arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
ഫുർഖാൻ (സത്യാസത്യ വിവേചനം) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 77 – വിഭാഗം (റുകുഅ്) 6

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَـٰلَمِينَ نَذِيرًا﴿١﴾
share
تَبَارَكَ വളരെ നന്‍മ (മഹത്വം, മേന്‍മ, അനുഗ്രഹം) ഉള്ളവനായി الَّذِي نَزَّلَ അവതരിപ്പിച്ചിട്ടുള്ളവന്‍ الْفُرْقَانَ വിവേചനപ്രമാണം عَلَىٰ عَبْدِهِ തന്‍റെ അടിയാന്‍റെമേല്‍ لِيَكُونَ അദ്ദേഹം ആകുവാന്‍വേണ്ടി لِلْعَالَمِينَ ലോകര്‍ക്കു نَذِيرًا താക്കീതു ചെയ്യുന്നവന്‍, മുന്നറിയിപ്പുകാരന്‍, ഭയവാര്‍ത്ത അറിയിക്കുന്നവന്‍.
25:1ലോകര്‍ക്ക് താക്കീതു നല്‍കുന്നവനായിരിക്കുവാന്‍ വേണ്ടി തന്‍റെ അടിയാന്‍റെ മേല്‍ "ഫുര്‍ഖാന്‍" (വിവേചന പ്രമാണം) അവതരിപ്പിച്ചിട്ടുള്ളവന്‍ നന്‍മയേറിയവനാകുന്നു.
ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَمْ يَتَّخِذْ وَلَدًۭا وَلَمْ يَكُن لَّهُۥ شَرِيكٌۭ فِى ٱلْمُلْكِ وَخَلَقَ كُلَّ شَىْءٍۢ فَقَدَّرَهُۥ تَقْدِيرًۭا﴿٢﴾
share
الَّذِي യാതൊരുവന്‍ لَهُ അവന്നാണു, അവന്‍റേതാണു مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ ആധിപത്യം, രാജത്വം وَالْأَرْضِ ഭൂമിയുടെയും وَلَمْ يَتَّخِذْ അവന്‍ സ്വീകരിച്ചിട്ടുമില്ല, ഏര്‍പ്പെടുത്തിയിട്ടുമില്ല وَلَدًا മക്കളെ, സന്താനത്തെ وَلَمْ يَكُن ഉണ്ടായിട്ടുമില്ല, ഇല്ലതാനും لَّهُ അവനു شَرِيكٌ ഒരു പങ്കുകാരനും فِي الْمُلْكِ ആധിപത്യത്തില്‍ وَخَلَقَ അവന്‍ സൃഷ്ടിക്കയും ചെയ്തു كُلَّ شَيْءٍ എല്ലാ വസ്തുവെയും فَقَدَّرَهُ എന്നിട്ടു അതിനു നിര്‍ണ്ണയം നല്‍കി, അതിനെ നിര്‍ണ്ണയിച്ചു, കണക്കാക്കി تَقْدِيرًا (ഒരു (ശരിയായ) നിര്‍ണ്ണയം.
25:2ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യമുള്ളവനത്രെ (അവന്‍). അവന്‍ സന്താനം സ്വീകരിച്ചിട്ടുമില്ല; ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയും ഉണ്ടായിട്ടുമില്ല; എല്ലാ വസ്തുവെയും അവന്‍ സൃഷ്ടിച്ച് അതിന് ഒരു (ശരിയായ) നിര്‍ണ്ണയം നല്‍കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 1-2
View   
وَٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةًۭ لَّا يَخْلُقُونَ شَيْـًۭٔا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّۭا وَلَا نَفْعًۭا وَلَا يَمْلِكُونَ مَوْتًۭا وَلَا حَيَوٰةًۭ وَلَا نُشُورًۭا﴿٣﴾
share
وَاتَّخَذُوا അവര്‍ ഉണ്ടാക്കി, സ്വീകരിച്ചു مِن دُونِهِ അവനു പുറമെ آلِهَةً (പല) ദൈവങ്ങളെ, ആരാധ്യന്‍മാരെ لَّا يَخْلُقُونَ അവര്‍ സൃഷ്ടിക്കുന്നില്ല شَيْئًا യാതൊന്നും, ഒരു വസ്തുവും وَهُمْ അവരാകാട്ടെ, അവരോ يُخْلَقُونَ സൃഷ്ടിക്കപ്പെടുന്നു وَلَا يَمْلِكُونَ അവര്‍ അധീനപ്പെടുത്തുന്നുമില്ല لِأَنفُسِهِمْ തങ്ങള്‍ക്കുതന്നെ ضَرًّا ഉപദ്രവം, ദ്രോഹം وَلَا نَفْعًا ഉപകാരവും ഇല്ല وَلَا يَمْلِكُونَ അവര്‍ അധീനമാക്കുന്നുമില്ല مَوْتًا മരണത്തെ وَلَا حَيَاةً ജീവിതത്തെയും ഇല്ല وَلَا نُشُورًا പുനരുത്ഥാനത്തെയും ഇല്ല.
25:3അവനു പുറമെ പല ആരാധ്യന്മാരെയും അവര്‍ സ്വീകരിച്ചിരിക്കുകയാണ്. അവര്‍ (ആ ആരാധ്യന്മാര്‍) യാതൊരു വസ്തുവും സൃഷ്ടിക്കുന്നില്ല; അവരാകട്ടെ, സൃഷ്ടിക്കപ്പെടുകയുമാകുന്നു. തങ്ങള്‍ക്കുതന്നെയും, വല്ല ഉപദ്രവമാകട്ടെ, അവര്‍ സ്വാധീനമാക്കുന്നുമില്ല; അവര്‍ മരണത്തെയാകട്ടെ, ജീവിതത്തെയാകട്ടെ, പുനരുത്ഥാനത്തെയാകട്ടെ, അധീനപ്പെടുത്തുന്നുമില്ല.
തഫ്സീർ : 3-3
View   
وَقَالَ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّآ إِفْكٌ ٱفْتَرَىٰهُ وَأَعَانَهُۥ عَلَيْهِ قَوْمٌ ءَاخَرُونَ ۖ فَقَدْ جَآءُو ظُلْمًۭا وَزُورًۭا﴿٤﴾
share
وَقَالَ പറഞ്ഞു, പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ إِنْ هَـٰذَا ഇതല്ല إِلَّا إِفْكٌ നുണയല്ലാതെ, കളവല്ലാതെ افْتَرَاهُ അവനതു കെട്ടിയുണ്ടാക്കിയിരിക്കുന്നു وَأَعَانَهُ അവനെ സഹായിക്കയും ചെയ്തിരിക്കുന്നു عَلَيْهِ അതിന്നു, അതില്‍ قَوْمٌ آخَرُونَ വേറെ ഒരു ജനത, വേറെ ആളുകള്‍ فَقَدْ جَاءُوا എന്നാല്‍ തീര്‍ച്ചയായും അവര്‍ വന്നിരിക്കുന്നു ظُلْمًا അക്രമവുമായി, അക്രമംകൊണ്ടു وَزُورًا വ്യാജവുമായും, കള്ളവും കൊണ്ടും.
25:4അവിശ്വസിച്ചവര്‍ പറയുന്നു: "ഇത് ഒരു നുണയല്ലാതെ (മറ്റൊന്നും) അല്ല; അവൻ (നബി) അതു കെട്ടിയുണ്ടാക്കിയിരിക്കുകയാണ്; മറ്റു ചില ജനങ്ങള്‍ അവനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, (ഇതുമൂലം) അവര്‍ അക്രമവും, വ്യാജവുമായി വന്നിരിക്കുകയാണ്.
وَقَالُوٓا۟ أَسَـٰطِيرُ ٱلْأَوَّلِينَ ٱكْتَتَبَهَا فَهِىَ تُمْلَىٰ عَلَيْهِ بُكْرَةًۭ وَأَصِيلًۭا﴿٥﴾
share
وَقَالُوا അവര്‍ പറയുന്നു أَسَاطِيرُ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണു, പഴങ്കഥകളാണു اكْتَتَبَهَا അവനതു എഴുതിച്ചെടുത്തിരിക്കുന്നു فَهِيَ എന്നിട്ടതു تُمْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നു, വായിച്ചുകൊടുക്കപ്പെടുന്നു عَلَيْهِ അവനു بُكْرَةً രാവിലെ وَأَصِيلًا വൈകുന്നേരവും.
25:5അവര്‍ പറയുന്നു: "പൂര്‍വ്വികന്‍മാരുട ഐതിഹ്യങ്ങളാണ് (അത്); അവന്‍ അതെഴുതിച്ചെടുത്തിരിക്കുകയാണ്. അങ്ങനെ, രാവിലെയും, വൈകുന്നേരവും അതവന് വായിച്ച് കേള്‍പ്പിക്കപ്പെടുന്നു" (എന്ന്).
قُلْ أَنزَلَهُ ٱلَّذِى يَعْلَمُ ٱلسِّرَّ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ إِنَّهُۥ كَانَ غَفُورًۭا رَّحِيمًۭا﴿٦﴾
share
قُلْ പറയുക أَنزَلَهُ അതിനെ അവതരിപ്പിച്ചിരിക്കുന്നു, ഇറക്കിയിരിക്കയാണ് الَّذِي يَعْلَمُ അറിയുന്നവന്‍ السِّرَّ രഹസ്യത്തെ فِي السَّمَاوَاتِ ആകാശങ്ങളിലെ وَالْأَرْضِ ഭൂമിയിലെയും إِنَّهُ كَانَ നിശ്ചയമായും അവന്‍ ആകുന്നു, ആയിരിക്കുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധിയും.
25:6പറയുക (നബിയേ): "ആകാശങ്ങളിലും, ഭൂമിയിലുമുള്ള രഹസ്യം അറിയുന്നവന്‍ അത് അവതരിപ്പിച്ചിരിക്കുകയാണ്." നിശ്ചയമായും, അവന്‍ വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
തഫ്സീർ : 4-6
View   
وَقَالُوا۟ مَالِ هَـٰذَا ٱلرَّسُولِ يَأْكُلُ ٱلطَّعَامَ وَيَمْشِى فِى ٱلْأَسْوَاقِ ۙ لَوْلَآ أُنزِلَ إِلَيْهِ مَلَكٌۭ فَيَكُونَ مَعَهُۥ نَذِيرًا﴿٧﴾
share
وَقَالُوا അവര്‍ പറയുന്നു مَا എന്താണ് (അത്ഭുതം തന്നെ) لِ هَـٰذَا الرَّسُولِ ഈ റസൂലിന്, ദൈവദൂതന് يَأْكُلُ അദ്ദേഹം തിന്നുന്നു, കഴിക്കുന്നു الطَّعَامَ ഭക്ഷണം وَيَمْشِي നടക്കുകയും (സഞ്ചരിക്കയും) ചെയ്യുന്നു فِي الْأَسْوَاقِ അങ്ങാടികളില്‍ لَوْلَا أُنزِلَ ഇറക്കപ്പെടരുതോ, ഇറക്കപ്പെട്ടുകൂടേ إِلَيْهِ അദ്ദേഹത്തിങ്കലേക്കു مَلَكٌ ഒരു മലക്ക് فَيَكُونَ എന്നിട്ടു അദ്ദേഹം ആയിരിക്കുക مَعَهُ അദ്ദേഹമോന്നിച്ച്, തന്‍റെ കൂടെ نَذِيرًا ഒരു താക്കീതുകാരന്‍.
25:7അവര്‍ പറയുന്നു: "എന്താണ് ഈ റസൂലിന്? അദ്ദേഹം ഭക്ഷണം കഴിക്കുകയും, അങ്ങാടികളില്‍കൂടി നടക്കുകയും ചെയ്യുന്നു! (ഇങ്ങിനെയാണോ റസൂലുകള്‍?!) "അദ്ദേഹത്തിങ്കലേക്ക് ഒരു "മലക്ക്" ഇറക്കിക്കൊടുക്കപ്പെടുകയും, എന്നിട്ട് (ആ മലക്ക്) തന്‍റെ ഒന്നിച്ച് ഒരു താക്കീതുകാരനായിരിക്കുകയും ചെയ്യരുതോ?!"
أَوْ يُلْقَىٰٓ إِلَيْهِ كَنزٌ أَوْ تَكُونُ لَهُۥ جَنَّةٌۭ يَأْكُلُ مِنْهَا ۚ وَقَالَ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًۭا مَّسْحُورًا﴿٨﴾
share
أَوْ يُلْقَىٰ അല്ലെങ്കില്‍ ഇട്ടുകൊടുക്കപ്പെടുക (അരുതോ) إِلَيْهِ അദ്ദേഹത്തിനു, അദ്ദേഹത്തിങ്കലേക്കു كَنزٌ വല്ല നിക്ഷേപവും, ഒരു നിധി أَوْ تَكُونُ അല്ലെങ്കില്‍ ഉണ്ടാകുക (അരുതോ) لَهُ അദ്ദേഹത്തിനു, തനിക്കു جَنَّةٌ ഒരു തോപ്പ്, തോട്ടം يَأْكُلُ അദ്ദേഹത്തിനു തിന്നാവുന്ന, കഴിക്കുമാറ് مِنْهَا അതില്‍നിന്ന് وَقَالَ പറയുകയും ചെയ്തു, പറയുന്നു الظَّالِمُونَ അക്രമികള്‍ إِن تَتَّبِعُونَ നിങ്ങള്‍ പിന്‍പറ്റുന്നില്ല, തുടരുന്നില്ല إِلَّا رَجُلًا ഒരു പുരുഷനെയല്ലാതെ, (ഒരാളെയല്ലാതെ) مَّسْحُورًا ആഭിചാര ബാധിതനായ, മാരണം ചെയ്യപ്പെട്ടവനായ.
25:8"അതല്ലെങ്കില്‍, അദ്ദേഹത്തിന് വല്ല നിക്ഷേപവും ഇട്ടുകൊടുക്കപ്പെടുകയോ, അല്ലെങ്കില്‍ അദ്ദേഹത്തിന് (ഭക്ഷണം) തിന്നുമാറുള്ള ഒരു തോപ്പുണ്ടായിരിക്കുകയോ ചെയ്യരുതോ?!" (ഈ) അക്രമികള്‍ പറയുകയാണ്‌: "ആഭിചാരബാധിതനായ ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല" എന്ന്!
ٱنظُرْ كَيْفَ ضَرَبُوا۟ لَكَ ٱلْأَمْثَـٰلَ فَضَلُّوا۟ فَلَا يَسْتَطِيعُونَ سَبِيلًۭا﴿٩﴾
share
انظُرْ നോക്കുക كَيْفَ എങ്ങിനെയാണ് ضَرَبُوا അവര്‍ വിവരിച്ചു, ആക്കി لَكَ നിനക്കു, തനിക്കു الْأَمْثَالَ ഉപമകളെ, ഉദാഹരണങ്ങളെ فَضَلُّوا അങ്ങനെ അവര്‍ വഴിപിഴച്ചിരിക്കുന്നു فَلَا يَسْتَطِيعُونَ ആകയാല്‍ (എനി) അവര്‍ക്കു സാധ്യമാകയില്ല سَبِيلًا ഒരു മാര്‍ഗ്ഗവും, വഴിയും.
25:9നോക്കുക: (നബിയേ) അവര്‍ നിന്നെക്കുറിച്ച് ഉപമകള്‍ വിവരിച്ചതെങ്ങിനെയാണെന്ന്?! അങ്ങനെ, അവര്‍ വഴിപിഴച്ചുപോയി; ആകയാല്‍ അവര്‍ക്ക് ഒരു മാര്‍ഗ്ഗവും (കണ്ടെത്തുവാന്‍) സാധ്യമാകുകയില്ല.
തഫ്സീർ : 7-9
View   
تَبَارَكَ ٱلَّذِىٓ إِن شَآءَ جَعَلَ لَكَ خَيْرًۭا مِّن ذَٰلِكَ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ وَيَجْعَل لَّكَ قُصُورًۢا﴿١٠﴾
share
تَبَارَكَ നന്മയേറിയവനായി, മഹത്വമേറിയവനായിരിക്കുന്നു الَّذِي യാതൊരുവന്‍ إِن شَاءَ അവന്‍ ഉദ്ദേശിച്ചാല്‍, വേണമെന്നുവെച്ചാല്‍ جَعَلَ ആക്കിത്തരും, ഉണ്ടാക്കുന്നതാണ് لَكَ നിനക്കു خَيْرًا ഉത്തമമായതു, നല്ലതു مِّن ذَٰلِكَ അതിനെക്കാള്‍ جَنَّاتٍ (അതായതു) തോപ്പുകള്‍, തോട്ടങ്ങള്‍ تَجْرِي നടക്കുന്ന, ഒഴുകുന്ന مِن تَحْتِهَا അവയുടെ അടിഭാഗത്തുകൂടി الْأَنْهَارُ നദികള്‍, അരുവികള്‍ وَيَجْعَل لَّكَ അവന്‍ നിനക്ക് ഉണ്ടാക്കിത്തരുകയും ചെയ്യും قُصُورًا മണിമാളികകള്‍.
25:10യാതൊരുവന്‍ നന്‍മയേറിയവനാകുന്നു, - അവന്‍ ഉദ്ദേശിക്കുന്ന പക്ഷം (അവര്‍ പറയുന്ന) അതിനെക്കാള്‍ ഉത്തമമായത് - താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന തോപ്പുകള്‍ - നിനക്ക് ഉണ്ടാക്കിത്തരുകയും, നിനക്കു മണിമാളികകള്‍ ഉണ്ടാക്കിത്തരുകയും ചെയ്യുന്നതാണ് (അങ്ങിനെയുള്ളവന്‍).
തഫ്സീർ : 10-10
View   
بَلْ كَذَّبُوا۟ بِٱلسَّاعَةِ ۖ وَأَعْتَدْنَا لِمَن كَذَّبَ بِٱلسَّاعَةِ سَعِيرًا﴿١١﴾
share
بَلْ എന്നാല്‍, എങ്കിലും, പക്ഷെ, അത്രയുമല്ല كَذَّبُوا അവര്‍ വ്യാജമാക്കി, കളവാക്കി بِالسَّاعَةِ അന്ത്യസമയത്തെ, അന്ത്യഘട്ടത്തെ وَأَعْتَدْنَا നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു لِمَن كَذَّبَ വ്യാജമാക്കിയവര്‍ക്കു بِالسَّاعَةِ അന്ത്യസമയത്തെ سَعِيرًا കത്തിജ്വലിക്കുന്ന (നരകത്തെ), ജ്വലിക്കുന്ന അഗ്നി.
25:11എന്നാല്‍, (അത്രയുമല്ല) അവര്‍ അന്ത്യസമയത്തെ വ്യാജമാക്കിയിരിക്കുകയാണ്. അന്ത്യസമയത്തെ വ്യാജമാക്കിയവര്‍ക്ക് കത്തിജ്വലിക്കുന്ന നരകം നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
إِذَا رَأَتْهُم مِّن مَّكَانٍۭ بَعِيدٍۢ سَمِعُوا۟ لَهَا تَغَيُّظًۭا وَزَفِيرًۭا﴿١٢﴾
share
إِذَا رَأَتْهُم അതവരെ കണ്ടാല്‍ مِّن مَّكَانٍ ഒരു സ്ഥലത്തു നിന്ന് بَعِيدٍ ദൂരമായ سَمِعُوا അവര്‍ കേള്‍ക്കുന്നതാണ് لَهَا അതിനു تَغَيُّظًا കോപം വമിക്കല്‍, ക്രോധഭാവം وَزَفِيرًا ഇരമ്പലും, ദീര്‍ഘശ്വാസവും, മുഴക്കവും.
25:12ദൂരസ്ഥലത്തുനിന്നു അതവരെ കാണുമ്പോള്‍, അതിന് ഒരു (തരം) കോപം വമിക്കലും, ഇരമ്പലും അവര്‍ക്കു കേള്‍ക്കാവുന്നതാണ്.
وَإِذَآ أُلْقُوا۟ مِنْهَا مَكَانًۭا ضَيِّقًۭا مُّقَرَّنِينَ دَعَوْا۟ هُنَالِكَ ثُبُورًۭا﴿١٣﴾
share
وَإِذَا أُلْقُوا അവര്‍ ഇടപ്പെട്ടാല്‍ مِنْهَا അതില്‍നിന്ന് مَكَانًا ഒരു സ്ഥലത്ത് ضَيِّقًا ഇടുങ്ങിയ, കുടുസ്സായ مُّقَرَّنِينَ ബന്ധിക്കപ്പെട്ടവരായി, കൂട്ടികെട്ടപ്പെട്ടവരായി دَعَوْا അവര്‍ വിളിക്കുന്നതാണ്, വിളിച്ചു പറയും هُنَالِكَ അവിടെവെച്ച് ثُبُورًا നാശത്തെ.
25:13അതില്‍നിന്നും ഒരു ഇടുങ്ങിയ സ്ഥലത്ത് (ചങ്ങലകളില്‍) ബന്ധിക്കപ്പെട്ടവരായ നിലയില്‍ അവരെ ഇടുമ്പോള്‍, അവിടെ വെച്ച് അവര്‍ നാശം വിളിച്ചു പറയുന്നതാണ്.
لَّا تَدْعُوا۟ ٱلْيَوْمَ ثُبُورًۭا وَٰحِدًۭا وَٱدْعُوا۟ ثُبُورًۭا كَثِيرًۭا﴿١٤﴾
share
لَّا تَدْعُوا നിങ്ങള്‍ വിളിക്കേണ്ട, (വിളിക്കേണ്ടതില്ല) الْيَوْمَ ഇന്ന് ثُبُورًا وَاحِدًا ഒരുനാശത്തെ وَادْعُوا നിങ്ങള്‍ വിളിച്ചുകൊള്ളുവിന്‍ ثُبُورًا كَثِيرًا അനേകം (വളരെ) നാശത്തെ.
25:14"ഇന്ന് നിങ്ങള്‍ ഒരു നാശത്തെ (മാത്രം) വിളിക്കേണ്ടതില്ല, അനേകം നാശത്തെ വിളിച്ചുകൊള്ളുക". (ഇതായിരിക്കും അവര്‍ക്ക് മറുപടി.).
തഫ്സീർ : 11-14
View   
قُلْ أَذَٰلِكَ خَيْرٌ أَمْ جَنَّةُ ٱلْخُلْدِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۚ كَانَتْ لَهُمْ جَزَآءًۭ وَمَصِيرًۭا﴿١٥﴾
share
قُلْ പറയുക, ചോദിക്കുക أَذَٰلِكَ അതാണോ خَيْرٌ ഉത്തമം, നല്ലതു, ഗുണകരം أَمْ അഥവാ, അതല്ല, അതോ جَنَّةُ الْخُلْدِ ശാശ്വതസ്വര്‍ഗ്ഗം, സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗം (ആണോ) الَّتِي وُعِدَ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതായ الْمُتَّقُونَ ഭയഭക്തര്‍ക്ക്‌, സൂക്ഷ്മതയുള്ളവരോട് كَانَتْ അതാകുന്നു, ആയിരിക്കുന്നു لَهُمْ അവര്‍ക്കു جَزَاءً പ്രതിഫലം وَمَصِيرًا മടങ്ങുന്ന സ്ഥലവും, പ്രാപ്യസ്ഥാനവും.
25:15(നബിയേ) പറയുക: "അതാണോ ഉത്തമം, അഥവാ ഭയഭക്തര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ശാശ്വത സ്വര്‍ഗ്ഗമോ?" അത് (സ്വര്‍ഗ്ഗം) അവര്‍ക്ക് പ്രതിഫലവും മടങ്ങിച്ചെല്ലുന്ന ഭവനവും ആയിരിക്കുന്നതാണ്.
لَّهُمْ فِيهَا مَا يَشَآءُونَ خَـٰلِدِينَ ۚ كَانَ عَلَىٰ رَبِّكَ وَعْدًۭا مَّسْـُٔولًۭا﴿١٦﴾
share
لَّهُمْ അവര്‍ക്കുണ്ട് فِيهَا അതില്‍, അവിടത്തില്‍ مَا യാതൊന്ന് يَشَاءُونَ അവര്‍ ഉദ്ദേശിക്കുന്ന خَالِدِينَ നിത്യവാസികളായിട്ടു, ശാശ്വതരായ നിലയില്‍ كَانَ അതു (അക്കാര്യം) ആകുന്നു, ആയിരിക്കുന്നു عَلَىٰ رَبِّكَ നിന്‍റെ റബ്ബിന്‍റെമേല്‍ وَعْدًا വാഗ്ദാനം, കരാര്‍ مَّسْئُولًا ചോദ്യം ചെയ്യപ്പെടാവുന്ന (ഉത്തരവാദപ്പെട്ട).
25:16നിത്യവാസികളായിരിക്കുന്ന നിലയില്‍, തങ്ങള്‍ ഉദ്ദേശിക്കുന്ന ഏതൊന്നും അവര്‍ക്കതില്‍ ഉണ്ടായിരിക്കുന്നതാണ്. അക്കാര്യം, നിന്‍റെ റബ്ബിന്‍റെമേല്‍ ചോദ്യം ചെയ്യപ്പെടാവുന്ന ഒരു വാഗ്ദാനമാകുന്നു.
തഫ്സീർ : 15-16
View   
وَيَوْمَ يَحْشُرُهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ فَيَقُولُ ءَأَنتُمْ أَضْلَلْتُمْ عِبَادِى هَـٰٓؤُلَآءِ أَمْ هُمْ ضَلُّوا۟ ٱلسَّبِيلَ﴿١٧﴾
share
وَيَوْمَ ദിവസം يَحْشُرُهُمْ അവന്‍ അവരെ ഒരുമിച്ചുകൂട്ടും وَمَا യാതൊന്നിനെയും, യാതൊരുവരെയും يَعْبُدُونَ അവര്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ فَيَقُولُ എന്നിട്ടു പറയും, ചോദിക്കും أَأَنتُمْ നിങ്ങളോ أَضْلَلْتُمْ വഴിപിഴപ്പിച്ചു عِبَادِي എന്‍റെ അടിയാന്‍മാരെ هَـٰؤُلَاءِ ഇക്കൂട്ടരായ (ഈ) أَمْ അതോ, അഥവാ هُمْ അവര്‍ തന്നെ ضَلُّوا പിഴച്ചിരിക്കുന്നു(വോ) السَّبِيلَ വഴി, മാര്‍ഗ്ഗം.
25:17അവരെയും, അല്ലാഹുവിനു പുറമെ അവര്‍ ആരാധിച്ചുവരുന്നതിനെയും അവന്‍ [അല്ലാഹു] ഒരുമിച്ചുകൂട്ടുന്ന ദിവസം, എന്നിട്ട് അവന്‍ (ആരാധ്യവസ്തുക്കളോട്) ചോദിക്കും: "എന്‍റെ ഈ അടിയാന്‍മാരെ നിങ്ങള്‍ വഴിപിഴപ്പിച്ചതാണോ, അഥവാ അവര്‍ തന്നെ വഴിതെറ്റിപ്പോയതോ?!"
قَالُوا۟ سُبْحَـٰنَكَ مَا كَانَ يَنۢبَغِى لَنَآ أَن نَّتَّخِذَ مِن دُونِكَ مِنْ أَوْلِيَآءَ وَلَـٰكِن مَّتَّعْتَهُمْ وَءَابَآءَهُمْ حَتَّىٰ نَسُوا۟ ٱلذِّكْرَ وَكَانُوا۟ قَوْمًۢا بُورًۭا﴿١٨﴾
share
قَالُوا അവര്‍ പറയും سُبْحَانَكَ നീ വളരെ പരിശുദ്ധന്‍, നിനക്കു സ്തോത്ര കീര്‍ത്തനം, നിന്‍റെ പരിശുദ്ധി വാഴ്ത്തുന്നു مَا كَانَ يَنبَغِي അനുയോജ്യമായിരുന്നില്ല, യോജിക്കുന്നതല്ല, (നിവൃത്തിയില്ല) لَنَا ഞങ്ങള്‍ക്കു أَن نَّتَّخِذَ ഞങ്ങള്‍ സ്വീകരിക്കുന്നതു,ഏര്‍പ്പെടുത്തുന്നതു مِن دُونِكَ നിനക്കുപുറമെ, നിന്നെക്കൂടാതെ مِنْ أَوْلِيَاءَ യാതൊരു രക്ഷാകര്‍ത്താക്കളെയും, ബന്ധുമിത്രങ്ങളെയും وَلَـٰكِن പക്ഷേ, എങ്കിലും مَّتَّعْتَهُمْ നീ അവര്‍ക്കു സുഖഭോഗം നല്‍കി, അവരെ സൗഖ്യത്തിലാക്കി وَآبَاءَهُمْ അവരുട പിതാക്കളെയും حَتَّىٰ نَسُوا അങ്ങനെ അവര്‍ മറന്നുകളഞ്ഞു, മറക്കുന്നതുവരെ, വിസ്മരിക്കുമാറ് الذِّكْرَ ഉല്‍ബോധനം, പ്രമാണം, സ്മരണ, ഉപദേശം وَكَانُوا അവരായിത്തീരുകയും ചെയ്തു قَوْمًا ഒരു ജനത بُورًا നശിച്ച, നാശമടഞ്ഞ.
25:18അവര്‍ [ആരാധ്യവസ്തുക്കള്‍] പറയും: "നീ വളരെ പരിശുദ്ധന്‍!" നിനക്കു പുറമെ യാതൊരുവിധ രക്ഷാകര്‍ത്താക്കളെയും സ്വീകരിക്കുന്നത് ഞങ്ങള്‍ക്ക് അനുയോജ്യമായിരുന്നില്ല. പിന്നെ, ഞങ്ങളെങ്ങിനെ അവരെ അതിന് പ്രേരിപ്പിക്കും?! പക്ഷേ, അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ സുഖഭോഗം നല്‍കി; അങ്ങനെ, അവര്‍ ഉല്‍ബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തിരിക്കയാണ്."
فَقَدْ كَذَّبُوكُم بِمَا تَقُولُونَ فَمَا تَسْتَطِيعُونَ صَرْفًۭا وَلَا نَصْرًۭا ۚ وَمَن يَظْلِم مِّنكُمْ نُذِقْهُ عَذَابًۭا كَبِيرًۭا﴿١٩﴾
share
فَقَدْ كَذَّبُوكُم ഇപ്പോള്‍ (എന്നാല്‍) അവര്‍ നിങ്ങളെ കളവാക്കിക്കളഞ്ഞു بِمَا تَقُولُونَ നിങ്ങള്‍ പറയുന്നതില്‍ فَمَا تَسْتَطِيعُونَ ആകയാല്‍ (എനി) നിങ്ങള്‍ക്കു സാധ്യമാകയില്ല صَرْفًا തിരിച്ചുകളയുന്നതിനു, മാറ്റുന്നതിനു وَلَا نَصْرًا സഹായത്തിനും, സഹായം കിട്ടുവാനും (ഇല്ല) وَمَن ആരെങ്കിലും, വല്ലവരും يَظْلِم അക്രമം ചെയ്യുന്നതായാല്‍ مِّنكُمْ നിങ്ങളില്‍ നിന്നു نُذِقْهُ നാം അവന്നു ആസ്വദിപ്പിക്കും, അനുഭവിപ്പിക്കും عَذَابًا ശിക്ഷ كَبِيرًا വലുതായ.
25:19(അല്ലാഹു പറയും:) "ഇപ്പോള്‍ (ഇതാ) നിങ്ങള്‍ പറയുന്നതില്‍ അവര്‍ നിങ്ങളെ കളവാക്കിക്കഴിഞ്ഞു. എനി, (ശിക്ഷയെ) തിരിച്ചുകളയുവാനാകട്ടെ, സഹായം ലഭിക്കുവാനാകട്ടെ നിങ്ങള്‍ക്ക് സാധ്യമാകുന്നതല്ല. ആര്‍ നിങ്ങളില്‍ നിന്ന് അക്രമം പ്രവര്‍ത്തിക്കുന്നുവോ അവനെ നാം വലുതായ ശിക്ഷ ആസ്വദിപ്പിക്കുന്നതാകുന്നു."
തഫ്സീർ : 17-19
View   
وَمَآ أَرْسَلْنَا قَبْلَكَ مِنَ ٱلْمُرْسَلِينَ إِلَّآ إِنَّهُمْ لَيَأْكُلُونَ ٱلطَّعَامَ وَيَمْشُونَ فِى ٱلْأَسْوَاقِ ۗ وَجَعَلْنَا بَعْضَكُمْ لِبَعْضٍۢ فِتْنَةً أَتَصْبِرُونَ ۗ وَكَانَ رَبُّكَ بَصِيرًۭا﴿٢٠﴾
share
وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല قَبْلَكَ നിനക്കുമുമ്പ് مِنَ الْمُرْسَلِينَ മുര്‍സലുകളില്‍ നിന്ന് (ആരെയും) إِلَّا إِنَّهُمْ നിശ്ചയമായും അവര്‍ ആയിട്ടല്ലാതെ لَيَأْكُلُونَ തിന്നുന്ന, കഴിക്കുന്ന നിലയില്‍തന്നെ الطَّعَامَ ഭക്ഷണം وَيَمْشُونَ അവര്‍ നടക്കുകയും, സഞ്ചരിക്കുകയും فِي الْأَسْوَاقِ അങ്ങാടികളില്‍ وَجَعَلْنَا നാം ആക്കിയിരിക്കുന്നു, ഏര്‍പ്പെടുത്തിയിരിക്കുന്നു بَعْضَكُمْ നിങ്ങളില്‍ ചിലരെ لِبَعْضٍ ചിലര്‍ക്കു فِتْنَةً പരീക്ഷണം, കുഴപ്പം أَتَصْبِرُونَ നിങ്ങള്‍ ക്ഷമിക്കുമോ, സഹിക്കുമോ (എന്ന്) وَكَانَ رَبُّكَ നിന്‍റെ റബ്ബ് ആകുന്നു بَصِيرًا വീക്ഷിക്കുന്നവന്‍, കണ്ടറിയുന്നവന്‍.
25:20(നബിയേ) നിനക്കു മുമ്പ് "മുര്‍സലു"കളില്‍ [ദൈവദൂതന്‍മാരില്‍] ഭക്ഷണം കഴിക്കുകയും, അങ്ങാടികളില്‍ സഞ്ചരിക്കുകയും ചെയ്യാറുള്ള നിലയില്‍ തന്നെയല്ലാതെ (ആരെയും) നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങളില്‍ ചിലരെ (മറ്റു) ചിലര്‍ക്ക് നാം ഒരു പരീക്ഷണമാക്കിയിരിക്കുകയാണ് - നിങ്ങള്‍ സഹിക്കുമോ എന്ന്. നിന്‍റെ രക്ഷിതാവ് (എല്ലാം) വീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
തഫ്സീർ : 20-20
View   
وَقَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا لَوْلَآ أُنزِلَ عَلَيْنَا ٱلْمَلَـٰٓئِكَةُ أَوْ نَرَىٰ رَبَّنَا ۗ لَقَدِ ٱسْتَكْبَرُوا۟ فِىٓ أَنفُسِهِمْ وَعَتَوْ عُتُوًّۭا كَبِيرًۭا﴿٢١﴾
share
وَقَالَ പറയുന്നു, പറയുകയും ചെയ്തു الَّذِينَ لَا يَرْجُونَ പ്രതീക്ഷിക്കാത്തവര്‍ لِقَاءَنَا നാമുമായി കണ്ടുമുട്ടുന്നതു, നമ്മെ കാണുന്നതു لَوْلَا أُنزِلَ ഇറക്കപ്പെടരുതോ, ഇറക്കപ്പെട്ടുകൂടേ عَلَيْنَا ഞങ്ങളില്‍, ഞങ്ങളുടെ മേല്‍ الْمَلَائِكَةُ മലക്കുകള്‍ أَوْ نَرَىٰ അല്ലെങ്കില്‍ ഞങ്ങള്‍ക്കു (നമുക്ക്) കണ്ടുകൂടേ رَبَّنَا ഞങ്ങളുടെ റബ്ബിനെ, നമ്മുടെ രക്ഷിതാവിനെ لَقَدِ اسْتَكْبَرُوا തീര്‍ച്ചയായും അവര്‍ ഗര്‍വ്വ് നടിച്ചിരിക്കയാണു فِي أَنفُسِهِمْ അവരുടെ സ്വന്തം നിലയില്‍, മനസ്സില്‍ وَعَتَوْا അവര്‍ ധിക്കരിക്കയും ചെയ്തിരിക്കയാണു, അതിരുകവിയുകയും ചെയ്തിരിക്കുന്നു عُتُوًّا كَبِيرًا വലിയ ധിക്കാരം.
25:21നാമുമായി കണ്ടുമുട്ടുന്നതിനെ പ്രതീക്ഷിക്കാത്തവര്‍ പറയുന്നു: "നമ്മുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടുകയോ, അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം (നേരില്‍) കാണുകയോ ചെയ്തുകൂടേ?!" എന്ന്. തീര്‍ച്ചയായും, അവര്‍ തങ്ങളുടെ മനസ്സില്‍ (സ്വയം) ഗര്‍വ്വ്‌നടിക്കുകയും, വലിയ ധിക്കാരം ധിക്കരിക്കുകയും ചെയ്തിരിക്കയാണ്!
يَوْمَ يَرَوْنَ ٱلْمَلَـٰٓئِكَةَ لَا بُشْرَىٰ يَوْمَئِذٍۢ لِّلْمُجْرِمِينَ وَيَقُولُونَ حِجْرًۭا مَّحْجُورًۭا﴿٢٢﴾
share
يَوْمَ يَرَوْنَ അവര്‍ കാണുന്ന ദിവസം الْمَلَائِكَةَ മലക്കുകളെ لَا بُشْرَىٰ സന്തോഷ വാര്‍ത്തയേ ഇല്ല يَوْمَئِذٍ അന്ന്, ആ ദിവസം لِّلْمُجْرِمِينَ കുറ്റവാളികള്‍ക്കു, പാപികള്‍ക്കു وَيَقُولُونَ അവര്‍ പറയുകയും ചെയ്യും حِجْرًا തടസ്സം, തടവു, മുടക്കം مَّحْجُورًا തടസ്സപ്പെട്ട, മുടക്കപ്പെട്ട, തടയപ്പെട്ട (ഭദ്രമായ).
25:22മലക്കുകളെ അവര്‍ കാണുന്ന ദിവസം - (ആ) കുറ്റവാളികള്‍ക്ക് അന്ന് - സന്തോഷ വാര്‍ത്തയേ ഇല്ല. അവര്‍ പറയുകയും ചെയ്യും: "ഭദ്രമായ തടസ്സം!" എന്ന്.
തഫ്സീർ : 21-22
View   
وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍۢ فَجَعَلْنَـٰهُ هَبَآءًۭ مَّنثُورًا﴿٢٣﴾
share
وَقَدِمْنَا നാം ചെല്ലുന്നതാണു, മുന്നിടുന്നതാണു إِلَىٰ مَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിലേക്കു مِنْ عَمَلٍ കര്‍മ്മമായിട്ടു, വല്ല പ്രവര്‍ത്തനവും فَجَعَلْنَاهُ എന്നിട്ടു നാമതിനെ ആക്കുന്നതാണു هَبَاءً ധൂളി, പൊടിപടലം مَّنثُورًا വിതറപ്പെട്ട, ചിതറിയ.
25:23അവര്‍ [അവിശ്വാസികള്‍] കര്‍മ്മമായിട്ട് (എന്തെങ്കിലും) പ്രവര്‍ത്തിച്ചിട്ടുള്ളതിന്റെ നേരെ ചെന്ന് അതിനെ നാം ചിതറിയ ധൂളി (പോലെ) യാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്.
أَصْحَـٰبُ ٱلْجَنَّةِ يَوْمَئِذٍ خَيْرٌۭ مُّسْتَقَرًّۭا وَأَحْسَنُ مَقِيلًۭا﴿٢٤﴾
share
أَصْحَابُ الْجَنَّةِ സ്വര്‍ഗ്ഗക്കാര്‍, സ്വര്‍ഗ്ഗത്തിന്റെ ആളുകള്‍ يَوْمَئِذٍ അന്നു خَيْرٌ ഉത്തമമാണു, നല്ലവരായിരിക്കും مُّسْتَقَرًّا ഭവനം, താവളം, വാസസ്ഥലം وَأَحْسَنُ കൂടുതല്‍ മെച്ചപ്പെട്ടവരും, ഭംഗിയുള്ളവരും مَقِيلًا വിശ്രമസ്ഥലം.
25:24സ്വര്‍ഗ്ഗവാസികള്‍ അന്നേ ദിവസം, ഭവനം നല്ലവരും, വിശ്രമസ്ഥലം കൂടുതല്‍ മെച്ചപ്പെട്ടവരുമായിരിക്കും.
തഫ്സീർ : 23-24
View   
وَيَوْمَ تَشَقَّقُ ٱلسَّمَآءُ بِٱلْغَمَـٰمِ وَنُزِّلَ ٱلْمَلَـٰٓئِكَةُ تَنزِيلًا﴿٢٥﴾
share
وَيَوْمَ تَشَقَّقُ പൊട്ടിപ്പിളരുന്ന (പിളര്‍ന്നുപോകുന്ന) ദിവസം السَّمَاءُ ആകാശം بِالْغَمَامِ മേഘപടലവും കൊണ്ടു, കാര്‍മേഘത്തോടെ وَنُزِّلَ ഇറക്കപ്പെടുകയും ചെയ്യുന്ന الْمَلَائِكَةُ മലക്കുകള്‍ تَنزِيلًا ഒരു തരം ഇറക്കപ്പെടല്‍ (ശക്തിയേറിയ ഇറക്കല്‍).
25:25മേഘപടലവും കൊണ്ട് ആകാശം പൊട്ടിപ്പിളരുകയും, മലക്കുകള്‍ ഒരു (ശക്തിമത്തായ) ഇറക്കപ്പെടല്‍ ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസം,-
ٱلْمُلْكُ يَوْمَئِذٍ ٱلْحَقُّ لِلرَّحْمَـٰنِ ۚ وَكَانَ يَوْمًا عَلَى ٱلْكَـٰفِرِينَ عَسِيرًۭا﴿٢٦﴾
share
الْمُلْكُ രാജത്വം, ആധിപത്യം يَوْمَئِذٍ അന്ന്, ആ ദിവസം الْحَقُّ യഥാര്‍ത്ഥമായ, സ്ഥിരമായുള്ള لِلرَّحْمَـٰنِ പരമകാരുണികന്നാണു (അല്ലാഹുവിന്നാണു) وَكَانَ അതാകുന്നു, അതായിരിക്കും يَوْمًا ഒരു ദിവസം عَلَى الْكَافِرِينَ അവിശ്വാസികളുടെ മേല്‍ عَسِيرًا പ്രയാസമേറിയ, ഞെരുക്കമായ.
25:26അന്ന് യഥാര്‍ത്ഥമായ രാജാധിപത്യം പരമകാരുണികനത്രെ: അത് അവിശ്വാസികള്‍ക്ക്‌ പ്രയാസമേറിയ ഒരു ദിവസമായിരിക്കുന്നതുമാണ്.
തഫ്സീർ : 25-26
View   
وَيَوْمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَـٰلَيْتَنِى ٱتَّخَذْتُ مَعَ ٱلرَّسُولِ سَبِيلًۭا﴿٢٧﴾
share
وَيَوْمَ يَعَضُّ കടിക്കുന്ന ദിവസം الظَّالِمُ അക്രമി (പാപി) عَلَىٰ يَدَيْهِ തന്റെ കൈകളെ يَقُولُ അവന്‍ പറയും يَا لَيْتَنِي അഹോ (അയ്യോ) ഞാനായെങ്കില്‍ നന്നായേനെ, എത്ര നന്നായിരുന്നു اتَّخَذْتُ ഞാന്‍ സ്വീകരിച്ചു, ഉണ്ടാക്കിവെച്ചു (വെങ്കില്‍) مَعَ الرَّسُولِ റസൂലിന്റെകൂടെ سَبِيلًا ഒരു വഴി, മാര്‍ഗ്ഗം.
25:27അക്രമകാരിയായുള്ളവന്‍ (വ്യസനഭാരത്താല്‍) തന്റെ കൈകള്‍ കടിക്കുന്ന ദിവസം, അവന്‍ പറയും; "അഹോ! ഞാന്‍ റസൂലിന്റെ കൂടെ ഒരു മാര്‍ഗ്ഗം സ്വീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ!"
يَـٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًۭا﴿٢٨﴾
share
يَا وَيْلَتَىٰ എന്റെ കഷ്ടമേ, നാശമേ لَيْتَنِي ഞാനായിരുന്നെങ്കില്‍ നന്നായേനെ لَمْ أَتَّخِذْ ഞാന്‍ സ്വീകരിച്ചില്ല فُلَانًا ഇന്ന ആളെ, ഇന്നവനെ خَلِيلًا ചങ്ങാതി, സുഹൃത്ത്.
25:28"എന്റെ കഷ്ടമേ! ഇന്നവനെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ നന്നായേനെ!"
لَّقَدْ أَضَلَّنِى عَنِ ٱلذِّكْرِ بَعْدَ إِذْ جَآءَنِى ۗ وَكَانَ ٱلشَّيْطَـٰنُ لِلْإِنسَـٰنِ خَذُولًۭا﴿٢٩﴾
share
لَّقَدْ أَضَلَّنِي തീര്‍ച്ചയായും അവനെന്നെ വഴിപിഴപ്പിച്ചു عَنِ الذِّكْرِ ബോധനത്തില്‍, ഉപദേശത്തില്‍, പ്രമാണത്തില്‍ നിന്ന് بَعْدَ إِذْ جَاءَنِي അതെനിക്കു വന്നതിനു ശേഷം وَكَانَ الشَّيْطَانُ പിശാചാകുന്നു لِلْإِنسَانِ മനുഷ്യനെ, മനുഷ്യന് خَذُولًا കൈവെടിയുന്നവന്‍.
25:29"എനിക്കു ബോധനം വന്നെത്തിയതിനുശേഷം അവനെന്നെ അതില്‍നിന്ന് വഴിപിഴപ്പിച്ചുകളഞ്ഞുവല്ലോ!" പിശാച് മനുഷ്യനെ കൈവെടിയുന്നവനാകുന്നു.
തഫ്സീർ : 27-29
View   
وَقَالَ ٱلرَّسُولُ يَـٰرَبِّ إِنَّ قَوْمِى ٱتَّخَذُوا۟ هَـٰذَا ٱلْقُرْءَانَ مَهْجُورًۭا﴿٣٠﴾
share
وَقَالَ الرَّسُولُ റസൂല്‍ പറയുന്നു, പറയുകയും ചെയ്തു يَا رَبِّ എന്റെ റബ്ബേ, രക്ഷിതാവേ إِنَّ قَوْمِي നിശ്ചയമായും എന്റെ ജനത اتَّخَذُوا അവര്‍ ആക്കിയിരിക്കുന്നു هَـٰذَا الْقُرْآنَ ഈ ഖുര്‍ആനെ مَهْجُورًا വര്‍ജ്ജിക്കപ്പെട്ടതു, പുറം തള്ളപ്പെട്ടതു, വെടിയപ്പെട്ടതു.
25:30റസൂല്‍ പറയുന്നു: "എന്റെ രക്ഷിതാവേ, എന്റെ ജനങ്ങള്‍ ഈ ഖുര്‍ആനെ വര്‍ജ്ജിക്കപ്പെട്ടതാക്കിക്കളഞ്ഞു!".
وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّۭا مِّنَ ٱلْمُجْرِمِينَ ۗ وَكَفَىٰ بِرَبِّكَ هَادِيًۭا وَنَصِيرًۭا﴿٣١﴾
share
وَكَذَٰلِكَ അപ്രകാരം جَعَلْنَا നാം ആക്കിയിരിക്കുന്നു لِكُلِّ نَبِيٍّ എല്ലാ നബിമാര്‍ക്കും عَدُوًّا ഓരോ ശത്രുവെ مِّنَ الْمُجْرِمِينَ കുറ്റവാളികളില്‍ പെട്ട وَكَفَىٰ بِرَبِّكَ നിന്റെ റബ്ബ് തന്നെ മതി هَادِيًا മാര്‍ഗ്ഗദര്‍ശകനായിട്ടു وَنَصِيرًا സഹായകനായും.
25:31അപ്രകാരം തന്നെ, ഓരോ പ്രവാചകനും കുറ്റവാളികളില്‍പെട്ട ഓരോ (തരം) ശത്രുവെ നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. മാര്‍ഗ്ഗദര്‍ശകനായും, സഹായകനായും നിന്റെ രക്ഷിതാവു തന്നെ മതി.
തഫ്സീർ : 30-31
View   
وَقَالَ ٱلَّذِينَ كَفَرُوا۟ لَوْلَا نُزِّلَ عَلَيْهِ ٱلْقُرْءَانُ جُمْلَةًۭ وَٰحِدَةًۭ ۚ كَذَٰلِكَ لِنُثَبِّتَ بِهِۦ فُؤَادَكَ ۖ وَرَتَّلْنَـٰهُ تَرْتِيلًۭا﴿٣٢﴾
share
وَقَالَ പറയുന്നു, പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوْلَا نُزِّلَ എന്തുകൊണ്ടു ഇറക്കപ്പെട്ടില്ല, അവതരിപ്പിക്കപ്പെടരുതോ عَلَيْهِ അവന്റെമേല്‍, അദ്ദേഹത്തിനു الْقُرْآنُ ഖുര്‍ആന്‍ جُمْلَةً ഒട്ടാകെ, മൊത്തമായി وَاحِدَةً ഒന്നായി, ഒരേ ഒരു كَذَٰلِكَ അപ്രകാരംതന്നെ لِنُثَبِّتَ നാം സ്ഥിരപ്പെടുത്തുവാനാണു, ഉറപ്പിക്കാന്‍വേണ്ടി بِهِ അതുകൊണ്ടു فُؤَادَكَ നിന്റെ ഹൃദയത്തെ وَرَتَّلْنَاهُ നാമതിനെ സാവകാശക്രമം വായിച്ചുതന്നിരിക്കുന്നു, സാവകാശത്തിലാക്കിത്തന്നു تَرْتِيلًا ഒരുതരം (ശരിക്കുള്ള) സാവകാശക്രമം.
25:32അവിശ്വസിച്ചവര്‍ പറയുന്നു: "അദ്ദേഹത്തിന് [നബിക്ക്] ഖുര്‍ആന്‍ ഒട്ടാകെ ഒന്നായി ഇറക്കപ്പെടാത്തതെന്താണ്?" എന്ന്! അപ്രകാരം (പല പ്രാവശ്യമായി അവതരിച്ചതു) തന്നെയാണ്. (നബിയേ) നിന്റെ ഹൃദയത്തെ അതുകൊണ്ട് നാം സ്ഥിരപ്പെടുത്തേണ്ടതിനു വേണ്ടിയാകുന്നു (അത്). നാം അതു ശരിക്ക് സാവകാശക്രമം ഓതിത്തരുകയും ചെയ്തിരിക്കുകയാണ്.
തഫ്സീർ : 32-32
View   
وَلَا يَأْتُونَكَ بِمَثَلٍ إِلَّا جِئْنَـٰكَ بِٱلْحَقِّ وَأَحْسَنَ تَفْسِيرًا﴿٣٣﴾
share
وَلَا يَأْتُونَكَ അവര്‍ നിന്റെ അടുക്കല്‍ വരികയില്ല, കൊണ്ടുവരികയില്ല بِمَثَلٍ ഒരു ഉപമയുംകൊണ്ടു, മാതൃകയുമായി, ഉദാഹരണത്തെ (ഒരു പ്രശ്നവും) إِلَّا جِئْنَاكَ നിന്റെ അടുക്കല്‍ നാം വരാതെ, നിനക്കു നാം കൊണ്ടുവരാതെ بِالْحَقِّ യഥാര്‍ത്ഥവും കൊണ്ടു, സത്യത്തെ, ന്യായവുമായി وَأَحْسَنَ ഏറ്റവും നല്ലതിനെയും, നല്ലതുകൊണ്ടും تَفْسِيرًا വ്യാഖ്യാനം, വിവരണത്താല്‍.
25:33(നബിയേ) അവര്‍ നിന്റെ അടുക്കല്‍ ഏതൊരു മാതൃകയും [ഏതുതരം പ്രശ്നവും] കൊണ്ടുവരുന്നതായാലും, നിനക്ക് യഥാര്‍ത്ഥവും, ഏറ്റവും നല്ലവിവരണവും നാം കൊണ്ടുവന്നു തരാതിരിക്കയില്ല.
ٱلَّذِينَ يُحْشَرُونَ عَلَىٰ وُجُوهِهِمْ إِلَىٰ جَهَنَّمَ أُو۟لَـٰٓئِكَ شَرٌّۭ مَّكَانًۭا وَأَضَلُّ سَبِيلًۭا﴿٣٤﴾
share
الَّذِينَ യാതൊരു കൂട്ടര്‍ يُحْشَرُونَ ഒരുമിച്ചുകൂട്ടപ്പെടും عَلَىٰ وُجُوهِهِمْ തങ്ങളുടെ മുഖങ്ങളിലായി إِلَىٰ جَهَنَّمَ(ജഹന്നമാകുന്ന) നരകത്തിലേക്കു أُولَـٰئِكَ അക്കൂട്ടര്‍ شَرٌّ (ഏറ്റവും) മോശപ്പെട്ടവരാണ്, ചീത്തപ്പെട്ടവരാണ് مَّكَانًا സ്ഥാനം, സ്ഥാനത്താല്‍ وَأَضَلُّ ഏറ്റവും പിഴച്ചവരുമാണ് سَبِيلًا വഴി, മാര്‍ഗ്ഗത്താല്‍.
25:34തങ്ങളുടെ മുഖങ്ങളിലായി [തല കീഴായി] നരകത്തിലേക്കു ഒരുമിച്ചു കൂട്ടപ്പെടുന്നവരാകട്ടെ, അങ്ങനെയുള്ളവര്‍, സ്ഥാനം ഏറ്റവും ചീത്തപ്പെട്ടവരും, മാര്‍ഗ്ഗം ഏറ്റവും പിഴച്ചവരുമത്രെ.
തഫ്സീർ : 33-34
View   
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَجَعَلْنَا مَعَهُۥٓ أَخَاهُ هَـٰرُونَ وَزِيرًۭا﴿٣٥﴾
share
وَلَقَدْ آتَيْنَا നാം കൊടുക്കുകയുണ്ടായി, തീര്‍ച്ചയായും مُوسَى നല്‍കി മൂസാ (നബി)ക്ക് الْكِتَابَ വേദഗ്രന്ഥം وَجَعَلْنَا നാം ആക്കുകയും ചെയ്തു, നിശ്ചയിക്കയും ചെയ്തു مَعَهُ അദ്ദേഹത്തിന്റെകൂടെ أَخَاهُ هَارُونَ തന്റെ സഹോദരന്‍ ഹാറൂനെ وَزِيرًا സഹായി, സഹായകനായി.
25:35മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അദ്ദേഹത്തിന്റെ കൂടെ തന്റെ സഹോദരന്‍ ഹാറൂനെ നാം സഹായിയായി നിശ്ചയിക്കുകയും ചെയ്തു.
فَقُلْنَا ٱذْهَبَآ إِلَى ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا فَدَمَّرْنَـٰهُمْ تَدْمِيرًۭا﴿٣٦﴾
share
فَقُلْنَا എന്നിട്ട് നാം പറഞ്ഞു اذْهَبَا രണ്ടുപേരും പോകുക إِلَى الْقَوْمِ ജനതയുടെ അടുക്കലേക്കു الَّذِينَ كَذَّبُوا വ്യാജമാക്കിയവരായ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ فَدَمَّرْنَاهُمْ എന്നിട്ടു അവരെ നാം തകര്‍ത്തു تَدْمِيرًا ഒരു തകര്‍ക്കല്‍.
25:36എന്നിട്ട് നാം (അവരോട്) പറഞ്ഞു: "നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ആ ജനതയുടെ അടുക്കലേക്കു നിങ്ങള്‍ (രണ്ടുപേരും) പോയിക്കൊള്ളുക." (ജനത അവരെ വ്യാജമാക്കി.) അപ്പോള്‍, നാം പാടെ തകര്‍ത്തുനശിപ്പിച്ചു.
തഫ്സീർ : 35-36
View   
وَقَوْمَ نُوحٍۢ لَّمَّا كَذَّبُوا۟ ٱلرُّسُلَ أَغْرَقْنَـٰهُمْ وَجَعَلْنَـٰهُمْ لِلنَّاسِ ءَايَةًۭ ۖ وَأَعْتَدْنَا لِلظَّـٰلِمِينَ عَذَابًا أَلِيمًۭا﴿٣٧﴾
share
وَقَوْمَ نُوحٍ നൂഹിന്റെ ജനതയെയും തന്നെ لَّمَّا كَذَّبُوا അവര്‍ വ്യാജമാക്കിയപ്പോള്‍ الرُّسُلَ റസൂലുകളെ, ദൈവദൂതന്‍മാരെ أَغْرَقْنَاهُمْ നാം അവരെ മുക്കി (നശിപ്പിച്ചു) وَجَعَلْنَاهُمْ അവരെ നാം ആക്കുകയും ചെയ്തു لِلنَّاسِ ജനങ്ങള്‍ക്ക്‌, മനുഷ്യര്‍ക്കു آيَةً ഒരു ദൃഷ്ടാന്തം, ലക്‌ഷ്യം وَأَعْتَدْنَا നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു لِلظَّالِمِينَ അക്രമകാരികള്‍ക്ക്‌ عَذَابًا ശിക്ഷ أَلِيمًا വേദനയേറിയ.
25:37നൂഹിന്റെ ജനങ്ങളെയും തന്നെ, അവര്‍ റസൂലുകളെ വ്യാജമാക്കിയപ്പോള്‍ നാം മുക്കി നശിപ്പിച്ചു. അവരെ മനുഷ്യര്‍ക്ക്‌ നാം ഒരു ദൃഷ്ടാന്തമാക്കിത്തീര്‍ക്കുകയും ചെയ്തു. അക്രമകാരികള്‍ക്ക്‌ വേദനയേറിയ ശിക്ഷ നാം തയ്യാറാക്കി വെക്കുകയും ചെയ്തിരിക്കുന്നു.
وَعَادًۭا وَثَمُودَا۟ وَأَصْحَـٰبَ ٱلرَّسِّ وَقُرُونًۢا بَيْنَ ذَٰلِكَ كَثِيرًۭا﴿٣٨﴾
share
وَعَادًا ആദിനെയും وَثَمُودَ ഥമൂദിനെയും وَأَصْحَابَ الرَّسِّ റസ്സുകാരെയും وَقُرُونًا തലമുറകളെയും, കാലക്കാരെയും بَيْنَ ذَٰلِكَ അതിന്നിടയില്‍ كَثِيرًا വളരെ, അനേകം.
25:38"ആദി"നെയും, "ഥമൂദി"നെയും, "റസ്സ്"കാരെയും, അതിനിടയിലായി അനേകം തലമുറകളെയും (നാം നശിപ്പിച്ചിട്ടുണ്ട്).
وَكُلًّۭا ضَرَبْنَا لَهُ ٱلْأَمْثَـٰلَ ۖ وَكُلًّۭا تَبَّرْنَا تَتْبِيرًۭا﴿٣٩﴾
share
وَكُلًّا എല്ലാവര്‍ക്കും ضَرَبْنَا لَهُ അവര്‍ക്കു നാം വിവരിച്ചു കൊടുത്തു, ഏര്‍പ്പെടുത്തിക്കൊടുത്തു الْأَمْثَالَ ഉദാഹരണങ്ങള്‍, ഉപമകള്‍ وَكُلًّا എല്ലാവരെയും تَبَّرْنَا നാം നശിപ്പിച്ചു, താറുമാറാക്കി تَتْبِيرًا ഒരു നശിപ്പിക്കല്‍, താറുമാറാക്കല്‍.
25:39എല്ലാവര്‍ക്കുംതന്നെ, നാം ഉദാഹരണങ്ങള്‍ വിവരിച്ചുകൊടുത്തു. (അവരത് നിരസിച്ചു കളഞ്ഞു;) എല്ലാവരെയും നാം പാടെ നശിപ്പിച്ചു കളയുകയും ചെയ്തു.
തഫ്സീർ : 37-39
View   
وَلَقَدْ أَتَوْا۟ عَلَى ٱلْقَرْيَةِ ٱلَّتِىٓ أُمْطِرَتْ مَطَرَ ٱلسَّوْءِ ۚ أَفَلَمْ يَكُونُوا۟ يَرَوْنَهَا ۚ بَلْ كَانُوا۟ لَا يَرْجُونَ نُشُورًۭا﴿٤٠﴾
share
وَلَقَدْ أَتَوْا തീര്‍ച്ചയായും അവര്‍ വന്നിട്ടുണ്ട്, ചെന്നിട്ടുണ്ടല്ലോ عَلَى الْقَرْيَةِ നാട്ടില്‍, രാജ്യത്തൂടെ الَّتِي أُمْطِرَتْ മഴ വര്‍ഷിപ്പിക്കപ്പെട്ടതായ مَطَرَ السَّوْءِ ചീത്തമഴ, ദുഷിച്ചമഴ أَفَلَمْ يَكُونُوا അപ്പോള്‍ അവരായിരുന്നില്ലേ, അവരല്ലേ يَرَوْنَهَا അതിനെ കാണും بَلْ പക്ഷേ, എങ്കിലും كَانُوا അവരാകുന്നു, ആയിരുന്നു لَا يَرْجُونَ പ്രതീക്ഷിക്കാതെ, കരുതാതെ, ഭയപ്പെടാത്ത(വര്‍) نُشُورًا പുനരുത്ഥാനത്തെ, പുനര്‍ജീവിതത്തെ.
25:40നിശ്ചയമായും, (ആ) ചീത്ത മഴ വര്‍ഷിപ്പിക്കപ്പെട്ട നാട്ടിലൂടെ അവര്‍ [അവിശ്വാസികള്‍] വന്നിട്ടുണ്ടല്ലോ. അപ്പോള്‍, അവരതു കണ്ടിരുന്നില്ലേ?! (കാണായ്കയല്ല-) പക്ഷേ, അവര്‍ പുനരുത്ഥാനത്തെ പ്രതീക്ഷിക്കാതായിരിക്കയാണ്. [അതുകൊണ്ടാണ് പലപ്പോഴും അതു കണ്ടുവന്നിട്ടും അവര്‍ ചിന്തിച്ച് പാഠം പഠിക്കാതിരിക്കുന്നത്.]
തഫ്സീർ : 40-40
View   
وَإِذَا رَأَوْكَ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَـٰذَا ٱلَّذِى بَعَثَ ٱللَّهُ رَسُولًا﴿٤١﴾
share
وَإِذَا رَأَوْكَ അവര്‍ നിന്നെ കണ്ടാല്‍, കാണുമ്പോള്‍ إِن يَتَّخِذُونَكَ നിന്നെ അവര്‍ ആക്കുകയില്ല إِلَّا هُزُوًا പരിഹാസം (പരിഹാസപാത്രം) അല്ലാതെ أَهَـٰذَا ഇവനാണോ الَّذِي യതൊരുത്തന്‍ بَعَثَ اللَّـهُ അല്ലാഹു നിയോഗിച്ചിട്ടുള്ള رَسُولًا റസൂലായി, ദൂതനായി.
25:41(നബിയേ) അവര്‍ നിന്നെ കാണുമ്പോള്‍, നിന്നെ ഒരു പരിഹാസപാത്രമല്ലാതെ അവര്‍ ആക്കുന്നില്ല; "ഇവനാണോ, അല്ലാഹു റസൂലായി നിയോഗിച്ചിട്ടുള്ളവന്‍"?!-
إِن كَادَ لَيُضِلُّنَا عَنْ ءَالِهَتِنَا لَوْلَآ أَن صَبَرْنَا عَلَيْهَا ۚ وَسَوْفَ يَعْلَمُونَ حِينَ يَرَوْنَ ٱلْعَذَابَ مَنْ أَضَلُّ سَبِيلًا﴿٤٢﴾
share
إِن كَادَ നിശ്ചയമായും ആയേക്കുമായിരുന്നു لَيُضِلُّنَا അവന്‍ നമ്മെ വഴി തെറ്റിക്കുക عَنْ آلِهَتِنَا നമ്മുടെ ആരാധ്യന്‍മാരില്‍ (ദൈവങ്ങളില്‍) നിന്നു لَوْلَا أَن صَبَرْنَا നാം ക്ഷമ (സ്ഥിരചിത്തത) കൈകൊണ്ടിട്ടില്ലായിരുന്നെങ്കില്‍ عَلَيْهَا അവയില്‍ وَسَوْفَ يَعْلَمُونَ അവര്‍ക്ക് അറിയാറാകും, വഴിയെ അറിയും حِينَ يَرَوْنَ അവര്‍ കാണുന്ന സമയത്തു الْعَذَابَ ശിക്ഷയെ مَنْ أَضَلُّ ആരാണ് ഏറ്റം പിഴച്ചവര്‍ سَبِيلًا മാര്‍ഗ്ഗം, വഴി.
25:42"നമ്മുടെ ആരാധ്യവസ്തുക്കളില്‍നിന്ന് - നാം അവയില്‍ സ്ഥിരചിത്തത കൈക്കൊണ്ടില്ലായിരുന്നുവെങ്കില്‍ - ഇവന്‍ നമ്മെ നിശ്ചയമായും വഴിതെറ്റിച്ചുകളയുമായിരുന്നു!" (എന്നിങ്ങിനെ പറയും). അവര്‍ ശിക്ഷയെ കാണുന്ന സമയത്ത് അവര്‍ക്കറിയാറാകും: ആരാണ് ഏറ്റവും വഴിപിഴച്ചിട്ടുള്ളവരെന്ന്!
തഫ്സീർ : 41-42
View   
أَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا﴿٤٣﴾
share
أَرَأَيْتَ നീ കണ്ടുവോ مَنِ اتَّخَذَ ആക്കിയവനെ إِلَـٰهَهُ തന്റെ ഇലാഹു, അവന്റെ ദൈവം, ആരാധ്യവസ്തു هَوَاهُ തന്റെ ഇച്ഛയെ, തന്നിഷ്ടത്തെ أَفَأَنتَ അപ്പോള്‍ (എന്നിരിക്കെ) നീയുണ്ടോ تَكُونُ ആകുന്നു (നീ ആകുമോ) عَلَيْهِ അവന്ന്, അവന്റെ മേല്‍ وَكِيلًا ഉത്തരവാദപ്പെട്ടവന്‍, ഭരമേറ്റവന്‍.
25:43തന്റെ ഇച്ഛയെ തന്റെ "ഇലാഹാ"ക്കി [ആരാധ്യവസ്തുവാക്കി]വെച്ചിട്ടുള്ളവനെ നീ കണ്ടുവോ?! എന്നിരിക്കെ, നീ അവന്റെമേല്‍ ഉത്തരവാദപ്പെട്ടവനാകുമോ?!
أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَٱلْأَنْعَـٰمِ ۖ بَلْ هُمْ أَضَلُّ سَبِيلًا﴿٤٤﴾
share
أَمْ അതോ, അതല്ല, അല്ലാത്തപക്ഷം, അഥവാ تَحْسَبُ നീ വിചാരിക്കുന്നോ, ഭാവിക്കുന്നോ أَنَّ أَكْثَرَهُمْ അവരില്‍ അധികമാളും ആണെന്ന് يَسْمَعُونَ അവര്‍ കേള്‍ക്കുന്നു (എന്ന്) أَوْ يَعْقِلُونَ അല്ലെങ്കില്‍ മനസ്സിരുത്തുന്നു, ബുദ്ധികൊടുക്കുന്നു, ഗ്രഹിക്കുന്നു (എന്നു) إِنْ هُمْ അവരല്ല إِلَّا كَالْأَنْعَامِ കന്നുകാലികളെ (ആടുമാടൊട്ടകങ്ങളെ)പ്പോലെയല്ലാതെ بَلْ هُمْ എങ്കിലും (അത്രയുമല്ല) അവര്‍ أَضَلُّ കൂടുതല്‍ പിഴച്ചവരാണ് سَبِيلًا വഴി, മാര്‍ഗ്ഗം.
25:44അതല്ല, അവരില്‍ അധികമാളുകളും കേള്‍ക്കുന്നുണ്ടെന്നോ, മനസ്സിരുത്തുന്നുണ്ടെന്നോ നീ വിചാരിക്കുന്നുവോ?! അവര്‍ കന്നുകാലികളെപ്പോലെയല്ലാതെ (മറ്റൊന്നും) അല്ല; അത്രയുമല്ല, അവര്‍ (അവയെക്കാള്‍) കൂടുതല്‍ വഴിപിഴച്ചവരത്രെ.
തഫ്സീർ : 43-44
View   
أَلَمْ تَرَ إِلَىٰ رَبِّكَ كَيْفَ مَدَّ ٱلظِّلَّ وَلَوْ شَآءَ لَجَعَلَهُۥ سَاكِنًۭا ثُمَّ جَعَلْنَا ٱلشَّمْسَ عَلَيْهِ دَلِيلًۭا﴿٤٥﴾
share
أَلَمْ تَرَ നീ നോക്കുന്നില്ലേ, കാണുന്നില്ലേ إِلَىٰ رَبِّكَ നിന്റെ രക്ഷിതാവിങ്കലേക്കു كَيْفَ എങ്ങനെയാണ് مَدَّ അവന്‍ വ്യാപിപ്പിച്ചിരിക്കുന്നതു, നീട്ടിയിരിക്കുന്നതു (എന്നു) الظِّلَّ നിഴലിനെ, തണലിനെ وَلَوْ شَاءَ അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَجَعَلَهُ അതിനെ അവന്‍ ആക്കുമായിരുന്നു سَاكِنًا നിശ്ചലം, അടങ്ങിയതു ثُمَّ പിന്നെ جَعَلْنَا നാം ആക്കി الشَّمْسَ സൂര്യനെ عَلَيْهِ അതിനു, അതിന്‍മേല്‍ دَلِيلًا ലക്‌ഷ്യം, അടയാളം, അറിയിക്കുന്നതു.
25:45(മനുഷ്യാ) നിന്റെ രക്ഷിതാവിങ്കലേക്ക്‌ - എങ്ങനെയാണ് അവന്‍ നിഴലിനെ വ്യാപിപ്പിച്ചതെന്ന് - നീ നോക്കുന്നില്ലേ?! അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അതിനെ നിശ്ചലമാക്കുമായിരുന്നു. പിന്നെ, നാം (അല്ലാഹു) സൂര്യനെ അതിന് ലക്ഷ്യമാക്കി (അടയാളമാക്കി)യിരിക്കുന്നു;
ثُمَّ قَبَضْنَـٰهُ إِلَيْنَا قَبْضًۭا يَسِيرًۭا﴿٤٦﴾
share
ثُمَّ قَبَضْنَاهُ പിന്നെ നാം അതിനെ പിടിച്ചു, പിടിച്ചെടുത്തു إِلَيْنَا നമ്മിലേക്ക്‌ قَبْضًا ഒരു പിടുത്തം يَسِيرًا കുറേശ്ശെ, ലഘുവായി, അല്പമായ.
25:46പിന്നീട്, നമ്മുടെ അടുക്കലേക്ക്‌ നാം അതിനെ കുറേശ്ശെയായി പിടിച്ചെടുത്തു (ചുരുക്കി) കൊണ്ടുവരുകയും ചെയ്യുന്നു.
തഫ്സീർ : 45-46
View   
وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِبَاسًۭا وَٱلنَّوْمَ سُبَاتًۭا وَجَعَلَ ٱلنَّهَارَ نُشُورًۭا﴿٤٧﴾
share
وَهُوَ الَّذِي അവനാണു യാതൊരുവന്‍ جَعَلَ അവന്‍ ആക്കി لَكُمُ നിങ്ങള്‍ക്ക് اللَّيْلَ രാത്രിയെ لِبَاسًا വസ്ത്രം, ഉടുപ്പ് وَالنَّوْمَ ഉറക്കിനെ سُبَاتًا വിശ്രമം,ആശ്വാസം, നിശ്ചലാവസ്ഥ وَجَعَلَ അവന്‍ ആക്കുകയും ചെയ്തു النَّهَارَ പകലിനെ نُشُورًا എഴുന്നേല്‍പ്പ്, പുനരെഴുന്നേല്‍പ്പ്, പുറപ്പാട്, ഉയിര്‍ത്തെഴുന്നേല്‍പ്പ്.
25:47അവനത്രെ, നിങ്ങള്‍ക്ക് രാത്രിയെ ഒരു വസ്ത്രവും, ഉറക്ക് ഒരു വിശ്രമവും (അഥവാ മരണവും) ആക്കിത്തന്നിട്ടുള്ളവന്‍. പകലിനെ അവന്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പും (അഥവാ വ്യാപാരയോഗ്യവും) ആക്കിയിരിക്കുന്നു.
തഫ്സീർ : 47-47
View   
وَهُوَ ٱلَّذِىٓ أَرْسَلَ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۭ طَهُورًۭا﴿٤٨﴾
share
وَهُوَ അവന്‍തന്നെയാണ് الَّذِي أَرْسَلَ അയച്ചവന്‍, നിയോഗിച്ചവന്‍ الرِّيَاحَ കാറ്റുകളെ بُشْرًا സന്തോഷ വാര്‍ത്തയായി بَيْنَ يَدَيْ മുമ്പില്‍, മുന്നില്‍ رَحْمَتِهِ അവന്റെ കാരുണ്യത്തിന്റെ (മഴയുടെ) وَأَنزَلْنَا നാം ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്ന് (ഉപരിഭാഗത്ത് നിന്ന്) مَاءً വെള്ളം طَهُورًا അതിശുദ്ധമായ.
25:48തന്റെ (മഴവര്‍ഷമാകുന്ന) കാരുണ്യത്തിന്റെ മുമ്പില്‍, സന്തോഷവാര്‍ത്തയെന്ന നിലക്ക് കാറ്റുകളെ അയച്ചിട്ടുള്ളവനും അവന്‍ [അല്ലാഹു] തന്നെ. ആകാശത്തുനിന്നും നാം [അല്ലാഹു] വളരെ ശുദ്ധമായ ജലം ഇറക്കുകയും ചെയ്തിരിക്കുന്നു;
لِّنُحْـِۧىَ بِهِۦ بَلْدَةًۭ مَّيْتًۭا وَنُسْقِيَهُۥ مِمَّا خَلَقْنَآ أَنْعَـٰمًۭا وَأَنَاسِىَّ كَثِيرًۭا﴿٤٩﴾
share
لِّنُحْيِيَ നാം ജീവിപ്പിക്കുവാന്‍ വേണ്ടി بِهِ അതുകൊണ്ട് بَلْدَةً രാജ്യത്തെ مَّيْتًا നിര്‍ജ്ജീവമായ وَنُسْقِيَهُ അതിനെ കുടിപ്പിക്കുവാനും, കുടിപ്പാന്‍ കൊടുക്കുവാനും مِمَّا خَلَقْنَا നാം സൃഷ്ടിച്ചതില്‍പെട്ട أَنْعَامًا കന്നുകാലികള്‍ക്ക് وَأَنَاسِيَّ മനുഷ്യര്‍ക്കും كَثِيرًا വളരെയധികം.
25:49നിര്‍ജ്ജീവമായ രാജ്യത്തെ അതുകൊണ്ട് നാം ജീവിപ്പിക്കുവാനും, നാം സൃഷ്ടിച്ചുണ്ടാക്കിയതില്‍പെട്ട കന്നുകാലികള്‍ക്കും, വളരെ അധികം ജനങ്ങള്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടിയത്രെ (അത്).
وَلَقَدْ صَرَّفْنَـٰهُ بَيْنَهُمْ لِيَذَّكَّرُوا۟ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًۭا﴿٥٠﴾
share
وَلَقَدْ തീര്‍ച്ചയായും, തിട്ടമായും صَرَّفْنَاهُ അതിനെ നാം വിഹിതം ചെയ്തു, കൈകാര്യം ചെയ്തു بَيْنَهُمْ അവര്‍ക്കിടയില്‍ لِيَذَّكَّرُوا അവര്‍ ഉറ്റാലോചിക്കുവാന്‍വേണ്ടി فَأَبَىٰ എന്നാല്‍ വിസമ്മതിച്ചു കൂട്ടാക്കാതായി أَكْثَرُ النَّاسِ ജനങ്ങളില്‍ അധികവും إِلَّا كُفُورًا നന്ദികേടിനെയല്ലാതെ.
25:50അവര്‍ ആലോചിച്ചു നോക്കേണ്ടതിനായി, നിശ്ചയമായും അവര്‍ക്കിടയില്‍ നാം അതിനെ കൈകാര്യം ചെയ്തിരിക്കുന്നു. എന്നാല്‍, ജനങ്ങളില്‍ അധികഭാഗവും നന്ദികേട് ചെയ്‌വാനല്ലാതെ (മറ്റൊന്നും) കൂട്ടാക്കാതിരിക്കുകയാണ്!
തഫ്സീർ : 48-50
View   
وَلَوْ شِئْنَا لَبَعَثْنَا فِى كُلِّ قَرْيَةٍۢ نَّذِيرًۭا﴿٥١﴾
share
وَلَوْ شِئْنَا നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَبَعَثْنَا നാം നിയോഗിക്കുമായിരുന്നു, അയക്കുമായിരുന്നു فِي كُلِّ قَرْيَةٍ എല്ലാ നാട്ടിലും, രാജ്യത്തും نَّذِيرًا ഓരോ താക്കീതുകാരനെ.
25:51നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ ഓരോ രാജ്യത്തിലും ഓരോ മുന്നറിയിപ്പുകാരനെ (പ്രവാചകനെ) നാം നിയോഗിക്കുമായിരുന്നു.
فَلَا تُطِعِ ٱلْكَـٰفِرِينَ وَجَـٰهِدْهُم بِهِۦ جِهَادًۭا كَبِيرًۭا﴿٥٢﴾
share
فَلَا تُطِعِ ആകയാല്‍ നീ അനുസരിക്കരുത് , വഴിപ്പെടരുത് الْكَافِرِينَ അവിശ്വാസികളെ وَجَاهِدْهُم അവരോട് സമരം നടത്തികൊള്ളുക بِهِ ഇതുകൊണ്ട് جِهَادًا സമരം كَبِيرًا വലുതായ.
25:52ആകയാല്‍, നീ അവിശ്വാസികളെ അനുസരിക്കരുത്, ഇത് (ഖുര്‍ആന്‍) കൊണ്ട് അവരോട് വലുതായ സമരം നടത്തുകയും ചെയ്തുകൊള്ളുക.
തഫ്സീർ : 51-52
View   
وَهُوَ ٱلَّذِى مَرَجَ ٱلْبَحْرَيْنِ هَـٰذَا عَذْبٌۭ فُرَاتٌۭ وَهَـٰذَا مِلْحٌ أُجَاجٌۭ وَجَعَلَ بَيْنَهُمَا بَرْزَخًۭا وَحِجْرًۭا مَّحْجُورًۭا﴿٥٣﴾
share
وَهُوَ الَّذِي അവന്‍ തന്നെയാണ്, യാതൊരുവന്‍ مَرَجَ അവന്‍ അയച്ചുവിട്ടിരിക്കുന്നു الْبَحْرَيْنِ രണ്ടു സമുദ്രത്തെ هَـٰذَا ഇത് (ഒന്ന്) عَذْبٌ ശുദ്ധജലമാണ് فُرَاتٌ നല്ല ശുദ്ധമായ وَهَـٰذَا ഇത്, ഇതാകട്ടെ (മറ്റേത്) مِلْحٌ ഉപ്പാണ് أُجَاجٌ കഠിന ഉപ്പായ (കയ്പായ) وَجَعَلَ അവന്‍ ആക്കുകയും ചെയ്തു بَيْنَهُمَا ആ രണ്ടിനുമിടയില്‍ بَرْزَخًا ഒരു മറ وَحِجْرًا തടസ്സവും, മുടക്കവും مَّحْجُورًا തടസ്സപ്പെട്ട (ഭദ്രമായ).
25:53രണ്ട് സമുദ്രങ്ങളെ അയച്ചുവിട്ടവനും അവനത്രെ; ഇത് (ഒന്ന്) നല്ല സ്വച്ഛജലവും, അത് (മറ്റേത്) കയ്പായ ഉപ്പുജലവുമാകുന്നു. അവ രണ്ടിന്നുമിടയില്‍ ഒരു മറയും, ഭദ്രമായ ഒരു തടസ്സവും അവന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
തഫ്സീർ : 53-53
View   
وَهُوَ ٱلَّذِى خَلَقَ مِنَ ٱلْمَآءِ بَشَرًۭا فَجَعَلَهُۥ نَسَبًۭا وَصِهْرًۭا ۗ وَكَانَ رَبُّكَ قَدِيرًۭا﴿٥٤﴾
share
وَهُوَ الَّذِي അവന്‍തന്നെയാണ്, യാതൊരുവന്‍ خَلَقَ അവന്‍ സൃഷ്ടിച്ചു مِنَ الْمَاءِ ജലത്തില്‍നിന്നു, ജലത്താല്‍ بَشَرًا മനുഷ്യനെ فَجَعَلَهُ എന്നിട്ട് അവനെ ആക്കി نَسَبًا വംശബന്ധവും, കുലബന്ധം وَصِهْرًا വൈവാഹിക ബന്ധവും وَكَانَ ആകുന്നു رَبُّكَ നിന്റെ രക്ഷിതാവ് قَدِيرًا കഴിവുള്ളവന്‍ (സര്‍വ്വശക്തന്‍)
25:54അവന്‍തന്നെയാണ്, മനുഷ്യനെ ജലത്തില്‍ നിന്നു സൃഷ്ടിച്ച് അവനെ വംശബന്ധവും, വൈവാഹികബന്ധവും (ഉള്ളവന്‍) ആക്കിയിരിക്കുന്നവനും, നിന്റെ രക്ഷിതാവ് (എല്ലാ കാര്യത്തിനും) കഴിവുള്ളവനാകുന്നു.
തഫ്സീർ : 54-54
View   
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُهُمْ وَلَا يَضُرُّهُمْ ۗ وَكَانَ ٱلْكَافِرُ عَلَىٰ رَبِّهِۦ ظَهِيرًۭا﴿٥٥﴾
share
وَيَعْبُدُونَ അവര്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَا لَا يَنفَعُهُمْ അവര്‍ക്കു ഉപകാരം ചെയ്യാത്തതിനെ وَلَا يَضُرُّهُمْ അവര്‍ക്കു ഉപദ്രവവും ചെയ്യാത്ത وَكَانَ الْكَافِرُ അവിശ്വാസിയാകുന്നു, ആയിരിക്കുന്നു عَلَىٰ رَبِّهِ തന്റെ രക്ഷിതാവിന്റെ മേല്‍ (എതിരില്‍) ظَهِيرًا പിന്‍തുണ നല്‍കുന്നവന്‍, പിന്‍തുണക്കാരന്‍.
25:55അല്ലാഹുവിനു പുറമെ, തങ്ങള്‍ക്കു ഉപകാരം ചെയ്യാത്തതും, ഉപദ്രവം ചെയ്യാത്തതുമായ വസ്തുവെ അവര്‍ ആരാധിക്കുന്നു! അവിശ്വാസി, തന്റെ രക്ഷിതാവിനെതിരായി (ദുര്‍മ്മാര്‍ഗത്തിന്) പിന്‍തുണ നല്‍കുന്നവനായിരിക്കുകയാണ്.
وَمَآ أَرْسَلْنَـٰكَ إِلَّا مُبَشِّرًۭا وَنَذِيرًۭا﴿٥٦﴾
share
وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടില്ല إِلَّا مُبَشِّرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിട്ടല്ലാതെ وَنَذِيرًا താക്കീതുകാരനും, മുന്നറിപ്പു നല്‍കുന്നവനും.
25:56(നബിയേ) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (താക്കീത് നല്‍കുന്ന) മുന്നറിയിപ്പുകാരനുമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ إِلَّا مَن شَآءَ أَن يَتَّخِذَ إِلَىٰ رَبِّهِۦ سَبِيلًۭا﴿٥٧﴾
share
قُلْ പറയുക مَا أَسْأَلُكُمْ ഞാന്‍ നിങ്ങളോടു ചോദിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല عَلَيْهِ അതിന്റെ പേരില്‍, അതിന് مِنْ أَجْرٍ ഒരു പ്രതിഫലവും, (കൂലിയുടെ ഇനത്തില്‍പ്പെട്ട ഒന്നും) إِلَّا ഒഴികെ مَن شَاءَ ആരെങ്കിലും ഉദ്ദേശിച്ചാല്‍ (ചെയ്യട്ടെ) أَن يَتَّخِذَ ഉണ്ടാക്കുവാന്‍, ഏര്‍പ്പെടുത്തുവാന്‍ إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്കു سَبِيلًا വല്ല മാര്‍ഗ്ഗവും, ഒരു വഴി.
25:57പറയുക: "ഇതിന്റെ [ഈ ദൗത്യനിര്‍വ്വഹണത്തിന്റെ] പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; ആരെങ്കിലും തന്റെ രക്ഷിതാവിങ്കലേക്ക് ഒരു മാര്‍ഗ്ഗമുണ്ടാക്കിവെക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ (അതു ചെയ്തുകൊള്ളട്ടെ) എന്നല്ലാതെ.
തഫ്സീർ : 55-57
View   
وَتَوَكَّلْ عَلَى ٱلْحَىِّ ٱلَّذِى لَا يَمُوتُ وَسَبِّحْ بِحَمْدِهِۦ ۚ وَكَفَىٰ بِهِۦ بِذُنُوبِ عِبَادِهِۦ خَبِيرًا﴿٥٨﴾
share
وَتَوَكَّلْ നീ ഭരമേല്‍പിക്കുകയും ചെയ്യുക عَلَى الْحَيِّ സജീവനായുള്ളവനില്‍, ജീവിചിരിക്കുന്നവന്റെ മേല്‍ الَّذِي لَا يَمُوتُ മരണപ്പെടാത്തവനായ وَسَبِّحْ നീ കീര്‍ത്തനവും ചെയ്യുക, തസ്ബീഹു നടത്തുകയും ചെയ്യുക بِحَمْدِهِ അവനു സ്തോത്രം ചെയ്യുന്നതോടെ, സ്തുതിച്ചുകൊണ്ടും وَكَفَىٰ بِهِ അവന്‍ മതി بِذُنُوبِ പാപങ്ങളെപ്പറ്റി, കുറ്റങ്ങളെക്കുറിച്ചു عِبَادِهِ തന്റെ അടിയാന്‍മാരുടെ خَبِيرًا സൂക്ഷ്മജ്ഞാനിയായിട്ടു.
25:58(നബിയേ) മരണം ബാധിക്കാത്ത സജീവനായുള്ളവനില്‍ (കാര്യങ്ങളെ) ഭരമേല്‍പിക്കുകയും ചെയ്തുകൊള്ളുക. അവന് സ്തോത്രം ചെയ്യുന്നതോടെ കീര്‍ത്തനവും ചെയ്യുക. തന്റെ അടിയാന്‍മാരുടെ പാപങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞനായി അവന്‍ തന്നെ മതി!
ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍۢ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ ٱلرَّحْمَـٰنُ فَسْـَٔلْ بِهِۦ خَبِيرًۭا﴿٥٩﴾
share
الَّذِي خَلَقَ സൃഷ്‌ടിച്ചവനാണ് السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയ്ക്കിടക്കുള്ളതും فِي سِتَّةِ أَيَّامٍ ആറുദിവസങ്ങളില്‍ ثُمَّ പിന്നെ اسْتَوَىٰ അവന്‍ ആരോഹണം ചെയ്തു, ശരിപ്പെട്ടു عَلَى الْعَرْشِ സിംഹാസനത്തില്‍, രാജപീഠത്തിന്‍മേല്‍ الرَّحْمَـٰنُ പരമകാരുണികനാണ് فَاسْأَلْ ആകയാല്‍ (എന്നാല്‍) ചോദിക്കുക بِهِ അവനെപ്പറ്റി, ഇതിനെക്കുറിച്ചു خَبِيرًا ഒരു സൂക്ഷ്മജ്ഞാനിയോടു.
25:59ആകാശങ്ങളും, ഭൂമിയും, അവയ്ക്കിടയിലുള്ളതും ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചിട്ടുള്ളവനത്രെ (അവന്‍). പിന്നീട്, അവന്‍ "അര്‍ശി"ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. (അവന്‍) പരമകാരുണികന്‍! ആകയാല്‍, അതിനെക്കുറിച്ച് സൂക്ഷ്മജ്ഞാനിയായ ഒരുവനോട് ചോദിച്ചുകൊള്ളുക.
തഫ്സീർ : 58-59
View   
وَإِذَا قِيلَ لَهُمُ ٱسْجُدُوا۟ لِلرَّحْمَـٰنِ قَالُوا۟ وَمَا ٱلرَّحْمَـٰنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًۭا ۩﴿٦٠﴾
share
وَإِذَا قِيلَ പറയപ്പെട്ടാല്‍ لَهُمُ അവരോടു اسْجُدُوا നിങ്ങള്‍ സുജൂദു (വണക്കം, സാഷ്ടാംഗ നമസ്കാരം) ചെയ്യുവിന്‍, തല കുനിക്കുവിന്‍ لِلرَّحْمَـٰنِ റഹ്മാന്നു (പരമകാരുണികന്) قَالُوا അവര്‍ പറയും, പറയുന്നു وَمَا الرَّحْمَـٰنُ എന്താണു റഹ്മാന്‍, ഏതാണു പരമകാരുണികന്‍ أَنَسْجُدُ ഞങ്ങള്‍ സുജൂദു ചെയ്കയോ لِمَا تَأْمُرُنَا നീ ഞങ്ങളോടു കല്‍പിക്കുന്നതിനു وَزَادَهُمْ അതവര്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്യും نُفُورًا വെറുപ്പ്‌, അറപ്പ്, മിരട്ട്.
25:60നിങ്ങള്‍ "റഹ്മാന്നു" (പരമകാരുണികനായുള്ളവന്നു) "സുജൂദ്" (വണക്കം) ചെയ്യുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും: "എന്താണ് റഹ്മാന്‍"?! നീ ഞങ്ങളോട് കല്‍പിക്കുന്നതിന് ഞങ്ങള്‍ "സുജൂദ്" ചെയ്യുകയോ?!" അത് [ആ വാക്ക്] അവര്‍ക്ക് വെറുപ്പ്‌ അധികരിപ്പിക്കുകയും ചെയ്യുന്നതാണ്.
തഫ്സീർ : 60-60
View   
تَبَارَكَ ٱلَّذِى جَعَلَ فِى ٱلسَّمَآءِ بُرُوجًۭا وَجَعَلَ فِيهَا سِرَٰجًۭا وَقَمَرًۭا مُّنِيرًۭا﴿٦١﴾
share
تَبَارَكَ നന്‍മയേറിയവനാകുന്നു, മഹത്വമേറിയവനാകുന്നു الَّذِي جَعَلَ ആക്കിയിട്ടുള്ളവന്‍ فِي السَّمَاءِ ആകാശത്തില്‍ بُرُوجًا രാശികളെ, ഗ്രഹമണ്ഡലങ്ങളെ وَجَعَلَ ആക്കുകയും ചെയ്തു, ഉണ്ടാക്കുകയും ചെയ്തു فِيهَا അതില്‍ سِرَاجًا ഒരു വിളക്ക്, ദീപം وَقَمَرًا ഒരു ചന്ദ്രനെയും مُّنِيرًا പ്രകാശിക്കുന്ന, പ്രകാശമുള്ളതായ.
25:61ആകാശത്തില്‍ ഗ്രഹമണ്ഡലങ്ങള്‍ (അഥവാ രാശി മണ്ഡലങ്ങള്‍) ഉണ്ടാക്കിയിട്ടുള്ളവന്‍ നന്‍മയേറിയവനാകുന്നു, അതില്‍ ഒരു ദീപവും, പ്രകാശം നല്‍കുന്ന ഒരു ചന്ദ്രനും അവന്‍ ഉണ്ടാക്കിയിരിക്കുന്നു.
وَهُوَ ٱلَّذِى جَعَلَ ٱلَّيْلَ وَٱلنَّهَارَ خِلْفَةًۭ لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُورًۭا﴿٦٢﴾
share
وَهُوَ الَّذِي അവന്‍തന്നെയാണ് യതൊരുവനും جَعَلَ اللَّيْلَ അവന്‍ രാത്രിയെ ആക്കി وَالنَّهَارَ പകലിനെയും خِلْفَةً മാറിവരുന്നതു لِّمَنْ أَرَادَ ഉദ്ദേശിക്കുന്നവര്‍ക്കുവേണ്ടി أَن يَذَّكَّرَ ഉറ്റാലോചിക്കുവാന്‍ أَوْ أَرَادَ അല്ലെങ്കില്‍ ഉദ്ദേശിക്കുന്ന شُكُورًا നന്ദി ചെയ്‌വാന്‍, കൃതജ്ഞത കാണിക്കാന്‍.
25:62അവന്‍തന്നെയാണ് - ആലോചിച്ചു നോക്കുവാന്‍ ഉദ്ദേശിക്കുകയോ, അല്ലെങ്കില്‍ നന്ദിചെയ്‌വാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്കുവേണ്ടി - രാവിനെയും, പകലിനെയും മാറിവന്നുകൊണ്ടിരിക്കുന്നതാക്കിയവനും.
തഫ്സീർ : 61-62
View   
وَعِبَادُ ٱلرَّحْمَـٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًۭا وَإِذَا خَاطَبَهُمُ ٱلْجَـٰهِلُونَ قَالُوا۟ سَلَـٰمًۭا﴿٦٣﴾
share
وَعِبَادُ الرَّحْمَـٰنِ റഹ്മാന്റെ അടിയാന്‍മാര്‍ الَّذِينَ യാതൊരു കൂട്ടരാകുന്നു يَمْشُونَ അവര്‍ നടക്കും عَلَى الْأَرْضِ ഭൂമിയില്‍ هَوْنًا വിനയത്തോടെ, എളിയ നിലയില്‍ وَإِذَا خَاطَبَهُمُ അവരെ അഭിമുഖീകരിച്ചാല്‍, അവരോടു നേരിട്ടാല്‍ الْجَاهِلُونَ അജ്ഞന്‍മാര്‍, മൂഢന്‍മാര്‍, അറിവില്ലാത്തവര്‍ قَالُوا അവര്‍ പറയും سَلَامًا സമാധാനമായതു, സമാധാനവാക്കു, സലാം എന്നു.
25:63"റഹ്മാനായുള്ളവന്റെ" [പരമകാരുണികന്റെ] അടിയാന്‍മാര്‍, ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരത്രെ. അറിവില്ലാത്തവര്‍ അവരെ അഭിമുഖീകരിക്കുന്നതായാല്‍, അവര്‍ സമാധാനപരമായതു പറയുന്നതാണ്.
തഫ്സീർ : 63-63
View   
وَٱلَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًۭا وَقِيَـٰمًۭا﴿٦٤﴾
share
وَالَّذِينَ يَبِيتُونَ രാക്കഴിക്കുന്നവരുമാണ് لِرَبِّهِمْ തങ്ങളുടെ റബ്ബിനു سُجَّدًا സുജൂദ് (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവരായും وَقِيَامًا നില്‍ക്കുന്നവരായും (നിന്നു നമസ്കരിക്കുന്നവരായും).
25:64തങ്ങളുടെ രക്ഷിതാവിനോട് "സുജൂദു" [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നവരും, നിന്ന് നമസ്കരിക്കുന്നവരുമായിക്കൊണ്ട് രാക്കഴിച്ചുകൂട്ടുന്നവരുമാകുന്നു.
وَٱلَّذِينَ يَقُولُونَ رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا﴿٦٥﴾
share
وَالَّذِينَ يَقُولُونَ പറയുന്നവരുമാകുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ اصْرِفْ തിരിച്ചുകളയണേ, അകറ്റേണമേ, ഒഴിവാക്കിത്തരേണമേ عَنَّا ഞങ്ങളില്‍ നിന്നു عَذَابَ جَهَنَّمَ നരകശിക്ഷയെ إِنَّ عَذَابَهَا നിശ്ചയമായും അതിന്റെ ശിക്ഷ كَانَ ആകുന്നു, ആയിരിക്കുന്നു غَرَامًا ഒഴിയാനഷ്ടം, തീരാനഷ്ടം, വേറിടാത്തതു, ഭാരപ്പെട്ടതു.
25:65(ഇപ്രകാരം) പറയാറുള്ളവരുമാണ്: "ഞങ്ങളുടെ റബ്ബേ, നരകശിക്ഷ ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരേണമേ! നിശ്ചയമായും അതിന്റെ ശിക്ഷ ഒരു തീരാനഷ്ടമാകുന്നു:-
إِنَّهَا سَآءَتْ مُسْتَقَرًّۭا وَمُقَامًۭا﴿٦٦﴾
share
إِنَّهَا നിശ്ചയമായും അതു سَاءَتْ വളരെ ചീത്തയാണ്‌, വളരെ മോശപ്പെട്ടതാണ് مُسْتَقَرًّا താവളം, ഭവനം وَمُقَامًا പാര്‍പ്പിടവും, താമസസ്ഥലവും.
25:66"നിശ്ചയമായും അത് [നരകം] വളരെ ചീത്തയായ താവളവും പാര്‍പ്പിടവും തന്നെയാണ്!"
തഫ്സീർ : 64-66
View   
وَٱلَّذِينَ إِذَآ أَنفَقُوا۟ لَمْ يُسْرِفُوا۟ وَلَمْ يَقْتُرُوا۟ وَكَانَ بَيْنَ ذَٰلِكَ قَوَامًۭا﴿٦٧﴾
share
وَالَّذِينَ إِذَا യാതൊരുകൂട്ടരും أَنفَقُوا അവര്‍ ചിലവഴിക്കുന്നതായാല്‍ لَمْ يُسْرِفُوا അവര്‍ അതിരുകവിയുകയില്ല, അമിതവ്യയം ചെയ്കയില്ല وَلَمْ يَقْتُرُوا അവര്‍ ലുബ്ധ (പിശുക്ക്) കാണിക്കുകയുമില്ല, കുടുസ്സ് കാണിക്കയുമില്ല وَكَانَ അതായിരിക്കും بَيْنَ ذَٰلِكَ അതിനിടക്ക് قَوَامًا മിതമായത്, ചൊവ്വായത്.
25:67തങ്ങള്‍ ചിലവുചെയ്യുന്നതായാല്‍, അമിതവ്യയം ചെയ്കയാകട്ടെ, പിശുക്ക് കാണിക്കുകയാകട്ടെ ചെയ്യാത്തവരുമാകുന്നു; അതിനിടയില്‍ മിതമായതായിരിക്കുന്നതാണ് (അത്).
തഫ്സീർ : 67-67
View   
وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًۭا﴿٦٨﴾
share
وَالَّذِينَ യാതൊരു കൂട്ടരുമാണ് لَا يَدْعُونَ അവര്‍ വിളിക്കയില്ല, പ്രാര്‍ത്ഥിക്കയില്ല مَعَ اللَّـهِ അല്ലാഹുവിന്റെകൂടെ إِلَـٰهًا آخَرَ വേറെ ആരാധ്യനെ, ദൈവത്തെ وَلَا يَقْتُلُونَ അവര്‍ കൊലപ്പെടുത്തുകയുമില്ല النَّفْسَ ദേഹത്തെ, ആളെ, ആത്മാവിനെ الَّتِي حَرَّمَ اللَّـهُ അല്ലാഹു വിലക്കിയ, വിരോധിച്ച, ഹറാമാക്കിയ إِلَّا بِالْحَقِّ ന്യായപ്രകാരമല്ലാതെ, മുറപ്രകാരമല്ലാതെ وَلَا يَزْنُونَ അവര്‍ വ്യഭിചരിക്കുകയുമില്ല وَمَن يَفْعَلْ ആരെങ്കിലും ചെയ്‌താല്‍, ആര്‍ ചെയ്യുന്നുവോ ذَٰلِكَ അതു يَلْقَ അവന്‍ കാണും, കണ്ടെത്തും أَثَامًا കുറ്റത്തെ (ശിക്ഷയെ).
25:68അല്ലാഹുവിനോടുകൂടെ വേറെ ഒരു ആരാധ്യനെയും വിളി(ച്ച് പ്രാര്‍ത്ഥി)ക്കാത്തവരുമാകുന്നു; അല്ലാഹു വിരോധിച്ചിട്ടുള്ള ദേഹത്തെ (ശരിയായ) ന്യായപ്രകാരമല്ലാതെ അവര്‍ കൊലപ്പെടുത്തുകയുമില്ല; അവര്‍ വ്യഭിചാരം ചെയ്കയുമില്ല. (അങ്ങിനെയുള്ളവരുമായിരിക്കും). ആരെങ്കിലും അത് (മൂന്നും) ചെയ്യുന്നതായാല്‍ അവന്‍, കുറ്റം (ചെയ്തതിന്റെ ശിക്ഷ) കണ്ടെത്തുന്നതാണ്:-
يُضَـٰعَفْ لَهُ ٱلْعَذَابُ يَوْمَ ٱلْقِيَـٰمَةِ وَيَخْلُدْ فِيهِۦ مُهَانًا﴿٦٩﴾
share
يُضَاعَفْ ഇരട്ടിക്കപ്പെടും لَهُ അവനു الْعَذَابُ ശിക്ഷ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ وَيَخْلُدْ അവന്‍ ശാശ്വതമായിരിക്കയും ചെയ്യും فِيهِ അതില്‍ مُهَانًا നിന്ദ്യനായ നിലയില്‍, അപമാനിക്കപ്പെട്ടവനായിക്കൊണ്ടു.
25:69അതായതു, "ഖിയാമത്തു നാളില്‍ അവന് ശിക്ഷ ഇരട്ടിച്ച് കൊടുക്കപ്പെടും; നിന്ദ്യനായ നിലയില്‍ അതിലവന്‍ ശാശ്വതനായിരിക്കയും ചെയ്യും.
തഫ്സീർ : 68-69
View   
إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًۭا صَـٰلِحًۭا فَأُو۟لَـٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمْ حَسَنَـٰتٍۢ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا﴿٧٠﴾
share
إِلَّا പക്ഷേ, ഒഴികെ مَن تَابَ ആരെങ്കിലും പശ്ചാത്തപിച്ചാല്‍, പശ്ചാത്തപിച്ചവന്‍ (ഒഴികെ) وَآمَنَ വിശ്വസിക്കുകയും ചെയ്ത وَعَمِلَ പ്രവര്‍ത്തിക്കുകയും ചെയ്ത عَمَلًا صَالِحًا സല്‍ക്കര്‍മ്മം, നല്ല പ്രവൃത്തി فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ (അങ്ങിനെയുള്ളവര്‍) يُبَدِّلُ اللَّـهُ അല്ലാഹു മാറ്റും, പകരമാക്കും سَيِّئَاتِهِمْ അവരുടെ തിന്‍മകളെ, കുറ്റങ്ങളെ حَسَنَاتٍ നന്‍മകളായിട്ടു وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി, ദയാലു.
25:70പക്ഷെ, ആരെങ്കിലും പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായാല്‍, അങ്ങിനെയുള്ളവരുടെ തിന്‍മകളെ അല്ലാഹു നന്‍മകളായി മാറ്റുന്നതാകുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
وَمَن تَابَ وَعَمِلَ صَـٰلِحًۭا فَإِنَّهُۥ يَتُوبُ إِلَى ٱللَّهِ مَتَابًۭا﴿٧١﴾
share
وَمَن تَابَ ആര്‍ പശ്ചാത്തപിച്ചുവോ وَعَمِلَ പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا നല്ലതു, സല്‍ക്കര്‍മ്മം فَإِنَّهُ എന്നാല്‍ നിശ്ചയമായും അവന്‍ يَتُوبُ പശ്ചാത്തപിക്കുന്നു, മടങ്ങുന്നു إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു مَتَابًا ഒരു പശ്ചാത്താപം, മടക്കം (ശരിയായ മടക്കം).
25:71ആരെങ്കിലും പശ്ചാത്തപിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായാല്‍, നിശ്ചയമായും, അവന്‍ അല്ലാഹുവിങ്കലേക്ക്‌ ശരിക്ക് പശ്ചാത്തപിച്ച്‌ മടങ്ങുകയാണ് ചെയ്യുന്നത്.
തഫ്സീർ : 70-71
View   
وَٱلَّذِينَ لَا يَشْهَدُونَ ٱلزُّورَ وَإِذَا مَرُّوا۟ بِٱللَّغْوِ مَرُّوا۟ كِرَامًۭا﴿٧٢﴾
share
وَالَّذِينَ യാതൊരു കൂട്ടരുമാണ് لَا يَشْهَدُونَ അവര്‍ സാക്ഷിയാവുകയില്ല, സാക്ഷി നില്‍ക്കുകയില്ല الزُّورَ കൃത്രിമത്തിന്, കള്ളത്തിന് (കള്ളസാക്ഷ്യം) وَإِذَا مَرُّوا അവര്‍ പോയാല്‍, നടന്നാല്‍ بِاللَّغْوِ വ്യര്‍ത്ഥത്തിനരികെ, അനാവശ്യത്തിനരികെ مَرُّوا അവര്‍ പോകുന്നതാണ്, നടക്കുന്നതാണ് كِرَامًا മാന്യന്‍മാരായിട്ട്.
25:72(അവര്‍) കൃത്രിമത്തിന് സാക്ഷിയാകുകയും ചെയ്യാത്തവരായിരിക്കും; വ്യര്‍ത്ഥമായ കാര്യത്തിനരികെകൂടി പോകുന്നതായാല്‍, അവര്‍ മാന്യന്‍മാരായ നിലയില്‍ പോകുകയും ചെയ്യുന്നതാണ്.
തഫ്സീർ : 72-72
View   
وَٱلَّذِينَ إِذَا ذُكِّرُوا۟ بِـَٔايَـٰتِ رَبِّهِمْ لَمْ يَخِرُّوا۟ عَلَيْهَا صُمًّۭا وَعُمْيَانًۭا﴿٧٣﴾
share
وَالَّذِينَ യാതൊരു കൂട്ടരുമാണു إِذَا ذُكِّرُوا അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍, ഓര്‍മ്മിപ്പിക്കപ്പെട്ടാല്‍ بِآيَاتِ ആയത്തുകള്‍ (വേദവാക്യങ്ങള്‍) കൊണ്ടു, ലക്ഷ്യങ്ങള്‍കൊണ്ടു, ദൃഷ്ടാന്തങ്ങള്‍ മുഖേന رَبِّهِمْ അവരുടെ റബ്ബിന്റെ لَمْ يَخِرُّوا അവര്‍ വീഴുകയില്ല, നിലംപതിക്കയില്ല عَلَيْهَا അതിനു മീതെ صُمًّا ബധിരന്‍മാരായി وَعُمْيَانًا അന്ധന്‍മാരായും.
25:73(അവര്‍) യാതൊരുകൂട്ടരുമായിരിക്കും: തങ്ങളുടെ രക്ഷിതാവിന്റെ "ആയത്തു"കള്‍ [വേദവാക്യങ്ങള്‍] കൊണ്ട് അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍, ബധിരന്‍മാരും, അന്ധന്‍മാരുമായ നിലയില്‍ അതിന്‍മേല്‍ അവര്‍ വീഴുകയില്ല.
തഫ്സീർ : 73-73
View   
وَٱلَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّـٰتِنَا قُرَّةَ أَعْيُنٍۢ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا﴿٧٤﴾
share
وَالَّذِينَ യാതൊരു കൂട്ടരും يَقُولُونَ അവര്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ هَبْ لَنَا ഞങ്ങള്‍ക്കു പ്രദാനം ചെയ്യണേ مِنْ أَزْوَاجِنَا ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും وَذُرِّيَّاتِنَا ഞങ്ങളുടെ സന്തതികളില്‍ നിന്നും قُرَّةَ أَعْيُنٍ കണ്‍കുളിര്‍മ്മ (മനസ്സന്തോഷം) وَاجْعَلْنَا ഞങ്ങളെ ആക്കുകയും വേണമേ لِلْمُتَّقِينَ ഭയഭക്തന്‍മാര്‍ക്കു, സൂക്ഷ്മതയുള്ളവര്‍ക്കു إِمَامًا മുമ്പന്‍മാര്‍, നേതാക്കള്‍ (മാതൃക).
25:74(അവര്‍ ഇപ്രകാരം) പറഞ്ഞുകൊണ്ടിരിക്കുന്നവരുമായിരിക്കും: "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ ഭാര്യമാരില്‍നിന്നും, സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ്മ (മനസ്സന്തോഷം) പ്രദാനം ചെയ്യേണമേ! ഞങ്ങളെ ഭയഭക്തന്‍മാര്‍ക്ക് മുമ്പന്‍മാരാക്കുക (മാതൃകയാക്കുക)യും ചെയ്യേണമേ!!"
തഫ്സീർ : 74-74
View   
أُو۟لَـٰٓئِكَ يُجْزَوْنَ ٱلْغُرْفَةَ بِمَا صَبَرُوا۟ وَيُلَقَّوْنَ فِيهَا تَحِيَّةًۭ وَسَلَـٰمًا﴿٧٥﴾
share
أُولَـٰئِكَ അക്കൂട്ടര്‍, അവര്‍ يُجْزَوْنَ അവര്‍ക്കു പ്രതിഫലം നല്‍കപ്പെടും الْغُرْفَةَ ഉന്നതമാളിക, മണിമാടം بِمَا صَبَرُوا അവര്‍ സഹിച്ചതുകൊണ്ടും, ക്ഷമിച്ചതു നിമിത്തം وَيُلَقَّوْنَ അവര്‍ എതിരേല്‍ക്കപ്പെടുകയും ചെയ്യും, കാണിച്ചുകൊടുക്കപ്പെടും فِيهَا അതില്‍വെച്ചു تَحِيَّةً അഭിവാദ്യത്തോടെ, കാഴ്ചയായി, ഉപചാരം وَسَلَامًا സമാധാനസന്ദേശമായും, സലാമോടും, ശാന്തിയും.
25:75അവര്‍ സഹിച്ചതിന്റെ ഫലമായി അവര്‍ക്ക് മണിമേടകള്‍ പ്രതിഫലം നല്‍കപ്പെടുന്നതാണ്; അഭിവാദ്യത്തോടും, സമാധാനസന്ദേശത്തോടും (കൂടി) അതില്‍വെച്ച് അവര്‍ എതിരേല്‍ക്കപ്പെടുകയും ചെയ്യുന്നതാണ്.
خَـٰلِدِينَ فِيهَا ۚ حَسُنَتْ مُسْتَقَرًّۭا وَمُقَامًۭا﴿٧٦﴾
share
خَالِدِينَ നിത്യവാസികളായ നിലയില്‍, ശാശ്വതരായിട്ടു فِيهَا അതില്‍ حَسُنَتْ വളരെ നല്ലതാണു, എത്ര നല്ലതു مُسْتَقَرًّا താവളം, ഭവനം وَمُقَامًا പാര്‍പ്പിടവും.
25:76അതില്‍ അവര്‍ നിത്യവാസികളായ നിലയിലായിരിക്കും (വസിക്കുക). വളരെ നല്ല ഭവനവും, പാര്‍പ്പിടവും!
തഫ്സീർ : 75-76
View   
قُلْ مَا يَعْبَؤُا۟ بِكُمْ رَبِّى لَوْلَا دُعَآؤُكُمْ ۖ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًۢا﴿٧٧﴾
share
قُلْ പറയുക مَا يَعْبَأُ എന്തു വകവെക്കുവാനാണ്, വില കല്‍പിക്കുവാനാണ്, പരിഗണിക്കുവാനാണ്, വകവെക്കുകയില്ല, വിലവെക്കുകയില്ല بِكُمْ നിങ്ങളെപ്പറ്റി رَبِّي എന്റെ റബ്ബ് لَوْلَا دُعَاؤُكُمْ നിങ്ങളുടെ പ്രാര്‍ത്ഥന ഇലെങ്കില്‍, വിളിക്കല്‍ ഇല്ലെങ്കില്‍ فَقَدْ എന്നാല്‍ തീര്‍ച്ചയായും كَذَّبْتُمْ നിങ്ങള്‍ കളവാക്കിയിരിക്കുന്നു, വ്യാജമാക്കിയിരിക്കുന്നു فَسَوْفَ ആകയാല്‍, വഴിയെ يَكُونُ അതായിത്തീരും, ആകും لِزَامًا അനിവാര്യം, ഒഴിവാക്കാത്തത്, വേറിടാത്തത്.
25:77(നബിയേ) പറയുക: "നിങ്ങളുടെ പ്രാര്‍ത്ഥന ഇല്ലെങ്കില്‍, എന്റെ റബ്ബ് നിങ്ങളെപ്പറ്റി എന്ത് വകവെക്കുവാനാണ്?! (ഒന്നും വകവെക്കാനില്ല). എന്നാല്‍, നിങ്ങള്‍ തീര്‍ച്ചയായും കളവാക്കിയിരിക്കുകയാണ്. അതിനാല്‍, വഴിയെ അതു (താക്കീതു ചെയ്യപ്പെട്ട ശിക്ഷ) അനിവാര്യമായിരിക്കുന്നതാണ്."
തഫ്സീർ : 77-77
View