arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
ഹജ്ജ് (തീർത്ഥാടനം) [52 മുതല്‍ 55 കൂടിയ ആയത്തുകള്‍ മക്കയുടെയും മദീനയുടെയും ഇടയ്‌ക്കുവെച്ച്‌ അവതരിച്ചതും, ബാക്കി മദീനയില്‍ അവതരിച്ചതുമാണെന്നും, 19 മുതല്‍ 24 കൂടിയ വചനങ്ങളൊഴിച്ച്‌ ബാക്കി മദീനയില്‍ അവതരിച്ചതുമാണെന്നും അഭിപ്രായങ്ങളുണ്ട്‌. മിക്കവാറും വചനങ്ങള്‍ മദനിയും, ബാക്കി മക്കിയും ആണെന്ന്‌ പറയുന്നതായിരിക്കും കൂടുതല്‍ ശരിയായിട്ടുള്ളത്‌.] വചനങ്ങള്‍ 78- വിഭാഗം (റുകുഅ്) 10 ഈ സൂറത്തിലെ പ്രധാന പ്രതിപാദ്യവിഷയങ്ങള്‍ മൊത്തത്തില്‍ മൂന്നാകുന്നു: 1. മരണാനന്തര ജീവിതത്തെക്കുറിച്ച്‌. 2. ഹജ്ജിനെയും മസ്‌ജിദുല്‍ ഹറാമി’നെയും സംബന്ധിച്ച്‌. 3. യുദ്ധം, അക്രമകാരികളുടെ നാശം, സ്രഷ്‌ടാവിന്റെ അസ്‌തിത്വം, വിഗ്രഹാദിദൈവങ്ങളുടെ ദുര്‍ബ്ബലത മുതലായ പൊതുകാര്യങ്ങളെ സംബന്ധിച്ച്‌.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ ۚ إِنَّ زَلْزَلَةَ ٱلسَّاعَةِ شَىْءٌ عَظِيمٌۭ﴿١﴾
share
يَا أَيُّهَا النَّاسُ = ഹേ മനുഷ്യരേ اتَّقُوا = നിങ്ങള്‍ ഭയപ്പെടുവിന്‍, സൂക്ഷിക്കുവിന്‍ رَبَّكُمْ = നിങ്ങളുടെ രക്ഷിതാവിനെ إِنَّ زَلْزَلَةَ = നിശ്ചയമായും കുലുക്കം, പ്രകമ്പനം السَّاعَةِ = അന്ത്യസമയത്തിന്റെ, അന്ത്യഘട്ടത്തിന്റെ شَيْءٌ عَظِيمٌ = വമ്പിച്ച ഒരു കാര്യമാണ്‌
22:1ഹേ, മനുഷ്യരേ! നിങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുവിന്‍! നിശ്ചയമായും, അന്ത്യസമയത്തിലെ [ലോകാവസാനഘട്ടത്തിലെ] പ്രകമ്പനം വമ്പിച്ച ഒരു കാര്യമത്രെ!
يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّآ أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى ٱلنَّاسَ سُكَـٰرَىٰ وَمَا هُم بِسُكَـٰرَىٰ وَلَـٰكِنَّ عَذَابَ ٱللَّهِ شَدِيدٌۭ﴿٢﴾
share
يَوْمَ تَرَوْنَهَا = നിങ്ങളത്‌ കാണുന്ന ദിവസം تَذْهَلُ = അശ്രദ്ധയിലാകും, അന്തം വിട്ടുപോകും كُلُّ مُرْضِعَةٍ = എല്ലാ മുല കൊടുക്കുന്നവളും عَمَّا أَرْضَعَتْ = അവള്‍ മുല കൊടുക്കുന്നതിനെ [ശിശുവിനെ]ക്കുറിച്ച്‌ وَتَضَعُ = പ്രസവിക്കുകയും ചെയ്യും كُلُّ ذَاتِ حَمْلٍ = എല്ലാ ഗര്‍ഭവതിയും, ഗര്‍ഭമുള്ളവളും حَمْلَهَا = അവളുടെ ഗര്‍ഭത്തെ وَتَرَى = നീ കാണും, നിനക്ക്‌ കാണാം النَّاسَ = മനുഷ്യരെ سُكَارَىٰ = മത്തന്‍മാരായി وَمَا هُم = അവരല്ല, അവരല്ലതാനും بِسُكَارَىٰ = മത്തന്‍മാര്‍, മത്തുപിടിച്ചവര്‍ وَلَٰكِنَّ = പക്ഷേ, എങ്കിലും عَذَابَ اللَّهِ = അല്ലാഹുവിന്റെ ശിക്ഷ شَدِيدٌ = കഠിനമായതാണ്‌
22:2നിങ്ങള്‍ അത്‌ കാണുന്ന ദിവസം, മുല കൊടുക്കുന്ന ഓരോ സ്‌ത്രീയും അവള്‍ മുലകൊടുക്കുന്നതിനെ [ശിശുവിനെ]ക്കുറിച്ച്‌ അശ്രദ്ധയിലായിത്തീരും; ഗര്‍ഭവതിയായ ഓരോ സ്‌ത്രീയും അവളുടെ ഗര്‍ഭം പ്രസവിച്ചു പോകുകയും ചെയ്യുന്നതാണ്‌! ജനങ്ങളെ മത്തന്മാരായി നിനക്ക്‌ കാണാം. [വാസ്‌തവത്തില്‍] അവര്‍ മത്തന്‍മാരേയല്ല; പക്ഷേ, അല്ലാഹുവിന്റെ ശിക്ഷ കഠിനമായതത്രെ!
തഫ്സീർ : 1-2
View   
وَمِنَ ٱلنَّاسِ مَن يُجَـٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍۢ وَيَتَّبِعُ كُلَّ شَيْطَـٰنٍۢ مَّرِيدٍۢ﴿٣﴾
share
وَمِنَ ٱلنَّاسِ മനുഷ്യരിലുണ്ട് مَن ചിലർ يُجَـٰدِلُ അവർ തർക്കിക്കും فِى ٱللَّـهِ അല്ലാഹുവിൽ, അല്ലാഹുവിന്റെ കാര്യത്തിൽ بِغَيْرِ عِلْمٍ യാതൊരു അറിവും കൂടാതെ وَيَتَّبِعُ പിൻപറ്റുകയും ചെയ്യും كُلَّ شَيْطَـٰنٍ എല്ലാ പിശാചിനെയും مَّرِيدٍ ധിക്കാരശീലനായ
22:3യാതൊരു അറിവുമില്ലാതെ, അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിക്കുകയും, ധിക്കാരശീലനായ എല്ലാം (തരം) പിശാചിനെയും പിൻപറ്റികയും ചെയ്യുന്ന ചിലർ മനുഷ്യരിലുണ്ട്
كُتِبَ عَلَيْهِ أَنَّهُۥ مَن تَوَلَّاهُ فَأَنَّهُۥ يُضِلُّهُۥ وَيَهْدِيهِ إِلَىٰ عَذَابِ ٱلسَّعِيرِ﴿٤﴾
share
كُتِبَ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു, നിശ്ചയിക്കപ്പെട്ടിരിക്കുന്നു عَلَيْهِ അവനെപ്പറ്റി, അവന്റെ പേരിൽ أَنَّهُۥ അവനാണെന്ന് مَن تَوَلَّاهُ അവനെ ആർ കാര്യകർത്താവാക്കിയോ فَأَنَّهُۥ يُضِلُّهُۥ എന്നാൽ അവൻ അവനെ വഴി പിഴപ്പിക്കുന്നതാണെന്ന് وَيَهْدِيهِ അവനെ നയിക്കുകയും ചെയ്യും, അവന് വഴി കാണിക്കുകയും ചെയ്യും إِلَىٰ عَذَابِ ശിക്ഷയിലേക്ക്ٱلسَّعِيرِ ജ്വലിക്കുന്ന നരകത്തിന്റെ
22:4തന്നെ ആർ കാര്യകർത്താവാക്കിയോ അവനെ വഴിപിഴപ്പിക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിലേക്ക് നയിക്കുകയും ചെയ്യുന്നതാണെന്ന് അവനെ (പിശാചിനെ)ക്കുറിച്ചു രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. (അതിൽ മാറ്റം വരുകയില്ല)
തഫ്സീർ : 3-4
View   
يَـٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍۢ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَـٰكُم مِّن تُرَابٍۢ ثُمَّ مِن نُّطْفَةٍۢ ثُمَّ مِنْ عَلَقَةٍۢ ثُمَّ مِن مُّضْغَةٍۢ مُّخَلَّقَةٍۢ وَغَيْرِ مُخَلَّقَةٍۢ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِى ٱلْأَرْحَامِ مَا نَشَآءُ إِلَىٰٓ أَجَلٍۢ مُّسَمًّۭى ثُمَّ نُخْرِجُكُمْ طِفْلًۭا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَيْلَا يَعْلَمَ مِنۢ بَعْدِ عِلْمٍۢ شَيْـًۭٔا ۚ وَتَرَى ٱلْأَرْضَ هَامِدَةًۭ فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ وَأَنۢبَتَتْ مِن كُلِّ زَوْجٍۭ بَهِيجٍۢ﴿٥﴾
share
يَـٰٓأَيُّهَا ٱلنَّاسُ ഹേ മനുഷ്യരേ إِن كُنتُمْ നിങ്ങളാണെങ്കിൽ فِى رَيْبٍ വല്ല സംശയത്തിലും مِّنَ ٱلْبَعْثِ ഉയിർത്തെഴുന്നേൽ പ്പിക്കുന്ന (രണ്ടാമത്തെ ജീവിതത്തെ)പ്പറ്റി فَإِنَّا എന്നാൽ നിശ്ചയമായും നാം خَلَقْنَـٰكُم നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു مِّن تُرَابٍ മണ്ണിൽനിന്നു, മണ്ണിനാൽ ثُمَّ مِن نُّطْفَةٍ പിന്നെ ഇന്ദ്രിയത്തുള്ളിയിൽനിന്നും ثُمَّ مِنْ عَلَقَةٍ പിന്നെ രക്തപിണ്ഡത്തിൽ അള്ളിപ്പിടിക്കുന്നതിൽ നിന്നും ثُمَّ مِن مُّضْغَةٍ പിന്നെ മാംസപിണ്ഡത്തിൽ നിന്നും مُّخَلَّقَةٍ രൂപം നൽകപ്പെട്ടതായ وَغَيْرِ مُخَلَّقَةٍ രൂപം നൽകപ്പെടാത്തതുമായ لِّنُبَيِّنَ നാം വ്യക്തമാക്കിത്തരുവാൻ വേണ്ടി لَكُمْ നിങ്ങൾക്ക്وَنُقِرُّ നാം താമസിപ്പിക്കുന്നു فِى ٱلْأَرْحَامِ ഗർഭാശയങ്ങളിൽ مَا نَشَآءُ നാം ഉദ്ദേശിക്കുന്നതിനെ إِلَىٰٓ أَجَلٍ ഒരു അവധിവരെ مُّسَمًّى നിർണ്ണയിക്കപ്പെട്ട ثُمَّ പിന്നീട് نُخْرِجُكُمْ നിങ്ങളെ നാം പുറത്തുകൊണ്ടുവരുന്ന طِفْلًا ശിശുവായി, ശിശുക്കളായി ثُمَّ പിന്നീട് لِتَبْلُغُوٓا۟ നിങ്ങൾ എത്തുന്നതുവരെയും, എത്തുവാൻവേണ്ടിയും أَشُدَّكُمْ നിങ്ങളുടെ പൂർണ്ണദശ നിങ്ങളുടെ ഏറ്റവും ശക്തിയായ അവസ്ഥ وَمِنكُم നിങ്ങളിലുണ്ട് مَّن يُتَوَفَّىٰ മരണമടയുന്നവർ وَمِنكُم നിങ്ങളിലുണ്ട് مَّن يُرَدُّ ഒഴിവാക്കി വിടപ്പെടുന്നവർ, ആക്കപ്പെടുന്നവർ إِلَىٰٓ أَرْذَلِ ٱلْعُمُرِ ആയുസ്സിന്റെ ഏറ്റവും ദുർബ്ബലാവസ്ഥവരെ, ഏറ്റവും താണ നിലവരെ لِكَيْلَا يَعْلَمَ അവൻ അറിയാതിരിക്കുവാൻ (അറിയാതിരിക്കുമാറ്) مِنۢ بَعْدِ عِلْمٍ അറിവിന്‌ (അറിവ് ഉണ്ടായതിന്) ശേഷം شَيْـًٔا യാതൊന്നും وَتَرَى നിനക്കു കാണാം നീകാണുന്നു ٱلْأَرْضَ ഭൂമിയെ هَامِدَةً വരണ്ടതായി, അടങ്ങികിടക്കുന്നതായി فَإِذَآ أَنزَلْنَا എന്നിട്ടു നാം ഇറക്കിയാൽ عَلَيْهَا അതിൻമേൽ, അതിൽ ٱلْمَآءَ വെള്ളം (മഴ) ٱهْتَزَّتْ അതു സ്ഫുരിക്കുന്ന, ഇളകുന്നു وَرَبَتْ അതു ചീർക്കുക്കയും ചെയ്യുന്നു, പൊന്തുകയും ചെയ്യുന്നു وَأَنۢبَتَتْ അതു ഉൽപാദിപ്പിക്കുകയും (മുളപ്പിക്കുകയും) ചെയ്യുന്നു مِن كُلِّ زَوْجٍۭ എല്ലാ ഇണകളെയും بَهِيجٍ കൗതുകമുള്ള, അഴകുള്ള
22:5ഹേ, മനുഷ്യരേ! (മരണശേഷം) ഉയർത്തെഴുന്നേൽപിനെപ്പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ചു നോക്കുക) : നിശ്ചയമായും, നിങ്ങളെ നാം മണ്ണിൽ നിന്നും, പിന്നീട് ഇന്ദ്രിയത്തുള്ളിയിൽനിന്നും, പിന്നെ രക്തപിണ്ഡത്തിൽനിന്നും, പിന്നീട് ശരിയായ രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചു; നിങ്ങൾക്ക് (നമ്മുടെ സൃഷ്ടി മാഹാത്മ്യം) വ്യക്തമാക്കിത്തരുവാൻവേണ്ടി (യാണ് അങ്ങിനെ ചെയ്തത്). നാം ഉദ്ദേശിക്കുന്നതിനെ ഒരു നിർണ്ണയിക്കപ്പെട്ട ഒരവധിവരെ ഗർഭാശയങ്ങളിൽ നാം താമസിപ്പിക്കുന്നു; പിന്നീട്, നിങ്ങളെ ശിശുക്കളായി നാം പുറത്തുകൊണ്ടുവരുന്നു; പിന്നെ, നിങ്ങൾ നിങ്ങളുടെ പൂർണ്ണദശ പ്രാപിക്കുംവരെയും (വളർത്തിക്കൊണ്ടുവരുന്നു). നിങ്ങളിൽ (നേരത്തെ) മരണമടയുന്നവരുമുണ്ട്; അറിവുണ്ടായിരുന്നതിനു ശേഷം (അതു നഷ്ടപ്പെട്ട്) യാതൊന്നും അറിയാതായിത്തീരുമാറ് ആയുസ്സിന്റെ ഏറ്റവും ദുർബ്ബലാവസ്ഥവരേക്കും ഒഴിവാക്കിവിടപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി, വരണ്ടുകിടക്കുന്നതായി നീ കാണുന്നു; എന്നിട്ട് അതിൻമേൽ നാം (മഴ) വെള്ളം ഇറക്കിയാൽ അതു (ചൈതന്യം പൂണ്ട്) സ്ഫുരിച്ചുവരികയും, ചീർക്കുകയും ചെയ്യുന്നു; കൗതുകമുള്ള എല്ലാ (സസ്യ) ഇണകളെയും അതു ഉൽപാദിപിക്കുകയും ചെയ്യുന്നു!
തഫ്സീർ : 5-5
View   
ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّهُۥ يُحْىِ ٱلْمَوْتَىٰ وَأَنَّهُۥ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٦﴾
share
ذَٰلِكَ അതു بِأَنَّ ٱللَّـهَ അല്ലാഹു ആണെന്നതു കൊണ്ടാണ്هُوَ അവൻ തന്നെ ٱلْحَقُّ യാഥാർത്ഥമായുള്ളവൻ, സ്ഥിരമായുള്ളവൻ وَأَنَّهُۥ يُحْىِ അവൻ ജീവിപ്പിക്കുന്നു എന്നതുകൊണ്ടും ٱلْمَوْتَىٰ മരണപ്പെട്ടവരെ وَأَنَّهُۥ അവൻ ആണെന്നതു കൊണ്ട് عَلَىٰ كُلِّ شَىْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവൻ, ശക്തൻ
22:6അല്ലാഹു തന്നെയാണ് സ്ഥിരയാഥാർത്ഥ്യമുള്ളവൻ എന്നും, അവൻ മരിച്ചവരെ ജീവിപ്പിക്കുന്നുവെന്നും, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നുമുള്ള കാരണം കൊണ്ടാണത്.
وَأَنَّ ٱلسَّاعَةَ ءَاتِيَةٌۭ لَّا رَيْبَ فِيهَا وَأَنَّ ٱللَّهَ يَبْعَثُ مَن فِى ٱلْقُبُورِ﴿٧﴾
share
وَأَنَّ ٱلسَّاعَةَ അന്ത്യസമയം ആണെന്നതുകൊണ്ടും ءَاتِيَةٌ വരുന്നതു لَّا رَيْبَ സംശയമേ ഇല്ല فِيهَا അതിൽ وَأَنَّ ٱللَّـهَ അല്ലാഹു ആകുന്നു എന്നതുകൊണ്ടും يَبْعَثُ ഉയിർത്തെഴുന്നേൽപിക്കുന്നു مَن فِى ٱلْقُبُورِ ഖബ്റുകളിൽ (ശ് മശാനങ്ങളിൽ) ഉള്ളവരെ
22:7നിശ്ചയമായും, അന്ത്യസമയം, വരുന്നതാണ് - അതിൽ യാതൊരു സംശയവുമില്ല-എന്നും, അല്ലാഹു ഖബ്റുകളിൽ ഉള്ളവരെ ഉയിർത്തെഴുന്നേൽപിക്കുന്നതാണെന്നും (ഉള്ളതു കൊണ്ടും ആകുന്നു).
തഫ്സീർ : 6-7
View   
وَمِنَ ٱلنَّاسِ مَن يُجَـٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍۢ وَلَا هُدًۭى وَلَا كِتَـٰبٍۢ مُّنِيرٍۢ﴿٨﴾
share
وَمِنَ ٱلنَّاسِ മനുഷ്യരിലുണ്ട് مَن يُجَـٰدِلُ തർക്കിച്ചുവരുന്ന ചിലർ فِى ٱللَّـهِ അല്ലാഹുവിൽ, അല്ലാഹുവിന്റെ കാര്യത്തിൽ بِغَيْرِ عِلْمٍ യാതൊരറിവും കൂടാതെ وَلَا هُدًى ഒരു മാർഗ്ഗദർശനമില്ലാതെയും وَلَا كِتَـٰبٍ ഒരു (വേദ) ഗ്രന്ഥമില്ലാതെയും مُّنِيرٍ വെളിച്ചം നൽകുന്ന, പ്രകാശം നൽകുന്ന
22:8യാതൊരു അറിവാകട്ടെ, മാർഗ്ഗദർശനമാകട്ടെ, വെളിച്ചം നൽകുന്ന വേദഗ്രന്ഥമാകട്ടെ, (ഒന്നും) കൂടാതെ അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിച്ചുവരുന്ന ചിലർ മനുഷ്യരിലുണ്ട്;-
ثَانِىَ عِطْفِهِۦ لِيُضِلَّ عَن سَبِيلِ ٱللَّهِ ۖ لَهُۥ فِى ٱلدُّنْيَا خِزْىٌۭ ۖ وَنُذِيقُهُۥ يَوْمَ ٱلْقِيَـٰمَةِ عَذَابَ ٱلْحَرِيقِ﴿٩﴾
share
ثَانِىَ തിരിച്ചവനായിക്കൊണ്ട് عِطْفِهِۦ അവന്റെ ഭാഗം, തോൾ (ചുമൽ) لِيُضِلَّ വഴിപിഴപ്പിക്കുവാനായി عَن سَبِيلِ ٱللَّـهِ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന്لَهُ ۥ അവനുണ്ട് فِى ٱلدُّنْيَا ഇഹലോകത്ത് خِزْىٌ നിന്ദ്യത, നിന്ദ്യാവസ്ഥ, അപമാനംوَنُذِيقُهُۥ അവന് നാം അനുഭവിപ്പിക്കയും ചെയ്യും يَوْمَ ٱلْقِيَـٰمَةِ ഖിയാമത്തുനാളിൽ عَذَابَ ٱلْحَرِيقِ ചുട്ടെരിക്കുന്ന ശിക്ഷ
22:9അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് (ജനങ്ങളെ) വഴിപിഴപ്പിക്കുവാനായി, (അഹംഭാവപൂർവ്വം) ചുമൽഭാഗം തിരിച്ചുകൊണ്ടത്രെ (അങ്ങിനെ ചെയ്യുന്നതു); അവനു ഇഹലോകത്തു നിന്ദ്യാവസ്ഥയുണ്ട്; ഖിയാമത്തുനാളിൽ അവനു നാം ചുട്ടുകരിക്കുന്ന ശിക്ഷ അനുഭവിപ്പിക്കുകയും ചെയ്യുന്നതാണ്.
ذَٰلِكَ بِمَا قَدَّمَتْ يَدَاكَ وَأَنَّ ٱللَّهَ لَيْسَ بِظَلَّـٰمٍۢ لِّلْعَبِيدِ﴿١٠﴾
share
ذَٰلِكَ അതു بِمَا قَدَّمَتْ മുമ്പ് ചെയ്തുവെച്ചതുകൊണ്ടാണ് يَدَاكَ നിന്റെ രണ്ടുകൈകൾ وَأَنَّ ٱللَّـهَ അല്ലാഹു ആണെന്നതും لَيْسَ അവൻ അല്ല (എന്നുള്ളതും) بِظَلَّـٰمٍ ഒട്ടും അക്രമിക്കുന്നവൻ, അനീതി ചെയ്യുന്നവൻ لِّلْعَبِيدِ അടിമകളെ, അടിയാന്മാരോട്
22:10"(അംഹഭാവപൂർവ്വം തർക്കിക്കുന്നവനേ!) നിന്റെ കൈകൾ മുമ്പു ചെയ്‌തുവെച്ചിട്ടുള്ളതും, അല്ലാഹു അടിയാൻമാരോടു ഒട്ടും അനീതി ചെയ്യുന്നവനല്ലെന്നുള്ളതും കൊണ്ടാണ് അത്." (എന്നു അവനോടു പറയപ്പെടും).
തഫ്സീർ : 8-10
View   
وَمِنَ ٱلنَّاسِ مَن يَعْبُدُ ٱللَّهَ عَلَىٰ حَرْفٍۢ ۖ فَإِنْ أَصَابَهُۥ خَيْرٌ ٱطْمَأَنَّ بِهِۦ ۖ وَإِنْ أَصَابَتْهُ فِتْنَةٌ ٱنقَلَبَ عَلَىٰ وَجْهِهِۦ خَسِرَ ٱلدُّنْيَا وَٱلْـَٔاخِرَةَ ۚ ذَٰلِكَ هُوَ ٱلْخُسْرَانُ ٱلْمُبِينُ﴿١١﴾
share
وَمِنَ ٱلنَّاسِ മനുഷ്യരിലുണ്ട് مَن يَعْبُدُ ആരാധിച്ച് (ഇബാദത്ത് ചെയ്തു) വരുന്ന ചിലര്‍ ٱللَّـهَ അല്ലാഹുവിനെ عَلَىٰ حَرْفٍ ഒരു തെല്ലിന്‍ലായിക്കൊണ്ട്, അറ്റത്തായിക്കൊണ്ട്, ഒരു ഓരത്തിലായിക്കൊണ്ട് فَإِنْ أَصَابَهُۥ അങ്ങനെ അവന് വന്നെത്തിയാല്‍, ബാധിച്ചാല്‍ خَيْرٌ വല്ല നന്മയും ٱطْمَأَنَّ അവന്‍ അടങ്ങും بِهِۦ അതുകൊണ്ട് وَإِنْ أَصَابَتْهُ അവന് ബാധിച്ചെങ്കിലോ فِتْنَةٌ വല്ല പരീക്ഷണവും, വല്ല കുഴപ്പവും ٱنقَلَبَ അവന്‍ മറിഞ്ഞുപോകും, അവതാളത്തിലാകും عَلَىٰ وَجْهِهِۦ തന്റെ മുഖത്തിന്‍മേല്‍ (മുഖംകുത്തി) خَسِرَ അവന്‍ നഷ്ടപ്പെട്ടു ٱلدُّنْيَا ഇഹലോകം, ഇഹത്തില്‍ وَٱلْـَٔاخِرَةَ പരലോകവും, പരലോകത്തും ذَٰلِكَ هُوَ അത്തന്നെയാണ് ٱلْخُسْرَانُ നഷ്ടം ٱلْمُبِينُ വ്യക്തമായ, സ്പഷ്ടമായ
22:11ഒരു തെല്ലിന്‍ മേലായി (സ്ഥിതിചെയ്തു) കൊണ്ട് അല്ലാഹുവിനെ ആരാധിച്ചുവരുന്ന ചിലര്‍ മനുഷ്യരിലുണ്ട്; അവന് വല്ല നന്മയും വന്നെത്തിയാല്‍ അവന്‍ അതുകൊണ്ട് അടങ്ങികൊള്ളും; വല്ല പരീക്ഷണവും അവനെ ബാധിച്ചുവെങ്കില്‍ അവന്‍ മുഖംകുത്തി മറിഞ്ഞു (അവതാളത്തിലായി) പോകയും ചെയ്യുന്നതാണ്. അവന്‍ ഇഹത്തിലും പരത്തിലും നഷ്ടപ്പെട്ടുപോയി! അത് തന്നെയാണ് വ്യക്തമായ നഷ്ടം (അതില്‍പരം നഷ്ടമില്ല).
يَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَضُرُّهُۥ وَمَا لَا يَنفَعُهُۥ ۚ ذَٰلِكَ هُوَ ٱلضَّلَـٰلُ ٱلْبَعِيدُ﴿١٢﴾
share
يَدْعُوا۟ അവന്‍ വിളിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു مِن دُونِ ٱللَّـهِ അല്ലാഹുവിന് പുറമെ مَا لَا يَضُرُّهُۥ അവന് ഉപദ്രവം ചെയ്യാത്തതിനെ وَمَا لَا يَنفَعُهُۥ അവന് ഉപകാരം ചെയ്യാത്തതിനെയുംذَٰلِكَ هُوَ അതുതന്നെയാണ് ٱلضَّلَـٰلُ വഴിപിഴവ് ٱلْبَعِيدُ വിദൂരമായ
22:12അല്ലാഹുവിന് പുറമെ, തനിക്ക് ഉപദ്രവം ചെയ്യാത്തതിനെയും, ഉപകാരം ചെയ്യാത്തതിനെയും അവന്‍ വിളിക്കുന്നു [(പ്രാര്‍ത്ഥിക്കുന്നു;] അത് തന്നെയാണ് വിദൂരമായ വഴിപിഴവ് !
يَدْعُوا۟ لَمَن ضَرُّهُۥٓ أَقْرَبُ مِن نَّفْعِهِۦ ۚ لَبِئْسَ ٱلْمَوْلَىٰ وَلَبِئْسَ ٱلْعَشِيرُ﴿١٣﴾
share
يَدْعُوا۟ അവന്‍ വിളിക്കുന്നു لَمَن ഒരുവനെത്തന്നെ, യാതൊരുവനെത്തന്നെ ضَرُّهُۥٓ അവന്റെ ഉപദ്രവം أَقْرَبُ കൂടുതല്‍ അടുത്തതാണ് (എളുപ്പമുള്ളതാണ്) مِن نَّفْعِهِۦ അവന്റെ ഉപകാരത്തെക്കാള്‍ لَبِئْسَ എത്ര ദുഷിച്ചത്‌, വളരെ മോശപ്പെട്ടത് ٱلْمَوْلَىٰ സഹായകന്‍, രക്ഷാകര്‍ത്താവ്, യജമാനന്‍ وَلَبِئْسَ എത്ര ദുഷിച്ചതും ٱلْعَشِيرُ കൂട്ടാളി, കൂട്ടുകാരന്‍
22:13യാതൊരുത്തന്റെ ഉപദ്രവം അവന്റെ ഉപകാരത്തെക്കാള്‍ കൂടുതല്‍ അടുത്തതാണോ അങ്ങനെയുള്ള വനെത്തന്നെ, അവന്‍ വിളിച്ചുകൊണ്ടിരിക്കുന്നു! അവനത്രെ ദുഷിച്ച രക്ഷാധികാരി! അവനെത്രെ ദുഷിച്ച കൂട്ടുകാരനും
തഫ്സീർ : 11-13
View   
إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ إِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ﴿١٤﴾
share
إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു يُدْخِلُ പ്രവേശിപ്പിക്കുന്നു ٱلَّذِينَ ءَامَنُوا۟ വിശ്വസിച്ചവരെ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത جَنَّـٰتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِى ഒഴുകിക്കൊണ്ടിരിക്കുന്നു, നടന്നുകൊണ്ടിരിക്കുന്നു مِن تَحْتِهَا അതിന്റെ അടിഭാഗത്തുകൂടി ٱلْأَنْهَـٰرُ നദികള്‍, അരുവികള്‍ إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു يَفْعَلُ അവന്‍ പ്രവര്‍ത്തിക്കും, ചെയ്യും مَا يُرِيدُ അവന്‍ ഉദ്ദേശിക്കുന്നത്
22:14നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അല്ലാഹു, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാക്കുന്നു. നിശ്ചയമായും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നതു പ്രവര്‍ത്തിക്കുന്നതാകുന്നു.
مَن كَانَ يَظُنُّ أَن لَّن يَنصُرَهُ ٱللَّهُ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ فَلْيَمْدُدْ بِسَبَبٍ إِلَى ٱلسَّمَآءِ ثُمَّ لْيَقْطَعْ فَلْيَنظُرْ هَلْ يُذْهِبَنَّ كَيْدُهُۥ مَا يَغِيظُ﴿١٥﴾
share
مَن كَانَ ആരെങ്കിലും ആയാല്‍ يَظُنُّ വിചാരിക്കുന്ന أَن لَّن يَنصُرَهُ അവനെ സഹായിക്കുന്നതേ അല്ല എന്ന് ٱللَّـهُ അല്ലാഹു فِى ٱلدُّنْيَا ഇഹത്തില്‍ وَٱلْـَٔاخِرَةِ പരലോകത്തിലും فَلْيَمْدُدْ എന്നാലവന്‍ നീട്ടിയിട്ട് കൊള്ളട്ടെ بِسَبَبٍ ഒരു കയറിനെ, ഒരു ബന്ധത്തെ إِلَى ٱلسَّمَآءِ ഉപരിഭാഗത്തേക്ക്, വാനത്തിലേക്ക് ثُمَّ പിന്നെ لْيَقْطَعْ അവന്‍ മുറിച്ചുകൊള്ളട്ടെ فَلْيَنظُرْ എന്നിട്ടവന്‍ നോക്കട്ടെ هَلْ يُذْهِبَنَّ നിശ്ചയമായും പോക്കി (ഇല്ലാതാക്കി)ക്കളയുമോ (എന്നു) كَيْدُهُۥ അവന്റെ തന്ത്രം, ഉപായം مَا يَغِيظُ ക്ലേശിപ്പിക്കുന്നതിനെ (ആ കാര്യത്തെ)
22:15ആരെങ്കിലും, ഇഹലോകത്തും, പരലോകത്തും അല്ലാഹു അവനെ സഹായിക്കുന്നതേയല്ല എന്നു വിചാരിക്കുന്നുണ്ടെങ്കില്‍, അവന്‍ ഉപരിഭാഗത്തേക്കു ഒരു കയര്‍ നീട്ടി (ക്കെട്ടി) ക്കൊള്ളട്ടെ, പിന്നീട് (കഴുത്തുകുടുക്കി) മുറിച്ചുകൊകൊള്ളുകയും ചെയ്യട്ടെ! [അതില്‍ ആത്മാഹത്യ ചെയ്യട്ടെ]. എന്നിട്ടു, അവന്റെ (ഈ) തന്ത്രം (അവനെ) ക്ലേശിപ്പിച്ചുകൊണ്ടിരിക്കുന്നതിനെ പോക്കി [ഇല്ലാതാക്കി]ക്കളയുമോ എന്നു നോക്കിക്കൊള്ളട്ടെ !
തഫ്സീർ : 14-15
View   
وَكَذَٰلِكَ أَنزَلْنَـٰهُ ءَايَـٰتٍۭ بَيِّنَـٰتٍۢ وَأَنَّ ٱللَّهَ يَهْدِى مَن يُرِيدُ﴿١٦﴾
share
وَكَذَٰلِكَ അപ്രകാരം أَنزَلْنَاهُ ഇതിനെ നാം ഇറക്കിയിരുന്നു آيَاتٍ ലക്ഷ്യങ്ങളായ നിലക്ക് بَيِّنَاتٍ വ്യക്തങ്ങളായ وَأَنَّ اللَّـهَ അല്ലാഹു ആണെന്നതിനാലും يَهْدِي സന്മാർഗ്ഗത്തിലാക്കുന്നു, മാർഗ്ഗദർശനം നൽകുന്നു (എന്നതിനാലും) مَن يُرِيدُ അവൻ ഉദ്ദേശിക്കുന്നവരെ
22:16അപ്രകാരം, നാം ഇത് (ഖുര്‍ആന്‍) വ്യക്തമായ ലക്ഷ്യങ്ങളെന്ന നിലക്കും, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ സന്മാർഗ്ഗത്തിലാക്കുന്നതാണെന്നതിനാലും അവതരിപ്പിച്ചിരിക്കുകയാണ്.
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّـٰبِـِٔينَ وَٱلنَّصَـٰرَىٰ وَٱلْمَجُوسَ وَٱلَّذِينَ أَشْرَكُوٓا۟ إِنَّ ٱللَّهَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ شَهِيدٌ﴿١٧﴾
share
إِنَّ الَّذِينَ നിശ്ചയമായും ഒരു കൂട്ടർ آمَنُوا അവർ ഈമാൻ (സത്യവിശ്വാസം) സ്വീകരിച്ചു وَالَّذِينَ യാതൊരു കൂട്ടരും هَادُوا അവർ ജൂതരായി وَالصَّابِئِينَ സാബികളും وَالنَّصَارَىٰ നസാറാ (നസ്രാനി) കളും وَالْمَجُوسَ മജൂസികളും (അഗ്നി ആരാധകരും) وَالَّذِينَ യാതൊരുകൂട്ടരും أَشْرَكُوا അവർ ശിർക്ക് സ്വീകരിച്ചിരിക്കുന്നു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَفْصِلُ തീർപ്പ് കൽപിക്കും بَيْنَهُمْ അവർക്കിടയിൽ يَوْمَ الْقِيَامَةِ ഖിയാമത്തുനാളിൽ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും شَهِيدٌ സാക്ഷ്യം വഹിക്കുന്നു (സന്നദ്ധനായി മേൽനോട്ടം ചെയ്യുന്ന) വനാണ്
22:17നിശ്‌ചയമായും, "ഈമാൻ" [സത്യവിശ്വാസം] സ്വീകരിച്ചിട്ടുള്ളവർ, ജൂതന്മാരായുള്ളവർ, "സാബീ"കൾ, "നസ്രാനി"കൾ "മജൂസി"കൾ, "ശിർക്ക്‌" [ബഹുദൈവ വിശ്വാസം] സ്വീകരിച്ചവർ എന്നിവർക്കിടയിൽ, ഖിയാമത്തുനാളിൽ അല്ലാഹു തീർപ്പ് കൽപിക്കുന്നതാകുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷ്യം വഹിക്കുന്നവനാകുന്നു.
തഫ്സീർ : 16-17
View   
أَلَمْ تَرَ أَنَّ ٱللَّهَ يَسْجُدُ لَهُۥ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ وَٱلشَّمْسُ وَٱلْقَمَرُ وَٱلنُّجُومُ وَٱلْجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٌۭ مِّنَ ٱلنَّاسِ ۖ وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ ۗ وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكْرِمٍ ۚ إِنَّ ٱللَّهَ يَفْعَلُ مَا يَشَآءُ ۩﴿١٨﴾
share
أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആണെന്ന് يَسْجُدُ لَهُ അവനു സുജൂദു ചെയ്യുന്നു (എന്ന്) مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവർ وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരും وَالشَّمْسُ സൂര്യനും وَالْقَمَرُ ചന്ദ്രനും وَالنُّجُومُ നക്ഷത്രങ്ങളും وَالْجِبَالُ പർവ്വതങ്ങളും وَالشَّجَرُ വൃക്ഷവും (വൃക്ഷങ്ങളും) وَالدَّوَابُّ ജീവജാലങ്ങളും وَكَثِيرٌ വളരെ ആളുകളും, പലരും مِّنَ النَّاسِ മനുഷ്യരിൽ നിന്നു وَكَثِيرٌ വളരെ ആളുകൾ حَقَّ സ്ഥിരപ്പെട്ടിരിക്കുന്നു, അവകാശപ്പെട്ടിരിക്കുന്നു عَلَيْهِ അവരിൽ, അവർക്കു الْعَذَابُ ശിക്ഷ وَمَن ആർ, ആരെങ്കിലും يُهِنِ اللَّـهُ അല്ലാഹു (അവനെ) നിന്ദിക്കുന്നതായാൽ, അപമാനിക്കുന്നതായാൽ فَمَا لَهُ എന്നാൽ അവന്നില്ല مِن مُّكْرِمٍ യാതൊരു മാനിക്കുന്നവനും, ആദരിക്കുന്ന ഒരാളും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَفْعَلُ അവൻ ചെയ്യും, പ്രവർത്തിക്കും مَا يَشَاءُ അവൻ ഉദ്ദേശിക്കുന്നതു
22:18നീ കണ്ടില്ലേ: നിശ്ചയമായും അല്ലാഹു, ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും, സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും, പർവ്വതങ്ങളും, വൃക്ഷങ്ങളും, ജീവജാലങ്ങളും, [മനുഷ്യരിൽനിന്ന് വളരെ ആളുകളും, അവന് "സൂജൂദ് സാഷ്ടാംഗം നമസ്കാരം] ചെയ്തുവരുന്ന വസ്തുത?!" വളരെ ആളുകളാകട്ടെ, അവരുടെമേൽ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 18-18
View   
هَـٰذَانِ خَصْمَانِ ٱخْتَصَمُوا۟ فِى رَبِّهِمْ ۖ فَٱلَّذِينَ كَفَرُوا۟ قُطِّعَتْ لَهُمْ ثِيَابٌۭ مِّن نَّارٍۢ يُصَبُّ مِن فَوْقِ رُءُوسِهِمُ ٱلْحَمِيمُ﴿١٩﴾
share
هَـٰذَانِ ഇത് രണ്ടും, ഈ രണ്ടുകൂട്ടര്‍ خَصْمَانِ രണ്ടു (എതിര്‍) കക്ഷികളാണ് اخْتَصَمُوا എതിര്‍വാദം ചെയ്തു, പിണങ്ങി, തര്‍ക്കം നടത്തി فِي رَبِّهِمْ തങ്ങളുടെ റബ്ബില്‍, റബ്ബിന്റെകാര്യത്തില്‍ فَالَّذِينَ كَفَرُوا എന്നാല്‍ അവിശ്വസിച്ച കൂട്ടര്‍ قُطِّعَتْ لَهُمْ അവര്‍ക്കു മുറിച്ചുകൊടുക്കപ്പെടും ثِيَابٌ വസ്ത്രങ്ങള്‍مِّن نَّارٍ തീയിനാല്‍, അഗ്നിയുടെ يُصَبُّ ചൊരിയപ്പെടും, ഒഴുക്കപ്പെടും مِن فَوْقِ മുകളില്‍കൂടി رُءُوسِهِمُ അവരുടെ തലകളുടെ الْحَمِيمُ ചുട്ടുതിളക്കുന്ന വെള്ളം
22:19ഈ രണ്ടുകൂട്ടര്‍, തങ്ങളുടെ റബ്ബിന്റെ കാര്യത്തില്‍ (പരസ്പരം) എതിര്‍വാദം ചെയ്തുവന്ന രണ്ടു കക്ഷികളത്രെ ; എന്നാല്‍, (അവരില്‍) യാതൊരു കൂട്ടര്‍ അവിശ്വസിച്ചുവോ അവര്‍ക്ക് അഗ്നിയുടെ വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലക്കുമീതെ ചുട്ടുതിളക്കുന്ന വെള്ളം ചൊരിയപ്പെടും!
يُصْهَرُ بِهِۦ مَا فِى بُطُونِهِمْ وَٱلْجُلُودُ﴿٢٠﴾
share
يُصْهَرُ ഉരുക്കപ്പെടും بِهِ അതുമൂലം, അതിനാല്‍ مَا فِي بُطُونِهِمْ അവരുടെ വയറുകളിലുള്ളത് وَالْجُلُودُ തൊലികളും
22:20അതു മൂലം, അവരുടെ വയറുകളിലുള്ളതും, തൊലികളും ഉരുക്കപ്പെടുന്നതാണ്.
وَلَهُم مَّقَـٰمِعُ مِنْ حَدِيدٍۢ﴿٢١﴾
share
وَلَهُم അവര്‍ക്കുണ്ട് مَّقَامِعُ ദണ്ഡുകള്‍ (കൊണ്ടുള്ള ശിക്ഷ) مِنْ حَدِيدٍ ഇരുമ്പിന്റെ
22:21അവര്‍ക്ക് ഇരുമ്പിന്റെ ദണ്ഡുകളുമുണ്ട്.
كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَا مِنْ غَمٍّ أُعِيدُوا۟ فِيهَا وَذُوقُوا۟ عَذَابَ ٱلْحَرِيقِ﴿٢٢﴾
share
كُلَّمَا أَرَادُوا അവര്‍ ഉദ്ദേശിക്കുമ്പോഴേല്ലാം أَن يَخْرُجُوا അവര്‍ പുറപ്പെടുവാന്‍ مِنْهَا അതില്‍നിന്നു مِنْ غَمٍّ ദുഃഖത്താല്‍ أُعِيدُوا അവര്‍ മടക്കപ്പെടും فِيهَا അതില്‍, അതിലേക്ക് وَذُوقُوا നിങ്ങള്‍ ആസ്വദിക്കുവിന്‍, അനുഭവിക്കുവിന്‍ عَذَابَ الْحَرِيقِ വെന്തുകരിയുന്ന ശിക്ഷ
22:22ദുഃഖത്താല്‍ (പൊറുതിമുട്ടി) അതില്‍ നിന്ന് പുറത്തുപോകുവാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം, അതിലേക്കുതന്നെ അവര്‍ മടക്കപ്പെടുന്നതാകുന്നു. "വെന്തു കരിയുന്ന ശിക്ഷ ആസ്വദിച്ചുകൊള്ളുവീന്‍" (എന്നു പറയപ്പെടുകയും ചെയ്യും)!
തഫ്സീർ : 19-22
View   
إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍۢ وَلُؤْلُؤًۭا ۖ وَلِبَاسُهُمْ فِيهَا حَرِيرٌۭ﴿٢٣﴾
share
إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُدْخِلُ പ്രവേശിപ്പിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي ഒഴുകിക്കൊണ്ടിരിക്കുന്ന, നടന്നുകൊണ്ടിരിക്കുന്നു مِن تَحْتِهَا അതിന്റെ അടിഭാഗത്തുകൂടി الْأَنْهَارُ നദികള്‍, അരുവികള്‍ يُحَلَّوْنَ അവര്‍ക്കു ധരിപ്പിക്കപ്പെടും, അണിയിക്കപ്പെടും فِيهَا അതില്‍ مِنْ أَسَاوِرَ വളകള്‍ مِن ذَهَبٍ പൊന്നിന്റെ وَلُؤْلُؤًا മുത്തും وَلِبَاسُهُمْ അവരുടെ വസ്ത്രം فِيهَا അതില്‍, അവിടത്തില്‍ حَرِيرٌ പട്ടാണ്
22:23നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്തവരെ അല്ലാഹു, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാകുന്നു. അവര്‍ക്കു അവിടെ സ്വര്‍ണ്ണത്തിന്റെ വളകളും മുത്തും അണിയിക്കപ്പെടും; അതില്‍ അവരുടെ വസ്ത്രം പട്ടുമാണ്.
وَهُدُوٓا۟ إِلَى ٱلطَّيِّبِ مِنَ ٱلْقَوْلِ وَهُدُوٓا۟ إِلَىٰ صِرَٰطِ ٱلْحَمِيدِ﴿٢٤﴾
share
وَهُدُوا അവര്‍ക്കു മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെട്ടിരിക്കുന്നു إِلَى الطَّيِّبِ നല്ലതിലെക്കും, പരിശുദ്ധമായതിലേക്കു مِنَ الْقَوْلِ വാക്കില്‍ (സംസാരത്തില്‍) നിന്ന് وَهُدُوا അവര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു إِلَىٰ صِرَاطِ പാതയിലേക്കു, മാര്‍ഗ്ഗത്തിലേക്കുള്ള الْحَمِيدِ സ്തുത്യര്‍ഹനായുള്ളവന്റെ
22:24വാക്കില്‍ (സംസാരത്തില്‍] വെച്ച് പരിശുദ്ധമായ [നല്ല]തിലേക്ക് അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെട്ടിരിക്കുകയാണ് ; സ്തുത്യര്‍ഹനായുള്ളവന്റെ [അല്ലാഹുവിന്റെ] പാതയിലേക്കും അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കപ്പെട്ടിരിക്കുന്നു.
തഫ്സീർ : 23-24
View   
إِنَّ ٱلَّذِينَ كَفَرُوا۟ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلْمَسْجِدِ ٱلْحَرَامِ ٱلَّذِى جَعَلْنَـٰهُ لِلنَّاسِ سَوَآءً ٱلْعَـٰكِفُ فِيهِ وَٱلْبَادِ ۚ وَمَن يُرِدْ فِيهِ بِإِلْحَادٍۭ بِظُلْمٍۢ نُّذِقْهُ مِنْ عَذَابٍ أَلِيمٍۢ﴿٢٥﴾
share
إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ وَيَصُدُّونَ തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന(വര്‍) عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു وَالْمَسْجِدِ الْحَرَامِ പരിപാവനമായ പള്ളിയില്‍ നിന്നും الَّذِي യാതൊരു (പള്ളി) جَعَلْنَاهُ നാമതിനെ ആക്കിയിരിക്കുന്നു, ഏര്‍പ്പെടുത്തിയിരിക്കുന്നു لِلنَّاسِ മനുഷ്യര്‍ക്കുവേണ്ടി سَوَاءً സമമായിക്കൊണ്ട് الْعَاكِفُ താമസപുറപ്പിച്ചവന്‍, സ്ഥിരവാസി فِيهِ അതില്‍ وَالْبَادِ വെളിപ്രദേശത്തുനിന്നു വരുന്നവനും وَمَن يُرِدْ വല്ലവനും ഉദ്ദേശിക്കുന്നതായാല്‍ فِيهِ അതില്‍ بِإِلْحَادٍ ധര്‍മ്മവിരോധത്തെ, മതവിരോധത്തെ, മതദ്രോഹത്തെ بِظُلْمٍ അന്യായമായി, വല്ല അക്രമത്താലും نُّذِقْهُ അവനു നാം ആസ്വദിപ്പിക്കും, അനുഭവിപ്പിക്കും مِنْ عَذَابٍ ശിക്ഷയില്‍നിന്നു أَلِيمٍ വേദനയേറിയ
22:25നിശ്ചയമായും, അവിശ്വക്കുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു നാം മനുഷ്യര്‍ക്കായി - താമസമുറപ്പിച്ചവരും വെളിപ്രദേശത്തുനിന്ന് വരുന്നവരും സമമായിക്കൊണ്ട് - ഏര്‍പ്പെടുത്തിയിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ [പവിത്രമായ പള്ളിയില്‍] നിന്നും (ജനങ്ങളെ) തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍! (അവര്‍ കരുതിക്കൊള്ളട്ടെ!) വല്ലവനും, അതില്‍ അന്യായമായി ധര്‍മ്മവിരോധം ചെയ്‌വാന്‍ ഉദ്ദേശിക്കുന്ന പക്ഷം, വേദനയേറിയ ശിക്ഷ നാം അവനെ ആസ്വദിപ്പിക്കുന്നതാണ്.
തഫ്സീർ : 25-25
View   
وَإِذْ بَوَّأْنَا لِإِبْرَٰهِيمَ مَكَانَ ٱلْبَيْتِ أَن لَّا تُشْرِكْ بِى شَيْـًۭٔا وَطَهِّرْ بَيْتِىَ لِلطَّآئِفِينَ وَٱلْقَآئِمِينَ وَٱلرُّكَّعِ ٱلسُّجُودِ﴿٢٦﴾
share
وَإِذْ بَوَّأْنَا നാം ഉറപ്പിച്ചു (നിശ്ചയിച്ചു) കൊണ്ടുത്ത സന്ദര്‍ഭം, സൗകര്യപ്പെടുത്തിക്കൊടുത്ത സന്ദര്‍ഭം لِإِبْرَاهِيمَ ഇബ്രാഹീമിന് مَكَانَ الْبَيْتِ ആ വീട്ടിന്റെ (പുണ്യാലയത്തിന്റെ) സ്ഥാനം أَن لَّا تُشْرِكْ നീ പങ്കുചെര്‍ക്കരുതെന്ന് بِي എന്നോട് شَيْئًا ഒരു വസ്തുവെയും وَطَهِّرْ നീ ശുദ്ധമാക്കുകയും ചെയ്യുക بَيْتِيَ എന്റെ ആലയത്തെ (വീട്ടിനെ) لِلطَّائِفِينَ ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്ന വര്‍ക്കു وَالْقَائِمِينَ നില്‍ക്കുന്നവര്‍ക്കും (നിന്നു ആരാധന നടത്തുന്നവര്‍ക്കും) وَالرُّكَّعِ റുകൂഉ ചെയ്യുന്നവര്‍ക്കും (കുമ്പിട്ടു ആരാധന ചെയ്യുന്നവര്‍ക്കും) السُّجُودِ സുജൂദു ചെയ്യുന്ന (സാഷ്ടാംഗം ചെയ്യുന്ന) വരായ
22:26ഇബ്രാഹീമിന് നാം "പുണ്യാലയത്തിന്റെ [കഅ്ബഃയുടെ] സ്ഥാനം ഉറപ്പിച്ചുകൊടുത്ത സന്ദര്‍ഭം (ഓര്‍ക്കുക); "യാതൊരു വസ്തുവെയും എന്നോട് പങ്കുചേര്‍ക്കരുത്; "ത്വവാഫ്" [പ്രദക്ഷിണം] ചെയ്യുന്നവര്‍ക്കും, നിന്നുകൊണ്ട് (ആരാധന) നടത്തുന്നവര്‍ക്കും, "റുകൂഉ-സുജൂദി"ലായി [സാഷ്ടാംഗം കുമ്പിട്ട് ആരാധന] നടത്തുന്നവര്‍ക്കും വേണ്ടി എന്റെ ആലയത്തെ ശുദ്ധമാക്കുകയും ചെയ്യുക!" എന്ന്‍ (നാം പറഞ്ഞു).
തഫ്സീർ : 26-26
View   
وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًۭا وَعَلَىٰ كُلِّ ضَامِرٍۢ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍۢ﴿٢٧﴾
share
وَأَذِّن നീ പ്രഖ്യാപനം ചെയ്യുക, അറിയിപ്പു നല്‍ക്കുക فِي النَّاسِ മനുഷ്യരില്‍ بِالْحَجِّ ഹജ്ജുകര്‍മ്മം ചെയ്യാന്‍ يَأْتُوكَ അവര്‍ നിന്റെ അടുക്കല്‍ വന്നുകൊള്ളും رِجَالًا കാല്‍നടക്കാരായി وَعَلَىٰ كُلِّ ضَامِرٍ എല്ലാ മെലിഞ്ഞ വാഹനപ്പുറത്തും, മെലിഞ്ഞ ഒട്ടകപ്പുറത്തും يَأْتِينَ വരുന്ന, അവ വരും مِن كُلِّ فَجٍّ എല്ലാ മാര്‍ഗ്ഗത്തില്‍കൂടിയും, എല്ലാ മലവഴിയില്‍കൂടിയും عَمِيقٍ ദൂരസ്ഥമായ
22:27"ഹജ്ജുകര്‍മ്മത്തിന് (വരുവാന്‍) ജനങ്ങളില്‍ പ്രഖ്യാപനവും ചെയ്യുക; കാല്‍നടക്കാരായും, ദൂരസ്ഥമായ സകല മാര്‍ഗ്ഗങ്ങളില്‍ കൂടിയും വന്നുകൊണ്ടിരിക്കുന്ന (ക്ഷീണിച്ച്) മെലിഞ്ഞ എല്ലാ വാഹനപ്പുറത്തായും അവര്‍ നിന്റെ അടുക്കല്‍ [ഈ ആലയത്തിങ്കല്‍] വന്നുകൊള്ളുന്നതാണ്." (എന്നു നാം പറഞ്ഞു.)
തഫ്സീർ : 27-27
View   
لِّيَشْهَدُوا۟ مَنَـٰفِعَ لَهُمْ وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍۢ مَّعْلُومَـٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَـٰمِ ۖ فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْبَآئِسَ ٱلْفَقِيرَ﴿٢٨﴾
share
لِّيَشْهَدُوا അവര്‍ സന്നിഹിതരാകുവാന്‍വേണ്ടി مَنَافِعَ പ്രയോജനകരമായ കാര്യങ്ങളില്‍ لَهُمْ അവര്‍ക്ക് وَيَذْكُرُوا അവര്‍ കീര്‍ത്തനം ചെയ്‌വാനും, പറയുവാനും اسْمَ اللَّـهِ അല്ലാഹുവിന്റെ നാമം فِي أَيَّامٍ ചില ദിവസങ്ങളില്‍ مَّعْلُومَاتٍ അറിയപ്പെട്ടവയായ, നിശ്ചിത عَلَىٰ مَا رَزَقَهُم അവര്‍ക്ക് അവന്‍ നല്‍കിയതിന്റെ മേല്‍ مِّن بَهِيمَةِ الْأَنْعَامِ കന്നുകാലി മൃഗങ്ങളില്‍നിന്നു فَكُلُوا അങ്ങനെ നിങ്ങള്‍ തിന്നുകൊള്ളുക مِنْهَا അതില്‍നിന്നു وَأَطْعِمُوا നിങ്ങള്‍ ഭക്ഷണം നല്‍കുകയും (ഭക്ഷിക്കുവാന്‍ കൊടുക്കുകയും) ചെയ്യുവിന്‍ الْبَائِسَ പരവശനു, കഷ്ടപ്പെട്ടവന്നു الْفَقِيرَ ദരിദ്രനായ
22:28അവര്‍ക്ക് പ്രയോജനകരമായ കാര്യങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, ചില നിശ്ചിത ദിവസങ്ങളില്‍ - തങ്ങള്‍ക്ക് നല്‍കിയിയിരിക്കുന്ന കന്നുകാലി മൃഗങ്ങളുടെമേല്‍ (അവയെ അറുത്ത് ബലികഴിക്കുമ്പോള്‍) - അല്ലാഹുവിന്റെ നാമം അവര്‍ കീര്‍ത്തനം ചെയ്യുവാനും വേണ്ടിയാകുന്നു(അത്). അങ്ങിനെ, അവയില്‍ [ആ കന്നുകാലികളില്‍] നിന്ന് നിങ്ങള്‍ തിന്നുകൊള്ളുകയും, ദരിദ്രനായ പരവശന് ഭക്ഷണം നല്‍കുകയും ചെയ്യുവിന്‍.
ثُمَّ لْيَقْضُوا۟ تَفَثَهُمْ وَلْيُوفُوا۟ نُذُورَهُمْ وَلْيَطَّوَّفُوا۟ بِٱلْبَيْتِ ٱلْعَتِيقِ﴿٢٩﴾
share
ثُمَّ പിന്നെ, അനന്തരം لْيَقْضُوا അവര്‍ നിര്‍വ്വഹിക്കട്ടെ تَفَثَهُمْ അവരുടെ അഴുക്കു (നീക്കല്‍) وَلْيُوفُوا അവര്‍ നിറവേറ്റുകയും ചെയ്യട്ടെ نُذُورَهُمْ അവരുടെ നേര്‍ച്ചകളെ, വഴിപാടുകളെ وَلْيَطَّوَّفُوا അവര്‍ ത്വവാഫും ചെയ്യട്ടെ بِالْبَيْتِ ആ ആലയത്തെ الْعَتِيقِ പുരാതനമായ, വിമുക്തമായ
22:29പിന്നീട്, അവര്‍ തങ്ങളുടെ അഴുക്ക് (നീക്കല്‍) നിര്‍വ്വഹിച്ചുകൊള്ളുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, (ആ) പുരാതനാലയത്തെ "ത്വവാഫ്" [പ്രദക്ഷണം] ചെയ്കയും ചെയ്തുകൊള്ളട്ടെ.
തഫ്സീർ : 28-29
View   
ذَٰلِكَ وَمَن يُعَظِّمْ حُرُمَـٰتِ ٱللَّهِ فَهُوَ خَيْرٌۭ لَّهُۥ عِندَ رَبِّهِۦ ۗ وَأُحِلَّتْ لَكُمُ ٱلْأَنْعَـٰمُ إِلَّا مَا يُتْلَىٰ عَلَيْكُمْ ۖ فَٱجْتَنِبُوا۟ ٱلرِّجْسَ مِنَ ٱلْأَوْثَـٰنِ وَٱجْتَنِبُوا۟ قَوْلَ ٱلزُّورِ﴿٣٠﴾
share
ذَٰلِكَ അതാണ്‌ وَمَن يُعَظِّمْ ആരെങ്കിലും ബഹുമാനിക്കുന്നതായാല്‍ حُرُمَاتِ اللَّـهِ അല്ലാഹുവിന്റെ അലംഘ്യവസ്തുക്കളെ, പരിപാവന വസ്തുക്കളെ فَهُوَ എന്നാലതു خَيْرٌ لَّهُ അവന്നു ഗുണകരമാണ് عِندَ رَبِّهِ തന്റെ റബ്ബിന്റെയടുക്കല്‍ وَأُحِلَّتْ അനുവദിക്കപ്പെടുകയും ചെയ്തിരിക്കുന്നു لَكُمُ നിങ്ങള്‍ക്കു الْأَنْعَامُ കന്നുകാലികള്‍ (ആടുമാടോട്ടകങ്ങള്‍) إِلَّا مَا يُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നതൊഴികെ عَلَيْكُمْ നിങ്ങള്‍ക്കു فَاجْتَنِبُوا ആകയാല്‍ വര്‍ജ്ജിക്കുവിന്‍ الرِّجْسَ അശുദ്ധിയെ, മാലിന്യത്തെ مِنَ الْأَوْثَانِ വിഗ്രങ്ങളാകുന്ന, വിഗ്രഹങ്ങളില്‍ നിന്നുള്ള وَاجْتَنِبُوا വര്‍ജ്ജിക്കുകയും ചെയ്യുവിന്‍ قَوْلَ الزُّورِ കള്ളം പറയുന്നതു, കള്ളവാക്കു
22:30അതാണ്‌ (ഹജ്ജിന്റെ വിഷയം)! ആരെങ്കിലും, അല്ലാഹുവിന്റെ അലംഘ്യ(മായ പരിപാവന) വസ്തുക്കളെ ബഹുമാനിക്കുന്നതായാല്‍, അതാവന് തന്റെ റബ്ബിന്റെ അടുക്കല്‍ ഗുണകരമാകുന്നു. നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നതൊഴിച്ചു - (എല്ലാ) കന്നുകാലികളും (ആടുമാടൊട്ടകവും) നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍, വിഗ്രഹങ്ങളാകുന്ന അശുദ്ധിയെ നിങ്ങള്‍ വര്‍ജ്ജിക്കുവിന്‍; കള്ളം പറയലും വര്‍ജ്ജിക്കുവിന്‍;-
حُنَفَآءَ لِلَّهِ غَيْرَ مُشْرِكِينَ بِهِۦ ۚ وَمَن يُشْرِكْ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخْطَفُهُ ٱلطَّيْرُ أَوْ تَهْوِى بِهِ ٱلرِّيحُ فِى مَكَانٍۢ سَحِيقٍۢ﴿٣١﴾
share
حُنَفَاءَ നിഷ്കളങ്കഹൃദയനമാരായി (നേരായ മനസ്സോടെ) لِلَّـهِ അല്ലാഹുവിനുവേണ്ടി غَيْرَ مُشْرِكِينَ പങ്കു ചേര്‍ക്കുന്നവരല്ലാതെ بِهِ അവനോട് وَمَن يُشْرِكْ ആരെങ്കിലും പങ്കു ചേര്‍ക്കുന്നതായാല്‍ بِاللَّـهِ അല്ലാഹുവിനോടു فَكَأَنَّمَا خَرَّ എന്നാല്‍ അവന്‍ വീണതുപോലെയായിരിക്കും مِنَ السَّمَاءِ ആകാശത്തു നിന്നു فَتَخْطَفُهُ എന്നിട്ടവനെ റാഞ്ചിക്കൊണ്ടുപോകയും الطَّيْرُ പറവകള്‍, പക്ഷികള്‍ أَوْ تَهْوِي بِهِ അല്ലെങ്കില്‍ അവനെ കൊണ്ടുപോയിടുകയും, വീഴ്ത്തുകയും الرِّيحُ കാറ്റ് فِي مَكَانٍ ഒരു സ്ഥലത്തു سَحِيقٍ ദൂരപ്പെട്ട, ആപല്‍ക്കരമായ
22:31അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമാനസരായി - അവനോട് (യാതൊന്നിനേയും) പങ്കുചേര്‍ക്കാത്ത നിലയില്‍ (ആയിരിക്കണം). ആരെങ്കിലും, അല്ലാഹുവിനോട് (വല്ലതിനെയും) പങ്കു ചേര്‍ക്കുന്നതായാല്‍ അവന്‍, ആകാശത്തു നിന്ന് വീണിട്ട് അവനെ പറവകള്‍ റാഞ്ചിക്കൊണ്ടു പോകുകയോ, ദൂരപ്പെട്ട ഒരു സ്ഥലത്ത് കാറ്റ് കൊണ്ടുപോയിടുകയോ ചെയ്തതു പോലെയായിത്തീരുന്നു! (അത്രയും ആപല്‍ക്കരമാണത്.)
തഫ്സീർ : 30-31
View   
ذَٰلِكَ وَمَن يُعَظِّمْ شَعَـٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقْوَى ٱلْقُلُوبِ﴿٣٢﴾
share
ذَٰلِكَ അതാണ്‌ وَمَن يُعَظِّمْ ആരെങ്കിലും ബഹുമാനിക്കുന്നതായാല്‍ شَعَائِرَ اللَّـهِ അല്ലാഹുവിന്റെ ചിഹ്നങ്ങളെ فَإِنَّهَا എന്നാല്‍ നിശ്ചയമായും അതു مِن تَقْوَى ഭക്തിയില്‍ നിന്നുള്ളതാണു, ഭക്തി നിമിത്തമാണു, സൂക്ഷമതയാലാണ് الْقُلُوبِ ഹൃദയങ്ങളുടെ
22:32അതാണ്‌ (കാര്യം)! ആരെങ്കിലും, അല്ലാഹുവിന്റെ (മത) ചിഹ്നങ്ങളെ ബഹുമാനിക്കുന്നതായാല്‍, (അവന്‍ ഭക്തന്‍തന്നെ. കാരണം:) നിശ്ചയമായും അത്, ഹൃദയങ്ങളുടെ ഭക്തിയില്‍ നിന്നുള്ളതാണ്.
തഫ്സീർ : 32-32
View   
لَكُمْ فِيهَا مَنَـٰفِعُ إِلَىٰٓ أَجَلٍۢ مُّسَمًّۭى ثُمَّ مَحِلُّهَآ إِلَى ٱلْبَيْتِ ٱلْعَتِيقِ﴿٣٣﴾
share
لَكُمْ നിങ്ങള്‍ക്കുണ്ട് فِيهَا അവയില്‍ مَنَافِعُ പ്രയോജനങ്ങള്‍ إِلَىٰ أَجَلٍ ഒരു അവധിവരെ مُّسَمًّى നിശ്ചയിക്കപ്പെട്ട, നിര്‍ണ്ണയിക്കപ്പെട്ട ثُمَّ പിന്നെ, പിന്നീട് مَحِلُّهَا അവയുടെ അനുവദിക്കപ്പെട്ട സ്ഥലം, അനുവദിക്കപ്പെട്ട സമയം إِلَى الْبَيْتِ ആ ആലയത്തിനടുത്താണു, ആലയത്തിലേക്ക് (എത്തുക) ആകുന്നു الْعَتِيقِ പുരാതനമായ, വിമുക്തമായ
22:33(ബലിമൃഗങ്ങളാകുന്ന) അവയില്‍, ഒരു നിശ്ചിത അവധിവരേക്ക് നിങ്ങള്‍ക്ക് പ്രയോജനങ്ങളുണ്ട് ; പിന്നീട്, അവയുടെ (ബലികര്‍മ്മത്തിന്) അനുവദിക്കപ്പെട്ട സ്ഥലം (ആ) "പുരാതനാലയത്തി"ന്നടുത്താക്കുന്നു.
തഫ്സീർ : 33-33
View   
وَلِكُلِّ أُمَّةٍۢ جَعَلْنَا مَنسَكًۭا لِّيَذْكُرُوا۟ ٱسْمَ ٱللَّهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَـٰمِ ۗ فَإِلَـٰهُكُمْ إِلَـٰهٌۭ وَٰحِدٌۭ فَلَهُۥٓ أَسْلِمُوا۟ ۗ وَبَشِّرِ ٱلْمُخْبِتِينَ﴿٣٤﴾
share
وَلِكُلِّ أُمَّةٍ എല്ലാ സമുദായത്തിനും جَعَلْنَا നാം ഏര്‍പ്പെടുത്തിയിരിക്കുന്നു مَنسَكًا ഒരു കര്‍മ്മാനുഷ്ഠാനമുറ لِّيَذْكُرُوا അവര്‍ കീര്‍ത്തനം ചെയ്‌വാന്‍, പറയുവാന്‍ سْمَ اللَّـهِ അല്ലാഹുവിന്റെ നാമത്തെ عَلَىٰ مَا رَزَقَهُم അവന്‍ അവര്‍ക്കു നല്‍കിയതിന്റെമേല്‍ مِّن بَهِيمَةِ الْأَنْعَامِ കന്നുകാലി മൃഗങ്ങളില്‍ നിന്നു فَإِلَـٰهُكُمْ എന്നാല്‍ നിങ്ങളുടെ ഇലാഹു, ആരാധ്യന്‍ إِلَـٰهٌ وَاحِدٌ ഏക ഇലാഹാണ് فَلَهُ ആകയാല്‍ അവനു أَسْلِمُوا നിങ്ങള്‍ കീഴ്പ്പെടുവിന്‍, ഇസ്‌ലാമിനെ അനുഷ്ഠിക്കുവിന്‍ وَبَشِّرِ സന്തോഷവാര്‍ത്തയും അറിയിക്കുക الْمُخْبِتِينَ വിനീതന്മാര്‍ക്ക്, താഴ്മ കാട്ടുന്നവര്‍ക്കു
22:34എല്ലാ സമുദായത്തിനും തന്നെ - അവര്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളുടെ മേല്‍ അവന്റെ നാമം കീര്‍ത്തനം ചെയ്യുവാനായി - നാം [അല്ലാഹു] ഓരോ കര്‍മ്മാനുഷ്ഠാനമുറ ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍, നിങ്ങളുടെ ഇലാഹ് [ആരാധ്യന്‍] ഏകഇലാഹ് മാത്രമാകുന്നു; ആകയാല്‍, അവനു (മാത്രം) നിങ്ങള്‍ കീഴ്പെടുക. ["ഇസ്‌ലാം" അനുഷ്ഠിക്കുക.] (നബിയേ) വിനീതന്മാര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
തഫ്സീർ : 34-34
View   
ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَٱلصَّـٰبِرِينَ عَلَىٰ مَآ أَصَابَهُمْ وَٱلْمُقِيمِى ٱلصَّلَوٰةِ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ﴿٣٥﴾
share
الَّذِينَ യാതൊരു കൂട്ടരാണ് إِذَا ذُكِرَ اللَّـهُ അല്ലാഹുവിനെക്കരിച്ചു പ്രസ്താവിക്കപ്പെട്ടാല്‍, പറയപ്പെട്ടാല്‍ وَجِلَتْ വിറകൊള്ളും (ഭയപ്പെടും) قُلُوبُهُمْ അവരുടെ ഹൃദയങ്ങൾ وَالصَّابِرِينَ സഹനശാലികളും, ക്ഷമാലുക്കളും عَلَىٰ مَا أَصَابَهُمْ തങ്ങള്‍ക്കു ബാധിച്ചതില്‍ وَالْمُقِيمِي നിലനിറുത്തുന്നവരും الصَّلَاةِ നമസ്കാരം وَمِمَّا رَزَقْنَاهُمْ നാം അവര്‍ക്കു നല്‍കിയതില്‍ നിന്നു يُنفِقُونَ അവര്‍ ചിലവഴിക്കുകയും ചെയ്യും
22:35(അതായത്) യാതൊരുകൂട്ടര്‍ : അല്ലാഹുവിനെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടാല്‍, തങ്ങളുടെ ഹൃദയങ്ങള്‍ വിറകൊള്ളുന്നതാണ്;- തങ്ങള്‍ക്ക് ബാധിക്കുന്നതില്‍ [ആപത്തുകളില്‍] സഹനശാലികളും, നമസ്കാരം നിലനിരുത്തുന്നവരും! നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് (സല്‍കാര്യങ്ങളില്‍) ചിലവഴിക്കുകയും ചെയ്യും, (ഇങ്ങിനെയുള്ളവരാണത്)
وَٱلْبُدْنَ جَعَلْنَـٰهَا لَكُم مِّن شَعَـٰٓئِرِ ٱللَّهِ لَكُمْ فِيهَا خَيْرٌۭ ۖ فَٱذْكُرُوا۟ ٱسْمَ ٱللَّهِ عَلَيْهَا صَوَآفَّ ۖ فَإِذَا وَجَبَتْ جُنُوبُهَا فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْقَانِعَ وَٱلْمُعْتَرَّ ۚ كَذَٰلِكَ سَخَّرْنَـٰهَا لَكُمْ لَعَلَّكُمْ تَشْكُرُونَ﴿٣٦﴾
share
وَالْبُدْنَ ഒട്ടകങ്ങളെ (ബലിയൊട്ടകങ്ങളെ) جَعَلْنَاهَا അവയെ നാം ആക്കിയിരിക്കുന്നു لَكُم നിങ്ങള്‍ക്കു مِّن شَعَائِرِ اللَّـهِ അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടതു لَكُمْ നിങ്ങള്‍ക്കുണ്ട് فِيهَا അതില്‍ خَيْرٌ ഗുണം, നന്മ فَاذْكُرُوا അതിനാല്‍ നിങ്ങള്‍ കീര്‍ത്തനം ചെയ്യുവിന്‍ اسْمَ اللَّـهِ അല്ലാഹുവിന്റെ നാമത്തെ عَلَيْهَا അവയുടെമേല്‍ صَوَافَّ വരികളായി, വരിവരിയായി فَإِذَا وَجَبَتْ അങ്ങനെ നിലംപതിച്ചാല്‍, വീണാല്‍ جُنُوبُهَا അവയുടെ പാര്‍ശ്വങ്ങള്‍, ഭാഗങ്ങള്‍ فَكُلُوا അപ്പോള്‍ ഭക്ഷിച്ചുകൊള്ളുക مِنْهَا അതില്‍നിന്നു وَأَطْعِمُوا ഭക്ഷിക്കാന്‍ കൊടുക്കയും ചെയ്യുവിന്‍ الْقَانِعَ സംതൃപ്തി അടഞ്ഞുവനു (ചോദിക്കാതെ ഉള്ളതുകൊണ്ടു തൃപ്തിയടഞ്ഞുവനു) وَالْمُعْتَرَّ ആഗ്രഹിച്ചുവരുന്നവന്നും, ചോദിച്ചുവരുന്നവന്നും كَذَٰلِكَ അപ്രകാരം سَخَّرْنَاهَا അതിനെ നാം കീഴ്പെടുത്തിയിരിക്കുന്നു لَكُمْ നിങ്ങള്‍ക്കു لَعَلَّكُمْ നിങ്ങള്‍ ആയേക്കാം, നിങ്ങള്‍ ആകുവാന്‍വേണ്ടി تَشْكُرُونَ കൃതജ്ഞ കാണിക്കും
22:36ബലിയൊട്ടകങ്ങളാകട്ടെ, നാം അവയെ നിങ്ങള്‍ക്ക് "അല്ലാഹുവിന്റെ (മത) ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുകയാണ്; നിങ്ങള്‍ക്ക് അവയില്‍ ഗുണമുണ്ട്. അതിനാല്‍, വരിവരിയായ നിലയില്‍ (നിറുത്തിക്കൊണ്ട്) അവയുടെമേല്‍ അല്ലാഹുവിന്റെ നാമം നിങ്ങള്‍ കീര്‍ത്തനം ചെയ്യുവിന്‍! അങ്ങനെ, (അറുത്തശേഷം) അവയുടെ പാര്‍ശ്വങ്ങള്‍ നിലംപതിച്ചാല്‍ [ജീവന്‍ പോയി വീണാല്‍] അവയില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, (ചോദിച്ചുവാങ്ങാൻ വരാതെ) സംതൃപ്തിയടഞ്ഞുനില്‍ക്കുന്നവന്നും, ആഗ്രഹിച്ചുവരുന്നവന്നും ഭക്ഷിക്കുവാന്‍ കൊടുക്കുകയും ചെയ്യുവിന്‍. അപ്രകാരം അവയെ നിങ്ങള്‍ക്ക് നാം കീഴ്പെടുത്തന്നിരിക്കുകയാണ് നിങ്ങള്‍ നന്ദികാണിക്കുവാന്‍വേണ്ടി
തഫ്സീർ : 35-36
View   
لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَـٰكِن يَنَالُهُ ٱلتَّقْوَىٰ مِنكُمْ ۚ كَذَٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ ۗ وَبَشِّرِ ٱلْمُحْسِنِينَ﴿٣٧﴾
share
لَن يَنَالَ എത്തുന്നതല്ലതന്നെ اللَّـهَ അല്ലാഹുവിങ്കല്‍ لُحُومُهَا അവയുടെ മാംസ وَلَا دِمَاؤُهَا അവയുടെ രക്തവും (എത്തുക) ഇല്ല وَلَـٰكِن പക്ഷെ, എങ്കിലും يَنَالُهُ അവങ്കല്‍ എത്തുന്ന التَّقْوَىٰ ഭക്തി, ഭയഭക്തി مِنكُمْ നിങ്ങളില്‍ നിന്ന് كَذَٰلِكَ അപ്രകാരം سَخَّرَهَا അവയെ അവന്‍ കീഴ്പെടുത്തിയിരിക്കുന്നു لَكُمْ നിങ്ങള്‍ക്ക് لِتُكَبِّرُوا നിങ്ങള്‍ തക്ബീര്‍ (മഹത്വ പ്രകീര്‍ത്തനം) നടത്തുവാന്‍വേണ്ടി, തക്ബീര്‍ മുഴക്കുവാനായി اللَّـهَ അല്ലാഹുവിന് عَلَىٰ مَا هَدَاكُمْ അവന്‍ നിങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്തതിന് وَبَشِّرِ സന്തോഷവാര്‍ത്തയും അറിയിക്കുക الْمُحْسِنِينَ സുകൃതവാന്‍മാര്‍ക്ക്, പുണ്യകര്‍മ്മം ചെയ്യുന്നവര്‍ക്ക്
22:37അവയുടെ മാംസങ്ങളാകട്ടെ, രക്തങ്ങളാകട്ടെ അല്ലാഹുവിങ്കല്‍ എത്തുന്നില്ലതന്നെ; പക്ഷെ, നിങ്ങളില്‍നിന്നുള്ള ഭക്തി അവങ്കല്‍ എത്തുന്നതാണ്. നിങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്തുതന്നതിന് നിങ്ങള്‍ അല്ലാഹുവിന് "തക്ബീര്‍" [മഹത്വപ്രകീര്‍ത്തനം] നടത്തുവാന്‍വേണ്ടി അപ്രകാരം അവയെ അവന്‍ നിങ്ങള്‍ക്ക് കീഴ്പെടുത്തിത്തന്നിരിക്കുന്നു. (നബിയേ) സുകൃതവാന്‍മാര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
തഫ്സീർ : 37-37
View   
إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓا۟ ۗ إِنَّ ٱللَّهَ لَا يُحِبُّ كُلَّ خَوَّانٍۢ كَفُورٍ﴿٣٨﴾
share
إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُدَافِعُ തടുക്കുന്നു عَنِ الَّذِينَ آمَنُوا വിശ്വസിച്ച കൂട്ടര്‍ക്ക് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ അവന്‍ ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കുന്നതല്ല كُلَّ خَوَّانٍ എല്ലാ വഞ്ചകനെയും, ചതിയനെയും كَفُورٍ നന്ദികെട്ട, നന്ദികെട്ടവനായ
22:38നിശ്ചയമായും, അല്ലാഹു, വിശ്വസിച്ചവരില്‍ നിന്ന് (അന്യാക്രമത്തെ) തടുക്കുന്നതാണ്; നിശ്ചയമായും അല്ലാഹു, നന്ദികെട്ട എല്ലാ വഞ്ചകരെയും ഇഷ്ടപ്പെടുന്നതല്ല;
തഫ്സീർ : 38-38
View   
أُذِنَ لِلَّذِينَ يُقَـٰتَلُونَ بِأَنَّهُمْ ظُلِمُوا۟ ۚ وَإِنَّ ٱللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ﴿٣٩﴾
share
أُذِنَ അനുവാദം നല്‍കപ്പെട്ടിരിക്കുന്നു لِلَّذِينَ യാതൊരു കൂട്ടര്‍ക്ക് يُقَاتَلُونَ അവര്‍ സമരം ചെയ്യപ്പെടുന്നു, അവരോട് യുദ്ധം ചെയ്യപ്പെടുന്നു بِأَنَّهُمْ ظُلِمُوا അവര്‍ അക്രമിക്കപ്പെട്ടിരിക്കുന്നുവെന്നതുകൊണ്ട് وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ نَصْرِهِمْ അവരെ സഹായിക്കുവാന്‍ لَقَدِيرٌ കഴിവുള്ളവനും തന്നെയാണ്
22:39(ഇങ്ങോട്ട്) സമരം ചെയ്യപ്പെടുന്ന കൂട്ടര്‍ക്ക് - അവര്‍ അക്രമിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് - (അങ്ങോട്ടും യുദ്ധം ചെയ്തുകൊള്ളുവാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. നിശ്ചയമായും, അല്ലാഹു അവരെ സഹായിക്കുന്നതിന് കഴിവുള്ളവനുമത്രെ.
തഫ്സീർ : 39-39
View   
ٱلَّذِينَ أُخْرِجُوا۟ مِن دِيَـٰرِهِم بِغَيْرِ حَقٍّ إِلَّآ أَن يَقُولُوا۟ رَبُّنَا ٱللَّهُ ۗ وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍۢ لَّهُدِّمَتْ صَوَٰمِعُ وَبِيَعٌۭ وَصَلَوَٰتٌۭ وَمَسَـٰجِدُ يُذْكَرُ فِيهَا ٱسْمُ ٱللَّهِ كَثِيرًۭا ۗ وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ﴿٤٠﴾
share
الَّذِينَ أُخْرِجُوا പുറത്താക്കപ്പെട്ടിട്ടുള്ളവര്‍ مِن دِيَارِهِم അവരുടെ ഭവന (വാസസ്ഥല) ങ്ങളില്‍നിന്ന് بِغَيْرِ حَقٍّ ഒരു ന്യായവും കൂടാതെ إِلَّا أَن يَقُولُوا അവര്‍ പറയുന്നതല്ലാതെ رَبُّنَا اللَّـهُ ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് എന്ന് وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ دَفْعُ اللَّـهِ അല്ലാഹു തടുക്കല്‍ النَّاسَ മനുഷ്യരെ بَعْضَهُم അവരില്‍ ചിലരെ بِبَعْضٍ ചിലരെക്കൊണ്ട് لَّهُدِّمَتْ പൊളിച്ചു തകര്‍ക്കപ്പെടുമായിരുന്നു صَوَامِعُ സന്യാസിമഠങ്ങള്‍ وَبِيَعٌ ക്രിസ്തീയ ദേവാലയങ്ങളും وَصَلَوَاتٌ ജൂതദേവാലയങ്ങളും وَمَسَاجِدُ (മുസ്‌ലിം) പള്ളികളും يُذْكَرُ പറയപ്പെടുന്ന, കീര്‍ത്തനം ചെയ്യപ്പെടുന്ന فِيهَا അവയില്‍വെച്ച് اسْمُ اللَّـهِ അല്ലാഹുവിന്റെ നാമം كَثِيرًا ധാരാളം وَلَيَنصُرَنَّ اللَّـهُ നിശ്ചയമായും അല്ലാഹു സഹായിക്കും مَن يَنصُرُهُ അവനെ സഹായിക്കുന്നവനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَقَوِيٌّ ശക്തന്‍ തന്നെ عَزِيزٌ പ്രതാപശാലിയായ
22:40"ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ്" എന്നു പറയുന്നുവെന്നുള്ളതല്ലാതെ (വേറെ)യാതൊരു ന്യായവും കൂടാതെ തങ്ങളുടെ ഭവനങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടിട്ടുള്ളവരത്രെ, (അക്രമത്തിനുവിധേയരായവര്‍). മനുഷ്യരെ - അവരില്‍ചിലരെ (മറ്റു) ചിലരെക്കൊണ്ട് അല്ലാഹു തടുക്കല്‍ ഇല്ലായിരുന്നുവെങ്കില്‍, അല്ലാഹുവിന്റെ നാമം ധാരാളമായി കീര്‍ത്തിക്കപ്പെടുന്ന പല സാന്യാസി മഠങ്ങളും, ക്രിസ്തീയ ദേവാലയങ്ങളും, ജൂതദേവാലയങ്ങളും, (മുസ്‌ലിം) പള്ളികളും പൊളിച്ചു തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ അല്ലാഹു നിശ്ചയമായും സഹായിക്കും. നിശ്ചയമായും, അല്ലാഹു ശക്തനും, പ്രതാപശാലിയുംതന്നെയാകുന്നു.
തഫ്സീർ : 40-40
View   
ٱلَّذِينَ إِن مَّكَّنَّـٰهُمْ فِى ٱلْأَرْضِ أَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ وَأَمَرُوا۟ بِٱلْمَعْرُوفِ وَنَهَوْا۟ عَنِ ٱلْمُنكَرِ ۗ وَلِلَّهِ عَـٰقِبَةُ ٱلْأُمُورِ﴿٤١﴾
share
الَّذِينَ യാതൊരു കൂട്ടരാണ് إِن مَّكَّنَّاهُمْ അവര്‍ക്ക് നാം സ്വാദീനം (സൗകാര്യം) നല്‍കിയാല്‍ فِي الْأَرْضِ ഭൂമിയില്‍ أَقَامُوا അവര്‍ നിലനിര്‍ത്തും الصَّلَاةَ നമസ്കാരം وَآتَوُا അവര്‍ കൊടുക്കയും ചെയ്യും الزَّكَاةَ സക്കാത്ത് وَأَمَرُوا അവര്‍ കല്‍പിക്കയും ചെയ്യും بِالْمَعْرُوفِ സദാചാരംകൊണ്ട് (സല്ക്കാര്യം കൊണ്ട്) وَنَهَوْا അവര്‍ വിരോധിക്കയും ചെയ്യും عَنِ الْمُنكَرِ ദുരാചാരത്തെപ്പറ്റി وَلِلَّـهِ അല്ലാഹുവിനാകുന്നു عَاقِبَةُ الْأُمُورِ കാര്യങ്ങളുടെ പര്യവസാനം, കലാശം
22:41(മാത്രമല്ല) ഭൂമിയില്‍ അവര്‍ക്ക് നാം സ്വധീനം നല്‍കിയാല്‍ അവര്‍ നമസ്കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും, സദാചാരത്തിന് കല്‍പിക്കുകയും, ദുരാചാരത്തെപ്പറ്റി വിരോധിക്കുകയും ചെയ്യുന്നവരാണ് (അവര്‍). കാര്യങ്ങളുടെ (യെല്ലാം) പര്യവസാനം അല്ലാഹുവിനുള്ളതാകുന്നു.
തഫ്സീർ : 41-41
View   
وَإِن يُكَذِّبُوكَ فَقَدْ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍۢ وَعَادٌۭ وَثَمُودُ﴿٤٢﴾
share
وَإِن يُكَذِّبُوكَ ഇവര്‍ നിന്നെ കളവാക്കുന്നുവെങ്കില്‍ فَقَدْ كَذَّبَتْ തീര്‍ച്ചയായും കളവാക്കിയിട്ടുണ്ട് قَبْلَهُمْ ഇവരുടെമുമ്പ് قَوْمُ نُوحٍ നൂഹിന്റെ ജനത وَعَادٌ ആദും وَثَمُودُ ഥമൂദും
22:42(നബിയേ) ഇവര്‍ [മുശ്രിക്കുകള്‍] നിന്നെ കളവാക്കുന്നുവെങ്കില്‍, തീര്‍ച്ചയായും ഇവരുടെ മുമ്പ് (ഇതുപോലെ) നൂഹിന്റെ ജനതയും, "ആദും", "ഥമൂദും" (റസൂലുകളെ) കളവാക്കിയിട്ടുണ്ട്;
وَقَوْمُ إِبْرَٰهِيمَ وَقَوْمُ لُوطٍۢ﴿٤٣﴾
share
وَقَوْمُ إِبْرَاهِيمَ ഇബ്രാഹീമിന്റെ ജനതയും وَقَوْمُ لُوطٍ ലൂത്ത്വിന്റെ ജനതയും
22:43ഇബ്രാഹീമിന്റെ ജനതയും, ലൂത്ത്വിന്റെ ജനതയും (കളവാക്കിയിട്ടുണ്ട്);
وَأَصْحَـٰبُ مَدْيَنَ ۖ وَكُذِّبَ مُوسَىٰ فَأَمْلَيْتُ لِلْكَـٰفِرِينَ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ نَكِيرِ﴿٤٤﴾
share
وَأَصْحَابُ مَدْيَنَ മദ്യന്‍കാരും, മദ്യന്‍ നിവാസികളും وَكُذِّبَ مُوسَىٰ മൂസായും കളവാക്കപ്പെട്ടു فَأَمْلَيْتُ എന്നാല്‍ ഞാന്‍ സാവകാശം നല്‍കി (അയച്ചുവിട്ടു) കൊടുത്തു لِلْكَافِرِينَ അവിശ്വാസികള്‍ക്കു ثُمَّ أَخَذْتُهُمْ പിന്നീട് ഞാന്‍ അവരെ പിടിച്ചു فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെയായി نَكِيرِ എന്റെ പ്രതിഷേധം, വെറുപ്പ്
22:44മദ്യന്‍ നിവാസി കളും (കളവാക്കി); മൂസായും കളവാക്കപ്പെട്ടു. എന്നാല്‍, അവിശ്വാസികള്‍ക്ക് ഞാന്‍ സാവകാശം നല്‍കി, പിന്നീട്, ഞാന്‍ അവരെ (വമ്പിച്ച ശിക്ഷവഴി) പിടിക്കുകയും ചെയ്തു. അപ്പോള്‍, എന്റെ പ്രതിഷേധം എങ്ങിനെയായി ?! (അതു കുറിക്കുകൊണ്ടില്ലേ!?)
فَكَأَيِّن مِّن قَرْيَةٍ أَهْلَكْنَـٰهَا وَهِىَ ظَالِمَةٌۭ فَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئْرٍۢ مُّعَطَّلَةٍۢ وَقَصْرٍۢ مَّشِيدٍ﴿٤٥﴾
share
فَكَأَيِّن അങ്ങിനെ (എന്നാല്‍) എത്രയാണ് مِّن قَرْيَةٍ നാടുകള്‍, നാട് أَهْلَكْنَاهَا നാം അത് നശിപ്പിച്ചിരിക്കുന്നു وَهِيَ അതായിരിക്കെ ظَالِمَةٌ അക്രമം ചെയ്യുന്നവ فَهِيَ എന്നിട്ട് അവ خَاوِيَةٌ വീണടിഞ്ഞു കിടക്കുന്നവയാണ് عَلَىٰ عُرُوشِهَا അവയുടെ മേല്‍പുരകളോടെ وَبِئْرٍ കിണറും (എത്രയാണ്) مُّعَطَّلَةٍ ഉപയോഗ ശൂന്യമായ (ഉപേക്ഷിച്ചു കിടപ്പുള്ള) وَقَصْرٍ മാളികയും (എത്രയാണ്) مَّشِيدٍ കെട്ടിപ്പൊക്കപ്പെട്ട
22:45അങ്ങനെ, അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവെ എത്ര നാടുകളെ [ജനതയെ]യാണ് നാം നശിപ്പിച്ചത്! എന്നിട്ട്, മേല്‍പുരകളോട് അവ വീണടിഞ്ഞുകിടക്കുകയാണ്! ഉപയോഗശൂന്യമായ കുണറുകളും, കെട്ടിഉയര്‍ത്തപ്പെട്ട മാളികകളും (എത്രയാണ് നാശമടഞ്ഞു കിടക്കുന്നത്)!
തഫ്സീർ : 42-45
View   
أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَتَكُونَ لَهُمْ قُلُوبٌۭ يَعْقِلُونَ بِهَآ أَوْ ءَاذَانٌۭ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى ٱلْأَبْصَـٰرُ وَلَـٰكِن تَعْمَى ٱلْقُلُوبُ ٱلَّتِى فِى ٱلصُّدُورِ﴿٤٦﴾
share
أَفَلَمْ يَسِيرُوا എന്നാല്‍ ഇവര്‍ സഞ്ചരിക്കുന്നില്ലേ, നടക്കുന്നില്ലേ فِي الْأَرْضِ ഭൂമിയില്‍കൂടി فَتَكُونَ എന്നാല്‍ ഉണ്ടാക്കേണ്ടിയിരുന്നു, ഉണ്ടാകുമായിരുന്നു لَهُمْ ഇവര്‍ക്കു قُلُوبٌ ഹൃദയങ്ങള്‍ يَعْقِلُونَ മനസ്സിലാക്കാവുന്ന بِهَا അവകൊണ്ട് أَوْ آذَانٌ അല്ലെങ്കില്‍ കാതുകള്‍ يَسْمَعُونَ കേള്‍ക്കുന്ന, കേള്‍ക്കാവുന്ന بِهَا അതുകൊണ്ട് فَإِنَّهَا എന്നാല്‍ നിശ്ചയമായും കാര്യം لَا تَعْمَى അന്ധത ബാധിക്കുന്നതല്ല, അന്ധമാവുകയില്ല الْأَبْصَارُ കണ്ണുകള്‍ക്ക്, കണ്ണുകള്‍ وَلَـٰكِن പക്ഷെ, എങ്കിലും تَعْمَى അന്ധത ബാധിക്കും, അന്ധമാകും الْقُلُوبُ ഹൃദയങ്ങള്‍ക്കു, ഹൃദയങ്ങള്‍ الَّتِي فِي الصُّدُورِ നെഞ്ചുകളിലുള്ള
22:46ഇവര്‍ ഭൂമിയില്‍ (രാജ്യങ്ങള്‍) കൂടി സഞ്ചരിക്കുന്നില്ലേ ? എന്നാലവര്‍ക്ക് (ചിന്തിച്ചു) മനസ്സിലാക്കുവാനുള്ള ഹൃദയങ്ങളോ, കേട്ടറിയുവാനുള്ള കാതുകളോ ഉണ്ടാക്കേണ്ടിയിരുന്നു! എന്നാല്‍ (വാസ്‌തവത്തില്‍ ഈ ബാഹ്യമായ) കണ്ണുകള്‍ക്ക് അന്ധത ബാദിക്കുന്നില്ല ; എങ്കിലും, നെഞ്ചുകള്‍ക്കകത്തുള്ള ഹൃദയങ്ങള്‍ക്കത്രെ അന്ധത ബാധിക്കുന്നത്.
തഫ്സീർ : 46-46
View   
وَيَسْتَعْجِلُونَكَ بِٱلْعَذَابِ وَلَن يُخْلِفَ ٱللَّهُ وَعْدَهُۥ ۚ وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍۢ مِّمَّا تَعُدُّونَ﴿٤٧﴾
share
وَيَسْتَعْجِلُونَكَ അവര്‍ നിന്നോട് ധൃതികൂട്ടുന്നു بِالْعَذَابِ ശിക്ഷക്ക്, ശിക്ഷയെപ്പറ്റി وَلَن يُخْلِفَ ലംഘിക്കുന്നതേയല്ല, വ്യത്യാസം ചെയ്യുന്നതേയല്ല اللَّـهُ അല്ലാഹു وَعْدَهُ അവന്റെ നിശ്ചയം, കരാര്‍ وَإِنَّ يَوْمًا നിശ്ചയമായും ഒരു ദിവസം عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ كَأَلْفِ سَنَةٍ ആയിരം കൊല്ലംപോലെയാണ് مِّمَّا تَعُدُّونَ നിങ്ങള്‍ എണ്ണിവരുന്ന തരത്തില്‍ ഉള്ള
22:47(നബിയേ) നിന്നോട് അവര്‍ ശിക്ഷക്ക് ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നു; അല്ലാഹു അവന്റെ നിശ്ചയം ലംഘിക്കുകയില്ലതന്നെ. നിശ്ചയമായും, നിന്റെ റബ്ബിന്റെ അടുക്കല്‍ ഒരു ദിവസം (എന്നത്), നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു. (ഇതവര്‍ അറിഞ്ഞിരിക്കട്ടെ.)
وَكَأَيِّن مِّن قَرْيَةٍ أَمْلَيْتُ لَهَا وَهِىَ ظَالِمَةٌۭ ثُمَّ أَخَذْتُهَا وَإِلَىَّ ٱلْمَصِيرُ﴿٤٨﴾
share
وَكَأَيِّن എത്രയാണ്, എത്രയോ مِّن قَرْيَةٍ നാടുകള്‍, നാടുകളായിട്ടു أَمْلَيْتُ ഞാന്‍ സാവകാശം നല്‍കി, അയച്ചുകൊടുത്തു لَهَا അതിനു, അതിനെ وَهِيَ അതായിരിക്കെ ظَالِمَةٌ അക്രമം ചെയ്യുന്നതു ثُمَّ أَخَذْتُهَا പിന്നെ ഞാനതിനെ പിടിച്ചു (ശിക്ഷിച്ചു) وَإِلَيَّ എന്റെ അടുക്കലേക്കുതന്നെയാണ് الْمَصِيرُ മടക്കം, തിരിച്ചുവരവ്
22:48എത്രയോ നാടുകള്‍, അവ അക്രമം ചെയ്തുകൊണ്ടിരിക്കവെ ഞാന്‍ അതിന് സാവകാശം നല്‍കി. പിന്നീട് അതിനെ ഞാന്‍ പിടി(ച്ചുശിക്ഷി)ക്കുകയും ചെയ്തിട്ടുണ്ട്! എന്റെ അടുക്കലേക്ക് തന്നെയാണ് (എല്ലാവരുടെയും) മടക്കവും.
തഫ്സീർ : 47-48
View   
قُلْ يَـٰٓأَيُّهَا ٱلنَّاسُ إِنَّمَآ أَنَا۠ لَكُمْ نَذِيرٌۭ مُّبِينٌۭ﴿٤٩﴾
share
قُلْ പറയുക يَـٰٓأَيُّهَا ٱلنَّاسُ ഹേ മനുഷ്യരെ إِنَّمَآ أَنَا۠ നിശ്ചയമായും ഞാൻ لَكُمْ നിങ്ങൾക്കു نَذِيرٌ ഒരു താക്കീതുകാരൻ തന്നെ مُّبِينٌ വ്യക്തമായ, സ്പഷ്ടമായ
22:49(നബിയേ) പറയുക : "ഹേ, മനുഷ്യരേ ! നിശ്ചയമായും ഞാൻ നിങ്ങൾക്ക് വ്യക്തമായ ഒരു താക്കീതുകാരൻ മാത്രമാണ്."
فَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُم مَّغْفِرَةٌۭ وَرِزْقٌۭ كَرِيمٌۭ﴿٥٠﴾
share
فَٱلَّذِينَ എന്നാൽ യാതൊരുകൂട്ടർ ءَامَنُوا۟ അവർ വിശ്വസിച്ചു وَعَمِلُوا۟ അവർ പ്രവൃത്തിക്കുകയും ചെയ്തു ٱلصَّـٰلِحَـٰتِ സൽക്കർമ്മങ്ങൾ لَهُم അവർക്കുണ്ട് مَّغْفِرَةٌ പാപമോചനം وَرِزْقٌ ഉപജീവനവും, ആഹാരവും كَرِيمٌ മാന്യമായ
22:50എന്നാൽ, വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് പാപമോചനവും, മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.
وَٱلَّذِينَ سَعَوْا۟ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ﴿٥١﴾
share
وَٱلَّذِينَ യാതൊരുകൂട്ടരാകട്ടെ سَعَوْا۟ അവർ പരിശ്രമം നടത്തി (കുഴപ്പത്തിനു) فِىٓ ءَايَـٰتِنَا നമ്മുടെ ലക്ഷ്യങ്ങളിൽ مُعَـٰجِزِينَ തോൽപ്പിക്കാമെന്നു നടിക്കുന്നവരായി, അസാദ്ധ്യപ്പെടുത്തുവാൻ നോക്കുന്നവരായി أُو۟لَـٰٓئِكَ അക്കൂട്ടർ أَصْحَـٰبُ ٱلْجَحِيمِ നരകത്തിന്റെ ആൾക്കാരാണ്
22:51(നമ്മെ) തോൽപിക്കാമെന്ന് നടിച്ചുകൊണ്ട് നമ്മുടെ ലക്ഷ്യങ്ങളിൽ (കുഴപ്പമുണ്ടാക്കുവാൻ) പരിശ്രമം നടത്തുന്നവരാകട്ടെ, അവർ നരകത്തിന്റെ ആൾക്കാരുമാത്രെ
തഫ്സീർ : 49-51
View   
وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍۢ وَلَا نَبِىٍّ إِلَّآ إِذَا تَمَنَّىٰٓ أَلْقَى ٱلشَّيْطَـٰنُ فِىٓ أُمْنِيَّتِهِۦ فَيَنسَخُ ٱللَّهُ مَا يُلْقِى ٱلشَّيْطَـٰنُ ثُمَّ يُحْكِمُ ٱللَّهُ ءَايَـٰتِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌۭ﴿٥٢﴾
share
وَمَآ أَرْسَلْنَا നാം അയച്ചിട്ടില്ല مِن قَبْلِكَ നിനക്കുമുമ്പ് مِن رَّسُولٍ ഒരു റസൂലിനെ (ദൂതനെ)യും وَلَا نَبِىٍّ നബിയെ (പ്രവാചകനെ)യും ഇല്ല إِلَّآ ഒഴികെ, അല്ലാതെ إِذَا تَمَنَّىٰٓ അദ്ദേഹം ഓതിക്കൊടുത്താൽ أَلْقَى ٱلشَّيْطَـٰنُ പിശാചു ഇട്ടുകളയും (ഇങ്ങിനെയായിട്ടല്ലാതെ) فِىٓ أُمْنِيَّتِهِۦ അദ്ദേഹം ഓതികൊടുത്തതിൽ فَيَنسَخُ ٱللَّـهُ എന്നാൽ അല്ലാഹു ദുർബ്ബലപെടുത്തും مَا يُلْقِى ٱلشَّيْطَـٰنُ പിശാചു ഇട്ടുകളയുന്നതിനെ ثُمَّ يُحْكِمُ പിന്നെ പ്രബലപ്പെടുത്തും, ശക്തിപ്പെടുത്തും ٱللَّـهُ അല്ലാഹു ءَايَـٰتِهِۦ തന്റെ ആയത്തുകളെ, ലക്ഷ്യങ്ങളെ وَٱللَّـهُ عَلِيمٌ അല്ലാഹു സർവ്വജ്ഞനാണ് حَكِيمٌ യുക്തിജ്ഞാനിയാണ്, അഗാധജ്ഞനാണ്
22:52നിനക്കുമുമ്പ് ഒരു റസൂലിനെയാകട്ടെ, നബിയെയാകട്ടെ, നാം അയക്കുകയുണ്ടായിട്ടില്ല, അദ്ദേഹം (നമ്മുടെ ലക്ഷ്യങ്ങൾ) ഓതിക്കൊടുത്താൽ (ആ) ഓതക്കൊടുക്കുന്നതിൽ പിശാച് (ദുർബ്ബോധനങ്ങൾ) ഇട്ടുകളയാതെ. എന്നാൽ പിശാച് (അതിൽ) ഇട്ടു കളയുന്നതിനെ അല്ലാഹു ദുർബ്ബലപ്പെടുത്തിക്കളയുന്നു; എന്നിട്ട്, തന്റെ (വചനങ്ങളാകുന്ന) ലക്ഷ്യങ്ങളെ അല്ലാഹു പ്രബലപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു, സർവ്വജ്ഞാനിയുമാകുന്നു.
لِّيَجْعَلَ مَا يُلْقِى ٱلشَّيْطَـٰنُ فِتْنَةًۭ لِّلَّذِينَ فِى قُلُوبِهِم مَّرَضٌۭ وَٱلْقَاسِيَةِ قُلُوبُهُمْ ۗ وَإِنَّ ٱلظَّـٰلِمِينَ لَفِى شِقَاقٍۭ بَعِيدٍۢ﴿٥٣﴾
share
لِّيَجْعَلَ ആക്കുവാൻ വേണ്ടി مَا يُلْقِى ٱلشَّيْطَـٰنُ പിശാചു ഇട്ടുകളയുതു فِتْنَةً ഒരു പരീക്ഷണം لِّلَّذِينَ യാതൊരുകൂട്ടർക്കു فِى قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ (ഒരു തരം) രോഗം وَٱلْقَاسِيَةِ കടുത്തവർക്കും قُلُوبُهُمْ തങ്ങളുടെ ഹൃദയങ്ങൾ وَإِنَّ ٱلظَّـٰلِمِينَ നിശ്ചയമായും അക്രമകാരികൾ لَفِى شِقَاقٍۭ കക്ഷിത്വത്തിലാണ്, പിളർപ്പിലാണ് بَعِيدٍ വിദൂരമായ (കഠിനമായ)
22:53പിശാച് ഇട്ടു കളയുന്നതിനെ [ദുർബ്ബോധങ്ങളെ] ഹൃദയങ്ങളിൽ രോഗമുള്ളവർക്കും, ഹൃദയങ്ങൾ കടുത്തുപോയിട്ടുള്ളവർക്കും ഒരു പരീക്ഷണമാക്കുവാനായിട്ടത്രെ (അത്). നിശ്ചയമായും, അക്രമകാരികൾ വിദൂരമായ [കഠിനമായ] കക്ഷിത്വത്തിലാണ്.
وَلِيَعْلَمَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ أَنَّهُ ٱلْحَقُّ مِن رَّبِّكَ فَيُؤْمِنُوا۟ بِهِۦ فَتُخْبِتَ لَهُۥ قُلُوبُهُمْ ۗ وَإِنَّ ٱللَّهَ لَهَادِ ٱلَّذِينَ ءَامَنُوٓا۟ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٥٤﴾
share
وَلِيَعْلَمَ ٱلَّذِينَ യാതൊരുകൂട്ടർ അറിയുവാനും أُوتُوا۟ ٱلْعِلْمَ അവർക്ക് അറിവു നൽകപ്പെട്ടിരിക്കുന്നു (അങ്ങിനെയുള്ളവർ) أَنَّهُ ٱلْحَقُّ അതു യാഥാർത്ഥം തന്നെയാണെന്നു مِن رَّبِّكَ നിന്റെ റബ്ബിന്റെ പക്കൽനിന്നുള്ള فَيُؤْمِنُوا۟ അങ്ങിനെ അവർ വിശ്വാസിക്കുവാനും بِهِۦ അതിൽ فَتُخْبِتَ അതിനാൽ വിനയപ്പെടുവാനും لَهُۥ അതിലേക്കു قُلُوبُهُمْ അവരുടെ ഹൃദയങ്ങൾ وَإِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു لَهَادِ നയിക്കുന്നവനാണ്, മാർഗ്ഗദർശനം ചെയ്യുന്നവനാണ് ٱلَّذِينَ ءَامَنُوٓا۟ വിശ്വസിച്ചിട്ടുള്ളവരെ إِلَىٰ صِرَٰطٍ പാതയിലേക്കു مُّسْتَقِيمٍ ചൊവ്വായ, നേരായ
22:54അറിവ് നൽകപ്പെട്ടിട്ടുള്ളവർക്ക്, അത് നിന്റെ റബ്ബിന്റെ പക്കൽ നിന്നുള്ള യഥാർത്ഥം തന്നെയാണെന്ന് അറിയുവാനും, അങ്ങിനെ അവർ അതിൽ വിശ്വസിക്കുവാനും തൽഫലമായി അവരുടെ ഹൃദയങ്ങൾ അതിലേക്ക് വിനയപ്പെടുവാനും [ലയിക്കുവാനും] വേണ്ടിയുമാകുന്നു. നിശ്ചയമായും, അല്ലാഹു വിശ്വസിച്ചിട്ടുള്ളവരെ നേരായ പാതയിലേക്ക് നയിക്കുവനാകുന്നു.
തഫ്സീർ : 52-54
View   
وَلَا يَزَالُ ٱلَّذِينَ كَفَرُوا۟ فِى مِرْيَةٍۢ مِّنْهُ حَتَّىٰ تَأْتِيَهُمُ ٱلسَّاعَةُ بَغْتَةً أَوْ يَأْتِيَهُمْ عَذَابُ يَوْمٍ عَقِيمٍ﴿٥٥﴾
share
وَلَا يَزَالُ ആയിക്കൊണ്ടിരിക്കും ٱلَّذِينَ كَفَرُوا۟ അവിശ്വസിച്ചവർ فِى مِرْيَةٍ സംശയത്തിൽ مِّنْهُ അതിനെക്കുറിച്ച് حَتَّىٰ تَأْتِيَهُمُ അവർക്കു വന്നെത്തുവോളം ٱلسَّاعَةُ അന്ത്യസമയം بَغْتَةً പെട്ടന്ന്, യാദൃശ്ചികമായി أَوْ يَأْتِيَهُمْ അല്ലെങ്കിൽ അവർക്കു വന്നെത്തുവോളം عَذَابُ يَوْمٍ ഒരു ദിവസത്തെ ശിക്ഷ عَقِيمٍ ഗുണംകെട്ട, നന്മയില്ലാത്ത
22:55പെട്ടന്നൊരിക്കൽ അന്ത്യസമയം [ലോകവസാന സമയം] തങ്ങൾക്ക് വന്നെത്തുന്നതുവരെ, അവിശ്വാസിച്ചവർ അതിനെക്കുറിച്ചു സംശയത്തിലായിക്കൊണ്ടേയിരിക്കുന്നതാണ്; അല്ലെങ്കിൽ, ഗുണംകെട്ട ഒരു ദിവസത്തിലെ ശിക്ഷ അവർക്ക് വന്നെത്തുവോളം (അവരങ്ങിനെയിരിക്കും).
ٱلْمُلْكُ يَوْمَئِذٍۢ لِّلَّهِ يَحْكُمُ بَيْنَهُمْ ۚ فَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فِى جَنَّـٰتِ ٱلنَّعِيمِ﴿٥٦﴾
share
ٱلْمُلْكُ ആധിപത്യം, രാജത്വം يَوْمَئِذٍ അന്നു, അന്നത്തെ ദിവസം لِّلَّـهِ അല്ലാഹുവിനാണ് يَحْكُمُ അവൻ വിധിനടത്തും بَيْنَهُمْ അവർക്കിടയിൽ فَٱلَّذِينَ അപ്പോൾ യാതൊരുകൂട്ടർ ءَامَنُوا۟ അവർ വിശ്വസിച്ചു وَعَمِلُوا۟ അവർ പ്രവർത്തിക്കയും ചെയ്തു ٱلصَّـٰلِحَـٰتِ സൽക്കർമ്മങ്ങൾ فِى جَنَّـٰتِ സ്വർഗ്ഗങ്ങളിലായിരിക്കും ٱلنَّعِيمِ സുഖജീവിതത്തിന്റെ, സുഖാനുഗ്രഹത്തിന്റെ
22:56അന്നത്തെ ദിവസം, ആധിപത്യം (മുഴുവനും) അല്ലാഹുവിനാകുന്നു. അവർക്കിടയിൽ അവൻ വിധികൽപിക്കും. എന്നാൽ, വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർ സൗഖ്യജീവിതത്തിന്റെ സ്വർഗ്ഗങ്ങളിലായിരിക്കും.
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَا فَأُو۟لَـٰٓئِكَ لَهُمْ عَذَابٌۭ مُّهِينٌۭ﴿٥٧﴾
share
وَٱلَّذِينَ യാതൊരു കൂട്ടരാകട്ടെ كَفَرُوا۟ അവർ വിശ്വസിച്ചു وَكَذَّبُوا۟ കളവാക്കുകയും ചെയ്തു بِـَٔايَـٰتِنَا നമ്മുടെ ലക്ഷ്യങ്ങളെ فَأُو۟لَـٰٓئِكَ എന്നാൽ അക്കൂട്ടർ لَهُمْ അവർക്കാണ് عَذَابٌ ശിക്ഷ مُّهِينٌ നിന്ദ്യമായ, നിന്ദ്യമാക്കുന്ന, അപമാനകരമായ
22:57അവിശ്വസിക്കുകയും, നമ്മുടെ ലക്ഷ്യങ്ങളെ കളവാക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടർക്ക് തന്നെയാണ് നിന്ദ്യമായ ശിക്ഷ
തഫ്സീർ : 55-57
View   
وَٱلَّذِينَ هَاجَرُوا۟ فِى سَبِيلِ ٱللَّهِ ثُمَّ قُتِلُوٓا۟ أَوْ مَاتُوا۟ لَيَرْزُقَنَّهُمُ ٱللَّهُ رِزْقًا حَسَنًۭا ۚ وَإِنَّ ٱللَّهَ لَهُوَ خَيْرُ ٱلرَّٰزِقِينَ﴿٥٨﴾
share
وَالَّذِينَ യാതൊരുകൂട്ടര്‍ هَاجَرُوا അവര്‍ നാടുവിട്ടുപോയി, ഹിജ്രപോയി فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ثُمَّ قُتِلُوا പിന്നെ അവര്‍ കൊല്ലപ്പെട്ടു أَوْ مَاتُوا അല്ലെങ്കില്‍ മരണപ്പെട്ടു لَيَرْزُقَنَّهُمُ നിശ്ചയമായും അവര്‍ക്കു നല്‍കും اللَّـهُ അല്ലാഹു رِزْقًا حَسَنًا നല്ല ഉപജീവനം وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَهُوَ അവന്‍ തന്നെയാണ് خَيْرُ الرَّازِقِينَ ഉപജീവനം നല്‍കുന്നവരില്‍ ഉത്തമന്‍.
22:58അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലായി സ്വരാജ്യംവിട്ടു (ഹിജ്ര) പോകുകയും, പിന്നീട് (ശത്രുക്കളാല്‍) കൊല്ലപ്പെടുകയോ, അല്ലെങ്കില്‍ മരണമടയുകയോ ചെയ്കയും ചെയ്തിട്ടുള്ളവരാകട്ടെ, അല്ലെങ്കില്‍ മരണമടയുകയോ ചെയ്കയും ചെയ്തിട്ടുല്ലവരാകട്ടെ, നിശ്ചയമായും അല്ലാഹു അവര്‍ക്ക് മെച്ചപ്പെട്ട ഉപജീവനം നല്‍കുന്നതാണ്. നിശ്ചയമായും, അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ (ഏറ്റവും) ഉത്തമനായുള്ളവന്‍.
لَيُدْخِلَنَّهُم مُّدْخَلًۭا يَرْضَوْنَهُۥ ۗ وَإِنَّ ٱللَّهَ لَعَلِيمٌ حَلِيمٌۭ﴿٥٩﴾
share
لَيُدْخِلَنَّهُم നിശ്ചയമായും അവന്‍ അവരെ പ്രവേശിപ്പിക്കും مُّدْخَلًا ഒരു പ്രവേശനസ്ഥലത്തു يَرْضَوْنَهُ അവരതു തൃപ്തിപ്പെടും (അങ്ങനെയുള്ള) وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَعَلِيمٌ സര്‍വ്വജ്ഞന്‍ തന്നെ حَلِيمٌ ക്ഷമാലുവായ, സഹനശീലനായവന്‍.
22:59അവര്‍ തൃപ്തിപ്പെടുന്നതായ ഒരു പ്രവേശനസ്ഥലത്ത് [സ്വര്‍ഗ്ഗത്തില്‍] അവരെ അവന്‍ പ്രവേശിപ്പിക്കുകതന്നെചെയ്യും. നിശ്ചയമായും അല്ലാഹു സര്‍വ്വജ്ഞനും, ക്ഷമാലുവും തന്നെ.
ذَٰلِكَ وَمَنْ عَاقَبَ بِمِثْلِ مَا عُوقِبَ بِهِۦ ثُمَّ بُغِىَ عَلَيْهِ لَيَنصُرَنَّهُ ٱللَّهُ ۗ إِنَّ ٱللَّهَ لَعَفُوٌّ غَفُورٌۭ﴿٦٠﴾
share
ذَٰلِكَ അതാണ്‌ (കാര്യം) وَمَنْ عَاقَبَ ആരെങ്കിലും പ്രതികാര നടപടിയെടുത്താല്‍ بِمِثْلِ مَا യാതൊന്നിനു തുല്യമായതുകൊണ്ട് عُوقِبَ അവന്‍ ശിക്ഷാനടപടി എടുക്കപ്പെട്ടിരിക്കുന്നു بِهِ അതുകൊണ്ട് ثُمَّ പിന്നെ, പിന്നെയും بُغِيَ عَلَيْهِ അവനോടു അതിക്രമം ചെയ്യപ്പെട്ടു (എന്നാല്‍) لَيَنصُرَنَّهُ നിശ്ചയമായും അവനെ സഹായിക്കും اللَّـهُ അല്ലാഹു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَعَفُوٌّ മാപ്പ് ചെയ്യുന്നവന്‍തന്നെയാണ് غَفُورٌ പൊറുക്കുന്നവനും.
22:60(കാര്യത്തിന്റെ നില) അതാണ്‌. ആരെങ്കിലും, തന്നോട് എടുക്കപ്പെട്ട ശിക്ഷാനടപടിക്ക് തുല്യമായതുകൊണ്ട് (അങ്ങോട്ടു) പ്രതികാരനടപടി എടുക്കുകയും, പിന്നെയും തന്നോട് അതിക്രമം പ്രവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നതായാല്‍, നിശ്ചയമായും അല്ലാഹു അവനെ സഹായിക്കുന്നതാകുന്നു. നിശ്ചയമായും അല്ലാഹു മാപ്പ് ചെയ്യുന്നവനും പൊറുക്കുന്നവനുമത്രെ.
ذَٰلِكَ بِأَنَّ ٱللَّهَ يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَأَنَّ ٱللَّهَ سَمِيعٌۢ بَصِيرٌۭ﴿٦١﴾
share
ذَٰلِكَ അതു بِأَنَّ اللَّـهَനിശ്ചയമായും അല്ലാഹു ആണെന്നതുകൊണ്ടാണ് يُولِجُ അവന്‍ കടത്തുന്നു (എന്നതു) اللَّيْلَ രാത്രിയെ فِي النَّهَارِ പകലില്‍ وَيُولِجُ അവന്‍ കടത്തുകയും ചെയ്യുന്നു النَّهَارَ പകലിനെ فِي اللَّيْلِ രാത്രിയില്‍ وَأَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആണെന്നതും سَمِيعٌ കേള്‍ക്കുന്നവന്‍ بَصِيرٌ കാണുന്നവനും.
22:61അത് [ആ സഹായം], അല്ലാഹു രാവിനെ പകലില്‍ കടത്തുകയും, പകലിനെ രാവില്‍ കടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്നും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, കാണുന്നവനും ആണെന്നും ഉള്ളതുകൊണ്ടാകുന്നു.
ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِۦ هُوَ ٱلْبَـٰطِلُ وَأَنَّ ٱللَّهَ هُوَ ٱلْعَلِىُّ ٱلْكَبِيرُ﴿٦٢﴾
share
ذَٰلِكَ അതു بِأَنَّ اللَّـهَ അല്ലാഹു ആണെന്നതുകൊണ്ടാണ് هُوَ الْحَقُّ യഥാര്‍ത്ഥത്തിലുള്ളവന്‍ അവന്‍ തന്നെ وَأَنَّ مَا يَدْعُونَ അവര്‍ വിളിക്കുന്നതു (പ്രാര്‍ത്ഥിക്കുന്നതു) ആണെന്നതും مِن دُونِهِ അവനു പുറമെ, അവനെക്കൂടാതെ هُوَ الْبَاطِلُ അതു തന്നെ നിരര്‍ത്ഥമായതു, അയഥാര്‍ത്ഥമായതു وَأَنَّ اللَّـهَ അല്ലാഹു ആണെന്നതും هُوَ الْعَلِيُّ അവന്‍ തന്നെ ഉന്നതന്‍ الْكَبِيرُ മഹാന്‍, വലിയവന്‍.
22:62അല്ലാഹുവാണ് യഥാര്‍ത്ഥത്തിലുള്ളവന്‍, അവനു പുറമെ അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) വരുന്നവ തന്നെയാണ് നിരര്‍ത്ഥമായത്, അല്ലാഹു തന്നെയാകുന്നു ഉന്നതനും മഹാനുമായുള്ളവനും, എന്നീ കാരണത്താലാണത്.
തഫ്സീർ : 58-62
View   
أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَتُصْبِحُ ٱلْأَرْضُ مُخْضَرَّةً ۗ إِنَّ ٱللَّهَ لَطِيفٌ خَبِيرٌۭ﴿٦٣﴾
share
أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു أَنزَلَ ഇറക്കിയിരിക്കുന്നു എന്ന് مِنَ السَّمَاءِ ആകാശത്തു നിന്ന് مَاءً വെള്ളം (മഴ) فَتُصْبِحُ എന്നിട്ടു ആയിത്തീരുന്നു الْأَرْضُ ഭൂമി مُخْضَرَّةً പച്ചപിടിച്ചതു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَطِيفٌ സസൂക്ഷ്മനാണ്, സൂക്ഷ്മജ്ഞനാണ്, വളരെ സൗമ്യമുള്ളവനാണ് خَبِيرٌ സൂക്ഷ്മജ്ഞാനി, സൂക്ഷ്മമായി അറിയുന്നവന്‍.
22:63നീ കണ്ടില്ലേ: അല്ലാഹു ആകാശത്തുനിന്ന് (മഴ) വെള്ളം ഇറക്കിയിട്ട്‌ ഭൂമി പച്ചപിടിച്ചതായിത്തീരുന്നത്?! നിശ്ചയമായും, അല്ലാഹു സസൂക്ഷ്മനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَإِنَّ ٱللَّهَ لَهُوَ ٱلْغَنِىُّ ٱلْحَمِيدُ﴿٦٤﴾
share
لَّهُ അവന്റേതാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَهُوَ അവന്‍ തന്നെയാണ് الْغَنِيُّനിരാശ്രയന്‍, ഐശ്വര്യവാന്‍ الْحَمِيدُ സ്തുത്യാര്‍ഹന്‍.
22:64ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അവന്റേതാകുന്നു. നിശ്ചയമായും, അല്ലാഹു തന്നെയാണ് സ്തുത്യര്‍ഹനായ നിരാശ്രയന്‍.
തഫ്സീർ : 63-64
View   
أَلَمْ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِى ٱلْأَرْضِ وَٱلْفُلْكَ تَجْرِى فِى ٱلْبَحْرِ بِأَمْرِهِۦ وَيُمْسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلْأَرْضِ إِلَّا بِإِذْنِهِۦٓ ۗ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌۭ رَّحِيمٌۭ﴿٦٥﴾
share
أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَخَّرَ لَكُم നിങ്ങള്‍ക്കു കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു (എന്നു) مَّا فِي الْأَرْضِ ഭൂമിയിലുള്ളതു وَالْفُلْكَ കപ്പലിലും تَجْرِي അതു നടക്കുന്നു, സഞ്ചരിക്കുന്നു فِي الْبَحْرِ സമുദ്രത്തില്‍, കടലില്‍ بِأَمْرِهِ അവന്റെ കല്‍പനയനുസരിച്ചു وَيُمْسِكُ അവന്‍ പിടിച്ചുനിറുത്തുകയും ചെയ്യുന്നു السَّمَاءَ ആകാശത്തെ أَن تَقَعَ അതു വീണുപോകുന്നതിനു عَلَى الْأَرْضِ ഭൂമിയുടെമേല്‍ إِلَّا بِإِذْنِهِ അവന്റെ അനുമതി (കല്‍പന) പ്രകാരമല്ലാതെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِالنَّاسِ മനുഷ്യരോട് لَرَءُوفٌ വളരെ കൃപയുള്ളവന്‍തന്നെ رَّحِيمٌ കരുണാനിധിയാണ്.
22:65നീ കണ്ടില്ലേ: ഭൂമിയിലുള്ളതും, തന്റെ കല്‍പ്പനയനുസരിച്ചു സമുദ്രത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലുകളും അല്ലാഹു നിങ്ങള്‍ക്ക് കീഴ്പ്പെടുത്തിത്തന്നിരിക്കുന്നത്?! അവന്റെ അനുമതി [കല്‍പ്പന] പ്രകാരമല്ലാതെ ഭൂമിയില്‍ വീണുപോകുന്നതിന്, ആകാശത്തെ അവന്‍ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു. നിശ്ചയമായും അല്ലാഹു ജനങ്ങളോടു വളരെ കൃപയുള്ളവന്‍ തന്നെയാണ്, കരുണാനിധിയാണ്.
وَهُوَ ٱلَّذِىٓ أَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۗ إِنَّ ٱلْإِنسَـٰنَ لَكَفُورٌۭ﴿٦٦﴾
share
وَهُوَ അവന്‍, അവനത്രെ الَّذِي أَحْيَاكُمْ നിങ്ങളെ ജീവിപ്പിച്ചവനാണ്, ജീവിപ്പിച്ചവന്‍ ثُمَّ يُمِيتُكُمْ പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുന്നു ثُمَّ يُحْيِيكُمْ പിന്നെ അവന്‍ നിങ്ങളെ ജീവിപ്പിക്കുന്നു إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَكَفُورٌ നന്ദികെട്ടവന്‍തന്നെ, കൃതഘ്നന്‍ തന്നെ.
22:66അവനത്രെ, നിങ്ങളെ ജീവിപ്പിച്ചിട്ടുള്ളവനും, പിന്നെ, നിങ്ങളെ അവന്‍ മരണപെടുത്തുന്നു; പിന്നെയും നിങ്ങളെ അവന്‍ ജീവിപ്പിക്കുന്നു. നിശ്ചയമായും, മനുഷ്യന്‍ വളരെ നന്ദികെട്ടവന്‍ തന്നെയാണ്!
തഫ്സീർ : 65-66
View   
لِّكُلِّ أُمَّةٍۢ جَعَلْنَا مَنسَكًا هُمْ نَاسِكُوهُ ۖ فَلَا يُنَـٰزِعُنَّكَ فِى ٱلْأَمْرِ ۚ وَٱدْعُ إِلَىٰ رَبِّكَ ۖ إِنَّكَ لَعَلَىٰ هُدًۭى مُّسْتَقِيمٍۢ﴿٦٧﴾
share
لِّكُلِّ أُمَّةٍ എല്ലാ സമുദായത്തിനും جَعَلْنَا നാം ഏര്‍പ്പെടുത്തിയിരിക്കുന്നു, ഉണ്ടാക്കിയിരിക്കുന്നു مَنسَكًا ഒരു കര്‍മ്മാനുഷ്ഠാനമുറ, കര്‍മ്മമുറ هُمْ അവര്‍ نَاسِكُوهُ അതു അനുഷ്ഠിക്കുന്നവരാണ് فَلَا يُنَازِعُنَّكَ ആകയാല്‍ അവര്‍ നിന്നോടു വഴക്കടിക്കാതിരുന്നുകൊള്ളട്ടെ فِي الْأَمْرِ കാര്യത്തില്‍ وَادْعُ നീ വിളിച്ചുകൊള്ളുക, ക്ഷണിക്കുക إِلَىٰ رَبِّكَ നിന്റെ രക്ഷിതാവിങ്കലേക്ക് إِنَّكَ നിശ്ചയമായും നീ لَعَلَىٰ هُدًى സന്മാര്‍ഗ്ഗത്തില്‍തന്നെ مُّسْتَقِيمٍ ചൊവ്വായ, നേരായ.
22:67എല്ലാ (ഓരോ) സമുദായത്തിനും നാം ഓരോ കര്‍മ്മാനുഷ്ഠാനമുറ ഏര്‍പ്പെടുത്തിയിരിക്കുന്നു, അവര്‍ അതു അനുഷ്ഠിച്ചുവരുന്നവരാണ്. അതിനാല്‍, (ഈ) കാര്യത്തില്‍ അവര്‍ നിന്നോട് വഴക്കടിക്കാതിരുന്നുകൊള്ളട്ടെ. നിന്റെ രക്ഷിതാവിങ്കലേക്ക് നീ (ജനങ്ങളെ) ക്ഷണിച്ചുകൊള്ളുക. നിശ്ചയമായും, നീ ചൊവ്വായ സന്മാര്‍ഗ്ഗത്തില്‍ തന്നെയാകുന്നു.
وَإِن جَـٰدَلُوكَ فَقُلِ ٱللَّهُ أَعْلَمُ بِمَا تَعْمَلُونَ﴿٦٨﴾
share
وَإِن جَادَلُوكَ അവര്‍ നിന്നോട് തര്‍ക്കിച്ചാല്‍ فَقُلِ അപ്പോള്‍ നീ പറയുക اللَّـهُ أَعْلَمُ അല്ലാഹു ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു.
22:68അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: "നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു!"
ٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ﴿٦٩﴾
share
اللَّـهُ يَحْكُمُ അല്ലാഹു വിധിച്ചുകൊള്ളും بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ فِيمَا യാതൊന്നില്‍, യാതൊരു കാര്യത്തില്‍ كُنتُمْ فِيهِ അതില്‍ നിങ്ങളായിരിക്കുന്നു تَخْتَلِفُونَ ഭിന്നിച്ചുകൊണ്ടിരിക്കും, ഭിന്നിക്കുന്ന(വര്‍).
22:69"യാതൊന്നില്‍ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നുവോ അതില്‍ [അക്കാര്യത്തില്‍] ക്വിയാമത്തുനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിച്ചുകൊള്ളും [ഞാന്‍ നിങ്ങളുമായി തര്‍ക്കിക്കുന്നില്ല]" എന്ന്.
أَلَمْ تَعْلَمْ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَآءِ وَٱلْأَرْضِ ۗ إِنَّ ذَٰلِكَ فِى كِتَـٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌۭ﴿٧٠﴾
share
أَلَمْ تَعْلَمْ നിനക്കറിഞ്ഞുകൂടേ, നീ അറിയുന്നില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അറിയുന്നു (എന്നു) مَا فِي السَّمَاءِ ആകാശത്തിലുള്ളതു وَالْأَرْضِ ഭൂമിയിലും إِنَّ ذَٰلِكَ നിശ്ചയമായും അതു فِي كِتَابٍ ഒരു ഗ്രന്ഥത്തിലുണ്ട്, രേഖയിലുണ്ട് إِنَّ ذَٰلِكَ നിശ്ചയമായും അതു عَلَى اللَّـهِ അല്ലാഹുവിന് يَسِيرٌ നിസ്സാരമാണ്, എളിയ കാര്യമാണ്.
22:70നിനക്കറിഞ്ഞുകൂടേ, അല്ലാഹു ആകാശഭൂമികളിലുള്ളതു (ഒക്കെയും) അറിയുന്നുവെന്ന്?! നിശ്ചയമായും, അതു (മുഴുവനും) ഒരു ഗ്രന്ഥത്തില്‍ [രേഖയില്‍] ഉണ്ട്; നിശ്ചയമായും, അതു അല്ലാഹുവിന് നിസ്സാരമത്രെ.
തഫ്സീർ : 67-70
View   
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَـٰنًۭا وَمَا لَيْسَ لَهُم بِهِۦ عِلْمٌۭ ۗ وَمَا لِلظَّـٰلِمِينَ مِن نَّصِيرٍۢ﴿٧١﴾
share
وَيَعْبُدُونَ അവര്‍ ആരാധിച്ചു (ഇബാദത്ത് ചെയ്തു) വരുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَا യാതൊന്നിനെ لَمْ يُنَزِّلْ അവന്‍ അവതരിപ്പിച്ചിട്ടില്ല, ഇറക്കിയിട്ടില്ല بِهِ അതിനു, അതിനെപ്പറ്റി سُلْطَانًا ഒരു അധികൃതരേഖയും (ലക്ഷ്യവും) وَمَا യാതൊന്നിനെയും لَيْسَ لَهُم അവര്‍ക്കില്ല بِهِ അതിനെപ്പറ്റി عِلْمٌ ഒരുഅറിവും, (ഉറപ്പും) വിവരവും وَمَا لِلظَّالِمِينَ അക്രമികള്‍ക്കു ഇല്ല مِن نَّصِيرٍ ഒരു സഹായകനും.
22:71അല്ലാഹുവിനു പുറമെ, യാതൊരു അധികൃതരേഖയും അവന്‍ അവതരിപ്പിച്ചിട്ടില്ലാത്തതിനെയും, തങ്ങള്‍ക്കു യാതൊരു അറിവും ഇല്ലാത്തതിനെയും അവര്‍ ആരാധിച്ചു വരുന്നു. അക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്കു യാതൊരു സഹായകനും ഉണ്ടായിരിക്കയില്ല.
തഫ്സീർ : 71-71
View   
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍۢ تَعْرِفُ فِى وُجُوهِ ٱلَّذِينَ كَفَرُوا۟ ٱلْمُنكَرَ ۖ يَكَادُونَ يَسْطُونَ بِٱلَّذِينَ يَتْلُونَ عَلَيْهِمْ ءَايَـٰتِنَا ۗ قُلْ أَفَأُنَبِّئُكُم بِشَرٍّۢ مِّن ذَٰلِكُمُ ۗ ٱلنَّارُ وَعَدَهَا ٱللَّهُ ٱلَّذِينَ كَفَرُوا۟ ۖ وَبِئْسَ ٱلْمَصِيرُ﴿٧٢﴾
share
وَإِذَا تُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു, അവരില്‍ آيَاتُنَا നമ്മുടെ ലക്ഷ്യങ്ങള്‍ (വചനങ്ങള്‍) بَيِّنَاتٍ സുവ്യക്തങ്ങളായ നിലയില്‍ تَعْرِفُ നിനക്കു മനസ്സിലാക്കാം, നീ അറിയും فِي وُجُوهِ الَّذِينَ യാതൊരു കൂട്ടരുടെ മുഖങ്ങളില്‍ كَفَرُوا അവിശ്വസിച്ചിട്ടുള്ള الْمُنكَرَ അനിഷ്ടം, വെറുപ്പു يَكَادُونَ അവര്‍ ആകുമാറാകും يَسْطُونَ കയ്യേറ്റം ചെയ്‌വാന്‍, അക്രമം പ്രവര്‍ത്തിപ്പാന്‍ بِالَّذِينَ يَتْلُونَ ഓതിക്കൊടുക്കുന്നവരോട് (...രില്‍) عَلَيْهِمْ അവര്‍ക്കു آيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ قُلْ പറയുക أَفَأُنَبِّئُكُم എന്നാല്‍ നിങ്ങള്‍ക്കു ഞാന്‍ അറിവുതരട്ടെയോ, ബോധപ്പെടുത്തിത്തരട്ടെയോ بِشَرٍّ ദോഷകരമായ ഒന്നിനെപ്പറ്റി مِّن ذَٰلِكُمُ അതിനെക്കാള്‍ النَّارُ നരകമാണ് وَعَدَهَا اللَّـهُ അല്ലാഹു അതിനെ നിശ്ചയിച്ചുവെച്ചിരിക്കുന്നു, കരാര്‍ ചെയ്തിരിക്കുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചിട്ടുള്ളവര്‍ക്ക് وَبِئْسَ വളരെ മോശപ്പെട്ടതാണ്, എത്ര മോശം الْمَصِيرُ പ്രാപ്യസ്ഥാനം, മടങ്ങിയെത്തുന്ന സ്ഥാനം.
22:72സുവ്യക്തമായ നിലയില്‍ നമ്മുടെ ലക്ഷ്യങ്ങള്‍ അവര്‍ക്കു ഓതിക്കേള്‍പിക്കപ്പെടുന്നതായാല്‍ (ആ) അവിശ്വസിച്ചവരുടെ മുഖങ്ങളില്‍ അനിഷ്ടം (വെളിപ്പെടുന്നതായി) നിനക്കു മനസ്സിലാകുന്നതാണ്; നമ്മുടെ ലക്ഷ്യങ്ങള്‍ അവര്‍ക്കു ഓതിക്കേള്‍പ്പിക്കുന്നവരോട് അവര്‍ കയ്യേറ്റം നടത്തുമാറായേക്കും! പറയുക: "എന്നാല്‍, അതിനെക്കാള്‍ ദോഷകരമായ ഒന്നിനെപ്പറ്റി നിങ്ങള്‍ക്ക് ഞാന്‍ അറിവ് തരട്ടെയോ? നരകം! (അതാണത്). അവിശ്വസിച്ചവര്‍ക്കു അല്ലാഹു അതു നിശ്ചയിച്ചു വെച്ചിരിക്കുകയാണ്. (ആ) പ്രാപ്യസ്ഥാനം വളരെ മോശപ്പെട്ടതും തന്നെ!"
തഫ്സീർ : 72-72
View   
يَـٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٌۭ فَٱسْتَمِعُوا۟ لَهُۥٓ ۚ إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَن يَخْلُقُوا۟ ذُبَابًۭا وَلَوِ ٱجْتَمَعُوا۟ لَهُۥ ۖ وَإِن يَسْلُبْهُمُ ٱلذُّبَابُ شَيْـًۭٔا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ ٱلطَّالِبُ وَٱلْمَطْلُوبُ﴿٧٣﴾
share
يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ ضُرِبَ വിവരിക്കപ്പെടുന്നു, വിവരിക്കപ്പെട്ടിരിക്കുന്നു مَثَلٌ ഒരു ഉപമ, ഉദാഹരണം فَاسْتَمِعُوا ആകയാല്‍ ചെവി (ശ്രദ്ധ) കൊടുക്കുവിന്‍ لَهُ അതിനു, അതിലേക്ക് إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ تَدْعُونَ അവര്‍ വിളിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَن يَخْلُقُواഅവര്‍ സൃഷ്ടിക്കുന്നതല്ല തന്നെ ذُبَابًا ഒരു ഈച്ചയെയും وَلَوِ اجْتَمَعُوا അവര്‍ ഒരുമിച്ചു കൂടിയാലും ശരി لَهُ അതിനു, അതിനായി وَإِن يَسْلُبْهُمُ അവരില്‍ നിന്ന് തട്ടിയെടുക്കുന്നതായാല്‍ الذُّبَابُ ഈച്ച شَيْئًا വല്ലതും, വല്ല വസ്തുവും لَّا يَسْتَنقِذُوهُ അതവര്‍ വീണ്ടെടുക്കുകയില്ല, രക്ഷപ്പെടുത്തി എടുക്കുകയില്ല مِنْهُ അതിന്റെ പക്കല്‍നിന്ന് ضَعُفَ ബലഹീനം തന്നെ, (കഴിവില്ലാത്തതു തന്നെ) الطَّالِبُ അപേക്ഷകന്‍, തേടുന്നവന്‍ وَالْمَطْلُوبُ അപേക്ഷിക്കപ്പെടുന്നവനും, തേടപ്പെടുന്ന വസ്തുവും.
22:73ഹേ, മനുഷ്യരെ! ഒരു ഉപമ (ഇതാ) വിവരിക്കപ്പെടുന്നു - അതിലേക്ക് നിങ്ങള്‍ ചെവികൊടുക്കുവിന്‍. നിശ്ചയമായും, അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) വരുന്നവര്‍, ഒരു ഈച്ചയെ (പ്പോലും) സൃഷ്ടിക്കുകയില്ലതന്നെ - അതിനായി അവര്‍ (എല്ലാവരും) ഒരുമിച്ചു കൂടിയാലും ശരി. ഈച്ച അവരില്‍നിന്ന് വല്ലതും തട്ടിയെടുക്കുന്നതായാല്‍, അതിന്റെ പക്കല്‍നിന്ന് അവരതു വീണ്ടെടുക്കുകയുമില്ല. അപേക്ഷിക്കുന്നവനും, അപേക്ഷിക്കപ്പെടുന്നവനും ബലഹീനന്‍ തന്നെ!
مَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ﴿٧٤﴾
share
مَا قَدَرُوا അവര്‍ കല്‍പിച്ചില്ല, കണക്കാക്കിയില്ല, വകവെച്ചില്ല اللَّـهَ അല്ലാഹുവിനു, അല്ലാഹുവിനെ حَقَّ قَدْرِهِ അവന്റെ യഥാര്‍ത്ഥ നിലപാടു, അവനെ കണക്കാക്കേണ്ട യഥാര്‍ത്ഥപ്രകാരം, അവനു കല്‍പിക്കേണ്ട മുറപ്രകാരം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَقَوِيٌّ ശക്തന്‍ തന്നെ عَزِيزٌ പ്രതാപശാലിയും, പ്രതാപശാലിയായ.
22:74അല്ലാഹുവിന്, അവന് കല്‍പിക്കേണ്ടുന്ന യഥാര്‍ത്ഥ നിലപാട് അവര്‍ കല്‍പിച്ചിട്ടില്ല; നിശ്ചയമായും, അല്ലാഹു ശക്തനും, പ്രതാപശാലിയും തന്നെയാണ്.
തഫ്സീർ : 73-74
View   
ٱللَّهُ يَصْطَفِى مِنَ ٱلْمَلَـٰٓئِكَةِ رُسُلًۭا وَمِنَ ٱلنَّاسِ ۚ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌۭ﴿٧٥﴾
share
اللَّـهُ يَصْطَفِي അല്ലാഹു തിരഞ്ഞെടുക്കുന്നു مِنَ الْمَلَائِكَةِ മലക്കുകളില്‍നിന്നു് رُسُلًا ദൂതന്‍മാരെ وَمِنَ النَّاسِ മനുഷ്യരില്‍നിന്നും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണ് بَصِيرٌ കാണുന്നവനാണ്.
22:75അല്ലാഹു മലക്കുകളില്‍നിന്നു് ചില ദൂതന്‍മാരെ തിരഞ്ഞെടുക്കുന്നു - മനുഷ്യരില്‍നിന്നും (തിരഞ്ഞെടുക്കുന്നു). നിശ്ചയമായും, അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۗ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ﴿٧٦﴾
share
يَعْلَمُ അവന്‍ അറിയും, അറിയുന്നു مَا بَيْنَ أَيْدِيهِمْ അവരുടെ മുന്നിലുള്ളത് وَمَا خَلْفَهُمْ അവരുടെ പിന്നിലുള്ളതും وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കുതന്നെ تُرْجَعُ മടക്കപ്പെടുന്നു الْأُمُورُ കാര്യങ്ങള്‍.
22:76അവരുടെ മുന്നിലുള്ളതും, പിന്നിലുള്ളതും അവന്‍ അറിയുന്നു; അല്ലാഹുവിങ്കലേക്കത്രെ, കാര്യങ്ങള്‍ മടക്കപ്പെടുന്നതും.
തഫ്സീർ : 75-76
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱرْكَعُوا۟ وَٱسْجُدُوا۟ وَٱعْبُدُوا۟ رَبَّكُمْ وَٱفْعَلُوا۟ ٱلْخَيْرَ لَعَلَّكُمْ تُفْلِحُونَ ۩﴿٧٧﴾
share
يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ ارْكَعُوا നിങ്ങള്‍ റുകൂഉ ചെയ്യുവീന്‍ (കുമ്പിട്ടു നമസ്കാരം ചെയ്യുവീന്‍) وَاسْجُدُوا സുജൂദും ചെയ്യുവീന്‍ (സാഷ്ടാംഗം നമസ്ക്കരിക്കുകയും ചെയ്യുവീന്‍) وَاعْبُدُوا ഇബാദത്ത് (ആരാധന) ചെയ്കയും ചെയ്യുവീന്‍ رَبَّكُمْ നിങ്ങളുടെ റബ്ബിനു وَافْعَلُوا പ്രവര്‍ത്തിക്കുകയും ചെയ്യുവീന്‍ الْخَيْرَ നന്മ, നല്ലതു, പുണ്യം لَعَلَّكُمْ നിങ്ങളായേക്കാം, നിങ്ങളാകുവാന്‍ വേണ്ടി تُفْلِحُونَ വിജയം പ്രാപിക്കും.
22:77ഹേ, വിശ്വസിച്ചവരേ! നിങ്ങള്‍, "റുകൂഉം, സുജൂദും" [കുമ്പിട്ടും, സാഷ്ടാംഗം പതിച്ചുമുള്ള നമസ്ക്കാരം] ചെയ്യുവീന്‍; നിങ്ങളുടെ റബ്ബിന് "ഇബാദത്തും" [ആരാധനയും] ചെയ്യുവീന്‍; നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുവീന്‍; നിങ്ങള്‍ക്കു വിജയം സിദ്ധിച്ചേക്കാം.
തഫ്സീർ : 77-77
View   
وَجَـٰهِدُوا۟ فِى ٱللَّهِ حَقَّ جِهَادِهِۦ ۚ هُوَ ٱجْتَبَىٰكُمْ وَمَا جَعَلَ عَلَيْكُمْ فِى ٱلدِّينِ مِنْ حَرَجٍۢ ۚ مِّلَّةَ أَبِيكُمْ إِبْرَٰهِيمَ ۚ هُوَ سَمَّىٰكُمُ ٱلْمُسْلِمِينَ مِن قَبْلُ وَفِى هَـٰذَا لِيَكُونَ ٱلرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ ۚ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱعْتَصِمُوا۟ بِٱللَّهِ هُوَ مَوْلَىٰكُمْ ۖ فَنِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ﴿٧٨﴾
share
وَجَاهِدُوا നിങ്ങള്‍ സമരം ചെയ്യുകയും ചെയ്യുവീന്‍ فِي اللَّـهِ അല്ലാഹുവിന്റെ കാര്യത്തില്‍ حَقَّ جِهَادِهِ അവന്റെ (അവനു വേണ്ടിയുള്ള) സമരത്തിന്റെ മുറപ്രകാരം, സമരം ചെയ്യേണ്ടുന്ന മുറയനുസരിച്ചു هُوَ അവന്‍ اجْتَبَاكُمْ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു وَمَا جَعَلَ അവന്‍ ആക്കിയിട്ടുമില്ല عَلَيْكُمْ നിങ്ങളുടെ മേല്‍ فِي الدِّينِ മതത്തില്‍, മതകാര്യത്തില്‍ مِنْ حَرَجٍ ഒരു വിഷമതയും, ബുദ്ധിമുട്ടും مِّلَّةَ أَبِيكُمْ നിങ്ങളുടെ പിതാവിന്റെ മാര്‍ഗ്ഗം إِبْرَاهِيمَ അതായതു ഇബ്രാഹീമിന്റെ هُوَ അവന്‍ سَمَّاكُمُ നിങ്ങള്‍ക്കു പേര്‍ വെച്ചിരിക്കുന്നു الْمُسْلِمِينَ മുസ്ലിംകള്‍ എന്നു് مِن قَبْلُ മുമ്പു وَفِي هَـٰذَا ഇതിലും لِيَكُونَ الرَّسُولُ റസൂല്‍ ആയിരിക്കുവാന്‍, ആയിത്തീരുവാന്‍ വേണ്ടി شَهِيدًا عَلَيْكُمْ നിങ്ങള്‍ക്കു സാക്ഷി وَتَكُونُوا നിങ്ങള്‍ ആയിത്തീരുവാനും شُهَدَاءَ സാക്ഷികള്‍ عَلَى النَّاسِ മനുഷ്യര്‍ക്കു, ജനങ്ങളുടെ മേല്‍ فَأَقِيمُوا ആകയാല്‍ നിങ്ങള്‍ നിലനിറുത്തുവീന്‍ الصَّلَاةَ നമസ്കാരം وَآتُوا കൊടുക്കുകയും ചെയ്യുവീന്‍ الزَّكَاةَ സകാത്തു, വിശുദ്ധ ധര്‍മ്മം وَاعْتَصِمُوا മുറുകെ പിടിക്കുകയും ചെയ്യുവീന്‍, രക്ഷ പ്രാപിക്കുകയും ചെയ്യുവീന്‍ بِاللَّـهِ അല്ലാഹുവിനെ, അല്ലാഹുവിനെക്കൊണ്ടു هُوَ അവന്‍ مَوْلَاكُمْ നിങ്ങളുടെ യജമാനനാണ്, നാഥനാണ് فَنِعْمَ അപ്പോള്‍ എത്ര നല്ലവന്‍, വളരെ നല്ലവനത്രെ الْمَوْلَىٰ യജമാനന്‍ وَنِعْمَ എത്ര നല്ലവനും, വളരെ നല്ലവനുമത്രെ النَّصِيرُ സഹായകന്‍, രക്ഷകന്‍.
22:78നിങ്ങള്‍ അല്ലാഹുവിന്റെ കാര്യത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം സമരം ചെയ്യുവീന്‍. അവന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു; മതകാര്യത്തില്‍ നിങ്ങളുടെമേല്‍ യാതൊരു വിഷമതയും ഏര്‍പ്പെടുത്തിയിട്ടുമില്ല. നിങ്ങളുടെ പിതാവ് ഇബ്രാഹീമിന്റെ മാര്‍ഗ്ഗം! (അതാണ്‌ നിങ്ങളോട് ഉപദേശിക്കുന്നത്.) മുമ്പും, ഇതിലും [മുന്‍ വേദഗ്രന്ഥങ്ങളിലും ഈ വേദത്തിലും] നിങ്ങള്‍ക്കു "മുസ്ലിംകള്‍" എന്നു് അവന്‍ പേരുവെച്ചിരിക്കുന്നു; റസൂല്‍, നിങ്ങള്‍ക്കു സാക്ഷിയും, നിങ്ങള്‍, മനുഷ്യര്‍ക്കു് സാക്ഷികളും ആയിത്തീരുവാന്‍വേണ്ടിയാകുന്നു (അതു). ആകയാല്‍, നിങ്ങള്‍ നമസ്ക്കാരം നിലനിറുത്തുകയും "സക്കാത്ത്" [വിശുദ്ധ ധര്‍മ്മം] കൊടുക്കുകയും അല്ലാഹുവിനെ മുറുകെ പിടിക്കുകയും ചെയ്യുവീന്‍! അവന്‍, നിങ്ങളുടെ യജമാനനാകുന്നു. അപ്പോള്‍, (നിങ്ങളുടെ യജമാനന്‍) എത്രയോ നല്ല സഹായകനും!
തഫ്സീർ : 78-78
View