arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
ശൂറാ (കൂടിയാലോചന) മക്കഃയില്‍ അവതരിച്ചത് – വചനങ്ങള്‍ 53- വിഭാഗം (റുകൂഉ്) 5 (23 മുതല്‍ 27 വരെ ആയത്തുകള്‍ മദനീയാണെന്നും അഭിപ്രായമുണ്ട്‌)

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
حمٓ﴿١﴾
volume_up share
حم = "ഹാ-മീം"
42:1ഹാ-മീം
عٓسٓقٓ﴿٢﴾
volume_up share
عسق = ‘ഐൻ-സീൻ-ഖ്വാഫ്’
42:2ഐന്‍-സീന്‍-ക്വാഫ്‌
തഫ്സീർ : 1-2
View   
كَذَٰلِكَ يُوحِىٓ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ﴿٣﴾
volume_up share
كَذَٰلِك = അപ്രകാരം, ഇത് പോലെ يُوحِي إِلَيْكَ = നിനക്കു വഹ്‍യ് നൽകുന്നു وَإِلَى الَّذِين = യാതൊരുവർക്കും مِن قَبْلِك = നിന്റെ മുമ്പുള്ള اللَّـهُ الْعَزِيزُ = പ്രതാപശാലിയായ അല്ലാഹു الْحَكِيمُ = അഗാധജ്ഞനായ
42:3(നബിയേ,) നിനക്കും, നിന്‍റെ മുമ്പുള്ളവർക്കും പ്രതാപശാലിയായ, അഗാധജ്ഞനായ, അല്ലാഹു ഇപ്രകാരം വഹ്‌യ്‌(ദിവ്യബോധനം) നൽകി വരുന്നു.
തഫ്സീർ : 3-3
View   
لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ﴿٤﴾
volume_up share
لَهُ = അവന്നാണ്, അവന്റേതാണ് مَا فِي السَّمَاوَات = ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും وَهُوَ الْعَلِيُّ = അവൻ ഉന്നതൻ الْعَظِيمُ = മഹത്തായവൻ
42:4ആകാശങ്ങളിലുള്ളതും,ഭൂമിയിലുള്ളതും(എല്ലാം) അവനുള്ളതാണ്, അവൻ ഉന്നതനാണ്, മഹാനാണ്.
تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِن فَوْقِهِنَّ ۚ وَٱلْمَلَـٰٓئِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَن فِى ٱلْأَرْضِ ۗ أَلَآ إِنَّ ٱللَّهَ هُوَ ٱلْغَفُورُ ٱلرَّحِيمُ﴿٥﴾
volume_up share
تَكَادُ السَّمَاوَات = ആകാശങ്ങൾ ആകാറാകുന്നു يَتَفَطَّرْن = പൊട്ടിപ്പിളരുക مِن فَوْقِهِنَّ = അവയുടെ മുകളിൽ (മീതെ) നിന്ന് وَالْمَلَائِكَة = മലക്കുകൾ يُسَبِّحُونَ = തസ്ബീഹ് നടത്തുന്നു بِحَمْدِ رَبِّهِمْ = തങ്ങളുടെ റബ്ബിനെ സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ وَيَسْتَغْفِرُونَ = അവർ പാപമോചനം തേടുകയും ചെയ്യുന്നു لِمَن فِي الْأَرْضِ = ഭൂമിയിലുള്ളവർക്ക് أَلَا = അല്ല, അറിഞ്ഞേക്കുക إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു هُوَ الْغَفُورُ = അവൻ തന്നെ വളരെ പൊറുക്കുന്നവൻ الرَّحِيمُ = കരുണാനിധി
42:5ആകാശങ്ങൾ അവയുടെ മുകളിൽ നിന്ന് പൊട്ടിപ്പിളരുമാറാകുന്നു; മലക്കുകൾ അവരുടെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് തസ്ബീഹ്[സ്തോത്രകീർത്തനം)] നടത്തിക്കൊണ്ടുമിരിക്കുന്നു; ഭൂമിയിലുള്ളവർക്കു വേണ്ടി അവർ പാപമോചനവും തേടുന്നു; അല്ലാ! (അറിയുക) നിശ്ചയമായും അല്ലാഹു തന്നെയാണ് വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവൻ.
തഫ്സീർ : 4-5
View   
وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ٱللَّهُ حَفِيظٌ عَلَيْهِمْ وَمَآ أَنتَ عَلَيْهِم بِوَكِيلٍۢ﴿٦﴾
volume_up share
وَالَّذِينَ اتَّخَذُوا = ഉണ്ടാക്കിയ (ഏർപ്പെടുത്തിയ)വർ مِن دُونِهِ = അവനുപുറമെ أَوْلِيَاءَ = കാര്യകർത്താക്കളെ, രക്ഷാധികാരികളെ اللَّـهُ حَفِيظٌ = അല്ലാഹു സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്നവനാണ് عَلَيْهِمْ = അവരെപ്പറ്റി وَمَا أَنتَ = നീ അല്ലതാനും عَلَيْهِم = അവരുടെ മേൽ بِوَكِيلٍ = ഏല്പിക്കപ്പെട്ടവൻ(ഉത്തരവാദി , അധികാരപ്പെട്ടവൻ)
42:6അവന്‌ പുറമെ (മറ്റുള്ളവരെ) കാര്യകർത്താക്കളാക്കുന്നവരാകട്ടെ , അവരെ പറ്റി അല്ലാഹു സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്നവനാകുന്നു. (നബിയേ) നീ അവരെപ്പറ്റി (ബാധ്യത) ഏല്പിക്കപ്പെട്ടവനല്ലതാനും.
وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ قُرْءَانًا عَرَبِيًّۭا لِّتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ ٱلْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌۭ فِى ٱلْجَنَّةِ وَفَرِيقٌۭ فِى ٱلسَّعِيرِ﴿٧﴾
volume_up share
وَكَذَٰلِكَ = അപ്രകാരം أَوْحَيْنَا إِلَيْكَ = നിനക്ക് നാം വഹ്‌യ്‌ തന്നു قُرْآنًا عَرَبِيًّا = അറബിയിലുള്ള ഒരു ഖുർആൻ لِّتُنذِرَ = നീ താക്കീത് (മുന്നറിയിപ്പ്) ചെയ്യുവാന്‍ വേണ്ടി أُمَّ الْقُرَىٰ = രാജ്യങ്ങളുടെ മാതാവിനെ (കേന്ദ്രത്തെ) وَمَنْ حَوْلَهَا = അതിന്റെ ചുറ്റുവശമുള്ളവരെയും وَتُنذِرَ = നീ താക്കീത് ചെയ്യുവാനും يَوْمَ الْجَمْعِ = ഒരുമിച്ച് കൂട്ടുന്ന ദിവസത്തെ لَا رَيْبَ فِيهِ = അതിൽ സന്ദേഹമേ ഇല്ല فَرِيقٌ = ഒരു കക്ഷി, സംഘം, വിഭാഗം فِي الْجَنَّةِ = സ്വർഗ്ഗത്തിലായിരിക്കും وَفَرِيقٌ = ഒരു കക്ഷി فِي السَّعِيرِ = ജ്വലിക്കുന്ന നരകത്തിലുമായിരിക്കും
42:7അപ്രകാരം, അറബിഭാഷയിലുള്ള ഒരു ഖുർആൻ നാം നിനക്കു വഹ്‌യ്‌ [ബോധനം] നൽകിയിരിക്കുന്നു; "ഉമ്മുൽഖുറാ" യെ (അഥവാ രാജ്യങ്ങളുടെ കേന്ദ്രത്തെ) യും, അതിന്റെ ചുറ്റുപാടിലുള്ളവരെയും നീ താക്കീത് ചെയ്യുവാനും, (എല്ലാവരെയും) ഒരുമിച്ചു കൂട്ടുന്ന ദിവസത്തെ - അതിൽ യാതൊരു സന്ദേഹവുമില്ല -താക്കീത് ചെയ്യുവാനും വേണ്ടി. (അന്ന്) ഒരു കക്ഷി സ്വർഗ്ഗത്തിലും, ഒരു കക്ഷി ജ്വലിക്കുന്ന നരകത്തിലുമായിരിക്കും.
തഫ്സീർ : 6-7
View   
وَلَوْ شَآءَ ٱللَّهُ لَجَعَلَهُمْ أُمَّةًۭ وَٰحِدَةًۭ وَلَـٰكِن يُدْخِلُ مَن يَشَآءُ فِى رَحْمَتِهِۦ ۚ وَٱلظَّـٰلِمُونَ مَا لَهُم مِّن وَلِىٍّۢ وَلَا نَصِيرٍ﴿٨﴾
volume_up share
وَلَوْ شَاءَ اللَّـهُ = അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ لَجَعَلَهُمْ = അവരെ അവൻ ആക്കുമായിരുന്നു أُمَّةً وَاحِدَةً = ഒരേ സമുദായം وَلَـٰكِن = പക്ഷേ , എങ്കിലും يُدْخِلُ = അവൻ പ്രവേശിപ്പിക്കുന്നു مَن يَشَاءُ = അവൻ ഉദ്ദേശിക്കുന്നവരെ فِي رَحْمَتِهِ = തന്റെ കാരുണ്യത്തിൽ وَالظَّالِمُونَ = അക്രമികൾ مَا لَهُم = അവർക്കില്ല مِّن وَلِيٍّ = ഒരു രക്ഷകർത്താവും وَلَا نَصِيرٍ = ഒരു സഹായകനും ഇല്ല
42:8അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ, അവരെ [മനുഷ്യരെ] അവൻ ഒരേ സമുദായമാക്കുമായിരുന്നു. പക്ഷെ, അവൻ ഉദ്ദേശിക്കുന്നവരെ, അവൻ തന്റെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നു. അക്രമികൾക്കാകട്ടെ , അവർക്ക് യാതൊരു രക്ഷാകർത്താവുമില്ല , സഹായകനുമില്ല.
തഫ്സീർ : 8-8
View   
أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۖ فَٱللَّهُ هُوَ ٱلْوَلِىُّ وَهُوَ يُحْىِ ٱلْمَوْتَىٰ وَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٩﴾
volume_up share
أَمِ اتَّخَذُوا = അതല്ല (അഥവാ) അവർ ഉണ്ടക്കിയോ, (സ്വീകരിച്ചിരിക്കുന്നുവോ) مِن دُونِهِ = അവനു പുറമെ , അവനെ കൂടാതെ أَوْلِيَاءَ = കാര്യകർത്താക്കളെ, രക്ഷാധികാരികളെ فَاللَّـهُ هُوَ = എന്നാൽ അല്ലാഹുതന്നെയാണ് الْوَلِيُّ = രക്ഷാധികാരി, കാര്യകർത്താവ് وَهُوَ = അവൻ തന്നെ يُحْيِي الْمَوْتَىٰ = മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യുന്നു وَهُوَ = അവൻ عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും قَدِيرٌ = കഴിവുള്ളവനാണ്
42:9അതല്ല, അവന് പുറമെ അവർ വല്ല രക്ഷകര്‍ത്താക്കളെയും സ്വീകരിച്ചിരിക്കയാണോ ?! എന്നാൽ ( വാസ്തവത്തിൽ) അല്ലാഹുവത്രെ, രക്ഷാകർത്താവ്. അവൻതന്നെ മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാണ്.
തഫ്സീർ : 9-9
View   
وَمَا ٱخْتَلَفْتُمْ فِيهِ مِن شَىْءٍۢ فَحُكْمُهُۥٓ إِلَى ٱللَّهِ ۚ ذَٰلِكُمُ ٱللَّهُ رَبِّى عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ﴿١٠﴾
volume_up share
وَمَا = ഏതൊന്നും اخْتَلَفْتُمْ فِيهِ = അതിൽ നിങ്ങള്‍ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി) مِن شَيْءٍ = ഏതൊരു കാര്യവും فَحُكْمُهُ = എന്നാലതിന്‍റെ വിധി, നിയമം إِلَى اللَّـهِ = അല്ലാഹുവിങ്കലേക്കാണ് ذَٰلِكُمُ اللَّـهُ = അത (അവന)ത്രെ അല്ലാഹു رَبِّي = എന്റെ റബ്ബായ عَلَيْهِ = അവന്റെമേൽ تَوَكَّلْتُ = ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു وَإِلَيْهِ = അവനിലേക്ക് തന്നെ أُنِيبُ = ഞാൻ (മനസ്സ്) മടങ്ങുകയും ചെയ്യുന്നു
42:10ഏതൊരു കാര്യത്തിലും തന്നെ, നിങ്ങൾ ഭിന്നാഭിപ്രായത്തിലായാൽ, അതിന്‍റെ വിധി(നിശ്ചയിക്കുവാനുള്ള അധികാരം) അല്ലാഹുവിങ്കലാണ് (അങ്ങിനെയുള്ള ) അവനാണ് എന്‍റെ രക്ഷിതാവായ അല്ലാഹു. അവന്‍റെ മേൽ ഞാൻ ഭരമേല്പിച്ചിരിക്കുന്നു; അവനിലേക്ക് തന്നെ ഞാൻ (വിനയപ്പെട്ട്) മടങ്ങുകയും ചെയ്യുന്നു.
തഫ്സീർ : 10-10
View   
فَاطِرُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًۭا وَمِنَ ٱلْأَنْعَـٰمِ أَزْوَٰجًۭا ۖ يَذْرَؤُكُمْ فِيهِ ۚ لَيْسَ كَمِثْلِهِۦ شَىْءٌۭ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ﴿١١﴾
volume_up share
فَاطِرُ السَّمَاوَاتِ = ആകാശങ്ങളുടെ സൃഷ്ടികർത്താവ് وَالْأَرْضِ = ഭൂമിയുടെയും جَعَلَ لَكُم = നിങ്ങൾക്ക് അവൻ ഉണ്ടാക്കിത്തന്നു مِّنْ أَنفُسِكُمْ = നിങ്ങളിൽ (നിങ്ങളുടെ വർഗ്ഗത്തില്‍) നിന്നുതന്നെ أَزْوَاجًا = ഇണകളെ وَمِنَ الْأَنْعَامِ = ആടുമാടൊട്ടകം (കാലി)കളില്‍നിന്നും أَزْوَاجًا = ഇണകളെ يَذْرَؤُكُمْ = നിങ്ങളെ അവൻ പെരുപ്പിച്ചുണ്ടാക്കുന്നു فِيهِ = അതിൽ (കൂടി) لَيْس = ഇല്ല كَمِثْلِهِ = അവനെപോലെ, (അവനുതുല്യമായി) شَيْءٌ = യാതൊരു വസ്തുവും وَهُو = അവൻ السَّمِيعُ = കേൾക്കുന്നവനാണ് الْبَصِيرُ = കാണുന്നവനാണ്
42:11(അവൻ) ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികർത്താവാകുന്നു. നിങ്ങൾക്ക് വേണ്ടി നിങ്ങളിൽ നിന്ന് തന്നെ അവൻ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു ; കാലികളിലും തന്നെ. ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു); അതിൽ കൂടി [അതുവഴി] അവൻ നിങ്ങളെ പെരുപ്പിച്ചുണ്ടാക്കുന്നു. അവനെ പോലെ യാതൊരു വസ്തുവും ഇല്ല. അവൻ (എല്ലാം) കേൾക്കുന്നവനാണ്, കാണുന്നവനാണ്.
തഫ്സീർ : 11-11
View   
لَهُۥ مَقَالِيدُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ بِكُلِّ شَىْءٍ عَلِيمٌۭ﴿١٢﴾
volume_up share
لَهُ = അവന്നാണ്, അവന്റേതാണ് مَقَالِيدُ = താക്കോലുകൾ, ഖജനാക്കൾ (അധികാരങ്ങൾ) السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടേയും يَبْسُطُ الرِّزْقَ = അവൻ ഉപജീവനം (ആഹാരം) വിശാലമാക്കുന്നു لِمَن يَشَاءُ = താൻ ഉദ്ദേശിക്കുന്നവർക്ക്‌ وَيَقْدِرُ = കണക്കാക്കുക (കുടുസ്സാക്കുക)യും ചെയ്യുന്നു إِنَّهُ = നിശ്ചയമായും അവൻ بِكُلِّ شَيْءٍ = എല്ലാ കാര്യത്തെ (വസ്‌തുവെ)ക്കുറിച്ചും عَلِيمٌ = അറിയുന്നവനാണ്
42:12ആകാശങ്ങളുടെയും, ഭൂമിയുടെയും, ( ഖജനാക്കളുടെ)താക്കോലുകൾ അവന്‍റെതാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം [ആഹാരം] വിശാലപ്പെടുത്തിക്കൊടുക്കുന്നു; (അവൻ ഉദ്ദേശിക്കുന്നവർക്ക്) അവൻ കുടുസ്സാക്കുകയും ചെയ്യുന്നു. നിശ്ചയമായും അവൻ എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാണ്.
തഫ്സീർ : 12-12
View   
شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحًۭا وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَمَا وَصَّيْنَا بِهِۦٓ إِبْرَٰهِيمَ وَمُوسَىٰ وَعِيسَىٰٓ ۖ أَنْ أَقِيمُوا۟ ٱلدِّينَ وَلَا تَتَفَرَّقُوا۟ فِيهِ ۚ كَبُرَ عَلَى ٱلْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ۚ ٱللَّهُ يَجْتَبِىٓ إِلَيْهِ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَن يُنِيبُ﴿١٣﴾
volume_up share
شَرَعَ لَكُم = നിങ്ങൾക്ക് അവൻ നിയമിച്ചു (മാർഗ്ഗമാക്കി) തന്നിരിക്കുന്നു مِّنَ الدِّينِ = മതത്തിൽ നിന്ന്, മതമായി مَا وَصَّىٰ بِهِ = അവൻ കല്പിച്ചരുളിയത് نُوحًا = നൂഹിനോട് وَالَّذِي أَوْحَيْنَا = നാം വഹ്‌യ്‌ നൽകിയതും إِلَيْكَ = നിനക്ക് وَمَا وَصَّيْنَا بِهِ = നാം കല്പിച്ചരുളിയതും إِبْرَاهِيمَ = ഇബ്റാഹീമിനോടും وَمُوسَىٰ وَعِيسَىٰ = മൂസായോടും ഈസായോടും أَنْ أَقِيمُوا = നിങ്ങൾ നിലനിറുത്തണമെന്ന് الدِّينَ = മതത്തെ وَلَا تَتَفَرَّقُوا = നിങ്ങൾ ഭിന്നിക്കരുതെന്നും فِيهِ = അതിൽ كَبُرَ = വളരെ വമ്പിച്ചതാണ്, വലുതായിരിക്കുന്നു عَلَى الْمُشْرِكِينَ = മുശ്‌രിക്കുകൾക്കു مَا تَدْعُوهُمْ إِلَيْهِ = നീ അവരെ യാതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അത് اللَّـهُ يَجْتَبِي = അല്ലാഹു തിരഞ്ഞെടുക്കുന്നു إِلَيْهِ = അവനിലേക്ക്‌ مَن يَشَاءُ = അവനുദ്ദേശിക്കുന്നവരെ وَيَهْدِي = അവൻ മാർഗ്ഗദർശനം നൽകുകയും ചെയ്യുന്നു إِلَيْهِ = തന്നിലേക്ക്, അവനിലേക്ക്‌ مَن يُنِيبُ = വിനയപ്പെട്ട് (മനസ്സ്) മടങ്ങുന്നവരെ
42:13നൂഹിനോട് അവൻ [അല്ലാഹു] കൽപിച്ചരുളിയതും, നിനക്ക് നാം വഹ്‌യ്‌ നൽകിയിട്ടുള്ളതും, ഇബ്രാഹീമിനോടും, മൂസായോടും ഈസായോടും നാം കൽപിച്ചരുളിയതും (എന്താണോ അത് തന്നെ) അവൻ നിങ്ങൾക്ക് മതമായി നിയമിച്ചു തന്നിരിക്കുന്നു: അതായത്, (ഈ) മതത്തെ നിങ്ങൾ നിലനിർത്തണം, അതിൽ നിങ്ങൾ ഭിന്നിച്ചു പോകരുത് എന്ന് . ബഹുദൈവ വിശ്വാസികളെ ഏതൊന്നിലേക്ക് നീ വിളിക്കുന്നുവോ അതവർക്ക് വമ്പിച്ച [ഭാരപ്പെട്ട] തായിരിക്കുകയാണ്. അല്ലാഹു ഉദ്ദേശിക്കുന്നവരെ തന്‍റെ അടുക്കലേക്ക് അവൻ തിരഞ്ഞെടുക്കുന്നു. (വിനയപ്പെട്ട്) മടങ്ങുന്നവർക്ക് അവൻ തന്‍റെ അടുക്കലേക്ക് മാർഗ്ഗദർശനം നൽകുകയും ചെയ്യുന്നു.
തഫ്സീർ : 13-13
View   
وَمَا تَفَرَّقُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۚ وَلَوْلَا كَلِمَةٌۭ سَبَقَتْ مِن رَّبِّكَ إِلَىٰٓ أَجَلٍۢ مُّسَمًّۭى لَّقُضِىَ بَيْنَهُمْ ۚ وَإِنَّ ٱلَّذِينَ أُورِثُوا۟ ٱلْكِتَـٰبَ مِنۢ بَعْدِهِمْ لَفِى شَكٍّۢ مِّنْهُ مُرِيبٍۢ﴿١٤﴾
volume_up share
وَمَا تَفَرَّقُوا = അവർ ഭിന്നിച്ചിട്ടുമില്ല, വേർപിരിഞ്ഞിട്ടില്ല إِلَّا مِن بَعْدِ = ശേഷമല്ലാതെ مَا جَاءَهُمُ = അവർക്ക് വന്നതിൻറെ الْعِلْمُ = അറിവ് بَغْيًا = ധിക്കാരം (അതിക്രമം, താന്തോന്നിത്തം, ശത്രുത, അസൂയ) നിമിത്തം بَيْنَهُمْ = അവർക്കിടയിലുള്ള وَلَوْلَا = ഇല്ലായിരുന്നെങ്കിൽ كَلِمَةٌ = ഒരു വാക്ക് سَبَقَتْ = മുൻകഴിഞ്ഞ, കഴിഞ്ഞുപോയ مِن رَّبِّكَ = നിന്റെ റബ്ബിങ്കൽ നിന്ന് إِلَىٰ أَجَلٍ = ഒരു അവധിവരേക്കു مُّسَمًّى = നിർണ്ണയിക്കപ്പെട്ട, പേര് പറയപ്പെട്ട لَّقُضِيَ = വിധി നിശ്ചയിക്ക (തീരുമാനിക്ക)പ്പെടുകതന്നെ ചെയ്‌തിരുന്നു بَيْنَهُمْ = അവർക്കിടയിൽ وَإِنَّ الَّذِينَ = നിശ്ചയമായും യാതൊരുവര്‍ أُورِثُوا الْكِتَابَ = വേദഗ്രന്ഥം അനന്തരാവകാശമായി നൽകപ്പെട്ട مِن بَعْدِهِمْ = അവരുടെ ശേഷം لَفِي شَكٍّ = സംശയത്തിൽ തന്നെയാണ് مِّنْهُ = അതിനെക്കുറിച്ചു مُرِيبٍ = ആശങ്കാപരമായ, സന്ദേഹകരമായ
42:14തങ്ങൾക്ക് അറിവ് വന്നെത്തിയശേഷമല്ലാതെ അവർ ഭിന്നിച്ചിട്ടില്ല താനും; (അതെ ) അവർക്കിടയിലുള്ള ധിക്കാരം നിമിത്തം. നിർണ്ണയം ചെയ്യപ്പെട്ട ഒരു (നിശ്ചിത) അവധി വരേക്കും (ബാധകമായ) ഒരു വാക്ക് നിന്‍റെ റബ്ബിങ്കലിൽ നിന്നും മുമ്പുണ്ടായിട്ടില്ലായിരുന്നുവെങ്കിൽ, അവർക്കിടയിൽ വിധി നിശ്ചയിക്കപ്പെടുക തന്നെ ചെയ്തിരുന്നു. അവർക്ക് ശേഷം വേദഗ്രന്ഥം അനന്തരാവകാശമായി നൽകപ്പെട്ടവരാകട്ടെ, നിശ്ചയമായും അതിനെക്കുറിച്ച് ആശങ്കാപരമായ സംശയത്തിലുമാകുന്നു.
തഫ്സീർ : 14-14
View   
فَلِذَٰلِكَ فَٱدْعُ ۖ وَٱسْتَقِمْ كَمَآ أُمِرْتَ ۖ وَلَا تَتَّبِعْ أَهْوَآءَهُمْ ۖ وَقُلْ ءَامَنتُ بِمَآ أَنزَلَ ٱللَّهُ مِن كِتَـٰبٍۢ ۖ وَأُمِرْتُ لِأَعْدِلَ بَيْنَكُمُ ۖ ٱللَّهُ رَبُّنَا وَرَبُّكُمْ ۖ لَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ ۖ لَا حُجَّةَ بَيْنَنَا وَبَيْنَكُمُ ۖ ٱللَّهُ يَجْمَعُ بَيْنَنَا ۖ وَإِلَيْهِ ٱلْمَصِيرُ﴿١٥﴾
volume_up share
فَلِذَٰلِكَ = അതിലേക്ക്, അതിനാൽ فَادْعُ = നീ ക്ഷണിക്കുക وَاسْتَقِمْ = നീ ചൊവ്വായി നിൽക്കുകയും ചെയ്യുക كَمَا أُمِرْتَ = നിന്നോട് കല്പിക്കപ്പെട്ടതുപോലെ وَلَا تَتَّبِعْ = നീ പിൻപറ്റുകയും അരുത് أَهْوَاءَهُمْ = അവരുടെ ഇച്ഛകളെ وَقُلْ = നീ പറയുകയും ചെയ്യുക آمَنتُ = ഞാൻ വിശ്വസിച്ചിരിക്കുന്നു بِمَا أَنزَلَ = ഇറക്കിയതിൽ اللَّـهُ = അല്ലാഹു مِن كِتَابٍ = വേദഗ്രന്ഥമായിട്ട് وَأُمِرْتُ = ഞാൻ കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു لِأَعْدِلَ بَيْنَكُمُ = നിങ്ങൾക്കിടയിൽ നീതി ചെയ്യുവാന്‍ اللَّـهُ رَبُّنَا = അല്ലാഹു ഞങ്ങളുടെ റബ്ബാണ്‌ وَرَبُّكُمْ = നിങ്ങളുടെ റബ്ബും لَنَا أَعْمَالُنَا = ഞങ്ങൾക്ക് ഞങ്ങളുടെ കർമ്മങ്ങൾ, പ്രവൃത്തികൾ وَلَكُمْ = നിങ്ങൾക്ക് أَعْمَالُكُمْ = നിങ്ങളുടെ കർമ്മങ്ങളും لَا حُجَّةَ = ന്യായം (തർക്കം, വാദം) ഇല്ല بَيْنَنَا وَبَيْنَكُمُ = ഞങ്ങളുടെയും നിങ്ങളുടെയും ഇടയിൽ اللَّـهُ يَجْمَعُ = അല്ലാഹു ഒരുമിച്ചു കൂട്ടും بَيْنَنَا = നമുക്കിടയിൽ وَإِلَيْهِ = അവങ്കലേക്ക് തന്നെയാണ് الْمَصِيرُ = തിരിച്ചെത്തൽ
42:15(നബിയേ) ആകയാൽ അതിലേക്ക് ക്ഷണിച്ചുകൊള്ളുക. നിന്നോട് കല്പിക്കപ്പെട്ടപ്രകാരം നീ (ശരിക്ക്) ചൊവ്വായി നിലകൊള്ളുകയും ചെയ്യുക .അവരുടെ ഇച്ഛകളെ പിൻപറ്റുകയും അരുത്. നീ (ഇപ്രകാരം) പറഞ്ഞേക്കുകയും ചെയ്യുക: വേദഗ്രന്ഥമായിക്കൊണ്ട് അല്ലാഹു അവതരിപ്പിച്ചിട്ടുള്ളതിൽ (മുഴുവനും) ഞാൻ വിശ്വസിച്ചിരിക്കുന്നു. നിങ്ങൾക്കിടയിൽ നീതി പാലിക്കുവാൻ എന്നോട് കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഞങ്ങളുടെ റബ്ബും, നിങ്ങളുടെ റബ്ബുമാകുന്നു. ഞങ്ങളുടെ കർമ്മങ്ങൾ ഞങ്ങൾക്ക്; നിങ്ങളുടെ കർമ്മങ്ങൾ നിങ്ങൾക്കും, ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ ന്യായവാദം ഇല്ല. അല്ലാഹു നമ്മുടെ ഇടയിൽ ഒരുമിച്ചുകൂട്ടുന്നതാണ്. അവനിലേക്കാണ് തിരിച്ചെത്തലും.
തഫ്സീർ : 15-15
View   
وَٱلَّذِينَ يُحَآجُّونَ فِى ٱللَّهِ مِنۢ بَعْدِ مَا ٱسْتُجِيبَ لَهُۥ حُجَّتُهُمْ دَاحِضَةٌ عِندَ رَبِّهِمْ وَعَلَيْهِمْ غَضَبٌۭ وَلَهُمْ عَذَابٌۭ شَدِيدٌ﴿١٦﴾
volume_up share
وَالَّذِينَ يُحَاجُّونَ = ന്യായവാദം നടത്തുന്നവർ فِي اللَّـهِ =അല്ലാഹുവിൻറെ കാര്യത്തിൽ مِن بَعْدِ = ശേഷം مَا اسْتُجِيبَ لَهُ = അവന് ഉത്തരം (സ്വീകരണം) ലഭിച്ചതിന്റെ حُجَّتُهُمْ = അവരുടെ ന്യായം دَاحِضَةٌ = ഫലശൂന്യമായത് (നിരർത്ഥം, പരാജയമടഞ്ഞത്) ആണ് عِندَ رَبِّهِمْ = അവരുടെ റബ്ബിൻറെ അടുക്കൽ وَعَلَيْهِمْ = അവരുടെ മേലുണ്ടുതാനും غَضَبٌ = കോപം, ദേഷ്യം وَلَهُمْ عَذَابٌ = അവർക്ക് ശിക്ഷയുമുണ്ട് شَدِيدٌ = കഠിനമായ
42:16അല്ലാഹുവിന് [അവന്‍റെ മതത്തിന് ] സ്വീകരണം ലഭിച്ചതിന് ശേഷം, അവന്‍റെ കാര്യത്തിൽ (തർക്കിച്ച്) ന്യായവാദം നടത്തുന്നവരാകട്ടെ, അവരുടെ ന്യായം തങ്ങളുടെ റബ്ബിന്‍റെ അടുക്കൽ ഫലശൂന്യമായതാകുന്നു [പരാജയപ്പെട്ടതാണ്]. അവരുടെ മേൽ കോപവും ഉണ്ടായിരിക്കും; കഠിനമായ ശിക്ഷയും അവർക്കുണ്ട്.
ٱللَّهُ ٱلَّذِىٓ أَنزَلَ ٱلْكِتَـٰبَ بِٱلْحَقِّ وَٱلْمِيزَانَ ۗ وَمَا يُدْرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٌۭ﴿١٧﴾
volume_up share
اللَّـهُ الَّذِي = അല്ലാഹു യാതൊരുവനാകുന്നു أَنزَلَ الْكِتَابَ = ഗ്രന്ഥം ഇറക്കിയ بِالْحَقِّ = യഥാർത്ഥ പ്രകാരം وَالْمِيزَانَ = തുലാസ്സും وَمَا يُدْرِيكَ = നിനക്കെന്തറിയാം, അറിയാമോ لَعَلَّ السَّاعَةَ = അന്ത്യസമയമായേക്കാം قَرِيبٌ = അടുത്തത്, സമീപസ്ഥം
42:17അല്ലാഹുവത്രെ, യഥാർത്ഥ പ്രകാരം വേദഗ്രന്ഥവും, തുലാസ്സും ഇറക്കിയവൻ, തനിക്ക് എന്തറിയാം, അന്ത്യസമയം സമീപസ്ഥമായിരിക്കാം?
يَسْتَعْجِلُ بِهَا ٱلَّذِينَ لَا يُؤْمِنُونَ بِهَا ۖ وَٱلَّذِينَ ءَامَنُوا۟ مُشْفِقُونَ مِنْهَا وَيَعْلَمُونَ أَنَّهَا ٱلْحَقُّ ۗ أَلَآ إِنَّ ٱلَّذِينَ يُمَارُونَ فِى ٱلسَّاعَةِ لَفِى ضَلَـٰلٍۭ بَعِيدٍ﴿١٨﴾
volume_up share
يَسْتَعْجِلُ بِهَا = അതിന് ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു الَّذِينَ = യാതൊരു കൂട്ടർ لَا يُؤْمِنُونَ بِهَا = അതിൽ വിശ്വസിക്കാത്ത وَالَّذِينَ آمَنُوا = വിശ്വസിച്ചവരാകട്ടെ مُشْفِقُونَ مِنْهَا = അതിനെപ്പറ്റി ഭയപ്പെടുന്നവരാണ് وَيَعْلَمُونَ = അവർ അറിയുകയും ചെയ്യും أَنَّهَا الْحَقُّ = അത് യഥാർത്ഥമാണെന്നു أَلَا = അല്ലാ, അറിയുക إِنَّ الَّذِينَ = നിശ്ചയമായും യാതൊരുവര്‍ يُمَارُونَ = തർക്കം നടത്തുന്ന, സംശയം പ്രകടിപ്പിക്കുന്ന فِي السَّاعَةِ = അന്ത്യസമയത്തിന്റെ കാര്യത്തിൽ لَفِي ضَلَالٍ = വഴിപിഴവിൽ തന്നെ بَعِيدٍ = വിദൂരമായ
42:18അതിൽ വിശ്വസിക്കാത്തവർ അതിന് ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു. വിശ്വസിച്ചവരാകട്ടെ, അതിനെക്കുറിച്ച് ഭയപ്പാടുള്ളവരുമാകുന്നു. അത് യഥാർത്ഥമാണെന്ന് അവർക്കറിയുകയും ചെയ്യാം. അല്ലാ-( അറിയുക; ) അന്ത്യസമയത്തിന്‍റെ കാര്യത്തിൽ തർക്കം നടത്തുന്നവർ നിശ്ചയമായും വിദൂരമായ വഴി പിഴവിൽ തന്നെയാകുന്നു.
തഫ്സീർ : 16-18
View   
ٱللَّهُ لَطِيفٌۢ بِعِبَادِهِۦ يَرْزُقُ مَن يَشَآءُ ۖ وَهُوَ ٱلْقَوِىُّ ٱلْعَزِيزُ﴿١٩﴾
volume_up share
اللَّـهُ = അല്ലാഹു لَطِيفٌ = സൗമ്യം (മയം) ഉള്ളവനാകുന്നു بِعِبَادِهِ = തന്റെ അടിയാന്മാരോട് يَرْزُقُ = അവൻ ഉപജീവനം നൽകുന്നു, കൊടുക്കും مَن يَشَاءُ = അവൻ ഉദ്ദേശിക്കുന്നവർക്ക്‌ وَهُوَ = അവൻ തന്നെ الْقَوِيُّ =ശക്തൻ الْعَزِيزُ = പ്രതാപശാലി
42:19അല്ലാഹു അവന്‍റെ അടിയന്മാരോട് വളരെ സൗമ്യമുള്ളവനാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ കൊടുക്കുന്നു(ആഹാരം നൽകുന്നു) അവനത്രെ പ്രതാപശാലിയായ ശക്തനായുള്ളവൻ.
തഫ്സീർ : 19-19
View   
مَن كَانَ يُرِيدُ حَرْثَ ٱلْـَٔاخِرَةِ نَزِدْ لَهُۥ فِى حَرْثِهِۦ ۖ وَمَن كَانَ يُرِيدُ حَرْثَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِن نَّصِيبٍ﴿٢٠﴾
volume_up share
مَن كَانَ = ആരെങ്കിലും ആയാൽ يُرِيدُ = ഉദ്ദേശിക്കും حَرْثَ الْآخِرَةِ = പരലോകത്തെ കൃഷി (വിള, സമ്പാദ്യം) نَزِدْ لَهُ = അവനു നാം വർദ്ധിപ്പിച്ചുകൊടുക്കും فِي حَرْثِهِ = അവൻറെ കൃഷിയിൽ وَمَن كَانَ = ആരെങ്കിലും ആയിരുന്നാൽ يُرِيدُ = ഉദ്ദേശിക്കും حَرْثَ الدُّنْيَا = ഇഹത്തിലെ കൃഷിയെ نُؤْتِهِ = അവനു നാം കൊടുക്കും مِنْهَا = അതിൽ നിന്ന് وَمَا لَهُ = അവന്നില്ലതാനും فِي الْآخِرَةِ = പരലോകത്തു مِن نَّصِيبٍ = ഒരു അംശവും, പങ്കും
42:20ആരെങ്കിലും പരലോകത്തെ കൃഷി [വരുമാനം] ഉദ്ദേശിക്കുകയാണെങ്കിൽ, അവന് അവന്‍റെ കൃഷിയിൽ[വരുമാനത്തിൽ] നാം വർദ്ധിപ്പിച്ചുകൊടുക്കുന്നതാണ്; ആരെങ്കിലും ഇഹലോകത്തെ കൃഷി [വരുമാനം] ഉദ്ദേശിക്കുകയാണെങ്കിൽ അവന് അതിൽനിന്നും നാം കൊടുക്കും; (പക്ഷെ) പരലോകത്തിൽ അവന് യാതൊരു ഓഹരിയും ഇല്ലതാനും.
أَمْ لَهُمْ شُرَكَـٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ ۚ وَلَوْلَا كَلِمَةُ ٱلْفَصْلِ لَقُضِىَ بَيْنَهُمْ ۗ وَإِنَّ ٱلظَّـٰلِمِينَ لَهُمْ عَذَابٌ أَلِيمٌۭ﴿٢١﴾
volume_up share
أَمْ لَهُمْ = അതല്ല (അഥവാ, ഒരുപക്ഷേ) അവർക്കുണ്ടോ شُرَكَاءُ = പങ്കുകാർ شَرَعُوا لَهُم = അവർക്ക് നിയമിച്ചു(മാർഗ്ഗമാക്കി) കൊടുത്തിട്ടുള്ള مِّنَ الدِّينِ = മതത്തിൽ നിന്ന്, മതമായിട്ട് مَا = യാതൊന്ന് لَمْ يَأْذَن بِهِ = അതിന് അനുവാദം നൽകിയിട്ടില്ല اللَّـهُ = അല്ലാഹു وَلَوْلَا = ഇല്ലായിരുന്നെങ്കിൽ كَلِمَةُ الْفَصْلِ = തീരുമാനത്തിന്റെ വാക്ക് لَقُضِيَ = വിധി നടത്തപ്പെടുമായിരുന്നു بَيْنَهُمْ = അവർക്കിടയിൽ وَإِنَّ الظَّالِمِينَ = നിശ്ചയമായും അക്രമികൾ لَهُمْ عَذَابٌ = അവർക്ക്‌ ശിക്ഷയുണ്ട് أَلِيمٌ = വേദനയേറിയ
42:21അതല്ല-(ഒരുപക്ഷെ) അല്ലാഹു അനുവാദം നല്കിയിട്ടില്ലാത്ത വല്ലതും മതത്തിൽ പെട്ടതായി തങ്ങൾക്ക് നിയമിച്ചുകൊടുത്തിട്ടുള്ള വല്ല പങ്കാളികളും അവർക്കുണ്ടോ?! തീരുമാനത്തിന്‍റെ വാക്ക് (മുമ്പ്) ഉണ്ടായിരുന്നില്ലെങ്കിൽ അവർക്കിടയിൽ (തൽക്ഷണം) വിധി നടത്തപ്പെടുമായിരുന്നു. അക്രമികളാകട്ടെ, നിശ്ചയമായും അവർക്ക് വേദനയേറിയ ശിക്ഷയുണ്ട്.
تَرَى ٱلظَّـٰلِمِينَ مُشْفِقِينَ مِمَّا كَسَبُوا۟ وَهُوَ وَاقِعٌۢ بِهِمْ ۗ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فِى رَوْضَاتِ ٱلْجَنَّاتِ ۖ لَهُم مَّا يَشَآءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ﴿٢٢﴾
volume_up share
تَرَى الظّالِمِينَ = അക്രമികളെ നിനക്ക് കാണാം, നീ കാണും مُشْفِقِينَ = ഭയപ്പെടുന്നവരായി مِمّاكَسَبُوا = അവർ സമ്പാദിച്ച (പ്രവർത്തിച്ച)തിനെപ്പറ്റി وَهُوَوَاقِعٌ = അത് സംഭവിക്കുന്നതുമാണ് بِهِمْ = അവരിൽ وَالّذِينَ آمَنُوا = വിശ്വസിച്ചവർ وَعَمِلو الصّالِحَاتِ = സൽക്കര്‍മ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത فِي رَوْضَاتِ = തോപ്പുകളിലായിരിക്കും الجَنّاتِ = സ്വർഗ്ഗങ്ങളിലെ لَهُمْ = അവർക്കുണ്ട് مَا يَشَاءونَ = അവരുദ്ദേശിക്കുന്നതു عِندَرَبِّهِمْ = തങ്ങളുടെ റബ്ബിന്റെ അടുക്കൽ ذَالِكَ هُوَ = അതുതന്നെയാണ് الفَضْلُ = അനുഗ്രഹം, ശ്രേഷ്ഠത الكَبِير = വലിയ
42:22(ഈ) അക്രമികളെ , അവർ സമ്പാദിച്ചുവെച്ചതിനെപറ്റി ഭയപ്പെടുന്നവരായി നിനക്ക് കാണാവുന്നതാണ്. അത് [ആ ശിക്ഷ] അവരിൽ സംഭവിക്കുന്നതാണ് താനും. വിശ്വസിക്കുകയും , സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ സ്വർഗ്ഗത്തോപ്പുകളിലുമായിരിക്കും. അവർ എന്തുദ്ദേശിക്കുന്നുവോ അത് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കൽ അവർക്കുണ്ട്. അതു തന്നെയാണ് വലുതായ അനുഗ്രഹം (അഥവാ ശ്രേഷ്‌ഠത).
തഫ്സീർ : 20-22
View   
ذَٰلِكَ ٱلَّذِى يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۗ قُل لَّآ أَسْـَٔلُكُمْ عَلَيْهِ أَجْرًا إِلَّا ٱلْمَوَدَّةَ فِى ٱلْقُرْبَىٰ ۗ وَمَن يَقْتَرِفْ حَسَنَةًۭ نَّزِدْ لَهُۥ فِيهَا حُسْنًا ۚ إِنَّ ٱللَّهَ غَفُورٌۭ شَكُورٌ﴿٢٣﴾
volume_up share
ذَٰلِكَ الّذِي = അതത്രെ യാതൊന്നു يُبَشِّرُاللهُ = അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്ന عِبَادَهُ = തന്റെ അടിയാന്മാർക്കു الّذِينَ آمَنُوا = വിശ്വസിച്ചവരായ وَعَمِلُو الصّالِحَاتِ = സൽക്കര്‍മ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത قُلْ = നീ പറയുക لا أسْألُكُمْ = ഞാൻ നിങ്ങളോടു ചോദിക്കുന്നില്ല عَلَيْهِ = അതിന്റെ( ഇതിന്റെ ) പേരിൽ أجْرًا = ഒരു പ്രതിഫലവും إلا المَوَدَّةَ = താല്പര്യം (സ്നേഹം) അല്ലാതെ فِي القُرْبَى = അടുത്ത ബന്ധത്തിലുള്ള وَمَن يَقْتَرِفْ = ആരെങ്കിലും പ്രവർത്തിച്ചുണ്ടാക്കുന്നതായാൽ حَسَنَةً = വല്ല നന്മയും,പുണ്യകർമ്മം نَزِدْلَهُ = അവനു നാം വർദ്ധിപ്പിച്ചു കൊടുക്കും فِيهَا = അതിൽ حُسْنًا = നന്മ, ഗുണം, മെച്ചം إنَّ اللهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് شَكُور = നന്ദിയുള്ളവനാണ്
42:23അതത്രെ, വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരായ തന്‍റെ അടിയാന്മാരോട് അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നത്. (നബിയേ) പറയുക: ഞാൻ നിങ്ങളോടു ഇതിന്‍റെ പേരിൽ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല , അടുത്ത ബന്ധത്തിലുള്ള(സ്നേഹ) താല്പര്യം എന്നല്ലാതെ. ആരെങ്കിലും, ഒരു നന്മ [പുണ്യം] പ്രവർത്തിച്ചുണ്ടാക്കുന്നതായാൽ,നാം അവനു അതിൽ നന്മ[ഗുണം] വർദ്ദിപ്പിച്ചു കൊടുക്കുന്നതാണ്. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും, വളരെ നന്ദിയുള്ളവനും ആണ്.
തഫ്സീർ : 23-23
View   
أَمْ يَقُولُونَ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًۭا ۖ فَإِن يَشَإِ ٱللَّهُ يَخْتِمْ عَلَىٰ قَلْبِكَ ۗ وَيَمْحُ ٱللَّهُ ٱلْبَـٰطِلَ وَيُحِقُّ ٱلْحَقَّ بِكَلِمَـٰتِهِۦٓ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿٢٤﴾
volume_up share
أمْ يَقُولونَ = അതല്ല അവർ പറയുന്നുവോ افْتَرَى = അവൻ കെട്ടിച്ചമച്ചുവെന്നു على اللهِ = അല്ലാഹുവിന്റെ മേൽ كَذِبًا = കളവു, വ്യാജം فَإن يَشَإاللهُ = എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം يَخْتِمْ = അവൻ മുദ്രവെക്കും عَلَى قَلْبِكَ = നിന്റെ ഹൃദയത്തിനു وَيَمْحُ اللهُ = അല്ലാഹു മായ്ക്കുകയും(തുടച്ചു നീക്കു)കയും ചെയ്യും البَاطِلَ = മിഥ്യയെ, അന്യായത്തെ, വ്യർത്ഥത്തെ وَيُحِقُّ = അവൻ യഥാർത്ഥമാക്കുക (സ്ഥാപിക്കുക, സ്ഥിരപ്പെടുത്തുക) യും ചെയ്യും الحَقَّ = യാഥാർത്ഥത്തെ, ന്യായത്തെ بِكَلِماتِهِ = അവന്റെ വചനങ്ങൾ കൊണ്ട് إنّهُ عليمٌ = നിശ്ചയമായും അവൻ അറിയുന്നവനാണ് بِذَاتِ الصُّدور = നെഞ്ചുകളിൽ (ഹൃദയങ്ങളിൽ) ഉള്ളതിനെ
42:24അതല്ല(-പക്ഷെ,) അവൻ [നബി] അല്ലാഹുവിന്‍റെ പേരിൽ കളവു കെട്ടിച്ചമച്ചു എന്ന് അവർ പറയുന്നുവോ?! എന്നാൽ, അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം, (നബിയെ,) നിന്‍റെ ഹൃദയത്തിനു അവൻ മുദ്ര വെക്കുന്നതാണ്. അല്ലാഹു മിഥ്യയായുള്ളതിനെ മായി(ചു നീ )ക്കുകയും, യാഥാർത്ഥമായുള്ളതിനെ തന്‍റെ വചനങ്ങൾ മൂലം യാഥാർത്ഥമാ(യി സ്ഥാപി)ക്കുകയും ചെയ്യും. നിശ്ചയമായും അവൻ നെഞ്ച് [ഹൃദയം]കളിലുള്ളതിനെക്കുറിച്ച് അറിയുന്നവനാണ്.
തഫ്സീർ : 24-24
View   
وَهُوَ ٱلَّذِى يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِۦ وَيَعْفُوا۟ عَنِ ٱلسَّيِّـَٔاتِ وَيَعْلَمُ مَا تَفْعَلُونَ﴿٢٥﴾
volume_up share
وَهُوَ = അവനത്രെ الّذِي يَقْبَلُ التَّوْبَةَ = പശ്ചാത്താപം (ഖേദം) സ്വീകരിക്കുന്നവൻ عَن عِبَادِهِ = തന്റെ അടിയന്മാരിൽ നിന്ന് وَيَعْفُوا = അവൻ മാപ്പു നൽകുകയും ചെയ്യുന്നു عَنِ السَّيِّئَاتِ = തിന്മകൾക്ക് وَيَعْلَمُ = അവൻ അറിയുകയും ചെയ്യും مَا تفْعَلُون = നിങ്ങൾ ചെയ്യുന്നത്
42:25അവനത്രെ, തന്‍റെ അടിയാന്മാരിൽനിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവൻ. അവൻ തിന്മകൾക്ക് മാപ്പ് കൊടുക്കുകയും, നിങ്ങൾ ചെയ്തുവരുന്നത് അറിയുകയും ചെയ്യുന്നു.
وَيَسْتَجِيبُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَيَزِيدُهُم مِّن فَضْلِهِۦ ۚ وَٱلْكَـٰفِرُونَ لَهُمْ عَذَابٌۭ شَدِيدٌۭ﴿٢٦﴾
volume_up share
وَيَسْتَجِيبُ = അവൻ ഉത്തരം നൽകുന്നു الَّذِينَ آمَنُوا = വിശ്വസിച്ചവർക്കു وَعَمِلُو الصَّالِحَاتِ = സൽക്കര്‍മ്മമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത وَيَزِيدُهُمْ = അവർക്കു വർദ്ധിപ്പിച്ചു കൊടുക്കും مِن فَضْلِهِ = അവന്റെ അനുഗ്രഹത്തിൽ (ദയവിൽ) നിന്നും وَالكَافِرُونَ = അവിശ്വാസികളാകട്ടെ لَهُمْ = അവർക്കുണ്ട് عَذَابٌ شَدِيد = കഠിനശിക്ഷ
42:26വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് അവൻ ഉത്തരം നൽകുകയും,അവർക്കു തന്‍റെ അനുഗ്രഹത്തിൽ (അഥവാ ദയവിൽ ) നിന്നും വർദ്ദിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. അവിശ്വാസികളാകട്ടെ, അവർക്ക് കഠിനമായ ശിക്ഷയുമുണ്ട്.
തഫ്സീർ : 25-26
View   
وَلَوْ بَسَطَ ٱللَّهُ ٱلرِّزْقَ لِعِبَادِهِۦ لَبَغَوْا۟ فِى ٱلْأَرْضِ وَلَـٰكِن يُنَزِّلُ بِقَدَرٍۢ مَّا يَشَآءُ ۚ إِنَّهُۥ بِعِبَادِهِۦ خَبِيرٌۢ بَصِيرٌۭ﴿٢٧﴾
volume_up share
وَلَوْ بَسَطَ اللَّـهُ = അല്ലാഹു വിശാലമാക്കിയിരുന്നെങ്കിൽ الرِّزْقَ = ഉപജീവനം, ആഹാരം لِعِبَادِهِ = തന്റെ അടിയാൻമാർക്ക് لَبَغَوْا = അവർ അതിക്രമം (കുഴപ്പം) നടത്തുമായിരുന്നു فِي الْأَرْضِ = ഭൂമിയിൽ وَلَـٰكِن يُنَزِّلُ = എങ്കിലും അവൻ ഇറക്കുന്നു بِقَدَرٍ = ഒരു തോത്(അളവ്, കണക്ക്, വ്യവസ്ഥ) പ്രകാരം مَّا يَشَاءُ = അവൻ ഉദ്ദേശിക്കുന്നത് إِنَّهُ بِعِبَادِهِ = നിശ്ചയമായും അവൻ തന്റെ അടിയാന്മാരെപ്പറ്റി خَبِيرٌ = സൂക്ഷ്മജ്ഞാനിയാണ് بَصِيرٌ = കണ്ടറിയുന്നവനാണ്
42:27അല്ലാഹു അവന്‍റെ അടിയാന്മാർക്ക് ഉപജീവനം[ആഹാരം] വിശാലമാക്കികൊടുത്തിരുന്നുവെങ്കിൽ, അവർ ഭൂമിയിൽ അതിക്രമം നടത്തുമായിരുന്നു. പക്ഷെ, അവൻ താൻ ഉദ്ദേശിക്കുന്ന ഒരു തോത് [വ്യവസ്ഥ] അനുസരിച്ച് ഇറക്കികൊടുക്കുകയാണ്, നിശ്ചയമായും, അവൻ തന്‍റെ അടിയാൻമാരെപ്പറ്റി സൂക്ഷ്മജ്ഞാനിയും, കണ്ടറിയുന്നവനുമാകുന്നു.
തഫ്സീർ : 27-27
View   
وَهُوَ ٱلَّذِى يُنَزِّلُ ٱلْغَيْثَ مِنۢ بَعْدِ مَا قَنَطُوا۟ وَيَنشُرُ رَحْمَتَهُۥ ۚ وَهُوَ ٱلْوَلِىُّ ٱلْحَمِيدُ﴿٢٨﴾
volume_up share
وَهُوَ الَّذِي = അവൻ യാതൊരുവനാണ്, അവനാണ് യാതൊരുവൻ يُنَزِّلُ الْغَيْثَ = മഴ ഇറക്കുന്ന مِن بَعْدِ = ശേഷം مَا قَنَطُوا = അവർ നിരാശപ്പെട്ടതിന്റെ وَيَنشُرُ = അവൻ വ്യാപിപ്പിക്കുകയും ചെയ്യുന്നു رَحْمَتَهُ = തന്റെ കാരുണ്യം وَهُوَ الْوَلِيُّ = അവനത്രെ കൈകാര്യ കർത്താവും الْحَمِيدُ = സ്തുത്യർഹൻ,സ്തുതിക്കപ്പെടുന്നവൻ
42:28അവൻ തന്നെയാണ് അവർ[ജനങ്ങൾ] നിരാശപ്പെട്ടതിനു ശേഷം മഴ ഇറക്കുകയും, തന്‍റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവനും. സ്തുത്യർഹനായ കൈകാര്യകർത്താവും അവൻ തന്നെ.
وَمِنْ ءَايَـٰتِهِۦ خَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَثَّ فِيهِمَا مِن دَآبَّةٍۢ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَآءُ قَدِيرٌۭ﴿٢٩﴾
volume_up share
وَمِنْ آيَاتِهِ = അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് خَلْقُ السَّمَاوَاتِ = ആകാശങ്ങളെ സൃഷ്ടിച്ചത് وَالْأَرْضِ = ഭൂമിയെയും وَمَا بَثَّ فِيهِمَا = അവ രണ്ടിലും അവൻ വിതരണം ചെയ്തതിനെയും (വ്യാപിപ്പിച്ചതിനെയും) مِن دَابَّةٍ = ജീവജന്തുവായിട്ട് وَهُوَ = അവൻ عَلَىٰ جَمْعِهِمْ = അവരെ ഒരുമിച്ച് കൂട്ടുവാൻ إِذَا يَشَاءُ = അവൻ ഉദ്ദേശിക്കുന്ന പക്ഷം, ഉദ്ദേശിക്കുമ്പോൾ قَدِيرٌ = കഴിവുള്ളവനാണ്
42:29അവന്‍റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്, ആകാശങ്ങളെയും ഭൂമിയെയും, ജീവജന്തുക്കളായി അവരണ്ടിലും അവൻ വിതരണം ചെയ്തിട്ടുള്ളതിനേയും സൃഷ്ട്ടിച്ചത്. അവൻ ഉദ്ദേശിക്കുന്നതായാൽ. അവയെ ഒരുമിച്ചുകൂട്ടുവാൻ കഴിവുള്ളവനുമാണ് അവൻ.
തഫ്സീർ : 28-29
View   
وَمَآ أَصَـٰبَكُم مِّن مُّصِيبَةٍۢ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍۢ﴿٣٠﴾
volume_up share
وَمَا أَصَابَكُم = നിങ്ങൾക്ക് എന്ത് ബാധിച്ചാലും, നിങ്ങൾക്ക് ബാധിച്ചത് مِّن مُّصِيبَةٍ = ആപത്തായിട്ട്, വല്ല ബാധയും فَبِمَا كَسَبَتْ = സമ്പാദിച്ച( പ്രവർത്തിച്ച)തുകൊണ്ടാണ് أَيْدِيكُمْ = നിങ്ങളുടെ കരങ്ങൾ, കൈകൾ وَيَعْفُوا = അവൻ മാപ്പ് ചെയ്കയും ചെയ്യുന്നു عَن كَثِيرٍ = പലതിനെ സംബന്ധിച്ചും, മിക്കതിനെയും
42:30നിങ്ങൾക്ക് ഏതൊരു ആപത്തു ബാധിക്കുന്നതായാലും അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തമായിരിക്കും. പലതിനെ സംബന്ധിച്ചും അവൻ മാപ്പ് നൽകുകയും ചെയ്യുന്നു.
തഫ്സീർ : 30-30
View   
وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّۢ وَلَا نَصِيرٍۢ﴿٣١﴾
volume_up share
وَمَا أَنتُم = നിങ്ങളല്ല بِمُعْجِزِينَ = അസാധ്യമാക്കുന്ന (പരാജയപ്പെടുത്തുന്ന)വർ فِي الْأَرْضِ = ഭൂമിയിൽ وَمَا لَكُم = നിങ്ങൾക്കില്ലതാനും مِّن دُونِ اللَّـهِ = അല്ലാഹുവിന് പുറമെ مِن وَلِيٍّ = ഒരു കൈകാര്യക്കാരനും, രക്ഷാധികാരിയും وَلَا نَصِيرٍ = ഒരു സഹായകനുമില്ല
42:31ഭൂമിയിൽ നിങ്ങൾ (അല്ലാഹുവിനെ) അസാധ്യമാക്കുന്നവരല്ല; അല്ലാഹുവിന് പുറമെ നിങ്ങൾക്ക് ഒരു കാര്യകർത്താവുമില്ല, ഒരു സഹായകനുമില്ല.
وَمِنْ ءَايَـٰتِهِ ٱلْجَوَارِ فِى ٱلْبَحْرِ كَٱلْأَعْلَـٰمِ﴿٣٢﴾
volume_up share
وَمِنْ آيَاتِهِ = അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് الْجَوَارِ = സഞ്ചരിക്കുന്നവ(കപ്പലുകൾ) فِي الْبَحْرِ = സമുദ്രത്തിൽ كَالْأَعْلَامِ = (പൊന്തിക്കാണുന്ന) മലകളെപ്പോലെ
42:32അവന്‍റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്, മലകളെപോലെ (ഉയർന്നുകൊണ്ട്) സമുദ്രത്തിൽ (സഞ്ചരിക്കുന്ന) കപ്പലുകൾ.
إِن يَشَأْ يُسْكِنِ ٱلرِّيحَ فَيَظْلَلْنَ رَوَاكِدَ عَلَىٰ ظَهْرِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّكُلِّ صَبَّارٍۢ شَكُورٍ﴿٣٣﴾
volume_up share
إِن يَشَأْ = അവൻ ഉദ്ദേശിക്കുന്ന പക്ഷം يُسْكِنِ الرِّيحَ = കാറ്റിനെ അവൻ അടക്കിനിർത്തും فَيَظْلَلْنَ = എന്നിട്ടവ ആയിത്തീരും رَوَاكِدَ = തങ്ങിനിൽക്കുന്നവ, കെട്ടിക്കിടക്കുന്നവ عَلَىٰ ظَهْرِهِ = അതിന്റെ മുകളിൽ, പുറത്ത് إِنَّ فِي ذَٰلِكَ = നിശ്ചയമായും അതിലുണ്ട് لَآيَاتٍ = പല ദൃഷ്ടാന്തങ്ങൾ لِّكُلِّ صَبَّارٍ = എല്ലാ ക്ഷമാശീലന്മാർക്കും شَكُورٍ = നന്ദിയുള്ളവരായ
42:33അവൻ ഉദ്ദേശിക്കുന്നപക്ഷം, കാറ്റിനെ അവൻ അടക്കിനിര്‍ത്തുകയും, അങ്ങിനെ അവ അതിന്റെ [സമുദ്രത്തിന്‍റെ] മുകളിൽ (നിശ്ചലമായും) തങ്ങിനിൽക്കുന്നവയായിത്തീരുകയും ചെയ്യുന്നതാണ്. നിശ്ചയമായും, അതിൽ, ക്ഷമാലുക്കളും നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും ദൃഷ്ടാന്തങ്ങളുണ്ട്.
أَوْ يُوبِقْهُنَّ بِمَا كَسَبُوا۟ وَيَعْفُ عَن كَثِيرٍۢ﴿٣٤﴾
volume_up share
أَوْ يُوبِقْهُنَّ = അല്ലെങ്കിൽ അവയെ അവൻ നശിപ്പിക്കും بِمَا كَسَبُوا = അവർ പ്രവർത്തിച്ചത് നിമിത്തം وَيَعْفُ = അവൻ മാപ്പ് ചെയ്യുകയും ചെയ്യും عَن كَثِيرٍ = പലതിനെയും
42:34അല്ലെങ്കിൽ, അവർ [ജനങ്ങൾ] പ്രവർത്തിച്ചുവെച്ചതിന്‍റെ കാരണമായി അവയെ [കപ്പലുകളെ] അവൻ നശിപ്പിച്ചു കളഞ്ഞേക്കുന്നതാണ്. പലതിനെ സംബന്ധിച്ചും അവൻ മാപ്പ് നൽകുകയും ചെയ്യും.
وَيَعْلَمَ ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِنَا مَا لَهُم مِّن مَّحِيصٍۢ﴿٣٥﴾
volume_up share
وَيَعْلَمَ = അറിയുവാനും الَّذِينَ يُجَادِلُونَ = തർക്കം നടത്തുന്നവർ فِي آيَاتِنَا = നമ്മുടെ ദൃഷ്ടാന്തങ്ങളിൽ مَا لَهُم = അവർക്കില്ല مِّن مَّحِيصٍ = ഓടി രക്ഷപ്പെടാവുന്ന ഒരു സ്ഥലവും
42:35നമ്മുടെ ദൃഷ്ടാന്തങ്ങളിൽ തർക്കം നടത്തുന്നവർ അറിഞ്ഞുകൊള്ളുകയും ചെയ്യും; അവർക്ക് ഓടി രക്ഷപ്പെടാവുന്ന ഒരു സ്ഥലവും ഇല്ല എന്ന്. [അതിന്നുംകൂടിയാണ് അങ്ങിനെ ചെയ്തേക്കുന്നത്] .
തഫ്സീർ : 31-35
View   
فَمَآ أُوتِيتُم مِّن شَىْءٍۢ فَمَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَمَا عِندَ ٱللَّهِ خَيْرٌۭ وَأَبْقَىٰ لِلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ﴿٣٦﴾
volume_up share
فَمَا أُوتِيتُم = എന്നാൽ നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ളത് مِّن شَيْءٍ = വല്ല വസ്തുവും فَمَتَاعُ الْحَيَاةِ = ജീവിതത്തിന്റെ ഉപകരണം (വിഭവം) ആകുന്നു الدُّنْيَا = ഐഹിക, ഇഹത്തിന്റെ وَمَا عِندَ اللَّـهِ = അല്ലാഹുവിങ്കലുള്ളതാകട്ടെ خَيْرٌ = ഉത്തമമായതാണ് وَأَبْقَىٰ = അധികം ശേഷിക്കുന്നതും لِلَّذِينَ آمَنُوا = വിശ്വസിച്ചവർക്ക് وَعَلَىٰ رَبِّهِمْ = തങ്ങളുടെ റബ്ബിന്റെ മേൽ يَتَوَكَّلُونَ = അവർ ഭരമേൽപ്പിക്കുകയും ചെയ്യും
42:36എന്നാൽ, നിങ്ങൾക്ക് വല്ല വസ്തുവും നല്കപ്പെട്ടിട്ടുണ്ടെങ്കിലത്‌ ഐഹിക ജീവിതത്തിന്‍റെ ഉപകരണമാകുന്നു.അല്ലാഹുവിന്‍റെ പക്കലുള്ളതാകട്ടെ, കൂടുതൽ ഉത്തമവും, കൂടുതൽ ശേഷിക്കുന്നതുമാകുന്നു. (അത് ആർക്കാണെന്നോ?-) വിശ്വസിക്കുകയും തങ്ങളുടെ റബ്ബിന്‍റെ മേൽ (കാര്യങ്ങളെ) ഭരമേല്പിക്കുകയും ചെയ്യുന്നവർക്കും;
وَٱلَّذِينَ يَجْتَنِبُونَ كَبَـٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ وَإِذَا مَا غَضِبُوا۟ هُمْ يَغْفِرُونَ﴿٣٧﴾
volume_up share
والّذِينَ يَجتَنِبُون = വിട്ടകന്നു നിൽക്കുന്നവർക്കും كَبَائِرَ الإثمِ = പാപത്തിൽ വലുതായവയെ (മഹാപാപങ്ങളെ) وَالْفَوَاحِشَ = നീചവൃത്തികളെയും وَإِذَا مَاغَضِبُوا = അവർ കോപിച്ചാൽ, ദേഷ്യം പിടിച്ചാൽ هُمْ يَغْفِرُونَ = അവർ പൊറുക്കുകയും ചെയ്യും
42:37മഹാപാപങ്ങളെയും, നീചവൃത്തികളെയും വിട്ടകന്നു നിൽക്കുന്നവർക്കും; ദേഷ്യം വരുമ്പോൾ അവർ പൊറുത്തുകൊടുക്കുകയും ചെയ്യും (അങ്ങിനെയുള്ളവർക്കും);
وَٱلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ﴿٣٨﴾
volume_up share
والّذِينَ اسْتَجابُوا = ഉത്തരം നൽകിയവരും لِرَبِّهِم = തങ്ങളുടെ റബ്ബിന് وَأَقَامُوا = നിലനിർത്തുകയും ചെയ്തു الصَّلَاةَ = നമസ്കാരം وأَمْرُهُم = അവരുടെ കാര്യം شُورَىٰ = കൂടിയാലോചിക്കപ്പെടുന്നതുമാണ് بَيْنَهُم = തങ്ങൾക്കിടയിൽ ومِمّا رَزَقناهُم = നാമവർക്ക് നൽകിയതിൽ നിന്ന് يُنفِقون = അവർ ചിലവഴിക്കുകയും ചെയ്യും
42:38തങ്ങളുടെ റബ്ബിന് ഉത്തരം നൽകുകയും, നമസ്കാരം നിലനിർത്തുകയും ചെയ്തവർക്കും; തങ്ങളുടെ കാര്യം തങ്ങൾക്കിടയിൽ കൂടിയാലോചിക്കപെടുന്നതായിരിക്കും, നാം തങ്ങൾക്ക് നല്കിയിട്ടുള്ളതിൽ നിന്ന് ചിലവഴിക്കുകയും ചെയ്യും(അങ്ങിനെയുള്ളവർക്കും).
وَٱلَّذِينَ إِذَآ أَصَابَهُمُ ٱلْبَغْىُ هُمْ يَنتَصِرُونَ﴿٣٩﴾
volume_up share
وَالّذينَ = യാതൊരുവർക്കും إِذَا أَصَابَهُمُ = അവർക്ക് ബാധിച്ചാൽ الْبَغْىُ = അതിക്രമം (കയ്യേറ്റം) هُم = അവർ يَنتَصِرُونَ = രക്ഷാനടപടിയെടുക്കും
42:39തങ്ങൾക്ക് (വല്ലവരിൽനിന്നും) അതിക്രമം ബാധിച്ചാൽ, (സ്വയം) രക്ഷാനടപടി എടുക്കുന്നവർക്കും.
തഫ്സീർ : 36-39
View   
وَجَزَٰٓؤُا۟ سَيِّئَةٍۢ سَيِّئَةٌۭ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ إِنَّهُۥ لَا يُحِبُّ ٱلظَّـٰلِمِينَ﴿٤٠﴾
volume_up share
وَجَزَاءُ سَيِّئَةٍ = ഒരു തിന്മയുടെ പ്രതിഫലം سَيِّئَةٌ مِّثْلُهَا = അതുപോലെയുള്ള ഒരു തിന്മയാണ് فَمَن عَفا = എന്നാൽ ആരെങ്കിലും മാപ്പ് ചെയ്താൽ وَأصْلَحَ = നന്നാക്കുകയും, നല്ലതു പ്രവർത്തിക്കുകയും فأَجرُهُ = എന്നാലവന്റെ കൂലി, പ്രതിഫലം عَلَى اللَّـهِ = അല്ലാഹുവിന്റെ മേലാകുന്നു إِنَّهُ لَا يُحِبُّ = നിശ്ചയമായും അവൻ ഇഷ്ടപ്പെടുന്നില്ല الظَّالِمِينَ = അക്രമികളെ
42:40ഒരു തിന്മയുടെ പ്രതിഫലം, അതുപോലെയുള്ള ഒരു തിന്മയാകുന്നു. എന്നാൽ, ആരെങ്കിലും മാപ്പുനൽകുകയും നന്നാക്കുക (അഥവാ നല്ലത് പ്രവർത്തിക്കുക)യും ചെയ്താൽ, അവന്‍റെ കൂലി അല്ലാഹുവിന്‍റെ മേൽ (ബാധ്യതപ്പെട്ടത്) ആകുന്നു. നിശ്ചയമായും, അവൻ അക്രമം ചെയ്യുന്നവരെ ഇഷ്ടപ്പെടുകയില്ല.
وَلَمَنِ ٱنتَصَرَ بَعْدَ ظُلْمِهِۦ فَأُو۟لَـٰٓئِكَ مَا عَلَيْهِم مِّن سَبِيلٍ﴿٤١﴾
volume_up share
ولَمَنِ انتَصَرَ = ആരെങ്കിലും രക്ഷാനടപടിയെടുത്താൽ بَعْدَ ظُلْمِهِ = തന്നെ അക്രമിച്ചതിനു ശേഷം فَأُولَٰئِكَ = എന്നാൽ അക്കൂട്ടർ ما عَلَيهِم = അവരുടെമേൽ ഇല്ല مِّن سَبِيل = യാതൊരു മാർഗ്ഗവും, വഴിയും
42:41തന്നെ ആക്രമിച്ചതിന് ശേഷം ആരെങ്കിലും രക്ഷാനടപടി എടുക്കുന്നതായാൽ, അക്കൂട്ടരുടെ മേൽ [അവർക്കെതിരെ വല്ലതും പ്രവർത്തിക്കുവാൻ] യാതൊരു മാർഗവുമില്ല.
إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظْلِمُونَ ٱلنَّاسَ وَيَبْغُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌۭ﴿٤٢﴾
volume_up share
إِنَّمَا السَّبِيلُ = നിശ്ചയമായും മാർഗ്ഗമുള്ളത് عَلَى الَّذِينَ = യാതൊരുവരുടെ മേൽ മാത്രമാണ് يَظْلِمُونَ النَّاسَ = ജനങ്ങളെ അക്രമിക്കുന്ന وَيَبْغُونَ = അതിക്രമം നടത്തുകയും ചെയ്യുന്ന في الأرْضِ = ഭൂമിയിൽ بِغيرِ الْحقِّ = ന്യായമില്ലാതെ أُولَٰئِكَ = അക്കൂട്ടർ لَهُم = അവർക്കുണ്ട് عذابٌ أليم = വേദനയേറിയ ശിക്ഷ
42:42നിശ്ചയമായും മാർഗമുള്ളത് ജനങ്ങളെ അക്രമിക്കുകയും, ന്യായമല്ലാത്ത വിധേന ഭൂമിയിൽ അതിക്രമം നടത്തുകയും ചെയ്യുന്നവരുടെ മേൽമാത്രമാണ്. അക്കൂട്ടർക്ക് വേദനയേറിയ ശിക്ഷയുണ്ട്.
وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ ٱلْأُمُورِ﴿٤٣﴾
volume_up share
وَلَمَن صَبَرَ = ആരെങ്കിലും ക്ഷമിച്ചാൽ, സഹിച്ചാൽ وَغَفَرَ = പൊറുക്കുകയും إِنَّ ذَٰلِكَ = നിശ്ചയമായും അത് لَمِن عَزمِ الأُمُور = ദൃഢതയുള്ള (സുദൃഢമായ-വേണ്ടപ്പെട്ട)കാര്യങ്ങളിൽ പെട്ടതുതന്നെ
42:43ആരെങ്കിലും ക്ഷമിക്കുകയും, പൊറുക്കുകയും ചെയ്താൽ, നിശ്ചയമായും അത് (മനോ) ദാർഢ്യതയുള്ള കാര്യങ്ങളിൽ പെട്ടതാകുന്നു.
തഫ്സീർ : 40-43
View   
وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِن وَلِىٍّۢ مِّنۢ بَعْدِهِۦ ۗ وَتَرَى ٱلظَّـٰلِمِينَ لَمَّا رَأَوُا۟ ٱلْعَذَابَ يَقُولُونَ هَلْ إِلَىٰ مَرَدٍّۢ مِّن سَبِيلٍۢ﴿٤٤﴾
volume_up share
وَمَن يُضْلِلِ اللَّـهُ = ആരെ അല്ലാഹു വഴിപിഴവിലാക്കിയോ فَمَا لَهُ = എന്നാൽ അവന്നില്ല مِن وَلِيّ = ഒരു രക്ഷാധികാരിയും, ബന്ധുവും, മിത്രവും مِن بَعدِهِ = അവന്നു ശേഷം (പുറമെ) وَتَرَى الظَّالِمِينَ = അക്രമികളെ നിനക്ക് കാണാം, നീ കാണുംلَمَّا رَأوُا = അവർ കാണുന്ന അവസരത്തിൽ العَذابَ = ശിക്ഷ يَقُولُونَ = പറയുന്നതായിട്ടു هَلْ = ഉണ്ടോ إِلىَ مَرَدٍّ = ഒരു മടങ്ങി (തിരിച്ച് )പോക്കിന് مِن سَبِيل = വല്ല മാർഗ്ഗവും
42:44അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന് പിന്നീട് യാതൊരു രക്ഷാകർത്താവും ഇല്ല. അക്രമികൾ ശിക്ഷയെ കാണുന്ന അവസരത്തിൽ, അവർ പറയുന്നതായി നിനക്ക് കാണാം: ഒരു തിരിച്ചു പോക്കിന് വല്ല മാർഗവും ഉണ്ടോ?! എന്ന്.
وَتَرَىٰهُمْ يُعْرَضُونَ عَلَيْهَا خَـٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرْفٍ خَفِىٍّۢ ۗ وَقَالَ ٱلَّذِينَ ءَامَنُوٓا۟ إِنَّ ٱلْخَـٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَـٰمَةِ ۗ أَلَآ إِنَّ ٱلظَّـٰلِمِينَ فِى عَذَابٍۢ مُّقِيمٍۢ﴿٤٥﴾
volume_up share
وَتَرَاهُمْ = നിനക്കവരെ കാണുകയും ചെയ്യാം يُعْرَضُونَ = അവർ പ്രദർശിപ്പിക്കപ്പെടുന്നതായി عَلَيْهَا = അതിങ്കൽ, അതിന്നടുത്ത് خَاشِعِينَ = വിനയപെട്ടവരായി, ഭക്തി കാണിക്കുന്നവരായി مِنَ الذُّلِّ = നിന്ദ്യതയാല്‍, എളിമനിമിത്തം يَنظُرُونَ = അവർ നോക്കും, നോക്കിക്കൊണ്ട് مِن طَرْفٍ = ഒരു (തരം) കണ്ണിൽ (ദൃഷ്ടിയിൽ) കൂടി خَفِيٍّ = ഗോപ്യമായ, ഒളിഞ്ഞ وَقَالَ الَّذِينَ آمَنُوا = വിശ്വസിച്ചവർ പറയും إِنَّ الْخَاسِرِينَ = നിശ്ചയമായും നഷ്ടക്കാർ الَّذِينَ خَسِرُوا = നഷ്ടപ്പെടുത്തിയവരാണ് أَنفُسَهُمْ = തങ്ങളെത്തന്നെ, സ്വന്തം ദേഹങ്ങളെ وَأَهْلِيهِمْ = തങ്ങളുടെ സ്വന്തക്കാര (വീട്ടുകാരെ, കുടുംബത്തെ)യും يَوْمَ الْقِيَامَةِ = ഖിയാമത്ത് നാളിൽ أَلَا إِنَّ الظَّالِمِينَ = അല്ലാ നിശ്ചയമായും അക്രമികൾ فِي عَذَابٍ = ശിക്ഷയിലായിരിക്കും مُّقِيمٍ = നിലനിൽക്കുന്ന
42:45നിന്ദ്യതനിമിത്തം (വിനയപെട്ട്)ഭക്തികാണിക്കുന്നവരായ നിലയിൽ അതിന്‍റെ [നരകത്തിന്‍റെ] അടുക്കൽ അവർ പ്രദർശിക്കപ്പെടുന്നതായും നിനക്ക് കാണാം. (ശരിക്ക് കണ്ണുതുറക്കാതെ) ഗോപ്യമായ ഒരു ദൃഷ്ടിയിലൂടെ അവർ നോക്കുന്നതാണ്. വിശ്വസിച്ചവർ പറയും: നിശ്ചയമായും, (സാക്ഷാൽ) നഷ്ടക്കാർ, ഖിയാമത്തുനാളിൽ തങ്ങളെത്തന്നെയും, തങ്ങളുടെ സ്വന്തക്കാരെയും നഷ്ടപെടുത്തിയവരത്രെ. അല്ലാ!(അറിഞ്ഞേക്കുക;) നിശ്ചയമായും അക്രമികൾ (ഇടമുറിയാതെ) നിലനിൽക്കുന്ന ശിക്ഷയിലായിരിക്കും.
وَمَا كَانَ لَهُم مِّنْ أَوْلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِن سَبِيلٍ﴿٤٦﴾
volume_up share
وَمَا كَانَ لَهُم = അവർക്കുണ്ടായിരിക്കുകയില്ല مِّنْ أَوْلِيَاءَ = രക്ഷാകർത്താക്കളിൽ നിന്നും (ആരും) يَنصُرُونَهُم = അവരെ സഹായിക്കുന്ന مِّن دُونِ اللَّـهِ = അല്ലാഹുവിന് പുറമെ وَمَن يُضْلِلِ اللَّـهُ = അല്ലാഹു ആരെ വഴിപിഴവിലാക്കിയോ فَمَا لَهُ = എന്നാലവന്നില്ല مِن سَبِيلٍ = ഒരു മാർഗ്ഗവും, വഴിയും
42:46അല്ലാഹുവിനു പുറമെ, അവരെ സഹായിക്കുന്ന രക്ഷകർത്താക്കളൊന്നും അവർക്കുണ്ടായിരിക്കയില്ല. അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന് യാതൊരു (രക്ഷാ)മാർഗവും ഇല്ല.
തഫ്സീർ : 44-46
View   
ٱسْتَجِيبُوا۟ لِرَبِّكُم مِّن قَبْلِ أَن يَأْتِىَ يَوْمٌۭ لَّا مَرَدَّ لَهُۥ مِنَ ٱللَّهِ ۚ مَا لَكُم مِّن مَّلْجَإٍۢ يَوْمَئِذٍۢ وَمَا لَكُم مِّن نَّكِيرٍۢ﴿٤٧﴾
volume_up share
اسْتَجِيبُوا = നിങ്ങൾ ഉത്തരം ചെയ്യുവിൻ لِرَبِّكُم = നിങ്ങളുടെ റബ്ബിന് مِّن قَبْلِ أَن يَأْتِيَ = വരുന്നതിനു മുമ്പായി يَوْمٌ = ഒരു ദിവസം لَّا مَرَدَّ لَهُ = അതിന് യാതൊരു തടവും (മുടക്കും) ഇല്ല مِنَ اللَّـهِ = അല്ലാഹുവിൽ നിന്ന് مَا لَكُم = നിങ്ങൾക്കില്ല مِّن مَّلْجَإٍ = ഒരു അഭയ(രക്ഷാ) സ്ഥാനവും يَوْمَئِذٍ = അന്നത്തെ ദിവസം وَمَا لَكُم = നിങ്ങൾക്കില്ലതാനും مِّن نَّكِيرٍ = ഒരു നിഷേധവും, പ്രതിഷേധവും
42:47(മനുഷ്യരേ,) ഒരു ദിവസം വന്നെത്തും മുമ്പായി നിങ്ങൾ നിങ്ങളുടെ രക്ഷിതാവിന് ഉത്തരം ചെയ്യുവിൻ; (അത് വന്നാൽ) അതിന് അല്ലാഹുവിങ്കൽ നിന്ന് യാതൊരു തടവും ഉണ്ടാകയില്ല. അന്നത്തെ ദിവസം, നിങ്ങൾക്ക് യാതൊരു അഭയസ്ഥാനവും ഇല്ല; നിങ്ങൾക്ക് യാതൊരു നിഷേധവും [കുറ്റ നിഷേധത്തിനുള്ള സാധ്യതയും] ഇല്ല.
فَإِنْ أَعْرَضُوا۟ فَمَآ أَرْسَلْنَـٰكَ عَلَيْهِمْ حَفِيظًا ۖ إِنْ عَلَيْكَ إِلَّا ٱلْبَلَـٰغُ ۗ وَإِنَّآ إِذَآ أَذَقْنَا ٱلْإِنسَـٰنَ مِنَّا رَحْمَةًۭ فَرِحَ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ ٱلْإِنسَـٰنَ كَفُورٌۭ﴿٤٨﴾
volume_up share
فَإِنْ أَعْرَضُوا = എനി അവർ തിരിഞ്ഞു (അവഗണിച്ചു) കളഞ്ഞാൽ فَمَا أَرْسَلْنَاكَ = എന്നാൽ നിന്നെ നാംഅയച്ചിട്ടില്ല عَلَيْهِمْ = അവരുടെ മേൽ حَفِيظًا = സൂക്ഷമവീക്ഷകനായി, കാവൽക്കാരനായി إِنْ عَلَيْكَ = നിൻെറ മേൽ ഇല്ല إِلَّا الْبَلَاغُ = എത്തിച്ചു കൊടുക്കൽ (പ്രബോധനം) അല്ലാതെ وَإِنَّا = നിശ്ചയമായും നാം إِذَا أَذَقْنَا = നാം ആസ്വദിപ്പിച്ചാൽ, അനുഭവിപ്പിച്ചാൽ الْإِنسَانَ = മനുഷ്യന് مِنَّا رَحْمَةً = നമ്മുടെ പക്കൽ നിന്ന് വല്ല കാരുണ്യവും فَرِحَ بِهَا = അത്‌ കൊണ്ട് അവൻ ആഹ്ളാദിക്കും, സന്തോഷിക്കും وَإِن تُصِبْهُمْ = അവർക്ക് ബാധിച്ചുവെങ്കിലോ سَيِّئَةٌ = വല്ല തിൻമയും بِمَا قَدَّمَتْ = മുൻ ചെയ്തത് നിമിത്തം أَيْدِيهِمْ = അവരുടെ കൈകൾ فَإِنَّ الْإِنسَانَ = എന്നാൽ (അപ്പോൾ) മനുഷ്യൻ كَفُورٌ = നന്ദി കെട്ടവനായിരിക്കും
42:48(നബിയേ)എനി, അവർ (അവഗണിച്ചു) തിരിച്ചുപോകയാണെങ്കിൽ (ചെയ്യട്ടെ); എന്നാൽ, നിന്നെ അവരുടെമേൽ കാവൽക്കാരനായി നാം അയച്ചിട്ടില്ല. നിന്‍റെമേൽ (ദൗത്യം)എത്തിച്ചു കൊടുക്കലല്ലാതെ (ബാധ്യത)ഇല്ല. നാം നമ്മുടെ വകയായി ഒരു കാരുണ്യം[അനുഗ്രഹം] മനുഷ്യനെ ആസ്വദിപ്പിച്ചാൽ അവൻ അതുമൂലം ആഹ്ലാദിക്കും; അവർക്ക് അവരുടെ കരങ്ങൾ മുൻചെയ്തു വെച്ചത് മൂലം വല്ല തിന്മയും ബാധിക്കുന്നുവെങ്കിലോ,അപ്പോൾ,മനുഷ്യൻ നിശ്ചയമായും നന്ദികെട്ടവനുമായിരിക്കും.
لِّلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَـٰثًۭا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ﴿٤٩﴾
volume_up share
لِّلَّـهِ = അല്ലാഹുവിനാണ് مُلْكُ السَّمَاوَاتِ = ആകാശങ്ങളുടെ രാജത്വം, ആധിപത്യം وَالْأَرْضِ = ഭൂമിയുടെയും يَخْلُقُ = അവൻ സൃഷ്ടിക്കുന്നു مَا يَشَاءُ = താൻ ഉദ്ദേശിക്കുന്നത് يَهَبُ = അവൻ പ്രദാനം ചെയ്യുന്നു لِمَن يَشَاءُ = താനുദ്ദേശിക്കുന്നവർക്ക് إِنَاثًا = പെണ്ണുങ്ങളെ وَيَهَبُ = അവൻ പ്രദാനം ചെയ്യുകയും ചെയ്യുന്നു لِمَن يَشَاءُ = താനുദ്ദേശിക്കുന്നവർക്ക് الذُّكُورَ = ആണുങ്ങളെ
42:49അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യം, അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പെണ്ണുങ്ങളെ [പെണ്മക്കളെ] പ്രദാനം ചെയ്യുന്നു; അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ആണുങ്ങളെയും [ആൺമക്കളെയും] പ്രദാനം ചെയ്യുന്നു.
أَوْ يُزَوِّجُهُمْ ذُكْرَانًۭا وَإِنَـٰثًۭا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌۭ قَدِيرٌۭ﴿٥٠﴾
volume_up share
أَوْ يُزَوِّجُهُمْ = അല്ലെങ്കിൽ അവർക്ക് അവൻ ഇണയാക്കി (കലർത്തി)ക്കൊടുക്കുന്നു ذُكْرَانًا وَإِنَاثًا = ആണുങ്ങളെയും പെണ്ണുങ്ങളെയും وَيَجْعَلُ = അവൻ ആക്കുകയും ചെയ്യുന്നു مَن يَشَاءُ = അവൻ ഉദ്ദേശിക്കുന്നവരെ عَقِيمًا = വന്ധ്യർ (മക്കളില്ലാത്തവർ) إِنَّهُ عَلِيمٌ = നിശ്ചയമായും അവൻ അറിയുന്നവനാണ് قَدِيرٌ = കഴിവുള്ളവനാണ്
42:50അല്ലെങ്കിൽ, അവർക്ക് (അവൻ ഉദ്ദേശിക്കുന്നവർക്ക്) ആണുങ്ങളെയും, പെണ്ണുങ്ങളെയും ഇടകലർത്തിക്കൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ വന്ധ്യരുമാക്കുന്നു. നിശ്ചയമായും അവൻ സർവ്വജഞനും, സർവ്വശക്തനുമാകുന്നു.
തഫ്സീർ : 47-50
View   
وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلَّا وَحْيًا أَوْ مِن وَرَآئِ حِجَابٍ أَوْ يُرْسِلَ رَسُولًۭا فَيُوحِىَ بِإِذْنِهِۦ مَا يَشَآءُ ۚ إِنَّهُۥ عَلِىٌّ حَكِيمٌۭ﴿٥١﴾
volume_up share
وَمَا كَانَ = ഇല്ല, ഉണ്ടാകയില്ല لِبَشَرٍ = ഒരു മനുഷ്യന്നും أَن يُكَلِّمَهُ = അവനോടു സംസാരിക്കൽ اللَّـهُ = അല്ലാഹു إِلَّا وَحْيًا = വഹ്‌യ്‌ (ബോധനം) ആയിട്ടല്ലാതെ أَوْ مِن وَرَاءِ = അല്ലെങ്കിൽ അപ്പുറത്ത് (പിന്നിൽ) നിന്ന് حِجَابٍ = ഒരു മറയുടെ أَوْ يُرْسِلَ = അല്ലെങ്കിൽ അയക്കുക رَسُولًا = ഒരു ദൂതനെ فَيُوحِيَ = എന്നിട്ട് ബോധനം നൽകുക بِإِذْنِهِ = അവൻെറ അനുമതി (സമ്മത) പ്രകാരം مَا يَشَاءُ = അവൻ ഉദ്ദേശിക്കുന്നത് إِنَّهُ عَلِيٌّ = നിശ്ചയമായും അവൻ ഉന്നതനാകുന്നു حَكِيمٌ = അഗാധജ്ഞനാണ്, യുക്തിമാനാണ്
42:51യാതൊരു മനുഷ്യനോടും തന്നെ, അല്ലാഹു സംസാരിക്കലുണ്ടാകുന്നതല്ല, ബോധനം നൽകലായോ, അല്ലെങ്കിൽ ഒരു മറയുടെ അപ്പുറത്ത് നിന്നോ, അല്ലെങ്കിൽ ഒരു ദൂതനെ അയച്ച്‌ അദ്ദേഹം അവന്‍റെ അനുവാദപ്രകാരം അവനുദ്ദേശിക്കുന്നത് ബോധനം നൽകുകയോ അല്ലാതെ, നിശ്ചയമായും അവൻ ഉന്നതനാണ്, അഗാധജ്ഞനാണ്.
തഫ്സീർ : 51-51
View   
وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًۭا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِى مَا ٱلْكِتَـٰبُ وَلَا ٱلْإِيمَـٰنُ وَلَـٰكِن جَعَلْنَـٰهُ نُورًۭا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٥٢﴾
volume_up share
وَكَذَٰلِكَ = അപ്രകാരംതന്നെ أَوْحَيْنَا إِلَيْكَ = നിനക്ക് നാം വഹ്‌യ്‌ നൽകിയിരിക്കുന്നു رُوحًا = ഒരു ആത്മാവിനെ مِّنْ أَمْرِنَا = നമ്മുടെ കല്പനയാൽ مَا كُنتَ تَدْرِي = നീ അറിയുമായിരുന്നില്ല مَا الْكِتَابُ = വേദഗ്രന്ഥമെന്താണെന്ന് وَلَا الْإِيمَانُ = സത്യവിശ്വാസവും (എന്താണെന്ന്) ഇല്ല وَلَـٰكِن جَعَلْنَاهُ = എങ്കിലും അതിനെ നാം ആക്കിയിരിക്കുന്നു نُورًا = ഒരു പ്രകാശം, വെളിച്ചം نَّهْدِي بِهِ = അതുമൂലം നാം മാർഗ്ഗദർശനം ചെയ്യുന്നു مَن نَّشَاءُ = നാമുദ്ദേശിക്കുന്നവർക്ക് مِنْ عِبَادِنَا = നമ്മുടെ അടിയാൻമാരിൽ നിന്ന് وَإِنَّكَ لَتَهْدِي = നീയും തന്നെ മാർഗ്ഗദർശനം നൽകുന്നു إِلَىٰ صِرَاطٍ = ഒരു പാതയിലേക്ക് مُّسْتَقِيمٍ = ചൊവ്വായ, നേരായ
42:52അപ്രകാരംതന്നെ, നമ്മുടെ കൽപനയാൽ നിനക്ക് ഒരു (മഹത്തായ) ആത്മാവിനെ [ഖുർആനെ] നാം വഹ്‌യ്‌ നൽകിയിരിക്കുന്നു. കിതാബ് [വേദഗ്രന്ഥം] ആകട്ടെ, ഈമാൻ സത്യവിശ്വാസം ആകട്ടെ, എന്താണെന്ന് നിനക്കറിയുമായിരുന്നില്ല എങ്കിലും,അതിനെ നാം ഒരു പ്രകാശമാക്കിയിരിക്കുന്നു. അത് മൂലം നമ്മുടെ അടിയാന്മാരിൽ നിന്ന് നാം ഉദ്ദേശിക്കുന്നവർക്ക് നാം മാർഗദർശനം നൽകുന്നതാണ്.നിശ്ചയമായും നീയും തന്നെ, നേരെ (ചൊവ്വാ) യുള്ള പാതയിലേക്ക് മാർഗദർശനം നൽകുന്നു.
صِرَٰطِ ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلْأُمُورُ﴿٥٣﴾
volume_up share
صِرَاطِ اللَّـهِ = അതായത് അല്ലാഹുവിൻെറ പാത الَّذِي = യാതൊരുവനായ لَهُ مَا فِي السَّمَاوَاتِ = അവന്നാണ് ആകാശങ്ങളിലുളളത് وَمَا فِي الْأَرْضِ = ഭൂമിയിലുളളതും أَلَا = അല്ലാ, അറിയുക إِلَى اللَّـهِ = അല്ലാഹുവിങ്കലേക്കത്രെ تَصِيرُ = ആയിത്തീരുന്നത്, പരിണമിക്കുന്നത് الْأُمُورُ = കാര്യങ്ങൾ
42:53അതായത്, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും യാതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്‍റെ പാത(യിലേക്ക്). അല്ലാ!(അറിയുക) അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങൾ പരിണമിക്കുന്നത്
തഫ്സീർ : 52-53
View