങ്ങിനെ ചെയ്താല്‍] നിശ്ചയമായും ഞങ്ങള്‍, കുറ്റക്കാരില്‍പെട്ടവര്‍ തന്നെയായിരിക്കും".
فَإِنْ عُثِرَ = എനി (എന്നിട്ട്) വെളിവായെങ്കില്‍ عَلَىٰ أَنَّهُمَا = അവര്‍ രണ്ടാളുമെന്ന് اسْتَحَقَّا = രണ്ടാളും അവകാശപ്പെട്ടിരിക്കുന്നു, അര്‍ഹമായിരിക്കുന്നു إِثْمًا = കുറ്റത്തിന്, പാപത്തിന് فَآخَرَانِ = എന്നാല്‍ വേറെ രണ്ടാള്‍ يَقُومَانِ = എഴുന്നേല്‍ക്കണം مَقَامَهُمَا = അവര്‍ രണ്ടാളുടെ സ്ഥാനത്ത് مِنَ الَّذِينَ = യാതൊരുവരില്‍ നിന്ന് اسْتَحَقَّ = അതവകാശപ്പെട്ടു عَلَيْهِمُ = അവരുടെ മേല്‍ (അവര്‍ക്കെതിരെ) الْأَوْلَيَانِ = കൂടുതല്‍ ബന്ധപ്പെട്ട രണ്ടാള്‍ فَيُقْسِمَانِ = എന്നിട്ട് അവര്‍ രണ്ടാളും സത്യം ചെയ്യണം بِاللَّهِ = അല്ലാഹുവില്‍ لَشَهَادَتُنَا = തീര്‍ച്ചയായും ഞങ്ങളുടെ സാക്ഷ്യം أَحَقُّ = കൂടുതല്‍ യഥാര്‍ത്ഥ (ന്യായ)മാണ്, അധികം അര്‍ഹമായതാണ് مِن شَهَادَتِهِمَا = അവര്‍ രണ്ടാളുടെയും സാക്ഷ്യത്തെക്കാള്‍ وَمَا اعْتَدَيْنَا = ഞങ്ങള്‍ അതിരു വിട്ടിട്ടുമില്ല, ക്രമം തെറ്റിയിട്ടുമില്ല إِنَّا = നിശ്ചയമായും ഞങ്ങള്‍ إِذًا = എന്നാല്‍, അന്നേരം, അപ്പോള്‍ لَّمِنَ الظَّالِمِينَ = അക്രമികളില്‍ പെട്ടവര്‍ തന്നെ
5:110എനി, അവര്‍ രണ്ടു പേരും കുറ്റത്തിന് അവകാശപ്പെട്ടിരിക്കുന്നുവെന്ന് വെളിവാകുന്ന പക്ഷം, അപ്പോള്‍, യാതൊരു കൂട്ടര്‍ക്കെതിരെ അത് [കുറ്റം] അവകാശപ്പെട്ടുവോ അവരില്‍ നിന്ന് വേറെ രണ്ടാള്‍ - കൂടുതല്‍ ബന്ധെപ്പട്ട രണ്ടാള്‍- അവരുടെ സ്ഥാനത്ത് (സാക്ഷികളായി) നില്ക്കണം; എന്നിട്ട് അവര്‍ രണ്ടു പേരും (ഇങ്ങിനെ) സത്യം ചെയ്യണം : ഞങ്ങളുടെ സാക്ഷ്യം ഈ രണ്ടു പേരുടെ സാക്ഷ്യത്തെക്കാള്‍ യഥാര്‍ത്ഥമായുള്ളതാണ്; ഞങ്ങള്‍ ക്രമം തെറ്റുകയും ചെയ്തിട്ടില്ല; എന്നാല്‍ [അങ്ങിനെ ചെയ്താല്‍] നിശ്ചയമായും ഞങ്ങള്‍, അക്രമികളില്‍ പെട്ടവര്‍ തന്നെയായിരിക്കും".
يَوْمَ يَجْمَعُ = ഒരുമിച്ചു കൂട്ടുന്ന ദിവസം اللَّهُ = അല്ലാഹു الرُّسُلَ = റസൂലുകളെ فَيَقُولُ = എന്നിട്ട് (അപ്പോള്‍) അവന്‍ പറയും (ചോദിക്കും) مَاذَا = എന്താണ് أُجِبْتُمْ = നിങ്ങള്‍ക്ക് ഉത്തരം (മറുപടി) നല്‍കപ്പെട്ടത് قَالُوا = അവര്‍ പറയും لَا عِلْمَ = അറിവില്ല لَنَا = ഞങ്ങള്‍ക്ക് إِنَّكَ = നിശ്ചയമായും നീ തന്നെ أَنتَ عَلَّامُ = നല്ലപോലെ (വളരെ) അറിയുന്നവന്‍ الْغُيُوبِ = അദൃശ്യ(മറഞ്ഞ) കാര്യങ്ങളെ
5:112അല്ലാഹു റസൂലുകളെ ഒരുമിച്ചു കൂട്ടുന്ന ദിവസം! എന്നിട്ട് അവന്‍പറയും: "എന്താണ് നിങ്ങള്‍ക്ക് ഉത്തരം നല്‍കപ്പെട്ടത്? "അവര്‍ പറയും: "ഞങ്ങള്‍ക്ക് അറിവില്ല! നിശ്ചയമായും, നീ തന്നെയാണ് അദൃശ്യകാര്യങ്ങളെ നന്നായി അറിയുന്നവന്‍".
إِذْ قَالَ = പറഞ്ഞപ്പോള്‍, പറഞ്ഞ (പറയുന്ന) സന്ദര്‍ഭം اللَّهُ = അല്ലാഹു يَا عِيسَى ابْنَ مَرْيَمَ = മര്‍യമിന്‍റെ മകന്‍ ഈസാ اذْكُرْ = നീ ഓര്‍ക്കുക, സ്മരിക്കുക نِعْمَتِي = എന്‍റെ അനുഗ്രഹം عَلَيْكَ = നിനക്ക് وَعَلَىٰ وَالِدَتِكَ = നിന്‍റെ മാതാവിനും إِذْ أَيَّدتُّكَ = നിന്നെ ഞാന്‍ ബലപ്പെടുത്തിയ സന്ദര്‍ഭം بِرُوحِ الْقُدُسِ = പരിശുദ്ധാത്മാവിനെക്കൊണ്ട് تُكَلِّمُ = നീ സംസാരിക്കുന്ന നിലക്ക് النَّاسَ = മനുഷ്യരോട് فِي الْمَهْدِ = തൊട്ടിലില്‍ വെച്ച് وَكَهْلًا = മദ്ധ്യവയസ്‌കനായും وَإِذْ عَلَّمْتُكَ = നിനക്ക് ഞാന്‍ പഠിപ്പിച്ചു തന്ന സന്ദര്‍ഭവും الْكِتَابَ = ഗ്രന്ഥം, എഴുത്ത് وَالْحِكْمَةَ = വിജ്ഞാനവും وَالتَّوْرَاةَ = തൗറാത്തും وَالْإِنجِيلَ = ഇന്‍ജീലും وَإِذْ تَخْلُقُ = നീ സൃഷ്ടിക്കു (രൂപപ്പെടുത്തു)ന്ന സന്ദര്‍ഭവും مِنَ الطِّينِ = കളിമണ്ണിനാല്‍ كَهَيْئَةِ = ആകൃതിപോലെ, മാതിരി الطَّيْرِ = പക്ഷി(പറവ)യുടെ بِإِذْنِي = എന്‍റെ സമ്മത (അനുമതി-ഉത്തരവ്)പ്രകാരം فَتَنفُخُ = എന്നിട്ടു നീ ഊതും فِيهَا = അതില്‍ فَتَكُونُ = അപ്പോള്‍ അതായിത്തീരും طَيْرًا = പക്ഷി, പറവ بِإِذْنِي = എന്‍റെ സമ്മതപ്രകാരം, അനുമതികൊണ്ട് وَتُبْرِئُ = നീ സുഖപ്പെടുത്തുകയും ചെയ്തിരുന്ന الْأَكْمَهَ = ജാത്യാന്ധനെ (ജനനാല്‍ കാഴ്ചയില്ലാത്തവനെ) وَالْأَبْرَصَ = വെള്ളപ്പാണ്ഡുകാരനെയും بِإِذْنِي = എന്‍റെ അനുവാദം കൊണ്ട്,ഉത്തരവുപ്രകാരം وَإِذْ تُخْرِجُ = നീ പുറത്തു വരുത്തുന്ന സന്ദര്‍ഭവും الْمَوْتَىٰ = മരണപ്പെട്ടവരെ بِإِذْنِي = എന്‍റെ അനുവാദം കൊണ്ട്.അനുമതി പ്രകാരം وَإِذْ كَفَفْتُ = ഞാന്‍ തടുത്ത സന്ദര്‍ഭവും بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളെ عَنكَ = നിന്നില്‍ നിന്ന് إِذْ جِئْتَهُم = നീ അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ بِالْبَيِّنَاتِ = വ്യക്തമായ തെളിവുകളുമായി فَقَالَ = അപ്പോള്‍ പറഞ്ഞു الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ مِنْهُمْ = അവരില്‍ നിന്ന് إِنْ هَٰذَا = ഇതല്ല إِلَّا سِحْرٌ = സിഹ്ര്‍ (ആഭിചാരം-മാരണം) അല്ലാതെ مُّبِينٌ = വ്യക്ത(സ്പഷ്ട)മായ
5:113അല്ലാഹു പറയുന്ന സന്ദര്‍ഭം: "മര്‍യമിന്‍റെ മകന്‍ ഈസാ, നിനക്കും നിന്‍റെ മാതാവിനും എന്‍റെ [ഞാന്‍ചെയ്ത] അനുഗ്രഹം നീ ഓര്‍ക്കുക:-(അതെ) പരിശുദ്ധാത്മാവിനെക്കൊണ്ട് ഞാന്‍ നിന്നെ ബലപ്പെടുത്തിയ സന്ദര്‍ഭം, തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്‌കനായിക്കൊണ്ടും നീ മനുഷ്യരോട് സംസാരി ക്കുന്നനിലക്ക്;- ഗ്രന്ഥവും, വിജ്ഞാനവും, തൗറാത്തും, ഇന്‍ജീലും നിനക്ക്ഞാന്‍ പഠിപ്പിച്ചു തന്ന സന്ദര്‍ഭവും, -കളിമണ്ണില്‍ നിന്നും എന്‍റെ അനുമതിപ്രകാരം പക്ഷിയുടെ ആകൃതി പോലെ നീ രൂപപ്പെടുത്തുകയും, എന്നിട്ട് അതില്‍ നീ ഊതുകയും, അപ്പോള്‍ അത് എന്‍റെ അനുവാദംകൊണ്ട് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭവും; - ജാത്യാന്ധനെയും, വെള്ളപ്പാണ്ഡുകാരനെയും എന്‍റെ അനുവാദപ്രകാരം നീ സുഖപ്പെടുത്തുന്ന (സന്ദര്‍ഭവും;- മരണപ്പെട്ടവരെ എന്‍റെ അനുവാദപ്രകാരം നീ (ജീവിപ്പിച്ചു) പുറത്തു വരുത്തുന്ന സന്ദര്‍ഭവും;- ഇസ്‌റാഈല്‍ സന്തതികളെ നിന്നില്‍ നിന്ന് ഞാന്‍ തടുത്തു തന്ന സന്ദര്‍ഭവും; (അതെ) അവരുടെ അടുക്കല്‍ നീ വ്യക്തമായ തെളിവുകളുമായി ചെല്ലുകയും, എന്നിട്ട് അവരില്‍നിന്നും അവിശ്വസിച്ചവര്‍ "ഇത് വ്യക്തമായ ആഭിചാരമല്ലാതെ (മറ്റൊന്നും)അല്ല" എന്നു പറയുകയും ചെയ്തപ്പോള്‍;-
قَالُوا = അവര്‍ പറഞ്ഞു نُرِيدُ = ഞങ്ങള്‍ ഉദ്ദേശിക്കുന്നു أَن نَّأْكُلَ = ഞങ്ങള്‍ തിന്നുവാന്‍ مِنْهَا = അതില്‍ നിന്ന് وَتَطْمَئِنَّ = സമാധാനമടയുവാനും, ശാന്തമാകുവാനും قُلُوبُنَا = ഞങ്ങളുടെ ഹൃദയങ്ങള്‍ وَنَعْلَمَ = ഞങ്ങള്‍ അറിയുവാനും أَن قَدْ = ഉണ്ടെന്ന് صَدَقْتَنَا = നീ(താങ്കള്‍) ഞങ്ങളോടു സത്യം പറഞ്ഞു (പറഞ്ഞിട്ടുണ്ടെന്ന്) وَنَكُونَ = ഞങ്ങള്‍ ആയിരിക്കുവാനും عَلَيْهَا = അതിന്‍റെ മേല്‍, അതിന് مِنَ الشَّاهِدِينَ = സാക്ഷ്യം വഹിക്കുന്നവരില്‍ പെട്ട(വര്‍)
5:116അവര്‍ പറഞ്ഞു: "ഞങ്ങള്‍അതില്‍ നിന്ന് തിന്നുവാന്‍ ഉദ്ദേശിക്കുന്നു; ഞങ്ങളുടെ ഹൃദയങ്ങള്‍ സമാധാനമടയുവാനും, താങ്കള്‍ ഞങ്ങളോട്സത്യം പറഞ്ഞിരിക്കുന്നുവെന്ന്ഞങ്ങള്‍ക്ക് അറിയുവാനും. ഞങ്ങള്‍ അതിന് [ആ ഭക്ഷണത്തളികക്ക്] സാക്ഷ്യം വഹിക്കുന്നവരില്‍പെട്ടവരായിരിക്കുവാനും (ഉദ്ദേശിക്കുന്നു)".
قَالَ = പറഞ്ഞു عِيسَى ابْنُ مَرْيَمَ = മര്‍യമിന്‍റെ മകന്‍ ഈസാ اللَّهُمَّ = അല്ലാഹുവേ رَبَّنَا = ഞങ്ങളുടെ റബ്ബേ, റബ്ബായ أَنزِلْ عَلَيْنَا = ഞങ്ങള്‍ക്ക് ഇറക്കിത്തരേണമേ مَائِدَةً = ഒരു ഭക്ഷണത്തളിക مِّنَ السَّمَاءِ = ആകാശത്തു നിന്ന് تَكُونُ = അതായിരിക്കുമാറ്, ആകുന്ന لَنَا = ഞങ്ങള്‍ക്ക് عِيدًا = ഒരു ഉല്‍സവം, പെരുന്നാള്‍ لِّأَوَّلِنَا = ഞങ്ങളില്‍ ആദ്യേത്തവര്‍ക്കും وَآخِرِنَا = ഞങ്ങളില്‍ അവസാനത്തേവര്‍ക്കും وَآيَةً = ഒരു ദൃഷ്ടാന്തവും مِّنكَ = നിന്‍റെ പക്കല്‍ നിന്നുള്ള وَارْزُقْنَا = ഞങ്ങള്‍ക്ക് നീ ആഹാരം (ഉപജീവനം) നല്‍കുകയും ചെയ്യേണമേ وَأَنتَ = നീയാകട്ടെ خَيْرُ الرَّازِقِينَ = ആഹാരം (ഉപജീവനം) നല്‍കുന്നവരില്‍ ഉത്തമനുമാകുന്നു
5:117മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞു: "അല്ലാഹുവേ, ഞങ്ങളുടെ റബ്ബേ, ആകാശത്തു നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ! ഞങ്ങള്‍ക്കും -ഞങ്ങളില്‍ ആദ്യമുള്ളവര്‍ക്കും, ഞങ്ങളില്‍അവസാനമുള്ളവര്‍ക്കും- അതൊരു ഉല്‍സവവും, നിന്‍റെ പക്കല്‍ നിന്നുള്ള ഒരു (മഹത്തായ) ദൃഷ്ടാന്തവുമായിരിക്കുമാറ്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും വേണമേ! നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റം ഉത്തമനാണല്ലോ".
قَالَ اللَّهُ = അല്ലാഹു പറഞ്ഞു إِنِّي مُنَزِّلُهَا = നിശ്ചയമായും ഞാന്‍ അതിനെ ഇറക്കുന്നവനാണ് (ഇറക്കിത്തരാം) عَلَيْكُمْ = നിങ്ങള്‍ക്ക് فَمَن يَكْفُرْ = എന്നാല്‍ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം بَعْدُ = പിന്നീട്, ശേഷം مِنكُمْ = നിങ്ങളില്‍ നിന്ന് فَإِنِّي أُعَذِّبُهُ = എന്നാല്‍ നിശ്ചയമായും ഞാന്‍ അവനെ ശിക്ഷിക്കും عَذَابًا = ഒരു ശിക്ഷ لَّا أُعَذِّبُهُ = ഞാന്‍ അതു ശിക്ഷിക്കുകയില്ല أَحَدًا = ഒരാളെയും مِّنَ الْعَالَمِينَ = ലോകരില്‍ നിന്ന്
5:118അല്ലാഹു പറഞ്ഞു: "ഞാന്‍ നിങ്ങള്‍ക്ക് അത് ഇറക്കിത്തരാം; എന്നാല്‍, പിന്നീട് നിങ്ങളില്‍ നിന്ന് ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം, നിശ്ചയമായും ഞാന്‍, ലോകരില്‍ ഒരാളെയും ശിക്ഷിക്കാത്തതായ ഒരു (വമ്പിച്ച) ശിക്ഷ അവനെ ഞാന്‍ ശിക്ഷിക്കുന്നതാണ്.
وَإِذْ قَالَ = പറഞ്ഞ (പറയുന്ന) സന്ദര്‍ഭവും اللَّهُ = അല്ലാഹു يَا عِيسَى ابْنَ مَرْيَمَ = മര്‍യമിന്‍റെ മകന്‍ ഈസാ أَأَنتَ = നീയോ, നീയാണോ قُلْتَ = പറഞ്ഞു, പറഞ്ഞത് لِلنَّاسِ = മനുഷ്യരോട് اتَّخِذُونِي = എന്നെ നിങ്ങള്‍ ആക്കണമെന്ന്, സ്വീകരിക്കുവിന്‍ എന്ന് وَأُمِّيَ = എന്‍റെ ഉമ്മയെ (മാതാവിനെ)യും إِلَٰهَيْنِ = രണ്ടു ഇലാഹുകള്‍ (ദൈവങ്ങള്‍-ആരാധ്യന്മാര്‍) مِن دُونِ = കൂടാതെ, പുറമെ اللَّهِ = അല്ലാഹുവിനെ, അല്ലാഹുവിന് قَالَ = അദ്ദേഹം പറഞ്ഞു (പറയും) سُبْحَانَكَ = നീ മഹാ പരിശുദ്ധന്‍, നിന്‍റെ പരിശുദ്ധി (ഞാന്‍ വാഴ്ത്തുന്നു) مَا يَكُونُ = ആകാവതല്ല (പാടില്ല-നിവൃത്തിയില്ല) لِي = എനിക്ക് أَنْ أَقُولَ = ഞാന്‍ പറയല്‍, പറയുവാന്‍ مَا لَيْسَ لِي = എനിക്കില്ലാത്തത് بِحَقٍّ = ഒരവകാശവും, ന്യായവും إِن كُنتُ قُلْتُهُ = ഞാന്‍ അത് പറഞ്ഞിരുന്നുവെങ്കില്‍ فَقَدْ عَلِمْتَهُ = തീര്‍ച്ചയായും നീ അതറിഞ്ഞിരിക്കുന്നു, അറിഞ്ഞിട്ടുണ്ട് تَعْلَمُ = നീ അറിയും, നിനക്കറിയാം مَا فِي نَفْسِي = എന്‍റെ സ്വന്തത്തില്‍ (മനസ്സില്‍) ഉള്ളത് (എന്നെസംബന്ധിച്ചത്) وَلَا أَعْلَمُ = ഞാന്‍ അറിയുകയില്ല, എനിക്കറിഞ്ഞുകൂടാ مَا فِي نَفْسِكَ = നിന്‍റെ സ്വന്തത്തിലുള്ളത് إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെ عَلَّامُ = നന്നായി (ശരിക്കു-വളരെ)അറിയുന്നവന്‍ الْغُيُوبِ = അദൃശ്യങ്ങളെ, മറഞ്ഞ കാര്യങ്ങള്‍
5:119അല്ലാഹു പറഞ്ഞ (അഥവാ പറയുന്ന സന്ദര്‍ഭം (ഓര്‍ക്കുക): "മര്‍യമിന്‍റെ മകന്‍ ഈസാ, നീയാണോ മനുഷ്യരോട് പറഞ്ഞത്: എന്നെയും, എന്‍റെ ഉമ്മയെയും നിങ്ങള്‍ അല്ലാഹുവിനു പുറമെ രണ്ടു ആരാധ്യന്മാരാക്കിക്കൊള്ളുവിന്‍ എന്ന്?!" അദ്ദേഹം പറഞ്ഞു (അഥവാ പറയും): "നീ മഹാപരിശുദ്ധന്‍! [നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു] എനിക്ക് ഒരു അവകാശവും (അഥവാ ന്യായവും) ഇല്ലാത്തത് പറയുവാന്‍ എനിക്ക് പാടില്ലല്ലോ! "ഞാനത് പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ചയായും നീ അത് അറിഞ്ഞിട്ടുണ്ടാകും. എന്‍റെ സ്വന്തത്തില്‍പെട്ടത് [എന്നെ സംബന്ധിച്ചത്] നീ അറിയുന്നു; നിന്‍റെ സ്വന്തത്തില്‍പെട്ടത് [നിന്നെ സംബന്ധിച്ചത്] എനിക്കറിയുകയുമില്ല. നിശ്ചയമായും, നീ തന്നെയാണ് അദൃശ്യ കാര്യങ്ങളെ നന്നായറിയുന്നവന്‍.
مَا قُلْتُ = ഞാന്‍ പറഞ്ഞിട്ടില്ല لَهُمْ = അവരോട് إِلَّا مَا = യാതൊന്നല്ലാതെ أَمَرْتَنِي بِهِ = അതിനു നീ എന്നോട് കല്‍പിച്ചിരിക്കുന്നു أَنِ اعْبُدُوا = നിങ്ങള്‍ ആരാധിക്കുവിന്‍ എന്ന് اللَّهَ رَبِّي = എന്‍റെ റബ്ബായ അല്ലാഹുവിനെ وَرَبَّكُمْ = നിങ്ങളുടെ റബ്ബുമായ وَكُنتُ = ഞാനായിരുന്നു عَلَيْهِمْ = അവരുടെമേല്‍, അവരില്‍ شَهِيدًا = സാക്ഷി (സാക്ഷ്യം വഹിക്കുന്നവന്‍) مَّا دُمْتُ = ഞാന്‍ ആയിരുന്നപ്പോള്‍, ഉണ്ടായപ്പോഴൊക്കെ فِيهِمْ = അവരില്‍ فَلَمَّا تَوَفَّيْتَنِي = അങ്ങനെ നീ എന്നെ പൂര്‍ണമായെടുത്ത (പിടിച്ചെടുത്ത)പ്പോള്‍ كُنتَ أَنتَ = നീ തന്നെ ആയിത്തീര്‍ന്നു, ആയിരുന്നു الرَّقِيبَ = മേല്‍നോട്ടം വഹിക്കുന്നവന്‍ عَلَيْهِمْ = അവരുടെ മേല്‍ وَأَنتَ = നീയാകട്ടെ عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിന്‍റെ മേലും (കാര്യത്തിനും) شَهِيدٌ = സാക്ഷ്യം (മേല്‍നോട്ടം) വഹിക്കുന്നവനാണ്
5:120"നീ എന്നോട് എന്ത് കല്‍പ്പിച്ചുവോ അതല്ലാതെ ഞാന്‍ അവരോട് പറഞ്ഞിട്ടില്ല; അതായത് എന്‍റെ റബ്ബും, നിങ്ങളുടെ റബ്ബുമായ അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കണമെന്ന് (അല്ലാതെ). ഞാന്‍ അവരില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ (നോട്ടം ചെയ്യുന്ന) സാക്ഷിയായിരുന്നു; അങ്ങനെ, നീ എന്നെ പൂര്‍ണമായെടുത്തപ്പോള്‍, അവരുടെ മേല്‍ നോട്ടം വഹിക്കുന്നവന്‍ നീ തന്നെ ആയിരുന്നു. നീയാകട്ടെ, എല്ലാ കാര്യത്തിനും മേല്‍ (നോട്ടം ചെയ്യുന്ന) സാക്ഷിയുമാകുന്നു.
إِن تُعَذِّبْهُمْ നീ അവരെ ശിക്ഷിക്കുന്ന പക്ഷം فَإِنَّهُمْ എന്നാല്‍ നിശ്ചയമായും അവര്‍ عِبَادُكَ നിന്‍റെ അടിയാന്മാരാണ് وَإِن تَغْفِرْ നീ പൊറുക്കുന്ന പക്ഷമോ, പൊറുക്കുകയാണെങ്കില്‍ لَهُمْ അവര്‍ക്ക് فَإِنَّكَ أَنتَ എന്നാല്‍ നിശ്ചയമായും നീ തന്നെയാണ് الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍, വിജ്ഞാനി
5:121"നീ അവരെ ശിക്ഷിക്കുന്ന പക്ഷം, അവര്‍ നിന്‍റെ അടിയാന്മാരാകുന്നു [നിനക്കതിന് അര്‍ഹതയുണ്ട്]. നീ അവര്‍ക്ക് പൊറുത്തു കൊടുക്കുകയാണെങ്കില്‍, നീ തന്നെയാണല്ലോ പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവന്‍. [നീ ഉദ്ദേശിച്ച പോലെ ചെയ്‌വാന്‍ നിനക്ക് യാതൊരു തടസ്സവുംഇല്ലതാനും]."
قَالَ اللَّهُ അല്ലാഹു പറഞ്ഞു, പറയും هَٰذَا يَوْمُ ഇതു ദിവസമാകുന്നു يَنفَعُ ഉപകരിക്കുന്ന, ഫലം ചെയ്യുന്ന الصَّادِقِينَ സത്യവാന്മാര്‍ക്ക്, സത്യം പറയുന്നവര്‍ക്ക് صِدْقُهُمْ തങ്ങളുടെ സത്യം لَهُمْ അവര്‍ക്കുണ്ട്, ഉണ്ടായിരിക്കും جَنَّاتٌ (ചില) സ്വര്‍ഗങ്ങള്‍ تَجْرِي നടക്കും(ഒഴുകും) مِن تَحْتِهَا അവയുടെ അടിയിലൂടെ الْأَنْهَارُ അരുവികള്‍, നദികള്‍ خَالِدِينَ സ്ഥിര(നിത്യ) വാസികളായിക്കൊണ്ട് فِيهَا അതില്‍, അവയില്‍ أَبَدًا എന്നെന്നും, സ്ഥിരമായും,എക്കാലവും رَّضِيَ اللَّهُ അല്ലാഹു തൃപ്തിപ്പെടുന്നതാണ് عَنْهُمْ അവരെപ്പറ്റി وَرَضُوا അവരും തൃപ്തിപ്പെടുന്നതാണ് عَنْهُ അവനെപ്പറ്റി ذَٰلِكَ الْفَوْزُ അതത്രെ വിജയം الْعَظِيمُ വമ്പിച്ച, മഹത്തായ
5:122അല്ലാഹു പറഞ്ഞു (അഥവാ പറയുന്നതാണ്): ഇത്, സത്യവാന്മാര്‍ക്ക് തങ്ങളുടെ സത്യം ഉപകരിക്കുന്ന ദിവസമാകുന്നു. അവര്‍ക്ക് അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളുണ്ടായിരിക്കും- (അവര്‍) അതില്‍എന്നെന്നും നിത്യവാസികളായ നിലയില്‍, അവരെക്കുറിച്ച് അല്ലാഹു തൃപ്തിപ്പെടുന്നതാണ്: അവനെക്കുറിച്ച് അവരും തൃപ്തിപ്പെടുന്നതാണ്. അതത്രെ വമ്പിച്ച വിജയം!