ٱلَّذِينَ അതായത് യാതൊരു കൂട്ടര്‍ يُقِيمُونَ ٱلصَّلَوٰةَ നമസ്‌കാരം നിലനിറുത്തുന്നു وَيُؤْتُونَ ٱلزَّكَوٰةَ സകാത്ത് കൊടുക്കുകയും ചെയ്യുന്നു وَهُم അവരാകട്ടെ بِٱلْـَٔاخِرَةِ രലോകത്തെക്കുറിച്ച് هُمْ يُوقِنُونَ അവര്‍ വിശ്വാസമുറപ്പിക്കുന്നു, ഉറച്ചു വിശ്വസിക്കുന്നു
31:4അതായത്: നമസ്‌കാരം നിലനിറുത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍ക്ക്. അവരാകട്ടെ, പരലോകത്തില്‍ വിശ്വാസമുറപ്പിക്കുകയും ചെയ്യുന്നു (അങ്ങിനെയുള്ളവര്‍ക്ക്).
وَمِنَ النَّاسِ മനുഷ്യരിലുണ്ട് مَن يَشْتَرِي വാങ്ങുന്ന ചിലർ لَهْوَ الْحَدِيثِ വിനോദ വാർത്തയെ, അനാവശ്യ വർത്തമാനം, لِيُضِلَّ അവൻ പിഴപ്പിക്കുവാൻ വേണ്ടി عَن سَبِيلِ اللَّـهِ അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന് بِغَيْرِ عِلْمٍ യാതൊരറിവുമില്ലാതെ وَيَتَّخِذَهَا അതിനെ ആക്കുവാനും هُزُوًا പരിഹാസം, പരിഹാസ്യം أُولَـٰئِكَ അക്കൂട്ടർ لَهُمْ അവർക്കുണ്ട് عَذَابٌ ശിക്ഷ مُّهِينٌ നിന്ദ്യകരമായ, അപമാനപ്പെടുത്തുന്ന
31:6മനുഷ്യരിലുണ്ട് ചില ആളുകൾ; യാതൊരറിവും കൂടാതെ, അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) വഴിപിഴപ്പിക്കുകയും, അതിനെ പരിഹാസ്യമാക്കിത്തീർക്കുകയും ചെയ്വാനായി അവർ വിനോദവാർത്ത (കളെ) വാങ്ങുന്നു. അക്കൂട്ടരാകട്ടെ, അവർക്ക് നിന്ദ്യകരമായ ശിക്ഷയുമുണ്ട്.
وَإِذَا تُتْلَىٰ = ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ عَلَيْهِ = അവന് آيَاتُنَا = നമ്മുടെ ആയത്തുകൾ (ലക്ഷ്യങ്ങൾ, വേദവാക്യങ്ങൾ) وَلَّىٰ = അവൻ തിരിഞ്ഞു പോകും مُسْتَكْبِرًا = ഗർവ്വ് (അഹംഭാവം) നടിച്ചുകൊണ്ട് كَأَن لَّمْ يَسْمَعْهَا = അവനതു കേൾക്കാത്തതുപോലെ كَأَنَّ فِي أُذُنَيْهِ = അവൻറെ രണ്ട് കാതുകളിലുള്ള പ്രകാരം وَقْرًا = ഒരു കട്ടി, ഭാരം فَبَشِّرْهُ = എന്നാൽ അവന് സന്തോഷമറിയിക്കുക بِعَذَابٍ = ശിക്ഷയെക്കുറിച്ചു أَلِيمٍ = വേദനയേറിയ
31:7(അങ്ങിനെയുള്ള അവന് നമ്മുടെ "ആയാത്തുകൾ" ഓതികേൾപ്പിക്കപ്പെടുന്നതായാൽ, അവൻ ഗർവ് നടിച്ചുകൊണ്ട് തിരിഞ്ഞുപോകുന്നതുമാണ്; അവനത് കേട്ടിട്ടില്ലാത്തത് പോലെ - (അഥവാ) അവന്റെ ഇരുകാതുകളിലും ഒരു (തരം) കട്ടിയുള്ളത്പോലെ! എന്നാൽ, (നബിയേ) വേദനയേറിയ ശിക്ഷയെപ്പറ്റി അവന് സന്തോഷവാർത്ത അറിയിക്കുക !
خَـٰلِدِينَ فِيهَا അതിൽ നിത്യവാസികളായ നിലയിൽ وَعْدَ ٱللَّـهِ അല്ലാഹുവിന്റെ വാഗ്ദാനം حَقًّا യാഥാർഥമായ, സത്യമായും وَهُوَ അവൻ ٱلْعَزِيزُ പ്രതാപശാലിയത്രെ ٱلْحَكِيمُ അഗാധജ്ഞനായ, തത്വജ്ഞാനിയായ
31:9അവരതിൽ നിത്യവാസികളായിക്കൊണ്ട് (ജീവിക്കും). അല്ലാഹുവിന്റെ യദാർഢ്മായ വാഗ്ദാനം! അവനത്രെ
പ്രതാപശാലിയും, അഗാധജ്ഞാനിയുമായുള്ളവൻ.
خَلَقَ ٱلسَّمَـٰوَٰتِ ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു بِغَيْرِ عَمَدٍ തൂണുകളൊന്നും കൂടാതെ تَرَوْنَهَا നിങ്ങൾ കാണുന്ന وَأَلْقَىٰ അവൻ ഇടുക (സ്ഥാപിക്കുക) യും ചെയ്‌തു فِى ٱلْأَرْضِ ഭൂമിയിൽ رَوَٰسِىَ ഉറച്ച മലകളെ, അണികളെ أَن تَمِيدَ അത് ചരിഞ്ഞുപോകുമെന്നതിനാൽ (മറിഞ്ഞുപോകാതിരിക്കുന്നതിന്) بِكُمْ നിങ്ങളെയും കൊണ്ട് وَبَثَّ فِيهَا അതിൽ പരത്തുക (വിതരണം ചെയ്യുക) യും ചെയ്തു مِن كُلِّ دَآبَّةٍ എല്ലാ ജന്തുക്കളെയും, ജന്തുക്കളിൽ നിന്ന് وَأَنزَلْنَا നാം ഇറക്കുകയും ചെയ്‌തു مِنَ ٱلسَّمَآءِ ആകാശത്തുനിന്ന് مَآءً വെള്ളം, ജലം فَأَنۢبَتْنَا എന്നിട്ട് നാം മുളപ്പിച്ചു, ഉൽപാദിപ്പിച്ചു فِيهَا അതിൽ مِن كُلِّ زَوْجٍ എല്ലാ ഇണകളെയും, ഇണകളിൽനിന്നും كَرِيمٍ മാന്യമായ, വിശേഷപ്പെട്ട
31:10നിങ്ങൾക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ അവൻ ആകാശങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ചരിഞ്ഞുപോകുമെന്നതിനാൽ, ഉറച്ച മലകളെ അതിൽ അവൻ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. അതിൽ എല്ലാ (തരം) ജീവജന്തുക്കളെയും വിതരണം ചെയ്കയും ചെയ്തിരിക്കുന്നു. ആകാശത്തുനിന്ന് നാം [അല്ലാഹു] വെള്ളം ഇറക്കി; എന്നിട്ട് മാന്യമായ [വിശിഷ്ടമായ] എല്ലാ ഇണകളെയും നാം അതിൽ മുളപ്പിക്കുകയും ചെയ്തു.
هَـٰذَا അത് خَلْقُ ٱللَّـهِ അല്ലാഹുവിന്റെ സൃഷ്ടിയാണ് فَأَرُونِى എന്നാൽ നിങ്ങളെനിക്ക് കാട്ടിത്തരുക مَاذَا خَلَقَ എന്ത് സൃഷ്ടിച്ചു
വെന്ന് ٱلَّذِينَ യാതൊരു കൂട്ടർ مِن دُونِهِۦ അവന് പുറമെയുള്ള ۚ بَلِ പക്ഷേ, എങ്കിലും ٱلظَّـٰلِمُونَ അക്രമകാരികൾ فِى ضَلَـٰلٍ
ദുർമാർഗത്തിലാണ്, വഴിപിഴവിലാണ് مُّبِينٍ വ്യക്തമായ
31:11ഇത് (ഒക്കെയും) അല്ലാഹുവിന്റെ സൃഷ്ടിയാകുന്നു. എന്നാൽ, അവന് പുറമെയുള്ളവർ സൃഷ്ടിച്ചിട്ടുള്ളതെന്താണെന്ന് നിങ്ങളെനിക്ക് കാണിച്ചുതരിക! പക്ഷേ, അക്രമകാരികൾ വ്യക്തമായ ദുർമാർഗത്തിലാകുന്നു.
وَلَقَدْ ءَاتَيْنَا തീർച്ചയായും നാം കൊണ്ടുക്കുകയുണ്ടായി لُقْمَـٰنَ ലുക്വ് മാന് ٱلْحِكْمَةَ വിജ്ഞാനം, തത്വജ്ഞാനം أَنِ ٱشْكُرْ നീ നന്ദി
ചെയ്യണമെന്ന് لِلَّـهِ അല്ലാഹുവിന് وَمَن يَشْكُرْ ആരെങ്കിലും നന്ദി ചെയ്യുന്നതായാൽ فَإِنَّمَا يَشْكُرُ എന്നാൽ അവൻ നിശ്ചയമായും നന്ദി ചെയ്യുന്നു لِنَفْسِهِۦ തനിക്കുവേണ്ടിതന്നെ وَمَن كَفَرَ ആരെങ്കിലും നന്ദികേട് ചെയ്‌താൽ, അവിശ്വസിച്ചാൽ فَإِنَّ ٱللَّـهَ എന്നാൽ നിശ്ചയമായും അല്ലാഹു غَنِىٌّ ധന്യനാണ്, അനാശ്രയനാണ് حَمِيدٌ സ്തുത്യർഹനാണ്
31:12ലുക്വ് മാന്ന് നാം വിജ്ഞാനം നൽകുകയുണ്ടായിട്ടുണ്ട് - "അല്ലാഹുവന്ന് നീ നന്ദി ചെയ്യണം". എന്ന്.
ആർ (അല്ലാഹുവിന്) നന്ദി കാണിക്കുന്നുവോ അവൻ തനിക്കുവേണ്ടിത്തന്നെയാണ് നന്ദി കാണിക്കുന്നത്. ആരെങ്കിലും നന്ദികേട് കാണിക്കുന്നതായാലോ, എന്നാൽ നിശ്ചയമായും അല്ലാഹു ധന്യനാണ്, സ്തുത്യർഹനാണ്.
وَإِذْ قَالَ പറഞ്ഞ സന്ദർഭം, പറഞ്ഞപ്പോൾ لُقْمَـٰنُ ലുക്വ് മാൻ لِٱبْنِهِۦ തന്റെ മകനോട് وَهُوَ അദ്ദേഹം يَعِظُهُۥ അവന് സദുപദേശം നൽകിക്കൊണ്ടിരിക്കെ يَـٰبُنَىَّ എന്റെ കുഞ്ഞു (ഓമന) മകനേ لَا تُشْرِكْ നീ പങ്കുചേർക്കരുത്, ശിർക്ക്
ചെയ്യരുത് بِٱللَّـهِ അല്ലാഹുവിൽ إِنَّ ٱلشِّرْكَ നിശ്ചയമായും ശിർക്ക് لَظُلْمٌ അക്രമം തന്നെ عَظِيمٌ വമ്പിച്ച
31:13ലുക്വ് മാൻ, തന്റെ മകനോട് അദ്ദേഹം അവന് സദുപദേശം നൽകിക്കൊണ്ടിരിക്കവെ പറഞ്ഞ സന്ദർഭം
(ഓർക്കുക) : "എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവിനോട് പങ്കുചേർക്കരുത്. നിശ്ചയമായും (അവനോട്)
പങ്കുചേർക്കൽ വമ്പിച്ച അക്രമമത്രെ."
وَوَصَّيْنَا നാം വസ്വിയ്യത്ത് (ആജ്ഞാ നിർദേശം) നൽകി ٱلْإِنسَـٰنَ മനുഷ്യന് بِوَٰلِدَيْهِ അവന്റെ മാതാപിതാക്കളെപ്പറ്റി حَمَلَتْهُ അവനെ (ഗർഭം) ചുമന്നു أُمُّهُ അവന്റെ മാതാവ് ۥ وَهْنًاക്ഷീണത്തോടെ, ബലഹീനമായി عَلَىٰ وَهْنٍ ക്ഷീണത്തിനുമേൽ وَفِصَـٰلُهُ അവന്റെ വേർപാട് (മുലകുടി മാറ്റൽ) فِى عَامَيْنِ രണ്ടു വർഷത്തിനകമായിരിക്കും, രണ്ടു കൊല്ലം കൊണ്ടായിരിക്കും, أَنِ ٱشْكُرْ നീ നന്ദി ചെയ്യണമെന്ന് لِى എനിക്ക് وَلِوَٰلِدَيْكَ നിന്റെ മാതാപിതാക്കൾക്കു إِلَىَّ എന്റെ അടുക്കലേക്കാണ് ٱلْمَصِيرُ തിരിച്ചുവരവ്
31:14മനുഷ്യനോട് അവന്റെ മാതാപിതാക്കളെപ്പറ്റി നാം " വസ്വിയ്യത്ത്" [ആജ്ഞാ നിർദേശം] നൽകിയിരിക്കുന്നു: അവന്റെ മാതാവ് ക്ഷീണത്തിനുമേൽ ക്ഷീണത്തോടെ അവനെ (ഗർഭം) ചുമന്നു; അവന്റെ (മുലകുടി അവസാനിപ്പിച്ചുള്ള) വേർപാടാകട്ടെ, രണ്ടു വർഷം കൊണ്ട് മാത്രമാണ്; "എനിക്കും, നിന്റെ മാതാപിതാക്കൾക്കും നീ നന്ദി ചെയ്യണം. എന്റെ അടുക്കലേക്കാണ് നിങ്ങളുടെ തിരിച്ചുവരവ്.
وَإِن جَـٰهَدَاكَ അവർ രണ്ടാളും നിന്നെ ബുദ്ധിമുട്ടിച്ചാൽ, നിർബന്ധിച്ചാൽ عَلَىٰٓ أَن تُشْرِكَ നീ പങ്കുചേർക്കുവാൻ بِى എന്നോട്, എന്നിൽ مَا لَيْسَ ഇല്ലാത്ത യാതൊന്നിനെ لَكَ നിനക്ക് بِهِۦ അതിനെപ്പറ്റി عِلْمٌ ഒരറിവും فَلَا تُطِعْهُمَا അപ്പോൾ നീ അവരെ അനുസരിക്കരുത് وَصَاحِبْهُمَا നീ അവരോട് സഹവസിക്കയും ചെയ്യണം فِى ٱلدُّنْيَا ഇഹത്തിൽ مَعْرُوفًا സദാചാരപ്രകാരം (നല്ല നിലയിൽ) وَٱتَّبِعْ നീ പിൻപറ്റുകയും ചെയ്യുക سَبِيلَ مَنْ യാതൊരുവരുടെ മാർഗം أَنَابَ إِلَىَّ എന്നിലേക്ക് മടങ്ങിയ, ഖേദിച്ചുവന്ന ثُمَّ إِلَىَّ പിന്നെ എന്റെ അടുക്കലേക്കാണ് مَرْجِعُكُمْ നിങ്ങളുടെ മടങ്ങിവരവ് فَأُنَبِّئُكُم അപ്പോൾ ഞാൻ നിങ്ങളെ ബോധ്യപ്പെടുത്തും, അറിയിച്ചുതരും بِمَا യാതൊന്നിനെപ്പറ്റി كُنتُمْ تَعْمَلُونَ നിങ്ങൾ പ്രവർത്തിച്ചുവന്നിരുന്ന
31:15"നിനക്ക് (യഥാർഥത്തിൽ) യാതൊരു അറിവുമില്ലാത്ത ഏതെങ്കിലുമൊന്നിനെ എന്നോട് നീ പങ്ക് ചേർക്കുവാൻ അവർ നിന്നെ ബുദ്ധിമുട്ടിക്കുന്നപക്ഷം, അപ്പോൾ നീ അവരെ അനുസരിക്കരുത്. ഇഹത്തിൽ നീ അവരോട് സദാചാരമനുസരിച്ച് (നല്ല നിലക്ക്) സഹവസിക്കുകയും ചെയ്യണം; എന്റെ അടുക്കലേക്ക് (ഖേദിച്ചു) മടങ്ങിയവരുടെ മാർഗം പിൻപറ്റുകയും ചെയ്യുക. പിന്നീട് പിന്നീട്, നിങ്ങളുടെ (എല്ലാവരുടെയും) മടക്കം എന്റെ അടുക്കലേക്ക് തന്നെ. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി ഞാൻ നിങ്ങളെ
ബോധ്യപ്പെടുത്തുന്നതാണ്.
يَـٰبُنَىَّ എന്റെ കുഞ്ഞുമകനേ إِنَّهَآ നിശ്ചയമായും അത് (ഒരു കാര്യം) إِن تَكُ അതായിരുന്നാൽ مِثْقَالَ حَبَّةٍ ഒരു (ധാന്യ) മണിയുടെ തൂക്കം مِّنْ خَرْدَلٍ കടുകിൽ നിന്നുള്ള فَتَكُن എന്നിട്ട് അതായിരിക്കും (ചെയ്‌താൽ) فِى صَخْرَةٍ ഒരു പാറകല്ലിൽ أَوْ فِى ٱلسَّمَـٰوَٰتِ അല്ലെങ്കിൽ ആകാശങ്ങളിൽ أَوْ فِى ٱلْأَرْضِ അല്ലെങ്കിൽ ഭൂമിയിൽ يَأْتِ بِهَا അതിനെ കൊണ്ടുവരും ٱللَّـهُ അല്ലാഹു إِنَّ ٱللَّـهَ ശ്ചയമായും അല്ലാഹു لَطِيفٌ നിഗൂഢജ്ഞാനിയാണ്, സൗമ്യനാണ് خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്
31:16(ലുക്വ് മാൻ പറഞ്ഞു :) "എന്റെ കുഞ്ഞുമകനേ, നിശ്ചയമായും (ഒരു) കാര്യം - അതൊരു കടുക് മണിയുടെ തൂക്കമായിരുന്നാലും, എന്നിട്ടത് ഒരു പാറകല്ലി (ന്റെ ഉള്ളി)ലോ, ആകാശങ്ങളിലോ, ഭൂമിയിലോ (എവിടെയെങ്കിലും) ആയിരിക്കുകയും ചെയ്താലും, അല്ലാഹു അത് (രംഗത്ത്) കൊണ്ടുവരുന്നതാണ്. നിശ്ചയമായും അല്ലാഹു നിഗൂഢജ്ഞനും, സൂക്ഷ്മജ്ഞനുമാകുന്നു.
يَـٰبُنَىَّ എന്റെ കുഞ്ഞുമകനേ أَقِمِ ٱلصَّلَوٰةَ നീ നമസ്കാരം നിലനിറുത്തുക وَأْمُرْ നീ കൽപിക്കുകയും ചെയ്യുക بِٱلْمَعْرُوفِ സദാചാരംകൊണ്ട്, നല്ല കാര്യത്തെക്കുറിച്ച് وَٱنْهَ നീ വിരോധിക്കുകയും ചെയ്യുക عَنِ ٱلْمُنكَرِ ദുരാചാരത്തെ (വെറുക്കപ്പെട്ടതിനെ)ക്കുറിച്ച് وَٱصْبِرْ നീ ക്ഷമിക്കുകയും ചെയ്യുക عَلَىٰ مَآ أَصَابَكَ നിനക്ക് ബാധിച്ചതിൽ, ആപത്ത് വന്നതിൽ إِنَّ ذَٰلِكَ നിശ്ചയമായും അത് مِنْ عَزْمِ ٱلْأُمُورِ ഖണ്ഡിതമായ (ഒഴിച്ചുകൂടാത്ത, ദൃഢതരമായ) കാര്യങ്ങളിൽപെട്ടതാണ്
31:17എന്റെ കുഞ്ഞുമകനേ, നീ നമസ്കാരം നിലനിറുത്തണം; സദാചാരംകൊണ്ട് കൽപിക്കുകയും, ദുരാചാരത്തെക്കുറിച്ച്
വിരോധിക്കുകയും ചെയ്യണം; നിനക്ക് ബാധിക്കുന്നതിൽ [ആപത്തുകളിൽ] നീ ക്ഷമ കൈകൊള്ളുകയും വേണം.
നിശ്ചയമായും അത് (എല്ലാംതന്നെ) ഖണ്ഡിതമായ [ഒഴിച്ചുകൂടാത്ത] കാര്യങ്ങളിൽപെട്ടതാകുന്നു.
وَلَا تُصَعِّرْ നീ കോട്ടുക (ചരിക്കുക, തിരിക്കുക, ചുളിക്കുക)യും അരുത് خَدَّكَ നിന്റെ കവിൾ (മുഖം) لِلنَّاسِ മനുഷ്യരോട് وَلَا تَمْشِ നീ നടക്കുകയും ചെയ്യരുത് فِى ٱلْأَرْضِ ഭൂമിയിൽ مَرَحًا അഹങ്കരിച്ചുകൊണ്ട് إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കുകയില്ല كُلَّ مُخْتَالٍ എല്ലാ (ഓരോ) അഹങ്കാരിയെയും, പത്രാസ് നടിക്കുന്നവനെയും فَخُورٍ ദുരഭിമാനിയായ, യോഗ്യത നടിക്കുന്ന, അന്തസ്സ് കാണിക്കുന്ന
31:18നീ മനുഷ്യരോട് നിന്റെ കവിൾ കോട്ടരുത് [മുഖം തിരിക്കരുത്] അഹന്ത കാട്ടി ഭൂമിയിൽകൂടി നടക്കുകയും അരുത്. നിശ്ചയമായും ദുരഭിമാനിയായ എല്ലാ (ഓരോ) അഹങ്കാരിയെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
وَٱقْصِدْ നീ കരുതുക (മിതത്വം പാലിക്കുക)യും ചെയ്യണം فِى مَشْيِكَ നിന്റെ നടത്തത്തിൽ وَٱغْضُضْ നീ താഴ്ത്തുക (കുറക്കുകയും) ചെയ്യുക مِن صَوْتِكَ നിന്റെ ശബ്ദത്തിൽ നിന്ന് (അൽപം) إِنَّ أَنكَرَ നിശ്ചയമായും കൂടുതൽ വെറുപ്പായത് ٱلْأَصْوَٰتِ ശബ്ദങ്ങളിൽ لَصَوْتُ ശബ്ദം തന്നെ ٱلْحَمِيرِ കഴുതകളുടെ
31:19"നിന്റെ നടത്തത്തിൽ കരുതികൊള്ളുക [മിതത്വം പാലിക്കുക]യും, നിന്റെ ശബ്ദത്തിൽനിന്ന് (അൽപമൊന്ന്) താഴ്ത്തുകയും ചെയ്യുക. നിശ്ചയമായും ശബ്ദങ്ങളിൽ വെച്ച് ഏറ്റവും വെറുപ്പായത് കഴുതകളുടെ ശബ്ദമത്രെ.;
أَلَمْ تَرَوْا۟ നിങ്ങൾ കണ്ടില്ലേ, കാണുന്നില്ലേ أَنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു سَخَّرَ അധീനമാക്കി, വിധേയമാക്കി (എന്ന്) لَكُم നിങ്ങൾക്ക് مَّا فِى ٱلسَّمَـٰوَٰتِ ആകാശങ്ങളിലുള്ളത് وَمَا فِى ٱلْأَرْضِ ഭൂമിയിലുള്ളതും وَأَسْبَغَ അവൻ വിശാലപ്പെടുത്തുകയും ചെയ്തു عَلَيْكُمْ നിങ്ങളിൽ, നിങ്ങൾക്ക് نِعَمَهُۥ അവന്റെ അനുഗ്രഹങ്ങളെ ظَـٰهِرَةً പ്രത്യക്ഷമായിട്ട്, വ്യക്തമായ നിലയിൽ وَبَاطِنَةً പരോക്ഷമായിട്ടും, മറഞ്ഞ നിലയിലും وَمِنَ ٱلنَّاسِ മനുഷ്യരിലുണ്ട് مَن يُجَـٰدِلُ തർക്കം നടത്തുന്നവർ فِى ٱللَّـهِ അല്ലാഹുവിന്റെ കാര്യത്തിൽ بِغَيْرِ عِلْمٍ യാതൊരറിവുമില്ലാതെ وَلَا هُدًى ഒരു മാർഗദർശനുമില്ലാതെ وَلَا كِتَـٰبٍ ഒരു ഗ്രന്ഥവുമില്ലാതെ مُّنِيرٍ പ്രകാശം (വെളിച്ചം) നൽകുന്ന
31:20ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും അല്ലാഹു നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നത് നിങ്ങൾ കാണുന്നില്ലേ ?! അവന്റെ അനുഗ്രഹങ്ങൾ പ്രത്യക്ഷമായും, പരോക്ഷമായും നിങ്ങൾക്ക് അവൻ വിശാലപ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു! അല്ലാഹുവിന്റെ കാര്യത്തിൽ - യാതൊരു അറിവാകട്ടെ, മാർഗദർശനമാകട്ടെ, വെളിച്ചം നൽകുന്ന ഗ്രന്ഥമാകട്ടെ (ഒന്നും തന്നെ) ഇല്ലാതെ - തർക്കം നടത്തുന്ന ചിലർ മനുഷ്യരിലുണ്ട്.
وَإِذَا قِيلَ പറയപ്പെട്ടാൽ لَهُمُ അവരോട് ٱتَّبِعُوا۟ നിങ്ങൾ പിന്പറ്റുവിൻ (എന്ന്) مَآ أَنزَلَ ഇറക്കിയതിനെ, അവതരിപ്പിച്ചതിനെ ٱللَّـهُ അല്ലാഹു قَالُوا۟ അവർ പറയും بَلْ എങ്കിലും, എന്നാൽ نَتَّبِعُ ഞങ്ങൾ പിപറ്റും, പിൻപറ്റുന്ന مَا യാതൊന്നിനെ وَجَدْنَا ഞങ്ങൾ കണ്ടെത്തി عَلَيْهِ അതു പ്രകാരം, അതിന്മേൽ ءَابَآءَنَآ ഞങ്ങളുടെ പിതാക്കളെ أَوَلَوْ كَانَ ആയിരുന്നാലുമോ ٱلشَّيْطَـٰنُ പിശാച് يَدْعُوهُمْ അവരെ ക്ഷണിക്കുക, വിളിക്കുക إِلَىٰ عَذَابِ ശിക്ഷയിലേക്ക് ٱلسَّعِيرِ ജ്വലിക്കുന്ന നരകത്തിന്റെ, അഗ്നിയുടെ
31:21"അല്ലാഹു ഇറക്കിയിട്ടുള്ളതിനെ നിങ്ങൾ പിന്പറ്റുവിൻ" എന്ന് അവരോട് പറയപ്പെട്ടാൽ അവർ പറയും; "ഇല്ല-) എങ്കിൽ ഞങ്ങളുടെ പിതാക്കളെ ഏതൊരു പ്രകാരത്തിൽ കണ്ടെത്തിയിരിക്കുന്നുവോ അതിനെ ഞങ്ങൾ പിൻപറ്റുന്നതാണ്." പിശാച് അവരെ ജ്വലിക്കുന്ന നരകശിക്ഷയിലേക്ക് ക്ഷണിക്കുകയായിരുന്നുവെങ്കിലുമോ (-എന്നാലും അവരെത്തന്നെയാണോ പിൻപറ്റുക)?!
وَمَن يُسْلِمْ ആരെങ്കിലും വിട്ടുകൊടുത്താൽ, കീഴ്പ്പെടുത്തിയാൽ وَجْهَهُ തന്റെ മുഖത്തെ إِلَى ٱللَّـهِ അല്ലാഹുവിങ്കലേക്ക് وَهُوَ അവൻ ആയിക്കൊണ്ട് مُحْسِنٌ സൽഗുണവാൻ, നന്മ പ്രവർത്തിക്കുന്നവൻ فَقَدِ ٱسْتَمْسَكَ എന്നാൽ തീർച്ചയായും അവൻ മുറുകെ പിടിച്ചു بِٱلْعُرْوَةِ കൈപിടിയെ, പിടിക്കയറ് ٱلْوُثْقَىٰ ഏറ്റവും ബലവത്തായ وَإِلَى ٱللَّـهِ അല്ലാഹുവിങ്കലേക്കാണ് عَـٰقِبَةُ ٱلْأُمُورِ കാര്യങ്ങളുടെ പര്യവസാനം, കലാശം
31:22ആരെങ്കിലും - അവൻ സൽഗുണവാനായിക്കൊണ്ട് - തന്റെ മുഖത്തെ അല്ലാഹുവിങ്കലേക്ക് വിട്ടുകൊടുക്കുന്ന [കീഴ്പെടുത്തുന്ന] തായാൽ, തീർച്ചയായും അവൻ ഏറ്റവും ബലവത്തായ കൈപിടിയെ മുറുകെ പിടിച്ചിരിക്കുകയാണ്. അല്ലാഹുവിലേക്കത്രെ കാര്യങ്ങളുടെ (യെല്ലാം) പര്യവസാനം.
وَمَن كَفَرَ ആരെങ്കിലും അവിശ്വസിച്ചെങ്കിൽ فَلَا يَحْزُنكَ എന്നാൽ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ كُفْرُهُۥٓ അവന്റെ അവിശ്വാസം إِلَيْنَا നമ്മുടെ അടുക്കലേക്കാണ് مَرْجِعُهُمْ അവരുടെ മടക്കം فَنُنَبِّئُهُم അപ്പോൾ നാം അവരെ ബോധ്യപ്പെടുത്തും بِمَا عَمِلُوٓا۟ അവർ പ്രവർത്തിച്ചതിനെപ്പറ്റി إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌۢ അറിയുന്നവനാണ് بِذَاتِ ٱلصُّدُورِ നെഞ്ഞുകളി (ഹൃദയങ്ങളി) ലുള്ളതിനെപ്പറ്റി
31:23ആരെങ്കിലും അവിശ്വസിച്ചുവെങ്കിലോ, അവന്റെ അവിശ്വാസം (നബിയേ) നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ:- (കാരണം) നമ്മുടെ അടുക്കലേക്കാണ് അവരുടെ മടങ്ങിയെത്തൽ. അപ്പോൾ, അവർ പ്രവർത്തിച്ചതിനെക്കുറിച്ച് നാം
അവരെ ബോധ്യപ്പെടുത്തിക്കൊടുക്കും. നിശ്ചമായും അല്ലാഹുവിനെ നെഞ്ഞുകളിൽ [ഹൃദയങ്ങളിൽ] ഉള്ളവയെക്കുറിച്ച് അറിയുന്നവനാകുന്നു.
نُمَتِّعُهُمْ നാം അവർക്ക് സുഖമനുഭവിപ്പിക്കും, സുഖജീവിതം നൽകും قَلِيلًا കുറച്ച്, അൽപം ثُمَّ പിന്നീട് نَضْطَرُّهُمْ നാം അവരെ നിർബന്ധിച്ചുകൊണ്ടുവരും, നിർബന്ധിതരാക്കും إِلَىٰ عَذَابٍ ഒരു ശിക്ഷയിലേക്ക് غَلِيظٍ കഠോരമായ, കനത്ത
31:24നാം അവർക്ക് അൽപം സുഖം അനുഭവിപ്പിക്കുന്നു; പിന്നീട് കഠോരമായ ശിക്ഷയിലേക്ക് നാം അവരെ നിർബന്ധിച്ചു കൊണ്ടുവരുന്നതുമാകുന്നു.
وَلَئِن سَأَلْتَهُم നീ അവരോട് ചോദിച്ചുവെങ്കിൽ مَّنْ خَلَقَ ആർ സൃഷ്ടിച്ചു എന്ന് ٱلسَّمَـٰوَٰتِ ആകാശങ്ങൾ وَٱلْأَرْضَ ഭൂമിയും لَيَقُولُنَّ നിശ്ചയമായും അവർ പറയും ٱللَّـهُ അല്ലാഹു എന്ന് قُلِ പറയുക ٱلْحَمْدُ സ്തുതി, സ്ത്രോത്രം لِلَّـهِ അല്ലാഹുവിനാണ് بَلْ എങ്കിലും, പക്ഷേ أَكْثَرُهُمْ അവരിൽ അധികമാളുകളും لَا يَعْلَمُونَ അറിയുന്നില്ല.
31:25ആകാശങ്ങളെയും ഭൂമിയെയും, സൃഷ്ടിച്ചത് ആരാണെന്ന് നീ അവരോട് ചോദിച്ചുവെങ്കിൽ, നിശ്ചയമായും അവൻ പറയും : "ആല്ലാഹു" എന്ന് പറയുക : അല്ലാഹുവിനാണ് സ്തുതി !" എങ്കിലും അവരിൽ അധികമാളും അറിയുന്നില്ല.
وَلَوْ أَنَّ ആയിരുന്നാലും مَا فِى ٱلْأَرْض ഭൂമിയിലുള്ളത് مِن شَجَرَةٍ വൃക്ഷമായിട്ട്, മരത്തിൽ നിന്ന് أَقْلَـٰمٌ പേനകൾ وَٱلْبَحْرُ സമുദ്രവും (ഉണ്ടായിരുന്നാലും) يَمُدُّهُۥ അതിന് പോഷണം നൽകിക്കൊണ്ട് مِنۢ بَعْدِهِۦ അതിന് ശേഷം (പുറമെ) سَبْعَةُ أَبْحُرٍ ഏഴ് സമുദ്രങ്ങൾ مَّا نَفِدَتْ തീരുന്നതല്ല, കഴിയുന്നതല്ല كَلِمَـٰتُ ٱللَّـهِ അല്ലാഹുവിന്റെ വചനങ്ങൾ, വാക്കുകൾ إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാണ് حَكِيمٌ അഗാധജ്ഞനാണ്, ജ്ഞാനയുക്തനാണ്.
31:27ഭൂമിയിലും വൃക്ഷമായിട്ടുള്ളത് (മുഴുവനും) പേനകളായിരുന്നാലും (നിലവിലുള്ള) സമുദ്രം - അതിന് പുറമെ ഏഴു സമുദ്രങ്ങളും - അതിന് പോഷണം, നൽകി (മഷിയായി)കൊണ്ടിരിക്കുകയും ചെയ്താലും, അല്ലാഹുവിന്റെ വചനങ്ങൾ (എഴുതി) തീരുന്നതല്ല. നിശ്ചയമായും, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
أَلَمْ تَرَ നീ കാണുന്നില്ലേ, കണ്ടില്ലേ أَنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു يُولِجُ കടത്തുന്നു ٱلَّيْلَ രാത്രിയെ فِى ٱلنَّهَارِ പകലിൽ وَيُولِجُ ٱلنَّهَارَ പകലിനെ കടത്തുന്നു എന്നും فِى ٱلَّيْلِ രാത്രിയിൽ وَسَخَّرَ അവൻ അധീനമാക്കുക (കീഴ്പ്പെടുത്തുക) യും ചെയ്തിരിക്കുന്നു ٱلشَّمْسَ وَٱلْقَمَرَ സൂര്യനെയും, ചന്ദ്രനെയും كُلٌّ എല്ലാം (ഓരോന്നും) يَجْرِىٓ സഞ്ചരിക്കുന്നു إِلَىٰٓ أَجَلٍ ഒരു അവധിവരെ مُّسَمًّى നിർണയിക്കപ്പെട്ട وَأَنَّ ٱللَّـهَ അല്ലാഹു ആണെന്നും بِمَا تَعْمَلُونَ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവൻ
31:29നീ കാണുന്നില്ലേ, അല്ലാഹു രാത്രിയെ പകലിൽ കടത്തുകയും പകലിനെ രാത്രിയിൽ കടത്തുകയും ചെയ്തു വരുന്നത് ?! സൂര്യനെയും ചന്ദ്രനെയും അവൻ അധീപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം (തന്നെ) ഒരു നിർണയിക്കപ്പെട്ട അവധി വരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷമമായി അറിയുന്നവനാണെന്നും (കണ്ടറിയുന്നില്ലേ) ?!
ذَٰلِكَ അത് بِأَنَّ ٱللَّـهَ അല്ലാഹുവാണെന്നതുകൊണ്ടാണ് هُوَ അവൻ തന്നെ ٱلْحَقُّ സ്ഥിരമായുള്ളവൻ وَأَنَّ مَا يَدْعُونَ അവർ വിളിച്ചു (പ്രാർഥിച്ചു) വരുന്നവയാണെന്നും مِن دُونِهِ അവന്ന് പുറമെ ٱلْبَـٰطِلُ വ്യർഥമായത്, അയഥാർഥമായത് وَأَنَّ ٱللَّـهَ അല്ലാഹുവാണെന്നതും هُوَ അവൻ തന്നെ ٱلْعَلِىُّ ഉന്നതൻ, ഉയർന്നവൻ ٱلْكَبِيرُ വലിയ, മഹാൻ
31:30അല്ലാഹു തന്നെയാണ് സ്ഥിരമായി നിലകൊള്ളുന്നവൻ എന്നുള്ളത് കൊണ്ടാണത്; അവന് പുറമെ അവർ വിളിച്ചു (പ്രാർഥിച്ചു) വരുന്നവ വ്യർഥമാണെന്നും, അല്ലാഹു തന്നെയാകുന്നു വലിയ (മഹാനായ) ഉന്നതനെന്നും (ഉള്ളതുകൊണ്ടാണ്).
أَلَمْ تَرَ നീ കണ്ടില്ലേ أَنَّ ٱلْفُلْكَ കപ്പലുകൾ (ആണെന്ന്) تَجْرِى സഞ്ചരിക്കുന്നു فِى ٱلْبَحْرِ സമുദ്രത്തിൽ بِنِعْمَتِ ٱللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്താൽ لِيُرِيَكُم നിങ്ങൾക്കവൻ കാണിച്ചുതരുവാൻ വേണ്ടി مِّنْ ءَايَـٰتِهِۦٓ അവന്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് إِنَّ فِى ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَـَٔايَـٰتٍ പല ദൃഷ്ടാന്തങ്ങൾ لِّكُلِّ صَبَّارٍ എല്ലാ ക്ഷമാശീലന്മാർക്കും شَكُورٍ നന്ദിയുള്ളവരായ
31:31അല്ലാഹുവിന്റെ അനുഗ്രഹത്താൽ സമുദ്രത്തിൽ കൂടി കപ്പലുകൾ സഞ്ചരിക്കുന്നത് നീ കണ്ടില്ലേ, അവന്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് (ചിലത്) നിങ്ങൾക്ക് കാണിച്ചുതരുവാൻ വേണ്ടി ?! നിശ്ചയമായും, കൃതജ്ഞരായ എല്ലാ ക്ഷമാശീലന്മാർക്കും അതിൽ പല ദൃഷ്ടാന്തങ്ങളുണ്ട്.
وَإِذَا غَشِيَهُم അവരെ മൂടിയാൽ, ബാധിച്ചാൽ مَّوْجٌ തിരമാല كَٱلظُّلَلِ കുന്നുകളെ (മലകളെ) പ്പോലുള്ള دَعَوُا۟ ٱللَّـهَ അവർ അല്ലാഹുവിനെ വിളിക്കും, പ്രാർത്ഥിക്കും مُخْلِصِينَ നിഷ്കളങ്കരാക്കികൊണ്ട് لَهُ അവന് ٱلدِّينَ അനുസരണം, കീഴ്വണക്കം (ഭക്തി) فَلَمَّا نَجَّىٰهُمْ എന്നാൽ അവൻ അവരെ രക്ഷപ്പെടുത്തുമ്പോഴോ إِلَى ٱلْبَرِّ കരയിലേക്ക് فَمِنْهُم അപ്പോൾ അവരിലുണ്ടായിരിക്കും, അവരിൽ നിന്ന് (ചിലർ) مُّقْتَصِدٌ മധ്യനിലക്കാർ, മിതാവസ്ഥയിലുള്ളവൻ وَمَا يَجْحَدُ നിഷേധിക്കയില്ല بِـَٔايَـٰتِنَآ നമ്മുടെ ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ, إِلَّا كُلُّ خَتَّارٍ എല്ലാ അതിവഞ്ചകൻമാരുമില്ലാതെ كَفُورٍ നന്ദികെട്ട, കൃതഘ്നരായ
31:32കുന്നുകൾപോലെയുള്ള (വമ്പിച്ച) തിരമാല അവരെ മൂടികളഞ്ഞാൽ, അനുസരണം [അഥവാ കീഴ്വണക്കം] അല്ലാഹുവിനു മാത്രമാക്കി നിഷ്കളങ്കരായിക്കൊണ്ട് അവർ അവനെ വിളി (പ്രാർഥിച്ചു) ക്കുന്നതാണ്. എന്നാൽ അവരെ അവൻ കരയിലേക്ക് രക്ഷപ്പെടുത്തുമ്പോഴോ, അപ്പോൾ അവരിൽ (ചിലർ) മിതത്വം സ്വീകരിച്ചവരുണ്ടായിരിക്കും. (ചിലർ നിഷേധികളും) നന്ദികെട്ട എല്ലാ അതിവഞ്ചകന്മാരുമല്ലാതെ (മറ്റാരും) നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.
يَـٰٓأَيُّهَا ٱلنَّاسُ ഹേ മനുഷ്യരേ, ٱتَّقُوا۟ നിങ്ങൾ സൂക്ഷിക്കുവിൻ, കാത്തുകൊള്ളുവിൻ رَبَّكُمْ നിങ്ങളുടെ റബ്ബിനെ وَٱخْشَوْا۟ നിങ്ങൾ ഭയപ്പെടുകയും ചെയ്യുവിൻ يَوْمًا ഒരു ദിവസത്തെ لَّا يَجْزِى പ്രതിഫലം നൽകാത്ത, പര്യാപ്തമാക്കാത്ത (പ്രയോജനം ചെയ്യാത്ത) وَالِدٌ ഒരു ജനയിതാവും (മാതാവോ പിതാവോ) عَن وَلَدِهِۦ തന്റെ സന്താനത്തിന് (മക്കൾക്ക്) وَلَا مَوْلُودٌ ഒരു സന്താനവും (മക്കളും) ആയിരിക്കാത്ത, هُوَ അവൻ جَازٍ പ്രതിഫലം നൽകുന്നവൻ (പ്രയോജനം ചെയ്യുന്നവൻ) عَن وَالِدِهِۦ തന്റെ ജനയിതാവിന് شَيْـًٔا യാതൊന്നും ഒരു കാര്യവും إِنَّ وَعْدَ ٱللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദത്തം حَقٌّ യഥാർഥമാണ് فَلَا تَغُرَّنَّكُمُ ആകയാൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ ٱلْحَيَوٰةُ ٱلدُّنْيَا ഐഹിക ജീവിതം وَلَا يَغُرَّنَّكُم നിങ്ങളെ വഞ്ചിക്കാതെയുമിരിക്കട്ടെ بِٱللَّـهِ അല്ലാഹുവിനെ സംബന്ധിച്ച് ٱلْغَرُورُ മഹാവഞ്ചകൻ
31:33ഹേ, മനുഷ്യരെ, നിങ്ങൾ നിങ്ങളുടെ റബ്ബിനെ സൂക്ഷിക്കുവിൻ, ഒരു ദിവസത്തെ ഭയപ്പെടുകയും ചെയ്യുവിൻ ; (അന്ന്) ഒരു ജനയിതാവും [മാതാവോ പിതാവോ] തന്റെ സന്താനത്തിന് (യാതൊന്നും) പ്രയോജനം ചെയ്യുന്നതല്ല, ഒരു സന്താനവും തന്നെ, തന്റെ ജനയിതാവിനും യാതൊരു പ്രയോജനവും ചെയ്യുന്നവനായിരിക്കയില്ല (അങ്ങിനെയുള്ള ഒരു ദിവസം). നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദത്തം യഥാർഥമാകുന്നു. ആകയാൽ, ഐഹിക ജീവിതം തീർച്ചയായും നിങ്ങളെ വഞ്ചിതരാക്കാതിരിക്കട്ടെ; അല്ലാഹുവിനെ സംബന്ധിച്ച് (ആ) മഹാവഞ്ചകനും [പിശാചും] നിങ്ങളെ വഞ്ചിക്കാതിരുന്നുകൊള്ളട്ടെ !
إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു عِندَهُۥ അവന്റെ പക്കലാണ് عِلْمُ ٱلسَّاعَةِ അന്ത്യ സമയത്തിന്റെ അറിവ് وَيُنَزِّلُ അവൻ ഇറക്കുകയും ചെയ്യുന്നു ٱلْغَيْثَ മഴയെ وَيَعْلَمُ അവനറിയുകയും ചെയ്യുന്നു مَا فِى ٱلْأَرْحَامِ ഗർഭാശയങ്ങളിലുള്ളതു وَمَا تَدْرِى അറിയുന്നതല്ല نَفْسٌ ഒരാളും, ഒരു ആത്മാവും مَّاذَا تَكْسِبُ അതെന്ത് പ്രവർത്തിക്കുമെന്നത് غَدًا നാളെ وَمَا تَدْرِى അറിയുന്നതുമല്ല نَفْسٌۢ ഒരാളും بِأَىِّ أَرْضٍ ഏത് ഭൂമിയിലാണ് (നാട്ടിലാണ്) تَمُوتُ അത് മരിക്കുന്നത് (എന്നും) إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ സർവ്വജ്ഞനാണ്خَبِيرٌۢ സൂക്ഷമജ്ഞനാണ്
31:34നിശ്ചയമായും അല്ലാഹുവിന്റെ പക്കലത്രെ അന്ത്യസമയത്തിന്റെ അറിവ്. അവൻ മഴ ഇറക്കുകയും ചെയ്യുന്നു; ഗർഭാശയങ്ങളിലുള്ളതിനെ അറിയുകയും ചെയ്യുന്നു.
നാളെ എന്താണ് താൻ പ്രവർത്തിക്കുകയെന്നുള്ളത് ഒരാളും അറിയുന്നതല്ല; ഏത് നാട്ടിൽവെച്ചാണ് താൻ മരണമടയുകയെന്നും ഒരാളും അറിയുന്നതല്ല. നിശ്ചയമായും അല്ലാഹു സർവ്വജ്ഞനാണ്, സൂക്ഷമജ്ഞനാണ്.