arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
നംൽ (ഉറുമ്പ്) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 93 – വിഭാഗം ( റുകൂഅ് ) 7

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
طسٓ ۚ تِلْكَ ءَايَـٰتُ ٱلْقُرْءَانِ وَكِتَابٍۢ مُّبِينٍ﴿١﴾
share
طسٓ ത്വാ-സീന്‍ تِلْكَ അവ, ഇവ ءَايَٰتُ ٱلْقُرْءَانِ ഖുര്‍ആന്റെ ആയത്തുകളാണ് وَكِتَابٍ വേദഗ്രന്ഥത്തിന്റെയും مُّبِينٍ സ്പഷ്ടമായ, സുവ്യക്തമായ
27:1"ത്വാ-സീന്‍." (*) ഇവ ഖുര്‍ആന്‍റെയും, സുവ്യക്തമായ വേദഗ്രന്ഥത്തിന്‍റെയും ആയത്തുകളാകുന്നു [ വചനങ്ങളാകുന്നു].
തഫ്സീർ : 1-1
View   
هُدًۭى وَبُشْرَىٰ لِلْمُؤْمِنِينَ﴿٢﴾
share
هُدًى മാര്‍ഗ്ഗദര്‍ശനം وَبُشْرَىٰ സന്തോഷവാര്‍ത്തയും لِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു
27:2(അവ) സത്യവിശ്വാസികള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, സന്തോഷവാര്‍ത്തയുമാകുന്നു.
ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ يُوقِنُونَ﴿٣﴾
share
الَّذِينَ يُقِيمُونَ നിലനിറുത്തുന്നവര്‍ക്കു الصَّلَاةَ നമസ്കാരം وَيُؤْتُونَ കൊടുക്കുകയും ചെയ്യുന്ന الزَّكَاةَ സകാത്ത് وَهُم അവരാകട്ടെ بِٱلْءَاخِرَةِ പരലോകത്തെപ്പറ്റി هُمْ يُوقِنُونَ അവര്‍ ദൃഢമായി വിശ്വസിക്കുന്നു.
27:3അതായത്, നമസ്കാരം നിലനിറുത്തുകയും, "സകാത്ത്" കൊടുക്കുകയും ചെയ്യുന്നവര്‍; അവര്‍ പരലോകത്തെക്കുറിച്ചാകട്ടെ, ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നു. (ഇങ്ങിനെയുള്ളവര്‍ക്ക്).
إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ زَيَّنَّا لَهُمْ أَعْمَـٰلَهُمْ فَهُمْ يَعْمَهُونَ﴿٤﴾
share
إِنَّ الَّذِينَ لَا يُؤْمِنُونَ നിശ്ചയമായും വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ زَيَّنَّا നാം ഭംഗിയാക്കിക്കാണിച്ചിരിക്കുന്നു, അലങ്കാരമാക്കിയിരിക്കുന്നു لَهُمْ അവര്‍ക്കു أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ فَهُمْ അതിനാല്‍ അവര്‍ يَعْمَهُونَ അന്ധാളിച്ചു (പരിഭ്രമിച്ചു)കൊണ്ടിരിക്കുന്നു
27:4നിശ്ചയമായും, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍, അവര്‍ക്കു തങ്ങളുടെ പ്രവൃത്തികള്‍ നാം ഭംഗിയാക്കി കാണിച്ചുകൊടുത്തിരിക്കുകയാണ്. അതിനാല്‍, അവര്‍ അന്ധാളിച്ചു ( പരിഭ്രമചിത്തരായി)ക്കൊണ്ടിരിക്കുന്നു.
أُو۟لَـٰٓئِكَ ٱلَّذِينَ لَهُمْ سُوٓءُ ٱلْعَذَابِ وَهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْأَخْسَرُونَ﴿٥﴾
share
أُولَـٰئِكَ الَّذِينَ അവര്‍ യാതൊരു കൂട്ടരത്രെ لَهُمْ അവര്‍ക്കാണ് سُوءُ الْعَذَابِ കഠിനശിക്ഷ, കടുത്ത ശിക്ഷ وَهُمْ അവരാകട്ടെ فِي ٱلْءَاخِرَةِ പരലോകത്തില്‍ هُمُ അവര്‍തന്നെ الْأَخْسَرُونَ ഏറ്റം നഷ്ടപ്പെട്ടവര്‍
27:5കഠിന ശിക്ഷയുണ്ടായിരിക്കുന്നവരത്രെ അക്കൂട്ടര്‍. അവര്‍ പരലോകത്തിലാകട്ടെ, ഏറ്റവും നഷ്ടപ്പെട്ടവരും തന്നെ.
وَإِنَّكَ لَتُلَقَّى ٱلْقُرْءَانَ مِن لَّدُنْ حَكِيمٍ عَلِيمٍ﴿٦﴾
share
وَإِنَّكَ നിശ്ചയമായും നീ لَتُلَقَّى നിനക്കു ഏറ്റു തരപ്പെടുന്നു الْقُرْآنَ ഖുര്‍ആന്‍ مِن لَّدُنْ പക്കല്‍നിന്നു, അടുക്കല്‍ നിന്നു حَكِيمٍ ഒരു അഗധജ്ഞന്‍റെ عَلِيمٍ സര്‍വ്വജ്ഞനായ
27:6നിശ്ചയമായും, അഗാധജ്ഞനും, സര്‍വ്വജ്ഞനുമായുള്ള ഒരുവന്‍റെ പക്കല്‍നിന്ന് നിനക്കു ഖുര്‍ആന്‍ ഏറ്റു തരപ്പെട്ടുകൊണ്ടിരിക്കുന്നു.
തഫ്സീർ : 2-6
View   
إِذْ قَالَ مُوسَىٰ لِأَهْلِهِۦٓ إِنِّىٓ ءَانَسْتُ نَارًۭا سَـَٔاتِيكُم مِّنْهَا بِخَبَرٍ أَوْ ءَاتِيكُم بِشِهَابٍۢ قَبَسٍۢ لَّعَلَّكُمْ تَصْطَلُونَ﴿٧﴾
share
إِذْ قَالَ مُوسَىٰ മൂസാ പറഞ്ഞ സന്ദര്‍ഭം لِأَهْلِهِ തന്‍റെ വീട്ടുകാരോടു, സ്വന്തക്കാരോടു إِنِّي انَسْتُ നിശ്ചയമായും ഞാന്‍ കണ്ടിരിക്കുന്നു نَارًا ഒരു തീ سَـَٔاتِيكُم ഞാന്‍ നിങ്ങള്‍ക്കു വന്നേക്കാം مِّنْهَا അതില്‍നിന്നു, അവിടെ നിന്നു بِخَبَرٍ വല്ല വര്‍ത്തമാനവും കൊണ്ട് أَوْ ءَاتِيكُم അല്ലെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വരും بِشِهَابٍ ഒരു തീപന്തംകൊണ്ട്, തീനാളംകൊണ്ട് قَبَسٍ കൊളുത്തിയെടുത്ത, പകര്‍ത്തിയെടുത്ത لَّعَلَّكُمْ നിങ്ങള്‍ക്കാവാം تَصْطَلُونَ തീ കായും, ശൈത്യശമനം വരുത്തും
27:7മൂസാ തന്‍റെ വീട്ടുകാരോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "നിശ്ചയമായും, ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു; അതിനടുത്തുനിന്ന് വല്ലവര്‍ത്തമാനവും ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവരാം; അല്ലെങ്കില്‍ (അതില്‍നിന്നു) കൊളുത്തിയെടുത്ത ഒരു തീപന്തം നിങ്ങള്‍ക്കു കൊണ്ടുവരാം. നിങ്ങള്‍ക്ക് തീ കായാമല്ലോ.
തഫ്സീർ : 7-7
View   
فَلَمَّا جَآءَهَا نُودِىَ أَنۢ بُورِكَ مَن فِى ٱلنَّارِ وَمَنْ حَوْلَهَا وَسُبْحَـٰنَ ٱللَّهِ رَبِّ ٱلْعَـٰلَمِينَ﴿٨﴾
share
فَلَمَّا جَاءَهَا അങ്ങനെ അദ്ദേഹം അതിനടുത്തു വന്നപ്പോള്‍ نُودِيَ വിളിച്ചുപറയപ്പെട്ടു, വിളിക്കപ്പെട്ടു أَن بُورِكَ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, ആശീര്‍വ്വദിക്കപ്പെട്ടിരിക്കുന്നു എന്നു مَن فِي النَّارِ തീയില്‍ ഉള്ളവര്‍ وَمَنْ حَوْلَهَا അതിന്‍റെ പരിസരത്തുള്ളവരും, ചുറ്റുപാടുള്ളവരും وَسُبْحَانَ اللَّـهِ അല്ലാഹു മഹാ പരിശുദ്ധനുമത്രെ رَبِّ الْعَالَمِينَ ലോകരക്ഷിതാവായ
27:8അങ്ങിനെ, അദ്ദേഹം അതിനടുത്തുവന്നപ്പോള്‍ അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: "(ഈ) തീയില്‍ ഉള്ളവരും, അതിന്‍റെ പരിസരത്തുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. "ലോകരക്ഷിതാവായ അല്ലാഹു മഹാപരിശുദ്ധനുമത്രെ!
يَـٰمُوسَىٰٓ إِنَّهُۥٓ أَنَا ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ﴿٩﴾
share
يَا مُوسَىٰ മൂസാ إِنَّهُ നിശ്ചയമായും അത് (കാര്യം) أَنَا اللَّـهُ ഞാന്‍ അല്ലാഹുവാണ് الْعَزِيزُ പ്രതാപശാലിയായ الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ
27:9"മൂസാ, നിശ്ചയമായും (കാര്യം): പ്രതാപശാലിയായ, അഗാധജ്ഞനായ അല്ലാഹുവത്രെ ഞാന്‍."
തഫ്സീർ : 8-9
View   
وَأَلْقِ عَصَاكَ ۚ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّۭ وَلَّىٰ مُدْبِرًۭا وَلَمْ يُعَقِّبْ ۚ يَـٰمُوسَىٰ لَا تَخَفْ إِنِّى لَا يَخَافُ لَدَىَّ ٱلْمُرْسَلُونَ﴿١٠﴾
share
وَأَلْقِ ഇടുക (എന്നും) عَصَاكَ നിന്‍റെ വടി فَلَمَّا رَآهَا അനന്തരം (എന്നിട്ടു) അദ്ദേഹം അതു കണ്ടപ്പോള്‍ تَهْتَزُّ പിടഞ്ഞു നടക്കുന്നതായി, തുള്ളിച്ചലിക്കുന്നതായി كَأَنَّهَا جَانٌّ അതൊരു സര്‍പ്പമെന്നപോലെ وَلَّىٰ അദ്ദേഹം തിരിഞ്ഞു, പിന്‍വാങ്ങി مُدْبِرًا പിന്‍തിരിഞ്ഞവനായി, പിന്നിട്ടുകൊണ്ടു وَلَمْ يُعَقِّبْ അദ്ദേഹം പിന്നോക്കം നോക്കിയതുമില്ല, മടങ്ങിയതുമില്ല يَا مُوسَىٰ ഹേ മൂസാ لَا تَخَفْ നീ ഭയപ്പെടേണ്ട إِنِّي നിശ്ചയമായും ഞാന്‍ لَا يَخَا فُ ഭയപ്പെടേണ്ടതില്ല لَدَيَّ എന്‍റെ അടുക്കല്‍ الْمُرْسَلُونَ മുര്‍സലുകള്‍
27:10"നിന്‍റെ വടി (നിലത്ത്) ഇടുക!" ( അദ്ദേഹം അത് ഇട്ടു). അനന്തരം,അതൊരു സര്‍പ്പമെന്നോണം പിടഞ്ഞു നടക്കുന്നതായി കണ്ടപ്പോള്‍, അദ്ദേഹം പിന്തിരിഞ്ഞോടി പിന്നോക്കം നോക്കിയതുമില്ല. (അല്ലാഹു പറഞ്ഞു : ) "മൂസാ നീ ഭയപ്പെടേണ്ടാ; നിശ്ചയമായും ഞാന്‍: എന്‍റെ അടുക്കല്‍ "മുര്‍സലു"കള്‍ ഭയപ്പെടുന്നതല്ല;-
إِلَّا مَن ظَلَمَ ثُمَّ بَدَّلَ حُسْنًۢا بَعْدَ سُوٓءٍۢ فَإِنِّى غَفُورٌۭ رَّحِيمٌۭ﴿١١﴾
share
إِلَّا പക്ഷേ, എങ്കിലും مَن ظَلَمَ ആരെങ്കിലും അക്രമം പ്രവര്‍ത്തിച്ചു ثُمَّ بَدَّلَ പിന്നെ പകരമാക്കി حُسْنًا നന്മയെ بَعْدَ سُوءٍ തിന്മയുടെ ശേഷം فَإِنِّي غَفُورٌ എന്നാല്‍ ഞാന്‍ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
27:11"പക്ഷേ, ആരെങ്കിലും, അക്രമം പ്രവര്‍ത്തിക്കുകയും,പിന്നീട് തിന്മക്കുശേഷം നന്മ പകരമാക്കുകയും ചെയ്യുന്നതായാല്‍,- അപ്പോള്‍, നിശ്ചയമായും ഞാന്‍ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു."
وَأَدْخِلْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍۢ ۖ فِى تِسْعِ ءَايَـٰتٍ إِلَىٰ فِرْعَوْنَ وَقَوْمِهِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًۭا فَـٰسِقِينَ﴿١٢﴾
share
وَأَدْخِلْ നീ കടത്തുകയും ചെയ്യുക يَدَكَ നിന്‍റെ കൈ فِي جَيْبِكَ നിന്‍റെ കുപ്പായമാറില്‍ تَخْرُجْ അതു പുറത്തുവരും بَيْضَاءَ വെളുത്തതായി مِنْ غَيْرِ سُوءٍ ഒരു ദൂഷ്യവും (കേടും)കൂടാതെ فِي تِسْعِ آيَاتٍ ഒമ്പതു ദൃഷ്ടാന്തങ്ങളില്‍ പെട്ടതായി إِلَىٰ فِرْعَوْنَ ഫിര്‍ഔന്‍റെ അടുക്കലേക്കു وَقَوْمِهِ അവന്‍റെ ജനങ്ങളുടെയും إِنَّهُمْ كَانُوا നിശ്ചയമായും അവര്‍ ആകുന്നു, ആയിരിക്കുന്നു قَوْمًا ഒരു ജനത فَاسِقِينَ തോന്ന്യവാസികളായ
27:12"നിന്‍റെ കൈ നിന്‍റെ കുപ്പായമാറില്‍ കടത്തുക; യാതൊരു ദൂഷ്യവും കൂടാതെ അത് വെളുത്തതായി (പ്രകാശിച്ചു കൊണ്ട് ) പുറത്തു വരുന്നതാണ്;- ഫിര്‍ഔനിന്‍റെയും, അവന്‍റെ ജനങ്ങളുടെയും അടുക്കലേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് ( ഈ രണ്ടു ദൃഷ്ടാന്തങ്ങള്‍). നിശ്ചയമായും, അവര്‍ തോന്ന്യവാസികളായ ഒരു ജനതയായിരിക്കുന്നു."
തഫ്സീർ : 10-12
View   
فَلَمَّا جَآءَتْهُمْ ءَايَـٰتُنَا مُبْصِرَةًۭ قَالُوا۟ هَـٰذَا سِحْرٌۭ مُّبِينٌۭ﴿١٣﴾
share
فَلَمَّا جَاءَتْهُمْ അങ്ങനെ അവര്‍ക്കു വന്നപ്പോള്‍ آيَاتُنَا നമ്മുടെ ദൃഷ്ടാന്തങ്ങള്‍ مُبْصِرَةً കണ്ണു തുറപ്പിക്കുന്ന നിലയില്‍, കാണത്തക്കവിധം قَالُوا അവര്‍ പറഞ്ഞു هَـٰذَا سِحْرٌ ഇതു ആഭിചാരമാണ്,ജാലവിദ്യയാണ്‌ مُّبِينٌ പ്രത്യക്ഷമായ, തനി
27:13അങ്ങനെ, അവര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കണ്ണുതുറപ്പിക്കത്തക്ക നിലയില്‍ (വ്യക്തമായി) വന്നപ്പോള്‍ അവര്‍ പറഞ്ഞു: "ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യയാണ്‌" എന്ന്!
وَجَحَدُوا۟ بِهَا وَٱسْتَيْقَنَتْهَآ أَنفُسُهُمْ ظُلْمًۭا وَعُلُوًّۭا ۚ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ﴿١٤﴾
share
وَجَحَدُوا بِهَا അവര്‍ അവയെ നിഷേധിച്ചു, നിരാകരിച്ചു وَاسْتَيْقَنَتْهَا അവയെ ഉറപ്പായി വിശ്വസിച്ചിരുന്നിട്ടും, ദൃഢമായിക്കണ്ടിരിക്കെ أَنفُسُهُمْ അവരുടെ മനസ്സുകള്‍ ظُلْمًا അക്രമമായിട്ടു وَعُلُوًّا പൊങ്ങച്ചമായും, ഔന്നത്യമായും فَانظُرْ തന്‍നിമിത്തം നോക്കുക كَيْفَ كَانَ എങ്ങിനെ ആയിത്തീര്‍ന്നു, എങ്ങിനെയുണ്ടായി عَاقِبَةُ പര്യവസാനം, കലാശം الْمُفْسِدِينَ നാശകാരികളുടെ
27:14തങ്ങളുടെ മനസ്സുകള്‍ അവയെ ദൃഢമായി ഉറപ്പിച്ചിരിക്കെ - അക്രമവും, പൊങ്ങച്ചവുമായിക്കൊണ്ട് - അവര്‍ അവയെ നിഷേധിക്കുകയും ചെയ്തു. തന്നിമിത്തം നോക്കുക: (ആ) കുഴപ്പക്കാരുടെ പര്യവസാനം എങ്ങിനെയായിത്തീര്‍ന്നു?!
തഫ്സീർ : 13-14
View   
وَلَقَدْ ءَاتَيْنَا دَاوُۥدَ وَسُلَيْمَـٰنَ عِلْمًۭا ۖ وَقَالَا ٱلْحَمْدُ لِلَّهِ ٱلَّذِى فَضَّلَنَا عَلَىٰ كَثِيرٍۢ مِّنْ عِبَادِهِ ٱلْمُؤْمِنِينَ﴿١٥﴾
share
وَلَقَدْ ءَاتَيْنَا തീര്‍ച്ചയായും നാം കൊടുക്കുകയുണ്ടായി دَاوُودَ وَسُلَيْمَانَ ദാവൂദിനും സുലൈമാന്നും عِلْمًا ജ്ഞാനം وَقَالَا അവര്‍ (രണ്ടാളും) പറയുകയും ചെയ്തു الْحَمْدُ لِلَّـهِ അല്ലാഹുവിനു സര്‍വ്വസ്തുതിയും الَّذِي فَضَّلَنَا ഞങ്ങള്‍ക്കു ശ്രേഷ്ഠത നല്‍കിയവനായ عَلَىٰ كَثِيرٍ മിക്കവരെക്കാളും, അധികമാളുകളെക്കാളും مِّنْ عِبَادِهِ അവന്‍റെ അടിയാന്മാരില്‍നിന്നു الْمُؤْمِنِينَ സത്യവിശ്വാസികളായ
27:15തീര്‍ച്ചയായും, ദാവൂദിനും സുലൈമാനും, നാം ജ്ഞാനം നല്‍കുകയുണ്ടായി. രണ്ടാളും പറയുകയും ചെയ്തു: " സത്യവിശ്വാസികളായ തന്‍റെ അടിയാന്മാരില്‍ മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്കിയവനായ അല്ലാഹുവിന് സര്‍വ്വസ്തുതിയും!
തഫ്സീർ : 15-15
View   
وَوَرِثَ سُلَيْمَـٰنُ دَاوُۥدَ ۖ وَقَالَ يَـٰٓأَيُّهَا ٱلنَّاسُ عُلِّمْنَا مَنطِقَ ٱلطَّيْرِ وَأُوتِينَا مِن كُلِّ شَىْءٍ ۖ إِنَّ هَـٰذَا لَهُوَ ٱلْفَضْلُ ٱلْمُبِينُ﴿١٦﴾
share
وَوَرِثَ അവകാശമെടുത്തു, അനന്തരാവകാശിയായി سُلَيْمَانُ സുലൈമാന്‍ دَاوُودَ ദാവൂദിനെ, ദാവൂദിന്ന് وَقَالَ അദ്ദേഹം പറയുകയും ചെയ്തു يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ عُلِّمْنَا നമുക്കു പഠിപ്പിക്കപ്പെട്ടിരിക്കുന്നു مَنطِقَ الطَّيْرِ പക്ഷികളുടെ സംസാരം (ഭാഷണം) وَأُوتِينَا നമുക്കു നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു مِن كُلِّ شَيْءٍ എല്ലാ വസ്തുക്കളില്‍നിന്നും إِنَّ هَـٰذَا നിശ്ചയമായും ഇതു لَهُوَ ഇതുതന്നെ الْفَضْلُ യോഗ്യത, ശ്രേഷ്ടത, അനുഗ്രഹം, ദയവ് الْمُبِينُ സ്പഷ്ടമായ
27:16സുലൈമാന്‍ ദാവൂദിന് അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: "ഹേ മനുഷ്യരെ, നമുക്ക് പക്ഷികളുടെ സംസാരം [ഭാഷണം] പഠിപ്പിക്കപ്പെട്ടിരിക്കുന്നു; എല്ലാ (ആവശ്യമായ) വസ്തുക്കളില്‍നിന്നും ( വേണ്ടുന്നത്ര) നമുക്ക് നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും, ഇതു തന്നെയാണ് പ്രത്യക്ഷമായ യോഗ്യത (അഥവാ അനുഗ്രഹം. )
തഫ്സീർ : 16-16
View   
وَحُشِرَ لِسُلَيْمَـٰنَ جُنُودُهُۥ مِنَ ٱلْجِنِّ وَٱلْإِنسِ وَٱلطَّيْرِ فَهُمْ يُوزَعُونَ﴿١٧﴾
share
وَحُشِرَ ശേഖരിക്കപ്പെട്ടു, ഒരുമിച്ചു കൂട്ടപ്പെട്ടു لِسُلَيْمَانَ സുലൈമാന്നു جُنُودُهُ അദ്ദേഹത്തിന്‍റെ സൈന്യങ്ങള്‍ مِنَ الْجِنِّ ജിന്നുകളില്‍നിന്നുള്ള وَالْإِنسِ മനുഷ്യരില്‍നിന്നും وَالطَّيْرِ പക്ഷികളില്‍നിന്നും فَهُمْ എന്നിട്ട് അവര്‍ يُوزَعُونَ തടയപ്പെട്ടുകൊണ്ടു (നിയന്ത്രിക്കപ്പെട്ടുകൊണ്ടു) ഇരിക്കുന്നു, വിഹിതിക്കപ്പെടുകയാണ്
27:17സുലൈമാന്ന് ജിന്ന്, മനുഷ്യന്‍, പക്ഷി എന്നിവയില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. എന്നിട്ട് അവര്‍ [സൈന്യങ്ങള്‍] തടഞ്ഞു നിയന്ത്രിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്;-
حَتَّىٰٓ إِذَآ أَتَوْا۟ عَلَىٰ وَادِ ٱلنَّمْلِ قَالَتْ نَمْلَةٌۭ يَـٰٓأَيُّهَا ٱلنَّمْلُ ٱدْخُلُوا۟ مَسَـٰكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَـٰنُ وَجُنُودُهُۥ وَهُمْ لَا يَشْعُرُونَ﴿١٨﴾
share
حَتَّىٰ إِذَا أَتَوْا അങ്ങനെ അവര്‍ ചെന്നപ്പോള്‍ عَلَىٰ وَادِ النَّمْلِ ഉറുമ്പിന്‍ താഴ് വരയിലൂടെ قَالَتْ പറഞ്ഞു نَمْلَةٌ ഒരു ഉറുമ്പ് يَا أَيُّهَا النَّمْلُ ഹേ, ഉറുമ്പുകളേ ادْخُلُوا പ്രവേശിക്കുവിന്‍ مَسَاكِنَكُمْ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ لَا يَحْطِمَنَّكُمْ നിങ്ങളെ ചതക്കാതെ ഇരിക്കട്ടെ سُلَيْمَانُ സുലൈമാന്‍ وَجُنُودُهُ തന്‍റെ സൈന്യങ്ങളും وَهُمْ അവരാകട്ടെ لَا يَشْعُرُونَ അറിയുന്നതുമല്ല, അവര്‍ ഗ്രഹിക്കുകയുമില്ല
27:18അങ്ങനെ, അവര്‍ ഉറുമ്പിന്‍ താഴ് വരയില്‍ കൂടി ചെന്നപ്പോള്‍, ഒരു ഉറുമ്പ് പറഞ്ഞു: "ഹേ! ഉറുമ്പുകളെ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചുകൊള്ളുവിന്‍: സുലൈമാനും, തന്‍റെ സൈന്യങ്ങളും നിങ്ങളെ (ചവിട്ടി) ചതച്ചുകളയാതിരിക്കട്ടെ; അവരാകട്ടെ, (അത്) അറിയുന്നതുമല്ല.
തഫ്സീർ : 17-18
View   
فَتَبَسَّمَ ضَاحِكًۭا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًۭا تَرْضَىٰهُ وَأَدْخِلْنِى بِرَحْمَتِكَ فِى عِبَادِكَ ٱلصَّـٰلِحِينَ﴿١٩﴾
share
فَتَبَسَّمَ അപ്പോള്‍ അദ്ദേഹം പുഞ്ചിരിതൂകി ضَاحِكًا ചിരിച്ചുംകൊണ്ട് مِّن قَوْلِهَا അതിന്‍റെ വാക്കു നിമിത്തം وَقَالَ അദ്ദേഹം പറയുകയും ചെയ്തു رَبِّ റബ്ബേ أَوْزِعْنِي എനിക്കു പ്രചോദനം നല്‍കേണമേ, തോന്നിപ്പിക്കേണമേ, എന്നെ നിയന്ത്രിക്കേണമേ أَنْ أَشْكُرَ ഞാന്‍ നന്ദി കാണിക്കുവാന്‍ نِعْمَتَكَ നിന്‍റെ അനുഗ്രഹത്തിനു الَّتِي أَنْعَمْتَ നീ അനുഗ്രഹം ചെയ്തിട്ടുള്ള عَلَيَّ എനിക്കു, എന്‍റെ മേല്‍ وَعَلَىٰ وَالِدَيَّ എന്‍റെ മാതാപിതാക്കള്‍ക്കും وَأَنْ أَعْمَلَ ഞാന്‍ പ്രവര്‍ത്തിക്കുവാനും صَالِحًا സല്‍ക്കര്‍മ്മം, നല്ലതു تَرْضَاهُ നീ തൃപ്തിപ്പെടുന്ന وَأَدْخِلْنِي എന്നെ പ്രവേശിപ്പിക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്യേണമേ بِرَحْمَتِكَ നിന്‍റെ കാരുണ്യംകൊണ്ടു فِي عِبَادِكَ നിന്‍റെ അടിയാന്മാരില്‍ الصَّالِحِينَ സദ്‌വൃത്തരായ, നല്ലവരായ
27:19അപ്പോള്‍, അതിന്‍റെ വാക്കുനിമിത്തം അദ്ദേഹം പുഞ്ചിരിക്കൊണ്ട് ചിരിച്ചു. അദ്ദേഹം (ഇങ്ങിനെ) പറയുകയും ചെയ്തു:- "റബ്ബേ, എനിക്കും, എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദി കാണിക്കുവാനും, നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ! നിന്‍റെ കാരുണ്യം കൊണ്ട്, സദ്‌വൃത്തരായ നിന്‍റെ അടിയാന്മാരില്‍ എന്നെ നീ ഉള്‍പ്പെടുത്തിത്തരുകയും വേണമേ!"
തഫ്സീർ : 19-19
View   
وَتَفَقَّدَ ٱلطَّيْرَ فَقَالَ مَا لِىَ لَآ أَرَى ٱلْهُدْهُدَ أَمْ كَانَ مِنَ ٱلْغَآئِبِينَ﴿٢٠﴾
share
وَتَفَقَّدَ അദ്ദേഹം പരിശോധിച്ചു الطَّيْرَ പക്ഷികളെ فَقَالَ അപ്പോള്‍ (എന്നിട്ടു) പറഞ്ഞു مَا لِيَ എനിക്കെന്താണ് لَا أَرَى ഞാന്‍ കാണുന്നില്ല الْهُدْهُدَ മരക്കൊത്തിയെ أَمْ كَانَ അഥവാ അതായിരിക്കുന്നുവോ مِنَ الْغَائِبِينَ ഹാജറില്ലാത്തവരില്‍, മറഞ്ഞുപോയവരില്‍
27:20അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്താണെനിക്ക്? (ആശ്ചര്യം തന്നെ;) മരക്കൊത്തി(പ്പക്ഷിയെ) കാണുന്നില്ലല്ലോ! അഥവാ, അത് ഹാജറില്ലാത്തവരുടെ കൂട്ടത്തില്‍ ആയിരിക്കയാണോ?
لَأُعَذِّبَنَّهُۥ عَذَابًۭا شَدِيدًا أَوْ لَأَا۟ذْبَحَنَّهُۥٓ أَوْ لَيَأْتِيَنِّى بِسُلْطَـٰنٍۢ مُّبِينٍۢ﴿٢١﴾
share
لَأُعَذِّبَنَّهُ സത്യമായും ഞാനതിനെ ശിക്ഷിക്കും عَذَابًا شَدِيدًا കഠിനമായ ശിക്ഷ أَوْ അല്ലെങ്കില്‍ لَأَذْبَحَنَّهُ ഞാനതിനെ തീര്‍ച്ചയായും അറുക്കും أَوْ لَيَأْتِيَنِّي അല്ലെങ്കില്‍ അത് എന്‍റെ അടുക്കല്‍ വരണം (വന്നാലൊഴികെ) بِسُلْطَانٍ ഒരു ന്യായംകൊണ്ടു, വല്ല രേഖയുമായി مُّبِينٍ വ്യക്തമായ
27:21"സത്യമായിട്ടും, ഞാന്‍ അതിനെ കഠിനമായ ശിക്ഷ ശിക്ഷിക്കും; അല്ലെങ്കില്‍ അതിനെ അറുത്തു (കൊന്നു)കളയും. അല്ലാത്തപക്ഷം, ഒരു വ്യക്തമായ ന്യായവും കൊണ്ട് അത് എന്‍റെ അടുക്കല്‍ വരുകതന്നെ വേണം".
തഫ്സീർ : 20-21
View   
فَمَكَثَ غَيْرَ بَعِيدٍۢ فَقَالَ أَحَطتُ بِمَا لَمْ تُحِطْ بِهِۦ وَجِئْتُكَ مِن سَبَإٍۭ بِنَبَإٍۢ يَقِينٍ﴿٢٢﴾
share
فَمَكَثَ അങ്ങനെ അതു താമസിച്ചു غَيْرَ بَعِيدٍ വിദൂരമല്ലാത്ത നിലയില്‍ (കുറച്ചുസമയം) فَقَالَ എന്നിട്ടു അതു പറഞ്ഞു أَحَطتُ ഞാന്‍ സൂക്ഷ്മമായറിഞ്ഞിരിക്കുന്നു بِمَا യാതൊരു കാര്യത്തെക്കുറിച്ചു لَمْ تُحِطْ بِهِഅങ്ങുന്നു (താങ്കള്‍) അതിനെപ്പറ്റി സൂക്ഷ്മമായറിഞ്ഞിട്ടില്ല وَجِئْتُكَ ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുന്നു مِن سَبَإٍ സബഇല്‍നിന്നു بِنَبَإٍ ഒരു വാര്‍ത്തയുംകൊണ്ടു يَقِينٍ ദൃഢമായ, ഉറപ്പായ
27:22അങ്ങനെ, അത് [ മരക്കൊത്തി] വിദൂരമല്ലാത്തവണ്ണം (അല്‍പം) താമസിച്ചു. എന്നിട്ട് (വന്ന് ഇങ്ങിനെ) പറഞ്ഞു: "അങ്ങുന്ന് സൂക്ഷ്മമായറിഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ സൂക്ഷ്മമായറിഞ്ഞിരിക്കുന്നു; "സബഇ"ല്‍നിന്നും ദൃഢമായ ഒരു വാര്‍ത്തയുമായി ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുകയാണ്.
إِنِّى وَجَدتُّ ٱمْرَأَةًۭ تَمْلِكُهُمْ وَأُوتِيَتْ مِن كُلِّ شَىْءٍۢ وَلَهَا عَرْشٌ عَظِيمٌۭ﴿٢٣﴾
share
إِنِّي നിശ്ചയമായും ഞാന്‍ وَجَدتُّ ഞാന്‍ കണ്ടെത്തിയിരിക്കുന്നു امْرَأَةً ഒരു സ്ത്രീയെ تَمْلِكُهُمْ അവള്‍ അവരെ ഭരിക്കുന്നു وَأُوتِيَتْ അവള്‍ക്കുനല്‍കപ്പെട്ടിരിക്കുന്നു مِن كُلِّ شَيْءٍ എല്ലാ വസ്തുക്കളില്‍ നിന്നും وَلَهَا അവള്‍ക്കുണ്ടുതാനും عَرْشٌ ഒരു സിംഹാസനം عَظِيمٌ വമ്പിച്ച, മഹത്തായ
27:23"നിശ്ചയമായും, അവരെ [സബഉകാരെ] ഭരിച്ചുവരുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടെത്തുകയുണ്ടായി. എല്ലാ വസ്തുക്കളില്‍നിന്നും (ആവശ്യമായത്ര) അവള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു. ഒരു വമ്പിച്ച സിംഹാസനവും അവള്‍ക്കുണ്ട്."
തഫ്സീർ : 22-23
View   
وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ فَهُمْ لَا يَهْتَدُونَ﴿٢٤﴾
share
وَجَدتُّهَا ഞാനവളെകണ്ടെത്തി وَقَوْمَهَا അവളുടെ ജനതയെയും يَسْجُدُونَ അവര്‍ സുജൂദു ചെയ്യുന്നു لِلشَّمْسِ സൂര്യനു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ وَزَيَّنَ ഭംഗിയാക്കിക്കാട്ടുകയും ചെയ്തിരിക്കുന്നു لَهُمُ അവര്‍ക്കു الشَّيْطَانُ പിശാച് أَعْمَالَهُمْ അവരുടെ കര്‍മ്മങ്ങള്‍, പ്രവൃത്തികള്‍ فَصَدَّهُمْ എന്നിട്ടു അവരെ തടഞ്ഞു عَنِ السَّبِيلِ മാര്‍ഗ്ഗത്തില്‍നിന്ന് فَهُمْ അതിനാല്‍ അവര്‍ لَا يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നില്ല, സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നില്ല
27:24"അവളെയും, അവളുടെ ജനതയെയും അല്ലാഹുവിനെ വിട്ട് സൂര്യന്നു സുജൂദ് [സാഷ്ടാംഗനമസ്കാരം] ചെയ്യുന്നതായി ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അവരുടെ കര്‍മ്മങ്ങള്‍ പിശാച് അവര്‍ക്കു ഭംഗിയാക്കിക്കാണിച്ചു അവരെ (നേരായ) മാര്‍ഗ്ഗത്തില്‍ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, അവര്‍ സന്‍മാര്‍ഗ്ഗത്തില്‍ ചരിക്കുന്നില്ല;
أَلَّا يَسْجُدُوا۟ لِلَّهِ ٱلَّذِى يُخْرِجُ ٱلْخَبْءَ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ﴿٢٥﴾
share
أَلَّا يَسْجُدُوا അവര്‍ സുജൂദ് ചെയ്യാതിരിക്കുവാന്‍ لِلَّـهِ അല്ലാഹുവിന് الَّذِي يُخْرِجُ വെളിക്കു വരുത്തുന്നവനായ, പുറത്തു കൊണ്ടുവരുന്ന الْخَبْءَ ഒളിഞ്ഞു കിടക്കുന്നതിനെ فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَيَعْلَمُ അറിയുകയും ചെയ്യുന്നു مَا تُخْفُونَ നിങ്ങള്‍ മറച്ചു (ഒളിച്ചു) വെക്കുന്നതു وَمَا تُعْلِنُونَ നിങ്ങള്‍ പരസ്യമാക്കുന്നതും, വെളിവാക്കുന്നതും
27:25"(പിശാച് അവരെ തടയുന്നത്) ആകാശങ്ങളിലും, ഭൂമിയിലും ഒളിഞ്ഞുകിടക്കുന്നതിനെ വെളിക്കു കൊണ്ടുവരുകയും, നിങ്ങള്‍ മറച്ചുവെക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് അവര്‍ സുജൂദ് [സാഷ്ടാംഗനമസ്കാരം] ചെയ്യാതിരിക്കുവാനത്രെ.
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ ۩﴿٢٦﴾
share
اللَّـهُ അല്ലാഹുവാകട്ടെ لَا إِلَـٰهَ ഒരു ആരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ رَبُّ الْعَرْشِ അര്‍ശിന്‍റെ റബ്ബാണ്, സിംഹാസനത്തിന്‍റെ നാഥനാണ് (ഉടമസ്ഥനാണ്) الْعَظِيمِ മഹത്തായ
27:26"അല്ലാഹുവാകട്ടെ, അവനല്ലാതെ യാതൊരു ആരാധ്യനുമില്ല; മഹത്തായ "അര്‍ശി" [സിംഹാസനത്തി]ന്‍റെ നാഥനാണ് (അവന്‍)."
തഫ്സീർ : 24-26
View   
قَالَ سَنَنظُرُ أَصَدَقْتَ أَمْ كُنتَ مِنَ ٱلْكَـٰذِبِينَ﴿٢٧﴾
share
قَالَ അദ്ദേഹം പറഞ്ഞു سَنَنظُرُ നാം നോക്കാം أَصَدَقْتَ നീ സത്യം പറഞ്ഞിരിക്കയാണോ أَمْ كُنتَ അഥവാ നീ ആയിരിക്കുന്നുവോ مِنَ الْكَاذِبِينَ വ്യാജകാരന്‍മാരില്‍പെട്ട (വന്‍)
27:27അദ്ദേഹം [സുലൈമാന്‍] പറഞ്ഞു: "നീ സത്യം പറഞ്ഞതാണോ, അഥവാ നീ അസത്യവാന്‍മാരില്‍പെട്ടിരിക്കുന്നുവോ എന്ന് നാം നോക്കാം:
ٱذْهَب بِّكِتَـٰبِى هَـٰذَا فَأَلْقِهْ إِلَيْهِمْ ثُمَّ تَوَلَّ عَنْهُمْ فَٱنظُرْ مَاذَا يَرْجِعُونَ﴿٢٨﴾
share
اذْهَب നീ പോകുക بِّكِتَابِي هَـٰذَا എന്‍റെ ഈ എഴുത്തുംകൊണ്ടു فَأَلْقِهْ എന്നിട്ടതു ഇട്ടേക്കുക إِلَيْهِمْ അവര്‍ക്കു, അവരിലേക്കു ثُمَّ تَوَلَّ പിന്നീടു നീ പിന്‍മാറിക്കൊള്ളുക عَنْهُمْ അവരില്‍നിന്നു فَانظُرْ എന്നിട്ടു നോക്കുക مَاذَا എന്തൊന്നാണ് يَرْجِعُونَ അവര്‍ മടക്കുന്നതു (മറുപടി പറയുന്നതു)
27:28"എന്‍റെ ഈ എഴുത്തുംകൊണ്ട് നീ പോകുക; എന്നിട്ട് അതവര്‍ക്ക് ഇട്ടുകൊടുക്കുക. പിന്നീട് നീ അവരില്‍നിന്നു മാറിനിന്ന് അവര്‍ (അതിനെപ്പറ്റി) എന്തു മറുപടി പറയുന്നുവെന്ന്നോക്കുക."
തഫ്സീർ : 27-28
View   
قَالَتْ يَـٰٓأَيُّهَا ٱلْمَلَؤُا۟ إِنِّىٓ أُلْقِىَ إِلَىَّ كِتَـٰبٌۭ كَرِيمٌ﴿٢٩﴾
share
قَالَتْ അവൾ പറഞ്ഞു يَٰٓأَيُّهَا ٱلْمَلَؤُا۟ ഹേ പ്രധാനികളേ, പ്രമുഖ സംഘമേ إِنِّىٓ നിശ്ചയമായും ഞാൻ أُلْقِىَ إِلَى എനിക്ക് ഇട്ടുതരപ്പെട്ടിരിക്കുന്നു كِتَٰبٌ ഒരെഴുത്ത് كَرِيمٌ മാന്യമായ, ബഹുമാനപ്പെട്ട
27:29അവള്‍ പറഞ്ഞു: " ഹേ, പ്രധാനികളേ! നിശ്ചയമായും, എനിക്ക് മാന്യമായ ഒരു എഴുത്ത് (ഇതാ) ഇട്ടുതരപ്പെട്ടിരിക്കുന്നു!
إِنَّهُۥ مِن سُلَيْمَـٰنَ وَإِنَّهُۥ بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ﴿٣٠﴾
share
إِنَّهُ നിശ്ചയമായും അതു مِن سُلَيْمَانَ സുലൈമാനില്‍ നിന്നുള്ളതാണ് وَإِنَّهُ നിശ്ചയമായും അത് بِسْمِ اللَّـهِ അല്ലാഹുവിന്‍റെ നാമത്തില്‍ الرَّحْمَـٰنِ പരമകാരുണികനായ الرَّحِيمِ കരുണാനിധിയായ
27:30"അതു സുലൈമാനില്‍ നിന്നുള്ളതാണ്. അത്: പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍;-
أَلَّا تَعْلُوا۟ عَلَىَّ وَأْتُونِى مُسْلِمِينَ﴿٣١﴾
share
أَلَّا تَعْلُوا നിങ്ങള്‍ ഔന്നത്യം (മേന്‍മ-യോഗ്യത) കാണിക്കരുതെന്നാണ് عَلَيَّ എന്‍റെ മേല്‍ - എന്നോട് وَأْتُونِي നിങ്ങള്‍ എന്‍റെ അടുക്കല്‍ വരുകയും ചെയ്യണം مُسْلِمِينَ മുസ്‌ലിംകളായിക്കൊണ്ടു, അനുസരിക്കുന്നവരായിട്ടു
27:31"എന്നോട് നിങ്ങള്‍ ഔന്നത്യം കാണിക്കരുത്; നിങ്ങള്‍ "മുസ്‌ലിംകളായി"ക്കൊണ്ട് എന്‍റെ അടുക്കല്‍ വരുകയും ചെയ്യുക. എന്നത്രെ."
തഫ്സീർ : 29-31
View   
قَالَتْ يَـٰٓأَيُّهَا ٱلْمَلَؤُا۟ أَفْتُونِى فِىٓ أَمْرِى مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ﴿٣٢﴾
share
قَالَتْ അവള്‍ പറഞ്ഞു يَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ, പ്രമുഖ സംഘമേ أَفْتُونِي നിങ്ങള്‍ എനിക്കു തീരുമാനം പറഞ്ഞുതരണം. فِي أَمْرِي എന്‍റെ കാര്യത്തില്‍ مَا كُنتُ ഞാനല്ല, ഞാനായിട്ടില്ല قَاطِعَةً ഖണ്ഡിതമായി തീരുമാനിക്കുന്നവള്‍, ഉറപ്പിച്ചു പറയുന്നവള്‍ أَمْرًا ഒരു കാര്യവും حَتَّىٰ تَشْهَدُونِ നിങ്ങള്‍ എന്‍റെ അടുക്കല്‍ സന്നിഹിതരാവാതെ
27:32അവള്‍ പറഞ്ഞു: " ഹേ, പ്രധാനികളേ! എന്‍റെ കാര്യത്തില്‍ (ഞാന്‍ എന്തു വേണമെന്ന്) നിങ്ങള്‍ എനിക്ക് തീരുമാനം പറഞ്ഞു തരണം. നിങ്ങള്‍ എന്‍റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ, ഞാന്‍ ഒരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല."
قَالُوا۟ نَحْنُ أُو۟لُوا۟ قُوَّةٍۢ وَأُو۟لُوا۟ بَأْسٍۢ شَدِيدٍۢ وَٱلْأَمْرُ إِلَيْكِ فَٱنظُرِى مَاذَا تَأْمُرِينَ﴿٣٣﴾
share
قَالُوا അവര്‍ പറഞ്ഞു نَحْنُ നാം ഞങ്ങള്‍ أُولُو قُوَّةٍ പ്രാബല്യം (ശക്തി)ഉള്ളവരാണ് وَأُولُو بَأْسٍ സമരവീര്യം (ആക്രമണശക്തി)ഉള്ളവരും شَدِيدٍ ശക്തിമത്തായ وَالْأَمْرُ അധികാരം, കാര്യം إِلَيْكِ അങ്ങേക്കാണ്, അങ്ങയുടെ അടുക്കലാണ് فَانظُرِي അതുകൊണ്ടു (ആലോചിച്ചു)നോക്കുക مَاذَا എന്തൊന്നാണ് تَأْمُرِينَ അങ്ങുന്നു കല്‍പിക്കുന്നത്
27:33അവര്‍ പറഞ്ഞു: " നാം പ്രാബല്യമുള്ളവരും, ശക്തിമത്തായ സമരവീര്യമുള്ളവരുമാകുന്നു; അധികാരം അവിടുത്തേക്കാകുന്നു; ആകയാല്‍, എന്താണ് കല്പിച്ചരുളുന്നതെന്ന് അവിടുന്നു (തന്നെ ആലോചിച്ചു ) നോക്കുക."
തഫ്സീർ : 32-33
View   
قَالَتْ إِنَّ ٱلْمُلُوكَ إِذَا دَخَلُوا۟ قَرْيَةً أَفْسَدُوهَا وَجَعَلُوٓا۟ أَعِزَّةَ أَهْلِهَآ أَذِلَّةًۭ ۖ وَكَذَٰلِكَ يَفْعَلُونَ﴿٣٤﴾
share
قَالَتْ അവള്‍ പറഞ്ഞു إِنَّ الْمُلُوكَ നിശ്ചയമായും രാജാക്കള്‍ إِذَا دَخَلُوا അവര്‍ പ്രവേശിച്ചാല്‍ قَرْيَةً ഒരു രാജ്യത്ത്, നാട്ടില്‍ أفْسَدُوهَا അവരത് നശിപ്പിക്കും, കുഴപ്പപ്പെടുത്തും وَجَعَلُوا അവര്‍ ആക്കുകയും ചെയ്യും أَعِزَّةَ أَهْلِهَا അതിലെ ആളുകളില്‍ പ്രതാപശാലികളെ أَذِلَّةً നിന്ദ്യന്മാര്‍, നിസ്സാരന്മാര്‍ وَكَذَٰلِكَ അപ്രകാരമത്രെ يَفْعَلُونَ അവര്‍ ചെയ്യുക
27:34അവള്‍ പറഞ്ഞു: " നിശ്ചയമായും, രാജാക്കള്‍ ഒരു രാജ്യത്തു പ്രവേശിച്ചാല്‍, അവരതിനെ നാശപ്പെടുത്തുകയും, അന്നാട്ടുകാരിലുള്ള പ്രതാപശാലികളെ നിന്ദ്യന്‍മാരാക്കുകയും ചെയ്യുന്നതാണ്. അങ്ങിനെയാണവര്‍ പ്രവര്‍ത്തിക്കുക.
وَإِنِّى مُرْسِلَةٌ إِلَيْهِم بِهَدِيَّةٍۢ فَنَاظِرَةٌۢ بِمَ يَرْجِعُ ٱلْمُرْسَلُونَ﴿٣٥﴾
share
وَإِنِّي നിശ്ചയമായും ഞാന്‍ مُرْسِلَةٌ അയക്കുന്നവളാണ് (അയക്കുകയാണ്) إِلَيْهِم അവരുടെ അടുക്കലേക്കു بِهَدِيَّةٍ ഒരു സമ്മാനവും കൊണ്ടു فَنَاظِرَةٌ എന്നിട്ടു നോക്കുന്നവളാണ് ( പരിശോധിക്കുകയാണ്) بِمَ يَرْجِعُ എന്തുംകൊണ്ടു മടങ്ങുന്നു എന്ന് الْمُرْسَلُونَ ദൂതന്‍മാര്‍, അയക്കപ്പെട്ടവര്‍
27:35"ഞാന്‍ അവരുടെ അടുക്കലേക്ക് ഒരു സമ്മാനവുംകൊണ്ട് ആളയക്കുകയാണ്; എന്നിട്ട് എന്തു (വിവരവും)കൊണ്ടാണ് ദൂതന്മാര്‍ മടങ്ങിവരുന്നതെന്ന് നോക്കുകയുമാണ്."
തഫ്സീർ : 34-35
View   
فَلَمَّا جَآءَ سُلَيْمَـٰنَ قَالَ أَتُمِدُّونَنِ بِمَالٍۢ فَمَآ ءَاتَىٰنِۦَ ٱللَّهُ خَيْرٌۭ مِّمَّآ ءَاتَىٰكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ﴿٣٦﴾
share
فَلَمَّا جَاءَ അങ്ങനെ അവന്‍ വന്നപ്പോള്‍ سُلَيْمَانَ സുലൈമാന്‍റെ അടുക്കല്‍ قَالَ അദ്ദേഹം പറഞ്ഞു أَتُمِدُّونَن നിങ്ങള്‍ എനിക്കു സഹായം നല്‍കുകയാണോ بِمَالٍ ധനംകൊണ്ടു فَمَا آتَانِيَ اللَّـهُ എന്നാല്‍ അല്ലാഹു എനിക്കു നല്‍കിയിട്ടുള്ളത് خَيْرٌ ഉത്തമമാകുന്നു, നല്ലതാണ് مِّمَّا آتَاكُم നിങ്ങള്‍ക്കവന്‍ നല്‍കിയതിനെക്കാള്‍ بَلْ പക്ഷേ, എങ്കിലും أَنتُم നിങ്ങള്‍ بِهَدِيَّتِكُمْ നിങ്ങളുടെ സമ്മാനംകൊണ്ട് تَفْرَحُونَ നിങ്ങള്‍ സന്തോഷിക്കുന്നു
27:36അങ്ങനെ, അവന്‍ [ദൂതന്‍] സുലൈമാന്‍റെ അടുക്കല്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ എനിക്കു ധനം കൊണ്ട് സഹായം നല്‍കുകയാണോ?! എന്നാല്‍, (അറിഞ്ഞേക്കുക:) എനിക്ക് അല്ലാഹു നല്‍കിയിട്ടുള്ളത് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഉത്തമമായിട്ടുള്ളതാണ്. പക്ഷേ, നിങ്ങള്‍ നിങ്ങളുടെ സമ്മാനം മൂലം സന്തോഷംകൊള്ളുന്നു (എന്നുമാത്രം)
ٱرْجِعْ إِلَيْهِمْ فَلَنَأْتِيَنَّهُم بِجُنُودٍۢ لَّا قِبَلَ لَهُم بِهَا وَلَنُخْرِجَنَّهُم مِّنْهَآ أَذِلَّةًۭ وَهُمْ صَـٰغِرُونَ﴿٣٧﴾
share
ارْجِعْ നീ മടങ്ങിപ്പോകുക إِلَيْهِمْ അവരുടെ അടുക്കലേക്കു فَلَنَأْتِيَنَّهُم എന്നാല്‍ തീര്‍ച്ചയായും നാമവരുടെ അടുക്കല്‍ വരും بِجُنُودٍ സൈന്യങ്ങളുമായി لَّا قِبَلَ നേരിടുവാന്‍ കഴിവില്ലാത്ത لَهُم അവര്‍ക്കു بِهَا അതിനെ وَلَنُخْرِجَنَّهُم നാമവരെ തീര്‍ച്ചയായും പുറത്താക്കയുംചെയ്യും مِّنْهَا അവിടെനിന്നു أَذِلَّةً നിന്ദ്യന്മാരായി وَهُمْ അവര്‍ صَاغِرُونَ നിസ്സാരന്മാര്‍ (എളിയവര്‍) ആയിട്ടു
27:37"നീ അവരുടെ [നിന്നെ അയച്ചവരുടെ]അടുക്കലേക്കു മടങ്ങിക്കൊള്ളുക; തീര്‍ച്ചയായും, നാം അവരുടെ അടുക്കല്‍ അവര്‍ക്ക് നേരിടുവാന്‍ കഴിവില്ലാത്ത സൈന്യങ്ങളുമായി വരുന്നതാണ്. നിസ്സാരന്മാരായിക്കൊണ്ട് - നിന്ദ്യന്മാരായ നിലയില്‍ - അവിടെ നിന്നും നാം അവരെ പുറത്താക്കുകതന്നെ ചെയ്യും".
തഫ്സീർ : 36-37
View   
قَالَ يَـٰٓأَيُّهَا ٱلْمَلَؤُا۟ أَيُّكُمْ يَأْتِينِى بِعَرْشِهَا قَبْلَ أَن يَأْتُونِى مُسْلِمِينَ﴿٣٨﴾
share
قَالَ അദ്ദേഹം പറഞ്ഞു يَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ أَيُّكُمْ നിങ്ങളില്‍ ഏതാളാണ്, ആരാണ് يَأْتِينِي എനിക്കു കൊണ്ടുവന്നുതരുക بِعَرْشِهَا അവളുടെ സിംഹാസനത്തെ قَبْلَ أَن يَأْتُونِي അവര്‍ എന്‍റെ അടുക്കല്‍ വരുംമുമ്പ് مُسْلِمِينَ മുസ്‌ലിംകളായി, അനുസരണമുള്ളവരായി
27:38അദ്ദേഹം ( തന്‍റെ ആളുകളോടു) പറഞ്ഞു: " ഹേ, പ്രധാനികളേ! നിങ്ങളില്‍ ഏതൊരുവനാണ്, അവര്‍ എന്‍റെ അടുക്കല്‍ "മുസ്‌ലിംകളാ"യി വരുന്നതിനുമുമ്പ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്നുതരുക?"
قَالَ عِفْرِيتٌۭ مِّنَ ٱلْجِنِّ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّى عَلَيْهِ لَقَوِىٌّ أَمِينٌۭ﴿٣٩﴾
share
قَالَ عِفْرِيتٌ ഒരു മല്ലന്‍ (ഭൂതത്താന്‍)പറഞ്ഞു مِّنَ الْجِنِّ ജിന്നുകളില്‍പെട്ട أَنَا آتِيكَ താങ്കള്‍ക്കു ഞാന്‍ വരാം بِهِ അതുംകൊണ്ടു قَبْلَ أَن تَقُومَ താങ്കള്‍ എഴുന്നേല്‍ക്കും മുമ്പു مِن مَّقَامِكَ താങ്കളുടെ സ്ഥാനത്തുനിന്നു وَإِنِّي നിശ്ചയമായും ഞാന്‍ عَلَيْهِ അതിനു, അതിന്മേല്‍ لَقَوِيٌّ ശക്തന്‍ (കഴിവുള്ളവന്‍)തന്നെ أَمِينٌ വിശ്വസ്തനായ, വിശ്വസ്തനുമാണ്‌
27:39ജിന്നുകളില്‍പെട്ട ഒരു " ഇഫ്‌രീത്ത്" [മല്ലന്‍] പറഞ്ഞു: " അങ്ങയുടെ (ഈ) സ്ഥാനത്തുനിന്നും അങ്ങുന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാന്‍ അത് അങ്ങേക്ക്കൊണ്ടുവന്നു തരാം. നിശ്ചയമായും, ഞാന്‍ അതിന് കഴിവുള്ളവനും, വിശ്വസ്തനുമാണ്."
قَالَ ٱلَّذِى عِندَهُۥ عِلْمٌۭ مِّنَ ٱلْكِتَـٰبِ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَءَاهُ مُسْتَقِرًّا عِندَهُۥ قَالَ هَـٰذَا مِن فَضْلِ رَبِّى لِيَبْلُوَنِىٓ ءَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ رَبِّى غَنِىٌّۭ كَرِيمٌۭ﴿٤٠﴾
share
قَالَ الَّذِي യാതൊരുവന്‍ പറഞ്ഞു عِندَهُ തന്‍റെ പക്കലുണ്ട് عِلْمٌ ഒരു അറിവ് مِّنَ الْكِتَابِ വേദഗ്രന്ഥത്തില്‍നിന്നു, ഗ്രന്ഥത്തില്‍നിന്നു أَنَا آتِيكَ ഞാന്‍ താങ്കള്‍ക്കു കൊണ്ടുവരാം بِهِ അതിനെ قَبْلَ أَن يَرْتَدَّ മടങ്ങിവരുംമുമ്പു, തിരിച്ചുവരുംമുമ്പു إِلَيْكَ താങ്കള്‍ക്കു താങ്കളിലേക്കു طَرْفُكَ താങ്കളുടെ ദൃഷ്ടി, കണ്ണ് فَلَمَّا رَآهُ അങ്ങനെ അതിനെ അദ്ദേഹം കണ്ടപ്പോള്‍ مُسْتَقِرًّا സ്ഥിതി ചെയ്യുന്നതായി عِندَهُ തന്‍റെ അടുക്കല്‍ قَالَ അദ്ദേഹം പറഞ്ഞു هَـٰذَا ഇതു مِن فَضْلِ അനുഗ്രഹത്തില്‍പെട്ടതാണ് رَبِّي എന്‍റെ റബ്ബിന്‍റെ لِيَبْلُوَنِي എന്നെ അവന്‍ പരീക്ഷണം ചെയ്യാന്‍ വേണ്ടി أَأَشْكُرُ ഞാന്‍ നന്ദി കാണിക്കുമോ أَمْ അഥവാ, അതല്ലെങ്കില്‍ أَكْفُرُ താന്‍ നന്ദികേടു കാണിക്കുമോ (എന്നു) وَمَن شَكَرَ വല്ലവനും നന്ദി കാണിച്ചാല്‍ فَإِنَّمَا يَشْكُرُ എന്നാല്‍ നിശ്ചയമായും അവന്‍ നന്ദി കാണിക്കുന്നു لِنَفْسِهِ തനിക്കു വേണ്ടിത്തന്നെ وَمَن كَفَرَ വല്ലവനും നന്ദികേടു കാണിച്ചാല്‍ فَإِنَّ رَبِّي എന്നാല്‍ നിശ്ചയമായും എന്‍റെ റബ്ബ് غَنِيٌّ അനാശ്രയനാണ്, ധന്യനാണ് كَرِيمٌ മാന്യനാണ്, ഉല്‍കൃഷ്ടനാണ്
27:40തന്‍റെ പക്കല്‍ വേദഗ്രന്ഥത്തില്‍നിന്നു ഒരു ജ്ഞാനം ഉണ്ടായിരുന്നവന്‍ പറഞ്ഞു: " താങ്കളുടെ ദൃഷ്ടി താങ്കളിലേക്കു തിരിച്ചുവരും മുമ്പായി ഞാനത് താങ്കള്‍ക്കു കൊണ്ടുവന്നു തരാം. അങ്ങനെ, അത് [സിംഹാസനം] തന്‍റെ അടുക്കല്‍ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോള്‍ അദേഹം പറഞ്ഞു: " ഇത് എന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തില്‍പെട്ടതാണ്; ഞാന്‍ നന്ദി കാണിക്കുമോ, അതല്ല ഞാന്‍ നന്ദികേട് കാണിക്കുമോ എന്ന് എന്നെ അവന്‍ പരീക്ഷിക്കുവാന്‍ വേണ്ടിയാണ് (ഇത്) ആരെങ്കിലും നന്ദി കാണിക്കുന്നപക്ഷം, അവന്‍ തനിക്കുതന്നെ വേണ്ടിയാണ് നന്ദി കാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്നുവെങ്കിലോ, എന്നാല്‍ നിശ്ചയമായും, എന്‍റെ രക്ഷിതാവ് അനാശ്രയനാണ്; ഉല്‍കൃഷ്ടനുമാണ്.
തഫ്സീർ : 38-40
View   
قَالَ نَكِّرُوا۟ لَهَا عَرْشَهَا نَنظُرْ أَتَهْتَدِىٓ أَمْ تَكُونُ مِنَ ٱلَّذِينَ لَا يَهْتَدُونَ﴿٤١﴾
share
قَالَ അദ്ദേഹം പറഞ്ഞു نَكِّرُوا നിങ്ങള്‍ മാറ്റം വരുത്തുവിന്‍,അപരിചിതമാക്കുവിന്‍ لَهَا അവള്‍ക്കു عَرْشَهَا അവളുടെ സിംഹാസനം نَنظُرْ നമുക്കു നോക്കാം, നാം നോക്കുക أَتَهْتَدِي അവള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുമോ ( യഥാര്‍ത്ഥം കണ്ടെത്തുമോ) أَمْ تَكُونُ അതല്ല (അഥവാ) അവള്‍ ആയിത്തീരുമോ مِنَ الَّذِينَ യാതൊരുകൂട്ടരില്‍ പെട്ട(വള്‍) لَا يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കാത്ത (യഥാര്‍ത്ഥം കണ്ടെത്താത്ത)
27:41അദ്ദേഹം പറഞ്ഞു : " നിങ്ങള്‍ അവള്‍ക്ക് അവളുടെ സിംഹാസനം (രൂപ) മാറ്റം വരുത്തിവിന്‍; അവള്‍ (യഥാര്‍ത്ഥം മനസ്സിലാക്കി) നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുമോ, അഥവാ (മനസ്സിലാകാതെ) നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കാത്തവരില്‍പെട്ടവളായിത്തീരുമോ എന്നു നമുക്കുനോക്കാം."
തഫ്സീർ : 41-41
View   
فَلَمَّا جَآءَتْ قِيلَ أَهَـٰكَذَا عَرْشُكِ ۖ قَالَتْ كَأَنَّهُۥ هُوَ ۚ وَأُوتِينَا ٱلْعِلْمَ مِن قَبْلِهَا وَكُنَّا مُسْلِمِينَ﴿٤٢﴾
share
فَلَمَّا جَاءَتْ എന്നിട്ടു അവള്‍ വന്നപ്പോള്‍ قِيلَ പറയപ്പെട്ടു أَهَـٰكَذَا ഇപ്രകാരമാണോ عَرْشُكِ നിന്‍റെ (നിങ്ങളുടെ) സിംഹാസനം قَالَتْ അവള്‍ പറഞ്ഞു كَأَنَّهُ ഇതാണെന്ന പോലെയുണ്ട്, ഇതാണെന്നു തോന്നുന്നു هُوَ അതു وَأُوتِينَا ഞങ്ങള്‍ക്കു നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു الْعِلْمَ അറിവു, ജ്ഞാനം مِن قَبْلِهَا ഇതിനു മുമ്പു തന്നെ وَكُنَّا ഞങ്ങളാകുകയും ചെയ്തിരിക്കുന്നു مُسْلِمِينَ മുസ്‌ലിംകള്‍, അനുസരണമുള്ളവര്‍
27:42എന്നിട്ട് അവള്‍ വന്നപ്പോള്‍ ( അവളോട്‌)ചോദിക്കപ്പെട്ടു: "നിങ്ങളുടെ സിംഹാസനം ഇതുപോലെയാണോ?" അവള്‍ പറഞ്ഞു: "ഇതു തന്നെയാണെന്ന് തോന്നുന്നു. ഇതിനു [ഈ സംഭവത്തിനു] മുമ്പു തന്നെ ഞങ്ങള്‍ക്ക് അറിവ് നല്‍കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ "മുസ്‌ലിംകളാ" കുകയും ചെയ്തിരിക്കുന്നു"
തഫ്സീർ : 42-42
View   
وَصَدَّهَا مَا كَانَت تَّعْبُدُ مِن دُونِ ٱللَّهِ ۖ إِنَّهَا كَانَتْ مِن قَوْمٍۢ كَـٰفِرِينَ﴿٤٣﴾
share
وَصَدَّهَا അവളെ തടഞ്ഞുകളഞ്ഞു مَا كَانَت تَّعْبُدُ അവള്‍ ആരാധിച്ചുവന്നിരുന്നത് مِن دُونِ اللَّـهِ അല്ലാഹുവിനെ കൂടാതെ (പുറമെ) إِنَّهَا كَانَتْ നിശ്ചയമായും അവളായിരുന്നു مِن قَوْمٍ ഒരു ജനതയില്‍പെട്ട(വള്‍) كَافِرِينَ അവിശ്വാസികളായ
27:43അവള്‍ അല്ലാഹുവിനുപുറമെ (സൂര്യന്‍ മുതലായവയെ ) ആരാധിച്ചുവന്നിരുന്നത് അവളെ തടഞ്ഞുകളഞ്ഞതാണ്; (കാരണം) നിശ്ചയമായും അവള്‍ അവിശ്വാസികളായ ഒരു ജനതയില്‍ പെട്ടവളായിരുന്നു.
തഫ്സീർ : 43-43
View   
قِيلَ لَهَا ٱدْخُلِى ٱلصَّرْحَ ۖ فَلَمَّا رَأَتْهُ حَسِبَتْهُ لُجَّةًۭ وَكَشَفَتْ عَن سَاقَيْهَا ۚ قَالَ إِنَّهُۥ صَرْحٌۭ مُّمَرَّدٌۭ مِّن قَوَارِيرَ ۗ قَالَتْ رَبِّ إِنِّى ظَلَمْتُ نَفْسِى وَأَسْلَمْتُ مَعَ سُلَيْمَـٰنَ لِلَّهِ رَبِّ ٱلْعَـٰلَمِينَ﴿٤٤﴾
share
قِيلَ لَهَا അവളോടു പറയപ്പെട്ടു ادْخُلِي നീ പ്രവേശിക്കുക, കടക്കുക الصَّرْحَ കൊട്ടാരത്തില്‍ فَلَمَّا رَأَتْهُ അവള്‍ അതു കണ്ടപ്പോള്‍ حَسِبَتْهُ അവളതിനെ കണക്കാക്കി, ധരിച്ചു لُجَّةً ഒരു ജലാശയമാണെന്നു وَكَشَفَتْ അവള്‍ നീക്കുകയും (വെളിവാക്കുകയും)ചെയ്തു عَن سَاقَيْهَا അവളുടെ ഇരുകണങ്കാലുകളില്‍നിന്നു قَالَ അദ്ദേഹം പറഞ്ഞു إِنَّهُ صَرْحٌ നിശ്ചയമായും അതു ഒരു കൊട്ടാരമാകുന്നു مُّمَرَّدٌ മിനുസ്സമായുണ്ടാക്കപ്പെട്ട, മിനുക്കപ്പെട്ട مِّن قَوَارِيرَ പളുങ്കുകളാല്‍, സ്ഫടികങ്ങളാല്‍ قَالَتْ അവള്‍ പറഞ്ഞു رَبِّ എന്‍റെ റബ്ബേ, രക്ഷിതാവേ إِنِّي ظَلَمْتُ നിശ്ചയമായും ഞാന്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു نَفْسِي എന്‍റെ ആത്മാവിനോടു, എന്നോടുതന്നെ وَأَسْلَمْتُ ഞാന്‍ കീഴ്പ്പെടുകയും ചെയ്തിരിക്കുന്നു مَعَ سُلَيْمَانَ സുലൈമാനോടൊപ്പം لِلَّـهِ അല്ലാഹുവിനു رَبِّ الْعَالَمِينَ ലോകരക്ഷിതാവായ
27:44"കൊട്ടാരത്തില്‍ പ്രവേശിച്ചുകൊള്ളുക" എന്ന് അവളോടു പറയപ്പെട്ടു. എന്നിട്ട് അവളതു കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്നു അവള്‍ കണക്കാക്കുകയും, അവളുടെ ഇരുകണങ്കാലുകളില്‍നിന്നും (വസ്ത്രം പൊക്കി)നീക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: " ഇതു പളുങ്കുകളാല്‍ മിനുക്കിയുണ്ടാക്കപ്പെട്ട ഒരു കൊട്ടാരമത്രെ." അവള്‍ പറഞ്ഞു: രക്ഷിതാവേ! ഞാന്‍ എന്‍റെ ആത്മാവിനോട് (എന്നോടുതന്നെ) അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. (ഇതാ ഇപ്പോള്‍) സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് ഞാന്‍ കീഴ്പ്പെടുകയും [മുസ്‌ലിമാവുകയും] ചെയ്തിരിക്കുന്നു".
തഫ്സീർ : 44-44
View   
وَلَقَدْ أَرْسَلْنَآ إِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًا أَنِ ٱعْبُدُوا۟ ٱللَّهَ فَإِذَا هُمْ فَرِيقَانِ يَخْتَصِمُونَ﴿٤٥﴾
share
وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായി, തീര്‍ച്ചയായും അയച്ചു إِلَىٰ ثَمُودَ ഥമൂദ് ഗോത്രത്തിലേക്കു أَخَاهُمْ അവരുടെ സഹോദരനെ صَالِحًا സ്വാലിഹിനെ أَنِ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ എന്നു اللَّـهَ അല്ലാഹുവിനെ فَإِذَا അപ്പോഴതാ هُمْ അവര്‍ فَرِيقَانِ രണ്ടു കക്ഷികള്‍, രണ്ടു വിഭാഗങ്ങള്‍ يَخْتَصِمُونَ കക്ഷി വഴക്കുകൂട്ടുന്ന, തര്‍ക്കിക്കുന്ന
27:45"ഥമൂദ്" (ഗോത്രത്തി)ന്‍റെ അടുക്കലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെ നാം അയക്കുകയുണ്ടായി; "നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍" എന്നു (പറഞ്ഞുകൊണ്ട്). അപ്പോഴതാ, അവര്‍ (അന്യോന്യം) വഴക്കടിച്ചുകൊണ്ടിരിക്കുന്ന രണ്ടു കക്ഷികളാകുന്നു!
قَالَ يَـٰقَوْمِ لِمَ تَسْتَعْجِلُونَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ ۖ لَوْلَا تَسْتَغْفِرُونَ ٱللَّهَ لَعَلَّكُمْ تُرْحَمُونَ﴿٤٦﴾
share
قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ لِمَ എന്തിന് تَسْتَعْجِلُونَ നിങ്ങള്‍ ധൃതികൂട്ടുന്നു, ബദ്ധപ്പെടുന്നു بِالسَّيِّئَةِ തിന്മക്ക് قَبْلَ الْحَسَنَةِ നന്മയുടെ മുമ്പ് لَوْلَا تَسْتَغْفِرُونَ നിങ്ങള്‍ പാപമോചനം തേടാത്തതെന്താണ്, തേടിക്കൂടെ اللَّـهَ അല്ലാഹുവോട് لَعَلَّكُمْ നിങ്ങളായേക്കാം, നിങ്ങളാകുവാന്‍ വേണ്ടി تُرْحَمُونَ കരുണ ചെയ്യപ്പെടുന്ന (വര്‍)
27:46അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളെ, നിങ്ങള്‍ നന്മയുടെ മുമ്പായി തിന്മക്ക് ധൃതികൂട്ടുന്നത് എന്തിനായിട്ടാണ്?! അല്ലാഹുവിനോട് നിങ്ങള്‍ക്കു മാപ്പിന്നപേക്ഷിച്ചുകൂടേ! നിങ്ങള്‍ക്കു കരുണ ചെയ്യപ്പെട്ടേക്കുമല്ലോ!"
قَالُوا۟ ٱطَّيَّرْنَا بِكَ وَبِمَن مَّعَكَ ۚ قَالَ طَـٰٓئِرُكُمْ عِندَ ٱللَّهِ ۖ بَلْ أَنتُمْ قَوْمٌۭ تُفْتَنُونَ﴿٤٧﴾
share
قَالُوا അവര്‍ പറഞ്ഞു اطَّيَّرْنَا ഞങ്ങള്‍ ശകുനപ്പിഴയിലായി, ഞങ്ങള്‍ക്കു ലക്ഷണക്കേട് ബാധിച്ചു بِكَ നിന്നെക്കൊണ്ടു وَبِمَن مَّعَكَ നിന്‍റെകൂടെ (ഒന്നിച്ചു) ഉള്ളവരെക്കൊണ്ടും قَالَ അദ്ദേഹം പറഞ്ഞു طَائِرُكُمْ നിങ്ങളുടെ ലക്ഷണക്കേട്, ശകുനപ്പിഴ عِندَ اللَّـهِ അല്ലാഹുവിങ്കലേക്കാണ് بَلْ പക്ഷെ (അത്രയുമല്ല) أَنتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് تُفْتَنُونَ പരീക്ഷണം ചെയ്യപ്പെടുന്ന
27:47അവര്‍ പറഞ്ഞു : " (സ്വാലിഹേ) നിന്നെക്കൊണ്ടും, നിന്‍റെ കൂടെയുള്ളവരെ (വിശ്വാസികളെ)ക്കൊണ്ടും ഞങ്ങള്‍ ശകുനപ്പിഴവിലായിരിക്കുന്നു." അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ ശകുനപ്പിഴവ് അല്ലാഹുവിങ്കലത്രെ. മാത്രമല്ല, നിങ്ങള്‍ പരീക്ഷണം ചെയ്യപ്പെടുന്ന ഒരു ജനതയാകുന്നു."
തഫ്സീർ : 45-47
View   
وَكَانَ فِى ٱلْمَدِينَةِ تِسْعَةُ رَهْطٍۢ يُفْسِدُونَ فِى ٱلْأَرْضِ وَلَا يُصْلِحُونَ﴿٤٨﴾
share
وَكَانَ ഉണ്ടായിരുന്നു فِي الْمَدِينَةِ നഗരത്തില്‍, രാജ്യത്തില്‍ تِسْعَةُ رَهْطٍ ഒരു സംഘത്തിലെ ഒമ്പതാളുകള്‍ (ഒമ്പതാളുള്ള സംഘം) يُفْسِدُونَ അവര്‍ കുഴപ്പമുണ്ടാക്കുന്നു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَلَا يُصْلِحُونَ അവര്‍ നന്മയുണ്ടാക്കുകയുമില്ല (നന്മയുണ്ടാക്കാതെ)
27:48(ആ) നഗരത്തില്‍ ഒമ്പതാളുകളുള്ള ഒരു സംഘം ഉണ്ടായിരുന്നു; അവര്‍ നാട്ടില്‍ നന്മയുണ്ടാക്കാതെ, കുഴപ്പമുണ്ടാക്കുകയായിരുന്നു.
قَالُوا۟ تَقَاسَمُوا۟ بِٱللَّهِ لَنُبَيِّتَنَّهُۥ وَأَهْلَهُۥ ثُمَّ لَنَقُولَنَّ لِوَلِيِّهِۦ مَا شَهِدْنَا مَهْلِكَ أَهْلِهِۦ وَإِنَّا لَصَـٰدِقُونَ﴿٤٩﴾
share
قَالُوا അവര്‍ പറഞ്ഞു تَقَاسَمُوا നിങ്ങള്‍ പരസ്പരം സത്യംചെയ്തു പറയണം, ശപഥം ചെയ്യുവിന്‍ بِاللَّـهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ടു لَنُبَيِّتَنَّهُ നിശ്ചയമായും ഞങ്ങളവനെ രാക്കൊല ചെയ്യും, രാത്രി ഏര്‍പ്പാടു ചെയ്യും وَأَهْلَهُ അവന്‍റെ ആള്‍ക്കാരെയും, സ്വന്തക്കാരെയും ثُمَّ لَنَقُولَنَّ പിന്നെ ഞങ്ങള്‍ പറയും لِوَلِيِّهِ അവന്‍റെ ബന്ധുവോടു (അവകാശിയോടു) مَا شَهِدْنَا ഞങ്ങള്‍ ഹാജറായിട്ടില്ല, കണ്ടിട്ടില്ല مَهْلِكَ أَهْلِهِ തന്‍റെ സ്വന്തക്കാരുടെ (കുടുംബത്തിന്‍റെ) നാശസംഭവത്തില്‍ وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَصَادِقُونَ സത്യം പറയുന്നവര്‍ തന്നെയാണ്.
27:49അവര്‍ (തമ്മില്‍) പറഞ്ഞു: നിങ്ങള്‍ പരസ്പരം അല്ലാഹുവില്‍ ശപഥംചെയ്തു (ഇങ്ങിനെ) പറയണം: "നിശ്ചയമായും, ഇവനെ [സ്വാലിഹിനെ]യും, ഇവന്‍റെ ആള്‍ക്കാരെയും ഞങ്ങള്‍ രാക്കൊല നടത്തുന്നതാണ്; പിന്നീട് അവന്‍റെ അവകാശിയോട്: തന്‍റെ കുടുംബത്തിന്‍റെ നാശസംഭവത്തിങ്കല്‍ ഞങ്ങള്‍ ഹാജറുണ്ടായിട്ടില്ല എന്നും, ഞങ്ങള്‍ സത്യം പറയുന്നവര്‍തന്നെയാണ് എന്നും പറയുകയും ചെയ്യും".
തഫ്സീർ : 48-49
View   
وَمَكَرُوا۟ مَكْرًۭا وَمَكَرْنَا مَكْرًۭا وَهُمْ لَا يَشْعُرُونَ﴿٥٠﴾
share
وَمَكَرُوا അവര്‍ തന്ത്രം നടത്തി, കുതന്ത്രം പ്രയോഗിച്ചു مَكْرًا ഒരു തന്ത്രം وَمَكَرْنَا നാമും തന്ത്രം നടത്തി مَكْرًا ഒരു തന്ത്രം وَهُمْ അവര്‍, അവരാകട്ടെ لَا يَشْعُرُونَ അറിയാതെ, അറിഞ്ഞിരുന്നില്ല
27:50അവര്‍ ഒരു( ഗൂഢ) തന്ത്രം പ്രയോഗിച്ചു; അവര്‍ അറിയാതെ നാമും ഒരു തന്ത്രം പ്രയോഗിച്ചു.
فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ مَكْرِهِمْ أَنَّا دَمَّرْنَـٰهُمْ وَقَوْمَهُمْ أَجْمَعِينَ﴿٥١﴾
share
فَانظُرْ എന്നാല്‍ നോക്കുക كَيْفَ كَانَ എങ്ങിനെയായി, എപ്രകാരമുണ്ടായി عَاقِبَةُ مَكْرِهِمْ അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം أَنَّا دَمَّرْنَاهُمْ അതായതു നാംഅവരെ തകര്‍ത്തു കളഞ്ഞതു وَقَوْمَهُمْ അവരുടെ ജനതയെയും أَجْمَعِينَ മുഴുവനും, എല്ലാവരെയും
27:51എന്നാല്‍, നോക്കുക: അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു; അതായത്: അവരെയും അവരുടെ ജനതയെ മുഴുവനും നാം തകര്‍ത്തുകളഞ്ഞതു (എങ്ങിനെയാണെന്ന്)?!
فَتِلْكَ بُيُوتُهُمْ خَاوِيَةًۢ بِمَا ظَلَمُوٓا۟ ۗ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لِّقَوْمٍۢ يَعْلَمُونَ﴿٥٢﴾
share
فَتِلْكَ എന്നിട്ടതാ بُيُوتُهُمْ അവരുടെ വീടുകള്‍ خَاوِيَةً വീണടിഞ്ഞു കിടക്കുന്ന നിലയില്‍ بِمَا ظَلَمُوا അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَءَايَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ ഒരു ജനതക്കു يَعْلَمُونَ അറിയുന്ന
27:52എന്നിട്ടതാ അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം അവരുടെ വീടുകള്‍ വീണടിഞ്ഞ് (ശൂന്യമായി) കിടക്കുന്നു! നിശ്ചയമായും, അതില്‍ അറിയുന്ന ജനങ്ങള്‍ക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്.
وَأَنجَيْنَا ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ﴿٥٣﴾
share
وَأَنجَيْنَا നാം രക്ഷപ്പെടുത്തുകയും ചെയ്തു الَّذِينَ ءَامَنُوا വിശ്വസിച്ചവരെ وَكَانُوا يَتَّقُونَ സൂക്ഷിച്ചുവരുകയും ചെയ്ത
27:53വിശ്വസിക്കുകയും സൂക്ഷിച്ചുവരുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
തഫ്സീർ : 50-53
View   
وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَـٰحِشَةَ وَأَنتُمْ تُبْصِرُونَ﴿٥٤﴾
share
وَلُوطًا ലൂത്ത്വിനെയും (പ്രസ്താവിക്കുക) إِذْ قَالَ അദ്ദേഹം പറഞ്ഞപ്പോള്‍ لِقَوْمِهِ തന്‍റെ ജനതയോടു أَتَأْتُونَ നിങ്ങള്‍ ചെല്ലുകയാണോ (ചെയ്യുകയാണോ) الْفَاحِشَةَ ദുഷ്ടപ്രവൃത്തി (നീചവൃത്തി)ക്കു وَأَنتُمْ നിങ്ങള്‍, നിങ്ങളാകട്ടെ تُبْصِرُونَ കണ്ടുംകൊണ്ടു
27:54ലൂത്ത്വിനെയും (പ്രസ്താവിക്കുക); അതായതു, അദ്ദേഹം തന്‍റെ ജനങ്ങളോടു പറഞ്ഞപ്പോള്‍: " നിങ്ങള്‍ കണ്ടുംകൊണ്ടു തന്നെ (ഈ) ദുഷ്ടപ്രവൃത്തി ചെയ്യുകയാണോ?!"
തഫ്സീർ : 54-54
View   
أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةًۭ مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌۭ تَجْهَلُونَ﴿٥٥﴾
share
أَئِنَّكُمْ لَتَأْتُونَ നിങ്ങള്‍ ചെല്ലുക തന്നെയാണോ الرِّجَالَ പുരുഷന്മാരുടെ അടുക്കല്‍ شَهْوَةً കാമത്താല്‍, (കാമനിവാരണത്തിനു) مِّن دُونِ النِّسَاءِ സ്ത്രീകളെ വിട്ടു, സ്ത്രീകളെക്കൂടാതെ بَلْ എന്നാല്‍ (മാത്രമല്ല) أَنتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് تَجْهَلُونَ വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്ന (മൂഢരായ)
27:55"നിങ്ങള്‍ കാമ (നിവാരണ)ത്തിന്നു് സ്ത്രീകളെ വിട്ടു പുരുഷന്മാരുടെ അടുക്കല്‍തന്നെ ചെല്ലുകയാണോ (ചെയ്യുന്നത്)?! മാത്രമല്ല, നിങ്ങള്‍ വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്ന ഒരു ജനതയത്രെ.
فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوٓا۟ ءَالَ لُوطٍۢ مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌۭ يَتَطَهَّرُونَ﴿٥٦﴾
share
فَمَا كَانَ അപ്പോള്‍ ആയിരുന്നില്ല جَوَابَ قَوْمِهِ തന്‍റെ ജനതയുടെ മറുപടി إِلَّا أَن قَالُوا അവര്‍ പറയുകയല്ലാതെ أَخْرِجُوا നിങ്ങള്‍ പുറത്താക്കുക (ബഹിഷ്കരിക്കുക) آلَ لُوطٍ ലൂത്തിന്‍റെ ആള്‍ക്കാരെ, കുടുംബത്തെ مِّن قَرْيَتِكُمْ നിങ്ങളുടെ രാജ്യത്തുനിന്നു إِنَّهُمْ നിശ്ചയമായും അവര്‍ أُنَاسٌ ഒരു (തരം) മനുഷ്യരാണ് يَتَطَهَّرُونَ പരിശുദ്ധിയോടെ നടക്കുന്ന, ശുദ്ധത നടിക്കുന്ന
27:56അപ്പോള്‍, അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി (ഇപ്രകാരം) പറയുകയല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല; "ലൂത്ത്വിന്‍റെ ആള്‍ക്കാരെ നിങ്ങളുടെ രാജ്യത്തുനിന്ന് പുറത്താക്കുക; അവര്‍ പരിശുദ്ധിയോടെ നടക്കുന്ന മനുഷ്യന്മാരാണ്."
തഫ്സീർ : 55-56
View   
فَأَنجَيْنَـٰهُ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ قَدَّرْنَـٰهَا مِنَ ٱلْغَـٰبِرِينَ﴿٥٧﴾
share
فَأَنجَيْنَاهُ എന്നാല്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَأَهْلَهُ തന്‍റെ കുടുംബത്തെയും, സ്വന്തക്കാരെയും إِلَّا امْرَأَتَهُ തന്‍റെ ഭാര്യയെ ഒഴികെ قَدَّرْنَاهَا നാമവളെ കണക്കാക്കി مِنَ الْغَابِرِينَ ശേഷിച്ചവരില്‍, കഴിഞ്ഞുപോയവരില്‍ (ഉള്‍പ്പെട്ടുപോയവരുടെ കൂട്ടത്തില്‍)
27:57എന്നാല്‍,അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തി- അദ്ദേഹത്തിന്‍റെ ഭാര്യഒഴികെ; അവളെ നാം കഴിഞ്ഞുപോയവരുടെ [ശിക്ഷയില്‍ അകപ്പെട്ടവരുടെ] കൂട്ടത്തില്‍ കണക്കാക്കുകയാണ് ചെയ്തത്!
وَأَمْطَرْنَا عَلَيْهِم مَّطَرًۭا ۖ فَسَآءَ مَطَرُ ٱلْمُنذَرِينَ﴿٥٨﴾
share
وَأَمْطَرْنَا നാം വര്‍ഷിപ്പിക്കയും ചെയ്തു عَلَيْهِم അവരുടെ മേല്‍ مَّطَرًا ഒരു മഴ فَسَاءَ എന്നാല്‍ എത്ര ചീത്ത, വളരെ മോശം مَطَرُ الْمُنذَرِينَ മുന്നറിയിപ്പുനല്‍കപ്പെട്ടവരുടെ മഴ
27:58അവരുടെ മേല്‍ നാം ഒരു (കല്‍) മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. (ആ) മുന്നറിയിപ്പു നല്‍കപ്പെട്ടവരുടെ മഴ എത്ര ചീത്ത!
തഫ്സീർ : 57-58
View   
قُلِ ٱلْحَمْدُ لِلَّهِ وَسَلَـٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصْطَفَىٰٓ ۗ ءَآللَّهُ خَيْرٌ أَمَّا يُشْرِكُونَ﴿٥٩﴾
share
قُلِ പറയുക الْحَمْدُ സര്‍വ്വസ്തുതിയും لِلَّـهِ അല്ലാഹുവിനാണ് وَسَلَامٌ സലാം, സമാധാനശാന്തി عَلَىٰ عِبَادِهِ അവന്‍റെ അടിയാന്മാര്‍ക്കു الَّذِينَ اصْطَفَىٰ അവന്‍ തിരഞ്ഞെടുത്തവരായ, തെളിയിച്ചെടുത്ത آللَّـهُ അല്ലാഹുവാണോ خَيْرٌ ഉത്തമം, നല്ലവന്‍, ഉല്‍കൃഷ്ടന്‍ ام അതല്ല (അല്ലെങ്കില്‍, അഥവാ) ما يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നത്
27:59(നബിയേ) പറയുക: " സര്‍വ്വസ്തുതിയും ആല്ലാഹുവിനത്രെ! അവന്‍ തിരഞ്ഞെടുത്തിട്ടുള്ള അവന്‍റെ (നല്ല) അടിയാന്മാരില്‍ "സലാമും" [സമാധാന ശാന്തിയും] ഉണ്ട്! അല്ലാഹുവാണോ ഉത്തമം, അഥവാ അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നവയോ?!
أَمَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَأَنزَلَ لَكُم مِّنَ ٱلسَّمَآءِ مَآءًۭ فَأَنۢبَتْنَا بِهِۦ حَدَآئِقَ ذَاتَ بَهْجَةٍۢ مَّا كَانَ لَكُمْ أَن تُنۢبِتُوا۟ شَجَرَهَآ ۗ أَءِلَـٰهٌۭ مَّعَ ٱللَّهِ ۚ بَلْ هُمْ قَوْمٌۭ يَعْدِلُونَ﴿٦٠﴾
share
أَمَّنْ അഥവാ (അതല്ല, അല്ലെങ്കില്‍) യതൊരുവനോ خَلَقَ السَّمَاوَاتِ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചു وَالْأَرْضَ ഭൂമിയെയും وَأَنزَلَ ഇറക്കുകയും ചെയ്തു لَكُم നിങ്ങള്‍ക്കുവേണ്ടി مِّنَ السَّمَاءِ ആകാശത്തു(ഉപരിഭാഗത്തു)നിന്നു مَاءً ജലം (മഴ) فَأَنبَتْنَا എന്നിട്ട് നാം ഉല്‍പാദിപ്പിച്ചു, മുളപ്പിച്ചു بِهِ അതുകൊണ്ടു حَدَائِقَ തോപ്പുകള്‍, തോട്ടങ്ങള്‍ ذَاتَ بَهْجَةٍ അഴകുള്ള (കിളുര്‍ത്ത) مَّا كَانَ لَكُمْ നിങ്ങള്‍ക്കു ആകുന്നതല്ല (സാധ്യമല്ല) أَن تُنبِتُوا നിങ്ങള്‍ ഉല്‍പാദിപ്പിക്കല്‍ شَجَرَهَا അവയിലെ വൃക്ഷങ്ങള്‍ أَإِلَـٰهٌ വല്ല ഇലാഹും ഉണ്ടോ مَّعَ اللَّـهِ അല്ലാഹുവോടുകൂടി بَلْ هُمْ എന്നാല്‍ (എങ്കിലും) അവര്‍ قَوْمٌ ഒരു ജനതയാകുന്നു يَعْدِلُونَ സമപ്പെടുത്തുന്ന, തെറ്റിപ്പോകുന്ന
27:60അഥവാ, ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കുകയും, ആകാശത്തുനിന്ന് നിങ്ങള്‍ക്കു ജലം ഇറക്കിത്തരുകയും ചെയ്തവനോ (- ആരാണ് ഉത്തമം)?! എന്നിട്ട് അതു [ജലം] കൊണ്ട് നാം [അല്ലാഹു] അഴകുള്ള തോപ്പുകള്‍ ഉല്‍പാദിപ്പിച്ചു: അവയിലെ വൃക്ഷങ്ങള്‍ ഉല്‍പാദിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് ആകുന്നതല്ല. അല്ലാഹുവിന്‍റെ കൂടെ (വേറെ) വല്ല ആരാധ്യനും ഉണ്ടോ?! (ചിന്തിച്ചു നോക്കുക!) എന്നാല്‍, അവര്‍ (ഈ യാഥാര്‍ത്ഥ്യം വിട്ട് ) തെറ്റിക്കളയുന്ന ഒരു ജനതയാകുന്നു!
തഫ്സീർ : 59-60
View   
أَمَّن جَعَلَ ٱلْأَرْضَ قَرَارًۭا وَجَعَلَ خِلَـٰلَهَآ أَنْهَـٰرًۭا وَجَعَلَ لَهَا رَوَٰسِىَ وَجَعَلَ بَيْنَ ٱلْبَحْرَيْنِ حَاجِزًا ۗ أَءِلَـٰهٌۭ مَّعَ ٱللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ﴿٦١﴾
share
أَمَّن جَعَلَ അല്ലെങ്കില്‍ ആക്കിയവനോ الْأَرْضَ ഭൂമിയെ قَرَارًا ഭവനം, പാര്‍പ്പിടം, താവളം وَجَعَلَ ആക്കുകയും, ഉണ്ടാക്കുകയും, ഏര്‍പ്പെടുത്തുകയും (ചെയ്തു) خِلَالَهَا അതിന്‍റെ ഇടയില്‍കൂടി أَنْهَارًا നദികള്‍, അരുവികള്‍ وَجَعَلَ ഉണ്ടാക്കുകയും, ഏര്‍പ്പെടുത്തുകയും ചെയ്തു لَهَا അതിനു رَوَاسِيَ ആണികളെ, കുറ്റികളെ, ഉറച്ച പര്‍വ്വതങ്ങളെ وَجَعَلَ ഉണ്ടാക്കുകയും ചെയ്തു بَيْنَ الْبَحْرَيْنِ രണ്ടു സമുദ്രങ്ങള്‍ക്കിടയില്‍ حَاجِزًا ഒരു തടസ്സം, തടവ്, മറ أَإِلَـٰهٌ വല്ല ഇലാഹും ഉണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ بَلْ എന്നാല്‍, എങ്കിലും أَكْثَرُهُمْ അവരിലധികവും لَا يَعْلَمُونَ അറിയുന്നില്ല
27:61അല്ലെങ്കില്‍, ഭൂമിയെ ഒരു ഭവനമാക്കുകയും, അതിനിടയില്‍ക്കൂടി നദികളുണ്ടാക്കുകയും, അതിന് [ഭൂമിക്ക്] ആണികളെ [ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ] ഉണ്ടാക്കുകയും, രണ്ടു സമുദ്രങ്ങള്‍ക്കിടയില്‍ ഒരു (തരം) തടസ്സം ഏര്‍പ്പെടുത്തുകയും ചെയ്തവനോ (- ആരാണുത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ആരാധ്യനും ഉണ്ടോ?! (ആലോചിച്ചു നോക്കൂ!) എന്നാല്‍, അധികമാളുകളും അറിയുന്നില്ല!
أَمَّن يُجِيبُ ٱلْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ ٱلسُّوٓءَ وَيَجْعَلُكُمْ خُلَفَآءَ ٱلْأَرْضِ ۗ أَءِلَـٰهٌۭ مَّعَ ٱللَّهِ ۚ قَلِيلًۭا مَّا تَذَكَّرُونَ﴿٦٢﴾
share
أَمَّن يُجِيبُ അല്ലെങ്കില്‍ (അഥവാ) ഉത്തരം ചെയ്യുന്നവനോ الْمُضْطَرَّ കഷ്ടപ്പെട്ടവനു (ആപത്തില്‍ കുടുങ്ങിയവനു) إِذَا دَعَاهُ അവന്‍ അവനോടു പ്രാര്‍ത്ഥിച്ചാല്‍, വിളിച്ചാല്‍ وَيَكْشِفُ നീക്കുകയും ചെയ്യുന്ന السُّوءَ തിന്മയെ, കെടുതിയെ وَيَجْعَلُكُمْ നിങ്ങളെ ആക്കുകയും ചെയ്യുന്നു خُلَفَاءَ الْأَرْضِ ഭൂമിയിലെ പ്രതിനിധികള്‍ أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ قَلِيلًامَّا അല്‍പ മാത്രമേ تَذَكَّرُونَ നിങ്ങള്‍ ആലോചിക്കുന്നു(ള്ളു)
27:62അല്ലെങ്കില്‍, കഷ്ടപ്പെട്ടവന്‍ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചാല്‍ അവന്ന് ഉത്തരം നല്‍കുകയും, തിന്മയെ (നീക്കി) തുറവിയാക്കുകയും, നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തുവരുന്നവനോ (- ആരാണുത്തമം)?! അല്ലാഹുവിനോടുകൂടി (വേറെ)വല്ല ആരാധ്യനും ഉണ്ടോ?! (ഓര്‍ത്തുനോക്കൂ) വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു നോക്കുന്നുള്ളൂ.
തഫ്സീർ : 61-62
View   
أَمَّن يَهْدِيكُمْ فِى ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ وَمَن يُرْسِلُ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦٓ ۗ أَءِلَـٰهٌۭ مَّعَ ٱللَّهِ ۚ تَعَـٰلَى ٱللَّهُ عَمَّا يُشْرِكُونَ﴿٦٣﴾
share
أَمَّن يَهْدِيكُمْ അല്ലെങ്കില്‍ നിങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നവനോ فِي ظُلُمَاتِ അന്ധകാരങ്ങളില്‍, ഇരുട്ടില്‍ الْبَرِّ وَالْبَحْرِ കരയുടെയും, കടലിന്‍റെയും وَمَن يُرْسِلُ അയക്കുന്നവനും الرِّيَاحَ കാറ്റുകളെ بُشْرًا സന്തോഷവാര്‍ത്തയായി بَيْنَ يَدَيْ മുമ്പില്‍,മുന്നില്‍ رَحْمَتِهِ അവന്‍റെ കാരുണ്യത്തിന്‍റെ (അനുഗ്രഹത്തിന്‍റെ) أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ تَعَالَى اللَّـهُ അല്ലാഹു എത്രയോ മേലെയായിരിക്കുന്നു (ഉന്നതനാകുന്നു) عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു
27:63അല്ലെങ്കില്‍, കരയിലെയും കടലിലെയും (വിവിധ) അന്ധകാരങ്ങളില്‍ നിങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നവനും, തന്‍റെ (മഴയാകുന്ന) കാരുണ്യത്തിന്‍റെ മുമ്പില്‍ കാറ്റുകളെ സന്തോഷവാര്‍ത്തയായി അയക്കാറുള്ളവനുമാണോ (- ആരാണ് ഉത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ഇലാഹും ഉണ്ടോ?! (ഓര്‍ത്തുനോക്കൂ!) അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് (എല്ലാം തന്നെ) അല്ലാഹു അത്യുന്നതനാകുന്നു!
أَمَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَمَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۗ أَءِلَـٰهٌۭ مَّعَ ٱللَّهِ ۚ قُلْ هَاتُوا۟ بُرْهَـٰنَكُمْ إِن كُنتُمْ صَـٰدِقِينَ﴿٦٤﴾
share
أَمَّن يَبْدَأُ അല്ലെങ്കില്‍ ആദ്യമായുണ്ടാക്കുന്നവനോ الْخَلْقَ സൃഷ്ടിയെ ثُمَّ يُعِيدُهُ പിന്നെ അതിനെ മടക്കുകയും ചെയ്യുന്നു وَمَن യതൊരുവനും يَرْزُقُكُم നിങ്ങള്‍ക്കു ആഹാരം തരുന്നു, ഉപജീവനം നല്‍കുന്നു مِّنَ السَّمَاءِ ആകാശത്തുനിന്നും وَالْأَرْضِ ഭൂമിയില്‍നിന്നും أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ قُلْ പറയുക هَاتُوا കൊണ്ടുവരുവിന്‍ بُرْهَانَكُمْ നിങ്ങളുടെ തെളിവു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍
27:64അല്ലെങ്കില്‍, സൃഷ്ടിയെ ആദ്യമായുണ്ടാക്കുകയും, പിന്നീടതു ( നശിച്ചശേഷം) മടക്കി സൃഷ്ടിക്കുകയും ചെയ്യുന്നവനും, ആകാശത്തുനിന്നും, ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നവനുമാണോ (- ആരാണുത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ഇലാഹും ഉണ്ടോ?! (എങ്കില്‍ - പറയൂ!) (നബിയേ) പറയുക: " നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരുവിന്‍, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍!"
തഫ്സീർ : 63-64
View   
قُل لَّا يَعْلَمُ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ﴿٦٥﴾
share
قُل പറയുക لَّا يَعْلَمُ അറിയുകയില്ല مَن യതൊരുവര്‍ فِي السَّمَاوَاتِ ആകാശങ്ങളിലുള്ള وَالْأَرْضِ ഭൂമിയിലും الْغَيْبَ അദൃശ്യം, മറഞ്ഞ കാര്യം إِلَّا اللَّـهُ അല്ലാഹു അല്ലാതെ, وَمَا يَشْعُرُونَ അവര്‍ അറിയുന്നതുമല്ല (അവര്‍ക്കു ബോധമില്ല) أَيَّانَ എപ്പോള്‍ يُبْعَثُونَ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും (എന്നു)
27:65(നബിയേ) പറയുക: അല്ലാഹു അല്ലാതെ, ആകാശങ്ങളിലും, ഭൂമിയിലുമുള്ളവര്‍ (ആരും തന്നെ) അദൃശ്യകാര്യം അറിയുകയില്ല. തങ്ങള്‍ എപ്പോഴാണ് (മരണശേഷം) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയെന്നും അവര്‍ക്കു അറിയാവതല്ല.
തഫ്സീർ : 65-65
View   
بَلِ ٱدَّٰرَكَ عِلْمُهُمْ فِى ٱلْـَٔاخِرَةِ ۚ بَلْ هُمْ فِى شَكٍّۢ مِّنْهَا ۖ بَلْ هُم مِّنْهَا عَمُونَ﴿٦٦﴾
share
بَلِ എങ്കിലും, എന്നാല്‍ ادَّارَكَ പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു, തികഞ്ഞിരിക്കുന്നു عِلْمُهُمْ അവരുടെ അറിവു فِي ٱلْءَاخِرَةِ ۚ പരലോകത്തില്‍ بَلْ هُمْ എങ്കിലും അവര്‍ فِي شَكٍّ സംശയത്തിലാണ് مِّنْهَا അതിനെക്കുറിച്ചു بَلْ هُم എങ്കിലും അവര്‍ مِّنْهَا അതിനെപ്പറ്റി عَمُونَ അന്ധന്മാരാണ്
27:66എങ്കിലും, പരലോകവിഷയത്തില്‍ അവരുടെ [അവിശ്വാസികളുടെ] അറിവ് പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു.; (അല്ല) എങ്കിലും അവര്‍ അതിനെക്കുറിച്ച് സംശയത്തിലാണ്; (അല്ല) എങ്കിലും അവര്‍ അതിനെക്കുറിച്ച് അന്ധന്മാരാകുന്നു.
തഫ്സീർ : 66-66
View   
وَقَالَ ٱلَّذِينَ كَفَرُوٓا۟ أَءِذَا كُنَّا تُرَٰبًۭا وَءَابَآؤُنَآ أَئِنَّا لَمُخْرَجُونَ﴿٦٧﴾
share
وَقَالَ പറയുന്നു, പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَإِذَا كُنَّا ഞങ്ങള്‍ (നാം) ആയാലോ تُرَابًا മണ്ണ് وَآبَاؤُنَا ഞങ്ങളുടെ (നമ്മുടെ) പിതാക്കളും أَئِنَّا നിശ്ചയമായും ഞങ്ങളാണോ لَمُخْرَجُونَ പുറത്തുകൊണ്ടുവരപ്പെടുന്നവര്‍
27:67അവിശ്വസിച്ചവര്‍ പറയുന്നു: "ഞങ്ങളും ഞങ്ങളുടെ പിതാക്കളും (മരിച്ച്) മണ്ണായാല്‍ (വീണ്ടും) ഞങ്ങള്‍ നിശ്ചയമായും പുറത്ത് കൊണ്ടുവരപ്പെടുന്നവരാണെന്നോ?! (അതു സംഭവ്യമല്ല.)
لَقَدْ وُعِدْنَا هَـٰذَا نَحْنُ وَءَابَآؤُنَا مِن قَبْلُ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ﴿٦٨﴾
share
لَقَدْ وُعِدْنَا തീര്‍ച്ചയായും ഞങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് هَـٰذَا ഇതു نَحْنُ ഞങ്ങളോടു وَآبَاؤُنَا ഞങ്ങളുടെ പിതാക്കളോടും مِن قَبْلُ മുമ്പ്, മുമ്പേ إِنْ هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പുരാണകഥകളല്ലാതെ, ഇതിഹാസങ്ങളല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ, മുന്‍കാലക്കാരുടെ
27:68"ഇത് ഞങ്ങളോടും, മുമ്പ് ഞങ്ങളുടെ പിതാക്കളോടും വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. ഇത് പൂര്‍വ്വികന്മാരുടെ പുരാണേതിഹാസങ്ങളല്ലാതെ (മറ്റൊന്നും)അല്ല."
قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُجْرِمِينَ﴿٦٩﴾
share
قُلْ പറയുക سِيرُوا നിങ്ങള്‍ സഞ്ചരിക്കുവിന്‍, നടക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ടു നോക്കുവിന്‍ كَيْفَ كَانَ എങ്ങിനെ ആയി എന്ന്, ഉണ്ടായെന്നു عَاقِبَةُ പര്യവസാനം, കലാശം الْمُجْرِمِينَ കുറ്റവാളികളുടെ
27:69പറയുക (നബിയേ): നിങ്ങള്‍ ഭൂമിയില്‍ക്കൂടി സഞ്ചരിക്കുവിന്‍ ; എന്നിട്ട് കുറ്റവാളികളുടെ പര്യവസാനം എങ്ങിനെയാണുണ്ടായിട്ടുള്ളതെന്ന് നോക്കുവിന്‍!"
തഫ്സീർ : 67-69
View   
وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُن فِى ضَيْقٍۢ مِّمَّا يَمْكُرُونَ﴿٧٠﴾
share
وَلَا تَحْزَنْ നീ ദുഃഖിക്കേണ്ട, വ്യസനിക്കരുതു عَلَيْهِمْ അവരുടെ മേല്‍, അവരെപ്പറ്റി وَلَا تَكُن ആകുകയും വേണ്ട فِي ضَيْقٍ ഇടുക്കത്തില്‍ (വിഷമത്തില്‍) مِّمَّا يَمْكُرُونَ അവര്‍ കുതന്ത്രം നടത്തുന്നതിനെപ്പറ്റി
27:70(നബിയേ) അവരുടെമേല്‍ നീ ദുഃഖിക്കേണ്ട, അവര്‍ കുതന്ത്രം നടത്തിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് നീ (മനസ്സ്)ഇടുക്കത്തിലാകുകയും വേണ്ട.
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ﴿٧١﴾
share
وَيَقُولُونَ അവര്‍ പറയുന്നു, പറയും مَتَىٰ എപ്പോഴാണ് هَـٰذَا الْوَعْدُ ഈ വാഗ്ദാനം, കരാര്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍
27:71അവര്‍ പറയുന്നു: "എപ്പോഴാണ് ഈ വാഗ്ദാനം (നടപ്പില്‍വരുക)- നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍?!"
قُلْ عَسَىٰٓ أَن يَكُونَ رَدِفَ لَكُم بَعْضُ ٱلَّذِى تَسْتَعْجِلُونَ﴿٧٢﴾
share
قُلْ പറയുക عَسَىٰ أَن يَكُونَ ആയേക്കാം, ഉണ്ടായേക്കാം رَدِفَ لَكُم നിങ്ങള്‍ക്ക് തുടര്‍ന്നുവരുക, അടുത്തുവരിക بَعْضُ ചിലതു الَّذِي تَسْتَعْجِلُونَ നിങ്ങള്‍ ധൃതി കൂട്ടുന്നതില്‍
27:72പറയുക: " നിങ്ങള്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നതില്‍ ചിലത് (ഒരു പക്ഷേ) നിങ്ങള്‍ക്ക് അടുത്തു (തന്നെ) വരുകയുണ്ടായേക്കാം."
തഫ്സീർ : 70-72
View   
وَإِنَّ رَبَّكَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ﴿٧٣﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَذُو فَضْلٍ അനുഗ്രഹമുള്ളവന്‍ തന്നെ عَلَى النَّاسِ മനുഷ്യരുടെ മേല്‍ وَلَـٰكِنَّ എങ്കിലും, പക്ഷെ أَكْثَرَهُمْ അവരില്‍ അധികവും لَا يَشْكُرُونَ നന്ദി കാണിക്കുന്നില്ല
27:73നിശ്ചയമായും, നിന്‍റെ റബ്ബ് മനുഷ്യരുടെ മേല്‍ അനുഗ്രഹമുള്ളവനത്രെ. പക്ഷേ, അവരില്‍ അധികമാളുകളും നന്ദികാണിക്കുന്നില്ല.
وَإِنَّ رَبَّكَ لَيَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ﴿٧٤﴾
share
وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَيَعْلَمُ അറിയുന്നതാണ് مَا تُكِنُّ ഗോപ്യമാക്കി(മറച്ചു) വെക്കുന്നതു صُدُورُهُمْ അവരുടെ നെഞ്ഞുകള്‍ (ഹൃദയങ്ങള്‍) وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും
27:74നിശ്ചയമായും,നിന്‍റെ റബ്ബ് അവരുടെ ഹൃദയങ്ങള്‍ ഗോപ്യമാക്കിവെക്കുന്നതും, അവര്‍ പരസ്യമാക്കുന്നതും അറിയുന്നു.
وَمَا مِنْ غَآئِبَةٍۢ فِى ٱلسَّمَآءِ وَٱلْأَرْضِ إِلَّا فِى كِتَـٰبٍۢ مُّبِينٍ﴿٧٥﴾
share
وَمَا مِنْ غَائِبَةٍ യാതൊരു മറഞ്ഞ കാര്യവുമില്ല فِي السَّمَاءِ ആകാശത്തില്‍ وَالْأَرْضِ ഭൂമിയിലും إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ مُّبِينٍ സ്പഷ്ടമായ, വ്യക്തമായ
27:75ആകാശത്തും, ഭൂമിയിലും മറഞ്ഞു കിടക്കുന്ന യാതൊരു കാര്യവും തന്നെ, സ്പഷ്ടമായ ഒരു (രേഖാ) ഗ്രന്ഥത്തില്‍ ഉള്‍പ്പെടാതെയില്ല.
തഫ്സീർ : 73-75
View   
إِنَّ هَـٰذَا ٱلْقُرْءَانَ يَقُصُّ عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَكْثَرَ ٱلَّذِى هُمْ فِيهِ يَخْتَلِفُونَ﴿٧٦﴾
share
إِنَّ هَـٰذَا الْقُرْآنَ നിശ്ചയമായും ഈ ഖുര്‍ആന്‍ يَقُصُّ വിവരിച്ചുകൊടുക്കുന്നു , കഥനം ചെയ്യുന്നു عَلَىٰ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു أَكْثَرَ الَّذِي യാതൊന്നില്‍ മിക്കഭാഗവും هُمْ അവര്‍ فِيهِ അതില്‍ يَخْتَلِفُونَ ഭിന്നാഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്നു
27:76നിശ്ചയമായും, ഈ ഖുര്‍ആന്‍ ഇസ്രഈല്‍ സന്തതികള്‍ക്ക്, അവര്‍ ഏതൊരു വിഷയത്തില്‍ ഭിന്നാഭിപ്രായം വെച്ചുകൊണ്ടിരിക്കുന്നുവോ അതില്‍ മിക്കതും (യഥാര്‍ത്ഥരൂപത്തില്‍) വിവരിച്ചുകൊടുക്കുന്നു.
وَإِنَّهُۥ لَهُدًۭى وَرَحْمَةٌۭ لِّلْمُؤْمِنِينَ﴿٧٧﴾
share
وَإِنَّهُ നിശ്ചയമായും അതു لَهُدًى മാര്‍ഗ്ഗദര്‍ശനം തന്നെ, وَرَحْمَةٌ കാരുണ്യവും, അനുഗ്രഹവും لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു
27:77നിശ്ചയമായും ഇത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമാകുന്നു.
إِنَّ رَبَّكَ يَقْضِى بَيْنَهُم بِحُكْمِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْعَلِيمُ﴿٧٨﴾
share
إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് يَقْضِي തീര്‍പ്പ്‌ കല്‍പിക്കുന്നു, വിധി നടത്തുന്നു بَيْنَهُم അവര്‍ക്കിടയില്‍ بِحُكْمِهِ അവന്‍റെ വിധികൊണ്ടു, നിയമപ്രകാരം وَهُوَ അവനത്രെ الْعَزِيزُ പ്രതാപശാലി الْعَلِيمُ സര്‍വ്വജ്ഞനായ
27:78നിന്‍റെ റബ്ബ് അവര്‍ക്കിടയില്‍, തന്‍റെ വിധി (നിയമം)കൊണ്ട് തീര്‍പ്പ്‌ കല്പിക്കുന്നതാണ്. അവനത്രെ സര്‍വ്വജ്ഞനായ പ്രതാപശാലി.
فَتَوَكَّلْ عَلَى ٱللَّهِ ۖ إِنَّكَ عَلَى ٱلْحَقِّ ٱلْمُبِينِ﴿٧٩﴾
share
فَتَوَكَّلْ അതിനാല്‍ നീ ഭരമേല്‍പിക്കുക عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ إِنَّكَ നിശ്ചയമായും നീ عَلَى الْحَقِّ പരമാര്‍ത്ഥ (സത്യ - ന്യായ)ത്തിലാണ് الْمُبِينِ വ്യക്തമായ, സ്പഷ്ടമായ
27:79അതിനാല്‍, നീ അല്ലാഹുവിന്‍റെമേല്‍ ഭരമേല്പിച്ചുകൊള്ളുക. നിശ്ചയമായും, നീ സ്പഷ്ടമായ പരമാര്‍ത്ഥത്തില്‍ തന്നെയാണ്(നിലകൊള്ളുന്നത്).
തഫ്സീർ : 76-79
View   
إِنَّكَ لَا تُسْمِعُ ٱلْمَوْتَىٰ وَلَا تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْا۟ مُدْبِرِينَ﴿٨٠﴾
share
إِنَّكَ നിശ്ചയമായും നീ لَا تُسْمِعُ നീ കേള്‍പ്പിക്കയില്ല الْمَوْتَىٰ മരണപ്പെട്ടവര്‍ക്കു وَلَا تُسْمِعُ നീ കേൾപ്പിക്കുന്നതുമല്ല الصُّمَّ ബധിരന്മാര്‍ക്കു, കാതു കേള്‍ക്കാത്തവരെ الدُّعَاءَ വിളി إِذَا وَلَّوْا അവര്‍ തിരിഞ്ഞു(മാറി)പോയാല്‍ مُدْبِرِينَ പിന്നോക്കം തിരിഞ്ഞുകൊണ്ട്, പിന്നിട്ടവരായി
27:80(നബിയേ,) നിശ്ചയമായും മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്മാരെയും - അവര്‍ പിന്നോക്കം തിരിഞ്ഞ് മാറിപ്പോയാല്‍ - നീ വിളികേള്‍പ്പിക്കുന്നതല്ല.
وَمَآ أَنتَ بِهَـٰدِى ٱلْعُمْىِ عَن ضَلَـٰلَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِـَٔايَـٰتِنَا فَهُم مُّسْلِمُونَ﴿٨١﴾
share
وَمَا أَنتَ നീ അല്ല താനും بِهَادِي الْعُمْيِ അന്ധന്മാര്‍ക്കു നേര്‍മ്മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നവന്‍ عَن ضَلَالَتِهِمْ അവരുടെ വഴിപിഴവുവിട്ടു, വഴിതെറ്റില്‍നിന്ന് إِن تُسْمِعُ നീ കേള്‍പ്പിക്കയില്ല إِلَّا مَن يُؤْمِنُ വിശ്വസിക്കുന്നവര്‍ക്കല്ലാതെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍, ലക്ഷ്യങ്ങളില്‍ فَهُم അങ്ങിനെ (എന്നിട്ട്)അവര്‍ مُّسْلِمُونَ മുസ്‌ലിംകളുമാണ്, കീഴൊതുങ്ങിയവരാണ്
27:81അന്ധന്മാര്‍ക്ക് അവരുടെ വഴിപിഴവുവിട്ട് നേര്‍മാര്‍ഗ്ഗം കാട്ടിക്കൊടുക്കു(വാന്‍ കഴിയു)ന്നവനുമല്ല, നീ. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും, അങ്ങനെ തങ്ങള്‍ "മുസ്‌ലിം" കളായി (കീഴൊതുങ്ങിയവരായി)രിക്കയും ചെയ്യുന്നവരെയല്ലാതെ നീ കേള്‍പ്പിക്കുകയില്ല.
തഫ്സീർ : 80-81
View   
وَإِذَا وَقَعَ ٱلْقَوْلُ عَلَيْهِمْ أَخْرَجْنَا لَهُمْ دَآبَّةًۭ مِّنَ ٱلْأَرْضِ تُكَلِّمُهُمْ أَنَّ ٱلنَّاسَ كَانُوا۟ بِـَٔايَـٰتِنَا لَا يُوقِنُونَ﴿٨٢﴾
share
وَإِذَا وَقَعَ സംഭവിച്ചാല്‍, സംഭവിക്കുമ്പോള്‍ الْقَوْلُ വാക്ക് عَلَيْهِمْ അവരില്‍ أَخْرَجْنَا നാം പുറപ്പെടുവിക്കും لَهُمْ അവര്‍ക്ക് دَابَّةً ഒരു ജീവിയെ, ജന്തുവെ , മൃഗത്തെ مِّنَ الْأَرْضِ ഭൂമിയില്‍നിന്നു تُكَلِّمُهُمْ അതവരോട് സംസാരിക്കും أَنَّ النَّاسَ ജനങ്ങള്‍ [മനുഷ്യര്‍]ആണെന്നു كَانُوا അവരാകുന്നു بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളില്‍, ദൃഷ്ടാന്തങ്ങളില്‍ لَا يُوقِنُونَ ദൃഢമായി വിശ്വസിക്കുന്നില്ല
27:82അവരുടെമേല്‍ (ആ) വാക്കു സംഭവിക്കുമ്പോള്‍, ഭൂമിയില്‍നിന്നും ഒരു ജീവിയെ (മൃഗത്തെ) നാ അവര്‍ക്ക് പുറപ്പെടുവിക്കുന്നതാണ്. മനുഷ്യര്‍ നമ്മുടെ ലക്ഷ്യങ്ങളില്‍ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാണെന്ന് അതവരോട് സംസാരിക്കുന്നതാകുന്നു.
തഫ്സീർ : 82-82
View   
وَيَوْمَ نَحْشُرُ مِن كُلِّ أُمَّةٍۢ فَوْجًۭا مِّمَّن يُكَذِّبُ بِـَٔايَـٰتِنَا فَهُمْ يُوزَعُونَ﴿٨٣﴾
share
وَيَوْمَ نَحْشُرُ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം مِن كُلِّ أُمَّةٍ എല്ലാ സമുദായത്തില്‍നിന്നും فَوْجًا ഓരോ സമൂഹത്തെ, കൂട്ടത്തെ مِّمَّن يُكَذِّبُ വ്യാജമാക്കുന്നവരില്‍പെട്ട بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ فَهُمْ എന്നിട്ടു അവര്‍ يُوزَعُونَ തടഞ്ഞു നിയന്ത്രിക്കപ്പെടും
27:83എല്ലാ സമുദായത്തില്‍നിന്നും, നമ്മുടെ ലക്ഷ്യങ്ങളെ വ്യാജമാക്കുന്ന ഓരോ സമൂഹത്തെ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓര്‍ക്കുക)! എന്നിട്ട്, അവര്‍ തടഞ്ഞ് നിയന്ത്രിക്കപ്പെടുന്നതാകുന്നു.
തഫ്സീർ : 83-83
View   
حَتَّىٰٓ إِذَا جَآءُو قَالَ أَكَذَّبْتُم بِـَٔايَـٰتِى وَلَمْ تُحِيطُوا۟ بِهَا عِلْمًا أَمَّاذَا كُنتُمْ تَعْمَلُونَ﴿٨٤﴾
share
حَتَّىٰ إِذَا جَاءُوا അങ്ങനെ അവര്‍ വന്നാല്‍ قَالَ അവന്‍ പറയും أَكَذَّبْتُم നിങ്ങള്‍ വ്യാജമാക്കിയോ بِآيَاتِي എന്‍റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ وَلَمْ تُحِيطُوا بِهَا നിങ്ങള്‍ അവയെക്കുറിച്ചു സൂക്ഷ്മമാക്കാതെ عِلْمًا അറിവ് (സൂക്ഷ്മമായറിയാതെ) أَمَّاذَا അതല്ലെങ്കില്‍ എന്താണ് كُنتُمْ നിങ്ങളായിരുന്നത് تَعْمَلُونَ പ്രവര്‍ത്തിക്കുക
27:84അങ്ങനെ, അവര്‍ വന്നാല്‍ അവന്‍ [അല്ലാഹു] പറയും: "എന്‍റെ ലക്ഷ്യങ്ങളെകുറിച്ച് സൂക്ഷ്മമായറിയാതെ നിങ്ങള്‍ അവയെ വ്യാജമാക്കിയോ?! അതല്ലെങ്കില്‍, നിങ്ങള്‍ എന്തായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്?!
وَوَقَعَ ٱلْقَوْلُ عَلَيْهِم بِمَا ظَلَمُوا۟ فَهُمْ لَا يَنطِقُونَ﴿٨٥﴾
share
وَوَقَعَ സംഭവിക്കുകയും ചെയ്യുന്നതാണ് الْقَوْلُ വാക്ക് عَلَيْهِمഅവരില്‍, അവര്‍ക്ക് بِمَا ظَلَمُوا അവര്‍ അക്രമം പ്രവര്‍ത്തിച്ചതുകൊണ്ട് فَهُمْ അപ്പോള്‍ അവര്‍ لَا يَنطِقُونَ മിണ്ടുകയില്ല, ഉരിയാടുകയില്ല
27:85അവര്‍ അക്രമം പ്രവര്‍ത്തിച്ചതുനിമിത്തം അവരില്‍ (ശിക്ഷയുടെ) വാക്ക് സംഭവിക്കുന്നതുമാണ്. അപ്പോള്‍ അവര്‍ (ഒരക്ഷരവും) ഉരിയാടുകയില്ല.
തഫ്സീർ : 84-85
View   
أَلَمْ يَرَوْا۟ أَنَّا جَعَلْنَا ٱلَّيْلَ لِيَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يُؤْمِنُونَ﴿٨٦﴾
share
أَلَمْ يَرَوْا അവര്‍ കണ്ടിട്ടില്ലേ أَنَّا جَعَلْنَا നാം ഉണ്ടാക്കിയിട്ടുണ്ടെന്ന് اللَّيْلَ രാത്രിയെ لِيَسْكُنُوا അവര്‍ ശാന്തമായിരിക്കുവാന്‍, അടങ്ങുവാന്‍ വേണ്ടി فِيهِ അതില്‍ وَالنَّهَارَ പകലിനെയും مُبْصِرًا കാണാവുന്നതായി, കാണത്തക്കവണ്ണം إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്ക് يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു
27:86അവര്‍ക്ക് ശാന്തമായി (അടങ്ങി)യിരിക്കുവാന്‍ വേണ്ടി രാത്രിയെയും, കണ്ണു കാണത്തക്കനിലയില്‍ പകലിനെയും നാം ഉണ്ടാക്കിയിട്ടുള്ളത് അവര്‍ കണ്ടിട്ടില്ലേ?! നിശ്ചയമായും, അതില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് (പല) ദൃഷ്ടാന്തങ്ങളുണ്ട്.
തഫ്സീർ : 86-86
View   
وَيَوْمَ يُنفَخُ فِى ٱلصُّورِ فَفَزِعَ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۚ وَكُلٌّ أَتَوْهُ دَٰخِرِينَ﴿٨٧﴾
share
وَيَوْمَ يُنفَخُ ഊതപ്പെടുന്ന ദിവസം فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ فَفَزِعَ അപ്പോള്‍ ഭയവിഹ്വലതയിലാകും, പേടിച്ചു നടുങ്ങും مَن فِي السَّمَاوَاتِ ആകാശത്തിലുള്ളവര്‍ وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരും إِلَّا مَن യാതൊരു കൂട്ടരൊഴികെ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ച وَكُلٌّ എല്ലാവരും أَتَوْهُ അവന്‍റെ അടുക്കല്‍ വരുന്നതാണ്, ചെല്ലും دَاخِرِينَ എളിയവരായിട്ട്, നിസ്സാരന്മാരായിക്കൊണ്ട്
27:87കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം (ഓര്‍ക്കുക)! അപ്പോള്‍, അല്ലാഹു ഉദ്ദേശിക്കുന്നവരൊഴിച്ച് ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും (എല്ലാംതന്നെ) ഭയവിഹ്വലതയിലായിത്തീരുന്നതാണ്. എല്ലാവരും അവന്‍റെ അടുക്കല്‍ എളിയവരായ നിലയില്‍ ചെല്ലുകയും ചെയ്യും.
തഫ്സീർ : 87-87
View   
وَتَرَى ٱلْجِبَالَ تَحْسَبُهَا جَامِدَةًۭ وَهِىَ تَمُرُّ مَرَّ ٱلسَّحَابِ ۚ صُنْعَ ٱللَّهِ ٱلَّذِىٓ أَتْقَنَ كُلَّ شَىْءٍ ۚ إِنَّهُۥ خَبِيرٌۢ بِمَا تَفْعَلُونَ﴿٨٨﴾
share
وَتَرَى നീ കാണും, നിനക്കു കാണാം, നീ കാണുന്നു الْجِبَالَ പര്‍വ്വതങ്ങളെ تَحْسَبُهَا നീ അവയെ ധരിച്ചേക്കും, ധരിക്കുന്നു, ഗണിക്കും جَامِدَةً നിശ്ചലമെന്ന്, ഇളകാത്തതായി وَهِيَ അവ, അവയാകട്ടെتَمُرُّ ചലിക്കും, ചലിക്കുന്നു, നടക്കും مَرَّ السَّحَابِ മേഘത്തിന്‍റെ ചലനം (മേഘം ചലിക്കുമ്പോലെ ) صُنْعَ اللَّـهِ അല്ലാഹുവിന്‍റെ പ്രവര്‍ത്തനം الَّذِي أَتْقَنَ വ്യവസ്ഥാപിതമാക്കിയ كُلَّ شَيْءٍ എല്ലാ വസ്തുവെയും إِنَّهُ നിശ്ചയമായും അവന്‍ خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ് بِمَا تَفْعَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ
27:88പര്‍വ്വതങ്ങളെ നിനക്കു കാണാം- അവ നിശ്ചലങ്ങളാണെന്ന് നീ ധരിച്ചേക്കും; അവയാകട്ടെ, മേഘം ചലിക്കുന്ന പ്രകാരം ചലിക്കുന്നതാണ്. എല്ലാ വസ്തുക്കളെയും വ്യവസ്ഥാപിതമായി (കൈകാര്യം) ചെയ്തിട്ടുള്ള അല്ലാഹുവിന്‍റെ പ്രവര്‍ത്തനം! നിശ്ചയമായും, അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞനാകുന്നു.
തഫ്സീർ : 88-88
View   
مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌۭ مِّنْهَا وَهُم مِّن فَزَعٍۢ يَوْمَئِذٍ ءَامِنُونَ﴿٨٩﴾
share
مَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالْحَسَنَةِ നന്മയും കൊണ്ടു فَلَهُ എന്നാല്‍ അവന്നുണ്ടുخَيْرٌ ഉത്തമമായതു مِّنْهَا അതിനെക്കാള്‍, അതുനിമിത്തം وَهُم അവര്‍, അവരാകട്ടെ مِّن فَزَعٍ ഭയവിഹ്വലതയില്‍ നിന്നു, പരിഭ്രമത്തെപ്പറ്റി يَوْمَئِذٍ അന്നു, ആ ദിവസം آمِنُونَ നിര്‍ഭയമായിരിക്കും, വിശ്വസ്തരാണ്
27:89ആര്‍ നന്മയും കൊണ്ട് വന്നുവോ അവന് അതിനെക്കാള്‍ ഉത്തമമായതുണ്ടായിരിക്കും. അവര്‍, അന്നത്തെ ദിവസം ഭയവിഹ്വലതയില്‍ നിന്നും നിര്‍ഭയന്മാരുമായിരിക്കും.
وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِى ٱلنَّارِ هَلْ تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ﴿٩٠﴾
share
وَمَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالسَّيِّئَةِ തിന്മയുമായി فَكُبَّتْ എന്നാല്‍ മറിച്ചിടപ്പെടും, കമിഴ്ത്തിവീഴ്ത്തപ്പെടും وُجُوهُهُمْ അവരുടെ മുഖങ്ങള്‍ فِي النَّارِ നരകത്തില്‍ هَلْ تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുമോ إِلَّا مَا യാതൊന്നിന്നല്ലാതെ كُنتُمْ നിങ്ങളായിരുന്നു تَعْمَلُونَ (അതു) പ്രവര്‍ത്തിച്ചിരുന്നു
27:90ആര്‍ തിന്മയുംകൊണ്ട് വന്നുവോ അവരുടെ മുഖങ്ങള്‍ (കുത്തിക്കൊണ്ട്) നരകത്തില്‍ മറിച്ചിടപ്പെടുകയും ചെയ്യും. "നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ?!"(എന്ന് അവരോട് പറയപ്പെടും.)
തഫ്സീർ : 89-90
View   
إِنَّمَآ أُمِرْتُ أَنْ أَعْبُدَ رَبَّ هَـٰذِهِ ٱلْبَلْدَةِ ٱلَّذِى حَرَّمَهَا وَلَهُۥ كُلُّ شَىْءٍۢ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ﴿٩١﴾
share
إِنَّمَا أُمِرْتُ നിശ്ചയമായും എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു أَنْ أَعْبُدَ ഞാന്‍ ആരാധിക്കുവാന്‍ (മാത്രം) رَبَّ هَـٰذِهِ الْبَلْدَةِ ഈ രാജ്യത്തിന്‍റെ റബ്ബിനു (നാഥനു) الَّذِي യാതൊരുവന്‍ حَرَّمَهَا അതിനെഅലംഘനീയമാക്കിയ (ബഹുമാനപ്പെടുത്തിയ) وَلَهُ അവനുള്ളതാണ്, അവൻേറതാണ് كُلُّ شَيْءٍ എല്ലാ വസ്തുവും وَأُمِرْتُ ഞാന്‍ കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു أَنْ أَكُونَ ഞാന്‍ ആയിരിക്കുവാന്‍ مِنَ الْمُسْلِمِينَ മുസ്ലിംകളില്‍(പെട്ടവന്‍)
27:91(നബിയേ, പറഞ്ഞേക്കുക:) "ഈ രാജ്യത്തെ അലംഘനീയ [പരിപാവന] മാക്കിയിട്ടുള്ളവനായ അതിന്‍റെ റബ്ബിനെ ആരാധിക്കുവാന്‍ മാത്രമാണ് എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നത്. എല്ലാ വസ്തുവും അവന്‍റേതത്രെ. ഞാന്‍ "മുസ്ലിം" കളില്‍ പെട്ടവനായിരിക്കുവാനും എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു.
وَأَنْ أَتْلُوَا۟ ٱلْقُرْءَانَ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَقُلْ إِنَّمَآ أَنَا۠ مِنَ ٱلْمُنذِرِينَ﴿٩٢﴾
share
وَأَنْ أَتْلُوَ ഞാന്‍ പാരായണം ചെയ്‌വാനും, ഓതുവാനും الْقُرْآنَ ഖുര്‍ആന്‍ فَمَنِ എന്നാല്‍ ആര്‍, ആരെങ്കിലും اهْتَدَىٰ സന്മാര്‍ഗ്ഗം പ്രാപിച്ചാല്‍, നേര്‍മാര്‍ഗ്ഗം സ്വീകരിച്ചു(വെങ്കില്‍) فَإِنَّمَا يَهْتَدِي എന്നാല്‍ നിശ്ചയമായും അവന്‍ നേര്‍മാര്‍ഗ്ഗം സ്വീകരിക്കുന്നു لِنَفْسِهِ തനിക്കുവേണ്ടിത്തന്നെ وَمَن ضَلَّ ആര്‍ വഴിപിഴച്ചുവോ فَقُلْ അപ്പോള്‍ നീ പറയുക إِنَّمَا أَنَا നിശ്ചയമായും ഞാന്‍ مِنَ الْمُنذِرِينَ മുന്നറിയിപ്പു നല്‍കുന്നവരില്‍ (പെട്ടവന്‍) മാത്രമാണ്
27:92"ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുവാനും (കല്പിക്കപ്പെട്ടിട്ടുണ്ട്)". എന്നാല്‍, ആരെങ്കിലും നേര്‍മ്മാര്‍ഗ്ഗം സ്വീകരിക്കുന്നതായാല്‍, അവന്‍ തനിക്ക് (ഗുണത്തിനു)വേണ്ടിത്തന്നെ നേര്‍മ്മാര്‍ഗ്ഗം സ്വീകരിക്കുന്നു;(നബിയേ)ആരെങ്കിലും വഴിപിഴച്ചുപോകുന്നതായാല്‍, നീ പറഞ്ഞേക്കുക: "ഞാന്‍ മുന്നറിയിപ്പുനല്‍കുന്നവരില്‍ പെട്ടവന്‍ മാത്രമാണ്"എന്ന്.
وَقُلِ ٱلْحَمْدُ لِلَّهِ سَيُرِيكُمْ ءَايَـٰتِهِۦ فَتَعْرِفُونَهَا ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا تَعْمَلُونَ﴿٩٣﴾
share
وَقُلِ നീ പറയുകയും ചെയ്യുക الْحَمْدُ സര്‍വ്വസ്തുതിയും لِلَّـهِ അല്ലാഹുവിനാണ് سَيُرِيكُمْ അവന്‍ നിങ്ങള്‍ക്കു(അടുത്തു) കാണിച്ചുതരും ءَايَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങള്‍ فَتَعْرِفُونَهَا അപ്പോള്‍ നിങ്ങള്‍ക്കതു മനസ്സിലാകും,അതറിഞ്ഞുകൊള്ളും وَمَا رَبُّكَ നിന്‍റെ റബ്ബല്ല بِغَافِلٍ (ഒട്ടും) അശ്രദ്ധന്‍ عَمَّا تَعْمَلُونَനിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെകുറിച്ചു
27:93(വീണ്ടും) പറയുക: " അല്ലാഹുവിന് സര്‍വ്വ സ്തുതിയും ! അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ (അടുത്ത്)കാണിച്ചുതന്നേക്കുന്നതാണ്; അപ്പോള്‍ നിങ്ങള്‍ക്കത് മനസ്സിലായിക്കൊള്ളും!" നിന്‍റെ റബ്ബ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അശ്രദ്ധനല്ലതന്നെ.
തഫ്സീർ : 91-93
View