arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
മുഅ്മിൻ (വിശ്വാസി) മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 85- വിഭാഗം (റുകൂഉ്) 9 [സൂറത്തു ഗ്വാഫിര്‍ എന്നും ഇതിനു പേരുണ്ട്‌]

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
حمٓ﴿١﴾
share
"ഹാ-മീം."
40:1حم = ഹാ മീം
تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْعَلِيمِ﴿٢﴾
share
تَنزِيلُ الْكِتَابِ = ഗ്രന്ഥം അവതരിപ്പിച്ചത്‌ مِنَ اللَّهِ = അല്ലാഹുവിങ്കല്‍നിന്നാണ്‌ الْعَزِيزِ = പ്രതാപശാലിയായ الْعَلِيمِ = സര്‍വ്വജ്ഞനായ
40:2(ഈ) വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌ പ്രതാപശാലിയായ, സര്‍വ്വജ്ഞനായ അല്ലാഹുവിങ്കല്‍ നിന്നത്രെ
غَافِرِ ٱلذَّنۢبِ وَقَابِلِ ٱلتَّوْبِ شَدِيدِ ٱلْعِقَابِ ذِى ٱلطَّوْلِ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ إِلَيْهِ ٱلْمَصِيرُ﴿٣﴾
share
غَافِرِ الذَّنبِ = പാപം പൊറുക്കുന്നവന്‍ وَقَابِلِ التَّوْبِ = പശ്ചാത്താപം (മടക്കം) സ്വീകരിക്കുന്നവനും شَدِيدِ الْعِقَابِ = ശിക്ഷാനടപടി കഠിനമായവന്‍ ذِي الطَّوْلِ = യോഗ്യതയു(ഔദാര്യം, കഴിവു)ള്ളവൻ لَا إِلَٰهَ = ഒരാരാധ്യനുമില്ല إِلَّا هُوَ = അവനല്ലാതെ إِلَيْهِ = അവങ്കലേക്കാണ്‌ الْمَصِيرُ = തിരിച്ചെത്തല്‍
40:3പാപം പൊറുക്കുന്നവനും, പശ്ചാത്താപം സ്വീകരിക്കുന്നവരുമായുള്ളവന്‍ : കഠിനമായി ശിക്ഷാനടപടി എടുക്കുന്നവന്‍ : യോഗ്യതയുള്ളവന്‍, അവനല്ലാതെ ആരാധ്യനേഇല്ല. അവങ്കലേക്കാണ്‌ (എല്ലാവരുടെയും)തിരിച്ചുചെല്ലല്‍
തഫ്സീർ : 1-3
View   
مَا يُجَـٰدِلُ فِىٓ ءَايَـٰتِ ٱللَّهِ إِلَّا ٱلَّذِينَ كَفَرُوا۟ فَلَا يَغْرُرْكَ تَقَلُّبُهُمْ فِى ٱلْبِلَـٰدِ﴿٤﴾
share
مَا يُجَادِلُ = തർക്കം നടത്തുകയില്ല فِي آيَاتِ اللَّـهِ = അല്ലാഹുവിന്റെ ആയത്തുകളിൽ إِلَّا الَّذِينَ كَفَرُوا = യാതൊരുകൂട്ടരൊഴികെ, അവിശ്വസിച്ചവർ ഒഴികെ فَلَا يَغْرُرْكَ = എന്നാൽ നിന്നെ വഞ്ചിച്ചുകളയരുത് تَقَلُّبُهُمْ = അവരുടെ തിരിഞ്ഞ് മറിഞ്ഞ് നടക്കൽ (സ്വൈര്യവിഹാരം കൊള്ളൽ) فِي الْبِلَادِ = രാജ്യങ്ങളിൽ
40:4അവിശ്വസിച്ചവരല്ലാതെ അല്ലാഹുവിന്‍റെ ആയത്തുകളിൽ [സന്ദേശ ലക്ഷ്യങ്ങളിൽ] തർക്കം നടത്തുകയില്ല. എന്നാൽ അവർ (യഥേഷ്ടം) രാജ്യങ്ങളിൽ കൂടി സ്വൈരവിഹാരം ചെയ്യുന്നത് നിന്നെ വഞ്ചിച്ചുപോകരുത്.
തഫ്സീർ : 4-4
View   
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍۢ وَٱلْأَحْزَابُ مِنۢ بَعْدِهِمْ ۖ وَهَمَّتْ كُلُّ أُمَّةٍۭ بِرَسُولِهِمْ لِيَأْخُذُوهُ ۖ وَجَـٰدَلُوا۟ بِٱلْبَـٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ فَأَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ﴿٥﴾
share
كَذَّبَتْ قَبْلَهُمْ = അവ(ഇവ)രുടെ മുൻപ് വ്യാജമാക്കി قَوْمُ نُوحٍ = നൂഹിന്റെ ജനതയു وَالْأَحْزَابُ = സഖ്യകക്ഷികളും مِن بَعْدِهِمْ = അവരുടെ ശേഷം وَهَمَّتْ = ഉദ്യമിക്കുക (വിചാരിക്കുക)യും ചെയ്തു كُلُّ أُمَّةٍ = എല്ലാ സമുദായവും بِرَسُولِهِمْ = തങ്ങളുടെ റസൂലിനെപ്പറ്റി لِيَأْخُذُوهُ = അവർ അദ്ദേഹത്തെ പിടിക്കുവാൻ وَجَادَلُوا = അവർ തർക്കവും നടത്തി بِالْبَاطِلِ = വ്യർത്ഥ(നിരർത്ഥ- അന്യായ)മായതുകൊണ്ട് لِيُدْحِضُوا = അവർ നീക്കുവാൻ, ഉന്മൂലനം ചെയ്യുവാൻ بِهِ = അത്കൊണ്ട്, അത് വഴി الْحَقَّ = യഥാർത്ഥം, സത്യത്തെ فَأَخَذْتُهُمْ = അപ്പോൾ ഞാൻ അവരെ പിടിച്ചു فَكَيْفَ كَانَ = അപ്പോൾ (എന്നിട്ട്) എങ്ങിനെ ആയി, ഉണ്ടായി عِقَابِ = എന്റെ ശിക്ഷാ നടപടി, പ്രതികാരശിക്ഷ
40:5ഇവർക്ക് മുമ്പ് നൂഹിന്‍റെ ജനതയും, അവരുടെ ശേഷം (പല) സഖ്യകക്ഷികളും വ്യാജമാക്കുകയുണ്ടായി. എല്ലാ ഓരോ(സമുദായവും) തങ്ങളുടെ റസൂലിനെപ്പറ്റി, അദ്ദേഹത്തെ പിടി(ച്ചു ശിക്ഷി)ക്കുവാൻ ഉദ്യമിക്കുകയും ചെയ്തു. വ്യർത്ഥമായതുകൊണ്ട് യഥാർത്ഥത്തെ (ഉന്മൂലനം ചെയ്തു) നീക്കിക്കളയുവാൻ വേണ്ടി അതുമായി അവർ തർക്കം നടത്തുകയും ചെയ്തു. അതിനാൽ ഞാൻ [അല്ലാഹു] അവരെ പിടിച്ചു (ശിക്ഷിച്ചു) അപ്പോൾ, എന്‍റെ പ്രതികാരശിക്ഷ എങ്ങിനെയായി?!
തഫ്സീർ : 5-5
View   
وَكَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ كَفَرُوٓا۟ أَنَّهُمْ أَصْحَـٰبُ ٱلنَّارِ﴿٦﴾
share
وَكَذَٰلِكَ = അപ്രകാരം حَقَّتْ = യഥാർത്ഥമായി, സ്ഥാപിതമായി, സ്ഥിരപ്പെട്ടു كَلِمَتُ رَبِّكَ = നിന്റെ റബ്ബിന്റെ വാക്ക് عَلَى الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ മേൽ أَنَّهُمْ = അവരാണെന്ന് أَصْحَابُ النَّارِ = നരകത്തിന്റെ ആൾക്കാർ, നരകക്കാർ
40:6അപ്രകാരം, (ഈ) അവിശ്വസിച്ചിട്ടുള്ളവരുടെ മേലും നിന്‍റെ റബ്ബിന്‍റെ വാക്ക് യഥാർത്ഥമായി (സ്ഥിരപ്പെട്ടി) രിക്കുന്നു; അവർ നരകത്തിന്‍റെ ആൾക്കാരാണെന്ന്!
തഫ്സീർ : 6-6
View   
ٱلَّذِينَ يَحْمِلُونَ ٱلْعَرْشَ وَمَنْ حَوْلَهُۥ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِۦ وَيَسْتَغْفِرُونَ لِلَّذِينَ ءَامَنُوا۟ رَبَّنَا وَسِعْتَ كُلَّ شَىْءٍۢ رَّحْمَةًۭ وَعِلْمًۭا فَٱغْفِرْ لِلَّذِينَ تَابُوا۟ وَٱتَّبَعُوا۟ سَبِيلَكَ وَقِهِمْ عَذَابَ ٱلْجَحِيمِ﴿٧﴾
share
الَّذِينَ يَحْمِلُونَ = വഹിക്കുന്നവര്‍ الْعَرْشَ = അർശ് (സിംഹാസനം) രാജകീയ പീഠം وَمَنْ حَوْلَهُ = അതിന്റെ ചുറ്റിലുള്ളവരും يُسَبِّحُونَ = അവർ തസ്ബീഹ് നടത്തുന്നു بِحَمْدِ رَبِّهِمْ = തങ്ങളുടെ റബ്ബിനെ സ്തുതിച്ച് കൊണ്ട്, സ്തുതിയോട് കൂടി وَيُؤْمِنُونَ = അവർ വിശ്വസിക്കുകയും ചെയ്യുന്നു بِهِ = അവനിൽ وَيَسْتَغْفِرُونَ = അവർ പാപമോചനം തേടുകയും ചെയ്യുന്നു لِلَّذِينَ آمَنُوا = വിശ്വസിച്ചവർക്ക് رَبَّنَا = ഞങ്ങളുടെ റബ്ബേ وَسِعْتَ = നീ വിശാലമായിരിക്കുന്നു كُلَّ شَيْءٍ = എല്ലാ വസ്തുവിനും رَّحْمَةً = കാരുണ്യം കൊണ്ട്, കാരുണ്യത്താൽ وَعِلْمًا = അറിവ്കൊണ്ടും, ജ്ഞാനത്താലും فَاغْفِرْ = ആകയാൽ നീ പൊറുക്കണേ لِلَّذِينَ تَابُوا = പശ്ചാത്തപിച്ചവർക്ക് وَاتَّبَعُوا = പിൻപറ്റുകയും ചെയ്ത سَبِيلَكَ = നിന്റെ മാർഗം وَقِهِمْ = അവരെ കാക്കുക(തടുക്കുക) യും വേണമേ عَذَابَ الْجَحِيم = ജ്വലിക്കുന്ന നരകശിക്ഷ(യിൽ നിന്ന്)
40:7അർശ് [രാജകീയ സിംഹാസനം ] വഹിക്കുന്നവരും, അതിന്‍റെ ചുറ്റുപാടിലുള്ളവരും തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ച് കൊണ്ട് തസ്ബീഹ് [സ്തോത്രകീർത്തനങ്ങൾ] നടത്തുന്നു. അവർ, അവനിൽ വിശ്വസിക്കുകയും, വിശ്വസിച്ചവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു. (അവർ പറയും) ഞങ്ങളുടെ രക്ഷിതാവേ! കാരുണ്യം കൊണ്ടും, അറിവുകൊണ്ടും നീ എല്ലാ വസ്തുക്കൾക്കും വിശാലമായിരിക്കുന്നു. [നിന്‍റെ കാരുണ്യവും അറിവും എല്ലാറ്റിനും വിശാലമാണ്] അതു കൊണ്ട് പശ്ചാത്തപിക്കുകയും നിന്‍റെ മാർഗം പിൻപറ്റുകയും ചെയ്തവർക്ക് നീ പൊറുത്തുകൊടുക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിൽ നിന്ന് അവരെ നീ കാത്തുകൊടുക്കുകയും ചെയ്യേണമേ!
رَبَّنَا وَأَدْخِلْهُمْ جَنَّـٰتِ عَدْنٍ ٱلَّتِى وَعَدتَّهُمْ وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّـٰتِهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ﴿٨﴾
share
رَبَّنَا = ഞങ്ങളുടെ റബ്ബേ وَأَدْخِلْهُمْ = അവരെ നീ പ്രവേശിപ്പിക്കുകയും വേണമേ جَنَّاتِ عَدْنٍ = സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങളിൽ الَّتِي وَعَدتَّهُمْ = നീ അവരോട് (അവർക്ക്) വാഗ്ദാനം ചെയ്ത وَمَن صَلَحَ = നന്നായിത്തീർന്നവരെയും, പറ്റിയവരെയും مِنْ آبَائِهِمْ = അവരുടെ പിതാക്കളിൽ നിന്നും وَأَزْوَاجِهِمْ = അവരുടെ ഇണകളിൽ നിന്നും وَذُرِّيَّاتِهِمْ = അവരുടെ സന്തതികളിൽ നിന്നും إِنَّكَ أَنتَ = നിശ്ചയമായും നീയത്രെ الْعَزِيزُ = പ്രതാപശാലി الْحَكِيمُ = അഗാധജ്ഞൻ, തത്വജ്ഞൻ
40:8ഞങ്ങളുടെ രക്ഷിതാവേ! നീ അവർക്ക് വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിന്‍റെ സ്വർഗങ്ങളിൽ അവരെ നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ! അവരുടെ പിതാക്കൾ, ഇണകൾ [ഭാര്യാഭർത്താക്കൾ] സന്തതികൾ എന്നിവരിൽ നിന്ന് നന്നായിത്തീർന്നവരേയും (പ്രവേശിപ്പിക്കേണമേ) നിശ്ചയമായും, നീയത്രെ, അഗാധജ്ഞനായ പ്രതാപശാലി.
وَقِهِمُ ٱلسَّيِّـَٔاتِ ۚ وَمَن تَقِ ٱلسَّيِّـَٔاتِ يَوْمَئِذٍۢ فَقَدْ رَحِمْتَهُۥ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ﴿٩﴾
share
وَقِهِمُ = അവരെ കാക്കുകയും വേണമേ السَّيِّئَاتِ = തിന്മകളെ (തിന്മകളില്‍ നിന്നു) وَمَن تَقِ = നീ ആരെ(യതൊരുത്തനെ) കാത്തുവോ السَّيِّئَاتِ = തിന്മകളെ يَوْمَئِذٍ = അന്നത്തെ ദിവസം فَقَدْ رَحِمْتَهُ = എന്നാൽ നീ അവന് കരുണ ചെയ്തു وَذَٰلِكَ هُوَ = അതുതന്നെയാണ്താനും الْفَوْز = ഭാഗ്യം, വിജയം, നേട്ടം الْعَظِيم = മഹത്തായ, വമ്പിച്ച
40:9അവരെ നീ തിന്മകളിൽ നിന്ന് കാക്കുകയും ചെയ്യേണമേ! അന്നത്തെ ദിവസം [ക്വിയാമത്തു നാളിൽ] നീ ഏതൊരുവനെ തിന്മകളിൽ നിന്ന് കാക്കുന്നുവോ അവനു തീർച്ചയായും നീ കരുണ ചെയ്തു. അതു തന്നെയാണ് മഹത്തായ ഭാഗ്യവും!
തഫ്സീർ : 7-9
View   
إِنَّ ٱلَّذِينَ كَفَرُوا۟ يُنَادَوْنَ لَمَقْتُ ٱللَّهِ أَكْبَرُ مِن مَّقْتِكُمْ أَنفُسَكُمْ إِذْ تُدْعَوْنَ إِلَى ٱلْإِيمَـٰنِ فَتَكْفُرُونَ﴿١٠﴾
share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവർ يُنَادَوْنَ = അവരോട് വിളിച്ചുപറയപ്പെടും لَمَقْتُ اللَّـهِ = നിശ്ചയമായും അല്ലാഹുവിന്റെ ക്രോധം أَكْبَرُ = കൂടുതൽ വലുതാണ് مِن مَّقْتِكُمْ = നിങ്ങളുടെ ക്രോധത്തെക്കാൾ أَنفُسَكُمْ = നിങ്ങളുടെ ആത്മാക്കളോട്, നിങ്ങളോട് തന്നെ إِذْ تُدْعَوْنَ = നിങ്ങള്‍ ക്ഷണിക്കപ്പെട്ടിരുന്നപ്പോൾ إِلَى الْإِيمَانِ = സത്യവിശ്വാസത്തിലേക്ക്‌ فَتَكْفُرُونَ = അപ്പോൾ നിങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു
40:10അവിശ്വസിച്ചവരോട് വിളിച്ചു പറയപ്പെടും: നിശ്ചയമായും (നിങ്ങളോട്) അല്ലാഹുവിനുള്ള ക്രോധം, നിങ്ങൾക്ക് നിങ്ങളോടു തന്നെയുള്ള ക്രോധത്തേക്കാൾ വലുതാണ് - (കാരണം) സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കപ്പെടുമ്പോൾ നിങ്ങൾ (അത് നിരസിച്ചു) അവിശ്വസിക്കുകയായിരുന്നു.
തഫ്സീർ : 10-10
View   
قَالُوا۟ رَبَّنَآ أَمَتَّنَا ٱثْنَتَيْنِ وَأَحْيَيْتَنَا ٱثْنَتَيْنِ فَٱعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَىٰ خُرُوجٍۢ مِّن سَبِيلٍۢ﴿١١﴾
share
قَالُوا = അവർ പറയും رَبَّنَا = ഞങ്ങളുടെ റബ്ബേ أَمَتَّنَا = നീ ഞങ്ങളെ മരണപ്പെടുത്തി اثْنَتَيْنِ = രണ്ട്(പ്രാവശ്യം) وَأَحْيَيْتَنَا = നീ ഞങ്ങളെ ജീവിപ്പിക്കയും ചെയ്തു اثْنَتَيْنِ = രണ്ട്(വട്ടം) فَاعْتَرَفْنَا = എന്നാല്‍ (ഇപ്പോള്‍) ഞങ്ങൾ ഏറ്റു പറഞ്ഞു, കുറ്റസമ്മതം ചെയ്യുന്നു بِذُنُوبِنَا = ഞങ്ങളുടെ പാപങ്ങളെപ്പറ്റി فَهَلْ = ആകയാൽ ഉണ്ടോ إِلَىٰ خُرُوجٍ = ഒരു പുറത്തുപോക്കിന്(ഒന്ന് രക്ഷപ്പെടുവാൻ) مِّن سَبِيلٍ = വല്ലമാർഗ്ഗവും, വഴിയും
40:11അവർ പറയും: ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ രണ്ട് പ്രാവശ്യം മരണപ്പെടുത്തി; രണ്ടു പ്രാവശ്യം ജീവിപ്പിക്കുകയും ചെയ്തു. ഇപ്പോൾ, ഞങ്ങളു ടെ പാപങ്ങളെ ഞങ്ങൾ (ഇതാ) ഏറ്റുപറഞ്ഞു: എനി, (ഇവിടെ നിന്ന്) ഒന്ന് പുറത്ത് പോകേണ്ടതിലേക്ക് വല്ല മാർഗവും ഉണ്ടോ?!
തഫ്സീർ : 11-11
View   
ذَٰلِكُم بِأَنَّهُۥٓ إِذَا دُعِىَ ٱللَّهُ وَحْدَهُۥ كَفَرْتُمْ ۖ وَإِن يُشْرَكْ بِهِۦ تُؤْمِنُوا۟ ۚ فَٱلْحُكْمُ لِلَّهِ ٱلْعَلِىِّ ٱلْكَبِيرِ﴿١٢﴾
share
ذَٰلِكُم = അത് بِأَنَّهُ = ഇത് കൊണ്ടാണ് إِذَا دُعِيَ اللَّـهُ = അല്ലാഹു വിളിക്കപ്പെട്ടാൽ وَحْدَهُ = അവനെമാത്രം كَفَرْتُمْ = നിങ്ങള്‍ അവിശ്വാസിക്കും وَإِن يُشْرَكْ بِهِ = അവനോട് പങ്ക് ചേർക്കപ്പെടുന്ന പക്ഷം تُؤْمِنُوا = നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യും فَالْحُكْمُ = എന്നാല്‍ (ഇനി)വിധി, കല്പന لِلَّـهِ = അല്ലാഹുവിനാണ് الْعَلِيِّ = ഉന്നതനായ الْكَبِيرِ = വലിയ (മഹാനായ)
40:12അല്ലാഹുവിനെ മാത്രം വിളി(ച്ചു പ്രാർത്ഥി)ക്കപ്പെട്ടാൽ നിങ്ങൾ അവിശ്വസിച്ചു വന്നതുകൊണ്ടാണ് അത്. അവനോട് പങ്കുചേർക്കപ്പെടുകയാണങ്കിലോ, നിങ്ങൾ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. [ഇതാണ് നിങ്ങൾക്ക് ഈ അനുഭവത്തിന് കാരണം] എന്നാൽ, (ഇപ്പോൾ) വിധികൽപിക്കൽ, ഉന്നതനും മഹാനുമായ അല്ലാഹുവിന് (അധികാരപ്പെട്ടത്) ആകുന്നു.
هُوَ ٱلَّذِى يُرِيكُمْ ءَايَـٰتِهِۦ وَيُنَزِّلُ لَكُم مِّنَ ٱلسَّمَآءِ رِزْقًۭا ۚ وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ﴿١٣﴾
share
هُوَ = അവൻ الَّذِي يُرِيكُمْ = നിങ്ങൾക്ക് കാട്ടിത്തരുന്നവനത്രെ آيَاتِهِ = തൻറെ ദൃഷ്ടാന്തങ്ങൾ وَيُنَزِّلُ لَكُم = നിങ്ങൾക്ക് ഇറക്കിത്തരുകയും ചെയ്യുന്നു مِّنَ السَّمَاءِ = ആകാശത്തുനിന്ന് رِزْقًا = ആഹാരം وَمَا يَتَذَكَّرُ = ഉറ്റാലോചിക്കുന്നതല്ല إِلَّا = അല്ലാതെ مَن يُنِيبُ = വിനയപ്പെടുന്ന (ഭക്തിപ്പെട്ടു) മടങ്ങുന്നവർ
40:13തന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങൾക്ക് കാണിച്ചുതരുകയും, ആകാശത്ത് നിന്ന് നിങ്ങൾക്ക് (മഴ മൂലം) ആഹാരം ഇറക്കിത്തരുകയും ചെയ്യുന്നവനത്രെ അവൻ. (അല്ലാഹുവിലേക്ക് ഭക്തിപ്പെട്ടു) മടക്കം കാണിക്കുന്നവരല്ലാതെ ഉറ്റാലോചിക്കുന്നില്ല.
فَٱدْعُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ وَلَوْ كَرِهَ ٱلْكَـٰفِرُونَ﴿١٤﴾
share
فَادْعُوا اللَّـهَ = ആകയാൽ നിങ്ങൾ അല്ലാഹുവിനെ വിളിക്കുവിൻ مُخْلِصِينَ لَهُ = അവനു നിഷ്‌കളങ്കമാക്കി (മാത്രമാക്കി)ക്കൊണ്ട് الدِّينَ = മതം, അനുസരണം, കീഴ്വണക്കം وَلَوْ كَرِهَ = വെറുത്താലും (അതൃപ്‌തിപ്പെട്ടാലും) ശരി الْكَافِرُونَ = അവിശ്വാസികൾ
40:14ആകയാൽ, മതം[അഥവാ കീഴ്‌വണക്കം] അല്ലാഹുവിന് (മാത്രം) നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങൾ അവനെ വിളിച്ചു (പ്രാർത്ഥിച്ചു) കൊള്ളുവിൻ, അവിശ്വാസികൾക്ക് (അത്) അതൃപ്തിയായിരുന്നാലും ശരി.
തഫ്സീർ : 12-14
View   
رَفِيعُ ٱلدَّرَجَـٰتِ ذُو ٱلْعَرْشِ يُلْقِى ٱلرُّوحَ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ لِيُنذِرَ يَوْمَ ٱلتَّلَاقِ﴿١٥﴾
share
رَفِيعُ = ഉയർന്നവനാണ് الدَّرَجَاتِ = പദവികൾ ذُو الْعَرْشِ = അർശുള്ളവനാണ്, അര്‍ശിൻറെ ഉടമസ്ഥനാണ് يُلْقِي = അവൻ ഇട്ടുകൊടുക്കുന്നു الرُّوحَ = ആത്മാവ്, ജീവൻ مِنْ أَمْرِهِ = അവൻറെ കല്പനയാൽ, കല്പനയാകുന്ന, കാര്യത്തെക്കുറിച്ചു عَلَىٰ مَن يَشَاءُ = അവനുദ്ദേശിക്കുന്നവർക്ക് مِنْ عِبَادِهِ = തൻറെ അടിയാന്മാരിൽ നിന്ന് لِيُنذِرَ = അദ്ദേഹം താക്കീത് (മുന്നറിയിപ്പ്) നൽകുവാൻ يَوْمَ التَّلَاقِ = പരസ്‌പരം കണ്ടുമുട്ടുന്ന ദിവസത്തെ
40:15പദവികൾ ഉയർന്നവനാണ്, അർശിന്‍റെ [സിംഹാസനത്തിന്‍റെ] ഉടമസ്ഥനാണ് (അവൻ). തന്‍റെ അടിയാൻമാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് തന്‍റെ കൽപനയാകുന്ന ആത്മാവ് (അഥവാ ജീവൻ) അവൻ ഇട്ടു കൊടുക്കുന്നു; പരസ്പരം കണ്ടുമുട്ടുന്ന ദിവസത്തെക്കുറിച്ച് അദ്ദേഹം താക്കീതു നൽകുവാൻ വേണ്ടി;
يَوْمَ هُم بَـٰرِزُونَ ۖ لَا يَخْفَىٰ عَلَى ٱللَّهِ مِنْهُمْ شَىْءٌۭ ۚ لِّمَنِ ٱلْمُلْكُ ٱلْيَوْمَ ۖ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ﴿١٦﴾
share
يَوْمَ هُم = അവരാകുന്ന ദിവസം بَارِزُونَ = വെളിക്കുവരുന്നവർ, പ്രത്യക്ഷപ്പെടുന്നവർ لَا يَخْفَىٰ = മറയുകില്ല (അജ്ഞാതമാകുകയില്ല) عَلَى اللَّـه = അല്ലാഹുവിൻറെ മേൽ مِنْهُمْ = അവരിൽ നിന്ന് شَيْءٌ = യാതൊന്നും لِّمَنِ = ആർക്കാണ് الْمُلْكُ = രാജത്വം, ആധിപത്യം الْيَوْمَ = അന്ന് لِلَّـهِ الْوَاحِدِ = ഏകനായ അല്ലാഹുവിനാണ് الْقَهَّارِ = സർവ്വാധികാരിയായ
40:16അതായത്, അവർ [ജനങ്ങൾ] വെളിക്ക് വരുന്ന ദിവസം, അവരിൽ നിന്ന് യാതൊരു കാര്യവും അല്ലാഹുവിന് (അജ്ഞാതമായി) മറഞ്ഞു പോകുന്നതല്ല, അന്ന് ആർക്കാണ് രാജാധിപത്യം?! ഏകനായ, സർവ്വാധിപതിയായ അല്ലാഹുവിന് തന്നെ!
തഫ്സീർ : 15-16
View   
ٱلْيَوْمَ تُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْ ۚ لَا ظُلْمَ ٱلْيَوْمَ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ﴿١٧﴾
share
الْيَوْمَ = അന്ന് تُجْزَىٰ = പ്രതിഫലം നൽകപ്പെടും كُلُّ نَفْسٍ = എല്ലാ ആൾക്കും, ആത്മാവിനും, ദേഹത്തിനും بِمَا كَسَبَتْ = അത് സമ്പാദിച്ച (പ്രവർത്തിച്ചുവെച്ച)തനുസരിച്ചു لَا ظُلْمَ = അനീതിയേ ഇല്ല, അക്രമമില്ല الْيَوْمَ = അന്ന് إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു سَرِيعُ = വേഗതയുള്ള (വേഗം ചെയ്യുന്ന)വനാണ് الْحِسَاب = വിചാരണ, വിസ്‌താരം
40:17അന്ന് എല്ലാ (ഓരോ) ആൾക്കും അവരവർ സമ്പാദിച്ചുവെച്ചതനുസരിച്ച് പ്രതിഫലം നല്കപ്പെടും, അന്ന് യാതൊരു അനീതിയും ഇല്ല. നിശ്ചയമായും, അല്ലാഹു വിചാരണ വേഗം നടത്തുന്നതാണ്.
തഫ്സീർ : 17-17
View   
وَأَنذِرْهُمْ يَوْمَ ٱلْـَٔازِفَةِ إِذِ ٱلْقُلُوبُ لَدَى ٱلْحَنَاجِرِ كَـٰظِمِينَ ۚ مَا لِلظَّـٰلِمِينَ مِنْ حَمِيمٍۢ وَلَا شَفِيعٍۢ يُطَاعُ﴿١٨﴾
share
وَأَنذِرْهُمْ = അവർക്ക് മുന്നറിയിപ്പ് (താക്കീത്) നൽകുക يَوْمَ الْآزِفَةِ = ആസന്ന സംഭവത്തിൻറെ (അടുത്തുണ്ടാകുന്ന വിപത്തിൻറെ) ദിവസത്തെക്കുറിച്ചു إِذِ الْقُلُوبُ = അതായത് ഹൃദയങ്ങളാകുമ്പോൾ لَدَى الْحَنَاجِرِ = തൊണ്ടക്കുഴികളുടെ അടുക്കൽ كَاظِمِينَ = ശ്വാസം (വീർപ്പ്) അടക്കിക്കൊണ്ട്, സങ്കടം നിറഞ്ഞവരായി مَا لِلظَّالِمِينَ = അക്രമികൾക്കില്ല مِنْ حَمِيمٍ = ഒരു ഉറ്റ ബന്ധുവും, ചങ്ങാതിയും وَلَا شَفِيعٍ = ഒരു ശുപാർശകനുമില്ല يُطَاعُ = അനുസരിക്കപ്പെടുന്ന
40:18(നബിയേ) അവർക്ക് (ആ) ആസന്ന സംഭവത്തിന്‍റെ ദിവസത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുക: അതായത്, (അവർ) ശ്വാസം അടക്കിപ്പിടിച്ചവരായിക്കൊണ്ടു ഹൃദയങ്ങൾ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന അവസരം. അക്രമികൾക്ക് യാതൊരു ഉറ്റബന്ധവും ഇല്ല; അനുസരിക്കപ്പെടുന്ന (സ്വീകാര്യനായ) ഒരു ശുപാർശകനും ഇല്ല.
يَعْلَمُ خَآئِنَةَ ٱلْأَعْيُنِ وَمَا تُخْفِى ٱلصُّدُورُ﴿١٩﴾
share
يَعْلَمُ = അവൻ അറിയുന്നു خَائِنَةَ الْأَعْيُنِ = ചതിക്കണ്ണുകളെ (കള്ളനോട്ടങ്ങളെ) وَمَا تُخْفِي = മറച്ചു (ഒളിച്ചു) വെക്കുന്നതും الصُّدُور = നെഞ്ഞുകൾ (ഹൃദയങ്ങൾ)
40:19ചതിക്കണ്ണുകളെയും, കള്ളനോട്ടങ്ങളെയും, ഹൃദയങ്ങൾ മറച്ചുവെക്കുന്നതിനെയും അവൻ [അല്ലാഹു] അറിയുന്നു.
തഫ്സീർ : 18-19
View   
وَٱللَّهُ يَقْضِى بِٱلْحَقِّ ۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَقْضُونَ بِشَىْءٍ ۗ إِنَّ ٱللَّهَ هُوَ ٱلسَّمِيعُ ٱلْبَصِيرُ﴿٢٠﴾
share
وَاللَّـهُ يَقْضِي = അല്ലാഹു വിധി (തീരുമാനം) നടത്തുന്നു بِالْحَقِّ = യഥാർത്ഥം (മുറ, ന്യായം) അനുസരിച്ചു وَالَّذِينَ يَدْعُونَ = അവർ വിളിക്കുന്നവരാകട്ടെ مِن دُونِهِ = അവനു പുറമെ لَا يَقْضُونَ = അവർ വിധിക്കുകയില്ല بِشَيْءٍ = യാതൊന്നും إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു هُوَ السَّمِيعُ = അവൻ തന്നെയാണ് കേൾക്കുന്നവൻ الْبَصِيرُ = കണ്ടറിയുന്നവൻ
40:20അല്ലാഹു യഥാർത്ഥ(ന്യായ) പ്രകാരം തീരുമാനം നടത്തുന്നു. അവനു പുറമെ അവർ വിളി(ച്ചു പ്രാർത്ഥി)ക്കുന്നവരാകട്ടെ, യാതൊന്നും തന്നെ തീരുമാനിക്കുകയില്ല. നിശ്ചയമായും അല്ലാഹു തന്നെയാണ് (എല്ലാം) കേൾക്കുന്നവനും കണ്ടറിയുന്നവനുമായുള്ളവൻ
أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ كَانُوا۟ مِن قَبْلِهِمْ ۚ كَانُوا۟ هُمْ أَشَدَّ مِنْهُمْ قُوَّةًۭ وَءَاثَارًۭا فِى ٱلْأَرْضِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ وَمَا كَانَ لَهُم مِّنَ ٱللَّهِ مِن وَاقٍۢ﴿٢١﴾
share
أَوَلَمْ يَسِيرُوا = അവർ (ഇവർ) സഞ്ചരിക്കാറില്ലേ, നടന്നിട്ടില്ലേ فِي الْأَرْضِ = ഭൂമിയിൽ فَيَنظُرُوا = അപ്പോൾ ഇവർക്ക് കാണാം كَيْفَ كَانَ = എങ്ങിനെ ആയി, ഉണ്ടായി عَاقِبَةُ الَّذِينَ = യാതൊരുവരുടെ പര്യവസാനം, കലാശം كَانُوا مِن قَبْلِهِمْ = ഇവരുടെ മുമ്പുണ്ടായിരുന്ന كَانُوا هُمْ = അവർ തന്നെയായിരുന്നു أَشَدَّ مِنْهُمْ = ഇവരെക്കാൾ ഊക്കു (കാഠിന്യം) കൂടിയവർ قُوَّةً = ശക്തിയിൽ, കഴിവാൽ وَآثَارًا = അവശിഷ്ടങ്ങളിലും (ശേഷിച്ച അടയാളങ്ങളിൽ) فِي الْأَرْضِ = ഭൂമിയിൽ فَأَخَذَهُمُ اللَّـهُ = എന്നിട്ട് അല്ലാഹു അവരെ പിടിച്ചു بِذُنُوبِهِمْ = അവരുടെ പാപങ്ങൾ നിമിത്തം وَمَا كَانَ لَهُمْ = അവർക്കുണ്ടായതുമില്ല, (ഇല്ലാതാനും) مِّنَ اللَّـهِ = അല്ലാഹുവിൽ നിന്ന് مِن وَاقٍ = ഒരു തടുക്കുന്ന (കാക്കുന്ന)വനും
40:21ഇവർ ഭൂമിയിൽ സഞ്ചരിക്കാറില്ലേ, അപ്പോൾ ഇവർക്കു കാണാമല്ലൊ, ഇവരുടെ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയാണുണ്ടായതെന്ന്! ശക്തിയിലും, ഭൂമിയിലെ അവശിഷ്ടങ്ങളിലും (അഥവാ കാൽപ്പാടുകളിലും) ഇവരെക്കാൾ ഊക്കേറിയവർ അവരായിരുന്നു. എന്നിട്ടു അവരുടെ പാപങ്ങൾ നിമിത്തം അല്ലാഹു അവരെ പിടിച്ചു (ശിക്ഷിച്ചു). അല്ലാഹുവിൽ നിന്ന് തടു(ത്തു രക്ഷി)ക്കുന്ന ഒരാളും അവർക്കുണ്ടായതുമില്ല.
ذَٰلِكَ بِأَنَّهُمْ كَانَت تَّأْتِيهِمْ رُسُلُهُم بِٱلْبَيِّنَـٰتِ فَكَفَرُوا۟ فَأَخَذَهُمُ ٱللَّهُ ۚ إِنَّهُۥ قَوِىٌّۭ شَدِيدُ ٱلْعِقَابِ﴿٢٢﴾
share
ذَٰلِكَ = അത് بِأَنَّهُمْ = അവരാണെന്നതുകൊണ്ടാണ് كَانَت تَّأْتِيهِمْ = അവർക്ക് വന്നിരുന്നു رُسُلُهُمْ = അവരുടെ റസൂലുകൾ بِالْبَيِّنَاتِ = തെളിവുകളും കൊണ്ട് فَكَفَرُوا = അപ്പോൾ അവർ അവിശ്വസിച്ചു (അതുകൊണ്ടാണ്) فَأَخَذَهُمُ اللَّـهُ = അപ്പോൾ അല്ലാഹു അവരെ പിടിച്ചു إِنَّهُ = നിശ്ചയമായും അവൻ قَوِيٌّ = ശക്തനാണ് شَدِيدُ الْعِقَابِ = പ്രതികാര (ശിക്ഷ) കഠിനമായവനാണ്
40:22അത് ,അവരുടെ അടുക്കൽ അവരുടെ റസൂലുകൾ [ദൈവദൂതൻമാർ] തെളിവുകളുമായി ചെല്ലാറുണ്ടായിരുന്നു, എന്നിട്ടവർ അവിശ്വസിച്ചു എന്നുള്ളതു കൊണ്ടാണ്. അപ്പോൾ: അല്ലാഹു അവരെ പിടിച്ചു (ശിക്ഷിച്ചു). നിശ്ചയമായും അവൻ ശക്തനാണ്; പ്രതികാര (ശിക്ഷാ) നടപടി കഠിനമായുള്ളവനാണ്.
തഫ്സീർ : 20-22
View   
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَا وَسُلْطَـٰنٍۢ مُّبِينٍ﴿٢٣﴾
share
وَلَقَدْ أَرْسَلْنَا = തീർച്ചയായും നാം അയക്കയുണ്ടായി مُوسَىٰ = മൂസായെ بِآيَاتِنَا = നമ്മുടെ ദൃഷ്ടാന്തങ്ങളുമായി وَسُلْطَانٍ = അധികാര പ്രമാണവും, അധികൃതരേഖയും مُّبِينٍ = പ്രത്യക്ഷമായ
40:23തീർച്ചയായും, നമ്മുടെ ദൃഷ്ടാന്തങ്ങളും, സ്പഷ്ടമായ അധികാര പ്രമാണവുമായി നാം മൂസയെ അയക്കുകയുണ്ടായി
إِلَىٰ فِرْعَوْنَ وَهَـٰمَـٰنَ وَقَـٰرُونَ فَقَالُوا۟ سَـٰحِرٌۭ كَذَّابٌۭ﴿٢٤﴾
share
إِلَىٰ فِرْعَوْنَ = ഫിർഔൻറെ അടുക്കലേക്ക് وَهَامَانَ وَقَارُونَ = ഹാമാൻറെയും ക്വാറൂന്റെയും فَقَالُوا = എന്നിട്ടവർ പറഞ്ഞു سَاحِرٌ = ജാലവിദ്യക്കാരൻ, ആഭിചാരി كَذَّابٌ = കള്ളവാദിയായ
40:24ഫിർഔന്‍റെയും ഹാമാന്‍റെയും ഖാറൂനിന്‍റെയും അടുക്കലേക്ക്, എന്നിട്ട് അവർ പറഞ്ഞു ഒരു കള്ളവാദിയായ ജാലവിദ്യക്കാരനെന്ന്!
തഫ്സീർ : 23-24
View   
فَلَمَّا جَآءَهُم بِٱلْحَقِّ مِنْ عِندِنَا قَالُوا۟ ٱقْتُلُوٓا۟ أَبْنَآءَ ٱلَّذِينَ ءَامَنُوا۟ مَعَهُۥ وَٱسْتَحْيُوا۟ نِسَآءَهُمْ ۚ وَمَا كَيْدُ ٱلْكَـٰفِرِينَ إِلَّا فِى ضَلَـٰلٍۢ﴿٢٥﴾
share
فَلَمَّا جَاءَهُمْ = അങ്ങനെ അദ്ദേഹം അവരിൽ ചെന്നപ്പോൾ بِالْحَقِّ = യാഥാർത്ഥവും കൊണ്ട് مِنْ عِندِنَا = നമ്മുടെ പക്കൽ നിന്ന് قَالُوا = അവർ പറഞ്ഞു اقْتُلُوا = നിങ്ങൾ കൊലപ്പെടുത്തുവിൻ أَبْنَاءَ الَّذِينَ = യാതൊരു കൂട്ടരുടെ ആൺകുട്ടികളെ آمَنُوا مَعَهُ = അവൻറെ കൂടെ വിശ്വസിച്ച وَاسْتَحْيُوا = നിങ്ങൾ ജീവിക്കുമാറാക്കുക (ബാക്കിയാക്കുക) യും ചെയ്യുവിൻ نِسَاءَهُمْ = അവരുടെ സ്ത്രീകളെ, പെണ്ണുങ്ങളെ وَمَا = അല്ല (ഇല്ല) كَيْدُ الْكَافِرِينَ = അവിശ്വാസികളുടെ ഉപായം, തന്ത്രം إِلَّا فِي ضَلَالٍ = വഴിപിഴവിൽ (പാഴിൽ) അല്ലാതെ
40:25അങ്ങനെ, നമ്മുടെ പക്കൽ നിന്നുള്ള യഥാർത്ഥവും കൊണ്ട് അവരുടെ അടുക്കൽ അദ്ദേഹം ചെന്നപ്പോൾ അവർ പറഞ്ഞു: അവന്‍റെ കൂടെ വിശ്വസിച്ചവരുടെ ആൺമക്കളെ നിങ്ങൾ കൊന്നുകളയുവിൻ; അവരിലുള്ള സ്ത്രീകളെ (കൊലപ്പെടുത്താതെ) ജീവിക്കുവാൻ വിട്ടേക്കുകയും ചെയ്യുവിൻ. അവിശ്വാസി കളുടെ ഉപായം വഴിപിഴവിലല്ലാതെ ഇല്ല. [അത് പാഴാകാതിരിക്കയില്ല]
وَقَالَ فِرْعَوْنُ ذَرُونِىٓ أَقْتُلْ مُوسَىٰ وَلْيَدْعُ رَبَّهُۥٓ ۖ إِنِّىٓ أَخَافُ أَن يُبَدِّلَ دِينَكُمْ أَوْ أَن يُظْهِرَ فِى ٱلْأَرْضِ ٱلْفَسَادَ﴿٢٦﴾
share
وَقَالَ فِرْعَوْنُ = ഫിർഔൻ പറയുകയാണ്, പറഞ്ഞു ذَرُونِي = എന്നെ വിട്ടേക്കുവിൻ أَقْتُلْ = ഞാൻ കൊല്ലാം, കൊല്ലട്ടെ مُوسَىٰ = മൂസായെ وَلْيَدْعُ = അവൻ വിളിക്ക (പ്രാർത്ഥിക്ക)യും ചെയ്യട്ടെ رَبَّهُ = അവൻറെ റബ്ബിനെ إِنِّي أَخَافُ = നിശ്ചയം ഞാൻ ഭയപ്പെടുന്നു أَن يُبَدِّلَ = അവൻ മാറ്റിമറിക്കുന്നത് دِينَكُمْ = നിങ്ങളുടെ മതം, ആചാരം أَوْ أَن يُظْهِرَ = അല്ലെങ്കിൽ അവൻ പുറപ്പെടുവിക്കുമെന്ന്, പ്രത്യക്ഷപ്പെടുത്തുമെന്ന് فِي الْأَرْضِ = ഭൂമിയിൽ الْفَسَادَ = കുഴപ്പം
40:26ഫിർഔൻ (വീണ്ടും) പറയുകയാണ്: എന്നെ വിട്ടേക്കുവിൻ [അനുവദിക്കുവിൻ]. ഞാൻ മൂസയെ കൊലപ്പെടുത്തട്ടെ, അവൻ അവന്‍റെ റബ്ബിനെ വിളിക്കുകയും ചെയ്യട്ടേ! നിശ്ചയമായും ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മതം മാറ്റിമറിക്കുകയോ, അല്ലെങ്കിൽ അവൻ ഭൂമിയിൽ കുഴപ്പം പുറപ്പെടുവിക്കുകയോ ചെയ്‌തേക്കുമെന്ന്!
وَقَالَ مُوسَىٰٓ إِنِّى عُذْتُ بِرَبِّى وَرَبِّكُم مِّن كُلِّ مُتَكَبِّرٍۢ لَّا يُؤْمِنُ بِيَوْمِ ٱلْحِسَابِ﴿٢٧﴾
share
وَقَالَ مُوسَىٰ = മൂസാ പറഞ്ഞു إِنِّي عُذْتُ = നിശ്ചയമായും ഞാൻ ശരണം (രക്ഷ) പ്രാപിക്കുന്നു بِرَبِّي = എൻറെ റബ്ബിൽ وَرَبِّكُم = നിങ്ങളുടെയും റബ്ബ് مِّن كُلِّ مُتَكَبِّرٍ = എല്ലാ അഹംഭാവികളിൽ നിന്ന് لَّا يُؤْمِنُ = വിശ്വസിക്കാത്ത بِيَوْمِ الْحِسَابِ = വിചാരണ (ന്യായവിസ്താര) ദിവസത്തിൽ
40:27മൂസ പറഞ്ഞു: (എന്നാൽ) ഞാൻ എന്‍റെ റബ്ബും നിങ്ങളുടെ റബ്ബുമായിട്ടുള്ളവനോട് ന്യായവിസ്താരത്തിൽ വിശ്വസിക്കാത്ത എല്ലാ അഹംഭാവകളിൽ നിന്നും ശരണം തേടുന്നു.
തഫ്സീർ : 25-27
View   
وَقَالَ رَجُلٌۭ مُّؤْمِنٌۭ مِّنْ ءَالِ فِرْعَوْنَ يَكْتُمُ إِيمَـٰنَهُۥٓ أَتَقْتُلُونَ رَجُلًا أَن يَقُولَ رَبِّىَ ٱللَّهُ وَقَدْ جَآءَكُم بِٱلْبَيِّنَـٰتِ مِن رَّبِّكُمْ ۖ وَإِن يَكُ كَـٰذِبًۭا فَعَلَيْهِ كَذِبُهُۥ ۖ وَإِن يَكُ صَادِقًۭا يُصِبْكُم بَعْضُ ٱلَّذِى يَعِدُكُمْ ۖ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ مُسْرِفٌۭ كَذَّابٌۭ﴿٢٨﴾
share
وَقَال رَجُلٌ = ഒരു പുരുഷൻ പറഞ്ഞു مُّؤْمِنٌ = സത്യവിശ്വാസിയായ مِّنْ آلِ فِرْعَوْنَ = ഫിർഔന്റെ ആൾക്കാരിൽ പെട്ട يَكْتُمُ = അദ്ദേഹം മറച്ചുവെച്ചിരുന്നു إيمَانَهُ = തന്റെ വിശ്വാസം أتَقْتُلُونَ = നിങ്ങൾ കൊല്ലുകയോ رَجُلًا = ഒരു പുരുഷനെ (മനുഷ്യനെ) أنْ يَقُولَ = അയാൾ പറയുന്നതിനാൽ رَبِّيَ اللهُ = എന്റെ റബ്ബ് അല്ലാഹുവാണ് എന്ന് وَقَدْ جَاء كُم = അദ്ദേഹം നിങ്ങൾക്കു വന്നിട്ടുമുണ്ട് بِالْبَيِّنَاتِ = തെളിവുകളും കൊണ്ട് مِنْ رَّبِّكُم = നിങ്ങളുടെ റബ്ബിങ്കൽ നിന്ന് وَإنْ يَكُ = അദ്ദേഹം ആണെങ്കിൽ كَاذِبًا = കളവു (വ്യാജം) പറയുന്നവൻ فَعَلَيْهِ = എന്നാൽ അദ്ദേഹത്തിന്റെ മേൽ തന്നെ كَذِبُهُ = തന്റെ വ്യാജം وَإنْ يَكُ = അദ്ദേഹമാണെങ്കിൽ صَادِقًا = സത്യം പറയുന്നവൻ يُصِبْكُمْ = നിങ്ങൾക്കു എത്തും , ബാധിക്കും بَعْضُ الّذِي = യാതൊന്നിൽ ചിലതു يَعِدُكُمْ = അദ്ദേഹം നിങ്ങളോടു വാഗ്ദത്തം (താക്കീതു) ചെയ്യുന്ന إنَّ اللهَ = നിശ്ചയമായും അല്ലാഹു لَايَهْدِي = അവൻ നേർമാർഗത്തിലാക്കുകയില്ല مَنْ = യാതൊരുവനെ هُوَ = അവൻ مُسْرِفٌ = അതിരു കവിഞ്ഞവനാണ് كَذَّابٌ = കള്ളവാദിയായ, വ്യാജക്കാരനാണ്
40:28ഫിർഔന്‍റെ ആൾക്കാരിൽ തന്‍റെ വിശ്വാസം മറച്ചുവെച്ചു കൊണ്ടിരുന്ന ഒരു സത്യവിശ്വാസിയായിരുന്ന പുരുഷൻ പറഞ്ഞു: (ഹേ,കൂട്ടരേ,) ഒരു പുരുഷൻ എന്‍റെ റബ്ബ് അല്ലാഹുവാണ് എന്ന് പറയുന്നതിനാൽ നിങ്ങൾ അദ്ദേഹത്തെ കൊല ചെയ്യുകയണോ?! അദ്ദേഹം നിങ്ങൾക്ക് നിങ്ങളുടെ റബ്ബിങ്കൽ നിന്നു തെളിവുകൾ കൊണ്ടുവന്നിട്ടുമുണ്ട് (എന്നിട്ടും)! അദ്ദേഹം വ്യാജം പറയുന്നവനാണെങ്കിൽ, തന്‍റെ വ്യാജം തന്‍റെ മേൽ തന്നെ (ദോഷകരം) ആയിരിക്കുന്നതുമാണ്; അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ, നിങ്ങളോടദ്ദേഹം താക്കീതു ചെയ്യുന്ന ചിലത് നിങ്ങൾക്ക് ബാധിക്കുകയും ചെയ്യും. നിശ്ചയമായും അതിരുകവിഞ്ഞവനും, വ്യാജ വാദിയുമായുള്ള ഒരുവനെ അല്ലാഹു സൻമാർഗത്തിലാക്കുന്നതല്ല.
يَـٰقَوْمِ لَكُمُ ٱلْمُلْكُ ٱلْيَوْمَ ظَـٰهِرِينَ فِى ٱلْأَرْضِ فَمَن يَنصُرُنَا مِنۢ بَأْسِ ٱللَّهِ إِن جَآءَنَا ۚ قَالَ فِرْعَوْنُ مَآ أُرِيكُمْ إِلَّا مَآ أَرَىٰ وَمَآ أَهْدِيكُمْ إِلَّا سَبِيلَ ٱلرَّشَادِ﴿٢٩﴾
share
يَا قَوْمِ = എന്റെ ജനങ്ങളേ لَكُمُ = നിങ്ങൾക്കാണ്, നിങ്ങൾക്കുണ്ട് الْمُلْكُ = രാജത്വം, ഭരണാധിപത്യം اليَوْمَ = ഇന്ന് ظَاهِرِينَ = പ്രത്യക്ഷരായ (മികച്ച, വിജയികളായ) നിലക്ക് فِي الْأَرْضِ = ഭൂമിയിൽ فَمَنْ يَنْصُرُنَا = എന്നാൽ നമ്മെ ആർ സഹായിക്കും, നമ്മെ രക്ഷിക്കുന്നതാരാണ് مِنْ بَأْسِ اللهِ = അല്ലാഹുവിന്റെ ദണ്ഡന (ശിക്ഷ)യിൽ നിന്ന് إنْ جَاءَ نَا = അത് നമുക്ക് വന്നാൽ قَالَ فِرْعَوْنُ = ഫിർഔൻ പറഞ്ഞു مَا أُرِيكُمْ = ഞാൻ നിങ്ങൾക്കു കാട്ടിത്തരുന്നില്ല إلّا مَا = യാതൊന്നല്ലാതെ أَرَى = ഞാൻ കാണുന്ന, അഭിപ്രായപ്പെടുന്ന وَمَاأهْدِيكُمْ = ഞാൻ നിങ്ങളെ നയിക്കുന്നുമില്ല إلَّا سَبِيلَ = വഴിക്കല്ലാതെ الرَّشَادِ = ശരിയുടെ(തന്റേടത്തിന്റെ, നന്മയുടെ)
40:29എന്‍റെ ജനങ്ങളേ! ഭൂമിയിൽ പ്രത്യക്ഷരായി (മികച്ചു) കൊണ്ടിരിക്കുമാറ് ഇന്ന് നിങ്ങൾക്കാണ് രാജത്വമുള്ളത്, എന്നാൽ, അല്ലാഹുവിന്‍റെ ദണ്ഡന [ശിക്ഷ] നമുക്ക് വന്നെങ്കിൽ അതിൽ നിന്നും നമ്മെ ആർ സഹായിക്കും?! ഫിർഔൻ പറയുകയാണ് ഞാൻ (നല്ലതെന്ന്) കാണുന്ന കാര്യമല്ലാതെ നിങ്ങൾക്ക് ഞാൻ കാട്ടിത്തരുന്നില്ല. ശരിയായ (തൻേറടത്തിന്‍റെ) വഴിക്കല്ലാതെ നിങ്ങളെ ഞാൻ നയിക്കുന്നുമില്ല.
തഫ്സീർ : 28-29
View   
وَقَالَ ٱلَّذِىٓ ءَامَنَ يَـٰقَوْمِ إِنِّىٓ أَخَافُ عَلَيْكُم مِّثْلَ يَوْمِ ٱلْأَحْزَابِ﴿٣٠﴾
share
وَقَالَ = പറഞ്ഞു الّذِي آمَنَ = വിശ്വസിച്ച ആൾ يَاقَوْمِ = എന്റെ ജനങ്ങളെ إنِّي أخَافُ = നിശ്ചയമായും ഞാൻ ഭയപ്പെടുന്നു عَلَيْكُم = നിങ്ങളുടെ മേൽ مِثْلَ يَوْمِ = ദിവസം പോലെയുള്ളതു الْأَحْزَابِ = സഖ്യ (മിത്ര)കക്ഷികളുടെ
40:30(ആ) വിശ്വസിച്ചിട്ടുള്ള ആള്‍ (വീണ്ടും) പറഞ്ഞു: എന്‍റെ ജനങ്ങളെ! നിശ്ചയമായും, നിങ്ങളുടെ മേല്‍ സഖ്യകക്ഷികളുടെ ദിവസം പോലെയുള്ള(ശിക്ഷാ ദിവസം വരുന്ന)തിനെ ഞാന്‍ ഭയപ്പെടുന്നു:
مِثْلَ دَأْبِ قَوْمِ نُوحٍۢ وَعَادٍۢ وَثَمُودَ وَٱلَّذِينَ مِنۢ بَعْدِهِمْ ۚ وَمَا ٱللَّهُ يُرِيدُ ظُلْمًۭا لِّلْعِبَادِ﴿٣١﴾
share
مِثْلَ دَأْبِ = അതായത് സമ്പ്രദായം (പതിവ്) പോലെ قَوْمِ نُوحٍ = നൂഹിന്റെ ജനതയുടെ وَعَادٍوَثَمُودَ = ആദിന്റെയും ഥമൂദിന്റെയും وَالّذِينَ = യാതൊരുവരുടെയും مِن بَعْدِهِمْ = അവരുടെ ശേഷമുള്ള وَمَااللهُ = അല്ലാഹു ഇല്ല يُرِيدُ = ഉദ്ദേശിക്കും ظُلْمًا = അക്രമം, അനീതി لِلعِبَاد = അടിയാന്മാർക്കു
40:31അതായത്, നൂഹിന്‍റെ ജനതയുടെയും, ആദിന്‍റെയും, ഥമൂദിന്‍റെയും, അവർക്ക് ശേഷം ഉള്ളവരുടെയും പതിവ് പോലെയുള്ളതിനെ, അല്ലാഹു അടിയാൻമാരോട് യാതൊരു അക്രമവവും ചെയ് വാൻ ഉദ്ദേശിക്കുകയില്ലതാനും. [അവരുടെ പ്രവർത്തിദോഷമാണവർക്ക് ശിക്ഷ വരുത്തുന്നത്]
وَيَـٰقَوْمِ إِنِّىٓ أَخَافُ عَلَيْكُمْ يَوْمَ ٱلتَّنَادِ﴿٣٢﴾
share
وَيَاقَوْمِ = എന്റെ ജനങ്ങളേ إنّي أخَافُ = നിശ്ചയം ഞാൻ ഭയപ്പെടുന്നു عَلَيْكُمْ = നിങ്ങളുടെ മേൽ يَوْمَ التَّنَادِ = അന്യോന്യം വിളി(നിലവിളി) കൂട്ടുന്ന ദിവസത്തെ
40:32എന്‍റെ ജനങ്ങളെ! പരസ്പരം (നില)വിളി കൂട്ടുന്ന ദിവസത്തെ നിശ്ചയമായും നിങ്ങളിൽ ഞാൻ ഭയപ്പെടുന്നു.
يَوْمَ تُوَلُّونَ مُدْبِرِينَ مَا لَكُم مِّنَ ٱللَّهِ مِنْ عَاصِمٍۢ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍۢ﴿٣٣﴾
share
يَوْمَ تُوَلُّونَ = അതായത് നിങ്ങൾ തിരിഞ്ഞോടുന്ന ദിവസം مُدْبِرِينَ = പിന്നോക്കം വെച്ചവരായി مَالَكُمْ = നിങ്ങൾക്ക് ഇല്ല, ഇല്ലാത്ത നിലയിൽ مِّنَ اللهِ = അല്ലാഹുവിൽ നിന്ന് مِنْ عَاصِمٍ = യാതൊരു രക്ഷകനും, കാക്കുന്നവനും وَمَنْ يُضْلِلِ = ആരെയെങ്കിലും വഴി പിഴവിലാക്കിയാൽ اللهُ = അല്ലാഹു فَمَالَهُ = എന്നാൽ അവന്നില്ല مِنْ هَادٍ = യാതൊരു വഴികാട്ടിയും, മാർഗ്ഗദർശനം
40:33അതായത്, നിങ്ങൾ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം! അല്ലാഹുവിൽ നിന്ന് രക്ഷ നൽകുന്ന ഒരാളും നിങ്ങൾക്കില്ല, അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കുന്നുവോ അവന്ന് മാർഗ്ഗദർശനം നൽകുന്ന ഒരാളും ഇല്ല.
തഫ്സീർ : 30-33
View   
وَلَقَدْ جَآءَكُمْ يُوسُفُ مِن قَبْلُ بِٱلْبَيِّنَـٰتِ فَمَا زِلْتُمْ فِى شَكٍّۢ مِّمَّا جَآءَكُم بِهِۦ ۖ حَتَّىٰٓ إِذَا هَلَكَ قُلْتُمْ لَن يَبْعَثَ ٱللَّهُ مِنۢ بَعْدِهِۦ رَسُولًۭا ۚ كَذَٰلِكَ يُضِلُّ ٱللَّهُ مَنْ هُوَ مُسْرِفٌۭ مُّرْتَابٌ﴿٣٤﴾
share
وَلَقَدْجَاءكُمْ = നിങ്ങൾക്കു വരുകയുണ്ടായിട്ടുണ്ട് يُوسُفُ = യൂസുഫ് مِن قَبْلُ = മുൻപ് بِالبَيِّنَاتِ = തെളിവുകളുമായിട്ടു فَمَازِلْتُمْ = എന്നിട്ടു നിങ്ങളായിക്കൊണ്ടിരുന്നു فِي شَكٍّ = സംശയത്തിൽ مِمّا = യാതൊന്നിനെപ്പറ്റി جَاءكُم بِهِ = അദ്ദേഹം കൊണ്ടുവന്ന حَتَّىٰ إذاهَلَكَ = അങ്ങനെ അദ്ദേഹം നാശമടഞ്ഞ (കാലംചെന്ന)പ്പോൾ قُلْتُمْ = നിങ്ങൾ പറഞ്ഞു لَن يَبْعَثَ اللهُ = അല്ലാഹു നിയോഗിക്ക ( എഴുന്നേല്പിക്ക)യില്ല തന്നെ مِن بَعْدِهِ = അദ്ദേഹത്തിന് ശേഷം رَسُولًا = ഒരു റസൂലിനെയും, ദൂതനെയും كَذَالِكَ = അപ്രകാരം يُضِلُّ اللهُ = അല്ലാഹു വഴിപിഴപ്പിക്കുന്നു مَنْ = യാതൊരുവനെ هُوَ مُسْرِفٌ = അവൻ അതിരുകവിഞ്ഞവനാണ് مُّرْتَاب = സംശയാലുവാണ്, സന്ദേഹിയാണ്
40:34മുമ്പ് യൂസുഫ് നിങ്ങൾക്കു തെളിവുകളായി വരുകയുണ്ടായിട്ടുണ്ട്. എന്നിട്ട്, അദ്ദേഹം നിങ്ങൾക്ക് കൊണ്ടുവന്നതിനെ പറ്റി നിങ്ങൾ സംശയത്തിൽ ആയിക്കൊണ്ടേയിരുന്നു. അങ്ങനെ, അദ്ദേഹം (മരണമടഞ്ഞ്) കാലം ചെന്നപ്പോൾ നിങ്ങൾ പറഞ്ഞു: ഇയാളുടെ ശേഷം അല്ലാഹു (എനി) ഒരു റസൂലിനെയും നിയോഗിക്കുന്നതേ അല്ല എന്ന്! അപ്രകാരം, ഏതൊരുവൻ അതിരുകവിഞ്ഞവനും സംശയാലുവുമാണോ അവനെ അല്ലാഹു വഴിപിഴവിലാക്കുന്നു.
തഫ്സീർ : 34-34
View   
ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ بِغَيْرِ سُلْطَـٰنٍ أَتَىٰهُمْ ۖ كَبُرَ مَقْتًا عِندَ ٱللَّهِ وَعِندَ ٱلَّذِينَ ءَامَنُوا۟ ۚ كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ كُلِّ قَلْبِ مُتَكَبِّرٍۢ جَبَّارٍۢ﴿٣٥﴾
share
الّذِينَ يُجَادِلُونَ = അതായത് തർക്കം നടത്തുന്നവർ فِي آيَاتِ اللهِ = അല്ലാഹുവിന്റെ ആയത്ത് (ദൃഷ്ടാന്തം)കളിൽ بِغَيْرِ سُلْطَانٍ = ഒരു അധികൃത ലക്ഷ്യവും ( പ്രമാണവും) കൂടാതെ أتَاهُمْ = തങ്ങൾക്കു വന്നിട്ടുള്ള, കിട്ടിയിട്ടുള്ള كَبُرَ = അതുവളരെ വലുതാണ്, വമ്പിച്ചതായിരുന്നു مَقْتًا = ക്രോധത്തിൽ, ക്രോധത്താൽ عِندَ اللهِ = അല്ലാഹുവിങ്കൽ وَعِندَالّذِينَ آمَنُوا = വിശ്വസിച്ചവരുടെ അടുക്കലും كَذَالِكَ = അപ്രകാരം يَطْبَعُ اللهُ = അല്ലാഹു മുദ്രവെക്കുന്ന عَلَى كُلِّ قَلْبِ = എല്ലാ ഹൃദയങ്ങളുടെമേലും مُتَكَبِّرٍ = അഹംഭാവിയുടെ جَبَّارٍ = സ്വേഛ്ചാലുവായ (ക്രൂരമനസ്കനായ)
40:35അതായത്, തങ്ങൾക്ക് വന്നു കിട്ടിയിട്ടുള്ള യാതൊരു അധികൃതലക്ഷ്യവുo കൂടാതെ അല്ലാഹുവിന്‍റെ ആയത്തുകളിൽ [ദൃഷ്ടാന്തങ്ങളിൽ] തർക്കം നടത്തുന്നവർ. അതു [തർക്കം] അല്ലാഹുവിങ്കലും, വിശ്വസിച്ചിട്ടുള്ളവരുടെ അടുക്കലും ക്രോധത്തിൽ വളരെ വമ്പിച്ചതത്രേ! അപ്രകാരം, അഹംഭാവികളും സ്വേച്ഛാലുക്കളുമായവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നതാണ്. [സത്യബോധം അവയിൽ പ്രവേശിക്കാതായിത്തീരും].
തഫ്സീർ : 35-35
View   
وَقَالَ فِرْعَوْنُ يَـٰهَـٰمَـٰنُ ٱبْنِ لِى صَرْحًۭا لَّعَلِّىٓ أَبْلُغُ ٱلْأَسْبَـٰبَ﴿٣٦﴾
share
وَقَالَ فِرْعَوْنُ = ഫിർഔൻ പറഞ്ഞു يَاهَامَانُ = ഹാമാനേ ابْنِ لِي = നീ എനിക്ക് നിർമ്മിക്കുക, കെട്ടിപ്പടുക്കുക صَرْحًا = ഒരു ഉന്നത സൗധം, സ്തംഭം لَعَلِّي أَبْلُغُ = ഞാൻ എത്തിയേക്കാം , എത്തിച്ചേരാൻ الأَسْبَاب = മാർഗ്ഗങ്ങളിൽ, കാരണങ്ങളിൽ
40:36ഫിർഔൻ പറയുകയാണ്: ഓ ഹാമാൻ, നീ എനിക്കൊരു ഉന്നത സൗധം കെട്ടിയുണ്ടാക്കുക, ഞാൻ (ആ) മാർഗങ്ങളിൽ എത്തിച്ചേർന്നേക്കാം.
أَسْبَـٰبَ ٱلسَّمَـٰوَٰتِ فَأَطَّلِعَ إِلَىٰٓ إِلَـٰهِ مُوسَىٰ وَإِنِّى لَأَظُنُّهُۥ كَـٰذِبًۭا ۚ وَكَذَٰلِكَ زُيِّنَ لِفِرْعَوْنَ سُوٓءُ عَمَلِهِۦ وَصُدَّ عَنِ ٱلسَّبِيلِ ۚ وَمَا كَيْدُ فِرْعَوْنَ إِلَّا فِى تَبَابٍۢ﴿٣٧﴾
share
أَسْبَابَ السَّمَاوَاتِ = അതായത് ആകാശങ്ങളുടെ മാർഗ്ഗങ്ങളിൽ فَأَطَّلِعَ = എന്നിട്ടു അങ്ങനെ ഞാൻ എത്തി നോക്കാം, നോക്കിക്കാണാം إِلَىٰ إلٰهِ مُوسى = മൂസായുടെ ഇലാഹിലേക്കു وَإِنِّي = നിശ്ചയമായും ഞാൻ لَأظُنُّهُ = അവനെ വിചാരിക്കുന്നു كَاذِبًا = കളവു പറയുന്നവനെന്നു وَكَذَالِكَ = അപ്രകാരം زُيِّنَ لِفِرْعَوْنَ = ഫിര്ഔന് അലങ്കാരമായി (ഭംഗിയായി) കാണിക്കപ്പെട്ടു سُوءُعَمَلِهِ = അവന്റെ ദുഷ്പ്രവൃത്തി وَصُدَّ = അവൻ തടയപ്പെടുകയും ചെയ്തു عَنِ السَّبِيلِ = വഴിയിൽ നിന്ന് وَمَاكَيْدُفِرْعَوْنَ = ഫിർഔന്റെ തന്ത്രം (ഉപായം) അല്ല إلاّفِي تَبَاب = (നാശത്തിൽ, നഷ്ടത്തിൽ)അല്ലാതെ
40:37അതായത് ആകാശങ്ങളുടെ മാർഗങ്ങളിൽ; എന്നിട്ട് (അവിടെച്ചെന്ന്) മൂസായുടെ ഇലാഹിലേക്ക് ഞാൻ എത്തിനോക്കാം. നിശ്ചയമായും അവൻ കളവു പറയുന്നവനാണെന്ന് ഞാൻ വിചാരിക്കുന്നു. ഇപ്രകാരം, ഫിർഔന് അവന്‍റെ ദുഷ്പ്രവൃത്തി ഭംഗിയായി കാണിക്കപ്പെട്ടു; അവൻ (നേരായ) വഴിയിൽ നിന്നു തടയപ്പെടുകയും ചെയ്തു. ഫിർഔന്‍റെ തന്ത്രം നാശനഷ്ടത്തിലല്ലാതെ അല്ല.
തഫ്സീർ : 36-37
View   
وَقَالَ ٱلَّذِىٓ ءَامَنَ يَـٰقَوْمِ ٱتَّبِعُونِ أَهْدِكُمْ سَبِيلَ ٱلرَّشَادِ﴿٣٨﴾
share
وَقَالَ = പറഞ്ഞു الّذِي آمَنَ = വിശ്വസിച്ചവൻ يَاقَوْمِ = എന്റെ ജനങ്ങളേ اتَّبِعُونِ = എന്നെ പിൻപറ്റുവിൻ أَهْدِكُم = ഞാൻ നിങ്ങളെ നയിക്കാം, നിങ്ങൾക്ക് കാട്ടിത്തരും سَبِيلَ الرَّشَاد = ശരിയായ (തന്റേടത്തിന്റെ) വഴി
40:38(ആ) വിശ്വസിച്ചവർ പറഞ്ഞു: എന്‍റെ ജനങ്ങളെ, നിങ്ങൾ എന്നെ പിന്തുടരുവിൻ, ഞാൻ നിങ്ങൾക്ക് ശരിയായ (തന്റേടത്തിന്‍റെ) മാർഗം കാട്ടിത്തരാം.
يَـٰقَوْمِ إِنَّمَا هَـٰذِهِ ٱلْحَيَوٰةُ ٱلدُّنْيَا مَتَـٰعٌۭ وَإِنَّ ٱلْـَٔاخِرَةَ هِىَ دَارُ ٱلْقَرَارِ﴿٣٩﴾
share
يَاقَوْمِ = എന്റെ ജനങ്ങളേ إنَّمَاهَذِهِ الحَيَاةُ = നിശ്ചയമായും ഈ ജീവിതം الدُّنْيَا = ഐഹിക, ഇഹത്തിലെ مَتَاعٌ = ഒരു വിഭവം (ഉപകരണം)മാത്രമാകുന്നു وَإنَّ الآخِرَةَ = നിശ്ചയമായും പരലോകം هِيَ = അതത്രെ دَارُ الْقَرَارِ = സ്ഥിരവാസത്തിന്റെ ഭവനം, താമസിക്കുവാനുള്ള വീട്
40:39എന്‍റെ ജനങ്ങളെ! നിശ്ചയമായും ഈ ഐഹിക ജീവിതം ഒരു (താൽക്കാലിക) വിഭവം മാത്രമാണ്; നിശ്ചയമായും പരലോകമത്രെ സ്ഥിരവാസത്തിന്‍റെ ഭവനം
مَنْ عَمِلَ سَيِّئَةًۭ فَلَا يُجْزَىٰٓ إِلَّا مِثْلَهَا ۖ وَمَنْ عَمِلَ صَـٰلِحًۭا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌۭ فَأُو۟لَـٰٓئِكَ يَدْخُلُونَ ٱلْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍۢ﴿٤٠﴾
share
مَنْ عمِلَ = ആരെങ്കിലും പ്രവർത്തിച്ചാൽ سَيِّئَةً = ഒരു തിന്മ فَلَا يُجْزَى = എന്നാലവന് പ്രതിഫലം കൊടുക്കപ്പെടുകയില്ല إلّا مِثْلَهَا = അതുപോലുള്ളതിനു(അതിന്റെ അത്രയ്ക്ക്) അല്ലാതെ وَمَنْ عَمِلَ = ആരെങ്കിലും പ്രവർത്തിച്ചാൽ صَالِحًا = സൽകർമ്മം,നല്ലതു مِنْ ذَكَرٍ = ആണിൽ നിന്ന് أَوْ أُنْثَى = അല്ലെങ്കിൽ പെണ്ണിൽ നിന്ന് وَهُوَ مُؤْمِنٌ = അവൻ സത്യവിശ്വാസിയായിരിക്കെ فَأُولَئِكَ = എന്നാൽ അക്കൂട്ടർ يَدْخُلُونَ الجَنَّةَ = അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും يُرْزَقُونَ = അവർക്കു നൽകപ്പെടും, ഉപജീവനം ലഭിക്കും فِيهَا = അതിൽ بِغَيْرِ حِسَابٍ = ഒരു കണക്കും കൂടാതെ
40:40ആരെങ്കിലും ഒരു തിൻമ പ്രവർത്തിച്ചാൽ, അതിന്‍റെ അത്രക്കല്ലാതെ അവന് പ്രതിഫലം [ശിക്ഷ] കൊടുക്കപ്പെടുന്നതല്ല; ആണിൽ നിന്നോ, പെണ്ണിൽ നിന്നോ ആരെങ്കിലും - അയാൾ സത്യവിശ്വാസിയായിക്കൊണ്ട് - സൽക്കർമം പ്രവർത്തിച്ചാലോ, എന്നാൽ അക്കൂട്ടർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവർക്ക് അവിടെവെച്ച് ഒരു കണക്കും കൂടാതെ (സുഭിക്ഷമായി) ഉപജീവനം ലഭിച്ചുകൊണ്ടിരിക്കും.
وَيَـٰقَوْمِ مَا لِىٓ أَدْعُوكُمْ إِلَى ٱلنَّجَوٰةِ وَتَدْعُونَنِىٓ إِلَى ٱلنَّارِ﴿٤١﴾
share
وَيَا قَوْمِ = എന്റെ ജനങ്ങളേ مَا لِي = എനിക്കെന്താണ്(എന്ത് പറ്റി) أَدْعُوكُمْ = ഞാൻ നിങ്ങളെ ക്ഷണി(വിളി)ക്കുന്നു إِلَى ٱلنَّجَوٰةِ = രക്ഷയിലേക്ക്, മുക്തിയിലേക്ക് وَتَدْعُونَنِي = നിങ്ങള്‍ എന്നെ വിളിക്കുകയും ചെയ്യുന്നു إِلَى النَّار = നരകത്തിലേക്ക്
40:41എന്‍റെ ജനങ്ങളേ! എനിക്കെന്താണ്?! നിങ്ങളെ ഞാൻ രക്ഷ(യുടെ വഴി)യിലേക്ക് ക്ഷണിക്കുന്നു; നിങ്ങളെന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു! (ഇതെന്താശ്ചരൃം!)
تَدْعُونَنِى لِأَكْفُرَ بِٱللَّهِ وَأُشْرِكَ بِهِۦ مَا لَيْسَ لِى بِهِۦ عِلْمٌۭ وَأَنَا۠ أَدْعُوكُمْ إِلَى ٱلْعَزِيزِ ٱلْغَفَّـٰرِ﴿٤٢﴾
share
تَدْعُونَنِي = നിങ്ങൾ എന്നെ ക്ഷണിക്കുന്നു, വിളിക്കുന്നു لأكْفُرَ = ഞാൻ അവിശ്വസിക്കുവാൻ بِاللهِ = അല്ലാഹുവിൽ وَأُشْرِكَ بِهِ = ഞാനവനോട് പങ്കു ചേർക്കുവാനും مَا = യാതൊന്നിനെ لَيْسَ لِي = എനിക്കില്ല بِهِ عِلْمٌ = അതിനെപ്പറ്റി ഒരു അറിവും وَأَنَا أدْعُوكُمْ = ഞാനാകട്ടെ നിങ്ങളെ ക്ഷണിക്കുന്നു إلى العَزِيزِ = പ്രതാപശാലിയിലേക്ക് الغَفَّارِ = വളരെ പൊറുക്കുന്നവനായ
40:42(അതെ) ഞാൻ അല്ലാഹുവിൽ അവിശ്വസിക്കുവാനും, എനിക്ക് യാതൊരു അറിവുമില്ലാത്ത വസ്തുവെ അവനോട് പങ്കുചേർക്കുവാനുമായി നിങ്ങൾ എന്നെ ക്ഷണിക്കുന്നു; ഞാനാകട്ടെ, വളരെ പൊറുക്കുന്നവനായ പ്രതാപശാലിയായുള്ളവനിലേക്ക് നിങ്ങളെ ക്ഷണിച്ചു കൊണ്ടുമിരിക്കുന്നു!
തഫ്സീർ : 38-42
View   
لَا جَرَمَ أَنَّمَا تَدْعُونَنِىٓ إِلَيْهِ لَيْسَ لَهُۥ دَعْوَةٌۭ فِى ٱلدُّنْيَا وَلَا فِى ٱلْـَٔاخِرَةِ وَأَنَّ مَرَدَّنَآ إِلَى ٱللَّهِ وَأَنَّ ٱلْمُسْرِفِينَ هُمْ أَصْحَـٰبُ ٱلنَّارِ﴿٤٣﴾
share
لَا جَرَمَ = അല്ല- സ്ഥാപിതമായിരിക്കുന്നു (തീർച്ചപ്പെട്ടിരിക്കുന്നു) തെറ്റല്ല(സത്യം തന്നെ)أَنَّمَا تَدْعُونَنِي إِلَيْهِ = നിങ്ങൾ എന്നെ യാതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതാണെന്ന് لَيْسَ لَهُ = അതിനില്ല (പാടില്ല - അർഹതയില്ല) دَعْوَةٌ = ക്ഷണം, വിളിച്ചു പ്രാർത്ഥിക്കൽ فِي الدُّنْيَا = ഇഹത്തിൽ وَلَا فِي الْآخِرَةِ = പരത്തിലും ഇല്ല وَأَنَّ مَرَدَّنَا = നമ്മുടെ തിരിച്ചു ചെല്ലൽ ആണെന്നും إِلَى اللَّـهِ = അല്ലാഹുവിങ്കലേക്ക് وَأَنَّ الْمُسْرِفِينَ = അതിരുകവിഞ്ഞവരാണെന്നും هُم = അവർ തന്നെ أَصْحَابُ النَّارِ = നരകത്തിന്റെ ആൾക്കാർ
40:43അല്ല - (സത്യമെന്ന്) സ്ഥാപിതമായിരിക്കുന്നു: നിങ്ങൾ യാതൊന്നിലേക്ക് എന്നെ ക്ഷണിക്കുന്നുവോ അതിന് ഇഹത്തിലാകട്ടെ, പരത്തിലാകട്ടെ യാതൊരു ക്ഷണവും (ഉണ്ടായിരിക്കുവാൻ) പാടില്ലെന്നും - നമ്മുടെ ( യെല്ലാം ) തിരിച്ചു ചെല്ലൽ അല്ലാഹുവിങ്കലേക്കാണെന്നും അതിരുകവിഞ്ഞവർ തന്നെയാണ് നരകത്തിന്‍റെ ആൾക്കാർ എന്നും.
തഫ്സീർ : 43-43
View   
فَسَتَذْكُرُونَ مَآ أَقُولُ لَكُمْ ۚ وَأُفَوِّضُ أَمْرِىٓ إِلَى ٱللَّهِ ۚ إِنَّ ٱللَّهَ بَصِيرٌۢ بِٱلْعِبَادِ﴿٤٤﴾
share
فَسَتَذْكُرُونَ = എന്നാൽ നിങ്ങൾ വഴിയെ ഓർത്തുകൊള്ളും مَا أَقُولُ = ഞാൻ പറയുന്നത് لَكُمْ = നിങ്ങളോട് وَأُفَوِّضُ = ഞാൻ വിട്ടു കൊടുക്കുക (ഭരമേൽപ്പിക്കുക)യും ചെയ്യുന്നു أَمْرِي = എന്റെ കാര്യം إِلَى اللَّـهِ = അല്ലാഹുവിലേക്ക് إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു بَصِيرٌ = കണ്ടറിയുന്നവനാണ് بِالْعِبَادِ = അടിയാൻമാരെപ്പറ്റി
40:44‘എന്നാൽ, നിങ്ങളോടു ഞാൻ പറയുന്നത് വഴിയെ നിങ്ങൾ ഓർത്തു കൊള്ളും! എന്‍റെ കാര്യം ഞാൻ അല്ലാഹുവിങ്കലേക്ക് വിട്ടു കൊടുക്കുകയും ചെയ്യുന്നു. നിശ്ചയമായും, അല്ലാഹു അടിയാന്മാരെപ്പറ്റി കണ്ടറിയുന്നവനാണ്.’
തഫ്സീർ : 44-44
View   
فَوَقَىٰهُ ٱللَّهُ سَيِّـَٔاتِ مَا مَكَرُوا۟ ۖ وَحَاقَ بِـَٔالِ فِرْعَوْنَ سُوٓءُ ٱلْعَذَابِ﴿٤٥﴾
share
فَوَقَاهُ اللَّـهُ = അപ്പോൾ (എന്നിട്ട്) അല്ലാഹു അദ്ദേഹത്തെ കാത്തു سَيِّئَاتِ مَا = യാതൊന്നിന്റെ തിന്മകളെ (കെടുതികളിൽ നിന്ന്) مَكَرُوا = അവർ കുതന്ത്രം ചെയ്ത وَحَاَق = വന്നിറങ്ങുക (വലയം ചെയ്യുക)യും ചെയ്തു بِآلِ فِرْعَوْنَ = ഫിർഔന്റെ ആൾക്കാരിൽ سُوءُ الْعَذَابِ = കടുത്ത ശിക്ഷ
40:45അപ്പോൾ, അവർ കുതന്ത്രം ചെയ്തതിന്‍റെ തിന്മകൾ അദ്ദേഹത്തിന് (ബാധിക്കാതെ) അല്ലാഹു കാത്തു. ഫിർഔന്‍റെ ആൾക്കാരിൽ കടുത്ത ശിക്ഷ ( വന്നു ) വലയം ചെയ്കയും ചെയ്തു.
തഫ്സീർ : 45-45
View   
ٱلنَّارُ يُعْرَضُونَ عَلَيْهَا غُدُوًّۭا وَعَشِيًّۭا ۖ وَيَوْمَ تَقُومُ ٱلسَّاعَةُ أَدْخِلُوٓا۟ ءَالَ فِرْعَوْنَ أَشَدَّ ٱلْعَذَابِ﴿٤٦﴾
share
النَّارُ = നരകം, അഗ്നി يُعْرَضُونَ = അവർ പ്രദർശിപ്പിക്കപ്പെടുന്നു عَلَيْهَا = അതിൽ, അതിന്നടുക്കൽ غُدُوًّا = രാവിലെ وَعَشِيًّا = വൈകുന്നേരവും وَيَوْمَ تَقُومُ = നിലകൊള്ളുന്ന (സംഭവിക്കുന്ന) ദിവസം السَّاعَةُ = അന്ത്യഘട്ടം(ക്വിയാമത്തു) أَدْخِلُوا = പ്രവേശിപ്പിക്കുവിൻ آلَ فِرْعَوْنَ = ഫിർഔന്റ ആൾക്കാരെ أَشَدَّ الْعَذَابِ = ഏറ്റവും കഠിന ശിക്ഷയിൽ
40:46നരകം! രാവിലെയും, വൈകുന്നേരവും അവർ അതിങ്കൽ പ്രദർശിപ്പിക്കപ്പെടുന്നതാണ്. (ഖിയാമത്താകുന്ന) അന്ത്യഘട്ടം നിലവിൽവരുന്ന ദിവസമാകട്ടെ, (കല്പനയുണ്ടാകും:) ഫിർഔന്‍റെ ആൾക്കാരെ ഏറ്റവും കഠിനശിക്ഷയിൽ പ്രവേശിപ്പിക്കുവിൻ (എന്ന്)!
തഫ്സീർ : 46-46
View   
وَإِذْ يَتَحَآجُّونَ فِى ٱلنَّارِ فَيَقُولُ ٱلضُّعَفَـٰٓؤُا۟ لِلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُنَّا لَكُمْ تَبَعًۭا فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيبًۭا مِّنَ ٱلنَّارِ﴿٤٧﴾
share
وَإِذْ يَتَحَاجُّونَ = അവർ അന്യോന്യം ന്യായവാദം ചെയ്യുന്ന സന്ദർഭം فِي النَّارِ = നരകത്തിൽ (അഗ്നിയിൽ) വെച്ച് فَيَقُولُ = അപ്പോൾ പറയും الضُّعَفَاءُ = ദുർബ്ബലന്മാർ, അശക്തർ لِلَّذِينَ اسْتَكْبَرُوا = അഹംഭാവം നടിച്ചവരോട് إِنَّا كُنَّا = നിശ്ചയമായും ഞങ്ങളായിരുന്നു لَكُمْ تَبَعًا = നിങ്ങൾക്ക് അനുഗാമികൾ, നിങ്ങളെ പിൻപറ്റിക്കൊണ്ട് فَهَلْ أَنتُم = ആകയാൽ നിങ്ങളാണോ مُّغْنُونَ عَنَّا = ഞങ്ങൾക്ക് ആവശ്യമില്ലാതാക്കുന്ന( ഒഴിവാക്കുന്ന)വർ نَصِيبًا = ഒരു പങ്കു, വല്ല വിഹിതവും مِّنَ النَّارِ = നരകത്തിൽ നിന്ന്
40:47നരകത്തിൽ വെച്ച് അവർ [ നരകവാസികൾ ] അന്യോന്യം ന്യായവാദം ചെയ്തു കൊണ്ടിരിക്കുന്ന സന്ദർഭം (ഓർക്കുക)! അപ്പോൾ ദുർബലരായുള്ളവർ അഹംഭാവം നടിച്ചവരോട് പറയും: നിശ്ചയമായും ഞങ്ങൾ നിങ്ങളെ പിൻപറ്റിക്കൊണ്ടായിരുന്നു (ഉള്ളത്): ആകയാൽ, നരകത്തിൽ നിന്നുള്ള ഒരു പങ്കു ഞങ്ങളിൽ നിന്ന് നിങ്ങൾ ഒഴിവാക്കിത്തരുന്നവരാണോ?!
قَالَ ٱلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُلٌّۭ فِيهَآ إِنَّ ٱللَّهَ قَدْ حَكَمَ بَيْنَ ٱلْعِبَادِ﴿٤٨﴾
share
قَالَ الَّذِينَ = യാതൊരു കൂട്ടർ പറയും اسْتَكْبَرُوا = അഹംഭാവം നടിച്ച إِنَّا كُلٌّ = നിശ്ചയമായും നാം എല്ലാവരും فِيهَا = അതിലാണ്, ഇതിലാണ് إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു قَدْ حَكَمَ = അവൻ വിധി കൽപ്പിച്ചിട്ടുണ്ട് بَيْنَ الْعِبَادِ = അടിയാന്മാർക്കിടയിൽ
40:48അഹംഭാവം നടിച്ചവർ പറയും: നാം എല്ലാവരും അതിൽ തന്നെ; അല്ലാഹു അടിയന്മാർക്കിടയിൽ വിധി കൽപ്പിച്ചുകഴിഞ്ഞു!
തഫ്സീർ : 47-48
View   
وَقَالَ ٱلَّذِينَ فِى ٱلنَّارِ لِخَزَنَةِ جَهَنَّمَ ٱدْعُوا۟ رَبَّكُمْ يُخَفِّفْ عَنَّا يَوْمًۭا مِّنَ ٱلْعَذَابِ﴿٤٩﴾
share
وَقَالَ = പറയും الَّذِينَ فِي النَّارِ = നരകത്തിലുള്ളവർ لِخَزَنَةِ = പാറാവുകാരോട്, കാവൽക്കാരോട് جَهَنَّمَ = ജഹന്നമിന്റെ (നരകത്തിന്റെ) ادْعُوا = നിങ്ങൾ പ്രാർത്ഥിക്കുവിൻ رَبَّكُمْ = നിങ്ങളുടെ റബ്ബിനോട് يُخَفِّفْ عَنَّا = ഞങ്ങൾക്ക് അവൻ ലഘുവാക്കിത്തരട്ടെ يَوْمًا = ഒരു ദിവസം مِّنَ الْعَذَابِ = ശിക്ഷയിൽ നിന്നുള്ള
40:49നരകത്തിലുള്ളവർ ജഹന്നമിന്‍റെ കാവൽക്കാരോട് പറയും: നിങ്ങൾ നിങ്ങളുടെ റബ്ബിനോട് (ഒന്ന്) പ്രാർത്ഥിക്കുവിൻ, ശിക്ഷയിൽ നിന്നുള്ള ഒരു ദിവസം അവൻ ഞങ്ങൾക്ക് ലഘുവാക്കിതരട്ടെ! [അന്നെങ്കിലും ഒരു വിശ്രമം കിട്ടുമല്ലോ]
قَالُوٓا۟ أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُم بِٱلْبَيِّنَـٰتِ ۖ قَالُوا۟ بَلَىٰ ۚ قَالُوا۟ فَٱدْعُوا۟ ۗ وَمَا دُعَـٰٓؤُا۟ ٱلْكَـٰفِرِينَ إِلَّا فِى ضَلَـٰلٍ﴿٥٠﴾
share
قَالُوا = അവർ പറയും أَوَلَمْ تَكُ = ആയിരുന്നില്ലേ, ഉണ്ടായില്ലേ تَأْتِيكُمْ = നിങ്ങൾക്ക് വന്നു കൊണ്ടിരിക്കുക رُسُلُكُم = നിങ്ങളുടെ റസൂലുകൾ بِالْبَيِّنَاتِ = തെളിവുകളുമായി قَالُوا = അവർ പറയും بَلَى = ഇല്ലാതേ, അതെ قَالُوا = അവർ പറയും فَادْعُوا = എന്നാൽ നിങ്ങൾ പ്രാർത്ഥിച്ചുകൊള്ളുവിൻ وَمَا = അല്ല(ഇല്ല) താനും دُعَاءُ الْكَافِرِينَ = അവിശ്വാസികളുടെ പ്രാർത്ഥന إِلَّا فِي ضَلَالٍ = പാഴിൽ(വൃഥാവിൽ, വഴികേടിൽ) അല്ലാതെ
40:50അവർ പറയും: നിങ്ങൾക്കു നിങ്ങളുടെ റസൂലുകൾ തെളിവുകളുമായി വന്നിട്ടുണ്ടായിരുന്നില്ലേ?! അവർ [നരകക്കാർ] പറയും: ഇല്ലാതെ! (വന്നിരുന്നു) അവർ [കാവൽക്കാർ] പറയും: എന്നാൽ നിങ്ങൾ (തന്നെ) പ്രാർത്ഥിച്ചുകൊള്ളുവിൻ! അവിശ്വാസികളുടെ പ്രാർത്ഥന വൃഥവിലല്ലാതെ അല്ല താനും.
തഫ്സീർ : 49-50
View   
إِنَّا لَنَنصُرُ رُسُلَنَا وَٱلَّذِينَ ءَامَنُوا۟ فِى ٱلْحَيَوٰةِ ٱلدُّنْيَا وَيَوْمَ يَقُومُ ٱلْأَشْهَـٰدُ﴿٥١﴾
share
إِنَّا لَنَنصُرُ = നിശ്ചയം നാം സഹായിക്കുക തന്നെ ചെയ്യും رُسُلَنَا = നമ്മുടെ ദൂതന്മാരെ وَالَّذِينَ آمَنُوا = വിശ്വസിച്ചവരെയും فِي الْحَيَاةِ الدُّنْيَا = ഐഹിക ജീവിതത്തിൽ وَيَوْمَ يَقُومُ = എഴുന്നേൽക്കുന്ന( നിൽക്കുന്ന) ദിവസവും الْأَشْهَادُ = സാക്ഷികൾ, സാക്ഷ്യങ്ങൾ
40:51നിശ്ചയമായും, നമ്മുടെ റസൂലുകളെയും, വിശ്വാസിച്ചിട്ടുള്ളവരെയും ഐഹീക ജീവിതത്തിലും, സാക്ഷികൾ നിൽക്കുന്ന [രംഗത്ത് വരുന്ന] ദിവസവും നാം സഹായിക്കുക തന്നെ ചെയ്യും.
يَوْمَ لَا يَنفَعُ ٱلظَّـٰلِمِينَ مَعْذِرَتُهُمْ ۖ وَلَهُمُ ٱللَّعْنَةُ وَلَهُمْ سُوٓءُ ٱلدَّارِ﴿٥٢﴾
share
يَوْمَ لَا يَنفَعُ = അതായത് ഉപകാരം ചെയ്യാത്ത ദിവസം الظَّالِمِينَ = അക്രമികൾക്ക് مَعْذِرَتُهُم = അവരുടെ ഒഴികഴിവ് وَلَهُمُ = അവർക്കുണ്ട്(അവർക്കാണ്) താനും اللَّعْنَةُ = ശാപം وَلَهُمْ = അവർക്ക് തന്നെ سُوءُ الدَّارِ = കടുത്ത (മോശമായ) ഭവനം, (ആ) ഭവനത്തിന്റെ കെടുതി
40:52അതായത്, അക്രമികൾക്ക് അവരുടെ ഒഴിവ്കഴിവ് ഉപകാരം ചെയ്യാത്ത ദിവസം (മാത്രമല്ല) അവർക്ക് ശാപവുമുണ്ടായിരിക്കും; അവർക്കത്രെ കടുത്ത ഭവനവും!
തഫ്സീർ : 51-52
View   
وَلَقَدْ ءَاتَيْنَا مُوسَى ٱلْهُدَىٰ وَأَوْرَثْنَا بَنِىٓ إِسْرَٰٓءِيلَ ٱلْكِتَـٰبَ﴿٥٣﴾
share
وَلَقَدْ آتَيْنَا നാം കൊടുത്തിട്ടുണ്ട് مُوسَى മൂസക്ക് الْهُدَىٰ മാർഗ്ഗദർശനം, നേർമ്മാർഗം وَأَوْرَثْنَا നാം അവകാശപ്പെടുത്തുകയും ചെയ്തു بَنِي إِسْرَائِيلَ ഇസ്രാഈൽ സന്തതികൾക്ക് الْكِتَابَ വേദഗ്രന്ഥം
40:53തീർച്ചയായും മൂസാക്ക് നാം മാർഗ്ഗദർശനം നൽകുകയുണ്ടായി; ഇസ്രാഈൽ സന്തതികൾക്ക് നാം വേദഗ്രന്ഥം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
هُدًۭى وَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ﴿٥٤﴾
share
هُدًى = മാർഗ്ഗദർശനമായി, വഴികാട്ടിയായി وَذِكْرَىٰ = ഉപദേശമായും, സ്മരണയായും لِأُولِي الْأَلْبَابِ = ബുദ്ധിമാന്മാർക്ക്
40:54ബുദ്ധിമാന്മാർക്ക് മാർഗദർശനം (ഉപദേശ) സ്മരണയുമായി കൊണ്ട്.
فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّۭ وَٱسْتَغْفِرْ لِذَنۢبِكَ وَسَبِّحْ بِحَمْدِ رَبِّكَ بِٱلْعَشِىِّ وَٱلْإِبْكَـٰرِ﴿٥٥﴾
share
فَاصْبِرْ = ആകയാൽ നീ ക്ഷമിക്കുക إِنَّ وَعْدَ اللَّـهِ = നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം حَقٌّ = യഥാർത്ഥമാണ്, ശരിയായതാണ് وَاسْتَغْفِرْ = പാപമോചനം തേടുകയും ചെയ്യുക لِذَنبِكَ = നിന്റെ പാപത്തിന് വേണ്ടി وَسَبِّحْ = "തസ്ബീഹും" നടത്തുക بِحَمْدِ رَبِّكَ = നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ بِالْعَشِيِّ = വൈകുന്നേരം, സന്ധ്യക്ക് وَالْإِبْكَارِ = കാലത്തും, രാവിലെയും
40:55ആകയാൽ, (നബിയേ) നീ ക്ഷമിക്കുക, നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം യഥാർതഥമാകുന്നു. നിന്‍റെ പാപത്തിനു വേണ്ടി പാപമോചനം തേടുകയും, വൈകുന്നേരവും കാലത്തും നിന്‍റെ റബ്ബിനെ സ്തുതിച്ചു കൊണ്ട് തസ്ബീഹ് [സ്തോത്ര കീർത്തനം] നടത്തുകയും ചെയ്യുക.
തഫ്സീർ : 53-55
View   
إِنَّ ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ بِغَيْرِ سُلْطَـٰنٍ أَتَىٰهُمْ ۙ إِن فِى صُدُورِهِمْ إِلَّا كِبْرٌۭ مَّا هُم بِبَـٰلِغِيهِ ۚ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ﴿٥٦﴾
share
إِنَّ = നിശ്ചയമായും الَّذِينَ يُجَادِلُونَ = തർക്കം നടത്തുന്നവർ فِي آيَاتِ اللَّـهِ = അല്ലാഹുവിന്റെ ആയത്തുകളിൽ بِغَيْرِ سُلْطَانٍ = ഒരു അധികൃത ലക്ഷ്യവും(പ്രമാണവും) ഇല്ലാതെ أَتَاهُمْ = തങ്ങൾക്ക് വന്നിട്ടുള്ള إِن فِي صُدُورِهِمْ = അവരുടെ നെഞ്ഞുകളിൽ(ഹൃദയങ്ങളിൽ) ഇല്ല إِلَّا كِبْرٌ = അഹംഭാവം,( ഗർവ്വ്) അല്ലാതെ مَّا هُم = അവരല്ല بِبَالِغِيهِ = അതിന് എത്തിയവർ,(അതിന് തക്ക അർഹതയുള്ളവർ) فَاسْتَعِذْ = ആകയാൽ നീ ശരണം (അഭയം) തേടുക بِٱللَّـهِ = അല്ലാഹുവിൽ, അല്ലാഹുവിനോട് إِنَّهُ هُوَ = നിശ്ചയമായും അവൻ തന്നെ السَّمِيعُ = കേൾക്കുന്നവൻ الْبَصِيرُ = കാണുന്നവൻ
40:56നിശ്ചയമായും, അല്ലാഹുവിന്‍റെ "ആയത്തു" കളിൽ (സന്ദേശ ലക്ഷ്യങ്ങളിൽ) തങ്ങൾക്ക് വന്നു കിട്ടിയ യാതൊരു അധികൃത ലക്ഷ്യവും കൂടാതെ തർക്കം നടത്തുന്നവർ, അവരുടെ ഹൃദയങ്ങളിൽ, തങ്ങൾ എത്തിച്ചേർന്നിട്ടില്ലാത്ത [അർഹരാകാത്ത] അഹംഭാവം അല്ലാതെ (മറ്റൊന്നും) ഇല്ല. ആകയാൽ,അല്ലാഹുവിനോട് ശരണം തേടിക്കൊള്ളുക, നിശ്ചയമായും, അവൻ തന്നെയാണ് (എല്ലാം) കേൾക്കുന്നവനും കാണുന്നവനും.
തഫ്സീർ : 56-56
View   
لَخَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ أَكْبَرُ مِنْ خَلْقِ ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٥٧﴾
share
لَخَلْقُ السَّمَاوَاتِ = ആകാശങ്ങളെ സൃഷ്ടിക്കൽ وَالْأَرْضِ = ഭൂമിയും أَكْبَرُ = അധികം വലുത്( തന്നെ) مِنْ خَلْقِ النَّاسِ = മനുഷ്യരെ സൃഷ്ടിക്കുന്നതിനേക്കാൾ وَلَـٰكِنَّ = എങ്കിലും, പക്ഷെ أَكْثَرَ النَّاسِ = മനുഷ്യരിൽ അധികവും لَا يَعْلَمُونَ = അറിയുന്നില്ല
40:57ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കൽ മനുഷ്യരെ സൃഷ്ടിക്കുന്നതിനേക്കാൾ വലിയ കാര്യം തന്നെ.എങ്കിലും മനുഷ്യരിൽ അധികമാളും അറിയുന്നില്ല.
وَمَا يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَلَا ٱلْمُسِىٓءُ ۚ قَلِيلًۭا مَّا تَتَذَكَّرُونَ﴿٥٨﴾
share
وَمَايَسْتَوِي = സമമാവുക (ഒക്കുക)യില്ല الْأَعْمَى = അന്ധൻ وَالْبَصِيرُ = കാഴ്ചയുളളവനും وَالَّذِينَ آمَنُوا = വിശ്വസിച്ചവരും وَعَمِلُوا۟ ٱلصَّـٰلِحَـٰتِ = സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത وَلَا ٱلْمُسِىٓءُ = ദുഷ്ക്കർമ്മിയും (തിന്മ ചെയ്യുന്നവനും) ഇല്ല قَلِيلًا مَّا = എന്തോ( വളരെ) കുറച്ച് ( മാത്രം) مَّا تَتَذَكَّرُونَ = നിങ്ങൾ ഉറ്റാലോചിക്കുന്നു
40:58അന്ധനും, കാഴ്ചയുള്ളവനും സമമാകുകയില്ല; വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരും, ദുഷ്‌ക്കർമ്മിയുമാകട്ടെ, (അവരും സമമാകുക) ഇല്ല. എന്തോ (വളരെ) കുറച്ചേ നിങ്ങൾ ഉറ്റാലോചിക്കുന്നുള്ളൂ!
إِنَّ ٱلسَّاعَةَ لَـَٔاتِيَةٌۭ لَّا رَيْبَ فِيهَا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ﴿٥٩﴾
share
إنَّ السَاعَةَ = നിശ്ചയമായും അന്ത്യഘട്ടം, ആ നാഴിക لَأَتِيَةٌ = വരുന്നതു തന്നെ لَّا رَيْبَ = സന്ദേഹമേ ഇല്ല فِيهَا = അതിൽ ولكِّنَّ أكْثَرَ النّاسِ = എങ്കിലും മനുഷ്യരിൽ അധികവും لَا يُؤْمِنُونَ = വിശ്വസിക്കുന്നില്ല
40:59നിശ്ചയമായും, അന്ത്യഘട്ടം വരുന്നതു തന്നെ - അതിൽ സന്ദേഹമേ ഇല്ല. എങ്കിലും, മനുഷ്യരിൽ അധികമാളും വിശ്വസിക്കുന്നില്ല.
തഫ്സീർ : 57-59
View   
وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دَاخِرِينَ﴿٦٠﴾
share
وَقَالَ رَبُّكُمُ = നിങ്ങളുടെ റബ്ബ് പറയുന്നു, പറയുകയാണ് ٱدْعُونِىٓ = നിങ്ങളെന്നെ വിളിക്കുവിൻ, പ്രാർത്ഥിക്കുവിൻ أَسْتَجِبْ لَكُمْ = നിങ്ങൾക്ക് ഞാൻ ഉത്തരം നൽകാം, നൽകും إِنَّ = നിശ്ചയമായും الَّذِينَ يَسْتَكْبِرُونَ = അഹംഭാവം നടിക്കുന്നവർ عَنْ عِبادَتِي = എനിക്ക് (എന്നെ) ആരാധന ചെയ്യുന്നതിന് سَيَدْخُلُونَ = അവർ അടുത്തു പ്രവേശിക്കും جَهَنَّمَ = ജഹന്നമിൽ, നരകത്തിൽ دَاخِرِينَ = നിന്ദ്യരായി, നിസ്സാരൻമാരായി
40:60(ഹേ മനുഷ്യരെ) നിങ്ങളുടെ റബ്ബ് പറയുന്നു: നിങ്ങൾ എന്നെ വിളിക്കുവിൻ [എന്നോട് പ്രാർത്ഥിക്കുവിൻ], ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. നിശ്ചയമായും, എന്നെ ആരാധിക്കുന്നതിനെക്കുറിച്ച് അഹംഭാവം നടിക്കുന്നവർ നിന്ദ്യരായ നിലയിൽ (താമസംവിനാ) "ജഹന്നമി"ൽ പ്രവേശിക്കുന്നതാണ്.
തഫ്സീർ : 60-60
View   
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِتَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ﴿٦١﴾
share
اللَّـهُ الَّذِي = അല്ലാഹു യായൊരുവനത്രെ جَعَلَ لَكُمُ = നിങ്ങള്‍ക്ക് ഉണ്ടാക്കി (ഏർപ്പെടുത്തി) ത്തന്ന الَّيْلَ = രാത്രിയെ لِتَسْكُنُوا۟ فِيهِ = നിങ്ങളതിൽ അടങ്ങിയിരിക്കുവാൻ വേണ്ടി والنَّهَارَ = പകലിനെയും مُبْصِرًا = കാണാവുന്നതായി, കാണത്തക്കതായി إِنَّ ٱللَّـهَ = നിശ്ചയമായും അല്ലാഹു لَذُو فَضْلٍ = ദയവ് (അനുഗ്രഹം)ഉളളവൻ തന്നെ عَلىَ النّاسِ = മനുഷ്യരിൽ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ = എങ്കിലും മനുഷ്യരിൽ അധികവും, മിക്കവരും لَا يَشْكُرُونَ = നന്ദിചെയ്യുന്നില്ല
40:61അല്ലാഹുവത്രെ, നിങ്ങള്‍ അടങ്ങിയിരിക്കുവാൻ വേണ്ടി രാത്രിയെയും, (കണ്ണു) കാണാവുന്ന നിലയിൽ [പ്രകാശിതമായിക്കൊണ്ടു] പകലിനെയും നിങ്ങൾക്ക് ഉണ്ടാക്കിത്തന്നവൻ. നിശ്ചയമായും, അല്ലാഹു ജനങ്ങളുടെ മേൽ ദയവ് (അഥവാ അനുഗ്രഹം) ഉള്ളവൻ തന്നെയാണ്. എങ്കിലും,മനുഷ്യരിൽ അധികമാളും നന്ദി ചെയ്യുന്നില്ല.
ذَٰلِكُمُ ٱللَّهُ رَبُّكُمْ خَـٰلِقُ كُلِّ شَىْءٍۢ لَّآ إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ﴿٦٢﴾
share
ذَٰلِكُمُ = (അങ്ങിനെയുളള) അവൻ, അവനത്രെ ٱللَّـهُ = അല്ലാഹു رَبُّكُمْ = നിങ്ങളുടെ റബ്ബായ, രക്ഷിതാവ് خَالِقُ = സൃഷ്ടിച്ചവൻ كُلِّ شَىْءٍ = എല്ലാ വസ്തുവെയും لَّآ إِلَـٰهَ = ആരാധ്യനേയില്ല إلاَّ هُوَ = അവനല്ലാതെ فَأَنَّى = അപ്പോൾ എങ്ങിനെ ,എങ്ങോട്ടാണ് تُؤْفَكُونَ = നിങ്ങൾ തെറ്റിക്കപ്പെടുന്നു
40:62അങ്ങിനെയുള്ളവനത്രെ, എല്ലാ വസ്തുവിന്‍റെയും സ്രഷ്ടാവായ നിങ്ങളുടെ റബ്ബ്. അവനല്ലാതെ ആരാധ്യനേയില്ല. എന്നിരിക്കെ, എങ്ങിനെയാണ്‌ നിങ്ങൾ (സത്യം വിട്ട്) തെറ്റിക്കപ്പെടുന്നത്?!
كَذَٰلِكَ يُؤْفَكُ ٱلَّذِينَ كَانُوا۟ بِـَٔايَـٰتِ ٱللَّهِ يَجْحَدُونَ﴿٦٣﴾
share
كَذَٰلِكَ = അപ്രകാരം يُؤْفَكُ = തെറ്റിക്കപ്പെടുന്നു الَّذِينَ كَانُوا = ആയിരുന്നവർ بِـَٔايَـٰتِ ٱللَّـهِ = അല്ലാഹുവിന്റെ ആയത്തുകളെ يَجْحَدُونَ = നിഷേധിച്ചുകൊണ്ടിരിക്കും
40:63അല്ലാഹുവിന്‍റെ "ആയത്തു"കളെ [ലക്ഷ്യദൃഷ്ടാന്തങ്ങളെ] നിഷേധിച്ചുകൊണ്ടിരിക്കുന്നവർ അപ്രകാരം (സത്യത്തിൽ നിന്ന്) തെറ്റിക്കപ്പെടുന്നതാണ്.
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ قَرَارًۭا وَٱلسَّمَآءَ بِنَآءًۭ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ فَتَبَارَكَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ﴿٦٤﴾
share
ٱللَّهُ = അല്ലാഹു ٱلَّذِى جَعَلَ = ആക്കിയവനത്രെ لَكُمُ = നിങ്ങൾക്ക് ٱلۡأَرۡضَ = ഭൂമിയെ قَرَارًا = താവളം (താമസസ്ഥലം) وَٱلسَّمَآءَ = ആകാശത്തെ بِنَآءً = കെട്ടിടം , എടുപ്പ് وَصَوَّرَكُمۡ = നിങ്ങളെ അവൻ രൂപപ്പെടുത്തുകയും ചെയ്തു فَأَحْسَنَ = എന്നിട്ടവൻ നന്നാക്കി ( ഭംഗിയാക്കി) صُوَرَكُمۡ = നിങ്ങളുടെ രൂപങ്ങളെ وَرَزَقَكُم = നിങ്ങൾക്കവൻ ( ആഹാരം,ഉപജീവനം) നൽകുകയും ചെയ്തു مِّنَ ٱلطَّيِّبَٰتِ = വിശിഷ്ട (നല്ല, പരിശുദ്ധ) മായവയിൽ നിന്ന് ذلِكُم اللهُ = അതത്രെ (അവനാണ്) അല്ലാഹു رَبُّكُمۡ = നിങ്ങളുടെ റബ്ബ്, റബ്ബായ فتَبارَكَ = അപ്പോൾ മാഹാത്മ്യം (നന്മ ,മേന്മ) ഏറിയിരിക്കുന്നു اللَّـهُ = അല്ലാഹു ربّ = രക്ഷിതാവായ ٱلۡعَٰلَمِينَ = ലോക(രുടെ)
40:64അല്ലാഹുവത്രെ, നിങ്ങൾക്ക് ഭൂമിയെ വാസസ്ഥലവും, ആകാശത്തെ ഒരു കെട്ടിടവും [മേല്പുരയും] ആക്കിത്തന്നവൻ. അവൻ നിങ്ങളെ രൂപപ്പെടുത്തുകയും, എന്നിട്ട് നിങ്ങളുടെ രൂപങ്ങളെ നന്നാക്കുകയും ചെയ്തു; നിങ്ങൾക്ക് വിശേഷപ്പെട്ട വസ്തുക്കളിൽ നിന്ന് അവൻ ആഹാരം (അഥവാ ഉപജീവനം) നൽകുകയും ചെയ്തു. അങ്ങിനെയുള്ളവനാണ് നിങ്ങളുടെ റബ്ബായ അല്ലാഹു. അപ്പോൾ,(സർവ്വ) ലോകരക്ഷിതാവായ അല്ലാഹു എത്രയോ മാഹാത്മ്യമേറിയവനാകുന്നു!
هُوَ ٱلْحَىُّ لَآ إِلَـٰهَ إِلَّا هُوَ فَٱدْعُوهُ مُخْلِصِينَ لَهُ ٱلدِّينَ ۗ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ﴿٦٥﴾
share
هُوَ ٱلۡحَىُّ = അവനത്രെ ജീവത്തായുളളവൻ ,(സാക്ഷാൽ) ജീവിക്കുന്നവൻ لَا إِلَـٰهَ = ആരാധ്യനേ ഇല്ല إلاّ هُوَ = അവനല്ലാതെ فَادْعُوهُ = ആകയാൽ അവനെ വിളിക്കുക, പ്രാർത്ഥിക്കുക مُخْلِصِينَ لَهُ = അവന് നിഷ്കളങ്കമാക്കിക്കൊണ്ട് ٱلدِّينَ = മതം ,കീഴ് വണക്കം الْحَمْدُ = (സർവ്വ) സ്തുതി لِلّهِ = അല്ലാഹുവിനാണ് رَبِّ = രക്ഷിതാവായ ٱلۡعَٰلَمِينَ = ലോക
40:65അവനത്രെ ജീവത്തായുള്ളവൻ. അവനല്ലാതെ ആരാധ്യനേ ഇല്ല. അതിനാൽ, മതം (അഥവാ കീഴ്‌വണക്കം) അവനു (മാത്രം) നിഷ്കളങ്കമാക്കിക്കൊണ്ടു അവനെ വിളി(ച്ചു പ്രാർത്ഥിക്കു)വിൻ. ലോകരുടെ രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും!
തഫ്സീർ : 61-65
View   
قُلْ إِنِّى نُهِيتُ أَنْ أَعْبُدَ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَمَّا جَآءَنِىَ ٱلْبَيِّنَـٰتُ مِن رَّبِّى وَأُمِرْتُ أَنْ أُسْلِمَ لِرَبِّ ٱلْعَـٰلَمِينَ﴿٦٦﴾
share
قُلْ = നീ പറയുക إِنِّى نُهِيتُ = നിശ്ചയമായും ഞാൻ നിരോധിക്കപ്പെട്ടിരിക്കുന്നു أَنۡ أَعۡبُدَ = ഞാൻ ആരാധിക്കൽ ٱلَّذِينَ تَدۡعُونَ = നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ مِن دُونِ اللَّـهِ = അല്ലാഹുവിന് പുറമെ لَمَّا جَآءَنِىَ = എനിക്ക് വന്നിരിക്കെ الْبيِّناتُ = തെളിവുകൾ مِن رَّبِّي = എന്റെ റബ്ബിന്റെ പക്കൽ നിന്ന് وَأُمِرْتُ = ഞാൻ( എന്നോട്) കൽപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു أن أُسْلِمَ = ഞാൻ കീഴൊതുങ്ങുവാൻ, അനുസരിക്കണമെന്ന് لِرَبِّ ٱلۡعَٰلَمِينَ = ലോക(രുടെ) രക്ഷിതാവിന്
40:66(നബിയേ) പറയുക: "എന്‍റെ രക്ഷിതാവിൽ നിന്ന് എനിക്ക് തെളിവുകൾ വന്നിരിക്കെ, അല്ലാഹുവിനു പുറമെ നിങ്ങൾ വിളിച്ചു(പ്രാർത്ഥിച്ചു)വരുന്നവരെ ഞാൻ ആരാധിക്കുന്നത് എന്നോട് വിരോധിക്കപ്പെട്ടിരിക്കുന്നു; ലോകരുടെ രക്ഷിതാവിന് ഞാൻ കീഴൊതുങ്ങണമെന്നു എന്നോട് കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു."
തഫ്സീർ : 66-66
View   
هُوَ ٱلَّذِى خَلَقَكُم مِّن تُرَابٍۢ ثُمَّ مِن نُّطْفَةٍۢ ثُمَّ مِنْ عَلَقَةٍۢ ثُمَّ يُخْرِجُكُمْ طِفْلًۭا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ثُمَّ لِتَكُونُوا۟ شُيُوخًۭا ۚ وَمِنكُم مَّن يُتَوَفَّىٰ مِن قَبْلُ ۖ وَلِتَبْلُغُوٓا۟ أَجَلًۭا مُّسَمًّۭى وَلَعَلَّكُمْ تَعْقِلُونَ﴿٦٧﴾
share
هُوَ = അവൻ الَّذِى خَلَقَكُم = നിങ്ങളെ സൃഷ്ടിച്ചവൻ مِّن تُرَابٍ = മണ്ണിനാൽ, മണ്ണിൽ നിന്ന് ثُمَّ مِن نُّطفَةٍ = പിന്നെ ഇന്ദ്രിയത്തുളളിയിൽ നിന്നും ثُمّ مِن عَلَقَةٍ = പിന്നെ രക്തപിണ്ഡത്തിൽ നിന്നും ثُمَّ يُخۡرِجُكُمۡ = പിന്നെ നിങ്ങളെ അവൻ പുറപ്പെടുവിക്കുന്നു طِفۡلًا = ശിശുക്കളായി ثُمَّ لِتَبۡلُغُوٓاْ = പിന്നെ നിങ്ങൾ എത്തുന്നതിന് വേണ്ടിയും,നിങ്ങൾ പ്രാപിക്കുന്നതു വരേക്കും أَشُدَّكُمۡ = നിങ്ങളുടെ ഏറ്റവും ശക്തമായ അവസരം, പൂർണ്ണശക്തി ثُمّ لِتَكُونُوا = പിന്നെ നിങ്ങൾ ആകുന്നതിനും, ആകുംവരേക്കും شُيُوخاً = വൃദ്ധൻമാർ ,വയസ്സൻമാർ وَمِنْكُم = നിങ്ങളിലുണ്ട് مَن يَتَوَفَّى = കാലം കഴിയുന്നവർ مِن قَبۡلُ = മുമ്പ്, മുമ്പേ ولِتَبْلُغُوا = നിങ്ങൾ എത്തുന്നതിനും, എത്തുന്നതുവരേക്കും أَجَلاً = ഒരവധിയിൽ مُّسَمًّى = നിർണ്ണയിക്കപ്പെട്ട وَلَعَلَّكُمۡ = നിങ്ങളായേക്കുവാൻ വേണ്ടിയും, ആയേക്കുകയും ചെയ്യാം تَعۡقِلُونَ = മനസ്സിരുത്തു (വാൻ),ബുദ്ധികൊടുക്കുന്ന,ചിന്തിക്കുന്ന(വർ)
40:67അവനത്രെ, നിങ്ങളെ മണ്ണിൽ നിന്നും,പിന്നെ ഇന്ദ്രിയത്തുള്ളിയിൽ [ശുക്ലബീജത്തിൽ] നിന്നും, പിന്നീട് രക്തപിണ്ഡത്തിൽ നിന്നുമായി സൃഷ്ടിച്ചവൻ. പിന്നീട്, നിങ്ങളെ അവൻ ശിശുക്കളായി പുറത്തുവരുത്തുന്നു: പിന്നെ, നിങ്ങൾ നിങ്ങളുടെ പൂർണശക്തി (യൗവ്വനം) പ്രാപിക്കും വരേക്കും (വളർത്തിക്കൊണ്ടുവരുന്നു); പിന്നെ, നിങ്ങൾ വൃദ്ധന്മാർ ആയിത്തീരുന്നതുവരേക്കും (അവശേഷിപ്പിക്കുന്നു). (അതിന്) മുമ്പേ കാലം തീർന്നു (മരണപ്പെട്ടു) പോകുന്നവരും നിങ്ങളിലുണ്ട്;- നിർണ്ണയിക്കപ്പെട്ട ഒരവധിയിൽ നിങ്ങൾ എത്തിച്ചേരേണ്ടതിനും, നിങ്ങൾ മനസ്സിരുത്തുവാൻ വേണ്ടിയും ആകുന്നു (ഇതെല്ലാം),
തഫ്സീർ : 67-67
View   
هُوَ ٱلَّذِى يُحْىِۦ وَيُمِيتُ ۖ فَإِذَا قَضَىٰٓ أَمْرًۭا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ﴿٦٨﴾
share
هُوَ ٱلَّذِى = അവൻ യാതൊരുവൻ يُحۡىِۦ = അവൻ ജീവിപ്പിക്കുന്നു ويُمِيتُ = മരണപ്പെടുത്തുകയും ചെയ്യുന്നു فَإِذَا قَضَىٰٓ = എന്നാൽ അവൻ തീരുമാനിച്ചാൽ,വിധിച്ചാൽ أَمۡرًا = ഒരു കാര്യം فَإنَّما يَقُولُ = എന്നാലവൻ പറയുക മാത്രം ചെയ്യുന്നു لَهُ = അതിനെ ക്കുറിച്ച് كُن = ഉണ്ടാവുക എന്ന് فَيَكُونُ = അപ്പോഴത് ഉണ്ടാകും
40:68അവൻ തന്നെയാണ് ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നവൻ. എന്നാൽ, ഒരു കാര്യം അവൻ തീരുമാനിച്ചാൽ, അതിനെക്കുറിച്ച് ഉണ്ടാകുക എന്നു അവൻ പറയുക മാത്രം ചെയ്യുന്നു. അപ്പോൾ അതുണ്ടാകുന്നതാണ്.
തഫ്സീർ : 68-68
View   
أَلَمْ تَرَ إِلَى ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ أَنَّىٰ يُصْرَفُونَ﴿٦٩﴾
share
أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى ٱلَّذِينَ يُجَٰدِلُونَ = തർക്കം നടത്തുന്നവരിലേക്ക് فِىٓ ءَايَٰتِ ٱللَّهِ = അല്ലാഹുവിന്റെ ആയത്തുകളിൽ أَنَّى = എങ്ങിനെ يُصۡرَفُونَ = അവർ തിരിച്ചുവിടപ്പെടുന്നു (തെറ്റിപ്പോകുന്നു)
40:69അല്ലാഹുവിന്‍റെ "ആയത്തു"കളിൽ തർക്കം നടത്തുന്നവരിലേക്ക് നീ (നോക്കി) കാണുന്നില്ലേ, അവർ എങ്ങിനെയാണ് (സത്യത്തിൽ നിന്ന്) തിരിച്ചുവിടപ്പെടുന്നത്?!
ٱلَّذِينَ كَذَّبُوا۟ بِٱلْكِتَـٰبِ وَبِمَآ أَرْسَلْنَا بِهِۦ رُسُلَنَا ۖ فَسَوْفَ يَعْلَمُونَ﴿٧٠﴾
share
ٱلَّذِينَ كَذَّبُواْ = വ്യാജമാക്കിയവരാണ് بِالْكِتابِ = വേദഗ്രന്ഥത്തെ وَبِمَآ = യാതൊന്നിനെയും أَرۡسَلۡنَا بِهِ = അതുമായി (അതുംകൊണ്ട്) നാമയച്ച് رُسُلَنَا = നമ്മുടെ റസൂലുകളെ فَسَوْفَ = എന്നാൽ (അതിനാൽ) വഴിയെ يَعۡلَمُونَ = അവർക്ക് അറിയാം, അറിയും
40:70വേദഗ്രന്ഥത്തെയും, നമ്മുടെ റസൂലുകളെ [ദൂതന്മാരെ] നാം ഏതൊന്നുമായി അയച്ചുവോ അതിനെയും വ്യാജമാക്കുന്നവരത്രെ (അവർ). എന്നാൽ വഴിയെ അവർക്ക് അറിയാറാകും!
إِذِ ٱلْأَغْلَـٰلُ فِىٓ أَعْنَـٰقِهِمْ وَٱلسَّلَـٰسِلُ يُسْحَبُونَ﴿٧١﴾
share
إِذِ ٱلۡأَغۡلَٰلُ = ആമങ്ങൾ (വിലങ്ങുകൾ) ആകുമ്പോൾ فِىٓ أَعۡنَٰقِهِمۡ = അവരുടെ കഴുത്തുകളിൽ وَٱلسَّلَٰسِلُ = ചങ്ങലകളും يُسۡحَبُونَ = അവർ വലിച്ചിഴക്കപ്പെടും
40:71(അതെ) അവരുടെ കഴുത്തുകളിൽ ആമങ്ങളാകുമ്പോൾ; ചങ്ങലകളും! (അവയുമായി) അവർ വലിച്ചിഴക്കപ്പെടും.
فِى ٱلْحَمِيمِ ثُمَّ فِى ٱلنَّارِ يُسْجَرُونَ﴿٧٢﴾
share
فِى ٱلۡحَمِيمِ = ചുട്ടുതിളക്കുന്ന വെളളത്തിൽ ثُمَّ فِى ٱلنَّارِ = പിന്നെ നരകത്തിൽ, അഗ്‌നിയിൽ يُسۡجَرُونَ = അവരെ ഇട്ട് കത്തിക്കപ്പെടും
40:72ചുട്ടുതിളക്കുന്ന വെള്ളത്തിൽ! പിന്നീട് അവരെ നരകത്തിൽ (ഇട്ട്) കത്തിക്കപ്പെടും.
ثُمَّ قِيلَ لَهُمْ أَيْنَ مَا كُنتُمْ تُشْرِكُونَ﴿٧٣﴾
share
ثُمَّ قِيلَ =പിന്നെ പറയപ്പെടും لَهُمْ = അവരോട് أَيْنَ = എവിടെ مَا كُنتُمْ = നിങ്ങൾ ആയിരുന്നത് تُشْرِكُونَ = പങ്കു ചേർത്തു വരിക
40:73പിന്നെ, അവരോട് പറയപ്പെടും: "നിങ്ങൾ പങ്കുചേർത്തുവന്നിരുന്നവർ എവിടെ?"
مِن دُونِ ٱللَّهِ ۖ قَالُوا۟ ضَلُّوا۟ عَنَّا بَل لَّمْ نَكُن نَّدْعُوا۟ مِن قَبْلُ شَيْـًۭٔا ۚ كَذَٰلِكَ يُضِلُّ ٱللَّهُ ٱلْكَـٰفِرِينَ﴿٧٤﴾
share
مِن دُونِ اللَّـهِ = അല്ലാഹുവിന് പുറമെ قَالُوا = അവർ പറയും ضَلُّوا عَنَّا = അവർ ഞങ്ങളെ വിട്ടു പോയി (മറഞ്ഞു, കാണാതായി) بَل = പക്ഷേ, എങ്കിലും لَّمۡ نَكُن نَّدۡعُواْ = ഞങ്ങൾ വിളിച്ചിരുന്നില്ല, പ്രാർത്ഥിക്കുമായിരുന്നില്ല مِن قَبْلُ = മുമ്പ് شَيْئًا = യാതൊന്നിനെയും كَذَٰلِكَ = അതു (ഇതു) പോലെ ,അപ്രകാരം يُضِلُّ اللَّـهُ = അല്ലാഹു വഴിപിഴവിലാക്കുന്നു الْكَافِرِينَ = അവിശ്വാസികളെ
40:74അല്ലാഹുവിനു പുറമെ (പങ്കു ചേർത്തിരുന്നവർ)! അവർ പറയും: ‘അവർ ഞങ്ങളെ വിട്ട് (മറഞ്ഞു) കാണാതായിപ്പോയി! (അല്ല-) പക്ഷെ, ഞങ്ങൾ മുമ്പ് യാതൊന്നിനെയും വിളിച്ചു(പ്രാർത്ഥി)ച്ചിരുന്നില്ല.’ ഇത് പോലെ അല്ലാഹു അവിശ്വാസികളെ വഴിപിഴവിലാക്കുന്നു.
തഫ്സീർ : 69-74
View   
ذَٰلِكُم بِمَا كُنتُمْ تَفْرَحُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَمْرَحُونَ﴿٧٥﴾
share
ذَٰلِكُم = അത് بِمَا كُنتُمْ = നിങ്ങളായിരുന്നത് കൊണ്ടാണ് تَفْرَحُونَ = ആഹ്ളാദം (പുളകം, സന്തോഷം) കൊളളുക فِي الْأَرْضِ = ഭൂമിയിൽ بِغَيْرِ الْحَقِّ = ന്യായം (അർഹത) ഇല്ലാതെ وَبِمَا كُنتُمْ = നിങ്ങളായിരുന്നത് കൊണ്ടും تَمْرَحُونَ = അഹന്ത (അഹങ്കരം) കാണിക്കുക
40:75‘അതൊക്കെ, ഭൂമിയിൽ വെച്ച് ന്യായമില്ലാത്ത വിധത്തിൽ നിങ്ങൾ ആഹ്ലാദം കൊണ്ടിരുന്നത് കൊണ്ടും, നിങ്ങൾ അഹന്ത കാണിച്ചിരുന്നതുകൊണ്ടുമാകുന്നു (സംഭവിച്ചത്).
ٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَـٰلِدِينَ فِيهَا ۖ فَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ﴿٧٦﴾
share
ٱدۡخُلُوٓاْ = നിങ്ങൾ പ്രവേശിക്കുവിൻ أَبْوَابَ جَهَنَّمَ = ജഹന്നമിൻെറ വാതിലുകളിൽ خَالِدِينَ فِيهَا = അതിൽ ശാശ്വതൻമാർ (സ്ഥിരവാസികൾ) ആയിക്കൊണ്ട് فَبِئْسَ = അപ്പോൾ എത്രയോ (വളരെ) ചീത്ത مَثْوَى الْمُتَكَبِّرِينَ = അഹംഭാവികളുടെ പാർപ്പിടം
40:76"നരകത്തിന്‍റെ വാതിലുകളിൽക്കൂടി,- അതിൽ നിത്യവാസികളെന്ന നിലയിൽ - നിങ്ങൾ പ്രവേശിച്ചു കൊള്ളുവിൻ. എന്നാൽ, അഹംഭാവികളുടെ പാർപ്പിടം വളരെ ചീത്ത തന്നെ!"
فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّۭ ۚ فَإِمَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا يُرْجَعُونَ﴿٧٧﴾
share
فَاصْبِرْ = അതു കൊണ്ട് ക്ഷമിക്കുക إِنَّ وَعْدَ اللَّـهِ = നിശ്ചയമായും അല്ലാഹുവിൻെറ വാഗ്ദാനം حَقٌّ = യഥാർത്ഥം (സത്യം, ന്യായം) ആണ് فَإِمَّا نُرِيَنَّكَ = എന്നാൽ നിനക്ക് നാം കാട്ടി തന്നേക്കുന്നതായാൽ بَعْضَ = ചിലത് الَّذِي نَعِدُهُمْ = നാമവരോട് വാഗ്ദത്തം (താക്കീത്) ചെയ്യുന്ന أَوْ نَتَوَفَّيَنَّكَ = അല്ലെങ്കിൽ നിന്നെ നാം പിടിച്ചെടുക്കുന്ന (കാലം കഴിയുമാറാക്കുന്നതായാൽ فَإِلَيْنَا = എന്നാൽ നമ്മിലേക്ക് തന്നെ يُرْجَعُونَ = അവർ മടക്കപ്പെടുന്നു
40:77അതുകൊണ്ട് (നബിയേ) ക്ഷമിച്ചു കൊള്ളുക. നിശ്ചയമായും, അല്ലാഹുവിന്‍റെ വാഗ്ദാനം യഥാർത്ഥമാകുന്നു. എനി, നാം അവരോട് താക്കീത് ചെയ്യുന്നതിൽ ചിലത് (ഒരു പക്ഷെ)നിനക്ക് നാം കാണിച്ചു തന്നേക്കുന്നതായാലും, അല്ലെങ്കിൽ, (അതിനു മുമ്പായി നിന്‍റെ കാലം കഴിച്ചു) നിന്നെ നാം പിടിച്ചെടുക്കുന്നതായാലും, നമ്മുടെ അടുക്കലേക്കു തന്നെ അവർ മടക്കപ്പെടുന്നതാണ്.
തഫ്സീർ : 75-77
View   
وَلَقَدْ أَرْسَلْنَا رُسُلًۭا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ ۗ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ ۚ فَإِذَا جَآءَ أَمْرُ ٱللَّهِ قُضِىَ بِٱلْحَقِّ وَخَسِرَ هُنَالِكَ ٱلْمُبْطِلُونَ﴿٧٨﴾
share
وَلَقَدْ أَرْسَلْنَا = തീർച്ചയായും നാം അയച്ചിട്ടുണ്ട് رُسُلًا = പല ദൂതൻമാരെ مِّن قَبْلِكَ = നിൻെറ മുമ്പ് مِنْهُم = അവരിലുണ്ട് مَّن قَصَصْنَا = നാം കഥനം ചെയ്ത് (വിവരിച്ചു) തന്നവർ عَلَيْكَ = നിനക്ക് وَمِنْهُم مَّن = അവരിലുണ്ട് لَّمْ نَقْصُصْ = നാം കഥനം ചെയ്യാത്ത عَلَيْكَ = നിനക്ക് وَمَا كَانَ = ഇല്ല, ഉണ്ടായിരുന്നില്ല, പാടില്ല لِرَسُولٍ = ഒരു റസൂലിനും, ദൂതനും أَن يَأْتِيَ = വരൽ, വരുവാൻ بِآيَةٍ = ഒരു ദൃഷ്ടാന്തവും കൊണ്ട് إِلَّا بِإِذْنِ اللَّـهِ = അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ فَإِذَا جَآءَ = എന്നാൽ (അങ്ങനെ) വന്നാൽ أَمْرُ اللَّـهِ = അല്ലാഹുവിന്റെ കൽപന قُضِيَ = വിധി നടത്തപ്പെടും, തീരുമാനം ചെയ്യപ്പെടും بِالْحَقِّ = യഥാർത്ഥ പ്രകാരം, മുറയനുസരിച്ച് وَخَسِرَ = നഷ്ടപ്പെടുകയും ചെയ്യും هُنَالِكَ = അവിടെവച്ച് (അപ്പോൾ) الْمُبْطِلُونَ = വ്യർത്ഥകാരികൾ (അന്യായം പ്രവർത്തിക്കുന്നവർ)
40:78നിനക്ക് മുമ്പ് പല റസൂലുകളെ [ദൂതന്മാരെ]യും നാം അയക്കുകയുണ്ടായിട്ടുണ്ട്. നിനക്ക് നാം കഥനം ചെയ്തു (വിവരിച്ചു) തന്നിട്ടുള്ളവർ അവരിലുണ്ട്; നിനക്കു നാം കഥനം ചെയ്തു (വിവരിച്ചു) തന്നിട്ടില്ലാത്തവരും അവരിലുണ്ട്. ഏതൊരു റസൂലിനും അല്ലാഹുവിന്‍റെ അനുമതിയോടെയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ട് വരാൻ (നിവൃത്തി) ഇല്ല. എന്നാൽ, അല്ലാഹുവിന്‍റെ കല്പന വന്നാൽ, യഥാർത്ഥം അനുസരിച്ചു വിധി നടത്തപ്പെടും; അവിടെ വെച്ച് വ്യർത്ഥകാരികൾ നഷ്ടത്തിലാവുകയും ചെയ്യും.
തഫ്സീർ : 78-78
View   
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلْأَنْعَـٰمَ لِتَرْكَبُوا۟ مِنْهَا وَمِنْهَا تَأْكُلُونَ﴿٧٩﴾
share
اللَّـهُ الَّذِي = അല്ലാഹു യാതൊരുവനത്രേ جَعَلَ لَكُمُ = നിങ്ങൾക്ക് ഉണ്ടാക്കി (ഏർപ്പെടുത്തി) ത്തന്ന الْأَنْعَامَ = കാലികളെ (ആടുമാടൊട്ടകങ്ങളെ) لِتَرْكَبُوا = നിങ്ങൾക്ക്‌ സവാരി ചെയ്യുവാൻ, വാഹനമേറുവാൻ വേണ്ടി مِنْهَا = അവയിൽ നിന്ന് (ചിലത്) وَمِنْهَا = അവയിൽ നിന്ന് تَأْكُلُونَ = നിങ്ങൾ തിന്നുക (ഭക്ഷിക്കുക)യും ചെയ്യുന്നു
40:79നിങ്ങൾക്ക് കാലികളെ - അവയിൽ നിന്ന് (ചിലതിന്മേൽ) നിങ്ങൾക്ക് സവാരി ചെയ്‍വാൻ വേണ്ടി - ഉണ്ടാക്കിത്തന്നിട്ടുള്ളവനത്രെ അല്ലാഹു. അവയിൽ നിന്ന് (ചിലതിനെ) നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.
وَلَكُمْ فِيهَا مَنَـٰفِعُ وَلِتَبْلُغُوا۟ عَلَيْهَا حَاجَةًۭ فِى صُدُورِكُمْ وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ﴿٨٠﴾
share
وَلَكُمْ = നിങ്ങൾക്കുണ്ട് فِيهَا = അവയിൽ مَنَافِعُ = പല പ്രയോജനങ്ങൾ وَلِتَبْلُغُوا = നിങ്ങൾ എത്തേണ്ടതിനും, പ്രാപിക്കുവാനും عَلَيْهَا = അവയുടെ മേൽ حَاجَةً = വല്ല ആവശ്യത്തിനും, ആവശ്യം فِي صُدُورِكُمْ = നിങ്ങളുടെ നെഞ്ചു (ഹൃദയം) കളിലുള്ള وَعَلَيْهَا = അവയുടെ മേലും وَعَلَى الْفُلْكِ = കപ്പലുകളിലും تُحْمَلُونَ = നിങ്ങൾ വഹിക്കപ്പെടുന്നു
40:80നിങ്ങൾക്ക് അവയിൽ പല(തരം) പ്രയോജനങ്ങളുമുണ്ട്. നിങ്ങളുടെ ഹൃദങ്ങളിലുള്ള വല്ല ആവശ്യത്തിനും അവയുടെ മേൽ (യാത്ര ചെയ്തുകൊണ്ട്) നിങ്ങൾ എത്തിച്ചേരുവാനും (സൗകര്യപ്പെടുത്തിയിരിക്കുന്നു). അവയുടെ മേലും, കപ്പലുകളിലുമായി നിങ്ങൾ വഹിക്കപ്പെടുകയും ചെയ്യുന്നു.
وَيُرِيكُمْ ءَايَـٰتِهِۦ فَأَىَّ ءَايَـٰتِ ٱللَّهِ تُنكِرُونَ﴿٨١﴾
share
وَيُرِيكُمْ = നിങ്ങൾക്കവൻ കാട്ടിത്തരുകയും ചെയ്യുന്നു آيَاتِهِ = അവൻെറ ദൃഷ്ടാന്തങ്ങളെ فَأَيَّ = അപ്പോൾ ഏതിനെ آيَاتِ اللَّـهِ = അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ تُنكِرُونَ = നിങ്ങൾ നിഷേധിക്കുന്നു
40:81തന്‍റെ (വിവിധ) ദൃഷ്ടാന്തങ്ങൾ അവൻ നിങ്ങൾക്ക് കാട്ടിത്തരികയും ചെയ്യുന്നു. എന്നിരിക്കെ, അല്ലാഹുവിന്‍റ ദൃഷ്ടാന്തങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?!
തഫ്സീർ : 79-81
View   
أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ كَانُوٓا۟ أَكْثَرَ مِنْهُمْ وَأَشَدَّ قُوَّةًۭ وَءَاثَارًۭا فِى ٱلْأَرْضِ فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ﴿٨٢﴾
share
أَفَلَمْ يَسِيرُوا = എന്നാലവർ സഞ്ചരി(നടക്കു)ന്നില്ലേ فِي الْأَرْضِ = ഭൂമിയിൽ فَيَنظُرُوا = അപ്പോഴവർക്ക് നോക്കിക്കാണാം كَيْفَ كَانَ = എങ്ങിനെ ഉണ്ടായെന്ന്, ആയെന്ന് عَاقِبَةُ = പര്യവസാനം, കലാശം الَّذِينَ مِن قَبْلِهِمْ = അവരുടെ (ഇവരുടെ) മുമ്പുളളവരുടെ كَانُوٓاْ = അവരായിരുന്നു أَكْثَرَ مِنْهُمْ = ഇവരെക്കാളധികം وَأَشَدَّ قُوَّةً = ശക്തിയിൽ ഊക്കുളളവരും, ( കഠിനൻമാരും) وَآثَارًا = അവശിഷ്ടങ്ങളിലും, കാൽപാടുകളിലും فِي الْأَرْضِ = ഭൂമിയിൽ فَمَآ أَغۡنَىٰ = എന്നിട്ടും ഉപകരിച്ചില്ല ,പര്യാപ്തമാക്കിയില്ല عَنْهُم = അവർക്ക് مَّا كَانُوا = അവർ ആയിരുന്നത് يَكْسِبُونَ = അവർ പ്രവർത്തിച്ചുണ്ടാക്കുക, സമ്പാദിക്കുക
40:82എന്നാലവർ ഭൂമിയിൽ കൂടി സഞ്ചരിക്കുന്നില്ലേ? അപ്പോഴവർക്ക് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം ഉണ്ടായതെങ്ങിനെയാണെന്നു നോക്കിക്കാണാമല്ലോ! അവർ ഇവരേക്കാൾ അധികമുള്ളവരും, ശക്തിയിലും ഭൂമിയിലെ അവശിഷ്ടങ്ങളിലും (അഥവാ കാൽപാടുകളിലും) കൂടുതൽ ഊക്കുള്ളവരുമായിരുന്നു. എന്നിട്ടും അവർ പ്രവർത്തിച്ചുണ്ടാക്കിയിരുന്നത് അവർക്ക് ഉപകാരപ്പെട്ടില്ല.
فَلَمَّا جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ فَرِحُوا۟ بِمَا عِندَهُم مِّنَ ٱلْعِلْمِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٨٣﴾
share
فَلَمَّا جَآءَتۡهُمۡ = അങ്ങിനെ (എന്നു വച്ചാൽ) അവർക്ക് വന്നപ്പോൾ رُسُلُهُم = അവരുടെ റസൂലുകൾ, ദൂതൻമാർ بِالْبَيِّنَاتِ = തെളിവുകളുമായി فَرِحُوا = അവർ തൃപ്തിയടഞ്ഞു, സന്തോഷപ്പെട്ടു بِمَا عِندَهُم = തങ്ങളുടെ പക്കലുളളതു കൊണ്ട് مِّنَ الْعِلْمِ = അറിവിൽ നിന്ന് وَحَاقَ بِهِم = അവരിൽ വലയം ചെയ്ക (വരുക)യും ചെയ്തു مَّا = യാതൊന്ന് كَانُوا بِهِ = അതിനെപ്പറ്റി അവരായിരുന്നു يَسْتَهْزِئُونَ = പരിഹാസം കൊള്ളും
40:83(എന്നുവെച്ചാൽ) അവർക്ക് അവരുടെ "റസൂലു"കൾ തെളിവുകളുമായി വന്നപ്പോൾ, തങ്ങളുടെ പക്കലുള്ള അറിവ് കൊണ്ട് അവർ തൃപ്തിയടഞ്ഞു; അവർ ഏതൊന്നിനെപ്പറ്റി പരിഹാസം കൊണ്ടിരുന്നുവോ അത് [ശിക്ഷ] അവരിൽ വന്നു വലയം ചെയ്കയും ചെയ്തു.
തഫ്സീർ : 82-83
View   
فَلَمَّا رَأَوْا۟ بَأْسَنَا قَالُوٓا۟ ءَامَنَّا بِٱللَّهِ وَحْدَهُۥ وَكَفَرْنَا بِمَا كُنَّا بِهِۦ مُشْرِكِينَ﴿٨٤﴾
share
فَلَمَّا رَأَوْا = അങ്ങനെ അവർ കണ്ടപ്പോൾ بَأْسَنَا = നമ്മുടെ ദണ്ഡനം, ശിക്ഷ قَالُوٓاْ = അവർ പറഞ്ഞു آمَنَّا = ഞങ്ങൾ വിശ്വസിച്ചു بِاللَّـهِ = അല്ലാഹുവിൽ وَحْدَهُ = അവൻ ഏകനായ നിലയിൽ وَكَفَرْنَا = ഞങ്ങൾ അവിശ്വസിക്കുകയും ചെയ്തു بِمَا كُنَّا = ഞങ്ങളായിരുന്നതിൽ بِهِ مُشْرِكِينَ = അവനോട് പങ്ക് ചേർക്കുന്നവർ
40:84അങ്ങനെ, നമ്മുടെ ദണ്ഡന [ശിക്ഷ] കണ്ടപ്പോൾ അവർ പറഞ്ഞു: "അല്ലാഹുവിൽ - അവൻ ഏകനായിക്കൊണ്ട് (തന്നെ) - ഞങ്ങൾ വിശ്വസിച്ചു; അവനോട് ഞങ്ങൾ ഏതൊന്നിനെ പങ്കുചേർക്കുന്നവരായിരുന്നുവോ അതിൽ ഞങ്ങൾ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു."
فَلَمْ يَكُ يَنفَعُهُمْ إِيمَـٰنُهُمْ لَمَّا رَأَوْا۟ بَأْسَنَا ۖ سُنَّتَ ٱللَّهِ ٱلَّتِى قَدْ خَلَتْ فِى عِبَادِهِۦ ۖ وَخَسِرَ هُنَالِكَ ٱلْكَـٰفِرُونَ﴿٨٥﴾
share
فَلَمْ يَكُ = എന്നാൽ ആയില്ല, ഉണ്ടായില്ല يَنفَعُهُمْ = അവർക്കു പ്രയോജനം ചെയ്യുക إِيمَانُهُمْ = അവരുടെ വിശ്വാസം لَمَّا رَأَوْا = അവർ കണ്ടപ്പോഴുള്ള بَأْسَنَا = നമ്മുടെ ദണ്ഡനം, ശിക്ഷ سُنَّتَ اللَّـهِ = അല്ലാഹുവിൻെറ നടപടിക്രമം ٱلَّتِى قَدۡ خَلَتۡ = (മുൻ) കഴിഞ്ഞു പോയിട്ടുള്ളതായ فِي عِبَادِهِ = അവൻെറ അടിയാൻമാരിൽ وَخَسِرَ = നഷ്ടമടയുകയും ചെയ്തു, നഷ്ടമടഞ്ഞതുമായ هُنَالِكَ = അവിടെവെച്ചു الْكَافِرُونَ = അവിശ്വാസികൾ
40:85എന്നാൽ നമ്മുടെ ദണ്ഡന [ശിക്ഷ] കണ്ടപ്പോഴത്തെ അവരുടെ (ആ) വിശ്വാസം അവർക്ക് പ്രയോജനപ്പെടുകയില്ല. (അതെ) അല്ലാഹുവിന്‍റെ അടിയന്മാരിൽ (മുമ്പ്) കഴിഞ്ഞുപോയിട്ടുള്ള അവന്‍റെ അതേ നടപടി ക്രമം തന്നെ! അവിടെ വെച്ച് അവിശ്വാസികൾ നഷ്ടമടയുകയും ചെയ്തു.
തഫ്സീർ : 84-85
View