arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
സുമർ (കൂട്ടങ്ങൾ) മക്കായില്‍ അവതരിച്ചത്‌-വചനങ്ങള്‍ 75-വിഭാഗം (റുകൂഅ്‌) 8

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ﴿١﴾
volume_up share
تَنزِيلُ الْكِتَابِ = വേദഗ്രന്ഥത്തിന്റ അവതരണം, ഇറക്കൽ مِنَ اللَّـهِ = അല്ലാഹുവിങ്കൽ നിന്നാണ് الْعَزِيزِ = പ്രതാപശാലിയായ الْحَكِيمِ = അഗാധജ്ഞനായ, തത്വജ്ഞാനിയായ
39:1വേദഗ്രന്ഥത്തിന്റെ അവതരണം പ്രതാപശാലിയായ- അഗാധജ്ഞനായ- അല്ലാഹുവിങ്കൽ നിന്നാകുന്നു.
إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ فَٱعْبُدِ ٱللَّهَ مُخْلِصًۭا لَّهُ ٱلدِّينَ﴿٢﴾
volume_up share
إِنَّا أَنزَلْنَا = നിശ്ചയമായും നാം ഇറക്കിയിരിക്കുന്നു إِلَيْكَ = നിനക്ക്, നിങ്കലേക്ക് الْكِتَاب = (ഈ) ഗ്രന്ഥം, വേദഗ്രന്ഥം بِالْحَقِّ = യഥാർത്ഥ സമേതം, സത്യവുമായി, മുറപ്രകാരം, ന്യായമാംവണ്ണം فَاعْبُدِ اللَّـهَ = ആകയാൽ നീ അല്ലാഹുവിനെ ആരാധിക്കുക مُخۡلِصًا لَهُ = അവന് നിഷ്കളങ്കമാക്കി(ശുദ്ധമാക്കി)ക്കൊണ്ട് الدِّينَ = മതം, കീഴ്‌വണക്കം,അനുസരണം,നടപടി
39:2നിശ്ചയമായും (ഈ) ഗ്രന്ഥം യഥാർത്ഥ (മുറ)പ്രകാരം നിനക്കു നാം അവതരിപ്പിച്ചു തന്നിരിക്കുന്നു. ആകയാൽ, മതം (അഥവാ കീഴ്‌വണക്കം) അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ടു നീ അവനെ ആരാധിച്ചു കൊള്ളുക.
أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ ۚ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ كَـٰذِبٌۭ كَفَّارٌۭ﴿٣﴾
volume_up share
أَلَا =അല്ലാ (അറിഞ്ഞേക്കുക) لِلَّـهِ =അല്ലാഹുവിനാണ്, അല്ലാഹുവിന്റെതാണ് الدِّينُ الْخَالِصُ =നിഷ്കളങ്ക (ശുദ്ധ)മതം (കീഴ്‌വണക്കം...) وَالَّذِينَ اتَّخَذُوا = ഉണ്ടാക്കിയ (ഏർപ്പെടുത്തിയ, സ്വീകരിച്ച)വർ مِنۡ دُونِهِ = അവന് പുറമെ أَوْلِيَاءَ = കാര്യകർത്താക്കളെ, ബന്ധുക്കളെ, സഹായികളെ مَا نَعْبُدُهُمْ = ഞങ്ങൾ അവരെ ആരാധിക്കുന്നില്ല إِلَّا لِيُقَرِّبُونَا = അവർ ഞങ്ങളെ അടുപ്പിക്കുവാനല്ലാതെ إِلَى اللَّـهِ = അല്ലാഹുവിലേക്ക് (അല്ലാഹുവിങ്കൽ) زُلْفَى = ഒരു സാമീപ്യം, അടുപ്പം إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു يَحْكُمُ بَيْنَهُمْ = അവർക്കിടയിൽ വിധികൽപിക്കും فِي مَا = യാതൊന്നിൽ هُمْ فِيهِ = അവർ അതിൽ يَخْتَلِفُونَ = ഭിന്നിച്ചുകൊണ്ടിരിക്കുന്നു إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു لَا يَهْدِي = അവൻ സന്മാർഗ്ഗത്തിലാക്കുക (വഴികാട്ടുക)യില്ല مَنْ = യാതൊരുവനെ هُوَ كَاذِبٌ = അവൻ കള്ളവാദിയാണ്, അസത്യവാനാണ് كَفَّارٌ = വളരെ നന്ദികെട്ടവനാണ്, കൃതഘ്നനായ
39:3അല്ലാ (അറിഞ്ഞേക്കുക)! നിഷ്കളങ്കമായ മതം( അഥവാ കീഴ്‌വണക്കം) അല്ലാഹുവിനുള്ളതാകുന്നു. അവനു പുറമെ കാര്യകർത്താക്കളെ ഏർപ്പെടുത്തിയിട്ടുള്ള വരാകട്ടെ,(അവർ പറയുന്നു:) "അല്ലാഹുവിങ്കലേക്കു ഞങ്ങളെ (ശരിയായ) ഒരു അടുപ്പം അവർ അടുപ്പിച്ചു തരുവാൻ വേണ്ടിയല്ലാതെ, ഞങ്ങൾ അവരെ ആരാധിക്കുന്നില്ല." നിശ്ചയമായും, തങ്ങൾ യാതൊന്നിൽ ഭിന്നിച്ചു കൊണ്ടിരിക്കുന്നുവോ അതിൽ, അല്ലാഹു അവർക്കിടയിൽ വിധി കൽപിക്കുന്നതാകുന്നു. ഏതൊരുവൻ വളരെ നന്ദികെട്ട കള്ളവാദിയാണോ അങ്ങിനെയുള്ളവനെ അല്ലാഹു നേർമാർഗ്ഗത്തിലാക്കുകയില്ല തന്നെ.
لَّوْ أَرَادَ ٱللَّهُ أَن يَتَّخِذَ وَلَدًۭا لَّٱصْطَفَىٰ مِمَّا يَخْلُقُ مَا يَشَآءُ ۚ سُبْحَـٰنَهُۥ ۖ هُوَ ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ﴿٤﴾
volume_up share
لَوۡ أَرَادَ اللَّـهُ = അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ أَنۡ يَتَّخِذَ = അവൻ സ്വീകരിക്കുവാൻ, ഏർപ്പെടുത്താൻ وَلَدًا = വല്ല സന്താനത്തെയും لَاصْطَفَى = അവൻ തിരഞ്ഞെടുക്കു (പ്രത്യേകപ്പെടുത്തു) മായിരുന്നു مِمَّا يَخْلُقُ = അവൻ സൃഷ്ടിക്കുന്നതിൽ നിന്ന് مَا يَشَاءُ = അവൻ ഉദ്ദേശിക്കുന്നതിനെ سُبْحَانَهُ = അവൻ എത്രയോ പരിശുദ്ധൻ هُوَ اللَّـهُ = അവൻ അല്ലാഹുവത്രെ الْوَاحِدُ = ഏകനായ الْقَهَّارُ = സർവ്വാധിപതിയായ
39:4വല്ല സന്താനത്തെയും സ്വീകരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ, അവൻ സൃഷ്ടിക്കുന്നവയിൽ നിന്ന് (തന്നെ) അവൻ ഉദ്ദേശിക്കുന്നതു അവൻ തിരഞ്ഞെടുക്കുമാ യിരുന്നു.(പക്ഷെ) അവൻ മഹാ പരിശുദ്ധൻ! സർവ്വാധിപതിയായ ഏകനായ അല്ലാഹുവത്രെ അവൻ.
തഫ്സീർ : 1-4
View   
خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۖ يُكَوِّرُ ٱلَّيْلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيْلِ ۖ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّۭ يَجْرِى لِأَجَلٍۢ مُّسَمًّى ۗ أَلَا هُوَ ٱلْعَزِيزُ ٱلْغَفَّـٰرُ﴿٥﴾
volume_up share
خَلَقَ = അവൻ സൃഷ്ടിച്ചിരിക്കുന്നു السَّمَاوَاتِ = ആകാശങ്ങളെ وَالْأَرْضَ = ഭൂമിയെയും بِالْحَقِّ = യഥാർത്ഥ(മുറ,ന്യായ,കാര്യ,സത്യ)പ്രകാരം يُكَوِّرُ = അവൻ ചുറ്റിപ്പൊതിയുന്നു, ചുറ്റിയിടുന്നു اللَّيْلَ = രാത്രിയെ عَلَى النَّهَارِ = പകലിന്മേൽ وَيُكَوِّرُ = ചുറ്റിപ്പൊതിയുകയും ചെയ്യുന്നു النَّهَارَ = പകലിനെ عَلَى اللَّيْلِ = രാത്രിയുടെമേൽ وَسَخَّرَ = അവൻ കീഴ്പ്പെടുത്തിവെക്കുകയും ചെയ്തു الشَّمْسَ وَالْقَمَرَ = സൂര്യനെയും,ചന്ദ്രനെയും كُلٌّ = എല്ലാം(ഓരോന്നും) يَجْرِي = നടക്കും, സഞ്ചരിക്കുന്നു لِأَجَلٍ = ഒരു അവധി(പരിധി)വരെ مُّسَمًّى = നിർണയിക്കപ്പെട്ട أَلَا = അല്ലാ (അറിയുക) هُوَ = അവൻ الْعَزِيزُ = പ്രതാപശാലിയാണ് الْغَفَّارُ = വളരെ പൊറുക്കുന്നവനായ
39:5ആകാശങ്ങളെയും, ഭൂമിയെയും അവൻ യഥാർത്ഥ (മുറ) പ്രകാരം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ(ക്കൊണ്ടു) പകലിൻമേൽ അവൻ ചുറ്റിപ്പൊതിയുന്നു; പകലിനെ(ക്കൊണ്ട്) രാത്രിയുടെ മേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും,ചന്ദ്രനെയും, അവൻ കീഴ്പ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു.എല്ലാം (തന്നെ) നിർണയിക്കപ്പെട്ട ഒരു അവധിവരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അല്ലാ (-അറിയുക:) അവൻ പ്രതാപശാലിയാണ്‌,വളരെ പൊറുക്കുന്നവനാണ്.
തഫ്സീർ : 5-5
View   
خَلَقَكُم مِّن نَّفْسٍۢ وَٰحِدَةٍۢ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنزَلَ لَكُم مِّنَ ٱلْأَنْعَـٰمِ ثَمَـٰنِيَةَ أَزْوَٰجٍۢ ۚ يَخْلُقُكُمْ فِى بُطُونِ أُمَّهَـٰتِكُمْ خَلْقًۭا مِّنۢ بَعْدِ خَلْقٍۢ فِى ظُلُمَـٰتٍۢ ثَلَـٰثٍۢ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُصْرَفُونَ﴿٦﴾
volume_up share
خَلَقَكُمۡ = നിങ്ങളെ അവൻ സൃഷ്ടിച്ചു مِنۡ نَفۡسٍ = ഒരു ജീവനിൽ(ദേഹത്തിൽ,ആളിൽ, ആത്മാവിൽ)നിന്ന് وَاحِدَةٍ = ഒരേ ثُمَّ جَعَلَ = പിന്നെ അവൻ ആക്കുക(ഉണ്ടാക്കുക)യും ചെയ്തു مِنْهَا = അതിൽ നിന്ന് (തന്നെ) زَوْجَهَا = അതിന്റെ ഇണ (ഭാര്യയെ) وَأَنزَلَ لَكُمۡ = നിങ്ങൾക്ക് അവൻ ഇറക്കുകയും ചെയ്തു مِنَ الۡاَنۡعَامِ = കന്നുകാലി (ആടുമാടൊട്ടകം)കളിൽ നിന്ന് ثَمَانِيَةَ أَزْوَاجٍ = എട്ട് ഇണകളെ يَخْلُقُكُمْ = നിങ്ങളെ അവൻ സൃഷ്ടിക്കുന്നു فِي بُطُونِ = വയറുകളിൽ(വെച്ച്) أُمَّهَاتِكُمْ = നിങ്ങളുടെ മാതാക്കളുടെ خَلْقًا = ഒരു സൃഷ്ടിയായി കൊണ്ട് مِنۡ بَعْدِ خَلْقٍ = ഒരു സൃഷ്ടിക്കുശേഷം فِي ظُلُمَاتٍ = ഇരുട്ടു (അന്ധകാരം)കളിലായി ثَلَاثٍ = മൂന്ന് ذَلِكُمُ = അങ്ങിനെയുള്ളവൻ,അതത്രെ اللَّـهُ = അല്ലാഹു رَبُّكُمْ = നിങ്ങളുടെ രക്ഷിതാവായ لَهُ = അവന്നാണ് الْمُلْكُ = രാജത്വം, രാജാധിപത്യം لَا إِلَـٰهَ = ഒരു ആരാധ്യനും(ഇലാഹും)ഇല്ല إِلَّا هُوَ = അവനല്ലാതെ فَأَنَّى = അപ്പോൾ എങ്ങിനെ تُصْرَفُونَ = നിങ്ങൾ തിരിച്ചുവിടപ്പെടുന്നു
39:6നിങ്ങളെ അവൻ ഒരേ ജീവനിൽ (അഥവാ ദേഹത്തിൽ) നിന്നു സൃഷ്ടിച്ചു ; പിന്നെ, അതിൽ നിന്നുതന്നെ അതിന്റെ ഇണയെ ഉണ്ടാക്കുകയും ചെയ്തു. കന്നുകാലികളിൽ നിന്ന് എട്ടു(തരം) ഇണകളെയും നിങ്ങൾക്കുവേണ്ടി ഇറക്കി (ഉൽപാദിപ്പിച്ചു) തന്നു. നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ വെച്ച് ഒരു (രൂപത്തിലുള്ള) സൃഷ്ടിക്കുശേഷം (വേറെ രൂപത്തിലുള്ള) ഒരു സൃഷ്ടിയായും കൊണ്ട്- മൂന്ന് അന്ധകാരങ്ങളിലായി-നിങ്ങളെ അവൻ സൃഷ്ടിച്ചുണ്ടാക്കുന്നു. അങ്ങിനെയുള്ളവനത്രേ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു! അവന്നാണ് രാജാധിപത്യം.അവനല്ലാതെ ആരാധ്യനേ ഇല്ല.എന്നിരിക്കെ,എങ്ങിനെയാണ് നിങ്ങൾ (ഈ യാഥാർത്ഥ്യത്തിൽ നിന്നു)തിരിച്ചുവിടപെടുന്നത് ?!
തഫ്സീർ : 6-6
View   
إِن تَكْفُرُوا۟ فَإِنَّ ٱللَّهَ غَنِىٌّ عَنكُمْ ۖ وَلَا يَرْضَىٰ لِعِبَادِهِ ٱلْكُفْرَ ۖ وَإِن تَشْكُرُوا۟ يَرْضَهُ لَكُمْ ۗ وَلَا تَزِرُ وَازِرَةٌۭ وِزْرَ أُخْرَىٰ ۗ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿٧﴾
volume_up share
إِنۡ تَكْفُرُوا = നിങ്ങൾ അവിശ്വസിക്കുന്നതായാൽ, നന്ദികേട് കാണിച്ചാൽ فَإِنَّ اللَّـهَ = എന്നാൽ നിശ്ചയമായും അല്ലാഹു غَنِيٌّ = അനാശ്രയനാണ്, ധന്യനാണ്, ഐശ്വര്യവാനാണ് عَنۡكُمْ = നിങ്ങളിൽ നിന്ന് وَلَا يَرْضَى = അവൻ തൃപ്തിപ്പെടുകയില്ല لِعِبَادِهِ = തന്റെ അടിയാൻമാർക്ക് الْكُفْرَ = അവിശ്വാസം, നന്ദികേട് وَإِنۡ تَشْكُرُوا = നിങ്ങൾ നന്ദി കാണിക്കുന്നതായാൽ يَرْضَهُ = അതവൻ തൃപ്തിപ്പടും لَكُمْ = നിങ്ങൾക്ക് وَلَا تَزِرُ = കുറ്റം വഹിക്കുക(ഏൽക്കുക)യില്ല وَازِرَةٌ = ഒരു കുറ്റക്കാരി, കുറ്റം വഹിക്കുന്ന ദേഹം وِزْرَ أُخْرَى = മറ്റൊന്നിന്റെ കുറ്റം ثُمَّ = പിന്നീട് إِلَی رَبِّكُمۡ = നിങ്ങളുടെ റബ്ബിങ്കലേക്കാണ് مَرۡجِعُكُمۡ = നിങ്ങളുടെ മടക്കം, തിരിച്ചുവരവ് فَيُنَبِّئُكُمۡ = അപ്പോൾ അവൻ നിങ്ങളെ ബോധ്യപ്പെടുത്തും, (അറിയിക്കും) بِمَا = യാതൊന്നിനെപ്പറ്റി كُنۡتُمْ تَعْمَلُونَ = നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്ന إِنَّهُ عَلِيمٌ = നിശ്ചയമായും അവൻ അറിയുന്നവനാണ് بِذَاتِ الصُّدُورِ = നെഞ്ചുകളിലു(ഹൃദയങ്ങളിലു)ള്ളതിനെപ്പറ്റി
39:7നിങ്ങൾ അവിശ്വസിക്കുക(അഥവാ നന്ദികേടു കാണിക്കുക)യാണെങ്കിൽ, നിശ്ചയമായും അല്ലാഹു നിങ്ങളിൽ നിന്നും( ആശ്രയം വേണ്ടാത്ത) ധന്യനാകുന്നു.അവന്റെ അടിയാൻമാർക്കു അവിശ്വാസത്തെ അവൻ തൃപ്തിപ്പെടുകയില്ല.നിങ്ങൾ (വിശ്വസിച്ച് )നന്ദി കാണിക്കുകയാണെങ്കിൽ അവൻ നിങ്ങൾക്കതു തൃപ്തിപ്പെട്ടു തരുന്നതുമാണ്.കുറ്റം വഹിക്കുന്ന ഒരു ദേഹവും മറ്റൊന്നിന്റെ കുറ്റം വഹിക്കുന്നതല്ല.പിന്നീട് (ഒടുക്കം)നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടങ്ങിവരവ്. അപ്പോൾ ,നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അവൻ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്. നിശ്ചയമായും, അവൻ നെഞ്ചു [ഹൃദയം] കളിലുള്ളതിനെ പറ്റി അറിയുന്നവനാകുന്നു.
തഫ്സീർ : 7-7
View   
وَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّۭ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةًۭ مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًۭا لِّيُضِلَّ عَن سَبِيلِهِۦ ۚ قُلْ تَمَتَّعْ بِكُفْرِكَ قَلِيلًا ۖ إِنَّكَ مِنْ أَصْحَـٰبِ ٱلنَّارِ﴿٨﴾
volume_up share
وَإِذَا مَسَّ സ്പർശിച്ചാൽ (ബാധിച്ചാൽ) ٱلْإِنسَـٰنَ മനുഷ്യനെ ضُرٌّ വല്ല ഉപദ്രവവും (അനിഷ്ടകാര്യവും, ദോഷവും) دَعَا അവൻ പ്രാർത്ഥിക്കും, വിളിക്കും رَبَّهُۥ തന്റെ റബ്ബിനോടു, റബ്ബിനെ مُنِيبًا മനസ്സു മടങ്ങികൊണ്ടു, ഭക്തനായിക്കൊണ്ടു إِلَيْهِ അവനിലേക്കു ثُمَّ إِذَا خَوَّلَهُۥ പിന്നെ അവൻ അവനു അധീനമാക്കിയാൽ (കൊടുത്താൽ) نِعْمَةً വല്ല അനുഗ്രഹവും مِّنْهُ തന്റെ പക്കൽനിന്നു نَسِىَ അവൻ മറക്കും, വിസ്മരിക്കും مَا യാതൊരു കാര്യം كَانَ يَدْعُوٓا۟ അവൻ പ്രാർത്ഥിക്കു (വിളിക്കു) മായിരുന്നു إِلَيْهِ അതിലേക്കു, അതിനായി مِن قَبْلُ മുമ്പു وَجَعَلَ അവൻ ആക്കുകയും ചെയ്യും لِلَّهِ അല്ലാഹുവിനു أَندَادًا സമൻമാരെ, തുല്യൻമാരെ لِّيُضِلَّ അവൻ വഴിപിഴപ്പിക്കുവാൻ عَن سَبِيلِهِ അവന്റെ മാർഗ്ഗത്തിൽനിന്നു قُلْ പറയുക تَمَتَّعْ നീ സുഖമെടുത്തുകൊള്ളുക, ഉപയോഗമെടുക്കുക بِكُفْرِكَ നിന്റെ അവിശ്വാസം കൊണ്ടു قَلِيلًا അൽപം, കുറച്ചു إِنَّكَ നിശ്ചയമായും നീ مِنْ أَصْحَـٰبِ ٱلنَّارِ നരകത്തിന്റെ ആൾക്കാരിൽ പെട്ടവനാണ്
39:8മനുഷ്യനെ വല്ല ഉപദ്രവവും [അനിഷ്ട കാര്യവും] ബാധിച്ചാൽ, അവൻ തന്റെ റബ്ബിങ്കലേക്ക് (ഭക്തിപൂർവ്വം) മടങ്ങിക്കൊണ്ട് അവനോടു പ്രാർത്ഥിക്കും. പിന്നീട് അവൻ തന്റെ പക്കൽ നിന്നു വല്ല അനുഗ്രഹവും അവനു അധീനപ്പെടുത്തി കൊടുത്താൽ, അവൻ മുമ്പ് യാതൊരു കാര്യത്തിലേക്കു(വേണ്ടി) പ്രാർത്ഥന ചെയ്തിരുന്നുവോ അതവൻ മറന്നുകളയുകയായി. അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) വഴിപിഴപ്പിക്കുവാനായി അല്ലാഹുവിനു അവൻ സമന്മാരെ [പങ്കുകാരെ] ആക്കുകയും ചെയ്യും. (നബിയേ) പറയുക: "നീ നിന്റെ അവിശ്വാസം കൊണ്ട് അൽപ്പമൊന്നു സുഖമെടുത്തുകൊള്ളുക. (എന്നാൽ) നിശ്ചയമായും നീ നരകത്തിന്റെ ആൾക്കാരിൽപെട്ടവനത്രേ."
أَمَّنْ هُوَ قَـٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًۭا وَقَآئِمًۭا يَحْذَرُ ٱلْـَٔاخِرَةَ وَيَرْجُوا۟ رَحْمَةَ رَبِّهِۦ ۗ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَـٰبِ﴿٩﴾
volume_up share
أَمَّنْ = അതല്ല (അഥവാ) യാതൊരുവനോ هُوَ = അവൻ قَانِتٌ = ഭക്തനാണ്, താഴ്മ അർപ്പിക്കുന്ന(വിനയപ്പെടുന്ന)വനാണ് آنَاءَ اللَّيْلِ = രാത്രി സമയങ്ങളിൽ سَاجِدًا = സുജൂദ് ചെയ്യുന്നവനായി وَقَائِمًا = നിൽക്കുന്നവനായും يَحْذَرُ = അവൻ ജാഗ്രതയായിരിക്കും, ഭയപ്പെടും, കാക്കും الۡأَخِرَۃَ = പരലോകത്തെ وَيَرْجُو = അവൻ അഭിലഷിക്കുക(പ്രതീക്ഷിക്കുക)യും ചെയ്യും رَحْمَةَ رَبِّهِ = തന്റെ റബ്ബിന്റെ കാരുണ്യം قُلْ = നീ പറയുക هَلْ يَسْتَوِي = സമമാകുമോ الَّذِينَ يَعْلَمُونَ = അറിയുന്നവർ وَالَّذِينَ = യാതൊരുവരും لَا يَعْلَمُونَ = അറിയാത്ത, അവർ അറിയുകയില്ല إِنَّمَا يَتَذَكَّرُ = നിശ്ചയമായും ആലോചിക്കുകയു(ള്ളൂ) أُولُو الْأَلْبَابِ = ബുദ്ധിമാന്മാർ (മാത്രം)
39:9(അങ്ങിനെയുള്ള മനുഷ്യനാണോ ഉത്തമൻ,) അതല്ല (ഇങ്ങിനെയുള്ള) ഒരുവനോ? അവൻ "സുജൂദ്" [സാഷ്ടാംഗ നമസ്കാരം] ചെയ്തുകൊണ്ടും, നിന്നു (നമസ്കരിച്ചു) കൊണ്ടും രാത്രിസമയങ്ങളിൽ ഭക്തനായിരിക്കും;അവൻ പരലോകത്തെകുറിച്ച് ജാഗ്രതയായിരിക്കുകയും , തന്റെ റബ്ബിന്റെ കാരുണ്യം അഭിലഷിച്ചു [പ്രതീക്ഷിച്ചു] കൊണ്ടിരിക്കുകയും ചെയ്യുന്നു. (ഈ രണ്ടിൽ ആരാണ് ഉത്തമൻ?!) നീ പറയുക: " അറിയുന്നവരും, അറിയാത്തവരും സമമാകുമോ?! "നിശ്ചയമായും, ബുദ്ധിമാൻമാരേ ആലോചിച്ചു നോക്കുകയുള്ളൂ.
തഫ്സീർ : 8-9
View   
قُلْ يَـٰعِبَادِ ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا۟ فِى هَـٰذِهِ ٱلدُّنْيَا حَسَنَةٌۭ ۗ وَأَرْضُ ٱللَّهِ وَٰسِعَةٌ ۗ إِنَّمَا يُوَفَّى ٱلصَّـٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍۢ﴿١٠﴾
volume_up share
قُلْ = പറയുക يَا عِبَادِ = എന്റെ അടിയാന്മാരേ الَّذِينَ آمَنُوا = വിശ്വസിച്ചവരായ اتَّقُوا رَبَّكُمْ = നിങ്ങളുടെ റബ്ബിനെ സൂക്ഷിക്കുവിൻ لِلَّذِينَ أَحْسَنُوا = നന്മ പ്രവർത്തിച്ചവർക്കുണ്ട് فِي هَـذِهِ الدُّنْيَا = ഈ ഇഹത്തിൽ വെച്ച് حَسَنَةٌ = നന്മ وَأَرْضُ اللَّـهِ = അല്ലാഹുവിന്റെ ഭൂമിയാകട്ടെ وَاسِعَةٌ = വിശാലമായതാണ് إِنَّمَا يُوَفَّى = നിശ്ചയമായും നിറവേറ്റിക്കൊടുക്കപ്പെടും الصَّابِرُونَ = ക്ഷമാശീലന്മാർക്കു أَجْرَهُمۡ = അവരുടെ പ്രതിഫലം بِغَيْرِ حِسَابٍ = കണക്കില്ലാതെ(വിചാരണകൂടാതെ) തന്നെ
39:10പറയുക: ‘ വിശ്വസിച്ചവരായ എന്റെ അടിയാന്മാരേ, നിങ്ങളുടെ റബ്ബിനെ നിങ്ങൾ സൂക്ഷിക്കുവിൻ.ഈ ഇഹലോകത്തുവെച്ച് നന്മ പ്രവർത്തിക്കുന്നവർക്കു നന്മയുണ്ട്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ, വിശാലമായതുമാകുന്നു.നിശ്ചയമായും, സഹനശീലൻമാർക്കു അവരുടെ പ്രതിഫലം, കണക്കില്ലാതെയത്രെ നിറവേറ്റിക്കൊടുക്കപ്പെടുക’.
തഫ്സീർ : 10-10
View   
قُلْ إِنِّىٓ أُمِرْتُ أَنْ أَعْبُدَ ٱللَّهَ مُخْلِصًۭا لَّهُ ٱلدِّينَ﴿١١﴾
volume_up share
قُلْ = പറയുക إِنِّي أُمِرْتُ = നിശ്ചയമായും ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു أَنْ أَعْبُدَ = ഞാൻ ആരാധിക്കുവാൻ اللَّـهَ = അല്ലാഹുവിനെ مُخۡلِصاً لَهُ = അവന് നിഷ്‌കളങ്ക(ശുദ്ധ)മാക്കിക്കൊണ്ട് الدِّينَ = മതം, കീഴ്‌വണക്കം , ആരാധന, നടപടി
39:11പറയുക: ‘മതം (അഥവാ കീഴ്‌വണക്കം) അല്ലാഹുവിനു നിഷ്കളങ്കമാക്കിക്കൊണ്ടു ഞാൻ അവനെ ആരാധിക്കുവാൻ നിശ്ചയമായും എന്നോടു കൽപിക്കപ്പെട്ടിരിക്കുന്നു’.
وَأُمِرْتُ لِأَنْ أَكُونَ أَوَّلَ ٱلْمُسْلِمِينَ﴿١٢﴾
volume_up share
وَأُمِرْتُ = എന്നോട് കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു لِأَنْ أَكُونَ = ഞാൻ ആയിരിക്കുവാൻ أَوَّلَ الْمُسْلِمِينَ = മുസ്‌ലിംകളിൽ (കീഴൊതുക്കമുള്ളവരിൽ) ഒന്നാമൻ
39:12‘ഞാൻ ‘മുസ്‌ലിം’കളിൽ ഒന്നാമത്തെവനായിരിക്കുന്നതിനും എന്നോടു കൽപിക്കപ്പെട്ടിരിക്കുന്നു’. .
തഫ്സീർ : 11-12
View   
قُلْ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍۢ﴿١٣﴾
volume_up share
قُلْ = പറയുക إِنِّي أَخَافُ = നിശ്ചയമായും ഞാൻ ഭയപ്പെടുന്നു إِنْ عَصَيْتُ = ഞാൻ അനുസരണക്കേടു (എതിരു)ചെയ്‌താൽ رَبِّي = എന്റെ റബ്ബിനോട് عَذَابَ يَوْمٍ = ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ = വമ്പിച്ച
39:13പറയുക: ‘ഞാൻ എന്റെ റബ്ബിനോടു അനുസരണക്കേടു കാണിക്കുന്നപക്ഷം,ഒരു വമ്പിച്ച ദിവസത്തിലെ ശിക്ഷയെ നിശ്ചയമായും ഞാൻ ഭയപ്പെടുന്നു’.
قُلِ ٱللَّهَ أَعْبُدُ مُخْلِصًۭا لَّهُۥ دِينِى﴿١٤﴾
volume_up share
قُلِ = നീ പറയുക اللَّـهَ أَعْبُدُ = അല്ലാഹുവിനെ തന്നെ ഞാൻ ആരാധിക്കുന്നു مُخْلِصًا لَّهُ = അവന് നിഷ്കളങ്കമാക്കിക്കൊണ്ട് دِينِي = എൻ്റെ മതം, കീഴ്‌വണക്കം
39:14പറയുക: ‘എന്റെ മതം (അഥവാ കീഴ്‌വണക്കം) അല്ലാഹുവിനു നിഷ്കളങ്കമാക്കിക്കൊണ്ടു അവനെത്തന്നെ ഞാൻ ആരാധിക്കുന്നു.
فَٱعْبُدُوا۟ مَا شِئْتُم مِّن دُونِهِۦ ۗ قُلْ إِنَّ ٱلْخَـٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَـٰمَةِ ۗ أَلَا ذَٰلِكَ هُوَ ٱلْخُسْرَانُ ٱلْمُبِينُ﴿١٥﴾
volume_up share
فَاعْبُدُوا = എന്നാൽ നിങ്ങളാരാധിച്ചുകൊള്ളുക مَا شِئْتُمۡ = നിങ്ങൾ ഉദ്ദേശിച്ചതിനെ مِنۡ دُونِهِ = അവനു പുറമെ قُلْ = പറയുക إِنَّ الْخَاسِرِينَ = നിശ്ചയമായും നഷ്‌ടക്കാർ الَّذِينَ خَسِرُوا = നഷ്‌ടം വരുത്തിയവരത്രെ أَنفُسَهُمْ = തങ്ങളെത്തന്നെ,തങ്ങളുടെ ദേഹങ്ങൾക്ക് , ആത്മാക്കൾക്ക് وَأَهْلِيهِمْ = തങ്ങളുടെ സ്വന്തക്കാർക്കും(ആൾക്കാർക്കും) يَوْمَ الْقِيَامَةِ = ഖിയാമത്തുനാളിൽ أَلَا = അല്ലാ (അറിഞ്ഞേക്കുക ) ذَلِكَ هُوَ = അത് തന്നെയാണ് الْخُسْرَانُ = നഷ്‌ടം الْمُبِينُ = പ്രത്യക്ഷമായ
39:15"എന്നാൽ, നിങ്ങൾ അവനുപുറമെ നിങ്ങൾ ഉദ്ദേശിച്ചതിനെ ആരാധിച്ചു കൊള്ളുക !" പറയുക: "(പക്ഷേ) തങ്ങൾക്കു തന്നെയും, തങ്ങളുടെ ആൾക്കാർക്കും ഖിയാമത്തുനാളിൽ നഷ്ടം വരുത്തിയവരത്രെ നിശ്ചയമായും നഷ്ടക്കാർ !" അല്ലാ(- അറിഞ്ഞേക്കുക): അതു തന്നെയാണ് പ്രത്യക്ഷമായ നഷ്ടം!
لَهُم مِّن فَوْقِهِمْ ظُلَلٌۭ مِّنَ ٱلنَّارِ وَمِن تَحْتِهِمْ ظُلَلٌۭ ۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥ ۚ يَـٰعِبَادِ فَٱتَّقُونِ﴿١٦﴾
volume_up share
لَهُمۡ = അവർക്കുണ്ടായിരിക്കും مِنۡ فَوۡقِهِمۡ = അവരുടെ മുകളിൽ നിന്നു ظُلَلٌ = തണല്(നിഴലു)കൾ مِنَ النَّارِ = അഗ്നികൊണ്ടു وَمِنۡ تَحْتِهِمْ = അവരുടെ താഴ്ഭാഗത്തുനിന്നും ظُلَلٌ = തണലുണ്ടായിരിക്കും ذَلِكَ = അത് يُخَوِّفُ اللَّـهُ = അല്ലാഹു ഭയപ്പെടുത്തുന്നു بِهِ = അതിനെപ്പറ്റി, അതുകൊണ്ട് عِبَادَهُ = തൻ്റെ അടിയാന്മാരെ يَا عِبَادِ = എൻ്റെ അടിയാന്മാരെ فَاتَّقُونِ = അതിനാൽ എന്നെ നിങ്ങൾ സൂക്ഷിക്കുവിൻ
39:16അവർക്കു (നരകത്തിൽ) അവരുടെ മുകൾ ഭാഗത്തുനിന്ന് അഗ്നികൊണ്ടുള്ള തണലുകൾ ഉണ്ടായിരിക്കും;അവരുടെ താഴ്ഭാഗത്തു നിന്നും തണലുകളുണ്ടായിരിക്കും.അതു-അതിനെപ്പറ്റി- അല്ലാഹു അവന്റെ അടിയാന്മാരെ ഭയപ്പെടുത്തുകയാണ്. എന്റെ അടിയാന്മാരെ, ആകയാൽ നിങ്ങൾ എന്നെ സൂക്ഷിക്കുവിൻ!.
തഫ്സീർ : 13-16
View   
وَٱلَّذِينَ ٱجْتَنَبُوا۟ ٱلطَّـٰغُوتَ أَن يَعْبُدُوهَا وَأَنَابُوٓا۟ إِلَى ٱللَّهِ لَهُمُ ٱلْبُشْرَىٰ ۚ فَبَشِّرْ عِبَادِ﴿١٧﴾
volume_up share
وَالَّذِينَ = യാതൊരു കൂട്ടർ اجْتَنَبُوا = അവർ വർജ്ജിച്ചു, അകന്നുനിന്നു الطَّاغُوتَ = ത്വാഗൂത്തിനെ(പിശാചിനെ,ധിക്കാരിയെ) أَنۡ يَعْبُدُوهَا = അതായതു അതിനു ആരാധിക്കുന്നതിനെ وَأَنَابُوا = അവർ മടക്കം കാണിക്കുക (വിനയപ്പെടുക)യും ചെയ്തു إِلَى اللَّـهِ = അല്ലാഹുവിങ്കലേക്ക് لَهُمُ = അവർക്കുണ്ട് الْبُشْرَى = സന്തോഷം, സന്തോഷവാർത്ത فَبَشِّرْ = ആകയാൽ സന്തോഷമറിയിക്കുക عِبَادِ = എന്റെ അടിയാന്മാരെ
39:17യാതൊരു കൂട്ടർ "ത്വാഗൂത്തി"നെ [ധിക്കാരിയായ പിശാചിനെ]- അതായതു അതിനെ ആരാധിക്കുന്നതിനെ- വർജ്ജിക്കുകയും, അല്ലാഹുവിലേക്ക് (ഭക്തിപൂർവ്വം) മടങ്ങുകയും ചെയ്യുന്നുവോ അവർക്കു സന്തോഷ വാർത്തയുണ്ട്. ആകയാൽ, (നബിയേ) എന്റെ അടിയാന്മാർക്ക് സന്തോഷവാർത്ത അറിയിക്കുക;-
ٱلَّذِينَ يَسْتَمِعُونَ ٱلْقَوْلَ فَيَتَّبِعُونَ أَحْسَنَهُۥٓ ۚ أُو۟لَـٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُ ۖ وَأُو۟لَـٰٓئِكَ هُمْ أُو۟لُوا۟ ٱلْأَلْبَـٰبِ﴿١٨﴾
volume_up share
الَّذِينَ يَسْتَمِعُونَ = അതായതു ശ്രദ്ധിച്ചു കേൾക്കുന്ന (ചെവികൊടുക്കുന്ന)വരെ الْقَوْلَ = വാക്കിനെ,പറയുന്നതിനെ فَيَتَّبِعُونَ = എന്നിട്ടു പിൻപറ്റുന്നു أَحْسَنَهُ = അതിൽ നല്ലതിനെ أُولَـئِكَ = അക്കൂട്ടർ الَّذِينَ = യാതൊരുവരത്രെ هَدَاهُمُ اللَّـهُ = അല്ലാഹു അവർക്കു മാർഗദർശനം നൽകിയിരിക്കുന്നു وَأُولَـٰئِكَ هُمْ = അക്കൂട്ടർ തന്നെ أُولُو الْأَلْبَابِ = ബുദ്ധിമാന്മാർ
39:18അതായതു,( പറയുന്ന )വാക്കു ശ്രദ്ധിച്ചു കേൾക്കുകയും, എന്നിട്ട് അതിൽ നല്ലതിനെ പിൻപറ്റുകയും ചെയ്യുന്നവർക്കു :അല്ലാഹു മാർഗ്ഗദർശനം നൽകിയിട്ടുള്ളവരത്രെ അക്കൂട്ടർ; അവർ തന്നെയാണ് ബുദ്ധിമാന്മാരും.
തഫ്സീർ : 17-18
View   
أَفَمَنْ حَقَّ عَلَيْهِ كَلِمَةُ ٱلْعَذَابِ أَفَأَنتَ تُنقِذُ مَن فِى ٱلنَّارِ﴿١٩﴾
volume_up share
أَفَمَنْ = അപ്പോൾ ഒരുവനോ حَقَّ عَلَيْهِ = അവന്റെ മേൽ യഥാർത്ഥമായി ,സ്ഥിരപ്പെട്ടിരിക്കുന്നു كَلِمَةُ الْعَذَابِ = ശിക്ഷയുടെ വാക്കു أَفَأَنۡتَ = അപ്പോൾ നീയോ تُنۡقِذُ = രക്ഷപ്പെടുത്തുന്നു مَنۡ = ഒരുവനെ فِی النَّارِ = നരകത്തിലുള്ള
39:19അപ്പോൾ, ശിക്ഷയുടെ വാക്ക് (സ്ഥിരപ്പെട്ട്‌) യഥാർത്ഥമായിത്തീർന്നിട്ടുള്ളവനോ?! [നിനക്കവനെ നേർമാർഗ്ഗത്തിലാ ക്കാമോ?! ഇല്ല.] എന്നിരിക്കെ, നരകത്തിലുള്ളവനെ നീ രക്ഷപ്പെടുത്തുമോ?! [അതുമില്ല.]
തഫ്സീർ : 19-19
View   
لَـٰكِنِ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ لَهُمْ غُرَفٌۭ مِّن فَوْقِهَا غُرَفٌۭ مَّبْنِيَّةٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَعْدَ ٱللَّهِ ۖ لَا يُخْلِفُ ٱللَّهُ ٱلْمِيعَادَ﴿٢٠﴾
volume_up share
لَـكِنِ = പക്ഷേ الَّذِينَ اتَّقَوْا = സൂക്ഷിച്ചവർ رَبَّهُمْ = തങ്ങളുടെ റബ്ബിനെ لَهُمْ = അവർക്കുണ്ട് غُرَفٌ = മണിമാളികകൾ, ഉന്നത അറകൾ مِنۡ فَوْقِهَا = അവയുടെ മീതെ ഉണ്ടായിരിക്കും غُرَفٌ = മണിമാടങ്ങൾ مَبۡنِيَّۃٌ = നിർമിക്ക(സ്ഥാപിക്ക, കെട്ടിയുണ്ടാക്ക)പ്പെട്ട تَجْرِي = നടക്കും,ഒഴുകും مِنۡ تَحْتِهَا = അതിന്റെ അടിയിൽകൂടി الْأَنْهَارُ = നദികൾ ,അരുവികൾ وَعْدَ اللَّـهِ = അല്ലാഹുവിന്റെ വാഗ്‌ദാനം لَا يُخْلِفُ اللَّـهُ = അല്ലാഹു ലംഘിക്കുകയില്ല , വ്യത്യാസം ചെയ്കയില്ല الْمِيعَادَ = വാഗ്ദാനം ,നിശ്ചയം
39:20പക്ഷേ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചിട്ടുള്ളവരാകട്ടെ, (തട്ടുതട്ടായി) മേൽക്കുമേലെ നിർമ്മിക്കപ്പെട്ടിട്ടുള്ള ചില മണിമാടങ്ങൾ അവർക്കുണ്ടായിരിക്കും; അവയുടെ അടിഭാഗത്തു കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്നാണ്; അല്ലാഹുവിന്റെ വാഗ്ദാനം! നിശ്ചയമായും, അല്ലാഹു വാഗ്ദാന നിശ്ചയം ലംഘിക്കുകയില്ല.
തഫ്സീർ : 20-20
View   
أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَسَلَكَهُۥ يَنَـٰبِيعَ فِى ٱلْأَرْضِ ثُمَّ يُخْرِجُ بِهِۦ زَرْعًۭا مُّخْتَلِفًا أَلْوَٰنُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّۭا ثُمَّ يَجْعَلُهُۥ حُطَـٰمًا ۚ إِنَّ فِى ذَٰلِكَ لَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ﴿٢١﴾
volume_up share
أَلَمۡ تَرَ = നീ കണ്ടില്ലേ أَنَّ اللَّهَ أَنۡزَلَ = അല്ലാഹു ഇറക്കിയിരിക്കുന്നത് مِنَ السَّمَاءِ = ആകാശത്തുനിന്ന് مَاءً = വെള്ളം فَسَلَكَهُ = എന്നിട്ടതിനെ പ്രവേശിപ്പിച്ചു يَنَابِيعَ = ഉറവിടങ്ങളിൽ فِي الأرۡضِ = ഭൂമിയിൽ ثُمَّ يُخۡرِجُ = പിന്നെ അവൻ പുറപ്പെടുവിക്കുന്നു ,ഉൽപാദിപ്പിക്കുന്നു بِهِ = അത് മൂലം,അതുകൊണ്ട് زَرۡعًا = വിള ,കൃഷി مُخۡتَلِفًا = വ്യത്യസ്തമായ أَلۡوَانُهُ = അതിന്റെ വർണങ്ങൾ ثُمَّ يَهِيجُ = പിന്നെ അത് നീരുവറ്റുന്നു ,ഉണങ്ങുന്നു فَتَرَاهُ = അപ്പോൾ നിനക്കത് കാണാം مُصۡفَرًّا = മഞ്ഞവർണം പൂണ്ടതായി ثُمَّ يَجۡعَلُهُ = പിന്നെ അവനതിനെ ആക്കുന്നു حُطاَمًا = തുരുമ്പ് ,വൈക്കോൽ,നുറുങ്ങ് إِنَّ فِي ذَلِكَ = നിശ്ചയമായും അതിലുണ്ട് لَذِكۡرَی = സ്മരണ, ഉപദേശം, ചിന്താവിഷയം لِأُولِي الألۡبَابِ = ബുദ്ധിമാന്മാർക്ക്
39:21നീ കണ്ടില്ലേ,അല്ലാഹു ആകാശത്തു നിന്നു(മഴ) വെള്ളം ഇറക്കിയിരിക്കുന്നത്?! എന്നിട്ട് അതവൻ ഭൂമിയിലെ ഉറവിടങ്ങളിൽ പ്രവേശിപ്പിച്ചു;പിന്നെ, അതുമൂലം വർണ്ണങ്ങൾ വ്യത്യസ്തമായ (വിവിധ തരത്തിലുള്ള) കൃഷിയെ അവൻ ഉല്പാദിപ്പിക്കുന്നു. പിന്നീട് അത് നീരുവറ്റി (ഉണങ്ങി)പ്പോകുന്നു;അപ്പോഴതു മഞ്ഞവർണ്ണം പൂണ്ടതായി നിനക്കു കാണാം;പിന്നീടു അതിനെ അവൻ തുരുമ്പലാക്കുന്നു [ഉണക്കച്ചുള്ളികളാക്കുന്നു.]നിശ്ചയമായും, ബുദ്ധിമാൻമാർക്കു അതിൽ സ്മരണ [ചിന്തിക്കാനുള്ള വക]യുണ്ട്.
തഫ്സീർ : 21-21
View   
أَفَمَن شَرَحَ ٱللَّهُ صَدْرَهُۥ لِلْإِسْلَـٰمِ فَهُوَ عَلَىٰ نُورٍۢ مِّن رَّبِّهِۦ ۚ فَوَيْلٌۭ لِّلْقَـٰسِيَةِ قُلُوبُهُم مِّن ذِكْرِ ٱللَّهِ ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍۢ مُّبِينٍ﴿٢٢﴾
volume_up share
أَفَمَنۡ = എന്നാൽ യാതൊരുവനോ شَرَحَ اللَّهُ = അല്ലാഹു വികാസം നൽകി صَدۡرَهُ = അവന്റെ നെഞ്ചിന് (ഹൃദയത്തിന്) لِلإِسۡلامِ = ഇസ്ലാമിലേക്ക് فَهُوَ = എന്നിട്ടവൻ عَلَى نُورٍ = പ്രകാശത്തിലാണ് مِنۡ رَبِّهِ = തന്റെ റബ്ബിങ്കൽ നിന്ന് فَوَيۡلٌ = അപ്പോൾ നാശം, കഷ്ടം لِلۡقَاسِيَةِ = കടുത്തവർക്കാണ് قُلُوبُهُمۡ = തങ്ങളുടെ ഹൃദയങ്ങൾ مِنۡ ذِكۡرِ اللَّهِ = അല്ലാഹുവിന്റെ ദിക്റിനെ (സ്മരണ -കീർത്തനം)സംബന്ധിച്ചു أُولَئِكَ = അക്കൂട്ടർ فِي ضَلالٍ = വഴിപിഴവിലാണ്,ദുർമാർഗത്തിലാണ് مُبِينٍ = പ്രത്യക്ഷമായ
39:22എന്നാൽ, അല്ലാഹു ഒരുവന്റെ നെഞ്ചിന് [ഹൃദയത്തിനു] ‘ഇസ്‌ലാമി‘ലേക്ക്‌ വികാസം നൽകി.അങ്ങനെ അവൻ തൻറെ രക്ഷിതാവിങ്കൽ നിന്നുള്ള പ്രകാശത്തിലാകുന്നു. ഇങ്ങിനെയുള്ളവനോ?! [ഇവനും ഹൃദയം കടുത്തവനും സമമായിരിക്കുമോ? ഇല്ല]. അപ്പോൾ, അല്ലാഹുവിന്റെ സ്മരണയെ (അഥവാ കീർത്തനത്തെ) സംബന്ധിച്ചു ഹൃദയം കടുത്തു പോയിട്ടുള്ളവർക്ക് നാശം! അക്കൂട്ടർ, സ്പഷ്ടമായ ദുർമാർഗ്ഗത്തിലാകുന്നു.
തഫ്സീർ : 22-22
View   
ٱللَّهُ نَزَّلَ أَحْسَنَ ٱلْحَدِيثِ كِتَـٰبًۭا مُّتَشَـٰبِهًۭا مَّثَانِىَ تَقْشَعِرُّ مِنْهُ جُلُودُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ ٱللَّهِ ۚ ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ﴿٢٣﴾
volume_up share
اللَّهُ نَزَّلَ = അല്ലാഹു അവതരിപ്പിച്ചിരിക്കുന്നു أَحۡسَنَ الۡحَدِيثِ = ഏറ്റവും നല്ല വർത്തമാനം ,വിഷയം كِتَابًا = അതായത് ഒരു ഗ്രന്ഥം مُتَشَابِهًا = പരസ്പര സാദൃശ്യമുള്ള مَثَانِيَ = ആവർത്തിത (വചന)ങ്ങളായ تَقۡشَعِرُّ = വിറകൊള്ളും,രോമാഞ്ചപ്പെടും مِنۡهُ = അതിനാൽ جُلُودُ = തൊലികൾ الَّذِينَ يَخۡشَوۡنَ = ഭയപ്പെടുന്നവരുടെ رَبَّهُمۡ = തങ്ങളുടെ റബ്ബിനെ ثُمَّ = പിന്നീട് تَلِينُ = മയപ്പെടും,മാർദ്ദവമാകും جُلُودُهُمۡ = അവരുടെ തൊലികൾ وَقُلُوبُهُمۡ = അവരുടെ ഹൃദയങ്ങളും إِلَى ذِكۡرِ اللَّهِ = അല്ലാഹുവിന്റെ ഓർമ(സ്മരണ)യിലേക്ക് ذَلِكَ = അത് هُدَى اللَّهِ = അല്ലാഹുവിന്റെ മാർഗദർശനമാണ് يَهۡدِي بِهِ = അതുകൊണ്ട് അവൻ മാർഗദർശനം നൽകുന്നു مَنۡ يَشَاءُ = അവൻ ഉദ്ദേശിക്കുന്നവർക്ക് وَمَنۡ يُضۡلِلِ اللَّهُ = അല്ലാഹു ആരെയെങ്കിലും വഴിപിഴവിലാക്കിയാൽ فَمَالَهُ = എന്നാൽ അവന്നില്ല مِنۡ هَادٍ = ഒരു മാർഗ്ഗദർശകനും, വഴികാട്ടിയും
39:23അല്ലാഹു ഏറ്റവും നല്ല വർത്തമാനം അവതരിപ്പിച്ചിരിക്കുന്നു; അതായതു, പരസ്പരസാദൃശ്യമുള്ള ആവർത്തിതവചനങ്ങളായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ തൊലികൾ അതു നിമിത്തം വിറകൊള്ളുന്ന താകുന്നു. പിന്നീട് അവരുടെ തൊലികളും, ഹൃദയങ്ങളും അല്ലാഹുവിന്റെ സ്മരണയിലേക്കു (അഥവാ കീർത്തനത്തിലേക്കു) മയപ്പെട്ടു വരുകയും ചെയ്യും. അതു [ആ ഗ്രന്ഥം] അല്ലാഹുവിന്റെ മാർഗ്ഗദർശനമത്രെ;അവൻ ഉദ്ദേശിക്കുന്നവർക്കു അതുമൂലം അവൻ മാർഗ്ഗദർശനം നൽകുന്നു. യാതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവനു വഴികാട്ടുന്ന ഒരുവനുമില്ല.
തഫ്സീർ : 23-23
View   
أَفَمَن يَتَّقِى بِوَجْهِهِۦ سُوٓءَ ٱلْعَذَابِ يَوْمَ ٱلْقِيَـٰمَةِ ۚ وَقِيلَ لِلظَّـٰلِمِينَ ذُوقُوا۟ مَا كُنتُمْ تَكْسِبُونَ﴿٢٤﴾
volume_up share
أَفَمَنۡ = എന്നാൽ യാതൊരുവനോ يَتَّقِي = അവൻ കാക്കും,സൂക്ഷിക്കും,തടുക്കും بِوَجۡهِهِ = തന്റെ മുഖം കൊണ്ട് سُوءَ الۡعَذَابِ = കടുത്ത ശിക്ഷയെ,ശിക്ഷയുടെ കെടുതിയെ يَوۡمَ الۡقِيَامَةِ =ഖിയാമത്തുനാളിൽ وَقِيلَ = പറയപ്പെടും لِلظَّالِمِينَ = അക്രമികളോട് ذُوقُوا = നിങ്ങൾ രുചിച്ചുനോക്കുവിൻ,ആസ്വദിക്കുവിൻ مَا كُنۡتُمۡ = നിങ്ങൾ ആയിരുന്നതിനെ تَكۡسِبُونَ = നിങ്ങൾ സമ്പാദിച്ചുണ്ടാക്കുക
39:24എന്നാൽ, ഖിയാമത്തുനാളിൽ ശിക്ഷയുടെ കെടുതി [അഥവാ കടുത്ത ശിക്ഷ]യെ തന്റെ മുഖംകൊണ്ടു കാ(ത്തു തടു)ക്കേണ്ടി വരുന്നതായ ഒരുവനോ?![ഇവനും, അന്നത്തെ ദിവസം നിർഭയനായിരിക്കുന്നവനും സമമാകുമോ? ഇല്ല.] അക്രമികളോടു പറയപ്പെടും: "നിങ്ങൾ യാതൊന്നു സമ്പാദിച്ചുണ്ടാക്കിയിരുന്നുവോ അതു ആസ്വദിച്ചുകൊള്ളുവിൻ!"
തഫ്സീർ : 24-24
View   
كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَأَتَىٰهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ﴿٢٥﴾
volume_up share
كَذَّبَ = കളവാക്കി ,വ്യാജമാക്കി الَّذِينَ مِنۡ قَبۡلِهِمۡ = അവരുടെ(ഇവരുടെ)മുമ്പുള്ളവർ فَأَتَاهُمُ = അതിനാൽ അവർക്ക് വന്നെത്തി الۡعَذَابُ = ശിക്ഷ مِنۡ حَيۡثُ = വിധേന, വിധത്തിലൂടെ لاَيَشۡعُرُونَ = അവർ അറിയാത്ത (ഊഹിക്കാത്ത)
39:25ഇവരുടെ മുമ്പുണ്ടായിരുന്നവർ വ്യാജമാക്കി; അതിനാൽ, അവർ അറിയാത്ത വിധത്തിൽകൂടി അവർക്കു ശിക്ഷ വന്നു.
فَأَذَاقَهُمُ ٱللَّهُ ٱلْخِزْىَ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ﴿٢٦﴾
volume_up share
فَأَذَاقَهُمُ = അപ്പോൾ അവരെ ആസ്വദിപ്പിച്ചു اللَّهُ = അല്ലാഹു الۡخِزۡيَ = അപമാനം,നിന്ദ്യത,വഷളത്വം فِي الۡحَيَاةِالدُّنۡيَا = ഐഹിക ജീവിതത്തിൽ وَلَعَذَابُ ٱلْءَاخِرَةِ = പരലോക ശിക്ഷയാകട്ടെ أَكۡبَرُ = കൂടുതൽ(ഏറ്റവും)വലുതുമാണ് لَوۡكَانُوا = അവരായിരുന്നുവെങ്കിൽ يَعۡلَمُونَ = അറിയും
39:26അങ്ങനെ, ഇഹലോക ജീവിതത്തിൽ അല്ലാഹു അവർക്ക് അപമാനം ആസ്വദിപ്പിച്ചു : പരലോക ശിക്ഷയാകട്ടെ, ഏറ്റവും വലുതാണ് താനും. അവർക്ക് അറിയാമായിരുന്നുവെങ്കിൽ ! [എന്നാലത് സംഭവിക്കുമായിരുന്നില്ല.]
وَلَقَدْ ضَرَبْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍۢ لَّعَلَّهُمْ يَتَذَكَّرُونَ﴿٢٧﴾
volume_up share
وَلَقَدۡضَرَبۡنَا = തീർച്ചയായും നാം വിവരിച്ചിട്ടുണ്ട്,ഏർപ്പെടുത്തിയിട്ടുണ്ട് لِلنَّاسِ = മനുഷ്യർക്ക് فِي هَذَا الۡقُرۡآنِ = ഈ ഖുർആനിൽ مِنۡ كُلِّ مَثَلٍ = എല്ലാ (വിധ)ഉപമകളെയും,ഉദാഹരണത്തിൽ നിന്നും لَعَلَّهُمۡ = അവരായേക്കാം,ആകുവാൻ يَتَذَكَّرُونَ = ഉറ്റാലോചിക്കുന്ന, ഓർമിക്കുന്ന(വർ)
39:27തീർച്ചയായും ഈ ഖുർആനിൽ ജനങ്ങൾക്കുവേണ്ടി (ആവശ്യമായ ) എല്ലാ ഉപമകളും നാം വിവരിച്ചിട്ടുണ്ട് ;അവർ ആലോചിച്ചുനോക്കുവാൻ വേണ്ടി.
قُرْءَانًا عَرَبِيًّا غَيْرَ ذِى عِوَجٍۢ لَّعَلَّهُمْ يَتَّقُونَ﴿٢٨﴾
volume_up share
قُرۡآنًا عَرَبِيًّا = അറബിയായ ഖുർആൻ غَيۡرَ ذِي = ഉള്ളതല്ലാത്ത عِوَجٍ = യാതൊരു വളവും, വക്രതയും لَعَلَّهُمۡ يَتَّقُونَ = അവർ സൂക്ഷിക്കുവാൻ, സൂക്ഷിച്ചേക്കാം
39:28(അതെ) യാതൊരു വക്രതയുള്ളതല്ലാത്ത, അറബി (ഭാഷയിലുള്ള) ഒരു ഖുർആൻ ! അവർ സൂക്ഷിക്കുവാൻവേണ്ടി.
ضَرَبَ ٱللَّهُ مَثَلًۭا رَّجُلًۭا فِيهِ شُرَكَآءُ مُتَشَـٰكِسُونَ وَرَجُلًۭا سَلَمًۭا لِّرَجُلٍ هَلْ يَسْتَوِيَانِ مَثَلًا ۚ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ﴿٢٩﴾
volume_up share
ضَرَبَ اللَّهُ = അല്ലാഹു വിവരിക്കുന്നു,ആക്കിയിരിക്കുന്നു مَثَلاً = ഒരു ഉപമ , ഉദാഹരണം رَجُلاً = ഒരു പുരുഷനെ (മനുഷ്യനെ) فِيهِ = അവനിലുണ്ട് شُرَكَاءُ = ( പല) പങ്കാളികൾ مُتَشَاكِسُونَ = പരസ്പരം വഴക്കടിക്കുന്ന,ശണ്ഠകൂടുന്ന وَرَجُلاً = ഒരു പുരുഷനെയും سَلَمًا = തനിച്ച, രക്ഷപ്പെട്ട لِرَجُلٍ = ഒരു പുരുഷന് (മനുഷ്യന്) هَلۡ يَسۡتَوِيَانِ = രണ്ടുപേരും സമമാകുമോ مَثَلاً = ഉപമയിൽ,ഉദാഹരണംകൊണ്ട് الۡحَمْدُ = (സർവ്വ) സ്തുതി لِلَّهِ = അല്ലാഹുവിനാണ് بَلۡ أَكۡثَرُهُمۡ = പക്ഷേ,അവരിൽ അധികമാളുകളും لايَعۡلَمُونَ = അറിയുന്നില്ല
39:29ഒരു പുരുഷനെ അല്ലാഹു ഒരു ഉപമയാക്കി വിവരിക്കയാണ്: പരസ്പരം ശണ്ഠകൂടുന്ന (കുറെ)പങ്കാളികൾ അവനിലുണ്ട് : ഒരു പുരുഷന് (മാത്രം) തനിച്ചായുള്ള (വേറെ ) ഒരു പുരുഷനെയും (ഉപമയായി എടുക്കുന്നു. )ഇവർ രണ്ടു പേരും ഉപമയിൽ സമമാകുമോ ?! [ഇല്ല.] അല്ലാഹുവിനു സർവ്വ സ്തുതിയും! പക്ഷെ, അവരിൽ അധികമാളുകളും അറിയുന്നില്ല.
തഫ്സീർ : 25-29
View   
إِنَّكَ مَيِّتٌۭ وَإِنَّهُم مَّيِّتُونَ﴿٣٠﴾
volume_up share
إِنَّكَ = നിശ്ചയമായും നീ مَيِّتٌ = മരണമടയുന്നവനാണ് وَإِنَّهُمۡ = അവരും തന്നെ مَيِّتُونَ = മരണമടയുന്നവരാണ്
39:30(നബിയേ )നിശ്ചയമായും നീ മരണപ്പെട്ടുപോകുന്നവനാണ് ; അവരും മരണപ്പെട്ടുപോകുന്നവർ തന്നെ.
ثُمَّ إِنَّكُمْ يَوْمَ ٱلْقِيَـٰمَةِ عِندَ رَبِّكُمْ تَخْتَصِمُونَ﴿٣١﴾
volume_up share
ثُمَّ = പിന്നെ إِنَّكُمۡ = നിശ്ചമായും നിങ്ങൾ يَومَ اْلقِيامَةِ = ഖിയാമത്തുനാളിൽ عِنْدَ رَبِّكُمْ = നിങ്ങളുടെ റബ്ബിന്റെ അടുക്കൽ تَخْتَصِمُونَ = നിങ്ങൾ തർക്കം (വിവാദം,വഴക്കു)നടത്തുന്നതാണ്
39:31പിന്നീടു, നിങ്ങൾ ഖിയാമത്തുനാളിൽ നിങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽവെച്ച് (തർക്കിച്ചു) വഴക്കടിക്കുന്നതാകുന്നു.
തഫ്സീർ : 30-31
View   
فَمَنْ أَظْلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدْقِ إِذْ جَآءَهُۥٓ ۚ أَلَيْسَ فِى جَهَنَّمَ مَثْوًۭى لِّلْكَـٰفِرِينَ﴿٣٢﴾
share
فَمَنْ أَظْلَمُ = അപ്പോൾ ആരാണ് ഏറ്റം അക്രമി مِمَّنْ كَذَّبَ = കളവു(വ്യാജം)പറഞ്ഞവനെക്കാൾ عَلَى اللَّهِ = അല്ലാഹുവിന്റെ മേൽ وَكَذَّبَ = വ്യാജമാക്കുകയും ചെയ്ത بِالصِّدْقِ = സത്യത്തെ إِذْجَاءَهُ = അതവന്ന് വന്നപ്പോൾ أَلَيْسَ = ഇല്ലയോ فِى جَهَنَّمَ = ജഹന്നമിൽ,നരകത്തിൽ مَثْوًى = പാർപ്പിടം ,വാസസ്ഥലം لِلۡكَافِرِينَ = അവിശ്വാസികൾക്ക്
39:32അപ്പോൾ, അല്ലാഹുവിന്റെ പേരിൽ വ്യാജം പറയുകയും, തനിക്കു സത്യം വന്നപ്പോൾ അതിനെ വ്യാജമാക്കുകയും ചെയ്തിട്ടുള്ളവനെക്കാൾ അക്രമി ആരുണ്ട് ?! നരകത്തിൽ (ഇങ്ങിനെയുള്ള) അവിശ്വാസികൾക്കു പാർപ്പിടമില്ലയോ?! [തീർച്ചയായും ഉണ്ട്].
وَٱلَّذِى جَآءَ بِٱلصِّدْقِ وَصَدَّقَ بِهِۦٓ ۙ أُو۟لَـٰٓئِكَ هُمُ ٱلْمُتَّقُونَ﴿٣٣﴾
share
وَالَّذِي = യാതൊരുവൻ جَاءَ = വന്നു بِالصِّدْقِ = സത്യവും കൊണ്ട് وَصَدَّقَ بِهِ = അതിനെ സത്യമാക്കുക(വിശ്വസിക്കുക)യും ചെയ്തു أُولَـٰئِكَ هُمُ = അക്കൂട്ടർ തന്നെ الْمُتَّقُونَ = സൂക്ഷ്മതയുള്ളവർ
39:33യാതൊരുവർ സത്യവും കൊണ്ടുവരുകയും, അതിനെ സത്യമാക്കുകയും (വിശ്വസിക്കുകയും )ചെയ്തുവോ, അക്കൂട്ടർ തന്നെയാണ് സൂക്ഷ്മതയുള്ളവർ.
لَهُم مَّا يَشَآءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ جَزَآءُ ٱلْمُحْسِنِينَ﴿٣٤﴾
share
لَهُمۡ = അവർക്കുണ്ട് مَايَشَاءُونَ = അവർ ഉദ്ദേശിക്കുന്നത് عِنۡدَ رَبِّهِمْ = തങ്ങളുടെ റബ്ബിന്റെ അടുക്കൽ ذلَِكَ جَزَاءُ = അത് പ്രതിഫലമാണ് الْمُحْسِنِينَ = സുകൃതവാന്മാരുടെ, നന്മ ചെയ്യുന്നവരുടെ
39:34അവർക്കു തങ്ങളുടെ രക്ഷിതാവിങ്കൽ അവർ ഉദ്ദേശിക്കുന്നതെന്തോ അതുണ്ടായിരിക്കും. സുകൃതവാന്മാരുടെ പ്രതിഫലമത്രെയത്.
لِيُكَفِّرَ ٱللَّهُ عَنْهُمْ أَسْوَأَ ٱلَّذِى عَمِلُوا۟ وَيَجْزِيَهُمْ أَجْرَهُم بِأَحْسَنِ ٱلَّذِى كَانُوا۟ يَعْمَلُونَ﴿٣٥﴾
share
لِيُكَفِّرَ اللَّـهُ = അള്ളാഹു മൂടി [മറച്ചു , മാപ്പാക്കി] വെക്കുവാൻ عَنْهُمْ = അവരിൽ നിന്നു, അവർക്ക് أَسْوَأَ = ഏറ്റവും മോശമായതിനെ,തിന്മയെ الَّذِي عَمِلُوا = അവർ പ്രവർത്തിച്ചിട്ടുള്ള وَيَجْزِيَهُمْ = അവർക്കു പ്രതിഫലം കൊടുക്കുവാനും أَجْرَهُمۡ = അവരുടെ കൂലി بِأَحْسَنِ = നന്മക്കു ,നല്ലതനുസരിച്ച് الَّذِي كَانُوا يَعْمَلُونَ = അവർ പ്രവർത്തിച്ചുകൊണ്ടിരുന്ന
39:35അവർക്കു തങ്ങൾ പ്രവർത്തിച്ചിട്ടുള്ളതിലെ തിന്മയെ അള്ളാഹു (മാപ്പ് നല്കി )മൂടിവെക്കുന്നതിനും, അവർ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നതിലെ നന്മക്കനുസരിച്ചു അവർക്കു പ്രതിഫലം കൊടുക്കുന്നതിനും വേണ്ടി (യാണത്).
തഫ്സീർ : 32-35
View   
أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُۥ ۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍۢ﴿٣٦﴾
share
أَلَيْسَ اللَّـهُ = അള്ളാഹു അല്ലയോ بِكَافٍ = മതിയായവൻ,പോരുന്നവൻ عَبْدَهُ = അവന്റെ അടിയാന്ന്,അടിമക്ക് وَيُخَوِّفُونَكَ = അവർ നിന്നെ ഭയപ്പെടുത്തുന്നു بِالَّذِينَ = യാതൊരുവരെക്കൊണ്ട് مِنۡ دُونِهِ = അവന്ന് പുറമെയുള്ള وَمَنۡ = ആരെങ്കിലും,യാതൊരുവൻ يُضْلِلِ اللَّـهُ = അള്ളാഹു വഴി പിഴവിലാക്കുന്നതായാൽ فَمَا لَهُ = എന്നാൽ അവന്നില്ല مِنْ هَادٍ = ഒരു വഴികാട്ടിയും
39:36അല്ലാഹുവിന്റെ അടിയാന്നു അവൻ [അല്ലാഹു] മതിയായവനല്ലേ ?! അവനു പുറമെയുള്ളവരെക്കൊണ്ട് (നബിയേ )നിന്നെ അവർ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു ! യാതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവനു വഴികാട്ടുന്ന ഒരുവനുമില്ല.
وَمَن يَهْدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّ ۗ أَلَيْسَ ٱللَّهُ بِعَزِيزٍۢ ذِى ٱنتِقَامٍۢ﴿٣٧﴾
share
وَمَنۡ = ആരെങ്കിലും,യാതൊരുവൻ يَهْدِ اللَّـهُ = അള്ളാഹു മാർഗദർശനം നൽകിയാൽ,വഴികാട്ടിയാൽ فَمَا لَهُ = എന്നാൽ അവന്നില്ല مِنۡ مُضِلٍّ = ഒരു വഴിപിഴപ്പിക്കുന്നവനും أَلَيْسَ اللَّـهُ = അള്ളാഹു അല്ലേ بِعَزِيزٍ = പ്രതാപശാലി ذِي انۡتِقَامٍ = ശിക്ഷാനടപടിയുടെ ആൾ [ശിക്ഷ നൽകുന്ന]
39:37യാതൊരുവന് അല്ലാഹു മാർഗ്ഗദർശനം നല്കുന്നുവോ അവനെ വഴിപിഴപ്പിക്കുന്ന ഒരുവനും ഇല്ല. അല്ലാഹു ശിക്ഷാനടപടിയെടുക്കുന്നവനായ പ്രതാപശാലി അല്ലയോ ?!
തഫ്സീർ : 36-37
View   
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ ٱللَّهُ ۚ قُلْ أَفَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ إِنْ أَرَادَنِىَ ٱللَّهُ بِضُرٍّ هَلْ هُنَّ كَـٰشِفَـٰتُ ضُرِّهِۦٓ أَوْ أَرَادَنِى بِرَحْمَةٍ هَلْ هُنَّ مُمْسِكَـٰتُ رَحْمَتِهِۦ ۚ قُلْ حَسْبِىَ ٱللَّهُ ۖ عَلَيْهِ يَتَوَكَّلُ ٱلْمُتَوَكِّلُونَ﴿٣٨﴾
share
وَلَئِنۡ سَأَلْتَهُمۡ = നീ അവരോടു ചോദിച്ചുവെങ്കിൽ مَنْ خَلَقَ = ആർ സൃഷ്ടിച്ചു,സൃഷ്ടിച്ചതാർ السَّمَاوَاتِ = ആകാശങ്ങൾ وَالْأَرْضَ = ഭൂമിയും لَيَقُولُنَّ = തീർച്ചയായും അവർ പറയും اللَّـهُ = അള്ളാഹു എന്ന് قُلْ = നീ പറയുക أَفَرَأَيْتُمۡ = എന്നാൽ(എന്നിരിക്കെ) നിങ്ങൾ കണ്ടുവോ(ഒന്ന് പറഞ്ഞു തരിൻ) مَا تَدْعُونَ = നിങ്ങൾ വിളിക്കുന്നവയെ مِنۡ دُونِ اللَّـهِ = അല്ലാഹുവിനു പുറമെ إِنْ أَرَادَنِيَ = എന്നെ(എനിക്ക്)ഉദ്ദേശിച്ചാൽ اللَّـهُ = അല്ലഹു بِضُرٍّ = വല്ല ഉപദ്രവും കൊണ്ടും, കെടുതിയെയും هَلْ هُنَّ = അവയാണോ كَاشِفَاتُ = നീക്കം ചെയ്യുന്ന(തുറവിയാക്കുന്ന)വ ضُرِّهِ = അവന്റെ ഉപദ്രവത്തെ أَوْ أَرَادَنِي = അല്ലെങ്കിൽ എന്നെ(എനിക്ക്)ഉദ്ദേശിച്ചാൽ بِرَحْمَةٍ = വല്ല കാരുണ്യം കൊണ്ടും,അനുഗ്രഹത്തെയുംهَلْ هُنَّ = അവയാണോ مُمْسِكَاتُ = പിടിച്ചു വെക്കുന്നവ ,നിറുത്തി വെക്കുന്നവ رَحْمَتِهِ = അവന്റെ കാരുണ്യം قُلْ = നീ പറയുക حَسْبِيَ = എനിക്ക് മതി اللَّـهُ = അള്ളാഹു عَلَيْهِ يَتَوَكَّلُ = അവന്റെ മേൽ ഭരമേല്പിക്കും,അർപ്പിക്കുന്നു الْمُتَوَكِّلُونَ = ഭരമേല്പിക്കുന്നവർ
39:38ആകാശങ്ങളെയും, ഭൂമിയെയും സൃഷ്‌ടിച്ചതാരാണ് എന്ന് നീ അവരോടു ചോദിച്ചുവെങ്കിൽ, നിശ്ചയമായും അവർ പറയും: "അല്ലാഹു " എന്ന്. പറയുക :(ശരി )എന്നിരിക്കെ, അല്ലാഹുവിനു പുറമെ നിങ്ങൾ വിളി(ച്ചു പ്രാർത്ഥി)ക്കുന്നവയെ കണ്ടുവോ? [ അവയെപ്പറ്റി എനിക്കൊന്നു പറഞ്ഞു തരുവിൻ: ] അല്ലാഹു വല്ല ഉപദ്രവത്തെയും എനിക്ക് ഉദ്ദേശിച്ചെങ്കിൽ , അവന്റെ ഉപദ്രവം നീക്കിക്കളയുന്നവയാണോ അവ ?!അല്ലെങ്കിൽ , അവൻ എനിക്ക് വല്ല കാരുണ്യത്തെയും ഉദ്ദേശിച്ചാൽ അവന്റെ കാരുണ്യം പിടിച്ചു വെക്കുന്നവയാണോ അവ? ! ! പറയുക: "എനിക്ക് അല്ലാഹു മതി ! ഭരമേൽപ്പിക്കുന്നവർ അവന്റെ മേൽ തന്നെ ഭരമേൽപ്പിക്കുന്നതാണ്.
തഫ്സീർ : 38-38
View   
قُلْ يَـٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَـٰمِلٌۭ ۖ فَسَوْفَ تَعْلَمُونَ﴿٣٩﴾
share
قُلْ = നീ പറയുക يَا قَوْمِ = എന്റെ ജനങ്ങളെ اعْمَلُوا = നിങ്ങൾ പ്രവർത്തിക്കുക عَلَی مَكَانَتِكُمْ = നിങ്ങളുടെ സ്ഥാനം (നിലപാട്)അനുസരിച്ച് إِنِّي = നിശ്ചയമായും ഞാൻ عَامِلٌ = പ്രവർത്തിക്കുന്നവനാണ് فَسَوْفَ = എന്നാൽ വഴിയെ تَعْلَمُونَ = നിങ്ങൾക്കറിയാം
39:39(നബിയേ) പറയുക : "എന്റെ ജനങ്ങളേ, നിങ്ങൾ നിങ്ങളുടെ നിലപാടനുസരിച്ചു പ്രവർത്തിച്ചേക്കുവിൻ, ഞാൻ (എന്റെ നിലയനുസരിച്ചും) പ്രവർത്തിക്കുന്നവനത്രെ. എന്നാൽ വഴിയേ നിങ്ങൾക്കു അറിയാറാകും :-
مَن يَأْتِيهِ عَذَابٌۭ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌۭ مُّقِيمٌ﴿٤٠﴾
share
مَنۡ = ആരാണ്,ആർക്കാണ് يَأْتِيهِ = അവന്ന് വന്നെത്തുക عَذَابٌ = ശിക്ഷ يُخْزِيهِ = അവനെ അപമാനപ്പെടുത്തുന്ന,വഷളാക്കുന്ന وَيَحِلُّ عَلَيْهِ = അവന്റെ മേൽ ഇറങ്ങി വരുകയും ചെയ്യും عَذَابٌ مُقِيمٌ = നിലനിൽക്കുന്ന ശിക്ഷ
39:40തന്നെ അപമാനപ്പെടുത്തുന്ന ശിക്ഷ വന്നെത്തുകയും തന്റെ മേൽ (സ്ഥിരമായി )നിലനിൽക്കുന്ന ശിക്ഷ വന്നിറങ്ങുകയും ചെയ്യുന്നത് ആർക്കായിരിക്കുമെന്നു !
തഫ്സീർ : 39-40
View   
إِنَّآ أَنزَلْنَا عَلَيْكَ ٱلْكِتَـٰبَ لِلنَّاسِ بِٱلْحَقِّ ۖ فَمَنِ ٱهْتَدَىٰ فَلِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنتَ عَلَيْهِم بِوَكِيلٍ﴿٤١﴾
share
إِنَّا أَنۡزَلْنَا = നിശ്ചയമായും നാം ഇറക്കിയിരിക്കുന്നു عَلَيْكَ = നിന്റെ മേൽ,നിനക്ക് الْكِتَابَ = വേദഗ്രന്ഥം لِلنَّاسِ = മനുഷ്യർക്ക്‌ വേണ്ടി بِالْحَقِّ = യഥാർത്ഥ(മുറ) പ്രകാരം فَمَنِ اهْتَدَى = ആകയാൽ ആരെങ്കിലും സൻമാർഗം പ്രാപിച്ചാൽ فَلِنَفْسِهِ = തനിക്കുതന്നെ, അവന്റെ ദേഹത്തിന് (ആത്മാവിന്) വേണ്ടിയാകുന്നു وَمَنۡ ضَلَّ = ആരെങ്കിലും വഴിപിഴച്ചാൽ فَإِنَّمَا يَضِلُّ = എന്നാലവൻ വഴിപിഴക്കുന്നു عَلَيْهَا = അതിന്റെ മേൽ (ദോഷമായി) മാത്രം وَمَا أَنۡتَ = നീ അല്ല عَلَيْهِمۡ = അവരുടെ മേൽ بِوَكِيلٍ = ( ബാധ്യത) ഏൽപിക്കപ്പെട്ടവൻ(ഉത്തരവാദി, അധികാരക്കാരൻ)
39:41(നബിയേ) നിശ്ചയമായും നാം, മനുഷ്യർക്കുവേണ്ടി യഥാർത്ഥ (മുറ) പ്രകാരം നിനക്കു വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. ആകയാൽ, ആരെങ്കിലും സന്മാർഗ്ഗം പ്രാപിച്ചാൽ അതവന്റെ ദേഹത്തിനു (അഥവാ ആത്മാവിനു) തന്നെയാണ് (ഗുണമാവുക ). ആരെങ്കിലും വഴി പിഴച്ചു പോയാൽ, അവൻ വഴിപിഴക്കുന്നതും അതിന്റെമേൽ (ദോഷമായിക്കൊണ്ട്) മാത്രമായിരിക്കും. നീ അവരുടെ മേൽ (ബാധ്യത) ഏല്പിക്കപ്പെട്ടവനല്ലതാനും.
തഫ്സീർ : 41-41
View   
ٱللَّهُ يَتَوَفَّى ٱلْأَنفُسَ حِينَ مَوْتِهَا وَٱلَّتِى لَمْ تَمُتْ فِى مَنَامِهَا ۖ فَيُمْسِكُ ٱلَّتِى قَضَىٰ عَلَيْهَا ٱلْمَوْتَ وَيُرْسِلُ ٱلْأُخْرَىٰٓ إِلَىٰٓ أَجَلٍۢ مُّسَمًّى ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَتَفَكَّرُونَ﴿٤٢﴾
share
اللَّـهُ يَتَوَفَّى = അല്ലാഹു പൂർണമായെടുക്കുന്നു(പിടിച്ചെടുക്കുന്നു) الْأَنۡفُسَ = ആത്മാക്കളെ(ജീവാത്മാക്കളെ)ദേഹങ്ങളെ حِينَ مَوْتِهَا = അവയുടെ മരണവേളയിൽ,മരിക്കുമ്പോൾ وَالَّتِي = യാതൊന്നിനെയും لَمْ تَمُتْ = മരണപ്പെടാത്ത فِي مَنَامِهَا = അതിന്റെ ഉറക്കിൽ فَيُمْسِكُ = എന്നിട്ടവൻ പിടിച്ചുവെക്കുന്നു الَّتِي = യാതൊന്നിനെ قَضَی عَلَيْهَا = അതിന്റെ മേൽ അവൻ വിധിച്ചു الْمَوْتَ = മരണം وَيُرْسِلُ = വിട്ടയക്കുകയും ചെയ്യും الْأُخْرَى = മറ്റേതിനെ إِلَی أَجَلٍ = ഒരു അവധിവരെ مُسَمًّى = നിർണയിക്കപ്പെട്ട إِنَّ فِي ذَلِكَ = നിശ്ചയമായും അതിലുണ്ട് لآيَاتٍ = ദൃഷ്ടാന്തങ്ങൾ لِقَوْمٍ = ഒരു ജനതക്ക്,ചില ആളുകൾക്ക് يَتَفَكَّرُونَ = ചിന്തിക്കുന്ന
39:42(ജീവാത്മാക്കളുള്ള ) ദേഹങ്ങളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണ്ണമായി (പിടിച്ച് )എടുക്കുന്നു ; മരണപ്പെടാത്തവയെ അവയുടെ ഉറക്കിലും (പിടിച്ചെടുക്കുന്നു ). എന്നിട്ട് യാതൊന്നിന്റെ മേൽ അവൻ മരണം വിധിച്ചുവോ അതിനെ അവൻ (വിട്ടയക്കാതെ ) പിടിച്ചുവെക്കുന്നു; മറ്റേതിനെ ഒരു നിർണയിക്കപ്പെട്ട അവധിവരെ വിട്ടയക്കുകയും ചെയ്യുന്നു. നിശ്ചയമായും, ചിന്തിക്കുന്ന ആളുകൾക്ക് അതിൽ ദൃഷ്ടാന്തങ്ങളുണ്ട്.
തഫ്സീർ : 42-42
View   
أَمِ ٱتَّخَذُوا۟ مِن دُونِ ٱللَّهِ شُفَعَآءَ ۚ قُلْ أَوَلَوْ كَانُوا۟ لَا يَمْلِكُونَ شَيْـًۭٔا وَلَا يَعْقِلُونَ﴿٤٣﴾
share
أَمِ = അതല്ല, അഥവാ اتَّخَذُوا = അവർ ആക്കി (ഏർപ്പെടുത്തി)യിരിക്കുന്നുവോ مِنۡ دُونِ اللَّـهِ = അല്ലാഹുവിന് പുറമെ شُفَعَاءَ = ചില ശുപാർശക്കാരെ قُلْ = നീ പറയുക أَوَلَوْ كَانُوا = അവർ ആയിരുന്നാൽ പോലുമോ لَا يَمْلِكُونَ = അവർ സ്വാധീനമാക്കുന്നില്ല (പ്രാപ്തമാകുന്നില്ല) شَيْئًا = യാതൊന്നും, ഒട്ടും وَلَا يَعْقِلُونَ = അവർ ഗ്രഹിക്കുന്നുമില്ല, മനസ്സിലാക്കുന്നുമില്ല
39:43അതല്ല, അല്ലാഹുവിനു പുറമെ, വല്ല ശുപാർശക്കാരെയും അവർ ഏർപെടുത്തിയിരിക്കുന്നുവോ ?! പറയുക :`അവർ [ആ ശുപാർശക്കാർ] യാതൊന്നും അധീനമാക്കുന്നുമില്ല, (ബുദ്ധികൊണ്ടു ) മനസ്സിലാക്കുന്നുമില്ല, എന്നിരുന്നാൽപോലുമോ ?!´ [എന്നാലും അവരെ ശുപാർശക്കാരായി സ്വീകരിക്കുകയോ ?!]
قُل لِّلَّهِ ٱلشَّفَـٰعَةُ جَمِيعًۭا ۖ لَّهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ ثُمَّ إِلَيْهِ تُرْجَعُونَ﴿٤٤﴾
share
قُلۡ = നീ പറയുക لِلَّـهِ = അല്ലാഹുവിനാണ് الشَّفَاعَةُ = ശുപാർശ جَمِيعًا = മുഴുവനും لَهُ = അവന്നാണ് مُلْكُ السَّمَاوَاتِ = ആകാശങ്ങളുടെ രാജത്വം, ആധിപത്യം وَالْأَرْضِ = ഭൂമിയുടെയും ثُمَّ إِلَيْهِ = പിന്നെ അവങ്കലേക്ക് تُرْجَعُونَ = നിങ്ങൾ മടക്കപ്പെടുന്നു
39:44പറയുക :`അല്ലാഹുവിനാണ് ശുപാർശ മുഴുവനും. [അവന്റെ ഹിതമനുസരിച്ചേ അതു നടക്കൂ ]. ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യം അവനാകുന്നു. പിന്നീടു അവനിലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു´.
തഫ്സീർ : 43-44
View   
وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ﴿٤٥﴾
share
وَإِذَا ذُكِرَ = പ്രസ്താവിക്കപ്പെട്ടാൽ, പറയപ്പെട്ടാൽ اللَّـهُ = അല്ലാഹുവിനെക്കുറിച്ച് وَحْدَهُ = അവൻ മാത്രമായി اشْمَأَزَّتْ = അറക്കും, ചുളുങ്ങും(ഇറുകും) قُلُوبُ = ഹൃദയങ്ങൾ الَّذِينَ لَا يُؤْمِنُونَ = വിശ്വസിക്കാത്തവരുടെ بِالْآخِرَةِ = പരലോകത്തിൽ وَإِذَاذُكِرَ = പ്രസ്താവിക്കപ്പെട്ടാൽ الَّذِينَ مِنۡ دُونِهِ = അവന് പുറമെയുള്ളവരെപ്പറ്റി إِذَا هُمْ = അപ്പോഴതാ അവർ يَسْتَبْشِرُونَ = സന്തോഷം പ്രകടിപ്പിക്കുന്നു, സന്തുഷ്ടരാകുന്നു
39:45അല്ലാഹുവിനെക്കുറിച്ചു മാത്രം പ്രസ്താവിക്കപ്പെട്ടാൽ, പരലോകത്തിൽ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങൾ അറച്ചു ചുളുങ്ങുന്നതാണ്. അവനു പുറമെയുള്ളവരെപ്പററി പ്രസ്താവിക്കപ്പെട്ടാൽ, അപ്പോഴതാ അവർ, സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു !
തഫ്സീർ : 45-45
View   
قُلِ ٱللَّهُمَّ فَاطِرَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ عَـٰلِمَ ٱلْغَيْبِ وَٱلشَّهَـٰدَةِ أَنتَ تَحْكُمُ بَيْنَ عِبَادِكَ فِى مَا كَانُوا۟ فِيهِ يَخْتَلِفُونَ﴿٤٦﴾
share
قُلِ = നീ പറയുക اللَّـهُمَّ = അല്ലാഹുവേ فَاطِرَ السَّمَاوَاتِ = ആകാശങ്ങളുടെ സ്രഷ്ടാവേ,സ്രഷ്ടാവായ وَالْأَرْضِ = ഭൂമിയുടെയും عَالِمَ الْغَيْبِ = അദൃശ്യം അറിയുന്നവനേ,അറിയുന്നവനായ وَالشَّهَادَةِ = ദൃശ്യവും (പ്രത്യക്ഷമായതും) أَنۡتَ تَحْكُمُ = നീ (തന്നെ) വിധി കൽപിക്കുന്നതാണ് بَيْنَ عِبَادِكَ = നിന്റെ അടിയാന്മാർക്കിടയിൽ فِي مَا = യാതൊന്നിൽ كَانُوا فِيهِ = അതിൽ അവരായിരുന്നു يَخْتَلِفُونَ = ഭിന്നിച്ചുകൊണ്ടിരിക്കും
39:46(നബിയേ )പറയുക :`അല്ലാഹുവേ, ആകാശങ്ങളെയും, ഭൂമിയെയും (മാതൃകയില്ലാതെ )സൃഷ്ടിച്ചുണ്ടാക്കിയവനേ, അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനേ ! നിന്റെ അടിയാന്മാർക്കിടയിൽ, അവർ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിൽ നീ തന്നെ വിധി കല്പിക്കുന്നതാണ്.´
തഫ്സീർ : 46-46
View   
وَلَوْ أَنَّ لِلَّذِينَ ظَلَمُوا۟ مَا فِى ٱلْأَرْضِ جَمِيعًۭا وَمِثْلَهُۥ مَعَهُۥ لَٱفْتَدَوْا۟ بِهِۦ مِن سُوٓءِ ٱلْعَذَابِ يَوْمَ ٱلْقِيَـٰمَةِ ۚ وَبَدَا لَهُم مِّنَ ٱللَّهِ مَا لَمْ يَكُونُوا۟ يَحْتَسِبُونَ﴿٤٧﴾
share
وَلَوْ أَنَّ = ഉണ്ടായിരുന്നുവെങ്കിൽ لِلَّذِينَ ظَلَمُوا = അക്രമം പ്രവർത്തിച്ചവർക്ക് مَا فِي الْأَرْضِ = ഭൂമിയിലുള്ളത് جَمِيعًا = മുഴുവനും وَمِثْلَهُ = അതിന്റെ അത്രയും مَعَهُ = അതോടുകൂടി لَافْتَدَوْا بِهِ = അവരത് തെണ്ടം കൊടുക്കുന്നതാണ് (അത് കൊടുത്തു മോചനം തേടും) مِنۡ سُوءِ الْعَذَابِ = ശിക്ഷയുടെ കെടുതി(കഠിന ശിക്ഷ) നിമിത്തം يَوْمَ الْقِيَامَةِ = ക്വിയാമത്ത്‌നാളിൽ وَبَدَا لَهُمۡ = അവർക്ക് വെളിവാകുക(വ്യക്തമാകുക)യും ചെയ്യും مِنَ اللَّـهِ = അല്ലാഹുവിങ്കൽ നിന്ന് مَا لَمْ يَكُونُوا = അവർ ആയിരുന്നില്ലാത്തത് يَحْتَسِبُونَ = കണക്കാക്കുക, വിചാരിക്കും
39:47അക്രമം പ്രവർത്തിച്ചവർക്കു ഭൂമിയിലുള്ളതു മുഴുവനും, അതോടുകൂടി അതിന്റെ അത്രയും കൂടി ഉണ്ടായിരുന്നാലും, ഖിയാമത്തുനാളിൽ, കടുത്ത ശിക്ഷ നിമിത്തം അവരതു (മുഴുവനും )തെണ്ടം കൊടുത്തേക്കുന്നതാണ്. അവർ കണക്കു കൂട്ടിയിട്ടില്ലാത്ത (പലതും) അല്ലാഹുവിങ്കൽ നിന്ന് അവർക്കു വെളിവാകുകയും ചെയ്യും.
وَبَدَا لَهُمْ سَيِّـَٔاتُ مَا كَسَبُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٤٨﴾
share
وَبَدَا لَهُمْ = അവർക്ക് വെളിവാകുകയും ചെയ്യും سَيِّئَاتُ = തിൻമകൾ (കെടുതികൾ) مَا كَسَبُوا = അവർ സമ്പാദിച്ച(പ്രവർത്തിച്ച)തിന്റെ وَحَاقَ بِهِمۡ = അവരിൽ(വന്നു)വലയം ചെയ്കയും ചെയ്യും مَا = യാതൊന്ന് كَانُوا بِهِ = അതിനെക്കുറിച്ച് അവരായിരുന്നു يَسْتَهْزِئُونَ = പരിഹാസം കൊള്ളും
39:48അവർ സമ്പാദിച്ചുവെച്ചതിന്റെ തിന്മകളും അവർക്കു വെളിപ്പെടും ;അവർ യാതൊന്നിനെക്കുറിച്ചു പരിഹാസം കൊണ്ടിരുന്നുവോ അതു അവരിൽ (വന്നു )വലയം ചെയ്യുകയും ചെയ്യും.
തഫ്സീർ : 47-48
View   
فَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّۭ دَعَانَا ثُمَّ إِذَا خَوَّلْنَـٰهُ نِعْمَةًۭ مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍۭ ۚ بَلْ هِىَ فِتْنَةٌۭ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴿٤٩﴾
share
فَإِذَا مَسَّ = എന്നാൽ ബാധിച്ചാൽ, തൊട്ടാൽ, സ്പർശിച്ചാൽ الْإِنۡسَانَ = മനുഷ്യനെ ضُرٌّ = വല്ല ഉപദ്രവും دَعَانَا = അവൻ നമ്മെ വിളിക്കും ثُمَّ = പിന്നീട് إِذَا خَوَّلْنَاهُ = അവന്ന് നാം അധീനമാക്കി (ദാനമായി)കൊടുത്താൽ نِعْمَةً مِنَّا = നമ്മിൽ നിന്ന് വല്ല അനുഗ്രഹവും قَالَ = അവൻ പറയും إِنَّمَا أُوتِيتُهُ = നിശ്ചയമായും അതെനിക്ക് നൽകപ്പെട്ടിരിക്കുന്നു عَلَی عِلْمٍ = അറിവോടെത്തന്നെ, അറിവുള്ളതിന്റെ പേരിൽ بَلْ هِيَ = പക്ഷേ അത് فِتْنَةٌ = ഒരു പരീക്ഷണമാണ് وَلَـكِنَّ أَكْثَرَهُمْ = എങ്കിലും അവരിൽ അധികമാളുകളും لَا يَعْلَمُونَ = അവർ അറിയുന്നില്ല
39:49എന്നാൽ, മനുഷ്യനെ വല്ല ഉപദ്രവവും സ്പർശിച്ചാൽ അവൻ നമ്മെ വിളി (ച്ചു പ്രാർത്ഥി)ക്കുന്നതാണ്; പിന്നീടു നമ്മുടെ പക്കൽ നിന്ന് വല്ല അനുഗ്രഹവും നാം അവനു (ദാനമായി )അധീനപ്പെടുത്തിക്കൊടുത്താൽ അവൻ പറയും : `നിശ്ചയമായും, ഇതെനിക്കു നല്കപ്പെട്ടിരിക്കുന്നതു. (തക്കതായ അറിവോടെതന്നെയാണ് ´ എന്നു !, പക്ഷെ, അതൊരു പരീക്ഷണമാകുന്നു. എങ്കിലും, അവരിൽ അധികമാളും അറിയുന്നില്ല.
തഫ്സീർ : 49-49
View   
قَدْ قَالَهَا ٱلَّذِينَ مِن قَبْلِهِمْ فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ﴿٥٠﴾
share
قَدْ قَالَهَا = അത് പറയുകയുണ്ടായിട്ടുണ്ട് الَّذِينَ = യാതൊരു കൂട്ടർ مِنۡ قَبْلِهِمْ = അവരുടെ (ഇവരുടെ) മുമ്പുള്ള فَمَا أَغْنَى = എന്നിട്ട് പ്രയോജനപ്പെട്ടില്ല, ഐശ്വര്യമാക്കിയില്ല عَنْهُمۡ = അവർക്ക് مَا كَانُوا يَكْسِبُونَ = അവർ സമ്പാദിച്ചു (പ്രവർത്തിച്ചു) കൊണ്ടിരുന്നത്
39:50ഇവരുടെ മുമ്പുള്ളവർ ഇതു [ഇങ്ങിനെയുള്ള വാക്ക് ] പറയുകയുണ്ടായിട്ടുണ്ട്. എന്നിട്ട് അവർ സമ്പാദിച്ചുവെച്ചിരുന്നത് അവർക്കു പ്രയോജനപ്പെട്ടില്ല ;-
فَأَصَابَهُمْ سَيِّـَٔاتُ مَا كَسَبُوا۟ ۚ وَٱلَّذِينَ ظَلَمُوا۟ مِنْ هَـٰٓؤُلَآءِ سَيُصِيبُهُمْ سَيِّـَٔاتُ مَا كَسَبُوا۟ وَمَا هُم بِمُعْجِزِينَ﴿٥١﴾
share
فَأَصَابَهُمْ = അങ്ങനെ അവർക്കു ബാധിച്ചു سَيِّئَاتُ مَا = യാതൊന്നിൻ്റെ കെടുതികൾ كَسَبُوا = അവർ സമ്പാദിച്ച ,പ്രവർത്തിച്ച وَالَّذِينَ ظَلَمُوا = അക്രമം, ചെയ്തവരാകട്ടെ مِنْ هَـؤُلَاءِ = ഇക്കൂട്ടരിൽ നിന്ന് سَيُصِيبُهُمْ = ഉടനെ അവർക്കു ബാധിക്കും سَيِّئَاتُ = കെടുതി(തിന്മ)കൾ مَا كَسَبُوا = അവർ സംബാധിച്ചതിന്റെ وَمَا هُمۡ = അവരല്ലതാനും بِمُعْجِزِينَ = അസാധ്യമാക്കുന്നവർ
39:51അങ്ങനെ, അവർ സമ്പാദിച്ചതിന്റെ തിന്മകൾ അവർക്ക് ബാധിച്ചു .(അതുപോലെ) ഇക്കൂട്ടരിൽനിന്നും അക്രമം പ്രവർത്തിച്ചിട്ടുള്ളവരാകട്ടെ ,തങ്ങൾ സമ്പാദിച്ചു വെച്ചിട്ടുള്ളതിന്റെ തിന്മകൾ അവർക്കും അടുത്ത് ബാധിക്കുന്നതാകുന്നു: അവർ (അല്ലാഹുവിനെ പരാജയപ്പെടുത്തി) അസാധ്യമാക്കുന്നവരല്ല താനും.
أَوَلَمْ يَعْلَمُوٓا۟ أَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يُؤْمِنُونَ﴿٥٢﴾
share
أَوَلَمْ يَعْلَمُوٓا۟ = അവർക്കറിഞ്ഞുകൂടെ أَنَّ اللَّـهَ = നിശ്ചയമായും അല്ലാഹു يَبْسُطُ = വിശാലമാക്കുന്നു (എന്ന്) الرِّزْقَ = ഉപജീവനം, ആഹാരം لِمَنۡ يَشَآءُ = അവൻ ഉദ്ദേശിക്കുന്നവർക്ക്‌ وَيَقْدِرُ = അവൻ കുടുസ്സാക്കുക(കണക്കാക്കുക)യും ചെയ്യും إِنَّ فِي ذَالِكَ = നിശ്ചയമായും അതിലുണ്ട്لَ آيَاتٍ = ദൃഷ്‌ടാന്തങ്ങൾ لِقَوۡمٍ = ഒരു ജനതക്ക് يُؤْمِنُونَ = വിശ്വസിക്കുന്ന
39:52അവർക്കറിഞ്ഞുകൂടെ, അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം വിശാലപ്പെടുത്തിക്കൊടുക്കുകയും , (ഉദ്ദേശിക്കുന്നവർക്ക്) കുടുസ്സാക്കുകയും ചെയ്യുന്നുവെന്ന് ?! നിശ്ചയമായും അതിൽ വിശ്വസിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്
തഫ്സീർ : 50-52
View   
قُلْ يَـٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ﴿٥٣﴾
share
قُلْ = പറയുക يَا عِبَادِيَ = എൻ്റെ അടിയാന്മാരേ الَّذِينَ أَسْرَفُوا = അതിരു കവിഞ്ഞവരായ عَلَی أَنۡفُسِهِمْ = തങ്ങളുടെ ആത്മാക്കളോടു لَا تَقْنَطُوا = നിങ്ങൾ നിരാശപ്പെടരുത് ,ആശ മുറിയരുത് مِنۡ رَحْمَةِ اللَّـهِ = അല്ലാഹുവിൻ്റെ കാരുണ്യത്തെ സംബന്ധിച്ച് إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു يَغْفِرُ الذُّنُوبَ = അവൻ പാപങ്ങൾ പൊറുക്കും جَمِيعًا = മുഴുവൻ إِنَّهُ هُوَ = തീർച്ചയായും അവൻ തന്നെ الْغَفُورُ = വളരെ പൊറുക്കുന്നവൻ الرَّحِيمُ = കരുണാനിധി
39:53(നബിയെ, എന്റെ അടിയൻമാരോട് ഞാൻ പ്രസ്താവിച്ചതായി) പറയുക: ‘തങ്ങളുടെ (സ്വന്തം) ആത്മാക്കളോട് അതിരു കവിഞ്ഞു പോയിട്ടുള്ള എന്റെ അടിയാൻമാരേ ,നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശപ്പെട്ടുപോകരുത്! നിശ്ചയമായും അല്ലാഹു പാപങ്ങളെ മുഴുവനും പൊറുക്കുന്നതാകുന്നു. നിശ്ചയമായും അവൻ തന്നെയാണ് വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവൻ.
തഫ്സീർ : 53-53
View   
وَأَنِيبُوٓا۟ إِلَىٰ رَبِّكُمْ وَأَسْلِمُوا۟ لَهُۥ مِن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ ثُمَّ لَا تُنصَرُونَ﴿٥٤﴾
share
وَأَنِيبُوا = നിങ്ങൾ മടങ്ങുക(വിനയപ്പെടുക, ഭക്തിപ്പെടുക)യും ചെയ്യുവിൻ إِلَی رَبِّكُمۡ = നിങ്ങളുടെ രക്ഷിതാവിങ്കലേക്കു وَأَسْلِمُوا = നിങ്ങൾ കീഴൊതുങ്ങുക (അനുസരണം കാണിക്കുക)യും ചെയ്യുവിൻ لَهُ = അവന്ന് ,അവനിലേക്ക്‌ مِنۡ قَبْلِ = മുമ്പായി أَنۡ يَأْتِيَكُمُ = നിങ്ങൾക്ക് വരുന്നതിന് الْعَذَابُ = ശിക്ഷ ثُمَّ = പിന്നെ لَا تُنۡصَرُونَ = നിങ്ങൾ സഹായിക്കപ്പെടുകയില്ല
39:54നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് (വിനയപ്പെട്ട്) മടങ്ങുകയും, അവനു കീഴൊതുങ്ങുകയും ചെയ്യുവിൻ, - നിങ്ങൾക്ക് ശിക്ഷ വരുന്നതിന് മുമ്പായി . (അത് വന്നാൽ) പിന്നെ , നിങ്ങൾക്ക് സഹായം ലഭിക്കുകയില്ല.
وَٱتَّبِعُوٓا۟ أَحْسَنَ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُم مِّن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ بَغْتَةًۭ وَأَنتُمْ لَا تَشْعُرُونَ﴿٥٥﴾
share
وَاتَّبِعُوا = നിങ്ങൾ പിൻപറ്റുകയും ചെയ്യുവിൻ أَحْسَنَ مَا = യാതൊന്നിൽ നല്ലതിനെ أُنۡزِلَ إِلَيْكُمۡ = നിങ്ങൾക്കു ഇറക്കപ്പെട്ട مِنۡ رَبِّكُمۡ = നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് مِنً قَبْلِ أَنۡ يَأْتِيَكُمُ = നിങ്ങൾക്കു വരുന്നതിന് മുമ്പ് الْعَذَابُ = ശിക്ഷ بَغْتَةً = പെട്ടെന്ന് ,യാദൃശ്ചികമായി وَأَنۡتُمْ = നിങ്ങൾ لَا تَشْعُرُونَ = അറിയാത്ത നിലയിൽ
39:55നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് നിങ്ങൾക്ക് ഇറക്കപ്പട്ടിട്ടുള്ളതിൽ നല്ലതിനെ പിൻപറ്റുകയും ചെയ്യുവിൻ - നിങ്ങൾ അറിയാത്ത നിലയിൽ പെട്ടെന്ന് ശിക്ഷ നിങ്ങൾക്ക് വന്നെത്തുന്നതിന് മുമ്പായി.
തഫ്സീർ : 54-55
View   
أَن تَقُولَ نَفْسٌۭ يَـٰحَسْرَتَىٰ عَلَىٰ مَا فَرَّطتُ فِى جَنۢبِ ٱللَّهِ وَإِن كُنتُ لَمِنَ ٱلسَّـٰخِرِينَ﴿٥٦﴾
share
أَنً تَقُولَ = പറഞ്ഞേക്കുന്നതിനാൽ (പറയാതിരിക്കുവാൻ) نَفْسٌ = വല്ല ആത്മാവും (ഓരോ ആളും, ദേഹം) يَا حَسۡرَتَا = എൻ്റെ സങ്കടമേ(കഷ്‌ടമേ) عَلَى مَا فَرَّطۡتُ = ഞാൻ വീഴ്ചവരുത്തിയതിൽ فِي جَنبِ اللَّـهِ = അല്ലാഹുവിൻ്റെ പക്ഷത്തു (കാര്യത്തിൽ) وَإِنۡ كُنۡتُ = നിശ്ചയമായും ഞാൻ ആയിരിക്കുന്നു لَمِنَ السَّاخِرِينَ = കളിയാക്കുന്ന (പരിഹസിക്കുന്ന)വരിൽപെട്ട(വൻ)
39:56വല്ല ആളും പറഞ്ഞേക്കുമെന്നതിനാൽ (അഥവാ പറയാതിരിക്കുവാൻ വേണ്ടി ): "ഹാ ! അല്ലാഹുവിന്റെ പക്ഷത്ത് (ചെയ്യേണ്ടുന്ന കടമയിൽ ) ഞാൻ വീഴ്ച വരുത്തിയതിൽ എന്റെ സങ്കടമേ ! നിശ്ചയമായും ഞാൻ കളിയാക്കുന്നവരുടെ കൂട്ടത്തിൽ ആയിപ്പോയല്ലോ!"
أَوْ تَقُولَ لَوْ أَنَّ ٱللَّهَ هَدَىٰنِى لَكُنتُ مِنَ ٱلْمُتَّقِينَ﴿٥٧﴾
share
أَوْ تَقُولَ = അല്ലെങ്കിൽ പറയുന്നതിനാൽ لَوْ أَنَّ اللَّـهَ = അല്ലാഹു ആയിരുന്നെങ്കിൽ هَدَانِي = എന്നെ സന്മാർഗത്തിലാക്കി(യിരുന്നുവെങ്കിൽ) لَكُنۡتُ = ഞാൻ ആകുമായിരുന്നു مِنَ الْمُتَّقِينَ = സൂക്ഷമതയുള്ളവരില്പെട്ട(വൻ)
39:57അല്ലെങ്കിൽ ( ഒരാൾ ഇങ്ങനെ) പറഞ്ഞേക്കുമെന്നതിനാൽ: "(ഹാ !) അല്ലാഹു എന്നെ സന്മാർഗ്ഗത്തിലാക്കിയിരുന്നുവെങ്കിൽ, ഞാൻ സൂക്ഷ്മതയുള്ളവരിൽ പെട്ടവനാകുമായിരുന്നുവല്ലോ!’
أَوْ تَقُولَ حِينَ تَرَى ٱلْعَذَابَ لَوْ أَنَّ لِى كَرَّةًۭ فَأَكُونَ مِنَ ٱلْمُحْسِنِينَ﴿٥٨﴾
share
أَوْ تَقُولَ = അല്ലെങ്കിൽ അത് പറഞ്ഞേക്കുന്നതിനാൽ حِينَ تَرَى = അത് കാണുമ്പോൾ الْعَذَابَ = ശിക്ഷ لَوْ أَنَّ لِي = എനിക്കുണ്ടായിരുന്നെങ്കിൽ كَرَّةً = ഒരു മടക്കം, ചാട്ടം, ഓട്ടം فَأَكُونَ = എന്നാൽ ഞാനാകുമായിരുന്നു مِنَ الْمُحْسِنِينَ = സുകൃതവാന്മാരിൽ
39:58അല്ലെങ്കിൽ ശിക്ഷ കാണുന്ന സമയത്ത് (ഇങ്ങിനെ ) പറഞ്ഞേക്കുമെന്നതിനാൽ: "എനിക്ക് ഒരു (ഒറ്റ) മടക്കം കിട്ടിയിരുന്നെങ്കിൽ! എന്നാൽ, ഞാൻ സുകൃതവാൻമാരിൽ പെട്ടവനാകുമായിരുന്നുവല്ലോ!"
തഫ്സീർ : 56-58
View   
بَلَىٰ قَدْ جَآءَتْكَ ءَايَـٰتِى فَكَذَّبْتَ بِهَا وَٱسْتَكْبَرْتَ وَكُنتَ مِنَ ٱلْكَـٰفِرِينَ﴿٥٩﴾
share
بَلَى = ഇല്ലാതെ (ഉണ്ട്) قَدْ جَاءَتْكَ = നിനക്ക് വരികയുണ്ടായിട്ടുണ്ട് آيَاتِي = എൻ്റെ ആയത്തുകൾ فَكَذَّبْتَ بِهَا = എന്നിട്ട് നീ അതിനെ വ്യാജമാക്കി وَاسْتَكْبَرْتَ = നീ അഹംഭാവം (ഗർവ്വ്) നടിക്കുകയും ചെയ്തു وَكُنۡتَ = നീ ആകുകയും ചെയ്തു, ആയിരുന്നുതാനും مِنَ الْكَافِرِينَ = അവിശ്വാസികളിൽ
39:59"ഇല്ലാതെ ! തീർച്ചയായും എന്റെ "ആയത്തുകൾ" [സന്ദേശങ്ങളും ലക്ഷ്യങ്ങളും] നിനക്ക് വരികയുണ്ടായി; എന്നിട്ട് നീ അവയെ വ്യാജമാക്കുകയും, നീ അഹംഭാവം നടിക്കുകയും ചെയ്തു; നീ അവിശ്വാസികളിൽ പെട്ടവനും ആയിരുന്നു." (ഇതാണ് കാരണം,)
وَيَوْمَ ٱلْقِيَـٰمَةِ تَرَى ٱلَّذِينَ كَذَبُوا۟ عَلَى ٱللَّهِ وُجُوهُهُم مُّسْوَدَّةٌ ۚ أَلَيْسَ فِى جَهَنَّمَ مَثْوًۭى لِّلْمُتَكَبِّرِينَ﴿٦٠﴾
share
وَيَوْمَ الْقِيَامَةِ = ഖിയാമത്തുനാളിലോ تَرَى = നിനക്കുകാണാം , നീ കാണും الَّذِينَ كَذَبُوا = വ്യാജം(കളവു) പറഞ്ഞവരെ عَلَى اللَّـهِ = അല്ലഹുവിൻ്റെമേൽ وُجُوهُهُمۡ = അവരുടെ മുഖങ്ങൾ مُسْوَدَّةٌ = കറുത്തിരുണ്ടവയായിരിക്കും أَلَيۡسَ فِي جَهَنَّمَ = ജഹന്നമിൽ ഇല്ലേ مَثْوًى = പാർപ്പിടം, താമസസ്ഥലം لِّلْمُتَكَبِّرِينَ = അഹംഭാവികൾക്കു
39:60ഖിയാമത്തു നാളിലാകട്ടെ , അല്ലാഹുവിന്റെ മേൽ വ്യാജം പറഞ്ഞിട്ടുള്ളവരെ, അവരുടെ മുഖങ്ങൾ കറുത്തിരുണ്ടതായി നിനക്ക് കാണാവുന്നതാണ് . അഹംഭാവികൾക്ക് "ജഹന്നമി" ൽ [നരകത്തിൽ] പാർപ്പിടമില്ലയോ ?!
وَيُنَجِّى ٱللَّهُ ٱلَّذِينَ ٱتَّقَوْا۟ بِمَفَازَتِهِمْ لَا يَمَسُّهُمُ ٱلسُّوٓءُ وَلَا هُمْ يَحْزَنُونَ﴿٦١﴾
share
وَيُنَجِّى اللَّهُ = അല്ലാഹു രക്ഷപ്പെടുത്തും الّذِينَ اتّقَواْ = സൂക്ഷിച്ചവരെ بِمَفَازَتِهِمۡ = അവരുടെ ഭാഗ്യം (വിജയം) കൊണ്ട് لاَ يَمَسُّهُمُ = അവരെ സ്പർശിക്കയില്ല السُّوءُ = തിന്മ, കെടുതി وَلَا هُمۡ = അവരില്ലതാനും يَحۡزَنُونَ = വ്യസനപ്പെടും
39:61സൂക്ഷ്മത പാലിച്ചവരെ, അവരുടെ സൗഭാഗ്യം നിമിത്തം അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്യും .അവരെ തിന്മ സ്പർശിക്കുകയില്ല . അവർ വ്യസനപ്പെടുകയുമില്ല.
തഫ്സീർ : 59-61
View   
ٱللَّهُ خَـٰلِقُ كُلِّ شَىْءٍۢ ۖ وَهُوَ عَلَىٰ كُلِّ شَىْءٍۢ وَكِيلٌۭ﴿٦٢﴾
share
اللَّهُ = അല്ലാഹു خَالِقُ كُلِّ شَيْءٍ = എല്ലാ വസ്തുവിന്റെ(എല്ലാറ്റിന്റെ)യും സൃഷ്ടാവാണ് وَهُوَ = അവൻ عَلَی كُلِّ شَيۡءٍ = എല്ലാ വസ്തുവി (എല്ലാറ്റി)ന്റെ മേലും وَكِيلٌ = കൈകാര്യം നടത്തുന്നവനാണ്(അധികാരക്കാരനാണ്)
39:62അല്ലാഹു എല്ലാ വസ്തുവിന്റെ [ എല്ലാറ്റിന്റെ ]യും സ്രഷ്ടാവാകുന്നു; അവൻ എല്ലാ വസ്തുവിന്റെ [എല്ലാറ്റിന്റെ] മേലും കൈകാര്യം നടത്തുന്നവനുമാകുന്നു.
തഫ്സീർ : 62-62
View   
لَّهُۥ مَقَالِيدُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ﴿٦٣﴾
share
لَهُ = അവന്നാണ് , അവന്റേതാണ് مَقَالِيدُ السَّمَاوَاتِ = ആകാശങ്ങളുടെ ഖജനാക്കൾ,താക്കോലുകൾ (ഭരണകാര്യങ്ങൾ) وَالأَرۡضِ = ഭൂമിയുടെയും وَالَّذِينَ كَفَرُوا = അവിശ്വസിച്ചവർ بِاَيَاتِ اللَّهِ = അല്ലാഹുവിന്റെ ആയത്തുകളിൽ أُولَئِكَ هُمُ = അവർ തന്നെയാണ് الۡخَاسِرُونَ = നഷ്ട്ടപ്പെട്ടവർ
39:63ആകാശങ്ങളുടെയും, ഭൂമിയുടെയും ഖജനാക്കൾ (അഥവാ താക്കോലുകൾ) അവന്റേതാകുന്നു. അല്ലാഹുവിന്റെ "ആയത്തു’കളിൽ [ലക്ഷ്യങ്ങളിലും വചനങ്ങളിലും] അവിശ്വസിച്ചവരാകട്ടെ, അവർ തന്നെയാണ് നഷ്ടക്കാർ.
തഫ്സീർ : 63-63
View   
قُلْ أَفَغَيْرَ ٱللَّهِ تَأْمُرُوٓنِّىٓ أَعْبُدُ أَيُّهَا ٱلْجَـٰهِلُونَ﴿٦٤﴾
share
قُلۡ = നീ പറയുക أَفَغَيۡرَ اللَّهِ = എന്നിരിക്കെ(അപ്പോൾ) അല്ലാഹു അല്ലാത്തവരെയാണോ تَأۡمُرُونِّي = നിങ്ങളെന്നോടു കൽപ്പിക്കുന്നു أَعۡبُدُ = ഞാനാരാധിക്കുവാൻ أَيُّهَا الجَاهِلُونَ = ഹേ വിഡ്ഢികളേ, അറിവില്ലാത്തവരേ
39:64നബിയേ) പറയുക: എന്നിരിക്കെ, അല്ലാഹു അല്ലാത്തവരെയാണോ ഞാനാരാധിക്കണമെന്ന് നിങ്ങളെന്നോട് കൽപ്പിക്കുന്നത്, ഹേ , (അറിവില്ലാത്ത) വിഡ്ഢികളെ?!
തഫ്സീർ : 64-64
View   
وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَـٰسِرِينَ﴿٦٥﴾
share
وَلَقَدۡ أُوحِيَ = തീർച്ചയായും വഹ്യ് നൽകപ്പെട്ടിട്ടുണ്ട് إِلَيۡكَ = നിനക്ക്, നിന്നിലേക്ക് وَإِلَی الَّذِينَ مِنۡ قَبۡلِكَ = നിന്റെ മുമ്പുളളവരിലേക്കും لٙئِنۡ أٙشۡرٙكۡتٙ = നീ ശിർക്ക് ചെയ്തുവെങ്കിൽ لَيَحۡبَطَنَّ = നിശ്ചയമായും നിഷ്ഫലമാകും,പൊളിയും عَمَلُكَ = നിന്റെ കർമ്മം,പ്രവൃത്തി وَلَتَكُونَنَّ = നീ ആകുകയും ചെയ്യും مِنَ الۡخَاسِرِينَ = നഷ്ട്ടപ്പെട്ടവരിൽ
39:65(നബിയേ) നിനക്കും, നിന്റെ മുമ്പുള്ളവരിലേക്കും തീർച്ചയായും വഹ്‌യ്‌ [ദിവ്യ സന്ദേശം] നൽകപ്പെട്ടിട്ടുണ്ട്: നീ (അല്ലാഹുവിനോട്) പങ്കു ചേർത്തുവെങ്കിൽ, നിശ്ചയമായും നിന്റെ കർമ്മം (മുഴുവനും) നിഷ്ഫലമായിപ്പോകും; നിശ്ചയമായും നീ നഷ്ടക്കാരിൽ പെട്ടവനായിത്തീരുകയും ചെയ്യും" എന്ന്.
بَلِ ٱللَّهَ فَٱعْبُدْ وَكُن مِّنَ ٱلشَّـٰكِرِينَ﴿٦٦﴾
share
بَلِ اللهَ = എങ്കിലും (പക്ഷേ) അല്ലാഹുവിനെത്തന്നെ فَاعۡبُدۡ = നീ ആരാധിക്കുക وكُنۡ = നീ ആകുകയും ചെയ്യുക مِنَ الشَّاكِرِينَ = നന്ദിയുളളവരിൽ (പെട്ടവൻ)
39:66പക്ഷേ, നീ അല്ലാഹുവിനെത്തന്നെ ആരാധിച്ചു കൊള്ളുക. നീ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തിൽ ആയിരിക്കയും ചെയ്യുക.
തഫ്സീർ : 65-66
View   
وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦ وَٱلْأَرْضُ جَمِيعًۭا قَبْضَتُهُۥ يَوْمَ ٱلْقِيَـٰمَةِ وَٱلسَّمَـٰوَٰتُ مَطْوِيَّـٰتٌۢ بِيَمِينِهِۦ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ﴿٦٧﴾
share
وَمَا قَدَرُوا = അവർ കണക്കാക്കിയില്ല,വക വെച്ചില്ല,കല്പിച്ചില്ല اللهَ = അല്ലാഹുവിനെ حَقَّ قَدۡرِهِ = അവനെ കണക്കാക്കേണ്ട പ്രകാരം, അവന്റെ യഥാർത്ഥ നിലപാട് (മഹത്വം) وَالۡاَرۡضُ جَمِيعًا = ഭൂമി മുഴുവനും قَبۡضَتُهُ = അവന്റെ(ഒരു) പിടി(പിടിയിലടങ്ങിയത്) ആയിരിക്കും يَوۡمَ الۡقِيَامَۃِ = ഖിയാമത്ത് നാളിൽ وَالسَّمَاوَاتُ = ആകാശങ്ങൾ مَطۡوِيَّاتٌ = ചുരുട്ടിപിടിക്കപ്പെട്ടവയായിരിക്കും بِيَمِينِهِ = അവന്റെ വലങ്കൈയിൽ سُبۡحَانَهُ = അവൻ മഹാപരിശുദ്ധൻ,അവനെ പരിശുദ്ധപ്പെടുത്തുന്നു وَتَعَالَی = അവൻ അത്യുന്നതി പ്രാപിക്കുകയും ചെയ്തിരിക്കുന്നു عَمَّا يُشۡرِكُونَ = അവർ പങ്ക് ചേർക്കുന്നതിൽ നിന്ന്
39:67അല്ലാഹുവിന്ന് അവന്റെ യഥാർത്ഥ നിലപാട് (അഥവാ മഹത്വം) അവർ കൽപ്പിച്ചില്ല. ഭൂമി മുഴുവനും ഖിയാമത്ത്നാളിൽ അവന്റെ പിടിയിലടങ്ങിയിരിക്കും; ആകാശങ്ങളാകട്ടെ, അവന്റെ വലംകയ്യിൽ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും. അവർ പങ്കുചേർക്കുന്നതിൽ നിന്ന് അവൻ മഹാപരിശുദ്ധനും അത്യുന്നതി പ്രാപിച്ചവനുമത്രേ!
തഫ്സീർ : 67-67
View   
وَنُفِخَ فِى ٱلصُّورِ فَصَعِقَ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌۭ يَنظُرُونَ﴿٦٨﴾
share
وَنُفِخَ = ഊതപ്പെടും فِى الصُّورِ = കാഹളത്തിൽ,കൊമ്പിൽ فَصَعِقَ = അപ്പോൾ ബോധം കെട്ടു പോകും,സ്തംഭിക്കും(നാശമടയും) مَنۡ فِى السَّمَاوَتِ = ആകാശത്തിലുളളവർ وَمَنۡ فِى الۡأَرًضِ = ഭൂമിയിലുളളവരും إِلَّا مَنۡ = യാതൊരുവരൊഴികെ شَاءَالله ُ = അല്ലാഹു ഉദ്ദേശിച്ച ثُمَّ نُفِخَ = പിന്നെ ഊതപ്പെടും فِيهِ = അതിൽ أُخۡرَى = മറ്റൊന്ന് فَاِذَا هُمۡ = അപ്പോൾ അവരതാ قِيَامٌ = എഴുന്നേറ്റു നിൽക്കുന്നവരായിരിക്കും يَنًظُرُونَ = നോക്കികൊണ്ട്
39:68കാഹളത്തിൽ ഊതപ്പെടും . അപ്പോൾ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും അല്ലാഹു ഉദ്ദേശിച്ചവരൊഴികെ - ബോധം കെട്ട് (അഥവാ മരണമടഞ്ഞ്) പോകുന്നതാണ് .പിന്നീട് അതിൽ മറ്റൊന്ന് (കൂടി) ഊതപ്പെടും . അപ്പോൾ അവരതാ, എഴുന്നേറ്റ് നോക്കുന്നവരായിരിക്കും.
തഫ്സീർ : 68-68
View   
وَأَشْرَقَتِ ٱلْأَرْضُ بِنُورِ رَبِّهَا وَوُضِعَ ٱلْكِتَـٰبُ وَجِا۟ىٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِىَ بَيْنَهُم بِٱلْحَقِّ وَهُمْ لَا يُظْلَمُونَ﴿٦٩﴾
share
وَأَشۡرَقَتِ = പ്രശോഭിക്കുന്നതുമാണ് الۡأَرۡضُ = ഭൂമി بِنُورِ رَبِّهَا = അതിന്റെ റബ്ബിന്റെ പ്രകാശം കൊണ്ട് وَوُضِعَ = വെക്കപ്പെടുകയും ചെയ്യും الۡكِتَابُ = ഗ്രന്ഥം, രേഖ وَجِيءَ = വരപ്പെടും بِالنَّبِيِّينَ = പ്രവാചകന്മാരെ കൊണ്ട് وَالشُّهَدَاءِ = സാക്ഷികളേയും وَقُضِيَ بَينَهُمۡ = അവരുടെ ഇടയിൽ വിധി നടത്തപ്പെടും بِالۡحَقِّ = യഥാർത്ഥം (മുറ,ന്യായം, സത്യം) പ്രകാരം وَهُمۡ = അവർ لاَ يُظۡلَمُونۡ = അക്രമം (അനീതി)ചെയ്യപ്പെടുകയില്ല
39:69ഭൂമി, അതിന്റെ രക്ഷിതാവിന്റെ പ്രകാശം കൊണ്ട് പ്രശോഭിക്കും. (കർമ്മങ്ങൾ രേഖപ്പെടുത്തപ്പെട്ട) ഗ്രന്ഥം (കൊണ്ടുവന്നു) വെക്കപ്പെടുകയും , പ്രവാചകന്മാരെയും സാക്ഷികളെയും കൊണ്ടുവരപ്പെടുകയും ചെയ്യും . അവർക്കിടയിൽ [ജനങ്ങളിൽ] യഥാർത്ഥ പ്രകാരം വിധി നടത്തപ്പെടുകയും ചെയ്യും. അവരോട് അനീതി ചെയ്യപ്പെടുകയില്ലതാനും.
وَوُفِّيَتْ كُلُّ نَفْسٍۢ مَّا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ﴿٧٠﴾
share
وَوُفِّيَتۡ = നിറവേറ്റി കൊടുക്കപ്പെടുകയും ചെയ്യും كُلُّ نَفۡسٍ = എല്ലാ ആൾക്കും,ദേഹത്തിനും,ആത്മാവിനും مَا عَمِلَتۡ = അത് പ്രവർത്തിച്ചത് وَهُوَ اَعۡلَمُ = അവൻ ഏറ്റവും അറിയുന്നവനാണ് بِمَا يَفۡعَلُونَ = അവർ ചെയ്യുന്നതിനെപ്പറ്റി
39:70ഓരോ ദേഹത്തിനും [ ആൾക്കും ] അത് പ്രവർത്തിച്ചത് [കർമ്മഫലം] നിറവേറ്റിക്കൊടുക്കപ്പെടുന്നതാണ്. അവർ ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അവൻ ഏറ്റവും അറിയുന്നവനാണ് താനും.
തഫ്സീർ : 69-70
View   
وَسِيقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ رُسُلٌۭ مِّنكُمْ يَتْلُونَ عَلَيْكُمْ ءَايَـٰتِ رَبِّكُمْ وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَـٰذَا ۚ قَالُوا۟ بَلَىٰ وَلَـٰكِنْ حَقَّتْ كَلِمَةُ ٱلْعَذَابِ عَلَى ٱلْكَـٰفِرِينَ﴿٧١﴾
share
وَسِيقَ = നയിക്ക(തെളിക്ക)പ്പെടും الَّذِينَ كَفَرُو = അവിശ്വസിച്ചവർ إِلَی جَهَنَّمَ = ജഹന്നമിലേക് زُمَرًا = സമൂഹങ്ങളായി,കൂട്ടമായി حَتَّی إِذَا جَاءُوهاَ = അങ്ങനെ അവർ അതിന്നടുക്കൽ വന്നാൽ فُتِحَتۡ = തുറക്കപെടും أَبۡوَابُهَا = അതിന്റെ വാതിലുകൾ وَقَالَ لَهُمۡ = അവരോട് പറയുകയും ചെയ്യും خَزَنَتُهَا = അതിന്റെ കാവൽക്കാർ أَلَمۡ يَأتِكُمۡ = നിങ്ങൾക്ക് വന്നില്ലേ رُسُلٌ مِنۡكُمۡ = നിങ്ങളിൽ നിന്നുള്ള ദൂതന്മാർ يَتۡلُونَ عَلَيۡكُمۡ = നിങ്ങൾക്ക് ഓതിത്തരുന്ന, ഓതിത്തന്നും കൊണ്ട് آيَاتِ رَبِّكُمۡ = നിങ്ങളുടെ റബ്ബിന്റെ ആയത്തുകളെ وَ يُنۡزِرُونَكُمۡ = നിങ്ങൾക്ക് അവർ മുന്നറിയിപ്പ്(താക്കീത്)നല്കുകയും لِقَاءَ يَوۡمِكُمۡ = നിങ്ങളുടെ ദിവസത്തെ കാണുന്നതിനെ പറ്റി هَذَا = ഈ قَالُو = അവർ പറയും بَلَ = ഇല്ലാതേ (അതെ) وَلَكِنۡ حَقَّتۡ = പക്ഷെ യഥാർത്ഥമായി,സ്ഥിരപ്പെട്ടു كَلِمَۃُ الۡعَذَابِ = ശിക്ഷയുടെ വാക്ക് عَلَ الۡكَافِرِينَ = അവിശ്വാസികളുടെ മേൽ
39:71അവിശ്വസിച്ചവർ "ജഹന്ന" മി [നരകത്തി]ലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ, അവർ അതിന്നടുത്തു വന്നാൽ അതിന്റെ വാതിലുകൾ തുറക്കപ്പെടും ; അതിലെ കാവൽക്കാർ അവരോട് ഇപ്രകാരം പറയുകയും ചെയ്യും . "നിങ്ങൾക്ക് നിങ്ങളുടെ റബ്ബിന്റെ ‘ആയത്തു’കൾ [സന്ദേശങ്ങളും- ലക്ഷ്യങ്ങളും ] ഓതിത്തരുകയും , നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെക്കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തുകൊണ്ട് നിങ്ങളിൽ നിന്നുള്ള (ദൈവ) ദൂതൻമാർ നിങ്ങൾക്ക് വന്നിരുന്നില്ലേ ?!" അവർ പറയും:"ഇല്ലാതേ![വന്നിരുന്നു.] പക്ഷേ , അവിശ്വാസികളുടെ മേൽ ശിക്ഷയുടെ വാക്ക് (യഥാർത്ഥമായി) സ്ഥിരപ്പെട്ടുപോയി !.
قِيلَ ٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَـٰلِدِينَ فِيهَا ۖ فَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ﴿٧٢﴾
share
قِيلَ = പറയപ്പെടും ادۡخُلُو = നിങ്ങൾ പ്രവേശിക്കുവിൻ أَبۡوَابَ جَهَنَّمَ = നരകത്തിന്റെ വാതിലുകളിൽകൂടി خَالِدِينَ فِيهَا = അതിൽ നിത്യവാസികൾ(ശാശ്വതന്മാർ) ആയ നിലക്ക് فَبِئْسَ = അപ്പോൾ എത്ര ചീത്ത مَثۡوَی = പാർപ്പിടം الۡمُتَكَبِّرِينَ = അഹംഭാവികളുടെ
39:72(അവരോട്) പറയപ്പെടും: "ജഹന്നമി"ൽ നിത്യവാസികളെന്ന നിലയിൽ അതിന്റെ വാതിലുകളിൽകൂടി നിങ്ങൾ പ്രവേശിക്കുവിൻ ! " അപ്പോൾ, അഹംഭാവികളുടെ പാർപ്പിടം എത്ര ചീത്ത!
തഫ്സീർ : 71-72
View   
وَسِيقَ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ إِلَى ٱلْجَنَّةِ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَا سَلَـٰمٌ عَلَيْكُمْ طِبْتُمْ فَٱدْخُلُوهَا خَـٰلِدِينَ﴿٧٣﴾
share
وَسِيقَ = നയിക്കപ്പെടും الَّذِينَ اتَّقَوۡا = സൂക്ഷിച്ചവരെ رَبَّهُمۡ = തങ്ങളുടെ റബ്ബിനെ إِلَ الۡجَنَّۃِ = സ്വർഗ്ഗത്തിലേക് زُمَرًا = കൂട്ടങ്ങളായി حَتَّی إِذَا جَاءُوهاَ = അങ്ങനെ അവർ അതിന്നടുത്തുവന്നാൽ وَ فُتِحَتۡ = തുറക്കപ്പെടുകയും أَبۡوَابُهَا = അതിന്റെ വാതിലുകൾ وَقَالَ لَهُمۡ = അവരോട് പറയുകയും ചെയ്യും خَزَنَتُهَا = അതിന്റെ കാവൽക്കാർ سَلَامٌ = സലാം,സമാധാനം,ശാന്തി عَلَيۡكُمۡ = നിങ്ങൾക്ക് طِبۡتُمۡ = നിങ്ങൾ നന്നായി,പരിശുദ്ധരായി فَادۡخُلُوهاَ = ആകയാൽ അതിൽ പ്രവേശിക്കുവിൻ خاَلِدِينۡ = നിത്യവാസികളായ നിലയിൽ
39:73തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു വന്നിട്ടുള്ളവർ സ്വർഗ്ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും .അങ്ങനെ, അവർ അതിന്നടുത്തുവരികയും, അതിന്റെ വാതിലുകൾ തുറക്കപ്പെട്ടിരിക്കുകയും ചെയ്താൽ....... ! [ഹാ ! അവർക്ക് ലഭിക്കുവാനിരിക്കുന്നത് അവർണ്ണനീയം ! ]അതിന്റെ കാവൽക്കാർ അവരോട് (ഇപ്രകാരം) പറയുകയും ചെയ്യും : "നിങ്ങൾക്ക് "സലാം" ! [സമാധാനശാന്തി ! ] നിങ്ങൾ (സുകൃതം ചെയ്ത്) പരിശുദ്ധരായി . ആകയാൽ, നിത്യവാസികളായ നിലയിൽ നിങ്ങളിതിൽ പ്രവേശിച്ചുകൊള്ളുവിൻ ! "
وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى صَدَقَنَا وَعْدَهُۥ وَأَوْرَثَنَا ٱلْأَرْضَ نَتَبَوَّأُ مِنَ ٱلْجَنَّةِ حَيْثُ نَشَآءُ ۖ فَنِعْمَ أَجْرُ ٱلْعَـٰمِلِينَ﴿٧٤﴾
share
وَقَالُو = അവർ പറയുന്നതുമാണ് الحَمۡدُ = സ്തുതി(സർവ്വസ്തുതിയും) لِلَّهِ = അല്ലാഹുവിനാണ് الَّذِي صَدَقَنَا = ഞങ്ങൾക്ക് സത്യമാക്കിത്തന്ന,ഞങ്ങളോട് സത്യം പറഞ്ഞ وَعۡدَهُ = തന്റെ വാഗ്ദാനം وَأَوۡرَثۡنَا = ഞങ്ങൾക്ക് അവകാശപ്പെടുത്തുകയും ചെയ്ത الأَرۡضَ = (ഈ)ഭൂമി نَتَبَوَّأُ = ഞങ്ങൾ വസിക്കുമാറ്,സൗകര്യപ്പെടുമാറ് مِنَ الۡجِنَّۃِ = സ്വർഗത്തിൽ നിന്ന് حَيۡثُ نَشَاءُ = ഞങ്ങൾ ഉദ്ദേശിക്കുന്നിടത്ത فَنِعۡمَ = അപ്പോൾ എത്ര നല്ലത്,വളരെ നല്ലത് أَجۡرُ = പ്രതിഫലം,കൂലി الۡعَالَمِينۡ = പ്രവർത്തിച്ചവരുടെ
39:74അവർ പറയും : "അല്ലാഹുവിന് സർവസ്തുതിയും ! (അതെ) തന്റെ വാഗ്ദാനം ഞങ്ങൾക്ക് സത്യമാക്കിത്തരുകയും സ്വർഗ്ഗത്തിൽനിന്ന് ഞങ്ങൾ ഉദ്ദേശിക്കുന്നിടത്ത് ഞങ്ങൾക്ക് വസിക്കുവാൻ സൗകര്യപ്പെടുമാറ് (ഈ സ്വർഗ്ഗ) ഭൂമിയെ ഞങ്ങൾക്ക് അവകാശപ്പെടുത്തിത്തരുകയും ചെയ്തിട്ടുള്ളവന് (സ്തുതി)." അപ്പോൾ (സൽക്കർമ്മങ്ങൾ) പ്രവർത്തിച്ചവരുടെ പ്രതിഫലം എത്ര നല്ലത് !
തഫ്സീർ : 73-74
View   
وَتَرَى ٱلْمَلَـٰٓئِكَةَ حَآفِّينَ مِنْ حَوْلِ ٱلْعَرْشِ يُسَبِّحُونَ بِحَمْدِ رَبِّهِمْ ۖ وَقُضِىَ بَيْنَهُم بِٱلْحَقِّ وَقِيلَ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ﴿٧٥﴾
share
وَتَرَی = നിനക്ക് കാണുകയും ചെയ്യാം الْمَلَائِكَةَ = മലക്കുകളെ حَافِّينَ = പൊതിഞ്ഞവരായി, ചുറ്റിലും നിൽക്കുന്നവരായി مِنۡ حَوۡلِ الۡعَرۡشِ = അർശിന്റെ ചുറ്റുപാടിൽ കൂടി يُسَبِّحُونَ = അവർ തസ്ബീഹ്(സ്തോത്ര കീർത്തനം,മഹത്വം ഉൽഘോഷിക്കൽ)നടത്തും بِحَمۡدِ رَبِّهِمۡ = തങ്ങളുടെ റബ്ബിനെ സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ وَقُضِيَ = തീരുമാനിക്കപ്പെടുക (വിധിക്ക)പ്പെടുകയും ചെയ്തു بَيۡنَهُمۡ = അവർക്കിടയിൽ بِالۡحَقِّ = യഥാർത്ഥ(ന്യായ, മുറ)പ്രകാരം وَقِيلَ = പറയപ്പെടുകയും ചെയ്യും الۡحَمۡدُ = (സർവ്വ)സ്തുതി لِلَّهِ = അല്ലാഹുവിനാണ് رَبِّ الۡعالَمِينۡ = ലോകരുടെ റബ്ബായ
39:75‘അർശി’ന്റെ [രാജകീയ സിംഹാസനത്തിന്റെ] ചുറ്റുപാടിലും പൊതിഞ്ഞു നിൽക്കുന്നവരായി മലക്കുകളെ നിനക്കു കാണാം. അവർ തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് "തസ്ബീഹ്" [സ്തോത്രകീർത്തനം] നടത്തുന്നതാണ്. അവർക്കിടയിൽ [സൃഷ്ടികളിൽ] യഥാർത്ഥ പ്രകാരം (കാര്യം) തീരുമാനിക്കപ്പെട്ടും കഴിഞ്ഞു. (സർവ്വരാലും) പറയപ്പെടും: "ലോകരുടെ രക്ഷിതാവായ അല്ലാഹുവിന് സർവ്വ സ്തുതിയും !"
തഫ്സീർ : 75-75
View