arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
മുഹമ്മദ് [സൂറത്തുല്‍ – ‘ഖിതാല്‍’ എന്നും ഇതിനു പേരുണ്ട്] മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 38 – വിഭാഗം (റുകൂഅ്) 4

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ أَضَلَّ أَعْمَـٰلَهُمْ﴿١﴾
share
الَّذِينَ كَفَرُوا അവിശ്വസിച്ചവര് وَصَدُّوا തടയുകയും ചെയ്തു عَن سَبِيلِ اللَّـهِ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍നിന്നു أَضَلَّ അവന്‍ പിഴവിലാക്കി (പാഴാക്കി)യിരിക്കുന്നു أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങളെ, കര്‍മ്മങ്ങളെ
47:1അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) തടയുകയും ചെയ്തവര്‍ (ആരോ) അവരുടെ കര്‍മ്മങ്ങളെ അവന്‍ പാഴാക്കിക്കളയുന്നതാണ്.
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَءَامَنُوا۟ بِمَا نُزِّلَ عَلَىٰ مُحَمَّدٍۢ وَهُوَ ٱلْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّـَٔاتِهِمْ وَأَصْلَحَ بَالَهُمْ﴿٢﴾
share
وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത وَآمَنُوا വിശ്വസിക്കുകയും ചെയ്ത بِمَا نُزِّلَ ഇറക്കപ്പെട്ടത്തില്‍ عَلَىٰ مُحَمَّدٍ മുഹമ്മദിന്‍റെ മേല്‍ وَهُوَ الْحَقُّ അതു യഥാര്‍ത്ഥവുമാണ് مِن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള كَفَّرَ عَنْهُمْ അവര്‍ക്കു (അവരില്‍ നിന്നു) അവന്‍ മൂടി (പൊറുത്തു) കൊടുക്കും سَيِّئَاتِهِمْ അവരുടെ തിന്മകളെ وَأَصْلَحَ അവന്‍ നന്നാക്കുകയും ചെയ്യും بَالَهُمْ അവരുടെ സ്ഥിതി
47:2വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, മുഹമ്മദിന്‍റെ മേല്‍ അവതരിക്കപ്പെട്ടതില്‍ - അതാകട്ടെ, തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥവുമാണു - വിശ്വസിക്കുകയും ചെയ്തവരാകട്ടെ - അവരുടെ തിന്മകളെ അവരില്‍ നിന്നു അവന്‍ (മാപ്പു നല്‍കി) മൂടി വെക്കുകയും, അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യും.
ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُوا۟ ٱتَّبَعُوا۟ ٱلْبَـٰطِلَ وَأَنَّ ٱلَّذِينَ ءَامَنُوا۟ ٱتَّبَعُوا۟ ٱلْحَقَّ مِن رَّبِّهِمْ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ لِلنَّاسِ أَمْثَـٰلَهُمْ﴿٣﴾
share
ذَٰلِكَ بِأَنَّ അതു എന്തെന്നാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ اتَّبَعُوا അവര്‍ പിന്‍പറ്റി الْبَاطِلَ വ്യര്‍ത്ഥമായാത്, അന്യായമായത് وَأَنَّ الَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ اتَّبَعُوا അവര്‍ പിന്‍പറ്റി الْحَقَّ യഥാര്‍ത്ഥം, ന്യായം مِن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള كَذَٰلِكَ അപ്രകാരം يَضْرِبُ اللَّـهُ അല്ലാഹു ആക്കുന്നു, വിവരിക്കുന്നു لِلنَّاسِ മനുഷ്യര്‍ക്കു أَمْثَالَهُمْ അവരുടെ ഉപമ (ഉദാഹരണം, മാതി)രികളെ
47:3(കാരണം:) അതു, അവിശ്വസിച്ചവര്‍ വ്യര്‍ത്ഥമായതിനെ പിന്‍പറ്റുകയും, വിശ്വസിച്ചവര്‍ തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥത്തെ പിന്‍പറ്റുകയും ചെയ്തിരിക്കകൊണ്ടാണ്. അപ്രകാരം, ജനങ്ങള്‍ക്കു അവരുടെ മാതിരികള്‍ അല്ലാഹു വിവരിച്ചു കൊടുക്കുന്നു.
തഫ്സീർ : 1-3
View   
فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُوا۟ فَضَرْبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثْخَنتُمُوهُمْ فَشُدُّوا۟ ٱلْوَثَاقَ فَإِمَّا مَنًّۢا بَعْدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلْحَرْبُ أَوْزَارَهَا ۚ ذَٰلِكَ وَلَوْ يَشَآءُ ٱللَّهُ لَٱنتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَا۟ بَعْضَكُم بِبَعْضٍۢ ۗ وَٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ فَلَن يُضِلَّ أَعْمَـٰلَهُمْ﴿٤﴾
share
فَإِذَا لَقِيتُمُ അതിനാല്‍ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരെ فَضَرْبَ الرِّقَابِ എന്നാല്‍ പിരടികള്‍ വെട്ടുക حَتَّىٰ إِذَا أَثْخَنتُمُوهُمْ അങ്ങനെ നിങ്ങളവരെ ബലഹീനമാക്കിയാല്‍, നിര്‍ദ്ദയം പെരുമാറിയാല്‍ فَشُدُّوا അപ്പോള്‍ മുറുക്കുവിന്‍, കഠിനമാക്കുക الْوَثَاقَ ബന്ധത്തെ فَإِمَّا مَنًّا എന്നിട്ടു ഒന്നുകില്‍ ദാക്ഷിണ്യം ചെയ്യുക بَعْدُ പിന്നീട് وَإِمَّا فِدَاءً ഒന്നുകില്‍ തെണ്ടം വാങ്ങി വിടുക حَتَّىٰ تَضَعَ (ഇറക്കി) വെക്കുന്നതുവരെ الْحَرْبُ യുദ്ധം, പട أَوْزَارَهَا അതിന്‍റെ ഭാരങ്ങളെ ذَٰلِكَ അതാണ്‌ وَلَوْ يَشَاءُ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَانتَصَرَ അവന്‍ രക്ഷാനടപടിയെടുക്കും, സഹായം നേടും مِنْهُمْ അവരില്‍ നിന്നു, അവരോടു وَلَـٰكِن പക്ഷേ, എങ്കിലും لِّيَبْلُوَ അവന്‍ പരീക്ഷണം ചെയ്യാനാണ് بَعْضَكُم നിങ്ങളില്‍ ചിലരെ بِبَعْضٍ ചിലരെക്കൊണ്ടു وَالَّذِينَ قُتِلُوا കൊല്ലപ്പെട്ടവരാകട്ടെ فِي سَبِيلِ اللَّـهِ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ فَلَن يُضِلَّ അവന്‍ പാഴാക്കുന്നതേയല്ല أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങളെ
47:4അതിനാല്‍, നിങ്ങള്‍ അവിശ്വസിച്ചവരുമായി (യുദ്ധത്തില്‍) കണ്ടുമുട്ടിയാല്‍, പിരടികള്‍ വെട്ടുക! അങ്ങനെ, നിങ്ങള്‍ അവരെ (നിര്‍ദ്ദയം) ബലഹീനമാക്കിയാല്‍ അപ്പോള്‍ ബന്ധം മുറുക്കി [ശക്തമാക്കി] ക്കൊള്ളുവിന്‍. എന്നിട്ടു - പിന്നീടു - ഒന്നുകില്‍ ദാക്ഷിണ്യം ചെയ്യുക. ഒന്നുകില്‍ തെണ്ടം[മോചന മൂല്യം] വാങ്ങിവിടുക: യുദ്ധം അതിന്‍റെ ഭാരങ്ങള്‍ (ഇറക്കി) വെക്കുന്നതുവരേക്കും (ഇങ്ങിനെ വേണം). അതാണ്‌ (വേണ്ടതു). അല്ലാഹു ഉദ്ദേശിച്ചിരിന്നുവെങ്കില്‍, അവന്‍ (സ്വന്തം തന്നെ) അവരില്‍ നിന്നു (പ്രതികാരം നടത്തി) രക്ഷാനടപടി എടുക്കുമായിരുന്നു. എങ്കിലും, നിങ്ങളില്‍ ചിലരെ, ചിലരെക്കൊണ്ടു പരീക്ഷണം ചെയ്‌വാന്‍ വേണ്ടിയത്രെ(അത്). അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ, അവരുടെ കര്‍മ്മങ്ങളെ അവന്‍ പാഴാക്കുന്നതേയല്ല.
سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ﴿٥﴾
share
سَيَهْدِيهِمْ അവന്‍ അവരെ നേര്‍വഴിയിലാക്കുന്നതാണ് (ലക്ഷ്യത്തിലേക്കു) നയിച്ചുകൊള്ളും وَيُصْلِحُ നന്നാക്കുകയും ചെയ്യും بَالَهُمْ അവരുടെ സ്ഥിതി
47:5അവന്‍ അവരെ (ലക്ഷ്യത്തിലേക്കു) നയിച്ചുകൊള്ളുന്നതാണ്; അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യും".
وَيُدْخِلُهُمُ ٱلْجَنَّةَ عَرَّفَهَا لَهُمْ﴿٦﴾
share
وَيُدْخِلُهُمُ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ عَرَّفَهَا അതിനെ അവന്‍ പരിചയപ്പെടുത്തിയിരിക്കുന്നുلَهُمْ അവര്‍ക്കു
47:6അവരെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും; അതവന്‍ അവര്‍ക്കു (നേരത്തെ) പരിചയപ്പെടുത്തിയിരിക്കുന്നു.
തഫ്സീർ : 4-6
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ﴿٧﴾
share
يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِن تَنصُرُوا നിങ്ങള്‍ സഹായിച്ചാല്‍ اللَّـهَ അല്ലാഹുവിനെ يَنصُرْكُمْ അവന്‍ നിങ്ങളെ സഹായിക്കും وَيُثَبِّتْ ഉറപ്പിക്കുക (സ്ഥിരപ്പെടുത്തുക)യും ചെയ്യും أَقْدَامَكُمْ നിങ്ങളുടെ പാദങ്ങളെ
47:7ഹേ, വിശ്വസിച്ചവരെ, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നപക്ഷം, അവന്‍ നിങ്ങളെ സഹായിക്കും; നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യും.
തഫ്സീർ : 7-7
View   
وَٱلَّذِينَ كَفَرُوا۟ فَتَعْسًۭا لَّهُمْ وَأَضَلَّ أَعْمَـٰلَهُمْ﴿٨﴾
share
وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ فَتَعْسًا എന്നാല്‍ അധഃപതനം, നാശം, വീഴ്ച لَّهُمْ അവര്‍ക്കു وَأَضَلَّ അവന്‍ പാഴാക്കുകയും ചെയ്യും أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ
47:8അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു അധഃപതനം (അഥവാ നാശം തന്നെ) ! അവന്‍ [അല്ലാഹു] അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുന്നതുമാണ്.
ذَٰلِكَ بِأَنَّهُمْ كَرِهُوا۟ مَآ أَنزَلَ ٱللَّهُ فَأَحْبَطَ أَعْمَـٰلَهُمْ﴿٩﴾
share
ذَٰلِكَ അതു بِأَنَّهُمْ كَرِهُوا അവര്‍ വെറുത്തുവെന്നതു കൊണ്ടാണ് مَا أَنزَلَ اللَّـهُ അല്ലാഹു അവതരിപ്പിച്ചതിനെ فَأَحْبَطَ അതിനാല്‍ അവന്‍ നിഷ്ഫലമാക്കി, ഫലശൂന്യമാക്കി أَعْمَالَهُمْ അവരുടെ കര്‍മ്മങ്ങളെ
47:9അതു, അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്തുകളഞ്ഞതുനിമിത്തമത്രെ. അതിനാല്‍, അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിയിരിക്കുന്നു.
തഫ്സീർ : 8-9
View   
أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ دَمَّرَ ٱللَّهُ عَلَيْهِمْ ۖ وَلِلْكَـٰفِرِينَ أَمْثَـٰلُهَا﴿١٠﴾
share
أَفَلَمْ يَسِيرُوا അവര്‍ സഞ്ചരിക്കാറില്ലേ, നടന്നിട്ടില്ലേ فِي الْأَرْضِ ഭൂമിയില്‍ فَيَنظُرُوا അപ്പോഴവര്‍ക്കു നോക്കിക്കാണാം كَيْفَ كَانَ എങ്ങിനെ ആയെന്നു عَاقِبَةُ الَّذِينَ യാതൊരുകൂട്ടരുടെ കലാശം, പര്യവസാനം مِن قَبْلِهِمْ അവരുടെ മുമ്പുള്ള دَمَّرَ اللَّـهُ അല്ലാഹു തകര്‍ത്തു عَلَيْهِمْ അവരോടെ, അവരില്‍ وَلِلْكَافِرِينَ (ഈ) അവിശ്വാസികള്‍ക്കുമുണ്ട്‌ أَمْثَالُهَا അവപോലുള്ളത്
47:10അവര്‍ ഭൂമിയില്‍ (കൂടി) സഞ്ചരിച്ചിട്ടില്ലേ? അപ്പോഴവര്‍ക്കു അവരുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു നോക്കിക്കാണാമല്ലോ, അല്ലാഹു അവരോടെ [അവരുടേതെല്ലാം] തകര്‍ത്തുകളഞ്ഞു. (ഈ) അവിശ്വാസികള്‍ക്കും അതുപോലെയുള്ളതുണ്ടായിരിക്കും.
ذَٰلِكَ بِأَنَّ ٱللَّهَ مَوْلَى ٱلَّذِينَ ءَامَنُوا۟ وَأَنَّ ٱلْكَـٰفِرِينَ لَا مَوْلَىٰ لَهُمْ﴿١١﴾
share
ذَٰلِكَ അതു بِأَنَّ اللَّـهَ അല്ലാഹു (ആകുന്നു) എന്നതുകൊണ്ടാണ് مَوْلَى സംരക്ഷന്‍, യജമാനന്‍, ഉടയവന്‍ الَّذِينَ آمَنُوا വിശ്വസിച്ചവരുടെ وَأَنَّ الْكَافِرِينَ അവിശ്വാസികള്‍ ആണെന്നതും لَا مَوْلَىٰ സംരക്ഷകനില്ല (എന്നതും) لَهُمْ അവര്‍ക്കു
47:11അതു [അതിന്നു കാരണം], അല്ലാഹു വിശ്വസിച്ചവരുടെ സംരക്ഷകനാണെന്നുള്ളതുകൊണ്ടും, അവിശ്വാസികളാകട്ടെ, അവര്‍ക്കു ഒരു സംരക്ഷകനുമില്ലെന്നുള്ളതുകൊണ്ടുമാകുന്നു.
തഫ്സീർ : 10-11
View   
إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَٱلَّذِينَ كَفَرُوا۟ يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ ٱلْأَنْعَـٰمُ وَٱلنَّارُ مَثْوًۭى لَّهُمْ﴿١٢﴾
share
إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُدْخِلُ പ്രവേശിപ്പിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَعَمِلُوا الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ ചെയ്കയും ചെയ്തു جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്‍റെ അടിയില്‍കൂടി നടക്കുന്നു, ഒഴുകുന്നു الْأَنْهَارُ അരുവികള്‍, നദികള്‍ وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ يَتَمَتَّعُونَ സുഖമെടുക്കുന്നു وَيَأْكُلُونَ അവര്‍ തിന്നുകയും ചെയ്യുന്നു كَمَا تَأْكُلُ തിന്നുന്നതുപോലെ الْأَنْعَامُ കാലികള്‍ وَالنَّارُ നരകം مَثْوًى لَّهُمْ അവര്‍ക്കു പാര്‍പ്പിടമാകുന്നു
47:12നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, അടിഭാഗത്തില്‍ കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവിശ്വസിച്ചവരോ, അവര്‍ സുഖഭോഗമെടുത്തുകൊണ്ടിരിക്കുകയും കന്നുകാലികള്‍ തിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു : നരകം അവര്‍ക്കു പാര്‍പ്പിടവുമായിരിക്കും.
തഫ്സീർ : 12-12
View   
وَكَأَيِّن مِّن قَرْيَةٍ هِىَ أَشَدُّ قُوَّةًۭ مِّن قَرْيَتِكَ ٱلَّتِىٓ أَخْرَجَتْكَ أَهْلَكْنَـٰهُمْ فَلَا نَاصِرَ لَهُمْ﴿١٣﴾
share
وَكَأَيِّن എത്രയോ ഉണ്ട് مِّن قَرْيَةٍ രാജ്യമായിട്ടു هِيَ أَشَدُّ അതു ഊക്കേറിയതാണ്, കഠിനമാണ് قُوَّةً ശക്തിയില്‍ مِّن قَرْيَتِكَ നിന്‍റെ രാജ്യത്തെക്കാള്‍ الَّتِي أَخْرَجَتْكَ നിന്നെ പുറത്താക്കിയ أَهْلَكْنَاهُمْ അവരെ നാം നശിപ്പിച്ചു فَلَا نَاصِرَ അപ്പോള്‍ (എന്നിട്ടു) സഹായിയേ ഇല്ല لَهُمْ അവര്‍ക്കു
47:13(നബിയേ) എത്ര രാജ്യമുണ്ട്, നിന്നെ പുറത്താക്കിയ നിന്‍റെ രാജ്യത്തെക്കാള്‍ ശക്തിയില്‍ ഊക്കേറിയതാകുന്ന അവ (എന്നിട്ടും) നാം അവരെ [ ആ രാജ്യക്കാരെ] നശിപ്പിച്ചുകളഞ്ഞിരിക്കുന്നു! അപ്പോള്‍, ഒരു സഹായിയും അവര്‍ക്കില്ല.
أَفَمَن كَانَ عَلَىٰ بَيِّنَةٍۢ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓا۟ أَهْوَآءَهُم﴿١٤﴾
share
أَفَمَن എന്നാല്‍ ഒരുവനോ كَانَ عَلَىٰ بَيِّنَةٍ അവന്‍ തെളിവോടെ (തെളിവിന്‍മേല്‍) ആകുന്നു مِّن رَّبِّهِ തന്‍റെ റബ്ബിങ്കല്‍നിന്നുള്ള كَمَن ഒരുവനെപ്പോലെ (ആകുന്നു) زُيِّنَ لَهُ അവന്നു അലങ്കാരമാക്കപ്പെട്ടു سُوءُ عَمَلِهِ അവന്‍റെ ദുഷ്പ്രവൃത്തി وَاتَّبَعُوا അവന്‍ പിന്‍പറ്റുകയും ചെയ്തു أَهْوَاءَهُم തങ്ങളുടെ ഇച്ചകളെ
47:14എന്നാല്‍, തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള തെളിവോടെ (സല്‍പാതയില്‍) ആയിരിക്കുന്ന ഒരുവനുണ്ടോ, തന്‍റെ ദുഷ്പ്രവര്‍ത്തി തനിക്കു അലങ്കാരമായി കാണിക്കപ്പെടുകയും, (അങ്ങിനെ) തങ്ങളുടെ ഇച്ചകളെ പിന്‍പറ്റുകയും ചെയ്തവരെപ്പോലെയാകുന്നു?!
തഫ്സീർ : 13-14
View   
مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ فِيهَآ أَنْهَـٰرٌۭ مِّن مَّآءٍ غَيْرِ ءَاسِنٍۢ وَأَنْهَـٰرٌۭ مِّن لَّبَنٍۢ لَّمْ يَتَغَيَّرْ طَعْمُهُۥ وَأَنْهَـٰرٌۭ مِّنْ خَمْرٍۢ لَّذَّةٍۢ لِّلشَّـٰرِبِينَ وَأَنْهَـٰرٌۭ مِّنْ عَسَلٍۢ مُّصَفًّۭى ۖ وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغْفِرَةٌۭ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَـٰلِدٌۭ فِى ٱلنَّارِ وَسُقُوا۟ مَآءً حَمِيمًۭا فَقَطَّعَ أَمْعَآءَهُمْ﴿١٥﴾
share
مَّثَلُ الْجَنَّةِ സ്വര്‍ഗ്ഗത്തിന്‍റെ മാതിരി, ഉപമ الَّتِي وُعِدَ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതായ الْمُتَّقُونَ സൂക്ഷ്മതയുള്ളവര്‍ക്കു, ഭയഭക്തന്മാരോടു فِيهَا أَنْهَارٌ അവയില്‍ അരുവികളുണ്ട്‌ مِّن مَّاءٍ വെള്ളതാലുള്ള വെള്ളത്തിന്‍റെ غَيْرِ آسِنٍ കേടു (പകര്‍ച്ച, മാറ്റം) പറ്റാത്ത وَأَنْهَارٌ مِّن لَّبَنٍ പാലിനാലുള്ള (പാലിന്‍റെ) അരുവികളും لَّمْ يَتَغَيَّرْ പകര്‍ച്ച (വ്യത്യാസം) വരാത്ത طَعْمُهُ അതിന്‍റെ രുചി, സ്വാദ് وَأَنْهَارٌ അരുവികളും مِّنْ خَمْرٍ കള്ളിനാല്‍ (കള്ളിന്‍റെ) لَّذَّةٍ രസമായ, രുചിയുള്ള لِّلشَّارِبِينَ കുടിക്കുന്നവര്‍ക്കു وَأَنْهَارٌ مِّنْ عَسَلٍ തേനിന്‍റെ അരുവികളും مُّصَفًّى തെളിയിക്കപ്പെട്ട, ശുദ്ധ وَلَهُمْ فِيهَا അവര്‍ക്കു അതിലുണ്ടുതാനും مِن كُلِّ الثَّمَرَاتِ എല്ലാ ഫലങ്ങളില്‍ നിന്നും وَمَغْفِرَةٌ പാപമോചനവും مِّن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നുكَمَنْ ഒരുവനെ (ചിലരെ) പോലെ هُوَ خَالِدٌ അവന്‍ നിത്യവാസിയാണ് فِي النَّارِ നരകത്തില്‍ وَسُقُوا അവര്‍ക്കു കുടിപ്പിക്കുക (കുടിക്കാന്‍ കൊടുക്കുക)യും ചെയ്യും مَاءً حَمِيمًا ചൂടേറിയ വെള്ളം فَقَطَّعَ അപ്പോഴതു നുറുക്കും, തുണ്ടമാക്കും أَمْعَاءَهُمْ അവരുടെ കുടലുകളെ
47:15സൂക്ഷ്മതയുള്ളവര്‍ക്കു [ഭയഭക്തന്മാര്‍ക്കു] വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗത്തിന്‍റെ മാതിരി (ഇതാണ്) : അതില്‍, കേടു (വന്നു പകര്‍ച്ച) പറ്റാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്‌; രുചിവ്യത്യാസം വരാത്ത പാലിന്‍റെ അരുവികളുമുണ്ട് ; കുടിക്കുന്നവര്‍ക്കു രസപ്രദമായ മദ്യത്തിന്‍റെ അരുവികളുണ്ട്‌ ; ശുദ്ധിചെയ്യപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്. അവര്‍ക്കു അതില്‍ എല്ലാ (വിധ) ഫലങ്ങളുമുണ്ടായിരിക്കും. (പുറമെ) തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും! (ഇവര്‍) നരകത്തില്‍ നിത്യവാസിയായിരിക്കുന്നവനെപ്പോലെ (യാകുമോ)?! അവര്‍ക്കു ചൂടേറിയ വെള്ളം കുടിപ്പാന്‍ കൊടുക്കപ്പെടുകയും ചെയ്യും; അപ്പോള്‍, അതവരുടെ കുടലുകളെ നുറുക്കിക്കളയുകയും ചെയ്യുന്നു! [ഇരുകൂട്ടരും ഒരിക്കലും സമമാകുകയില്ല.]
തഫ്സീർ : 15-15
View   
وَمِنْهُم مَّن يَسْتَمِعُ إِلَيْكَ حَتَّىٰٓ إِذَا خَرَجُوا۟ مِنْ عِندِكَ قَالُوا۟ لِلَّذِينَ أُوتُوا۟ ٱلْعِلْمَ مَاذَا قَالَ ءَانِفًا ۚ أُو۟لَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَٱتَّبَعُوٓا۟ أَهْوَآءَهُمْ﴿١٦﴾
share
وَمِنْهُم അവരിലുണ്ട്‌ مَّن يَسْتَمِعُ ചെവികൊടുക്കുന്ന (ശ്രദ്ധിക്കുന്ന) ചിലര്‍ إِلَيْكَ നിന്നിലേക്കു حَتَّىٰ إِذَا خَرَجُوا അങ്ങനെ അവര്‍ പുറത്തുപോയാല്‍ مِنْ عِندِكَ നിന്‍റെ അടുക്കല്‍നിന്നു قَالُوا അവര്‍ പറയും لِلَّذِينَ യാതൊരുവരോടു أُوتُوا الْعِلْمَ അറിവു (ജ്ഞാനം) നല്‍കപ്പെട്ട مَاذَا قَالَ അവന്‍ (അദ്ദേഹം) എന്തു പറഞ്ഞു, പറഞ്ഞതെന്തു آنِفًا അടുത്ത സമയം (അല്‍പം മുമ്പു) أُولَـٰئِكَ الَّذِينَ അവര്‍ യാതൊരു കൂട്ടരാണ് طَبَعَ اللَّـهُ അല്ലാഹു മുദ്രവെച്ചതായ عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കു وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു أَهْوَاءَهُمْ അവരുടെ ഇച്ചകളെ
47:16അവരിലുണ്ട്‌, നിന്‍റെ അടുക്കലേക്കു ചെവികൊണ്ടുക്കുന്ന ചിലര്‍; അങ്ങിനെ, നിന്‍റെ അടുക്കല്‍നിന്നു അവര്‍ പുറത്തു പോയാല്‍; ജ്ഞാനം നല്കപ്പെട്ടിട്ടുള്ളവരോടു അവര്‍ പറയും: "എന്താണദ്ദേഹം (ഈ) അടുത്ത അവസരത്തില്‍ പറഞ്ഞത്?!" തങ്ങളുടെ ഹൃദയങ്ങള്‍ക്കു അല്ലാഹു മുദ്രവെച്ചിട്ടുള്ളവരത്രെ അക്കൂട്ടര്‍. അവര്‍ തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു.
وَٱلَّذِينَ ٱهْتَدَوْا۟ زَادَهُمْ هُدًۭى وَءَاتَىٰهُمْ تَقْوَىٰهُمْ﴿١٧﴾
share
وَالَّذِينَ യാതൊരുവര്‍ اهْتَدَوْا അവര്‍ നേര്‍മാര്‍ഗ്ഗം സ്വീകരിച്ചു (പ്രാപിച്ചു) زَادَهُمْ അവന്‍ അവര്‍ക്കു വര്‍ദ്ധിപ്പിക്കും هُدًى നേര്‍മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം وَآتَاهُمْ അവര്‍ക്കു കൊടുക്കുകയും ചെയ്യും تَقْوَاهُمْ അവരുടെ സൂക്ഷ്മത, ഭയഭക്തി
47:17നേര്‍മാര്‍ഗ്ഗം സ്വീകരിച്ചവരാകട്ടെ, അവര്‍ക്കു അവന്‍ നേര്‍മാര്‍ഗ്ഗം വര്‍ദ്ധിപ്പിച്ചുകൊടുക്കുകയും, അവരുടെ സൂക്ഷ്മത [അവര്‍ക്കു വേണ്ടുന്ന ഭയഭക്തി] നല്‍കുകയും ചെയ്യുന്നതാണ്.
തഫ്സീർ : 16-17
View   
فَهَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةًۭ ۖ فَقَدْ جَآءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَآءَتْهُمْ ذِكْرَىٰهُمْ﴿١٨﴾
share
فَهَلْ يَنظُرُونَ എനി, (എന്നാല്‍) അവര്‍ നോക്കുന്നുവോ, കാത്തിരിക്കുന്നോ إِلَّا السَّاعَةَ അന്ത്യസമയത്തെയല്ലാതെ أَن تَأْتِيَهُم അതവര്‍ക്കു വരുന്നതിനെ بَغْتَةً പെട്ടെന്നു, യാദൃശികമായി فَقَدْ جَاءَ എന്നാല്‍, വന്നു കഴിഞ്ഞു أَشْرَاطُهَا അതിന്‍റെ അടയാളങ്ങള്‍, ഉപാധികള്‍ فَأَنَّىٰ لَهُمْ എന്നിരിക്കെ അവര്‍ക്കു എങ്ങിനെയാണ്, എവിടെ നിന്നാണ് إِذَا جَاءَتْهُمْ അതവര്‍ക്കു വന്നാല്‍ ذِكْرَاهُمْ അവരുടെ ഉപദേശം
47:18എനി, അന്ത്യസമയത്തെ - അതവര്‍ക്ക് പെട്ടെന്നു വന്നെത്തുന്നതിനെയല്ലാതെ അവര്‍ (മറ്റുവല്ലതും) നോക്കിക്കൊണ്ടിരിക്കുന്നുവോ?! എന്നാല്‍, അതിന്‍റെ അടയാളങ്ങള്‍ വന്നുകഴിഞ്ഞു. എന്നിരിക്കെ, എങ്ങിനെയാണ് - അതവര്‍ക്കു വന്നാല്‍ - അവരുടെ ഉപദേശം (പ്രയോജനപ്പെടുക)?!
തഫ്സീർ : 18-18
View   
فَٱعْلَمْ أَنَّهُۥ لَآ إِلَـٰهَ إِلَّا ٱللَّهُ وَٱسْتَغْفِرْ لِذَنۢبِكَ وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ۗ وَٱللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَىٰكُمْ﴿١٩﴾
share
فَاعْلَمْ ആകയാല്‍ (എന്നാല്‍) നീ അറിയുക أَنَّهُ നിശ്ചയമായും കാര്യം لَا إِلَـٰهَ ഒരു ആരാധ്യനേയില്ല إِلَّا اللَّـهُ അല്ലാഹു അല്ലാതെ وَاسْتَغْفِرْ പാപമോചനം തേടുകയും ചെയ്യുക لِذَنبِكَ നിന്‍റെ പാപത്തിനു وَلِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു വേണ്ടിയും وَالْمُؤْمِنَاتِ സത്യവിശ്വാസിനികള്‍ക്കു വേണ്ടിയും وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു مُتَقَلَّبَكُمْ നിങ്ങളുടെ ചലനസ്ഥലം, നിങ്ങളുടെ കറക്കം, വിഹാരം وَمَثْوَاكُمْ നിങ്ങളുടെ പാര്‍പ്പിടവും, താമസിക്കുന്നതും.
47:19(അങ്ങിനെയാണു കാര്യങ്ങള്‍) ആകയാല്‍, അല്ലാഹു അല്ലാതെ ഒരു ആരാധ്യനും ഇല്ലെന്നു (നബിയേ) നീ അറിയുക. നിന്‍റെ പാപത്തിനും, സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികൾക്കും വേണ്ടിയും നീ പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു, നിങ്ങളുടെ ചലനസ്ഥലവും, നിങ്ങളുടെ വാസസ്ഥലവും അറിയുന്നതാണ്.
തഫ്സീർ : 19-19
View   
وَيَقُولُ ٱلَّذِينَ ءَامَنُوا۟ لَوْلَا نُزِّلَتْ سُورَةٌۭ ۖ فَإِذَآ أُنزِلَتْ سُورَةٌۭ مُّحْكَمَةٌۭ وَذُكِرَ فِيهَا ٱلْقِتَالُ ۙ رَأَيْتَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ يَنظُرُونَ إِلَيْكَ نَظَرَ ٱلْمَغْشِىِّ عَلَيْهِ مِنَ ٱلْمَوْتِ ۖ فَأَوْلَىٰ لَهُمْ﴿٢٠﴾
share
وَيَقُولُ പറയും, പറയുന്നു الَّذِينَ آمَنُوا വിശ്വസിച്ചവര്‍ لَوْلَا نُزِّلَتْ അവതരിപ്പിക്കപ്പെടാത്തതെന്താണ് سُورَةٌ ഒരു സൂറത്തു, അദ്ധ്യായം فَإِذَا أُنزِلَتْ എന്നാല്‍ അവതരിപ്പിക്കപ്പെട്ടാല്‍ سُورَةٌ مُّحْكَمَةٌ നിയമം വിവരിക്കപ്പെട്ട (നിയമപ്രധാനമായ, ബലവത്തായ) ഒരു അദ്ധ്യായം وَذُكِرَ فِيهَا അതില്‍ പ്രസ്താവിക്കപ്പെടുകയും الْقِتَالُ യുദ്ധം, യുദ്ധത്തെപ്പറ്റി رَأَيْتَ നീ (നിനക്കു) കാണും الَّذِينَ فِي قُلُوبِهِم തങ്ങളുടെ ഹൃദയങ്ങളിലുള്ളവരെ مَّرَضٌ വല്ല രോഗവും, ഒരു രോഗം يَنظُرُونَ അവര്‍ നോക്കുന്നതായി إِلَيْكَ നിന്‍റെ അടുക്കലേക്കു نَظَرَ الْمَغْشِيِّ عَلَيْهِ ബോധക്ഷയം പിടിപെട്ടവന്‍റെ നോട്ടം مِنَ الْمَوْتِ മരണത്താല്‍ فَأَوْلَىٰ അപ്പോള്‍ വേണ്ടപ്പെട്ടതാണ് (കൂടുതല്‍ യോജിച്ചതാണ്) لَهُمْ അവര്‍ക്കു
47:20വിശ്വസിച്ചവര്‍ പറയുന്നു : "ഒരു "സൂറത്തു" [അദ്ധ്യായം] അവതരിപ്പിക്കപ്പെടാത്തതെന്താണ്?!" എന്നാല്‍, (വ്യക്തമായി) നിയമം വിവരിക്കപ്പെട്ട ഒരു "സൂറത്തു" അവതരിപ്പിക്കപ്പെടുകയും, അതില്‍ യുദ്ധത്തെക്കുറിച്ചു പ്രസ്താവിക്കപ്പെടുകയും ചെയ്‌താല്‍, ഹൃദയങ്ങളില്‍ വല്ല രോഗമുള്ളവരെ (നബിയേ) നിനക്കു കാണാം; മരണം (ആസന്നമായതു) നിമിത്തം ബോധക്ഷയം പിടിപെട്ടവന്‍ നോക്കും പ്രകാരം നിന്‍റെ അടുക്കലേക്കു അവര്‍ നോക്കുന്നതായിട്ടു. എന്നാല്‍, അവര്‍ക്കു വേണ്ടതു [യോജിച്ചതു] തന്നെയാണ് (അതു)!
طَاعَةٌۭ وَقَوْلٌۭ مَّعْرُوفٌۭ ۚ فَإِذَا عَزَمَ ٱلْأَمْرُ فَلَوْ صَدَقُوا۟ ٱللَّهَ لَكَانَ خَيْرًۭا لَّهُمْ﴿٢١﴾
share
طَاعَةٌ അനുസരണമാണ് وَقَوْلٌ വാക്കും مَّعْرُوفٌ ഉചിതമായ, സദാചാരപരമായ, നല്ല, മര്യാദപ്പെട്ട فَإِذَا عَزَمَ എനി തീര്‍ച്ചപ്പെട്ടാല്‍, നിശ്ചയമായാല്‍ الْأَمْرُ കാര്യം فَلَوْ صَدَقُوا അപ്പോഴവര്‍ സത്യം പറയുകയാണെങ്കില്‍ (സത്യം പാലിച്ചാല്‍) اللَّـهَ അല്ലാഹുവിനോടു لَكَانَ അതാകുമായിരുന്നു خَيْرًا لَّهُمْ അവര്‍ക്കു ഗുണം, ഉത്തമം
47:21അനുസരണവും, ഉചിതമായ (നല്ല) വാക്കും. (അതാണ്‌ വേണ്ടതു). എനി, കാര്യം (ഉറപ്പിച്ച്) തീര്‍ച്ചയായിക്കഴിഞ്ഞാലോ, അപ്പോള്‍, അല്ലാഹുവിനോടു അവര്‍ (പറഞ്ഞ) സത്യം പാലിച്ചിരുന്നെങ്കില്‍ അതവര്‍ക്കു ഉത്തമമാകുമായിരുന്നു.
തഫ്സീർ : 20-21
View   
فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا۟ فِى ٱلْأَرْضِ وَتُقَطِّعُوٓا۟ أَرْحَامَكُمْ﴿٢٢﴾
share
فَهَلْ عَسَيْتُمْ അപ്പോള്‍ (എന്നാല്‍) നിങ്ങളായേക്കുമോ إِن تَوَلَّيْتُمْ നിങ്ങള്‍ കൈകാര്യം (അധികാരം) നേടിയാല്‍ أَن تُفْسِدُوا നിങ്ങള്‍ കുഴപ്പമുണ്ടാക്കുവാന്‍ فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَتُقَطِّعُوا മുറിച്ചുകളയുവാനും أَرْحَامَكُمْ നിങ്ങളുടെ രക്ത (കുടുംബ) ബന്ധങ്ങള്‍
47:22എന്നാല്‍, നിങ്ങള്‍ കൈകാര്യം നേടിയാല്‍, ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ രക്തബന്ധങ്ങളെ മുറിച്ചുകളയുകയും ചെയ്തേക്കുമോ?!
തഫ്സീർ : 22-22
View   
أُو۟لَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمْ وَأَعْمَىٰٓ أَبْصَـٰرَهُمْ﴿٢٣﴾
share
أُولَـٰئِكَ الَّذِينَ അവര്‍ യാതൊരു കൂട്ടരത്രെ لَعَنَهُمُ അവരെ ശപിച്ചിരിക്കുന്നു اللَّـهُ അല്ലാഹു فَأَصَمَّهُمْ അങ്ങനെ അവര്‍ക്കു ബധിരത (കേട്ടുകൂടായ്മ) യുണ്ടാക്കി وَأَعْمَىٰ അന്ധമാക്കുകയും ചെയ്തു أَبْصَارَهُمْ അവരുടെ കണ്ണുകളെ, കാഴചകളെ
47:23അക്കൂട്ടര്‍, അല്ലാഹു ശപിച്ചിട്ടുള്ളവരത്രെ. അങ്ങനെ അവന്‍ അവര്‍ക്കു ബധിരത നല്‍കുകയും, അവരുടെ കണ്ണുകളെ അന്ധമാക്കുകയും ചെയ്തിരിക്കുന്നു.
أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ﴿٢٤﴾
share
أَفَلَا يَتَدَبَّرُونَ എന്നാലവര്‍ക്കു ഉറ്റാലോചിച്ചുകൂടെ, ആലോചിക്കുന്നില്ലേ الْقُرْآنَ ഖുര്‍ആനെ أَمْ അതല്ല (ഉണ്ടോ) عَلَىٰ قُلُوبٍ വല്ല ഹൃദയങ്ങളിലും, ഹൃദയങ്ങളുടെമേല്‍ أَقْفَالُهَا അവയുടെ പൂട്ടുകള്‍
47:24അവര്‍ക്കു ഖുര്‍ആന്‍ ഉറ്റാലോചിച്ചു നോക്കിക്കൂടേ?! [എന്നാലവര്‍ക്കു കാര്യം ഗ്രഹിക്കാമല്ലോ] അതല്ല, (ഒരുപക്ഷേ) വല്ല ഹൃദയങ്ങളിലും അവയുടേതായ പൂട്ടുകള്‍ ഉണ്ടോ?!
തഫ്സീർ : 23-24
View   
إِنَّ ٱلَّذِينَ ٱرْتَدُّوا۟ عَلَىٰٓ أَدْبَـٰرِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَى ۙ ٱلشَّيْطَـٰنُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ﴿٢٥﴾
share
إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ ارْتَدُّوا തിരിച്ചുപോയ, ഭ്രഷ്ടരായ, മടങ്ങിപ്പോയ عَلَىٰ أَدْبَارِهِم തങ്ങളുടെ പിന്നോട്ടു (പിന്‍തിരിഞ്ഞു) مِّن بَعْدِ ശേഷം مَا تَبَيَّنَ لَهُمُ അവര്‍ക്കു വ്യക്തമായതിന്‍റെ الْهُدَى സന്മാര്‍ഗ്ഗംالشَّيْطَانُ പിശാചു سَوَّلَ لَهُمْ അവര്‍ക്കു അലംകൃതമാക്കിക്കൊടുത്തിരിക്കുന്നു وَأَمْلَىٰ അയച്ചു കൊടുക്കുക (നീട്ടിക്കൊടുക്കുക) യും ചെയ്തു لَهُمْ അവര്‍ക്കു
47:25നിശ്ചയമായും, തങ്ങള്‍ക്കു സന്മാര്‍ഗ്ഗം വ്യക്തമായിക്കഴിഞ്ഞശേഷം പിന്നോട്ടു തിരിച്ചുപോയിട്ടുള്ളവര്‍, അവര്‍ക്കു പിശാചു (അവരുടെ ചെയ്തികളെ) അലംകൃതമാക്കിക്കൊടുത്തിരിക്കുകയാണ്. അവർക്ക് അവൻ (വ്യാമോഹങ്ങളുടെ) അയച്ചിട്ട് കൊടുക്കുകയും ചെയ്തിരിക്കുന്നു
ذَٰلِكَ بِأَنَّهُمْ قَالُوا۟ لِلَّذِينَ كَرِهُوا۟ مَا نَزَّلَ ٱللَّهُ سَنُطِيعُكُمْ فِى بَعْضِ ٱلْأَمْرِ ۖ وَٱللَّهُ يَعْلَمُ إِسْرَارَهُمْ﴿٢٦﴾
share
ذَٰلِكَ അതു بِأَنَّهُمْ قَالُوا അവര്‍ പറഞ്ഞതുകൊണ്ടത്രെ لِلَّذِينَ كَرِهُوا വെറുത്തവരോടു مَا نَزَّلَ اللَّـهُ അല്ലാഹു ഇറക്കിയതിനെ سَنُطِيعُكُمْ ഞങ്ങള്‍ നിങ്ങളെ അനുസരിച്ചുകൊള്ളാം فِي بَعْضِ الْأَمْرِ ചില കാര്യത്തില്‍وَاللَّـهُ يَعْلَمُ അല്ലാഹു അറിയും, അറിയുന്നു إِسْرَارَهُمْ അവരുടെ രഹസ്യമാക്കല്‍, രഹസ്യം പറയല്‍
47:26അത്, അല്ലാഹു അവതരിപ്പിച്ചതിനെ വെറുത്തിട്ടുള്ളവരോടു അവര്‍ പറഞ്ഞതുനിമിത്തമത്രെ: "ചില കാര്യത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുസരിച്ചുകൊള്ളാം" എന്ന്‍ അല്ലാഹുവാകട്ടെ, അവര്‍ രഹസ്യമാക്കുന്നതു അറിയുകയും ചെയ്യുന്നു.
തഫ്സീർ : 25-26
View   
فَكَيْفَ إِذَا تَوَفَّتْهُمُ ٱلْمَلَـٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَـٰرَهُمْ﴿٢٧﴾
share
فَكَيْفَ എന്നാല്‍ എങ്ങിനെയിരിക്കും إِذَا تَوَفَّتْهُمُ അവരെ പൂര്‍ണ്ണമായി പിടിക്കുമ്പോള്‍ الْمَلَائِكَةُ മലക്കുകള്‍ يَضْرِبُونَ അവര്‍ അടിച്ചുകൊണ്ടു وُجُوهَهُمْ അവരുടെ മുഖങ്ങളെ, മുഖത്തു وَأَدْبَارَهُمْ പിന്‍ പുറങ്ങളെയും, പുറത്തും
47:27(ഇങ്ങിനെയൊക്കെയാണ് കാര്യം.) എന്നിരിക്കെ, അവരുടെ മുഖങ്ങളെയും, പിന്‍പുറങ്ങളെയും അടിച്ചുകൊണ്ട് മലക്കുകള്‍ അവരെ പൂര്‍ണ്ണമായി പിടിച്ചെടുക്കുമ്പോള്‍ [മരണപ്പെടുത്തുമ്പോള്‍] എങ്ങിനെയിരിക്കും അവരുടെ സ്ഥിതി?!
ذَٰلِكَ بِأَنَّهُمُ ٱتَّبَعُوا۟ مَآ أَسْخَطَ ٱللَّهَ وَكَرِهُوا۟ رِضْوَٰنَهُۥ فَأَحْبَطَ أَعْمَـٰلَهُمْ﴿٢٨﴾
share
ذَٰلِكَ അതു بِأَنَّهُمُ اتَّبَعُوا അവര്‍ പിന്‍പറ്റിയതുകൊണ്ടാണ് مَا أَسْخَطَ اللَّـهَ അല്ലാഹുവിനെ ക്രോധപ്പെടുത്തുന്ന (കോപപ്പെടുത്തുന്ന) കാര്യം وَكَرِهُوا അവര്‍ വെറുക്കുകയും (ചെയ്തതു) رِضْوَانَهُ അവന്‍റെ പ്രീതി, പൊരുത്തം فَأَحْبَطَ അതിനാല്‍ അവന്‍ ഫലശൂന്യമാക്കി أَعْمَالَهُمْ അവരുടെ പ്രവര്‍ത്തന (കര്‍മ്മ)ങ്ങളെ
47:28അല്ലാഹുവിനെ ക്രോധപ്പെടുത്തുന്ന കാര്യത്തെ അവര്‍ പിന്‍പറ്റുകയും, അവന്‍റെ പ്രീതിയെ അവര്‍ വെറുക്കുകയും ചെയ്തതുകൊണ്ടാണ് അത്. അതിനാല്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ ഫലശൂന്യമാക്കിയിരിക്കുന്നു.
തഫ്സീർ : 27-28
View   
أَمْ حَسِبَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ أَن لَّن يُخْرِجَ ٱللَّهُ أَضْغَـٰنَهُمْ﴿٢٩﴾
share
أَمْ حَسِبَ അതല്ലാ വിചാരിച്ചുവോ الَّذِينَ യാതൊരുകൂട്ടര്‍ فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ വല്ല രോഗവും, ഒരു രോഗം أَن لَّن يُخْرِجَ പുറത്താക്കുന്നതേയല്ല എന്നു اللَّـهُ അല്ലാഹു أَضْغَانَهُمْ അവരുടെ വിദ്വേഷങ്ങളെ (ഈര്‍ഷ്യത, പക)
47:29അതല്ല, (ഒരു പക്ഷേ) ഹൃദയങ്ങളില്‍ ഒരു (തരം) രോഗമുള്ളവര്‍ വിചാരിച്ചിരിക്കുന്നുവോ, അവരുടെ ഈര്‍ഷ്യതകളെ അല്ലാഹു വെളിക്കു വരുത്തുന്നതേയല്ല എന്നു?!
وَلَوْ نَشَآءُ لَأَرَيْنَـٰكَهُمْ فَلَعَرَفْتَهُم بِسِيمَـٰهُمْ ۚ وَلَتَعْرِفَنَّهُمْ فِى لَحْنِ ٱلْقَوْلِ ۚ وَٱللَّهُ يَعْلَمُ أَعْمَـٰلَكُمْ﴿٣٠﴾
share
وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَأَرَيْنَاكَهُمْ അവരെ നിനക്കു നാം കാണിച്ചു തരുമായിരുന്നു فَلَعَرَفْتَهُم അങ്ങനെ (എന്നിട്ടു) അവരെ നീ മനസ്സിലാക്കുമായിരുന്നു بِسِيمَاهُمْ അവരുടെ അടയാളം (പ്രത്യേകത) കൊണ്ടു وَلَتَعْرِفَنَّهُمْ നിശ്ചയമായും നിനക്കവരെ മനസ്സിലാക്കാം, പരിചയപ്പെടാം فِي لَحْنِ സംസാര ശൈലിയില്‍, സ്വരമാറ്റത്തില്‍ الْقَوْلِ വാക്കിന്‍റെ (പറയുന്നതിന്‍റെ) وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു أَعْمَالَكُمْ നിങ്ങളുടെ പ്രവൃത്തികളെ
47:30(നബിയേ) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍, അവരെ നിനക്കു നാം കാട്ടിത്തരുമായിരുന്നു : അങ്ങിനെ, അവരുടെ ലക്ഷണം കൊണ്ടു നിനക്കവരെ (ശരിക്കു) മനസ്സിലാക്കുകയും ചെയ്യാമായിരുന്നു. വാക്കിന്‍റെ ശൈലിയില്‍ (സ്വരവ്യത്യാസം കൊണ്ടു) നിശ്ചയമായും നിനക്കവരെ മനസ്സിലാക്കാവുന്നതുമാണ്. അല്ലാഹു നിങ്ങളുടെ പ്രവൃത്തികളെല്ലാം അറിയുന്നു.
തഫ്സീർ : 29-30
View   
وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ ٱلْمُجَـٰهِدِينَ مِنكُمْ وَٱلصَّـٰبِرِينَ وَنَبْلُوَا۟ أَخْبَارَكُمْ﴿٣١﴾
share
وَلَنَبْلُوَنَّكُمْ നിശ്ചയമായും നാം നിങ്ങളെ പരീക്ഷണം ചെയ്യും حَتَّىٰ نَعْلَمَ നാം അറിയുന്നതുവരെ الْمُجَاهِدِينَ സമരശാലികളെ, "ജിഹാദു" ചെയ്യുന്നവരെ مِنكُمْ നിങ്ങളില്‍നിന്നുള്ള وَالصَّابِرِينَ ക്ഷമിക്കുന്നവരെയും وَنَبْلُوَ നാം പരീക്ഷിച്ചറിയുകയും (ചെയ്യുന്നതുവരെ) أَخْبَارَكُمْ നിങ്ങളുടെ വര്‍ത്തമാനങ്ങള്‍
47:31നിങ്ങളില്‍നിന്നുള്ള സമരശാലികളെയും, ക്ഷമാശീലന്‍മാരെയും (പ്രത്യക്ഷത്തില്‍) അറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങളെ (സ്ഥിതിഗതികളെ) പരീക്ഷിച്ചറിയുകയും ചെയ്യുന്നതുവരെ, നിശ്ചയമായും നിങ്ങളെ നാം പരീക്ഷണം ചെയ്യും.
തഫ്സീർ : 31-31
View   
إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ وَشَآقُّوا۟ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَىٰ لَن يَضُرُّوا۟ ٱللَّهَ شَيْـًۭٔا وَسَيُحْبِطُ أَعْمَـٰلَهُمْ﴿٣٢﴾
share
إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ وَصَدُّوا തടയുക (തട്ടുക, തിരിച്ചുവിടുക) യും عَن سَبِيلِ اللَّـهِ അല്ലാഹുവിന്‍റെ വഴിയില്‍നിന്നു وَشَاقُّوا ചേരിപിരിയുക (കക്ഷിതിരിയുക, ഭിന്നിക്കുക)യും ചെയ്ത الرَّسُولَ റസൂലിനോടു, റസൂലുമായി مِن بَعْدِ ശേഷം مَا تَبَيَّنَ لَهُمُ അവര്‍ക്കു വ്യക്തമായതിന്‍റെ الْهُدَىٰ സന്മാര്‍ഗ്ഗം لَن يَضُرُّوا അവര്‍ ഉപദ്രവം വരുത്തുന്നതേയല്ല اللَّـهَ അല്ലാഹുവിനു شَيْئًا യാതൊന്നും, ഒട്ടും وَسَيُحْبِطُ അവന്‍ (വഴിയെ) ഫലശൂന്യമാക്കുകയും ചെയ്യും أَعْمَالَهُمْ അവരുടെ പ്രവര്‍ത്തികളെ
47:32നിശ്ചയമായും, അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) തടയുകയും, തങ്ങള്‍ക്കു സന്മാര്‍ഗ്ഗം വ്യക്തമായിക്കഴിഞ്ഞതിനുശേഷം "റസൂലി"നോടു ചേരിപിരിയുകയും ചെയ്തിട്ടുള്ളവര്‍, അവര്‍ അല്ലാഹുവിനു ഒട്ടും ഉപദ്രവം വരുത്തുകയില്ലതന്നെ. അവരുടെ പ്രവര്‍ത്തനങ്ങളെ അവന്‍ വഴിയെ ഫലശൂന്യമാക്കുകയും ചെയ്യും.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَلَا تُبْطِلُوٓا۟ أَعْمَـٰلَكُمْ﴿٣٣﴾
share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ أَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെയും അനുസരിക്കുവിന്‍ وَلَا تُبْطِلُوا വ്യര്‍ത്ഥമാക്കുക (കേടുവരുത്തുക)യും ചെയ്യരുത് أَعْمَالَكُمْ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ
47:33ഹേ, വിശ്വസിച്ചവരേ! നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍; "റസൂലി"നെയും അനുസരിക്കുവിന്‍; നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ വ്യര്‍ത്ഥമാക്കിക്കളയുകയും അരുത്.
إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ ثُمَّ مَاتُوا۟ وَهُمْ كُفَّارٌۭ فَلَن يَغْفِرَ ٱللَّهُ لَهُمْ﴿٣٤﴾
share
إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ وَصَدُّوا തടയുകയും ചെയ്ത عَن سَبِيلِ اللَّـهِ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു ثُمَّ مَاتُوا പിന്നെ മരണപ്പെടുകയും ചെയ്ത وَهُمْ അവരായിരിക്കെ كُفَّارٌ അവിശ്വാസികള്‍ فَلَن يَغْفِرَ اللَّـهُ എന്നാല്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നതേയല്ല لَهُمْ അവര്‍ക്കു
47:34നിശ്ചയമായും, അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍നിന്നു (ജനങ്ങളെ) തടയുകയും, പിന്നീട് തങ്ങള്‍ അവിശ്വാസികളായ നിലയില്‍ (തന്നെ) മരണപ്പെടുകയും ചെയ്തവര്‍, അല്ലാഹു അവര്‍ക്കു പൊറുത്തു കൊടുക്കുന്നതേയല്ല.
തഫ്സീർ : 32-34
View   
فَلَا تَهِنُوا۟ وَتَدْعُوٓا۟ إِلَى ٱلسَّلْمِ وَأَنتُمُ ٱلْأَعْلَوْنَ وَٱللَّهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَـٰلَكُمْ﴿٣٥﴾
share
فَلَا تَهِنُوا ആകയാല്‍ നിങ്ങള്‍ ബലഹീനപ്പെടരുതു (നിങ്ങള്‍ക്കു ദൗര്‍ബ്ബല്യം പിണയരുതു) وَتَدْعُوا നിങ്ങള്‍ വിളിക്കുക (ക്ഷണിക്കുക) യും إِلَى السَّلْمِ സമാധാനത്തിലേക്കു (സന്ധിയിലേക്കു) وَأَنتُمُ നിങ്ങളായിരിക്കെ, നിങ്ങളത്രെ الْأَعْلَوْنَ ഉന്നതന്‍മാര്‍, കൂടുതല്‍ ഉയിര്‍ന്നവര്‍ وَاللَّـهُ അല്ലാഹു مَعَكُمْ നിങ്ങളുടെ കൂടെയാണ്, കൂടെയുണ്ട് وَلَن يَتِرَكُمْ അവന്‍ നിങ്ങള്‍ക്കു നഷ്ടപ്പെടുന്നതേയല്ല, മുറിച്ചു കളയുകയില്ല أَعْمَالَكُمْ നിങ്ങളുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ
47:35ആകയാല്‍, (സത്യവിശ്വാസികളേ) നിങ്ങള്‍ക്കു ദൗര്‍ബല്യം പിണയുകയും, നിങ്ങള്‍ ഉന്നതന്‍മാരായിരിക്കെ (ശത്രുക്കളെ) സന്ധിക്കുക്ഷണിക്കുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെകൂടെ ഉണ്ടുതാനും. നിങ്ങളുടെ പ്രവൃത്തികളെ നിങ്ങള്‍ക്കു വന്‍നഷ്ടപ്പെടുത്തുകയും ചെയ്കയില്ല തന്നെ.
തഫ്സീർ : 35-35
View   
إِنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌۭ وَلَهْوٌۭ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ يُؤْتِكُمْ أُجُورَكُمْ وَلَا يَسْـَٔلْكُمْ أَمْوَٰلَكُمْ﴿٣٦﴾
share
إِنَّمَا الْحَيَاةُ الدُّنْيَا നിശ്ചയമായും ഐഹികജീവിതം لَعِبٌ കളി (തന്നെ)യാകുന്നു وَلَهْوٌ വിനോദവും, അനാവശ്യവും وَإِن تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്ന പക്ഷം وَتَتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും يُؤْتِكُمْ എന്നാലവന്‍ നിങ്ങള്‍ക്കു തരും أُجُورَكُمْ നിങ്ങളുടെ കൂലി (പ്രതിഫലം)കള്‍ وَلَا يَسْأَلْكُمْ നിങ്ങളോടവന്‍ ചോദിക്കുന്നുമില്ല, ചോദിക്കയുമില്ല أَمْوَالَكُمْ നിങ്ങളുടെ ധനങ്ങള്‍, സ്വത്തുക്കള്‍
47:36നിശ്ചയമായും ഐഹികജീവിതം, കളിയും, വിനോദവും തന്നെയാകുന്നു. നിങ്ങള്‍ വിശ്വസിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നതായാല്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പ്രതിഫലങ്ങള്‍ നല്‍കുന്നതാണ്. നിങ്ങളോടു നിങ്ങളുടെ (മുഴുവന്‍) സ്വത്തുക്കള്‍ അവന്‍ ചോദിക്കുന്നുമില്ല.
إِن يَسْـَٔلْكُمُوهَا فَيُحْفِكُمْ تَبْخَلُوا۟ وَيُخْرِجْ أَضْغَـٰنَكُمْ﴿٣٧﴾
share
إِن يَسْأَلْكُمُوهَا അവന്‍ നിങ്ങളോടതു ചോദിക്കുന്ന പക്ഷം فَيُحْفِكُمْ എന്നിട്ടു നിങ്ങളോടു കിണയുകയും, ഊന്നിച്ചോദിക്കുകയും تَبْخَلُوا നിങ്ങള്‍ ലുബ്ധത (പിശുക്കു) കാണിക്കും وَيُخْرِجْ അതു പുറത്തു വരുത്തുകയും ചെയ്യും أَضْغَانَكُمْ നിങ്ങളുടെ വിദ്വേഷങ്ങളെ, ഉള്‍പകകളെ
47:37നിങ്ങളോടു അതു [സ്വത്തുക്കള്‍] ചോദിക്കുകയും, അങ്ങിനെ നിങ്ങളോടു കിണഞ്ഞാവശ്യപ്പെടുകയും ചെയ്യുന്ന പക്ഷം, നിങ്ങള്‍ ലുബ്ധത കാണിക്കുന്നതാണു; നിങ്ങളുടെ വിധ്വേഷങ്ങളെ അതു പുറത്തുകൊണ്ടുവരുകയും ചെയ്യും.
هَـٰٓأَنتُمْ هَـٰٓؤُلَآءِ تُدْعَوْنَ لِتُنفِقُوا۟ فِى سَبِيلِ ٱللَّهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِۦ ۚ وَٱللَّهُ ٱلْغَنِىُّ وَأَنتُمُ ٱلْفُقَرَآءُ ۚ وَإِن تَتَوَلَّوْا۟ يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوٓا۟ أَمْثَـٰلَكُم﴿٣٨﴾
share
هَا أَنتُمْ ഹേ, നിങ്ങള്‍ هَـٰؤُلَاءِ ഇക്കൂട്ടരാണ്, ഇങ്ങിനെയുള്ളവരാണ്, കൂട്ടരേ تُدْعَوْنَ നിങ്ങള്‍ ക്ഷണിക്കപ്പെടുന്നു لِتُنفِقُوا നിങ്ങള്‍ ചിലവഴിക്കുവാൻ فِي سَبِيلِ اللَّـهِ അല്ലാഹുവിന്‍റെ വഴിയില്‍ فَمِنكُم എന്നാല്‍ (അപ്പോള്‍) നിങ്ങളിലുണ്ടു مَّن يَبْخَلُ ലുബ്ധത കാണിക്കുന്ന ചിലര്‍ وَمَن يَبْخَلْ ആരെങ്കിലും ലുബ്ധത കാണിക്കുന്നതായാല്‍ فَإِنَّمَا يَبْخَلُ എന്നാല്‍ നിശ്ചയമായും അവന്‍ ലുബ്ധത കാണിക്കുന്ന عَن نَّفْسِهِ തന്നോടുതന്നെ وَاللَّـهُ الْغَنِيُّ അല്ലാഹു ധന്യനത്രെ, നിരാശയനാണ് وَأَنتُمُ الْفُقَرَاءُ നിങ്ങള്‍ ദരിദ്രന്‍മാരുമാണ്, പരാശ്രയക്കാരാണ് وَإِن تَتَوَلَّوْا നിങ്ങള്‍ തിരിഞ്ഞു പോകുന്നപക്ഷം يَسْتَبْدِلْ അവന്‍ പകരം കൊണ്ടുവരും قَوْمًا ഒരു ജനതയെ غَيْرَكُمْ നിങ്ങളല്ലാത്ത ثُمَّ لَا يَكُونُوا പിന്നെ (എന്നിട്ടു) അവരായിരിക്കയില്ല أَمْثَالَكُم നിങ്ങളെപ്പോലുള്ളവര്‍
47:38ഹേ! കൂട്ടരേ - നിങ്ങള്‍ (ഇതാ), അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുവാന്‍വേണ്ടി ക്ഷണിക്കപ്പെടുന്നു! എന്നാല്‍, നിങ്ങളില്‍ (ചിലര്‍) ലുബ്ധത കാണിക്കുന്നവരുണ്ട്. ആര്‍ ലുബ്ധത കാണിക്കുന്നുവോ അവന്‍ നിശ്ചയമായും തന്നോടുതന്നെയാണ് ലുബ്ധത കാണിക്കുന്നതും. അല്ലാഹുവാകട്ടെ, (പരാശ്രയമില്ലാത്ത) ധന്യനാകുന്നു; നിങ്ങളോ (പരാശ്രയക്കാരായ) ദരിദ്രന്‍മാരുമാകുന്നു; നിങ്ങള്‍ (അനുസരിക്കാതെ); പിന്‍തിരിയുകയാണെങ്കില്‍, നിങ്ങളല്ലാത്ത (വേറെ) ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട്, അവര്‍ നിങ്ങളെപ്പോലെയുള്ളവരായിരിക്കയുമില്ല.
തഫ്സീർ : 36-38
View