arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
ദുഖാൻ (പുക) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 59 – വിഭാഗം (റുകുഅ്) 3

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
حمٓ﴿١﴾
volume_up share
حم "ഹാമീം.
44:1"ഹാ-മീം."
وَٱلْكِتَـٰبِ ٱلْمُبِينِ﴿٢﴾
volume_up share
وَالْكِتَابِ ഗ്രന്ഥംതന്നെ الْمُبِينِ സ്പഷ്ടമായ.
44:2സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ (സത്യം)!
إِنَّآ أَنزَلْنَـٰهُ فِى لَيْلَةٍۢ مُّبَـٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ﴿٣﴾
volume_up share
إِنَّا أَنزَلْنَاهُ നിശ്ചയമായും നാം അതു അവതരിപ്പിച്ചു فِي لَيْلَةٍ ഒരു രാത്രിയില്‍ مُّبَارَكَةٍ അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട إِنَّا كُنَّا നിശ്ചയമായും നാം ആകുന്നു مُنذِرِينَ മുന്നറിയിപ്പു നല്‍കുന്നവര്‍.
44:3നിശ്ചയമായും, നാം അതിനെ ഒരു അനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. (കാരണം:) നാം മുന്നറിയിപ്പു നല്‍കുന്നവരാകുന്നു.
فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ﴿٤﴾
volume_up share
فِيهَا അതില്‍ يُفْرَقُ വേര്‍തിരിപ്പിക്കപ്പെടുന്നു, വിവേചിക്കപ്പെടും كُلُّ أَمْرٍ എല്ലാ കാര്യവും حَكِيمٍ യുക്തിമത്തായ, തത്വപൂര്‍ണ്ണമായ, ബലവത്തായ.
44:4യുക്തിമത്തായ എല്ലാ കാര്യവും അതില്‍ [ആ രാത്രിയില്‍] വേര്‍തിരി(ച്ചു വിവരി)ക്കപ്പെടുന്നു;
أَمْرًۭا مِّنْ عِندِنَآ ۚ إِنَّا كُنَّا مُرْسِلِينَ﴿٥﴾
volume_up share
أَمْرًا കല്‍പനയായിട്ടു, കാര്യമെന്നനിലക്കു مِّنْ عِندِنَا നമ്മുടെ പക്കലുള്ള إِنَّا كُنَّا നിശ്ചയമായും നാം ആകുന്നു مُرْسِلِينَ അയക്കുന്നവര്‍, ദൗത്യം നല്‍കുന്നവര്‍.
44:5നമ്മുടെ പക്കല്‍നിന്നുള്ള കല്‍പനയായിക്കൊണ്ട്. (കാരണം:) നാം ദൗത്യം നല്‍കുന്ന [റസൂലുകളെ അയക്കുന്ന]വരാകുന്നു;
رَحْمَةًۭ مِّن رَّبِّكَ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٦﴾
volume_up share
رَحْمَةً കാരുണ്യമായിട്ടു مِّن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍നിന്നുള്ള إِنَّهُ هُوَ അവന്‍തന്നെയാണ് السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍.
44:6നിന്‍റെ രക്ഷിതാവിങ്കല്‍നിന്നുള്ള കാരുണ്യമായിക്കൊണ്ട്. നിശ്ചയമായും, അവന്‍ തന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനും.
رَبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ﴿٧﴾
volume_up share
رَبِّ السَّمَاوَاتِ അതായതു ആകാശങ്ങളുടെ റബ്ബിന്‍റെ وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا രണ്ടിനുമിട യിലുള്ളതിന്‍റെയും إِن كُنتُم നിങ്ങളാണെങ്കില്‍ مُّوقِنِينَ ദൃഢ (ഉറച്ച) വിശ്വാസികള്‍.
44:7അതായതു, ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്‍റെയും രക്ഷിതാവിന്‍റെ (കാരുണ്യം); - നിങ്ങള്‍ ദൃഢവിശ്വാസികളാണെങ്കില്‍.
لَآ إِلَـٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ﴿٨﴾
volume_up share
لَا إِلَـٰهَ ഒരു ആരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ يُحْيِي അവന്‍ ജീവിപ്പിക്കുന്നു وَيُمِيتُ മരിപ്പിക്കുകയും ചെയ്യുന്നു رَبُّكُمْ നിങ്ങളുടെ റബ്ബാണ് وَرَبُّ آبَائِكُمُ നിങ്ങളുടെ പിതാക്കളുടെയും റബ്ബാണ് الْأَوَّلِينَ പൂര്‍വ്വികന്‍മാരായ.
44:8അവനല്ലാതെ ആരാധ്യനേയില്ല; അവൻ ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും, നിങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുടെ രക്ഷിതാവുമാകുന്നു (അവന്‍).
തഫ്സീർ : 1-8
View   
بَلْ هُمْ فِى شَكٍّۢ يَلْعَبُونَ﴿٩﴾
volume_up share
بَلْ هُمْ എങ്കിലും (പക്ഷേ) അവര്‍ فِي شَكٍّ സംശയത്തില്‍ يَلْعَبُونَ കളിക്കുകയാണ്, വിളയാടുന്നു.
44:9എങ്കിലും, അവര്‍ [അവിശ്വാസികള്‍] സംശയത്തില്‍ (പെട്ട്) കളിച്ചു കൊണ്ടിരിക്കുകയാണ്.
فَٱرْتَقِبْ يَوْمَ تَأْتِى ٱلسَّمَآءُ بِدُخَانٍۢ مُّبِينٍۢ﴿١٠﴾
volume_up share
فَارْتَقِبْ അതിനാല്‍ നീ പ്രതീക്ഷിക്കുക يَوْمَ تَأْتِي വരുന്ന ദിവസം السَّمَاءُ ആകാശം بِدُخَانٍ ഒരു പുകയുംകൊണ്ടു مُّبِينٍ സ്പഷ്ടമായ, വ്യക്തമായ.
44:10അതിനാല്‍, ആകാശം സ്പഷ്ടമായ ഒരു (തരം) പുകയും കൊണ്ടുവരുന്ന ദിവസം നീ പ്രതീക്ഷിക്കുക;-
يَغْشَى ٱلنَّاسَ ۖ هَـٰذَا عَذَابٌ أَلِيمٌۭ﴿١١﴾
volume_up share
يَغْشَى النَّاسَ അതു മനുഷ്യരെ മൂടും هَـٰذَا ഇതു عَذَابٌ أَلِيمٌ വേദനയേറിയ ഒരു ശിക്ഷയാണ്.
44:11അതു മനുഷ്യരെ മൂടുന്നതാണ്. ഇതു വേദനയേറിയ ഒരു ശിക്ഷയായിരിക്കും.
رَّبَّنَا ٱكْشِفْ عَنَّا ٱلْعَذَابَ إِنَّا مُؤْمِنُونَ﴿١٢﴾
volume_up share
رَّبَّنَا ഞങ്ങളുടെ റബ്ബേ اكْشِفْ عَنَّا ഞങ്ങളില്‍നിന്നു ഒഴിവാക്കി(തുറവിയാക്കി) ത്തരണേ الْعَذَابَ ശിക്ഷയെ إِنَّا مُؤْمِنُونَ നിശ്ചയമായും ഞങ്ങള്‍ വിശ്വസിക്കുന്നവരാണ്.
44:12(അവര്‍ പറയും:) "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്നു ശിക്ഷ ഒഴിവാക്കിത്തരേണമേ! നിശ്ചയമായും, ഞങ്ങള്‍ വിശ്വസിക്കുന്നവരാണ്".
أَنَّىٰ لَهُمُ ٱلذِّكْرَىٰ وَقَدْ جَآءَهُمْ رَسُولٌۭ مُّبِينٌۭ﴿١٣﴾
volume_up share
أَنَّىٰ എങ്ങിനെ (എവിടെ നിന്നു) لَهُمُ അവര്‍ക്കു الذِّكْرَىٰ ഓര്‍മ്മ, ബോധം, ഉപദേശം وَقَدْ جَاءَهُمْ അവര്‍ക്കു വന്നിട്ടുണ്ട് رَسُولٌ مُّبِينٌ സ്പഷ്ടമായ ഒരു റസൂല്‍.
44:13എവിടെനിന്നാണ് അവര്‍ക്ക് ഉപദേശം (ഫലപ്രദമാകുന്നതു)? അവരുടെ അടുക്കല്‍ സ്പഷ്ടമായ ഒരു റസൂല്‍ [ദൈവദൂതന്‍] ചെന്നിട്ടുണ്ടല്ലോ!-
ثُمَّ تَوَلَّوْا۟ عَنْهُ وَقَالُوا۟ مُعَلَّمٌۭ مَّجْنُونٌ﴿١٤﴾
volume_up share
ثُمَّ تَوَلَّوْا عَنْهُ എന്നിട്ടു അദ്ദേഹത്തില്‍നിന്നു അവര്‍ പിന്‍മാറി (തിരിഞ്ഞുപോയി) وَقَالُوا അവര്‍ പറയുകയും ചെയ്തു مُعَلَّمٌ അഭ്യസിപ്പിക്കപ്പെട്ട (പഠിപ്പിക്കപ്പെട്ട) ഒരുവന്‍ مَّجْنُونٌ ഭ്രാന്തന്‍.
44:14എന്നിട്ട് അവര്‍ അദ്ദേഹത്തില്‍നിന്ന് പിന്‍മാറിക്കളയുകയാണ് ചെയ്തത്. അവര്‍ പറയുകയും ചെയ്തു: "അഭ്യസിക്കപ്പെട്ടവന്‍, ഭ്രാന്തന്‍" (എന്നൊക്കെ)!
إِنَّا كَاشِفُوا۟ ٱلْعَذَابِ قَلِيلًا ۚ إِنَّكُمْ عَآئِدُونَ﴿١٥﴾
volume_up share
إِنَّا كَاشِفُو നാം ഒഴിവാക്കുന്ന (തുറവിയാക്കുന്ന)വരാണ് الْعَذَابِ ശിക്ഷയെ قَلِيلًا അല്‍പം, കുറച്ചു إِنَّكُمْ നിശ്ചയമായും നിങ്ങള്‍ عَائِدُونَ മടങ്ങുന്നവരാണ്, ആവര്‍ത്തിക്കുന്നവരാണ്.
44:15നാം ശിക്ഷ അല്‍പമൊന്ന് ഒഴിവാക്കിക്കൊടുക്കുന്നതാണ്. (അവിശ്വാസികളേ) നിശ്ചയമായും നിങ്ങള്‍ (വീണ്ടും) മടങ്ങുന്നവരാകുന്നു.
يَوْمَ نَبْطِشُ ٱلْبَطْشَةَ ٱلْكُبْرَىٰٓ إِنَّا مُنتَقِمُونَ﴿١٦﴾
volume_up share
يَوْمَ نَبْطِشُ നാം പിടിക്കുന്ന ദിവസം الْبَطْشَةَ الْكُبْرَىٰ ഏറ്റവും വലിയ പിടുത്തം إِنَّا مُنتَقِمُونَ നിശ്ചയമാ യും നാം പ്രതികാര (ശിക്ഷാ) നടപടി എടുക്കുന്നവരാണ്.
44:16ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം! നിശ്ചയമായും (അന്ന്) നാം പ്രതികാര (ശിക്ഷാ) നടപടി എടുക്കുന്നവരായിരിക്കും.
തഫ്സീർ : 9-16
View   
وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَآءَهُمْ رَسُولٌۭ كَرِيمٌ﴿١٧﴾
volume_up share
وَلَقَدْ فَتَنَّا തീര്‍ച്ചയായും നാം പരീക്ഷിക്കയുണ്ടായി قَبْلَهُمْ ഇവരുടെ മുമ്പ് قَوْمَ فِرْعَوْنَ ഫിര്‍ഔന്‍റെ ജനതയെ وَجَاءَهُمْ അവര്‍ക്കു ചെല്ലുക (വരുക)യും ചെയ്തു رَسُولٌ كَرِيمٌ മാന്യനായ ഒരു ദൂതന്‍.
44:17തീര്‍ച്ചയായും, ഇവരുടെ മുമ്പ് ഫി൪ഔന്‍റെ ജനതയെ നാം പരീക്ഷണം ചെയ്കയുണ്ടായി. മാന്യനായ ഒരു റസൂല്‍ അവരുടെ അടുക്കല്‍ ചെല്ലുകയും ചെയ്തു.
أَنْ أَدُّوٓا۟ إِلَىَّ عِبَادَ ٱللَّهِ ۖ إِنِّى لَكُمْ رَسُولٌ أَمِينٌۭ﴿١٨﴾
volume_up share
أَنْ أَدُّوا നിങ്ങള്‍ വിട്ടുതരിന്‍ (ചേര്‍ത്തുതരിന്‍) إِلَيَّ എനിക്കു, എന്നിലേക്കു عِبَادَ اللَّـهِ അല്ലാഹുവിന്‍റെ അടിയാന്‍മാരെ إِنِّي لَكُمْ നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു رَسُولٌ أَمِينٌ വിശ്വസ്തനായ ഒരു റസൂലാണ്.
44:18(ദൗത്യം ഇവയാണ്:) "അല്ലാഹുവിന്‍റെ അടിയാന്മാരെ എനിക്കു വിട്ടുതന്നേക്കുവിന്‍; നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു വിശ്വസ്തനായ ഒരു റസൂലാകുന്നു" എന്നും;-
وَأَن لَّا تَعْلُوا۟ عَلَى ٱللَّهِ ۖ إِنِّىٓ ءَاتِيكُم بِسُلْطَـٰنٍۢ مُّبِينٍۢ﴿١٩﴾
volume_up share
وَأَن لَّا تَعْلُوا നിങ്ങള്‍ ഔന്നത്യം (പൊങ്ങച്ചം) കാട്ടരുതെന്നും عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ إِنِّي آتِيكُم നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു വരാം, തരാം بِسُلْطَانٍ مُّبِين പ്രത്യക്ഷമായ അധികൃതലക്ഷ്യം കൊണ്ടു.
44:19"നിങ്ങള്‍ അല്ലാഹുവിനെതിരില്‍ ഔന്നത്യം [പൊങ്ങച്ചം] കാണിക്കരുതു്; നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു സ്പഷ്ടമായ (അധികൃതലക്ഷ്യം) കൊണ്ടുവന്നു തരാം" എന്നും.
وَإِنِّى عُذْتُ بِرَبِّى وَرَبِّكُمْ أَن تَرْجُمُونِ﴿٢٠﴾
volume_up share
وَإِنِّي عُذْتُ ഞാന്‍ ശരണം (രക്ഷ) പ്രാപിക്കുന്നു بِرَبِّي എന്‍റെ റബ്ബില്‍ وَرَبِّكُمْ നിങ്ങളുടെയും റബ്ബ് أَن تَرْجُمُونِ നിങ്ങളെന്നെ എറിഞ്ഞാട്ടുന്ന (എറിഞ്ഞുകൊല്ലുന്ന)തിനെപ്പറ്റി.
44:20"നിങ്ങള്‍ എന്നെ എറിഞ്ഞാട്ടുന്നതിനെ പ്പറ്റി എന്‍റെയും നിങ്ങളുടെയും രക്ഷിതാവായുള്ളവനില്‍ ഞാന്‍ ശരണം പ്രാപിക്കുന്നു.
وَإِن لَّمْ تُؤْمِنُوا۟ لِى فَٱعْتَزِلُونِ﴿٢١﴾
volume_up share
وَإِن لَّمْ تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ لِي എന്നെ (ഞാന്‍ പറയുന്നതു) فَاعْتَزِلُونِ നിങ്ങളെന്നെ വിട്ടു (അകന്നു) പോകുക.
44:21"നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ലെങ്കില്‍, എന്നെ നിങ്ങള്‍ വിട്ടകന്നുപോയിക്കൊള്ളുവിന്‍".
തഫ്സീർ : 17-21
View   
فَدَعَا رَبَّهُۥٓ أَنَّ هَـٰٓؤُلَآءِ قَوْمٌۭ مُّجْرِمُونَ﴿٢٢﴾
volume_up share
فَدَعَا അപ്പോഴദ്ദേഹം വിളിച്ചു, പ്രാര്‍ത്ഥിച്ചു رَبَّهُ തന്‍റെ റബ്ബിനെ أَنَّ هَـٰؤُلَاءِ ഇക്കൂട്ടരാണെന്നു قَوْمٌ مُّجْرِمُونَ കുറ്റവാളികളായ ഒരു ജനത.
44:22അങ്ങനെ, അദ്ദേഹം തന്‍റെ റബ്ബിനെ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചു: "ഇക്കൂട്ടര്‍ കുറ്റവാളികളായ ഒരു ജനതയാണ്!" [വേണ്ടുന്ന നടപടി എടുക്കണേ!] എന്ന്.
فَأَسْرِ بِعِبَادِى لَيْلًا إِنَّكُم مُّتَّبَعُونَ﴿٢٣﴾
volume_up share
فَأَسْرِ എന്നാല്‍ നീ രാവുയാത്ര ചെയ്യുക بِعِبَادِي എന്‍റെ അടിയാന്‍മാരെയുംകൊണ്ടു لَيْلًا രാത്രിയില്‍ إِنَّكُم നിശ്ചയമായും നിങ്ങള്‍ مُّتَّبَعُونَ പിന്‍തുടരപ്പെടുന്നവരാണ്.
44:23(റബ്ബ് മറുപടി നല്‍കി:) "എന്നാല്‍ നീ എന്‍റെ അടിയാന്‍മാരെയുംകൊണ്ട് ഒരു രാത്രിയില്‍ രാപ്രയാണം ചെയ്യുക; നിശ്ചയമായും, നിങ്ങള്‍ പിന്‍തുടരപ്പെടുന്നവരായിരിക്കും.
وَٱتْرُكِ ٱلْبَحْرَ رَهْوًا ۖ إِنَّهُمْ جُندٌۭ مُّغْرَقُونَ﴿٢٤﴾
volume_up share
وَاتْرُكِ നീ വിട്ടുപോകുക (ഉപേക്ഷിക്കുക)യും ചെയ്യുക الْبَحْرَ സമുദ്രത്തെ رَهْوًا തുറന്നതായി, വിശാലമായതായി, ശാന്തമായി إِنَّهُمْ നിശ്ചയമായും അവര്‍ جُندٌ ഒരു സൈന്യമാണ്‌, പട്ടാളമാണ് مُّغْرَقُونَ മുക്കിനശിപ്പിക്കപ്പെടുന്നവരായ.
44:24"തുറന്ന് വിശാലമായ നിലയില്‍ സമുദ്രത്തെ നീ വിട്ടുപോകുകയും ചെയ്യുക. നിശ്ചയമായും, അവര്‍ മുക്കി നശിപ്പിക്കപ്പെടുന്ന ഒരു സൈന്യമാകുന്നു.
തഫ്സീർ : 22-24
View   
كَمْ تَرَكُوا۟ مِن جَنَّـٰتٍۢ وَعُيُونٍۢ﴿٢٥﴾
volume_up share
كَمْ تَرَكُوا എത്രയാണവര്‍ ഉപേക്ഷിച്ചു (വിട്ടു) പോയതു مِن جَنَّاتٍ തോട്ടങ്ങളായും وَعُيُونٍ അരുവി (നീരുറവ)കളും.
44:25എത്രയാണവര്‍ ഉപേക്ഷിച്ച് (വിട്ടു) പോയത്? തോട്ടങ്ങളായും, അരുവികളായും!-
وَزُرُوعٍۢ وَمَقَامٍۢ كَرِيمٍۢ﴿٢٦﴾
volume_up share
وَزُرُوعٍ വിള(കൃഷി)കളും وَمَقَامٍ വാസസ്ഥലവും, പാര്‍പ്പിടവും كَرِيمٍ മാന്യമായ.
44:26കൃഷികളായും, മാന്യമായ വാസസ്ഥലമായും!!-
وَنَعْمَةٍۢ كَانُوا۟ فِيهَا فَـٰكِهِينَ﴿٢٧﴾
volume_up share
وَنَعْمَةٍ സുഖസൗകര്യവും, അനുഗ്രഹവും كَانُوا فِيهَا അതില്‍ അവരായിരുന്നു فَاكِهِينَ സൗഖ്യം അനുഭവിക്കുന്നവര്‍, സുഖിയന്‍മാര്‍.
44:27സുഖസൗകര്യമായും!!! അവര്‍ അതില്‍ സുഖിയന്‍മാരായിരുന്നു.
كَذَٰلِكَ ۖ وَأَوْرَثْنَـٰهَا قَوْمًا ءَاخَرِينَ﴿٢٨﴾
volume_up share
كَذَٰلِكَ അപ്രകാരമാണ് وَأَوْرَثْنَاهَا നാമതിനെ അനന്തരമാക്കിക്കൊടുക്കയും ചെയ്തു قَوْمًا آخَرِينَ വേറെ ഒരു ജനതക്കു.
44:28അപ്രകാരമാണ് (അവരുടെ കലാശം)! വേറെ ഒരു ജനതക്ക് നാം അവയെ(ല്ലാം) അനന്തരാവകാശമാക്കുകയും ചെയ്തു.
فَمَا بَكَتْ عَلَيْهِمُ ٱلسَّمَآءُ وَٱلْأَرْضُ وَمَا كَانُوا۟ مُنظَرِينَ﴿٢٩﴾
volume_up share
فَمَا بَكَتْ എന്നിട്ടു കരഞ്ഞില്ല عَلَيْهِمُ അവരുടെ പേരില്‍ السَّمَاءُ ആകാശം وَالْأَرْضُ ഭൂമിയും وَمَا كَانُوا അവര്‍ ആയിരുന്നതു (ആയതു)മില്ല مُنظَرِينَ കാലതാമസം (ഒഴിവു) നല്‍കപ്പെടുന്നവര്‍.
44:29എന്നിട്ട്, അവരുടെ പേരില്‍ ആകാശവും, ഭൂമിയും കരഞ്ഞില്ല; അവര്‍ കാലതാമസം നല്‍കപ്പെട്ടവരായതുമില്ല.
തഫ്സീർ : 25-29
View   
وَلَقَدْ نَجَّيْنَا بَنِىٓ إِسْرَٰٓءِيلَ مِنَ ٱلْعَذَابِ ٱلْمُهِينِ﴿٣٠﴾
volume_up share
وَلَقَدْ نَجَّيْنَا തീര്‍ച്ചയായും നാം രക്ഷപ്പെടുത്തി بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ مِنَ الْعَذَابِ ശിക്ഷയില്‍നിന്നു الْمُهِينِ നിന്ദ്യമായ, അപമാനപ്പെടുത്തുന്ന.
44:30തീര്‍ച്ചയായും, ഇസ്രാഈല്‍ സന്തതികളെ നിന്ദ്യമായ ശിക്ഷയില്‍ നിന്ന് നാം രക്ഷപ്പെടുത്തി;-
مِن فِرْعَوْنَ ۚ إِنَّهُۥ كَانَ عَالِيًۭا مِّنَ ٱلْمُسْرِفِينَ﴿٣١﴾
volume_up share
مِن فِرْعَوْنَ അതായതു ഫി൪ഔനില്‍ നിന്നു إِنَّهُ كَانَ നിശ്ചയമായും അവനായിരുന്നു عَالِيًا പൊങ്ങച്ചക്കാരന്‍, ഉന്നതന്‍, ഗര്‍വ്വിഷ്ഠന്‍ مِّنَ الْمُسْرِفِينَ അതിരു കവിഞ്ഞവരില്‍ പെട്ട.
44:31അതായതു, ഫി൪ഔനില്‍ നിന്നു. കാരണം, അവന്‍ അതിരു കവിഞ്ഞവരില്‍ പെട്ട ഒരു പൊങ്ങച്ചക്കാരനായിരുന്നു.
وَلَقَدِ ٱخْتَرْنَـٰهُمْ عَلَىٰ عِلْمٍ عَلَى ٱلْعَـٰلَمِينَ﴿٣٢﴾
volume_up share
وَلَقَدِ اخْتَرْنَاهُمْ അവരെ നാം തിരഞ്ഞെടുത്തിട്ടുണ്ടു, ഉത്തമമാക്കുകയുണ്ടായി عَلَىٰ عِلْمٍ അറിവോടെ (അറിഞ്ഞുകൊണ്ടു) عَلَى الْعَالَمِينَ ലോകരെക്കാള്‍.
44:32അറിഞ്ഞുകൊണ്ടു തന്നെ ലോകരെക്കാള്‍ അവരെ നാം (ഉത്തമന്‍മാരാക്കി) തിരഞ്ഞെടുക്കുകയുണ്ടായി.
وَءَاتَيْنَـٰهُم مِّنَ ٱلْـَٔايَـٰتِ مَا فِيهِ بَلَـٰٓؤٌۭا۟ مُّبِينٌ﴿٣٣﴾
volume_up share
وَآتَيْنَاهُم അവ൪ക്കു നാം കൊടുക്കുകയും ചെയ്തു مِّنَ الْآيَاتِ ദൃഷ്ടാന്തങ്ങളില്‍നിന്നു مَا യാതൊന്നു فِيهِ അതിലുണ്ടു بَلَاءٌ مُّبِينٌ സ്പഷ്ടമായ പരീക്ഷണം.
44:33ദൃഷ്ടാന്തങ്ങളില്‍നിന്നും വ്യക്തമായ പരീക്ഷണം ഉള്‍ക്കൊള്ളുന്നവ (പലതും) അവര്‍ക്കു നാം നല്‍കുകയും ചെയ്തിരുന്നു.
തഫ്സീർ : 30-33
View   
إِنَّ هَـٰٓؤُلَآءِ لَيَقُولُونَ﴿٣٤﴾
volume_up share
إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ لَيَقُولُونَ പറയുന്നു.
44:34നിശ്ചയമായും ഇക്കൂട്ടര്‍ (ഇതാ) പറഞ്ഞു കൊണ്ടിരിക്കുന്നു:
إِنْ هِىَ إِلَّا مَوْتَتُنَا ٱلْأُولَىٰ وَمَا نَحْنُ بِمُنشَرِينَ﴿٣٥﴾
volume_up share
إِنْ هِيَ അതു (കാര്യം) അല്ല, ഇല്ല إِلَّا مَوْتَتُنَا നമ്മുടെ മരണമല്ലാതെ الْأُولَىٰ ഒന്നാമത്തെ وَمَا نَحْنُ നാം അല്ല താനും بِمُنشَرِينَ ഉയി൪ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍.
44:35"കാര്യം: നമ്മുടെ ഒന്നാമത്തെ മരണമല്ലാതെ (മറ്റൊന്നും) ഇല്ല; നാം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരുമല്ല.
فَأْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَـٰدِقِينَ﴿٣٦﴾
volume_up share
فَأْتُوا എന്നാല്‍ നിങ്ങള്‍ വരുവിന്‍ بِآبَائِنَا നമ്മുടെ പിതാക്കളെക്കൊണ്ടു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍.
44:36"എന്നാല്‍, (അങ്ങിനെയുണ്ടെങ്കില്‍) നമ്മുടെ പിതാക്കളെ നിങ്ങള്‍ കൊണ്ടുവരുവിന്‍ - നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍".
തഫ്സീർ : 34-36
View   
أَهُمْ خَيْرٌ أَمْ قَوْمُ تُبَّعٍۢ وَٱلَّذِينَ مِن قَبْلِهِمْ ۚ أَهْلَكْنَـٰهُمْ ۖ إِنَّهُمْ كَانُوا۟ مُجْرِمِينَ﴿٣٧﴾
volume_up share
أَهُمْ അവരാണോ, ഇവരാണോ خَيْرٌ ഉത്തമം أَمْ قَوْمُ تُبَّعٍ അതല്ല തുബ്ബഇന്‍റെ ജനതയോ وَالَّذِينَ യതൊരുവരും مِن قَبْلِهِمْ അവരുടെ മുമ്പുള്ള أَهْلَكْنَاهُمْ അവരെ നാം നശിപ്പിച്ചു إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു مُجْرِمِينَ കുറ്റവാളികള്‍.
44:37ഇവരാണോ ഉത്തമന്‍മാര്‍, അതല്ല, "തുബ്ബഇ"ന്‍റെ ജനതയും, അവരുടെ മുമ്പുണ്ടായിരുന്നവരുമോ? - അവരെ(യെല്ലാം) നാം നശിപ്പിച്ചിരിക്കുന്നു. (കാരണം) അവര്‍ കുറ്റവാളികളായിരുന്നു.
തഫ്സീർ : 37-37
View   
وَمَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا لَـٰعِبِينَ﴿٣٨﴾
volume_up share
وَمَا خَلَقْنَا നാം സൃഷ്ടിച്ചിട്ടില്ല, സൃഷ്ടിച്ചതല്ല السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا രണ്ടിനുമിടയിലുള്ളതും لَاعِبِينَ കളിക്കുന്നവരായി, കളിച്ചുകൊണ്ടു.
44:38ആകാശങ്ങളെയും, ഭൂമിയെയും, രണ്ടിനുമിടയിലുള്ളവയെയും നാം കളിച്ചുകൊണ്ടു (വ്യഥാ) സൃഷ്ടിച്ചിരിക്കുകയല്ല.
مَا خَلَقْنَـٰهُمَآ إِلَّا بِٱلْحَقِّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴿٣٩﴾
volume_up share
مَا خَلَقْنَاهُمَا അവ രണ്ടും നാം സൃഷ്ടിച്ചിട്ടില്ല إِلَّا بِالْحَقِّ കാര്യ (ന്യായ) ത്തോടെയല്ലാതെ وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല.
44:39(ന്യായമായ) കാര്യത്തോടുകൂടിയല്ലാതെ അവ രണ്ടിനെയും നാം സൃഷ്ടിച്ചിട്ടില്ല. പക്ഷേ, അവരില്‍ അധികമാളും അറിയുന്നില്ല.
തഫ്സീർ : 38-39
View   
إِنَّ يَوْمَ ٱلْفَصْلِ مِيقَـٰتُهُمْ أَجْمَعِينَ﴿٤٠﴾
volume_up share
إِنَّ يَوْمَ الْفَصْلِ നിശ്ചയമായും തീരുമാനത്തിന്‍റെ (അന്തിമ വിധിയുടെ) ദിവസം مِيقَاتُهُمْ അവരുടെ നിശ്ചിത സമയമാണ്, നിര്‍ണ്ണായക അവധിയാണ് أَجْمَعِينَ എല്ലാവരുടെയും.
44:40നിശ്ചയമായും (അന്തിമ) തീരുമാനത്തിന്‍റെ ദിവസം, അവരെല്ലാവരുടെയും നിശ്ചിത [നിര്‍ണ്ണായക] സമയമാകുന്നു;-
يَوْمَ لَا يُغْنِى مَوْلًى عَن مَّوْلًۭى شَيْـًۭٔا وَلَا هُمْ يُنصَرُونَ﴿٤١﴾
volume_up share
يَوْمَ لَا يُغْنِي ഉപകാരം (പരിഹാരം) ചെയ്യാത്ത ദിവസം مَوْلًى ഒരു ബന്ധു, മിത്രം عَن مَّوْلًى ഒരു ബന്ധുവിനു, മിത്രത്തിനു شَيْئًا യാതൊന്നും, ഒട്ടും وَلَا هُمْ അവര്‍ ഇല്ലതാനും يُنصَرُونَ സഹായിക്കപ്പെടുക.
44:41അതായതു, ഒരു ബന്ധുവും (വേറെ) ഒരു ബന്ധുവിനു ഒട്ടും ഉപകരിക്കാത്ത ദിവസം. അവര്‍, സഹായിക്കപ്പെടുന്നതുമല്ല.
إِلَّا مَن رَّحِمَ ٱللَّهُ ۚ إِنَّهُۥ هُوَ ٱلْعَزِيزُ ٱلرَّحِيمُ﴿٤٢﴾
volume_up share
إِلَّا مَن رَّحِمَ കരുണ (കൃപ) ചെയ്തവരൊഴികെ اللَّـهُ അല്ലാഹു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി.
44:42അല്ലാഹു കരുണ ചെയ്തവരൊഴികെ. നിശ്ചയമായും, അവന്‍ തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
തഫ്സീർ : 40-42
View   
إِنَّ شَجَرَتَ ٱلزَّقُّومِ﴿٤٣﴾
volume_up share
إِنَّ شَجَرَتَ നിശ്ചയമായും വൃക്ഷം الزَّقُّومِ "സഖ്-ഖൂമാ"കുന്ന.
44:43നിശ്ചയമായും "സഖ്-ഖൂം" വൃക്ഷം;-
طَعَامُ ٱلْأَثِيمِ﴿٤٤﴾
volume_up share
طَعَامُ الْأَثِيمِ പാപിയുടെ ഭക്ഷണമാണ്.
44:44പാപിയായുള്ളവന്‍റെ ഭക്ഷണമായിരിക്കും.
كَٱلْمُهْلِ يَغْلِى فِى ٱلْبُطُونِ﴿٤٥﴾
volume_up share
كَالْمُهْلِ ഉരുകിയ (ലോഹത്തിന്‍റെ) ദ്രാവകംപോലെ يَغْلِي അതു തിളച്ചുകൊണ്ടിരിക്കും فِي الْبُطُونِ വയറുകളില്‍.
44:45ഉരുകിയ (ലോഹ) ദ്രാവകംപോലെയിരിക്കും (അതു); വയറുകളില്‍ അതു തിളച്ചുമറിയും;-
كَغَلْىِ ٱلْحَمِيمِ﴿٤٦﴾
volume_up share
كَغَلْيِ തിളക്കല്‍പോലെ الْحَمِيمِ ചുടുവെള്ളത്തിന്‍റെ.
44:46ചുടുവെള്ളം തിളച്ചുമറിയുന്നതുപോലെ!
തഫ്സീർ : 43-46
View   
خُذُوهُ فَٱعْتِلُوهُ إِلَىٰ سَوَآءِ ٱلْجَحِيمِ﴿٤٧﴾
volume_up share
خُذُوهُ അവനെ പിടിക്കുവിന്‍ فَاعْتِلُوهُ എന്നിട്ടവനെ വലിച്ചിഴക്കുവിന്‍, പിടിച്ചിടുവിന്‍ إِلَىٰ سَوَاءِ മദ്ധ്യത്തിലേക്കു الْجَحِيمِ ജ്വലിക്കുന്ന നരകത്തിന്‍റെ.
44:47(പറയപ്പെടും:) "അവനെ പിടിക്കുവിന്‍; എന്നിട്ടവനെ ജ്വലിക്കുന്ന നരകത്തിന്‍റെ മദ്ധ്യത്തിലേക്കു വലിച്ചിഴക്കുവിന്‍!"
ثُمَّ صُبُّوا۟ فَوْقَ رَأْسِهِۦ مِنْ عَذَابِ ٱلْحَمِيمِ﴿٤٨﴾
volume_up share
ثُمَّ صُبُّوا പിന്നെ ചൊരിക്കുവിന്‍ فَوْقَ رَأْسِهِ അവന്‍റെ തലക്കുമീതെ مِنْ عَذَابِ الْحَمِيمِ ചുടുവെള്ളത്തിന്‍റെ ശിക്ഷയില്‍നിന്നു.
44:48"പിന്നീടവന്‍റെ തലക്കുമീതെ ചുട്ടുതിളക്കുന്ന വെള്ളമാകുന്ന ശിക്ഷയില്‍നിന്നും ചൊരിയുവിന്‍!"
ذُقْ إِنَّكَ أَنتَ ٱلْعَزِيزُ ٱلْكَرِيمُ﴿٤٩﴾
volume_up share
ذُقْ രുചിനോക്കുക, അനുഭവിക്കുക إِنَّكَ أَنتَ നിശ്ചയമായും നീയാണ് الْعَزِيزُ പ്രതാപശാലി الْكَرِيمُ മാന്യന്‍.
44:49(അവനോടു പറയപ്പെടും:) "രുചി നോക്കൂ! നിശ്ചയമായും നീ തന്നെയാണ് പ്രതാപശാലിയും മാന്യനും!"
إِنَّ هَـٰذَا مَا كُنتُم بِهِۦ تَمْتَرُونَ﴿٥٠﴾
volume_up share
إِنَّ هَـٰذَا നിശ്ചയമായും ഇതു مَا كُنتُم നിങ്ങള്‍ ആയിരുന്ന ഒരു കാര്യമാണ് بِهِ അതിനെപ്പറ്റി تَمْتَرُونَ നിങ്ങള്‍ സംശയപ്പെട്ടുകൊണ്ടിരിക്കും.
44:50"ഇതു നിങ്ങള്‍ സംശയപ്പെട്ടുകൊണ്ടിരുന്ന (ആ) കാര്യമാണ്".
തഫ്സീർ : 47-50
View   
إِنَّ ٱلْمُتَّقِينَ فِى مَقَامٍ أَمِينٍۢ﴿٥١﴾
volume_up share
إِنَّ الْمُتَّقِينَ നിശ്ചയമായും ഭയഭക്തന്‍മാര്‍, സൂക്ഷിക്കുന്നവര്‍ فِي مَقَامٍ ഒരു സ്ഥാനത്തില്‍ (വാസസ്ഥലത്തില്‍) ആയിരിക്കും أَمِينٍ നിര്‍ഭയമായ, വിശ്വസ്തമായ.
44:51നിശ്ചയമായും, ഭയഭക്തരായുള്ളവര്‍ വിശ്വസ്തമായ ഒരു വാസസ്ഥലത്തില്‍ ആയിരിക്കും;-
فِى جَنَّـٰتٍۢ وَعُيُونٍۢ﴿٥٢﴾
volume_up share
فِي جَنَّاتٍ അതായതു സ്വര്‍ഗ്ഗങ്ങളില്‍, തോപ്പുകളില്‍ وَعُيُونٍ അരുവി (നീരുറവ)കളിലും.
44:52അതായതു, സ്വര്‍ഗ്ഗത്തോപ്പുകളിലും അരുവികളിലും.
يَلْبَسُونَ مِن سُندُسٍۢ وَإِسْتَبْرَقٍۢ مُّتَقَـٰبِلِينَ﴿٥٣﴾
volume_up share
يَلْبَسُونَ അവര്‍ (വസ്ത്രം) ധരിക്കും مِن سُندُسٍ നേര്‍മ്മപ്പട്ടു കൊണ്ടു وَإِسْتَبْرَقٍ കട്ടിപ്പട്ടും مُّتَقَابِلِينَ അഭിമുഖരായിക്കൊണ്ടു.
44:53നേര്‍മ്മപ്പട്ടും, കട്ടിപ്പട്ടുംകൊണ്ടു അവര്‍ (വസ്ത്രം) ധരിക്കുന്നതാണ്:- അന്യോന്യം അഭിമുഖരായിക്കൊണ്ട് (സല്ലാപം നടത്തും).
كَذَٰلِكَ وَزَوَّجْنَـٰهُم بِحُورٍ عِينٍۢ﴿٥٤﴾
volume_up share
كَذَٰلِكَ അപ്രകാരമാണ് وَزَوَّجْنَاهُم അവര്‍ക്കു നാം ഇണചേര്‍ത്തു (ഭാര്യമാരാക്കി)കൊടുക്കയും ചെയ്യും بِحُورٍ വെളുത്ത മെയ്യാമണികളെ عِينٍ വിശാലനേത്രകളായ.
44:54അപ്രകാരമാണ് (കാര്യം). (കൂടാതെ) വിശാലനേത്രകളായ വെള്ളമെയ്യാമണികളെ നാം അവര്‍ക്കു ഇണചേര്‍ത്തു കൊടുക്കുന്നതുമാണ്‌.
يَدْعُونَ فِيهَا بِكُلِّ فَـٰكِهَةٍ ءَامِنِينَ﴿٥٥﴾
volume_up share
يَدْعُونَ അവര്‍ വിളിക്കും, ആവശ്യപ്പെടും فِيهَا അതില്‍, അവിടത്തില്‍ بِكُلِّ فَاكِهَةٍ എല്ലാ പഴവര്‍ഗ്ഗങ്ങള്‍ക്കും آمِنِينَ നിര്‍ഭയരായിക്കൊണ്ടു, വിശ്വസ്തരായിക്കൊണ്ടു.
44:55അവിടത്തില്‍ എല്ലാ (തരം) പഴവര്‍ഗ്ഗങ്ങള്‍ക്കും നിര്‍ഭയരായ നിലയില്‍ അവര്‍ വിളിച്ചു (ആവശ്യപ്പെട്ടു) കൊണ്ടിരിക്കും.
തഫ്സീർ : 51-55
View   
لَا يَذُوقُونَ فِيهَا ٱلْمَوْتَ إِلَّا ٱلْمَوْتَةَ ٱلْأُولَىٰ ۖ وَوَقَىٰهُمْ عَذَابَ ٱلْجَحِيمِ﴿٥٦﴾
volume_up share
لَا يَذُوقُونَ അവര്‍ ആസ്വദിക്ക (അനുഭവിക്ക)യില്ല فِيهَا അതില്‍ الْمَوْتَ മരണം إِلَّا الْمَوْتَةَ മരണമല്ലാതെ الْأُولَىٰ ഒന്നാമത്തെ, ആദ്യത്തെ وَوَقَاهُمْ അവര്‍ക്കു അവന്‍ കാത്തു (ഒഴിവാക്കി) കൊടുക്കുകയും ചെയ്തിരിക്കുന്നു عَذَابَ الْجَحِيمِ ജ്വലിക്കുന്ന നരകശിക്ഷ.
44:56ആദ്യത്തെ (ഒരു) മരണമല്ലാതെ, അവിടത്തില്‍ വെച്ച് (എനി) അവര്‍ മരണം അനുഭവിക്കുന്നത ല്ല. ജ്വലിക്കുന്ന നരകശിക്ഷയെ അവന്‍ [അല്ലാഹു] അവര്‍ക്കു കാത്തുകൊടുക്കുകയും ചെയ്തിരിക്കുന്നു;
فَضْلًۭا مِّن رَّبِّكَ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ﴿٥٧﴾
volume_up share
فَضْلًا അനുഗ്രഹമായിട്ടു, ദയവായി مِّن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍നിന്നുള്ള ذَٰلِكَ هُوَ അതുതന്നെയാണ് الْفَوْزُ ഭാഗ്യം, വിജയം الْعَظِيمُ മഹത്തായ, വമ്പിച്ച.
44:57നിന്‍റെ രക്ഷിതാവിങ്കല്‍നിന്നുള്ള അനുഗ്രഹത്താല്‍! അതുതന്നെയാണ് മഹത്തായ ഭാഗ്യം!
തഫ്സീർ : 56-57
View   
فَإِنَّمَا يَسَّرْنَـٰهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُونَ﴿٥٨﴾
volume_up share
فَإِنَّمَا يَسَّرْنَاهُ എന്നാല്‍ നാം അതിനെ എളുപ്പമാക്കി بِلِسَانِكَ നിന്‍റെ ഭാഷയില്‍ لَعَلَّهُمْ يَتَذَكَّرُونَ അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി (മാത്രം).
44:58എന്നാല്‍, (നബിയേ) നാം ഇതിനെ (ഖുര്‍ആനെ) നിന്‍റെ ഭാഷയില്‍ എളുപ്പമാക്കി (സൗകര്യപ്പെടുത്തി) ത്തന്നിരിക്കുന്നതു, അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി മാത്രമാകുന്നു.
فَٱرْتَقِبْ إِنَّهُم مُّرْتَقِبُونَ﴿٥٩﴾
volume_up share
فَارْتَقِبْ ആകയാല്‍ നീ പ്രതീക്ഷിച്ചുകൊള്ളുക إِنَّهُم നിശ്ചയമായും അവര്‍ مُّرْتَقِبُونَ പ്രതീക്ഷിക്കുന്നവരാണ്.
44:59ആകയാല്‍, നീ പ്രതീക്ഷിച്ചുകൊള്ളുക; നിശ്ചയമായും അവര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്.
തഫ്സീർ : 58-59
View