مَّا يَفْتَحِ اللَّـهُ അല്ലാഹു ഏതൊന്നു തുറന്നുകൊടുക്കുന്നുവോ لِلنَّاسِ മനുഷ്യര്‍ക്ക് مِن رَّحْمَةٍ കാരുണ്യമായിട്ടു, അനുഗ്രഹത്തില്‍നിന്നു فَلَا مُمْسِكَ പിടിച്ചുവെക്കുന്നവനില്ല لَهَا അതിനെ وَمَا ഏതൊന്നു يُمْسِكْ അവന്‍ പിടിച്ചുവെക്കുന്നുവോ فَلَا مُرْسِلَ എന്നാല്‍ വിട്ടയക്കുന്നവനില്ല لَهُ അതിനെ مِن بَعْدِهِ അവനുപുറമെ, അതിനുശേഷം وَهُوَ അവന്‍ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞാനി
35:2കാരുണ്യമായുള്ള ഏതൊന്നിനെയും അല്ലാഹു മനുഷ്യര്‍ക്കു തുറന്നുകൊടുക്കുന്നപക്ഷം, അതിനെ പിടിച്ച് വെക്കുന്നവനില്ല; അവന്‍ എന്തെങ്കിലും പിടിച്ച് വെക്കുന്നതായാല്‍, അതിനുശേഷം അതിനെ (തുറന്നു) വിടുന്നവനുമില്ല. അവനത്രെ, അഗാധജ്ഞനായ പ്രതാപശാലി
يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ اذْكُرُوا ഓര്‍ക്കുവിന്‍ نِعْمَتَ اللَّـهِ അല്ലാഹുവിന്‍റെ അനുഗ്രഹം عَلَيْكُمْ നിങ്ങളില്‍ هَلْ مِنْ خَالِقٍ വല്ല സൃഷ്ടാവുമുണ്ടോ غَيْرُ اللَّـهِ അല്ലാഹു അല്ലാതെ يَرْزُقُكُم നിങ്ങള്‍ക്കു ഉപജീവനം (ആഹാരം) നല്‍കുന്ന مِّنَ السَّمَاءِ ആകാശത്തുനിന്നു وَالْأَرْضِ ഭൂമിയില്‍നിന്നും لَا إِلَـٰهَ ഒരാരാധ്യനേ ഇല്ല إِلَّا هُوَ അവന്‍ അല്ലാതെ فَأَنَّىٰ എന്നിരിക്കെ (അപ്പോള്‍) എങ്ങിനെ تُؤْفَكُونَ നിങ്ങള്‍ തെറ്റിക്കപ്പെടുന്നു, നുണയിലകപ്പെടുന്നു.
35:3ഹേ, മനുഷ്യരേ, നിങ്ങളുടെമേല്‍ അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുവിന്‍. അല്ലാഹു അല്ലാതെ, ആകാശത്തു നിന്നും ഭൂമിയില്‍നിന്നും നിങ്ങള്‍ക്കു ഉപജീവനം നല്‍കുന്ന വല്ല സൃഷ്ടാവും (വേറെ) ഉണ്ടോ?! അവനല്ലാതെ ആരാധ്യനേ ഇല്ല. എന്നിരിക്കെ എങ്ങിനെയാണ് നിങ്ങള്‍ (സത്യത്തില്‍നിന്നു) തെറ്റിക്കപ്പെടുന്നത്?!
35:5ഹേ, മനുഷ്യരേ, നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥമാകുന്നു. അതുകൊണ്ട് ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരുന്നു കൊള്ളട്ടെ. അല്ലാഹുവിനെ സംബന്ധിച്ച് (ആ) മഹാ വഞ്ചകനും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ!!
أَفَمَن അപ്പോള്‍ യാതൊരുവനോ زُيِّنَ لَهُ അവനു ഭംഗിയാക്കപ്പെട്ടിരിക്കുന്നു سُوءُ عَمَلِهِ അവന്‍റെ ദുഷ്പ്രവൃത്തി, പ്രവൃത്തിയുടെ തിന്മ فَرَآهُ എന്നിട്ടവന്‍ അതിനെ കണ്ടു حَسَنًا നല്ലതായി فَإِنَّ اللَّـهَ എന്നാല്‍ അല്ലാഹു يُضِلُّ വഴിപിഴവിലാക്കുന്നു مَن يَشَاءُ അവനുദ്ദേശിക്കുന്നവരെ وَيَهْدِي നേര്‍വഴിയിലുമാക്കുന്നു مَن يَشَاءُ അവനുദ്ദേശിക്കുന്നവരെ فَلَا تَذْهَبْ അതു കൊണ്ടുപോകാതിരുന്നുകൊള്ളട്ടെ نَفْسُكَ നിന്‍റെ ജീവന്‍, നിന്‍റെ ദേഹം عَلَيْهِمْ അവരുടെപേരില്‍ (അവരാല്‍) حَسَرَاتٍ സങ്കടങ്ങളാല്‍ (സങ്കടാധിക്യംകൊണ്ടു) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ അറിയുന്നവനാണ് بِمَا يَصْنَعُونَ അവര്‍ ചെയ്തു(പണിതു) വരുന്നതിനെപ്പറ്റി
35:8അപ്പോള്‍, തന്‍റെ ദുഷ്പ്രവൃത്തി തനിക്കു ഭംഗിയായി കാണിക്കപ്പെടുകയും, എന്നിട്ടതിനെ നല്ലതായി കാണുകയും ചെയ്തിട്ടുള്ള ഒരുവനോ?! [ഇവനുണ്ടോ സല്‍ക്കര്‍മ്മശാലികളെപ്പോലെ പ്രതിഫലം ലഭിക്കുന്നു?!]
എന്നാല്‍, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴവിലാക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് സങ്കടാധിക്യത്താല്‍ അവരുടെ പേരില്‍ [അവരെചൊല്ലി] നിന്‍റെ ആത്മാവ് പോകാതിരുന്നുകൊള്ളട്ടെ! നിശ്ചയമായും അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാണ്.
35:9അല്ലാഹുവത്രെ, കാറ്റുകളെ അയച്ചിട്ടുള്ളവന്‍ [ചലിപ്പിക്കുന്നവന്‍]. എന്നിട്ട് അവ മേഘം ഇളക്കിവിടുന്നു. അങ്ങനെ നാം [അല്ലാഹു] അതിനെ നിര്‍ജീവമായ വല്ല നാട്ടിലേക്കും തെളിച്ചുകൊണ്ട് പോകുകയായി; എന്നിട്ട് (ആ) ഭൂമിയെ അതു നിര്‍ജീവമായതിനുശേഷം നാം ജീവിപ്പിക്കുകയായി. ഇതുപോലെ (ത്തന്നെ) യാണ് പുനരുത്ഥാനം!.
مَن كَانَ ആരെങ്കിലും ആണെങ്കില്‍ يُرِيدُ الْعِزَّةَ പ്രതാപം (യശസ്സ്) ഉദ്ദേശിക്കുക فَلِلَّـهِ എന്നാല്‍ അല്ലാഹുവിനാണ് الْعِزَّةُ പ്രതാപം جَمِيعًا മുഴുവനും إِلَيْهِ അവങ്കലേക്കത്രെ يَصْعَدُ കയറിപ്പോകുന്നതു الْكَلِمُ വാക്കു, വാക്കുകള്‍ الطَّيِّبُ നല്ല, ശുദ്ധമായ وَالْعَمَلُ الصَّالِحُ സല്‍ക്കര്‍മ്മമാകട്ടെ يَرْفَعُهُ അതു (അവന്‍) അതിനെ ഉയര്‍ത്തുകയും ചെയ്യുന്നു وَالَّذِينَ يَمْكُرُونَ കുതന്ത്രം പ്രവര്‍ത്തിക്കുന്നവര്‍ السَّيِّئَاتِ ദുഷിച്ച (കടുത്ത) കുതന്ത്രങ്ങള്‍ لَهُمْ അവര്‍ക്കുണ്ട് عَذَابٌ شَدِيدٌ കഠിന ശിക്ഷ وَمَكْرُ أُولَـٰئِكَ അക്കൂട്ടരുടെ കുതന്ത്രം هُوَ അതു (തന്നെ) يَبُورُ നാശമടയും, നഷ്ടപ്പെടും
35:10ആരെങ്കിലും പ്രതാപത്തെ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, പ്രതാപം മുഴുവനും അല്ലാഹുവിനാണ് ഉള്ളത്. (ശുദ്ധമായ) നല്ല വാക്കുകള്‍ അവങ്കലേക്കത്രെ കയറിപോകുന്നത്. സല്‍ക്കര്‍മ്മമാകട്ടെ, അതിനെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. (കടുത്ത) ദുഷിച്ച കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അക്കൂട്ടരുടെ കുതന്ത്രം തന്നെയാണ് നാശമടയുക
35:13അവന്‍ രാത്രിയെ പകലില്‍ കടത്തുന്നു; പകലിനെ രാത്രിയിലും കടത്തുന്നു. സൂര്യനെയും, ചന്ദ്രനെയും കീഴ്പ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു. ഓരോന്നും ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരേക്കു സഞ്ചരിക്കുന്നു. അങ്ങിനെയുള്ളവനത്രെ, നിങ്ങളുടെ രക്ഷിതാവായ അല്ലാഹു! അവനാണ് രാജാധികാരം! നിങ്ങള്‍ അവനുപുറമെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) വരുന്നവരാകട്ടെ, ഒരു ഈത്തപ്പഴ(ക്കുരുവിന്‍റെ) പാട(യുടെ അത്ര)യും അവര്‍ സ്വാധീനപ്പെടുത്തുന്നില്ല
وَلَا تَزِرُ കുറ്റം വഹിക്കയില്ല وَازِرَةٌ ഒരു കുറ്റക്കാരിയും (കുറ്റക്കാരിയായ ദേഹവും, ആത്മാവും) وِزْرَ أُخْرَىٰ മറ്റൊന്നിന്‍റെ കുറ്റം وَإِن تَدْعُ വിളിച്ചാല്‍, ക്ഷണിച്ചാല്‍ مُثْقَلَةٌ ഒരു ഭാരം പിടിപെട്ട ദേഹം إِلَىٰ حِمْلِهَا അതിന്‍റെ ചുമട്ടിലേക്കു (ചുമടെടുക്കാന്‍) لَا يُحْمَلْ വഹിക്ക (ഏറ്റെടുക്ക)പ്പെടുകയില്ല مِنْهُ شَيْءٌ അതില്‍നിന്നു യാതൊന്നും وَلَوْ كَانَ അതു (അവന്‍) ആയിരുന്നാലും ذَا قُرْبَىٰ അടുത്ത ബന്ധമുള്ളവന്‍ إِنَّمَا تُنذِرُ നീ താക്കീതു ചെയ്യേണ്ടതുള്ളു الَّذِينَ يَخْشَوْنَ ഭയപ്പെടുന്നവരെ (മാത്രം) رَبَّهُم തങ്ങളുടെ റബ്ബിനെ بِالْغَيْبِ അദൃശ്യനിലയില്‍, കാണാതെ وَأَقَامُوا الصَّلَاةَ നമസ്കാരം നിലനിറുത്തുകയും ചെയ്ത وَمَن ആര്‍, ആരെങ്കിലും تَزَكَّىٰ പരിശുദ്ധി പ്രാപിച്ചു, ആത്മശുദ്ധിനേടി فَإِنَّمَا يَتَزَكَّىٰ എന്നാലവന്‍ നിശ്ചയമായും പരിശുദ്ധി പ്രാപിക്കുന്നു لِنَفْسِهِ തനിക്കു വേണ്ടിത്തന്നെ وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കാണ് الْمَصِيرُ തിരിച്ചുചെല്ലല്‍
35:18കുറ്റം വഹിക്കുന്ന ഒരു ദേഹവും മറ്റൊന്നിന്‍റെ കുറ്റം വഹിക്കുകയില്ല. ഭാരം പിടിപ്പെട്ട ഒരു ദേഹം അതിന്‍റെ ചുമടെടുക്കുന്നതിനു് (മറ്റൊരാളെ) വിളിക്കുന്നപക്ഷം അതില്‍നിന്നു യാതൊന്നും തന്നെ വഹിക്കപ്പെടുന്നതുമല്ല; അതു അടുത്ത ബന്ധമുള്ളവനായിരുന്നാലും ശരി. തങ്ങളുടെ റബ്ബിനെ (നേരില്‍ കാണാതെ) അദൃശ്യനിലയില്‍ ഭയപ്പെടുകയും, നമസ്കാരം നിലനിര്‍ത്തുകയും ചെയ്യുന്നവരെ മാത്രമേ നീ താക്കീത് ചെയ്യേണ്ടതുള്ളു. ആര്‍ (ആത്മ) പരിശുദ്ധി പ്രാപിക്കുന്നുവോ അവന്‍, തനിക്കു (ഗുണത്തിനു) വേണ്ടിതന്നെ പരിശുദ്ധി അടയുന്നു. അല്ലാഹുവിങ്കലേക്കാണ് തിരിച്ചുചെല്ലല്‍.
إِنَّا أَرْسَلْنَاكَ നിശ്ചയമായും നാം നിന്നെ അയച്ചിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥത്തോടുകൂടി بَشِيرًا സന്തോഷമറിയിക്കുന്നവനായിട്ടും وَنَذِيرًا താക്കീതുകാരനായും وَإِن مِّنْ أُمَّةٍ ഒരു സമുദായവും തന്നെയില്ല إِلَّا خَلَا കഴിഞ്ഞുപോകാതെ فِيهَا അതില്‍ نَذِيرٌ ഒരു താക്കീതുകാരന്‍
35:24നിശ്ചയമായും നാം നിന്നെ സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതു നല്‍കുന്നവനുമായിക്കൊണ്ട് യഥാര്‍ത്ഥ (മത)ത്തോടുകൂടി അയച്ചിരിക്കുന്നു. ഒരു സമുദായവും തന്നെ, അതില്‍ ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാതെയിരുന്നിട്ടില്ല
وَإِن يُكَذِّبُوكَ അവര്‍ (ഇവര്‍) നിന്നെ കളവാക്കുകയാണെങ്കില്‍ فَقَدْ كَذَّبَ എന്നാല്‍ കളവാക്കിയിട്ടുണ്ടു الَّذِينَ مِن قَبْلِهِمْ ഇവരുടെ (അവരുടെ) മുമ്പുള്ളവര്‍ جَاءَتْهُمْ അവര്‍ക്കുവന്നു, ചെന്നു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ വ്യക്തമായ തെളിവുകള്‍കൊണ്ടു وَبِالزُّبُرِ ഏടുകള്‍കൊണ്ടും وَبِالْكِتَابِ വേദഗ്രന്ഥം കൊണ്ടും الْمُنِيرِ പ്രകാശം നല്‍കുന്ന.
35:25ഇവര്‍ നിന്നെ വ്യാജമാക്കുന്നുവെങ്കില്‍, ഇവരുടെ മുമ്പുള്ളവരും (ഇതുപോലെ) വ്യാജമാക്കുകയുണ്ടായിട്ടുണ്ട്. അവരുടെ റസൂലുകള്‍ വ്യകതമായ തെളിവുകളോടും, ഏടുകളോടും, പ്രകാശം നല്‍കുന്ന വേദഗ്രന്ഥത്തോടും കൂടി അവരുടെ അടുക്കല്‍ ചെന്നിരുന്നു
وَمِنَ النَّاسِ മനുഷ്യരിലുണ്ട് وَالدَّوَابِّ ജീവജന്തുക്കളിലും وَالْأَنْعَامِ കന്നുകാലി (ആടുമാടൊട്ടകം)കളിലും مُخْتَلِفٌ أَلْوَانُهُ വര്‍ണ്ണം വ്യത്യസ്തമായതു كَذَٰلِكَ അതുപോലെ إِنَّمَا തീര്‍ച്ചയായും يَخْشَى ഭയപ്പെടുന്നുളളു اللَّـهَ അല്ലാഹുവിനെ مِنْ عِبَادِهِ അവന്‍റെ അടിയാന്‍മാരില്‍നിന്നു الْعُلَمَاءُ അറിവുള്ളവര്‍ (മാത്രം) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാണ് غَفُورٌ വളരെ പൊറുക്കുന്നവനാണ്
35:28മനുഷ്യരിലും, ജീവജന്തുക്കളിലും, കന്നുകാലികളിലുമുണ്ട് അതുപോലെ വര്‍ണ്ണവ്യത്യാസമുള്ളത്. അല്ലാഹുവിന്‍റെ അടിയാന്മാരില്‍നിന്ന് അറിവുള്ളവര്‍ മാത്രമേ അവനെ ഭയപ്പെടുകയുള്ളു. നിശ്ചയമായും, അല്ലാഹു പ്രതാപശാലിയാണ്, വളരെ പൊറുക്കുന്നവനാണ്
إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ يَتْلُونَ പാരായണം ചെയ്യുന്ന, ഓതുന്ന كِتَابَ اللَّـهِ അല്ലാഹുവിന്‍റെ (വേദ)ഗ്രന്ഥം وَأَقَامُوا നിലനിറുത്തുകയും ചെയ്ത الصَّلَاةَ നമസ്കാരം وَأَنفَقُوا ചിലവഴിക്കുകയും مِمَّا رَزَقْنَاهُمْ നാം അവര്‍ക്കു നല്‍കിയതില്‍നിന്നു سِرًّا രഹസ്യമായി وَعَلَانِيَةً പരസ്യമായും يَرْجُونَ അവര്‍ ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു تِجَارَةً ഒരു വ്യാപാരം, കച്ചവടം لَّن تَبُورَ (ഒരിക്കലും) നഷ്ടപ്പെടാത്ത
35:29നിശ്ചയമായും, അല്ലാഹുവിന്‍റെ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുകയും, നമസ്കാരം നിലനിറുത്തുകയും, നാം തങ്ങള്‍ക്കു നല്‍കിയതില്‍നിന്നു രഹസ്യമായും പരസ്യമായും ചിലവഴിക്കുകയും ചെയ്യുന്നവര്‍, നഷ്ടപ്പെട്ടുപോകുന്നതേയല്ലാത്ത ഒരു വ്യാപാരത്തെ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്:-
35:33(അതെ) സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗങ്ങള്‍! അതിലവര്‍ പ്രവേശിക്കുന്നതാണ്. അവിടെ അവര്‍ക്ക് സ്വര്‍ണം കൊണ്ടുള്ള ചില(തരം) വളകളും, മുത്തും അണിയിക്കപ്പെടും; അവിടെ അവരുടെ ഉടുപ്പു(വസ്ത്രം) പട്ടായിരിക്കും
وَقَالُوا അവര്‍ പറയുകയും ചെയ്യും الْحَمْدُ لِلَّـهِ അല്ലാഹുവിനു സര്‍വ്വസ്തുതിയും الَّذِي أَذْهَبَ പോക്കി (നീക്കി) ക്കളഞ്ഞ عَنَّا ഞങ്ങളില്‍ നിന്നു الْحَزَنَ ദുഃഖം إِنَّ رَبَّنَا നിശ്ചയമായും നമ്മുടെ റബ്ബ് لَغَفُورٌ വളരെ പൊറുക്കുന്നവന്‍തന്നെ شَكُورٌ വളരെ നന്ദിയുള്ളവന്‍.
35:34അവര്‍ പറയുകയും ചെയ്യും: "ഞങ്ങളില്‍നിന്നു ദുഃഖം നീക്കിത്തന്നവനായ അല്ലാഹുവിന്നു സര്‍വ്വസ്തുതിയും! നിശ്ചയമായും, ഞങ്ങളുടെ റബ്ബ് വളരെ പൊറുക്കുന്നവനും, വളരെ നന്ദിയുള്ളവനുംതന്നെ
الَّذِي أَحَلَّنَا നമ്മെ ഇറക്കി (എത്തിച്ചു) തന്ന دَارَ الْمُقَامَةِ (സ്ഥിര) താമസത്തിന്‍റെ ഭവനത്തില്‍ (വീട്ടില്‍) مِن فَضْلِهِ അവന്‍റെ അനുഗ്രഹത്താല്‍, ദയവായി لَا يَمَسُّنَا നമ്മെ (ഞങ്ങളെ) സ്പര്‍ശിക്കുന്നില്ല, ബാധിക്കുകയില്ല فِيهَا ഇതില്‍, ഇവിടെ نَصَبٌ ഒരു ഞെരുക്കവും, വിഷമവും وَلَا يَمَسُّنَا നമ്മെ സ്പര്‍ശിക്കയുമില്ല فِيهَا ഇതില്‍ لُغُوبٌ ഒരു അസഹ്യതയും, ക്ഷീണവും.
35:35"അതായതു തന്‍റെ ദയാനുഗ്രഹംനിമിത്തം (ഈ) സ്ഥിരതാമസത്തിന്‍റെ ഭവനത്തില്‍ ഞങ്ങളെ ഇറക്കിത്തന്നിട്ടുള്ളവന്‍! യാതൊരു ഞെരുക്കവും ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുന്നില്ല! യാതൊരു ക്ഷീണവും [അസഹ്യതയും] ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുന്നില്ല!!"
إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُمْسِكُ പിടിച്ചുനിറുത്തുന്നു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും أَن تَزُولَ അവ രണ്ടും നീങ്ങുന്നതിനു, നീങ്ങുമെന്നതിനാല്‍ وَلَئِن زَالَتَا അവരണ്ടും നീങ്ങിപ്പോയെങ്കിലോ إِنْ أَمْسَكَهُمَا അവ രണ്ടിനെയും പിടിച്ചു നിറുത്തുകയില്ല مِنْ أَحَدٍ ഒരാളും തന്നെ مِّن بَعْدِهِ അവനുപുറമെ إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു حَلِيمًا സഹനശീലന്‍ غَفُورًا വളരെപൊറുക്കുന്നവന്‍
35:41നിശ്ചയമായും അല്ലാഹു ആകാശങ്ങളും ഭൂമിയും (തല്‍സ്ഥാനം വിട്ടു) നീങ്ങുന്നതിനു [നീങ്ങാതിരിക്കുവാന്‍] അവയെ പിടിച്ചുനിറുത്തുന്നു. അവ രണ്ടും നീങ്ങിപ്പോയെങ്കിലോ, അവനു പുറമെ ഒരാളും അവയെ പിടിച്ചുനിറുത്തുകയുമില്ല. അവന്‍ സഹനശീലനും വളരെ പൊറുക്കുന്നവനുമാകുന്നു
وَلَوْ يُؤَاخِذُ പിടിക്കൂടുകയാണെങ്കില്‍ اللَّـهُ അല്ലാഹു النَّاسَ മനുഷ്യരെ بِمَا كَسَبُوا അവര്‍ പ്രവര്‍ത്തിച്ച(സമ്പാദിച്ചുവെച്ച)തിനു مَا تَرَكَ അവന്‍ വിട്ടേക്കുകയില്ല عَلَىٰ ظَهْرِهَا അതിന്‍റെ പുറത്തു, വെളിയില്‍ مِن دَابَّةٍ ഒരു ജന്തുവെയും وَلَـٰكِن പക്ഷേ يُؤَخِّرُهُمْ അവന്‍ അവരെ താമസിപ്പിക്കുന്നു, പിന്തിച്ചുവെക്കുന്നു إِلَىٰ أَجَلٍ ഒരു അവധിവരെ مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട فَإِذَا جَاءَ എന്നിട്ടു വന്നാല്‍ أَجَلُهُمْ അവരുടെ അവധി فَإِنَّ اللَّـهَ അപ്പോള്‍ അല്ലാഹു كَانَ ആകുന്നു بِعِبَادِهِ തന്‍റെ അടിയാന്മാരെപ്പറ്റി بَصِيرًا കണ്ടറിയുന്നവന്‍
35:45മനുഷ്യര്‍ പ്രവര്‍ത്തിച്ചുവെച്ചിട്ടുള്ളതിന് അല്ലാഹു അവരെ പിടിക്കൂടുകയാണെങ്കില്‍,-
അതിന്‍റെ പുറഭാഗത്തു [ഭൂമുഖത്തു] ഒരു ജന്തുവെയും അവന്‍ (ബാക്കി) വിടുമായിരുന്നില്ല.
പക്ഷേ, ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരേക്കും അവന്‍ അവര്‍ക്കു (കാല) താമസം ചെയ്തുകൊടുക്കുകയാണ്.
അങ്ങനെ, അവരുടെ അവധിവന്നാല്‍, നിശ്ചയമായും അപ്പോള്‍, അല്ലാഹു തന്‍റെ അടിയാന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു. (വേണ്ടുന്ന നടപടി അവന്‍ എടുത്തുകൊള്ളും)