أَوَلَمْ يَتَفَكَّرُوا അവര്‍ ചിന്തിച്ചുനോക്കുന്നില്ലേ فِي أَنفُسِهِم അവരുടെ മനസ്സുകളില്‍, സ്വയം തന്നെ مَّا خَلَقَ اللَّـهُ അല്ലാഹു സൃഷ്ടിച്ചിട്ടില്ല السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതും إِلَّا بِالْحَقِّ ന്യായത്തോടുകൂടിയല്ലാതെ, മുറപ്രകാരമല്ലാതെ وَأَجَلٍ ഒരു അവധിയോടും مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട, നിശ്ചിതമായ وَإِنَّ كَثِيرًا നിശ്ചയമായും അധികപേരും مِّنَ النَّاسِ മനുഷ്യരില്‍നിന്നു بِلِقَاءِ കാണുന്നതില്‍ رَبِّهِمْ തങ്ങളുടെ രക്ഷിതാവുമായി لَكَافِرُونَ അവിശ്വസിക്കുന്നവര്‍ തന്നെ.
30:8അവര്‍ തങ്ങളുടെ മനസ്സുകളില്‍ [സ്വയം] ചിന്തിച്ചു നോക്കുന്നില്ലേ?! ആകാശങ്ങളും, ഭൂമിയും, അവ രണ്ടിനുമിടയിലുള്ളതും ന്യായമായ കാര്യത്തോടും, ഒരു നിശ്ചിത അവധിയോടും കൂടിയല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല.
മനുഷ്യരില്‍ അധികപേരും തന്നെ, തങ്ങളുടെ രക്ഷിതാവുമായി കാണുന്നതില്‍ അവിശ്വസിക്കുന്നവരാണുതാനും.
أَوَلَمْ يَسِيرُوا അവര്‍ സഞ്ചരിക്കുന്നില്ലേ فِي الْأَرْضِ ഭൂമിയില്‍ فَيَنظُرُوا എന്നാലവര്‍ക്കു നോക്കിക്കാണാമായിരുന്നു كَيْفَ كَانَ എങ്ങിനെ ആയിരുന്നു عَاقِبَةُ പര്യവസാനം, കലാശം الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവരുടെ كَانُوا അവരായിരുന്നു أَشَدَّ مِنْهُمْ ഇവരെക്കാള്‍ ഊക്കന്‍മാര്‍, കേമന്‍മാര്‍ قُوَّةً ശക്തിയാല്‍ وَأَثَارُوا അവര്‍ ഉഴുതു (ഇളക്കി) മറിക്കുകയും ചെയ്തു الْأَرْضَ ഭൂമിയെ وَعَمَرُوهَا അതില്‍ നിവസിക്കുകയും (കുടിയിരിക്കുകയും, നിവാസയോഗ്യമാക്കുകയും) ചെയ്തു أَكْثَرَ കൂടുതല്‍ مِمَّا عَمَرُوهَا ഇവര്‍ നിവസിച്ചതിനെക്കാള്‍ وَجَاءَتْهُمْ അവര്‍ക്കു ചെല്ലുകയും ചെയ്തു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുംകൊണ്ട് فَمَا كَانَ എന്നാല്‍ ഉണ്ടായില്ല اللَّـهُ അല്ലാഹു لِيَظْلِمَهُمْ അവരോടു അനീതി (അക്രമം) ചെയ്യുക وَلَـٰكِن كَانُوا പക്ഷേ അവരായിരുന്നു أَنفُسَهُمْ തങ്ങളോടു തന്നെ يَظْلِمُونَ അനീതി ചെയ്യും.
30:9ഭൂമിയില്‍ അവര്‍ സഞ്ചരിക്കുന്നില്ലേ? എന്നാലവര്‍ക്ക് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നെന്നു നോക്കിക്കാണാമായിരുന്നുവല്ലോ! അവര്‍ [മുമ്പുള്ളവര്‍] ഇവരെക്കാള്‍ ശക്തിയില്‍ കേമന്‍മാരായിരുന്നു. അവര്‍ ഭൂമിയെ ഉഴുതു മറി(ച്ചു കൃഷിയുണ്ടാ)ക്കുകയും, ഇവര്‍ അതിനെ നിവാസയോഗ്യമാക്കിയതിനേക്കാള്‍ അവര്‍ അതിനെ നിവാസ യോഗ്യമാക്കുകയും ചെയ്തു. വ്യക്തമായ തെളിവുകളുംകൊണ്ട് അവരുടെ അടുക്കല്‍ അവരുടെ റസൂലുകള്‍ [ദൈവദൂതന്‍മാര്‍] ചെല്ലുകയും ചെയ്തിരുന്നു.
എന്നാല്‍, അല്ലാഹു അവരോട് (യാതൊന്നും) അനീതി പ്രവര്‍ത്തിക്കുകയുണ്ടായിട്ടില്ല. പക്ഷേ, അവര്‍ തങ്ങളോടു തന്നെ അനീതി പ്രവര്‍ത്തിക്കുകയായിരുന്നു ചെയ്തതു.
اللَّـهُ يَبْدَأُ അല്ലാഹു ആരംഭിക്കുന്നു, ആദ്യമുണ്ടാക്കുന്നു الْخَلْقَ സൃഷ്ടിയെ, സൃഷ്ടിപ്പു ثُمَّ പിന്നീടു يُعِيدُهُ അതിനെ ആവര്‍ത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു ثُمَّ إِلَيْهِ പിന്നീടു അവങ്കലേക്കു തന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു.
30:11അല്ലാഹു സൃഷ്ടിയെ ആദ്യമുണ്ടാക്കുന്നു; പിന്നീടതു ആവര്‍ത്തിക്കുന്നു; പിന്നീട് അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
يُخْرِجُ അവന് പുറത്തുവരുത്തുന്നു الْحَيَّ ജീവിയെ, ജീവനുള്ള വസ്തുവെ مِنَ الْمَيِّتِ നിര്‍ജ്ജീവമായതില്‍ നിന്നു وَيُخْرِجُ പുറത്തു വരുത്തുകയും ചെയ്യുന്നു الْمَيِّتَ നിര്‍ജ്ജീവമായതിനെ مِنَ الْحَيِّ ജീവനുള്ളതില്‍നിന്നു وَيُحْيِي അവന്‍ ജീവിപ്പിക്കയും ചെയ്യുന്നു الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്‍റെ മരണത്തിന് (നിര്‍ജ്ജീവാവസ്ഥക്ക്) ശേഷം وَكَذَٰلِكَ അപ്രകാരംതന്നെ تُخْرَجُونَ നിങ്ങളും പുറത്തുവരുത്തപ്പെടുന്നു, വെളിക്ക് കൊണ്ടുവരപ്പെടുന്നു.
30:19അവന്‍ നിര്‍ജ്ജീവമായതില്‍നിന്നു ജീവിയെ പുറത്തുവരുത്തുന്നു; ജീവിയില്‍നിന്നു നിര്‍ജ്ജീവമായതിനെയും പുറത്തുവരുത്തുന്നു. ഭൂമി നിര്‍ജ്ജീവമായതിനുശേഷം അതിനെ ജീവിപ്പിക്കുകയും ചെയ്യുന്നു. അപ്രകാരം തന്നെ, നിങ്ങളും (മരണശേഷം) പുറത്തുകൊണ്ടുവരപ്പെടും.
بَلِ പക്ഷേ اتَّبَعَ പിന്‍പറ്റി, തുടര്‍ന്നു الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിക്കുന്നവര്‍ أَهْوَاءَهُم തങ്ങളുടെ ഇച്ഛകളെ بِغَيْرِ عِلْمٍ യാതൊരു അറിവുമില്ലാതെ فَمَن എന്നിരിക്കെ ആരാണ് يَهْدِي സന്മാര്‍ഗ്ഗം കാണിക്കുന്നതു مَنْ യാതൊരുവര്‍ക്കു أَضَلَّ اللَّـهُ അല്ലാഹു വഴിപിഴപ്പിച്ച وَمَا لَهُم അവര്‍ക്കില്ലതാനും مِّن نَّاصِرِينَ യാതൊരു സഹായികളും, സഹായികളില്‍പെട്ട (ആരും).
30:29പക്ഷേ, അക്രമം പ്രവര്‍ത്തിക്കുന്നവര്‍ യാതൊരു അറിവുമില്ലാതെ തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റിയിരിക്കുകയാണ്.
എന്നിരിക്കെ, അല്ലാഹു വഴിപിഴപ്പിച്ചവരെ ആരാണ് സന്മാര്‍ഗ്ഗത്തിലാക്കുക?! അവര്‍ക്കു യാതൊരു സഹായിയുമില്ലതാനും.
فَأَقِمْ ആകയാല്‍ നിലനിറുത്തുക وَجْهَكَ നിന്‍റെ മുഖം لِلدِّينِ മതത്തിലേക്ക് حَنِيفًا ശുദ്ധമനസ്കനായ നിലയില്‍ فِطْرَتَ اللَّـهِ അല്ലാഹുവിന്‍റെ പ്രകൃതി, സൃഷ്ടിപ്പു الَّتِي فَطَرَ അവന്‍ പ്രകൃതം ചെയ്ത, സൃഷ്ടിച്ചതായ النَّاسَ മനുഷ്യരെ عَلَيْهَا അതുപ്രകാരം, അതിന്‍റെമേല്‍ لَا تَبْدِيلَ മാറ്റം ഇല്ല, പകരമാക്കലില്ല لِخَلْقِ اللَّـهِ അല്ലാഹുവിന്‍റെ സൃഷ്ടിപ്പിനു ذَٰلِكَ അതു, അതത്രെ الدِّينُ الْقَيِّمُ ശരിയായി നിലനില്‍ക്കുന്ന (വക്രതയില്ലാത്ത) മതം وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികമാളും لَا يَعْلَمُونَ അറിയുന്നില്ല.
30:30ആകയാല്‍, ശുദ്ധമനസ്കനായ നിലയില്‍ നീ നിന്‍റെ മുഖത്തെ (ഈ) മതത്തിലേക്കു ചൊവ്വാക്കി നിറുത്തുക; മനുഷ്യരെ അല്ലാഹു യാതൊരു പ്രകൃതിയിലായി സൃഷ്ടിചിരിക്കുന്നുവോ, അല്ലാഹുവിന്‍റെ ആ പ്രകൃതി (മതം)! അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന് മാറ്റമേ ഇല്ല.
അതത്രെ (വക്രതയില്ലാതെ) ശരിയായി നിലകൊള്ളുന്ന മതം. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
مِنَ الَّذِينَ അതായതു യാതൊരുവരില്‍ فَرَّقُوا അവര്‍ ഭിന്നിപ്പിച്ചിരിക്കുന്നു دِينَهُمْ തങ്ങളുടെ മതത്തെ وَكَانُوا അവരാകുകയും ചെയ്തിരിക്കുന്നു شِيَعًا പല കക്ഷികള്‍ كُلُّ حِزْبٍ എല്ലാ (ഓരോ) സംഘവും بِمَا لَدَيْهِمْ തങ്ങളുടെ പക്കലുള്ളതുകൊണ്ടു فَرِحُونَ ആഹ്ളാദം (അഭിമാനം കൊള്ളുന്നവരാണ്).
30:32അതായതു: തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും, പല കക്ഷികളായിത്തീരുകയും ചെയ്തവരുടെ കൂട്ടത്തില്‍ (ആകരുതു). ഓരോ സംഘവും തങ്ങളുടെ പക്കലുള്ളതില്‍ ആഹ്ളാദം കൊള്ളുന്നവരാണ്.
30:33മനുഷ്യരെ വല്ല ബുദ്ധിമുട്ടും ബാധിച്ചാല്‍, അവര്‍ തങ്ങളുടെ രക്ഷിതാവിങ്കലേക്കു മനസ്സു മടങ്ങിയവരായ നിലയില്‍ അവനെ വിളി(ച്ച് പ്രാര്‍ത്ഥി)ക്കുന്നതാണ്. പിന്നീട്, അവന്‍ തന്‍റെ പക്കല്‍നിന്നു വല്ല കാരുണ്യവും അവര്‍ക്ക് ആസ്വദിപ്പിച്ചാല്‍ അപ്പോഴതാ, അവരില്‍നിന്നു ഒരു വിഭാഗം തങ്ങളുടെ രക്ഷിതാവിനോടു (വേറെ ആരാധ്യന്മാരെ) പങ്കുചേര്‍ക്കുന്നു.
أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَبْسُطُ വിശാലമാക്കുന്നു الرِّزْقَ ഉപജീവനം, ആഹാരം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَقْدِرُ പരിമിതമാക്കുക (കുടുസ്സാക്കുക, കണക്കാക്കുക, നിയന്ത്രിക്കുക)യും ചെയ്യുന്നു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ يُؤْمِنُونَ വിശ്വസിക്കുന്ന ജനങ്ങള്‍ക്കു
30:37അവര്‍ക്കു കണ്ടുകൂടേ, അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഉപജീവനം വിശാലമാക്കി ക്കൊടുക്കുകയും, (അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്) പരിമിതമാക്കുകയും ചെയ്യുന്നതാണെന്ന്?! നിശ്ചയമായും, അതില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
اللَّـهُ അല്ലാഹു الَّذِي خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചവന്‍ ثُمَّ رَزَقَكُمْ പിന്നീടു നിങ്ങള്‍ക്കു ഉപജീവനം നല്‍കി ثُمَّ يُمِيتُكُمْ പിന്നീടു നിങ്ങളെ മരണപ്പെടുത്തുകയും ചെയ്യുന്നു ثُمَّ يُحْيِيكُمْ പിന്നീടു നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യുന്നു هَلْ مِن شُرَكَائِكُم നിങ്ങളുടെ പങ്കുകാരിലുണ്ടോ مَّن يَفْعَلُ ചെയ്യുന്നവര്‍ مِن ذَٰلِكُم അതില്‍നിന്നു مِّن شَيْءٍ ഏതെങ്കിലുമൊരു കാര്യം سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍ وَتَعَالَىٰ അവന്‍ ഉന്നതനാകുകയും ചെയ്തിരിക്കുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു.
30:40നിങ്ങളെ സൃഷ്ടിച്ച് പിന്നീടു നിങ്ങള്‍ക്ക് ഉപജീവനവും തന്ന്, പിന്നീട് നിങ്ങളെ മരണപ്പെടുത്തു കയും, പിന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവനത്രെ അല്ലാഹു. അതില്‍നിന്ന് ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങളുടെ പങ്കുകാരില്‍ [ആരാധ്യരില്‍] ഉണ്ടോ?! അവന്‍ എത്രയോ പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് അവന്‍ ഉന്നതനായുള്ളവനുമാകുന്നു!
فَأَقِمْ അതുകൊണ്ടു ശരിക്കു നിറുത്തുക وَجْهَكَ നിന്‍റെ മുഖം لِلدِّينِ മതത്തിലേക്കു الْقَيِّمِ ശരിയായി നിലകൊള്ളുന്ന (വക്രതയില്ലാത്ത) مِن قَبْلِ أَن يَأْتِيَ വരുന്നതിനുമുമ്പ് يَوْمٌ ഒരു ദിവസം لَّا مَرَدَّ യാതൊരു തടവും (പ്രതിരോധവും) ഇല്ലാത്ത لَهُ അതിനു مِنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു يَوْمَئِذٍ അന്നത്തെ ദിവസം يَصَّدَّعُونَ അവര്‍ പിളരുന്നതാണ്, പിരിയും.
30:43ആകയാല്‍, അല്ലാഹുവില്‍നിന്നു യാതൊരു തടവും ഉണ്ടായിരിക്കാത്ത ഒരു ദിവസം വരുന്നതിനു മുമ്പായി നീ നിന്‍റെ മുഖം (വക്രതകൂടാതെ) ശരിയായി നില്‍ക്കുന്ന (ഈ) മതത്തിലേ ക്കു നേരെയാക്കി നിറുത്തിക്കൊള്ളുക. അന്നേ ദിവസം അവര്‍ പിളര്‍ന്നു പിരിയുന്നതാകുന്നു.
وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായിട്ടുണ്ട് مِن قَبْلِكَ നിനക്കുമുമ്പ് رُسُلًا പല റസൂലുകളെയും إِلَىٰ قَوْمِهِمْ അവരുടെ ജനതയിലേക്ക് فَجَاءُوهُم എന്നിട്ടവര്‍ അവരുടെ അടുക്കല്‍ചെന്നു بِالْبَيِّنَاتِ തെളിവുകളും കൊണ്ടു فَانتَقَمْنَا അപ്പോള്‍ നാം പ്രതികാരനടപടി എടുത്തു مِنَ الَّذِينَ أَجْرَمُوا കുറ്റം പ്രവര്‍ത്തിച്ചവരോടു وَكَانَ ആയിരുന്നു, ആകുന്നു حَقًّا കടമ, മുറ عَلَيْنَا നമ്മുടെ മേല്‍ نَصْرُ الْمُؤْمِنِينَ സത്യവിശ്വാസികളെ സഹായിക്കല്‍.
30:47നിനക്കുമുമ്പ് പല റസൂലുകളെ [ദൈവദൂതന്മാരെ]യും അവരുടെ ജനതയിലേക്ക് നാം അയക്കുകയുണ്ടായിട്ടുണ്ട്.
എന്നിട്ട് അവര്‍ അവര്‍ക്ക് വ്യക്തമായ തെളിവുകളും കൊണ്ടുചെന്നു. (അവരതു നിഷേധിച്ചു) അപ്പോള്‍, കുറ്റം പ്രവര്‍ത്തിച്ചവരോട് നാം പ്രതികാര നടപടിയെടുത്തു. നമ്മുടെമേല്‍ കടമയായിരു ന്നു സത്യവിശ്വാസികളെ സഹായിക്കല്‍. (അത് നാം നിര്‍വ്വഹിച്ചു).
اللَّـهُ الَّذِي അല്ലാഹു യാതൊരുവനത്രെ يُرْسِلُ അയക്കുന്നു الرِّيَاحَ കാറ്റുകളെ فَتُثِيرُ എന്നിട്ടവ ഇളക്കിവിടുന്നു سَحَابًا മേഘത്തെ فَيَبْسُطُهُ എന്നിട്ടതിനെ അവന്‍ പരത്തുന്നു فِي السَّمَاءِ ആകാശത്തില്‍ كَيْفَ يَشَاءُ അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം وَيَجْعَلُهُ അതിനെ അവന്‍ ആക്കുകയും ചെയ്യുന്നു كِسَفًا തുണ്ടങ്ങള്‍ فَتَرَى അപ്പോള്‍ നീ കാണും, നിനക്കു കാണാം الْوَدْقَ മഴ يَخْرُجُ പുറത്തുവരുന്നതായി مِنْ خِلَالِهِ അതിന്‍റെ ഇടയില്‍ നിന്നു فَإِذَا أَصَابَ എന്നിട്ടവന്‍ എത്തിച്ചാല്‍, ബാധിപ്പിച്ചാല്‍ بِهِ അതിനെ مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ തന്‍റെ അടിയാന്മാരില്‍ നിന്നു إِذَا هُمْ അപ്പോഴതാ അവര്‍ يَسْتَبْشِرُونَ സന്തോഷം പ്രകടിപ്പിക്കുന്നു.
30:48അല്ലാഹുവത്രെ കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ മേഘത്തെ ഇളക്കിവിടുന്നു; അങ്ങനെ അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം ആകാശത്തില്‍ അതിനെ അവന്‍ പരത്തുന്നു; അതിനെ തുണ്ടങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍, അതിനിടയില്‍ നിന്ന് മഴ പുറത്തു വരുന്നതായി നിനക്കു കാണാം. എന്നിട്ട് തന്‍റെ അടിയാന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അതിനെ എത്തിച്ചുകൊടുത്താല്‍ അപ്പോഴതാ, അവര്‍ സന്തോഷം പ്രകടിപ്പിക്കുന്നു!
وَإِن كَانُوا നിശ്ചയമായും അവരായിരുന്നു مِن قَبْلِ മുമ്പ് أَن يُنَزَّلَ അതു ഇറക്കപ്പെടുന്നതിനു عَلَيْهِم അവരില്‍ مِّن قَبْلِهِ ഇതിനു മുമ്പായി لَمُبْلِسِينَ നിരാശപ്പെട്ടവര്‍ തന്നെ.
30:49നിശ്ചയമായും, അവരില്‍ അതു [മഴ] ഇറക്കപ്പെടുന്നതിനു മുമ്പ് - ഇതിനു മുമ്പായി- അവര്‍ നിരാശപ്പെട്ടവരായിരുന്നു.
وَلَئِنْ فَرَأَوْهُ നാം അയച്ചുവെങ്കിലോ رِيحًا ഒരു കാറ്റ് أَرْسَلْنَا എന്നിട്ടതിനെ അവര്‍ കണ്ടു مُصْفَرًّا മഞ്ഞ വര്‍ണ്ണമുള്ളതായി لَّظَلُّوا തീര്‍ച്ചയായും അവര്‍ ആയിത്തീരും مِن بَعْدِهِ അതിനുശേഷം يَكْفُرُونَ നന്ദികേടു കാണിക്കും.
30:51നാം ഒരു കാറ്റ് അയച്ചിട്ട് (അതു കൃഷിയെ നശിപ്പിച്ച്) മഞ്ഞവര്‍ണ്ണം പൂണ്ടതായി അവര്‍ കണ്ടുവെങ്കിലോ, തീര്‍ച്ചയായും അതിന്ന്‍ [ആ സന്തോഷത്തിനു] ശേഷം അവര്‍ നന്ദികേടു കാണിക്കുന്നവരായിത്തീരുന്നതാണ്.
وَمَا أَنتَ നീ അല്ലതാനും بِهَادِ الْعُمْيِ അന്ധന്‍മാരെ നേര്‍വഴിക്കാക്കുന്നവന്‍ عَن ضَلَالَتِهِمْ അവരുടെ വഴിപിഴവില്‍നിന്നു إِن تُسْمِعُ നീ കേള്‍പ്പിക്കയില്ല إِلَّا مَن يُؤْمِنُ വിശ്വസിക്കുന്നവരെയല്ലാതെ بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളില്‍, ദൃഷ്ടാന്തങ്ങളില്‍ فَهُم എന്നിട്ടവര്‍ مُّسْلِمُونَ മുസ്ലിംകളാണ് (അങ്ങിനെയുള്ള).
30:53അന്ധന്മാരെ, അവരുടെ പിഴവില്‍ നിന്നു (മാറ്റി) നേര്‍വഴി കാട്ടുന്നവനുമല്ല നീ. നമ്മുടെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുകയും, അങ്ങനെ തങ്ങള്‍ "മുസ്‌ലിംകള്‍" [കീഴൊതുക്കമുള്ളവര്‍] ആയിരിക്കുകയും ചെയ്യുന്നവര്‍ക്കല്ലാതെ നീ കേള്‍പ്പിക്കുന്നതല്ല.
اللَّـهُ الَّذِي അല്ലാഹു യാതൊരുവനത്രെ خَلَقَكُم അവന്‍ നിങ്ങളെ സൃഷ്ടിച്ചു مِّن ضَعْفٍ ബലഹീനത (ദുര്‍ബ്ബലത)യില്‍ നിന്നു ثُمَّ جَعَلَ പിന്നെ അവന്‍ ഉണ്ടാക്കി مِن بَعْدِ ضَعْفٍ ബലഹീനതക്കുശേഷം قُوَّةً ശക്തി ثُمَّ جَعَلَ പിന്നെ അവന്‍ ഉണ്ടാക്കി مِن بَعْدِ قُوَّةٍ ശക്തിക്കുശേഷം ضَعْفًا ബലഹീനത وَشَيْبَةً നരയും يَخْلُقُ അവന്‍ സൃഷ്ടിക്കുന്നു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു وَهُوَ അവന്‍തന്നെ, അവനത്രെ الْعَلِيمُ സര്‍വ്വജ്ഞന്‍, അറിവാളന്‍ الْقَدِيرُ സര്‍വ്വശക്തന്‍, കഴിവുള്ളവന്‍.
30:54നിങ്ങളെ ബലഹീനതയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയവനത്രെ അല്ലാഹു. പിന്നീട്, ബലഹീനതക്കു ശേഷം അവന്‍ (നിങ്ങള്‍ക്കു) ശക്തിയുണ്ടാക്കി; പിന്നെ, ശക്തിക്കുശേഷം ബലഹീനതയും, നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നതു അവന്‍ സൃഷ്ടിക്കുന്നു; സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായുള്ളവന്‍ അവന്‍ തന്നെ.
وَيَوْمَ تَقُومُ നിലനില്‍ക്കുന്ന ദിവസം السَّاعَةُ അന്ത്യസമയം يُقْسِمُ സത്യം ചെയ്യും الْمُجْرِمُونَ കുറ്റവാളികള്‍ مَا لَبِثُوا അവര്‍ കഴിഞ്ഞുകൂടിയിട്ടില്ല, താമസിച്ചിട്ടില്ല എന്നു غَيْرَ سَاعَةٍ ഒരു നാഴികയല്ലാതെ كَذَٰلِكَ അപ്രകാരം كَانُوا അവരായിരുന്നു يُؤْفَكُونَ തിരിക്കപ്പെടുക, നുണയിലകപ്പെടുക.
30:55അന്ത്യസമയം നിലനില്‍ക്കുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്യും: "ഒരു നാഴിക നേരമല്ലാതെ തങ്ങള്‍ (ഇഹത്തില്‍) കഴിഞ്ഞു കൂടിയിട്ടില്ല" എന്ന്! അപ്രകാരമായിരുന്നു അവര്‍ (സത്യത്തില്‍നിന്ന്) തിരിക്കപ്പെട്ടിരുന്നത്.
30:57അപ്പോള്‍, അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു അന്നത്തെ ദിവസം അവരുടെ ഒഴികഴിവു ഉപകാരം ചെയ്യുകയില്ല; അവരോട് (ഖേദിച്ചു മടങ്ങി) തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുന്നതുമല്ല. (അഥവാ മടക്കം അനുവദിക്കപ്പെടുകയില്ല).
وَلَقَدْ ضَرَبْنَا തീര്‍ച്ചയായും നാം വിവരിച്ചിട്ടുണ്ട് لِلنَّاسِ മനുഷ്യര്‍ക്കു فِي هَـٰذَا الْقُرْآنِ ഈ ഖുര്‍ആനില്‍ مِن كُلِّ مَثَلٍ എല്ലാ (വിധ) ഉപമയും, ഉപമയില്‍നിന്നും وَلَئِن جِئْتَهُم നീ അവരുടെ അടുക്കല്‍ ചെന്നുവെ ങ്കില്‍ بِآيَةٍ വല്ല ദൃഷ്ടാന്തവുമായി لَّيَقُولَنَّ നിശ്ചയമായും പറയും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ إِنْ أَنتُمْ നിങ്ങള്‍ അല്ല إِلَّا مُبْطِلُونَ വ്യര്‍ത്ഥവാദികളല്ലാതെ, വേണ്ടാവൃത്തിക്കാരല്ലാതെ.
30:58തീര്‍ച്ചയായും, മനുഷ്യര്‍ക്കുവേണ്ടി ഈ ഖുര്‍ആനില്‍ എല്ലാ (വിധ) ഉപമയും നാം വിവരിച്ചിട്ടുണ്ട്. അവരുടെ അടുക്കല്‍ നീ വല്ല ദൃഷ്ടാന്തവുമായി ചെന്നാല്‍ (ആ) അവിശ്വസിച്ചവര്‍ നിശ്ചയമായും പറയും: "നിങ്ങള്‍ വ്യര്‍ത്ഥവാദികളല്ലാതെ (മറ്റൊന്നും) അല്ല" എന്ന്!