arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
അഹ്ഖാഫ് മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 35 – വിഭാഗം (റുകുഅ്) 4 [10, 15, 35 എന്നീ വചനങ്ങള്‍ ‘മദനീ’യാണെന്നും പക്ഷമുണ്ട്]

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
حمٓ﴿١﴾
share
حم "ഹാ-മീം"
46:1"ഹാ-മീം".
تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ﴿٢﴾
share
تَنزِيلُ الْكِتَابِ വേദഗ്രന്ഥത്തിന്‍റെ അവതരണം, ഗ്രന്ഥത്തെ അവതരിപ്പിച്ചതു مِنَ اللَّـهِ അല്ലാഹുവില്‍നിന്നാണ് الْعَزِيزِ പ്രതാപശാലിയായ الْحَكِيمِ അഗധാജ്ഞനായ.
46:2(ഈ) വേദഗ്രന്ഥം അവതരിപ്പിച്ചതു പ്രതാപശാലിയായ, അഗാധജ്ഞനായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
مَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍۢ مُّسَمًّۭى ۚ وَٱلَّذِينَ كَفَرُوا۟ عَمَّآ أُنذِرُوا۟ مُعْرِضُونَ﴿٣﴾
share
مَا خَلَقْنَا നാം സൃഷ്ടിച്ചിട്ടില്ല السَّمَاوَاتِ وَالْأَرْضَ ആകാശങ്ങളും ഭൂമിയും وَمَا بَيْنَهُمَا അവയുടെ ഇടയിലുള്ളതും إِلَّا بِالْحَقِّ കാര്യ (യഥാര്‍ത്ഥ, മുറ, ന്യായ)ത്തോടുകൂടിയല്ലാതെ وَأَجَلٍ ഒരു അവധിയോടും مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട وَالَّذِينَ كَفَرُوا അവിശ്വസിച്ചവരോ عَمَّا أُنذِرُوا അവരോടു മുന്നറിയിപ്പു നല്‍കപ്പെട്ടതിനെപ്പറ്റി مُعْرِضُونَ തിരിഞ്ഞുകളയുന്നവരാണ്.
46:3ആകാശങ്ങളെയും, ഭൂമിയെയും, അവയുടെ ഇടയിലുള്ളതിനെയും കാര്യം (ഗൗരവ)ത്തോടും, നിര്‍ണ്ണയിക്കപ്പെട്ട ഒരവധിയോടുംകൂടിയല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു മുന്നറിയിപ്പു നല്‍കപ്പെട്ടതിനെക്കുറിച്ച് (അശ്രദ്ധരായി) തിരിഞ്ഞുകളയുന്നവരാണ്.
قُلْ أَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌۭ فِى ٱلسَّمَـٰوَٰتِ ۖ ٱئْتُونِى بِكِتَـٰبٍۢ مِّن قَبْلِ هَـٰذَآ أَوْ أَثَـٰرَةٍۢ مِّنْ عِلْمٍ إِن كُنتُمْ صَـٰدِقِينَ﴿٤﴾
share
قُلْ പറയുക أَرَأَيْتُم നിങ്ങള്‍ കണ്ടുവോ مَّا تَدْعُونَ നിങ്ങള്‍ വിളിക്കുന്നവയെ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَرُونِي നിങ്ങളെനിക്കു കാട്ടിത്തരുവിന്‍ مَاذَا خَلَقُوا അവര്‍ എന്തു (ഏതു) സൃഷ്ടിച്ചുവെന്നു مِنَ الْأَرْضِ ഭൂമിയില്‍നിന്നു أَمْ لَهُمْ അല്ലെങ്കില്‍ അവര്‍ക്കുണ്ടോ شِرْكٌ വല്ല പങ്കും فِي السَّمَاوَاتِ ആകാശങ്ങളില്‍ ائْتُونِي നിങ്ങളെനിക്കു കൊണ്ടുവന്നുതരുവിന്‍ بِكِتَابٍ ഒരു ഗ്രന്ഥത്തെ مِّن قَبْلِ هَـٰذَا ഇതിനുമുമ്പുള്ള أَوْ أَثَارَةٍ അല്ലെങ്കില്‍ വല്ല അവശിഷ്ടവും (പ്രമാണവും) مِّنْ عِلْمٍ അറിവില്‍നിന്നു (അറിവിന്‍റെ) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍.
46:4(നബിയേ) പറയുക: "നിങ്ങള്‍ കണ്ടുവോ, അല്ലാഹുവിനുപുറമെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്ന വസ്തുക്കളെ?! ഏതൊരു വസ്തുവിനെയാണവര്‍ ഭൂമിയില്‍ നിന്നു സൃഷ്ടിച്ചിരി ക്കുന്നതെന്നു നിങ്ങള്‍ എനിക്കു കാട്ടിത്തരുവിന്‍! അതല്ലെങ്കില്‍, ആകാശങ്ങളില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ?! ഇതിന്‍റെ മുമ്പുള്ള വല്ല വേദഗ്രന്ഥമോ, അല്ലെങ്കില്‍ അറിവി(ന്‍റെ ഇനത്തി)ല്‍ പെട്ട വല്ല അവശിഷ്ടമോ [പ്രമാണമോ] എനിക്കു നിങ്ങള്‍ കൊണ്ടുതരുവിന്‍, നിങ്ങള്‍ സത്യവന്മാരാണെങ്കില്‍!
തഫ്സീർ : 1-4
View   
وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَـٰمَةِ وَهُمْ عَن دُعَآئِهِمْ غَـٰفِلُونَ﴿٥﴾
share
وَمَنْ أَضَلُّ അധികം വഴിപിഴച്ചവരാരാണ് مِمَّن يَدْعُو വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന)വരേക്കാള്‍ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَن لَّا يَسْتَجِيبُ ഉത്തരം നല്‍കാത്തവരെ لَهُ തനിക്കു إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തുനാള്‍വരേക്കു وَهُمْ അവരോ عَن دُعَائِهِمْ ഇവരുടെ വിളി (പ്രാര്‍ത്ഥന)യെപ്പറ്റി غَافِلُونَ അശ്രദ്ധരാണ്.
46:5ഖിയാമത്തുനാള്‍വരേക്കും ഉത്തരം നല്‍കാത്തവരെ, അല്ലാഹുവിനു പുറമെ വിളി (ച്ചു പ്രാര്‍ത്ഥി) ക്കുന്നവരെക്കാള്‍ വഴി പിഴച്ചവര്‍ ആരാണ്?! അവരാകട്ടെ, ഇവരുടെ [വിളിക്കുന്നവരുടെ] വിളിയെപ്പറ്റി അശ്രദ്ധരുമാകുന്നു.
وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءًۭ وَكَانُوا۟ بِعِبَادَتِهِمْ كَـٰفِرِينَ﴿٦﴾
share
وَإِذَا حُشِرَ ഒരുമിച്ചുകൂട്ടപ്പെട്ടാല്‍ النَّاسُ മനുഷ്യര്‍ كَانُوا അവരായിരിക്കും لَهُمْ أَعْدَاءً അവര്‍ക്കു ശത്രുക്കള്‍ وَكَانُوا അവരായിരിക്കയും ചെയ്യും بِعِبَادَتِهِمْ ഇവരുടെ ആരാധനയെ كَافِرِينَ നിഷേധിക്കുന്നവര്‍, അവിശ്വസിക്കുന്നവര്‍
46:6(മാത്രമല്ല) മനുഷ്യര്‍ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍, ഇവര്‍ക്ക് അവര്‍ ശത്രുക്കളായിരിക്കയും ചെയ്യും; അവര്‍, ഇവരുടെ ആരാധനയെ (ത്തന്നെ) നിഷേധിക്കുന്നവരുമായിരിക്കും.
തഫ്സീർ : 5-6
View   
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍۢ قَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ هَـٰذَا سِحْرٌۭ مُّبِينٌ﴿٧﴾
share
وَإِذَا تُتْلَىٰ ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു, ഇവര്‍ക്കു آيَاتُنَا നമ്മുടെ ആയത്തുകള്‍ بَيِّنَاتٍ വ്യക്തങ്ങലായിട്ടു, തെളിവുകളായി قَالَ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ പറയും لِلْحَقِّ യഥാര്‍ത്ഥത്തെക്കുറിച്ചു لَمَّا جَاءَهُمْ അതവര്‍ക്കു വന്ന അവസരം, വന്നപ്പോള്‍ هَـٰذَا سِحْرٌ ഇതു ജാലമാണ് مُّبِينٌ പ്രത്യക്ഷമായ (തനി).
46:7നമ്മുടെ "ആയത്തുകള്‍" അവര്‍ക്ക് സുവ്യക്തമായ നിലയില്‍ ഓതിക്കേള്‍പ്പിക്ക പ്പെടുന്നതായാല്‍, യഥാര്‍ത്ഥം തങ്ങള്‍ക്കു വന്നെത്തുന്ന അവസരത്തില്‍, അതിനെക്കുറിച്ച് (ആ) അവിശ്വസിച്ചവര്‍ പറയും : "ഇതൊരു പ്രത്യക്ഷമായ ജാലമാണ്" എന്ന്!
أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ إِنِ ٱفْتَرَيْتُهُۥ فَلَا تَمْلِكُونَ لِى مِنَ ٱللَّهِ شَيْـًٔا ۖ هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ ۖ كَفَىٰ بِهِۦ شَهِيدًۢا بَيْنِى وَبَيْنَكُمْ ۖ وَهُوَ ٱلْغَفُورُ ٱلرَّحِيمُ﴿٨﴾
share
أَمْ يَقُولُونَ അതല്ല (അഥവാ, അല്ലെങ്കില്‍) അവര്‍ പറയുന്നുവോ افْتَرَاهُ അവനതു കെട്ടിച്ചമച്ചുവെന്നു قُلْ പറയുക إِنِ افْتَرَيْتُهُ ഞാന്‍ അതു കെട്ടിച്ചമച്ചെതെങ്കില്‍ فَلَا تَمْلِكُونَ എന്നാല്‍ നിങ്ങള്‍ക്കു സാധ്യമാകുകയില്ല, സ്വാധീനമാക്കുന്നില്ല لِي എനിക്കു, എനിക്കുവേണ്ടി مِنَ اللَّـهِ അല്ലാഹുവില്‍ നിന്നു شَيْئًا യാതൊന്നിനും, ഒട്ടും هُوَ أَعْلَمُ അവന്‍ ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ് بِمَا യാതൊന്നിനെപ്പറ്റി تُفِيضُونَ നിങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുന്നു فِيهِ അതില്‍ كَفَىٰ بِهِ അവന്‍തന്നെ മതി شَهِيدًا സാക്ഷിയായി, കണ്ടറിയുന്നവനായി بَيْنِي എനിക്കിടയിലും وَبَيْنَكُمْ നിങ്ങള്‍ക്കിടയിലും وَهُوَ അവന്‍, അവന്‍തന്നെ الْغَفُورُ വളരെ പൊറുക്കുന്നവന്‍ الرَّحِيمُ കരുണാനിധി.
46:8അതല്ല, "ഇതു അവന്‍ [നബി] കെട്ടിച്ചമച്ചിരിക്കയാണെന്നു അവര്‍ പറയുന്നുവോ? (അവരോടു) പറയണം: "ഞാനിതു കെട്ടിച്ചമച്ചിരിക്കുകയാണെങ്കില്‍, അല്ലാഹുവില്‍ നിന്നു (ഉണ്ടാകുന്ന) യാതൊന്നും എനിക്കുവേണ്ടി (നേരിടുവാന്‍) നിങ്ങള്‍ക്കു സാധ്യമാകുന്നതല്ല. നിങ്ങള്‍ യാതൊന്നില്‍ മുഴുകി പ്രവേശിച്ചുകൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി അവന്‍ ഏറ്റവും അറിയുന്നവനാണ്. അവന്‍ മതി, എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായിട്ട്‌. അവന്‍, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവനുമത്രെ.
തഫ്സീർ : 7-8
View   
قُلْ مَا كُنتُ بِدْعًۭا مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ وَمَآ أَنَا۠ إِلَّا نَذِيرٌۭ مُّبِينٌۭ﴿٩﴾
share
قُلْ പറയുക مَا كُنتُ ഞാനല്ല, ഞാനായിട്ടില്ല بِدْعًا ഒരു പുത്തന്‍, നവീനന്‍ مِّنَ الرُّسُلِ റസൂലുകളില്‍ നിന്നു وَمَا أَدْرِي എനിക്കറിയുകയുമില്ല مَا يُفْعَلُ بِي എന്നെക്കൊണ്ടു ചെയ്യപ്പെടുന്നതു وَلَا بِكُمْ നിങ്ങളെക്കൊണ്ടും ഇല്ല إِنْ أَتَّبِعُ ഞാന്‍ പിന്‍പറ്റുന്നില്ല إِلَّا مَا യാതൊന്നിനെയല്ലാതെ يُوحَىٰ إِلَيَّ എനിക്കു വഹ്യു നല്‍കപ്പെടുന്ന وَمَا أَنَا ഞാനല്ലതാനും إِلَّا نَذِيرٌ ഒരു താക്കീതുകാരനല്ലാതെ مُّبِينٌ പ്രത്യക്ഷമായ.
46:9(നബിയേ) പറയുക: "ഞാന്‍ റസൂലുകളില്‍നിന്നും, (നടാടെ വന്ന) ഒരു പുത്തനല്ല. എന്നെക്കൊണ്ടാകട്ടെ, നിങ്ങളെക്കൊണ്ടാകട്ടെ എന്തു ചെയ്യപ്പെടുമെന്ന് എനിക്കു അറിയുകയുമില്ല. എനിക്കു "വഹ്യു" [ദിവ്യബോധനം] നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്‍പറ്റുന്നില്ല. ഞാന്‍, സ്പഷ്ടമായ ഒരു താക്കീതുകാരനല്ലാതെ (മറ്റൊന്നും) അല്ല.
തഫ്സീർ : 9-9
View   
قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ وَكَفَرْتُم بِهِۦ وَشَهِدَ شَاهِدٌۭ مِّنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ مِثْلِهِۦ فَـَٔامَنَ وَٱسْتَكْبَرْتُمْ ۖ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿١٠﴾
share
قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ إِن كَانَ ഇതായിരുന്നാല്‍ مِنْ عِندِ اللَّـهِ അല്ലാഹുവിന്‍റെ പക്കല്‍നിന്നു وَكَفَرْتُم بِهِ നിങ്ങളതില്‍ അവിശ്വസിക്കുകയും وَشَهِدَ സാക്ഷ്യം വഹിക്കുകയും شَاهِدٌ ഒരു സാക്ഷി, വല്ല സാക്ഷിയും مِّن بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളില്‍നിന്നു عَلَىٰ مِثْلِهِ ഇതുപോലെയുള്ളതില്‍ فَآمَنَ എന്നിട്ടു അയാള്‍ വിശ്വസിച്ചു وَاسْتَكْبَرْتُمْ നിങ്ങള്‍ അഹംഭാവം നടിക്കയും ചെയ്തു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يَهْدِي അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനതയെ.
46:10(നബിയേ) പറയുക: " നിങ്ങള്‍ കണ്ടുവോ, ഇതു [ഖുര്‍ആന്‍] അല്ലാഹുവിന്‍റെ പക്കല്‍ നിന്നായിരിക്കുകയും, അതില്‍ നിങ്ങള്‍ അവിശ്വസിക്കുകയുമാണെങ്കില്‍, ഇതു പോലെയുള്ളതില്‍ ഇസ്റാഈല്‍ സന്തതികളില്‍ നിന്നു ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും, അങ്ങനെ അയാള്‍ അതില്‍ വിശ്വസിക്കുകയും, നിങ്ങള്‍ (വിശ്വസിക്കാതെ) അഹംഭാവം നടിക്കുകയും, ചെയ്തു (വെങ്കില്‍)? അപ്പോള്‍ നിങ്ങള്‍ തനിഅക്രമികളല്ലേ?!]. നിശ്ചയമായും, അക്രമികളായ ജനതയെ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല."
തഫ്സീർ : 10-10
View   
وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ لَوْ كَانَ خَيْرًۭا مَّا سَبَقُونَآ إِلَيْهِ ۚ وَإِذْ لَمْ يَهْتَدُوا۟ بِهِۦ فَسَيَقُولُونَ هَـٰذَآ إِفْكٌۭ قَدِيمٌۭ﴿١١﴾
share
وَقَالَ പറഞ്ഞു, പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിശ്വസിച്ചവരെക്കുറിച്ചു لَوْ كَانَ ഇതു (അതു) ആയിരുന്നെങ്കില്‍ خَيْرًا ഒരു നന്മ, നല്ലതു مَّا سَبَقُونَا അവര്‍ ഞങ്ങളെ മുന്‍കടക്കുകയില്ല إِلَيْهِ അതിലേക്കു وَإِذْ لَمْ يَهْتَدُوا بِهِ അവര്‍ ഇതുമൂലം സന്മാര്‍ഗ്ഗം പ്രാപിച്ചിട്ടില്ലാത്തതിനാല്‍ (... ഇല്ലാത്തപ്പോള്‍) فَسَيَقُولُونَ അവര്‍ പറഞ്ഞേക്കും, പറയും هَـٰذَا إِفْكٌ ഇതൊരു നുണയാണ്, കള്ളമാണ് قَدِيمٌ പഴഞ്ചന്‍, പഴകിയ.
46:11അവിശ്വസിച്ചവര്‍ വിശ്വസിച്ചവരെക്കുറിച്ചു പറയുകയാണ്‌ : "ഇതൊരു നല്ല കാര്യമായിരുന്നുവെങ്കില്‍, ഇതിലേക്കു ഇവര്‍ ഞങ്ങളെ മുന്‍കടന്നു വരുകയില്ലായിരുന്നു." അവര്‍ ഇതുമൂലം സന്മാര്‍ഗ്ഗം പ്രാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അവര്‍ പറഞ്ഞേക്കും: "ഇതൊരു പഴക്കം ചെന്ന നുണയാണു" എന്ന്.
തഫ്സീർ : 11-11
View   
وَمِن قَبْلِهِۦ كِتَـٰبُ مُوسَىٰٓ إِمَامًۭا وَرَحْمَةًۭ ۚ وَهَـٰذَا كِتَـٰبٌۭ مُّصَدِّقٌۭ لِّسَانًا عَرَبِيًّۭا لِّيُنذِرَ ٱلَّذِينَ ظَلَمُوا۟ وَبُشْرَىٰ لِلْمُحْسِنِينَ﴿١٢﴾
share
وَمِن قَبْلِهِ ഇതിന്‍റെ മുമ്പുണ്ട് كِتَابُ مُوسَىٰ മൂസായുടെ ഗ്രന്ഥം إِمَامًا നേതൃത്വം നല്‍കുന്നതായിട്ടു (വഴികാട്ടിയായി) وَرَحْمَةً കാരുണ്യമായും وَهَـٰذَا كِتَابٌ ഇതും ഒരു ഗ്രന്ഥം, ഇതാ ഒരു ഗ്രന്ഥം مُّصَدِّقٌ സത്യമാക്കുന്ന (സത്യത സ്ഥാപിക്കുന്ന, ശരിവെക്കുന്ന) لِّسَانًا عَرَبِيًّا അറബിഭാഷയായിക്കൊണ്ടു لِّيُنذِرَ അതു താക്കീതു (മുന്നറിയിപ്പു) നല്‍കുവാന്‍ വേണ്ടി الَّذِينَ ظَلَمُوا അക്രമ ചെയ്തവരെ وَبُشْرَىٰ സന്തോഷവാര്‍ത്തയായും لِلْمُحْسِنِينَ നന്മ (പുണ്യം, സുകൃതം) ചെയ്യുന്നവര്‍ക്കു.
46:12(ജനങ്ങള്‍ക്ക്) നേതൃത്വം നല്‍കുന്നതായും, കാരുണ്യമായും കൊണ്ടു മൂസായുടെ ഗ്രന്ഥം ഇതിനുമുമ്പുണ്ട്. അറബിഭാഷയായിക്കൊണ്ട് (അതിനെ ശരിവെച്ച്) സത്യമാക്കുന്ന ഒരു ഗ്രന്ഥമത്രെ ഇതു, അക്രമം പ്രവര്‍ത്തിച്ചവരെ താക്കീതു ചെയ്‌വാന്‍ വേണ്ടിയും, സുകൃതം ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്തയായിക്കൊണ്ടും.
തഫ്സീർ : 12-12
View   
إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَـٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿١٣﴾
share
إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ قَالُوا അവര്‍ പറഞ്ഞു رَبُّنَا اللَّـهُ ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് (എന്നു) ثُمَّ اسْتَقَامُوا പിന്നീടവര്‍ ചൊവ്വിനു നിലകൊള്ളുകയും ചെയ്തു فَلَا خَوْفٌ എന്നാല്‍ ഒരു ഭയവുമില്ല عَلَيْهِمْ അവരുടെമേല്‍ وَلَا هُمْ അവര്‍ ഇല്ലതാനും يَحْزَنُونَ വ്യസനിക്കും.
46:13നിശ്ചയമായു, യാതൊരു കൂട്ടര്‍ "ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ്" എന്നു പറയുക [പ്രഖ്യാപിക്കുക]യും, പിന്നീടു ചൊവ്വിനു നിലകൊള്ളുകയും ചെയ്തുവോ, അവരുടെമേല്‍ യാതൊരു ഭയവും ഇല്ല; അവര്‍ വ്യസനിക്കുകയുമില്ല.
أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ خَـٰلِدِينَ فِيهَا جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ﴿١٤﴾
share
أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ الْجَنَّةِ സ്വര്‍ഗ്ഗത്തിന്‍റെ ആള്‍ക്കാരാണ് خَالِدِينَ فِيهَا അതില്‍ നിത്യവാസികളായി കൊണ്ടു جَزَاءً പ്രതിഫലമായിട്ടു بِمَا كَانُوا അവര്‍ ആയിരുന്നതിനു يَعْمَلُونَ പ്രവൃത്തിക്കും.
46:14അക്കൂട്ടര്‍ സ്വര്‍ഗ്ഗത്തിന്‍റെ ആള്‍ക്കാരാകുന്നു - അതില്‍ നിത്യവാസികളായ നിലയില്‍. (അതെ) അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനു (നല്‍കപ്പെടുന്ന) പ്രതിഫലമായിട്ട്‌!
തഫ്സീർ : 13-14
View   
وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ إِحْسَـٰنًا ۖ حَمَلَتْهُ أُمُّهُۥ كُرْهًۭا وَوَضَعَتْهُ كُرْهًۭا ۖ وَحَمْلُهُۥ وَفِصَـٰلُهُۥ ثَلَـٰثُونَ شَهْرًا ۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرْبَعِينَ سَنَةًۭ قَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًۭا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ﴿١٥﴾
share
وَوَصَّيْنَا നാം ഒസിയ്യത്ത് (ആജ്ഞാ നിര്‍ദ്ദേശം) നല്‍കിയിരിക്കുന്നു الْإِنسَانَ മനുഷ്യനോടു بِوَالِدَيْهِ അവന്‍റെ മാതാപിതാക്കളില്‍ إِحْسَانًا നന്മ ചെയ്‌വാന്‍ حَمَلَتْهُ അവനെ ഗര്‍ഭം ചുമന്നു أُمُّهُ അവന്‍റെ ഉമ്മ (മാതാവു) كُرْهًا വിഷമിച്ചുകൊണ്ട് وَوَضَعَتْهُ അവനെ അവള്‍ പ്രസവിക്കയും ചെയ്തു كُرْهًا വിഷമത്തോടെ وَحَمْلُهُ അവന്‍റെ ഗര്‍ഭം, ഗര്‍ഭം ധരിച്ചതു وَفِصَالُهُ അവന്‍റെ വേര്‍പാടും (മുലകുടിമാറ്റലും) ثَلَاثُونَ മുപ്പതാണ് شَهْرًا മാസം حَتَّىٰ إِذَا بَلَغَ അങ്ങനെ അവന്‍ എത്തിയാല്‍, പ്രാപിക്കുമ്പോള്‍ أَشُدَّهُ അവന്‍റെ പൂര്‍ണ്ണ ശക്തി (ശക്തിപ്രായം) وَبَلَغَ എത്തുകയും أَرْبَعِينَ നാല്പതിങ്കല്‍ سَنَةً കൊല്ലം (വയസ്സു) قَالَ അവന്‍ പറയും رَبِّ أَوْزِعْنِي റബ്ബേ എനിക്കു പ്രചോദനം നല്‍കേണമേ, തോന്നിക്കണേ (സാധിപ്പിക്കണേ) أَنْ أَشْكُرَ ഞാന്‍ നന്ദി ചെയ്‌വാന്‍ نِعْمَتَكَ നിന്‍റെ അനുഗ്രഹത്തിനു الَّتِي أَنْعَمْتَ നീ അനുഗ്രഹം ചെയ്ത عَلَيَّ എന്‍റെ മേൽ وَعَلَىٰ وَالِدَيَّ എന്‍റെ മാതാപിതാക്കളുടെ മേലും وَأَنْ أَعْمَلَ ഞാന്‍ പ്രവര്‍ത്തിക്കുവാനും صَالِحًا നല്ലതു, സല്‍കര്‍മ്മം تَرْضَاهُ നീ തൃപ്തിപ്പെടുന്ന وَأَصْلِحْ لِي എനിക്കു നന്നാക്കി (നന്മ വരുത്തി)ത്തരുകയും വേണമേ فِي ذُرِّيَّتِي എന്‍റെ സന്തതികളില്‍ إِنِّي تُبْتُ നിശ്ചയമായും ഞാന്‍ പശ്ചാത്തപിച്ചു, മടങ്ങി إِلَيْكَ നിന്‍റെ അടുക്കലേക്കു وَإِنِّي നിശ്ചയമായും ഞാന്‍ مِنَ الْمُسْلِمِينَ മുസ്ലിംകളില്‍ (കീഴോതുക്കമുള്ളവരില്‍) പെട്ടവനുമാണ്.
46:15മനുഷ്യനോട് , അവന്‍റെ മാതാപിതാക്കളില്‍ നന്മ ചെയ്‌വാന്‍ നാം "ഒസിയ്യത്ത്" [ആജ്ഞാനിര്‍ദ്ദേശം] നല്‍കിയിരിക്കുന്നു. അവന്‍റെ ഉമ്മ [മാതാവു] വിഷമിച്ചുകൊണ്ട് അവനെ ഗര്‍ഭം ചുമന്നു; വിഷമിച്ചുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭ(കാല)വും, അവന്‍റെ (മുലകുടി മാറ്റിക്കൊണ്ടുള്ള) വേര്‍പാടും (കൂടി) മുപ്പതു മാസമായിരിക്കും. അങ്ങനെ, അവന്‍ തന്‍റെ പൂര്‍ണ്ണശക്തി (അഥവാ ശക്തി പ്രായം) എത്തുകയും, നാല്പതു വസ്സിങ്കല്‍ എത്തുകയും, ചെയ്‌താല്‍ അവന്‍ പറയുന്നതാണ്: "എന്‍റെ റബ്ബേ! എന്‍റെ മേലും, എന്‍റെ മാതാപിതാക്കളുടെ മേലും നീ ചെയ്തു തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിനു നന്ദിചെയ്‌വാനും, നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും എനിക്കു നീ പ്രചോദനം നല്‍കേണമേ! എന്‍റെ സന്തതികളില്‍ എനിക്കു നീ നന്മ വരുത്തിത്തരുകയും വേണമേ! നിശ്ചയമായും, ഞാന്‍ നിന്‍റെ അടുക്കലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു; ഞാന്‍ "മുസ്‌ലിം"കളില്‍ പെട്ടവനാകുന്നു."
أُو۟لَـٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا۟ وَنَتَجَاوَزُ عَن سَيِّـَٔاتِهِمْ فِىٓ أَصْحَـٰبِ ٱلْجَنَّةِ ۖ وَعْدَ ٱلصِّدْقِ ٱلَّذِى كَانُوا۟ يُوعَدُونَ﴿١٦﴾
share
أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാണ് نَتَقَبَّلُ عَنْهُمْ അവരില്‍ നിന്നു നാം സ്വീകരിക്കും أَحْسَنَ مَا യാതൊന്നില്‍ നല്ലതിനെ عَمِلُوا അവര്‍ പ്രവര്‍ത്തിച്ച وَنَتَجَاوَزُ നാം വിട്ടുകൊടുക്കയും ചെയ്യും عَن سَيِّئَاتِهِمْ അവരുടെ തിന്മകളെ സംബന്ധിച്ചു فِي أَصْحَابِ الْجَنَّة സ്വര്‍ഗ്ഗത്തിന്‍റെ ആള്‍ക്കാരില്‍ وَعْدَ الصِّدْقِ സത്യവാഗ്ദാനം الَّذِي كَانُوا അവരായിരുന്നതായ يُوعَدُونَ വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരുന്ന.
46:16അങ്ങിനെയുള്ളവര്‍ യാതൊരു കൂട്ടരത്രെ, അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ള നല്ലതിനെ അവരില്‍നിന്ന് നാം സ്വീകരിക്കുകയും, അവരുടെ തിന്മകളെ സംബന്ധിച്ച് നാം വിട്ടുക്കൊടുക്കുകയും ചെയ്യുന്നതാണ്. സ്വര്‍ഗ്ഗത്തിന്‍റെ ആള്‍ക്കാരിലായിരിക്കും (അവര്‍). (അതെ) അവരോടു ചെയ്യപ്പെട്ടിരുന്നതായ സത്യവാഗ്ദാനം?
തഫ്സീർ : 15-16
View   
وَٱلَّذِى قَالَ لِوَٰلِدَيْهِ أُفٍّۢ لَّكُمَآ أَتَعِدَانِنِىٓ أَنْ أُخْرَجَ وَقَدْ خَلَتِ ٱلْقُرُونُ مِن قَبْلِى وَهُمَا يَسْتَغِيثَانِ ٱللَّهَ وَيْلَكَ ءَامِنْ إِنَّ وَعْدَ ٱللَّهِ حَقٌّۭ فَيَقُولُ مَا هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ﴿١٧﴾
share
وَالَّذِي قَالَ പറഞ്ഞ (പറയുന്ന)വനാകട്ടെ لِوَالِدَيْهِ തന്‍റെ മാതാപിതാ(ജനയിതാ)ക്കളോടു أُفٍّ ച്ഛെ, പ്പെ (വെറുപ്പു, അറപ്പു) لَّكُمَا നിങ്ങളോടു أَتَعِدَانِنِي നിങ്ങള്‍ രണ്ടാളും എന്നോടു വാഗ്ദത്തം (താക്കീതു) ചെയ്യുകയോ أَنْ أُخْرَجَ ഞാന്‍ (എന്നെ) പുറത്തുകൊണ്ടു വരപ്പെടുമെന്നു وَقَدْ خَلَتِ കഴിഞ്ഞുപോയിട്ടുണ്ടു എന്നിരിക്കെ الْقُرُونُ തലമുറകള്‍, കാലക്കാര്‍ مِن قَبْلِي എന്‍റെ മുമ്പ് وَهُمَا يَسْتَغِيثَانِ അവര്‍ രണ്ടുപേരും സഹായമര്‍ത്ഥിച്ചുകൊണ്ടുമിരിക്കുന്നു اللَّـهَ അല്ലാഹുവിനോടു وَيْلَكَ നിന്‍റെ നാശം, കഷ്ടം آمِنْ നീ വിശ്വസിക്കുക إِنَّ وَعْدَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദത്തം حَقٌّ യഥാര്‍ത്ഥമാണ് فَيَقُولُ അപ്പോള്‍ അവന്‍ പറയുന്നു, പറയും مَا هَـٰذَا ഇതല്ല إِلَّا أَسَاطِيرُപുരാണങ്ങള്‍ (പഴങ്കഥകള്‍, ഐതിഹ്യങ്ങള്‍) അല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ.
46:17തന്‍റെ മാതാപിതാക്കളോട് (ഇപ്രകാരം) പറയുന്നവനാകട്ടെ, "ച്ഛെ! നിങ്ങള്‍ രണ്ടാളും!" [എനിക്കു നിങ്ങളോടു അറപ്പും വെറുപ്പും തോന്നുന്നു!] എന്‍റെ മുമ്പ് (പല) തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. (ആരും പുറത്തു വന്നിട്ടില്ല.). എന്നിരിക്കെ, ഞാന്‍ (മരണശേഷം) പുറത്തു കൊണ്ടു വരപ്പെടുമെന്ന് നിങ്ങള്‍ എന്നെ താക്കീതു ചെയ്യുകയോ?!" അവര്‍ രണ്ടുപേരുമാകട്ടെ, അല്ലാഹുവിനോടു സഹായമാര്‍ത്ഥിച്ചുകൊണ്ടുമിരിക്കുന്നു; (അവര്‍ പറയുന്നു;) "നിന്‍റെ നാശം! നീ വിശ്വസിച്ചേക്കുക! നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദത്തം യഥാര്‍ത്ഥമാണ്;" അപ്പോള്‍ അവന്‍ പറയുന്നു : "ഇതു പൂര്‍വ്വികന്മാരുടെ പുരാണകഥകളല്ലാതെ (മറ്റൊന്നും) അല്ല;"
أُو۟لَـٰٓئِكَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍۢ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟ خَـٰسِرِينَ﴿١٨﴾
share
أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാണ് حَقَّ عَلَيْهِمُ അവരില്‍ യഥാര്‍ത്ഥമായി (സ്ഥാപിതമായി)രിക്കുന്നു الْقَوْلُ വാക്കു, വാക്യം فِي أُمَمٍ സമുദായങ്ങളില്‍ (സമുദായങ്ങളുടെ കൂട്ടത്തില്‍) قَدْ خَلَتْ കഴിഞ്ഞുപോയിട്ടുള്ള مِن قَبْلِهِم അവരുടെ മുമ്പ് مِّنَ الْجِنِّ ജിന്നില്‍നിന്നു وَالْإِنسِ മനുഷ്യരില്‍ നിന്നും إِنَّهُمْ كَانُوا നിശ്ചയമായും അവരാകുന്നു, ആയിരുന്നു, ആയി خَاسِرِينَ നഷ്ടക്കാര്‍.
46:18(ഇങ്ങിനെയുള്ള) അക്കൂട്ടര്‍, തങ്ങളുടെ മേല്‍ (ശിക്ഷയുടെ) വാക്ക് യഥാര്‍ത്ഥമായിത്തീര്‍ന്നിട്ടുള്ളവരത്രെ; (അതെ) ജിന്നുകളില്‍നിന്നും മനുഷ്യരില്‍ നിന്നും അവരുടെ മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങളുടെ കൂട്ടത്തില്‍! (കാരണം) നിശ്ചയമായും, അവര്‍ നഷ്ടപ്പെട്ടവരാകുന്നു.
وَلِكُلٍّۢ دَرَجَـٰتٌۭ مِّمَّا عَمِلُوا۟ ۖ وَلِيُوَفِّيَهُمْ أَعْمَـٰلَهُمْ وَهُمْ لَا يُظْلَمُونَ﴿١٩﴾
share
وَلِكُلٍّ എല്ലാവര്‍ക്കുമുണ്ടു دَرَجَاتٌ ചില പദവികള്‍ مِّمَّا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനു, പ്രവര്‍ത്തിച്ചതുമൂലം وَلِيُوَفِّيَهُمْ അവര്‍ക്കു അവന്‍ നിറവേറ്റിക്കൊടുക്കുവാനും أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങള്‍, കര്‍മ്മങ്ങള്‍ وَهُمْ അവര്‍ لَا يُظْلَمُونَ അക്രമിക്കപ്പെടുകയുമില്ല.
46:19എല്ലാവര്‍ക്കുമുണ്ട് അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ച് പദവികള്‍. (അതുകൊണ്ടും) അവര്‍ക്കു അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് (പ്രതിഫലം) നിറവേറ്റിക്കൊടുക്കുവാന്‍വേണ്ടിയും ആകുന്നു (അത്). അവര്‍ അക്രമിക്കപ്പെടുകയില്ലതാനും.
തഫ്സീർ : 17-19
View   
وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَذْهَبْتُمْ طَيِّبَـٰتِكُمْ فِى حَيَاتِكُمُ ٱلدُّنْيَا وَٱسْتَمْتَعْتُم بِهَا فَٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَفْسُقُونَ﴿٢٠﴾
share
وَيَوْمَ يُعْرَضُ പ്രദര്‍ശിപ്പിക്ക (കാട്ട)പ്പെടുന്ന ദിവസം الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍عَلَى النَّارِ നരകത്തിങ്കല്‍ أَذْهَبْتُمْ നിങ്ങള്‍ പോക്കി, പാഴാക്കി طَيِّبَاتِكُمْ നിങ്ങളുടെ വിശിഷ്ട (നല്ല) വസ്തുക്കളെ فِي حَيَاتِكُمُ നിങ്ങളുടെ ജീവിതത്തില്‍ الدُّنْيَا ഇഹത്തിലെ, ഐഹിക وَاسْتَمْتَعْتُم നിങ്ങള്‍ ഉപയോഗം (സുഖം) എടുക്കുകയും ചെയ്തു بِهَا അവകൊണ്ടു فَالْيَوْمَ എനി (അതിനാല്‍) ഇന്നു تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നു عَذَابَ الْهُونِ നിന്ദ്യതയുടെ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَسْتَكْبِرُونَ നിങ്ങള്‍ അഹംഭാവം നടിക്കും فِي الْأَرْضِ ഭൂമിയില്‍ بِغَيْرِ الْحَقِّ ന്യായമല്ലാത്തവിധം, ശരിക്കല്ലാതെ وَبِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടും تَفْسُقُونَ തോന്നിയവാസം പ്രവര്‍ത്തിക്കും.
46:20അവിശ്വസിച്ചവര്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം (അവരോടു പറയപ്പെടും): "നിങ്ങളുടെ വിശിഷ്ടവസ്തുക്കളെ(ല്ലാം) നിങ്ങളുടെ ഐഹികജീവിതത്തില്‍ വെച്ച് നിങ്ങള്‍ പാഴാക്കിക്കളയുകയും, അവകൊണ്ടു നിങ്ങള്‍ സുഖമെടുക്കുകയും ചെയ്തു. എനി, ഇന്ന് നിങ്ങള്‍ക്കു നിന്ദ്യതയുടെ ശിക്ഷ പ്രതിഫലം നല്‍കപ്പെടുന്നു: (കാരണം): നിങ്ങള്‍ ഭൂമിയില്‍ ന്യായമല്ലാത്തവിധം അഹംഭാവം നടിച്ചിരുന്നതുകൊണ്ടും. നിങ്ങള്‍ തോന്നിയവാസം പ്രവര്‍ത്തിചിരുന്നതുകൊണ്ടും (തന്നെ).
തഫ്സീർ : 20-20
View   
وَٱذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُۥ بِٱلْأَحْقَافِ وَقَدْ خَلَتِ ٱلنُّذُرُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦٓ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍۢ﴿٢١﴾
share
وَاذْكُرْ ഓര്‍ക്കുക أَخَا عَادٍ ആദിന്‍റെ സഹോദരനെ إِذْ أَنذَرَ അദ്ദേഹം താക്കീതു (മുന്നറിയിപ്പു) നല്‍കിയപ്പോള്‍ قَوْمَهُ തന്‍റെ ജനതക്കു بِالْأَحْقَافِ അഹ്ഖാഫില്‍വെച്ചു وَقَدْ خَلَتِ കഴിഞ്ഞുപോയിട്ടുമുണ്ടു النُّذُرُ താക്കീതുകാര്‍ مِن بَيْنِ يَدَيْهِ അദ്ദേഹത്തിന്‍റെ മുന്നില്‍ وَمِنْ خَلْفِهِ പിന്നിലും أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا اللَّـهَ അല്ലാഹുവിനെയല്ലാതെ إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെമേല്‍ عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച.
46:21ആദു(ഗോത്രത്തി)ന്‍റെ സഹോദരനെ [ഹൂദിനെ] ഓര്‍മ്മിക്കുക. അതായതു, "അഹ്ഖാഫി"ല്‍ വെച്ച് അദ്ദേഹം തന്‍റെ ജനതയെ താക്കീതുചെയ്ത സന്ദര്‍ഭം; അദ്ദേഹത്തിന്‍റെ മുമ്പിലും പിമ്പിലും (പല) താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. "നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത്; നിശ്ചയമായും ഞാന്‍ നിങ്ങളുടെമേല്‍ വമ്പിച്ച ഒരു ദിവസത്തെ ശിക്ഷയെ ഭയപ്പെടുന്നു" എന്ന്.
തഫ്സീർ : 21-21
View   
قَالُوٓا۟ أَجِئْتَنَا لِتَأْفِكَنَا عَنْ ءَالِهَتِنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ﴿٢٢﴾
share
قَالُوا അവര്‍ പറഞ്ഞു أَجِئْتَنَا നീ ഞങ്ങളില്‍ വന്നിരിക്കയാണോ لِتَأْفِكَنَا നീ ഞങ്ങളെ തിരിച്ചു (തെറ്റിച്ചു) വിടുവാന്‍ عَنْ آلِهَتِنَا ഞങ്ങളുടെ ദൈവങ്ങളില്‍ നിന്നു فَأْتِنَا എന്നാല്‍ നീ ഞങ്ങള്‍ക്കു വാ بِمَا تَعِدُنَا നീ ഞങ്ങളോടു വാഗ്ദത്തം ചെയ്യുന്നതുംകൊണ്ടു إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍.
46:22 അവര്‍ പറഞ്ഞു: "ഞങ്ങളുടെ ആരാധ്യന്മാരില്‍ [ദൈവങ്ങളില്‍] നിന്ന് ഞങ്ങളെ തിരിച്ചുവിടുവാന്‍ വേണ്ടി നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ?! എന്നാല്‍, നീ ഞങ്ങളോടു വാഗ്ദത്തം ചെയ്യുന്നതു [താക്കീതു ചെയ്യുന്ന ശിക്ഷ] ഞങ്ങള്‍ക്കു കൊണ്ടുവന്നു തരിക - നീ സത്യവാനമാരില്‍ പെട്ടവനാണെങ്കില്‍!"
قَالَ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرْسِلْتُ بِهِۦ وَلَـٰكِنِّىٓ أَرَىٰكُمْ قَوْمًۭا تَجْهَلُونَ﴿٢٣﴾
share
قَالَ അദ്ദേഹം പറഞ്ഞു إِنَّمَا الْعِلْمُ നിശ്ചയമായും അറിവു عِندَ اللَّـهِ അല്ലാഹുവിങ്കലാണ് وَأُبَلِّغُكُم ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു مَّا أُرْسِلْتُ بِهِ ഞാന്‍ ഏതുമായി അയക്കപ്പെട്ടുവോ അതു وَلَـٰكِنِّي എങ്കിലും (പക്ഷേ) ഞാന്‍ أَرَاكُمْ നിങ്ങളെ കാണുന്നു قَوْمًا ഒരു ജനതയായി تَجْهَلُونَ അറിയാത്ത, വിഡ്ഢിത്തം ചെയ്യുന്ന.
46:23അദ്ദേഹം പറഞ്ഞു: "നിശ്ചയമായും, (അതിന്‍റെ) അറിവു അല്ലാഹുവിങ്കല്‍ മാത്രമാണ്. ഞാന്‍ യാതൊന്നുമായി നിയോഗിച്ചയക്കപ്പെട്ടിരിക്കുന്നുവോ അതു നിങ്ങള്‍ക്കു എത്തിച്ചുതരുകയാണ്‌. പക്ഷേ, വിഡ്ഢിത്തം ചെയ്യുന്ന (അഥവാ വിവരമില്ലാത്ത) ഒരു ജനതയായി നിങ്ങളെ ഞാന്‍ കാണുന്നു".
തഫ്സീർ : 22-23
View   
فَلَمَّا رَأَوْهُ عَارِضًۭا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا۟ هَـٰذَا عَارِضٌۭ مُّمْطِرُنَا ۚ بَلْ هُوَ مَا ٱسْتَعْجَلْتُم بِهِۦ ۖ رِيحٌۭ فِيهَا عَذَابٌ أَلِيمٌۭ﴿٢٤﴾
share
فَلَمَّا رَأَوْهُ അങ്ങനെ (എന്നിട്ടു) അവര്‍ അതു കണ്ടപ്പോള്‍ عَارِضًا വെളിപ്പെട്ടതായി, മേഘമായിട്ടു مُّسْتَقْبِلَ അഭിമുഖീകരിച്ചു (മുന്നിട്ടു) വരുന്ന أَوْدِيَتِهِمْ അവരുടെ താഴ്‌വരകളെ قَالُوا അവര്‍ പറഞ്ഞു هَـٰذَا عَارِضٌ ഇതാ ഒരു മേഘം (വെളിപ്പെടുന്നു) مُّمْطِرُنَا നമുക്കു മഴ നല്‍കുന്ന بَلْ هُوَ എങ്കിലും അതു مَا اسْتَعْجَلْتُم നിങ്ങള്‍ ധൃതികൂട്ടിയതാണ് بِهِ അതിനു رِيحٌ ഒരു കാറ്റു فِيهَا അതിലുണ്ടു (അതുള്‍ക്കൊള്ളുന്നു) عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ
46:24അങ്ങനെ, അതു [ആ ശിക്ഷ] തങ്ങളുടെ താഴ്‌വരകളെ അഭീമുഖീകരിച്ചുകൊണ്ടു (വെളിപ്പെട്ട) ഒരു മേഘമായിക്കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: "ഇതാ, നമുക്കു മഴ നല്‍കുന്ന ഒരു മേഘം (വെളിപ്പെടുന്നു)!" "(അല്ല-) പക്ഷേ, അതു നിങ്ങള്‍ യാതൊന്നിനെപ്പറ്റി ധൃതികൂട്ടിയോ അതാണ്‌; (അതെ) വേദനയേറിയ ശിക്ഷ ഉള്‍ക്കൊള്ളുന്ന ഒരു (ഭയങ്കര) കാറ്റ്!
تُدَمِّرُ كُلَّ شَىْءٍۭ بِأَمْرِ رَبِّهَا فَأَصْبَحُوا۟ لَا يُرَىٰٓ إِلَّا مَسَـٰكِنُهُمْ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ﴿٢٥﴾
share
تُدَمِّرُ അതു തകര്‍ക്കും كُلَّ شَيْءٍ എല്ലാ വസ്തുവെയും بِأَمْرِ رَبِّهَا അതിന്‍റെ റബ്ബിന്‍റെ കല്‍പനപ്രകാരം فَأَصْبَحُوا എന്നിട്ടു അവര്‍ (രാവിലെ) ആയിത്തീര്‍ന്നു لَا يُرَىٰ കാണപ്പെടാത്തവിധം إِلَّا مَسَاكِنُهُمْ അവരുടെ വാസസ്ഥലങ്ങളല്ലാതെ كَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْقَوْمَ الْمُجْرِمِينَ കുറ്റവാളികളായ ജനതക്ക്
46:25"(ആ കാറ്റ്) അതിന്‍റെ റബ്ബിന്‍റെ കല്‍പനപ്രകാരം എല്ലാ വസ്തുക്കളെയും തകര്‍ത്തു (നശിപ്പിച്ചു) കളയും!" അങ്ങനെ അവര്‍, പ്രഭാതവേളയില്‍ തങ്ങളുടെ വാസസ്ഥലങ്ങളല്ലാതെ (മറ്റൊന്നും) കാണപ്പെടാത്ത വിധത്തിലായിത്തീര്‍ന്നു. കുറ്റവാളികളായ ജനതക്കു അപ്രകാരം നാം പ്രതിഫലം കൊടുക്കുന്നു.
തഫ്സീർ : 24-25
View   
وَلَقَدْ مَكَّنَّـٰهُمْ فِيمَآ إِن مَّكَّنَّـٰكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًۭا وَأَبْصَـٰرًۭا وَأَفْـِٔدَةًۭ فَمَآ أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَآ أَبْصَـٰرُهُمْ وَلَآ أَفْـِٔدَتُهُم مِّن شَىْءٍ إِذْ كَانُوا۟ يَجْحَدُونَ بِـَٔايَـٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٢٦﴾
share
وَلَقَدْ مَكَّنَّاهُمْ തീര്‍ച്ചയായും അവര്‍ക്കു നാം സൗകര്യം (സ്വാധീനം) നല്‍കി فِيمَا യാതൊന്നില്‍ إِن مَّكَّنَّاكُمْ നിങ്ങള്‍ക്കു നാം സൗകര്യം നല്‍കിയിട്ടില്ലാത്ത فِيهِ അതില്‍ وَجَعَلْنَا لَهُمْ അവര്‍ക്കു നാം ഉണ്ടാക്കുകയും (നല്‍കുകയും) ചെയ്തു سَمْعًا കേള്‍വി وَأَبْصَارًا കാഴ്ചകളും وَأَفْئِدَةً ഹൃദയങ്ങളും فَمَا أَغْنَىٰ എന്നിട്ടു പര്യാപ്തമാക്കിയില്ല (ഉപകരിച്ചില്ല) عَنْهُمْ അവര്‍ക്കു سَمْعُهُمْ അവരുടെ കേള്‍വി وَلَا أَبْصَارُهُمْ അവരുടെ കാഴ്ചകളും ഇല്ല وَلَا أَفْئِدَتُهُم അവരുടെ ഹൃദയങ്ങളുമില്ല مِّن شَيْءٍ യാതൊന്നും (ഒട്ടും) തന്നെ إِذْ كَانُوا അവരായിരുന്നതിനാല്‍ يَجْحَدُونَ നിഷേധിച്ചുകൊണ്ടിരിക്കുക بِآيَاتِ اللَّـهِ അല്ലാഹുവിന്‍റെ ആയത്തുകളെ وَحَاقَ بِهِم അവരില്‍ വലയം ചെയ്കയും (ഇറങ്ങുകയും) ചെയ്തു مَّا യാതൊരു കാര്യം كَانُوا بِهِ അതിനെപ്പറ്റി അവരായിരുന്നു يَسْتَهْزِئُونَ പരിഹസിച്ചുകൊണ്ടിരിക്കും.
46:26നിങ്ങള്‍ക്കു നാം സൗകര്യപ്പെടുത്തിത്തന്നിട്ടില്ലാത്ത വിഷയത്തില്‍ (പലതിലും) തീര്‍ച്ചയായും അവര്‍ക്ക് [ആദിനു] നാം സൗകര്യം നല്‍കുകയുണ്ടായി. അവര്‍ക്കു നാം കേള്‍വിയും, കാഴ്ചയും ഹൃദയവും നല്‍കിയിരുന്നു. എന്നാല്‍, അവരുടെ കേള്‍വിയാകട്ടെ, കാഴ്ചയാകട്ടെ, ഹൃദയമാകട്ടെ, ഒട്ടും തന്നെ അവര്‍ക്കു ഉപകരിച്ചില്ല; അല്ലാഹുവിന്‍റെ "ആയത്തു" [ലക്ഷ്യദൃഷ്ടാന്തം]കളെ അവര്‍ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍ ! ഏതൊന്നിനെക്കുറിച്ചു അവര്‍ പരിഹസിച്ചുകൊണ്ടിരുന്നുവോ അതു [ആ ശിക്ഷ] അവരില്‍ വലയം ചെയ്കയും ചെയ്തു.
തഫ്സീർ : 26-26
View   
وَلَقَدْ أَهْلَكْنَا مَا حَوْلَكُم مِّنَ ٱلْقُرَىٰ وَصَرَّفْنَا ٱلْـَٔايَـٰتِ لَعَلَّهُمْ يَرْجِعُونَ﴿٢٧﴾
share
وَلَقَدْ أَهْلَكْنَا നാം നശിപ്പിച്ചിട്ടുണ്ട് مَا حَوْلَكُم നിങ്ങളുടെ ചുറ്റുപാടിലുള്ളതു مِّنَ الْقُرَىٰ രാജ്യങ്ങളില്‍നിന്നു وَصَرَّفْنَا നാം തിരിമറി ചെയ്തു (വിവിധരൂപേണ വിവരിച്ചു) الْآيَاتِ ആയത്തുകളെ لَعَلَّهُمْ يَرْجِعُونَ അവര്‍ മടങ്ങുവാന്‍, മടങ്ങിയേക്കാമല്ലോ.
46:27നിങ്ങളുടെ ചുറ്റുപാടുമുള്ള (ചില) രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്; അവര്‍ [ആ രാജ്യക്കാര്‍] മടങ്ങുവാന്‍ വേണ്ടി, "ആയത്തു" [ലക്ഷ്യം]കളെ നാം വിവിധ രൂപത്തില്‍ വിവരിക്കുകയും ചെയ്തു. [അവര്‍ സ്വീകരിച്ചില്ല. അതാണ്‌ കാരണം.]
فَلَوْلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ قُرْبَانًا ءَالِهَةًۢ ۖ بَلْ ضَلُّوا۟ عَنْهُمْ ۚ وَذَٰلِكَ إِفْكُهُمْ وَمَا كَانُوا۟ يَفْتَرُونَ﴿٢٨﴾
share
فَلَوْلَا نَصَرَهُمُ അപ്പോള്‍ അവരെ സഹായിക്കാത്തതെന്തു, എന്തുകൊണ്ടു സഹായിച്ചില്ല الَّذِينَ اتَّخَذُوا അവര്‍ ആക്കി (സ്വീകരിച്ചു)വെച്ചവര്‍ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ قُرْبَانًا സാമീപ്യ കര്‍മ്മമായിട്ടു, ത്യാഗകര്‍മ്മമെന്ന നിലക്കു آلِهَةً ദൈവങ്ങളെ, ആരാധ്യ വസ്തുക്കളായി بَلْ ضَلُّوا എങ്കിലും അവര്‍ തെറ്റി (മറഞ്ഞു) പോയി عَنْهُمْ അവരെ വിട്ടു وَذَٰلِكَ അതു إِفْكُهُمْ അവരുടെ കള്ളമാണ്, നുണയാണ് وَمَا كَانُوا അവരായിരുന്നതും يَفْتَرُونَ കെട്ടിച്ചമക്കും.
46:28അല്ലാഹുവിനുപുറമെ (അവങ്കലേക്ക്‌) ഒരു സാമീപ്യകര്‍മ്മമായിക്കൊണ്ട് ആരാധ്യന്മാരായി അവര്‍ സ്വീകരിച്ചുവെച്ചവര്‍, അപ്പോള്‍ എന്തുകൊണ്ടു അവരെ സഹായിച്ചില്ല?! പക്ഷേ, (അത്രയുമല്ല) അവര്‍ തങ്ങളെ വിട്ട് തെറ്റി (മറഞ്ഞു) പോയി. അതു, അവരുടെ കള്ള (വാദ)വും, അവര്‍ കേട്ടിച്ചമാചിരുന്നതുമത്രെ.
തഫ്സീർ : 27-28
View   
وَإِذْ صَرَفْنَآ إِلَيْكَ نَفَرًۭا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ ۖ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ﴿٢٩﴾
share
وَإِذْ صَرَفْنَا നാം തിരിച്ചുവിട്ട സന്ദര്‍ഭം إِلَيْكَ നിന്‍റെ അടുക്കലേക്കു نَفَرًا ഒരു സംഘത്തെ, കൂട്ടത്തെ مِّنَ الْجِنِّ ജിന്നില്‍പെട്ട يَسْتَمِعُونَ അവര്‍ ചെവികൊടുത്തു (ശ്രദ്ധിച്ചു) കൊണ്ടു الْقُرْآنَ ഖുര്‍ആനെ فَلَمَّا حَضَرُوهُ എന്നിട്ടു അവര്‍ അതിനടുത്തു ഹാജറായപ്പോള്‍ قَالُوا അവര്‍ പറഞ്ഞു أَنصِتُوا നിങ്ങള്‍ മിണ്ടാതെ (മൗനമായി) ഇരിക്കുവിന്‍ فَلَمَّا قُضِيَ അങ്ങനെ അതു നിര്‍വ്വഹിക്കപ്പെട്ട (തീര്‍ന്ന)പ്പോള്‍ وَلَّوْا അവര്‍ തിരിച്ചു إِلَىٰ قَوْمِهِم തങ്ങളുടെ ജനതയിലേക്കു مُّنذِرِينَ താക്കീതു ചെയ്യുന്നവരായി.
46:29(നബിയേ) ഖുര്‍ആന്‍ ശ്രദ്ധിച്ചുകേട്ടും കൊണ്ട് ജിന്നുകളില്‍നിന്നുള്ള ഒരു കൂട്ടരെ [ചെറുസംഘത്തെ] നിന്‍റെ അടുക്കലേക്കു നാം തിരിച്ചുവിട്ട സന്ദര്‍ഭം (ഓര്‍ക്കുക). എന്നിട്ട്, അതിന്നടുക്കല്‍ അവര്‍ ഹാജറായപ്പോള്‍, "നിശ്ശബ്ദമായിരിക്കുവിന്‍" എന്നു അവര്‍ (തമ്മില്‍) പറഞ്ഞു. അങ്ങനെ, അതു [പാരായണം] നിര്‍വ്വഹിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍, തങ്ങളുടെ ജനതയുടെ അടുത്തേക്കു താക്കീതു നല്‍കുന്നവരായും കൊണ്ടു അവര്‍ തിരിച്ചുപോയി.
തഫ്സീർ : 29-29
View   
قَالُوا۟ يَـٰقَوْمَنَآ إِنَّا سَمِعْنَا كِتَـٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًۭا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍۢ مُّسْتَقِيمٍۢ﴿٣٠﴾
share
قَالُوا അവര്‍ പറഞ്ഞു يَا قَوْمَنَا ഞങ്ങളുടെ ജനങ്ങളെ إِنَّا سَمِعْنَا നിശ്ചയമായും ഞങ്ങള്‍ കേട്ടു كِتَابًا ഒരു ഗ്രന്ഥം أُنزِلَ അതു ഇറക്കപ്പെട്ടിരിക്കുന്നു مِن بَعْدِ مُوسَىٰ മൂസാക്കു ശേഷം مُصَدِّقًا സത്യമാക്കി (സാക്ഷാല്‍ക്കരിച്ചു) കൊണ്ടു لِّمَا യാതൊന്നിനെ بَيْنَ يَدَيْهِ അതിന്‍റെ മുമ്പിലുള്ള يَهْدِي അതു വഴികാട്ടുന്നു إِلَى الْحَقِّ യഥാര്‍ത്ഥത്തിലേക്കു وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ചൊവ്വായ (നേര്‍) മാര്‍ഗ്ഗത്തിലേക്കും
46:30അവര്‍ പറഞ്ഞു: "നിശ്ചയമായും, ഞങ്ങള്‍ ഒരു വേദഗ്രന്ഥം (പാരായണം ചെയ്യപ്പെടുന്നതു) കേട്ടു. അത്, അതിന്‍റെ മുമ്പിലുള്ളതിനെ [മുന്‍വേദഗ്രന്ഥങ്ങളെ] സത്യമാക്കിക്കൊണ്ട് മൂസാ(നബി)ക്കു ശേഷം അവതരിപ്പിക്കപ്പെട്ടിരിക്കയാണ്. യഥാര്‍ത്ഥത്തിലേക്കും, ചൊവ്വായ (നേര്‍) മാര്‍ഗ്ഗത്തിലേക്കും അത് വഴികാട്ടുന്നു."
തഫ്സീർ : 30-30
View   
يَـٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍۢ﴿٣١﴾
share
يَا قَوْمَنَا ഞങ്ങളുടെ ജനങ്ങളെ أَجِيبُوا നിങ്ങള്‍ ഉത്തരം ചെയ്യുവിന്‍ دَاعِيَ اللَّـهِ അല്ലാഹുവിന്‍റെ ക്ഷണക്കാരനു وَآمِنُوا بِهِ അവനില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍ يَغْفِرْ لَكُم എന്നാലവന്‍ നിങ്ങള്‍ക്കു പൊറുക്കും مِّن ذُنُوبِكُمْ നിങ്ങളുടെ പാപങ്ങളില്‍നിന്നു وَيُجِرْكُم നിങ്ങളെ കാക്കുകയും ചെയ്യും مِّنْ عَذَابٍ ശിക്ഷയില്‍ നിന്നു أَلِيمٍ വേദനയേറിയ.
46:31"ഞങ്ങളുടെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ക്ഷണകര്‍ത്താവിനു [ദൂതനു] ഉത്തരം നല്‍കുവിന്‍; അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍: എന്നാലവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരുകയും, വേദനയേറിയ ശിക്ഷയില്‍നിന്നു നിങ്ങളെ കാക്കുകയും ചെയ്യുന്നതാണ്.
وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍۢ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍۢ مُّبِينٍ﴿٣٢﴾
share
وَمَن لَّا يُجِبْ ഉത്തരം ചെയ്യാത്തവര്‍, ആര്‍ ഉത്തരം ചെയ്തില്ലയോ دَاعِيَ اللَّـهِ അല്ലാഹുവിന്‍റെ ക്ഷണക്കാരനു فَلَيْسَ എന്നാല്‍ അവനല്ല بِمُعْجِزٍ അസാധ്യമാക്കുന്ന (തോല്‍പിക്കുന്ന) فِي الْأَرْضِ ഭൂമിയില്‍ وَلَيْسَ لَهُ അവനു ഇല്ലതാനും مِن دُونِهِ അവനു പുറമെ أَوْلِيَاءُ രക്ഷാകര്‍ത്താക്കള്‍, ബന്ധുക്കള്‍ أُولَـٰئِكَ ആ കൂട്ടര്‍ فِي ضَلَالٍ വഴികേടിലാണ് مُّبِينٍ പ്രത്യക്ഷമായ.
46:32ആരെങ്കിലും അല്ലാഹുവിന്‍റെ ക്ഷണകര്‍ത്താവിനു ഉത്തരം ചെയ്യാതിരുന്നാല്‍ അവന്‍ ഭൂമിയില്‍ വെച്ച് (അല്ലാഹുവിനെ) തോല്‍പ്പിക്കുന്നവനൊന്നുമല്ല; അവനു പുറമെ യാതൊരു രക്ഷാകര്‍ത്താക്കളും തനിക്കു ഉണ്ടാവുകയില്ലതാനും. അക്കൂട്ടര്‍ സ്പഷ്ടമായ വഴിപിഴവിലാകുന്നു.
തഫ്സീർ : 31-32
View   
أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَلَمْ يَعْىَ بِخَلْقِهِنَّ بِقَـٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ ۚ بَلَىٰٓ إِنَّهُۥ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٣٣﴾
share
أَوَلَمْ يَرَوْا അവര്‍ക്കു കണ്ടുകൂടേ, അവര്‍ കണ്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആകുന്നുവെന്നു الَّذِي خَلَقَ സൃഷ്ടിച്ചവനായ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَلَمْ يَعْيَ ക്ഷീണിച്ചതുമില്ല, കുഴങ്ങുകയും ചെയ്യാത്ത بِخَلْقِهِنَّ അവയെ സൃഷ്ടിച്ചതു കൊണ്ടു بِقَادِرٍ കഴിവുള്ളവന്‍ തന്നെ (എന്നു) عَلَىٰ أَن يُحْيِيَ ജീവിപ്പിക്കുവാൻ الْمَوْتَىٰ മരണപ്പെട്ടവരെ بَلَىٰ അല്ലാതേ, (അതെ) إِنَّهُ നിശ്ചയമായും അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിയുന്നവനാണ്.
46:33അവര്‍ക്കു കണ്ടുകൂടേ, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുകയും, അവയെ സ്രിഷ്ടിച്ചതുകൊണ്ടു ക്ഷീനിക്കാതിരിക്കുകയും ചെയ്തവനായ അല്ലാഹു, മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിയുന്നവര്‍ തന്നെയാണെന്നു?! അല്ലാതേ! നിശ്ചയമായും, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ തന്നെ.
وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَلَيْسَ هَـٰذَا بِٱلْحَقِّ ۖ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ﴿٣٤﴾
share
وَيَوْمَ يُعْرَضُ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ عَلَى النَّارِ നരകത്തിങ്കല്‍ أَلَيْسَ هَـٰذَا ഇതല്ലേ بِالْحَقِّ യഥാര്‍ത്ഥം, വാസ്തവം തന്നെ قَالُوا അവര്‍ പറയും بَلَىٰ അല്ലാതേ وَرَبِّنَا ഞങ്ങളുടെ റബ്ബ് തന്നെയാണ് قَالَ അവര്‍ പറയും فَذُوقُوا എന്നാല്‍ നിങ്ങള്‍ ആസ്വദിച്ചു (രുചിച്ചു) കൊള്ളുവിന്‍ الْعَذَابَ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَكْفُرُونَ അവിശ്വസിക്കുക.
46:34അവിശ്വസിച്ചവര്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം, (ചോദിക്കപ്പെടും:) "ഇതു യഥാര്‍ത്ഥം തന്നെയല്ലേ?!" അവര്‍ പറയും: "(അതെ) അല്ലാതേ - ഞങ്ങളുടെ റബ്ബ് തന്നെയാണ (സത്യം)!" അവന്‍ [റബ്ബ്] പറയും: "എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചുകൊണ്ടിരുന്നതു നിമിത്തം ശിക്ഷ ആസ്വദിച്ചുകൊള്ളുവിന്‍!".
തഫ്സീർ : 33-34
View   
فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوٓا۟ إِلَّا سَاعَةًۭ مِّن نَّهَارٍۭ ۚ بَلَـٰغٌۭ ۚ فَهَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلْفَـٰسِقُونَ﴿٣٥﴾
share
فَاصْبِرْ ആകയാല്‍ (എന്നാല്‍) നീ ക്ഷമിക്കുക كَمَا صَبَرَ ക്ഷമിച്ചതുപോലെ أُولُو الْعَزْمِ ദൃഢമനസ്കന്മാര്‍ مِنَ الرُّسُلِ റസൂലുകളാകുന്ന, റസൂലുകളില്‍നിന്നുള്ള وَلَا تَسْتَعْجِل നീ ധൃതിപ്പെടുകയും ചെയ്യരുതു لَّهُمْ അവര്‍ക്കുവേണ്ടി, അവരോടു كَأَنَّهُمْ അവര്‍ പോലെയിരിക്കും يَوْمَ يَرَوْنَ അവര്‍ കാണുന്ന ദിവസം مَا يُوعَدُونَ അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നത് لَمْ يَلْبَثُوا അവര്‍ താമസിച്ചിട്ടില്ലാത്ത(പോലെയിരിക്കും) إِلَّا سَاعَةً ഒരു നാഴികയല്ലാതെ مِّن نَّهَارٍ ഒരു പകലില്‍നിന്നു, പകലിന്‍റെ بَلَاغٌ ഒരു പ്രബോധനം, എത്തിച്ചുകൊടുക്കല്‍ فَهَلْ يُهْلَكُ എന്നാല്‍ (അപ്പോള്‍) നാശത്തില്‍ പെടുമോ إِلَّا الْقَوْمُ ജനതയല്ലാതെ الْفَاسِقُونَ തോന്നിയാവാസികളായ, ദുര്‍ന്നടപ്പുകാരായ.
46:35ആകയാല്‍, "റസൂലു"കളാകുന്നു ദൃഢമനസ്കന്മാര്‍ ക്ഷമിച്ചതുപോലെ, (നബിയേ) നീ ക്ഷമ കൈക്കൊള്ളുക; അവര്‍ക്കുവേണ്ടി നീ ധൃതിപ്പെടുകയും വേണ്ടാ. അവരോടു വാഗ്ദത്തം [താക്കീതു] ചെയ്യപ്പെടുന്ന കാര്യം [ശിക്ഷ] അവര്‍ കാണുന്ന ദിവസം, ഒരു പകലിന്‍റെ ഒരു നാഴികനേരമല്ലാതെ അവര്‍ (ഭൂമിയില്‍) താമസിച്ചിട്ടില്ലെന്ന പോലെയിരിക്കും. (ഇതു) ഒരു പ്രബോധനമത്രെ! എന്നാല്‍, തോന്നിയവാസികളായ ജനങ്ങളല്ലാതെ നാശത്തിലകപ്പെടുമോ?! [ഇല്ല].
തഫ്സീർ : 35-35
View