سُورَةٌ ഒരു അദ്ധ്യായമാണ് (ഇതു), ഒരു സൂറത്താണ് أَنزَلْنَاهَا നാമതു അവതരിപ്പിച്ചിരിക്കുന്നു وَفَرَضْنَاهَا നാമതു നിയമമാക്കിയിരിക്കുന്നു وَأَنزَلْنَا فِيهَا നാമതില്‍ അവതരിപ്പിക്കുകയും ചെയ്തു آيَاتٍ പല ദൃഷ്ടാന്തങ്ങള്‍, ലക്ഷ്യങ്ങള്‍ بَيِّنَاتٍ വ്യക്തമായ, തെളിവുകളായ لَّعَلَّكُمْ നിങ്ങളാകുവാന്‍ വേണ്ടി, നിങ്ങളായേക്കാം تَذَكَّرُونَ ഓര്‍മ്മിക്കും, ഉറ്റാലോചിക്കും.
24:1ഒരു (പ്രധാന) അദ്ധ്യായം! നാം അത് അവതരിപ്പിക്കുകയും, നിയമമാക്കുകയും ചെയ്തിരിക്കുന്നു. (അങ്ങിനെയുള്ളതാണത്.) നിങ്ങള്‍ ഓര്‍മ്മിക്കുവാന്‍വേണ്ടി, വ്യക്തമായ പല ദൃഷ്ടാന്തങ്ങളും അതില്‍ നാം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
الزَّانِيَةُ വ്യഭിചാരം ചെയ്യുന്നവള്‍ وَالزَّانِي വ്യഭിചാരം ചെയ്യുന്നവനും فَاجْلِدُوا നിങ്ങള്‍ അടിക്കുവിന്‍ كُلَّ وَاحِدٍ എല്ലാ ഓരോരുവരെയും مِّنْهُمَا അവര്‍ രണ്ടാളില്‍നിന്നും مِائَةَ جَلْدَةٍ നൂറടി (വീതം) وَلَا تَأْخُذْكُم നിങ്ങള്‍ക്കു പിടിപെടരുതു بِهِمَا അവരെ രണ്ടാളെയും സംബന്ധിച്ചു رَأْفَةٌ ഒരു ദയയും, കൃപയും فِي دِينِ اللَّـهِ അല്ലാഹുവിന്റെ മതനടപടിയില്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ تُؤْمِنُونَ വിശ്വസിക്കുന്ന(വര്‍) بِاللَّـهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും وَلْيَشْهَدْ സന്നിഹിതരാവുക (ഹാജരുണ്ടാവുക)യും ചെയ്തുകൊള്ളട്ടെ عَذَابَهُمَا അവരുടെ ശിക്ഷയുടെ (ശിക്ഷനടത്തുന്നതിന്റെ) അടുക്കല്‍ طَائِفَةٌ ഒരു വിഭാഗം, ഒരു കൂട്ടര്‍ مِّنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്നുള്ള.
24:2വ്യഭിചാരം ചെയ്തവളാകട്ടെ, വ്യഭിചാരം ചെയ്തവനാകട്ടെ - അവരില്‍ ഓരോരുത്തരെയും - നിങ്ങള്‍ നൂറു അടി അടിക്കുവിന്‍! അല്ലാഹുവിന്റെ മതനടപടിയില്‍, അവരെ സംബന്ധിച്ചു യാതൊരു ദയയും. നിങ്ങള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ - നിങ്ങള്‍ക്ക് പിടിപെട്ടുപോകരുത്! അവരുടെ ശിക്ഷ നടക്കുന്നിടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു വിഭാഗമാളുകള്‍ സന്നിഹിതരാകുകയും ചെയ്തുകൊള്ളട്ടെ.
الزَّانِي വ്യഭിചാരി لَا يَنكِحُ അവന്‍ വിവാഹം ചെയ്യുകയില്ല إِلَّا زَانِيَةً വ്യഭിചാരം ചെയ്യുന്നവളെയല്ലാതെ أَوْ مُشْرِكَةً അല്ലെങ്കില്‍ ബഹുദൈവവിശ്വാസക്കാരിയെ وَالزَّانِيَةُ വ്യഭിചാരിണി لَا يَنكِحُهَا അവളെ വിവാഹം ചെയ്യുകയില്ല إِلَّا زَانٍ വ്യഭിചാരി ഒഴികെ أَوْ مُشْرِكٌ അല്ലെങ്കില്‍ ബഹുദൈവവിശ്വാസി وَحُرِّمَ വിരോധിക്കപ്പെട്ടിരിക്കുന്നു ذَٰلِكَ അതു عَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെമേല്‍.
24:3വ്യഭിചാരി, വ്യഭിചാരം ചെയ്യുന്നവളെയോ, അല്ലെങ്കില്‍ ബഹുദൈവവിശ്വാസിക്കാരിയെയോ അല്ലാതെ വിവാഹം ചെയ്യാറില്ല. വ്യഭിചാരിണിയാകട്ടെ വ്യഭിചാരിയോ, ബഹുദൈവവിശ്വാസിയോ അല്ലാതെ അവളെ വിവാഹം ചെയ്യാറുമില്ല.. അതു സത്യവിശ്വാസികളുടെമേല്‍ വിരോധിക്കപ്പെട്ടിരിക്കുകയാണ്.
وَالَّذِينَ يَرْمُونَ ആരോപണം ചെയ്യുന്നവര്‍, അപവാദം പറയുന്നവര്‍ الْمُحْصَنَاتِ ചാരിത്ര്യം സിദ്ധിച്ച സ്ത്രീകളെ, ചാരിത്ര്യം സംരക്ഷിക്കപ്പെട്ടവരെ ثُمَّ لَمْ يَأْتُوا പിന്നെ അവര്‍ കൊണ്ടുവന്നതുമില്ല بِأَرْبَعَةِ شُهَدَاءَ നാലു സാക്ഷികളെ فَاجْلِدُوهُمْ അവരെ നിങ്ങള്‍ അടിക്കുക ثَمَانِينَ جَلْدَةً എണ്‍പതു അടി وَلَا تَقْبَلُوا നിങ്ങള്‍ സ്വീകരിക്കുകയും അരുതു لَهُمْ അവരുടെ شَهَادَةً സാക്ഷ്യം أَبَدًا ഒരിക്കലും, എന്നും وَأُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെ الْفَاسِقُونَ തോന്നിയവാസികള്‍, ദുര്‍ന്നടപ്പുകാര്‍.
24:4ചാരിത്ര്യം സിദ്ധിച്ച സ്ത്രീകളെ (വ്യഭിചാര) ആരോപണം ചെയ്യുകയും പിന്നീട് (അതിനു) നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവരെ നിങ്ങള്‍ എണ്‍പതു അടി (വീതം) അടിക്കുവിന്‍. ഒരിക്കലും അവരുടേതായ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാണ് തോന്നിയവാസികള്‍;-
إِلَّا الَّذِينَ യാതൊരുകൂട്ടരൊഴികെ تَابُوا അവര്‍ പശ്ചാത്തപിച്ചു, മടങ്ങി مِن بَعْدِ ذَٰلِكَ അതിനുശേഷം وَأَصْلَحُوا അവര്‍ നന്നാക്കുകയും ചെയ്തു, നന്നായിത്തീരുകയും ചെയ്തു فَإِنَّ اللَّـهَ കാരണം നിശ്ചയമായും അല്ലാഹു غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്.
24:5അതിനുശേഷം പശ്ചാത്തപിക്കുകയും (സ്ഥിതി) നന്നാക്കുകയും ചെയ്തവരൊഴികെ. കാരണം, അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
وَالَّذِينَ യാതൊരു കൂട്ടര്‍ يَرْمُونَ അവര്‍ ആരോപണം ചെയ്യുന്നു أَزْوَاجَهُمْ തങ്ങളുടെ ഭാര്യമാരെ وَلَمْ يَكُن لَّهُمْ അവര്‍ക്കു ഇല്ലതാനും شُهَدَاءُ സാക്ഷികള്‍ إِلَّا أَنفُسُهُمْ തങ്ങള്‍ തന്നെയല്ലാതെ فَشَهَادَةُ എന്നാല്‍ സാക്ഷ്യം أَحَدِهِمْ അവരില്‍ ഒരാളുടെ أَرْبَعُ شَهَادَاتٍ നാലു സാക്ഷ്യങ്ങളാണു (സത്യസാക്ഷ്യം പറയലാണു) بِاللَّـهِ അല്ലാഹുവിന്റെപേരില്‍ (സത്യം ചെയ്തുകൊണ്ടു) إِنَّهُ നിശ്ചയമായും താന്‍ لَمِنَ الصَّادِقِينَ സത്യം പറയുന്നവരില്‍പെട്ടവന്‍ തന്നെ (സത്യം പറയുന്നവനാണു).
24:6തങ്ങളുടെ ഭാര്യമാരെ (വ്യഭിചാര) ആരോപണം ചെയ്യുകയും, തങ്ങള്‍ക്കു തങ്ങള്‍ തന്നെയല്ലാതെ (മറ്റു) സാക്ഷികള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവരാകട്ടെ,-
അവരില്‍ ഓരോരുത്തന്റെയും സാക്ഷ്യം: "നിശ്ചയമായും, താന്‍ സത്യം പറയുന്നവരില്‍പെട്ടവന്‍ തന്നെയാണ്" എന്ന് അല്ലാഹുവിന്റെ പേരില്‍ നാല് (വട്ടം സത്യ) സാക്ഷ്യം നിര്‍വ്വഹിക്കലാകുന്നു.
إِنَّ الَّذِينَ നിശ്ചയമായും ഒരു കൂട്ടര്‍ جَاءُوا അവര്‍ വന്നു بِالْإِفْكِ കള്ളവാര്‍ത്ത (നുണ) കൊണ്ട് عُصْبَةٌ مِّنكُمْ നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരാണ് لَا تَحْسَبُوهُ നിങ്ങൾ അതിനെ കരുതേണ്ട, കണക്കാക്കേണ്ട شَرًّا لَّكُم നിങ്ങള്‍ക്ക് ദോഷമാണെന്ന് بَلْ എങ്കിലും, എന്നാൽ, പക്ഷെ هُوَ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്ക് ഗുണമാണ് لِكُلِّ امْرِئٍ എല്ലാ മനുഷ്യന്നുമുണ്ട് مِّنْهُم അവരില്‍നിന്നുള്ള مَّا اكْتَسَبَ അവന്‍ പ്രവര്‍ത്തിച്ചതു, സമ്പാദിച്ചുണ്ടാക്കിയതു مِنَ الْإِثْمِ പാപമായിട്ടു, കുറ്റമായിട്ടു وَالَّذِي تَوَلَّىٰ ഏറ്റെടുത്തവനാകട്ടെ كِبْرَهُ അതിന്റെ നേതൃത്വം (വലിയ പങ്കു) مِنْهُمْ അവരില്‍നിന്നു لَهُ അവന്നുണ്ടു عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ.
24:11നിശ്ചയമായും (ആ) കള്ളവാര്‍ത്തകൊണ്ടുവന്നിട്ടുള്ളവര്‍, നിങ്ങളില്‍നിന്നുള്ള ഒരു കൂട്ടരാകുന്നു. അതു നിങ്ങള്‍ക്കു ദോഷകരമാണെന്നു നിങ്ങള്‍ കരുതേണ്ട: പക്ഷേ, അതു നിങ്ങള്‍ക്കു ഗുണകരമാകുന്നു.
അവരില്‍ ഓരോരുത്തന്നും അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ള പാപം [പാപത്തിന്റെ ശിക്ഷ] ഉണ്ടായിരിക്കും. അവരില്‍ നിന്നും അതിന്റെ നേതൃത്വം ഏറ്റെടുത്തവനാകട്ടെ, അവനു വമ്പിച്ച ശിക്ഷയുമുണ്ട്.
24:12നിങ്ങള്‍ അതു കേട്ടപ്പോള്‍, സത്യവിശ്വാസികളും, സത്യവിശ്വാസിനികളും തങ്ങളെപ്പറ്റിത്തന്നെ (പരസ്പരം) നല്ല വിചാരം വിചാരിക്കുകയും, "ഇതു വ്യക്തമായ ഒരു കള്ളവാര്‍ത്തയാണ്" എന്നു പറയുകയും എന്തുകൊണ്ട് ചെയ്തു കൂടായിരുന്നു?!
وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ فَضْلُ اللَّـهِ അല്ലാഹുവിന്റെ ദയവു, ദാക്ഷിണ്യം, അനുഗ്രഹം عَلَيْكُمْ നിങ്ങളില്‍, നിങ്ങള്‍ക്ക് وَرَحْمَتُهُ അവന്റെ കാരുണ്യവും فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരത്തിലും لَمَسَّكُمْ നിങ്ങളെ സ്പര്‍ശിച്ചിരുന്നു, ബാധിച്ചിരുന്നു فِيمَا യാതൊരു കാര്യത്തില്‍ أَفَضْتُمْ فِيهِ നിങ്ങള്‍ അതില്‍ മുഴുകിയിരിക്കുന്നു (അങ്ങിനെയുള്ളതില്‍) عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ.
24:14അല്ലാഹുവിന്റെ ദയവും, അവന്റെ കാരുണ്യവും നിങ്ങളില്‍ - ഇഹത്തിലും പരത്തിലും വെച്ച് - ഇല്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ യാതൊന്നില്‍ മുഴുകിയിരിക്കുന്നുവോ അക്കാര്യത്തില്‍, വമ്പിച്ച ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുമായിരുന്നു:-
إِذْ تَلَقَّوْنَهُ നിങ്ങള്‍ അതു ഏറ്റുപറയുന്ന സന്ദര്‍ഭത്തില്‍ بِأَلْسِنَتِكُمْ നിങ്ങളുടെ നാവുകള്‍കൊണ്ടു وَتَقُولُونَ നിങ്ങള്‍ പറയുകയും ചെയ്യുന്നു بِأَفْوَاهِكُم നിങ്ങളുടെ വായകള്‍ കൊണ്ടു مَّا لَيْسَ ഇല്ലാത്ത ഒന്നിനെ لَكُم നിങ്ങള്‍ക്കു بِهِ അതിനെപ്പറ്റി عِلْمٌ ഒരു അറിവും وَتَحْسَبُونَهُ നിങ്ങള്‍ അതു ഗണിക്കുന്നു, വിചാരിക്കുന്നു هَيِّنًا നിസ്സാരമെന്നു, എളിയതെന്നു, وَهُوَ അതാകട്ടെ عِندَ اللَّـهِ അല്ലാഹുവിങ്കല്‍ عَظِيمٌ വമ്പിച്ചതാണ്.
24:15നിങ്ങളുടെ നാവുകളാല്‍ നിങ്ങളതു ഏറ്റുപറയുകയും, നിങ്ങള്‍ക്കു യാതൊരു അറിവുമില്ലാത്ത ഒരു കാര്യം നിങ്ങളുടെ വായകൊണ്ടു പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍! [അപ്പോഴായിരുന്നു അതു ബന്ധിക്കേണ്ടതു; അതുണ്ടായില്ല.] നിങ്ങള്‍ ഇതൊരു നിസ്സാരകാര്യമെന്ന് ഗണിക്കുന്നു; അതാകട്ടെ, അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ചതുമാകുന്നു!
وَلَوْلَا എന്തുകൊണ്ടില്ല, കൂടായിരുന്നോ إِذْ سَمِعْتُمُوهُ നിങ്ങള്‍ അതു കേട്ടപ്പോള്‍ قُلْتُم നിങ്ങള്‍ പറഞ്ഞു (കൂടേ) مَّا يَكُونُ لَنَا നമുക്ക് പാടില്ല, നമുക്ക് ആയിക്കൂടാ أَن نَّتَكَلَّمَ നമുക്കു സംസാരിപ്പാന്‍, നാം സംസാരിക്കല്‍ بِهَـٰذَا ഇതിനെപ്പറ്റി سُبْحَانَكَ നീ മഹാപരിശുദ്ധന്‍, നിനക്കു സ്തോത്രകീര്‍ത്തനം هَـٰذَا بُهْتَانٌ ഇതു കെട്ടുകഥയാണ്, കള്ളമാണ് عَظِيمٌ വമ്പിച്ച.
24:16അതുകേട്ട അവസരത്തില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് പറഞ്ഞു കൂടായിരുന്നു: നമുക്ക് ഇതിനെപ്പറ്റി സംസാരിക്കുവാന്‍ പാടുള്ളതല്ല - "(അല്ലാഹുവേ!) നീ മഹാപരിശുദ്ധന്‍!" - ഇതു വമ്പിച്ച ഒരു കെട്ടുകഥയാണ്" എന്ന്.
وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ فَضْلُ اللَّـهِ അല്ലാഹുവിന്റെ ദയവ്, അനുഗ്രഹം عَلَيْكُمْ നിങ്ങളില്‍,നിങ്ങള്‍ക്കു وَرَحْمَتُهُ അവന്റെ കാരുണ്യവും وَأَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആണെന്നും (ആണെന്ന കാര്യവും) رَءُوفٌ കൃപയുള്ളവന്‍, കൃപാലു رَّحِيمٌ കരുണാനിധിയും, കരുണാനിധിയായ.
24:20നിങ്ങളില്‍ അല്ലാഹുവിന്റെ ദയവും, അവന്റെ കാരുണ്യവും ഉണ്ടായിരിക്കുകയും, അല്ലാഹു കൃപയുള്ളവനും കരുണാനിധിയുമാണെന്നുള്ളതും ഇല്ലായിരുന്നുവെങ്കില്‍ (നിങ്ങള്‍ക്കു കാണാമായിരുന്നു)!.
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റി നടക്കരുത്, തുടരരുത് خُطُوَاتِ الشَّيْطَانِ പിശാചിന്റെ കാലടികളെ وَمَن يَتَّبِعْ ആരെങ്കിലും പിന്‍പറ്റുന്നതായാല്‍ خُطُوَاتِ الشَّيْطَانِ പിശാചിന്റെ കാലടികളെ فَإِنَّهُ എന്നാല്‍ നിശ്ചയമായും അവന്‍ يَأْمُرُ ഉപദേശിക്കും, കല്‍പിക്കും, നിര്‍ദ്ദേശിക്കും بِالْفَحْشَاءِ നീചപ്രവൃത്തിക്കു, ദുഷ്ടവൃത്തിക്കു وَالْمُنكَرِ ദുരാചാരത്തിനും, വെറുക്കപ്പെട്ട കാര്യത്തിനും وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ فَضْلُ اللَّـهِ അല്ലാഹുവിന്റെ ദയവ്, അനുഗ്രഹം عَلَيْكُمْ നിങ്ങളുടെ മേല്‍ وَرَحْمَتُهُ അവന്റെ കാരുണ്യവും مَا زَكَىٰ പരിശുദ്ധപ്പെടുകയില്ലായിരുന്നു مِنكُم നിങ്ങളില്‍നിന്നു مِّنْ أَحَدٍ ഒരാളും തന്നെ أَبَدًا ഒരിക്കലും, എന്നും وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു يُزَكِّي അവന്‍ പരിശുദ്ധപ്പെടുത്തുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَاللَّـهُ അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണു عَلِيمٌ അറിയുന്നവനുമാണ്.
24:21ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങള്‍ പിശാചിന്റെ കാലടികളെ [മാര്‍ഗ്ഗങ്ങളെ] പിന്‍പറ്റരുത്! ആരെങ്കിലും, പിശാചിന്റെ കാലടികളെ പിന്‍പറ്റുന്നതായാല്‍, നിശ്ചയമായും അവന്‍ (അവരോട്) നീചവൃത്തിക്കും, ദുരാചാരത്തിനും ഉപദേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദയയും, അവന്റെ കാരുണ്യവും നിങ്ങളില്‍ ഇല്ലായിരുന്നുവെങ്കില്‍, നിങ്ങളില്‍നിന്ന് ഒരാളും തന്നെ ഒരിക്കലും പരിശുദ്ധപ്പെടുമായിരുന്നില്ല; എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ പരിശുദ്ധപ്പെടുത്തുന്നു. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
وَلَا يَأْتَلِ സത്യം ചെയ്യരുതു, വീഴ്ച വരുത്തരുതു, (സത്യം ചെയ്തു മുടക്കമുണ്ടാക്കരുതു) أُولُو الْفَضْلِ ശ്രേഷ്ഠതയുള്ളവര്‍ مِنكُمْ നിങ്ങളില്‍ നിന്നു وَالسَّعَةِ നിവൃത്തിയും, കഴിവും أَن يُؤْتُوا കൊടുക്കുന്നതിനു أُولِي الْقُرْبَىٰ കുടുംബബന്ധമുള്ളവര്‍ക്കു وَالْمَسَاكِينَ സാധുക്കള്‍ക്കും وَالْمُهَاجِرِينَ ഹിജ്റ വന്നവര്‍ക്കും, നാടുവിട്ടുപോന്നവര്‍ക്കും فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ وَلْيَعْفُوا അവര്‍ മാപ്പു നല്‍കട്ടെ وَلْيَصْفَحُوا വിട്ടുകൊടുക്കുകയും ചെയ്യട്ടെ أَلَا تُحِبُّونَ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ, ആഗ്രഹിക്കുന്നില്ലേ أَن يَغْفِرَ اللَّـهُ അല്ലാഹു പൊറുത്തുതരുന്നതിനെ, പൊറുത്തുതരുവാന്‍ لَكُمْ നിങ്ങള്‍ക്കു وَاللَّـهُ അല്ലാഹുവാകട്ടെ غَفُورٌ പൊറുക്കുന്നവനാകുന്നു رَّحِيمٌ കരുണാനിധിയുമാകുന്നു.
24:22നിങ്ങളില്‍ ശ്രേഷ്ഠതയും, നിവൃത്തിയുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും, സാധുക്കള്‍ക്കും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ "ഹിജ്ര" [നാടുവിട്ട്] പോന്നിട്ടുള്ളവര്‍ക്കും തങ്ങള്‍ കൊടുത്തുവരുന്നതിന് സത്യം ചെയ്ത് മുടക്കുണ്ടാക്കരുത്! അവര്‍ മാപ്പ് നല്‍കുകയും, വിട്ടുകൊടുക്കുകയും ചെയ്യട്ടെ! നിങ്ങള്‍ക്ക് അല്ലാഹു പൊറുത്തു തരുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?! അല്ലാഹുവാകട്ടെ, വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
يَوْمَ تَشْهَدُ സാക്ഷി പറയുന്ന ദിവസം عَلَيْهِمْ അവരുടെ മേല്‍ أَلْسِنَتُهُمْ അവരുടെ നാവുകള്‍ وَأَيْدِيهِمْ അവരുടെ കൈകളും وَأَرْجُلُهُم അവരുടെ കാലുകളും بِمَا كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി.
24:24തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരുടെ നാവുകളും, അവരുടെ കൈകളും, അവരുടെ കാലുകളും അവരുടെ മേല്‍ സാക്ഷി പറയുന്ന ദിവസം (-അന്നാണത്)!
يَوْمَئِذٍ അന്നത്തെ ദിവസം يُوَفِّيهِمُ അവര്‍ക്കു നിറവേറ്റിക്കൊടുക്കും, തികച്ചുകൊടുക്കും اللَّـهُ അല്ലാഹു دِينَهُمُ അവരുടെ പ്രതിഫലം, പ്രതിഫലനടപടിയെ الْحَقَّ യഥാര്‍ത്ഥമായ, ന്യായമായ وَيَعْلَمُونَ അവര്‍ അറിയുകയും ചെയ്യും أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആണെന്നു هُوَ അവന്‍ തന്നെ الْحَقُّ യഥാര്‍ത്ഥത്തില്‍ നിലകൊള്ളുന്നവന്‍, സ്ഥിരമായുള്ളവന്‍ الْمُبِينُ സ്പഷ്ടമായവാന്‍.
24:25അന്നത്തെ ദിവസം, അല്ലാഹു അവര്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രതിഫലം നിറവേറ്റിക്കൊടുക്കുന്നതാകുന്നു; അവര്‍ക്ക് അറിയാറാവുകയും ചെയ്യും: നിശ്ചയമായും അല്ലാഹു തന്നെയാണ്, യഥാര്‍ത്ഥത്തില്‍ നിലകൊള്ളുന്നവനും, സ്പഷ്ടമായുള്ളവനും എന്ന്.
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَدْخُلُوا നിങ്ങള്‍ പ്രവേശിക്കരുതു بُيُوتًا വീടുകളില്‍ غَيْرَ بُيُوتِكُمْ നിങ്ങളുടെ വീടുകളല്ലാത്ത حَتَّىٰ تَسْتَأْنِسُوا നിങ്ങള്‍ അനുമതി (സമ്മതം) ചോദിക്കുവോളം (ചോദിക്കാതെ) وَتُسَلِّمُوا നിങ്ങള്‍ സലാം പറയുകയും عَلَىٰ أَهْلِهَا അവയുടെ ആള്‍ക്കാര്‍ക്കു (വീട്ടുകാര്‍ക്കു) ذَٰلِكُمْ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഗുണകരമാണ് لَعَلَّكُمْ تَذَكَّرُونَ നിങ്ങള്‍ ഓര്‍മ്മ വെക്കുവാന്‍വേണ്ടി, നിങ്ങള്‍ ചിന്തിച്ചേക്കാം.
24:27ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെ വീടുകളല്ലാത്ത വീടുകളില്‍, (പ്രവേശനത്തിനു) അനുമതി ചോദിക്കുകയും, അവയുടെ ആള്‍ക്കാര്‍ക്ക് സലാം പറയുകയും ചെയ്യുവോളം, നിങ്ങള്‍ പ്രവേശിക്കരുത്! ആയത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കും; നിങ്ങള്‍ ഓര്‍മ്മവെക്കുവാന്‍ വേണ്ടിയാണ് (ഇത്).
24:28എനി, നിങ്ങള്‍ അവിടെ ഒരാളെയും കണ്ടെത്താത്ത പക്ഷം, നിങ്ങള്‍ക്ക് അനുവാദം നല്‍കപ്പെടുന്നതുവരേക്കും നിങ്ങളതില്‍ പ്രവേശിക്കരുത്! നിങ്ങളോട്: "മടങ്ങിപ്പോയിക്കൊള്ളുക! എന്ന് പറയപ്പെടുന്നപക്ഷം നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍! അതാണ് നിങ്ങള്‍ക്കു വളരെ വെടിപ്പായിട്ടുള്ളത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു.
قُل പറയുക لِّلْمُؤْمِنِينَ സത്യവിശ്വാസികളോടു يَغُضُّوا അവര്‍ താഴ്ത്തുവാന്‍, അവര്‍ താഴ്ത്തട്ടെ مِنْ أَبْصَارِهِمْ അവരുടെ ദൃഷ്ടികളെ, ദൃഷ്ടിയില്‍ നിന്നു وَيَحْفَظُوا അവര്‍ സൂക്ഷിക്കുകയും, കാത്തുകൊള്ളുകയും فُرُوجَهُمْ അവരുടെ ഗുഹ്യസ്ഥാനങ്ങളെ ذَٰلِكَ അതു أَزْكَىٰ വളരെ വെടിപ്പായതാണ്, പരിശുദ്ധമായതാണ് لَهُمْ അവര്‍ക്കു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണ് بِمَا يَصْنَعُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി.
24:30(നബിയേ!) സത്യവിശ്വാസികളോട്: അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അത് അവര്‍ക്ക് വളരെ വെടിപ്പായിട്ടുള്ളതാകുന്നു.
നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്.
وَأَنكِحُوا നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കുവിന്‍, വിവാഹം ചെയ്യിക്കുവിന്‍ الْأَيَامَىٰ അവിവാഹിതര്‍ക്കു مِنكُمْ നിങ്ങളില്‍നിന്നുള്ള وَالصَّالِحِينَ നല്ല ആളുകള്‍ക്കും مِنْ عِبَادِكُمْ നിങ്ങളുടെ അടിമകളില്‍ നിന്നുള്ള وَإِمَائِكُمْ നിങ്ങളുടെ അടിമസ്ത്രീകളില്‍നിന്നും إِن يَكُونُوا അവര്‍ ആയിരുന്നാല്‍ فُقَرَاءَ ദരിദ്രന്‍മാര്‍ يُغْنِهِمُ اللَّـهُ അല്ലാഹു അവര്‍ക്കു ധന്യത (ഐശ്വര്യം) നല്‍കും مِن فَضْلِهِ അവന്റെ അനുഗ്രഹത്താല്‍ وَاللَّـهُ وَاسِعٌ അല്ലാഹു വിശാലനാകുന്നു عَلِيمٌ സര്‍വ്വജ്ഞനാകുന്നു.
24:32നിങ്ങളില്‍നിന്നുള്ള അവിവാഹിതര്‍ക്കും, നിങ്ങളുടെ അടിമകളില്‍നിന്നും അടിമ സ്ത്രീകളില്‍നിന്നുമുള്ള നല്ല ആളുകള്‍ക്കും നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുവിന്‍. അവര്‍ ദരിദ്രന്‍മാരായിരിക്കുന്ന പക്ഷം, അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ അവര്‍ക്കു ധന്യത നല്‍കുന്നതാകുന്നു. അല്ലാഹു, വിശാലനും സര്‍വ്വജ്ഞനുമാകുന്നു.
24:34തീര്‍ച്ചയായും, (നിങ്ങള്‍ക്കാവശ്യമായതു) വ്യക്തമാക്കിത്തരുന്ന പല ലക്ഷ്യങ്ങളും, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവരില്‍നിന്നുള്ള ഉദാഹരണ (പാഠ)വും, ഭയഭക്തരായ ആളുകള്‍ക്കു (വേണ്ടുന്ന) ഉപദേശവും നാം നിങ്ങള്‍ക്കു ഇറക്കിത്തന്നിട്ടുണ്ട്.
اللَّـهُ അല്ലാഹു نُورُ السَّمَاوَاتِ ആകാശങ്ങളുടെ പ്രകാശമാകുന്നു وَالْأَرْضِ ഭൂമിയുടെയും مَثَلُ نُورِهِ അവന്റെ പ്രകാശത്തിന്റെ ഉപമ كَمِشْكَاةٍ ഒരു മാടം (ചുമര്‍ പൊത്തു) പോലെയാണ് فِيهَا അതിലുണ്ടു مِصْبَاحٌ ഒരു വിളക്കു الْمِصْبَاحُ വിളക്കു فِي زُجَاجَةٍ ഒരു സ്ഫടികത്തിലാണ്, പളുങ്കിലാണ് الزُّجَاجَةُ പളുങ്കു كَأَنَّهَا كَوْكَبٌ അതു ഒരു നക്ഷത്രംപോലെയിരിക്കുന്നു دُرِّيٌّ രത്നമായമായ, രത്നം പോലെയുള്ള, മുത്തുമയമായ يُوقَدُ അതു കത്തിക്കപ്പെടുന്നു مِن شَجَرَةٍ ഒരു മരത്തില്‍നിന്നു, ഒരു വൃക്ഷത്താല്‍ مُّبَارَكَةٍ അനുഗ്രഹീതമായ زَيْتُونَةٍ അതായതു ഒരു സൈത്തൂന്‍ (ഒലീവു) മരത്തില്‍നിന്നു لَّا شَرْقِيَّةٍ പൗരസ്ത്യമല്ലാത്ത, കിഴക്കുള്ളതല്ലാത്ത وَلَا غَرْبِيَّةٍ പാശ്ചാത്യവുമല്ലാത്ത, പടിഞ്ഞാറുള്ളതുമല്ലാത്ത يَكَادُ ആകുമാറാകും زَيْتُهَا അതിന്റെ എണ്ണ يُضِيءُ വെളിച്ചം നല്‍കും, ശോഭിക്കു(മാറാകും) وَلَوْ لَمْ تَمْسَسْهُ അതിനെ സ്പര്‍ശിച്ചിട്ടില്ലെങ്കിലും نَارٌ തീ, അഗ്നി نُّورٌ പ്രകാശം عَلَىٰ نُورٍ പ്രകാശത്തിനുമേല്‍, പ്രകാശത്തില്‍ കൂടി يَهْدِي اللَّـهُ അല്ലാഹു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു لِنُورِهِ അവന്റെ പ്രകാശത്തിലേക്കു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَضْرِبُ اللَّـهُ അല്ലാഹു വിവരിച്ചുകൊടുക്കയും ചെയ്യുന്നു الْأَمْثَالَ ഉപമകളെ, ഉദാഹരണങ്ങളെ لِلنَّاسِ ജനങ്ങള്‍ക്കു, മനുഷ്യര്‍ക്കു وَاللَّـهُ അല്ലാഹു بِكُلِّ شَيْءٍ എല്ലാ കാര്യത്തെക്കുറിച്ചും عَلِيمٌ അറിയുന്നവനാണ്.
24:35അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു.
അവന്റെ പ്രകാശത്തിന്റെ ഉപമ (വിളക്കു വെക്കുവാനുള്ള) ഒരു മാടംപോലെയാകുന്നു; അതില്‍ ഒരു വിളക്കുണ്ട്; വിളക്കാകട്ടെ, ഒരു സ്ഫടികത്തിലാകുന്നു;
സ്ഫടികമാകട്ടെ, അതൊരു രത്നമയമായ (പ്രശോഭിത) നക്ഷത്രംപോലെയിരിക്കുന്നു! അനുഗ്രഹീതമായ ഒരു വൃക്ഷത്തില്‍ നിന്നു് - പൗരസ്ത്യവുമല്ല, പാശ്ചാത്യവുമല്ലാത്ത ഒലീവുവൃക്ഷത്തില്‍നിന്നു(ള്ള എണ്ണയാല്‍) - അതു കത്തിക്കപ്പെടുന്നു; അതിന്റെ [വൃക്ഷത്തിന്റെ] എണ്ണ - അതിനെ തീ സ്പര്‍ശിച്ചിട്ടില്ലെങ്കില്‍പോലും -(സ്വയം) വെളിച്ചം നല്‍കുമാറാകുന്നതാണ്!-
(അങ്ങിനെ) പ്രകാശത്തിനുമേല്‍ പ്രകാശം! അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്റെ പ്രകാശത്തിലേക്കു മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു. അല്ലാഹു ജനങ്ങള്‍ക്കു ഉപമകളെ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയുന്നവനുമാണ്.
فِي بُيُوتٍ ചില വീടുകളിലാണ് أَذِنَ اللَّـهُ അല്ലാഹു ഉത്തരവു നല്‍കിയിരിക്കുന്നു أَن تُرْفَعَ അവ ഉയര്‍ത്തപ്പെടുവാന്‍ وَيُذْكَرَ സ്മരിക്കപ്പെടുവാനും, കീര്‍ത്തനം ചെയ്യപ്പെടുവാനും فِيهَا അവയില്‍വെച്ചു اسْمُهُ തന്റെ നാമം يُسَبِّحُ തസ്ബീഹ് (മഹത്വപ്രകീര്‍ത്തനം) ചെയ്യപ്പെടുന്നു لَهُ അവന്നു فِيهَا അവയില്‍വെച്ചു بِالْغُدُوِّ രാവിലെ, കാലത്തു وَالْآصَالِ സന്ധ്യാസമയങ്ങളിലും, വൈകുന്നേരവും.
24:36ചില വീടുകളിലാകുന്നു, അത്; അവ ഉയര്‍ത്തപ്പെടുവാനും, അവയില്‍വെച്ച് തന്റെ നാമം സ്മരിക്കപ്പെടുവാനും അല്ലാഹു ഉത്തരവു നല്‍കിയിരിക്കുന്നു (-അങ്ങിനെയുള്ള വീടുകളിലാണ് ആ വിളക്കുള്ളത്) അവയില്‍ വെച്ച് രാവിലെയും, സന്ധ്യാസമയങ്ങളിലും അവന് മഹത്വപ്രകീര്‍ത്തനം [തസ്ബീഹ്] ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു;-
رِجَالٌ ചില പുരുഷന്‍മാര്‍, ആളുകള്‍ لَّا تُلْهِيهِمْ അവരെ മിനക്കെടുത്തുക (ശ്രദ്ധവിടുത്തുക)യില്ല تِجَارَةٌ കച്ചവടം (ആകട്ടെ) وَلَا بَيْعٌ വ്യാപാരവും ഇല്ല, വ്യാപാരമാകട്ടെ (ഇല്ല) عَن ذِكْرِ اللَّـهِ അല്ലാഹുവിന്റെ സ്മരണയില്‍നിന്നു وَإِقَامِ الصَّلَاةِ നമസ്കാരം നിലനിറുത്തുന്നതില്‍നിന്നും وَإِيتَاءِ الزَّكَاةِ സകാത്തു കൊടുക്കുന്നതില്‍ നിന്നും يَخَافُونَ അവര്‍ ഭയപ്പെടുന്നു يَوْمًا ഒരു ദിവസത്തെ تَتَقَلَّبُ അവതാളത്തിലാകുന്നു, മറിഞ്ഞുപോകുന്നു فِيهِ അതില്‍ الْقُلُوبُ ഹൃദയങ്ങള്‍ وَالْأَبْصَارُ ദൃഷ്ടികളും, കണ്ണുകളും.
24:37ചില ആളുകള്‍; അല്ലാഹുവിന്റെ സ്മരണ, നമസ്കാരം നിലനിറുത്തല്‍, സക്കാത്ത് കൊടുക്കല്‍ എന്നിവയില്‍ നിന്ന് കച്ചവടമാകട്ടെ, വ്യാപാരമാകട്ടെ, അവരെ മിനക്കെടുത്തുകയില്ല! (അങ്ങിനെയുള്ളവരാണ് തസ്ബീഹ് നടത്തുന്നത്;)-
ഹൃദയങ്ങളും, ദൃഷ്ടികളും അവതാളത്തിലായിപ്പോകുന്ന ഒരു ദിവസത്തെ [ഖിയാമത്തുനാളിനെ] അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു-;
وَالَّذِينَ كَفَرُوا അവിശ്വസിച്ചിട്ടുള്ളവരാകട്ടെ أَعْمَالُهُمْ അവരുടെ കര്‍മ്മങ്ങള്‍, പ്രവൃത്തികള്‍ كَسَرَابٍ ഒരു കാനല്‍ (കാനല്‍ജലം) പോലെയാണ് بِقِيعَةٍ മരുഭൂമിയിലുള്ള يَحْسَبُهُ അതിനെ കണക്കാക്കുന്നു, ധരിക്കുന്നു الظَّمْآنُ ദാഹിച്ചവന്‍ مَاءً വെള്ളമാണെന്നു حَتَّىٰ إِذَا جَاءَهُ അങ്ങനെ അവന്‍ അതിന്നടുത്തു ചെന്നാല്‍, ചെല്ലുമ്പോള്‍ لَمْ يَجِدْهُ അതിനെ അവന്‍ കണ്ടെത്തുകയില്ല شَيْئًا ഒരു വസ്തുവായും, ഒരു സാധനമായും وَوَجَدَ അവന്‍ കണ്ടെത്തുകയും ചെയ്യും اللَّـهَ അല്ലാഹുവിനെ عِندَهُ അതിനടുത്ത فَوَفَّاهُ അപ്പോള്‍ (എന്നിട്ടു) അവന്‍ അവന്നു നിറവേറ്റികൊടുക്കും (തികച്ചും നടത്തും) حِسَابَهُ അവന്റെ വിചാരണ وَاللَّـهُ അല്ലാഹു سَرِيعُ الْحِسَابِ വിചാരണ വേഗം കഴിക്കുന്നവനാണ്, വേഗം വിചാരണചെയ്യുന്നവനാണ്.
24:39അവിശ്വസിച്ചിട്ടുള്ളവരാകട്ടെ, അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ കാനല്‍ (ജലം) പോലെയാകുന്നു: ദാഹിച്ചവന്‍, അതു വെള്ളമാണെന്നു ധരിക്കുന്നു; അങ്ങനെ, അവന്‍ അതിന്നടുത്തു ചെല്ലുമ്പോള്‍ അതിനെ യാതൊരു വസ്തുവായും കണ്ടെത്തുകയില്ല; അവന്‍ അതിനടുത്ത് അല്ലാഹുവിനെ കണ്ടെത്തുന്നതാണ്; അപ്പോള്‍ അവന്റെ വിചാരണ അവന്‍ [അല്ലാഹു] തികച്ചും നടത്തുന്നതാകുന്നു. അല്ലാഹു വിചാരണ വേഗം കഴിക്കുന്നവനത്രെ.
أَوْ അല്ലെങ്കില്‍ كَظُلُمَاتٍ ചില അന്ധകാരങ്ങളെ (ഇരുട്ടുകളെ) പ്പോലെയാണ് فِي بَحْرٍ ഒരു സമുദ്രത്തിലെ لُّجِّيٍّ ആഴമേറിയ يَغْشَاهُ അതിനെ മൂടുന്നു مَوْجٌ തിരമാല مِّن فَوْقِهِ അതിനു മീതെയുമുണ്ടു مَوْجٌ തിരമാല مِّن فَوْقِهِ അതിനുമീതെയുണ്ടു سَحَابٌ കാര്‍മേഘം ظُلُمَاتٌ അന്ധകാരങ്ങള്‍, ഇരുട്ടുകള്‍ بَعْضُهَا അവയില്‍ ചിലതു فَوْقَ بَعْضٍ ചിലതിനു മീതെയാണ് (ഒന്നൊന്നിനു മീതെയാണ്) إِذَا أَخْرَجَ അവന്‍ പുറത്തുകാട്ടിയാല്‍ يَدَهُ തന്റെ കൈ لَمْ يَكَدْ ആകാറാവുകയില്ല يَرَاهَا അവനതു കാണു(മാറു) وَمَن ആര്‍, ഏതൊരാള്‍ لَّمْ يَجْعَلِ اللَّـهُ അല്ലാഹു ഏര്‍പ്പെടുത്തിക്കൊടുത്തില്ല لَهُ അവനു نُورًا പ്രകാശം فَمَا لَهُ എന്നാല്‍ അവന്നില്ല مِن نُّورٍ യാതൊരു പ്രകാശവും.
24:40അല്ലെങ്കില്‍, (അവരുടെ കര്‍മ്മങ്ങള്‍) ആഴമേറിയ ഒരു സമുദ്രത്തിലെ അന്ധകാരങ്ങളെപ്പോലെയാകുന്നു: അതിനെ [ആ സമുദ്രത്തെ] തിരമാല മൂടിക്കൊണ്ടിരിക്കുന്നു; അതിനുമീതെയും തിരമാലയുണ്ട്; അതിനുമീതെ കാര്‍മേഘവും!-
(അങ്ങിനെ) ഒന്നിനുമീതെ ഒന്നായിക്കൊണ്ടുള്ള (വിവിധ) അന്ധകാരങ്ങള്‍! തന്റെ കൈകള്‍ പുറത്തുകാട്ടിയാല്‍ അവന് അതു കാണുമാറാകയില്ല (അത്രയും വമ്പിച്ചഇരുട്ട്)! അല്ലാഹു ആര്‍ക്ക് പ്രകാശം ഏര്‍പ്പെടുത്തിക്കൊടുത്തിട്ടില്ലയോ, അവന് യാതൊരു പ്രകാശവും ഇല്ലതന്നെ.
أَلَمْ تَرَ നീ കാണുന്നില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُزْجِي പതുക്കെത്തെളിക്കുന്നു, തട്ടിക്കൂട്ടുന്നു (എന്നു) سَحَابًا കാര്‍മേഘത്തെ ثُمَّ يُؤَلِّفُ പിന്നീടു അവന്‍ ഇണക്കിച്ചേര്‍ക്കുന്നു, ഘടിപ്പിക്കുന്നു بَيْنَهُ അതിന്നിടയില്‍ ثُمَّ يَجْعَلُهُ പിന്നെ അതിനെ ആക്കുന്നു رُكَامًا അട്ടി, അടുക്കു فَتَرَى അങ്ങനെ നിനക്കു കാണാം, നീ കാണുന്നു الْوَدْقَ മഴ يَخْرُجُ പുറത്തുവരുന്നതായി مِنْ خِلَالِهِ അതിന്റെ ഇടയില്‍കൂടി وَيُنَزِّلُ അവന്‍ ഇറക്കുകയും ചെയ്യുന്നു مِنَ السَّمَاءِ ആകാശത്തുനിന്നു مِن جِبَالٍ മലകളെ فِيهَا അതിലുള്ള مِن بَرَدٍ ഹിമക്കട്ടയായി, ഹിമക്കട്ടയാകുന്ന فَيُصِيبُ بِهِ എന്നിട്ടു അതിനെ ബാധിപ്പിക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَصْرِفُهُ അതിനെ തിരിച്ചുവിടുകയും ചെയ്യുന്നു عَن مَّن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരില്‍നിന്ന് يَكَادُ ആകാറാകും سَنَا بَرْقِهِ അതിന്റെ മിന്നലിന്റെ തിളക്കം يَذْهَبُ പോകുമാറ് بِالْأَبْصَارِ കാഴ്ചകളെക്കൊണ്ടു.
24:43നീ കാണുന്നില്ലേ: അല്ലാഹു കാര്‍മേഘത്തെ പതുക്കെത്തെളിച്ചു കൊണ്ടുവരുന്നു, പിന്നീട് അതിനിടയില്‍ ഇണക്കിച്ചേര്‍ക്കുന്നു, പിന്നീടതിനെ അട്ടിയാക്കുന്നു എന്ന്?!
അങ്ങനെ, അതിനിടയില്‍കൂടി മഴ പുറത്തുവരുന്നതായി നീ കാണുന്നു; ആകാശത്തുനിന്ന്, ഹിമക്കട്ടയായി അതില്‍ സ്ഥിതിചെയ്യുന്ന മലകളെ [കൂമ്പാരങ്ങളെ] അവന്‍ ഇറക്കി വിടുകയും ചെയ്യുന്നു. എന്നിട്ട്, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അതിനെ ബാധിപ്പിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരില്‍നിന്ന് അതു (ബാധിക്കാതെ) തിരിച്ചുവിടുകയും ചെയ്യുന്നു.
അതിലെ [മേഘത്തിലെ] മിന്നിന്റെ തിളക്കം കാഴ്ചകളെ (റാഞ്ചി)ക്കൊണ്ടു പോകുമാറാകും!
لَّقَدْ أَنزَلْنَا തീര്‍ച്ചയായും നാം ഇറക്കിയിരിക്കുന്നു آيَاتٍ പല ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ مُّبَيِّنَاتٍ വ്യക്തമാക്കുന്ന, സ്പഷ്ടമാക്കുന്ന وَاللَّـهُ يَهْدِي അല്ലാഹു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു إِلَىٰ صِرَاطٍ പാതയിലേക്കു, മാര്‍ഗ്ഗത്തിലേക്കു مُّسْتَقِيمٍ നേരായ, ചൊവ്വായ.
24:46തീര്‍ച്ചയായും, (യാഥാര്‍ത്ഥ്യങ്ങളെ) വ്യക്തമാക്കുന്ന പല ദൃഷ്ടാന്തങ്ങളും നാം അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ നേരായ മാര്‍ഗ്ഗത്തിലേക്കു മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു.
وَيَقُولُونَ അവര്‍ പറയുന്നു آمَنَّا بِاللَّـهِ ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു وَبِالرَّسُولِ റസൂലിലും وَأَطَعْنَا ഞങ്ങള്‍ അനുസരിക്കയും ചെയ്തിരിക്കുന്നു ثُمَّ يَتَوَلَّىٰ പിന്നെ പിന്‍മാറിപ്പോകുന്നു فَرِيقٌ مِّنْهُم അവരില്‍ നിന്നൊരു വിഭാഗം مِّن بَعْدِ ذَٰلِكَ അതിനുശേഷം وَمَا أُولَـٰئِكَ അക്കൂട്ടര്‍ അല്ല بِالْمُؤْمِنِينَ സത്യവിശ്വാസികള്‍ (തന്നെ അല്ല).
24:47അവര്‍ പറയുന്നു: "ഞങ്ങള്‍ അല്ലാഹുവിലും, റസൂലിലും വിശ്വസിക്കുകയും, ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു"എന്ന്. അതിനുശേഷം പിന്നെയും (അതാ) അവരില്‍പ്പെട്ട ഒരു വിഭാഗം പിന്‍മാറിപ്പോകുന്നു! അക്കൂട്ടര്‍ സത്യവിശ്വാസികളല്ലതന്നെ.
وَإِذَا دُعُوا അവര്‍ ക്ഷണിക്കപ്പെട്ടാല്‍, വിളിക്കപ്പെട്ടാല്‍ إِلَى اللَّـهِ അല്ലാഹുവിലേക്കു وَرَسُولِهِ അവന്റെ റസൂലിലേക്കും لِيَحْكُمَ അദ്ദേഹം വിധിക്കുവാന്‍ بَيْنَهُمْ അവരുടെ ഇടയില്‍ إِذَا فَرِيقٌ അപ്പോഴതാ ഒരു വിഭാഗം, ഒരു സംഘം مِّنْهُم അവരില്‍നിന്നു, അവരില്‍പ്പെട്ട مُّعْرِضُونَ തിരിഞ്ഞുപോകുന്നവര്‍ (ആകുന്നു).
24:48അവരുടെ ഇടയില്‍ വിധിപറയുവാന്‍ വേണ്ടി, അല്ലാഹുവിലേക്കും, അവന്റെ റസൂലിലേക്കും അവര്‍ ക്ഷണിക്കപ്പെടുന്നതായാല്‍ അപ്പോഴതാ, അവരില്‍ ഒരു വിഭാഗം തിരിഞ്ഞുപോകുന്നു!
أَفِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ടോ مَّرَضٌ വല്ല രോഗവും أَمِ ارْتَابُوا അതോ അവര്‍ക്കു സംശയം പിടിപെട്ടിരിക്കുന്നുവോ, അവര്‍ സന്ദേഹപ്പെട്ടിരിക്കുന്നുവോ أَمْ يَخَافُونَ അതോ അവര്‍ ഭയപ്പെടുന്നുവോ أَن يَحِيفَ اللَّـهُ അല്ലാഹു അനീതി ചെയ്യുമെന്നു عَلَيْهِمْ അവരുടെമേല്‍, അവരോടു وَرَسُولُهُ അവന്റെ റസൂലും بَلْ എന്നാല്‍, എങ്കിലും أُولَـٰئِكَ അക്കൂട്ടര്‍ هُمُ അവര്‍ തന്നെയാണ് الظَّالِمُونَ അക്രമികള്‍.
وَمَن يُطِعِ اللَّـهَ അല്ലാഹുവിനെ ആര്‍ അനുസരിക്കുന്നുവോ, വഴിപ്പെടുന്നുവോ وَرَسُولَهُ അവന്റെ റസൂലിനെയും وَيَخْشَ اللَّـهَ അല്ലാഹുവിനെ ഭയപ്പെടുകയും وَيَتَّقْهِ അവനെ സൂക്ഷിക്കുകയും فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ അവര്‍ തന്നെയാണ് الْفَائِزُونَ ഭാഗ്യവാന്‍മാര്‍, വിജയം നേടിയവര്‍.
24:52ആര്‍, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും. അല്ലാഹുവിനെ ഭയപ്പെടുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുന്നുവോ അവര്‍ തന്നെയാണ് ഭാഗ്യവാന്‍മാര്‍.
وَأَقْسَمُوا അവര്‍ സത്യം ചെയ്തു പറയുന്നു بِاللَّـهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ടു جَهْدَ أَيْمَانِهِمْ അവര്‍ക്കു കഴിയും പ്രകാരമുള്ള ശപഥം (ഏറ്റവും ശക്തിമത്തായ സത്യം) لَئِنْ أَمَرْتَهُمْ നീ അവരോടു കല്‍പിച്ചുവെങ്കില്‍ لَيَخْرُجُنَّ നിശ്ചയമായും അവര്‍ പുറപ്പെട്ടുപോരും (എന്നു) قُل പറയുക لَّا تُقْسِمُوا നിങ്ങള്‍ സത്യം ചെയ്യരുത്, (ചെയ്യേണ്ടതില്ല) طَاعَةٌ അനുസരണമാണ് مَّعْرُوفَةٌ പരിചയപ്പെട്ട, അറിയപ്പെട്ട, പുണ്യപ്പെട്ട إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി.
24:53(നബിയേ) താന്‍ അവരോട് കല്‍പിക്കുന്നപക്ഷം അവര്‍ നിശ്ചയമായും പുറപ്പെട്ടു പോരുമെന്നു - തങ്ങള്‍ക്കു കഴിയും പ്രകാരമുള്ള ശപഥം - അവര്‍ അല്ലാഹുവില്‍ സത്യം ചെയ്തു പറയുന്നു:-
പറയുക: "നിങ്ങള്‍ സത്യം ചെയ്യേണ്ടതില്ല; (നിങ്ങളുടേത്) പരിചയപ്പെട്ട ഒരു അനുസരണമാണ്; നിശ്ചയമായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കാറുള്ളതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാകുന്നു."
قُلْ പറയുക أَطِيعُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെയും അനുസരിക്കുവിന്‍ فَإِن تَوَلَّوْا എനി നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍ فَإِنَّمَا عَلَيْهِ എന്നാലദ്ദേഹത്തിന്റെ പേരില്‍ ഉള്ളതു مَا حُمِّلَ അദ്ദേഹം ചുമതലപ്പെടുത്തപ്പെട്ടതു (മാത്രം) ആണ് وَعَلَيْكُم നിങ്ങളുടെ പേരിലായിരിക്കും مَّا حُمِّلْتُمْ നിങ്ങള്‍ ചുമതലപ്പെടുത്തപ്പെട്ടതു وَإِن تُطِيعُوهُ നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുന്നതായാല്‍ تَهْتَدُوا നിങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കും, സന്‍മാര്‍ഗ്ഗത്തിലാകും وَمَا عَلَى الرَّسُولِ റസൂലിന്റെ പേരില്‍ ഇല്ല إِلَّا الْبَلَاغُ പ്രബോധനം (എത്തിച്ചു കൊടുക്കല്‍) അല്ലാതെ الْمُبِينُ വ്യക്തമായ.
24:54പറയുക: "നിങ്ങള്‍ അല്ലാഹുവിനെയും, റസൂലിനെയും അനുസരിച്ചുകൊള്ളുവിന്‍! എന്നാല്‍, നിങ്ങള്‍ പിന്‍മാറുകയാണെങ്കിലോ, അദ്ദേഹം [റസൂല്‍] ചുമതലപ്പെടുത്തപ്പെട്ടതു മാത്രമായിരിക്കും അദ്ദേഹത്തിന്റെ പേരില്‍ (ബാധ്യത) ഉണ്ടായിരിക്കുക; നിങ്ങള്‍ ചുമതലപ്പെടുത്തപ്പെട്ടതു നിങ്ങളുടെ പേരില്‍ തന്നെ (ബാധകമായതും) ആയിരിക്കും.
നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍, നിങ്ങള്‍ സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നതാണ്. റസൂലിന്റെമേല്‍ വ്യക്തമായ പ്രബോധനമല്ലാതെ (വേറെ ബാധ്യത) ഇല്ല."
وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الَّذِينَ യാതൊരു കൂട്ടരോട് آمَنُوا അവര്‍ വിശ്വസിച്ചിരിക്കുന്നു مِنكُمْ നിങ്ങളില്‍ നിന്ന് وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്തിരിക്കുന്നു لَيَسْتَخْلِفَنَّهُمْ നിശ്ചയമായും അവര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതാണ് (എന്ന്‍) فِي الْأَرْضِ ഭൂമിയില്‍ كَمَا اسْتَخْلَفَ അവന്‍ പ്രാതിനിധ്യം നല്‍കിയതുപോലെ الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ക്കു وَلَيُمَكِّنَنَّ لَهُمْ നിശ്ചയമായും അവര്‍ക്കു സ്വാധീനം നല്‍കുകയും ചെയ്യും دِينَهُمُ അവരുടെ മതത്തിന് الَّذِي ارْتَضَىٰ അവന്‍ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള لَهُمْ അവര്‍ക്കു وَلَيُبَدِّلَنَّهُم അവര്‍ക്കു പകരം നല്‍കുകയും ചെയ്യും مِّن بَعْدِ خَوْفِهِمْ അവരുടെ ഭയത്തിനു ശേഷം أَمْنًا അഭയത്തെ يَعْبُدُونَنِي അവര്‍ എന്നെ ആരാധിക്കുന്നു, എനിക്കു ഇബാദത്തു ചെയ്യുന്നു لَا يُشْرِكُونَ بِي അവര്‍ എന്നോട് പങ്കുചേര്‍ക്കാതെ شَيْئًا യാതൊന്നും وَمَن كَفَرَ ആരെങ്കിലും നന്ദികേട് കാട്ടിയാല്‍, അവിശ്വസിച്ചാല്‍ بَعْدَ ذَٰلِكَ അതിനുശേഷം فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍തന്നെയാണ് الْفَاسِقُونَ ദുര്‍ന്നടപ്പുകാര്‍, തോന്നിയവാസികള്‍.
24:55നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. "അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയതുപോലെ, നിശ്ചയമായും ഭൂമിയില്‍ അവര്‍ക്ക് അവന്‍ പ്രാതിനിധ്യം നല്‍കുന്നതാണ്; അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള അവരുടെ മതത്തിന് സ്വാധീനം നല്‍കുന്നതുമാണ്; അവര്‍ക്ക് ഭയത്തിനു ശേഷം അഭയത്തെ പകരം നല്‍കുകയും ചെയ്യും" എന്ന്. അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. (അതാണ് കാരണം). അതിനുശേഷം, ആര്‍ നന്ദികേട് ചെയ്തുവോ അവര്‍ തന്നെയാണ് തോന്നിയവാസികള്‍.
لَا تَحْسَبَنَّ നിശ്ചയമായും നീ ധരിക്കേണ്ട, ഗണിക്കരുത് الَّذِينَ كَفَرُوا അവിശ്വസിച്ചിട്ടുള്ളവരെ مُعْجِزِينَ അസാധ്യമാക്കുന്നവരാണെന്ന് (പരാജയപ്പെടുത്തുന്നവരാണെന്ന്) فِي الْأَرْضِ ഭൂമിയില്‍ വെച്ചു وَمَأْوَاهُمُ അവരുടെ വാസസ്ഥലം, അഭയസ്ഥാനം, ചെന്നണയുന്ന സ്ഥലംالنَّارُ നരകമാകുന്നു وَلَبِئْسَ വളരെ മോശപ്പെട്ടതുതന്നെ الْمَصِيرُ പ്രാപ്യസ്ഥാനം, ചെന്നെത്തുന്ന സ്ഥലം, മടക്കസ്ഥലം.
24:57(നബിയേ!) അവിശ്വസിച്ചിട്ടുള്ളവര്‍ ഭൂമിയില്‍ വെച്ച് (അല്ലാഹുവിനെ) അസാധ്യമാക്കിക്കളയുന്നവരാണെന്ന് നിശ്ചയമായും നീ ധരിച്ചുപോന്നിട്ടുണ്ട്! അവരുടെ വാസസ്ഥലം നരകമാകുന്നു. അത് വളരെ മോശപ്പെട്ട പ്രാപ്യസ്ഥാനം തന്നെ!
وَإِذَا بَلَغَ എത്തിയാല്‍, പ്രാപിച്ചാല്‍, തികഞ്ഞാല്‍ الْأَطْفَالُ കുട്ടികള്‍, ശിശുക്കള്‍ക്ക് مِنكُمُ നിങ്ങളില്‍ നിന്നു് الْحُلُمَ തന്റേടം, പ്രായപൂര്‍ത്തി فَلْيَسْتَأْذِنُوا എന്നാലവര്‍ സമ്മതം ചോദിക്കട്ടെ كَمَا اسْتَأْذَنَ സമ്മതം ചോദിച്ചതുപോലെ الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ كَذَٰلِكَ ഇപ്രകാരം, അപ്രകാരം يُبَيِّنُ اللَّـهُ അല്ലാഹു വിവരിച്ചുതരുന്നു لَكُمْ നിങ്ങള്‍ക്ക് آيَاتِهِ അവന്റെ ലക്ഷ്യങ്ങളെ وَاللَّـهُ അല്ലാഹു عَلِيمٌ സര്‍വ്വജ്ഞനാണ് حَكِيمٌ അഗാധജ്ഞനുമാണ്.
24:59നിങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രായപൂര്‍ത്തി എത്തിയാല്‍, അവരുടെ മുമ്പുള്ള (വലിയ)വര്‍ സമ്മതം ചോദിച്ചത് പോലെ അവരും സമ്മതം ചോദിച്ചുകൊള്ളട്ടെ. ഇപ്രകാരം, അല്ലാഹു നിങ്ങള്‍ക്ക് അവന്റെ ലക്ഷ്യങ്ങള്‍ വിവരിച്ചു തരുന്നു, അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
إِنَّمَا الْمُؤْمِنُونَ നിശ്ചയമായും സത്യവിശ്വാസികള്‍ الَّذِينَ آمَنُوا വിശ്വസിച്ചവര്‍ (മാത്രമാണ്) بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും, ദൂതനിലും وَإِذَا كَانُوا അവര്‍ ആയിരുന്നാല്‍ مَعَهُ അദ്ദേഹത്തിന്റെ കൂടെ عَلَىٰ أَمْرٍ ഒരു കാര്യത്തില്‍ جَامِعٍ പൊതുവായ لَّمْ يَذْهَبُوا അവര്‍ പോകയില്ല حَتَّىٰ يَسْتَأْذِنُوهُ അദ്ദേഹത്തോടു സമ്മതം ചോദിക്കുന്നതുവരെ (ചോദിക്കാതെ) إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ يَسْتَأْذِنُونَكَ അവര്‍ നിന്നോടു സമ്മതം ചോദിക്കും أُولَـٰئِكَ അക്കൂട്ടര്‍തന്നെയാണ് الَّذِينَ يُؤْمِنُونَ വിശ്വസിക്കുന്നവര്‍ بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും فَإِذَا اسْتَأْذَنُوكَ ആകയാല്‍ അവര്‍ നിന്നോടു സമ്മതം ചോദിച്ചാല്‍ لِبَعْضِ شَأْنِهِمْ അവരുടെ ചില കാര്യത്തിനുവേണ്ടി فَأْذَن അപ്പോള്‍ സമ്മതം കൊടുക്കുക لِّمَن شِئْتَ നീ ഉദ്ദേശിച്ചവര്‍ക്കു مِنْهُمْ അവരില്‍നിന്നു وَاسْتَغْفِرْ നീ പാപമോചനം (പൊറുതി) തേടുകയും ചെയ്യുക لَهُمُ അവര്‍ക്കു اللَّـهَ അല്ലാഹുവിനോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയുമാണ്.
24:62നിശ്ചയമായുംമ അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാണ് സത്യവിശ്വാസികള്‍ അവര്‍ അദ്ദേഹത്തിന്റെ (റസൂലിന്റെ) കൂടെ പൊതുവായ ഒരു കാര്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നാല്‍, അദ്ദേഹത്തോട് സമ്മതം ചോദിക്കാതെ (വിട്ട്) പോകുന്നതല്ല.
(നബിയേ!) നിശ്ചയമായും, യാതൊരു കൂട്ടര്‍ നിന്നോട് സമ്മതം ചോദിക്കുന്നുവോ അക്കൂട്ടര്‍തന്നെയാണ് അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കുന്നവര്‍.
അതിനാല്‍,അവര്‍ തങ്ങളുടെ ചില കാര്യങ്ങള്‍ക്കുവേണ്ടി (വിട്ട് പോകുവാന്‍) നിന്നോട് സമ്മതം ചോദിക്കുന്നതായാല്‍, അവരില്‍നിന്ന് നീ ഉദ്ദേശിച്ചവര്‍ക്ക് സമ്മതം കൊടുത്തു കൊള്ളുക; അവര്‍ക്കുവേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും, അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു.
24:64അല്ലാ ! (അറിയുക) നിശ്ചയമായും, ആകാശങ്ങളിലും, ഭൂമിയിലും ഉള്ളത് (മുഴുവനും) അല്ലാഹുവിന്റേതാകുന്നു.
നിങ്ങള്‍ ഏതൊരു നിലയിലാണുള്ളതെന്നും, അവര്‍ [കപടവിശ്വാസികളായുള്ളവര്‍] അവന്റെ അടുക്കലേക്ക് മടക്കപ്പെടുന്ന ദിവസവും അവന്‍ തീര്‍ച്ചയായും അറിയുന്നു; അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവന്‍ അവരെ ബോധാപ്പെടുത്തുന്നതാകുന്നു. അല്ലാഹു എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനാണ്.