arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
അൻബിയാഅ്‌ (പ്രവാചകന്മാർ) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 112 – വിഭാഗം (റുകുഅ്) 7 ജുസുഉ് – 17

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِى غَفْلَةٍۢ مُّعْرِضُونَ﴿١﴾
share
اقْتَرَبَ ആസന്നമായി, അടുത്തുവന്നു لِلنَّاسِ മനുഷ്യര്‍ക്കു حِسَابُهُمْ അവരുടെ വിചാരണ وَهُمْ അവരോ, അവരാകട്ടെ فِي غَفْلَةٍ അശ്രദ്ധയിലായിക്കൊണ്ടു (ബോധരഹിതരായി) مُّعْرِضُونَ തിരിഞ്ഞു കളയുന്നവരാകുന്നു, അവഗണിക്കുന്നവരാകുന്നു.
21:1ജനങ്ങള്‍ക്കു അവരുടെ വിചാരണ ആസന്നമായിരിക്കുന്നു; അവരാകട്ടെ, അശ്രദ്ധയിലായുംകൊണ്ട് തിരിഞ്ഞു കളയുന്നവരുമാകുന്നു!
തഫ്സീർ : 1-1
View   
مَا يَأْتِيهِم مِّن ذِكْرٍۢ مِّن رَّبِّهِم مُّحْدَثٍ إِلَّا ٱسْتَمَعُوهُ وَهُمْ يَلْعَبُونَ﴿٢﴾
share
مَا يَأْتِيهِم അവര്‍ക്കു വരുന്നില്ല مِّن ذِكْرٍ ഒരുല്‍ബോധനവും, ഉപദേശവും مِّن رَّبِّهِم അവരുടെ രക്ഷിതാവില്‍നിന്നു مُّحْدَثٍ പുതുതായി നല്‍കപ്പെടുന്ന إِلَّا اسْتَمَعُوهُ അതിനെ അവര്‍ കേട്ടുകൊണ്ടല്ലാതെ, ചെവികൊടുത്തല്ലാതെ وَهُمْ يَلْعَبُونَ അവര്‍ കളിച്ചുകൊണ്ടിരിക്കുന്ന നിലയില്‍.
21:2തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്ന് പുതുതായി നല്‍കപ്പെടുന്ന ഏതൊരു ഉല്‍ബോധനവും - അവര്‍ കളിച്ചും കൊണ്ട് അതു കേള്‍ക്കുന്ന നിലയിലല്ലാതെ - അവര്‍ക്കു വരുന്നില്ല;
لَاهِيَةًۭ قُلُوبُهُمْ ۗ وَأَسَرُّوا۟ ٱلنَّجْوَى ٱلَّذِينَ ظَلَمُوا۟ هَلْ هَـٰذَآ إِلَّا بَشَرٌۭ مِّثْلُكُمْ ۖ أَفَتَأْتُونَ ٱلسِّحْرَ وَأَنتُمْ تُبْصِرُونَ﴿٣﴾
share
لَاهِيَةً അശ്രദ്ധയിലായിക്കൊണ്ടു قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ وَأَسَرُّوا അവര്‍ പതുക്കെപ്പറയുന്നു النَّجْوَى ഗൂഢഭാഷണം, സ്വകാര്യ സംസാരം, ഗൂഢാലോചന الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവര്‍ هَلْ هَـٰذَا ഇവനാണോ إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ (വല്ലതും) مِّثْلُكُمْ നിങ്ങളെപ്പോലെയുള്ള أَفَتَأْتُونَ എന്നിരിക്കെ നിങ്ങള്‍ ചെല്ലുകയാണോ السِّحْرَ ജാലത്തിങ്കല്‍, ജാലവിദ്യയിലേക്കു وَأَنتُمْ تُبْصِرُونَ നിങ്ങള്‍ കണ്ടുകൊണ്ടുതന്നെ, നിങ്ങളാകട്ടെ കാണുകയും ചെയ്യുന്നു.
21:3അവരുടെ ഹൃദയങ്ങള്‍ (അതിനെക്കുറിച്ച്) ബോധരഹിതമായിക്കൊണ്ട്. അവര്‍ - അക്രമം പ്രവര്‍ത്തിച്ചവര്‍ - പതുക്കെ ഗൂഢഭാഷണം നടത്തുന്നു: "ഇവന്‍ [മുഹമ്മദ്‌] നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനല്ലാതെ, (മറ്റു വല്ലതും) ആണോ? എന്നിരിക്കെ, നിങ്ങള്‍ കണ്ടുംകൊണ്ടുതന്നെ (ആ) ജാലത്തിങ്കല്‍ ചെല്ലുകയാണോ?!"
قَالَ رَبِّى يَعْلَمُ ٱلْقَوْلَ فِى ٱلسَّمَآءِ وَٱلْأَرْضِ ۖ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٤﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّي يَعْلَمُ എന്റെ രക്ഷിതാവു അറിയും الْقَوْلَ പറയുന്നതു, വാക്കു فِي السَّمَاءِ ആകാശത്തു വെച്ചും وَالْأَرْضِ ഭൂമിയിലും وَهُوَ അവന്‍, അവനാകട്ടെ السَّمِيعُ കേള്‍ക്കുന്നവനാണ് الْعَلِيمُ അറിയുന്നവനാണ്.
21:4അദ്ദേഹം [നബി] പറഞ്ഞു: "എന്റെ രക്ഷിതാവ് ആകാശത്തും ഭൂമിയിലുംവെച്ച് പറയുന്നതു അറിയുന്നു, അവന്‍ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ."
بَلْ قَالُوٓا۟ أَضْغَـٰثُ أَحْلَـٰمٍۭ بَلِ ٱفْتَرَىٰهُ بَلْ هُوَ شَاعِرٌۭ فَلْيَأْتِنَا بِـَٔايَةٍۢ كَمَآ أُرْسِلَ ٱلْأَوَّلُونَ﴿٥﴾
share
بَلْ പക്ഷേ, എന്നാല്‍, എന്നല്ല, അത്രയുമല്ല قَالُوا അവര്‍ പറയുന്നു أَضْغَاثُ أَحْلَامٍ ദുസ്വപ്നങ്ങളാണ് بَلِ افْتَرَاهُ അതല്ല അവന്‍ അത് കെട്ടിച്ചമച്ചതാണ്, കെട്ടിയുണ്ടാക്കിയിരിക്കുകയാണു بَلْ هُوَ അതുമല്ല അവന്‍ شَاعِرٌ ഒരു കവിയാണ്‌ فَلْيَأْتِنَا എന്നാലവന്‍ നമുക്കു കൊണ്ടുവരട്ടെ بِآيَةٍ ഒരു ദൃഷ്ടാന്തത്തെ كَمَا أُرْسِلَ (റസൂലായി) അയക്കപ്പെട്ടതുപോലെ الْأَوَّلُونَ പൂര്‍വ്വന്മാര്‍ (മുന്‍ പ്രവാചകന്‍മാര്‍).
21:5എന്നല്ല, അവര്‍ [ആ അക്രമികള്‍] പറയുന്നു: "ദുസ്വപ്നവാര്‍ത്തകളത്രെ [മുഹമ്മദ്‌ പറയുന്നത്]; അതല്ല, അവന്‍ അത് കെട്ടിച്ചമച്ചിരിക്കുകയാണ്; അത്രയുമല്ല, അവന്‍ ഒരു കവിയാണ്‌; എന്നാല്‍, (ഇവന്‍ പ്രവാചകനാണെങ്കില്‍) മുന്‍പ്രവാചകന്‍മാര്‍ അയക്കപ്പെട്ടിരുന്നതുപോലെ, ഇവന്‍ നമുക്കൊരു ദൃഷ്ടാന്തം കൊണ്ടുവരട്ടെ!" (എന്നൊക്കെ).
مَآ ءَامَنَتْ قَبْلَهُم مِّن قَرْيَةٍ أَهْلَكْنَـٰهَآ ۖ أَفَهُمْ يُؤْمِنُونَ﴿٦﴾
share
مَا آمَنَتْ വിശ്വസിച്ചിട്ടില്ല قَبْلَهُم ഇവരുടെ മുമ്പ് مِّن قَرْيَةٍ ഒരു നാടും, ഒരു രാജ്യവും (ഒരു നാട്ടുകാരും) أَهْلَكْنَاهَا നാം അതിനെ നശിപ്പിച്ചിരിക്കുന്നു (അങ്ങിനെയുള്ള), നാം നശിപ്പിച്ച أَفَهُمْ എന്നിരിക്കെ ഇവരോ, ഇവരുണ്ടോ يُؤْمِنُونَ വിശ്വസിക്കുന്നു.
21:6ഇവരുടെ മുമ്പ് നാം നശിപ്പിച്ച ഒരു നാടും [നാട്ടുകാരും] വിശ്വസിക്കുകയുണ്ടായിട്ടില്ല; എന്നിരിക്കെ, ഇവരുണ്ടോ വിശ്വസിക്കുന്നു?!
തഫ്സീർ : 2-6
View   
وَمَآ أَرْسَلْنَا قَبْلَكَ إِلَّا رِجَالًۭا نُّوحِىٓ إِلَيْهِمْ ۖ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ﴿٧﴾
share
وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല, റസൂലാക്കിയിട്ടില്ല قَبْلَكَ നിനക്കുമുമ്പ് إِلَّا رِجَالًا പുരുഷന്‍മാരെയല്ലാതെ نُّوحِي നാം വഹ്-യു (ബോധനം) നല്‍കുന്നു إِلَيْهِمْ അവര്‍ക്കു فَاسْأَلُوا നിങ്ങള്‍ ചോദിച്ചു നോക്കുവിന്‍ أَهْلَ الذِّكْرِ ബോധനത്തിന്റെ ആള്‍ക്കാരോടു, വേദക്കാരോടു إِن كُنتُمْ നിങ്ങള്‍ ആണെങ്കില്‍ لَا تَعْلَمُونَ നിങ്ങള്‍ അറിയാതെ.
21:7(നബിയേ) പുരുഷന്‍മാരെയല്ലാതെ നിന്റെ മുമ്പു നാം അയച്ചിട്ടില്ല; അവര്‍ക്ക് നാം "വഹ് യ്" [ബോധനം] നല്‍കുന്നു. (ഇതാണവരുടെ പ്രത്യേകത). (അവിശ്വാസികളേ) നിങ്ങള്‍ അറിയാത്തവരാകുന്നുവെങ്കില്‍ വേദക്കാരോടു ചോദിച്ചുകൊള്ളുവിന്‍.
وَمَا جَعَلْنَـٰهُمْ جَسَدًۭا لَّا يَأْكُلُونَ ٱلطَّعَامَ وَمَا كَانُوا۟ خَـٰلِدِينَ﴿٨﴾
share
وَمَا جَعَلْنَاهُمْ അവരെ നാം ആക്കിയിട്ടില്ല جَسَدًا ശരീരം لَّا يَأْكُلُونَ തിന്നാത്ത (കഴിക്കാത്ത) الطَّعَامَ ഭക്ഷണം وَمَا كَانُوا അവര്‍ ആയിരുന്നതുമില്ല خَالِدِينَ നിത്യജീവികള്‍, അമൃത്യര്‍, മരിക്കാത്തവര്‍.
21:8നാം അവരെ, ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടുമില്ല; അവര്‍ നിത്യജീവികളായിരുന്നതുമില്ല.
ثُمَّ صَدَقْنَـٰهُمُ ٱلْوَعْدَ فَأَنجَيْنَـٰهُمْ وَمَن نَّشَآءُ وَأَهْلَكْنَا ٱلْمُسْرِفِينَ﴿٩﴾
share
ثُمَّ പിന്നെ, പിന്നീടു صَدَقْنَاهُمُ നാം അവര്‍ക്കു സത്യമാക്കി, സത്യമായിപ്പുലര്‍ത്തി الْوَعْدَ വാഗ്ദാനം, നിശ്ചയം فَأَنجَيْنَاهُمْ അങ്ങനെ അവരെ നാം രക്ഷപ്പെടുത്തി وَمَن نَّشَاءُ നാം ഉദ്ദേശിക്കുന്നവരെയും وَأَهْلَكْنَا നാം നശിപ്പിക്കയും ചെയ്തു الْمُسْرِفِينَ അതിരുകവിഞ്ഞവരെ, അതിരുവിട്ടു പ്രവര്‍ത്തിച്ചവരെ.
21:9പിന്നെ അവര്‍ക്കു നാം വാഗ്ദാനം സത്യമാക്കിക്കൊടുത്തു; അങ്ങനെ, അവരെയും, (അവരോടൊപ്പം) നാം ഉദ്ദേശിക്കുന്നവരെയും നാം രക്ഷപ്പെടുത്തുകയും, അതിരു വിട്ട് പ്രവര്‍ത്തിച്ചവരെ നശിപ്പിക്കുകയും ചെയ്തു!
لَقَدْ أَنزَلْنَآ إِلَيْكُمْ كِتَـٰبًۭا فِيهِ ذِكْرُكُمْ ۖ أَفَلَا تَعْقِلُونَ﴿١٠﴾
share
لَقَدْ أَنزَلْنَا തീര്‍ച്ചയായും നാം ഇറക്കിയിട്ടുണ്ട് إِلَيْكُمْ നിങ്ങള്‍ക്കു كِتَابًا ഒരു (വേദ) ഗ്രന്ഥം فِيهِ അതിലുണ്ടു ذِكْرُكُمْ നിങ്ങള്‍ക്കുള്ള ഉപദേശം, ഉല്‍ബോധനം أَفَلَا تَعْقِلُونَ എന്നിട്ടു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ, ബുദ്ധികൊടുത്തു ഗ്രഹിക്കുന്നില്ലേ.
21:10തീര്‍ച്ചയായും, നാം നിങ്ങള്‍ക്കു ഒരു വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു; നിങ്ങള്‍ക്കുള്ള ഉപദേശം അതിലുണ്ട്. ഇനിയും നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ?!
തഫ്സീർ : 7-10
View   
وَكَمْ قَصَمْنَا مِن قَرْيَةٍۢ كَانَتْ ظَالِمَةًۭ وَأَنشَأْنَا بَعْدَهَا قَوْمًا ءَاخَرِينَ﴿١١﴾
share
وَكَمْ എത്രയോ, എത്രയാണു قَصَمْنَا നാം ഉന്‍മൂലനം ചെയ്തിരിക്കുന്നു, പറ്റെ നശിപ്പിച്ചു, ഒടിച്ചുമുറിച്ചു مِن قَرْيَةٍ നാട്ടിനെ (നാട്ടുകാരെ) كَانَتْ അതായിരുന്നു ظَالِمَةً അക്രമം പ്രവര്‍ത്തിക്കുന്നതു وَأَنشَأْنَا നാം ഉണ്ടാക്കുകയും ചെയ്തു بَعْدَهَا അതിനു ശേഷം قَوْمًا ജനതയെ آخَرِينَ വേറെ.
21:11അക്രമം പ്രവര്‍ത്തിച്ചിരുന്ന എത്രയോ നാടുകളെ [നാട്ടുകാരെ] നാം ഉന്‍മൂലനം ചെയ്യുകയും, അവരുടെ (നാശത്തിനു) ശേഷം വേറെ ജനങ്ങളെ നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു!
فَلَمَّآ أَحَسُّوا۟ بَأْسَنَآ إِذَا هُم مِّنْهَا يَرْكُضُونَ﴿١٢﴾
share
فَلَمَّا أَحَسُّوا അങ്ങനെ അവര്‍ കണ്ടറിഞ്ഞപ്പോള്‍, അനുഭവപ്പെട്ടപ്പോള്‍ بَأْسَنَا നമ്മുടെ ശിക്ഷ إِذَا هُم അപ്പോഴതാ അവര്‍ مِّنْهَا അതില്‍നിന്നു يَرْكُضُونَ ചാടിപ്പോകുന്നു.
21:12അങ്ങനെ, നമ്മുടെ ശിക്ഷ കണ്ടറിഞ്ഞപ്പോള്‍ അതാ, അവര്‍ അതില്‍ നിന്നും ചാടിപ്പോകുന്നു!
لَا تَرْكُضُوا۟ وَٱرْجِعُوٓا۟ إِلَىٰ مَآ أُتْرِفْتُمْ فِيهِ وَمَسَـٰكِنِكُمْ لَعَلَّكُمْ تُسْـَٔلُونَ﴿١٣﴾
share
لَا تَرْكُضُوا നിങ്ങള്‍ ചാടിപ്പോകേണ്ട, ഓടിപ്പോകേണ്ട وَارْجِعُوا മടങ്ങുകയും ചെയ്യുവിന്‍ إِلَىٰ مَا യാതൊന്നിലേക്കു أُتْرِفْتُمْ നിങ്ങള്‍ക്ക് സുഖഭോഗം നല്‍കപ്പെട്ടിരിക്കുന്നു, സൗഖ്യം തരപ്പെട്ടിരിക്കുന്നു فِيهِ അതില്‍ وَمَسَاكِنِكُمْ നിങ്ങളുടെ വാസസ്ഥലങ്ങളിലേക്കും لَعَلَّكُمْ تُسْأَلُونَ നിങ്ങളോടു ചോദിക്കപ്പെടുമായിരിക്കാം, ചോദിക്കപ്പെടുവാനായി.
21:13(അവരോടു പറയപ്പെട്ടു:) "ചാടിപ്പോകേണ്ട, ഏതൊന്നില്‍ നിങ്ങള്‍ക്കു സുഖഭോഗം നല്‍കപ്പെട്ടിരുന്നുവോ അതിലേക്കും, നിങ്ങളുടെ വാസസ്ഥലങ്ങളിലേക്കും നിങ്ങള്‍ മടങ്ങിക്കൊള്‍ക; നിങ്ങളോട് ചോദിക്കപെടുമായിരിക്കാം?!"
قَالُوا۟ يَـٰوَيْلَنَآ إِنَّا كُنَّا ظَـٰلِمِينَ﴿١٤﴾
share
قَالُوا അവര്‍ പറഞ്ഞു يَا وَيْلَنَا ഹാ ഞങ്ങളുടെ നാശം, നാശമേ, കഷ്ടമേ إِنَّا كُنَّا നിശ്ചയമായും ഞങ്ങള്‍ ആയിരുന്നു ظَالِمِينَ അക്രമികള്‍.
21:14അവര്‍ പറഞ്ഞു: "ഹാ! ഞങ്ങളുടെ നാശം! നിശ്ചയമായും, ഞങ്ങള്‍ അക്രമികളായിരുന്നു!"
فَمَا زَالَت تِّلْكَ دَعْوَىٰهُمْ حَتَّىٰ جَعَلْنَـٰهُمْ حَصِيدًا خَـٰمِدِينَ﴿١٥﴾
share
فَمَا زَالَت എന്നിട്ടു ആയിക്കൊണ്ടിരുന്നു تِّلْكَ അതു دَعْوَاهُمْ അവരുടെ വിളി, വിളിച്ചുപറയല്‍ حَتَّىٰ جَعَلْنَاهُمْ നാം അവരെ ആക്കുന്നതുവരെ حَصِيدًا കൊയ്തിട്ട വിള (പോലെ) خَامِدِينَ കെട്ടാറിയവര്‍, ചത്താറിയവര്‍.
21:15അങ്ങനെ - ചത്താറിയവരായ നിലയില്‍ - അവരെ കൊയ്തിട്ട വിള (പോലെ) നാം ആകുന്നതുവരെയും അതുതന്നെ അവരുടെ നിലവിളിയായികൊണ്ടിരുന്നു!
തഫ്സീർ : 11-15
View   
وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا لَـٰعِبِينَ﴿١٦﴾
share
وَمَا خَلَقْنَا നാം സൃഷ്ടിച്ചിട്ടില്ല السَّمَاءَ ആകാശം وَالْأَرْضَ ഭൂമിയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതും لَاعِبِينَ കളിച്ചുകൊണ്ടു, കളിയായി.
21:16ആകാശവും, ഭൂമിയും, അവ രണ്ടിനുമിടയിലുള്ളതും നാം കളിക്കുന്ന സ്ഥിതിയില്‍ സൃഷ്ടിച്ചിരിക്കുകയല്ല;
لَوْ أَرَدْنَآ أَن نَّتَّخِذَ لَهْوًۭا لَّٱتَّخَذْنَـٰهُ مِن لَّدُنَّآ إِن كُنَّا فَـٰعِلِينَ﴿١٧﴾
share
لَوْ أَرَدْنَا നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ أَن نَّتَّخِذَ നാം ഉണ്ടാക്കുവാന്‍, സ്വീകരിക്കുവാന്‍ لَهْوًا വല്ല വിനോദവും لَّاتَّخَذْنَاهُ നാമതു ഉണ്ടാക്കുമായിരുന്നു مِن لَّدُنَّا നമ്മുടെ അടുക്കല്‍നിന്നു إِن كُنَّا നാമല്ല, നാമാണെങ്കില്‍ فَاعِلِينَ ചെയ്യുന്നവര്‍.
21:17ഒരു വിനോദം ഉണ്ടാക്കുവാന്‍ നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അതു നമ്മുടെ അടുക്കല്‍നിന്ന് ഉണ്ടാക്കുമായിരുന്നു; നാം (അതു) ചെയ്യുന്നതല്ല.
بَلْ نَقْذِفُ بِٱلْحَقِّ عَلَى ٱلْبَـٰطِلِ فَيَدْمَغُهُۥ فَإِذَا هُوَ زَاهِقٌۭ ۚ وَلَكُمُ ٱلْوَيْلُ مِمَّا تَصِفُونَ﴿١٨﴾
share
بَلْ പക്ഷെ, എന്നാല്‍ نَقْذِفُ നാം എറിയുന്നു بِالْحَقِّ സത്യംകൊണ്ടു, ന്യായംകൊണ്ടു, യഥാര്‍ത്ഥംകൊണ്ടു عَلَى الْبَاطِلِ അസത്യത്തിന്‍മേല്‍, നിരര്‍ത്ഥത്തിന്‍മേല്‍, അന്യായത്തിന്‍മേല്‍ فَيَدْمَغُهُ എന്നിട്ടു അതതിനെ തകര്‍ത്തുന്നു (തലച്ചോര്‍ ഉടക്കുന്നു) فَإِذَا هُوَ അപ്പോഴതാ അതു زَاهِقٌ നശിക്കുന്നു, നാമാവശേഷമാകുന്നു, ജീവന്‍ പോകുന്നു وَلَكُمُ നിങ്ങള്‍ക്കു (ഉണ്ട്) الْوَيْلُ നാശം, കേടു, കഷ്ടം مِمَّا تَصِفُونَ നിങ്ങള്‍ പറഞ്ഞു (വിവരിച്ചു) കൊണ്ടിരിക്കുന്നതിനാല്‍.
21:18എന്നാല്‍, നാം സത്യമായുള്ളതുകൊണ്ട് അസത്യമായുള്ളതിന്‍മേല്‍ എറിയുന്നു; അപ്പോള്‍ അതു [സത്യം] അതിനെ തകര്‍ത്തുകളയുന്നു; അപ്പോഴേക്കും അതാ അതു നാമാവശേഷമായിപ്പോകുന്നു! (സത്യനിഷേധികളെ) നിങ്ങള്‍ പറഞ്ഞുവരുന്നതു നിമിത്തം നിങ്ങള്‍ക്കു നാശം!
തഫ്സീർ : 16-18
View   
وَلَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَمَنْ عِندَهُۥ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَلَا يَسْتَحْسِرُونَ﴿١٩﴾
share
وَلَهُ അവനുള്ളതാണു, അവന്റെതാണു مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും وَمَنْ عِندَهُ അവന്റെ അടുക്കലുള്ളവര്‍ لَا يَسْتَكْبِرُونَ അഹങ്കാരം നടിക്കുകയില്ല, അഹംഭാവം കാണിക്കുകയുമില്ല عَنْ عِبَادَتِهِ അവനെ ആരാധിക്കുന്നതിനെപ്പറ്റി وَلَا يَسْتَحْسِرُونَ അവര്‍ ക്ഷീണിച്ചു കുഴങ്ങുന്നതുമല്ല.
21:19ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ (എല്ലാം) അവന്റേതാകുന്നു. അവന്റെ അടുക്കലുള്ളവര്‍, അവനെ ആരാധിക്കുന്നതിനെക്കുറിച്ച് അഹങ്കാരം നടിക്കുകയില്ല; ക്ഷീണിച്ചു കുഴങ്ങുകയുമില്ല;-
يُسَبِّحُونَ ٱلَّيْلَ وَٱلنَّهَارَ لَا يَفْتُرُونَ﴿٢٠﴾
share
يُسَبِّحُونَ അവര്‍ തസ്ബീഹു (സ്തോത്രകീര്‍ത്തനം) നടത്തുന്നു اللَّيْلَ രാത്രിയില്‍ وَالنَّهَارَ പകലും لَا يَفْتُرُونَ അവര്‍ തളരുന്നില്ല, കുഴങ്ങുകയില്ല, ക്ഷീണിക്കുകയില്ല.
21:20അവര്‍, രാവും പകലും സ്തോത്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു - അവര്‍ തളരുന്നില്ല.
തഫ്സീർ : 19-20
View   
أَمِ ٱتَّخَذُوٓا۟ ءَالِهَةًۭ مِّنَ ٱلْأَرْضِ هُمْ يُنشِرُونَ﴿٢١﴾
share
أَمِ اتَّخَذُوا അഥവാ (അതല്ലാ) അവര്‍ ഉണ്ടാക്കിയിരിക്കുന്നുവോ, സ്വീകരിച്ചിരിക്കുന്നുവോ آلِهَةً വല്ല ആരാധ്യന്‍മാരെയും, ദൈവങ്ങളെ مِّنَ الْأَرْضِ ഭൂമിയില്‍നിന്നു هُمْ അവര്‍ (സ്വയം) يُنشِرُونَ പുനര്‍ജീവിപ്പിക്കുന്നു, എഴുന്നേല്‍പിക്കുന്നു (അങ്ങിനെയുള്ള).
21:21അഥവാ, അവര്‍ ഭൂമിയില്‍നിന്നു വല്ല ആരാധ്യന്‍മാരെയും ഉണ്ടാക്കിയിരിക്കുന്നുവോ, അവര്‍തന്നെ (മരണപ്പെട്ടവരെ) പുനര്‍ ജീവിപ്പിക്കുന്നതാണ് (അങ്ങിനെയുള്ളവരെ)?!
لَوْ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَا ۚ فَسُبْحَـٰنَ ٱللَّهِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ﴿٢٢﴾
share
لَوْ كَانَ ഉണ്ടായിരുന്നാല്‍ فِيهِمَا അവ രണ്ടിലും آلِهَةٌ ആരാധ്യന്‍മാര്‍, ദൈവങ്ങള്‍, ഇലാഹുകള്‍ إِلَّا اللَّـهُ അല്ലാഹു അല്ലാതെ لَفَسَدَتَا അതു രണ്ടും നശിച്ചു (വിഘടിച്ചു) പോകുമായിരുന്നു فَسُبْحَانَ اللَّـهِ അപ്പോള്‍ അല്ലാഹു എത്ര പരിശുദ്ധന്‍ (മഹാ പരിശുദ്ധന്‍) رَبِّ الْعَرْشِ അര്‍ശിന്റെ (സിംഹാസനത്തിന്റെ) നാഥനായ عَمَّا يَصِفُونَ അവര്‍ പറഞ്ഞു (വിവരിച്ചു) വരുന്നതില്‍നിന്നു.
21:22അവ രണ്ടിലും [ആകാശഭൂമികളില്‍] അല്ലാഹുവല്ലാതെ വല്ല ആരാധ്യന്‍മാരും ഉണ്ടായിരുന്നുവെങ്കില്‍, അവ രണ്ടും നാശപ്പെടുമായിരുന്നു! അപ്പോള്‍, അവര്‍ പറഞ്ഞുവരുന്നതില്‍ നിന്നു "അര്‍ശി" ന്റെ നാഥനായ അല്ലാഹു എത്രയോ പരിശുദ്ധന്‍!
لَا يُسْـَٔلُ عَمَّا يَفْعَلُ وَهُمْ يُسْـَٔلُونَ﴿٢٣﴾
share
لَا يُسْأَلُ അവന്‍ ചോദ്യം ചെയ്യപ്പെടുകയില്ല عَمَّا يَفْعَلُ അവന്‍ ചെയ്യുന്നതിനെക്കുറിച്ചു وَهُمْ അവരാകട്ടെ يُسْأَلُونَ അവര്‍ ചോദിക്കപ്പെടും.
21:23അവന്‍ ചെയ്യുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപെടുകയില്ല; അവരാകട്ടെ, ചോദിക്കപ്പെടുന്നതുമാണ്.
തഫ്സീർ : 21-23
View   
أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةًۭ ۖ قُلْ هَاتُوا۟ بُرْهَـٰنَكُمْ ۖ هَـٰذَا ذِكْرُ مَن مَّعِىَ وَذِكْرُ مَن قَبْلِى ۗ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ٱلْحَقَّ ۖ فَهُم مُّعْرِضُونَ﴿٢٤﴾
share
أَمِ اتَّخَذُوا അഥവാ (പക്ഷേ) അവര്‍ സ്വീകരിച്ചിരിക്കുന്നുവോ مِن دُونِهِ അവനു പുറമെ, അവനെക്കൂടാതെ آلِهَةً ആരാധ്യന്‍മാരെ, ദൈവങ്ങളെ قُلْ പറയുക هَاتُوا കൊണ്ടുവരുവിന്‍ بُرْهَانَكُمْ നിങ്ങളുടെ പ്രമാണം, തെളിവു هَـٰذَا ഇതാ ذِكْرُ مَن مَّعِيَ എന്റെ കൂടെയുള്ളവരുടെ ഉല്‍ബോധനം وَذِكْرُ مَن قَبْلِي എന്റെ മുമ്പുള്ളവരുടെ ഉല്‍ബോധനവും بَلْ പക്ഷേ, എങ്കിലും أَكْثَرُهُمْ അവരില്‍ അധികമാളും لَا يَعْلَمُونَ അറിയുന്നില്ല الْحَقَّ യഥാര്‍ത്ഥം, സത്യം فَهُم അതിനാല്‍ അവര്‍ مُّعْرِضُونَ തിരിഞ്ഞുകളയുന്നവരാണു, അശ്രദ്ധരാണു.
21:24അഥവാ അവനു [അല്ലാഹുവിനു] പുറമെ അവര്‍ വല്ല ആരാധ്യന്‍മാരെയും സ്വീകരിച്ചിരിക്കുന്നുവോ?! പറയുക: (അങ്ങിനെയുണ്ടെങ്കില്‍) നിങ്ങളുടെ പ്രമാണം കൊണ്ടുവരുവിന്‍!- ഇതാ, എന്റെ കൂടെയുള്ളവരുടെ ഉല്‍ബോധനവും [വേദവും], എന്റെ മുമ്പുള്ളവരുടെ ഉല്‍ബോധനവും [വേദവും]! എങ്കിലും, അവരില്‍ അധികമാളുകളും യഥാര്‍ത്ഥം അറിയുന്നില്ല. അതിനാല്‍ അവര്‍ തിരിഞ്ഞുകളയുന്നവരാണ്.
തഫ്സീർ : 24-24
View   
وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِىٓ إِلَيْهِ أَنَّهُۥ لَآ إِلَـٰهَ إِلَّآ أَنَا۠ فَٱعْبُدُونِ﴿٢٥﴾
share
وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല مِن قَبْلِكَ നിനക്കുമുമ്പു مِن رَّسُولٍ ഒരു റസൂലിനെയും, ദൂതനെയും إِلَّا نُوحِي നാം വഹ്-യ് (ബോധനം) നല്‍കിക്കൊണ്ടല്ലാതെ إِلَيْهِ അദ്ദേഹത്തിന്നു أَنَّهُ കാര്യം ആണെന്നു لَا إِلَـٰهَ ഒരു ഇലാഹും ഇല്ല إِلَّا أَنَا ഞാനല്ലാതെ فَاعْبُدُونِ ആകയാല്‍ എന്നെ(ത്തന്നെ) ആരാധിക്കുവീന്‍ (എന്നു).
21:25(നബിയേ) "ഞാനല്ലാതെ ആരാധ്യനേയില്ല, അതുകൊണ്ട് എന്നെ (മാത്രം) ആരാധിക്കുവിന്‍" എന്നു നാം "വഹ് യു" നല്‍കുന്നതായിക്കൊണ്ടല്ലാതെ നിനക്കുമുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല.
തഫ്സീർ : 25-25
View   
وَقَالُوا۟ ٱتَّخَذَ ٱلرَّحْمَـٰنُ وَلَدًۭا ۗ سُبْحَـٰنَهُۥ ۚ بَلْ عِبَادٌۭ مُّكْرَمُونَ﴿٢٦﴾
share
وَقَالُوا അവര്‍ പറയുന്നു اتَّخَذَ ഉണ്ടാക്കി, സ്വീകരിച്ചു الرَّحْمَـٰنُ റഹ്മാന്‍, പരമകാരുണികന്‍ وَلَدًا സന്താനം, മക്കള്‍ سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍, അവനെത്ര പരിശുദ്ധന്‍, അവനെ പരിശുദ്ധപ്പെടുത്തുന്നു بَلْ പക്ഷേ, എന്നാല്‍ عِبَادٌ അടിയാന്‍മാരാകുന്നു مُّكْرَمُونَ ആദരണീയരായ, ആദരിക്കപ്പെട്ടവരായ.
21:26അവര്‍ [അവിശ്വാസികള്‍] പറയുന്നു: "പരമകാരുണികനായുള്ളവന്‍ സന്താനത്തെ സ്വീകരിച്ചിരിക്കുന്നു" എന്ന്! അവനെത്രയോ പരിശുദ്ധന്‍! എന്നാല്‍, (അവര്‍) ആദരണീയമായ അടിയാന്‍മാരത്രെ.
لَا يَسْبِقُونَهُۥ بِٱلْقَوْلِ وَهُم بِأَمْرِهِۦ يَعْمَلُونَ﴿٢٧﴾
share
لَا يَسْبِقُونَهُ അവര്‍ അവനെ മുന്‍കടക്കുകയില്ല بِالْقَوْلِ വാക്കില്‍, വാക്കുകൊണ്ടു وَهُم അവര്‍, അവരാകട്ടെ بِأَمْرِهِ അവന്റെ കല്പനയെ, കല്പനപ്രകാരം يَعْمَلُونَ പ്രവര്‍ത്തിക്കുന്നതാണ്.
21:27അവനെ, വാക്കില്‍ അവര്‍ മുന്‍കടക്കുകയില്ല; അവന്റെ കല്പന അനുസരിച്ചുതന്നെ അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ٱرْتَضَىٰ وَهُم مِّنْ خَشْيَتِهِۦ مُشْفِقُونَ﴿٢٨﴾
share
يَعْلَمُ അവന്‍ അറിയും مَا بَيْنَ أَيْدِيهِمْ അവരുടെ മുന്നിലുള്ളതു وَمَا خَلْفَهُمْ അവരുടെ പിന്നിലുള്ളതും وَلَا يَشْفَعُونَ അവര്‍ ശുപാര്‍ശ ചെയ്യുന്നതുമല്ല إِلَّا لِمَنِ ഒരുവര്‍ക്കല്ലാതെ ارْتَضَىٰ അവന്‍ തൃപ്തിപ്പെട്ടിട്ടുള്ള وَهُم അവരാകട്ടെ, അവര്‍ مِّنْ خَشْيَتِهِ അവനെ ഭയപ്പെട്ടതുനിമിത്തം, അവനോടുള്ള ഭയത്താല്‍ مُشْفِقُونَ പേടിച്ചു കൊണ്ടിരിക്കുന്നവരാണു.
21:28അവരുടെ മുന്നിലുള്ളതും, അവരുടെ പിന്നിലുള്ളതും അവന്‍ അറിയുന്നു; അവന്‍ തൃപ്തിപ്പെട്ടവര്‍ക്കെലാതെ അവര്‍ ശുപാര്‍ശ ചെയ്കയുമില്ല. അവരാകട്ടെ, അവനെ സംബന്ധിച്ച ഭയം നിമിത്തം പേടിച്ചുകൊണ്ടിരിക്കുന്നവരുമാണ്.
وَمَن يَقُلْ مِنْهُمْ إِنِّىٓ إِلَـٰهٌۭ مِّن دُونِهِۦ فَذَٰلِكَ نَجْزِيهِ جَهَنَّمَ ۚ كَذَٰلِكَ نَجْزِى ٱلظَّـٰلِمِينَ﴿٢٩﴾
share
وَمَن يَقُلْ ആരെങ്കിലും പറഞ്ഞാല്‍ مِنْهُمْ അവരില്‍ നിന്നു إِنِّي إِلَـٰهٌ ഞാന്‍ ഇലാഹാണു, ആരാധ്യനാണു (എന്നു) مِّن دُونِهِ അവനെക്കൂടാതെ فَذَٰلِكَ എന്നാല്‍ അവന്‍ نَجْزِيهِ അവനു നാം പ്രതിഫലം നല്‍കും جَهَنَّمَ നരകത്തെ كَذَٰلِكَ അപ്രകാരം, അപ്രകാരമാണു نَجْزِي നാം പ്രതിഫലം നല്‍കുന്നതാണ്, പ്രതിഫലം കൊടുക്കുക الظَّالِمِينَ അക്രമകാരികള്‍ക്കു.
21:29അവരില്‍നിന്ന് ആരെങ്കിലും, ഞാന്‍ അവനു [അല്ലാഹുവിനു] പുറമെയുള്ള ഒരു ആരാധ്യനാണെന്ന് പറയുന്നതായാല്‍, അങ്ങിനെയുള്ളവന് നാം നരകത്തെ പ്രതിഫലം കൊടുക്കുന്നതാകുന്നു. അപ്രകാരം, അക്രമകാരികള്‍ക്കു നാം പ്രതിഫലം കൊടുക്കുന്നതാണു്.
തഫ്സീർ : 26-29
View   
أَوَلَمْ يَرَ ٱلَّذِينَ كَفَرُوٓا۟ أَنَّ ٱلسَّمَـٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًۭا فَفَتَقْنَـٰهُمَا ۖ وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ﴿٣٠﴾
share
أَوَلَمْ يَرَ കണ്ടില്ലേ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَنَّ السَّمَاوَاتِ ആകാശങ്ങളാണെന്നു وَالْأَرْضَ ഭൂമിയും كَانَتَا അതു രണ്ടുമായിരുന്നു رَتْقًا അടഞ്ഞു നില്‍ക്കുന്നതു, ചേര്‍ന്നു നില്‍ക്കുന്നതു, തങ്ങിച്ചേര്‍ന്നതു (എന്നു) فَفَتَقْنَاهُمَا എന്നിട്ടു അതു രണ്ടും നാം പിളര്‍ത്തി وَجَعَلْنَا നാം ആക്കുകയും, (ഉണ്ടാക്കുകയും) ചെയ്തു مِنَ الْمَاءِ വെള്ളത്തില്‍ നിന്നു, വെള്ളത്താല്‍ كُلَّ شَيْءٍ എല്ലാ വസ്തുവേയും حَيٍّ ജീവനുള്ള أَفَلَا يُؤْمِنُونَ എന്നിട്ടു അവര്‍ വിശ്വസിക്കുന്നില്ലേ.
21:30അവിശ്വസിച്ചവര്‍ കണ്ടില്ലേ: ആകാശങ്ങളും, ഭൂമിയും അടഞ്ഞുനില്‍ക്കുന്നതായിരുന്നു; എന്നിട്ടു അവ രണ്ടും നാം പിളര്‍ത്തിയിരിക്കുകയാണ് എന്ന്!? എല്ലാ ജീവവസ്തുക്കളേയും നാം വെള്ളത്തില്‍നിന്ന് ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലയോ?!
وَجَعَلْنَا فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجًۭا سُبُلًۭا لَّعَلَّهُمْ يَهْتَدُونَ﴿٣١﴾
share
وَجَعَلْنَا നാം ഉണ്ടാക്കുകയും ചെയ്തു فِي الْأَرْضِ ഭൂമിയില്‍ رَوَاسِيَ ഉറച്ചുനില്‍ക്കുന്ന മലകളെ, ആണികളെ, കീലങ്ങളെ أَن تَمِيدَ അതു ചരിഞ്ഞുപോകുന്നതിനു (ചരിയാതിരിക്കുവാനായി) بِهِمْ അവരെയും കൊണ്ട് وَجَعَلْنَا നാം ഉണ്ടാക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു فِيهَا അതില്‍ فِجَاجًا വിശാലമായ നിലയില്‍ سُبُلًا വഴികളെ لَّعَلَّهُمْ يَهْتَدُونَ അവര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുവാനായി (അവര്‍ക്കു വഴിഅറിയുവാനായി).
21:31അവരെയുംകൊണ്ട് ഭൂമിചരിഞ്ഞ് പോയേക്കുന്നതിന്ന്‍, ഭൂമിയില്‍ നാം ഉറച്ച പര്‍വ്വതങ്ങള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നു. അവര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുവാനായി നാം അതില്‍ വിശാലമായ നിലയില്‍ (പലതരം) വഴികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു.
وَجَعَلْنَا ٱلسَّمَآءَ سَقْفًۭا مَّحْفُوظًۭا ۖ وَهُمْ عَنْ ءَايَـٰتِهَا مُعْرِضُونَ﴿٣٢﴾
share
وَجَعَلْنَا السَّمَاءَ ആകാശത്തെ നാം ആക്കി سَقْفًا ഒരു മേല്‍പുര مَّحْفُوظًا സൂക്ഷിച്ചു നിറുത്തപ്പെട്ട وَهُمْ അവര്‍, അവരാകട്ടെ عَنْ آيَاتِهَا അതിലെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് مُعْرِضُونَ തിരിഞ്ഞുകളയുന്നവരാണ്, അശ്രദ്ധരാണ്.
21:32ആകാശത്തെ നാം, സൂക്ഷിച്ചുനിറുത്തപ്പെട്ട ഒരു മേല്‍പുരയും ആക്കിയിരിക്കുന്നു. അവരാകാട്ടെ, അതിലെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് തിരിഞ്ഞുകളയുന്നവരാകുന്നു.
وَهُوَ ٱلَّذِى خَلَقَ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّۭ فِى فَلَكٍۢ يَسْبَحُونَ﴿٣٣﴾
share
وَهُوَ അവന്‍ الَّذِي خَلَقَ സൃഷ്ടിച്ചിട്ടുള്ളവനത്രെ اللَّيْلَ രാത്രി وَالنَّهَارَ പകലും وَالشَّمْسَ സൂര്യനും وَالْقَمَرَ ചന്ദ്രനും كُلٌّ എല്ലാം തന്നെ فِي فَلَكٍ ഓരോ ഭ്രമണപഥത്തില്‍ يَسْبَحُونَ നീന്തുന്നു, സഞ്ചരിക്കുന്നു.
21:33രാവ്, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ പടച്ചുണ്ടാക്കിയവനത്രെ അവന്‍ (അല്ലാഹു). ഓരോന്നും, ഓരോ ഭ്രമണപഥത്തില്‍ നീന്തി (സഞ്ചരിച്ചു) കൊണ്ടിരിക്കുകയാണ്.
തഫ്സീർ : 30-33
View   
وَمَا جَعَلْنَا لِبَشَرٍۢ مِّن قَبْلِكَ ٱلْخُلْدَ ۖ أَفَإِي۟ن مِّتَّ فَهُمُ ٱلْخَـٰلِدُونَ﴿٣٤﴾
share
وَمَا جَعَلْنَا നാം ആക്കിയിട്ടില്ല, നിശ്ചയിച്ചിട്ടില്ല لِبَشَرٍ ഒരു മനുഷ്യനും مِّن قَبْلِكَ നിനക്കുമുമ്പ് الْخُلْدَ നിത്യജീവിതം, ശാശ്വതജീവിതം أَفَإِن مِّتَّ അപ്പോള്‍ നീ മരിച്ചാല്‍ ആയിരിക്കുമോ فَهُمُ പിന്നെ അവര്‍ الْخَالِدُونَ ശാശ്വതന്‍മാര്‍, സ്ഥിരവാസികള്‍.
21:34(നബിയേ) നിനക്കുമുമ്പ് ഒരു മനുഷ്യന്നും നാം നിത്യജീവിതം നിശ്ചയിക്കുകയുണ്ടായിട്ടില്ല. എന്നിരിക്കെ, നീ മരിച്ചാല്‍ പിന്നെ അവര്‍ ശാശ്വതന്‍മാരായിരിക്കുമോ?!
كُلُّ نَفْسٍۢ ذَآئِقَةُ ٱلْمَوْتِ ۗ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةًۭ ۖ وَإِلَيْنَا تُرْجَعُونَ﴿٣٥﴾
share
كُلُّ نَفْسٍ എല്ലാ ദേഹവും, ആളും, ആത്മാവും ذَائِقَةُ الْمَوْتِ മരണം ആസ്വദിക്കുന്നതാണ്, അനുഭവിക്കുന്നതാണ് وَنَبْلُوكُم നിങ്ങളെ നാം പരീക്ഷണം നടത്തും بِالشَّرِّ തിന്മകൊണ്ടും وَالْخَيْرِ നന്മകൊണ്ടും فِتْنَةً ഒരു (ശരിയായ) പരീക്ഷണം وَإِلَيْنَا നമ്മുടെ അടുക്കലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നതാണ്.
21:35എല്ലാ ദേഹവും മരണം ആസ്വദിക്കുന്നതാണ്. തിന്മ കൊണ്ടും നന്മകൊണ്ടും നിങ്ങളെ നാം ഒരു (ശരിയായ) പരീക്ഷണം പരീക്ഷിക്കുന്നതാണ്. നമ്മുടെ അടുക്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
وَإِذَا رَءَاكَ ٱلَّذِينَ كَفَرُوٓا۟ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَـٰذَا ٱلَّذِى يَذْكُرُ ءَالِهَتَكُمْ وَهُم بِذِكْرِ ٱلرَّحْمَـٰنِ هُمْ كَـٰفِرُونَ﴿٣٦﴾
share
وَإِذَا رَآكَ നിന്നെ കണ്ടാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ إِن يَتَّخِذُونَكَ നിന്നെ അവര്‍ ആക്കുകയില്ല إِلَّا هُزُوًا പരിഹാസ്യമല്ലാതെ أَهَـٰذَا ഇവനാണോ (എന്നു) الَّذِي يَذْكُرُ പറയുന്നവന്‍ (ആക്ഷേപിക്കുന്നവന്‍) آلِهَتَكُمْ നിങ്ങളുടെ ആരാധ്യന്‍മാരെ, ദൈവങ്ങളെ وَهُم അവരാകട്ടെ بِذِكْرِ الرَّحْمَـٰنِ റഹ്മാന്റെ (പരമകാരുണികന്റെ) ഉല്‍ബോധനത്തില്‍, ഉപദേശത്തെപ്പറ്റി هُمْ അവര്‍ كَافِرُونَ അവിശ്വസിച്ചവരാണു.
21:36അവിശ്വസിച്ചവര്‍ നിന്നെക്കണ്ടാല്‍, അവര്‍ നിന്നെ പരിഹാസ്യമാക്കുകയല്ലാതെ ചെയ്യുകയില്ല:- "ഇവനാണോ നിങ്ങളുടെ ആരാധ്യന്‍മാരെ (ആക്ഷേപിച്ചു) പറയുന്നവന്‍?!" എന്നു. അവരാകട്ടെ, പരമകാരുണികനായുള്ളവന്റെ ഉല്‍ബോധനത്തില്‍ അവിശ്വസിക്കുന്നവരുമാണ്.
തഫ്സീർ : 34-36
View   
خُلِقَ ٱلْإِنسَـٰنُ مِنْ عَجَلٍۢ ۚ سَأُو۟رِيكُمْ ءَايَـٰتِى فَلَا تَسْتَعْجِلُونِ﴿٣٧﴾
share
خُلِقَ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു الْإِنسَانُ മനുഷ്യന്‍ مِنْ عَجَلٍ ധൃതിയാല്‍, ബദ്ധപ്പാടിനാല്‍ سَأُرِيكُمْ നിങ്ങള്‍ക്കു ഞാന്‍ വഴിയെ കാട്ടിത്തരും آيَاتِي എന്റെ ദൃഷ്ടാന്തങ്ങള്‍ فَلَا تَسْتَعْجِلُونِ അതുകൊണ്ടു നിങ്ങള്‍ എന്നോടു ധൃതികൂട്ടരുത്, ബദ്ധപ്പാടുകാട്ടരുത്.
21:37മനുഷ്യന്‍ ധൃതിയാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്റെ ദൃഷ്ടാന്തങ്ങള്‍ (താമസംവിനാ) വഴിയെ നിങ്ങള്‍ക്കു ഞാന്‍ കാണിച്ചു തരുന്നതാണ്; അതുകൊണ്ട്, നിങ്ങള്‍ എന്നോട് ധൃതികൂട്ടരുത്.
തഫ്സീർ : 37-37
View   
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ﴿٣٨﴾
share
وَيَقُولُونَ അവര്‍ പറയുന്നു مَتَىٰ എപ്പോഴാണ് (ഉണ്ടാകുക) هَـٰذَا الْوَعْدُ ഈ വാഗ്ദാനം, വാഗ്ദത്തം إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാദികള്‍, സത്യവാന്‍മാര്‍.
21:38അവര്‍ പറയുന്നു: "ഈ വാഗ്ദാനം എപ്പോഴാണ് ഉണ്ടാവുക - നിങ്ങള്‍ സത്യവാദികളാണെങ്കില്‍?" എന്ന്!
لَوْ يَعْلَمُ ٱلَّذِينَ كَفَرُوا۟ حِينَ لَا يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلَا عَن ظُهُورِهِمْ وَلَا هُمْ يُنصَرُونَ﴿٣٩﴾
share
لَوْ يَعْلَمُ അറിഞ്ഞിരുന്നുവെങ്കില്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ حِينَ لَا يَكُفُّونَ അവര്‍ തടയാത്ത സന്ദര്‍ഭത്തെ عَن وُجُوهِهِمُ അവരുടെ മുഖങ്ങളില്‍ നിന്നു النَّارَ അഗ്നിയെ, നരകത്തെ وَلَا عَن ظُهُورِهِمْ അവരുടെ മുതുകുകളില്‍ നിന്നും തന്നെ وَلَا هُمْ يُنصَرُونَ അവര്‍ സഹായിക്കപ്പെടുന്നതുമല്ല, അവര്‍ക്കു സഹായം സിദ്ധിക്കാത്തതുമായ.
21:39തങ്ങളുടെ മുഖങ്ങളില്‍ നിന്നാകട്ടെ, മുതുകകളില്‍ നിന്നാകട്ടെ, അഗ്നിയെ തടയാതിരിക്കുകയും, തങ്ങള്‍ക്കു സഹായം സിദ്ധിക്കാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തെ അവിശ്വസിച്ചവര്‍ അറിഞ്ഞിരുന്നുവെങ്കില്‍!
بَلْ تَأْتِيهِم بَغْتَةًۭ فَتَبْهَتُهُمْ فَلَا يَسْتَطِيعُونَ رَدَّهَا وَلَا هُمْ يُنظَرُونَ﴿٤٠﴾
share
بَلْ എന്നാല്‍, പക്ഷേ تَأْتِيهِم അതു അവര്‍ക്കു വരും بَغْتَةً പെട്ടന്നു, അവിചാരിതമായ നിലയില്‍ فَتَبْهَتُهُمْ തന്നിമിത്തം അതവരെ അമ്പരപ്പിക്കും, പരിഭ്രമിപ്പിക്കും فَلَا يَسْتَطِيعُونَ അപ്പോള്‍ അവര്‍ക്കു കഴിയുകയില്ല رَدَّهَا അതിനെ തടുക്കുവാന്‍ وَلَا هُمْ يُنظَرُونَ അവര്‍ക്കു ഒഴിവു കൊടുക്കപ്പെടുകയുമില്ല, ഇട കൊടുക്കയാകട്ടെ ചെയ്കയില്ല.
21:40എന്നാല്‍, അതു പെട്ടെന്നു അവര്‍ക്കു വന്നെത്തും; തന്നിമിത്തം അതവരെ അമ്പരിപ്പിക്കുകയും ചെയ്യുന്നതാണ്. അപ്പോള്‍ അതു തടുക്കുവാന്‍ അവര്‍ക്കു സാധിക്കുന്നതല്ല; അവര്‍ക്കു ഇടകൊടുക്കപ്പെടുകയുമില്ല.
وَلَقَدِ ٱسْتُهْزِئَ بِرُسُلٍۢ مِّن قَبْلِكَ فَحَاقَ بِٱلَّذِينَ سَخِرُوا۟ مِنْهُم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٤١﴾
share
وَلَقَدِ اسْتُهْزِئَ പരിഹസിക്കപ്പെടുകയുണ്ടായിട്ടുണ്ട് بِرُسُلٍ പല റസൂലുകളും مِّن قَبْلِكَ നിനക്കു മുമ്പ് فَحَاقَ എന്നിട്ടു വന്നെത്തി, അനുഭവപ്പെട്ടു بِالَّذِينَ سَخِرُوا പുച്ഛിച്ചവര്‍ക്ക് مِنْهُم അവരെ مَّا യാതൊന്നു (ശിക്ഷ) كَانُوا അവരായിരുന്നു بِهِ അതിനെക്കുറിച്ച് يَسْتَهْزِئُونَ പരിഹസിച്ചിരുന്നു.
21:41(നബിയേ) നിനക്കുമുമ്പ് പല റസൂലുകളും പരിഹസിക്കപ്പെട്ടിട്ടുണ്ട്; എന്നിട്ട്, അവരെ പുച്ഛിച്ചവരില്‍, ഏതൊന്നിനെസംബന്ധിച്ച് അവര്‍ പരിഹസിച്ചിരുന്നുവോ അതു [അതേ ശിക്ഷ] വന്നെത്തുക തന്നെ ചെയ്തു.
തഫ്സീർ : 38-41
View   
قُلْ مَن يَكْلَؤُكُم بِٱلَّيْلِ وَٱلنَّهَارِ مِنَ ٱلرَّحْمَـٰنِ ۗ بَلْ هُمْ عَن ذِكْرِ رَبِّهِم مُّعْرِضُونَ﴿٤٢﴾
share
قُلْ പറയുക, ചോദിക്കുക مَن يَكْلَؤُ ആര്‍ കാത്തുരക്ഷിക്കുന്നു كُم നിങ്ങളെ بِاللَّيْلِ രാത്രിയില്‍ وَالنَّهَارِ പകലും مِنَ الرَّحْمَـٰنِ റഹ്മാനില്‍നിന്നു بَلْ എന്നാല്‍, അതല്ല, പക്ഷേ هُمْ അവര്‍ عَن ذِكْرِ ഓര്‍മ്മയെക്കുറിച്ച്, സ്മരണയെപ്പറ്റി رَبِّهِم തങ്ങളുടെ റബ്ബിന്റെ مُّعْرِضُونَ തിരിഞ്ഞുകളയുന്നവരാകുന്നു, വിമുഖരാകുന്നു.
21:42(നബിയേ) ചോദിക്കുക: "പരമകാരുണികനായുള്ളവനില്‍നിന്നു - രാത്രിയും പകലും - ആരാണ് നിങ്ങളെ കാത്തുരക്ഷിക്കുന്നത്?" എന്നാല്‍, അവര്‍ തങ്ങളുടെ രക്ഷിതാവിനെ ഓര്‍മ്മിക്കുന്നതില്‍നിന്ന് തിരിഞ്ഞുകളയുന്നവരാകുന്നു.
أَمْ لَهُمْ ءَالِهَةٌۭ تَمْنَعُهُم مِّن دُونِنَا ۚ لَا يَسْتَطِيعُونَ نَصْرَ أَنفُسِهِمْ وَلَا هُم مِّنَّا يُصْحَبُونَ﴿٤٣﴾
share
أَمْ അഥവാ, അതല്ലാ, എങ്കിലും (-ഉണ്ടോ) لَهُمْ അവര്‍ക്കു آلِهَةٌ വല്ല ഇലാഹുകളും تَمْنَعُهُم അവരെ രക്ഷിക്കുന്ന, തടയുന്ന مِّن دُونِنَا നമ്മളില്‍നിന്നു, നമ്മെക്കൂടാതെ لَا يَسْتَطِيعُونَ അവര്‍ക്കു കഴിയുകയില്ല نَصْرَ أَنفُسِهِمْ അവരെത്തന്നെ (സ്വയംതന്നെ) സഹായിക്കുന്നതിനു وَلَا هُم അവരല്ലതാനും مِّنَّا നമ്മളില്‍നിന്നു, നമ്മുടെ ഭാഗത്തുനിന്നു يُصْحَبُونَ തുണക്കപ്പെടും, സഹായിക്കപ്പെടും (ഇല്ല).
21:43അഥവാ, നമ്മളില്‍നിന്നു അവരെ രക്ഷിക്കുന്ന വല്ല ഇലാഹുകളും [ആരാധ്യന്‍മാരും] അവര്‍ക്കുണ്ടോ? അവര്‍ക്കു (ആരാധ്യന്‍മാര്‍ക്കു) തങ്ങളെത്തന്നെ സഹായിക്കുവാന്‍ സാധിക്കുന്നതല്ല; അവര്‍ക്കു നമ്മുടെ ഭാഗത്തുനിന്നും തുണയ്ക്കപ്പെടുന്നതുമല്ല.
بَلْ مَتَّعْنَا هَـٰٓؤُلَآءِ وَءَابَآءَهُمْ حَتَّىٰ طَالَ عَلَيْهِمُ ٱلْعُمُرُ ۗ أَفَلَا يَرَوْنَ أَنَّا نَأْتِى ٱلْأَرْضَ نَنقُصُهَا مِنْ أَطْرَافِهَآ ۚ أَفَهُمُ ٱلْغَـٰلِبُونَ﴿٤٤﴾
share
بَلْ പക്ഷേ, എങ്കിലും مَتَّعْنَا നാം സുഖഭോഗം നല്‍കി, സൗകര്യം നല്‍കി هَـٰؤُلَاءِ ഇക്കൂട്ടര്‍ക്ക് وَآبَاءَهُمْ ഇവരുടെ പിതാക്കള്‍ക്കും حَتَّىٰ طَالَ ദീര്‍ഘിച്ചുകഴിയുവോളം, അങ്ങനെ ദീര്‍ഘിച്ചു عَلَيْهِمُ അവരില്‍, അവര്‍ക്കു الْعُمُرُ ആയുഷ്ക്കാലങ്ങള്‍ أَفَلَا يَرَوْنَ എന്നാല്‍ ഇവര്‍ കാണുന്നില്ലേ أَنَّا نَأْتِي നാം ചെല്ലുന്നുവെന്നു الْأَرْضَ ഭൂമിയില്‍ نَنقُصُهَا അതിനെ നാം ചുരുക്കിക്കൊണ്ട്‌ مِنْ أَطْرَافِهَا അതിന്റെ നാനാഭാഗങ്ങളില്‍നിന്നു أَفَهُمُ അപ്പോള്‍ ഇവരാണോ الْغَالِبُونَ വിജയികള്‍.
21:44പക്ഷേ, ഇക്കൂട്ടര്‍ക്കും, ഇവരുടെ പിതാക്കള്‍ക്കും നാം സുഖഭോഗം നല്‍കുകയുണ്ടായി; അങ്ങനെ, ആയുഷ്ക്കാലങ്ങള്‍ അവര്‍ക്കു ദീര്‍ഘിച്ചു കഴിഞ്ഞു. എന്നാല്‍, നാം (ഇവരുടെ) ഭൂമിയില്‍ ചെന്ന് അതിന്റെ നാനാഭാഗങ്ങളില്‍ നിന്നും അതു ചുരുക്കിക്കൊണ്ടുവരുന്നുവെന്നത് ഇവര്‍ കാണുന്നില്ലേ?! അപ്പോള്‍ ഇവരാണോ വിജയികള്‍?!
തഫ്സീർ : 42-44
View   
قُلْ إِنَّمَآ أُنذِرُكُم بِٱلْوَحْىِ ۚ وَلَا يَسْمَعُ ٱلصُّمُّ ٱلدُّعَآءَ إِذَا مَا يُنذَرُونَ﴿٤٥﴾
share
قُلْ പറയുക إِنَّمَا أُنذِرُكُم നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു താക്കീതു (മുന്നറിയിപ്പു) നല്‍കുന്നതു بِالْوَحْيِ വഹ്-യുകൊണ്ടത്രെ وَلَا يَسْمَعُ കേള്‍ക്കുകയില്ല الصُّمُّ കാതു കേള്‍ക്കാത്തവര്‍, ബധിരന്മാര്‍ الدُّعَاءَ വിളിയെ إِذَا مَا يُنذَرُونَ അവര്‍ക്കു താക്കീതു (മുന്നറിയിപ്പു) നല്‍കപ്പെടുമ്പോള്‍.
21:45(നബിയെ) പറയുക: "നിശ്ചയമായും "വഹ്-യു [ദിവ്യബോധനം] കൊണ്ടത്രെ ഞാന്‍ നിങ്ങള്‍ക്കു താക്കീതു നല്‍കുന്നത്." (ആ) ബധിരന്‍മാര്‍ - അവര്‍ക്കു താക്കീതു നല്‍കപ്പെടുമ്പോള്‍ - വിളിക്കുന്നത് കേള്‍ക്കുകയില്ല. (പക്ഷെ)
وَلَئِن مَّسَّتْهُمْ نَفْحَةٌۭ مِّنْ عَذَابِ رَبِّكَ لَيَقُولُنَّ يَـٰوَيْلَنَآ إِنَّا كُنَّا ظَـٰلِمِينَ﴿٤٦﴾
share
وَلَئِن مَّسَّتْهُمْ അവരെ സ്പര്‍ശിച്ചാല്‍, ബാധിച്ചാല്‍ نَفْحَةٌ ഒരു നേരിയ കാറ്റു (അല്‍പം) مِّنْ عَذَابِ ശിക്ഷയില്‍നിന്നു رَبِّكَ നിന്റെ രക്ഷിതാവിന്റെ لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും يَا وَيْلَنَا ഹാ ഞങ്ങളുടെ നാശമേ إِنَّا كُنَّا നിശ്ചയമായും ഞങ്ങള്‍ ആയിരുന്നു ظَالِمِينَ അക്രമികള്‍.
21:46നിന്റെ രക്ഷിതാവിന്റെ ശിക്ഷയില്‍നിന്നു ഒരു (നേരിയ) കാറ്റു അവരെ സ്പര്‍ശിച്ചാല്‍, തീര്‍ച്ചയായും അവര്‍ പറഞ്ഞുപോകും: ഹാ, ഞങ്ങളുടെ നാശം! നിശ്ചയമായും ഞങ്ങള്‍ അക്രമികളായിരുന്നു!" എന്ന്.
وَنَضَعُ ٱلْمَوَٰزِينَ ٱلْقِسْطَ لِيَوْمِ ٱلْقِيَـٰمَةِ فَلَا تُظْلَمُ نَفْسٌۭ شَيْـًۭٔا ۖ وَإِن كَانَ مِثْقَالَ حَبَّةٍۢ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَـٰسِبِينَ﴿٤٧﴾
share
وَنَضَعُ നാം ഏര്‍പ്പെടുത്തും, സ്ഥാപിക്കും الْمَوَازِينَ ത്രാസ്സുകളെ, തുലാസുകളെ الْقِسْطَ നീതി പൂര്‍ണ്ണമായ لِيَوْمِ الْقِيَامَةِ ഖിയാമത്തുനാളിനു (നാളില്‍) فَلَا تُظْلَمُ അതിനാല്‍ അക്രമം ചെയ്യപ്പെടുകയില്ല نَفْسٌ ഒരാളും, ഒരു ദേഹവും, ഒരു ആത്മാവും شَيْئًا യാതൊന്നും, ഒട്ടും وَإِن كَانَ അതു (കര്‍മ്മം) ആയിരുന്നാല്‍ مِثْقَالَ حَبَّةٍ ഒരു (ധാന്യ) മണിത്തൂക്കം مِّنْ خَرْدَلٍ കടുകില്‍നിന്നുള്ള أَتَيْنَا بِهَا നാം അതിനെ കൊണ്ടുവരുന്നതാണ് (രംഗത്തു വരുത്തും) وَكَفَىٰ മതിയാകും, മതി بِنَا നാം തന്നെ, നാം حَاسِبِينَ വിചാരണ ചെയ്യുന്നവരായി.
21:47ഖിയാമത്തുനാളില്‍ നാം നീതി പൂര്‍ണ്ണമായ ത്രാസ്സുകള്‍ ഏര്‍പ്പെടുത്തുന്നതാകുന്നു. അതിനാല്‍, ഒരു ദേഹവും [ഒരാളും] ഒന്നുംതന്നെ ദ്രോഹിക്കപ്പെടുകയില്ല. (കര്‍മ്മം) ഒരു കടുകുമണിത്തൂക്കമായിരുന്നാലും, അതു നാം കൊണ്ടുവരുന്നതാണ്. വിചാരണ ചെയ്യുന്നവരായി നാം തന്നെ മതി!
തഫ്സീർ : 45-47
View   
وَلَقَدْ ءَاتَيْنَا مُوسَىٰ وَهَـٰرُونَ ٱلْفُرْقَانَ وَضِيَآءًۭ وَذِكْرًۭا لِّلْمُتَّقِينَ﴿٤٨﴾
share
وَلَقَدْ آتَيْنَا തീര്‍ച്ചയായും നാം നല്‍കിയിട്ടുണ്ട്, കൊടുത്തിട്ടുണ്ട് مُوسَىٰ وَهَارُونَ മൂസാക്കുംഹാറൂനിനും الْفُرْقَانَ വിവേചനം, വിവേചനപ്രമാണം وَضِيَاءً വെളിച്ചവും وَذِكْرًا ഉല്‍ബോധനവും, ഉപദേശവും لِّلْمُتَّقِينَ ഭക്തജനങ്ങള്‍ക്ക്, ഭയഭക്തന്‍മാര്‍ക്കു, സൂക്ഷിക്കുന്നവര്‍ക്കു.
21:48മൂസാക്കും, ഹാറൂനിനും നാം, വിവേചന പ്രമാണവും, വെളിച്ചവും, ഭക്തജനങ്ങള്‍ക്കുള്ള ഉല്‍ബോധനവും നല്‍കിയിട്ടുണ്ട്.
ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَهُم مِّنَ ٱلسَّاعَةِ مُشْفِقُونَ﴿٤٩﴾
share
الَّذِينَ يَخْشَوْنَ അതായതു ഭയപ്പെടുന്നവര്‍ക്കു رَبَّهُم തങ്ങളുടെ റബ്ബിനെ بِالْغَيْبِ അദൃശ്യമായ നിലയില്‍ وَهُم അവരാകട്ടെ مِّنَ السَّاعَةِ അന്ത്യസമയത്തെ സംബന്ധിച്ച് مُشْفِقُونَ പേടിയുള്ളവരാകുന്നു.
21:49അതായത്, അദൃശ്യമായ നിലയില്‍ തങ്ങളുടെ റബ്ബിനെ ഭയപ്പെടുന്നവര്‍, അവര്‍ അന്ത്യസമയത്തെ സംബന്ധിച്ചു പേടിക്കുന്നവരുമാണ് (അങ്ങിനെയുള്ളവര്‍ക്ക്).
وَهَـٰذَا ذِكْرٌۭ مُّبَارَكٌ أَنزَلْنَـٰهُ ۚ أَفَأَنتُمْ لَهُۥ مُنكِرُونَ﴿٥٠﴾
share
وَهَـٰذَا ഇതാകട്ടെ, ഇത് ذِكْرٌ ബോധനമാണ്, ഉല്‍ബോധനമാണ്, ഉപദേശം مُّبَارَكٌ അനുഗ്രഹീതമായ, വര്‍ദ്ധിച്ച നന്മയുള്ള أَنزَلْنَاهُ നാമതു അവതരിപ്പിച്ചിരിക്കുന്നു أَفَأَنتُمْ എന്നിട്ടു നിങ്ങളാണോ لَهُ അതിനെ مُنكِرُونَ നിഷേധിക്കുന്നവര്‍, വെറുക്കുന്നവര്‍.
21:50ഇതാകട്ടെ, നാം അവതരിപ്പിച്ച അനുഗ്രഹീത ബോധനമാകുന്നു. എന്നിട്ടും, നിങ്ങള്‍ അതിനെ നിഷേധിക്കുന്നവരാണോ?
തഫ്സീർ : 48-50
View   
وَلَقَدْ ءَاتَيْنَآ إِبْرَٰهِيمَ رُشْدَهُۥ مِن قَبْلُ وَكُنَّا بِهِۦ عَـٰلِمِينَ﴿٥١﴾
share
وَلَقَدْ آتَيْنَا തീര്‍ച്ചയായും നാം നല്‍കിയിട്ടുണ്ടു: إِبْرَاهِيمَ ഇബ്രാഹീമിനു رُشْدَهُ അദ്ദേഹത്തിന്റെ തന്റേടം, നേര്‍മ്മാര്‍ഗ്ഗം, ബോധം مِن قَبْلُ മുമ്പുതന്നെ, മുമ്പേ وَكُنَّا നാം ആയിരുന്നുതാനും بِهِ അദ്ദേഹത്തെപ്പറ്റി عَالِمِينَ അറിവുള്ളവര്‍.
21:51തീര്‍ച്ചയായും, നാം മുമ്പേ ഇബ്രാഹീമിനു അദ്ദേഹത്തിന്റെ തന്റേടം നല്‍കുകയുണ്ടായിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റി നാം അറിയുന്നവരുമായിരുന്നു.
إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا هَـٰذِهِ ٱلتَّمَاثِيلُ ٱلَّتِىٓ أَنتُمْ لَهَا عَـٰكِفُونَ﴿٥٢﴾
share
إِذْ قَالَ അദ്ദേഹം പറഞ്ഞപ്പോള്‍, ചോദിച്ചപ്പോള്‍ لِأَبِيهِ തന്റെ പിതാവിനോട് وَقَوْمِهِ തന്റെ ജനങ്ങളോടും مَا هَـٰذِهِ التَّمَاثِيلُ ഈ പ്രതിമകള്‍ (രൂപങ്ങള്‍) എന്താണ് الَّتِي യാതൊരു (പ്രതിമകള്‍) أَنتُمْ لَهَا നിങ്ങള്‍ അതിനു عَاكِفُونَ ഭജനമിരിക്കുന്നവരാണ്.
21:52തന്റെ പിതാവിനോടും, ജനങ്ങളോടും അദ്ദേഹം "നിങ്ങള്‍ ഭജനമിരിന്നുകൊണ്ടിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു?" എന്നു ചോദിച്ചപ്പോള്‍:-
قَالُوا۟ وَجَدْنَآ ءَابَآءَنَا لَهَا عَـٰبِدِينَ﴿٥٣﴾
share
قَالُوا അവര്‍ പറഞ്ഞു وَجَدْنَا ഞങ്ങള്‍ കണ്ടു, കണ്ടെത്തി آبَاءَنَا ഞങ്ങളുടെ പിതാക്കളെ لَهَا അവയ്ക്കു, അവയെ عَابِدِينَ ആരാധന ചെയ്യുന്നവരായി.
21:53അവര്‍ പറഞ്ഞു: "ഞങ്ങളുടെ പിതാക്കള്‍ അവയെ ആരാധിച്ച് വരുന്നവരായിട്ടാണ് ഞങ്ങള്‍ കണ്ടത്."
قَالَ لَقَدْ كُنتُمْ أَنتُمْ وَءَابَآؤُكُمْ فِى ضَلَـٰلٍۢ مُّبِينٍۢ﴿٥٤﴾
share
قَالَ അദ്ദേഹം പറഞ്ഞു لَقَدْ كُنتُمْ തീര്‍ച്ചയായും നിങ്ങള്‍ ആയിരിക്കുന്നു أَنتُمْ നിങ്ങള്‍ (തന്നെയും) وَآبَاؤُكُمْ നിങ്ങളുടെ പിതാക്കളും فِي ضَلَالٍ വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍ مُّبِينٍ വ്യക്തമായ, സ്പഷ്ടമായ.
21:54അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും, നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴി പിഴവിലായിരിക്കുന്നു"
തഫ്സീർ : 51-54
View   
قَالُوٓا۟ أَجِئْتَنَا بِٱلْحَقِّ أَمْ أَنتَ مِنَ ٱللَّـٰعِبِينَ﴿٥٥﴾
share
قَالُوا അവര്‍ പറഞ്ഞു أَجِئْتَنَا നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കയാണോ بِالْحَقِّ കാര്യംകൊണ്ടു, യഥാര്‍ത്ഥ്യവുമായി أَمْ أَنتَ അതല്ല നീ ആണോ مِنَ اللَّاعِبِينَ കളിക്കുന്നവരില്‍.
21:55അവര്‍ പറഞ്ഞു: "നീ ഞങ്ങളുടെ അടുക്കല്‍ (യഥാര്‍ത്ഥ) കാര്യവുമായി വന്നിരിക്കുകയാണോ, അഥവാ നീ കളിക്കുന്ന കൂട്ടത്തില്‍ പെട്ടവനാണോ?"
قَالَ بَل رَّبُّكُمْ رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ٱلَّذِى فَطَرَهُنَّ وَأَنَا۠ عَلَىٰ ذَٰلِكُم مِّنَ ٱلشَّـٰهِدِينَ﴿٥٦﴾
share
قَالَ അദ്ദേഹം പറഞ്ഞു بَل رَّبُّكُمْ എന്നാല്‍ നിങ്ങളുടെ റബ്ബ് رَبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബാകുന്നു وَالْأَرْضِ ഭൂമിയുടെയും الَّذِي فَطَرَهُنَّ അവയെ പടച്ചുണ്ടാക്കിയവന്‍ وَأَنَا ഞാന്‍, ഞാനാകട്ടെ عَلَىٰ ذَٰلِكُم അതിന് مِّنَ الشَّاهِدِينَ സാക്ഷികളില്‍, സാക്ഷ്യം വഹിക്കുന്നവരില്‍പെട്ടവനാണ്.
21:56അദ്ദേഹം പറഞ്ഞു: (കളിയല്ല) എന്നാല്‍, നിങ്ങളുടെ രക്ഷിതാവു ആകാശഭൂമികളുടെ രക്ഷിതാവാകുന്നു; അവയെ(ല്ലാം) പടച്ചുണ്ടാക്കിയവനാകുന്നു. ഞാന്‍, അതിനു സാക്ഷ്യം വഹിക്കുന്നവരില്‍ പെട്ടവനുമാണ്.
وَتَٱللَّهِ لَأَكِيدَنَّ أَصْنَـٰمَكُم بَعْدَ أَن تُوَلُّوا۟ مُدْبِرِينَ﴿٥٧﴾
share
وَتَاللَّـهِ അല്ലാഹു തന്നെയാണ, അല്ലാഹുവിനെക്കൊണ്ടു സത്യം لَأَكِيدَنَّ നിശ്ചയമായും ഞാന്‍ തന്ത്രം പ്രയോഗിക്കും (കൊത്തിമുറിക്കും) أَصْنَامَكُم നിങ്ങളുടെ ബിംബങ്ങളോടു, വിഗ്രഹങ്ങളോടു بَعْدَ أَن تُوَلُّوا നിങ്ങള്‍ തിരിഞ്ഞുപോയ ശേഷം مُدْبِرِينَ പിന്നിട്ടവരായി.
21:57അല്ലാഹു തന്നെയാണ (സത്യം) നിശ്ചയമായും, നിങ്ങള്‍ പിന്‍തിരിഞ്ഞു പോയതിനു ശേഷം, ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളോട് തന്ത്രം പ്രയോഗിക്കുന്നതാണ്."
فَجَعَلَهُمْ جُذَٰذًا إِلَّا كَبِيرًۭا لَّهُمْ لَعَلَّهُمْ إِلَيْهِ يَرْجِعُونَ﴿٥٨﴾
share
فَجَعَلَهُمْ അങ്ങനെ അദ്ദേഹം അവരെ ആക്കി جُذَاذًا തുണ്ടംതുണ്ടം, إِلَّا كَبِيرًا ഒരു വലിയതൊഴിച്ചു لَّهُمْ അവരുടെ, അവര്‍ക്കുള്ള لَعَلَّهُمْ അവര്‍ ആയേക്കാം, ആകുവാന്‍ വേണ്ടി إِلَيْهِ തന്റെ (അവന്റെ - അതിന്റെ) അടുക്കലേക്കു يَرْجِعُونَ മടങ്ങുന്ന(വര്‍).
21:58അങ്ങനെ, അവരുടെ വലിയ ഒരു വിഗ്രഹമൊഴിച്ച് അവരെ [ബാക്കി ആരാധ്യന്‍മാരെ] അദ്ദേഹം തുണ്ടം തുണ്ടമാക്കി. അവര്‍ തന്റെ അടുക്കലേക്ക് മടങ്ങിയേക്കാമല്ലോ.
തഫ്സീർ : 55-58
View   
قَالُوا۟ مَن فَعَلَ هَـٰذَا بِـَٔالِهَتِنَآ إِنَّهُۥ لَمِنَ ٱلظَّـٰلِمِينَ﴿٥٩﴾
share
قَالُوا അവര്‍ പറഞ്ഞു مَن فَعَلَ ആരാണ് ചെയ്തതു هَـٰذَا ഇതു (ഈ) പണി بِآلِهَتِنَا നമ്മുടെ ആരാധ്യന്‍മാരെ (ദൈവങ്ങളെ)ക്കൊണ്ടു إِنَّهُ നിശ്ചയമായും അവന്‍ لَمِنَ الظَّالِمِينَ അക്രമികളില്‍പെട്ടവന്‍ തന്നെ.
21:59അവര്‍ പറഞ്ഞു: "നമ്മുടെ ആരാധ്യന്‍മാരെക്കൊണ്ട് ഇതു ചെയ്തവന്‍ ആരാണ്?! നിശ്ചയമായും, അവന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെ!"
قَالُوا۟ سَمِعْنَا فَتًۭى يَذْكُرُهُمْ يُقَالُ لَهُۥٓ إِبْرَٰهِيمُ﴿٦٠﴾
share
قَالُوا അവര്‍ പറഞ്ഞു سَمِعْنَا ഞങ്ങള്‍ കേട്ടിരിക്കുന്നു فَتًى ഒരു യുവാവിനെ, ചെറുപ്പക്കാരനെ يَذْكُرُهُمْ അവന്‍ അവരെപ്പറ്റി (ആക്ഷേപിച്ചു) പറയുന്നതായി يُقَالُ لَهُ അവനു പറയപ്പെടും إِبْرَاهِيمُ ഇബ്രാഹീം എന്ന്.
21:60അവര്‍ [ചിലര്‍] പറഞ്ഞു: ഒരു യുവാവ് അവരെപ്പറ്റി (ആക്ഷേപിച്ചു) പറയുന്നതു ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി; ഇബ്രാഹീം എന്നാണ് അവനു (പേര്‍) പറയപ്പെടുന്നത്."
قَالُوا۟ فَأْتُوا۟ بِهِۦ عَلَىٰٓ أَعْيُنِ ٱلنَّاسِ لَعَلَّهُمْ يَشْهَدُونَ﴿٦١﴾
share
قَالُوا അവര്‍ പറഞ്ഞു فَأْتُوا بِهِ എന്നാല്‍ അവനെകൊണ്ടുവരുവിന്‍ عَلَىٰ أَعْيُنِ النَّاسِ ജനങ്ങളുടെ ദൃഷ്ടിയില്‍ (മുമ്പാകെ) لَعَلَّهُمْ അവര്‍ ആയേക്കാം, ആകുവാന്‍വേണ്ടി يَشْهَدُونَ സാക്ഷ്യം വഹിക്കുന്ന(വര്‍).
21:61അവര്‍ പറഞ്ഞു: "എന്നാല്‍, അവനെ ജനങ്ങളുടെ ദൃഷ്ടിയില്‍ കൊണ്ടുവരുവിന്‍, അവര്‍ സാക്ഷ്യം വഹിച്ചേക്കാം!"
قَالُوٓا۟ ءَأَنتَ فَعَلْتَ هَـٰذَا بِـَٔالِهَتِنَا يَـٰٓإِبْرَٰهِيمُ﴿٦٢﴾
share
قَالُوا അവര്‍ പറഞ്ഞു أَأَنتَ നീയാണോ فَعَلْتَ هَـٰذَا ഇതു ചെയ്തതു بِآلِهَتِنَا നമ്മുടെ ആരാധ്യന്‍മാരെക്കൊണ്ട് يَا إِبْرَاهِيمُ ഇബ്രാഹീമേ.
21:62അവര്‍ ചോദിച്ചു: "നീയാണോ നമ്മുടെ ആരാധ്യന്മാരെക്കൊണ്ട് ഇതു ചെയ്തതു - ഇബ്രാഹീമേ!"
قَالَ بَلْ فَعَلَهُۥ كَبِيرُهُمْ هَـٰذَا فَسْـَٔلُوهُمْ إِن كَانُوا۟ يَنطِقُونَ﴿٦٣﴾
share
قَالَ അദ്ദേഹം പറഞ്ഞു بَلْ എന്നാല്‍, പക്ഷേ فَعَلَهُ അതു ചെയ്തു كَبِيرُهُمْ അവരില്‍ വലിയവന്‍ هَـٰذَا ഇവന്‍, ഈ فَاسْأَلُوهُمْ എന്നാല്‍ അവരോടു ചോദിച്ചു നോക്കുവിന്‍ إِن كَانُوا അവരാണെങ്കില്‍ يَنطِقُونَ സംസാരിക്കും.
21:63അദ്ദേഹം പറഞ്ഞു: "എന്നാല്‍, അതു അവരിലുള്ള ഈ വലിയവന്‍ ചെയ്തതാണ്; "അവര്‍ സംസാരിക്കുമെങ്കില്‍, നിങ്ങള്‍ അവരോടു ചോദിച്ചുകൊള്‍വിന്‍?"
തഫ്സീർ : 59-63
View   
فَرَجَعُوٓا۟ إِلَىٰٓ أَنفُسِهِمْ فَقَالُوٓا۟ إِنَّكُمْ أَنتُمُ ٱلظَّـٰلِمُونَ﴿٦٤﴾
share
فَرَجَعُوا അപ്പോള്‍ അവര്‍ മടങ്ങി إِلَىٰ أَنفُسِهِمْ അവരുടെ മനസ്സുകളിലേക്കു فَقَالُوا എന്നിട്ടു അവര്‍ പറഞ്ഞു إِنَّكُمْ നിശ്ചയമായും നിങ്ങള്‍ أَنتُمُ നിങ്ങള്‍ തന്നെയാണു الظَّالِمُونَ അക്രമികള്‍.
21:64അപ്പോള്‍ അവര്‍ തങ്ങളുടെ മനസ്സുകളിലേക്കു മടങ്ങി; എന്നിട്ടു, അവര്‍ (തമ്മില്‍) പറഞ്ഞു: "നിശ്ചയമായും, നിങ്ങള്‍ തന്നെയാണ് അക്രമികള്‍!"
ثُمَّ نُكِسُوا۟ عَلَىٰ رُءُوسِهِمْ لَقَدْ عَلِمْتَ مَا هَـٰٓؤُلَآءِ يَنطِقُونَ﴿٦٥﴾
share
ثُمَّ പിന്നീടു نُكِسُوا അവര്‍ കീഴ്മേലാക്കപ്പെട്ടു, കുത്തനെ മറിഞ്ഞു عَلَىٰ رُءُوسِهِمْ തങ്ങളുടെ തലകളില്‍ (തല കുത്തനെയായി) لَقَدْ عَلِمْتَ തീര്‍ച്ചയായും നിനക്കറിയാമല്ലോ مَا هَـٰؤُلَاءِ ഇവരില്ല, ഇക്കൂട്ടരില്ല يَنطِقُونَ സംസാരിക്കുക, മിണ്ടുക.
21:65പിന്നെ, അവര്‍ തലകുത്തനെ മറിഞ്ഞു [ലജ്ജിച്ചു തലതാഴ്ത്തി:] ഇവര്‍ സംസാരിക്കുകയില്ലെന്നു നിനക്കറിയാമല്ലോ!" (എന്നായി).
തഫ്സീർ : 64-65
View   
قَالَ أَفَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمْ شَيْـًۭٔا وَلَا يَضُرُّكُمْ﴿٦٦﴾
share
قَالَ അദ്ദേഹം പറഞ്ഞു أَفَتَعْبُدُونَ അപ്പോള്‍ (എന്നാല്‍, പിന്നെ) നിങ്ങള്‍ ആരാധിക്കുന്നുവോ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമേ مَا لَا يَنفَعُكُمْ നിങ്ങള്‍ക്കു ഉപകാരം ചെയ്യാത്തതിനെ شَيْئًا യാതൊന്നും, ഒട്ടും وَلَا يَضُرُّكُمْ നിങ്ങള്‍ക്കു ഉപദ്രവവും ചെയ്യാത്ത.
21:66അദ്ദേഹം പറഞ്ഞു: "എന്നാല്‍ (പിന്നെ) അല്ലാഹുവിനു പുറമെ, നിങ്ങള്‍ക്കു യാതൊരു ഉപകാരമാകട്ടെ, ഉപദ്രവമാകട്ടെ ചെയ്യാത്തതിനെ നിങ്ങള്‍ ആരാധിക്കുകയാണോ?!
أُفٍّۢ لَّكُمْ وَلِمَا تَعْبُدُونَ مِن دُونِ ٱللَّهِ ۖ أَفَلَا تَعْقِلُونَ﴿٦٧﴾
share
أُفٍّ "ഛെ" , "പ്പെ" (ഞാന്‍ വെറുപ്പു പ്രകടിപ്പിക്കുന്നു) لَّكُمْ നിങ്ങള്‍ക്കു, നിങ്ങളോട് وَلِمَا تَعْبُدُونَ നിങ്ങള്‍ ആരാധിച്ചു വരുന്നതിനോടും مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ അപ്പോള്‍ أَفَلَا تَعْقِلُونَ നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ, മനസ്സിരുത്തുന്നില്ലേ.
21:67ഛെ! നിങ്ങളും, അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളും! [ലജ്ജാവഹം!] നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ?!"
തഫ്സീർ : 66-67
View   
قَالُوا۟ حَرِّقُوهُ وَٱنصُرُوٓا۟ ءَالِهَتَكُمْ إِن كُنتُمْ فَـٰعِلِينَ﴿٦٨﴾
share
قَالُوا അവര്‍ പറഞ്ഞു حَرِّقُوهُ നിങ്ങള്‍ അവനെ ചുട്ടെരിക്കുവിന്‍ وَانصُرُوا സഹായിക്കയും ചെയ്യുവിന്‍ آلِهَتَكُمْ നിങ്ങളുടെ ആരാധ്യന്‍മാരെ إِن كُنتُمْ നിങ്ങള്‍ ആണെങ്കില്‍ فَاعِلِينَ ചെയ്യുന്നവര്‍.
21:68അവര്‍ പറഞ്ഞു: "ഇവനെ നിങ്ങള്‍ ചുട്ടെരിക്കുവിന്‍; നിങ്ങളുടെ ആരാധ്യന്‍മാരെ സഹായിക്കുകയും ചെയ്യുവിന്‍ - നിങ്ങള്‍ (വല്ലതും) ചെയ്യുന്നവരാണെങ്കില്‍!"
قُلْنَا يَـٰنَارُ كُونِى بَرْدًۭا وَسَلَـٰمًا عَلَىٰٓ إِبْرَٰهِيمَ﴿٦٩﴾
share
قُلْنَا നാം പറഞ്ഞു يَا نَارُ ഹേ തീയേ كُونِي നീ ആയിത്തീരുക بَرْدًا ശീതളം, തണുപ്പ് وَسَلَامًا രക്ഷയും, ശാന്തിയും عَلَىٰ إِبْرَاهِيمَ ഇബ്രാഹീമിനു.
21:69നാം [അല്ലാഹു] പറഞ്ഞു: "തീയേ! നീ ശീതളവും, ഇബ്രാഹീമിനു രക്ഷയും ആയിത്തീരുക!" എന്ന്.
وَأَرَادُوا۟ بِهِۦ كَيْدًۭا فَجَعَلْنَـٰهُمُ ٱلْأَخْسَرِينَ﴿٧٠﴾
share
وَأَرَادُوا അവര്‍ ഉദ്ദേശിച്ചു بِهِ അദ്ദേഹത്തെക്കൊണ്ടു كَيْدًا ഒരു തന്ത്രം, ഉപായം, കെണി فَجَعَلْنَاهُمُ എന്നാല്‍ നാം അവരെ ആക്കി الْأَخْسَرِينَ ഏറ്റവും നഷ്ടപ്പെട്ടവര്‍, വലിയ നഷ്ടക്കാര്‍.
21:70അദ്ദേഹത്തെക്കൊണ്ട് അവര്‍ ഒരു തന്ത്രം ഉദ്ദേശിച്ചു; എന്നാല്‍, നാം അവരെത്തന്നെ ഏറ്റവും നഷ്ടപ്പെട്ടവരാക്കി.
തഫ്സീർ : 68-70
View   
وَنَجَّيْنَـٰهُ وَلُوطًا إِلَى ٱلْأَرْضِ ٱلَّتِى بَـٰرَكْنَا فِيهَا لِلْعَـٰلَمِينَ﴿٧١﴾
share
وَنَجَّيْنَاهُ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു وَلُوطًا ലൂത്തിനെയും إِلَى الْأَرْضِ ഭൂമിയിലേക്കു الَّتِي بَارَكْنَا നാം ഗുണാഭിവൃദ്ധിയുണ്ടാക്കിയ, ആശീര്‍വാദം നല്‍കിയ فِيهَا അതില്‍ لِلْعَالَمِينَ ലോകര്‍ക്കു, ലോകര്‍ക്കുവേണ്ടി.
21:71അദ്ദേഹത്തെയും ലൂത്ത്വിനെയും - യാതൊരു ഭൂമിയില്‍ നാം ലോകര്‍ക്കുവേണ്ടി ഗുണാഭിവൃദ്ധിയുണ്ടാക്കിയിരുന്നുവോ അതിലേക്കു നാം രക്ഷപ്പെടുത്തി;
وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ نَافِلَةًۭ ۖ وَكُلًّۭا جَعَلْنَا صَـٰلِحِينَ﴿٧٢﴾
share
وَوَهَبْنَا നാം ദാനം ചെയ്കയും ചെയ്തു لَهُ അദ്ദേഹത്തിനു إِسْحَاقَ ഇസ്ഹാഖിനെ وَيَعْقُوبَ യഅ്ഖൂബിനെയും نَافِلَةً കൂടുതലായി, വര്‍ദ്ധനവായി, അധികമായി وَكُلًّا എല്ലാവരെയും جَعَلْنَا നാം ആക്കി صَالِحِينَ സദ്‌വൃത്തന്‍മാര്‍, നല്ല ആളുകള്‍.
21:72ഇസ്ഹാഖിനെയും, കൂടുതലായി യഅ്ഖൂബിനെയും അദ്ദേഹത്തിന് ദാനം കൊടുക്കുകയും ചെയ്തു; എല്ലാവരെയും നാം സദ്‌വൃത്തരാക്കുകയും ചെയ്തു.
وَجَعَلْنَـٰهُمْ أَئِمَّةًۭ يَهْدُونَ بِأَمْرِنَا وَأَوْحَيْنَآ إِلَيْهِمْ فِعْلَ ٱلْخَيْرَٰتِ وَإِقَامَ ٱلصَّلَوٰةِ وَإِيتَآءَ ٱلزَّكَوٰةِ ۖ وَكَانُوا۟ لَنَا عَـٰبِدِينَ﴿٧٣﴾
share
وَجَعَلْنَاهُمْ നാം അവരെ ആക്കുകയും ചെയ്തു أَئِمَّةً നേതാക്കള്‍, മുമ്പന്‍മാര്‍ يَهْدُونَ മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന بِأَمْرِنَا നമ്മുടെ കല്‍പന പ്രകാരം وَأَوْحَيْنَا നാം വഹ്-യു (ബോധനം) നല്‍കുകയും ചെയ്തു إِلَيْهِمْ അവര്‍ക്കു فِعْلَ الْخَيْرَاتِ നല്ല കാര്യങ്ങള്‍ ചെയ്‌വാന്‍ وَإِقَامَ الصَّلَاةِ നമസ്കാരം നിലനിറുത്തുവാനും وَإِيتَاءَ الزَّكَاةِ സക്കാത്തു കൊടുക്കുവാനും وَكَانُوا അവര്‍ ആയിരുന്നുതാനും لَنَا നമുക്കു നമ്മെ عَابِدِينَ ആരാധന ചെയ്യുന്നവര്‍.
21:73അവരെ നാം നമ്മുടെ കല്പന പ്രകാരം (ജനങ്ങള്‍ക്കു) മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുവാനും, നമസ്ക്കാരം നിലനിറുത്തുവാനും, "സകാത്തു" (വിശുദ്ധധര്‍മ്മം) കൊടുക്കുവാനും നാം അവര്‍ക്കു ബോധനം നല്‍കുകയും ചെയ്തു. അവര്‍ നമ്മെ ആരാധിക്കുന്നവരുമായിരുന്നു.
തഫ്സീർ : 71-73
View   
وَلُوطًا ءَاتَيْنَـٰهُ حُكْمًۭا وَعِلْمًۭا وَنَجَّيْنَـٰهُ مِنَ ٱلْقَرْيَةِ ٱلَّتِى كَانَت تَّعْمَلُ ٱلْخَبَـٰٓئِثَ ۗ إِنَّهُمْ كَانُوا۟ قَوْمَ سَوْءٍۢ فَـٰسِقِينَ﴿٧٤﴾
share
وَلُوطًا ലൂത്ത്വിനാകട്ടെ, ലൂത്ത്വിനും തന്നെ آتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കി حُكْمًا ന്യായവിധി, വിധി وَعِلْمًا അറിവും, ജ്ഞാനവും وَنَجَّيْنَاهُ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു مِنَ الْقَرْيَةِ നാട്ടില്‍നിന്നു, രാജ്യത്തില്‍നിന്നു الَّتِي كَانَت ആയിരുന്നതായ تَّعْمَلُ الْخَبَائِثَ ദുര്‍വൃത്തികള്‍ (നീചവൃത്തികള്‍) പ്രവര്‍ത്തിച്ചിരുന്ന إِنَّهُمْ നിശ്ചയമായും كَانُوا അവരായിരുന്നു قَوْمَ سَوْءٍ ഒരു ചീത്ത ജനത فَاسِقِينَ ദുര്‍ന്നടപ്പുകാരായ.
21:74ലൂത്ത്വിനാകട്ടെ, അദ്ദേഹത്തിനു നാം ന്യായവിധിയും, ജ്ഞാനവും നല്‍കി. ദുര്‍വൃത്തികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന (ആ) നാട്ടില്‍നിന്നു അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. നിശ്ചയമായും, അവര്‍ [ആ നാട്ടുകാര്‍] ദുര്‍ന്നടപ്പുകാരായ ഒരു ചീത്ത ജനതയായിരുന്നു.
وَأَدْخَلْنَـٰهُ فِى رَحْمَتِنَآ ۖ إِنَّهُۥ مِنَ ٱلصَّـٰلِحِينَ﴿٧٥﴾
share
وَأَدْخَلْنَاهُ അദ്ദേഹത്തെ നാം പ്രവേശിപ്പിക്കയും ചെയ്തു فِي رَحْمَتِنَا നമ്മുടെ കാരുണ്യത്തില്‍, അനുഗ്രഹത്താല്‍ إِنَّهُ നിശ്ചയമായും അദ്ദേഹം مِنَ الصَّالِحِينَ സദ്‌വൃത്തന്‍മാരില്‍പ്പെട്ടവനാണ്.
21:75നമ്മുടെ കാരുണ്യത്തില്‍ അദ്ദേഹത്തെ നാം പ്രവേശിപ്പിക്കുകയും ചെയ്തു. നിശ്ചയമായും, അദ്ദേഹം സദ്‌വൃത്തന്‍മാരില്‍പെട്ടവനാകുന്നു.
തഫ്സീർ : 74-75
View   
وَنُوحًا إِذْ نَادَىٰ مِن قَبْلُ فَٱسْتَجَبْنَا لَهُۥ فَنَجَّيْنَـٰهُ وَأَهْلَهُۥ مِنَ ٱلْكَرْبِ ٱلْعَظِيمِ﴿٧٦﴾
share
وَنُوحًا നൂഹിനെയും (ഓര്‍ക്കുക) إِذْ نَادَىٰ അദ്ദേഹം വിളിച്ചപ്പോള്‍ (പ്രാര്‍ത്ഥിച്ചപ്പോള്‍) مِن قَبْلُ മുമ്പ് فَاسْتَجَبْنَا അപ്പോള്‍ നാം ഉത്തരം നല്‍കി لَهُ അദ്ദേഹത്തിനു فَنَجَّيْنَاهُ അങ്ങനെ അദ്ദേഹത്തെ രക്ഷപ്പെടുത്തി وَأَهْلَهُ അദ്ദേഹത്തിന്റെ ആള്‍ക്കാരെയും مِنَ الْكَرْبِ ദുഃഖത്തില്‍നിന്നും ആപത്തില്‍നിന്നു الْعَظِيمِ വമ്പിച്ച.
21:76നൂഹിനെയും - അതായതു : മുമ്പ് അദ്ദേഹം വിളി(ച്ചു പ്രാര്‍ത്ഥി)ച്ച സന്ദര്‍ഭം - (ഓര്‍ക്കുക). അപ്പോള്‍ അദ്ദേഹത്തിനു നാം ഉത്തരം നല്‍കി; അങ്ങനെ, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ ആള്‍ക്കാരെയും മഹാദുഃഖത്തില്‍നിന്ന് നാം രക്ഷപ്പെടുത്തുകയും ചെയ്തു;
وَنَصَرْنَـٰهُ مِنَ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَآ ۚ إِنَّهُمْ كَانُوا۟ قَوْمَ سَوْءٍۢ فَأَغْرَقْنَـٰهُمْ أَجْمَعِينَ﴿٧٧﴾
share
وَنَصَرْنَاهُ അദ്ദേഹത്തിനു നാം സഹായം (രക്ഷ) നല്‍കുകയും ചെയ്തു مِنَ الْقَوْمِ ജനങ്ങളില്‍നിന്നു الَّذِينَ كَذَّبُوا വ്യാജമാക്കിയവരായ بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَوْمَ سَوْءٍ ഒരു ചീത്ത ജനത فَأَغْرَقْنَاهُمْ അതിനാല്‍ അവരെ നാം മുക്കി നശിപ്പിച്ചു أَجْمَعِينَ കൂട്ടത്തോടെ, മുഴുവനും.
21:77നമ്മുടെ ലക്ഷ്യങ്ങളെ വ്യാജമാക്കിയ ജനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് നാം സഹായം (രക്ഷ) നല്‍കുകയും ചെയ്തു. നിശ്ചയമായും, അവര്‍ ഒരു ചീത്ത ജനതയായിരുന്നു; അതിനാല്‍ നാമവരെ കൂട്ടത്തോടെ മുക്കി നശിപ്പിച്ചു.
തഫ്സീർ : 76-77
View   
وَدَاوُۥدَ وَسُلَيْمَـٰنَ إِذْ يَحْكُمَانِ فِى ٱلْحَرْثِ إِذْ نَفَشَتْ فِيهِ غَنَمُ ٱلْقَوْمِ وَكُنَّا لِحُكْمِهِمْ شَـٰهِدِينَ﴿٧٨﴾
share
وَدَاوُودَ وَسُلَيْمَانَ ദാവൂദിനെയും സുലൈമാനെയും (ഓര്‍ക്കുക) إِذْ يَحْكُمَانِ അവര്‍ വിധി കല്‍പിക്കുന്ന സന്ദര്‍ഭം فِي الْحَرْثِ വിളയുടെ കാര്യത്തില്‍ إِذْ نَفَشَتْ രാത്രി കടന്നുമേഞ്ഞപ്പോള്‍ فِيهِ അതില്‍ غَنَمُ الْقَوْمِ ജനങ്ങളുടെ ആടുകള്‍ وَكُنَّا നാം ആയിരുന്നു لِحُكْمِهِمْ അവരുടെ വിധിക്കു شَاهِدِينَ സാക്ഷികള്‍.
21:78ദാവൂദിനെയും സുലൈമാനെയും അതായതു, വിളയുടെ കാര്യത്തില്‍ - ജനങ്ങളുടെ ആടുകള്‍ അതില്‍ രാത്രി കടന്നു മേഞ്ഞപ്പോള്‍ രണ്ടുപേരും വിധികല്‍പിക്കുന്ന സന്ദർഭം - (ഓർക്കുക). അവർ വിധികല്‍പിക്കുന്നതിന് നാം സാക്ഷിയായിരിക്കയും ചെയ്തിരുന്നു.
فَفَهَّمْنَـٰهَا سُلَيْمَـٰنَ ۚ وَكُلًّا ءَاتَيْنَا حُكْمًۭا وَعِلْمًۭا ۚ وَسَخَّرْنَا مَعَ دَاوُۥدَ ٱلْجِبَالَ يُسَبِّحْنَ وَٱلطَّيْرَ ۚ وَكُنَّا فَـٰعِلِينَ﴿٧٩﴾
share
فَفَهَّمْنَاهَا എന്നിട്ടു നാം അതിനെ ഗ്രഹിപ്പിച്ചു سُلَيْمَانَ സുലൈമാന്നു وَكُلًّا എല്ലാവര്‍ക്കും തന്നെ آتَيْنَا നാം കൊടുത്തിരുന്നു, നല്‍കിയിരിക്കുന്നു حُكْمًا ന്യായവിധി, വിധി وَعِلْمًا ജ്ഞാനവും وَسَخَّرْنَا നാം കീഴ്പെടുത്തുക (വിധേയമാക്കുക)യും ചെയ്തു مَعَ دَاوُودَ ദാവൂദിനോടൊപ്പം الْجِبَالَ പര്‍വ്വതങ്ങളെ يُسَبِّحْنَ അവ തസ്ബീഹു (സ്തോത്ര കീര്‍ത്തനം) ചെയ്യുന്ന നിലയില്‍ وَالطَّيْرَ പറവകളെയും, പക്ഷികളോടു കൂടി وَكُنَّا നാം ആകുന്നു فَاعِلِينَ ചെയ്യുന്നവര്‍.
21:79എന്നിട്ട് സുലൈമാന് നാമതു (യുക്തമായ നിലയില്‍) ഗ്രഹിപ്പിച്ചു. ഓരോരുത്തനും [രണ്ടുപേര്‍ക്കും] നാം ന്യായവിധിയും, ജ്ഞാനവും നല്‍കിയിരുന്നു. ദാവൂദിനോടൊപ്പം "തസ്ബീഹു" [സ്തോത്ര കീര്‍ത്തനം] ചെയ്യുന്ന നിലയില്‍, പര്‍വ്വതങ്ങളെയും, പറവകളെയും നാം കീഴ്പ്പെടുത്തുകയും ചെയ്തു. നാം (ഇങ്ങിനെയെല്ലാം) ചെയ്യുന്നവരാകുന്നു.
وَعَلَّمْنَـٰهُ صَنْعَةَ لَبُوسٍۢ لَّكُمْ لِتُحْصِنَكُم مِّنۢ بَأْسِكُمْ ۖ فَهَلْ أَنتُمْ شَـٰكِرُونَ﴿٨٠﴾
share
وَعَلَّمْنَاهُ അദ്ദേഹത്തിനു നാം പഠിപ്പിക്കയും ചെയ്തു صَنْعَةَ നിര്‍മ്മാണം, ഉണ്ടാക്കല്‍ لَبُوسٍ പടച്ചട്ട, അങ്കി لَّكُمْ നിങ്ങള്‍ക്കുവേണ്ടി لِتُحْصِنَكُم അതു നിങ്ങളെ കാത്തുരക്ഷിക്കുവാന്‍ مِّن بَأْسِكُمْ നിങ്ങളുടെ പടയില്‍ (പടയിലെ ആക്രമണത്തില്‍) നിന്നു فَهَلْ أَنتُمْ എന്നിട്ടു നിങ്ങളാണോ شَاكِرُونَ കൃതജ്ഞത കാണിക്കുന്നവര്‍, നന്ദിയുള്ളവര്‍.
21:80നിങ്ങളുടെ (ഇടയിലുണ്ടാകുന്ന) പടയില്‍ നിങ്ങളെ കാത്തു രക്ഷിക്കുവാനായി, നിങ്ങള്‍ക്കുവേണ്ടി പടച്ചട്ട നിര്‍മ്മാണം അദ്ദേഹത്തിന് നാം പഠിപ്പിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ട്, നിങ്ങള്‍ കൃതജ്ഞത കാണിക്കുന്നവരാണോ?!
തഫ്സീർ : 78-80
View   
وَلِسُلَيْمَـٰنَ ٱلرِّيحَ عَاصِفَةًۭ تَجْرِى بِأَمْرِهِۦٓ إِلَى ٱلْأَرْضِ ٱلَّتِى بَـٰرَكْنَا فِيهَا ۚ وَكُنَّا بِكُلِّ شَىْءٍ عَـٰلِمِينَ﴿٨١﴾
share
وَلِسُلَيْمَانَ സുലൈമാന്നും (കീഴ്പ്പെടുത്തി) الرِّيحَ കാറ്റിനെ عَاصِفَةً ശക്തിയായി അടിക്കുന്ന (അടിച്ചുവീശുന്ന) നിലയില്‍ تَجْرِي അതു സഞ്ചരിച്ചിരുന്നു, നടന്നിരുന്നു بِأَمْرِهِ അദ്ദേഹത്തിന്റെ കല്‍പന പ്രകാരം إِلَى الْأَرْضِ ഭൂമിയിലേക്ക് الَّتِي بَارَكْنَا നാം ഗുണാഭിവൃദ്ധി നല്‍കിയതായ فِيهَا അതില്‍ وَكُنَّا നാമാകുന്നു بِكُلِّ شَيْءٍ എല്ലാ കാര്യത്തെപ്പറ്റിയും عَالِمِينَ അറിയുന്നവര്‍.
21:81ശക്തിയായടിച്ചുകൊണ്ടിരിക്കുന്ന നിലയില്‍ കാറ്റിനെ സുലൈമാന്നും (നാം കീഴ്പ്പെടുത്തിക്കൊടുത്തു); നാം ഗുണാഭിവൃദ്ധി നല്‍കിയിട്ടുള്ള ഭൂമിയിലേക്ക് അദ്ദേഹത്തിന്റെ കല്‍പനയനുസരിച്ച് അതു സഞ്ചരിച്ചുകൊണ്ടിരിക്കാറുണ്ടായിരുന്നു. എല്ലാ കാര്യത്തെക്കുറിച്ചും നാം അറിയുന്നവരാകുന്നു.
وَمِنَ ٱلشَّيَـٰطِينِ مَن يَغُوصُونَ لَهُۥ وَيَعْمَلُونَ عَمَلًۭا دُونَ ذَٰلِكَ ۖ وَكُنَّا لَهُمْ حَـٰفِظِينَ﴿٨٢﴾
share
وَمِنَ الشَّيَاطِينِ പിശാചുക്കളില്‍നിന്നും (കീഴ്പ്പെടുത്തി) مَن يَغُوصُونَ മുങ്ങുന്നവരെ لَهُ അദ്ദേഹത്തിനുവേണ്ടി وَيَعْمَلُونَ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന عَمَلًا دُونَ ذَٰلِكَ അതല്ലാത്ത പ്രവൃത്തി وَكُنَّا നാമായിരുന്നു لَهُمْ അവരെ حَافِظِينَ സൂക്ഷിച്ചു (കാത്തു) വരുന്നവര്‍.
21:82അദ്ദേഹത്തിനുവേണ്ടി (സമുദ്രത്തില്‍) മുങ്ങുകയും, അതല്ലാതെ (മറ്റു) ചില പ്രവൃത്തി ചെയ്യുകയും ചെയ്യുന്നവരെ പിശാചുക്കളില്‍നിന്നും (അദ്ദേഹത്തിനു നാം കീഴ്പ്പെടുത്തി); നാം അവരെ കാത്തു സൂക്ഷിച്ചുവരുന്നവരായിരുന്നു.
തഫ്സീർ : 81-82
View   
وَأَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ﴿٨٣﴾
share
وَأَيُّوبَ അയ്യൂബിനെയും (ഓര്‍ക്കുക) إِذْ نَادَىٰ അദ്ദേഹം വിളിച്ച (പ്രാര്‍ത്ഥിച്ച)പ്പോള്‍ رَبَّهُ തന്റെ രക്ഷിതാവിനെ أَنِّي مَسَّنِيَ എനിക്കു ബാധിച്ചിരിക്കുന്നു എന്ന് الضُّرُّ കഷ്ടപ്പാട്, വിഷമം, ഉപദ്രവം وَأَنتَ നീ, നീയാകട്ടെ أَرْحَمُ അധികം കരുണ ചെയ്യുന്നവനാണ് الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍.
21:83അയ്യൂബിനെയും (ഓര്‍ക്കുക). അതായതു: "എനിക്ക് കഷ്ടപ്പാടു ബാധിച്ചിരിക്കുന്നു; നീ കരുണ ചെയ്യുന്നവരില്‍വെച്ച് ഏറ്റവും കരുണ ചെയ്യുന്നവനുമത്രെ!" എന്ന് അദ്ദേഹം തന്റെ റബ്ബിനെ വിളിച്ചു പറയുക [പ്രാര്‍ത്ഥിക്കുക]യുണ്ടായ സന്ദര്‍ഭം.
فَٱسْتَجَبْنَا لَهُۥ فَكَشَفْنَا مَا بِهِۦ مِن ضُرٍّۢ ۖ وَءَاتَيْنَـٰهُ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةًۭ مِّنْ عِندِنَا وَذِكْرَىٰ لِلْعَـٰبِدِينَ﴿٨٤﴾
share
فَاسْتَجَبْنَا അപ്പോള്‍ നാം ഉത്തരം നല്‍കി لَهُ അദ്ദേഹത്തിനു فَكَشَفْنَا അങ്ങിനെ നാം അകറ്റി, നീക്കി, തുറവിയാക്കി مَا بِهِ അദ്ദേഹത്തിലുള്ളതിനെ مِن ضُرٍّ കഷ്ടപ്പാടായിട്ടു, വിഷമത്തില്‍പെട്ടതായി وَآتَيْنَاهُ അദ്ദേഹത്തിനു നാം കൊടുക്കുകയും ചെയ്തു أَهْلَهُ തന്റെ വീട്ടുകാരെ, സ്വന്തക്കാരെ وَمِثْلَهُم അവരുടെ അത്രയും مَّعَهُمْ അവരോടൊപ്പം رَحْمَةً കാരുണ്യമായിട്ട് مِّنْ عِندِنَا നമ്മുടെ പക്കല്‍നിന്നുള്ള وَذِكْرَىٰ ഉപദേശവും, സ്മരണയും لِلْعَابِدِينَ ആരാധന ചെയ്യുന്നവര്‍ക്കു, ആരാധകന്‍മാര്‍ക്കു.
21:84അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കി; അങ്ങനെ, അദ്ദേഹത്തില്‍ കഷ്ടപ്പാടായിട്ടുള്ളത് (എല്ലാം) നാം അകറ്റിക്കളഞ്ഞു [സുഖപ്പെടുത്തി]; നമ്മുടെ പക്കല്‍നിന്നുള്ള ഒരു അനുഗ്രഹവും, ആരാധന ചെയ്യുന്നവര്‍ക്ക് ഒരു സ്മരണയുമായിക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടുകാരെയും, അവരോടൊപ്പം അവരുടെ അത്ര (വേറെ)യും അദ്ദേഹത്തിനു നാം കൊടുക്കുകയും ചെയ്തു.
തഫ്സീർ : 83-84
View   
وَإِسْمَـٰعِيلَ وَإِدْرِيسَ وَذَا ٱلْكِفْلِ ۖ كُلٌّۭ مِّنَ ٱلصَّـٰبِرِينَ﴿٨٥﴾
share
وَإِسْمَاعِيلَ ഇസ്മാഈലിനെയും (ഓര്‍ക്കുക) وَإِدْرِيسَ ഇദ്-രീസിനെയും وَذَا الْكِفْلِ ദുല്‍കിഫ്‌ലിയെയും كُلٌّ എല്ലാവരും (ഓരോരുത്തരും) مِّنَ الصَّابِرِين ക്ഷമാശീലന്‍മാരില്‍ പെട്ടവരാണ്.
21:85ഇസ്മാഈലിനെയും, ഇദ്രീസിനെയും, ദുല്‍കിഫ്‌ലിയെയും (ഓര്‍ക്കുക); ഓരോരുത്തരും ക്ഷമാശീലന്‍മാരില്‍പെട്ടവരാകുന്നു.
وَأَدْخَلْنَـٰهُمْ فِى رَحْمَتِنَآ ۖ إِنَّهُم مِّنَ ٱلصَّـٰلِحِينَ﴿٨٦﴾
share
وَأَدْخَلْنَاهُمْ അവരെ നാം പ്രവേശിപ്പിക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്തു فِي رَحْمَتِنَا നമ്മുടെ കാരുണ്യത്തില്‍ إِنَّهُم നിശ്ചയമായും അവര്‍ مِّنَ الصَّالِحِينَ സദ്‌വൃത്തന്‍മാരില്‍ (നല്ലജനങ്ങളില്‍) പെട്ടവരാണ്.
21:86അവരെ നാം, നമ്മുടെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുന്നു; നിശ്ചയമായും അവര്‍ സദ്‌വൃത്തന്‍മാരില്‍പെട്ടവരാകുന്നു.
തഫ്സീർ : 85-86
View   
وَذَا ٱلنُّونِ إِذ ذَّهَبَ مُغَـٰضِبًۭا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَـٰتِ أَن لَّآ إِلَـٰهَ إِلَّآ أَنتَ سُبْحَـٰنَكَ إِنِّى كُنتُ مِنَ ٱلظَّـٰلِمِينَ﴿٨٧﴾
share
وَذَا النُّونِ ദുന്നൂനിനെയും (ഓര്‍ക്കുക) إِذ ذَّهَبَ അതായതു അദ്ദേഹം പോയപ്പോള്‍ مُغَاضِبًا കോപിഷ്ഠനായിക്കൊണ്ടു (ദ്വേഷ്യഭാവത്തോടെ) فَظَنَّ അപ്പോള്‍ അദ്ദേഹം ധരിച്ചു (കരുതി) أَن لَّن نَّقْدِرَ നിശ്ചയമായും നാം കുടുസ്സാക്കുകയില്ല എന്നു عَلَيْهِ അദ്ദേഹത്തിന്റെമേല്‍ فَنَادَىٰ അങ്ങനെ അദ്ദേഹം വിളിച്ചു (പ്രാര്‍ത്ഥിച്ചു) فِي الظُّلُمَاتِ അന്ധകാരങ്ങളില്‍ أَن لَّا إِلَـٰهَ ഒരു ഇലാഹും ഇല്ല എന്നു് إِلَّا أَنتَ നീയല്ലാതെ سُبْحَانَكَ നീയെത്രയോ പരിശുദ്ധന്‍ إِنِّي നിശ്ചയമായും ഞാന്‍ كُنتُ ഞാന്‍ ആയിരിക്കുന്നു مِنَ الظَّالِمِينَ അക്രമികളില്‍പെട്ട (വന്‍).
21:87"ദൂ-ന്നൂനി"നെയും (ഓര്‍ക്കുക); അതായത് : അദ്ദേഹം കോപിഷ്ടനായുംകൊണ്ട് പോയ സന്ദര്‍ഭം; അപ്പോള്‍, നാം അദ്ദേഹത്തിന്റെമേല്‍ നിശ്ചയമായും കുടുസ്സാക്കുകയില്ലെന്നു് അദ്ദേഹം ധരിച്ചു. അങ്ങനെ, അന്ധകാരങ്ങളില്‍ വെച്ച് അദ്ദേഹം വിളിച്ചു (പ്രാര്‍ത്ഥിച്ചു): (റബ്ബേ!) നീയല്ലാതെ ആരാധ്യനേ ഇല്ല; നീയെത്രയോ പരിശുദ്ധന്‍! "നിശ്ചയമായും, ഞാന്‍ അക്രമികളില്‍പെട്ടവനായിരിക്കുന്നു!" എന്നു.
فَٱسْتَجَبْنَا لَهُۥ وَنَجَّيْنَـٰهُ مِنَ ٱلْغَمِّ ۚ وَكَذَٰلِكَ نُـۨجِى ٱلْمُؤْمِنِينَ﴿٨٨﴾
share
فَاسْتَجَبْنَا അപ്പോള്‍ നാം ഉത്തരം നല്‍കി لَهُ അദ്ദേഹത്തിനു وَنَجَّيْنَاهُ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു مِنَ الْغَمِّ ദുഃഖത്തില്‍നിന്നു, ആപത്തില്‍നിന്നു وَكَذَٰلِكَ അപ്രകാരം തന്നെ نُنجِي നാം രക്ഷിക്കും الْمُؤْمِنِينَ സത്യവിശ്വാസികളെ.
21:88അപ്പോള്‍, അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും, (ആ) ദുഃഖത്തില്‍നിന്നു് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. അപ്രകാരംതന്നെ, സത്യവിശ്വാസികളെ നാം രക്ഷപ്പെടുത്തുന്നതാണ്.
തഫ്സീർ : 87-88
View   
وَزَكَرِيَّآ إِذْ نَادَىٰ رَبَّهُۥ رَبِّ لَا تَذَرْنِى فَرْدًۭا وَأَنتَ خَيْرُ ٱلْوَٰرِثِينَ﴿٨٩﴾
share
وَزَكَرِيَّا സകരിയ്യായെയും (ഓര്‍ക്കുക) إِذْ نَادَىٰ അദ്ദേഹം വിളിച്ച (പ്രാർത്ഥിച്ച) സന്ദര്‍ഭം رَبَّهُ തന്റെ റബ്ബിനെ رَبِّ റബ്ബേ, രക്ഷിതാവേ لَا تَذَرْنِي നീ എന്നെ വിട്ടുകളയരുതേ فَرْدًا ഒറ്റയായി وَأَنتَ നീ, നീയാകട്ടെ خَيْرُ الْوَارِثِينَ അനന്തരമെടുക്കുന്നുവരില്‍ ഉത്തമനാണ്.
21:89സകരിയ്യായും (ഓര്‍ക്കുക). അതായത്: "രക്ഷിതാവേ! നീ എന്നെ (പിന്‍തുടര്‍ച്ചക്കാരില്ലാതെ) ഒറ്റയായി വിട്ടുകളയരുതേ! നീ അനന്തരമെടുക്കുന്നവരില്‍ ഉത്തമാനായിട്ടുള്ളവനാണ്." എന്ന് അദ്ദേഹം തന്റെ റബ്ബിനെ വിളിച്ച [പ്രാര്‍ത്ഥിച്ച] സന്ദര്‍ഭം.
فَٱسْتَجَبْنَا لَهُۥ وَوَهَبْنَا لَهُۥ يَحْيَىٰ وَأَصْلَحْنَا لَهُۥ زَوْجَهُۥٓ ۚ إِنَّهُمْ كَانُوا۟ يُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَيَدْعُونَنَا رَغَبًۭا وَرَهَبًۭا ۖ وَكَانُوا۟ لَنَا خَـٰشِعِينَ﴿٩٠﴾
share
فَاسْتَجَبْنَا അപ്പോള്‍ നാം ഉത്തരം നല്‍കി لَهُ അദ്ദേഹത്തിനു وَوَهَبْنَا لَهُ അദ്ദേഹത്തിനു നാം പ്രദാനവും ചെയ്തു يَحْيَىٰ യഹ്-യായെ وَأَصْلَحْنَا നാം നന്നാക്കികൊടുക്കുകയും ചെയ്തു لَهُ അദ്ദേഹത്തിനു زَوْجَهُ തന്റെ ഭാര്യയെ إِنَّهُمْ നിശ്ചയമായും അവര്‍ كَانُوا അവരായിരുന്നു يُسَارِعُونَ ബദ്ധപ്പാടു (ധൃതി) കാണിച്ചിരുന്നു فِي الْخَيْرَاتِ സല്‍കാര്യങ്ങളില്‍ وَيَدْعُونَنَا അവര്‍ നമ്മോടു പ്രാര്‍ത്ഥിക്കയും ചെയ്തിരുന്നു رَغَبًا ആശിച്ചുകൊണ്ട് وَرَهَبًا പേടിച്ചുകൊണ്ടും وَكَانُوا അവര്‍ ആയിരുന്നുതാനും لَنَا നമ്മോടു خَاشِعِينَ ഭക്തികാണിക്കുന്നവര്‍.
21:90അപ്പോള്‍, അദ്ദേഹത്തിനു നാം ഉത്തരം നല്‍കി; യഹ്-യായെ അദ്ദേഹത്തിന് നാം പ്രദാനം ചെയ്കയും, തന്റെ ഭാര്യയെ തനിക്കു നന്നാക്കി [പ്രസവിക്കുമാറാക്കി]ക്കൊടുക്കുകയും ചെയ്തു. നിശ്ചയമായും അവര്‍ (എല്ലാവരും) സല്‍കാര്യങ്ങളില്‍ ബദ്ധപ്പാട് കാണിക്കുകയും, ആശിച്ചും പേടിച്ചുംകൊണ്ട് നമ്മോടു പ്രാര്‍ത്ഥിക്കുകയും ചെയ്തുവന്നിരുന്നു; അവര്‍ നമ്മോടു ഭക്തി കാണിക്കുന്നവരുമായിരുന്നു.
തഫ്സീർ : 89-90
View   
وَٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِن رُّوحِنَا وَجَعَلْنَـٰهَا وَٱبْنَهَآ ءَايَةًۭ لِّلْعَـٰلَمِينَ﴿٩١﴾
share
وَالَّتِي യതൊരുവളെയും (ഓര്‍ക്കുക) أَحْصَنَتْ അവള്‍ സൂക്ഷിച്ചു, കാത്തുരക്ഷിച്ചു فَرْجَهَا അവളുടെ ഗുഹ്യസ്ഥാനം فَنَفَخْنَا അങ്ങനെ നാം ഊതി فِيهَا അവളില്‍ مِن رُّوحِنَا നമ്മുടെ ആത്മാവില്‍ നിന്നു وَجَعَلْنَاهَا അവളെ നാം ആക്കുകയും ചെയ്തു وَابْنَهَا അവളുടെ പുത്രനെയും آيَةً ഒരു ദൃഷ്ടാന്തം لِّلْعَالَمِينَ ലോകര്‍ക്ക്.
21:91തന്റെ ഗുഹ്യസ്ഥാനത്തെ സൂക്ഷിച്ച [ചാരിത്രം സംരക്ഷിച്ച]വളെയും (ഓര്‍ക്കുക). അങ്ങനെ, അവളില്‍ നമ്മുടെ ആത്മാവില്‍നിന്നു് നാം ഊതി; അവളെയും, അവളുടെ പുത്രനെയും നാം ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു.
തഫ്സീർ : 91-91
View   
إِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةًۭ وَٰحِدَةًۭ وَأَنَا۠ رَبُّكُمْ فَٱعْبُدُونِ﴿٩٢﴾
share
إِنَّ هَـٰذِهِ നിശ്ചയമായും ഇതു أُمَّتُكُمْ നിങ്ങളുടെ സമുദായമാണ് أُمَّةً وَاحِدَةً ഏക സമുദായം وَأَنَا ഞാന്‍, ഞാനാകട്ടെ رَبُّكُمْ നിങ്ങളുടെ റബ്ബുമാണ് فَاعْبُدُونِ അതിനാല്‍ നിങ്ങള്‍ എന്നെ(മാത്രം) ആരാധിക്കുവിന്‍.
21:92(ഹേ, മനുഷ്യസമുദായമേ!) നിശ്ചയമായും, ഇതാണ് നിങ്ങളുടെ സമുദായം - ഏക സമുദായം! ഞാന്‍ നിങ്ങളുടെ റബ്ബും. അതിനാല്‍, നിങ്ങള്‍ എന്നെ (മാത്രം) ആരാധിക്കുവിന്‍!
തഫ്സീർ : 92-92
View   
وَتَقَطَّعُوٓا۟ أَمْرَهُم بَيْنَهُمْ ۖ كُلٌّ إِلَيْنَا رَٰجِعُونَ﴿٩٣﴾
share
وَتَقَطَّعُوا അവര്‍ തുണ്ടംതുണ്ടമാക്കി, മുറിച്ചെടുത്തു أَمْرَهُم അവരുടെ കാര്യം بَيْنَهُمْ തങ്ങള്‍ക്കിടയില്‍ كُلٌّ എല്ലാവരും إِلَيْنَا നമ്മുടെ അടുക്കലേക്കു رَاجِعُونَ മടങ്ങിവരുന്നവരാണ്.
21:93അവരുടെ കാര്യത്തെ അവര്‍ തങ്ങള്‍ക്കിടയില്‍ കണ്ടംതുണ്ടമാക്കിയിരിക്കുകയാണ്;- എല്ലാവരും നമ്മുടെ അടുക്കലേക്കു തന്നെ മടങ്ങിവരുന്നവരാണ്,
തഫ്സീർ : 93-93
View   
فَمَن يَعْمَلْ مِنَ ٱلصَّـٰلِحَـٰتِ وَهُوَ مُؤْمِنٌۭ فَلَا كُفْرَانَ لِسَعْيِهِۦ وَإِنَّا لَهُۥ كَـٰتِبُونَ﴿٩٤﴾
share
فَمَن يَعْمَلْ അപ്പോള്‍ ആര്‍ പ്രവര്‍ത്തിക്കുന്നുവോ مِنَ الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളില്‍പെട്ടതു وَهُوَ അവന്‍ ആയിക്കൊണ്ടു مُؤْمِنٌ സത്യവിശ്വാസി فَلَا كُفْرَانَ എന്നാല്‍ നന്ദികേടു കാണിക്കല്‍ (ഉണ്ടാവുക) ഇല്ല لِسَعْيِهِ അവന്റെ പരിശ്രമത്തിനു യത്നത്തിനു وَإِنَّا നിശ്ചയമായും നാം لَهُ അതിനെ كَاتِبُونَ എഴുതിവെക്കുന്നവരാണ്.
21:94എന്നാല്‍, ആരെങ്കിലും - അവന്‍ സത്യവിശ്വാസിയായുംകൊണ്ട് - സല്‍ക്കര്‍മ്മങ്ങളില്‍പെട്ടത് (വല്ലതും) പ്രവര്‍ത്തിക്കുന്നതായാല്‍, അവന്റെ (ആ) പരിശ്രമത്തോട് നന്ദികേട് കാണിക്കല്‍ ഉണ്ടാകുന്നതേയല്ല. നിശ്ചയമായും, നാം അതിനെ എഴുതി (രേഖപ്പെടുത്തി) വെക്കുന്നവര്‍ തന്നെയാണ്.
തഫ്സീർ : 94-94
View   
وَحَرَٰمٌ عَلَىٰ قَرْيَةٍ أَهْلَكْنَـٰهَآ أَنَّهُمْ لَا يَرْجِعُونَ﴿٩٥﴾
share
وَحَرَامٌ പാടില്ലാത്തതാണ് عَلَىٰ قَرْيَةٍ ഒരു രാജ്യത്തിനും أَهْلَكْنَاهَا നാമതിനെ നശിപ്പിച്ചിരിക്കുന്നു (അങ്ങിനെയുള്ള) أَنَّهُمْ അവര്‍ ആകുകയെന്നുള്ളതു لَا يَرْجِعُونَ അവര്‍ മടങ്ങിവരാതെ (യിരിക്കുക).
21:95നാം നശിപ്പിച്ചുകളഞ്ഞിട്ടുള്ള ഒരു രാജ്യത്തിനും [ജനതക്കും] അവര്‍ മടങ്ങിവരാതിരിക്കുക എന്നുള്ളത് പാടില്ലാത്ത [നിവൃത്തിയില്ലാത്ത]താകുന്നു.
حَتَّىٰٓ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍۢ يَنسِلُونَ﴿٩٦﴾
share
حَتَّىٰ إِذَا فُتِحَتْ അങ്ങനെ തുറന്നു വിടപ്പെട്ടാല്‍, തുറക്കപ്പെട്ടാല്‍ يَأْجُوجُ وَمَأْجُوجُ യഅ്ജൂജും മഅ്ജൂജും وَهُم അവരാകട്ടെ مِّن كُلِّ حَدَبٍ എല്ലാ കുന്നുകളില്‍ കൂടിയും يَنسِلُونَ ഓടിവരുന്നതാണു, പരക്കംപായുന്നതാണ്.
21:96അങ്ങനെ, യഅ്ജൂജും, മഅ്ജൂജും തുറന്നു വിടപ്പെട്ടാല്‍ അവരാകട്ടെ, എല്ലാ കുന്നുകളില്‍കൂടിയും ഓടി വരുന്നതുമാണ്;-
وَٱقْتَرَبَ ٱلْوَعْدُ ٱلْحَقُّ فَإِذَا هِىَ شَـٰخِصَةٌ أَبْصَـٰرُ ٱلَّذِينَ كَفَرُوا۟ يَـٰوَيْلَنَا قَدْ كُنَّا فِى غَفْلَةٍۢ مِّنْ هَـٰذَا بَلْ كُنَّا ظَـٰلِمِينَ﴿٩٧﴾
share
وَاقْتَرَبَ അടുത്തെത്തുകയും (ചെയ്‌താല്‍) الْوَعْدُ الْحَقُّ യഥാര്‍ത്ഥ വാഗ്ദാനം فَإِذَا هِيَ അപ്പോഴതാ شَاخِصَةٌ തുറിച്ചുനോക്കുന്നതായിരിക്കും, ഉയര്‍ന്നുനില്‍ക്കുന്നതായിരിക്കും أَبْصَارُ നേത്രങ്ങള്‍, ദൃഷ്ടികള്‍ الَّذِينَ كَفَرُوا അവിശ്വസിച്ചിട്ടുള്ളവരുടെ يَا وَيْلَنَا ഞങ്ങളുടെ നാശമേ قَدْ كُنَّا തീര്‍ച്ചയായും ഞങ്ങളായിരുന്നു, ആയിരുന്നുവല്ലോ فِي غَفْلَةٍ അശ്രദ്ധയില്‍ مِّنْ هَـٰذَا ഇതിനെക്കുറിച്ച് بَلْ كُنَّا അതല്ല (അത്രയുമല്ല) ഞങ്ങള്‍ ആയിരുന്നു ظَالِمِينَ അക്രമകാരികള്‍.
21:97യഥാര്‍ത്ഥമായ (ആ) വാഗ്ദാനസമയം അടുത്തെത്തുകയും (ചെയ്‌താല്‍);- അപ്പോള്‍, അവിശ്വസിച്ചവരുടെ നേത്രങ്ങള്‍ തുറിച്ച് നോക്കിക്കൊണ്ടിരിക്കുന്നതാണ്!- "ഹാ! ഞങ്ങളുടെ നാശം! ഇതിനെ സംബന്ധിച്ച് ഞങ്ങള്‍ അശ്രദ്ധയിലായിപ്പോയല്ലോ! അതല്ല - ഞങ്ങള്‍ അക്രമകാരികളായിരുന്നു!" (എന്ന് അവര്‍ പറഞ്ഞുപോകും.)
തഫ്സീർ : 95-97
View   
إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَٰرِدُونَ﴿٩٨﴾
share
إِنَّكُمْ നിശ്ചയമായും നിങ്ങള്‍ وَمَا تَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നവയും مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ حَصَبُ جَهَنَّمَ ജഹന്നമി (നരകത്തി)ന്റെ ഇന്ധനമാണ്, വിറകാണ്, എറിയപ്പെടുന്നതാണ് أَنتُمْ നിങ്ങള്‍ لَهَا അതിലേക്കു وَارِدُونَ വന്നുചേരുന്നവരാണ്, വരുന്നവരാണ്.
21:98"(അവിശ്വാസികളെ) നിശ്ചയമായും നിങ്ങളും, അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും (എല്ലാം തന്നെ) നരകത്തിന്റെ ഇന്ധനമായിരിക്കും; നിങ്ങള്‍ അതിലേക്കു വന്നു ചേരുന്നവരാകുന്നു."
لَوْ كَانَ هَـٰٓؤُلَآءِ ءَالِهَةًۭ مَّا وَرَدُوهَا ۖ وَكُلٌّۭ فِيهَا خَـٰلِدُونَ﴿٩٩﴾
share
لَوْ كَانَ ആയിരുന്നുവെങ്കില്‍ هَـٰؤُلَاءِ ഇക്കൂട്ടര്‍, ഇവര്‍ آلِهَةً ആരാധ്യന്മാര്‍, ദൈവങ്ങള്‍ مَّا وَرَدُوهَا അവര്‍ അതില്‍ വന്നുചേരുന്നതല്ല, അതില്‍ വരികയില്ല وَكُلٌّ എല്ലാവരും فِيهَا അതില്‍ خَالِدُون നിത്യവാസികളാണു, ശാശ്വതന്‍മാരാണ്.
21:99ഇക്കൂട്ടര്‍ (യഥാര്‍ത്ഥത്തില്‍) ആരാധ്യന്‍മാരായിരുന്നുവെങ്കില്‍ അതില്‍ [നരകത്തില്‍] അവര്‍ വന്നുചേരുകയില്ലായിരുന്നു; എല്ലാവരും അതില്‍ നിത്യവാസികളുമായിരിക്കുന്നതാണ്.
لَهُمْ فِيهَا زَفِيرٌۭ وَهُمْ فِيهَا لَا يَسْمَعُونَ﴿١٠٠﴾
share
لَهُمْ അവര്‍ക്കുണ്ടായിരിക്കും فِيهَا അതില്‍ زَفِيرٌ ദീര്‍ഘശ്വാസം, ഏക്കംവലി, നെടുവീര്‍പ്പ് وَهُمْ അവര്‍, അവരാകട്ടെ فِيهَا അതില്‍വെച്ച് لَا يَسْمَعُونَ കേള്‍ക്കുന്നതല്ല.
21:100അതില്‍ അവര്‍ക്ക് ദീര്‍ഘശ്വാസം [ഏക്കം] ഉണ്ടായിരിക്കും; അതില്‍വെച്ചു അവര്‍ കേള്‍ക്കുകയുമില്ല.
തഫ്സീർ : 98-100
View   
إِنَّ ٱلَّذِينَ سَبَقَتْ لَهُم مِّنَّا ٱلْحُسْنَىٰٓ أُو۟لَـٰٓئِكَ عَنْهَا مُبْعَدُونَ﴿١٠١﴾
share
إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ سَبَقَتْ لَهُم അവര്‍ക്കു മുന്‍കഴിഞ്ഞിരിക്കുന്നു (അങ്ങിനെയുള്ള) مِّنَّا നമ്മുടെ പക്കല്‍നിന്നു الْحُسْنَىٰ സല്‍വാര്‍ത്ത, ഏറ്റവും നല്ലതു أُولَـٰئِكَ അക്കൂട്ടര്‍ عَنْهَا അതില്‍നിന്നു مُبْعَدُونَ ദൂരത്താക്കപ്പെടുന്നവരായിരിക്കും.
21:101നിശ്ചയമായും, യാതൊരു കൂട്ടര്‍ക്കു നമ്മുടെ പക്കല്‍നിന്ന് സല്‍വാര്‍ത്ത മുന്‍കഴിഞ്ഞിരിക്കുന്നുവോ ആ കൂട്ടരാകട്ടെ, അവര്‍ അതില്‍ [നരകത്തില്‍] നിന്ന് ദൂരത്താക്കപ്പെടുന്നവരാകുന്നു;-
لَا يَسْمَعُونَ حَسِيسَهَا ۖ وَهُمْ فِى مَا ٱشْتَهَتْ أَنفُسُهُمْ خَـٰلِدُونَ﴿١٠٢﴾
share
لَا يَسْمَعُونَ അവര്‍ കേള്‍ക്കയില്ല حَسِيسَهَا അതിന്റെ ഒച്ചപ്പാട് وَهُمْ അവര്‍, അവരകാട്ടെ فِيمَا اشْتَهَتْ ഇച്ഛിച്ചതില്‍, ആശിച്ചതില്‍ أَنفُسُهُمْ അവരുടെ മനസ്സുകള്‍ خَالِدُونَ നിത്യവാസികളായിരിക്കും.
21:102അതിന്റെ ഒച്ചപ്പാട് (പോലും) അവര്‍ കേള്‍ക്കുകയില്ല; അവരാകട്ടെ, തങ്ങളുടെ മനസ്സുകള്‍ ഇച്ഛിക്കുന്നതെന്തോ അതില്‍ നിത്യവാസം കൊള്ളുന്നവരുമാണ്.
لَا يَحْزُنُهُمُ ٱلْفَزَعُ ٱلْأَكْبَرُ وَتَتَلَقَّىٰهُمُ ٱلْمَلَـٰٓئِكَةُ هَـٰذَا يَوْمُكُمُ ٱلَّذِى كُنتُمْ تُوعَدُونَ﴿١٠٣﴾
share
لَا يَحْزُنُهُمُ അവരെ വ്യസനിപ്പിക്കുകയില്ല الْفَزَعُ വിഭ്രമം, ഭയം, നടുക്കം الْأَكْبَرُ അതിമഹത്തായ, വളരെ വമ്പിച്ച وَتَتَلَقَّاهُمُ അവരെ എതിരേല്‍ക്കുകയും ചെയ്യും الْمَلَائِكَةُ മലക്കുകള്‍ هَـٰذَا يَوْمُكُمُ ഇതാ, നിങ്ങളുടെ ദിവസം الَّذِي യാതൊരു (ദിവസം) كُنتُمْ നിങ്ങളായിരുന്നു تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.
21:103(ആ) മഹാവിഭ്രമം അവരെ വ്യസനിപ്പിക്കുകയില്ല; മലക്കുകള്‍ അവരെ എതിരേല്‍ക്കുകയും ചെയ്യും: "ഏതൊരു ദിവസത്തെക്കുറിച്ച് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവോ, ഇതാണ് നിങ്ങളുടെ ആ ദിവസം!" എന്ന് (പറഞ്ഞുംകൊണ്ട്);-
يَوْمَ نَطْوِى ٱلسَّمَآءَ كَطَىِّ ٱلسِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَآ أَوَّلَ خَلْقٍۢ نُّعِيدُهُۥ ۚ وَعْدًا عَلَيْنَآ ۚ إِنَّا كُنَّا فَـٰعِلِينَ﴿١٠٤﴾
share
يَوْمَ نَطْوِي നാം ചുരുട്ടുന്ന ദിവസം السَّمَاءَ ആകാശത്തെ كَطَيِّ السِّجِلِّ ഏടുകളെ, കഷ്ണങ്ങളെ ചുരുട്ടുന്നപോലെ لِلْكُتُبِ ഗ്രന്ഥങ്ങളുടെ كَمَا بَدَأْنَا നാം തുടങ്ങിയതുപ്രകാരം أَوَّلَ خَلْقٍ ആദ്യസൃഷ്ടിപ്പു, സൃഷ്ടിപ്പിന്റെ ആദ്യം نُّعِيدُهُ നാം അതിനെ മടക്കും, മടക്കി സൃഷ്ടിക്കും وَعْدًا വാഗ്ദത്തം, കരാര്‍ عَلَيْنَا നമ്മുടെമേലുള്ള, നമുക്കു ബാധ്യതയുള്ള, ചുമതലപ്പെട്ട إِنَّا كُنَّا നിശ്ചയമായും നാമാകുന്നു فَاعِلِينَ ചെയ്യുന്നവര്‍, പ്രവര്‍ത്തിക്കുന്നവര്‍.
21:104ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്നപ്രകാരം ആകാശത്തെ നാം ചുരുട്ടുന്ന ദിവസം! നാം ആദ്യത്തെ സൃഷ്ടിക്കല്‍ തുടങ്ങിയതുപോലെത്തന്നെ അതിനെ നാം മടക്കി സൃഷ്ടിക്കുന്നതാണ്; നമ്മുടെ മേലുള്ള [ചുമതലപ്പെട്ട] ഒരു വാഗ്ദത്തമത്രെ! (അതിനു മാറ്റമില്ല.) നിശ്ചയമായും നാം (ഇങ്ങിനെയെല്ലാം) പ്രവര്‍ത്തിക്കുന്നവരാകുന്നു.
തഫ്സീർ : 101-104
View   
وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّـٰلِحُونَ﴿١٠٥﴾
share
وَلَقَدْ كَتَبْنَا തീര്‍ച്ചയായും നാം രേഖപ്പെടുത്തിയിരിക്കുന്നു, എഴുതിയിരിക്കുന്നു فِي الزَّبُورِ സബൂറില്‍ مِن بَعْدِ الذِّكْرِ പ്രമാണത്തിനുശേഷം أَنَّ الْأَرْضَ നിശ്ചയമായും ഭൂമി (ആണെന്നു) يَرِثُهَا അതിനെ അനന്തരമെടുക്കും (എന്നു) عِبَادِيَ എന്റെ അടിയാന്‍മാര്‍ الصَّالِحُونَ സദ്‌വൃത്തരായ, നല്ലവരായ.
21:105തീര്‍ച്ചയായും, ഭൂമിയെ, എന്റെ സദ്‌വൃത്തന്മാരായ അടിയാന്മാര്‍ അനന്തരമെടുക്കുന്നതാണെന്ന് (ആ) "പ്രമാണ"ത്തിനുശേഷം, "സബൂറില്‍" നാം രേഖപ്പെടുത്തിയിട്ടുണ്ട്.
إِنَّ فِى هَـٰذَا لَبَلَـٰغًۭا لِّقَوْمٍ عَـٰبِدِينَ﴿١٠٦﴾
share
إِنَّ فِي هَـٰذَا നിശ്ചയമായും ഇതിലുണ്ട് لَبَلَاغًا സന്ദേശം لِّقَوْمٍ ജനങ്ങള്‍ക്കു عَابِدِينَ ആരാധന ചെയ്യുന്ന, ആരാധനക്കാരായ.
21:106നിശ്ചയമായും, ഇതില്‍ [ഇപ്പറഞ്ഞതില്‍] ആരാധന ചെയ്യുന്ന ജനങ്ങള്‍ക്ക് സന്ദേശമുണ്ട്.
وَمَآ أَرْسَلْنَـٰكَ إِلَّا رَحْمَةًۭ لِّلْعَـٰلَمِينَ﴿١٠٧﴾
share
وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടില്ല إِلَّا رَحْمَةً കാരുണ്യമായിട്ടല്ലാതെ لِّلْعَالَمِينَ ലോകര്‍ക്കു, ലോകത്തുള്ളവര്‍ക്ക്.
21:107(നബിയേ,) ലോകത്തുള്ളവര്‍ക്ക് (മുഴുവന്‍) കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
തഫ്സീർ : 105-107
View   
قُلْ إِنَّمَا يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌۭ وَٰحِدٌۭ ۖ فَهَلْ أَنتُم مُّسْلِمُونَ﴿١٠٨﴾
share
قُلْ പറയുക إِنَّمَا يُوحَىٰ നിശ്ചയമായും വഹ്-യു (ബോധനം) നല്‍കപ്പെടുന്നു إِلَيَّ എനിക്കു أَنَّمَا إِلَـٰهُكُمْ നിശ്ചയമായും നിങ്ങളുടെ ഇലാഹു (ആരാധ്യന്‍) ആണെന്നു് إِلَـٰهٌ وَاحِدٌ ഏക ഇലാഹു (മാത്രം) فَهَلْ أَنتُم എന്നാല്‍ നിങ്ങളാണോ مُّسْلِمُونَ കീഴൊതുങ്ങുന്നവര്‍, അനുസരണം കാണിക്കുന്നവര്‍ (മുസ്ലിംകള്‍).
21:108(നബിയേ) പറയുക: "നിങ്ങളുടെ ആരാധ്യന്‍ ഏക ആരാധ്യന്‍ മാത്രമാകുന്നുവെന്നത്രെ എനിക്കു ബോധനം നല്‍കപ്പെടുന്നത്. എന്നാല്‍, നിങ്ങള്‍ (അവനു്) കീഴൊതുങ്ങുന്നവരാണോ?! [അതിനു തയ്യാറാണോ?!]
فَإِن تَوَلَّوْا۟ فَقُلْ ءَاذَنتُكُمْ عَلَىٰ سَوَآءٍۢ ۖ وَإِنْ أَدْرِىٓ أَقَرِيبٌ أَم بَعِيدٌۭ مَّا تُوعَدُونَ﴿١٠٩﴾
share
فَإِن تَوَلَّوْا എന്നിട്ടു അവന്‍ തിരിഞ്ഞുപോയാല്‍ فَقُلْ അപ്പോള്‍ പറയുക آذَنتُكُمْ ഞാന്‍ നിങ്ങളോടു പ്രഖ്യാപിച്ചിരിക്കുന്നു, നിങ്ങള്‍ക്കു അറിയിച്ചുതന്നിരിക്കുന്നു عَلَىٰ سَوَاءٍ ശരിക്കു, ശരിയായ നിലയില്‍ وَإِنْ أَدْرِي എനിക്കറിഞ്ഞുകൂടാ, ഞാന്‍ അറിയുകയില്ല أَقَرِيبٌ അടുത്തതാണോ أَم بَعِيدٌ അഥവാ ദൂരമായതാണോ, വിദൂരമാണോ مَّا تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെടുന്നതു.
21:109എന്നിട്ട്, അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ നീ പറയുക: "ഞാന്‍ നിങ്ങളോട് ശരിയായ നിലയില്‍ പ്രഖ്യാപനം ചെയ്തിരിക്കുന്നു: നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യം അടുത്തു സംഭവിക്കുന്നതോ, അഥവാ വിദൂരമായതോ എന്നു് എനിക്കു് അറിഞ്ഞുകൂടാ!
إِنَّهُۥ يَعْلَمُ ٱلْجَهْرَ مِنَ ٱلْقَوْلِ وَيَعْلَمُ مَا تَكْتُمُونَ﴿١١٠﴾
share
إِنَّهُ നിശ്ചയമായും يَعْلَمُ അവന്‍ അറിയും, അറിയുന്നു الْجَهْرَ പരസ്യമായതു, ഉറക്കെയുള്ളതു مِنَ الْقَوْلِ വാക്കില്‍ (സംസാരത്തില്‍) നിന്നു وَيَعْلَمُ അവന്‍ അറിയുകയും ചെയ്യും مَا تَكْتُمُونَ നിങ്ങള്‍ ഒളിച്ചു (മറച്ചു) വെക്കുന്നതു.
21:110നിശ്ചയമായും, സംസാരത്തില്‍നിന്നു് പരസ്യമായത് അവന്‍ അറിയും; നിങ്ങള്‍ ഒളിച്ചുവെക്കുന്നതും അവന്‍ അറിയും.
وَإِنْ أَدْرِى لَعَلَّهُۥ فِتْنَةٌۭ لَّكُمْ وَمَتَـٰعٌ إِلَىٰ حِينٍۢ﴿١١١﴾
share
وَإِنْ أَدْرِي എനിക്കറിഞ്ഞുകൂടാ, ഞാന്‍ അറിയുകയില്ല لَعَلَّهُ അതായിരിക്കാം فِتْنَةٌ ഒരു പരീക്ഷണം لَّكُمْ നിങ്ങള്‍ക്കു وَمَتَاعٌ സുഖസൗകര്യവും إِلَىٰ حِينٍ കുറച്ചു സമയംവരേക്കു.
21:111എനിക്കു അറിഞ്ഞുകൂടാ; ഒരു പക്ഷേ അതു [ആ വാഗ്ദാനം സംഭവം] നിങ്ങള്‍ക്കു് ഒരു പരീക്ഷണവും, കുറച്ചു സമയംവരേക്ക് സുഖസൗകര്യവും ആയിരിക്കാം."
قَـٰلَ رَبِّ ٱحْكُم بِٱلْحَقِّ ۗ وَرَبُّنَا ٱلرَّحْمَـٰنُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ﴿١١٢﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ രക്ഷിതാവേ احْكُم നീ വിധിക്കുക, വിധിച്ചാലും بِالْحَقِّ യഥാര്‍ത്ഥപ്രകാരം, യഥാര്‍ത്ഥംകൊണ്ട് وَرَبُّنَا നമ്മുടെ രക്ഷിതാവ് الرَّحْمَـٰنُ റഹ്മാനാണു, പരമകാരുണികനാണു الْمُسْتَعَانُ സഹായം അഭ്യര്‍ത്ഥിക്കപ്പെടുന്നവനാണു عَلَىٰ مَا تَصِفُونَ നിങ്ങള്‍ പ്രസ്താവിക്കുന്ന, വിവരിക്കുന്ന, വര്‍ണ്ണിക്കുന്ന(തിനെപ്പറ്റി).
21:112അദ്ദേഹം [നബി] പറഞ്ഞു: "റബ്ബേ! യഥാര്‍ത്ഥ പ്രകാരം നീ വിധിച്ചാലും! നമ്മുടെ രക്ഷിതാവ് പരമകാരുണികനായുള്ളവനത്രെ; (അവനെതിരായി) നിങ്ങള്‍ പ്രസ്താവിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി സഹായം അഭ്യര്‍ത്ഥിക്കപ്പെടുന്നവനത്രെ.
തഫ്സീർ : 108-112
View