ആലു ഇംറാൻ (ഇംറാൻ കുടുംബം)
മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 200 – വിഭാഗം (റുകൂഉ്) 20
ഈ സൂറത്തില്‍ ഇംറാന്‍ കുടുംബത്തെപ്പറ്റി പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ഇതിന് സൂറത്തു ആലു ഇംറാന്‍ (ഇംറാന്‍ കുടുംബം) എന്നു പറയപ്പെടുന്നു. ഈ സൂറത്തിന്‍റെ ശ്രേഷ്ഠതകള്‍ ഉള്‍ക്കൊള്ളുന്ന ചില ഹദീഥുകള്‍ സൂറത്തുല്‍ ബക്വറഃയുടെ ആരംഭത്തില്‍ മുമ്പ് ഉദ്ധരിച്ചിട്ടുണ്ട്. യഹൂദികളെയും ഇസ്‌റാഈല്യരെയും പരാമര്‍ശിച്ചുകൊണ്ട് അല്‍ബക്വറഃയില്‍ വളരെ കാര്യങ്ങള്‍ വിവരിക്കുകയുണ്ടായല്ലോ. അതുപോലെ, ഈ സൂറത്തില്‍ ക്രിസ്ത്യാനികളെ സംബന്ധിച്ചും കുറെയധികം പ്രസ്താവനകള്‍ അടങ്ങിയിരിക്കുന്നു. ഹിജ്‌റഃ ഒബ്ബതാം കൊല്ലത്തില്‍ നജ്‌റാന്‍ (*) ദേശക്കാരായ ഒരു ക്രിസ്തീയ നിവേദക സംഘം നബി (ﷺ) യുടെ അടുക്കല്‍ വന്ന സംഭവത്തെത്തുടര്‍ന്നാണ് ഈ സൂറത്തിന്‍റെ ആദ്യം മുതല്‍ക്കുള്ള എണ്‍പതില്‍പരം വചനങ്ങള്‍ അവതരിച്ചത് എന്നത്രെ പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നത്. ആ വചനങ്ങളില്‍ അടങ്ങിയ ചില ആശയങ്ങള്‍ മനസ്സിലാക്കുന്നതിന് ആ സംഭവത്തെ പറ്റി അറിയുന്നത് പ്രയോജനകരമായിരിക്കും. ഇസ്‌ലാം ചരിത്ര ഗ്രന്ഥങ്ങളിലും ചില ഹദീഥ് ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ടിട്ടുള്ള പ്രസ്തുത സംഭവത്തിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു:-
അറുപത് പേരടങ്ങിയ ഒരു ക്രിസ്തീയ സംഘമായിരുന്നു അത്. അവരുടെ പ്രസിദ്ധ നേതാക്കളും പണ്ഡിതന്മാരുമായ പതിനാലു പേരടങ്ങിയ ഒരു നേതൃസംഘം അതിലുണ്ടായിരുന്നു. അസ്വർ നമസ്‌കാരം കഴിഞ്ഞ ഉടനെയായിരുന്നു അവര്‍ മദീനാ പള്ളിയില്‍ പ്രവേശിച്ചത്. അവരുടെ നമസ്‌കാരത്തിന്‍റെ (പ്രാര്‍ത്ഥനാ കര്‍മത്തിന്‍റെ) സമയമായപ്പോള്‍ പള്ളിയില്‍വെച്ചു തന്നെ അത് നിര്‍വ്വഹിച്ചുകൊള്ളുവാന്‍ നബി (ﷺ) അവര്‍ക്ക് അനുമതി നല്‍കി. അവര്‍ അവരുടെ പതിവ് പ്രകാരം കിഴക്കോട്ട് തിരിഞ്ഞുകൊണ്ട് അത് നിര്‍വ്വഹിച്ചു. കൂട്ടത്തില്‍ ഏറ്റവും വലിയ നേതാക്കളായിരുന്ന മൂന്ന് പേര്‍ നബി (ﷺ) യുമായി സംഭാഷണം നടത്തി. ഈസാ (عليه السلام) ദൈവമാണെന്നും, ദൈവ പുത്രനാണെന്നും, പിതാവ്, മാതാവ്(**) പുത്രന്‍ എന്നീ മൂന്നും ചേര്‍ന്നതാണ് ദൈവമെന്നുമുള്ള പരസ്പര വിരുദ്ധങ്ങളായ ക്രിസ്തീയ വിശ്വാസങ്ങളെ കുറിച്ചും സംസാരം നടന്നു.
(*) ഹിജാസിനും യമനിനും ഇടയിലുള്ള ഒരു രാജ്യം
(**) ക്രിസ്ത്യാനികളുടെ ത്രിയേകത്വ സിദ്ധാന്തത്തില്‍ ഇക്കാലത്ത് മാതാവിനു (മര്‍യം ബീവിക്ക്) സ്ഥാനമില്ല. പകരം പരിശുദ്ധാത്മാവിനെയാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനെപ്പറ്റി സന്ദര്‍ഭോചിതം പിന്നീട് വിവരിക്കുന്നതാണ്.
(إِن شَاءَ اللَّهُ)
മരണപ്പെട്ടവരെ ജീവിപ്പിക്കുക മുതലായ ചില അമാനുഷിക ദൃഷ്ടാന്തങ്ങള്‍ ഈസാ നബി (عليه السلام) കൈക്ക് വെളിപ്പെട്ടിരുന്നത് അദ്ദേഹം ദൈവമായത് കൊണ്ടാണെന്നും അദ്ദേഹം ജനിച്ചത് പിതാവില്ലാതെ ആയിരുന്നത് അദ്ദേഹം ദൈവ പുത്രനായത് കൊണ്ടാണെന്നും, വേദ ഗ്രന്ഥങ്ങളില്‍ ‘ഞാന്‍ സൃഷ്ടിച്ചു, ഞാന്‍ കല്പിച്ചു ‘എന്നിങ്ങനെ ഏക വചന രൂപത്തില്‍ പറയേണ്ടുന്ന സ്ഥാനത്ത് നാം സൃഷ്ടിച്ചു, നാം കല്‍പിച്ചു എന്നും മറ്റും ബഹുവചന രൂപത്തില്‍ പറയുന്നത് ദൈവം ഒന്നിലധികം പേരുള്ളതുകൊണ്ടാണെന്നും മറ്റും അവര്‍ സമര്‍ത്ഥിക്കുകയുണ്ടായി (*). അവരുടെ വാദങ്ങളെയും ന്യായങ്ങളെയും ഖണ്ഡിച്ചുകൊണ്ട് ക്വുര്‍ആന്‍ അവതരിക്കുകയും അവര്‍ നബി (ﷺ) യോട് ഉത്തരത്തില്‍ മുട്ടുകയും ചെയ്തു. അവരെ നബി (ﷺ) ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. ഞങ്ങള്‍ മുമ്പേ മുസ്‌ലിംകളായി കഴിഞ്ഞിട്ടുണ്ടെന്ന് അവര്‍ വാദിച്ചു. അല്ലാഹുവിന് സന്താനങ്ങള്‍ ഉണ്ടെന്ന വാദം, പന്നി മാംസം ഭുജിക്കല്‍, കുരിശാരാധന മുതലായവ നിങ്ങള്‍ നടത്തി വരുന്ന സ്ഥിതിക്ക് നിങ്ങള്‍ ഇസ്‌ലാം അംഗീകരിച്ചിട്ടില്ലെന്ന് നബി (ﷺ) മറുപടി പറഞ്ഞു. സത്യം മനസ്സിലായിട്ടും അതിലേക്ക് മടങ്ങി വരാന്‍ തയ്യാറാകാതിരുന്ന അവരെ താഴെ 61-ാം വചനത്തില്‍ കാണാവുന്നത് പോലെ നബി (ﷺ) ‘മുബാഹല’ക്കു (പരസ്പര ശാപ പ്രാര്‍ത്ഥന നടത്തുന്നതിന്) ആഹ്വാനം ചെയ്തു. അതില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അവസാനം കപ്പം കൊടുത്തുകൊള്ളാമെന്ന് കരാര്‍ ചെയ്തുകൊണ്ട് അവര്‍ മടങ്ങിപ്പോയി. അവരുടെ ഇടയിലുണ്ടായിരുന്ന ചില അഭ്യന്തര വഴക്കുകളില്‍ തീരുമാനമെടുക്കുവാന്‍ പറ്റിയ വിശ്വസ്തനായ ഒരാളെ തങ്ങളൊന്നിച്ചു അയച്ചു തരണമെന്ന അവരുടെ അപേക്ഷ പ്രകാരം ‘സമുദായത്തിലെ വിശ്വസ്തന്‍ (امين الامة) എന്ന കീര്‍ത്തിനാമത്തില്‍ അറിയപ്പെടുന്ന അബൂഉബൈദഃ (رضي الله عنه) യെ അവരൊന്നിച്ച് നബി (ﷺ) അയച്ചു കൊടുക്കുകയും ചെയ്തു. ഇതാണ് സംഭവത്തിന്‍റെ ചുരുക്കം.
ക്രിസ്ത്യാനികളെയും അവരുടെ വാദങ്ങളെയും പരാമര്‍ശിച്ചുകൊണ്ടാണ് ഈ സൂറത്തിലെ ഏതാനും വചനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന സ്ഥിതിക്ക് ക്രിസ്തീയ വിശ്വാസാചാരങ്ങളില്‍ പലതിനെയും ഈ സൂറത്തില്‍ ഖണ്ഡിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത് കാണാം. അതേ സമയത്ത് തത്തുല്യങ്ങളായ മറ്റു പല അബദ്ധ വിശ്വാസാചാരങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്ന രീതിയിലാണ് അവ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. വേറൊരു വസ്തുത കൂടി ഓര്‍മിക്കുന്നത് നന്ന്: ആദ്യത്തെ 80 ല്‍ പരം വചനങ്ങള്‍ മേല്‍ പ്രസ്താവിച്ച നജ്‌റാന്‍ നിവേദക സംഘത്തിന്‍റെ സംഭവത്തെത്തുടര്‍ന്ന് അവതരിപ്പിച്ചവയാണെന്ന് പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും മൊത്തത്തില്‍ പറയുന്നുണ്ടെങ്കിലും അവയില്‍ ചില വചനങ്ങളിലെ വിഷയവും സംസാര ശൈലിയും പരിശോധിക്കുമ്പോള്‍, അവ അതിനു മുമ്പ്തന്നെ അവതരിപ്പിച്ചിരിക്കുന്നവയാണെന്നാണ് മനസ്സിലാകുന്നത്. ബദ്ര്‍ യുദ്ധത്തെ സംബന്ധിക്കുന്ന 13-ാം വചനം ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രസ്തുത 80 ല്‍ പെട്ട ചില വചനങ്ങളുടെ അവതരണം നജ്‌റാന്‍ സംഘത്തിന്‍റെ വരവിനെ തുടര്‍ന്നുണ്ടായതല്ലെന്ന് കാണിക്കുന്ന ചില രിവായത്തുകള്‍ നിലവിലുണ്ട് താനും. ആ സ്ഥിതിക്ക് 80 ആയത്തുകള്‍ നജ്‌റാന്‍കാരെ സംബന്ധിച്ചാണെന്നുള്ള രിവായത്തുകളെആസ്പദമാക്കി അത് ഉറപ്പിച്ചു പറയുവാന്‍ നിവൃത്തിയില്ല. അതിനാല്‍ ആ 80 ല്‍ മിക്കവാറും വചനങ്ങള്‍ അവരെ സംബന്ധിച്ചും, മറ്റു ചിലത് വേറെ അവസരങ്ങളിലും അവതരിച്ചതായിരിക്കുമെന്ന് കരുതുവാനാണ് ന്യായം. الله أعلم
(*) ഇത്തരം ക്രിസ്തീയ വാദങ്ങളെല്ലാം-കാലോചിതമായ ചില പൊടിപ്പും തൊങ്ങലും സഹിതമാണെങ്കിലും – ഇന്നും പാതിരിമാര്‍ക്കിടയില്‍ സാധാരണമാകുന്നു
3:3(നബിയേ, ഈ) വേദഗ്രന്ഥത്തെ - അതിന്‍റെ മുമ്പിലുള്ളതിനെ സത്യമാക്കി (ശരിവെച്ചു) കൊണ്ട് -യഥാര്‍ത്ഥ പ്രകാരം അവന്‍ നിനക്ക് അവതരിപ്പിച്ചിരിക്കുന്നു. തൗറാത്തും, ഇന്‍ജീലും അവന്‍ അവതരിപ്പിച്ചിരിക്കുന്നു; (ഇതിന്) മുമ്പായി - മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായി കൊണ്ട്, (സത്യാ സത്യ) വിവേചനവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു.
رَبَّنَا = ഞങ്ങളുടെ റബ്ബേ لَا تُزِغْ = നീ തെറ്റിക്കരുതേ, വക്രമാക്കരുതേ قُلُوبَنَا = ഞങ്ങളുടെ ഹൃദയങ്ങളെ بَعْدَ إِذْ هَدَيْتَنَا = നീ ഞങ്ങളെ സന്മാര്‍ഗത്തില്‍ ആക്കിയതിനുശേഷം وَهَبْ لَنَا = ഞങ്ങള്‍ക്ക് നീ പ്രദാനവും ചെയ്യണേ مِن لَّدُنكَ = നിന്‍റെ പക്കല്‍ നിന്ന്, നീന്‍റെ വകയായി رَحْمَةً = കാരുണ്യം إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെ الْوَهَّابُ = വളരെ പ്രദാനം ചെയ്യുന്നവന്‍, വലിയ ദാനക്കാരന്‍
3:8(അവര്‍ തുടരും:) "ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയ ശേഷം (വീണ്ടും) ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങള്‍ക്ക് നിന്‍റെ അടുക്കല്‍ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും, നീ തന്നെയാണ് വളരെ പ്രദാനം ചെയ്യുന്നവന്‍.
رَبَّنَا = ഞങ്ങളുടെ റബ്ബേ إِنَّكَ جَامِعُ = നിശ്ചയമായും നീ ഒരുമിച്ചുകൂട്ടുന്നവനാകുന്നു النَّاسِ = മനുഷ്യരെ لِيَوْمٍ = ഒരു ദിവസത്തേക്ക് لَّا رَيْبَ = യാതൊരു സന്ദേഹവുമില്ല فِيهِ = അതില്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يُخْلِفُ = അവന്‍ വ്യത്യാസം (എതിര്-ലംഘനം) ചെയക് യില്ല الْمِيعَادَ = വാഗ്ദത്ത നിശ്ചയം, നിശ്ചിത അവധി
3:9ഞങ്ങളുടെ റബ്ബേ, നിശ്ചയമായും നീ, യാതൊരു സന്ദേഹവുമി ല്ലാത്തതായ ഒരു ദിവസത്തേക്ക് മനുഷ്യരെ (യെല്ലാം) ഒരുമിച്ചു കൂട്ടുന്നവനാകുന്നു. നിശ്ചയമായും അല്ലാഹു വാഗ്ദത്ത നിശ്ചയത്തിന് എതിര് പ്രവര്‍ത്തിക്കുകയില്ല
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ لَن تُغْنِيَ = ധന്യമാക്കുക (ഉപകരിക്കുക)യില്ല തന്നെ عَنْهُمْ = അവര്‍ക്ക് أَمْوَالُهُمْ = അവരുടെ സ്വത്തുക്കള്‍ وَلَا أَوْلَادُهُم = അവരുടെ മക്കളും ഇല്ല مِّنَ اللَّهِ = അല്ലാഹുവില്‍നിന്ന് شَيْئًا = യാതൊന്നും وَأُولَٰئِكَ = അക്കൂട്ടര്‍ هُمْ = അവര്‍(തന്നെ) وَقُودُ = കത്തിക്കപ്പെടുന്നത് (വിറക്) النَّارِ = നരകത്തിന്‍റെ
3:10നിശ്ചയമായും, അവിശ്വസിച്ചവര്‍, അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ മക്കളാകട്ടെ, അല്ലാഹുവിങ്കല്‍നിന്ന് അവര്‍ക്ക് യാതൊന്നും ഉപകരിക്കുകയില്ല തന്നെ. അക്കൂട്ടര്‍തന്നെയാണ് നരകത്തിന്‍റെ വിറകും.
كَدَأْبِ = സമ്പ്രദായംപോലെ آلِ فِرْعَوْنَ = ഫിര്‍ഔന്‍റെആള്‍ക്കാരുടെ وَالَّذِينَ = യാതൊരു വരുടെയും مِن قَبْلِهِمْ = അവര്‍ക്കുമുമ്പുള്ള كَذَّبُوا = അവര്‍ വ്യാജമാക്കി بِآيَاتِنَا = നമ്മുടെ ആയത്തുകളെ, ലക്ഷ്യങ്ങളെ فَأَخَذَهُمُ اللَّهُ = അപ്പോള്‍ (അതിനാല്‍) അല്ലാഹു അവരെ പിടിച്ചു بِذُنُوبِهِمْ = അവരുടെ പാപങ്ങള്‍ നിമിത്തം وَاللَّهُ = അല്ലാഹുവാകട്ടെ شَدِيدُ = കഠിനമായവനാണ് الْعِقَابِ = ശിക്ഷാ നടപടി, പ്രതികാര നടപടി
3:11(അതെ)ഫിര്‍ഔന്‍റെ കൂട്ടരുടെയും, അവര്‍ക്ക് മുമ്പുള്ളവരുടെയും സമ്പ്രദായംപോലെ(ത്തന്നെ), (അതായത്) അവര്‍ നമ്മുടെ ആയത്ത് (ലക്ഷ്യം) കളെ വ്യാജമാക്കി; അപ്പോള്‍, അവരുടെ പാപങ്ങള്‍ നിമിത്തം അവരെ അല്ലാഹു പിടി(ച്ചുശിക്ഷി)ച്ചു .അല്ലാഹുവാകട്ടെ, കഠിനമായി ശിക്ഷാനടപടി എടുക്കുന്നവനാകുന്നു.
قَدْ كَانَ = ഉണ്ടായിട്ടുണ്ട് لَكُمْ = നിങ്ങള്‍ക്ക് آيَةٌ = ഒരു ദൃഷ്ടാന്തം فِي فِئَتَيْنِ = രണ്ടു കക്ഷി (സംഘം-കൂട്ടം-വിഭാഗം) കളില്‍ الْتَقَتَا = രണ്ടും കണ്ടുമുട്ടി فِئَةٌ = ഒരു സംഘം تُقَاتِلُ = യുദ്ധം ചെയ്യുന്നു فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَأُخْرَىٰ = മറ്റേത് كَافِرَةٌ = അവിശ്വസിച്ചതും يَرَوْنَهُم = അവര്‍ അവരെ കണ്ടിരുന്നു مِّثْلَيْهِمْ = തങ്ങളുടെ രണ്ടത്ര (ഇരട്ടി) رَأْيَ الْعَيْنِ = കണ്‍കാഴ്ചയില്‍ وَاللَّهُ يُؤَيِّدُ = അല്ലാഹു ബലപ്പെടുത്തുന്നു بِنَصْرِهِ = തന്‍റെ സഹായം കൊണ്ടു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ إِنَّ فِي ذَٰلِكَ = നിശ്ചയമായും അതിലുണ്ട് لَعِبْرَةً = ഒരു ചിന്താവിഷയം (പാഠം) لِّأُولِي الْأَبْصَارِ = (ഉള്‍) കാഴ്ചയുള്ളവര്‍ക്ക്
3:13പരസപ് രം കണ്ടു (ഏറ്റു)മുട്ടിയ (ആ) രണ്ടു സംഘങ്ങളില്‍ നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തം ഉണ്ടായിട്ടുണ്ട്. (അതെ) ഒരു കക്ഷി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറ്റൊന്നു അവിശ്വാസികളായുള്ളതും. അവര്‍ [അവിശ്വാസികള്‍] തങ്ങളുടെ രണ്ടത്രയായി കണ്‍കാഴ്ചയില്‍ അവരെ കണ്ടിരുന്നു. അല്ലാഹുവാകട്ടെ അവന്‍ ഉദ്ദേശിക്കുന്നവരെ തന്‍റെ സഹായംകൊണ്ട് ബലപ്പെടുത്തുന്നു. നിശ്ചയമായും അതില്‍ ഉള്‍കാഴ്ചയുള്ളവര്‍ക്ക് ഒരു (വലിയ) ചിന്താപാഠമുണ്ട്
3:23വേദഗ്രന്ഥത്തില്‍ നിന്നും ഒരു ഓഹരി നല്‍കപ്പെട്ടിട്ടുള്ളവരെ നീ (നോക്കി) കണ്ടില്ലേ?അവര്‍ക്കിടയില്‍ വിധി കല്‍പിക്കുവാനായി അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക് അവര്‍ വിളിക്കപ്പെടുന്നു: (എന്നിട്ടു)പിന്നെ, അവരില്‍ നിന്ന് ഒരു കക്ഷി(അതാ) വിമുഖരായും കൊണ്ട്തിരിഞ്ഞു കളയുന്നു!
فَكَيْفَ = അപ്പോള്‍ (എന്നാല്‍) എങ്ങിനെയായിരിക്കും إِذَا جَمَعْنَاهُمْ = അവരെ നാം ഒരുമിച്ചു കൂട്ടിയാല്‍ لِيَوْمٍ = ഒരു ദിവസത്തിലേക്ക് لَّا رَيْبَ = സന്ദേഹമില്ലാത്ത فِيهِ = അതില്‍ وَوُفِّيَتْ = നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും كُلُّ نَفْسٍ = ഓരോ ആത്മാവിനും, ദേഹത്തിനും, വ്യക്തിക്കും مَّا كَسَبَتْ = അത് സമ്പാദിച്ചുവെച്ചത് وَهُمْ = അവര്‍, അവരാകട്ടെ لَا يُظْلَمُونَ = അനീതി (അക്രമം) ചെയ്യപ്പെടുകയില്ല
3:25എന്നാല്‍, യാതൊരു സന്ദേഹവുമില്ലാത്ത ഒരു ദിവസത്തേക്ക് അവരെ നാം ഒരുമിച്ചുകൂട്ടിയാല്‍ എങ്ങിനെയായിരിക്കും (അവരുടെസ്ഥിതി)?! അന്ന് ഓരോ വ്യക്തിക്കും അത് സമ്പാദിച്ചുവെച്ചത് നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും. അവരാകട്ടെ(അവരോട്) അനീതിചെയ്യപ്പെടുന്നതുമല്ല.
قُلِ = നീ പറയുക اللَّهُمَّ = അല്ലാഹുവേ مَالِكَ الْمُلْكِ = രാജത്വ (രാജാധിപത്യ)ത്തിന്‍റെ ഉടമസ്ഥനേ تُؤْتِي = നീ നല്‍കുന്നു الْمُلْكَ = രാജത്വത്തെ مَن تَشَاءُ = നീ ഉദ്ദേശിക്കുന്നവര്‍ക്ക് وَتَنزِعُ = നീ നീക്കം ചെയ്യുകയും ചെയ്യുന്നു الْمُلْكَ = രാജത്വത്തെ مِمَّن تَشَاءُ = നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് وَتُعِزُّ = നീ പ്രതാപത്തിലാക്കുക (പ്രതാപം നല്‍കുക)യും ചെയ്യുന്നു مَن تَشَاءُ = നീ ഉദ്ദേശിക്കുന്നവരെ وَتُذِلُّ = നീ നിന്ദിക്കുക (നിസ്സാരപ്പെടുത്തുക)യും ചെയ്യുന്നു مَن تَشَاءُ = നീ ഉദ്ദേശിക്കുന്നവരെ بِيَدِكَ = നിന്‍റെ കയ്യിലാണ് الْخَيْرُ = ഗുണം إِنَّكَ = നിശ്ചയമായും നീ عَلَىٰ كُلِّ شَيْءٍ = എല്ലാകാര്യത്തിനും قَدِيرٌ = കഴിവുള്ളവനാകുന്നു
3:26(നബിയേ) പറയുക: അല്ലാഹുവേ, രാജാധിപത്യത്തിന്‍റെ ഉടമസ്ഥനേ! നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ രാജാധിപത്യം കൊടുക്കുന്നു; നീ ഉദ്ദേശിക്കുന്നവരില്‍ നിന്നു നീ രാജാധിപത്യം നീക്കിക്കളയുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപത്തിലാക്കുകയും, നീ ഉദ്ദേശിക്കുന്നവരെ നീ നിന്ദ്യതയിലാക്കുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.
تُولِجُ = നീ കടത്തുന്നു اللَّيْلَ = രാത്രിയെ فِي النَّهَارِ = പകലില്‍ وَتُولِجُ = നീ കടത്തുകയും ചെയ്യുന്നു النَّهَارَ = പകലിനെ فِي اللَّيْلِ = രാവില്‍ وَتُخْرِجُ = നീ പുറപ്പെടുവിക്കുകയും ചെയ്യുന്നു الْحَيَّ = ജീവിയെ مِنَ الْمَيِّتِ = നിര്‍ജ്ജീവമായതില്‍ നിന്ന് وَتُخْرِجُ الْمَيِّتَ = നിര്‍ജ്ജീവ മായതിനെ നീപുറപ്പെടുവിക്കുന്നു مِنَ الْحَيِّ = ജീവനുള്ളതില്‍നിന്നു وَتَرْزُقُ = നീ നല്‍കുകയും ചെയ്യുന്നു, ഉപജീവനം നല്‍കുന്നു مَن تَشَاءُ = നീ ഉദ്ദേശിക്കുന്നവര്‍ക്ക് بِغَيْرِ حِسَابٍ = കണക്കു കൂടാതെ
3:27നീ രാത്രിയെ പകലില്‍കടത്തുകയും, പകലിനെ രാത്രിയില്‍കടത്തുകയും ചെയ്യുന്നു. നീ ജീവിയെ നിര്‍ജ്ജീവിയില്‍ നിന്ന് പുറത്തു വരുത്തുകയും, നിര്‍ജ്ജീവിയെ ജീവിയില്‍നിന്ന് പുറത്തുവരുത്തുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ കണക്കില്ലാതെ നല്‍കുകയും ചെയ്യുന്നു.
3:28സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ അവിശ്വാസികളെ മിത്രങ്ങളാക്കി വെക്കരുത്. ആരെങ്കിലും അത് ചെയ്യുന്ന പക്ഷം, അവന്‍അല്ലാഹുവിനെ സംബന്ധിച്ച് ഒന്നിലും (തന്നെ) അല്ല; [അവന് അല്ലാഹുവുമായി യാതൊരു പൊരുത്തപ്പാടും ബന്ധവുമില്ല] അവരെക്കുറിച്ച് നിങ്ങള്‍ഒരു (തരം) സൂക്ഷ്മത പാലിക്കല്‍എന്നുള്ളതല്ലാതെ. [അതിന്‌വിരോധമില്ല] അല്ലാഹു അവനെക്കുറിച്ച് തന്നെ (ജാഗരൂകരായിരിക്കണമെന്ന്) നിങ്ങളെ താക്കീത് ചെയ്യുന്നു. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെ തിരിച്ചു വരവ്.
3:29നീ പറയുക! നിങ്ങളുടെ നെഞ്ചു [ഹൃദയം]കളിലുള്ളത് നിങ്ങള്‍മറച്ചു വെച്ചാലും, അല്ലെങ്കില്‍ അത് വെളിവാക്കിയാലും അല്ലാഹു അത് അറിയുന്നതാണ്. ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
يَوْمَ = ദിവസം تَجِدُ = കണ്ടെത്തുന്ന كُلُّ نَفْسٍ = എല്ലാ ആളും, ആത്മാവും, ദേഹവും, വ്യക്തിയും مَّا عَمِلَتْ = അത് പ്രവര്‍ത്തിച്ചത് مِنْ خَيْرٍ = നന്മയായി مُّحْضَرًا = ഹാജരാക്ക (തയ്യാറാക്ക) പ്പെട്ടതായി وَمَا عَمِلَتْ = അത് എന്ത് പ്രവര്‍ത്തിച്ചുവോ അത് مِن سُوءٍ = തിന്മയായിട്ട് تَوَدُّ = അത് കൊതിക്കും لَوْ أَنَّ = ഉണ്ടായി (ആയി) രുന്നെങ്കില്‍ بَيْنَهَا = അതിന്‍റെ(തന്‍റെ) ഇടയില്‍ وَبَيْنَهُ = അതിന്‍റെ (തിന്മയുടെ- ആ ദിവസത്തിന്‍റെ)യും ഇടയില്‍ أَمَدًا = അകലം بَعِيدًا = വിദൂരമായ وَيُحَذِّرُكُمُ = നിങ്ങളെ താക്കീതു ചെയ്യുന്നു, ജാഗരൂകരാക്കുന്നു اللَّهُ = അല്ലാഹു نَفْسَهُ = തന്നെക്കുറിച്ച് തന്നെ وَاللَّهُ = അല്ലാഹു رَءُوفٌ = വളരെ കനിവുള്ളവനാണ് بِالْعِبَادِ = അടിയാന്മാരെപ്പറ്റി, അടിയാന്മാരോട്
3:30എല്ലാ (ഓരോ) ആത്മാവും(തന്നെ), അതു നന്മയായിട്ട് എന്ത്പ്രവര്‍ത്തിച്ചുവോ അതിനെ ഹാജരാക്ക(തയ്യാറാക്ക)പ്പെട്ടതായി അത് കണ്ടെത്തുന്ന ദിവസം! അത് [ഓരോ ആത്മാവും] തിന്മയായിട്ട് എന്ത് പ്രവര്‍ത്തിച്ചുവോ, തന്‍റെയും അതിന്‍റെയും [ആ ആത്മാവിന്‍റെയും ആ തിന്മയുടെയും] ഇടയില്‍ വിദൂരമായ അകലം ഉണ്ടായിരുന്നെങ്കില്‍(നന്നായേനേ)! എന്ന് അത് കൊതിക്കുകയും ചെയ്യും. അല്ലാഹു അവനെക്കുറിച്ചുതന്നെ (ജാഗരൂകരായിരിക്കണമെന്ന്) നിങ്ങളെ താക്കീത് ചെയ്യുന്നു. അല്ലാഹു അടിയാന്മാരോട് വളരെ ദയയുള്ളവനുമാകുന്നു.
قُلْ = നീ പറയുക إِن كُنتُمْ = നിങ്ങളാകുന്നുവെങ്കില്‍ تُحِبُّونَ اللَّهَ = അല്ലാഹുവിനെ സ്‌നേഹിക്കുന്നു (വെങ്കില്‍) فَاتَّبِعُونِي = എന്നാല്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍ يُحْبِبْكُمُ اللَّهُ = അല്ലാഹു നിങ്ങളെ സ്‌നേഹിക്കും وَيَغْفِرْ = അവന്‍ പൊറുത്തു തരുകയും ചെയ്യും لَكُمْ = നിങ്ങള്‍ക്ക് ذُنُوبَكُمْ = നിങ്ങളുടെ പാപങ്ങളെ وَاللَّهُ غَفُورٌ = അല്ലാഹു വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയുമാണ്
3:31നീ പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍; (എന്നാല്‍)അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും, നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
فَتَقَبَّلَهَا = അങ്ങനെ (എന്നിട്ടു) അവളെ സ്വീകരിച്ചു رَبُّهَا = അവളുടെ റബ്ബ് بِقَبُولٍ = ഒരു സ്വീകരണം, സ്വീകരണം കൊണ്ട് حَسَنٍ = നല്ലതായ وَأَنبَتَهَا = അവളെ ഉല്പാദിപ്പിക്കുക (വളര്‍ത്തുക) യും ചെയ്തു نَبَاتًا حَسَنًا = നല്ല ഒരു ഉല്‍പാദനമായി, നല്ല വളര്‍ത്തല്‍ وَكَفَّلَهَا = അവളെ ഏറ്റെടുപ്പിക്കുക (ഏല്‍പിച്ചുകൊടുക്കുക) യും ചെയ്തു زَكَرِيَّا = സക്കരിയ്യാക്ക് كُلَّمَا دَخَلَ = പ്രവേശിക്കുമ്പോഴൊക്കെയും عَلَيْهَا = അവളുടെ അടുക്കല്‍ زَكَرِيَّا = സക്കരിയ്യ الْمِحْرَابَ = പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ وَجَدَ = അദ്ദേഹം കണ്ടെത്തി عِندَهَا = അവളുടെ അടുക്കല്‍ رِزْقًا = ആഹാരം قَالَ يَا مَرْيَمُ = അദ്ദേഹം പറഞ്ഞു മര്‍യമേ أَنَّىٰ لَكِ = എവിടെ നിന്നാണ് (എങ്ങിനെയാണ്) നിനക്ക് هَٰذَا = ഇതു قَالَتْ = അവള്‍ പറഞ്ഞു هُوَ مِنْ عِندِ اللَّهِ = അതു അല്ലാഹുവിന്‍റെ പക്കല്‍ നിന്നാണ് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يَرْزُقُ = അവന്‍ (ആഹാരം) നല്‍കുന്നു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു بِغَيْرِ حِسَابٍ = ഒരു കണക്കും കൂടാതെ
3:37അങ്ങനെ, അവളുടെ റബ്ബ് അവളെ [മര്‍യമിനെ] നല്ലതായ ഒരു സ്വീകരണം സ്വീകരിച്ചു; അവളെ അവന്‍ഒരു നല്ല ഉല്‍പാദനമായി ഉല്‍പാദിപ്പി(ച്ചുവളര്‍ത്തിക്കൊണ്ടിരി)ക്കുകയും ചെയ്തു. അവളെ (സംരക്ഷിക്കുവാന്‍) സക്കരിയ്യാക്കു അവന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയതു. സക്കരിയ്യാ മിഹ്‌റാബില്‍ [പ്രാര്‍ത്ഥനാമണ്ഡപത്തില്‍] അവളുടെ അടുക്കല്‍ പ്രവേശിക്കുമ്പോഴൊക്കെയും അദ്ദേഹം അവളുടെ അടുക്കല്‍ (ചില)ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം പറഞ്ഞു: "മര്‍യമേ, എവിടെ നിന്നാണ് നിനക്കിതു (കിട്ടിയത്)?" അവള്‍ പറഞ്ഞു; "അതു അല്ലാഹുവിന്‍റെ പക്കല്‍നിന്നാണ് (ലഭിക്കുന്നത്) നിശ്ചയമായും, അല്ലാഹു അവന്‍ഉദ്ദേശിക്കുന്നവര്‍ക്കു കണക്കില്ലാതെ നല്‍കുന്നതാണ്.
هُنَالِكَ = അവിടെവെച്ച് (ആ സന്ദര്‍ഭത്തില്‍) دَعَا زَكَرِيَّا = സക്കരിയ്യാ പ്രാര്‍ത്ഥിച്ചു, വിളിച്ചു رَبَّهُ = തന്‍റെ റബ്ബിനോടു, റബ്ബിനെ قَالَ رَبِّ = അദ്ദേഹം പറഞ്ഞു റബ്ബേ هَبْ لِي = എനിക്കു പ്രദാനം ചെയ്യണേ مِن لَّدُنكَ = നിന്‍റെ അടുക്കല്‍ നിന്നും ذُرِّيَّةً = സന്തതിയെ طَيِّبَةً = വിശിഷ്ടമായ, പരിശുദ്ധമായ إِنَّكَ = നിശ്ചയമായും നീ سَمِيعُ = കേള്‍ക്കുന്നവനാണ് الدُّعَاءِ = പ്രാര്‍ത്ഥന, വിളി
3:38അവിടെവെച്ച് സക്കരിയ്യാ തന്‍റെ റബ്ബിനോട് പ്രാര്‍ത്ഥിച്ചു. (അതെ) അദ്ദേഹം പറഞ്ഞു: "റബ്ബേ, എനിക്ക് നിന്‍റെ പക്കല്‍ നിന്ന് [നിന്‍റെ വകയായി] ഒരുവിശിഷ്ട സന്തതിയെ പ്രദാനം ചെയ്യണേ:- നിശ്ചയമായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്ന [സ്വീകരിക്കുന്ന] വനാകുന്നു.
فَنَادَتْهُ = എന്നിട്ട് (അപ്പോള്‍) അദ്ദേഹത്തെ വിളിച്ചു الْمَلَائِكَةُ = മലക്കുകള്‍ وَهُوَ قَائِمٌ = അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ يُصَلِّي = നമസ്‌കരിച്ചുകൊണ്ട് فِي الْمِحْرَابِ = മിഹ്‌റാബില്‍ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്നു يُبَشِّرُكَ = നിനക്കു (തനിക്കു) സന്തോഷമറിയിക്കുന്നു (എന്ന്) بِيَحْيَىٰ = യഹ്‌യായെക്കുറിച്ചു مُصَدِّقًا = സത്യപ്പെടുത്തുന്നവനായിട്ട് بِكَلِمَةٍ = ഒരു വാക്കിനെ مِّنَ اللَّهِ = അല്ലാഹുവില്‍ നിന്നുള്ള وَسَيِّدًا = നേതാവായും وَحَصُورًا = നിയന്ത്രിതനായും (ആത്മനിയന്ത്രകനായും) وَنَبِيًّا = പ്രവാചകനായും مِّنَ الصَّالِحِينَ = സദ്‌വൃത്തരില്‍പെട്ട
3:39എന്നിട്ട് അദ്ദേഹം "മിഹ്‌റാബി"ല്‍ [പ്രാര്‍ത്ഥനാമണ്ഡപത്തില്‍] നമസ്‌കരിച്ചു കൊണ്ടു നില്‍ക്കുകയായി രുന്നപ്പോള്‍അദ്ദേഹത്തെ മലക്കുകള്‍ വിളിച്ചു (പറഞ്ഞു): യഹ്‌യ (എന്ന കുട്ടി) യെകുറിച്ച് അല്ലാഹു തനിക്ക് സന്തോഷമറിയിക്കുന്നുവെന്ന്" അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു "വാക്കി" നെ സത്യപ്പെടുത്തുന്നവനും, നേതാവും, ആത്മ നിയന്ത്രകനും, സദ്‌വൃത്തന്മാരില്‍പെ ട്ടപ്രവാചകനുമായിക്കൊണ്ട്.
قَالَ = അദ്ദേഹം പറഞ്ഞു رَبِّ = എന്‍റെ റബ്ബേ أَنَّىٰ يَكُونُ = എങ്ങിനെയുണ്ടാകും لِي = എനിക്ക് غُلَامٌ = ആണ്‍കുട്ടി, ബാലന്‍ وَقَدْ بَلَغَنِيَ = എനിക്കു എത്തിയിരിക്കെ, എത്തിയിട്ടുണ്ട് الْكِبَرُ = വാര്‍ദ്ധക്യം وَامْرَأَتِي = എന്‍റെ സ്ത്രീ (ഭാര്യ)യാകട്ടെ عَاقِرٌ = വന്ധ്യയാകുന്നു قَالَ = അവന്‍ പറഞ്ഞു كَذَٰلِكَ = അപ്രകാരമാണ് اللَّهُ يَفْعَلُ = അല്ലാഹു ചെയ്യുന്നതാണ് مَا يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നത്
3:40അദ്ദേഹം പറഞ്ഞു: "റബ്ബേ, എനിക്കു എങ്ങിനെയാണ് ആണ്‍കുട്ടിയുണ്ടാകുക? എനിക്കു വാര്‍ദ്ധക്യം എത്തിക്കഴിഞ്ഞു; എന്‍റെ സ്ത്രീ (ഭാര്യ) വന്ധ്യയുമാകുന്നു (എന്നിരിക്കെ)!" അവന്‍ (അല്ലാഹു) പറഞ്ഞു :"അപ്രകാരം തന്നെയാണ് (കാര്യം); അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത്ചെയ്യുന്നു."
قَالَ رَبِّ = അദ്ദേഹം പറഞ്ഞു എന്‍റെ റബ്ബേ اجْعَل لِّي = എനിക്കുണ്ടാക്കിത്തരണേ آيَةً = ഒരു ദൃഷ്ടാന്തം قَالَ آيَتُكَ = അവന്‍ പറഞ്ഞു നിന്‍റെ അടയാളം أَلَّا تُكَلِّمَ = നീ സംസാരിക്കാതിരിക്കലാണ് النَّاسَ = മനുഷ്യരോട് ثَلَاثَةَ أَيَّامٍ = മൂന്ന് ദിവസം إِلَّا رَمْزًا = സൂചന (ആംഗ്യം) ആയിട്ടല്ലാതെ وَاذْكُر رَّبَّكَ = നീ നിന്‍റെ റബ്ബിനെ സ്മരിക്കുകയും ചെയ്യുക كَثِيرًا = വളരെ وَسَبِّحْ = തസ്ബീഹും (സ്‌തോത്രകീര്‍ത്തനവും) ചെയ്യുക بِالْعَشِيِّ = വൈകുന്നേരം وَالْإِبْكَارِ = രാവിലെയും
3:41അദ്ദേഹം പറഞ്ഞു: "റബ്ബേ, എനിക്കു ഒരു അടയാളം ഏര്‍പ്പെടുത്തിത്തരേണമേ!" അവന്‍ പറഞ്ഞു : "നിന്‍റെ അടയാളം, സൂചനയായിട്ട് (ആംഗ്യംമുഖേന) അല്ലാതെ മൂന്നുദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു നിന്‍റെ റബ്ബിനെ നീ ധാരാളം ഓര്‍മിക്കുകയും , വൈകിട്ടും കാലത്തും സ്‌തോത്ര കീര്‍ത്തനം (തസ്ബീഹ്) ചെയ്യുകയും ചെയ്ത്കൊള്ളുക."
وَإِذْ قَالَتِ = പറഞ്ഞ സന്ദര്‍ഭവും الْمَلَائِكَةُ = മലക്കുകള്‍ يَا مَرْيَمُ = മര്‍യമേ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു اصْطَفَاكِ = നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു, തെളിയിച്ചെടുത്തിരിക്കുന്നു وَطَهَّرَكِ = നിന്നെ ശുദ്ധിയാക്കുകയും وَاصْطَفَاكِ = നിന്നെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു عَلَىٰ نِسَاءِ = സ്ത്രീകളില്‍, സ്ത്രീകളെക്കാള്‍ الْعَالَمِينَ = ലോകരിലെ
3:42മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): "മര്‍യമേ, നിശ്ചയമായും അല്ലാഹു, നിന്നെ (വിശിഷ്ടയായി) തിരഞ്ഞെടുക്കുകയും, നിന്നെ ശുദ്ധിയാക്കുകയും ചെയ്തിരിക്കുന്നു: ലോകരിലുള്ള സ്ത്രീകളില്‍ നിന്നെ അവന്‍ (ശ്രേഷ്ഠയായി) തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.
يَا مَرْيَمُ = മര്‍യമേ اقْنُتِي = നീ ഭക്തി (ഒതുക്കം) കാണിക്കുകയും ചെയ്യുക لِرَبِّكِ = നിന്‍റെ റബ്ബിന് وَاسْجُدِي = നീ സുജൂദും ചെയ്യുക وَارْكَعِي = നീ റുകൂഉം ചെയ്യുക مَعَ الرَّاكِعِينَ = റുകൂഉ് ചെയ്യുന്നവരോടുകൂടി
3:43"മര്‍യമേ, നിന്‍റെ റബ്ബിനോട് നീ ഭക്തി കാണിക്കുക: നീ "സുജൂദ്" [സാഷ്ടാംഗ നമസ്‌കാരം] ചെയ്കയും, "റുകൂഉ്" [കുമ്പിട്ടു നമസ്‌കാരം] ചെയ്യുന്നവരോടൊപ്പം "റുകൂഉ്" [കുമ്പിട്ടു നമസ്‌കാരം] ചെയ്കയും ചെയ്തു കൊള്ളുക.
ذَٰلِكَ = അത് مِنْ أَنبَاءِ = വാര്‍ത്ത (വര്‍ത്തമാനം)കളില്‍ പെട്ടതാണ് الْغَيْبِ = അദൃശ്യത്തിന്‍റെ نُوحِيهِ = അതിനെ നാം വഹ്‌യ് നല്‍കുന്നു إِلَيْكَ = നിനക്ക് وَمَا كُنتَ = നീ ഉണ്ടായിരുന്നില്ല لَدَيْهِمْ = അവരുടെ അടുക്കല്‍ إِذْ يُلْقُونَ = അവര്‍ ഇടുമ്പോള്‍ أَقْلَامَهُمْ = അവരുടെ പേനകളെ, അമ്പുകോലുകളെ أَيُّهُمْ = അവരില്‍ ഏതൊരുവന്‍ (ആര്‍) يَكْفُلُ = ഏറ്റുവാങ്ങും مَرْيَمَ = മര്‍യമിനെ وَمَا كُنتَ = നീ ഉണ്ടായിരുന്നതുമില്ല لَدَيْهِمْ = അവരുടെ അടുക്കല്‍ إِذْ يَخْتَصِمُونَ = അവര്‍ തര്‍ക്കിക്കു(കേസുകൂടു)മ്പോള്‍
3:44അത് (ഒക്കെയും) അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു; നാം നിനക്കു അത് "വഹ്‌യ്"[ദിവ്യസന്ദേശം] നല്‍കുകയാണ്. മര്‍യമിനെ തങ്ങളില്‍ ഏതൊരുവന്‍ ഏറ്റെടുക്കണമെന്ന് അവര്‍ തങ്ങളുടെപേനകള്‍ (- അഥവാ അമ്പ്കോലുകള്‍ - മുഖേന നറുക്ക് ) ഇട്ടപ്പോള്‍, നീ അവരുടെ അടുക്കല്‍ഉണ്ടായിരുന്നില്ല(ല്ലോ). അവര്‍ തര്‍ക്കം നടത്തിക്കൊണ്ടിരിക്കുമ്പോഴും നീ അവരുടെ അടുക്കല്‍ ഉണ്ടായിരുന്നില്ല.
قَالَتْ = അവള്‍ പറഞ്ഞു رَبِّ = എന്‍റെ രക്ഷിതാവേ أَنَّىٰ يَكُونُ = എങ്ങിനെയുണ്ടാകും لِي = എനിക്ക് وَلَدٌ = ഒരുകുട്ടി وَلَمْ يَمْسَسْنِي = എന്നെ തൊട്ടിട്ടുമില്ലാ بَشَرٌ = ഒരു മനുഷ്യന്‍ قَالَ = അവന്‍ പറഞ്ഞു كَذَٰلِكِ = അപ്രകാരമാണ് اللَّهُ يَخْلُقُ = അല്ലാഹു സൃഷ്ടിക്കുന്നു مَا يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നത് إِذَا قَضَىٰ = അവന്‍ തീരുമാനിച്ചല്‍ أَمْرًا = ഒരു കാര്യം فَإِنَّمَا يَقُولُ = എന്നാലവന്‍ പറയുകമാത്രം ചെയ്യും لَهُ = അതിനോട്, അതിനെക്കുറിച്ച് كُن = ഉണ്ടാകുക എന്ന് فَيَكُونُ = അപ്പോഴത് ഉണ്ടാകും
3:47അവള്‍ (മര്‍യം) പറഞ്ഞു:"എന്‍റെ റബ്ബേ, എനിക്കെങ്ങനെ കുട്ടിയുണ്ടാകും? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ!" അവന്‍പറഞ്ഞു: അങ്ങിനെത്തന്നെയാണ് (കാര്യം); അല്ലാഹു അവന്‍ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. (അതെ) അവന്‍ ഒരു കാര്യം തീരുമാനം ചെയ്താല്‍, അതിനോട്" ഉണ്ടാകുക" എന്നു മാത്രം പറയുന്നു; അപ്പോള്‍ അതുണ്ടാകുന്നു."
3:49"ഇസ്‌റാഈല്‍ സന്തതികളിലേക്ക് റസൂലായും (അവനെ അയക്കും): നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു ഒരു ദൃഷടാന്തവും കൊണ്ടു ഞാന്‍ നിങ്ങളില്‍വന്നിരിക്കുന്നുവെന്നു (ള്ള ദൗത്യവുമായി); അതായത്, പക്ഷിയുടെ ആകൃതിപോലെ കളിമണ്ണിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് (രൂപം) സൃഷ്ടിച്ചുണ്ടാക്കിത്തരും; എന്നിട്ട് ഞാനതില്‍ ഊതും, അപ്പോള്‍അല്ലാഹുവിന്‍റെ അനുവാദം കൊണ്ട് അത് പക്ഷിയായിത്തീരും. അല്ലാഹുവിന്‍റെ അനുവാദം കൊണ്ട്ജാത്യാന്ധനെയും, വെള്ളപ്പാണ്ഡുകാരനെയും ഞാന്‍ സുഖപ്പെടുത്തുകയും, മരണപ്പെട്ടവരെ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുന്നതിനെയും, നിങ്ങളുടെ വീടുകളില്‍ നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതിനെയും കുറിച്ച് ഞാന്‍നിങ്ങള്‍ക്ക് വൃത്താന്തമറിയിക്കുകയും ചെയ്യും. നിശ്ചയമായും, അതില്‍നിങ്ങള്‍ക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.
وَمُصَدِّقًا = സത്യപ്പെടുത്തുന്നവനായും لِّمَا بَيْنَ يَدَيَّ = എന്‍റെ മുമ്പിലുള്ളതിനെ مِنَ التَّوْرَاةِ = തൗറാത്താകുന്ന, തൗറാത്തില്‍നിന്ന് وَلِأُحِلَّ لَكُم = നിങ്ങള്‍ക്ക് ഞാന്‍ അനുവദനീയമാക്കുവാനും بَعْضَ الَّذِي = യാതൊന്നില്‍ ചിലത് حُرِّمَ عَلَيْكُمْ = നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട وَجِئْتُكُم = ഞാന്‍ നിങ്ങള്‍ക്ക് വരുകയും ചെയ്തിരിക്കുന്നു بِآيَةٍ = ദൃഷ്ടാന്തവുമായി مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് فَاتَّقُوا = അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍ اللَّهَ = അല്ലാഹുവിനെ وَأَطِيعُونِ = എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
3:50തൗറാത്താകുന്ന എന്‍റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തുന്നവനായും, നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളതില്‍ ചിലത് നിങ്ങള്‍ക്ക് അനുവദനീയമാക്കിത്തരുവാന്‍ വേണ്ടിയും (ഞാന്‍ വന്നിരിക്കുന്നു). നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക്ഞാന്‍ ദൃഷ്ടാന്തവും കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
إِنَّ ٱللَّهَ = നിശ്ചയമായും അല്ലാഹു رَبِّي وَرَبُّكُمْ = എന്റെ റബ്ബും നിങ്ങളുടെ റബ്ബുമാണ് فَاعْبُدُوهُ = അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുവിന്‍ هَٰذَا صِرَاطٌ = ഇതു പാതയാകുന്നു مُّسْتَقِيمٌ = നേരായ, ചൊവ്വായ
3:51"നിശ്ചയമായും അല്ലാഹു എന്റെ റബ്ബും, നിങ്ങളുടെ റബ്ബുമാകുന്നു; അതിനാല്‍ അവനെ നിങ്ങള്‍ആരാധിക്കുവിന്‍. ഇതു നേരെ(ചൊവ്വെ) യുള്ള പാതയാകുന്നു. [ഇതൊക്കെയാണ് എന്റെ ദൗത്യം]"
فَلَمَّا أَحَسَّ = എന്നിട്ട് അറിഞ്ഞപ്പോള്‍, അനുഭവിച്ചറിഞ്ഞാരെ عِيسَىٰ = ഈസാ مِنْهُمُ = അവരില്‍ നിന്ന് الْكُفْرَ = അവിശ്വാസം قَالَ = അദ്ദേഹം പറഞ്ഞു مَنْ أَنصَارِي = എന്റെ സഹായികള്‍ ആരാണ് إِلَى اللَّهِ = അല്ലാഹുവിങ്കലേക്ക് قَالَ الْحَوَارِيُّونَ = ഹവാരിയ്യുകള്‍ പറഞ്ഞു نَحْنُ = ഞങ്ങള്‍ أَنصَارُ اللَّهِ = അല്ലാഹുവിന്റെ സഹായികളാകുന്നു آمَنَّا بِاللَّهِ = ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു وَاشْهَدْ = താങ്കള്‍ സാക്ഷ്യംവഹിക്കുകയും ചെയ്യുക بِأَنَّا مُسْلِمُونَ = ഞങ്ങള്‍മുസ്‌ലിംകളാണെന്ന്
3:52എന്നിട്ട് ഈസാ അവരില്‍ (ഇസ്‌റാഈല്യരില്‍) നിന്നു അവിശ്വാ സത്തെ (അനുഭവത്തില്‍) അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു വിങ്കലേക്കുള്ള (മാര്‍ഗത്തില്‍) എന്റെ സഹായികള്‍ ആരുണ്ട്?" "ഹവാരിയ്യുകള്‍" പറഞ്ഞു: "ഞങ്ങള്‍ അല്ലാഹുവിന്റെ (മാര്‍ഗത്തില്‍) സഹായികളാകുന്നു; ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ "മുസ്‌ലിം"കളാകുന്നുവെന്ന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.
3:53"ഞങ്ങളുടെ റബ്ബേ, നീ അവതരിപ്പിച്ചതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, ഞങ്ങള്‍ റസൂലിനെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നീ ഞങ്ങളെ സാക്ഷ്യം വഹിച്ചവരോടൊപ്പം രേഖപ്പെടുത്തേണമേ!"
إِذْ قَالَ اللَّهُ = അല്ലാഹു പറഞ്ഞ സന്ദര്‍ഭം يَا عِيسَىٰ = ഈസാ إِنِّي = നിശ്ചയമായും ഞാന്‍ مُتَوَفِّيكَ = നിന്നെപൂര്‍ണമായെടുക്കുന്ന (പിടിച്ചെടുക്കുന്ന) വനാണ് وَرَافِعُكَ = നിന്നെ ഉയര്‍ത്തുന്നവനുമാണ് إِلَيَّ = എന്നിലേക്ക് وَمُطَهِّرُكَ = നിന്നെ ശുദ്ധമാക്കുന്നവനുമാണ് مِنَ الَّذِينَ كَفَرُوا = അവിശ്വസിച്ചവരില്‍ നിന്ന് وَجَاعِلُ = ആക്കുന്നവനുമാണ് الَّذِينَ اتَّبَعُوكَ = നിന്നെ പിന്‍പറ്റിയവരെ فَوْقَ = മീതെ الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ إِلَىٰ يَوْمِ = നാള്‍വരെ الْقِيَامَةِ = ക്വിയാമത്തിന്‍റെ ثُمَّ إِلَيَّ = പിന്നെ എന്റെ അടുക്കലേക്കാണ് مَرْجِعُكُمْ = നിങ്ങളുടെ മടക്കം فَأَحْكُمُ = അപ്പോള്‍ ഞാന്‍ വിധികല്‍പിക്കും, വിധിക്കും بَيْنَكُمْ = നിങ്ങള്‍ക്കിടയില്‍ فِيمَا = യാതൊന്നില്‍ كُنتُمْ فِيهِ = അതില്‍ നിങ്ങളായിരുന്നു تَخْتَلِفُونَ = നിങ്ങള്‍ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി) കൊണ്ടിരിക്കും
3:55(അതെ)അല്ലാഹു പറഞ്ഞ സന്ദര്‍ഭം: "ഈസാ, നിശ്ചയമായും, നിന്നെ ഞാന്‍ പൂര്‍ണമായി പിടിച്ചെടുക്കുകയും, നിന്നെ എന്റെ അടുക്കലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അവിശ്വസിച്ചവരില്‍ നിന്നു നിന്നെ (ഞാന്‍) ശുദ്ധമാ ക്കുകയും, നിന്നെ പിന്‍പറ്റിയവരെ ക്വിയാമത്തു നാള്‍ വരേക്കും അവിശ്വസിച്ചവരുടെ മീതെ ആ (ക്കിവെ)ക്കുകയും ചെയ്യുന്നതാണ്. പിന്നീട്, എന്റെ അടുക്കലേക്കായിരിക്കും നിങ്ങളുടെ മടങ്ങിവരവ് അപ്പോള്‍ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍, നിങ്ങള്‍ക്കിട യില്‍ ഞാന്‍ വിധി കല്പിക്കുന്നതാകുന്നു.
فَأَمَّا = എന്നാലപ്പോള്‍ الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ فَأُعَذِّبُهُمْ = അവരെ ഞാന്‍ ശിക്ഷിക്കും عَذَابًا شَدِيدًا = കഠിനമായ ശിക്ഷ فِي الدُّنْيَا = ഇഹത്തില്‍ വെച്ചു وَالْآخِرَةِ = പരത്തിലും وَمَا لَهُم = അവര്‍ക്കില്ലതാനും مِّن نَّاصِرِينَ = സഹായികളായിട്ടു (ആരും)
3:56"എന്നിട്ട്അപ്പോള്‍, യാതൊരു കൂട്ടര്‍ അവിശ്വസിച്ചുവോ അവരെ ഇഹത്തിലും, പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ ശിക്ഷിക്കും: അവര്‍ക്കു സഹായികളായിട്ട് (ആരും ഉണ്ടാകുക) ഇല്ലതാനും
وَأَمَّا الَّذِينَ = എന്നാല്‍ യാതൊരു കൂട്ടര്‍ آمَنُوا = അവര്‍ വിശ്വസിച്ചു وَعَمِلُوا = അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ = സല്‍കര്‍മങ്ങള്‍ فَيُوَفِّيهِمْ = അവര്‍ക്കവന്‍ നിറവേറ്റി(പൂര്‍ണമായി) കൊടുക്കും أُجُورَهُمْ = അവരുടെ പ്രതിഫലങ്ങള്‍, കൂലി وَاللَّهُ = അല്ലാഹു لَا يُحِبُّ = ഇഷ്ടപ്പെടുകയില്ല الظَّالِمِينَ = അക്രമികളെ
3:57"എന്നാല്‍, യാതൊരുകൂട്ടര്‍ വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവര്‍ക്ക് അവന്‍ [അല്ലാഹു] അവരുടെ പ്രതിഫലങ്ങള്‍ പൂര്‍ത്തിയാക്കി കൊടുക്കുകയും ചെയ്യും. അല്ലാഹു അക്രമികളെ സ്‌നേഹിക്കുകയില്ല."
إِنَّ مَثَلَ = നിശ്ചയമായും ഉപമ عِيسَىٰ = ഈസായുടെ عِندَ اللَّهِ = അല്ലാഹുവിന്റെ അടുക്കല്‍ كَمَثَلِ = ഉപമപോലെയാകുന്നു آدَمَ = ആദമിന്റെ خَلَقَهُ = അദ്ദേഹത്തെ അവന്‍ സൃഷ്ടിച്ചു (രൂപപ്പെടുത്തി) مِن تُرَابٍ = മണ്ണിനാല്‍, മണ്ണില്‍ നിന്ന് ثُمَّ قَالَ = പിന്നെ അവന്‍ പറഞ്ഞു لَهُ = അതിനോട് كُن = ഉണ്ടാകുക فَيَكُونُ = അപ്പോള്‍ അതു (അവന്‍) ഉണ്ടാകുന്നു (ഉണ്ടാകുകയായി)
3:59നിശ്ചയമായും. ഈസായുടെ ഉപമ, അല്ലാഹുവിന്റെ അടുക്കല്‍ ആദമിന്റെ ഉപമ പോലെയാകുന്നു. [അതില്‍ കവിഞ്ഞൊന്നുമില്ല] (അതെ) അവന്‍ അദ്ദേഹത്തെ മണ്ണിനാല്‍ സൃഷ്ടിച്ചു (രൂപപ്പെടുത്തി); പിന്നീട് അതിനോടു "ഉണ്ടാകുക" എന്നു പറഞ്ഞു; അപ്പോള്‍ (അതാ) അതുണ്ടാകുന്നു!
فَمَنْ = എനി (അതിനാല്‍) വല്ലവരും حَاجَّكَ = നിന്നോട് ന്യായവാദം ചെയ്താല്‍ فِيهِ = അതില്‍, അദ്ദേഹത്തില്‍ مِن بَعْدِ = ശേഷമായിട്ട് مَا جَاءَكَ = നിനക്ക് വന്നതിന്റെ مِنَ الْعِلْمِ = അറിവില്‍ നിന്നും فَقُلْ = അപ്പോള്‍ നീ പറയുക تَعَالَوْا = നിങ്ങള്‍ വരുവിന്‍ نَدْعُ = നാം വിളിക്കുക أَبْنَاءَنَا = ഞങ്ങളുടെ പുത്രന്‍മാരെ وَأَبْنَاءَكُمْ = നിങ്ങളുടെ പുത്രന്മാരെയും وَنِسَاءَنَا = ഞങ്ങളുടെ സ്ത്രീകളെയും وَنِسَاءَكُمْ = നിങ്ങളുടെ സ്ത്രീകളെയും وَأَنفُسَنَا = ഞങ്ങളുടെ സ്വന്ത(ദേഹ)ങ്ങളെയും وَأَنفُسَكُمْ = നിങ്ങളുടെ സ്വന്ത (ദേഹ) ങ്ങളെയും ثُمَّ نَبْتَهِلْ = പിന്നെ നാം ഉള്ളഴിഞ്ഞപേക്ഷിക്കുക (നമുക്ക് ഭക്തിയോടെ പ്രാര്‍ത്ഥിക്കാം) فَنَجْعَل = അങ്ങനെ നാം ആക്കുക لَّعْنَتَ اللَّهِ = അല്ലാഹുവിന്റെ ശാപത്തെ عَلَى الْكَاذِبِينَ = വ്യാജം പറയുന്നവരുടെ മേല്‍
3:61ഇനി, നിനക്കു അറിവു വന്നുകിട്ടിയശേഷം, അതില്‍ [അദ്ദേഹത്തിന്റെ കാര്യത്തില്‍] നിന്നോട് വല്ലവരും (തര്‍ക്കിച്ച്) ന്യായവാദം നടത്തുന്നതായാല്‍, നീ പറയുക: "വരുവിന്‍, ഞങ്ങളുടെ പുത്രന്മാരെയും, നിങ്ങളുടെ പുത്രന്മാരെയും, ഞങ്ങളുടെ സ്ത്രീകളെയും, നിങ്ങളുടെ സ്ത്രീകളെയും, ഞങ്ങളെത്തന്നെയും നിങ്ങളെത്തന്നെയും നാം വിളിക്കുക: പിന്നെ നാം ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിക്കുക; അങ്ങനെ, അല്ലാഹുവിന്റെ ശാപത്തെ നാം വ്യാജം പറയുന്നവരുടെ മേല്‍ ആ (ക്കുവാന്‍ പ്രാര്‍ത്ഥി) ക്കുക"
إِنَّ هَٰذَا = നിശ്ചയമായും ഇത് لَهُوَ = ഇത് തന്നെയാണ് الْقَصَصُ = കഥനം الْحَقُّ = യഥാര്‍ത്ഥമായ وَمَا مِنْ إِلَٰهٍ = ഒരു ഇലാഹുമില്ല താനും إِلَّا اللَّهُ = അല്ലാഹുവല്ലാതെ وَإِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَهُوَ الْعَزِيزُ = അവന്‍ തന്നെ പ്രതാപശാലി(യും) الْحَكِيمُ = അഗാധജ്ഞനായ
3:62നിശ്ചയമായും, ഇതുതന്നെയാണു യഥാര്‍ത്ഥമായ കഥാവിവരണം. അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനും ഇല്ലതാനും. നിശ്ചയമാ യും, അല്ലാഹു തന്നെയാണ് അഗാധ ജ്ഞനായ പ്രതാപശാലിയും.
قُلْ = നീ പറയുക يَا أَهْلَ الْكِتَابِ = വേദക്കാരേ تَعَالَوْا = നിങ്ങള്‍ വരുവിന്‍ إِلَىٰ كَلِمَةٍ = ഒരു വാക്കിലേക്ക് سَوَاءٍ = സമമായ بَيْنَنَا = ഞങ്ങള്‍ക്കിടയില്‍ وَبَيْنَكُمْ = നിങ്ങള്‍ക്കിടയിലും أَلَّا نَعْبُدَ = നാം ആരാധിക്കുകയില്ലെന്ന് إِلَّا اللَّهَ = അല്ലാഹുവിനെയല്ലാതെ وَلَا نُشْرِكَ بِهِ = അവനോട് നാം പങ്കു ചേര്‍ക്കുകയില്ല എന്നും شَيْئًا = യാതൊന്നിനെയും وَلَا يَتَّخِذَ = ആക്കുകയില്ലെന്നും بَعْضُنَا = നമ്മില്‍ ചിലര്‍ بَعْضًا = ചിലരെ أَرْبَابًا = റബ്ബുകള്‍ مِّن دُونِ اللَّهِ = അല്ലാഹുവിന് പുറമെ فَإِن تَوَلَّوْا = എന്നിട്ട് (എന്നാല്‍) അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَقُولُوا = നിങ്ങള്‍ പറയുവിന്‍ اشْهَدُوا = നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍ എന്ന് بِأَنَّا مُسْلِمُونَ = ഞങ്ങള്‍ മുസ്‌ലിംകളാകുന്നുവെന്ന്
3:64(നബിയേ) പറയുക: "വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായ ഒരു വാക്കിലേക്ക് [തത്വത്തിലേക്ക്] വരുവിന്‍; അതായത്: അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും നാം പങ്കുചേര്‍ക്കാതിരിക്കുകയും, നമ്മില്‍ ചിലര്‍ ചിലരെ അല്ലാഹുവിന് പുറമെ റബ്ബുകളാക്കാതിരിക്കുകയും ചെയ്യുക എന്ന് (ഉള്ളതിലേക്ക്)." എന്നിട്ടവര്‍ തിരിഞ്ഞുകളയുന്ന പക്ഷം, (അവരോട്) നിങ്ങള്‍ പറഞ്ഞു കൊള്ളുക: ഞങ്ങള്‍ "മുസ്‌ലിം" കളാണ് [അല്ലാഹുവിന് കീഴൊതുങ്ങിയ വരാണ്] എന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളുവിന്‍."
3:67ഇബ്‌റാഹീം ഒരു യഹൂദിയാകട്ടെ, ക്രിസ്ത്യാനിയാകട്ടെ, ആയിരുന്നില്ല. എങ്കിലും, അദ്ദേഹം ഒരു ശുദ്ധ മനസ്‌കനും, "മുസ്‌ലിമും" [കീഴൊതുങ്ങിയവനും] ആയിരുന്നു: അദ്ദേഹം "മുശ്‌രിക്ക്" [ബഹുദൈവവിശ്വാസി] കളില്‍പെട്ട വനായിരുന്നതുമില്ല .
إِنَّ أَوْلَى = നിശ്ചയമായും കൂടുതല്‍ ബന്ധപ്പെട്ടവര്‍, അധികം അര്‍ഹതയുള്ളവര്‍ النَّاسِ = മനുഷ്യരില്‍ بِإِبْرَاهِيمَ = ഇബ്‌റാഹീമിനോട്, ഇബ്‌റാഹീമിനെ സംബന്ധിച്ച് لَلَّذِينَ = യാതൊരുകൂട്ടര്‍ തന്നെ اتَّبَعُوهُ = അദ്ദേഹത്തെ പിന്‍പറ്റിയ وَهَٰذَا النَّبِيُّ = ഈ നബിയും وَالَّذِينَ آمَنُوا = വിശ്വസിച്ചവരും وَاللَّهُ = അല്ലാഹുവാകട്ടെ وَلِيُّ = രക്ഷാധികാരി (ബന്ധു- സഹായി- മിത്രം) ആകുന്നു الْمُؤْمِنِينَ = സത്യവിശ്വാസികളുടെ
3:68നിശ്ചയമായും, മനുഷ്യരില്‍ വെച്ച് ഇബ്‌റാഹീമിനോട് കൂടുതല്‍ (അടുപ്പ) ബന്ധമുള്ളവര്‍, അദ്ദേ ഹത്തെ പിന്‍പറ്റിയവരും, ഈ പ്രവാചകനും, വിശ്വസിച്ചിട്ടുള്ളവരും തന്നെയാണ്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരി (അഥവാ സഹായി) യാകുന്നു.
وَمِنْ أَهْلِ الْكِتَابِ = വേദക്കാരിലുണ്ട് مَنْ = ചിലര്‍, യാതൊരുവന്‍ إِن تَأْمَنْهُ = അവരെ (അവനെ) നീ വിശ്വസിച്ചാല്‍ بِقِنطَارٍ = ഒരു ക്വിന്‍ത്വാറിനെ (കൂമ്പാരത്തെ) സംബന്ധിച്ച് يُؤَدِّهِ = അതവര്‍ (അവന്‍) വീട്ടിത്തരും إِلَيْكَ = നിനക്ക് وَمِنْهُم = അവരിലുണ്ട് مَّنْ = ചിലര്‍, യാതൊരുവന്‍ إِن تَأْمَنْهُ = അവരെ (അവനെ) നീ വിശ്വസിച്ചാല്‍ بِدِينَارٍ = ഒരു ദീനാറിനെ (പൊന്‍പണത്തെ)പ്പറ്റി لَّا يُؤَدِّهِ = അതവര്‍ (അവന്‍) വീട്ടുകയില്ല إِلَيْكَ = നിനക്ക് إِلَّا مَا دُمْتَ = നീ ആയിക്കൊണ്ടിരുന്നാലല്ലാതെ عَلَيْهِ = അവന്‍റെ മേല്‍ (അവരില്‍) قَائِمًا = നിലകൊള്ളുന്നവന്‍ ذَٰلِكَ = അത് بِأَنَّهُمْ قَالُوا = അവര്‍ പറയുന്നത് നിമിത്തമാണ് لَيْسَ عَلَيْنَا = ഞങ്ങളുടെ മേല്‍ ഇല്ല فِي الْأُمِّيِّينَ = നിരക്ഷരജ്ഞരില്‍ سَبِيلٌ = ഒരു മാര്‍ഗവും وَيَقُولُونَ = അവര്‍ പറയുകയും ചെയ്യുന്നു عَلَى اللَّهِ = അല്ലാഹുവിന്‍റെ പേരില്‍ الْكَذِبَ = വ്യാജം وَهُمْ يَعْلَمُونَ = അവര്‍ അറിഞ്ഞുകൊണ്ട്
3:75വേദക്കാരിലുണ്ട് ചിലര്‍: ഒരു "ക്വിന്‍ത്വാറി"നെ [കൂമ്പാരത്തെ] സംബന്ധിച്ച് നീ അവരെ വിശ്വസിച്ചാല്‍ അവര്‍ നിനക്കത് തന്നുതീര്‍ക്കും. അവരിലുണ്ട് (വേറെ) ചിലരും; ഒരു "ദീനാറിനെ" [പൊന്‍പണത്തെ] സംബന്ധിച്ച് നീ അവരെ വിശ്വസിച്ചാല്‍- അവരില്‍ [അവരെ തിരക്കിക്കൊണ്ട്] നീ നിലകൊള്ളുന്നവനായിരുന്നാലല്ലാതെ- അവര്‍ നിനക്കത് തന്നുതീര്‍ക്കുകയില്ല. "(വേദക്കാരല്ലാത്ത ) നിരക്ഷരജ്ഞരുടെ കാര്യത്തില്‍, ഞങ്ങളുടെ മേല്‍ (ബാധ്യതയുണ്ടാ വാന്‍) ഒരു മാര്‍ഗവുമില്ല, എന്ന് അവര്‍ പറയുന്നത് നിമിത്തമത്രെ അത്. അവര്‍ അറിഞ്ഞുകൊണ്ട് (തന്നെ) അല്ലാഹുവിന്‍റെ മേല്‍ വ്യാജം പറയുകയും ചെയ്യുന്നു.
إِنَّ الَّذِينَ يَشْتَرُونَ = നിശ്ചയമായും വാങ്ങുന്നവര്‍ بِعَهْدِ اللَّهِ = അല്ലാഹുവിനോടുള്ള കരാറിന് وَأَيْمَانِهِمْ = തങ്ങളുടെ സത്യ (ശപഥ)ങ്ങള്‍ക്കും ثَمَنًا قَلِيلًا = തുച്ഛ വില أُولَٰئِكَ = അക്കൂട്ടര്‍ لَا خَلَاقَ = ഓഹരിയില്ല لَهُمْ = അവര്‍ക്ക് فِي الْآخِرَةِ = പരലോകത്തില്‍ وَلَا يُكَلِّمُهُمُ اللَّهُ = അല്ലാഹു അവരോട് സംസാരിക്കയുമില്ല وَلَا يَنظُرُ = നോക്കുകയുമില്ല إِلَيْهِمْ = അവരുടെനേരെ يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ وَلَا يُزَكِّيهِمْ = അവരെ സംസ്‌ക്കരിക്കയുമില്ല وَلَهُمْ = അവര്‍ക്കുണ്ടു താനും عَذَابٌ = ശിക്ഷ أَلِيمٌ = വേദനയേറിയ
3:77നിശ്ചയമായും, അല്ലാഹുവിനോടുള്ള കരാറിനും [പ്രതിജ്ഞക്കും], തങ്ങളുടെ സത്യ (ശപഥ) ങ്ങള്‍ക്കും തുച്ഛമായ വിലവാങ്ങുന്നവര്‍, അക്കൂട്ടര്‍ അവര്‍ക്ക് പരലോ കത്തില്‍ യാതൊരു ഓഹരിയുമില്ല: ക്വിയാമത്തുനാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയുമില്ല: അവരുടെ നേരെ നോക്കുകയില്ല; അവരെ സംസ്‌കരി(ച്ചു നന്നാ)ക്കുകയുമില്ല; അവര്‍ക്ക് വേദനയേറിയ ശിക്ഷ യുമുണ്ടായിരിക്കും
وَإِنَّ مِنْهُمْ = നിശ്ചയമായും അവരിലുണ്ട് لَفَرِيقًا = ഒരു കക്ഷി (സംഘം- വിഭാഗം) തന്നെ يَلْوُونَ = അവര്‍ വളച്ച് തിരിക്കും, ചുരുട്ടുന്നു أَلْسِنَتَهُم = അവരുടെ നാവുകളെ بِالْكِتَابِ = വേദഗ്രന്ഥത്തില്‍, ഗ്രന്ഥത്തെ സംബന്ധിച്ച് لِتَحْسَبُوهُ = നിങ്ങളതിനെ ഗണിക്കു(വിചാരിക്കു)വാന്‍ വേണ്ടി مِنَ الْكِتَابِ = വേദഗ്രന്ഥത്തില്‍ പെട്ടതായി وَمَا هُوَ = അതല്ലതാനും مِنَ الْكِتَابِ = വേദ്രഗന്ഥത്തില്‍ പെട്ടത് وَيَقُولُونَ = അവര്‍ പറയുകയും ചെയ്യും هُوَ = അത് مِنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ് (എന്ന്) وَمَا هُوَ = അതല്ല താനും مِنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍നിന്ന് وَيَقُولُونَ = അവര്‍ പറയുകയും ചെയ്യും عَلَى اللَّهِ = അല്ലാഹുവിന്‍റെ പേരില്‍ الْكَذِبَ = വ്യാജം, അസത്യം وَهُمْ يَعْلَمُونَ = അവര്‍ അറിഞ്ഞുകൊണ്ട്
3:78നിശ്ചയമായും, അവരില്‍ തന്നെ (വേറെ) ഒരു കക്ഷിയുമുണ്ട്: വേദഗ്രന്ഥത്തി(ന്‍റെ വായനയി)ല്‍ തങ്ങളുടെ നാവുകളെ അവര്‍ വളച്ചു തിരിക്കും, അത് വേദഗ്രന്ഥത്തില്‍ പെട്ടതെന്ന് നിങ്ങള്‍ ഗണിക്കുവാന്‍ വേണ്ടി. അത് വേദഗ്രന്ഥത്തില്‍ പെട്ട തല്ലതാനും, "അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്" എന്ന് അവര്‍ പറയുകയും ചെയ്യും. അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതല്ലതാനും. അവര്‍ അറിഞ്ഞുകൊണ്ട് (തന്നെ) അല്ലാഹുവിന്‍റെ പേരില്‍ വ്യാജം പറയു കയും ചെയ്യുന്നു.
مَا كَانَ = ഉണ്ടാവുകയില്ല, ഉണ്ടാകാവതല്ല لِبَشَرٍ = ഒരു മനുഷ്യനും أَن يُؤْتِيَهُ = അവന് നല്‍കുക اللَّهُ = അല്ലാഹു الْكِتَابَ = ഗ്രന്ഥം وَالْحُكْمَ = വിജ്ഞാനവും, വിധിയും (അധികാരവും) وَالنُّبُوَّةَ = പ്രവാചകത്വവും ثُمَّ يَقُولَ = പിന്നീട് അദ്ദേഹം പറയുക لِلنَّاسِ = മനുഷ്യരോട് كُونُوا = നിങ്ങളായിരിക്കുവിന്‍ عِبَادًا لِّي = എനിക്ക് (എന്‍റെ) അടിയാന്‍മാര്‍ مِن دُونِ اللَّهِ = അല്ലാഹുവിനെ കൂടാതെ (അല്ലാഹുവിന്നല്ലാതെ) وَلَٰكِن = എങ്കിലും (പറയും) كُونُوا = നിങ്ങളായിരിക്കുവിന്‍ رَبَّانِيِّينَ = റബ്ബാനികള്‍ بِمَا كُنتُمْ = നിങ്ങളായിരിക്കുന്നതുകൊണ്ട് تُعَلِّمُونَ = നിങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു الْكِتَابَ = വേദഗ്രന്ഥം وَبِمَا كُنتُمْ = നിങ്ങളായിരിക്കുന്നതുകൊണ്ടും تَدْرُسُونَ = പഠിച്ചുകൊണ്ടിരിക്കുന്നു
3:79ഒരു മനുഷ്യനും (തന്നെ) ഉണ്ടാകുകയില്ല, അല്ലാഹു അദ്ദേഹ ത്തിന് വേദഗ്രന്ഥവും, വിധികര്‍ത്തൃ ത്വവും (അഥവാ വിജ്ഞാനവും) പ്രവാചകത്വവും നല്‍കുക: പിന്നീട് അദ്ദേഹം മനുഷ്യരോട്: "നിങ്ങള്‍ അല്ലാഹുവിനല്ലാതെ- എനിക്ക്- അടിയാ ന്‍മാരായിരിക്കുവിന്‍" എന്ന് പറയു കയും ചെയ്യുക. ഇത് രണ്ടും കൂടി ഒരിക്കലും സംഭവിക്കുകയില്ല.] എങ്കിലും "നിങ്ങള്‍ വേദഗ്രന്ഥം പഠി പ്പി ച്ച് വരു ന്നതു കൊണ്ടും, നിങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടും നിങ്ങള്‍ "റബ്ബാനികള്‍" [മതോപദേഷ്ടാക്കള്‍] ആയിത്തീരുവീന്‍" എന്നായിരിക്കും (അദ്ദേഹം പറയുക).
وَإِذْ أَخَذَ = വാങ്ങിയ സന്ദര്‍ഭം اللَّهُ = അല്ലാഹു مِيثَاقَ = ഉറപ്പ്, ഉടമ്പടി, കരാര്‍ النَّبِيِّينَ = നബിമാരുടെ لَمَا آتَيْتُكُم = തീര്‍ച്ചയായും നിങ്ങള്‍ക്ക് ഞാന്‍ വല്ലതും നല്‍കിയാല്‍ مِّن كِتَابٍ = വേദഗ്രന്ഥമായി وَحِكْمَةٍ = വിജ്ഞാനമായും ثُمَّ جَاءَكُمْ = പിന്നീട് നിങ്ങള്‍ക്ക് വന്നു رَسُولٌ = വല്ല ദൂതനും مُّصَدِّقٌ = സത്യമാക്കുന്ന لِّمَا مَعَكُمْ = നിങ്ങളുടെ കൂടെയുള്ളതിനെ لَتُؤْمِنُنَّ بِهِ = തീര്‍ച്ചയായും അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കും, വിശ്വസിക്കുക തന്നെ വേണം (എന്ന്) وَلَتَنصُرُنَّهُ = അദ്ദേഹത്തെ തീര്‍ച്ചയായും സഹായിക്കുകയും ചെയ്യും (ചെയ്യണം) قَالَ = അവന്‍ പറഞ്ഞു أَأَقْرَرْتُمْ = നിങ്ങള്‍ സമ്മതിച്ച്(ഉറച്ച് പറഞ്ഞു. ഏറ്റ് പറഞ്ഞു)വോ وَأَخَذْتُمْ = നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)യും ചെയ്തു(വോ) عَلَىٰ ذَٰلِكُمْ = അതിനെക്കുറിച്ച്, അതിന്‍റെ പേരില്‍ إِصْرِي = എന്‍റെ(എന്നോടുള്ള)ബാധ്യത (കരാര്‍, ഭാരം) قَالُوا = അവര്‍ പറഞ്ഞു أَقْرَرْنَا = ഞങ്ങള്‍ സമ്മതിച്ചു ഉറച്ചു പറഞ്ഞു قَالَ = അവന്‍ പറഞ്ഞു فَاشْهَدُوا = എന്നാല്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍ وَأَنَا مَعَكُم = ഞാനും നിങ്ങളുടെകൂടെ مِّنَ الشَّاهِدِينَ = സാക്ഷികളിലുണ്ട്
3:81അല്ലാഹു പ്രവാചകന്‍മാരുടെ ഉറപ്പു വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): വേദഗ്രന്ഥമായും, വിജ്ഞാനമായും ഞാന്‍ നിങ്ങള്‍ക്ക് വല്ലതും നല്‍കുകയും: പിന്നീടു നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കുന്ന ഒരു റസൂല്‍ നിങ്ങളില്‍ വരുകയും ചെയ്താല്‍, തീര്‍ച്ചയായും, നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുമെന്ന്. അവന്‍(അവരോട്) പറഞ്ഞു: "നിങ്ങള്‍ (ഏറ്റു) സമ്മതിക്കുകയും. അതിനെക്കുറിച്ച് എന്‍റെ ബാധ്യത [എന്നോടുള്ള കരാറിന്‍റെ ബാധ്യത] നിങ്ങള്‍ (ഏറ്റ്) എടുക്കുകയും ചെയ്തുവോ?" അവര്‍ പറഞ്ഞു: "ഞങ്ങള്‍ (ഏറ്റു) സമ്മതിച്ചിരിക്കുന്നു." അവന്‍ പറഞ്ഞു: "എന്നാല്‍, നിങ്ങള്‍ (അതിന്) സാക്ഷ്യം വഹിക്കുവിന്‍. ഞാനും നിങ്ങളോടൊപ്പം സാക്ഷികളില്‍പെട്ടവനാകുന്നു."
كَيْفَ يَهْدِي = എങ്ങനെ നേര്‍മാര്‍ഗത്തിലാക്കും اللَّهُ = അല്ലാഹു قَوْمًا = ഒരു ജനതയെ كَفَرُوا = അവര്‍ അവിശ്വസിച്ചു بَعْدَ إِيمَانِهِمْ = അവരുടെ വിശ്വാസത്തിന് ശേഷം وَشَهِدُوا = അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു أَنَّ الرَّسُولَ = റസൂല്‍ (ആണ്) എന്ന് حَقٌّ = സത്യമായവന്‍, യഥാര്‍ത്ഥവാന്‍, അര്‍ഹന്‍ وَجَاءَهُمُ = അവര്‍ക്ക് വരുകയും ചെയ്തിരിക്കുന്നു الْبَيِّنَاتُ = തെളിവുകള്‍ وَاللَّهُ = അല്ലാഹു (വാകട്ടെ) لَا يَهْدِي = നേര്‍മാര്‍ഗത്തിലാക്കുകയില്ല (താനും) الْقَوْمَ = ജനതയെ الظَّالِمِينَ = അക്രമികളായ
3:86തങ്ങളുടെ വിശ്വാസത്തിന് ശേഷം അവിശ്വസിച്ചതായ ഒരു ജനതയെ അല്ലാഹു എങ്ങനെ നേര്‍മാര്‍ഗ ത്തിലാക്കും? റസൂല്‍ യഥാര്‍ത്ഥ (സത്യ) വാനാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുകയും, അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടുകയും ചെയ്തിരിക്കുന്നു (എന്നിരിക്കെ)! അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയില്ലതാനും.
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ بَعْدَ إِيمَانِهِمْ = അവരുടെ വിശ്വാസത്തിന് ശേഷം ثُمَّ ازْدَادُوا = പിന്നീടവര്‍ക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു كُفْرًا = അവിശ്വാസം لَّن تُقْبَلَ = സ്വീകരിക്കപ്പെടുകയില്ല തന്നെ تَوْبَتُهُمْ = അവരുടെ പശ്ചാത്താപം وَأُولَٰئِكَ = അക്കൂട്ടര്‍തന്നെയാണ് الضَّالُّونَ = വഴിപിഴച്ചവര്‍
3:90നിശ്ചയമായും, തങ്ങളുടെ വിശ്വാസത്തിനുശേഷം അവിശ്വസി ക്കുകയും, പിന്നീട് അവിശ്വാസം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്തവര്‍, അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുകയേഇല്ല; അക്കൂട്ടര്‍തന്നെയാണ് വഴിപിഴച്ചവരും.
3:92(സത്യവിശ്വാസികളേ) നിങ്ങള്‍ ഇഷ്ടപ്പെടുന്നവയില്‍ നിന്ന് നിങ്ങള്‍ ചിലവഴിക്കുന്നതുവരെ നിങ്ങള്‍ പുണ്യം പ്രാപിക്കുകയില്ല തന്നെ. നിങ്ങള്‍ ഏതൊരു വസ്തുവും (തന്നെ) ചിലവഴിക്കുന്നതായാലും, നിശ്ചയമായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാണ്.
كُلُّ الطَّعَامِ = എല്ലാ ഭക്ഷണവും كَانَ حِلًّا = അനുവദനീയം (ഹലാല്‍) ആയിരുന്നു لِّبَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികള്‍ക്ക് إِلَّا مَا حَرَّمَ = ഹറാം (നിഷിദ്ധം) ആക്കിയതൊഴികെ إِسْرَائِيلُ = ഇസ്‌റാഈല്‍ (യഅ്ക്വൂബ്) عَلَىٰ نَفْسِهِ = തന്‍റെ സ്വന്തത്തിന്‍റെ മേല്‍ مِن قَبْلِ = മുമ്പായി أَن تُنَزَّلَ = അവതരിക്കപ്പെടുന്നതിന്‍റെ التَّوْرَاةُ = തൗറാത്ത് قُلْ = നീ പറയുക فَأْتُوا = എന്നാല്‍ നിങ്ങള്‍ വരുവിന്‍ بِالتَّوْرَاةِ = തൗറാത്തും കൊണ്ട് فَاتْلُوهَا = എന്നിട്ട് അത് നിങ്ങള്‍ പാരായണം ചെയ്യുവിന്‍ إِن كُنتُمْ = നിങ്ങളാണെങ്കില്‍ صَادِقِينَ = സത്യവാന്‍മാര്‍
3:93എല്ലാ ഭക്ഷണ (പദാര്‍ത്ഥ) വും ഇസ്‌റാഈല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നു;- തൗറാത്ത് അവ തരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്‌റാഈല്‍ അദ്ദേഹത്തിന്‍റെ സ്വന്തം പേരില്‍ നിഷിദ്ധമാക്കിയതൊഴികെ. (നബിയേ) പറയുക: "എന്നാല്‍, നിങ്ങള്‍ തൗറാത്ത് കൊണ്ടു വന്ന് അത് (ഒന്ന്) വായിക്കുവിന്‍. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍!
وَاعْتَصِمُوا = നിങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്യുവിന്‍ بِحَبْلِ اللَّهِ = അല്ലാഹുവിന്‍റെ പാശത്തെ جَمِيعًا = എല്ലാവരും, ഒരുമിച്ച് وَلَا تَفَرَّقُوا = നിങ്ങള്‍ ഭിന്നിക്കുക (ഛിദ്രിക്കുക)യും അരുത് وَاذْكُرُوا = നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍ نِعْمَتَ اللَّهِ = അല്ലാഹുവിന്‍റെ അനുഗ്രഹത്തെ عَلَيْكُمْ = നിങ്ങളുടെ മേല്‍ (ചെയ്ത) إِذْ كُنتُمْ = നിങ്ങള്‍ ആയിരുന്നപ്പോള്‍ أَعْدَاءً = ശത്രുക്കള്‍ فَأَلَّفَ = എന്നിട്ടവന്‍ ഇണക്കി بَيْنَ قُلُوبِكُمْ = നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ فَأَصْبَحْتُم = അങ്ങനെ നിങ്ങള്‍ ആയിരിക്കുന്നു بِنِعْمَتِهِ = അവന്‍റെ അനുഗ്രഹം കൊണ്ട് إِخْوَانًا = സഹോദരങ്ങള്‍ وَكُنتُمْ = നിങ്ങളാകുകയും ചെയ്തിരിക്കുന്നു عَلَىٰ شَفَا = വക്കത്ത് حُفْرَةٍ = ഒരു കുണ്ടിന്‍റെ, കുഴിയുടെ مِّنَ النَّارِ = നരകമാകുന്ന തീയിനാലുള്ള فَأَنقَذَكُم = എന്നിട്ടവന്‍ നിങ്ങളെ രക്ഷപ്പെടുത്തി مِّنْهَا = അതില്‍ നിന്ന് كَذَٰلِكَ = അപ്രകാരം يُبَيِّنُ اللَّهُ = അല്ലാഹു വിവരിക്കുന്നു لَكُمْ = നിങ്ങള്‍ക്ക് آيَاتِهِ = അവന്‍റെ ആയത്ത് (ലക്ഷ്യം)കളെ لَعَلَّكُمْ تَهْتَدُونَ = നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കാം, നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി
3:103നിങ്ങള്‍ എല്ലാവരും (ഒരുമിച്ചു കൊണ്ട്) അല്ലാഹുവിന്‍റെ പാശത്തെ മുറുകെ പിടിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ ഭിന്നിക്കുകയും അരുത് നിങ്ങളുടെ മേല്‍ അല്ലാഹു ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ (പരസ്പരം) ശത്രുക്കളായിരുന്ന അവസരത്തില്‍, അവന്‍ നിങ്ങളുടെ ഹൃദയ ങ്ങള്‍ക്കിടയില്‍ ഇണക്കിത്തന്നു; അങ്ങനെ, നിങ്ങള്‍ അവന്‍റെ അനു ഗ്രഹം കൊണ്ട് (പരസ്പരം) സഹോദരങ്ങളായിരിക്കുന്നു. നിങ്ങള്‍ അഗ്നിയാകുന്ന (അഥവാ നരകമാകുന്ന) ഒരു (വമ്പിച്ച) കുണ്ടിന്‍റെ വക്കിലായിരുന്നു; എന്നിട്ട് നിങ്ങളെ അതില്‍ നിന്ന് അവന്‍ രക്ഷപ്പെടുത്തുകയും ചെയ്തു. അപ്രകാരം, അല്ലാഹു അവന്‍റെ "ആയത്തു" [ലക്ഷ്യം]കള്‍ നിങ്ങള്‍ക്ക് വിവരിച്ചു തരുന്നു- നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കാം.
3:104(സത്യവിശ്വാസികളെ) നിങ്ങളില്‍ നിന്നും ഉണ്ടായിരിക്കയും ചെയ്യട്ടെ, നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യുന്ന ഒരു സമുദായം. (അങ്ങനെയുള്ള ) അക്കൂട്ടര്‍തന്നെയാണ് വിജയികളും.
3:105നിങ്ങള്‍ യാതൊരു കൂട്ടരെപ്പോലെ ആയിരിക്കുകയും അരുത്: (വ്യക്തമായ) തെളിവുകള്‍ അവര്‍ക്ക് വന്നതിന് ശേഷം അവര്‍ (പരസ്പരം) ഭിന്നിക്കുകയും, അഭിപ്രായവ്യത്യാസത്തിലാകുകയും ചെയ്തു. അക്കൂട്ടരാകട്ടെ, അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും;-
يَوْمَ تَبْيَضُّ = വെളുക്കുന്ന ദിവസം وُجُوهٌ = ചില മുഖങ്ങള്‍ وَتَسْوَدُّ = കറുക്കുകയും ചെയ്യും وُجُوهٌ = ചില മുഖങ്ങള്‍ فَأَمَّا الَّذِينَ = എന്നാല്‍ (അപ്പോള്‍) യാതൊരു കൂട്ടര്‍ اسْوَدَّتْ = കറുത്തു وُجُوهُهُمْ = അവരുടെ മുഖങ്ങള്‍ أَكَفَرْتُم = നിങ്ങള്‍ അവിശ്വസിച്ചുവോ بَعْدَ إِيمَانِكُمْ = നിങ്ങളുടെ വിശ്വാസത്തിന്‍റെ ശേഷം فَذُوقُوا = എന്നാല്‍ (അതിനാല്‍- എനി) നിങ്ങള്‍ ആസ്വദിക്കുവിന്‍ الْعَذَابَ = ശിക്ഷ بِمَا كُنتُمْ = നിങ്ങളായിരുന്നതുകൊണ്ട് تَكْفُرُونَ = അവിശ്വസിക്കും
3:106(അതെ) ചില മുഖങ്ങള്‍ വെളുക്കുകയും, ചിലമുഖങ്ങള്‍ കറുക്കു കയും ചെയ്യുന്ന ദിവസം! എന്നാല്‍, യാതൊരു കൂട്ടരുടെ മുഖങ്ങള്‍ കറുത്തുവോ അവര്‍,- (അവരോട് പറയപ്പെടും:) "നിങ്ങളുടെ സത്യവിശ്വാസത്തിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചുവോ?! എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചുകൊണ്ടിരുന്നത് നിമിത്തം നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുവിന്‍."
3:110നിങ്ങള്‍, മനുഷ്യര്‍ക്ക് വേണ്ടി പുറപ്പെടുവിക്കപ്പെട്ട ഏറ്റം ഉത്തമ സമുദായമാകുന്നു. നിങ്ങള്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെ കുറിച്ച് വിരോധിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നെങ്കില്‍ അവര്‍ക്കത് ഏറ്റം ഉത്തമമായിരുന്നു. അവരില്‍ (ചിലര്‍) സത്യവിശ്വാസികളുണ്ട്; അവരില്‍ അധികവും തോന്നിയവാസികളത്രെ.
لَن يَضُرُّوكُمْ = അവര്‍ നിങ്ങള്‍ക്ക് ഉപദ്രവം വരുത്തുകയേയില്ല إِلَّا أَذًى = ശല്യം (സ്വൈര്യക്കേട്- ലഘുവായ ദ്രോഹം) അല്ലാതെ وَإِن يُقَاتِلُوكُمْ = അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നുവെങ്കിലോ يُوَلُّوكُمُ = അവര്‍ നിങ്ങള്‍ക്ക് തിരിക്കും الْأَدْبَارَ = പിന്‍പുറങ്ങളെ ثُمَّ = പിന്നെ لَا يُنصَرُونَ = അവര്‍ സഹായിക്കപ്പെടുകയില്ല
3:111അവര്‍ വല്ല ശല്യവും (ഉണ്ടാക്കുക) അല്ലാതെ നിങ്ങള്‍ക്ക് ഉപ ദ്രവം (ഒന്നും) ചെയ്യുകയില്ലതന്നെ. അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുക യാണെങ്കിലോ, അവര്‍ നിങ്ങളോട് പിന്‍ തിരിഞ്ഞുപോകുന്നതുമാണ്. പിന്നെ, അവര്‍ക്ക് സഹായം ലഭിക്കുകയുമില്ല.
ضُرِبَتْ = അടിക്കപ്പെട്ടിരിക്കുന്നു (ആക്കിവെക്കപ്പെട്ടിരിക്കുന്നു) عَلَيْهِمُ = അവരു ടെമേല്‍, അവരില്‍ الذِّلَّةُ = നിന്ദ്യത, എളിമത്വം أَيْنَ مَا ثُقِفُوا = എവിടെത്തന്നെ അവര്‍ കാണപ്പെട്ടാലും, (എവിടെ വെച്ച് കണ്ടാലും) إِلَّا بِحَبْلٍ = വല്ല കയറും കൊണ്ടല്ലാതെ, വല്ല ബന്ധവും നിമിത്തമല്ലാതെ مِّنَ اللَّهِ = അല്ലാഹുവിങ്കല്‍ നിന്ന് وَحَبْلٍ = കയറും (ബന്ധവും) مِّنَ النَّاسِ = മനുഷ്യരില്‍ നിന്ന് وَبَاءُوا = അവര്‍ മടങ്ങുകയും ചെയ്തു بِغَضَبٍ = കോപവുമായി مِّنَ اللَّهِ = അല്ലാഹുവിങ്കല്‍ നിന്ന് وَضُرِبَتْ = അടിക്ക (ആക്ക)പ്പെടുകയും ചെയ്തു عَلَيْهِمُ = അവരുടെ മേല്‍ الْمَسْكَنَةُ = നിര്‍ഗതി,പതിതത്വം ذَٰلِكَ = അത് (കാരണം) بِأَنَّهُمْ كَانُوا = അവര്‍ ആയിരുന്നതുകൊണ്ടാണ് يَكْفُرُونَ = അവിശ്വസിക്കുക بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്ത് (ദൃഷ്ടാന്തം)കളില്‍ وَيَقْتُلُونَ = അവര്‍ കൊലപ്പെടുത്തി വരുകയും الْأَنبِيَاءَ = പ്രവാചകന്‍മാരെ بِغَيْرِ حَقٍّ = ഒരു ന്യായവും (കാര്യവും- അവകാശവും) ഇല്ലാതെ ذَٰلِكَ = അത് بِمَا عَصَوا = അവര്‍ അനുസരണക്കേട് ചെയ്തതുകൊണ്ടാണ് (നിമിത്തമാണ്) وَّكَانُوا = അവരായിരുന്നതും يَعْتَدُونَ = അവര്‍ അതിരുവിടുക, അതിക്രമം ചെയ്യുക
3:112അവര്‍ എവിടെത്തന്നെ കാണപ്പെട്ടാലും (ശരി) അവരുടെ മേല്‍ നിന്ദ്യത അടിക്കപ്പെട്ടിരിക്കുന്നു; അല്ലാഹുവിങ്കല്‍ നിന്നുള്ള വല്ല കയറും ജനങ്ങളില്‍ നിന്നുള്ള വല്ല കയറും സഹിതമല്ലാതെ (അവര്‍ക്കതില്‍ നിന്ന് രക്ഷയില്ല) അല്ലാഹുവിങ്കല്‍ നിന്നുള്ള കോപവും കൊണ്ട് അവര്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. [അതാണവര്‍ക്ക് ലഭിച്ച നേട്ടം.] നിര്‍ഗതിയും (അഥവാ പതിതത്വവും) അവരുടെ മേല്‍ അടിക്കപ്പെട്ടിരിക്കുന്നു. അത്, അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ അവര്‍ അവിശ്വസിക്കുകയും, ഒരു ന്യായവും കൂടാതെ പ്രവാചകന്‍മാരെ അവര്‍ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നത് നിമി ത്തമാകുന്നു. (അതെ) അത് അവര്‍ അനുസരണ ക്കേട് ചെയ്തതും, അവര്‍ അതിക്രമം പ്രവര്‍ത്തിച്ചിരുന്നതും നിമിത്തമത്രെ.
لَيْسُوا = അവരല്ല سَوَاءً = സമം, ഒരുപോലെ مِّنْ أَهْلِ الْكِتَابِ = വേദക്കാരില്‍ഉണ്ട് أُمَّةٌ = ഒരു സമുദായം (സമൂഹം) قَائِمَةٌ = നേരെ (ചൊവ്വിന്) നില്‍ക്കുന്ന يَتْلُونَ = അവര്‍ പാരായണം ചെയ്യും آيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളെ آنَاءَ اللَّيْلِ = രാത്രി നേരങ്ങളില്‍ وَهُمْ يَسْجُدُونَ = അവര്‍ സുജൂദ് ചെയ്തുകൊണ്ട്, അവര്‍ സുജൂദ് ചെയ്യും
3:113അവര്‍ [വേദക്കാര്‍-എല്ലാവരും] സമമല്ല; വേദക്കാരില്‍ ചൊവ്വിന് നിലകൊള്ളുന്ന ഒരു സമൂഹം ഉണ്ട്: രാത്രി സമയങ്ങളില്‍ അവര്‍ "സുജൂദ്" [സാഷ്ടാംഗനമസ്‌കാരം] ചെയ്തുകൊണ്ട് അല്ലാഹുവിന്‍റെ "ആയത്ത്" [വേദവാക്യം] പാരായണം ചെയ്യുന്നു. (ഇങ്ങനെയുള്ള ഒരു സമൂഹം)
3:114അവര്‍ അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുന്നു; അവര്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും, നല്ല കാര്യങ്ങളില്‍ പരസ്പരം ധൃതികൂട്ടികൊണ്ടിരിക്കുകയും ചെയ്യുന്നു. അക്കൂട്ടര്‍ സദ്‌വൃത്തന്‍മാരില്‍പെട്ടവരുമാണ്.
وَمَا يَفْعَلُوا = അവര്‍ എന്ത് ചെയ്യുന്നതായാലും مِنْ خَيْرٍ = നല്ലതായിട്ട് فَلَن يُكْفَرُوهُ = അവരോട് (അവര്‍ക്ക്) അതില്‍ (അതിനോട്) നന്ദികേട് കാണിക്കപ്പെടുന്നതേയല്ല وَاللَّهُ = അല്ലാഹു عَلِيمٌ = അറിയുന്നവനാണ് بِالْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി
3:115അവര്‍ നല്ല കാര്യമായി എന്ത് ചെയ്യുന്നതായാലും അതില്‍ അവരോട് നന്ദികേട് ചെയ്യപ്പെടുകയില്ല തന്നെ. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അറിയുന്നവനാകുന്നു.
مَثَلُ = യാതൊന്നിന്‍റെ ഉപമ, ഉദാഹരണം مَا يُنفِقُونَ = അവര്‍ ചിലവഴിക്കുന്ന فِي هَٰذِهِ الْحَيَاةِ = ഈ ജീവിതത്തില്‍ الدُّنْيَا = ഐഹികമായ كَمَثَلِ = ഉപമപോലെയാണ് رِيحٍ = ഒരു കാറ്റിന്‍റെ فِيهَا = അതിലുണ്ട് صِرٌّ = അതിശൈത്യം أَصَابَتْ = അത് ബാധിച്ചു حَرْثَ قَوْمٍ = ഒരു ജനതയുടെ വിളയ്ക്ക്, വിളയിടത്തിന് ظَلَمُوا = അവര്‍ അക്രമം (അനീതി) ചെയ്തിരിക്കുന്നു أَنفُسَهُمْ = തങ്ങളുടെ സ്വന്തങ്ങളോട് فَأَهْلَكَتْهُ = എന്നിട്ടത് അതിനെ നശിപ്പിച്ചു وَمَا ظَلَمَهُمُ = അവരെ അക്രമിച്ചിട്ടുമില്ല اللَّهُ = അല്ലാഹു وَلَٰكِنْ = എങ്കിലും, പക്ഷേ أَنفُسَهُمْ = അവരുടെ സ്വന്ത ങ്ങളെ, തങ്ങളെത്തന്നെ يَظْلِمُونَ = അവര്‍ അക്രമിക്കുന്നു
3:117ഈ ഐഹികജീവിതത്തില്‍ അവര്‍ ചിലവഴിക്കുന്നതിന്‍റെ ഉപമ, ഒരു കാറ്റിന്‍റെ മാതിരിയാകുന്നു: അതില്‍ അതിശൈത്യമുണ്ട്; തങ്ങളുടെ സ്വന്തങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ച ഒരു ജനതയുടെ കൃഷിയിടത്തിന് അത് ബാധിച്ചു; എന്നിട്ട് അതിനെ അത് നശിപ്പിച്ചു കളഞ്ഞു . (ഇങ്ങനെയുള്ള ഒരു കാറ്റിന്‍റെ മാതിരി) അല്ലാഹു അവരോട് അക്രമം പ്രവര്‍ത്തിച്ചിട്ടില്ലതാനും എങ്കിലും അവര്‍ തങ്ങളുടെ സ്വന്തങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കുന്നു.
3:120നിങ്ങളെ വല്ല നന്മയും സ്പര്‍ശിക്കുന്ന പക്ഷം, അതവര്‍ക്ക് വെറുപ്പ് (അഥവാ വ്യസനം) ഉണ്ടാക്കുന്നു; നിങ്ങള്‍ക്ക് വല്ല തിന്മയും ബാധിക്കുന്നുവെങ്കിലോ, അവരതില്‍ സന്തോഷമടയുകയും ചെയ്യുന്നു. നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്ന പക്ഷം, അവരുടെ തന്ത്രം നിങ്ങള്‍ക്ക് ഒട്ടും ഉപദ്രവം വരുത്തുന്നതുമല്ല. നിശ്ചയമായും അല്ലാഹു, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ (യെല്ലാം) വലയം ചെയ്യുന്നവനാകുന്നു. [അവന് എല്ലാം അറിയാം.]
وَإِذْ غَدَوْتَ = നീ രാവിലെ പോയ സന്ദര്‍ഭം مِنْ أَهْلِكَ = നിന്‍റെ വീട്ടുകാരില്‍ (കുടുംബത്തില്‍) നിന്ന് تُبَوِّئُ = നീ സൗകര്യപ്പെടുത്തി (ശരിപ്പെടുത്തി)ക്കൊണ്ട് الْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്ക് مَقَاعِدَ = ഇരിപ്പിടങ്ങള്‍, താവളങ്ങളെ لِلْقِتَالِ = യുദ്ധത്തിന് وَاللَّهُ = അല്ലാഹു سَمِيعٌ = കേള്‍ക്കുന്നവനാണ് عَلِيمٌ = അറിയുന്നവനാണ്
3:121(നബിയേ) സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിനുള്ള താവളങ്ങള്‍ സൗകര്യപ്പെടുത്തിക്കൊടുക്കുവാനായി നീ നിന്‍റെ വീട്ടുകാരില്‍ നിന്ന് കാലത്ത് (പുറപ്പെട്ട്) പോയ സന്ദര്‍ഭം (ഓര്‍ക്കുക): അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
3:122(അതെ) നിങ്ങളില്‍പെട്ട രണ്ട് വിഭാഗങ്ങള്‍ ഭീരുത്വം കാണിക്കുവാന്‍ ശ്രമിച്ച സന്ദര്‍ഭം; അല്ലാഹുവാകട്ടെ, ആ രണ്ട് കൂട്ടരുടെയും കാര്യകര്‍ത്താവു (അഥവാ സഹായിയു)മാണ്. അല്ലാഹുവിന്‍റെ മേല്‍ (തന്നെ) ഭരമേല്‍പിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍!
3:123നിങ്ങള്‍ എളിയവരായി [ദുര്‍ബ്ബലരായി]രുന്നപ്പോള്‍, അല്ലാഹു നിങ്ങളെ ബദ്‌റില്‍ സഹായിക്കുകയുണ്ടായിട്ടുണ്ട്. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളുവിന്‍- നിങ്ങള്‍ നന്ദി കാണിക്കുമാറായേക്കാം.
إِذْ تَقُولُ = നീ പറയുന്ന സന്ദര്‍ഭം لِلْمُؤْمِنِينَ = സത്യവിശ്വാസികളോട് أَلَن يَكْفِيَكُمْ = നിങ്ങള്‍ക്ക് മതിയാകുകയില്ലേ, പോരേ أَن يُمِدَّكُمْ = നിങ്ങള്‍ക്ക് സഹായം നല്‍കല്‍, സഹായ സൈന്യത്തെ അയക്കല്‍ رَبُّكُم = നിങ്ങളുടെ റബ്ബ് بِثَلَاثَةِ آلَافٍ = മൂവ്വായിരം കൊണ്ട് مِّنَ الْمَلَائِكَةِ = മലക്കുകളില്‍ നിന്ന് مُنزَلِينَ = ഇറക്കപ്പെടുന്ന, ഇറക്കപ്പെട്ടവരായ
3:124അതായത്, (നബിയേ) നീ സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദര്‍ഭം: "മലക്കുകളില്‍ നിന്നും ഇറക്കപ്പെടുന്ന മൂവ്വായിരം (പേരെ) കൊണ്ട് നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് സഹായം നല്‍കുന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ?!
بَلَىٰ = ഇല്ലാതേ, അതെ إِن تَصْبِرُوا = നിങ്ങള്‍ ക്ഷമിക്കുന്ന പക്ഷം وَتَتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും وَيَأْتُوكُم = അവര്‍ നിങ്ങള്‍ക്ക് വരുകയും مِّن فَوْرِهِمْ هَـٰذَا = അവരുടെ ഈ ക്ഷണത്തില്‍ (വേഗത്തില്‍) يُمْدِدْكُمْ = നിങ്ങള്‍ക്ക് സഹായം നല്‍കും رَبُّكُم = നിങ്ങളുടെ റബ്ബ് بِخَمْسَةِ آلَافٍ = അയ്യായിരം കൊണ്ട് مِّنَ الْمَلَائِكَةِ = മലക്കുകളില്‍ നിന്ന് مُسَوِّمِينَ = അടയാളം (ചിഹ്നം) വെക്കുന്ന (ലഭിക്കുന്ന, സ്വീകരിക്കുന്ന), അടയാളം വെക്കപ്പെട്ടവരായി, അയച്ചുവിടപ്പെട്ടവരായി
3:125"ഇല്ലാതെ (-മതിയാകും); നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷിക്കുകയും, അവര്‍ [ശത്രുസൈന്യം] ഈ ക്ഷണത്തില്‍ നിങ്ങളുടെ അടുക്കല്‍ വരുകയും ചെയ്യുന്നപക്ഷം, മലക്കു കളില്‍ നിന്നും (പ്രത്യേക ) അടയാളം ലഭിച്ച അയ്യായിരം (പേരെ) കൊണ്ട് നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ്." എന്ന്.
وَمَا جَعَلَهُ = അതിനെ ആക്കിയിട്ടില്ല اللَّهُ = അല്ലാഹു إِلَّا بُشْرَىٰ = ഒരു സന്തോഷ വാര്‍ത്തയല്ലാതെ لَكُمْ = നിങ്ങള്‍ക്ക് وَلِتَطْمَئِنَّ = സമാധാനമടയുവാന്‍ വേണ്ടിയും قُلُوبُكُم = നിങ്ങളുടെ ഹൃദയങ്ങള്‍ بِهِ = അതുകൊണ്ട് وَمَا النَّصْرُ = സഹായം അല്ല താനും إِلَّا مِنْ عِندِ = പക്കല്‍ നിന്നല്ലാതെ اللَّهِ = അല്ലാഹുവിന്‍റെ الْعَزِيزِ = പ്രതാപശാലിയായ الْحَكِيمِ = അഗാധജ്ഞനായ, യുക്തിമാനായ
3:126അതിനെ [മലക്കുകളെ ഇറക്കി സഹായം നല്‍കുന്നതിനെ] നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയല്ലാതെ അല്ലാഹു ആക്കിയിട്ടില്ല; നിങ്ങളുടെ ഹൃദയങ്ങള്‍ അതുകൊണ്ട് സമാധാനമടയുവാന്‍ വേണ്ടി യുമാകുന്നു. സഹായമാകട്ടെ, പ്രതാപശാലിയായ അഗാധജ്ഞനായ അല്ലാഹുവിന്‍റെ പക്കല്‍ നിന്നല്ലാതെ (ലഭിക്കുക) ഇല്ലതാനും.
لِيَقْطَعَ = മുറിച്ച് കളയുവാന്‍ വേണ്ടി طَرَفًا = ഒരു ഭാഗം, ഒരു തലപ്പ് مِّنَ الَّذِينَ كَفَرُوا = അവിശ്വസിച്ചവരില്‍ നിന്ന് أَوْ يَكْبِتَهُمْ = അല്ലെങ്കില്‍ അവരെ അപമാനപ്പെടുത്തുക فَيَنقَلِبُوا = എന്നിട്ട് അവര്‍ തിരിഞ്ഞുപോകുകയും خَائِبِينَ = നിരാശരായി, അപമാനമടഞ്ഞവരായി
3:127(അതെ) അവിശ്വസിച്ചവരില്‍ നിന്നുള്ള ഒരു ഭാഗത്തെ മുറി(ച്ചു നശിപ്പി)ക്കുവാന്‍ വേണ്ടിയാണ് (അത്); അല്ലെങ്കില്‍, അവരെ അപമാന പ്പെടുത്തുകയും, അങ്ങനെ അവര്‍ നിരാശരായി (പരാജയപ്പെട്ട്) തിരി ഞ്ഞുപോകുകയും ചെയ്യാന്‍ (വേണ്ടിയാണ്)
لَيْسَ لَكَ = നിനക്കില്ല مِنَ الْأَمْرِ = കാര്യത്തില്‍ നിന്ന്, അധികാരത്തില്‍ നിന്ന് شَيْءٌ = യാതൊന്നും أَوْ = അല്ലെങ്കില്‍ (ഒരു പക്ഷേ) يَتُوبَ = അവന്‍ പശ്ചാത്താപം (മടക്കം) സ്വീകരിക്കുക (ഉണ്ടാവാം) عَلَيْهِمْ = അവര്‍ക്ക് أَوْ يُعَذِّبَهُمْ = അല്ലെങ്കില്‍ അവരെ ശിക്ഷിക്കുകയും (ആവാം) فَإِنَّهُمْ = കാരണം നിശ്ചയമായും അവര്‍ ظَالِمُونَ = അക്രമികളാകുന്നു
3:128(നബിയേ) കാര്യത്തില്‍ (അഥവാ അധികാരത്തില്‍) നിനക്ക് യാതൊന്നും (തന്നെ)ഇല്ല. ഒരു പക്ഷേ, അവന്‍ [അല്ലാഹു] അവരുടെ പശ്ചാത്താപം സ്വീകരിക്കുക, അല്ലെങ്കില്‍ അവരെ ശിക്ഷിക്കുക- കാരണം, നിശ്ചയമായും അവര്‍ അക്രമികളാകുന്നു. [എന്നിരിക്കെ, രണ്ടിനും സാദ്ധ്യതയുണ്ട്.]
أُولَٰئِكَ = അക്കൂട്ടര്‍ جَزَاؤُهُم = അവരുടെ പ്രതിഫലം مَّغْفِرَةٌ = പാപമോചനമാണ് مِّن رَّبِّهِمْ = തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَجَنَّاتٌ = സ്വര്‍ഗങ്ങളും تَجْرِي = സഞ്ചരിക്കും, ഒഴുകും مِن تَحْتِهَا = അതിന്‍റെ അടിയിലൂടെ الْأَنْهَارُ = അരുവികള്‍, നദികള്‍ خَالِدِينَ = സ്ഥിരവാസികളായിക്കൊണ്ട് فِيهَا = അതില്‍ وَنِعْمَ = എത്രയോ (വളരെ) നല്ലത് أَجْرُ = പ്രതിഫലം الْعَامِلِينَ = പ്രവര്‍ത്തിക്കുന്നവരുടെ
3:136അക്കൂട്ടര്‍- (അതെ) അവരുടെ പ്രതിഫലം, തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള പാപമോചനവും, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളുമാകുന്നു; അതില്‍ (അവര്‍) നിത്യവാസികളായ നിലയില്‍. പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം എത്ര നല്ലത്!
3:137നിങ്ങളുടെ മുമ്പ് പല നടപടിക്രമങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുവിന്‍, എന്നിട്ട് വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് (ആലോചിച്ച്) നോക്കുവിന്‍.
3:140നിങ്ങള്‍ക്ക് വല്ല മുറിവും [പരിക്കും] ബാധിക്കുന്നുവെങ്കില്‍, അതുപോലെയുള്ള മുറിവ് [പരിക്ക്] (ആ) ജനതക്കും ബാധിച്ചിട്ടുണ്ട്. ആ ദിവസങ്ങള്‍- അവയെ മനുഷ്യര്‍ക്കിടയില്‍ നാം കൈമാറ്റം നട ത്തിക്കൊണ്ടിരിക്കുകയാണ്. വിശ്വസിച്ചവരെ അല്ലാഹു (വേര്‍തിരിച്ച്) അറിയു വാനും, നിങ്ങളില്‍ നിന്ന് സാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കു വാനും വേണ്ടി(യാണത്). അല്ലാഹുവാകട്ടെ, അക്രമികളെ ഇഷ്ടപ്പെടുകയില്ല.
3:143തീര്‍ച്ചയായും, നിങ്ങള്‍ മരണത്തെ കൊതിച്ചുകൊണ്ടിരുന്നിട്ടുണ്ട് അതിനെ കണ്ടുമുട്ടുന്നതിന് മുമ്പ്. ഇപ്പോള്‍, നിങ്ങളത് (അനുഭവത്തില്‍) നോക്കിക്കൊണ്ട് (തന്നെ) കണ്ടു കഴിഞ്ഞിരിക്കയാണ്.
وَمَا مُحَمَّدٌ = മുഹമ്മദല്ല إِلَّا رَسُولٌ = ഒരു റസൂലല്ലാതെ قَدْ خَلَتْ = കഴിഞ്ഞുപോയിട്ടുണ്ട് مِن قَبْلِهِ = അദ്ദേഹത്തിനുമുമ്പ് الرُّسُلُ = റസൂലുകള്‍ أَفَإِن مَّاتَ = എന്നിരിക്കെ അദ്ദേഹം മരണപ്പെട്ടെങ്കില്‍ أَوْ قُتِلَ = അല്ലെങ്കില്‍ കൊല്ലപ്പെട്ടു(വെങ്കില്‍) انقَلَبْتُمْ = നിങ്ങള്‍ മാറി (തിരിച്ചു)പ്പോകുക(യോ) عَلَىٰ أَعْقَابِكُمْ = നിങ്ങളുടെ മടമ്പുകാലുകളിലായി وَمَن يَنقَلِبْ = ആരെങ്കിലും (വല്ലവരും) മാറി (തിരിഞ്ഞു- തിരിച്ചു) പോകുന്ന പക്ഷം عَلَىٰ عَقِبَيْهِ = തന്‍റെ (രണ്ട്) മടമ്പുകാലുകളില്‍ فَلَن يَضُرَّ = എന്നാലവന്‍ ദ്രോഹം വരുത്തുന്നതേയല്ല اللَّهَ = അല്ലാഹുവിന് شَيْئًا = യാതൊന്നും, ഒട്ടും وَسَيَجْزِي = വഴിയെ പ്രതിഫലം കൊടുക്കുകയും ചെയ്യും اللَّهُ = അല്ലാഹു الشَّاكِرِينَ = നന്ദി ചെയ്യുന്ന (കാണിക്കുന്ന) വര്‍ക്ക്
3:144മുഹമ്മദ് ഒരു റസൂല്‍ [ദൂതന്‍] അല്ലാതെ (മറ്റൊന്നും) അല്ല. അദ്ദേഹത്തിന് മുമ്പ് റസൂലുകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. എന്നിരിക്കെ, അദ്ദേഹം മരണപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്തുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മടമ്പ് കാലുകളില്‍ തിരിച്ചു പോകുകയോ! ആരെങ്കിലും തന്‍റെ മടമ്പുകാലുകളില്‍ തിരിച്ചുപോകുന്നപക്ഷം, അവന്‍ അല്ലാഹുവിന് യാതൊന്നും ദ്രോഹം വരുത്തുകയില്ല തന്നെ. നന്ദി കാണിക്കു ന്നവര്‍ക്ക് അല്ലാഹു വഴിയെ പ്രതിഫലം നല്‍കുകയും ചെയ്യും.
وَمَا كَانَ = ഉണ്ടാകാവതല്ല (നിവൃത്തിയില്ല- പാടില്ല) لِنَفْسٍ = ഒരു ദേഹത്തിനും, വ്യക്തിക്കും أَن تَمُوتَ = അത് മരണപ്പെടല്‍ إِلَّا بِإِذْنِ = അനുമതിയോടെയല്ലാതെ اللَّهِ = അല്ലാഹുവിന്‍റെ كِتَابًا = രേഖയായിട്ട്, നിശ്ചയമായി مُّؤَجَّلًا = അവധി നിശ്ചയിക്കപ്പെട്ട وَمَن يُرِدْ = ആരെങ്കിലും ഉദ്ദേശിക്കുന്നപക്ഷം ثَوَابَ الدُّنْيَا = ഇഹത്തിലെ പ്രതിഫലം نُؤْتِهِ = അവന് നാം നല്‍കും مِنْهَا = അതില്‍ നിന്ന് (അതില്‍വെച്ച്) وَمَن يُرِدْ = ആരെങ്കിലും ഉദ്ദേശിക്കുന്നപക്ഷം ثَوَابَ الْآخِرَةِ = പരലോകത്തെ പ്രതിഫലം نُؤْتِهِ مِنْهَا = അവന് അതില്‍ നിന്ന് (അതില്‍ വെച്ച്) നാം നല്‍കും وَسَنَجْزِي = വഴിയെ നാം പ്രതിഫലം കൊടുക്കുകയും ചെയ്യും الشَّاكِرِينَ = നന്ദി കാണിക്കുന്നവര്‍ക്ക്
3:145ഒരു ദേഹത്തിനും [ആള്‍ക്കും] അല്ലാഹുവിന്‍റെ അനുമതിയോടെയല്ലാതെ മരണപ്പെടുവാന്‍ നിവൃത്തിയില്ല; അവധി കുറിക്കപ്പെട്ട ഒരു രേഖയായിട്ട് (അവനത് രേഖപ്പെടു ത്തിയിരിക്കുന്നു). ആരെങ്കിലും ഇഹലോകത്തെ പ്രതിഫലം ഉദ്ദേശിക്കുന്ന പക്ഷം അവന് അതില്‍വെച്ച് നാം നല്‍കുന്നതാണ്. ആരെങ്കിലും പരലോകത്തെ പ്രതിഫലം ഉദ്ദേശിക്കുന്ന പക്ഷം, അവന് അതില്‍ വെച്ച് നാം നല്‍കുന്നതാണ്. നന്ദി കാണിക്കുന്നവര്‍ക്ക് വഴിയെ നാം പ്രതിഫലം കൊടുക്കുകയും ചെയ്യും.
وَمَا كَانَ = ആയിരുന്നതുമില്ല قَوْلَهُمْ = അവരുടെ വാക്ക് إِلَّا أَن قَالُوا = അവര്‍ പറഞ്ഞതല്ലാതെ رَبَّنَا = ഞങ്ങളുടെ റബ്ബേ اغْفِرْ لَنَا = ഞങ്ങള്‍ക്ക് നീ പൊറുത്ത് തരണേ ذُنُوبَنَا = ഞങ്ങളുടെ പാപങ്ങള്‍ وَإِسْرَافَنَا = ഞങ്ങളുടെ അതിര് കവിയലും فِي أَمْرِنَا = ഞങ്ങളുടെ കാര്യത്തില്‍ وَثَبِّتْ = നീ സ്ഥിരപ്പെടുത്തുക (ഉറപ്പിക്കുക)യും വേണമേ أَقْدَامَنَا = ഞങ്ങളുടെ പാദങ്ങള്‍ وَانصُرْنَا = നീ ഞങ്ങളെ സഹായിക്കുകയും വേണമേ عَلَى الْقَوْمِ = ജനങ്ങള്‍ക്കെതിരെ الْكَافِرِينَ = അവിശ്വാസികളായ
3:147അവരുടെ വാക്ക് അവര്‍ (ഇങ്ങനെ) പറയലല്ലാതെ (മറ്റൊന്നും) ആയിരുന്നുമില്ല; "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പാപങ്ങളെയും, ഞങ്ങളുടെ കാര്യത്തില്‍ ഞങ്ങളുടെ അതിരു കവിയലിനെയും നീ ഞങ്ങള്‍ക്ക് പൊറുത്ത് തരേണമേ! ഞങ്ങളുടെ കാലടികളെ (പതറാതെ) ഉറപ്പിച്ച് തരുകയും, അവിശ്വാസികളായ ജനങ്ങളുടെ മേല്‍ ഞങ്ങളെ നീ സഹായിക്കുക യും ചെയ്യേണമേ!"
3:151അവിശ്വസിച്ചവരുടെ ഹൃദയങ്ങളില്‍ നാം വഴിയെ ഭീതി ഇട്ടുകൊടുക്കുന്നതാണ്; അല്ലാഹു യാതൊരു (അധികൃത) രേഖയും അവതരിപ്പിച്ചിട്ടില്ലാത്തതിനെ അവര്‍ അവനോട് പങ്ക് ചേര്‍ത്തത് നിമിത്തം. അവരുടെ സങ്കേത സ്ഥാനം നരകവുമാ കുന്നു. (ആ) അക്രമികളുടെ പാര്‍പ്പിടം എത്രയോ ചീത്ത!
وَلَقَدْ صَدَقَكُمُ = നിങ്ങള്‍ക്ക് സത്യമാക്കുകയുണ്ടായി اللَّهُ = അല്ലാഹു وَعْدَهُ = അവന്‍റെ വാഗ്ദാനം, വാഗ്ദത്തം إِذْ تَحُسُّونَهُم = നിങ്ങള്‍ അവരെ കൊന്ന് നശിപ്പിക്കുമ്പോള്‍ بِإِذْنِهِ = അവന്‍റെ അനുമതി പ്രകാരം حَتَّىٰ = അങ്ങനെ إِذَا فَشِلْتُمْ = നിങ്ങള്‍ ഭീരുത്വം കാണിച്ചപ്പോള്‍ وَتَنَازَعْتُمْ = നിങ്ങള്‍ അന്യോന്യം പിണങ്ങുക (വഴക്കിടുക- തര്‍ക്കിക്കുക- ഭിന്നിക്കുക)യും فِي الْأَمْرِ = കാര്യത്തില്‍ وَعَصَيْتُم = നിങ്ങള്‍ അനുസരണക്കേട് ചെയ്കയും مِّن بَعْدِ = ശേഷം مَا أَرَاكُم = അവന്‍ നിങ്ങള്‍ക്ക് കാട്ടിത്തന്നതിന്‍റെ مَّا تُحِبُّونَ = നിങ്ങള്‍ ഇഷ്ടപ്പെടുന്നതിനെ (കാര്യത്തെ) مِنكُم = നിങ്ങളിലുണ്ട് ചിലര്‍ مَّن يُرِيدُ = ഉദ്ദേശിക്കുന്നു الدُّنْيَا = ഇഹലോകം وَمِنكُم = നിങ്ങളിലുണ്ട് مَّن يُرِيدُ = ഉദ്ദേശിക്കുന്നവര്‍ الْآخِرَةَ = പരലോകത്തെ ثُمَّ صَرَفَكُمْ = പിന്നെ അവന്‍ നിങ്ങളെ തിരിച്ചുവിട്ടു عَنْهُمْ = അവരില്‍ നിന്ന് لِيَبْتَلِيَكُمْ = നിങ്ങളെ അവന്‍ പരീക്ഷിക്കുവാന്‍ وَلَقَدْ عَفَا = അവന്‍ മാപ്പ് നല്‍കുക തന്നെ ചെയ്തിട്ടുണ്ട് عَنكُمْ = നിങ്ങള്‍ക്ക് وَاللَّهُ = അല്ലാഹു ذُو فَضْلٍ = അനുഗ്രഹം (ദയവ്- ഔദാര്യം) ഉള്ളവനാണ് عَلَى الْمُؤْمِنِينَ = സത്യവിശ്വാസികളുടെ മേല്‍
3:152അല്ലാഹുവിന്‍റെ അനുമതി പ്രകാരം നിങ്ങള്‍ അവരെ കൊന്ന് നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, തീര്‍ച്ചയായും അവന്‍ തന്‍റെ വാഗ്ദാനം നിങ്ങളോട് (പാലിച്ച്) സത്യമാക്കിയിട്ടുണ്ട്. അങ്ങനെ, നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യത്തില്‍ അന്യോന്യം പിണങ്ങുകയും [ഭിന്നിക്കുക]യും, നിങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന കാര്യം നിങ്ങള്‍ക്ക് അവന്‍ (അനുഭവത്തില്‍) കാട്ടിത്തന്ന ശേഷം നിങ്ങള്‍ അനുസരണക്കേട് ചെയ്യുകയും ചെയ്തപ്പോള്‍......! [അതെ, അപ്പോഴാണ് സഹായം ലഭിക്കാതായത്.] നിങ്ങളില്‍ ഇഹലോകത്തെ ഉദ്ദേശിക്കുന്നവരുണ്ട്; നിങ്ങളില്‍ പരലോകത്തെ ഉദ്ദേശിക്കുന്നവ രുമുണ്ട്. പിന്നെ നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടി അവരില്‍ നിന്ന് നിങ്ങളെ അവന്‍ [അല്ലാഹു] തിരിച്ചുവിട്ടു. അവന്‍ നിങ്ങള്‍ക്ക് മാപ്പ് നല്‍കുകതന്നെ ചെയ്തിട്ടുമുണ്ട്. അല്ലാഹു, സത്യവിശ്വാസികളുടെ മേല്‍ അനുഗ്രഹം (അഥവാ ഔദാര്യം) ഉള്ളവനത്രെ.
ثُمَّ أَنزَلَ = പിന്നെ അവന്‍ ഇറക്കി عَلَيْكُم = നിങ്ങളുടെ മേല്‍ مِّن بَعْدِ الْغَمِّ = ദുഃഖത്തിന് ശേഷം أَمَنَةً = ഒരു നിര്‍ഭയത, മനഃശാന്തി نُّعَاسًا = അതായത് ഒരു നിദ്രാമയക്കം يَغْشَىٰ = അത് മൂടിയിരുന്നു, ആവരണം ചെയ്തിരുന്നു طَائِفَةً = ഒരു വിഭാഗത്തെ مِّنكُمْ = നിങ്ങളില്‍ നിന്ന് وَطَائِفَةٌ = ഒരു വിഭാഗമാകട്ടെ قَدْ أَهَمَّتْهُمْ = അവരെ വിചാരത്തിലാക്കിയിട്ടുണ്ട്, അസ്വസ്ഥമാക്കിക്കളയുകയും ചെയ്തു أَنفُسُهُمْ = അവരുടെ സ്വന്തങ്ങള്‍, ദേഹങ്ങള്‍ يَظُنُّونَ = അവര്‍ വിചാരിച്ചുകൊണ്ട് بِاللَّهِ = അല്ലാഹുവിനെ കുറിച്ച് غَيْرَ الْحَقِّ = ന്യായം, (യഥാര്‍ത്ഥം) അല്ലാത്തത് ظَنَّ الْجَاهِلِيَّةِ = ജാഹിലിയ്യത്തിന്‍റെ വിചാരം يَقُولُونَ = അവര്‍ പറയുന്നു هَل لَّنَا = നമുക്കുണ്ടോ مِنَ الْأَمْرِ = കാര്യത്തില്‍ നിന്ന്, കാര്യത്തെ സംബന്ധിച്ച് مِن شَيْءٍ = വല്ലതും, വല്ല വസ്തുവും قُلْ = പറയുക إِنَّ الْأَمْرَ = നിശ്ചയമായും കാര്യം كُلَّهُ = അതെല്ലാം لِلَّهِ = അല്ലാഹുവിനാണ് (ഉള്ളത്) يُخْفُونَ = അവര്‍ മറച്ച് (ഒളിച്ചു)വെക്കുന്നു فِي أَنفُسِهِم = അവരുടെ സ്വന്തങ്ങളില്‍ (മനസ്സില്‍) مَّا لَا يُبْدُونَ = അവര്‍, വെളിവാക്കാത്തത്, വ്യക്തമാക്കാത്ത ചിലത് لَكَ = നിന്നോട്, നിനക്ക് يَقُولُونَ = അവര്‍ പറയുന്നു لَوْ كَانَ = ഉണ്ടായിരുന്നെങ്കില്‍ لَنَا = നമുക്ക് مِنَ الْأَمْرِ = കാര്യത്തില്‍ നിന്ന് شَيْءٌ = വല്ലതും, വല്ല വസ്തുവും مَّا قُتِلْنَا = നാം കൊല്ലപ്പെടുമായിരുന്നില്ല هَاهُنَا = ഇവിടെ വെച്ച് قُل = നീ പറയുക لَّوْ كُنتُمْ = നിങ്ങള്‍ ആയിരുന്നെങ്കില്‍, ആയിരുന്നാലും فِي بُيُوتِكُمْ = നിങ്ങളുടെ വീടുകളില്‍ لَبَرَزَ = വെളിക്ക് വരുക (പ്രത്യക്ഷപ്പെടുക- പുറത്ത് വരുക)തന്നെ ചെയ്യും الَّذِينَ = യാതൊരു കൂട്ടര്‍ كُتِبَ عَلَيْهِمُ = അവരുടെ മേല്‍ നിശ്ചയിക്ക (വിധിക്ക്- രേഖപ്പെടുത്ത)പ്പെട്ടിരിക്കുന്നു الْقَتْلُ = കൊല, കൊല്ലപ്പെടല്‍ إِلَىٰ مَضَاجِعِهِمْ = അവരുടെ കിടപ്പ് സ്ഥാനങ്ങളിലേക്ക് وَلِيَبْتَلِيَ = പരീക്ഷിക്കുവാന്‍ വേണ്ടിയും اللَّهُ = അല്ലാഹു مَا فِي صُدُورِكُمْ = നിങ്ങളുടെ നെഞ്ചു(ഹൃദയം- മനസ്സു)കളിലുള്ളത് وَلِيُمَحِّصَ = ശുദ്ധീകരിച്ചെടുക്കുവാനും مَا فِي قُلُوبِكُمْ = നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് وَاللَّهُ = അല്ലാഹുവാകട്ടെ, അല്ലാഹു عَلِيمٌ = അറിയുന്നവനാണ് بِذَاتِ الصُّدُورِ = നെഞ്ചു(ഹൃദയം- മനസ്സു)കളിലുള്ളത്
3:154പിന്നീട് (ആ) ദുഃഖത്തിന് ശേഷം, അവന്‍ [അല്ലാഹു] നിങ്ങളില്‍ ഒരു നിര്‍ഭയത - (അതായത്) ഒരു നിദ്രാമയക്കം- ഇറക്കിത്തന്നു. നിങ്ങളില്‍ നിന്ന് ഒരു വിഭാഗത്തെ അത് ആവരണം ചെയ്തിരുന്നു; ഒരു വിഭാഗമാകട്ടെ, അവരുടെ സ്വന്ത (കാര്യ) ങ്ങള്‍ അവരെ അസ്വസ്ഥമാക്കിക്കളഞ്ഞു; അല്ലാഹുവിനെപ്പറ്റി അവര്‍ ന്യായമല്ലാത്തത്- (അതെ) "ജാഹിലി യ്യത്തിന്‍റെ [അജ്ഞാനകാലത്തെ] വിചാരം- വിചാരിച്ചുകൊണ്ട്. അവര്‍ പറയുന്നു: "കാര്യത്തില്‍ നിന്ന് വല്ലതും (ഒരു പങ്ക്) നമുക്കുണ്ടോ?!" (നബിയേ) പറയുക: "നിശ്ചയമായും, കാര്യമെല്ലാം (തന്നെ) അല്ലാഹുവിനാണു(ള്ളത്). നിന്നോട് അവര്‍ വെളിപ്പെടുത്താത്ത (ചില)ത് അവര്‍ തങ്ങളുടെ മനസ്സുകളില്‍ ഒളിച്ചുവെക്കുന്നു. അവര്‍ പറയു ന്നു: "കാര്യത്തില്‍ നിന്ന് വല്ലതും (ഒരു പങ്ക്) നമുക്കുണ്ടായിരുന്നെ ങ്കില്‍, നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല". പറയുക: "നിങ്ങള്‍ നിങ്ങളുടെ വീടുകളിലായിരുന്നാലും യാതൊരുവരുടെ മേല്‍ കൊലവിധിക്ക [നിശ്ചയിക്ക]പ്പെട്ടിരിക്കുന്നുവോ അവര്‍, തങ്ങളുടെ കിടപ്പ് സ്ഥാനം [മരിച്ചു വീഴുന്ന സ്ഥല]ങ്ങളിലേക്ക് പ്രത്യക്ഷപ്പെട്ട് വരുകതന്നെ ചെയ്യുന്നതാണ്." (മാത്രമല്ല ) നിങ്ങളുടെ നെഞ്ച് [മനസ്സു]കളിലുള്ളത് അല്ലാഹു പരീക്ഷിക്കുവാന്‍ വേണ്ടിയും, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ശുദ്ധീകരണം ചെയ്യാന്‍ വേണ്ടിയും (കൂടിയാണതൊക്കെ ചെയ്തത്). അല്ലാഹുവാകട്ടെ, നെഞ്ച് [മനസ്സു] കളിലുള്ളതിനെപ്പറ്റി അറിയുന്നവനാകുന്നു.
إِنَّ الَّذِينَ = നിശ്ചയമായും യാതൊരുകൂട്ടര്‍ تَوَلَّوْا = അവര്‍ തിരിഞ്ഞുകളഞ്ഞു مِنكُمْ = നിങ്ങളില്‍ നിന്ന് يَوْمَ الْتَقَى = കണ്ടുമുട്ടിയ (കൂട്ടിമുട്ടിയ) ദിവസം الْجَمْعَانِ = രണ്ട് സംഘങ്ങള്‍ إِنَّمَا اسْتَزَلَّهُمُ = അവരെ വഴി തെറ്റിക്കുവാന്‍ (കാലിടറിക്കുവാന്‍) ശ്രമിച്ചിരിക്കയാണ് الشَّيْطَانُ = പിശാച് بِبَعْضِ = ചിലത് നിമിത്തം مَا كَسَبُوا = അവര്‍ സമ്പാദിച്ച وَلَقَدْ عَفَا = തീര്‍ച്ചയായും മാപ്പ് ചെയ്തിട്ടുണ്ട് اللَّهُ = അല്ലാഹു عَنْهُمْ = അവര്‍ക്ക്, അവരെപ്പറ്റി إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് حَلِيمٌ = സഹനശീലനാണ്
3:155നിശ്ചയമായും, രണ്ട് സംഘങ്ങള്‍ (പരസ്പരം) കൂട്ടിമുട്ടിയ ദിവസം നിങ്ങളില്‍ നിന്ന് (പിന്‍)തിരിഞ്ഞുപോയവര്‍ അവര്‍ ചെയ്തുവെച്ചതില്‍ ചിലത് നിമിത്തം, പിശാച് അവരെ വഴി തെറ്റിക്കുവാന്‍ ശ്രമിച്ചത് മാത്രമാകുന്നു . തീര്‍ച്ചയായും, അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനാണ്; സഹനശീലനാണ്.
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ لَا تَكُونُوا = നിങ്ങള്‍ ആയിരിക്കരുത് كَالَّذِينَ = യാതൊരുകൂട്ടരെപ്പോലെ كَفَرُوا = അവര്‍ അവിശ്വസിച്ചു وَقَالُوا = അവര്‍ പറയുകയും ചെയ്തു لِإِخْوَانِهِمْ = അവരുടെ സഹോദരങ്ങളെക്കുറിച്ച് إِذَا ضَرَبُوا = അവര്‍ സഞ്ചരിച്ചാല്‍ فِي الْأَرْضِ = ഭൂമിയില്‍ أَوْ كَانُوا = അല്ലെങ്കില്‍ അവരായിരുന്നാല്‍ غُزًّى = പടയെടുക്കുന്നവര്‍ لَّوْ كَانُوا = അവരായിരുന്നുവെങ്കില്‍ عِندَنَا = നമ്മുടെ അടുക്കല്‍ مَا مَاتُوا = അവര്‍ മരണപ്പെടുകയില്ലായിരുന്നു وَمَا قُتِلُوا = അവര്‍ കൊല്ലപ്പെടുകയുമില്ലായിരുന്നു لِيَجْعَلَ = ആക്കിത്തീര്‍ക്കുവാന്‍ വേണ്ടി اللَّهُ = അല്ലാഹു ذَٰلِكَ = അതിനെ حَسْرَةً = ഒരു ഖേദം فِي قُلُوبِهِمْ = അവരുടെ ഹൃദയങ്ങളില്‍ وَاللَّهُ = അല്ലാഹു يُحْيِي = ജീവിപ്പിക്കുന്നു وَيُمِيتُ = മരണപ്പെടുത്തുകയും ചെയ്യുന്നു وَاللَّهُ = അല്ലാഹുവാകട്ടെ بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ = കണ്ടറിയുന്നവനുമാകുന്നു
3:156ഹേ, വിശ്വസിച്ചവരേ, അവിശ്വസിക്കുകയും, തങ്ങളുടെ സഹോദരങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുകയോ, അല്ലെങ്കില്‍ പടയെടുത്ത് പോകുന്നവരായിരിക്കുകയോ ചെയ്താല്‍ അവരെക്കുറിച്ച് (ഇങ്ങനെ) പറയുകയും ചെയ്യുന്നവരെപ്പോലെ നിങ്ങള്‍ ആയിരിക്കരുത്: "അവര്‍ നമ്മുടെ അടുക്കലായിരുന്നുവെങ്കില്‍ അവര്‍ മരണപ്പെടുമായിരുന്നില്ല; അവര്‍ കൊല്ലപ്പെടുകയും ചെയ്യുമായിരുന്നില്ല." അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു അതൊരു ഖേദമാക്കിത്തീര്‍ക്കുവാനായിട്ട്. [അതാണിതിന്‍റെ അനന്തരഫലം.] അല്ലാഹു (തന്നെ) ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്ന വനുമത്രെ.
فَبِمَا رَحْمَةٍ = എന്തോ ഒരു (വലിയ) കാരുണ്യംകൊണ്ട് مِّنَ اللَّهِ = അല്ലാഹുവിങ്കല്‍ നിന്ന് لِنتَ = നീ മാര്‍ദ്ദവമായിരിക്കുന്നു, സൗമ്യമായിരിക്കുന്നു لَهُمْ = അവരോട് وَلَوْ كُنتَ = നീ ആയിരുന്നുവെങ്കില്‍ فَظًّا = പരുഷ സ്വഭാവി, ദുഷ്ടസ്വഭാവി غَلِيظَ الْقَلْبِ = കഠിനഹൃദയന്‍ لَانفَضُّوا = അവര്‍ വേറിട്ട് പോകതന്നെ ചെയ്യുമായിരുന്നു مِنْ حَوْلِكَ = നിന്‍റെ ചുറ്റുപാടില്‍ നിന്ന് فَاعْفُ عَنْهُمْ = ആകയാല്‍ അവര്‍ക്ക് മാപ്പ് കൊടുക്കുക وَاسْتَغْفِرْ = പാപമോചനം തേടുകയും ചെയ്യുക لَهُمْ = അവര്‍ക്കുവേണ്ടി وَشَاوِرْهُمْ = അവരോട് കൂടിയാലോചന നടത്തുകയും ചെയ്യുക فِي الْأَمْرِ = കാര്യത്തില്‍ فَإِذَا عَزَمْتَ = അങ്ങനെ (എന്നിട്ട്) നീ തീര്‍ച്ചപ്പെടുത്തിയാല്‍ فَتَوَكَّلْ = അപ്പോള്‍ ഭരമേല്‍പിക്കുക عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يُحِبُّ = സ്‌നേഹിക്കുന്നു الْمُتَوَكِّلِينَ = ഭരമേല്‍പിക്കുന്നവരെ
3:159(നബിയേ) എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) കാരുണ്യം നിമിത്തം നീ അവരോട് സൗമ്യമായിരിക്കുന്നു. [സൗമ്യമായിവര്‍ത്തിക്കുന്നു.] നീ ഒരു പരുഷ സ്വഭാവിയും, കഠിന ഹൃദയനുമായിരുന്നെങ്കില്‍, അവര്‍ നിന്‍റെ ചുറ്റുപാടില്‍ നിന്ന് വേറിട്ടുപോകുക തന്നെ ചെയ്യുമായിരുന്നു. ആകയാല്‍, നീ അവര്‍ക്ക് മാപ്പ് നല്‍കുകയും, അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്തുകൊള്ളുക. കാര്യത്തില്‍, അവരോട് നീ കൂടിയാലോചന നടത്തുകയും ചെയ്യുക. എന്നിട്ട്, നീ (വല്ലതും) തീര്‍ച്ചപ്പെടുത്തിയാല്‍, നീ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ച് കൊള്ളുക. നിശ്ചയമായും അല്ലാഹു, ഭരമേല്‍പിക്കുന്ന വരെ സ്‌നേഹിക്കുന്നു.
أَفَمَنِ = അപ്പോള്‍ (എന്നാല്‍) യാതൊരുവനോ اتَّبَعَ = പിന്‍പറ്റിയ رِضْوَانَ اللَّهِ = അല്ലാഹുവിന്‍റെ പ്രീതിയെ كَمَن بَاءَ = മടങ്ങിയ(നേടിയ)വനെപ്പോലെ بِسَخَطٍ = ക്രോധവുമായി مِّنَ اللَّهِ = അല്ലാഹുവില്‍ നിന്ന് وَمَأْوَاهُ = അവന്‍റെ സങ്കേതസ്ഥാനമാകട്ടെ, പ്രാപ്യസ്ഥാനം جَهَنَّمُ = ജഹന്നമാകുന്നു وَبِئْسَ = എത്രയോ ചീത്ത الْمَصِيرُ = (ആ) പര്യവസാന സ്ഥലം, ചെന്നു ചേരുന്ന സ്ഥാനം
3:162അപ്പോള്‍, അല്ലാഹുവിന്‍റെ പ്രീതിയെ പിന്‍പറ്റിയവന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപവും കൊണ്ട് [കോപം നേടിക്കൊണ്ട്] മടങ്ങുകയും, തന്‍റെ സങ്കേത സ്ഥാനം "ജഹന്നം" [നരകം] ആകുകയും ചെയ്ത ഒരുവനെപ്പോലെയാണോ! (ആ) പര്യവസാന സ്ഥലം എത്രയോ ചീത്ത!
لَقَدْ = തീര്‍ച്ചയായും ഉണ്ട് مَنَّ اللَّهُ = അല്ലാഹു ദാക്ഷിണ്യം (കനപ്പെട്ട അനുഗ്രഹം) ചെയ്തി(ട്ടുണ്ട്) عَلَى الْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്ക് إِذْ بَعَثَ = അവന്‍ അയച്ചതിനാല്‍, നിയോഗിച്ച സ്ഥിതിക്ക് فِيهِمْ = അവരില്‍ رَسُولًا = ഒരു ദൂതനെ مِّنْ أَنفُسِهِمْ = അവരില്‍നിന്ന് തന്നെ, അവരുടെ സ്വന്തങ്ങളില്‍ നിന്നായി يَتْلُو عَلَيْهِمْ = അവര്‍ക്ക് അദ്ദേഹം ഓതിക്കൊടുക്കും آيَاتِهِ = അവന്‍റെ ആയത്തുകളെ وَيُزَكِّيهِمْ = അവരെ സംസ്‌കരിക്കുകയും ചെയ്യും وَيُعَلِّمُهُمُ = അവരെ പഠിപ്പിക്കുകയും الْكِتَابَ = (വേദ) ഗ്രന്ഥം وَالْحِكْمَةَ = വിജ്ഞാനവും وَإِن كَانُوا = നിശ്ചയമായും അവരായിരുന്നു مِن قَبْلُ = മുമ്പ്, മുമ്പ് മുതല്‍ക്കേ لَفِي ضَلَالٍ = വഴിപിഴവില്‍ തന്നെ مُّبِينٍ = വ്യക്തമായ, പ്രത്യക്ഷമായ
3:164തീര്‍ച്ചയായും, സത്യവിശ്വാസികളില്‍ അവരില്‍ നിന്നുതന്നെ യുള്ള ഒരു റസൂലിനെ നിയോഗിച്ചിരിക്കയാല്‍, അല്ലാഹു അവര്‍ക്ക് (വലിയ) ദാക്ഷിണ്യം ചെയ്തിട്ടുണ്ട്; അവന്‍റെ "ആയത്ത്" [ലക്ഷ്യം]കള്‍ അദ്ദേഹം അവര്‍ക്ക് ഓതിക്കൊടുക്കുകയും, അവരെ സംസ്‌കരിക്കുക യും, അവര്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു റസൂലിനെ). നിശ്ചയമായും, മുമ്പ് അവര്‍ വ്യക്തമായ വഴിപിഴവില്‍ തന്നെയായിരുന്നു.
الَّذِينَ قَالُوا പറഞ്ഞവരാണ് അവര്‍ لِإِخْوَانِهِمْ തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് وَقَعَدُوا അവര്‍ ഇരിക്കുകയും ചെയ്തു لَوْ أَطَاعُونَا അവര്‍ നമ്മെ അനുസരിച്ചെങ്കില്‍ مَا قُتِلُوا അവര്‍ കൊല്ലപ്പെടുമായിരുന്നില്ല قُلْ നീ പറയുക فَادْرَءُوا എന്നാല്‍ നിങ്ങള്‍ തടുക്കുവിന്‍ عَنْ أَنفُسِكُمُ നിങ്ങളുടെ സ്വന്തങ്ങളെ (ദേഹങ്ങളെ) സംബന്ധിച്ച് الْمَوْتَ മരണത്തെ إِن كُنتُمْ നിങ്ങള്‍ ആണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍ സത്യവാന്‍മാര്‍
3:166(യുദ്ധത്തിന് പോകാതെ) വീട്ടിലിരിക്കുകയും (യുദ്ധത്തിന് പോയ) സഹോദരങ്ങളെപ്പറ്റി, "ഞങ്ങളുടെ വാക്ക് സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല" എന്ന് പറയുകയും ചെയ്തവരാണവര്‍ (കപടന്‍മാര്‍). (നബിയേ,) പറയുക: എന്നാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങളില്‍ നിന്ന് നിങ്ങള്‍ മരണത്തെ തടുത്തു നിര്‍ത്തൂ.
وَلِيَعْلَمَ = അവന് അറിയുവാനും الَّذِينَ نَافَقُوا = കാപട്യം കാണിച്ചവരെ وَقِيلَ = പറയപ്പെട്ടു لَهُمْ = അവരോട് تَعَالَوْا = നിങ്ങള്‍ വരുവിന്‍ قَاتِلُوا = യുദ്ധം ചെയ്യുവിന്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ أَوِ ادْفَعُوا = അല്ലെങ്കില്‍ തടുക്കു (ചെറുക്കു)വിന്‍ قَالُوا = അവര്‍ പറഞ്ഞു لَوْ نَعْلَمُ = ഞങ്ങള്‍ക്കറിയുന്നപക്ഷം قِتَالًا = ഒരു യുദ്ധത്തെ لَّاتَّبَعْنَاكُمْ = ഞങ്ങള്‍ നിങ്ങളെ പിന്‍തുടരുകതന്നെ ചെയ്യുമായിരുന്നു هُمْ = അവര്‍ لِلْكُفْرِ = അവിശ്വാസത്തോട് يَوْمَئِذٍ = അന്നത്തെ ദിവസം أَقْرَبُ = ഏറ്റം (അധികം) അടുത്തവരാണ് مِنْهُمْ = അവരെ (അവര്‍ അടുത്തതിനെ)ക്കാള്‍ لِلْإِيمَانِ = സത്യവിശ്വാസത്തോട് يَقُولُونَ = അവര്‍ പറയുന്നു بِأَفْوَاهِهِم = അവരുടെ വായകള്‍കൊണ്ട് مَّا لَيْسَ = ഇല്ലാത്തത് فِي قُلُوبِهِمْ = തങ്ങളുടെ ഹൃദയങ്ങളില്‍ وَاللَّهُ = അല്ലാഹുവാകട്ടെ أَعْلَمُ = ഏറ്റവും അറിയുന്നവനാണ് بِمَا يَكْتُمُونَ = അവര്‍ ഒളിച്ചുവെക്കുന്നതിനെപ്പറ്റി
3:167കാപട്യം കാണിച്ചവരെ (വേര്‍തിരിച്ച്) അറിയുവാന്‍ വേണ്ടിയും. അവരോട് [ആ കപടന്‍മാരോട്] പറയപ്പെട്ടു: "വരുവിന്‍, നിങ്ങള്‍ അല്ലാഹു വിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുവിന്‍, അല്ലെങ്കില്‍ ചെറുത്ത് നില്‍ക്കുവിന്‍" അവര്‍ പറഞ്ഞു: "ഒരു യുദ്ധം (ഉണ്ടാകുമെന്ന്) ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങള്‍ നിങ്ങളെ പിന്‍തുടരുക തന്നെ ചെയ്യുമായിരുന്നു." സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍- അന്നത്തെ ദിവസം- അവര്‍ അവിശ്വാസത്തോട് കൂടുതല്‍ അടുത്തവരാകുന്നു. തങ്ങളുടെ ഹൃദയങ്ങളില്‍ ഇല്ലാത്തത് അവര്‍ തങ്ങളുടെ വായകൊണ്ട് പറയുന്നു. അല്ലാഹുവാകട്ടെ, അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി കൂടുതല്‍ അറിയുന്നവനുമാണ്.
അതൊന്ന് കാണാമല്ലോ]"
الَّذِينَ قَالُوا പറഞ്ഞവരാണ് അവര്‍ لِإِخْوَانِهِمْ തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് وَقَعَدُوا അവര്‍ ഇരിക്കുകയും ചെയ്തു لَوْ أَطَاعُونَا അവര്‍ നമ്മെ അനുസരിച്ചെങ്കില്‍ مَا قُتِلُوا അവര്‍ കൊല്ലപ്പെടുമായിരുന്നില്ല قُلْ നീ പറയുക فَادْرَءُوا എന്നാല്‍ നിങ്ങള്‍ തടുക്കുവിന്‍ عَنْ أَنفُسِكُمُ നിങ്ങളുടെ സ്വന്തങ്ങളെ (ദേഹങ്ങളെ) സംബന്ധിച്ച് الْمَوْتَ മരണത്തെ إِن كُنتُمْ നിങ്ങള്‍ ആണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍ സത്യവാന്‍മാര്‍
3:168(യുദ്ധത്തിന് പോകാതെ) വീട്ടിലിരിക്കുകയും (യുദ്ധത്തിന് പോയ) സഹോദരങ്ങളെപ്പറ്റി, "ഞങ്ങളുടെ വാക്ക് സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല" എന്ന് പറയുകയും ചെയ്തവരാണവര്‍ (കപടന്‍മാര്‍). (നബിയേ,) പറയുക: എന്നാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങളില്‍ നിന്ന് നിങ്ങള്‍ മരണത്തെ തടുത്തു നിര്‍ത്തൂ.
يَسْتَبْشِرُونَ = അവര്‍ സന്തോഷമടയുന്നു بِنِعْمَةٍ = ഒരു (മഹത്തായ) അനുഗ്രഹം കൊണ്ട് مِّنَ اللَّهِ = അല്ലാഹുവില്‍ നിന്ന് وَفَضْلٍ = ഔദാര്യവും, അനുഗ്രഹവും, പുണ്യവും وَأَنَّ اللَّهَ = അല്ലാഹു ആണെന്നും لَا يُضِيعُ = പാഴാക്കുക (വൃഥാവിലാക്കുക)യില്ല (എന്നും) أَجْرَ = പ്രതിഫലം الْمُؤْمِنِينَ = സത്യവിശ്വാസികളുടെ
3:171അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) അനുഗ്രഹവും ഔദാര്യവുംകൊണ്ട് അവര്‍ സന്തോഷ മടയുന്നു. അല്ലാഹു സത്യവിശ്വാസികളുടെ പ്രതിഫലം പാഴാക്കുകയില്ലെന്നും (സന്തോഷമടയുന്നു)
الَّذِينَ = യാതൊരുകൂട്ടര്‍ اسْتَجَابُوا = അവര്‍ ഉത്തരം നല്‍കി لِلَّهِ = അല്ലാഹുവിന് وَالرَّسُولِ = റസൂലിനും مِن بَعْدِ = ശേഷമായി, പിന്നീട് مَا أَصَابَهُمُ = അവര്‍ക്ക് ബാധിച്ചതിന്‍റെ الْقَرْحُ = മുറിവ് (പരുക്ക്) لِلَّذِينَ = യാതൊരു കൂട്ടര്‍ക്കുണ്ട് أَحْسَنُوا = അവര്‍ നന്മ പ്രവര്‍ത്തിച്ചു مِنْهُمْ = അവരില്‍ നിന്ന് وَاتَّقَوْا = അവര്‍ സൂക്ഷിക്കുകയും ചെയ്തു أَجْرٌ = പ്രതിഫലം عَظِيمٌ = മഹത്തായ
3:172തങ്ങള്‍ക്ക് മുറിവ് (പരിക്ക്) ബാധിച്ചതിനുശേഷം (പിന്നെയും) അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കിയ കൂട്ടര്‍! [പ്രശംസനീയര്‍തന്നെ] അവരില്‍ നിന്ന് നന്മ പ്രവര്‍ത്തിക്കുകയും, സൂക്ഷിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.
الَّذِينَ = യാതൊരുകൂട്ടര്‍ قَالَ لَهُمُ = അവരോട് പറഞ്ഞു النَّاسُ = മനുഷ്യര്‍ إِنَّ النَّاسَ = നിശ്ചയമായും മനുഷ്യര്‍ قَدْ جَمَعُوا = അവര്‍ ശേഖരിച്ചിട്ടുണ്ട് لَكُمْ = നിങ്ങള്‍ക്ക് فَاخْشَوْهُمْ = അതിനാല്‍ അവരെ പേടിക്കുവിന്‍ فَزَادَهُمْ = അപ്പോള്‍ അതവര്‍ക്ക് വര്‍ദ്ധിപ്പിച്ചു إِيمَانًا = വിശ്വാസത്തെ وَقَالُوا = അവര്‍ പറയുകയും ചെയ്തു حَسْبُنَا = നമുക്കുമതി اللَّهُ = അല്ലാഹു وَنِعْمَ = അവന്‍ എത്രയോ നന്ന് الْوَكِيلُ = ഭരമേല്‍പിക്കപ്പെടുന്നവന്‍
3:173(അതായത്) യാതൊരു കൂട്ടര്‍ക്ക്: അവരോട് മനുഷ്യന്‍മാര്‍ പറഞ്ഞു: "നിശ്ചയമായും, നിങ്ങളോട് (നേരിടുവാന്‍ ആ) മനുഷ്യര്‍ (ആളുകളെ) ശേഖരിച്ചിട്ടുണ്ട്; ആകയാല്‍, നിങ്ങള്‍ അവരെ പേടിച്ചുകൊള്ളുവിന്‍. " അപ്പോള്‍, അതവര്‍ക്ക് വിശ്വാസം വര്‍ദ്ധിപ്പിച്ചു; അവര്‍ പറയുക യും ചെയതു: "നമുക്ക് അല്ലാഹു മതി! അവന്‍ എത്രയോ നല്ല ഭരമേല്‍പിക്കപ്പെടുന്നവന്‍!"
فَانقَلَبُوا = അങ്ങനെ അവര്‍ മറിഞ്ഞ് (തിരിഞ്ഞു- മടങ്ങി) بِنِعْمَةٍ = ഒരനുഗ്രഹമായി مِّنَ اللَّهِ = അല്ലാഹുവിങ്കല്‍ നിന്ന് وَفَضْلٍ = ഔദാര്യവും لَّمْ يَمْسَسْهُمْ = അവരെ സ്പര്‍ശിച്ചില്ല سُوءٌ = ഒരു തിന്മയും وَاتَّبَعُوا = അവര്‍ പിന്‍പറ്റുകയും ചെയ്തു رِضْوَانَ اللَّهِ = അല്ലാഹുവിന്‍റെ പ്രീതിയെ وَاللَّهُ = അല്ലാഹുവാകട്ടെ ذُو فَضْلٍ = ഔദാര്യമുള്ളവനാണ് عَظِيمٍ = വമ്പിച്ച, മഹത്തായ
3:174അങ്ങനെ, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) അനുഗ്രഹവും, ഔദാര്യവുമായി അവര്‍ തിരിഞ്ഞു [മടങ്ങി] വന്നു . ഒരു തിന്മയും അവരെ സ്പര്‍ശിച്ചിട്ടില്ല. (മാത്രമല്ല) അവര്‍ അല്ലാഹുവിന്‍റെ പ്രീതിയെ പിന്‍പറ്റുകയും ചെയ്തു. അല്ലാഹുവാകട്ടെ, വമ്പിച്ച ഔദാര്യവാനുമാകുന്നു.
وَلَا يَحْزُنكَ = നിന്നെ വ്യസനിപ്പിക്കാതെയുമിരിക്കട്ടെ الَّذِينَ = യാതൊരുകൂട്ടര്‍ يُسَارِعُونَ = ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു فِي الْكُفْرِ = അവിശ്വാസത്തില്‍ إِنَّهُمْ = നിശ്ചയമായും അവര്‍ لَن يَضُرُّوا = അവര്‍ ഉപദ്രവം ചെയ്യുകയില്ല തന്നെ اللَّهَ = അല്ലാഹുവിനെ شَيْئًا = യാതൊന്നും, ഒട്ടും يُرِيدُ اللَّهُ = അല്ലാഹു ഉദ്ദേശിക്കുന്നു أَلَّا يَجْعَلَ = ആക്കാതെ (ഏര്‍പ്പെടുത്താതെ) ഇരിക്കുവാന്‍ لَهُمْ حَظًّا = അവര്‍ക്ക് ഒരു പങ്കും فِي الْآخِرَةِ = പരലോകത്തില്‍ وَلَهُمْ = അവര്‍ക്കുണ്ട് (താനും) عَذَابٌ عَظِيمٌ = വമ്പിച്ച ശിക്ഷ
3:176(നബിയേ) അവിശ്വാസത്തില്‍ (പതിക്കുവാന്‍) ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നവര്‍ നിന്നെ വ്യസനിപ്പിക്കാതെയുമിരിക്കട്ടെ. നിശ്ചയമായും അവര്‍, അല്ലാഹുവിന് യാതൊന്നും ഉപദ്രവം വരുത്തുകയില്ല തന്നെ. പരലോകത്തില്‍ അവര്‍ക്ക് ഒരു പങ്കും ഏര്‍പെടുത്തിക്കൊടുക്കാതിരിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്.
3:178അവിശ്വസിച്ചവര്‍ക്ക് നാം (കാല) താമസം ചെയ്തുകൊടുക്കുന്നത് അവരുടെ സ്വന്തങ്ങള്‍ക്ക് ഗുണകരമാണെന്ന് അവര്‍ നിശ്ചയമായും വിചാരിക്കേണ്ട. അവര്‍ക്ക് നാം (കാല) താമസം ചെയ്തുകൊടുക്കുന്നത് അവര്‍ക്ക് പാപം വര്‍ദ്ധിക്കുവാന്‍ വേണ്ടി മാത്രമാകുന്നു. അവര്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്.
3:179(സത്യവിശ്വാസികളേ) നിങ്ങള്‍ ഏതൊരു പ്രകാരത്തിലാണോ (ഉള്ളത്) അപ്രകാരം സത്യവി ശ്വാസികളെ വിട്ടേക്കുവാന്‍ അല്ലാഹു(വിന് ഉദ്ദേശ്യം) ഇല്ല; നല്ല (ശുദ്ധ മായ) തില്‍ നിന്ന് (ചീത്തപ്പെട്ട്) ദുഷിച്ചതിനെ അവന്‍ വേര്‍തിരിക്കുന്നതുവരെ. അദൃശ്യ (കാര്യ)ത്തെക്കുറിച്ച് നിങ്ങള്‍ക്ക് വെളിവാക്കിത്തരുവാനും അല്ലാഹു (വിന് ഉദ്ദേശം) ഇല്ല; എങ്കിലും, തന്‍റെ ദൂതന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു തിരഞ്ഞെടുക്കുന്നു. അതിനാല്‍, നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദുതന്‍മാരിലും വിശ്വസിച്ചുകൊള്ളുവിന്‍. നിങ്ങള്‍ വിശ്വസിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിലോ, നിങ്ങള്‍ക്ക് വമ്പിച്ച പ്രതിഫലമുണ്ടായിരിക്കും.
لَّقَدْ سَمِعَ = തീര്‍ച്ചയായും കേട്ടിട്ടുണ്ട് اللَّهُ = അല്ലാഹു قَوْلَ الَّذِينَ قَالُوا = പറഞ്ഞവരുടെ വാക്ക് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു فَقِيرٌ = ദരിദ്രനാണ് وَنَحْنُ = നാം, നാമാകട്ടെ أَغْنِيَاءُ = ധനികരുമാണ് سَنَكْتُبُ = നാം എഴുതിക്കൊള്ളാം مَا قَالُوا = അവര്‍ പറഞ്ഞത് وَقَتْلَهُمُ = അവര്‍ കൊന്നതും الْأَنبِيَاءَ = പ്രവാചകന്‍മാരെ بِغَيْرِ حَقٍّ = ഒരു ന്യായവും (കാര്യവും- അര്‍ഹതയും) കൂടാതെ وَنَقُولُ = നാം പറയുകയും ചെയ്യും ذُوقُوا = നിങ്ങള്‍ ആസ്വദിക്കുവിന്‍ عَذَابَ الْحَرِيقِ = കത്തി എരിയുന്ന ശിക്ഷ
3:181"അല്ലാഹു ദരിദ്രനും, നാം ധനികന്‍മാരുമാണ്" എന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്. അവര്‍ (ആ) പറഞ്ഞതും, ഒരു ന്യായവും കൂടാതെ അവര്‍ പ്രവാചകന്‍മാരെ കൊന്നതും നാം എഴുതി (രേഖപ്പെടുത്തി)കൊള്ളാം. നാം (അവരോട്) പറയുകയും ചെയ്യും: "കത്തിയെരിയുന്ന (നരക) ശിക്ഷ ആസ്വദിക്കുവിന്‍."
الَّذِينَ قَالُوا = പറഞ്ഞവരാണ് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَهِدَ إِلَيْنَا = ഞങ്ങള്‍ക്ക് ആജ്ഞ നല്‍കിയിരിക്കുന്നു أَلَّا نُؤْمِنَ = ഞങ്ങള്‍ വിശ്വസിക്കരുതെന്ന്, വിശ്വസിക്കാതിരിക്കുവാന്‍ لِرَسُولٍ = ഒരു റസൂലിനേയും حَتَّىٰ يَأْتِيَنَا = അദ്ദേഹം ഞങ്ങള്‍ക്ക് (ഞങ്ങളില്‍) വരുന്നതുവരെ بِقُرْبَانٍ = ഒരു ബലി കര്‍മവുമായി, യാഗകര്‍മവും കൊണ്ട് تَأْكُلُهُ = അതിനെ തിന്നും النَّارُ = അഗ്നി قُلْ = നീ പറയുക قَدْ جَاءَكُمْ = നിങ്ങള്‍ക്ക് വന്നിട്ടുണ്ട് رُسُلٌ = പല റസൂലുകള്‍ مِّن قَبْلِي = എന്‍റെ മുമ്പ് بِالْبَيِّنَاتِ = തെളിവുകളുമായി وَبِالَّذِي قُلْتُمْ = നിങ്ങള്‍ പറഞ്ഞത് സഹിതവും فَلِمَ = എന്നാല്‍ എന്തിന് قَتَلْتُمُوهُمْ = നിങ്ങളവരെ കൊന്നു إِن كُنتُمْ = നിങ്ങളാണെങ്കില്‍ صَادِقِينَ = സത്യവാന്‍മാര്‍
3:183(ഇങ്ങനെ) പറഞ്ഞവരാണ് (അവര്‍): "അഗ്നി തിന്നു (ദഹിപ്പിക്കു) മാറുള്ള ഒരു ബലി [യാഗ] കര്‍മവുമായി ഞങ്ങളുടെ അടുക്കല്‍ വരുന്നതുവരെ, ഒരു റസൂലിനെയും ഞങ്ങള്‍ വിശ്വസിക്കരുതെന്ന് നിശ്ചയമായും അല്ലാഹു ഞങ്ങള്‍ക്ക് ആജ്ഞ നല്‍കിയിരിക്കുന്നു." (നബിയേ) പറയുക: "എന്‍റെ മുമ്പ് പല റസൂലുകളും വ്യക്തമായ തെളിവുകള്‍ സഹിതവും നിങ്ങള്‍ (ഈ) പറഞ്ഞത് സഹിതവും നിങ്ങള്‍ക്ക് വരുകയുണ്ടായിട്ടുണ്ട്; എന്നിട്ട് എന്തിനാണ് നിങ്ങളവരെ കൊല ചെയ്തത്- നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍?!"
فَإِن كَذَّبُوكَ = എനി അവര്‍ നിന്നെ വ്യാജമാക്കുന്നപക്ഷം فَقَدْ كُذِّبَ = എന്നാല്‍ (കാരണം) വ്യാജമാക്കപ്പെട്ടിട്ടുണ്ട് رُسُلٌ = പല റസൂലുകള്‍ مِّن قَبْلِكَ = നിന്‍റെ മുമ്പ് جَاءُوا = അവര്‍ വന്നിരിക്കുന്നു, വന്ന بِالْبَيِّنَاتِ = (വ്യക്തമായ) തെളിവുകള്‍ കൊണ്ട് (സഹിതം) وَالزُّبُرِ = ഏടുകളും وَالْكِتَابِ = ഗ്രന്ഥവും, വേദപുസ്തകവും الْمُنِيرِ = പ്രകാശം (വെളിച്ചം) നല്‍കുന്നതായ
3:184എനി (പിന്നെയും), അവര്‍ നിന്നെ വ്യാജമാക്കുകയാണെങ്കില്‍ (അതില്‍ പരിഭവിക്കാനില്ല;) കാരണം, നിനക്കുമുമ്പ് പല റസൂലു കളും വ്യാജമാക്കപ്പെടുകയുണ്ടായി; അവര്‍, വ്യക്തമായ തെളിവുകളും, ഏടുകളും, വെളിച്ചം നല്‍കുന്ന വേദഗ്രന്ഥവും, കൊണ്ടു വന്നിരിക്കുന്നു. [എന്നിട്ടും വ്യാജമാക്കപ്പെടുകയാണ് ചെയ്തത്.]
كُلُّ نَفْسٍ = എല്ലാ ദേഹവും, ആളും ذَائِقَةُ = രുചി നോക്കുന്നതാണ് الْمَوْتِ = മരണത്തെ وَإِنَّمَا تُوَفَّوْنَ = നിങ്ങള്‍ക്ക് നിറവേറ്റി (പൂര്‍ത്തിയാക്കി ) തരപ്പെടുകയുള്ളൂ أُجُورَكُمْ = നിങ്ങളുടെ പ്രതിഫലങ്ങള്‍ يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ (മാത്രം) فَمَن = അപ്പോള്‍ ആര്‍ زُحْزِحَ = അവന്‍ അകറ്റപ്പെട്ടു عَنِ النَّارِ = നരകത്തില്‍ നിന്ന് وَأُدْخِلَ = അവന്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു الْجَنَّةَ = സ്വര്‍ഗത്തില്‍ فَقَدْ فَازَ = എന്നാല്‍ തീര്‍ച്ചയായും അവര്‍ ഭാഗ്യം പ്രാപിച്ചു وَمَا الْحَيَاةُ = ജീവിതമല്ല الدُّنْيَا = ഐഹിക إِلَّا مَتَاعُ = വിഭവം (സാമഗ്രികള്‍) അല്ലാതെ الْغُرُورِ = വഞ്ചനയുടെ, കൃത്രിമത്തിന്‍റെ
3:185എല്ലാ ദേഹവും [ആളും] മരണത്തെ രുചിനോക്കുന്നതാകുന്നു. നിങ്ങളുടെ കൂലി [കര്‍മഫലം]കള്‍ ക്വിയാമത്തുനാളിലേ നിങ്ങള്‍ക്ക് നിറവേറ്റിത്തരപ്പെടുകയുള്ളൂ. അപ്പോള്‍, ആര്‍ നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും, സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുകയും ചെയ്തുവോ അവന്‍ ഭാഗ്യം പ്രാപിച്ചു. ഐഹിക ജീവിതം വഞ്ചനയുടെ വിഭവം അല്ലാതെ (മറ്റൊന്നും) അല്ല.
لَتُبْلَوُنَّ = നിശ്ചയമായും നിങ്ങള്‍ പരീക്ഷിക്കപ്പെടും فِي أَمْوَالِكُمْ = നിങ്ങളുടെ സ്വത്തുകളില്‍ وَأَنفُسِكُمْ = നിങ്ങളുടെ ദേഹ(സ്വന്ത)ങ്ങളിലും وَلَتَسْمَعُنَّ = നിങ്ങള്‍ കേള്‍ക്കുകയും തന്നെ ചെയ്യും مِنَ الَّذِينَ = യാതൊരുകൂട്ടരില്‍ നിന്ന് أُوتُوا الْكِتَابَ = വേദഗ്രന്ഥം നല്‍കപ്പെട്ട مِن قَبْلِكُمْ = നിങ്ങളുടെ മുമ്പ് وَمِنَ الَّذِينَ = യാതൊരു കൂട്ടരില്‍ നിന്ന് أَشْرَكُوا = അവര്‍ ബഹുദൈവ വിശ്വാസം സ്വീകരിച്ച أَذًى = പീഡനം, സ്വൈരക്കേട്, ഉപ ദ്രവം كَثِيرًا = വളരെ, ധാരാളം وَإِن تَصْبِرُوا = നിങ്ങള്‍ ക്ഷമിക്കുന്ന പക്ഷം وَتَتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും فَإِنَّ ذَٰلِكَ = എന്നാല്‍ നിശ്ചയമായും അത് مِنْ عَزْمِ الْأُمُورِ = ദൃഢ (ഉറച്ച- ധീര- ഒഴിച്ചുകൂടാത്ത) കാര്യങ്ങളില്‍ പെട്ടതാണ്
3:186നിങ്ങളുടെ സ്വത്തുക്കളിലും നിങ്ങളുടെ ദേഹങ്ങളിലും നിങ്ങള്‍ നിശ്ചയമായും പരീക്ഷണം ചെയ്യപ്പടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്നും, "ശിര്‍ക്ക്" [ബഹുദൈവവിശ്വാസം] സ്വീകരിച്ചവരില്‍ നിന്നും നിങ്ങള്‍ ധാരാളം പീഡനം [പീഡന വാക്കുകള്‍] കേള്‍ക്കുകയും തന്നെ ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍, നിശ്ചയമായും അത് (ഒഴിച്ചുകൂടാത്ത) ദൃഢകാര്യങ്ങളില്‍ പെട്ടതാകുന്നു.
وَإِذْ أَخَذَ = വാങ്ങിയ സന്ദര്‍ഭം اللَّهُ = അല്ലാഹു مِيثَاقَ الَّذِينَ = യാതൊരു കൂട്ടരുടെ ഉറപ്പ് (കരാറ്) أُوتُوا الْكِتَابَ = വേദഗ്രന്ഥം നല്‍കപ്പെട്ട لَتُبَيِّنُنَّهُ = തീര്‍ച്ചയായും നിങ്ങളതിനെ വിവരിച്ചു കൊടുക്കും لِلنَّاسِ = ജനങ്ങള്‍ക്ക് وَلَا تَكْتُمُونَهُ = നിങ്ങളതിനെ മറച്ചുവെക്കാതെയുമിരിക്കും فَنَبَذُوهُ = എന്നിട്ട് അവരതിനെ ഇട്ടു, എറിഞ്ഞു وَرَاءَ ظُهُورِهِمْ = അവരുടെ മുതുകുകളുടെ പിന്നില്‍, പിന്‍പുറത്തേക്ക് وَاشْتَرَوْا = അവര്‍ വാങ്ങുകയും ചെയ്തു بِهِ = അതിന് (പകരം) ثَمَنًا = വില قَلِيلًا = തുച്ഛമായ فَبِئْسَ = അപ്പോള്‍, എത്രയോ ചീത്ത مَا يَشْتَرُونَ = അവര്‍ വാങ്ങിക്കൊണ്ടിരുന്നത്
3:187വേദഗ്രന്ഥം നല്‍കപ്പെട്ടവരുടെ ഉറപ്പ് അല്ലാഹു (അവരില്‍ നിന്ന്) വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): നിശ്ചയമായും, നിങ്ങള്‍ അത് [വേദഗ്രന്ഥം] മനുഷ്യര്‍ക്ക് വിവരിച്ചുകൊടുക്കുകയും, അത് മൂടിവെക്കാതിരിക്കുകയും, ചെയ്യുമെന്ന്. എന്നിട്ട്, അവരതിനെ തങ്ങളുടെ പിന്‍പുറത്തേക്ക് ഇട്ടുകളഞ്ഞു ; അതിന് (പകരം) തുച്ഛമായ വില വാങ്ങുകയും ചെയ്തു. അപ്പോള്‍, അവര്‍ വാങ്ങി ക്കൊണ്ടിരുന്നത് എത്രയോ ചീത്ത!
لَا تَحْسَبَنَّ = തീര്‍ച്ചയായും നീ വിചാരിക്കേണ്ട الَّذِينَ = യാതൊരു കൂട്ടരെ يَفْرَحُونَ = അവര്‍ സന്തോഷം കൊള്ളും, ആഹ്‌ളാദിക്കുന്നു بِمَا أَتَوا = അവര്‍ കൊണ്ടുവന്ന (ചെയ്ത- കാട്ടിയ)തിനെപ്പറ്റി وَّيُحِبُّونَ = അവര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു أَن يُحْمَدُوا = അവര്‍ സ്തുതിക്കപ്പെടുവാന്‍ بِمَا لَمْ يَفْعَلُوا = അവര്‍ ചെയ്യാത്തതിനെപ്പറ്റി فَلَا تَحْسَبَنَّهُم = എന്നാല്‍ (അതായത്) നീ അവരെ വിചാരിക്കേണ്ട بِمَفَازَةٍ = ഭാഗ്യത്തിലാണെന്ന്, രക്ഷയിലാണെന്ന് مِّنَ الْعَذَابِ = ശിക്ഷയില്‍ നിന്ന് وَلَهُمْ = അവര്‍ക്കുണ്ട് താനും عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ
3:188തങ്ങള്‍ കൊണ്ടു വന്ന [ചെയ്ത] തിനെപ്പറ്റി സന്തോഷം കൊള്ളുകയും, തങ്ങള്‍ ചെയ്തിട്ടില്ലാ ത്തതിനെപ്പറ്റി തങ്ങള്‍ സ്തുതിക്കപ്പെടുവാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന വരെ തീര്‍ച്ചയായും നീ വിചാരിക്കേണ്ടാ. (അതെ) അവര്‍ ശിക്ഷയില്‍ നിന്ന് (രക്ഷപ്പെട്ട്) ഭാഗ്യത്തിലാണെന്ന് തീര്‍ച്ചയായും നീ വിചാരിക്കേണ്ട . അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് താനും.
3:191അതായത്, നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, തങ്ങളുടെ പാര്‍ശ്വങ്ങളിലായി (കിടന്ന്) കൊണ്ടും അല്ലാഹുവിനെ ഓര്‍മിക്കുന്നവര്‍. ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റി അവര്‍ ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യും. "ഞങ്ങളുടെ റബ്ബേ, ഇത് (ഒക്കെ) നീ നിരര്‍ത്ഥമായി സൃഷ്ടിച്ചിട്ടില്ല; നീ മഹാ പരിശുദ്ധന്‍! [നിനക്ക് സ്‌തോത്രം]. അതിനാല്‍, നീ ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാ(ത്തുരക്ഷി)ക്കണേ!
رَّبَّنَا إِنَّنَا = ഞങ്ങളുടെ റബ്ബേ ഞങ്ങള്‍ سَمِعْنَا = ഞങ്ങള്‍ കേട്ടു مُنَادِيًا = ഒരു വിളിച്ചുപറയുന്നവനെ (ഒരാളെ) يُنَادِي = വിളിക്കുന്നതായി, വിളിച്ചുപറയുന്ന لِلْإِيمَانِ = സത്യവിശ്വാസത്തിലേക്ക് أَنْ آمِنُوا = നിങ്ങള്‍ വിശ്വസിക്കുവിന്‍ എന്ന് بِرَبِّكُمْ = നിങ്ങളുടെ റബ്ബില്‍ فَآمَنَّا = എന്നിട്ട് ഞങ്ങള്‍ വിശ്വസിച്ചു رَبَّنَا = ഞങ്ങളുടെ റബ്ബേ فَاغْفِرْ لَنَا = അതിനാല്‍ നീ ഞങ്ങള്‍ക്ക് പൊറുത്ത് തരണേ ذُنُوبَنَا = ഞങ്ങളുടെ പാപങ്ങള്‍ وَكَفِّرْ عَنَّا= ഞങ്ങളില്‍ നിന്ന് മൂടിവെച്ച് (മാപ്പാക്കി) തരുകയും വേണമേ سَيِّئَاتِنَا = ഞങ്ങളുടെ തിന്മകളെ وَتَوَفَّنَا = ഞങ്ങളെ മരിപ്പിക്കുക (പിടിച്ചെടുക്കുക)യും വേണമേ مَعَ الْأَبْرَارِ = പുണ്യവാന്‍മാരോടുകൂടി, സജ്ജനങ്ങളോടൊപ്പം
3:193"ഞങ്ങളുടെ റബ്ബേ, സത്യവിശ്വാസത്തിലേക്ക് (ക്ഷണിച്ചു കൊണ്ട്) ഒരാള്‍ വിളിച്ചു പറയുന്നതായി ഞങ്ങള്‍ കേട്ടു: "നിങ്ങള്‍, നിങ്ങളുടെ റബ്ബില്‍ വിശ്വസിക്കുവിന്‍" എന്ന്: അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, അതിനാല്‍, ഞങ്ങളുടെ പാപങ്ങളെ ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ! ഞങ്ങളുടെ തിന്മകളെ ഞങ്ങളില്‍ നിന്ന് നീ മൂടിവെച്ച് (മാപ്പാക്കി) തരുകയും ചെയ്യേണമേ! പുണ്യവാന്‍മാരുടെ കൂടെ [അവരുടെ കൂട്ടത്തിലായി] ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ!
فَاسْتَجَابَ = അപ്പോള്‍ (ഉടനെ) ഉത്തരം നല്‍കി (നല്‍കുകയായി), നല്‍കും لَهُمْ = അവര്‍ക്ക് رَبُّهُمْ = അവരുടെ റബ്ബ് أَنِّي لَا أُضِيعُ = ഞാന്‍ പാഴാക്കുകയില്ലെന്ന് عَمَلَ عَامِلٍ = ഒരു പ്രവര്‍ത്തിക്കുന്നവന്‍റെയും പ്രവൃത്തി (കര്‍മം) مِّنكُم = നിങ്ങളില്‍ നിന്ന് مِّن ذَكَرٍ = ആണായിട്ടുള്ള أَوْ أُنثَىٰ = അല്ലെങ്കില്‍ പെണ്ണായിട്ടുള്ള بَعْضُكُم = നിങ്ങളില്‍ ചിലര്‍ مِّن بَعْضٍ = ചിലരില്‍ നിന്നാകുന്നു فَالَّذِينَ = എന്നാല്‍ യാതൊരു കൂട്ടര്‍ هَاجَرُوا = അവര്‍ ഹിജ്‌റഃപോയി وَأُخْرِجُوا = അവര്‍ പുറത്താക്ക (ബഹിഷ്‌കരിക്ക)പ്പെടുകയും ചെയ്തു مِن دِيَارِهِمْ = തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് وَأُوذُوا = അവര്‍ ഉപദ്രവിക്ക (ദ്രോഹിക്ക)പ്പെടുകയും ചെയ്തു فِي سَبِيلِي = എന്‍റെ മാര്‍ഗത്തില്‍ وَقَاتَلُوا = അവര്‍ യുദ്ധം ചെയ്കയും وَقُتِلُوا = അവര്‍ കൊല്ലപ്പെടുകയും ചെയ്തു لَأُكَفِّرَنَّ = തീര്‍ച്ചയായും ഞാന്‍ മൂടിവെക്കും (മാപ്പാക്കും) عَنْهُمْ = അവര്‍ക്ക് سَيِّئَاتِهِمْ = അവരുടെ തിന്മകളെ وَلَأُدْخِلَنَّهُمْ = അവരെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും جَنَّاتٍ = ചില സ്വര്‍ഗങ്ങളില്‍ تَجْرِي = നടക്കും, ഒഴുകും مِن تَحْتِهَا = അതിന്‍റെ അടിഭാഗത്തിലൂടെ الْأَنْهَارُ = അരുവികള്‍ ثَوَابًا = പ്രതിഫലം, കൂലിയായിട്ട് مِّنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍നിന്ന് وَاللَّهُ = അല്ലാഹുവാകട്ടെ عِندَهُ = അവന്‍റെ അടുക്കലുണ്ട് حُسْنُ الثَّوَابِ = നല്ല കൂലി (പ്രതിഫലം)
3:195അപ്പോള്‍, അവരുടെ റബ്ബ് അവര്‍ക്ക് ഉത്തരം നല്‍കുകയായി: "ആണോ, പെണ്ണോ ആകട്ടെ, നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവൃത്തി ഞാന്‍ പാഴാക്കിക്കളയുകയില്ല:- നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുള്ളവരാകുന്നു [എല്ലാവരും ഒരുപോലെത്തന്നെയാണ്]:- എന്നാല്‍, (സ്വരാജ്യം വിട്ട്) ഹിജ്‌റഃ പോകുകയും, തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്‍റെ മാര്‍ഗത്തില്‍ ഉപദ്രവിക്കപ്പെടുകയും, യുദ്ധം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവര്‍. തീര്‍ച്ചയായും അവര്‍ക്ക് അവരുടെ തിന്മകളെ ഞാന്‍ മൂടിവെച്ച് (മാപ്പാക്കി) കൊടുക്കുകയും, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും. (അതെ) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള പ്രതിഫലം. അല്ലാഹുവാകട്ടെ, അവന്‍റെ പക്കല്‍ നല്ല പ്രതിഫലം ഉണ്ടു താനും
3:199നിശ്ചയമായും വേദക്കാരില്‍ (തന്നെ) ഉണ്ട് ചിലര്‍; അല്ലാഹുവിന് താഴ്മ ചെയ്തുകൊണ്ട് അല്ലാഹുവിലും, നിങ്ങളിലേക്ക് ഇറക്കപ്പെട്ടതിലും അവരിലേക്ക് ഇറക്കപ്പെട്ടതിലും അവര്‍ വിശ്വസിക്കുന്നു: അല്ലാഹുവിന്‍റെ "ആയത്ത് " [വചനം]കള്‍ക്ക് അവര്‍ അല്‍പമായ വില വാങ്ങുകയില്ല. അക്കൂട്ടര്‍ അവര്‍ക്ക് അവരുടെ റബ്ബിന്‍റെ അടുക്കല്‍ അവരുടെതായ കൂലിയുണ്ട്. നിശ്ചയമായും, അല്ലാഹു വിചാരണ വേഗം നടത്തുന്നവനാകുന്നു.