arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
മുഅ്മിനൂൻ (സത്യവിശ്വാസികൾ) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 118- വിഭാഗം (റുകുഅ്) 6 [75,76,77 എന്നീ ആയത്തുകള്‍ മദനീയാണെന്നും പറയപ്പെട്ടിട്ടുണ്ട്] ജുസുഉ് – 18

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
قَدْ أَفْلَحَ ٱلْمُؤْمِنُونَ﴿١﴾
share
قَدْ أَفْلَحَ തീര്‍ച്ചയായും വിജയിച്ചു الْمُؤْمِنُونَ സത്യവിശ്വാസികള്‍.
23:1തീര്‍ച്ചയായും, സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു;-
ٱلَّذِينَ هُمْ فِى صَلَاتِهِمْ خَـٰشِعُونَ﴿٢﴾
share
الَّذِينَ അതായത് യാതൊരുകൂട്ടര്‍ هُمْ അവര്‍ فِي صَلَاتِهِمْ തങ്ങളുടെ നമസ്കാരത്തില്‍ خَاشِعُونَ ഭക്തി കാണിക്കുന്നവരാണ് (അങ്ങിനെയുള്ളവര്‍).
23:2അതായത്: തങ്ങളുടെ നമസ്കാരത്തില്‍ ഭക്തികാണിക്കുന്നവര്‍;
وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ﴿٣﴾
share
وَالَّذِينَ യാതൊരുകൂട്ടരും هُمْ അവര്‍ عَنِ اللَّغْوِ വ്യര്‍ത്ഥമായതില്‍ നിന്ന്, അനാവശ്യത്തില്‍നിന്ന് مُعْرِضُونَ തിരിഞ്ഞു കളയുന്നവരാണ്, അശ്രദ്ധരാണ്.
23:3വ്യര്‍ത്ഥമായ കാര്യത്തില്‍ നിന്നു തിരിഞ്ഞു കളയുന്നവരും;
وَٱلَّذِينَ هُمْ لِلزَّكَوٰةِ فَـٰعِلُونَ﴿٤﴾
share
وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ لِلزَّكَاةِ സകാത്തിനെ فَاعِلُونَ ചെയ്യുന്നവരാണ്, നിര്‍വ്വഹിക്കുന്നവരാണ്.
23:4"സകാത്ത്" (വിശുദ്ധധര്‍മ്മം) ചെയ്യുന്നവരും;
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَـٰفِظُونَ﴿٥﴾
share
وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ لِفُرُوجِهِمْ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ حَافِظُونَ സൂക്ഷിച്ചുവരുന്നവരാണ്, കാക്കുന്നവരാണ്.
23:5തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിച്ചു വരുന്നവരും;
إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَـٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ﴿٦﴾
share
إِلَّا عَلَىٰ أَزْوَاجِهِمْ അവരുടെ ഭാര്യമാരെ സംബന്ധിച്ചു ഒഴികെ أَوْ مَا مَلَكَتْ അല്ലെങ്കില്‍ ഉടമപ്പെടുത്തിയവരെ أَيْمَانُهُمْ അവരുടെ വലങ്കൈകള്‍ فَإِنَّهُمْ എന്നാല്‍ (കാരണം) നിശ്ചയമായും അവര്‍ غَيْرُ مَلُومِينَ ആക്ഷേപിക്കപ്പെട്ടു കൂടാത്തവരാണ്, ആക്ഷേപാര്‍ഹരല്ലാത്തവരാണ്, കുറ്റപ്പെടുത്തപ്പെടാത്തവരാണ്.
23:6തങ്ങളുടെ ഭാര്യമാരെയോ, അല്ലെങ്കില്‍ തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവരെയോ സംബന്ധിച്ച് ഒഴികെ. കാരണം, നിശ്ചയമായും അവര്‍ ആക്ഷേപിക്കപ്പെട്ടുകൂടാത്തവരാകുന്നു;-
فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْعَادُونَ﴿٧﴾
share
فَمَنِ ابْتَغَىٰ എന്നാല്‍ ആരെങ്കിലും തേടിയാല്‍, ഉദ്ദേശിച്ചാല്‍ وَرَاءَ ذَٰلِكَ അതിനപ്പുറം فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ الْعَادُونَ അവര്‍ തന്നെയാണ് അതിരു വിട്ടവര്‍.
23:7എന്നാല്‍ അതിനപ്പുറം ആരെങ്കിലും തേടുന്നതായാല്‍, അക്കൂട്ടര്‍തന്നെയാണ് അതിരു വിട്ടവര്‍;
وَٱلَّذِينَ هُمْ لِأَمَـٰنَـٰتِهِمْ وَعَهْدِهِمْ رَٰعُونَ﴿٨﴾
share
وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ لِأَمَانَاتِهِمْ തങ്ങളുടെ അമാനത്തുകളെ, വിശ്വസ്തതകളെ وَعَهْدِهِمْ തങ്ങളുടെ കരാറിനെയും, ഉടമ്പടിയെയും رَاعُونَ പാലിക്കുന്നവരാണ്, ഗൗനിക്കുന്നവരാണ്.
23:8തങ്ങളുടെ "അമാനത്ത്" (വിശ്വസ്തത)കളെയും, ഉടമ്പടിയെയും പാലിച്ചു വരുന്നവരും;
وَٱلَّذِينَ هُمْ عَلَىٰ صَلَوَٰتِهِمْ يُحَافِظُونَ﴿٩﴾
share
وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ عَلَىٰ صَلَوَاتِهِمْ തങ്ങളുടെ നമസ്കാരങ്ങളെപ്പറ്റി يُحَافِظُونَ സൂക്ഷിച്ചു പോരുന്നതാണ് (അങ്ങിനെയുള്ളവരും).
23:9തങ്ങളുടെ നമസ്കാരങ്ങളെപ്പറ്റി സൂക്ഷിച്ചുപോരുന്നവരും. (ഇങ്ങിനെയുള്ള സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു.).
أُو۟لَـٰٓئِكَ هُمُ ٱلْوَٰرِثُونَ﴿١٠﴾
share
أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെയാണ് الْوَارِثُونَ അനന്തരാവകാശികള്‍.
23:10അക്കൂട്ടര്‍തന്നെയാണ്, അനന്തരാവകാശികള്‍;-
ٱلَّذِينَ يَرِثُونَ ٱلْفِرْدَوْسَ هُمْ فِيهَا خَـٰلِدُونَ﴿١١﴾
share
الَّذِينَ يَرِثُونَ അതായത് അനന്തരാവകാശമെടുക്കുന്നവര്‍ الْفِرْدَوْسَ ഫിര്‍ദൗസിനെ, ഉന്നത സ്വര്‍ഗ്ഗത്തെ هُمْ അവര്‍ فِيهَا അതില്‍ خَالِدُونَ നിത്യവാസികളാണ്, ശാശ്വതന്‍മാരായിരിക്കും.
23:11അതായത്; "ഫിര്‍ ദൗസി"നെ (ഉന്നത സ്വര്‍ഗ്ഗത്തെ) അനന്തരാവകാശമെടുക്കുന്നവര്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കുന്നതാണ്.
തഫ്സീർ : 1-11
View   
وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ مِن سُلَـٰلَةٍۢ مِّن طِينٍۢ﴿١٢﴾
share
وَلَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചുണ്ടാക്കി الْإِنسَانَ മനുഷ്യനെ مِن سُلَالَةٍ സത്തില്‍നിന്നു مِّن طِينٍ കളിമണ്ണില്‍നിന്നുള്ള.
23:12തീര്‍ച്ചയായും, മനുഷ്യനെ നാം കളിമണ്ണില്‍ നിന്നുള്ള സത്തുകൊണ്ടു സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു;
ثُمَّ جَعَلْنَـٰهُ نُطْفَةًۭ فِى قَرَارٍۢ مَّكِينٍۢ﴿١٣﴾
share
ثُمَّ جَعَلْنَاهُ പിന്നെ നാം അവനെ ആക്കി نُطْفَةً ശുക്ലബിന്ദു, ഇന്ദ്രിയത്തുള്ളി فِي قَرَارٍ ഒരു ഭവനത്തില്‍, താവളത്തില്‍ مَّكِينٍ ഭദ്രമായ, ഉറപ്പുള്ള.
23:13പിന്നീടു, നാം അവനെ ഭദ്രമായ ഒരു ഭവനത്തില്‍ (ഗര്‍ഭാശയത്തില്‍) ശുക്ലബിന്ദുവാക്കി വെച്ചു;
ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةًۭ فَخَلَقْنَا ٱلْعَلَقَةَ مُضْغَةًۭ فَخَلَقْنَا ٱلْمُضْغَةَ عِظَـٰمًۭا فَكَسَوْنَا ٱلْعِظَـٰمَ لَحْمًۭا ثُمَّ أَنشَأْنَـٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَـٰلِقِينَ﴿١٤﴾
share
ثُمَّ خَلَقْنَا പിന്നെ നാം സൃഷ്ടിച്ചു النُّطْفَةَ ശുക്ലബിന്ദുവെ, ഇന്ദ്രിയത്തുള്ളിയെ عَلَقَةً രക്തപിണ്ഡമായി, മാംസക്കട്ടയായി, രക്തക്കട്ടയായി فَخَلَقْنَا എന്നിട്ടു നാം സൃഷ്ടിച്ചു الْعَلَقَةَ രക്തപിണ്ഡത്തെ مُضْغَةً മാംസപിണ്ഡമായി, മാംസക്കട്ടയായി فَخَلَقْنَا എന്നിട്ടു നാം സൃഷ്ടിച്ചു الْمُضْغَةَ മാംസപിണ്ഡത്തെ عِظَامًا എല്ലുകളായി فَكَسَوْنَا എന്നിട്ടു നാം ധരിപ്പിച്ചു الْعِظَامَ എല്ലുകള്‍ക്കു لَحْمًا മാംസം, ഇറച്ചി ثُمَّ أَنشَأْنَاهُ പിന്നെ അവനെ നാം ഉത്ഭവിപ്പിച്ചു, ഉണ്ടാക്കി خَلْقًا آخَرَ മറ്റൊരു സൃഷ്ടിയായി فَتَبَارَكَ അപ്പോള്‍ അനുഗ്രഹ സമ്പൂര്‍ണ്ണനായി, നന്മയേറിയവനായി, മേന്മയേറിയവനായി اللَّـهُ അല്ലാഹു أَحْسَنُ الْخَالِقِينَ സൃഷ്ടാക്കളില്‍ ഏറ്റവും നല്ലവനായ (ഏറ്റവും നല്ല സൃഷ്ടാവായ).
23:14പിന്നെ, ശുക്ലബിന്ദുവെ രക്തപിണ്ഡമാക്കി സൃഷ്ടിച്ചു; പിന്നീടു രക്തപിണ്ഡത്തെ മാംസ്പിണ്ഡമായും സൃഷ്ടിച്ചു; പിന്നെ, മാംസപിണ്ഡത്തെ നാം എല്ലുകളാക്കി (അസ്ഥികൂടമായി) സൃഷ്ടിച്ചു; അനന്തരം എല്ലുകള്‍ക്കു നാം മാംസം ധരിപ്പിച്ചു; പിന്നീടു, നാം അതിനെ മറ്റൊരു സൃഷ്ടിയായി ഉത്ഭവിപ്പിച്ചു. അപ്പോള്‍, ഏറ്റവും നല്ല സൃഷ്ടാവായ അല്ലാഹു അനുഗ്രഹസമ്പൂര്‍ണ്ണനാകുന്നു.
ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ﴿١٥﴾
share
ثُمَّ إِنَّكُم പിന്നെ നിശ്ചയമായും നിങ്ങള്‍ بَعْدَ ذَٰلِكَ അതിനുശേഷം لَمَيِّتُونَ മൃതദേഹങ്ങളാകുന്നു, മരണപ്പെട്ടു പോകുന്നവര്‍ തന്നെയാണ്.
23:15പിന്നീടു, നിശ്ചയമായും നിങ്ങള്‍, അതിനുശേഷം മൃതദേഹങ്ങളാകുന്നു.
ثُمَّ إِنَّكُمْ يَوْمَ ٱلْقِيَـٰمَةِ تُبْعَثُونَ﴿١٦﴾
share
ثُمَّ إِنَّكُمْ പിന്നെ നിശ്ചയമായും നിങ്ങള്‍ يَوْمَ الْقِيَامَةِ ഖിയാമത്തു നാളില്‍ تُبْعَثُونَ നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നു, പുനര്‍ജീവിപ്പിക്കപ്പെടുന്നു.
23:16പിന്നെയും ഖിയാമത്തുനാളില്‍, നിശ്ചയമായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്.
തഫ്സീർ : 12-16
View   
وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَآئِقَ وَمَا كُنَّا عَنِ ٱلْخَلْقِ غَـٰفِلِينَ﴿١٧﴾
share
وَلَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചിരിക്കുന്നു فَوْقَكُمْ നിങ്ങളുടെ മീതെ سَبْعَ طَرَائِقَ ഏഴു മാര്‍ഗ്ഗങ്ങളെ وَمَا كُنَّا നാം ആയിരുന്നില്ല, നാം അല്ല عَنِ الْخَلْقِ സൃഷ്ടിയെപ്പറ്റി, സൃഷ്ടികളെപ്പറ്റി غَافِلِينَ അശ്രദ്ധര്‍.
23:17തീര്‍ച്ചയായും, നിങ്ങള്‍ക്കുമീതെ നാം ഏഴു മാര്‍ഗ്ഗങ്ങള്‍ (വാനങ്ങള്‍) സൃഷ്ടിച്ചിട്ടുണ്ട്; സൃഷ്ടിയെക്കുറിച്ചു നാം അശ്രദ്ധരായിരുന്നില്ല.
തഫ്സീർ : 17-17
View   
وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍۢ فَأَسْكَنَّـٰهُ فِى ٱلْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍۭ بِهِۦ لَقَـٰدِرُونَ﴿١٨﴾
share
وَأَنزَلْنَا നാം ഇറക്കുകയും ചെയ്തിരിക്കുന്നു مِنَ السَّمَاءِ ആകാശത്തുനിന്ന് مَاءً വെള്ളം (മഴ) بِقَدَرٍ ഒരു അളവു (തോതു, കണക്കു) അനുസരിച്ചു فَأَسْكَنَّاهُ എന്നിട്ടു നാം അതിനെ തങ്ങിനിറുത്തി, അടക്കി നിറുത്തി فِي الْأَرْضِ ഭൂമിയില്‍ وَإِنَّا നിശ്ചയമായും നാം عَلَىٰ ذَهَابٍ بِهِ അതിനെ കൊണ്ടുപോകുവാന്‍, പോക്കിക്കളയുവാന്‍ لَقَادِرُونَ കഴിവുള്ളവര്‍ തന്നെ.
23:18ഒരു (നിശ്ചിത) അളവില്‍ നാം ആകാശത്തുനിന്നു വെള്ളം (മഴ) ഇറക്കി അതിനെ ഭൂമിയില്‍ തങ്ങിനിറുത്തുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും, അതു കൊണ്ടുപോകുവാന്‍ (വറ്റിച്ചു കളയുവാന്‍) നാം കഴിവുള്ളവരുമാകുന്നു.
فَأَنشَأْنَا لَكُم بِهِۦ جَنَّـٰتٍۢ مِّن نَّخِيلٍۢ وَأَعْنَـٰبٍۢ لَّكُمْ فِيهَا فَوَٰكِهُ كَثِيرَةٌۭ وَمِنْهَا تَأْكُلُونَ﴿١٩﴾
share
فَأَنشَأْنَا അങ്ങനെ നാം ഉണ്ടാക്കി لَكُم നിങ്ങള്‍ക്കു بِهِ അതുകൊണ്ടു, അതിനാല്‍ جَنَّاتٍ തോട്ടങ്ങള്‍ مِّن نَّخِيلٍ ഈത്തപ്പനയുടെ, ഈത്തപ്പനയാലുള്ള وَأَعْنَابٍ മുന്തിരികളുടെയും لَّكُمْ നിങ്ങള്‍ക്കുണ്ട്‌ فِيهَا അതില്‍ فَوَاكِهُ കായ്കനികള്‍, പഴവര്‍ഗ്ഗങ്ങള്‍ كَثِيرَةٌ ധാരാളം وَمِنْهَا അതില്‍നിന്നു تَأْكُلُونَ നിങ്ങള്‍ തിന്നുന്നു.
23:19അങ്ങനെ, അതുകൊണ്ടു നാം നിങ്ങള്‍ക്കു ഈത്തപ്പനയുടെയും,മുന്തിരികളുടെയും തോട്ടങ്ങള്‍ ഉത്ഭവിപ്പിച്ചുതന്നു; അവയില്‍ നിങ്ങള്‍ക്കു ധാരാളം കായ്കനികളുണ്ട്; അവയില്‍നിന്നു നിങ്ങള്‍ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു;-
وَشَجَرَةًۭ تَخْرُجُ مِن طُورِ سَيْنَآءَ تَنۢبُتُ بِٱلدُّهْنِ وَصِبْغٍۢ لِّلْـَٔاكِلِينَ﴿٢٠﴾
share
وَشَجَرَةً ഒരു വൃക്ഷവും تَخْرُجُ അതു ഉണ്ടാകും, പുറത്തുവരും مِن طُورِ سَيْنَاءَ സീനാപര്‍വ്വതത്തില്‍നിന്നു تَنبُتُ അതു ഉല്‍പാദിപ്പിക്കുന്നു بِالدُّهْنِ എണ്ണയുമായി وَصِبْغٍ കറിയും (കൂട്ടാനും), ചായവും لِّلْآكِلِينَ തിന്നുന്നവര്‍ക്കു, ഭക്ഷിക്കുന്നവര്‍ക്കു.
23:20സീനാപര്‍വ്വതത്തില്‍ നിന്നു ഉണ്ടാകുന്ന ഒരു (തരം) വൃക്ഷവും (ഉത്ഭവിപ്പിച്ചു); - അത് എണ്ണയും, തിന്നുന്നവര്‍ക്ക് കറിയുമായി ഉല്പാദിപ്പിക്കുന്നു.
തഫ്സീർ : 18-20
View   
وَإِنَّ لَكُمْ فِى ٱلْأَنْعَـٰمِ لَعِبْرَةًۭ ۖ نُّسْقِيكُم مِّمَّا فِى بُطُونِهَا وَلَكُمْ فِيهَا مَنَـٰفِعُ كَثِيرَةٌۭ وَمِنْهَا تَأْكُلُونَ﴿٢١﴾
share
وَإِنَّ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കുണ്ട്‌ فِي الْأَنْعَامِ കന്നുകാലികളില്‍ لَعِبْرَةً ചിന്താപാഠം, ഉറ്റാലോചിക്കുവാനുള്ള വിഷയം نُّسْقِيكُم നിങ്ങള്‍ക്കു നാം കുടിക്കുവാന്‍ തരുന്നു, കുടിപ്പിക്കുന്നു مِّمَّا യാതൊന്നില്‍നിന്നു فِي بُطُونِهَا അവയുടെ ഉദരങ്ങളില്‍ (വയറുകളില്‍) ഉള്ള وَلَكُمْ നിങ്ങള്‍ക്കുണ്ടു فِيهَا അവയില്‍ مَنَافِعُ ഉപയോഗങ്ങള്‍ كَثِيرَةٌ വളരെ, അധികം وَمِنْهَا അതില്‍നിന്നു تَأْكُلُونَ നിങ്ങള്‍ തിന്നുകയും ചെയ്യുന്നു.
23:21നിശ്ചയമായും, കന്നുകാലികളിലും നിങ്ങള്‍ക്കു ചിന്താപാഠമുണ്ട്; അവയുടെ ഉദരങ്ങളില്‍നിന്നു നിങ്ങള്‍ക്കു നാം (പാല്‍) കുടിക്കുവാന്‍ തരുന്നു; നിങ്ങള്‍ക്കു അവയില്‍ വളരെ ഉപയോഗങ്ങളുണ്ട്; നിങ്ങള്‍ അവയില്‍ നിന്നു (ഭക്ഷണം) തിന്നുകയും ചെയ്യുന്നു;-
وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ﴿٢٢﴾
share
وَعَلَيْهَا അവയുടെ മേലും وَعَلَى الْفُلْكِ കപ്പലുകളിലും تُحْمَلُونَ നിങ്ങള്‍ വഹിക്കപ്പെടുന്നു (നിങ്ങളെ ചുമന്നുകൊണ്ടു പോകുന്നു).
23:22അവയുടെ മേലും, കപ്പലുകളിലുമായി നിങ്ങള്‍ (യാത്രയില്‍) വഹിക്കപ്പെടുകയും ചെയ്യുന്നു.
തഫ്സീർ : 21-22
View   
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ﴿٢٣﴾
share
وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ إِلَىٰ قَوْمِهِ തന്റെ ജനതയിലേക്കു فَقَالَ എന്നിട്ടു അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ اعْبُدُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരു ഇലാഹും, ആരാധ്യനും غَيْرُهُ അവനല്ലാതെ أَفَلَا تَتَّقُونَ അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
23:23നൂഹിനെ, നാം അദ്ദേഹത്തിന്റെ ജനതയുടെ അടുക്കലേക്ക് അയക്കുകയുണ്ടായി; എന്നിട്ട്, അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ! നിങ്ങള്‍ അല്ലാഹുവിനെ (മാത്രം) ആരാധിക്കുവിന്‍; നിങ്ങള്‍ക്കു അവനല്ലാതെ യാതൊരു ഇലാഹും [ആരാധ്യനും] ഇല്ല; അതിനാല്‍, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ!?"
فَقَالَ ٱلْمَلَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا هَـٰذَآ إِلَّا بَشَرٌۭ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَآءَ ٱللَّهُ لَأَنزَلَ مَلَـٰٓئِكَةًۭ مَّا سَمِعْنَا بِهَـٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ﴿٢٤﴾
share
فَقَالَ الْمَلَأُ അപ്പോള്‍ പ്രമുഖസംഘം (പ്രധാനികളായവര്‍) പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവരായ مِن قَوْمِهِ തന്റെ ജനതയില്‍നിന്നു مَا هَـٰذَا ഇവനല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُكُمْ നിങ്ങളെപ്പോലെയുള്ള يُرِيدُ അവന്‍ ഉദ്ദേശിക്കുന്നു أَن يَتَفَضَّلَ അവനു ശ്രേഷ്ഠത ലഭിക്കുവാന്‍, അവന്‍ ശ്രേഷ്ഠനാകുവാന്‍ عَلَيْكُمْ നിങ്ങളുടെമേല്‍ وَلَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَأَنزَلَ അവന്‍ ഇറക്കുക തന്നെ ചെയ്തിരുന്നു مَلَائِكَةً മലക്കുകളെ مَّا سَمِعْنَا നാം കേട്ടിട്ടില്ല بِهَـٰذَا ഇതിനെപ്പറ്റി فِي آبَائِنَا നമ്മുടെ പിതാക്കളില്‍ الْأَوَّلِينَ പൂര്‍വ്വീകന്മാരായ.
23:24അപ്പോള്‍, അദ്ദേഹത്തിന്റെ ജനങ്ങളില്‍നിന്നു് അവിശ്വസിച്ചവരായ പ്രമുഖസംഘം പറഞ്ഞു: "(ജനങ്ങളേ!) ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെന്നല്ലാതെ (മറ്റൊന്നും) അല്ല; തനിക്കു നിങ്ങളുടെമേല്‍ ശ്രേഷ്ഠത ലഭിക്കുവാന്‍ അവന്‍ ഉദ്ദേശിക്കുകയാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ മലക്കുകളെ(ത്തന്നെ) ഇറക്കുമായിരുന്നു. നമ്മുടെ പൂര്‍വ്വികന്മാരായ പിതാക്കളില്‍ നാം ഇതിനെപ്പറ്റി കേട്ടിട്ടില്ല.
إِنْ هُوَ إِلَّا رَجُلٌۢ بِهِۦ جِنَّةٌۭ فَتَرَبَّصُوا۟ بِهِۦ حَتَّىٰ حِينٍۢ﴿٢٥﴾
share
إِنْ هُوَ ഇവനല്ല, അവനല്ല إِلَّا رَجُلٌ ഒരു പുരുഷനല്ലാതെ بِهِ جِنَّةٌ അവനില്‍ ഭ്രാന്തുണ്ട് (അങ്ങിനെയുള്ള) فَتَرَبَّصُوا അതുകൊണ്ടു നിങ്ങള്‍ കാത്തിരിക്കുവിന്‍, പ്രതീക്ഷിച്ചുകൊള്ളുവിന്‍ بِهِ അവനെസംബന്ധിച്ചു حَتَّىٰ حِينٍ കുറച്ചു കാലംവരെ.
23:25"ഇവന്‍, ഭ്രാന്തുള്ള ഒരു പുരുഷന്‍ എന്നല്ലാതെ (ഒന്നും) അല്ല. ആകയാല്‍, അവനെ സംബന്ധിച്ചു കുറച്ചുകാലംവരെ നിങ്ങള്‍ കാത്തിരിക്കുവിന്‍!"
തഫ്സീർ : 23-25
View   
قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ﴿٢٦﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ انصُرْنِي എന്റെ റബ്ബേ എന്നെ സഹായിക്കേണമേ بِمَا كَذَّبُونِ അവര്‍ എന്നെ വ്യാജമാക്കി (കളവാക്കി)യതുകൊണ്ടു.
23:26അദ്ദേഹം പറഞ്ഞു: "എന്റെ റബ്ബേ! ഇവര്‍ എന്നെ വ്യാജമാക്കിയിരിക്കുന്നത് കൊണ്ട് നീ എന്നെ സഹായിക്കേണമേ!"
فَأَوْحَيْنَآ إِلَيْهِ أَنِ ٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ ۙ فَٱسْلُكْ فِيهَا مِن كُلٍّۢ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ مِنْهُمْ ۖ وَلَا تُخَـٰطِبْنِى فِى ٱلَّذِينَ ظَلَمُوٓا۟ ۖ إِنَّهُم مُّغْرَقُونَ﴿٢٧﴾
share
فَأَوْحَيْنَا അപ്പോള്‍ നാം വഹ്-യു നല്‍കി إِلَيْهِ അദ്ദേഹത്തിന് أَنِ اصْنَعِ പണിയുക (ഉണ്ടാക്കുക) എന്നു الْفُلْكَ കപ്പല്‍ بِأَعْيُنِنَا നമ്മുടെ നോട്ടത്തില്‍, ദൃഷ്ടിയില്‍ وَوَحْيِنَا നമ്മുടെ വഹ്-യനുസരിച്ചും فَإِذَا جَاءَ എന്നിട്ടു വന്നാല്‍ أَمْرُنَا നമ്മുടെ കല്‍പന وَفَارَ ഒഴുകുകയും (പൊട്ടി ഒഴുകുകയും) ചെയ്‌താല്‍ التَّنُّورُ അടുപ്പ് فَاسْلُكْ അപ്പോള്‍ പ്രവേശിപ്പിക്കുക فِيهَا അതില്‍ مِن كُلٍّ എല്ലാ വസ്തുവില്‍ നിന്നും زَوْجَيْنِ اثْنَيْنِ ഈരണ്ടു ഇണകളെ وَأَهْلَكَ നിന്റെ ആള്‍ക്കാരെയും, സ്വന്തക്കാരെയും إِلَّا مَن ഒരു കൂട്ടരൊഴികെ سَبَقَ മുമ്പ് കഴിഞ്ഞിരിക്കുന്നു عَلَيْهِ അവരുടെമേല്‍, അവരെ സംബന്ധിച്ചു الْقَوْلُ വാക്ക് مِنْهُمْ അവരില്‍നിന്ന് وَلَا تُخَاطِبْنِي നീ എന്നെ അഭിമുഖീകരിക്കരുത് (എന്നോടു പറയരുതു) فِي الَّذِينَ യാതൊരു കൂട്ടരില്‍ (അവരുടെ കാര്യത്തില്‍) ظَلَمُوا അക്രമം പ്രവര്‍ത്തിച്ചിട്ടുള്ള إِنَّهُم നിശ്ചയമായും അവര്‍ مُّغْرَقُونَ മുക്കി നശിപ്പിക്കപ്പെടുന്നവരാണ്, മുക്കപ്പെടുന്നവരാണ്.
23:27അപ്പോള്‍, അദ്ദേഹത്തിന്നു നാം (ഇങ്ങിനെ) വഹ്-യു നല്‍കി: "നമ്മുടെ നോട്ടത്തിലും, നമ്മുടെ ബോധനമനുസരിച്ചും നീ കപ്പല്‍ പണിയുക; എന്നിട്ടു, നമ്മുടെ കല്‍പന വരുകയും, അടുപ്പ് (ഉറവുപൊട്ടി) ഒഴുകുകയും ചെയ്‌താല്‍. അപ്പോള്‍, എല്ലാ വസ്തുവില്‍നിന്നും ഈരണ്ട് ഇണകളെയും, നിന്റെ ആള്‍ക്കാരെയും അതില്‍ പ്രവേശിപ്പിച്ചു കൊള്ളുക - അവരില്‍ യാതൊരു കൂട്ടരുടെമേല്‍ മുമ്പ് (ശിക്ഷയുടെ) വാക്കു കഴിഞ്ഞിരിക്കുന്നുവോ അവരൊഴികെ - (അവരെ പ്രവേശിപ്പിക്കരുത്). അക്രമം ചെയ്തിട്ടുള്ളവരുടെ കാര്യത്തില്‍, നീ എന്നെ അഭിമുഖീകരിക്കരുത്; നിശ്ചയമായും അവര്‍ മുക്കിനശിപ്പിക്കപ്പെടുന്നവരാകുന്നു."
فَإِذَا ٱسْتَوَيْتَ أَنتَ وَمَن مَّعَكَ عَلَى ٱلْفُلْكِ فَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى نَجَّىٰنَا مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ﴿٢٨﴾
share
فَإِذَا اسْتَوَيْتَ അങ്ങനെ നീ ശരിപ്പെട്ടു കഴിഞ്ഞാല്‍ أَنتَ നീ وَمَن مَّعَكَ നിന്റെ കൂടെയുള്ളവരും عَلَى الْفُلْكِ കപ്പലില്‍ (കയറി) فَقُلِ അപ്പോള്‍ നീ പറയുക الْحَمْدُ സര്‍വ്വസ്തുതിയും لِلَّـهِ അല്ലാഹുവിനാണ് الَّذِي نَجَّانَا നമ്മെ രക്ഷപ്പെടുത്തിയവനായ مِنَ الْقَوْمِ ജനങ്ങളില്‍ നിന്ന് الظَّالِمِينَ അക്രമികളായ.
23:28അങ്ങനെ, നീയും നിന്റെ കൂടെയുള്ളവരും കപ്പലില്‍കയറി ശരിപ്പെട്ടാല്‍, നീ പറയുക: "അക്രമകാരികളായ ജനങ്ങളില്‍നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തിയ അല്ലാഹുവിന്ന് സര്‍വ്വസ്തുതിയും!"
وَقُل رَّبِّ أَنزِلْنِى مُنزَلًۭا مُّبَارَكًۭا وَأَنتَ خَيْرُ ٱلْمُنزِلِينَ﴿٢٩﴾
share
وَقُل പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ أَنزِلْنِي നീ എന്നെ ഇറക്കിത്തരേണമേ مُنزَلًا ഒരു താവളത്ത്, ഇറങ്ങുന്ന ഒരു സ്ഥലത്ത്, ഒരു ഇറക്കിത്തരല്‍ مُّبَارَكًا അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട وَأَنتَ നീയാകട്ടെ, നീ خَيْرُ الْمُنزِلِينَ ഇറക്കിത്തരുന്നവരില്‍ ഉത്തമനുമാണ്.
23:29"എന്റെ റബ്ബേ! അനുഗ്രഹീതമായ ഒരു താവളത്തില്‍, എന്നെ നീ ഇറക്കിത്തരേണമേ, നീ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ!" എന്നും പറയുക.
إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ وَإِن كُنَّا لَمُبْتَلِينَ﴿٣٠﴾
share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ وَإِن كُنَّا നിശ്ചയമായും നാം ആകുന്നു لَمُبْتَلِينَ പരീക്ഷിക്കുന്നവര്‍.
23:30നിശ്ചയമായും അതില്‍ (ആ സംഭവത്തില്‍) പല ദൃഷ്ടാന്തങ്ങളുമുണ്ട്; നിശ്ചയമായും, നാം പരീക്ഷിക്കുന്നവരാകുന്നു.
തഫ്സീർ : 26-30
View   
ثُمَّ أَنشَأْنَا مِنۢ بَعْدِهِمْ قَرْنًا ءَاخَرِينَ﴿٣١﴾
share
ثُمَّ أَنشَأْنَا പിന്നെ നാം ഉല്‍ഭവിപ്പിച്ചു, ഉണ്ടാക്കി مِن بَعْدِهِمْ അവരുടെശേഷം قَرْنًا ഒരു തലമുറയെ, ഒരു കാലക്കാരെ (സമുദായത്തെ) آخَرِينَ വേറെ, വേറെ ആളുകളായ.
23:31പിന്നീട്, അവരുടെ ശേഷം, നാം വേറെ ഒരു തലമുറയെ ഉല്‍ഭവിപ്പിച്ചു;-
فَأَرْسَلْنَا فِيهِمْ رَسُولًۭا مِّنْهُمْ أَنِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ﴿٣٢﴾
share
فَأَرْسَلْنَا എന്നിട്ടു നാം അയച്ചു فِيهِمْ അവരില്‍ رَسُولًا مِّنْهُمْ അവരില്‍നിന്നുതന്നെ ഒരു റസൂലിനെ, ദൂതനെ أَنِ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ എന്നു اللَّـهَ അല്ലാഹുവിനെ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരു ഇലാഹും, ആരാധ്യനും غَيْرُهُ അവനല്ലാതെ, അവനല്ലാത്ത أَفَلَا تَتَّقُونَ എന്നാല്‍ (അതിനാല്‍) നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
23:32എന്നിട്ട്, അവരില്‍നിന്നുതന്നെ ഒരു റസൂലിനെ അവരില്‍ നാം അയച്ചു: "നിങ്ങള്‍ അല്ലാഹുവിനെ (മാത്രം) ആരാധിക്കുവിന്‍, നിങ്ങള്‍ക്ക് അവനല്ലാതെ ഒരു ആരാധ്യനുമില്ല. അതിനാല്‍, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!" എന്നു (അദ്ദേഹം പറഞ്ഞു).
തഫ്സീർ : 31-32
View   
وَقَالَ ٱلْمَلَأُ مِن قَوْمِهِ ٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِلِقَآءِ ٱلْـَٔاخِرَةِ وَأَتْرَفْنَـٰهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا مَا هَـٰذَآ إِلَّا بَشَرٌۭ مِّثْلُكُمْ يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ﴿٣٣﴾
share
وَقَالَ الْمَلَأُ പ്രമുഖസംഘം പറഞ്ഞു مِن قَوْمِهِ അദ്ദേഹത്തിന്റെ ജനതയില്‍നിന്ന് الَّذِينَ كَفَرُوا അവിശ്വസിച്ചവരായ وَكَذَّبُوا വ്യാജമാക്കുകയും ചെയ്ത بِلِقَاءِ الْآخِرَةِ പരലോകത്തെ കാണുന്നതിനെ وَأَتْرَفْنَاهُمْ നാം അവര്‍ക്കു സൗഖ്യം നല്‍കുകയും ചെയ്തിട്ടുള്ള فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തില്‍ مَا هَـٰذَا ഇവനല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُكُمْ നിങ്ങളെപ്പോലെയുള്ള يَأْكُلُ അവന്‍ തിന്നുന്നു مِمَّا യാതൊന്നില്‍ നിന്നു تَأْكُلُونَ നിങ്ങള്‍ തിന്നുന്നു مِنْهُ അതില്‍ നിന്നു (അങ്ങിനെയുള്ളതില്‍നിന്നു) وَيَشْرَبُ അവന്‍ കുടിക്കുകയും ചെയ്യുന്നു مِمَّا تَشْرَبُونَ നിങ്ങള്‍ കുടിക്കുന്നതില്‍നിന്നു.
23:33അദ്ദേഹത്തിന്റെ ജനതയില്‍നിന്ന്, അവിശ്വസിക്കുകയും പരലോകത്തെ കാണുന്നതിനെ വ്യാജമാക്കുകയും ഐഹിക ജീവിതത്തില്‍ നാം സൗഖ്യം നല്‍കുകയും ചെയ്തിട്ടുള്ളവരായ പ്രമുഖസംഘം (ഇപ്രകാരം) പറഞ്ഞു: "ഇവന്‍ നിങ്ങളെപോലെയുള്ള ഒരു മനുഷ്യന്‍ എന്നല്ലാതെ (മറ്റൊന്നും തന്നെ) അല്ല: നിങ്ങള്‍ തിന്നുന്നതില്‍നിന്നു അവന്‍ തിന്നുകയും, നിങ്ങള്‍ കുടിക്കുന്നതില്‍നിന്ന് അവന്‍ കുടിക്കുകയും ചെയ്യുന്നു."
وَلَئِنْ أَطَعْتُم بَشَرًۭا مِّثْلَكُمْ إِنَّكُمْ إِذًۭا لَّخَـٰسِرُونَ﴿٣٤﴾
share
وَلَئِنْ أَطَعْتُم നിങ്ങള്‍ അനുസരിച്ചുവെങ്കില്‍ بَشَرًا ഒരു മനുഷ്യനെ مِّثْلَكُمْ നിങ്ങളെപ്പോലെയുള്ള إِنَّكُمْ നിശ്ചയമായും നിങ്ങള്‍ إِذًا എന്നാല്‍, അപ്പോള്‍ لَّخَاسِرُونَ നഷ്ടക്കാര്‍ തന്നെ.
23:34"നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍, നിശ്ചയമായും അപ്പോള്‍ നിങ്ങള്‍ നഷ്ടക്കാര്‍ തന്നെയാണ്."
أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنتُمْ تُرَابًۭا وَعِظَـٰمًا أَنَّكُم مُّخْرَجُونَ﴿٣٥﴾
share
أَيَعِدُكُمْ അവന്‍ നിങ്ങളോട് താക്കീതു ചെയ്യുന്നുവോ أَنَّكُمْ നിങ്ങളാണെന്ന് إِذَا مِتُّمْ നിങ്ങള്‍ മരണപ്പെട്ടാല്‍ وَكُنتُمْ നിങ്ങള്‍ ആകുകയും (ചെയ്‌താല്‍) تُرَابًا മണ്ണ് وَعِظَامًا എല്ലുകളും أَنَّكُم مُّخْرَجُونَ നിശ്ചയമായും നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുന്നവരാണെന്ന്.
23:35"നിങ്ങള്‍ മരിച്ച് മണ്ണും എല്ലുമായിത്തീര്‍ന്നാലും, നിങ്ങള്‍ (രണ്ടാമതും) പുറത്തു കൊണ്ടുവരപ്പെടുന്നവരാണെന്നു അവന്‍ നിങ്ങളോട് താക്കീതു നല്‍കുന്നുവോ?!"
هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ﴿٣٦﴾
share
هَيْهَاتَ വിദൂരം (അസംഭവ്യം) هَيْهَاتَ വിദൂരം لِمَا تُوعَدُونَ നിങ്ങളോട് താക്കീതു ചെയ്യപ്പെടുന്ന കാര്യം.
23:36"നിങ്ങളോട് താക്കീതു നല്‍കപ്പെടുന്നകാര്യം വളരെ വിദൂരം, വിദൂരം!"
إِنْ هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ﴿٣٧﴾
share
إِنْ هِيَ അതല്ല إِلَّا حَيَاتُنَا നമ്മുടെ ജീവിതമല്ലാതെ الدُّنْيَا ഐഹികമായ نَمُوتُ നാം മരിക്കുന്നു وَنَحْيَا നാം ജീവിക്കയും ചെയ്യുന്നു وَمَا نَحْنُ നാമല്ലതന്നെ بِمَبْعُوثِينَ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവര്‍.
23:37"അത് [ജീവിതമെന്നത്] നമ്മുടെ ഐഹിക ജീവിതമല്ലാതെ (ഒന്നും) ഇല്ല;" നാം മരിക്കുന്നു, ജീവിക്കുകയും ചെയ്യുന്നു - നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല തന്നെ!
إِنْ هُوَ إِلَّا رَجُلٌ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًۭا وَمَا نَحْنُ لَهُۥ بِمُؤْمِنِينَ﴿٣٨﴾
share
إِنْ هُوَ അവന്‍ അല്ല إِلَّا رَجُلٌ ഒരു പുരുഷന്‍ അല്ലാതെ افْتَرَىٰ കെട്ടിച്ചമച്ച, കെട്ടിപ്പറയുന്ന عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ كَذِبًا കളവ് وَمَا نَحْنُ നാം അല്ലതന്നെ لَهُ അവനെ بِمُؤْمِنِينَ വിശ്വസിക്കുന്നവര്‍.
23:38"ഇവന്‍ അല്ലാഹുവിന്റെമേല്‍ വ്യാജം കെട്ടിച്ചമക്കുന്ന ഒരു പുരുഷനല്ലാതെ (ഒന്നും) അല്ല; നാം അവനെ വിശ്വസിക്കുന്നവരല്ല തന്നെ."
തഫ്സീർ : 33-38
View   
قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ﴿٣٩﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ രക്ഷിതാവേ, റബ്ബേ انصُرْنِي നീ എന്നെ സഹായിക്കണേ بِمَا كَذَّبُونِ ഇവര്‍ എന്നെ വ്യാജമാക്കിയതുകൊണ്ട്.
23:39അദ്ദേഹം പറഞ്ഞു: "റബ്ബേ! ഇവര്‍ എന്നെ വ്യാജമാക്കിയിരിക്കുന്നതുകൊണ്ട് നീ എന്നെ സഹായിക്കേണമേ!"
قَالَ عَمَّا قَلِيلٍۢ لَّيُصْبِحُنَّ نَـٰدِمِينَ﴿٤٠﴾
share
قَالَ അവന്‍ പറഞ്ഞു عَمَّا قَلِيلٍ അല്‍പകാലം കൊണ്ടു, കുറഞ്ഞകാലത്തില്‍ لَّيُصْبِحُنَّ നിശ്ചയമായും അവര്‍ ആയിത്തീരും نَادِمِينَ ഖേദിക്കുന്നവര്‍.
23:40അവന്‍ [അല്ലാഹു] പറഞ്ഞു: "നിശ്ചയമായും, അല്‍പ കാലംകൊണ്ട് അവര്‍ ഖേദിക്കുന്നവരായിത്തീരുന്നതാണ്."
فَأَخَذَتْهُمُ ٱلصَّيْحَةُ بِٱلْحَقِّ فَجَعَلْنَـٰهُمْ غُثَآءًۭ ۚ فَبُعْدًۭا لِّلْقَوْمِ ٱلظَّـٰلِمِينَ﴿٤١﴾
share
فَأَخَذَتْهُمُ അങ്ങനെ അവരെ പിടികൂടി, പിടിപെട്ടു الصَّيْحَةُ കഠോരശബ്ദം, അട്ടഹാസം بِالْحَقِّ മുറപ്രകാരം, യഥാര്‍ത്ഥത്തില്‍ فَجَعَلْنَاهُمْ അങ്ങനെ നാം അവരെ ആക്കി غُثَاءً ചണ്ടി, ചവര്‍ فَبُعْدًا അപ്പോള്‍ (ആകയാല്‍) വിദൂരം, വിദൂരത لِّلْقَوْمِ ജനതക്ക് الظَّالِمِينَ അക്രമികളായ.
23:41അങ്ങനെ, (നീതി) മുറയനുസരിച്ച് (ആ) കഠോര ശബ്ദം അവരെ പിടികൂടി; എന്നിട്ട് നാം അവരെ ചണ്ടിയാക്കി (നശിപ്പിച്ചു) കളഞ്ഞു. ആകയാല്‍, അക്രമികളായ ജനതക്ക് (കാരുണ്യത്തില്‍നിന്നും) വിദൂരത:
തഫ്സീർ : 39-41
View   
ثُمَّ أَنشَأْنَا مِنۢ بَعْدِهِمْ قُرُونًا ءَاخَرِينَ﴿٤٢﴾
share
ثُمَّ أَنشَأْنَا പിന്നെ നാം ഉത്ഭവിപ്പിച്ചു مِن بَعْدِهِمْ അവരുടെ ശേഷമായി قُرُونًا തലമുറകളെ آخَرِينَ വേറെ ആളുകളായ.
23:42പിന്നീട്, അവരുടെ ശേഷമായി പല തലമുറകളെയും നാം ഉത്ഭവിപ്പിച്ചു;-
مَا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَـْٔخِرُونَ﴿٤٣﴾
share
مَا تَسْبِقُ മുന്‍കടക്കുന്നില്ല, മുന്‍കടന്നിരുന്നില്ല مِنْ أُمَّةٍ ഒരു സമുദായവും തന്നെ أَجَلَهَا അതിന്റെ അവധി وَمَا يَسْتَأْخِرُونَ പിന്നിലായിപ്പോകുന്നുമില്ല.
23:43ഒരു സമുദായവും തന്നെ, അതിന്റെ അവധിയെ മുന്‍കടക്കുന്നതല്ല; (അവധിക്ക്) പിന്നിലായിപ്പോകുന്നതുമല്ല.
ثُمَّ أَرْسَلْنَا رُسُلَنَا تَتْرَا ۖ كُلَّ مَا جَآءَ أُمَّةًۭ رَّسُولُهَا كَذَّبُوهُ ۚ فَأَتْبَعْنَا بَعْضَهُم بَعْضًۭا وَجَعَلْنَـٰهُمْ أَحَادِيثَ ۚ فَبُعْدًۭا لِّقَوْمٍۢ لَّا يُؤْمِنُونَ﴿٤٤﴾
share
ثُمَّ أَرْسَلْنَا പിന്നെ നാം അയച്ചു رُسُلَنَا നമ്മുടെ റസൂലുകളെ تَتْرَىٰ തുടര്‍ച്ചയായി, തുടരെത്തുടരെ كُلَّ مَا جَاءَ വരുമ്പോഴെല്ലാം أُمَّةً ഒരു സമുദായത്തിന് رَّسُولُهَا അതിന്റെ റസൂല്‍ كَذَّبُوهُ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَأَتْبَعْنَا അങ്ങനെ നാം അനുഗമിപ്പിച്ചു, തുടര്‍ത്തിവിട്ടു بَعْضَهُم അവരില്‍ ചിലരെ بَعْضًا ചിലരോടു وَجَعَلْنَاهُمْ അവരെ നാം ആക്കുകയും ചെയ്തു أَحَادِيثَ വര്‍ത്തമാനങ്ങള്‍, കഥാവിഷയങ്ങള്‍ فَبُعْدًا അപ്പോള്‍ വിദൂരത لِّقَوْمٍ ഒരു ജനങ്ങള്‍ക്കു لَّا يُؤْمِنُونَ വിശ്വസിക്കാത്ത.
23:44പിന്നീട്, നാം നമ്മുടെ ദൂതന്മാരെ [റസൂലുകളെ] തുടരെത്തുടരെ അയച്ചുകൊണ്ടിരുന്നു; ഓരോ സമുദായത്തിനും, അതിന്റെ ദൂതന്‍ വരുമ്പോഴെല്ലാം അവര്‍, അദ്ദേഹത്തെ വ്യാജമാക്കുകയാണ് ചെയ്തത്. അങ്ങനെ, അവരില്‍ ചിലരെ ചിലരോട് നാം അനുഗമിപ്പിച്ചു. [ഒന്നിനു ശേഷം ഒന്നായി നശിപ്പിച്ചു]. അവരെ (മുഴുവനും) നാം കഥാവിഷയങ്ങളാക്കുകയും ചെയ്തു. അപ്പോള്‍, വിശ്വസിക്കാതിരിക്കുന്ന ജനങ്ങള്‍ക്ക് (കാരുണ്യത്തില്‍നിന്നും) വിദൂരത!
തഫ്സീർ : 42-44
View   
ثُمَّ أَرْسَلْنَا مُوسَىٰ وَأَخَاهُ هَـٰرُونَ بِـَٔايَـٰتِنَا وَسُلْطَـٰنٍۢ مُّبِينٍ﴿٤٥﴾
share
ثُمَّ أَرْسَلْنَا പിന്നെ, നാം അയച്ചു مُوسَىٰ മൂസയെ وَأَخَاهُ هَارُونَ അദ്ദേഹത്തിന്റെ സഹോദരന്‍ ഹാറൂനെയും بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി وَسُلْطَانٍ അധികൃത രേഖയുമായും مُّبِينٍ വ്യക്തമായ, സ്പഷ്ടമായ.
23:45പിന്നീട്, മൂസായെയും, അദ്ദേഹത്തിന്റെ സഹോദരന്‍ ഹാറൂനെയും, നമ്മുടെ ദൃഷ്ടാന്തങ്ങളോടും, വ്യക്തമായ അധികൃതരേഖയോടും കൂടി നാം അയക്കുകയുണ്ടായി.
إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا عَالِينَ﴿٤٦﴾
share
إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്ക് وَمَلَئِهِ അവന്റെ പ്രമുഖസംഘത്തിന്റെയും, പ്രധാനികളുടെയും فَاسْتَكْبَرُوا എന്നിട്ട് അവര്‍ അഹംഭാവം നടിച്ചു وَكَانُوا അവരായിരുന്നു قَوْمًا ഒരു ജനത عَالِينَ പൊങ്ങച്ചക്കാരായ (ഔന്നത്യം കാട്ടുന്ന).
23:46ഫിര്‍ഔന്റെയും അവന്റെ പ്രമുഖസംഘത്തിന്റെയും അടുക്കലേക്ക്. അപ്പോള്‍ അവര്‍ അഹംഭാവം നടിക്കുകയാണ് ചെയ്തത്; അവര്‍ പൊങ്ങച്ചക്കാരായ ഒരു ജനതയായിരുന്നു.
فَقَالُوٓا۟ أَنُؤْمِنُ لِبَشَرَيْنِ مِثْلِنَا وَقَوْمُهُمَا لَنَا عَـٰبِدُونَ﴿٤٧﴾
share
فَقَالُوا അതിനാല്‍ അവര്‍ പറഞ്ഞു أَنُؤْمِنُ നാം വിശ്വസിക്കുകയോ, വിശ്വസിക്കുമോ لِبَشَرَيْنِ രണ്ടു മനുഷ്യരെ مِثْلِنَا നമ്മെപ്പോലെയുള്ള وَقَوْمُهُمَا അവരുടെ ജനങ്ങളാകട്ടെ لَنَا നമ്മുക്ക്, നമ്മുടെ عَابِدُونَ ആരാധകന്‍മാരാണ്.
23:47അതിനാല്‍, അവര്‍ പറഞ്ഞു: "നമ്മെപ്പോലെയുള്ള രണ്ടു മനുഷ്യന്‍മാരെ - അവരുടെ ജനങ്ങളാകട്ടെ, നമ്മുടെ ആരാധകന്‍മാരുമാണ് - നാം വിശ്വസിക്കുകയോ?!"
فَكَذَّبُوهُمَا فَكَانُوا۟ مِنَ ٱلْمُهْلَكِينَ﴿٤٨﴾
share
فَكَذَّبُوهُمَا അങ്ങനെ രണ്ടാളെയും അവര്‍ കളവാക്കി فَكَانُوا അതിനാല്‍ അവര്‍ ആയി مِنَ الْمُهْلَكِينَ നശിപ്പിക്കപ്പെട്ടവരില്‍.
23:48അങ്ങനെ അവര്‍, രണ്ടുപേരെയും വ്യാജമാക്കി; തന്നിമിത്തം അവര്‍ നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായിത്തീര്‍ന്നു!
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ لَعَلَّهُمْ يَهْتَدُونَ﴿٤٩﴾
share
وَلَقَدْ آتَيْنَا നാം നല്‍കുകയുണ്ടായിട്ടുണ്ട്, തീര്‍ച്ചയായും നല്‍കി مُوسَى മൂസാക്ക് الْكِتَابَ വേദഗ്രന്ഥം, ഗ്രന്ഥം لَعَلَّهُمْ അവര്‍ ആകുവാന്‍വേണ്ടി, ആയേക്കാം يَهْتَدُونَ സന്‍മാര്‍ഗ്ഗം പ്രാപിക്കും.
23:49മൂസാക്ക് നാം വേദഗ്രന്ഥം നല്‍കിയിട്ടുമുണ്ട് - അവര്‍ [അദ്ദേഹത്തിന്റെ ജനത] സന്‍മാര്‍ഗ്ഗം പ്രാപിക്കുവാന്‍ വേണ്ടി.
തഫ്സീർ : 45-49
View   
وَجَعَلْنَا ٱبْنَ مَرْيَمَ وَأُمَّهُۥٓ ءَايَةًۭ وَءَاوَيْنَـٰهُمَآ إِلَىٰ رَبْوَةٍۢ ذَاتِ قَرَارٍۢ وَمَعِينٍۢ﴿٥٠﴾
share
وَجَعَلْنَا നാം ആക്കി ابْنَ مَرْيَمَ ഇബ്നുമര്‍യമിനെ (മര്‍യമിന്റെ മകനെ) وَأُمَّهُ തന്റെ ഉമ്മയെയും آيَةً ഒരു ദൃഷ്ടാന്തം وَآوَيْنَاهُمَا രണ്ടാള്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു إِلَىٰ رَبْوَةٍ ഒരു മേടു പ്രദേശത്തേക്ക് ذَاتِ قَرَارٍ നിവാസയോഗ്യമായ, താമസിക്കാന്‍ പറ്റിയ وَمَعِينٍ ഒഴുക്കുജലമുള്ളതുമായ.
23:50"ഇബ്നു മര്‍യമി"നെയും തന്റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു; നിവാസയോഗ്യവും, ഒഴുക്കുജലമുള്ളതുമായ ഒരു മേടു പ്രദേശത്തേക്ക് (എത്തിച്ച്) രണ്ടുപേര്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു.
തഫ്സീർ : 50-50
View   
يَـٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَـٰتِ وَٱعْمَلُوا۟ صَـٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌۭ﴿٥١﴾
share
يَا أَيُّهَا الرُّسُلُ ഹേ റസൂലുകളേ كُلُوا നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِنَ الطَّيِّبَاتِ വിശിഷ്ട (നല്ല) വസ്തുക്കളില്‍നിന്നു് وَاعْمَلُوا പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍ صَالِحًا സല്‍ക്കര്‍മ്മം, നല്ല പ്രവൃത്തി إِنِّي നിശ്ചയമായും ഞാന്‍ بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്താണെന്ന് عَلِيمٌ അറിയുന്നവനാണ്.
23:51"ഹേ, ദൂതന്‍മാരേ [റസൂലുകളേ]! നിങ്ങള്‍ വിശിഷ്ടവസ്തുക്കളില്‍നിന്നു് തിന്നുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍! നിശ്ചയമായും നിങ്ങള്‍ എന്തു പ്രവര്‍ത്തിക്കുന്നുവോ അതിനെപ്പറ്റി ഞാന്‍ അറിയുന്നവനാകുന്നു.
وَإِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةًۭ وَٰحِدَةًۭ وَأَنَا۠ رَبُّكُمْ فَٱتَّقُونِ﴿٥٢﴾
share
وَإِنَّ هَـٰذِهِ നിശ്ചയമായും ഇത്, ഇതാണ് أُمَّتُكُمْ നിങ്ങളുടെ സമുദായം أُمَّةً وَاحِدَةً ഏക സമുദായം وَأَنَا ഞാന്‍, ഞാനാകട്ടെ رَبُّكُمْ നിങ്ങളുടെ റബ്ബുമാണ് فَاتَّقُونِ അതിനാല്‍ എന്നോട് ഭക്തികാണിക്കുവിന്‍, എന്നെ സൂക്ഷിക്കുവിന്‍.
23:52നിശ്ചയമായും, ഇതാണ് നിങ്ങളുടെ സമുദായം - ഏകസമുദായം! ഞാന്‍ നിങ്ങളുടെ റബ്ബുമാകുന്നു; ആകയാല്‍, നിങ്ങള്‍ എന്നോട് ഭക്തികാണിക്കുവിന്‍!" (ഇതായിരുന്നു എല്ലാവരോടും കല്‍പിക്കപ്പെട്ടിരുന്നത്).
فَتَقَطَّعُوٓا۟ أَمْرَهُم بَيْنَهُمْ زُبُرًۭا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ﴿٥٣﴾
share
فَتَقَطَّعُوا എന്നാല്‍ അവര്‍ മുറിച്ചെടുത്തു أَمْرَهُم അവരുടെ കാര്യം بَيْنَهُمْ തങ്ങള്‍ക്കിടയില്‍ زُبُرًا കഷ്ണങ്ങളായി, തുണ്ടം തുണ്ടമായി كُلُّ حِزْبٍ എല്ലാ കക്ഷിയും بِمَا لَدَيْهِمْ തങ്ങളുടെ പക്കല്‍ ഉള്ളതുകൊണ്ട്, ഉള്ളതില്‍ فَرِحُونَ സംതൃപ്തരാണ്, സന്തുഷ്ടരാണ്.
23:53എന്നാല്‍, അവര്‍ (ജനങ്ങള്‍) തങ്ങളുടെ കാര്യത്തെ തങ്ങള്‍ക്കിടയില്‍ കണ്ടംതുണ്ടമായി മുറിച്ചെടുത്തുകളഞ്ഞു. ഓരോ കക്ഷിയും തങ്ങളുടെ അടുക്കലുള്ളതുകൊണ്ട് സംതൃപ്തരാണ്.
തഫ്സീർ : 51-53
View   
فَذَرْهُمْ فِى غَمْرَتِهِمْ حَتَّىٰ حِينٍ﴿٥٤﴾
share
فَذَرْهُمْ എന്നാല്‍ അവരെ വിട്ടേക്കുക فِي غَمْرَتِهِمْ അവരുടെ വിഡ്ഢിത്തത്തില്‍, മൂഢതയില്‍, അശ്രദ്ധയില്‍, അന്ധതയില്‍ حَتَّىٰ حِينٍ കുറച്ചുകാലം വരെ.
23:54(നബിയേ!) കുറച്ചു കാലംവരെ അവരെ അവരുടെ വിഡ്ഢിത്തത്തിലായി വിട്ടേക്കുക!
أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِۦ مِن مَّالٍۢ وَبَنِينَ﴿٥٥﴾
share
أَيَحْسَبُونَ അവര്‍ വിചാരിക്കുന്നുണ്ടോ أَنَّمَا നിശ്ചയമായും യതൊന്ന്‍ ആണെന്നു نُمِدُّهُم بِهِ നാം അവര്‍ക്കു അതു മൂലം സഹായം നല്‍കുന്നു (അങ്ങിനെയുള്ള) مِن مَّالٍ ധനമായിട്ടും وَبَنِينَ മക്കളായിട്ടും.
23:55അവര്‍ വിചാരിക്കുന്നുണ്ടോ - ധനവും, മക്കളുമായി നാം അവര്‍ക്ക് സഹായം നല്‍കുന്നത്, -
نُسَارِعُ لَهُمْ فِى ٱلْخَيْرَٰتِ ۚ بَل لَّا يَشْعُرُونَ﴿٥٦﴾
share
نُسَارِعُ നാം ബദ്ധപ്പെട്ട് കൊടുക്കുകയാണ് (എന്ന്) لَهُمْ അവര്‍ക്ക് فِي الْخَيْرَاتِ നന്മകളില്‍, നല്ല കാര്യങ്ങളില്‍ بَل പക്ഷേ, എന്നാല്‍ لَّا يَشْعُرُونَ അവര്‍ ഗ്രഹിക്കുന്നില്ല, അറിയുന്നില്ല.
23:56നന്മകളുടെ കൂട്ടത്തില്‍ അവര്‍ക്ക് നാം ബദ്ധപ്പെട്ട് നല്‍കുകയാണെന്ന്?! പക്ഷേ, അതൊരു പരീക്ഷണം മാത്രമാണെന്ന (പരമാര്‍ത്ഥം) അവര്‍ ഗ്രഹിക്കുന്നില്ല.
തഫ്സീർ : 54-56
View   
إِنَّ ٱلَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ﴿٥٧﴾
share
إِنَّ الَّذِينَ നിശ്ചയമായും ഒരു കൂട്ടര്‍ هُم അവര്‍ مِّنْ خَشْيَةِ പേടിച്ചതു നിമിത്തം رَبِّهِم തങ്ങളുടെ റബ്ബിനെ مُّشْفِقُونَ ഭയപ്പാടുള്ളവരാണ് (അങ്ങിനെയുള്ളവര്‍).
23:57നിശ്ചയമായും, തങ്ങളുടെ റബ്ബിനെ പേടിച്ചതു നിമിത്തം ഭയപ്പാടുള്ളവരായ ആളുകളും;
وَٱلَّذِينَ هُم بِـَٔايَـٰتِ رَبِّهِمْ يُؤْمِنُونَ﴿٥٨﴾
share
وَالَّذِينَ ഒരു കൂട്ടരും هُم അവര്‍ بِآيَاتِ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ ലക്ഷ്യങ്ങളില്‍ يُؤْمِنُونَ വിശ്വസിക്കുന്നു.
23:58തങ്ങളുടെ റബ്ബിന്റെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുന്നവരായ ആളുകളും;
وَٱلَّذِينَ هُم بِرَبِّهِمْ لَا يُشْرِكُونَ﴿٥٩﴾
share
وَالَّذِينَ യാതൊരു കൂട്ടരും هُم അവര്‍ بِرَبِّهِمْ തങ്ങളുടെ റബ്ബിനോട് لَا يُشْرِكُونَ പങ്കുചേര്‍ക്കുകയില്ല.
23:59തങ്ങളുടെ റബ്ബിനോട് (യാതൊന്നും) പങ്കുചേര്‍ക്കാത്ത ആളുകളും;
وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ﴿٦٠﴾
share
وَالَّذِينَ യാതൊരു കൂട്ടരും يُؤْتُونَ അവര്‍ കൊടുക്കും مَا آتَوا തങ്ങള്‍ കൊടുക്കുന്നത് وَّقُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ ആയിക്കൊണ്ട്‌ وَجِلَةٌ നടുങ്ങിയവ, പേടിച്ചവ أَنَّهُمْ അവര്‍ ആണെന്നതിനാല്‍ إِلَىٰ رَبِّهِمْ അവരുടെ റബ്ബിങ്കലേക്കു رَاجِعُونَ മടങ്ങിച്ചെല്ലുന്നവര്‍ (എന്നതിനാല്‍).
23:60തങ്ങള്‍ (വല്ലവര്‍ക്കും) കൊടുക്കുന്നതിനെ - അവര്‍ തങ്ങളുടെ റബ്ബിങ്കലേക്ക് മടങ്ങിച്ചെല്ലുന്നവരാണ് എന്നതിനാല്‍ - ഹൃദയങ്ങള്‍ നടുങ്ങുന്നവരായിക്കൊണ്ട് കൊടുക്കുന്നവരും;-
أُو۟لَـٰٓئِكَ يُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَهُمْ لَهَا سَـٰبِقُونَ﴿٦١﴾
share
أُولَـٰئِكَ അക്കൂട്ടര്‍, അങ്ങിനെയുള്ളവര്‍ يُسَارِعُونَ ധൃതിപ്പെടുന്നു, ബദ്ധപ്പെടുന്നു فِي الْخَيْرَاتِ നല്ലകാര്യങ്ങളില്‍ وَهُمْ അവര്‍ لَهَا അതിനു, അതിലേക്കു سَابِقُونَ മുന്‍കടക്കുന്നവരാണു, മുന്നോട്ടു വരുന്നവരാണു (താനും).
23:61അങ്ങിനെയുള്ളവര്‍, നല്ലകാര്യങ്ങളില്‍ ധൃതികൂട്ടുകയാണ് ചെയ്യുന്നത്; അവര്‍ അതിലേക്ക് മുന്‍കടക്കുന്നവരുമാകുന്നു.
തഫ്സീർ : 57-61
View   
وَلَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَلَدَيْنَا كِتَـٰبٌۭ يَنطِقُ بِٱلْحَقِّ ۚ وَهُمْ لَا يُظْلَمُونَ﴿٦٢﴾
share
وَلَا نُكَلِّفُ നാം ശാസിക്കുകയില്ല, നിര്‍ബ്ബന്ധിക്കുകയില്ല نَفْسًا ഒരു ദേഹത്തോടും, ഒരാളോടും إِلَّا وُسْعَهَا അതിന് കഴിവുള്ളതല്ലാതെ وَلَدَيْنَا നമ്മുടെ അടുക്കലുണ്ട് كِتَابٌ ഒരു ഗ്രന്ഥം يَنطِقُ അത് തുറന്നുപറയും, മൊഴിയും بِالْحَقِّ യഥാര്‍ത്ഥത്തെ, സത്യത്തെ وَهُمْ അവര്‍ لَا يُظْلَمُونَ ആക്രമിക്കപ്പെടുന്നതുമല്ല.
23:62ഒരു ദേഹത്തോടും, അതിന് കഴിവുള്ളതല്ലാതെ നാം ശാസിക്കുകയില്ല; യഥാര്‍ത്ഥം തുറന്നുപറയുന്ന ഒരു ഗ്രന്ഥം [രേഖ] നമ്മുടെ അടുക്കല്‍ ഉണ്ട്; അവര്‍ അക്രമിക്കപ്പെടുന്നതല്ല.
തഫ്സീർ : 62-62
View   
بَلْ قُلُوبُهُمْ فِى غَمْرَةٍۢ مِّنْ هَـٰذَا وَلَهُمْ أَعْمَـٰلٌۭ مِّن دُونِ ذَٰلِكَ هُمْ لَهَا عَـٰمِلُونَ﴿٦٣﴾
share
بَلْ എങ്കിലും, പക്ഷെ قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ فِي غَمْرَةٍ അന്ധതയിലാണ്, അശ്രദ്ധയിലാണ്, മൂടലിലാണ് مِّنْ هَـٰذَا ഇതിനെക്കുറിച്ചു وَلَهُمْ അവര്‍ക്കുണ്ട് أَعْمَالٌ ചില പ്രവൃത്തികള്‍ مِّن دُونِ ذَٰلِكَ അതുകൂടാതെ هُمْ അവര്‍ لَهَا അതു, അവയെ عَامِلُونَ പ്രവര്‍ത്തിക്കുന്നവരാണ്.
23:63എങ്കിലും, അവരുടെ [അവിശ്വാസികളുടെ] ഹൃദയങ്ങള്‍ ഇതിനെക്കുറിച്ച്‌ അന്ധതയിലാകുന്നു. അവര്‍ക്ക് അത് [മേല്‍പറഞ്ഞത്] കൂടാതെയുള്ള ചില പ്രവൃത്തികളാണുള്ളത്; അത് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരാണ്;-
حَتَّىٰٓ إِذَآ أَخَذْنَا مُتْرَفِيهِم بِٱلْعَذَابِ إِذَا هُمْ يَجْـَٔرُونَ﴿٦٤﴾
share
حَتَّىٰ إِذَا أَخَذْنَا അങ്ങനെ നാം പിടിക്കുന്നതായാല്‍ مُتْرَفِيهِم അവരിലുള്ള സുഖിയന്‍മാരെ بِالْعَذَابِ ശിക്ഷകൊണ്ട്, ശിക്ഷമൂലം إِذَا هُمْ അപ്പോള്‍ അവരതാ يَجْأَرُونَ നിലവിളി കൂട്ടുന്നു, വിളിച്ചു നിലവിളിക്കുന്നു.
23:64അങ്ങനെ, അവരിലുള്ള സുഖിയന്‍മാരെ ശിക്ഷമൂലം നാം പിടിക്കുന്നതയാല്‍, അപ്പോഴതാ, അവര്‍ നിലവിളി കൂട്ടുന്നു!
لَا تَجْـَٔرُوا۟ ٱلْيَوْمَ ۖ إِنَّكُم مِّنَّا لَا تُنصَرُونَ﴿٦٥﴾
share
لَا تَجْأَرُوا നിങ്ങള്‍ നിലവിളി കൂട്ടേണ്ട الْيَوْمَ ഇന്ന് إِنَّكُم നിശ്ചയമായും നിങ്ങള്‍ مِّنَّا നമ്മില്‍നിന്നു لَا تُنصَرُونَ നിങ്ങള്‍ സഹായിക്കപ്പെടുകയില്ല.
23:65(അവരോട് പറയപ്പെടും:) "ഇന്ന് നിങ്ങള്‍ നിലവിളി കൂട്ടേണ്ടാ [അതുകൊണ്ട് ഫലമില്ല]! നിശ്ചയമായും നിങ്ങള്‍ക്ക്, നമ്മില്‍നിന്ന് സഹായം നല്‍കപ്പെടുകയില്ല;-
قَدْ كَانَتْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَكُنتُمْ عَلَىٰٓ أَعْقَـٰبِكُمْ تَنكِصُونَ﴿٦٦﴾
share
قَدْ كَانَتْ തീര്‍ച്ചയായും ആയിരുന്നു آيَاتِي എന്റെ ലക്ഷ്യങ്ങള്‍ (വചനങ്ങള്‍) تُتْلَىٰ عَلَيْكُمْ നിങ്ങള്‍ക്ക് ഓതിത്തരപ്പെട്ടിരുന്നു فَكُنتُمْ അപ്പോള്‍ നിങ്ങളായിരുന്നു عَلَىٰ أَعْقَابِكُمْ നിങ്ങളുടെ മടമ്പുകാലുകളിലായി تَنكِصُونَ മടങ്ങി (പിന്‍വാങ്ങി) പ്പോകുക (യായിരുന്നു).
23:66തീര്‍ച്ചയായും, എന്റെ (വേദ) ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടുവന്നിരുന്നു; അപ്പോള്‍ നിങ്ങള്‍, നിങ്ങളുടെ മടമ്പുകാലുകളില്‍ (വന്നപാടെ) തന്നെ മടങ്ങിപ്പോകുകയായിരുന്നു ചെയ്തത്;-
مُسْتَكْبِرِينَ بِهِۦ سَـٰمِرًۭا تَهْجُرُونَ﴿٦٧﴾
share
مُسْتَكْبِرِينَ അഹങ്കാരികളായ നിലയില്‍, അഹംഭാവം നടിച്ചുകൊണ്ട്‌ بِهِ سَامِرًا അതില്‍ രാക്കഥ പറഞ്ഞുകൊണ്ട് تَهْجُرُون നിങ്ങള്‍ പിച്ചുപറഞ്ഞു കൊണ്ടിരുന്നു, തോന്ന്യാസം പറഞ്ഞു കൊണ്ട്.
23:67അഹങ്കാരികളായ നിലയില്‍ - അതില്‍ [വേദഗ്രന്ഥത്തില്‍] രാക്കഥയുമായി - നിങ്ങള്‍ പിച്ചുപറഞ്ഞും കൊണ്ടിരിക്കുന്നവരായിരുന്നു".
തഫ്സീർ : 63-67
View   
أَفَلَمْ يَدَّبَّرُوا۟ ٱلْقَوْلَ أَمْ جَآءَهُم مَّا لَمْ يَأْتِ ءَابَآءَهُمُ ٱلْأَوَّلِينَ﴿٦٨﴾
share
أَفَلَمْ يَدَّبَّرُوا എന്നാല്‍ അവര്‍ ഉറ്റാലോചിക്കുന്നില്ലേ الْقَوْلَ വാക്ക്, പറയുന്നത് أَمْ جَاءَهُم അഥവാ തങ്ങള്‍ക്ക് വന്നിരിക്കുന്നുവോ مَّا لَمْ يَأْتِ വന്നിട്ടില്ലാത്തത് آبَاءَهُمُ അവരുടെ പിതാക്കള്‍ക്ക് الْأَوَّلِينَ പൂര്‍വ്വന്‍മാരായ, മുമ്പുള്ളവരായ.
23:68(പറയുന്ന) വാക്ക് [ഖുര്‍ആന്‍] അവര്‍ ഉറ്റാലോചിക്കുന്നില്ലേ?! അഥവാ, തങ്ങളുടെ പൂര്‍വ്വപിതാക്കള്‍ക്ക് വന്നിട്ടില്ലാത്തതൊന്ന് ഇവര്‍ക്ക് വന്നിരിക്കുന്നുവോ?!
أَمْ لَمْ يَعْرِفُوا۟ رَسُولَهُمْ فَهُمْ لَهُۥ مُنكِرُونَ﴿٦٩﴾
share
أَمْ لَمْ يَعْرِفُوا അല്ലെങ്കില്‍ അവര്‍ അറിഞ്ഞിട്ടില്ലെയോ رَسُولَهُمْ അവരുടെ റസൂലിനെ فَهُمْ അതിനാല്‍ അവര്‍ لَهُ അദ്ദേഹത്തെ مُنكِرُونَ നിഷേധിക്കുന്നവരാണ് (എന്നുണ്ടോ).
23:69അതല്ലെങ്കില്‍, അവര്‍ തങ്ങളുടെ റസൂലിനെ അറിഞ്ഞിട്ടില്ല - അതിനാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിക്കുന്നവരാണോ?!
أَمْ يَقُولُونَ بِهِۦ جِنَّةٌۢ ۚ بَلْ جَآءَهُم بِٱلْحَقِّ وَأَكْثَرُهُمْ لِلْحَقِّ كَـٰرِهُونَ﴿٧٠﴾
share
أَمْ يَقُولُونَ അല്ലെങ്കില്‍ അവര്‍ പറയുന്നുവോ بِهِ അദ്ദേഹത്തിനുണ്ട് (എന്ന്) جِنَّةٌ ഭ്രാന്ത് بَلْ എന്നാല്‍, എങ്കിലും جَاءَهُم അദ്ദേഹം അവര്‍ക്ക് വന്നിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥവും കൊണ്ട് وَأَكْثَرُهُمْ അവരില്‍ അധികമാളുകളും لِلْحَقِّ യഥാര്‍ത്ഥത്തെ كَارِهُونَ വെറുക്കുന്നവരാണ്.
23:70അല്ലെങ്കില്‍, അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്ന് അവര്‍ പറയുന്നുവോ?! എന്നാല്‍, (വാസ്തവത്തില്‍,) അദ്ദേഹം അവരുടെ അടുക്കല്‍ യഥാര്‍ത്ഥം കൊണ്ടുവന്നിരിക്കുകയാണ്; അവരില്‍ അധികമാളുകളും, യഥാര്‍ത്ഥത്തെ വെറുക്കുന്നവരുമാകുന്നു.
തഫ്സീർ : 68-70
View   
وَلَوِ ٱتَّبَعَ ٱلْحَقُّ أَهْوَآءَهُمْ لَفَسَدَتِ ٱلسَّمَـٰوَٰتُ وَٱلْأَرْضُ وَمَن فِيهِنَّ ۚ بَلْ أَتَيْنَـٰهُم بِذِكْرِهِمْ فَهُمْ عَن ذِكْرِهِم مُّعْرِضُونَ﴿٧١﴾
share
وَلَوِ اتَّبَعَ അനുസരിച്ചു വന്നിരുന്നുവെങ്കില്‍ الْحَقُّ യഥാര്‍ത്ഥം, സത്യം أَهْوَاءَهُمْ അവരുടെ ഇച്ഛകളെ لَفَسَدَتِ നാശമടയുമായിരുന്നു, കുഴപ്പത്തിലാകുമായിരുന്നു السَّمَاوَاتُ ആകാശങ്ങള്‍ وَالْأَرْضُ ഭൂമിയും وَمَن فِيهِنَّ അവയിലുള്ളവരും بَلْ പക്ഷെ أَتَيْنَاهُم നാം അവരുടെ അടുക്കല്‍ ചെന്നിരിക്കുന്നു بِذِكْرِهِمْ അവര്‍ക്കുള്ള ഉപദേശവും കൊണ്ടു فَهُمْ എന്നാല്‍ അവര്‍ عَن ذِكْرِهِم അവരുടെ ഉപദേശത്തില്‍ നിന്നു مُّعْرِضُونَ തിരിഞ്ഞുകളയുന്നവരാണ്.
23:71യഥാര്‍ത്ഥം അവരുടെ ഇച്ഛകള്‍ക്കനുസരിച്ചു വന്നിരുന്നുവെങ്കില്‍, ആകാശങ്ങളും, ഭൂമിയും, അവയിലുള്ളവരും (എല്ലാം തന്നെ) കുഴപ്പത്തിലാകുമായിരുന്നു! പക്ഷേ, നാം അവരുടെ അടുക്കല്‍ അവര്‍ക്കുള്ള ഉപദേശവുംകൊണ്ട് ചെന്നിരിക്കുകയാണ്; എന്നാല്‍ അവരാകട്ടെ, അവരുടെ (ആ) ഉപദേശത്തില്‍നിന്ന് തിരിഞ്ഞുകളയുന്നവരാകുന്നു.
തഫ്സീർ : 71-71
View   
أَمْ تَسْـَٔلُهُمْ خَرْجًۭا فَخَرَاجُ رَبِّكَ خَيْرٌۭ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ﴿٧٢﴾
share
أَمْ അതല്ല, ഒരു പക്ഷേ تَسْأَلُهُمْ നീ അവരോട് ചോദിക്കുന്നുവോ خَرْجًا വല്ല പുറപ്പാടും, ആദായവും فَخَرَاجُ رَبِّكَ എന്നാല്‍ നിന്റെ റബ്ബിന്റെ പുറപ്പാടു, ആദായം خَيْرٌ ഉത്തമമാണ്, കൂടുതല്‍ നല്ലതാണ് وَهُوَ അവന്‍ خَيْرُ الرَّازِقِينَ ഉപജീവനം (ആഹാരം) നല്‍കുന്നവരില്‍ ഉത്തമനാകുന്നു.
23:72(നബിയേ,) ഒരു പക്ഷേ, നീ അവരോട് വല്ല പുറപ്പാടും [ആദായവും] ചോദിക്കുന്നുണ്ടോ?! - എന്നാല്‍, നിന്റെ റബ്ബിന്റെ (പക്കല്‍നിന്നുള്ള) പുറപ്പാട് ഏറ്റവും നല്ലതാകുന്നു. അവന്‍, ഉപജീവനം നല്‍കുന്നവരില്‍വെച്ച് ഏറ്റവും നല്ലവനത്രെ.
وَإِنَّكَ لَتَدْعُوهُمْ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٧٣﴾
share
وَإِنَّكَ നിശ്ചയമായും നീ لَتَدْعُوهُمْ നീ അവരെ ക്ഷണിക്കുന്നു إِلَىٰ صِرَاطٍ മാര്‍ഗ്ഗത്തിലേക്ക് مُّسْتَقِيمٍ നേരായ, ചൊവ്വായ.
23:73നിശ്ചയമായും, നീ അവരെ നേരായ മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുകയാകുന്നു.
وَإِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ عَنِ ٱلصِّرَٰطِ لَنَـٰكِبُونَ﴿٧٤﴾
share
وَإِنَّ നിശ്ചയമായും الَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ عَنِ الصِّرَاطِ മാര്‍ഗ്ഗം വിട്ടു لَنَاكِبُونَ തെറ്റിപ്പോകുന്നവര്‍ തന്നെയാണ്.
23:74പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, (ആ) മാര്‍ഗ്ഗം വിട്ടുതെറ്റിപ്പോകുന്നവര്‍ തന്നെയാണ്.
തഫ്സീർ : 72-74
View   
وَلَوْ رَحِمْنَـٰهُمْ وَكَشَفْنَا مَا بِهِم مِّن ضُرٍّۢ لَّلَجُّوا۟ فِى طُغْيَـٰنِهِمْ يَعْمَهُونَ﴿٧٥﴾
share
وَلَوْ رَحِمْنَاهُمْ നാം അവര്‍ക്കു കരുണ ചെയ്തിരുന്നുവെങ്കില്‍ وَكَشَفْنَا നാം നീക്കം ചെയ്യുകയും, തുറവിയാക്കുകയും مَا بِهِم അവരിലുള്ളതിനെ مِّن ضُرٍّ വിഷമമായിട്ടു لَّلَجُّوا അവര്‍ ശഠിച്ചു നില്‍ക്കുക തന്നെ ചെയ്യും فِي طُغْيَانِهِمْ അവരുടെ അതിക്രമത്തില്‍ يَعْمَهُونَ അന്ധാളിച്ചുകൊണ്ടു, പരിഭ്രമിച്ചുകൊണ്ടു.
23:75നാം അവരോട് കരുണ കാണിക്കുകയും, അവരിലുള്ള വിഷമം നീക്കുകയും ചെയ്താലും, അവര്‍ തങ്ങളുടെ അതിക്രമത്തില്‍ അന്ധാളിച്ചുകൊണ്ട് ശഠിച്ചു നില്‍ക്കുക തന്നെ ചെയ്യുന്നതാണ്.
وَلَقَدْ أَخَذْنَـٰهُم بِٱلْعَذَابِ فَمَا ٱسْتَكَانُوا۟ لِرَبِّهِمْ وَمَا يَتَضَرَّعُونَ﴿٧٦﴾
share
وَلَقَدْ أَخَذْنَاهُم തീര്‍ച്ചയായും അവരെ നാം പിടിച്ചു, പിടിക്കുകയുണ്ടായി بِالْعَذَابِ ശിക്ഷകൊണ്ട് فَمَا اسْتَكَانُوا എന്നിട്ടു അവര്‍ കീഴൊതുങ്ങിയില്ല لِرَبِّهِمْ അവരുടെ റബ്ബിന് وَمَا يَتَضَرَّعُونَ അവര്‍ താഴ്മ കാണിക്കുന്നുമില്ല.
23:76നാം അവരെ ശിക്ഷകൊണ്ട് പിടിക്കുകയുണ്ടായി. എന്നിട്ട്, അവര്‍ തങ്ങളുടെ റബ്ബിന് കീഴൊതുങ്ങിയില്ല; അവര്‍ (അവനോട്) താഴ്മ കാണിക്കുന്നുമില്ല!-
حَتَّىٰٓ إِذَا فَتَحْنَا عَلَيْهِم بَابًۭا ذَا عَذَابٍۢ شَدِيدٍ إِذَا هُمْ فِيهِ مُبْلِسُونَ﴿٧٧﴾
share
حَتَّىٰ إِذَا فَتَحْنَا അങ്ങനെ നാം തുറക്കുമ്പോള്‍ عَلَيْهِم അവരില്‍ بَابًا ഒരു കവാടം (വാതില്‍), ഒരുവകുപ്പു ذَا عَذَابٍ ശിക്ഷയുടേതായ شَدِيدٍ കഠിനമായ إِذَا هُمْ അപ്പോഴതാ അവര്‍ فِيهِ അതില്‍ مُبْلِسُونَ ആശയറ്റവരാകുന്നു, നിരാശപ്പെട്ടവരാകുന്നു (അതുവരേക്കും).
23:77കഠിന ശിക്ഷയുടെതായ ഒരു കവാടം അവരില്‍ നാം തുറക്കുന്നതായാല്‍ - അപ്പോഴതാ, അവര്‍ അതില്‍ ആശയറ്റ് പോകുന്നവരായിരിക്കും - അതുവരെക്കും (അവര്‍ ഈ നില തുടരും).
തഫ്സീർ : 75-77
View   
وَهُوَ ٱلَّذِىٓ أَنشَأَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًۭا مَّا تَشْكُرُونَ﴿٧٨﴾
share
وَهُوَ അവനാണ് الَّذِي أَنشَأَ ഉണ്ടാക്കിയിട്ടുള്ളവന്‍ لَكُمُ നിങ്ങള്‍ക്ക് السَّمْعَ കേള്‍വി وَالْأَبْصَارَ കാഴ്ചകളും وَالْأَفْئِدَةَ ഹൃദയങ്ങളും قَلِيلًا അല്‍പമാത്രമേ مَّا تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്യുന്നു(ള്ളു).
23:78അവനാണ് (അല്ലാഹുവാണ്) നിങ്ങള്‍ക്ക് കേള്‍വിയും, കാഴ്ചയും, ഹൃദയങ്ങളും ഉണ്ടാക്കിത്തന്നിട്ടുള്ളവന്‍, നിങ്ങള്‍ അല്‍പ്പമാത്രമേ നന്ദിചെയ്യുന്നുള്ളു.
وَهُوَ ٱلَّذِى ذَرَأَكُمْ فِى ٱلْأَرْضِ وَإِلَيْهِ تُحْشَرُونَ﴿٧٩﴾
share
وَهُوَ അവന്‍ തന്നെ الَّذِي ذَرَأَكُمْ നിങ്ങളെ വര്‍ദ്ധിപ്പിച്ചിട്ടുള്ളവന്‍ فِي الْأَرْضِ ഭൂമിയില്‍ وَإِلَيْهِ അവങ്കലേക്കു തന്നെ تُحْشَرُونَ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും.
23:79അവന്‍ തന്നെയാണ്, നിങ്ങളെ ഭൂമിയില്‍ വര്‍ദ്ധിപ്പിച്ചുണ്ടാക്കിയവനും; അവന്റെ അടുക്കലേക്കുതന്നെ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും.
وَهُوَ ٱلَّذِى يُحْىِۦ وَيُمِيتُ وَلَهُ ٱخْتِلَـٰفُ ٱلَّيْلِ وَٱلنَّهَارِ ۚ أَفَلَا تَعْقِلُونَ﴿٨٠﴾
share
وَهُوَ الَّذِي അവന്‍ തന്നെയാണ് യാതൊരുവനും يُحْيِي അവന്‍ ജീവിപ്പിക്കുന്നു وَيُمِيتُ മരിപ്പിക്കുകയും ചെയ്യുന്നു (അങ്ങിനെയുള്ളവന്‍) وَلَهُ അവന്റെ വകയാണ്, അവന്റേതാണ് اخْتِلَافُ اللَّيْلِ രാവുവ്യത്യാസപ്പെടുന്നതു وَالنَّهَارِ പകലും أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ മനസിരുത്തുന്നില്ലേ.
23:80അവന്‍ തന്നെയാണ്, ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നവനും; രാവും, പകലും വ്യത്യാസപ്പെടുന്നതും അവന്റെ വകയാണ്. അപ്പോള്‍, നിങ്ങള്‍ മനസ്സിരുത്തുന്നില്ലേ?!
بَلْ قَالُوا۟ مِثْلَ مَا قَالَ ٱلْأَوَّلُونَ﴿٨١﴾
share
بَلْ എന്നാല്‍, പക്ഷേ قَالُوا അവര്‍ പറയുകയാണ്‌ مِثْلَ مَا قَالَ പറഞ്ഞതുപോലെ الْأَوَّلُونَ പൂര്‍വ്വികന്‍മാര്‍, മുമ്പുള്ളവര്‍.
23:81എന്നാല്‍, പൂര്‍വ്വികന്‍മാര്‍ പറഞ്ഞ (അതേ) മാതിരി അവര്‍ പറയുകയാണ്‌;-
قَالُوٓا۟ أَءِذَا مِتْنَا وَكُنَّا تُرَابًۭا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ﴿٨٢﴾
share
قَالُوا അവര്‍ പറയുന്നു أَإِذَا مِتْنَا നാം മരണപ്പെട്ടിട്ടാണോ وَكُنَّا നാം ആയിത്തീരുകയും تُرَابًا മണ്ണ് وَعِظَامًا എല്ലുകളും أَإِنَّا لَمَبْعُوثُونَ നിശ്ചയമായും നാം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരാകുന്നത്?
23:82അവര്‍ പറയുന്നു: "ഞങ്ങള്‍ മരിക്കുകയും, മണ്ണും എല്ലുമായിത്തീരുകയും ചെയ്‌താല്‍, ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരായിരിക്കുമെന്നോ?! (അത് സംഭവ്യമല്ല.).
لَقَدْ وُعِدْنَا نَحْنُ وَءَابَآؤُنَا هَـٰذَا مِن قَبْلُ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ﴿٨٣﴾
share
لَقَدْ وُعِدْنَا نَحْنُ തീര്‍ച്ചയായും ഞങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുണ്ട് وَآبَاؤُنَا ഞങ്ങളുടെ പിതാക്കളോടും هَـٰذَا ഇതു, ഇക്കാര്യം مِن قَبْلُ മുമ്പു, മുമ്പുതന്നെ إِنْ هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പഴങ്കഥകളല്ലാതെ, പുരാണ കഥകളല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ.
23:83"ഞങ്ങളോടും, മുമ്പ് ഞങ്ങളുടെ പിതാക്കളോടും ഇത് വാഗ്ദത്തം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. ഇത് പൂര്‍വ്വികന്‍മാരുടെ പഴങ്കഥകളല്ലാതെ (വേറെ) ഒന്നുമല്ല.
തഫ്സീർ : 78-83
View   
قُل لِّمَنِ ٱلْأَرْضُ وَمَن فِيهَآ إِن كُنتُمْ تَعْلَمُونَ﴿٨٤﴾
share
قُل പറയുക, ചോദിക്കുക لِّمَنِ ആര്‍ക്കാണ്, ആരുടേതാണ് الْأَرْضُ ഭൂമി وَمَن فِيهَا അതിലുള്ളവരും إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം (എന്നുണ്ടെങ്കില്‍).
23:84(നബിയേ!) ചോദിക്കുക: "ഭൂമിയും, അതിലുള്ളവരും ആരുടേതാണ് - നിങ്ങള്‍ക്ക് അറിയാമെങ്കില്‍ (പറയൂ)?!"
سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ﴿٨٥﴾
share
سَيَقُولُونَ അവര്‍ പറഞ്ഞുകൊള്ളും, പറഞ്ഞേക്കും لِلَّـهِ അല്ലാഹുവിന്റേതാണ് قُلْ പറയുക أَفَلَا تَذَكَّرُونَ എന്നാല്‍ ആലോചിക്കുന്നില്ലേ, ഓര്‍ക്കുന്നില്ലേ.
23:85അവര്‍ പറഞ്ഞുകൊള്ളും: "അല്ലാഹുവിന്റേതാണ്" എന്ന്. പറയുക: "എന്നാല്‍ നിങ്ങള്‍ ആലോചിക്കുന്നില്ലേ?!"
قُلْ مَن رَّبُّ ٱلسَّمَـٰوَٰتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ﴿٨٦﴾
share
قُلْ പറയുക, ചോദിക്കുക مَن ആരാണ് رَّبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബ്, നാഥന്‍ السَّبْعِ ഏഴ്, ഏഴായ وَرَبُّ الْعَرْشِ അര്‍ശിന്റെ റബ്ബും الْعَظِيمِ മഹത്തായ, വമ്പിച്ച.
23:86ചോദിക്കുക: ഏഴ് ആകാശങ്ങളുടെ നാഥനും, മഹത്തായ "അര്‍ശി"ന്റെ [സിംഹാസനത്തിന്റെ] നാഥനും ആരാണ്?!"
سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَتَّقُونَ﴿٨٧﴾
share
سَيَقُولُونَ അവര്‍ പറഞ്ഞേക്കും لِلَّـهِ അല്ലാഹുവിന്റേതാണ് قُلْ പറയുക, ചോദിക്കുക أَفَلَا تَتَّقُونَ എന്നാല്‍ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
23:87അവര്‍ പറഞ്ഞുകൊള്ളും: ("അതും) അല്ലാഹുവിന്റേതാണ്" എന്ന്. പറയുക: "എന്നാല്‍, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!"
قُلْ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍۢ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ﴿٨٨﴾
share
قُلْ പറയുക, ചോദിക്കുക مَن ആരാണുള്ളതു بِيَدِهِ അവന്റെ കൈവശമാണ് مَلَكُوتُ ഭരണാധികാരം, രാജാധിപത്യം كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَهُوَ يُجِيرُ അവന്‍ രക്ഷ നല്‍കുകയും ചെയ്യും وَلَا يُجَارُ രക്ഷ നല്‍കപ്പെടുകയുമില്ല عَلَيْهِ അവന്റെമേല്‍ (അവന്നെതിരില്‍) إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയുന്നു, നിങ്ങള്‍ക്കറിയാം (എങ്കില്‍).
23:88ചോദിക്കുക: "എല്ലാ വസ്തുവിന്റെയും ഭരണാധികാരം തന്റെ കൈവശമാണ്, അവനാണ് രക്ഷ നല്‍കുന്നത്, അവനെതിരില്‍ രക്ഷ നല്‍കപ്പെടുകയുമില്ല - ഇങ്ങിനെയുള്ള ഒരുവന്‍ ആരാണ്?- നിങ്ങള്‍ക്ക് അറിയാമെങ്കില്‍ (പറയൂ)!"
سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ﴿٨٩﴾
share
سَيَقُولُونَ അവര്‍ പറഞ്ഞുകൊള്ളും لِلَّـهِ അല്ലാഹുവിന്റേതാണ് قُلْ പറയുക فَأَنَّىٰ എന്നാല്‍ എങ്ങിനെയാണ് تُسْحَرُونَ നിങ്ങള്‍ മായത്തിലകപ്പെടുന്നു (മയക്കപ്പെടുന്നു).
23:89അവര്‍ പറഞ്ഞുകൊള്ളും: "(അതെല്ലാം) അല്ലാഹുവിനുള്ളതാണ്" എന്ന്. പറയുക: "എന്നാല്‍ എങ്ങിനെയാണ്, നിങ്ങള്‍ മായത്തിലകപ്പെട്ടു പോകുന്നത്?!"
بَلْ أَتَيْنَـٰهُم بِٱلْحَقِّ وَإِنَّهُمْ لَكَـٰذِبُونَ﴿٩٠﴾
share
بَلْ എന്നാല്‍, പക്ഷേ أَتَيْنَاهُم നാം അവര്‍ക്കു ചെന്നിരിക്കുന്നു بِالْحَقِّ സത്യവുമായി, യഥാര്‍ത്ഥവും കൊണ്ടു وَإِنَّهُمْ നിശ്ചയമായും അവരാകട്ടെ لَكَاذِبُونَ കള്ളവാദികളുമാണ്, കളവു പറയുന്നവര്‍ തന്നെ.
23:90പക്ഷേ, (വാസ്തവത്തില്‍) നാം അവര്‍ക്കു യഥാര്‍ത്ഥവുംകൊണ്ട് ചെന്നിരിക്കുകയാണ്; നിശ്ചയമായും അവരാകട്ടെ, കള്ളവാദികളുമാണ്.
തഫ്സീർ : 84-90
View   
مَا ٱتَّخَذَ ٱللَّهُ مِن وَلَدٍۢ وَمَا كَانَ مَعَهُۥ مِنْ إِلَـٰهٍ ۚ إِذًۭا لَّذَهَبَ كُلُّ إِلَـٰهٍۭ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَىٰ بَعْضٍۢ ۚ سُبْحَـٰنَ ٱللَّهِ عَمَّا يَصِفُونَ﴿٩١﴾
share
مَا اتَّخَذَ اللَّـهُ അല്ലാഹു സ്വീകരിച്ചിട്ടില്ല, ഏര്‍പ്പെടുത്തിയിട്ടില്ല مِن وَلَدٍ യാതൊരു സന്താനത്തെയും وَمَا كَانَ ഇല്ലതാനും مَعَهُ അവനോടൊപ്പം مِنْ إِلَـٰهٍ ഒരു ഇലാഹും, ആരാധ്യനും إِذًا എന്നു വരികില്‍, അങ്ങിനെയാണെങ്കില്‍ لَّذَهَبَ പോകുമായിരുന്നു كُلُّ إِلَـٰهٍ ഓരോ ഇലാഹും بِمَا خَلَقَ താന്‍ സൃഷ്ടിച്ചതും കൊണ്ടു وَلَعَلَا പൊങ്ങച്ചം കാണിക്കുകയും ചെയ്യും, ഔന്നത്യം കാണിക്കയും ചെയ്യും بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരുടെമേല്‍, ചിലരോടു سُبْحَانَ اللَّـهِ അല്ലാഹു പരിശുദ്ധന്‍ عَمَّا يَصِفُونَ അവര്‍ വര്‍ണ്ണിച്ചു പറയുന്നതില്‍ നിന്നു.
23:91അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല; അവനോടൊപ്പം യാതൊരു ഇലാഹും ഇല്ലതാനും. (ഉണ്ട്) എന്ന് വരികില്‍, ഓരോ ഇലാഹും അവന്‍ സൃഷ്ടിച്ചതും കൊണ്ടുപോകുകയും, അവരില്‍ ചിലര്‍ ചിലരുടെ മേല്‍ പൊങ്ങച്ചം കാണിക്കുകയും ചെയ്യുമായിരുന്നു. അവര്‍ വര്‍ണ്ണിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതില്‍നിന്ന് അല്ലാഹു മഹാപരിശുദ്ധന്‍!
عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَتَعَـٰلَىٰ عَمَّا يُشْرِكُونَ﴿٩٢﴾
share
عَالِمِ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണ് وَالشَّهَادَةِ ദൃശ്യത്തെയും فَتَعَالَىٰ അപ്പോള്‍ അവന്‍ മഹോന്നതനാകുന്നു, വളരെ ഉന്നതനായിരിക്കുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു.
23:92അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ് (അവന്‍). അപ്പോള്‍, അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നും അവന്‍ മഹോന്നതനാകുന്നു.
തഫ്സീർ : 91-92
View   
قُل رَّبِّ إِمَّا تُرِيَنِّى مَا يُوعَدُونَ﴿٩٣﴾
share
قُل പറയുക رَّبِّ എന്റെ റബ്ബേ إِمَّا تُرِيَنِّي നീ എനിക്കു (വല്ലപ്പോഴും) കാണിച്ചുതരികയാണെങ്കില്‍ مَا يُوعَدُونَ അവരോടു താക്കീതു ചെയ്യപ്പെടുന്നതു.
23:93(നബിയേ,) പറയുക: "റബ്ബേ! ഇവരോട് താക്കീത് ചെയ്യപ്പെടുന്നതിനെ [ശിക്ഷയെ] വല്ലപ്പോഴും നീ എനിക്ക് കാണുമാറാക്കുകയാണെങ്കില്‍,-
رَبِّ فَلَا تَجْعَلْنِى فِى ٱلْقَوْمِ ٱلظَّـٰلِمِينَ﴿٩٤﴾
share
رَبِّ എന്റെ റബ്ബേ, രക്ഷിതാവേ فَلَا تَجْعَلْنِي അപ്പോള്‍ എന്നെ നീ ആക്കരുതേ (പെടുത്തരുതേ) فِي الْقَوْمِ ജനങ്ങളില്‍ الظَّالِمِينَ അക്രമികളായ.
23:94എന്റെ റബ്ബേ - അപ്പോള്‍ എന്നെ (ഈ) അക്രമികളായ ജനങ്ങളില്‍ നീ പെടുത്തരുതേ!"
وَإِنَّا عَلَىٰٓ أَن نُّرِيَكَ مَا نَعِدُهُمْ لَقَـٰدِرُونَ﴿٩٥﴾
share
وَإِنَّا നിശ്ചയമായും നാമാകട്ടെ عَلَىٰ أَن نُّرِيَكَ നിനക്കു കാണിച്ചുതരുവാന്‍ مَا نَعِدُهُمْ നാം അവരോടു താക്കീതു ചെയ്യുന്നതിനെ لَقَادِرُونَ കഴിവുള്ളവര്‍ തന്നെയാണ്.
23:95നിശ്ചയമായും നാമാകട്ടെ; അവരോട് നാം താക്കീത് ചെയ്യുന്നതിനെ നിനക്ക് കാട്ടിത്തരുവാന്‍ കഴിവുള്ളവര്‍ തന്നെയാകുന്നു.
തഫ്സീർ : 93-95
View   
ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ ٱلسَّيِّئَةَ ۚ نَحْنُ أَعْلَمُ بِمَا يَصِفُونَ﴿٩٦﴾
share
ادْفَعْ നീ തടുക്കുക, തടയുക بِالَّتِي യാതൊരു കാര്യംകൊണ്ടു هِيَ أَحْسَنُ അതു ഏറ്റവും നല്ലതാണു السَّيِّئَةَ തിന്‍മയെ نَحْنُ നാം أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് بِمَا يَصِفُونَ അവര്‍ വര്‍ണ്ണിച്ചു പറയുന്നതിനെപ്പറ്റി.
23:96ഏറ്റവും നല്ല കാര്യമേതോ അതുകൊണ്ട് തിന്മയെ നീ തടുത്തുകൊള്ളുക, അവര്‍ വര്‍ണ്ണിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.
وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَٰتِ ٱلشَّيَـٰطِينِ﴿٩٧﴾
share
وَقُل പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ أَعُوذُ ഞാന്‍ രക്ഷ തേടുന്നു, ശരണം തേടുന്നു بِكَ നിന്നോടു, നിന്നില്‍ مِنْ هَمَزَاتِ ദുര്‍മ്മന്ത്രങ്ങളില്‍ നിന്ന്, ദുര്‍ബോധനങ്ങളില്‍ നിന്ന് الشَّيَاطِينِ പിശാചുക്കളുടെ.
23:97(ഇങ്ങിനെ) പറയുകയും ചെയ്യുക: "എന്റെ റബ്ബേ! പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍നിന്ന് ഞാന്‍ നിന്നോടു രക്ഷതേടുന്നു;
وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ﴿٩٨﴾
share
وَأَعُوذُ ഞാന്‍ രക്ഷതേടുകയും ചെയ്യുന്നു بِكَ നിന്നോട് رَبِّ എന്റെ റബ്ബേ أَن يَحْضُرُونِ അവര്‍ എന്റെ അടുക്കല്‍ സന്നിഹിതരാകുന്ന (ഹാജറാകുന്ന) തില്‍നിന്ന്.
23:98"അവര്‍, എന്റെ അടുക്കല്‍ സന്നിഹിതരാകുന്നതില്‍ നിന്നും - റബ്ബേ - ഞാന്‍ നിന്നോട് രക്ഷതേടുന്നു."
തഫ്സീർ : 96-98
View   
حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ﴿٩٩﴾
share
حَتَّىٰ അങ്ങനെ (ഇതുവരെക്കും) إِذَا جَاءَ വന്നാല്‍, വരുമ്പോള്‍ أَحَدَهُمُ അവരില്‍ ഒരാള്‍ക്ക് الْمَوْتُ മരണം قَالَ അവന്‍ പറയും رَبِّ എന്റെ റബ്ബേ ارْجِعُونِ എന്നെ മടക്കിത്തരുവിന്‍.
23:99അങ്ങനെ, (ഒടുക്കം) അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: "റബ്ബേ! എന്നെ മടക്കിത്തരുവിന്‍,-
لَعَلِّىٓ أَعْمَلُ صَـٰلِحًۭا فِيمَا تَرَكْتُ ۚ كَلَّآ ۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَا ۖ وَمِن وَرَآئِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ﴿١٠٠﴾
share
لَعَلِّي أَعْمَلُ ഞാന്‍ പ്രവര്‍ത്തിച്ചേക്കാം صَالِحًا നല്ലതു, സല്‍ക്കര്‍മ്മം فِيمَا تَرَكْتُ ഞാന്‍ ഉപേക്ഷ വരുത്തിയതില്‍, വിട്ടുകളഞ്ഞതില്‍ كَلَّا ഒരിക്കലുമില്ല, അങ്ങിനെയല്ല, വേണ്ടാ إِنَّهَا നിശ്ചയമായും അതു كَلِمَةٌ ഒരു വാക്യം, വാക്കു هُوَ അവന്‍ قَائِلُهَا അതു പറയുന്നവനാണ് (അതുപറയുന്നു) وَمِن وَرَائِهِم അവരുടെ അപ്പുറമുണ്ട്, പിന്നിലുണ്ട് بَرْزَخٌ ഒരുമറ, വേലിമറ, തടവ് إِلَىٰ يَوْمِ ദിവസംവരെ يُبْعَثُونَ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന.
23:100ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ളതില്‍ ഞാന്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചേക്കാം!" എന്നു. ഒരിക്കലുമില്ല! അതൊരുവാക്യം - അവനത് പറഞ്ഞുകൊണ്ടിരിക്കുന്നു ( - അത്രമാത്രം). അവരുടെ അപ്പുറം, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസംവരേക്കും ഒരു (തരം) വേലിമറയുമുണ്ട്. [അതവരെ മടങ്ങിപ്പോകുവാന്‍ വിടുന്നതല്ല.]
തഫ്സീർ : 99-100
View   
فَإِذَا نُفِخَ فِى ٱلصُّورِ فَلَآ أَنسَابَ بَيْنَهُمْ يَوْمَئِذٍۢ وَلَا يَتَسَآءَلُونَ﴿١٠١﴾
share
فَإِذَا نُفِخَ എനി ഊതപ്പെട്ടാല്‍ فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ فَلَا أَنسَابَ അപ്പോള്‍ കുടുംബബന്ധങ്ങളില്ല بَيْنَهُمْ അവര്‍ക്കിടയില്‍ يَوْمَئِذٍ അന്നത്തെ ദിവസം وَلَا يَتَسَاءَلُونَ അവരന്യോന്യം ചോദിക്കുന്നതുമല്ല.
23:101എനി, കാഹളത്തില്‍ ഊതപ്പെട്ടാല്‍ പിന്നെ - അന്ന് - അവര്‍ക്കിടയില്‍ യാതൊരു കുടുംബബന്ധങ്ങളും ഉണ്ടായിരിക്കയില്ല; അവരന്യോന്യം ചോദിക്കയുമില്ല.
തഫ്സീർ : 101-101
View   
فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ﴿١٠٢﴾
share
فَمَن അപ്പോള്‍ ആര്‍, ഏതൊരുവന്‍ ثَقُلَتْ ഘനമുള്ളതായി مَوَازِينُهُ അവന്റെ തൂക്കങ്ങള്‍ فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ الْمُفْلِحُونَ അവര്‍ തന്നെ വിജയികള്‍.
23:102അപ്പോള്‍ ആരുടെ (സല്ക്കര്‍മ്മത്തിന്റെ) തൂക്കങ്ങള്‍ ഘനമുള്ളതായോ ആ കൂട്ടര്‍ തന്നെയാണ് വിജയികള്‍!
وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فِى جَهَنَّمَ خَـٰلِدُونَ﴿١٠٣﴾
share
وَمَنْ ആര്‍, ഏതൊരുവര്‍ خَفَّتْ ലഘുവായി مَوَازِينُهُ അവന്റെ തൂക്കങ്ങള്‍ فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ الَّذِينَ خَسِرُوا നഷ്ടപ്പെടുത്തിയവരാണ് أَنفُسَهُمْ തങ്ങളുടെ ദേഹങ്ങളെ فِي جَهَنَّمَ നരകത്തില്‍ خَالِدُونَ സ്ഥിരവാസികളാണ്.
23:103ആരുടെ തൂക്കങ്ങള്‍ ലഘുവായിപ്പോയോ അവരാണ്, തങ്ങളുടെ സ്വന്തം ദേഹങ്ങളെ നഷ്ടപ്പെടുത്തിയിട്ടുള്ളവര്‍ - (അതായത്:) നരകത്തില്‍ സ്ഥിരവാസികള്‍!
تَلْفَحُ وُجُوهَهُمُ ٱلنَّارُ وَهُمْ فِيهَا كَـٰلِحُونَ﴿١٠٤﴾
share
تَلْفَحُ എരിക്കും, കരിക്കും وُجُوهَهُمُ അവരുടെ മുഖങ്ങളെ النَّارُ അഗ്നി, നരകം وَهُمْ അവരാകട്ടെ فِيهَا അതില്‍ كَالِحُونَ മുഖം ചുളിക്കുന്നവരായിരിക്കും, പല്ലിളിക്കുന്നവരായിരിക്കും.
23:104നരകം അവരുടെ മുഖങ്ങളെ എരിച്ചുകളയും; അവരതില്‍ മുഖം ചുളിച്ച് (പല്ലിളിച്ചു) കൊണ്ടിരിക്കുന്നവരുമായിരിക്കും.
തഫ്സീർ : 102-104
View   
أَلَمْ تَكُنْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَكُنتُم بِهَا تُكَذِّبُونَ﴿١٠٥﴾
share
أَلَمْ تَكُنْ ആയിരുന്നില്ലേ آيَاتِي എന്റെ ലക്ഷ്യങ്ങള്‍ (വചനങ്ങള്‍) تُتْلَىٰ ഓതിത്തരപ്പെട്ടിരുന്നു (ഇല്ലേ) عَلَيْكُمْ നിങ്ങള്‍ക്ക് فَكُنتُم بِهَا അപ്പോള്‍ നിങ്ങളായിരുന്നു تُكَذِّبُونَ അവയെ വ്യാജമാക്കിയിരുന്നു.
23:105"എന്റെ ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്ക് ഓതിത്തരപ്പെട്ടിരുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ അവയെ വ്യാജമാക്കിക്കളയുകയായിരുന്നുവല്ലോ!"
قَالُوا۟ رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْمًۭا ضَآلِّينَ﴿١٠٦﴾
share
قَالُوا അവര്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ غَلَبَتْ കവിഞ്ഞുപോയി, ജയിച്ചടക്കി عَلَيْنَا ഞങ്ങളില്‍, ഞങ്ങളുടെമേല്‍ شِقْوَتُنَا ഞങ്ങളുടെ ദൗര്‍ഭാഗ്യം وَكُنَّا ഞങ്ങളായിത്തീരുകയും ചെയ്തു قَوْمًا ഒരു ജനത ضَالِّينَ പിഴച്ചവരായ, വഴിതെറ്റിയ.
23:106അവര്‍ പറയും: "ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ ദൗര്‍ഭാഗ്യം ഞങ്ങളില്‍ കവിഞ്ഞുപോയി! ഞങ്ങള്‍ വഴിപിഴച്ച ജനതയുമായിരുന്നു!
رَبَّنَآ أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَـٰلِمُونَ﴿١٠٧﴾
share
رَبَّنَا ഞങ്ങളുടെ റബ്ബേ أَخْرِجْنَا ഞങ്ങളെ പുറത്താക്കിത്തരണേ مِنْهَا ഇതില്‍നിന്നു فَإِنْ عُدْنَا എനി ഞങ്ങള്‍ മടങ്ങിയാല്‍, ആവര്‍ത്തിച്ചാല്‍ فَإِنَّا എന്നാല്‍ നിശ്ചയമായും ഞങ്ങള്‍ ظَالِمُونَ അക്രമികളാണ്.
23:107"ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ ഇതില്‍ നിന്ന് പുറത്താക്കിത്തരേണമേ! എനി, ഞങ്ങള്‍ (ഈ നില) ആവര്‍ത്തിച്ചാല്‍, അപ്പോള്‍ ഞങ്ങള്‍ നിശ്ചയമായും, അക്രമികളായിരിക്കും! (ഇക്കുറി മാപ്പ് നല്‍കേണമേ!)".
തഫ്സീർ : 105-107
View   
قَالَ ٱخْسَـُٔوا۟ فِيهَا وَلَا تُكَلِّمُونِ﴿١٠٨﴾
share
قَالَ അവന്‍ പറയും اخْسَئُوا നിങ്ങള്‍ നിന്ദ്യമായിക്കഴിയുവിന്‍ فِيهَا അതില്‍ وَلَا تُكَلِّمُونِ നിങ്ങള്‍ എന്നോടു സംസാരിക്കയും ചെയ്യരുത്.
23:108അവന്‍ [അല്ലാഹു] പറയും: "നിങ്ങള്‍ അതില്‍ നിന്ദ്യമായിക്കഴിയുവിന്‍! എന്നോട് നിങ്ങള്‍ സംസാരിക്കുകയും അരുത്!"
إِنَّهُۥ كَانَ فَرِيقٌۭ مِّنْ عِبَادِى يَقُولُونَ رَبَّنَآ ءَامَنَّا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلرَّٰحِمِينَ﴿١٠٩﴾
share
إِنَّهُ നിശ്ചയമായും കാര്യം كَانَ ഉണ്ടായിരുന്നു, ആയിരുന്നു فَرِيقٌ ഒരു സംഘം, ഒരു കക്ഷി, ഒരു വിഭാഗം مِّنْ عِبَادِي എന്റെ അടിയാന്‍മാരില്‍നിന്നു يَقُولُونَ പറഞ്ഞുവന്നിരുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു فَاغْفِرْ لَنَا അതുകൊണ്ടു ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ وَارْحَمْنَا ഞങ്ങള്‍ക്ക് കരുണയും ചെയ്യേണമേ وَأَنتَ നീ, നീയാകട്ടെ خَيْرُ الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണ് (അല്ലോ).
23:109"നിശ്ചയമായും, എന്റെ അടിയാന്മാരില്‍നിന്നു ഒരു കക്ഷി പറഞ്ഞു വന്നിരുന്നു: ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; ആകയാല്‍ നീ ഞങ്ങള്‍ക്ക് പൊറുത്തുതരുകയും, ഞങ്ങള്‍ക്ക് കരുണചെയ്യുകയും വേണമേ! നീ കരുണചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ!
فَٱتَّخَذْتُمُوهُمْ سِخْرِيًّا حَتَّىٰٓ أَنسَوْكُمْ ذِكْرِى وَكُنتُم مِّنْهُمْ تَضْحَكُونَ﴿١١٠﴾
share
فَاتَّخَذْتُمُوهُمْ അപ്പോള്‍ നിങ്ങള്‍ അവരെ ആക്കിത്തീര്‍ത്തു سِخْرِيًّا പരിഹാസ്യം حَتَّىٰ أَنسَوْكُمْ അങ്ങനെ അവര്‍ നിങ്ങളെ മറപ്പിച്ചു (നിങ്ങള്‍ മറക്കുവാന്‍ കാരണമായി) ذِكْرِي എന്റെ സ്മരണയെ, ഓര്‍മ്മയെ وَكُنتُم നിങ്ങള്‍ ആകുകയും ചെയ്തിരുന്നു مِّنْهُمْ അവരെപ്പറ്റി تَضْحَكُونَ ചിരിച്ചുകൊണ്ടിരിക്കുക.
23:110"അപ്പോള്‍, നിങ്ങള്‍ അവരെ പരിഹാസ്യമാക്കിത്തീര്‍ക്കുകയുണ്ടായി; അങ്ങനെ, അവര്‍ [അവരെ പരിഹസിക്കുന്നജോലി] എന്റെ ഓര്‍മ്മയെ, നിങ്ങളെ മറപ്പിച്ചുകളഞ്ഞു. നിങ്ങള്‍ അവരെ സംബന്ധിച്ച് (പുച്ഛമായി) ചിരിച്ചു കൊണ്ടിരിക്കുകയുമായിരുന്നു.
إِنِّى جَزَيْتُهُمُ ٱلْيَوْمَ بِمَا صَبَرُوٓا۟ أَنَّهُمْ هُمُ ٱلْفَآئِزُونَ﴿١١١﴾
share
إِنِّي നിശ്ചയമായും ഞാന്‍ جَزَيْتُهُمُ അവര്‍ക്കു പ്രതിഫലം നല്‍കി الْيَوْمَ ഇന്നു بِمَا صَبَرُوا അവര്‍ ക്ഷമ സ്വീകരിച്ചതുകൊണ്ടു, സഹിച്ചതുകൊണ്ടു أَنَّهُمْ അവര്‍ ആണെന്നു هُمُ الْفَائِزُونَ ഭാഗ്യവാന്മാര്‍ (വിജയികള്‍) അവര്‍തന്നെ (എന്നു).
23:111നിശ്ചയമായും, അവര്‍ ക്ഷമ സ്വീകരിച്ചതുകൊണ്ട് ഇന്ന് ഞാന്‍ അവര്‍ക്ക് - "അവര്‍ തന്നെയാണ് ഭാഗ്യവാന്‍മാര്‍ എന്ന് - പ്രതിഫലം നല്‍കിയിരിക്കുന്നു."
തഫ്സീർ : 108-111
View   
قَـٰلَ كَمْ لَبِثْتُمْ فِى ٱلْأَرْضِ عَدَدَ سِنِينَ﴿١١٢﴾
share
قَالَ അവന്‍ പറയും كَمْ لَبِثْتُمْ നിങ്ങള്‍ എത്ര താമസിച്ചു فِي الْأَرْضِ ഭൂമിയില്‍ عَدَدَ سِنِينَ എണ്ണം, കൊല്ലങ്ങള്‍, കൊല്ലങ്ങളുടെ എണ്ണം.
23:112അവന്‍ (അല്ലാഹു) പറയും: "നിങ്ങള്‍ ഭൂമിയില്‍ എത്ര എണ്ണം കൊല്ലങ്ങള്‍ താമസിക്കുകയുണ്ടായി?"
قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍۢ فَسْـَٔلِ ٱلْعَآدِّينَ﴿١١٣﴾
share
قَالُوا അവര്‍ പറയും لَبِثْنَا ഞങ്ങള്‍ താമസിച്ചു, പാര്‍ത്തു يَوْمًا ഒരു ദിവസം أَوْ അല്ലെങ്കില്‍ بَعْضَ يَوْمٍ ഒരു ദിവസത്തിന്റെ കുറച്ചുഭാഗം فَاسْأَلِ എന്നാല്‍ ചോദിച്ചുകൊള്ളുക الْعَادِّينَ എണ്ണിയവരോട്, എണ്ണം കണക്കാക്കിയവരോട്.
23:113അവര്‍ പറയും: "ഞങ്ങള്‍ ഒരു ദിവസമോ, ഒരു ദിവസത്തിന്റെ (അല്‍പ) ഭാഗമോ താമസിച്ചിട്ടുണ്ടാവും; എണ്ണം കണക്കാക്കിയവരോട് ചോദിച്ചുനോക്കുക. (ഞങ്ങള്‍ക്കറിവില്ല.)"
قَـٰلَ إِن لَّبِثْتُمْ إِلَّا قَلِيلًۭا ۖ لَّوْ أَنَّكُمْ كُنتُمْ تَعْلَمُونَ﴿١١٤﴾
share
قَالَ അവന്‍ പറയും إِن لَّبِثْتُمْ നിങ്ങള്‍ താമസിച്ചിട്ടില്ല إِلَّا قَلِيلًا അല്‍പമല്ലാതെ لَّوْ أَنَّكُمْ നിങ്ങള്‍ ആയിരുന്നുവെങ്കില്‍ كُنتُمْ تَعْلَمُونَ നിങ്ങള്‍ക്ക് അറിയുമായിരുന്നു (എങ്കില്‍).
23:114അവന്‍ പറയും: "നിങ്ങള്‍ അല്‍പമല്ലാതെ താമസിച്ചിട്ടില്ല; നിങ്ങള്‍ക്ക് അറിയാമായിരുന്നുവെങ്കില്‍! (എന്നാല്‍ ഈ ദുരവസ്ഥയില്‍ നിങ്ങള്‍ അകപ്പെടുമായിരുന്നില്ല.)
തഫ്സീർ : 112-114
View   
أَفَحَسِبْتُمْ أَنَّمَا خَلَقْنَـٰكُمْ عَبَثًۭا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ﴿١١٥﴾
share
أَفَحَسِبْتُمْ അപ്പോള്‍ നിങ്ങള്‍ കണക്കാക്കിയോ, വിചാരിച്ചിരിക്കുകയാണോ أَنَّمَا خَلَقْنَاكُمْ നിശ്ചയമായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കയാണെന്നു عَبَثًا വൃഥാ, വെറുതെ وَأَنَّكُمْ നിങ്ങള്‍ ആണെന്നും إِلَيْنَا നമ്മുടെ അടുക്കലേക്കു لَا تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുകയില്ല (എന്നും).
23:115അപ്പോള്‍, നിങ്ങളെ നാം വൃഥാ സൃഷ്‌ടിച്ചതാണെന്നും നിങ്ങള്‍ നമ്മുടെ അടുക്കലേക്ക് മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?!
فَتَعَـٰلَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ ۖ لَآ إِلَـٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْكَرِيمِ﴿١١٦﴾
share
فَتَعَالَى എന്നാല്‍ അത്യുന്നതനാകുന്നു اللَّـهُ അല്ലാഹു الْمَلِكُ രാജാവായ الْحَقُّ യഥാര്‍ത്ഥത്തിലുള്ളവനായ, സ്ഥിരമായുള്ളവനായ لَا إِلَـٰهَ ഒരു ഇലാഹും (ആരാധ്യനും) ഇല്ല إِلَّا هُوَ അവനല്ലാതെ رَبُّ الْعَرْشِ അര്‍ശിന്റെ നാഥനാണ് الْكَرِيمِ ബഹുമാനപ്പെട്ട.
23:116എന്നാല്‍, യഥാര്‍ത്ഥത്തിലുള്ള രാജാവായ അല്ലാഹു അത്യുന്നതനാകുന്നു; - അവനല്ലാതെ ആരാധ്യനേ ഇല്ല; ബഹുമാനപ്പെട്ട "അര്‍ശി"ന്റെ [സിംഹാസനത്തിന്റെ] നാഥനാണ് (അവന്‍).
وَمَن يَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ لَا بُرْهَـٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓ ۚ إِنَّهُۥ لَا يُفْلِحُ ٱلْكَـٰفِرُونَ﴿١١٧﴾
share
وَمَن يَدْعُ ആരെങ്കിലും വിളിച്ചാല്‍, പ്രാര്‍ത്ഥിച്ചാല്‍ مَعَ اللَّـهِ അല്ലാഹുവോടൊപ്പം إِلَـٰهًا آخَرَ വേറെ ഇലാഹിനെ لَا بُرْهَانَ രേഖയില്ല, തെളിവില്ല لَهُ അവന് بِهِ അതിന് فَإِنَّمَا حِسَابُهُ എന്നാല്‍ അവന്റെ വിചാരണ عِندَ رَبِّهِ അവന്റെ റബ്ബിന്റെ അടുക്കല്‍ തന്നെയായിരിക്കും إِنَّهُ നിശ്ചയമായും അത് (കാര്യം) لَا يُفْلِحُ വിജയിക്കുകയില്ല الْكَافِرُونَ അവിശ്വാസികള്‍.
23:117ആരെങ്കിലും അല്ലാഹുവിനോടൊപ്പം വേറെ ഒരു ആരാധ്യനെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നതായാല്‍ - അവന്ന് അതിന്ന് യാതൊരു രേഖയുമില്ല - അവന്റെ വിചാരണ അവന്റെ റബ്ബിന്റെ അടുക്കല്‍വെച്ചു തന്നെയായിരിക്കും. നിശ്ചയമായും കാര്യം: അവിശ്വാസികള്‍ വിജയിക്കുകയില്ല.
وَقُل رَّبِّ ٱغْفِرْ وَٱرْحَمْ وَأَنتَ خَيْرُ ٱلرَّٰحِمِينَ﴿١١٨﴾
share
وَقُل പറയുക رَّبِّ റബ്ബേ, രക്ഷിതാവേ اغْفِرْ പൊറുത്തുതരേണമേ وَارْحَمْ കരുണയും ചെയ്യേണമേ وَأَنتَ നീയാകട്ടെ خَيْرُ الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണ്.
23:118(നബിയേ!) പറയുക: "എന്റെ റബ്ബേ! പൊറുത്തുത്തരുകയും, കാരുണ്യം നല്‍കുകയും ചെയ്യേണമേ! നീ കരുണചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ!
തഫ്സീർ : 115-118
View