മുഖവുര
സബഅ്
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 54 – വിഭാഗം (റുകുഉ്) 6
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱلْحَمْدُ لِلَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَلَهُ ٱلْحَمْدُ فِى ٱلْـَٔاخِرَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ﴿١﴾
الْحَمْدُ സ്തുതി (സ്തുതിയായിട്ടുള്ളതെല്ലാം) لِلَّـهِ അല്ലാഹുവിനാണ് الَّذِي യാതൊരുവന്‍ لَهُ അവന്നാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَلَهُ الْحَمْدُ അവനുതന്നെയാണ് സ്തുതി فِي الْآخِرَةِ പരലോകത്തു وَهُوَ അവന്‍, അവനത്രെ الْحَكِيمُ അഗാധജ്ഞന്‍ الْخَبِيرُ സൂക്ഷ്മജ്ഞന്‍
34:1 അല്ലാഹുവിനത്രെ സര്‍വ്വസ്തുതിയും! ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും(എല്ലാം) യാതൊരുവനുള്ളതാണോ അവന്നു് (സ്തുതി). പരലോകത്തിലും അവന്നു തന്നെയാണ് സ്തുതി. അഗാധജ്ഞനും, സൂക്ഷ്മജ്ഞനും അവനത്രെ
يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۚ وَهُوَ ٱلرَّحِيمُ ٱلْغَفُورُ﴿٢﴾
يَعْلَمُ അവന്‍ അറിയുന്നു مَا يَلِجُ പ്രവേശിക്കുന്നതു, കടന്നുവരുന്നതു فِي الْأَرْضِ ഭൂമിയില്‍ وَمَا يَخْرُجُ പുറത്തുവരുന്നതും مِنْهَا അതില്‍നിന്നു وَمَا يَنزِلُ ഇറങ്ങുന്നതും مِنَ السَّمَاءِ ആകാശത്തുനിന്നു وَمَا يَعْرُجُ കയറിവരുന്നതും فِيهَا അതില്‍ وَهُوَ അവന്‍ (തന്നെ) الرَّحِيمُ കരുണാനിധി الْغَفُورُ (വളരെ) പൊറുക്കുന്നവന്‍
34:2 ഭൂമിയില്‍ കടന്നുകൂടുന്നതും, അതില്‍നിന്നു പുറത്തുവരുന്നതും, ആകാശത്തുനിന്നു ഇറങ്ങുന്നതും, അതില്‍ കേറിച്ചെല്ലുന്നതും(എല്ലാം) അവന്‍ അറിയുന്നു. അവനത്രെ കരുണാനിധിയും വളരെ പൊറുക്കുന്നവനുമായുള്ളവന്‍
وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَأْتِينَا ٱلسَّاعَةُ ۖ قُلْ بَلَىٰ وَرَبِّى لَتَأْتِيَنَّكُمْ عَـٰلِمِ ٱلْغَيْبِ ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍۢ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ وَلَآ أَصْغَرُ مِن ذَٰلِكَ وَلَآ أَكْبَرُ إِلَّا فِى كِتَـٰبٍۢ مُّبِينٍۢ﴿٣﴾
وَقَالَ പറഞ്ഞു, പറയുകയാണ് الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَا تَأْتِينَا നമുക്കു വരികയില്ല السَّاعَةُ അന്ത്യസമയം قُلْ പറയുക بَلَىٰ ഇല്ലാതേ, (ഉണ്ട്) وَرَبِّي എന്‍റെ റബ്ബുതന്നെയാണു لَتَأْتِيَنَّكُمْ അതു നിങ്ങള്‍ക്കു വരുകതന്നെ ചെയ്യും عَالِمِ الْغَيْبِ അദൃശ്യത്തെ അറിയുന്നവനായ (റബ്ബ്) لَا يَعْزُبُ വിട്ടുപോക(ഒഴിവാക)യില്ല عَنْهُ അവനില്‍നിന്നു مِثْقَالُ ذَرَّةٍ ഒരു അണുതൂക്കവും فِي السَّمَاوَاتِ ആകാശങ്ങളില്‍ وَلَا فِي الْأَرْضِ ഭൂമിയിലും ഇല്ല وَلَا أَصْغَرُ ചെറിയതുമില്ല مِن ذَٰلِكَ അതിനെക്കാള്‍ وَلَا أَكْبَرُ വലിയതുമില്ല إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഇല്ലാതെ مُّبِينٍ സ്പഷ്ടമായ, വ്യക്തമായ.
34:3 അവിശ്വസിച്ചവര്‍ പറയുകയാണ് : "അന്ത്യസമയം നമുക്കു വരികയില്ല" എന്നു! (നബിയേ) പറയുക: "ഇല്ലാതേ! അദൃശ്യത്തെ അറിയുന്നവനായ എന്‍റെ രക്ഷിതാവുതന്നെയാണ (സത്യം)! അതു നിശ്ചയമായും നിങ്ങള്‍ക്കു വരുകതന്നെ ചെയ്യും. ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ, ഒരു അണുത്തൂക്കവും അവനില്‍നിന്നു് (അവനറിയാതെ) വിട്ടുപോകുന്നതല്ല. അതിനെക്കാള്‍ ചെറുതാകട്ടെ, വലുതാകട്ടെ. (ഒന്നും തന്നെ) സ്പഷ്ടമായ ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ(രേഖപ്പെടുത്തപ്പെടാതെ)യില്ല."
لِّيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۚ أُو۟لَـٰٓئِكَ لَهُم مَّغْفِرَةٌۭ وَرِزْقٌۭ كَرِيمٌۭ﴿٤﴾
لِّيَجْزِيَ അവന്‍ പ്രതിഫലം കൊടുക്കുവാന്‍വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്കു وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത أُولَـٰئِكَ അക്കൂട്ടര്‍ لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം وَرِزْقٌ ഉപജീവനവും, ആഹാരവും كَرِيمٌ മാന്യമായ
34:4 വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കു പ്രതിഫലം നല്‍കുവാന്‍വേണ്ടിയാകുന്നു (അത്). അക്കൂട്ടരാകട്ടെ, അവര്‍ക്കു പാപമോചനവും, മാന്യമായ ഉപജീവനവുമുണ്ടായിരിക്കും
وَٱلَّذِينَ سَعَوْ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ لَهُمْ عَذَابٌۭ مِّن رِّجْزٍ أَلِيمٌۭ﴿٥﴾
وَالَّذِينَ سَعَوْا പരിശ്രമം നടത്തിയ (കുഴപ്പമുണ്ടാക്കുന്ന)വര്‍ فِي آيَاتِنَا നമ്മുടെ ലക്ഷ്യ(ദൃഷ്ടാന്ത)ങ്ങളില്‍ مُعَاجِزِينَ അസാധ്യമാക്കുന്നവരായിട്ടു, (പരാജയപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടു) أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ عَذَابٌ അവര്‍ക്കുണ്ട് ശിക്ഷ مِّن رِّجْزٍ കഠിന ദണ്ഡനയാകുന്ന, കടുത്തയാതനയില്‍പെട്ട أَلِيمٌ വേദനയേറിയ
34:5 (നമ്മെ) പരാജയപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരായിക്കൊണ്ട് നമ്മുടെ "ആയത്തു"കളില്‍ (കുഴപ്പത്തിന്) പരിശ്രമം നടത്തിയിട്ടുള്ളവരാകട്ടെ, അക്കൂട്ടര്‍ക്കു വേദനയേറിയ കഠിന ദണ്ഡനയാകുന്ന ശിക്ഷയുമുണ്ടായിരിക്കും
وَيَرَى ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ ٱلْحَقَّ وَيَهْدِىٓ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ﴿٦﴾
وَيَرَى കാണുന്നതാണ് الَّذِينَ أُوتُوا നല്‍കപ്പെട്ടവര്‍ الْعِلْمَ അറിവു الَّذِي أُنزِلَ ഇറക്കപ്പെട്ടതു إِلَيْكَ നിനക്കു مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നു هُوَ الْحَقَّ അതു തന്നെയാണ് യഥാര്‍ത്ഥം (എന്നു) وَيَهْدِي അതു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു എന്നും إِلَىٰ صِرَاطِ الْعَزِيزِ പ്രതാപശാലിയുടെ പാതയിലേക്കു الْحَمِيدِ സ്തുത്യര്‍ഹാനായ
34:6 അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍ കണ്ടറിയുന്നതാണ്: നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നു നിനക്കു ഇറക്കപ്പെട്ടിട്ടുള്ളതു തന്നെയാണ്, യഥാര്‍ത്ഥമെന്നും, സ്തുത്യര്‍ഹനായ പ്രതാപശാലിയായുള്ളവന്‍റെ [അല്ലാഹുവിന്‍റെ] പാതയിലേക്കു അതു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നുവെന്നും
وَقَالَ ٱلَّذِينَ كَفَرُوا۟ هَلْ نَدُلُّكُمْ عَلَىٰ رَجُلٍۢ يُنَبِّئُكُمْ إِذَا مُزِّقْتُمْ كُلَّ مُمَزَّقٍ إِنَّكُمْ لَفِى خَلْقٍۢ جَدِيدٍ﴿٧﴾
وَقَالَ പറഞ്ഞു, പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ هَلْ نَدُلُّكُمْ ഞങ്ങള്‍ നിങ്ങള്‍ക്കു അറിയിച്ചുതരട്ടെയോ عَلَىٰ رَجُلٍ ഒരു പുരുഷനെ (മനുഷ്യനെ)പ്പറ്റി يُنَبِّئُكُمْ നിങ്ങള്‍ക്കു വര്‍ത്തമാനമറിയിക്കുന്ന إِذَا مُزِّقْتُمْ നിങ്ങള്‍ ഛിന്നഭിന്നമാക്കപ്പെട്ടാല്‍, പിച്ചിച്ചീന്തപ്പെട്ടാല്‍ كُلَّ مُمَزَّقٍ എല്ലാ (വിധ) ഛിന്നഭിന്നമാക്കലും إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَفِي خَلْقٍ ഒരു സൃഷ്ടിയില്‍ തന്നെയായിരിക്കും جَدِيدٍ പുതുതായ
34:7 അവിശ്വസിച്ചവര്‍ പറയുകയാണ്: "നിങ്ങള്‍ എല്ലാ വിധേനയും (നശിച്ചു) ഛിന്നഭിന്നമാക്കപ്പെട്ടാല്‍, (വീണ്ടും) നിങ്ങള്‍ ഒരു പുതിയ സൃഷ്ടിയില്‍തന്നെ ആയിരിക്കുമെന്നു നിങ്ങളോടു വര്‍ത്തമാനം അറിയിക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് ഞങ്ങള്‍ നിങ്ങള്‍ക്കു അറിയിച്ചുതരട്ടെയോ?!
أَفْتَرَىٰ عَلَى ٱللَّهِ كَذِبًا أَم بِهِۦ جِنَّةٌۢ ۗ بَلِ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ فِى ٱلْعَذَابِ وَٱلضَّلَـٰلِ ٱلْبَعِيدِ﴿٨﴾
أَفْتَرَىٰ അവന്‍ കെട്ടിച്ചമച്ചിരിക്കയാണോ عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ كَذِبًا കളവു, വ്യാജം أَم بِهِ അതല്ല (ഒരുപക്ഷെ) അവന്നുണ്ടോ جِنَّةٌ വല്ല ഭ്രാന്തും بَلِ പക്ഷേ, എങ്കിലും الَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ فِي الْعَذَابِ ശിക്ഷയിലായിരിക്കും وَالضَّلَالِ വഴിപിഴവിലും الْبَعِيدِ വിദൂരമായ, അകന്ന
34:8 അവന്‍ അല്ലാഹുവിന്‍റെമേല്‍ കളവു കെട്ടിച്ചമയ്ക്കുകയാണോ, അതല്ല, അവനു വല്ല ഭ്രാന്തുമുണ്ടോ?!" പക്ഷെ, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ശിക്ഷയിലും, വിദൂരമായ വഴിപിഴവിലുമായിരിക്കും
أَفَلَمْ يَرَوْا۟ إِلَىٰ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ إِن نَّشَأْ نَخْسِفْ بِهِمُ ٱلْأَرْضَ أَوْ نُسْقِطْ عَلَيْهِمْ كِسَفًۭا مِّنَ ٱلسَّمَآءِ ۚ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لِّكُلِّ عَبْدٍۢ مُّنِيبٍۢ﴿٩﴾
أَفَلَمْ يَرَوْا എന്നാലവര്‍ കണ്ടില്ലേ; നോക്കുന്നില്ലേ إِلَىٰ مَا യാതൊന്നിലേക്കു بَيْنَ أَيْدِيهِمْ അവരുടെ മുന്നിലുള്ള وَمَا خَلْفَهُم അവരുടെ പിന്നിലുള്ളതിലേക്കും مِّنَ السَّمَاءِ ആകാശത്തുനിന്നു് وَالْأَرْضِ ഭൂമിയില്‍നിന്നും إِن نَّشَأْ നാം ഉദ്ദേശിക്കുന്നുവെങ്കില്‍ نَخْسِفْ بِهِمُ അവരെ നാം വിഴുങ്ങിക്കും, ആഴ്ത്തും الْأَرْضَ ഭൂമിയെ, ഭൂമിയില്‍ أَوْ نُسْقِطْ അല്ലെങ്കില്‍ നാം വീഴ്ത്തും عَلَيْهِمْ അവരുടെ മീതെ كِسَفًا കഷ്ണങ്ങളെ, തുണ്ടുകളെ مِّنَ السَّمَاءِ ആകാശത്തുനിന്നു് إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّكُلِّ عَبْدٍ എല്ലാ (ഓരോ) അടിയാന്നും مُّنِيبٍ മനസ്സുമടങ്ങുന്ന, ഭക്തിപ്പെട്ടുവരുന്ന
34:9 എന്നാല്‍, ആകാശത്തില്‍നിന്നും, ഭൂമിയില്‍നിന്നും അവരുടെ മുന്നിലും പിന്നിലുമുള്ളതിലേക്ക് അവര്‍ നോക്കിക്കാണുന്നില്ലേ?!
നാം ഉദ്ദേശിക്കുകയാണെങ്കില്‍, നാമവരെ ഭൂമിയില്‍ ആഴ്ത്തിക്കളയും; അല്ലെങ്കില്‍, ആകാശത്തുനിന്ന് അവരുടെമേല്‍ നാം തുണ്ടങ്ങള്‍ വീഴ്ത്തും. നിശ്ചയമായും (അല്ലാഹുവിലേക്കു) മനസ്സു മടങ്ങുന്ന എല്ലാ അടിയാന്നും അതില്‍ ദൃഷ്ടാന്തമുണ്ട്
وَلَقَدْ ءَاتَيْنَا دَاوُۥدَ مِنَّا فَضْلًۭا ۖ يَـٰجِبَالُ أَوِّبِى مَعَهُۥ وَٱلطَّيْرَ ۖ وَأَلَنَّا لَهُ ٱلْحَدِيدَ﴿١٠﴾
وَلَقَدْ آتَيْنَا തീര്‍ച്ചയായും നാം നല്‍കിയിട്ടുണ്ട് دَاوُودَ ദാവൂദിനു مِنَّا നമ്മില്‍നിന്നു (നമ്മുടെ വക) فَضْلًا ഒരനുഗ്രഹം, ദയവു, ശ്രേഷ്ഠത يَا جِبَالُ ഹേ, പര്‍വ്വതങ്ങളേ, മലകളേ أَوِّبِي (കീര്‍ത്തനം) ആവര്‍ത്തിക്കുക, മടക്കിചെയ്യുക مَعَهُ അദ്ദേഹത്തോടൊപ്പം وَالطَّيْرَ പക്ഷികളുമൊന്നിച്ചു, പക്ഷികളോടും (വിളിച്ചുപറഞ്ഞു) وَأَلَنَّا നാം മയപ്പെടുത്തി(മൃദുവാക്കി)കൊടുക്കുകയും ചെയ്തു لَهُ അദ്ദേഹത്തിനു الْحَدِيدَ ഇരുമ്പ്
34:10 ദാവൂദിനു നമ്മുടെ വകയായി ഒരു (പ്രത്യേക) അനുഗ്രഹം (അഥവാ ശ്രേഷ്ഠത) നാം നല്‍കയുണ്ടായിട്ടുണ്ട്;-
അതായത്: "ഹേ, പര്‍വ്വതങ്ങളേ, അദ്ദേഹത്തോടൊപ്പം - പക്ഷികളുമൊന്നിച്ചു - കീര്‍ത്തനമാവര്‍ത്തിക്കുക!" (എന്നു പറഞ്ഞു.)
അദ്ദേഹത്തിനു നാം ഇരുമ്പ് മയപ്പെടുത്തികൊടുക്കുകയും ചെയ്തു;-
أَنِ ٱعْمَلْ سَـٰبِغَـٰتٍۢ وَقَدِّرْ فِى ٱلسَّرْدِ ۖ وَٱعْمَلُوا۟ صَـٰلِحًا ۖ إِنِّى بِمَا تَعْمَلُونَ بَصِيرٌۭ﴿١١﴾
أَنِ اعْمَلْ നിര്‍മ്മിക്കുക എന്നു سَابِغَاتٍ വിശാലമായവയെ وَقَدِّرْ തോതുവെക്കണം (കണക്കാക്കിയുണ്ടാക്കണം) എന്നും فِي السَّرْدِ മടച്ചിലില്‍, നെയ്ത്തില്‍ وَاعْمَلُوا നിങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും صَالِحًا സല്‍ക്കര്‍മ്മം إِنِّي നിശ്ചയമായും ഞാന്‍ بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്
34:11 (നാം കല്പിച്ചു:) "വിശാലമയവയെ [വലിയ പടയങ്കികളെ] നിര്‍മ്മിക്കുക; (കണ്ണികള്‍) മടയുന്നതില്‍ തോതു കണക്കാക്കുകയും ചെയ്യുക" എന്ന്; "നിങ്ങള്‍ (എല്ലാവരും) സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും വേണം; നിശ്ചയമായും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഞാന്‍ കണ്ടറിയുന്നവനാകുന്നു" (എന്നും)
وَلِسُلَيْمَـٰنَ ٱلرِّيحَ غُدُوُّهَا شَهْرٌۭ وَرَوَاحُهَا شَهْرٌۭ ۖ وَأَسَلْنَا لَهُۥ عَيْنَ ٱلْقِطْرِ ۖ وَمِنَ ٱلْجِنِّ مَن يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِۦ ۖ وَمَن يَزِغْ مِنْهُمْ عَنْ أَمْرِنَا نُذِقْهُ مِنْ عَذَابِ ٱلسَّعِيرِ﴿١٢﴾
وَلِسُلَيْمَانَ സുലൈമാന്നും الرِّيحَ കാറ്റിനെ غُدُوُّهَا അതിന്‍റെ കാലത്തെ പോക്കു (പുറപ്പാടു) شَهْرٌ ഒരു മാസ (ദൂര)മാണ് وَرَوَاحُهَا അതിന്‍റെ വൈകുന്നേരത്തെ വരവു (മടക്കം) شَهْرٌ ഒരു മാസമാകുന്നു وَأَسَلْنَا لَهُ നാം ഒരുക്കി(ഒലിപ്പിച്ചു) കൊടുക്കുകയും ചെയ്തു لَهُ അദ്ദേഹത്തിനു عَيْنَ الْقِطْرِ ചെമ്പുദ്രാവകത്തിന്‍റെ ഉറവു وَمِنَ الْجِنِّ ജിന്നില്‍ പെട്ടവരാണ്, ജിന്നില്‍നിന്നും مَن ചിലര്‍, ചിലരെ(കീഴ്പ്പെടുത്തി) يَعْمَلُ പ്രവര്‍ത്തിയെടുക്കുന്ന بَيْنَ يَدَيْهِ അദ്ദേഹത്തിന്‍റെ മുമ്പില്‍ (സാന്നിദ്ധ്യത്തില്‍) بِإِذْنِ رَبِّهِ തന്‍റെ റബ്ബിന്‍റെ ഉത്തരവനുസരിച്ച്, അനുവാദം കൊണ്ടു وَمَن يَزِغْ ആരെങ്കിലും തെറ്റിപ്പോയാല്‍ مِنْهُمْ അവരില്‍നിന്നു عَنْ أَمْرِنَا നമ്മുടെ കല്പന വിട്ടു نُذِقْهُ നാമവനെ ആസ്വദിപ്പിക്കും مِنْ عَذَابِ ശിക്ഷയില്‍ നിന്നു السَّعِيرِ ജ്വലിക്കുന്ന തീയിന്‍റെ
34:12 സുലൈമാന്നു കാറ്റിനെയും (കീഴ്പ്പെടുത്തിക്കൊടുത്തു); അതിന്‍റെ കാലത്തെപോക്ക് ഒരു മാസ(ത്തെ ദൂര)വും, അതിന്‍റെ വൈകുന്നേരത്തെ വരവ് ഒരു മാസ(ത്തെ ദൂര)വും ആകുന്നു. അദ്ദേഹത്തിന് നാം ചെമ്പുദ്രാവകത്തിന്‍റെ ഉറവു ഒഴുക്കിക്കൊടുക്കുകയും ചെയ്തു. തന്‍റെ റബ്ബിന്‍റെ ഉത്തരവനുസരിച്ച് അദ്ദേഹത്തിന്‍റെ മുമ്പില്‍വെച്ച് പ്രവൃത്തിയെടുക്കുന്നവര്‍ ജിന്നുകളില്‍ പെട്ടവരും ഉണ്ടായിരുന്നു.
അവരില്‍ [ജിന്നുകളില്‍] നിന്ന് ആരെങ്കിലും നമ്മുടെ കല്പനവിട്ടു തെറ്റിപ്പോകുന്ന പക്ഷം, നാം അവനു ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷയില്‍ നിന്നും ആസ്വദിപ്പിക്കുന്നതാകുന്നു
يَعْمَلُونَ لَهُۥ مَا يَشَآءُ مِن مَّحَـٰرِيبَ وَتَمَـٰثِيلَ وَجِفَانٍۢ كَٱلْجَوَابِ وَقُدُورٍۢ رَّاسِيَـٰتٍ ۚ ٱعْمَلُوٓا۟ ءَالَ دَاوُۥدَ شُكْرًۭا ۚ وَقَلِيلٌۭ مِّنْ عِبَادِىَ ٱلشَّكُورُ﴿١٣﴾
يَعْمَلُونَ അവര്‍ പണിതിരുന്നു, പ്രവര്‍ത്തിച്ചിരുന്നു لَهُ അദ്ദേഹത്തിന് مَا يَشَاءُ അദ്ദേഹം ഉദ്ദേശിക്കുന്നതു مِن مَّحَارِيبَ "മിഹ്റാബ്" (മണ്ഡപം, മന്ദിരം)കളായിട്ട് وَتَمَاثِيلَ പ്രതിമകളായും وَجِفَانٍ തൊട്ടിപ്പാത്രങ്ങളായും كَالْجَوَابِ വെള്ളത്തള(ജലാശയ)ങ്ങള്‍ പോലെയുള്ള وَقُدُورٍ കിടാരങ്ങളും, കല(പാചകപാത്ര)ങ്ങളും رَّاسِيَاتٍ ഉറച്ചുനില്‍ക്കുന്ന, നിശ്ചലമായ اعْمَلُوا പ്രവര്‍ത്തിക്കുവിന്‍ آلَ دَاوُودَ ദാവൂദിന്‍റെ കുടുംബമേ, ആള്‍ക്കാരേ شُكْرًا നന്ദിയായി, നന്ദിയെ وَقَلِيلٌ കുറവാണ് مِّنْ عِبَادِيَ എന്‍റെ അടിയാന്മാരില്‍നിന്നു الشَّكُورُ നന്ദിയുള്ളവര്‍
34:13 അദ്ദേഹത്തിനുവേണ്ടി മണ്ഡപങ്ങള്‍ (അഥവാ കൂറ്റന്‍ കെട്ടിടങ്ങള്‍), പ്രതിമകള്‍, ജലാശയങ്ങളെപ്പോലുള്ള (വമ്പിച്ച) തൊട്ടിപ്പാത്രങ്ങള്‍, (ഇളകാതെ) ഉറച്ചുനില്‍ക്കുന്ന കിടാരങ്ങള്‍ മുതലായി അദ്ദേഹം ഉദ്ദേശിക്കുന്നതു അവര്‍ പണിതു കൊടുത്തിരുന്നു.
(നാം പറഞ്ഞു:) "നിങ്ങള്‍ - ദാവൂദിന്‍റെ കുടുംബമേ- നന്ദിയായി പ്രവര്‍ത്തിക്കുവിന്‍!" എന്‍റെ അടിയാന്മാരില്‍ നിന്നു നന്ദിയുള്ളവര്‍ കുറവാകുന്നു
فَلَمَّا قَضَيْنَا عَلَيْهِ ٱلْمَوْتَ مَا دَلَّهُمْ عَلَىٰ مَوْتِهِۦٓ إِلَّا دَآبَّةُ ٱلْأَرْضِ تَأْكُلُ مِنسَأَتَهُۥ ۖ فَلَمَّا خَرَّ تَبَيَّنَتِ ٱلْجِنُّ أَن لَّوْ كَانُوا۟ يَعْلَمُونَ ٱلْغَيْبَ مَا لَبِثُوا۟ فِى ٱلْعَذَابِ ٱلْمُهِينِ﴿١٤﴾
فَلَمَّا قَضَيْنَا അങ്ങിനെ നാം വിധിച്ചപ്പോള്‍ عَلَيْهِ അദ്ദേഹത്തിന്‍റെ മേല്‍ الْمَوْتَ മരണം مَا دَلَّهُمْ അവര്‍ക്കു അറിയിച്ചില്ല عَلَىٰ مَوْتِهِ അദ്ദേഹത്തിന്‍റെ മരണത്തെപ്പറ്റി إِلَّا دَابَّةُ الْأَرْضِ ചിതല്‍ ജീവിയല്ലാതെ, ഭൂമിയിലെ ജീവിയല്ലാതെ تَأْكُلُ തിന്നുകൊണ്ടിരുന്ന مِنسَأَتَهُ അദ്ദേഹത്തിന്‍റെ വടി, ഊന്നുവടി فَلَمَّا خَرَّ അങ്ങനെ അദ്ദേഹം നിലം പതിച്ചപ്പോള്‍, വീണപ്പോള്‍ تَبَيَّنَتِ വ്യക്തമായി (മനസ്സിലാക്കി) الْجِنُّ ജിന്നുകള്‍ക്ക് (ജിന്നുകള്‍) أَن لَّوْ كَانُوا അവരായിരുന്നുവെങ്കില്‍ എന്നു يَعْلَمُونَ അറിയു(മായിരുന്നുവെങ്കില്‍) الْغَيْبَ അദൃശ്യകാര്യം مَا لَبِثُوا അവര്‍ കഴിഞ്ഞുകൂടുമായിരുന്നില്ല فِي الْعَذَابِ ശിക്ഷയില്‍ الْمُهِينِ നിന്ദ്യമായ, അപമാനകരമായ
34:14 അങ്ങനെ, അദ്ദേഹത്തിന്‍റെമേല്‍ നാം മരണം വിധിച്ചപ്പോള്‍, അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ വടി തിന്നു (നശിപ്പിച്ചു) കൊണ്ടിരുന്ന ചിതല്‍ ജീവിയല്ലാതെ (മറ്റാരും) അവര്‍ക്കു അറിവു നല്‍കുകയുണ്ടായില്ല.
എന്നിട്ടു അദ്ദേഹം (മരണശേഷം) നിലംപതിച്ചപ്പോള്‍ ജിന്നുകള്‍ക്കു വ്യക്തമായി: തങ്ങള്‍ അദൃശ്യകാര്യം അറിയുമായിരുന്നുവെങ്കില്‍, തങ്ങള്‍ (ഈ) നിന്ദ്യമായ ശിക്ഷയില്‍ [ദുരിതത്തില്‍] കഴിഞ്ഞുകൂടേണ്ടിവരുമായിരുന്നില്ല എന്നു.
لَقَدْ كَانَ لِسَبَإٍۢ فِى مَسْكَنِهِمْ ءَايَةٌۭ ۖ جَنَّتَانِ عَن يَمِينٍۢ وَشِمَالٍۢ ۖ كُلُوا۟ مِن رِّزْقِ رَبِّكُمْ وَٱشْكُرُوا۟ لَهُۥ ۚ بَلْدَةٌۭ طَيِّبَةٌۭ وَرَبٌّ غَفُورٌۭ﴿١٥﴾
لَقَدْ كَانَ ഉണ്ടായിട്ടുണ്ടായിരുന്നു, തീര്‍ച്ചയായും ഉണ്ടായി لِسَبَإٍ സബഉഗോത്രത്തിനു فِي مَسْكَنِهِمْ അവരുടെ വാസസ്ഥലത്തില്‍ آيَةٌ ഒരു ദൃഷ്ടാന്തം جَنَّتَانِ അതായതു രണ്ടുതോട്ടങ്ങള്‍ عَن يَمِينٍ വലഭാഗത്തും وَشِمَالٍ ഇടഭാഗത്തും كُلُوا ഭക്ഷിക്കു(തിന്നു)വിന്‍ مِن رِّزْقِ رَبِّكُمْ നിങ്ങളുടെ റബ്ബിന്‍റെ ആഹാര(ഉപജീവന)ത്തില്‍നിന്നു وَاشْكُرُوا നന്ദിയും കാണിക്കുവിന്‍ لَهُ അവനു بَلْدَةٌ ഒരു രാജ്യം طَيِّبَةٌ നല്ല, ശുദ്ധമായ, സന്തുഷ്ടമായ وَرَبٌّ ഒരു രക്ഷിതാവും غَفُورٌ വളരെ പൊറുക്കുന്ന
34:15 സബഉ" ഗോത്രത്തിനു അവരുടെ വാസസ്ഥലത്തു ഒരു ദൃഷ്ടാന്തം ഉണ്ടായിട്ടുണ്ടായിരുന്നു. അതായതു: വലഭാഗത്തും, ഇടഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍! (നാം പറഞ്ഞിരുന്നു:) "നിങ്ങളുടെ റബ്ബിന്‍റെ (പക്കല്‍നിന്നുള്ള) ആഹാരത്തില്‍ നിന്നു നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുവിന്‍; അവനു നന്ദിചെയ്യുകയും ചെയ്യുവിന്‍. (നല്ല) ശുദ്ധമായ ഒരു രാജ്യം! വളരെ പൊറുക്കുന്നവനായ ഒരു റബ്ബും!!"
فَأَعْرَضُوا۟ فَأَرْسَلْنَا عَلَيْهِمْ سَيْلَ ٱلْعَرِمِ وَبَدَّلْنَـٰهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَىْ أُكُلٍ خَمْطٍۢ وَأَثْلٍۢ وَشَىْءٍۢ مِّن سِدْرٍۢ قَلِيلٍۢ﴿١٦﴾
فَأَعْرَضُوا എന്നിട്ടവര്‍ തിരിഞ്ഞു കളഞ്ഞു, അവഗണിച്ചു فَأَرْسَلْنَا അപ്പോള്‍ നാം അയച്ചു, വിട്ടു عَلَيْهِمْ അവരില്‍ سَيْلَ الْعَرِمِ അണക്കെട്ടിന്‍റെ ജലപ്രവാഹം, വെള്ളപ്പൊക്കം, മലവെള്ളം وَبَدَّلْنَاهُم അവര്‍ക്കു നാം പകരം (മാറ്റി) കൊടുക്കുകയും ചെയ്തു بِجَنَّتَيْهِمْ അവരുടെ രണ്ടു തോട്ടങ്ങള്‍ക്കു جَنَّتَيْنِ രണ്ടു തോട്ടങ്ങളെ ذَوَاتَيْ أُكُلٍ ഒരു (തരം) തീനി (ഫലം) ഉള്ളവയായ خَمْطٍ തിന്‍മാന്‍ കൊള്ളാത്ത (കയ്പുള്ള, ചവര്‍പ്പുള്ള) وَأَثْلٍ അഥ്ല്‍ മരവും وَشَيْءٍ ഒരു (കുറഞ്ഞ) വസ്തുവും مِّن سِدْرٍ സിദ്റു (ഇലന്ത) വര്‍ഗ്ഗത്തില്‍നിന്ന് قَلِيلٍ അല്പമായ
34:16 എന്നിട്ടു അവര്‍ (നന്ദികെട്ടവരായി) തിരിഞ്ഞുകളഞ്ഞു. അപ്പോള്‍, അവരുടെമേല്‍ നാം അണക്കെട്ടിന്‍റെ ജലപ്രവാഹത്തെ അയച്ചു. അവരുടെ (ആ) രണ്ടു തോട്ടങ്ങള്‍ക്കു പകരം തിന്‍മാന്‍ പറ്റാത്ത (കൈപ്പുള്ള) ഫലങ്ങളും, "അഥ്ല്‍" വൃക്ഷവും, അല്പം "സിദ്റ് വര്‍ഗ്ഗത്തില്‍പെട്ട ചിലതും ഉള്ള രണ്ടുതോട്ടങ്ങളെ അവര്‍ക്കു നാം മാറ്റിക്കൊടുക്കുകയും ചെയ്തു
ذَٰلِكَ جَزَيْنَـٰهُم بِمَا كَفَرُوا۟ ۖ وَهَلْ نُجَـٰزِىٓ إِلَّا ٱلْكَفُورَ﴿١٧﴾
ذَٰلِكَ അതു جَزَيْنَاهُم അവര്‍ക്കു നാം പ്രതിഫലം നല്‍കിയിരിക്കയാണ് بِمَا كَفَرُوا അവര്‍ അവിശ്വസിച്ചതുകൊണ്ടു, നന്ദികേടു കാണിച്ചതിനാല്‍ وَهَلْ نُجَازِي നാം പ്രതിഫലനടപടി എടുക്കുമോ إِلَّا الْكَفُورَ നന്ദികെട്ടവരോടല്ലാതെ
34:17 അത് അവര്‍ (അവിശ്വസിച്ച്) നന്ദികേടു കാണിച്ചതുനിമിത്തം നാമവര്‍ക്കു പ്രതിഫലം നല്‍കിയതാണ്. നന്ദികെട്ടവരോടല്ലാതെ നാം (ഇത്തരം) പ്രതിഫലനടപടി എടുക്കുമോ?!
وَجَعَلْنَا بَيْنَهُمْ وَبَيْنَ ٱلْقُرَى ٱلَّتِى بَـٰرَكْنَا فِيهَا قُرًۭى ظَـٰهِرَةًۭ وَقَدَّرْنَا فِيهَا ٱلسَّيْرَ ۖ سِيرُوا۟ فِيهَا لَيَالِىَ وَأَيَّامًا ءَامِنِينَ﴿١٨﴾
وَجَعَلْنَا നാം ഉണ്ടാക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു بَيْنَهُمْ അവരുടെ ഇടയില്‍ وَبَيْنَ الْقُرَى രാജ്യങ്ങളുടെയും ഇടയില്‍ الَّتِي بَارَكْنَا നാം ബര്‍ക്കത്ത് (അഭിവൃദ്ധി) നല്‍കിയിട്ടുള്ള فِيهَا അതില്‍ قُرًى ظَاهِرَةً പ്രത്യക്ഷമായ ചില രാജ്യങ്ങളെ وَقَدَّرْنَا നാം കണക്കാക്കുക (തോതുനിര്‍ണ്ണയിക്കുക)യും ചെയ്തു فِيهَا അവയിലൂടെ السَّيْرَ സഞ്ചാരം, നടത്തം سِيرُوا സഞ്ചരിക്കുവിന്‍ فِيهَا അവയിലൂടെ لَيَالِيَ രാത്രികളിലും وَأَيَّامًا ദിനങ്ങളി (പകലുകളി)ലും آمِنِينَ നിര്‍ഭയരായിട്ടു
34:18 അവരുടെ [സബഉഗോത്രത്തിന്‍റെ]യും, നാം അഭിവൃദ്ധി നല്‍കിയിട്ടുള്ള രാജ്യങ്ങളുടെയും ഇടയില്‍ പ്രത്യക്ഷമായ പല രാജ്യങ്ങളെയും നാം ഉണ്ടാക്കി; അവയിലൂടെ സഞ്ചാരത്തിന് നാം തോതു കണക്കാക്കുയും ചെയ്തു. (നാം പറഞ്ഞു:) "അവയില്‍കൂടി നിങ്ങള്‍ രാവുംപകലും നിര്‍ഭയരായിക്കൊണ്ട് സഞ്ചരിച്ചുകൊള്ളുവിന്‍!"
فَقَالُوا۟ رَبَّنَا بَـٰعِدْ بَيْنَ أَسْفَارِنَا وَظَلَمُوٓا۟ أَنفُسَهُمْ فَجَعَلْنَـٰهُمْ أَحَادِيثَ وَمَزَّقْنَـٰهُمْ كُلَّ مُمَزَّقٍ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّكُلِّ صَبَّارٍۢ شَكُورٍۢ﴿١٩﴾
فَقَالُوا എന്നാലവര്‍ പറഞ്ഞു رَبَّنَا ഞങ്ങളുടെ റബ്ബേ بَاعِدْ നീ ദൂരമുണ്ടാക്കണേ, അകലപ്പെടുത്തണേ بَيْنَ أَسْفَارِنَا ഞങ്ങളുടെ യാത്രകള്‍ക്കിടയില്‍ وَظَلَمُوا അവര്‍ അക്രമവും ചെയ്തു أَنفُسَهُمْ അവരോടു തന്നെ فَجَعَلْنَاهُمْ അപ്പോള്‍ നാമവരെ ആക്കി أَحَادِيثَ വര്‍ത്തമാനങ്ങള്‍ (കഥകള്‍) وَمَزَّقْنَاهُمْ നാമവരെ ചിന്നഭിന്നമാക്കുകയും ചെയ്തു كُلَّ مُمَزَّقٍ എല്ലാ (വിധ) ഛിന്നഭിന്നമാക്കലും إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّكُلِّ صَبَّارٍ എല്ലാ ക്ഷമാശീലന്‍മാര്‍ക്കും شَكُورٍ നന്ദിയുള്ള, കൃതജ്ഞരായ
34:19 എന്നാല്‍, അവര്‍ പറഞ്ഞു: "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രകള്‍ക്കിടയില്‍ നീ ദൂരമേര്‍പ്പെടുത്തിത്തരേണമേ!" അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തു.
അതിനാല്‍, നാം അവരെ (പഴക്കം ചെന്ന) വര്‍ത്തമാനങ്ങളാക്കിത്തീര്‍ക്കുകയും, എല്ലാ വിധേനയും അവരെ (നശിപ്പിച്ച്) ഛിന്നഭിന്നമാക്കുകയും ചെയ്തു. നിശ്ചയമായും, അതില്‍ നന്ദികാണിക്കുന്ന ക്ഷമാശീലരായ എല്ലാവര്‍ക്കും പല ദൃഷ്ടാന്തങ്ങളുമുണ്ട്
وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقًۭا مِّنَ ٱلْمُؤْمِنِينَ﴿٢٠﴾
وَلَقَدْ صَدَّقَ തീര്‍ച്ചയായും സത്യമാക്കിയിട്ടുണ്ട് عَلَيْهِمْ അവരില്‍ إِبْلِيسُ ഇബ്ലീസ് ظَنَّهُ അവന്‍റെ ധാരണ, വിചാരം فَاتَّبَعُوهُ അങ്ങനെ അവര്‍ അവനെ പിന്‍പറ്റി إِلَّا فَرِيقًا ഒരു വിഭാഗം ഒഴികെ مِّنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍നിന്നു
34:20 തീര്‍ച്ചയായും, ഇബ്ലീസു തന്‍റെ ധാരണ അവരില്‍ സത്യമാക്കുകയുണ്ടായി. അങ്ങനെ - സത്യവിശ്വാസികളില്‍നിന്നു ഒരു വിഭാഗം ഒഴിച്ച് - അവര്‍ (മുഴുവനും) അവനെ പിന്‍പറ്റി
وَمَا كَانَ لَهُۥ عَلَيْهِم مِّن سُلْطَـٰنٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِٱلْـَٔاخِرَةِ مِمَّنْ هُوَ مِنْهَا فِى شَكٍّۢ ۗ وَرَبُّكَ عَلَىٰ كُلِّ شَىْءٍ حَفِيظٌۭ﴿٢١﴾
وَمَا كَانَ ഇല്ല, ഉണ്ടായിരുന്നില്ല لَهُ അവനു عَلَيْهِم അവരുടെമേല്‍ مِّن سُلْطَانٍ ഒരധികാരവും, ശക്തിയും إِلَّا പക്ഷേ, എങ്കിലും لِنَعْلَمَ നാം (നമുക്ക്) അറിയാന്‍വേണ്ടി مَن يُؤْمِنُ വിശ്വസിക്കുന്നവരെ بِالْآخِرَةِ പരലോകത്തില്‍ مِمَّنْ യാതൊരാളില്‍നിന്നു هُوَ അവന്‍ مِنْهَا അതിനെക്കുറിച്ച് فِي شَكٍّ സംശയത്തിലാണ് وَرَبُّكَ നിന്‍റെ റബ്ബ് عَلَىٰ كُلِّ شَيْءٍ എല്ലാ വസ്തുവിന്‍റെ മേലും حَفِيظٌ സൂക്ഷിച്ചു(വീക്ഷിച്ചു) വരുന്നവനാണ്
34:21 അവനു അവരുടെമേല്‍ യാതൊരു അധികാരശക്തിയും ഉണ്ടായിരുന്നില്ല; പക്ഷെ, പരലോകത്തെക്കുറിച്ച് സംശയത്തില്‍ സ്ഥിതിചെയ്യുന്നവരില്‍നിന്ന് അതില്‍ വിശ്വസിക്കുന്നവരെ നമുക്കു (വേര്‍തിരിച്ച്) അറിയുവാന്‍ വേണ്ടിയാകുന്നു (അതുണ്ടായത്). നിന്‍റെ റബ്ബ് എല്ലാ വസ്തുവിന്‍റെമേലും സൂക്ഷ്മവീക്ഷണം ചെയ്യുന്നവനാണ്
قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِ ٱللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍۢ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍۢ وَمَا لَهُۥ مِنْهُم مِّن ظَهِيرٍۢ﴿٢٢﴾
قُلِ പറയുക ادْعُوا നിങ്ങള്‍ വിളിക്കുവിന്‍ الَّذِينَ زَعَمْتُم നിങ്ങള്‍ ജല്പിക്കുന്നവരെ مِّن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَا يَمْلِكُونَ അവര്‍ അധീനമാക്കുന്നില്ല (ശക്തരല്ല) مِثْقَالَ ذَرَّةٍ ഒരു അണുത്തൂക്കം فِي السَّمَاوَاتِ ആകാശങ്ങളില്‍ وَلَا فِي الْأَرْضِ ഭൂമിയിലുമില്ല وَمَا لَهُمْ അവര്‍ക്കു ഇല്ലതാനും فِيهِمَا അവ രണ്ടിലും مِن شِرْكٍ ഒരു പങ്കും وَمَا لَهُ അവന്നില്ല مِنْهُم അവരില്‍നിന്നു مِّن ظَهِيرٍ ഒരു പിന്‍തുണക്കാരനും
34:22 (നബിയേ) പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ (ആരാധ്യരായി) ജല്പിക്കുന്നവരെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊള്ളുക; ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ, ഒരു അണുതൂക്കവും അവര്‍ അധീനമാക്കുന്നില്ല; അവ രണ്ടിലും അവര്‍ക്കു യാതൊരു പങ്കും ഇല്ല; അവരില്‍നിന്നു അവനു് [അല്ലാഹുവിനു] യാതൊരു പിന്‍തുണക്കാരനും ഇല്ല.
وَلَا تَنفَعُ ٱلشَّفَـٰعَةُ عِندَهُۥٓ إِلَّا لِمَنْ أَذِنَ لَهُۥ ۚ حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا۟ مَاذَا قَالَ رَبُّكُمْ ۖ قَالُوا۟ ٱلْحَقَّ ۖ وَهُوَ ٱلْعَلِىُّ ٱلْكَبِيرُ﴿٢٣﴾
وَلَا تَنفَعُ ഫലം ചെയ്കയുമില്ല الشَّفَاعَةُ ശുപാര്‍ശ عِندَهُ അവന്‍റെ അടുക്കല്‍ إِلَّا لِمَنْ ഒരുവന്നല്ലാതെ أَذِنَ لَهُ അവനു അവന്‍ സമ്മതം നല്‍കി حَتَّىٰ إِذَا فُزِّعَ അങ്ങനെ പരിഭ്രമം നീക്കപ്പെട്ടാല്‍ (നീങ്ങിയാല്‍) عَن قُلُوبِهِمْ അവരുടെ ഹൃദയങ്ങളില്‍നിന്നു قَالُوا അവര്‍ പറയും مَاذَا قَالَ എന്തുപറഞ്ഞു رَبُّكُمْ നിങ്ങളുടെ റബ്ബ് قَالُوا അവര്‍ പറയും الْحَقَّ ന്യായം (വേണ്ടപ്പെട്ടതു) തന്നെ وَهُوَ അവന്‍, അവനത്രെ الْعَلِيُّ ഉന്നതന്‍ الْكَبِيرُ വലിയവന്‍, മഹാന്‍.
34:23 അവന്‍ സമ്മതം നല്‍കിയവര്‍ക്കല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ ഫലപ്പെടുന്നതുമല്ല.
അങ്ങനെ, അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങുമ്പോള്‍ അവര്‍ (തമ്മില്‍) പറയും: "നിങ്ങളുടെ റബ്ബ് എന്താണ് പറഞ്ഞത്!" അവര്‍ (മറുപടി) പറയും: "ന്യായമായുള്ളതുതന്നെ. അവന്‍ വലിയ (മഹാനായ) ഉന്നതനത്രെ!"
قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ قُلِ ٱللَّهُ ۖ وَإِنَّآ أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِى ضَلَـٰلٍۢ مُّبِينٍۢ﴿٢٤﴾
قُلْ പറയുക مَن يَرْزُقُكُم നിങ്ങള്‍ക്കു ഉപജീവനം (ആഹാരം) തരുന്നതാരാണ് مِّنَ السَّمَاوَاتِ ആകാശങ്ങളില്‍ നിന്നു وَالْأَرْضِ ഭൂമിയില്‍ നിന്നും قُلِ اللَّـهُ പറയുക അല്ലാഹുവാണ് وَإِنَّا നിശ്ചയമായും ഞങ്ങള്‍ أَوْ إِيَّاكُمْ അല്ലെങ്കില്‍ നിങ്ങള്‍ لَعَلَىٰ هُدًى സന്‍മാര്‍ഗ്ഗത്തില്‍തന്നെ أَوْ فِي ضَلَالٍ അല്ലെങ്കില്‍ ദുര്‍മ്മാര്‍ഗ്ഗത്തി(പിഴവി)ലാണ് مُّبِينٍ സ്പഷ്ടമായ
34:24 (നബിയേ) പറയുക: "ആകാശങ്ങളില്‍നിന്നും, ഭൂമിയില്‍നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നതു ആരാണ്?" പറയുക: "അല്ലാഹു (തന്നെ). നിശ്ചയമായും ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍, സന്‍മാര്‍ഗ്ഗത്തിലാണ്; അല്ലെങ്കില്‍ സ്പഷ്ടമായ ദുര്‍മ്മാര്‍ഗ്ഗത്തിലാണ്."
قُل لَّا تُسْـَٔلُونَ عَمَّآ أَجْرَمْنَا وَلَا نُسْـَٔلُ عَمَّا تَعْمَلُونَ﴿٢٥﴾
قُل പറയുക لَّا تُسْأَلُونَ നിങ്ങളോട് ചോദിക്കപ്പെടുകയുമില്ല عَمَّا أَجْرَمْنَا ഞങ്ങള്‍ കുറ്റം ചെയ്തതിനെപ്പറ്റി وَلَا نُسْأَلُ ഞങ്ങളോട് ചോദിക്കപ്പെടുകയുമില്ല عَمَّا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
34:25 പറയുക: "ഞങ്ങള്‍ കുറ്റം ചെയ്തതിനെപ്പറ്റി നിങ്ങളോടു ചോദിക്കപ്പെടുകയില്ല; നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഞങ്ങളോടും ചോദിക്കപ്പെടുന്നതല്ല."
قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ بَيْنَنَا بِٱلْحَقِّ وَهُوَ ٱلْفَتَّاحُ ٱلْعَلِيمُ﴿٢٦﴾
قُلْ പറയുക يَجْمَعُ بَيْنَنَا നമ്മുടെ ഇടയില്‍ ഒരുമിച്ചുകൂട്ടും رَبُّنَا നമ്മുടെ റബ്ബ് ثُمَّ يَفْتَحُ പിന്നെ അവന്‍ തുറവിയുണ്ടാക്കും (തീര്‍പ്പ് കല്പിക്കും) بَيْنَنَا നമുക്കിടയില്‍ بِالْحَقِّ ന്യായപ്രകാരം സത്യമനുസരിച്ചു وَهُوَ അവന്‍, അവനത്രെ الْفَتَّاحُ തുറവിയാക്കുന്ന(തീര്‍പ്പു കല്പിക്കുന്ന)വന്‍ الْعَلِيمُ സര്‍വ്വജ്ഞനായ
34:26 പറയുക : "നമ്മുടെ രക്ഷിതാവ് നമ്മുടെയിടയില്‍ ഒരുമിച്ചുകൂട്ടും; പിന്നീടു നമുക്കിടയില്‍ യഥാര്‍ത്ഥ (ന്യായ) പ്രകാരം തീര്‍പ്പുണ്ടാക്കുന്നതാണ്. സര്‍വ്വജ്ഞനായ തീര്‍പ്പു കല്പിക്കുന്നവന്‍ അവനത്രെ."
قُلْ أَرُونِىَ ٱلَّذِينَ أَلْحَقْتُم بِهِۦ شُرَكَآءَ ۖ كَلَّا ۚ بَلْ هُوَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ﴿٢٧﴾
قُلْ പറയുക أَرُونِيَ എനിക്കു കാണിച്ചുതരുവിന്‍ الَّذِينَ أَلْحَقْتُم നിങ്ങള്‍ കൂട്ടിച്ചേര്‍ത്തവരെ بِهِ അവനോടു شُرَكَاءَ പങ്കുകാരായി كَلَّا അങ്ങിനെയില്ല بَلْ هُوَ എന്നാല്‍ (എങ്കിലും) അവന്‍ اللَّـهُ അല്ലാഹുവാണ് الْعَزِيزُ പ്രതാപശാലിയാണ് الْحَكِيمُ അഗാധജ്ഞനായ
34:27 പറയുക: പങ്കുകാരെന്ന നിലയില്‍ നിങ്ങള്‍ അവനോടു കൂട്ടിച്ചേര്‍ത്തിട്ടുള്ളവരെ എനിക്കു കാട്ടിത്തരുവിന്‍! (ഞാനൊന്നു കാണട്ടെ) "അങ്ങിനെയില്ല! [അതു സാധ്യമല്ല.] എന്നാലവന്‍, അല്ലാഹുവാണ്; അഗാധജ്ഞനായ പ്രതാപശാലിയാണ്
وَمَآ أَرْسَلْنَـٰكَ إِلَّا كَآفَّةًۭ لِّلنَّاسِ بَشِيرًۭا وَنَذِيرًۭا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٢٨﴾
وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടില്ല إِلَّا كَافَّةً ആകമാനമായിട്ടല്ലാതെ لِّلنَّاسِ മനുഷ്യര്‍ക്കു بَشِيرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായി وَنَذِيرًا താക്കീതു നല്‍കുന്നവനായും وَلَـٰكِنَّ എങ്കിലും, പക്ഷെ أَكْثَرَ النَّاسِ മനുഷ്യരിലധികവും لَا يَعْلَمُونَ അറിയുന്നില്ല.
34:28 (നബിയേ) സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും, താക്കീത് നല്‍കുന്നവനായും കൊണ്ട് മനുഷ്യരിലേക്കു ആകമാനമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ﴿٢٩﴾
وَيَقُولُونَ അവര്‍ പറയുന്നു مَتَىٰ എപ്പോഴാണ് هَـٰذَا الْوَعْدُ ഈ വാഗ്ദാനം إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍
34:29 അവര്‍ [അവിശ്വാസികള്‍] പറയുന്നു: "എപ്പോഴാണ് ഈ വാഗ്ദാനം (ഉണ്ടാവുക) നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍!?"
قُل لَّكُم مِّيعَادُ يَوْمٍۢ لَّا تَسْتَـْٔخِرُونَ عَنْهُ سَاعَةًۭ وَلَا تَسْتَقْدِمُونَ﴿٣٠﴾
قُل പറയുക لَّكُم നിങ്ങള്‍ക്കുണ്ട് مِّيعَادُ يَوْمٍ ഒരു നിശ്ചിത ദിവസം, ദിവസത്തിന്‍റെ നിശ്ചയം لَّا تَسْتَأْخِرُونَ നിങ്ങള്‍ പിന്നോട്ട് പോകയില്ല, പിന്തുകയില്ല عَنْهُ അതില്‍നിന്നു, അതുവിട്ടു سَاعَةً ഒരു നാഴികയും وَلَا تَسْتَقْدِمُونَ നിങ്ങള്‍ മുന്നോട്ടു പോകയുമില്ല, മുന്തുകയുമില്ല.
34:30 (നബിയേ) പറയുക: "നിങ്ങള്‍ക്കു ഒരു നിശ്ചിത ദിവസമുണ്ട്; (അതു വരുമ്പോള്‍) നിങ്ങള്‍ അതുവിട്ട് ഒരു നാഴിക സമയവും പിന്നോട്ടു പോകുകയില്ല; മുന്നോട്ടും പോകുകയില്ല".
وَقَالَ ٱلَّذِينَ كَفَرُوا۟ لَن نُّؤْمِنَ بِهَـٰذَا ٱلْقُرْءَانِ وَلَا بِٱلَّذِى بَيْنَ يَدَيْهِ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّـٰلِمُونَ مَوْقُوفُونَ عِندَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَىٰ بَعْضٍ ٱلْقَوْلَ يَقُولُ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ لَوْلَآ أَنتُمْ لَكُنَّا مُؤْمِنِينَ﴿٣١﴾
وَقَالَ പറഞ്ഞു (പറയുന്നു) الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَن نُّؤْمِنَ ഞങ്ങള്‍ വിശ്വസിക്കുകയില്ലതന്നെ بِهَـٰذَا الْقُرْآنِ ഈ ഖുര്‍ആനില്‍ وَلَا بِالَّذِي യാതൊന്നിലുമില്ല بَيْنَ يَدَيْهِ അതിന്‍റെ മുമ്പിലുള്ള وَلَوْ تَرَىٰ നീ കണ്ടിരുന്നുവെങ്കില്‍, കാണുകയാണെങ്കില്‍ إِذِ الظَّالِمُونَ അക്രമികളാകുന്ന സന്ദര്‍ഭം مَوْقُوفُونَ നിറുത്തപ്പെട്ടവര്‍ عِندَ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ يَرْجِعُ ആവര്‍ത്തിച്ചുകൊണ്ടു بَعْضُهُمْ അവരില്‍ ചിലര്‍ إِلَىٰ بَعْضٍ ചിലരുടെ നേരെ, ചിലരോട് الْقَوْلَ വാക്കു(സംസാരം) يَقُولُ പറയും الَّذِينَ اسْتُضْعِفُوا ബലഹീനരായി ഗണിക്കപ്പെട്ടവര്‍ لِلَّذِينَ اسْتَكْبَرُوا വലിയവരെന്നു (ഗര്‍വ്വ്) നടിച്ചവരോടു لَوْلَا أَنتُمْ നിങ്ങളില്ലായിരുന്നുവെങ്കില്‍ لَكُنَّا ഞങ്ങള്‍ ആകുമായിരുന്നു مُؤْمِنِينَ സത്യവിശ്വാസികള്‍.
34:31 അവിശ്വസിച്ചവര്‍ പറയുകയാണ്: "ഈ ഖുര്‍ആനിലാകട്ടെ, ഇതിന്‍റെ മുമ്പുള്ളതിലാകട്ടെ, ഞങ്ങള്‍ വിശ്വസിക്കുകയില്ലതന്നെ".
(ആ) അക്രമികള്‍ - അവരില്‍ ചിലര്‍ ചിലരുടെ നേരെ വാക്ക് [സംസാരം] ആവര്‍ത്തിച്ചു(തര്‍ക്കിച്ചു) കൊണ്ട് - തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ നിറുത്തപ്പെട്ടവരാകുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍?! (ഹാ! അതു വല്ലാത്തൊരു കാഴ്ചയായിരിക്കും.) അതായത്: ബലഹീനരായി ഗണിക്കപ്പെട്ടിട്ടുള്ളവര്‍ വലിയവരെന്നു (ഗര്‍വ്വു) നടിച്ചവരോടു പറയും: "നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ സത്യവിശ്വാസികളാകുമായിരുന്നു!".
قَالَ ٱلَّذِينَ ٱسْتَكْبَرُوا۟ لِلَّذِينَ ٱسْتُضْعِفُوٓا۟ أَنَحْنُ صَدَدْنَـٰكُمْ عَنِ ٱلْهُدَىٰ بَعْدَ إِذْ جَآءَكُم ۖ بَلْ كُنتُم مُّجْرِمِينَ﴿٣٢﴾
قَالَ പറയും الَّذِينَ اسْتَكْبَرُوا വലുപ്പം (ഗര്‍വ്വ്) നടിച്ചവര്‍ لِلَّذِينَ اسْتُضْعِفُوا ബലഹീനരായി ഗണിക്കപ്പെട്ടവരോടു أَنَحْنُ ഞങ്ങളാണോ صَدَدْنَاكُمْ നിങ്ങളെ തടഞ്ഞു, തട്ടിത്തിരിച്ചതു عَنِ الْهُدَىٰ സന്‍മാര്‍ഗ്ഗത്തില്‍ നിന്നു, നേര്‍മ്മാര്‍ഗ്ഗം വിട്ടു بَعْدَ إِذْ جَاءَكُم അതു നിങ്ങള്‍ക്കു വന്നതിനുശേഷം بَلْ പക്ഷേ كُنتُم നിങ്ങളായിരുന്നു مُّجْرِمِينَ കുറ്റവാളികള്‍.
34:32 വലിയവരെന്നു (ഗര്‍വ്വു) നടിച്ചവര്‍ ബലഹീനരായി ഗണിക്കപ്പെട്ടവരോടു പറയും: "ഞങ്ങളാണോ, നിങ്ങള്‍ക്കു സന്‍മാര്‍ഗ്ഗം വന്നെത്തിയശേഷം നിങ്ങളെ അതില്‍നിന്നു തടഞ്ഞത്?! പക്ഷേ, നിങ്ങള്‍ (സ്വയം) കുറ്റവാളികളായിരുന്നു."
وَقَالَ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ بَلْ مَكْرُ ٱلَّيْلِ وَٱلنَّهَارِ إِذْ تَأْمُرُونَنَآ أَن نَّكْفُرَ بِٱللَّهِ وَنَجْعَلَ لَهُۥٓ أَندَادًۭا ۚ وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ وَجَعَلْنَا ٱلْأَغْلَـٰلَ فِىٓ أَعْنَاقِ ٱلَّذِينَ كَفَرُوا۟ ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا۟ يَعْمَلُونَ﴿٣٣﴾
وَقَالَ പറയും الَّذِينَ اسْتُضْعِفُوا ബലഹീനരായി ഗണിക്കപ്പെട്ടവര്‍ لِلَّذِينَ اسْتَكْبَرُوا വലിയവരായി നടിച്ചവരോടു بَلْ എങ്കിലും, പക്ഷേ مَكْرُ اللَّيْلِ രാത്രിയിലെ കുതന്ത്രം وَالنَّهَارِ പകലിലെയും إِذْ تَأْمُرُونَنَا നിങ്ങള്‍ ഞങ്ങളോടു ആജ്ഞാപിച്ചുകൊണ്ടിരുന്നപ്പോള്‍ أَن نَّكْفُرَ ഞങ്ങള്‍ അവിശ്വസിക്കുവാന്‍ بِاللَّـه അല്ലാഹുവില്‍ وَنَجْعَلَ لَهُ ഞങ്ങള്‍ അവനു ആക്കുവാനും أَندَادًا സമന്‍മാരെ, തുല്യന്‍മാരെ وَأَسَرُّوا അവര്‍ സ്വകാര്യമാക്കും (മറച്ചുവെക്കും) النَّدَامَةَ ഖേദം لَمَّا رَأَوُا അവര്‍ കാണുമ്പോള്‍ الْعَذَابَ ശിക്ഷ وَجَعَلْنَا നാം ആക്കുകയും ചെയ്യും الْأَغْلَالَ ആമങ്ങളെ, വിളങ്ങുകളെ فِي أَعْنَاقِ കഴുത്തുകളില്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ هَلْ يُجْزَوْنَ അവര്‍ക്കു പ്രതിഫലം കൊടുക്കപ്പെടുമോ إِلَّا مَا യാതൊന്നിനല്ലാതെ كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന.
34:33 ബലഹീനരായി ഗണിക്കപ്പെട്ടവര്‍, വലിയവരെന്നു (ഗര്‍വ്വു) നടിച്ചവരോടു വീണ്ടും പറയും; "എങ്കിലും, രാവും പകലുമുള്ള (നിങ്ങളുടെ) കുതന്ത്രം! ഞങ്ങള്‍ അല്ലാഹുവില്‍ അവിശ്വസിക്കുന്നതിനും, അവനു സമന്‍മാരെ ആക്കുന്നതിനും നിങ്ങള്‍ ഞങ്ങളോട് ആജ്ഞാപിച്ചുകൊണ്ടിരുന്നപ്പോഴത്തെ (കുതന്ത്രം! അതാണ് ഞങ്ങളെ തടഞ്ഞത്)".
ശിക്ഷ കാണുന്ന അവസരത്തില്‍ അവര്‍ (ഇരുകൂട്ടരും) ഖേദം മറച്ചുവെക്കുന്നതാണ്. അവിശ്വസിച്ചവരുടെ കഴുത്തുകളില്‍ നാം ആമങ്ങള്‍ [വിലങ്ങുകള്‍] ഏര്‍പ്പെടുത്തുന്നതുമാണ്. അവര്‍ പ്രവര്‍ത്തിച്ചുവന്നിരുന്നതിനല്ലാതെ അവര്‍ക്കു പ്രതിഫലം കൊടുക്കപ്പെടുമോ?!
وَمَآ أَرْسَلْنَا فِى قَرْيَةٍۢ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ﴿٣٤﴾
وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല فِي قَرْيَةٍ ഒരു രാജ്യത്തിലും مِّن نَّذِيرٍ ഒരു താക്കീതുകാരനെയും إِلَّا قَالَ പറയാതെ مُتْرَفُوهَا അതിലെ സുഖലോലുപന്മാര്‍ إِنَّا നിശ്ചയമായും ഞങ്ങള്‍ بِمَا യാതൊന്നില്‍ أُرْسِلْتُم بِهِ നിങ്ങള്‍ അതുമായി അയക്കപ്പെട്ടിരിക്കുന്നു كَافِرُونَ അവിശ്വാസികളാണ് (നിഷേധികളാണ്)
34:34 ഒരു രാജ്യത്തും തന്നെ, വല്ല താക്കീതുകാരനേയും നാം അയച്ചിട്ട് അതിലെ സുഖലോലുപന്മാര്‍ പറയാതിരുന്നിട്ടില്ല: "നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ നിശ്ചയമായും അതില്‍ ഞങ്ങള്‍ അവിശ്വസിക്കുന്നവരാണ്" എന്ന്
وَقَالُوا۟ نَحْنُ أَكْثَرُ أَمْوَٰلًۭا وَأَوْلَـٰدًۭا وَمَا نَحْنُ بِمُعَذَّبِينَ﴿٣٥﴾
وَقَالُوا അവര്‍ പറയുകയും ചെയ്യും نَحْنُ ഞങ്ങള്‍ أَكْثَرُ കൂടുതലുള്ളവരാണ് أَمْوَالًا സ്വത്തുക്കള്‍ وَأَوْلَادًا മക്കളും وَمَا نَحْنُ ഞങ്ങളല്ലതാനും بِمُعَذَّبِينَ ശിക്ഷിക്കപ്പെടുന്നവര്‍
34:35 "ഞങ്ങള്‍, സ്വത്തുക്കളും, മക്കളും അധികമുള്ളവരാകുന്നു; ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ലതാനും" എന്നും അവര്‍ പറയും
قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٣٦﴾
قُلْ പറയുക إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബ് يَبْسُطُ വിശാലപ്പെടുത്തുന്നു, നീട്ടിക്കൊടുക്കുന്നു الرِّزْقَ ഉപജീവനം, ആഹാരം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَقْدِرُ കുടുസ്സാക്കുക (കണക്കാക്കുക, ഇടുക്കമാക്കുക)യും ചെയ്യുന്നു وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല.
34:36 പറയുക (നബിയേ): "നിശ്ചയമായും എന്‍റെ റബ്ബ് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലപ്പെടുത്തികൊടുക്കുന്നു; (അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്) കുടുസ്സാക്കുകയും ചെയ്യുന്നു. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല."
وَمَآ أَمْوَٰلُكُمْ وَلَآ أَوْلَـٰدُكُم بِٱلَّتِى تُقَرِّبُكُمْ عِندَنَا زُلْفَىٰٓ إِلَّا مَنْ ءَامَنَ وَعَمِلَ صَـٰلِحًۭا فَأُو۟لَـٰٓئِكَ لَهُمْ جَزَآءُ ٱلضِّعْفِ بِمَا عَمِلُوا۟ وَهُمْ فِى ٱلْغُرُفَـٰتِ ءَامِنُونَ﴿٣٧﴾
وَمَا أَمْوَالُكُمْ നിങ്ങളുടെ സ്വത്തുക്കളല്ല وَلَا أَوْلَادُكُم നിങ്ങളുടെ മക്കളുമല്ല بِالَّتِي تُقَرِّبُكُمْ നിങ്ങളെ അടുപ്പിക്കുന്ന (സാമീപ്യം നല്‍കുന്ന)വ عِندَنَا നമ്മുടെ അടുക്കല്‍ زُلْفَىٰ ഒരു സാമീപ്യം (സാമീപ്യസ്ഥാനം) إِلَّا مَنْ آمَنَ പക്ഷെ ആരെങ്കിലും വിശ്വസിച്ചാല്‍, വിശ്വസിച്ചവര്‍ക്കൊഴികെ وَعَمِلَ صَالِحًا സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ട് جَزَاءُ الضِّعْفِ ഇരട്ട പ്രതിഫലം بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനു وَهُمْ അവരാകട്ടെ فِي الْغُرُفَاتِ മണിമാളികകളില്‍, കൊട്ടാരങ്ങളില്‍ آمِنُونَ നിര്‍ഭയരായിരിക്കും, സ്വസ്ഥരായിരിക്കും.
34:37 നിങ്ങളുടെ സ്വത്തുക്കളാകട്ടെ, നിങ്ങളുടെ മക്കളാകട്ടെ, നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്കു സാമീപ്യസ്ഥാനം നല്‍കുന്നവയല്ല തന്നെ; പക്ഷെ, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാരോ അക്കൂട്ടര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിനു് ഇരട്ടി പ്രതിഫലമുണ്ടായിരിക്കും. അവരാകട്ടെ, മണിമന്ദിരങ്ങളില്‍ നിര്‍ഭയരുമായിരിക്കും.
وَٱلَّذِينَ يَسْعَوْنَ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ فِى ٱلْعَذَابِ مُحْضَرُونَ﴿٣٨﴾
وَالَّذِينَ يَسْعَوْنَ (കുഴപ്പത്തിനു) പരിശ്രമിക്കുന്നവര്‍ فِي آيَاتِنَا നമ്മുടെ ആയത്തുകളില്‍, ലക്ഷ്യങ്ങളില്‍ مُعَاجِزِينَ അസാധ്യരാക്കിക്കൊണ്ട്, പരാജയപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരായി أُولَـٰئِكَ അക്കൂട്ടര്‍ فِي الْعَذَابِ ശിക്ഷയില്‍ مُحْضَرُونَ ഹാജറാക്കപ്പെടുന്നവരാണ്.
34:38 (നമ്മെ) പരാജയപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ട് നമ്മുടെ "ആയത്തുകളി"ല്‍ (കുഴപ്പത്തിനു) പരിശ്രമിക്കുന്നവരാകട്ടെ, അക്കൂട്ടര്‍ ശിക്ഷയില്‍ ഹാജറാക്കപ്പെടുന്നവരാകുന്നു.
قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ لَهُۥ ۚ وَمَآ أَنفَقْتُم مِّن شَىْءٍۢ فَهُوَ يُخْلِفُهُۥ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ﴿٣٩﴾
قُلْ പറയുക إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബ് يَبْسُطُ الرِّزْقَ ഉപജീവനം വിശാലപ്പെടുത്തുന്നു لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ തന്‍റെ അടിയാന്‍മാരില്‍നിന്നു وَيَقْدِرُ കുടുസ്സാക്കുകയും ചെയ്യുന്നു لَهُ അവനു് وَمَا أَنفَقْتُم നിങ്ങള്‍ ചിലവ് ചെയ്യുന്നത് مِّن شَيْءٍ ഏതൊരു വസ്തുവെയും فَهُوَ എന്നാലവന്‍ يُخْلِفُهُ അതിനു പകരം നല്‍കുന്നു وَهُوَ അവന്‍ خَيْرُ الرَّازِقِينَ ഉപജീവനം നല്‍കുന്നവരില്‍ ഉത്തമനുമാണ്.
34:39 പറയുക: "നിശ്ചയമായും എന്‍റെ റബ്ബ് തന്‍റെ അടിയാന്മാരില്‍നിന്നു താന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ഉപജീവനം വിശാലപ്പെടുത്തികൊടുക്കുകയും, (താനുദ്ദേശിക്കുന്നവര്‍ക്ക്) കുടുസ്സാക്കികൊടുക്കുകയും ചെയ്യുന്നു.
നിങ്ങള്‍ ഏതൊരു വസ്തു ചിലവഴിക്കുന്നതായാലും അവന്‍ നിങ്ങള്‍ക്ക് അതിനു പകരം തരുന്നതാണ്. അവന്‍, ഉപജീവനം നല്‍കുന്നവരില്‍വെച്ച് ഉത്തമനുമത്രെ."
وَيَوْمَ يَحْشُرُهُمْ جَمِيعًۭا ثُمَّ يَقُولُ لِلْمَلَـٰٓئِكَةِ أَهَـٰٓؤُلَآءِ إِيَّاكُمْ كَانُوا۟ يَعْبُدُونَ﴿٤٠﴾
وَيَوْمَ يَحْشُرُهُمْ അവരെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം جَمِيعًا മുഴുവനും, എല്ലാം ثُمَّ يَقُولُ പിന്നെ അവന്‍ പറയും لِلْمَلَائِكَةِ മലക്കുകളോടു أَهَـٰؤُلَاءِ ഇക്കൂട്ടര്‍ (ആയിരുന്നോ) إِيَّاكُمْ നിങ്ങളെ كَانُوا يَعْبُدُونَ ആരാധിച്ചുവരുക(യായിരുന്നോ)
34:40 അവരെ മുഴുവനും അവന്‍[അല്ലാഹു] ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓര്‍ക്കുക); പിന്നീട് അവന്‍ മലക്കുകളോടു പറയും: "ഇക്കൂട്ടര്‍ നിങ്ങളെയായിരുന്നുവോ ആരാധിച്ചിരുന്നത്?!"
قَالُوا۟ سُبْحَـٰنَكَ أَنتَ وَلِيُّنَا مِن دُونِهِم ۖ بَلْ كَانُوا۟ يَعْبُدُونَ ٱلْجِنَّ ۖ أَكْثَرُهُم بِهِم مُّؤْمِنُونَ﴿٤١﴾
قَالُوا അവര്‍ പറയും سُبْحَانَكَ നീ മഹാപരിശുദ്ധന്‍, നിന്‍റെ പരിശുദ്ധിയെ വാഴ്ത്തുന്നു أَنتَ നീ, നീയത്രെ وَلِيُّنَا ഞങ്ങള്‍ക്കു ബന്ധപ്പെട്ടവന്‍, കാര്യകര്‍ത്താവു مِن دُونِهِم അവരെക്കൂടാതെ (അവരല്ല) بَلْ പക്ഷേ (എങ്കിലും) كَانُوا يَعْبُدُونَ അവര്‍ ആരാധിച്ചുവന്നിരുന്നു الْجِنَّ ജിന്നുകളെ أَكْثَرُهُم അവരിലധികവും بِهِم അവരില്‍ مُّؤْمِنُونَ വിശ്വസിക്കുന്നവരാണ്
34:41 അവര്‍ പറയും: "നീ എത്രയോ പരിശുദ്ധന്‍! നീയത്രെ ഞങ്ങള്‍ക്കു ബന്ധപ്പെട്ടവന്‍ - അവരല്ല. പക്ഷേ അവര്‍ ജിന്നുകളെ ആരാധിച്ചുവരികയായിരുന്നു. അവരില്‍ അധികമാളും അവരില്‍ വിശ്വസിക്കുന്നവരാകുന്നു."
فَٱلْيَوْمَ لَا يَمْلِكُ بَعْضُكُمْ لِبَعْضٍۢ نَّفْعًۭا وَلَا ضَرًّۭا وَنَقُولُ لِلَّذِينَ ظَلَمُوا۟ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّتِى كُنتُم بِهَا تُكَذِّبُونَ﴿٤٢﴾
فَالْيَوْمَ അന്ന് لَا يَمْلِكُ സ്വാധീനപ്പെടുത്തുകയില്ല (കഴിയുകയില്ല) بَعْضُكُمْ നിങ്ങളില്‍ ചിലര്‍ لِبَعْضٍ ചിലര്‍ക്കു نَّفْعًا ഉപകാരം ചെയ്‌വാന്‍ وَلَا ضَرًّا ഉപദ്രവം ചെയ്‌വാനും ഇല്ല وَنَقُولُ നാം പറയുകയും ചെയ്യും لِلَّذِينَ ظَلَمُوا അക്രമം ചെയ്തവരോട് ذُوقُوا ആസ്വദിക്കുവിന്‍, രുചി നോക്കുവിന്‍ عَذَابَ النَّارِ നരകത്തിലെ ശിക്ഷ الَّتِي كُنتُم നിങ്ങളായിരുന്നതായ بِهَا അതിനെ تُكَذِّبُونَ വ്യാജമാക്കും.
34:42 അന്ന് നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് (അന്യോന്യം) ഒരു ഉപകാരം ചെയ്‌വാനാകട്ടെ, ഉപദ്രവം ചെയ്‌വാനാകട്ടെ കഴിവുണ്ടാകുന്നതല്ല.
അക്രമം പ്രവര്‍ത്തിച്ചവരോടു നാം പറയുകയും ചെയ്യും: "നിങ്ങള്‍ വ്യാജമാക്കിയിരുന്ന (ആ) നരകത്തിലെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുവിന്‍!".
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍۢ قَالُوا۟ مَا هَـٰذَآ إِلَّا رَجُلٌۭ يُرِيدُ أَن يَصُدَّكُمْ عَمَّا كَانَ يَعْبُدُ ءَابَآؤُكُمْ وَقَالُوا۟ مَا هَـٰذَآ إِلَّآ إِفْكٌۭ مُّفْتَرًۭى ۚ وَقَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ إِنْ هَـٰذَآ إِلَّا سِحْرٌۭ مُّبِينٌۭ﴿٤٣﴾
وَإِذَا تُتْلَىٰ ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു آيَاتُنَا നമ്മുടെ ആയത്തുകള്‍ بَيِّنَاتٍ വ്യക്തങ്ങളായ നിലയില്‍ قَالُوا അവര്‍ പറയും مَا هَـٰذَا ഇവനല്ല إِلَّا رَجُلٌ ഒരു പുരുഷന്‍ (മനുഷ്യന്‍) അല്ലാതെ يُرِيدُ അവന്‍ ഉദ്ദേശിക്കുന്നു أَن يَصُدَّكُمْ നിങ്ങളെ തടയുവാന്‍ عَمَّا كَانَ ആയിരുന്നതില്‍നിന്നു يَعْبُدُ ആരാധിക്കും آبَاؤُكُمْ നിങ്ങളുടെ പിതാക്കള്‍ وَقَالُوا അവര്‍ പറയുകയും ചെയ്യും مَا هَـٰذَا ഇതല്ല إِلَّا إِفْكٌ കള്ളം (നുണ) അല്ലാതെ مُّفْتَرًى കെട്ടിച്ചമക്കപ്പെട്ട وَقَالَ പറയുകയും ചെയ്യും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلْحَقِّ യഥാര്‍ത്ഥ (സത്യ)ത്തെക്കുറിച്ചു لَمَّا جَاءَهُمْ അതവര്‍ക്കു വന്നപ്പോള്‍ إِنْ هَـٰذَا ഇതല്ല إِلَّا سِحْرٌ ഒരു ജാലം (ചെപ്പിടിവിദ്യ) അല്ലാതെ مُّبِينٌ പ്രത്യക്ഷമായ.
34:43 നമ്മുടെ "ആയത്തുക"ള്‍ വ്യക്തമായ നിലയില്‍ അവര്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവര്‍ പറയും: "ഇവന്‍ നിങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവരുന്നതില്‍നിന്ന് നിങ്ങളെ തടയുവാന്‍ ഉദ്ദേശിക്കുന്ന ഒരു മനുഷ്യന്‍ എന്നല്ലാതെ (മറ്റൊന്നും) അല്ല". "ഇതു കെട്ടിച്ചമക്കപ്പെട്ട ഒരു കള്ളം [നുണ] അല്ലാതെ (മറ്റൊന്നും) അല്ല" എന്നും അവര്‍ പറയും. (ആ) അവിശ്വസിച്ചവര്‍ യഥാര്‍ത്ഥത്തെക്കുറിച്ച് - അതവര്‍ക്കു വന്നെത്തിയപ്പോള്‍ - പറയുകയാണ്: "ഇതു പ്രത്യക്ഷമായ ഒരു ജാലമല്ലാതെ (മറ്റൊന്നും) അല്ല".
وَمَآ ءَاتَيْنَـٰهُم مِّن كُتُبٍۢ يَدْرُسُونَهَا ۖ وَمَآ أَرْسَلْنَآ إِلَيْهِمْ قَبْلَكَ مِن نَّذِيرٍۢ﴿٤٤﴾
وَمَا آتَيْنَاهُم നാമവര്‍ക്കു നല്‍കിയിട്ടില്ല مِّن كُتُبٍ വേദഗ്രന്ഥങ്ങളൊന്നും يَدْرُسُونَهَا അവര്‍ പഠിച്ചറിയുന്ന وَمَا أَرْسَلْنَا നാം അയച്ചിട്ടുമില്ല إِلَيْهِمْ അവരിലേക്കു قَبْلَكَ നിന്‍റെ മുമ്പ് مِن نَّذِيرٍ ഒരു താക്കീതുകാരനെയും.
34:44 അവര്‍ പഠിച്ചറിയുമാറുള്ള യാതൊരു വേദഗ്രന്ഥങ്ങളും നാം അവര്‍ക്കു കൊടുത്തിട്ടില്ല; നിനക്കുമുമ്പ് അവരിലേക്കു ഒരു താക്കീതുകാരനെയും നാം അയച്ചിട്ടുമില്ല.
وَكَذَّبَ ٱلَّذِينَ مِن قَبْلِهِمْ وَمَا بَلَغُوا۟ مِعْشَارَ مَآ ءَاتَيْنَـٰهُمْ فَكَذَّبُوا۟ رُسُلِى ۖ فَكَيْفَ كَانَ نَكِيرِ﴿٤٥﴾
وَكَذَّبَ الَّذِينَ യാതൊരുകൂട്ടരും കളവാക്കി مِن قَبْلِهِمْ ഇവരുടെമുമ്പുള്ള وَمَا بَلَغُوا ഇവര്‍ എത്തിയിട്ടുമില്ല مِعْشَارَ مَا യാതൊന്നിന്‍റെ പത്തിലൊരംശം آتَيْنَاهُمْ നാമവര്‍ക്കു നല്‍കിയ فَكَذَّبُوا എന്നിട്ടവര്‍ വ്യാജമാക്കി رُسُلِي എന്‍റെ ദൂതന്‍മാരെ فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെ ആയി, ഉണ്ടായി نَكِيرِ എന്‍റെ പ്രതിഷേധം, വെറുപ്പ്.
34:45 ഇവര്‍ക്കുമുമ്പുള്ളവരും വ്യാജമാക്കിയിരിക്കുന്നു. അവര്‍ക്കു നാം നല്‍കിയതിന്‍റെ പത്തിലൊരംശത്തിങ്കല്‍ ഇവര്‍ എത്തിച്ചേര്‍ന്നിട്ടുമില്ല. അങ്ങനെ, അവര്‍ എന്‍റെ ദൂതന്‍മാരെ വ്യാജമാക്കി. അപ്പോള്‍ എന്‍റെ പ്രതിഷേധം എപ്രകാരമാണുണ്ടായത്?! (ഇവരൊന്നു അന്വേഷിക്കട്ടെ.)
قُلْ إِنَّمَآ أَعِظُكُم بِوَٰحِدَةٍ ۖ أَن تَقُومُوا۟ لِلَّهِ مَثْنَىٰ وَفُرَٰدَىٰ ثُمَّ تَتَفَكَّرُوا۟ ۚ مَا بِصَاحِبِكُم مِّن جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌۭ لَّكُم بَيْنَ يَدَىْ عَذَابٍۢ شَدِيدٍۢ﴿٤٦﴾
قُلْ പറയുക إِنَّمَا أَعِظُكُم നിശ്ചയമായും ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു(ള്ളു) بِوَاحِدَةٍ ഒറ്റകാര്യം (മാത്രം) أَن تَقُومُوا നിങ്ങള്‍ എഴുന്നേല്‍ക്കണ (തയ്യാറാകണ)മെന്നു لِلَّـهِ അല്ലാഹുവിനുവേണ്ടി مَثْنَىٰ ഈരണ്ടാളായിട്ടു وَفُرَادَىٰ ഓരോരുത്തരായിട്ടും ثُمَّ تَتَفَكَّرُوا പിന്നെ നിങ്ങള്‍ ചിന്തിക്കുക مَا بِصَاحِبِكُم നിങ്ങളുടെ ആളില്‍ (സുഹൃത്തില്‍, ചങ്ങാതിയില്‍) ഇല്ല مِّن جِنَّةٍ യാതൊരു ഭ്രാന്തും إِنْ هُوَ അദ്ദേഹമല്ല إِلَّا نَذِيرٌ ഒരു താക്കീതുകാരനല്ലാതെ لَّكُم നിങ്ങള്‍ക്കു بَيْنَ يَدَيْ عَذَابٍ ഒരു ശിക്ഷയുടെ മുമ്പില്‍ شَدِيدٍ കഠിനമായ.
34:46 (നബിയേ) പറയുക: "ഒരൊറ്റ കാര്യം മാത്രം ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു: നിങ്ങള്‍ അല്ലാഹുവിനുവേണ്ടി, ഈരണ്ടാളായും, ഓരോരുത്തരായും എഴുന്നേല്‍ക്കുക [തയ്യാറാവുക]; പിന്നെ നിങ്ങള്‍ ചിന്തിച്ചുനോക്കുക! (ഇത്രമാത്രം).
നിങ്ങളുടെ സുഹൃത്തിനു യാതൊരു ഭ്രാന്തുമില്ല; കഠിനമായ ഒരു ശിക്ഷയുടെ മുമ്പില്‍ അദ്ദേഹം നിങ്ങള്‍ക്കൊരു താക്കീതുകരനാണെന്നല്ലാതെ (മറ്റൊന്നും) അല്ല."
قُلْ مَا سَأَلْتُكُم مِّنْ أَجْرٍۢ فَهُوَ لَكُمْ ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۖ وَهُوَ عَلَىٰ كُلِّ شَىْءٍۢ شَهِيدٌۭ﴿٤٧﴾
قُلْ പറയുക مَا سَأَلْتُكُم ഞാന്‍ നിങ്ങളോടു എന്തു ചോദിച്ചുവോ (വല്ലതും ചോദിച്ചാല്‍) مِّنْ أَجْرٍ പ്രതിഫലമായിട്ടു فَهُوَ لَكُمْ എന്നാലതുനിങ്ങള്‍ക്കുവേണ്ടിയാണ് إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا عَلَى اللَّـهِ അല്ലാഹുവിന്‍റെ പേരിലല്ലാതെ وَهُوَ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്‍റെമേലും شَهِيدٌ സാക്ഷ്യം വഹിക്കുന്നവനാണ്, സന്നദ്ധനാണ്.
34:47 പറയുക: "ഞാന്‍ നിങ്ങളോട് പ്രതിഫലമായി വല്ലതുംചോദിക്കുന്നപക്ഷം അതു നിങ്ങള്‍ക്കുവേണ്ടിയാകുന്നു. എന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെമേല്‍ അല്ലാതെ (ബാധ്യത) ഇല്ല. അവന്‍ എല്ലാ കാര്യത്തിനും സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
قُلْ إِنَّ رَبِّى يَقْذِفُ بِٱلْحَقِّ عَلَّـٰمُ ٱلْغُيُوبِ﴿٤٨﴾
قُلْ പറയുക إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബ് يَقْذِفُ ഇടുന്നു, എറിയുന്നു بِالْحَقِّ യഥാര്‍ത്ഥത്തെ, യഥാര്‍ത്ഥംകൊണ്ടു عَلَّامُ الْغُيُوبِ അദൃശ്യങ്ങളെ നന്നായറിയുന്നവനാണ്
34:48 പറയുക: "നിശ്ചയമായും എന്‍റെ റബ്ബ് യഥാര്‍ത്ഥത്തെ ഇട്ടുതരുന്നു; (അവന്‍) അദൃശ്യങ്ങളെ നന്നായറിയുന്നവനാണ്."
قُلْ جَآءَ ٱلْحَقُّ وَمَا يُبْدِئُ ٱلْبَـٰطِلُ وَمَا يُعِيدُ﴿٤٩﴾
قُلْ പറയുക جَاءَ الْحَقُّ യഥാര്‍ത്ഥം (സത്യം) വന്നു وَمَا يُبْدِئُ തുടക്കമുണ്ടാക്കുക (തുടങ്ങിവെക്കുക)യില്ല الْبَاطِلُ നിരര്‍ത്ഥം, അയഥാര്‍ത്ഥം وَمَا يُعِيدُ അതു ആവര്‍ത്തനമുണ്ടാക്കുക (ആവര്‍ത്തിക്ക)യുമില്ല.
34:49 പറയുക: "യഥാര്‍ത്ഥം വന്നു (കഴിഞ്ഞു). നിരര്‍ത്ഥമായത് തുടക്കമുണ്ടാക്കുകയുമില്ല. ആവര്‍ത്തനം ചെയ്കയുമില്ല."
قُلْ إِن ضَلَلْتُ فَإِنَّمَآ أَضِلُّ عَلَىٰ نَفْسِى ۖ وَإِنِ ٱهْتَدَيْتُ فَبِمَا يُوحِىٓ إِلَىَّ رَبِّىٓ ۚ إِنَّهُۥ سَمِيعٌۭ قَرِيبٌۭ﴿٥٠﴾
قُلْ പറയുക إِن ضَلَلْتُ ഞാന്‍ വഴിപിഴച്ചെങ്കില്‍ فَإِنَّمَا أَضِلُّ എന്നാല്‍ നിശ്ചയമായും ഞാന്‍ വഴിപിഴക്കുന്നു عَلَىٰ نَفْسِي എന്‍റെ പേരില്‍ (മാത്രം) وَإِنِ اهْتَدَيْتُ ഞാന്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചെങ്കില്‍ فَبِمَا يُوحِي എന്നാല്‍ വഹ്-യു (ബോധനം) നല്‍കുന്നതുകൊണ്ടുമാണ് إِلَيَّ എനിക്കു رَبِّي എന്‍റെ റബ്ബ് إِنَّهُ سَمِيعٌ നിശ്ചയമായും അവന്‍ കേള്‍ക്കുന്നവനാണ് قَرِيبٌ സമീപസ്ഥനാണ്, അടുത്തവനാണ്.
34:50 പറയുക: "ഞാന്‍ വഴിപിഴച്ചിട്ടുണ്ടെങ്കില്‍, എന്‍റെ പേരില്‍ (ദോഷം വരുത്തി) തന്നെയാണ് ഞാന്‍ വഴി പിഴക്കുന്നത്. ഞാന്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ (അത്), എന്‍റെ റബ്ബ് എനിക്കു "വഹ്-യു" നല്‍കുന്നതുകൊണ്ടുമാണ്. നിശ്ചയമായും അവന്‍ കേള്‍ക്കുന്നവനാണ്; സമീപസ്ഥനാണ്.
وَلَوْ تَرَىٰٓ إِذْ فَزِعُوا۟ فَلَا فَوْتَ وَأُخِذُوا۟ مِن مَّكَانٍۢ قَرِيبٍۢ﴿٥١﴾
وَلَوْ تَرَىٰ നീ കാണുകയാണെങ്കില്‍, കണ്ടിരുന്നെങ്കില്‍ إِذْ فَزِعُوا അവര്‍ പേടിച്ചു നടുങ്ങുമ്പോള്‍ فَلَا فَوْتَ അപ്പോള്‍ ഒഴിവാകല്‍ (പാഴാകല്‍) ഇല്ല وَأُخِذُوا അവര്‍ പിടിക്കപെടുകയും ചെയ്യും مِن مَّكَانٍ ഒരു സ്ഥലത്തുനിന്നു قَرِيبٍ അടുത്ത, സമീപമായ.
34:51 അവര്‍ പേടിച്ചു നടുങ്ങുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (ഹാ, ഭയങ്കരം തന്നെ)! അപ്പോള്‍ പിടിയില്‍ (പെടാതെ) ഒഴിവാകലേ ഇല്ല. സമീപസ്ഥലത്തുനിന്നുതന്നെ അവര്‍ പിടിക്കപ്പെടുകയും ചെയ്യും.
وَقَالُوٓا۟ ءَامَنَّا بِهِۦ وَأَنَّىٰ لَهُمُ ٱلتَّنَاوُشُ مِن مَّكَانٍۭ بَعِيدٍۢ﴿٥٢﴾
وَقَالُوا അവര്‍ പറയുകയും ചെയ്യും آمَنَّا بِهِ ഞങ്ങള്‍ അതില്‍ (അദ്ദേഹത്തില്‍) വിശ്വസിച്ചു وَأَنَّىٰ لَهُمُ എങ്ങിനെയാണ് (എവിടെനിന്നാണ്) അവര്‍ക്കു التَّنَاوُشُ കരസ്ഥമാകല്‍, കയ്പറ്റല്‍, കിട്ടല്‍, مِن مَّكَانٍ ഒരു സ്ഥലത്തുനിന്നു بَعِيدٍ വിദൂരമായ, അകന്ന.
34:52 അവര്‍ (അപ്പോള്‍) പറയുകയും ചെയ്യും: "ഞങ്ങള്‍ അതില്‍ വിശ്വസിച്ചു" എന്ന്. (പ്രാപ്യമല്ലാത്ത) വിദൂരസ്ഥലത്തു നിന്നു എങ്ങിനെയാണ് അവര്‍ക്കു (വേഗമതു) കരാസ്ഥമാകല്‍?-
وَقَدْ كَفَرُوا۟ بِهِۦ مِن قَبْلُ ۖ وَيَقْذِفُونَ بِٱلْغَيْبِ مِن مَّكَانٍۭ بَعِيدٍۢ﴿٥٣﴾
وَقَدْ كَفَرُوا അവര്‍ അവിശ്വസിച്ചിട്ടുണ്ടു, അവിശ്വസിച്ചിരിക്കെ بِهِ അതില്‍, അദ്ദേഹത്തില്‍ مِن قَبْلُ മുമ്പ് وَيَقْذِفُونَ അവര്‍ എറിയുകയും (ആരോപിക്കയും) ചെയ്തിരുന്നു بِالْغَيْبِ അദൃശ്യത്തില്‍ (കാണാതെ, ഊഹിച്ചുകൊണ്ടു) مِن مَّكَانٍ بَعِيدٍ വിദൂരസ്ഥലത്തുനിന്നു.
34:53 അവര്‍ മുമ്പ് അതില്‍ അവിശ്വസിച്ചിരിക്കയാണല്ലോ! വിദൂരസ്ഥലത്തുനിന്ന് അവര്‍ കാണാതെ (ഊഹാസ്ത്രം) എറിയുകയും ചെയ്തിരുന്നു.
وَحِيلَ بَيْنَهُمْ وَبَيْنَ مَا يَشْتَهُونَ كَمَا فُعِلَ بِأَشْيَاعِهِم مِّن قَبْلُ ۚ إِنَّهُمْ كَانُوا۟ فِى شَكٍّۢ مُّرِيبٍۭ﴿٥٤﴾
وَحِيلَ മറയിടപ്പെടും, (തടയപ്പെടും) بَيْنَهُمْ അവര്‍ക്കിടയില്‍ وَبَيْنَ مَا يَشْتَهُونَ അവര്‍ ഇച്ഛിക്കുന്നതിനിടയിലും كَمَا فُعِلَ ചെയ്യപ്പെട്ടതുപോലെ بِأَشْيَاعِهِم അവരുടെ കക്ഷികളെക്കൊണ്ടു مِّن قَبْلُ മുമ്പ്, മുമ്പുള്ള إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു فِي شَكٍّ സംശയത്തില്‍ مُّرِيبٍ ആശയക്കുഴപ്പമുണ്ടാക്കുന്ന, സന്ധേഹകരമായ.
34:54 അവരുടെയും, അവര്‍ ഇച്ഛിക്കുന്നതിന്‍റെയും ഇടയില്‍ മറ ഇടപ്പെടും [തടസ്സം നേരിടും]; മുമ്പുണ്ടായിരുന്ന അവരുടെ കക്ഷികളെക്കൊണ്ടു ചെയ്യപ്പെട്ടതുപോലെ(ത്തന്നെ). (കാരണം) നിശ്ചയമായും അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന സംശയത്തിലായിരുന്നു.