وَاخْتِلَافِ اللَّيْلِ രാത്രി വ്യത്യാസപ്പെടുന്നതിലും وَالنَّهَارِ പകലും وَمَا أَنزَلَ اللَّـهُ അല്ലാഹു ഇറക്കിയതിലും مِنَ السَّمَاءِ ആകാശത്തുനിന്നു مِن رِّزْقٍ ആഹാര (ഉപജീവന മാര്‍ഗ്ഗ) മായിട്ടു فَأَحْيَا بِهِ എന്നിട്ടതുകൊണ്ടു ജീവിപ്പിക്കുകയും ചെയ്തു الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതു ചത്ത (നിര്‍ജ്ജീവമായ) ശേഷം وَتَصْرِيفِ നടത്തുന്ന (നിയന്ത്രിക്കുന്ന, കൈകാര്യം ചെയ്യുന്ന) തിലും الرِّيَاحِ കാറ്റുകളെ آيَاتٌ ദൃഷ്ടാന്തങ്ങളുണ്ട് لِّقَوْمٍ يَعْقِلُونَ ബുദ്ധി ഉപയോഗിക്കുന്ന ജനങ്ങള്‍ക്കു
45:5രാവും പകലും വ്യത്യാസപ്പെടുന്നതിലും, ആകാശത്തുനിന്ന് ആഹാരമായിക്കൊണ്ട് അല്ലാഹു (മഴ) ഇറക്കി അതുമൂലം ഭൂമിയെ - അതു നിര്‍ജ്ജീവമായതിനുശേഷം ജീവിപ്പിക്കുന്നതിലും, കാറ്റുകളെ (കൈകാര്യം ചെയ്തു) നടത്തിപ്പോരുന്നതിലും, ബുദ്ധി ഉപയോഗി(ച്ചു മനസ്സിലാ) ക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
مِّن وَرَائِهِمْ അവരുടെ പിന്നില്‍ (അപ്പുറം) ഉണ്ട് جَهَنَّمُ നരകം وَلَا يُغْنِي عَنْهُم അവര്‍ക്കു ഉപകരിക്കയില്ല, പര്യാപ്തമാകയില്ല مَّا كَسَبُوا അവര്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച)തു شَيْئًا ഒട്ടും, യാതൊന്നും وَلَا مَا اتَّخَذُوا അവര്‍ ഉണ്ടാക്കിവെച്ചതും ഇല്ല مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَوْلِيَاءَ രക്ഷാകര്‍ത്താക്കളായി, സഹായികളായിട്ടു وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ
45:10അവരുടെ പിന്നാലെയുണ്ട് നരകം! അവര്‍ പ്രവര്‍ത്തി(ച്ചു സമ്പാദി)ച്ചതാകട്ടെ, അല്ലാഹുവിനു പുറമെ അവര്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിച്ചിട്ടുള്ളവയാകട്ടെ, അവര്‍ക്കു ഒട്ടും ഉപകരിക്കുന്നതുമല്ല. അവര്‍ക്കു വമ്പിച്ച ശിക്ഷയും ഉണ്ടായിരിക്കും.
مَنْ عَمِلَ ആര്‍ പ്രവര്‍ത്തിച്ചുവോ صَالِحًا നല്ലതു (സല്‍പ്രവൃത്തി) فَلِنَفْسِهِ എന്നാലവന്‍റെ ദേഹത്തിനു (ആത്മാവിനു) തന്നെ وَمَنْ أَسَاءَ ആരെങ്കിലും തിന്മ ചെയ്‌താല്‍ فَعَلَيْهَا എന്നാല്‍ അതിന്‍റെ മേല്‍തന്നെ ثُمَّ പിന്നെ إِلَىٰ رَبِّكُمْ നിങ്ങളുടെ റബ്ബിങ്കലേക്കു تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു, മടക്കപ്പെടും.
45:15ആരെങ്കിലും നല്ലതു പ്രവര്‍ത്തിച്ചാല്‍, അതവന്‍റെ ദേഹത്തിനു (അഥവാ ആത്മാവിന്നു) തന്നെയാകുന്നു. ആരെങ്കിലും തിന്മ ചെയ്‌താല്‍, അതും അതിന്‍റെമേല്‍തന്നെ. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്കു നിങ്ങള്‍ മടക്കപ്പെടുന്നു
وَلَقَدْ ءَاتَيْنَا തീര്‍ച്ചയായും നാം കൊടുക്കുകയുണ്ടായി بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു الْكِتَابَ വേദഗ്രന്ഥം وَالْحُكْمَ വിധിയും, വിജ്ഞാനവും وَالنُّبُوَّةَ പ്രവാചകത്വവും وَرَزَقْنَاهُم അവര്‍ക്കു നാം ആഹാരവും നല്‍കി مِّنَ الطَّيِّبَاتِ വിശിഷ്ട (നല്ല, പരിശുദ്ധ) വസ്തുക്കളില്‍നിന്നു وَفَضَّلْنَاهُمْ അവരെ നാം ശ്രേഷ്ടരാക്കുകയും ചെയ്തു عَلَى الْعَالَمِينَ ലോകരെക്കാള്‍
45:16ഇസ്രാഈല്‍ സന്തതികള്‍ക്കു നാം വേദഗ്രന്ഥവും, വിധിയും, പ്രവാചകത്വവും കൊടുക്കുകയുണ്ടായി. വിശിഷ്ട വസ്തുക്കളില്‍നിന്നു അവര്‍ക്കു നാം ആഹാരം നല്‍കുകയും, ലോകരെക്കാള്‍ അവരെ ശ്രേഷ്ടരാക്കുകയും ചെയ്തു.
وَآتَيْنَاهُم അവര്‍ക്കു നാം കൊടുക്കുകയും ചെയ്തു بَيِّنَاتٍ തെളിവുകള്‍ مِّنَ الْأَمْرِ (ഈ) കാര്യത്തെ സംബന്ധിച്ചുفَمَا اخْتَلَفُوا എന്നാല്‍ (എന്നിട്ടു) അവര്‍ ഭിന്നിച്ചില്ല, വ്യത്യാസം ചെയ്തിട്ടില്ല إِلَّا مِن بَعْدِ ശേഷമല്ലാതെ مَا جَاءَهُمُ അവര്‍ക്കു വന്നതിന്‍റെ الْعِلْمُ അറിവു بَغْيًا ധിക്കാരം, (അക്രമം, ശത്രുത, അസൂയ) നിമിത്തം بَيْنَهُمْ തങ്ങള്‍ക്കിടയിലുള്ള إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് يَقْضِي بَيْنَهُمْ അവര്‍ക്കിടയില്‍ തീരുമാനം ചെയ്യും يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ فِيمَا യാതൊന്നില്‍ كَانُوا فِيهِ അതില്‍ അവരായിരുന്നു يَخْتَلِفُونَ ഭിന്നിക്കും, വ്യത്യാസംചെയ്യും
45:17(മത)കാര്യത്തെ സംബന്ധിച്ച് വ്യക്തമായ തെളിവുകളും അവര്‍ക്കു നാം നല്‍കി. എന്നാല്‍, തങ്ങള്‍ക്കു അറിവ് വന്നെത്തിയ ശേഷമല്ലാതെ അവര്‍ ഭിന്നിച്ചിട്ടില്ല; (അതെ) തങ്ങള്‍ക്കിടയിലുള്ള ധിക്കാരത്താല്‍! നിശ്ചയമായും നിന്‍റെ റബ്ബ് ഖിയാമത്തുനാളില്‍ അവര്‍ക്കിടയില്‍ - അവര്‍ യാതൊന്നില്‍ ഭിന്നിച്ചുകൊണ്ടിരുന്നുവോ അതില്‍ - തീരുമാനം ചെയ്യുന്നതാണ്.
ثُمَّ പിന്നെ جَعَلْنَاكَ നിന്നെ നാം ആക്കി عَلَىٰ شَرِيعَةٍ ഒരു (തെളിഞ്ഞ) മാര്‍ഗ്ഗത്തില്‍ (നടപടി ക്രമത്തില്‍) مِّنَ الْأَمْرِ കാര്യത്തെ സംബന്ധിച്ചു فَاتَّبِعْهَا ആകയാല്‍ അതിനെ പിന്‍പറ്റുക وَلَا تَتَّبِعْ പിന്‍പറ്റുകയും അരുതു أَهْوَاءَ الَّذِينَ യാതൊരു കൂട്ടരുടെ ഇച്ഛകളെ لَا يَعْلَمُونَ അറിവില്ലാത്ത
45:18(നബിയേ) പിന്നീട് നിന്നെ നാം (മത) കാര്യത്തെ സംബന്ധിച്ചു ഒരു (തെളിഞ്ഞ) മാര്‍ഗ്ഗത്തില്‍ ആക്കിയിരിക്കുന്നു. ആകയാല്‍, നീ അതിനെ പിന്‍പറ്റിക്കൊള്ളുക; അറിവില്ലാത്തവരുടെ ഇച്ഛകളെ പിന്‍പറ്റരുത്.
أَمْ حَسِبَ അതല്ലാ (അഥവാ) വിചാരിച്ചുവോ, കണക്കാക്കിയോ الَّذِينَ اجْتَرَحُوا ചെയ്തുവെച്ചവര്‍, പ്രവര്‍ത്തിച്ചവര്‍ السَّيِّئَاتِ തിന്മകള്‍ أَن نَّجْعَلَهُمْ അവരെ നാം ആക്കുമെന്നു كَالَّذِينَ യാതൊരുവരെപ്പോലെ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത سَوَاءً (അതായതു) സമമായി, തുല്യമായിട്ടു مَّحْيَاهُمْ അവരുടെ ജീവിതം وَمَمَاتُهُمْ അവരുടെ മരണവും سَاءَ വളരെ മോശം തന്നെ مَا يَحْكُمُونَ അവര്‍ വിധി കല്‍പിക്കുന്നതു
45:21അതല്ല - (ഒരുപക്ഷേ) തിന്മകള്‍ ചെയ്തുകൂട്ടിയവര്‍ വിചാരിച്ചിരിക്കുന്നുവോ, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ അവരെ നാം ആക്കുമെന്നു, അതായതു, അവരുടെ ജീവിതവും മരണവും സമമായ നിലയില്‍ (ആക്കുമെന്ന്)?! അവര്‍ വിധി കല്‍പിക്കുന്നതു വളരെ മോശം തന്നെ!
وَخَلَقَ اللَّـهُ അല്ലാഹു സൃഷ്ടിച്ചിരിക്കയാണ് السَّمَاوَاتِ ആകാശങ്ങളും وَالْأَرْضَ ഭൂമിയും بِالْحَقِّ ന്യായ (കാര്യ, യഥാര്‍ത്ഥ) ത്തോടെ وَلِتُجْزَىٰ പ്രതിഫലം നല്‍കപ്പെടുവാനും كُلُّ نَفْسٍ എല്ലാ ദേഹത്തിനും, ആത്മാവിനും (ആള്‍ക്കും) بِمَا كَسَبَتْ അതു സമ്പാദിച്ചതിനും, പ്രവര്ത്തിച്ചതുനു وَهُمْ അവര്‍ (അവരോടു) لَا يُظْلَمُونَ അനീതി (അതിക്രമം) ചെയ്യപ്പെടുന്നതുമല്ല
45:22ആകാശങ്ങളെയും, ഭൂമിയെയും അല്ലാഹു കാര്യ(ഗൗരവ) ത്തോടെ സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ ഓരോ ദേഹത്തിനും (അഥവാ ആത്മാവിനും) അതു സമ്പാദിച്ചതിനു പ്രതിഫലം നല്‍കപ്പെടുവാനും (കൂടിയാണത്). അവരോടു അനീതി ചെയ്യപ്പെടുകയില്ലതാനും.
أَفَرَأَيْتَ എന്നാല്‍ നീ കണ്ടുവോ مَنِ اتَّخَذَ ആക്കിവെച്ച ഒരുവനെ إِلَـٰهَهُ തന്‍റെ ദൈവം (ആരാധ്യന്‍) هَوَاهُ തന്‍റെ ഇച്ഛ وَأَضَلَّهُ اللَّـهُ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും ചെയ്തു عَلَىٰ عِلْمٍ അറിവോടെ, അറിഞ്ഞുകൊണ്ടു وَخَتَمَ അവന്‍ മുദ്രവെക്കുകയും ചെയ്തു عَلَىٰ سَمْعِهِ അവന്‍റെ കേള്‍വിക്ക് وَقَلْبِهِ അവന്‍റെ ഹൃദയത്തിനും وَجَعَلَ ആക്കുകയും ചെയ്തു عَلَىٰ بَصَرِهِ അവന്‍റെ കണ്ണിന്‍മേല്‍ غِشَاوَةً ഒരു മൂടി فَمَن يَهْدِيهِ എനി (എന്നാല്‍) ആരാണ് അവനെ നേര്‍മാര്‍ഗ്ഗത്തിലാക്കുക مِن بَعْدِ اللَّـهِ അല്ലാഹുവിനു ശേഷം (പുറമെ) أَفَلَا تَذَكَّرُونَ അപ്പോള്‍ നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ
45:23എന്നാല്‍, നീ കണ്ടുവോ, തന്‍റെ ദൈവം തന്‍റെ (സ്വന്തം) ഇച്ചക്കായി വെച്ചിരിക്കുന്നവനെ?! അറിഞ്ഞു കൊണ്ടുതന്നെ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും, അവന്‍റെ കേള്‍വിക്കും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്‍റെ കണ്ണിന് ഒരു (തരം) മൂടി ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. [ഇങ്ങിനെയുള്ളവന്റെ നില വളരെ ശോചനീയം തന്നെ!] എനി, ആരാണ് അല്ലാഹുവിനു പുറമെ അവനെ നേര്‍വഴിക്കാക്കുന്നത്?! അപ്പോള്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
وَقَالُوا അവര്‍ പറയുന്നു, പറഞ്ഞു مَا هِيَ അതു (ജീവിതം) അല്ല إِلَّا حَيَاتُنَا നമ്മുടെ ജീവിതമല്ലാതെ الدُّنْيَا ഐഹിക, ഇഹത്തിലെ نَمُوتُ നാം മരിക്കുന്നു وَنَحْيَا നാം ജീവിക്കുകയും ചെയ്യുന്നു وَمَا يُهْلِكُنَا നമ്മെ നശിപ്പിക്കുന്നുമില്ല إِلَّا الدَّهْرُ കാലമല്ലാതെ وَمَا لَهُم അവര്‍ക്കില്ല بِذَٰلِكَ അതിനെപ്പറ്റി مِنْ عِلْمٍ ഒരു അറിവും, വിവരവും إِنْ هُمْ അവരല്ല إِلَّا يَظُنُّونَ ഊഹിക്കുകയല്ലാതെ
45:24അവര്‍ പറയുന്നു : "അതു [ജീവിതമെന്നതു] നമ്മുടെ ഐഹികജീവിതമല്ലാതെ (മറ്റൊന്നും) ഇല്ല; നാം മരിക്കുകയും, ജീവിക്കുകയും ചെയ്യുന്നു; കാലം അല്ലാതെ (മറ്റൊന്നും) നമ്മെ നശിപ്പിക്കുന്നില്ല." അവര്‍ക്കു അതിനെപ്പറ്റി യാതൊരു വിവരവും ഇല്ല; അവര്‍ ഊഹിക്കുകയല്ലാതെ ചെയ്യുന്നില്ല.
وَإِذَا تُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു, അവരില്‍ آيَاتُنَا നമ്മുടെ ആയത്തു (ദൃഷ്ടാന്തം, ലക്ഷ്യം, വേദവാക്യം)കള്‍ بَيِّنَاتٍ വ്യക്തമായ നിലയില്‍, തെളിവുകളായി مَّا كَانَ ആയിരിക്കയില്ല حُجَّتَهُمْ അവരുടെ ന്യായം إِلَّا أَن قَالُوا അവര്‍ പറയുകയല്ലാതെ ائْتُوا നിങ്ങള്‍ കൊണ്ടുവരുവിന്‍ بِآبَائِنَا നമ്മുടെ (ഞങ്ങളുടെ) പിതാക്കളെ إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍
45:25
നമ്മുടെ "ആയത്തു"കള്‍ അവര്‍ക്ക് സുവ്യക്തമായ നിലയില്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍, അവരുടെ ന്യായം, "നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍, നമ്മുടെ പിതാക്കളെ (ജീവിപ്പിച്ച്) കൊണ്ടുവരുവിന്‍" എന്നു പറയുകയല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല.
قُلِ പറയുക اللَّـهُ يُحْيِيكُمْ അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു ثُمَّ يُمِيتُكُمْ പിന്നെ നിങ്ങളെ മരിപ്പിക്കുന്നു ثُمَّ يَجْمَعُكُمْ പിന്നെ നിങ്ങളെ ഒരുമിച്ചുകൂട്ടും إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തു നാളിലേക്കു لَا رَيْبَ സന്ദേഹ (സംശയ)മേ ഇല്ല فِيهِ അതില്‍ وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല
45:26നീ പറയുക : അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു; പിന്നെ അവന്‍ നിങ്ങളെ മരണപ്പെടുത്തുന്നു; പിന്നീട്, ഖിയാമത്തു നാളിലേക്കു അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതില്‍ സന്ദേഹമേ ഇല്ല. എങ്കിലും അധികമനുഷ്യരും അറിയുന്നില്ല.
هَـٰذَا كِتَابُنَا ഇതാ നമ്മുടെ ഗ്രന്ഥം يَنطِقُ അതു സംസാരിക്കും (പറഞ്ഞുതരും, തുറന്നുകാട്ടും) عَلَيْكُم നിങ്ങളോടു, നിങ്ങളില്‍ بِالْحَقِّ മുറപ്രകാരം, യഥാര്‍ത്ഥത്തെപ്പറ്റി, ശരിക്കു إِنَّا كُنَّا നിശ്ചയമായും നാം ആയിരുന്നു نَسْتَنسِخُ നാം പകര്‍ത്തെടുത്തിരുന്നു, (എഴുതുവാന്‍ ആവശ്യപ്പെട്ടിരുന്നു) مَا كُنتُمْ നിങ്ങളായിരുന്നതു تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.
45:29ഇതാ, നമ്മുടെ ഗ്രന്ഥം! അതു നിങ്ങളോടു മുറപ്രകാരം സംസാരിക്കുന്നതാണ്. [എല്ലാം തുറന്നു കാട്ടുന്നതാണ്.] നിശ്ചയമായും, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെ നാം പകര്‍ത്തെടുക്കുന്നുണ്ടായിരുന്നു."
45:33അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ തിന്മകള്‍ അവര്‍ക്കു വെളിവാക്കുന്നതാണ്. അവര്‍ യാതൊന്നിനെക്കുറിച്ചു പരിഹാസം കൊണ്ടിരുന്നുവോ അതു [ശിക്ഷ] അവരില്‍ വലയം ചെയ്കയും ചെയ്യും.
وَقِيلَ പറയപ്പെടും الْيَوْمَ ഇന്നു نَنسَاكُمْ നിങ്ങളെ നാം മറക്കും كَمَا نَسِيتُمْ നിങ്ങള്‍ മറന്നതുപോലെ لِقَاءَ يَوْمِكُمْ നിങ്ങളുടെ ദിവസം കണ്ടുമുട്ടുന്നതിനെ هَـٰذَا ഈ وَمَأْوَاكُمُ നിങ്ങളുടെ അഭയ (വാസ)സ്ഥാനം النَّارُ നരകമാണ് وَمَا لَكُم നിങ്ങള്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായിട്ട് (ആരും)
45:34(വീണ്ടും അവരോടു) പറയപ്പെടും : "നിങ്ങളുടെ ഈ ദിവസം കണ്ടുമുട്ടുന്നതിനെ നിങ്ങള്‍ മറന്നതുപോലെ, ഇന്നു നിങ്ങളെ നാം മറന്നുകളയുന്നു; നിങ്ങളുടെ അഭയസ്ഥാനം (അഥവാ വാസസ്ഥലം) നരകവുമാണ്. നിങ്ങള്‍ക്കു സഹായികളായിട്ട് (ആരും തന്നെ) ഇല്ലതാനും.