arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
ഹുജുറാത്ത് (അറകൾ) മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 18- വിഭാഗം (റുകൂഉ്) 2 `സൂറത്തുല്‍- ഖിത്താല്‍’ (യുദ്ധത്തിന്റെ അദ്ധ്യായം) എന്നുകൂടി പേരുള്ള `സൂറത്ത്‌ മുഹമ്മദി’ല്‍ യുദ്ധ സംബന്ധമായ പല കാര്യങ്ങളും അല്ലാഹു വിവരിച്ചു. പിന്നീട്‌, `വിജയത്തിന്റെ അദ്ധ്യായ’മായ `സൂറത്തുല്‍ ഫത്‌ഹി’ല്‍ വിജയത്തിന്റെ മാര്‍ഗങ്ങളും നേട്ടങ്ങളും വിവരിച്ചു. തുടര്‍ന്നുകൊണ്ട്‌ ഈ അദ്ധ്യായത്തില്‍, നബി തിരുമേനി (ﷺ) യും അവിടുത്തെ അനുയായികളും തമ്മിലും, സത്യവിശ്വാസികള്‍ തമ്മതമ്മിലും എങ്ങനെ വര്‍ത്തിക്കണമെന്ന്‌ വിവരിക്കുന്നു. ഏതൊരു സമുദായത്തിന്റെയും കെട്ടുറപ്പും നിലനില്‍പും, അഭിവൃദ്ധിയും, പുരോഗതിയുമെല്ലാം തന്നെ, ആ സമുദായത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന നേതൃത്വത്തിന്റെയും, ആ നേതൃത്വത്തിന്‍ കീഴില്‍ നിലകൊള്ളുന്ന സമൂഹത്തിന്റെയും ഗുണങ്ങളെ ആശ്രയിച്ചിരിക്കും. നേതൃത്വം, സമര്‍ത്ഥവും തൃപ്‌തികരവുമായതായിരിക്കണം. സമൂഹമാകട്ടെ, നേതൃത്വത്തോട്‌ കൂറും മതിപ്പും പുലര്‍ത്തുന്നതും, അച്ചടക്കത്തോടും, അനുസരണയോടും, പരസ്‌പര സ്‌നേഹത്തോടുംകൂടി വര്‍ത്തിക്കുന്നതുമായിരിക്കണം. ഏതൊരു സമൂഹത്തിനും അതിന്റെ നേതാവിനോടുണ്ടായിരിക്കേണ്ടുന്നതിനെക്കാള്‍ കവിഞ്ഞതാണ്‌ മുസ്‌ലിം സമുദായത്തിന്‌ നബി തിരുമേനി (ﷺ) യോടുള്ള ബാധ്യത. النبي أولى بالمؤمنين من أنفسهم – الأحزاب (നബി സത്യവിശ്വാസികളോട്‌ അവരുടെ സ്വന്തം ദേഹങ്ങളെക്കാളും ബന്ധപ്പെട്ട ആളാണ്‌.) സൂഃ അഹ്‌സാബിലെ ഈ വചനത്തെപ്പറ്റി അവിടെ വിവരിച്ചിട്ടുള്ളത്‌ ഓര്‍ക്കുക. ഈ സൂറത്തിലും ഇത്‌ സംബന്ധമായി പലതും കാണാവുന്നതാണ്‌. സൂറത്തിന്റെ ആദ്യഭാഗം നബി തിരുമേനി (ﷺ) യോട്‌ മുസ്‌ലിം സമുദായം സ്വീകരിക്കേണ്ടുന്ന മര്യാദകളെക്കുറിച്ച്‌ വിവരിക്കുന്നു. അതോടുകൂടി- നബി തിരുമേനി (ﷺ) യുടെ സ്ഥാനപദവികള്‍ മറ്റാര്‍ക്കും ഉണ്ടാകാവതല്ലെങ്കിലും- എല്ലാ കാലത്തും മുസ്‌ലിം സമുദായം അവരുടെ പൊതുനേതാവിനോടും, ഓരോ സംഘവും ആ സംഘത്തിന്റെ നേതാവിനോടും എങ്ങനെ പെരുമാറണമെന്നുള്ളതിന്റെ പ്രയോഗിക മാതൃകകൂടി അതില്‍ അടങ്ങിയിരിക്കുന്നത്‌ കാണാം. ക്വുര്‍ആന്റെ സാധാരണ പതിവുപോലെത്തന്നെ ഈ അദ്ധ്യായത്തിലും, വലിയ ബുദ്ധിമാന്‍മാര്‍ക്കുമാത്രം മനസ്സിലാക്കാവുന്ന അതിഗഹനങ്ങളായ കുറെ തത്വങ്ങള്‍ സമര്‍പ്പിക്കുകയല്ല അല്ലാഹു ചെയ്‌തിരിക്കുന്നത്‌. സാധാരണക്കാര്‍ക്കുപോലും വേഗത്തില്‍ മനസ്സിലാക്കാവുന്നതും, പ്രായോഗികരംഗത്ത്‌ എല്ലാവര്‍ക്കും ഒരുപോലെ സ്വീകരിക്കുവാന്‍ കഴിയുന്നതുമായ ചില കാര്യങ്ങളാണ്‌ അല്ലാഹു വിവരിച്ചിരിക്കുന്നത്‌. അതേസമയത്ത്‌, ചിന്തകന്മാരായ ആളുകള്‍ക്ക്‌ അവ ഓരോന്നിലും ഗൗരവമേറിയ തത്വവിജ്ഞാനങ്ങള്‍ അടങ്ങിയിട്ടുള്ളതായി കാണാവുന്നതുമാണ്‌. والله ولي التوفيق

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُقَدِّمُوا۟ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِۦ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌۭ﴿١﴾
share
يَاأَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تُقَدِّمُوا നിങ്ങള്‍ മുൻകടന്ന് പ്രവർത്തിക്കരുത്, മുൻകൂട്ടി ചെയ്യരുത് بَيْنَ يَدَىِ اللَّـهِ അല്ലാഹുവിന്റെ മുമ്പിൽ وَرَسُولِهِ അവന്റെ റസൂലിന്റെയും وَاتَّقُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَمِيعٌ കേൾക്കുന്നവനാണ് عَلِيمٌ അറിയുന്നവനാണ്
49:1ഹേ, വിശ്വസിച്ചവരേ, അല്ലാഹുവിന്‍റെയും, അവന്‍റെ റസൂലിന്‍റെയും മുമ്പിൽ നിങ്ങൾ മുൻകടന്ന് (ഒന്നും) പ്രവർത്തിക്കരുത്.നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ. നിശ്ചയമായും അല്ലാഹു(എല്ലാം) കേൾക്കുന്നവനാണ്, അറിയുന്നവനാണ്.
തഫ്സീർ : 1-1
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَـٰلُكُمْ وَأَنتُمْ لَا تَشْعُرُونَ﴿٢﴾
share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ لَا تَرْفَعُوا = നിങ്ങള്‍ ഉയർത്തരുത് أَصْوَاتَكُمْ നിങ്ങളുടെ ശബ്ദങ്ങൾ فَوْقَ صَوْتِ ശബ്ദത്തിന്റെ മീതെ النَّبِيِّ പ്രവാചകന്റെ,നബിയുടെ وَلَا تَجْهَرُوا നിങ്ങള്‍ ഉച്ചത്തിലാക്കുകയും അരുത് لَهُ അദ്ദേഹത്തോട് بِالْقَوْلِ വാക്ക്(സംസാരം) കൊണ്ട്, വാക്കിൽ كَجَهْرِ بَعْضِكُمْ നിങ്ങളിൽ ചിലർ ഉച്ചത്തിലാക്കുന്നത് പോലെ لِبَعْضٍ ചിലരോട് أَن تَحْبَطَ ഫലശൂന്യമാകുനതിനാൽ أَعْمَالُكُمْ നിങ്ങളുടെ കർമ്മങ്ങൾ وَأَنتُمْ നിങ്ങള്‍ لَا تَشْعُرُونَ അറിയാതെ,അറിയുന്നുതുമല്ല
49:2ഹേ, വിശ്വസിച്ചവരേ, പ്രവാചകന്‍റെ ശബ്ദത്തിനുമീതെ നിങ്ങൾ നിങ്ങളുടെ ശബ്ദം ഉയർത്തരുത്; നിങ്ങളിൽ ചിലർ ചിലരോട് [തമ്മതമ്മിൽ] ഉച്ചത്തിൽ പറയുന്നത് പോലെ, അദ്ദേഹത്തോട് (പറയുന്ന) വാക്ക് ഉച്ചത്തിലാക്കുകയും ചെയ്യരുത്; നിങ്ങൾ അറിയാത്ത നിലയിൽ, നിങ്ങളുടെ കർമ്മങ്ങൾ ഫലശൂന്യമായിപ്പോയേക്കുന്നത് കൊണ്ടത്രെ (ഇത് വിരോധിക്കുന്നത്).
തഫ്സീർ : 2-2
View   
إِنَّ ٱلَّذِينَ يَغُضُّونَ أَصْوَٰتَهُمْ عِندَ رَسُولِ ٱللَّهِ أُو۟لَـٰٓئِكَ ٱلَّذِينَ ٱمْتَحَنَ ٱللَّهُ قُلُوبَهُمْ لِلتَّقْوَىٰ ۚ لَهُم مَّغْفِرَةٌۭ وَأَجْرٌ عَظِيمٌ﴿٣﴾
share
إِنَّ الَّذِينَ നിശ്ചയമായും യതൊരുവർ يَغُضُّونَ അവർ താഴ്ത്തും, പതുക്കെയാക്കുന്നു أَصْوَاتَهُمْ തങ്ങളുടെ ശബ്ദങ്ങളെ عِندَ رَسُولِ اللَّـهِ അല്ലാഹുവിന്റെ റസൂലിന്റെ അടുക്കൽ أُولَـٰئِكَ الَّذِينَ യാതൊരുവരാണ് അക്കുട്ടർ امْتَحَنَ اللَّـهُ അല്ലാഹു പരീക്ഷിച്ചിരിക്കുന്നു, പരിശീലിപ്പിച്ചിരിക്കുന്നു قُلُوبَهُمْ അവരുടെ ഹൃദയങ്ങളെ لِلتَّقْوَىٰ ഭയഭക്തി(സൂക്ഷ്മത)ക്ക്‌ വേണ്ടി, തഖ്‌വയിലേക്ക്‌ لَهُم അവർക്കുണ്ട് مَّغْفِرَةٌ പൊറുതി, പാപമോചനം وَأَجْرٌ عَظِيمٌ മഹത്തായ (വമ്പിച്ച) പ്രതിഫലവും, കൂലിയും
49:3നിശ്ചയമായും, അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുക്കൽവെച് തങ്ങളുടെ ശബ്ദം താഴ്ത്തുന്നവർ (ആരോ), അവരുടെ ഹൃദയങ്ങളെ തഖ്‌വ [ഭയഭക്തി]ക്കുവേണ്ടി അല്ലാഹു പരീക്ഷി(ച് പരിശീലിപ്പി)ച്ചിട്ടുള്ളവരത്രെ അക്കൂട്ടർ. അവർക്ക് പാപമോചനവും, മഹത്തായ പ്രതിഫലവും ഉണ്ട്.
തഫ്സീർ : 3-3
View   
إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلْحُجُرَٰتِ أَكْثَرُهُمْ لَا يَعْقِلُونَ﴿٤﴾
share
إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടർ يُنَادُونَكَ നിന്നെ വിളിക്കും مِن وَرَاءِ പിമ്പുറത്തു (അപ്പുറത്തു) നിന്ന് الْحُجُرَاتِ അറ (മുറി)കളുടെ أَكْثَرُهُمْ അവരിലധികവും لَا يَعْقِلُونَ മനസ്സിലാക്കുന്നില്ല, ബുദ്ധികൊടുക്കുന്നില്ല
49:4(നബിയേ) അറകളുടെ പിന്നിൽനിന്ന് നിന്നെ വിളിക്കുന്നവരിൽ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല.
وَلَوْ أَنَّهُمْ صَبَرُوا۟ حَتَّىٰ تَخْرُجَ إِلَيْهِمْ لَكَانَ خَيْرًۭا لَّهُمْ ۚ وَٱللَّهُ غَفُورٌۭ رَّحِيمٌۭ﴿٥﴾
share
وَلَوْ أَنَّهُمْ അവരായിരുന്നെങ്കിൽ صَبَرُوا ക്ഷമിച്ചിരുന്നു (എങ്കിൽ) حَتَّىٰ تَخْرُجَ നീ പുറപ്പെട്ടുവരുന്നതുവരെ إِلَيْهِمْ അവരിലേക്ക്‌ لَكَانَ അതാകുമായിരുന്നു خَيْرًا لَّهُمْ അവർക്ക് ഉത്തമം, ഗുണം, കൂടുതൽ നല്ലത്وَاللَّـهُ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
49:5നീ അവരുടെ അടുക്കലേക്ക് പുറപ്പെട്ടു ചെല്ലുന്നതുവരേക്ക് അവർ ക്ഷമിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉത്തമമാകുമായിരുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
തഫ്സീർ : 4-5
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍۢ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَـٰلَةٍۢ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَـٰدِمِينَ﴿٦﴾
share
َيَا أَيُّهَا الَّذِينَ ഹേ, യാതൊരുകൂട്ടരേ آمَنُوا വിശ്വസിച്ച إِن جَاءَكُمْ നിങ്ങളുടെ അടുക്കൽ വന്നാൽ فَاسِقٌ ഒരു ദുർമാർഗ്ഗി, തോന്നിയവാസി, ദുർന്നടപ്പുകാരൻ بِنَبَإٍ വല്ല വൃത്താന്ത (വർത്തമാന)വുമായി فَتَبَيَّنُوا എന്നാൽ നിങ്ങൾ വ്യക്തമായറിയണം (വ്യക്തമായന്വേഷിക്കുവിൻ) أَن تُصِيبُوا നിങ്ങൾ ആപത്തുണ്ടാക്കുമെന്നതിനാൽ قَوْمًا വല്ല ജനങ്ങൾക്കും بِجَهَالَةٍ വിഡ്ഢിത്തത്തിൽ, അറിയായ്മ കൊണ്ട് فَتُصْبِحُوا അങ്ങനെ (എന്നിട്ട് ) നിങ്ങളായിത്തീരും عَلَىٰ مَا فَعَلْتُمْ നിങ്ങൾ ചെയ്തതിന്റെ മേൽ نَادِمِين ഖേദിക്കുന്നവർ
49:6ഹേ, വിശ്വസിച്ചവരേ, ദുർമാര്‍ഗിയായ ഒരാൾ നിങ്ങളുടെ അടുക്കൽ വല്ല വൃത്താന്തവും കൊണ്ടുവന്നാൽ, നിങ്ങൾ (അതിനെപ്പറ്റി അന്വേഷിച്ചു) വ്യക്തമായി അറിഞ്ഞുകൊള്ളുവിൻ; (അറിയാതെ) വിഡ്ഢിത്തത്തിൽ വല്ല ജനങ്ങൾക്കും നിങ്ങൾ ആപത്തുണ്ടാക്കുകയും, എന്നിട്ട് നിങ്ങൾ ചെയ്തതിന്‍റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്തേക്കുമെന്നതിനാൽ. [അതുകൊണ്ടാണ് ഇങ്ങനെ കല്പിക്കുന്നത്.]
തഫ്സീർ : 6-6
View   
وَٱعْلَمُوٓا۟ أَنَّ فِيكُمْ رَسُولَ ٱللَّهِ ۚ لَوْ يُطِيعُكُمْ فِى كَثِيرٍۢ مِّنَ ٱلْأَمْرِ لَعَنِتُّمْ وَلَـٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَـٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ وَكَرَّهَ إِلَيْكُمُ ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ ۚ أُو۟لَـٰٓئِكَ هُمُ ٱلرَّٰشِدُونَ﴿٧﴾
share
وَاعْلَمُوا = നിങ്ങൾ അറിയുക, أنّ فيكُمْ = നിങ്ങളിലുണ്ടെന്നു, رَسُولَ اللهِ = അല്ലാഹുവിന്റെ റസൂൽ, لَوْ يُطِيعُكُمْ = അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ, في كَثِيرٍ = പലതിലും, مِنَ الأمْرِ = കാര്യത്തിൽ നിന്ന്, لَعَنِتُّمْ = നിങ്ങൾ വിഷമിക്കുമായിരുന്നു,കഷ്ടപ്പെട്ടിരുന്നു, وَلَٰكنَّ اللهَ = എങ്കിലും അല്ലാഹു, حَبَّبَ إلَيْكُمُ = നിങ്ങൾക്ക് ഇഷ്ടപ്പെടുത്തി തന്നിരിക്കുന്നു, الإيمان = സത്യവിശ്വാസം, وَزَيَّنَهُ = അതിനെ അലങ്കാരമാക്കുകയും ചെയ്തു, في قُلُوبِكُمْ = നിങ്ങളുടെ ഹൃദയങ്ങളിൽ, وَكَرَّهَ إلَيْكُمُ = നിങ്ങൾക്കവൻ വെറുപ്പാക്കുകയും ചെയ്തു, الكُفرَ = അവിശ്വാസം, وَالفُسُوقَ = ദുർമാർഗവും,ദുർനടപ്പും, തോന്നിയവാസവും, وَالعِصْيَانَ = അനുസരണക്കേടും, أُولَٰئِكَ هُمُ = അക്കൂട്ടർ തന്നെയാണ്, الرّاشِدُون = തന്റേടമുള്ളവർ, നേർമാർഗികൾ
49:7അല്ലാഹുവിന്‍റെ റസൂൽ നിങ്ങളിൽ ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നുവെങ്കിൽ നിങ്ങൾ വിഷമിച്ചു പോകുമായിരുന്നു.എങ്കിലും, സത്യവിശ്വാസത്തെ അല്ലാഹു നിങ്ങൾക്ക് ഇഷ്ടമാക്കിത്തരുകയും, നിങ്ങളുടെ ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കിത്തരുകയും ചെയ്തിരിക്കുകയാണ്; അവിശ്വാസവും, ദുർന്നടപ്പും, അനുസരണക്കേടും അവൻ നിങ്ങൾക്ക് വെറുപ്പാക്കിത്തരുകയും ചെയ്തിരിക്കുന്നു. (അങ്ങനെയുള്ള) അക്കൂട്ടർതന്നെയാണ് തന്റേടമുള്ളവർ [സന്മാർഗികൾ];-
فَضْلًۭا مِّنَ ٱللَّهِ وَنِعْمَةًۭ ۚ وَٱللَّهُ عَلِيمٌ حَكِيمٌۭ﴿٨﴾
share
فَضْلًا = ദയവായിട്ടു,ഔദാര്യമായികൊണ്ടു, مِّنَ اللهِ = അല്ലാഹുവിൽ നിന്നുള്ള, وَ نعْمَةً = അനുഗ്രഹവും, وَاللهُ = അല്ലാഹു, عَلِيمٌ = അറിയുന്നവനാണ്, حَكِيم = അഗാധജ്ഞനാണ്, യുക്തിമാനാണ്
49:8അല്ലാഹുവിങ്കൽനിന്നുള്ള ദയവും, അനുഗ്രഹവുമായിട്ടത്രെ (അങ്ങനെ ചെയ്തത്). അല്ലാഹു സർവജ്ഞനും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 7-8
View   
وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا ۖ فَإِنۢ بَغَتْ إِحْدَىٰهُمَا عَلَى ٱلْأُخْرَىٰ فَقَـٰتِلُوا۟ ٱلَّتِى تَبْغِى حَتَّىٰ تَفِىٓءَ إِلَىٰٓ أَمْرِ ٱللَّهِ ۚ فَإِن فَآءَتْ فَأَصْلِحُوا۟ بَيْنَهُمَا بِٱلْعَدْلِ وَأَقْسِطُوٓا۟ ۖ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ﴿٩﴾
share
وَإن = എങ്കിൽ,പക്ഷം, طائِفَتَان = രണ്ടു വിഭാഗങ്ങൾ, مِنَ المُؤْمِنِينَ = സത്യവിശ്വാസികളിൽ നിന്ന്, اقْتَتَلُوا അവർ സമരം(യുദ്ധം,കൊല,ശണ്ഠ)ചെയ്തു(വെങ്കിൽ), فَأصْلِحُوا = എന്നാൽ നന്നാക്കുവിൻ,സന്ധിയാക്കുവിൻ, بَيْنَهُمَا = അവ രണ്ടും തമ്മിൽ, فَإن بَغَتْ = എന്നിട്ടു അതിക്രമം നടത്തിയെങ്കിൽ,ധിക്കാരം ചെയ്താൽ, إحْداهُمَا = ആ രണ്ടിലൊന്ന്, على الأُخْرَى = മറ്റേതിന്റെ മേൽ, فَقَاتِلوا = എന്നാൽ നിങ്ങൾ സമരം നടത്തുവിൻ, الَّتِي تَبْغِي = അതിക്രമം(ധിക്കാരം)ചെയ്യുന്നതിനോട്, حَتَّى تَفِيئَ = അത് മടങ്ങി(ഒതുങ്ങി, അടങ്ങി)വരുന്നവരെ, إلَى أمْرِ اللهِ = അല്ലാഹുവിന്റെ ആജ്ഞ(കല്പന)യിലേക്ക്, فَإن فَاءتْ = ഇനി അത് മടങ്ങിയാൽ, فَأصْلِحُوا = അപ്പോൾ നിങ്ങൾ നന്നാകുവിൻ, بَيْنَهُمَا = രണ്ടിനുമിടയിൽ, بِالعَدْلِ = നീതിയനുസരിച്ചു, وَأقْسِطُوا = നിങ്ങൾ നീതിമുറ പാലിക്കുകയും ചെയ്യുവിൻ, إنَّ اللهَ = നിശ്ചയമായും അല്ലാഹു, يُحِبُّ = ഇഷ്ടപ്പെടുന്നു,സ്നേഹിക്കും, المُقْسِطِين = നീതിമുറ പാലിക്കുന്നവരെ
49:9സത്യവിശ്വാസികളിൽനിന്നുള്ള രണ്ട് വിഭാഗങ്ങൾ പരസ്പരം സമരത്തിലായാൽ, നിങ്ങൾ അവതമ്മിൽ (യോജിപ്പിച്ചു) നന്നാക്കുവിൻ. എന്നിട്ട്, അവയിലൊന്ന് മറ്റേതിന്‍റെമേൽ അതിക്രമം നടത്തിയെങ്കിൽ, അതിക്രമം നടത്തുന്ന വിഭാഗം അല്ലാഹുവിന്‍റെ ആജ്ഞയിലേക്ക് മടങ്ങി [ഒതുങ്ങി] വരുന്നതു വരെ നിങ്ങൾ അതിനോട് സമരം നടത്തുവിൻ. അങ്ങനെ, അത് മടങ്ങിയെങ്കിൽ, അപ്പോൾ അവ രണ്ടിനുമിടയിൽ നീതിയനുസരിച്ച് നന്നാക്കിത്തീർക്കുവിൻ; നിങ്ങൾ നീതിമുറ പാലിക്കുകയും ചെയ്യണം. നിശ്ചയമായും നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌۭ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ﴿١٠﴾
share
إِنَّمَا الْمُؤْمِنُونَ = നിശ്ചയമായും സത്യവിശ്വാസികൾ, إِخْوَةٌ = സഹോദരങ്ങൾ തന്നെ (മാത്രമാണ്), فَأَصْلِحُوا = ആകെയാൽ നിങ്ങൾ നന്നാക്കുവിൻ, بَيْنَ أَخَوَيْكُمْ = നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ, وَاتَّقُوا اللَّـهَ = നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ, لَعَلَّكُمْ = നിങ്ങളായേക്കാം, നിങ്ങളാകുവാൻ, تُرْحَمُونَ = കരുണ ചെയ്യപ്പെടും
49:10നിശ്ചയമായും, സത്യവിശ്വാസികൾ സഹോദരങ്ങൾ മാത്രമാണ്. അതിനാൽ, നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ നന്നാക്കിക്കൊള്ളുക. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾ കരുണ ചെയ്യപ്പെട്ടേക്കാം.
തഫ്സീർ : 9-10
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌۭ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًۭا مِّنْهُمْ وَلَا نِسَآءٌۭ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًۭا مِّنْهُنَّ ۖ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَـٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَـٰنِ ۚ وَمَن لَّمْ يَتُبْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ﴿١١﴾
share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ, لَا يَسْخَرْ = പരിഹസിക്കരുത്, കളിയാക്കരുത്, قَوْمٌ = ഒരു ജനത, ചില പുരുഷന്മാർ, مِّن قَوْمٍ = ഒരു ജനതയെ, عَسَىٰ أَن يَكُونُوا = അവർ ആയിരുന്നേക്കാം, خَيْرًا مِّنْهُمْ = അവരെക്കാൾ ഉത്തമം, നല്ലവർ, وَلَا نِسَاءٌ = സ്ത്രീകളും അരുത്, مِّن نِّسَاءٍ = സ്ത്രീകളെപ്പറ്റി, عَسَىٰ أَن يَكُنَّ = അവർ ആയിരുന്നേക്കാം, خَيْرًا مِّنْهُنَّ = അവരെക്കാൾ ഉത്തമം, وَلَا تَلْمِزُوا = നിങ്ങൾ കുറവാക്കുക( അപമാനിക്കുക, കുത്തിപ്പറയുക ) യും അരുത്, أَنفُسَكُمْ = നിങ്ങളെത്തന്നെ, നിങ്ങളുടെ ദേഹങ്ങളെ, وَلَا تَنَابَزُوا = അന്യോന്യം (വിളിച്ച്) അപമാനിക്കുകയും അരുത്, بِالْأَلْقَابِ = അർത്ഥപ്പേരു(സ്ഥാനപ്പേരു)കൾ കൊണ്ട്, بِئْسَ = വളരെ ചീത്ത, എത്ര മോശം, الِاسْمُ الْفُسُوقُ = ദുഷ്ടപ്പേർ, ചീത്ത നാമം, തോന്ന്യാസപ്പേർ, بَعْدَ الْإِيمَانِ = സത്യ വിശ്വാസത്തിന് ശേഷം, وَمَن لَّمْ يَتُبْ = ആർ പശ്ചാത്തപിച്ചില്ലയോ, فَأُولَـٰئِكَ هُمُ = എന്നാൽ അക്കൂട്ടർ തന്നെ, الظَّالِمُونَ = അക്രമികൾ
49:11ഹേ, വിശ്വസിച്ചവരേ, ഒരു ജനത (വേറെ) ഒരു ജനതയെപ്പറ്റി പരിഹസിക്കരുത്. ഇവർ [പരിഹസിക്കപ്പെടുന്നവർ] അവരെക്കാൾ നല്ലവരായിരുന്നേക്കാം.സ്ത്രീകൾ സ്ത്രീകളെപ്പറ്റിയും അരുത്.ഇവർ [പരിഹസിക്കപ്പെടുന്ന സ്ത്രീകൾ] അവരെക്കാൾ നല്ലവരായിരുന്നേക്കാം. നിങ്ങൾ നിങ്ങളെത്തന്നെ [തമ്മതമ്മിൽ] കുറവാക്കുകയും ചെയ്യരുത്. (അസഭ്യമായ) അർത്ഥപ്പേരുകളിൽ അന്യോന്യം വിളിച്ചപമാനിക്കുകയും അരുത്. സത്യവിശ്വാസത്തിന് ശേഷം ദുഷ്ടപ്പേര്(ഉപയോഗിക്കൽ) എത്ര ചീത്ത! ആർ പശ്ചാത്തപിക്കുന്നില്ലയോ അക്കൂട്ടരത്രെ അക്രമികൾ.
തഫ്സീർ : 11-11
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًۭا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌۭ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًۭا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌۭ رَّحِيمٌۭ﴿١٢﴾
share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ, اجْتَنِبُوا = നിങ്ങൾ അകന്നു നിൽക്കുക, വർജ്ജിക്കുക, كَثِيرًا = മിക്കതും, പലതും, അധികം, مِّنَ الظَّنِّ = ഊഹത്തിൽ( ധാരണയിൽ) നിന്ന്, إِنَّ بَعْضَ الظَّنِّ = നിശ്ചയമായും ഊഹത്തിൽ ചിലത്, إِثْمٌ = കുറ്റമാണ്, പാപമാണ്, وَلَا تَجَسَّسُوا = നിങ്ങൾ ചാരവൃത്തി(ഗൂഢാന്വേഷണം) നടത്തുകയും അരുത്, وَلَا يَغْتَب = (അഭാവത്തിൽ) ദൂഷണം പറയുകയും അരുത്, بَّعْضُكُم = നിങ്ങളിൽ ചിലർ, بَعْضًا = ചിലരെക്കുറിച്ച്, أَيُحِبُّ = ഇഷ്ടപ്പെടുമോ أَحَدُكُمْ = നിങ്ങളിലൊരാൾ, أَن يَأْكُلَ = അവൻ തിന്നുവാൻ, لَحْمَ أَخِيهِ = തന്റെ സഹോദരന്റ മാംസം, مَيْتًا = മരണപ്പെട്ടവനായ( ശവമായ) നിലയിൽ, فَكَرِهْتُمُوهُ = എന്നാലത് നിങ്ങൾ വെറുക്കുന്നു, وَاتَّقُوا اللَّـهَ = നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ, إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു, تَوَّابٌ = പശ്ചാത്താപം സ്വീകരിക്കുന്നവനാണ്, رَّحِيمٌ = കരുണാനിധിയാണ്
49:12ഹേ, വിശ്വസിച്ചവരേ, ഊഹത്തിൽ നിന്ന് മിക്കതിനെയും നിങ്ങൾ വർജ്ജിക്കുവിൻ. (കാരണം) നിശ്ചയമായും ഊഹത്തിൽ ചിലത് കുറ്റ(കര) മായിരിക്കും.നിങ്ങൾ ചാരവൃത്തി നടത്തുകയും ചെയ്യരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി (അവരുടെ അഭാവത്തിൽ) ദൂഷണം പറയുകയും അരുത്.തന്‍റെ സഹോദരൻ മരണപ്പെട്ടവനായിരിക്കെ അവന്‍റെ മാംസം തിന്നുന്നത് നിങ്ങളിലൊരാൾ ഇഷ്ടപ്പെടുമോ?! എന്നാൽ, അത് നിങ്ങൾ വെറുക്കുന്നു.[അതുപോലെ ഒന്നത്രെ പരദൂഷണവും.] നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക.നിശ്ചയമായും അല്ലാഹു, പശ്ചാത്താപം സ്വീകരിക്കുന്നവനാണ്, കരുണാനിധിയാണ്.
തഫ്സീർ : 12-12
View   
يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍۢ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًۭا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌۭ﴿١٣﴾
share
يَا أَيُّهَا النَّاس = ഹേ മനുഷ്യരേ, إِنَّا خَلَقْنَاكُم = നിശ്ചയമായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു, مِّن ذَكَرٍ = ഒരു ആണിൽ നിന്ന്, وَأُنثَىٰ = ഒരു പെണ്ണിൽനിന്നും, وَجَعَلْنَاكُمْ = നിങ്ങളെ നാം ആക്കുകയും ചെയ്തിരിക്കുന്നു, شُعُوبًا = ശാഖകൾ وَقَبَائِلَ = ഗോത്രങ്ങളും, لِتَعَارَفُوا = നിങ്ങളന്യോന്യം പരിചയപ്പെടുവാൻ, അറിയുവാൻ, إِنَّ أَكْرَمَكُمْ = നിശ്ചയമായും നിങ്ങളിൽ അധികം ആദരണീയൻ,മാന്യൻ, عِندَ اللَّـهِ = അല്ലാഹുവിങ്കൽ, أَتْقَاكُمْ = നിങ്ങളിൽ അധികം തഖ്‌വാ (സൂക്ഷ്മത, ഭയഭക്തി)ഉള്ളവനാണ്, إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു, عَلِيمٌ = സർവ്വജ്ഞനാണ്, خَبِيرٌ = സൂക്ഷ്മജ്ഞാനിയാണ്
49:13ഹേ, മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം (അറിഞ്ഞു) പരിചയപ്പെടുവാൻവേണ്ടി നിങ്ങളെ നാം (പല) ശാഖകളും, ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അല്ലാഹുവിന്‍റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ, നിങ്ങളിൽ ഏറ്റവും (സൂക്ഷ്മതയുള്ള) ഭയഭക്തനാകുന്നു.നിശ്ചയമായും അല്ലാഹു, സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്.
തഫ്സീർ : 13-13
View   
قَالَتِ ٱلْأَعْرَابُ ءَامَنَّا ۖ قُل لَّمْ تُؤْمِنُوا۟ وَلَـٰكِن قُولُوٓا۟ أَسْلَمْنَا وَلَمَّا يَدْخُلِ ٱلْإِيمَـٰنُ فِى قُلُوبِكُمْ ۖ وَإِن تُطِيعُوا۟ ٱللَّهَ وَرَسُولَهُۥ لَا يَلِتْكُم مِّنْ أَعْمَـٰلِكُمْ شَيْـًٔا ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ﴿١٤﴾
share
قَالَتِ = പറഞ്ഞു, പറയുന്നു, الْأَعْرَابُ = മരുഭൂവാസികളായ( ഗ്രാമീണരായ) അറബികൾ, آمَنَّا = ഞങ്ങൾ വിശ്വസിച്ചു (സത്യവിശ്വാസം സ്വീകരിച്ചു) എന്നു, قُل = പറയുക, لَّمْ تُؤْمِنُوا = നിങ്ങൾ വിശ്വസിച്ചിട്ടല്ല, وَلَـٰكِن قُولُوا = എങ്കിലും നിങ്ങൾ പറഞ്ഞേക്കുക, أَسْلَمْنَا = ഞങ്ങൾ ഇസ്ലാം സ്വീകരിച്ചു (കീഴ്പ്പെട്ടു) എന്നു, وَلَمَّا يَدْخُلِ = പ്രവേശിച്ചിട്ടേയില്ല, الْإِيمَانُ = സത്യവിശ്വാസം, فِي قُلُوبِكُمْ = നിങ്ങളുടെ ഹൃദയങ്ങളിൽ, وَإِن تُطِيعُوا = നിങ്ങൾ അനുസരിക്കുന്ന പക്ഷം, اللَّـهَ = അല്ലാഹുവിനെ, وَرَسُولَهُ = അവന്റെ റസൂലിനെയും, لَا يَلِتْكُم = അവൻ നിങ്ങൾക്ക് കുറവ് (നഷ്ടം)വരുത്തുകയില്ല, مِّنْ أَعْمَالِكُمْ = നിങ്ങളുടെ കർമ്മങ്ങളിൽ നിന്ന്, شَيْئًا = യാതൊന്നും, ഒട്ടും, إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു, غَفُورٌ = വളരെ പൊറുക്കുന്നവനാണ്, رَّحِيمٌ = കരുണാനിധിയാണ്
49:14അഅ്റാബികൾ [മരുഭൂവാസികളായ അറബികൾ] പറയുന്നു: ഞങ്ങൾ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു എന്ന്.പറയുക: നിങ്ങൾ വിശ്വസിച്ചിട്ടില്ല.എങ്കിലും, ഞങ്ങൾ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു [കീഴ്പ്പെട്ടിരിക്കുന്നു] എന്ന് നിങ്ങൾ പറഞ്ഞേക്കുക.നിങ്ങളുടെ ഹൃദയങ്ങളിൽ സത്യവിശ്വാസം (ഇതുവരെയും) പ്രവേശിച്ചിട്ടേയില്ല. അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും നിങ്ങൾ അനുസരിക്കുന്ന പക്ഷം, നിങ്ങളുടെ കർമ്മങ്ങളിൽ നിന്ന് യാതൊന്നും അവൻ നിങ്ങൾക്ക് കുറച്ച് കളയുന്നതല്ല.നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَـٰٓئِكَ هُمُ ٱلصَّـٰدِقُونَ﴿١٥﴾
share
إِنَّمَا الْمُؤْمِنُونَ = നിശ്ചയമായും സത്യവിശ്വാസികൾ, الَّذِينَ آمَنُوا = വിശ്വസിച്ചവരത്രെ, بِاللَّـهِ = അല്ലാഹുവിൽ, وَرَسُولِهِ = അവന്റെ റസൂലിലും, ثُمَّ = പിന്നെ, എന്നിട്ട്, لَمْ يَرْتَابُوا = അവർ സന്ദേഹം( സംശയം) വെച്ചതുമില്ല, وَجَاهَدُوا = അവർ സമരവും ചെയ്തു, بِأَمْوَالِهِمْ = തങ്ങളുടെ സ്വത്തുക്കൾ കൊണ്ട്, وَأَنفُسِهِمْ = തങ്ങളുടെ ദേഹങ്ങളും (കൊണ്ട്), فِي سَبِيلِ اللَّـهِ = അല്ലാഹുവിന്റെ മാർഗ്ഗത്തിൽ, أُولَـٰئِكَ هُمُ = അക്കൂട്ടർ തന്നെയാണ്, الصَّادِقُونَ = സത്യവാൻമാർ,സത്യം പറഞ്ഞവർ
49:15നിശ്ചയമായും സത്യവിശ്വാസികൾ എന്നാൽ, അല്ലാഹുവിലും, അവന്‍റെ റസൂലിലും വിശ്വസിക്കുകയും പിന്നീട് സന്ദേഹപ്പെടാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ദേഹങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാർഗത്തിൽ (ധർമ്മ) സമരം ചെയ്യുകയും ചെയ്യുന്നവർ മാത്രമാകുന്നു.അക്കൂട്ടർ തന്നെയാണ് സത്യവാന്മാർ.
തഫ്സീർ : 14-15
View   
قُلْ أَتُعَلِّمُونَ ٱللَّهَ بِدِينِكُمْ وَٱللَّهُ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۭ﴿١٦﴾
share
قُلْ = നീ പറയുക, أَتُعَلِّمُون = നിങ്ങൾ പഠിപ്പിക്കുക (അറിയിക്കുക)യോ, اللَّـهَ = അല്ലാഹുവിനെ, بِدِينِكُمْ = നിങ്ങളുടെ മതത്തെ പറ്റി, وَاللَّـهُ = അല്ലാഹുവാകട്ടെ, يَعْلَمُ = അവൻ അറിയുന്നു, مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത്, وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും, وَاللَّـهُ = അല്ലാഹു, بِكُلِّ شَيْءٍ = എല്ലാ കാര്യത്തെ (വസ്തുവെ) പറ്റിയും, عَلِيمٌ = അറിവുള്ളവനാണ്
49:16(നബിയേ) പറയുക: നിങ്ങളുടെ മത(വിശ്വാസ)ത്തെപ്പറ്റി നിങ്ങൾ അല്ലാഹുവിനെ പഠിപ്പിക്കുകയോ?! അല്ലാഹുവാകട്ടെ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും അറിയുന്നു; അല്ലാഹു എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനുമാകുന്നു.
يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا۟ ۖ قُل لَّا تَمُنُّوا۟ عَلَىَّ إِسْلَـٰمَكُم ۖ بَلِ ٱللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَىٰكُمْ لِلْإِيمَـٰنِ إِن كُنتُمْ صَـٰدِقِينَ﴿١٧﴾
share
يَمُنُّون = അവർ ദാക്ഷിണ്യം കാട്ടുന്നു, ഔദാര്യമായി പറയുന്നു, ഉപകാരമെടുത്തു കാട്ടുന്നു, عَلَيْكَ = നിൻെറ മേൽ,നിന്നോട്, أَنْ أَسْلَمُوا = അവർ ഇസ്ലാം സ്വീകരിച്ചത്, قُل = നീ പറയുക, لَّا تَمُنُّوا = നിങ്ങൾ ദാക്ഷിണ്യമായി കാട്ടരുത്, കാട്ടേണ്ടതില്ല, عَلَىَّ = എൻെറ മേൽ, إِسْلَامَكُم = നിങ്ങളുടെ ഇസ്ലാമിനെ, بَلِ اللَّـهُ = എങ്കിലും (പക്ഷേ) അല്ലാഹു, يَمُنُّ عَلَيْكُمْ = നിങ്ങളുടെമേൽ ദാക്ഷിണ്യമായി കാട്ടുന്നു, أَنْ هَدَاكُمْ = അവൻ നിങ്ങൾക്ക് മാർഗ്ഗദർശനം ചെയ്തത്, വഴികാട്ടിയത് لِلْإِيمَانِ = സത്യവിശ്വാസത്തിലേക്ക്, إِن كُنتُمْ = നിങ്ങളാണെങ്കിൽ, صَادِقِينَ = സത്യവാൻമാർ, സത്യം പറയുന്നവർ
49:17അവർ ഇസ്‌ലാം സ്വീകരിച്ചത്[കീഴൊതുങ്ങിയത്], നിന്‍റെമേൽ (അവർ ചെയ്ത) ദാക്ഷിണ്യമായി അവർ (എടുത്തു) കാട്ടുന്നു. പറയുക: നിങ്ങളുടെ ഇസ്ലാമിനെ [കീഴൊതുക്കത്തെ] എന്‍റെമേൽ ദാക്ഷിണ്യമായിക്കാണിക്കരുത്. പക്ഷേ, നിങ്ങൾക്ക് സത്യവിശ്വാസത്തിലേക്ക് മാർഗ്ഗദർശനം നൽകിയതിനെ അല്ലാഹു നിങ്ങളുടെമേൽ (അങ്ങോട്ട്) ദാക്ഷിണ്യം കാണിക്കുകയാണ് ചെയ്യുന്നത്; നിങ്ങൾ സത്യം പറയുന്നവരാണെങ്കിൽ.
إِنَّ ٱللَّهَ يَعْلَمُ غَيْبَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ بَصِيرٌۢ بِمَا تَعْمَلُونَ﴿١٨﴾
share
إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു, يَعْلَمُ = അറിയും, അറിയുന്നു, غَيْبَ السَّمَاوَاتِ = ആകാശങ്ങളിലെ അദൃശ്യ കാര്യം, (മറഞ്ഞത്), وَالْأَرْضِ = ഭൂമിയിലെയും, وَاللَّـهُ = അല്ലാഹു, بَصِيرٌ = കണ്ടറിയുന്നവനാണ്, بِمَا تَعْمَلُونَ = നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി
49:18നിശ്ചയമായും അല്ലാഹു, ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു. അല്ലാഹു, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനുമാകുന്നു.
തഫ്സീർ : 16-18
View