arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
സൂറത്തു സ്സജദഃ (സാഷ്ടാംഗം) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 30 – വിഭാഗം (റുകൂഅ്) 3 വെള്ളിയാഴ്ച ദിവസം രാവിലത്തെ സുബ്ഹ് നമസ്കാരത്തില്‍ ഈ സൂറത്തും, സൂറത്തുല്‍ ഇന്‍സാനും (هَلْ أَتَىٰ عَلَى الْإِنسَانِ) റസൂല്‍ തിരുമേനി (ﷺ) ഓതാറുണ്ടായിരുന്നുവെന്നു ബുഖാരി (رحمه الله) യും, മുസ്‌ലിമും (رحمه الله) രിവായത്തു ചെയ്‌തിരിക്കുന്നു.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓمٓ﴿١﴾
share
الم "അലിഫ് - ലാം - മീം"
32:1"അലിഫ് - ലാം - മീം. (*)
تَنزِيلُ ٱلْكِتَـٰبِ لَا رَيْبَ فِيهِ مِن رَّبِّ ٱلْعَـٰلَمِينَ﴿٢﴾
share
تَنزِيلُ الْكِتَابِ വേദഗ്രന്ഥം അവതരിപ്പിക്കല്‍ (ഇറക്കല്‍) لَا رَيْبَ സന്ദേഹമേ ഇല്ല فِيهِ അതില്‍ مِن رَّبِّ الْعَالَمِينَ ലോക രക്ഷിതാവിങ്കല്‍ നിന്നാണ്
32:2(ഈ) വേദഗ്രന്ഥം അവതരിപ്പിച്ചതു - അതില്‍ സന്ദേഹമേ ഇല്ല - ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നാകുന്നു.
أَمْ يَقُولُونَ ٱفْتَرَىٰهُ ۚ بَلْ هُوَ ٱلْحَقُّ مِن رَّبِّكَ لِتُنذِرَ قَوْمًۭا مَّآ أَتَىٰهُم مِّن نَّذِيرٍۢ مِّن قَبْلِكَ لَعَلَّهُمْ يَهْتَدُونَ﴿٣﴾
share
أَمْ يَقُولُونَ അതല്ല - (അഥവാ) അവര്‍ പറയുന്നുവോ افْتَرَاهُ അവനതു കെട്ടിയുണ്ടാക്കി (എന്നു) بَلْ എങ്കിലും, എന്നാല്‍ هُوَ അതു الْحَقُّ യഥാര്‍ത്ഥമാണ്, സത്യമാണ് مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നുള്ള لِتُنذِرَ നീ താക്കീതു ചെയ്യുവാന്‍ വേണ്ടി قَوْمًا ഒരു ജനതക്ക് مَّا أَتَاهُم അവര്‍ക്കു വന്നിട്ടില്ല مِّن نَّذِيرٍ ഒരു താക്കീതുകാരനും مِّن قَبْلِكَ നിനക്കുമുമ്പായി لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുക, പ്രാപിക്കുന്ന(വര്‍)
32:3അഥവാ അവര്‍ [അവിശ്വാസികള്‍] പറയുന്നുവോ: "അതു ഇവന്‍ [നബി] കെട്ടിച്ചമച്ചിരിക്കുകയാണ്" എന്നു?! (അല്ല - ) എന്നാലതു (നബിയേ) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥമാകുന്നു; നിനക്കുമുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതക്കു നീ താക്കീതു നല്‍കുവാന്‍വേണ്ടിയാണ് (അതു); അവര്‍ സന്‍മാര്‍ഗ്ഗം പ്രാപിച്ചേക്കാമല്ലോ!
തഫ്സീർ : 1-3
View   
ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍۢ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ مَا لَكُم مِّن دُونِهِۦ مِن وَلِىٍّۢ وَلَا شَفِيعٍ ۚ أَفَلَا تَتَذَكَّرُونَ﴿٤﴾
share
اللَّـهُ الَّذِي അല്ലാഹു യാതൊരുവനത്രെ خَلَقَ അവന്‍ സൃഷ്ടിച്ചു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയും وَمَا بَيْنَهُمَا അവ രണ്ടിനിടയിലുള്ളതും فِي سِتَّةِ أَيَّامٍ ആറു ദിവസങ്ങളില്‍ ثُمَّ പിന്നീടു اسْتَوَىٰ അവന്‍ ആരോഹണം ചെയ്തു عَلَى الْعَرْشِ അര്‍ശിന്മേല്‍, സിംഹാസനത്തില്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّن دُونِهِ അവനു പുറമെ مِن وَلِيٍّ ഒരു കൈകാര്യക്കാരനും, ബന്ധുവും, സഹായകനും وَلَا شَفِيعٍ ശുപാര്‍ശകനുമില്ല أَفَلَا تَتَذَكَّرُونَ എന്നിരിക്കെ നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ
32:4ആകാശങ്ങളും, ഭൂമിയും, അവ രണ്ടിനുമിടയിലുള്ളതും ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ളവനത്രെ അല്ലാഹു. പിന്നീടവന്‍ "അര്‍ശി"ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. അവനുപുറമെ നിങ്ങള്‍ക്കു ഒരു കൈകാര്യകര്‍ത്താവാകട്ടെ, ശുപാര്‍ശക്കാരനാകട്ടെ ഇല്ല. എന്നിരിക്കെ, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
يُدَبِّرُ ٱلْأَمْرَ مِنَ ٱلسَّمَآءِ إِلَى ٱلْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِى يَوْمٍۢ كَانَ مِقْدَارُهُۥٓ أَلْفَ سَنَةٍۢ مِّمَّا تَعُدُّونَ﴿٥﴾
share
يُدَبِّرُ അവന്‍ വ്യവസ്ഥപ്പെടുത്തുന്നു, നിയന്ത്രിക്കുന്നു الْأَمْرَ കാര്യം مِنَ السَّمَاءِ ആകാശത്തുനിന്നു إِلَى الْأَرْضِ ഭൂമിയിലേക്കു ثُمَّ يَعْرُجُ പിന്നീടതു കയറുന്നു إِلَيْهِ അവങ്കലേക്കു فِي يَوْمٍ ഒരു ദിവസത്തില്‍ كَانَ ആകുന്നു مِقْدَارُهُ അതിന്‍റെ അളവു, തോതു أَلْفَ سَنَةٍ ആയിരം കൊല്ലം مِّمَّا تَعُدُّونَ നിങ്ങള്‍ എണ്ണിവരുന്നതില്‍പെട്ട
32:5അവന്‍ ആകാശത്തുനിന്നു ഭൂമിയിലേക്കു കാര്യം (വ്യവസ്ഥപ്പെടുത്തി) നിയന്ത്രിച്ചു വരുന്നു; പിന്നീട് ഒരു ദിവസത്തില്‍ അതു അവങ്കലേക്കു ഉയര്‍ന്നുപോകുന്നു; അതിന്‍റെ അളവ് [വലുപ്പം] നിങ്ങള്‍ എണ്ണി വരുന്ന (ഇനത്തില്‍) ആയിരം കൊല്ലമാകുന്നു (- അത്ര വമ്പിച്ചതാണ്) !
തഫ്സീർ : 4-5
View   
ذَٰلِكَ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْعَزِيزُ ٱلرَّحِيمُ﴿٦﴾
share
ذَٰلِكَ അവന്‍ (മേല്‍ പ്രസ്താവിക്കപ്പെട്ടവന്‍) عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണ് وَالشَّهَادَةِ ദൃശ്യത്തെയും الْعَزِيزُ പ്രതാപശാലിയാണ് الرَّحِيمُ കരുണാനിധിയാണ്
32:6(അങ്ങിനെയുള്ള) അവന്‍ അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ്; പ്രതാപശാലിയാണ്; കരുണാനിധിയാണ്.
ٱلَّذِىٓ أَحْسَنَ كُلَّ شَىْءٍ خَلَقَهُۥ ۖ وَبَدَأَ خَلْقَ ٱلْإِنسَـٰنِ مِن طِينٍۢ﴿٧﴾
share
الَّذِي അതായതു യാതൊരുവന്‍ أَحْسَنَ അവന്‍ നന്നാക്കി, നന്നായുണ്ടാക്കി كُلَّ شَيْءٍ എല്ലാ വസ്തുവെയും خَلَقَهُ അവന്‍ സൃഷ്ടിച്ചതായ وَبَدَأَ അവന്‍ ആരംഭിച്ചു خَلْقَ الْإِنسَانِ മനുഷ്യന്റെ സൃഷ്ടിപ്പ് مِن طِينٍ കളിമണ്ണില്‍ നിന്നു
32:7അതായത്: താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും നന്നാക്കി (സൃഷ്ടിച്ച്) ഉണ്ടാക്കിയവന്‍. മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു: -
ثُمَّ جَعَلَ نَسْلَهُۥ مِن سُلَـٰلَةٍۢ مِّن مَّآءٍۢ مَّهِينٍۢ﴿٨﴾
share
ثُمَّ جَعَلَ പിന്നെ അവന്‍ ആക്കി, ഉണ്ടാക്കി نَسْلَهُ അവന്റെ സന്തതിയെ مِن سُلَالَةٍ ഒരു സത്തില്‍നിന്നു مِّن مَّاءٍ വെള്ളത്തില്‍ നിന്നുള്ള مَّهِينٍ നിസ്സാരമായ, നിന്ദ്യമായ
32:8പിന്നെ, അവന്റെ സന്തതിയെ നിസ്സാരപ്പെട്ട ഒരു (തരം) വെള്ളമാകുന്ന സത്തില്‍ നിന്നും അവന്‍ ഉണ്ടാക്കി; -
ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦ ۖ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًۭا مَّا تَشْكُرُونَ﴿٩﴾
share
ثُمَّ سَوَّاهُ പിന്നെ അവനെ ശരിപ്പെടുത്തി, ചൊവ്വാക്കി وَنَفَخَ ഊതുകയും ചെയ്തു فِيهِ അവനില്‍ مِن رُّوحِهِ അവന്റെ (വക) റൂഹില്‍നിന്നു, ആത്മാവിനെ وَجَعَلَ لَكُمُ നിങ്ങള്‍ക്കവന്‍ ഉണ്ടാക്കുകയും ചെയ്തു السَّمْعَ കേള്‍വി وَالْأَبْصَارَ കാഴ്ചകളും, (കണ്ണുകളും) وَالْأَفْئِدَةَ ഹൃദയങ്ങളും قَلِيلًا مَّا അല്പം മാത്രം تَشْكُرُونَ നിങ്ങള്‍ നന്ദികാണിക്കുന്നു
32:9പിന്നീട്; അവനെ (അന്യൂനമായി) ശരിപ്പെടുത്തുകയും, അവനില്‍ തന്റെ വക "റൂഹ്" [ജീവാത്മാവ്] ഊതുകയും ചെയ്തു. (മനുഷ്യരേ,) നിങ്ങള്‍ക്കവന്‍ കേള്‍വിയും, കണ്ണുകളും, ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്‌തിരിക്കുന്നു. അല്പമാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളു.
തഫ്സീർ : 6-9
View   
وَقَالُوٓا۟ أَءِذَا ضَلَلْنَا فِى ٱلْأَرْضِ أَءِنَّا لَفِى خَلْقٍۢ جَدِيدٍۭ ۚ بَلْ هُم بِلِقَآءِ رَبِّهِمْ كَـٰفِرُونَ﴿١٠﴾
share
وَقَالُوا അവര്‍ പറയുന്നു, പറഞ്ഞു أَإِذَا ضَلَلْنَا ഞങ്ങള്‍ (നാം) മറഞ്ഞുപോയിട്ടോ, പാഴായാലോ فِي الْأَرْضِ ഭൂമിയില്‍ أَإِنَّا നിശ്ചയമായു ഞങ്ങളോ لَفِي خَلْقٍ ഒരു സൃഷ്ടിയിലായിരിക്കുക جَدِيدٍ പുതുതായ بَلْ എന്നാല്‍ (അത്രയുമല്ല), എങ്കിലും هُم അവര്‍ بِلِقَاءِ رَبِّهِمْ തങ്ങളുടെ റബ്ബുമായി കാണുന്നതില്‍ كَافِرُونَ അവിശ്വാസികളാണ്, നിഷേധികളാണ്
32:10അവര്‍ [അവിശ്വാസികള്‍] പറയുന്നു: ഞങ്ങള്‍ ഭൂമിയില്‍ മറഞ്ഞു (പാഴായി) പോയാല്‍, നിശ്ചയമായും ഞങ്ങള്‍ പുതിയ ഒരു സൃഷ്ടിയില്‍ (വീണ്ടും എഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍) ആയിരിക്കുകയോ?!" (മാത്രമല്ല.) എന്നാലവര്‍, തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതില്‍ തന്നെ അവിശ്വസിക്കുന്നവരാണ്.
قُلْ يَتَوَفَّىٰكُم مَّلَكُ ٱلْمَوْتِ ٱلَّذِى وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ﴿١١﴾
share
قُلْ പറയുക يَتَوَفَّاكُم നിങ്ങളെ പൂര്‍ണ്ണമായെടുക്കും, പൂര്‍ത്തിയായി കൊണ്ടുപോകും مَّلَكُ الْمَوْتِ മരണത്തിന്റെ മലക്കു الَّذِي وُكِّلَ ഏല്‍പിക്കപ്പെട്ടിട്ടുള്ളതായ بِكُمْ നിങ്ങളില്‍, (നിങ്ങളുടെ കാര്യത്തില്‍) ثُمَّ പിന്നെ إِلَىٰ رَبِّكُمْ നിങ്ങളുടെ റബ്ബിങ്കലേക്കു تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടും
32:11(നബിയേ,) പറയുക: "നിങ്ങളുടെ കാര്യത്തില്‍ എല്പിക്കപ്പെട്ടിട്ടുള്ള മരണത്തിന്റെ മലക്ക് നിങ്ങളെ പൂര്‍ണ്ണമായെടുക്കും [മരണപ്പെടുത്തും]. പിന്നീട് നിങ്ങളുടെ റബ്ബിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടും".
തഫ്സീർ : 10-11
View   
وَلَوْ تَرَىٰٓ إِذِ ٱلْمُجْرِمُونَ نَاكِسُوا۟ رُءُوسِهِمْ عِندَ رَبِّهِمْ رَبَّنَآ أَبْصَرْنَا وَسَمِعْنَا فَٱرْجِعْنَا نَعْمَلْ صَـٰلِحًا إِنَّا مُوقِنُونَ﴿١٢﴾
share
وَلَوْ تَرَىٰ നീ കണ്ടിരുന്നെങ്കില്‍! إِذِ الْمُجْرِمُونَ കുറ്റവാളികള്‍ ആയിരിക്കുന്ന സന്ദര്‍ഭം نَاكِسُو رُءُوسِهِمْ തങ്ങളുടെ തലകളെ താഴ്‌ത്തിക്കൊണ്ടിരിക്കുന്നവര്‍ عِندَ رَبِّهِمْ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ رَبَّنَا ഞങ്ങളുടെ രക്ഷിതാവേ أَبْصَرْنَا ഞങ്ങള്‍ കണ്ടു وَسَمِعْنَا ഞങ്ങള്‍ കേള്‍ക്കയും ചെയ്തു فَارْجِعْنَا ആകയാല്‍ ഞങ്ങളെ മടക്കിത്തരേണമേ نَعْمَلْ ഞങ്ങള്‍ പ്രവര്‍ത്തിച്ചു കൊള്ളാം صَالِحًا സല്‍ക്കര്‍മ്മം إِنَّا നിശ്ചയമായും ഞങ്ങള്‍ مُوقِنُونَ ഉറപ്പിച്ചവരാണ്, ദൃഢവിശ്വാസികളാണ്
32:12(ആ) കുറ്റവാളികള്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ തങ്ങളുടെ തലകള്‍ (കുത്തനെ) താഴ്ത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം നീ കാണുന്നപക്ഷം! (ഹാ, അതു വല്ലാത്തൊരു കാഴ്ചയായിരിക്കും!) (അവര്‍ പറയും:) "ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ (നേരില്‍) കാണുകയും, കേള്‍ക്കുകയും ചെയ്തു; അതുകൊണ്ടു ഞങ്ങളെ മടക്കി (അയച്ചു) തരേണമേ - ഞങ്ങള്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചു കൊള്ളാം! നിശ്ചയമായും ഞങ്ങള്‍ (ഇപ്പോള്‍) ദൃഢമായി വിശ്വസിച്ചവരാണ്".
തഫ്സീർ : 12-12
View   
وَلَوْ شِئْنَا لَـَٔاتَيْنَا كُلَّ نَفْسٍ هُدَىٰهَا وَلَـٰكِنْ حَقَّ ٱلْقَوْلُ مِنِّى لَأَمْلَأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ﴿١٣﴾
share
وَلَوْ شِئْنَا നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَآتَيْنَا നാം നല്‍കുമായിരുന്നു كُلَّ نَفْسٍ എല്ലാ ദേഹത്തിനും, ആള്‍ക്കും, ആത്മാവിനും هُدَاهَا അതിന്റെ നേര്‍മ്മാര്‍ഗ്ഗം وَلَـٰكِنْ പക്ഷേ, എങ്കിലും حَقَّ സ്ഥിരപ്പെട്ടു, യഥാര്‍ത്ഥമായിരിക്കുന്നു الْقَوْلُ വാക്കു, വചനം مِنِّي എന്റെ പക്കല്‍ നിന്നു لَأَمْلَأَنَّ നിശ്ചയമായും ഞാന്‍ നിറക്കും (എന്നു) جَهَنَّمَ നരകത്തെ مِنَ الْجِنَّةِ ജിന്നുകളില്‍ നിന്നും, ജിന്നുകളാലും وَالنَّاسِ മനുഷ്യരില്‍ നിന്നും أَجْمَعِينَ എല്ലാം തന്നെ
32:13നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, ഓരോ ദേഹത്തിനും [ആള്‍ക്കും] അതിന്റെ നേര്‍മ്മാര്‍ഗ്ഗം നാം നല്‍കുമായിരുന്നു. പക്ഷെ, എന്നില്‍ നിന്ന് വാക്കു സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു: "ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍നിന്നുമെല്ലാം നരകത്തെ നിശ്ചയമായും ഞാന്‍ നിറക്കുന്നതാണ്" എന്ന് .
തഫ്സീർ : 13-13
View   
فَذُوقُوا۟ بِمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَـٰذَآ إِنَّا نَسِينَـٰكُمْ ۖ وَذُوقُوا۟ عَذَابَ ٱلْخُلْدِ بِمَا كُنتُمْ تَعْمَلُونَ﴿١٤﴾
share
فَذُوقُوا അതുകൊണ്ടു ആസ്വദിക്കുവിന്‍ بِمَا نَسِيتُمْ നിങ്ങള്‍ വിസ്മരിച്ചതിനാല്‍ لِقَاءَ يَوْمِكُمْ നിങ്ങളുടെ ദിവസത്തെ കണ്ടുമുട്ടുന്നതിനെ هَـٰذَا ഈ إِنَّا നിശ്ചയമായും നാം نَسِينَاكُمْ നാം നിങ്ങളെ വിസ്മരിച്ചിരിക്കുന്നു وَذُوقُوا ആസ്വദിക്കയും ചെയ്യുവിന്‍ عَذَابَ الْخُلْدِ ശാശ്വത ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَعْمَلُونَ പ്രവര്‍ത്തിച്ചിരുന്ന (തുകൊണ്ടു)
32:14"ആകയാല്‍, നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നതു നിങ്ങള്‍ വിസ്മരിച്ചുകളഞ്ഞതുകൊണ്ട് (അതിന്റെ ശിക്ഷ) നിങ്ങള്‍ ആസ്വദിച്ചു കൊള്ളുവിന്‍. നിശ്ചയമായും നാം നിങ്ങളെ വിസ്മരിച്ചിരിക്കുകയാണ്! നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി ശാശ്വതശിക്ഷ ആസ്വദിക്കുകയും ചെയ്തുകൊള്ളുവിന്‍!"
തഫ്സീർ : 14-14
View   
إِنَّمَا يُؤْمِنُ بِـَٔايَـٰتِنَا ٱلَّذِينَ إِذَا ذُكِّرُوا۟ بِهَا خَرُّوا۟ سُجَّدًۭا وَسَبَّحُوا۟ بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩﴿١٥﴾
share
إِنَّمَا يُؤْمِنُ നിശ്ചയമായും വിശ്വസിക്കുന്നുള്ളൂ بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ الَّذِينَ യാതൊരു കൂട്ടര്‍ (മാത്രം) إِذَا ذُكِّرُوا അവര്‍ക്ക് ഉല്‍ബോധനം (ഉപദേശം) ചെയ്യപ്പെട്ടാല്‍ بِهَا അവമുഖേന, അവകൊണ്ടു خَرُّوا അവര്‍ നിലംപതിക്കും, വീഴും سُجَّدًا സുജൂദു ചെയ്യുന്നവരായിട്ടു وَسَبَّحُوا അവര്‍ "തസ്ബീഹു" ചെയ്യുകയും ചെയ്യും بِحَمْدِ സ്തുതിച്ചുകൊണ്ടു رَبِّهِمْ തങ്ങളുടെ റബ്ബിനെ وَهُمْ അവരാകട്ടെ لَا يَسْتَكْبِرُونَ ഗര്‍വ്വ് (അഹംഭാവം) നടിക്കയുമില്ല
32:15നിശ്ചയമായും നമ്മുടെ "ആയത്തു" കളില്‍ യാതൊരു കൂട്ടര്‍ മാത്രമേ വിശ്വസിക്കുന്നുള്ളു: അവര്‍ക്ക് അവ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ അവര്‍ "സുജൂദ്" [സാഷ്ടാംഗ നമസ്‌കാരം] ചെയ്യുന്നവരായി നിലംപതിക്കുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ടു "തസ്ബീഹു" [സ്തോത്രകീര്‍ത്തനം] ചെയ്യുകയും ചെയ്യുന്നതാണ്; അവരാകട്ടെ, ഗര്‍വ്വ് നടിക്കുകയുമില്ല.
تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًۭا وَطَمَعًۭا وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ﴿١٦﴾
share
تَتَجَافَىٰ അകന്നുപോകും جُنُوبُهُمْ അവരുടെ പാര്‍ശ്വങ്ങള്‍ عَنِ الْمَضَاجِعِ കിടപ്പുസ്ഥാനങ്ങളില്‍ നിന്നു يَدْعُونَ അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടു رَبَّهُمْ തങ്ങളുടെ രക്ഷിതാവിനെ خَوْفًا പേടിയാല്‍, ഭയന്ന്‍ وَطَمَعًا ആശയാലും, ആഗ്രഹിച്ചും وَمِمَّا رَزَقْنَاهُمْ നാം അവര്‍ക്കു നല്‍കിയതില്‍നിന്നു يُنفِقُونَ അവര്‍ ചിലവഴിക്കയും ചെയ്യും
32:16തങ്ങളുടെ രക്ഷിതാവിനോട് - ഭയവും ആശയും നിമിത്തം - പ്രാര്‍ത്ഥന ചെയ്തുകൊണ്ട് അവരുടെ പാര്‍ശ്വങ്ങള്‍ കിടപ്പുസ്ഥാനങ്ങളില്‍ [വിരുപ്പുകളില്‍] നിന്നു അകന്നുപോകുന്നതാണ്; നാം അവര്‍ക്കു നല്‍കിയിട്ടുള്ളതില്‍ നിന്ന്‍ അവര്‍ ചിലവഴിക്കുകയും ചെയ്യും. (ഇങ്ങിനെയുള്ളവരേ വിശ്വസിക്കുന്നുള്ളു.)
തഫ്സീർ : 15-16
View   
فَلَا تَعْلَمُ نَفْسٌۭ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍۢ جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ﴿١٧﴾
share
فَلَا تَعْلَمُ ആകയാല്‍ (എന്നാല്‍) അറിയുന്നതല്ല نَفْسٌ ഒരാളും مَّا أُخْفِيَ ഗോപ്യമാക്കി (ഒളിച്ചു) വെക്കപ്പെട്ടിട്ടുള്ളതു لَهُم അവര്‍ക്കുവേണ്ടി مِّن قُرَّةِ أَعْيُنٍ കണ്‍കുളിര്‍മ്മയായിട്ടു جَزَاءً പ്രതിഫലമായി بِمَا യാതൊന്നിനു كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന
32:17അതിനാല്‍, കണ്‍കുളിര്‍മ്മയായി [ആനന്ദകരമായി]ക്കൊണ്ടു അവര്‍ക്കുവേണ്ടി ഗോപ്യമാക്കി (സൂക്ഷിച്ചു) വെക്കപ്പെട്ടിട്ടുള്ളതു ഒരാള്‍ക്കും അറിയാവുന്നതല്ല; (അതെ) അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനു പ്രതിഫലമായിട്ട്‌!
തഫ്സീർ : 17-17
View   
أَفَمَن كَانَ مُؤْمِنًۭا كَمَن كَانَ فَاسِقًۭا ۚ لَّا يَسْتَوُۥنَ﴿١٨﴾
share
أَفَمَن كَانَ അപ്പോള്‍ ആയിട്ടുള്ളവനാണോ مُؤْمِنًا സത്യവിശ്വാസി كَمَن ഒരുവനെപ്പോലെ كَانَ فَاسِقًا തോന്നിയവാസി (ധിക്കാരി, തെമ്മാടി) ആയിട്ടുള്ള لَّا يَسْتَوُونَ അവര്‍ സമമാവുകയില്ല
32:18അപ്പോള്‍, സത്യവിശ്വാസിയായിരിക്കുന്നവന്‍ തോന്നിയവാസിയായിരിക്കുന്നവനെപ്പോലെയാണോ?! (അല്ല,) അവര്‍ സമമാവുകയില്ല.
أَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ جَنَّـٰتُ ٱلْمَأْوَىٰ نُزُلًۢا بِمَا كَانُوا۟ يَعْمَلُونَ﴿١٩﴾
share
أَمَّا الَّذِينَ എന്നാല്‍ യാതൊരുകൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ فَلَهُمْ എന്നാലവര്‍ക്കുണ്ട് جَنَّاتُ الْمَأْوَىٰ വാസത്തിന്റെ (വാസസ്ഥലത്തിന്റെ) സ്വര്‍ഗ്ഗങ്ങള്‍ نُزُلًا സല്‍ക്കാരമായിട്ടു, വിരുന്നായിട്ടു بِمَا كَانُوا അവര്‍ ആയിരുന്നതു നിമിത്തം يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും
32:19എന്നാല്‍, വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിന്റെ ഫലമായി, സല്‍ക്കാരമെന്നനിലയില്‍, അവര്‍ക്കു (ആതിഥേയ) വാസത്തിന്റെ സ്വര്‍ഗ്ഗങ്ങളുണ്ടായിരിക്കും.
وَأَمَّا ٱلَّذِينَ فَسَقُوا۟ فَمَأْوَىٰهُمُ ٱلنَّارُ ۖ كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَآ أُعِيدُوا۟ فِيهَا وَقِيلَ لَهُمْ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ﴿٢٠﴾
share
وَأَمَّا الَّذِينَ എന്നാല്‍ യാതൊരു കൂട്ടരോ فَسَقُوا അവര്‍ തോന്നിയവാസം (ധിക്കാരം) ചെയ്തു فَمَأْوَاهُمُ അപ്പോള്‍ അവരുടെ വാസസ്ഥാനം النَّارُ നരകമാണ് كُلَّمَا أَرَادُوا അവര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം أَن يَخْرُجُوا അവര്‍ പുറത്തു പോകാന്‍ مِنْهَا അതില്‍നിന്നു أُعِيدُوا അവര്‍ (വീണ്ടും) മടക്കപ്പെടും فِيهَا അതില്‍ وَقِيلَ പറയപ്പെടും لَهُمْ അവരോട് ذُوقُوا നിങ്ങള്‍ ആസ്വദിക്കുവിന്‍ عَذَابَ النَّارِ നരകശിക്ഷയെ الَّذِي كُنتُم നിങ്ങള്‍ ആയിരുന്നതായ بِهِ അതിനെ تُكَذِّبُونَ വ്യാജമാക്കുക, കളവാക്കിക്കൊണ്ടിരിക്കുക
32:20എന്നാല്‍, തോന്നിയവാസം പ്രവര്‍ത്തിച്ചവരാകട്ടെ, അവരുടെ (ആതിഥേയ) വാസസ്ഥലം നരകമാകുന്നു; അവര്‍ അതില്‍നിന്നു പുറത്തുപോകുവാന്‍ ഉദ്യമിക്കുമ്പോഴെല്ലാം, അതില്‍ (തന്നെ വീണ്ടും) അവര്‍ മടക്കപ്പെടുന്നതാണ്‌. അവരോടു പറയപ്പെടുകയും ചെയ്യും: "നിങ്ങള്‍ വ്യാജമാക്കിയിരുന്നതായ ആ നരകശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുവിന്‍" എന്ന്‍!
തഫ്സീർ : 18-20
View   
وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ﴿٢١﴾
share
وَلَنُذِيقَنَّهُم അവര്‍ക്കു നാം ആസ്വദിപ്പിക്കുക തന്നെ ചെയ്യും مِّنَ الْعَذَابِ ശിക്ഷയില്‍ നിന്നു الْأَدْنَىٰ താണതായ, അടുത്തതായ دُونَ الْعَذَابِ ശിക്ഷക്കുപുറമെ الْأَكْبَرِ ഏറ്റവും വലിയ لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَرْجِعُونَ മടങ്ങുക, മടങ്ങുന്ന (വര്‍)
32:21ഏറ്റവും വലുതായ ശിക്ഷക്കുപുറമെ, അവര്‍ക്കു നാം താണ ശിക്ഷയില്‍ നിന്നും (ചിലതൊക്കെ) ആസ്വദിപ്പിക്കുക തന്നെ ചെയ്യുന്നതാണ്; അവര്‍ മടങ്ങിയേക്കാമല്ലോ ( - അതിന്നുവേണ്ടി).
തഫ്സീർ : 21-21
View   
وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَـٰتِ رَبِّهِۦ ثُمَّ أَعْرَضَ عَنْهَآ ۚ إِنَّا مِنَ ٱلْمُجْرِمِينَ مُنتَقِمُونَ﴿٢٢﴾
share
وَمَنْ ആരാണ്, ആരുണ്ട് أَظْلَمُ ഏറ്റവും (കൂടുതല്‍) അക്രമി مِمَّن യാതൊരുവനെക്കാള്‍ ذُكِّرَ അവനു ഉപദേശം (ഉല്‍ബോധനം) ചെയ്യപ്പെട്ടു بِآيَاتِ رَبِّهِ തന്റെ റബ്ബിന്റെ ആയത്തുകള്‍ മുഖേന ثُمَّ പിന്നെ, എന്നിട്ടു أَعْرَضَ അവന്‍ തിരിഞ്ഞു കളഞ്ഞു عَنْهَا അവ വിട്ടു إِنَّا നിശ്ചയമായും നാം مِنَ الْمُجْرِمِينَ കുറ്റവാളികളോടു مُنتَقِمُونَ ശിക്ഷാനടപടി എടുക്കുന്നവരാണ്, പ്രതികാരമെടുക്കുന്നവരാണ്.
32:22തന്റെ രക്ഷിതാവിന്റെ ആയത്തുകള്‍ മുഖേന ഉല്‍ബോധനം ചെയ്യപ്പെടുകയും, എന്നിട്ട് അവയെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്തവനെക്കാള്‍ അക്രമി ആരാണുള്ളത്?! നിശ്ചയമായും (ആ) കുറ്റവാളികളോട് നാം (പ്രതികാര) ശിക്ഷാ നടപടിയെടുക്കുന്നവരാകുന്നു.
തഫ്സീർ : 22-22
View   
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ فَلَا تَكُن فِى مِرْيَةٍۢ مِّن لِّقَآئِهِۦ ۖ وَجَعَلْنَـٰهُ هُدًۭى لِّبَنِىٓ إِسْرَٰٓءِيلَ﴿٢٣﴾
share
وَلَقَدْ آتَيْنَا നാം നല്‍കിയിട്ടുണ്ടു مُوسَى മൂസാക്ക് الْكِتَابَ വേദഗ്രന്ഥം فَلَا تَكُن എന്നാല്‍ നീ ആവരുത് فِي مِرْيَةٍ ഒരു ആശങ്കയിലും, സംശയത്തിലും مِّن لِّقَائِهِ അതിന്റെ (അദ്ദേഹത്തിന്റെ) കാഴ്ചയെ (ഏറ്റെടുക്കലിനെ) പ്പറ്റി وَجَعَلْنَاهُ അദ്ദേഹത്തെ (അതിനെ) നാം ആക്കുകയും ചെയ്തു هُدًى മാര്‍ഗ്ഗദര്‍ശനം لِّبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്ക്
32:23മൂസാക്കു നാം വേദഗ്രന്ഥം നല്‍കുകയുണ്ടായിട്ടുണ്ട്; എന്നാല്‍ അതിന്റെ (അഥവാ അദ്ദേഹത്തിന്റെ) കാഴ്ചയെക്കുറിച്ച് നീ യാതൊരു ആശങ്കയിലും ആകേണ്ടതില്ല. നാം അതിനെ (അഥവാ അദ്ദേഹത്തെ) ഇസ്രാഈല്‍ സന്തതികള്‍ക്കു മാര്‍ഗ്ഗദര്‍ശനമാക്കുകയും ചെയ്തു.
وَجَعَلْنَا مِنْهُمْ أَئِمَّةًۭ يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا۟ ۖ وَكَانُوا۟ بِـَٔايَـٰتِنَا يُوقِنُونَ﴿٢٤﴾
share
وَجَعَلْنَا مِنْهُمْ അവരില്‍ നിന്നും നാം ഉണ്ടാക്കുകയും ചെയ്തു أَئِمَّةً ചില നേതാക്കളെ يَهْدُونَ മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന بِأَمْرِنَا നമ്മുടെ കല്‍പനപ്രകാരം لَمَّا صَبَرُوا അവര്‍ ക്ഷമിച്ചപ്പോള്‍ وَكَانُوا അവരായിരുന്നു بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ يُوقِنُونَ ദൃഢമായി വിശ്വസിക്കും
32:24തങ്ങള്‍ ക്ഷമ കൈക്കൊണ്ടപ്പോള്‍ നമ്മുടെ കല്‍പനയനുസരിച്ച് (ജനങ്ങള്‍ക്കു) മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ചില നേതാക്കളെ നാം അവരില്‍നിന്നു ഉണ്ടാക്കുകയും ചെയ്തു. അവര്‍, നമ്മുടെ ആയത്തുകളില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്‌തിരുന്നു.
إِنَّ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ﴿٢٥﴾
share
إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് هُوَ അവന്‍ (തന്നെ) يَفْصِلُ തീരുമാനം ചെയ്യും, തീര്‍പ്പ്‌ കല്‍പിക്കും, പിരിച്ചുവിടും بَيْنَهُمْ അവര്‍ക്കിടയില്‍ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ فِيمَا യാതൊന്നില്‍ كَانُوا അവരായിരുന്നു فِيهِ അതില്‍ يَخْتَلِفُونَ ഭിന്നിക്കും, ഭിന്നിക്കുന്ന (വര്‍)
32:25നിശ്ചയമായും, അവര്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യത്തില്‍ നിന്റെ റബ്ബ്തന്നെ അവര്‍ക്കിടയില്‍ ഖിയാമത്തു നാളില്‍ തീരുമാനം ചെയ്യുന്നതാണ്.
തഫ്സീർ : 23-25
View   
أَوَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا مِن قَبْلِهِم مِّنَ ٱلْقُرُونِ يَمْشُونَ فِى مَسَـٰكِنِهِمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ ۖ أَفَلَا يَسْمَعُونَ﴿٢٦﴾
share
أَوَلَمْ يَهْدِ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നില്ലേ, വഴികാട്ടുന്നില്ലേ لَهُمْ ഇവര്‍ക്കു, അവര്‍ക്കു كَمْ أَهْلَكْنَا നാം എത്രയോ നശിപ്പിച്ചിരിക്കുന്നു (എന്നുള്ളതു) مِن قَبْلِهِم ഇവരുടെ (അവരുടെ) മുമ്പ് مِّنَ الْقُرُونِ തലമുറകളില്‍ നിന്നു يَمْشُونَ ഇവര്‍ സഞ്ചരിക്കുന്നു, നടക്കുന്നു فِي مَسَاكِنِهِمْ അവരുടെ വാസസ്ഥലങ്ങളില്‍ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ أَفَلَا يَسْمَعُونَ എന്നിട്ടും അവര്‍ (ഇവര്‍) കേള്‍ക്കുന്നില്ലേ
32:26ഇവര്‍ക്കുമുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കുന്നുവെന്നതു ഇവര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നില്ലേ? ഇവര്‍ അവരുടെ വാസസ്ഥലങ്ങളില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു (വല്ലോ)! നിശ്ചയമായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്; എന്നിട്ടും ഇവര്‍ കേട്ടറിയുന്നില്ലേ?!
أَوَلَمْ يَرَوْا۟ أَنَّا نَسُوقُ ٱلْمَآءَ إِلَى ٱلْأَرْضِ ٱلْجُرُزِ فَنُخْرِجُ بِهِۦ زَرْعًۭا تَأْكُلُ مِنْهُ أَنْعَـٰمُهُمْ وَأَنفُسُهُمْ ۖ أَفَلَا يُبْصِرُونَ﴿٢٧﴾
share
أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ, കണ്ടിട്ടില്ലേ أَنَّا نَسُوقُ നാം കൊണ്ടുചെന്നുവെന്നു, തെളിച്ചു കൊണ്ടുപോകുന്നത് الْمَاءَ വെള്ളം إِلَى الْأَرْضِ ഭൂമിയിലേക്കു الْجُرُزِ വരണ്ടതായ (സസ്യങ്ങളില്ലാത്ത) فَنُخْرِجُ അങ്ങിനെ നാം പുറപ്പെടുവിക്കുന്നു (ഉല്‍പാദിപ്പിക്കുന്നു) بِهِ അതുകൊണ്ടു زَرْعًا കൃഷിയെ, വിളയെ تَأْكُلُ തിന്നുന്നു مِنْهُ അതില്‍നിന്നു أَنْعَامُهُمْ അവരുടെ കന്നുകാലികള്‍ وَأَنفُسُهُمْ അവരുടെ ദേഹങ്ങളും (അവര്‍ തന്നെയും) أَفَلَا يُبْصِرُونَ എന്നിട്ടും അവര്‍ (ഇവര്‍) കാണുന്നില്ലേ, കണ്ടറിയുന്നില്ലേ
32:27വരണ്ടുകിടക്കുന്ന ഭൂമിയിലേക്കു നാം വെള്ളത്തെ കൊണ്ടുചെല്ലുന്നുവെന്നുള്ളതു ഇവര്‍ക്കു കണ്ടുകൂടേ? അങ്ങനെ, ഇവരുടെ കന്നുകാലികളും, ഇവര്‍തന്നെയും തിന്നുകൊണ്ടിരിക്കുന്ന കൃഷിയെ നാം അതുമൂലം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു! എന്നിട്ടും ഇവര്‍ കണ്ടറിയുന്നില്ലേ?!
തഫ്സീർ : 26-27
View   
وَيَقُولُونَ مَتَىٰ هَـٰذَا ٱلْفَتْحُ إِن كُنتُمْ صَـٰدِقِينَ﴿٢٨﴾
share
وَيَقُولُونَ അവര്‍ പറയുന്നു مَتَىٰ എപ്പോഴാണ് هَـٰذَا الْفَتْحُ ഈ തുറവി (വിജയം, തീരുമാനം) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍
32:28അവര്‍ പറയുന്നു: "എപ്പോഴാണ് ഈ വിജയം (അഥവാ തീരുമാനം), നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍?!
قُلْ يَوْمَ ٱلْفَتْحِ لَا يَنفَعُ ٱلَّذِينَ كَفَرُوٓا۟ إِيمَـٰنُهُمْ وَلَا هُمْ يُنظَرُونَ﴿٢٩﴾
share
قُلْ പറയുക يَوْمَ الْفَتْحِ തുറവിയുടെ ദിവസം لَا يَنفَعُ ഉപകാരം ചെയ്കയില്ല, ഫലപ്പെടുകയില്ല الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു إِيمَانُهُمْ അവരുടെ വിശ്വാസം وَلَا هُمْ അവരില്ലതാനും يُنظَرُونَ താമസം ചെയ്തുകൊടുക്കപ്പെടുക, ഒഴിവു നല്‍കപ്പെടുക
32:29 (നബിയേ) പറയുക: വിജയത്തിന്റെ (അഥവാ തീരുമാനത്തിന്റെ) ദിവസം, അവിശ്വസിച്ചവരായ ആളുകള്‍ക്കു അവരുടെ (അപ്പോഴത്തെ) വിശ്വാസം ഫലം ചെയ്യുന്നതല്ല; അവര്‍ക്കു (കാലാവധി നല്‍കി) താമസം ചെയ്തുകൊടുക്കപ്പെടുന്നതുമല്ല."
തഫ്സീർ : 28-29
View   
فَأَعْرِضْ عَنْهُمْ وَٱنتَظِرْ إِنَّهُم مُّنتَظِرُونَ﴿٣٠﴾
share
فَأَعْرِضْ അതുകൊണ്ടു തിരിഞ്ഞുകളയുക, അവഗണിക്കുക عَنْهُمْ അവരെപ്പറ്റി, അവരില്‍ നിന്നു وَانتَظِرْ കാത്തിരിക്കയും (പ്രതീക്ഷിക്കയും) ചെയ്യുക إِنَّهُم നിശ്ചയമായും അവര്‍ مُّنتَظِرُونَ പ്രതീക്ഷിച്ചിരിക്കുന്നവരാണ്
32:30അതുകൊണ്ട് നീ അവരില്‍നിന്നും (അവഗണനയോടെ) തിരിഞ്ഞുകളയുക; പ്രതീക്ഷിച്ചുകൊണ്ടിരിക്കയും ചെയ്യുക. നിശ്ചയമായും അവര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്.
തഫ്സീർ : 30-30
View