മുഖവുര
സുഖ്റുഫ് (സുവർണ്ണാലങ്കാരം)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 89 – വിഭാഗം (റുകുഅ്) 7
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
حم "ഹാ-മീം"
وَٱلْكِتَـٰبِ ٱلْمُبِينِ﴿٢﴾
وَالْكِتَابِ വേദഗ്രന്ഥംതന്നെയാണ الْمُبِينِ സ്പഷ്ടമായ
43:2 സ്പഷ്ടമായ (ഈ) വേദഗ്രന്ഥം തന്നെയാണ (സത്യം)!
إِنَّا جَعَلْنَـٰهُ قُرْءَٰنًا عَرَبِيًّۭا لَّعَلَّكُمْ تَعْقِلُونَ﴿٣﴾
إِنَّا جَعَلْنَاهُ നിശ്ചയമായും നാമതിനെ ആക്കിയിരിക്കുന്നു قُرْآنًا عَرَبِيًّا അറബിയിലുള്ള ഒരു ഖുര്‍ആന്‍ لَّعَلَّكُمْ تَعْقِلُونَ നിങ്ങള്‍ ബുദ്ധികൊടുക്കുവാന്‍, ഗ്രഹിക്കുവാന്‍.
43:3 നിശ്ചയമായും, അതിനെ നാം അറബി ഭാഷയിലുള്ള ഒരു "ഖുര്‍ആന്‍" [പാരായണഗ്രന്ഥം] ആക്കിയിരിക്കുന്നു; നിങ്ങള്‍ ബുദ്ധികൊടു(ത്തു ചിന്തി)ക്കുവാന്‍ വേണ്ടി.
وَإِنَّهُۥ فِىٓ أُمِّ ٱلْكِتَـٰبِ لَدَيْنَا لَعَلِىٌّ حَكِيمٌ﴿٤﴾
وَإِنَّهُ നിശ്ചയമായും അതു فِي أُمِّ الْكِتَابِ മൂലഗ്രന്ഥത്തില്‍, ഗ്രന്ഥത്തിന്‍റെ മൂലത്തില്‍ لَدَيْنَا നമ്മുടെ അടുക്കല്‍ لَعَلِيٌّ ഉന്നതമായതുതന്നെ حَكِيمٌ വിജ്ഞാനദായകമായ, യുക്തിമത്തായത്.
43:4 നിശ്ചയമായും, അതു മൂലഗ്രന്ഥത്തില്‍ - നമ്മുടെ അടുക്കല്‍ - ഉന്നതമായതും, വിജ്ഞാനദായകവും തന്നെ.
أَفَنَضْرِبُ عَنكُمُ ٱلذِّكْرَ صَفْحًا أَن كُنتُمْ قَوْمًۭا مُّسْرِفِينَ﴿٥﴾
أَفَنَضْرِبُ എന്നിരിക്കെ നാം തിരിച്ചു (തട്ടി) വിടുമോ عَنكُمُ നിങ്ങളില്‍നിന്നു الذِّكْرَ ഉല്‍ബോധനത്തെ صَفْحًا പുറംതിരിച്ചു(അവഗണിച്ചു)കൊണ്ടു أَن كُنتُمْ നിങ്ങളായതിനാല്‍ قَوْمًا مُّسْرِفِينَ അതിരു കവിഞ്ഞ ഒരു ജനത.
43:5 എന്നിരിക്കെ, നിങ്ങള്‍ അതിരുകവിഞ്ഞ ഒരു ജനതയായതിനാല്‍ നിങ്ങളില്‍നിന്ന് (ഈ) ഉല്‍ബോധനത്തെ നാം അവഗണിച്ച് തിരിച്ചു കളയുകയോ?!
وَكَمْ أَرْسَلْنَا مِن نَّبِىٍّۢ فِى ٱلْأَوَّلِينَ﴿٦﴾
وَكَمْ أَرْسَلْنَا നാം എത്ര(യോ) അയച്ചിരിക്കുന്നു مِن نَّبِيٍّ പ്രവാചകരില്‍നിന്നു فِي الْأَوَّلِينَ പൂര്‍വ്വികന്മാരില്‍.
43:6 പ്രവാചകരായി എത്രയോ ആളുകളെ പൂര്‍വ്വികന്മാരില്‍ നാം അയച്ചിരിക്കുന്നു.
وَمَا يَأْتِيهِم مِّن نَّبِىٍّ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٧﴾
وَمَا يَأْتِيهِم അവര്‍ക്ക് ചെന്നിരുന്നില്ല مِّن نَّبِيٍّ ഒരു പ്രവാചകനും إِلَّا كَانُوا അവര്‍ ആകാതെ بِهِ يَسْتَهْزِئُونَ അദ്ദേഹത്തെക്കുറിച്ചു പരിഹസിക്കും.
43:7 ഏതൊരു പ്രവാചകനും അവരുടെ അടുക്കല്‍ ചെല്ലുന്നതായാല്‍, അവര്‍ അദ്ദേഹത്തെക്കുറിച്ചു പരിഹസിക്കുന്നവരാകാതിരുന്നിട്ടുമില്ല.
فَأَهْلَكْنَآ أَشَدَّ مِنْهُم بَطْشًۭا وَمَضَىٰ مَثَلُ ٱلْأَوَّلِينَ﴿٨﴾
فَأَهْلَكْنَا അങ്ങനെ, നാം നശിപിച്ചു أَشَدَّ مِنْهُم ഇവരെക്കാള്‍ ശക്തന്മാരെ, കഠിനന്മാരെ بَطْشًا കയ്യൂക്കില്‍, ഊക്കുകൊണ്ടു وَمَضَىٰ കഴിഞ്ഞുപോകുകയും ചെയ്തിരിക്കുന്നു مَثَلُ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ ഉപമ.
43:8 അങ്ങനെ, ഇവരേക്കാള്‍ കയ്യൂക്കില്‍ ശക്തന്മാരായവരെ നാം നശിപ്പിച്ചിരിക്കുന്നു. പൂര്‍വ്വികന്മാരുടെ ഉപമകള്‍ (മുമ്പ്) കഴിഞ്ഞു പോകുകയും ചെയ്തിരിക്കുന്നു.
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ خَلَقَهُنَّ ٱلْعَزِيزُ ٱلْعَلِيمُ﴿٩﴾
وَلَئِن سَأَلْتَهُم നീ അവരോടു ചോദിച്ചുവെങ്കില്‍ مَّنْ خَلَقَ ആര്‍ സൃഷ്ടിച്ചുവെന്നു السَّمَاوَاتِ وَالْأَرْضَ ആകാശങ്ങളും ഭൂമിയും لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും خَلَقَهُنَّ അവയെ സൃഷ്ടിച്ചു الْعَزِيزُ പ്രതാപശാലി الْعَلِيم സര്‍വ്വജ്ഞനായ.
43:9 ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചതു ആരാണ് എന്നു നീ അവരോടു ചോദിച്ചുവെങ്കില്‍, നിശ്ചയമായും അവര്‍ പറയും: "സര്‍വ്വജ്ഞനായ പ്രതാപശാലിയായുള്ളവന്‍ അവയെ സൃഷ്ടിച്ചിരിക്കുന്നു" എന്ന്.
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًۭا وَجَعَلَ لَكُمْ فِيهَا سُبُلًۭا لَّعَلَّكُمْ تَهْتَدُونَ﴿١٠﴾
الَّذِي യാതൊരുവനാണ് جَعَلَ لَكُمُ നിങ്ങള്‍ക്കവന്‍ ആക്കി الْأَرْضَ ഭൂമിയെ مَهْدًا ഒരു തൊട്ടില്‍, വിരുപ്പു, വിതാനം وَجَعَلَ لَكُمْ നിങ്ങള്‍ക്കവന്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്തു فِيهَا سُبُلًا അതില്‍ മാര്‍ഗ്ഗങ്ങളെ, لَّعَلَّكُمْ تَهْتَدُونَ നിങ്ങള്‍ വഴിചേരുവാന്‍ (ചെന്നെത്തുവാന്‍)വേണ്ടി.
43:10 (അതെ) നിങ്ങള്‍ക്കു ഭൂമിയെ ഒരു തൊട്ടില്‍ (അഥവാ വിരുപ്പ്) ആക്കിയവനാകുന്നു (അവന്‍); നിങ്ങള്‍ക്കു (ഉദ്ദിഷ്ടസ്ഥാനങ്ങളിലേക്കു) വഴിചേരുവാന്‍വേണ്ടി അതില്‍ പല മാര്‍ഗ്ഗങ്ങളെയും അവന്‍ ഉണ്ടാക്കിയിരിക്കുന്നു.
وَٱلَّذِى نَزَّلَ مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍۢ فَأَنشَرْنَا بِهِۦ بَلْدَةًۭ مَّيْتًۭا ۚ كَذَٰلِكَ تُخْرَجُونَ﴿١١﴾
وَالَّذِي نَزَّلَ ഇറക്കിയവനുമാണ് مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം بِقَدَرٍ ഒരു തോതു (അളവുംകണക്കും, ക്ളിപ്തം) അനുസരിച്ചു فَأَنشَرْنَا بِهِ എന്നിട്ടു നാം അതുമൂലം പുനര്‍ജീവിപ്പിച്ചു, ഉദ്ധരിച്ചു بَلْدَةً مَّيْتًا ചത്ത (നിര്‍ജ്ജീവമായ) രാജ്യം كَذَٰلِكَ അപ്രകാരം تُخْرَجُونَ നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടും.
43:11 ആകാശത്തുനിന്ന് ഒരു തോത് [ക്ലിപ്തം] അനുസരിച്ച് വെള്ളം ഇറക്കിത്തന്നവനുമാകുന്നു (അവന്‍). എന്നിട്ട് അതുമൂലം നാം [അല്ലാഹു] നിര്‍ജ്ജീവമായ വല്ല രാജ്യത്തെയും പുനര്‍ജ്ജീവിപ്പിക്കുന്നു. അതുപോലെ, (മരണാനന്തരം) നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുന്നതാണ്.
وَٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلْفُلْكِ وَٱلْأَنْعَـٰمِ مَا تَرْكَبُونَ﴿١٢﴾
وَالَّذِي خَلَقَ സൃഷ്ടിച്ചവനുമാണ് الْأَزْوَاجَ ഇണകളെ كُلَّهَا അവയെല്ലാം وَجَعَلَ لَكُم നിങ്ങള്‍ക്കു ആക്കി (ഉണ്ടാക്കി)ത്തരുകയും ചെയ്തു مِّنَ الْفُلْكِ കപ്പലുകളില്‍നിന്നും وَالْأَنْعَامِ കാലികളില്‍ നിന്നും مَا تَرْكَبُونَ നിങ്ങള്‍ സവാരി ചെയ്യുന്നതു (വാഹനം).
43:12 എല്ലാ ഇണവസ്തുക്കളെയും സൃഷ്ടിച്ചവനുമാണ് (അവന്‍). കപ്പലുകളായും, കാലിമൃഗങ്ങളായും നിങ്ങള്‍ക്കു സവാരി ചെയ്‌വാനുള്ളതു അവന്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു;
لِتَسْتَوُۥا۟ عَلَىٰ ظُهُورِهِۦ ثُمَّ تَذْكُرُوا۟ نِعْمَةَ رَبِّكُمْ إِذَا ٱسْتَوَيْتُمْ عَلَيْهِ وَتَقُولُوا۟ سُبْحَـٰنَ ٱلَّذِى سَخَّرَ لَنَا هَـٰذَا وَمَا كُنَّا لَهُۥ مُقْرِنِينَ﴿١٣﴾
لِتَسْتَوُوا നിങ്ങള്‍ കയറി ശരിപ്പെടുവാന്‍, ആരോഹണം ചെയ്‌വാന്‍ عَلَىٰ ظُهُورِهِ അതിന്‍റെ പുറത്തു ثُمَّ تَذْكُرُوا പിന്നെ നിങ്ങള്‍ ഓര്‍ക്കുവാനും نِعْمَةَ رَبِّكُمْ നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹം إِذَا اسْتَوَيْتُمْ നിങ്ങള്‍ കയറി ശരിപ്പെട്ടാല്‍ عَلَيْهِ അതിന്മേല്‍ وَتَقُولُوا നിങ്ങള്‍ പറയുവാനും سُبْحَانَ الَّذِي യാതൊരുവന്‍ മഹാ പരിശുദ്ധന്‍, യാതൊരുവനെ പ്രകീര്‍ത്തനം ചെയ്യുന്നു سَخَّرَ لَنَا ഞങ്ങള്‍ക്കു കീഴ്പെടുത്തി (വിധേയമാക്കി)ത്തന്ന هَـٰذَا ഇതിനെ وَمَا كُنَّا ഞങ്ങളാകുമായിരുന്നില്ല, ഞങ്ങളല്ല لَهُ ഇതിനെ مُقْرِنِينَ ഇണക്കുന്നവര്‍ (പാകപ്പെടുത്തുന്നവര്‍).
43:13 നിങ്ങള്‍ക്കു അതിന്‍റെ (പുറത്തുകയറിയിരുന്നു) ശരിയാകുവാനും, പിന്നെ, അതിന്മേല്‍ കയറി ശരിയായാല്‍ നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മ്മിക്കുവാനും വേണ്ടി; നിങ്ങള്‍ (ഇങ്ങിനെ) പറയുവാനും: "ഞങ്ങള്‍ക്കു ഇതിനെ കീഴ്പെടുത്തിത്തന്നവന്‍ മഹാപരിശുദ്ധന്‍! ഞങ്ങള്‍ (സ്വന്തം നിലക്കു) ഇതിനെ ഇണക്കുവാന്‍ കഴിയുന്നവരായിരുന്നില്ല;
وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ﴿١٤﴾
وَإِنَّا നിശ്ചയമായും ഞങ്ങള്‍ إِلَىٰ رَبِّنَا ഞങ്ങളുടെ റബ്ബിങ്കലേക്കു لَمُنقَلِبُونَ തിരിച്ചെത്തുന്നവര്‍തന്നെയാണ്.
43:14 "നിശ്ചയമായും ഞങ്ങള്‍, ഞങ്ങളുടെ റബ്ബിങ്കലേക്കു തിരിച്ചെത്തുന്നവരുമാണ്."
وَجَعَلُوا۟ لَهُۥ مِنْ عِبَادِهِۦ جُزْءًا ۚ إِنَّ ٱلْإِنسَـٰنَ لَكَفُورٌۭ مُّبِينٌ﴿١٥﴾
وَجَعَلُوا لَهُ അവനു അവര്‍ ആക്കി, ഏര്‍പ്പെടുത്തി مِنْ عِبَادِهِ അവന്‍റെ അടിയാന്മാരില്‍നിന്നു جُزْءًا അംശം, ഭാഗം إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَكَفُورٌ നന്ദികെട്ടവന്‍തന്നെ مُّبِينٌ പ്രത്യക്ഷനായ, വ്യക്തമായ.
43:15 അവന്‍റെ അടിയാന്മാരില്‍നിന്നു അവര്‍ അവനു അംശം [മക്കള്‍] ഉണ്ടാക്കിവെച്ചിരിക്കുന്നു. നിശ്ചയമായും, മനുഷ്യന്‍ വ്യക്തമായ നന്ദികെട്ടവന്‍ തന്നെ!
أَمِ ٱتَّخَذَ مِمَّا يَخْلُقُ بَنَاتٍۢ وَأَصْفَىٰكُم بِٱلْبَنِينَ﴿١٦﴾
أَمِ اتَّخَذَ അതല്ല(ഒരുപക്ഷെ) അവന്‍ ഉണ്ടാക്കിയോ, സ്വീകരിച്ചോ مِمَّا يَخْلُقُ അവന്‍ സൃഷ്ടിക്കുന്നതില്‍നിന്നു بَنَاتٍ പെണ്‍മക്കളെ, പുത്രിമാരെ وَأَصْفَاكُم നിങ്ങളെ (നിങ്ങള്‍ക്കു) പ്രത്യേകമാക്കുക (തിരഞ്ഞെടുക്കുക)യും ചെയ്തു(വോ) بِالْبَنِينَ ആണ്‍മക്കളെക്കൊണ്ടു, പുത്രന്മാരെ.
43:16 അതല്ലാ - അവന്‍ സൃഷ്ടിക്കുന്നതില്‍നിന്നു അവന്‍ പെണ്‍മക്കളെ സ്വീകരിക്കുകയും ആണ്‍മക്കളെ നിങ്ങള്‍ക്കു പ്രത്യേകമാ(ക്കി നിശ്ചയി)ക്കുകയും ചെയ്തിരിക്കുകയാണോ?!
وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَـٰنِ مَثَلًۭا ظَلَّ وَجْهُهُۥ مُسْوَدًّۭا وَهُوَ كَظِيمٌ﴿١٧﴾
وَإِذَا بُشِّرَ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ أَحَدُهُم അവരില്‍ ഒരാള്‍ക്കു بِمَا ضَرَبَ അവന്‍ ആക്കിയ ഒന്നിനെപ്പറ്റി لِلرَّحْمَـٰنِ പരമകാരുണികനു مَثَلًا ഉപമ, തുല്യമായതു ظَلَّ وَجْهُهُ അവന്‍റെ മുഖം ആയിത്തീരും مُسْوَدًّا കറുത്തതായി وَهُوَ അവന്‍ كَظِيمٌ കോപം നിറഞ്ഞവനും (കുപിതനും) ആയിരിക്കും.
43:17 താന്‍ പരമകാരുണികനു യാതൊന്നിനെ തുല്യമാക്കിയോ അതിനെ [പെണ്‍സന്താനത്തെ]പ്പറ്റി അവരില്‍ ഒരാള്‍ക്കുസന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍, അവന്‍ കോപം നിറഞ്ഞവനായുംകൊണ്ടു അവന്‍റെ മുഖം കറുത്തിരുണ്ടതായിത്തീരുന്നതാണ്.
أَوَمَن يُنَشَّؤُا۟ فِى ٱلْحِلْيَةِ وَهُوَ فِى ٱلْخِصَامِ غَيْرُ مُبِينٍۢ﴿١٨﴾
أَوَمَن യാതൊരുവനോ (ഒരാളോ) يُنَشَّأُ വളര്‍ത്തപ്പെടുന്ന فِي الْحِلْيَةِ ആഭരണത്തില്‍, അലങ്കാരത്തിലായി وَهُوَ അവനാകട്ടെ فِي الْخِصَامِ വിവാദത്തില്‍, വാഗ്വാദത്തില്‍ غَيْرُ مُبِينٍ വ്യക്തമാക്കാത്തവനുമാണ്
43:18 ആഭരണാലങ്കാരത്തിലായി വളര്‍ത്തപ്പെടുന്ന ഒരാളെയാണോ, അയാളാകട്ടെ, വാഗ്വാദത്തില്‍ (ന്യായം) വ്യകതമാക്കാ(ന്‍ കഴിയാ)ത്ത ആളുമാകുന്നു?! [ഇങ്ങിനെയുള്ളവരെയാണോ നിങ്ങള്‍ അല്ലാഹുവിന്‍റെ മക്കളാണെന്നു വാദിക്കുന്നത്?!].
وَجَعَلُوا۟ ٱلْمَلَـٰٓئِكَةَ ٱلَّذِينَ هُمْ عِبَـٰدُ ٱلرَّحْمَـٰنِ إِنَـٰثًا ۚ أَشَهِدُوا۟ خَلْقَهُمْ ۚ سَتُكْتَبُ شَهَـٰدَتُهُمْ وَيُسْـَٔلُونَ﴿١٩﴾
وَجَعَلُوا അവന് ആക്കുകയും ചെയ്തു الْمَلَائِكَةَ الَّذِينَ യാതൊരു മലക്കുകളെ هُمْ അവര്‍ عِبَادُ الرَّحْمَـٰنِ പരമകാരുണികന്‍റെ അടിയാന്മാരാണു إِنَاثًا സ്ത്രീകള്‍ أَشَهِدُوا അവര്‍ ഹാജറായോ, സാക്ഷ്യം വഹിച്ചോ, കണ്ടോ خَلْقَهُمْ അവരെ സൃഷ്ടിച്ചതു سَتُكْتَبُ (വഴിയെ) എഴുതപ്പെടും, രേഖപ്പെടുത്തപ്പെട്ടേക്കും شَهَادَتُهُمْ അവരുടെ സാക്ഷ്യം وَيُسْأَلُونَ അവരോടു ചോദിക്കപ്പെടുകയും ചെയ്യും.
43:19 പരമകാരുണികന്‍റെ അടിയാന്മാരാകുന്ന മലക്കുകളെ അവര്‍ സ്ത്രീകളാക്കുകയും ചെയ്തിരിക്കുന്നു! അവരെ സൃഷ്ടിച്ചതിനു ഇവര്‍ (അവിടെ ഹാജറായി) സാക്ഷ്യം വഹിച്ചിരുന്നുവോ?! അവരുടെ (ആ) സാക്ഷ്യം രേഖപ്പെടുത്തപ്പെടുകയും, അവര്‍ ചോദ്യം ചെയ്യപ്പെടുകയും, ചെയ്തേക്കുന്നതാണ്.
وَقَالُوا۟ لَوْ شَآءَ ٱلرَّحْمَـٰنُ مَا عَبَدْنَـٰهُم ۗ مَّا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَخْرُصُونَ﴿٢٠﴾
وَقَالُوا അവര്‍ പറയുകയും ചെയ്തു لَوْ شَاءَ الرَّحْمَـٰنُ പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا عَبَدْنَاهُم ഞങ്ങളവരെ ആരാധിക്കുകയില്ലായിരുന്നു مَّا لَهُم അവര്‍ക്കില്ല بِذَٰلِكَ അതിനെപ്പറ്റി مِنْ عِلْمٍ ഒരു അറിവും إِنْ هُمْ അവരല്ല إِلَّا يَخْرُصُونَ മതിപ്പിടുക (ഊഹിച്ചു പറയുക)യല്ലാതെ.
43:20 അവര്‍ പറയുന്നു: "പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, ഞങ്ങള്‍ അവരെ [മലക്കുകളെ] ആരാധിക്കുമായിരുന്നില്ല" എന്ന്. അതിനെക്കുറിച്ചു യാതൊരറിവും അവര്‍ക്കില്ല; അവര്‍ മതിപ്പിട്ട് (ഊഹിച്ച്) പറയുകയല്ലാതെ ചെയ്യുന്നില്ല.
أَمْ ءَاتَيْنَـٰهُمْ كِتَـٰبًۭا مِّن قَبْلِهِۦ فَهُم بِهِۦ مُسْتَمْسِكُونَ﴿٢١﴾
أَمْ آتَيْنَاهُمْ അതല്ല അവര്‍ക്കു നാം നല്‍കിയിരിക്കുന്നോ كِتَابًا വല്ല ഗ്രന്ഥവും مِّن قَبْلِهِ ഇതിനു മുമ്പായി فَهُم بِهِ എന്നിട്ടു അവര്‍ അതിനെ مُسْتَمْسِكُونَ മുറുകെ പിടിക്കുന്ന(പിടിച്ചു നില്‍ക്കുന്ന)വരാണു.
43:21 അതല്ലാ - അവര്‍ക്കു ഇതിനുമുമ്പായി വല്ല വേദഗ്രന്ഥവും നാം കൊടുത്തിട്ട് അവരതിനെ മുറുകെ പിടിക്കുന്നവരാണോ?!
بَلْ قَالُوٓا۟ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍۢ وَإِنَّا عَلَىٰٓ ءَاثَـٰرِهِم مُّهْتَدُونَ﴿٢٢﴾
بَلْ قَالُوا പക്ഷേ (എങ്കിലും) അവര്‍ പറഞ്ഞു, പറയുന്നു إِنَّا وَجَدْنَا നിശ്ചയമായും ഞങ്ങള്‍ കണ്ടെത്തി آبَاءَنَا ഞങ്ങളുടെ പിതാക്കളെ عَلَىٰ أُمَّةٍ ഒരു സമുദായത്തിലായി, ഒരു മാര്‍ഗ്ഗത്തിലായി وَإِنَّا عَلَىٰ آثَارِهِم ഞങ്ങള്‍ അവരുടെ കാല്‍പ്പാടുകളിലൂടെ, അവശിഷ്ടങ്ങളിലായി مُّهْتَدُونَ സന്മാര്‍ഗ്ഗം പ്രാപിക്കുന്നവരാണ്, നേര്‍മ്മാര്‍ഗ്ഗികളാണു.
43:22 (അതൊന്നുമല്ല) പക്ഷേ, അവര്‍ പറയുന്നു: "ഞങ്ങള്‍ ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗ്ഗത്തിലായി കണ്ടെത്തിയിരിക്കുന്നു; ഞങ്ങള്‍ അവരുടെ കാല്‍പാടുകളിലൂടെ (ചരിച്ചുകൊണ്ട്) സന്മാര്‍ഗ്ഗം പ്രാപിച്ചവരുമാണ്."
وَكَذَٰلِكَ مَآ أَرْسَلْنَا مِن قَبْلِكَ فِى قَرْيَةٍۢ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍۢ وَإِنَّا عَلَىٰٓ ءَاثَـٰرِهِم مُّقْتَدُونَ﴿٢٣﴾
وَكَذَٰلِكَ അതുപോലെ مَا أَرْسَلْنَا നാം അയച്ചിട്ടില്ല مِن قَبْلِكَ നിന്‍റെ മുമ്പു فِي قَرْيَةٍ ഒരു രാജ്യത്തിലും, നാട്ടിലും مِّن نَّذِيرٍ ഒരു താക്കീതുകാരനെയും إِلَّا قَالَ പറയാതെ مُتْرَفُوهَا അതിലെ സുഖിയന്മാര്‍, സുഖലോലുപന്മാര്‍ إِنَّا وَجَدْنَا ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു آبَاءَنَا ഞങ്ങളുടെ പിതാക്കളെ عَلَىٰ أُمَّةٍ ഒരു മാര്‍ഗ്ഗത്തിലായി وَإِنَّا عَلَىٰ آثَارِهِم ഞങ്ങള്‍ അവരുടെ കാല്‍പാടുകളിലൂടെ مُّقْتَدُونَ തുടരുന്നവരാണ്.
43:23 (നബിയേ) അപ്രകാരംതന്നെ, നിന്‍റെ മുമ്പ് ഒരു രാജ്യത്തിലും, ഒരു താക്കീതുകാരനെ [പ്രവാചകനെ] നാം അയച്ചിട്ട് അതിലെ സുഖലോലുപന്മാര്‍ പറയാതെ ഉണ്ടായിട്ടില്ല; നിശ്ചയമായും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗ്ഗത്തിലായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; ഞങ്ങള്‍ അവരുടെ കാല്‍പാടുകളിലൂടെ പിന്‍തുടരുന്നവരാണ്" എന്ന്.
قَـٰلَ أَوَلَوْ جِئْتُكُم بِأَهْدَىٰ مِمَّا وَجَدتُّمْ عَلَيْهِ ءَابَآءَكُمْ ۖ قَالُوٓا۟ إِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ﴿٢٤﴾
قَالَ അദ്ദേഹം പറയും أَوَلَوْ جِئْتُكُم ഞാന്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ടെങ്കിലുമോ بِأَهْدَىٰ കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമായതുകൊണ്ടു (നല്ല വഴിയുമായി) مِمَّا وَجَدتُّمْ നിങ്ങള്‍ കണ്ടെത്തിയതിനെക്കാള്‍ عَلَيْهِ അതിന്‍റെമേല്‍ آبَاءَكُمْ നിങ്ങളുടെ പിതാക്കളെ قَالُوا അവര്‍ പറയും إِنَّا بِمَا നിശ്ചയമായും ഞങ്ങള്‍ യാതൊന്നില്‍ أُرْسِلْتُم بِهِ നിങ്ങള്‍ അതുമായി അയക്കപ്പെട്ടിരിക്കുന്നു كَافِرُونَ അവിശ്വസിച്ചവരാണ്.
43:24 അദ്ദേഹം [താക്കീതുകാരന്‍] പറയും: "നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊന്നിലായി കണ്ടെത്തിയോ അതിനെക്കാള്‍ മാര്‍ഗ്ഗദര്‍ശകമായതിനെ ഞാന്‍ നിങ്ങള്‍ക്കു കൊണ്ടുവന്നിട്ടുണ്ടെങ്കിലോ? [എന്നാലും നിങ്ങള്‍ അവരെത്തന്നെ പിന്‍തുടരുമോ?]" അവര്‍ പറയും: "നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍, നിശ്ചയമായും ഞങ്ങള്‍ അവിശ്വസിച്ചവരാണ്."
فَٱنتَقَمْنَا مِنْهُمْ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ﴿٢٥﴾
فَانتَقَمْنَا അങ്ങനെ നാം പ്രതികാര (ശിക്ഷാ) നടപടി എടുത്തു مِنْهُمْ അവരോടു, അവരില്‍ നിന്നു فَانظُرْ അപ്പോള്‍ (എന്നാല്‍) നോക്കുക كَيْفَ كَانَ എങ്ങിനെ ആയെന്നു عَاقِبَةُ പര്യവസാനം, കലാശം الْمُكَذِّبِينَ കളവാക്കുന്ന (വ്യാജമാക്കുന്ന)വരുടെ.
43:25 അങ്ങനെ, നാം അവരോടു (പ്രതികാര) ശിക്ഷാ നടപടിയെടുത്തു. അപ്പോള്‍ നോക്കുക: (ആ) വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു!
وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ وَقَوْمِهِۦٓ إِنَّنِى بَرَآءٌۭ مِّمَّا تَعْبُدُونَ﴿٢٦﴾
وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ ഇബ്രാഹീം لِأَبِيهِ തന്‍റെ പിതാവിനോടു وَقَوْمِهِ തന്‍റെ ജനതയോടും إِنَّنِي നിശ്ചയമായും ഞാന്‍ بَرَاءٌ ഒഴിവായവനാണ് مِّمَّا تَعْبُدُونَ നിങ്ങള്‍ ആരാധിച്ചുവരുന്നതില്‍നിന്നു
43:26 ഇബ്രാഹീം, തന്‍റെ പിതാവിനോടും ജനങ്ങളോടും പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "നിശ്ചയമായും ഞാന്‍, നിങ്ങള്‍ ആരാധിച്ചു വരുന്നവയില്‍നിന്നും ഒഴിവായവനാണ്;
إِلَّا ٱلَّذِى فَطَرَنِى فَإِنَّهُۥ سَيَهْدِينِ﴿٢٧﴾
إِلَّا الَّذِي യാതൊരുവനൊഴികെ فَطَرَنِي എന്നെ സൃഷ്ടിച്ചുണ്ടാക്കിയ فَإِنَّهُ എന്നാല്‍ (കാരണം) അവന്‍ سَيَهْدِينِ (വഴിയെ) എന്നെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കും, മാര്‍ഗ്ഗദര്‍ശനം നല്‍കിയേക്കും
43:27 എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍ ഒഴികെ. കാരണം, അവന്‍ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കിയേക്കുന്നതാണ്.
وَجَعَلَهَا كَلِمَةًۢ بَاقِيَةًۭ فِى عَقِبِهِۦ لَعَلَّهُمْ يَرْجِعُونَ﴿٢٨﴾
وَجَعَلَهَا അതിനെ ആക്കുകയും ചെയ്തു كَلِمَةً بَاقِيَةً അവശേഷിക്കുന്ന ഒരു വാക്യം فِي عَقِبِهِ തന്‍റെ പിന്‍ഗാമികളില്‍, പിന്‍തുടര്‍ച്ചക്കാരില്‍ لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَرْجِعُونَ മടങ്ങുക.
43:28 അതു [ആ വാക്യം] അദ്ദേഹത്തിന്‍റെ പിന്‍ഗാമികളില്‍ അവശേഷിക്കുന്ന ഒരു വാക്യമാക്കുകയും ചെയ്തു, അവര്‍ (അല്ലാഹുവിങ്കലേക്കു) മടങ്ങിയേക്കാമല്ലോ.
بَلْ مَتَّعْتُ هَـٰٓؤُلَآءِ وَءَابَآءَهُمْ حَتَّىٰ جَآءَهُمُ ٱلْحَقُّ وَرَسُولٌۭ مُّبِينٌۭ﴿٢٩﴾
بَلْ എങ്കിലും مَتَّعْتُ ഞാന്‍ സുഖഭോഗം നല്‍കി هَـٰؤُلَاءِ ഇക്കൂട്ടര്‍ക്കു وَآبَاءَهُمْ അവരുടെ പിതാക്കള്‍ക്കും حَتَّىٰ جَاءَهُمُ അവര്‍ക്കു വരുവോളം, അങ്ങിനെ അവര്‍ക്കു വന്നു الْحَقُّ യഥാര്‍ത്ഥം وَرَسُولٌ ഒരു റസൂലും (ദൈവദൂതനും) مُّبِينٌ പ്രത്യക്ഷനായ, സ്പഷ്ടമാക്കുന്ന.
43:29 എങ്കിലും, ഇക്കൂട്ടര്‍ക്കും, ഇവരുടെ പിതാക്കള്‍ക്കും ഞാന്‍ സുഖഭോഗം നല്‍കി; അങ്ങനെ, അവര്‍ക്കു യഥാര്‍ത്ഥവും സ്പഷ്ടമായ (അഥവാ സ്പഷ്ടമാക്കുന്ന) ഒരു റസൂലും വന്നു.
وَلَمَّا جَآءَهُمُ ٱلْحَقُّ قَالُوا۟ هَـٰذَا سِحْرٌۭ وَإِنَّا بِهِۦ كَـٰفِرُونَ﴿٣٠﴾
وَلَمَّا جَاءَهُمُ അവര്‍ക്കു വന്നപ്പോള്‍ الْحَقُّ യഥാര്‍ത്ഥം قَالُوا അവര്‍ പറഞ്ഞു هَـٰذَا سِحْرٌ ഇതു ജാലമാണ് وَإِنَّا بِهِ ഞങ്ങള്‍ അതില്‍ كَافِرُونَ അവിശ്വാസികളാണ്.
43:30 അവര്‍ക്കു യഥാര്‍ത്ഥം വന്നപ്പോഴാകട്ടെ, അവര്‍ പറഞ്ഞു: "ഇതൊരു ജാലമാണ്; ഞങ്ങള്‍ ഇതില്‍ അവിശ്വസിക്കുന്നവരാണ്" എന്നു!
وَقَالُوا۟ لَوْلَا نُزِّلَ هَـٰذَا ٱلْقُرْءَانُ عَلَىٰ رَجُلٍۢ مِّنَ ٱلْقَرْيَتَيْنِ عَظِيمٍ﴿٣١﴾
وَقَالُوا അവര്‍ പറയുകയും ചെയ്തു لَوْلَا نُزِّلَ എന്തുകൊണ്ടു ഇറക്കപ്പെട്ടില്ല, ഇറക്കപ്പെട്ടുകൂടേ هَـٰذَا الْقُرْآنُ ഈ ഖുര്‍ആന്‍ عَلَىٰ رَجُلٍ ഒരു പുരുഷന്‍റെ (മനുഷ്യന്‍റെ) മേല്‍ مِّنَ الْقَرْيَتَيْنِ രണ്ടു രാജ്യങ്ങളില്‍നിന്നുള്ള عَظِيمٍ മഹാനായ.
43:31 അവര്‍ (ഇങ്ങിനെയും) പറഞ്ഞു: " ഈ ഖുര്‍ആന്‍ (ഈ) രണ്ടു രാജ്യങ്ങളില്‍നിന്നുള്ള മഹാനായ ഒരു പുരുഷന്‍റെ മേല്‍ ഇറക്കപ്പെട്ടുകൂടേ?!
أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍۢ دَرَجَـٰتٍۢ لِّيَتَّخِذَ بَعْضُهُم بَعْضًۭا سُخْرِيًّۭا ۗ وَرَحْمَتُ رَبِّكَ خَيْرٌۭ مِّمَّا يَجْمَعُونَ﴿٣٢﴾
أَهُمْ അവരോ يَقْسِمُونَ ഭാഗിക്കുന്നു, ഓഹരി ചെയ്യുന്നതു رَحْمَتَ رَبِّكَ നിന്‍റെ റബ്ബിന്‍റെ കാരുണ്യം نَحْنُ قَسَمْنَا നാം തന്നെ ഓഹരി ചെയ്തിരിക്കുന്നു بَيْنَهُم അവര്‍ക്കിടയില്‍ مَّعِيشَتَهُمْ അവരുടെ ജീവിതമാര്‍ഗ്ഗം فِي الْحَيَاةِ الدُّنْيَا ഐഹികജീവിതത്തില്‍ وَرَفَعْنَا നാം ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു بَعْضَهُمْ അവരില്‍ ചിലരെ فَوْقَ بَعْضٍ ചിലരുടെമേല്‍ دَرَجَاتٍ പല പദവികള്‍, പടികള്‍ لِّيَتَّخِذَ ആക്കുവാന്‍വേണ്ടി بَعْضُهُم അവരില്‍ ചിലര്‍ بَعْضًا ചിലരെ سُخْرِيًّا കീഴ്പെടുത്തപ്പെട്ട(വര്‍), വിധേയമായവര്‍ وَرَحْمَتُ رَبِّكَ നിന്‍റെ റബ്ബിന്‍റെ കാരുണ്യം خَيْرٌ ഉത്തമമാണ്, നല്ലതാണ് مِّمَّا يَجْمَعُونَ അവര്‍ ശേഖരിച്ചുവരുന്നതിനെക്കാള്‍.
43:32 (നബിയേ) അവരാണോ നിന്‍റെ റബ്ബിന്‍റെ കാരുണ്യം ഭാഗിച്ചുകൊടുക്കുന്നത്?! ഐഹികജീവിതത്തില്‍ അവരുടെ ജീവിതമാര്‍ഗ്ഗം അവര്‍ക്കിടയില്‍ നാംതന്നെ ഭാഗിച്ചിരിക്കുകയാണ്. അവരില്‍ ചിലരെ ചിലര്‍ക്കുമീതെ നാം പല പടികള്‍ ഉയര്‍ത്തിവെക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ ചിലര്‍ ചിലരെ കീഴ്പ്പെട്ടവരാക്കി വെക്കുവാന്‍ വേണ്ടി. [അതിനു വേണ്ടിയാണത്]. നിന്‍റെ റബ്ബിന്‍റെ കാരുണ്യം അവര്‍ ശേഖരിച്ചുവരുന്നതിനെക്കാള്‍ ഉത്തമമാകുന്നു.
وَلَوْلَآ أَن يَكُونَ ٱلنَّاسُ أُمَّةًۭ وَٰحِدَةًۭ لَّجَعَلْنَا لِمَن يَكْفُرُ بِٱلرَّحْمَـٰنِ لِبُيُوتِهِمْ سُقُفًۭا مِّن فِضَّةٍۢ وَمَعَارِجَ عَلَيْهَا يَظْهَرُونَ﴿٣٣﴾
وَلَوْلَا ഇല്ലായിരുന്നെങ്കില്‍ أَن يَكُونَ ആയിരിക്കല്‍ النَّاسُ മനുഷ്യര്‍ أُمَّةً وَاحِدَةً ഒരു (ഏക) സമുദായം لَّجَعَلْنَا നാം ആക്കുമായിരുന്നു, ഉണ്ടാക്കുമായിരുന്നു لِمَن يَكْفُرُ അവിശ്വസിക്കുന്നവര്‍ക്കു بِالرَّحْمَـٰنِ പരമകാരുണികനില്‍ لِبُيُوتِهِمْ അവരുടെ വീടുകള്‍ക്കു سُقُفًا മേല്‍പുരകള്‍ مِّن فِضَّةٍ വെള്ളിയാല്‍, വെള്ളികൊണ്ടു وَمَعَارِجَ കോണിപ്പടികളും عَلَيْهَا അവയില്‍കൂടി, അതിന്മേല്‍ يَظْهَرُونَ അവര്‍ വെളിക്കുവരും, അവര്‍ കയറുന്ന.
43:33 മനുഷ്യര്‍ (എല്ലാവരും) ഒരേ ഒരു സമുദായമായിത്തീരുകയില്ലായിരുന്നുവെങ്കില്‍, പരമകാരുണികനില്‍ [അല്ലാഹുവില്‍] അവിശ്വസിക്കുന്നവര്‍ക്കു നാം ഉണ്ടാക്കികൊടുക്കു മായിരുന്നു, അവരുടെ വീടുകള്‍ക്കു വെള്ളികൊണ്ടുള്ള മേല്‍പുരകളും, അവര്‍ക്കു (മേല്പോട്ടു) കയറിപോകാനുള്ള കോണികളും ,-
وَلِبُيُوتِهِمْ أَبْوَٰبًۭا وَسُرُرًا عَلَيْهَا يَتَّكِـُٔونَ﴿٣٤﴾
وَلِبُيُوتِهِمْ അവരുടെ വീടുകള്‍ക്കു أَبْوَابًا വാതിലുകളും وَسُرُرًا കട്ടിലുകളും عَلَيْهَا അവയില്‍, അതിന്മേല്‍ يَتَّكِئُونَ അവര്‍ ചാരിയിരിക്കും.
43:34 അവരുടെ വീടുകള്‍ക്കു (വെള്ളി കൊണ്ടുള്ള) വാതിലുകളും, അവര്‍ക്കു ചാരിയിരിക്കുവാനുള്ള കട്ടിലുകളും.
وَزُخْرُفًۭا ۚ وَإِن كُلُّ ذَٰلِكَ لَمَّا مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۚ وَٱلْـَٔاخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ﴿٣٥﴾
وَزُخْرُفًا സ്വര്‍ണ്ണവും, അലങ്കാരവും, തങ്കവും, മോടിയും وَإِن كُلُّ ذَٰلِكَ അവയെല്ലാം തന്നെ, അവയെല്ലാം അല്ല لَمَّا مَتَاعُ ഉപകരണം തന്നെയാണ്, ഉപകരണമല്ലാതെ الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തിന്‍റെ وَالْآخِرَةُ പരലോകമാകട്ടെ عِندَ رَبِّكَ നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ لِلْمُتَّقِينَ സൂക്ഷിക്കുന്നവര്‍ക്കാണ്, ഭയഭക്തന്മാര്‍ക്കാണ്.
43:35 (കൂടാതെ) സ്വര്‍ണാലങ്കാരവും! (വാസ്തവത്തില്‍) അതെല്ലാം. ഐഹികജീവിതത്തിന്‍റെ ഉപകരണമല്ലാതെ (മറ്റൊന്നും) അല്ല തന്നെ. നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ പരലോകം (സൂക്ഷിക്കുന്ന) ഭയഭക്തന്മാര്‍ക്കാകുന്നു.
وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَـٰنِ نُقَيِّضْ لَهُۥ شَيْطَـٰنًۭا فَهُوَ لَهُۥ قَرِينٌۭ﴿٣٦﴾
وَمَن يَعْشُ ആരെങ്കിലും ചരിഞ്ഞു (തിരിഞ്ഞു) പോകുന്നതായാല്‍ عَن ذِكْرِ الرَّحْمَـٰنِ റഹ്മാന്‍റെ സ്മരണ (ഓര്‍മ്മ)യില്‍നിന്നു نُقَيِّضْ لَهُ അവനു നാം നിയോഗിക്കും, ഏര്‍പ്പെടുത്തും شَيْطَانًا ഒരു പിശാചിനെ فَهُوَ لَهُ എന്നിട്ടു അവന്‍ അവനു قَرِينٌ ഇണ (തുണ)യായിരിക്കും, കൂട്ടാളിയാണ്.
43:36 പരമകാരുണികന്‍റെ സ്മരണ വിട്ട് ആരെങ്കിലും തിരിഞ്ഞുപോകുന്നപക്ഷം, നാം അവനു ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും; എന്നിട്ട് അവന്‍ അവന് കൂട്ടാളിയായിരിക്കും.
وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ﴿٣٧﴾
وَإِنَّهُمْ നിശ്ചയമായും അവര്‍ لَيَصُدُّونَهُمْ അവരെ തടയും, തടുക്കും عَنِ السَّبِيلِ വഴിയില്‍ നിന്നു وَيَحْسَبُونَ അവര്‍ കണക്കാക്കുക (വിചാരിക്ക)യും ചെയ്യും أَنَّهُم مُّهْتَدُونَ അവര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരാണെന്നു.
43:37 അവര്‍ [പിശാചുക്കള്‍] ആകട്ടെ, അവരെ (യഥാര്‍ത്ഥ)മാര്‍ഗ്ഗത്തില്‍ നിന്നു തടയുന്നതുമാകുന്നു. തങ്ങള്‍ നേര്‍മ്മാര്‍ഗം പ്രാപിച്ചവരാണെന്നു അവര്‍ കണക്കാക്കുകയും ചെയ്യും.
حَتَّىٰٓ إِذَا جَآءَنَا قَالَ يَـٰلَيْتَ بَيْنِى وَبَيْنَكَ بُعْدَ ٱلْمَشْرِقَيْنِ فَبِئْسَ ٱلْقَرِينُ﴿٣٨﴾
حَتَّىٰ إِذَا جَاءَنَا അങ്ങനെ അവന്‍ നമ്മുടെ അടുക്കല്‍ വന്നാല്‍ قَالَ അവന്‍ പറയും يَا لَيْتَ അയ്യോ ഉണ്ടായെങ്കില്‍ നന്നായേനെ بَيْنِي وَبَيْنَكَ എന്‍റെയും നിന്‍റെയും ഇടയില്‍ بُعْدَ الْمَشْرِقَيْنِ ഉദയാസ്തമനങ്ങളുടെ അകലം, ദൂരം فَبِئْسَ അപ്പോള്‍ എത്ര ചീത്ത الْقَرِينُ ഇണ, കൂട്ടുകാരന്‍.
43:38 അങ്ങനെ, നമ്മുടെ അടുക്കല്‍ വരുമ്പോള്‍ അവന്‍ (കൂട്ടാളിയോട്) പറയും: "അയ്യോ! എന്‍റെയും നിന്‍റെയും ഇടയ്ക്ക് ഉദയാസ്തമനങ്ങളുടെ (അത്ര) ദൂരമുണ്ടായിരുന്നെങ്കില്‍ നന്നായേനെ!" അപ്പോള്‍, (ആ) കൂട്ടുകാരന്‍ എത്രയോ ചീത്ത!
وَلَن يَنفَعَكُمُ ٱلْيَوْمَ إِذ ظَّلَمْتُمْ أَنَّكُمْ فِى ٱلْعَذَابِ مُشْتَرِكُونَ﴿٣٩﴾
وَلَن يَنفَعَكُمُ നിങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നതേയല്ല الْيَوْمَ അന്നു, ആ ദിവസം إِذ ظَّلَمْتُمْ നിങ്ങള്‍ അക്രമം ചെയ്തിരിക്കെ أَنَّكُمْ നിങ്ങളാണെന്നുള്ളതു فِي الْعَذَابِ ശിക്ഷയില്‍ مُشْتَرِكُونَ പങ്ക് ചേരുന്നവര്‍.
43:39 ഹേ, (കൂട്ടരേ,) നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കയാല്‍ നിങ്ങള്‍ (ഇരുക്കൂട്ടരും) ശിക്ഷയില്‍ പങ്കു ചേരുന്നവരാണെന്നുള്ളതു അന്നു നിങ്ങള്‍ക്കു ഉപകാരം ചെയ്യുന്നതല്ലതന്നെ.
أَفَأَنتَ تُسْمِعُ ٱلصُّمَّ أَوْ تَهْدِى ٱلْعُمْىَ وَمَن كَانَ فِى ضَلَـٰلٍۢ مُّبِينٍۢ﴿٤٠﴾
أَفَأَنتَ تُسْمِعُ അപ്പോള്‍ (എന്നാല്‍) നീ കേള്‍പ്പിക്കുമോ الصُّمَّ ബധിരന്മാരെ, ചെവി കേള്‍ക്കാത്തവരെ أَوْ تَهْدِي അല്ലെങ്കില്‍ നീ വഴി കാട്ടുമോ الْعُمْيَ അന്ധന്മാര്‍ക്കു وَمَن كَانَ ആയവനെയും فِي ضَلَالٍ مُّبِينٍ സ്പഷ്ടമായ വഴിപിഴവില്‍.
43:40 എന്നാല്‍, (നബിയേ) ബധിരന്‍മാരെ നീ കേള്‍പിക്കുമോ? അല്ലെങ്കില്‍, അന്ധന്‍മാരെയും, സ്പഷ്ടമായ വഴിപിഴവിലായവരെയും നീ നേര്‍മ്മാര്‍ഗ്ഗം കാട്ടുമോ?!
فَإِمَّا نَذْهَبَنَّ بِكَ فَإِنَّا مِنْهُم مُّنتَقِمُونَ﴿٤١﴾
فَإِمَّا نَذْهَبَنَّ بِكَ എനി, (എന്നാല്‍) നിന്നെ നാം കൊണ്ട്പോകുകയാണെങ്കില്‍, കൊണ്ടുപോയാല്‍ فَإِنَّا مِنْهُم എന്നാല്‍ നിശ്ചയമായും നാം അവരോടു مُّنتَقِمُونَ പ്രതികാര (ശിക്ഷാ) നടപടിയെടുക്കുന്നവരാണ്.
43:41 എനി, നിന്നെ നാം (ഇവിടെനിന്നു) കൊണ്ടു പോകുകയാണെങ്കില്‍, അവരോടു നിശ്ചയമായും നാം ശിക്ഷാനടപടി എടുക്കുന്നവരാകുന്നു.
أَوْ نُرِيَنَّكَ ٱلَّذِى وَعَدْنَـٰهُمْ فَإِنَّا عَلَيْهِم مُّقْتَدِرُونَ﴿٤٢﴾
أَوْ نُرِيَنَّكَ അല്ലെങ്കില്‍ നിനക്കു നാം കാട്ടിത്തരുന്നുവെങ്കില്‍ الَّذِي وَعَدْنَاهُمْ നാമവരോടു താക്കീതു (വാഗ്ദത്തം) ചെയ്തതു فَإِنَّا عَلَيْهِم എന്നാല്‍ നിശ്ചയമായും നാം അവരുടെമേല്‍ (അവരോടു) مُّقْتَدِرُونَ കഴിവുള്ളവരാണ്.
43:42 അല്ലെങ്കില്‍, അവരോടു നാം താക്കീതു ചെയ്തത് [ശിക്ഷ] നിനക്കു കാട്ടിത്തരുകയാണെങ്കിലും, നിശ്ചയമായും നാം അവരോട് (അതിനു) കഴിവുള്ളവരാകുന്നു.
فَٱسْتَمْسِكْ بِٱلَّذِىٓ أُوحِىَ إِلَيْكَ ۖ إِنَّكَ عَلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٤٣﴾
فَاسْتَمْسِكْ ആകയാല്‍ നീ മുറുകെ പിടിക്കുക بِالَّذِي أُوحِيَ വഹ്യു(ബോധനം) നല്‍കപ്പെട്ടതിനെ إِلَيْكَ നിനക്കു إِنَّكَ നിശ്ചയമായും നീ عَلَىٰ صِرَاطٍ പാത (വഴി) യിലാണ് مُّسْتَقِيمٍ നേരായ, ചൊവ്വായ.
43:43 ആകയാല്‍, നിനക്കു ബോധനം നല്‍കപ്പെട്ടിട്ടുളളതിനെ [ഖുര്‍ആനെ] നീ മുറുകെ പിടിച്ചുകൊള്ളുക. നീ (ശരിക്കു) നേരായ പാതയില്‍ തന്നെയാകുന്നു.
وَإِنَّهُۥ لَذِكْرٌۭ لَّكَ وَلِقَوْمِكَ ۖ وَسَوْفَ تُسْـَٔلُونَ﴿٤٤﴾
وَإِنَّهُ നിശ്ചയമായും അതു لَذِكْرٌ لَّكَ നിനക്കു ഒരു കീര്‍ത്തി (സ്മരണ) തന്നെ وَلِقَوْمِكَ നിന്‍റെ ജനതക്കും وَسَوْفَ വഴിയെ, പിന്നീടു تُسْأَلُونَ നിങ്ങളോടു ചോദിക്കപ്പെടുകയും ചെയ്യും.
43:44 അതാകട്ടെ നിനക്കും, നിന്‍റെ ജനതക്കും നിശ്ചയമായും ഒരു കീര്‍ത്തിയാകുന്നു. വഴിയെ നിങ്ങളോടു (അതിനെപ്പറ്റി) ചോദിക്കപ്പെടുകയും ചെയ്യും.
وَسْـَٔلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَآ أَجَعَلْنَا مِن دُونِ ٱلرَّحْمَـٰنِ ءَالِهَةًۭ يُعْبَدُونَ﴿٤٥﴾
وَسْـَٔلْ ചോദിക്കുക مَنْ أَرْسَلْنَا നാം അയച്ചവരോടു مِن قَبْلِكَ നിന്‍റെ മുമ്പായി مِن رُّسُلِنَا നമ്മുടെ ദൂതന്മാരില്‍നിന്നു أَجَعَلْنَا നാം ആക്കി(ഏര്‍പ്പെടുത്തി)യിരിക്കുന്നുവോ (എന്നു) مِن دُونِ الرَّحْمَـٰنِ പരമകാരുണികനെ കൂടാതെ (പുറമെ) ءَالِهَةً വല്ല ദൈവങ്ങളെ (ആരധ്യന്മാരെ)യും يُعْبَدُونَ ആരാധിക്കപ്പെടുന്ന.
43:45 നിന്‍റെ മുമ്പ് നമ്മുടെ റസൂലുകളായി നാം അയച്ചിട്ടുള്ളവരോട് ചോദി(ച്ചു നോ)ക്കുക: പരമകാരുണികനു പുറമെ, ആരാധിക്കപ്പെടുന്ന വല്ല ദൈവങ്ങളെയും നാം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നു?!
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَآ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَقَالَ إِنِّى رَسُولُ رَبِّ ٱلْعَـٰلَمِينَ﴿٤٦﴾
وَلَقَدْ أَرْسَلْنَا നാം അയച്ചിട്ടുണ്ടു مُوسَىٰ മൂസയെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി إِلَىٰ فِرْعَوْنَ ഫിര്‍ഔന്‍റെ അടുക്കലേക്കു وَمَلَئِهِ അവന്‍റെ (പ്രമുഖ) സംഘക്കാരിലേക്കും فَقَالَ എന്നിട്ടദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ رَسُولُ ദൂതനാണ് رَبِّ الْعَالَمِينَ (സര്‍വ്വ) ലോക രക്ഷിതാവിന്‍റെ.
43:46 നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും, അവന്‍റെ പ്രമുഖന്മാരുടെയും അടുക്കലേക്കു നാം മൂസായെ അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു : "നിശ്ചയമായും ഞാന്‍ (സര്‍വ്വ) ലോകരക്ഷിതാവിന്‍റെ റസൂലാകുന്നു."
فَلَمَّا جَآءَهُم بِـَٔايَـٰتِنَآ إِذَا هُم مِّنْهَا يَضْحَكُونَ﴿٤٧﴾
فَلَمَّا جَاءَهُم അങ്ങനെ അദ്ദേഹം അവര്‍ക്കു വന്നപ്പോള്‍ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് إِذَا هُم അപ്പോഴതാ അവര്‍ مِّنْهَا يَضْحَكُونَ അവയെപ്പറ്റി ചിരിക്കുന്നു.
43:47 അങ്ങനെ, അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരില്‍ ചെന്നപ്പോള്‍, അവരതാ അവയെപ്പറ്റി ചിരിക്കുന്നു [പരിഹസിക്കുന്നു].
وَمَا نُرِيهِم مِّنْ ءَايَةٍ إِلَّا هِىَ أَكْبَرُ مِنْ أُخْتِهَا ۖ وَأَخَذْنَـٰهُم بِٱلْعَذَابِ لَعَلَّهُمْ يَرْجِعُونَ﴿٤٨﴾
وَمَا نُرِيهِم അവര്‍ക്കു നാം കാട്ടികൊടുത്തിരുന്നില്ല مِّنْ آيَةٍ ഒരു ദൃഷ്ടാന്തവും إِلَّا هِيَ അതു ആവാതെ أَكْبَرُ അധികം വലുതു مِنْ أُخْتِهَا അതിന്‍റെ സഹോദരി (ഇണ)യെക്കാള്‍ وَأَخَذْنَاهُم നാമവരെ പിടിക്കയും ചെയ്തു بِالْعَذَابِ ശിക്ഷകൊണ്ടു, ശിക്ഷമൂലം لَعَلَّهُمْ അവരാകുവാന്‍വേണ്ടി يَرْجِعُونَ മടങ്ങുക (മടങ്ങുവാന്‍).
43:48 ഒരു ദൃഷ്ടാന്തവും തന്നെ, അതിന്‍റെ ഇണയെക്കാള്‍ വലുതായിക്കൊണ്ടല്ലാതെ നാം അവര്‍ക്കു കാണിച്ചുകൊടുത്തിരുന്നില്ല. നാം അവരെ ശിക്ഷമൂലം പിടിക്കുകയും ചെയ്തു - അവര്‍ മടങ്ങുവാന്‍വേണ്ടി.
وَقَالُوا۟ يَـٰٓأَيُّهَ ٱلسَّاحِرُ ٱدْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهْتَدُونَ﴿٤٩﴾
وَقَالُوا അവര്‍ പറയുകയും ചെയ്തു يَا أَيُّهَ السَّاحِرُ ഹേ ജാലവിദ്യക്കാരാ ادْعُ لَنَا ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക رَبَّكَ നിന്‍റെ റബ്ബിനോടു بِمَا عَهِدَ അവന്‍ ഉടമ്പടി(വാഗ്ദത്തം) ചെയ്തുവെച്ചിട്ടുള്ളതു കൊണ്ടു عِندَكَ നിന്‍റെ അടുക്കല്‍ (നിന്നോടു) إِنَّنَا لَمُهْتَدُونَ നിശ്ചയമായും ഞങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്ന (സ്വീകരിക്കുന്ന)വരാണ്.
43:49 അവര്‍ പറയുകയും ചെയ്തു: ഹേ, ജാലവിദ്യക്കാരാ! നിന്‍റെ റബ്ബ് നിന്‍റെ പക്കല്‍ ഉടമ്പടി ചെയ്തുവെച്ചതനുസരിച്ച് നീ ഞങ്ങള്‍ക്കുവേണ്ടി അവനോട് പ്രാര്‍ത്ഥിക്കുക; നിശ്ചയമായും, ഞങ്ങള്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരായിരിക്കും.
فَلَمَّا كَشَفْنَا عَنْهُمُ ٱلْعَذَابَ إِذَا هُمْ يَنكُثُونَ﴿٥٠﴾
فَلَمَّا كَشَفْنَا എന്നിട്ടു നാം തുറവിയാക്കി (നീക്കി)യപ്പോള്‍ عَنْهُمُ الْعَذَابَ അവരില്‍നിന്നും ശിക്ഷയെ إِذَا هُمْ അപ്പോള്‍ അവരതാ يَنكُثُونَ ലംഘിക്കുന്നു, ഉടക്കുന്നു.
43:50 എന്നിട്ട്, നാം അവരില്‍നിന്നു ശിക്ഷയെ തുരവിയാക്കികൊടുത്തപ്പോള്‍, അവരതാ (കരാറ്) ലംഘനം ചെയ്യുന്നു!
وَنَادَىٰ فِرْعَوْنُ فِى قَوْمِهِۦ قَالَ يَـٰقَوْمِ أَلَيْسَ لِى مُلْكُ مِصْرَ وَهَـٰذِهِ ٱلْأَنْهَـٰرُ تَجْرِى مِن تَحْتِىٓ ۖ أَفَلَا تُبْصِرُونَ﴿٥١﴾
وَنَادَىٰ فِرْعَوْنُ ഫിര്‍ഔന്‍ വിളിച്ചു (പറഞ്ഞു - വിളംബരപ്പെടുത്തി) فِي قَوْمِهِ അവന്‍റെ ജനതയില്‍ قَالَ അവന്‍ പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ أَلَيْسَ لِي എനിക്കല്ലയോ مُلْكُ مِصْرَ മിസ്‌റി (ഈജിപ്തി)ലെ രാജത്വം, ആധിപത്യം وَهَـٰذِهِ الْأَنْهَارُ ഈ നദികള്‍ تَجْرِي നടക്കുകയും ചെയ്യുന്നു مِن تَحْتِي എന്‍റെ അടിയില്‍കൂടി أَفَلَا تُبْصِرُونَ അപ്പോള്‍ നിങ്ങള്‍ കണ്ടറിയുന്നില്ലേ.
43:51 ഫിര്‍ഔന്‍ തന്‍റെ ജനങ്ങളില്‍ വിളിച്ചു പറഞ്ഞു [വിളംബരം ചെയ്തു]; അവന്‍ പറഞ്ഞു: "എന്‍റെ ജനങ്ങളേ, മിസ്‌റിന്‍റെ ഭരണാധിപത്യം എനിക്കല്ലയോ?! ഈ നദികള്‍ എന്‍റെ താഴ്ഭാഗത്തുകൂടി ഒഴുകുകയും ചെയ്യുന്നു(വല്ലോ)?! അപ്പോള്‍, നിങ്ങള്‍ കണ്ടറിയുന്നില്ലേ?!
أَمْ أَنَا۠ خَيْرٌۭ مِّنْ هَـٰذَا ٱلَّذِى هُوَ مَهِينٌۭ وَلَا يَكَادُ يُبِينُ﴿٥٢﴾
أَمْ أَنَا അഥവാ (അതല്ല) ഞാന്‍ خَيْرٌ ഉത്തമനാണ് مِّنْ هَـٰذَا الَّذِي ഈ ഒരുവനേക്കാള്‍ هُوَ مَهِينٌ അവന്‍ നിന്ദ്യനാണ് (അങ്ങിനെയുള്ള) وَلَا يَكَادُ അവന്‍ ആയേക്കുകയുമില്ല (ആകാറാവുകയുമില്ല) يُبِينُ വ്യക്തമാക്കും (വ്യക്തമായി സംസാരിക്കും).
43:52 "അഥവാ, നിന്ദ്യനായുള്ളവനും, വ്യക്തമായി സംസാരിച്ചേക്കാത്തവനുമായ ഇവനെക്കാള്‍ ഉത്തമന്‍ ഞാനാകുന്നു. [ഇതും നിങ്ങള്‍ക്കു കണ്ടുകൂടേ?!].
فَلَوْلَآ أُلْقِىَ عَلَيْهِ أَسْوِرَةٌۭ مِّن ذَهَبٍ أَوْ جَآءَ مَعَهُ ٱلْمَلَـٰٓئِكَةُ مُقْتَرِنِينَ﴿٥٣﴾
فَلَوْلَا أُلْقِيَ എന്നാല്‍ (എങ്കില്‍) ഇട്ടുകൊടുക്കപ്പെടാത്ത തെന്ത്, എന്തുകൊണ്ട് ഇടപ്പെട്ടില്ല عَلَيْهِ അവന്‍റെമേല്‍ أَسْوِرَةٌ വളകള്‍ مِّن ذَهَبٍ സ്വര്‍ണ്ണം കൊണ്ടുള്ള أَوْ جَاءَ അല്ലെങ്കില്‍ വരുകയോ (ചെയ്യാത്തതെന്തു) مَعَهُ അവനോടൊപ്പം الْمَلَائِكَةُ മലക്കുകള്‍ مُقْتَرِنِينَ ഇണ (കൂട്ടു) ചേര്‍ന്നവരായിക്കൊണ്ടു.
43:53 "എന്നാല്‍, [അവന്‍ പറയുന്നതു നേരാണെങ്കില്‍] അവന്‍റെ മേല്‍ സ്വര്‍ണ്ണം കൊണ്ടുള്ള വളകള്‍ ഇട്ടുകൊടുക്കപ്പെടാത്തതെന്താണ്?! അല്ലെങ്കില്‍, അവനോടൊപ്പം കൂട്ടുചേര്‍ന്നു കൊണ്ട് മലക്കുകള്‍ വരുകയോ (ചെയ്യാത്തതെന്ത്)?!"
فَٱسْتَخَفَّ قَوْمَهُۥ فَأَطَاعُوهُ ۚ إِنَّهُمْ كَانُوا۟ قَوْمًۭا فَـٰسِقِينَ﴿٥٤﴾
فَاسْتَخَفَّ അങ്ങനെ അവന്‍ ലഘുവാക്കി (വിഡ്ഢികളാക്കി) قَوْمَهُ തന്‍റെ ജനതയെ, ജനതക്കു فَأَطَاعُوهُ അതിനാല്‍ (എന്നിട്ടു) അവര്‍ അവനെ അനുസരിച്ചു إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു, ആകുന്നു قَوْمًا فَاسِقِينَ തോന്നിയവാസികളായ ഒരു ജനത.
43:54 അങ്ങനെ, അവന്‍ തന്‍റെ ജനതയെ ലഘുവാക്കി [വിഡ്ഢികളാക്കി] തീര്‍ത്തു;അതിനാല്‍ അവര്‍ അവനെ അനുസരിച്ചു. നിശ്ചയമായും അവര്‍, തോന്നിയവാസികളായ ഒരു ജനതയായിരുന്നു.
فَلَمَّآ ءَاسَفُونَا ٱنتَقَمْنَا مِنْهُمْ فَأَغْرَقْنَـٰهُمْ أَجْمَعِينَ﴿٥٥﴾
فَلَمَّا آسَفُونَا അങ്ങനെ അവര്‍ നമ്മെ കോപിപ്പിച്ചപ്പോള്‍, (അതൃപ്തമായി) പെരുമാറിയപ്പോള്‍ انتَقَمْنَا നാം പ്രതികാര (ശിക്ഷാ) നടപടിയെടുത്തു مِنْهُمْ അവരോടു فَأَغْرَقْنَاهُمْ എന്നിട്ടു നാമവരെ മുക്കി (നശിപ്പിച്ചു) أَجْمَعِينَ എല്ലാവരെയും, മുഴുവനും.
43:55 അങ്ങനെ, അവര്‍ നമ്മെ കോപിപ്പിച്ചപ്പോള്‍, നാം അവരോടു പ്രതികാര (ശിക്ഷാ) നടപടിയെടുത്തു. എന്നിട്ട് അവരെ മുഴുവന്‍ നാം മുക്കി നശിപ്പിച്ചു.
فَجَعَلْنَـٰهُمْ سَلَفًۭا وَمَثَلًۭا لِّلْـَٔاخِرِينَ﴿٥٦﴾
فَجَعَلْنَاهُمْ അങ്ങനെ അവരെ നാം ആക്കി سَلَفًا മുന്‍മാതൃക (മുന്‍കഴിഞ്ഞ സംഭവം) وَمَثَلًا ഒരു മുന്‍മാതൃകയും, ഉപമയും لِّلْآخِرِينَ പിന്നീടുള്ളവര്‍ക്കു.
43:56 അങ്ങനെ, പിന്നീടുള്ളവര്‍ക്ക് അവരെ നാം മുന്‍മാതൃകയും ഉപമയും ആക്കി.
وَلَمَّا ضُرِبَ ٱبْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ﴿٥٧﴾
وَلَمَّا ضُرِبَ ആക്കപ്പെട്ട (വിവരിക്കപ്പെട്ട)പ്പോള്‍ ابْنُ مَرْيَمَ മര്‍യമിന്‍റെ മകന്‍ مَثَلًا ഒരു ഉപമ (ഉദാഹരണം, മാതൃക) യായി إِذَا قَوْمُكَ അപ്പോഴതാ നിന്‍റെ ജനത مِنْهُ അതിനെപ്പറ്റി, അതിനാല്‍ يَصِدُّونَ ആര്‍ത്തുവിളിക്കുന്നു
43:57 (നബിയേ) മര്‍യമിന്‍റെ മകന്‍ ഒരു ഉപമയാ(യി കാണി)ക്കപ്പെട്ടപ്പോള്‍, അപ്പോഴതാ നിന്‍റെ ജനത അതിനെക്കുറിച്ച് (ആഹ്ലാദിച്ച്) ആര്‍ത്ത് വിളിക്കുന്നു!
وَقَالُوٓا۟ ءَأَـٰلِهَتُنَا خَيْرٌ أَمْ هُوَ ۚ مَا ضَرَبُوهُ لَكَ إِلَّا جَدَلًۢا ۚ بَلْ هُمْ قَوْمٌ خَصِمُونَ﴿٥٨﴾
وَقَالُوا അവര്‍ പറഞ്ഞു, പറയുന്നു أَآلِهَتُنَا ഞങ്ങളുടെ ദൈവങ്ങളോ, ആരാധ്യന്മാരോ خَيْرٌ ഉത്തമം أَمْ هُوَ അതോ അദ്ദേഹമോ مَا ضَرَبُوهُ അതിനെ അവര്‍ ആക്കിയിട്ടില്ല, വിവരിച്ചിട്ടില്ല لَكَ നിന്നോടു إِلَّا جَدَلًا ഒരു തര്‍ക്കമായിട്ടു (തര്‍ക്കത്തിനു) അല്ലാതെ بَلْ هُمْ പക്ഷേ (എന്നാല്‍) അവര്‍ قَوْمٌ خَصِمُونَ തര്‍ക്കശീലരായ ഒരു ജനതയാണ്
43:58 അവര്‍ പറയുകയും ചെയ്തു: "ഞങ്ങളുടെ ആരധ്യന്മാരാണോ ഉത്തമം, അതോ അദ്ദേഹമോ?!" നിന്നോടു ഒരു തര്‍ക്കമായിട്ടല്ലാതെ അതിനെ അവര്‍ ആക്കുന്നില്ല. പക്ഷെ, (അത്രയുമല്ല) അവര്‍ തര്‍ക്കശീലന്മാരായ ഒരു ജനതയാകുന്നു.
إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَـٰهُ مَثَلًۭا لِّبَنِىٓ إِسْرَٰٓءِيلَ﴿٥٩﴾
إِنْ هُوَ അദ്ദേഹമല്ല إِلَّا عَبْدٌ ഒരു അടിയാന്‍ (അടിമ) അല്ലാതെ أَنْعَمْنَا നാം അനുഗ്രഹം ചെയ്ത عَلَيْهِ അദ്ദേഹത്തിന്‍റെമേല്‍ وَجَعَلْنَاهُ അദ്ദേഹത്തെ നാം ആക്കുകയും ചെയ്തിരിക്കുന്നു مَثَلًا ഒരു മാതൃക, ഉപമ لِّبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു.
43:59 അദ്ദേഹം, നാം അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള ഒരു അടിയാനല്ലാതെ (മറ്റൊന്നും) അല്ല; ഇസ്രായീല്‍ സന്തതികള്‍ക്ക് അദ്ദേഹത്തെ നാം ഒരു മാതൃകയാക്കുകയും ചെയ്തിരിക്കുന്നു.
وَلَوْ نَشَآءُ لَجَعَلْنَا مِنكُم مَّلَـٰٓئِكَةًۭ فِى ٱلْأَرْضِ يَخْلُفُونَ﴿٦٠﴾
وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَجَعَلْنَا നാം ഉണ്ടാക്കുക (ഏര്‍പ്പെടുത്തു)മായിരുന്നു مِنكُم നിങ്ങളില്‍നിന്നു, നിങ്ങള്‍ക്കു (പകരം) مَّلَائِكَةً മലക്കുകളെ فِي الْأَرْضِ ഭൂമിയില്‍ يَخْلُفُونَ പകരം വരുന്ന, പിന്‍ഗമിക്കുന്നവരായിട്ടു.
43:60 നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, ഭൂമിയില്‍ (നിങ്ങള്‍ക്കു) പകരം വരുമാറു നിങ്ങളില്‍ നിന്നു തന്നെ മലക്കുകളെ നാം ഏര്‍പ്പെടുത്തുമായിരുന്നു.
وَإِنَّهُۥ لَعِلْمٌۭ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَٱتَّبِعُونِ ۚ هَـٰذَا صِرَٰطٌۭ مُّسْتَقِيمٌۭ﴿٦١﴾
وَإِنَّهُ നിശ്ചയമായും അദ്ദേഹം لَعِلْمٌ ഒരു അറിവു(അടയാളം) തന്നെയാണ് لِّلسَّاعَةِ അന്ത്യസമയത്തിനു فَلَا تَمْتَرُنَّ ആകയാല്‍ നിങ്ങള്‍ സംശയിക്കുകതന്നെ വേണ്ടാ, സന്ദേഹം വെക്കരുത് بِهَا അതിനെപ്പറ്റി وَاتَّبِعُونِ എന്നെ പിന്‍പറ്റുകയും ചെയ്യുവിന്‍ هَـٰذَا ഇതു صِرَاطٌ പാതയാണ്,വഴിയാണ് مُّسْتَقِيمٌ ചൊവ്വായ, നേരായ.
43:61 അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിവും (അഥവാ അടയാളവും) ആകുന്നു. അകയാല്‍, നിങ്ങള്‍ അതിനെപ്പറ്റി സംശയിക്കുകതന്നെ വേണ്ടാ. നിങ്ങള്‍ എന്നെ [എന്‍റെ മാര്‍ഗ്ഗത്തെ] പിന്‍പറ്റുകയും ചെയ്യുവിന്‍. (ശരിക്കു) ചൊവ്വായ പാതയാണ് ഇത്.
وَلَا يَصُدَّنَّكُمُ ٱلشَّيْطَـٰنُ ۖ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌۭ﴿٦٢﴾
وَلَا يَصُدَّنَّكُمُ നിങ്ങളെ തടയാതിരിക്കട്ടെ الشَّيْطَانُ പിശാചു إِنَّهُ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കു അവന്‍ عَدُوٌّ ശത്രുവാണ് مُّبِينٌ പ്രത്യക്ഷമായ, (തനി).
43:62 പിശാചു നിങ്ങളെ (ഈ പാതവിട്ട്) തടയാതിരിക്കുകയും ചെയ്യട്ടെ. നിശ്ചയമായും, അവന്‍ നിങ്ങള്‍ക്കു പ്രത്യക്ഷ ശത്രുവാകുന്നു.
وَلَمَّا جَآءَ عِيسَىٰ بِٱلْبَيِّنَـٰتِ قَالَ قَدْ جِئْتُكُم بِٱلْحِكْمَةِ وَلِأُبَيِّنَ لَكُم بَعْضَ ٱلَّذِى تَخْتَلِفُونَ فِيهِ ۖ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿٦٣﴾
وَلَمَّا جَاءَ عِيسَىٰ ഈസാ വന്നപ്പോള്‍ بِالْبَيِّنَاتِ തെളിവുകളുമായി قَالَ അദ്ദേഹം പറഞ്ഞു قَدْ جِئْتُكُم തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വന്നിരിക്കുന്നു بِالْحِكْمَةِ വിജ്ഞാനം കൊണ്ടു وَلِأُبَيِّنَ لَكُم നിങ്ങള്‍ക്കു ഞാന്‍ വിവരിച്ചു (വ്യക്തമാക്കി) തരുവാനും بَعْضَ الَّذِي യാതൊന്നില്‍ ചിലതു تَخْتَلِفُونَ فِيه അതില്‍ നിങ്ങള്‍ ഭിന്നിച്ചു (അഭിപ്രായ വ്യത്യാസത്തിലായി) കൊണ്ടിരിക്കുന്നു فَاتَّقُوا اللَّـهَ അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
43:63 വ്യക്തമായ തെളിവുകളും കൊണ്ട് ഈസാ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വിജ്ഞാനവും കൊണ്ടുവന്നിരിക്കുന്നു; നിങ്ങള്‍ (പരസ്പരം) ഭിന്നാഭിപ്രായത്തിലായിക്കൊണ്ടിരിക്കുന്നതില്‍ ചിലതു നിങ്ങള്‍ക്ക് വിവരിച്ചുതരുവാന്‍ വേണ്ടിയുമാകുന്നു (വന്നിരിക്കുന്നതു). ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
إِنَّ ٱللَّهَ هُوَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۚ هَـٰذَا صِرَٰطٌۭ مُّسْتَقِيمٌۭ﴿٦٤﴾
إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു هُوَ رَبِّي അവന്‍ എന്‍റെ റബ്ബാണ് وَرَبُّكُمْ നിങ്ങളുടെ റബ്ബുമാണ് فَاعْبُدُوهُ ആകയാല്‍ നിങ്ങളവനെ ആരാധിക്കണം هَـٰذَا ഇതു صِرَاطٌ مُّسْتَقِيمٌ നേരായ (ചൊവ്വായ പാതയാണ്).
43:64 "നിശ്ചയമായും, അല്ലാഹു തന്നെയാണ് എന്‍റെ രക്ഷിതാവും, നിങ്ങളുടെ രക്ഷിതാവും. അതിനാല്‍, നിങ്ങള്‍ അവനെ ആരാധിക്കണം. ഇതു (ശരിക്കും) നേരായ പാതയാകുന്നു."
فَٱخْتَلَفَ ٱلْأَحْزَابُ مِنۢ بَيْنِهِمْ ۖ فَوَيْلٌۭ لِّلَّذِينَ ظَلَمُوا۟ مِنْ عَذَابِ يَوْمٍ أَلِيمٍ﴿٦٥﴾
فَاخْتَلَفَ എന്നിട്ടു ഭിന്നിപ്പിലായി الْأَحْزَابُ കക്ഷികള്‍ مِن بَيْنِهِمْ അവര്‍ക്കിടയില്‍നിന്നു فَوَيْلٌ അതിനാല്‍ നാശം, കഷ്ടം لِّلَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു مِنْ عَذَابِ ശിക്ഷമൂലം, ശിക്ഷയാല്‍ يَوْمٍ أَلِيمٍ വേദനയേറിയ ഒരു ദിവസത്തെ.
43:65 എന്നിട്ട് അവര്‍ക്കിടയില്‍നിന്ന് (പല) കക്ഷികള്‍ ഭിന്നിച്ചു. അതിനാല്‍, അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു വേദനയേറിയ ഒരു ദിവസത്തെ ശിക്ഷമൂലം നാശം!
هَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةًۭ وَهُمْ لَا يَشْعُرُونَ﴿٦٦﴾
هَلْ يَنظُرُونَ അവര്‍ നോക്കി (കാത്തു) കൊണ്ടിരിക്കുന്നുവോ إِلَّا السَّاعَةَ അന്ത്യസമയത്തെയല്ലാതെ أَن تَأْتِيَهُم അതവര്‍ക്കു വരുന്നതു بَغْتَةً പെട്ടന്നു, യാദൃശ്ചികമായി وَهُمْ لَا يَشْعُرُونَ അവര്‍ അറിയാതിരിക്കെ.
43:66 അന്ത്യസമയത്തെയല്ലാതെ (വല്ലതും) അവര്‍ നോക്കി (ക്കാത്തു) കൊണ്ടിരിക്കുന്നുവോ? അതായതു, അവര്‍ (ബോധപൂര്‍വ്വം) അറിയാതിരിക്കെ, പെട്ടെന്ന്‍ അതവര്‍ക്കു വന്നെത്തുന്നതിനെ(യല്ലാതെ)!.
ٱلْأَخِلَّآءُ يَوْمَئِذٍۭ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا ٱلْمُتَّقِينَ﴿٦٧﴾
الْأَخِلَّاءُ ചങ്ങാതിമാര്‍ يَوْمَئِذٍ ആ ദിവസം بَعْضُهُمْ لِبَعْضٍ അവരില്‍ ചിലര്‍ ചിലര്‍ക്കു عَدُوٌّ ശത്രുവായിരിക്കും إِلَّا الْمُتَّقِينَ സൂക്ഷിക്കുന്നവര്‍ (ഭയഭക്തന്മാര്‍) ഒഴികെ.
43:67 അന്നത്തെ ദിവസം, ചങ്ങാതിമാര്‍ - അവരില്‍ ചിലര്‍ ചിലര്‍ക്ക് - ശത്രുവായിരിക്കും; (സൂക്ഷമതയുള്ള) ഭയഭക്തന്മാരൊഴികെ.
يَـٰعِبَادِ لَا خَوْفٌ عَلَيْكُمُ ٱلْيَوْمَ وَلَآ أَنتُمْ تَحْزَنُونَ﴿٦٨﴾
يَا عِبَادِ എന്റെ അടിയാന്മാരേ لَا خَوْفٌ ഭയമില്ല عَلَيْكُمُ നിങ്ങളുടെമേല്‍ الْيَوْمَ ഇന്നു وَلَا أَنتُمْ നിങ്ങള്‍ ഇല്ലതാനും تَحْزَنُونَ വ്യസനപ്പെടും.
43:68 "എന്‍റെ അടിയാന്മാരേ, നിങ്ങളുടെമേല്‍ ഇന്നു യാതൊരു ഭയവും ഇല്ല. നിങ്ങള്‍ വ്യസനപ്പെടുകയുമില്ല;
ٱلَّذِينَ ءَامَنُوا۟ بِـَٔايَـٰتِنَا وَكَانُوا۟ مُسْلِمِينَ﴿٦٩﴾
الَّذِينَ آمَنُوا അതായതു വിശ്വസിച്ചവര്‍ بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ وَكَانُوا مُسْلِمِينَ മുസ്ലിംകളായി (അനുസരിക്കുന്നവരായി)യിരിക്കുകയും.
43:69 "അതായതു, നമ്മുടെ "ആയത്തു"കളില്‍ [ലക്ഷ്യസന്ദേശങ്ങളില്‍] വിശ്വസിക്കുകയും, (ഇസ്ലാമിനെ അനുസരിച്ചു) "മുസ്ലിം"കളായിത്തീരുകയും ചെയ്തിട്ടുള്ളവര്‍!-
ٱدْخُلُوا۟ ٱلْجَنَّةَ أَنتُمْ وَأَزْوَٰجُكُمْ تُحْبَرُونَ﴿٧٠﴾
ادْخُلُوا الْجَنَّةَ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവിന്‍ أَنتُمْ وَأَزْوَاجُكُمْ നിങ്ങളും നിങ്ങളുടെ ഇണകളും (ഭാര്യഭര്‍ത്താക്കളും) تُحْبَرُونَ നിങ്ങള്‍ സന്തോഷഭരിതരായ നിലയില്‍.
43:70 " നിങ്ങളും, നിങ്ങളുടെ ഇണകളും സന്തോഷഭരിതരായിക്കൊണ്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളുവിന്‍."
يُطَافُ عَلَيْهِم بِصِحَافٍۢ مِّن ذَهَبٍۢ وَأَكْوَابٍۢ ۖ وَفِيهَا مَا تَشْتَهِيهِ ٱلْأَنفُسُ وَتَلَذُّ ٱلْأَعْيُنُ ۖ وَأَنتُمْ فِيهَا خَـٰلِدُونَ﴿٧١﴾
يُطَافُ عَلَيْهِم അവരില്‍ ചുറ്റിനടക്കപ്പെടും بِصِحَافٍ തളികകളുമായി مِّن ذَهَبٍ സ്വര്‍ണ്ണം കൊണ്ടുള്ള وَأَكْوَابٍ കോപ്പകളുമായും وَفِيهَا അതിലുണ്ടുതാനും مَا تَشْتَهِيهِ ഇച്ഛിക്കുന്നതു الْأَنفُسُ മനസ്സുകള്‍, ദേഹങ്ങള്‍ وَتَلَذُّ രസിക്കുകയും ചെയ്യുന്ന الْأَعْيُنُ കണ്ണുകള്‍ وَأَنتُمْ فِيهَا നിങ്ങള്‍ അതില്‍ خَالِدُونَ നിത്യവാസികളുമായിരിക്കും.
43:71 സ്വര്‍ണ്ണംകൊണ്ടുള്ള തളികകളും, കോപ്പകളുമായി അവരില്‍ ചുറ്റിനടക്കപ്പെടും. മനസ്സുകള്‍ ഇച്ഛിക്കുകയും, കണ്ണുകള്‍ രസിക്കുകയും ചെയ്യുന്നതു (എല്ലാം) അതിലുണ്ടുതാനും. (ഹേ, ഭയഭക്തന്മാരേ,) അതില്‍ നിങ്ങള്‍ നിത്യവാസികളുമായിരിക്കും.
وَتِلْكَ ٱلْجَنَّةُ ٱلَّتِىٓ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ﴿٧٢﴾
وَتِلْكَ الْجَنَّةُ അതത്രെ സ്വര്‍ഗ്ഗം, അതു സ്വര്‍ഗ്ഗമാണ് الَّتِي أُورِثْتُمُوهَا നിങ്ങള്‍ക്കതു അവകാശമായി നല്‍കപ്പെട്ടതായ بِمَا كُنتُمْ നിങ്ങളായിരുന്നതു കൊണ്ടു تَعْمَلُونَ പ്രവര്‍ത്തിക്കും.
43:72 അതത്രെ, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനു് നിങ്ങള്‍ക്കു അവകാശമായി നല്‍കപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗം!
لَكُمْ فِيهَا فَـٰكِهَةٌۭ كَثِيرَةٌۭ مِّنْهَا تَأْكُلُونَ﴿٧٣﴾
لَكُمْ فِيهَا അതില്‍ നിങ്ങള്‍ക്കുണ്ടു فَاكِهَةٌ പഴവര്‍ഗ്ഗം كَثِيرَةٌ വളരെ, ധാരാളം مِّنْهَا تَأْكُلُونَ അതില്‍ നിന്നു നിങ്ങള്‍ തിന്നു (ഭുജിച്ചു) കൊണ്ടിരിക്കും.
43:73 നിങ്ങള്‍ക്ക് അതില്‍ ധാരാളം പഴവര്‍ഗ്ഗങ്ങളുണ്ടായിരിക്കും; അതില്‍നിന്ന് നിങ്ങള്‍ തിന്നുകൊണ്ടിരിക്കും.
إِنَّ ٱلْمُجْرِمِينَ فِى عَذَابِ جَهَنَّمَ خَـٰلِدُونَ﴿٧٤﴾
إِنَّ الْمُجْرِمِينَ നിശ്ചയമായും കുറ്റവാളികള്‍ فِي عَذَابِ جَهَنَّمَ "ജഹന്നമി"ന്‍റെ (നരക)ശിക്ഷയില്‍ خَالِدُونَ നിത്യവാസികളായിരിക്കും.
43:74 നിശ്ചയമായും, കുറ്റവാളികള്‍ നരകശിക്ഷയില്‍ നിത്യവാസികളായിരിക്കും.
لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ﴿٧٥﴾
لَا يُفَتَّرُ അതു അയവു (ഇളവു, തളര്‍ച്ച ) വരുത്തപ്പെടുകയില്ല عَنْهُمْ അവര്‍ക്കു, അവരില്‍നിന്നു وَهُمْ فِيهِ അതില്‍ അവര്‍ مُبْلِسُونَ ആശയറ്റ(ആശ മുറിഞ്ഞ)വരുമാകുന്നു.
43:75 അവരില്‍നിന്ന് അതു അയവു വരുത്തപ്പെടുന്നതല്ല; അവരതില്‍ ആശയറ്റവരുമായിരിക്കും.
وَمَا ظَلَمْنَـٰهُمْ وَلَـٰكِن كَانُوا۟ هُمُ ٱلظَّـٰلِمِينَ﴿٧٦﴾
وَمَا ظَلَمْنَاهُمْ നാമവരോടു അക്രമം (അനീതി) ചെയ്തിട്ടില്ല وَلَـٰكِن പക്ഷെ, എങ്കിലും كَانُوا هُمُ അവര്‍ തന്നെയാകുന്നു الظَّالِمِينَ അക്രമികള്‍.
43:76 നാം അവരോടു അക്രമം പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ, അവര്‍ തന്നെയാണ് അക്രമികളായിരിക്കുന്നത്.
وَنَادَوْا۟ يَـٰمَـٰلِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّـٰكِثُونَ﴿٧٧﴾
وَنَادَوْا അവര്‍ വിളിച്ചുപറയും يَا مَالِكُ മാലികേ لِيَقْضِ عَلَيْنَا ഞങ്ങളില്‍ വിധിക്കട്ടെ, തീരുമാനം വരുത്തട്ടെ رَبُّكَ തന്‍റെ (താങ്കളുടെ)റബ്ബ് قَالَ അദ്ദേഹം പറയും إِنَّكُم مَّاكِثُونَ നിശ്ചയമായും നിങ്ങള്‍ താമസിക്കുന്ന (കഴിഞ്ഞു കൂടുന്ന)വരാണ്.
43:77 അവര്‍ വിളിച്ചുപറയും: "മാലികേ"! തന്‍റെ റബ്ബ് ഞങ്ങളില്‍ (മരണത്തിന്ന്‍) തീരുമാനമെടുക്കട്ടെ!" അദ്ദേഹം പറയും: "നിശ്ചയമായും നിങ്ങള്‍, (ശിക്ഷയില്‍തന്നെ) താമസിക്കുന്നവരാകുന്നു."
لَقَدْ جِئْنَـٰكُم بِٱلْحَقِّ وَلَـٰكِنَّ أَكْثَرَكُمْ لِلْحَقِّ كَـٰرِهُونَ﴿٧٨﴾
لَقَدْ جِئْنَاكُم തീര്‍ച്ചയായും നാം നിങ്ങള്‍ക്കുവന്നു, വന്നിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥവും കൊണ്ടു وَلَـٰكِنَّ أَكْثَرَكُمْ എങ്കിലും നിങ്ങളിലധികവും لِلْحَقِّ യഥാര്‍ത്ഥത്തെ (സത്യത്തെ, ന്യായത്തോടു) كَارِهُونَ വെറുക്കുന്നവരാണ്, വെറുത്തവരാണ്, അനിഷ്ടക്കാരാണ്.
43:78 തീര്‍ച്ചയായും, നിങ്ങള്‍ക്ക് നാം യഥാര്‍ത്ഥം കൊണ്ടുവ(ന്ന് ത)ന്നിരിക്കുന്നു. പക്ഷെ, നിങ്ങളില്‍ അധികമാളും യഥാര്‍ത്ഥത്തെ വെറുക്കുന്നവരാണ്.
أَمْ أَبْرَمُوٓا۟ أَمْرًۭا فَإِنَّا مُبْرِمُونَ﴿٧٩﴾
أَمْ أَبْرَمُوا അതല്ല അവര്‍ ഉറപ്പിച്ചുവെച്ചോ أَمْرًا വല്ല കാര്യവും فَإِنّا എന്നാല്‍ നാം مُبْرِمُونَ ഉറപ്പിക്കുന്നവരാണ്.
43:79 അതല്ല (-ഒരുപക്ഷെ) അവര്‍ വല്ല കാര്യവും [പരിപാടിയും] ഉറപ്പിച്ചുവെച്ചിരിക്കുന്നുവോ?! എന്നാല്‍, നിശ്ചയമായും നാമും (ചിലതു) ഉറപ്പിച്ചുവെക്കുന്നവരാകുന്നു.
أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَىٰهُم ۚ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ﴿٨٠﴾
أَمْ يَحْسَبُونَ അതല്ല അവര്‍ വിചാരിക്കുന്നു(കണക്കാകുന്നു)വോ أَنَّا لَا نَسْمَعُ നാം കേള്‍ക്കയില്ലെന്നു سِرَّهُمْ അവരുടെ രഹസ്യം, സ്വകാര്യം وَنَجْوَاهُم അവരുടെ മന്ത്രവും, ഗൂഢഭാഷണവും بَلَىٰ അല്ലാതെ, ഇല്ലാതേ (ഉണ്ടു) وَرُسُلُنَا നമ്മുടെ ദൂതന്മാര്‍ لَدَيْهِمْ അവരുടെ അടുക്കല്‍ يَكْتُبُونَ എഴുതുകയും (രേഖപ്പെടുത്തുകയും) ചെയ്യുന്നു.
43:80 അതല്ലെങ്കില്‍, അവര്‍ വിചാരിക്കുന്നുണ്ടോ, അവരുടെ രഹസ്യവും, (സ്വകാര്യ) മന്ത്രവും നാം കേള്‍ക്കുന്നില്ലെന്നു?! ഇല്ലാതെ! (കേള്‍ക്കുന്നുണ്ട്). നമ്മുടെ ദൂതന്മാര്‍ അവരുടെ അടുക്കല്‍ എഴുതി ക്കൊണ്ടുമിരിക്കുന്നു.
قُلْ إِن كَانَ لِلرَّحْمَـٰنِ وَلَدٌۭ فَأَنَا۠ أَوَّلُ ٱلْعَـٰبِدِينَ﴿٨١﴾
قُلْ പറയുക إِن كَانَ ഉണ്ടെങ്കില്‍, ഉണ്ടായിരുന്നെങ്കില്‍ لِلرَّحْمَـٰنِ റഹ്മാന്നു وَلَدٌ വല്ല സന്താനവും, മക്കളും فَأَنَا എന്നാല്‍ ഞാന്‍ أَوَّلُ الْعَابِدِينَ ആരാധിക്കുന്നവരില്‍ ഒന്നാമത്തേവനായിരിക്കും.
43:81 (നബിയേ) പറയുക: "പരമകാരുണികന് വല്ല സന്താനവും ഉണ്ടെന്നു വരികില്‍, ഞാന്‍ (അതിന്‍റെ) ആരാധകന്മാരില്‍ ഒന്നാമത്തേവനായിരിക്കും."
سُبْحَـٰنَ رَبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ﴿٨٢﴾
سُبْحَٰنَ മഹാ പരിശുദ്ധന്‍, പരിശുദ്ധപ്പെടുത്തുന്നു رَبِّ ٱلسَّمَٰوَٰتِ ആകാശങ്ങളുടെ റബ്ബ്, റബ്ബിനെ وَٱلْأَرْضِ ഭൂമിയുടെയും رَبِّ ٱلْعَرْشِ അര്‍ശിന്‍റെ റബ്ബ് عَمَّا يَصِفُونَ അവര്‍ വര്‍ണ്ണിക്കുന്ന (വിവരിക്കുന്നതില്‍ നിന്നു).
43:82 ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബ് - അതായത്, "അര്‍ശി"ന്‍റെ [സിംഹാസനത്തിന്‍റെ] റബ്ബ് - അവര്‍ വര്‍ണ്ണിച്ചു പറയുന്നതില്‍നിന്നു എത്രയോ പരിശുദ്ധന്‍!
فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ﴿٨٣﴾
فَذَرْهُمْ ആകയാല്‍ (എന്നാല്‍) അവരെ വിട്ടേക്കുക يَخُوضُوا അവര്‍ മുഴുകട്ടെ, മുഴുകുമാറു وَيَلْعَبُوا വിളയാടുകയും,കളിക്കുകയും حَتَّىٰ يُلَاقُوا അവര്‍ കണ്ടെത്തുന്നതുവരെ يَوْمَهُمُ അവരുടെ ദിവസം الَّذِي يُوعَدُونَ അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്ന
43:83 ആകയാല്‍ അവരെ വിട്ടേക്കുക; അവരോടു താക്കീതു ചെയ്യപ്പെട്ടുവരുന്ന അവരുടെ (ആ) ദിവസവുമായി കണ്ടുമുട്ടുന്നതുവരേക്കും അവര്‍ (തോന്നിയവാസത്തില്‍) മുഴുകിയും, കളിച്ചുകൊണ്ടിരിക്കട്ടെ!
وَهُوَ ٱلَّذِى فِى ٱلسَّمَآءِ إِلَـٰهٌۭ وَفِى ٱلْأَرْضِ إِلَـٰهٌۭ ۚ وَهُوَ ٱلْحَكِيمُ ٱلْعَلِيمُ﴿٨٤﴾
وَهُوَ الَّذِي അവന്‍ യാതൊരുവനാണ് فِي السَّمَاءِ إِلَـٰهٌ ആകാശത്തില്‍ ആരാധ്യനായ (ദൈവമായ) وَفِي الْأَرْضِ إِلَـٰهٌ ഭൂമിയിലും ആരാധ്യനായ وَهُوَ الْحَكِيمُ അവന്‍തന്നെ അഗാധജ്ഞന്‍ الْعَلِيمُ സര്‍വ്വജ്ഞന്‍
43:84 അവനത്രെ, ആകാശത്തില്‍ ആരാധ്യനും, ഭൂമിയില്‍ ആരാധ്യനുമായുള്ളവന്‍. അവന്‍തന്നെയാണ്, അഗാധജ്ഞനും, സര്‍വ്വജ്ഞനും.
وَتَبَارَكَ ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَعِندَهُۥ عِلْمُ ٱلسَّاعَةِ وَإِلَيْهِ تُرْجَعُونَ﴿٨٥﴾
وَتَبَارَكَ الَّذِي യാതൊരുവന്‍ മഹത്വം (മേന്മ, ഗുണം) എറിയവനുമാകുന്നു لَهُ അവനാണ് مُلْكُ السَّمَاوَاتِആകാശങ്ങളുടെ ആധിപത്യം وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا രണ്ടിന്നിടയിലുള്ളതിന്റെയും وَعِندَهُ അവന്‍റെ അടുക്കലാണുതാനും عِلْمُ السَّاعَةِ അന്ത്യഘട്ടത്തിന്റെ അറിവു وَإِلَيْهِ അവനിലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു.
43:85 ആകാശങ്ങളുടെയും, ഭൂമിയുടെയും, അവക്കിടയിലുള്ളതിന്‍റെയും രാജാധിപത്യം യാതൊരുവന്നുള്ളതാണോ അവന്‍, വളരെ മഹത്വം (അഥവാ നന്മ) ഏറിയവനുമാകുന്നു. അവന്‍റെ അടുക്കലാണ് അന്ത്യസമയത്തിന്‍റെ അറിവുള്ളതും. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപെടുകയും ചെയ്യുന്നു.
وَلَا يَمْلِكُ ٱلَّذِينَ يَدْعُونَ مِن دُونِهِ ٱلشَّفَـٰعَةَ إِلَّا مَن شَهِدَ بِٱلْحَقِّ وَهُمْ يَعْلَمُونَ﴿٨٦﴾
وَلَا يَمْلِكُ സ്വാധീനമാക്കുക (അധികാരപ്പെടുക, കഴിയുക)യില്ല الَّذِينَ يَدْعُونَ അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ مِن دُونِهِ അവനു പുറമെ الشَّفَاعَةَ ശുപാര്‍ശക്ക് إِلَّا مَن شَهِدَ സാക്ഷ്യം വഹിച്ചവരല്ലാതെ بِالْحَقِّ യഥാര്‍ത്ഥത്തിനു وَهُمْ يَعْلَمُونَ അവര്‍ അറിഞ്ഞുകൊണ്ടു.
43:86 അവനു പുറമെ അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്നവര്‍ക്ക് ശുപാര്‍ശ ചെയ്‌വാന്‍ അധികാരം (അഥവാ കഴിവ്) ഉണ്ടാകുന്നതല്ല; തങ്ങള്‍ അറിഞ്ഞുകൊണ്ടു യഥാര്‍ത്ഥത്തിനു സാക്ഷ്യം വഹിച്ചതാരോ അവര്‍ക്കല്ലാതെ.
وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ﴿٨٧﴾
وَلَئِن سَأَلْتَهُم നീ അവരോടു ചോദിച്ചുവെങ്കില്‍ مَّنْ خَلَقَهُمْ അവരെ സൃഷ്ടിച്ചതാരെന്നു لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും اللَّـهُ അല്ലാഹു എന്നു فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ്, എവിടെ നിന്നാണ് يُؤْفَكُونَ അവര്‍ തെറ്റിക്കപ്പെടുന്നതു.
43:87 ആരാണ്, അവരെ സൃഷ്ടിച്ചതെന്നു അവരോട് നീ ചോദിച്ചെങ്കില്‍, അവര്‍ നിശ്ചയമായും പറയും: "അല്ലാഹു" എന്ന്. അപ്പോള്‍, എങ്ങിനെയാണവര്‍ (സത്യത്തില്‍ നിന്നു) തെറ്റിക്കപ്പെടുന്നത്?!
وَقِيلِهِۦ يَـٰرَبِّ إِنَّ هَـٰٓؤُلَآءِ قَوْمٌۭ لَّا يُؤْمِنُونَ﴿٨٨﴾
وَقِيلِهِ അദ്ദേഹത്തിന്‍റെ വാക്കും (അദ്ദേഹം പറയുന്നതും) يَا رَبِّ എന്റെ റബ്ബേ إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ قَوْمٌ لَّا يُؤْمِنُونَ വിശ്വസിക്കാത്ത ഒരു ജനതയാണ്.
43:88 അദ്ദേഹത്തിന്‍റെ [റസൂലിന്‍റെ] വാക്കിനെപ്പറ്റിയും (അല്ലാഹുവിങ്കല്‍ അറിവുണ്ട്) : "എന്റെ റബ്ബേ, ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ഒരു ജനതയാണ്!"
فَٱصْفَحْ عَنْهُمْ وَقُلْ سَلَـٰمٌۭ ۚ فَسَوْفَ يَعْلَمُونَ﴿٨٩﴾
فَاصْفَحْ ആകയാല്‍ തിരിഞ്ഞു (മാറി) കളയുക عَنْهُمْ അവരെവിട്ടു, അവരില്‍നിന്നു وَقُلْ പറയുകയും ചെയ്യുക سَلَامٌ സലാം എന്നു فَسَوْفَ എന്നാല്‍ പിന്നീട്, വഴിയെ يَعْلَمُونَ അവര്‍ അറിയുന്നതാണ്
43:89 എന്നാല്‍, (നബിയേ) അവരെ വിട്ട് പിരിഞ്ഞുപോരുക, (അവരോടു) പറഞ്ഞേക്കുകയും ചെയ്യുക: "സലാം"! അവര്‍ വഴിയേ അറിഞ്ഞുകൊള്ളും!