arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
ത്വാഹാ മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 135 – വിഭാഗം (റുകുഅ്) 8

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
طه﴿١﴾
share
طه ത്വാഹാ
20:1"ത്വാ- ഹാ".
مَآ أَنزَلْنَا عَلَيْكَ ٱلْقُرْءَانَ لِتَشْقَىٰٓ﴿٢﴾
share
مَا أَنزَلْنَا നാം അവതരിപ്പിച്ചിട്ടില്ല عَلَيْكَ നിനക്കു الْقُرْآنَ ഖുര്‍ആനെ لِتَشْقَىٰ നീ ക്ലേശിക്കുവാന്‍, വിഷമിക്കുവാന്‍.
20:2(നബിയേ), നീ ക്ലേശിക്കുവാന്‍വേണ്ടി നിനക്കു നാം ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടില്ല;
إِلَّا تَذْكِرَةًۭ لِّمَن يَخْشَىٰ﴿٣﴾
share
إِلَّا പക്ഷെ, അല്ലാതെ, ഒഴികെ تَذْكِرَةً ഉപദേശമായിട്ടു, സ്മരണയായിട്ടു لِّمَن يَخْشَىٰ ഭയപ്പെടുന്നവര്‍ക്കു.
20:3പക്ഷേ, ഭയപ്പെടുന്നവര്‍ക്കു ഒരു ഉപദേശമായിട്ടത്രെ (അവതരിപ്പിച്ചതു);-
تَنزِيلًۭا مِّمَّنْ خَلَقَ ٱلْأَرْضَ وَٱلسَّمَـٰوَٰتِ ٱلْعُلَى﴿٤﴾
share
تَنزِيلًا അവതരിപ്പിക്കല്‍, അവതരിപ്പിക്കപ്പെടല്‍ مِّمَّنْ خَلَقَ സൃഷ്ടിച്ചവന്റെ പക്കല്‍ നിന്നു الْأَرْضَ ഭൂമിയെ وَالسَّمَاوَاتِ ആകാശങ്ങളേയും الْعُلَى ഉന്നതങ്ങളായ, മീതെയുള്ളതായ.
20:4ഭൂമിയും, ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്റെ അടുക്കല്‍നിന്ന് അവതരിപ്പിച്ചതത്രെ.
തഫ്സീർ : 1-4
View   
ٱلرَّحْمَـٰنُ عَلَى ٱلْعَرْشِ ٱسْتَوَىٰ﴿٥﴾
share
الرَّحْمَـٰنُ പരമകാരുണികന്‍ عَلَى الْعَرْشِ അര്‍ശില്‍, സിംഹാസനത്തില്‍ اسْتَوَىٰ ആരോഹണം ചെയ്തിരിക്കുന്നു.
20:5പരമകാരുണികനായുള്ളവന്‍ "അര്‍ശി"ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തിരിക്കുന്നു.
لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ ٱلثَّرَىٰ﴿٦﴾
share
لَهُ അവന്റേതാണു, അവന്നാണു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَمَا بَيْنَهُمَا രണ്ടിനുമിടയിലുള്ളതും وَمَا تَحْتَ താഴെയുള്ളതും, ചുവട്ടിലുള്ളതും الثَّرَىٰ മണ്ണിന്റെ.
20:6അവന്റേതാണ്, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും, അവ രണ്ടിനുമിടയിലുള്ളതും, മണ്ണിന്റെ അടിയിലുള്ളതും (എല്ലാം).
തഫ്സീർ : 5-6
View   
وَإِن تَجْهَرْ بِٱلْقَوْلِ فَإِنَّهُۥ يَعْلَمُ ٱلسِّرَّ وَأَخْفَى﴿٧﴾
share
وَإِن تَجْهَرْ നീ ഉച്ചത്തിലാക്കുന്നുവെങ്കില്‍, ഉറക്കെ പറയുന്നുവെങ്കില്‍ بِالْقَوْلِ വാക്കിനെ, പറയുന്നതിനെ فَإِنَّهُ എന്നാല്‍ അവന്‍ يَعْلَمُ അറിയുന്നു السِّرَّ സ്വകാര്യം, രഹസ്യം وَأَخْفَى കൂടുതല്‍ ഗൂഢമായതും, അധികം മറഞ്ഞതും.
20:7നീ വാക്കു ഉച്ചത്തില്‍ പറയുന്നുവെങ്കില്‍, നിശ്ചയമായും അവന്‍ രഹസ്യവും, (അതിലും) കൂടുതല്‍ ഗുഢമായതും അറിയുന്നതാണ് (എന്നു ധരിച്ചുകൊള്ളുക).
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ﴿٨﴾
share
اللَّـهُ അല്ലാഹു, അല്ലാഹുവത്രെ لَا إِلَـٰهَ ആരാധ്യനേ ഇല്ല, ഇലാഹില്ലإِلَّا هُوَ അവനല്ലാതെ لَهُ അവന്നുണ്ടു الْأَسْمَاءُ നാമങ്ങള്‍, പേരുകള്‍ الْحُسْنَىٰ ഏറ്റവും നല്ല.
20:8അല്ലാഹുവത്രെ (അവന്‍)! അവനല്ലാതെ ആരാധ്യനേ ഇല്ല. ഏറ്റവും നല്ല നാമങ്ങള്‍ അവന്നുണ്ട്‌.
തഫ്സീർ : 7-8
View   
وَهَلْ أَتَىٰكَ حَدِيثُ مُوسَىٰٓ﴿٩﴾
share
وَهَلْ أَتَاكَ നിനക്കു വന്നിട്ടുണ്ടോ, വന്നെത്തിയിട്ടുണ്ടോ حَدِيثُ مُوسَىٰ മൂസായുടെ വര്‍ത്തമാനം, വൃത്താന്തം.
20:9(നബിയേ) മൂസായുടെ വര്‍ത്തമാനം നിനക്കു വന്നെത്തിയിട്ടുണ്ടോ?-
إِذْ رَءَا نَارًۭا فَقَالَ لِأَهْلِهِ ٱمْكُثُوٓا۟ إِنِّىٓ ءَانَسْتُ نَارًۭا لَّعَلِّىٓ ءَاتِيكُم مِّنْهَا بِقَبَسٍ أَوْ أَجِدُ عَلَى ٱلنَّارِ هُدًۭى﴿١٠﴾
share
إِذْ رَأَىٰ അദ്ദേഹം കണ്ടപ്പോള്‍ نَارًا ഒരു തീ, ഒരു അഗ്നി فَقَالَ അപ്പോള്‍ അദ്ദേഹം പറഞ്ഞു لِأَهْلِهِ തന്റെ വീട്ടുകാരോട് امْكُثُوا നിങ്ങള്‍ താമസിക്കുക, (ഇവിടെ) നില്‍ക്കുക إِنِّي നിശ്ചയമായും ഞാന്‍ آنَسْتُ ഞാന്‍ കണ്ടിരിക്കുന്നു نَارًا ഒരു തീ لَّعَلِّي آتِيكُم ഞാന്‍ നിങ്ങള്‍ക്കു കൊണ്ടുവന്നേക്കാം مِّنْهَا അതില്‍നിന്നു بِقَبَسٍ ഒരു തീക്കൊള്ളി (കത്തിചെടുത്തതു) أَوْ أَجِدُ അല്ലെങ്കില്‍ ഞാന്‍ കണ്ടെത്തിയേക്കാം, എനിക്കു കിട്ടിയേക്കും عَلَى النَّارِ തീയിങ്കല്‍, തീയിന്നടുക്കല്‍ هُدًى വല്ല വഴി കാട്ടിയേയും, മാര്‍ഗ്ഗദര്‍ശനവും.
20:10അത്യായതു: അദ്ദേഹം ഒരു തീ കണ്ടപ്പോള്‍ (സംഭവിച്ചതു): അദ്ദേഹം തന്റെ വീട്ടുകാരോടു പറഞ്ഞു: "നിങ്ങള്‍ (ഇവിടെ) നില്‍ക്കുക, ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു; ഞാന്‍ നിങ്ങള്‍ക്കു അതില്‍നിന്നു ഒരു തീക്കൊള്ളി (കത്തിച്ചെടുത്തു) കൊണ്ടുവന്നേക്കാം, അല്ലെങ്കില്‍ തീയിങ്കല്‍വെച്ചു ഒരു വഴികാട്ടിയെ കണ്ടെത്തിയേക്കാം."
തഫ്സീർ : 9-10
View   
فَلَمَّآ أَتَىٰهَا نُودِىَ يَـٰمُوسَىٰٓ﴿١١﴾
share
فَلَمَّا أَتَاهَا അങ്ങനെ അതിനടുത്തുചെന്നപ്പോള്‍ نُودِيَ അദ്ദേഹം വിളിക്കപ്പെട്ടു يَا مُوسَىٰ ഹേ മൂസാ.
20:11അങ്ങനെ, അദ്ദേഹം അതിനടുത്തു ചെന്നപ്പോള്‍, (ഇപ്രകാരം) വിളിച്ചു പറയപ്പെട്ടു: "ഹേ, മൂസാ!"-
إِنِّىٓ أَنَا۠ رَبُّكَ فَٱخْلَعْ نَعْلَيْكَ ۖ إِنَّكَ بِٱلْوَادِ ٱلْمُقَدَّسِ طُوًۭى﴿١٢﴾
share
إِنِّي നിശ്ചയമായും ഞാന്‍ أَنَا رَبُّكَ ഞാന്‍ നിന്റെ റബ്ബാണ്, ഞാനാണ് നിന്റെ റബ്ബ് فَاخْلَعْ അതുകൊണ്ടു അഴിച്ചു വെക്കുക نَعْلَيْكَ നിന്റെ രണ്ടു ചെരിപ്പുകള്‍ إِنَّكَ നിശ്ചയമായും നീ بِالْوَادِ താഴ്‌വരയിലാണ് الْمُقَدَّسِ പരിശുദ്ധമായ طُوًى ത്വുവാ എന്ന.
20:12"ഞാനത്രെ നിന്റെ റബ്ബ്! ആകയാല്‍, നീ നിന്റെ ചെരിപ്പുകള്‍ (രണ്ടും) അഴിച്ചുവെക്കുക; നിശ്ചയമായും, നീ "ത്വുവാ" എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു."
وَأَنَا ٱخْتَرْتُكَ فَٱسْتَمِعْ لِمَا يُوحَىٰٓ﴿١٣﴾
share
وَأَنَا اخْتَرْتُكَ ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു فَاسْتَمِعْ ആകയാല്‍ നീ ശ്രദ്ധിച്ചുകേള്‍ക്കുക لِمَا يُوحَىٰ വഹ്യു (ബോധനം) നല്‍കപ്പെടുന്നതിനെ.
20:13(എന്റെ ദൗത്യത്തിനും സംഭാഷണത്തിനും) ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; അതിനാല്‍, "വഹ്യു" [ബോധനം] നല്‍കപ്പെടുന്നതിനെ ശ്രദ്ധിച്ചുകേള്‍ക്കുക.
إِنَّنِىٓ أَنَا ٱللَّهُ لَآ إِلَـٰهَ إِلَّآ أَنَا۠ فَٱعْبُدْنِى وَأَقِمِ ٱلصَّلَوٰةَ لِذِكْرِىٓ﴿١٤﴾
share
إِنَّنِي നിശ്ചയമായും ഞാന്‍ أَنَا اللَّـهُ ഞാന്‍ അല്ലാഹുവാണ്, ഞാനാണു അല്ലാഹു لَا إِلَـٰهَ ഒരു ഇലാഹും (ആരാധ്യനും) ഇല്ല إِلَّا أَنَا ഞാനല്ലാതെ فَاعْبُدْنِي ആകയാല്‍ എന്നെ ആരാധിക്കുക, എനിക്കു ഇബാദത്തു ചെയ്യുക وَأَقِمِ الصَّلَاةَ നമസ്ക്കാരം നിലനിര്‍ത്തുകയും ചെയ്യുക لِذِكْرِي എന്നെ സ്മരിക്കുവാന്‍, എന്റെ ഓര്‍മ്മക്കുവേണ്ടി.
20:14"നിശ്ചയമായും, ഞാന്‍ തന്നെയാണ് അല്ലാഹു; ഞാനല്ലാതെ ആരാധ്യനേ ഇല്ല; അതുകൊണ്ടു നീ എന്നെ (മാത്രം) ആരാധിക്കുക; എന്നെ സ്മരിക്കുന്നതിനുവേണ്ടി നമസ്ക്കാരം നിലനിര്‍ത്തുകയും ചെയ്യുക.
إِنَّ ٱلسَّاعَةَ ءَاتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ كُلُّ نَفْسٍۭ بِمَا تَسْعَىٰ﴿١٥﴾
share
إِنَّ السَّاعَةَ നിശ്ചയമായും അന്ത്യസമയം (ലോകാവസാനസമയം) آتِيَةٌ വരുന്നതാണ് أَكَادُ ഞാന്‍ ആകുമാറാകും أُخْفِيهَا ഞാന്‍ അതു മറച്ചുവെക്കുവാന്‍, ഗോപ്യമാക്കുവാന്‍ لِتُجْزَىٰ പ്രതിഫലം നല്‍കപ്പെടുന്നതിനു كُلُّ نَفْسٍ ഓരോ ആള്‍ക്കും, ഓരോ ആത്മാവിനും بِمَا تَسْعَىٰ താന്‍ പരിശ്രമിക്കുന്നതിനു, അതു പരിശ്രമിക്കുന്നതിനു.
20:15"നിശ്ചയമായും, അന്ത്യസമയം വരുന്നതാകുന്നു; ഓരോ ആള്‍ക്കും താന്‍ പരിശ്രമിക്കുന്നതിനു പ്രതിഫലം നല്‍കപ്പെടുന്നതിനായി ഞാനതു ഗോപ്യമായി വെക്കുമാറാകുന്നതാണ്."
فَلَا يَصُدَّنَّكَ عَنْهَا مَن لَّا يُؤْمِنُ بِهَا وَٱتَّبَعَ هَوَىٰهُ فَتَرْدَىٰ﴿١٦﴾
share
فَلَا يَصُدَّنَّكَ അതിനാല്‍ നിന്നെ തടഞ്ഞുപോകരുതു عَنْهَا അതില്‍നിന്നു مَن لَّا يُؤْمِنُ വിശ്വസിക്കാത്തവര്‍ بِهَا അതില്‍ وَاتَّبَعَ പിന്‍പറ്റുകയും ചെയ്ത هَوَاهُ തന്റെ ഇച്ഛയെ തന്നിഷ്ടം فَتَرْدَىٰ എന്നാല്‍ നീ നാഷമടയും.
20:16"അതിനാല്‍ അതില്‍ വിശ്വസിക്കാതിരിക്കുകയും, തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്യുന്നവര്‍ അതില്‍നിന്നു നിന്നെ തടഞ്ഞു കളയാതിരുന്നുകൊള്ളട്ടെ; എന്നാല്‍, [തടഞ്ഞാല്‍] നീ നാശമടഞ്ഞുപോകും".
തഫ്സീർ : 11-16
View   
وَمَا تِلْكَ بِيَمِينِكَ يَـٰمُوسَىٰ﴿١٧﴾
share
وَمَا تِلْكَ അതെന്താണു بِيَمِينِكَ നിന്റെ വലതു കയ്യില്‍ يَا مُوسَىٰ ഹേ മൂസാ.
20:17"നിന്റെ വലതുകയ്യില്‍ എന്താണതു - മൂസാ?"
قَالَ هِىَ عَصَاىَ أَتَوَكَّؤُا۟ عَلَيْهَا وَأَهُشُّ بِهَا عَلَىٰ غَنَمِى وَلِىَ فِيهَا مَـَٔارِبُ أُخْرَىٰ﴿١٨﴾
share
قَالَ അദ്ദേഹം പറഞ്ഞു هِيَ അതു عَصَايَ എന്റെ വടിയാണ് أَتَوَكَّأُ ഞാന്‍ ഊക്കുകൊള്ളും, ബലംകൊള്ളും, ഊന്നും عَلَيْهَا അതിന്‍മേല്‍ وَأَهُشُّ ഞാന്‍ തച്ചുകൊഴിച്ചു കൊടുക്കുകയും ചെയ്യും بِهَا അതുകൊണ്ട് عَلَىٰ غَنَمِي എന്റെ ആടുകള്‍ക്ക് وَلِيَ എനിക്കുണ്ടു فِيهَا അതില്‍, അതിനാല്‍ مَآرِبُ പ്രയോജനങ്ങള്‍, ആവശ്യങ്ങള്‍ أُخْرَىٰ വേറെ ചില.
20:18അദ്ദേഹം പറഞ്ഞു: "അതു എന്റെ വടിയാകുന്നു; ഞാനതിന്മേല്‍ (ആശ്വാസത്തിനായി) ഊക്കുകൊള്ളുകയും, അതുകൊണ്ടു എന്റെ ആടുകള്‍ക്ക് (ഇല) തച്ചുകൊഴിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്; എനിക്കു അതില്‍ വേറെയും ഉപയോഗങ്ങളുണ്ട്."
قَالَ أَلْقِهَا يَـٰمُوسَىٰ﴿١٩﴾
share
قَالَ അവന്‍ പറഞ്ഞു أَلْقِهَا അതു ഇടുക يَا مُوسَىٰ ഹേ മൂസാ.
20:19അവന്‍ [അല്ലാഹു] പറഞ്ഞു: "അതുഇടുക - മൂസാ!"
فَأَلْقَىٰهَا فَإِذَا هِىَ حَيَّةٌۭ تَسْعَىٰ﴿٢٠﴾
share
فَأَلْقَاهَا അപ്പോള്‍ അദ്ദേഹം അതു ഇട്ടു فَإِذَا هِيَ അപ്പോഴതാ അതു حَيَّةٌ ഒരു പാമ്പാകുന്നു تَسْعَىٰ ഓടുന്ന, ഓടുന്നു.
20:20അങ്ങനെ, അദ്ദേഹം അതു ഇട്ടു; അപ്പോഴതാ, അതു ഓടുന്ന ഒരു പാമ്പാകുന്നു!
قَالَ خُذْهَا وَلَا تَخَفْ ۖ سَنُعِيدُهَا سِيرَتَهَا ٱلْأُولَىٰ﴿٢١﴾
share
قَالَ അവന്‍ പറഞ്ഞു خُذْهَا അതു എടുക്കുക وَلَا تَخَفْ നീ പേടിക്കേണ്ട سَنُعِيدُهَا നാമതിനെ മടക്കും, ആക്കിത്തീര്‍ക്കും سِيرَتَهَا അതിന്റെ സ്ഥിതിയില്‍, സമ്പ്രദായത്തില്‍ الْأُولَىٰ ആദ്യത്തെ.
20:21അവന്‍ [അല്ലാഹു] പറഞ്ഞു: "അതു എടുത്തുകൊള്ളുക - പേടിക്കേണ്ട! നാം അതു അതിന്റെ ആദ്യസ്ഥിതിയില്‍ (തന്നെ) ആക്കിത്തീര്‍ക്കും."
തഫ്സീർ : 17-21
View   
وَٱضْمُمْ يَدَكَ إِلَىٰ جَنَاحِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ ءَايَةً أُخْرَىٰ﴿٢٢﴾
share
وَاضْمُمْ നീ ചേര്‍ത്തു(കൂട്ടി)വെക്കുക يَدَكَ നിന്റെ കൈ إِلَىٰ جَنَاحِكَ നിന്റെ പാര്‍ശ്വ(കക്ഷ)ത്തിലേക്കു تَخْرُجْ അതു പുറത്തുവരും بَيْضَاءَ വെള്ളനിറമുള്ളതായി (മിനുങ്ങിക്കൊണ്ടു) مِنْ غَيْرِ سُوءٍ യാതൊരു ദൂഷ്യവും (കേടുപാടും) കൂടാതെ آيَةً أُخْرَىٰ മറ്റൊരു ദൃഷ്ടാന്തമായി.
20:22"നിന്റെ കൈ നിന്റെ പാര്‍ശ്വത്തിലേക്കു ചേര്‍ത്തു വെക്കുക: എന്നാലതു മറ്റൊരു ദൃഷ്ടാന്തമായിക്കൊണ്ടു - യാതൊരു ദൂഷ്യവും കൂടാതെ - വെളുത്തതായി പുറത്തുവരുന്നതാണ്;-
لِنُرِيَكَ مِنْ ءَايَـٰتِنَا ٱلْكُبْرَى﴿٢٣﴾
share
لِنُرِيَكَ നിനക്കു നാം കാട്ടിത്തരുവാന്‍ വേണ്ടി مِنْ آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നു (ചിലതു) الْكُبْرَى വലിയതായ, വമ്പിച്ച.
20:23"നമ്മുടെ വലിയ ദൃഷ്ടാന്തങ്ങളില്‍നിന്നു (ചിലതു) നിനക്കു കാണിച്ചു തരുവാന്‍വേണ്ടിയത്രെ (അതു).
ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ﴿٢٤﴾
share
اذْهَبْ നീ പോകുക إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്ക് إِنَّهُ നിശ്ചയമായും അവന്‍ طَغَىٰ അതിക്രമിയായിരിക്കുന്നു, അതിരുകവിഞ്ഞിരിക്കുന്നു, അക്രമം മുഴുത്തിരിക്കുന്നു.
20:24"നീ ഫിര്‍ഔന്റെ അടുക്കലേക്കു പോകുക; നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുകയാണ്."
തഫ്സീർ : 22-24
View   
قَالَ رَبِّ ٱشْرَحْ لِى صَدْرِى﴿٢٥﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്റെ റബ്ബേ, രക്ഷിതാവേ اشْرَحْ വികസിപ്പിച്ചു, (വിശാലപ്പെടുത്തി) തരേണമേ لِي എനിക്കു صَدْرِي എന്റെ നെഞ്ചു (ഹൃദയം).
20:25അദ്ദേഹം പറഞ്ഞു: "എന്റെ റബ്ബേ! എന്റെ നെഞ്ചു [ഹൃദയം] എനിക്കു നീ വിശാലപ്പെടുത്തിത്തരേണമേ!
وَيَسِّرْ لِىٓ أَمْرِى﴿٢٦﴾
share
وَيَسِّرْ لِي എനിക്കു എളുപ്പമാക്കിത്തരികയും വേണമേ أَمْرِي എന്റെ കാര്യം.
20:26"എന്റെ കാര്യം എനിക്കു എളുപ്പമാക്കിത്തരുകയും ചെയ്യേണമേ!
وَٱحْلُلْ عُقْدَةًۭ مِّن لِّسَانِى﴿٢٧﴾
share
وَاحْلُلْ അഴിച്ചുതരുകയും വേണമേ عُقْدَةً കെട്ടു مِّن لِّسَانِي എന്റെ നാവില്‍നിന്നു.
20:27"എന്റെ നാവില്‍നിന്നും നീ കെട്ടഴിച്ചു തരുകയും ചെയ്യേണമേ!-
يَفْقَهُوا۟ قَوْلِى﴿٢٨﴾
share
يَفْقَهُوا അവര്‍ ഗ്രഹിച്ചുകൊള്ളും قَوْلِي എന്റെ വാക്കു, ഞാന്‍ പറയുന്നതു.
20:28"എന്നാലവര്‍ [ജനങ്ങള്‍] എന്റെ വാക്കു ഗ്രഹിച്ചു കൊള്ളും.
وَٱجْعَل لِّى وَزِيرًۭا مِّنْ أَهْلِى﴿٢٩﴾
share
وَاجْعَل لِّي എനിക്കു നിശ്ചയിച്ചു (ഏര്‍പ്പെടുത്തി) തരികയും ചെയ്യേണമേ وَزِيرًا ഒരു സഹായകനെ مِّنْ أَهْلِي എന്റെ സ്വന്തക്കാരില്‍ നിന്നു, കുടുംബത്തില്‍ നിന്നു.
20:29"എന്റെ സ്വന്തക്കാരില്‍നിന്നു എനിക്കൊരു "വസീറി"നെ! [സഹായകനെ] നീ നിശ്ചയിച്ചു തരുകയും വേണമേ!-
هَـٰرُونَ أَخِى﴿٣٠﴾
share
هَارُونَ അതായതു ഹാറൂനെ أَخِي എന്റെ സഹോദരന്‍.
20:30"അതായതു, എന്റെ സഹോദരന്‍ ഹാറൂനെ.
ٱشْدُدْ بِهِۦٓ أَزْرِى﴿٣١﴾
share
اشْدُدْ ِ ഉറപ്പിച്ചു (ബലപ്പെടുത്തി) തരണം بِه അവനെക്കൊണ്ടു അവന്‍ മൂലം أَزْرِي എന്റെ മുതുകിനെ (ശക്തിയെ).
20:31"അവനെക്കൊണ്ടു എന്റെ ശക്തി നീ ഉറപ്പിച്ചു തരേണമേ!
وَأَشْرِكْهُ فِىٓ أَمْرِى﴿٣٢﴾
share
وَأَشْرِكْهُ അവനെ പങ്കു ചേര്‍ക്കുകയും വേണമേ فِي أَمْرِي എന്റെ കാര്യത്തില്‍.
20:32"എന്റെ (കൃത്യനിര്‍വ്വഹണ) കാര്യത്തില്‍ അവനേയും പങ്കുചേര്‍ത്തു തരേണമേ!
كَىْ نُسَبِّحَكَ كَثِيرًۭا﴿٣٣﴾
share
كَيْ نُسَبِّحَكَ ഞങ്ങള്‍ നിനക്കു തസ്ബീഹു ചെയ്‌വാന്‍വേണ്ടി, പ്രകീര്‍ത്തനം നടത്തുവാന്‍, പരിശുദ്ധിയെ കീര്‍ത്തനം ചെയ്‌വാന്‍ സ്തോത്രകീർത്തനം ചെയ്‌വാന്‍ كَثِيرًا വളരെ, ധാരാളം.
20:33ഞങ്ങള്‍ നിനക്കു സ്തോത്രകീര്‍ത്തനം ധാരാളമായി ചെയ്‌വാനും
وَنَذْكُرَكَ كَثِيرًا﴿٣٤﴾
share
وَنَذْكُرَكَ ഞങ്ങള്‍ നിന്നെ സ്മരിക്കുക (ഓര്‍ക്കുക) യും ചെയ്‌വാന്‍ كَثِيرًا അധികം, ധാരാളം.
20:34"ഞങ്ങള്‍ നിന്നെ അധികമായി സ്മരിക്കുവാനും വേണ്ടിയാകുന്നു (അതു).
إِنَّكَ كُنتَ بِنَا بَصِيرًۭا﴿٣٥﴾
share
إِنَّكَ നിശ്ചയമായും നീ كُنتَ നീ ആകുന്നു, ആയിരിക്കുന്നു بِنَا ഞങ്ങളെപ്പറ്റി, ഞങ്ങളെ بَصِيرًا കാണുന്നവന്‍, കണ്ടറിയുന്നവന്‍.
20:35നിശ്ചയമായും, നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു."
തഫ്സീർ : 25-35
View   
قَالَ قَدْ أُوتِيتَ سُؤْلَكَ يَـٰمُوسَىٰ﴿٣٦﴾
share
قَالَ അവന്‍ പറഞ്ഞു قَدْ أُوتِيتَ തീര്‍ച്ചയായും നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു سُؤْلَكَ നീ ചോദിച്ചതു, നിന്റെ ചോദ്യം يَا مُوسَىٰ ഹേ മൂസാ.
20:36അവന്‍ പറഞ്ഞു: "മൂസാ! നീ ചോദിച്ചതു നിനക്കു നല്‍കപ്പെട്ടിരിക്കുന്നു.
وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَىٰٓ﴿٣٧﴾
share
وَلَقَدْ مَنَنَّا തീര്‍ച്ചയായും നാം അനുഗ്രഹം ചെയ്തിട്ടുമുണ്ട് عَلَيْكَ നിനക്കു, നിന്റെമേല്‍ مَرَّةً أُخْرَىٰ മറ്റൊരു പ്രാവശ്യം.
20:37തീര്‍ച്ചയായും, മറ്റൊരു പ്രാവശ്യവും നാം നിനക്കു അനുഗ്രഹം ചെയ്തു തന്നിട്ടുണ്ട്:-
إِذْ أَوْحَيْنَآ إِلَىٰٓ أُمِّكَ مَا يُوحَىٰٓ﴿٣٨﴾
share
إِذْ أَوْحَيْنَا നാം ബോധനം നല്‍കിയപ്പോള്‍, അറിയിച്ചപ്പോള്‍ إِلَىٰ أُمِّكَ നിന്റെ മാതാവിനു (ഉമ്മാക്കു) مَا يُوحَىٰ ബോധനം നല്‍കപ്പെടേണ്ടതു.
20:38അതായതു: നിന്റെ മാതാവിനു ബോധനം നല്‍കപ്പെടേണ്ടതും നാം ബോധനം നല്‍കിയപ്പോള്‍:-
أَنِ ٱقْذِفِيهِ فِى ٱلتَّابُوتِ فَٱقْذِفِيهِ فِى ٱلْيَمِّ فَلْيُلْقِهِ ٱلْيَمُّ بِٱلسَّاحِلِ يَأْخُذْهُ عَدُوٌّۭ لِّى وَعَدُوٌّۭ لَّهُۥ ۚ وَأَلْقَيْتُ عَلَيْكَ مَحَبَّةًۭ مِّنِّى وَلِتُصْنَعَ عَلَىٰ عَيْنِىٓ﴿٣٩﴾
share
أَنِ اقْذِفِيهِ നീ അവനെ ഇട്ടേക്കണമെന്നു فِي التَّابُوتِ പെട്ടിയില്‍ فَاقْذِفِيهِ എന്നിട്ടു അതിനെ (അവനെ) ഇട്ടേക്കുക فِي الْيَمِّ നദിയില്‍, സമുദ്രത്തില്‍ (ജലാശയത്തില്‍) فَلْيُلْقِهِ എന്നിട്ടു ഇട്ടുകൊള്ളട്ടെ الْيَمُّ നദി, സമുദ്രം بِالسَّاحِلِ കരയില്‍, തീരത്തു يَأْخُذْهُ അവനെ എടുത്തുകൊള്ളും عَدُوٌّ لِّي എനിക്കുള്ള ഒരു ശത്രു وَعَدُوٌّ لَّهُ അവന്നും ശത്രു(വായ) وَأَلْقَيْتُ ഞാന്‍ ഇടുകയും ചെയ്തു (നല്‍കി) عَلَيْكَ നിനക്കു, നിന്റെ മേല്‍ مَحَبَّةً ഒരു സ്നേഹം مِّنِّي എന്റെ പക്കല്‍നിന്നുള്ള وَلِتُصْنَعَ നീ വളര്‍ത്തിയുണ്ടാക്കപ്പെടുവാനും, നിന്നെ പരിപാലിച്ചു കൊണ്ടുവരുവാനും عَلَىٰ عَيْنِي എന്റെ ദൃഷ്ടിയില്‍, എന്റെ നോട്ടത്തില്‍ (പ്രത്യേക പരിഗണനയില്‍).
20:39(എന്നുവെച്ചാല്‍) "നീ അവനെ പെട്ടിയിലിട്ടു നദിയില്‍ ഇട്ടേക്കുക:- എന്നിട്ട്, നദി അവനെ കരയിലിട്ടുകൊള്ളട്ടെ - എനിക്കു ശത്രുവും, അവനു ശത്രുവുമായുള്ള ഒരാള്‍ അവനെ എടുത്തുകൊള്ളും" എന്നു. എന്റെ പക്കല്‍നിന്നുള്ള ഒരു സ്നേഹം നിന്റെ മേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു; എന്റെ നോട്ടത്തിലായി, നിന്നെ (വളര്‍ത്തി) ഉണ്ടാക്കുവാന്‍വേണ്ടിയുമാണ് (അതെല്ലാം).
തഫ്സീർ : 36-39
View   
إِذْ تَمْشِىٓ أُخْتُكَ فَتَقُولُ هَلْ أَدُلُّكُمْ عَلَىٰ مَن يَكْفُلُهُۥ ۖ فَرَجَعْنَـٰكَ إِلَىٰٓ أُمِّكَ كَىْ تَقَرَّ عَيْنُهَا وَلَا تَحْزَنَ ۚ وَقَتَلْتَ نَفْسًۭا فَنَجَّيْنَـٰكَ مِنَ ٱلْغَمِّ وَفَتَنَّـٰكَ فُتُونًۭا ۚ فَلَبِثْتَ سِنِينَ فِىٓ أَهْلِ مَدْيَنَ ثُمَّ جِئْتَ عَلَىٰ قَدَرٍۢ يَـٰمُوسَىٰ﴿٤٠﴾
share
إِذْ تَمْشِي നടന്നുവരുന്ന സന്ദര്‍ഭം أُخْتُكَ നിന്റെ സഹോദരി فَتَقُولُ എന്നിട്ടു അവള്‍ പറയുന്നു هَلْ أَدُلُّكُمْ നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചുതരട്ടെയോ عَلَىٰ مَن ഒരാളെപ്പറ്റി يَكْفُلُهُ അവനെ ഏറ്റെടുക്കുന്ന فَرَجَعْنَاكَ അങ്ങനെ നിന്നെ നാം മടക്കി إِلَىٰ أُمِّكَ നിന്റെ മാതാവിങ്കലേക്കു, ഉമ്മയിലേക്കു كَيْ تَقَرَّ കുളുര്‍ക്കുവാന്‍ (സന്തോഷത്താല്‍) عَيْنُهَا അവളുടെ കണ്ണു وَلَا تَحْزَنَ അവള്‍ വ്യസനിക്കാതിരിക്കുവാനും وَقَتَلْتَ നീ കൊല്ലുകയും ചെയ്തു نَفْسًا ഒരാളെ, ഒരു ദേഹത്തെ فَنَجَّيْنَاكَ എന്നിട്ടു നിന്നെ നാം രക്ഷപ്പെടുത്തി مِنَ الْغَمِّ ദുഃഖത്തില്‍നിന്നു وَفَتَنَّاكَ നിന്നെ നാം പരീക്ഷണം നടത്തുകയും ചെയ്തു فُتُونًا പല പരീക്ഷണങ്ങള്‍ فَلَبِثْتَ അങ്ങനെ നീ താമസിച്ചു سِنِينَ കുറെ കൊല്ലങ്ങള്‍ فِي أَهْلِ مَدْيَنَ മദ്യന്‍കാരില്‍ (അവരുടെ കൂട്ടത്തില്‍) ثُمَّ جِئْتَ പിന്നെ നീ വന്നു عَلَىٰ قَدَرٍ ഒരു നിശ്ചയപ്രകാരം, കണക്കനുസരിച്ചു, യോഗ്യതയോടെ يَا مُوسَىٰ ഹേ, മൂസാ.
20:40നിന്റെ സഹോദരി നടന്നുവരികയും, എന്നിട്ടു: "ഇവനെ ഏറ്റെടുക്കത്തക്ക ഒരാളെക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്കു അറിയിച്ചു തരട്ടയോ?" എന്നു പറയുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക)! അങ്ങനെ, നിന്റെ മാതാവിങ്കലേക്കു - അവള്‍ കണ്ണുകുളുര്‍ക്കുവാനും, വ്യസനിക്കാതിരിക്കുവാനുംവേണ്ടി - നിന്നെ നാം മടക്കിക്കൊണ്ടുവന്നു. നീ ഒരാളെ കൊല്ലുകയുണ്ടായി; എന്നിട്ടു: (ആ) ദുഃഖത്തില്‍നിന്നു നിന്നെ നാം രക്ഷപ്പെടുത്തി; പല (വിധ) പരീക്ഷണങ്ങളും നിന്നെ നാം പരീക്ഷിക്കുകയും ചെയ്തു; അങ്ങനെ നീ മദ്യന്‍കാരുടെ കൂട്ടത്തില്‍ കുറേ കൊല്ലങ്ങള്‍ താമസിച്ചു; പിന്നെ, ഒരു നിശ്ചയപ്രകാരം നീ (ഇതാ) വന്നിരിക്കുന്നു - ഹേ, മൂസാ!
وَٱصْطَنَعْتُكَ لِنَفْسِى﴿٤١﴾
share
وَاصْطَنَعْتُكَ നിന്നെ നാം തിരഞ്ഞെടുത്തുണ്ടാക്കുകയും ചെയ്തു (പ്രത്യേക പരിഗണനയോടെ വളര്‍ത്തി) لِنَفْسِي എനിക്കു സ്വന്തമായി, എന്റെ സ്വന്തം കാര്യത്തിനു.
20:41എന്റെ സ്വന്തം കാര്യത്തിനു [ദൗത്യത്തിനു] വേണ്ടി ഞാന്‍ നിന്നെ തിരഞ്ഞെടുത്തുണ്ടാക്കിയിരിക്കുകയാണ്."
തഫ്സീർ : 40-41
View   
ٱذْهَبْ أَنتَ وَأَخُوكَ بِـَٔايَـٰتِى وَلَا تَنِيَا فِى ذِكْرِى﴿٤٢﴾
share
اذْهَبْ നീ പോകുക أَنتَ നീ وَأَخُوكَ നിന്റെ സഹോദരനും بِآيَاتِي എന്റെ ദൃഷ്ടാന്തങ്ങളും കൊണ്ടു وَلَا تَنِيَا നിങ്ങള്‍ രണ്ടാളും അമാന്തിക്കരുത്, പിന്നോക്കമാകരുത് فِي ذِكْرِي എന്നെ സ്മരിക്കുന്നതില്‍, ഓര്‍ക്കുന്നതില്‍.
20:42"നീയും, നിന്റെ സഹോദരനും എന്റെ ദൃഷ്ടാന്തങ്ങളുമായി പോകുക; എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്.
ٱذْهَبَآ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ﴿٤٣﴾
share
اذْهَبَا രണ്ടാളും പോകുക إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്ക് إِنَّهُ നിശ്ചയാമായും അവന്‍ طَغَىٰ അതിക്രമിയായി, അതിരുവിട്ടിരിക്കുന്നു.
20:43നിങ്ങള്‍ (രണ്ടുപേരും) ഫിര്‍ഔന്റെ അടുക്കലേക്കു പോയിക്കൊള്ളുക; നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുന്നു;
فَقُولَا لَهُۥ قَوْلًۭا لَّيِّنًۭا لَّعَلَّهُۥ يَتَذَكَّرُ أَوْ يَخْشَىٰ﴿٤٤﴾
share
فَقُولَا എന്നിട്ടു നിങ്ങള്‍ പറയുവിന്‍ لَهُ അവനോടു قَوْلًا لَّيِّنًا സൗമ്യമുള്ള (മയമുള്ള) വാക്കു لَّعَلَّهُ അവന്‍ ആയേക്കാം يَتَذَكَّرُ ചിന്തിക്കും, ഉപദേശം സ്വീകരിക്കും أَوْ يَخْشَىٰ അല്ലെങ്കില്‍ പേടിക്കും (പേടിച്ചേക്കാം).
20:44എന്നിട്ടു, നിങ്ങള്‍ അവനോട് സൗമ്യമായ വാക്കു പറയുക; അവന്‍ ഉപദേശം സ്വീകരിക്കുകയോ, അല്ലാത്തപക്ഷം ഭയപ്പെടുകയോ, ചെയ്തേക്കാം."
قَالَا رَبَّنَآ إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَآ أَوْ أَن يَطْغَىٰ﴿٤٥﴾
share
قَالَا അവര്‍ (രണ്ടാളും) പറഞ്ഞു رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّنَا നിശ്ചയമായും ഞങ്ങള്‍ نَخَافُ ഞങ്ങള്‍ ഭയപ്പെടുന്നു أَن يَفْرُطَ അവന്‍ അവിവേകം ചെയ്യുന്നതു, അതിരു കവിയുന്നതു عَلَيْنَا ഞങ്ങളുടെ മേല്‍, ഞങ്ങളോടു أَوْ أَن يَطْغَىٰ അല്ലെങ്കില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നതു.
20:45അവര്‍ പറഞ്ഞു: "ഞങ്ങളുടെ റബ്ബേ! അവന്‍ ഞങ്ങളുടെ മേല്‍ അവിവേകം പ്രവര്‍ത്തിക്കുകയോ, അതിക്രമിക്കുകയോ ചെയ്തു കളയുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു."
قَالَ لَا تَخَافَآ ۖ إِنَّنِى مَعَكُمَآ أَسْمَعُ وَأَرَىٰ﴿٤٦﴾
share
قَالَ അവന്‍ പറഞ്ഞു لَا تَخَافَا നിങ്ങള്‍ (രണ്ടാളും) ഭയപ്പെടേണ്ട إِنَّنِي നിശ്ചയമായും ഞാന്‍ مَعَكُمَا നിങ്ങളുടെ കൂടെയുണ്ട് أَسْمَعُ ഞാന്‍ കേള്‍ക്കും وَأَرَىٰ ഞാന്‍ കാണുകയും ചെയ്യും.
20:46അവന്‍ [അല്ലാഹു] പറഞ്ഞു: "നിങ്ങള്‍ പേടിക്കേണ്ട! നിശ്ചയമായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്;- ഞാന്‍ കേള്‍ക്കുകയും, കാണുകയും ചെയ്യും."
തഫ്സീർ : 42-46
View   
فَأْتِيَاهُ فَقُولَآ إِنَّا رَسُولَا رَبِّكَ فَأَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ وَلَا تُعَذِّبْهُمْ ۖ قَدْ جِئْنَـٰكَ بِـَٔايَةٍۢ مِّن رَّبِّكَ ۖ وَٱلسَّلَـٰمُ عَلَىٰ مَنِ ٱتَّبَعَ ٱلْهُدَىٰٓ﴿٤٧﴾
share
فَأْتِيَاهُ എനി നിങ്ങള്‍ അവന്റെ അടുക്കല്‍ ചെല്ലുക فَقُولَا എന്നിട്ടു നിങ്ങള്‍ പറയുക إِنَّا നിശ്ചയമായും ഞങ്ങള്‍ رَسُولَا رَبِّكَ നിന്റെ റബ്ബിന്റെ (രണ്ടു) ദൂതന്‍മാരാണ് فَأَرْسِلْ അതുകൊണ്ട് വിട്ടയക്കണം, അയക്കുക مَعَنَا ഞങ്ങളുടെ കൂടെ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ وَلَا تُعَذِّبْهُمْ നീ അവരെ ശിക്ഷിക്കരുത്, യാതന അനുഭവിപ്പിക്കരുത് قَدْ جِئْنَاكَ നിശ്ചയമായും ഞങ്ങള്‍ നിന്റെ അടുക്കല്‍ വന്നിരിക്കുന്നു بِآيَةٍ ദൃഷ്ടാന്തവുംകൊണ്ട് مِّن رَّبِّكَ നിന്റെ റബ്ബിന്റെ പക്കല്‍നിന്ന് وَالسَّلَامُ ശാന്തി, സമാധാനം രക്ഷ عَلَىٰ مَنِ اتَّبَعَ പിന്‍തുടര്‍ന്നവര്‍ക്കാണ് الْهُدَىٰ സന്‍മാര്‍ഗ്ഗം.
20:47എനി, നിങ്ങള്‍ അവന്റെ അടുക്കല്‍ ചെന്നിട്ടു പറയണം: "ഞങ്ങള്‍ നിന്റെ റബ്ബിന്റെ ദൂതന്‍മാരാണ്; അതുകൊണ്ട് ഇസ്രാഈല്‍ സന്തതികളെ നീ ഞങ്ങളുടെ കൂടെ വിട്ടയച്ചുതരണം; നീ അവരെ യാതന ഏല്‍പിക്കരുത്;- നിന്റെ റബ്ബിന്റെ പക്കല്‍നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടത്രെ ഞങ്ങള്‍ നിന്റെ അടുക്കല്‍ വന്നിട്ടുള്ളത്. സമാധാനശാന്തി [രക്ഷ], സന്‍മാര്‍ഗ്ഗത്തെ പിന്‍തുടര്‍ന്നവര്‍ക്കായിരിക്കും.
إِنَّا قَدْ أُوحِىَ إِلَيْنَآ أَنَّ ٱلْعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ﴿٤٨﴾
share
إِنَّا നിശ്ചയമായും قَدْ أُوحِيَ ഞങ്ങള്‍ വഹ്യ് നല്‍കപ്പെട്ടിട്ടുണ്ട്, ബോധനം നല്‍കപ്പെട്ടിട്ടുണ്ട് إِلَيْنَا ഞങ്ങള്‍ക്കു أَنَّ الْعَذَابَ നിശ്ചയമായും ശിക്ഷ عَلَىٰ مَن كَذَّبَ കളവാക്കിയവര്‍ക്കാണ് وَتَوَلَّىٰ പിന്മാറുകയും ചെയ്തു.
20:48നിശ്ചയമായും ഞങ്ങള്‍ക്കു "വഹ്യു" [ബോധനം] നല്‍കപ്പെട്ടിരിക്കുന്നു: വ്യാജമാക്കി പിന്‍മാറിക്കളയുന്നവര്‍ക്കാണ് ശിക്ഷയുള്ളതെന്നു.
തഫ്സീർ : 47-48
View   
قَالَ فَمَن رَّبُّكُمَا يَـٰمُوسَىٰ﴿٤٩﴾
share
قَالَ അവന്‍ പറഞ്ഞു, ചോദിച്ചു فَمَن എന്നാല്‍ ആരാണ് رَّبُّكُمَا നിങ്ങള്‍ രണ്ടാളുടെ റബ്ബ് يَا مُوسَىٰ ഹേ മൂസാ.
20:49അവന്‍ ചോദിച്ചു: "എന്നാല്‍ നിങ്ങളുടെ (രണ്ടാളുടെയും) റബ്ബ് ആരാകുന്നു - ഹേ, മൂസാ!?"
قَالَ رَبُّنَا ٱلَّذِىٓ أَعْطَىٰ كُلَّ شَىْءٍ خَلْقَهُۥ ثُمَّ هَدَىٰ﴿٥٠﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبُّنَا ഞങ്ങളുടെ റബ്ബ് الَّذِي أَعْطَىٰ കൊടുത്തിട്ടുള്ളവനാണു, നല്‍കിയവനാണ് كُلَّ شَيْءٍ എല്ലാ വസ്തുവിനും خَلْقَهُ അതിന്റെ സൃഷ്ടി, പ്രകൃതി, പ്രകൃതരൂപം ثُمَّ പിന്നെ, അനന്തരം هَدَىٰ മാര്‍ഗ്ഗദര്‍ശനം നല്‍കി.
20:50അദ്ദേഹം [മൂസാ] പറഞ്ഞു: "ഞങ്ങളുടെ റബ്ബ്, എല്ലാവസ്തുവിനും അതതിന്റെ സൃഷ്ടി [പ്രകൃതരൂപം] കൊടുക്കുകയും, അനന്തരം (വേണ്ടുന്ന) മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്തവനാകുന്നു."
തഫ്സീർ : 49-50
View   
قَالَ فَمَا بَالُ ٱلْقُرُونِ ٱلْأُولَىٰ﴿٥١﴾
share
قَالَ അവന്‍ പറഞ്ഞു فَمَا എന്നാലെന്താണ് بَالُ الْقُرُونِ തലമുറകളുടെ നില الْأُولَىٰ പൂര്‍വ്വികന്‍മാരായ, മുന്‍കഴിഞ്ഞ.
20:51അവന്‍ ചോദിച്ചു: "(ശരി) എന്നാല്‍, മുന്‍തലമുറകളുടെ നില എന്താണ്?"
قَالَ عِلْمُهَا عِندَ رَبِّى فِى كِتَـٰبٍۢ ۖ لَّا يَضِلُّ رَبِّى وَلَا يَنسَى﴿٥٢﴾
share
قَالَ അദ്ദേഹം പറഞ്ഞു عِلْمُهَا അവയെ സംബന്ധിച്ച അറിവു, അവയുടെ വിവരം عِندَ رَبِّي എന്റെ റബ്ബിന്റെ അടുക്കലാണ് فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍, ഒരു രേഖയില്‍ (രേഖപ്പെട്ടിരിക്കുകയാണ്) لَّا يَضِلُّ പിഴച്ചുപോകയില്ല رَبِّي എന്റെ റബ്ബ് وَلَا يَنسَى അവന്‍ മറക്കുകയുമില്ല.
20:52അദ്ദേഹം പറഞ്ഞു: "അവയെ സംബന്ധിച്ചുള്ള അറിവു എന്റെ റബ്ബിന്റെ അടുക്കല്‍ ഒരു ഗ്രന്ഥത്തിലുണ്ട്;- എന്റെ റബ്ബ് പിഴച്ചുപോകയില്ല, അവന്‍ മറന്നുപോകയുമില്ല."
തഫ്സീർ : 51-52
View   
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًۭا وَسَلَكَ لَكُمْ فِيهَا سُبُلًۭا وَأَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَأَخْرَجْنَا بِهِۦٓ أَزْوَٰجًۭا مِّن نَّبَاتٍۢ شَتَّىٰ﴿٥٣﴾
share
الَّذِي യാതൊരുവന്‍ جَعَلَ അവന്‍ ആക്കി لَكُمُ നിങ്ങള്‍ക്കു الْأَرْضَ ഭൂമിയെ مَهْدًا തൊട്ടില്‍, വിരുപ്പ് وَسَلَكَ لَكُمْ നിങ്ങള്‍ക്കു ഏര്‍പ്പെടുത്തിത്തരുകയും ചെയ്തു فِيهَا അതില്‍ سُبُلًا വഴികളെ وَأَنزَلَ ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം (മഴ) فَأَخْرَجْنَا എന്നിട്ടു നാം പുറപ്പെടുവിച്ചു بِهِ അതുകൊണ്ടു, അതിനാല്‍ أَزْوَاجًا പല ഇണകളെ, ഇനങ്ങളെ, ജാതികളെ مِّن نَّبَاتٍ സസ്യങ്ങളില്‍ നിന്നു شَتَّىٰ വിഭിന്നമായ, വിവിധമായ.
20:53ഭൂമിയെ നിങ്ങള്‍ക്കു തൊട്ടിലാക്കിത്തരികയും, അതില്‍ നിങ്ങള്‍ക്കു (പലവിധ) വഴികള്‍ ഏര്‍പ്പെടുത്തിത്തരികയും, ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കിത്തരികയും ചെയ്തിട്ടുള്ളവനത്രെ (അവന്‍). എന്നിട്ട്, അതുമൂലം നാം [അല്ലാഹു] വിഭിന്നങ്ങളായ സസ്യങ്ങളില്‍നിന്നും പല ഇണകള്‍ [ജാതികള്‍] ഉല്‍പാദിപ്പിച്ചിരിക്കുന്നു.
كُلُوا۟ وَٱرْعَوْا۟ أَنْعَـٰمَكُمْ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّأُو۟لِى ٱلنُّهَىٰ﴿٥٤﴾
share
كُلُوا നിങ്ങള്‍ തിന്നുകൊള്ളുവിന്‍ وَارْعَوْا മേയ്ക്കുകയും ചെയ്യുവിന്‍ أَنْعَامَكُمْ നിങ്ങളുടെ കന്നുകാലികളെ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّأُولِي النُّهَىٰ ബുദ്ധിമാന്‍മാര്‍ക്ക്.
20:54(മനുഷ്യരേ) നിങ്ങള്‍ തിന്നുകൊള്ളുക! നിങ്ങളുടെ കന്നുകാലികളെ മേയിക്കുകയും ചെയ്യുക! നിശ്ചയമായും, അതില്‍ ബുദ്ധിമാന്‍മാര്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
مِنْهَا خَلَقْنَـٰكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ﴿٥٥﴾
share
مِنْهَا അതില്‍ നിന്നു خَلَقْنَاكُمْ നിങ്ങളെ നാം സൃഷ്ടിച്ചു وَفِيهَا അതില്‍ തന്നെ نُعِيدُكُمْ നിങ്ങളെ നാം മടക്കുന്നു وَمِنْهَا അതില്‍നിന്നു തന്നെ نُخْرِجُكُمْ നിങ്ങളെ പുറത്തുകൊണ്ടുവരുന്നു (ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു) تَارَةً أُخْرَىٰ മറ്റൊരു പ്രാവശ്യം.
20:55അതില്‍ [ഭൂമിയില്‍] നിന്നുതന്നെ നിങ്ങളെ നാം സൃഷ്ടിച്ചു, അതില്‍തന്നെ നിങ്ങളെ നാം മടക്കുന്നു, അതില്‍ നിന്നുതന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്തുകൊണ്ടുവരുകയും ചെയ്യും.
തഫ്സീർ : 53-55
View   
وَلَقَدْ أَرَيْنَـٰهُ ءَايَـٰتِنَا كُلَّهَا فَكَذَّبَ وَأَبَىٰ﴿٥٦﴾
share
وَلَقَدْ തീര്‍ച്ചയായും നാം أَرَيْنَاهُ അവനു കാണിച്ചുകൊടുത്തു آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ كُلَّهَا അതെല്ലാം فَكَذَّبَ എന്നിട്ടു അവര്‍ വ്യാജമാക്കി وَأَبَىٰ അവന്‍ വിസമ്മതിക്കുകയും ചെയ്തു (കൂട്ടാക്കിയില്ല).
20:56അവനു [ഫിര്‍ഔനിനു] നാം നമ്മുടെ ദൃഷ്താന്തങ്ങളെല്ലാം തീര്‍ച്ചയായും കാണിച്ചുകൊടുത്തു; എന്നിട്ടും, അവന്‍ വ്യാജമാക്കുകയും വിസമ്മതിക്കുകയും ചെയ്തു.
قَالَ أَجِئْتَنَا لِتُخْرِجَنَا مِنْ أَرْضِنَا بِسِحْرِكَ يَـٰمُوسَىٰ﴿٥٧﴾
share
قَالَ അവന്‍ പറഞ്ഞു أَجِئْتَنَا നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ لِتُخْرِجَنَا ഞങ്ങളെ പുറത്താക്കുവാന്‍ مِنْ أَرْضِنَا ഞങ്ങളുടെ ഭൂമിയില്‍ (നാട്ടില്‍) നിന്നു بِسِحْرِكَ നിന്റെ ജാലവിദ്യകൊണ്ടു يَا مُوسَىٰ ഹേ മൂസാ.
20:57അവന്‍ (മൂസായോടു) പറഞ്ഞു: "ഞങ്ങളുടെ നാട്ടില്‍നിന്നു നിന്റെ ജാലവിദ്യകൊണ്ടു ഞങ്ങളെ പുറത്താക്കുവാന്‍ വേണ്ടി, നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ - മൂസാ?!
فَلَنَأْتِيَنَّكَ بِسِحْرٍۢ مِّثْلِهِۦ فَٱجْعَلْ بَيْنَنَا وَبَيْنَكَ مَوْعِدًۭا لَّا نُخْلِفُهُۥ نَحْنُ وَلَآ أَنتَ مَكَانًۭا سُوًۭى﴿٥٨﴾
share
فَلَنَأْتِيَنَّكَ എന്നാല്‍ നിശ്ചയമായും ഞങ്ങള്‍ നിനക്കു കൊണ്ടുവന്നുതരാംبِسِحْرٍ ജാലവിദ്യയെ مِّثْلِهِ അതുപോലെയുള്ള فَاجْعَلْ ആകയാല്‍ നീ ഏര്‍പ്പെടുത്തുക, നിശ്ചയിക്കുക بَيْنَنَا ഞങ്ങള്‍ക്കിടയില്‍ وَبَيْنَكَ നിനക്കിടയിലും مَوْعِدًا ഒരു നിശ്ചയം, കരാര്‍ لَّا نُخْلِفُهُ ഞങ്ങള്‍ അതു ലംഘിക്കുകയില്ല, എതിരു നടക്കുകയില്ല نَحْنُ ഞങ്ങള്‍ وَلَا أَنتَ നീയും ഇല്ല (ഇരുകൂട്ടരും ലംഘിക്കാത്ത) مَكَانًا ഒരു സ്ഥലത്തു سُوًى ശരിയായ, മദ്ധ്യമമായ, നിരപ്പായ.
20:58എന്നാല്‍, നിശ്ചയമായും ഇതേമാതിരിയുള്ള ജാലവിദ്യ നിന്റെ അടുക്കല്‍ ഞങ്ങളും കൊണ്ടുവരാം! ആകയാല്‍, ഞങ്ങളുടെയും നിന്റെയും ഇടയ്ക്കു (മത്സര പരീക്ഷക്കായി) ഒരു നിശ്ചയം ഏര്‍പ്പെടുത്തുക! ഞങ്ങളാകട്ടെ, നീയാകട്ടെ, അതു ലംഘിക്കാവതല്ല - മദ്ധ്യമമായ [ശരിയായ] ഒരു സ്ഥലത്തുവെച്ചു (ആയിരിക്കണം)."
قَالَ مَوْعِدُكُمْ يَوْمُ ٱلزِّينَةِ وَأَن يُحْشَرَ ٱلنَّاسُ ضُحًۭى﴿٥٩﴾
share
قَالَ അദ്ദേഹം പറഞ്ഞു مَوْعِدُكُمْ നിങ്ങളുടെ (നിങ്ങളുമായുള്ള) നിശ്ചയം يَوْمُ الزِّينَةِ ഉത്സവദിവസമാണ്, അലങ്കാരത്തിന്റെ ദിവസമാണ് وَأَن يُحْشَرَ ഒരുമിച്ചുകൂട്ടപ്പെടണമെന്നും, ഒരുമിച്ചുകൂടലും النَّاسُ മനുഷ്യര്‍ ضُحًى ഇളയുച്ചക്കു, പൂര്‍വ്വാഹ്ന സമയം.
20:59അദ്ദേഹം പറഞ്ഞു: "നിങ്ങളോടു നിശ്ചയിക്കുന്നതു ഉത്സവദിവസമെന്നും, ഇളയുച്ചസമയത്തു ജനങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടണമെന്നും ആകുന്നു."
തഫ്സീർ : 56-59
View   
فَتَوَلَّىٰ فِرْعَوْنُ فَجَمَعَ كَيْدَهُۥ ثُمَّ أَتَىٰ﴿٦٠﴾
share
فَتَوَلَّىٰ അങ്ങനെ തിരിച്ചുപോയി (വിട്ടുമാറി) فِرْعَوْنُ ഫിര്‍ഔന്‍ فَجَمَعَ എന്നിട്ടു അവന്‍ ശേഖരിച്ചു كَيْدَهُ അവന്റെ തന്ത്രം, ഉപായം ثُمَّ أَتَىٰ പിന്നെ അവന്‍ വന്നു (തയ്യാറായി).
20:60അങ്ങനെ, ഫിര്‍ഔന്‍ തിരിഞ്ഞുപോയി; എന്നിട്ടു തന്റെ തന്ത്രങ്ങള്‍ ശേഖരിച്ചു; പിന്നീടു, അവന്‍ (നിശ്ചയപ്രകാരം) വന്നു.
തഫ്സീർ : 60-60
View   
قَالَ لَهُم مُّوسَىٰ وَيْلَكُمْ لَا تَفْتَرُوا۟ عَلَى ٱللَّهِ كَذِبًۭا فَيُسْحِتَكُم بِعَذَابٍۢ ۖ وَقَدْ خَابَ مَنِ ٱفْتَرَىٰ﴿٦١﴾
share
قَالَ لَهُم അവരോടു പറഞ്ഞു مُّوسَىٰ മൂസാ وَيْلَكُمْ നിങ്ങളുടെ നാശം (കഷ്ടം) لَا تَفْتَرُوا നിങ്ങള്‍ കെട്ടിച്ചമയ്ക്കരുത്, കെട്ടിപ്പറയരുത് عَلَى اللَّـهِ അല്ലാഹുവിന്റെ പേരില്‍ كَذِبًا വ്യാജം, കളവു فَيُسْحِتَكُم എന്നാലവന്‍ നിങ്ങളെ ഉന്‍മൂലനം ചെയ്യും, പറ്റെ നശിപ്പിക്കും بِعَذَابٍ വല്ല ശിക്ഷയും കൊണ്ടു وَقَدْ خَابَ തീര്‍ച്ചയായും പരാജയപ്പെടുന്നതാണ്, ഇച്ഛാഭംഗപ്പെടും مَنِ افْتَرَىٰ കെട്ടിച്ചമച്ചവര്‍.
20:61മൂസാ അവരോടു പറഞ്ഞു: "നിങ്ങളുടെ നാശം! നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചുണ്ടാക്കരുത്; അവന്‍ വല്ല ശിക്ഷയും കൊണ്ടു നിങ്ങളെ ഉന്‍മൂലനം ചെയ്തുകളഞ്ഞേക്കും. കെട്ടിച്ചമച്ചുണ്ടാക്കുന്നവന്‍ ആരോ അവന്‍, തീര്‍ച്ചയായും പരാജയപ്പെടുന്നതാണ്.
فَتَنَـٰزَعُوٓا۟ أَمْرَهُم بَيْنَهُمْ وَأَسَرُّوا۟ ٱلنَّجْوَىٰ﴿٦٢﴾
share
فَتَنَازَعُوا അപ്പോള്‍ അവര്‍ ഭിന്നാഭിപ്രായത്തിലായി, തമ്മില്‍ വഴക്കായി أَمْرَهُم അവരുടെ കാര്യത്തില്‍ بَيْنَهُمْ അവര്‍ തമ്മില്‍ وَأَسَرُّوا അവര്‍ രഹസ്യമായി നടത്തി النَّجْوَىٰ ഗൂഡസംസാരം, സ്വകാര്യസംഭാഷണം.
20:62അപ്പോള്‍, അവര്‍ തമ്മില്‍ തങ്ങളുടെ കാര്യത്തില്‍ ഭിന്നാഭിപ്രായത്തിലായി; അവര്‍ രഹസ്യമായി ഗൂഢസംസാരം നടത്തുകയും ചെയ്തു.
തഫ്സീർ : 61-62
View   
قَالُوٓا۟ إِنْ هَـٰذَٰنِ لَسَـٰحِرَٰنِ يُرِيدَانِ أَن يُخْرِجَاكُم مِّنْ أَرْضِكُم بِسِحْرِهِمَا وَيَذْهَبَا بِطَرِيقَتِكُمُ ٱلْمُثْلَىٰ﴿٦٣﴾
share
قَالُوا അവര്‍ പറഞ്ഞു إِنْ هَـٰذَانِ നിശ്ചയമായും ഈ രണ്ടുപേര്‍ لَسَاحِرَانِ രണ്ടു ജാലവിദ്യക്കാര്‍ തന്നെ يُرِيدَانِ അവര്‍ ഉദ്ദേശിക്കുന്നു أَن يُخْرِجَاكُم നിങ്ങളെ പുറത്താക്കുവാന്‍ مِّنْ أَرْضِكُم നിങ്ങളുടെ ഭൂമിയില്‍ (നാട്ടില്‍നിന്നു) بِسِحْرِهِمَا അവരുടെ ജാലവിദ്യകൊണ്ടു وَيَذْهَبَا അവര്‍ പോകുവാനും بِطَرِيقَتِكُمُ നിങ്ങളുടെ മാര്‍ഗ്ഗവുംകൊണ്ടു (അതിനെ നശിപ്പിക്കുവാനും) الْمُثْلَىٰ മാതൃകാപരമായ, ഉത്തമമായ.
20:63അവര്‍ പറഞ്ഞു: "നിശ്ചയമായും, ഇവര്‍ രണ്ടാളും ജാലവിദ്യക്കാര്‍ തന്നെയാണ്: ഇവര്‍, തങ്ങളുടെ ജാലവിദ്യകൊണ്ട്, നിങ്ങളുടെ നാട്ടില്‍നിന്നു നിങ്ങളെ പുറത്താക്കുവാനും, നിങ്ങളുടെ മാതൃകാപരമായ മാര്‍ഗ്ഗത്തെ കൊണ്ടുപോകുവാനും [നശിപ്പിക്കുവാനും] ഉദ്ദേശിക്കുകയാണ്.
فَأَجْمِعُوا۟ كَيْدَكُمْ ثُمَّ ٱئْتُوا۟ صَفًّۭا ۚ وَقَدْ أَفْلَحَ ٱلْيَوْمَ مَنِ ٱسْتَعْلَىٰ﴿٦٤﴾
share
فَأَجْمِعُوا അതുകൊണ്ട് ഒത്തൊരുമിച്ചു ചെയ്യുവിന്‍, പൂര്‍ണ്ണ ശക്തി നല്‍കുവിന്‍ كَيْدَكُمْ നിങ്ങളുടെ തന്ത്രങ്ങള്‍ ثُمَّ പിന്നീടു ائْتُوا നിങ്ങള്‍ വരുവിന്‍ صَفًّا അണിയായി, വരിയായി وَقَدْ أَفْلَحَ തീര്‍ച്ചയായും വിജയം പ്രാപിക്കുന്നതാണ് الْيَوْمَ ഇന്നു مَنِ اسْتَعْلَىٰ മേന്മ നേടിയവര്‍.
20:64"ആകയാല്‍, നിങ്ങള്‍ നിങ്ങളുടെ തന്ത്രങ്ങള്‍ക്കു (ഒത്തൊരുമിച്ചു) പൂര്‍ണ്ണബലം നല്‍കുകയും, എന്നിട്ടു അണിയായി (രംഘത്തു) വരുകയും ചെയ്യണം. തീര്‍ച്ചയായും, മേന്മ നേടുന്നതാരോ അവര്‍ ഇന്നു വിജയം പ്രാപിക്കുന്നതാണ്.
തഫ്സീർ : 63-64
View   
قَالُوا۟ يَـٰمُوسَىٰٓ إِمَّآ أَن تُلْقِىَ وَإِمَّآ أَن نَّكُونَ أَوَّلَ مَنْ أَلْقَىٰ﴿٦٥﴾
share
قَالُوا അവര്‍ പറഞ്ഞു يَا مُوسَىٰ ഹേ മൂസാ إِمَّا ഒന്നുകില്‍ أَن تُلْقِيَ നീ ഇടുക (പ്രയോഗിക്കുക) وَإِمَّا ഒന്നുകില്‍, അല്ലെങ്കില്‍ أَن نَّكُونَ ഞങ്ങളായിരിക്കുക أَوَّلَ ആദ്യമായി, ഒന്നാമതായി مَنْ أَلْقَىٰ ഇടുന്നവര്‍ (പ്രയോഗിക്കുന്നവര്‍).
20:65അവര്‍ പറഞ്ഞു: "ഹേ മൂസാ! ഒന്നുകില്‍, നീ (ആദ്യം) ഇടുക; അല്ലാത്തപക്ഷം ഞങ്ങള്‍ ആദ്യം ഇടുന്നവരാകുക (-ഏതാണ് വേണ്ടത്)?"
قَالَ بَلْ أَلْقُوا۟ ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ﴿٦٦﴾
share
قَالَ അദ്ദേഹം പറഞ്ഞു بَلْ പക്ഷേ, എന്നാല്‍, എങ്കിലും أَلْقُوا നിങ്ങള്‍ ഇടുവിന്‍ فَإِذَا حِبَالُهُمْ അപ്പോള്‍ (അതാ) അവരുടെ കയറുകള്‍ وَعِصِيُّهُمْ അവരുടെ വടികളും يُخَيَّلُ إِلَيْهِ അദ്ദേഹത്തിനു തോന്നിപ്പിക്കപ്പെടുന്നു, തോന്നുന്നു مِن سِحْرِهِمْ അവരുടെ ജാലം നിമിത്തം أَنَّهَا تَسْعَىٰ അവ ഓടുന്നു (ഓടുകയാണ്) എന്നു.
20:66അദ്ദേഹം പറഞ്ഞു: "എന്നാല്‍, നിങ്ങള്‍ ഇട്ടുകൊള്ളുക" (അങ്ങനെ, അവര്‍ ഇടുകയും ചെയ്തു) അപ്പോഴേക്കതാ, അവരുടെ കയറുകളും, വടികളും - അവരുടെ ജാലവിദ്യനിമിത്തം - അവ ഓടുകയാണെന്നു അദ്ദേഹത്തിനു തോന്നിപ്പോകുന്നു!
തഫ്സീർ : 65-66
View   
فَأَوْجَسَ فِى نَفْسِهِۦ خِيفَةًۭ مُّوسَىٰ﴿٦٧﴾
share
فَأَوْجَسَ അതിനാല്‍ അനുഭവപ്പെട്ടു, തോന്നി തفِي نَفْسِهِ ന്റെ മനസ്സില്‍ خِيفَةً ഒരു പേടി مُّوسَىٰ മൂസാക്ക്.
20:67അതിനാല്‍, മൂസാക്കു തന്റെ മനസ്സില്‍ ഒരു പേടി തോന്നി [അനുഭവപ്പെട്ടു]
قُلْنَا لَا تَخَفْ إِنَّكَ أَنتَ ٱلْأَعْلَىٰ﴿٦٨﴾
share
قُلْنَا നാം പറഞ്ഞു لَا تَخَفْ നീ പേടിക്കേണ്ട إِنَّكَ നിശ്ചയമായും നീ أَنتَ നീയാണ് الْأَعْلَىٰ മേലെയാകുന്നവന്‍ (വിജയി).
20:68നാം [അല്ലാഹു] പറഞ്ഞു: "പേടിക്കേണ്ട: നിശ്ചയമായും നീ തന്നെയാണ് മേലെയാകുന്നവന്‍.
وَأَلْقِ مَا فِى يَمِينِكَ تَلْقَفْ مَا صَنَعُوٓا۟ ۖ إِنَّمَا صَنَعُوا۟ كَيْدُ سَـٰحِرٍۢ ۖ وَلَا يُفْلِحُ ٱلسَّاحِرُ حَيْثُ أَتَىٰ﴿٦٩﴾
share
وَأَلْقِ നീ ഇട്ടുകൊള്ളുക مَا فِي يَمِينِكَ നിന്റെ വലങ്കയ്യിലുള്ളതു تَلْقَفْ അതു വിഴുങ്ങിക്കൊള്ളും مَا صَنَعُوا അവര്‍ ഉണ്ടാക്കിയതു, പ്രവര്‍ത്തിച്ചതു إِنَّمَا صَنَعُوا നിശ്ചയമായും അവര്‍ ഉണ്ടാക്കിയത് كَيْدُ سَاحِرٍ ജാലവിദ്യക്കാരുടെ തന്ത്രം (മാത്രം) ആകുന്നു وَلَا يُفْلِحُ വിജയിക്കുകയില്ല السَّاحِرُ ജാലവിദ്യക്കാരന്‍ حَيْثُ أَتَىٰ അവര്‍ ചെന്നേടത്തു (എവിടെ ചെന്നാലും).
20:69നിന്റെ വലങ്കയിലുള്ളതു [വടി] നീ ഇട്ടുകൊള്ളുക - അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതു അതു വിഴുങ്ങിക്കൊള്ളും! നിശ്ചയമായും അവര്‍ ഉണ്ടാക്കിയതു വെറും ജാലവിദ്യക്കാരുടെ തന്ത്രമാകുന്നു. ജാലവിദ്യക്കാരന്‍ എവിടെച്ചെന്നാലും വിജയിക്കുകയില്ല."
തഫ്സീർ : 67-69
View   
فَأُلْقِىَ ٱلسَّحَرَةُ سُجَّدًۭا قَالُوٓا۟ ءَامَنَّا بِرَبِّ هَـٰرُونَ وَمُوسَىٰ﴿٧٠﴾
share
فَأُلْقِيَ ഉടനെ പ്രക്ഷേപിക്കപ്പെട്ടു, ഇടപ്പെട്ടു, എറിയപ്പെട്ടു, (വീണു) السَّحَرَةُ ജാലവിദ്യക്കാര്‍ سُجَّدًا സുജൂദായി, സാഷ്ടാംഗം قَالُوا അവര്‍ പറഞ്ഞു آمَنَّا ഞങ്ങള്‍ വിശ്വസിച്ചു بِرَبِّ റബ്ബില്‍, രക്ഷിതാവില്‍ هَارُونَ وَمُوسَىٰ ഹാറൂന്റെയും മൂസായുടെയും.
20:70ഉടനെ, ജാലവിദ്യക്കാര്‍ സാഷ്ടാംഗം [സുജൂദായി] പ്രക്ഷേപിക്കപ്പെട്ടു [നിലം പതിച്ചു]. അവര്‍ പറഞ്ഞു: "ഹാറൂന്റെയും, മൂസായുടെയും റബ്ബില്‍ ഞങ്ങള്‍ വിശ്വസിച്ചു" എന്നു!
قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ ۖ فَلَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَـٰفٍۢ وَلَأُصَلِّبَنَّكُمْ فِى جُذُوعِ ٱلنَّخْلِ وَلَتَعْلَمُنَّ أَيُّنَآ أَشَدُّ عَذَابًۭا وَأَبْقَىٰ﴿٧١﴾
share
قَالَ അവന്‍ പറഞ്ഞു آمَنتُمْ നിങ്ങള്‍ വിശ്വസിച്ചുവല്ലോ, വിശ്വസിച്ചുവോ لَهُ അവനെ قَبْلَ أَنْ آذَنَ ഞാന്‍ സമ്മതം തരുന്നതിനുമുമ്പു لَكُمْ നിങ്ങള്‍ക്കു إِنَّهُ നിശ്ചയമായും അവന്‍ لَكَبِيرُكُمُ നിങ്ങളുടെ നേതാവു (നിങ്ങളില്‍ വലിയവന്‍) തന്നെ الَّذِي عَلَّمَكُمُ നിങ്ങള്‍ക്കു പഠിപ്പിച്ചു തന്ന السِّحْرَ ജാലവിദ്യ فَلَأُقَطِّعَنَّ അതുകൊണ്ടു ഞാന്‍ നിശ്ചയമായും മുറിപ്പിക്കും أَيْدِيَكُمْ നിങ്ങളുടെ കൈകള്‍ وَأَرْجُلَكُم നിങ്ങളുടെ കാലുകളും مِّنْ خِلَافٍ വ്യത്യസ്തമായി وَلَأُصَلِّبَنَّكُمْ നിങ്ങളെ ഞാന്‍ ക്രൂശിപ്പിക്കുക (ക്രൂശില്‍ തറപ്പിക്കുക)യും ചെയ്യും فِي جُذُوعِ النَّخْلِ ഈന്തപ്പനയുടെ തടികളില്‍ وَلَتَعْلَمُنَّ നിശ്ചയമായും നിങ്ങള്‍ക്കറിയാം أَيُّنَا ഞങ്ങളില്‍ ആരാണ് (ഏതാളാണ്) أَشَدُّ അധികം കഠിനമായവാന്‍ عَذَابًا ശിക്ഷ, ശിക്ഷയില്‍ وَأَبْقَىٰ അധികം നിലനില്‍ക്കുന്നവനും, ശാശ്വതമായവനും, ശേഷിക്കുന്നവനും.
20:71അവന്‍ [ഫിര്‍ഔന്‍] പറഞ്ഞു: "ഞാന്‍ നിങ്ങള്‍ക്കു സമ്മതം തരുന്നതിനുമുമ്പു നിങ്ങള്‍ അവനെ വിശ്വസിച്ചുവല്ലോ?! തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്കു ജാലവിദ്യ പഠിപ്പിച്ചു തന്ന നിങ്ങളുടെ നേതാവു തന്നെയാണ്. ആകയാല്‍, ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും വ്യത്യസ്തമായ നിലയില്‍ മുറിപ്പിക്കുകയും, നിങ്ങളെ ഈന്തപ്പനത്തടികളില്‍ ക്രൂശിപ്പിക്കുകയും ചെയ്യുന്നതാണ്. ഞങ്ങളില്‍ ആരാണ്, [-മൂസായുടെ റബ്ബോ ഞാനോ-] അതികഠിനവും ശാശ്വതവുമായ ശിക്ഷ നല്‍കുന്നതു എന്നു നിശ്ചയമായും നിങ്ങള്‍ക്കു അറിയാറാകും."
തഫ്സീർ : 70-71
View   
قَالُوا۟ لَن نُّؤْثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلْبَيِّنَـٰتِ وَٱلَّذِى فَطَرَنَا ۖ فَٱقْضِ مَآ أَنتَ قَاضٍ ۖ إِنَّمَا تَقْضِى هَـٰذِهِ ٱلْحَيَوٰةَ ٱلدُّنْيَآ﴿٧٢﴾
share
قَالُوا അവര്‍ പറഞ്ഞു لَن نُّؤْثِرَكَ ഞങ്ങള്‍ നിനക്കു മുന്‍ഗണന (പ്രാധാന്യം) നല്‍കുന്നതല്ലതന്നെ عَلَىٰ مَا جَاءَنَا ഞങ്ങള്‍ക്കു വന്നിട്ടു (കിട്ടിയിട്ടു)ള്ളതിനേക്കാള്‍ مِنَ الْبَيِّنَاتِ തെളിവുകളില്‍നിന്നു, തെളിവുകളായി وَالَّذِي فَطَرَنَا ഞങ്ങളെ പടച്ചുണ്ടാക്കിയവനേക്കാളും فَاقْضِ അതുകൊണ്ടു നീ വിധിക്കുക مَا യാതൊന്നു, ഏതോ അതുأَنتَ നീ قَاضٍവിധിക്കുന്നവനാണു (അങ്ങിനെയുള്ളതു) إِنَّمَا تَقْضِي നിശ്ചയമായും നീ വിധിക്കുകയുള്ളു هَـٰذِهِ الْحَيَاةَ ഈ ജീവിതത്തില്‍ (മാത്രം) الدُّنْيَا ഐഹികമായ.
20:72അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്കുവന്നു കിട്ടിയിട്ടുള്ള വ്യക്തമായ തെളിവുകളെക്കാളും ഞങ്ങളെ പടച്ചുണ്ടാക്കിയവനെക്കാളും നിനക്കു ഞങ്ങള്‍ (ഒരിക്കലും) മുന്‍ഗണന നല്‍കുകയില്ല തന്നെ! അതുകൊണ്ടു നീ വിധിക്കുന്നതെന്തോ അതു വിധിച്ചേക്കുക! നിശ്ചയമായും, ഈ ഐഹിക ജീവിതത്തിലേ നീ വിധിക്കുകയുള്ളു.
إِنَّآ ءَامَنَّا بِرَبِّنَا لِيَغْفِرَ لَنَا خَطَـٰيَـٰنَا وَمَآ أَكْرَهْتَنَا عَلَيْهِ مِنَ ٱلسِّحْرِ ۗ وَٱللَّهُ خَيْرٌۭ وَأَبْقَىٰٓ﴿٧٣﴾
share
إِنَّا നിശ്ചയമായും ഞങ്ങള്‍ آمَنَّا ഞങ്ങള്‍ വിശ്വസിച്ചു بِرَبِّنَا ഞങ്ങളുടെ റബ്ബില്‍ لِيَغْفِرَ അവന്‍ പൊറുത്തുതരുവാന്‍ لَنَا ഞങ്ങള്‍ക്കു خَطَايَانَا ഞങ്ങളുടെ തെറ്റുകള്‍ وَمَا യാതൊന്നും أَكْرَهْتَنَا عَلَيْهِ നീ അതിനായി ഞങ്ങളെ നിര്‍ബന്ധിച്ചിരിക്കുന്നു مِنَ السِّحْرِ ജാലവിദ്യയില്‍നിന്നു, ജാലവൃത്തിയായി وَاللَّـهُ അല്ലാഹുവാകട്ടെ خَيْرٌ വളരെ നല്ലവനാണ് وَأَبْقَىٰ ഏറ്റവും ശേഷിക്കുന്നവനുമാകുന്നു.
20:73"നിശ്ചയമായും, ഞങ്ങളാകട്ടെ, ഞങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുകയാണ് - ഞങ്ങളുടെ (എല്ലാ) തെറ്റുകളും, നീ ഞങ്ങളെ നിര്‍ബ്ബന്ധിച്ചു ചെയ്യിച്ച ജാലവൃത്തിയും അവന്‍ ഞങ്ങള്‍ക്ക് പൊറുത്തുതരുവാന്‍ വേണ്ടി. അല്ലാഹുവാകട്ടെ, വളരെ നല്ലവനും, ശേഷിച്ചിരിക്കുന്നവനുമത്രെ."
തഫ്സീർ : 72-73
View   
إِنَّهُۥ مَن يَأْتِ رَبَّهُۥ مُجْرِمًۭا فَإِنَّ لَهُۥ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحْيَىٰ﴿٧٤﴾
share
إِنَّهُ നിശ്ചയമായും കാര്യം مَن يَأْتِ ആരെങ്കിലും വരുന്നതായാല്‍, ചെല്ലുന്നതായാല്‍ رَبَّهُ തന്റെ റബ്ബിന്റെ അടുക്കല്‍ مُجْرِمًا കുറ്റവാളിയായിക്കൊണ്ടു فَإِنَّ لَهُ എന്നാല്‍ നിശ്ചയമായും അവനുണ്ടു جَهَنَّمَ നരകം لَا يَمُوتُ അവന്‍ മരിക്കയില്ല فِيهَا അതില്‍ وَلَا يَحْيَىٰ ജീവിക്കയുമില്ല.
20:74നിശ്ചയമായും കാര്യം [വാസ്തവം]: ആരെങ്കിലും തന്റെ റബ്ബിന്റെ അടുക്കല്‍ കുറ്റവാളിയായിക്കൊണ്ടു ചെല്ലുന്നതായാല്‍, നിശ്ചയമായും അവനു നരകമായിരിക്കും ഉണ്ടാവുക: അതില്‍ അവന്‍ മരിക്കുകയില്ല: ജീവിക്കുകയുമില്ല.
وَمَن يَأْتِهِۦ مُؤْمِنًۭا قَدْ عَمِلَ ٱلصَّـٰلِحَـٰتِ فَأُو۟لَـٰٓئِكَ لَهُمُ ٱلدَّرَجَـٰتُ ٱلْعُلَىٰ﴿٧٥﴾
share
وَمَن ആരെങ്കിലും يَأْتِهِ അവന്റെ അടുക്കല്‍ വരുന്നതായാല്‍ مُؤْمِنًا സത്യവിശ്വാസിയായിക്കൊണ്ടു قَدْ عَمِلَ അവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ فَأُو۟لَٰٓئِكَ എന്നാല്‍ അക്കൂട്ടര്‍ لَهُمُ അവര്‍ക്കാണ്, അവര്‍ക്കുണ്ടു الدَّرَجَاتُ പദവികള്‍ الْعُلَىٰ ഉന്നതമായ.
20:75ആരെങ്കിലും അവന്റെ അടുക്കല്‍, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള സത്യവിശ്വാസിയായിക്കൊണ്ടു ചെല്ലുന്നതായാല്‍, അക്കൂട്ടര്‍ക്കുതന്നെയാണ് ഉന്നത പദവികള്‍.
جَنَّـٰتُ عَدْنٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَذَٰلِكَ جَزَآءُ مَن تَزَكَّىٰ﴿٧٦﴾
share
جَنَّاتُ عَدْنٍ സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍ تَجْرِي ഒഴുകിക്കൊണ്ടിരിക്കും مِن تَحْتِهَا അതിന്റെ അടിഭാഗത്തുകൂടി الْأَنْهَارُ നദികള്‍ خَالِدِينَ നിത്യവാസികളായ നിലയില്‍ فِيهَا അതില്‍ وَذَٰلِكَ അതു, ആയതു جَزَاءُ പ്രതിഫലമാണു مَن تَزَكَّىٰ പരിശുദ്ധി നേടിയ (പ്രാപിച്ച)വരുടെ.
20:76അതായതു: താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗാരാമാങ്ങള്‍! അവരതില്‍ നിത്യവാസികളായിക്കൊണ്ടിരിക്കും. പരിശുദ്ധത നേടിയവര്‍ക്കുള്ള പ്രതിഫലമത്രെ അത്!
തഫ്സീർ : 74-76
View   
وَلَقَدْ أَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَسْرِ بِعِبَادِى فَٱضْرِبْ لَهُمْ طَرِيقًۭا فِى ٱلْبَحْرِ يَبَسًۭا لَّا تَخَـٰفُ دَرَكًۭا وَلَا تَخْشَىٰ﴿٧٧﴾
share
وَلَقَدْ أَوْحَيْنَا തീര്‍ച്ചയായും നാം വഹ് യ് അറിയിച്ചു, ബോധനം നല്‍കി إِلَىٰ مُوسَىٰ മൂസാക്കു أَنْ أَسْرِ രാത്രി പോകണമെന്നു بِعِبَادِي എന്റെ അടിയാന്‍മാരെയും കൊണ്ടു فَاضْرِبْ എന്നിട്ടു നിശ്ചയിച്ചു (ഏര്‍പ്പെടുത്തി) ക്കൊടുക്കുക لَهُمْ അവര്‍ക്കു طَرِيقًا ഒരു വഴി, മാര്‍ഗ്ഗം فِي الْبَحْرِ സമുദ്രത്തില്‍ يَبَسًا ഉണങ്ങിയ لَّا تَخَافُ നീ ഭയപ്പെടാതെ, ഭയപ്പെടാത്ത دَرَكًا എത്തിപ്പിടിക്കുന്നത്, പിടികൂടുന്നത് وَلَا تَخْشَىٰ പേടിക്കാതെയും, പേടിക്കാത്തതുമായ.
20:77മൂസാക്കു നാം വഹ് യ് [ബോധനം] നല്‍കുകയുണ്ടായി: " നീ എന്റെ അടിയാന്‍മാരെ [ഇസ്രാഈല്യരെ]യും കൊണ്ടു രാത്രി പോകുക; എന്നിട്ടു, എത്തിപ്പിടിക്കുന്നതിനെ ഭയപ്പെടാതെയും, പേടിക്കാതെയും ഉണങ്ങിയതായ ഒരു വഴി സമുദ്രത്തില്‍ അവര്‍ക്കു നീ ഏര്‍പ്പെടുത്തികൊടുക്കുക."
തഫ്സീർ : 77-77
View   
فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِۦ فَغَشِيَهُم مِّنَ ٱلْيَمِّ مَا غَشِيَهُمْ﴿٧٨﴾
share
فَأَتْبَعَهُمْ അങ്ങനെ അവരെ പിന്‍തുടര്‍ന്നു فِرْعَوْنُ ഫിര്‍ഔന്‍ بِجُنُودِهِ അവന്റെ സൈന്യങ്ങളുമായി فَغَشِيَهُم അപ്പോള്‍ അവരെ മൂടി (ബാധിച്ചു) مِّنَ الْيَمِّ കടലില്‍നിന്നു مَا غَشِيَهُمْ അവരെ മൂടിയതു, ബാധിച്ചതു.
20:78അങ്ങനെ, ഫിര്‍ഔന്‍ തന്റെ സൈന്യങ്ങളോടു കൂടി അവരെ പിന്തുടര്‍ന്നു [പിന്നാലെ ചെന്നു]. അപ്പോള്‍, സമുദ്രത്തില്‍നിന്നു അവരെ മൂടിക്കളഞ്ഞതെല്ലാം മൂടിക്കളഞ്ഞു!
وَأَضَلَّ فِرْعَوْنُ قَوْمَهُۥ وَمَا هَدَىٰ﴿٧٩﴾
share
وَأَضَلَّ വഴിപിഴപ്പിച്ചു فِرْعَوْنُ ഫിര്‍ഔന്‍ قَوْمَهُ തന്റെ ജനതയെ وَمَا هَدَىٰ അവര്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയില്ല, മാര്‍ഗ്ഗദര്‍ശനം ചെയ്തതുമില്ല.
20:79ഫിര്‍ഔന്‍ തന്റെ ജനതയെ വഴിപിഴപ്പിച്ചു - നേര്‍മാര്‍ഗ്ഗത്തിലാക്കുകയുണ്ടായതുമില്ല.
തഫ്സീർ : 78-79
View   
يَـٰبَنِىٓ إِسْرَٰٓءِيلَ قَدْ أَنجَيْنَـٰكُم مِّنْ عَدُوِّكُمْ وَوَٰعَدْنَـٰكُمْ جَانِبَ ٱلطُّورِ ٱلْأَيْمَنَ وَنَزَّلْنَا عَلَيْكُمُ ٱلْمَنَّ وَٱلسَّلْوَىٰ﴿٨٠﴾
share
يَا بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളേ قَدْ أَنجَيْنَاكُم തീര്‍ച്ചയായും നാം നിങ്ങളെ രക്ഷപ്പെടുത്തി مِّنْ عَدُوِّكُمْ നിങ്ങളുടെ ശത്രുവില്‍ നിന്നു وَوَاعَدْنَاكُمْ നിങ്ങളോടു നാം നിശ്ചയം (കരാര്‍) ചെയ്കയും ചെയ്തു جَانِبَ الطُّورِ ത്വൂറിന്റെ ഭാഗം الْأَيْمَنَ വലത്തെ وَنَزَّلْنَا നാം ഇറക്കുകയും ചെയ്തു عَلَيْكُمُ നിങ്ങള്‍ക്കു, നിങ്ങളില്‍ الْمَنَّ മന്നായെ (ഒരുതരം തേന്‍) وَالسَّلْوَىٰ സല്‍വാ (കാടപ്പക്ഷി)യും.
20:80ഇസ്രാഈല്‍ സന്തതികളേ! നിങ്ങളുടെ ശത്രുവില്‍ നിന്നു നിങ്ങളെ നാം രക്ഷപ്പെടുത്തി; "ത്വൂറി"ന്റെ [സീനാപര്‍വ്വതത്തിന്റെ] വലതുഭാഗം നാം നിങ്ങളുമായി നിശ്ചയിക്കുകയും, നിങ്ങള്‍ക്കു "മന്നാ"യും "സല്‍വാ"യും ഇറക്കിത്തരുകയും ചെയ്തു.
كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ وَلَا تَطْغَوْا۟ فِيهِ فَيَحِلَّ عَلَيْكُمْ غَضَبِى ۖ وَمَن يَحْلِلْ عَلَيْهِ غَضَبِى فَقَدْ هَوَىٰ﴿٨١﴾
share
كُلُوا നിങ്ങള്‍ തിന്നുകൊള്ളുക مِن طَيِّبَاتِ പരിശുദ്ധവസ്തുക്കളില്‍ നിന്നു, നല്ല സാധനങ്ങളില്‍ നിന്നു مَا رَزَقْنَاكُمْ നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള وَلَا تَطْغَوْا നിങ്ങള്‍ അതിരുകവിയരുത്, അതിക്രമിക്കരുത് فِيهِ അതില്‍ فَيَحِلَّ എന്നാല്‍ ഇറങ്ങും عَلَيْكُمْ നിങ്ങളില്‍ غَضَبِي എന്റെ കോപം وَمَن യാതൊരുവന്‍ يَحْلِلْ عَلَيْهِ അവന്റെ മേല്‍ ഇറങ്ങുന്നതായാല്‍ غَضَبِي എന്റെ കോപം فَقَدْ هَوَىٰ എന്നാല്‍ തീര്‍ച്ചയായും അവന്‍ (നാശത്തില്‍) പതിച്ചു (വീണു).
20:81(നാം നിങ്ങളോടു ഇങ്ങിനെ പറഞ്ഞു:) "നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള പരിശുദ്ധ സാധനങ്ങളില്‍നിന്നു നിങ്ങള്‍ തിന്നുകൊള്ളുക; അതില്‍ അതിക്രമം പ്രവര്‍ത്തിക്കരുത്‌: എന്നാല്‍ (അതിക്രമം ചെയ്‌താല്‍), നിങ്ങളുടെമേല്‍ എന്റെ കോപം ഇറങ്ങിയേക്കും. എന്റെ കോപം ആരുടെമേല്‍ ഇറങ്ങുന്നുവോ തീര്‍ച്ചയായും അവന്‍ (നാശത്തില്‍) പതിച്ചു.
وَإِنِّى لَغَفَّارٌۭ لِّمَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًۭا ثُمَّ ٱهْتَدَىٰ﴿٨٢﴾
share
وَإِنِّي നിശ്ചയമായും ഞാന്‍ لَغَفَّارٌ വളരെ പൊറുക്കുന്നവന്‍തന്നെ لِّمَن യാതൊരുവനു تَابَ അവന്‍ പശ്ചാത്തപിച്ചു (ഖേദിച്ചു മടങ്ങി) وَآمَنَ വിശ്വസിക്കുകയും ചെയ്തു وَعَمِلَ പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا സല്‍ക്കര്‍മ്മം ثُمَّ പിന്നെ اهْتَدَىٰ നേര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്തു.
20:82നിശ്ചയമായും, പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്തവര്‍ക്കു ഞാന്‍ ധാരാളം പൊറുത്തുകൊടുക്കുന്നവനുമത്രെ."
തഫ്സീർ : 80-82
View   
وَمَآ أَعْجَلَكَ عَن قَوْمِكَ يَـٰمُوسَىٰ﴿٨٣﴾
share
وَمَا أَعْجَلَكَ നിന്നെ (ഇത്ര) ധൃതിപ്പെടുത്തിയതെന്താണ് عَن قَوْمِكَ നിന്റെ ജനങ്ങളെ വിട്ടു (പോരുവാന്‍) يَا مُوسَىٰ ഹേ മൂസാ.
20:83"നിന്റെ ജനതയെ വിട്ടേച്ച്‌ (വരുവാന്‍) നിന്നെ ഇത്രയും ധൃതിപ്പെടുത്തിയതെന്താണ് - മൂസാ!?
قَالَ هُمْ أُو۟لَآءِ عَلَىٰٓ أَثَرِى وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَىٰ﴿٨٤﴾
share
قَالَ അദ്ദേഹം പറഞ്ഞു هُمْ أُولَاءِ അവരിതാ عَلَىٰ أَثَرِي എന്റെ പിന്നില്‍ (അടുത്തു) ഉണ്ട് وَعَجِلْتُ ഞാന്‍ ധൃതിപ്പെട്ടു വന്നിരിക്കുകയാണു إِلَيْكَ നിങ്കലേക്കു, നിന്റെ അടുക്കലേക്കു رَبِّ എന്റെ രക്ഷിതാവേ لِتَرْضَىٰ നീ തൃപ്തിപ്പെടുവാന്‍ വേണ്ടി.
20:84അദ്ദേഹം പറഞ്ഞു: "അവരിതാ, എന്റെ പിന്നില്‍ തന്നെയുണ്ട്‌; രക്ഷിതാവേ! നീ തൃപ്തിപ്പെടുവാനായി ഞാന്‍ നിങ്കലേക്കു ധൃതിപ്പെട്ടു വന്നിരിക്കുകയാണ്."
قَالَ فَإِنَّا قَدْ فَتَنَّا قَوْمَكَ مِنۢ بَعْدِكَ وَأَضَلَّهُمُ ٱلسَّامِرِىُّ﴿٨٥﴾
share
قَالَ അവന്‍ പറഞ്ഞു فَإِنَّا എന്നാല്‍ നാം قَدْ فَتَنَّا തീര്‍ച്ചയായും നാം പരീക്ഷിച്ചിരിക്കുന്നു قَوْمَكَ നിന്റെ ജനതയെ مِن بَعْدِكَ നിന്റെ (നീ പോന്നതിന്റെ) ശേഷംوَأَضَلَّهُمُ അവരെ വഴിപിഴപ്പിക്കയും ചെയ്തിരിക്കുന്നു السَّامِرِيُّ സാമിരി.
20:85അവന്‍ (അല്ലാഹു) പറഞ്ഞു: "എന്നാല്‍, നിന്റെ ശേഷം നിന്റെ ജനതയെ നാം പരീക്ഷിച്ചിരിക്കുകയാണ്; "സാമിരീ" അവരെ വഴിപിഴപ്പിക്കുകയും ചെയ്തിരിക്കുന്നു."
തഫ്സീർ : 83-85
View   
فَرَجَعَ مُوسَىٰٓ إِلَىٰ قَوْمِهِۦ غَضْبَـٰنَ أَسِفًۭا ۚ قَالَ يَـٰقَوْمِ أَلَمْ يَعِدْكُمْ رَبُّكُمْ وَعْدًا حَسَنًا ۚ أَفَطَالَ عَلَيْكُمُ ٱلْعَهْدُ أَمْ أَرَدتُّمْ أَن يَحِلَّ عَلَيْكُمْ غَضَبٌۭ مِّن رَّبِّكُمْ فَأَخْلَفْتُم مَّوْعِدِى﴿٨٦﴾
share
فَرَجَعَ مُوسَىٰ അങ്ങനെ മൂസാ മടങ്ങി إِلَىٰ قَوْمِهِ തന്റെ ജനതയിലേക്ക്‌ غَضْبَانَ കുപിതനായി أَسِفًا വ്യാകുലചിത്തനായി قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ أَلَمْ يَعِدْكُمْ നിങ്ങളോടു വാഗ്ദാനം ചെയ്തിട്ടില്ലേ رَبُّكُمْ നിങ്ങളുടെ റബ്ബ് وَعْدًا حَسَنًا നല്ല ഒരു വാഗ്ദാനം أَفَطَالَ എന്നിട്ടു ദീര്‍ഘിച്ചു പോയോ عَلَيْكُمُ നിങ്ങള്‍ക്കു, നിങ്ങളില്‍ الْعَهْدُ കാലം أَمْ أَرَدتُّمْ അഥവാ (അല്ലെങ്കില്‍) നിങ്ങള്‍ ഉദ്ദേശിച്ചുവോ أَن يَحِلَّ ഇറങ്ങണമെന്നു, വരണമെന്നു عَلَيْكُمْ നിങ്ങളില്‍ غَضَبٌ കോപം مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിന്റെ പക്കല്‍നിന്നു فَأَخْلَفْتُم അങ്ങനെ നിങ്ങള്‍ ലംഘിച്ചിരിക്കുകയാണോ, വ്യത്യാസം ചെയ്തതാണോ مَّوْعِدِي എന്റെ നിശ്ചയത്തെ.
20:86അങ്ങനെ, കുപിതനും വ്യാകുലചിത്തനുമായിക്കൊണ്ട് മൂസാ തന്റെ ജനങ്ങളുടെ അടുക്കലേക്കു മടങ്ങിവന്നു; അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ! നിങ്ങളുടെ റബ്ബ് നല്ലതായ ഒരു വാഗ്ദാനം നിങ്ങളോട് ചെയ്തിട്ടില്ലേ?! [വേദഗ്രന്ഥം നല്‍കുമെന്നു വാഗ്ദാനം ചെയ്തിട്ടില്ലേ?!] എന്നിട്ടു, നിങ്ങള്‍ക്കു കാലം ദീര്‍ഘിച്ചു പോയോ? അഥവാ നിങ്ങളുടെ റബ്ബിന്റെ പക്കല്‍ നിന്നുവല്ല കോപവും നിങ്ങളില്‍ ഇറങ്ങണമെന്നു നിങ്ങള്‍ ഉദ്ദേശിച്ചിരിക്കുന്നുവോ? അങ്ങനെ, എന്റെ നിശ്ചയം നിങ്ങള്‍ ലംഘിച്ചിരിക്കുകയാണോ?!"
തഫ്സീർ : 86-86
View   
قَالُوا۟ مَآ أَخْلَفْنَا مَوْعِدَكَ بِمَلْكِنَا وَلَـٰكِنَّا حُمِّلْنَآ أَوْزَارًۭا مِّن زِينَةِ ٱلْقَوْمِ فَقَذَفْنَـٰهَا فَكَذَٰلِكَ أَلْقَى ٱلسَّامِرِىُّ﴿٨٧﴾
share
قَالُوا അവര്‍ പറഞ്ഞു مَا أَخْلَفْنَا ഞങ്ങള്‍ ലംഘിച്ചതല്ല, വ്യത്യാസം ചെയ്തിട്ടില്ല مَوْعِدَكَ താങ്കളുടെ നിശ്ചയത്തെ بِمَلْكِنَا ഞങ്ങളുടെ ഹിതപ്രകാരം (ഇഷ്ടം അനുസരിച്ചു) وَلَـٰكِنَّا എങ്കിലും ഞങ്ങള്‍ حُمِّلْنَا ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടു (ഞങ്ങള്‍ പേറേണ്ടിവന്നു) أَوْزَارًا കുറെ ഭാരങ്ങള്‍ مِّن زِينَةِ الْقَوْمِ (ആ) ജനങ്ങളുടെ അലങ്കാരവസ്തുക്കളില്‍ (ആഭരണങ്ങളില്‍) നിന്നു فَقَذَفْنَاهَا എന്നിട്ടു ഞങ്ങളതു എറിഞ്ഞു فَكَذَٰلِكَ എന്നിട്ടു അപ്രകാരം أَلْقَى السَّامِرِيُّ സാമിരി എടുത്തിട്ടു, ഇട്ടു.
20:87അവര്‍ പറഞ്ഞു: "ഞങ്ങള്‍ ഞങ്ങളുടെ ഹിതപ്രകാരം താങ്കളുടെ നിശ്ചയം ലംഘിച്ചിരിക്കുകയല്ല; എങ്കിലും, (ആ) ജനങ്ങളുടെ [ഖിബ്ത്തികളുടെ] അലങ്കാര വസ്തുക്കളില്‍പെട്ട കുറേ ഭാരങ്ങള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടു; അങ്ങനെ, ഞങ്ങളതു എറിഞ്ഞുകളഞ്ഞു; അപ്രകാരം സാമിരി (അതു തീയില്‍) എടുത്തിട്ടു."
فَأَخْرَجَ لَهُمْ عِجْلًۭا جَسَدًۭا لَّهُۥ خُوَارٌۭ فَقَالُوا۟ هَـٰذَآ إِلَـٰهُكُمْ وَإِلَـٰهُ مُوسَىٰ فَنَسِىَ﴿٨٨﴾
share
فَأَخْرَجَ എന്നിട്ടു അവന്‍ പുറപ്പെടുവിച്ചു, പ്രത്യക്ഷപ്പെടുത്തി لَهُمْ അവര്‍ക്കു عِجْلًا ഒരു പശുക്കിടാവിനെ, മൂരിക്കുട്ടിയെ جَسَدًا ഒരു ശരീരത്തെ, ഒരു ദേഹം لَّهُ خُوَارٌ അതിനു മുക്കുറശബ്ദമുണ്ട് فَقَالُوا അപ്പോള്‍ അവര്‍ പറഞ്ഞു هَـٰذَا إِلَـٰهُكُمْ ഇതാ നിങ്ങളുടെ ഇലാഹു وَإِلَـٰهُ مُوسَىٰ മൂസായുടെ ഇലാഹും فَنَسِيَ എന്നിട്ടു അവന്‍ മറന്നുപോയിരിക്കുകയാണ്.
20:88എന്നിട്ടു, അവന്‍ അവര്‍ക്കൊരു പശുക്കിടാവിനെ - മുക്കുറ ശബ്ദമുള്ള ഒരു ദേഹത്തെ - പുറപ്പെടുവിച്ചു കൊടുത്തു. അപ്പോള്‍ അവര്‍ (തമ്മില്‍) പറഞ്ഞു: "നിങ്ങളുടേയും, മൂസായുടേയും ഇലാഹു [ആരാധ്യന്‍] ഇതാ! അദ്ദേഹം [മൂസാ] മറന്നുപോയിരിക്കുകയാണ്."
أَفَلَا يَرَوْنَ أَلَّا يَرْجِعُ إِلَيْهِمْ قَوْلًۭا وَلَا يَمْلِكُ لَهُمْ ضَرًّۭا وَلَا نَفْعًۭا﴿٨٩﴾
share
أَفَلَا يَرَوْنَ എന്നാലവര്‍ കാണുന്നില്ലേ أَلَّا يَرْجِعُ അതു മടക്കുന്നില്ല (മറുപടി പറയുന്നില്ല) എന്നു إِلَيْهِمْ അവരോടു, അവരിലേക്കു قَوْلًا വാക്കു, ഒരുവാക്കും وَلَا يَمْلِكُ അതു സ്വാധീനമാകുന്നുമില്ല, അതിനു സാധിക്കുന്നുമില്ല لَهُمْ അവര്‍ക്കു ضَرًّا ഒരു ഉപദ്രവത്തിനും وَلَا نَفْعًا ഒരു ഉപകാരത്തിനും തന്നെ (സാധിക്കുന്നില്ല).
20:89എന്നാല്‍, അവര്‍ കാണുന്നില്ലേ: അവരോട് അതു യാതൊരു വാക്കും മറുപടി പറയുന്നില്ല; അവര്‍ക്കു ഒരു ഉപദ്രവമാകട്ടെ, ഉപകാരമാകട്ടെ അതിനു സാധിക്കുന്നുമില്ല എന്ന്!?
തഫ്സീർ : 87-89
View   
وَلَقَدْ قَالَ لَهُمْ هَـٰرُونُ مِن قَبْلُ يَـٰقَوْمِ إِنَّمَا فُتِنتُم بِهِۦ ۖ وَإِنَّ رَبَّكُمُ ٱلرَّحْمَـٰنُ فَٱتَّبِعُونِى وَأَطِيعُوٓا۟ أَمْرِى﴿٩٠﴾
share
وَلَقَدْ قَالَ തീര്‍ച്ചയായും പറഞ്ഞിട്ടുണ്ട് لَهُمْ അവരോട്‌ هَارُونُ ഹാറൂന്‍ مِن قَبْلُ മുമ്പു, മുമ്പുതന്നെ يَا قَوْمِ എന്റെ ജനങ്ങളെ إِنَّمَا فُتِنتُم നിങ്ങള്‍ പരീക്ഷണം ചെയ്യപ്പെട്ടിരിക്കുകതന്നെയാണ് بِهِ ഇതുകൊണ്ടു, ഇതുമൂലം وَإِنَّ رَبَّكُمُ നിശ്ചയമായും നിങ്ങളുടെ റബ്ബ് الرَّحْمَـٰنُ റഹ്മാനാണ്, പരമകാരുണികനാണ് فَاتَّبِعُونِي അതുകൊണ്ടു എന്നെ പിന്‍പറ്റുവിന്‍ وَأَطِيعُوا അനുസരിക്കുകയും ചെയ്യുവിന്‍ أَمْرِي എന്റെ കല്‍പന.
20:90മുമ്പ് തന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ട്: "എന്റെ ജനങ്ങളെ! ഇതു (പശുക്കിടാവു) മൂലം നിങ്ങള്‍ പരീക്ഷണം ചെയ്യപ്പെട്ടിരിക്കുകതന്നെയാണ്; നിശ്ചയമായും, നിങ്ങളുടെ രക്ഷിതാവു പരമകാരുണികനത്രെ. അതുകൊണ്ടു, നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍." എന്റെ കല്‍പ്പന അനുസരിക്കുകയും ചെയ്യുവിന്‍."
قَالُوا۟ لَن نَّبْرَحَ عَلَيْهِ عَـٰكِفِينَ حَتَّىٰ يَرْجِعَ إِلَيْنَا مُوسَىٰ﴿٩١﴾
share
قَالُوا അവര്‍ പറഞ്ഞു لَن نَّبْرَحَ ഞങ്ങള്‍ ആയിക്കൊണ്ടു തന്നെയിരിക്കും (വിടുകയില്ല) عَلَيْهِ അതിനടുക്കല്‍ عَاكِفِينَ ഭജനമിരിക്കുന്നവര്‍ حَتَّىٰ يَرْجِعَ മടങ്ങിവരുന്നതുവരെ إِلَيْنَا ഞങ്ങളുടെ അടുക്കലേക്കു مُوسَىٰ മൂസാ
20:91അവര്‍ പറഞ്ഞു : "മൂസാ ഞങ്ങളുടെ അടുക്കലേക്കു മടങ്ങിവരുവോളം, ഞങ്ങള്‍ ഇതിന്റെ അടുക്കല്‍ ഭജനം നടത്തുന്നവരായിത്തന്നെയിരിക്കും.
തഫ്സീർ : 90-91
View   
قَالَ يَـٰهَـٰرُونُ مَا مَنَعَكَ إِذْ رَأَيْتَهُمْ ضَلُّوٓا۟﴿٩٢﴾
share
قَالَ അദ്ദേഹം പറഞ്ഞു يَا هَارُونُ ഹാറൂനെ مَا مَنَعَكَ നിനക്കു എന്തു തടസ്സമുണ്ടായി, നിന്നെ മുടക്കിയതെന്താണ് إِذْ رَأَيْتَهُمْ നീ അവരെ കണ്ടപ്പോള്‍ ضَلُّوا അവര്‍ വഴിപിഴച്ചതായി.
20:92അദ്ദേഹം പറഞ്ഞു: "ഹാറൂന്‍! ഇവര്‍ വഴിപിഴച്ചതായി നീ കണ്ടപ്പോള്‍, നിനക്കു എന്ത് തടസ്സമാണുണ്ടായത്,-
أَلَّا تَتَّبِعَنِ ۖ أَفَعَصَيْتَ أَمْرِى﴿٩٣﴾
share
أَلَّا تَتَّبِعَنِ എന്നെ പിന്തുടരാതിരിക്കുവാന്‍ أَفَعَصَيْتَ അപ്പോള്‍ നീ എതിരു പ്രവര്‍ത്തിച്ചുവോ أَمْرِي എന്റെ കല്‍പനക്കു.
20:93"എന്നെ പിന്‍തുടരാതിരിക്കുവാന്‍?! അപ്പോള്‍, നീ എന്റെ കല്‍പനക്കു എതിരു പ്രവര്‍ത്തിച്ചുവോ?!"
قَالَ يَبْنَؤُمَّ لَا تَأْخُذْ بِلِحْيَتِى وَلَا بِرَأْسِىٓ ۖ إِنِّى خَشِيتُ أَن تَقُولَ فَرَّقْتَ بَيْنَ بَنِىٓ إِسْرَٰٓءِيلَ وَلَمْ تَرْقُبْ قَوْلِى﴿٩٤﴾
share
قَالَ അദ്ദേഹം പറഞ്ഞു يَا ابْنَ أُمَّ എന്റെ മാതൃപുത്രാ (ഉമ്മയുടെ മകനേ) لَا تَأْخُذْ നീ പിടിക്കേണ്ട بِلِحْيَتِي എന്റെ താടിക്ക് وَلَا بِرَأْسِي എന്റെ തലക്കും, തലയും (വേണ്ടാ) إِنِّي നിശ്ചയമായും ഞാന്‍ خَشِيتُ ഞാന്‍ ഭയപ്പെട്ടു أَن تَقُولَ നീ പറയുമെന്ന് فَرَّقْتَ നീ ഭിന്നിപ്പുണ്ടാക്കി بَيْنَ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കിടയില്‍ وَلَمْ تَرْقُبْ നീ വീക്ഷിച്ചതുമില്ല, ഗൗനിച്ചതുമില്ല قَوْلِي എന്റെ വാക്കു, ഞാന്‍ പറഞ്ഞതു.
20:94അദ്ദേഹം പറഞ്ഞു: "എന്റെ മാതൃപുത്രാ! എന്റെ താടിയും തലയും പിടിക്കരുത്!- ഇസ്രാഈല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്റെ വാക്കു നീ ഗൗനിച്ചതുമില്ല" എന്നു (എന്നെപ്പറ്റി) നീ പറയുമെന്ന് ഞാന്‍ ഭയപ്പെട്ടു."
തഫ്സീർ : 92-94
View   
قَالَ فَمَا خَطْبُكَ يَـٰسَـٰمِرِىُّ﴿٩٥﴾
share
قَالَ അദ്ദേഹം പറഞ്ഞു فَمَا എന്നാലെന്താണ് خَطْبُكَ നിന്റെ കാര്യം يَا سَامِرِيُّ ഹേ സാമീരി.
20:95അദ്ദേഹം ചോദിച്ചു: "എന്നാല്‍, നിന്റെ കാര്യം എന്താണ് - "സാമിരീ"!
قَالَ بَصُرْتُ بِمَا لَمْ يَبْصُرُوا۟ بِهِۦ فَقَبَضْتُ قَبْضَةًۭ مِّنْ أَثَرِ ٱلرَّسُولِ فَنَبَذْتُهَا وَكَذَٰلِكَ سَوَّلَتْ لِى نَفْسِى﴿٩٦﴾
share
قَالَ അവന്‍ പറഞ്ഞു بَصُرْتُ ഞാന്‍ കണ്ടു بِمَا യാതൊന്നു لَمْ يَبْصُرُوا بِهِ അവര്‍ അതു കണ്ടിട്ടില്ല فَقَبَضْتُ അങ്ങിനെ ഞാന്‍ പിടിച്ചു, എടുത്തു قَبْضَةً ഒരു പിടി (അല്‍പം) مِّنْ أَثَرِ الرَّسُولِ റസൂലിന്റെ കാല്‍പാടില്‍ നിന്നു فَنَبَذْتُهَا എന്നിട്ടു ഞാനതു ഇട്ടുകളഞ്ഞു وَكَذَٰلِكَ അപ്രകാരം سَوَّلَتْ പ്രേരിപ്പിച്ചു, ഭംഗിയായി കാണിച്ചു لِي എനിക്ക് نَفْسِي എന്റെ മനസ്സ്.
20:96അവന്‍ പറഞ്ഞു: "അവര്‍ [ജനങ്ങള്‍] കണ്ടിട്ടില്ലാത്തതു ഞാന്‍ കണ്ടു; അങ്ങനെ, ദൂതന്റെ [റസൂലിന്റെ] കാല്‍പാടില്‍നിന്നും ഒരു പിടി [അല്‍പം] ഞാന്‍ പിടിച്ചു; എന്നിട്ടു അതു ഞാന്‍ ഇട്ടുകളയുകയും ചെയ്തു. അങ്ങനെയാണ് എന്റെ മനസ്സു എനിക്കു പ്രേരണ നല്‍കിയത്.
തഫ്സീർ : 95-96
View   
قَالَ فَٱذْهَبْ فَإِنَّ لَكَ فِى ٱلْحَيَوٰةِ أَن تَقُولَ لَا مِسَاسَ ۖ وَإِنَّ لَكَ مَوْعِدًۭا لَّن تُخْلَفَهُۥ ۖ وَٱنظُرْ إِلَىٰٓ إِلَـٰهِكَ ٱلَّذِى ظَلْتَ عَلَيْهِ عَاكِفًۭا ۖ لَّنُحَرِّقَنَّهُۥ ثُمَّ لَنَنسِفَنَّهُۥ فِى ٱلْيَمِّ نَسْفًا﴿٩٧﴾
share
قَالَ അദ്ദേഹം പറഞ്ഞു فَاذْهَبْ എന്നാല്‍ നീ പോ فَإِنَّ لَكَ നിശ്ചയമായും നിനക്കുണ്ടു (ഉണ്ടാവട്ടെ) فِي الْحَيَاةِ ജീവിതത്തില്‍ أَن تَقُولَ നീ പറയല്‍ لَا مِسَاسَ തൊട്ടുകൂടാ, സ്പര്‍ശനമില്ല (എന്നു) وَإِنَّ لَكَ നിശ്ചയമായും നിനക്കുണ്ട്‌ مَوْعِدًا ഒരു നിശ്ചിത സമയം لَّن تُخْلَفَهُ അതു നിന്നോടു ലംഘിക്കപ്പെടുന്നതേ അല്ല وَانظُرْ നോക്കുക إِلَىٰ إِلَـٰهِكَ നിന്റെ (ഈ) ദൈവത്തിങ്കലേക്കു, ആരാധ്യ വസ്തുവിലേക്കു الَّذِي ظَلْتَ നീ ആയിക്കൊണ്ടിരുന്ന عَلَيْهِ അതിനടുക്കല്‍, അതില്‍ عَاكِفًا ഭജനമിരിക്കുന്നവന്‍ لَّنُحَرِّقَنَّهُ നാമതിനെ ചുട്ടെരിക്കുകതന്നെ ചെയ്യും ثُمَّ لَنَنسِفَنَّهُ പിന്നെ നാം അതിനെ പാറ്റിക്കളയുക തന്നെ ചെയ്യും فِي الْيَمِّ സമുദ്രത്തില്‍, ജലാശയത്തില്‍ نَسْفًا ഒരു പാറ്റല്‍, പൊടിയായി.
20:97അദ്ദേഹം പറഞ്ഞു: "എന്നാല്‍ നീ പോ! നിശ്ചയമായും, (ഈ) ജീവിതത്തില്‍, "തൊട്ടുകൂടാ" എന്നു പറയല്‍ നിനക്കുണ്ടായിരിക്കട്ടെ! നിശ്ചയമായും നിനക്കൊരു നിശ്ചിത സമയമുണ്ട്, അതൊരിക്കലും നിനക്കു ലംഘിക്കപ്പെടുകയില്ല. നീ ഭജിച്ചുകൊണ്ടിരിക്കുന്ന നിന്റെ (ഈ) ആരാധ്യവസ്തുവെ നോക്കുക: നാം അതിനെ ചുട്ടുകരിക്കുക തന്നെ ചെയ്യുന്നതാണ്; പിന്നെ, നിശ്ചയമായും നാം അതിനെ പൊടിപാറ്റി കടലില്‍ വിതറികളയുന്നതുമാണ്.
إِنَّمَآ إِلَـٰهُكُمُ ٱللَّهُ ٱلَّذِى لَآ إِلَـٰهَ إِلَّا هُوَ ۚ وَسِعَ كُلَّ شَىْءٍ عِلْمًۭا﴿٩٨﴾
share
إِنَّمَا إِلَـٰهُكُمُ നിശ്ചയമായും നിങ്ങളുടെ ആരാധ്യന്‍ اللَّـهُ الَّذِي യാതൊരു അല്ലാഹുവാണു لَا إِلَـٰهَ ഒരു ഇലാഹുമില്ല إِلَّا هُوَ അവനല്ലാതെ (താനല്ലാതെ) وَسِعَ അവന്‍ വിശാലമായിരിക്കുന്നു (ഉള്‍പ്പെടുത്തിയിരിക്കുന്നു) كُلَّ شَيْءٍ എല്ലാ വസ്തുവിനും, എല്ലാറ്റിനേയും عِلْمًا (അവന്റെ) അറിവു, അറിവാല്‍, അറിവുകൊണ്ടു.
20:98നിശ്ചയമായും, നിങ്ങളുടെ ആരാധ്യന്‍ താനല്ലാതെ മറ്റൊരു ആരാധ്യനുമില്ലാത്ത അല്ലാഹു തന്നെയാകുന്നു; എല്ലാ വസ്തുവെക്കുറിച്ചും, (അവന്റെ) അറിവ് വിശാലമായിരിക്കുന്നു."
തഫ്സീർ : 97-98
View   
كَذَٰلِكَ نَقُصُّ عَلَيْكَ مِنْ أَنۢبَآءِ مَا قَدْ سَبَقَ ۚ وَقَدْ ءَاتَيْنَـٰكَ مِن لَّدُنَّا ذِكْرًۭا﴿٩٩﴾
share
كَذَٰلِكَ ഇപ്രകാരം, അപ്രകാരം نَقُصُّ നാം വിവരിച്ചുതരുന്നു, കഥ പറഞ്ഞുതരുന്നു عَلَيْكَ നിനക്കു مِنْ أَنبَاءِ വൃത്താന്തങ്ങളില്‍നിന്നു (ചിലതു) مَا قَدْ سَبَقَ മുന്‍ കഴിഞ്ഞുപോയിട്ടുള്ളതു وَقَدْ آتَيْنَاكَ നിനക്കു നാം നല്‍കിയിട്ടുമുണ്ട് مِن لَّدُنَّا നമ്മുടെ പക്കല്‍നിന്നു ذِكْرًا ബോധനം, സ്മരണ.
20:99(നബിയേ) ഇപ്രകാരം, മുന്‍കഴിഞ്ഞ സംഭവവൃത്താന്തങ്ങളില്‍നിന്നു (ചിലതു) നിനക്കു നാം വിവരിച്ചുതരുന്നു; നമ്മുടെ അടുക്കല്‍നിന്നുള്ള ബോധനം നാം നിനക്കു നല്‍കിയിട്ടുമുണ്ട്.
مَّنْ أَعْرَضَ عَنْهُ فَإِنَّهُۥ يَحْمِلُ يَوْمَ ٱلْقِيَـٰمَةِ وِزْرًا﴿١٠٠﴾
share
مَّنْ أَعْرَضَ ആരെങ്കിലും തിരിഞ്ഞു കളഞ്ഞാല്‍ عَنْهُ അതിനെവിട്ടു, അതില്‍നിന്നു فَإِنَّهُ എന്നാലവന്‍ يَحْمِلُ വഹിക്കുന്നതാണ് يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ وِزْرًا കുറ്റം, ഭാരം (കുറ്റഭാരം).
20:100ആരെങ്കിലും അതിനെവിട്ടു തിരിഞ്ഞുകളഞ്ഞാല്‍, തീര്‍ച്ചയായും അവന്‍ ഖിയാമത്തുനാളില്‍ കുറ്റഭാരം വഹിക്കുന്നതാണ്;-
خَـٰلِدِينَ فِيهِ ۖ وَسَآءَ لَهُمْ يَوْمَ ٱلْقِيَـٰمَةِ حِمْلًۭا﴿١٠١﴾
share
خَالِدِينَ ശാശ്വതന്‍മാരായി, സ്ഥിരവാസികളായി فِيهِ അതില്‍ وَسَاءَ എത്ര ചീത്ത: വളരെമോശം لَهُمْ അവര്‍ക്കു يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ حِمْلًا ചുമടു, ഭാരം.
20:101അതില്‍ (അവര്‍) ശാശ്വതന്‍മാരായിരിക്കും. അവര്‍ക്കു ഖിയാമത്തുനാളില്‍, അത് എത്ര ചീത്തയായ ഭാരമാണ്!-
يَوْمَ يُنفَخُ فِى ٱلصُّورِ ۚ وَنَحْشُرُ ٱلْمُجْرِمِينَ يَوْمَئِذٍۢ زُرْقًۭا﴿١٠٢﴾
share
يَوْمَ يُنفَخُ ഊതപ്പെടുന്ന ദിവസം فِي الصُّورِ കാഹളത്തില്‍ وَنَحْشُرُ നാം ഒരുമിച്ചുകൂട്ടുകയും ചെയ്യും الْمُجْرِمِينَ കുറ്റവാളികളെ يَوْمَئِذٍ അന്നു, അന്നേദിവസം زُرْقًا നീലവര്‍ണ്ണമുള്ളവരായി, നീലക്കണ്ണന്‍മാരായി.
20:102കാഹളത്തില്‍ ഊതപ്പെടുന്നദിവസം. അന്നേദിവസം കുറ്റവാളികളെ നീലവര്‍ണ്ണമുള്ളവരായി നാം ഒരുമിച്ചു കൂട്ടുകയും ചെയ്യും -
يَتَخَـٰفَتُونَ بَيْنَهُمْ إِن لَّبِثْتُمْ إِلَّا عَشْرًۭا﴿١٠٣﴾
share
يَتَخَافَتُونَ അവര്‍ അന്യോന്യം പതുക്കെ പറയും, ഒളിച്ചുപറയും بَيْنَهُمْ അവര്‍ തമ്മില്‍ إِن لَّبِثْتُمْ നിങ്ങള്‍ പാര്‍ത്തിട്ടില്ല, താമസിച്ചിട്ടില്ല إِلَّا عَشْرًا പത്തു (ദിവസം) അല്ലാതെ.
20:103അവര്‍ തമ്മില്‍ അന്യോന്യം പതുക്കെപറയും: "പത്തു (ദിവസം) അല്ലാതെ നിങ്ങള്‍ (ഭൂമിയില്‍) പാര്‍ക്കുകയുണ്ടായിട്ടില്ല" എന്നു!
نَّحْنُ أَعْلَمُ بِمَا يَقُولُونَ إِذْ يَقُولُ أَمْثَلُهُمْ طَرِيقَةً إِن لَّبِثْتُمْ إِلَّا يَوْمًۭا﴿١٠٤﴾
share
نَّحْنُ നാം, നമ്മള്‍ أَعْلَمُ നല്ലവണ്ണം അറിയുന്നവനാണ്, ഏറ്റവും അറിയുന്നവനാണ് بِمَا يَقُولُونَ അവര്‍ പറയുന്നതിനെപ്പറ്റി إِذْ يَقُولُ അപ്പോള്‍ പറയും, പറയുമ്പോള്‍ أَمْثَلُهُمْ അവരില്‍വെച്ചു ഉത്തമന്‍, മിതമായവാന്‍, മര്യാദക്കാരന്‍ طَرِيقَةً മാര്‍ഗ്ഗം, മാര്‍ഗ്ഗത്തില്‍ إِن لَّبِثْتُمْ നിങ്ങള്‍ താമസിച്ചിട്ടില്ല إِلَّا يَوْمًا ഒരു ദിവസമല്ലാതെ.
20:104അവര്‍ പറയുന്നതിനെക്കുറിച്ച് നാം നല്ലവണ്ണം അറിയുന്നതാണ്; അപ്പോള്‍, അവരില്‍ ഏറ്റവും നല്ല മാര്‍ഗ്ഗമുള്ളവന്‍ പറഞ്ഞുപോകുന്നു: "ഒരു ദിവസമല്ലാതെ നിങ്ങള്‍ പാര്‍ത്തിട്ടില്ല" എന്നു!
തഫ്സീർ : 99-104
View   
وَيَسْـَٔلُونَكَ عَنِ ٱلْجِبَالِ فَقُلْ يَنسِفُهَا رَبِّى نَسْفًۭا﴿١٠٥﴾
share
وَيَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَنِ الْجِبَالِ പര്‍വ്വതങ്ങളെപ്പറ്റി فَقُلْ എന്നാല്‍ നീ പറയുക يَنسِفُهَا അവയെ പാറ്റിക്കളയും رَبِّي എന്റെ രക്ഷിതാവ് نَسْفًا ഒരു പാറ്റല്‍, പൊടിച്ച്.
20:105(നബിയേ) പര്‍വ്വതങ്ങളെ സംബന്ധിച്ചു അവര്‍ [ജനങ്ങള്‍] നിന്നോടു ചോദിക്കുന്നു; പറയുക: "എന്റെ രക്ഷിതാവ് അതിനെ പൊടിച്ചു പാറ്റിക്കളയുന്നതാണ്.
فَيَذَرُهَا قَاعًۭا صَفْصَفًۭا﴿١٠٦﴾
share
فَيَذَرُهَا എന്നിട്ടു അതിനെ വിടും (ആക്കും) قَاعًا മൈതാനം, നിരന്നതായി صَفْصَفًا സമനിരപ്പായ, നിരനിരപ്പായ.
20:106എന്നിട്ട്, അവന്‍ സമനിരപ്പായ മൈതാനമായി അതിനെ വിട്ടേക്കുന്നതാണ്:-
لَّا تَرَىٰ فِيهَا عِوَجًۭا وَلَآ أَمْتًۭا﴿١٠٧﴾
share
لَّا تَرَىٰ നീ കാണുന്നതല്ല فِيهَا അതില്‍, അവയില്‍ عِوَجًا ഒരു വളവും, താഴ്ചയും وَلَا أَمْتًا ഉയര്‍ച്ചയും, മേടും (കാണുക) ഇല്ല.
20:107യാതൊരു താഴ്ച്ചയാകട്ടെ, ഉയര്‍ച്ചയാകട്ടെ, നീ അവിടെ കാണുകയില്ല.
يَوْمَئِذٍۢ يَتَّبِعُونَ ٱلدَّاعِىَ لَا عِوَجَ لَهُۥ ۖ وَخَشَعَتِ ٱلْأَصْوَاتُ لِلرَّحْمَـٰنِ فَلَا تَسْمَعُ إِلَّا هَمْسًۭا﴿١٠٨﴾
share
يَوْمَئِذٍ അന്നു, അന്നേദിവസം يَتَّبِعُونَ അവര്‍ പിന്‍പറ്റും, തുടര്‍ന്നുപോകും الدَّاعِيَ വിളിക്കുന്നവനെ, ക്ഷണിക്കുന്നവനെ لَا عِوَجَ യാതൊരു വക്രതയും, (വളവും) ഇല്ലാതെ لَهُ അവനോടു وَخَشَعَتِ കീഴോതുങ്ങുകയും ചെയ്യും, താഴ്മപ്പെടുകയും ചെയ്യും الْأَصْوَاتُ ശബ്ദങ്ങള്‍ لِلرَّحْمَـٰنِ പരമകാരുണികനു فَلَا تَسْمَعُ അതിനാല്‍ നീ കേള്‍ക്കുകയില്ല إِلَّا هَمْسًا നേരിയ ശബ്ദം (മുഴക്കം) അല്ലാതെ.
20:108അന്നത്തെ ദിവസം, വിളിക്കുന്നവനെ അവര്‍ പിന്തുടര്‍ന്നുകൊള്ളും; അവനോട് യാതൊരു വക്രതയും ഉണ്ടാകുകയില്ല [കാണിക്കുകയില്ല.] ശബ്ദങ്ങള്‍ (എല്ലാം) പരമകാരുണികനായുള്ളവനു കീഴടങ്ങുന്നതുമാണ്. അതിനാല്‍, നേരിയ മുഴക്കമല്ലാതെ നീ കേള്‍ക്കുകയില്ല.
തഫ്സീർ : 105-108
View   
يَوْمَئِذٍۢ لَّا تَنفَعُ ٱلشَّفَـٰعَةُ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَـٰنُ وَرَضِىَ لَهُۥ قَوْلًۭا﴿١٠٩﴾
share
يَوْمَئِذٍ അന്നേ ദിവസം لَّا تَنفَعُ ഫലം ചെയ്കയില്ല الشَّفَاعَةُ ശുപാര്‍ശ إِلَّا مَنْ ഒരുവന്നല്ലാതെ أَذِنَ لَهُ അവന്നു അനുവാദം നല്‍കിയിരിക്കുന്നു الرَّحْمَـٰنُ പരമകാരുണികന്‍ وَرَضِيَ തൃപ്തിപ്പെടുകയും ചെയ്തു لَهُ അവനുവേണ്ടി, അവന്റെ قَوْلًا പറയുവാന്‍, വാക്ക്.
20:109അന്നേ ദിവസം, പരമകാരുണികനായുള്ളവന്‍ ഏതൊരുവനു അനുവാദം നല്‍കുകയും, അവനുവേണ്ടി (വല്ലതും) പറയുവാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ, അങ്ങിനെയുള്ളവന്നല്ലാതെ ശുപാര്‍ശ ഫലം ചെയ്യുകയില്ല.
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِهِۦ عِلْمًۭا﴿١١٠﴾
share
يَعْلَمُ അവന്‍ അറിയുന്നു مَا بَيْنَ أَيْدِيهِمْ അവരുടെ മുന്നിലുള്ളതു وَمَا خَلْفَهُمْ അവരുടെ പിന്നിലുള്ളതു وَلَا يُحِيطُونَ അവര്‍ വലയം ചെയ്കയില്ല, പൂര്‍ണ്ണമായി അറിയുകയില്ല بِهِ അതിനെപ്പറ്റി, അവനെപ്പറ്റി عِلْمًا അറിവു, അറിവുകൊണ്ടു.
20:110അവരുടെ മുമ്പിലുള്ളതും, പിമ്പിലുള്ളതും (എല്ലാം) അവന്‍ അറിയുന്നു; അതിനെക്കുറിച്ച് അവര്‍ പരിപൂര്‍ണ്ണമായി അറിയുന്നില്ല.
وَعَنَتِ ٱلْوُجُوهُ لِلْحَىِّ ٱلْقَيُّومِ ۖ وَقَدْ خَابَ مَنْ حَمَلَ ظُلْمًۭا﴿١١١﴾
share
وَعَنَتِ കീഴൊതുങ്ങി കീഴൊതുങ്ങുന്നതാണ് الْوُجُوهُ മുഖങ്ങള്‍ لِلْحَيِّ ജീവത്തായുള്ളവനു, സജീവമായുള്ളവനു الْقَيُّومِ സര്‍വ്വനിയന്താവായ وَقَدْ خَابَ തീര്‍ച്ചയായും ഇച്ഛാഭംഗപ്പെട്ടു مَنْ حَمَلَ വഹിച്ചവന്‍ ظُلْمًا അക്രമത്തെ.
20:111ജീവത്തും, സര്‍വ്വനിയന്താവുമായുള്ളവന് മുഖങ്ങള്‍ (എല്ലാം) കീഴൊതുങ്ങിയിരിക്കുകയാണ്; ആര്‍ അക്രമംവഹിച്ചു വന്നിരിക്കുന്നുവോ അവന്‍, തീര്‍ച്ചയായും ഇച്ഛാഭംഗപ്പെട്ടിരിക്കുന്നു!
وَمَن يَعْمَلْ مِنَ ٱلصَّـٰلِحَـٰتِ وَهُوَ مُؤْمِنٌۭ فَلَا يَخَافُ ظُلْمًۭا وَلَا هَضْمًۭا﴿١١٢﴾
share
وَمَن يَعْمَلْ ആര്‍ പ്രവര്‍ത്തിക്കുന്നുവോ مِنَ الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളില്‍ നിന്നു (വല്ലതും) وَهُوَ مُؤْمِنٌ അവന്‍ സത്യവിശ്വാസിയായിക്കൊണ്ടു فَلَا يَخَافُ എന്നാലവന്‍ പേടിക്കുകയില്ല, പേടിക്കേണ്ടതില്ല ظُلْمًا ഒരു അക്രമവും وَلَا هَضْمًا അനീതിയെയും (ഇല്ല).
20:112ആരെങ്കിലും സത്യവിശ്വാസിയായിക്കൊണ്ട് വല്ല സല്ക്കര്‍മ്മങ്ങളും പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവന്‍, അക്രമത്തെയാകട്ടെ, അനീതിയെയാകട്ടെ ഭയപ്പെടേണ്ടിവരികയില്ല;
തഫ്സീർ : 109-112
View   
وَكَذَٰلِكَ أَنزَلْنَـٰهُ قُرْءَانًا عَرَبِيًّۭا وَصَرَّفْنَا فِيهِ مِنَ ٱلْوَعِيدِ لَعَلَّهُمْ يَتَّقُونَ أَوْ يُحْدِثُ لَهُمْ ذِكْرًۭا﴿١١٣﴾
share
وَكَذَٰلِكَ അപ്രകാരം أَنزَلْنَاهُ നാം അതു അവതരിപ്പിച്ചിരിക്കുന്നു قُرْآنًا ഖുര്‍ആനായി (വായിക്കപ്പെടുന്ന ഒരു ഗ്രന്ഥമായി) عَرَبِيًّا അറബിഭാഷയിലുള്ള وَصَرَّفْنَا നാം വിവിധരൂപത്തില്‍ വിവരിക്കുകയും ചെയ്തിരിക്കുന്നു فِيهِ അതില്‍ مِنَ الْوَعِيدِ താക്കീതുകളെ لَعَلَّهُمْ يَتَّقُونَ അവര്‍ സൂക്ഷിച്ചേക്കാം أَوْ يُحْدِثُ അല്ലെങ്കില്‍ അതു ഉളവാക്കി (ഉണ്ടാക്കി) യേക്കാം لَهُمْ അവര്‍ക്കു ذِكْرًا ഒരു ബോധം, സ്മരണ, ഓര്‍മ്മ.
20:113അപ്രകാരം, അറബി ഭാഷയിലുള്ള ഒരു ഖുര്‍ആനായി നാം അതു അവതരിപ്പിച്ചിരിക്കുകയാണ്. അതില്‍, താക്കീതുകളെ വിവിധ തരത്തില്‍ നാം വിവരിച്ചിരിക്കുന്നു;- അവര്‍ സൂക്ഷിക്കുകയോ, അല്ലെങ്കില്‍ അതവര്‍ക്ക് ഒരു ബോധം ഉളവാക്കുകയോ ചെയ്തേക്കാം.
فَتَعَـٰلَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ ۗ وَلَا تَعْجَلْ بِٱلْقُرْءَانِ مِن قَبْلِ أَن يُقْضَىٰٓ إِلَيْكَ وَحْيُهُۥ ۖ وَقُل رَّبِّ زِدْنِى عِلْمًۭا﴿١١٤﴾
share
فَتَعَالَى അപ്പോള്‍ സര്‍വ്വോന്നതനാകുന്നു, അതിപരിശുദ്ധനാകുന്നു اللَّـهُ الْمَلِكُ രാജാവായ അല്ലാഹു الْحَقُّ സാക്ഷാലുള്ള, യഥാര്‍ത്ഥമായ وَلَا تَعْجَلْ നീ ധൃതിപ്പെടരുത് (ധൃതിപ്പെട്ടു ഓതരുത്) بِالْقُرْآنِ ഖുര്‍ആനിനെ مِن قَبْلِ മുമ്പായി أَن يُقْضَىٰ പൂര്‍ത്തിയായി നിര്‍വ്വഹിക്കപ്പെടുന്നതിനു إِلَيْكَ നിനക്കു وَحْيُهُ അതിന്റെ വഹ്യു, ബോധനം وَقُل നീ പറയുക رَّبِّ എന്റെ റബ്ബേ زِدْنِي എനിക്കു വര്‍ദ്ധിപ്പിച്ചു തരേണമേ عِلْمًا അറിവു.
20:114യഥാര്‍ത്ഥ രാജാവായ അല്ലാഹു സര്‍വ്വോന്നതനത്രെ! ഖുര്‍ആന്‍ - അതിന്റെ ബോധനം നിനക്കു പൂര്‍ണ്ണമായി നിര്‍വ്വഹിക്കപ്പെടുന്നതിനു മുമ്പായി - നീ ധൃതിയില്‍ ഓതരുതു. പറയുക: "രക്ഷിതാവേ! നീ എനിക്കു അറിവു വര്‍ദ്ധിപ്പിച്ചു തരേണമേ!"
തഫ്സീർ : 113-114
View   
وَلَقَدْ عَهِدْنَآ إِلَىٰٓ ءَادَمَ مِن قَبْلُ فَنَسِىَ وَلَمْ نَجِدْ لَهُۥ عَزْمًۭا﴿١١٥﴾
share
وَلَقَدْ عَهِدْنَا തീര്‍ച്ചയായും നാം നിര്‍ദ്ദേശം കൊടുത്തു, കല്‍പന കൊടുത്തു إِلَىٰ آدَمَ ആദമിനു مِن قَبْلُ മുമ്പു فَنَسِيَ എന്നിട്ടു അദ്ദേഹം മറന്നു, വിസ്മരിച്ചു وَلَمْ نَجِدْ നാം കണ്ടില്ല, കണ്ടെത്തിയില്ല لَهُ അദ്ദേഹത്തിനു عَزْمًا സ്ഥിരചിത്തത, ദൃഢനിശ്ചയം.
20:115മുമ്പ് നാം ആദമിനു നിര്‍ദ്ദേശം നല്‍കുകയുണ്ടായി; എന്നിട്ട് , അദ്ദേഹം വിസ്തരിച്ചുപോയി; ദൃഢനിശ്ചയം അദ്ദേഹത്തിന് നാം കണ്ടതുമില്ല.
തഫ്സീർ : 115-115
View   
وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ﴿١١٦﴾
share
وَإِذْ قُلْنَا നാം പറഞ്ഞ സന്ദര്‍ഭം لِلْمَلَائِكَةِ മലക്കുകളോടു اسْجُدُوا നിങ്ങള്‍ സുജൂദുചെയ്‍വിന്‍, തലകുനിക്കുവിന്‍ لِآدَمَ ആദമിനു فَسَجَدُوا അപ്പോള്‍ അവര്‍ സുജൂദു ചെയ്തു إِلَّا إِبْلِيسَ ഇബ്ലീസ്‌ ഒഴികെ أَبَىٰ അവന്‍ വിസമ്മതിച്ചു, കൂട്ടാക്കാതിരുന്നു.
20:116ആദമിനു "സുജൂദു" ചെയ്‍വിൻ തലകുനിക്കുവിന്‍) എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക); അവര്‍ (എല്ലാവരും) സുജൂദ് ചെയ്തു - ഇബ്ലീസ് ഒഴികെ - അവന്‍ വിസമ്മതിച്ചുകളഞ്ഞു.
فَقُلْنَا يَـٰٓـَٔادَمُ إِنَّ هَـٰذَا عَدُوٌّۭ لَّكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ ٱلْجَنَّةِ فَتَشْقَىٰٓ﴿١١٧﴾
share
فَقُلْنَا അപ്പോള്‍ നാം പറഞ്ഞു يَا آدَمُ ആദമേ إِنَّ هَـٰذَا നിശ്ചയമായും ഇവന്‍ عَدُوٌّ لَّكَ നിനക്കു ശത്രുവാണ് وَلِزَوْجِكَ നിന്റെ ഭാര്യക്കും فَلَا يُخْرِجَنَّكُمَا അതിനാല്‍ നിങ്ങളെ അവന്‍ പുറത്താക്കാതിരിക്കട്ടെ مِنَ الْجَنَّةِ സ്വര്‍ഗ്ഗത്തില്‍നിന്നു فَتَشْقَىٰ അപ്പോള്‍ നീ വിഷമിക്കേണ്ടിവരും.
20:117അപ്പോള്‍ നാം പറഞ്ഞു: "ആദമേ! നിശ്ചയമായും ഇവന്‍ നിനക്കും നിന്റെ ഭാര്യക്കും ശത്രുവാകുന്നു; അതിനാല്‍, (ഈ) സ്വര്‍ഗ്ഗത്തില്‍നിന്ന് നിങ്ങളെ അവന്‍ പുറത്താക്കാതിരിക്കട്ടെ; അപ്പോള്‍ നീ വിഷമിക്കേണ്ടതായി വരും.
إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَىٰ﴿١١٨﴾
share
إِنَّ لَكَ നിശ്ചയമായും നിനക്കുണ്ടു أَلَّا تَجُوعَ നിനക്കു വിശക്കാതിരിക്കല്‍ فِيهَا അതില്‍, അവിടെ وَلَا تَعْرَىٰ നീ നഗ്നമാകാതിരിക്കലും.
20:118"നിശ്ചയമായും, നിനക്ക് അവിടെ വിശക്കാതിരിക്കുകയും, നഗ്നമാകാതിരിക്കുകയും ചെയ്യാം;
وَأَنَّكَ لَا تَظْمَؤُا۟ فِيهَا وَلَا تَضْحَىٰ﴿١١٩﴾
share
وَأَنَّكَ لَا تَظْمَأُ നിനക്കു ദാഹിക്കാതിരിക്കലും, ദാഹിക്കുകയില്ലെന്നും فِيهَا അതില്‍, അവിടെ وَلَا تَضْحَىٰ നിനക്കു വെയില്‍ (ചൂടു) കൊള്ളുകയില്ലെന്നും.
20:119"നിനക്ക് അവിടെ ദാഹിക്കാതിരിക്കുകയും, വെയില്‍ കൊള്ളാതിരിക്കുകയും ചെയ്യാം."
തഫ്സീർ : 116-119
View   
فَوَسْوَسَ إِلَيْهِ ٱلشَّيْطَـٰنُ قَالَ يَـٰٓـَٔادَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ ٱلْخُلْدِ وَمُلْكٍۢ لَّا يَبْلَىٰ﴿١٢٠﴾
share
فَوَسْوَسَ അങ്ങനെ ദുര്‍ബോധനം നടത്തി إِلَيْهِ അദ്ദേഹത്തോടു الشَّيْطَانُ പിശാചു, ചെകുത്താന്‍ قَالَ അവന്‍ പറഞ്ഞു يَا آدَمُ ആദമേ هَلْ أَدُلُّكَ നിനക്കു ഞാന്‍ അറിയിച്ചു തരട്ടെയോ عَلَىٰ شَجَرَةِ الْخُلْدِ നിത്യവാസത്തിന്റെ വൃക്ഷത്തെപ്പറ്റി وَمُلْكٍ ഒരു രാജത്വത്തെയും لَّا يَبْلَىٰ നശിച്ചുപോകാത്ത.
20:120അങ്ങനെ, പിശാച് (ഇബ്ലീസു) അദ്ദേഹത്തിനു ദുര്‍ബ്ബോധനം നല്‍കി: അവന്‍ പറഞ്ഞു: "ആദമേ! നിത്യവാസത്തിനുള്ള വൃക്ഷത്തെയും, നശിച്ചു പോകാത്ത രാജത്വത്തെയും ഞാന്‍ നിനക്കു അറിയിച്ചുതരട്ടെയോ!?"
فَأَكَلَا مِنْهَا فَبَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ ۚ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ﴿١٢١﴾
share
فَأَكَلَا അങ്ങനെ അവര്‍ തിന്നു مِنْهَا അതില്‍നിന്നു فَبَدَتْ ഉടനെ വെളിപ്പെട്ടു لَهُمَا അവര്‍ക്ക് രണ്ടാള്‍ക്കും سَوْآتُهُمَا അവരുടെ നഗ്നത وَطَفِقَا രണ്ടാളും തുടങ്ങി, ശ്രമിച്ചു يَخْصِفَانِ പറ്റിക്കുവാന്‍, ഒട്ടിക്കുവാന്‍ عَلَيْهِمَا അവരുടെമേല്‍ مِن وَرَقِ الْجَنَّةِ സ്വര്‍ഗ്ഗത്തിലെ ഇലകളില്‍നിന്നു وَعَصَىٰ آدَمُ ആദം അനുസരണക്കേടു പ്രവര്‍ത്തിച്ചു, എതിരു കാണിച്ചു رَبَّهُ തന്റെ രക്ഷിതാവിനു فَغَوَىٰ അങ്ങനെ അദ്ദേഹം വഴിപിഴച്ചു.
20:121എന്നിട്ട്, അവര്‍ രണ്ടുപേരും അതില്‍ (വൃക്ഷത്തില്‍) നിന്ന് തിന്നു; ഉടനെ, അവര്‍ക്കു തങ്ങളുടെ നഗ്നത വെളിപ്പെട്ടു; സ്വര്‍ഗ്ഗത്തിലെ ഇലകളില്‍ നിന്നും (എടുത്ത്) അവര്‍ തങ്ങളുടെ മേല്‍ പറ്റിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്റെ രക്ഷിതാവിനോടു അനുസരണക്കേടു കാണിച്ചു, അങ്ങിനെ വഴിപിഴച്ചു.
ثُمَّ ٱجْتَبَـٰهُ رَبُّهُۥ فَتَابَ عَلَيْهِ وَهَدَىٰ﴿١٢٢﴾
share
ثُمَّ പിന്നീടു اجْتَبَاهُ അദ്ദേഹത്തെ നന്നാക്കിയെടുത്തു, തിരഞ്ഞെടുത്തു رَبُّهُ അദ്ദേഹത്തിന്റെ രക്ഷിതാവു فَتَابَ എന്നിട്ടു പശ്ചാത്താപം (ഖേദം) സ്വീകരിച്ചു عَلَيْهِ അദ്ദേഹത്തിന്റെ മേല്‍ وَهَدَىٰ മാര്‍ഗദര്‍ശനം ചെയ്കയും ചെയ്തു, മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
20:122പിന്നീട്, അദ്ദേഹത്തെ തന്റെ രക്ഷിതാവു നന്നാക്കിയെടുത്തു; അങ്ങനെ, അദ്ദേഹത്തിന്റെമേല്‍ പാശ്ചാത്താപം സ്വീകരിച്ചു; മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്തു.
തഫ്സീർ : 120-122
View   
قَالَ ٱهْبِطَا مِنْهَا جَمِيعًۢا ۖ بَعْضُكُمْ لِبَعْضٍ عَدُوٌّۭ ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًۭى فَمَنِ ٱتَّبَعَ هُدَاىَ فَلَا يَضِلُّ وَلَا يَشْقَىٰ﴿١٢٣﴾
share
قَالَ അവന്‍ പറഞ്ഞു اهْبِطَا നിങ്ങള്‍ ഇറങ്ങിപ്പോകുവിന്‍ مِنْهَا ഇതില്‍നിന്നു جَمِيعًا എല്ലാവരും, മുഴുവനും بَعْضُكُمْ നിങ്ങളില്‍ ചിലര്‍ لِبَعْضٍ ചിലര്‍ക്ക് عَدُوٌّ ശത്രുവാണ് فَإِمَّا يَأْتِيَنَّكُم എന്നാല്‍ (വല്ലപ്പോഴും) നിങ്ങള്‍ക്കുവന്നു കിട്ടിയാല്‍ مِّنِّي എന്റെ പക്കല്‍നിന്നു هُدًى വല്ല മാര്‍ഗ്ഗദര്‍ശനവും فَمَنِ اتَّبَعَ അപ്പോള്‍ ആര്‍ പിന്‍പറ്റിയോ هُدَايَ എന്റെ മാര്‍ഗ്ഗദര്‍ശനം فَلَا يَضِلُّ അവന്‍ വഴിപിഴക്കുകയില്ല وَلَا يَشْقَىٰ അവന്‍ വിഷമിക്കയുമില്ല.
20:123അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍ (സ്വര്‍ഗ്ഗത്തില്‍) നിന്നു ഇറങ്ങിപ്പോകുവിന്‍! നിങ്ങളില്‍ ചിലര്‍ ചിലര്‍ക്കു ശത്രുവാകുന്നു. എന്നാല്‍, എന്റെ പക്കല്‍നിന്നു വല്ല മാര്‍ഗ്ഗദര്‍ശനവും നിങ്ങള്‍ക്കു വന്നുകിട്ടുന്നതായാല്‍, അപ്പോള്‍ എന്റെ മാര്‍ഗ്ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ വഴിപിഴക്കുകയില്ല, വിഷമിക്കേണ്ടിവരികയുമില്ല.
തഫ്സീർ : 123-123
View   
وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةًۭ ضَنكًۭا وَنَحْشُرُهُۥ يَوْمَ ٱلْقِيَـٰمَةِ أَعْمَىٰ﴿١٢٤﴾
share
وَمَنْ أَعْرَضَ ആരെങ്കിലും തിരിഞ്ഞുകളഞ്ഞാല്‍ عَن ذِكْرِي എന്റെ ഉല്‍ബോധാനത്തെവിട്ടു, സ്മരണവിട്ടു فَإِنَّ لَهُ എന്നാല്‍ നിശ്ചയമായും അവന്നുണ്ട്‌ مَعِيشَةً ഒരു ജീവിതം ضَنكًا ഇടുങ്ങിയ, കുടുസ്സായ وَنَحْشُرُهُ നാം അവനെ ഒരുമിച്ചു കൂട്ടുകയും ചെയ്യും يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ أَعْمَىٰ അന്ധനായി, കണ്ണുകാണാത്തവനായി.
20:124ആരെങ്കിലും, എന്റെ ഉല്‍ബോധനത്തെവിട്ടു തിരിഞ്ഞുകളഞ്ഞാല്‍, നിശ്ചയമായും അവനു ഇടുങ്ങിയ ഒരു ജീവിതം ഉണ്ടായിരിക്കുന്നതാണ്; ഖിയാമത്തുനാളില്‍, അവനെ നാം അന്ധനായ നിലയില്‍ (എഴുന്നേല്‍പ്പിച്ച്) ഒരുമിച്ചുകൂട്ടുന്നതുമാണ്.
قَالَ رَبِّ لِمَ حَشَرْتَنِىٓ أَعْمَىٰ وَقَدْ كُنتُ بَصِيرًۭا﴿١٢٥﴾
share
قَالَ അവന്‍ പറയും رَبِّ എന്റെ റബ്ബേ لِمَ حَشَرْتَنِي എന്തിനാണ് നീ എന്നെ ഒരുമിച്ചുകൂട്ടിയതു أَعْمَىٰ അന്ധനായ നിലയില്‍ وَقَدْ كُنتُ ഞാന്‍ ആയിരുന്നുവല്ലോ بَصِيرًا കാഴ്ചയുള്ളവന്‍.
20:125അവന്‍ പറയും: "റബ്ബേ! എന്തിനാണ് നീ എന്നെ അന്ധനായ നിലയില്‍ (എഴുന്നേല്‍പിച്ച്) ഒരുമിച്ചുകൂട്ടിയതു - ഞാന്‍ (മുമ്പ്) കാഴ്ചയുള്ളവനായിരുന്നുവല്ലോ?!"
قَالَ كَذَٰلِكَ أَتَتْكَ ءَايَـٰتُنَا فَنَسِيتَهَا ۖ وَكَذَٰلِكَ ٱلْيَوْمَ تُنسَىٰ﴿١٢٦﴾
share
قَالَ അവന്‍ പറയും كَذَٰلِكَ അങ്ങിനെത്തന്നെ أَتَتْكَ നിനക്കു വന്നു آيَاتُنَا നമ്മുടെ ലക്ഷ്യങ്ങള്‍ فَنَسِيتَهَا അപ്പോള്‍ നീ അതു മറന്നുകളഞ്ഞു وَكَذَٰلِكَ അതുപോലെ الْيَوْمَ ഇന്നു تُنسَىٰ നീ(യും) വിസ്മരിക്കപ്പെടും (നിന്നെയും മറക്കും).
20:126അവന്‍ [അല്ലാഹു] പറയും: "അങ്ങിനെത്തന്നെയാണ്; നിനക്കു നമ്മുടെ ലക്ഷ്യങ്ങള്‍ വന്നു, അപ്പോള്‍ നീ അതു മറന്നുകളഞ്ഞു: അപ്രകാരം ഇന്നു നീയും വിസ്മരിക്കപ്പെടുന്നു."
وَكَذَٰلِكَ نَجْزِى مَنْ أَسْرَفَ وَلَمْ يُؤْمِنۢ بِـَٔايَـٰتِ رَبِّهِۦ ۚ وَلَعَذَابُ ٱلْـَٔاخِرَةِ أَشَدُّ وَأَبْقَىٰٓ﴿١٢٧﴾
share
وَكَذَٰلِكَ അപ്രകാരമാണ് نَجْزِي നാം പ്രതിഫലം നല്‍കുന്നതു مَنْ യതൊരുവനു أَسْرَفَ അവന്‍ അതിരു കവിഞ്ഞിരിക്കുന്നു وَلَمْ يُؤْمِن വിശ്വസിച്ചതുമില്ല بِآيَاتِ ലക്ഷ്യങ്ങളില്‍ رَبِّهِ തന്റെ രക്ഷിതാവിന്റെ وَلَعَذَابُ الْآخِرَةِ തീര്‍ച്ചയായും പരലോകശിക്ഷ أَشَدُّ ഏറ്റവും കഠിനമായതാണ് وَأَبْقَىٰ ഏറ്റവും ശേഷിക്കുന്നതുമാണ്, നില നില്‍ക്കുന്നതുമാണ്.
20:127അങ്ങിനെയാണ്, അതിരുകവിയുകയും, തന്റെ റബ്ബിന്റെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവന് നാം പ്രതിഫലം കൊടുക്കുക; പരലോകശിക്ഷയാകട്ടെ, ഏറ്റവും കഠിനവും, കൂടുതല്‍ ശേഷിക്കുന്നതും തന്നെയാണ്.
തഫ്സീർ : 124-127
View   
أَفَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا قَبْلَهُم مِّنَ ٱلْقُرُونِ يَمْشُونَ فِى مَسَـٰكِنِهِمْ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّأُو۟لِى ٱلنُّهَىٰ﴿١٢٨﴾
share
أَفَلَمْ يَهْدِ മാര്‍ഗ്ഗദര്‍ശനം നല്‍ക്കുന്നില്ലേ, വ്യക്തമാകുന്നില്ലേ لَهُمْ അവര്‍ക്കു كَمْ أَهْلَكْنَا നാം എത്രയോ നശിപ്പിച്ചിരിക്കുന്നു (എന്നുള്ളതു) قَبْلَهُم ഇവരുടെ മുമ്പ് مِّنَ الْقُرُونِ തലമുറകളെ يَمْشُونَ ഇവര്‍ സഞ്ചരിക്കുന്നു, നടക്കുന്നു فِي مَسَاكِنِهِمْ അവരുടെ വാസസ്ഥലങ്ങളിലൂടെ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّأُولِي النُّهَىٰ ബുദ്ധിമാന്‍മാര്‍ക്ക്.
20:128എത്രയോ തലമുറകളെ ഇവര്‍ക്കു മുമ്പു നാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട് - അവരുടെ വാസസ്ഥലങ്ങളില്‍ കൂടി ഇവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു - എന്നതു ഇവര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നില്ലേ?! നിശ്ചയമായും അതില്‍ ബുദ്ധിമാന്‍മാര്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
وَلَوْلَا كَلِمَةٌۭ سَبَقَتْ مِن رَّبِّكَ لَكَانَ لِزَامًۭا وَأَجَلٌۭ مُّسَمًّۭى﴿١٢٩﴾
share
وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ كَلِمَةٌ ഒരു വാക്കു سَبَقَتْ മുമ്പു നടന്നിട്ടുളള, മുന്‍കഴിഞ്ഞ مِن رَّبِّكَ നിന്റെ റബ്ബിന്റെ പക്കല്‍നിന്നു لَكَانَ അതു ആകുമായിരുന്നു لِزَامًا അനിവാര്യമായതു وَأَجَلٌ ഒരു അവധിയും (ഇല്ലായിരുന്നുവെങ്കില്‍) مُّسَمًّى നിശ്ചിതമായ, നിര്‍ണ്ണയിക്കപ്പെട്ട.
20:129നിന്റെ റബ്ബിന്റെ പക്കല്‍നിന്നു മുമ്പു നടന്ന ഒരു വാക്കും, നിശ്ചിതമായ ഒരു അവധിയും ഇല്ലായിരുന്നുവെങ്കില്‍, അതു [ശിക്ഷാനടപടി] അനിവാര്യമാകുമായിരുന്നു.
فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ غُرُوبِهَا ۖ وَمِنْ ءَانَآئِ ٱلَّيْلِ فَسَبِّحْ وَأَطْرَافَ ٱلنَّهَارِ لَعَلَّكَ تَرْضَىٰ﴿١٣٠﴾
share
فَاصْبِرْ അതുകൊണ്ടു ക്ഷമിക്കുക عَلَىٰ مَا യാതൊന്നിനെപ്പറ്റി يَقُولُونَ അവര്‍ പറയുന്ന وَسَبِّحْ തസ്ബീഹ് (സ്തോത്ര കീര്‍ത്തനം) നടത്തുകയും ചെയ്യുക بِحَمْدِ رَبِّكَ നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു, സ്തോത്രം ചെയ്തുകൊണ്ടും قَبْلَ طُلُوعِ الشَّمْسِ സൂര്യന്‍ ഉദിക്കുന്നതിനു മുമ്പു وَقَبْلَ غُرُوبِهَا അതിന്റെ അസ്തമനത്തിനു മുമ്പും وَمِنْ آنَاءِ اللَّيْلِ രാത്രി സമയങ്ങളിലും فَسَبِّحْ നീ തസ്ബീഹ് (കീര്‍ത്തനം) നടത്തുക وَأَطْرَافَ النَّهَارِ പകലിന്റെ ഭാഗങ്ങളിലും لَعَلَّكَ تَرْضَىٰ നിനക്കു സംതൃപ്തിയുണ്ടായേക്കാം, നീ തൃപ്തിപ്പെടുവാന്‍വേണ്ടി.
20:130അതുകൊണ്ട്, (നബിയേ) ഇവര്‍ പറയുന്നതിനെപ്പറ്റി ക്ഷമിച്ചുകൊള്ളുക; സൂര്യോദയത്തിനുമുമ്പും, അസ്തമനത്തിനു മുമ്പും നീ നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ട് സ്തോത്ര കീര്‍ത്തനവും ചെയ്യുക. രാത്രി സമയങ്ങളിലും, പകലിന്റെ ഭാഗങ്ങളിലും നീ പ്രകീര്‍ത്തനം ചെയ്യുക. എന്നാല്‍ നിനക്കു സംതൃപ്തിയുണ്ടായേക്കാം.
തഫ്സീർ : 128-130
View   
وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًۭا مِّنْهُمْ زَهْرَةَ ٱلْحَيَوٰةِ ٱلدُّنْيَا لِنَفْتِنَهُمْ فِيهِ ۚ وَرِزْقُ رَبِّكَ خَيْرٌۭ وَأَبْقَىٰ﴿١٣١﴾
share
وَلَا تَمُدَّنَّ َ നിശ്ചയമായും നീ നീട്ടരുതു عَيْنَيْك നിന്റെ ദൃഷ്ടികളെ (നീ കണ്ണുവെക്കരുത്) إِلَىٰ مَا യാതൊന്നിലേക്കു مَتَّعْنَا بِهِ അതുകൊണ്ടു നാം സുഖഭോഗം നല്‍കിയിരിക്കുന്നു أَزْوَاجًا പല വിഭാഗങ്ങള്‍ക്കു, പല തരക്കാര്‍ക്കു مِّنْهُمْ അവരില്‍നിന്നു زَهْرَةَ الْحَيَاةِ ജീവിതത്തിന്റെ മോടിയായി, അലങ്കാരമായി الدُّنْيَا ഇഹലോകത്തിന്റെ ഐഹികമായ لِنَفْتِنَهُمْ നാം അവരെ പരീക്ഷിക്കുവാന്‍വേണ്ടി فِيهِ അതില്‍ وَرِزْقُ رَبِّكَ നിന്റെ റബ്ബിന്റെ ഉപജീവനം, ആഹാരം خَيْرٌ ഉത്തമമായതാണ് وَأَبْقَىٰ കൂടുതല്‍ ശേഷിക്കുന്നതുമാണ്, നിലനില്‍ക്കുന്നതുമാണ്.
20:131ഐഹികജീവിതത്തിന്റെ മോടിയായി, അവരില്‍ നിന്നു പല വിഭാങ്ങള്‍ക്ക് ഏതൊന്നുകൊണ്ട് - അതില്‍ അവരെ പരീക്ഷിക്കുവാനായി നാം സുഖഭോഗം നല്‍കിയിരിക്കുന്നുവോ, അതിലേക്കു നീ നിന്റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുതു (കണ്ണുവെക്കരുതു) നിന്റെ റബ്ബു നല്‍കുന്ന ഉപജീവനം ഉത്തമവും, അധികം ശേഷിക്കുന്നതുമാകുന്നു.
وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا ۖ لَا نَسْـَٔلُكَ رِزْقًۭا ۖ نَّحْنُ نَرْزُقُكَ ۗ وَٱلْعَـٰقِبَةُ لِلتَّقْوَىٰ﴿١٣٢﴾
share
وَأْمُرْ നീ കല്‍പിക്കുക أَهْلَكَ നിന്റെ വീട്ടുകാരോടു, സ്വന്തക്കാരോടു, കുടുംബത്തോടു, ആള്‍ക്കാരോടു بِالصَّلَاةِ നമസ്കാരത്തിനു, നമസ്കാരത്തെപ്പറ്റി وَاصْطَبِرْ നീ ക്ഷമ (സഹനം) കൈക്കൊള്ളുകയും ചെയ്യുക عَلَيْهَا അതിന്നായി, അതിന്റെ പേരില്‍ لَا نَسْأَلُكَ നാം നിന്നോടു ചോദിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല رِزْقًا ആഹാരം, ഉപജീവനം نَّحْنُ നാംതന്നെ, നാമാണു نَرْزُقُكَ നിനക്കു ഉപജീവനം നല്‍കുന്നു وَالْعَاقِبَةُ (ശുഭകരമായ) പര്യവസാനം, അവസാന ഫലം, കലാശം لِلتَّقْوَىٰ ഭയഭകതിക്കാണ്, സൂക്ഷ്മതക്കാകുന്നു.
20:132നിന്റെ സ്വന്തക്കാരോടു നമസ്കരിക്കുവാന്‍ കല്‍പിക്കുകയും അതിനായി നീ സഹനമവലംബിക്കുകയും ചെയ്തു കൊള്ളുക. നിന്നോടു ഉപജീവനം നല്‍കുവാന്‍ നാം ആവശ്യപ്പെടുന്നില്ല; നിനക്കു നാം ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്; ശുഭപര്യവസാനം ഭയഭക്തിക്കാകുന്നു.
തഫ്സീർ : 131-132
View   
وَقَالُوا۟ لَوْلَا يَأْتِينَا بِـَٔايَةٍۢ مِّن رَّبِّهِۦٓ ۚ أَوَلَمْ تَأْتِهِم بَيِّنَةُ مَا فِى ٱلصُّحُفِ ٱلْأُولَىٰ﴿١٣٣﴾
share
وَقَالُوا അവര്‍ പറയുന്നു لَوْلَا يَأْتِينَا അവന്‍ ഞങ്ങള്‍ക്കു (നമുക്കു) കൊണ്ടുവരാത്തതെന്താണ് بِآيَةٍ ഒരു ദൃഷ്ടാന്തവും مِّن رَّبِّهِ അവന്റെ റബ്ബിന്റെ പക്കല്‍നിന്ന് أَوَلَمْ تَأْتِهِم അവര്‍ക്കു വന്നെത്തിയിട്ടില്ലയോ بَيِّنَةُ مَا യാതൊന്നിന്റെ തെളിവു فِي الصُّحُفِ ഗ്രന്ഥങ്ങളിലുള്ള, ഏടുകളിലുള്ള الْأُولَىٰ പൂര്‍വ്വ, മുമ്പുള്ളതായ.
20:133അവര്‍ (അവിശ്വാസികള്‍) പറയുന്നു: "അവന്‍ (നബി) തന്റെ റബ്ബിന്റെ പക്കല്‍നിന്നു ഞങ്ങള്‍ക്കു ഒരു ദൃഷ്ടാന്തവും കൊണ്ടുവരാത്തതെന്ത്?!" പൂര്‍വ്വ ഗ്രന്ഥങ്ങളിലുള്ളതിന്റെ തെളിവു അവര്‍ക്കു വന്നിട്ടില്ലേ!?
وَلَوْ أَنَّآ أَهْلَكْنَـٰهُم بِعَذَابٍۢ مِّن قَبْلِهِۦ لَقَالُوا۟ رَبَّنَا لَوْلَآ أَرْسَلْتَ إِلَيْنَا رَسُولًۭا فَنَتَّبِعَ ءَايَـٰتِكَ مِن قَبْلِ أَن نَّذِلَّ وَنَخْزَىٰ﴿١٣٤﴾
share
وَلَوْ أَنَّا നാം ആയിരുന്നുവെങ്കില്‍ أَهْلَكْنَاهُم അവരെ നശിപ്പിച്ചിരുന്നു (എങ്കില്‍) بِعَذَابٍ വല്ല ശിക്ഷകൊണ്ടും مِّن قَبْلِهِ ഇതിനു മുമ്പു لَقَالُوا അവര്‍ പറയുമായിരുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ لَوْلَا أَرْسَلْتَ നീ അയക്കാഞ്ഞതെന്താണു, നീ അയച്ചു കൂടായിരുന്നോ إِلَيْنَا ഞങ്ങള്‍ക്കു رَسُولًا ഒരു റസൂലിനെ, ദൂതനെ فَنَتَّبِعَ എന്നാല്‍ ഞങ്ങള്‍ പിന്‍പറ്റുമായിരുന്നു آيَاتِكَ നിന്റെ ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ مِن قَبْلِ മുമ്പായി أَن نَّذِلَّ ഞങ്ങള്‍ നിന്ദ്യരാകുന്നതിനു, ഞങ്ങള്‍ക്കു നിന്ദ്യതയുണ്ടാകുന്നതിനു وَنَخْزَىٰ ഞങ്ങള്‍ അപമാനിതരാവുകയും, മാനംകെട്ടുപോകുകയും.
20:134ഇതിനുമുമ്പായി വല്ല ശിക്ഷകൊണ്ടും നാം അവരെ നശിപ്പിച്ചിരുന്നുവെങ്കില്‍, അവര്‍ (ഇങ്ങിനെ) പറയുമായിരുന്നു: "ഞങ്ങളുടെ റബ്ബേ! നീ ഞങ്ങളുടെ അടുക്കലേക്കു ഒരു റസൂലിനെ [ദൂതനെ] എന്തുകൊണ്ട് അയച്ചുതന്നില്ല? എന്നാല്‍, ഞങ്ങള്‍ നിന്ദ്യരും അപമാനിതരുമായി ഭവിക്കുന്നതിനുമുമ്പ് തന്നെ നിന്റെ ലക്ഷ്യങ്ങളെ ഞങ്ങള്‍ പിന്‍തുടരുമായിരുന്നല്ലോ!"
قُلْ كُلٌّۭ مُّتَرَبِّصٌۭ فَتَرَبَّصُوا۟ ۖ فَسَتَعْلَمُونَ مَنْ أَصْحَـٰبُ ٱلصِّرَٰطِ ٱلسَّوِىِّ وَمَنِ ٱهْتَدَىٰ﴿١٣٥﴾
share
قُلْ പറയുക كُلٌّ എല്ലാവരും مُّتَرَبِّصٌ പ്രതീക്ഷിക്കുന്നവരാണ്, കാത്തിരിക്കുന്നവരാണ് فَتَرَبَّصُوا അതിനാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുവിന്‍ فَسَتَعْلَمُونَ അപ്പോള്‍ നിങ്ങള്‍ക്കു അറിയാറാകും مَنْ ആരാണ് എന്നു أَصْحَابُ الصِّرَاطِ മാര്‍ഗ്ഗക്കാര്‍, മാര്‍ഗ്ഗത്തിലുള്ളവര്‍ السَّوِيِّ നേരായ, ശരിയായ وَمَنِ ആരാണ് എന്നും اهْتَدَىٰ സന്‍മാര്‍ഗ്ഗം പ്രാപിച്ചിട്ടുള്ള(തു).
20:135(നബിയേ) പറയുക: "(നാം) എല്ലാവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകതന്നെയാണ്; എന്നാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുക; അപ്പോള്‍ നിങ്ങള്‍ക്ക് അറിയാറാകും: നേരായ മാര്‍ഗ്ഗത്തിലുള്ളവര്‍ ആരാണെന്നും, ആരാണ് സന്‍മാര്‍ഗ്ഗം പ്രാപിച്ചിട്ടുള്ളതെന്നും!"
തഫ്സീർ : 133-135
View