നിസാഅ് (സ്ത്രീകൾ)
മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 176 – വിഭാഗം (റുകൂഉ്) 24
വിവിധ തുറകളിലായി വളരെയധികം വിഷയങ്ങള്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഒരു സൂറത്താണിത്. അനന്തരാവകാശനിയമങ്ങള്‍ പോലെയുള്ള ചില വിഷയങ്ങള്‍ ഈ സൂറത്തിന്‍റെ സവിശേഷതയാകുന്നു. ഒന്നാമത്തെ വചനത്തില്‍തന്നെ സ്ത്രീകളെപ്പറ്റി പരാമര്‍ശമുള്ളതിനുപുറമെ, അവരെ സംബന്ധിച്ച പല കാര്യങ്ങളും ഇതില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഈ സൂറത്തിന് ‘അന്നിസാഉ്’ (സ്ത്രീകള്‍) എന്നു പറയപ്പെടുന്നു.
‘സൂറത്തുന്നിസാഇലെ അഞ്ചു ആയത്തുകള്‍ ഇഹലോകം മുഴുവനെക്കാളും എനിക്ക് ഇഷ്ടപ്പെട്ടതാണ്’ എന്നു പറഞ്ഞുകൊണ്ട് ഇബ്‌നുമസ്ഊദ്(رضي الله عنه) താഴെ കാണുന്ന വചനങ്ങളെ എണ്ണിയതായി ഇബ്‌നുജരീര്‍ (رحمه الله) ഉദ്ധരിക്കുന്നു. അതായത്:
(1) മഹാപാപങ്ങളെ ഉപേക്ഷിക്കുന്ന പക്ഷം മറ്റു തിന്മകള്‍ക്ക് അല്ലാഹു മാപ്പു നല്‍കുമെ ന്നു കാണിക്കുന്ന 31-ാം വചനവും,
(2) അല്ലാഹു അണുവോളം അനീതി ചെയ്കയില്ലെന്നും, ഓരോ നന്മയെയും അവന്‍ ഇരട്ടിപ്പിച്ചു വലുതാക്കുമെന്നും കാണിക്കുന്ന 40-ാം വചനവും.
(3, 4) ശിര്‍ക്കല്ലാത്ത പാപങ്ങളെല്ലാം അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുമെന്നു പ്രസ്താവിക്കുന്ന 48 ഉം 116 ഉം വചനങ്ങളും,
(5) വല്ല തിന്മയോ, സ്വന്തം ദേഹങ്ങളോട് അക്രമമോ ചെയ്യുന്നവര്‍ പാപമോചനം തേടിയാല്‍ അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുക്കുമെന്നു കാണിക്കുന്ന 110-ാം വചനവും, ഹാകിം (رحمه الله) ഉദ്ധരിച്ച രിവായത്തില്‍ ഈ അവസാനത്തെ വചനത്തിന്‍റെ സ്ഥാനത്ത് 64-ാം വചനമാണുള്ളത്. കൂടാതെ, ‘സൂറത്തുന്നിസാഇലെ എട്ട് ആയത്തുകള്‍ ഈ സമുദായത്തെ സംബന്ധിച്ചിടത്തോളം ഇഹലോകത്തെക്കാള്‍ ഉത്തമമാണ്’ എന്ന അര്‍ത്ഥത്തില്‍ ഇബ്‌നു അബ്ബാസ് (رضي الله عنه) ല്‍ നിന്നു മറ്റൊരു രിവായത്തും ഇബ്‌നുജരീര്‍ (رحمه الله) ഉദ്ധരിച്ചിരിക്കുന്നു. മേല്‍കണ്ട അഞ്ചു വചനങ്ങള്‍ക്ക് പുറമെ, 26, 27, 28 എന്നീ വചനങ്ങളും കൂടിയാണ് അതില്‍ അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്നത്. ആ വചനങ്ങളെല്ലാം തന്നെ അല്ലാഹുവിന്‍റെ അതിമഹത്തായ അനുഗ്രഹത്തെയും അളവറ്റ കാരുണ്യത്തെയും കുറിക്കുന്നവയാകുന്നു. അവ മനുഷ്യര്‍ക്ക് വമ്പിച്ച സല്‍പ്രതീക്ഷയും ആവേശവും ജനിപ്പിക്കുന്നവയുമാണ്. ഇതാണീ പ്രസ്താവനകള്‍ക്ക് കാരണം.
يَا أَيُّهَا النَّاسُ = ഹേ, മനുഷ്യരേ اتَّقُوا رَبَّكُمُ = നിങ്ങളുടെ റബ്ബിനെ (രക്ഷിതാവിനെ) സൂക്ഷിക്കുവിന്‍ الَّذِي خَلَقَكُم = നിങ്ങളെ സൃഷ്ടിച്ചവനായ مِّن نَّفْسٍ = ഒരു ആത്മാവില്‍ (ദേഹത്തില്‍ - ആളില്‍) നിന്ന് وَاحِدَةٍ = ഒരേ, ഒന്നായ وَخَلَقَ = സൃഷ്ടിക്കുകയും ചെയ്തു مِنْهَا = അതില്‍നിന്നു(തന്നെ) زَوْجَهَا = അതിന്‍റെ ഇണയെ (ഭാര്യയെ) وَبَثَّ = വ്യാപിപ്പിക്കുക (പരത്തുക - വിതരണം ചെയ്യുക)യും ചെയ്തു مِنْهُمَا = അവര്‍ രണ്ടാളില്‍ നിന്നും رِجَالًا = പുരുഷന്മാരെ كَثِيرًا = വളരെ, ധാരാളം وَنِسَاءً = സ്ത്രീകളെയും وَاتَّقُوا = സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّهَ الَّذِي = യാതൊരു അല്ലാഹുവിനെ تَسَاءَلُونَ = നിങ്ങളന്യോന്യം ചോദിക്കുന്നു بِهِ = അവനെക്കൊണ്ട്, അവന്‍റെ പേരില്‍ وَالْأَرْحَامَ = കുടുംബ (രക്ത) ബന്ധങ്ങളെയും إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു, ആയിരിക്കുന്നു عَلَيْكُمْ = നിങ്ങളുടെ മേല്‍, നിങ്ങളില്‍ رَقِيبًا = മേല്‍നോട്ടം ചെയ്യുന്നവന്‍
4:1ഹേ, മനുഷ്യരേ! ഒരേ ആത്മാവില്‍ [ആളില്‍] നിന്നു നിങ്ങളെ സൃഷ്ടിച്ചവനായ നിങ്ങളുടെ റബ്ബിനെ സൂക്ഷിക്കുവിന്‍; അതില്‍ നിന്നു തന്നെ അതിന്‍റെ ഇണയെ സൃഷ്ടിക്കുകയും, ആ രണ്ടാളില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും, സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത (റബ്ബിനെ); യാതൊരുവന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ ആ അല്ലാഹുവിനെയും, കുടുംബ ബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിശ്ചയമായും, അല്ലാഹു നിങ്ങളില്‍ മേല്‍നോട്ടം ചെയ്യുന്നവനാകുന്നു.
4:2അനാഥകള്‍ക്കു അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ (വിട്ടു) കൊടുക്കുവിന്‍. നല്ല (ശുദ്ധമായ) തിനു (പകരം) ദുഷിച്ചതിനെ നിങ്ങള്‍ മാറ്റിയെടുക്കുകയും ചെയ്യരുത്. നിങ്ങളുടെ സ്വത്തുക്കളിലേക്ക് (കൂട്ടിച്ചേര്‍ത്ത്) അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ തിന്നുകയും ചെയ്യരുത്. നിശ്ചയമായും അതു വലുതായ ഒരു പാതകമാകുന്നു.
4:4സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങളെ [മഹ്‌റുകളെ] നിങ്ങള്‍ പാരിതോഷികമായി (സന്തോഷപ്പെട്ടു) കൊടുക്കുകയും ചെയ്യുവിന്‍. എനി, അതില്‍നിന്നു വല്ലതിനെയും നിങ്ങള്‍ക്കു അവര്‍ മനസ്സു നന്നായി (തൃപ്തിപ്പെട്ട് വിട്ടു) തരുന്ന പക്ഷം, അതു നിങ്ങള്‍ മംഗളമായും, സുഖകരമായും തിന്നു [ഉപയോഗിച്ചു] കൊള്ളുവിന്‍.
وَلَا تُؤْتُوا = നിങ്ങള്‍ കൊടുക്കുകയും ചെയ്യരുത് السُّفَهَاءَ = ഭോഷന്മാര്‍ക്ക് أَمْوَالَكُمُ = നിങ്ങളുടെ സ്വത്തുക്കള്‍ الَّتِي جَعَلَ = ആക്കിയിട്ടുള്ളതായ اللَّهُ = അല്ലാഹു لَكُمْ = നിങ്ങള്‍ക്ക് قِيَامًا = ഒരു നിലനില്‍പ് (നില്‍ക്കുവാനുള്ള ഒരു താങ്ങ്) وَارْزُقُوهُمْ = അവര്‍ക്കു ഉപജീവനം (ആഹാരം) നല്‍കുകയും ചെയ്യുവിന്‍ فِيهَا = അതിലൂടെ (അതുവഴി - അതില്‍നിന്ന്) وَاكْسُوهُمْ = അവര്‍ക്കു വസ്ത്രവും നല്‍കുവിന്‍, ഉടുക്കാനും കൊടുക്കുക وَقُولُوا = പറയുകയും ചെയ്യുക لَهُمْ = അവരോട് قَوْلًا = വാക്ക് مَّعْرُوفًا = മര്യാദപ്പെട്ട, സദാചാരപരമായ
4:5അല്ലാഹു നിങ്ങള്‍ക്ക് ഒരു നിലനില്‍പ് (മാര്‍ഗം)ആക്കിത്തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കളെ നിങ്ങള്‍ ഭോഷന്‍മാര്‍ക്ക് (വിട്ടു) കൊടുക്കുകയും ചെയ്യരുത്. അതിലൂടെ [അതുവഴി] നിങ്ങള്‍ അവര്‍ക്ക് ഉപജീവനം നല്‍കുകയും, അവര്‍ക്ക് വസ്ത്രം നല്‍കുകയും ചെയ്യുവിന്‍, അവരോട് മര്യാദപ്പെട്ട (നല്ല) വാക്കു പറയുകയും ചെയ്യുവിന്‍.
4:6അനാഥകളെ നിങ്ങള്‍ പരീക്ഷിച്ചു നോക്കുകയും ചെയ്യുക; അങ്ങനെ, അവര്‍ വിവാഹ (പ്രായ) ത്തിങ്കലെത്തിയാല്‍, (അതെ) എന്നിട്ട് അവരില്‍ നിന്ന് നിങ്ങള്‍ കാര്യബോധം കണ്ടറിഞ്ഞുവെങ്കില്‍ അപ്പോള്‍, അവരുടെ സ്വത്തുക്കള്‍ അവര്‍ക്കു (ഏല്‍പിച്ചു) കൊടുക്കുവിന്‍. അമിതമായും, അവര്‍ വലുതാകുമെന്ന് (കണ്ട്) ധൃതിപ്പെട്ടും നിങ്ങള്‍ അതു തിന്നുകളയരുത്. ആരെങ്കിലും ധനികനായിരുന്നാല്‍ അവന്‍ (അതുപയോഗിക്കാതെ) മാന്യത പാലിച്ചു കൊള്ളട്ടെ. ആരെങ്കിലും ദരിദ്രനായിരുന്നാല്‍, അവന്‍ മര്യാദ പ്രകാരം തിന്നു കൊള്ളട്ടെ. എന്നാല്‍, അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് നിങ്ങള്‍ (ഏല്‍പിച്ചു)കൊടുക്കുമ്പോള്‍, അവരുടെ മേല്‍ നിങ്ങള്‍ (അതിനു) സാക്ഷ്യപ്പെടുത്തിക്കൊള്ളുവിന്‍. കണക്കു നോക്കുന്ന വനായി അല്ലാഹുതന്നെ മതി.
لِّلرِّجَالِ = പുരുഷന്മാര്‍ക്കുണ്ട് نَصِيبٌ = ഓഹരി, വിഹിതം, പങ്ക് مِّمَّا تَرَكَ = വിട്ടുപോയ (ഉപേക്ഷിച്ച) തില്‍നിന്ന് الْوَالِدَانِ = മാതാപിതാക്കള്‍ وَالْأَقْرَبُونَ = അടുത്ത കുടുംബങ്ങളും وَلِلنِّسَاءِ = സ്ത്രീകള്‍ക്കുമുണ്ട് نَصِيبٌ = ഓഹരി مِّمَّا تَرَكَ = വിട്ടുപോയതില്‍ നിന്ന് الْوَالِدَانِ = മാതാപിതാക്കള്‍ وَالْأَقْرَبُونَ = അടുത്ത കുടുംബങ്ങളും مِمَّا قَلَّ = കുറഞ്ഞതില്‍നിന്ന് مِنْهُ = അതില്‍ നിന്ന് أَوْ كَثُرَ = അല്ലെങ്കില്‍ അധികരിച്ച(തില്‍ നിന്ന്) نَصِيبًا = ഓഹരി, ഓഹരിയായിട്ട് مَّفْرُوضًا = നിര്‍ണയം (നിശ്ചയം-നിര്‍ബ്ബന്ധം) ചെയ്യപ്പെട്ട
4:7മാതാപിതാക്കളും, അടുത്ത കുടുംബങ്ങളും വിട്ടേച്ചുപോയതില്‍ [സ്വത്തില്‍] നിന്ന് പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്; മാതാപിതാക്കളും അടുത്ത കുടുംബങ്ങളും വിട്ടേച്ചു പോയതില്‍ [സ്വത്തില്‍] നിന്ന് സ്ത്രീകള്‍ക്കും ഓഹരിയുണ്ട്; അതായത്, അതില്‍ നിന്ന് കുറഞ്ഞതോ, അധികരിച്ചതോ, ആയതില്‍ നിന്നു (എല്ലാം തന്നെ); (അത്) നിര്‍ണയം ചെയ്യപ്പെട്ട ഒരോഹരി.
4:8(സ്വത്ത്) ഭാഗം ചെയ്യുന്നിടത്ത് കുടുംബക്കാരും, അനാഥകളും, സാധുക്കളും ഹാജറുണ്ടായാല്‍, അതില്‍ നിന്ന് അവര്‍ക്കു നല്‍കുകയും, അവരോട് (നല്ല) മര്യാദപ്പെട്ട വാക്കു പറയുകയും ചെയ്യുവിന്‍.
وَاللَّاتِي = യതൊരു സ്ത്രീകള്‍ يَأْتِينَ = കൊണ്ടുവരുന്ന (ചെയ്യുന്ന) ചെല്ലുന്ന الْفَاحِشَةَ = നീചവൃത്തി, ദുര്‍വൃത്തിയില്‍ مِن نِّسَائِكُمْ = നിങ്ങളുടെ സ്ത്രീകളില്‍നിന്ന് فَاسْتَشْهِدُوا = നിങ്ങള്‍ സാക്ഷി കൊണ്ടു വരുവിന്‍, സാക്ഷ്യം തേടുവിന്‍ عَلَيْهِنَّ = അവരുടെ മേല്‍ (എതിരെ) أَرْبَعَةً = നാലുപേരെ, നാലാളോട് مِّنكُمْ = നിങ്ങളില്‍നിന്നുള്ള فَإِن شَهِدُوا = എന്നിട്ട് അവര്‍ സാക്ഷിനിന്നാല്‍, സാക്ഷ്യം വഹിച്ചെങ്കില്‍ فَأَمْسِكُوهُنَّ = എന്നാലവരെ നിങ്ങള്‍ പിടിച്ചുവെക്കുവിന്‍, വെച്ചുകൊണ്ടിരിക്കുവിന്‍ فِي الْبُيُوتِ = വീടുകളില്‍ حَتَّىٰ يَتَوَفَّاهُنَّ = അവരെ പൂര്‍ത്തിയായെടുക്കുന്നതുവരെ الْمَوْتُ = മരണം أَوْ يَجْعَلَ = അല്ലെങ്കില്‍ ആക്കുന്ന (ഉണ്ടാക്കുന്ന - ഏര്‍പ്പെടുത്തുന്ന)തുവരെ اللَّهُ = അല്ലാഹു لَهُنَّ = അവര്‍ക്ക് سَبِيلًا = ഒരു മാര്‍ഗം, വഴി
4:15നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് നീചവൃത്തി ചെയ്യുന്നവര്‍ (ആരോ), അവരുടെ മേല്‍ നിങ്ങളില്‍ നിന്നുള്ള നാലുപേരെ നിങ്ങള്‍ സാക്ഷികൊണ്ടുവരുവിന്‍. എന്നിട്ട് അവര്‍ സാക്ഷ്യം വഹിച്ചെങ്കില്‍ അവരെ [ആ സ്ത്രീകളെ] നിങ്ങള്‍ വീടുകളില്‍ (തടഞ്ഞു) വെച്ച് കൊണ്ടിരിക്കുവിന്‍, മരണം അവരെ പൂര്‍ണമായെടുക്കുകയോ, അല്ലെങ്കില്‍ അല്ലാഹു അവര്‍ക്കൊരുമാര്‍ഗം ഉണ്ടാക്കുകയോ ചെയ്യുന്നത് വരേക്കും.
وَاللَّذَانِ = യാതൊരു രണ്ടാള്‍ يَأْتِيَانِهَا = അത് കൊണ്ടുവരുന്നു(ചെയ്യുന്ന) مِنكُمْ = നിങ്ങളില്‍നിന്ന് فَآذُوهُمَا = അവരെ നിങ്ങള്‍ പീഡിപ്പിച്ചു (സ്വൈരം കെടുത്തി ദ്രോഹിച്ചു) കൊള്ളുവിന്‍ فَإِن تَابَا = എനി അവര്‍ രണ്ടാളും പശ്ചാത്തപിച്ചാല്‍, മടങ്ങിയെങ്കില്‍ وَأَصْلَحَا = അവര്‍ നന്നായിത്തീരുകയും, നല്ലത് പ്രവര്‍ത്തിക്കുകയും, നന്നാക്കുകയും ചെയ്തു فَأَعْرِضُوا = എന്നാല്‍ തിരിഞ്ഞു കളയുവിന്‍, അവഗണിക്കുവിന്‍ عَنْهُمَا = അവരെ സംബന്ധിച്ച്, അവരില്‍നിന്ന് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു, ആയിരിക്കുന്നു تَوَّابًا = വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ رَّحِيمًا = കരുണാനിധി
4:16നിങ്ങളില്‍ നിന്നും അത് [നീചവൃത്തി] ചെയ്യുന്ന രണ്ടു പേര്‍ (ആരോ), അവരെ രണ്ടാളെയും നിങ്ങള്‍ പീഡിപ്പിച്ചു (അഥവാ സ്വൈരം കെടുത്തി) കൊള്ളുവിന്‍. എനി, അവര്‍ രണ്ടു പേരും പശ്ചാത്തപിക്കുകയും, നന്നായി വര്‍ത്തിക്കു കയും ചെയ്‌തെങ്കില്‍ നിങ്ങള്‍ അവരെ സംബന്ധിച്ചു തിരിഞ്ഞുകളയുവിന്‍. നിശ്ചയമായും അല്ലാഹു, വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമാകുന്നു.
4:17നിശ്ചയമായും, അല്ലാഹുവിന്‍റെമേല്‍ പശ്ചാത്താപം സ്വീകരിക്കല്‍ (ബാധ്യത ) ഉള്ളത്, വിവിഡ്ഢിത്തം നിമിത്തം തിന്മ പ്രവര്‍ത്തിക്കുകയും, പിന്നീട് അടുത്തു (തന്നെ) പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് (മാത്രം) ആകുന്നു. എന്നാല്‍, അക്കൂട്ടര്‍-അവരുടെ മേല്‍ അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നതാണ്. അല്ലാഹു സര്‍വ്വജ്ഞനും അഗാധജ്ഞനുമാകുന്നു.
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ لَا يَحِلُّ = അനുവദനീയമാകുകയില്ല لَكُمْ = നിങ്ങള്‍ക്ക് أَن تَرِثُوا = നിങ്ങള്‍ അനന്തരമെടുക്കല്‍ النِّسَاءَ = സ്ത്രീകളെ كَرْهًا = നിര്‍ബ്ബന്ധപൂര്‍വ്വം وَلَا تَعْضُلُوهُنَّ = അവരെ മുടക്കിയിടുകയും ചെയ്യരുത് لِتَذْهَبُوا = നിങ്ങള്‍ പോകുവാന്‍വേണ്ടി بِبَعْضِ = ചിലതുമായി, ചില ഭാഗംകൊണ്ട് مَا آتَيْتُمُوهُنَّ = അവര്‍ക്ക് നിങ്ങള്‍ നല്‍കിയതിന്‍റെ (നല്‍കിയതില്‍) إِلَّا أَن يَأْتِينَ = അവര്‍ വന്നാലല്ലാതെ بِفَاحِشَةٍ = വല്ല നീചവൃത്തിയും കൊണ്ട്, ദുര്‍വൃത്തിയുമായി مُّبَيِّنَةٍ = സുവ്യക്തമായ, തെളിവായ وَعَاشِرُوهُنَّ = അവരോട് സഹവസിക്കുക (കൂടിയാടുക)യും ചെയ്യുവിന്‍ بِالْمَعْرُوفِ = സദാചാര(മര്യാദ) പ്രകാരം (നല്ലനിലക്ക്) فَإِن كَرِهْتُمُوهُنَّ = എനി നിങ്ങളവരെ വെറുത്താല്‍, അവരോട് നിങ്ങള്‍ക്ക് അതൃപ്തിയായാല്‍ فَعَسَىٰ = അപ്പോള്‍ (എന്നാല്‍) ആയേക്കാം أَن تَكْرَهُوا = നിങ്ങള്‍ വെറുക്കുക, അതൃപ്തിപ്പെടുക شَيْئًا = ഒരു കാര്യം, വസ്തു وَيَجْعَلَ = ആക്കുക(ഏര്‍പ്പെടുത്തുക - ഉണ്ടാക്കുക)യും اللَّهُ = അല്ലാഹു فِيهِ = അതില്‍ خَيْرًا = നന്മ, ഗുണം كَثِيرًا = വളരെ, ധാരാളം
4:19ഹേ, വിശ്വസിച്ചവരേ, സ്ത്രീകളെ നിര്‍ബ്ബന്ധപൂര്‍വ്വം അനന്തരമെടുക്കല്‍ നിങ്ങള്‍ക്ക് അനുവദനീയമാകുകയില്ല. നിങ്ങള്‍ അവര്‍ക്ക് നല്‍കിയതില്‍ ചിലത് നിങ്ങള്‍ക്ക് (കൈപറ്റി) കൊണ്ട് പോകുവാനായി അവരെ മുടക്കിയിടുകയും ചെയ്യരുത്; സുവ്യക്തമായ വല്ല നീചവൃത്തിയും അവര്‍ കൊണ്ട് വരുന്നതായാലല്ലാതെ. [അപ്പോള്‍ വിരോധമില്ല]. അവരോട് (സദാചാര) മര്യാദ പ്രകാരം നിങ്ങള്‍ സഹവസിക്കുകയും ചെയ്യുവിന്‍. എനി, നിങ്ങള്‍ അവരെ വെറുത്തുവെങ്കില്‍, (നിങ്ങള്‍ ഓര്‍ക്കുക) ഒരു കാര്യത്തെ നിങ്ങള്‍ വെറുക്കുകയും, അതില്‍ അല്ലാഹു വളരെ നന്മ ആ (ക്കിവെ)ക്കുകയും ചെയ്‌തേക്കാം.
وَإِنْ أَرَدتُّمُ = നിങ്ങള്‍ ഉദ്ദേശിച്ചെങ്കില്‍, താല്‍പര്യപ്പെട്ടാല്‍ اسْتِبْدَالَ = പകരം സ്വീകരിക്കല്‍ زَوْجٍ = ഒരു ഇണയെ مَّكَانَ = സ്ഥാനത്ത് زَوْجٍ = ഒരു ഇണയുടെ وَآتَيْتُمْ = നിങ്ങള്‍ കൊടുക്കുകയും ചെയ്തു (ചെയ്തിരിക്കുന്നു) إِحْدَاهُنَّ = അവരില്‍ ഒരുവള്‍ക്ക് قِنطَارًا = ഒരു കൂമ്പാരം, അട്ടി (വളരെയധികം) فَلَا تَأْخُذُوا = എന്നാല്‍ നിങ്ങള്‍ വാങ്ങരുത്, എടുക്കരുത് مِنْهُ = അതില്‍നിന്ന് شَيْئًا = യാതൊന്നും, ഒരു വസ്തുവും أَتَأْخُذُونَهُ = നിങ്ങളതു വാങ്ങുകയാണോ بُهْتَانًا = കള്ളാരോപണമായി, വ്യാജമായി, നുണയായി وَإِثْمًا = പാപ(കുറ്റ)മായും مُّبِينًا = വ്യക്തമായ, സ്പഷ്ടമായ
4:20നിങ്ങള്‍ ഒരു ഇണ [ഭാര്യ]യുടെ സ്ഥാനത്ത് (വേറെ) ഒരു ഇണ [ഭാര്യ]യെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിച്ചുവെങ്കില്‍, അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം (തന്നെ) നല്‍കുകയും ചെയ്തിരി ക്കുന്നു; എന്നാല്‍, അതില്‍ നിന്ന് നിങ്ങള്‍ യാതൊന്നും (തിരിച്ചു)വാങ്ങരുത്. കള്ളാരോപണമായും, വ്യക്തമായ കുറ്റമായുംകൊണ്ട് നിങ്ങള്‍ അതു വാങ്ങുകയോ?!
وَلَا تَنكِحُوا = നിങ്ങള്‍ വിവാഹം ചെയ്യരുത് مَا نَكَحَ = വിവാഹം ചെയ്തത് (ചെയ്തവരെ) آبَاؤُكُم = നിങ്ങളുടെ പിതാക്കള്‍ مِّنَ النِّسَاءِ = സ്ത്രീകളില്‍നിന്ന് إِلَّا مَا = യാതൊന്നൊഴികെ قَدْ سَلَفَ = അത് മുന്‍ കഴിഞ്ഞുപോയി إِنَّهُ كَانَ = നിശ്ചയമായും അതാകുന്നു فَاحِشَةً = നീചവൃത്തി وَمَقْتًا = വെറുക്കപ്പെട്ടതും (വെറുപ്പായതും) وَسَاءَ = അത് വളരെ മോശപ്പെട്ട(ചീത്തയായ)തുമാണ് سَبِيلًا = മാര്‍ഗം, വഴി
4:22സ്ത്രീകളില്‍ നിന്നും നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്തവരെ നിങ്ങള്‍ വിവാഹം കഴിക്കരുത്, (പക്ഷേ) മുന്‍കഴിഞ്ഞുപോയിട്ടുള്ളതൊഴികെ. നിശ്ചയമായും, അത് ഒരു നീചവൃത്തിയും, വെറുക്കപ്പെട്ടതുമാകുന്നു; അത് വളരെ മോശപ്പെട്ട ഒരു മാര്‍ഗവുമത്രെ.
حُرِّمَتْ = ഹറാമാക്ക (നിഷിദ്ധമാക്ക)പ്പെട്ടിരിക്കുന്നു عَلَيْكُمْ = നിങ്ങള്‍ക്ക്, നിങ്ങളുടെ മേല്‍ أُمَّهَاتُكُمْ = നിങ്ങളുടെ ഉമ്മമാര്‍, മാതാക്കള്‍ وَبَنَاتُكُمْ = നിങ്ങളുടെ പുത്രിമാരും, പെണ്‍മക്കളും وَأَخَوَاتُكُمْ = നിങ്ങളുടെ സഹോദരികളും وَعَمَّاتُكُمْ = നിങ്ങളുടെ അമ്മായി (പിതൃസഹോദരി)കളും وَخَالَاتُكُمْ = നിങ്ങളുടെ ഇളയമ്മ - മൂത്തമ്മ (മാതൃസഹോദരി)കളും وَبَنَاتُ الْأَخِ = സഹോദരന്‍റെ പുത്രികളും وَبَنَاتُ الْأُخْتِ = സഹോദരിയുടെ പുത്രികളും وَأُمَّهَاتُكُمُ = നിങ്ങളുടെ ഉമ്മമാരും, മാതാക്കളും اللَّاتِي أَرْضَعْنَكُمْ = നിങ്ങള്‍ക്ക് മുല(പ്പാല്‍) തന്നവരായ وَأَخَوَاتُكُم = നിങ്ങളുടെ സഹോദരികളും مِّنَ الرَّضَاعَةِ = മുലകുടി ബന്ധത്തിലുള്ള وَأُمَّهَاتُ نِسَائِكُمْ = നിങ്ങളുടെ സ്ത്രീകളു(ഭാര്യമാരു)ടെ ഉമ്മമാരും وَرَبَائِبُكُمُ = നിങ്ങളുടെ വളര്‍ത്തു(പോറ്റു) പുത്രികളും اللَّاتِي فِي حُجُورِكُم = നിങ്ങളുടെ സംരക്ഷണത്തിലുള്ളവരായ مِّن نِّسَائِكُمُ = നിങ്ങളുടെ സ്ത്രീ (ഭാര്യ)കളില്‍നിന്ന് اللَّاتِي = യാതൊരുവരായ دَخَلْتُم بِهِنَّ = നിങ്ങള്‍അവരില്‍ പ്രവേശനം ചെയ്തിരിക്കുന്നു(സംയോഗം നടന്നു) فَإِن لَّمْ تَكُونُوا = എനി നിങ്ങളായിട്ടില്ലെങ്കില്‍, ഉണ്ടായിട്ടില്ലെങ്കില്‍ دَخَلْتُم بِهِنَّ = അവരില്‍ പ്രവേശിച്ചിരിക്കുക (സംയോഗം നടത്തുക) فَلَا جُنَاحَ = എന്നാല്‍ തെറ്റില്ല, കുറ്റമില്ല عَلَيْكُمْ = നിങ്ങളുടെ മേല്‍ وَحَلَائِلُ = അനുവദനീയമായ സ്ത്രീ (സഹധര്‍മിണി - പത്‌നി)കളും أَبْنَائِكُمُ = നിങ്ങളുടെ പുത്രന്മാരുടെ الَّذِينَ = യാതൊരുവരായ مِنْ أَصْلَابِكُمْ = നിങ്ങളുടെ മുതുകെല്ലുകളില്‍നിന്നുള്ള (നിങ്ങളുടെ സ്വന്തം) وَأَن تَجْمَعُوا = നിങ്ങള്‍ ഒരുമിച്ചു കൂട്ടുന്നതും بَيْنَ الْأُخْتَيْنِ = രണ്ട് സഹോദരികള്‍ക്കിടയില്‍ إِلَّا مَا = യാതൊന്നൊഴികെ قَدْ سَلَفَ = മുന്‍കഴിഞ്ഞു പോയിട്ടുള്ള إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ غَفُورًا = വളരെ പൊറുക്കുന്നവനാകുന്നു رَّحِيمًا = കരുണാനിധി
4:23നിങ്ങളുടെ മേല്‍ (വിവാഹം കഴിക്കല്‍) നിഷിദ്ധമാക്കപ്പെട്ടിരി ക്കുന്നു: നിങ്ങളുടെ ഉമ്മമാരും, നിങ്ങളുടെ പുത്രിമാരും, നിങ്ങളുടെ സഹോദരികളും, നിങ്ങളുടെ അമ്മായി [പിതൃസഹോദരി] കളും, നിങ്ങളുടെ ഇളയമ്മ - മൂത്തമ്മ [മാതൃ സഹോദരി] കളും, സഹോദര പുത്രികളും, സഹോദരീ പുത്രികളും, നിങ്ങള്‍ക്കു മുലതന്നിട്ടുള്ളതായ നിങ്ങളുടെ ഉമ്മമാരും, മുലകുടി ബന്ധത്തിലുള്ള നിങ്ങളുടെ സഹോ ദരികളും, നിങ്ങളുടെ സ്ത്രീ [ഭാര്യ] കളുടെ ഉമ്മമാരും, നിങ്ങള്‍ പ്രവേശനം [സംയോഗം] ചെയ്തിട്ടുള്ളവരായ നിങ്ങളുടെ സ്ത്രീകളില്‍ നിന്നായി നിങ്ങളുടെ സംരക്ഷണത്തിലുള്ളവരായ നിങ്ങളുടെ വളര്‍ത്തു പുത്രികളും; എനി, നിങ്ങള്‍ അവരില്‍ പ്രവേശനം [സംയോഗം] ചെയ്യുകയുണ്ടായിട്ടില്ലെങ്കില്‍ നിങ്ങളുടെ മേല്‍ കുറ്റമില്ല - നിങ്ങളുടെ മുതുകെല്ലുകളില്‍ നിന്നുള്ള നിങ്ങളുടെ (സ്വന്തം) പുത്രന്മാരുടെ സഹധര്‍മിണികളും, രണ്ട് സഹോദരികള്‍ക്കിടയില്‍ നിങ്ങള്‍ ഒരുമിച്ചുകൂട്ടലും. (പക്ഷേ) മുന്‍ കഴിഞ്ഞുപോയിട്ടുള്ളതൊഴികെ. [അതിനു വിരോധമില്ല] നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
وَالْمُحْصَنَاتُ = പാതിവ്രത്യം സിദ്ധിച്ച (പതിവ്രതകളായ)വരും مِنَ النِّسَاءِ = സ്ത്രീകളില്‍നിന്ന് إِلَّا مَا = യാതൊന്നു (യാതൊരുവര്‍) ഒഴികെ مَلَكَتْ = ഉടമപ്പെടുത്തിയ, അധീനമാക്കിയ أَيْمَانُكُمْ = നിങ്ങളുടെ വലങ്കൈകള്‍ كِتَابَ اللَّهِ = അല്ലാഹുവിന്‍റെ നിയമം, നിശ്ചയം, നിര്‍ബ്ബന്ധം, രേഖപ്പെടുത്തല്‍ عَلَيْكُمْ = നിങ്ങളുടെ മേല്‍ وَأُحِلَّ = അനുവദനീയമാക്കപ്പെടുകയും ചെയ്തിരിക്കുന്നു لَكُم = നിങ്ങള്‍ക്ക് مَّا وَرَاءَ = അപ്പുറമുള്ളത് ذَٰلِكُمْ = അതിന്‍റെ أَن تَبْتَغُوا = നിങ്ങള്‍ തേടിയെടുക്കുവാന്‍ بِأَمْوَالِكُم = നിങ്ങളുടെ സ്വത്തുക്കള്‍(ധനം) കൊണ്ട് مُّحْصِنِينَ = ചാരിത്ര്യം സൂക്ഷിക്കുന്ന (ചാരിത്ര്യശുദ്ധിയുള്ള)വരായി غَيْرَ مُسَافِحِينَ = വിടുവൃത്തി ചെയ്യുന്നവരല്ലാതെ فَمَا = അങ്ങനെ (എന്നാല്‍) യാതൊന്ന് (യാതൊരുവര്‍) اسْتَمْتَعْتُم = നിങ്ങള്‍ ഉപയോഗമെടുത്തും, അനുഭവിച്ചു, സുഖമെടുത്തു بِهِ = അതിനെ (അവരെ) مِنْهُنَّ = അവരില്‍നിന്ന് فَآتُوهُنَّ = എന്നാലവര്‍ക്ക് നിങ്ങള്‍ കൊടുക്കുവിന്‍ أُجُورَهُنَّ = അവരുടെ പ്രതിഫലങ്ങള്‍ فَرِيضَةً = നിശ്ചിത ബാദ്ധ്യതയായി നിര്‍ബ്ബന്ധകടമായി وَلَا جُنَاحَ = തെറ്റുമില്ല, തെറ്റില്ലതാനും عَلَيْكُمْ = നിങ്ങളുടെമേല്‍ فِيمَا = യാതൊന്നില്‍ تَرَاضَيْتُم = നിങ്ങള്‍ അന്യോന്യം തൃപ്തിപ്പെട്ടു بِهِ = അതുകൊണ്ട്, അതിനെ مِن بَعْدِ = ശേഷം, പിന്നീട് الْفَرِيضَةِ = (ബാധ്യത) നിശ്ചയത്തിന്നു, നിര്‍ണയത്തിന്‍റെ إِنَّ اللَّهَ كَانَ = നിശ്ചയമായും അല്ലാഹു ആകുന്നു عَلِيمًا = സര്‍വ്വജ്ഞന്‍ حَكِيمًا = അഗാധജ്ഞന്‍
4:24"സ്ത്രീകളില്‍ നിന്നും പാതിവ്രത്യം സിദ്ധിച്ച [വിവാഹിതരായ] വരും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു), - നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവരൊഴികെ. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ നിയമനം! [അവന്‍ നിയമിച്ചതാണിതെല്ലാം.] അ(പ്പറഞ്ഞ)തിനപ്പുറമുള്ളത് നിങ്ങള്‍ക്ക് അനുവദനീയമാക്കപ്പെടുകയും ചെയ്തിരിക്കുന്നു; (അതെ) വിടന്മാരല്ലാത്ത നിലയില്‍ - ചാരിത്ര്യം സൂക്ഷിക്കുന്നവരായ നിലയില്‍ - നിങ്ങളുടെ ധനം കൊണ്ട് നിങ്ങള്‍ (സ്ത്രീകളെ) തേടിയെടുക്കുവാന്‍ (വേണ്ടി). [അതിനാണ് അങ്ങനെ അനുവദിച്ചിരിക്കുന്നത്.] അങ്ങനെ അവരില്‍ നിന്ന് യാതൊരുവരെക്കൊണ്ടു നിങ്ങള്‍ ഉപയോഗമെടുത്തുവോ അവര്‍ക്ക് നിങ്ങള്‍ അവരുടെ പ്രതിഫല [വിവാഹമൂല്യ]ങ്ങള്‍ ഒരു നിശ്ചിത ബാധ്യതയായി [നിര്‍ബന്ധ പൂര്‍വ്വം] കൊടുക്കുവിന്‍. (ആ) ബാധ്യതാ നിശ്ചയത്തിന് ശേഷം, നിങ്ങള്‍ പരസ്പരം യാതൊന്നുകൊണ്ട് തൃപ്തിപ്പെട്ടുവോ അതില്‍ നിങ്ങളുടെ മേല്‍ കുറ്റമില്ലതാനും. നിശ്ചയമായും അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
4:25നിങ്ങളില്‍നിന്നു വല്ലവര്‍ക്കും സത്യവിശ്വാസിനികളായ ചാരിത്ര്യവതികളെ [സ്വതന്ത്ര സ്ത്രീകളെ] വിവാഹം കഴിക്കുന്നതിനു(ള്ളധന) ശേഷി സാദ്ധ്യമാകാത്തപക്ഷം, അപ്പോള്‍ - സത്യവിശ്വാസിനികളായ നിങ്ങളുടെ വാലിയക്കാരികളില്‍ നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവരില്‍ നിന്നു (വിവാഹം കഴിച്ചുകൊള്ളുക). നിങ്ങളുടെ സത്യവിശ്വാസത്തെക്കുറിച്ച് അല്ലാഹു ഏറ്റവും അറിയുന്നവനുമാകുന്നു. നിങ്ങളില്‍ ചിലര്‍ ചിലരില്‍നിന്നുള്ളവരത്രെ. [എല്ലാവരും പരസ്പരം സഹോദരങ്ങളാണല്ലോ.] ആകയാല്‍, അവരുടെ ആള്‍ക്കാരുടെ [കൈകാര്യക്കാരുടെ] സമ്മതപ്രകാരം നിങ്ങളവരെ വിവാഹം കഴിച്ചുകൊള്ളുക. (സദാചാര) മര്യാദപ്രകാരം അവരുടെ പ്രതിഫലങ്ങള്‍ [മഹ്‌റുകള്‍] അവര്‍ക്ക് നല്‍കുകയും ചെയ്യുവിന്‍. (അതെ) വേശ്യാവൃത്തരല്ലാത്തവരും, (രഹസ്യ) വേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ ചാരിത്ര്യശുദ്ധകളായ നിലയില്‍ (അവരെ വിവാഹം കഴിച്ചേക്കുക). അങ്ങനെ, അവര്‍ക്ക് ചാരിത്ര്യസംരക്ഷണം ലഭിച്ചിട്ടു [വിവാഹം കഴിഞ്ഞിട്ടു പിന്നെ] അവര്‍ വല്ല നീചവൃ ത്തിയും കൊണ്ടു വന്നു [ചെയ്തു] വെങ്കില്‍, അപ്പോള്‍ - ചാരിത്ര്യ ശുദ്ധകളായ [സ്വതന്ത്ര] സ്ത്രീകളുടെ മേലുണ്ടാകുന്ന ശിക്ഷയുടെ പകുതി അവരുടെ മേല്‍ ഉണ്ടായിരിക്കും. അതു [അടിമകളെ വിവാഹം ചെയ്യാമെന്നുള്ളത്] നിങ്ങളില്‍ അസഹ്യതയെ ഭയപ്പെട്ടവര്‍ക്കാകുന്നു. നിങ്ങള്‍ ക്ഷമിക്കുന്നതാവട്ടെ, നിങ്ങള്‍ക്കു (കൂടുതല്‍) ഉത്തമവുമത്രെ. അല്ലാഹു, വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
يُرِيدُ اللَّهُ = അല്ലാഹു ഉദ്ദേശിക്കുന്നു لِيُبَيِّنَ لَكُمْ = നിങ്ങള്‍ക്കവന്‍ വിവരിച്ചു തരുവാന്‍ وَيَهْدِيَكُمْ = നിങ്ങള്‍ക്കു കാട്ടി (മാര്‍ഗദര്‍ശനം) തരുവാനും سُنَنَ الَّذِينَ = യാതൊരു കൂട്ടരുടെ ചര്യ(നടപടി) കളെ مِن قَبْلِكُمْ = നിങ്ങളുടെ മുമ്പുള്ള وَيَتُوبَ = പശ്ചാത്താപം സ്വീകരിക്കുവാനും عَلَيْكُمْ = നിങ്ങളുടെ وَاللَّهُ عَلِيمٌ = അല്ലാഹു സര്‍വ്വജ്ഞനാണ് حَكِيمٌ = അഗാധജ്ഞനാണ്
4:26നിങ്ങള്‍ക്ക് (നിങ്ങളുടെ നടപടിക്രമങ്ങള്‍) വിവരിച്ചു തരുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; നിങ്ങളുടെ മുമ്പുണ്ടായിരുന്നവരുടെ ചര്യകളെ നിങ്ങള്‍ക്ക് കാട്ടിത്തരുവാനും, നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനും (അവന്‍ ഉദ്ദേശിക്കുന്നു). അല്ലാഹു സര്‍വ്വജ്ഞനും അഗാധജ്ഞനുമാകുന്നു.
وَمَن يَفْعَلْ = ആരെങ്കിലും ചെയ്യുന്നപക്ഷം ذَٰلِكَ = അത് (അങ്ങനെ) عُدْوَانًا = അതിക്രമമായി, ക്രമം തെറ്റലായിട്ട് وَظُلْمًا = അക്രമമായും فَسَوْفَ = എന്നാല്‍ വഴിയെ نُصْلِيهِ = അവനെ നാം കടത്തി എരിയിക്കും نَارًا = തീയില്‍, അഗ്നിയില്‍ وَكَانَ ذَٰلِكَ = അതാകുന്നു, ആയിരിക്കുന്നു عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ يَسِيرًا = ഒരു നിസ്സാരമായത്, എളുപ്പമുള്ളത്.
4:30ആരെങ്കിലും അതിക്രമമായും, അക്രമമായും അങ്ങനെ ചെയ്യുന്ന പക്ഷം, നാം അവനെ വഴിയെ അഗ്നിയില്‍ [നരകത്തില്‍] കടത്തി എരിയിക്കുന്നതാണ്. അത്, അല്ലാഹുവിന്‍റെ മേല്‍ ഒരു എളുപ്പമുള്ള കാര്യമാകുന്നു.
إِن تَجْتَنِبُوا = നിങ്ങള്‍ വിട്ടകലുന്ന (വര്‍ജ്ജിക്കുന്ന)പക്ഷം كَبَائِرَ = വന്‍ കാര്യങ്ങളെ (വന്‍ കുറ്റങ്ങളെ) مَا تُنْهَوْنَ = നിങ്ങളോടു വിരോധിക്കപ്പെടുന്നതിലെ عَنْهُ = അതിനെപ്പറ്റി نُكَفِّرْ عَنكُمْ = നിങ്ങള്‍ക്ക് (നിങ്ങളില്‍ നിന്ന്) നാം മൂടിവെക്കും, മറച്ചുകളയും سَيِّئَاتِكُمْ = നിങ്ങളുടെ തിന്മകള്‍, ദോഷങ്ങള്‍ وَنُدْخِلْكُم = നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യും مُّدْخَلًا = ഒരു പ്രവേശന സ്ഥാനത്ത്, ഒരു പ്രവേശിപ്പിക്കല്‍ كَرِيمًا = മാന്യമായ, ഉദാരമായ
4:31നിങ്ങളോട് വിരോധിക്കപ്പെടുന്നവയിലെ വന്‍കാര്യങ്ങള്‍ [മഹാ പാപങ്ങള്‍] നിങ്ങള്‍ വര്‍ജ്ജിക്കുന്ന പക്ഷം, നിങ്ങളുടെ തിന്മകളെ നിങ്ങളില്‍ നിന്നു നാം മൂടി വെ(ച്ചുമാപ്പാ)ക്കുന്നതാണ്; നിങ്ങളെ മാന്യമായ ഒരു പ്രവേശനസ്ഥാനത്തു നാം പ്രവേശിപ്പിക്കുന്നതുമാണ്.
وَلِكُلٍّ = എല്ലാവര്‍ക്കും, എല്ലാറ്റിനും جَعَلْنَا = നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു مَوَالِيَ = ബന്ധപ്പെട്ടവരെ (അവകാശികളെ) مِمَّا تَرَكَ = വിട്ടുപോയതിന്, വിട്ടുപോയതില്‍ നിന്ന് الْوَالِدَانِ = മാതാപിതാക്കള്‍ وَالْأَقْرَبُونَ = അടുത്ത കുടുംബങ്ങളും (അധികം അടുത്ത ബന്ധുക്കളും) وَالَّذِينَ = യാതൊരുകൂട്ടര്‍ عَقَدَتْ = കെട്ടിയിരിക്കുന്നു, ഉറപ്പിച്ചു, സ്ഥാപിച്ചു(വോ) أَيْمَانُكُمْ = നിങ്ങളുടെ സത്യങ്ങള്‍, വലങ്കൈകള്‍ فَآتُوهُمْ = എന്നാലവര്‍ക്ക് നിങ്ങള്‍ കൊടുക്കുവിന്‍ نَصِيبَهُمْ = അവരുടെ ഓഹരി إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു, ആയിരിക്കുന്നു عَلَىٰ كُلِّ شَيْءٍ = എല്ലാകാര്യത്തിനും, വസ്തുവിന്‍റെമേലും شَهِيدًا = സാക്ഷി (ദൃക്‌സാക്ഷി)
4:33എല്ലാവര്‍ക്കും (തന്നെ, തങ്ങളുടെ) മാതാപിതാക്കളും, അടുത്ത കുടുംബങ്ങളും വിട്ടേച്ചു പോയതിനു [സ്വത്തിനു] നാം ബന്ധപ്പെട്ടവരെ [അവകാശികളെ] ഏര്‍പ്പെടുത്തിയിരി ക്കുന്നു. നിങ്ങളുടെ സത്യങ്ങള്‍ (അഥവാ വലങ്കൈകള്‍) ബന്ധം സ്ഥാപിച്ചിട്ടുള്ളവര്‍ക്ക് അവരുടെ ഓഹരി നിങ്ങള്‍ കൊടുത്തു കൊള്ളുവിന്‍. നിശ്ചയമായും അല്ലാഹു, എല്ലാ കാര്യത്തിനും (ദൃക്) സാക്ഷിയാകുന്നു.
4:34പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ (കാര്യം) നടത്തിപ്പുകാരാണ്; അവരില്‍ [മനുഷ്യരില്‍] ചിലരെ ചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയിരിക്കുന്നതുകൊണ്ടും, അവര്‍ [പുരുഷന്മാര്‍] തങ്ങളുടെ സ്വത്തുക്കളില്‍ നിന്ന് ചിലവഴിക്കുന്നതു കൊണ്ടും. [ഇതാണതിനു കാരണം] എന്നാല്‍, സദ്‌വൃത്തകളായുള്ളവര്‍ അനുസരണമുള്ളവരും, അല്ലാഹു കാത്തു സൂക്ഷിച്ചപ്രകാരം അസാന്നിധ്യത്തില്‍ കാത്തു സൂക്ഷിക്കുന്നവരുമാകുന്നു. യാതൊരു സ്ത്രീകളുടെ പിണക്കം [അനുസരണക്കേട്] നിങ്ങള്‍ ഭയപ്പെടുന്നുവോ, അവര്‍ക്ക് നിങ്ങള്‍ സദുപദേശം നല്‍കുകയും, കിടപ്പു സ്ഥാനങ്ങളില്‍ അവരെ വെടിയുകയും, അവരെ അടിക്കുകയും ചെയ്തു കൊള്ളുവിന്‍. എന്നിട്ട്, അവര്‍ നിങ്ങളെ അനുസരിച്ചുവെങ്കില്‍ (പിന്നെ) അവര്‍ക്കെതിരില്‍ നിങ്ങള്‍ ഒരു മാര്‍ഗവും അന്വേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും, വലിയവനുമാകുന്നു.
وَإِنْ خِفْتُمْ = നിങ്ങള്‍ ഭയന്നുവെങ്കില്‍ شِقَاقَ = പിളര്‍പ്പ്, ഛിദ്രം, ഭിന്നിപ്പ് بَيْنِهِمَا = അവര്‍ രണ്ടുപേര്‍ക്കുമിടയില്‍ فَابْعَثُوا = എന്നാല്‍ നിങ്ങള്‍ എഴുന്നേല്‍പിക്കുവിന്‍, അയക്കുക, നിയോഗിക്കുക حَكَمًا = ഒരു വിധികര്‍ത്താവിനെ (മദ്ധ്യസ്ഥനെ) مِّنْ أَهْلِهِ = അവന്‍റെ ആള്‍ക്കാരി(കൂട്ടക്കാരി)ല്‍ നിന്ന് وَحَكَمًا = ഒരു വിധി കര്‍ത്താവിനെയും مِّنْ أَهْلِهَا = അവളുടെ ആള്‍ക്കാരില്‍ നിന്ന് إِن يُرِيدَا = അവര്‍ രണ്ടാളും ഉദ്ദേശിക്കുന്നപക്ഷം إِصْلَاحًا = നന്നാക്കല്‍, നന്മവരുത്തല്‍ يُوَفِّقِ = ഒപ്പിക്കും, യോജിപ്പുവരുത്തും اللَّهُ = അല്ലാഹു بَيْنَهُمَا = അവര്‍ രണ്ടാള്‍ക്കിടയില്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ عَلِيمًا = അറിയുന്നവനാകുന്നു, സര്‍വ്വജ്ഞനാണ് خَبِيرًا = സൂക്ഷ്മജ്ഞാനി
4:35അവര്‍ രണ്ടു പേര്‍ക്കുമിടയില്‍ നിങ്ങള്‍ പിളര്‍പ്പു [ഛിദ്രം] ഭയപ്പെട്ടുവെങ്കിലോ, അപ്പോള്‍, അവന്‍റെ ആള്‍ക്കാരില്‍ നിന്ന് ഒരു വിധി കര്‍ത്താവിനെ [മദ്ധ്യസ്ഥനെ]യും, അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു വിധികര്‍ത്താവിനെ [മദ്ധ്യസ്ഥനെ]യും നിങ്ങള്‍ നിയോഗിക്കുവിന്‍. ഇരുകൂട്ടരും (അവര്‍ക്കിടയില്‍) നന്നാക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം, രണ്ടു പേര്‍ക്കുമിടയില്‍ അല്ലാഹു യോജിപ്പുണ്ടാക്കുന്നതാണ്. നിശ്ചയമായും അല്ലാഹു, സര്‍വ്വജ്ഞനും, സൂക്ഷ്മജ്ഞനുമാകുന്നു.
4:37അതായത്, യാതൊരുകൂട്ടര്‍: തങ്ങള്‍ പിശുക്ക് കാണിക്കുകയും, മനുഷ്യരോട് പിശുക്ക് കാണിക്കുവാന്‍ കല്‍പിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്നും തങ്ങള്‍ക്ക് അവന്‍ നല്‍കിയതിനെ മറച്ചുവെക്കുകയും ചെയ്യുന്ന (കൂട്ടര്‍). അവിശ്വാസികള്‍ക്ക് (അഥവാ നന്ദികെട്ടവര്‍ക്ക്)നിന്ദാവഹമായ ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَظْلِمُ = അക്രമം ചെയ്കയില്ല مِثْقَالَ ذَرَّةٍ = ഒരണുത്തൂക്കം, അണു അളവ് وَإِن تَكُ = അതായിരുന്നാല്‍ حَسَنَةً = നന്മ, നല്ല കാര്യം يُضَاعِفْهَا = അതിനെ അവന്‍ ഇരട്ടിപ്പിക്കും وَيُؤْتِ = അവന്‍ കൊടുക്കുകയും ചെയ്യും مِن لَّدُنْهُ = അവന്‍റെ അടുക്കല്‍ നിന്ന് (അവന്‍റെ വക) أَجْرًا عَظِيمًا = വമ്പിച്ച കൂലി (പ്രതിഫലം)
4:40നിശ്ചയമായും അല്ലാഹു, ഒരു അണുത്തൂക്കം [ഒട്ടും] അക്രമം ചെയ്കയില്ല. അതൊരു നന്മയായിരുന്നാല്‍ അവന്‍ അതിനെ ഇരട്ടിപ്പിക്കുന്നതാണ്; അവന്‍റെ അടുക്കല്‍ നിന്ന് (അവന്‍റെ വകയായി) വമ്പിച്ചതായ പ്രതിഫലം അവന്‍ കൊടുക്കുകയും ചെയ്യും.
فَكَيْفَ = എന്നാല്‍ എങ്ങിനെ(യിരിക്കും) إِذَا جِئْنَا = നാം വന്നാല്‍ مِن كُلِّ أُمَّةٍ = എല്ലാ സമുദായത്തില്‍നിന്നും بِشَهِيدٍ = ഒരു സാക്ഷിയെക്കൊണ്ട് وَجِئْنَا بِكَ = നാം നിന്നെ കൊണ്ടുവരുകയും عَلَىٰ هَٰؤُلَاءِ = ഇക്കൂട്ടരുടെമേല്‍ شَهِيدًا = സാക്ഷിയായി
4:41എന്നാല്‍, എല്ലാ സമുദായത്തില്‍നിന്നും നാം ഒരു സാക്ഷിയെ കൊണ്ടു വരുകയും, ഇക്കൂട്ടരുടെ മേല്‍ സാക്ഷിയായി നിന്നെ നാം കൊണ്ടു വരുകയും ചെയ്യുമ്പോള്‍ എങ്ങിനെയിരിക്കും (ഇവരുടെ സ്ഥിതി)?!
مِّنَ الَّذِينَ هَادُوا യഹൂദരായവരില്‍പ്പെട്ട(വര്‍) يُحَرِّفُونَ അവര്‍ തെറ്റിക്കുന്നു, മാറ്റത്തിരുത്തം ചെയ്യുന്നു الْكَلِمَ വാക്കുകളെ عَن مَّوَاضِعِهِ അതിന്റെ സ്ഥാനങ്ങള്‍ വിട്ട് وَيَقُولُونَ അവര്‍ പറയുകയും ചെയ്യുന്നു
[سَمِعْنَا മുതല്‍ رَاعِنَا വരെയുള്ള വാക്കുകളുടെ അര്‍ത്ഥങ്ങള്‍ വ്യാഖ്യാനത്തില്‍ കാണുക]
لَيًّا വളച്ചൊടിച്ചു, ചുരുട്ടി മടക്കിക്കൊണ്ട് بِأَلْسِنَتِهِمْ അവരുടെ നാവു കളെ, നാവുകള്‍കൊണ്ട് وَطَعْنًا കുത്തിയും (ആക്ഷേപിച്ചും - കുത്തിപ്പറ ഞ്ഞും) കൊണ്ടും فِي الدِّينِ മതത്തില്‍, മതത്തെപ്പറ്റി وَلَوْ أَنَّهُمْ قَالُوا അവര്‍ പറഞ്ഞിരുന്നെങ്കില്‍ سَمِعْنَا സമിഅ്‌നാ (ഞങ്ങള്‍ കേട്ടു) എന്ന് وَأَطَعْنَا അത്വഅ്‌നാ (ഞങ്ങള്‍ അനുസരിച്ചു) എന്നും وَاسْمَعْ ഇസ്മഅ് (കേള്‍ക്കണം) എന്നും وَانظُرْنَا ഉന്‍ള്വുര്‍നാ (ഞങ്ങളെ നീ ഗൗനിക്കണം) എന്നും لَكَانَ അതാകുമായിരുന്നു خَيْرًا ഗുണം, ഉത്തമം لَّهُمْ അവര്‍ക്ക് وَأَقْوَمَ കൂടുതല്‍ ചൊവ്വായ (നേരെയുള്ളതും) وَلَٰكِن لَّعَنَهُمُ എങ്കിലും (പക്ഷേ) അവരെ ശപിച്ചിരിക്കുന്നു اللَّهُ അല്ലാഹു بِكُفْرِهِمْ അവരുടെ അവിശ്വാസം നിമിത്തം فَلَا يُؤْمِنُونَ അതിനാല്‍ അവര്‍ വിശ്വസിക്കയില്ല إِلَّا قَلِيلًا അൽപമല്ലാതെ
4:46(അതെ) യഹൂദരായവരില്‍പെട്ടവര്‍ (തന്നെ). വാക്കുകളെ അവര്‍ അതിന്റെ (യഥാ) സ്ഥാനങ്ങളില്‍ നിന്ന് തെറ്റിച്ചു കളയുന്നു: അവര്‍ പറയുകയും ചെയ്യും: "സമിനാഅ് വഅസ്വൈനാ എന്നും ഇസ്മഅ് ഗൈ്വറ മുസ്മഇന്‍" എന്നും "റാഇനാ" എന്നും! (അതെ) തങ്ങളുടെ നാവുകളെ വളച്ചൊടിച്ചും, മതത്തില്‍ കുത്തിപ്പറഞ്ഞു [ആക്ഷേപിച്ചു] കൊണ്ടും! "സമിഅ്‌നാ വഅത്വഅ്‌നാ" [ഞങ്ങള്‍ കേള്‍ക്കുകയും അനുസ രിക്കുകയും ചെയ്തു] എന്നും, "ഇസ്മഅ്" [കേള്‍ക്കണേ] എന്നും. "ഉന്‍ള്വുര്‍നാ" [ഞങ്ങളെ നീ ഗൗനിക്കണേ] എന്നും അവര്‍ പറഞ്ഞിരുന്നെങ്കില്‍, അതവര്‍ക്ക് ഗുണകരവും, ഏറ്റവും ചൊവ്വുള്ളതുമാകുമായിരുന്നു. പക്ഷേ, അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതിനാല്‍ അല്പ (മാത്ര)മല്ലാതെ അവര്‍ വിശ്വസിക്കുകയില്ല.
يَا أَيُّهَا الَّذِينَ = ഹേ യാതൊരു കൂട്ടരേ أُوتُوا الْكِتَابَ = ഗ്രന്ഥം നല്‍കപ്പെട്ട آمِنُوا = നിങ്ങള്‍ വിശ്വസിക്കുവിന്‍ بِمَا نَزَّلْنَا = നാം അവതരിപ്പിച്ചതില്‍ مُصَدِّقًا = സത്യമാക്കി (സ്ഥാപിച്ചു) കൊണ്ട് لِّمَا مَعَكُم = നിങ്ങളുടെ കൂടെ (കൈവശം) ഉള്ളതിനെ مِّن قَبْلِ = മുമ്പായി أَن نَّطْمِسَ = നാം തുടച്ചു കളയുന്ന (നീക്കുന്ന)തിന് وُجُوهًا = ചില മുഖങ്ങളെ فَنَرُدَّهَا = എന്നിട്ട് അവയെ നാം ആക്കുന്ന (മടക്കുന്ന - തള്ളിക്കളയുന്ന)തിന് عَلَىٰ أَدْبَارِهَا = അവയുടെ പിന്‍വശങ്ങളില്‍, പിന്നില്‍ أَوْ نَلْعَنَهُمْ = അല്ലെങ്കില്‍ നാമവരെ ശപിക്കുന്നതിന് كَمَا لَعَنَّا = നാം ശപിച്ചതു പോലെ أَصْحَابَ السَّبْتِ = ശബ്ബത്തിന്‍റെ ആള്‍ക്കാരെ وَكَانَ = ആകുന്നു أَمْرُ اللَّهِ = അല്ലാഹുവിന്‍റെ കല്പന مَفْعُولًا = ചെയ്യപ്പെടുന്നത് പ്രവര്‍ത്തനത്തില്‍ വരുന്നത്
4:47ഹേ, (വേദ)ഗ്രന്ഥം നല്‍കപ്പെട്ടവരേ, നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കി (സ്ഥാപിച്ചു) കൊണ്ട് നാം അവതരിപ്പിച്ചിട്ടുള്ളതില്‍ വിശ്വസിക്കുവിന്‍; ചില മുഖങ്ങളെ നാം തുടച്ചുനീക്കി അവയെ അവയുടെ പിന്‍വശങ്ങളിലാക്കിത്തീര്‍ക്കുന്നതിനു മുമ്പായി, അല്ലെങ്കില്‍, ശബ്ബത്തിന്‍റെ ആള്‍ക്കാരെ നാം ശപിച്ചതുപോലെ അവരെ(യും) നാം ശപിക്കുന്നതിനു(മുമ്പായി). അല്ലാഹുവിന്‍റെ കല്‍പന പ്രവര്‍ത്തനത്തില്‍ വരുന്നതാകുന്നു.
4:48നിശ്ചയമായും അല്ലാഹു, അവനോട് പങ്കു ചേര്‍ക്കപ്പെടുന്നത് പൊറുക്കുകയില്ല; അതിന് പുറമെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യും. ആര്‍ അല്ലാഹുവിനോട് പങ്കു ചേര്‍ക്കുന്നുവോ അവന്‍, തീര്‍ച്ചയായും വമ്പിച്ച ഒരു കുറ്റം ചമച്ചുണ്ടാക്കിയിരിക്കുന്നു.
أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ = യാതൊരു കൂട്ടരെ, കൂട്ടരിലേക്ക് يُزَكُّونَ = പരിശുദ്ധപ്പെടുത്തുന്ന أَنفُسَهُم = തങ്ങളുടെ ദേഹങ്ങളെ, സ്വന്തങ്ങളെ (സ്വയം) بَلِ اللَّهُ = എങ്കിലും (പക്ഷേ) അല്ലാഹു يُزَكِّي = പരിശുദ്ധപ്പെടുത്തുന്നു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ وَلَا يُظْلَمُونَ = അവര്‍ അക്രമിക്കപ്പെടുകയില്ല., അനീതി കാണിക്കപ്പെടുകയില്ല فَتِيلًا = തരിമ്പിട, ഒരു ആരളവും
4:49തങ്ങളുടെ (സ്വന്തം) ദേഹങ്ങളെ പരിശുദ്ധപ്പെടുത്തുന്ന [ആത്മപ്രശംസ നടത്തുന്ന] വരെ നീ (നോക്കി)ക്കണ്ടില്ലേ? പക്ഷേ, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ പരിശുദ്ധപ്പെടുത്തുകയത്രെ ചെയ്യുന്നത്. അവരോട് ഒരു തരിമ്പിട (പോലും) അനീതി ചെയ്യപ്പെടുന്നതുമല്ല.
أَمْ يَحْسُدُونَ = അതല്ല അവര്‍ അസൂയപ്പെടുന്നുവോ النَّاسَ = മനുഷ്യരോട് عَلَىٰ مَا = യാതൊന്നിനെപ്പറ്റി آتَاهُمُ اللَّهُ = അല്ലാഹു അവര്‍ക്ക് നല്‍കിയ مِن فَضْلِهِ = അവന്‍റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്ന് فَقَدْ آتَيْنَا = എന്നാല്‍ നാം നല്‍കിയിട്ടുണ്ട് آلَ إِبْرَاهِيمَ = ഇബ്‌റാഹീമിന്‍റെ കുടുംബത്തിന്ന്, കൂട്ടര്‍ക്ക് الْكِتَابَ = (വേദ)ഗ്രന്ഥം وَالْحِكْمَةَ = വിജ്ഞാനവും, തത്വജ്ഞാനവും وَآتَيْنَاهُم = അവര്‍ക്ക് നാം നല്‍കുകയും ചെയ്തു مُّلْكًا = രാജത്വം, രാജാധികാരം عَظِيمًا = വമ്പിച്ച
4:54അതല്ല, അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്നും മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്‍റെ പേരില്‍ അവര്‍ അവരോട് അസൂയപ്പെടുകയാണോ?! എന്നാല്‍, ഇബ്‌റാഹീമിന്‍റെ കുടുംബത്തിന് നാം വേദ ഗ്രന്ഥവും, വിജ്ഞാനവും നല്‍കുകയുണ്ടായിട്ടുണ്ട്; അവര്‍ക്ക് നാം വമ്പിച്ച രാജാധിപത്യവും നല്‍കിയിരിക്കുന്നു.
4:56നിശ്ചയമായും, നമ്മുടെ "ആയത്ത്" [ലക്ഷ്യം]കളില്‍ അവിശ്വസിച്ചവര്‍, വഴിയെ നാം അവരെ അഗ്നിയില്‍ കടത്തി എരിയിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം അതല്ലാത്ത (വേറെ) തൊലികള്‍ പകരമാക്കുന്നതാണ് (അതെ) അവര്‍ ശിക്ഷ രുചിച്ചറിയുവാന്‍ വേണ്ടി. നിശ്ചയമായും അല്ലാഹു, പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
4:57വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ വഴിയെ അവരെ നാം പ്രവേശിപ്പിക്കുന്നതാണ് ; അതില്‍ (അവര്‍) എന്നെന്നും നിത്യവാസികളായിക്കൊണ്ട്. അതില്‍, പരിശുദ്ധമാക്കപ്പെട്ട ഇണകള്‍ അവര്‍ക്കുണ്ടായിരിക്കും. അവരെ നാം (നിത്യ) നിബിഡമായ തണലില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.
4:59ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍; റസൂലിനെയും, നിങ്ങളില്‍ നിന്നുള്ള അധികാരസ്ഥന്മാരെയും അനുസരിക്കുവിന്‍. എന്നാല്‍, വല്ല കാര്യത്തിലും നിങ്ങള്‍ പരസ്പരം (ഭിന്നിച്ച്) പിണക്കമുണ്ടാകുന്ന പക്ഷം, അതിനെ നിങ്ങള്‍ അല്ലാഹുവിലേക്കും, റസൂലിലേക്കും മടക്കിക്കൊള്ളുവിന്‍; നിങ്ങള്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍. അത് ഏറ്റവും ഉത്തമവും, കൂടുതല്‍ നല്ല പര്യവസാനമുള്ളതുമാകുന്നു.
وَإِذَا قِيلَ = പറയപ്പെട്ടാല്‍ لَهُمْ = അവരോട് تَعَالَوْا = നിങ്ങള്‍ വരുവിന്‍ إِلَىٰ مَا أَنزَلَ = ഇറക്കിയതിലേക്ക് اللَّهُ = അല്ലാഹു وَإِلَى الرَّسُولِ = റസൂലിലേക്കും رَأَيْتَ = നീ കാണും, നിനക്ക് കാണാം الْمُنَافِقِينَ = കപട വിശ്വാസികളെ يَصُدُّونَ = അവര്‍ തിരിഞ്ഞു (തട്ടി നീങ്ങി) പോകുന്നതായി عَنكَ = നിന്നെ വിട്ട്, നിന്നില്‍ നിന്ന് صُدُودًا = ഒരു (തട്ടി) തിരിയല്‍
4:61"അല്ലാഹു ഇറക്കിയതിലേക്കും, റസൂലിലേക്കും വരുവിന്‍" എന്ന് അവരോട് പറയപ്പെട്ടാല്‍, നിന്നെ വിട്ട് (ആ) കപട വിശ്വസികള്‍ ഒരു (തരം) തിരിഞ്ഞു പോക്കു പോകുന്നതായി നിനക്ക് കാണാം.
4:62എന്നാല്‍, അവരുടെ കരങ്ങള്‍ മുന്‍ ചെയ്തുവെച്ചതു നിമിത്തം അവര്‍ക്ക് വല്ല വിപത്തും ബാധിച്ചാല്‍ എങ്ങിനെയിരിക്കും? പിന്നീട് "ഞങ്ങള്‍ നന്മ വരുത്തലും, യോജിപ്പിക്കലുമല്ലാതെ (മറ്റൊന്നും) ഉദ്ദേശിച്ചിട്ടില്ലെ"ന്നു അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്തു (പറഞ്ഞു) കൊണ്ട് അവര്‍ നിന്‍റെ അടുക്കല്‍ വരുകയും (ചെയ്താല്‍ എങ്ങിനെയിരിക്കും)?!
أُولَٰئِكَ = അക്കൂട്ടര്‍ الَّذِينَ = യാതൊരുവരാണ് يَعْلَمُ اللَّهُ = അല്ലാഹു അറിയുന്നു مَا فِي قُلُوبِهِمْ = അവരുടെ ഹൃദയങ്ങളിലുള്ളത് فَأَعْرِضْ = അതിനാല്‍ നീ തിരിഞ്ഞു കളയുക, അവഗണിക്കുക عَنْهُمْ = അവരെപ്പറ്റി وَعِظْهُمْ = അവര്‍ക്ക് സദുപദേശവും ചെയ്യുക وَقُل لَّهُمْ = അവരോട് പറയുകയും ചെയ്യുക فِي أَنفُسِهِمْ = അവരുടെ സ്വന്തങ്ങളില്‍ قَوْلًا = വാക്ക് بَلِيغًا = (മനസ്സില്‍) തട്ടുന്ന - എത്തുന്ന (സാരവത്തായ - അര്‍ഥവത്തായ)
4:63അവരുടെ ഹൃദയങ്ങളിലുള്ളത് (എന്താണെന്ന്) അല്ലാഹുവിന് അറിയാവുന്നവരത്രെ അക്കൂട്ടര്‍. ആകയാല്‍ (നബിയേ) അവരെ വിട്ടുതിരിഞ്ഞു കളയുക; അവര്‍ക്ക് സദുപദേശം നല്‍കുകയും ചെയ്യുക; അവരുടെ സ്വന്തങ്ങളില്‍ [മനസ്സില്‍] തട്ടുന്ന വാക്ക് അവരോട് പറയുകയും ചെയ്യുക.
مِن رَّسُولٍ = നാം അയച്ചിട്ടില്ല وَمَا أَرْسَلْنَا = ഒരു റസൂലിനെയും, റസൂലില്‍ നിന്നും (ഒരാളെയും) إِلَّا لِيُطَاعَ = അദ്ദേഹം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ بِإِذْنِ اللَّهِ = അല്ലാഹുവിന്‍റെ ഉത്തരവു(സമ്മത) പ്രകാരം وَلَوْ أَنَّهُمْ = അവര്‍ ആയിരുന്നെങ്കില്‍ إِذ ظَّلَمُوا = അവര്‍ അക്രമം ചെയ്തപ്പോള്‍ أَنفُسَهُمْ = തങ്ങളുടെ സ്വന്തങ്ങളോട് جَاءُوكَ = നിന്‍റെ അടുക്കല്‍ വന്നു (എങ്കില്‍) فَاسْتَغْفَرُوا = എന്നിട്ട് അവര്‍ പാപമോചനം (പൊറുതി) തേടുകയും ചെയ്തു اللَّهَ = അല്ലാഹുവിനോട് وَاسْتَغْفَرَ لَهُمُ = അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്തു الرَّسُولُ = റസൂല്‍ لَوَجَدُوا = അവര്‍ കണ്ടെത്തുക തന്നെ ചെയ്തിരിക്കുന്നു اللَّهَ = അല്ലാഹുവിനെ تَوَّابًا = വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനായി رَّحِيمًا = കരുണാനിധിയായി
4:64ഒരു റസൂലിനെയും (തന്നെ) അല്ലാഹുവിന്‍റെ ഉത്തരവു പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ, നാം അയച്ചിട്ടില്ല. അവര്‍ തങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍, അവര്‍ നിന്‍റെയടുക്കല്‍ വന്നിരുന്നുവെങ്കില്‍, എന്നിട്ട് അവര്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും അവര്‍ക്ക് വേണ്ടി റസൂലും പാപമോചനം തേടുകയും (ചെയ്തിരുന്നെങ്കില്‍) അല്ലാഹുവിനെ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനായും, കരുണാനിധിയായും അവര്‍ കണ്ടെത്തുക തന്നെ ചെയ്യുമായിരുന്നു.
فَلَا = എന്നാല്‍ ഇല്ല وَرَبِّكَ = നിന്‍റെ റബ്ബിനെത്തന്നെയാണ لَا يُؤْمِنُونَ = അവര്‍ വിശ്വസിക്കയില്ല حَتَّىٰ يُحَكِّمُوكَ = നിന്നെ അവര്‍ വിധി കര്‍ത്താവാക്കുന്നതുവരെ فِيمَا شَجَرَ = ഭിന്നിപ്പുണ്ടായതില്‍, പിണക്കമുണ്ടായതില്‍ بَيْنَهُمْ = അവര്‍ക്കിടയില്‍ ثُمَّ لَا يَجِدُوا = പിന്നെ അവര്‍ കണ്ടെത്താതെ (അനുഭവിക്കാതെ)യും فِي أَنفُسِهِمْ = അവരുടെ മനസ്സുകളില്‍, സ്വന്തങ്ങളില്‍ حَرَجًا = ഒരു വിഷമവും مِّمَّا قَضَيْتَ = നീ തീരുമാനിച്ചതിനെപ്പറ്റി وَيُسَلِّمُوا = അവര്‍ കീഴൊതുങ്ങുക (സമ്മതിക്കുക)യും تَسْلِيمًا = ഒരു ഒതുങ്ങല്‍, സമ്മതിച്ചു കൊടുക്കല്‍
4:65(നബിയേ,)എന്നാല്‍, ഇല്ല - നിന്‍റെ റബ്ബിനെത്തന്നെയാണ (സത്യം!) - അവര്‍ വിശ്വസിക്കുകയില്ല, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധി കര്‍ത്താവാക്കുന്നതു വരേക്കും, പിന്നെ (അതിനു പുറമെ), നീ തീരുമാനിച്ചതിനെക്കുറിച്ച് അവരുടെ മനസില്‍ ഒരു വിഷമവും അവര്‍ക്കനുഭവപ്പെടാതിരിക്കുകയും, ഒരു (ശരിയായ) കീഴൊതുക്കം അവര്‍ ഒതുങ്ങുകയും(ചെയ്യുന്നത് വരേക്കും)
وَلَوْ أَنَّا = നാം ആയിരുന്നെങ്കില്‍ كَتَبْنَا = നാം നിയമിച്ചിരുന്നു(വെങ്കില്‍) عَلَيْهِمْ = അവരുടെ മേല്‍, അവരില്‍ أَنِ اقْتُلُوا = നിങ്ങള്‍ കൊല്ലുവിന്‍ എന്ന് أَنفُسَكُمْ = നിങ്ങളുടെ സ്വന്തങ്ങളെ, ദേഹങ്ങളെ أَوِ اخْرُجُوا = അല്ലെങ്കില്‍ നിങ്ങള്‍ പുറത്തുപോകുവിന്‍ مِن دِيَارِكُم = നിങ്ങളുടെ വസതി(വീടു-പാര്‍പ്പിടം)കളില്‍നിന്ന് مَّا فَعَلُوهُ = അതവര്‍ ചെയ്കയില്ല إِلَّا قَلِيلٌ = കുറച്ചു (അല്‍പം) ആളുകളൊഴികെ مِّنْهُمْ = അവരില്‍നിന്ന് وَلَوْ أَنَّهُمْ = അവരായിരുന്നെങ്കില്‍ فَعَلُوا = അവര്‍ ചെയ്തിരുന്നു(വെങ്കില്‍) مَا يُوعَظُونَ = അവര്‍ക്ക് സദുപദേശം ചെയ്യപ്പെടുന്ന കാര്യം بِهِ = അതുകൊണ്ട് , അതിനെ لَكَانَ = അതാകുമായിരുന്നു خَيْرًا لَّهُمْ = അവര്‍ക്കു ഏറ്റം ഉത്തമം, കൂടുതല്‍ ഗുണം وَأَشَدَّ = കൂടുതല്‍ ശക്തമായതും, കെട്ടുറപ്പായതും تَثْبِيتًا = ഉറപ്പിക്കല്‍, സ്ഥിരപ്പെടുത്തലില്‍
4:66നിങ്ങള്‍ നിങ്ങളുടെ സ്വന്ത [ദേഹ]ങ്ങളെ കൊല്ലുവിന്‍, അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വസതികളില്‍ നിന്ന് പുറത്തു പോകുവിന്‍ എന്ന് അവരുടെമേല്‍ നാം നിയമിച്ചിരുന്നെങ്കില്‍, അവര്‍ - (അതെ) അവരില്‍ നിന്ന് അല്‍പം ആളുകളൊഴികെ - അത് ചെയ്യുന്നതല്ല. അവരോട് സദുപദേശം ചെയ്യപ്പെടുന്ന കാര്യം അവര്‍ ചെയ്തിരുന്നെങ്കില്‍, അതവര്‍ക്ക് ഏറ്റം ഉത്തമവും, കൂടുതല്‍ ശക്തമായി (സത്യത്തില്‍ അവരെ) ഉറപ്പിക്കുന്നതുമാകുമായിരുന്നു.
فَلْيُقَاتِلْ = എന്നാല്‍ യുദ്ധം ചെയ്യട്ടെ فِي سَبِيلِ = മാര്‍ഗത്തില്‍ اللَّهِ = അല്ലാഹുവിന്‍റെ الَّذِينَ يَشْرُونَ = വില്‍ക്കുന്നവര്‍ الْحَيَاةَ الدُّنْيَا = ഐഹിക ജീവിതത്തെ بِالْآخِرَةِ = പരലോകത്തിന് وَمَن يُقَاتِلْ = വല്ലവനും യുദ്ധം ചെയ്യുന്നതായാല്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ فَيُقْتَلْ = എന്നിട്ടവന്‍ കൊല്ലപ്പെട്ടാല്‍ أَوْ يَغْلِبْ = അല്ലെങ്കില്‍ വിജയിച്ചാല്‍ فَسَوْفَ = എന്നാല്‍ വഴിയെ(പിറകെ) نُؤْتِيهِ = നാം അവന് നല്‍കും أَجْرًا عَظِيمًا = വമ്പിച്ച പ്രതിഫലം
4:74എന്നാല്‍, പരലോകത്തിനു (പകരം) ഐഹിക ജീവിതത്തെ വില്‍ക്കു(വാന്‍ തയ്യാറാകു)ന്നവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തുകൊള്ളട്ടെ. ആരെങ്കിലും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തിട്ട് അവന്‍ കൊല്ലപ്പെടുകയോ, അല്ലെങ്കില്‍ വിജയിക്കുകയോ ചെയ്യുന്നതായാല്‍ - അവന് നാം വഴിയെ വമ്പിച്ച പ്രതിഫലം നല്‍കുന്നതാണ്.
وَمَا لَكُمْ നിങ്ങള്‍ക്കെന്താണ് لَا تُقَاتِلُونَ നിങ്ങള്‍ യുദ്ധം ചെയ്യാതെ, യുദ്ധം ചെയ്യുന്നില്ല فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَالْمُسْتَضْعَفِينَ ബലഹീനരായവരിലും, ദുര്‍ബ്ബലരായി ഗണിക്കപ്പെടുന്നവരുടെ കാര്യത്തിലും مِنَ الرِّجَالِ പുരുഷന്മാരാകുന്ന, പുരുഷന്മാരില്‍ നിന്നും وَالنِّسَاءِ സ്ത്രീകളും وَالْوِلْدَانِ കുട്ടികളും الَّذِينَ يَقُولُونَ പറഞ്ഞുകൊണ്ടിരിക്കുന്നവരായ رَبَّنَا أَخْرِجْنَا റബ്ബേ ഞങ്ങളെ നീ പുറത്താക്കിത്തരേണമേ مِنْ هَٰذِهِ الْقَرْيَةِ ഈ രാജ്യത്തു നിന്ന് الظَّالِمِ അക്രമി(കള്‍) ആയ أَهْلُهَا അതിലെ ആള്‍ക്കാര്‍ وَاجْعَل لَّنَا ഞങ്ങള്‍ക്ക് നീ ആക്കി (ഏര്‍പ്പെടുത്തി - ഉണ്ടാക്കി)ത്തരുകയും വേണമേ مِن لَّدُنكَ നിന്‍റെ പക്കല്‍ നിന്ന് (നിന്‍റെ വകയായി) وَلِيًّا ഒരു രക്ഷകനെ, ബന്ധുവെ, കൈകാര്യക്കാരനെ, മിത്രത്തെ وَاجْعَل لَّنَا ഞങ്ങള്‍ക്ക് നീ ആക്കിത്തരുകയും വേണമേ مِن لَّدُنكَ നിന്‍റെ പക്കല്‍ നിന്ന് نَصِيرًا ഒരു സഹായകനെ
4:75നിങ്ങള്‍ക്കെന്താണ്, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതെ (ഇരിക്കുവാന്‍)? പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമാകുന്ന ബലഹീനരായുള്ളവരുടെ വിഷയത്തിലും (യുദ്ധം ചെയ്യാതിരിക്കുവാന്‍)? (അതെ, ഇങ്ങിനെ) പറയുന്നവരുടെ: "ഞങ്ങളുടെ റബ്ബേ, ആള്‍ക്കാര്‍ അക്രമികളായുള്ള ഈ രാജ്യത്തില്‍ നിന്ന് ഞങ്ങളെ നീ പുറപ്പെടുവിച്ചു (മോചിപ്പിച്ചു) തരേണമേ! നിന്‍റെ വകയായി, ഞങ്ങള്‍ക്ക് ഒരു രക്ഷാകര്‍ത്താവിനെ ഏര്‍പ്പെടുത്തിത്തരുകയും വേണമേ! നിന്‍റെ വകയായി ഞങ്ങള്‍ക്ക് ഒരു സഹായകനെ ഏര്‍പ്പെടുത്തിത്തരുകയും ചെയ്യേണമേ!"
4:76വിശ്വസിച്ചവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു; അവിശ്വസിച്ചവരാകട്ടെ, "ത്വാഗൂത്തി"ന്‍റെ [പിശാചാകുന്ന ദുര്‍മൂര്‍ത്തിയുടെ] മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അതിനാല്‍, നിങ്ങള്‍ പിശാചിന്‍റെ മിത്രങ്ങളോട് യുദ്ധം ചെയ്യുവിന്‍. നിശ്ചയമായും, പിശാചിന്‍റെ തന്ത്രം ദുര്‍ബ്ബലമായതാകുന്നു.
أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ = യാതൊരു കൂട്ടരെ (കൂട്ടരിലേക്ക്) قِيلَ لَهُمْ = അവരോട് പറയപ്പെട്ടു كُفُّوا = നിങ്ങള്‍ തടഞ്ഞുവെക്കുവിന്‍, ഒതുക്കി നിറുത്തുവിന്‍ أَيْدِيَكُمْ = നിങ്ങളുടെ കൈകളെ وَأَقِيمُوا = നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുവിന്‍ الصَّلَاةَ = നമസ്‌കാരം وَآتُوا = നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍ الزَّكَاةَ = സകാത്ത് فَلَمَّا كُتِبَ = അങ്ങനെ (എന്നിട്ട്) നിയമിക്ക(നിര്‍ബ്ബന്ധമാക്ക)പ്പെട്ടപ്പോള്‍ عَلَيْهِمُ = അവരുടെമേല്‍ الْقِتَالُ = യുദ്ധം إِذَا فَرِيقٌ = അപ്പോള്‍(അതാ) ഒരു വിഭാഗം (കൂട്ടര്‍ - സംഘം) مِّنْهُمْ = അവരില്‍നിന്ന് يَخْشَوْنَ = അവര്‍ ഭയപ്പെടുന്നു النَّاسَ = മനുഷ്യരെ كَخَشْيَةِ = ഭയപ്പാടു(ഭയപ്പെടുന്നതു)പോലെ اللَّهِ = അല്ലാഹുവിനെ أَوْ أَشَدَّ = അല്ലെങ്കില്‍ കൂടുതല്‍ കടുത്ത, ശക്തമായ خَشْيَةً = ഭയപ്പാട് وَقَالُوا = അവര്‍ പറയുകയും ചെയ്തു رَبَّنَا = ഞങ്ങളുടെ റബ്ബേ لِمَ كَتَبْتَ = എന്തിനാണു നീ നിയമിച്ചത്, നിര്‍ബന്ധമാക്കി عَلَيْنَا = ഞങ്ങളുടെ മേല്‍ الْقِتَالَ = യുദ്ധം لَوْلَا أَخَّرْتَنَا = നീ(നിനക്ക്) ഞങ്ങളെ പിന്തിച്ചു (ഒഴിവാക്കി)ക്കൂടേ إِلَىٰ أَجَلٍ = ഒരവധിവരെ قَرِيبٍ = അടുത്തതായ قُلْ = നീ പറയുക مَتَاعُ الدُّنْيَا = ഇഹത്തിലെ വിഭവം (അനുഭവം, സുഖം, സാമഗ്രികള്‍) قَلِيلٌ = അല്‍പമായതാണ് وَالْآخِرَةُ = പരലോകമാകട്ടെ خَيْرٌ = (ഏറ്റം) ഉത്തമമാണ് لِّمَنِ اتَّقَىٰ = സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് وَلَا تُظْلَمُونَ = നിങ്ങള്‍ അക്രമം (അനീതി) ചെയ്യപ്പെടുകയുമില്ല فَتِيلًا = ഒരു തരിമ്പും, ഒരളവും
4:77യാതൊരു കൂട്ടരെ നീ (നോക്കി )ക്കണ്ടില്ലേ? അവരോട് "നിങ്ങളുടെ കൈകളെ (യുദ്ധത്തില്‍ നിന്നും) നിങ്ങള്‍ തടഞ്ഞു വെക്കുവിന്‍; നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുവിന്‍" എന്ന് പറയപ്പെട്ടു; അങ്ങനെ, അവരുടെമേല്‍ യുദ്ധം നിയമിക്കപ്പെട്ടപ്പോള്‍, അപ്പോള്‍ (അതാ), അവരില്‍നിന്ന് ഒരു വിഭാഗം, അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെ - അഥവാ (അതിലും) കൂടുതല്‍ ശക്തിമത്തായ ഭയപ്പാട് - മനുഷ്യരെ ഭയപ്പെടുന്നു! അവര്‍ പറയുകയും ചെയ്തു: "ഞങ്ങളുടെ റബ്ബേ, എന്തിനാണ് നീ ഞങ്ങളുടെ മേല്‍ യുദ്ധം നിയമിച്ചത്?! അടുത്ത ഒരവധിവരേക്ക് ഞങ്ങളെ നീ പിന്തിച്ചു (ഒഴിവാക്കി ) തന്നുകൂടേ!" പറയുക: "ഇഹത്തിലെ (സുഖത്തിന്‍റെ) അനുഭവം തുച്ഛമായതാണ്. പരലോകമാകട്ടെ, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഏറ്റവും ഉത്തമവുമാകുന്നു. നിങ്ങള്‍ ഒരു തരിമ്പോളം അക്രമിക്കപ്പെടുന്നതുമല്ല.
مَّا أَصَابَكَ = നിനക്കു ബാധിച്ചത് (എന്തും) مِنْ حَسَنَةٍ = നന്‍മയായിട്ട് فَمِنَ اللَّهِ = അല്ലാഹുവിങ്കല്‍നിന്നാണ് وَمَا أَصَابَكَ = നിനക്ക് ബാധിച്ചതോ, എന്തു ബാധിച്ചാലും مِن سَيِّئَةٍ = തിന്മയായിട്ട് فَمِن نَّفْسِكَ = നിന്‍റെ സ്വന്തത്തില്‍നിന്നാണ്, നിന്നില്‍ നിന്നു തന്നെ وَأَرْسَلْنَاكَ = നിന്നെ നാം അയക്കുകയും ചെയ്തിരിക്കുന്നു لِلنَّاسِ = മനുഷ്യര്‍ക്ക് رَسُولًا = റസൂലായി, ദൂതനായി وَكَفَىٰ = മതി താനും بِاللَّهِ = അല്ലാഹു തന്നെ شَهِيدًا = സാക്ഷിയായി
4:79നന്മയായിട്ട് നിനക്ക് എന്തു (തന്നെ) ബാധിച്ചാലും (അത്) അല്ലാഹുവിങ്കല്‍ നിന്നത്രെ; തിന്മയായിട്ട് നിനക്ക് എന്തു (തന്നെ) ബാധിച്ചാലൂം (അതു) നിന്നില്‍ നിന്നുമത്രെ (ഉണ്ടാകുന്നത്). നിന്നെ നാം മനുഷ്യര്‍ക്ക് റസൂലായി [ദൂതനായി] അയക്കുകയും ചെയ്തിരിക്കുന്നു. സാക്ഷിയായി അല്ലാഹു (തന്നെ) മതി താനും.
مَّن = ആര്‍, വല്ലവനും يُطِعِ = അനുസരിക്കുന്ന(തായാല്‍) الرَّسُولَ = റസൂലിനെ فَقَدْ أَطَاعَ = അവന്‍ തീര്‍ച്ചയായും അനുസരിച്ചു, അനുസരിച്ചു കഴിഞ്ഞു اللَّهَ = അല്ലാഹുവിനെ وَمَن = ആര്‍, വല്ലവനും تَوَلَّىٰ = തിരിഞ്ഞു കളഞ്ഞു(വോ) فَمَا أَرْسَلْنَاكَ = എന്നാല്‍ നിന്നെ നാം അയച്ചിട്ടില്ല عَلَيْهِمْ = അവരുടെ മേല്‍, അവരില്‍ حَفِيظًا = കാവല്‍ക്കാര(പാറാവുകാര - സൂക്ഷിച്ചു കാക്കുന്നവ)നായി
4:80റസൂലിനെ ആര്‍ അനുസരിക്കുന്നുവോ അവന്‍ തീര്‍ച്ചയായും, അല്ലാഹുവിനെ അനുസരിച്ചു; ആരെങ്കിലും (അനുസരിക്കാതെ) തിരിഞ്ഞു കളയുന്ന പക്ഷം, (നബിയേ) അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം അയച്ചിട്ടില്ല.
وَيَقُولُونَ = അവര്‍ പറയും; പറയുകയും ചെയ്യുന്നു طَاعَةٌ = അനുസരണം فَإِذَا بَرَزُوا = എന്നിട്ടവര്‍ വെളിയില്‍ പോയാല്‍ مِنْ عِندِكَ = നിന്‍റെ അടുക്കല്‍ നിന്ന് بَيَّتَ = രാത്രി പരിപാടിയിടും, ഗൂഢാലോചന നടത്തുകയായി طَائِفَةٌ = ഒരു വിഭാഗം, കൂട്ടര്‍ مِّنْهُمْ = അവരില്‍ നിന്ന് غَيْرَ الَّذِي = യാതൊന്നല്ലാത്തതിന് تَقُولُ = അത്(അവര്‍) പറയുന്നു وَاللَّهُ = അല്ലാഹുവാകട്ടെ يَكْتُبُ = രേഖപ്പെടുത്തുന്നു, എഴുതിവെക്കും مَا يُبَيِّتُونَ = അവര്‍ രാപരിപാടിയിടുന്നത് فَأَعْرِضْ = അതിനാല്‍ നീ തിരിഞ്ഞു കളയുക (അവഗണിക്കുക) عَنْهُمْ = അവരെപ്പറ്റി وَتَوَكَّلْ = ഭരമേല്‍പിക്കുകയും ചെയ്യുക عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ وَكَفَىٰ بِاللَّهِ = അല്ലാഹു മതി وَكِيلًا = ഭരമേല്‍പിക്കപ്പെടുന്നവനായി, ഭരമേല്‍ക്കുന്നവന്‍
4:81അവര്‍ പറയും; "അനുസരണം" എന്ന്! എന്നിട്ട് നിന്‍റെ അടുക്കല്‍ നിന്ന് അവര്‍ വെളിയില്‍ പോയാല്‍, അവരില്‍ നിന്ന് ഒരു കൂട്ടര്‍ തങ്ങള്‍(ആദ്യം) പറയുന്നതല്ലാ ത്തതിനു രാത്രി പരിപാടിയിടുക [ഗൂഢാലോചന നടത്തുക]യായി അല്ലാഹുവാകട്ടെ, അവര്‍ രാത്രി പരിപാടിയിടുന്ന [ഗൂഢാലോചന നടത്തുന്ന]ത് രേഖപ്പെടുത്തുകയും ചെയ്യുന്നു. ആകയാല്‍, അവരെ ക്കുറിച്ച് നീ അവഗണിച്ചേക്കുക; അല്ലാഹുവിന്‍റെ മേല്‍ നീ ഭരമേല്‍പിക്കുകയും ചെയ്തുകൊള്ളുക. ഭരമേല്‍പിക്കപ്പെടുന്നവനായി അല്ലാഹു (തന്നെ) മതി.
4:82എന്നാല്‍, അവര്‍ ഖുർആനെ ക്കുറിച്ച് ഉറ്റാലോചിക്കുന്നില്ലേ?! അത്, അല്ലാഹു അല്ലാത്ത (മറ്റുവല്ല) വരുടെ അടുക്കല്‍ നിന്നുമായിരുന്നുവെങ്കില്‍, വളരെ പരസ്പര വ്യത്യാസം അതില്‍ അവര്‍ കണ്ടെത്തുകതന്നെ ചെയ്യുമായിരുന്നു.
فَقَاتِلْ = എന്നാല്‍ (ആകയാല്‍) നീ യുദ്ധം ചെയ്യുക فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ لَا تُكَلَّفُ = നീ (നിന്നോട്) ശാസിക്ക(നിര്‍ബ്ബന്ധിക്ക)പ്പെടുകയില്ല, ഹേമിക്കപ്പെടുന്നില്ല إِلَّا نَفْسَكَ = നിന്‍റെ സ്വന്തത്തെ (ദേഹത്തെ)ക്കുറിച്ചല്ലാതെ وَحَرِّضِ = നീ പ്രേരിപ്പിക്കുക (പ്രോത്സാഹിപ്പിക്കുക)യും ചെയ്യുക الْمُؤْمِنِينَ = സത്യവിശ്വാസികളെ عَسَى اللَّهُ = അല്ലാഹു ആയേക്കാം أَن يَكُفَّ = അവന്‍ തടുക്കുവാന്‍, തടയുവാന്‍ بَأْسَ = ശൗര്യം, സമരശക്തി الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ وَاللَّهُ = അല്ലാഹുവാകട്ടെ أَشَدُّ = ഏറ്റവും കഠിനമായവനാണ് بَأْسًا = ശൗര്യം, സമരശക്തിയില്‍ وَأَشَدُّ = അധികം കഠിനമായവനുമാണ് تَنكِيلًا = (മാതൃകാ)ശിക്ഷനല്‍കല്‍, ശിക്ഷ നല്‍കുന്നതില്‍
4:84എന്നാല്‍, (നബിയേ) നീ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊള്ളുക. നിന്നോട് നിന്‍റെ സ്വന്തത്തെക്കുറിച്ചല്ലാതെ ശാസിക്കപ്പെടുന്നതല്ല; സത്യവിശ്വാസികളെ (അതിന്) പ്രേരിപ്പിക്കുകയും ചെയ്തുകൊള്ളുക. അവിശ്വസിച്ചവരുടെ (സമര) ശൗര്യത്തെ അല്ലാഹു തടുത്ത് തന്നേക്കാം. അല്ലാഹുവാകട്ടെ, അതികഠിനമായ ശൗര്യമുള്ളവനും, അതി കഠിനമായ (മാതൃകാ) ശിക്ഷ നല്‍കുന്നവനുമാകുന്നു.
مَّن يَشْفَعْ ആരെങ്കിലും (വല്ലവരും) ശുപാര്‍ശ ചെയ്യുന്നപക്ഷം شَفَاعَةً ശുപാര്‍ശ حَسَنَةً നല്ലതായ, നന്മയായ يَكُن لَّهُ അവന്നുണ്ടായിരിക്കും نَصِيبٌ ഒരു ഓഹരി, പങ്ക്, ഭാഗം مِّنْهَا അതില്‍ നിന്ന് وَمَن يَشْفَعْ ആരെങ്കിലും ശുപാര്‍ശ ചെയ്യുന്ന പക്ഷം شَفَاعَةً ഒരു ശുപാര്‍ശ سَيِّئَةً ദുഷിച്ച, തിന്മയായ يَكُن لَّهُ അവന്നുണ്ടായിരിക്കും كِفْلٌ ഒരുപങ്ക്, ഓഹരി مِّنْهَا അതില്‍നിന്ന് وَكَانَ اللَّهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാകാര്യത്തിനും مُّقِيتًا കഴിവുറ്റവന്‍, മേല്‍നോട്ടം ചെയ്യുന്നവന്‍, സൂക്ഷിച്ചു പോരുന്നവന്‍
4:85ആരെങ്കിലും ഒരു നല്ലതായ ശുപാര്‍ശ ശുപാര്‍ശചെയ്യുന്ന പക്ഷം. അവന് അതില്‍നിന്ന് ഒരു ഓഹരിയുണ്ടായിരിക്കും . ആരെങ്കിലും ഒരു ദുഷിച്ചതായ ശുപാര്‍ശ ശുപാര്‍ശചെയ്യുന്ന പക്ഷം, അവന് അതില്‍ നിന്ന് ഒരു പങ്കും ഉണ്ടായിരിക്കും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനുമാകുന്നു. (അഥവാ മേല്‍നോട്ടം വഹിക്കുന്നവനാകുന്നു.)
4:86നിങ്ങള്‍ക്ക് [സത്യവിശ്വാസികള്‍ക്ക്] വല്ല അഭിവാദ്യവും അര്‍പ്പിക്കപ്പെട്ടാല്‍, അതിനെക്കാള്‍ നല്ലതിനെ (അങ്ങോട്ടും) അഭിവാദ്യമര്‍പ്പിക്കുവിന്‍; അല്ലെങ്കില്‍ അത് (പ്രകാരം തന്നെ) മടക്കുവിന്‍. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും കണക്ക് നോക്കുന്നവനാകുന്നു.
فَمَا لَكُمْ = അപ്പോള്‍ (എന്നാല്‍) നിങ്ങള്‍ക്ക് എന്താണ് فِي الْمُنَافِقِينَ = കപടവിശ്വാസികളില്‍, മുനാഫിക്വുകളെപ്പറ്റി فِئَتَيْنِ = രണ്ട് കക്ഷികളായിട്ട്, രണ്ട് സംഘം (ആകുവാന്‍) وَاللَّهُ = അല്ലാഹുവാകട്ടെ أَرْكَسَهُم = അവരെ(കുത്തനെ) മറിച്ചിട്ടിരിക്കുന്നു, (മുന്‍സ്ഥിതിയിലേക്ക്) തള്ളിയിരിക്കുന്നു بِمَا كَسَبُوا = അവര്‍ സമ്പാദിച്ച(ചെയ്തുവെച്ച)ത് നിമിത്തം أَتُرِيدُونَ = നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ, ഉദ്ദേശിക്കുകയോ أَن تَهْدُوا = നിങ്ങള്‍ നേര്‍മാര്‍ഗത്തിലാക്കുവാന്‍, വഴി കാട്ടുവാന്‍ مَنْ أَضَلَّ = വഴിപിഴവിലാക്കിയവരെ(വനെ) اللَّهُ = അല്ലാഹു وَمَن يُضْلِلِ = യാതൊരുവനെ (ആരെ) വഴിപിഴവിലാക്കുന്നുവോ اللَّهُ = അല്ലാഹു فَلَن تَجِدَ = എന്നാല്‍ നീ കണ്ടെത്തുകയേ ഇല്ല لَهُ = അവന് سَبِيلًا = ഒരു മാര്‍ഗം
4:88അപ്പോള്‍, കപടവിശ്വാസികളുടെ കാര്യത്തില്‍ (നിങ്ങള്‍) രണ്ടു കക്ഷികളാകുവാന്‍ നിങ്ങള്‍ക്കെന്താണ്? അവര്‍ (ചെയ്തത്) സമ്പാദിച്ചത് നിമിത്തം അല്ലാഹു അവരെ (പൂര്‍വ്വസ്ഥിതിയിലേക്ക്) മറിച്ചിട്ടിരിക്കെ? അല്ലാഹു വഴിപിഴവിലാക്കിയവരെ നിങ്ങള്‍ നേര്‍മാര്‍ഗത്തിലാക്കുവാന്‍ ഉദ്ദേശിക്കുന്നുവോ?! യാതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവന് (പിന്നെ) നീ ഒരു മാര്‍ഗവും കണ്ടെത്തുകയേ ഇല്ല.
إِلَّا الَّذِينَ = യാതൊരുവരൊഴികെ يَصِلُونَ = അവര്‍ ചേരുന്നു, ബന്ധപ്പെടുന്നു إِلَىٰ قَوْمٍ = ഒരു ജനതയിലേക്ക് بَيْنَكُمْ = നിങ്ങള്‍ക്കിടയിലുണ്ട് وَبَيْنَهُم = അവര്‍ക്കിടയിലുമുണ്ട് مِّيثَاقٌ = വല്ല ഉറപ്പും, കരാറും, ഉടമ്പടിയും أَوْ جَاءُوكُمْ = അല്ലെങ്കില്‍ അവര്‍ നിങ്ങളുടെ അടുക്കല്‍ വന്നു حَصِرَتْ = ഇടുങ്ങിയ നിലയില്‍ صُدُورُهُمْ = അവരുടെ നെഞ്ചുകള്‍(മനസ്സ്) أَن يُقَاتِلُوكُمْ = അവര്‍ നിങ്ങളുമായി (നിങ്ങളോട്) യുദ്ധം ചെയ്‌വാന്‍ أَوْ يُقَاتِلُوا = അല്ലെങ്കില്‍ അവര്‍ യുദ്ധം ചെയ്‌വാന്‍ قَوْمَهُمْ = അവരുടെ (തങ്ങളുടെ) ജനതയോട് وَلَوْ شَاءَ = ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّهُ = അല്ലാഹു لَسَلَّطَهُمْ = അവരെ അധികാരപ്പെടുത്തുക (നിയോഗിക്കുക) തന്നെ ചെയ്തിരുന്നു عَلَيْكُمْ = നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരെ فَلَقَاتَلُوكُمْ = അങ്ങനെ(എന്നിട്ട്) അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുക തന്നെ ചെയ്തിരുന്നു فَإِنِ اعْتَزَلُوكُمْ = എന്നാല്‍ അവര്‍ നിങ്ങളെ വിട്ടു നിന്നാല്‍, ഒഴിഞ്ഞു നിന്നെങ്കില്‍ فَلَمْ يُقَاتِلُوكُمْ = എന്നിട്ട് നിങ്ങളോടവര്‍ യുദ്ധം ചെയ്തില്ല وَأَلْقَوْا = അവര്‍ ഇടുക (പ്രകടിപ്പിക്കുക - കാണിക്കുക)യും ചെയ്തു إِلَيْكُمُ = നിങ്ങളിലേക്ക്, നിങ്ങളോട് السَّلَمَ = സമാധാനം, ഒതുക്കം, ശാന്തത, സലാം فَمَا جَعَلَ = എന്നാല്‍ ആക്കിയിട്ടില്ല, ഏര്‍പ്പെടുത്തിയിട്ടില്ല اللَّهُ = അല്ലാഹു لَكُمْ عَلَيْهِمْ = നിങ്ങള്‍ക്ക് അവരുടെ മേല്‍ سَبِيلًا = ഒരു മാര്‍ഗം, വഴിയും
4:90(അതെ)നിങ്ങള്‍ക്കും തങ്ങള്‍ക്കുമിടയില്‍ വല്ല ഉടമ്പടിയും ഉള്ളതായ ഒരു ജനതയോട് ചേര്‍ന്ന് (ബന്ധപ്പെട്ട്) നില്‍ക്കുന്നവരൊഴികെ; അല്ലെങ്കില്‍, നിങ്ങളുമായി യുദ്ധം ചെയ്യുകയോ, തങ്ങളുടെ ജനതയുമായി യുദ്ധം ചെയ്യുകയോ ചെയ്‌വാന്‍ (വിഷമിച്ച്) തങ്ങളുടെ മനസ്സിടുങ്ങിയ നിലയില്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടുള്ള(വര്‍ ഒഴികെ). അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, നിങ്ങള്‍ക്കെതിരെ (ശക്തിനല്‍കി) അവരെ അവന്‍ അധികാരപ്പെടുത്തുകയും, അങ്ങനെ, അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും തന്നെ ചെയ്യുമായിരുന്നു. എന്നാല്‍, അവര്‍ നിങ്ങളെ വിട്ടുനിന്നു നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളോട് സമാധാനം പ്രകടിപ്പിക്കുക [സന്ധിക്കു ഒരുങ്ങുക]യും ചെയ്തുവെങ്കില്‍. അപ്പോള്‍, അവരുടെ മേല്‍ നിങ്ങള്‍ക്ക് അല്ലാഹു ഒരു മാര്‍ഗവും ഉണ്ടാക്കിത്തന്നിട്ടില്ല.
4:93ആരെങ്കിലും ഒരു സത്യവിശ്വാസിയെ കല്‍പിച്ചു കൂട്ടി കൊലപ്പെടുത്തുന്ന പക്ഷം, അവന്‍റെ പ്രതിഫലം, "ജഹന്നം" [നരകം] ആകുന്നു - അതില്‍ (അവന്‍) നിത്യവാസിയായിക്കൊണ്ട്; അവന്‍റെ മേല്‍ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്യുന്നതാണ് ; അവന്ന്‌വമ്പിച്ച ശിക്ഷ അവന്‍ (അല്ലാഹു) ഒരുക്കിവെക്കുകയും ചെയ്യുന്നതാണ്.
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ إِذَا ضَرَبْتُمْ = നിങ്ങള്‍ യാത്രപോയാല്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ فَتَبَيَّنُوا = നിങ്ങള്‍ വ്യക്തത തേടുവിന്‍, വ്യക്തമായി മനസ്സിലാക്കുവിന്‍ وَلَا تَقُولُوا = നിങ്ങള്‍ പറയുകയും അരുത് لِمَنْ أَلْقَىٰ = ഇട്ടുതന്ന(പ്രകടിപ്പിച്ച)വനോട് إِلَيْكُمُ = നിങ്ങളിലേക്ക്, നിങ്ങളോട് السَّلَامَ = സലാമിനെ, സമാധാനം لَسْتَ = നീ അല്ല(എന്ന്) مُؤْمِنًا = സത്യവിശ്വാസി تَبْتَغُونَ = നിങ്ങള്‍ തേടിക്കൊണ്ട് عَرَضَ = വിഭവം , സാമഗ്രികള്‍, ഉപകരണം الْحَيَاةِ الدُّنْيَا = ഐഹിക(ഇഹത്തിലെ) ജീവിതത്തിന്‍റെ فَعِندَ اللَّهِ = എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കലുണ്ട് مَغَانِمُ = ഗനീമത്തുകള്‍, യുദ്ധമുതലുകള്‍, ഭാഗ്യത്തില്‍ ലഭിക്കുന്നവ كَثِيرَةٌ = വളരെ, അധികം كَذَٰلِكَ = അപ്രകാരം, അതുപോലെ (തന്നെ) كُنتُم = നിങ്ങള്‍ ആയിരുന്നു مِّن قَبْلُ = മുമ്പ് فَمَنَّ اللَّهُ = എന്നിട്ട് അല്ലാഹു ദാക്ഷിണ്യം (നന്മ - ഗുണം) ചെയ്തിരിക്കുന്നു عَلَيْكُمْ = നിങ്ങളുടെ മേല്‍ فَتَبَيَّنُوا = അതിനാല്‍ നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കുവിന്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرًا = സൂക്ഷ്മജ്ഞാനി
4:94ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ (സമരത്തിനായി) യാത്രപോയാല്‍, നിങ്ങള്‍ (കാര്യം) വ്യക്തമായി മനസിലാക്കിക്കൊള്ളുവിന്‍ ; നിങ്ങളോട് "സലാം" [സമാധാനം] പ്രകടിപ്പിച്ചവനോട് "നീ സത്യവിശ്വാസിയല്ല" എന്ന് നിങ്ങള്‍ പറയുകയും ചെയ്യരുത്; നിങ്ങള്‍ ഐഹിക ജീവിത്തിന്‍റെ വിഭവം തേടിക്കൊണ്ട്. എന്നാല്‍, അല്ലാഹുവിന്‍റെ അടുക്കല്‍ വളരെ "ഗനീമത്ത്" [ഭാഗമായി ലഭിക്കുന്ന വസ്തു]കള്‍ ഉണ്ട്. മുമ്പ് നിങ്ങള്‍ അപ്രകാരം തന്നെയായിരുന്നു; എന്നിട്ട് അല്ലാഹു നിങ്ങളില്‍ ദാക്ഷിണ്യം ചെയ്തിരിക്കുകയാണ്; അതിനാല്‍, നിങ്ങള്‍ വ്യക്തമായി (അന്വേഷിച്ച്) മനസ്സിലാക്കുവിന്‍. നിശ്ചയമായും അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മജ്ഞനാകുന്നു.
لَّا يَسْتَوِي = സമമാകുക (ഒപ്പമാകുക)യില്ല الْقَاعِدُونَ = (അടങ്ങി - മുടങ്ങി) ഇരിക്കുന്നവര്‍, ഇരുപ്പിലായവര്‍ مِنَ الْمُؤْمِنِينَ = സത്യവിശ്വാസികളില്‍ നിന്ന് غَيْرُ = അല്ലാതെ, ഒഴികെയുള്ള أُولِي الضَّرَرِ = ബുദ്ധിമുട്ട്(വിഷമം)ഉള്ളവര്‍ وَالْمُجَاهِدُونَ = സമരം ചെയ്യുന്നവരും فِي سَبِيلِ = മാര്‍ഗത്തില്‍ اللَّهِ = അല്ലാഹുവിന്‍റെ بِأَمْوَالِهِمْ = തങ്ങളുടെ സ്വത്തുക്കള്‍കൊണ്ട് وَأَنفُسِهِمْ = തങ്ങളുടെ സ്വന്തങ്ങളെ (ദേഹങ്ങളെ) കൊണ്ടും فَضَّلَ اللَّهُ = അല്ലാഹു ശ്രേഷ്ഠരാക്കിയിരിക്കുന്നു الْمُجَاهِدِينَ = സമരം ചെയ്യുന്നവരെ بِأَمْوَالِهِمْ = തങ്ങളുടെ സ്വത്തുക്കള്‍ കൊണ്ട് وَأَنفُسِهِمْ = തങ്ങളുടെ ദേഹങ്ങളും عَلَى الْقَاعِدِينَ = (അടങ്ങി) ഇരിക്കുന്ന (ഇരുപ്പിലായ)വരെക്കാള്‍ دَرَجَةً = പദവിയാല്‍, പദവിയില്‍ وَكُلًّا = എല്ലാവരോടും وَعَدَ اللَّهُ = അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الْحُسْنَىٰ = ഏറ്റവും നല്ലത് وَفَضَّلَ اللَّهُ = അല്ലാഹു ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു الْمُجَاهِدِينَ = സമരം ചെയ്യുന്നവരെ عَلَى الْقَاعِدِينَ = (അടങ്ങി) ഇരിക്കുന്നവരെക്കാള്‍ أَجْرًا = പ്രതിഫലത്തില്‍, കൂലിയാല്‍ عَظِيمًا = വമ്പിച്ച
4:95സത്യവിശ്വാസികളില്‍ നിന്ന് ബുദ്ധിമുട്ടുള്ളവരല്ലാത്ത (അടങ്ങി) ഇരിക്കുന്നവരും, തങ്ങളുടെ സ്വത്തുക്കളും ദേഹങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും സമമാവുകയില്ല. തങ്ങളുടെ സ്വത്തുക്കളും, ദേഹങ്ങളുംകൊണ്ട് സമരം ചെയ്യുന്നവരെ (അടങ്ങി) ഇരിക്കുന്നവരെക്കാള്‍ അല്ലാഹു പദവിയാല്‍ ശ്രേഷ്ഠ രാക്കിയിരിക്കുന്നു . എല്ലാവരോടും (തന്നെ) അല്ലാഹു ഏറ്റവും നല്ലത്(നല്‍കുമെന്ന്) വാഗ്ദാനം ചെയ്കയും ചെയ്തിരിക്കുന്നു. സമരം ചെയ്യുന്നവരെ (അടങ്ങി) ഇരിക്കുന്നവരെക്കാള്‍ വമ്പിച്ച പ്രതി ഫലത്താല്‍ അല്ലാഹു ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു.
وَإِذَا كُنتَ = നീ ആയിരുന്നാല്‍, ഉണ്ടായിരുന്നാല്‍ فِيهِمْ = അവരില്‍ فَأَقَمْتَ = എന്നിട്ടു നീ നിലനിറുത്തുക (നടത്തുക)യും لَهُمُ = അവര്‍ക്ക്, അവര്‍ക്ക് വേണ്ടി الصَّلَاةَ = നമസ്‌കാരം فَلْتَقُمْ = എന്നാല്‍ നില്‍ക്കട്ടെ طَائِفَةٌ مِّنْهُم = അവരില്‍ നിന്ന് ഒരു വിഭാഗം, ഒരു കൂട്ടര്‍ مَّعَكَ = നിന്‍റെ കൂടെ, ഒപ്പം وَلْيَأْخُذُوا = അവര്‍ എടുക്കുകയും ചെയ്യട്ടെ أَسْلِحَتَهُمْ = അവരുടെ ആയുധങ്ങള്‍ فَإِذَا سَجَدُوا = എന്നിട്ട് അവര്‍ സുജൂദ് ചെയ്താല്‍ فَلْيَكُونُوا = അവര്‍ ആയിക്കൊള്ളട്ടെ, ആയിരിക്കട്ടെ مِن وَرَائِكُمْ = നിങ്ങളുടെ പിന്‍പുറത്തിലൂടെ وَلْتَأْتِ = വരുകയും ചെയ്യട്ടെ, വന്നും കൊള്ളട്ടെ طَائِفَةٌ = ഒരു വിഭാഗം أُخْرَىٰ = വേറെ, മറ്റൊരു لَمْ يُصَلُّوا = നമസ്‌കരിച്ചിട്ടില്ലാത്ത, അവര്‍ നമസ്‌കരിച്ചിട്ടില്ല فَلْيُصَلُّوا = എന്നിട്ടവര്‍ നമസ്‌കരിക്കട്ടെ مَعَكَ = നിന്‍റെ കൂടെ وَلْيَأْخُذُوا = അവര്‍ എടുത്തും (സ്വീകരിച്ചും) കൊള്ളട്ടെ حِذْرَهُمْ = അവരുടെ ജാഗ്രത, സൂക്ഷ്മത, കാവല്‍ وَأَسْلِحَتَهُمْ = അവരുടെ ആയുധങ്ങളും وَدَّ = കൊതിക്കുകയാണ്, മോഹിച്ചു, ആഗ്രഹിച്ചു الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ لَوْ تَغْفُلُونَ = നിങ്ങള്‍ ശ്രദ്ധ വിട്ടിരുന്നെങ്കില്‍, അശ്രദ്ധരായാല്‍ കൊള്ളാം (എന്ന്) عَنْ أَسْلِحَتِكُمْ = നിങ്ങളുടെ ആയുധങ്ങളെപ്പറ്റി وَأَمْتِعَتِكُمْ = നിങ്ങളുടെ സാമഗ്രികളെയും, ഉപകരണങ്ങളെയും فَيَمِيلُونَ = എന്നാല്‍ (അപ്പോള്‍ - അങ്ങനെ) അവര്‍ ആഞ്ഞു വീഴുകയും, ആഞ്ഞടിക്കാം, മറിഞ്ഞു വീഴാം, മറിയുവാന്‍ عَلَيْكُم = നിങ്ങളുടെമേല്‍, നിങ്ങളില്‍ مَّيْلَةً = ഒരു ആഞ്ഞടി, മറിയല്‍ وَاحِدَةً = ഒരു, ഏക وَلَا جُنَاحَ = തെറ്റില്ലതാനും, കുറ്റവുമില്ല عَلَيْكُمْ = നിങ്ങളുടെ മേല്‍ إِن كَانَ بِكُمْ = നിങ്ങളില്‍ ഉണ്ടായെങ്കില്‍ أَذًى = വല്ല ശല്യവും, ഉപദ്രവം مِّن مَّطَرٍ = മഴയാല്‍, മഴ നിമിത്തം أَوْ كُنتُم = അല്ലെങ്കില്‍ നിങ്ങള്‍ ആയിരുന്നു (എങ്കില്‍) مَّرْضَىٰ = രോഗികള്‍ أَن تَضَعُوا = നിങ്ങള്‍ വെക്കുന്നതിനു, താഴെ വെക്കുന്നതിന് أَسْلِحَتَكُمْ = നിങ്ങളുടെ ആയുധങ്ങള്‍ وَخُذُوا = നിങ്ങള്‍ എടുക്കുക(സ്വീകരിക്കുക)യും ചെയ്‌വിന്‍ حِذْرَكُمْ = നിങ്ങളുടെ ജാഗ്രത, സൂക്ഷ്മത إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു أَعَدَّ = ഒരുക്കിവെച്ചിരിക്കുന്നു لِلْكَافِرِينَ = അവിശ്വാസികള്‍ക്ക് عَذَابًا = ശിക്ഷ مُّهِينًا = നിന്ദാകരമായ, അപമാനിക്കുന്ന
4:102(നബിയേ) നീ അവരില്‍ ഉണ്ടായിരിക്കുകയും, എന്നിട്ട് അവര്‍ക്ക് നമസ്‌കാരം നില നിറുത്തി [നടത്തി] ക്കൊടുക്കുകയും ചെയ്താല്‍, അവരില്‍ നിന്ന് ഒരു വിഭാഗം നിന്‍റെ കൂടെ (നമസ്‌കാരത്തിന്) നിന്നുകൊള്ളട്ടെ; അവര്‍ തങ്ങളുടെ ആയുധങ്ങള്‍ എടുത്ത് കൊള്ളുകയും ചെയ്യട്ടെ. അങ്ങനെ, അവര്‍ "സുജൂദ്" ചെയ്താല്‍ അവര്‍ നിങ്ങളുടെ പിന്‍പുറത്തായിരിക്കട്ടെ. നമസ്‌കരിച്ചിട്ടില്ലാത്ത മറ്റൊരു വിഭാഗം (നിന്‍റെകൂടെ) വരുകയും ചെയ്യട്ടെ; എന്നിട്ട് അവര്‍ നിന്‍റെ കൂടെ നമസ്‌കരിച്ചുകൊള്ളട്ടെ; അവര്‍ തങ്ങളുടെ ജാഗ്രതയും, തങ്ങളുടെ ആയുധങ്ങളും എടുത്ത് കൊള്ളുകയും ചെയ്യട്ടെ. നിങ്ങള്‍ നിങ്ങളുടെ ആയുധങ്ങളെയും, നിങ്ങളുടെ സാമഗ്രികളെയും സംബന്ധിച്ചു ശ്രദ്ധ വിട്ടിരുന്നെങ്കില്‍ (കൊള്ളാം) എന്ന് (ആ) അവിശ്വസിച്ചവര്‍ മോഹിക്കുകയാണ്; എന്നാലവര്‍ക്ക് നിങ്ങളുടെമേല്‍ (പെട്ടെന്നു) ഒരൊറ്റ ആഞ്ഞടിനടത്താമായിരുന്നു (വല്ലോ)! നിങ്ങള്‍ക്ക് മഴ നിമിത്തം വല്ല ശല്യവും ഉണ്ടായിരിക്കുകയോ, അല്ലെങ്കില്‍ നിങ്ങള്‍ രോഗികളായിരിക്കുകയോ ചെയ്‌തെങ്കില്‍, നിങ്ങളുടെ മേല്‍ തെറ്റുമില്ല, നിങ്ങളുടെ ആയുധങ്ങള്‍ (ഇറക്കി) വെക്കുന്നതിന്. (എന്നാലും) നിങ്ങള്‍ നിങ്ങളുടെ ജാഗ്രത സ്വീകരിക്കുകയും ചെയ്യണം. [അതില്‍ വീഴ്ച വരുത്തിക്കൂടാ.] നിശ്ചയമായും, അവിശ്വാസികള്‍ക്ക് അല്ലാഹു നിന്ദാകരമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു.
4:104(ആ) ജനതയെ തേടിപ്പിടി ക്കുന്നതില്‍ നിങ്ങള്‍ ബലഹീനരാകരുത്. നിങ്ങള്‍ വേദന അനുഭ വിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നതുപോലെ നിശ്ചയമായും അവരും വേദന അനു ഭവിച്ചുകൊണ്ടിരിക്കുന്നു. (കൂടാതെ) അവര്‍ പ്രതീക്ഷിക്കുന്നില്ലാത്ത (ചില)ത് അല്ലാഹുവില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
إِنَّا أَنزَلْنَا നിശ്ചയമായും നാം ഇറക്കിത്തന്നിരിക്കുന്നു إِلَيْكَ നിനക്ക്, നിന്നിലേക്ക് الْكِتَابَ (വേദ) ഗ്രന്ഥം بِالْحَقِّ യഥാര്‍ഥ (മുറ - കാര്യ) പ്രകാരം لِتَحْكُمَ നീ വിധി കല്‍പിക്കുവാന്‍ വേണ്ടി بَيْنَ النَّاسِ മനുഷ്യര്‍ക്കിടയില്‍ بِمَا أَرَاكَ നിനക്കു കാണിച്ചു തന്നതുകൊണ്ട് (കാട്ടിത്തന്നതനുസരിച്ച് - പ്രകാരം) اللَّهُഅല്ലാഹു وَلَا تَكُن നീ ആകരുത്, ആകുകയും അരുത് لِّلْخَائِنِينَ ചതിക്കുന്നവര്‍ക്ക്, വഞ്ചകന്മാര്‍ക്ക് വേണ്ടി خَصِيمًا വാദിക്കുന്നവന്‍, കക്ഷി വാദം ചെയ്യുന്നവന്‍
4:105(നബിയേ) നിശ്ചയമായും, നാം നിനക്ക് യഥാര്‍ഥ (മുറ) പ്രകാരം വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു; അല്ലാഹു നിനക്ക് കാണിച്ചുതന്ന പ്രകാരം നീ മനുഷ്യര്‍ക്കിടയില്‍ വിധി കല്‍പിക്കുവാന്‍ വേണ്ടി. നീ വഞ്ചകന്മാര്‍ക്ക് വേണ്ടി (കക്ഷിപിടിച്ച്)വാദിക്കുന്നവനാവരുത്.
وَلَا تُجَادِلْ നീ തര്‍ക്കം നടത്തുകയും ചെയ്യരുത് عَنِ الَّذِينَ യാതൊരു കൂട്ടരെപ്പറ്റി, യാതൊരുവര്‍ക്ക് വേണ്ടി يَخْتَانُونَ വഞ്ചന പ്രവര്‍ത്തിക്കുന്ന أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളോട് (ആത്മാക്കളോട്) തങ്ങളോടുതന്നെ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുന്നതല്ല, സ്‌നേഹിക്കയില്ല مَن كَانَആയവരെ(വനെ) خَوَّانًا വലിയ(മഹാ) വഞ്ചകന്‍ أَثِيمًا വലിയ(മഹാ) പാപി
4:107തങ്ങളുടെ സ്വന്തങ്ങളോട് (തന്നെ) വഞ്ചന പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി നീ തര്‍ക്കം നടത്തുകയും ചെയ്യരുത്. നിശ്ചയമായും മഹാവഞ്ചകനും മഹാപാപിയുമായവരെ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
يَسْتَخْفُونَ അവര്‍ മറച്ചുവെക്കുന്നു, മറക്കുവാന്‍ ശ്രമിക്കുന്നു مِنَ النَّاسِ മനുഷ്യരില്‍ നിന്ന്, മനുഷ്യരെ സംബന്ധിച്ച് وَلَا يَسْتَخْفُونَ അവര്‍ മറച്ചു വെക്കുന്നുമില്ല مِنَ اللَّهِ അല്ലാഹുവില്‍ നിന്ന് وَهُوَ അവനാകട്ടെ, അവനോ مَعَهُمْഅവരുടെ കൂടെ ഉണ്ട്(താനും) إِذْ يُبَيِّتُونَ അവര്‍ രാപ്പരിപാടി നടത്തുമ്പോള്‍ (രാത്രി നടത്തുന്ന സന്ദര്‍ഭം) مَا لَا يَرْضَىٰ അവന്‍ തൃപ്തിപ്പെടാത്തത് مِنَ الْقَوْلِ വാക്കില്‍ (വാക്കുകളില്‍) നിന്ന്, വാക്കാകുന്ന وَكَانَ اللَّهُ അല്ലാഹു ആകുന്നുതാനും بِمَا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെ(പ്പറ്റി) مُحِيطًا വലയം ചെയ്യുന്ന (മുഴുവന്‍ - സൂക്ഷ്മമായി അറിയുന്ന)വന്‍
4:108അവര്‍ മനുഷ്യരില്‍ നിന്നും മറച്ചു വെക്കുന്നു; അല്ലാഹുവില്‍ നിന്ന് മറച്ചുവെക്കുന്നുമില്ല; അവന്‍ തൃപ്തിപ്പെടാത്തതായ വാക്കുകള്‍ (പറയുവാന്‍) അവര്‍ (ഗൂഢമായി) രാത്രി പരിപാടിയിടുമ്പോള്‍, അവന്‍ അവരുടെ കൂടെയുണ്ട് താനും. (എന്നിട്ടും!) അല്ലാഹു, അവര്‍ പ്രവര്‍ത്തിക്കുന്നതിനെ വലയം ചെയ്യുന്ന [സൂക്ഷ്മമായി അറിയുന്ന]വനുമാകുന്നു.
وَمَن يَكْسِبْ വല്ലവനും സമ്പാദിച്ചാല്‍, ചെയ്തുവെക്കുന്ന പക്ഷം إِثْمًا ഒരു കുറ്റം, വല്ല പാപവും فَإِنَّمَا يَكْسِبُهُ എന്നാലവന്‍ അതു സമ്പാദിക്കുക(പ്രവര്‍ത്തിക്കുക)തന്നെ ചെയ്യുന്നു عَلَىٰ نَفْسِهِ തന്‍റെ സ്വന്തം പേരില്‍(ബാധ്യതയായി), തനിക്കെതിരെ وَكَانَ اللَّهُ അല്ലാഹു ആകുന്നു عَلِيمًا (എല്ലാം) അറിയുന്നവന്‍ حَكِيمًا അഗാധജ്ഞന്‍, വിജ്ഞാനി, യുക്തിമാന്‍
4:111ആരെങ്കിലും ഒരു കുറ്റം സമ്പാദിച്ചു [പ്രവര്‍ത്തിച്ചു]വെക്കുന്ന പക്ഷം അതു തനിക്കുതന്നെ എതിരായിട്ടത്രെ അവന്‍ സമ്പാദിക്കുന്നത്. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
وَلَوْلَا ഇല്ലായിരുന്നെങ്കില്‍ فَضْلُ اللَّهِ അല്ലാഹുവിന്‍റെ അനുഗ്രഹം, ഔദാര്യം عَلَيْكَ നിന്‍റെ മേല്‍, നിനക്ക് وَرَحْمَتُهُ അവന്‍റെ കാരുണ്യവും لَهَمَّت തുനിയുക (ഉദ്ദേശിക്കുക - ശ്രമിക്കുക) തന്നെ ചെയ്യുമായിരുന്നു طَّائِفَةٌ ഒരു വിഭാഗം, കക്ഷി مِّنْهُمْ അവരില്‍ നിന്ന് أَن يُضِلُّوكَ നിന്നെ അവര്‍ വഴിപിഴപ്പിക്കുവാന്‍ وَمَا يُضِلُّونَ അവര്‍ വഴിപിഴപ്പിക്കുന്നില്ല (പിഴപ്പിക്കുകയില്ല)താനും إِلَّا أَنفُسَهُمْ അവരെത്തന്നെ (സ്വന്തങ്ങളെ)യല്ലാതെ وَمَا يَضُرُّونَكَ അവര്‍ നിന്നെ ഉപദ്രവിക്ക(നിനക്ക് ദ്രോഹം വരുത്തു ക)യുമില്ല مِن شَيْءٍ യാതൊന്നും وَأَنزَلَ اللَّهُ അല്ലാഹു ഇറക്കുകയും ചെയ്തിരിക്കുന്നു عَلَيْكَ നിന്‍റെ മേല്‍ الْكِتَابَ വേദഗ്രന്ഥം وَالْحِكْمَةَ വിജ്ഞാനവും وَعَلَّمَكَ നിന്നെ (നിനക്ക്) പഠിപ്പിക്കുകയും ചെയ്തു مَا لَمْ تَكُن നീ ആയിരുന്നില്ലാത്തത് تَعْلَمُ നീ അറിയുക وَكَانَ ആകുന്നു താനും فَضْلُ اللَّهِ അല്ലാഹുവിന്‍റെ അനുഗ്രഹം عَلَيْكَ നിന്‍റെ മേല്‍ عَظِيمًا വമ്പിച്ചത്, മഹത്തായത്
4:113(നബിയേ) നിന്‍റെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും, അവന്‍റെ കാരുണ്യവും ഇല്ലായിരുന്നെങ്കില്‍, അവരില്‍ നിന്നു ഒരു വിഭാഗം (ആളുകള്‍) നിന്നെ വഴിപിഴപ്പിക്കുവാന്‍ തുനിയുക തന്നെ ചെയ്യുമായിരുന്നു. (വാസ്തവത്തില്‍) അവര്‍ അവരെത്തന്നെയല്ലാതെ, വഴിപിഴപ്പിക്കുന്നുമില്ല; അവര്‍ നിനക്ക് യാതൊന്നും തന്നെ ഉപദ്രവം വരുത്തുന്നതുമല്ല. അല്ലാഹു നിനക്ക് വേദഗ്രന്ഥവും, വിജ്ഞാനവും ഇറക്കിത്തരുകയും ചെയ്തിരിക്കുന്നു; നീ അറിയുമായിരുന്നില്ലാത്തത്(പലതും) അവന്‍ നിനക്ക് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്‍റെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹം വമ്പിച്ചതാകുന്നു.
لَّا خَيْرَ = ഒരു ഗുണവുമില്ല, നന്മയേ ഇല്ല فِي كَثِيرٍ = മിക്കതിലും, അധികത്തിലും مِّن نَّجْوَاهُمْ = അവരുടെ ഗൂഢസംസാരത്തില്‍(രഹസ്യ ഭാഷണത്തില്‍)നിന്ന് إِلَّا مَنْ = ഒരുവന്‍റെ ഒഴികെ أَمَرَ = കല്‍പിച്ച, ഉപദേശിച്ച بِصَدَقَةٍ = വല്ല ധര്‍മവും കൊണ്ട്, ദാനധര്‍മത്തെപ്പറ്റി أَوْ مَعْرُوفٍ = അല്ലെങ്കില്‍ വല്ല (സദാചാര)മര്യാദയും أَوْ إِصْلَاحٍ = അല്ലെങ്കില്‍ നന്നാക്കിത്തീര്‍ക്കല്‍, സന്ധിയാക്കല്‍ بَيْنَ النَّاسِ = മനുഷ്യര്‍ക്കിടയില്‍ وَمَن يَفْعَلْ = ആരെങ്കിലും ചെയ്താല്‍, ആര്‍ ചെയ്തുവോ ذَٰلِكَ = അത് ابْتِغَاءَ = ആഗ്രഹത്താല്‍ مَرْضَاتِ اللَّهِ = അല്ലാഹുവിന്‍റെ പ്രീതി فَسَوْفَ = എന്നാല്‍ വഴിയെ نُؤْتِيهِ = അവന് നാം നല്‍കും أَجْرًا = പ്രതിഫലം عَظِيمًا = വമ്പിച്ച
4:114അവരുടെ ഗൂഢസംസാര ത്തില്‍ മിക്കതിലും ഒരു ഗുണവുമില്ല; വല്ല ദാനധര്‍മത്തെയോ, (സദാചാര) മര്യാദയെയോ, മനുഷ്യര്‍ക്കിടയില്‍ (സന്ധിയാക്കി) നന്നാക്കുന്നതിനെയോ സംബന്ധിച്ചു കല്‍പിക്കുന്നവന്‍റെ (ഗൂഢസംസാരം) ഒഴികെ. അല്ലാഹുവിന്‍റെ പ്രീതിയെ തേടിക്കൊണ്ട് ആരെങ്കിലും അത് ചെയ്യുന്ന പക്ഷം, എന്നാല്‍, വഴിയെ നാം അവനു വമ്പിച്ച പ്രതിഫലം നല്‍കുന്നതാണ്.
وَمَن = ആര്‍, വല്ലവനും يُشَاقِقِ = ചേരി (കക്ഷി) പിരിഞ്ഞു, ഭിന്നിച്ചു നിന്നു (എന്നാല്‍) الرَّسُولَ = റസൂലിനോട് مِن بَعْدِ = ശേഷമായി مَا تَبَيَّنَ = വ്യക്തമായതിന് لَهُ = അവന് الْهُدَىٰ = സന്മാര്‍ഗം, നേര്‍വഴി وَيَتَّبِعْ = അവന്‍ പിന്‍പറ്റുകയും غَيْرَ سَبِيلِ = മാര്‍ഗമല്ലാത്തതിനെ الْمُؤْمِنِينَ = സത്യവിശ്വാസികളുടെ نُوَلِّهِ = അവനെ നാം തിരിക്കും مَا تَوَلَّىٰ = അവന്‍ തിരിഞ്ഞ പ്രകാരം وَنُصْلِهِ = അവനെ നാം കടത്തി എരിയിക്കുകയും ചെയ്യും جَهَنَّمَ = ജഹന്നമില്‍ وَسَاءَتْ = അത് എത്രയോ (വളരെ) മോശം (ചീത്ത) مَصِيرًا = പര്യവസാനം, മടക്കസ്ഥാനം
4:115ആരെങ്കിലും അവന് സന്മാര്‍ഗം വ്യക്തമാ(യി മനസിലാ)യതിന് ശേഷം, റസൂലിനോട് (ഭിന്നിച്ച്) ചേരി പിരിയുന്നതായാല്‍, സത്യവിശ്വാസികളുടെ മാര്‍ഗമല്ലാത്തതിനെ അവന്‍ പിന്‍പറ്റുകയും (ചെയ്താല്‍). അവന്‍ തിരിഞ്ഞ പ്രകാരം [അതേപാട്ടിന്] അവനെ നാം തിരിച്ചുകളയും, അവനെ "ജഹന്നമി"ല്‍ [നരകത്തില്‍] കടത്തി എരിയിക്കുകയും ചെയ്യും. അത് എത്രയോ മോശമായ പര്യവസാനം!
لَّعَنَهُ = അവനെ ശപിച്ചിരിക്കുന്നു, ശപിക്കട്ടെ اللَّهُ = അല്ലാഹു وَقَالَ = അവന്‍ പറയുകയും ചെയ്തിരിക്കുന്നു لَأَتَّخِذَنَّ = തീര്‍ച്ചയായും ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുകതന്നെ ചെയ്യും مِنْ عِبَادِكَ = നിന്‍റെ അടിയാന്മാരില് നിന്ന് نَصِيبًا = ഒരു ഓഹരി, പങ്ക് مَّفْرُوضًا = നിര്‍ണയം ചെയ്യപ്പെട്ട (നിശ്ചിത) وَلَأُضِلَّنَّهُمْ = ഞാനവരെ വഴിപിഴപ്പിക്കുകതന്നെ ചെയ്യും وَلَأُمَنِّيَنَّهُمْ = ഞാനവരെ വ്യാമോഹിപ്പിക്കുക (കൊതിപ്പിക്കുക)യും തന്നെ ചെയ്യും وَلَآمُرَنَّهُمْ = ഞാനവരോട് കല്‍പിക്കുകയും തന്നെ ചെയ്യും فَلَيُبَتِّكُنَّ = എന്നിട്ടവര്‍ മുറിക്കുക (കീറിപ്പൊളിക്കുക) തന്നെ ചെയ്യും آذَانَ = ചെവികളെ
4:118അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു(അഥവാ ശപിക്കട്ടെ)! അവന്‍ പറയുകയും ചെയ്തിരിക്കുന്നു: "നിശ്ചയമായും, നിന്‍റെ അടിയാന്മാരില് നിന്ന് ഒരു നിശ്ചിത ഓഹരി ഞാന്‍ (എനിക്ക്) ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്;
الْأَنْعَامِ = കാലികളുടെ (ആടുമാടൊട്ടകങ്ങളുടെ) وَلَآمُرَنَّهُمْ = അവരോട് ഞാന്‍ കല്‍പിക്കുകയും തന്നെ ചെയ്യും فَلَيُغَيِّرُنَّ = എന്നിട്ടവര്‍ ഭേദഗതി(മാറ്റം) വരുത്തുക തന്നെ ചെയ്യും خَلْقَ اللَّهِ = അല്ലാഹുവിന്‍റെ സൃഷ്ടിപ്പിനെ, സൃഷ്ടിയെ وَمَن يَتَّخِذِ = ആരെങ്കിലും ആക്കിയാല്‍, വല്ലവനും സ്വീകരിക്കുന്നപക്ഷം الشَّيْطَانَ = പിശാചിനെ وَلِيًّا = കാര്യകര്‍ത്താവായി, ബന്ധുവായി مِّن دُونِ = പുറമെ, കൂടാതെ اللَّهِ = അല്ലാഹുവിന്, അല്ലാഹുവിനെ فَقَدْ خَسِرَ = തീര്‍ച്ചയായും അവന് നഷ്ടപ്പെട്ടു خُسْرَانًا = ഒരു നഷ്ടപ്പെടല്‍ مُّبِينًا = സ്പഷ്ടമായ
4:119ഞാനവരെ വഴിപിഴപ്പിക്കുകയും, അവരെ വ്യാമോഹിപ്പിക്കുകയും തന്നെ ചെയ്യും; ഞാന്‍ അവരോട് കല്‍പിക്കുകയും, അങ്ങനെ അവര്‍ കാലികളുടെ [ആടുമാടൊട്ടകങ്ങളുടെ] കാതുകള്‍ (കീറി) മുറിക്കുകയും തന്നെ ചെയ്യും; ഞാനവരോട് കല്‍പിക്കുകയും, അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടിപ്പിനെ (വികൃ തമാക്കി) ഭേദഗതി വരുത്തുകയും തന്നെ ചെയ്യും." ആര്‍ അല്ലാഹുവിന് പുറമെ പിശാചിനെ കാര്യകര്‍ത്താവാക്കി വെക്കുന്നുവോ, തീര്‍ച്ചയായും, അവന് സ്പഷ്ടമായ നഷ്ടം സംഭവിച്ചുപോയി!
يَعِدُهُمْ = അവന്‍ അവരോട് വാഗ്ദാനം ചെയ്യും وَيُمَنِّيهِمْ = അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യും وَمَا يَعِدُهُمُ = അവരോട് വാഗ്ദാനം ചെയ്കയില്ലതാനും الشَّيْطَانُ = പിശാച് إِلَّا غُرُورًا = വഞ്ചന(കൃത്രിമം)അല്ലാതെ
4:120അവന്‍ [പിശാച്] അവരോട് വാഗ്ദാനം ചെയ്യുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നതാണ്. പിശാച് അവരോട് വഞ്ചനയല്ലാതെ (ഒന്നും) വാഗ്ദാനം ചെയ്കയില്ലതാനും.
أُولَٰئِكَ = അക്കൂട്ടര്‍ مَأْوَاهُمْ = അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം, അഭയസ്ഥാനം جَهَنَّمُ = ജഹന്നമാകുന്നു وَلَا يَجِدُونَ = അവര്‍ കണ്ടെത്തുക (അവര്‍ക്ക് കിട്ടുക)യുമില്ല عَنْهَا = അതിനെ വിട്ട് مَحِيصًا = ഓടിപ്പോകുന്ന ഒരു സ്ഥാനം, തെറ്റിപ്പോകാനുള്ള ഇടം
4:121അക്കൂട്ടര്‍ - അവരുടെ സങ്കേതസ്ഥാനം "ജഹന്നം" [നരകം] ആകുന്നു. അത് വിട്ടേച്ചു ഓടിപ്പോകുന്ന ഒരു സ്ഥാനവും അവര്‍ കണ്ടെത്തുകയുമില്ല.
لَّيْسَ = അല്ല بِأَمَانِيِّكُمْ = നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല وَلَا أَمَانِيِّ = വ്യാമോഹങ്ങളനുസരിച്ചുമല്ല أَهْلِ الْكِتَابِ = വേദക്കാരുടെ مَن يَعْمَلْ = ആര്‍ പ്രവര്‍ത്തിക്കുന്നുവോ سُوءًا = ഒരു തിന്മ, വല്ല ദൂഷ്യവും يُجْزَ بِهِ = അവന് അതിന് പ്രതി ഫലം നല്‍കപ്പെടും وَلَا يَجِدْ = അവന്‍ കണ്ടെത്തുകയുമില്ല لَهُ = തനിക്ക്, അവന്ന مِن دُونِ اللَّهِ = അല്ലാഹുവിന്ന് പുറമെ (കൂടാതെ) وَلِيًّا = ഒരു കൈകാര്യകര്‍ത്താവിനെ, ബന്ധുവെ وَلَا نَصِيرًا = സഹായകനെയും ഇല്
4:123നിങ്ങളുടെ വ്യാമോഹങ്ങള നുസരിച്ചല്ല; വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല (കാര്യം). ആര്‍ ഒരു തിന്മ പ്രവര്‍ത്തിക്കുന്നുവോ അവന് അതിന് (തക്ക) പ്രതിഫലം നല്‍കപ്പെടും; അല്ലാഹുവിന് പുറമെ ഒരു കൈകാര്യ കര്‍ത്താവിനെയാകട്ടെ, സഹായകനെയാകട്ടെ, അവന്‍ തനിക്ക് കണ്ടെത്തുകയുമില്ല.
4:124ആണായോ, പെണ്ണായോ ഉള്ള ആരെങ്കിലും താന്‍ സത്യവിശ്വാസി യായും കൊണ്ട് സല്‍ക്കര്‍മങ്ങളില്‍ നിന്ന്(വല്ലതും) ചെയ്യുന്ന പക്ഷം, അക്കൂട്ടര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്, അവരോട് ഒട്ടും അനീതി ചെയ്യപ്പെടുകയുമില്ല.
4:125മത(കാര്യത്തില്‍) കൂടുതല്‍ നല്ലവന്‍ ആരാണ്? താന്‍ (നിഷ്‌കളങ്കം) നന്മ പ്രവര്‍ത്തിക്കുന്നവനായും കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് കീഴ്‌പെടുത്തുക [വിട്ടു കൊടുക്കുക]യും. ഋജുമാനസനായ നിലയില്‍ ഇബ്‌റാഹീമിന്‍റെ മാര്‍ഗം പിന്‍പറ്റുകയും ചെയ്തിട്ടുള്ള ഒരുവനെക്കാള്‍! ഇബ്‌റാഹീമിനെ അല്ലാഹു ഒരു (ഉറ്റ) ചങ്ങാതിയായി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.
4:129സ്ത്രീകള്‍ക്കിടയില്‍ നീതി പാലിക്കുവാന്‍ നിങ്ങള്‍ (അതിന്) അത്യാഗ്രഹിച്ചാലും നിങ്ങള്‍ക്ക് സാധിക്കുകയില്ല തന്നെ. എന്നാല്‍, നിങ്ങള്‍ (ഒരു പക്ഷത്തേക്ക് ) മുഴുവന്‍ (അങ്ങ്) ചാഞ്ഞുപോകരുത്. അപ്പോള്‍, നിങ്ങള്‍ അവളെ [മറുപക്ഷത്തുളളവളെ] കെട്ടിയിടപ്പെട്ടവളെപ്പോലെ വിട്ടുകളഞ്ഞേക്കും. നിങ്ങള്‍ യോജിപ്പുണ്ടാക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിലോ, നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
وَإِن يَتَفَرَّقَا = അവര്‍ രണ്ടാളും പിരിഞ്ഞെങ്കില്‍, വേറിട്ടാല്‍ يُغْنِ اللَّهُ = അല്ലാഹു ധന്യരാക്കും (ആശ്രയിക്കാതാക്കും) كُلًّا = എല്ലാവരെയും (ഓരോരുത്തരെയും) مِّن سَعَتِهِ = അവന്‍റെ വിശാല കഴിവിനാല്‍, വിശാലത നിമിത്തം وَكَانَ اللَّهُ = അല്ലാഹു ആകുന്നുതാനും وَاسِعًا = വിശാലന്‍ حَكِيمًا = അഗാധജ്ഞന്‍, യുക്തിമാന്‍
4:130അവര്‍ രണ്ടു പേരും (തമ്മില്‍)പിരിഞ്ഞു പോകുന്നുവെങ്കിലോ, (രണ്ടില്‍) എല്ലാ (ഓരോരു) വരെയും അല്ലാഹു അവന്‍റെ വിശാലകഴിവിനാല്‍ ധന്യരാക്കുന്നതാണ്. അല്ലാഹു വിശാലനും, അഗാധജ്ഞനുമാകുന്നു.
إِن يَشَأْ = അവന് ഉദ്ദേശിക്കുന്ന പക്ഷം يُذْهِبْكُمْ = നിങ്ങളെ പോക്കിക്കളയും (നീക്കം ചെയ്യും) أَيُّهَا النَّاسُ = മനുഷ്യരേ وَيَأْتِ = വരുകയും ചെയ്യും بِآخَرِينَ = വേറൊരു കൂട്ടരെകൊണ്ടു وَكَانَ اللَّهُ = അല്ലാഹു ആകുന്നുതാനും عَلَىٰ ذَٰلِكَ = അതിന്, അതിന്‍റെ മേല്‍ قَدِيرًا = കഴിവുളളവന്‍
4:133അവന്‍ ഉദ്ദേശിക്കുന്നപക്ഷം- മനുഷ്യരേ- നിങ്ങളെ അവന്‍നീക്കം ചെയ്യുകയും, മറ്റൊരു കൂട്ടരെകൊണ്ടുവരികയും, ചെയ്യുന്നതാണ്. അല്ലാഹു അതിന് കഴിവുളളവനുമാകുന്നു.
إِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ آمَنُوا = അവര്‍ വിശ്വസിച്ചു, വിശ്വസി ച്ച ثُمَّ كَفَرُوا = പിന്നെ അവര്‍ അവിശ്വസിച്ചു ثُمَّ آمَنُوا = പിന്നീട് വിശ്വസിച്ചു ثُمَّ كَفَرُوا = പിന്നെ (യും) അവിശ്വസിച്ചു ثُمَّ ازْدَادُوا = പിന്നെ അവര്‍ വര്‍ദ്ധിച്ചു, ഏറി كُفْرًا = അവിശ്വാസം (അവിശ്വാസത്തില്‍) لَّمْ يَكُنِ اللَّهُ = അല്ലാഹു ഇല്ല, ആകുകയില്ല لِيَغْفِرَ = പൊറുക്കുവാന്‍ (പൊറുക്കുകയേ ഇല്ല) لَهُمْ = അവര്‍ക്ക് وَلَا لِيَهْدِيَهُمْ = അവരെ ചേര്‍ക്കുവാനും (നയിക്കുവാനും- കാണിച്ചു കൊടുക്കുവാനും) ഇല്ല سَبِيلًا = വഴി, മാര്‍ഗം.
4:137നിശ്ചയമായും, വിശ്വസിക്കുകയും, പിന്നെ അവിശ്വസിക്കുകയും, പിന്നെയും വിശ്വസിക്കുകയും, പിന്നീട് അവിശ്വസിക്കുകയും, പിന്നെ അവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്തിട്ടുളളവര്‍, അവര്‍ക്ക് അല്ലാഹുപൊറുത്തു കൊടുക്കുകയേ ഇല്ല. അവരെ (അവന്‍) നേരായ വഴിയില്‍ ചേര്‍ക്കുകയാവട്ടെ (ചെയ്ക) ഇല്ല.
مُّذَبْذَبِينَ = ആടിക്കളിച്ചു (പിടപിടച്ചു-ഇളകിയാടി) കൊണ്ടിരിക്കുന്നവരായി بَيْنَ ذَٰلِكَ = അതിനിടയില്‍ لَا إِلَىٰ هَٰؤُلَاءِ = ഇക്കൂട്ടരിലേക്ക് അല്ലാ (ഇല്ലാ)തെ وَلَا إِلَىٰ هَٰؤُلَاءِ = ഇക്കൂട്ടരി (മറ്റേ കൂട്ടത്തി)ലേക്കുമല്ല (ഇല്ല) وَمَن = ആരെയെങ്കിലും, വല്ലവനെയും يُضْلِلِ اللَّهُ = അല്ലാഹു വഴിപിഴവിലാക്കുന്നതായാല്‍ فَلَن تَجِدَ = എന്നാല്‍ നീ കണ്ടെ ത്തുകയില്ല തന്നെ, നിനക്കു കിട്ടുകയേ ഇല്ല لَهُ = അവന് سَبِيلًا = ഒരു മാര്‍ഗം, വഴി
4:143ഇക്കൂട്ടരിലേക്കുമില്ല, ഇക്കൂട്ടരിലേക്കുമില്ലാതെ, അതിന്നിടയില്‍ആടിപ്പിടക്കുന്നവരായിക്കൊണ്ട്. ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവന് യാതൊരുമാര്‍ഗവും നീ കണ്ടെത്തുകയേ ഇല്ല.
إِلَّا الَّذِينَ = യാതൊരുവരൊഴികെ تَابُوا = അവര്‍ പശ്ചാത്തപിച്ചു وَأَصْلَحُوا = അവര്‍ നന്നാക്കുകയും ചെയ്തു, നന്നായി തീരുകയും ചെയ്തു وَاعْتَصَمُوا = മുറുകെ പിടിക്കുകയും ചെയ്തു, രക്ഷാവലംബമാക്കുകയും ചെയ്തു بِاللَّهِ = അല്ലാഹുവിനെ وَأَخْلَصُوا = നിഷ്‌കളങ്കമാക്കുക (തനിച്ചാക്കുക) യും ചെയ്തു دِينَهُمْ = തങ്ങളുടെ മതത്തെ, നടപടിയെ لِلَّهِ = അല്ലാഹുവിന് فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍ مَعَ الْمُؤْمِنِينَ = സത്യവിശ്വാസികളോടു കൂടെയായിരിക്കും وَسَوْفَ = വഴിയെ, പിന്നീട് يُؤْتِ اللَّهُ = അല്ലാഹു നല്‍കും, കൊടുക്കും الْمُؤْمِنِينَ = സത്യ വിശ്വാസികള്‍ക്ക് أَجْرًا = പ്രതിഫലം عَظِيمًا = മഹത്തായ
4:146(അതെ) പശ്ചാത്തപിച്ചുമടങ്ങുകയും, (കര്‍മങ്ങള്‍) നന്നാക്കുകയും, അല്ലാഹുവിനെ മുറുകെ പിടിക്കുകയും, തങ്ങളുടെ മതത്തെ അല്ലാഹുവിന്നു നിഷ്‌കളങ്കമാക്കുകയും ചെയ്തവരൊഴികെ; അക്കൂട്ടര്‍ സത്യവിശ്വാസികളുടെ കൂടെയായിരിക്കും. സത്യ വിശ്വാസികള്‍ക്ക് വഴിയെ അല്ലാഹു മഹത്തായ പ്രതിഫലംകൊടുക്കുകയും ചെയ്യും.
مَّا يَفْعَلُ = എന്തു ചെയ്യും, എന്തു ചെയ് വാനാണ് اللَّهُ = അല്ലാഹു بِعَذَابِكُمْ = നിങ്ങളുടെ ശിക്ഷ (നിങ്ങളെ ശിക്ഷിക്കുന്നത്) കൊണ്ട് إِن شَكَرْتُمْ = നിങ്ങള്‍ നന്ദി കാണിച്ചെങ്കില്‍, നന്ദി ചെയ്യുന്ന പക്ഷം وَآمَنتُمْ = നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു (വെങ്കില്‍) وَكَانَ اللَّهُ = അല്ലാഹു ആകുന്നു താനും, ആകുകയും ചെയ്തിരിക്കുന്നു شَاكِرًا = നന്ദി കാണിക്കുന്നവന്‍ عَلِيمًا = അറിയുന്നവന്‍
4:147നിങ്ങളെ ശിക്ഷിക്കുന്നതുകൊണ്ട് അല്ലാഹു എന്ത് ചെയ്യാനാണ്? നിങ്ങള്‍ നന്ദി കാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്നപക്ഷം! അല്ലാഹു നന്ദി കാണിക്കുന്നവനും (എല്ലാം) അറിയുന്നവനുമാകുന്നു താനും.
4:149നിങ്ങള്‍ ഒരു നല്ല കാര്യംവെളിവാക്കുകയോ, അത് മറച്ചുവെക്കുകയോ ഒരു തിന്‍മയെക്കുറിച്ചു മാപ്പ് നല്‍കുകയോ ചെയ്യുന്നപക്ഷം, (അറിഞ്ഞു കൊള്ളുക) നിശ്ചയമായും അല്ലാഹു, വളരെ മാപ്പ് ചെയ്യുന്നവനും, കഴിവുളളവനുമാകുന്നു.
يَسْأَلُكَ = നിന്നോടു ചോദിക്കുന്നു أَهْلُ الْكِتَابِ = വേദ (ഗ്രന്ഥ) ക്കാര്‍ أَن تُنَزِّلَ = നീ ഇറക്കിക്കൊടുക്കുവാന്‍ عَلَيْهِمْ = അവരുടെമേല്‍, അവര്‍ക്ക് كِتَابًا = ഒരു ഗ്രന്ഥം مِّنَ السَّمَاءِ = ആകാശത്തുനിന്ന് فَقَدْ سَأَلُوا = എന്നാല്‍ അവര്‍ ചോദിച്ചിട്ടുണ്ട് مُوسَىٰ = മൂസായോട് أَكْبَرَ = കൂടുതല്‍ (വളരെ) വലിയത് مِن ذَٰلِكَ = അതിനെക്കാള്‍ فَقَالُوا = അതായത് അവര്‍ പറഞ്ഞു أَرِنَا = ഞങ്ങള്‍ക്കു കാണിച്ചു തരുക اللَّهَ = അല്ലാഹുവിനെ جَهْرَةً = പരസ്യമായി, പ്രത്യക്ഷത്തില്‍ فَأَخَذَتْهُمُ = അങ്ങിനെ (എന്നിട്ട് ) അവരെ പിടികൂടി الصَّاعِقَةُ = ഇടിത്തീ بِظُلْمِهِمْ = അവരുടെ അക്രമം നിമിത്തം ثُمَّ اتَّخَذُوا = പിന്നെ അവര്‍ ഉണ്ടാക്കി, സ്വീകരിച്ചു الْعِجْلَ = പശു (മൂരി) ക്കുട്ടിയെ مِن بَعْدِ = ശേഷമായി مَا جَاءَتْهُمُ = അവര്‍ക്ക് വന്നതിന്‍റെ الْبَيِّنَاتُ = (വ്യക്തമായ) തെളിവുകള്‍ فَعَفَوْنَا = എന്നിട്ട് നാം മാപ്പ് ചെയ്തു عَن ذَٰلِكَ = അതിനെക്കുറിച്ചു وَآتَيْنَا مُوسَىٰ = മൂസാക്കു നാം നല്‍കുകയും ചെയ്തു سُلْطَانًا = അധികാരശക്തി (അധികൃതരേഖ-തെളിവ്) مُّبِينًا = വ്യക്തമായ
4:153(നബിയേ) വേദക്കാര്‍നിന്നോട് ചോദിക്കുന്നു. ആകാശത്ത്നിന്ന് ഒരു ഗ്രന്ഥം നീ അവര്‍ക്ക് ഇറക്കിക്കൊടുക്കണമെന്ന്! എന്നാല്‍, മൂസായോട് അവര്‍അതിനെക്കാള്‍ വലിയത് ചോദിക്കുകയുണ്ടായിട്ടുണ്ട്: അതായത്, അവര്‍പറഞ്ഞു: "ഞങ്ങള്‍ക്ക് നീ അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണിച്ചു തരണ" മെന്ന്! അങ്ങനെ അവരുടെ അക്രമം നിമിത്തം ഇടിത്തീ അവരെ പിടികൂടി പിന്നെ, വ്യക്തമായ തെളിവുകള്‍തങ്ങള്‍ക്ക് വന്നതിന് ശേഷം അവര്‍പശുക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട് അതിനെക്കുറിച്ചു നാം മാപ്പ് നല്‍കി. മൂസാക്കു നാം സ്പഷ്ടമായ അധികൃത രേഖ നല്‍കുകയും ചെയ്തു.
وَرَفَعْنَا = നാം ഉയര്‍ത്തുകയും ചെയ്തു فَوْقَهُمُ = അവര്‍ക്കുമീതെ الطُّورَ = ത്വൂറിനെ (പര്‍വ്വതത്തെ-സീനാമ ലയെ) بِمِيثَاقِهِمْ = അവരുടെ ഉറപ്പ് (കരാര്‍) സംബന്ധിച്ചു (നിമിത്തം) وَقُلْنَا لَهُمُ = അവരോട് നാം പറയുകയും ചെയ്തു ادْخُلُوا = നിങ്ങള്‍ പ്രവേശിക്കുവിന്‍ الْبَابَ = (പടി) വാതില്‍ سُجَّدًا = സുജൂദ് ചെയ്യുന്നവരായി (ചെയ്തുകൊണ്ട്) وَقُلْنَا لَهُمْ = അവരോട് നാം പറയുകയും ചെയ്തു لَا تَعْدُوا = നിങ്ങള്‍ അതിക്രമിക്കരുത്, ക്രമം തെറ്റരുത് فِي السَّبْتِ = സബ്തില്‍, ശബ്ബത്താചരണത്തില്‍ وَأَخَذْنَا = നാം എടുക്കുക (വാങ്ങുക) യും ചെയ്തു مِنْهُم = അവരില്‍ നിന്ന്, അവരോട് مِّيثَاقًا = ഉറപ്പ്, കരാര്‍, ഉടമ്പടി غَلِيظًا = കനത്ത, ശക്തമായ, കടുത്ത
4:154അവരുടെ (കരാര്‍) ഉറപ്പ്സംബന്ധിച്ച് അവരുടെ മീതെ നാം "ത്വൂര്‍" (പര്‍വ്വതം) ഉയര്‍ത്തുകയും ചെയ്തു. "നിങ്ങള്‍ സുജൂദ് " ചെയ്തുകൊണ്ട് (രാജ്യത്തിന്‍റെ) പടിവാതില്‍കടക്കുവിന്‍ എന്ന് അവരോട് നാം പറയുകയും ചെയ്തു. "സബ്ത്തി" ല്‍ (ശബ്ബത്താചരണത്തില്‍) നിങ്ങള്‍ അതിക്രമം ചെയ്യരുതെന്നും അവരോട് നാം പറഞ്ഞു. അവരില്‍ നിന്ന് നാം കനത്ത (കരാര്‍)ഉറപ്പ് മേടിക്കുകയും ചെയ്തു.
فَبِمَا = എന്നിട്ടു (അങ്ങനെ) نَقْضِهِم = അവരുടെ ലംഘനം കൊണ്ട് مِّيثَاقَهُمْ = അവരുടെ ഉറപ്പിനെ, കരാറിനെ وَكُفْرِهِم = അവരുടെ അവിശ്വാസം بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തു (ലക്ഷ്യം-ദൃഷ്ടാന്തം-വചനം) കളില്‍ وَقَتْلِهِمُ = അവരുടെ കൊലചെയ്യലും الْأَنبِيَاءَ = നബി (പ്രവാചകന്‍) മാരെ بِغَيْرِ حَقٍّ = ഒരു കാര്യം (ന്യായം-അവകാശം) ഇല്ലാതെ وَقَوْلِهِمْ = അവരുടെ വാക്കും, അവര്‍ പറഞ്ഞതും قُلُوبُنَا = ഞങ്ങളുടെ ഹൃദയങ്ങള്‍ غُلْفٌ = മൂടി (ഉറ) ഇടപ്പെട്ടവയാണ് بَلْ طَبَعَ = പക്ഷേ മുദ്രകുത്തിയിരിക്കയാണ് اللَّهُ = അല്ലാഹു عَلَيْهَا = അവക്കു, അവയുടെ മേല്‍ بِكُفْرِهِمْ = അവരുടെ അവിശ്വാസം നിമിത്തം فَلَا يُؤْمِنُونَ = അതിനാല്‍ (എനി) അവര്‍ വിശ്വസിക്കയില്ല إِلَّا قَلِيلًا = അല്‍പമല്ലാതെ
4:155എന്നിട്ട് , അവരുടെ (കരാര്‍)ഉറപ്പ് അവര്‍ ലംഘിച്ചതുകൊണ്ടും, അല്ലാഹുവിന്‍റെ "ആയത്തു" [ലക്ഷ്യം]കളില്‍ അവര്‍ അവിശ്വസി ച്ചതുകൊണ്ടും, ഒരു ന്യായവും കൂടാതെ പ്രവാചകന്മാരെ അവര്‍ കൊലപ്പെടുത്തിയതുകൊണ്ടും, "ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറയി(ട്ടു മൂ) ടപ്പെട്ടവയാകുന്നുവെന്ന് " അവര്‍ പറഞ്ഞതു കൊണ്ടും (അവര്‍ ശപിക്കപ്പെട്ടു). പക്ഷേ , (മൂടപ്പെടുകയല്ല-) അവരുടെഅവിശ്വാസം നിമിത്തം അല്ലാഹു അവയുടെമേല്‍ മുദ്രകുത്തിയിരിക്കുകയാണ്. ആകയാല്‍, അല്‍പമായിട്ടല്ലാതെ അവര്‍ വിശ്വസിക്കുകയില്ല
وَبِكُفْرِهِمْ = അവരുടെ അവിശ്വാസം കൊണ്ടും وَقَوْلِهِمْ = അവരുടെ വാക്കു(പറയല്‍) കൊണ്ടും عَلَىٰ مَرْيَمَ = മര്‍യമിന്‍റെ മേല്‍ بُهْتَانًا = കളളാരോപണം, നുണ عَظِيمًا = വമ്പിച്ച
4:156(അതെ) അവരുടെ അവിശ്വാസം കൊണ്ടും, മര്‍യമിന്‍റെ പേരില്‍ വമ്പിച്ച കളളാരോപണം അവര്‍ പറഞ്ഞതുകൊണ്ടും.
4:159വേദക്കാരില്‍ നിന്ന് (ആരും) അദ്ദേഹത്തിന്‍റെ മരണത്തിന്മുമ്പ് തീര്‍ച്ചയായും അദ്ദേഹത്തില്‍വിശ്വസിക്കാതിരിക്കയില്ല. ക്വിയാമത്തു നാളിലാകട്ടെ, അദ്ദേഹം അവരുടെ മേല്‍ സാക്ഷിയായിരിക്കുക യുംചെയ്യും
فَبِظُلْمٍ = അങ്ങനെ ഒരു (വമ്പിച്ച) അക്രമം കൊണ്ട് (നിമിത്തം) مِّنَ الَّذِينَ = യാതൊരുവരില്‍ നിന്ന് هَادُوا = യഹൂദികളായ حَرَّمْنَا = നാം നിഷിദ്ധമാക്കി عَلَيْهِمْ = അവരുടെ മേല്‍ طَيِّبَاتٍ = ചില നല്ല വസ്തുക്കളെ أُحِلَّتْ = അനുവദനീയമാക്കപ്പെട്ട لَهُمْ = അവര്‍ക്ക് وَبِصَدِّهِمْ = അവര്‍ തിരിച്ചു വിട്ടതുകൊണ്ടും, തിരിഞ്ഞു പോയതു നിമിത്തവും عَن سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് كَثِيرًا = വളരെ ആളുകളെ , ധാരാളമായി
4:160അങ്ങനെ, യഹൂദരായവരില്‍നിന്നുളള ഒരു (വമ്പിച്ച) അക്രമം നിമിത്തം, അവര്‍ക്ക് അനുവദനീയമാക്കപ്പെട്ടിരുന്ന ചില നല്ലതായ വസ്തുക്കളെ അവരുടെ മേല്‍ നാം നിഷിദ്ധമാക്കി. (കൂടാതെ) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) ധാരാളമായി അവര്‍ തടഞ്ഞതു കൊണ്ടും:-
4:161അവരോട് പലിശയെക്കുറിച്ചു വിരോധിക്കപ്പെട്ടിരുന്നിട്ടും അവരത് മേടിച്ചതുകൊണ്ടും, അന്യായമായി മനുഷ്യരുടെ സ്വത്തുക്കളെ അവര്‍ തിന്നുന്നതു കൊണ്ടും (കൂടിയാണത്). അവരില്‍ നിന്നുളള അവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷ നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു.
إِنَّا أَوْحَيْنَا = നിശ്ചയമായും നാം വഹ്‌യ് നല്‍കിയിരിക്കുന്നു إِلَيْكَ = നിനക്ക് كَمَا أَوْحَيْنَا = നാം വഹ്‌യ് നല്‍കിയപോലെ إِلَىٰ نُوحٍ = നൂഹിന്, നൂഹിലേക്ക് وَالنَّبِيِّينَ = നബിമാര്‍ക്കും مِن بَعْدِهِ = അദ്ദേഹത്തിനു ശേഷമുളള وَأَوْحَيْنَا = നാം വഹ്‌യ് നല്‍കുകയും ചെയ്തു إِلَىٰ إِبْرَاهِيمَ = ഇബ്‌റാഹീമിന് وَإِسْمَاعِيلَ = ഇസ്മാഈലിനും وَإِسْحَاقَ = ഇസ്ഹാക്വിനും وَيَعْقُوبَ = യഅ്ക്വൂബിനും وَالْأَسْبَاطِ = സന്തതികള്‍ക്കും وَعِيسَىٰ = ഈസാക്കും وَأَيُّوبَ = അയ്യൂബിനും وَيُونُسَ = യൂനുസിനും وَهَارُونَ = ഹാറൂന്നും وَسُلَيْمَانَ = സുലൈമാനും وَآتَيْنَا = കൊടുക്കുകയും ചെയ്തു دَاوُودَ = ദാവൂദിന് زَبُورًا = ഒരു ഏട്, സബൂര്‍
4:163(നബിയേ, ) നിശ്ചയമായും, നൂഹിനും, അദ്ദേഹത്തിനു ശേഷമുളള നബിമാര്‍ക്കും നാം "വഹ്‌യ്" [ദിവ്യബോധനം] നല്‍കിയതുപോലെ, നിനക്കും നാം "വഹ്‌യ്" നല്‍കിയിരിക്കുന്നു. ഇബ്‌റാഹീമിനും, ഇസ്മാഈലിനും, ഇസ്ഹാക്വിനും, യഅ്ക്വൂബിനും (അദ്ദേഹത്തിന്‍റെ)സന്തതികള്‍ക്കും, ഈസാക്കും, അയ്യൂബിനും, യൂനുസിനും, ഹാറൂന്നും, സുലൈമാന്നും നാം "വഹ്‌യ്"നല്‍കിയിരിക്കുന്നു. ദാവൂദിന് നാം "സബൂറും" [ഒരു പ്രത്യേക ഏടും] കൊടുത്തിരിക്കുന്നു.
وَرُسُلًا = കുറെ (ചില) റസൂലുകളെയും قَدْ قَصَصْنَاهُمْ = അവരെ നാം വിവരിച്ചു (കഥനം ചെയ്തു) തന്നിട്ടുണ്ട് عَلَيْكَ = നിനക്ക് مِن قَبْلُ = മുമ്പേ, മുമ്പ് وَرُسُلًا = ചില (കുറെ) റസൂലുകളെയും لَّمْ نَقْصُصْهُمْ = അവരെ നാം വിവരിച്ചു തന്നിട്ടില്ല عَلَيْكَ = നിനക്ക് وَكَلَّمَ اللَّهُ = അല്ലാഹു സംസാരിക്കയും ചെയ്തു مُوسَىٰ = മൂസായോട് تَكْلِيمًا = ഒരു (നേരിലു ളള-ശരിക്കുളള)സംസാരം
4:164(മാത്രമല്ല) മുമ്പ് നാം നിനക്ക് വിവരിച്ചു തന്നിട്ടുളള കുറെ റസൂലുകളെയും, നിനക്ക് നാം വിവരിച്ചു തന്നിട്ടില്ലാത്ത കുറെ റസൂലുകളെയും (അയച്ചിട്ടുണ്ട്). മൂസായോട് അല്ലാഹു (നേരില്‍) ഒരു സംസാരം സംസാരിക്കുകയുംചെയ്തിരിക്കുന്നു:
لَّٰكِنِ اللَّهُ = എന്നാല്‍ (എങ്കിലും) അല്ലാഹു يَشْهَدُ = സാക്ഷ്യം വഹിക്കുന്നു بِمَا أَنزَلَ = അവന്‍ ഇറക്കിയതിന്, ഇറക്കിയതിനെപ്പറ്റി إِلَيْكَ = നിനക്ക്, നിന്നിലേക്ക് أَنزَلَهُ = അതവന്‍ ഇറക്കിയിരിക്കുന്നു بِعِلْمِهِ = തന്‍റെ അറിവോടെ, അറിവുപ്രകാരം وَالْمَلَائِكَةُ = മലക്കുകളും يَشْهَدُونَ = സാക്ഷ്യം വഹിക്കുന്നു وَكَفَىٰ = മതി താനും بِاللَّهِ = അല്ലാഹു തന്നെ شَهِيدًا = സാക്ഷിയായി
4:166എന്നാല്‍, അല്ലാഹു നിനക്ക് ഇറക്കിത്തന്നതിനെപ്പറ്റി അവന്‍സാക്ഷ്യം വഹിക്കുന്നു :- അതു അവന്‍റെ അറിവോടെ ഇറക്കിയിരിക്കുകയാണ്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു തന്നെമതി താനും.
4:171വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ അതിരു കവിയരുത്; നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍യഥാര്‍ത്ഥമല്ലാതെ പറയുകയും ചെയ്യരുത്. നിശ്ചയമായും, മര്‍യമിന്‍റെ മകന്‍ഈസാ "മസീഹ്" അല്ലാഹുവിന്‍റെ റസൂലും, അവന്‍റെ വാക്കും മാത്രമാകുന്നു; അത് [ആ വാക്ക്] അവന്‍ മര്‍യമിലേക്ക് ഇട്ടുകൊടുത്തു. അവങ്കല്‍നിന്നുളള ഒരു ആത്മാവുമാകുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിലും, അവന്‍റെ റസൂലുകളിലും വിശ്വസിക്കുവിന്‍. മൂന്നു (ദൈവങ്ങള്‍)എന്ന് നിങ്ങള്‍ പറയുകയും അരുത്. (അതില്‍ നിന്ന് ) നിങ്ങള്‍ വിരമിക്കുവിന്‍ -- നിങ്ങള്‍ക്ക് ഗുണകരമായനിലക്ക്. നിശ്ചയമായും, അല്ലാഹു ഒരേ "ഇലാഹു" മാത്രമാകുന്നു. അവന് ഒരു സന്താനം ഉണ്ടായിരിക്കുന്നതില്‍നിന്ന് അവന്‍ മഹാ പരിശുദ്ധന്‍! അവന്‍റെതാണ് ആകാശങ്ങളിലുളളതും, ഭൂമിയിലുളളതും (എല്ലാം). (കൈകാര്യം) ഏല്‍പിക്കപ്പെടുന്നവനായി അല്ലാഹു തന്നെ മതി.
يَا أَيُّهَا النَّاسُ = ഹേ മനുഷ്യരേ قَدْ جَاءَكُم = നിങ്ങള്‍ക്ക് വന്നിട്ടുണ്ട് بُرْهَانٌ = (ഖണ്ഡിത)രേഖ, തെളിവ് مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍നിന്ന് وَأَنزَلْنَا إِلَيْكُمْ = നിങ്ങള്‍ക്ക് നാം ഇറക്കുകയും ചെയ്തിരിക്കുന്നു نُورًا = ഒരു പ്രകാശം مُّبِينًا = സ്പഷ്ടമായ, വ്യക്തമായ
4:174ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് (ഖണ്ഡിതമായ) രേഖ വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് നാം സ്പഷ്ടമായഒരു പ്രകാശം ഇറക്കിത്തരുകയും ചെയ്തിരിക്കുന്നു.
فَأَمَّا الَّذِينَ = എന്നാല്‍ യാതൊരുകൂട്ടര്‍ آمَنُوا بِاللَّهِ = അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചു وَاعْتَصَمُوا بِهِ = അവനെ മുറുകെ പിടിക്കുക (അവനില്‍ രക്ഷ പ്രാപിക്കുക) യും ചെയ്തു فَسَيُدْخِلُهُمْ = അവരെ അവന്‍ പ്രവേശിപ്പിച്ചേക്കും فِي رَحْمَةٍ = അനുഗ്രഹത്തില്‍ مِّنْهُ = അവനില്‍ നിന്നുളള, അവന്‍റെ വക وَفَضْلٍ = അനുഗ്രഹത്തിലും, ദയവിലും وَيَهْدِيهِمْ = അവരെ വഴി ചേര്‍ക്കുക (നയിക്കുക)യും ചെയ്യും إِلَيْهِ = തന്‍റെ അടുക്കലേക്ക് صِرَاطًا = ഒരു പാതയില്‍ مُّسْتَقِيمًا = ചൊവ്വായ, നേരെയുളള
4:175എന്നാല്‍, യാതൊരു കൂട്ടര്‍അല്ലാഹുവില്‍ വിശ്വസിക്കുകയും , അവനെ മുറുകെപിടി (ച്ചു രക്ഷപ്രാപി) ക്കുകയും ചെയ്തുവോ, അവരെ അവന്‍ തന്‍റെ വക കാരുണ്യത്തിലും, അനുഗ്രഹത്തിലും പ്രവേശിപ്പിച്ചേക്കും. (നേരെ) ചൊവ്വായ ഒരുപാതയില്‍, തന്‍റെ അടുക്കലേക്ക് അവന്‍ അവരെ നയിക്കുകയും ചെയ്യും.