arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
സ്വാദ് മക്കയില്‍ അവതരിച്ചത് –വചനങ്ങള്‍ 88 –വിഭാഗം (റുകൂഅ്) 5

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
صٓ ۚ وَٱلْقُرْءَانِ ذِى ٱلذِّكْرِ﴿١﴾
volume_up share
ص ‘സ്വാദ്’ وَٱلْقُرْءَان ഖുര്‍ആന്‍ തന്നെയാണ ذي الذكر ഉല്‍ബോധനം (ഉപദേശം, സ്മരണ, കീര്‍ത്തി) ഉള്ളതായ
38:1സ്വാദ്. ഉല്‍ബോധനത്തിന്റെതായ ഖുര്‍ആന്‍ തന്നെയാണ(സത്യം)! [അതു യഥാര്‍ത്ഥം തന്നെയാണ്]
بَلِ ٱلَّذِينَ كَفَرُوا۟ فِى عِزَّةٍۢ وَشِقَاقٍۢ﴿٢﴾
volume_up share
بل പക്ഷേ, എങ്കിലും الذين كفرو അവിശ്വസിച്ചവര്‍ في عزة ഊറ്റ (വീര്യ-അഹങ്കാര-ദുരഭിമാന)ത്തിലാണ് وشقاق ചേരി (കക്ഷി) പിരിവിലും, കക്ഷിത്വത്തിലും
38:2പക്ഷേ, അവിശ്വസിച്ചിട്ടുള്ളവര്‍ ഊറ്റത്തിലും ചേരിപിരിവിലുമാകുന്നു.
كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍۢ فَنَادَوا۟ وَّلَاتَ حِينَ مَنَاصٍۢ﴿٣﴾
volume_up share
كم എത്ര, എത്രയോ أهلكنا നാം നശിപ്പിച്ചു من قبلهم അവര്‍ക്കു മുമ്പ് من قرن തലമുറയില്‍ നിന്നും فنادو അപ്പോഴവര്‍ വിളിച്ചു (രക്ഷക്കപേക്ഷിച്ചു) ولات അതല്ല താനും حين مناص ഓടി രക്ഷപ്പെടുന്ന അവസരം (ഒഴിവാകുന്ന നേരം)
38:3അവര്‍ക്കു മുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കുന്നു.! അപ്പോള്‍ അവര്‍ വിളിച്ചു (രക്ഷക്കപേക്ഷിച്ചു). അതു (ഓടി) രക്ഷ പ്രാപിക്കുന്ന അവസരമല്ല താനും.
وَعَجِبُوٓا۟ أَن جَآءَهُم مُّنذِرٌۭ مِّنْهُمْ ۖ وَقَالَ ٱلْكَـٰفِرُونَ هَـٰذَا سَـٰحِرٌۭ كَذَّابٌ﴿٤﴾
volume_up share
وعجبو അവര്‍ ആശ്ചര്യപ്പെടുകയും ചെയ്യുന്നു أن جاءهم അവര്‍ക്കു വന്നതിനാല്‍ منذر മുന്നറിയിപ്പ് നല്‍കുന്ന ഒരാള്‍ منهم അവരില്‍ നിന്ന് وقال الكافرون അവിശ്വാസികള്‍ പറയുകയും ചെയ്യുന്നു هذا ഇതു, ഇവന്‍ ساحر ജാലവിദ്യക്കാരനാണ്, ആഭിചാരിയാണ്, മായക്കാരനാണ് كذاب വ്യാജ (കള്ള)വാദിയായ
38:4അവര്‍ക്കു തങ്ങളില്‍ നിന്നും ഒരു മുന്നറിയിപ്പുകാരന്‍ വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെടുന്നു. (ആ) അവിശ്വാസികള്‍ പറയുകയും ചെയ്യുന്നു : "ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാണ് " എന്ന്!
തഫ്സീർ : 1-4
View   
أَجَعَلَ ٱلْـَٔالِهَةَ إِلَـٰهًۭا وَٰحِدًا ۖ إِنَّ هَـٰذَا لَشَىْءٌ عُجَابٌۭ﴿٥﴾
volume_up share
أجعل ഇവന്‍(അവന്‍) ആക്കിയിരിക്കുകയോ الآلهة (പല)ദൈവങ്ങളെ إلها واحد ഒരേ ദൈവം(ആരാധ്യന്‍) إن هذا നിശ്ചയമായും ഇതു لشيء ഒരു വസ്തു(കാര്യം) തന്നെ عجاب അത്യാശ്ചര്യമായ
38:5"പല ദൈവങ്ങളെ ഇവന്‍ ഒരേ ദൈവമാക്കിയിരിക്കുകയോ ?! നിശ്ചയമായും, ഇതു അത്യാശ്ചര്യകരമായ ഒരു കാര്യം തന്നെയാണ്."
وَٱنطَلَقَ ٱلْمَلَأُ مِنْهُمْ أَنِ ٱمْشُوا۟ وَٱصْبِرُوا۟ عَلَىٰٓ ءَالِهَتِكُمْ ۖ إِنَّ هَـٰذَا لَشَىْءٌۭ يُرَادُ﴿٦﴾
volume_up share
ونطلق വിട്ടു പോയി الملا منهم അവരില്‍ നിന്നുള്ള പ്രധാനികള്‍, പ്രമുഖ സംഘം أن امشو നിങ്ങള്‍ നടക്കു(പോയിക്കൊള്ളു) വിന്‍ എന്നു وصبرو ക്ഷമി(സഹി) ക്കുകയും ചെയ്യുവിന്‍ علي آلهتكم നിങ്ങളുടെ ദൈവങ്ങളില്‍, ആരാധ്യവസ്തുക്കളില്‍ إن هذا നിശ്ചയമായും ഇതു لشيء ഒരു കാര്യം തന്നെ يراد ഉദ്ദേശിക്കപ്പെടുന്ന (താല്‍പര്യപൂര്‍വ്വം ചെയ്യപ്പെടുന്ന)
38:6അവരില്‍ നിന്നുള്ള പ്രധാനികള്‍ (ഇങ്ങനെ പറഞ്ഞു) സ്ഥലം വിടുകയും ചെയ്തു. "നടക്കുവിന്‍, നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളില്‍ (ഉറച്ചു നിന്ന്) ക്ഷമ കൈ കൊള്ളുകയും ചെയ്യുവിന്‍! നിശ്ചയമായും, ഇതു ഉദ്ധേശപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാണ്.
مَا سَمِعْنَا بِهَـٰذَا فِى ٱلْمِلَّةِ ٱلْـَٔاخِرَةِ إِنْ هَـٰذَآ إِلَّا ٱخْتِلَـٰقٌ﴿٧﴾
volume_up share
ما سمعنا بهذا ഇതിനെ പറ്റി നാം കേട്ടിട്ടില്ല في الملة മതനടപടിയില്‍, മാര്‍ഗ്ഗത്തില്‍ الآخرة ഒടുവിലത്തെ, അവസാനത്തെ أن هذا ഇതല്ല الاختلاف ഒരു കൃത്രിമ സൃഷ്ടി (കെട്ടിയുണ്ടാക്കല്‍) അല്ലാതെ
38:7അവസാനത്തെ മത നടപടിയില്‍ ഇതിനെ പറ്റി നാം കേള്‍ക്കുകയുണ്ടയിട്ടില്ല. ഇതൊരു കൃത്രിമസൃഷ്ടിയല്ലാതെ (മറ്റൊന്നും) അല്ല.
أَءُنزِلَ عَلَيْهِ ٱلذِّكْرُ مِنۢ بَيْنِنَا ۚ بَلْ هُمْ فِى شَكٍّۢ مِّن ذِكْرِى ۖ بَل لَّمَّا يَذُوقُوا۟ عَذَابِ﴿٨﴾
volume_up share
أأنزل عليه അവന്റെ മേല്‍ അവതരിക്കപ്പെട്ടുവോ الذكر ഉല്‍ബോധനം, പ്രമാണം, സ്മരണ من بيننا നമ്മുടെ ഇടയില്‍ നിന്ന് بل هم പക്ഷേ അവര്‍ في شك സംശയത്തിലാണ് من ذكري എന്‍റെ ഉല്‍ബോധന (പ്രമാണ)ത്തെ പറ്റി بل പക്ഷേ, എന്നാല്‍ لما يذوقو അവര്‍ രുചിച്ചു നോക്കിയിട്ടില്ല, ആസ്വദിച്ചിട്ടില്ല عذاب എന്‍റെ ശിക്ഷ
38:8"നമ്മുടെ ഇടയില്‍ നിന്ന് (മറ്റാര്‍ക്കുമില്ലാതെ) ഇവന്റെ മേല്‍ തന്നെ (ഈ) ഉല്‍ബോധനം അവതരിക്കപ്പെട്ടിരിക്കുകയാണോ?!" പക്ഷേ, (അത്രയുമല്ല) അവര്‍ എന്‍റെ ഉല്‍ബോധനത്തെ സംബന്ധിച്ച്‌ (തന്നെ) സംശയത്തിലാണ്. എന്നാല്‍, എന്‍റെ ശിക്ഷയെ (ഇതു വരേക്കും) അവര്‍ രുചി നോക്കുകയുണ്ടായിട്ടില്ല. [അതു കൊണ്ടാണ് ഇതിനൊക്കെ അവര്‍ക്കു ധൈര്യം തോന്നുന്നത്].
തഫ്സീർ : 5-8
View   
أَمْ عِندَهُمْ خَزَآئِنُ رَحْمَةِ رَبِّكَ ٱلْعَزِيزِ ٱلْوَهَّابِ﴿٩﴾
volume_up share
أم അഥവാ, അതല്ല, അല്ലെങ്കില്‍, അതോ عندهم അവരുടെ പക്കല്‍(ആണോ, ഉണ്ടോ) خزائن ഭണ്ഡാരങ്ങൾ, നിക്ഷേപങ്ങള്‍ رحمة ربك നിന്‍റെ റബ്ബിന്റെ കാരുണ്യത്തിന്റെ العزيز പ്രതാപശാലിയായ الوهاب വളരെ(മഹാ) ദാനശീലനായ
38:9അഥവാ പ്രതാപശാലിയായ, മഹാ ദാനശീലനായ നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യഭണ്ഡാരങ്ങള്‍ അവരുടെ പക്കലുണ്ടോ?!
أَمْ لَهُم مُّلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ فَلْيَرْتَقُوا۟ فِى ٱلْأَسْبَـٰبِ﴿١٠﴾
volume_up share
أم لهم അഥവാ (അതോ)അവര്‍ക്കുണ്ടോ,അവര്‍ക്കാണോ ملك السموات ആകാശങ്ങളുടെ ഭരണാധിപത്യം,രാജത്വം ولارض ഭൂമിയുടെയും وما بينهما അവയുടെ ഇടക്കുള്ളതിന്റെയും فليرتقو എന്നാല്‍ അവര്‍ കയറി ചെല്ലട്ടെ(നോക്കട്ടെ) في الأسباب കാരണ (സംഗതി,മാര്‍ഗ്ഗ) ങ്ങളില്‍
38:10അഥവാ (അതല്ലെങ്കില്‍) ആകാശങ്ങളുടെയും, ഭൂമിയുടെയും അവയുടെ ഇടയിലുള്ളതിന്റെയും ഭരണാധിപത്യം അവര്‍ക്കുണ്ടോ?! എന്നാലവര്‍ (അതിന്‍റെ) മാര്‍ഗ്ഗങ്ങളില്‍ കയറി നോക്കട്ടെ!
جُندٌۭ مَّا هُنَالِكَ مَهْزُومٌۭ مِّنَ ٱلْأَحْزَابِ﴿١١﴾
volume_up share
جند ما എന്തോ ഒരു സൈന്യം (പട്ടാളം)ആകുന്നു هنالك അവിടെ(ഉള്ളതു) مهزوم പരാജയപ്പെടുത്തപ്പെടുന്ന من الأحزاب മിത്ര കക്ഷികളില്‍പ്പെട്ട
38:11മിത്രകക്ഷികളില്‍പെട്ട പരാജയപ്പെട്ടു പോകുന്ന എന്തോ(തുച്ഛമായ) ഒരു സൈന്യമത്രെ അവിടെയുള്ളത്.
തഫ്സീർ : 9-11
View   
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍۢ وَعَادٌۭ وَفِرْعَوْنُ ذُو ٱلْأَوْتَادِ﴿١٢﴾
volume_up share
كذبت വ്യാജമാക്കി قبلهم ഇവരുടെ മുമ്പ് قوم نوح നൂഹിന്‍റെ ജനത وعأد ആദും وفرعون ഫിര്‍ഔനും ذولأوتاد കുറ്റി(ആണി)കളുടെ ആളായ
38:12നൂഹിന്‍റെ ജനതയും, "ആദു" ഗോത്രവും കുറ്റി [ആണി]കളുടെ ആളായ ഫിര്‍ഔനും ഇവരുടെ മുമ്പ് വ്യജമാക്കുകയുണ്ടായി.
وَثَمُودُ وَقَوْمُ لُوطٍۢ وَأَصْحَـٰبُ لْـَٔيْكَةِ ۚ أُو۟لَـٰٓئِكَ ٱلْأَحْزَابُ﴿١٣﴾
volume_up share
وثمود സമൂദും وقوم لوط ലൂത്വിന്‍റെ ജനതയും وأصحاب الأيكة "ഐക്കത്ത്" (മരക്കാവ്) കാരും أولئك അക്കൂട്ടരത്രെ الأحزاب മിത്ര(സഖ്യ) കക്ഷികള്‍
38:13"സമൂദ്" ഗോത്രവും ,ലൂത്വിന്‍റെ ജനതയും, "ഐക്കത്തു" [മരക്കാവ്]കാരും (വ്യാജമാക്കി). അക്കൂട്ടരത്രെ മിത്രകക്ഷികള്‍.
തഫ്സീർ : 12-13
View   
إِن كُلٌّ إِلَّا كَذَّبَ ٱلرُّسُلَ فَحَقَّ عِقَابِ﴿١٤﴾
volume_up share
إِن كُلٌّ എല്ലാവരുമില്ല إلا كذب വ്യജമാക്കുകയല്ലാതെ الرسل ദൈവദൂതന്മാരെ فحق അങ്ങനെ,യഥാര്‍ത്ഥ (ന്യായ,അർഹ)മായി عقاب എന്‍റെ പ്രതികാര ശിക്ഷ
38:14(ഇവര്‍ )എല്ലാവരും തന്നെ ദൈവദൂതന്മാരെ വ്യജമാക്കുകയല്ലാതെ ചെയ്തില്ല. അങ്ങനെ, എന്‍റെ പ്രതികാര ശിക്ഷ (അവരില്‍)യാഥാര്‍ഥ്യമായി.
وَمَا يَنظُرُ هَـٰٓؤُلَآءِ إِلَّا صَيْحَةًۭ وَٰحِدَةًۭ مَّا لَهَا مِن فَوَاقٍۢ﴿١٥﴾
volume_up share
وما ينظر നോക്കി (കാത്തു) ഇരിക്കുന്നില്ല هؤلاء ഇക്കൂട്ടര്‍ ألا صيحة واحدة ഒരു അട്ടഹാസം (ഘോരശബ്ദം) അല്ലാതെ ما لها അതിന്നില്ല من فواق രണ്ടു കുറവുകള്‍ക്കിടയിലുള്ള (തുച്ഛ) സമയവും.
38:15ഒരേ ഒരു ഘോരശബ്ദത്തെയല്ലാതെ ഇക്കൂട്ടര്‍ നോക്കി(ക്കാത്തു) കൊണ്ടിരിക്കുന്നില്ല.: രണ്ടു കുറവുകൾക്കിടയിലുള്ള (തുച്ഛമായ) കാലതാമസം (പോലും) അതിനുണ്ടായിരിക്കയില്ല.
തഫ്സീർ : 14-15
View   
وَقَالُوا۟ رَبَّنَا عَجِّل لَّنَا قِطَّنَا قَبْلَ يَوْمِ ٱلْحِسَابِ﴿١٦﴾
volume_up share
وقالو അവര്‍ പറയുന്നു ربنا ഞങ്ങളുടെ റബ്ബേ عجل لنا ഞങ്ങള്‍ക്ക് വേഗമാക്കണം قطنا ഞങ്ങളുടെ വിഹിതം, ഓഹരി قبل يوم الحساب ന്യായവിസ്താരത്തിന്റെ (വിചാരണയുടെ) ദിവസത്തിന് മുമ്പ്
38:16അവര്‍ പറയുന്നു : "ഞങ്ങളുടെ രക്ഷിതാവേ, ന്യായ വിസ്താരത്തിന്റെ ദിവസത്തിന് മുമ്പ് ഞങ്ങളുടെ വിഹിതം (ശിക്ഷ) ഞങ്ങള്‍ക്ക് വേഗമാക്കി തന്നേക്കണേ !"
ٱصْبِرْ عَلَىٰ مَا يَقُولُونَ وَٱذْكُرْ عَبْدَنَا دَاوُۥدَ ذَا ٱلْأَيْدِ ۖ إِنَّهُۥٓ أَوَّابٌ﴿١٧﴾
volume_up share
إصبر ക്ഷമിക്കുക علي ما يقولون അവര്‍ പറയുന്നതിനെ പറ്റി واذكر ഓര്‍ക്കുകയും ചെയ്യുക عبدنا നമ്മുടെ അടിയാനെ داود ദാവൂദിനെ ذا الأيد കൈകള്‍ (ശക്തി, കരബലം, പ്രാബല്യം) ഉള്ള إنه നിശ്ചയമായും അദ്ദേഹം اواب വളരെ മടക്കം (വിനയം) ഉള്ളവനാണ്.
38:17(നബിയേ) അവര്‍ പറയുന്നതിനെ പറ്റി ക്ഷമിച്ചു കൊള്ളുക .! നമ്മുടെ അടിയാനെ, അതായത് കരബലം (പ്രാബല്യം) ഉള്ളവനായ ദാവൂദിനെ ഓര്‍ക്കുകയും ചെയ്യുക. നിശ്ചയമായും അദ്ദേഹം (അല്ലാഹുവിങ്കലേക്കു) വളരെ മടക്കമുള്ള ആളാകുന്നു.
തഫ്സീർ : 16-17
View   
إِنَّا سَخَّرْنَا ٱلْجِبَالَ مَعَهُۥ يُسَبِّحْنَ بِٱلْعَشِىِّ وَٱلْإِشْرَاقِ﴿١٨﴾
volume_up share
إنا سخرنا നാം കീഴ്പ്പെടുത്തി الجبال പര്‍വ്വതങ്ങളെ ,മലകളെ معه അദ്ദേഹത്തോടൊപ്പം يسبحن അവ തസ്ബീഹ് ചെയ്തു കൊണ്ട് باالعشي സന്ധ്യാസമയത്ത്, വൈകിട്ട് والاشراق പ്രകാശ വേളയിലും (രാവിലെ)
38:18സന്ധ്യാ സമയത്തും, പ്രകാശ സമയത്തും "തസ്ബീഹ്" (സ്തോത്രകീര്‍ത്തനം) ചെയ്തു കൊണ്ടു അദ്ധേഹത്തോടൊപ്പം പര്‍വ്വതങ്ങളെ നാം കീഴ്പ്പെടുത്തുകയുണ്ടായി.
وَٱلطَّيْرَ مَحْشُورَةًۭ ۖ كُلٌّۭ لَّهُۥٓ أَوَّابٌۭ﴿١٩﴾
volume_up share
والطير പക്ഷികളെയും محشورة ഒരുമിച്ചു കൂട്ടപ്പെട്ട നിലയില്‍ كل له എല്ലാം(തന്നെ) അദ്ദേഹത്തിലേക്കു أواب മടക്കം(വിനയം) ഉള്ളതാണ്.
38:19ഒരുമിച്ചു കൂട്ടപ്പെട്ട നിലയില്‍ പക്ഷികളെയും (കീഴ്പ്പെടുത്തി). എല്ലാം തന്നെ, അദ്ദേഹത്തോട് മടക്കം(വിനയം) ഉള്ളവയായിരുന്നു.
وَشَدَدْنَا مُلْكَهُۥ وَءَاتَيْنَـٰهُ ٱلْحِكْمَةَ وَفَصْلَ ٱلْخِطَابِ﴿٢٠﴾
volume_up share
وشددنا നാം ശക്തമാക്കുക (ബലപ്പെടുത്തുക)യും ചെയ്തു ملكه തന്‍റെ ആധിപത്യം, രാജത്വം وآتيناه അദ്ധേഹത്തിനു നാം നല്‍കുകയും ചെയ്തു الحكمة വിജ്ഞാനം,തത്വജ്ഞാനം, യുക്തി وفصل الخطاب അഭിമുഖ സംസാരത്തില്‍ തീരുമാന വൈഭവം (നിര്‍ണ്ണായകഭാഷണം)
38:20അദ്ധേഹത്തിന്റെ ഭരണാധിപത്യത്തെ നാം ശക്തമാക്കുകയും, അദ്ദേഹത്തിന് വിജ്ഞാനവും, നിര്‍ണ്ണായകഭാഷണവും നല്‍കുകയും ചെയ്തു.
തഫ്സീർ : 18-20
View   
وَهَلْ أَتَىٰكَ نَبَؤُا۟ ٱلْخَصْمِ إِذْ تَسَوَّرُوا۟ ٱلْمِحْرَابَ﴿٢١﴾
volume_up share
وَهَلْ أَتَاكَ നിനക്കു വന്നിട്ടു (ലഭിച്ചിട്ടു)ണ്ടോ نَبَأُ الْخَصْمِ വ്യവഹാരകക്ഷികളുടെ (എതിര്‍വാദികളുടെ) വര്‍ത്തമാനം إِذْ تَسَوَّرُوا അവര്‍ മതില്‍ (ചുമര്‍) കയറിവന്നപ്പോള്‍ الْمِحْرَابَ പ്രാര്‍ത്ഥനാമണ്ഡപത്തില്‍
38:21(നബിയേ )വ്യവഹാര കക്ഷികള്‍ ആരാധനാ മണ്ഡപത്തില്‍ മതില് കയറി വന്നപ്പോഴത്തെ വര്‍ത്തമാനം നിനക്കു ലഭിച്ചിട്ടുണ്ടോ?-
إِذْ دَخَلُوا۟ عَلَىٰ دَاوُۥدَ فَفَزِعَ مِنْهُمْ ۖ قَالُوا۟ لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍۢ فَٱحْكُم بَيْنَنَا بِٱلْحَقِّ وَلَا تُشْطِطْ وَٱهْدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ﴿٢٢﴾
volume_up share
إذ دخلو അതായത് അവര്‍ പ്രവേശിച്ചപ്പോള്‍ علي داود ദാവൂദിന്‍റെ മേല്‍ ففزع എന്നിട്ടു അദ്ദേഹം നടുങ്ങി(ഭയന്ന്) منهم അവരെ സംബന്ധിച്ചു ,അവരാല്‍ قالوا അവര്‍ പറഞ്ഞു لا تخف താങ്കള്‍ പേടിക്കണ്ട خصمان രണ്ടു വ്യവഹാര കക്ഷികളാണ് بغي അതിക്രമം ചെയ്തു بعضنا ഞങ്ങളില്‍ ചിലര്‍ علي بعض ചിലരുടെ മേല്‍ فأحكم അതിനാല്‍ വിധിക്കണം بيننا ഞങ്ങള്‍ക്കിടയില്‍ بلحق ന്യായ(യഥാര്‍ത്ഥ ) പ്രകാരം ولا تشطط നീതികേട് ചെയ്യരുത് ,വീഴ്ച വരുത്തരുത് واهدنا ഞങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനവും നല്‍കണം ,നയിക്കണം إلي سواء الصراط നേരായ (ശരിയായ) പാതയിലേക്ക്
38:22അതായതു, അവര്‍ ദാവൂദിന്‍റെ മേല്‍ പ്രവേശിച്ച സന്ദര്‍ഭം. എന്നിട്ടു അദ്ദേഹം അവരെ സംബന്ധിച് (ഭയന്ന് ) നടുങ്ങി. അവര്‍ പറഞ്ഞു :"പേടിക്കണ്ട! (ഞങ്ങള്‍ )രണ്ടു വ്യവഹാര കക്ഷികളാണ്:- ഞങ്ങളില്‍ ചിലര്‍ ചിലരുടെ മേല്‍ അതിക്രമം ചെയ്തിരിക്കുന്നു. അതു കൊണ്ടു താങ്കള്‍ ഞങ്ങള്‍ക്കിടയില്‍ ന്യായ പ്രകാരം വിധിച്ചു തരണം.; നീതികേട് ചെയ്യരുത് ; ഞങ്ങളെ നേരായ പാതയിലേക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുകയും ചെയ്യണം.
إِنَّ هَـٰذَآ أَخِى لَهُۥ تِسْعٌۭ وَتِسْعُونَ نَعْجَةًۭ وَلِىَ نَعْجَةٌۭ وَٰحِدَةٌۭ فَقَالَ أَكْفِلْنِيهَا وَعَزَّنِى فِى ٱلْخِطَابِ﴿٢٣﴾
volume_up share
إن هذا നിശ്ചയമായും ഇതു,ഇവന്‍ أخي എന്‍റെ സഹോദരനാണ് له അവനുണ്ട് تسع وتسعون തൊണ്ണൂറ്റൊമ്പത്‌ نعجة പെണ്ണാട് ,പിടയാട് ولي എനിക്കുണ്ട് نعجة واحدة ഒരേ പിടയാട് فقال എന്നിട്ടവന്‍ പറഞ്ഞു إكفلنيها നീ അതിനെ എനിക്ക് ഏല്‍പ്പിച്ചു (വിട്ടു) തരണം وعزني അവന്‍ എന്നെ വെല്ലുക(ജയിക്കുക) യും ചെയ്തിരിക്കുന്നു في الخطاب അഭിമുഖ സംസാരത്തില്‍
38:23‘(ഇതാ) ഇതു എന്‍റെ സഹോദരനാണ്; ഇവന്നു തൊണ്ണൂറ്റൊമ്പതു പിടയാടുകളുണ്ട്.; എനിക്ക് ഒരേ പിടയാടുമുണ്ട്;എന്നിട്ടു അവന്‍ പറഞ്ഞു: നീ അതിനെ എനിക്ക് ഏല്‍പ്പിച്ചു (വിട്ടു)തരണമെന്ന്. അഭിമുഖ സംസാരത്തില്‍ അവന്‍ എന്നെ (തോല്‍പ്പിച്ചു) വെല്ലുകയും ചെയ്തിരിക്കുന്നു.’
قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِۦ ۖ وَإِنَّ كَثِيرًۭا مِّنَ ٱلْخُلَطَآءِ لَيَبْغِى بَعْضُهُمْ عَلَىٰ بَعْضٍ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَقَلِيلٌۭ مَّا هُمْ ۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّـٰهُ فَٱسْتَغْفَرَ رَبَّهُۥ وَخَرَّ رَاكِعًۭا وَأَنَابَ ۩﴿٢٤﴾
volume_up share
قال അദ്ദേഹം പറഞ്ഞു لقد ظلمك തീര്‍ച്ചയായും അവന്‍ നിന്നോട് അക്രമം ചെയ്തു بسؤال نعجتك നിന്‍റെ പിടയാടിനെ ചോദിച്ചത് കൊണ്ട് إلي نعاجه അവന്റെ പിടയാടുകളിലേക്കു (പിടയാടുകളില്‍ കൂടി ) وإن كثيرا പലരും ,വളരെ ആളുകള്‍ من الخلطاء കൂട്ടുകാരില്‍ പെട്ട ليبغي നിശ്ചയമായും അതിക്രമം ചെയ്യാറുണ്ട് بعضهم അവരില്‍ ചിലര്‍ علي بعض ചിലരുടെ മേല്‍ إلا الذين آمنو വിശ്വസിച്ചവരൊഴികെ وعملو الصالحات സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത وقليل ما നന്നേ (വളരെ)കുറവാണു هم അവര്‍ وظن داود ദാവൂദ് ധരിക്കുക(വിചാരിക്കുക) യും ചെയ്തു أنما فتناه നാം അദ്ധേഹത്തെ പരീക്ഷിച്ചിരിക്കുക തന്നെയാണെന്ന് فاستغفر അങ്ങനെ അദ്ദേഹം പാപമോചനം (പൊറുക്കല്‍) തേടി ربه തന്റെ റബ്ബിനോടു وخر നിലം പതിക്കുകയും ചെയ്തു راكعا റുകൂഉ ചെയ്തു (കുമ്പിട്ടു) കൊണ്ടു وأناب ഖേദിച്ചു മടങ്ങുക (വിനയപ്പെടുക)യും ചെയ്തു
38:24അദ്ദേഹം [ദാവൂദ്] പറഞ്ഞു: "അവന്‍റെ പിടയാട്കളില്‍ കൂടി നിന്‍റെ പിടയാടിനെ ചോദിച്ചത് നിമിത്തം, തീര്‍ച്ചയായും അവന്‍ നിന്നോട് അനീതി പ്രവര്‍ത്തിച്ചിരിക്കുകയാണ്. നിശ്ചയമായും, കൂട്ടുകാരില്‍ പെട്ട പലരും –ചിലര്‍ ചിലരുടെ മേല്‍ - അതിക്രമം പ്രവര്‍ത്തിക്കാറുണ്ട്; വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരൊഴികെ. വളരെ കുറച്ചുമായിരിക്കും അവര്‍. നാം അദ്ധേഹത്തെ പരീക്ഷണം നടത്തിയിരിക്കുക തന്നെയാണെന്ന് ദാവൂദ് ധരിക്കുകയും ചെയ്തു. അതിനാല്‍, അദ്ദേഹം തന്റെ റബ്ബിനോട്‌ പാപമോചനം തേടുകയും, "റുകൂഉ" ചെയ്തു (കുമ്പിട്ടു) കൊണ്ടു നിലം പതിക്കുകയും, (അല്ലാഹുവിങ്കലേക്ക്) ഖേദിച്ചു മടങ്ങുകയും ചെയ്തു.
തഫ്സീർ : 21-24
View   
فَغَفَرْنَا لَهُۥ ذَٰلِكَ ۖ وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍۢ﴿٢٥﴾
volume_up share
فغفرنا അപ്പോള്‍ നാം അദ്ദേഹത്തിന് പൊറുത്തു കൊടുത്തു ذالك അതു وإن له നിശ്ചയമായും അദ്ദേഹത്തിനുണ്ട് താനും عندنا നമ്മുടെ അടുക്കല്‍ لزلفي സാമീപ്യം, അടുപ്പം وحسن مئاب നല്ല മടക്ക (പ്രാപ്യ)സ്ഥാനവും
38:25അപ്പോള്‍, അദ്ദേഹത്തിന് അതു നാം പൊറുത്തു കൊടുത്തു. നിശ്ചയമായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യ (സ്ഥാന)വും, നല്ല മടക്ക സ്ഥലവും ഉണ്ട്.
തഫ്സീർ : 25-25
View   
يَـٰدَاوُۥدُ إِنَّا جَعَلْنَـٰكَ خَلِيفَةًۭ فِى ٱلْأَرْضِ فَٱحْكُم بَيْنَ ٱلنَّاسِ بِٱلْحَقِّ وَلَا تَتَّبِعِ ٱلْهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِ ۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمْ عَذَابٌۭ شَدِيدٌۢ بِمَا نَسُوا۟ يَوْمَ ٱلْحِسَابِ﴿٢٦﴾
volume_up share
يا داود ഹേ ദാവൂദ് إنا جعلناك നിശ്ചയമായും നാം നിന്നെ ആക്കിയിരിക്കുന്നു خليفة ഒരു പ്രതിനിധി في ألأرض ഭൂമിയില്‍ فاحكم അതിനാല്‍ നീ വിധി നടത്തുക بين ألناس മനുഷ്യര്‍ക്കിടയില്‍ بلحق ന്യായ (മുറ, യഥാര്‍ത്ഥ) പ്രകാരം ولا تتبع നീ പിന്‍പറ്റരുത് الهوي ഇച്ഛയെ (സ്വന്തം ഇഷ്ടത്തെ) فيضلك കാരണം അതു നിന്നെ വ്യതിചലിപ്പിക്കും, എന്നാലത് നിന്നെ പിഴപ്പിക്കും عن سبيلل الله അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നും إن നിശ്ചയമായും الذين يضلون പിഴച്ചു പോകുന്നവര്‍, വ്യതിചലിക്കുന്നവര്‍ عن سبيل الله അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്ന് لهم അവര്‍ക്കുണ്ട് عذاب شديد കഠിനശിക്ഷبما نسو അവര്‍ മറന്നത് (വിസ്മരിച്ചത് ) നിമിത്തം يوم الحساب വിചാരണയുടെ ദിവസത്തെ
38:26ഹേ, ദാവൂദ് ! നിശ്ചയമായും നിന്നെ നാം ഭൂമിയില്‍ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാല്‍, നീ മനുഷ്യര്‍ക്കിടയില്‍ ന്യായപ്രകാരം വിധി നടത്തുക. ഇച്ഛയെ പിന്‍പറ്റുകയും ചെയ്യരുത്. കാരണം, അതു അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്ന് നിന്നെ വ്യതിച്ചലിപ്പിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിച്ചലിക്കുന്നവര്‍, അവര്‍ ന്യായവിചാരണാദിവസത്തെ വിസ്മരിക്കുന്നത് നിമിത്തം, അവര്‍ക്കു കഠിനശിക്ഷയുണ്ടായിരിക്കും.
തഫ്സീർ : 26-26
View   
وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا بَـٰطِلًۭا ۚ ذَٰلِكَ ظَنُّ ٱلَّذِينَ كَفَرُوا۟ ۚ فَوَيْلٌۭ لِّلَّذِينَ كَفَرُوا۟ مِنَ ٱلنَّارِ﴿٢٧﴾
volume_up share
وَمَا خَلَقْنَا = നാം സൃഷ്ടിച്ചിട്ടില്ല السَّمَاءَ = ആകാശം وَالْأَرْضَ = ഭൂമിയും وَمَا بَيْنَهُمَا = അവയുടെ ഇടയിലുള്ളതും بَاطِلًا = നിരർത്ഥമായി,വൃഥാ ذَٰلِكَ = അത് ظَنُّ = ധാരണയാണ് الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ فَوَيْلٌ =അതിനാൽ നാശം لِلَّذِينَ كَفَرُوا = അവിശ്വസിച്ചവർക്ക് مِنَ النَّارِ = നരകമാകുന്ന,നരകം നിമിത്തം
38:27 ആകാശവും ,ഭൂമിയും, അവയുടെ ഇടയിലുള്ളതും നാം നിരർത്ഥമായി(വൃഥാ) സൃഷ്ടിച്ചിട്ടില്ല. അവിശ്വസിച്ചിട്ടുള്ളവരുടെ ധാരണയത്രെ അത്. ആകയാൽ, അവിശ്വസിച്ചവർക്ക് നരകമാകുന്ന നാശം.
أَمْ نَجْعَلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ كَٱلْمُفْسِدِينَ فِى ٱلْأَرْضِ أَمْ نَجْعَلُ ٱلْمُتَّقِينَ كَٱلْفُجَّارِ﴿٢٨﴾
volume_up share
أَمْ نَجْعَلُ = അതല്ലാ (അല്ലെങ്കിൽ,അഥവാ)നാം ആക്കുമോ الَّذِينَ آمَنُوا = വിശ്വസിച്ചവരെ وَعَمِلُوا الصَّالِحَاتِ = സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത كَالْمُفْسِدِينَ = കുഴപ്പമുണ്ടാക്കുന്നവരെപോലെ فِي الْأَرْضِ = ഭൂമിയിൽ أَمْ نَجْعَلُ = അതല്ലെങ്കിൽ നാം ആക്കുമോ الْمُتَّقِينَ = ഭയഭക്തന്മാരെ,സൂക്ഷ്മതയുള്ളവരെ كَالْفُجَّارِ = ദുഷ്ടന്മാരെ(തോന്നിയവാസികളെ)പ്പോലെ
38:28അതല്ല- വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെ നാം ആക്കുകയോ?! അതല്ലെങ്കിൽ( സൂക്ഷ്മതയുള്ള) ഭയഭക്തന്മാരെ നാം ദുഷ്ടന്മാരെപ്പോലെ ആക്കുകയോ?!
كِتَـٰبٌ أَنزَلْنَـٰهُ إِلَيْكَ مُبَـٰرَكٌۭ لِّيَدَّبَّرُوٓا۟ ءَايَـٰتِهِۦ وَلِيَتَذَكَّرَ أُو۟لُوا۟ ٱلْأَلْبَـٰبِ﴿٢٩﴾
volume_up share
كِتَابٌ = ഒരു(വേദ) ഗ്രന്ഥം أَنۡزَلْنَاهُ = നാമതിനെ ഇറക്കിയിരിക്കുന്നു إِلَيْكَ = നിനക്ക്, നിങ്ങളിലേക്ക് مُبَارَكٌ = അനുഗ്രഹീതമായത്, ആശീർവദിക്കപ്പെട്ടത് لِّيَدَّبَّرُوا = അവർ ഉറ്റാലോചിക്കാൻ, ചിന്തിക്കാൻ آيَاتِهِ = അതിന്റെ ആയത്തു(ദൃഷ്ടാന്തം,സൂക്തം)കളെ وَلِيَتَذَكَّرَ = ഓർമിക്കുവാനും, സ്മരിക്കുവാനും أُولُو الْأَلْبَابِ = ബുദ്ധിമാന്മാർ
38:29(ഇതാ) നാം നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഒരു വേദഗ്രന്ഥം! അനുഗ്രഹീതമാണ് (അത്). അതിന്റെ സൂക്തങ്ങളെ (അഥവാ ദൃഷ്ടാന്തങ്ങളെ) അവർ ഉറ്റാലോചിക്കുവാനും , ബുദ്ധിമാന്മാർ ഓർമ്മിക്കുവാനും വേണ്ടിയത്രെ (അവതരിപ്പിച്ചിരിക്കുന്നത്.)
തഫ്സീർ : 27-29
View   
وَوَهَبْنَا لِدَاوُۥدَ سُلَيْمَـٰنَ ۚ نِعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌ﴿٣٠﴾
volume_up share
وَوَهَبْنَا = നാം പ്രദാനം ചെയ്തു لِدَاوُودَ = ദാവൂദിനു سُلَيْمَانَ = സുലൈമാനെ نِعْمَ = വളരെ നല്ലവനാണ് الْعَبْدُ = (ആ)അടിയാൻ إِنَّهُ = നിശ്ചയമായും അദ്ദേഹം أَوَّابٌ = വളരെ മടക്കം, പശ്ചാത്താപം ഉള്ളവനാകുന്നു
38:30ദാവൂദിന് നാം സുലൈമാനെ പ്രദാനം ചെയ്തു.അദ്ദേഹം വളരെ നല്ല അടിയാൻ! നിശ്ചയമായും, അദ്ദേഹം വളരെ മടക്കമുള്ള ആളാകുന്നു.
إِذْ عُرِضَ عَلَيْهِ بِٱلْعَشِىِّ ٱلصَّـٰفِنَـٰتُ ٱلْجِيَادُ﴿٣١﴾
volume_up share
إِذْ عُرِضَ = പ്രദർശിപ്പിക്ക (കാണിക്ക)പ്പെട്ട സന്ദർഭം عَلَيْهِ = അദ്ദേഹത്തിന് بِالْعَشِيِّ = വൈകുന്നേരം, സന്ധ്യാസമയം الصَّافِنَاتُ = കാലുപൊക്കി നിൽക്കുന്ന കുതിരകൾ الْجِيَادُ = (നല്ല) മുന്തിയ
38:31(അതിവേഗതയുള്ള) മുന്തിയവയും, കാലുപൊക്കി നിൽക്കുന്നവയുമായ കുതിരകൾ അദ്ദേഹത്തിനു വൈകുന്നേരം പ്രദർശിപ്പിക്കപ്പെട്ട സന്ദർഭം:--
فَقَالَ إِنِّىٓ أَحْبَبْتُ حُبَّ ٱلْخَيْرِ عَن ذِكْرِ رَبِّى حَتَّىٰ تَوَارَتْ بِٱلْحِجَابِ﴿٣٢﴾
volume_up share
فَقَالَ = അപ്പോൾ അദ്ദേഹം പറഞ്ഞു إِنِّي = നിശ്ചയമായും ഞാൻ أَحْبَبْتُ = ഞാൻ സ്നേഹംവെച്ചു حُبَّ الْخَيْرِ = നന്മയുടെ(നന്മയോടുള്ള സ്നേഹം) عَنۡ ذِكْرِ = സ്മരണയാൽ رَبِّي = എൻറെ രക്ഷിതാവിൻറെ حَتَّیٰ تَوَارَتْ = അത് മറയുന്നതു വരെ,അങ്ങിനെ അത് തിരോധാനം ചെയ്തു بِالْحِجَابِ = മറയിൽ, മറയാൽ
38:32അപ്പോൾ അദ്ദേഹം പറയുകയുണ്ടായി:"ഞാൻ എന്റെ രക്ഷിതാവിന്റെ സ്മരണ നിമിത്തം (ഈ )നൻമയോടുള്ള സ്നേഹം സ്വീകരിച്ചിരിക്കുകയാണ്." അങ്ങനെ അവ മറവിൽ തിരോധാനം ചെയ്തു (കാഴ്ച്ചയിൽ നിന്നുമറഞ്ഞു.)
رُدُّوهَا عَلَىَّ ۖ فَطَفِقَ مَسْحًۢا بِٱلسُّوقِ وَٱلْأَعْنَاقِ﴿٣٣﴾
volume_up share
رُدُّوهَا = അവയെ തിരിച്ചുകൊണ്ടുവരിൻ, മടക്കുവിൻ عَلَيَّ = എന്റെ അടുക്കൽ, എനിക്ക് فَطَفِقَ = എന്നിട്ടദ്ദേഹം തുടങ്ങി, ആയി مَسْحًا = തടവാൻ بِالسُّوقِ = തണ്ടൻ കാലിനു وَالْأَعْنَاقِ = പിരടികൾക്കും, കഴുത്തിനും
38:33(അദ്ദേഹം പറഞ്ഞു) "നിങ്ങൾ അവയെ എന്റെ അടുക്കൽ തിരിച്ചുകൊണ്ടുവരുവിൻ ". എന്നിട്ട് അദ്ദേഹം (അവയുടെ) തണ്ടങ്കാലുകളെയും, പിരടികളെയും തടവാൻ തുടങ്ങി.
തഫ്സീർ : 30-33
View   
وَلَقَدْ فَتَنَّا سُلَيْمَـٰنَ وَأَلْقَيْنَا عَلَىٰ كُرْسِيِّهِۦ جَسَدًۭا ثُمَّ أَنَابَ﴿٣٤﴾
volume_up share
وَلَقَدْ فَتَنَّا = നാം പരീക്ഷണം നടത്തുകയുണ്ടായി سُلَيْمَانَ = സുലൈമാനെ وَأَلْقَيْنَا = നാം ഇടുകയും ചെയ്തു عَلَیٰ كُرْسِيِّهِ = അദ്ദേഹത്തിൻ്റെ പീഠ(സിംഹാസന)ത്തിന്മേൽ جَسَدًا = ഒരു ശരീരം,തടി,ജഡം ثُمَّ = പിന്നീട് أَنَابَ = അദ്ദേഹം വിനയപ്പെട്ടു (മനസ്സ്) മടങ്ങി
38:34സുലൈമാനെ നാം പരീക്ഷണം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ പീഠത്തിന്മേൽ(സിംഹാസനത്തിൽ)നാം ഒരു ശരീരത്തെ ഇടുകയും ചെയ്തു . പിന്നീടദ്ദേഹം( അല്ലാഹുവിലേക്ക് മടങ്ങി) വിനയപ്പെട്ടു.
قَالَ رَبِّ ٱغْفِرْ لِى وَهَبْ لِى مُلْكًۭا لَّا يَنۢبَغِى لِأَحَدٍۢ مِّنۢ بَعْدِىٓ ۖ إِنَّكَ أَنتَ ٱلْوَهَّابُ﴿٣٥﴾
volume_up share
قَالَ = അദ്ദേഹം പറഞ്ഞു رَبِّ = എന്റെ റബ്ബേ اغْفِرْلِي = എനിക്ക് പൊറുത്തുതരേണമേ وَھَبْ لِي = എനിക്ക് പ്രദാനം ചെയ്യുകയും വേണമേ مُلْكًا = ഒരു രാജത്വം لاَيَنْبَغِي = സൗകര്യപ്പെടാത്ത, യോജിക്കാത്ത, തരപ്പെടാത്ത, വേഗം ലഭിക്കാത്ത لأَحَدٍ = ഒരാൾക്കും مِنْ بَعْدِي = എന്റെ ശേഷം إِنَّكَ أَنْتَ = നിശ്ചയമായും നീയത്രെ الْوَھَّابُ = മഹാദാനശീലൻ, വളരെ പ്രദാനം ചെയ്യുന്നവൻ
38:35അദ്ദേഹം പറഞ്ഞു: "രക്ഷിതാവേ , എനിക്ക് പൊറുത്തുതരേണമേ! എന്റെ ശേഷം ഒരാൾക്കും യോജിക്കാത്ത( അഥവാ സൗകര്യപ്പെടാത്ത) ഒരു രാജത്വം നീ എനിക്ക് പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും നീയത്രെ മഹാദാനശീലനായുള്ളവൻ"
فَسَخَّرْنَا لَهُ ٱلرِّيحَ تَجْرِى بِأَمْرِهِۦ رُخَآءً حَيْثُ أَصَابَ﴿٣٦﴾
volume_up share
فَسَخَّرْنَا = അപ്പോൾ നാം കീഴ്പെടുത്തി لَهُ = അദ്ദേഹത്തിന് الرِّيحَ = കാറ്റിനെ تَجْرِي = സഞ്ചരിക്കുന്ന,അത് സഞ്ചരിക്കും بِأَمْرِه = അദ്ദേഹത്തിന്റെ കൽപനപ്രകാരം رُخَاءً = മാർദ്ദവമായ നിലയിൽ,സൗമ്യമായി حَيْثُ أَصَابَ = അദ്ദേഹം ഉന്നം(ലക്ഷ്യം) വെച്ചിടത്ത്
38:36അപ്പോൾ അദ്ദേഹത്തിന് നാം കാറ്റിനെ കീഴ്പ്പെടുത്തി കൊടുത്തു : അത് അദ്ദേഹത്തിന്റെ കല്പനപ്രകാരം അദ്ദേഹം ഉന്നംവെച്ചിടത്തേക്ക് സൗമ്യമായ നിലയിൽ( നിഷ്പ്രയാസം) സഞ്ചരിക്കുമായിരുന്നു.
وَٱلشَّيَـٰطِينَ كُلَّ بَنَّآءٍۢ وَغَوَّاصٍۢ﴿٣٧﴾
volume_up share
وَالشَّيَاطِينَ = പിശാചുക്കളെയും كُلَّ بَنَّاءٍ = ( അതായത്) കെട്ടിട നിർമ്മാണക്കാരായവരെയെല്ലാം وَغَوَّاصٍ = മുങ്ങൽക്കാരുമായ
38:37എല്ലാ(വിധ) കെട്ടിട നിർമ്മാണക്കാരും (സമുദ്രത്തിൽ) മുങ്ങൽക്കാരുമായ പിശാചുക്കളേയും (കീഴ്പെടുത്തിക്കൊടുത്തു)
وَءَاخَرِينَ مُقَرَّنِينَ فِى ٱلْأَصْفَادِ﴿٣٨﴾
volume_up share
وَآخَرِينَ = വേറെ ചിലരെയും مُقَرَّنِينَ = ബന്ധിക്കപ്പെട്ട, കൂടിയിണക്കപ്പെട്ടവരായ فِي الأَصْفَادِ = വിലങ്ങുകളിൽ
38:38വിലങ്ങു( ചങ്ങല)കളിൽ കൂട്ടി ബന്ധിക്കപ്പെട്ടിരുന്ന മറ്റു ചിലരെയും ( കീഴ്പ്പെടുത്തിക്കൊടുത്തു)
തഫ്സീർ : 34-38
View   
هَـٰذَا عَطَآؤُنَا فَٱمْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍۢ﴿٣٩﴾
volume_up share
هَٰذَا = ഇതു عَطَآؤُنَا = നമ്മുടെ ദാനം(സംഭാവന, കൊടുതി) ആകുന്നുفَامْنُنْ = അതുകൊണ്ടു ഉപകാരം(നന്മ) ചെയ്യുക أَوْأَمْسِكْ = അല്ലെങ്കിൽ വെച്ചുകൊള്ളുക بِغَيْرِ حِسَابِِ = കണക്കില്ലാതെ, വിചാരണകൂടാതെ
38:39"(ഹേ, സുലൈമാൻ!) ഇത് നമ്മുടെ ദാനമാണ്. ആകയാൽ, കണക്കുകൂടാതെ ഉപകാരം ചെയ്യുകയോ വെച്ച് കൊള്ളുകയോ ചെയ്തേക്കുക
وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍۢ﴿٤٠﴾
volume_up share
وَإِنَّ لَهُ = നിശ്ചയമായും അദ്ദേഹത്തിനുണ്ടുതാനും عِنْدَنَا = നമ്മുടെ അടുക്കൽ لَزُلْفَى = അടുപ്പം, സാമീപ്യസ്ഥാനം وَحُسْنَ مَىَٔابٍ = നല്ല മടക്കസ്ഥാനവും
38:40നിശ്ചയമായും, അദ്ദേഹത്തിന് നമ്മുടെ പക്കൽ വളരെ അടുപ്പവും, നല്ല മടക്കസ്ഥാനവും ഉണ്ടുതാനും.
തഫ്സീർ : 39-40
View   
وَٱذْكُرْ عَبْدَنَآ أَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلشَّيْطَـٰنُ بِنُصْبٍۢ وَعَذَابٍ﴿٤١﴾
volume_up share
وَاذْكُرْ = ഓർക്കുക(പ്രസ്താവിക്കുക, പറയുക)യും ചെയ്യുക عَبْدَنَآ = നമ്മുടെ അടിയാനെ أَيُّوبَ = അയ്യൂബിനെ إِذْ نَادَى = അദ്ദേഹം വിളിച്ച സന്ദർഭം رَبَّهُ = തന്റെ രക്ഷിതാവിനെ أَنِّى مَسَّنِى = നിശ്ചയമായും എന്നെ സ്പർശിച്ചിരിക്കുന്നു വെന്നു الشَّيْطَانُ = പിശാചു بِنُصْبٍ = അവശത(ക്ഷീണം, വിഷമം) യുമായി وَعَذَابٍ = പീഢനവും, യാതനയും, ശിക്ഷയും
38:41നമ്മുടെ അടിയാൻ അയ്യൂബിനെയും, ഓർക്കുക. അതായത് ,അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചു [പ്രാർത്ഥിച്ച]പ്പോൾ; നിശ്ചയമായും പിശാച് അവശതയും, പീഢനവുമായി എന്നെ സ്പർശിച്ചിരിക്കുന്നു എന്ന് .
ٱرْكُضْ بِرِجْلِكَ ۖ هَـٰذَا مُغْتَسَلٌۢ بَارِدٌۭ وَشَرَابٌۭ﴿٤٢﴾
volume_up share
ارْكُضْ = തട്ടുക, കൊട്ടുക, ചാടുക بِرِجْلِكَ = നിന്റെ കാലുകൊണ്ടു هَٰذَا = ഇതാ مُغْتَسَلٌ = സ്നാന ജലം, കുളിക്കാനുള്ള വക بَارِدٌ = തണുത്ത, കുളുർത്ത وَشَرَابٌ = പാനീയവും, കുടിക്കാനുള്ളതും
38:42(നാം ഉത്തരം നൽകി:) ‘നീ നിന്റെ കാലുകൊണ്ട് കൊട്ടുക; ഇതാ, തണുത്ത സ്നാനജലവും, പാനീയവും!’
وَوَهَبْنَا لَهُۥٓ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةًۭ مِّنَّا وَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ﴿٤٣﴾
volume_up share
وَوَهَبْنَا = നാം പ്രദാനം ചെയ്യുകയും ചെയ്തു لَهُ = അദ്ദേഹത്തിന് أَهْلَهُ = തൻറെ സ്വന്തക്കാരെ വീട്ടുകാരെ وَمِثْلَهُمۡ = അവരുടെ അത്രയും مَعَهُمۡ = അവരോടുകൂടി رَحْمَةً = കാരുണ്യമായിട്ട് , കാരുണ്യത്തിന് مِنَّا = നമ്മുടെ പക്കൽനിന്നുള്ള وَذِكْرَىٰ = സ്മരണയായും (പാഠത്തിനും) لِأُولِی الْأَلْبَابِ = ബുദ്ധിമാന്മാർക്ക്
38:43അദ്ദേഹത്തിന് തന്റെ വീട്ടുകാരെയും അവരോടൊപ്പം അവരുടെ അത്ര (വേറെ)യും നാം പ്രദാനം ചെയ്കയും ചെയ്തു ; നമ്മുടെ പക്കൽനിന്നുള്ള ഒരു (പ്രത്യേക) കാരുണ്യവും , ബുദ്ധിമാൻമാർക്ക് ഒരു സ്മരണയുമായിട്ടത്രെ( അങ്ങിനെ ചെയ്തത്).
തഫ്സീർ : 41-43
View   
وَخُذْ بِيَدِكَ ضِغْثًۭا فَٱضْرِب بِّهِۦ وَلَا تَحْنَثْ ۗ إِنَّا وَجَدْنَـٰهُ صَابِرًۭا ۚ نِّعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌۭ﴿٤٤﴾
volume_up share
وَخُذْ = നീ എടുക്കുകയും ചെയ്യുക بِيَدِكَ =നിൻറെ കയ്യിൽ, കൈകൊണ്ട് ضِغْثًا = ഒരു പിടി പുല്ല് , വാസനചെടി , ചുള്ളിത്തണ്ട് فَاضْرِبۡ بِهِ = എന്നിട്ട് അതുകൊണ്ട് അടിക്കുക وَلَا تَحْنَثْ = നീ ശപഥം(സത്യം) ലംഘിക്കരുത് , തെറ്റുചെയ്യരുത് إِنَّا = നിശ്ചയമായും ഞാൻ وَجَدْنَاهُ = അദ്ദേഹത്തെ കണ്ടെത്തി صَابِرًا = ക്ഷമിക്കുന്നവനായിട്ട് نِعْمَ = വളരെ നന്നായിട്ടുണ്ട് الْعَبْدُ = (ആ) അടിയാൻ إِنَّهُ = നിശ്ചയമായും അവൻ أَوَّابٌ = മടക്കക്കാരനാണ്, വളരെ മടക്കമുള്ളവനാണ്
38:44‘നീ ഒരുപിടി പുല്ല് (അഥവാ ചുള്ളിത്തണ്ട്) നിന്റെ കയ്യിലെടുക്കുക; എന്നിട്ട് അതുകൊണ്ട് അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക’. നിശ്ചയമായും, അദ്ദേഹത്തെ ക്ഷമിക്കുന്നവനായി നാം കണ്ടെത്തിയിരിക്കുന്നു. വളരെ നല്ല അടിയാൻ ! നിശ്ചയമായും അദ്ദേഹം , വളരെ മടക്കമുള്ള (പശ്ചാത്തപിക്കുന്ന) ആളാകുന്നു.
തഫ്സീർ : 44-44
View   
وَٱذْكُرْ عِبَـٰدَنَآ إِبْرَٰهِيمَ وَإِسْحَـٰقَ وَيَعْقُوبَ أُو۟لِى ٱلْأَيْدِى وَٱلْأَبْصَـٰرِ﴿٤٥﴾
volume_up share
وَاذْكُرْ = ഓർക്കുക (പ്രസ്താവിക്കുക)യും ചെയ്യുക عِبَادَنَا = നമ്മുടെ അടിയാന്മാരെ إِبْرَاهِيمَ = ഇബ്റാഹീമിനെ وَإِسْحَاقَ = ഇസ്ഹാക്വിനെയും وَيَعْقُوبَ = യഹ്‍കൂബിനെയും أُولِی الْأَيْدِي = കൈകൾ (കരബലം) ഉള്ള وَالْأَبْصَارِ = കണ്ണുകളും , കാഴ്ചകളും (ദീർഘദൃഷ്ടിയും)
38:45നമ്മുടെ അടിയാന്മാരെയും- അതായത് കരബലവും (ദീർഘ)ദൃഷ്ടിയുമുള്ള (അഥവാ കർമ്മധീരതയും ഉൾക്കാഴ്ചയുമുള്ള) ഇബ്രാഹിമിനെയും, ഇസ്ഹാഖിനെയും, യഅ്‌ഖൂബിനെയും - ഓർക്കുക.
إِنَّآ أَخْلَصْنَـٰهُم بِخَالِصَةٍۢ ذِكْرَى ٱلدَّارِ﴿٤٦﴾
volume_up share
إِنَّا أَخْلَصْنَاهُمۡ = നിശ്ചയമായും നാമവരെ ശുദ്ധമാക്കി , നിഷ്കളങ്കമാക്കി , പ്രത്യേകിപ്പിച്ചു بِخَالِصَةٍ = ഒരു നിഷ്കളങ്കമായ, (ശുദ്ധമായ , പരിപാവനമായ) കാര്യംകൊണ്ട് ذِكْرَى الدَّارِ = (ആ) ഭവനത്തിന്റെ സ്മരണയാകുന്നു
38:46നിഷ്കളങ്കമായ (അഥവാ പരിപാവനമായ) ഒരു കാര്യം കൊണ്ട് അവരെ നാം സംശുദ്ധമാക്കിയിരിക്കുന്നു; അതായത് , (പരലോക) ഭവനത്തിന്റെ സ്മരണ (കൊണ്ട്)!
وَإِنَّهُمْ عِندَنَا لَمِنَ ٱلْمُصْطَفَيْنَ ٱلْأَخْيَارِ﴿٤٧﴾
volume_up share
وَإِنَّهُمْ = നിശ്ചയമായും അവർ عِنۡدَنَا = നമ്മുടെ അടുക്കൽ لَمِنَ الْمُصْطَفَيْنَ = തിരഞ്ഞെടുക്കപ്പെട്ട (തെളിയിച്ചെടുക്കപ്പെട്ട)വരിൽ പെട്ടവരാകുന്നു الْأَخْيَارِ = ഉത്തമന്മാരായ, ശ്രേഷ്ഠരായ
38:47നിശ്ചയമായും അവർ ,നമ്മുടെ അടുക്കൽ , തിരഞ്ഞെടുക്കപ്പെട്ട ഉത്തമൻമാരിൽ പെട്ടവരുമത്രെ.
وَٱذْكُرْ إِسْمَـٰعِيلَ وَٱلْيَسَعَ وَذَا ٱلْكِفْلِ ۖ وَكُلٌّۭ مِّنَ ٱلْأَخْيَارِ﴿٤٨﴾
volume_up share
وَاذْكُرْ = ഓർക്കുക, പ്രസ്താവിക്കുക إِسْمَاعِيلَ = ഇസ്മാഈലിനെയും وَالْيَسَعَ = അൽയസഇനെയും وَذَا الْكِفْلِ = ദുൽകിഫ് ലിനെയും وَكُلٌّ = എല്ലാവരും مِنَ الْأَخْيَارِ = ഉത്തമന്മാരിൽപെട്ടവരാകുന്നു
38:48ഇസ്മാഈലിനെയും, അൽയസഇനെയും ദുൽകിഫിലിനെയും ഓർക്കുക. എല്ലാവരുംതന്നെ ഉത്തമൻമാരിൽ പെട്ടവരാകുന്നു.
തഫ്സീർ : 45-48
View   
هَـٰذَا ذِكْرٌۭ ۚ وَإِنَّ لِلْمُتَّقِينَ لَحُسْنَ مَـَٔابٍۢ﴿٤٩﴾
volume_up share
هَـذَا = ഇത് ذِكْرٌ = ഒരു സ്മരണ (കീർത്തി,പ്രസ്താവന)യാണ് وَإِنَّ لِلْمُتَّقِينَ = ഭയഭക്തന്മാർക്ക് നിശ്ചയമായും ഉണ്ട് لَحُسْنَ مَأَبٍ = നല്ല മടക്കസ്ഥാനം
38:49ഇതൊരു സ്മരണ (അഥവാ പ്രസ്താവന) യത്രെ. നിശ്ചയമായും, (സൂക്ഷിക്കുന്ന) ഭയഭക്തന്മാർക്ക് നല്ല മടക്കസ്ഥാനമുണ്ട്.
جَنَّـٰتِ عَدْنٍۢ مُّفَتَّحَةًۭ لَّهُمُ ٱلْأَبْوَٰبُ﴿٥٠﴾
volume_up share
جَنَّاتِ عَدْنٍ = അതായത് സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങൾ مُفَتَّحَةً لَهُمۡ = അവർക്കുവേണ്ടി തുറന്നുവെക്കപ്പെട്ട الْأَبْوَابُ = വാതിലുകൾ
38:50അതായത് , അവർക്കുവേണ്ടി വാതിലുകൾ തുറന്നു വെക്കപ്പെട്ടിട്ടുള്ള സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങൾ
مُتَّكِـِٔينَ فِيهَا يَدْعُونَ فِيهَا بِفَـٰكِهَةٍۢ كَثِيرَةٍۢ وَشَرَابٍۢ﴿٥١﴾
volume_up share
مُتَّكِئِينَ = ചാരിയിക്കുന്നവരായിക്കൊണ്ട് فِيهَا = അതിൽ يَدۡعُونَ = അവർ വിളിക്കും,ആവശ്യപ്പെടും فِيهَا = അതിൽ بِفَاكِهَۃٍ = പഴവർഗ്ഗത്തിന് സുഖഭോജ്യത്തിന് كَثِيرَۃٍ = ധാരാളമായുളള وَشَرَابٍ = പാനീയത്തിനും
38:51അതിൽ ചാരിയിരുന്നുകൊണ്ടായിരിക്കും (അവർ സുഖിക്കുക ) ധാരാളം (സുഖഭോജ്യങ്ങളായ ) പഴങ്ങൾക്കും, പാനീയത്തിനും അവർ അവിടത്തിൽ വിളിച്ചു (ആവശ്യപ്പെട്ടു)കൊണ്ടിരിക്കും.
وَعِندَهُمْ قَـٰصِرَٰتُ ٱلطَّرْفِ أَتْرَابٌ﴿٥٢﴾
volume_up share
وَعِنۡدَهُمۡ = അവരുടെ അടുക്കലുണ്ടായിരിക്കും قَاصِرَاتُ الطَّرۡفِ = കണ്ണിനെ(ദൃഷ്ടിയെ) നിയന്ത്രിക്കുന്നവർ,ചുരുക്കുന്നവർ اَتۡرَابٌ = സമവയസ്കരായ,ഇണയൊത്തവരായ
38:52അവരുടെ അടുക്കൽ (ഇണയൊത്ത ) സമ വയസ്കരായ, (പരദൃഷ്ടിവെക്കാതെ ) കണ്ണു നിയന്ത്രിക്കുന്ന സ്ത്രീകളും ഉണ്ടായിരിക്കും.
هَـٰذَا مَا تُوعَدُونَ لِيَوْمِ ٱلْحِسَابِ﴿٥٣﴾
volume_up share
هَذَٰا = ഇത് مَا تُوعَدُونَ = നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നതാണ് لِيَوۡمِ الۡحِسَابِ = വിചാരണദിവസത്തേക്ക്
38:53( ഹേ, ഭയഭക്തന്മാരെ, )വിചാരണദിവസത്തേക്കു നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നതാണ് ഇത്!
إِنَّ هَـٰذَا لَرِزْقُنَا مَا لَهُۥ مِن نَّفَادٍ﴿٥٤﴾
volume_up share
اِنَّ هَٰذَا = നിശ്ചയമായും ഇത് لَرِزۡقُنَا = നാം നൽകുന്നതാണ്(നമ്മുടെ വക ആഹാരമാണ്, പാരിതോഷികമാണ്) مَالَهُ = അതിന്നില്ല,ഉണ്ടാകുന്നതല്ല مِنۡ نَفَادٍ = യാതൊരു തീർന്നു പോകലും (ഒട്ടും അവസാനിക്കൽ)
38:54നിശ്ചയമായും, ഇതു നമ്മുടെ വക (പാരിതോഷികമായി) നൽകുന്നതാണ് : യാതൊരു ( വിധത്തിലുള്ള ) തീർന്നുപോക്കും അതിനുണ്ടാകുന്നതല്ല.
തഫ്സീർ : 49-54
View   
هَـٰذَا ۚ وَإِنَّ لِلطَّـٰغِينَ لَشَرَّ مَـَٔابٍۢ﴿٥٥﴾
volume_up share
هَٰذَا = ഇതാണ്, ഇങ്ങനെയാണ് وَاِنَّ لِلطَّاغينَ = നിശ്ചയമായും ധിക്കാരി(അതിക്രമി)കൾക്കുണ്ട് താനും لَشَرَّ مَأَبٍ = മോശപ്പെട്ട മടക്കസ്ഥാനം, പ്രാപ്യസ്ഥലം
38:55ഇതാണ് (അവരുടെ നില). (അതേസമയത്ത് ) ധിക്കാരികൾക്കു നിശ്ചയമായും മോശപ്പെട്ട മടക്കസ്ഥാനവും ഉണ്ടായിരിക്കും.
جَهَنَّمَ يَصْلَوْنَهَا فَبِئْسَ ٱلْمِهَادُ﴿٥٦﴾
volume_up share
جَهَنَّمَ = അതായത് ജഹന്നം يَصْلَوْنَهَا = അതിൽ അവർ കടന്നെരിയും فَبِئْسَ = അപ്പോൾ (എന്നിരിക്കെ, അതിനാൽ) വളരെ ചീത്തയാണ് الْمِهَادُ = വിരിപ്പ്, വിതാനം
38:56അതായത് "ജഹന്നം" [നരകം] !-അവരതിൽ കടന്നെരിയും. അപ്പോൾ, (ആ) വിരിപ്പു വിതാനം എത്രയോ ചീത്ത !
هَـٰذَا فَلْيَذُوقُوهُ حَمِيمٌۭ وَغَسَّاقٌۭ﴿٥٧﴾
volume_up share
هَـٰذَا ഇതാണ് فَلْيَذُوقُوهُ = ആകയാൽ (അങ്ങനെ)അവരത് ആസ്വദിക്കട്ടെ حَمِيمٌ = ചൂടുവെള്ളം, അത്യുഷ്ണ ജലം وَغَسَّاقٌ = അതിശൈത്യ ജലവും, കീണ്ടൊലിക്കുന്ന നീരും
38:57ഇതാണ് (ഇവർക്കുള്ളത് ) ; ആകയാൽ, ഇവരതു ആസ്വദിച്ചുകൊള്ളട്ടെ :(കൂടാതെ ) അത്യുഷ്ണജലവും (ദുർഗ്ഗന്ധത്തോടെ ഒഴുകി വരുന്ന ) അതി ശൈത്യജലവും !
وَءَاخَرُ مِن شَكْلِهِۦٓ أَزْوَٰجٌ﴿٥٨﴾
volume_up share
وَآخَرُ = വേറെയും مِنۡ شَكْلِهِ = അതിന്റെ രൂപത്തിൽ (ആകൃതിയിൽ )പെട്ട أَزْوَاجٌ = പല ഇനങ്ങൾ (ഇണകൾ)
38:58ഈ രൂപത്തിൽപെട്ട പല ഇനങ്ങൾ വേറെയും !!
തഫ്സീർ : 55-58
View   
هَـٰذَا فَوْجٌۭ مُّقْتَحِمٌۭ مَّعَكُمْ ۖ لَا مَرْحَبًۢا بِهِمْ ۚ إِنَّهُمْ صَالُوا۟ ٱلنَّارِ﴿٥٩﴾
volume_up share
هَـٰذَا فَوْجٌ = ഇതാ ഒരു കൂട്ടം, സംഘം مُّقْتَحِمٌ = തിരക്കിവരുന്ന مَّعَكُمْ = നിങ്ങളുടെ കൂടെ لَا مَرْحَبًا = സ്വാഗതം (സ്വീകരണം) ഇല്ല بِهِمْ = അവർക്കു إِنَّهُمْ = നിശ്ചയമായും അവർ صَالُو النَّارِ = നരകത്തിൽ കടന്നെരിയുന്നവരാണ്
38:59ഇതാ നിങ്ങളോടൊപ്പം (നരകത്തിൽ) തിരക്കിക്കടന്നുവരുന്ന ഒരു കൂട്ടം! അവർക്ക് സ്വാഗതമില്ല! നിശ്ചയമായും അവർ നരകത്തിൽ കടന്നെരിയുന്നവരത്രെ .
قَالُوا۟ بَلْ أَنتُمْ لَا مَرْحَبًۢا بِكُمْ ۖ أَنتُمْ قَدَّمْتُمُوهُ لَنَا ۖ فَبِئْسَ ٱلْقَرَارُ﴿٦٠﴾
volume_up share
قَالُوا = അവർ പറയും بَلْ = പക്ഷെ, എങ്കിലും أَنتُمْ = നിങ്ങളാണ് لَا مَرْحَبًا بِكُمْ = നിങ്ങൾക്കു സ്വാഗതമില്ല أَنتُمْ = നിങ്ങൾ, നിങ്ങളത്രെ قَدَّمْتُمُوهُ = ഇതു മുമ്പു വരുത്തിവച്ചു لَنَا = ഞങ്ങൾക്കു فَبِئْسَ = അപ്പോൾ(എന്നിരിക്കെ)വളരെ ചീത്ത, മോശമാണ് الْقَرَارُ = താവളം, പാർപ്പിടം
38:60അവർ (തിരക്കിക്കടന്നു വരുന്നവർ) പറയും: പക്ഷെ, [നിങ്ങളാണ് സ്വാഗതം നൽകപ്പെടാത്തവർ]; - നിങ്ങൾക്ക് സ്വാഗതമില്ല. നിങ്ങളത്രെ ഞങ്ങൾക്കിത് മുമ്പേ വരുത്തിവെച്ചത്. അപ്പോൾ (ആ) പാർപ്പിടം എത്രയോ ചീത്ത (തന്നെ) !
തഫ്സീർ : 59-60
View   
قَالُوا۟ رَبَّنَا مَن قَدَّمَ لَنَا هَـٰذَا فَزِدْهُ عَذَابًۭا ضِعْفًۭا فِى ٱلنَّارِ﴿٦١﴾
volume_up share
قَالُوا = അവർ പറയും رَبَّنَا = ഞങ്ങളുടെ രക്ഷിതാവേ مَن قَدَّمَ = ആർ മുമ്പു വരുത്തിവച്ചുവോ لَنَا هَـٰذَا = ഞങ്ങൾക്കു ഇത് فَزِدْهُ = എന്നാലവനു നീ വർദ്ധിപ്പിക്കണേ عَذَابًا ضِعْفًا = ഇരട്ടിയായ ശിക്ഷ فِي النَّارِ = നരകത്തിൽ
38:61അവർ പറയും ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇത് മുമ്പേവരുത്തി വെച്ചതാരോ അവന് നരകത്തിൽ ഇരട്ടിയായ ശിക്ഷ നീ വർദ്ധിപ്പിക്കേണമേ!.
وَقَالُوا۟ مَا لَنَا لَا نَرَىٰ رِجَالًۭا كُنَّا نَعُدُّهُم مِّنَ ٱلْأَشْرَارِ﴿٦٢﴾
volume_up share
وَقَالُوا = അവർ പറയും مَا لَنَا = ഞങ്ങൾക്കെന്താണു, നമുക്കെന്തായി لَا نَرَىٰ = നാം (ഞങ്ങൾ) കാണുന്നില്ല رِجَالًا = ചില പുരുഷൻമാരെ (മനുഷ്യരെ) كُنَّا نَعُدُّهُم = നാമവരെ എണ്ണിയിരുന്നു مِّنَ الْأَشْرَارِ = ദുർജ്ജനങ്ങളിൽ പെട്ടവരായി
38:62അവർ (പരസ്പരം) പറയും: നമുക്കെന്താണ്, ദുർജ്ജനങ്ങളുടെ കൂട്ടത്തിൽ പെട്ടവരായി നാം എണ്ണിവന്നിരുന്ന ചില മനുഷ്യന്മാരെ (ഇവിടെ) കാണുന്നില്ലല്ലോ?!
أَتَّخَذْنَـٰهُمْ سِخْرِيًّا أَمْ زَاغَتْ عَنْهُمُ ٱلْأَبْصَـٰرُ﴿٦٣﴾
volume_up share
أَتَّخَذْنَاهُمْ = നാമവരെ ആക്കിയോ سِخْرِيًّا = പരിഹാസ്യം,പരിഹാസ്യപാത്രം أَمْ زَاغَتْ = അതല്ല (അല്ലെങ്കിൽ) തെറ്റിപ്പോയോ عَنْهُمُ = അവരിൽ നിന്ന് الْأَبْصَارُ = കാഴ്ചകൾ, ദൃഷ്ടികൾ
38:63നാം അവരെ (വൃഥാ) പരിഹാസ്യമാക്കിത്തീർത്തുവോ?- അതല്ല, അവരിൽ നിന്നും (നമ്മുടെ) ദൃഷ്ടികൾ തെറ്റിപ്പോയിരിക്കുകയാണോ!?"
തഫ്സീർ : 61-63
View   
إِنَّ ذَٰلِكَ لَحَقٌّۭ تَخَاصُمُ أَهْلِ ٱلنَّارِ﴿٦٤﴾
volume_up share
إِنَّ ذَٰلِكَ = നിശ്ചയമായും അതു لَحَقٌّ = യഥാർത്ഥ(വാസ്തവം) തന്നെ تَخَاصُمُ = കക്ഷി വഴക്കാണ്, വിവാദമാണ്, തർക്കമാണ് أَهْلِ النَّارِ = നരകക്കാരുടെ
38:64നിശ്ചയമായും അത്, യഥാർത്ഥം തന്നെ! (അതെ) നരകക്കാരുടെ (ഇടയിൽ നടക്കുന്ന) കക്ഷി വഴക്കു (അഥവാ വിവാദം) ആകുന്നു.
തഫ്സീർ : 64-64
View   
قُلْ إِنَّمَآ أَنَا۠ مُنذِرٌۭ ۖ وَمَا مِنْ إِلَـٰهٍ إِلَّا ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ﴿٦٥﴾
volume_up share
قُلْ = പറയുക إِنَّمَا أَنَا - നിശ്ചയമായും ഞാൻ مُنذِرٌ = ഒരു മുന്നറിയിപ്പുകാരൻ (മാത്രം) ആകുന്നു وَمَا مِنْ إِلَـٰهٍ = ഒരു ഇലാഹുമില്ല إِلَّا اللَّـهُ = അല്ലാഹു അല്ലാതെ الْوَاحِدُ = ഏകനായ الْقَهَّارُ = സർവ്വാധികാരിയായ
38:65(നബിയേ) പറയുക: നിശ്ചയമായും ഞാൻ ഒരു മുന്നറിയിപ്പുകാരൻ മാത്രമാകുന്നു; ഏകനായ സർവാധിപതിയായ അല്ലാഹു അല്ലാതെ യാതൊരാരാധ്യനും ഇല്ലതന്നെ.
رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلْعَزِيزُ ٱلْغَفَّـٰرُ﴿٦٦﴾
volume_up share
رَبُّ السَّمَاوَاتِ = ആകാശങ്ങളുടെ റബ്ബാണ് وَالْأَرْضِ = ഭൂമിയുടെയും وَمَا بَيْنَهُمَا = അവ രണ്ടിനിടയിലുള്ളതിന്റെയും الْعَزِيزُ = പ്രതാപശാലിയാണ് الْغَفَّارُ = വളരെ പൊറുക്കുന്നവൻ
38:66ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയുടെ ഇടയിലുള്ളതിന്റെയും രക്ഷിതാവാണ്, പ്രതാപശാലിയാണ് വളരെ പൊറുക്കുന്നവനാണ് (അവൻ).
قُلْ هُوَ نَبَؤٌا۟ عَظِيمٌ﴿٦٧﴾
volume_up share
قُلْ = പറയുക هُوَ نَبَأٌ = അതൊരു വർത്തമാനമാണ് عَظِيمٌ = വമ്പിച്ച
38:67പറയുക: അത് ഒരു വമ്പിച്ച വർത്തമാനമാകുന്നു!-
أَنتُمْ عَنْهُ مُعْرِضُونَ﴿٦٨﴾
volume_up share
أَنتُمْ = നിങ്ങൾ عَنْهُ = അതിൽ നിന്ന്, അതു വിട്ട് مُعْرِضُونَ = തിരിഞ്ഞു പോകുന്നവരാണ്, അശ്രദ്ധരാണ്
38:68നിങ്ങൾ അതിൽ നിന്ന് (അശ്രദ്ധരായി) തിരിഞ്ഞുകളയുന്നവരാണ്.
مَا كَانَ لِىَ مِنْ عِلْمٍۭ بِٱلْمَلَإِ ٱلْأَعْلَىٰٓ إِذْ يَخْتَصِمُونَ﴿٦٩﴾
volume_up share
مَا كَانَ لِيَ = എനിക്കില്ല, ഉണ്ടായിട്ടില്ല مِنْ عِلْمٍ = യാതൊരറിവും بِالْمَلَإِ الْأَعْلَىٰ = മലഉൽ അഅ് ലായെ (ഉന്നത സമൂഹത്തെ) പ്പറ്റി إِذْ يَخْتَصِمُونَ = അവർ വിവാദം (തർക്കം) നടത്തുമ്പോൾ
38:69മലഉൽ അഅലായെ [ഉന്നത സമൂഹത്തെ]ക്കുറിച്ച് - അവർ വിവാദം നടത്തി കൊണ്ടിരിക്കുമ്പോൾ - എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല;-
إِن يُوحَىٰٓ إِلَىَّ إِلَّآ أَنَّمَآ أَنَا۠ نَذِيرٌۭ مُّبِينٌ﴿٧٠﴾
volume_up share
إِن يُوحَىٰ = വഹ് യ് നൽകപ്പെടുന്നില്ല إِلَيَّ = എനിക്ക് إِلَّا أَنَّمَا أَنَا = ഞാൻ ആയതിനാലല്ലാതെ نَذِيرٌ = ഒരു താക്കീതുകാരൻ مُّبِينٌ = പ്രത്യക്ഷനായ
38:70ഞാൻ ഒരു പ്രത്യക്ഷനായ താക്കീതുകാരനാണ് എന്നതിനാലല്ലാതെ, എനിക്ക് വഹ്‌യ് [ദിവ്യബോധനം] നൽകപ്പെടുന്നില്ല.
തഫ്സീർ : 65-70
View   
إِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى خَـٰلِقٌۢ بَشَرًۭا مِّن طِينٍۢ﴿٧١﴾
volume_up share
إذْ قَال = പറഞ്ഞ സന്ദർഭം , പറഞ്ഞപ്പോൾ رَبُّكَ = നിന്റെ റബ്ബ് للْمَلٰئِكَةِ = മലക്കുകളോട് إنِّي = നിശ്ചയമായും ഞാൻ خَالِقٌ = സൃഷ്ടിക്കുന്നവനാണ്(സൃഷ്ടിക്കുവാൻ പോകുന്നു) بَشَرًا = ഒരു മനുഷ്യനെ مِّن طِين = കളിമണ്ണിൽ നിന്ന്
38:71അതായത്, നിന്‍റെ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദർഭം; ഞാൻ കളിമണ്ണിൽ നിന്ന് ഒരു മനുഷ്യനെ [മനുഷ്യവർഗത്തെ] സൃഷ്ടിക്കുവാൻ പോകുന്നു.
فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَـٰجِدِينَ﴿٧٢﴾
volume_up share
فَإذَا سَوَّيْتُهُ = അങ്ങനെ ഞാനവനെ ശരിപ്പെടുത്തി (രൂപപ്പെടുത്തി)യാൽ وَنَفَخْتُ = ഞാൻ ഊതുകയും (ചെയ്താൽ) فِيهِ = അവനിൽ مِن روحِي = എന്റെ ആത്മാവിൽ നിന്നും فَقَعُوا = അപ്പോൾ നിങ്ങൾ വീഴുവിൻ لَهُ سَاجِدِين = അവനു സുജൂദ് ( സാഷ്ടാംഗം) ചെയ്യുന്നവരായി
38:72അങ്ങനെ, ഞാനവനെ (രൂപം നൽകി) ശരിപ്പെടുത്തുകയും, അവനിൽ എന്‍റെ (വക) ആത്മാവിൽ നിന്നും ഞാൻ ഊതുകയും ചെയ്താൽ, നിങ്ങൾ അവന്ന് സുജൂദായി (തലകുനിച്ച്‌)വീഴണം.
فَسَجَدَ ٱلْمَلَـٰٓئِكَةُ كُلُّهُمْ أَجْمَعُونَ﴿٧٣﴾
volume_up share
فَسَجَدَ المَلٰئِكَةُ = അപ്പോൾ മലക്കുകൾ സുജൂദ് ചെയ്തു كُلُّهُمْ = അവരെല്ലാം أجْمَعُون = മുഴുവൻ
38:73അപ്പോൾ മലക്കുകളെല്ലാവരും - മുഴുവനും - സുജൂദ് ചെയ്തു;
إِلَّآ إِبْلِيسَ ٱسْتَكْبَرَ وَكَانَ مِنَ ٱلْكَـٰفِرِينَ﴿٧٤﴾
volume_up share
إِلَّا إبْلِيسَ = ഇബ് ലീസൊഴികെ اسْتَكْبَرَ = അവൻ ഗർവ്വ് (അഹംഭാവം, വലുപ്പം) നടിച്ച് وكان = അവൻ ആകുന്നു, ആയിരുന്നു مِنَ الْكافِرين = അവിശ്വാസികളിൽപെട്ട (വൻ)
38:74ഇബ്‌ലീസ് ഒഴികെ. അവൻ ഗർവ്വു നടിച്ചു. അവൻ അവിശ്വാസികളിൽ പെട്ടവനാകുന്നു.
തഫ്സീർ : 71-74
View   
قَالَ يَـٰٓإِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَىَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ ٱلْعَالِينَ﴿٧٥﴾
volume_up share
قال = അവൻ പറഞ്ഞു يا إبْلِيسُ = ഹേ, ഇബ് ലീസ് ما مَنَعَكَ = നിന്നെ മുടക്കി( തടസ്സപ്പെടുത്തി)യതെന്തു أن تَسْجُدَ = നീ സുജൂദ് ചെയ്യുന്നതിന് لِما خَلَقْتُ = ഞാൻ സൃഷ്ടിച്ചതിന് بِيَدَيّ = എന്റെ ഇരുകരങ്ങളാൽ ,കൈകൾ കൊണ്ട് أسْتَكْبَرْتَ = നീ ഗർവ്വ് നടിച്ചുവോ أمْ كُنتَ = അതല്ല(അല്ലെങ്കിൽ) നീ ആയോ, ആണോ مِنَ الْعاَلين = ഉന്നതന്മാരിൽ, ഉയർന്നവരിൽ (പെട്ടവൻ)
38:75അവൻ [റബ്ബ്] പറഞ്ഞു:ഹേ,ഇബ്‌ലീസ്! എന്‍റെ കരങ്ങളാൽ ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിന് സുജൂദ് ചെയ്യുവാൻ നിന്നെ മുടക്കിയത് എന്താണ്? നീ ഗർവ്വ് നടിച്ചുവോ, അതല്ല--നീ ഉന്നതന്മാരിൽ പെട്ടവനാണോ?!
قَالَ أَنَا۠ خَيْرٌۭ مِّنْهُ ۖ خَلَقْتَنِى مِن نَّارٍۢ وَخَلَقْتَهُۥ مِن طِينٍۢ﴿٧٦﴾
volume_up share
قال = അവൻ പറഞ്ഞു أنا خَيرٌ = ഞാൻ ഉത്തമനാണ് مِنهُ = അവനെക്കാൾ خَلَقْتَنِي = നീ എന്നെ സൃഷ്ടിച്ചിരിക്കുന്നു من نار = തീയിനാൽ ,അഗ്നിയിൽ നിന്ന് وخَلَقْتَهُ = അവനെ നീ സൃഷ്ടിച്ചു مِن طِين = കളിമണ്ണിനാൽ
38:76അവൻ പറഞ്ഞു: ഞാൻ അവനെക്കാൾ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയാൽ സൃഷ്ടിച്ചിരിക്കുന്നു; അവനെ നീ കളിമണ്ണിനാലും സൃഷ്ടിച്ചിരിക്കുന്നു.
قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌۭ﴿٧٧﴾
volume_up share
قال = അവൻ പറഞ്ഞു فاخرُج = എന്നാൽ നീ പുറത്ത് പോകണം مِنها = ഇതിൽ( ഇവിടത്തിൽ) നിന്ന് فإِنَّكَ = കാരണം,നിശ്ചയമായും നീ رَجِيم = ആട്ടപ്പെട്ടവനാണ്(ശപിക്കപ്പെട്ടവനാണ്)
38:77അവൻ [റബ്ബ്] പറഞ്ഞു: എന്നാൽ നീ ഇവിടത്തിൽ നിന്ന് പുറത്തുപോകണം. നിശ്ചയമായും നീ ആട്ടപ്പെട്ടവനാകുന്നു.
وَإِنَّ عَلَيْكَ لَعْنَتِىٓ إِلَىٰ يَوْمِ ٱلدِّينِ﴿٧٨﴾
volume_up share
وإنَّ عَليكَ = നിശ്ചയമായും നിന്റെ മേൽ ഉണ്ടുതാനും لَعْنَتِي = എന്റെ ശാപം إلىَ يَوْمِ الدِّين = നടപടിയെടുക്കുന്ന (പ്രതിഫലത്തിന്റെ) ദിവസം വരെ
38:78നിശ്ചയമായും, (പ്രതിഫല) നടപടിയെടുക്കുന്ന ദിവസംവരേക്കും നിന്‍റെമേൽ എന്‍റെ ശാപമുണ്ടായിരിക്കുന്നതുമാണ്.
قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ﴿٧٩﴾
volume_up share
قَالَ = അവൻ പറഞ്ഞു رَبِّ = എൻെറ രക്ഷിതാവേ فَأَنظِرْنِي = എനിക്ക് ഒഴിവ് (കാലതാമസം) നൽകണേ إِلَىٰ يَوْمِ = ദിവസം വരെ يُبْعَثُونَ = അവർ (ഉയിർത്തു) എഴുന്നേൽപിക്കപ്പെടുന്ന
38:79അവൻ പറഞ്ഞു: "രക്ഷിതാവേ! എന്നാൽ, അവർ [മനുഷ്യർ] ഉയർത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസംവരേക്കും നീ എനിക്കു കാലതാമസം നൽകേണമേ!".
قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ﴿٨٠﴾
volume_up share
قَالَ = അവൻ പറഞ്ഞു فَإِنَّكَ = എന്നാൽ നിശ്ചയമായും നീ مِنَ الْمُنظَرِينَ = കാലതാമസം നൽകപ്പെട്ടവരിൽ തന്നെ
38:80അവൻ [അല്ലാഹു] പറഞ്ഞു: "എന്നാൽ, നീ കാലതാമസം നൽകപ്പെട്ടവരുടെ കൂട്ടത്തിൽതന്നെ;-
إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ﴿٨١﴾
volume_up share
إِلَىٰ يَوْمِ الْوَقْتِ = (ആ) സമയത്തിൻെറ ദിവസം വരെ الْمَعْلُومِ = അറിയപ്പെട്ട (നിശ്ചിതമായ)
38:81(പക്ഷേ , നിശ്ചിതമായി) അറിയപ്പെട്ട (ആ) സമയത്തിന്‍റെ ദിവസംവരേക്കും (മാത്രം)".
തഫ്സീർ : 75-81
View   
قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ﴿٨٢﴾
volume_up share
قَالَ = അവൻ പറഞ്ഞു فَبِعِزَّتِكَ = എന്നാൽ നിൻെറ പ്രതാപംകൊണ്ട് (സത്യം) لَأُغْوِيَنَّهُمْ = നിശ്ചയമായും ഞാനവരെ വഴിതെറ്റിക്കും أَجْمَعِينَ = എല്ലാവരെയും
38:82അവൻ [ഇബ്‌ലീസ്] പറഞ്ഞു: "എന്നാൽ, നിന്‍റെ പ്രതാപം കൊണ്ടു (സത്യം!) ഞാൻ അവരെ [മനുഷ്യരെ] മുഴുവനും നിശ്ചയമായും വഴിതെറ്റിക്കുക തന്നെ ചെയ്യും;
إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ﴿٨٣﴾
volume_up share
إِلَّا عِبَادَكَ = നിൻെറ അടിയാന്മാരെ ഒഴികെ مِنْهُمُ = അവരിൽനിന്ന് الْمُخْلَصِينَ = കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധരാക്കപ്പെട്ട)
38:83അവരിൽനിന്നും കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധന്മാരായ) നിന്‍റെ അടിയാന്മാരെ ഒഴികെ.
തഫ്സീർ : 82-83
View   
قَالَ فَٱلْحَقُّ وَٱلْحَقَّ أَقُولُ﴿٨٤﴾
volume_up share
قَالَ = അവൻ പറഞ്ഞു فَالْحَقُّ = എന്നാൽ (അപ്പോൾ) പരമാർത്ഥം, യഥാർത്ഥം وَالْحَقَّ = പരമാർത്ഥം (സത്യം); തന്നെ أَقُولُ = ഞാൻ പറയുന്നു
38:84അവൻ (റബ്ബ്) പറഞ്ഞു: "അപ്പോൾ പരമാർത്ഥം ഇതത്രെ; പരമാർത്ഥം തന്നെയാണ് ഞാൻ പറയുന്നതു,-
لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ﴿٨٥﴾
volume_up share
لَأَمْلَأَنَّ = തീർച്ചയായും ഞാൻ നിറയ്ക്കും جَهَنَّمَ = ജഹന്നം, നരകം مِنكَ = നിന്നെക്കൊണ്ട്, നിന്നാലും وَمِمَّن تَبِعَكَ = നിന്നെ പിൻപറ്റിയവരെക്കൊണ്ടും, പിൻപറ്റിയവരാലും مِنْهُمْ = അവരിൽ നിന്ന് أَجْمَعِينَ = എല്ലാം, മുഴുക്കെ
38:85നിശ്ചയമായും, നിന്നെക്കൊണ്ടും, അവരിൽനിന്നു നിന്നെ പിൻപറ്റിയ എല്ലാവരെക്കൊണ്ടുമായി ഞാൻ "ജഹന്നം" [നരകം] നിറക്കുന്നതാണ്!
തഫ്സീർ : 84-85
View   
قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍۢ وَمَآ أَنَا۠ مِنَ ٱلْمُتَكَلِّفِينَ﴿٨٦﴾
volume_up share
قُلْ = നീ പറയുക مَا أَسْأَلُكُمْ = ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല عَلَيْهِ = ഇതിൻറെ (അതിൻറെ) പേരിൽ مِنْ أَجْرٍ = ഒരു പ്രതിഫലവും وَمَا أَنَا = ഞാനല്ലതാനും مِنَ الْمُتَكَلِّفِينَ = സാഹസം പ്രവർത്തിക്കുന്ന, (കൃത്രിമം പ്രവർത്തിക്കുന്ന, വിഷമം ഏൽക്കുന്ന) വരിൽ പെട്ട(വൻ)
38:86(നബിയേ,) പറയുക: "ഞാൻ നിങ്ങളോട് ഇതിന്‍റെ (ഖുര്‍ആന്‍റെ) പേരിൽ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; ഞാൻ (കൃത്രിമമായി) സാഹസം പ്രവർത്തിക്കുന്നവരിൽ പെട്ടവനല്ലതാനും.
إِنْ هُوَ إِلَّا ذِكْرٌۭ لِّلْعَـٰلَمِينَ﴿٨٧﴾
volume_up share
إِنْ هُوَ = ഇതല്ല, അതല്ല إِلَّا ذِكْرٌ = ഒരു ഉൽബോധനം (സന്ദേശം, സ്‌മരണ, ഉപദേശം) അല്ലാതെ لِّلْعَالَمِينَ = ലോകർക്കു
38:87ഇതു ലോകർക്കു (മുഴുവനും) വേണ്ടിയുള്ള ഒരു ഉൽബോധനം (അഥവാ സന്ദേശം) അല്ലാതെ (മറ്റൊന്നും) അല്ല.
وَلَتَعْلَمُنَّ نَبَأَهُۥ بَعْدَ حِينٍۭ﴿٨٨﴾
volume_up share
وَلَتَعْلَمُنَّ = നിശ്ചയമായും നിങ്ങൾ അറിയുന്നതുമാണ് نَبَأَهُ = ഇതിൻറെ വൃത്താന്തം, വാർത്ത بَعْدَ حِينٍ = ഒരു (കുറഞ്ഞ) കാലത്തിനു ശേഷം
38:88തീർച്ചയായും, ഇതിന്‍റെ വൃത്താന്തം ഒരു (കുറഞ്ഞ) കാലത്തിനുശേഷം നിങ്ങൾക്കു നിശ്ചയമായും അറിയാറാകുന്നതുമാണ്."
തഫ്സീർ : 86-88
View