إِنَّ فِرْعَوْنَ നിശ്ചയമായും ഫിര്‍ഔന്‍ عَلَا പൊങ്ങച്ചം കാണിച്ചു, ഔന്നത്യംകാണിച്ചു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَجَعَلَ അവന്‍ ആക്കുകയും ചെയ്തു أَهْلَهَا അതിലെ ആളുകളെ شِيَعًا പല കക്ഷികള്‍ يَسْتَضْعِفُ അവന്‍ ബലഹീനമാക്കിയിരുന്നു, അവശരാക്കിയിരുന്നു, ദുര്‍ബ്ബലമാക്കിയി രുന്നു طَائِفَةً مِّنْهُمْ അവരില്‍നിന്നൊരു വിഭാഗത്തെ يُذَبِّحُ അറുകൊലചെയ്തുകൊണ്ടു أَبْنَاءَهُمْ അവരുടെ ആണ്‍മക്കളെ وَيَسْتَحْيِي ജീവിക്കാന്‍ വിടുകയും (ബാക്കിയാക്കുകയും) ചെയ്തിരുന്നു نِسَاءَهُمْ അവരുടെ പെണ്ണുങ്ങളെ إِنَّهُ كَانَ നിശ്ചയമായും അവനായിരുന്നു مِنَ الْمُفْسِدِينَ കുഴപ്പക്കാരില്‍, നാശമുണ്ടാക്കുന്ന വരില്‍ (പെട്ടവന്‍)
28:4നിശ്ചയമായും, ഫിര്‍ഔന്‍ നാട്ടില്‍ പൊങ്ങച്ചം കാണിച്ചു. അതിലെ ആളുകളെ അവന്‍ (പല) കക്ഷികളാക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ - അവരുടെ ആണ്‍കുട്ടികളെ അറുകൊല നടത്തുകയും, അവരുടെ പെണ്ണുങ്ങളെ [പെണ്‍കുട്ടികളെ] ജീവിക്കുവാന്‍ വിടുകയും ചെയ്തുകൊണ്ട് അവന്‍ ബലഹീനമാക്കിയിരുന്നു. നിശ്ചയമായും, അവന്‍ കുഴപ്പമുണ്ടാക്കുന്നവരില്‍ പെട്ടവനായിരുന്നു
وَنُمَكِّنَ നാം സ്വാധീനം (സൗകര്യം, സ്ഥാനം) നല്‍കുവാനും لَهُمْ അവര്‍ക്കു فِي الْأَرْضِ ഭൂമിയില്‍ وَنُرِيَ നാം കാട്ടിക്കൊടുക്കുവാനും فِرْعَوْنَ ഫിര്‍ഔന്നു وَهَامَانَ ഹാമാന്നും وَجُنُودَهُمَا അവര്‍ രണ്ടാളുടെയും സൈന്യങ്ങള്‍ക്കും مِنْهُم അവരില്‍നിന്ന് مَّا യാതൊന്ന് (ഒരു കാര്യം) كَانُوا يَحْذَرُونَ അവര്‍ ജാഗരൂകരായിരുന്ന, ഭയന്നിരുന്ന, ജാഗ്രതയായിരുന്ന
28:6നാട്ടില്‍ അവര്‍ക്കു സ്വാധീനം നല്‍കുകയും, ഫിര്‍ഔന്നും, ഹാമാന്നും അവരുടെ സൈന്യങ്ങള്‍ ക്കും തങ്ങള്‍ അവരില്‍നിന്ന് ഏതൊന്നിനെക്കുറിച്ച് ജാഗരൂകരായിരുന്നുവോ ആ കാര്യം (അനുഭവത്തില്‍) കാണിച്ചുകൊടുക്കുകയും ചെയ്‌വാനും (നാം ഉദ്ദേശിക്കുന്നു).
وَأَوْحَيْنَا നാം ബോധനം (സ്വകാര്യസന്ദേശം) നല്‍കി إِلَىٰ أُمِّ مُوسَىٰ മൂസായുടെ മാതാവിനു أَنْ أَرْضِعِيهِ നീ അവന് മുലകൊടുക്കുക എന്ന് فَإِذَا خِفْتِ എന്നിട്ടു നീ പേടിച്ചാല്‍ عَلَيْهِ അവനെക്കുറിച്ചു فَأَلْقِيهِ അപ്പോള്‍ നീ അവനെ ഇടുക فِي الْيَمِّ നദിയില്‍, ജലാശയത്തില്‍, സമുദ്രത്തില്‍ وَلَا تَخَافِي നീ ഭയപ്പെടരുത് وَلَا تَحْزَنِي നീ വ്യസനിക്കയും അരുത് إِنَّا നിശ്ചയമായും നാം رَادُّوهُ അവനെ മടക്കിക്കൊണ്ടു വരുന്നവരാണ് (തിരിച്ചുതരുന്നതാണ്) إِلَيْكِ നിനക്ക്, നിന്നിലേക്ക് وَجَاعِلُوهُ അവനെ ആക്കുന്നവരുമാണ് مِنَ الْمُرْسَلِينَ മുര്‍സലുകളില്‍ പെട്ട (വന്‍).
28:7മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: "അവന് മുലകൊടുത്തുകൊള്ളുക; എന്നിട്ട് അവനെക്കുറിച്ചു നിനക്ക് പേടിയുണ്ടായാല്‍ അവനെ നദിയില്‍ ഇട്ടേക്കുക. നീ പേടിക്കുകയും വേണ്ടാ, വ്യസനിക്കുകയും വേണ്ടാ! നിശ്ചയമായും, നാം അവനെ നിന്‍റെ അടുക്കലേക്കു തിരിച്ചു കൊണ്ടു വരുന്നതും, അവനെ "മുര്‍സലു"കളില്‍ (ദൈവദൂതന്‍മാരില്‍) പെട്ടവനാക്കുന്നതുമാകുന്നു."
وَقَالَتِ പറഞ്ഞു امْرَأَتُ فِرْعَوْنَ ഫിര്‍ഔന്‍റെ സ്ത്രീ (ഭാര്യ) قُرَّتُ عَيْنٍ കണ്‍കുളിര്‍മ്മയാണ് (മനസ്സന്തോഷമാണ്) لِّي എനിക്ക് وَلَكَ അങ്ങേക്കും, നിനക്കും لَا تَقْتُلُوهُ നിങ്ങളവനെ കൊലപ്പെടു ത്തരുത് عَسَىٰ أَن يَنفَعَنَا അവന്‍ നമുക്ക് ഉപകരിച്ചേക്കാം, പ്രയോജനം ചെയ്തേക്കാം أَوْ نَتَّخِذَهُ അല്ലെങ്കില്‍ നമുക്കവനെ ആക്കാം, സ്വീകരിക്കാം وَلَدًا സന്താനമായി, കുട്ടിയായി وَهُمْ അവരാകട്ടെ لَا يَشْعُرُونَ അറിഞ്ഞിരുന്നില്ല.
28:9ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: (ഈ കുട്ടി) എനിക്കും, അങ്ങേക്കും ഒരു കണ്‍കുളിര്‍മ്മയായിരിക്കും. ഇവനെ നിങ്ങള്‍ കൊലപ്പെടുത്തരുത്;
"ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം, അല്ലെങ്കില്‍ നമുക്കിവനെ ഒരു സന്താനമായി സ്വീകരിക്കാം." അവരാകട്ടെ, (യാഥാര്‍ത്ഥ്യം) അറിഞ്ഞിരുന്നില്ല.
وَقَالَتْ അവള്‍ പറഞ്ഞു لِأُخْتِهِ അവന്‍റെ സഹോദരിയോടു قُصِّيهِ നീ അവനു പിന്നാലെ ചെന്നന്വേഷിക്കുക, فَبَصُرَتْ എന്നിട്ടവള്‍ കണ്ടറിഞ്ഞു بِهِ അവനെപ്പറ്റി عَن جُنُبٍ അകലെനിന്ന്, ദൂരത്തായിക്കൊണ്ട് وَهُمْ അവര്‍ لَا يَشْعُرُونَ അറിഞ്ഞിരുന്നതുമില്ല.
28:11അവള്‍ അവന്‍റെ [മൂസായുടെ] സഹോദരിയോട് : "നീ അവനു പിന്നാലെ ചെന്നന്വേഷിക്കുക" എന്നു പറഞ്ഞു.
എന്നിട്ട്, അവള്‍ അവനെപ്പറ്റി അകലെനിന്ന് കണ്ടു മനസ്സിലാക്കി; അവരാകട്ടെ അറിഞ്ഞിരുന്നതുമില്ല.
وَحَرَّمْنَا നാം നിരോധിക്കയും (മുടക്കം ചെയ്കയും) ചെയ്തു عَلَيْهِ അവന്ന്, അവന്‍റെ മേല്‍ الْمَرَاضِعَ മുലകൊടുക്കുന്ന സ്ത്രീകളെ مِن قَبْلُ മുമ്പ് فَقَالَتْ അപ്പോള്‍ അവള്‍ പറഞ്ഞു هَلْ أَدُلُّكُمْ നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചുതരട്ടെയോ عَلَىٰ أَهْلِ بَيْتٍ ഒരു വീട്ടുകാരെക്കുറിച്ച് يَكْفُلُونَهُ അവനെ ഏറ്റെടുക്കുന്ന لَكُمْ നിങ്ങള്‍ക്കുവേണ്ടി وَهُمْ അവരാകട്ടെ لَهُ അവനു نَاصِحُونَ ഗുണകാംക്ഷികളുമായിരിക്കും.
28:12(സഹോദരി വരുന്നതിനു) മുമ്പ് മുലകൊടുക്കുന്ന സ്ത്രീകളെ നാം അവനു നിരോധിക്കുകയും ചെയ്തു. അപ്പോള്‍, അവള്‍ പറഞ്ഞു: "നിങ്ങള്‍ക്കുവേണ്ടി ഇവനെ ഏറ്റെടുക്കുന്ന ഒരു വീട്ടുകാരെ ക്കുറിച്ച് നിങ്ങള്‍ക്ക് ഞാന്‍ അറിവു തരട്ടെയോ? അവര്‍ ഇവന് ഗുണകാംക്ഷികളായിരിക്കുന്നതുമാണ്."
وَلَمَّا بَلَغَ അദ്ദേഹം എത്തിയപ്പോള്‍, പ്രാപിച്ചപ്പോള്‍ أَشُدَّهُ തന്‍റെ ശക്തിയില്‍, (യൗവനദശയില്‍) وَاسْتَوَىٰ ശരിയായ നിലക്കെത്തുകയും, പാകത വരുകയും آتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കി حُكْمًا വിധി, വിജ്ഞാനം وَعِلْمًا അറിവും وَكَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ നന്‍മ ചെയ്യുന്നവര്‍ക്കു, സല്‍ഗുണവാന്‍മാര്‍ക്കു
28:14അദ്ദേഹം [മൂസാ] തന്‍റെ ശക്തി പ്രാപിക്കുകയും, പാകതയെത്തുകയും ചെയ്തപ്പോള്‍ നാം അദ്ദേഹത്തിന് വിജ്ഞാനവും (അഥവാ വിധികര്‍തൃത്വവും) അറിവും നല്‍കി. അപ്രകാരമാണ് സല്‍ഗുണവാന്‍മാര്‍ക്കു നാം പ്രതിഫലം കൊടുക്കുന്നത്.
وَدَخَلَ അദ്ദേഹം പ്രവേശിച്ചു الْمَدِينَةَ പട്ടണത്തില്‍ عَلَىٰ حِينِ غَفْلَةٍ ഒരു അശ്രദ്ധയുടെ നേരത്തു, അശ്രദ്ധാവേളയില്‍ مِّنْ أَهْلِهَا അതിലെ ആള്‍ക്കാരില്‍ (നിവാസികളില്‍) നിന്നുള്ള فَوَجَدَ അപ്പോള്‍ അദ്ദേഹം കണ്ടെത്തി فِيهَا അതില്‍ رَجُلَيْنِ രണ്ടു പുരുഷന്‍മാരെ يَقْتَتِلَانِ ശണ്ഠ കൂടുന്നതായി هَـٰذَا ഇവന്‍ مِن شِيعَتِهِ തന്‍റെ കക്ഷിയില്‍ പെട്ടവനാണ് وَهَـٰذَا ഇവന്‍ (മറ്റേവന്‍) مِنْ عَدُوِّهِ തന്‍റെ ശത്രുക്കളില്‍ പെട്ടവനുമാണ് فَاسْتَغَاثَهُ അപ്പോള്‍ അദ്ദേഹത്തോടു സഹായം തേടി الَّذِي യാതൊരുവന്‍ مِن شِيعَتِهِ തന്‍റെ കക്ഷിയില്‍പെട്ട عَلَى الَّذِي യാതൊരുവന്‍റെമേല്‍ (എതിരില്‍) مِنْ عَدُوِّهِ തന്‍റെ ശത്രുക്കളില്‍പ്പെട്ട فَوَكَزَهُ അപ്പോള്‍ അവനെ ഇടിച്ചു مُوسَىٰ മൂസാ فَقَضَىٰ عَلَيْهِ അങ്ങനെ അദ്ദേഹം അവന്‍റെ കഥ കഴിച്ചു, അവന്‍റെ പണിതീര്‍ത്തു قَالَ അദ്ദേഹം പറഞ്ഞു هَـٰذَا ഇതു مِنْ عَمَلِ الشَّيْطَانِ പിശാചിന്‍റെ പ്രവര്‍ത്തന ങ്ങളില്‍ പെട്ടതാണ് إِنَّهُ നിശ്ചയമായും അവന്‍ عَدُوٌّ ശത്രുവാണ് مُّضِلٌّ വഴിപിഴപ്പിക്കുന്ന مُّبِينٌ വ്യക്തമായ, പ്രത്യക്ഷമായ
28:15പട്ടണവാസികളുടെ ഒരശ്രദ്ധയുടെ നേരത്തു അദ്ദേഹം അതില്‍ [പട്ടണത്തില്‍] പ്രവേശിച്ചു; അപ്പോള്‍, അവിടെ രണ്ടു പുരുഷന്‍മാര്‍ ശണ്ഠ കൂടുന്നതായി അദ്ദേഹം കണ്ടെത്തി: ഇയാള്‍ [രണ്ടിലൊരുവന്‍] തന്‍റെ കക്ഷിയില്‍ പെട്ടവനും, ഇയാള്‍ [മറ്റേവന്‍] തന്‍റെ ശത്രുക്കളില്‍പെട്ടവനു മാണ്.
അങ്ങനെ, തന്‍റെ കക്ഷിയില്‍പെട്ടവന്‍, ശത്രുക്കളില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി.
അപ്പോള്‍, മൂസാ അവനെ (മുഷ്ടിചുരുട്ടി) ഇടിച്ചു, അങ്ങനെ, അവന്‍റെ പണിതീര്‍ത്തു [കഥ കഴിച്ചു]! അദ്ദേഹം പറഞ്ഞു: "ഇത് പിശാചിന്‍റെ പ്രവര്‍ത്തനങ്ങളില്‍പെട്ടതാണ്; നിശ്ചയമായും, അവന്‍ വഴി പിഴപ്പിക്കുന്ന പ്രത്യക്ഷ ശത്രുവാകുന്നു!"
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي നിശ്ചയമായും ഞാന്‍ ظَلَمْتُ ഞാന്‍ അക്രമം (അനീതി) ചെയ്തിരിക്കുന്നു نَفْسِي എന്നോട്, എന്‍റെ ആത്മാവിനോട് فَاغْفِرْ لِي അതുകൊണ്ട് എനിക്ക് പൊറുത്തുതരേണമേ فَغَفَرَ അപ്പോള്‍ അവന്‍ പൊറുത്തു لَهُ അദ്ദേഹത്തിനു إِنَّهُ നിശ്ചയമായും അവന്‍ هُوَ الْغَفُورُ അവന്‍ വളരെ പൊറുക്കുന്നവനത്രെ الرَّحِيمُ കരുണാനിധിയായ
28:16അദ്ദേഹം പറഞ്ഞു: "റബ്ബേ! ഞാന്‍ എന്നോടുതന്നെ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. അതുകൊണ്ടു എനിക്കു പൊറുത്തു തരേണമേ!" ആകയാല്‍, അവന്‍ [റബ്ബ്] അദ്ദേഹത്തിന് പൊറുത്തുകൊടുത്തു. നിശ്ചയമായും, അവന്‍ വളരെ പൊറുക്കുന്നവനും, കരുണാനിധിയുമത്രെ
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ بِمَا أَنْعَمْتَ നീ അനുഗ്രഹം ചെയ്തിരിക്കക്കൊണ്ടു عَلَيَّ എന്‍റെമേല്‍, എനിക്കു فَلَنْ أَكُونَ എനി ഞാന്‍ ആയിരിക്കുകയേ ഇല്ല ظَهِيرًا പിന്‍തുണ നല്‍കുന്നവന്‍, സഹായി لِّلْمُجْرِمِينَ കുറ്റവാളികള്‍ക്ക്, പാപികള്‍ക്ക്
28:17അദ്ദേഹം പറഞ്ഞു: "റബ്ബേ! നീ എന്‍റെമേല്‍ അനുഗ്രഹം ചെയ്തുതന്നിട്ടുള്ളതുകൊണ്ട് എനി ഞാന്‍ കുറ്റവാളികള്‍ക്ക് പിന്‍തുണ നല്‍കുന്നവനായിരിക്കുന്നതേയല്ല."
فَلَمَّا أَنْ أَرَادَ എന്നിട്ടദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ أَن يَبْطِشَ കയ്യൂക്ക് (കൈബലം) നടത്തുവാന്‍, പിടികൂടുവാന്‍ بِالَّذِي യതൊരുവനില്‍ هُوَ عَدُوٌّ അവന്‍ ശത്രുവാണ് لَّهُمَا അവര്‍ക്കു രണ്ടാള്‍ക്കും قَالَ അവന്‍ പറഞ്ഞു يَا مُوسَىٰ ഹേ മൂസാ أَتُرِيدُ നീ ഉദ്ദേശിക്കുന്നുവോ أَن تَقْتُلَنِي എന്നെ കൊല്ലുവാന്‍ كَمَا قَتَلْتَ നീ കൊന്നതുപോലെ نَفْسًا ഒരാളെ, ആത്മാവിനെ بِالْأَمْسِ ഇന്നലെ إِن تُرِيدُ നീ ഉദ്ദേശിക്കുന്നില്ല إِلَّا أَن تَكُونَ നീ ആകുവാനല്ലാതെ جَبَّارًا ഒരു സ്വേച്ഛാധികാരി (ധിക്കാരി) فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَمَا تُرِيدُ നീ ഉദ്ദേശിക്കുന്നുമില്ല أَن تَكُونَ നീ ആകുവാന്‍ مِنَ الْمُصْلِحِينَ നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തില്‍
28:19എന്നിട്ട്, അദ്ദേഹം അവര്‍ രണ്ടാളുടെയും ശത്രുവായുള്ളവനില്‍ കയ്യൂക്കു നടത്തുവാന്‍ ഉദ്ദേശിച്ചപ്പോള്‍, -
അവന്‍ പറഞ്ഞു: "മൂസാ! താന്‍ ഇന്നലെ ഒരാളെ കൊന്നതുപോലെ (ഇന്ന്) എന്നെ കൊല്ലുവാന്‍ ഉദ്ദേശിക്കുകയാണോ?! നീ നാട്ടില്‍ ഒരു സ്വേച്ഛാധികാരിയായിത്തീരുവാനല്ലാതെ ഉദ്ദേശിക്കുന്നില്ല; നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലായിത്തീരുവാന്‍ നീ ഉദ്ദേശിക്കുന്നില്ലതാനും.
وَجَاءَ വന്നു رَجُلٌ ഒരു പുരുഷന്‍ مِّنْ أَقْصَى الْمَدِينَةِ പട്ടണത്തിന്‍റെ അങ്ങേഅറ്റത്തുനിന്ന് يَسْعَىٰ ഓടിക്കൊണ്ട് قَالَ അവന്‍ പറഞ്ഞു يَا مُوسَىٰ ഹേ മൂസാ إِنَّ الْمَلَأَ നിശ്ചയമായും പ്രധാനികള്‍ يَأْتَمِرُونَ അവര്‍ ആലോചന നടത്തുന്നു بِكَ നിന്നെപറ്റി لِيَقْتُلُوكَ നിന്നെ കൊല്ലുവാന്‍ فَاخْرُجْ അതുകൊണ്ട് നീ പുറത്തു പോയിക്കൊള്ളുക إِنِّي നിശ്ചയമായും ഞാന്‍ لَكَ നിനക്ക് مِنَ النَّاصِحِينَ ഗുണകാംക്ഷയുള്ളവ രില്‍പ്പെട്ടവനാണ്.
28:20പട്ടണത്തിന്‍റെ അങ്ങേഅറ്റത്തുനിന്ന് ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ (മൂസായോടു) പറഞ്ഞു: "മൂസാ! നിന്നെ കൊല്ലുവാനായി പ്രധാനികള്‍ നിന്നെപ്പറ്റി ആലോചന നടത്തിവരുന്നുണ്ട്. അതുകൊണ്ട് നീ (രാജ്യത്തുനിന്നും) പുറത്തുപോയിക്കൊള്ളുക! നിശ്ചയമായും, ഞാന്‍ നിനക്ക് ഗുണം കാംക്ഷിക്കുന്നവരില്‍പെട്ടവനാണ്".
فَخَرَجَ അപ്പോള്‍ അദ്ദേഹം പുറപ്പെട്ടുപോയി مِنْهَا അവിടെനിന്നു خَائِفًا പേടിച്ചവനായി يَتَرَقَّبُ വീക്ഷിച്ചുകൊണ്ട്, പ്രതീക്ഷിച്ചുകൊണ്ട് قَالَ അദ്ദേഹം പറഞ്ഞു رَبِّ റബ്ബേ نَجِّنِي എന്നെ രക്ഷപ്പെടുത്തണേ مِنَ الْقَوْمِ ജനതയില്‍നിന്ന് الظَّالِمِينَ അക്രമികളായ.
28:21അങ്ങനെ, അദ്ദേഹം പേടിച്ച് വീക്ഷിച്ചുംകൊണ്ട് അവിടെനിന്നും പുറപ്പെട്ടുപോയി. അദ്ദേഹം പറഞ്ഞു: "എന്‍റെ റബ്ബേ! അക്രമികളായ ജനങ്ങളില്‍നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ!"
وَلَمَّا تَوَجَّهَ അദ്ദേഹം തിരിഞ്ഞ (യാത്രതിരിച്ച)പ്പോള്‍ تِلْقَاءَ مَدْيَنَ മദ്-യന്‍റെ നേരെ (ഭാഗത്തേക്ക്) قَالَ അദ്ദേഹം പറഞ്ഞു عَسَىٰ رَبِّي എന്‍റെ റബ്ബ് ആയേക്കാം أَن يَهْدِيَنِي എന്നെ നയിച്ച് തന്നേക്കുമാറ് سَوَاءَ السَّبِيلِ ശരിയായ മാര്‍ഗ്ഗത്തില്‍, ചൊവ്വായ വഴിക്ക്.
28:22അദ്ദേഹം മദ്-യന്‍റെ നേരെ (യാത്ര) തിരിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്‍റെ റബ്ബ് എന്നെ ശരിയായ മാര്‍ഗ്ഗത്തില്‍ നയിച്ചുതന്നേക്കാം."
وَلَمَّا وَرَدَ അദ്ദേഹം വന്നുചേര്‍ന്നപ്പോള്‍ مَاءَ مَدْيَنَ മദ്-യനിലെ വെള്ളത്തിങ്കല്‍ وَجَدَ عَلَيْهِ അതിനടുത്ത് അദ്ദേഹം കണ്ടെത്തി أُمَّةً ഒരു സമൂഹത്തെ, ഒരു കൂട്ടം مِّنَ النَّاسِ മനുഷ്യരില്‍നിന്ന് يَسْقُونَ അവര്‍ വെള്ളം കൊടുക്കുന്നതായി, കുടിപ്പിക്കുന്നതായി وَوَجَدَ കണ്ടെത്തുകയും ചെയ്തു مِن دُونِهِمُ അവരുടെ ഇപ്പുറത്ത്, അവര്‍ക്കുപുറമെ امْرَأَتَيْنِ രണ്ടു സ്ത്രീകളെ تَذُودَانِ രണ്ടാളും തടഞ്ഞുകൊ ണ്ടിരിക്കുന്നതായി قَالَ അദ്ദേഹം പറഞ്ഞു مَا خَطْبُكُمَا നിങ്ങളുടെ കാര്യം (വിശേഷം) എന്താണ് قَالَتَا അവര്‍ രണ്ടാളും പറഞ്ഞു لَا نَسْقِي ഞങ്ങള്‍ വെള്ളം കൊടുക്കാറില്ല حَتَّىٰ يُصْدِرَ തിരിച്ചുകൊണ്ടു പോകുന്നതുവരെ الرِّعَاءُ ഇടയന്‍മാര്‍ وَأَبُونَا ഞങ്ങളുടെ പിതാവ് شَيْخٌ كَبِيرٌ ഒരു വലിയ വൃദ്ധനാണ് (കാരണവരാണ്).
28:23മദ്-യനിലെ വെള്ള(ത്താവള)ത്തിങ്കല്‍ അദ്ദേഹം വന്നുചേര്‍ന്നപ്പോള്‍ അതിനടുക്കല്‍ ഒരു കൂട്ടം മനുഷ്യര്‍ (കന്നുകാലികള്‍ക്ക്) വെള്ളം കൊടുക്കുന്നതായിക്കണ്ടെത്തി. അവരുടെ ഇപ്പുറത്തായി രണ്ടു സ്ത്രീകള്‍ (തങ്ങളുടെ ആടുകളെ) തടഞ്ഞുവെച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം കണ്ടു.
അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ കാര്യം (വിശേഷം) എന്താണ്?"
അവര്‍ പറഞ്ഞു: "ഇടയന്‍മാര്‍ വെള്ളം കൊടുത്ത് തിരിച്ചുകൊണ്ടുപോകുന്നതുവരേക്കും ഞങ്ങള്‍ (ആടുകള്‍ക്ക്) വെള്ളം കൊടുക്കാറില്ല. ഞങ്ങളുടെ പിതാവാകട്ടെ. ഒരു വലിയ വൃദ്ധനുമാകുന്നു.
فَسَقَىٰ അപ്പോള്‍ അദ്ദേഹം വെള്ളം കൊടുത്തു, കുടിപ്പിച്ചു لَهُمَا അവര്‍ക്കു രണ്ടാള്‍ക്കുവേണ്ടി ثُمَّ تَوَلَّىٰ പിന്നെ അദ്ദേഹം മാറിനിന്നു, തിരിഞ്ഞുപോയി إِلَى الظِّلِّ തണലിലേക്കു فَقَالَ എന്നിട്ടു പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي നിശ്ചയമായും ഞാന്‍ لِمَا أَنزَلْتَ നീ ഇറക്കിത്തരുന്നതിനു إِلَيَّ എനിക്ക്, എന്‍റെ നേരെ مِنْ خَيْرٍ നന്‍മയായിട്ടു, ഗുണമായ വല്ലതും فَقِيرٌ ആവശ്യക്കാരനാണ്.
28:24അപ്പോള്‍ അദ്ദേഹം ആ രണ്ടു സ്ത്രീകള്‍ക്കുവേണ്ടി (അവരുടെ കാലികള്‍ക്ക്) വെള്ളംകൊടുത്തു.
പിന്നീടദ്ദേഹം തണലിലേക്ക് മാറിനിന്നു (ഇങ്ങിനെ) പറഞ്ഞു: "എന്‍റെ രക്ഷിതാവേ! എന്‍റെ നേരെ ഗുണമായിട്ടുള്ള വല്ലതും നീ ഇറക്കിത്തരുന്നതിന് നിശ്ചയമായും ഞാന്‍ ആവശ്യക്കാരനാണേ!"
فَجَاءَتْهُ അപ്പോള്‍ (അങ്ങനെയിരിക്കെ) അദ്ദേഹത്തിനടുത്തു വന്നു إِحْدَاهُمَا ആ രണ്ടില്‍ ഒരുവള്‍ تَمْشِي നടന്നുകൊണ്ട് عَلَى اسْتِحْيَاءٍ ലജ്ജയോടെ, സങ്കോചപ്പെട്ടുകൊണ്ട് قَالَتْ അവള്‍ പറഞ്ഞു إِنَّ أَبِي നിശ്ചയമായും എന്‍റെ പിതാവ്, ബാപ്പ يَدْعُوكَ താങ്കളെ ക്ഷണിക്കുന്നു, വിളിക്കുന്നു لِيَجْزِيَكَ താങ്കള്‍ക്കു പ്രതിഫലം നല്‍കുവാനായി أَجْرَ കൂലി, പ്രതിഫലം مَا سَقَيْتَ താങ്കള്‍ വെള്ളം കൊടുത്തതിന്‍റെ لَنَا ഞങ്ങള്‍ക്കുവേണ്ടി فَلَمَّا جَاءَهُ അങ്ങനെ അദ്ദേഹത്തിനടുക്കല്‍ വന്നപ്പോള്‍ وَقَصَّ عَلَيْهِ അദ്ദേഹത്തിനു വിവരിച്ചുകൊടുക്കയും الْقَصَصَ കഥ, വിവരം قَالَ അദ്ദേഹം പറഞ്ഞു لَاتَخَفْ ഭയപ്പെടേണ്ട, പേടിക്കേ ണ്ട نَجَوْتَ താന്‍ രക്ഷപ്പെട്ടിരിക്കുന്നു مِنَ الْقَوْمِ ജനതയില്‍നിന്നു الظَّالِمِين അക്രമികളായ.
28:25അങ്ങിനെയിരിക്കെ, ആ രണ്ടില്‍ ഒരുവള്‍ ലജ്ജാഭാവത്തോടെ നടന്നുകൊണ്ട് അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നു. അവള്‍ പറഞ്ഞു: "ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ (ഞങ്ങളുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തതിന്‍റെ പ്രതിഫലം താങ്കള്‍ക്കു നല്‍കുന്നതിനായി എന്‍റെ പിതാവു താങ്കളെ വിളിക്കുന്നു ണ്ട്."
അങ്ങനെ, അദ്ദേഹത്തിന്‍റെ അടുക്കല്‍ വരികയും, അദ്ദേഹത്തിനു (തന്‍റെ) കഥ വിവരിച്ചുകൊടു ക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം (മൂസായോടു) പറഞ്ഞു: "ഭയപ്പെടേണ്ട - അക്രമികളായ (ആ) ജനങ്ങളില്‍നിന്ന് താങ്കള്‍ രക്ഷപ്പെട്ടിരിക്കുന്നു!"
قَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നു أَنْ أُنكِحَكَ താങ്കള്‍ക്കു വിവാഹം ചെയ്തുതരുവാന്‍ إِحْدَى ابْنَتَيَّ എന്‍റെ രണ്ടു പെണ്‍മക്കളില്‍ ഒരുവളെ هَاتَيْنِ ഈരണ്ട് عَلَىٰ أَن تَأْجُرَنِي താങ്കളെനിക്കു കൂലിവേല ചെയ്യുന്നതിന്‍റെ പേരില്‍ (നിശ്ചയത്തോടെ) ثَمَانِيَ حِجَجٍ എട്ടു വര്‍ഷം فَإِنْ أَتْمَمْتَ എനി താന്‍ പൂര്‍ത്തിയാക്കിയാല്‍ عَشْرًا പത്തു (കൊല്ലം) فَمِنْ عِندِكَ എന്നാല്‍ (അതു) തന്‍റെ പക്കല്‍ നിന്നാണ് (തന്‍റെ വകയാണ്) وَمَا أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നില്ല أَنْ أَشُقَّ ഞാന്‍ ബുദ്ധിമു ട്ടുണ്ടാക്കാന്‍, വിഷമമുണ്ടാക്കാന്‍ عَلَيْكَ താങ്കളുടെമേല്‍ سَتَجِدُنِي എന്നെ താങ്കള്‍ക്കു കാണാം, കണ്ടെത്താം إِن شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചാല്‍ مِنَ الصَّالِحِينَ സദ്‌വൃത്തന്‍മാരുടെ കൂട്ടത്തില്‍, നല്ലവരില്‍ പെട്ട(വനായി).
28:27അദ്ദേഹം [വൃദ്ധന്‍] പറഞ്ഞു: "താങ്കള്‍ എട്ട് വര്‍ഷം എനിക്കു കൂലിവേല ചെയ്യുമെന്നതിന്‍റെ പേരില്‍ എന്‍റെ ഈ രണ്ടു പുത്രിമാരില്‍ ഒരുവളെ താങ്കള്‍ക്കു വിവാഹം ചെയ്തുതരുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുണ്ട്." എനി, പത്തുവര്‍ഷം താങ്കള്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ (അത്) താങ്കളുടെ വക (ഔദാര്യം) ആയിരിക്കുന്നതാണ്. താങ്കള്‍ക്ക് വിഷമമുണ്ടാക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
അല്ലാഹു ഉദ്ദേശിച്ചാല്‍ സജ്ജനങ്ങളില്‍ പെട്ടവനായി എന്നെ താങ്കള്‍ക്കു കാണാവുന്നതാണ്.
قَالَ അദ്ദേഹം പറഞ്ഞു ذَٰلِكَ അതു بَيْنِي وَبَيْنَكَ എന്‍റെയും താങ്കളുടെയും ഇടയിലുള്ളതത്രെ (നമ്മുടെ നിശ്ചയമാണ്) أَيَّمَا الْأَجَلَيْنِ രണ്ടു കാലാവധികളില്‍ ഏതൊന്നും قَضَيْتُ ഞാന്‍ നിര്‍വ്വഹിക്കുന്നതായാല്‍, തീര്‍ത്താല്‍ فَلَا عُدْوَانَ ഒരതിക്രമവും ഇല്ല (ഉണ്ടായിക്കൂടാ) عَلَيَّ എന്‍റെ മേല്‍ وَاللَّـهُ അല്ലാഹു عَلَىٰ مَا نَقُولُ നാം പറയുന്നതിന്‍റെ മേല്‍, പറയുന്നതിനു وَكِيلٌ സാക്ഷ്യം വഹിക്കുന്നവനാണ്.
28:28അദ്ദേഹം [മൂസാ] പറഞ്ഞു: "അത് എന്‍റെയും നിങ്ങളുടെയും ഇടയിലുള്ളതത്രെ". [നാം തമ്മിലു ള്ള നിശ്ചയമാണത്.] (ഈ പറഞ്ഞ) രണ്ട് കാലാവധികളില്‍ ഞാന്‍ ഏതൊന്ന്‍ നിറവേറ്റിയാലും എന്‍റെ പേരില്‍ യാതൊരു അതിക്രമവും ഉണ്ടാകാവതല്ല. നാം പറയുന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നവനാകുന്നു."
فَلَمَّا قَضَىٰ എന്നിട്ട് നിര്‍വ്വഹിച്ചപ്പോള്‍ مُوسَى മൂസാ الْأَجَلَ കാലാവധി وَسَارَ നടക്കുക (പോകുക)യും بِأَهْلِهِ തന്‍റെ വീട്ടുകാരുമായി, കുടുംബസമേതം آنَسَ അദ്ദേഹം ദര്‍ശിച്ചു, കണ്ടു സന്തോഷിച്ചു مِن جَانِبِ الطُّورِ "ത്വൂറി"ന്‍റെ ഭാഗത്തുനിന്നു نَارًا ഒരു തീ, അഗ്നി قَالَ لِأَهْلِهِ അദ്ദേഹം തന്‍റെ വീട്ടുകാരോടു പറഞ്ഞു امْكُثُوا നിങ്ങള്‍ നില്‍ക്കുവിന്‍ (താമസിക്കിന്‍) തങ്ങുവിന്‍ إِنِّي آنَسْتُ ഞാന്‍ കണ്ടിരിക്കുന്നു نَارًا ഒരു തീ لَّعَلِّي آتِيكُم ഞാന്‍ നിങ്ങള്‍ക്കു വന്നേക്കാം مِّنْهَا അതില്‍നിന്നു بِخَبَرٍ വല്ല വര്‍ത്തമാനവും കൊണ്ട് أَوْ جَذْوَةٍ അല്ലെങ്കില്‍ ഒരു കനല്‍ (കൊള്ളി) مِّنَ النَّارِ തീയില്‍നിന്നുള്ള لَعَلَّكُمْ تَصْطَلُونَ നിങ്ങള്‍ക്കു തീ കായാം, തീ കായുവാന്‍ വേണ്ടി.
28:29എന്നിട്ട്, മൂസാ കാലാവധി നിറവേറ്റുകയും, തന്‍റെ വീട്ടുകാരുമായി (സ്വരാജ്യത്തേക്ക്) പോകുക യും ചെയ്തപ്പോള്‍, "ത്വൂര്‍" (പര്‍വ്വതത്തി)ന്‍റെ ഭാഗത്തുനിന്നു അദ്ദേഹം ഒരു തീ ദര്‍ശിച്ചു.
അദ്ദേഹം തന്‍റെ വീട്ടുകാരോടു പറഞ്ഞു: "നിങ്ങള്‍ (ഇവിടെ) നില്‍ക്കുക. ഞാന്‍ ഒരു തീ ദര്‍ശിച്ചി രിക്കുന്നു! അവിടെ നിന്നു നിങ്ങള്‍ക്കു വല്ല വര്‍ത്തമാനമോ, അല്ലെങ്കില്‍ ഒരു തീകൊള്ളിയോ ഞാന്‍ കൊണ്ടുവന്നേക്കാം, നിങ്ങള്‍ക്കു തീക്കായാമല്ലോ!"
اسْلُكْ നീ കടത്തുക, പ്രവേശിപ്പിക്കുക يَدَكَ നിന്‍റെ കൈ فِي جَيْبِكَ നിന്‍റെ (കുപ്പായത്തിന്‍റെ, മാറില്‍ تَخْرُجْ അതു പുറത്തുവരും, പ്രത്യക്ഷപ്പെടും بَيْضَاءَ വെള്ളനിറമുള്ളതായി مِنْ غَيْرِ سُوءٍ ഒരു ദൂഷ്യവും (കെടുതലും) കൂടാതെ وَاضْمُمْ നീ ചേര്‍ക്കുകയും (കൂട്ടിപ്പിടിക്കുകയും) ചെയ്യുക إِلَيْكَ നിന്നിലേക്കു جَنَاحَكَ നിന്‍റെ പാര്‍ശ്വത്തെ, പക്ഷത്തെ مِنَ الرَّهْبِ ഭയപ്പാടിനു, ഭയപ്പാടിനാല്‍ فَذَانِكَ അങ്ങനെ അതു രണ്ടും بُرْهَانَانِ രണ്ടു തെളിവുകളാണ്, ലക്ഷ്യങ്ങളാണ് مِن رَّبِّكَ നിന്‍റെ രക്ഷിതാവിങ്കല്‍നിന്നു إِلَىٰ فِرْعَوْنَ ഫിര്‍ഔന്‍റെ അടുക്കലേക്ക് وَمَلَئِهِ അവന്‍റെ പ്രധാനികളുടെയും, സംഘക്കാരുടെയും إِنَّهُمْ നിശ്ചയമായും അവര്‍ كَانُوا ആയിരിക്കുന്നു, ആകുന്നു قَوْمًا ഒരു ജനത فَاسِقِينَ തോന്നിയവാസിക ളായ, ദുര്‍ന്നടപ്പുകാരായ.
28:32"നിന്‍റെ കൈ നിന്‍റെ കുപ്പായാത്തിന്‍റെ മാറില്‍ കടത്തുക; യാതൊരു ദൂഷ്യവും കൂടാതെ അതു വെളുത്തതായി പുറത്തു വരുന്നതാണ്. ഭയപ്പാടിന് (പരിഹാരമായി) നീ നിന്‍റെ പാര്‍ശ്വത്തെ നിന്നി ലേക്കു കൂട്ടിപ്പിടിക്കുകയും ചെയ്തുകൊള്ളുക. അങ്ങിനെ, അതുരണ്ടും, [വടിയും, കൈയും] ഫിര്‍ഔന്‍റെയും, അവന്‍റെ പ്രധാനികളുടെയും അടുക്കലേക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. നിശ്ചയമായും, അവര്‍ തോന്നിയവാസികളായ ഒരു ജനതയായിരിക്കുന്നു."
قَالَ അവന് പറഞ്ഞു سَنَشُدُّ നാം ബലം കൂട്ടിത്തരാം, ശക്തിപ്പെടുത്താം عَضُدَكَ നിന്‍റെ തോള്‍കൈക്ക്, (കരങ്ങള്‍ക്ക്) بِأَخِيكَ നിന്‍റെ സഹോദരനെക്കൊണ്ട് وَنَجْعَلُ നാം ഉണ്ടാക്കുകയും (ഏര്‍പ്പെടുത്തുകയും) ചെയ്യാം لَكُمَا നിങ്ങള്‍ക്കു രണ്ടാള്‍ക്കും سُلْطَانًا ഒരു പ്രാബല്യം, ശക്തി, തെളിവ്, പ്രമാണം, അധികാരം, സ്വാധീനം فَلَا يَصِلُونَ അതിനാല്‍ അവര്‍ വന്നെത്തുകയില്ല, ചേരുകയില്ല, എത്തുകയില്ല إِلَيْكُمَا നിങ്ങളിലേക്കു بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിമിത്തം, (കൊണ്ട്) أَنتُمَا നിങ്ങള്‍ രണ്ടാളുമാണ് وَمَنِ اتَّبَعَكُمَا നിങ്ങളെ പിന്‍തുടര്‍ന്നുവരും الْغَالِبُونَ വിജയികള്‍, പ്രബലര്‍.
28:35അവന്‍ [അല്ലാഹു] പറഞ്ഞു: "നിന്‍റെ സഹോദരനെക്കൊണ്ട് നിന്‍റെ തോള്‍ കൈക്ക് നാം ബലം കൂട്ടിത്തരാം. നിങ്ങള്‍ക്കു രണ്ടാള്‍ക്കും നാം ഒരധികൃതശക്തി ഉണ്ടാക്കിത്തരുകയും ചെയ്യാം. അതിനാല്‍, അവര്‍ നിങ്ങളിലേക്ക് വന്നെത്തുന്നതല്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന നിങ്ങളെ പിന്‍തുടര്‍ന്നവരും ആയിരിക്കും വിജയികള്‍."
فَلَمَّا جَاءَهُم അങ്ങനെ അവരുടെ അടുക്കല്‍ചെന്നപ്പോള്‍ مُّوسَىٰ മൂസാ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങ ളും കൊണ്ട് بَيِّنَاتٍ വ്യക്തങ്ങളായ നിലയില്‍ തെളിവുകളായിട്ടു قَالُوا അവര്‍ പറഞ്ഞു مَا هَـٰذَا ഇതല്ല إِلَّا سِحْرٌ ജാലവിദ്യയല്ലാതെ مُّفْتَرًى വ്യാജനിര്‍മ്മിതമായ, കെട്ടിച്ചമക്കപ്പെട്ട وَمَا سَمِعْنَا നാം (ഞങ്ങള്‍) കേട്ടി ട്ടുമില്ല بِهَـٰذَا ഇതിനെക്കുറിച്ച് فِي آبَائِنَا നമ്മുടെ പിതാക്കളില്‍ الْأَوَّلِينَ പൂര്‍വ്വന്‍മാരായ, മുന്‍കഴിഞ്ഞ.
28:36അങ്ങിനെ, മൂസാ അവരുടെ അടുക്കല്‍ വ്യക്തമായ തെളിവുകളുമായി നമ്മുടെ ദൃഷ്ടാന്തങ്ങ ളും കൊണ്ട് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: "ഇതു വ്യാജനിര്‍മ്മിതമായ ഒരു ജാലവിദ്യയല്ലാതെ (മറ്റൊന്നും തന്നെ) അല്ല; നമ്മുടെ പൂര്‍വ്വപിതാക്കളില്‍ നാം ഇതിനെപ്പറ്റി കേട്ടിട്ടുമില്ല."
وَقَالَ فِرْعَوْنُ ഫിര്‍ഔന്‍ പറഞ്ഞു يَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ مَا عَلِمْتُ ഞാനറിഞ്ഞിട്ടില്ല, എനിക്കറിവില്ല لَكُم നിങ്ങള്‍ക്കു مِّنْ إِلَـٰهٍ ഒരു ഇലാഹിനെയും غَيْرِي ഞാനല്ലാതെ, ഞാനൊഴികെ فَأَوْقِدْ അതു കൊണ്ടു നീ കത്തിക്കുക, നെരിപ്പൂട്ടുക لِي എനിക്കുവേണ്ടി يَا هَامَانُ ഓ ഹാമാനേ عَلَى الطِّينِ കളിമണ്ണില്‍, മണ്ണിന്‍മേല്‍ فَاجْعَل لِّي എന്നിട്ടു എനിക്കുണ്ടാക്കുക صَرْحًا ഒരു ഉന്നതസൗധം, കൊത്തളം, സ്തംഭം لَّعَلِّي أَطَّلِعُ ഞാന്‍ എത്തിനോക്കാം, എന്നിക്ക് ചെന്നുനോക്കുവാന്‍ إِلَىٰ إِلَـٰهِ مُوسَىٰ മൂസായുടെ ഇലാഹിങ്കലേക്കു وَإِنِّي നിശ്ചയമായും ഞാന്‍ لَأَظُنُّهُ അവനെ ഞാന്‍ ധരിക്കുന്നു, വിചാരി ക്കുന്നു مِنَ الْكَاذِبِينَ വ്യാജം (കളവു) പറയുന്നവരില്‍ പെട്ടവനാണെന്നു.
28:38ഫിര്‍ഔന്‍ പറഞ്ഞു: "പ്രാധാനികളേ, ഞാനല്ലാതെ യാതൊരു ഇലാഹും [ആരാധ്യനും] നിങ്ങള്‍ ക്കുള്ളതായി ഞാന്‍ അറിയുന്നില്ല.
അതുകൊണ്ട് ഓ ഹാമാന്‍! എനിക്കുവേണ്ടി നീ കളിമണ്ണില്‍ നെരിപ്പൂട്ടുക. [ഇഷ്ടികയുണ്ടാക്കി ചൂള വെക്കുക] എന്നിട്ട് എനിക്കൊരു ഉന്നത സൗധമുണ്ടാക്കിത്തരുക. മൂസായുടെ ഇലാഹിങ്കലേക്ക് എനിക്ക് ചെന്ന് നോക്കാമല്ലോ! നിശ്ചയമായും, അവനെ വ്യാജം പറയുന്നവരില്‍ പെട്ടവനെന്നത്രെ ഞാന്‍ ധരിക്കുന്നത്."
فَأَخَذْنَاهُ അതിനാല്‍ നാം അവനെ പിടിച്ചു وَجُنُودَهُ തന്‍റെ സൈന്യങ്ങളെയും فَنَبَذْنَاهُمْ എന്നിട്ടു അവരെ നാം എറിഞ്ഞു فِي الْيَمِّ സമുദ്രത്തില്‍ فَانظُرْ അപ്പോള്‍ നോക്കുക كَيْفَ كَانَ എങ്ങനെ ഉണ്ടായെ ന്നു, ആയെന്നു عَاقِبَةُ الظَّالِمِينَ അക്രമികളുടെ പര്യവസാനം, അന്ത്യഫലം.
28:40അതിനാല്‍, അവനെയും അവന്‍റെ സൈന്യങ്ങളെയും നാം പിടിച്ചു; എന്നിട്ട് സമുദ്രത്തില്‍ എറിഞ്ഞു കളഞ്ഞു.
അപ്പോള്‍, (ആ) അക്രമികളുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു നോക്കുക!
وَجَعَلْنَاهُمْ അവരെ നാം ആക്കി أَئِمَّةً നേതാക്കന്‍മാര്‍, മുമ്പന്മാര്‍ يَدْعُونَ ക്ഷണിക്കുന്ന, വിളിക്കുന്ന إِلَى النَّارِ നരകത്തിലേക്കു وَيَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ لَا يُنصَرُونَ അവര്‍ സഹായിക്കപ്പെടുന്നതുമല്ല.
28:41നാം അവരെ നരകത്തിലേക്കു ക്ഷണിക്കുന്ന നേതാക്കളാക്കി; ഖിയാമത്തുനാളില്‍ അവര്‍ക്കു സഹായം നല്‍കപ്പെടുന്നതുമല്ല.
وَمَا كُنتَ നീ ഉണ്ടായിരുന്നില്ല, നീ ആയിരുന്നില്ല بِجَانِبِ الْغَرْبِيِّ പടിഞ്ഞാറുവശത്തിന്‍റെ പാര്‍ശ്വത്തില്‍, ഓരത്തില്‍ إِذْ قَضَيْنَا നാം നിര്‍വ്വഹിച്ചപ്പോള്‍, നിറവേറ്റിയപ്പോള്‍ إِلَىٰ مُوسَى മൂസാക്ക് الْأَمْرَ (ആ) കാര്യം, കല്‍പന وَمَا كُنتَ നീ ആയിരുന്നതുമില്ല مِنَ الشَّاهِدِينَ സാക്ഷികളില്‍, ഹാജരുള്ളവ രില്‍ (പെട്ടവന്‍).
28:44(നബിയേ) മൂസാക്ക് നാം (ആ) കാര്യം നിര്‍വ്വഹിച്ചുകൊടുത്തപ്പോള്‍ (ത്വൂര്‍ പര്‍വ്വതത്തിന്‍റെ) പടിഞ്ഞാറുവശത്തെ പാര്‍ശ്വത്തില്‍ നീയുണ്ടായിരുന്നില്ല; നീ (അതിന്) സാക്ഷികളില്‍പ്പെട്ടവനു മായിരുന്നില്ല.
وَلَـٰكِنَّا എങ്കിലും നാം أَنشَأْنَا നാം ഉണ്ടാക്കി, ഉത്ഭവിപ്പിച്ചു قُرُونًا പല തലമുറകളെ, കാലക്കാരെ فَتَطَاوَلَ എന്നിട്ടു ദീര്‍ഘമായി, നീണ്ടുനിന്നു عَلَيْهِمُ അവരില്‍, അവര്‍ക്കു الْعُمُرُ ആയുഷ്കാലം, ആയുസ്സ് وَمَا كُنتَ നീ ആയിരുന്നതുമില്ല ثَاوِيًا നിവസിക്കുന്നവന്‍, പാര്‍ക്കുന്നവന്‍ فِي أَهْلِ مَدْيَنَ മദ്-യന്‍കാരില്‍ تَتْلُو നീ ഓതിക്കൊടുത്തുകൊണ്ട് عَلَيْهِمْ അവര്‍ക്ക്, അവരില്‍ آيَاتِنَا നമ്മുടെ ലക്ഷ്യങ്ങള്‍, ദൃഷ്ടാന്ത ങ്ങള്‍ وَلَـٰكِنَّا എങ്കിലും നാം كُنَّا നാം ആകുന്നു مُرْسِلِينَ ദൗത്യം നല്‍കുന്നവര്‍, അയക്കുന്നവര്‍.
28:45എങ്കിലും നാം (പിന്നീട്) പല തലമുറകളെയും ഉണ്ടാക്കി; എന്നിട്ട് അവരില്‍ ആയുഷ്കാലം ദീര്‍ഘമായിക്കഴിഞ്ഞു.
മദ്-യന്‍കാര്‍ക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിച്ചു കൊണ്ട് നീ അവരില്‍ നിവസിക്കുന്ന ആളുമായിരുന്നില്ല. എങ്കിലും, നാം ദൗത്യം നല്‍കുന്ന [റസൂലുകളെ നിയോഗിക്കുന്ന]വരാകുന്നു.
وَمَا كُنتَ നീ ഉണ്ടായിരുന്നില്ല, ആയിരുന്നില്ല بِجَانِبِ الطُّورِ ത്വൂറിന്‍റെ പാര്‍ശ്വത്തില്‍, അരികില്‍ إِذْ نَادَيْنَا നാം വിളിച്ചപ്പോള്‍ وَلَـٰكِن എങ്കിലും, പക്ഷേ رَّحْمَةً കാരുണ്യമായിട്ട്, അനുഗ്രഹമായിട്ട് مِّن رَّبِّكَ നിന്‍റെ റബ്ബിന്‍റെ പക്കല്‍നിന്നുള്ള لِتُنذِرَ നീ താക്കീതു (മുന്നറിയിപ്പ് നല്‍കുവാന്‍) قَوْمًا ഒരു ജനതക്ക് مَّا أَتَاهُم അവര്‍ക്ക് വന്നിട്ടില്ല مِّن نَّذِيرٍ ഒരു താക്കീതുകാരനും, മുന്നറിയിപ്പുകാരനും مِّن قَبْلِكَ നിനക്കുമുമ്പ് لَعَلَّهُمْ അവര്‍ ആയേക്കാം, ആകുവാന്‍വേണ്ടി يَتَذَكَّرُونَ ഉറ്റാലോചിക്കും.
28:46ത്വൂര്‍ (പര്‍വതത്തി)ന്‍റെ പാര്‍ശ്വത്തില്‍, നാം (മൂസായെ) വിളിച്ചപ്പോഴും നീ ഉണ്ടായിരുന്നില്ല; എങ്കിലും, നിന്‍റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു (വമ്പിച്ച) അനുഗ്രഹമായിട്ടത്രെ (ഇതൊക്കെ നിനക്ക് അറിയിച്ചുതന്നത്). നിനക്കുമുമ്പ് ഒരു താക്കീതുകാരനും ചെന്നിട്ടില്ലാത്ത ഒരു ജനതക്ക് നീ താക്കീതു നല്‍കുവാനായിട്ടാകുന്നു (അത്); അവര്‍ ഉറ്റാലോചിച്ചേക്കാമല്ലോ.
فَلَمَّا جَاءَهُمُ അങ്ങനെ അവര്‍ക്കു വന്നപ്പോള്‍ الْحَقُّ യഥാര്‍ത്ഥം, സത്യം مِنْ عِندِنَا നമ്മുടെ പക്കല്‍ നിന്നു قَالُوا അവ൪ പറഞ്ഞു لَوْلَا أُوتِيَ അവനു നല്‍കപ്പെടാത്തതെന്തു, കൊടുക്കപ്പെടരുതോ مِثْلَ مَا أُوتِيَ നല്‍കപ്പെട്ടതുപോലെ مُوسَىٰ മൂസാക്കു أَوَلَمْ يَكْفُرُوا അവര്‍ അവിശ്വസിക്കയും ചെയ്തില്ലേ بِمَا أُوتِيَ നല്‍കപ്പെട്ടതില്‍ مُوسَىٰ മൂസാക്കു مِن قَبْلُ മുമ്പു قَالُوا അവര്‍ പറഞ്ഞു سِحْرَانِ രണ്ടു ജാലവിദ്യകള്‍ تَظَاهَرَا രണ്ടും പരസ്പരം പിന്തുണ നല്‍കുന്നു وَقَالُوا അവര്‍ പറയുകയും ചെയ്തു إِنَّا നിശ്ചയമായും ഞങ്ങള്‍ بِكُلٍّ എല്ലാറ്റിലും كَافِرُونَ അവിശ്വസിക്കുന്നവരാണ്.
28:48എന്നാല്‍, നമ്മുടെ പക്കല്‍നിന്ന് യഥാര്‍ത്ഥം അവര്‍ക്ക് വന്നപ്പോഴോ, അവര്‍ പറയുകയാണ്: "മൂസാക്കു നല്‍കപ്പെട്ടതുപോലെയുള്ളതു [ദൃഷ്ടാന്തങ്ങള്‍] ഇവനു നല്‍കപ്പെടാത്തതെന്താണ്?!" എന്ന്.
മുമ്പ് മൂസാക്കു നല്‍കപ്പെട്ടതിലും അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ?! അവര്‍ പറഞ്ഞു: "പരസ്പം പിന്തുണ നല്‍കുന്ന രണ്ടു ജാലവിദ്യകളാണ് എന്ന്. "നിശ്ചയമായും, ഞങ്ങള്‍ എല്ലാറ്റിലും അവിശ്വസിക്കുന്നവരാണ്" എന്നും അവര്‍ പറയുന്നു!
قُلْ പറയുക فَأْتُوا എന്നാല്‍ വരുവിന്‍ بِكِتَابٍ ഒരു വേദഗ്രന്ഥംകൊണ്ട് مِّنْ عِندِ اللَّـهِ അല്ലാഹുവിന്‍റെ പക്കല്‍നിന്ന് هُوَ അതു أَهْدَىٰ കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമാണ് مِنْهُمَا അതു രണ്ടിനെക്കാള്‍ أَتَّبِعْهُ (എന്നാല്‍) ഞാനതിനെ പിന്‍പറ്റാം إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍, സത്യവാദികള്‍.
28:49(നബിയേ) പറയുക: "എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നുമുള്ള ഒരു വേദഗ്രന്ഥം - അത് അവ രണ്ടിനെക്കാളും കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമായിക്കൊണ്ട് - നിങ്ങള്‍ കൊണ്ടുവരുക, ഞാന്‍ അതു പിന്‍പറ്റിക്കൊള്ളാം; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (കാണട്ടെ)!".
فَإِن لَّمْ يَسْتَجِيبُوا എന്നിട്ടവര്‍ മറുപടി (ഉത്തരം) തന്നില്ലെങ്കില്‍ لَكَ നിനക്ക് فَاعْلَمْ എന്നാല്‍ അറിയുക أَنَّمَا يَتَّبِعُونَ നിശ്ചയമായും അവര്‍ പിന്‍പറ്റുന്നു എന്ന് أَهْوَاءَهُمْ അവരുടെ ഇച്ഛകളെ (മാത്രം) وَمَنْ أَضَلُّ ആരാണ് അധികം വഴി തെറ്റിയവന്‍ مِمَّنِ اتَّبَعَ പിന്‍പറ്റിയവനെക്കാള്‍, തുടര്‍ന്നവനെക്കാള്‍ هَوَاهُ തന്‍റെ ഇച്ഛയെ بِغَيْرِ هُدًى ഒരു മാര്‍ഗ്ഗദര്‍ശനവും കൂടാതെ مِّنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്ന് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يَهْدِي അവന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുകയില്ല, വഴി കാട്ടുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനതക്ക്.
28:50എന്നിട്ട് അവര്‍ നിനക്ക് (അതിന്) ഉത്തരം തന്നില്ലെങ്കില്‍, അവര്‍ തങ്ങളുടെ ഇച്ഛകളെമാത്രം പിന്‍പറ്റിക്കൊണ്ടിരിക്കുകയാണെന്ന് നീ അറിഞ്ഞുകൊള്ളുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗ്ഗദര്‍ശനവും കൂടാതെ, തന്‍റെ ഇച്ഛയെ പിന്‍പറ്റുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരാണുള്ളത്?! നിശ്ചയമായും, അല്ലാഹു അക്രമികളായ ജനതയെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല.
أُولَـٰئِكَ അക്കൂട്ടര്‍ يُؤْتَوْنَ അവര്‍ക്കു കൊടുക്കപ്പെടും أَجْرَهُم അവരുടെ പ്രതിഫലം مَّرَّتَيْنِ രണ്ടു പ്രാവശ്യം بِمَا صَبَرُوا അവര്‍ സഹിച്ചതുകൊണ്ട്, ക്ഷമിച്ചതുനിമിത്തം وَيَدْرَءُونَ അവര്‍ തടുക്കുന്നു بِالْحَسَنَةِ നന്‍മകൊണ്ട് السَّيِّئَةَ തിന്‍മയെ وَمِمَّا رَزَقْنَاهُمْ നാമവര്‍ക്കു നല്‍കിയതില്‍നിന്നു يُنفِقُونَ അവര്‍ ചിലവഴിക്കയും ചെയ്യും.
28:54അക്കൂട്ടര്‍ക്ക് - അവര്‍ ക്ഷമിച്ചതു നിമിത്തം - അവരുടെ പ്രതിഫലം രണ്ടു പ്രാവശ്യം [ഇരട്ടിയാ യി] നല്‍കപ്പെടുന്നതാകുന്നു. അവര്‍, നന്‍മകൊണ്ട് തിന്‍മയെ തടുക്കുന്നു. നാം അവര്‍ക്ക് നല്‍കി യിട്ടുള്ളതില്‍നിന്ന് അവര്‍ ചിലവഴിക്കുകയും ചെയ്യുന്നു.
إِنَّكَ നിശ്ചയമായും നീ لَا تَهْدِي നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല مَنْ أَحْبَبْتَ നീ ഇഷ്ടപ്പെട്ടവരെ وَلَـٰكِنَّ اللَّـهَ എങ്കിലും, അല്ലാഹു يَهْدِي അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَهُوَ അവന്‍, അവനാകട്ടെ أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് بِالْمُهْتَدِينَ സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി.
28:56(നബിയേ) നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല; എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു. സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെ ക്കുറിച്ച് അവന്‍ നല്ലവണ്ണം അറിയുന്നവനുമത്രെ.
وَقَالُوا അവര്‍ പറയുന്നു إِن نَّتَّبِعِ ഞങ്ങള്‍ പിന്‍പറ്റിയാല്‍ الْهُدَىٰ സന്‍മാര്‍ഗ്ഗം, നേര്‍വഴി, മാര്‍ഗ്ഗദ൪ ശനം مَعَكَ താങ്കളുടെകൂടെ نُتَخَطَّفْ ഞങ്ങള്‍ റാഞ്ചി എടുക്കപ്പെടും, പറ്റിച്ചെടുക്കപ്പെടും مِنْ أَرْضِنَا ഞങ്ങളുടെ ഭൂമിയില്‍ (നാട്ടില്‍)നിന്ന് أَوَلَمْ نُمَكِّن നാം സൗകര്യം ചെയ്തു കൊടുത്തിട്ടില്ലേ, സ്വാധീനം നല്‍കിയിട്ടില്ലേ لَّهُمْ അവര്‍ക്ക് حَرَمًا ഒരു ഹറമിനെ (പവിത്രസ്ഥലത്തെ, അലംഘനീയ മായ സ്ഥാനത്തെ) آمِنًا നിര്‍ഭയമായ, സ്വസ്ഥമായ, വിശ്വസനീയമായ, സുരക്ഷിതമായ يُجْبَىٰ ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു إِلَيْهِ അതിലേക്ക് ثَمَرَاتُ ഫലങ്ങള്‍ كُلِّ شَيْءٍ എല്ലാ വസ്തുക്കളുടെയും رِّزْقًا ആഹാരമായിട്ടു, ഉപജീവനമായിട്ടു مِّن لَّدُنَّا നമ്മുടെ പക്കല്‍നിന്നുള്ള وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരില്‍ അധികമാളും لَا يَعْلَمُونَ അറിയുന്നില്ല.
28:57അവര്‍ പറയുന്നു: "(മുഹമ്മദേ) തന്‍റെ കൂടെ ഞങ്ങള്‍ (ഈ) സന്‍മാര്‍ഗ്ഗം പിന്‍തുടര്‍ന്നാല്‍, ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് റാഞ്ചി എടുക്കപ്പെടും." എന്നു!
നാം [അല്ലാഹു] ഒരു നിര്‍ഭയമായ "ഹറം" [അലംഘനീയമായ പവിത്രസ്ഥലം] അവര്‍ക്കു സൗകര്യ പ്പെടുത്തിക്കൊടുത്തിട്ടില്ലേ?! നമ്മുടെ പക്കല്‍നിന്നുള്ള ആഹാരമായി എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു. എങ്കിലും, അവരില്‍ അധികമാളുകളും അറിയുന്നില്ല.
وَكَمْ എത്രയോ, എത്രയാണ് أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു مِن قَرْيَةٍ രാജ്യത്തില്‍നിന്ന് بَطِرَتْ അഹങ്കരിച്ചു, ഗര്‍വ്വ് കാണിച്ചു مَعِيشَتَهَا അതിന്‍റെ ജീവിതരീതിയില്‍, ഉപജീവനക്രമത്തില്‍ فَتِلْكَ എന്നിട്ടതാ مَسَاكِنُهُمْ അവരുടെ വാസസ്ഥലങ്ങള്‍ لَمْ تُسْكَن അവ നിവസിക്കപ്പെട്ടിട്ടില്ല, പാര്‍പ്പുണ്ടായി ട്ടില്ല مِّن بَعْدِهِمْ അവരുടെ ശേഷം إِلَّا قَلِيلًا അല്‍പമല്ലാതെ, ദുര്‍ല്ലഭമായിട്ടല്ലാതെ وَكُنَّا നാമായിത്തീരുക യും ചെയ്തു نَحْنُ നാം തന്നെ الْوَارِثِينَ അനന്തരാവകാശികള്‍.
28:58ജീവിതരീതിയില്‍ അഹങ്കരിച്ച എത്രയോ രാജ്യങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്;-
എന്നിട്ടതാ, അവരുടെ [ആ രാജ്യക്കാരുടെ] വാസസ്ഥലങ്ങള്‍! അവര്‍ക്കുശേഷം ദുര്‍ല്ലഭമായിട്ടല്ലാ തെ അവയില്‍ നിവസിക്കപ്പെടുകയുണ്ടായിട്ടില്ല. നാം തന്നെ (അവയ്ക്ക്) അവകാശികളായിത്തീ രുകയും ചെയ്തു.
وَمَا كَانَ رَبُّكَ നിന്‍റെ റബ്ബല്ല مُهْلِكَ الْقُرَىٰ രാജ്യങ്ങളെ നശിപ്പിക്കുന്നവന്‍ حَتَّىٰ يَبْعَثَ അവന്‍ നിയോഗിക്കുന്നതുവരെ, അയക്കാതെ فِي أُمِّهَا അവയുടെ കേന്ദ്രത്തില്‍, മര്‍മ്മസ്ഥാനത്തു رَسُولًا ദൈവദൂതനെ, റസൂലിനെ يَتْلُو عَلَيْهِمْ അവര്‍ക്കു ഓതികൊടുക്കും آيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ وَمَا كُنَّا നാം അല്ല താനും مُهْلِكِي الْقُرَىٰ രാജ്യങ്ങളെ നശിപ്പിക്കുന്നവര്‍ إِلَّا وَأَهْلُهَا അവയിലെ ആളുകള്‍ ആയിട്ടല്ലാതെ ظَالِمُونَ അക്രമികള്‍.
28:59(നബിയേ) നിന്‍റെ റബ്ബ്, രാജ്യങ്ങളുടെ കേന്ദ്രത്തില്‍ അവര്‍ക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്ന ഒരു റസൂലിനെ നിയോഗിക്കുന്നതുവരേക്കും അവയെ [രാജ്യങ്ങളെ] നശിപ്പിക്കുന്നവനല്ല; രാജ്യക്കാര്‍ അക്രമികളായിരിക്കവെ അല്ലാതെ നാം [അല്ലാഹു] അവയെ നശിപ്പിക്കുന്നവരുമല്ല.
أَفَمَن അപ്പോള്‍ ഒരുവനാണോ, ആരാണോ وَعَدْنَاهُ നാം അവനോടു വാഗ്ദാനം ചെയ്തു وَعْدًا حَسَنًا നല്ലൊരു വാഗ്ദാനം فَهُوَ എന്നിട്ടവന്‍ لَاقِيهِ അതിനെ കാണുന്നവനാണ്, അനുഭവിക്കുന്നവനാണ് كَمَن ഒരുവനെപ്പോലെ مَّتَّعْنَاهُ നാമവനു സുഖഭോഗം നല്‍കി, അനുഭവിപ്പിച്ചു مَتَاعَ الْحَيَاةِ ജീവിതത്തിന്‍റെ സുഖഭോഗം الدُّنْيَا ഐഹികമായ ثُمَّ هُوَ പിന്നെ അവന്‍ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ مِنَ الْمُحْضَرِينَ ഹാജറാക്കപ്പെടുന്നവരില്‍ പെട്ടവനുമാണ്.
28:61അപ്പോള്‍, ഏതൊരുവനോടു നാം നല്ലൊരു വാഗ്ദാനംചെയ്യുകയും, എന്നിട്ട് അവനതുകണ്ടെത്തി (അനുഭവി)ക്കുന്നവായിരിക്കുകയും ചെയ്യുന്നുവോ അവന്‍, ഐഹിക ജീവിതത്തിന്‍റെ സുഖഭോഗം നാം അനുഭവിപ്പിച്ചുകൊടുക്കുകയും, പിന്നീട് ഖിയാമത്തുനാളില്‍ താന്‍ (ശിക്ഷക്ക്) ഹാജറാക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുകയും ചെയ്യുന്നവനെപ്പോലെയാണോ?!
وَيَوْمَ يُنَادِيهِمْ അവരെ അവന്‍ വിളിക്കുന്ന ദിവസം فَيَقُولُ എന്നിട്ടവന്‍ പറയും أَيْنَ شُرَكَائِيَ എന്‍റെ പങ്കുകാര്‍ എവിടെ الَّذِينَ كُنتُمْ تَزْعُمُونَ നിങ്ങള്‍ ജല്‍പിച്ചിരുന്ന.
28:62അവരെ അവന്‍ [അല്ലാഹു] വിളിച്ച് (ഇങ്ങനെ) പറയുന്ന ദിവസം (ഓര്‍ക്കുക); "നിങ്ങള്‍ ജല്പിച്ചു കൊണ്ടിരുന്നതായ എന്‍റെ പങ്കുക്കാര്‍ എവിടെ?!"
وَيَوْمَ يُنَادِيهِمْ അവന് അവരെ വിളിക്കുന്ന ദിവസം فَيَقُولُ എന്നിട്ടു പറയും مَاذَا എന്താണ്, എന്തൊ ന്നാണ് أَجَبْتُمُ നിങ്ങള്‍ ഉത്തരം (മറുപടി) നല്‍കി الْمُرْسَلِينَ മുര്‍സലുകള്‍ക്കു.
28:65അവരെ വിളിച്ച് "എന്താണ് നിങ്ങള്‍ മുര്‍സലുകള്‍ക്ക് ഉത്തരം നല്‍കിയത്?" എന്ന് അവന്‍ [അല്ലാഹു] പറയുന്ന ദിവസം (ഓര്‍ക്കുക)!-
قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ إِن جَعَلَ اللَّـهُ അല്ലാഹു ആക്കിയാല്‍ عَلَيْكُمُ നിങ്ങളുടെ മേല്‍, നിങ്ങളില്‍ اللَّيْلَ രാത്രിയെ سَرْمَدًا സദാസമയത്തും, നിത്യമായും إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തുനാള്‍ വരെ مَنْ إِلَـٰهٌ ഏതൊരു ഇലാഹാണ് غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത يَأْتِيكُم നിങ്ങള്‍ക്കു കൊണ്ടുവരുന്നതു بِضِيَاءٍ ഒരു വെളിച്ചം, പ്രഭ أَفَلَا تَسْمَعُونَ എന്നിരിക്കെ നിങ്ങള്‍ കേള്‍ക്കുന്നില്ലേ.
28:71(നബിയേ) പറയുക: "നിങ്ങള്‍ കണ്ടുവോ [മനസ്സിലാക്കിയിട്ടുണ്ടോ?] ഖിയാമത്തുനാള്‍വരെ സദാസമയത്തും നിങ്ങളുടെ മേല്‍ അല്ലാഹു രാത്രി (തന്നെ) ആക്കുകയാണെങ്കില്‍, അല്ലാഹു അല്ലാത്ത ഏതൊരു ഇലാഹാണ് നിങ്ങള്‍ക്ക് ഒരു വെളിച്ചം കൊണ്ടുവന്നുതരുക?! എന്നിരിക്കേ, നിങ്ങള്‍ കേട്ടറിയുന്നില്ലേ?!".
قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ إِن جَعَلَ اللَّـهُ അല്ലാഹു ആക്കിയാല്‍ عَلَيْكُمُ നിങ്ങളുടെ മേല്‍ النَّهَارَ പകലിനെ سَرْمَدًا സദാസമയത്തും, നിത്യം إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തുനാള്‍ വരെ مَنْ إِلَـٰهٌ ഏതൊരു ഇലാഹാണ് غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത يَأْتِيكُم നിങ്ങള്‍ക്കു കൊണ്ടുവരുക بِلَيْلٍ ഒരു രാത്രി യെ تَسْكُنُونَ നിങ്ങള്‍ ശാന്തമായിരിക്കും, അടങ്ങിയിരിക്കാവുന്ന فِيهِ അതില്‍ أَفَلَا تُبْصِرُونَ അപ്പോള്‍ നിങ്ങള്‍ കാണുന്നില്ലേ.
28:72പറയുക: "നിങ്ങള്‍ കണ്ടുവോ [മനസ്സിലാക്കുന്നുവോ] ഖിയാമത്തുനാള്‍വരെ സദാസമയത്തും നിങ്ങളുടെ മേല്‍ അല്ലാഹു പകല്‍ (തന്നെ) ആക്കുകയാണെങ്കില്‍, അല്ലാഹു അല്ലാത്ത ഏതൊരു ഇലാഹാണ് നിങ്ങള്‍ക്കു ശാന്തമായിരിക്കാവുന്ന ഒരു രാത്രി നിങ്ങള്‍ക്കു കൊണ്ടുവന്നുതരുക?! എന്നിരിക്കെ, നിങ്ങള്‍ കണ്ടറിയുന്നില്ലേ?!".
وَيَوْمَ يُنَادِيهِمْ അവന് അവരെ വിളിക്കുന്ന ദിവസം فَيَقُولُ എന്നിട്ടു പറയുകയും أَيْنَ എവിടെയാണ് شُرَكَائِيَ എന്‍റെ പങ്കുകാര്‍ الَّذِينَ യാതൊരു കൂട്ടരായ كُنتُمْ تَزْعُمُونَ നിങ്ങള്‍ ജല്‍പിച്ചുവന്നിരുന്നു, വാദി ച്ചിരുന്നു, ധരിച്ചിരുന്നു.
28:74അവന്‍ [അല്ലാഹു] അവരെ വിളിപ്പിച്ച് "നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്ന എന്‍റെ പങ്കുക്കാര്‍ എവിടെ?" എന്നു ചോദിക്കുന്ന ദിവസം (ഓര്‍ക്കുക)!
وَنَزَعْنَا നാം പുറത്തുകൊണ്ടു വരുന്നതാണ്, നീക്കിയെടുക്കും مِن كُلِّ أُمَّةٍ എല്ലാ സമുദായത്തി ല്‍നിന്നും شَهِيدًا ഒരു സാക്ഷിയെ فَقُلْنَا എന്നിട്ടു നാം പറയും هَاتُوا കൊണ്ടുവരുവിന്‍ بُرْهَانَكُمْ നിങ്ങളുടെ തെളിവ് فَعَلِمُوا അപ്പോള്‍ അവര്‍ അറിയുന്നതാണ് أَنَّ الْحَقَّ നിശ്ചയമായും ന്യായം لِلَّـهِ അല്ലാഹുവിനാ ണ് (എന്ന്) وَضَلَّ വഴി മാറിപ്പോകയും ചെയ്യും, മറഞ്ഞു പോകും, തെറ്റിപോകും عَنْهُم അവരെവിട്ട്, അവരില്‍നിന്ന് مَّا كَانُوا അവരായിരുന്നതു يَفْتَرُونَ കെട്ടിച്ചമച്ചിരുന്ന, കളവു കെട്ടിയിരുന്ന.
28:75എല്ലാ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം പുറത്തു കൊണ്ടുവരുന്നതാണ്; എന്നിട്ട് നാം പറയും: "നിങ്ങളുടെ തെളിവ് കൊണ്ടുവരുവിന്‍" എന്നു! അപ്പോള്‍ അവര്‍ക്കറിയാം, ന്യായം അല്ലാഹുവിനാണ് ഉള്ളതെന്ന്. അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതു (മുഴുക്കെ) അവരെ വിട്ടുമാറി (മറഞ്ഞു) പോകുന്നതുമാണ്.
إِنَّ قَارُونَ നിശ്ചയമായും ഖാറൂന്‍ كَانَ അവനായിരുന്നു مِن قَوْمِ مُوسَىٰ മൂസായുടെ ജനതയില്‍പെട്ട (വന്‍) فَبَغَىٰ എന്നിട്ടവന്‍ ധിക്കാരം കാണിച്ചു عَلَيْهِمْ അവരുടെമേല്‍ وَآتَيْنَاهُ നാം അവനു കൊടുക്കുക യും ചെയ്തിരുന്നു مِنَ الْكُنُوزِ നിക്ഷേപങ്ങളില്‍ (നിധികളില്‍, ഭണ്ഡാരങ്ങളില്‍) നിന്നു مَا യതൊന്ന്‍ إِنَّ مَفَاتِحَهُ നിശ്ചയമായും അതിന്‍റെ താക്കോലുകള്‍ لَتَنُوءُ അതു (പേറാന്‍ കഴിയാത്ത) ഭാരമായിരുന്നു بِالْعُصْبَةِ ഒരു സംഘത്തിന്, കൂട്ടത്തിന് أُولِي الْقُوَّةِ ശക്തന്മാരായ إِذْ അങ്ങിനെയിരിക്കെ, അപ്പോള്‍ قَالَ لَهُ അവനോടു പറഞ്ഞു قَوْمُهُ അവന്‍റെ ജനങ്ങള്‍ لَا تَفْرَحْ നീ പുളകം കൊള്ളേണ്ട, ആഹ്ലാദിക്കരുതു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ അവന്‍ ഇഷ്ടപ്പെടുകയില്ല الْفَرِحِينَ പുളകം (ആഹ്ലാദം) കൊള്ളുന്ന വരെ.
28:76നിശ്ചയമായും, ഖാറൂന്‍ മൂസായുടെ ജനതയില്‍പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ മേല്‍ ധിക്കാരം കാണിച്ചു. അവന്‍റെ താക്കോലുകള്‍ തന്നെ, ശക്തന്മാരായ ഒരു സംഘത്തിന് (പേറാ ന്‍ കഴിയാത്ത) ഭാരമായിരിക്കത്തക്കവണ്ണം നിക്ഷേപങ്ങളെ നാം അവനു നല്‍കുകകയും ചെയ്തിരു ന്നു. അങ്ങിനെയിരിക്കെ, അവന്‍റെ ജനങ്ങള്‍ അവനോടു പറഞ്ഞു: "നീ പുളകം കൊള്ളേണ്ടാ - നിശ്ചയമായും പുളകം കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല!
وَابْتَغِ നീ തേടുക, അന്വേഷിക്കുക فِيمَا آتَاكَ നിനക്കു നല്‍കിയിട്ടുള്ളതില്‍ اللَّـهُ അല്ലാഹു الدَّارَ الْآخِرَةَ പരലോകത്തെ, പരലോകഭവനം وَلَا تَنسَ നീ വിസ്മരിക്കുകയും വേണ്ടാ نَصِيبَكَ നിന്‍റെ പങ്ക്, ഓഹരി مِنَ الدُّنْيَا ഇഹത്തില്‍ നിന്നു وَأَحْسِن നീയും നന്‍മ ചെയ്യുക كَمَا أَحْسَنَ اللَّـهُ അല്ലാഹു നന്‍മ ചെയ്തതുപോലെ إِلَيْكَ നിനക്കു وَلَا تَبْغِ നീ മുതിരരുത്, തേടരുതു, ശ്രമം നടത്തരുതു الْفَسَادَ കുഴപ്പത്തി നു, നാശത്തിനു فِي الْأَرْضِ ഭൂമിയില്‍, (നാട്ടില്‍) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുക യില്ല الْمُفْسِدِينَ കുഴപ്പമുണ്ടാക്കുന്നവരെ.
28:77അല്ലാഹു നിനക്കു നല്‍കിയിട്ടുള്ളതില്‍ നീ പരലോക (ഗുണ)ത്തെ തേടിക്കൊള്ളുക; ഇഹത്തി ല്‍നിന്നുമുള്ള നിന്‍റെ പങ്ക് നീ വിസ്മരിക്കുകയുംവേണ്ടാ! നിനക്ക് അല്ലാഹു നന്‍മ ചെയ്തുതന്ന പ്രകാരം നീയും നന്‍മ ചെയ്യുക; നീ നാട്ടില്‍ കുഴപ്പത്തിനു മുതിരരുത്. നിശ്ചയമായും, കുഴപ്പമു ണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല."
28:78അവന്‍ പറഞ്ഞു: "എന്‍റെ അടുക്കല്‍ (തക്ക) അറിവുള്ളതിന്‍റെ പേരില്‍ തന്നെയാണ് എനിക്കിതു നല്‍കപ്പെട്ടിരിക്കുന്നതു."
അവന്‍റെ മുമ്പ് അവനെക്കാള്‍ കടുത്ത ശക്തിയുള്ളവരും കൂടുതല്‍ സംഘബലമുള്ളവരുമായിരു ന്ന തലമുറകളെ അല്ലാഹു നശിപ്പിക്കുകയുണ്ടായിട്ടുണ്ടെന്നതു അവന്‍ അറിഞ്ഞിട്ടില്ലേ?!
കുറ്റവാളികളോട് തങ്ങളുടെ പാപങ്ങളെക്കുറിച്ച് ചോദിക്കപ്പെടുകയില്ല.
28:79അങ്ങനെ, അവന്‍ തന്‍റെ ആഡംബരത്തിലായും കൊണ്ട് തന്‍റെ ജനങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. (ഇതുകണ്ട്) ഐഹികജീവിതത്തെ ഉദ്ദേശിക്കുന്നവര്‍ പറഞ്ഞു: "ഹാ! ഖാറൂന്ന് നല്‍കപ്പെട്ടതുപോലെ ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ നന്നായേനെ! നിശ്ചയമായും അവന്‍ ഒരു വമ്പിച്ച ഭാഗ്യവാന്‍ തന്നെയാണ്!".
وَقَالَ പറഞ്ഞു الَّذِينَ أُوتُوا നല്‍കപ്പെട്ടവര്‍ الْعِلْمَ അറിവ് وَيْلَكُمْ നിങ്ങളുടെ കഷ്ടം, നാശം ثَوَابُ اللَّـهِ അല്ലാഹുവിന്‍റെ പ്രതിഫലം, കൂലി خَيْرٌ ഉത്തമമാണ് لِّمَنْ യാതൊരു കൂട്ടര്‍ക്കു آمَنَ വിശ്വസിച്ച وَعَمِلَ صَالِحًا സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്ത وَلَا يُلَقَّاهَا അതു സാധിച്ചു കൊടുക്കപ്പെടുകയില്ല, കിട്ടുകയില്ല إِلَّا الصَّابِرُونَ ക്ഷമാലുക്കള്‍ക്കല്ലാതെ, സഹനശീലന്‍മാര്‍ക്കല്ലാതെ.
28:80അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: "നിങ്ങളുടെ നാശം! വിശ്വസിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്കു അല്ലാഹുവിന്‍റെ (പക്കല്‍നിന്നുള്ള) പ്രതിഫലം കൂടുതല്‍ ഉത്തമമായിരിക്കും. സഹനശീലന്‍മാര്‍ക്കല്ലാതെ അതു (സാധിച്ച്) കിട്ടുന്നതുമല്ല."
فَخَسَفْنَا بِهِ അങ്ങനെ നാം അവനെ, ആഴ്ത്തി, വിഴുങ്ങിച്ചു وَبِدَارِهِ അവന്‍റെ ഭവനത്തെയും, വീടി നെയും الْأَرْضَ ഭൂമിയില്‍, ഭൂമിയെ(ക്കൊണ്ട്) فَمَا كَانَ അപ്പോള്‍ ഉണ്ടായില്ല لَهُ അവന്നു مِن فِئَةٍ ഒരു കക്ഷിയും, കൂട്ടരും يَنصُرُونَهُ അവനെ സഹായിക്കുന്ന, രക്ഷിക്കുന്ന مِن دُونِ اللَّـهِ അല്ലാഹുവിനെ കൂടാതെ, പുറമെ وَمَا كَانَ അവന്‍ ആയതുമില്ല مِنَ الْمُنتَصِرِينَ സ്വയരക്ഷ പ്രാപിക്കുന്നവരില്‍, രക്ഷാ നടപടിയെടുക്കുന്നവരില്‍.
28:81അങ്ങനെ, അവനെയും അവന്‍റെ ഭവനത്തെയും നാം ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. അപ്പോള്‍, അല്ലാഹുവിനെക്കൂടാതെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല; അവന്‍ (സ്വയം) രക്ഷാനടപടിയെടുക്കുന്നവരില്‍പെട്ടവനുമായില്ല.
وَلَا تَدْعُ നീ വിളിക്കുക (പ്രാര്‍ത്ഥിക്കുക)യും അരുതു مَعَ اللَّـهِ അല്ലാഹുവോടുകൂടി إِلَـٰهًا آخَرَ വേറെ ഒരാരാധ്യനെ لَا إِلَـٰهَ ആരാധ്യനേ ഇല്ല إِلَّا هُوَ അവനല്ലാതെ كُلُّ شَيْءٍ എല്ലാ വസ്തുവും هَالِكٌ നാശമടയുന്നതാണ് إِلَّا وَجْهَهُ അവന്‍റെ മുഖം (അവന്‍) അല്ലാതെ لَهُ അവന്നാണ് الْحُكْمُ അധികാരം, വിധി وَإِلَيْهِ അവങ്കലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു.
28:88അല്ലാഹുവോടുകൂടെ വേറെ ഒരു ആരാധ്യനെ നീ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുകയും അരുത്; അവനല്ലാതെ ആരാധ്യനേയില്ല.
അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതത്രെ. നിയമാധികാരം അവന്നാണ്; അവങ്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.