arrow_back_ios
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
യാസീൻ മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 83 – വിഭാഗം (റുകുഅ്) 5 മഅഖലുബ്നു യസാര്‍ (رضي الله عنه) പറയുകയാണ്‌ : ‘യാസീന്‍’ ഖുര്‍ആനിന്റെ ഹൃദയമാണ്.’ എന്ന് റസൂല്‍ (ﷺ) പറഞ്ഞിരിക്കുന്നു. അത് അതിന്റെ ഒരു പേരായി തിരുമേനി എണ്ണുകയും ചെയ്തിട്ടുണ്ട്. (അ; ദാ; ജ; ന.) ഖിയാമത്ത് നാളിനേയും, അതിലുണ്ടാകുന്ന സംഭവ വികാസങ്ങളെയും കുറിച്ച് ഈ അധ്യായത്തില്‍ കൂടുതല്‍ വിവരിച്ചിട്ടുള്ളതുകൊണ്ടാണ് ഇതിന്ന് ‘ഖുര്‍ആന്റെ ഹൃദയം’ (قلب القرآن) എന്നു പറഞ്ഞതെന്നു ഇമാം ഗസ്സാലി (رحمه الله) പ്രസ്താവിച്ചിരിക്കുന്നു.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يسٓ﴿١﴾
share
يس ‘യാ-സീന്‍’
36:1‘യാ_സീന്‍’
وَٱلْقُرْءَانِ ٱلْحَكِيمِ﴿٢﴾
share
وَالْقُرْآنِٰ ഖുര്‍ആന്‍ തന്നെയാണെ الْحَكِيم വിജ്ഞാനപ്രദമായ, തത്വപൂര്‍ണമായ, ബലവത്തായ
36:2വിജ്ഞാനപൂര്‍ണ്ണമായ ഖുര്‍ആന്‍ തന്നെയാണെ (സത്യം)!
إِنَّكَ لَمِنَ ٱلْمُرْسَلِينَ﴿٣﴾
share
إنَّكَ നിശ്ചയമായും നീلَمِنَ الْمُرْسَلِين മുര്‍സലുകളില്‍ പെട്ടവന്‍ തന്നെ
36:3നിശ്ചയമായും നീ ‘മുര്‍സലുകളില്‍ [ദൈവദൂതന്മാരില്‍ ] പെട്ടവന്‍ തന്നെ.
عَلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٤﴾
share
إلَىٰ صِرَاطٍ ഒരു പാതയിലാകുന്നു, മാര്‍ഗഗത്തിലാകുന്നു مُسْتَقِيم ചൊവ്വായ, നേരായ
36:4(നേരെ) ചൊവ്വായ ഒരു പാതയിലാകുന്നു (നീ).
تَنزِيلَ ٱلْعَزِيزِ ٱلرَّحِيمِ﴿٥﴾
share
تَنْزِيلَ الْعَزِيزِ പ്രതാപശാലി അവതരിപ്പിച്ചതു الرَّحِيمِ കരുണാനിധിയായ
36:5കരുണാനിധിയായ പ്രതാപശാലി അവതരിപ്പിച്ചതു!
لِتُنذِرَ قَوْمًۭا مَّآ أُنذِرَ ءَابَآؤُهُمْ فَهُمْ غَـٰفِلُونَ﴿٦﴾
share
لِتُنْذِرَ നീ താക്കീതു ചെയ്‌വാന്‍ قَوْمًا ഒരു ജനതയെ مَا أُنْذِرَ താക്കീതു നല്‍കപ്പെട്ടിട്ടില്ലാത്ത آبَاؤُهُمْ അവരുടെ പിതാക്കള്‍ فَهُمْ അതിനാല്‍ അവര്‍ غَافِلُونَ അശ്രദ്ധരാണ്
36:6ഒരു ജനതയെ നീ താക്കീതു ചെയ്‌വാന്‍ വേണ്ടി(യാണത്): അവരുടെ പിതാക്കള്‍ക്കു താക്കീതു നല്‍കപ്പെടുകയുണ്ടായിട്ടില്ല; അതിനാല്‍ അവര്‍ അശ്രദ്ധരാകുന്നു.
തഫ്സീർ : 1-6
View   
لَقَدْ حَقَّ ٱلْقَوْلُ عَلَىٰٓ أَكْثَرِهِمْ فَهُمْ لَا يُؤْمِنُونَ﴿٧﴾
share
لَقَدْ حَقَّ സ്ഥിരപ്പെട്ടിട്ടുണ്ട്‌ , യഥാര്‍ഥമായിരിക്കുന്നു الْقَوْلُ വാക്കു, വചനം عَلَىٰ أَكْثَرِهِمْ അവരിലധികമാളുകളുടെ മേല്‍ فَهُمْ അതിനാലവ لَا يُؤْمِنُونَ വിശ്വസിക്കുന്നതല്ല
36:7തീര്‍ച്ചയായും അവരില്‍ അധികമാളുകളുടെ മേലും വാക്കു സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എനി അവര്‍ വിശ്വസിക്കുകയില്ല.
തഫ്സീർ : 7-7
View   
إِنَّا جَعَلْنَا فِىٓ أَعْنَـٰقِهِمْ أَغْلَـٰلًۭا فَهِىَ إِلَى ٱلْأَذْقَانِ فَهُم مُّقْمَحُونَ﴿٨﴾
share
إنَّا جَعَلْنَا നിശ്ചയമായും നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു فِي أَعْنَاقِهِمْ അവരുടെ കഴുത്തുകളില്‍ أَغْلَالًا ചില ആമങ്ങളെ, കുടുക്കുകളെ فَهِيَ എന്നിട്ടവ إِلَى الْأَذْقَانِ താടിയെല്ലുകള്‍വരെയുണ്ട്‌ فَهُمْ അതിനാലവര്‍ مُقْمَحُونَ തല പൊക്കപ്പെട്ടവരാണ്
36:8നിശ്ചയമായും, നാം അവരുടെ കഴുത്തുകളില്‍ ചില ആമങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നിട്ടവ താടിയെല്ലുകള്‍ വരേക്കുമുണ്ട്; അതിനാല്‍ അവര്‍ തലപൊക്കപ്പെട്ടവരാകുന്നു.
وَجَعَلْنَا مِنۢ بَيْنِ أَيْدِيهِمْ سَدًّۭا وَمِنْ خَلْفِهِمْ سَدًّۭا فَأَغْشَيْنَـٰهُمْ فَهُمْ لَا يُبْصِرُونَ﴿٩﴾
share
وَجَعَلْنَا നാം ആക്കുകയും ചെയ്തു مِنْ بَيْنِ أَيْدِيهِمْا അവരുടെ മുമ്പില്‍ക്കൂടി سَدًّا ഒരു തടവു, അണ, മറ وَمِنْ خَلْفِهِمْا അവരുടെ പിമ്പില്‍കൂടിയും سَدًّا ഒരു തടവ്‌ فَأَغْشَيْنَاهُمْ അങ്ങനെ നാമവരെ മൂടി فَهُمْ അതിനാലവര്‍ لَا يُبْصِرُون കണ്ടറിയുന്നതല്ല
36:9അവരുടെ മുമ്പില്‍കൂടി ഒരു (തരം) തടവും, അവരുടെ പിമ്പില്‍കൂടി ഒരു (തരം) തടവും നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. അങ്ങനെ, നാമവരെ മൂടിയിരിക്കുകയാണ്‌. അതിനാല്‍ അവര്‍ കണ്ടറിയുകയില്ല.
തഫ്സീർ : 8-9
View   
وَسَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ﴿١٠﴾
share
وسواء സമമാണ് عليهم അവരില്‍ أ أنذرتهم നീ അവരെ താകീതു ചെയ്തുവോ أم لمتنذرهم അഥവാ അവരെ താകീത് ചെയ്തില്ലയോ لا يؤمنون അവര്‍ വിശ്വസിക്കുകയില്ല
36:10നീ അവരെ താക്കീതു ചെയ്തുവോ. അല്ലെങ്കില്‍ താക്കീതു ചെയ്തില്ലയോ അവരില്‍ (രണ്ടും) സമമാകുന്നു; അവര്‍ വിശ്വസിക്കുകയില്ല.
തഫ്സീർ : 10-10
View   
إِنَّمَا تُنذِرُ مَنِ ٱتَّبَعَ ٱلذِّكْرَ وَخَشِىَ ٱلرَّحْمَـٰنَ بِٱلْغَيْبِ ۖ فَبَشِّرْهُ بِمَغْفِرَةٍۢ وَأَجْرٍۢ كَرِيمٍ﴿١١﴾
share
إنَّمَا تُنْذِرُ നീ താക്കീതു مَنِ اتَّبَعَ പിന്‍തുടര്‍ന്നവനെ (മാത്രം) الذِّكْرَ പ്രമാണത്തെ, സ്മരണയെ, ഉപദേശം وَخَشِيَ الرَّحْمَٰنَ പരമകാരുണികനെ ഭയപ്പെടുകയും ചെയ്ത بِالْغَيْبِ അദൃശ്യത്തില്‍, കാണാതെ فَبَشِّرْهُ എന്നാലവനു സന്തോഷമറിയിക്കുക بِمَغْفِرَةٍ പാപമോചനം കൊണ്ടു وَأَجْرٍ كَرِيم മാന്യമായ പ്രതിഫലവും (കൊണ്ട്)
36:11പ്രബോധനത്തെ (അഥവാ പ്രമാണത്തെ) പിന്‍തുടരുകയും, അദൃശ്യമായ നിലയില്‍ പരമകാരുണികനായുള്ളവനെ ഭയപ്പെടുകയും ചെയ്യുന്നതാരോ അവനെ മാത്രമേ നീ താക്കീതു ചെയ്യേണ്ടതുള്ളൂ. എന്നാലവനു പാപമോചനത്തെയും, മാന്യമായ പ്രതിഫലത്തെയും കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക.
തഫ്സീർ : 11-11
View   
إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَـٰرَهُمْ ۚ وَكُلَّ شَىْءٍ أَحْصَيْنَـٰهُ فِىٓ إِمَامٍۢ مُّبِينٍۢ﴿١٢﴾
share
إنَّا നിശയമായും നാം نَحْنُ നാംതന്നെ نُحْيِي الْمَوْتَىٰ മരണപ്പെട്ടവരെ നാം ജീവിപ്പിക്കുന്നു وَنَكْتُبُ നാം എഴുതുക(രേഖപ്പെടുത്തുക)യും ചെയ്യുന്നു مَا قَدَّمُوا അവര്‍ മുന്ചെയ്തതിനെ وَآثَارَهُمْ അവരുടെ അവശിഷ്ട(പ്രവര്‍ത്തനഫല) ങ്ങളെയും وَكُلَّ شَيْءٍ എല്ലാ കാര്യവും أَحْصَيْنَاهُ നാം അതിനെ കണക്കാക്കി(ക്ളിപ്തമാക്കി) വെച്ചിരിക്കുന്നു فِي إِمَامٍ ഒരു മൂലരേഖയില്‍,കേന്ദ്ര ഗ്രന്ഥത്തില്‍ مُبِينٍ സ്പഷ്ടമായ, വ്യക്തമായ.
36:12നിശ്ചയമായും, നാം മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു; അവര്‍ മുന്ചെയ്തു വെച്ചിട്ടുള്ളതും അവരുടെ അവശിഷ്ടങ്ങളും(അഥവാ പ്രവര്‍ത്തന ഫലങ്ങളും) നാം എഴുതി രേഖപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ കാര്യവും തന്നെ, ഒരു സ്പഷ്ടമായ മൂല രേഖയില്‍ നാം കണക്കാക്കി (സൂക്ഷിച്ചു) വെക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 12-12
View   
وَٱضْرِبْ لَهُم مَّثَلًا أَصْحَـٰبَ ٱلْقَرْيَةِ إِذْ جَآءَهَا ٱلْمُرْسَلُونَ﴿١٣﴾
share
وَاضْرِبْ لَهُمْ അവര്‍ക്ക് വിവരിച്ചു കൊടുക്കുക مَثَلًا ഒരു ഉപമ أَصْحَابَ الْقَرْيَةِ (ആ) രാജ്യക്കാരെ إِذْ جَاءَهَا അവിടെ ചെന്ന സന്ദര്‍ഭം الْمُرْسَلُونَ ദൂതന്മാര്‍, മുര്‍സലുകള്‍
36:13(നബിയേ) നീ അവര്‍ക്ക് (ആ) രാജ്യക്കാരെ ഒരു ഉപമയായി വിവരിച്ചു കൊടുക്കുക: അതായതു, അവിടെ ‘മുര്‍സലുകള്‍’ (ദൂതന്മാരായി അയക്കപ്പെട്ടവര്‍) ചെന്ന സന്ദര്‍ഭം.
إِذْ أَرْسَلْنَآ إِلَيْهِمُ ٱثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍۢ فَقَالُوٓا۟ إِنَّآ إِلَيْكُم مُّرْسَلُونَ﴿١٤﴾
share
إِذْ أَرْسَلْنَا നാം അയച്ചപ്പോള്‍ إِلَيْهِمُ അവരിലേക്ക്‌ اثْنَيْنِ രണ്ടാളെ فَكَذَّبُوهُمَا എന്നിട്ടവര്‍ അവരെ വ്യാജമാക്കി فَعَزَّزْنَا അപ്പോള്‍ നാം പ്രബല (ശക്തി)പ്പെടുത്തി بِثَالِثٍ ഒരു മൂന്നാമനെ കൊണ്ട് فَقَالُوا എന്നിട്ടവര്‍ പറഞ്ഞു إِنَّا നിശ്ചയമായും ഞങ്ങള്‍ إِلَيْكُمْ നിങ്ങളിലേക്ക് مُرْسَلُونَ അയക്കപ്പെട്ടവരാണ് (ദൂതന്മാരാണ്)
36:14അവരുടെ അടുക്കലേക്കു നാം രണ്ടാളെ അയച്ചപ്പോള്‍, അവര്‍ അവരെ വ്യാജമാക്കി. അപ്പോള്‍ മൂന്നാമതൊരാളെ കൊണ്ട് നാം (അവര്‍ക്ക്) പ്രാബല്യം നല്‍കി. എന്നിട്ട് അവര്‍ (ദൂതന്മാര്‍ ) പറഞ്ഞു: ‘ഞങ്ങള്‍ നിങ്ങളിലേക്ക് (അയക്കപ്പെട്ട) ദൂതന്മാരാണ്”.
قَالُوا۟ مَآ أَنتُمْ إِلَّا بَشَرٌۭ مِّثْلُنَا وَمَآ أَنزَلَ ٱلرَّحْمَـٰنُ مِن شَىْءٍ إِنْ أَنتُمْ إِلَّا تَكْذِبُونَ﴿١٥﴾
share
قَالُوا അവര്‍ പറഞ്ഞു مَا أَنْتُمْ നിങ്ങളല്ല إِلَّا بَشَرٌ മനുഷ്യരല്ലാതെ مِثْلُنَا ഞങ്ങളെപ്പോലുള്ള وَمَا أَنْزَلَ ഇറക്കിയിട്ടുമില്ല الرَّحْمَٰنُ പരമകാരുണികന്‍ مِنْ شَيْءٍ യാതൊന്നും إِنْ أَنْتُمْ നിങ്ങളല്ല إِلَّا تَكْذِبُونَ നിങ്ങള്‍ കളവു പറയുകയല്ലാതെ
36:15അവര്‍ [രാജ്യക്കാര്‍] പറഞ്ഞു: ‘ നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യരല്ലാതെ (മറ്റാരും) അല്ല; പരമകാരുണികനായുള്ളവന്‍ യാതൊന്നും തന്നെ ഇറക്കിയിട്ടുമില്ല, നിങ്ങള്‍ വ്യാജം പറയുകയല്ലാതെ ചെയ്യുന്നില്ല’.
قَالُوا۟ رَبُّنَا يَعْلَمُ إِنَّآ إِلَيْكُمْ لَمُرْسَلُونَ﴿١٦﴾
share
قَالُوا അവര്‍ പറഞ്ഞു رَبُّنَا يَعْلَمُ ഞങ്ങളുടെ റബ്ബ് അറിയും, റബ്ബിന്നറിയാം إِنَّا നിശ്ചയമായും ഞങ്ങള്‍ إِلَيْكُمْ നിങ്ങളിലേക്ക് لَمُرْسَلُونَ അയക്കപ്പെട്ടവര്‍തന്നെ എന്നു
36:16അവര്‍ [ദൂതന്മാര്‍] പറഞ്ഞു: ‘ ഞങ്ങളുടെ രക്ഷിതാവിന്നറിയാം, നിശ്ചയമായും ഞങ്ങള്‍ നിങ്ങളിലേക്ക് അയക്കപ്പെട്ടവര്‍ തന്നെയാണെന്ന്.
وَمَا عَلَيْنَآ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ﴿١٧﴾
share
وَمَا عَلَيْنَا ഞങ്ങളുടെമേല്‍ (ബാധ്യത) ഇല്ലതാനും إِلَّا الْبَلَاغُ സന്ദേശം (പ്രബോധനം, എത്തിക്കല്‍) അല്ലാതെ الْمُبِينُ സ്പഷ്ടമായ, വ്യക്തമായ
36:17‘സ്പഷ്ടമായ സന്ദേശം (എത്തിക്കല്‍ ) അല്ലാതെ, ഞങ്ങളുടെമേല്‍ (ബാധ്യത) ഇല്ലതാനും’.
തഫ്സീർ : 13-17
View   
قَالُوٓا۟ إِنَّا تَطَيَّرْنَا بِكُمْ ۖ لَئِن لَّمْ تَنتَهُوا۟ لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌۭ﴿١٨﴾
share
قَالُوا അവര്‍ പറഞ്ഞു إِنَّا تَطَيَّرْنَا ഞങ്ങള്‍ ശകുനപ്പിഴവില്‍ (ലക്ഷണക്കേടില്‍) ആയിരിക്കുന്നു بِكُمْ നിങ്ങള്‍ നിമിത്തം لَئِنْ لَمْ تَنْتَهُوا നിശ്ചയമായും നിങ്ങള്‍ വിരമിക്കുന്നില്ലെങ്കില്‍ لَنَرْجُمَنَّكُمْ ഞങ്ങള്‍ നിങ്ങളെ കല്ലേറു നടത്തുക (എറിഞ്ഞാട്ടുക) തന്നെ ചെയ്യും وَلَيَمَسَّنَّكُمْ നിങ്ങള്‍ക്ക് തീര്‍ച്ചയായും ബാധിക്കുക (സ്പര്‍ശിക്കുക) യും ചെയ്യും مِنَّا ഞങ്ങളില്‍ നിന്നും عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ
36:18അവര്‍ പറഞ്ഞു: ‘നിങ്ങള്‍ നിമിത്തം ഞങ്ങള്‍ ശകുനപ്പിഴവിലായിരിക്കുന്നു; നിങ്ങള്‍ വിരമിക്കുന്നില്ലെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ കല്ലേറു നടത്തുകതന്നെ ചെയ്യുന്നതാണ്; ഞങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷ ബാധിക്കുന്നതുമാണ്.’
قَالُوا۟ طَـٰٓئِرُكُم مَّعَكُمْ ۚ أَئِن ذُكِّرْتُم ۚ بَلْ أَنتُمْ قَوْمٌۭ مُّسْرِفُونَ﴿١٩﴾
share
قَالُوا അവര്‍ പറഞ്ഞു طَائِرُكُمْ നിങ്ങളുടെ ദുശ്ശകുനം, ശകുനപ്പിഴ,ദുര്‍ലക്ഷണം مَعَكُمْ നിങ്ങളുടെ ഒന്നിച്ചാണ് أَئِنْ ذُكِّرْتُمْ നിങ്ങള്‍ക്ക് ഉപദേശം(പ്രബോധനം) നല്കപ്പെട്ടിട്ടാണോ بَلْ എങ്കിലും, പക്ഷെ أَنْتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് مُسْرِفُونَ അതിരു കവിഞ്ഞ
36:19അവര്‍ [ദൂതന്മാര്‍ ] പറഞ്ഞു: ‘ നിങ്ങളുടെ ശകുനപ്പിഴ നിങ്ങളോന്നിച്ചു തന്നെയാണുള്ളത്. നിങ്ങള്‍ക്ക് ഉപദേശം നല്‍കപ്പെട്ടതിനാലാണോ (ഇങ്ങിനെ പറയുന്നത്)?! പക്ഷേ, നിങ്ങള്‍ അതിരുകവിഞ്ഞ ഒരു ജനതയാണ്.’
തഫ്സീർ : 18-19
View   
وَجَآءَ مِنْ أَقْصَا ٱلْمَدِينَةِ رَجُلٌۭ يَسْعَىٰ قَالَ يَـٰقَوْمِ ٱتَّبِعُوا۟ ٱلْمُرْسَلِينَ﴿٢٠﴾
share
وَجَاءَ വന്നു مِنْ أَقْصَى അങ്ങേ അറ്റത്ത്‌(ദൂരത്ത്) നിന്ന് الْمَدِينَةِ പട്ടണത്തിന്റെ, നഗരത്തിന്റെ رَجُلٌ ഒരു പുരുഷന്‍(മനുഷ്യന്‍) يَسْعَىٰ ഓടി(ബദ്ധപ്പെട്ടു)കൊണ്ട് قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളെ اتَّبِعُوا നിങ്ങള്‍ പിന്‍പറ്റുവിന്‍ الْمُرْسَلِينَ ദൂദന്മാരെ, മുര്സലുകളെ
36:20പട്ടണത്തിന്റെ അങ്ങേഅറ്റത്തുനിന്ന് ഒരു മനുഷ്യന്‍ ഓടികൊണ്ടു വന്നു. അവന്‍ പറഞ്ഞു: ‘ എന്റെ ജനങ്ങളെ, നിങ്ങള്‍ ദൂതന്മാരെ പിന്‍പറ്റുവിന്‍!-
ٱتَّبِعُوا۟ مَن لَّا يَسْـَٔلُكُمْ أَجْرًۭا وَهُم مُّهْتَدُونَ﴿٢١﴾
share
اتَّبِعُوا مَنْ യാതൊരു കൂടരെ പിന്‍പറ്റുവിന്‍ لَا يَسْأَلُكُمْ നിങ്ങളോടു ചോദിക്കാത്ത أَجْرًا ഒരു പ്രതിഫലം وَهُمْ അവര്‍ مُهْتَدُونَ സാന്മാര്‍ഗ്ഗികളുമാണ്
36:21‘നിങ്ങളോടു യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല, തങ്ങള്‍ സന്മാര്‍ഗികളുമാണ്, അങ്ങിനെയുള്ളവരെ പിന്‍പറ്റുവിന്‍!’
തഫ്സീർ : 20-21
View   
وَمَا لِىَ لَآ أَعْبُدُ ٱلَّذِى فَطَرَنِى وَإِلَيْهِ تُرْجَعُونَ﴿٢٢﴾
share
وَمَا لِيَ എനിക്കെന്താണ്,(എനിക്കു പാടില്ല) لَا أَعْبُدُ ഞാന്‍ ആരാധിക്കുകയില്ലെന്നു,(ആരാധിക്കതിരിക്കുവാന്‍) الَّذِي فَطَرَنِي എന്നെ സ്രിഷ്ടിച്ചുണ്ടാകിയവനെ وَإِلَيْهِ അവനിലേക്ക്‌ തന്നെ تُرْجَعُونَനിങ്ങള്‍ മടക്കപ്പെടുന്നു
36:22"എന്നെ സൃഷ്ടിച്ചുണ്ടാക്കിയവനെ ഞാന്‍ ആരാധന ചെയ്യാതിരിക്കുവാന്‍ എനിക്ക് എന്താണ് (തടസ്സം) ഉള്ളത്?! അവന്‍റെ അടുക്കലേക്കു തന്നെയാണ് നിങ്ങള്‍ മടക്കപ്പെടുന്നതും.
ءَأَتَّخِذُ مِن دُونِهِۦٓ ءَالِهَةً إِن يُرِدْنِ ٱلرَّحْمَـٰنُ بِضُرٍّۢ لَّا تُغْنِ عَنِّى شَفَـٰعَتُهُمْ شَيْـًۭٔا وَلَا يُنقِذُونِ﴿٢٣﴾
share
أَأَتَّخِذُ ഞാന്‍ സ്വീകരിക്കുക(ഉണ്ടാക്കുക)യോ مِنْ دُونِهِ അവനു പുറമേ آلِهَةً വല്ല ദൈവങ്ങളെയും إِنْ يُرِدْنِ എനിക്കു ഉദ്ദേശിക്കുന്നതായാല്‍ الرَّحْمَٰنُ പരമ കാരുണികന്‍ بِضُرٍّ വല്ല ഉപദ്രവത്തെ(ദോഷത്തെ)യും لَا تُغْنِ ഉപകാരപ്പെടുക (പര്യാപ്തമാക്കുക, ധന്യമാക്കുക) യില്ല عَنِّي എനിക്കു, എന്നെപറ്റി شَفَاعَتُهُمْ അവരുടെ ശുപാര്‍ശ شَيْئًا യാതൊന്നും,ഒട്ടും وَلَا يُنْقِذُونِ അവര്‍ എന്നെ രക്ഷപ്പെടുത്തുകയുമില്ല
36:23"അവനു പുറമേ വല്ല ദൈവങ്ങളെയും ഞാന്‍ സ്വീകരിക്കുകയോ?! (ആ) പരമകാരുണികന്‍ എനിക്കു വല്ല ഉപദ്രവവും ഉപദേശിക്കുന്നപക്ഷം, അവരുടെ ശുപാര്‍ശ എനിക്കു ഒട്ടും തന്നെ ഉപകാരപ്പെടുകയില്ല; അവര്‍ എന്നെ രക്ഷപ്പെടുത്തുകയുമില്ല!
إِنِّىٓ إِذًۭا لَّفِى ضَلَـٰلٍۢ مُّبِينٍ﴿٢٤﴾
share
إِنِّي നിശ്ചയമായും ഞാന്‍ إِذًا അപ്പോള്‍, അങ്ങിനെയാണെങ്കില്‍ لَفِي ضَلَالٍ ദുര്മാര്ഗ്ഗത്ത്തില്‍ തന്നെയായിരിക്കും مُبِينٍ സ്പഷ്ടമായ
36:24"അപ്പോള്‍ (അങ്ങിനെയാണെങ്കില്‍) ഞാന്‍ നിശ്ചയമായും സ്പഷ്ടമായ ദുര്‍മാര്‍ഗത്തില്‍ തന്നെയായിരിക്കും.
إِنِّىٓ ءَامَنتُ بِرَبِّكُمْ فَٱسْمَعُونِ﴿٢٥﴾
share
إِنِّي آمَنْتُ നിശ്ചയമായും ഞാന്‍ വിശ്വസിച്ചു بِرَبِّكُمْ നിങ്ങളുടെ റബ്ബില്‍ فَاسْمَعُونِ അത്കൊ ണ്ട് എന്നെ കേള്‍ക്കുവിന്‍(അനുസരിക്കുവിന്‍,എനിക്കു സക്ഷിയാകുവിന്‍
36:25"നിശ്ചയമായും ഞാന്‍, നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ എന്നെ [എന്റെ ഉപദേശം] കേട്ടു കൊള്ളുവിന്‍!’
തഫ്സീർ : 22-25
View   
قِيلَ ٱدْخُلِ ٱلْجَنَّةَ ۖ قَالَ يَـٰلَيْتَ قَوْمِى يَعْلَمُونَ﴿٢٦﴾
share
قِيلَ പറയപ്പെട്ടു ادْخُلِ പ്രവേശിക്കുക الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ قَالَ അദ്ദേഹം പറഞ്ഞുيَا لَيْتَ قَوْمِي എന്റെ ജനത ആയിരുന്നെങ്കില്‍ നന്നായേനെ! يَعْلَمُونَ അറിയു (മായിരുന്നെങ്കില്‍)
36:26(അദ്ദേഹത്തോട്) പറയപ്പെട്ടു: "സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക,’ എന്നു ! അദ്ദേഹം പറഞ്ഞു: ‘ഹാ! എന്റെ ജനങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നന്നായേനെ’-
بِمَا غَفَرَ لِى رَبِّى وَجَعَلَنِى مِنَ ٱلْمُكْرَمِينَ﴿٢٧﴾
share
بِمَا غَفَرَ لِي എനിക്കു പൊറുത്തു തന്നതിനെ പറ്റി رَبِّي എന്റെ റബ്ബ് وَجَعَلَنِي എന്നെ ആക്കുകയും مِنَ الْمُكْرَمِينَ ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍
36:27"എന്റെ റബ്ബ് എനിക്കു പൊറുത്തു തരികയും, എന്നെ ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ആക്കിത്തരുകയും ചെയ്തതിനെക്കുറിച്ച് ‘
തഫ്സീർ : 26-27
View   
وَمَآ أَنزَلْنَا عَلَىٰ قَوْمِهِۦ مِنۢ بَعْدِهِۦ مِن جُندٍۢ مِّنَ ٱلسَّمَآءِ وَمَا كُنَّا مُنزِلِينَ﴿٢٨﴾
volume_up share
وَمَا أَنْزَلْنَا നാം ഇറക്കിയിട്ടില്ല عَلَىٰ قَوْمِهِ അദ്ധേഹത്തിന്റെ ജനതയില്‍ مِنْ بَعْدِهِ അദ്ധേഹത്തിന് ശേഷം مِنْ جُنْدٍ ഒരു സേനയും, പട്ടാളവും مِنَ السَّمَاءِ ആകാശത്തില്‍ നിന്നു وَمَا كُنَّا നാം അല്ല, ആയിട്ടുമില്ല مُنْزِلِينَ ഇറക്കുന്നവര്‍
36:28അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്റെ ജനതയുടെ മേല്‍ ആകാശത്ത് നിന്ന് നാം ഒരു സൈന്യത്തേയും ഇറക്കിയിട്ടില്ല: നാം (അങ്ങിനെ) ഇറക്കുന്നവരുമല്ല.
إِن كَانَتْ إِلَّا صَيْحَةًۭ وَٰحِدَةًۭ فَإِذَا هُمْ خَـٰمِدُونَ﴿٢٩﴾
volume_up share
إِنْ كَانَتْ അതായിരുന്നില്ല إِلَّا صَيْحَةًഒരു അട്ടഹാസം(ഘോര ശബ്ദം) അല്ലാതെ وَاحِدَةً ഒറ്റ فَإِذَا هُمْ അപ്പോഴതാ അവര്‍ خَامِدُونَകെട്ടടങ്ങിയ(നശിച്ച) വരായിരിക്കുന്നു.
36:29അത് (ആ സംഭവം) ഒരു ഘോര ശബ്ദമല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല. അപ്പോള്‍, അവരതാ (നശിച്ച്)കെട്ടടങ്ങിയവരായിരിക്കുന്നു!
يَـٰحَسْرَةً عَلَى ٱلْعِبَادِ ۚ مَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٣٠﴾
volume_up share
يَا حَسْرَةً കഷ്ടമേ,സങ്കടമേ عَلَى الْعِبَادِ അടിയാന്മാരുടെ മേലുള്ള مَا يَأْتِيهِمْ അവര്‍ക്ക് വന്നിരുന്നില്ല مِنْ رَسُولٍ ഒരു റസൂലും إِلَّا كَانُوا അവരായിരിക്കാതെ بِهِ അദ്ധേഹത്തെപ്പറ്റി يَسْتَهْزِئُونَ പരിഹസിക്കുക
36:30ഹാ! (ആ) അടിയാന്മാരുടെ മേലുള്ള കഷ്ടമേ! അവരുടെ അടുക്കല്‍ ഏതൊരു റസൂല്‍ ചെല്ലുന്നതായാലും അവര്‍ അദ്ദേഹത്തെക്കുറിച്ച് പരിഹസിക്കുകയല്ലാതെ ചെയ്തിരുന്നില്ല.
തഫ്സീർ : 28-30
View   
أَلَمْ يَرَوْا۟ كَمْ أَهْلَكْنَا قَبْلَهُم مِّنَ ٱلْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ﴿٣١﴾
volume_up share
أَلَمْ يَرَوْا അവര്‍ക്ക് കണ്ടുകൂടെ كَمْ أَهْلَكْنَا നാം എത്ര (എത്രയോ) നശിപ്പിച്ചിരിക്കുന്നു എന്ന് قَبْلَهُمْ അവരുടെ മുമ്പ് مِنَ الْقُرُونِ തലമുറകളില്‍ നിന്ന് أَنَّهُمْ അവര്‍ ആണെന്ന് إِلَيْهِمْ അവരിലേക്ക്‌ لَا يَرْجِعُونَ മടങ്ങി വരുന്നില്ല
36:31അവരുടെ മുമ്പ് (പല) തലമുറകളില്‍ നിന്നും എത്രയോ നാം നശിപ്പിച്ചിരിക്കുന്നു - അവര്‍ (ആരും) ഇവരിലേക്കു മടങ്ങിവരുന്നില്ല – എന്ന് അവര്‍ക്കു കണ്ടുകൂടെ?!
وَإِن كُلٌّۭ لَّمَّا جَمِيعٌۭ لَّدَيْنَا مُحْضَرُونَ﴿٣٢﴾
volume_up share
وَإِنْ كُلٌّ എല്ലാവരുമില്ല لَمَّا جَمِيعٌ മുഴുവനും അല്ലാതെ (ഇല്ല) لَدَيْنَا നമ്മുടെ അടുക്കല്‍ مُحْضَرُونَ ഹാജറാക്കപ്പെടുന്നവര്‍
36:32എല്ലാവരും - മുഴുവനുംതന്നെ – നമ്മുടെ അടുക്കല്‍ ഹാജറാക്കപ്പെടുന്നവരല്ലാതെ ഇല്ല.
തഫ്സീർ : 31-32
View   
وَءَايَةٌۭ لَّهُمُ ٱلْأَرْضُ ٱلْمَيْتَةُ أَحْيَيْنَـٰهَا وَأَخْرَجْنَا مِنْهَا حَبًّۭا فَمِنْهُ يَأْكُلُونَ﴿٣٣﴾
volume_up share
وَآيَةٌ ഒരു ദൃഷ്ടാന്തമാണ് لَهُمُ അവര്‍ക്ക് الْأَرْضُ الْمَيْتَةُ ചത്ത (നിര്‍ജീവമായ )ഭൂമി أَحْيَيْنَاهَا നാമതിനെ ജീവിപ്പിച്ചിരിക്കുന്നു وَأَخْرَجْنَا مِنْهَا അതില്‍നിന്നു പുറത്തു വരുത്തുക (ഉല്പാദിപ്പിക്കുക)യും ചെയ്തു حَبًّا ധാന്യം فَمِنْهُ എന്നിട്ടതില്‍ നിന്നു يَأْكُلُونَ അവര്‍ തിന്നുന്നു, ഭക്ഷിക്കുന്നു
36:33അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, നിര്‍ജ്ജീവമായ ഭൂമി, - നാമതിനെ ജീവിപ്പിക്കുകയും, അതില്‍ നിന്ന് ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു, എന്നിട്ട് അതില്‍നിന്നു അവര്‍ തിന്നുകൊണ്ടിരിക്കുന്നു.
وَجَعَلْنَا فِيهَا جَنَّـٰتٍۢ مِّن نَّخِيلٍۢ وَأَعْنَـٰبٍۢ وَفَجَّرْنَا فِيهَا مِنَ ٱلْعُيُونِ﴿٣٤﴾
volume_up share
وَجَعَلْنَا فِيهَا അതില്‍ നാം ഉണ്ടാകുകയും ചെയ്തു جَنَّاتٍ തോട്ടങ്ങള്‍مِنْ نَخِيلٍ ഈത്തപ്പനയാല്‍,(ഈത്തപ്പനയുടെ) وَأَعْنَابٍ മുന്തിരികളായും وَفَجَّرْنَا നാം തുറന്നു വിടുക(പിളര്‍ത്തി ഉണ്ടാക്കുക)യും ചെയ്തു فِيهَا അതില്‍ مِنَ الْعُيُونِ നീരുരവകളില്‍ നിന്നും
36:34അതില്‍, ഈത്തപ്പനയുടെയും, മുന്തിരിയുടെയും തോട്ടങ്ങള്‍ നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. നീരുറവകളെയും നാമതിൽ തുറന്നുവിട്ടു;-
لِيَأْكُلُوا۟ مِن ثَمَرِهِۦ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ﴿٣٥﴾
volume_up share
لِيَأْكُلُوا അവര്‍ക്ക് തിന്നുവാന്‍ مِنْ ثَمَرِهِ അതിന്‍റെ ഫലത്തില്‍ നിന്നും وَمَا യാതൊന്നില്‍ നിന്നും عَمِلَتْهُ അത് പ്രവര്ത്തിച്ചുണ്ടാക്കി أَيْدِيهِمْ അവരുടെ കൈകള്‍ أَفَلَا يَشْكُرُونَ അപ്പോള്‍ അവര്‍ നന്ദി കാണിക്കുന്നില്ലേ, കാണിച്ചുകൂടെ!
36:35അതിന്‍റെ ഫലങ്ങളില്‍നിന്നും, തങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ക്കു തിന്നുവാന്‍ വേണ്ടി(യാണ് അതെല്ലാം ), അപ്പോള്‍, അവര്‍ക്കു നന്ദി കാണിച്ചുകൂടേ?!
سُبْحَـٰنَ ٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا مِمَّا تُنۢبِتُ ٱلْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ﴿٣٦﴾
volume_up share
سُبْحَانَ الَّذِي യാതൊരുവന്‍, മഹാപരിശുദ്ധന്‍ خَلَقَ الْأَزْوَاجَ ഇണകളെ സൃഷ്ടിച്ച; كُلَّهَا അവയെല്ലാറ്റിനെയും مِمَّا تُنْبِتُ ഉല്‍പാദിപ്പിക്കുന്നവയില്‍ നിന്ന് الْأَرْضُ ഭൂമി وَمِنْ أَنْفُسِهِمْ അവരുടെ ദേഹങ്ങളില്‍ നിന്നും وَمِمَّا യാതൊന്നില്‍ നിന്നും لَا يَعْلَمُونَ അവര്‍ അറിയാത്ത
36:36എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചിട്ടുള്ളവന്‍ മഹാ പരിശുദ്ധനത്രെ ! (അതെ) ഭൂമി ഉല്‍പാദിപ്പിക്കുന്നതില്‍ നിന്നും, അവരുടെ ദേഹങ്ങളില്‍ നിന്നും, അവര്‍ക്ക് അറിഞ്ഞു കൂടാത്തവയില്‍ നിന്നും (ഇണകളെ സൃഷ്ടിച്ചവന്‍)
തഫ്സീർ : 33-36
View   
وَءَايَةٌۭ لَّهُمُ ٱلَّيْلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ﴿٣٧﴾
volume_up share
وَآيَةٌ لَهُمُ അവര്‍ക്കൊരു ദൃഷ്ടാന്തമാണ് اللَّيْلُ രാത്രി نَسْلَخُ مِنْهُ അതില്‍ നിന്നും നാം ഉരിച്ചെടുക്കുന്നു النَّهَارَ പകലിനെ فَإِذَا هُمْ അപ്പോഴവര്‍ مُظْلِمُونَ ഇരുളടഞ്ഞവര്‍ ആകുന്നു.
36:37അവര്‍ക്കൊരു ദൃഷ്ടാന്തമാണ് രാത്രിയും;- നാം അതില്‍ നിന്ന് പകലിനെ ഉരിച്ചെടുക്കുന്നു. അപ്പോള്‍ അവരതാ, ഇരുട്ടില്‍പ്പെട്ടവരാകുന്നു!
وَٱلشَّمْسُ تَجْرِى لِمُسْتَقَرٍّۢ لَّهَا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ﴿٣٨﴾
volume_up share
وَالشَّمْسُ സൂര്യനും تَجْرِي നടക്കുന്നു, സഞ്ചരിക്കുന്നു لِمُسْتَقَرٍّ لَهَا അതിന്‍റെ ഒരു താവളത്തേക്ക് ذَٰلِكَ അത് تَقْدِيرُ الْعَزِيزِ പ്രതാപശാലിയുടെ കണക്കാക്കല്‍(വ്യവസ്ഥ) ആകുന്നു الْعَلِيمِ സര്‍വ്വജ്ഞനായ
36:38സൂര്യന്‍ അതിന്റേതായ ഒരു താവളത്തിലേക്ക് (അഥവാ നിശ്ചിത അതിര്‍ത്തിയിലേക്കു) ചലിച്ചുകൊണ്ടുമിരിക്കുന്നു. അതു സര്‍വജ്ഞനായ പ്രതാപശാലിയായുള്ളവന്‍ (വ്യവസ്ഥ ചെയ്ത്) കണക്കാക്കിയതാണ്.
وَٱلْقَمَرَ قَدَّرْنَـٰهُ مَنَازِلَ حَتَّىٰ عَادَ كَٱلْعُرْجُونِ ٱلْقَدِيمِ﴿٣٩﴾
volume_up share
وَالْقَمَرَ ചന്ദ്രനേയും,ചന്ദ്രനും قَدَّرْنَاهُ അതിനെ(അതിനു) നാം കണക്കാക്കിയിരിക്കുന്നു مَنَازِلَ ചില ഭവനങ്ങള്‍, പതനസ്ഥാനങ്ങള്‍ حَتَّىٰ عَادَ അങ്ങിനെ അത് മടങ്ങി വരും(പരിണമിക്കും), ആയിത്തീരുവോളം كَالْعُرْجُونِ (ഈന്തപ്പനയുടെ) കുലത്തണ്ട് (കുലച്ചില്‍) പോലെ الْقَدِيمِ പഴകിയ
36:39ചന്ദ്രന്നും തന്നെ, നാം ചില ഭവനങ്ങള്‍ കണക്കാക്കിയിരിക്കുന്നു. അങ്ങനെ, അതു (ഈത്തപ്പനയുടെ) പഴക്കം ചെന്ന കുലത്തണ്ടുപോലെ ആയിത്തീരുന്നു.
لَا ٱلشَّمْسُ يَنۢبَغِى لَهَآ أَن تُدْرِكَ ٱلْقَمَرَ وَلَا ٱلَّيْلُ سَابِقُ ٱلنَّهَارِ ۚ وَكُلٌّۭ فِى فَلَكٍۢ يَسْبَحُونَ﴿٤٠﴾
volume_up share
لَا الشَّمْسُ സൂര്യനില്ല يَنْبَغِي لَهَا അതിനു യോജിക്കുക,പറ്റുക(യില്ല) أَن ഉപ്രാപിക്കല്‍,കണ്ടു മുട്ടല്‍ ْتُدْرِكَ الْقَمَرَ ചന്രനെ وَلَا اللَّيْلُ രാത്രിയുമല്ല سَابِقُ النَّهَارِ പകലിനെ മുന്‍കടക്കുന്നത് وَكُلٌّ എല്ലാം,എല്ലാവരും فِي فَلَكٍ ഓരോ സഞ്ചാര മണ്ഡല(പഥ)ത്തില്‍ يَسْبَحُونَ നീന്തുന്നു.
36:40സൂര്യനാകട്ടെ, അതിന് ചന്ദ്രനെ പ്രാപിക്കുവാന്‍ പറ്റുകയില്ല; രാത്രി പകലിനെ മുന്‍കടക്കുന്നതുമല്ല, എല്ലാവരും [ഓരോ ഗ്രഹവും] ഓരോ സഞ്ചാരമണ്ഡലത്തില്‍ നീന്തി (സഞ്ചരിച്ചു) കൊണ്ടിരിക്കുന്നു.
തഫ്സീർ : 37-40
View   
وَءَايَةٌۭ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِى ٱلْفُلْكِ ٱلْمَشْحُونِ﴿٤١﴾
volume_up share
وَآيَةٌ لَهُمْ അവര്‍ക്കൊരു ദൃഷ്ടാന്തമാണ് أَنَّا حَمَلْنَا നാം വഹിക്കുന്നത് ذُرِّيَّتَهُمْ അവരുടെ സന്താനങ്ങളെ فِي الْفُلْكِ കപ്പലില്‍ الْمَشْحُونِ സാമാനം നിറക്കപ്പെട്ട
36:41തങ്ങളുടെ സന്താനങ്ങളെ (സാമാനം) നിറക്കപ്പെട്ട കപ്പലില്‍ നാം വഹിച്ചുകൊണ്ടു പോകുന്നതും അവര്‍ക്കൊരു ദൃഷ്ടാന്തമാണ്.
وَخَلَقْنَا لَهُم مِّن مِّثْلِهِۦ مَا يَرْكَبُونَ﴿٤٢﴾
volume_up share
وَخَلَقْنَا لَهُمْ അവര്‍ക്ക് നാം സൃഷ്ടിച്ചിരിക്കുന്നു مِنْ مِثْلِهِ അതുപോലെയുള്ളതില്‍ നിന്ന് مَا يَرْكَبُونَ അവര്‍ സവാരി ചെയ്യുന്നത്, വാഹനമേറാവുന്നത്
36:42അതുപോലെയുള്ള വസ്തുക്കളില്‍നിന്നു അവര്‍ക്കു സവാരി ചെയ്യാവുന്ന (പല)തിനെയും അവര്‍ക്കു നാം സൃഷ്ടിച്ചുകൊടുത്തിരിക്കുന്നു.
وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ﴿٤٣﴾
volume_up share
وَإِنْ نَشَأْ നാം ഉദ്ദേശിക്കുന്ന പക്ഷം نُغْرِقْهُمْ നാം അവരെ മുക്കുന്നതാണ് فَلَا صَرِيخَ അപ്പോള്‍(നിലവിളിക്കുത്തരം നല്‍കി) സഹായിക്കുന്നവനില്ല لَهُمْ അവര്‍ക്ക് وَلَا هُمْ അവരില്ലതാനും يُنْقَذُونَ രക്ഷപ്പെടുത്തപ്പെടും
36:43നാം ഉദ്ധേശിക്കുകയാണെങ്കില്‍, അവരെ (സമുദ്രത്തില്‍) നാം മുക്കിക്കളഞ്ഞേക്കും; അപ്പോള്‍ അവര്‍ക്കു (നിലവിളികേട്ട്) സഹായിക്കുന്ന ഒരാളും ഉണ്ടാവുകയില്ല; അവര്‍ രക്ഷപ്പെടുത്തപ്പെടുകയുമില്ല;-
إِلَّا رَحْمَةًۭ مِّنَّا وَمَتَـٰعًا إِلَىٰ حِينٍۢ﴿٤٤﴾
volume_up share
إِلَّا رَحْمَةً പക്ഷെ കാരുണ്യമായിട്ട്, കാരുണ്യമല്ലാതെ مِنَّا നമ്മില്‍ നിന്നുള്ള وَمَتَاعًا (ജീവിത)സുഖവും, ഉപയോഗവും إِلَىٰ حِينٍ ഒരു കാലം(സമയം)വരെ
36:44പക്ഷെ, നമ്മുടെ പക്കല്‍നിന്നുള്ള കാരുണ്യമായിട്ടും, ഒരു (നിശ്ചിത) സമയംവരേക്കുള്ള ജീവിതസുഖമായിട്ടുമത്രേ (നാമവരെ രക്ഷപ്പെടുത്തുന്നത്).
തഫ്സീർ : 41-44
View   
وَإِذَا قِيلَ لَهُمُ ٱتَّقُوا۟ مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ﴿٤٥﴾
volume_up share
وَإِذَا قِيلَ لَهُمُ അവരോടു പറയപ്പെട്ടാല്‍ اتَّقُوا നിങ്ങള്‍ സൂക്ഷിക്കുവിന്‍ എന്ന് مَا بَيْنَ أَيْدِيكُمْ നിങ്ങളുടെ മുന്‍പില്‍ ഉള്ളത് وَمَا خَلْفَكُمْ നിങ്ങളുടെ പിന്പിലുള്ളതും لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ تُرْحَمُونَ നിങ്ങള്‍ കരുണ ചെയ്യപ്പെടും
36:45നിങ്ങളുടെ മുമ്പിലുള്ളതും, നിങ്ങളുടെ പിമ്പിലുള്ളതും നിങ്ങള്‍ സൂക്ഷിക്കണം, നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കാം.’ എന്ന് അവരോടു പറയപ്പെട്ടാല്‍ (അവര്‍ തിരിഞ്ഞുകളയുന്നു)!
وَمَا تَأْتِيهِم مِّنْ ءَايَةٍۢ مِّنْ ءَايَـٰتِ رَبِّهِمْ إِلَّا كَانُوا۟ عَنْهَا مُعْرِضِينَ﴿٤٦﴾
volume_up share
وَمَا تَأْتِيهِمْ അവര്‍ക്ക് വരികയില്ല مِنْ آيَةٍ ഒരു ദൃഷ്ടാന്തവും مِنْ آيَاتِ ദൃഷ്ടാന്തങ്ങളില്‍ പെട്ട رَبِّهِمْ തങ്ങളുടെ റബ്ബിന്റെ إِلَّا كَانُوا അവരാകാതെ عَنْهَا അതില്‍ നിന്ന് مُعْرِضِينَതിരിഞ്ഞു പോകുന്ന(അവഗണിക്കുന്ന)വര്‍
36:46അവര്‍ക്കു തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ട ഏതൊരു ദൃഷ്ടാന്തവും വരുന്നില്ല, അവരതില്‍നിന്ന് തിരിഞ്ഞുകളയുന്നവരായിട്ടല്ലാതെ.
തഫ്സീർ : 45-46
View   
وَإِذَا قِيلَ لَهُمْ أَنفِقُوا۟ مِمَّا رَزَقَكُمُ ٱللَّهُ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَنُطْعِمُ مَن لَّوْ يَشَآءُ ٱللَّهُ أَطْعَمَهُۥٓ إِنْ أَنتُمْ إِلَّا فِى ضَلَـٰلٍۢ مُّبِينٍۢ﴿٤٧﴾
volume_up share
وَإِذَا قِيلَ لَهُمْ അവരോടു പറയപ്പെട്ടാല്‍ أَنْفِقُوا ചിലവഴിക്കുവിന്‍ എന്ന് مِمَّا رَزَقَكُمُ നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് اللَّهُ അള്ളാഹു قَالَ പറയും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിസ്വസിച്ചവരോടും أَنُطْعِمُ ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ مَنْ ഒരുവര്‍ക്ക്, ഒരുവന് لَوْ يَشَاءُ اللَّهُ അള്ളാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ أَطْعَمَهُ അവനു ഭക്ഷണം നല്‍കുമായിരുന്നു إِنْ أَنْتُمْ നിങ്ങളല്ല إِلَّا فِي ضَلَالٍ വഴിപിഴവിലല്ലാതെ مُبِينٍ സ്പഷ്ടമായ
36:47‘നിങ്ങള്‍ക്കു അല്ലാഹു നല്‍കിയിട്ടുള്ളതില്‍ നിന്നു ചിലവഴിക്കുവിന്‍’ എന്ന് അവരോട് പറയപ്പെട്ടാല്‍- (ആ) അവിശ്വസിച്ചവര്‍ വിശ്വസിച്ചിട്ടുള്ളവരോട് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭക്ഷണം കൊടുക്കുമായിരുന്നവര്‍ക്ക് ഞങ്ങള്‍ ഭക്ഷണം കൊടുക്കുകയോ?! നിങ്ങള്‍ സ്പഷ്ടമായ വഴിപിഴവിലല്ലാതെ (മറ്റൊന്നും) അല്ല
തഫ്സീർ : 47-47
View   
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ﴿٤٨﴾
volume_up share
وَيَقُولُونَ അവര്‍ പറയുന്നു مَتَىٰ എപ്പോഴാണു هَٰذَا الْوَعْدُ ഈ വാഗ്ദാനം, വാഗ്ദത്തം إِنْ كُنْتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍
36:48അവര്‍ പറയുന്നു: ‘എപ്പോഴാണ് ഈ വാഗ്ദാനം (സംഭവിക്കുക) നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍?!‘
مَا يَنظُرُونَ إِلَّا صَيْحَةًۭ وَٰحِدَةًۭ تَأْخُذُهُمْ وَهُمْ يَخِصِّمُونَ﴿٤٩﴾
volume_up share
مَا يَنْظُرُونَ അവര്‍ നോക്കിക്കൊണ്ടിരിക്കുന്നില്ല إِلَّا صَيْحَةً ഒരു ഘോരശബ്ദം(അട്ടഹാസം) അല്ലാതെ وَاحِدَةً ഒരേ, ഒന്നു تَأْخُذُهُمْ അതവരെ പിടി കൂടും وَهُمْ അവരായിരിക്കെ يَخِصِّمُونَ തര്‍ക്കിക്കുക, വഴക്കടിച്ചുകൊണ്ടിരിക്കുക
36:49ഒരൊറ്റ ഘോരശബ്ദത്തെ അല്ലാതെ അവര്‍ നോക്കി (ക്കാത്തു) ക്കൊണ്ടിരിക്കുന്നില്ല; അവര്‍ (തര്‍ക്കിച്ച്) വഴക്കു കൂട്ടിക്കൊണ്ടിരിക്കെ അതവരെ പിടികൂടുന്നതാണ്.
فَلَا يَسْتَطِيعُونَ تَوْصِيَةًۭ وَلَآ إِلَىٰٓ أَهْلِهِمْ يَرْجِعُونَ﴿٥٠﴾
volume_up share
فَلَا يَسْتَطِيعُونَ അപ്പോഴവര്‍ക്കു സാധിക്കുകയില്ല تَوْصِيَةً വല്ല ഒസിയ്യത്തിനും وَلَا إِلَىٰ أَهْلِهِمْ അവരുടെ സ്വന്തക്കാരിലേക്കു (കുടുംബത്തിലേക്ക്) ഇല്ലതാനും يَرْجِعُونَ അവര്‍ മടങ്ങിച്ചെല്ലും
36:50അപ്പോള്‍, വല്ല ഒസിയ്യത്തും ചെയ്‌വാന്‍ അവര്‍ക്കു സാധ്യമാകുകയില്ല; അവരുടെ സ്വന്തക്കാരിലേക്കു അവര്‍ മടങ്ങിച്ചെല്ലുകയുമില്ല.
തഫ്സീർ : 48-50
View   
وَنُفِخَ فِى ٱلصُّورِ فَإِذَا هُم مِّنَ ٱلْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ﴿٥١﴾
volume_up share
وَنُفِخَ ഊതപ്പെടും فِي الصُّورِ കൊമ്പില്‍, കാഹളത്തില്‍ فَإِذَا هُمْ അപ്പോള്‍ അവരതാ مِنَ الْأَجْدَاثِ ഖബറു (ശവക്കുഴി, ശ്മശാനം)കളില്‍ നിന്ന് إِلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കലേക്ക് يَنْسِلُونَ ബദ്ധപ്പെട്ടു വരുന്നു
36:51കാഹളത്തില്‍ ഊതപ്പെടും. അപ്പോഴേക്കും അവരതാ ‘ ഖബറു ‘കളില്‍ നിന്ന് തങ്ങളുടെ റബ്ബിങ്കലേക്ക് ബദ്ധപ്പെട്ടു വരുന്നതാണ്!
قَالُوا۟ يَـٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَـٰذَا مَا وَعَدَ ٱلرَّحْمَـٰنُ وَصَدَقَ ٱلْمُرْسَلُونَ﴿٥٢﴾
volume_up share
قَالُوا അവര്‍ പറയും يَا وَيْلَنَا ഞങ്ങളുടെ നാശമേ, കഷ്ടമേ مَنْ بَعَثَنَا ഞങ്ങളെ എഴുന്നേല്‍പ്പിച്ചതാരാണ്‌ مِنْ مَرْقَدِنَا ഞങ്ങള്‍ ഉറങ്ങുന്നിടത്തു നിന്ന هَٰذَا ഇതു مَا وَعَدَവാഗ്ദാനം ചെയ്തതാണ് الرَّحْمَٰنُ പരമകാരുണികന്‍ وَصَدَقَ സത്യം പറയുകയും ചെയ്തു الْمُرْسَلُونَ മുര്‍സലുകള്‍
36:52അവര്‍ പറയും: ‘ ഞങ്ങളുടെ നാശമേ! ആരാണ് ഞങ്ങള്‍ ഉറങ്ങുന്നിടത്തുനിന്ന് ഞങ്ങളെ (ഉയിര്‍ത്തു) എഴുന്നേല്‍പ്പിച്ചത്?! ഇതു പരമകാരുണികനായുള്ളവന്‍ നമ്മോടു വാഗ്ദാനം ചെയ്കയും, ‘മുര്‍സലു’കള്‍ സത്യം പറയുകയും ചെയ്തിട്ടുള്ളതാകുന്നു.’
إِن كَانَتْ إِلَّا صَيْحَةًۭ وَٰحِدَةًۭ فَإِذَا هُمْ جَمِيعٌۭ لَّدَيْنَا مُحْضَرُونَ﴿٥٣﴾
volume_up share
إِنْ كَانَتْ അതായിരിക്കയില്ല إِلَّا صَيْحَةً وَاحِدَةً ഒരേ ഘോരശബ്ധമല്ലാതെ فَإِذَا هُمْ അപ്പോള്‍ അവരതാ جَمِيعٌ മുഴുവനും لَدَيْنَا നമ്മുടെ അടുക്കല്‍ مُحْضَرُونَ ഹാജരാക്കപ്പെട്ടവരായിരിക്കും
36:53അതു ഒരേ ഒരു ഘോരശബ്ദം അല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല. അപ്പോഴേക്കും അവരതാ, മുഴുവന്‍ നമ്മുടെ അടുക്കല്‍ ഹാജറാക്കപ്പെട്ടവരായിരിക്കും.
فَٱلْيَوْمَ لَا تُظْلَمُ نَفْسٌۭ شَيْـًۭٔا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ﴿٥٤﴾
volume_up share
فَالْيَوْمَ അന്ന് , ആ ദിവസം لَا تُظْلَمُ അനീതി (അക്രമം) ചെയ്യപ്പെടുകയില്ല نَفْسٌ ഒരു ദേഹവും,ഒരാളോടും شَيْئًا ഒട്ടും, യാതൊന്നും وَلَا تُجْزَوْنَ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുമില്ല إِلَّا مَا യാതൊന്നിന്നല്ലാതെ كُنْتُمْ تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായ
36:54അന്ന് ഒരാളോടുംതന്നെ ഒട്ടും അനീതി ചെയ്യപ്പെടുന്നതല്ല; നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനല്ലാതെ, നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുകയുമില്ല.
തഫ്സീർ : 51-54
View   
إِنَّ أَصْحَـٰبَ ٱلْجَنَّةِ ٱلْيَوْمَ فِى شُغُلٍۢ فَـٰكِهُونَ﴿٥٥﴾
volume_up share
إِنَّ أَصْحَابَ الْجَنَّةِ നിശ്ചയമായും സ്വര്‍ഗക്കാര്‍ الْيَوْمَ അന്ന് فِي شُغُلٍ ഓരോ ജോലിയില്‍, ഏര്‍പ്പാടില്‍ فَاكِهُونَ സുഖമാസ്വദിക്കുന്ന
36:55നിശ്ചയമായും സ്വര്‍ഗത്തിന്‍റെ ആള്‍കാര്‍ അന്ന് ഓരോ ജോലിയിലായികൊണ്ട് സുഖം ആസ്വദിക്കുന്നവരായിരിക്കും.
هُمْ وَأَزْوَٰجُهُمْ فِى ظِلَـٰلٍ عَلَى ٱلْأَرَآئِكِ مُتَّكِـُٔونَ﴿٥٦﴾
volume_up share
هُمْ അവര്‍ وَأَزْوَاجُهُمْ അവരുടെ ഇണകളും(ഭാര്യാഭര്‍ത്താക്കന്മാര്‍ فِي ظِلَالٍ തണലുകളില്‍ عَلَى الْأَرَائِكِ അലംകൃത കട്ടില്(സോഫ)കളില്‍ مُتَّكِئُونَ ചാരി ഇരിക്കുന്നവരായിരിക്കും
36:56അവരും, അവരുടെ ഇണകളും തണലുകളില്‍, അലംകൃത സോഫകളില്‍ (സുഖമായി) ചാരിയിരിക്കുന്നവരായിരിക്കും
لَهُمْ فِيهَا فَـٰكِهَةٌۭ وَلَهُم مَّا يَدَّعُونَ﴿٥٧﴾
volume_up share
لَهُمْ فِيَهَا അതില്‍ അവര്‍ക്കുണ്ട് فَاكِهَةٌ (സുഖഭോജനത്തിനുള്ള)പഴങ്ങള്‍, ഫലവര്‍ഗ്ഗം وَلَهُمْ അവര്‍ക്കുണ്ട് താനും مَا يَدَّعُونَ അവര്‍ ആവശ്യപ്പെടുന്നത്
36:57അവര്‍ക്കു (സുഖഭോജ്യങ്ങളായ) ഫലവര്‍ഗ്ഗം അതിലുണ്ട്; അവര്‍ എന്താവശ്യപ്പെടുന്നുവോ അതും അവര്‍ക്ക് (അവിടെ) ഉണ്ട്.
سَلَـٰمٌۭ قَوْلًۭا مِّن رَّبٍّۢ رَّحِيمٍۢ﴿٥٨﴾
volume_up share
سَلَامٌ സലാം, സമാധാനശാന്തി قَوْلًا വചനം, വാക്ക്(തന്നെ) مِنْ رَبٍّ ഒരു രക്ഷിതാവില്‍നിന്നുള്ള رَحِيمٍ കരുണാനിധിയായ
36:58’സലാം’ [സമാധാനശാന്തി] ! കരുണാനിധിയായ ഒരു രക്ഷിതാവിങ്കല്‍ നിന്നുള്ള വചനം (തന്നെ) !!
തഫ്സീർ : 55-58
View   
وَٱمْتَـٰزُوا۟ ٱلْيَوْمَ أَيُّهَا ٱلْمُجْرِمُونَ﴿٥٩﴾
volume_up share
وَامْتَازُوا വേറിടുവിന്‍ الْيَوْمَ ഇന്ന് أَيُّهَا الْمُجْرِمُونَ ഹേ കുറ്റവാളികളെ
36:59‘നിങ്ങള്‍ ഇന്നു വേര്‍തിരിഞ്ഞുനില്‍ക്കുവിന്‍- ഹേ, കുറ്റവാളികളെ!
أَلَمْ أَعْهَدْ إِلَيْكُمْ يَـٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَـٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌۭ﴿٦٠﴾
volume_up share
أَلَمْ أَعْهَدْ ഞാന്‍ ആജ്ഞ, (കല്പന) നല്‍കിയില്ലേ إِلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങളിലേക്ക് يَا بَنِي آدَمَ ആദമിന്റെ മക്കളേ, സന്തതികളേ أَنْ لَا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു الشَّيْطَانَ പിശാചിനെ إِنَّهُ لَكُمْ നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് عَدُوٌّ مُبِينٌ പ്രത്യക്ഷശത്രുവാണ്
36:60"നിങ്ങള്‍ക്ക് ഞാന്‍ ആജ്ഞാപനം നല്‍കിയില്ലേ- ആദമിന്റെ മക്കളേ, നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌; നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷ ശത്രുവാണ് എന്ന്?!
وَأَنِ ٱعْبُدُونِى ۚ هَـٰذَا صِرَٰطٌۭ مُّسْتَقِيمٌۭ﴿٦١﴾
volume_up share
وَأَنِ اعْبُدُونِي നിങ്ങള്‍ എന്നെ ആരാധിക്കണമെന്നും هَٰذَا ഇതാ, ഇതു صِرَاطٌ പാത (വഴി)യാണ് مُسْتَقِيمٌ ചൊവ്വായ, നേരായ
36:61നിങ്ങള്‍ എന്നെ ആരാധിക്കണം; ഇതാ, നേരെ ചൊവ്വായ പാത എന്നും?!
وَلَقَدْ أَضَلَّ مِنكُمْ جِبِلًّۭا كَثِيرًا ۖ أَفَلَمْ تَكُونُوا۟ تَعْقِلُونَ﴿٦٢﴾
volume_up share
وَلَقَدْ أَضَلَّ തീര്‍ച്ചയായും അവന്‍ വഴിപിഴപ്പിച്ചിട്ടുണ്ട് مِنْكُمْ നിങ്ങളില്‍ നിന്ന് جِبِلًّا كَثِيرًا വളരെ ജനസമൂഹത്തെ أَفَلَمْ تَكُونُوا അപ്പോള്‍ (എന്നിട്ടും) നിങ്ങളായിരുന്നില്ലേ تَعْقِلُونَ ബുദ്ധി കൊടുക്കുക,(മനസ്സിരുത്തുന്ന)വര്‍
36:62"തീര്‍ച്ചയായും, അവന്‍ നിങ്ങളിൽ നിന്ന് വളരെ ജനസമൂഹത്തെ വഴിപിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ (ബുദ്ധികൊടുത്തു)മനസ്സിരുത്തിയിരുന്നില്ലേ?!
هَـٰذِهِۦ جَهَنَّمُ ٱلَّتِى كُنتُمْ تُوعَدُونَ﴿٦٣﴾
volume_up share
هَٰذِهِ ഇതാ, ഇതു جَهَنَّمُ الَّتِي യാതൊരു ജഹന്നം (നരകം) كُنْتُمْ تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന,താക്കീതു ചെയ്യപ്പെട്ടിരുന്ന
36:63"ഇതാ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന "ജഹന്നം" [നരകം]!-
ٱصْلَوْهَا ٱلْيَوْمَ بِمَا كُنتُمْ تَكْفُرُونَ﴿٦٤﴾
volume_up share
اصْلَوْهَا നിങ്ങളതില്‍ ചൂടേല്‍ക്കുവിന്‍, കടന്നു കരിയുവിന്‍ الْيَوْمَ ഇന്നു بِمَا كُنْتُمْ നിങ്ങളായിരുന്നത് നിമിത്തം تَكْفُرُونَ നിങ്ങള്‍ അവിശ്വസിക്കുക
36:64"നിങ്ങള്‍ അവിശ്വസിച്ചിരുന്നത് നിമിത്തം ഇന്നു നിങ്ങളതില്‍ (കടന്നു) ചൂടേറ്റ്കൊള്ളുവിന്‍!!"
തഫ്സീർ : 59-64
View   
ٱلْيَوْمَ نَخْتِمُ عَلَىٰٓ أَفْوَٰهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا۟ يَكْسِبُونَ﴿٦٥﴾
volume_up share
الْيَوْمَ അന്ന്, ആ ദിവസം نَخْتِمُ നാം മുദ്ര വെക്കും عَلَىٰ أَفْوَاهِهِمْ അവരുടെ വായകളില്‍, വായകള്‍ക്ക് وَتُكَلِّمُنَا നമ്മോടു സംസാരിക്കയും ചെയ്യും أَيْدِيهِمْ അവരുടെ കൈകള്‍ وَتَشْهَدُ സാക്ഷി നില്‍ക്കുക (പറയുക)യും ചെയ്യും أَرْجُلُهُمْ അവരുടെ കാലുകള്‍ بِمَا كَانُوا അവര്‍ ആയിരുന്നതിനെപറ്റി يَكْسِبُونَ ചെയ്തു കൂട്ടുക, പ്രവര്‍ത്തിച്ചുണ്ടാക്കുക
36:65ആ ദിവസം, അവരുടെ വായകളില്‍ നാം മുദ്ര വെക്കുന്നതാണ്; അവരുടെ കൈകള്‍ നമ്മോടു സംസാരിക്കുകയും, അവരുടെ കാലുകള്‍ അവര്‍ ചെയ്തു കൂട്ടിയിരുന്നതിനെപറ്റി സാക്ഷി പറയുകയും ചെയ്യും
തഫ്സീർ : 65-65
View   
وَلَوْ نَشَآءُ لَطَمَسْنَا عَلَىٰٓ أَعْيُنِهِمْ فَٱسْتَبَقُوا۟ ٱلصِّرَٰطَ فَأَنَّىٰ يُبْصِرُونَ﴿٦٦﴾
volume_up share
وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَطَمَسْنَا നാം തുടച്ചു കളയുമായിരുന്നു عَلَىٰ أَعْيُنِهِمْ അവരുടെ കണ്ണുകളില്‍, കണ്ണുകളെ فَاسْتَبَقُوا എന്നിട്ടവര്‍ മുന്‍കടക്കാന്‍, (മുമ്പോട്ടു വരാന്‍) ശ്രമിക്കും الصِّرَاطَ പാതയില്‍, വഴിയിലേക്ക് فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ് يُبْصِرُونَ അവര്‍ കാണുക
36:66നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവരുടെ കണ്ണുകളെ നാം തുടച്ചു കളയുകയും, അങ്ങനെ, (കണ്ണുകാണാതെ) അവര്‍ പാതയിലേക്ക് മുന്നോട്ടു വരാന്‍ ശ്രമിക്കയും ചെയ്യുമായിരുന്നു. അപ്പോള്‍ പിന്നെ എങ്ങിനെയാണവര്‍ക്ക് കണ്ണ് കാണുന്നത്?!
وَلَوْ نَشَآءُ لَمَسَخْنَـٰهُمْ عَلَىٰ مَكَانَتِهِمْ فَمَا ٱسْتَطَـٰعُوا۟ مُضِيًّۭا وَلَا يَرْجِعُونَ﴿٦٧﴾
volume_up share
وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَمَسَخْنَاهُمْ നാമവരെ രൂപം മാറ്റുമായിരുന്നു عَلَىٰ مَكَانَتِهِمْ അവരുടെ സ്ഥാനത്തു വെച്ചു തന്നെ فَمَا اسْتَطَاعُوا എന്നിട്ടവര്‍ക്ക് സാധിക്കുകയില്ല مُضِيًّا പോകാന്‍, നടക്കുവാന്‍ وَلَا يَرْجِعُونَ അവര്‍ മടങ്ങുകയുമില്ല
36:67നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, (അവര്‍ നിലകൊള്ളുന്ന) അവരുടെ സ്ഥാനത്തു വെച്ച് തന്നെ നാം അവരെ രൂപം മാറ്റുമായിരുന്നു.അപ്പോള്‍ അവര്‍ക്ക് (മുമ്പോട്ടു) പോകുന്നതിനു സാദ്ധ്യമാകുന്നതല്ല: അവര്‍ മടങ്ങുകയുമില്ല.
തഫ്സീർ : 66-67
View   
وَمَن نُّعَمِّرْهُ نُنَكِّسْهُ فِى ٱلْخَلْقِ ۖ أَفَلَا يَعْقِلُونَ﴿٦٨﴾
volume_up share
وَمَنْ ആര്‍,യാതോരുവന്‍ نُعَمِّرْهُ അവന്നു നാം ദീര്‍ഘായുസ്സ് നല്‍കുന്നു(വോ) نُنَكِّسْهُ അവനെ നാം വിപരീതമാക്കുന്നു,തലകീഴാക്കുന്നു فِي الْخَلْقِ സൃഷ്ടി(പ്രകൃതി) യില്‍ أَفَلَا يَعْقِلُونَ അപ്പോള്‍ അവര്‍ ബുദ്ധി കൊടുക്കുന്നില്ലേ
36:68ആര്‍ക്കെങ്കിലും നാം ദീര്‍ഘായുസ്സ് നല്‍കുന്നതായാല്‍, അവനു സൃഷ്ടിയില്‍ [പ്രകൃതിയില്‍] നാം വിപരീതാവസ്ഥ വരുത്തുന്നു. അപ്പോള്‍ അവര്‍ക്ക് (ബുദ്ധികൊടുത്തു) മനസ്സിലാക്കിക്കൂടെ?!
തഫ്സീർ : 68-68
View   
وَمَا عَلَّمْنَـٰهُ ٱلشِّعْرَ وَمَا يَنۢبَغِى لَهُۥٓ ۚ إِنْ هُوَ إِلَّا ذِكْرٌۭ وَقُرْءَانٌۭ مُّبِينٌۭ﴿٦٩﴾
volume_up share
وَمَا عَلَّمْنَاهُ അദ്ദേഹത്തിനു നാം പഠിപ്പിച്ചിട്ടില്ല الشِّعْرَ കവിത, പദ്യം وَمَا يَنْبَغِي അത് യോജിക്കയും (ചേരുകയും) ഇല്ല لَهُ അദ്ദേഹത്തിനു إِنْ هُوَ അതല്ല إِلَّا ذِكْرٌ ഒരു ഉപദേശം (സന്ദേശം,പ്രമാണം, പ്രബോധനം) അല്ലാതെ وَقُرْآنٌ ഒരു ഖുര്‍ആനും, പാരായണ ഗ്രന്ഥവും مُبِينٌവ്യക്തമായ,വ്യക്തമാക്കുന്ന
36:69അദ്ദേഹത്തിനു [നബിക്കു ] നാം കവിത പഠിപ്പിച്ചിട്ടില്ല; അതദ്ദേഹത്തിനു യോജിക്കുന്നതുമല്ല. അത് ഒരു ഉപദേശവും (അഥവാ സന്ദേശവും), വ്യക്തമായ ഒരു ‘ഖുര്‍ആനും’ [പാരായണഗ്രന്ഥവും] അല്ലാതെ (മറ്റൊന്നും) അല്ല.
لِّيُنذِرَ مَن كَانَ حَيًّۭا وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَـٰفِرِينَ﴿٧٠﴾
volume_up share
لِيُنْذِرَ അദ്ദേഹം (അതു) താക്കീതുചെയ്‌വാന്‍ مَنْ كَانَ ആയിട്ടുള്ളവനെ حَيًّا ജീവസ്സു (ജീവനു)ള്ളവന്‍ وَيَحِقّ ന്യായമാകു(സ്ഥിരപ്പെടു)വാനും الْقَوْلُ വചനം عَلَى الْكَافِرِينَഅവിശ്വാസികളുടെ മേല്‍
36:70ജീവസ്സുള്ളവരായവര്‍ക്കു അദ്ദേഹം താക്കീതു ചെയ്‌വാനും, അവിശ്വാസികളുടെ മേല്‍ (ശിക്ഷയുടെ) വാക്യം (ന്യായമായി) സ്ഥിരപ്പെടുവാനും വേണ്ടിയാകുന്നു (അതു).
തഫ്സീർ : 69-70
View   
أَوَلَمْ يَرَوْا۟ أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَآ أَنْعَـٰمًۭا فَهُمْ لَهَا مَـٰلِكُونَ﴿٧١﴾
volume_up share
أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, കാണുന്നില്ലേ أَنَّا خَلَقْنَا നാം സൃഷ്ടിച്ചിട്ടുള്ളത് لَهُمْ അവര്‍ക്ക് വേണ്ടി مِمَّا عَمِلَتْ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍നിന്നു أَيْدِينَا നമ്മുടെ കൈകള്‍ (ഹസ്തങ്ങള്‍) أَنْعَامًا കന്നുകാലികളെ فَهُمْ എന്നിട്ടവര്‍ لَهَا അവര്‍ക്കു مَالِكُونَ ഉടമസ്തഥന്മാരാണ്
36:71അവര്‍ കണ്ടില്ലേ, നമ്മുടെ ഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് അവര്‍ക്കുവേണ്ടി നാം കന്നുകാലികളെ സൃഷ്ടിച്ചു കൊടുത്തിട്ടുള്ളത്?! എന്നിട്ട് അവര്‍ അവക്കു ഉടമസ്ഥന്മാരാകുന്നു.
وَذَلَّلْنَـٰهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ﴿٧٢﴾
volume_up share
وَذَلَّلْنَاهَا അവയെ നാം വിധേയമാക്കുക (കീഴ്പ്പെടുത്തുക)യും ചെയ്തു لَهُمْ അവര്‍ക്കു فَمِنْهَا അങ്ങനെ അവയില്‍ നിന്നുണ്ട് رَكُوبُهُمْ അവരുടെ വാഹനം وَمِنْهَا അതില്‍ നിന്ന് തന്നെ يَأْكُلُونَ അവര്‍ തിന്നുന്നു
36:72അവയെ അവര്‍ക്കു നാം വിധേയമാക്കികൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ, അവയില്‍ അവരുടെ വാഹനങ്ങളുണ്ട്. അവയില്‍ നിന്ന് തന്നെ അവര്‍ (ഭക്ഷണം) തിന്നുകയും ചെയ്യുന്നു!
وَلَهُمْ فِيهَا مَنَـٰفِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ﴿٧٣﴾
volume_up share
وَلَهُمْ فِيهَا അതില്‍ അവര്‍ക്കുണ്ട് مَنَافِعُ പല ഉപയോഗങ്ങള്‍ وَمَشَارِبُ കുടിക്കാനുള്ള വകയും, പാനീയങ്ങളും أَفَلَا يَشْكُرُونَഎന്നിട്ടു അവര്‍ നന്ദി കാണിക്കുന്നില്ലേ,നന്ദി ചെയ്തു കൂടേ
36:73അവയില്‍ അവര്‍ക്കു പല ഉപയോഗങ്ങളും, കുടിപ്പാനുള്ള വക [പാനീയം] കളും ഉണ്ട്. എന്നിരിക്കെ, അവര്‍ക്ക് നന്ദി കാണിച്ചുകൂടെ?!
തഫ്സീർ : 71-73
View   
وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةًۭ لَّعَلَّهُمْ يُنصَرُونَ﴿٧٤﴾
volume_up share
وَاتَّخَذُوا അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി مِنْ دُونِ اللَّهِ അല്ലാഹുവിനു പുറമേ آلِهَةً പല ദൈവങ്ങളെ, ആരാധ്യരെ لَعَلَّهُمْ അവരായേക്കാന്‍ വേണ്ടി يُنْصَرُونَ സഹായിക്കപ്പെടും
36:74അല്ലാഹുവിനു പുറമേ അവര്‍ പല ആരാധ്യന്മാരെയും സ്വീകരിച്ചിരിക്കുകയാണ്, അവര്‍ സഹായിക്കപ്പെടുവാന്‍ വേണ്ടി.
لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌۭ مُّحْضَرُونَ﴿٧٥﴾
volume_up share
لَا يَسْتَطِيعُونَ അവര്‍ക്കു സാധിക്കയില്ല نَصْرَهُمْ അവരെ സഹായിക്കാന്‍ وَهُمْ അവരാകട്ടെ, ഇവര്‍ لَهُمْ അവര്‍ക്കു جُنْدٌ സൈന്യമാണ്‌ مُحْضَرُونَ സന്നദ്ധരായ, ഹാജരാക്കപ്പെട്ട
36:75അവര്‍ [ആരാധ്യന്മാര്‍ ] ക്കു ഇവരെ സഹായിക്കുവാന്‍ സാധിക്കുകയില്ല; ഇവരാകട്ടെ, അവര്‍ക്ക് സന്നദ്ധ സൈന്യവുമാണ്!
فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ﴿٧٦﴾
volume_up share
فَلَا يَحْزُنْكَ ആകയാല്‍ നിന്നെ വ്യസനിപ്പിക്കാതിരിക്കട്ടെ قَوْلُهُمْ അവരുടെ വാക്ക് إِنَّا نَعْلَمُ നിശ്ചയമായും നാം അറിയുന്നു مَا يُسِرُّونَ അവര്‍ രഹസ്യമാക്കുന്നതു وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും
36:76എന്നിരിക്കെ, അവരുടെ വാക്ക് (നബിയേ) നിന്നെ ദു:ഖിപ്പിക്കാതിരുന്നുകൊള്ളട്ടെ. നിശ്ചയമായും, അവര്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും നാം അറിയുന്നു.
തഫ്സീർ : 74-76
View   
أَوَلَمْ يَرَ ٱلْإِنسَـٰنُ أَنَّا خَلَقْنَـٰهُ مِن نُّطْفَةٍۢ فَإِذَا هُوَ خَصِيمٌۭ مُّبِينٌۭ﴿٧٧﴾
volume_up share
أَوَلَمْ يَرَ കണ്ടില്ലേ الْإِنْسَانُ മനുഷ്യന്‍ أَنَّا خَلَقْنَاهُ നാമവനെ സൃഷ്ടിച്ചതു مِنْ نُطْفَةٍ ഒരു (ഇന്ദ്രിയ) തുള്ളിയില്‍നിന്നു فَإِذَا هُوَ എന്നിട്ടു അവനതാ خَصِيمٌ ഒരു വൈരി(എതിരാളി)യായിരിക്കുന്നു مُبِينٌ സ്പഷ്ടമായ
36:77മനുഷ്യന്‍ കണ്ടറിയുന്നില്ലേ, (ഇന്ദ്രിയബിന്ധുവാകുന്ന) ഒരു തുള്ളിയില്‍ നിന്നും നാം അവനെ സൃഷ്ടിച്ചിരിക്കുന്നത് ?! എന്നിട്ട് അവനതാ സ്പഷ്ടമായ ഒരു എതിരാളിയായിരിക്കുന്നു!
وَضَرَبَ لَنَا مَثَلًۭا وَنَسِىَ خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَـٰمَ وَهِىَ رَمِيمٌۭ﴿٧٨﴾
volume_up share
وَضَرَبَ അവനുണ്ടാക്കി (സമര്‍പ്പിച്ചു) لَنَا مَثَلًا നമുക്ക് ഒരു ഉപമ وَنَسِىَ അവന്‍ മറക്കുകയും ചെയ്തു خَلْقَهُۥ തന്‍റെ സൃഷ്ടിപ്പിനെ قَالَ അവന്‍ പറഞ്ഞു, പറയുന്നു مَن يُحْىِ ആര്‍ ജീവിപ്പിക്കും ٱلْعِظَٰمَ അസ്ഥി (എല്ലു)കളെ وَهِىَ അവ ആയിരിക്കെ رَمِيمٌ തുരുമ്പല്‍, ജീര്‍ണിച്ചത്
36:78അവന്‍ നമുക്കൊരു ഉപമ ഉണ്ടാക്കുകയും, തന്‍റെ (സ്വന്തം) സൃഷ്ടിപ്പിനെ മറക്കുകയും ചെയ്തു; അവന്‍ പറയുകയാണ്‌ : "ആരാണ് (ഈ) അസ്ഥികളെ- അവ ജീർണ്ണിച്ചതായിരിക്കെ – ജീവിപ്പിക്കുക"?!
قُلْ يُحْيِيهَا ٱلَّذِىٓ أَنشَأَهَآ أَوَّلَ مَرَّةٍۢ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ﴿٧٩﴾
volume_up share
قُلْ നീ പറയുക يُحْيِيهَا അവയെ ജീവിപ്പിക്കും ٱلَّذِىٓ أَنشَأَهَآ അവയെ നിര്‍മിച്ചവന്‍ أَوَّلَ مَرَّةٍ ഒന്നാം പ്രാവശ്യം وَهُوَ അവനാകട്ടെ بِكُلِّ خَلْقٍ എല്ലാ സൃഷ്ടിയെപ്പറ്റിയും عَلِيمٌ അറിയുന്നവനാണ്
36:79പറയുക: ആദ്യത്തെ പ്രാവശ്യം അതിനെ നിര്‍മ്മിച്ചവന്‍ അവയെ ജീവിപ്പിക്കും; അവന്‍ എല്ലാ (തരം) സൃഷ്ടിയെക്കുറിച്ചും അറിവുള്ളവനുമാണ്.
ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًۭا فَإِذَآ أَنتُم مِّنْهُ تُوقِدُونَ﴿٨٠﴾
volume_up share
الَّذِي جَعَلَ ഉണ്ടാക്കിയവന്‍ لَكُمْ നിങ്ങള്‍ക്കു مِنَ الشَّجَرِ മരത്തില്‍ നിന്നു الْأَخْضَرِ പച്ചയായ نَارًا തീ فَإِذَا أَنْتُمْ എന്നിട്ടു നിങ്ങളതാ مِنْهُ അതില്‍ നിന്നു, അതിനാല്‍ تُوقِدُونَതീ കത്തിക്കുന്നു
36:80അതായതു, നിങ്ങള്‍ക്കു പച്ചയായ മരത്തില്‍നിന്നു തീ ഉണ്ടാക്കിത്തന്നവന്‍. എന്നിട്ട് നിങ്ങളതാ, അതില്‍ നിന്നും (തീ) കത്തിച്ചുകൊണ്ടിരിക്കുന്നു!
തഫ്സീർ : 77-80
View   
أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِقَـٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّـٰقُ ٱلْعَلِيمُ﴿٨١﴾
volume_up share
أَوَلَيْسَ الَّذِي യാതോരുവനല്ലേ خَلَقَ السَّمَاوَاتِ ആകാശങ്ങളെ സൃഷ്ടിച്ച وَالْأَرْضَ ഭൂമിയെയും بِقَادِرٍ കഴിവുള്ളവന്‍ عَلَىٰ أَنْ يَخْلُقَ താന്‍ സൃഷ്ടിക്കുവാന്‍ مِثْلَهُمْ അവരെപോലുള്ളതിനെ بَلَىٰ അല്ലാതെ, (അതെ) وَهُوَ അവനത്രെ, അവന്‍ തന്നെ الْخَلَّاقُ മഹാ സ്രഷ്ടാവും (വലിയ സ്രഷ്ടാവ്) الْعَلِيمُ സര്‍വജ്ഞനായ
36:81ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചിട്ടുള്ളവന്‍, അവരെപ്പോലെയുള്ളതിനെ സൃഷ്ടിക്കുവാനും കഴിവുല്ലവനല്ലയോ?! അല്ലാതെ! (കഴിവുള്ളവന്‍തന്നെ). അവന്‍ തന്നെയാണ് സര്‍വജ്ഞനായ മഹാ സ്രഷ്ടാവ്.
إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ﴿٨٢﴾
volume_up share
إِنَّمَا أَمْرُهُ നിശ്ചയമായും അവന്‍റെ കാര്യം إِذَا أَرَادَ അവന്‍ ഉദ്ദേശിച്ചാല്‍ شَيْئًا ഒരു കാര്യം (വസ്തു) أَنْ يَقُولَ അവന്‍ പറയുക മാത്രമാണ് لَهُ അതിനെക്കുറിച്ച് كُنْ ഉണ്ടാകുക എന്ന് فَيَكُونُ അപ്പോയത് ഉണ്ടാകും
36:82നിശ്ചയമായും അവന്‍റെ കാര്യം, അവന്‍ ഒരു വസ്തു (അഥവാ കാര്യം) ഉദ്ദേശിച്ചാല്‍, അതിനെക്കുറിച്ച് ‘ ഉണ്ടാവുക’ എന്ന് പറയുകയേ വേണ്ടു – അപ്പോഴത് ഉണ്ടാകുന്നതാണ്.
തഫ്സീർ : 81-82
View   
فَسُبْحَـٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍۢ وَإِلَيْهِ تُرْجَعُونَ﴿٨٣﴾
volume_up share
فَسُبْحَانَ الَّذِي അപ്പോള്‍ യാതൊരുവന്‍ മഹാ പരിശുദ്ധന്‍, യാതൊരുവന് കീര്‍ത്തനം بِيَدِهِ അവന്‍റെ കൈവശമാണ് مَلَكُوتُ രാജാധികാരം, രാജാധിപധ്യം كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَإِلَيْهِ അവങ്കലേക്ക്‌ തന്നെ تُرْجَعُونَനിങ്ങള്‍ മടക്കപ്പെടുന്നു
36:83അപ്പോള്‍, എല്ലാ വസ്തുവിന്റെയും, രാജാധിപത്യം യാതൊരുവന്റെ കൈവശമാണോ അവന്‍, മഹാ പരിശുദ്ധനത്രെ! അവങ്കലേക്കുതന്നെ, നിങ്ങള്‍ മടക്കപെടുകയും ചെയ്യുന്നു.
തഫ്സീർ : 83-83
View