മുഖവുര
സ്വാഫ്ഫാത്ത് (അണിനിരന്നവ)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 182 – വിഭാഗം (റുകുഅ്) 5
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلصَّـٰٓفَّـٰتِ صَفًّۭا﴿١﴾
وَالصَّافَّاتِ അണിനിരന്നവ (അണികെട്ടിനില്‍ക്കുന്ന സംഘങ്ങള്‍) തന്നെയാണ (സത്യം) صَفًّا അണിയായി
37:1 അണികെട്ടി നിരന്നുനില്‍ക്കുന്നവ തന്നെയാണ (സത്യം)!
فَٱلزَّٰجِرَٰتِ زَجْرًۭا﴿٢﴾
فَالزَّاجِرَاتِ പിന്നെ തടയുന്നവ (ശബ്ദമിട്ട് തടുക്കുന്നവ, ഓടിക്കുന്നവ) തന്നെയാണ زَجْرًا ഒരു (ക൪ശനമായ) തടയല്‍.
37:2 പിന്നെ, ക൪ശനമായി തടയുന്നവ (അഥവാ ഓട്ടിവിടുന്നവ) തന്നെയാണ (സത്യം)!
فَٱلتَّـٰلِيَـٰتِ ذِكْرًا﴿٣﴾
فَالتَّالِيَاتِ പിന്നെ പാരായണം ചെയ്യുന്നവ (ഘോഷിക്കുന്നവ) തന്നെയാണ് ذِكْرًا കീര്‍ത്തനം (വേദ) പ്രമാണം.
37:3 പിന്നെ, കീര്‍ത്തനം ഘോഷിക്കുന്നവതന്നെയാണ (സത്യം)!
إِنَّ إِلَـٰهَكُمْ لَوَٰحِدٌۭ﴿٤﴾
إِنَّ إِلَـٰهَكُمْ നിശ്ചയമായും നിങ്ങളുടെ ഇലാഹ് لَوَاحِدٌ ഏകന്‍ (ഒരുവന്‍) തന്നെ.
37:4 നിശ്ചയമായും നിങ്ങളുടെ ഇലാഹു [ആരാധ്യന്‍] ഒരുവന്‍തന്നെ.
رَّبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَرَبُّ ٱلْمَشَـٰرِقِ﴿٥﴾
رَّبُّ السَّمَاوَاتِ ആകാശങ്ങളുടെ രക്ഷിതാവ് وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതിന്‍റെയും وَرَبُّ الْمَشَارِقِ ഉദയ സ്ഥാനങ്ങളുടെ രക്ഷിതാവും.
37:5 ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയുടെ ഇടയിലുള്ളതിന്‍റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവുമായുള്ളവനാണ് (അവന്).
إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ﴿٦﴾
إِنَّا زَيَّنَّا നിശ്ചയമായും നാം അലങ്കരിച്ചിരിക്കുന്നു, ഭംഗിയാക്കി السَّمَاءَ الدُّنْيَا അടുത്ത ആകാശത്തെ بِزِينَةٍ ഒരലങ്കാരംകൊണ്ട് الْكَوَاكِبِ നക്ഷത്രങ്ങളാകുന്ന.
37:6 നിശ്ചയമായും (ഭൂമിയോടു) ഏറ്റവും അടുത്ത ആകാശത്തെ നക്ഷത്രങ്ങളാകുന്ന അലങ്കാരംകൊണ്ടു നാം അലങ്കരിച്ചിരിക്കുന്നു.
وَحِفْظًۭا مِّن كُلِّ شَيْطَـٰنٍۢ مَّارِدٍۢ﴿٧﴾
وَحِفْظًا കാവലായിട്ടും, കാവലിന്നും مِّن كُلِّ شَيْطَانٍ എല്ലാ പിശാചില്‍ നിന്നും مَّارِدٍ മുരട്ടുശീലനായ, പോക്കിരി (ധിക്കാരി) യായ.
37:7 മുരട്ടുശീലക്കാരായ എല്ലാ പിശാചില്‍ നിന്നും കാവലായും (ആക്കിയിരിക്കുന്നു);-
لَّا يَسَّمَّعُونَ إِلَى ٱلْمَلَإِ ٱلْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍۢ﴿٨﴾
لَّا يَسَّمَّعُونَ അവര്‍ ചെവികൊടുക്കുക (കേള്‍ക്കാന്‍ ശ്രമിക്കുക) യില്ല إِلَى الْمَلَإِ الْأَعْلَىٰ മലഉല്‍ അഅ്-ലായി (ഉന്നത സമൂഹത്തി)ലേക്ക് وَيُقْذَفُونَ അവര്‍ എറിയപ്പെടുകയും ചെയ്യും مِن كُلِّ جَانِبٍ എല്ലാ ഭാഗത്തുനിന്നും.
37:8 (അതിനാല്‍) "മലഉല്‍- അഅ്-ലാ" യിലേക്കു [ഉന്നതസമൂഹത്തിലേക്ക്] അവര്‍ ചെവികൊടുത്തു കേള്‍ക്കയില്ല.
എല്ലാ ഭാഗത്തുനിന്നും അവര്‍ എറിയപ്പെടുകയുംചെയ്യും;
دُحُورًۭا ۖ وَلَهُمْ عَذَابٌۭ وَاصِبٌ﴿٩﴾
دُحُورًا തുരത്തി (ആട്ടി) വിടുന്നതിന് وَلَهُمْ അവര്‍ക്കുണ്ട് عَذَابٌ وَاصِبٌ നിരന്തര (നീണ്ടുനില്‍ക്കുന്ന) ശിക്ഷ.
37:9 തുരത്തിവിടുവാനായിട്ട്. (കൂടാതെ) നിരന്തരമായ ഒരു ശിക്ഷയും അവര്‍ക്കുണ്ട്;-
إِلَّا مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُۥ شِهَابٌۭ ثَاقِبٌۭ﴿١٠﴾
إِلَّا مَنْ പക്ഷേ ആരെങ്കിലും, ഒരുവനൊഴികെ خَطِفَ الْخَطْفَةَ അവന്‍ (ഒരു) തട്ടിയെടുക്കല്‍ തട്ടിയെടുത്തു فَأَتْبَعَهُ എന്നാലവനെ പിന്തുടരും شِهَابٌ തീജ്വാല, ഉല്‍ക്ക ثَاقِبٌ തുളച്ചു ചെല്ലുന്ന (ശക്തിയേറിയ).
37:10 പക്ഷെ, ആരെങ്കിലും (ഒരു) തട്ടിയെടുക്കല്‍ തട്ടിയെടുത്താല്‍, തുളച്ചുചെല്ലുന്ന ഒരു തീജ്വാല ഉടനെ അവനെ പിന്‍തുടരുന്നതാണ്.
فَٱسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَآ ۚ إِنَّا خَلَقْنَـٰهُم مِّن طِينٍۢ لَّازِبٍۭ﴿١١﴾
فَاسْتَفْتِهِمْ എന്നാലവരോടു അഭിപ്രായം ചോദിക്കുക, വിധിതേടുക أَهُمْ അവരാണോ أَشَدُّ കൂടുതല്‍ കാഠിന്യം (പ്രയാസം, ഊക്ക്, ശക്തി) ഉള്ളവര്‍ خَلْقًا സൃഷ്ടിയില്‍, സൃഷ്ടിക്കുവാന്‍ أَم مَّنْ അഥവാ (അതല്ല) യാതൊരു കൂട്ടരോ خَلَقْنَا നാം സൃഷ്ടിച്ച إِنَّا خَلَقْنَاهُم നിശ്ചയമായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നു مِّن طِينٍ കളിമണ്ണിനാല്‍ لَّازِبٍ ഒട്ടുന്ന.
37:11 (നബിയേ) അവരോടു അഭിപ്രായം (അഥവാ വിധി) ചോദിക്കുക: അവരാണോ സൃഷ്ടിക്കുവാന്‍ കൂടുതല്‍ പ്രയാസപ്പെട്ടവര്‍, അഥവാ നാം സൃഷ്ടിച്ചിട്ടുള്ള (മേല്പറഞ്ഞ) വരോ? നാം അവരെ, ഒട്ടുന്ന കളിമണ്ണില്‍നിന്നു സൃഷ്ടിച്ചിരിക്കയാണ്.
بَلْ عَجِبْتَ وَيَسْخَرُونَ﴿١٢﴾
بَلْ عَجِبْتَ എങ്കിലും (പക്ഷേ) നീ ആശ്ചര്യപ്പെടുകയാണ് وَيَسْخَرُونَ അവര്‍ പരിഹസിക്കയും ചെയ്യുന്നു.
37:12 എങ്കിലും, നീ ആശ്ചര്യപ്പെടുകയാണ്; അവര്‍ പരിഹസിക്കുകയും ചെയ്യുന്നു!
وَإِذَا ذُكِّرُوا۟ لَا يَذْكُرُونَ﴿١٣﴾
وَإِذَا ذُكِّرُوا അവര്‍ ഉപദേശിക്ക (ഓര്‍മ്മിപ്പിക്ക)പ്പെട്ടാല്‍ لَا يَذْكُرُونَ അവര്‍ ഓര്‍മ്മിക്കുക (ആലോചിക്കുക)യില്ല.
37:13 അവര്‍ക്കു ഉപദേശം നല്‍കപ്പെട്ടാല്‍ അവര്‍ ആലോചിക്കുന്നില്ല;
وَإِذَا رَأَوْا۟ ءَايَةًۭ يَسْتَسْخِرُونَ﴿١٤﴾
وَإِذَا رَأَوْا അവര്‍ കണ്ടാല്‍ آيَةً വല്ല ദൃഷ്ടാന്തവും يَسْتَسْخِرُونَ അവര്‍ പരിഹാസം കൊള്ളും.
37:14 വല്ല ദൃഷ്ടാന്തവും കണ്ടാല്‍ അവര്‍ പരിഹാസം കൊള്ളുകയും ചെയ്യുന്നു!
وَقَالُوٓا۟ إِنْ هَـٰذَآ إِلَّا سِحْرٌۭ مُّبِينٌ﴿١٥﴾
وَقَالُوا അവര്‍ പറയുകയും ചെയ്യും إِنْ هَـٰذَا ഇതല്ല إِلَّا سِحْرٌ ജാലമല്ലാതെ مُّبِينٌ പ്രത്യക്ഷമായ.
37:15 അവര്‍ പറയുകയും ചെയ്യും: "ഇതു പ്രത്യക്ഷമായ ജാലമല്ലാതെ (മറ്റൊന്നും) അല്ല;-
أَءِذَا مِتْنَا وَكُنَّا تُرَابًۭا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ﴿١٦﴾
أَإِذَا مِتْنَا ഞങ്ങള്‍ (നാം) മരണപ്പെട്ടാലോ وَكُنَّا تُرَابًا മണ്ണായിത്തീരുകയും وَعِظَامًا എല്ലുകളും أَإِنَّا നിശ്ചയമായും, നമ്മളോ (ഞങ്ങളോ) لَمَبْعُوثُونَ എഴുന്നേല്‍പിക്കപ്പെടുന്നവര്‍ (ആകുന്നു).
37:16 "ഞങ്ങള്‍ മരണപ്പെടുകയും, മണ്ണും എല്ലുകളുമായിത്തീരുകയും ചെയ്തിട്ടോ നിശ്ചയമായും ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ പിക്കപ്പെടുന്നവരാകുന്നത്?!
أَوَءَابَآؤُنَا ٱلْأَوَّلُونَ﴿١٧﴾
أَوَآبَاؤُنَا നമ്മുടെ പിതാക്കളുമോ الْأَوَّلُونَ പൂര്‍വ്വികന്‍മാരായ.
37:17 "ഞങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുമോ (-അവരും എഴുന്നേല്‍പ്പിക്കപെടുകയോ)"?!
قُلْ نَعَمْ وَأَنتُمْ دَٰخِرُونَ﴿١٨﴾
قُلْ പറയുക نَعَمْ അതെ وَأَنتُمْ നിങ്ങളാകട്ടെ, നിങ്ങളായിക്കൊണ്ടു دَاخِرُونَ നിന്ദ്യര്‍, നിസ്സാരന്‍മാര്‍, അപമാനിതര്‍.
37:18 (നബിയേ) പറയുക: "അതെ, (അതു സംഭവിക്കും) നിങ്ങളാകട്ടെ, നിന്ദ്യരുമായിരിക്കും."
فَإِنَّمَا هِىَ زَجْرَةٌۭ وَٰحِدَةٌۭ فَإِذَا هُمْ يَنظُرُونَ﴿١٩﴾
فَإِنَّمَا هِيَ എന്നാല്‍ നിശ്ചയമായും അതു زَجْرَةٌ ഒരു അട്ടഹാസം (വലിയ ശബ്ദം) മാത്രം وَاحِدَةٌ ഒറ്റ فَإِذَا هُمْ അപ്പോള്‍ അവരതാ يَنظُرُونَ നോക്കിക്കൊണ്ടു, നോക്കും.
37:19 എന്നാലതു [ആ സംഭവം] ഒരേ ഒരു അട്ടഹാസം മാത്രമായിരിക്കും;
അപ്പോഴേക്കും അവരതാ, (എഴുന്നേറ്റ്) നോക്കുന്നുണ്ടായിരിക്കും!
وَقَالُوا۟ يَـٰوَيْلَنَا هَـٰذَا يَوْمُ ٱلدِّينِ﴿٢٠﴾
وَقَالُوا അവര്‍ പറയുകയും ചെയ്യും يَا وَيْلَنَا ഞങ്ങളുടെ നാശമേ هَـٰذَا ഇതു يَوْمُ الدِّينِ പ്രതിഫലത്തിന്‍റെ (നടപടി എടുക്കലിന്‍റെ) ദിവസമാണ്.
37:20 അവര്‍ (അപ്പോള്‍) പറയുകയും ചെയ്യും: "ഞങ്ങളുടെ നാശമേ! ഇതു പ്രതിഫലത്തിന്‍റെ [പ്രതിഫലനടപടിയുടെ] ദിവസമാണ്"!!
هَـٰذَا يَوْمُ ٱلْفَصْلِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ﴿٢١﴾
هَـٰذَا يَوْمُ الْفَصْلِ ഇതു തീരുമാനത്തിന്‍റെ ദിവസമാണ് الَّذِي كُنتُم നിങ്ങള്‍ ആയിരുന്നതായ بِهِ അതിനെ تُكَذِّبُونَ വ്യാജമാക്കുക.
37:21 "ഇതാണ് നിങ്ങള്‍ വ്യാജമാക്കിക്കൊണ്ടിരുന്ന (ആ) തീരുമാനത്തിന്‍റെ ദിവസം!"
ٱحْشُرُوا۟ ٱلَّذِينَ ظَلَمُوا۟ وَأَزْوَٰجَهُمْ وَمَا كَانُوا۟ يَعْبُدُونَ﴿٢٢﴾
احْشُرُوا നിങ്ങള്‍ ശേഖരിക്കുവിന്‍, ഒരുമിച്ചുകൂട്ടുവിന്‍ الَّذِينَ ظَلَمُوا അക്രമം ചെയ്തവരെ وَأَزْوَاجَهُمْ അവരുടെ ഇണകളെയും وَمَا كَانُوا അവര്‍ ആയിരുന്നതിനെയും يَعْبُدُونَ ആരാധിക്കുക.
37:22 "അക്രമം ചെയ്തിട്ടുള്ളവരെയും, അവരുടെ ഇണകളെയും, അവര്‍ ആരാധിച്ചുവന്നിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുവിന്‍,-
مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَٰطِ ٱلْجَحِيمِ﴿٢٣﴾
مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ فَاهْدُوهُمْ എന്നിട്ടു അവരെ നയിക്കുവിന്‍, വഴികാട്ടുവിന്‍ إِلَىٰ صِرَاطِ പാത (വഴി) യിലേക്കു الْجَحِيمِ ജ്വലിക്കുന്ന (കത്തുന്ന) നരകത്തിന്‍റെ.
37:23 "(അതെ) അല്ലാഹുവിനു പുറമെ (ആരാധിച്ചു വന്നവയെ). എന്നിട്ട് അവരെ കത്തിജ്വലിക്കുന്ന നരകത്തിന്‍റെ പാതയിലേക്കു നയിക്കുവിന്‍!
وَقِفُوهُمْ ۖ إِنَّهُم مَّسْـُٔولُونَ﴿٢٤﴾
وَقِفُوهُمْ അവരെ നിറുത്തുകയും ചെയ്യുവിന്‍ إِنَّهُم നിശ്ചയമായും അവര്‍ مَّسْئُولُونَ ചോദിക്കപ്പെടുന്നവരാണ്.
37:24 "അവരെ നിറുത്തുകയും ചെയ്യുവിന്‍, - നിശ്ചയമായും അവര്‍ ചോദ്യം ചെയ്യപ്പെടുന്നവരാണ്."
مَا لَكُمْ لَا تَنَاصَرُونَ﴿٢٥﴾
مَا لَكُمْ നിങ്ങള്‍ക്കെന്താണ് لَا تَنَاصَرُونَ നിങ്ങളന്യോന്യം സഹായിക്കുന്നില്ല.
37:25 "(അക്രമികളെ,) നിങ്ങള്‍ക്കെന്താണ്, നിങ്ങള്‍ അന്യോന്യം സഹായിക്കുന്നില്ല?!"
بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ﴿٢٦﴾
بَلْ എങ്കിലും, പക്ഷേ هُمُ الْيَوْمَ അവര്‍ ഇന്നു مُسْتَسْلِمُونَ കീഴടങ്ങിയവരാണ്.
37:26 പക്ഷേ, ഇന്ന് അവര്‍ കീഴടങ്ങിയവരാണ്.
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍۢ يَتَسَآءَلُونَ﴿٢٧﴾
وَأَقْبَلَ മുന്നിടും, തിരിയും بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരില്‍ يَتَسَاءَلُونَ അന്യോന്യം ചോദ്യം ചെയ്തുകൊണ്ടു.
37:27 അവര്‍ അന്യോന്യം ചോദ്യം ചെയ്തുകൊണ്ട് ചിലര്‍ ചിലരുടെ നേരെ മുന്നിടും (തിരിയും).
قَالُوٓا۟ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ﴿٢٨﴾
قَالُوا അവര്‍ പറയും إِنَّكُمْ كُنتُمْ നിശ്ചയമായും നിങ്ങളായിരുന്നു تَأْتُونَنَا ഞങ്ങളുടെ അടുക്കല്‍ വരുക عَنِ الْيَمِينِ വലത്തുവശത്തുകൂടി.
37:28 അവര്‍ പറയും: "നിങ്ങള്‍ ഞങ്ങളുടെ അടുക്കല്‍ വലവശത്തുകൂടി വന്നിരുന്നുവല്ലോ!"
قَالُوا۟ بَل لَّمْ تَكُونُوا۟ مُؤْمِنِينَ﴿٢٩﴾
قَالُوا അവര്‍ പറയും بَل لَّمْ تَكُونُوا പക്ഷേ നിങ്ങളായിരുന്നില്ല مُؤْمِنِينَ വിശ്വാസികള്‍.
37:29 അവര്‍ പറയും: "പക്ഷേ, നിങ്ങള്‍ (സ്വയംതന്നെ) വിശ്വാസികളായിരുന്നില്ല;
وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَـٰنٍۭ ۖ بَلْ كُنتُمْ قَوْمًۭا طَـٰغِينَ﴿٣٠﴾
وَمَا كَانَ لَنَا ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല عَلَيْكُم നിങ്ങളുടെമേല്‍ مِّن سُلْطَانٍ ഒരു അധികാര ശക്തിയും بَلْ كُنتُمْ എങ്കിലും നിങ്ങളായിരുന്നു قَوْمًا طَاغِينَ അതിരു കവിഞ്ഞ (അതിക്രമികളായ) ഒരു ജനത.
37:30 "ഞങ്ങള്‍ക്കു നിങ്ങളുടെമേല്‍ യതൊരധികാര ശക്തിയും ഉണ്ടായിരുന്നതുമില്ല. എങ്കിലും, നിങ്ങള്‍ (സ്വയം) അതിക്രമികളായ ഒരു ജനതയായിരുന്നു.
فَحَقَّ عَلَيْنَا قَوْلُ رَبِّنَآ ۖ إِنَّا لَذَآئِقُونَ﴿٣١﴾
فَحَقَّ عَلَيْنَا ആകയാല്‍ നമ്മുടെമേല്‍ യഥാര്‍ത്ഥമായി, അവകാശപ്പെട്ടു قَوْلُ رَبِّنَا നമ്മുടെ റബ്ബിന്‍റെ വാക്കു إِنَّا നിശ്ചയമായും നാം لَذَائِقُونَ അനുഭവിക്കുന്ന (ആസ്വദിക്കുന്ന)വര്‍ തന്നെ.
37:31 "ആകയാല്‍, നമ്മുടെ രക്ഷിതാവിന്‍റെ വാക്ക് നമ്മുടെമേല്‍ യഥാര്‍ത്ഥമായി ഭവിച്ചു. നാം നിശ്ചയമായും (ശിക്ഷ) ആസ്വദിക്കുന്നവര്‍തന്നെ.
فَأَغْوَيْنَـٰكُمْ إِنَّا كُنَّا غَـٰوِينَ﴿٣٢﴾
فَأَغْوَيْنَاكُمْ എന്നാല്‍ ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു إِنَّا كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു غَاوِينَ വഴി തെറ്റിയവര്‍.
37:32 "എന്നാല്‍, ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു; (കാരണം) നിശ്ചയമായും ഞങ്ങള്‍ വഴിതെറ്റിയവരായിരുന്നു."
فَإِنَّهُمْ يَوْمَئِذٍۢ فِى ٱلْعَذَابِ مُشْتَرِكُونَ﴿٣٣﴾
فَإِنَّهُمْ എന്നാല്‍ അവര്‍ يَوْمَئِذٍ അന്നത്തെ ദിവസം فِي الْعَذَابِ ശിക്ഷയില്‍ مُشْتَرِكُونَ പങ്കുചേര്‍ന്നവരാണ്, കൂട്ടുകാരാണ്.
37:33 എന്നാല്‍, അന്നത്തെ ദിവസം അവര്‍ (എല്ലാവരും) ശിക്ഷയില്‍ പങ്കാളികളായിരിക്കുന്നതാണ്.
إِنَّا كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ﴿٣٤﴾
إِنَّا നിശ്ചയമായും നാം كَذَٰلِكَ نَفْعَلُ അപ്രകാരമാണ് ചെയ്യുക بِالْمُجْرِمِينَ കുറ്റവാളികളെക്കൊണ്ടു.
37:34 നിശ്ചയമായും കുറ്റവാളികളെക്കൊണ്ടു നാം അപ്രകാരമത്രെ ചെയ്യുക.
إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَـٰهَ إِلَّا ٱللَّهُ يَسْتَكْبِرُونَ﴿٣٥﴾
إِنَّهُمْ كَانُوا കാരണം അവരായിരുന്നു إِذَا قِيلَ لَهُمْ അവരോടു പറയപ്പെട്ടാല്‍ لَا إِلَـٰهَ ഒരു ഇലാഹും ഇല്ല إِلَّا اللَّـهُ അല്ലാഹു ഒഴികെ (എന്നു) يَسْتَكْبِرُونَ അവര്‍ ഗര്‍വ്വ് (അഹംഭാവം) നടിച്ചിരുന്നു.
37:35 (കാരണം) "അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല" എന്നു അവരോടു പറയപ്പെട്ടാല്‍, അവര്‍ അഹംഭാവം കാണിക്കുകയായിരുന്നു.
وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍۢ مَّجْنُونٍۭ﴿٣٦﴾
وَيَقُولُونَ അവര്‍ പറയുകയും ചെയ്യും أَئِنَّا ഞങ്ങളോ لَتَارِكُو آلِهَتِنَا ഞങ്ങളുടെ ആരാധ്യവസ്തുക്കളെ (ദൈവങ്ങളെ) ഉപേക്ഷിക്കുന്നവരാകുന്നു لِشَاعِرٍ ഒരു കവിക്കുവേണ്ടി مَّجْنُونٍ ഭ്രാന്തനായ.
37:36 അവര്‍ പറയുകയുംചെയ്യും: "ഒരു ഭ്രാന്തനായ കവിക്കുവേണ്ടി നാം നമ്മുടെ ഇലാഹുകളെ [ആരാധ്യവസ്തുക്കളെ] ഉപേക്ഷിക്കുന്നവരാണോ?!"
بَلْ جَآءَ بِٱلْحَقِّ وَصَدَّقَ ٱلْمُرْسَلِينَ﴿٣٧﴾
بَلْ جَاءَ എങ്കിലും അദ്ദേഹം വന്നിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥവുംകൊണ്ടു وَصَدَّقَ സത്യമാക്കുകയും ചെയ്തിരിക്കുന്നു الْمُرْسَلِينَ മുര്‍സലുകളെ.
37:37 പക്ഷേ, (അതൊന്നുമല്ല) അദ്ദേഹംയഥാര്‍ത്ഥംകൊണ്ടു വന്നിരിക്കുകയും, "മുര്‍സലു"കളെ സത്യമാ(ക്കി സ്ഥാപി)ക്കുകയും ചെയ്തിരിക്കയാണ്.
إِنَّكُمْ لَذَآئِقُوا۟ ٱلْعَذَابِ ٱلْأَلِيمِ﴿٣٨﴾
إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَذَائِقُو الْعَذَابِ ശിക്ഷ ആസ്വദിക്കുന്നവര്‍ തന്നെ الْأَلِيمِ വേദനയേറിയ.
37:38 (ഹേ, അവിശ്വാസികളേ,) നിശ്ചയമായും നിങ്ങള്‍ വേദനയേറിയ ശിക്ഷ ആസ്വദിക്കുന്നവര്‍തന്നെയാണ്.
وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ﴿٣٩﴾
وَمَا تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുകയുമില്ല إِلَّا مَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനല്ലാതെ تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.
37:39 നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നതുമല്ല.
إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ﴿٤٠﴾
إِلَّا عِبَادَ اللَّـهِ അല്ലാഹുവിന്‍റെ അടിയാന്മാരൊഴികെ الْمُخْلَصِينَ ശുദ്ധിയാക്ക (നിഷ്കളങ്കരാക്ക - തെളിയിച്ചെടുക്ക)പ്പെട്ടവരായ.
37:40 അല്ലാഹുവിന്‍റെ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധന്മാരായ) അടിയാന്‍മാരൊഴികെ,
أُو۟لَـٰٓئِكَ لَهُمْ رِزْقٌۭ مَّعْلُومٌۭ﴿٤١﴾
أُولَـٰئِكَ അക്കൂട്ടരാകട്ടെ لَهُمْ അവര്‍ക്കുണ്ട് رِزْقٌ ഉപജീവനം, ആഹാരം مَّعْلُومٌ അറിയപ്പെട്ട, നിര്‍ണ്ണയിക്കപ്പെട്ട.
37:41 അക്കൂട്ടരാകട്ടെ, അവര്‍ക്ക് അറിയപ്പെട്ടതായ ഉപജീവനമുണ്ടായിരിക്കും.
فَوَٰكِهُ ۖ وَهُم مُّكْرَمُونَ﴿٤٢﴾
فَوَاكِهُ അതായതു പഴ (ഫലവര്‍ഗ്ഗ)ങ്ങള്‍ (സുഖഭോജ്യങ്ങള്‍) وَهُم അവര്‍ مُّكْرَمُونَ ആദരിക്കപ്പെട്ടവരുമാണ്.
37:42 അതായതു: (സുഖഭോജ്യങ്ങളായ) പഴവര്‍ഗ്ഗങ്ങള്‍. അവര്‍, ആദരിക്കപ്പെട്ടവരുമായിരിക്കും;
فِى جَنَّـٰتِ ٱلنَّعِيمِ﴿٤٣﴾
فِي جَنَّاتِ സ്വര്‍ഗ്ഗങ്ങളില്‍ النَّعِيمِ സൗഭാഗ്യത്തിന്‍റെ, അനുഗ്രഹത്തിന്‍റെ.
37:43 സൗഭാഗ്യത്തിന്‍റെ സ്വര്‍ഗ്ഗങ്ങളില്‍!
عَلَىٰ سُرُرٍۢ مُّتَقَـٰبِلِينَ﴿٤٤﴾
عَلَىٰ سُرُرٍ ചില കട്ടിലുകളില്‍ مُّتَقَابِلِينَ അന്യോന്യം അഭിമുഖരായിക്കൊണ്ടു.
37:44 ചില (ഉന്നതതരം) കട്ടിലുകളില്‍ പരസ്പരം അഭിമുഖരായിക്കൊണ്ട്.
يُطَافُ عَلَيْهِم بِكَأْسٍۢ مِّن مَّعِينٍۭ﴿٤٥﴾
يُطَافُ ചുറ്റി നടക്കപ്പെടും عَلَيْهِم അവരില്‍ بِكَأْسٍ നിറകോപ്പയുമായി مِّن مَّعِينٍ ഉറവുപൊട്ടിയൊഴുകുന്ന ജലത്തിന്‍റെ.
37:45 ഉറവു പൊട്ടിയൊഴുകുന്ന (പാനീയ) ജലത്തിന്‍റെ നിറകോപ്പയുംകൊണ്ട് അവരില്‍ ചുറ്റി നടക്കപ്പെടും;
بَيْضَآءَ لَذَّةٍۢ لِّلشَّـٰرِبِينَ﴿٤٦﴾
بَيْضَاءَ വെളുത്തതായ لَذَّةٍ രുചികരമായ لِّلشَّارِبِينَ കുടിക്കുന്നവര്‍ക്കു.
37:46 വെള്ളനിറമുള്ളതും, കുടിക്കുന്നവര്‍ക്കു രുചികരമായതും!
لَا فِيهَا غَوْلٌۭ وَلَا هُمْ عَنْهَا يُنزَفُونَ﴿٤٧﴾
لَا فِيهَا അതിലില്ല غَوْلٌ ഒരു കെടുതലും, കേടും وَلَا هُمْ അവരില്ലതാനും عَنْهَا അതിനാല്‍ يُنزَفُونَ അവര്‍ക്കു ലഹരി (മത്തു, മയക്കം) പിടിപെടും.
37:47 അതില്‍ യാതൊരു കെടുതിയും (ഉണ്ടാകുക) ഇല്ല; അവര്‍ക്കു അതിനാല്‍ ലഹരി ഏര്‍പ്പെടുകയുമില്ല.
وَعِندَهُمْ قَـٰصِرَٰتُ ٱلطَّرْفِ عِينٌۭ﴿٤٨﴾
وَعِندَهُمْ അവരുടെ അടുക്കലുണ്ടായിരിക്കും قَاصِرَاتُ الطَّرْفِ ദൃഷ്ടി (കണ്ണു) ചുരുക്കുന്ന (നിയന്ത്രിക്കുന്ന) സ്ത്രീകള്‍ عِينٌ തരള (വിശാല) നേത്രകള്‍.
37:48 അവരുടെ അടുക്കല്‍ (പരദൃഷ്ടിവെക്കാതെ) ദൃഷ്ടിയെ നിയന്ത്രിക്കുന്ന തരളനേത്രകളായ സ്ത്രീകളും ഉണ്ടായിരിക്കും.
كَأَنَّهُنَّ بَيْضٌۭ مَّكْنُونٌۭ﴿٤٩﴾
كَأَنَّهُنَّ അവരാണെന്ന പോലെയിരിക്കും بَيْضٌ മുട്ട مَّكْنُونٌ സൂക്ഷിച്ചു (ഒളിച്ചു) വെക്കപ്പെട്ട.
37:49 അവര്‍ (പക്ഷിക്കൂടുകളില്‍) സൂക്ഷിച്ചുവെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും.
فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍۢ يَتَسَآءَلُونَ﴿٥٠﴾
فَأَقْبَلَ അങ്ങനെ മുന്നിടും (തിരിയും) بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരുടെ നേരെ يَتَسَاءَلُونَ അന്യോന്യം ചോദ്യം നടത്തിക്കൊണ്ടു.
37:50 അങ്ങനെ, അവര്‍ അന്യോന്യം ചോദിച്ചുകൊണ്ട് ചിലര്‍ ചിലരുടെ നേരെ മുന്നിടും [തിരിയും].
قَالَ قَآئِلٌۭ مِّنْهُمْ إِنِّى كَانَ لِى قَرِينٌۭ﴿٥١﴾
قَالَ قَائِلٌ ഒരു വക്താവു പറയും مِّنْهُمْ അവരില്‍ നിന്നു إِنِّي നിശ്ചയമായും ഞാന്‍ كَانَ لِي എനിക്കുണ്ടായിരുന്നു قَرِينٌ ഒരു സഹചാരി, ചങ്ങാതി.
37:51 അവരില്‍ ഒരു വക്താവു പറയും: "നിശ്ചയമായും എനിക്കൊരു സഹചാരി [ഉറ്റസ്നേഹിതന്‍] ഉണ്ടായിരുന്നു;-
يَقُولُ أَءِنَّكَ لَمِنَ ٱلْمُصَدِّقِينَ﴿٥٢﴾
يَقُولُ അവന്‍ പറയും أَإِنَّكَ നിശ്ചയമായും നീയാണോ لَمِنَ الْمُصَدِّقِينَ സത്യമാക്കുന്ന (വിശ്വസിക്കുന്ന)വരില്‍.
37:52 അവന്‍ പറയുമായിരുന്നു: "(പുനരുത്ഥാനം) സത്യമെന്നു വിശ്വസിക്കുന്നവരില്‍ പെട്ടവന്‍ തന്നെയാണോ നീ?-
أَءِذَا مِتْنَا وَكُنَّا تُرَابًۭا وَعِظَـٰمًا أَءِنَّا لَمَدِينُونَ﴿٥٣﴾
أَإِذَا مِتْنَا നാം മരിച്ചിട്ടാണോ وَكُنَّا تُرَابًا നാം മണ്ണായിത്തീരുകയും وَعِظَامًا എല്ലുകളും أَإِنَّا നാം ആയിരിക്കയോ لَمَدِينُونَ നടപടി എടുക്കപ്പെടുന്ന (പ്രതിഫലം നല്‍കപ്പെടുന്ന)വര്‍ തന്നെ.
37:53 "നാം മരണപ്പെടുകയും, മണ്ണും, എല്ലുകളുമായിത്തീരുകയും ചെയ്താല്‍, നിശ്ചയമായും നാം (പ്രതിഫല) നടപടി എടുക്കപ്പെടുന്നവര്‍ ആയിരിക്കുകയോ?!"
قَالَ هَلْ أَنتُم مُّطَّلِعُونَ﴿٥٤﴾
قَالَ അദ്ദേഹം പറയും هَلْ أَنتُم നിങ്ങളാണോ مُّطَّلِعُونَ എത്തി (പാളി, ചെന്നു) നോക്കുന്നവര്‍.
37:54 അദ്ദേഹം (കൂട്ടുകാരോടു) പറയും: "നിങ്ങള്‍ എത്തിനോക്കു(വാന്‍ ഉദ്ദേശിക്കു)ന്നവരാണോ?"
فَٱطَّلَعَ فَرَءَاهُ فِى سَوَآءِ ٱلْجَحِيمِ﴿٥٥﴾
فَاطَّلَعَ എന്നിട്ടദ്ദേഹം എത്തിനോക്കും فَرَآهُ അപ്പോഴവനെ കാണും فِي سَوَاءِ الْجَحِيمِ ജ്വലിക്കുന്ന നരകത്തിന്‍റെ മദ്ധ്യത്തില്‍, നടുവില്‍.
37:55 എന്നിട്ടു അദ്ദേഹം എത്തിനോക്കും. അപ്പോള്‍ അദ്ദേഹം അവനെ ജ്വലിക്കുന്ന നരകത്തിന്‍റെ മദ്ധ്യത്തില്‍ കാണുന്നതാണ്.
قَالَ تَٱللَّهِ إِن كِدتَّ لَتُرْدِينِ﴿٥٦﴾
قَالَ അദ്ദേഹം പറയും تَاللَّـهِ അല്ലാഹുവിനെത്തന്നെ (സത്യം) إِن كِدتَّ നിശ്ചയമായും നീ ആയേക്കുമായിരുന്നു لَتُرْدِينِ എന്നെ നാശത്തിലാക്കുക, അപകടപ്പെടുത്തുക തന്നെ.
37:56 അദ്ദേഹം (അവനോടു) പറയും: "അല്ലാഹുവിനെത്തന്നെ (സത്യം)! നിശ്ചയമായും നീ എന്നെ നാശത്തിലകപ്പെടുത്തിയേക്കുമായിരുന്നു!
وَلَوْلَا نِعْمَةُ رَبِّى لَكُنتُ مِنَ ٱلْمُحْضَرِينَ﴿٥٧﴾
وَلَوْلَا ഇല്ലായിരുന്നെങ്കില്‍ نِعْمَةُ رَبِّي എന്‍റെ റബ്ബിന്‍റെ അനുഗ്രഹം لَكُنتُ ഞാന്‍ ആകുക തന്നെ ചെയ്തിരുന്നു مِنَ الْمُحْضَرِينَ ഹാജറാക്കപ്പെടുന്നവരില്‍.
37:57 "എന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ (ഇതില്‍) ഹാജറാക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുകതന്നെ ചെയ്യുമായിരുന്നു!"
أَفَمَا نَحْنُ بِمَيِّتِينَ﴿٥٨﴾
أَفَمَا نَحْنُ എനി നമ്മളല്ലല്ലോ بِمَيِّتِينَ മരണപ്പെട്ടു പോകുന്നവര്‍.
37:58 "എനി, നാം മരണപ്പെട്ടുപോകുന്നവരല്ലല്ലോ,-
إِلَّا مَوْتَتَنَا ٱلْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ﴿٥٩﴾
إِلَّا مَوْتَتَنَا നമ്മുടെ മരണമല്ലാതെ الْأُولَىٰ ആദ്യത്തെ, ഒന്നാമത്തെ وَمَا نَحْنُ നാമല്ലല്ലോ بِمُعَذَّبِينَ ശിക്ഷിക്കപ്പെടുന്നവരും.
37:59 നമ്മുടെ ആദ്യത്തെ മരണമല്ലാതെ?! നാം ശിക്ഷിക്കപ്പെടുന്നവരുമല്ലല്ലോ!"
إِنَّ هَـٰذَا لَهُوَ ٱلْفَوْزُ ٱلْعَظِيمُ﴿٦٠﴾
إِنَّ هَـٰذَا നിശ്ചയമായും ഇതു لَهُوَ ഇതുതന്നെയാണ് الْفَوْزُ الْعَظِيمُ മഹത്തായ (വമ്പിച്ച) ഭാഗ്യം, വിജയം.
37:60 നിശ്ചയമായും ഇതുതന്നെയാണ് മഹത്തായ ഭാഗ്യം!
لِمِثْلِ هَـٰذَا فَلْيَعْمَلِ ٱلْعَـٰمِلُونَ﴿٦١﴾
لِمِثْلِ هَـٰذَا ഇതുപോലെയുള്ളതിനുവേണ്ടി فَلْيَعْمَلِ പ്രവര്‍ത്തിച്ചുകൊള്ളട്ടെ الْعَامِلُونَ പ്രവര്‍ത്തിക്കുന്നവര്‍.
37:61 യത്നിക്കുന്ന ആളുകള്‍ ഇതുപോലെയുള്ളതിനു വേണ്ടി യത്നിച്ചുകൊള്ളട്ടെ!
أَذَٰلِكَ خَيْرٌۭ نُّزُلًا أَمْ شَجَرَةُ ٱلزَّقُّومِ﴿٦٢﴾
أَذَٰلِكَ خَيْرٌ അതാണോ ഉത്തമം نُّزُلًا ആതിഥ്യസല്‍ക്കാരത്തില്‍ أَمْ അതല്ല, അഥവാ അതോ شَجَرَةُ الزَّقُّومِ "സഖ്-ഖൂം" വൃക്ഷമോ
37:62 ആതിഥ്യസല്‍ക്കാരത്തില്‍ ഉത്തമമായതു അതാണോ? അതല്ല - "സഖ്-ഖൂം" വൃക്ഷമോ?!
إِنَّا جَعَلْنَـٰهَا فِتْنَةًۭ لِّلظَّـٰلِمِينَ﴿٦٣﴾
إِنَّا جَعَلْنَاهَا നിശ്ചയമായും നാമതിനെ ആക്കിയിരിക്കുന്നു فِتْنَةً ഒരു പരീക്ഷണം, ആപത്തു (ശിക്ഷ) لِّلظَّالِمِينَ അക്രമികള്‍ക്കു.
37:63 നിശ്ചയമായും, നാം അതിനെ [ആ വൃക്ഷത്തെ] അക്രമികള്‍ക്ക് ഒരു പരീക്ഷണം (അഥവാ ആപത്തു) ആക്കിയിരിക്കുന്നു.
إِنَّهَا شَجَرَةٌۭ تَخْرُجُ فِىٓ أَصْلِ ٱلْجَحِيمِ﴿٦٤﴾
إِنَّهَا നിശ്ചയമായും അതു شَجَرَةٌ ഒരു വൃക്ഷമാണ് تَخْرُجُ അത് പുറപ്പെടുന്നു (ഉല്‍പാദിക്കുന്ന) فِي أَصْلِ الْجَحِيمِ നരകത്തിന്‍റെ അടിയില്‍.
37:64 അതു ജ്വലിക്കുന്ന നരകത്തിന്‍റെ അടിയില്‍ ഉല്പാദിക്കുന്ന ഒരു വൃക്ഷമാകുന്നു.
طَلْعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَـٰطِينِ﴿٦٥﴾
طَلْعُهَا അതിന്‍റെ (പഴ) കുല كَأَنَّهُ അതാണെന്നപോലെയിരിക്കും رُءُوسُ الشَّيَاطِينِ പിശാചുക്കളുടെ തലകള്‍ (പോലെ).
37:65 അതിന്‍റെ പഴക്കുല, പിശാചുക്കളുടെ തലകളെപ്പോലെയിരിക്കും.
فَإِنَّهُمْ لَـَٔاكِلُونَ مِنْهَا فَمَالِـُٔونَ مِنْهَا ٱلْبُطُونَ﴿٦٦﴾
فَإِنَّهُمْ എന്നാലവര്‍ لَآكِلُونَ തിന്നുന്നവര്‍തന്നെയായിരിക്കും مِنْهَا അതില്‍നിന്നു فَمَالِئُونَ مِنْهَا എന്നിട്ടുഅതില്‍ നിന്നു നിറക്കുന്നവരായിരിക്കും الْبُطُونَ വയറുകള്‍.
37:66 എന്നാലവര്‍, നിശ്ചയമായും അതില്‍ നിന്ന് തിന്നുന്നവരായിരിക്കും; എന്നിട്ട് അതില്‍നിന്ന് വയറു നിറക്കുന്നവരുമായിരിക്കും.
ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًۭا مِّنْ حَمِيمٍۢ﴿٦٧﴾
ثُمَّ പിന്നെ إِنَّ لَهُمْ നിശ്ചയമായും അവര്‍ക്കുണ്ട് عَلَيْهَا അതിന്‍റെ മീതെ لَشَوْبًا ഒരു ചേരുവ (മിശ്രം, കലര്‍പ്പ്) مِّنْ حَمِيمٍ ചുട്ട (തിളക്കുന്ന) വെള്ളത്തില്‍നിന്ന്.
37:67 പിന്നീടു, അതിനുമീതെ (കുടിക്കുവാന്‍) ചുട്ടു തിളക്കുന്ന വെള്ളംകൊണ്ടുള്ള ഒരു ചേരുവയും [മിശ്രജലവും] അവര്‍ക്കുണ്ട്.
ثُمَّ إِنَّ مَرْجِعَهُمْ لَإِلَى ٱلْجَحِيمِ﴿٦٨﴾
ثُمَّ പിന്നെ إِنَّ مَرْجِعَهُمْ നിശ്ചയമായും അവരുടെ മടക്കം لَإِلَى الْجَحِيمِ ജ്വലിക്കുന്ന നരകത്തിലേക്കുതന്നെ.
37:68 പിന്നെ, അവരുടെ മടക്കം, ജ്വലിക്കുന്ന നരകത്തിലേക്കുതന്നെ.
إِنَّهُمْ أَلْفَوْا۟ ءَابَآءَهُمْ ضَآلِّينَ﴿٦٩﴾
إِنَّهُمْ أَلْفَوْا കാരണം അവര്‍ കണ്ടെത്തി آبَاءَهُمْ അവരുടെ പിതാക്കളെ ضَالِّينَ വഴിപിഴച്ചവരായി.
37:69 നിശ്ചയമായും അവര്‍ തങ്ങളുടെ പിതാക്കളെ വഴിപിഴച്ചവരായി കണ്ടെത്തി;-
فَهُمْ عَلَىٰٓ ءَاثَـٰرِهِمْ يُهْرَعُونَ﴿٧٠﴾
فَهُمْ എന്നിട്ടവര്‍ عَلَىٰ آثَارِهِمْ അവരുടെ കാല്‍പാടുകളില്‍ (പ്രവര്‍ത്തനങ്ങളില്‍) يُهْرَعُونَ തിരക്കിട്ടു ചെന്നിരുന്നു, ധൃതിപ്പെട്ടിരുന്നു.
37:70 എന്നിട്ടു അവര്‍ അവരുടെ കാല്‍പാടുകളില്‍കൂടി തിരക്കിട്ട് ചെല്ലുമായിരുന്നു.
وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ ٱلْأَوَّلِينَ﴿٧١﴾
وَلَقَدْ ضَلَّ വഴി പിഴക്കുകയുണ്ടായിട്ടുണ്ട് قَبْلَهُمْ അവരുടെ മുമ്പ് أَكْثَرُ الْأَوَّلِينَ പൂര്‍വ്വികന്മാരില്‍ അധികവും.
37:71 ഇവര്‍ക്കുമുമ്പ് പൂര്‍വ്വീകന്മാരില്‍ അധികമാളുകളും വഴിപിഴച്ചു പോകയുണ്ടായിട്ടുണ്ട്.
وَلَقَدْ أَرْسَلْنَا فِيهِم مُّنذِرِينَ﴿٧٢﴾
وَلَقَدْ أَرْسَلْنَا നാം അയച്ചിട്ടുമുണ്ട് فِيهِم അവരില്‍ مُّنذِرِينَ താക്കീതുകാരെ.
37:72 അവരില്‍ നാം, താക്കീതുകാരെ [ദൂതന്‍മാരെ] അയക്കുകയും ഉണ്ടായി.
فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُنذَرِينَ﴿٧٣﴾
فَانظُرْ എന്നിട്ടു നോക്കുക كَيْفَ كَانَ എങ്ങിനെ ആയി, ഉണ്ടായി عَاقِبَةُ الْمُنذَرِينَ താക്കീതു ചെയ്യപ്പെട്ടവരുടെ പര്യവസാനം (അന്ത്യം).
37:73 എന്നിട്ടു, നോക്കുക: (ആ) താക്കീതു നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങിനെയാണ് ഉണ്ടായതെന്ന്! [എല്ലാവരും ശിക്ഷിക്കപ്പെട്ടു.]
إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ﴿٧٤﴾
إِلَّا عِبَادَ اللَّـهِ അല്ലാഹുവിന്‍റെ അടിയാന്‍മാരൊഴികെ الْمُخْلَصِينَ നിഷ്കളങ്കരാക്കപ്പെട്ടവരായ, ശുദ്ധരായ.
37:74 അല്ലാഹുവിന്‍റെ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധന്മാരായ) അടിയാന്‍മാരൊഴികെ അവര്‍ [രക്ഷപ്പെട്ടു].
وَلَقَدْ نَادَىٰنَا نُوحٌۭ فَلَنِعْمَ ٱلْمُجِيبُونَ﴿٧٥﴾
وَلَقَدْ نَادَانَا നമ്മെ വിളിക്കുകയുണ്ടായി نُوحٌ നൂഹ് فَلَنِعْمَ അപ്പോള്‍ വളരെ നന്നായി الْمُجِيبُونَ ഉത്തരം നല്‍കിയവര്‍.
37:75 നൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവര്‍ വളരെ നന്നായിട്ടുണ്ട്.
[വളരെ നല്ല നിലയില്‍ ഉത്തരം നല്‍കി]
وَنَجَّيْنَـٰهُ وَأَهْلَهُۥ مِنَ ٱلْكَرْبِ ٱلْعَظِيمِ﴿٧٦﴾
وَنَجَّيْنَاهُ അദ്ദേഹത്തെ നാം രക്ഷിക്കയും ചെയ്തു وَأَهْلَهُ അദ്ദേഹത്തിന്‍റെ ആള്‍ക്കാരെ (സ്വന്തക്കാരെ)യും مِنَ الْكَرْبِ സങ്കടത്തി(വിപത്തി)ല്‍ നിന്നു الْعَظِيمِ വമ്പിച്ച.
37:76 അദ്ദേഹത്തെയും, തന്‍റെ ആള്‍ക്കാരെയും നാം വമ്പിച്ച സങ്കടത്തില്‍ [വിപത്തില്‍] നിന്നു രക്ഷിക്കുകയും ചെയ്തു.
وَجَعَلْنَا ذُرِّيَّتَهُۥ هُمُ ٱلْبَاقِينَ﴿٧٧﴾
وَجَعَلْنَا നാം ആക്കുകയും ചെയ്തു ذُرِّيَّتَهُ അദ്ദേഹത്തിന്‍റെ സന്തതിയെ هُمُ അവരെത്തന്നെ الْبَاقِينَ ബാക്കിയായ (അവശേഷിക്കുന്ന)വര്‍.
37:77 അദ്ദേഹത്തിന്‍റെ സന്തതിയെത്തന്നെ അവശേഷിക്കുന്നവരാക്കുകയും ചെയ്തു.
وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ﴿٧٨﴾
وَتَرَكْنَا നാം വിട്ടു (ബാക്കിയാക്കി) عَلَيْهِ അദ്ദേഹത്തിന്‍റെ പേരില്‍ فِي الْآخِرِينَ പിന്നീടുള്ളവരില്‍, പിന്‍ഗാമികളില്‍.
37:78 പിന്നീടുള്ളവരില്‍ [ഭാവിതലമുറകളില്‍] അദ്ദേഹത്തിന്‍റെമേല്‍ നാം (സല്‍കീര്‍ത്തി) ബാക്കിയാക്കുകയും ചെയ്തു.
سَلَـٰمٌ عَلَىٰ نُوحٍۢ فِى ٱلْعَـٰلَمِينَ﴿٧٩﴾
سَلَامٌ സലാം, സമാധാനശാന്തിയുണ്ട് عَلَىٰ نُوحٍ നൂഹിന്‍റെമേല്‍ فِي الْعَالَمِينَ ലോകരില്‍.
37:79 ലോകരില്‍ നൂഹിന്‍റെമേല്‍ "സലാം" [സമാധാന ശാന്തി] ഉണ്ടായിരിക്കും.
إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿٨٠﴾
إِنَّا നിശ്ചയമായും നാം كَذَٰلِكَ نَجْزِي അപ്രകാരം നാം പ്രതിഫലം കൊടുക്കുന്നു الْمُحْسِنِينَ സുകൃതം (നന്‍മ, പുണ്യം) ചെയ്യുന്നവര്‍ക്ക്.
37:80 നിശ്ചയമായും, നാം അപ്രകാരമാണ് സുകൃതവാന്‍മാര്‍ക്കു പ്രതിഫലം കൊടുക്കുന്നത്.
إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ﴿٨١﴾
إِنَّهُ നിശ്ചയമായും അദ്ദേഹം مِنْ عِبَادِنَا നമ്മുടെ അടിയാന്‍മാരില്‍ പെട്ടവനാണ് الْمُؤْمِنِينَ സത്യവിശ്വാസികളായ.
37:81 അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിയാന്‍മാരില്‍ പെട്ടവനാകുന്നു.
ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ﴿٨٢﴾
ثُمَّ أَغْرَقْنَا പിന്നെ നാം മുക്കി الْآخَرِينَ മറ്റേവരെ.
37:82 പിന്നെ, മറ്റുള്ളവരെ(യെല്ലാം) നാം മു(ക്കി നശിപ്പി)ക്കുകയും ചെയ്തു.
وَإِنَّ مِن شِيعَتِهِۦ لَإِبْرَٰهِيمَ﴿٨٣﴾
وَإِنَّ مِن شِيعَتِهِ നിശ്ചയമായും അദ്ദേഹത്തിന്‍റെ കക്ഷിയില്‍പെട്ടവന്‍തന്നെ لَإِبْرَاهِيمَ ഇബ്രാഹീം.
37:83 നിശ്ചയമായും, അദ്ദേഹത്തിന്‍റെ കക്ഷിയില്‍പെട്ടവന്‍ തന്നെയാണ് ഇബ്രാഹീമും.
إِذْ جَآءَ رَبَّهُۥ بِقَلْبٍۢ سَلِيمٍ﴿٨٤﴾
إِذْ جَاءَ അദ്ദേഹം വന്ന സന്ദര്‍ഭം رَبَّهُ തന്‍റെ രക്ഷിതാവിങ്കല്‍ بِقَلْبٍ ഒരു ഹൃദയവുമായി سَلِيمٍ നിര്‍ദ്ദോഷമായ, അന്യൂനമായ, സുരക്ഷിതമായ.
37:84 നിര്‍ദ്ദോഷമായ ഒരു ഹൃദയത്തോടുകൂടി അദ്ദേഹം തന്‍റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം (ഓര്‍ക്കുക).
إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَاذَا تَعْبُدُونَ﴿٨٥﴾
إِذْ قَالَ അതായതു താന്‍ പറഞ്ഞപ്പോള്‍ لِأَبِيهِ തന്‍റെ പിതാവിനോടു وَقَوْمِهِ തന്‍റെ ജനതയോടും مَاذَا تَعْبُدُونَ എന്തിനെയാണ് നിങ്ങളാരാധിക്കുന്നതു.
37:85 അതായതു, അദ്ദേഹം തന്‍റെ പിതാവിനോടും, ജനതയോടും പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ എന്തിനെയാണ് ആരാധിക്കുന്നതു?!-
أَئِفْكًا ءَالِهَةًۭ دُونَ ٱللَّهِ تُرِيدُونَ﴿٨٦﴾
أَئِفْكًا കള്ളമായിട്ടോ آلِهَةً പല ആരാധ്യവസ്തുക്കളെ دُونَ اللَّـهِ അല്ലാഹുവിനുപുറമെ تُرِيدُونَ നിങ്ങളുദ്ദേശിക്കുന്നു.
37:86 "കള്ളമായിക്കൊണ്ട് അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധ്യന്‍മാരെ ഉദ്ദേശിക്കുകയാണോ?!
فَمَا ظَنُّكُم بِرَبِّ ٱلْعَـٰلَمِينَ﴿٨٧﴾
فَمَا ظَنُّكُم അപ്പോള്‍ നിങ്ങളുടെ ധാരണ (വിചാരം) എന്താണ് بِرَبِّ الْعَالَمِينَ ലോക(രുടെ) രക്ഷിതാവിനെപ്പറ്റി.
37:87 "അപ്പോള്‍, ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ ധാരണയെന്താണ്?!
فَنَظَرَ نَظْرَةًۭ فِى ٱلنُّجُومِ﴿٨٨﴾
فَنَظَرَ അങ്ങനെ അദ്ദേഹം നോക്കി نَظْرَةً ഒരു നോട്ടം فِي النُّجُومِ നക്ഷത്രങ്ങളില്‍.
37:88 അങ്ങനെ, അദ്ദേഹം നക്ഷത്രങ്ങളില്‍ ഒരു നോട്ടം നോക്കി.
فَقَالَ إِنِّى سَقِيمٌۭ﴿٨٩﴾
فَقَالَ എന്നിട്ടു പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ سَقِيمٌ അസുഖമുള്ളവനാണ്, രോഗിയാണ്, അനാരോഗ്യനാണ്.
37:89 എന്നിട്ടു പറഞ്ഞു: "നിശ്ചയമായും ഞാന്‍ അസുഖമുള്ളവനാണ്."
فَتَوَلَّوْا۟ عَنْهُ مُدْبِرِينَ﴿٩٠﴾
فَتَوَلَّوْا അപ്പോള്‍ അവര്‍ തിരിഞ്ഞുപോയി عَنْهُ അദ്ദേഹത്തില്‍ നിന്നു مُدْبِرِينَ പിന്നിട്ടവരായി.
37:90 അപ്പോള്‍, അവര്‍ അദ്ദേഹത്തെ വിട്ടു പിന്തിരിഞ്ഞു മാറിപ്പോയി.
فَرَاغَ إِلَىٰٓ ءَالِهَتِهِمْ فَقَالَ أَلَا تَأْكُلُونَ﴿٩١﴾
فَرَاغَ അപ്പോള്‍ അദ്ദേഹം തിരിഞ്ഞു, ഒളിഞ്ഞുചെന്നു إِلَىٰ آلِهَتِهِمْ അവരുടെ ദൈവങ്ങളിലേക്കു, ആരാധ്യവസ്തുക്കളിലേക്കു فَقَالَ എന്നിട്ടു പറഞ്ഞു أَلَا تَأْكُلُونَ നിങ്ങള്‍ തിന്നുന്നില്ലേ.
37:91 എന്നിട്ടു അദ്ദേഹം അവരുടെ ആരാധ്യവസ്തുക്കളിലേക്കു തിരിഞ്ഞു (അഥവാ ഒളിഞ്ഞുചെന്നു). എന്നിട്ടു പറഞ്ഞു: "നിങ്ങള്‍ തിന്നുന്നില്ലേ?!
مَا لَكُمْ لَا تَنطِقُونَ﴿٩٢﴾
مَا لَكُمْ നിങ്ങള്‍ക്കെന്താണ് لَا تَنطِقُونَ നിങ്ങള്‍ മിണ്ടുന്നില്ല, സംസാരിക്കുന്നില്ല.
37:92 "നിങ്ങള്‍ക്കെന്താണ് - നിങ്ങള്‍ മിണ്ടുന്നില്ലേ?!"
فَرَاغَ عَلَيْهِمْ ضَرْبًۢا بِٱلْيَمِينِ﴿٩٣﴾
فَرَاغَ അങ്ങനെ അദ്ദേഹം തിരിഞ്ഞു عَلَيْهِمْ അവരില്‍, അവരുടെമേല്‍ ضَرْبًا വെട്ടിക്കൊണ്ടു, അടിച്ചുകൊണ്ടു بِالْيَمِينِ വലങ്കയ്യാല്‍ (ഊക്കോടെ).
37:93 അങ്ങനെ, അദ്ദേഹം വലംകയ്യാല്‍ [ഊക്കോടെ] വെട്ടിക്കൊണ്ട് അവരുടെ മേല്‍ക്കുതിരിഞ്ഞു.
فَأَقْبَلُوٓا۟ إِلَيْهِ يَزِفُّونَ﴿٩٤﴾
فَأَقْبَلُوا എന്നിട്ടു അവര്‍ മുന്നിട്ടു إِلَيْهِ അദ്ദേഹത്തിന്‍റെ അടുക്കലേക്കു يَزِفُّونَ ധൃതി പിടിച്ചവരായി, തിരക്കിട്ടുകൊണ്ടു.
37:94 എന്നിട്ടു അവര്‍ ധൃതിപിടിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ അടുക്കലേക്കു മുന്നിട്ടുചെന്നു.
قَالَ أَتَعْبُدُونَ مَا تَنْحِتُونَ﴿٩٥﴾
قَالَ അദ്ദേഹം പറഞ്ഞു أَتَعْبُدُونَ നിങ്ങള്‍ ആരാധിക്കുകയോ مَا تَنْحِتُونَ നിങ്ങള്‍ കൊത്തിയുണ്ടാക്കുന്ന (ശില്പവേല ചെയ്യുന്ന)തിനെ.
37:95 അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ (സ്വയം) കൊത്തിപ്പണിതുണ്ടാക്കുന്നതിനെ നിങ്ങള്‍ ആരാധിക്കുകയോ?!
وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ﴿٩٦﴾
وَاللَّـهُ അല്ലാഹുവാണല്ലോ, അല്ലാഹുവത്രെ خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചതു وَمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതിനെയും.
37:96 "അല്ലാഹുവാണല്ലോ, നിങ്ങളെയും, നിങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതിനെയും സൃഷ്ടിച്ചത്!"
قَالُوا۟ ٱبْنُوا۟ لَهُۥ بُنْيَـٰنًۭا فَأَلْقُوهُ فِى ٱلْجَحِيمِ﴿٩٧﴾
قَالُوا അവര്‍ പറഞ്ഞു ابْنُوا നിങ്ങള്‍ പടുത്തുണ്ടാക്കുവിന്‍, സ്ഥാപിക്കുവിന്‍ لَهُ അവനുവേണ്ടി بُنْيَانًا ഒരു എടുപ്പ്, കെട്ടിടം فَأَلْقُوهُ എന്നിട്ടവനെ ഇടുവിന്‍ فِي الْجَحِيمِ ജ്വലിക്കുന്ന തീയില്‍.
37:97 അവര്‍ പറഞ്ഞു: "നിങ്ങള്‍ അവനുവേണ്ടി ഒരു എടുപ്പ് നിര്‍മ്മിക്കുവിന്‍; എന്നിട്ടു അവനെ ജ്വലിക്കുന്ന അഗ്നിയില്‍ ഇട്ടേക്കുവിന്‍!"
فَأَرَادُوا۟ بِهِۦ كَيْدًۭا فَجَعَلْنَـٰهُمُ ٱلْأَسْفَلِينَ﴿٩٨﴾
فَأَرَادُوا അങ്ങനെ അവര്‍ ഉദ്ദേശിച്ചു بِهِ അദ്ദേഹത്തെക്കൊണ്ടു كَيْدًا ഒരു തന്ത്രം, ഉപായം فَجَعَلْنَاهُمُ എന്നാല്‍ നാമവരെ ആക്കി الْأَسْفَلِينَ ഏറ്റവും അധമന്‍മാര്‍, താണവര്‍.
37:98 അങ്ങനെ, അവര്‍ അദ്ദേഹത്തെപ്പറ്റി ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാല്‍, നാം അവരെ ഏറ്റവും അധമന്മാരാക്കി [പരാജിതരാക്കി].
وَقَالَ إِنِّى ذَاهِبٌ إِلَىٰ رَبِّى سَيَهْدِينِ﴿٩٩﴾
وَقَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ ذَاهِبٌ പോകുന്നവനാണ് إِلَىٰ رَبِّي എന്‍റെ റബ്ബിങ്കലേക്ക് سَيَهْدِينِ അവന്‍ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊള്ളും.
37:99 അദ്ദേഹം പറഞ്ഞു: "നിശ്ചയമായും ഞാന്‍ എന്‍റെ റബ്ബിങ്കലേക്കു പോകുകയാണ്. അവന്‍ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊള്ളും.
رَبِّ هَبْ لِى مِنَ ٱلصَّـٰلِحِينَ﴿١٠٠﴾
رَبِّ എന്‍റെ രക്ഷിതാവേ هَبْ لِي എനിക്കു പ്രദാനം ചെയ്യേണമേ مِنَ الصَّالِحِينَ സദ്‌വൃത്തന്മാരില്‍ നിന്നു, നല്ല ആളുകളില്‍ പെട്ട (വരെ).
37:100 "എന്‍റെ റബ്ബേ, നീ എനിക്കു സദ്‌വൃത്തന്മാരില്‍ പെട്ടവരെ പ്രദാനം ചെയ്യേണമേ!"
فَبَشَّرْنَـٰهُ بِغُلَـٰمٍ حَلِيمٍۢ﴿١٠١﴾
فَبَشَّرْنَاهُ അപ്പോള്‍ നാം അദ്ദേഹത്തിനു സന്തോഷവാര്‍ത്ത അറിയിച്ചു بِغُلَامٍ ഒരു ബാലനെ (ആണ്‍കുട്ടിയെ)ക്കുറിച്ചു حَلِيمٍ സഹനശീലനായ, ഒതുക്കമുള്ള.
37:101 അപ്പോള്‍, സഹനശീലനായ ഒരു ബാലനെക്കുറിച്ച് നാം അദ്ദേഹത്തിനു സന്തോഷവാര്‍ത്ത അറിയിച്ചു.
فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَـٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ ۚ قَالَ يَـٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ ۖ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰبِرِينَ﴿١٠٢﴾
فَلَمَّا بَلَغَ എന്നിട്ടു അവന്‍ എത്തിയപ്പോള്‍ مَعَهُ തന്‍റെ കൂടെ السَّعْيَ പ്രയത്നത്തിനു, പരിശ്രമിക്കുവാന്‍ قَالَ അദ്ദേഹം പറഞ്ഞു يَا بُنَيَّ എന്‍റെ കുഞ്ഞു (ഓമന) മകനേ إِنِّي أَرَىٰ നിശ്ചയമായും ഞാന്‍ കാണുന്നു فِي الْمَنَامِ ഉറക്കില്‍ (സ്വപ്നത്തില്‍) أَنِّي أَذْبَحُكَ ഞാന്‍ നിന്നെ അറുക്കുന്നതായി فَانظُرْ അതുകൊണ്ടു നീ നോക്കുക مَاذَا تَرَىٰ നീ എന്താണ് അഭിപ്രായപ്പെടുന്നതെന്നു قَالَ അവന്‍ പറഞ്ഞു يَا أَبَتِ എന്‍റെ ഉപ്പാ, പിതാവേ افْعَلْ ചെയ്തുകൊള്ളുക مَا تُؤْمَرُ നിങ്ങളോടു (അവിടുത്തോടു) കല്‍പിക്കപ്പെടുന്നതു سَتَجِدُنِي എന്നെ നിങ്ങള്‍ കണ്ടെത്തിച്ചേക്കും إِن شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം مِنَ الصَّابِرِينَ ക്ഷമിക്കുന്നവരില്‍പെട്ട(വനായി).
37:102 എന്നിട്ട് അവന്‍ [ആ ബാലന്‍] തന്‍റെക്കൂടെ പ്രയത്നിക്കുവാന്‍ (പ്രായം) എത്തിയപ്പോള്‍, അദ്ദേഹം പറയുകയാണ്: "എന്‍റെ കുഞ്ഞുമകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി ഞാന്‍ ഉറക്കില്‍ (സ്വപ്നം) കാണുന്നു! അതുകൊണ്ട് (അതിനെപ്പറ്റി) നീ എന്താണഭിപ്രായപ്പെടുന്നതു എന്നു (ചിന്തിച്ചു) നോക്കുക!"
അവന്‍ പറഞ്ഞു: "എന്‍റെ ഉപ്പാ, അവിടുത്തോടു കല്‍പിക്കപ്പെടുന്നതു അവിടുന്നു ചെയ്തുകൊള്ളുക! അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം, എന്നെ ക്ഷമ കാണിക്കുന്നവരില്‍ പെട്ടവനായി അങ്ങുന്നു കണ്ടെത്തിച്ചേക്കുന്നതാണ്."
فَلَمَّآ أَسْلَمَا وَتَلَّهُۥ لِلْجَبِينِ﴿١٠٣﴾
فَلَمَّا أَسْلَمَا അങ്ങനെ രണ്ടുപേരും കീഴടങ്ങിയ (അനുസരിച്ച)പ്പോള്‍ وَتَلَّهُ അവനെ തള്ളിയിട്ടു, കിടത്തി لِلْجَبِينِ നെറ്റിത്തടത്തില്‍, ചെന്നിക്കു.
37:103 അങ്ങനെ, രണ്ടുപേരും (കല്‍പനക്കു) കീഴടങ്ങുകയും, അദ്ദേഹം അവനെ നെറ്റിവെച്ച് (കമിഴ്ത്തി) കിടത്തുകയും ചെയ്തപ്പോള്‍......! [ഹാ! ആ സന്ദര്‍ഭം വിവരിക്കേണ്ടതില്ല.]
وَنَـٰدَيْنَـٰهُ أَن يَـٰٓإِبْرَٰهِيمُ﴿١٠٤﴾
وَنَادَيْنَاهُ നാം അദ്ദേഹത്തെ വിളിച്ചു أَن يَا إِبْرَاهِيمُ ഇബ്രാഹീമേ എന്നു.
37:104 നാം [അല്ലാഹു] അദ്ദേഹത്തെ വിളിച്ചു (പറഞ്ഞു): "ഹേ, ഇബ്രാഹീം! [മതി].
قَدْ صَدَّقْتَ ٱلرُّءْيَآ ۚ إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿١٠٥﴾
قَدْ صَدَّقْتَ തീര്‍ച്ചയായും നീ സത്യമാക്കി (സാക്ഷാല്‍കരിച്ചു) الرُّؤْيَا സ്വപ്നം إِنَّا നിശ്ചയമായും നാം كَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ സുകൃതവാന്‍മാര്‍ക്കു, നന്മ ചെയ്യുന്നവര്‍ക്കു.
37:105 "തീര്‍ച്ചയായും, നീ സ്വപ്നത്തെ സാക്ഷാല്‍കരിച്ചിരിക്കുന്നു! ഇപ്രകാരമാണ് സുകൃതവാന്‍മാര്‍ക്ക് നാം പ്രതിഫലം കൊടുക്കുന്നത്."
إِنَّ هَـٰذَا لَهُوَ ٱلْبَلَـٰٓؤُا۟ ٱلْمُبِينُ﴿١٠٦﴾
إِنَّ هَـٰذَا നിശ്ചയമായും ഇതു لَهُوَ ഇതുതന്നെ الْبَلَاءُ الْمُبِينُ സ്പഷ്ടമായ ഒരു പരീക്ഷണം.
37:106 നിശ്ചയമായും, ഇതുതന്നെയാണ് സ്പഷ്ടമായ പരീക്ഷണം.
وَفَدَيْنَـٰهُ بِذِبْحٍ عَظِيمٍۢ﴿١٠٧﴾
وَفَدَيْنَاهُ നാം അവനു തെണ്ടംകൊടുത്തു, ബലിയാക്കി بِذِبْحٍ عَظِيمٍ മഹത്തായ ഒരു അറവു മൃഗ(ബലിമൃഗ)ത്തെ.
37:107 മഹത്തായ ഒരു ബലിമൃഗത്തെകൊണ്ടു അവനു (പകരം) നാം തെണ്ടംകൊടുക്കുകയും ചെയ്തു.
وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ﴿١٠٨﴾
وَتَرَكْنَا നാം ബാക്കിയാക്കുകയും عَلَيْهِ അദ്ദേഹത്തിന്‍റെമേല്‍ فِي الْآخِرِينَ പിന്നീടുള്ളവരില്‍.
37:108 പിന്നീടുള്ളവരില്‍ [ഭാവിതലമുറകളില്‍] അദ്ദേഹത്തിന്‍റെ മേല്‍ നാം (സല്‍കീര്‍ത്തി) ബാക്കിയാക്കുകയും ചെയ്തു.
سَلَـٰمٌ عَلَىٰٓ إِبْرَٰهِيمَ﴿١٠٩﴾
سَلَامٌ സലാം (സമാധാനം) ശാന്തി عَلَىٰ إِبْرَاهِيمَ ഇബ്രാഹീമിന്‍റെമേല്‍.
37:109 ഇബ്രാഹീമിന്‍റെമേല്‍ "സലാം" [സമാധാനശാന്തി]!
كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿١١٠﴾
كَذَٰلِكَ نَجْزِي അപ്രകാരം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ സുകൃത (സല്‍ഗുണ) വാന്‍മാര്‍ക്ക്.
37:110 അപ്രകാരമാണ് നാം സുകൃതവാന്‍മാര്‍ക്കു പ്രതിഫലം നല്‍കുന്നത്.
إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ﴿١١١﴾
إِنَّهُ مِنْ عِبَادِنَا അദ്ദേഹം നമ്മുടെ അടിയാ൯മാരില്‍ പെട്ടവനാണ് الْمُؤْمِنِينَ സത്യവിശ്വാസികളായ.
37:111 നിശ്ചയമായും, അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിയാന്‍മാരില്‍പെട്ടവനാകുന്നു.
وَبَشَّرْنَـٰهُ بِإِسْحَـٰقَ نَبِيًّۭا مِّنَ ٱلصَّـٰلِحِينَ﴿١١٢﴾
وَبَشَّرْنَاهُ അദ്ദേഹത്തിനു നാം സന്തോഷവാര്‍ത്ത നല്കയും ചെയ്തു بِإِسْحَاقَ ഇസ്ഹാഖിനെക്കുറിച്ച് نَبِيًّا ഒരു പ്രവാചകനായിക്കൊണ്ടു مِّنَ الصَّالِحِينَ സദ്‌വൃത്തന്‍മാരില്‍പെട്ട.
37:112 സദ്‌വൃത്തന്‍മാരില്‍പെട്ട ഒരു പ്രവാചകനായിക്കൊണ്ട് ഇസ്ഹാഖിനെക്കുറിച്ച് അദ്ദേഹത്തിനു നാം സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.
وَبَـٰرَكْنَا عَلَيْهِ وَعَلَىٰٓ إِسْحَـٰقَ ۚ وَمِن ذُرِّيَّتِهِمَا مُحْسِنٌۭ وَظَالِمٌۭ لِّنَفْسِهِۦ مُبِينٌۭ﴿١١٣﴾
وَبَارَكْنَا നാം ബര്‍ക്കത്തു (ആശീര്‍വാദം) നല്‍കി, അഭിവൃദ്ധിയുണ്ടാക്കിക്കൊടുത്തു عَلَيْهِ അദ്ദേഹത്തിനു وَعَلَىٰ إِسْحَاقَ ഇസ്ഹാഖിനും وَمِن ذُرِّيَّتِهِمَا അവര്‍ രണ്ടുപേരുടെയും സന്താനങ്ങളിലുണ്ട് مُحْسِنٌ സുകൃതന്‍, സല്‍ഗുണവാന്‍ وَظَالِمٌ അക്രമിയും لِّنَفْسِهِ തന്നോടുതന്നെ, സ്വന്തം ആത്മാവിനോട് مُبِينٌ സ്പഷ്ടമായ.
37:113 അദ്ദേഹത്തിന്‍റെ (ബലിക്ക് തയ്യാറായ പുത്രന്‍റെ)മേലും ഇസ്ഹാഖിന്‍റെ മേലും നാം ബര്‍ക്കത്ത് (ആശീര്‍വാദം) നല്‍കുകയും ചെയ്തിരിക്കുന്നു. അവര്‍ രണ്ടുപേരുടെയും സന്താനങ്ങളിലുണ്ട്,
സുകൃതനും തന്നോടുതന്നെ സ്പഷ്ടമായ അക്രമം കാണിക്കുന്നവനും.
وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَـٰرُونَ﴿١١٤﴾
وَلَقَدْ مَنَنَّا തീര്‍ച്ചയായും നാം ദാക്ഷിണ്യം (അനുഗ്രഹം) ചെയ്തിരിക്കുന്നു عَلَىٰ مُوسَىٰ മൂസായുടെ മേല്‍ وَهَارُونَ ഹാറൂന്‍റെയും.
37:114 തീര്‍ച്ചയായും, മൂസായുടെയും ഹാറൂന്‍റെയും പേരില്‍ നാം ദാക്ഷിണ്യം (അഥവാ അനുഗ്രഹം) ചെയ്തിരിക്കുന്നു.
وَنَجَّيْنَـٰهُمَا وَقَوْمَهُمَا مِنَ ٱلْكَرْبِ ٱلْعَظِيمِ﴿١١٥﴾
وَنَجَّيْنَاهُمَا രണ്ടുപേരെയും നാം രക്ഷപ്പെടുത്തുകയും ചെയ്തു وَقَوْمَهُمَا അവരുടെയും ജനതയെയും مِنَ الْكَرْبِ സങ്കടത്തില്‍ (ദുഃഖത്തില്‍) നിന്നു الْعَظِيمِ വമ്പിച്ച, മഹാ.
37:115 രണ്ടുപേരെയും, അവരുടെ ജനതയെയും വമ്പിച്ച സങ്കടത്തില്‍ [വിപത്തില്‍] നിന്നു നാം രക്ഷപ്പെടുത്തുകയും ചെയ്തു.
وَنَصَرْنَـٰهُمْ فَكَانُوا۟ هُمُ ٱلْغَـٰلِبِينَ﴿١١٦﴾
وَنَصَرْنَاهُمْ അവരെ നാം സഹായിക്കുകയും ചെയ്തു فَكَانُوا അങ്ങനെഅവരായി هُمُ അവര്‍ തന്നെ الْغَالِبِينَ വിജയികള്‍.
37:116 അവരെ നാം സഹായിക്കയും ചെയ്തു. അങ്ങനെ, വിജയികള്‍ അവര്‍ തന്നെ ആയിത്തീര്‍ന്നു.
وَءَاتَيْنَـٰهُمَا ٱلْكِتَـٰبَ ٱلْمُسْتَبِينَ﴿١١٧﴾
وَآتَيْنَاهُمَا രണ്ടാള്‍ക്കും നാം കൊടുക്കുകയും ചെയ്തു الْكِتَابَ വേദഗ്രന്ഥം الْمُسْتَبِينَ വ്യക്തമായി വിവരിക്കുന്ന.
37:117 രണ്ടുപേര്‍ക്കും നാം (ആ) വ്യക്തമായി വിവരിക്കുന്ന ഗ്രന്ഥം [തൗറാത്തു] നല്‍കുകയും ചെയ്തു.
وَهَدَيْنَـٰهُمَا ٱلصِّرَٰطَ ٱلْمُسْتَقِيمَ﴿١١٨﴾
وَهَدَيْنَاهُمَا രണ്ടുപേര്‍ക്കും നാം കാട്ടിക്കൊടുക്കുകയും ചെയ്തു الصِّرَاطَ പാത, വഴി الْمُسْتَقِيمَ ചൊവ്വായ, നേരായ.
37:118 രണ്ടുപേര്‍ക്കും നാം ചൊവ്വായ പാത കാട്ടിക്കൊടുക്കുകയും ചെയ്തു.
وَتَرَكْنَا عَلَيْهِمَا فِى ٱلْـَٔاخِرِينَ﴿١١٩﴾
وَتَرَكْنَا നാം ബാക്കിയാക്കുകയും ചെയ്തു عَلَيْهِمَا രണ്ടാളുടെ പേരിലും فِي الْآخِرِينَ പിന്നീടുള്ളവരില്‍.
37:119 രണ്ടാളുടെമേലും, പിന്നീടു വരുന്നവരില്‍ നാം (സല്‍കീര്‍ത്തി) ബാക്കിയാക്കുകയും ചെയ്തു.
سَلَـٰمٌ عَلَىٰ مُوسَىٰ وَهَـٰرُونَ﴿١٢٠﴾
سَلَامٌ സലാം عَلَىٰ مُوسَىٰ മൂസായുടെ മേല്‍ وَهَارُونَ ഹാറൂന്‍റെയും.
37:120 മൂസായുടെയും, ഹാറൂന്‍റെയും പേരില്‍ "സലാം" [സമാധാനശാന്തി]!.
إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿١٢١﴾
إِنَّا നിശ്ചയമായും നാം كَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ സുകൃതവാന്മാര്‍ക്കു.
37:121 നാം അങ്ങിനെയാണ് സുകൃതവാന്മാര്‍ക്കു പ്രതിഫലം കൊടുക്കുന്നത്.
إِنَّهُمَا مِنْ عِبَادِنَا ٱلْمُؤْمِنِينَ﴿١٢٢﴾
إِنَّهُمَا നിശ്ചയമായും അവര്‍ രണ്ടാളും مِنْ عِبَادِنَا നമ്മുടെ അടിയാന്‍മാരില്‍ പെട്ടവരാണ് الْمُؤْمِنِينَ സത്യവിശ്വാസികളായ.
37:122 നിശ്ചയമായും, അവര്‍ രണ്ടുപേരും നമ്മുടെ സത്യവിശ്വാസികളായ അടിയാന്‍മാരില്‍ പെട്ടവരാണ്.
وَإِنَّ إِلْيَاسَ لَمِنَ ٱلْمُرْسَلِينَ﴿١٢٣﴾
وَإِنَّ إِلْيَاسَ നിശ്ചയമായും ഇല്‍യാസും لَمِنَ الْمُرْسَلِينَ മൂര്‍സലുകളില്‍ പെട്ടവന്‍തന്നെ.
37:123 ഇല്‍യാസും തന്നെ, "മുര്‍സലുകളില്‍ പെട്ടവനാകുന്നു.
إِذْ قَالَ لِقَوْمِهِۦٓ أَلَا تَتَّقُونَ﴿١٢٤﴾
إِذْ قَالَ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം لِقَوْمِهِ തന്‍റെ ജനതയോട് أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
37:124 അദ്ദേഹം തന്‍റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "നിങ്ങള്‍ (അല്ലാഹുവിനെ) സൂക്ഷിക്കുന്നില്ലേ?!
أَتَدْعُونَ بَعْلًۭا وَتَذَرُونَ أَحْسَنَ ٱلْخَـٰلِقِينَ﴿١٢٥﴾
أَتَدْعُونَ നിങ്ങള്‍ വിളിക്കുന്നുവോ بَعْلًا "ബഅ്-ലി"നെ وَتَذَرُونَ നിങ്ങള്‍ വിട്ടുകളയുകയും أَحْسَنَ الْخَالِقِينَ സൃഷ്ടികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനെ (ഏറ്റവും നല്ല സൃഷ്ടാവിനെ).
37:125 "നിങ്ങള്‍ "ബഅ്-ലി"നെ വിളി(ച്ചുപ്രാര്‍ത്ഥി)ക്കുകയും, ഏറ്റവും നല്ല സൃഷ്ടാവിനെ വിട്ടുകളയുകയും ചെയ്യുകയാണോ?-
ٱللَّهَ رَبَّكُمْ وَرَبَّ ءَابَآئِكُمُ ٱلْأَوَّلِينَ﴿١٢٦﴾
اللَّـهَ അതായതു അല്ലാഹുവിനെ رَبَّكُمْ നിങ്ങളുടെ രക്ഷിതാവായ وَرَبَّ آبَائِكُمُ നിങ്ങളുടെ പിതാക്കളുടെയും രക്ഷിതാവായ الْأَوَّلِينَ പൂര്‍വ്വികന്‍മാരായ.
37:126 "അതായതു, നിങ്ങളുടെ രക്ഷിതാവും, നിങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുടെ രക്ഷിതാവുമായ അല്ലാഹുവിനെ!"
فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ﴿١٢٧﴾
فَكَذَّبُوهُ എന്നിട്ടവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَإِنَّهُمْ അതിനാല്‍ അവര്‍ لَمُحْضَرُونَ ഹാജറാക്കപ്പെടുന്നവര്‍ തന്നെ.
37:127 എന്നിട്ടു അവര്‍ അദ്ദേഹത്തെ വ്യാജമാക്കി. അതിനാല്‍ അവര്‍ നിശ്ചയമായും (ശിക്ഷയില്‍) ഹാജറാക്കപ്പെടുന്നവരാകുന്നു:-
إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ﴿١٢٨﴾
إِلَّا عِبَادَ اللَّـهِ അല്ലാഹുവിന്‍റെ അടിയാന്‍മാരൊഴികെ الْمُخْلَصِينَ കളങ്കരഹിതരാക്ക (ശുദ്ധിയാക്ക) പ്പെട്ട.
37:128 അല്ലാഹുവിന്‍റെ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധരായ) അടിയാന്‍മാരൊഴികെ.
وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ﴿١٢٩﴾
وَتَرَكْنَا നാം ബാക്കിയാക്കുകയും ചെയ്തു عَلَيْهِ അദ്ദേഹത്തിന്‍റെമേല്‍ فِي الْآخِرِينَ പിന്നീടുള്ളവരില്‍.
37:129 അദ്ദേഹത്തിന്‍റെ മേല്‍ നാം പിന്നീടുള്ളവരില്‍ (സല്‍കീര്‍ത്തി) ബാക്കിയാക്കുകയും ചെയ്തു.
سَلَـٰمٌ عَلَىٰٓ إِلْ يَاسِينَ﴿١٣٠﴾
سَلَامٌ സലാം عَلَىٰ إِلْ يَاسِينَ ഇല്‍യാസിന്‍റെമേല്‍, ഇല്‍യാസിന്‍റെ ആള്‍ക്കാരില്‍.
37:130 ഇല്‍യാസിന്‍റെ (അഥവാ ഇല്‍യാസിന്‍റെ ആള്‍ക്കാരുടെ) മേല്‍ സലാം [സമധാനശാന്തി]!
إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿١٣١﴾
إِنَّا كَذَٰلِكَ നിശ്ചയമായും നാം അപ്രകാരം نَجْزِي الْمُحْسِنِينَ സുകൃതവാന്‍മാര്‍ക്കു പ്രതിഫലം നല്‍കുന്നു.
37:131 നാം അപ്രകാരമാണ് സുകൃതവാന്‍മാര്‍ക്കു പ്രതിഫലം കൊടുക്കുന്നത്.
إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ﴿١٣٢﴾
إِنَّهُ നിശ്ചയമായും അദ്ദേഹം مِنْ عِبَادِنَا നമ്മുടെ അടിയാന്‍മാരില്‍ പെട്ടവനാണ് الْمُؤْمِنِينَ സത്യവിശാസികളായ.
37:132 നിശ്ചയമായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിയാന്‍മാരില്‍പെട്ടവനാകുന്നു.
وَإِنَّ لُوطًۭا لَّمِنَ ٱلْمُرْسَلِينَ﴿١٣٣﴾
وَإِنَّ لُوطًا നിശ്ചയമായും ലൂത്ത്വ് لَّمِنَ الْمُرْسَلِينَ മു൪സലുകളില്‍പെട്ടവന്‍ തന്നെ.
37:133 ലൂത്ത്വും തന്നെ "മൂര്‍സലു"കളില്‍പ്പെട്ടവനാകുന്നു.
إِذْ نَجَّيْنَـٰهُ وَأَهْلَهُۥٓ أَجْمَعِينَ﴿١٣٤﴾
إِذْ نَجَّيْنَاهُ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തിയ സന്ദര്‍ഭം وَأَهْلَهُ തന്‍റെ സ്വന്തക്കാരെ (വീട്ടുകാരെ)യും أَجْمَعِينَ മുഴുവനും.
37:134 അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ സ്വന്തക്കാരെ മുഴുവനും നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ഓര്‍ക്കുക);
إِلَّا عَجُوزًۭا فِى ٱلْغَـٰبِرِينَ﴿١٣٥﴾
إِلَّا عَجُوزًا ഒരു വൃദ്ധസ്ത്രീ (കിഴവി) ഒഴികെ فِي الْغَابِرِينَ അവശേഷിച്ച (പിന്തിനിന്നവരില്‍പെട്ട).
37:135 അവശേഷിച്ചവരില്‍പെട്ട ഒരു വൃദ്ധസ്ത്രീയെ ഒഴികെ.
ثُمَّ دَمَّرْنَا ٱلْـَٔاخَرِينَ﴿١٣٦﴾
ثُمَّ പിന്നെ دَمَّرْنَا നാം തകര്‍ത്തു الْآخَرِينَ മറ്റേവരെ.
37:136 പിന്നെ, മറ്റുള്ളവരെ നാം തകര്‍ത്തു (നിശ്ശേഷം നശിപ്പിച്ചു) കളഞ്ഞു.
وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ﴿١٣٧﴾
وَإِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَتَمُرُّونَ നിങ്ങള്‍ കടന്നു (നടന്നു) പോകുന്നു عَلَيْهِم അവരില്‍കൂടി مُّصْبِحِينَ പ്രഭാതവേളയിലായിക്കൊണ്ട്.
37:137 നിങ്ങള്‍ പ്രഭാതവേളയിലായിക്കൊണ്ട് നിശ്ചയമായും അവരില്‍ കൂടി കടന്നു പോകാറുണ്ടല്ലോ;-
وَبِٱلَّيْلِ ۗ أَفَلَا تَعْقِلُونَ﴿١٣٨﴾
وَبِاللَّيْلِ രാത്രിയിലും أَفَلَا تَعْقِلُونَ അപ്പോള്‍ (എന്നിട്ടും) നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ, ചിന്തിക്കുന്നില്ലേ.
37:138 രാത്രിയിലും (കടന്നുപോകാറുണ്ട്) എന്നിട്ടും നിങ്ങള്‍ ബുദ്ധികൊടു(ത്തു ചിന്തി)ക്കുന്നില്ലേ?!
وَإِنَّ يُونُسَ لَمِنَ ٱلْمُرْسَلِينَ﴿١٣٩﴾
وَإِنَّ يُونُسَ നിശ്ചയമായും യൂനുസും لَمِنَ الْمُرْسَلِينَ മു൪സലുകളില്‍ പെട്ടവന്‍ തന്നെ.
37:139 യൂനുസുംതന്നെ "മു൪സലു"കളില്‍ പെട്ടവനാകുന്നു.
إِذْ أَبَقَ إِلَى ٱلْفُلْكِ ٱلْمَشْحُونِ﴿١٤٠﴾
إِذْ أَبَقَ അദ്ദേഹം ഓടിപ്പോയ (ഒളിച്ചുപോയ) സന്ദര്‍ഭം إِلَى الْفُلْكِ കപ്പലിലേക്ക് الْمَشْحُونِ സാമാനം (ഭാരം) നിറക്കപ്പെട്ട.
37:140 ഭാരം നിറക്കപ്പെട്ട കപ്പലിലേക്കു അദ്ദേഹം ഓടിപ്പോയ സന്ദര്‍ഭം (ഓര്‍ക്കുക).
فَسَاهَمَ فَكَانَ مِنَ ٱلْمُدْحَضِينَ﴿١٤١﴾
فَسَاهَمَ എന്നിട്ടദ്ദേഹം നറുക്കെടുപ്പില്‍ പങ്കെടുത്തു فَكَانَ അപ്പോള്‍ ആകുന്നു مِنَ الْمُدْحَضِينَ തോല്പിക്കപ്പെട്ട (പരാജയപ്പെട്ട)വരില്‍.
37:141 എന്നിട്ട് അദ്ദേഹം നറുക്കെടുപ്പില്‍ പങ്കെടുത്തു (ജയംപരീക്ഷിച്ചു). അപ്പോഴദ്ദേഹം തോല്പിക്കപ്പെട്ടവരില്‍ ആയിത്തീര്‍ന്നു.
فَٱلْتَقَمَهُ ٱلْحُوتُ وَهُوَ مُلِيمٌۭ﴿١٤٢﴾
فَالْتَقَمَهُ അങ്ങനെ അദ്ദേഹത്തെ വിഴുങ്ങി الْحُوتُ മത്സ്യം وَهُوَ അദ്ദേഹം (ആയിരിക്കെ) مُلِيمٌ ആക്ഷേപവിധേയന്‍ - സ്വയം കുറ്റപ്പെടുത്തുന്നവന്‍.
37:142 അങ്ങനെ, താന്‍ ആക്ഷേപവിധേയനായിരിക്കെ അദ്ദേഹത്തെ മത്സ്യം വിഴുങ്ങി.
فَلَوْلَآ أَنَّهُۥ كَانَ مِنَ ٱلْمُسَبِّحِينَ﴿١٤٣﴾
فَلَوْلَا എന്നാല്‍ ഇല്ലായിരുന്നുവെങ്കില്‍ أَنَّهُ كَانَ അദ്ദേഹം ആയിരുന്നുവെന്നുള്ളതു مِنَ الْمُسَبِّحِينَ തസ്ബീഹു നടത്തുന്നവരില്‍പെട്ട (വന്‍).
37:143 എന്നാല്‍, അദ്ദേഹം "തസ്ബീഹു" [പ്രകീര്‍ത്തനം] നടത്തുന്നവരില്‍പ്പെട്ടവനല്ലായിരുന്നുവെങ്കില്‍.-
لَلَبِثَ فِى بَطْنِهِۦٓ إِلَىٰ يَوْمِ يُبْعَثُونَ﴿١٤٤﴾
لَلَبِثَ അദ്ദേഹം താമസിക്കുക (കഴിഞ്ഞുകൂടുക) തന്നെ ചെയ്തിരുന്നു فِي بَطْنِهِ അതിന്‍റെ വയറ്റില്‍ إِلَىٰ يَوْمِ ദിവസംവരെ يُبْعَثُونَ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന.
37:144 അവര്‍ [ജനങ്ങള്‍] ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസംവരെ അതിന്‍റെ വയറ്റില്‍ (തന്നെ) അദ്ദേഹം കഴിഞ്ഞുകൂടേണ്ടി വരുമായിരുന്നു!
فَنَبَذْنَـٰهُ بِٱلْعَرَآءِ وَهُوَ سَقِيمٌۭ﴿١٤٥﴾
فَنَبَذْنَاهُ എന്നിട്ടു നാം അദ്ദേഹത്തെ എറിഞ്ഞു, ഇട്ടു بِالْعَرَاءِ നഗ്നമായ (ഒഴിഞ്ഞ) സ്ഥലത്തു وَهُوَ അദ്ദേഹം ആയിരിക്കെ سَقِيمٌ അനാരോഗ്യന്‍, രോഗി.
37:145 എന്നിട്ട്, അദ്ദേഹം അനാരോഗ്യനായ നിലയില്‍, അദ്ദേഹത്തെ നാം (ആ) നഗ്നപ്രദേശത്തു ഇട്ടുകൊടുത്തു.
وَأَنۢبَتْنَا عَلَيْهِ شَجَرَةًۭ مِّن يَقْطِينٍۢ﴿١٤٦﴾
وَأَنبَتْنَا നാം ഉല്‍പാദിപ്പിക്കുക (മുളപ്പിക്കു)കയും ചെയ്തു عَلَيْهِ അദ്ദേഹത്തിന്‍റെ മേല്‍ شَجَرَةً ഒരു മരം, ചെടി مِّن يَقْطِينٍ ചുരങ്ങ (ചുരക്ക) വര്‍ഗ്ഗത്തില്‍പെട്ട.
37:146 അദ്ദേഹത്തിനുമീതെ ചുരക്കാവര്‍ഗ്ഗത്തില്‍പെട്ട ഒരു മരം (അഥവാ ചെടി) നാം ഉല്‍പാദിപ്പിക്കുകയും ചെയ്തു.
وَأَرْسَلْنَـٰهُ إِلَىٰ مِا۟ئَةِ أَلْفٍ أَوْ يَزِيدُونَ﴿١٤٧﴾
وَأَرْسَلْنَاهُ നാം അദ്ദേഹത്തെ അയക്കയും ചെയ്തു إِلَىٰ مِائَةِ أَلْفٍ നൂറായിരം (ലക്ഷം) ആളുകളിലേക്ക് أَوْ يَزِيدُونَ അല്ലെങ്കില്‍ അധികരിക്കുന്ന(വരിലേക്ക്).
37:147 നൂറായിരം [ഒരു ലക്ഷം] - അഥവാ കൂടുതല്‍ വരുന്ന - ആളുകളിലേക്കു അദ്ദേഹത്തെ നാം അയക്കുകയും ചെയ്തു.
فَـَٔامَنُوا۟ فَمَتَّعْنَـٰهُمْ إِلَىٰ حِينٍۢ﴿١٤٨﴾
فَآمَنُوا എന്നിട്ടു അവര്‍ വിശ്വസിച്ചു فَمَتَّعْنَاهُمْ അങ്ങനെ അവര്‍ക്കു നാം സുഖജീവിതം നല്‍കി إِلَىٰ حِينٍ കുറെ കാലത്തേക്ക്.
37:148 എന്നിട്ടു അവര്‍ വിശ്വസിച്ചു. അങ്ങനെ, അവര്‍ക്കു കുറെ കാലത്തോളം നാം സുഖജീവിതം നല്‍കുകയും ചെയ്തു.
فَٱسْتَفْتِهِمْ أَلِرَبِّكَ ٱلْبَنَاتُ وَلَهُمُ ٱلْبَنُونَ﴿١٤٩﴾
فَاسْتَفْتِهِمْ എന്നാലവരോടു വിധി (അഭിപ്രായം) അന്വേഷിക്കുക أَلِرَبِّكَ നിന്‍റെ റബ്ബിന്നോ الْبَنَاتُ പെണ്‍മക്കള്‍ وَلَهُمُ അവര്‍ക്കുമാണോ الْبَنُونَ ആണ്‍മക്കള്‍.
37:149 (നബിയേ) എന്നാല്‍ അവരോട് [ബഹുദൈവ വിശ്വാസികളോടു] വിധി അന്വേഷിക്കുക: "പെണ്‍മക്കള്‍ നിന്‍റെ രക്ഷിതാവിനും, ആണ്‍മക്കള്‍ അവര്‍ക്കുമാണോ?!"-
أَمْ خَلَقْنَا ٱلْمَلَـٰٓئِكَةَ إِنَـٰثًۭا وَهُمْ شَـٰهِدُونَ﴿١٥٠﴾
أَمْ خَلَقْنَا അഥവാ (അതല്ലെങ്കില്‍) നാം സൃഷ്ടിച്ചിരിക്കുന്നുവോ الْمَلَائِكَةَ മലക്കുകളെ إِنَاثًا പെണ്ണുങ്ങളായി وَهُمْ അവര്‍ (ആയിരിക്കെ) شَاهِدُونَ സാക്ഷികള്‍, ഹാജറുള്ളവര്‍.
37:150 "അഥവാ അവര്‍ ദൃക്സാക്ഷികളായിക്കൊണ്ടു മലക്കുകളെ നാം സ്ത്രീകളായി സൃഷ്ടിച്ചിരിക്കുന്നുവോ?!" എന്ന്.
أَلَآ إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ﴿١٥١﴾
أَلَا അല്ലാ, അറിയുക إِنَّهُم നിശ്ചയമായും അവര്‍ مِّنْ إِفْكِهِمْ അവരുടെ കള്ളം നിമിത്തം, നുണയാല്‍ لَيَقُولُونَ അവര്‍ പറയുന്നു.
37:151 അല്ലാ! (അറിഞ്ഞേക്കുക:) നിശ്ചയമായും അവര്‍, തങ്ങളുടെ കള്ളംനിമിത്തം പറയുന്നു:
وَلَدَ ٱللَّهُ وَإِنَّهُمْ لَكَـٰذِبُونَ﴿١٥٢﴾
وَلَدَ اللَّـهُ അല്ലാഹു (മക്കളെ) ജനിപ്പിച്ചു എന്ന് وَإِنَّهُمْ നിശ്ചയമായും അവര്‍ لَكَاذِبُونَ വ്യാജം പറയുന്നവര്‍ തന്നെ.
37:152 "അല്ലാഹു (സന്താനം) ജനിപ്പിച്ചിരിക്കുന്നു" എന്നു! നിശ്ചയമായും, അവര്‍ വ്യാജം പറയുന്നവര്‍ തന്നെ.
أَصْطَفَى ٱلْبَنَاتِ عَلَى ٱلْبَنِينَ﴿١٥٣﴾
أَصْطَفَى അവന്‍ തിരഞ്ഞെടുക്ക (പ്രാധാന്യം നല്‍കി)യോ الْبَنَاتِ പെണ്‍മക്കളെ عَلَى الْبَنِينَ ആണ്‍മക്കളെക്കാള്‍.
37:153 അവന്‍ ആണ്‍മക്കളെക്കാള്‍ (പ്രാധാന്യം നല്‍കി) പെണ്‍മക്കളെ തിരഞ്ഞെടുത്തിരിക്കുകയോ?!
مَا لَكُمْ كَيْفَ تَحْكُمُونَ﴿١٥٤﴾
مَا لَكُمْ നിങ്ങള്‍ക്കെന്താണ് كَيْفَ تَحْكُمُونَ നിങ്ങള്‍ എങ്ങിനെയാണ് വിധിക്കുന്നത്.
37:154 (ഹേ, മുശ്രിക്കുകളേ,) നിങ്ങള്‍ക്കെന്താണ്?! എങ്ങിനെ(യൊക്കെ)യാണ് നിങ്ങള്‍ വിധി കല്പിക്കുന്നത്?!!
أَفَلَا تَذَكَّرُونَ﴿١٥٥﴾
أَفَلَا تَذَكَّرُونَ അപ്പോള്‍ നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ.
37:155 അപ്പോള്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
أَمْ لَكُمْ سُلْطَـٰنٌۭ مُّبِينٌۭ﴿١٥٦﴾
أَمْ لَكُمْ അഥവാ നിങ്ങള്‍ക്കുണ്ടോ سُلْطَانٌ വല്ല അധികൃതലക്ഷ്യവും, പ്രമാണവും مُّبِينٌ പ്രത്യക്ഷമായ, സ്പഷ്ടമായ.
37:156 അഥവാ, സ്പഷ്ടമായ വല്ല അധികൃതലക്ഷ്യവും നിങ്ങള്‍ക്കുണ്ടോ?!
فَأْتُوا۟ بِكِتَـٰبِكُمْ إِن كُنتُمْ صَـٰدِقِينَ﴿١٥٧﴾
فَأْتُوا എന്നാല്‍ വരുവിന്‍ بِكِتَابِكُمْ നിങ്ങളുടെ ഗ്രന്ഥവും കൊണ്ടു, രേഖയുമായി إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍.
37:157 എന്നാല്‍, നിങ്ങളുടെ ഗ്രന്ഥം [രേഖ] കൊണ്ടു വരുവിന്‍, നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍!
وَجَعَلُوا۟ بَيْنَهُۥ وَبَيْنَ ٱلْجِنَّةِ نَسَبًۭا ۚ وَلَقَدْ عَلِمَتِ ٱلْجِنَّةُ إِنَّهُمْ لَمُحْضَرُونَ﴿١٥٨﴾
وَجَعَلُوا അവര്‍ ആക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു بَيْنَهُ അവന്‍റെ ഇടയില്‍ وَبَيْنَ الْجِنَّةِ ജിന്നുകളുടെ ഇടയിലും نَسَبًا ഒരു കുടുംബബന്ധം وَلَقَدْ عَلِمَتِ തീര്‍ച്ചയായും അറിയാം, അറിഞ്ഞിട്ടുണ്ട് الْجِنَّةُ ജിന്നുകള്‍ക്കു, ജിന്നുകള്‍ إِنَّهُمْ നിശ്ചയമായും അവര്‍ (ഇവര്‍) لَمُحْضَرُونَ ഹാജറാക്കപ്പെടുന്നവര്‍ തന്നെ (എന്നു).
37:158 അവര്‍, അവന്‍റെ [അല്ലാഹുവിന്‍റെ]യും, "ജിന്നു" വര്‍ഗ്ഗത്തിന്‍റെയും ഇടയില്‍ ഒരു കുടുംബബന്ധം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു! തീര്‍ച്ചയായും, "ജിന്നു"കള്‍ക്കറിയാം അവര്‍ (ശിക്ഷയില്‍) ഹാജറാക്കപ്പെടുന്നവരാണെന്ന്.
سُبْحَـٰنَ ٱللَّهِ عَمَّا يَصِفُونَ﴿١٥٩﴾
سُبْحَانَ اللَّـهِ അല്ലാഹു മഹാപരിശുദ്ധനത്രെ عَمَّا يَصِفُونَ അവര്‍ വര്‍ണ്ണിച്ചു (വിവരിച്ചു) പറയുന്നതില്‍ നിന്നു.
37:159 അവര്‍ വര്‍ണ്ണിച്ചു പറയുന്നതില്‍നിന്നു അല്ലാഹു എത്രയോ പരിശുദ്ധനത്രെ!-
إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ﴿١٦٠﴾
إِلَّا عِبَادَ اللَّـهِ അല്ലാഹുവിന്‍റെ അടിയാന്‍മാരൊഴികെ الْمُخْلَصِينَ കളങ്കരഹിതരാക്കപ്പെട്ട.
37:160 അല്ലാഹുവിന്‍റെ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധരായ) അടിയാന്‍മാരൊഴികെ [അവര്‍ അതില്‍ ഉള്‍പ്പെടുന്നതല്ല.]
فَإِنَّكُمْ وَمَا تَعْبُدُونَ﴿١٦١﴾
فَإِنَّكُمْ എന്നാല്‍ നിങ്ങള്‍ وَمَا تَعْبُدُونَ നിങ്ങള്‍ ആരാധിച്ചു വരുന്നവയും.
37:161 എന്നാല്‍, നിങ്ങളും, നിങ്ങള്‍ ആരാധിച്ചുവരുന്നവയും തന്നെ, -
مَآ أَنتُمْ عَلَيْهِ بِفَـٰتِنِينَ﴿١٦٢﴾
مَا أَنتُمْ നിങ്ങളല്ല (ഇല്ല) عَلَيْهِ അവന്‍റെമേല്‍ (എതിരായി) بِفَاتِنِينَ കുഴപ്പത്തിലാക്കുന്നവര്‍.
37:162 നിങ്ങള്‍ അവന് [അല്ലാഹുവിന്] എതിരില്‍ കുഴപ്പത്തിലാക്കുന്നവരല്ല;-
إِلَّا مَنْ هُوَ صَالِ ٱلْجَحِيمِ﴿١٦٣﴾
إِلَّا مَنْ യാതൊരുവനെയല്ലാതെ هُوَ അവന്‍ صَالِ الْجَحِيمِ ജ്വലിക്കുന്ന നരകത്തില്‍ കടന്നെരിയുന്നവനാണ്.
37:163 ഏതൊരുവന്‍ ജ്വലിക്കുന്ന നരകത്തില്‍ കടന്നെരിയുന്നവനാണോ അവനെയല്ലാതെ.
وَمَا مِنَّآ إِلَّا لَهُۥ مَقَامٌۭ مَّعْلُومٌۭ﴿١٦٤﴾
وَمَا مِنَّا ഞങ്ങളില്‍നിന്നു (ഒരാളും) ഇല്ല إِلَّا لَهُ തനിക്കില്ലാതെ مَقَامٌ ഒരുസ്ഥാനം مَّعْلُومٌ അറിയപ്പെട്ട (നിര്‍ണ്ണയിക്കപ്പെട്ട, നിശ്ചിത).
37:164 "ഞങ്ങളില്‍പെട്ടവര്‍ക്കു (ഒരാള്‍ക്കും തന്നെ) ഒരു അറിയപ്പെട്ട (നിശ്ചിത) സ്ഥാനം ഇല്ലാതേയില്ല.
وَإِنَّا لَنَحْنُ ٱلصَّآفُّونَ﴿١٦٥﴾
وَإِنَّا لَنَحْنُ നിശ്ചയമായും ഞങ്ങള്‍തന്നെ الصَّافُّونَ അണികെട്ടിനില്‍ക്കുന്നവര്‍.
37:165 "നിശ്ചയമായും ഞങ്ങള്‍തന്നെയാണ്, അണികെട്ടി നില്‍ക്കുന്നവരും."
وَإِنَّا لَنَحْنُ ٱلْمُسَبِّحُونَ﴿١٦٦﴾
وَإِنَّا لَنَحْنُ ഞങ്ങള്‍ തന്നെയാണ് الْمُسَبِّحُونَ തസ്ബീഹു നടത്തുന്നവരും.
37:166 "നിശ്ചയമായും, ഞങ്ങള്‍തന്നെയാണ് "തസ്ബീഹ്" [അല്ലാഹുവിന്‍റെ പ്രകീര്‍ത്തനം] നടത്തുന്നവരും."
وَإِن كَانُوا۟ لَيَقُولُونَ﴿١٦٧﴾
وَإِن كَانُوا നിശ്ചയമായും അവരായിരുന്നു لَيَقُولُونَ പറയും.
37:167 നിശ്ചയമായും അവര്‍ പറഞ്ഞു വന്നിരുന്നു:
لَوْ أَنَّ عِندَنَا ذِكْرًۭا مِّنَ ٱلْأَوَّلِينَ﴿١٦٨﴾
لَوْ أَنَّ عِندَنَا ഞങ്ങളുടെ അടുക്കല്‍ ഉണ്ടായിരുന്നെങ്കില്‍ ذِكْرًا വല്ല പ്രമാണവും, പ്രബോധനവും مِّنَ الْأَوَّلِينَ പൂര്‍വ്വികന്‍മാരില്‍നിന്നു.
37:168 ഞങ്ങളുടെ അടുക്കല്‍ പൂര്‍വ്വികന്‍മാരില്‍ നിന്നുള്ള വല്ല (വേദ) പ്രമാണവും ഉണ്ടായിരുന്നുവെങ്കില്‍,-
لَكُنَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ﴿١٦٩﴾
لَكُنَّا ഞങ്ങള്‍ ആകുമായിരുന്നു عِبَادَ اللَّـهِ അല്ലാഹുവിന്‍റെ അടിയാന്‍മാര്‍ الْمُخْلَصِينَ നിഷ്കളങ്കരാക്കപ്പെട്ട, ശുദ്ധരാക്കപ്പെട്ട.
37:169 "ഞങ്ങള്‍ അല്ലാഹുവിന്‍റെ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധന്മാരായ) അടിയാന്‍മാരായിരുന്നേനെ!"
فَكَفَرُوا۟ بِهِۦ ۖ فَسَوْفَ يَعْلَمُونَ﴿١٧٠﴾
فَكَفَرُوا بِهِ എന്നിട്ടു അവര്‍ അതില്‍ (ഇതില്‍) അവിശ്വസിച്ചു فَسَوْفَ അതിനാല്‍ വഴിയെ يَعْلَمُونَ അവര്‍ അറിയും, അവര്‍ക്കറിയാം.
37:170 എന്നിട്ട് ഇതില്‍ (ഈ വേദഗ്രന്ഥത്തില്‍) അവര്‍ അവിശ്വസിച്ചു. അതിനാല്‍, വഴിയെ അവര്‍ക്കു അറിയാറാകും.
وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا ٱلْمُرْسَلِينَ﴿١٧١﴾
وَلَقَدْ سَبَقَتْ തീര്‍ച്ചയായും മുമ്പുണ്ടായിട്ടുണ്ടു, മുന്‍കഴിഞ്ഞിരിക്കുന്നു كَلِمَتُنَا നമ്മുടെ വാക്കു, വാക്യം لِعِبَادِنَا നമ്മുടെ അടിയാന്‍മാര്‍ക്കു الْمُرْسَلِينَ മൂര്‍സലുകളായ.
37:171 "മു൪സലു"കളായ നമ്മുടെ അടിയാന്‍മാര്‍ക്കു നമ്മുടെ വാക്കു മുമ്പു (തന്നെ) ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്:
إِنَّهُمْ لَهُمُ ٱلْمَنصُورُونَ﴿١٧٢﴾
إِنَّهُمْ നിശ്ചയമായും അവര്‍ لَهُمُ അവര്‍ തന്നെ الْمَنصُورُونَ സഹായം നല്‍കപ്പെടുന്നവര്‍.
37:172 "നിശ്ചയമായും അവര്‍ത്തന്നെയാണ് സഹായം നല്‍കപ്പെടുന്നവര്‍" എന്ന് :-
وَإِنَّ جُندَنَا لَهُمُ ٱلْغَـٰلِبُونَ﴿١٧٣﴾
وَإِنَّ جُندَنَا നിശ്ചയമായും നമ്മുടെ സൈന്യം لَهُمُ അവര്‍ തന്നെ الْغَالِبُونَ വിജയികള്‍, ശക്തികവിഞ്ഞവര്‍.
37:173 "നമ്മുടെ സൈന്യം തന്നെയാണ് വിജയികള്‍" എന്നും!
فَتَوَلَّ عَنْهُمْ حَتَّىٰ حِينٍۢ﴿١٧٤﴾
فَتَوَلَّ ആകയാല്‍ നീ തിരിഞ്ഞുകളയുക, മാറുക عَنْهُمْ അവരില്‍നിന്നു, അവരെവിട്ട് حَتَّىٰ حِينٍ ഒരു സമയം (കാലം) വരെ.
37:174 (നബിയേ) അതിനാല്‍, ഒരു (കുറഞ്ഞ) സമയംവരേക്കും നീ അവരില്‍ നിന്നു തിരിഞ്ഞുകളയുക.
وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ﴿١٧٥﴾
وَأَبْصِرْهُمْ അവരെ കാണുകയും (കണ്ടറിയുകയും) ചെയ്യുക فَسَوْفَ എന്നാല്‍ വഴിയെ يُبْصِرُونَ അവര്‍ കാണും, കണ്ടറിയും.
37:175 അവരെ(ക്കുറിച്ച്) നീ കണ്ടറിയുകയും ചെയ്യുക. അവര്‍ വഴിയെ കണ്ടറിഞ്ഞേക്കുന്നതാണ്!
أَفَبِعَذَابِنَا يَسْتَعْجِلُونَ﴿١٧٦﴾
أَفَبِعَذَابِنَا എന്നിരിക്കെ നമ്മുടെ ശിക്ഷയെക്കുറിച്ചോ يَسْتَعْجِلُونَ അവര്‍ ധൃതി കൂട്ടുന്നതു.
37:176 എന്നിരിക്കെ, നമ്മുടെ ശിക്ഷയെക്കുറിച്ചാണോ അവര്‍ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നത്?!
فَإِذَا نَزَلَ بِسَاحَتِهِمْ فَسَآءَ صَبَاحُ ٱلْمُنذَرِينَ﴿١٧٧﴾
فَإِذَا نَزَلَ എന്നാലതു ഇറങ്ങിവന്നാല്‍ بِسَاحَتِهِمْ അവരുടെ മുറ്റത്തു, അങ്കണത്തില്‍, ഉമ്മറത്തു فَسَاءَ അപ്പോള്‍ വളരെ മോശമായിരിക്കും صَبَاحُ الْمُنذَرِينَ താക്കീതു ചെയ്യപ്പെട്ടവരുടെ പ്രഭാതം.
37:177 എന്നാല്‍, അതവരുടെ മുറ്റത്തു (അവരില്‍) വന്നിറങ്ങിയാല്‍,അപ്പോള്‍ (ആ) മുന്നറിയിപ്പു നല്‍കപ്പെട്ടവരുടെ പ്രഭാതം എത്രയോ മോശപ്പെട്ടതായിരിക്കും!
وَتَوَلَّ عَنْهُمْ حَتَّىٰ حِينٍۢ﴿١٧٨﴾
وَتَوَلَّ അതിനാല്‍ നീ മാറി (തിരിഞ്ഞു) പോകുക عَنْهُمْ അവരില്‍നിന്നു حَتَّىٰ حِينٍ ഒരു (കുറച്ചു) കാലം (സമയം) വരെ.
37:178 (നബിയേ) അതിനാല്‍, ഒരു (കുറഞ്ഞ) സമയം വരേക്കും നീ അവരില്‍നിന്നു തിരിഞ്ഞുകളയുക.
وَأَبْصِرْ فَسَوْفَ يُبْصِرُونَ﴿١٧٩﴾
وَأَبْصِرْ കാണുക (കണ്ടറിയുക, നോക്കുക)യും ചെയ്യുക فَسَوْفَ എന്നാല്‍ വഴിയെ يُبْصِرُونَ അവര്‍ കണ്ടറിയും.
37:179 നീ കണ്ടറിയുകയും ചെയ്യുക; വഴിയെ അവര്‍ കണ്ടറിഞ്ഞേക്കുന്നതാണ്.
سُبْحَـٰنَ رَبِّكَ رَبِّ ٱلْعِزَّةِ عَمَّا يَصِفُونَ﴿١٨٠﴾
سُبْحَانَ എത്രയോ (വളരെ) പരിശുദ്ധന്‍ (പരിശുദ്ധപ്പെടുത്തുന്നു) رَبِّكَ നിന്‍റെ റബ്ബ്, റബ്ബിനെ رَبِّ الْعِزَّةِ പ്രതാപത്തിന്‍റെ റബ്ബായ (നാഥനായ, ഉടമസ്ഥനായ) عَمَّا يَصِفُونَ അവര്‍ വര്‍ണ്ണിച്ചു (വിവരിച്ചു) പറയുന്നതില്‍നിന്നു.
37:180 പ്രതാപത്തിന്‍റെ ഉടമസ്ഥനായ നിന്‍റെ റബ്ബ് (അവനെക്കുറിച്ച്) അവര്‍ വര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്നും എത്രയോ പരിശുദ്ധന്‍!
وَسَلَـٰمٌ عَلَى ٱلْمُرْسَلِينَ﴿١٨١﴾
وَسَلَامٌ സലാമും, സമധാനശാന്തിയും عَلَى الْمُرْسَلِينَ മുര്‍സലുകളുടെമേല്‍.
37:181 മുര്‍സലുകളുടെ പേരില്‍ "സലാമും" [സമാധാനശാന്തിയും]!!
وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ﴿١٨٢﴾
وَالْحَمْدُ സ്തുതി, പുകഴ്ച്ച(യെല്ലാം) لِلَّـهِ അല്ലാഹുവിനു (മാത്രമാണ്) رَبِّ الْعَالَمِينَ ലോക (ലോകരുടെ) രക്ഷിതാവായ.
37:182 സര്‍വ്വസ്തുതിയും (സര്‍വ്വ) ലോകരക്ഷിതാവായ അല്ലാഹുവിനും!!!