arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
151
152
153
154
155
156
157
158
159
160
161
162
163
164
165
166
167
168
169
170
171
172
173
174
175
176
177
178
179
180
181
182
183
184
185
186
187
188
189
190
191
192
193
194
195
196
197
198
199
200
201
202
203
204
205
206
207
208
209
210
211
212
213
214
215
216
217
218
219
220
221
222
223
224
225
226
227
228
229
230
231
232
233
234
235
236
237
238
239
240
241
242
243
244
245
246
247
248
249
250
251
252
253
254
255
256
257
258
259
260
261
262
263
264
265
266
267
268
269
270
271
272
273
274
275
276
277
278
279
280
281
282
283
284
285
286
ബഖറഃ (പശു) മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 286 – വിഭാഗം (റുകൂഉ്) 40 വിശുദ്ധ ഖുര്‍ആനിലെ ഏറ്റവുംവലിയ സൂറത്താണിത്. ഇതിന്റെ മിക്കഭാഗവും നബി തിരുമേനി (ﷺ) യുടെ മദീനാ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ അവതരിച്ചതാകുന്നു. ചുരുക്കം ചില ആയത്തുകള്‍ അവസാനകാലങ്ങളില്‍ അവതരിച്ചവയുമാണ്. ഖുര്‍ആന്റെ അവതരണം ആദ്യംതൊട്ടവസാനംവരെ ക്രമരൂപത്തിലോ, ഓരോ സൂറത്തുകളായോ ആയിരുന്നില്ലെന്നും, സന്ദര്‍ഭവും ആവശ്യവും അനുസരിച്ചു പലപ്പോഴായി അവതരിക്കുകയായിരുന്നു പതിവെന്നും, അപ്പപ്പോള്‍ അവതരിക്കുന്ന ഭാഗങ്ങള്‍ ഇന്നിന്ന സൂറത്തുകളില്‍ ഇന്നിന്ന ഭാഗത്തു ചേര്‍ക്കണമെന്ന് നബി (ﷺ) എഴുത്തുകാരോടു കല്‍പിക്കുകയായിരുന്നു ചെയ്തിരുന്നതെന്നും മറ്റും മുഖവുരയില്‍ വിവരിച്ചത് ഓര്‍ക്കുമല്ലോ. മൗലികതത്വങ്ങള്‍, വിശ്വാസ സിദ്ധാന്തങ്ങള്‍, കര്‍മപരമായ വിധിവിലക്കുകള്‍, നിയമ നിര്‍ദ്ദേശങ്ങള്‍, സാരോപദേശങ്ങള്‍, ഉപമകള്‍, ദൃഷ്ടാന്തങ്ങള്‍, ചരിത്ര സംഭവങ്ങള്‍, സദാചാരമൂല്യങ്ങള്‍, സന്തോഷ വാര്‍ത്തകള്‍, താക്കീതുകള്‍ എന്നിങ്ങനെയുള്ള തുറകളില്‍, മറ്റുസൂറത്തുകളെ അപേക്ഷിച്ച് ഈ സൂറത്തില്‍ കൂടുതല്‍ കാണാവുന്നതാണ്. അതുകൊണ്ട് തന്നെയായിരിക്കാം ചില നബിവചനങ്ങളില്‍ ഈ സൂറത്തിനെപ്പറ്റി سنام القرآن وذروته (ഖുര്‍ആന്റെ പൂഞ്ഞും അതിന്റെ കൊടുമുടിയും) എന്നു പറഞ്ഞിരിക്കുന്നതും. (അ,ത്വ.) ഒട്ടകം, കാള മുതലായവയുടെ പുറത്ത് ഏറ്റവും പൊന്തിക്കാണുന്ന മുഴയാണല്ലോ പൂഞ്ഞ്. അതുപോലെ, പര്‍വ്വതത്തിന്റെ ഭാഗങ്ങളില്‍ ഏറ്റവും ഉയരത്തായി കാഴ്ചയില്‍പെടുന്നത് അതിന്റെ കൊടുമുടിയുമായിരിക്കും. അതുപോലെ, ഖുര്‍ആനിലെ പ്രതിപാദ്യ വിഷയങ്ങളില്‍ സൂറത്തുല്‍ ബഖറ കൂടുതല്‍ മുഴച്ചു നില്‍ക്കുന്നുവെന്ന് സാരം. നബി (ﷺ) യുടെ മക്കാജീവിതകാലത്ത് അവിടെ മുശ്‌രിക്കുകളുടെ ആധിപത്യവും സ്വാധീനവുമാണല്ലോ നടമാടിയിരുന്നത്. അതുകൊണ്ട് മക്കീ കാലഘട്ടത്തില്‍ അവതരിച്ച സൂറത്തുകളിലെ പ്രധാന പരാമര്‍ശങ്ങള്‍ തൗഹീദിനെയും ശിര്‍ക്കിനെയും സംബന്ധിച്ചായിരുന്നു. തിരുമേനിയും സ്വഹാബികളും മദീനയില്‍ ചെല്ലുമ്പോഴാകട്ടെ-അവര്‍ അവിടെ എത്തും മുമ്പുതന്നെ-അവിടെയുള്ള അറബികളില്‍ വലിയൊരു വിഭാഗം സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇസ്‌ലാമിന് ഒരു തെളിഞ്ഞ അന്തരീക്ഷം അവിടെ സംജാതമായിട്ടുമുണ്ടായിരുന്നു. ആകയാല്‍, മനുഷ്യന്റെ വ്യക്തിപരവും, സാമൂഹ്യവുമായ മണ്ഡലങ്ങളില്‍ ക്രിയാത്മകമായും, നിഷേധാത്മകമായും സ്വീകരിക്കപ്പെടേണ്ടുന്ന വിധിവിലക്കുകളും ഉപദേശ നിര്‍ദ്ദേശങ്ങളും ആ സന്ദര്‍ഭത്തിന്റെ ആവശ്യമായിരുന്നു. മദീനാ ജീവിതത്തിന്റെ ആരംഭഘട്ടങ്ങളില്‍ അവതരിച്ച ഈ സൂറത്തില്‍ ഈ കാര്യം പ്രത്യേകം പരിഗണിക്കപ്പെട്ടുകാണാം. അതേസമയത്ത് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഏറ്റവും കടുത്ത ഒരു പുത്തന്‍ ശത്രു സമൂഹത്തെ അവിടെ നേരിടേണ്ടി വന്നിരുന്നു. അതെ, യഹൂദികളെ. ദൈവിക മതത്തിന്റെയും, പ്രവാചക പാരമ്പര്യത്തിന്റെയും കുത്തകാവകാശം വാദിച്ചിരുന്ന അവര്‍, വാസ്തവത്തില്‍ ആ രണ്ടിനോടും നാമമാത്ര ബന്ധം പോലുമില്ലാത്തവണ്ണം ദുഷിച്ചു പോയിട്ടുണ്ടായിരുന്നു. ഇസ്‌ലാമിനെതിരില്‍ യഹൂദികള്‍ സ്വീകരിച്ചുവന്ന വിദ്വേഷവും. വൈരാഗ്യവും പകയും അസൂയയുമെല്ലാം പ്രസിദ്ധമാണ്. ഈ സൂറത്തില്‍ നല്ലൊരു ഭാഗം അവരെ സംബന്ധിക്കുന്നതാകുവാന്‍ കാരണം അതാണ്. കിട്ടുന്ന പഴുതെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട് ഇസ്‌ലാമിനെതിരെ ഗൂഢാലോചനകള്‍ നടത്തുവാന്‍ ഒരുമ്പെട്ടിരുന്ന മറ്റൊരു ശത്രുവിഭാഗവും അവിടെ രംഗത്തുണ്ടായിരുന്നു, മുനാഫിക്വുകള്‍ (കപടവിശ്വാസികള്‍). സ്വാര്‍ത്ഥങ്ങളും, താല്‍ക്കാലിക കാര്യലാഭങ്ങളും ഓര്‍ത്തു പ്രത്യക്ഷത്തില്‍ ഇസ്‌ലാമിന്റെ വേഷം അണിഞ്ഞിരുന്ന ഇവര്‍ യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകളല്ലായിരുന്നു. ഇവരെക്കുറിച്ചും ഈ സൂറത്തില്‍ പലതും പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, മറ്റു സൂറത്തുകളില്‍ കാണപ്പെടാത്ത ചില പരാമര്‍ശങ്ങളും, ഉപമകളും, സംഭവകഥകളും മറ്റും ഇതില്‍ അടങ്ങിയിട്ടുണ്ട്. സൂറത്തുല്‍ ബഖറ (പശുവിന്റെ അദ്ധ്യായം) എന്ന് ഇതിന് പേര് വരുവാന്‍ കാരണം, ഇസ്രാഈല്യരിൽ കഴിഞ്ഞുപോയ ഒരു പശുവിന്റെ സംഭവം ഇതില്‍ വിവരിക്കപ്പെട്ടിട്ടുള്ളതാണ്. ഓരോ സൂറത്തിലും വിവരിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും പ്രത്യേക വിഷയത്തെ സൂചിപ്പിക്കുന്നതോ, അതില്‍ പ്രത്യേകം വന്നിട്ടുള്ള ഏതെങ്കിലും വാക്കുകളെ സൂചിപ്പിക്കുന്നതോ ആയ പേരുകളിലായിരിക്കും മിക്ക സൂറത്തുകളും അറിയെപ്പടുന്നത്. ചുരുക്കം ചിലതിന് പ്രതിപാദ്യ വിഷയത്തെ സൂചിപ്പിക്കുന്ന പേരുകളുമായിരിക്കും. മൊത്തത്തില്‍ പറഞ്ഞാല്‍ സൂറത്തുകള്‍ തിരിച്ചറിയാനുള്ള ഒരു എളുപ്പമാര്‍ഗമെന്ന നിലക്ക് മാത്രമാണ് അവയുടെ പേരുകള്‍. അത്‌കൊണ്ട് ഒരേ സൂറത്തിന് തന്നെ ചിലപ്പോള്‍ ഒന്നിലധികം പേരുണ്ടായെന്നും വരും. വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും, അവയുടെ ക്രമീകരണത്തിലുമെല്ലാം ഖുര്‍ആന് അതിന്റെതായ പ്രത്യേക രീതികളാണുള്ളത്. ഇതിനെപ്പറ്റിയെല്ലാം മുഖവുരയില്‍ വിശദീകരിച്ചിട്ടുള്ളത് കൊണ്ട് കൂടുതലൊന്നും പ്രസ്താവിക്കേണ്ടുന്ന ആവശ്യമില്ല. നബി (ﷺ) പറഞ്ഞതായി അബൂഹുറയ്‌റ (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘നിങ്ങളുടെ വീടുകളെ നിങ്ങള്‍ കബർ സ്ഥാനങ്ങളാക്കരുത്. സൂറത്തുല്‍ ബഖറ ഓതപ്പെടുന്ന വീടുകളില്‍ നിശ്ചയമായും പിശാച് പ്രവേശിക്കുകയില്ല’. (അ; മു; തി; ന.) ഖുര്‍ആന്‍ പാരായണം പോലെയുള്ള കാര്യങ്ങളൊന്നും നടത്താതെ വീടുകള്‍ മൂകവും ശൂന്യവുമാക്കരുതെന്നാണ് കബറുസ്ഥാനമാക്കരുതെന്ന് പറഞ്ഞതിന്റെ സാരം. ഇത്‌പോലെയുള്ള വേറെയും ഹദീഥുകള്‍ കാണാം. ഒരിക്കല്‍, ഒരു കൂട്ടം ആളുകളെ ഒരു ഭാഗേത്തക്ക് നിയോഗിച്ചയച്ചപ്പേള്‍, അവരില്‍ ഓരോരുത്തര്‍ക്കും ഖുര്‍ആന്‍ പാരായണം ചെയ്യുവാനുള്ള കഴിവ് നബി (ﷺ) പരിശോധിക്കുകയുണ്ടായി. അവരില്‍വെച്ച് ഇളം പ്രായക്കാരനായ ഒരാള്‍ തനിക്ക് ഖുര്‍ആന്റെ ഇന്നിന്ന ഭാഗവും സൂറത്തുല്‍ ബഖറയും അറിയാമെന്ന് പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു ‘തന്റെ കൂടെ സൂറത്തുല്‍ ബഖറ യുണ്ടോ? എന്നാല്‍ പോയിക്കൊള്ളുക. താന്‍ ഇവരുടെ അമീര്‍ (നായകന്‍) ആകുന്നു; (തി; ന; ജ; ഹാ.) നവ്വാസുബ്‌നു സംആന്‍ (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. ‘ഖുര്‍ആനും, അതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന അതിന്റെ ആള്‍ക്കാരും (ഖിയാമത്ത് നാളില്‍) കൊണ്ടുവരപ്പെടും. സൂറത്തുല്‍ ബഖറയും, ആലുഇംറാനും അവയുടെ ആള്‍ക്കാര്‍ക്ക് വേണ്ടി (അവരെ ന്യായീകരിച്ചു) തര്‍ക്കം നടത്തിക്കൊണ്ട് അവരുടെ മുമ്പില്‍ വരുന്നതാണ്’ എന്ന് നബി (ﷺ) പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. തിരുമേനി അവക്ക് മൂന്ന് ഉപമകളും വിവരിച്ചിരുന്നു. ഞാനത് ഇത്‌ വരെയും മറന്നിട്ടില്ല. അതായത്, അവ രണ്ടും രണ്ടു മേഘങ്ങളെന്നോണം, അല്ലെങ്കില്‍ കറുത്ത രണ്ടു തണലുകളെന്നോണം, അല്ലെങ്കില്‍ അണിനിരന്ന രണ്ടു പക്ഷിക്കൂട്ടമെന്നോണം എന്നായിരുന്നു അത്. (അ; മു; തി; ബു-താരീഖില്‍.) ഇതുപോലെ, സൂറത്തുല്‍ ബഖറയുടെയും, ‘ആയത്തുല്‍ കുര്‍സീ’ മുതലായ അതിലെ പ്രത്യേകം ചില ആയത്തുകളുടെയും ശ്രേഷ്ഠതകള്‍ വിവരിക്കുന്ന പല ഹദീഥുകളും രിവായത്തുകളും ഉദ്ധരിക്കുവാനുണ്ട് ചിലതൊക്കെ സന്ദര്‍ഭംപോലെ അതത് സ്ഥാനങ്ങളില്‍ നമുക്ക് പരിചയപ്പെടാം ان شاء لله ഈ സൂറത്തിലും പ്രസ്തുത ആയത്തുകളിലും അടങ്ങിയ വിഷയങ്ങളുടെ പ്രാധാന്യവും മഹത്വവുമാണ് അതെല്ലാം ചുണ്ടിക്കാട്ടുന്നത്.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓمٓ﴿١﴾
volume_up share
الم = അലിഫ്-ലാം-മീം
2:1അലിഫ്-ലാം-മീം
ذَٰلِكَ ٱلْكِتَـٰبُ لَا رَيْبَ ۛ فِيهِ ۛ هُدًۭى لِّلْمُتَّقِينَ﴿٢﴾
volume_up share
ذَٰلِكَ = ആ, അത്‌ الْكِتَابُ = ഗ്രന്ഥം, ഗ്രന്ഥമാണ്‌ لارَيْبَ = സന്ദേഹമേ ഇല്ല فِيه = അതില്‍ هُدً ى = മാര്‍ഗ ദര്‍ശനമാണ്‌ لِلْمُتَّقِين = സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്, ഭയഭക്തന്മാര്‍ക്ക്.
2:2ആ ഗ്രന്ഥം! അതില്‍ സന്ദേഹമേ ഇല്ല;- (അത്) മാര്‍ഗദര്‍ശനമത്രെ, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ﴿٣﴾
volume_up share
الَّذِينَ = യാതൊരു കൂട്ടര്‍ يُؤْمِنُونَ = അവര്‍ വിശ്വസിക്കും بِالْغَيْبِ = അദൃശ്യത്തില്‍ وَيُقِيمُونَ = അവര്‍ നിലനിറുത്തുകയും ചെയ്യും الصَّلاةَ = നമസ്‌കാരം وَمِمَّا = യാതൊന്നില്‍ നിന്ന്‌ رَزَقْنَا = നാം നല്‍കിയിരിക്കുന്നു هُمْ = അവര്‍ക്ക്‌ يُنْفِقُونَ = അവര്‍ ചിലവഴിക്കും
2:3(അതായത്) അദൃശ്യത്തില്‍ വിശ്വസിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും ചെയ്യുന്നവര്‍; നാം തങ്ങൾക്കു നല്‍കിയിട്ടുള്ളതില്‍നിന്ന് അവര്‍ ചിലവഴിക്കുകയും ചെയ്യും.
وَٱلَّذِينَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ وَبِٱلْـَٔاخِرَةِ هُمْ يُوقِنُونَ﴿٤﴾
volume_up share
وَالَّذِينَ = യാതൊരു കൂട്ടരും يُؤْمِنُونَ = അവര്‍ വിശ്വസിക്കും, بِمَاأنُْزِلَ = ഇറക്കപ്പെട്ടതില്‍ إِلَيْكَ = നിന്നിലേക്ക്‌ وَمَاأنُْزِلَ = ഇറക്കപ്പെട്ടതിലും مِنْ قَبْلِكَ = നിന്റെ മുമ്പ്‌ وَبِالآخِرَة = പരലോകത്തിലാകട്ടെ هُمْ = അവര്‍ يُوقِنُونَ = ദൃഢമായി വിശ്വസിക്കുന്നു
2:4(നബിയേ), നിന്നിലേക്ക് ഇറക്കപ്പെട്ടതിലും, നിന്റെ മുമ്പായി ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും; പരലോകത്തിലാകട്ടെ, അവര്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യും. [ഇവരാണ് സുക്ഷ്മത പാലിക്കുന്നവര്‍]
أُو۟لَـٰٓئِكَ عَلَىٰ هُدًۭى مِّن رَّبِّهِمْ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ﴿٥﴾
volume_up share
أُولَٰئِكَ = അക്കൂട്ടര്‍ عَلَىٰ هُدًى = സന്മാര്‍ഗത്തിലാണ്‌ مِّن رَّبِّهِمْ = തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള وَأُولَٰئِكَ = അക്കൂട്ടര്‍ هُمُ = അവര്‍ (തന്നെ) الْمُفْلِحُونَ = വിജയികള്‍
2:5അക്കൂട്ടര്‍, തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സന്മാര്‍ഗത്തിലാകുന്നു. അക്കൂട്ടര്‍തന്നെയാണ് വിജയികളും!
തഫ്സീർ : 1-5
View   
إِنَّ ٱلَّذِينَ كَفَرُوا۟ سَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ﴿٦﴾
volume_up share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ كَفَرُوا = അവര്‍ അവിശ്വസിച്ചു سَوَاء = സമമാണ്‌ عَلَيْهِمْ = അവരുടെ മേല്‍, അവരില്‍ ءأَنذَرْتَهُمْ = നീ അവരെ താക്കിത് ചെയ്തുവോ, أَم = അല്ലെങ്കില്‍ لَمْ تُنذِرْهُمْ = നീ അവരെ താക്കീത് ചെയ്തില്ലയോ, لَا يُؤْمِنُونَ = അവര്‍ വിശ്വസിക്കുകയില്ല
2:6നിശ്ചയമായും, അവിശ്വസിച്ചിട്ടുള്ളവര്‍, അവരെ നീ താക്കിത് ചെയ്തുവോ, അല്ലെങ്കില്‍ അവരെ താക്കീത് ചെയ്തില്ലയോ (രണ്ടായാലും) അവരില്‍ സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.
خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰٓ أَبْصَـٰرِهِمْ غِشَـٰوَةٌۭ ۖ وَلَهُمْ عَذَابٌ عَظِيمٌۭ﴿٧﴾
volume_up share
خَتَمَ اللَّهُ = അല്ലാഹു മുദ്ര വെച്ചു عَلَىٰ قُلُوبِهِمْ = അവരുടെ ഹൃദയങ്ങളിന്മേല്‍ وَعَلَىٰ سَمْعِهِمْ = അവരുടെ കേള്‍വിയുടെ (കാതുകളുടെ) മേലും وَعَلَىٰ أَبْصَارِهِمْ = അവുടെ ദൃഷ്ടികളുടെ (കണ്ണിന്‍റെ) മേലുമുണ്ട് غِشَاوَةٌ = ഒരു (തരം) മൂടി وَلَهُمْ = അവര്‍ക്കുണ്ട് താനും عَذَابٌ = ശിക്ഷ عَظِيمٌ = വമ്പിച്ച
2:7അവരുടെ ഹൃദയങ്ങളുടെ മേലും, അവരുടെ കേള്‍വിയുടെ മേലും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു: അവരുടെ ദൃഷ്ടികളുടെ മേലും ഉണ്ട്, ഒരു (തരം) മൂടി. അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്.
തഫ്സീർ : 6-7
View   
وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ وَبِٱلْيَوْمِ ٱلْـَٔاخِرِ وَمَا هُم بِمُؤْمِنِينَ﴿٨﴾
volume_up share
وَمِنَ النَّاسِ = മനുഷ്യരിലുണ്ട്‌ مَنْ يَقُول = പറയുന്ന ചിലര്‍, പറയുന്നവര്‍ آمَنّاَ = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِالَّله = അല്ലാഹുവില്‍ وَبِالْيَوْمِ = ദിവസത്തിലും الْآخِرِ = അവസാനത്തെ وَمَا هُم = അവരല്ലതാനും بِمُؤْمِنِينَ = വിശ്വസിച്ചവര്‍, സത്യവിശ്വാസികള്‍
2:8 മനുഷ്യരിലുണ്ട് ചിലര്‍; അവര്‍ പറയും: "ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു" എന്ന്. അവര്‍ (വാസ്തവത്തില്‍) സത്യവിശ്വാസികളല്ലതാനും.
يُخَـٰدِعُونَ ٱللَّهَ وَٱلَّذِينَ ءَامَنُوا۟ وَمَا يَخْدَعُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ﴿٩﴾
volume_up share
يُخَادِعُونَ = അവര്‍ വഞ്ചന നടത്തുന്നു اللَّهَ = അല്ലാഹുവിനോട് وَالَّذِينَ آمَنُوا = വിശ്വസിച്ചവരോടും وَمَا يَخْدَعُونَ = അവര്‍ വഞ്ചിക്കുന്നില്ലതാനും إِلَّا أَنفُسَهُمْ = അവരെത്തന്നെ (തങ്ങളുടെ സ്വന്തങ്ങളെ) അല്ലാതെ وَمَا يَشْعُرُونَ = അവര്‍ അറിയുന്നുമില്ല. അവര്‍ക്ക് ബോധമുണ്ടാകുന്നില്ല താനും
2:9അവര്‍ അല്ലാഹുവിനോടും, വിശ്വസിച്ചവരോടും വഞ്ചന പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. (വാസ്തവത്തില്‍) അവര്‍ തങ്ങളെത്തന്നെയല്ലാതെ വഞ്ചിക്കുന്നില്ലതാനും. അവര്‍ (അത്) അറിയുന്നുമില്ല.
فِى قُلُوبِهِم مَّرَضٌۭ فَزَادَهُمُ ٱللَّهُ مَرَضًۭا ۖ وَلَهُمْ عَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْذِبُونَ﴿١٠﴾
volume_up share
فِي قُلُوبِهِم = അവരുടെ ഹൃദയങ്ങളില്‍ مَّرَضٌ = ഒരു രോഗം فَزَادَهُمُ = എന്നിട്ട് അവര്‍ക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നു اللَّهُ = അല്ലാഹു مَرَضًا = രോഗത്തെ وَلَهُمْ = അവര്‍ക്കുണ്ട് താനും عَذَابٌ = ശിക്ഷ أَلِيمٌ = വേദനയേറിയ بِمَا كَانُوا = അവരായിക്കൊണ്ടിരുന്നതു നിമിത്തം يَكْذِبُونَ = അവര്‍ വ്യാജം പറയും
2:10അവരുടെ ഹൃദയങ്ങളിലുണ്ട് ഒരു (തരം) രോഗം; എന്നിട്ട് അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ട്; അവര്‍ വ്യാജം പറഞ്ഞു കൊണ്ടിരിക്കുന്നത് നിമിത്തം.
തഫ്സീർ : 8-10
View   
وَإِذَا قِيلَ لَهُمْ لَا تُفْسِدُوا۟ فِى ٱلْأَرْضِ قَالُوٓا۟ إِنَّمَا نَحْنُ مُصْلِحُونَ﴿١١﴾
volume_up share
وَإِذَا قِيلَ = പറയപ്പെട്ടാല്‍ لَهُمْ = അവരോട് لَا تُفْسِدُوا = നിങ്ങള്‍ നാശം (കുഴപ്പം) ഉണ്ടാക്കരുത് فِي الْأَرْضِ = ഭൂമിയില്‍ (നാട്ടില്‍) قَالُوا = അവര്‍ പറയും إِنَّمَا نَحْنُ = നിശ്ചയമായും ഞങ്ങള്‍ (മാത്രം-തന്നെ) ആകുന്നു مُصْلِحُونَ = നന്മയുണ്ടാക്കുന്നവര്‍, പരിഷ്‌കര്‍ത്താക്കള്‍
2:11അവരോട്, "നിങ്ങള്‍ ഭൂമിയില്‍ [നാട്ടില്‍] നാശമുണ്ടാക്കരുത്" എന്നു പറയപ്പെട്ടാല്‍-അവര്‍ പറയും: "നിശ്ചയമായും, ഞങ്ങള്‍ നന്മയുണ്ടാക്കുന്നവര്‍ മാത്രമാകുന്നു. എന്ന്.
أَلَآ إِنَّهُمْ هُمُ ٱلْمُفْسِدُونَ وَلَـٰكِن لَّا يَشْعُرُونَ﴿١٢﴾
volume_up share
أَلَا = അല്ലാ, അല്ലേ (അറിയുക) إِنَّهُمْ = നിശ്ചയമായും അവര്‍ هُمُ = അവര്‍ (തന്നെ) الْمُفْسِدُونَ = നാശമുണ്ടാക്കുന്നവര്‍ وَلَٰكِن = എങ്കിലും لَّا يَشْعُرُونَ = അവര്‍ അറിയുന്നില്ല. അവര്‍ക്കു ബോധമുണ്ടാകുന്നില്ല.
2:12അല്ലാ (അറിഞ്ഞേക്കുക)! നിശ്ചയമായും, അവര്‍ തന്നെയാണ് നാശമുണ്ടാക്കുന്നവര്‍. എങ്കിലും അവര്‍ അറിയുന്നില്ല.
തഫ്സീർ : 11-12
View   
وَإِذَا قِيلَ لَهُمْ ءَامِنُوا۟ كَمَآ ءَامَنَ ٱلنَّاسُ قَالُوٓا۟ أَنُؤْمِنُ كَمَآ ءَامَنَ ٱلسُّفَهَآءُ ۗ أَلَآ إِنَّهُمْ هُمُ ٱلسُّفَهَآءُ وَلَـٰكِن لَّا يَعْلَمُونَ﴿١٣﴾
volume_up share
وَإِذَا قِيلَ = പറയപ്പെട്ടാല്‍ لَهُمْ = അവരോട് آمِنُوا = നിങ്ങള്‍ വിശ്വസിക്കുവീന്‍ كَمَا آمَنَ = വിശ്വസിച്ചതുപോലെ النَّاسُ = മനുഷ്യര്‍ قَالُوا = അവര്‍ പറയും, പറയുകയായി أَنُؤْمِنُ = ഞങ്ങള്‍ വിശ്വസിക്കുകയോ, വിശ്വസിക്കുമോ كَمَا آمَنَ = വിശ്വസിച്ചതുപോലെ السُّفَهَاءُ = ഭോഷന്മാര്‍ أَلَا = അല്ലാ, അല്ലേ (അറിയുക) إِنَّهُمْ = നിശ്ചയമായും അവര്‍ هُمُ = അവര്‍ തന്നെ السُّفَهَاءُ = ഭോഷന്മാര്‍ وَلَٰكِن = എങ്കിലും لَّا يَعْلَمُونَ = അവര്‍ അറിയുന്നില്ല
2:13"മനുഷ്യര്‍ വിശ്വസിച്ചതുപോലെ നിങ്ങള്‍ വിശ്വസിക്കുവിന്‍" എന്ന് അവരോട് പറയപ്പെട്ടാല്‍- അവര്‍ പറയും: "ഭോഷന്‍മാര്‍ വിശ്വസിച്ചതുപോലെ ഞങ്ങള്‍ വിശ്വസിക്കുകയോ"! അല്ലാ - (അറിയുക)! നിശ്ചയമായും, അവര്‍ തന്നെയാണ് ഭോഷന്മാര്‍. എങ്കിലും, അവര്‍ക്ക് അറിഞ്ഞുകൂടാ.
وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ إِلَىٰ شَيَـٰطِينِهِمْ قَالُوٓا۟ إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِءُونَ﴿١٤﴾
volume_up share
وَإِذَا لَقُوا = അവര്‍ കണ്ടുമുട്ടിയാല്‍ الَّذِينَ آمَنُوا = വിശ്വസിച്ചവരെ قَالُوا = അവര്‍ പറയും آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു وَإِذَا خَلَوْا = അവര്‍ ഒഴിവായാല്‍, തനിച്ചായാല്‍ إِلَىٰ شَيَاطِينِهِمْ = അവരുടെ പിശാചുകളിലേക്ക് قَالُوا = അവര്‍ പറയും إِنَّا = നിശ്ചയമായും ഞങ്ങള്‍ مَعَكُمْ = നിങ്ങളുടെ കൂടെയാണ് إِنَّمَا نَحْنُ = നിശ്ചയമായും ഞങ്ങള്‍ (മാത്രം-തന്നെ) ആകുന്നു مُسْتَهْزِئُونَ = പരിഹസിക്കുന്നവര്‍
2:14വിശ്വസിച്ചവരെ അവര്‍ കണ്ടു മുട്ടിയാല്‍ അവര്‍ പറയും: "ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു" എന്ന്. അവര്‍ തങ്ങളുടെ പിശാചുക്കളിലേക്ക് (ചെന്ന്)തനിച്ചായാല്‍ അവര്‍ പറയുകയും ചെയ്യും: "ഞങ്ങള്‍ നിങ്ങളുടെ കൂടെ(ത്തന്നെ)യാണ്; ഞങ്ങള്‍ (അവരെ) പരിഹസിക്കുന്നവര്‍ മാത്രമാകുന്നു.
ٱللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِى طُغْيَـٰنِهِمْ يَعْمَهُونَ﴿١٥﴾
volume_up share
اللَّهُ = അല്ലാഹു يَسْتَهْزِئُ = പരിഹസിക്കുന്നു, പരിഹസിക്കും بِهِمْ = അവരെ وَيَمُدُّهُمْ = അവരെ നീട്ടി (അയച്ചു) ഇടുകയും ചെയ്യും فِي طُغْيَانِهِمْ = അവരുടെ അതിരുകവിയലില്‍, ധിക്കാരത്തില്‍ يَعْمَهُونَ = അവര്‍ (അന്ധാളിച്ചു-അന്തം വിട്ടു) അലഞ്ഞുനടക്കുമാറ്
2:15അല്ലാഹു അവരെ പരിഹസിക്കുന്നു; അവരുടെ അതിര് കവിയലില്‍ (അന്തംവിട്ട്) അലഞ്ഞ് നടക്കുമാറ് അവരെ അയച്ചു വിടുകയും ചെയ്യുന്നു.
أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَـٰلَةَ بِٱلْهُدَىٰ فَمَا رَبِحَت تِّجَـٰرَتُهُمْ وَمَا كَانُوا۟ مُهْتَدِينَ﴿١٦﴾
volume_up share
أُولَٰئِكَ = അക്കൂട്ടര്‍ الَّذِينَ = യാതൊരുവരാണ് اشْتَرَوُا = അവര്‍ (വിലക്ക്) വാങ്ങി الضَّلَالَةَ = ദുര്‍മാര്‍ഗം بِالْهُدَىٰ = സന്മാര്‍ഗത്തിന് (പകരം) فَمَا رَبِحَت = എന്നാല്‍ (എന്നിട്ട്) ലാഭകരമായില്ല تِّجَارَتُهُمْ = അവരുടെ കച്ചവടം وَمَا كَانُوا = അവര്‍ ആയതുമില്ല مُهْتَدِينَ = നേര്‍മാര്‍ഗം പ്രാപിച്ചവര്‍
2:16അക്കൂട്ടര്‍, സന്മാര്‍ഗത്തിനു (പകരം) ദുര്‍മാര്‍ഗം (വിലക്കു) വാങ്ങിയിട്ടുള്ളവരത്രെ. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമായില്ല; അവര്‍ (ഉദ്ദിഷ്ട) മാര്‍ഗം പ്രാപിച്ചവരായതുമില്ല.
തഫ്സീർ : 13-16
View   
مَثَلُهُمْ كَمَثَلِ ٱلَّذِى ٱسْتَوْقَدَ نَارًۭا فَلَمَّآ أَضَآءَتْ مَا حَوْلَهُۥ ذَهَبَ ٱللَّهُ بِنُورِهِمْ وَتَرَكَهُمْ فِى ظُلُمَـٰتٍۢ لَّا يُبْصِرُونَ﴿١٧﴾
volume_up share
مَثَلُهُمْ = അവരുടെ ഉപമ كَمَثَلِ = മാതിരിയാണ് الَّذِي = യാതൊരുവന്‍റെ اسْتَوْقَدَ = അവന്‍ കത്തിച്ചുണ്ടാക്കി نَارًا = ഒരു തീ فَلَمَّا أَضَاءَتْ = എന്നിട്ടതു വെളിച്ചം നല്‍കിയപ്പോള്‍ مَا حَوْلَهُ = അതിന്റെ ചുററുമുള്ളതിനെ, ചുറ്റുപാടിലുള്ളവരെ ذَهَبَ اللَّهُ = അല്ലാഹു പോയി بِنُورِهِمْ = അവരുടെ പ്രകാശവും കൊണ്ട് وَتَرَكَهُمْ = അവരെ ഉപേക്ഷിക്കുക (വിട്ടേക്കുക)യും ചെയ്തു فِي ظُلُمَاتٍ = അന്ധകാരങ്ങളില്‍ لَّا يُبْصِرُونَ = അവര്‍ (കണ്ണു) കാണാതെ
2:17"അവരുടെ ഉപമ യാതൊരുവന്റെ മാതിരിയാകുന്നു: അവന്‍ ഒരു തീ കത്തിച്ചുണ്ടാക്കി ; എന്നിട്ട് അവന്റെ ചുറ്റുപാടിലുള്ളതിന് അത് വെളിച്ചം നല്‍കിയപ്പോള്‍ അല്ലാഹു അവരുടെ [അവിടെയുള്ളവരുടെ] പ്രകാശം കൊണ്ടുപോയി (കണ്ണു) കാണാത്ത നിലയില്‍ അന്ധകാരങ്ങളില്‍ [കൂരിരുട്ടില്‍] അവന്‍ അവരെ വിട്ടേക്കുകയും ചെയ്തു.
صُمٌّۢ بُكْمٌ عُمْىٌۭ فَهُمْ لَا يَرْجِعُونَ﴿١٨﴾
volume_up share
صُمٌّ = ബധിരന്മാര്‍ بُكْمٌ = ഊമകള്‍ عُمْيٌ = അന്ധന്മാര്‍ فَهُمْ = അതിനാല്‍ അവര്‍ لَا يَرْجِعُونَ = അവര്‍ മടങ്ങുകയില്ല
2:18ബധിരന്മാര്‍! ഊമകള്‍! അന്ധന്മാര്‍! ആകയാല്‍ അവര്‍ മടങ്ങുകയില്ല.
തഫ്സീർ : 17-18
View   
أَوْ كَصَيِّبٍۢ مِّنَ ٱلسَّمَآءِ فِيهِ ظُلُمَـٰتٌۭ وَرَعْدٌۭ وَبَرْقٌۭ يَجْعَلُونَ أَصَـٰبِعَهُمْ فِىٓ ءَاذَانِهِم مِّنَ ٱلصَّوَٰعِقِ حَذَرَ ٱلْمَوْتِ ۚ وَٱللَّهُ مُحِيطٌۢ بِٱلْكَـٰفِرِينَ﴿١٩﴾
volume_up share
أَوْ = അല്ലെങ്കില്‍ كَصَيِّبٍ = ഒഴുകിവരുന്ന ഒരു (പെരു)മഴ പോലെയാണ് مِّنَ السَّمَاءِ = ആകാശത്തു നിന്ന് فِيهِ = അതിലുണ്ട് ظُلُمَاتٌ = അന്ധകാരങ്ങള്‍ وَرَعْدٌ = ഇടിയും وَبَرْقٌ = മിന്നലും يَجْعَلُونَ = അവര്‍ ആക്കുന്നു أَصَابِعَهُمْ = അവരുടെ വിരലുകളെ فِي آذَانِهِم = അവരുടെ കാതുകളില്‍ مِّنَ الصَّوَاعِقِ = ഇടിമിന്നലു (ഇടിത്തീ, ഇടിവാള്‍) കള്‍ നിമിത്തം حَذَرَ = ഭയപ്പെട്ട് الْمَوْتِ = മരണത്തെ وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ مُحِيطٌ = വലയം ചെയ്ത (ചെയ്യുന്ന)വനാണ് بِالْكَافِرِينَ = അവിശ്വാസികളെ
2:19"അല്ലെങ്കില്‍, അവരുടെ ഉപമ ആകാശത്തു നിന്ന് (ഒഴുകി വരുന്ന) ഒരു പെരുമഴ പോലെയാകുന്നു: അതില്‍ അന്ധകാരങ്ങളും [കൂരിരുട്ടും], ഇടിയും, മിന്നലുമുണ്ട്. ഇടി വാളുകള്‍ നിമിത്തം മരണത്തെ ഭയന്ന അവര്‍ [ആ മഴയില്‍ പെട്ടവര്‍] തങ്ങളുടെ വിരലുകളെ തങ്ങളുടെ ചെവികളില്‍ ഇടുന്നു! അല്ലാഹു അവിശ്വാസികളെ വലയം ചെയ്യുന്നവനാകുന്നു.
يَكَادُ ٱلْبَرْقُ يَخْطَفُ أَبْصَـٰرَهُمْ ۖ كُلَّمَآ أَضَآءَ لَهُم مَّشَوْا۟ فِيهِ وَإِذَآ أَظْلَمَ عَلَيْهِمْ قَامُوا۟ ۚ وَلَوْ شَآءَ ٱللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَـٰرِهِمْ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٢٠﴾
volume_up share
يَكَادُ = ആകാറാകുന്നു الْبَرْقُ = മിന്നല്‍ يَخْطَفُ = റാഞ്ചിയെടുക്കുക أَبْصَارَهُمْ = അവരുടെ കാഴ്ചകളെ كُلَّمَا أَضَاءَ = അതു വെളിച്ചം നല്‍കുമ്പോഴെല്ലാം لَهُم = അവര്‍ക്ക് مَّشَوْا = അവര്‍ നടക്കും فِيهِ = അതില്‍ وَإِذَا أَظْلَمَ = അത് ഇരുട്ടാക്കിയാല്‍ عَلَيْهِمْ = അവര്‍ക്ക് قَامُوا = അവര്‍ നില്‍ക്കും وَلَوْ شَاءَ = ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّهُ = അല്ലാഹു لَذَهَبَ = പോകുകതന്നെ ചെയ്യുമായിരുന്നു بِسَمْعِهِمْ = അവരുടെ കേള്‍വിയെകൊണ്ട് وَأَبْصَارِهِمْ = അവരുടെ കാഴ്ചകളെയും إِنَّ = നിശ്ചയമായും اللَّهَ = അല്ലാഹു عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും, വസ്തുവിനും قَدِيرٌ = കഴിവുള്ളവനാണ്
2:20മിന്നല്‍ അവരുടെ കാഴ്ചകളെ റാഞ്ചി എടുക്കുമാറാകുന്നു! അതവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴൊക്കെ അവരതില്‍ നടക്കും; അതവരില്‍ ഇരുട്ടാക്കിയാല്‍ അവര്‍ നിന്നേ ക്കുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും അവരുടെ കാഴ്ചകളും അവന്‍ കൊണ്ടുപോകുക [എടുത്തു കളയുക] തന്നെ ചെയ്യുമായിരുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
തഫ്സീർ : 19-20
View   
يَـٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴿٢١﴾
volume_up share
يَا أَيُّهَا النَّاسُ = ഹേ മനുഷ്യരേ اعْبُدُوا = നിങ്ങള്‍ ആരാധിക്കുവിന്‍ رَبَّكُمُ = നിങ്ങളുടെ രക്ഷിതാവിനെ الَّذِي = യാതൊരുവനായ خَلَقَكُمْ = അവന്‍ നിങ്ങളെ സൃഷ്ടിച്ചു وَالَّذِينَ = യാതൊരുവരെയും مِن قَبْلِكُمْ = നിങ്ങളുടെ മുമ്പുള്ള لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَتَّقُونَ = നിങ്ങള്‍ സൂക്ഷ്മത പാലിക്കും
2:21ഹേ, മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍; നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം.
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًۭا وَٱلسَّمَآءَ بِنَآءًۭ وَأَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًۭا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًۭا وَأَنتُمْ تَعْلَمُونَ﴿٢٢﴾
volume_up share
الَّذِي جَعَلَ = ആക്കിയവന്‍ لَكُمُ = നിങ്ങള്‍ക്ക് الْأَرْضَ = ഭൂമിയെ فِرَاشًا = ഒരു വിരിപ്പ് وَالسَّمَاءَ = ആകാശത്തെയും بِنَاءً = ഒരു കെട്ടിടം وَأَنزَلَ = അവന്‍ ഇറക്കുകയും ചെയ്തു مِنَ السَّمَاءِ = ആകാശത്തുനിന്ന് مَاءً = വെള്ളം فَأَخْرَجَ = എന്നിട്ട് അവന്‍ പുറപ്പെടുവിച്ചു بِهِ = അതുമൂലം, അതുകൊണ്ട് مِنَ الثَّمَرَاتِ = ഫല (വര്‍ഗ)ങ്ങളില്‍ നിന്ന് رِزْقًا = ആഹാര(ഉപജീവന)ത്തിന്നായി لَّكُمْ = നിങ്ങള്‍ക്ക് فَلَا تَجْعَلُوا = അതിനാല്‍ നിങ്ങള്‍ ഉണ്ടാക്കരുത് لِلَّهِ = അല്ലാഹുവിന് أَندَادًا = തുല്യന്മാരെ وَأَنتُمْ = നിങ്ങള്‍ (ആയിരിക്കെ) تَعْلَمُونَ = നിങ്ങള്‍ അറിയും
2:22അതായത് , ഭൂമിയെ നിങ്ങള്‍ക്ക് ഒരു വിരിപ്പും, ആകാശത്തെ ഒരു കെട്ടിടവും (അഥവാ മേല്‍പുരയും) ആക്കിത്തന്നിട്ടുള്ളവന്‍; ആകാശത്തു നിന്ന് അവന്‍ വെള്ളം ഇറക്കുകയും ചെയ്തിരിക്കുന്നു ; എന്നിട്ട് അതു മൂലം നിങ്ങള്‍ക്ക് ആഹാരത്തിനായി ഫലങ്ങളില്‍നിന്ന് (പലതും) അവന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്; നിങ്ങള്‍ അറിഞ്ഞും കൊണ്ട് (തന്നെ).
തഫ്സീർ : 21-22
View   
وَإِن كُنتُمْ فِى رَيْبٍۢ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا۟ بِسُورَةٍۢ مِّن مِّثْلِهِۦ وَٱدْعُوا۟ شُهَدَآءَكُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ﴿٢٣﴾
volume_up share
وَإِن كُنتُمْ = നിങ്ങളാകുന്നുവെങ്കില്‍ فِي رَيْبٍ = വല്ല സന്ദേഹത്തിലും مِّمَّا نَزَّلْنَا = നാം ഇറക്കിയതിനെപ്പറ്റി عَلَىٰ عَبْدِنَا = നമ്മുടെ അടിയാന്‍റെ മേല്‍ فَأْتُوا = എന്നാല്‍ നിങ്ങള്‍ വരുവിന്‍ بِسُورَةٍ = ഒരു സൂറത്തും കൊണ്ട്, ഒരദ്ധ്യായത്തെ مِّن مِّثْلِهِ = അതുപോലെയുള്ള وَادْعُوا = നിങ്ങള്‍ വിളിക്കുകയും ചെയ്‌വിന്‍ شُهَدَاءَكُم = നിങ്ങളുടെ സാക്ഷികളെ مِّن دُونِ اللَّهِ = അല്ലാഹുവിന് പുറമെ إِن كُنتُمْ = നിങ്ങളാണെങ്കില്‍ صَادِقِينَ = സത്യവാന്‍മാര്‍
2:23നമ്മുടെ അടിയാന്റെ മേല്‍ നാം അവതരിപ്പിച്ചതിനെ സംബന്ധിച്ച് നിങ്ങള്‍ വല്ല (വിധേനയും) സന്ദേഹത്തിലാണെങ്കില്‍ അതുപോലെയുള്ള ഒരു സൂറത്ത് (അദ്ധ്യായം) നിങ്ങള്‍ കൊണ്ടുവരുവിന്‍; അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സാക്ഷികളെ (സഹായികളെ) നിങ്ങള്‍ വിളിക്കുകയും ചെയ്ത്‌കൊള്ളുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ! (അതൊന്നു കാണാമല്ലോ).
فَإِن لَّمْ تَفْعَلُوا۟ وَلَن تَفْعَلُوا۟ فَٱتَّقُوا۟ ٱلنَّارَ ٱلَّتِى وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ ۖ أُعِدَّتْ لِلْكَـٰفِرِينَ﴿٢٤﴾
volume_up share
فَإِن لَّمْ تَفْعَلُوا = എന്നിട്ട് നിങ്ങള്‍ ചെയ്തില്ലെങ്കില്‍ وَلَن تَفْعَلُوا = നിങ്ങള്‍ ചെയ്യുന്നതുമല്ല തന്നെ فَاتَّقُوا = എന്നാല്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുവിന്‍ النَّارَ = നരകത്തെ الَّتِي = യാതൊരു وَقُودُهَا = അതില്‍ കത്തിക്കപ്പെടുന്നത്, ഇന്ധനം النَّاسُ = മനുഷ്യരാകുന്നു وَالْحِجَارَةُ = കല്ലുകളും أُعِدَّتْ = അതു തയ്യാറാക്കപ്പെട്ടിരിക്കുന്നു لِلْكَافِرِينَ = അവിശ്വാസികള്‍ക്ക്
2:24എന്നിട്ട് നിങ്ങള്‍ (അതു) ചെയ്തില്ലെങ്കില്‍, നിങ്ങള്‍ (ഒരിക്കലും) ചെയ്കയില്ല തന്നെ. എന്നാല്‍, നിങ്ങള്‍ യാതൊരു നരക ത്തെ സൂക്ഷിച്ചുകൊള്ളണം: അതില്‍ കത്തിക്കപ്പെടുന്നത് (അതിന്റെ ഇന്ധനം) മനുഷ്യരും കല്ലുകളുമാകുന്നു. അത് അവിശ്വാസികള്‍ക്കുവേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുകയാണ്.
തഫ്സീർ : 23-24
View   
وَبَشِّرِ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ كُلَّمَا رُزِقُوا۟ مِنْهَا مِن ثَمَرَةٍۢ رِّزْقًۭا ۙ قَالُوا۟ هَـٰذَا ٱلَّذِى رُزِقْنَا مِن قَبْلُ ۖ وَأُتُوا۟ بِهِۦ مُتَشَـٰبِهًۭا ۖ وَلَهُمْ فِيهَآ أَزْوَٰجٌۭ مُّطَهَّرَةٌۭ ۖ وَهُمْ فِيهَا خَـٰلِدُونَ﴿٢٥﴾
volume_up share
وَبَشِّرِ = നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ക്ക് وَعَمِلُوا = പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ = സല്‍ക്കര്‍മങ്ങള്‍ أَنَّ لَهُمْ = അവര്‍ക്കുണ്ടെന്ന് جَنَّاتٍ = ചില സ്വര്‍ഗങ്ങള്‍ تَجْرِي = ഒഴുകും مِن تَحْتِهَا = അതിന്റെ അടിയിലൂടെ, താഴ്ഭാഗത്തുകൂടി الْأَنْهَارُ = നദികള്‍, അരുവികള്‍ كُلَّمَا رُزِقُوا = അവര്‍ക്ക് (ആഹാരം) നല്‍കപ്പെടുമ്പോഴൊക്കെ مِنْهَا = അവിടത്തില്‍ (അതില്‍)നിന്ന് مِن ثَمَرَةٍ = ഫല (പഴ)ത്തില്‍ നിന്ന്, വല്ല ഫലവും رِّزْقًا = ആഹാരം قَالُوا = അവര്‍ പറയും هَٰذَا = ഇത് الَّذِي = യാതൊന്നാണ് رُزِقْنَا = നമുക്ക് നല്‍കെപ്പട്ടിരിക്കുന്നു مِن قَبْلُ = മുമ്പേ وَأُتُوا = അവര്‍ക്കു നല്‍കെപ്പട്ടിരിക്കുന്നു بِهِ = അതിനെ مُتَشَابِهًا = പരസ്പരം സാദൃശ്യമുള്ളതായി وَلَهُمْ = അവര്‍ക്കുണ്ട് താനും فِيهَا = അതില്‍, അവിടത്തില്‍ أَزْوَاجٌ = ഇണകള്‍ مُّطَهَّرَةٌ = പരിശുദ്ധമാക്കപ്പെട്ട وَهُمْ فِيهَا = അവര്‍ അതില്‍ خَالِدُونَ = നിത്യവാസികളാണ്
2:25(നബിയേ) വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നീ സന്തോഷമറിയിക്കുകയും ചെയ്യുക: അടിഭാഗത്തിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങള്‍ അവര്‍ക്കുണ്ടെന്ന്, അതില്‍ നിന്ന് അവര്‍ക്ക് ഏതൊരു ഫലവും ആഹാരമായി നല്‍കപ്പെടുമ്പോഴെല്ലാം അവര്‍ പറയും: "ഇത് മുമ്പ് നമുക്ക് നല്‍കപ്പെട്ടതാണ്" എന്ന്. അതിനെ, അവര്‍ക്ക് പരസ്പര സാദൃശ്യമുള്ളതായി കൊടുക്കപ്പെട്ടിരിക്കുകയാണ്. അവര്‍ക്ക് അതില്‍ പരിശുദ്ധരാക്കപ്പെട്ട ഇണകളുണ്ടായിരിക്കും. അവര്‍ അവിടത്തില്‍ നിത്യവാസികളുമാകുന്നു.
തഫ്സീർ : 25-25
View   
إِنَّ ٱللَّهَ لَا يَسْتَحْىِۦٓ أَن يَضْرِبَ مَثَلًۭا مَّا بَعُوضَةًۭ فَمَا فَوْقَهَا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۖ وَأَمَّا ٱلَّذِينَ كَفَرُوا۟ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلًۭا ۘ يُضِلُّ بِهِۦ كَثِيرًۭا وَيَهْدِى بِهِۦ كَثِيرًۭا ۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلْفَـٰسِقِينَ﴿٢٦﴾
volume_up share
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَسْتَحْيِي = അവന്‍ ലജ്ജിക്കുകയില്ല أَن يَضْرِبَ = ആക്കുവാന്‍, വിവരിക്കുന്നതിന് مَثَلًا مَّا = ഏതൊരു (എന്തൊരു) ഉപമയും بَعُوضَةً = ഒരുകൊതുകിനെ(യാവട്ടെ) فَمَا فَوْقَهَا = അതിനു മീതെയുള്ളതിനെ(യാവട്ടെ) فَأَمَّا = എന്നാലപ്പോള്‍ الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ فَيَعْلَمُونَ = അവര്‍ അറിയും أَنَّهُ الْحَقُّ = അത് യാഥാര്‍ത്ഥ്യം ആണെന്ന് مِن رَّبِّهِمْ = അവരുടെ റബ്ബിങ്കല്‍ നിന്ന് وَأَمَّا الَّذِينَ = എന്നാല്‍ യാതൊരു കൂട്ടരാവട്ടെ كَفَرُوا = അവര്‍ അവിശ്വസിച്ചിരിക്കുന്നു فَيَقُولُونَ = അവര്‍ പറയും مَاذَا = എന്തൊന്നാണ് أَرَادَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചത് بِهَٰذَا = ഇതുകൊണ്ട് مَثَلًا = ഉപമയായി يُضِلُّ بِهِ = അതുകൊണ്ട് അവന്‍ വഴിപിഴവിലാക്കുന്നു كَثِيرًا = വളരെ (ആളുകളെ) وَيَهْدِي بِهِ = അതുകൊണ്ട് അവന്‍ നേര്‍മാര്‍ഗത്തിലുമാക്കുന്നു كَثِيرًا = വളരെ (ആളുകളെ) وَمَا يُضِلُّ بِهِ = അതുകൊണ്ട് അവന്‍ വഴിപിഴവിലാക്കുകയില്ലതാനും إِلَّا الْفَاسِقِينَ = തോന്നിയവാസികളെയല്ലാതെ
2:26നിശ്ചയമായും, ഏതൊന്നിനെയും ഉപമയാ(ക്കി കാണി)ക്കുവാന്‍ അല്ലാഹു ലജ്ജിക്കുകയില്ല;- (അത് ) ഒരു കൊതുവാകട്ടെ, അതിന്‍റെ മീതെയുള്ളതാവട്ടെ. എന്നാല്‍ വിശ്വസിച്ചവരാകട്ടെ, അത് തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥമാണെന്ന് അവര്‍ക്കറിയുന്നതാണ്. അവിശ്വസിച്ചവരാകട്ടെ, അവര്‍ പറയും: "ഇത്‌കൊണ്ട് എന്തൊരു ഉപമയാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്?! "(അതെ), അതുകൊണ്ട് അവന്‍ വളരെ ആളുകളെ വഴിപിഴവിലാക്കുന്നു; അതുകൊണ്ട് വളരെ ആളുകളെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. (അനുസരണമില്ലാത്ത) തോന്നിയവാസികളെയല്ലാതെ അതുകൊണ്ട് അവന്‍ വഴിപിഴവിലാക്കുകയില്ല താനും.
ٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَـٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۚ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ﴿٢٧﴾
volume_up share
الَّذِينَ = (അതായത്) യാതൊരു കൂട്ടര്‍ يَنقُضُونَ = അവര്‍ ലംഘിക്കും عَهْدَ اللَّهِ = അല്ലാഹുവിന്‍റെ ഉത്തരവ്, കല്‍പന, കരാര്‍ مِن بَعْدِ = ശേഷമായി مِيثَاقِهِ = അതിനെ ഉറപ്പിച്ചതിന്റെ وَيَقْطَعُونَ = അവര്‍ മുറിക്കുകയും ചെയ്യും مَا أَمَرَ = കല്‍പിച്ചതിനെ اللَّهُ = അല്ലാഹു بِهِ = അതിനെപ്പറ്റി أَن يُوصَلَ = അതു ചേര്‍ക്കപ്പെടുവാന്‍ وَيُفْسِدُونَ = അവര്‍ നാശമുണ്ടാക്കുകയും ചെയ്യും فِي الْأَرْضِ = ഭൂമിയില്‍ (നാട്ടില്‍) أُولَٰئِكَ هُمُ = അവര്‍ തന്നെ (യാണ്) الْخَاسِرُونَ = നഷ്ടക്കാര്‍
2:27അതായത്, യാതൊരു കൂട്ടരെ(യല്ലാതെ): അല്ലാഹുവിന്റെ ഉത്തരവ് (അഥവാ അവനോടുള്ള കരാര്‍) ഉറപ്പിച്ചതിന്റെ ശേഷം അതിനെ അവര്‍ ലംഘിക്കുന്നു; ചേര്‍ക്കപ്പെടുവാന്‍ അല്ലാഹു കല്‍പിച്ചിട്ടുള്ളതിനെ അവര്‍ മുറിച്ചു കളയുകയും ചെയ്യുന്നു; ഭൂമിയില്‍ അവര്‍ നാശമുണ്ടാക്കുകയും ചെയ്യുന്നു (ഇവരെ മാത്രമേ വഴിപിഴവിലാക്കുകയുള്ളൂ) അക്കൂട്ടര്‍തന്നെയാണ് നഷ്ടക്കാര്‍.
തഫ്സീർ : 26-27
View   
كَيْفَ تَكْفُرُونَ بِٱللَّهِ وَكُنتُمْ أَمْوَٰتًۭا فَأَحْيَـٰكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ﴿٢٨﴾
volume_up share
كَيْفَ = എങ്ങനെ تَكْفُرُونَ = നിങ്ങള്‍ അവിശ്വസിക്കും بِاللَّهِ = അല്ലാഹുവില്‍ وَكُنتُمْ = നിങ്ങള്‍ ആയിരിക്കെ أَمْوَاتًا = നിര്‍ജ്ജീവികള്‍ فَأَحْيَاكُمْ = എന്നിട്ടവന്‍ നിങ്ങളെ ജീവിപ്പിച്ചു ثُمَّ = പിന്നെ يُمِيتُكُمْ = നിങ്ങളെ അവന്‍ മരണപ്പെടുത്തുന്നു ثُمَّ يُحْيِيكُمْ = പിന്നെ നിങ്ങളെ അവന്‍ ജീവിപ്പിക്കുന്നു ثُمَّ إِلَيْهِ = പിന്നെ അവനിലേക്ക് (തന്നെ) تُرْجَعُونَ = നിങ്ങള്‍ മടക്കപ്പെടുന്നു
2:28എങ്ങനെ നിങ്ങള്‍ അല്ലാഹുവില്‍ അവിശ്വസിക്കും? നിങ്ങള്‍ നിര്‍ജ്ജീവികളായിരുന്നു; എന്നിട്ട് നിങ്ങളെ അവന്‍ ജീവിപ്പിച്ചിരിക്കുന്നുവെന്നിരിക്കെ! പിന്നെ, അവന്‍ നിങ്ങളെ മരണപ്പെടുത്തുന്നു; പിന്നെ (വീണ്ടും) അവന്‍ നിങ്ങളെ ജീവിപ്പിക്കുന്നു; പിന്നെ, അവനിലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുന്നു.
തഫ്സീർ : 28-28
View   
هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًۭا ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبْعَ سَمَـٰوَٰتٍۢ ۚ وَهُوَ بِكُلِّ شَىْءٍ عَلِيمٌۭ﴿٢٩﴾
volume_up share
هُوَ = അവന്‍ الَّذِي = യാതൊരുവനാണ് خَلَقَ = സൃഷ്ടിച്ചു لَكُم = നിങ്ങള്‍ക്ക് مَّا فِي الْأَرْضِ = ഭൂമിയിലുള്ളത് جَمِيعًا = മുഴുവനും ثُمَّ = പിന്നെ اسْتَوَىٰ = അവന്‍ ശരിക്കുനിന്നു (തിരിഞ്ഞു) إِلَى السَّمَاءِ = ആകാശത്തിലേക്ക് فَسَوَّاهُنَّ = എന്നിട്ട് അവയെ ശരിപ്പെടുത്തി سَبْعَ = ഏഴായിട്ട് سَمَاوَاتٍ = ആകാശങ്ങള്‍ وَهُوَ = അവന്‍ بِكُلِّ شَيْءٍ = എല്ലാ കാര്യത്തെ (വസ്തുവെ)പ്പറ്റിയും عَلِيمٌ = അറിയുന്നവനാകുന്നു
2:29അവനത്രെ, നിങ്ങള്‍ക്ക് ഭൂമിയിലുള്ളത് മുഴുവനും സൃഷ്ടിച്ചു തന്നവന്‍. പിന്നെ, അവന്‍ ആകാശത്തിലേക്ക് തിരിഞ്ഞു അവയെ ഏഴ് ആകാശങ്ങളാക്കി ശരിപ്പെടുത്തിയിരിക്കുന്നു. അവന്‍ എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനുമാകുന്നു.
തഫ്സീർ : 29-29
View   
وَإِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى جَاعِلٌۭ فِى ٱلْأَرْضِ خَلِيفَةًۭ ۖ قَالُوٓا۟ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ ٱلدِّمَآءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّىٓ أَعْلَمُ مَا لَا تَعْلَمُونَ﴿٣٠﴾
volume_up share
وَإِذْ قَالَ = പറഞ്ഞ സന്ദര്‍ഭം رَبُّكَ = നിന്റെ റബ്ബ്, രക്ഷിതാവ് لِلْمَلَائِكَةِ = മലക്കുകളോട് إِنِّي = നിശ്ചയമായും ഞാന്‍ جَاعِلٌ = ആക്കുന്ന (ഉണ്ടാക്കുന്ന)വനാണ് فِي الْأَرْضِ = ഭൂമിയില്‍ خَلِيفَةً = ഒരു ഖലീഫഃ പിന്‍ഗാമി, പ്രതിനിധി, അനന്തരഗാമിയെ قَالُوا = അവര്‍ പറഞ്ഞു أَتَجْعَلُ = നീ ആക്കുകയോ فِيهَا = അതില്‍ مَن يُفْسِدُ = നാശമുാക്കുന്നവരെ فِيهَا = അതില്‍ وَيَسْفِكُ = ചിന്തുകയും ചെയ്യുന്ന الدِّمَاءَ = രക്തങ്ങളെ وَنَحْنُ = ഞങ്ങളാകട്ടെ نُسَبِّحُ = ഞങ്ങള്‍ തസ്ബീഹ് ചെയ്യുന്നു, സ്‌തോത്ര കീര്‍ത്തനം നടത്തുന്നു بِحَمْدِكَ = നിന്നെ സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ وَنُقَدِّسُ = ഞങ്ങള്‍ തക്വ്ദീസും (പരിശുദ്ധി വാഴ്ത്തലും) ചെയ്യുന്നു لَكَ = നിനക്ക് قَالَ = അവന്‍ പറഞ്ഞു إِنِّي أَعْلَمُ = നിശ്ചയമായും ഞാന്‍ അറിയും مَا لَا تَعْلَمُونَ = നിങ്ങള്‍ അറിയാത്തത്
2:30നിന്‍റെ റബ്ബ് മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) "ഞാന്‍ ഭൂമിയില്‍ ഒരു `ഖലീഫ:യെ` ഏര്‍പ്പെടുത്തു (വാന്‍പോകു)ന്നുവെന്ന്. അവര്‍ പറഞ്ഞു: "അതില്‍ നാശമുണ്ടാക്കുകയും, രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അതില്‍ ഏര്‍പ്പെടുത്തുകയോ?! ഞങ്ങള്‍ നിന്നെ സ്തുതിച്ചു കൊണ്ടു `തസ്ബീഹ് ` (സ്‌തോത്ര കീര്‍ത്തനം) ചെയ്യുകയും, നിനക്ക് `തക്വ്ദീസ് ` (നിന്‍റെ പരിശുദ്ധിയെ വാഴ്ത്തല്‍) ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ." അവന്‍ പറഞ്ഞു: "നിശ്ചയമായും നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം."
തഫ്സീർ : 30-30
View   
وَعَلَّمَ ءَادَمَ ٱلْأَسْمَآءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى ٱلْمَلَـٰٓئِكَةِ فَقَالَ أَنۢبِـُٔونِى بِأَسْمَآءِ هَـٰٓؤُلَآءِ إِن كُنتُمْ صَـٰدِقِينَ﴿٣١﴾
volume_up share
وَعَلَّمَ = അവന്‍ പഠിപ്പിച്ചു آدَمَ = ആദമിന് الْأَسْمَاءَ = പേരുകള്‍ كُلَّهَا = അതൊക്കെ ثُمَّ = പിന്നെ عَرَضَهُمْ = അവരെ കാണിച്ചു عَلَى الْمَلَائِكَةِ = മലക്കുകള്‍ക്ക് فَقَالَ = എന്നിട്ട് പറഞ്ഞു أَنبِئُونِي = നിങ്ങള്‍ എന്നോട് പറയുവിന്‍ بِأَسْمَاءِ = പേരുകളെപ്പറ്റി هَٰؤُلَاءِ = ഇവരുടെ إِن كُنتُمْ = നിങ്ങള്‍ ആകുന്നുവെങ്കില്‍ صَادِقِينَ = സത്യം പറയുന്നവര്‍
2:31അവന്‍ (അല്ലാഹു) ആദമിനു പേരുകളെല്ലാം പഠിപ്പിച്ചു. പിന്നെ, അവരെ (ആ പേരുകളുള്ള വസ്തുക്കളെ) മലക്കുകള്‍ക്ക് കാണിച്ചിട്ട് അവന്‍ പറഞ്ഞു: "ഇവരുടെ പേരുകളെപ്പറ്റി നിങ്ങള്‍ എനിക്കു വിവരം പറഞ്ഞു തരുവിന്‍-നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍!"
قَالُوا۟ سُبْحَـٰنَكَ لَا عِلْمَ لَنَآ إِلَّا مَا عَلَّمْتَنَآ ۖ إِنَّكَ أَنتَ ٱلْعَلِيمُ ٱلْحَكِيمُ﴿٣٢﴾
volume_up share
قَالُوا = അവര്‍ പറഞ്ഞു سُبْحَانَكَ = നീ മഹാപരിശുദ്ധന്‍, നിനക്കു സ്‌തോത്രകീര്‍ത്തനം لَا عِلْمَ = അറിവേ ഇല്ല لَنَا = ഞങ്ങള്‍ക്ക് إِلَّا مَا = യാതൊന്നല്ലാതെ عَلَّمْتَنَا = നീ ഞങ്ങള്‍ക്കു പഠിപ്പിച്ച إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെ الْعَلِيمُ = സര്‍വ്വജ്ഞന്‍ الْحَكِيمُ = അഗാധജ്ഞന്‍
2:32അവര്‍ പറഞ്ഞു: "നീ മഹാ പരിശുദ്ധന്‍ (നിനക്കു സ്‌തോത്ര കീര്‍ത്തനം)! നീ ഞങ്ങള്‍ക്കു പഠിപ്പിച്ചതല്ലാതെ ഞങ്ങള്‍ക്കു യാതൊരു അറിവുമില്ല. നിശ്ചയമായും, നീ തന്നെ സര്‍വ്വജ്ഞനും അഗാധജ്ഞനുമായുള്ളവന്‍".
قَالَ يَـٰٓـَٔادَمُ أَنۢبِئْهُم بِأَسْمَآئِهِمْ ۖ فَلَمَّآ أَنۢبَأَهُم بِأَسْمَآئِهِمْ قَالَ أَلَمْ أَقُل لَّكُمْ إِنِّىٓ أَعْلَمُ غَيْبَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَأَعْلَمُ مَا تُبْدُونَ وَمَا كُنتُمْ تَكْتُمُونَ﴿٣٣﴾
volume_up share
قَالَ = അവന്‍ പറഞ്ഞു يَا آدَمُ = ആദമേ أَنبِئْهُم = അവര്‍ക്കു നീ പറഞ്ഞു കൊടുക്കുക بِأَسْمَائِهِمْ = അവരുടെ പേരുകളെപ്പറ്റി فَلَمَّا أَنبَأَهُم = അങ്ങനെ അദ്ദേഹം അവരോടു വിവരം പറഞ്ഞപ്പോള്‍ بِأَسْمَائِهِمْ = അവരുടെ പേരുകളെപ്പറ്റി قَالَ = അവന്‍ പറഞ്ഞു أَلَمْ أَقُل = ഞാന്‍ പറഞ്ഞില്ലേ لَّكُمْ = നിങ്ങളോട് إِنِّي أَعْلَمُ = നിശ്ചയമായും ഞാന്‍ അറിയും (എന്ന്) غَيْبَ = അദൃശ്യം السَّمَاوَاتِ = ആകാശങ്ങളിലെ وَالْأَرْضِ = ഭൂമിയിലെയും وَأَعْلَمُ = ഞാന്‍ അറിയുകയും ചെയ്യും مَا تُبْدُونَ = നിങ്ങള്‍ വെളിവാക്കുന്നത് وَمَا كُنتُمْ = നിങ്ങള്‍ ആയിരുന്നതും تَكْتُمُونَ = നിങ്ങള്‍ ഒളിച്ചുവെക്കുന്നു
2:33അവന്‍ (അല്ലാഹു) പറഞ്ഞു: "ആദമേ, അവര്‍ക്ക് ഇവരുടെ (ഈ വസ്തുക്കളുടെ) പേരുകളെപ്പറ്റി പറഞ്ഞു കൊടുക്കുക." അങ്ങനെ, അദ്ദേഹം അവര്‍ക്ക് അവരുടെ പേരുകളെപ്പററി പറഞ്ഞുകൊടുത്തപ്പേള്‍, അവന്‍ (അല്ലാഹു) പറഞ്ഞു: "നിങ്ങളോട് ഞാന്‍ പറഞ്ഞില്ലേ, നിശ്ചയമായും ഞാന്‍ ആകാശഭൂമികളിലെ അദൃശ്യം അറിയുമെന്ന്?! നിങ്ങള്‍ വെളിവാക്കുന്നതും, നിങ്ങള്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതും ഞാന്‍ അറിയുന്നതാണ്.
തഫ്സീർ : 31-33
View   
وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ وَٱسْتَكْبَرَ وَكَانَ مِنَ ٱلْكَـٰفِرِينَ﴿٣٤﴾
volume_up share
وَإِذْ قُلْنَا = നാം പറഞ്ഞ സന്ദര്‍ഭം لِلْمَلَائِكَةِ = മലക്കുകളോട് اسْجُدُوا = നിങ്ങള്‍ സുജൂദ് ചെയ്യുവിന്‍ لِآدَمَ = ആദമിന് فَسَجَدُوا = എന്നിട്ടവര്‍ സുജൂദ് ചെയ്തു إِلَّا إِبْلِيسَ = ഇബ്‌ലീസ് ഒഴികെ أَبَىٰ = അവന്‍ വിസമ്മതിച്ചു وَاسْتَكْبَرَ = അവന്‍ അഹംഭാവം നടിക്കുകയും ചെയ്തു وَكَانَ = അവന്‍ ആയിരുന്നു مِنَ الْكَافِرِينَ = അവിശ്വാസി (നിഷേധി)കളില്‍ പെട്ട(വന്‍)
2:34"നിങ്ങള്‍ ആദമിന് `സുജൂദ് ` ചെയ്യുവിന്‍" എന്നു നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): എന്നിട്ട് അവര്‍ `സുജൂദ്` ചെയ്തു, ഇബ്‌ലീസ് ഒഴികെ; അവന്‍ വിസമ്മതിച്ചു; അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ അവിശ്വാസി (സത്യനിഷേധി) കളില്‍പെട്ടവനാകുന്നു.
തഫ്സീർ : 34-34
View   
وَقُلْنَا يَـٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ وَكُلَا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِينَ﴿٣٥﴾
volume_up share
وَقُلْنَا = നാം പറയുകയും ചെയ്തു يَا آدَمُ = ആദമേ اسْكُنْ = നീ പാര്‍ത്തുകൊള്ളൂ أَنتَ = നീ(യും) وَزَوْجُكَ = നിന്‍റെ ഇണയും الْجَنَّةَ = സ്വര്‍ഗത്തില്‍, തോപ്പില്‍ وَكُلَا = (രണ്ടുപേരും) ഭുജിക്കുകയും ചെയ്യുക مِنْهَا = അതില്‍നിന്ന് رَغَدًا = സുഭിക്ഷം, വിശാലമായി حَيْثُ شِئْتُمَا = നിങ്ങള്‍(രണ്ടു പേരും)ഉദ്ദേശിച്ചേടത്തുനിന്ന്, ഉദ്ദേശിച്ച പ്രകാരം وَلَا تَقْرَبَا = നിങ്ങള്‍ (രണ്ടാളും) സമീപിക്കുകയും അരുത് هَٰذِهِ الشَّجَرَةَ = ഈ വൃക്ഷത്തെ فَتَكُونَا = എന്നാല്‍ നിങ്ങളായിത്തീരും مِنَ الظَّالِمِينَ = അക്രമികളില്‍പെട്ട(വര്‍)
2:35(ആദമിനോട്) നാം പറയുകയും ചെയ്തു: "ആദമേ, നീയും, നിന്‍റെ ഇണ (ഭാര്യ)യും സ്വര്‍ഗത്തില്‍ താമസിച്ചു കൊള്ളുക: അതില്‍നിന്ന് നിങ്ങള്‍ ഉദ്ദേശിച്ചിടത്തു നിന്നു സുഭിക്ഷമായി രണ്ടാളും ഭുജിച്ചുകൊള്ളുക. ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിക്കുകയും അരുത്; എന്നാല്‍, നിങ്ങള്‍ രണ്ടു പേരും അക്രമികളില്‍പെട്ടവരായിത്തീരും".
فَأَزَلَّهُمَا ٱلشَّيْطَـٰنُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّۭ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّۭ وَمَتَـٰعٌ إِلَىٰ حِينٍۢ﴿٣٦﴾
volume_up share
فَأَزَلَّهُمَا = എന്നിട്ടു അവരെ വ്യതിചലിപ്പിച്ചു, പിഴപ്പിച്ചു الشَّيْطَانُ = പിശാച്, ശൈത്വാന്‍ عَنْهَا = അതില്‍നിന്ന് فَأَخْرَجَهُمَا = അങ്ങനെ അവന്‍ അവരെ പുറത്താക്കി مِمَّا = യാതൊന്നില്‍ (ഏതൊന്നില്‍)നിന്ന് كَانَا = അവര്‍ രണ്ടുപേരുമായിരുന്നു فِيهِ = അതില്‍ وَقُلْنَا = നാം പറയുകയും ചെയ്തു اهْبِطُوا = നിങ്ങള്‍ ഇറങ്ങിക്കൊള്ളുവിന്‍ بَعْضُكُمْ = നിങ്ങളില്‍ ചിലര്‍ لِبَعْضٍ = ചിലര്‍ക്ക് عَدُوٌّ = ശത്രുവാണ് وَلَكُمْ = നിങ്ങള്‍ക്കുണ്ട് താനും فِي الْأَرْضِ = ഭൂമിയില്‍ مُسْتَقَرٌّ = പാര്‍പ്പിടം وَمَتَاعٌ = വിഭവവും إِلَىٰ حِينٍ = ഒരുകാലം (സമയം)വരേക്കും
2:36എന്നിട്ട് പിശാച് അവരെ അതില്‍നിന്ന് വ്യതിചലിപ്പിച്ചു ; അങ്ങിനെ അവര്‍ രണ്ടാളും ഏതൊരു (സ്ഥിതിയിലായിരുന്നുവോ) അതില്‍നിന്ന് അവരെ പുറത്താക്കി. നാം പറയുകയും ചെയ്തു: "നിങ്ങള്‍ (എല്ലാവരും) ഇറങ്ങിപ്പോകുവിന്‍, നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുവാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു (നിശ്ചിത) സമയംവരേക്കും (വസിക്കുവാനുള്ള) പാര്‍പ്പിടവും (ജീവിക്കുവാനുള്ള) വിഭവവും ഉണ്ടായിരിക്കും
തഫ്സീർ : 35-36
View   
فَتَلَقَّىٰٓ ءَادَمُ مِن رَّبِّهِۦ كَلِمَـٰتٍۢ فَتَابَ عَلَيْهِ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ﴿٣٧﴾
volume_up share
فَتَلَقَّىٰ = എന്നിട്ട് (അനന്തരം) ഏറ്റെടുത്തു, കെടുത്തു (പഠിച്ചു) آدَمُ = ആദം مِن رَّبِّهِ = തന്‍റെ റബ്ബില്‍നിന്ന് كَلِمَاتٍ = ചില വാക്കു (വാക്യം)കളെ فَتَابَ عَلَيْهِ = അങ്ങനെ അവന്‍ മടങ്ങി (പശ്ചാത്താപം സ്വീകരിച്ചു) അദ്ദേഹത്തിന്റെ പേരില്‍ إِنَّهُ هُوَ = നിശ്ചയമായും അവന്‍ തന്നെ التَّوَّابُ = പശ്ചാത്താപം വളരെ സ്വീകരിക്കുന്നവന്‍ الرَّحِيمُ = കരുണാനിധി
2:37അനന്തരം ആദം തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വാക്കുകള്‍ ഏറ്റെടുത്തു (പഠിച്ചു). അങ്ങനെ അവന്‍, അദ്ദേഹത്തിന് പശ്ചാത്താപം സ്വീകരിച്ചു (കൊടുത്തു). നിശ്ചയമായും അവന്‍ തന്നെയാണ് പശ്ചാത്താപം വളരെ സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
തഫ്സീർ : 37-37
View   
قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًۭا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًۭى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٣٨﴾
volume_up share
قُلْنَا = നാം പറഞ്ഞു اهْبِطُوا = നിങ്ങള്‍ ഇറങ്ങിപ്പോകുവിന്‍ مِنْهَا = ഇതില്‍നിന്നു جَمِيعًا = മുഴുവന്‍, എല്ലാവരും فَإِمَّا يَأْتِيَنَّكُم = എന്നിട്ട് നിങ്ങള്‍ക്കു നിശ്ചയമായും വരുന്നപക്ഷം مِّنِّي = എന്‍റെ പക്കല്‍നിന്ന് هُدًى = ഒരു മാര്‍ഗദര്‍ശനം فَمَن = അപ്പോള്‍ ആര്‍ تَبِعَ = പിന്‍പറ്റി هُدَايَ = എന്‍റെ മാര്‍ഗദര്‍ശനം فَلَا خَوْفٌ = എന്നാല്‍ ഒരു ഭയവുമില്ല عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ يَحْزَنُونَ = അവര്‍ വ്യസനിക്കുകയുമില്ല.
2:38നാം പറഞ്ഞു: "നിങ്ങള്‍ മുഴുവനും ഇവിടെ നിന്നു ഇറങ്ങിപ്പോയിക്കൊള്ളുക. എന്നിട്ട് എന്‍റെ പക്കല്‍നിന്ന് വല്ല മാര്‍ഗ ദര്‍ശനവും നിങ്ങള്‍ക്കു വരുന്നപക്ഷം (അത്) - തീര്‍ച്ച തന്നെ - അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റിയോ, അവരുടെ മേല്‍ യാതൊരു ഭയവുമില്ല; അവര്‍ വ്യസനിക്കുകയുമില്ല.
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿٣٩﴾
volume_up share
وَالَّذِينَ = യാതൊരുവര്‍ كَفَرُوا = അവര്‍ അവിശ്വസിച്ചു وَكَذَّبُوا = അവര്‍ കളവാക്കുകയും ചെയ്തു بِآيَاتِنَا = നമ്മുടെ ദൃഷ്ടാന്തങ്ങളെ أُولَٰئِكَ = അക്കൂട്ടര്‍, അവര്‍ أَصْحَابُ النَّارِ = നരകക്കാരാണ്, നരകത്തിന്‍റെ ആള്‍ക്കാരാകുന്നു هُمْ فِيهَا = അവര്‍ അതില്‍ خَالِدُونَ = സ്ഥിരവാസികള്‍(ശാശ്വതന്മാര്‍)ആയിരിക്കും
2:39"അവിശ്വസിക്കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കുകയും ചെയ്തവരാകട്ടെ അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരാകുന്നു; അവരതില്‍ സ്ഥിരവാസികളായിരിക്കും.
തഫ്സീർ : 38-39
View   
يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَوْفُوا۟ بِعَهْدِىٓ أُوفِ بِعَهْدِكُمْ وَإِيَّـٰىَ فَٱرْهَبُونِ﴿٤٠﴾
volume_up share
يَا بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളേ اذْكُرُوا = നിങ്ങള്‍ ഓര്‍ക്കുവിന്‍ نِعْمَتِيَ = എന്‍റെ അനുഗ്രഹത്തെ الَّتِي أَنْعَمْتُ = ഞാന്‍ അനുഗ്രഹിച്ച عَلَيْكُمْ = നിങ്ങളുടെ മേല്‍ وَأَوْفُوا = നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍ بِعَهْدِي = എന്‍റെ കരാറിനെ أُوفِ = ഞാന്‍ നിറവേറ്റും بِعَهْدِكُمْ = നിങ്ങളുടെ കരാറിനെ وَإِيَّايَ = എന്നെ മാത്രം فَارْهَبُونِ = എന്നെ ഭയപ്പെടുവിന്‍
2:40ഇസ്‌റാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തുതന്നിട്ടുള്ളതായ എന്‍റെ അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവീന്‍. എന്‍റെ [എന്നോടുള്ള] കരാറ് നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍; എന്നാല്‍ നിങ്ങളുടെ [നിങ്ങളോടുള്ള] കരാര്‍ ഞാന്‍ നിറവേറ്റുന്നതാണ്. എന്നെ മാത്രം ഭയപ്പെടുകയും ചെയ്യുവിന്‍.
وَءَامِنُوا۟ بِمَآ أَنزَلْتُ مُصَدِّقًۭا لِّمَا مَعَكُمْ وَلَا تَكُونُوٓا۟ أَوَّلَ كَافِرٍۭ بِهِۦ ۖ وَلَا تَشْتَرُوا۟ بِـَٔايَـٰتِى ثَمَنًۭا قَلِيلًۭا وَإِيَّـٰىَ فَٱتَّقُونِ﴿٤١﴾
volume_up share
وَآمِنُوا = വിശ്വസിക്കുകയും ചെയ്‌വിന്‍ بِمَا أَنزَلْتُ = ഞാന്‍ അവതരിപ്പിച്ചതില്‍ مُصَدِّقًا = സത്യപ്പെടുത്തിക്കൊണ്ട് لِّمَا مَعَكُمْ = നിങ്ങളുടെ കൂടെയുള്ളതിനെ وَلَا تَكُونُوا = നിങ്ങളായിരിക്കുകയും അരുത് أَوَّلَ = ഒന്നാമത്തെ كَافِرٍ بِهِ = അതില്‍ അവിശ്വസിക്കുന്ന وَلَا تَشْتَرُوا = നിങ്ങള്‍ വാങ്ങുകയും ചെയ്യരുത് بِآيَاتِي = എന്‍റെ ആയത്ത് (ദൃഷ്ടാന്തം)കള്‍ക്ക് (വചനങ്ങള്‍ക്ക്) ثَمَنًا = വില قَلِيلًا = തുച്ഛമായ وَإِيَّايَ = എന്നെമാത്രം فَاتَّقُونِ = നിങ്ങള്‍ എന്നെ സൂക്ഷിക്കുവീന്‍
2:41നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കിക്കൊണ്ട് ഞാന്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍. അതില്‍ അവിശ്വസിക്കുന്ന ആദ്യത്തേവര്‍ നിങ്ങളായിത്തീരരുത്. എന്‍റെ `ആയത്ത് ` [ദൃഷ്ടാന്തം] കള്‍ക്ക് നിങ്ങള്‍ തുച്ഛമായ വില വാങ്ങുകയും ചെയ്യരുത്. എന്നെ മാത്രം സൂക്ഷിക്കുകയും ചെയ്യുവിന്‍.
തഫ്സീർ : 40-41
View   
وَلَا تَلْبِسُوا۟ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُوا۟ ٱلْحَقَّ وَأَنتُمْ تَعْلَمُونَ﴿٤٢﴾
volume_up share
وَلَا تَلْبِسُوا = നിങ്ങള്‍ കൂട്ടിക്കലര്‍ത്തുകയും ചെയ്യരുത് الْحَقَّ = യഥാര്‍ത്ഥം, ന്യായം بِالْبَاطِلِ = അയഥാര്‍ത്ഥ(അന്യായ)വുമായി وَتَكْتُمُوا = നിങ്ങള്‍ മറച്ചു(മൂടി-ഒളിച്ചു) വെക്കുകയും (അരുത്) الْحَقَّ = യഥാര്‍ത്ഥത്തെ, ന്യായം وَأَنتُمْ = നിങ്ങളാകട്ടെ تَعْلَمُونَ = അറിയുന്നു
2:42നിങ്ങള്‍ യഥാര്‍ത്ഥത്തെ അയഥാര്‍ത്ഥവുമായി (കൂട്ടി)ക്കലര്‍ത്തുകയും, യഥാര്‍ത്ഥത്തെ മറച്ചുവെക്കുകയും ചെയ്യരുത്; നിങ്ങളാകട്ടെ, (യഥാര്‍ത്ഥം) അറിയുന്നുതാനും!
وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱرْكَعُوا۟ مَعَ ٱلرَّٰكِعِينَ﴿٤٣﴾
volume_up share
وَأَقِيمُوا = നിങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുവിന്‍ الصَّلَاةَ = നമസ്‌കാരം وَآتُوا = നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍ الزَّكَاةَ = സക്കാത്ത് وَارْكَعُوا = നിങ്ങള്‍ കുമ്പിടുകയും (നമസ്‌കരിക്കുകയും) ചെയ്യുവിന്‍ مَعَ الرَّاكِعِينَ = കുമ്പിടുന്നവരോടുകൂടി
2:43നിങ്ങള്‍ നമസ്‌കാരം നില നിര്‍ത്തുകയും, സക്കാത്ത് കൊടുക്കുകയും ചെയ്യുവിന്‍. കുമ്പിടുന്ന [നമസ്‌കരിക്കുന്ന] വരോടുകൂടി കുമ്പിടുക [നമസ്‌കരിക്കുക]യും ചെയ്യുവിന്‍.
തഫ്സീർ : 42-43
View   
أَتَأْمُرُونَ ٱلنَّاسَ بِٱلْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ ٱلْكِتَـٰبَ ۚ أَفَلَا تَعْقِلُونَ﴿٤٤﴾
volume_up share
أَتَأْمُرُونَ = നിങ്ങള്‍ കല്‍പിക്കുകയാണോ النَّاسَ = മനുഷ്യരോട് بِالْبِرِّ = പുണ്യ കാര്യത്തിനു وَتَنسَوْنَ = നിങ്ങള്‍ വിസ്മരിക്കുകയും أَنفُسَكُمْ = നിങ്ങളുടെ സ്വദേഹങ്ങളെ وَأَنتُمْ = നിങ്ങളാകട്ടെ تَتْلُونَ = നിങ്ങള്‍ പാരായണം ചെയ്യുന്നു الْكِتَابَ = വേദഗ്രന്ഥം أَفَلَا = അപ്പോള്‍ تَعْقِلُونَ = നിങ്ങള്‍ ചിന്തിക്കുന്നില്ലേ
2:44നിങ്ങള്‍ മനുഷ്യരോട് പുണ്യകാര്യം (ചെയ്‌വാന്‍) കല്പിക്കുകയും, നിങ്ങളുടെ സ്വന്തം ദേഹങ്ങളെ നിങ്ങള്‍ മറന്നുകളയുകയും ചെയ്യുകയാണോ? നിങ്ങളാകട്ടെ, വേദഗ്രന്ഥം പാരായണം ചെയ്യുകയും ചെയ്യുന്നു! അപ്പോള്‍ നിങ്ങള്‍ ബുദ്ധി കൊടു(ത്തു ചിന്തി)ക്കുന്നില്ലേ?
തഫ്സീർ : 44-44
View   
وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَـٰشِعِينَ﴿٤٥﴾
volume_up share
وَاسْتَعِينُوا = നിങ്ങള്‍ സഹായം തേടുവിന്‍ بِالصَّبْرِ = ക്ഷമകൊണ്ട് وَالصَّلَاةِ = നമസ്‌കാരവും وَإِنَّهَا = നിശ്ചയമായും അത് لَكَبِيرَةٌ = ഒരു വലിയത് (കാര്യം) തന്നെ إِلَّا = ഒഴികെ عَلَى الْخَاشِعِينَ = ഭക്തന്മാരുടെ മേല്‍, വിനീതന്മാര്‍ക്ക്
2:45ക്ഷമയും, നമസ്‌കാരവും വഴി നിങ്ങള്‍ സഹായം തേടിക്കൊള്ളുവിന്‍. നിശ്ചയമായും ഇത് വലിയ (ഭാരിച്ച)കാര്യം തന്നെയാകുന്നു, ഭക്തന്മാര്‍ക്കൊഴികെ.
ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَـٰقُوا۟ رَبِّهِمْ وَأَنَّهُمْ إِلَيْهِ رَٰجِعُونَ﴿٤٦﴾
volume_up share
الَّذِينَ يَظُنُّونَ = വിചാരിക്കുന്നവര്‍ أَنَّهُم = അവരാണെന്ന് مُّلَاقُو = കണ്ടുമുട്ടുന്നവര്‍ رَبِّهِمْ = തങ്ങളുടെ റബ്ബിനെ وَأَنَّهُمْ = അവരാണെന്നും إِلَيْهِ = അവങ്കലേക്ക് رَاجِعُونَ = മടങ്ങുന്നവര്‍
2:46അതായത്, തങ്ങള്‍ തങ്ങളുടെ റബ്ബുമായി കണ്ടുമുട്ടുന്നവരാണെന്നും, തങ്ങള്‍ അവങ്കലേക്കു മടങ്ങിച്ചെല്ലുന്നവരാണെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവര്‍ (ഒഴികെ)
തഫ്സീർ : 45-46
View   
يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَـٰلَمِينَ﴿٤٧﴾
volume_up share
يَا بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളേ اذْكُرُوا = നിങ്ങള്‍ ഓര്‍ക്കുവിന്‍ نِعْمَتِيَ = എന്‍റെ അനുഗ്രഹം الَّتِي أَنْعَمْتُ = ഞാന്‍ അനുഗ്രഹം ചെയ്തതായ عَلَيْكُمْ = നിങ്ങള്‍ക്ക് وَأَنِّي فَضَّلْتُكُمْ = ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയിരിക്കുന്നുവെന്നും عَلَى الْعَالَمِينَ = ലോകരെക്കാള്‍
2:47ഇസ്‌റാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ളതായ എന്റെ അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍ ; ഞാന്‍ നിങ്ങളെ (മറ്റുള്ള) ലോകരെക്കാള്‍ ശ്രേഷ്ഠരാക്കിയതും [ഓര്‍ക്കുവിന്‍]
وَٱتَّقُوا۟ يَوْمًۭا لَّا تَجْزِى نَفْسٌ عَن نَّفْسٍۢ شَيْـًۭٔا وَلَا يُقْبَلُ مِنْهَا شَفَـٰعَةٌۭ وَلَا يُؤْخَذُ مِنْهَا عَدْلٌۭ وَلَا هُمْ يُنصَرُونَ﴿٤٨﴾
volume_up share
وَاتَّقُوا = നിങ്ങള്‍ സൂക്ഷിക്കുക (കാക്കുക)യും ചെയ്‌വിന്‍ يَوْمًا = ഒരു ദിവസത്തെ لَّا تَجْزِي = പ്രതിഫലം നല്‍കുകയില്ല, ഉപകരിക്കുകയില്ല نَفْسٌ = ഒരു ദേഹവും, ആത്മാവും عَن نَّفْسٍ = ഒരു ദേഹത്തിനും ആത്മാവിനും شَيْئًا = യാതൊന്നും وَلَا يُقْبَلُ = സ്വീകരിക്കപ്പെടുകയുമില്ല مِنْهَا = അതില്‍ നിന്ന് شَفَاعَةٌ = ഒരു ശുപാര്‍ശ وَلَا يُؤْخَذُ = മേടിക്ക(സ്വീകരിക്ക)പ്പെടുകയുമില്ല مِنْهَا = അതില്‍ നിന്ന് عَدْلٌ = കിടയൊത്തത് (പ്രായശ്ചിത്തം,തെണ്ടം) وَلَا هُمْ = അവര്‍ ഇല്ലതാനും يُنصَرُونَ = അവര്‍ സഹായിക്കപ്പെടും
2:48ഒരു (മഹാ) ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍: (അന്ന്) ഒരു ദേഹവും ഒരു ദേഹത്തിനും (ഒരാളും ഒരാള്‍ക്കും) ഒട്ടും ഉപകരിക്കുന്നതല്ല ; അതില്‍ (ഒരാളില്‍)നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല; അതില്‍ (ഒരാളില്‍) നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുകയില്ല: അവര്‍ സഹായിക്കപ്പെടുകയുമില്ല (അങ്ങിനെയുള്ള ഒരു ദിവസം)
തഫ്സീർ : 47-48
View   
وَإِذْ نَجَّيْنَـٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ يُذَبِّحُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌۭ مِّن رَّبِّكُمْ عَظِيمٌۭ﴿٤٩﴾
volume_up share
وَإِذْ نَجَّيْنَاكُم = നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭവും مِّنْ آلِ = കൂട്ടുകാരില്‍ (ആള്‍ക്കാരില്‍) നിന്ന് فِرْعَوْنَ = ഫിര്‍ഔന്‍റെ يَسُومُونَكُمْ = അവര്‍ നിങ്ങളെ അനുഭവിപ്പിച്ചുക്കൊണ്ടിരിക്കെ سُوءَ الْعَذَابِ = കടുത്ത (ഹീനമായ) ശിക്ഷ يُذَبِّحُونَ = അവര്‍ അറുകൊല നടത്തിയിരുന്നു أَبْنَاءَكُمْ = നിങ്ങളുടെ ആണ്‍മക്കളെ وَيَسْتَحْيُونَ = അവര്‍ ജീവിക്കുവാന്‍ വിടുകയും ചെയ്തിരുന്നു نِسَاءَكُمْ = നിങ്ങളുടെ സ്ത്രീകളെ وَفِي ذَٰلِكُم = അതിലുണ്ട്, ഉണ്ടായിരുന്നു بَلَاءٌ = ഒരു പരീക്ഷണം مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് عَظِيمٌ = വമ്പിച്ച
2:49ഫിര്‍ഔന്‍റെ കൂട്ടര്‍ നിങ്ങളെ കടുത്ത ശിക്ഷ അനുഭവിപ്പിച്ചുകൊണ്ടിരിക്കെ, അവരില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭവും (ഓര്‍ക്കുക), അവര്‍ നിങ്ങളുടെ ആണ്‍മക്കളെ അറുകൊല ചെയ്യുകയും, നിങ്ങളുടെ സ്ത്രീക(ളായ-മക്ക)ളായവരെ ജീവിക്കാന്‍ വിടുകയും ചെയ്തിരുന്നു. അതില്‍ നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള ഒരു വമ്പിച്ച പരീക്ഷണം ഉണ്ടായിരുന്നു
وَإِذْ فَرَقْنَا بِكُمُ ٱلْبَحْرَ فَأَنجَيْنَـٰكُمْ وَأَغْرَقْنَآ ءَالَ فِرْعَوْنَ وَأَنتُمْ تَنظُرُونَ﴿٥٠﴾
volume_up share
وَإِذْ فَرَقْنَا = നാം പിളര്‍ത്തിയ സന്ദര്‍ഭവും بِكُمُ = നിങ്ങള്‍ നിമിത്തം الْبَحْرَ = സമുദ്രത്തെ فَأَنجَيْنَاكُمْ = അങ്ങനെ നിങ്ങള്‍ നാം രക്ഷപ്പെടുത്തി وَأَغْرَقْنَا = നാം മുക്കി നശിപ്പിക്കുകയും ചെയ്തു آلَ فِرْعَوْنَ = ഫിര്‍ഔന്‍റെ കൂട്ടരെ وَأَنتُمْ = നിങ്ങള്‍ (ആയിരിക്കെ) تَنظُرُونَ = നോക്കി (കണ്ടു) കൊണ്ടിരിക്കുന്നു
2:50നിങ്ങള്‍ നിമിത്തം സമുദ്രത്തെ നാം പിളര്‍ത്തിയ സന്ദര്‍ഭവും (ഓര്‍ക്കുക) അങ്ങനെ, നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ഫിര്‍ഔന്‍റെ കൂട്ടരെ നിങ്ങള്‍ നോക്കി (ക്കണ്ടു)ക്കൊണ്ടിരിക്കെ നാം മുക്കിക്കൊല്ലുകയും ചെയ്തു.
തഫ്സീർ : 49-50
View   
وَإِذْ وَٰعَدْنَا مُوسَىٰٓ أَرْبَعِينَ لَيْلَةًۭ ثُمَّ ٱتَّخَذْتُمُ ٱلْعِجْلَ مِنۢ بَعْدِهِۦ وَأَنتُمْ ظَـٰلِمُونَ﴿٥١﴾
volume_up share
وَإِذْ وَاعَدْنَا = നാം കരാര്‍ നിശ്ചയം നടത്തിയ സന്ദര്‍ഭം مُوسَىٰ = മൂസായോട് أَرْبَعِينَ = നാല്‍പത് لَيْلَةً = രാത്രി (ദിവസം) ثُمَّ = പിന്നെ اتَّخَذْتُمُ = നിങ്ങള്‍ ഉണ്ടാക്കി (ആക്കി)ത്തീര്‍ത്തു الْعِجْلَ = പശുക്കുട്ടിയെ مِن بَعْدِهِ = അദ്ദേഹത്തിന് ശേഷം وَأَنتُمْ = നിങ്ങള്‍ (ആയിക്കൊണ്ട്) ظَالِمُونَ = അക്രമികള്‍
2:51മൂസായുമായി നാല്‍പത് രാത്രിക്ക് നാം കരാര്‍ നിശ്ചയം നടത്തിയ സന്ദര്‍ഭം (ഓര്‍ക്കുക). പിന്നീട് അദ്ദേഹത്തിന്‍റെ (അഭാവത്തിന്) ശേഷം നിങ്ങള്‍ പശുക്കുട്ടിയെ ഉണ്ടാക്കിത്തീര്‍ത്തു. നിങ്ങള്‍ അക്രമികളായും കൊണ്ട്.
ثُمَّ عَفَوْنَا عَنكُم مِّنۢ بَعْدِ ذَٰلِكَ لَعَلَّكُمْ تَشْكُرُونَ﴿٥٢﴾
volume_up share
ثُمَّ عَفَوْنَا = പിന്നെ നാം മാപ്പ് ചെയ്തു عَنكُم = നിങ്ങള്‍ക്ക് مِّن بَعْدِ = ശേഷമായി ذَٰلِكَ = അതിന്റെ, അതിന് لَعَلَّكُمْ = നിങ്ങള്‍ ആയേക്കാം, ആകുവാന്‍ വേണ്ടി تَشْكُرُونَ = നിങ്ങള്‍ നന്ദി ചെയ്യും
2:52പിന്നെ, അതിന് ശേഷം നാം നിങ്ങള്‍ക്ക് മാപ്പ് ചെയ്തു, നിങ്ങള്‍ നന്ദി ചെയ്‌വാന്‍ വേണ്ടി.
وَإِذْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَٱلْفُرْقَانَ لَعَلَّكُمْ تَهْتَدُونَ﴿٥٣﴾
volume_up share
وَإِذْ آتَيْنَا = നാം നല്‍കിയ സന്ദര്‍ഭവും مُوسَى = മൂസാക്ക് الْكِتَابَ = (വേദ ) ഗ്രന്ഥം وَالْفُرْقَانَ = വിവേചനവും لَعَلَّكُمْ = നിങ്ങളാകുവാന്‍, ആയേക്കാം تَهْتَدُونَ = സന്‍മാര്‍ഗം (നേര്‍വഴി) പ്രാപിക്കുക
2:53മൂസാക്ക് നാം വേദഗ്രന്ഥവും, (സത്യാസത്യ) വിവേചനവും നല്‍കിയ സന്ദര്‍ഭവും (ഓര്‍ക്കുക) നിങ്ങള്‍ സന്മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.
തഫ്സീർ : 51-53
View   
وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَـٰقَوْمِ إِنَّكُمْ ظَلَمْتُمْ أَنفُسَكُم بِٱتِّخَاذِكُمُ ٱلْعِجْلَ فَتُوبُوٓا۟ إِلَىٰ بَارِئِكُمْ فَٱقْتُلُوٓا۟ أَنفُسَكُمْ ذَٰلِكُمْ خَيْرٌۭ لَّكُمْ عِندَ بَارِئِكُمْ فَتَابَ عَلَيْكُمْ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ﴿٥٤﴾
volume_up share
وَإِذْ قَالَ مُوسَىٰ = മൂസാ പറഞ്ഞ സന്ദര്‍ഭവും لِقَوْمِهِ = തന്‍റെ ജനതയോട് يَا قَوْمِ = എന്റെ ജനങ്ങളേ إِنَّكُمْ = നിശ്ചയമായും നിങ്ങള്‍ ظَلَمْتُمْ = നിങ്ങള്‍ അക്രമം (അനീതി) ചെയ്തു أَنفُسَكُم = നിങ്ങളുടെ സ്വന്തത്തോട്, നിങ്ങളോട് തന്നെ بِاتِّخَاذِكُمُ = നിങ്ങള്‍ ഉണ്ടാക്കിയത് (നിങ്ങളുടെ ഉണ്ടാക്കല്‍) കൊണ്ട് الْعِجْلَ = പശുക്കുട്ടിയെ فَتُوبُوا = അതിനാല്‍ നിങ്ങള്‍ മടങ്ങുവിന്‍ إِلَىٰ بَارِئِكُمْ = നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനിലേക്ക് فَاقْتُلُوا = അങ്ങിനെ നിങ്ങള്‍ കൊല്ലുവിന്‍ أَنفُسَكُمْ = നിങ്ങളെത്തന്നെ ذَٰلِكُمْ = അത് خَيْرٌ لَّكُمْ = നിങ്ങള്‍ക്ക് ഉത്തമമാണ് عِندَ بَارِئِكُمْ = നിങ്ങളുടെ സ്രഷ്ടാവിന്‍റെ അടുക്കല്‍ فَتَابَ عَلَيْكُمْ = എന്നിട്ട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു إِنَّهُ هُوَ = നിശ്ചയമായും അവന്‍ തന്നെ التَّوَّابُ = വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ الرَّحِيمُ = കരുണാനിധി
2:54മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) എന്‍റെ ജനങ്ങളേ, നിശ്ചയമായും നിങ്ങള്‍ പശുക്കുട്ടിയെ ഉണ്ടാക്കിയത് നിമിത്തം നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ നിങ്ങളെ സൃഷ്ടിച്ച വങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുവിന്‍, അങ്ങനെ നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുവിന്‍. അത് നിങ്ങളുടെ സ്രഷ്ടാവിന്‍റെ അടുക്കല്‍ നിങ്ങള്‍ക്ക് ഗുണകരമാകുന്നു. എന്നിട്ട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. നിശ്ചയമായും, അവന്‍ തന്നെണ് വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
തഫ്സീർ : 54-54
View   
وَإِذْ قُلْتُمْ يَـٰمُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى ٱللَّهَ جَهْرَةًۭ فَأَخَذَتْكُمُ ٱلصَّـٰعِقَةُ وَأَنتُمْ تَنظُرُونَ﴿٥٥﴾
volume_up share
وَإِذْ قُلْتُمْ = നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും يَا مُوسَىٰ = മൂസാ لَن نُّؤْمِنَ = നിശ്ചയമായും ഞങ്ങള്‍ വിശ്വസിക്കയില്ല لَكَ = നിന്നെ, താങ്കളെ حَتَّىٰ نَرَى = ഞങ്ങള്‍ കാണുന്നതുവരെ اللَّهَ = അല്ലാഹുവിനെ جَهْرَةً = പ്രത്യക്ഷത്തില്‍ فَأَخَذَتْكُمُ = അപ്പോള്‍ നിങ്ങളെ പിടികൂടി الصَّاعِقَةُ = ഇടിത്തീ, ഘോരമായ ഇടിനാദം وَأَنتُمْ = നിങ്ങളാകട്ടെ تَنظُرُونَ = നോക്കി(കണ്ടു)കൊണ്ടിരിക്കുന്നു
2:55നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) മൂസാ, അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണുന്നത്‌ വരെ ഞങ്ങള്‍ താങ്കളെ വിശ്വസിക്കുകയില്ല തന്നെ. എന്നിട്ട് നിങ്ങള്‍ നോക്കി (കണ്ട്) കൊണ്ടിരിക്കെ (തന്നെ) നിങ്ങള്‍ക്ക് ഇടിത്തീ പിടിപെട്ടു
ثُمَّ بَعَثْنَـٰكُم مِّنۢ بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ﴿٥٦﴾
volume_up share
ثُمَّ بَعَثْنَاكُم = പിന്നെ നിങ്ങളെ നാം എഴുന്നേല്‍പിച്ചു مِّن بَعْدِ = അതിനു ശേഷം مَوْتِكُمْ = നിങ്ങളുടെ മരണത്തിന്‍റെ لَعَلَّكُمْ تَشْكُرُونَ = നിങ്ങള്‍ നന്ദി ചെയ്‌വാന്‍ വേണ്ടി
2:56പിന്നീട്, നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദി ചെയ്‌വാന്‍ വേണ്ടി.
തഫ്സീർ : 55-56
View   
وَظَلَّلْنَا عَلَيْكُمُ ٱلْغَمَامَ وَأَنزَلْنَا عَلَيْكُمُ ٱلْمَنَّ وَٱلسَّلْوَىٰ ۖ كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ ۖ وَمَا ظَلَمُونَا وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ﴿٥٧﴾
volume_up share
وَظَلَّلْنَا നാം തണലാക്കി (നിഴലിട്ടു) തരുകയും ചെയ്തു عَلَيْكُمُ നിങ്ങള്‍ക്ക് الْغَمَامَ മേഘത്തെ وَأَنزَلْنَا നാം ഇറക്കിത്തരുകയും ചെയ്തു عَلَيْكُمُ നിങ്ങള്‍ക്ക് الْمَنَّ മന്നയെ (കട്ടിത്തേന്‍) وَالسَّلْوَىٰ സല്‍വായും (കാടപ്പക്ഷി) كُلُوا നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِن طَيِّبَاتِ നല്ല (വിശിഷ്ട) വസ്തുക്കളില്‍ നിന്ന് مَا رَزَقْنَاكُمْ നിങ്ങള്‍ക്ക് നാം നല്‍കിയ وَمَا ظَلَمُونَا അവര്‍ നമ്മെ അക്രമിച്ചില്ല وَلَٰكِن كَانُوا എങ്കിലും അവരായിരുന്നു أَنفُسَهُمْ അവരുടെ സ്വന്തങ്ങളോട് يَظْلِمُونَ അവര്‍ അക്രമം പ്രവര്‍ത്തിക്കും
2:57(ഇസ്‌റാഈല്‍ സന്തതികളേ,) നിങ്ങള്‍ക്ക് നാം മേഘത്തെ തണലാക്കിത്തരുകയും ചെയ്തു: നിങ്ങള്‍ക്ക് നാം മന്നയും സല്‍വായും ഇറക്കിത്തരികയും ചെയ്തു. നാം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നല്ല (വിശിഷ്ടമായ) വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുവിന്‍ (എന്നും പറഞ്ഞു) (എന്നാല്‍,) അവര്‍ നമ്മെ അക്രമിച്ചില്ല: അവര്‍ അവരുടെ സ്വന്തങ്ങളോട് തന്നെയായിരുന്നു അക്രമം പ്രവര്‍ത്തിച്ചിരുന്നത്.
തഫ്സീർ : 57-57
View   
وَإِذْ قُلْنَا ٱدْخُلُوا۟ هَـٰذِهِ ٱلْقَرْيَةَ فَكُلُوا۟ مِنْهَا حَيْثُ شِئْتُمْ رَغَدًۭا وَٱدْخُلُوا۟ ٱلْبَابَ سُجَّدًۭا وَقُولُوا۟ حِطَّةٌۭ نَّغْفِرْ لَكُمْ خَطَـٰيَـٰكُمْ ۚ وَسَنَزِيدُ ٱلْمُحْسِنِينَ﴿٥٨﴾
volume_up share
وَإِذْ قُلْنَا = നാം പറഞ്ഞ സന്ദര്‍ഭം ادْخُلُوا = നിങ്ങള്‍ പ്രവേശിക്കുവിന്‍ هَٰذِهِ الْقَرْيَةَ = ഈ രാജ്യത്തില്‍ فَكُلُوا = എന്നിട്ട് നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِنْهَا = അതില്‍ നിന്ന് حَيْثُ شِئْتُمْ = നിങ്ങള്‍ ഉദ്ദേശിച്ചിടത്ത് നിന്ന് رَغَدًا = സുഭിക്ഷമായി وَادْخُلُوا = നിങ്ങള്‍ പ്രവേശിക്കുകയും ചെയ്യുവിന്‍ الْبَابَ = വാതില്‍, പടിവാതില്‍, കവാടം سُجَّدًا = സുജൂദ് ചെയ്യുന്നവരായി, തലകുനിച്ചവരായിക്കൊണ്ട് وَقُولُوا = നിങ്ങള്‍ പറയുകയും ചെയ് വിന്‍ حِطَّةٌ = പാപമോചനം, താഴ്ത്തല്‍, പൊറുക്കല്‍ نَّغْفِرْ = നാം പൊറുക്കും لَكُمْ = നിങ്ങള്‍ക്ക് خَطَايَاكُمْ = നിങ്ങളുടെ തെറ്റ് (കുറ്റ)ങ്ങള്‍ وَسَنَزِيدُ = നാം വര്‍ദ്ധിപ്പിക്കുകയും ചെയ്യും الْمُحْسِنِينَ = സുകൃതം (നന്മ)ചെയ്യുന്നവര്‍ക്ക്
2:58നാം (നിങ്ങളോട്) പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) നിങ്ങള്‍ ഈ രാജ്യത്തില്‍ പ്രവേശിച്ചുകൊള്ളുവിന്‍: എന്നിട്ട് നിങ്ങള്‍ ഉദ്ദേശിച്ചേടത്ത് നിന്ന് സുഭിക്ഷമായി തിന്നുകൊള്ളുക: നിങ്ങള്‍ സുജൂദ് ചെയ്ത് (തല കുനിച്ച്) കൊണ്ട് (രാജ്യത്തിന്‍റെ) പടിവാതില്‍ കടക്കുകയും ഹിത്ത്വത്തുന്‍ (പാപമോചനം) എന്നു പറയുകയും ചെയ്യുവിന്‍. (എന്നാല്‍) നിങ്ങള്‍ക്ക് നിങ്ങളുടെ തെറ്റുകുറ്റങ്ങളെ നാം പൊറുത്തു തരുന്നതാണ്. സുകൃതം ചെയ്യുന്നവര്‍ക്ക് നാം വര്‍ദ്ധിപ്പിച്ചു കൊടുത്തേക്കുകയും ചെയ്യും.
فَبَدَّلَ ٱلَّذِينَ ظَلَمُوا۟ قَوْلًا غَيْرَ ٱلَّذِى قِيلَ لَهُمْ فَأَنزَلْنَا عَلَى ٱلَّذِينَ ظَلَمُوا۟ رِجْزًۭا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ﴿٥٩﴾
volume_up share
فَبَدَّلَ = എന്നാല്‍ (എന്നിട്ട്) പകരമാക്കി, മാറ്റി മറിച്ചു الَّذِينَ ظَلَمُوا = അക്രമം ചെയ്തവര്‍ قَوْلًا = ഒരു വാക്ക് غَيْرَ الَّذِي = യാതൊന്നല്ലാത്ത قِيلَ لَهُمْ = അവരോട് അത് പറയപ്പെട്ടു فَأَنزَلْنَا = അതിനാല്‍ (അപ്പോള്‍) നാം ഇറക്കി عَلَى الَّذِينَ = യാതൊരുവരുടെ മേല്‍ ظَلَمُوا = അവര്‍ അക്രമം ചെയ്തു رِجْزًا = (കഠിന) ശിക്ഷ, മ്ലേച്ഛം مِّنَ السَّمَاءِ = ആകാശത്ത് നിന്ന് بِمَا كَانُوا = അവര്‍ ആയിരുന്നതുകൊണ്ട് يَفْسُقُونَ = അവര്‍ തോന്നിയവാസം (ധിക്കാരം, തെമ്മാടിത്തം) പ്രവര്‍ത്തിക്കും
2:59എന്നാല്‍, (ആ) അക്രമം പ്രവര്‍ത്തിച്ചവര്‍ തങ്ങളോട് പറയപ്പെട്ടതല്ലാത്ത ഒരു വാക്ക് (അതിന്) പകരമാക്കി (മാറ്റി). ആകയാല്‍, (ആ) അക്രമം പ്രവര്‍ത്തിച്ചവരുടെ മേല്‍ ആകാശത്തുനിന്ന് നാം ഒരു (കഠിന) ശിക്ഷ ഇറക്കി, അവര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് നിമിത്തം.
തഫ്സീർ : 58-59
View   
وَإِذِ ٱسْتَسْقَىٰ مُوسَىٰ لِقَوْمِهِۦ فَقُلْنَا ٱضْرِب بِّعَصَاكَ ٱلْحَجَرَ ۖ فَٱنفَجَرَتْ مِنْهُ ٱثْنَتَا عَشْرَةَ عَيْنًۭا ۖ قَدْ عَلِمَ كُلُّ أُنَاسٍۢ مَّشْرَبَهُمْ ۖ كُلُوا۟ وَٱشْرَبُوا۟ مِن رِّزْقِ ٱللَّهِ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ﴿٦٠﴾
volume_up share
وَإِذِ اسْتَسْقَىٰ = കുടിക്കുവാന്‍ (വെള്ളത്തിന്) അപേക്ഷിച്ചപ്പോള്‍ مُوسَىٰ = മൂസാ لِقَوْمِهِ = തന്‍റെ ജനതക്ക്‌ വേണ്ടി فَقُلْنَا = അപ്പോള്‍ നാം പറഞ്ഞു اضْرِب = നീ അടിക്കുക بِّعَصَاكَ = നിന്‍റെ വടികൊണ്ട് الْحَجَرَ = പാറക്കല്ലിന്, പാറയെ فَانفَجَرَتْ = അപ്പോള്‍ പൊട്ടി ഒഴുകി مِنْهُ = അതില്‍ നിന്ന് اثْنَتَا عَشْرَةَ = പന്ത്രണ്ട് عَيْنًا = ഉറവ്, അരുവി قَدْ عَلِمَ = അറിയുകയുണ്ടായി كُلُّ أُنَاسٍ = എല്ലാ മനുഷ്യരും مَّشْرَبَهُمْ = അവര്‍ കുടിക്കേണ്ടുന്ന സ്ഥാനം كُلُوا = നിങ്ങള്‍ തിന്നുവിന്‍ وَاشْرَبُوا = നിങ്ങള്‍ കുടിക്കുകയും ചെയ്‌വിന്‍ مِن رِّزْقِ = ആഹാരത്തില്‍ നിന്ന് اللَّهِ = അല്ലാഹുവിന്‍റെ وَلَا تَعْثَوْا = നിങ്ങള്‍ കുഴപ്പം ചെയ്യരുത് فِي الْأَرْضِ = ഭൂമിയില്‍ مُفْسِدِينَ = നാശമുണ്ടാക്കുന്നവരായി
2:60മൂസാ തന്‍റെ ജനതക്ക്‌ വേണ്ടി (കുടിക്കുവാന്‍) വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അപ്പോള്‍, നാം പറഞ്ഞു; നിന്‍റെ വടികൊണ്ട് (ആ) പാറക്കല്ലിന് അടിക്കുക. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ട് നീരുറവുകള്‍ പൊട്ടി ഒഴുകി. എല്ലാ മനുഷ്യരും അ(വര)വര്‍ കുടിക്കേണ്ടുന്ന സ്ഥാനം അറിയുകയുണ്ടായി. അല്ലാഹുവിന്‍റെ (വക) ആഹാര ത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പം പ്രവര്‍ത്തിക്കുകയും അരുത്. (എന്നും പറയപ്പെട്ടു)
തഫ്സീർ : 60-60
View   
وَإِذْ قُلْتُمْ يَـٰمُوسَىٰ لَن نَّصْبِرَ عَلَىٰ طَعَامٍۢ وَٰحِدٍۢ فَٱدْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنۢبِتُ ٱلْأَرْضُ مِنۢ بَقْلِهَا وَقِثَّآئِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا ۖ قَالَ أَتَسْتَبْدِلُونَ ٱلَّذِى هُوَ أَدْنَىٰ بِٱلَّذِى هُوَ خَيْرٌ ۚ ٱهْبِطُوا۟ مِصْرًۭا فَإِنَّ لَكُم مَّا سَأَلْتُمْ ۗ وَضُرِبَتْ عَلَيْهِمُ ٱلذِّلَّةُ وَٱلْمَسْكَنَةُ وَبَآءُو بِغَضَبٍۢ مِّنَ ٱللَّهِ ۗ ذَٰلِكَ بِأَنَّهُمْ كَانُوا۟ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلنَّبِيِّـۧنَ بِغَيْرِ ٱلْحَقِّ ۗ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ﴿٦١﴾
volume_up share
وَإِذْ قُلْتُمْ = നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം يَا مُوسَىٰ = മൂസാ لَن نَّصْبِرَ = ഞങ്ങള്‍ സഹിക്കുകയില്ല തന്നെ عَلَىٰ طَعَامٍ = ഭക്ഷണത്തിന്‍ മേല്‍ وَاحِدٍ = ഒരേ فَادْعُ = അതിനാല്‍ താങ്കള്‍ (നീ) പ്രാര്‍ത്ഥിക്കുക لَنَا = ഞങ്ങള്‍ക്ക് വേണ്ടി رَبَّكَ = താങ്കളുടെ റബ്ബിനോട് يُخْرِجْ لَنَا = അവന്‍ ഞങ്ങള്‍ക്ക് പുറപ്പെടുവിച്ച് (ഉല്‍പാദിപ്പിച്ച്) തരട്ടെ مِمَّا تُنبِتُ = മുളപ്പിക്കുന്നതില്‍ നിന്ന് الْأَرْضُ = ഭൂമി مِن بَقْلِهَا = അതിലെ ചീരയില്‍ നിന്നും, ഇലക്കറിയായും وَقِثَّائِهَا = അതിലെ വെള്ളരിയും, വെള്ളരി (കക്കിരി)യായും وَفُومِهَا = അതിലെ ഗോതമ്പും وَعَدَسِهَا = അതിലെ പയറും وَبَصَلِهَا = അതിലെ ഉള്ളിയും قَالَ = അദ്ദേഹം പറഞ്ഞു أَتَسْتَبْدِلُونَ = നിങ്ങള്‍ പകരം ആവശ്യപ്പെടുകയോ ? الَّذِي = യാതൊന്നിനെ الَّذِي هُوَ أَدْنَىٰ = അത് കൂടുതല്‍ താണതാണ് بِالَّذِي = യാതൊന്നിന് (പകരം) هُوَ خَيْرٌ = അത് ഉന്നതമാണ്, കൂടുതല്‍ നല്ലതാണ് اهْبِطُوا = നിങ്ങള്‍ ഇറങ്ങുവിന്‍ (ചെല്ലുവിന്‍) مِصْرًا = ഒരു പട്ടണത്തില്‍, വല്ല നഗരത്തിലും فَإِنَّ لَكُم = എന്നാല്‍ നിശ്ചയമായും നിങ്ങള്‍ക്കുണ്ടായിരിക്കും مَّا سَأَلْتُمْ = നിങ്ങള്‍ ചോദിച്ചത് وَضُرِبَتْ = അടിക്കപ്പെടുകയും ചെയ്തു عَلَيْهِمُ = അവരുടെ മേല്‍, അവരില്‍ الذِّلَّةُ = നിന്ദ്യത, എളിമ وَالْمَسْكَنَةُ = നിര്‍ഗതിയും, പതിതത്വവും وَبَاءُوا = അവര്‍ മടങ്ങുകയും ചെയ്തു بِغَضَبٍ = കോപം കൊണ്ട് مِّنَ اللَّهِ = അല്ലാഹുവിങ്കല്‍ നിന്നുള്ള ذَٰلِكَ = അത് بِأَنَّهُمْ كَانُوا = അവര്‍ ആയിരുന്നത് കൊണ്ടാണ് يَكْفُرُونَ = അവര്‍ അവിശ്വസിക്കും بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ وَيَقْتُلُونَ = അവര്‍ കൊല്ലുകയും ചെയ്യും النَّبِيِّينَ = പ്രവാചകന്മാരെ بِغَيْرِ الْحَقِّ = ന്യായം (അവകാശം, കാര്യം)കൂടാതെ ذَٰلِكَ = അത് بِمَا عَصَوا = അവര്‍ അനുസരണക്കേട് ചെയ്തത് കൊണ്ടാണ് وَّكَانُوا = അവര്‍ ആയിരുന്നതും يَعْتَدُونَ = അവര്‍ അതിര്‍ കവിയും
2:61(ഇസ്‌റാഈല്‍ സന്തതികളേ,) നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക ): മൂസാ, ഒരേ (തരം) ഭക്ഷണത്തിലായിക്കൊണ്ട് ഞങ്ങള്‍ സഹിക്കുകയില്ലതന്നെ. അതിനാല്‍, താങ്കള്‍ താങ്കളുടെ റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം : ഭൂമിയിലെ ചീര, വെള്ളരി, ഗോതമ്പ്, പയര്‍, ഉള്ളി മുതലായി അത് മുളപ്പിച്ചുണ്ടാക്കുന്നവയില്‍ നിന്ന് അവന്‍ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തരട്ടെ. അദ്ദേഹം പറഞ്ഞു : കൂടുതല്‍ ഉത്തമമായുള്ളതിന് പകരം നിങ്ങള്‍ താണതായുള്ളതിനെ ആവശ്യപ്പെടുകയാണോ? (എന്നാല്‍) നിങ്ങള്‍ ഒരു പട്ടണത്തില്‍ ഇറങ്ങിക്കൊള്ളുക. അപ്പോള്‍, നിങ്ങള്‍ ചോദിച്ചത് നിങ്ങള്‍ക്ക് (അവിടെ) ഉണ്ടായിരിക്കും. നിന്ദ്യതയും നിര്‍ഗതിയും (അഥവാ പതിതത്വവും) അവരുടെ മേല്‍ അടിക്കപ്പെടുക [അവരെ മൂടിക്കളയുക]യും ചെയ്തു. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള കോപവും കൊണ്ട് അവര്‍ മടങ്ങുകയും ചെയ്തു. [അവസാനം നേടിയത് അതാണ്.] അത് അല്ലാഹുവിന്‍റെ ആയത്ത് [ദൃഷ്ടാന്തം]കളില്‍ അവര്‍ അവിശ്വസിക്കുകയും, ന്യായമില്ലാതെ നബിമാരെ അവര്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നത് നിമിത്തമാകുന്നു. (അതെ), അത് അവര്‍ അനുസരണക്കേട് ചെയ്തതും, അവര്‍ അതിക്രമം പ്രവര്‍ത്തിച്ചിരുന്നതും നിമിത്തമാകുന്നു.
തഫ്സീർ : 61-61
View   
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلنَّصَـٰرَىٰ وَٱلصَّـٰبِـِٔينَ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًۭا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٦٢﴾
volume_up share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ آمَنُوا = അവര്‍ വിശ്വസിച്ചു وَالَّذِينَ = യാതൊരു കൂട്ടരും هَادُوا = അവര്‍ യഹൂദികളായി وَالنَّصَارَىٰ = ക്രിസ്ത്യാനികളും وَالصَّابِئِينَ = സ്വാബീകളും مَنْ آمَنَ = ആര്‍ വിശ്വസിച്ചു بِاللَّهِ = അല്ലാഹുവിലും وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും وَعَمِلَ = പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا = സല്‍ക്കര്‍മം فَلَهُمْ = എന്നാല്‍ അവര്‍ക്കുണ്ട് أَجْرُهُمْ = അവരുടെ പ്രതിഫലം عِندَ رَبِّهِمْ = അവരുടെ റബ്ബിന്‍റെ അടുക്കല്‍ وَلَا خَوْفٌ = ഒരു ഭയവുമില്ല عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ = അവര്‍ ഇല്ലതാനും يَحْزَنُونَ = അവര്‍ വ്യസനിക്കും
2:62നിശ്ചയമായും, വിശ്വസിച്ചിട്ടുള്ളവരും, യഹൂദിയായവരും, നസ്‌റാനീ [ക്രിസ്ത്യാനി]കളും, സ്വാബീകളും എല്ലാം തന്നെ, ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ എന്നാലവര്‍ക്ക് അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവരുടെ പ്രതിഫലമുണ്ടായിരിക്കും. അവരുടെ മേല്‍യാതൊരു ഭയപ്പാടുമില്ല. അവര്‍ വ്യസനിക്കുകയുമില്ല.
തഫ്സീർ : 62-62
View   
وَإِذْ أَخَذْنَا مِيثَـٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَـٰكُم بِقُوَّةٍۢ وَٱذْكُرُوا۟ مَا فِيهِ لَعَلَّكُمْ تَتَّقُونَ﴿٦٣﴾
volume_up share
وَإِذْ أَخَذْنَا നാം വാങ്ങിയ സന്ദര്‍ഭം مِيثَاقَكُمْ നിങ്ങളുടെ ഉറപ്പ്, കരാര്‍ وَرَفَعْنَا നാം ഉയര്‍ത്തുകയും ചെയ്തു, ഉയര്‍ത്തിയിരിക്കെ فَوْقَكُمُ നിങ്ങളുടെ മീതെ الطُّورَ ത്വൂറിനെ, പര്‍വ്വതത്തെ خُذُوا നിങ്ങള്‍ പിടിക്കുവിന്‍, സ്വീകരിക്കുവിന്‍ مَا آتَيْنَاكُم നിങ്ങള്‍ക്ക് നാം നല്‍കിയതിനെ بِقُوَّةٍ ശക്തിയോടെ, ബലമായി وَاذْكُرُوا നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍ مَا فِيهِ അതിലുള്ളതിനെ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കും
2:63(നിങ്ങളോട്) നിങ്ങളുടെ ഉറപ്പ് (അഥവാ കരാര്‍) നാം വാങ്ങുകയും, നിങ്ങളുടെ മീതെ ത്വൂര്‍ [പര്‍വ്വതം] നാം ഉയര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക) നിങ്ങള്‍ക്ക് നാം നല്‍കിയതിനെ നിങ്ങള്‍ ബലത്തോടെ എടുത്തു (സ്വീകരിച്ചു)കൊളളുവിന്‍ അതിലുള്ളതിനെ നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുവിന്‍ നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം (എന്ന് പറയുകയും ചെയ്തു)
ثُمَّ تَوَلَّيْتُم مِّنۢ بَعْدِ ذَٰلِكَ ۖ فَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَكُنتُم مِّنَ ٱلْخَـٰسِرِينَ﴿٦٤﴾
volume_up share
ثُمَّ تَوَلَّيْتُم = പിന്നെ നിങ്ങള്‍ തിരിഞ്ഞു കളഞ്ഞു مِّن بَعْدِ ذَٰلِكَ = അതിന് ശേഷം فَلَوْلَا = എന്നാല്‍ ഇല്ലായിരുന്നെങ്കില്‍ فَضْلُ اللَّهِ = അല്ലാഹുവിന്‍റെ ദയ അനുഗ്രഹം عَلَيْكُمْ = നിങ്ങളുടെ മേല്‍ وَرَحْمَتُهُ = അവന്‍റെ കാരുണ്യവും لَكُنتُم = നിങ്ങള്‍ ആയിരിക്കുക തന്നെ ചെയ്യുമായിരുന്നു مِّنَ الْخَاسِرِينَ = നഷ്ടപ്പെട്ടവരില്‍
2:64പിന്നീട്, അതിന്‌ശേഷമായി നിങ്ങള്‍ തിരിഞ്ഞു കളഞ്ഞു , എന്നാല്‍, നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ ദയയും (അഥവാ അനുഗ്രഹവും) കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ നഷ്ടക്കാരില്‍ പെട്ടവരാകുകതന്നെ ചെയ്യുമായിരുന്നു.
തഫ്സീർ : 63-64
View   
وَلَقَدْ عَلِمْتُمُ ٱلَّذِينَ ٱعْتَدَوْا۟ مِنكُمْ فِى ٱلسَّبْتِ فَقُلْنَا لَهُمْ كُونُوا۟ قِرَدَةً خَـٰسِـِٔينَ﴿٦٥﴾
volume_up share
وَلَقَدْ = തീര്‍ച്ചയായും ഉണ്ട് عَلِمْتُمُ = നിങ്ങള്‍ അറിഞ്ഞു الَّذِينَ = യാതൊരു കൂട്ടരെ اعْتَدَوْا = അവര്‍ അതിക്രമിച്ചു مِنكُمْ = നിങ്ങളില്‍ നിന്ന് فِي السَّبْتِ = ശബ്ബത്തില്‍, ശനിയാഴ്ചയില്‍ فَقُلْنَا = അപ്പോള്‍ നാം പറഞ്ഞു لَهُمْ = അവരോട് كُونُوا = നിങ്ങള്‍ ആകുവിന്‍ قِرَدَةً = കുരങ്ങുകള്‍ خَاسِئِينَ = ഹീനന്‍മാരായ, നിന്ദ്യന്‍മാരായിക്കൊണ്ട്
2:65(ഇസ്‌റാഈല്‍ സന്തതികളെ) നിങ്ങളില്‍ നിന്ന് സബ്ത്തി [ശബ്ബത്ത് ആചരണത്തി]ല്‍ അതിക്രമം ചെയ്തവരെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ അവരോട് നാം പറഞ്ഞു: നിങ്ങള്‍ ഹീനന്‍മാരായ കുരങ്ങുകളായിത്തീരുവിന്‍ !
فَجَعَلْنَـٰهَا نَكَـٰلًۭا لِّمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةًۭ لِّلْمُتَّقِينَ﴿٦٦﴾
volume_up share
فَجَعَلْنَاهَا = അങ്ങനെ അതിനെ നാം ആക്കി نَكَالًا = ഒരു ശിക്ഷ, താക്കീത്, തടവ്, ശിക്ഷാ പാഠം لِّمَا بَيْنَ يَدَيْهَا = അതിന്‍റെ മുമ്പിലുള്ളതിന് (മുമ്പിലുള്ളവര്‍ക്ക്) وَمَا خَلْفَهَا = അതിന്‍റെ പിമ്പില്‍ ഉള്ളതിനും (പിന്നിലുള്ളവര്‍ക്കും) وَمَوْعِظَةً = ഒരു സദുപദേശവും لِّلْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌
2:66അങ്ങനെ, അതിനെ നാം അതിന്‍റെ മുമ്പിലുള്ളവര്‍ക്കും അതിന്‍റെ പിമ്പിലുള്ളവര്‍ക്കും ഒരു (പാഠം നല്‍കുന്ന) ശിക്ഷയാക്കി ; സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഒരു സദുപദേശവും (ആക്കി).
തഫ്സീർ : 65-66
View   
وَإِذْ قَالَ مُوسَىٰ لِقَوْمِهِۦٓ إِنَّ ٱللَّهَ يَأْمُرُكُمْ أَن تَذْبَحُوا۟ بَقَرَةًۭ ۖ قَالُوٓا۟ أَتَتَّخِذُنَا هُزُوًۭا ۖ قَالَ أَعُوذُ بِٱللَّهِ أَنْ أَكُونَ مِنَ ٱلْجَـٰهِلِينَ﴿٦٧﴾
volume_up share
وَإِذْ قَالَ = പറഞ്ഞ സന്ദര്‍ഭം مُوسَىٰ = മൂസാ لِقَوْمِهِ = തന്‍റെ ജനതയോട് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يَأْمُرُكُمْ = നിങ്ങളോട് കല്‍പിക്കുന്നു أَن تَذْبَحُوا = നിങ്ങള്‍ അറുക്കുവാന്‍ بَقَرَةً = ഒരു പശുവെ قَالُوا = അവര്‍ പറഞ്ഞു أَتَتَّخِذُنَا = താങ്കള്‍ ഞങ്ങളെ ആക്കുകയാണോ هُزُوًا = പരിഹാസം, പരിഹാസ്യം قَالَ = അദ്ദേഹം പറഞ്ഞു أَعُوذُ = ഞാന്‍ ശരണം തേടുന്നു بِاللَّهِ = അല്ലാഹുവിനോട് أَنْ أَكُونَ = ഞാന്‍ ആകുന്നതിനെക്കുറിച്ച് مِنَ الْجَاهِلِينَ = വിവരമില്ലാത്തവരില്‍, വിഡ്ഢികളുടെ (വിവേകമില്ലാത്തവരുടെ) കൂട്ടത്തില്‍ 2:68
2:67മൂസാ തന്‍റെ ജനതയോട്പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) "അല്ലാഹു നിങ്ങളോട് നിങ്ങള്‍ ഒരു പശുവിനെ അറുക്കണമെന്ന് കല്‍പിക്കുന്നു." അവര്‍ പറഞ്ഞു: "താങ്കള്‍ഞങ്ങളെ പരിഹാസ്യ വസ്തുവാക്കുകയാണോ" ? അദ്ദേഹം പറഞ്ഞു:"ഞാന്‍ വിഡ്ഢികളില്‍ പെട്ടവനായിത്തീരുന്നതിനെക്കുറിച്ച് ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു"[വിഡ്ഢികളുടെ സ്വഭാവമാണല്ലോപരിഹസിക്കല്‍].
قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌۭ لَّا فَارِضٌۭ وَلَا بِكْرٌ عَوَانٌۢ بَيْنَ ذَٰلِكَ ۖ فَٱفْعَلُوا۟ مَا تُؤْمَرُونَ﴿٦٨﴾
volume_up share
قَالُوا = അവര്‍ പറഞ്ഞു ادْعُ لَنَا = ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ പ്രാര്‍ത്ഥിക്കുക رَبَّكَ = താങ്കളുടെ റബ്ബിനോട് يُبَيِّن = അവന്‍ വിവരിച്ചു തരട്ടെ لَّنَا = ഞങ്ങള്‍ക്ക് مَا هِيَ = അത് എന്താണെന്ന് قَالَ = അദ്ദേഹം പറഞ്ഞു إِنَّهُ يَقُولُ = നിശ്ചയമായും അവന്‍ പറയുന്നു إِنَّهَا = നിശ്ചയമായും അത് بَقَرَةٌ = ഒരു പശുവാകുന്നു لَّا فَارِضٌ = (വളരെ) പ്രായം ചെന്നത് (കിഴവി, ചാവാറായത്) അല്ല وَلَا بِكْرٌ = പ്രായം കുറഞ്ഞതും (കന്യകയും) അല്ല عَوَانٌ = മദ്ധ്യതരം, ഇടത്തരം بَيْنَ ذَٰلِكَ = അതിനിടയില്‍ فَافْعَلُوا = എനി നിങ്ങള്‍ ചെയ്യുവിന്‍ مَا تُؤْمَرُونَ = നിങ്ങളോട് കല്പിക്കപ്പെടുന്നത്
2:68അവര്‍ പറഞ്ഞു : താങ്കൾ താങ്കളുടെ റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക : അത് എന്ത് (തരം) പശു വാണെന്ന് അവന്‍ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ. അദ്ദേഹം പറഞ്ഞു : അവന്‍ പറയുന്നു: അത് നന്നേ പ്രായം കൂടിയതും പ്രായം കുറഞ്ഞതുമല്ലാത്ത ഒരു പശുവാണ്. (അതെ) അതിനിടയില്‍ ഒരു മദ്ധ്യ പ്രായത്തിലുള്ളത് (ആയിരിക്കണം) എനി, നിങ്ങളോട് കല്‍പിക്കപ്പെടുന്നത് നിങ്ങള്‍ ചെയ്തുകൊള്ളുവിന്‍.
قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌۭ صَفْرَآءُ فَاقِعٌۭ لَّوْنُهَا تَسُرُّ ٱلنَّـٰظِرِينَ﴿٦٩﴾
volume_up share
قَالُوا = അവര്‍ പറഞ്ഞു ادْعُ لَنَا = ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ പ്രാര്‍ത്ഥിക്കുക رَبَّكَ = താങ്കളുടെ റബ്ബിനോട് يُبَيِّن لَّنَا = അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ مَا لَوْنُهَا = അതിന്‍റെ നിറം എന്തെന്ന് قَالَ = അദ്ദേഹം പറഞ്ഞു إِنَّهُ يَقُولُ = അവന്‍ പറയുന്നു إِنَّهَا بَقَرَةٌ = അത് ഒരു പശുവാകുന്നു صَفْرَاءُ = മഞ്ഞ വര്‍ണമുള്ളത് فَاقِعٌ = തനി (ശുദ്ധ) لَّوْنُهَا = അതിന്‍റെ നിറം تَسُرُّ = അത് സന്തോഷിപ്പിക്കും النَّاظِرِينَ = നോക്കുന്ന (കാണുന്ന) വരെ
2:69അവര്‍ പറഞ്ഞു : "താങ്കൾ ഞങ്ങൾക്ക് വേണ്ടിതാങ്കളുടെ റബ്ബിനോട് പ്രാര്‍ത്ഥിക്കുക: അതിന്‍റെ നിറമെന്തായിരിക്കു മെന്ന് അവന്‍ഞങ്ങള്‍ക്ക് വിവരിച്ചുതരട്ടെ" .അദ്ദേഹം പറഞ്ഞു: അവന്‍ പറയുന്നു:"അത് നോക്കുന്നവര്‍ക്ക് സന്തോഷമുണ്ടാകുമാറ് നിറം ശുദ്ധ മഞ്ഞ വര്‍ണമുള്ളതായ ഒരു പശുവാണ് (ആയിരിക്കേണ്ടത് )"
قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ إِنَّ ٱلْبَقَرَ تَشَـٰبَهَ عَلَيْنَا وَإِنَّآ إِن شَآءَ ٱللَّهُ لَمُهْتَدُونَ﴿٧٠﴾
volume_up share
قَالُوا = അവര്‍ പറഞ്ഞു ادْعُ لَنَا = ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക رَبَّكَ = താങ്കളുടെ റബ്ബിനോട് يُبَيِّن لَّنَا = അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ مَا هِيَ = അത് എന്താണെന്ന് إِنَّ الْبَقَرَ = നിശ്ചയമായും പശു تَشَابَهَ = പരസ്പരം സാദൃശ്യമായി (തിരിച്ചറിയാതായി)രിക്കുന്നു عَلَيْنَا = ഞങ്ങള്‍ക്ക് وَإِنَّا = നിശ്ചയമായും ഞങ്ങള്‍ إِن شَاءَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചാല്‍ لَمُهْتَدُونَ = നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍ തന്നെ
2:70അവര്‍ പറഞ്ഞു: "താങ്കൾ ഞങ്ങൾക്കു വേണ്ടി താങ്കളുടെ റബ്ബിനോട് പ്രാര്‍ത്ഥിക്കണം. അത് ഏത്(തരം) പശുവായിരിക്കുമെന്ന് അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ, (കാരണം) നിശ്ചയമായും (പരസ്പരസാദൃശ്യത നിമിത്തം) പശു ഏതെന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാതായിരിക്കുന്നു". ഞങ്ങള്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍തന്നെയായിരിക്കും.
قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌۭ لَّا ذَلُولٌۭ تُثِيرُ ٱلْأَرْضَ وَلَا تَسْقِى ٱلْحَرْثَ مُسَلَّمَةٌۭ لَّا شِيَةَ فِيهَا ۚ قَالُوا۟ ٱلْـَٔـٰنَ جِئْتَ بِٱلْحَقِّ ۚ فَذَبَحُوهَا وَمَا كَادُوا۟ يَفْعَلُونَ﴿٧١﴾
volume_up share
قَالَ = അദ്ദേഹം പറഞ്ഞു إِنَّهُ يَقُولُ = അവന്‍ പറയുന്നു إِنَّهَا بَقَرَةٌ = അത് ഒരു പശുവാകുന്നു لَّا ذَلُولٌ = വിധേയമായത് (ശീലിച്ചത്, ഉപയോഗിച്ചത്, പരിചയി പ്പിക്കപ്പെട്ടത്) അല്ല تُثِيرُ = ഉഴുന്ന, ഉഴുമാറ് الْأَرْضَ = ഭൂമിയും وَلَا تَسْقِي = നനക്കുകയില്ല الْحَرْثَ = വിളയെ, കൃഷിയെ مُسَلَّمَةٌ = സുരക്ഷിതമായത് لَّا شِيَةَ = (വര്‍ണത്തിന്‍റെ) യാതൊരു കലര്‍പ്പുമില്ലാത്ത فِيهَا = അതില്‍ قَالُوا = അവര്‍ പറഞ്ഞു الْآنَ = ഇപ്പോള്‍ جِئْتَ = താങ്കള്‍ വന്നു بِالْحَقِّ = യഥാര്‍ത്ഥവും കൊണ്ട് فَذَبَحُوهَا = അങ്ങിനെ അവര്‍ അതിനെ അറുത്തു وَمَا كَادُوا = അവര്‍ ആകുമായിരുന്നില്ല يَفْعَلُونَ = അവര്‍ ചെയ്യും
2:71അദ്ദേഹം പറഞ്ഞു : അവന്‍പറയുന്നു: അത്, ഭൂമി ഉഴുകയാകട്ടെ,വിള നനക്കുകയാകട്ടെ ചെയ്തുശീലിച്ചതല്ലാത്ത പശുവാകുന്നു : (അതെ) കലര്‍പ്പുവര്‍ണമില്ലാത്ത (ന്യൂനതകളില്‍നിന്ന്) സുരക്ഷിതമായതാകുന്നു (അഥവാ ആയിരിക്കണം) അവര്‍ പറഞ്ഞു: ഇപ്പോള്‍ താങ്കള്‍യഥാര്‍ത്ഥ (വിവര)വും കൊണ്ടുവന്നിരിക്കുന്നു. അങ്ങനെ അവര്‍ അതിനെ അറുത്തു. അവര്‍ (അത്) ചെയ്യുമായിരുന്നില്ല [എങ്കിലും, അവസാനം ചെയ്യുകതന്നെ ചെയ്തു]
തഫ്സീർ : 67-71
View   
وَإِذْ قَتَلْتُمْ نَفْسًۭا فَٱدَّٰرَْٰٔتُمْ فِيهَا ۖ وَٱللَّهُ مُخْرِجٌۭ مَّا كُنتُمْ تَكْتُمُونَ﴿٧٢﴾
volume_up share
وَإِذْ قَتَلْتُمْ = നിങ്ങള്‍ കൊലപ്പെടുത്തിയ സന്ദര്‍ഭം نَفْسًا = ഒരു ദേഹത്തെ, ആളെ فَادَّارَأْتُمْ = എന്നിട്ട് നിങ്ങള്‍ പരസ്പരം ഒഴിഞ്ഞുമാറി, അന്യോന്യം ആരോപണം നടത്തി فِيهَا = അതില്‍ وَاللَّهُ = അല്ലാഹു مُخْرِجٌ = പുറത്ത് വരുത്തുന്നവനാണ് مَّا كُنتُمْ = നിങ്ങള്‍ ആയിരുന്നതിനെ تَكْتُمُونَ = നിങ്ങള്‍ ഒളിച്ചു (മറച്ചു) വെക്കും
2:72(ഇസ്‌റാഈല്‍ സന്തതികളേ) നിങ്ങള്‍ ഒരു ദേഹത്തെ [ആളെ] കൊലെപ്പടുത്തിയിട്ട് അതില്‍ നിങ്ങള്‍അന്യോന്യം (ആരോപണം നടത്തി) ഒഴിഞ്ഞു മാറിയ സന്ദര്‍ഭം (ഓര്‍ക്കുക) അല്ലാഹുവാകട്ടെ, നിങ്ങള്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെവെളിക്ക് വരുത്തുന്നവനുമത്രെ.
فَقُلْنَا ٱضْرِبُوهُ بِبَعْضِهَا ۚ كَذَٰلِكَ يُحْىِ ٱللَّهُ ٱلْمَوْتَىٰ وَيُرِيكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَعْقِلُونَ﴿٧٣﴾
volume_up share
فَقُلْنَا = അപ്പോള്‍ നാം പറഞ്ഞു اضْرِبُوهُ = അവനെ നിങ്ങള്‍ അടിക്കുവിന്‍ بِبَعْضِهَا = അതിന്‍റെ ചില ഭാഗംകൊണ്ട് كَذَٰلِكَ = അപ്രകാരം يُحْيِي = ജീവിപ്പിക്കും اللَّهُ = അല്ലാഹു الْمَوْتَىٰ = മരണപ്പെട്ടവരെ وَيُرِيكُمْ = നിങ്ങള്‍ക്കവന്‍ കാണിച്ചുതരുകയും ചെയ്യുന്നു آيَاتِهِ = അവന്‍റെ ദൃഷ്ടാന്തങ്ങളെ لَعَلَّكُمْ = നിങ്ങള്‍ ആകുവാന്‍വേണ്ടി, ആയേക്കാം تَعْقِلُونَ = നിങ്ങള്‍ ബുദ്ധി കൊടുക്കും, ഗ്രഹിക്കും
2:73അപ്പോള്‍, നാം പറഞ്ഞു : "നിങ്ങള്‍ അവനെ അതിന്‍റെ [പശുവിന്‍റെ] ചില ഭാഗം (അഥവാ ഒരംശം) കൊണ്ട് അടിക്കുവിന്‍." അപ്രകാരം അല്ലാഹു മരണെപ്പട്ടവരെ ജീവിപ്പിക്കുന്നു നിങ്ങള്‍ ബുദ്ധികൊടു (ത്തുചിന്തി) ക്കുവാന്‍ വേണ്ടി അവന്‍റെ ദൃഷ്ടാന്തങ്ങളെ അവന്‍ നിങ്ങള്‍ക്ക്കാണിച്ചു തരുകയും ചെയ്യുന്നു.
തഫ്സീർ : 72-73
View   
ثُمَّ قَسَتْ قُلُوبُكُم مِّنۢ بَعْدِ ذَٰلِكَ فَهِىَ كَٱلْحِجَارَةِ أَوْ أَشَدُّ قَسْوَةًۭ ۚ وَإِنَّ مِنَ ٱلْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ ٱلْأَنْهَـٰرُ ۚ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ ٱلْمَآءُ ۚ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ ٱللَّهِ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ﴿٧٤﴾
volume_up share
ثُمَّ = പിന്നെ, എന്നിട്ട് قَسَتْ = കടുത്തു, കടുപ്പം കൂടി قُلُوبُكُم = നിങ്ങളുടെ ഹൃദയങ്ങള്‍ مِّن بَعْدِ = ശേഷം ذَٰلِكَ = അതിന് فَهِيَ = അങ്ങനെ അവ كَالْحِجَارَةِ = കല്ല് (പാറക്കല്ല്) പോലെയാണ് أَوْ أَشَدُّ = അല്ലെങ്കില്‍ കൂടുതല്‍ കഠിനമായതാണ് قَسْوَةً = കടുപ്പം, കടുപ്പത്തില്‍ وَإِنَّ مِنَ الْحِجَارَةِ = നിശ്ചയമായും കല്ലുകളില്‍ (തന്നെ) ഉണ്ട് لَمَا = യാതൊന്നും يَتَفَجَّرُ = പൊട്ടി ഒഴുകും مِنْهُ = അതില്‍ നിന്ന് الْأَنْهَارُ = അരുവി(നദി)കള്‍ وَإِنَّ مِنْهَا = അവയില്‍ തന്നെയുണ്ട് لَمَا يَشَّقَّقُ = പൊട്ടിപ്പിളരുന്നത് فَيَخْرُجُ = എന്നിട്ട് പുറത്ത് വരും مِنْهُ = അതില്‍ നിന്ന്, അതിലൂടെ الْمَاءُ = വെള്ളം وَإِنَّ مِنْهَا = അവയില്‍ തന്നെയുണ്ട് لَمَا يَهْبِطُ = വീഴുന്നത് مِنْ خَشْيَةِ = ഭയം നിമിത്തം اللَّهِ = അല്ലാഹുവിനെ, അല്ലാഹുവിന്‍റെ وَمَا اللَّهُ = അല്ലാഹു അല്ല താനും بِغَافِلٍ = അശ്രദ്ധനൊന്നും عَمَّا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
2:74എന്നിട്ട് അതിന് ശേഷം നിങ്ങളുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അങ്ങനെ, അവ (പാറ)കല്ലുപോലെയിരിക്കുന്നു: അല്ലെങ്കില്‍ കടുപ്പത്തില്‍ (അതിനെക്കാള്‍) കൂടുതല്‍കാഠിന്യമുള്ളവയത്രെ. നിശ്ചയമായും (പാറ ) ക്കല്ലുകളില്‍ തന്നെയുണ്ട് അരുവികള്‍ പൊട്ടി ഒഴുകുന്നവ. അവയില്‍തന്നെയുണ്ട് പൊട്ടിപ്പിളര്‍ന്ന് അതിലൂടെവെള്ളം പുറത്ത് വരുന്നവയും. അവയില്‍ തന്നെയുണ്ട് അല്ലാഹുവിനെ ഭയന്നതിനാല്‍ (കീഴ്‌പോട്ട്)വീഴുന്നവയും. അല്ലാഹു നിങ്ങള്‍പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അശ്രദ്ധനൊന്നുമല്ല.
തഫ്സീർ : 74-74
View   
أَفَتَطْمَعُونَ أَن يُؤْمِنُوا۟ لَكُمْ وَقَدْ كَانَ فَرِيقٌۭ مِّنْهُمْ يَسْمَعُونَ كَلَـٰمَ ٱللَّهِ ثُمَّ يُحَرِّفُونَهُۥ مِنۢ بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ﴿٧٥﴾
volume_up share
أَفَتَطْمَعُونَ = അപ്പോള്‍ (എന്നിരിക്കെ) നിങ്ങള്‍ ആഗ്രഹിക്കുന്നുവോ أَن يُؤْمِنُوا = അവര്‍ വിശ്വസിക്കുമെന്ന് لَكُمْ = നിങ്ങളെ وَقَدْ كَانَ = ആയിരുന്നുവെന്നിരിക്കെ فَرِيقٌ = ഒരു കൂട്ടര്‍, വിഭാഗം مِّنْهُمْ = അവരില്‍ നിന്ന് يَسْمَعُونَ = അവര്‍ കേള്‍ക്കും كَلَامَ اللَّهِ = അല്ലാഹുവിന്‍റെ വചനം ثُمَّ = പിന്നെ يُحَرِّفُونَهُ = അതിനെ അവര്‍ മാറ്റി മറിക്കും مِن بَعْدِ = ശേഷമായി مَا عَقَلُوهُ = അതിനെ അവര്‍ ഗ്രഹിച്ചതിന് وَهُمْ = അവരാകട്ടെ يَعْلَمُونَ = അറിയുന്നു (താനും)
2:75(സത്യവിശ്വാസികളേ)അപ്പോള്‍, അവര്‍ [ഇസ്‌റാഈല്‍സന്തതികള്‍] നിങ്ങളെ വിശ്വസിക്കുമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?അവരില്‍ നിന്ന് ഒരു കൂട്ടര്‍ അല്ലാഹുവിന്‍റെ വചനം കേള്‍ക്കുകയും,പിന്നീട് അത് (ബുദ്ധികൊടുത്ത്)ഗ്രഹിച്ചശേഷം, അവര്‍ അറിഞ്ഞുംകൊണ്ട്(തന്നെ) അതിനെ മാറ്റിമറിക്കുകയും ചെയ്തുവന്നിരുന്നുവെന്നിരിക്കെ!
وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَا بَعْضُهُمْ إِلَىٰ بَعْضٍۢ قَالُوٓا۟ أَتُحَدِّثُونَهُم بِمَا فَتَحَ ٱللَّهُ عَلَيْكُمْ لِيُحَآجُّوكُم بِهِۦ عِندَ رَبِّكُمْ ۚ أَفَلَا تَعْقِلُونَ﴿٧٦﴾
volume_up share
وَإِذَا لَقُوا = അവര്‍ കണ്ടുമുട്ടിയാല്‍ الَّذِينَ آمَنُوا = വിശ്വസിച്ചവരെ قَالُوا = അവര്‍ പറയു കയായി آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു وَإِذَا خَلَا = ഒഴിവായാല്‍, തനിച്ചായാലാകട്ടെ بَعْضُهُمْ = അവരില്‍ ചിലര്‍ إِلَىٰ بَعْضٍ = ചിലരിലേക്ക് (ചിലരുടെ അടുക്കല്‍) قَالُوا = പറയുകയായി أَتُحَدِّثُونَهُم = നിങ്ങളവര്‍ക്ക് പറഞ്ഞു കൊടുക്കുകയാണോ بِمَا فَتَحَ = തുറന്ന് (വെളിവാക്കി) തന്നതിനെപ്പറ്റി اللَّهُ = അല്ലാഹു عَلَيْكُمْ = നിങ്ങള്‍ക്ക് لِيُحَاجُّوكُم = അവര്‍ നിങ്ങളോട് ന്യായവാദം ചെയ്‌വാന്‍ വേണ്ടി بِهِ = അതിനെപ്പറ്റി, അതുനിമിത്തം عِندَ رَبِّكُمْ = നിങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ أَفَلَا تَعْقِلُونَ = അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ ?
2:76വിശ്വസിച്ചവരെ കണ്ടുമുട്ടിയാല്‍ അവര്‍ പറയും ഞങ്ങള്‍വിശ്വസിച്ചിരിക്കുന്നു എന്ന്. അവരില്‍ചിലര്‍ ചിലരിലേക്ക് ഒഴിഞ്ഞു ചെന്നാലാകട്ടെ അവര്‍ പറയും:അല്ലാഹു നിങ്ങള്‍ക്ക് തുറന്ന് (വെളിവാക്കി) തന്നിട്ടുള്ളതിനെക്കുറിച്ച്നിങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുകയാണോ ? അതുമായി നിങ്ങളുടെറബ്ബിന്‍റെ അടുക്കല്‍ വെച്ച് നിങ്ങളോടവര്‍ ന്യായവാദം നടത്തുവാന്‍വേണ്ടി!അപ്പോള്‍, നിങ്ങള്‍ ചിന്തിക്കുന്നില്ലേ?!
أَوَلَا يَعْلَمُونَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ﴿٧٧﴾
volume_up share
أَوَلَا يَعْلَمُونَ = അവര്‍ അറിയുന്നില്ലേ, അവര്‍ക്കറിഞ്ഞുകൂടേ أَنَّ اللَّهَ = അല്ലാഹുവാണെന്ന് يَعْلَمُ = അറിയുന്നു مَا يُسِرُّونَ = അവര്‍ രഹസ്യമാക്കുന്നതിനെ وَمَا يُعْلِنُونَ = അവര്‍ പരസ്യമാ ക്കുന്നതിനെയും
2:77അവര്‍ക്കറിഞ്ഞുകൂടേ, അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നതാണെന്ന് ?!
തഫ്സീർ : 75-77
View   
وَمِنْهُمْ أُمِّيُّونَ لَا يَعْلَمُونَ ٱلْكِتَـٰبَ إِلَّآ أَمَانِىَّ وَإِنْ هُمْ إِلَّا يَظُنُّونَ﴿٧٨﴾
volume_up share
وَمِنْهُمْ = അവരിലുണ്ട് താനും, അവരില്‍പെട്ടതുമാണ് أُمِّيُّونَ = (ചില) അക്ഷരജ്ഞാനമില്ലാത്തവര്‍ لَا يَعْلَمُونَ = അവര്‍ അറിയുകയില്ല الْكِتَابَ = (വേദ)ഗ്രന്ഥം إِلَّا أَمَانِيَّ = (ചില) വ്യാമോഹങ്ങളല്ലാതെ وَإِنْ هُمْ = അവരല്ല إِلَّا يَظُنُّونَ = അവര്‍ ഊഹിക്കുകയല്ലാതെ
2:78അവരില്‍ ചില അക്ഷരജ്ഞാനമില്ലത്തവരുമുണ്ട്. ചിലവ്യാമോഹങ്ങളല്ലാതെ, വേദഗ്രന്ഥത്തെ (ക്കുറിച്ച്) അവര്‍ക്കറിയുകയില്ല. അവര്‍ ഊഹിക്കുകയല്ലാതെ (മറ്റൊന്നും) ചെയ്യുന്നില്ല.
فَوَيْلٌۭ لِّلَّذِينَ يَكْتُبُونَ ٱلْكِتَـٰبَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَـٰذَا مِنْ عِندِ ٱللَّهِ لِيَشْتَرُوا۟ بِهِۦ ثَمَنًۭا قَلِيلًۭا ۖ فَوَيْلٌۭ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌۭ لَّهُم مِّمَّا يَكْسِبُونَ﴿٧٩﴾
volume_up share
فَوَيْلٌ = അപ്പോള്‍ കഷ്ടം, നാശം لِّلَّذِينَ = യാതൊരുകൂട്ടര്‍ക്കാണ് يَكْتُبُونَ = അവര്‍ എഴുതും الْكِتَابَ = ഗ്രന്ഥം بِأَيْدِيهِمْ = അവരുടെ കൈകള്‍കൊണ്ട് ثُمَّ يَقُولُونَ = പിന്നെ അവര്‍ പറയും هَٰذَا = ഇത് مِنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍ നിന്നാണ് لِيَشْتَرُوا = അവര്‍ വാങ്ങുവാന്‍ بِهِ = അതിന്, അത്മൂലം ثَمَنًا = വില قَلِيلًا = തുച്ഛമായ فَوَيْلٌ = അപ്പോള്‍(ആകയാല്‍)കഷ്ടം, നാശം لَّهُم = അവര്‍ക്ക് مِّمَّا كَتَبَتْ = എഴുതിയതിനാല്‍ أَيْدِيهِمْ = അവരുടെ കൈകള്‍ وَوَيْلٌ = കഷ്ടവും لَّهُم = അവര്‍ക്കുണ്ട് مِّمَّا يَكْسِبُونَ = അവര്‍ സമ്പാദിക്കുന്നതിനാല്‍
2:79അപ്പോള്‍, യാതൊരു കൂട്ടര്‍ക്കാണ് കഷ്ടം! അവര്‍ തങ്ങളുടെ കൈകള്‍കൊണ്ട് ഗ്രന്ഥം എഴുതുന്നു: പിന്നീട് ഇത് അല്ലാഹുവിന്‍റെ പക്കല്‍നിന്നുള്ളതാണ് എന്ന് പറയുകയും ചെയ്യും. അതുമൂലം തുച്ഛമായവിലവാങ്ങുവാന്‍വേണ്ടി. അങ്ങനെ, അവരുടെ കൈകള്‍ കൊണ്ട് അവര്‍ എഴുതിയത് നിമിത്തം അവര്‍ക്ക് കഷ്ടം ! അവര്‍ സമ്പാദിക്കുന്നത് നിമിത്തവും അവര്‍ക്ക്കഷ്ടം!!
തഫ്സീർ : 78-79
View   
وَقَالُوا۟ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامًۭا مَّعْدُودَةًۭ ۚ قُلْ أَتَّخَذْتُمْ عِندَ ٱللَّهِ عَهْدًۭا فَلَن يُخْلِفَ ٱللَّهُ عَهْدَهُۥٓ ۖ أَمْ تَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ﴿٨٠﴾
volume_up share
وَقَالُوا = അവര്‍ പറയുകയും ചെയ്തു (ചെയ്യുന്നു) لَن تَمَسَّنَا = ഞങ്ങളെ സ്പര്‍ശിക്കുകയേ ഇല്ല النَّارُ = നരകം إِلَّا أَيَّامًا = ചില ദിവസങ്ങളല്ലാതെ مَّعْدُودَةً = എണ്ണം കണക്കാക്കപ്പെട്ട قُلْ = നി പറയുക أَتَّخَذْتُمْ = നിങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നുവോ عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ عَهْدًا = വല്ല കരാറും فَلَن يُخْلِفَ = എന്നാല്‍ ലംഘിക്കുകയില്ല തന്നെ اللَّهُ = അല്ലാഹു عَهْدَهُ = അവന്‍റെ കരാര്‍ أَمْ = അതല്ല, അതോ تَقُولُونَ = നിങ്ങള്‍ പറയുന്നു(വോ) عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ مَا لَا تَعْلَمُونَ = നിങ്ങള്‍ക്കറിഞ്ഞു കൂടാത്തത് 2:81
2:80അവര്‍ പറയുകയും ചെയ്യുന്നു: "എണ്ണം കണക്കാക്കപ്പെട്ട ചില ദിവസങ്ങളല്ലാതെ നരകം ഞങ്ങളെ സ്പര്‍ശിക്കുന്നതേയല്ല." (നബിയേ,) പറയുക: "നിങ്ങള്‍ അല്ലാഹുവിന്‍റെ അടുക്കല്‍ വല്ല കരാറും ഉണ്ടാക്കി വച്ചിരിക്കുന്നുവോ ?! എന്നാല്‍ അല്ലാഹു അവന്‍റെ കരാര്‍ലംഘിക്കുകയില്ലതന്നെ. അതല്ല, നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കറിയാത്തത് (കെട്ടി) പറയുകയാണോ?!"
بَلَىٰ مَن كَسَبَ سَيِّئَةًۭ وَأَحَـٰطَتْ بِهِۦ خَطِيٓـَٔتُهُۥ فَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿٨١﴾
volume_up share
بَلَىٰ = അങ്ങനെയല്ലാ,ഇല്ലാതെ (ഉണ്ട്) مَن كَسَبَ = ആര്‍ (വല്ലവരും)നേടി سَيِّئَةً = വല്ല തിന്‍മയും وَأَحَاطَتْ = വലയംചെയ്യുകയും ചെയ്തു بِهِ = അവനെ خَطِيئَتُهُ = അവന്‍റെ തെറ്റുകുറ്റം (പാപം) فَأُولَٰئِكَ = എന്നാല്‍അക്കൂട്ടര്‍ أَصْحَابُ = ആള്‍ക്കാരാണ് النَّارِ = നരകത്തിന്‍റെ هُمْ = അവര്‍ فِيهَا = അതില്‍ خَالِدُونَ = നിത്യവാസികളാണ്
2:81അങ്ങെനയല്ല , ആര്‍ തിന്‍മയെ നേടിവെക്കുകയും, തന്‍റെ തെറ്റുകുറ്റംതന്നെ വലയം ചെയ്യുകയും ചെയതിരിക്കുന്നുവോ, അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരാകുന്നു: അവരതില്‍ നിത്യവാസികളായിരിക്കും.
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ﴿٨٢﴾
volume_up share
وَالَّذِينَ = യാതൊരു കൂട്ടര്‍ آمَنُوا = അവര്‍ വിശ്വസിച്ചു وَعَمِلُوا = അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ = സല്‍കര്‍മങ്ങള്‍ أُولَٰئِكَ = അക്കൂട്ടര്‍ أَصْحَابُ = ആള്‍ക്കാരാണ് الْجَنَّةِ = സ്വര്‍ഗത്തിന്‍റെ هُمْ فِيهَا = അവര്‍ അതില്‍ خَالِدُونَ = നിത്യ(ശാശ്വത) വാസികളായിരിക്കും
2:82വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍ സ്വര്‍ഗത്തിന്‍റെ ആള്‍ക്കാരാകുന്നു: അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
തഫ്സീർ : 80-82
View   
وَإِذْ أَخَذْنَا مِيثَـٰقَ بَنِىٓ إِسْرَٰٓءِيلَ لَا تَعْبُدُونَ إِلَّا ٱللَّهَ وَبِٱلْوَٰلِدَيْنِ إِحْسَانًۭا وَذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَقُولُوا۟ لِلنَّاسِ حُسْنًۭا وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًۭا مِّنكُمْ وَأَنتُم مُّعْرِضُونَ﴿٨٣﴾
volume_up share
وَإِذْ أَخَذْنَا = നാം വാങ്ങിയ സന്ദര്‍ഭം مِيثَاقَ = ഉറപ്പ് بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളുടെ لَا تَعْبُدُونَ = നിങ്ങള്‍ ആരാധിക്കുകയില്ല എന്ന് إِلَّا اللَّهَ = അല്ലാഹുവിനെയല്ലാതെ وَبِالْوَالِدَيْنِ = മാതാപിതാക്കള്‍ക്ക് إِحْسَانًا = നന്മചെയ്യല്‍ (വേണം) وَذِي الْقُرْبَىٰ = അടുത്ത ബന്ധമുള്ളവര്‍ക്കും وَالْيَتَامَىٰ = അനാഥകള്‍ക്കും وَالْمَسَاكِينِ = അഗതികള്‍ക്കും وَقُولُوا = നിങ്ങള്‍ പറയുകയും ചെയ്യുവിന്‍ لِلنَّاسِ = മനുഷ്യരോട് حُسْنًا = നല്ലത് وَأَقِيمُوا = നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുവിന്‍ الصَّلَاةَ = നമസ്‌കാരം وَآتُوا = നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍ الزَّكَاةَ = സക്കാത്ത് ثُمَّ تَوَلَّيْتُمْ = പിന്നെ നിങ്ങള്‍ തിരിഞ്ഞുപോയി إِلَّا قَلِيلًا = അല്‍പം (ആളുകള്‍)ഒഴികെ مِّنكُمْ = നിങ്ങളില്‍ നിന്ന് وَأَنتُم = നിങ്ങളാകട്ടെ مُّعْرِضُونَ = തിരിഞ്ഞു (അവഗണിച്ചു)കളയുന്നവരാണ്
2:83ഇസ്‌റാഈല്‍ സന്തതികളുടെ ഉറപ്പ് (അവരോട്) നാം വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കുകയില്ല [ആരാധിക്കരുത്] എന്നും, മാതാപിതാക്കള്‍ക്കും, അടുത്തബന്ധുകള്‍ക്കും അനാഥകള്‍ക്കും, അഗതികള്‍ക്കും നന്‍മചെയ്യണമെന്നും, നിങ്ങള്‍ മനുഷ്യരോട്നല്ലത് പറയണമെന്നും, നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും സക്കാത്ത് കൊടുക്കുകയും ചെയ്യണമെന്നും [ഇതായിരുന്നു ആ ഉറപ്പ്]. പിന്നീട്(ഇസ്‌റാഈല്‍ സന്തതികളെ) നിങ്ങള്‍-നിങ്ങളില്‍ അല്‍പം ആളുകള്‍ ഒഴിച്ച്- (അതില്‍ നിന്ന്) പിന്മാറിക്കളഞ്ഞു, നിങ്ങളാകട്ടെ, തിരിഞ്ഞുളയുന്നവരുമാകുന്നു. [അത് നിങ്ങളുടെ പതിവാണ്]
തഫ്സീർ : 83-83
View   
وَإِذْ أَخَذْنَا مِيثَـٰقَكُمْ لَا تَسْفِكُونَ دِمَآءَكُمْ وَلَا تُخْرِجُونَ أَنفُسَكُم مِّن دِيَـٰرِكُمْ ثُمَّ أَقْرَرْتُمْ وَأَنتُمْ تَشْهَدُونَ﴿٨٤﴾
volume_up share
وَإِذْ أَخَذْنَا = നാം വാങ്ങിയ സന്ദര്‍ഭം مِيثَاقَكُمْ = നിങ്ങളുടെ ഉറപ്പ് ,കരാര്‍ لَا تَسْفِكُونَ = നിങ്ങള്‍ ചിന്തുക(ഒഴുക്കുക)യില്ല (എന്ന്) دِمَاءَكُمْ = നിങ്ങളുടെ രക്തങ്ങളെ وَلَا تُخْرِجُونَ = നിങ്ങള്‍ പുറത്താക്കുകയുമില്ല أَنفُسَكُم = നിങ്ങളെത്തന്നെ مِّن دِيَارِكُمْ = നിങ്ങളുടെ വീട് (വാസസ്ഥലം)കളില്‍ നിന്ന് ثُمَّ = പിന്നെ(അതിനുപുറമെ) أَقْرَرْتُمْ = നിങ്ങള്‍ സമ്മതിച്ചു, ഏറ്റുപറഞ്ഞു وَأَنتُمْ = നിങ്ങളാകട്ടെ, നിങ്ങളായിക്കൊണ്ട് تَشْهَدُونَ = സാക്ഷ്യംവഹിക്കുന്നു
2:84നിങ്ങളുടെ ഉറപ്പ് (നിങ്ങളോട്) നാം വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): നിങ്ങള്‍ (തമ്മതമ്മില്‍) നിങ്ങളുടെ രക്തം ചിന്തുകയില്ലെന്നും, നിങ്ങളുടെ ഭവനങ്ങളില്‍ നിന്ന് നിങ്ങളെത്തന്നെ നിങ്ങള്‍ പുറത്താക്കുകയില്ലെന്നും. പിന്നെ, നിങ്ങള്‍ സാക്ഷ്യംവഹിച്ചുകൊണ്ട് (അത് ഏറ്റു) സമ്മതിക്കുകയും ചെയ്തു.
ثُمَّ أَنتُمْ هَـٰٓؤُلَآءِ تَقْتُلُونَ أَنفُسَكُمْ وَتُخْرِجُونَ فَرِيقًۭا مِّنكُم مِّن دِيَـٰرِهِمْ تَظَـٰهَرُونَ عَلَيْهِم بِٱلْإِثْمِ وَٱلْعُدْوَٰنِ وَإِن يَأْتُوكُمْ أُسَـٰرَىٰ تُفَـٰدُوهُمْ وَهُوَ مُحَرَّمٌ عَلَيْكُمْ إِخْرَاجُهُمْ ۚ أَفَتُؤْمِنُونَ بِبَعْضِ ٱلْكِتَـٰبِ وَتَكْفُرُونَ بِبَعْضٍۢ ۚ فَمَا جَزَآءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْىٌۭ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَيَوْمَ ٱلْقِيَـٰمَةِ يُرَدُّونَ إِلَىٰٓ أَشَدِّ ٱلْعَذَابِ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ﴿٨٥﴾
volume_up share
ثُمَّ = പിന്നെയും أَنتُمْ = നിങ്ങള്‍ هَٰؤُلَاءِ = ഇങ്ങിനെയുള്ളവരാണ് تَقْتُلُونَ = നിങ്ങള്‍ കൊല്ലുന്നു أَنفُسَكُمْ = നിങ്ങളെതന്നെ وَتُخْرِجُونَ =നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു فَرِيقًا مِّنكُم =നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരെ مِّن دِيَارِهِمْ = അവരുടെ ഭവനങ്ങളില്‍ നിന്ന് تَظَاهَرُونَ = നിങ്ങള്‍ പരസ്പരം പിന്തുണ നല്‍കികൊണ്ട് عَلَيْهِم = അവരുടെ മേല്‍ (എതിരില്‍) بِالْإِثْمِ = കുറ്റംകൊണ്ട് وَالْعُدْوَانِ = അതിക്രമവും وَإِن يَأْتُوكُمْ = അവര്‍ നിങ്ങളുടെ അടുക്കല്‍ വന്നാലോ أُسَارَىٰ = തടവുകാരായി تُفَادُوهُمْ = നിങ്ങള്‍ അവര്‍ക്ക് മോചനമൂല്യം നല്‍കുന്നു وَهُوَ = അത് (കാര്യം)ആവട്ടെ مُحَرَّمٌ = നിഷിദ്ധമാണ് عَلَيْكُمْ = നിങ്ങളുടെ മേല് إِخْرَاجُهُمْ = അവരെ പുറത്താക്കല്‍ أَفَتُؤْمِنُونَ = അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ بِبَعْضِ الْكِتَابِ = വേദഗ്രന്ഥത്തിന്‍റെ ചിലതില്‍ (ചിലഭാഗത്തില്‍) وَتَكْفُرُونَ = നിങ്ങള്‍ അവിശ്വസിക്കുകയും(ആണോ) بِبَعْضٍ = ചിലതില്‍ فَمَا جَزَاءُ = എന്നാല്‍ പ്രതിഫലമല്ല مَن يَفْعَلُ = ചെയ്യുന്നവരുടെ ذَٰلِكَ = അത് (പ്രകാരം) مِنكُمْ = നിങ്ങളില്‍ നിന്ന് إِلَّا خِزْيٌ = അപമാനം(നിന്ദ്യത)അല്ലാതെ فِي الْحَيَاةِ = ജീവിതത്തില്‍ الدُّنْيَا = ഐഹിക وَيَوْمَ الْقِيَامَةِ = ക്വിയാമത്തുനാളിലാകട്ടെ يُرَدُّونَ = അവര്‍ തള്ളപ്പെടും, മടക്കപ്പെടും إِلَىٰ أَشَدِّ = ഏറ്റവും കഠിനമായതിലേക്ക് الْعَذَابِ = ശിക്ഷ(യില്‍വെച്ച്) وَمَا اللَّهُ = അല്ലാഹു അല്ലതാനും بِغَافِلٍ = ഒട്ടും അശ്രദ്ധന്‍ عَمَّا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
2:85(എന്നിട്ട്) പിന്നെയും നിങ്ങളിതാ ഇങ്ങിനെയുള്ളവരാകുന്നു: നിങ്ങള്‍ നിങ്ങളെത്തന്നെ കൊലചെയ്യുന്നു; നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരെ അവരുടെ ഭവനങ്ങളില്‍ നിന്ന്നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു! കുറ്റവും അതിക്രമവും വഴി അവര്‍ക്കെതിരില്‍ നിങ്ങള്‍ പരസ്പരം പിന്‍തുണ നല്‍കിക്കൊണ്ട്. അവര്‍ നിങ്ങളുടെ അടുക്കല്‍ തടവുകാരായി വന്നാലാകട്ടെ, നിങ്ങള്‍അവര്‍ക്ക് മോചനമൂല്യം നല്‍കുകയും ചെയ്യുന്നു !അതാകട്ടെ, [കാര്യമാകട്ടെ] അവരെ പുറത്താക്കല്‍ നിങ്ങളുടെമേല്‍ നിഷിദ്ധമാക്കപ്പെട്ടതുമാകുന്നു. അപ്പോള്‍ വേദഗ്രന്ഥത്തിന്‍റെ ചിലഭാഗത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചിലഭാഗത്തില്‍ നിങ്ങള്‍ അവിശ്വസിക്കുകയുമാണോ ചെയ്യുന്നത് ?! എന്നാല്‍ നിങ്ങളില്‍ അപ്രകാരം ചെയ്യുന്നവരുടെ പ്രതിഫലം ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ (മറ്റൊന്നും) അല്ല. ക്വിയാമത്തുനാളിലാകട്ടെ, അവര്‍ അതികഠിനമായ ശിക്ഷയിലേക്ക് തള്ളപ്പെടുന്നതുമാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനൊന്നുമല്ല.
أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْـَٔاخِرَةِ ۖ فَلَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنصَرُونَ﴿٨٦﴾
volume_up share
أُولَٰئِكَ = അക്കൂട്ടര്‍ الَّذِينَ = യാതൊരുകൂട്ടരാണ് اشْتَرَوُا = അവര്‍ വാങ്ങിയിരിക്കുന്നു الْحَيَاةَ الدُّنْيَا = ഐഹിക ജീവതത്തെ بِالْآخِرَةِ = പരലോകത്തിന് (പകരം) فَلَا يُخَفَّفُ = അതിനാല്‍ ലഘുവാക്കപ്പെടുകയില്ല عَنْهُمُ = അവര്‍ക്ക് الْعَذَابُ = ശിക്ഷ وَلَا هُمْ يُنصَرُونَ = അവര്‍ സഹായിക്കപ്പെടുകയുമില്ല.
2:86അക്കൂട്ടര്‍, പരലോകത്തിന്(പകരം) ഇഹലോക ജീവിതം വാങ്ങിയിട്ടുള്ളവരത്രെ. ആകയാല്‍, അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുകയില്ല; അവര്‍ സഹായിക്കപ്പെടുന്നതുമല്ല.
തഫ്സീർ : 84-86
View   
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَقَفَّيْنَا مِنۢ بَعْدِهِۦ بِٱلرُّسُلِ ۖ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَـٰتِ وَأَيَّدْنَـٰهُ بِرُوحِ ٱلْقُدُسِ ۗ أَفَكُلَّمَا جَآءَكُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُكُمُ ٱسْتَكْبَرْتُمْ فَفَرِيقًۭا كَذَّبْتُمْ وَفَرِيقًۭا تَقْتُلُونَ﴿٨٧﴾
volume_up share
وَلَقَدْ = തീര്‍ച്ചയായും ഉണ്ട് آتَيْنَا = നാം നല്‍കുകയുണ്ടായി مُوسَى = മൂസാക്ക് الْكِتَابَ = (വേദ) ഗ്രന്ഥം وَقَفَّيْنَا = നാം തുടര്‍ത്തുകയും ചെയ്തു مِن بَعْدِهِ = അദ്ദേഹത്തിന് ശേഷം بِالرُّسُلِ = ദൂതന്മാരെ وَآتَيْنَا = നാം നല്‍കുകയും ചെയ്തു عِيسَى = ഈസാക്ക് ابْنَ مَرْيَمَ = മര്‍യമിന്‍റെ മകന്‍ الْبَيِّنَاتِ = വ്യക്തമായ തെളിവുകള്‍ وَأَيَّدْنَاهُ = അദ്ദേഹത്തെ നാം ബലപ്പെടുത്തുകയുംചെയ്തു بِرُوحِ الْقُدُسِ = പരിശുദ്ധാത്മാവിനെക്കൊണ്ട് أَفَكُلَّمَا جَاءَكُمْ = എപ്പോള്‍ (എന്നിട്ട്) നിങ്ങള്‍ക്ക് വരുമ്പോഴൊക്കെയുമോ رَسُولٌ = ഒരു ദൂതന്‍, വല്ല റസൂലും بِمَا = യാതൊന്നുമായി لَا تَهْوَىٰ = ഇഷ്ടപ്പെടുന്നില്ല أَنفُسُكُمُ = നിങ്ങളുടെ ദേഹങ്ങള്‍, മനസ്സുകള്‍ اسْتَكْبَرْتُمْ = നിങ്ങള്‍ അഹംഭാവം കാണിച്ചു(വോ) فَفَرِيقًا = എന്നിട്ട് ഒരു വിഭാഗത്തെ كَذَّبْتُمْ = നിങ്ങള്‍ കളവാക്കി وَفَرِيقًا = ഒരു കൂട്ടരെ تَقْتُلُونَ = നിങ്ങള്‍ വധിക്കുന്നു
2:87തീര്‍ച്ചയായും മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അദ്ദേഹത്തിന്‍റെ ശേഷം നാം ദൂതന്‍മാരെ തുടര്‍ച്ചയായി അയക്കുകയും ചെയ്തിരിക്കുന്നു. മര്‍യമിന്‍റെ മകന്‍ ഈസാക്ക് വ്യക്തമായ തെളിവുകള്‍ നാം നല്‍കുകയും ചെയ്തു. അദ്ദേഹത്തെ നാം പരിശുദ്ധാത്മാവിനാല്‍ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ നിങ്ങളുടെ ദേഹങ്ങള്‍ (അഥവാ മനസ്സുകള്‍) ഇഷ്ടപ്പെടാത്തതുമായി നിങ്ങള്‍ക്ക് വല്ല റസൂലും വരുമ്പോഴൊക്കെയും നിങ്ങള്‍ അഹംഭാവം നടിക്കുകയാണോ?! അങ്ങനെ, ഒരു കൂട്ടരെ നിങ്ങ ള്‍വ്യാജമാക്കി; ഒരു കൂട്ടരെ നിങ്ങള്‍കൊലപ്പെടുത്തുകയും ചെയ്യുന്നു !
തഫ്സീർ : 87-87
View   
وَقَالُوا۟ قُلُوبُنَا غُلْفٌۢ ۚ بَل لَّعَنَهُمُ ٱللَّهُ بِكُفْرِهِمْ فَقَلِيلًۭا مَّا يُؤْمِنُونَ﴿٨٨﴾
volume_up share
وَقَالُوا = അവര്‍ പറഞ്ഞു, പറയുകയും ചെയ്യുന്നു قُلُوبُنَا = ഞങ്ങളുടെ ഹൃദയങ്ങള്‍ غُلْفٌ = ഉറയിടപ്പെട്ടതാണ്, മൂടിക്കിടക്കുന്നവയാണ് بَل = പക്ഷേ لَّعَنَهُمُ = അവരെ ശപിച്ചിരിക്കുന്നു اللَّهُ = അല്ലാഹു بِكُفْرِهِمْ = അവരുടെ അവിശ്വാസം നിമിത്തം فَقَلِيلًا = വളരെ കുറച്ച് (മാത്രം) مَّا يُؤْمِنُونَ = അവര്‍ വിശ്വസിക്കും
2:88അവര്‍ പറയുന്നു: "ഞങ്ങളുടെ ഹൃദയങ്ങള്‍ (ഉറയിട്ട്) മൂടപ്പെട്ടവയാണ്". (അതല്ല ) പക്ഷേ, അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കൂ.
തഫ്സീർ : 88-88
View   
وَلَمَّا جَآءَهُمْ كِتَـٰبٌۭ مِّنْ عِندِ ٱللَّهِ مُصَدِّقٌۭ لِّمَا مَعَهُمْ وَكَانُوا۟ مِن قَبْلُ يَسْتَفْتِحُونَ عَلَى ٱلَّذِينَ كَفَرُوا۟ فَلَمَّا جَآءَهُم مَّا عَرَفُوا۟ كَفَرُوا۟ بِهِۦ ۚ فَلَعْنَةُ ٱللَّهِ عَلَى ٱلْكَـٰفِرِينَ﴿٨٩﴾
volume_up share
وَلَمَّا جَاءَهُمْ = അവര്‍ക്ക് വന്നപ്പോള്‍ كِتَابٌ = ഒരു (വേദ)ഗ്രന്ഥം مِّنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് مُصَدِّقٌ = സത്യമാക്കുന്ന (ശരിവെക്കുന്ന) لِّمَا مَعَهُمْ = അവരുടെ കൂടെ ഉള്ളതിനെ وَكَانُوا = അവരായിരുന്നുതാനും مِن قَبْلُ = മുമ്പ് يَسْتَفْتِحُونَ = അവര്‍ വിജയം (സഹായം) അര്‍ത്ഥിക്കും عَلَى الَّذِينَ = യാതൊരു കൂട്ടര്‍ക്ക്(എതിരില്‍) كَفَرُوا = അവര്‍ അവിശ്വസിച്ചു فَلَمَّا جَاءَهُم = എന്നിട്ട് അവര്‍ക്ക് വന്നപ്പോള്‍ مَّا عَرَفُوا = അവര്‍ക്കറിയാവുന്നത് كَفَرُوا بِهِ = അതില്‍ അവര്‍ അവിശ്വസിച്ചു فَلَعْنَةُ اللَّهِ = ആകയാല്‍ അല്ലാഹുവിന്‍റെ ശാപം عَلَى الْكَافِرِينَ = അവിശ്വാസികളുടെ മേല്‍ ഉണ്ടായിരിക്കും
2:89തങ്ങളുടെ കൂടെയുള്ളതിനെ (ശരിവെച്ച്) സത്യമാക്കുന്നതായ ഒരു ഗ്രന്ഥം അവര്‍ക്ക് അല്ലാഹുവിന്‍റെ പക്കല്‍ നിന്നും വന്നപ്പോള്‍, - മുമ്പ് അവര്‍, അവിശ്വസിച്ചവര്‍ക്കെതിരില്‍ വിജയം അര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു താനും. (അതെ) അങ്ങനെ, അവര്‍ക്കറിയാവുന്ന (ആ) കാര്യം അവര്‍ക്ക് വന്നപ്പോള്‍, അവരതില്‍ അവിശ്വസിക്കുകയായി. ആകയാല്‍ (ആ) അവിശ്വാസികളുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ടായിരിക്കും.
തഫ്സീർ : 89-89
View   
بِئْسَمَا ٱشْتَرَوْا۟ بِهِۦٓ أَنفُسَهُمْ أَن يَكْفُرُوا۟ بِمَآ أَنزَلَ ٱللَّهُ بَغْيًا أَن يُنَزِّلَ ٱللَّهُ مِن فَضْلِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ فَبَآءُو بِغَضَبٍ عَلَىٰ غَضَبٍۢ ۚ وَلِلْكَـٰفِرِينَ عَذَابٌۭ مُّهِينٌۭ﴿٩٠﴾
volume_up share
بِئْسَمَا = യാതൊന്ന് വളരെ (എത്രയോ) ചീത്ത اشْتَرَوْا بِهِ = അതിന് അവര്‍ വിറ്റു, വാങ്ങി أَنفُسَهُمْ = അവരുടെ സ്വന്തങ്ങളെ أَن يَكْفُرُوا = അതായത് അവര്‍ അവിശ്വസിക്കുന്നത് بِمَا أَنزَلَ = അവതരിപ്പിച്ചതില്‍ اللَّهُ = അല്ലാഹു بَغْيًا = അക്രമമായിട്ട്, അസൂയകൊണ്ട് أَن يُنَزِّلَ = ഇറക്കുന്നതിനാല്‍ اللَّهُ = അല്ലാഹു مِن فَضْلِهِ = അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് عَلَىٰ مَن = ചിലരുടെമേല്‍, യാതൊരുവന് يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നു مِنْ عِبَادِهِ = അവന്‍റെ അടിയാന്‍മാരില്‍ നിന്ന് فَبَاءُوا = അങ്ങനെ അവര്‍മടങ്ങി (അവര്‍ നേടി ) بِغَضَبٍ = കോപവും കൊണ്ട്, കോപത്തെ عَلَىٰ غَضَبٍ = കോപത്തിനു മേല്‍ وَلِلْكَافِرِينَ = അവിശ്വാസികള്‍ക്കുണ്ട് താനും عَذَابٌ = ശിക്ഷ مُّهِينٌ = നിന്ദ്യകരമായ, അപമാനിക്കുന്ന
2:90യാതൊന്നിന് (പകരം)അവര്‍ തങ്ങളെത്തന്നെ വിറ്റു കളഞ്ഞുവോ അത് വളരെ ചീത്ത! അതായത്, അല്ലാഹു അവതരിപ്പിച്ചതില്‍അവര്‍ അവിശ്വസിക്കുന്നത്. (അതെ) അല്ലാഹു തന്‍റെ അടിയാന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവതരിപ്പിച്ചു കൊടുക്കുന്നതിനാലുള്ള അസൂയകൊണ്ട്. അങ്ങനെ, അവര്‍ കോപത്തിനുമേല്‍ കോപവുമായി മടങ്ങി, (അതാണവര്‍ക്ക് ലഭിച്ച നേട്ടം) അവിശ്വാസികള്‍ക്ക് നിന്ദ്യമായശിക്ഷയുമുണ്ട്.
തഫ്സീർ : 90-90
View   
وَإِذَا قِيلَ لَهُمْ ءَامِنُوا۟ بِمَآ أَنزَلَ ٱللَّهُ قَالُوا۟ نُؤْمِنُ بِمَآ أُنزِلَ عَلَيْنَا وَيَكْفُرُونَ بِمَا وَرَآءَهُۥ وَهُوَ ٱلْحَقُّ مُصَدِّقًۭا لِّمَا مَعَهُمْ ۗ قُلْ فَلِمَ تَقْتُلُونَ أَنۢبِيَآءَ ٱللَّهِ مِن قَبْلُ إِن كُنتُم مُّؤْمِنِينَ﴿٩١﴾
volume_up share
وَإِذَا قِيلَ = പറയപ്പെട്ടാല്‍ لَهُمْ = അവരോട് آمِنُوا = നിങ്ങള്‍ വിശ്വസിക്കുവിന്‍ بِمَا أَنزَلَ = അവതരിപ്പിച്ചതില്‍ اللَّهُ = അല്ലാഹു قَالُوا = അവര്‍ പറയുകയായി نُؤْمِنُ = ഞങ്ങള്‍ വിശ്വസി ക്കുന്നു بِمَا أُنزِلَ = ഇറക്കപ്പെട്ടതില്‍ عَلَيْنَا = ഞങ്ങള്‍ക്ക് وَيَكْفُرُونَ = അവര്‍ അവിശ്വസിക്കുകയും ചെയ്യും بِمَا وَرَاءَهُ = അതിനപ്പുറമുള്ളതില്‍ وَهُوَ = അതാകട്ടെ الْحَقُّ = യഥാര്‍ത്ഥമാണ് مُصَدِّقًا = സത്യമാക്കിക്കൊണ്ട് لِّمَا = യാതൊന്നിനെ مَعَهُمْ = അവരുടെ കൂടെയുള്ള قُلْ = നീ പറയുക فَلِمَ = എന്നാലെന്തിന് تَقْتُلُونَ = നിങ്ങള്‍ കൊല്ലുന്നു أَنبِيَاءَ اللَّهِ = അല്ലാഹുവിന്‍റെ നബി (പ്രവാചകന്‍)മാരെ مِن قَبْلُ = മുമ്പ് إِن كُنتُم = നിങ്ങളാണെങ്കില്‍ مُّؤْمِنِينَ = വിശ്വാസികള്‍
2:91അവരോട്: "അല്ലാഹു അവതരിപ്പിച്ചിട്ടുള്ളതില്‍ വിശ്വസിക്കുവിന്‍" എന്നു പറയപ്പെട്ടാല്‍, അവര്‍ പറയും: "ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതില്‍ ഞങ്ങള്‍വിശ്വസിക്കുന്നു" എന്ന് അതിനപ്പുറമുള്ളതില്‍ അവര്‍ അവിശ്വസിക്കുകയുംചെയ്യുന്നു. അതാവട്ടെ, അവരുടെകൂടെയുള്ളതിനെ (ശരിവെച്ച്) സത്യമാക്കിക്കൊണ്ടുള്ള യഥാര്‍ത്ഥമാണ്താനും (എന്നിട്ടും) (നബിയേ)പറയുക: എന്നാല്‍ നിങ്ങള്‍ എന്തിനാണ് മുമ്പ് അല്ലാഹുവിന്‍റെ നബിമാരെ കൊലപ്പെടുത്തിയിരുന്നത്-നിങ്ങള്‍വിശ്വാസികളാണെങ്കില്‍!
وَلَقَدْ جَآءَكُم مُّوسَىٰ بِٱلْبَيِّنَـٰتِ ثُمَّ ٱتَّخَذْتُمُ ٱلْعِجْلَ مِنۢ بَعْدِهِۦ وَأَنتُمْ ظَـٰلِمُونَ﴿٩٢﴾
volume_up share
وَلَقَدْ جَاءَكُم = തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിട്ടുണ്ട് مُّوسَىٰ = മൂസാ بِالْبَيِّنَاتِ = വ്യക്തമായ തെളിവുകള്‍കൊണ്ട് ثُمَّ اتَّخَذْتُمُ = പിന്നെ നിങ്ങള്‍ ഉണ്ടാക്കി, ഏര്‍പ്പെടുത്തി الْعِجْلَ = പശു ക്കുട്ടിയെ مِن بَعْدِهِ = അതിന് ശേഷം وَأَنتُمْ = നിങ്ങള്‍ (ആയിക്കൊണ്ട്) ظَالِمُونَ = അക്രമികള്‍
2:92മൂസാ നിങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ കൊണ്ടുവരികയുണ്ടായല്ലോ. പിന്നെ, അതിനു ശേഷം നിങ്ങള്‍ അക്രമികളായും കൊണ്ട് പശുക്കുട്ടിയെ നിങ്ങള്‍ ഉണ്ടാക്കി (ആരാധിച്ചു)
തഫ്സീർ : 91-92
View   
وَإِذْ أَخَذْنَا مِيثَـٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَـٰكُم بِقُوَّةٍۢ وَٱسْمَعُوا۟ ۖ قَالُوا۟ سَمِعْنَا وَعَصَيْنَا وَأُشْرِبُوا۟ فِى قُلُوبِهِمُ ٱلْعِجْلَ بِكُفْرِهِمْ ۚ قُلْ بِئْسَمَا يَأْمُرُكُم بِهِۦٓ إِيمَـٰنُكُمْ إِن كُنتُم مُّؤْمِنِينَ﴿٩٣﴾
volume_up share
وَإِذْ أَخَذْنَا = നാം വാങ്ങിയ സന്ദര്‍ഭം مِيثَاقَكُمْ = നിങ്ങളുടെ ഉറപ്പ്, കരാര്‍ وَرَفَعْنَا = നാം ഉയര്‍ത്തുകയും ചെയ്തു فَوْقَكُمُ = നിങ്ങളുടെ മീതെ الطُّورَ = ത്വൂര്‍ പര്‍വ്വതം خُذُوا = നിങ്ങള്‍ പിടിച്ചു (എടുത്തു)കൊള്ളുവിന്‍ مَا آتَيْنَاكُم = നിങ്ങള്‍ക്ക് നാം നല്‍കിയത് بِقُوَّةٍ = ബലമായി وَاسْمَعُوا = നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍ قَالُوا = അവര്‍ പറഞ്ഞു سَمِعْنَا = ഞങ്ങള്‍ കേട്ടു وَعَصَيْنَا = ഞങ്ങള്‍ അനുസരണക്കേട് കാണിച്ചു, എതിര്‍ പ്രവര്‍ത്തി ക്കുന്നു وَأُشْرِبُوا = അവര്‍ കുടിപ്പിക്കപ്പെട്ടിരിക്കുന്നു فِي قُلُوبِهِمُ = അവരുടെ ഹൃദയങ്ങളില്‍ الْعِجْلَ = പശുക്കുട്ടി بِكُفْرِهِمْ = അവരുടെ അവിശ്വാസം നിമിത്തം قُلْ = നീ പറയുക بِئْسَمَا = യാതൊന്ന് വളരെ ചീത്ത يَأْمُرُكُم بِهِ = അതിനെ നിങ്ങളോട് കല്‍പിക്കുന്നു إِيمَانُكُمْ = നിങ്ങളുടെ വിശ്വാസം إِن كُنتُم = നിങ്ങള്‍ ആകുന്നുവെങ്കില്‍ مُّؤْمِنِينَ = വിശ്വാസികള്‍
2:93നാം നിങ്ങളുടെ ഉറപ്പ്[കരാര്‍] വാങ്ങുകയും നിങ്ങളുടെ മീതെ നാം "ത്വൂര്‍" [പര്‍വ്വതം] ഉയര്‍ത്തുകയും ചെയ്ത സന്ദര്‍ഭം:"നിങ്ങള്‍ക്ക് നാം നല്‍കിയതിനെ നിങ്ങള്‍ ബലമായി പിടിക്കുവിന്‍; കേള്‍ക്കുകയും (മനസ്സി ലാക്കുകയും)ചെയ്യുവിന്‍" (എന്ന് പറഞ്ഞുംകൊണ്ട്) അവര്‍ പറഞ്ഞു: ഞങ്ങള്‍ കേട്ടു;ഞങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നു. അവരുടെ അവിശ്വാസം നിമിത്തം അവരുടെ ഹൃദയങ്ങളില്‍അവര്‍ക്ക്പശുക്കുട്ടി കുടിപ്പിക്കപ്പെടുക [പശുക്കുട്ടിയോടുള്ള സ്നേഹം നിറയുക] യും ചെയതിരിക്കുന്നു. നീ പറയുക:"നിങ്ങളുടെ (ആ) വിശ്വാസം നിങ്ങളോട് കല്‍പിക്കുന്നത് വളരെ ചീത്തയത്രെ, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍!"
തഫ്സീർ : 93-93
View   
قُلْ إِن كَانَتْ لَكُمُ ٱلدَّارُ ٱلْـَٔاخِرَةُ عِندَ ٱللَّهِ خَالِصَةًۭ مِّن دُونِ ٱلنَّاسِ فَتَمَنَّوُا۟ ٱلْمَوْتَ إِن كُنتُمْ صَـٰدِقِينَ﴿٩٤﴾
volume_up share
قُلْ = നീ പറയുക إِن كَانَتْ = ആണെങ്കില്‍, ആയിരുന്നാല്‍ لَكُمُ = നിങ്ങള്‍ക്ക് الدَّارُ الْآخِرَةُ = പരലോക ഭവനം عِندَ اللَّهِ = അല്ലാഹുവിങ്കല്‍ خَالِصَةً = മാത്രമായി مِّن دُونِ = കൂടാതെ, പുറമെ النَّاسِ = മനുഷ്യരെ فَتَمَنَّوُا = എന്നാല്‍ നിങ്ങള്‍ കൊതിക്കുവിന്‍ الْمَوْتَ = മരണം, മരിക്കാന്‍ إِن كُنتُمْ = നിങ്ങളാണെങ്കില്‍ صَادِقِينَ = സത്യം പറയുന്നവര്‍
2:94(നബിയേ) പറയുക: "പരലോക ഭവനം (മറ്റുള്ള) മനുഷ്യരെക്കൂടാതെ, അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് മാത്രമായുള്ളതാണെങ്കില്‍, നിങ്ങള്‍ മരിക്കുവാന്‍ കൊതിക്കുവിന്‍-നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍!"
وَلَن يَتَمَنَّوْهُ أَبَدًۢا بِمَا قَدَّمَتْ أَيْدِيهِمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ﴿٩٥﴾
volume_up share
وَلَن يَتَمَنَّوْهُ = അവര്‍ അതിന് കൊതിക്കുകയേ ഇല്ല أَبَدًا = ഒരു കാലത്തും بِمَا قَدَّمَتْ = മുന്‍ ചെയ്തത് നിമിത്തം أَيْدِيهِمْ = അവരുടെ കൈകള്‍ وَاللَّهُ = അല്ലാഹു عَلِيمٌ = (വളരെ) അറിയുന്നവനാണ് بِالظَّالِمِينَ = അക്രമികളെപ്പറ്റി
2:95അവരുടെ കൈകള്‍ മുന്‍ചെയ്തു വെച്ചിട്ടുള്ളത് നിമിത്തം അവര്‍ അതിന് ഒരു കാലത്തും കൊതിക്കുകയില്ല തന്നെ. അല്ലാഹു അക്രമികളെപ്പറ്റി (ശരിക്ക്) അറിയുന്നവനാകുന്നു.
وَلَتَجِدَنَّهُمْ أَحْرَصَ ٱلنَّاسِ عَلَىٰ حَيَوٰةٍۢ وَمِنَ ٱلَّذِينَ أَشْرَكُوا۟ ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍۢ وَمَا هُوَ بِمُزَحْزِحِهِۦ مِنَ ٱلْعَذَابِ أَن يُعَمَّرَ ۗ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ﴿٩٦﴾
volume_up share
وَلَتَجِدَنَّهُمْ = തീര്‍ച്ചയായും അവരെ നീ കണ്ടെത്തുകതന്നെ ചെയ്യും أَحْرَصَ النَّاسِ = മനുഷ്യരില്‍ ഏറ്റവും മോഹമുള്ളവരായി عَلَىٰ حَيَاةٍ = ജീവിതത്തിന് وَمِنَ الَّذِينَ = യാതൊരു കൂട്ടരെക്കാളും أَشْرَكُوا = അവര്‍ ശിര്‍ക്ക് സ്വീകരിച്ചു يَوَدُّ = മോഹിക്കുന്നു أَحَدُهُمْ = അവരിലൊരാള്‍ لَوْ يُعَمَّرُ = അവന് ദീര്‍ഘായുസ്സ് നല്‍കപ്പെട്ടിരുന്നെങ്കില്‍ എന്ന് أَلْفَ سَنَةٍ = ആയിരം കൊല്ലം وَمَا هُوَ = അതല്ലതാനും بِمُزَحْزِحِهِ = അവനെ അകറ്റികളയുന്നത് مِنَ الْعَذَابِ = ശിക്ഷയില്‍ നിന്ന് أَن يُعَمَّرَ = അവന് ദീര്‍ഘായുസ്സ് നല്‍കപ്പെടല്‍ وَاللَّهُ = അല്ലാഹു بَصِيرٌ = കണ്ടറിയുന്നവനാണ് بِمَا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
2:96നിശ്ചയമായും മനുഷ്യരില്‍വെച്ച് ജീവിതത്തിന് ഏറ്റവും ആര്‍ത്തിയുള്ളവരായി അവരെ നീ കണ്ടെത്തുക തന്നെ ചെയ്യും: "ശിര്‍ക്ക്" [ബഹുദൈവ വിശ്വാസം] സ്വീകരിച്ചവരെക്കാള്‍ തന്നെയും അവരില്‍ ഒരാള്‍ [ഓരോരുത്തന്‍] മോഹിക്കുന്നു , തനിക്ക് ആയിരം കൊല്ലം ആയുസ്സ് നല്‍കപ്പെട്ടിരുന്നെങ്കില്‍ എന്ന് ! അവന് ദീര്‍ഘായുസ്സ് നല്‍കപ്പെടുന്നത് അവനെ ശിക്ഷയില്‍ നിന്ന് അകറ്റിക്കളയുന്ന തല്ലതാനും. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
തഫ്സീർ : 94-96
View   
قُلْ مَن كَانَ عَدُوًّۭا لِّجِبْرِيلَ فَإِنَّهُۥ نَزَّلَهُۥ عَلَىٰ قَلْبِكَ بِإِذْنِ ٱللَّهِ مُصَدِّقًۭا لِّمَا بَيْنَ يَدَيْهِ وَهُدًۭى وَبُشْرَىٰ لِلْمُؤْمِنِينَ﴿٩٧﴾
volume_up share
قُلْ = നീ പറയുക مَن كَانَ = ആരെങ്കിലുമാണെങ്കില്‍ عَدُوًّا = ശത്രു لِّجِبْرِيلَ = ജിബ്‌രീലിന് فَإِنَّهُ = എന്നാലദ്ദേഹം نَزَّلَهُ = അതിനെ അവതരിപ്പിച്ചു عَلَىٰ قَلْبِكَ = നിന്‍റെ ഹൃദയത്തില്‍ بِإِذْنِ = ഉത്തരവ് (അനുമതി) പ്രകാരം اللَّهِ = അല്ലാഹുവിന്‍റെ مُصَدِّقًا = സത്യമാക്കിക്കൊണ്ട് لِّمَا بَيْنَ يَدَيْهِ = അതിന്‍റെ മുമ്പിലുള്ളതിനെ وَهُدًى = മാര്‍ഗദര്‍ശനമായും وَبُشْرَىٰ = സന്തോഷവാര്‍ത്തയായും لِلْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്ക്
2:97(നബിയേ) പറയുക: ആരെങ്കിലും ജിബ്‌രീലിന് ശത്രുവാണെങ്കില്‍ (ആയിക്കൊള്ളട്ടെ)! എന്നാല്‍, അദ്ദേഹമത്രെ അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അത് [ഖുർആന്‍] നിന്‍റെ ഹൃദയത്തില്‍ അവതരിപ്പിച്ചത്. അതിന്‍റെ മുമ്പിലുള്ളതിനെ സത്യമാക്കിക്കൊണ്ടും, സത്യവിശ്വാസികള്‍ക്ക് മാര്‍ഗ ദര്‍ശനവും, സന്തോഷ വാര്‍ത്തയുമായിക്കൊണ്ടും.
مَن كَانَ عَدُوًّۭا لِّلَّهِ وَمَلَـٰٓئِكَتِهِۦ وَرُسُلِهِۦ وَجِبْرِيلَ وَمِيكَىٰلَ فَإِنَّ ٱللَّهَ عَدُوٌّۭ لِّلْكَـٰفِرِينَ﴿٩٨﴾
volume_up share
مَن كَانَ = ആരെങ്കിലുമായാല്‍ عَدُوًّا = ശത്രു لِّلَّهِ = അല്ലാഹുവിന് وَمَلَائِكَتِهِ = അവന്‍റെ മലക്കുകള്‍ക്കും وَرُسُلِهِ = അവന്‍റെ റസൂലുകള്‍ക്കും, ദൂതന്‍മാര്‍ക്കും وَجِبْرِيلَ = ജിബ്‌രീലിനും وَمِيكَالَ = മീകാഈലിനും فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു عَدُوٌّ = ശത്രുവാണ് لِّلْكَافِرِينَ = അവിശ്വാസികള്‍ക്ക്
2:98ആരെങ്കിലും അല്ലാഹുവിനും അവന്‍റെ മലക്കുകള്‍ക്കും അവന്‍റെ റസൂലുകള്‍ക്കും ജിബ്‌രീലിനും മീകാഈലിനും ശത്രുവാണെങ്കില്‍ (അവര്‍ അറിഞ്ഞിരിക്കട്ടെ): എന്നാല്‍, നിശ്ചയമായും അല്ലാഹു (ആ) അവിശ്വാസികള്‍ക്ക് ശത്രുവാകുന്നു.
തഫ്സീർ : 97-98
View   
وَلَقَدْ أَنزَلْنَآ إِلَيْكَ ءَايَـٰتٍۭ بَيِّنَـٰتٍۢ ۖ وَمَا يَكْفُرُ بِهَآ إِلَّا ٱلْفَـٰسِقُونَ﴿٩٩﴾
volume_up share
وَلَقَدْ = തീര്‍ച്ചയായും ഉണ്ട് أَنزَلْنَا = നാം ഇറക്കി(യിട്ടുണ്ട്) إِلَيْكَ = നിനക്ക് آيَاتٍ = പലദൃഷ്ടാന്തങ്ങള്‍, സൂക്തങ്ങള്‍ بَيِّنَاتٍ = സുവ്യക്തമായ وَمَا يَكْفُرُ = അവിശ്വസിക്കുകയില്ല (താനും) بِهَا = അവയില്‍ إِلَّا الْفَاسِقُونَ = തോന്നിയവാസികള്‍ (ദുര്‍ന്നടപ്പുകാര്‍) അല്ലാതെ
2:99തീര്‍ച്ചയായും നിനക്ക് നാം സുവ്യക്തങ്ങളായ പല ദൃഷ്ടാന്തങ്ങള്‍ ഇറക്കിത്തന്നിട്ടുണ്ട് തോന്നിയവാസികളല്ലാതെ (ആരും) അവയില്‍ അവിശ്വസിക്കുകയില്ല.
أَوَكُلَّمَا عَـٰهَدُوا۟ عَهْدًۭا نَّبَذَهُۥ فَرِيقٌۭ مِّنْهُم ۚ بَلْ أَكْثَرُهُمْ لَا يُؤْمِنُونَ﴿١٠٠﴾
volume_up share
أَوَكُلَّمَا = എല്ലായ്‌പ്പോഴുമോ عَاهَدُوا = അവര്‍ കരാര്‍ ചെയ്തു عَهْدًا = വല്ല കരാറും, ഒരു ഉടമ്പടി نَّبَذَهُ = അതിനെ ഇട്ടു (എറിഞ്ഞു) കളഞ്ഞു فَرِيقٌ مِّنْهُم = അവരില്‍ നിന്ന് ഒരു സംഘം بَلْ = എന്നല്ല, പക്ഷേ أَكْثَرُهُمْ = അവരിലധികം (ആള്‍) لَا يُؤْمِنُونَ = അവര്‍ വിശ്വസിക്കുന്നില്ല
2:100അവര്‍ വല്ല കരാറും (പ്രതിജ്ഞയും) ചെയ്യുമ്പോഴൊക്കെയും അവരില്‍ നിന്ന് ഒരു കൂട്ടര്‍ അതിനെ വലിച്ചെറിയുകയാണോ?! എന്നല്ല, അവരില്‍ അധികമാളും വിശ്വസിക്കുന്നില്ല.
وَلَمَّا جَآءَهُمْ رَسُولٌۭ مِّنْ عِندِ ٱللَّهِ مُصَدِّقٌۭ لِّمَا مَعَهُمْ نَبَذَ فَرِيقٌۭ مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ كِتَـٰبَ ٱللَّهِ وَرَآءَ ظُهُورِهِمْ كَأَنَّهُمْ لَا يَعْلَمُونَ﴿١٠١﴾
volume_up share
وَلَمَّا جَاءَهُمْ = അവര്‍ക്ക് വന്നപ്പോള്‍ رَسُولٌ = ഒരു റസൂല്‍ مِّنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് مُصَدِّقٌ = സത്യമാക്കുന്ന لِّمَا مَعَهُمْ = അവരുടെ കൂടെയുള്ളതിനെ نَبَذَ = ഇട്ടു(എറിഞ്ഞു)കളഞ്ഞു فَرِيقٌ = ഒരു കൂട്ടര്‍, വിഭാഗം مِّنَ الَّذِينَ = യാതൊരുവരില്‍ നിന്ന് أُوتُوا الْكِتَابَ = അവര്‍ക്ക് (വേദ)ഗ്രന്ഥം നല്‍കപ്പെട്ടു كِتَابَ اللَّهِ = അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ وَرَاءَ = പിമ്പുറത്ത് ظُهُورِهِمْ = തങ്ങളുടെ മുതുകുക(പുറം)ളുടെ كَأَنَّهُمْ = അവര്‍ (ആകുന്നു) എന്നപോലെ لَا يَعْلَمُونَ = അവര്‍ അറിയുന്നില്ല
2:101അവരുടെ കൂടെയുള്ളതിനെ സത്യമാക്കുന്നതായ ഒരു റസൂല്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വന്നപ്പോള്‍, ഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു കൂട്ടര്‍ അല്ലാഹുവിന്‍റെ ഗ്രന്ഥം തങ്ങളുടെ പിന്‍പുറത്തേക്ക് വലിച്ചെറിഞ്ഞു: അവര്‍ അറിയാത്തതുപോലെ
തഫ്സീർ : 99-101
View   
وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَـٰطِينُ عَلَىٰ مُلْكِ سُلَيْمَـٰنَ ۖ وَمَا كَفَرَ سُلَيْمَـٰنُ وَلَـٰكِنَّ ٱلشَّيَـٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَـٰرُوتَ وَمَـٰرُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌۭ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِۦ ۚ وَمَا هُم بِضَآرِّينَ بِهِۦ مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا۟ لَمَنِ ٱشْتَرَىٰهُ مَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَـٰقٍۢ ۚ وَلَبِئْسَ مَا شَرَوْا۟ بِهِۦٓ أَنفُسَهُمْ ۚ لَوْ كَانُوا۟ يَعْلَمُونَ﴿١٠٢﴾
volume_up share
وَاتَّبَعُوا = അവര്‍ പിന്‍പറ്റുകയും ചെയ്തു مَا تَتْلُو = ഓതിയിരുന്നതിനെ الشَّيَاطِينُ = പിശാചുക്കള്‍ عَلَىٰ مُلْكِ = രാജത്വത്തിന്‍റെ പേരില്‍, രാജവാഴ്ചയെപ്പറ്റി سُلَيْمَانَ = സുലൈമാന്‍റെ وَمَا كَفَرَ = അവിശ്വസിച്ചിട്ടുമില്ല سُلَيْمَانُ = സുലൈമാന്‍ وَلَٰكِنَّ الشَّيَاطِينَ = എങ്കിലും പിശാചുക്കള്‍ كَفَرُوا = അവര്‍ അവിശ്വസിച്ചു يُعَلِّمُونَ = പഠിപ്പിച്ചുകൊണ്ട് النَّاسَ = മനുഷ്യര്‍ക്ക് السِّحْرَ = സിഹ്ര്‍, ആഭിചാരം, മാരണം وَمَا أُنزِلَ = ഇറക്കപ്പെട്ടതും عَلَى الْمَلَكَيْنِ = രണ്ട് മലക്കുകളുടെ മേല്‍ بِبَابِلَ = ബാബിലി (ബാബിലോണി)ല്‍ هَارُوتَ = അതായത് ഹാറൂത്തിന് وَمَارُوتَ = മാറൂത്തിനും وَمَا يُعَلِّمَانِ = അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നില്ല مِنْ أَحَدٍ = ഒരാള്‍ക്കും തന്നെ حَتَّىٰ يَقُولَا = അവര്‍ രണ്ടാളും പറയുന്നത് വരെ (പറയാതെ) إِنَّمَا نَحْنُ = ഞങ്ങള്‍ മാത്രമാണ് , നിശ്ചയമായും ഞങ്ങള്‍ فِتْنَةٌ = ഒരു പരീക്ഷണം (മാത്രമാണ് ) فَلَا تَكْفُرْ = അതിനാല്‍ നീ അവിശ്വസിക്കരുത്, കാഫിറാകേണ്ട فَيَتَعَلَّمُونَ = എന്നിട്ട് അവര്‍ പഠിച്ചിരുന്നു, പഠിക്കും مِنْهُمَا = രണ്ടാളില്‍ നിന്നും مَا = യാതൊന്ന്, ഒരു കാര്യം يُفَرِّقُونَ = അവര്‍ ഭിന്നിപ്പുണ്ടാക്കും, വേര്‍പ്പെടുത്തും بِهِ = അതുകൊണ്ട്, അതിനാല്‍ بَيْنَ الْمَرْءِ = മനുഷ്യന്‍റെ ഇടയില്‍ وَزَوْجِهِ = അവന്‍റെ ഇണ (ഭാര്യ)യുടെയും وَمَا هُم = അവരല്ലതാനും بِضَارِّينَ = ഉപദ്രവം വരുത്തുന്നവര്‍ بِهِ = അതുകൊണ്ട് مِنْ أَحَدٍ = ഒരാളെയും (തന്നെ) إِلَّا بِإِذْنِ = അനുമതി (ഉത്തരവ്)കൂടാതെ اللَّهِ = അല്ലാഹുവിന്‍റെ وَيَتَعَلَّمُونَ = അവര്‍ പഠിക്കുകയും ചെയ്യും مَا يَضُرُّهُمْ = അവര്‍ക്ക് ഉപദ്രവം വരുത്തുന്നത് وَلَا يَنفَعُهُمْ = അവര്‍ക്ക് ഉപകാരം ചെയ്യാത്തതും وَلَقَدْ عَلِمُوا = തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട് لَمَنِ اشْتَرَاهُ = അതിനെ വാങ്ങിയവന്‍ (തീര്‍ച്ചയായും) مَا لَهُ = അവനില്ല فِي الْآخِرَةِ = പരലോകത്തില്‍ مِنْ خَلَاقٍ = ഒരു ഓഹരിയും, വിഹിതവും وَلَبِئْسَ = വളരെ ചീത്തതന്നെ مَا = യാതൊന്ന് (കാര്യം) شَرَوْا = അവര്‍ വിറ്റു بِهِ = അതിന് أَنفُسَهُمْ = തങ്ങളെത്തന്നെ, തങ്ങളുടെ സ്വന്തങ്ങളെ لَوْ كَانُوا = അവരായിരുന്നെങ്കില്‍ (നന്നായേനെ) يَعْلَمُونَ = അവര്‍ അറിയും
2:102സുലൈമാന്‍റെ രാജവാഴ്ചയെപ്പറ്റി പിശാചുക്കള്‍ ഓതി (പ്രചരിപ്പിച്ചു) വന്നിരുന്നതിനെ അവര്‍ പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യര്‍ക്ക് "സിഹ്ര്‍" [ആഭിചാരം] പഠിപ്പിച്ചു കൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. ബാബിലില്‍ [ബാബിലോണില്‍] ഹാറൂത്തും, മാറൂത്തുമെന്ന രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും (അവര്‍ പിന്‍പറ്റി) (അവരാകട്ടെ) "ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്, അതിനാല്‍ നീ അവിശ്വസിച്ചു പോകരുത്" എന്ന് പറയാതെ ഒരാള്‍ക്കും അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. എന്നാല്‍, മനുഷ്യന്‍റെയും, അവന്‍റെ ഇണയുടെയും ഇടയില്‍ ഭിന്നിപ്പിക്കുന്ന കാര്യം അവര്‍ ആ രണ്ടാളില്‍ നിന്നും പഠിച്ചിരുന്നു. ( വാസ്തവത്തില്‍ ) , അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ ഒരാള്‍ക്കും തന്നെ അതുകൊണ്ട് അവര്‍ ഉപദ്രവം വരുത്തുന്നവരല്ലതാനും, അവര്‍ക്ക് ഉപദ്രവം വരുത്തുകയും അവര്‍ക്ക് ഉപകാരം ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യം അവര്‍ പഠിക്കുകയും ചെയ്യും. തീര്‍ച്ചയായും, അവര്‍ അറിഞ്ഞിട്ടുണ്ട്: അതിനെ ആര്‍ വാങ്ങിയോ അവന് പരലോകത്തില്‍ യാതൊരു ഓഹരിയും ഇല്ലെന്ന്. യാതൊന്നിന് (പകരം) അവര്‍ തങ്ങളുടെ സ്വന്തങ്ങളെ വിറ്റു (കളഞ്ഞു)വോ അത് വളരെ ചീത്തതന്നെ! അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ (നന്നായേനേ)!
وَلَوْ أَنَّهُمْ ءَامَنُوا۟ وَٱتَّقَوْا۟ لَمَثُوبَةٌۭ مِّنْ عِندِ ٱللَّهِ خَيْرٌۭ ۖ لَّوْ كَانُوا۟ يَعْلَمُونَ﴿١٠٣﴾
volume_up share
وَلَوْ أَنَّهُمْ = അവര്‍ ആയിരുന്നെങ്കില്‍ آمَنُوا = അവര്‍ വിശ്വസിച്ചു وَاتَّقَوْا = അവര്‍ സൂക്ഷിക്കുകയും ചെയതു لَمَثُوبَةٌ = തീര്‍ച്ചയായും വല്ല പ്രതിഫലവും, ഒരു പ്രതിഫലം مِّنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള خَيْرٌ = നല്ലതാണ്, ഏറ്റം ഉത്തമമാണ് لَّوْ كَانُوا = അവരായിരുന്നെങ്കില്‍ يَعْلَمُونَ = അവര്‍ അറിയും
2:103അവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍! അല്ലാഹുവിങ്കല്‍ നിന്നുള്ള ഏതൊരു പ്രതിഫലവും ഏറ്റവും ഉത്തമമത്രെ. അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ (നന്നായേനെ)!
തഫ്സീർ : 102-103
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقُولُوا۟ رَٰعِنَا وَقُولُوا۟ ٱنظُرْنَا وَٱسْمَعُوا۟ ۗ وَلِلْكَـٰفِرِينَ عَذَابٌ أَلِيمٌۭ﴿١٠٤﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ لَا تَقُولُوا = നിങ്ങള്‍ പറയരുത് رَاعِنَا = റാഇനാ എന്ന് وَقُولُوا = നിങ്ങള്‍ പറയുകയും ചെയ്യുവിന്‍ انظُرْنَا = ഉന്‍ള്വുര്‍നാ എന്ന് وَاسْمَعُوا = നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍ وَلِلْكَافِرِينَ = അവിശ്വാസികള്‍ക്കുണ്ട് عَذَابٌ = ശിക്ഷ أَلِيمٌ = വേദനയേറിയ
2:104ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ "റാഇനാ" [ഞങ്ങളെ ഗൗനിക്കണം] എന്ന് പറയരുത്. നിങ്ങള്‍ ഉന്‍ദ്വുര്‍നാ [ഞങ്ങളെ നോക്കണം] എന്നു പറയുകയും, (പറയുന്നത്) കേള്‍ക്കുകയും ചെയ്യുവിന്‍. അവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
مَّا يَوَدُّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَلَا ٱلْمُشْرِكِينَ أَن يُنَزَّلَ عَلَيْكُم مِّنْ خَيْرٍۢ مِّن رَّبِّكُمْ ۗ وَٱللَّهُ يَخْتَصُّ بِرَحْمَتِهِۦ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ﴿١٠٥﴾
volume_up share
مَّا يَوَدُّ = ഇഷ്ടപ്പെടുന്നില്ല, ആഗ്രഹിക്കുന്നില്ല الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ مِنْ أَهْلِ الْكِتَابِ = വേദക്കാരില്‍ നിന്ന് وَلَا الْمُشْرِكِينَ = ബഹുദൈവ വിശ്വാസികളില്‍ നിന്നുമില്ല أَن يُنَزَّلَ = ഇറക്കപ്പെടുന്നത് عَلَيْكُم = നിങ്ങള്‍ക്ക് مِّنْ خَيْرٍ = ഒരു ഗുണവും مِّن رَّبِّكُمْ = നിങ്ങളുടെ രക്ഷിതാവില്‍ നിന്ന്‍ وَاللَّهُ = അല്ലാഹുവാകട്ടെ يَخْتَصُّ = അവന്‍ പ്രത്യേകമാക്കുന്നു بِرَحْمَتِهِ = അവന്‍റെ കാരുണ്യംകൊണ്ട് مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ وَاللَّهُ = അല്ലാഹു ذُو الْفَضْلِ = അനുഗ്രഹം (ദയവ്,ഔദാര്യം) ഉള്ളവനാകുന്നു الْعَظِيمِ = മഹത്തായ, വമ്പിച്ച
2:105വേദക്കാരില്‍ നിന്നാകട്ടെ, ബഹുദൈവവിശ്വാസികളില്‍ നിന്നാകട്ടെ, അവിശ്വസിച്ചിട്ടുള്ളവര്‍ ഇഷ്ടപ്പെടുന്നില്ല, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്ക്‌ വല്ല ഗുണവും ഇറക്കപ്പെടുന്നത്. അല്ലാഹുവാകട്ടെ, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യം കൊണ്ട് അവന്‍ പ്രത്യേകമാക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹശാലിയുമാകുന്നു.
തഫ്സീർ : 104-105
View   
مَا نَنسَخْ مِنْ ءَايَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍۢ مِّنْهَآ أَوْ مِثْلِهَآ ۗ أَلَمْ تَعْلَمْ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿١٠٦﴾
volume_up share
مَا نَنسَخْ = വല്ലതും നാം നീക്കം ചെയ്താല്‍, ദുര്‍ബ്ബലപ്പെടുത്തിയാല്‍ مِنْ آيَةٍ = ആയത്തില്‍പെട്ട വല്ല ആയത്തിനെയും أَوْ نُنسِهَا = അല്ലെങ്കില്‍ അതിനെ നാം വിസ്മരിപ്പിച്ചാല്‍ نَأْتِ = നാം(കൊണ്ട്)വരും بِخَيْرٍ = കൂടുതല്‍ നല്ലതിനെ مِّنْهَا = അതിനെക്കാള്‍ أَوْ مِثْلِهَا = അല്ലെങ്കില്‍ അതുപോലെയുള്ളത് أَلَمْ تَعْلَمْ = നിനക്കറിഞ്ഞുകൂടേ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് عَلَىٰ كُلِّ شَيْءٍ = എല്ലാകാര്യത്തിനും قَدِيرٌ = കഴിവുള്ളവനാകുന്നു
2:106വല്ല "ആയത്തി"നെയും [വചനത്തെ]യും നാം നീക്കം ചെയ്യുക (അഥവാ ദുര്‍ബ്ബലപ്പെടുത്തുക) യോ, അതിനെ വിസ്മരിപ്പിക്കുകയോ ചെയ്യുന്നതായാല്‍ അതിനെക്കാള്‍ ഉത്തമമായതിനെയോ, അതുപോലെയുള്ളതിനെയോ നാം കൊണ്ടുവരുന്നതാണ് . നിനക്കറിഞ്ഞുകൂടെ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന്?!
أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّۢ وَلَا نَصِيرٍ﴿١٠٧﴾
volume_up share
أَلَمْ تَعْلَمْ = നിനക്കറിഞ്ഞുകുടേ أَنَّ اللَّهَ = അല്ലാഹു(ആകുന്നു) വെന്ന് لَهُ = അവന്നാകുന്നു مُلْكُ = രാജാധിപത്യം السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടെയും وَمَا لَكُم = നിങ്ങള്‍ക്ക് ഇല്ലതാനും مِّن دُونِ اللَّهِ = അല്ലാഹുവിന്പുറമെ مِن وَلِيٍّ = ഒരു ബന്ധുവും, രക്ഷാധികാരി, മിത്രം وَلَا نَصِيرٍ = സഹായകനും ഇല്ല
2:107നിനക്കറിഞ്ഞുകൂടേ, അല്ലാഹുവിന് തന്നെയാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധികാരമുള്ളതെന്ന് ?! അല്ലാഹു വിനെകൂടാതെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല : ഒരു സഹായകനുമില്ല
തഫ്സീർ : 106-107
View   
أَمْ تُرِيدُونَ أَن تَسْـَٔلُوا۟ رَسُولَكُمْ كَمَا سُئِلَ مُوسَىٰ مِن قَبْلُ ۗ وَمَن يَتَبَدَّلِ ٱلْكُفْرَ بِٱلْإِيمَـٰنِ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ﴿١٠٨﴾
volume_up share
أَمْ = അതല്ല تُرِيدُونَ = നിങ്ങള്‍ ഉദ്ദേശിക്കുന്നു (വോ) أَن تَسْأَلُوا = നിങ്ങള്‍ചോദിക്കുവാന്‍ رَسُولَكُمْ = നിങ്ങളുടെ റസൂലിനോട് كَمَا سُئِلَ = ചോദിക്കപ്പട്ടതുപോലെ مُوسَىٰ = മൂസാ مِن قَبْلُ = മുമ്പ് وَمَن = ആരെങ്കിലും يَتَبَدَّلِ = പകരം സ്വീകരിച്ചാല്‍ الْكُفْرَ = അവിശ്വാസത്തെ بِالْإِيمَانِ = സത്യവിശ്വാസത്തിന് فَقَدْ ضَلَّ = എന്നാല്‍തീര്‍ച്ചയായും അവര്‍ വഴി പിഴച്ചു سَوَاءَ السَّبِيلِ = ശരിയായ (മദ്ധ്യമ)മാര്‍ഗം
2:108അതല്ല, മുമ്പ് മൂസായോട് ചോദിക്കപ്പെട്ടതുപോലെ, നിങ്ങളുടെ റസൂലിനോട് ചോദിക്കുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ?! ആര്‍ അവിശ്വാസത്തെ സത്യവിശ്വാസത്തിന് പകരം സ്വീകരിച്ചുവോ അവന്‍ തീര്‍ച്ചയായും ശരിയായ മാര്‍ഗം പിഴച്ചു പോയി.
തഫ്സീർ : 108-108
View   
وَدَّ كَثِيرٌۭ مِّنْ أَهْلِ ٱلْكِتَـٰبِ لَوْ يَرُدُّونَكُم مِّنۢ بَعْدِ إِيمَـٰنِكُمْ كُفَّارًا حَسَدًۭا مِّنْ عِندِ أَنفُسِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْحَقُّ ۖ فَٱعْفُوا۟ وَٱصْفَحُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦٓ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿١٠٩﴾
volume_up share
وَدَّ = മോഹിക്കയാണ് كَثِيرٌ = അധികമാളുകള്‍ مِّنْ أَهْلِ الْكِتَابِ = വേദക്കാരില്‍ നിന്ന് لَوْ يَرُدُّونَكُم = അവര്‍ നിങ്ങളെ മടക്കിയെങ്കില്‍ കൊള്ളാം എന്ന് مِّن بَعْدِ = ശേഷം إِيمَانِكُمْ = നിങ്ങളുടെ വിശ്വാസത്തിന് كُفَّارًا = അവിശ്വാസികളായി حَسَدًا = അസൂയയാല്‍ مِّنْ عِندِ أَنفُسِهِم = അവരുടെ മനസ്സുകളില്‍ നിന്ന് مِّن بَعْدِ = ശേഷം مَا تَبَيَّنَ = വ്യക്തമായതിന് لَهُمُ = അവര്‍ക്ക് الْحَقُّ = യഥാര്‍ത്ഥം فَاعْفُوا = എന്നാല്‍ നിങ്ങള്‍മാപ്പാക്കുവിന്‍ وَاصْفَحُوا = നിങ്ങള്‍ തിരിഞ്ഞുകളയുക(അവഗണിക്കുക)യും ചെയ്‌വിന്‍ حَتَّىٰ يَأْتِيَ = വരുന്നത്‌ വരേക്ക് اللَّهُ = അല്ലാഹു بِأَمْرِهِ = അവന്‍റെ കല്‍പനയും കൊണ്ട് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും قَدِيرٌ = കഴിവുള്ളവനാണ്
2:109വേദക്കാരില്‍ നിന്ന് അധികമാളുകളും നിങ്ങളുടെ സത്യവിശ്വാസത്തിന് ശേഷം നിങ്ങളെ അവര്‍ക്ക് അവിശ്വാ സികളാക്കി മടക്കാന്‍ (കഴിഞ്ഞെ) ങ്കില്‍ (കൊള്ളാമായിരുന്നു) എന്ന് ആഗ്രഹിക്കുകയാണ്. അവര്‍ക്ക് യഥാര്‍ത്ഥം വ്യക്തമായതിന് ശേഷം, അവരുടെ മനസ്സുകളില്‍ നിന്നുള്ള അസൂയയാല്‍ ! എന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ട് വരുന്നത്‌വരേക്കും നിങ്ങള്‍ മാപ്പ് ചെയ്യുകയും, തിരിഞ്ഞു കളയുകയും ചെയ്തുകൊള്ളുവിന്‍. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ۚ وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍۢ تَجِدُوهُ عِندَ ٱللَّهِ ۗ إِنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌۭ﴿١١٠﴾
volume_up share
وَأَقِيمُوا = നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുക الصَّلَاةَ = നമസ്‌കാരം وَآتُوا = നിങ്ങള്‍ കൊടുക്കുകയും ചെയ്യുക الزَّكَاةَ = സകാത്ത് وَمَا تُقَدِّمُوا = നിങ്ങള്‍ എന്ത് (ഏത്- യാതൊന്ന്) മുന്‍കൂട്ടി ചെയ്തുവോ, മുന്തിച്ചാലും لِأَنفُسِكُم = നിങ്ങളുടെസ്വന്തങ്ങള്‍ക്ക് വേണ്ടി مِّنْ خَيْرٍ = നന്മയായി تَجِدُوهُ = അത് നിങ്ങള്‍ കണ്ടെത്തും عِندَ اللَّه = അല്ലാഹുവിന്‍റെ അടുക്കല്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു بِمَا تَعْمَلُونَ = നിങ്ങള്‍പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ = കണ്ടറിയുന്നവനാണ്
2:110നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും, സക്കാത്ത് കൊടുക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്ക് വേണ്ടി നന്മയായി മുന്‍കൂട്ടി ചെയ്യുന്നതെന്തും, അത് അല്ലാഹുവിന്‍റെ അടുക്കല്‍ നിങ്ങള്‍ കണ്ടെത്തുന്നതാണ്. നിശ്ചയമായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് കണ്ടറിയുന്നവനാകുന്നു.
തഫ്സീർ : 109-110
View   
وَقَالُوا۟ لَن يَدْخُلَ ٱلْجَنَّةَ إِلَّا مَن كَانَ هُودًا أَوْ نَصَـٰرَىٰ ۗ تِلْكَ أَمَانِيُّهُمْ ۗ قُلْ هَاتُوا۟ بُرْهَـٰنَكُمْ إِن كُنتُمْ صَـٰدِقِينَ﴿١١١﴾
volume_up share
وَقَالُوا = അവര്‍ പറയുകയാണ് لَن يَدْخُلَ = പ്രവേശിക്കുന്നതേയല്ല الْجَنَّةَ = സ്വര്‍ഗത്തില്‍ إِلَّا مَن كَانَ = ആയവരൊഴികെ هُودًا = യഹൂദികള്‍ أَوْ نَصَارَىٰ = അല്ലെങ്കില്‍ നസ്‌റാനികള്‍ تِلْكَ = അത് أَمَانِيُّهُمْ = അവരുടെ മോഹങ്ങളാണ് قُلْ = നീപറയുക هَاتُوا = നിങ്ങള്‍ കൊണ്ടുവരിന്‍ بُرْهَانَكُمْ = നിങ്ങളുടെ തെളിവ് إِن كُنتُمْ = നിങ്ങളാണെങ്കില്‍ صَادِقِينَ = സത്യവാന്‍മാര്‍
2:111അവര്‍ [വേദക്കാര്‍] പറയുകയാണ് : ജൂതന്മാരോ, നസ്‌റാണി [ക്രിസ്ത്യാനി]കളോ ആയവരല്ലാതെ സ്വര്‍ഗത്തില്‍ (മറ്റാരും) പ്രവേശിക്കുന്നതേയല്ല. അതവരുടെ വ്യാമോഹങ്ങളത്രെ. (നബിയേ) നീ പറയുക: നിങ്ങളുടെ തെളിവ് കൊണ്ടുവരുവിന്‍, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ !
بَلَىٰ مَنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌۭ فَلَهُۥٓ أَجْرُهُۥ عِندَ رَبِّهِۦ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿١١٢﴾
volume_up share
بَلَىٰ = അങ്ങനെയല്ല, ഇല്ലാതെ (ഉണ്ട്) مَنْ أَسْلَمَ = ആര്‍ കീഴൊതുക്കിയോ وَجْهَهُ = തന്‍റെ മുഖം لِلَّهِ = അല്ലാഹുവിന് وَهُوَ = അവന്‍(ആയികൊണ്ട്) مُحْسِنٌ = സുകൃതം ചെയ്യുന്നവന്‍ فَلَهُ = എന്നാലവനുണ്ട് أَجْرُهُ = അവന്‍റെപ്രതിഫലം عِندَ رَبِّهِ = തന്‍റെ റബ്ബിന്‍റെ അടുക്കല്‍ وَلَا خَوْفٌ = ഒരു ഭയവുമില്ല عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ = അവരില്ലതാനും يَحْزَنُونَ = അവര്‍ വ്യസനിക്കും
2:112അങ്ങനെയല്ല, ആരൊരുവന്‍, താന്‍ സുകൃതം ചെയ്യുന്നവനായും കൊണ്ട് തന്‍റെ മുഖം അല്ലാഹുവിന് കീഴ്‌പെടുത്തിയോ [പൂര്‍ണമായി കീഴൊതുങ്ങിയോ] അവന് തന്‍റെ റബ്ബിന്‍റെ അടുക്കല്‍ തന്‍റെ പ്രതിഫലം ഉണ്ട്. അവരുടെ മേല്‍ യാതൊരു ഭയവുമില്ല. അവര്‍ വ്യസനിക്കുന്നതുമല്ല.
തഫ്സീർ : 111-112
View   
وَقَالَتِ ٱلْيَهُودُ لَيْسَتِ ٱلنَّصَـٰرَىٰ عَلَىٰ شَىْءٍۢ وَقَالَتِ ٱلنَّصَـٰرَىٰ لَيْسَتِ ٱلْيَهُودُ عَلَىٰ شَىْءٍۢ وَهُمْ يَتْلُونَ ٱلْكِتَـٰبَ ۗ كَذَٰلِكَ قَالَ ٱلَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ ۚ فَٱللَّهُ يَحْكُمُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ﴿١١٣﴾
volume_up share
وَقَالَتِ الْيَهُودُ = ജൂതന്‍മാര്‍ പറയുന്നു لَيْسَتِ النَّصَارَىٰ = ക്രിസ്ത്യാനികളല്ല عَلَىٰ شَيْءٍ = ഒരു കാര്യത്തിലും وَقَالَتِ النَّصَارَىٰ = ക്രിസ്ത്യാനികള്‍ പറയുന്നു لَيْسَتِ الْيَهُودُ = ജൂതന്‍മാരല്ല عَلَىٰ شَيْءٍ = ഒന്നിലും وَهُمْ = അവരാകട്ടെ يَتْلُونَ = പാരായണം ചെയ്യുന്നു الْكِتَابَ = (വേദ)ഗ്രന്ഥം كَذَٰلِكَ = അതുപോലെ قَالَ = പറഞ്ഞിരിക്കുന്നു, പറയുന്നു الَّذِينَ = യാതൊരുകൂട്ടര്‍ لَا يَعْلَمُونَ = അവര്‍ അറിയുകയില്ല مِثْلَ = പോലെ قَوْلِهِمْ = അവരുടെവാക്ക് فَاللَّهُ = എന്നാല്‍ അല്ലാഹു يَحْكُمُ = വിധിക്കും بَيْنَهُمْ = അവര്‍ക്കിടയില്‍ يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ فِيمَا = യാതൊന്നില്‍ كَانُوا فِيهِ = അതില്‍അവരായിരുന്നു يَخْتَلِفُونَ = അവര്‍ ഭിന്നിക്കും
2:113ജൂതന്‍മാര്‍ പറയുന്നു: നസ്‌റാനി [ക്രിസ്ത്യാനി]കള്‍ ഒന്നിലുമില്ല. [അവര്‍ക്ക് ഒരടിസ്ഥാനവുമില്ല] എന്ന്. നസ്‌റാനികള്‍ പറയുന്നു, ജൂതന്‍മാര്‍ ഒന്നിലുമല്ല [അവര്‍ക്ക് ഒരടിസ്ഥാനവുമില്ല] എന്ന്. അവര്‍ (ഇരുകൂട്ടരും) വേദഗ്രന്ഥം പാരായണം ചെയ്തുവരുന്നുതാനും. അതുപോലെ, ഇവരുടെ വാക്കുപോലെ (ത്തന്നെ) അറിവില്ലാത്തവരും പറഞ്ഞിരിക്കുന്നു. എന്നാല്‍, യാതൊരു കാര്യത്തില്‍ അവര്‍ ഭിന്നാഭിപ്രായത്തിലായിക്കൊണ്ടിരിക്കുന്നുവോ അതില്‍ ക്വിയാമത്തുനാളില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധി കല്‍പിക്കുന്നതാണ്.
തഫ്സീർ : 113-113
View   
وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَـٰجِدَ ٱللَّهِ أَن يُذْكَرَ فِيهَا ٱسْمُهُۥ وَسَعَىٰ فِى خَرَابِهَآ ۚ أُو۟لَـٰٓئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَآ إِلَّا خَآئِفِينَ ۚ لَهُمْ فِى ٱلدُّنْيَا خِزْىٌۭ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌۭ﴿١١٤﴾
volume_up share
وَمَنْ = ആരുണ്ട് أَظْلَمُ = അധികം അക്രമി مِمَّن = ഒരുവനെക്കാള്‍ مَّنَعَ = അവന്‍തടസ്സപ്പെടുത്തി مَسَاجِدَ اللَّهِ = അല്ലാഹുവിന്‍റെ പള്ളികളെ أَن يُذْكَرَ = സ്മരിക്കപ്പെടുന്നതിനെ فِيهَا = അവയില്‍വെച്ച് اسْمُهُ = അവന്‍റെ പേര്‍ وَسَعَىٰ = അവന്‍പരിശ്രമിക്കുകയും ചെയ്തു فِي خَرَابِهَا = അവയുടെ ശൂന്യതയില്‍, നാശത്തില്‍ أُولَٰئِكَ = അക്കൂട്ടര്‍ مَا كَانَ لَهُمْ = അവര്‍ക്ക് ആകാവതല്ല(പാടില്ല) أَن يَدْخُلُوهَا = അവര്‍അവയില്‍ പ്രവേശിക്കല്‍ إِلَّا خَائِفِينَ = ഭയപ്പെട്ടവരായിട്ടല്ലാതെ لَهُمْ = അവര്‍ക്കുണ്ട് فِي الدُّنْيَا = ഇഹത്തില്‍ خِزْيٌ = അപമാനം وَلَهُمْ = അവര്‍ക്കുണ്ട് (താനും) فِي الْآخِرَةِ = പരത്തില്‍ عَذَابٌ = ശിക്ഷ عَظِيمٌ = വമ്പിച്ച
2:114അല്ലാഹുവിന്‍റെ പള്ളികളെ - അവയില്‍ വെച്ച് അവന്‍റെ നാമം സ്മരിക്കപ്പെടുന്നതിനെ -തടസ്സപ്പെടുത്തുകയും, അവയുടെ ശൂന്യതയില്‍ (അഥവാ അവയെ പാഴാക്കുന്നതില്‍) പരിശ്രമിക്കുകയും ചെയ്തവനെക്കാള്‍ അധികം അക്രമി ആരാണുള്ളത് ?! (അങ്ങിനെയുള്ള) അക്കൂട്ടര്‍, ഭയപ്പെട്ടവരായിക്കൊല്ലാതെ അവര്‍ക്ക് അതില്‍ പ്രവേശിക്കാവതല്ല. ഇഹലോകത്ത് അവര്‍ക്ക് അപമാനമുണ്ടായിരിക്കും. പരലോകത്ത് അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്.
തഫ്സീർ : 114-114
View   
وَلِلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا۟ فَثَمَّ وَجْهُ ٱللَّهِ ۚ إِنَّ ٱللَّهَ وَٰسِعٌ عَلِيمٌۭ﴿١١٥﴾
volume_up share
وَلِلَّهِ = അല്ലാഹുവിനാണ് الْمَشْرِقُ = ഉദയസ്ഥാനം وَالْمَغْرِبُ = അസ്തമയസ്ഥാനവും فَأَيْنَمَا = അതിനാല്‍ എവിടേക്ക് تُوَلُّوا = നിങ്ങള്‍ തിരിയുന്ന (തായാലും) فَثَمَّ = അപ്പോള്‍ അവിടെയുണ്ടായിരിക്കും وَجْهُ اللَّهِ = അല്ലാഹുവിന്‍റെ മുഖം إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു وَاسِعٌ = വിശാലനാകുന്നു عَلِيمٌ = സര്‍വ്വജ്ഞന്‍
2:115അല്ലാഹുവിന്‍റെതാണ് ഉദയ സ്ഥാനവും, അസ്തമയസ്ഥാനവും. ആകയാല്‍, നിങ്ങള്‍ എവിടേക്ക് തന്നെ തിരിഞ്ഞാലും അവിടെ അല്ലാഹുവിന്‍റെ മുഖം ഉണ്ടായിരിക്കും. നിശ്ചയമായും, അല്ലാഹു വിശാലനാണ്, സര്‍വ്വജ്ഞനാണ്.
തഫ്സീർ : 115-115
View   
وَقَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًۭا ۗ سُبْحَـٰنَهُۥ ۖ بَل لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ كُلٌّۭ لَّهُۥ قَـٰنِتُونَ﴿١١٦﴾
volume_up share
وَقَالُوا = അവര്‍ പറയുന്നു اتَّخَذَ = സ്വീകരിച്ചു اللَّهُ = അല്ലാഹു وَلَدًا = സന്താനം سُبْحَانَهُ = അവന്‍ പരിശുദ്ധന്‍ بَل = പക്ഷേ, എന്നാല്‍ لَّهُ = അവന്നാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത് وَالْأَرْضِ = ഭൂമിയിലും كُلٌّ لَّهُ = എല്ലാം അവന് قَانِتُونَ = കീഴ്‌പ്പെട്ടവരാണ്
2:116അവര്‍ പറയുന്നു : അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്! (ഹാ!) അവന്‍ മഹാ പരിശുദ്ധന്‍! (അങ്ങിനെയല്ല;) പക്ഷേ, അവന്നത്രെ ആകാശങ്ങളിലും ഭൂമിയിലുമുള്ളത് (ഒക്കെയും) എല്ലാവരും അവന്ന് കീഴൊ തുങ്ങിയവരാണ്.
بَدِيعُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَإِذَا قَضَىٰٓ أَمْرًۭا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ﴿١١٧﴾
volume_up share
بَدِيعُ = മാതൃകയില്ലാതെ നിര്‍മിച്ചവന്‍ السَّمَاوَاتِ = ആകാശങ്ങളെ وَالْأَرْضِ = ഭൂമിയെയും وَإِذَا قَضَىٰ = അവന്‍ തീരുമാനിച്ചാല്‍ أَمْرًا = ഒരുകാര്യം فَإِنَّمَا يَقُولُ = എന്നാല്‍ അവന്‍ പറയുകയേയുള്ളൂ لَهُ = അതിനോട് كُن = ഉണ്ടാവുക فَيَكُونُ = അപ്പോഴതുണ്ടാകുന്നു
2:117ആകാശങ്ങളെയും , ഭൂമിയെയും മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ (അവന്‍). അവന്‍ ഒരു കാര്യം (വേണമെന്ന്) തീരുമാനിച്ചാല്‍, "ഉണ്ടാകുക" എന്ന് അതിനോട് പറയുകയേ വേണ്ടൂ, അത് ഉണ്ടാകുന്നതാണ്.
തഫ്സീർ : 116-117
View   
وَقَالَ ٱلَّذِينَ لَا يَعْلَمُونَ لَوْلَا يُكَلِّمُنَا ٱللَّهُ أَوْ تَأْتِينَآ ءَايَةٌۭ ۗ كَذَٰلِكَ قَالَ ٱلَّذِينَ مِن قَبْلِهِم مِّثْلَ قَوْلِهِمْ ۘ تَشَـٰبَهَتْ قُلُوبُهُمْ ۗ قَدْ بَيَّنَّا ٱلْـَٔايَـٰتِ لِقَوْمٍۢ يُوقِنُونَ﴿١١٨﴾
volume_up share
وَقَالَ = പറയുന്നു الَّذِينَ = യാതൊരു കൂട്ടര്‍ لَا يَعْلَمُونَ = അവര്‍ അറിയുകയില്ല لَوْلَا = ആയിക്കൂടേ, എന്തുകൊണ്ടില്ല يُكَلِّمُنَا = ഞങ്ങളോട് (നമ്മോട്) സംസാരിക്കും اللَّهُ = അല്ലാഹു أَوْ تَأْتِينَا = അല്ലെങ്കില്‍ നമുക്ക് (ഞങ്ങള്‍ക്ക്) വരും آيَةٌ = വല്ല ദൃഷ്ടാന്തവും كَذَٰلِكَ = അപ്പോലെ, അതുപ്രകാരം قَالَ الَّذِينَ = യാതൊരുകൂട്ടര്‍ പറഞ്ഞു مِن قَبْلِهِم = ഇവരുടെ മുമ്പുള്ള مِّثْلَ قَوْلِهِمْ = ഇവരുടെ വാക്ക്‌പോലെ تَشَابَهَتْ = പരസ്പരം സാദൃശ്യമായിരിക്കുന്നു قُلُوبُهُمْ = അവരുടെ ഹൃദയങ്ങള്‍ قَدْ بَيَّنَّا = നാം വിവരിച്ചിട്ടുണ്ട്,വ്യക്തമാക്കിയിട്ടുണ്ട് الْآيَاتِ = ദൃഷ്ടാന്തങ്ങളെ لِقَوْمٍ = ഒരു ജനതക്ക് يُوقِنُونَ = അവര്‍ദൃഢമായി വിശ്വസിക്കുന്നു
2:118അറിഞ്ഞുകൂടാത്തവര്‍ പറയുന്നു: അല്ലാഹു ഞങ്ങളോട് സംസാരിക്കുകയോ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വരുകയോ ചെയ്തുകൂടേ?! [എന്ത് കൊണ്ട് അതൊന്നും ഉണ്ടാകുന്നില്ല!] അതുപോലെ, ഇവര്‍ പറഞ്ഞതു പോലെ (ത്തന്നെ) ഇവരുടെ മുമ്പുള്ളവരും പറഞ്ഞിരിക്കുന്നു ! അവരുടെ (ഇരുകൂട്ടരുടെയും) ഹൃദയങ്ങള്‍ പരസ്പരം സാദൃശ്യമായിരിക്കുകയാണ്. ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് നാം ദൃഷ്ടാന്തങ്ങള്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്.
തഫ്സീർ : 118-118
View   
إِنَّآ أَرْسَلْنَـٰكَ بِٱلْحَقِّ بَشِيرًۭا وَنَذِيرًۭا ۖ وَلَا تُسْـَٔلُ عَنْ أَصْحَـٰبِ ٱلْجَحِيمِ﴿١١٩﴾
volume_up share
إِنَّا أَرْسَلْنَاكَ = നിശ്ചയമായും നാം നിന്നെ അയച്ചു بِالْحَقِّ = യഥാര്‍ത്ഥവുമായി بَشِيرًا = സന്തോഷമറിയിക്കുന്നവനായി وَنَذِيرًا = താക്കീത്കാരനായും وَلَا تُسْأَلُ = നീചോദിക്കപ്പെടുകയുമില്ല عَنْ أَصْحَابِ = ആള്‍ക്കാരെപ്പറ്റി الْجَحِيمِ = കത്തിജ്ജ്വലിക്കുന്നതിന്‍റെ (നരകത്തിന്‍റെ)
2:119നിശ്ചയമായും, നിന്നെ നാം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതു നല്‍കുന്നവനുമായി ക്കൊണ്ട് യഥാര്‍ത്ഥവുമായി അയച്ചിരിക്കുകയാണ്. കത്തിജ്ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാരെപ്പറ്റി നീ ചോദിക്കപ്പെടുകയില്ല.
തഫ്സീർ : 119-119
View   
وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَـٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۗ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ ٱلَّذِى جَآءَكَ مِنَ ٱلْعِلْمِ ۙ مَا لَكَ مِنَ ٱللَّهِ مِن وَلِىٍّۢ وَلَا نَصِيرٍ﴿١٢٠﴾
volume_up share
وَلَن تَرْضَىٰ = തൃപ്തിപ്പെടുകയില്ല തന്നെ عَنكَ = നിന്നെക്കുറിച്ച് الْيَهُودُ = യഹൂദികള്‍ وَلَا النَّصَارَىٰ = ക്രിസ്ത്യാനികളും ഇല്ല حَتَّىٰ تَتَّبِعَ = നീ പിന്‍പററുവോളം مِلَّتَهُمْ = അവരുടെ മാര്‍ഗത്തെ, നടപടിക്രമത്തെ, മതത്തെ قُلْ = നീപറയുക إِنَّ هُدَى اللَّهِ = നിശ്ചയമായും അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം هُوَ الْهُدَىٰ = അതത്രെമാര്‍ഗദര്‍ശനം وَلَئِنِ اتَّبَعْتَ = നീ പിന്‍പറ്റിയെങ്കില്‍ أَهْوَاءَهُم = അവരുടെ ഇച്ഛകളെ بَعْدَ الَّذِي = യാതൊന്നിന്‌ശേഷം جَاءَكَ = നിനക്ക് വന്നിരിക്കുന്നു مِنَ الْعِلْمِ = അറിവില്‍ നിന്നും مَا لَكَ = നിനക്കില്ല مِنَ اللَّهِ = അല്ലാഹുവില്‍ നിന്ന് مِن وَلِيٍّ = ഒരു ബന്ധുവും (രക്ഷകനും)രക്ഷാധികാരിയും وَلَا نَصِيرٍ = ഒരു സഹായകനുമില്ല.
2:120യഹൂദികളാകട്ടെ, നസ്‌റാനി [ക്രിസ്ത്യാനി]കളാകട്ടെ, അവരുടെ (നടപടി) മാര്‍ഗത്തെ നീ പിന്‍പറ്റുന്നത് വരെയും നിന്നെക്കുറിച്ച് തൃപ്തിപ്പെടുകയില്ലതന്നെ. പറയുക: "നിശ്ചയമായും അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ മാര്‍ഗദര്‍ശനം." നീ (എങ്ങാനും) അറിവില്‍നിന്നും നിനക്ക് വന്ന കിട്ടിയതിന് ശേഷം, അവരുടെ ഇച്ഛകളെ പിന്‍പറ്റിയെങ്കില്‍. നിനക്ക് അല്ലാഹുവിങ്കല്‍ നിന്ന് യാതൊരു രക്ഷകനുമില്ല; യാതൊരു സഹായകനുമില്ല.
ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَتْلُونَهُۥ حَقَّ تِلَاوَتِهِۦٓ أُو۟لَـٰٓئِكَ يُؤْمِنُونَ بِهِۦ ۗ وَمَن يَكْفُرْ بِهِۦ فَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ﴿١٢١﴾
volume_up share
الَّذِينَ = യാതൊരുകൂട്ടര്‍ آتَيْنَاهُمُ = അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു الْكِتَابَ = (വേദ) ഗ്രന്ഥം يَتْلُونَهُ = അതവര്‍പാരായണം ചെയ്യുന്ന നിലയില്‍ حَقَّ تِلَاوَتِهِ = അതിനെ ഓതുന്ന (പാരായണം ചെയ്യുന്ന) മുറപ്രകാരം أُولَٰئِكَ = അക്കൂട്ടര്‍ يُؤْمِنُونَ بِهِ = അതില്‍ വിശ്വസിക്കും وَمَن = ആരെങ്കിലും, വല്ലവരും يَكْفُرْ بِهِ = അതില്‍ അവിശ്വസിക്കുന്ന (തായാല്‍) فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍ هُمُ = അവര്‍ (തന്നെ) الْخَاسِرُونَ = നഷ്ടക്കാര്‍
2:121യാതൊരുകൂട്ടര്‍, അവര്‍ക്ക് നാം വേദഗ്രന്ഥം നല്‍കി അവരത് പാരായണമുറപ്രകാരം പാരായണം ചെയ്തു വരുന്നുവോ, അക്കൂട്ടര്‍ അതില്‍ വിശ്വസിക്കുന്നതാണ്. ആര്‍ അതില്‍ അവിശ്വസിക്കുന്നുവോ, അക്കൂട്ടര്‍തന്നെയാണ് നഷ്ടക്കാര്‍.
തഫ്സീർ : 120-121
View   
يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَـٰلَمِينَ﴿١٢٢﴾
volume_up share
يَا بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളേ اذْكُرُوا = നിങ്ങള്‍ ഓര്‍ക്കുവിന്‍ نِعْمَتِيَ = എന്‍റെ അനുഗ്രഹം الَّتِي أَنْعَمْتُ = ഞാന്‍ അനുഗ്രഹം ചെയ്തതായ عَلَيْكُمْ = നിങ്ങള്‍ക്ക് وَأَنِّي = ഞാന്‍ (ആകുന്നു) എന്നും فَضَّلْتُكُمْ = നിങ്ങളെശ്രേഷ്ഠരാക്കി(എന്നും) عَلَى الْعَالَمِينَ = ലോകരെക്കാള്‍
2:122ഹേ, ഇസ്‌റാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള എന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുവിന്‍, ഞാന്‍ നിങ്ങളെ (മറ്റുള്ള) ലോകരെക്കാള്‍ ശ്രേഷ്ഠരാക്കിയതും (ഓര്‍ക്കുവിന്‍).
وَٱتَّقُوا۟ يَوْمًۭا لَّا تَجْزِى نَفْسٌ عَن نَّفْسٍۢ شَيْـًۭٔا وَلَا يُقْبَلُ مِنْهَا عَدْلٌۭ وَلَا تَنفَعُهَا شَفَـٰعَةٌۭ وَلَا هُمْ يُنصَرُونَ﴿١٢٣﴾
volume_up share
وَاتَّقُوا = നിങ്ങള്‍സൂക്ഷിക്കുകയും ചെയ്യുവിന്‍ يَوْمًا = ഒരു ദിവസത്തെ لَّا تَجْزِي = ഉപകരിക്കുക(പ്രതിഫലംനല്‍കുക)യില്ല نَفْسٌ = ഒരു ദേഹവും, ആത്മാവും, വ്യക്തിയും عَن نَّفْسٍ = ഒരു ദേഹത്തിനും شَيْئًا = യാതൊന്നും (ഒട്ടും) وَلَا يُقْبَلُ = സ്വീകരിക്കപ്പെടുകയുമില്ല مِنْهَا = അതില്‍നിന്ന് عَدْلٌ = സമാനമായത്, പ്രായശ്ചിത്തം, തെണ്ടം وَلَا تَنفَعُهَا = അതിന് പ്രയോജനപ്പെടുകയുമില്ല شَفَاعَةٌ = ഒരു ശുപാര്‍ശയും وَلَا هُمْ = അവര്‍ ഇല്ലതാനും يُنصَرُونَ = സഹായിക്കപ്പെടും
2:123ഒരു (വമ്പിച്ച) ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍: (അന്ന്) ഒരു ദേഹവും ഒരു ദേഹത്തിനും (ഒരാള്‍ ഒരാള്‍ക്കും) ഒട്ടും ഉപകരിക്കുന്നതല്ല; അതില്‍ (ഒരാളില്‍) നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുകയുമില്ല; അതിന് (ഒരാള്‍ക്കും) ഒരു ശുപാര്‍ശയും പ്രയോജനം ചെയ്കയുമില്ല. അവര്‍ സഹായിക്കപ്പെടുകയുമില്ല (അങ്ങിനെയുള്ള ഒരു ദിവസം).
തഫ്സീർ : 122-123
View   
وَإِذِ ٱبْتَلَىٰٓ إِبْرَٰهِـۧمَ رَبُّهُۥ بِكَلِمَـٰتٍۢ فَأَتَمَّهُنَّ ۖ قَالَ إِنِّى جَاعِلُكَ لِلنَّاسِ إِمَامًۭا ۖ قَالَ وَمِن ذُرِّيَّتِى ۖ قَالَ لَا يَنَالُ عَهْدِى ٱلظَّـٰلِمِينَ﴿١٢٤﴾
volume_up share
وَإِذِ ابْتَلَىٰ = പരീക്ഷണം ചെയ്ത സന്ദര്‍ഭം إِبْرَاهِيمَ = ഇബ്‌റാഹീമിനെ رَبُّهُ = അദ്ദേഹത്തിന്‍റെ റബ്ബ് بِكَلِمَاتٍ = ചില വാക്കുകള്‍ മൂലം فَأَتَمَّهُنَّ = എന്നിട്ട് അവയെഅദ്ദേഹം പൂര്‍ത്തിയാക്കി قَالَ = അവന്‍ പറഞ്ഞു إِنِّي جَاعِلُكَ = നിശ്ചയമായും ഞാന്‍ നിന്നെആക്കുന്നവനാണ് لِلنَّاسِ = മനുഷ്യര്‍ക്ക് إِمَامًا = നേതാവ് , മുമ്പന്‍ قَالَ = അദ്ദേഹം പറഞ്ഞു وَمِن ذُرِّيَّتِي = എന്‍റെ സന്തതികളില്‍ (സന്താനപരമ്പരയില്‍) നിന്നും قَالَ = അവന്‍ പറഞ്ഞു لَا يَنَالُ = ബാധിക്കുക (എത്തുക, കിട്ടുക)യില്ല عَهْدِي = എന്‍റെ കരാര്‍, വാഗ്ദത്തം الظَّالِمِينَ = അക്രമികളെ
2:124ഇബ്‌റാഹീമിനെ അദ്ദേഹത്തിന്‍റെ റബ്ബ് ചില വാക്കുകള്‍ [കല്‍പനകള്‍] മൂലം പരീക്ഷണംനടത്തിയ സന്ദര്‍ഭം (ഓര്‍ക്കുക)എന്നിട്ട്, അദ്ദേഹം അവ പൂര്‍ത്തിയാക്കി (നിര്‍വ്വഹിച്ചു). അവന്‍ പറഞ്ഞു: "ഞാന്‍നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്" അദ്ദേഹം പറഞ്ഞു: "എന്‍റെ സന്തതികളില്‍ നിന്നും (നേതാക്കളെ) ഉണ്ടാക്കേണമേ !)" അവന്‍ പറഞ്ഞു: "എന്‍റെ കരാറ് (അഥവാ വാഗ്ദത്തം) അക്രമികള്‍ക്ക് ബാധകമാകുകയില്ല."
തഫ്സീർ : 124-124
View   
وَإِذْ جَعَلْنَا ٱلْبَيْتَ مَثَابَةًۭ لِّلنَّاسِ وَأَمْنًۭا وَٱتَّخِذُوا۟ مِن مَّقَامِ إِبْرَٰهِـۧمَ مُصَلًّۭى ۖ وَعَهِدْنَآ إِلَىٰٓ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ أَن طَهِّرَا بَيْتِىَ لِلطَّآئِفِينَ وَٱلْعَـٰكِفِينَ وَٱلرُّكَّعِ ٱلسُّجُودِ﴿١٢٥﴾
volume_up share
وَإِذْ جَعَلْنَا = നാം ആക്കിയ സന്ദര്‍ഭം الْبَيْتَ = ആ വീട് (കഅ്ബഃ) مَثَابَةً = ഒരുസങ്കേതം لِّلنَّاسِ = മനുഷ്യര്‍ക്ക് وَأَمْنًا = അഭയവും وَاتَّخِذُوا = നിങ്ങള്‍ ഉണ്ടാക്കുകയുംചെയ്യുവിന്‍ مِن مَّقَامِ إِبْرَاهِيمَ = ഇബ്‌റാഹീം നിന്ന സ്ഥാനത്ത് നിന്ന് مُصَلًّى = ഒരു നമസ്‌കാരസ്ഥാനം وَعَهِدْنَا = നാം കല്‍പന കൊടുക്കുകയും ചെയ്തു إِلَىٰ إِبْرَاهِيمَ = ഇബ്‌റാഹീമിന് وَإِسْمَاعِيلَ = ഇസ്മാഈലിനും أَن طَهِّرَا = നിങ്ങള്‍ രണ്ടാളും ശുദ്ധമാക്കണമെന്ന് بَيْتِيَ = എന്‍റെ വീട് لِلطَّائِفِينَ = ത്വവാഫ് ( പ്രദക്ഷിണം)ചെയ്യുന്നവര്‍ക്ക് وَالْعَاكِفِينَ = ഭജനമിരിക്കുന്നവര്‍ക്ക് وَالرُّكَّعِ = കുമ്പിടുന്ന (കുമ്പിട്ടുനമസ്‌കരിക്കുന്ന)വര്‍ക്കും السُّجُودِ = സുജൂദ് (സാഷ്ടാംഗ നമസ്‌കാരം)ചെയ്യുന്നവരായ
2:125(ആ) വീട്ടിനെ [കഅ്ബഃയെ] നാം മനുഷ്യര്‍ക്ക് ഒരു സങ്കേതവും, ഒരു നിര്‍ഭയ(സ്ഥാന)വും ആക്കിവെച്ച സന്ദര്‍ഭം (ഓര്‍ക്കുക) മക്വാമു ഇബ്‌റാഹീമില്‍ [ഇബ്‌റാഹീം നിന്ന സ്ഥാനത്തില്‍] നിന്നും ഒരു നമസ്‌കാര സ്ഥാനം നിങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുവിന്‍, ഇബ്‌റാഹീമിനും, ഇസ്മാഈലിനും നാം കല്‍പന കൊടുക്കുകയും ചെയ്തിരിക്കുന്നു. ത്വവാഫ് [പ്രദക്ഷിണം] ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും സാഷ്ടാംഗം കുമ്പിട്ടു നമസ്‌കരിക്കുന്നവര്‍ക്കും വേണ്ടി നിങ്ങള്‍ രണ്ടാളും എന്‍റെ വീടിനെ ശുദ്ധമാക്കണമെന്ന്.
തഫ്സീർ : 125-125
View   
وَإِذْ قَالَ إِبْرَٰهِـۧمُ رَبِّ ٱجْعَلْ هَـٰذَا بَلَدًا ءَامِنًۭا وَٱرْزُقْ أَهْلَهُۥ مِنَ ٱلثَّمَرَٰتِ مَنْ ءَامَنَ مِنْهُم بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ قَالَ وَمَن كَفَرَ فَأُمَتِّعُهُۥ قَلِيلًۭا ثُمَّ أَضْطَرُّهُۥٓ إِلَىٰ عَذَابِ ٱلنَّارِ ۖ وَبِئْسَ ٱلْمَصِيرُ﴿١٢٦﴾
volume_up share
وَإِذْ قَالَ = പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ = ഇബ്‌റാഹീം رَبِّ = എന്‍റെ റബ്ബേ اجْعَلْ هَٰذَا = ഇതിനെ നീ ആക്കേണമേ بَلَدًا = ഒരു രാജ്യം آمِنًا = നിര്‍ഭയമായ وَارْزُقْ = നീആഹാരം (ഉപജീവനം) നല്‍കുകയും വേണമേ أَهْلَهُ = അതിലെ ആള്‍ക്കാര്‍ക്ക് مِنَ الثَّمَرَاتِ = ഫലങ്ങളാല്‍, ഫലവര്‍ഗങ്ങളില്‍ നിന്ന് مَنْ آمَنَ = വിശ്വസിച്ചവര്‍ക്ക് مِنْهُم = അവരില്‍ നിന്ന് بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അവസാനത്തെ ദിവസത്തിലും قَالَ = അവന്‍ പറഞ്ഞു وَمَن كَفَرَ = അവിശ്വസിച്ചവര്‍ക്കും, അവിശ്വസിച്ചവനും فَأُمَتِّعُهُ = എന്നിട്ട്(എന്നാല്‍) അവന് ഞാന്‍ സുഖം അനുഭവിപ്പിക്കും, ഉപയോഗപ്പെടുത്തിക്കൊടുക്കും قَلِيلًا = അല്‍പം ثُمَّ = പിന്നെ أَضْطَرُّهُ = അവനെ ഞാന്‍ നിര്‍ബന്ധിതനാക്കും,നിര്‍ബ്ബന്ധമായികൊണ്ടുവരും إِلَىٰ عَذَابِ = ശിക്ഷയിലേക്ക് النَّارِ = നരകത്തിന്‍റെ وَبِئْسَ = വളരെ ചീത്ത الْمَصِيرُ = (ആ)ചെന്നെത്തുന്ന (മടങ്ങിച്ചെല്ലുന്ന) സ്ഥലം
2:126ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) എന്‍റെ റബ്ബേ, നീ ഇതൊരു നിര്‍ഭയമായ രാജ്യമാക്കുകയും അതിലെ ആള്‍ക്കാര്‍ക്ക്ഫലവര്‍ഗങ്ങളില്‍ നിന്ന് ആഹാരം നല്‍കുകയും വേണമേ! (അതെ) അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്ക് (ആഹാരവും നല്‍കണേ) അവന്‍ പറഞ്ഞു: അവിശ്വസിച്ചവന്നും (ആഹാരം നല്‍കുന്നതാണ്) എന്നാല്‍, അവനെ ഞാന്‍ അല്‍പം സുഖമനുഭവിപ്പിക്കും. പിന്നീട് അവനെ ഞാന്‍ നരകശിക്ഷയിലേക്ക് (വരുവാന്‍) നിര്‍ബന്ധിതനാക്കുന്നതാണ്. (ആ) വന്ന് ചേരുന്ന (മടക്ക) സ്ഥാനം വളരെ ചീത്ത!
തഫ്സീർ : 126-126
View   
وَإِذْ يَرْفَعُ إِبْرَٰهِـۧمُ ٱلْقَوَاعِدَ مِنَ ٱلْبَيْتِ وَإِسْمَـٰعِيلُ رَبَّنَا تَقَبَّلْ مِنَّآ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ﴿١٢٧﴾
volume_up share
وَإِذْ يَرْفَعُ = ഉയര്‍ത്തുന്ന (പൊക്കിയിരുന്ന)സന്ദര്‍ഭം إِبْرَاهِيمُ = ഇബ്‌റാഹീം الْقَوَاعِدَ = അടിത്തറകളെ, അസ്തിവാരം مِنَ الْبَيْتِ = (ആ) വീട്ടില്‍നിന്ന് وَإِسْمَاعِيلُ = ഇസ്മാഈലും رَبَّنَا = ഞങ്ങളുടെ റബ്ബേ تَقَبَّلْ = നീ സ്വീകരിക്കണേ مِنَّا = ഞങ്ങളില്‍ നിന്ന് إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെ السَّمِيعُ = കേള്‍ക്കുന്നവന്‍ الْعَلِيمُ = അറിയുന്നവന്‍
2:127(ആ) വീട്ടില്‍ നിന്നും (അതിന്‍റെ) അടിത്തറ ഇബ്‌റാഹീമും, ഇസ്മാഈലും (കെട്ടി) ഉയര്‍ത്തിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) (അവര്‍ഇങ്ങിനെ പ്രാര്‍ത്ഥിച്ചിരുന്നു) ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ നിന്ന് നീ (ഈ കര്‍മം) സ്വീകരിക്കേണമേ! നിശ്ചയമായും, നീ തന്നെയാണ്(എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമായുള്ളവന്‍.
رَبَّنَا وَٱجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَآ أُمَّةًۭ مُّسْلِمَةًۭ لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَآ ۖ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ﴿١٢٨﴾
volume_up share
رَبَّنَا = ഞങ്ങളുടെ റബ്ബേ وَاجْعَلْنَا = ഞങ്ങളെ നീ ആക്കുകയും വേണമേ مُسْلِمَيْنِ = കീഴൊതുങ്ങിയവര്‍ لَكَ = നിനക്ക് وَمِن ذُرِّيَّتِنَا = ഞങ്ങളുടെ സന്തതികളില്‍ നിന്നും أُمَّةً = ഒരു സമുദായത്തെ مُّسْلِمَةً = കീഴ്‌പെട്ട لَّكَ = നിനക്ക് وَأَرِنَا = ഞങ്ങള്‍ക്ക് കാട്ടിത്തരുകയും വേണമേ مَنَاسِكَنَا = ഞങ്ങളുടെ ആരാധനാ കര്‍മങ്ങളെ, ത്യാഗ കര്‍മങ്ങളെ, ബലികാര്യങ്ങളെ وَتُبْ عَلَيْنَا = ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും വേണമേ إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെയാണ് التَّوَّابُ = അധികം പശ്ചാത്താപംസ്വീകരിക്കുന്നവന്‍ الرَّحِيمُ = കരുണാനിധി
2:128ഞങ്ങളുടെ റബ്ബേ, ഞങ്ങളെ(രണ്ടാളെയും) നിനക്ക് കീഴൊതുങ്ങിയവരാക്കുകയും ചെയ്യേണമേ !ഞങ്ങളുടെ സന്തതികളില്‍ നിന്ന്നിനക്ക് കീഴ്‌പ്പെടുന്നതായ ഒരുസമുദായത്തെ (ഉണ്ടാക്കേണമേ!) ഞങ്ങള്‍ക്ക് ഞങ്ങളുടെ ആരാധനാകര്‍മങ്ങള്‍ (ത്യാഗ കര്‍മങ്ങള്‍) കാണിച്ചു തരുകയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ! നിശ്ചയമായും നീ തന്നെയാണ് (വളരെ) പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
رَبَّنَا وَٱبْعَثْ فِيهِمْ رَسُولًۭا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِكَ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ﴿١٢٩﴾
volume_up share
رَبَّنَا = ഞങ്ങളുടെ റബ്ബേ وَابْعَثْ = നീ നിയോഗിക്കുകയും വേണമേ فِيهِمْ = അവരില്‍ നിന്ന് رَسُولًا = ഒരു ദൂതനെ مِّنْهُمْ = അവരില്‍നിന്ന് يَتْلُو = ഓതിക്കൊടുക്കും عَلَيْهِمْ = അവര്‍ക്ക് آيَاتِكَ = നിന്‍റെ ആയത്തുകള്‍, ലക്ഷ്യങ്ങള്‍(വചനങ്ങള്‍) وَيُعَلِّمُهُمُ = അവര്‍ക്ക് പഠിപ്പിക്കുകയും ചെയ്യും الْكِتَابَ = വേദ(ഗ്രന്ഥം) وَالْحِكْمَةَ = വിജ്ഞാനവും തത്വവും وَيُزَكِّيهِمْ = അവരെ സംസ്‌കരിക്കും إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെ الْعَزِيزُ = പ്രതാപശാലി الْحَكِيمُ = അഗാധജ്ഞന്‍, യുക്തിമാന്‍
2:129ഞങ്ങളുടെ റബ്ബേ, അവരില്‍നിന്ന് (തന്നെ) ഒരു റസൂലിനെ നീ നിയോഗിക്കുകയും ചെയ്യേണമേ! (അതെ,) അവര്‍ക്ക് നിന്‍റെ ആയത്തു [ദൃഷ്ടാന്തം ]കള്‍ ഓതിക്കൊടുക്കുകയും, അവര്‍ക്ക് വേദഗ്രന്ഥവും, വിജ്ഞാനവും പഠിപ്പിക്കുകയും, അവരെ സംസ്‌ക്കരിക്കുകയും ചെയ്യുന്ന (ഒരു റസൂലിനെ). നിശ്ചയമായും, നീ തന്നെയാണ്പ്രതാപശാലിയും, അഗാധജ്ഞനുമായുളളവന്‍
തഫ്സീർ : 127-129
View   
وَمَن يَرْغَبُ عَن مِّلَّةِ إِبْرَٰهِـۧمَ إِلَّا مَن سَفِهَ نَفْسَهُۥ ۚ وَلَقَدِ ٱصْطَفَيْنَـٰهُ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ﴿١٣٠﴾
volume_up share
وَمَن = ആര്‍, ഏതൊരുത്തന്‍ يَرْغَبُ عَن = അതൃപ്തിപ്പെടും مِّلَّةِ إِبْرَاهِيمَ = ഇബ്‌റാഹീമിന്‍റെ മാര്‍ഗത്തോട് إِلَّا مَن = യാതൊരുവനല്ലാതെ سَفِهَ = അവന്‍ വിഡ്ഢിയാക്കി نَفْسَهُ = തന്നെത്തന്നെ وَلَقَدِ = തീര്‍ച്ചയായും ഉണ്ട് اصْطَفَيْنَاهُ = അദ്ദേഹത്തെ നാം തിരഞ്ഞെടുത്തു, തെളിയിച്ചെടുത്തു فِي الدُّنْيَا = ഇഹലോകത്തില്‍ وَإِنَّهُ = നിശ്ചയമായും അദ്ദേഹമാകട്ടെ فِي الْآخِرَةِ = പരലോകത്തില്‍ لَمِنَ الصَّالِحِينَ = സജ്ജനങ്ങളില്‍ പെട്ടവനാണ്
2:130ആരാണ് ഇബ്‌റാഹീമിന്‍റെ മാര്‍ഗത്തോട് അതൃപ്തി കാണിക്കുക - തന്നെത്തന്നെ ഭോഷനാക്കിയവനല്ലാതെ? ഇഹത്തില്‍ അദ്ദേഹത്തെ നാം (ശുദ്ധനായി ) തിരഞ്ഞെടുത്തിട്ടുണ്ട്: പരലോകത്തില്‍ അദ്ദേഹമാകട്ടെ, നിശ്ചയമായും സജ്ജനങ്ങളില്‍ പെട്ടവനുമാകുന്നു.
إِذْ قَالَ لَهُۥ رَبُّهُۥٓ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ ٱلْعَـٰلَمِينَ﴿١٣١﴾
volume_up share
إِذْ قَالَ لَهُ = അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ رَبُّهُ = അദ്ദേഹത്തിന്‍റെ രക്ഷിതാവ് أَسْلِمْ = നീ കീഴൊതുങ്ങുക, മുസ്‌ലിമാകുക قَالَ = അദ്ദേഹം പറഞ്ഞു أَسْلَمْتُ = ഞാന്‍ കീഴൊതുങ്ങിയിരിക്കുന്നു لِرَبِّ الْعَالَمِينَ = ലോകരക്ഷിതാവിന്
2:131അദ്ദേഹത്തോട് തന്‍റെ രക്ഷിതാവ് നീ കീഴൊതുങ്ങുക [മുസ്‌ലിമാകുക] എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ ലോക രക്ഷിതാവിന് കീഴൊതുങ്ങിയിരിക്കുന്നു.
وَوَصَّىٰ بِهَآ إِبْرَٰهِـۧمُ بَنِيهِ وَيَعْقُوبُ يَـٰبَنِىَّ إِنَّ ٱللَّهَ ٱصْطَفَىٰ لَكُمُ ٱلدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ﴿١٣٢﴾
volume_up share
وَوَصَّىٰ بِهَا = ഇതിനെപ്പറ്റി വസ്വിയ്യത്തും ചെയ്തു إِبْرَاهِيمُ = ഇബ്‌റാഹീം بَنِيهِ = തന്‍റെ മക്കളോട്, പുത്രന്മാരോട് وَيَعْقُوبُ = യഅ്ക്വൂബും يَا بَنِيَّ = എന്‍റെ മക്കളേ, പുത്രന്‍മാരേ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു اصْطَفَىٰ = തിരഞ്ഞെടുത്തു (തെളിയിച്ചെടുത്തു) തന്നിരിക്കുന്നു لَكُمُ = നിങ്ങള്‍ക്ക് الدِّينَ = മതത്തെ, നടപടി ക്രമത്തെ فَلَا تَمُوتُنَّ = അതിനാല്‍ തീര്‍ച്ചയായും നിങ്ങള്‍ മരണപ്പെടരുത് إِلَّا وَأَنتُم = നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ مُّسْلِمُونَ = കീഴൊതുങ്ങിയവര്‍ മുസ്‌ലിംകള്‍
2:132ഇതിനെപ്പററി ഇബ്‌റാഹീം തന്‍റെ മക്കളോട് വസ്വിയ്യത്തും ചെയ്തിരിക്കുന്നു: യഅ്ക്വൂബും തന്‍റെ മക്കളോട് (അതെ) എന്‍റെ മക്കളേ, നിശ്ചയമായും, അല്ലാഹു നിങ്ങള്‍ക്ക് മതത്തെ (ശുദ്ധമാക്കി) തിരഞ്ഞെടുത്തു തന്നിരിക്കുന്നു : ആകയാല്‍, നിങ്ങള്‍ കീഴൊതുങ്ങിയവരായി [മുസ്‌ലിംകളായി] ക്കൊണ്ടല്ലാതെ തീര്‍ച്ചയായും മരണപ്പെടരുത് എന്ന്.
തഫ്സീർ : 130-132
View   
أَمْ كُنتُمْ شُهَدَآءَ إِذْ حَضَرَ يَعْقُوبَ ٱلْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِنۢ بَعْدِى قَالُوا۟ نَعْبُدُ إِلَـٰهَكَ وَإِلَـٰهَ ءَابَآئِكَ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ إِلَـٰهًۭا وَٰحِدًۭا وَنَحْنُ لَهُۥ مُسْلِمُونَ﴿١٣٣﴾
volume_up share
أَمْ = അതല്ല, അതോ كُنتُمْ = നിങ്ങള്‍ ആയിരുന്നു(വോ) شُهَدَاءَ = സാക്ഷികള്‍, സന്നിഹിതര്‍ إِذْ حَضَرَ = ആസന്നമായ സന്ദര്‍ഭത്തില്‍ يَعْقُوبَ = യഅ്ക്വൂബിന് الْمَوْتُ = മരണം إِذْ قَالَ = അതായത് അദ്ദേഹം പറഞ്ഞപ്പോള്‍ لِبَنِيهِ = തന്റെ മക്കളോട്, പുത്രന്‍മാരോട് مَا تَعْبُدُونَ = നിങ്ങള്‍ എന്തിനെ (ഏതിനെ)ആരാധിക്കും مِن بَعْدِي = എന്റെ ശേഷം قَالُوا = അവര്‍ പറഞ്ഞു نَعْبُدُ = ഞങ്ങള്‍ ആരാധിക്കും إِلَٰهَكَ = നിങ്ങളുടെ ആരാധ്യനെ-ദൈവത്തെ وَإِلَٰهَ آبَائِكَ = നിങ്ങളുടെ പിതാക്കളുടെ ആരാധ്യനെയും إِبْرَاهِيمَ = അതായത് ഇബ്‌റാഹീമിന്‍റെ وَإِسْمَاعِيلَ = ഇസ്മായീലിന്റെയും وَإِسْحَاقَ = ഇസ്ഹാക്വിന്റെയും إِلَٰهًا وَاحِدًا = ഒരേ ഒരാരാധ്യനെ وَنَحْنُ لَهُ = ഞങ്ങളാകട്ടെ അവന് مُسْلِمُونَ = മുസ്‌ലിംകള്‍ (കീഴൊതുങ്ങിയവര്‍)ആകുന്നു (താനും)
2:133അതല്ല. യഅ്ക്വൂബിന് മരണം ആസന്നമായ അവസരത്തില്‍ നിങ്ങള്‍ (അവിടെ) സന്നിഹിതരായിരുന്നുവോ? അതായത്, അദ്ദേഹം തന്റെ മക്കളോട് നിങ്ങള്‍ എന്റെ ശേഷം എന്തിനെയാണ് ആരാധിക്കുക എന്ന് പറഞ്ഞപ്പോള്‍, അവര്‍ പറഞ്ഞു: "നിങ്ങളുടെ ആരാധ്യനും നിങ്ങളുടെ പിതാക്കളുടെ അഥവാ ഇബ്‌റാഹീമിന്റെയും ഇസ്മായീലിന്റെയും ഇസ്ഹാക്വിന്റെയും - ആരാധ്യനുമായുള്ളവനെ - (അതെ) ഒരേ ഒരു ആരാധ്യനെ - (ത്തന്നെ) ഞങ്ങള്‍ ആരാധിക്കും; ഞങ്ങള്‍ അവന് കീഴൊതുങ്ങിയവരും [മുസ്‌ലിംകളും] ആയിരിക്കും".
تِلْكَ أُمَّةٌۭ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْـَٔلُونَ عَمَّا كَانُوا۟ يَعْمَلُونَ﴿١٣٤﴾
volume_up share
تِلْكَ = അത് أُمَّةٌ = ഒരു സമുദായമത്രെ قَدْ خَلَتْ = അത് കഴിഞ്ഞുപോയി لَهَا = അതിനുണ്ട്, ഉണ്ടായിരിക്കും مَا كَسَبَتْ = അത് സമ്പാദിച്ചുവെച്ചത് , നേടിയത് وَلَكُم = നിങ്ങള്‍ക്കുമുണ്ട് مَّا كَسَبْتُمْ = നിങ്ങള്‍ സമ്പാദിച്ചുവെച്ചത് وَلَا تُسْأَلُونَ = നിങ്ങള്‍ ചോദിക്കപ്പെടുന്നതുമല്ല عَمَّا كَانُوا = അവര്‍ ആയിരുന്നതിനെപ്പറ്റി يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കും
2:134അതൊരു സമുദായം - അതു (കാലം) കഴിഞ്ഞുപോയി! അത് സമ്പാദിച്ചുവെച്ചത് അതിനുണ്ടായിരിക്കും; നിങ്ങള്‍ സമ്പാദിച്ചുവെച്ചത് നിങ്ങള്‍ക്കുമുണ്ടായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളോട് ചോദിക്കപ്പെടുന്നതുമല്ല.
തഫ്സീർ : 133-134
View   
وَقَالُوا۟ كُونُوا۟ هُودًا أَوْ نَصَـٰرَىٰ تَهْتَدُوا۟ ۗ قُلْ بَلْ مِلَّةَ إِبْرَٰهِـۧمَ حَنِيفًۭا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ﴿١٣٥﴾
volume_up share
وَقَالُوا = അവര്‍ പറയുന്നു, പറയുകയും ചെയ്തു كُونُوا = നിങ്ങള്‍ ആകുവിന്‍ هُودًا = ജൂതന്‍മാര്‍ أَوْ نَصَارَىٰ = അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍ تَهْتَدُوا = (എന്നാല്‍) നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കും قُلْ = നീ പറയുക بَلْ = പക്ഷേ مِلَّةَ إِبْرَاهِيمَ = ഇബ്‌റാഹീമിന്‍റെ മാര്‍ഗം , മതം, നടപടി حَنِيفًا = ഋജുമാനസനായിക്കൊണ്ട്, ശുദ്ധ ഹൃദയനായിക്കൊണ്ടുള്ള وَمَا كَانَ = അദ്ദേഹം ആയിരുന്നിട്ടുമില്ല مِنَ الْمُشْرِكِينَ = മുശ്‌രിക്കുകളില്‍ പെട്ട(വന്‍)
2:135അവര്‍ [വേദക്കാര്‍] പറയുന്നു: നിങ്ങള്‍ യഹൂദികളോ നസ്‌റാനി [ക്രിസ്ത്യാനി]കളോ ആയിക്കൊള്ളുവിന്‍, എന്നാല്‍ നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കും. പറയുക (അതല്ല) പക്ഷെ ഋജുമനസ്‌കനായിരുന്ന ഇബ്‌റാഹീമിന്‍റെ മാര്‍ഗം [അതാണ് ഞങ്ങള്‍ പിന്‍പറ്റുക] അദ്ദേഹം "മുശ്‌രിക്കു" [ബഹുദൈവ വിശ്വാസി]കളില്‍ പെട്ടവനായിരുന്നതുമില്ല.
തഫ്സീർ : 135-135
View   
قُولُوٓا۟ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ إِلَىٰٓ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَمَآ أُوتِىَ ٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍۢ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ﴿١٣٦﴾
volume_up share
قُولُوٓاْ= നിങ്ങള്‍ പറയുവിന്‍ آمَنَّا = ഞങ്ങള്‍ വിശ്വസിച്ചു بِاللَّهِ = അല്ലാഹുവില്‍ وَمَا أُنزِلَ = അവതരിപ്പിക്കപ്പെട്ടതിലും إِلَيْنَا = ഞങ്ങള്‍ക്ക് وَمَا أُنزِلَ = ഇറക്കപ്പെട്ടതിലും إِلَىٰ إِبْرَاهِيمَ = ഇബ്‌റാഹീമിന് وَإِسْمَاعِيلَ = ഇസ്മാഈലിനും وَإِسْحَاقَ = ഇസ്ഹാക്വിനും وَيَعْقُوبَ = യഅ്ക്വൂബിനും وَالْأَسْبَاطِ = സന്തതി(കുലം)കള്‍ക്കും പൗത്രന്‍മാര്‍ക്കും وَمَا أُوتِيَ = കൊടുക്കപ്പെട്ടതിലും مُوسَىٰ وَعِيسَىٰ = മൂസാക്കും ഈസാക്കും وَمَا أُوتِيَ = കൊടുക്കപ്പെട്ടതിലും النَّبِيُّونَ = പ്രവാചകന്മാര്‍ക്ക് مِن رَّبِّهِمْ = അവരുടെ റബ്ബിങ്കല്‍ നിന്ന് لَا نُفَرِّقُ = ഞങ്ങള്‍ വ്യത്യാസം വരുത്തുകയില്ല, വേര്‍പിരിക്കുന്നതല്ല بَيْنَ أَحَدٍ = ഒരാള്‍ക്കിടയിലും مِّنْهُمْ = അവരില്‍ നിന്ന് وَنَحْنُ = ഞങ്ങളാവട്ടെ لَهُ = അവന് مُسْلِمُونَ = കീഴൊതുങ്ങിയവര്‍(മുസ്‌ലിംകള്‍)ആകുന്നു
2:136(സത്യവിശ്വാസികളേ) നിങ്ങള്‍ പറയുവിന്‍: ഞങ്ങള്‍ അല്ലാഹുവിലും, ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും, ഇബ്‌റാഹീമിനും, ഇസ്മാഈലിനും, ഇസ്ഹാക്വിനും, യഅ്ക്വൂബിനും (അദ്ദേഹത്തിന്‍റെ) സന്തതികള്‍ക്കും അവതരിപ്പിക്കപ്പെട്ടതിലും, മൂസാക്കും, ഈസാക്കും നല്‍കപ്പെട്ടതിലും, പ്രവാചകന്‍മാര്‍ക്ക് തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും (എല്ലാം) വിശ്വസിച്ചിരിക്കുന്നു. അവരില്‍ നിന്ന്‍ ഒരാള്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം വരുത്തുന്നില്ല. ഞങ്ങള്‍ അവന് [അല്ലാഹുവിന് ] കീഴൊതുങ്ങിയവരും [മുസ്‌ലിംകളും] ആകുന്നു.
فَإِنْ ءَامَنُوا۟ بِمِثْلِ مَآ ءَامَنتُم بِهِۦ فَقَدِ ٱهْتَدَوا۟ ۖ وَّإِن تَوَلَّوْا۟ فَإِنَّمَا هُمْ فِى شِقَاقٍۢ ۖ فَسَيَكْفِيكَهُمُ ٱللَّهُ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ﴿١٣٧﴾
volume_up share
فَإِنْ آمَنُوا = എന്നിട്ട് അവര്‍ വിശ്വസിച്ചെങ്കില്‍ بِمِثْلِ مَا = യാതൊന്നുപോലെയുള്ളതില്‍ آمَنتُم بِهِ = നിങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു فَقَدِ = എന്നാല്‍ തീര്‍ച്ചയായും اهْتَدَوا = അവര്‍ സന്മാര്‍ഗം പ്രാപിച്ചു وَّإِن تَوَلَّوْا = അവര്‍ തിരിഞ്ഞുകളഞ്ഞുവെങ്കില്‍ فَإِنَّمَا هُمْ = എന്നാല്‍ നിശ്ചയമായും അവര്‍ فِي شِقَاقٍ = കക്ഷിപിരിവില്‍ (കക്ഷിത്തത്തില്‍) തന്നെ فَسَيَكْفِيكَهُمُ = എന്നാല്‍ വഴിയെ അവന്‍ അവരെ നിനക്ക് തടുത്തുതരും, അവരോട് നിനക്ക് മതിയായേക്കും اللَّهُ = അല്ലാഹു وَهُوَ = അവന്‍, അവന്‍ തന്നെ السَّمِيعُ = കേള്‍ക്കുന്നവന്‍ الْعَلِيمُ = അറിയുന്നവന്‍
2:137എന്നിട്ട്, നിങ്ങള്‍ ഏതൊന്നില്‍ വിശ്വസിച്ചിരിക്കുന്നുവോ അപ്രകാരമുള്ളതില്‍ അവരും വിശ്വസിച്ചുവെങ്കില്‍ അവര്‍ സന്‍മാര്‍ഗം പ്രാപിച്ചു കഴിഞ്ഞു. അവര്‍ തിരിഞ്ഞുകളയുകയാണെങ്കിലോ, നിശ്ചയമായും അവര്‍ കക്ഷി പിരിവില്‍ തന്നെയാകുന്നു. എന്നാല്‍, അവരെ (നേരിടുവാന്‍) നിനക്ക് അല്ലാഹു മതിയാകും. അവന്‍ ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
صِبْغَةَ ٱللَّهِ ۖ وَمَنْ أَحْسَنُ مِنَ ٱللَّهِ صِبْغَةًۭ ۖ وَنَحْنُ لَهُۥ عَـٰبِدُونَ﴿١٣٨﴾
volume_up share
صِبْغَةَ = വര്‍ണ്ണം നല്‍കല്‍, ചായംകൊടുക്കല്‍ اللَّهِ = അല്ലാഹുവിന്‍റെ وَمَنْ = ആരാണ് , ആരുണ്ട് أَحْسَنُ = അധികം നല്ലവന്‍ مِنَ اللَّهِ = അല്ലാഹുവിനെക്കാള്‍ صِبْغَةً = വര്‍ണം നല്‍കലില്‍, ചായംകൊടുക്കലില്‍ وَنَحْنُ = ഞങ്ങളാവട്ടെ لَهُ = അവന് عَابِدُونَ = ആരാധിക്കുന്നവരാകുന്നു
2:138(അതെ) അല്ലാഹുവിന്‍റെ വര്‍ണ്ണം നല്‍കല്‍! [അതത്രെ ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്]. ആരാണ്, വര്‍ണം നല്‍കുന്നതില്‍ അല്ലാഹു വിനെക്കാള്‍ നല്ലവന്‍?! ഞങ്ങള്‍ അവന് തന്നെ ആരാധന ചെയ്യുന്നവരുമാകുന്നു.
തഫ്സീർ : 136-138
View   
قُلْ أَتُحَآجُّونَنَا فِى ٱللَّهِ وَهُوَ رَبُّنَا وَرَبُّكُمْ وَلَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ وَنَحْنُ لَهُۥ مُخْلِصُونَ﴿١٣٩﴾
volume_up share
قُلْ = നീ പറയുക أَتُحَاجُّونَنَا = നിങ്ങള്‍ ഞങ്ങളോട് ന്യായവാദം (തര്‍ക്കം)നടത്തുകയോ فِي اللَّهِ = അല്ലാഹുവി(ന്‍റെ കാര്യത്തി)ല്‍ وَهُوَ رَبُّنَا = അവന്‍ ഞങ്ങളുടെ റബ്ബാണ് وَرَبُّكُمْ = നിങ്ങളുടെ റബ്ബുമാണ്, നിങ്ങളുടെയും റബ്ബാണ് وَلَنَا = ഞങ്ങള്‍ക്കായിരിക്കും, ഞങ്ങള്‍ക്കുണ്ടായിരിക്കും أَعْمَالُنَا = ഞങ്ങളുടെ കര്‍മങ്ങള്‍ وَلَكُمْ = നിങ്ങള്‍ക്കുണ്ടായിരിക്കും أَعْمَالُكُمْ = നിങ്ങളുടെ കര്‍മങ്ങള്‍ وَنَحْنُ = ഞങ്ങളാവട്ടെ لَهُ = അവന് مُخْلِصُونَ = നിഷ്‌കളങ്കരാകുന്നു
2:139നീ പറയുക: അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് ന്യായവാദം നടത്തുകയോ? അവനാകട്ടെ, ഞങ്ങളുടെ റബ്ബും, നിങ്ങളുടെ റബ്ബുമാണ്താനും. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങളം, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളുമാണുള്ളതും. ഞങ്ങള്‍ അവനോട് നിഷ്‌കളങ്കന്‍മാരുമത്രെ.
أَمْ تَقُولُونَ إِنَّ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطَ كَانُوا۟ هُودًا أَوْ نَصَـٰرَىٰ ۗ قُلْ ءَأَنتُمْ أَعْلَمُ أَمِ ٱللَّهُ ۗ وَمَنْ أَظْلَمُ مِمَّن كَتَمَ شَهَـٰدَةً عِندَهُۥ مِنَ ٱللَّهِ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ﴿١٤٠﴾
volume_up share
أَمْ تَقُولُونَ = അതല്ല നിങ്ങള്‍ പറയുന്നുവോ إِنَّ إِبْرَاهِيمَ = നിശ്ചയമായും ഇബ്‌റാഹീം وَإِسْمَاعِيلَ = ഇസ്മാഈലും وَإِسْحَاقَ = ഇസ്ഹാക്വും وَيَعْقُوبَ = യഅ്ഖൂബും وَالْأَسْبَاطَ = (യഅ്ക്വൂബ്)സന്തതികളും كَانُوا = അവരായിരുന്നു(എന്ന്) هُودًا = ജൂതന്‍മാര്‍ أَوْ نَصَارَىٰ = അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍ قُلْ = നീ പറയുക أَأَنتُمْ = നിങ്ങളോ أَعْلَمُ = അധികം അറിയുന്നവര്‍ أَمِ اللَّهُ = അതോ അല്ലാഹുവോ وَمَنْ = ആരാണ് أَظْلَمُ = അധികം അക്രമി مِمَّن كَتَمَ = മറച്ചുവെച്ചവനെക്കാള്‍ شَهَادَةً = ഒരു സാക്ഷ്യം, വല്ല സാക്ഷ്യത്തെയും عِندَهُ = തന്‍റെ പക്കലുള്ള مِنَ اللَّهِ = അല്ലാഹുവില്‍ നിന്ന് وَمَا اللَّهُ = അല്ലാഹു അല്ലതാനും بِغَافِلٍ = അശ്രദ്ധനേ عَمَّا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
2:140അതല്ല, നിങ്ങള്‍ പറയുന്നുവോ: നിശ്ചയമായും ഇബ്‌റാഹീമും, ഇസ്മാഈലും, ഇസ്ഹാഖും, യഅ്ഖൂബും സന്തതികളും, യഹൂദികളോ, അല്ലെങ്കില്‍ നസ്‌റാനി [ക്രിസ്ത്യാനികളോ] ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത് ?! നീ പറയുക: "നിങ്ങളാണോ ഏറ്റവും അറിയുന്നവര്‍, അതല്ല അല്ലാഹുവോ?! അല്ലാഹുവിങ്കല്‍ നിന്ന് (സിദ്ധിച്ചതായി) തന്‍റെ പക്കലുള്ള വല്ല സാക്ഷ്യത്തെയും, മറച്ചു വെച്ചവനെക്കാള്‍ അധികം അക്രമി ആരുണ്ട്? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനൊന്നുമല്ല."
തഫ്സീർ : 139-140
View   
تِلْكَ أُمَّةٌۭ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْـَٔلُونَ عَمَّا كَانُوا۟ يَعْمَلُونَ﴿١٤١﴾
volume_up share
تِلْكَ = അത് أُمَّةٌ = ഒരു സമുദായം قَدْ خَلَتْ = അത് കഴിഞ്ഞുപോയി لَهَا = അതിനുണ്ടായിരിക്കും مَا كَسَبَتْ = അതു സമ്പാദിച്ചത് وَلَكُم = നിങ്ങള്‍ക്കുണ്ടായിരിക്കും مَّا كَسَبْتُمْ = നിങ്ങള്‍ സമ്പാദിച്ചത് وَلَا تُسْأَلُونَ = നിങ്ങള്‍ ചോദിക്കപ്പെടുന്നതല്ല عَمَّا كَانُوا = അവര്‍ ആയിരുന്നതിനെപ്പറ്റി يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കും
2:141അതൊരു സമുദായം - അത് (കാലം) കഴിഞ്ഞുപോയി അത് സമ്പാദിച്ചുവെച്ചത് അതിനുണ്ടായിരിക്കും. നിങ്ങള്‍ സമ്പാദിച്ചുവെച്ചത് നിങ്ങള്‍ക്കുമുണ്ടായിരിക്കും;. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചോദിക്കപ്പെടുന്നതുമല്ല.
തഫ്സീർ : 141-141
View   
سَيَقُولُ ٱلسُّفَهَآءُ مِنَ ٱلنَّاسِ مَا وَلَّىٰهُمْ عَن قِبْلَتِهِمُ ٱلَّتِى كَانُوا۟ عَلَيْهَا ۚ قُل لِّلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ ۚ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿١٤٢﴾
volume_up share
سَيَقُولُ = പറഞ്ഞേക്കും, വഴിയെ പറയും السُّفَهَاءُ = ഭോഷന്മാര്‍ مِنَ النَّاسِ = മനുഷ്യരില്‍ നിന്ന് مَا وَلَّاهُمْ = അവരെ തിരിച്ചതെന്താണ് عَن قِبْلَتِهِمُ = അവരുടെ ക്വിബ്‌ലഃയില്‍ നിന്ന് الَّتِي كَانُوا = അവര്‍ ആയിരുന്നതായ عَلَيْهَا = അതില്‍ (നിലകൊള്ളുന്നവര്‍) قُل = നീ പറയുക لِّلَّهِ = അല്ലാഹുവിന്റേതാണ് الْمَشْرِقُ = ഉദയസ്ഥാനം وَالْمَغْرِبُ = അസ്തമയസ്ഥാനവും يَهْدِي = അവന്‍ വഴിചേര്‍ക്കുന്നു, മാര്‍ഗദര്‍ശനം നല്‍കുന്നു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ إِلَىٰ صِرَاطٍ = പാതയിലേക്ക് مُّسْتَقِيمٍ = നേരെയുള്ള, ചൊവ്വായ
2:142മനുഷ്യരില്‍ നിന്നുള്ള ഭോഷന്മാര്‍ (അടുത്ത ഭാവിയില്‍) പറയും: "ഇവര്‍ (ഇതേവരെ) യാതൊരു ക്വിബ്‌ലഃയില്‍ (നിലകൊള്ളുന്നവര്‍) ആയിരുന്നുവോ അതില്‍ നിന്ന് ഇവരെ തിരിച്ചുവിട്ടതെന്താണ്?" പറയുക: അല്ലാഹുവിന്‍റെതാണ് ഉദയസ്ഥാനവും, അസ്തമയ സ്ഥാനവും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരേയുള്ള [ചൊവ്വായ] പാതയിലേക്ക് വഴി ചേര്‍ക്കുന്നതാണ്.
തഫ്സീർ : 142-142
View   
وَكَذَٰلِكَ جَعَلْنَـٰكُمْ أُمَّةًۭ وَسَطًۭا لِّتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيْكُمْ شَهِيدًۭا ۗ وَمَا جَعَلْنَا ٱلْقِبْلَةَ ٱلَّتِى كُنتَ عَلَيْهَآ إِلَّا لِنَعْلَمَ مَن يَتَّبِعُ ٱلرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِ ۚ وَإِن كَانَتْ لَكَبِيرَةً إِلَّا عَلَى ٱلَّذِينَ هَدَى ٱللَّهُ ۗ وَمَا كَانَ ٱللَّهُ لِيُضِيعَ إِيمَـٰنَكُمْ ۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌۭ رَّحِيمٌۭ﴿١٤٣﴾
volume_up share
وَكَذَٰلِكَ = അപ്രകാരം جَعَلْنَاكُمْ = നിങ്ങളെ നാം ആക്കി أُمَّةً = ഒരു സമുദായം وَسَطًا = മദ്ധ്യമ, മദ്ധ്യനിലയിലുള്ള (ഉത്തമ) لِّتَكُونُوا = നിങ്ങളായിരിക്കുവാന്‍ വേണ്ടി شُهَدَاءَ = സാക്ഷികള്‍ عَلَى النَّاسِ = മനുഷ്യര്‍ക്ക്, മനുഷ്യരുടെമേല്‍ وَيَكُونَ الرَّسُولُ = റസൂല്‍ ആയിരിക്കുവാനും عَلَيْكُمْ = നിങ്ങള്‍ക്ക്, നിങ്ങളുടെ മേല്‍ شَهِيدًا = സാക്ഷി وَمَا جَعَلْنَا = നാം ആക്കി (ഏര്‍പ്പെടുത്തി)യിട്ടില്ല الْقِبْلَةَ الَّتِي = യാതൊരു ക്വിബ്‌ലഃയെ كُنتَ = നീ ആയിരുന്നു عَلَيْهَا = അതില്‍ إِلَّا لِنَعْلَمَ = നാം (നമുക്ക്) അറിയുവാനല്ലാതെ مَن يَتَّبِعُ = ആര്‍ പിന്‍പറ്റുമെന്ന് , പിന്‍പറ്റുന്നതാരെന്ന് الرَّسُولَ = റസൂലിനെ مِمَّن يَنقَلِبُ = മറിഞ്ഞു(തിരിഞ്ഞു മടങ്ങി )പോകുന്നവരില്‍ നിന്ന് عَلَىٰ عَقِبَيْهِ = തന്‍റെ കുതി(മടമ്പ്)കാലുകളില്‍ وَإِن كَانَتْ = അത് ആയിരിക്കുന്നു لَكَبِيرَةً = ഒരു വലിയ കാര്യം തന്നെ إِلَّا = ഒഴികെ عَلَى الَّذِينَ = യാതൊരുവരുടെ മേല്‍ هَدَى اللَّهُ = അല്ലാഹു നേര്‍മാര്‍ഗത്തിലാക്കി وَمَا كَانَ اللَّهُ = അല്ലാഹു (തയ്യാര്‍)ഇല്ല. അല്ലാഹു (ഉദ്ദേശിക്കുന്നവന്‍) അല്ല لِيُضِيعَ = വിഫലമാക്കുന്നതിന് إِيمَانَكُمْ = നിങ്ങളുടെ വിശ്വാസത്തെ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു بِالنَّاسِ = മനുഷ്യരോട് لَرَءُوفٌ = ദയയുള്ളവന്‍തന്നെ رَّحِيمٌ = കാരുണ്യമുള്ളവനും
2:143അപ്രകാരം, നാം നിങ്ങളെ ഒരു മദ്ധ്യമ (അഥവാ ഉത്തമ) സമുദായമാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ മനുഷ്യരുടെ മേല്‍ സാക്ഷ്യം വഹിക്കുന്നവരായിരിക്കുവാനും, നിങ്ങളുടെ മേല്‍ റസൂല്‍ സാക്ഷ്യം വഹിക്കുന്നവനായിരിക്കുവാനും വേണ്ടി(യത്രെ അത്). നീ (ഇതേവരെ) യാതൊരു ക്വിബ്‌ലഃയില്‍ (നിലകൊള്ളുന്നവന്‍) ആയിരുന്നുവോ അതിനെ നാം ഏര്‍പ്പെടുത്തിയിട്ടില്ല, (വന്നപാടെ) മടമ്പുകളില്‍ തിരിഞ്ഞു (മടങ്ങി) പോകുന്നവരില്‍ നിന്ന് റസൂലിനെ പിന്‍പറ്റുന്നവരെ നമുക്ക് (വേര്‍തിരിച്ചു) അറിയുവാന്‍ വേണ്ടിയല്ലാതെ. അല്ലാഹു നേര്‍മാര്‍ഗത്തിലാക്കിയവര്‍ക്കൊഴികെ അത് ഒരു വലിയ കാര്യം തന്നെയാകുന്നു. നിങ്ങളുടെ സത്യവിശ്വാസം പാഴാക്കിക്കളയുവാന്‍ അല്ലാഹു (വിന് ഉദ്ദേശ്യം) ഇല്ല. നിശ്ചയമായും അല്ലാഹു മനുഷ്യരോട് ദയാലുവും കരുണാനിധിയും തന്നെ.
തഫ്സീർ : 143-143
View   
قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِى ٱلسَّمَآءِ ۖ فَلَنُوَلِّيَنَّكَ قِبْلَةًۭ تَرْضَىٰهَا ۚ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥ ۗ وَإِنَّ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ لَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا يَعْمَلُونَ﴿١٤٤﴾
volume_up share
قَدْ نَرَىٰ = നാം കാണുന്നുണ്ട് تَقَلُّبَ = തിരിഞ്ഞു (മറിഞ്ഞു)കൊണ്ടിരിക്കുന്നത് وَجْهِكَ = നിന്‍റെ മുഖം فِي السَّمَاءِ = ആകാശത്തില്‍ فَلَنُوَلِّيَنَّكَ = അതിനാല്‍(എന്നാല്‍)നാം നിശ്ചയമായും നിന്നെ തിരിച്ചുതരാം, തിരിക്കുന്നു قِبْلَةً = ഒരു ക്വിബ്‌ലഃ(യിലേ)ക്ക്, അഭിമുഖകേന്ദ്രത്തിന് تَرْضَاهَا = അതിനെ നീ തൃപ്തിപ്പെടുന്നു فَوَلِّ = എനി(അതിനാല്‍)നീ തിരിക്കുക وَجْهَكَ = നിന്‍റെ മുഖം شَطْرَ = നേരെ ഭാഗത്തേക്ക് الْمَسْجِدِ الْحَرَامِ = മസ്ജിദുല്‍ ഹറാമിന്‍റെ, പവിത്രമായ പള്ളിയുടെ وَحَيْثُ مَا كُنتُمْ = നിങ്ങള്‍ എവിടെയായാലും, ആകുന്നിടത്ത് വെച്ച് فَوَلُّوا = നിങ്ങള്‍ തിരിക്കുവിന്‍ وُجُوهَكُمْ = നിങ്ങളുടെ മുഖങ്ങളെ شَطْرَهُ = അതിന്‍റെ നേരെ وَإِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ أُوتُوا الْكِتَابَ = അവര്‍ക്ക് ഗ്രന്ഥം നല്‍കപ്പെട്ടിരിക്കുന്നു لَيَعْلَمُونَ = അവര്‍ അറിയുകതന്നെ ചെയ്യും أَنَّهُ = അതാണെന്ന് الْحَقُّ = യഥാര്‍ത്ഥം, ന്യായമായത് مِن رَّبِّهِمْ = തങ്ങളുടെ റബ്ബില്‍ നിന്ന് وَمَا اللَّهُ = അല്ലാഹു അല്ലതാനും بِغَافِلٍ = അശ്രദ്ധനേ عَمَّا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
2:144(നബിയേ), നിന്‍റെ മുഖം ആകാശത്തില്‍ (നോട്ടമിട്ടു) തിരിഞ്ഞു കൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നീ തൃപ്തിപ്പെടുന്നതായ ഒരു ക്വിബ്‌ലഃ(യിലേ)ക്ക് നാം നിന്നെ നിശ്ചയമായും തിരിച്ചു തരാം. എനി, നിന്‍റെ മുഖത്തെ "മസ്ജിദുല്‍ ഹറാമി"ന്‍റെ നേര്‍ക്ക് നീ തിരിച്ചു കൊള്ളുക. നിങ്ങള്‍ എവിടെയായാലും നിങ്ങളുടെ മുഖങ്ങളെ അതിന്‍റെ നേര്‍ക്ക് തിരിച്ചുകൊള്ളുവിന്‍. നിശ്ചയമായും വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് അറിയാം. അത് അവരുടെ റബ്ബിങ്കല്‍ നിന്നുള്ള യാഥാര്‍ത്ഥ്യമാകുന്നുവെന്ന്. അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനൊന്നുമല്ല.
തഫ്സീർ : 144-144
View   
وَلَئِنْ أَتَيْتَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ بِكُلِّ ءَايَةٍۢ مَّا تَبِعُوا۟ قِبْلَتَكَ ۚ وَمَآ أَنتَ بِتَابِعٍۢ قِبْلَتَهُمْ ۚ وَمَا بَعْضُهُم بِتَابِعٍۢ قِبْلَةَ بَعْضٍۢ ۚ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم مِّنۢ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ ۙ إِنَّكَ إِذًۭا لَّمِنَ ٱلظَّـٰلِمِينَ﴿١٤٥﴾
volume_up share
وَلَئِنْ = എങ്കില്‍തന്നെയും أَتَيْتَ = നീ ചെന്നു الَّذِينَ = യാതൊരുവരുടെ അടുക്കല്‍ أُوتُوا الْكِتَابَ = അവര്‍ക്ക് ഗ്രന്ഥം നല്‍കപ്പെട്ടു بِكُلِّ آيَةٍ = എല്ലാ ദൃഷ്ടാന്തവുംകൊണ്ട് مَّا تَبِعُوا = അവര്‍ പിന്‍തുടരുന്നതല്ല قِبْلَتَكَ = നിന്‍റെ ക്വിബ്‌ലഃയെ وَمَا أَنتَ = നീ അല്ലതാനും بِتَابِعٍ = പിന്‍തുടരുന്നവന്‍ قِبْلَتَهُمْ = അവരുടെ ക്വിബ്‌ലഃയെ وَمَا بَعْضُهُم = അവരില്‍ ചിലരുമല്ല بِتَابِعٍ = പിന്‍തുടരുന്നവര്‍ قِبْلَةَ بَعْضٍ = ചിലരുടെ ക്വിബ്‌ലഃയെ وَلَئِنِ اتَّبَعْتَ = നീ പിന്‍പറ്റിയെങ്കില്‍ أَهْوَاءَهُم = അവരുടെ ഇച്ഛകളെ, തന്നിഷ്ടങ്ങളെ مِّن بَعْدِ = ശേഷം, ശേഷമായി مَا جَاءَكَ = നിനക്ക് വന്നതിന്‍റെ مِنَ الْعِلْمِ = ജ്ഞാനത്തില്‍ നിന്ന് إِنَّكَ إِذًا = നിശ്ചയമായും അപ്പോള്‍ നീ لَّمِنَ الظَّالِمِينَ = അക്രമികളില്‍പെട്ട(വന്‍)തന്നെ
2:145വേദഗ്രന്ഥം നല്‍കപ്പെട്ടവരുടെ അടുക്കല്‍ എല്ലാ (വിധ) ദൃഷ്ടാന്തവുമായി നീ ചെന്നുവെങ്കില്‍ തന്നെയും അവര്‍ നിന്‍റെ ക്വിബ്‌ലഃയെ പിന്തുടരുകയില്ല. നീ അവരുടെ ക്വിബ്‌ലഃയെ പിന്തുടരുന്നവനുമല്ല. അവരില്‍ ചിലര്‍ , ചിലരുടെ ക്വിബ്‌ലഃയെ പിന്‍തുടരുന്നവരുമല്ല. അറിവില്‍ നിന്നും നിനക്ക് വന്നുകിട്ടയതിനു ശേഷം, നീ (എങ്ങാനും) അവരുടെ ഇച്ഛകളെ പിന്‍പറ്റിയെങ്കില്‍, നിശ്ചയമായും അപ്പോള്‍ നീ അക്രമികളില്‍ പെട്ടവന്‍ തന്നെയായിരിക്കും.
ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمْ ۖ وَإِنَّ فَرِيقًۭا مِّنْهُمْ لَيَكْتُمُونَ ٱلْحَقَّ وَهُمْ يَعْلَمُونَ﴿١٤٦﴾
volume_up share
الَّذِينَ = യാതൊരുകൂട്ടര്‍ آتَيْنَاهُمُ = അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു الْكِتَابَ = (വേദ)ഗ്രന്ഥം يَعْرِفُونَهُ = അദ്ദേഹത്തെ അവര്‍ അറിയും, അതിനെ(പരിചയപ്പെട്ട്) അറിയും كَمَا يَعْرِفُونَ = അവര്‍ അറിയുന്നത് പോലെ أَبْنَاءَهُمْ = അവരുടെ പുത്രന്‍മാരെ(മക്കളെ) وَإِنَّ فَرِيقًا = നിശ്ചയമായും ഒരു വിഭാഗം مِّنْهُمْ = അവരില്‍ നിന്നുള്ള لَيَكْتُمُونَ = അവര്‍ ഒളിച്ചു(മറച്ചു, മൂടി)വെക്കുകതന്നെ ചെയ്യുന്നു الْحَقَّ = യഥാര്‍ത്ഥം, സത്യം, ന്യായം وَهُمْ = അവരാകട്ടെ يَعْلَمُونَ = അറിയുന്നുതാനും
2:146നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍, തങ്ങളുടെ മക്കളെ അറിയുന്നത്‌പോലെ അദ്ദേഹത്തെ അറിയുന്നതാണ്. നിശ്ചയമായും, അവരില്‍ നിന്ന് ഒരു വിഭാഗം അവര്‍ അറിഞ്ഞുംകൊണ്ട് (തന്നെ) യഥാര്‍ത്ഥം ഒളിച്ചു വെക്കുന്നു.
ٱلْحَقُّ مِن رَّبِّكَ ۖ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ﴿١٤٧﴾
volume_up share
الْحَقُّ യഥാര്‍ത്ഥം, സത്യം مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നാകുന്നു فَلَا تَكُونَنَّ ആകയാല്‍ തീര്‍ച്ചയായും നീ ആയിത്തീരരുത് مِنَ الْمُمْتَرِينَ സന്ദേഹപ്പെടുന്നവരില്‍, സംശയാലുക്കളില്‍ (പെട്ടവന്‍)
2:147യഥാര്‍ത്ഥം നിന്‍റെ റബ്ബിങ്കല്‍നിന്നത്രെ (ലഭിക്കുന്നത്). അതിനാല്‍ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തില്‍ തീര്‍ച്ചയായും നീ ആയിത്തീരരുത്.
തഫ്സീർ : 145-147
View   
وَلِكُلٍّۢ وِجْهَةٌ هُوَ مُوَلِّيهَا ۖ فَٱسْتَبِقُوا۟ ٱلْخَيْرَٰتِ ۚ أَيْنَ مَا تَكُونُوا۟ يَأْتِ بِكُمُ ٱللَّهُ جَمِيعًا ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿١٤٨﴾
volume_up share
وَلِكُلٍّ = എല്ലാവര്‍ക്കും(ഓരോവിഭാഗത്തിനും) ഉണ്ട് وِجْهَةٌ = ഒരു അഭിമുഖ സ്ഥാനം, ലക്ഷ്യം هُوَ = അവന്‍, അത് مُوَلِّيهَا = അതിന് (അതിലേക്ക് ) തിരിക്കുന്നതായിരിക്കും فَاسْتَبِقُوا = ആകയാല്‍ നിങ്ങള്‍ മുന്നേറുവിന്‍, മുന്‍കടക്കുവിന്‍, ശ്രമിക്കുവിന്‍, (വാശിയോടെ)മുമ്പോട്ട് പോകുക الْخَيْرَاتِ = നല്ല കാര്യങ്ങള്‍ക്ക്, ഉത്തമങ്ങളിലേക്ക് أَيْنَ مَا = എവിടെത്തന്നെ تَكُونُوا = നിങ്ങള്‍ ആയിരുന്നാലും يَأْتِ بِكُمُ = നിങ്ങളെകൊണ്ടുവരും اللَّهُ = അല്ലാഹു جَمِيعًا = മുഴുവനും, എല്ലാം إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും കഴിവുളളവനാണ് = قَدِيرٌ
2:148എല്ലാവര്‍ക്കും [ഓരോ വിഭാഗത്തിനും] ഉണ്ട് ഒരു അഭിമുഖ സ്ഥാനം; അത് [ഓരോ വിഭാഗവും] അതിന് നേരെ (മുഖം) തിരിക്കുന്നതായിരിക്കും. അതിനാല്‍, നിങ്ങള്‍ ഉത്തമ(കാര്യ)ങ്ങളിലേക്ക് മുന്നോട്ട് വരുവിന്‍. നിങ്ങള്‍ എവിടെ (തന്നെ) ആയിരുന്നാലും അല്ലാഹു നിങ്ങളെ മുഴുവനും കൊണ്ടുവരുന്നതാണ്. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
തഫ്സീർ : 148-148
View   
وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۖ وَإِنَّهُۥ لَلْحَقُّ مِن رَّبِّكَ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ﴿١٤٩﴾
volume_up share
وَمِنْ حَيْثُ = ഇടത്തില്‍ നിന്ന്, ഇടത്തില്‍ വെച്ച് خَرَجْتَ = നീ പുറത്ത് പോയി, പുറപ്പെട്ടു فَوَلِّ = നീ തിരിക്കുക وَجْهَكَ = നിന്‍റെ മുഖം شَطْرَ = നേരെ, ഭാഗത്തിന് الْمَسْجِدِ الْحَرَامِ = മസ്ജിദുല്‍ ഹറാമിന്‍റെ وَإِنَّهُ = നിശ്ചയമായും അത് لَلْحَقُّ = യഥാര്‍ത്ഥം(സത്യം)തന്നെ مِن رَّبِّكَ = നിന്‍റെ റബ്ബിങ്കല്‍നിന്നുള്ള وَمَا اللَّهُ = അല്ലാഹു അല്ലതാനും بِغَافِلٍ = അശ്രദ്ധനേ عَمَّا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
2:149നീ പുറപ്പെട്ടുപോയേടത്ത് നിന്ന് (എല്ലാംതന്നെ) നിന്‍റെ മുഖം മസ്ജിദുല്‍ ഹറാമിന്‍റെ നേരെ തിരിച്ചുകൊള്ളുക. നിശ്ചയമായും, അത് നിന്‍റെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനൊന്നുമല്ല.
وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥ لِئَلَّا يَكُونَ لِلنَّاسِ عَلَيْكُمْ حُجَّةٌ إِلَّا ٱلَّذِينَ ظَلَمُوا۟ مِنْهُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِى وَلِأُتِمَّ نِعْمَتِى عَلَيْكُمْ وَلَعَلَّكُمْ تَهْتَدُونَ﴿١٥٠﴾
volume_up share
وَمِنْ حَيْثُ خَرَجْتَ = നീ പുറപ്പെട്ടുപോയേടത്തു നിന്ന് فَوَلِّ وَجْهَكَ = നിന്‍റെ മുഖത്തെ നീ തിരിക്കുക شَطْرَ الْمَسْجِدِ = മസ്ജിദിന്‍റെ (പള്ളിയുടെ) നേരെ الْحَرَامِ = പവിത്രമായ وَحَيْثُ مَا كُنتُمْ = നിങ്ങള്‍ എവിടെയായാലും, നിങ്ങള്‍ ആകുന്നിടത്ത് വെച്ച് فَوَلُّوا = നിങ്ങള്‍ തിരിക്കുവിന്‍ وُجُوهَكُمْ = നിങ്ങളുടെ മുഖങ്ങളെ شَطْرَهُ = അതിന്‍റെ നേരെ, ഭാഗത്തേക്ക് لِئَلَّا يَكُونَ = ഉണ്ടാവാതിരിക്കുവാന്‍ വേണ്ടി لِلنَّاسِ = മനുഷ്യര്‍ക്ക് عَلَيْكُمْ = നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരില്‍ حُجَّةٌ = ഒരു ന്യായം, തെളിവ് إِلَّا الَّذِينَ = യാതൊരു കൂട്ടര്‍ക്ക് ഒഴികെ ظَلَمُوا = അക്രമം ചെയ്ത, അവര്‍ അനീതി പ്രവര്‍ത്തിച്ചു مِنْهُمْ = അവരില്‍ നിന്ന് فَلَا تَخْشَوْهُمْ = അതിനാല്‍(എന്നാല്‍)നിങ്ങള്‍ അവരെ പേടിക്കണ്ടാ وَاخْشَوْنِي = എന്നെ പേടിക്കുകയുംചെയ്യുവിന്‍ وَلِأُتِمَّ = ഞാന്‍ പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും نِعْمَتِي = എന്‍റെ അനുഗ്രഹം عَلَيْكُمْ = നിങ്ങള്‍ക്ക്, നിങ്ങളുടെ മേല്‍ وَلَعَلَّكُمْ = നിങ്ങളായേക്കുവാനും تَهْتَدُونَ = നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുക
2:150നീ പുറപ്പെട്ടുപോയേടത്ത് നിന്ന്(എല്ലാംതന്നെ)നിന്‍റെ മുഖം "മസ്ജിദുല്‍ ഹറാമി "ന്‍റെ നേരെ തിരിച്ചുകൊള്ളുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ മുഖങ്ങള്‍ നിങ്ങള്‍ അതിനുനേരെ തിരിക്കുവിന്‍; നിങ്ങള്‍ക്കെതിരില്‍ മനുഷ്യര്‍ക്ക് ഒരു ന്യായവും (കൊണ്ടുവരാന്‍) ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി; (അതെ) അവരില്‍ നിന്ന് അക്രമം ചെയ്തവര്‍ ഒഴികെ. എന്നാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ട, എന്നെ പേടിക്കുകയും ചെയ്തുകൊള്ളുവിന്‍. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരുവാനും, നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കുവാനും വേണ്ടിയത്രെ (അത്).
തഫ്സീർ : 149-150
View   
كَمَآ أَرْسَلْنَا فِيكُمْ رَسُولًۭا مِّنكُمْ يَتْلُوا۟ عَلَيْكُمْ ءَايَـٰتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَيُعَلِّمُكُم مَّا لَمْ تَكُونُوا۟ تَعْلَمُونَ﴿١٥١﴾
volume_up share
كَمَا أَرْسَلْنَا = നാം അയച്ചതുപോലെ فِيكُمْ = നിങ്ങളില്‍ رَسُولًا = ഒരു റസൂലിനെ, ദൂതനെ مِّنكُمْ = നിങ്ങളില്‍ നിന്ന് يَتْلُو عَلَيْكُمْ = അദ്ദേഹം നിങ്ങള്‍ക്ക് ഓതിത്തരുന്നു آيَاتِنَا = നമ്മുടെ ആയത്ത് (വചനം - ദൃഷ്ടാന്തം - ലക്ഷ്യം)കളെ وَيُزَكِّيكُمْ = നിങ്ങളെ സംസ്‌കരിക്കുകയും ചെയ്യും وَيُعَلِّمُكُمُ = നിങ്ങള്‍ക്ക് പഠിപ്പിക്കുകയും الْكِتَابَ = (വേദ)ഗ്രന്ഥം وَالْحِكْمَةَ = വിജ്ഞാനവും, തത്വജ്ഞാനവും وَيُعَلِّمُكُم = നിങ്ങള്‍ക്ക് പഠിപ്പിക്കുകയും (ചെയ്യും) مَّا لَمْ تَكُونُوا = നിങ്ങള്‍ ആയിരുന്നില്ലാത്തത് تَعْلَمُونَ = നിങ്ങള്‍ അറിയും
2:151(അതെ) നിങ്ങളില്‍, നിങ്ങളില്‍ നിന്നുള്ള ഒരു റസൂലിനെ നാം അയച്ചതുപോലെ അദ്ദേഹം നിങ്ങള്‍ക്ക് നമ്മുടെ ആയത്ത് [ലക്ഷ്യം] കള്‍ ഓതിത്തരുകയും, നിങ്ങളെ സംസ്‌കരിക്കുകയും നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് അറിയുമായിരുന്നില്ലാത്തത് അദ്ദേഹം നിങ്ങള്‍ക്ക് പഠിപ്പിച്ചു തരുകയും ചെയ്യുന്നു. [അങ്ങിനെയുളള ഒരു റസൂലിനെ]
فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ﴿١٥٢﴾
volume_up share
فَاذْكُرُونِي = ആകയാല്‍ നിങ്ങള്‍ എന്നെ സ്മരിക്കുവിന്‍ أَذْكُرْكُمْ = ഞാന്‍ നിങ്ങളെ ഓര്‍മിക്കാം وَاشْكُرُوا = നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുവിന്‍ لِي = എനിക്ക്, എന്നോട് وَلَا تَكْفُرُونِ = എന്നോട് നിങ്ങള്‍ നന്ദികേട് (കൃതഘ്‌നത)കാണിക്കുകയും ചെയ്യരുത്
2:152ആകയാല്‍, നിങ്ങള്‍ എന്നെ സ്മരിക്കുവിന്‍, (എന്നാല്‍) ഞാന്‍ നിങ്ങളെ(യും) സ്മരിക്കുന്നതാണ്. എനിക്ക് നന്ദി കാണിക്കുകയും ചെയ്യുവിന്‍, എന്നോട് നന്ദികേട് കാണിക്കുകയും അരുത്.
തഫ്സീർ : 151-152
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ﴿١٥٣﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ اسْتَعِينُوا = നിങ്ങള്‍ സഹായം തേടുവിന്‍ بِالصَّبْرِ = സഹനംകൊണ്ട് وَالصَّلَاةِ = നമസ്‌കാരവും إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു مَعَ الصَّابِرِينَ = ക്ഷമിക്കുന്നവരുടെകൂടെയാണ്
2:153ഹേ, വിശ്വസിച്ചവരേ, ക്ഷമയും നമസ്‌കാരവും വഴി നിങ്ങള്‍ സഹായം തേടിക്കൊള്ളുവിന്‍ നിശ്ചയമായും, അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമായിരിക്കും.
തഫ്സീർ : 153-153
View   
وَلَا تَقُولُوا۟ لِمَن يُقْتَلُ فِى سَبِيلِ ٱللَّهِ أَمْوَٰتٌۢ ۚ بَلْ أَحْيَآءٌۭ وَلَـٰكِن لَّا تَشْعُرُونَ﴿١٥٤﴾
volume_up share
وَلَا تَقُولُوا = നിങ്ങള്‍ പറയരുത് لِمَن يُقْتَلُ = കൊല്ലപ്പെടുന്നവരെക്കുറിച്ച് فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ أَمْوَاتٌ = മരിച്ചുപോയവര്‍ എന്ന് بَلْ = പക്ഷേ, എന്നാല്‍ أَحْيَاءٌ = ജീവിച്ചിരിക്കുന്നവരാണ് وَلَٰكِن = എങ്കിലും لَّا تَشْعُرُونَ = നിങ്ങള്‍ ഗ്രഹിക്കുകയില്ല, അറിയുകയില്ല.
2:154അല്ലാഹുവിന്‍റെ മാര്‍ ഗത്തില്‍ കൊല്ലപ്പെടുന്നവരെക്കുറിച്ച് നിങ്ങള്‍ "മരണപ്പെട്ടവര്‍" എന്ന് പറയരുത്. എന്നാല്‍, (അവര്‍) ജീവിച്ചിരിക്കുന്നവരാകുന്നു; എങ്കിലും നിങ്ങള്‍ (അത്) ഗ്രഹിക്കുകയില്ല.
തഫ്സീർ : 154-154
View   
وَلَنَبْلُوَنَّكُم بِشَىْءٍۢ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍۢ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّـٰبِرِينَ﴿١٥٥﴾
volume_up share
وَلَنَبْلُوَنَّكُم = നിങ്ങളെ നാം നിശ്ചയമായും പരീക്ഷിക്കുക തന്നെ ചെയ്യും بِشَيْءٍ = ഒരു വസ്തു (അല്‍പം-വല്ലതും) കൊണ്ട് مِّنَ الْخَوْفِ = ഭയത്തില്‍ നിന്ന് وَالْجُوعِ = വിശപ്പില്‍ നിന്നും وَنَقْصٍ = കുറവില്‍ (ചുരുക്കലില്‍)നിന്നും مِّنَ الْأَمْوَالِ = സ്വത്തുക്കളില്‍ നിന്ന് وَالْأَنفُسِ = ദേഹങ്ങളില്‍ നിന്ന് وَالثَّمَرَاتِ = ഫലങ്ങളില്‍ നിന്നും وَبَشِّرِ = നീ സന്തോഷമറിയിക്കുകയും ചെയ്യുക الصَّابِرِينَ = ക്ഷമിക്കുന്നവര്‍ക്ക്
2:155ഭയം, വിശപ്പ്, സ്വത്തുക്കളിലും ദേഹങ്ങളിലും ഫലങ്ങളിലും കുറവ് എന്നിവയില്‍ പെട്ടവല്ലതും കൊണ്ട് നിശ്ചയമായും നാം നിങ്ങളെ പരീക്ഷണം ചെയ്യുന്നതാണ്. ക്ഷമിക്കുന്നവര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക
ٱلَّذِينَ إِذَآ أَصَـٰبَتْهُم مُّصِيبَةٌۭ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ﴿١٥٦﴾
volume_up share
الَّذِينَ = യാതൊരു കൂട്ടര്‍ക്ക് إِذَا أَصَابَتْهُم = അവര്‍ക്ക് ബാധിച്ചാല്‍, എത്തിയാല്‍ مُّصِيبَةٌ = വല്ല ബാധയും, ഒരു വിപത്ത് قَالُوا = അവര്‍ പറയും إِنَّا لِلَّهِ = ഞങ്ങള്‍ നിശ്ചയമായും അല്ലാഹുവിന്ന്(ഉള്ളവര്‍) ആകുന്നു, ഞങ്ങള്‍ അല്ലാഹുവിന് തന്നെ وَإِنَّا إِلَيْهِ = ഞങ്ങള്‍ അവനിലേക്കുതന്നെ رَاجِعُونَ = മടങ്ങുന്നവരുമാണ്
2:156അതായത് യാതൊരു കൂട്ടര്‍ക്ക്, അവര്‍ക്ക് വല്ല ബാധയും [ആപത്തും] ബാധിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിനുള്ളവരാണ്; ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാകുന്നു.
أُو۟لَـٰٓئِكَ عَلَيْهِمْ صَلَوَٰتٌۭ مِّن رَّبِّهِمْ وَرَحْمَةٌۭ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُهْتَدُونَ﴿١٥٧﴾
volume_up share
أُولَٰئِكَ = അക്കൂട്ടര്‍ عَلَيْهِمْ = അവരുടെ മേല്‍ ഉണ്ടായിരിക്കും, അവര്‍ക്കുണ്ട് صَلَوَاتٌ = അനുഗ്രഹാശിസ്സുകള്‍ مِّن رَّبِّهِمْ = അവരുടെ റബ്ബില്‍ നിന്ന് وَرَحْمَةٌ = കാരുണ്യവും وَأُولَٰئِكَ = അക്കൂട്ടര്‍ هُمُ = അവര്‍ തന്നെ الْمُهْتَدُونَ = സന്മാര്‍ഗികള്‍, നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍
2:157അക്കൂട്ടര്‍ - അവരില്‍ അവരുടെ റബ്ബിങ്കല്‍ നിന്നുള്ള അനുഗ്രഹാശിസ്സുകളും, കാരുണ്യവും ഉണ്ടായിരിക്കും. അക്കൂട്ടര്‍തന്നെയാണ്, സന്‍മാര്‍ഗ്ഗം പ്രാപിച്ചവരും.
തഫ്സീർ : 155-157
View   
إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِ ۖ فَمَنْ حَجَّ ٱلْبَيْتَ أَوِ ٱعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًۭا فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ﴿١٥٨﴾
volume_up share
إِنَّ الصَّفَا = നിശ്ചയമായും സ്വഫാ وَالْمَرْوَةَ = മര്‍വഃയും مِن شَعَائِرِ = ചിഹ്ന(അടയാള)ങ്ങളില്‍പെട്ടതാണ് اللَّهِ = അല്ലാഹുവിന്‍റെ فَمَنْ حَجَّ = അതുകൊണ്ട് ആരെങ്കിലും ഹജ്ജ് ചെയ്താല്‍, കരുതിച്ചെന്നാല്‍ الْبَيْتَ = (ആ)വീട്ടിങ്കല്‍, വീട്ടിനെ(കഅ്ബഃയെ) أَوِ اعْتَمَرَ = അല്ലെങ്കില്‍ ഉംറഃ ചെയ്താല്‍, സന്ദര്‍ശനത്തിന് വന്നാല്‍ فَلَا جُنَاحَ = എന്നാല്‍ തെറ്റില്ല, വിരോധമില്ല عَلَيْهِ = അവന്‍റെ മേല്‍ أَن يَطَّوَّفَ = അവന്‍ പ്രദക്ഷിണം ചെയ്യല്‍, ചുറ്റിനടക്കല്‍ بِهِمَا = അവ രണ്ടിനെയും, രണ്ടിലൂടെ تَطَوَّعَ = വല്ലവനും സ്വമേധയാ ചെയ്താല്‍, പുണ്യം പ്രവര്‍ത്തിച്ചാല്‍ خَيْرًا = ഒരു നന്മയെ, വല്ല ഗുണവും فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു شَاكِرٌ = നന്ദി ചെയ്യുന്നവനാണ് عَلِيمٌ = അറിവുള്ളവനാണ്, സര്‍വ്വജ്ഞനാണ്
2:158നിശ്ചയമായും സ്വഫായും, മര്‍വഃയും അല്ലാഹുവിന്‍റെ (വക) ചിഹ്നങ്ങളില്‍ പെട്ടതാണ്. അതിനാല്‍, ആരെങ്കിലും (ആ) ഭവനത്തിങ്കല്‍ [കഅ്ബഃയുടെ അടുക്കല്‍] ഹജ്ജ് ചെയ്യുകയോ, ഉംറഃ ചെയ്യുകയോ ചെയ്യുന്നതായാല്‍, അവന്‍ ആ രണ്ടിലൂടെയും പ്രദക്ഷിണം ചെയ്യുന്നതിന് തെറ്റില്ല. ആരെങ്കിലും സ്വമേധയാ, വല്ല നന്മയും പ്രവര്‍ത്തിക്കുന്നതായാല്‍, നിശ്ചയമായും, അല്ലാഹു നന്ദി കാണിക്കുന്നവനും, സര്‍വ്വജ്ഞനുമാകുന്നു [അതവന്‍ പാഴാക്കുകയില്ല]
തഫ്സീർ : 158-158
View   
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَـٰتِ وَٱلْهُدَىٰ مِنۢ بَعْدِ مَا بَيَّنَّـٰهُ لِلنَّاسِ فِى ٱلْكِتَـٰبِ ۙ أُو۟لَـٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّـٰعِنُونَ﴿١٥٩﴾
volume_up share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരുകൂട്ടര്‍ يَكْتُمُونَ = അവര്‍ മൂടിവെക്കും مَا أَنزَلْنَا = നാം അവതരിപ്പിച്ചതിനെ مِنَ الْبَيِّنَاتِ = വ്യക്തമായ തെളിവുകളുമായി, തെളിവുകളില്‍ നിന്നും وَالْهُدَىٰ = മാര്‍ഗദര്‍ശനവും, സന്‍മാര്‍ഗവും مِن بَعْدِ = ശേഷം, പിറകെയായി مَا بَيَّنَّاهُ = നാമതിനെ വിവരിച്ചതിന്‍റെ, വ്യക്തമാക്കിയതിന്‍റെ لِلنَّاسِ = മനുഷ്യര്‍ക്ക് فِي الْكِتَابِ = (വേദ) ഗ്രന്ഥത്തില്‍ أُولَٰئِكَ = അക്കൂട്ടര്‍ يَلْعَنُهُمُ = അവരെ ശപിക്കും اللَّهُ = അല്ലാഹു وَيَلْعَنُهُمُ = അവരെ ശപിക്കുകയും ചെയ്യും اللَّاعِنُونَ = ശപിക്കുന്നവര്‍
2:159നിശ്ചയമായും (വ്യക്തമായ) തെളിവുകളായും, മാര്‍ഗ ദര്‍ശനമായും നാം അവതരിപ്പിച്ചിട്ടുള്ളതിനെ - വേദഗ്രന്ഥത്തില്‍ നാം അത് മനുഷ്യര്‍ക്ക് വേണ്ടി വിവരിച്ചതിനു ശേഷം - മറച്ചുവെക്കുന്നവര്‍ (അതെ,) അക്കൂട്ടര്‍ - അവരെ അല്ലാഹു ശപിക്കുന്നതാണ്, (മറ്റ്) ശപിക്കുന്നവരും അവരെ ശപിക്കുന്നതാണ്.
إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَبَيَّنُوا۟ فَأُو۟لَـٰٓئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ﴿١٦٠﴾
volume_up share
إِلَّا الَّذِينَ = യാതൊരു കൂട്ടരെയൊഴികെ تَابُوا = അവര്‍ പശ്ചാത്തപിച്ചു وَأَصْلَحُوا = അവര്‍ നല്ലത് ചെയ്കയും ചെയ്തു وَبَيَّنُوا = അവര്‍ വ്യക്തമാക്കുകയും, വിവരിക്കുകയും ചെയ്തു فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍ أَتُوبُ عَلَيْهِمْ = ഞാന്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കും وَأَنَا = ഞാന്‍ التَّوَّابُ = വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ الرَّحِيمُ = കരുണാനിധി
2:160പശ്ചാത്തപിക്കുകയും (പ്രവൃത്തി) നന്നാക്കുകയും (വ്യക്തമാക്കി) വിവരിച്ചുകൊടുക്കുകയും ചെയ്തവരെയൊഴികെ. എന്നാല്‍, അക്കൂട്ടരാകട്ടെ, അവരുടെ പശ്ചാത്താപം നാം സ്വീകരിക്കുന്നതാണ്. ഞാനത്രെ, വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
തഫ്സീർ : 159-160
View   
إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ أُو۟لَـٰٓئِكَ عَلَيْهِمْ لَعْنَةُ ٱللَّهِ وَٱلْمَلَـٰٓئِكَةِ وَٱلنَّاسِ أَجْمَعِينَ﴿١٦١﴾
volume_up share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ وَمَاتُوا = അവര്‍ മരണപ്പെടുകയും ചെയ്തു وَهُمْ = അവരാകട്ടെ كُفَّارٌ = അവിശ്വാസികളുമാണ് أُولَٰئِكَ = അക്കൂട്ടര്‍ عَلَيْهِمْ = അവരുടെ മേലുണ്ടായിരിക്കും لَعْنَةُ اللَّهِ = അല്ലാഹുവിന്‍റെ ശാപം وَالْمَلَائِكَةِ = മലക്കുകളുടെയും وَالنَّاسِ = മനുഷ്യരുടെയും أَجْمَعِينَ = മുഴുവന്‍
2:161നിശ്ചയമായും, അവിശ്വസിക്കുകയും അവിശ്വാസികളായും കൊണ്ട് മരണപ്പെടുകയും ചെയ്ത വര്‍ (അതെ) അക്കൂട്ടര്‍ - അവരുടെ മേല്‍ അല്ലാഹുവിന്‍റെയും മുഴുവന്‍ മലക്കുകളുടെയും, മനുഷ്യരുടെയും ശാപമുണ്ടായിരിക്കും.
خَـٰلِدِينَ فِيهَا ۖ لَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنظَرُونَ﴿١٦٢﴾
volume_up share
خَالِدِينَ = ശാശ്വത വാസികളായിട്ട് فِيهَا = അതില്‍ لَا يُخَفَّفُ = ലഘുവാക്കപ്പെടുകയില്ല عَنْهُمُ = അവര്‍ക്ക് الْعَذَابُ = ശിക്ഷ وَلَا هُمْ = അവരല്ലതാനും يُنظَرُونَ = അവര്‍ നോക്കപ്പെടും (ഇടകൊടുക്കപ്പെടും)
2:162അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്. അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുകയുമില്ല ; അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമില്ല.
തഫ്സീർ : 161-162
View   
وَإِلَـٰهُكُمْ إِلَـٰهٌۭ وَٰحِدٌۭ ۖ لَّآ إِلَـٰهَ إِلَّا هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ﴿١٦٣﴾
volume_up share
وَإِلَٰهُكُمْ = നിങ്ങളുടെ ഇലാഹ്, ആരാധ്യന്‍, ദൈവം إِلَٰهٌ وَاحِدٌ = ഒരേ ഇലാഹാകുന്നു لَّا إِلَٰهَ = ഒരു ഇലാഹുമില്ല إِلَّا هُوَ = അവനല്ലതെ الرَّحْمَٰنُ = കാരുണ്യവാന്‍ الرَّحِيمُ = കരുണാനിധി
2:163നിങ്ങളുടെ ഇലാഹ് [ആരാധ്യന്‍] എക ഇലാഹാകുന്നു. അവനല്ലാതെ ഇലാഹേയില്ല; കാരുണ്യവാനും കരുണാനിധിയുമായുള്ളവനത്രെ (അവന്‍).
തഫ്സീർ : 163-163
View   
إِنَّ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَٱلْفُلْكِ ٱلَّتِى تَجْرِى فِى ٱلْبَحْرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٍۢ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٍۢ وَتَصْرِيفِ ٱلرِّيَـٰحِ وَٱلسَّحَابِ ٱلْمُسَخَّرِ بَيْنَ ٱلسَّمَآءِ وَٱلْأَرْضِ لَـَٔايَـٰتٍۢ لِّقَوْمٍۢ يَعْقِلُونَ﴿١٦٤﴾
volume_up share
إِنَّ فِي خَلْقِ = നിശ്ചയമായും, സൃഷടിപ്പില്‍ (ഉണ്ട്) السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടെയും وَاخْتِلَافِ = വ്യത്യാസത്തിലും, വ്യത്യാസപ്പെടുന്നതിലും اللَّيْلِ = രാത്രിയുടെ وَالنَّهَارِ = പകലിന്‍റെയും وَالْفُلْكِ = കപ്പലുകളിലും, കപ്പലിലും الَّتِي تَجْرِي = സഞ്ചരിക്കുന്ന فِي الْبَحْرِ = സമുദ്രത്തില്‍ بِمَا يَنفَعُ = ഉപകാരം ചെയ്യുന്നതുമായി النَّاسَ = മനുഷ്യര്‍ക്ക് وَمَا أَنزَلَ اللَّهُ = അല്ലാഹു ഇറക്കിയതിലും مِنَ السَّمَاءِ = ആകാശത്തുനിന്ന് مِن مَّاءٍ = വെള്ളമായി, വെള്ളത്തില്‍ നിന്നും فَأَحْيَا بِهِ = എന്നിട്ട് അത്കൊണ്ട് അവന്‍ ജീവിപ്പിച്ചു الْأَرْضَ = ഭൂമിയെ بَعْدَ مَوْتِهَا = അതിന്‍റെ മരണത്തിന്‍റെ ശേഷം وَبَثَّ = പരത്തുക(വിതരണം ചെയ്യുക-വ്യാപിപ്പിക്കുക)യും فِيهَا = അതില്‍ مِن كُلِّ دَابَّةٍ = എല്ലാ(തരം)ജന്തുക്കളെയും, ജന്തുക്കളില്‍ നിന്നും وَتَصْرِيفِ = നടത്തിപ്പിലും, നിയന്ത്രണത്തിലും الرِّيَاحِ = കാറ്റുകളുടെ وَالسَّحَابِ = മേഘത്തിന്‍റെയും الْمُسَخَّرِ = കീഴ്‌പെടുത്തപ്പെട്ട (നിയന്ത്രിക്കപ്പെടുന്ന) بَيْنَ السَّمَاءِ وَالْأَرْضِ = ആകാശത്തിനും ഭൂമിക്കുമിടയില്‍ لَآيَاتٍ = പല (ചില)ദൃഷടാന്തങ്ങള്‍ (ഉണ്ട്) لِّقَوْمٍ = ഒരു ജനതക്ക് يَعْقِلُونَ = അവര്‍ ചിന്തിക്കും
2:164നിശ്ചയമായും, ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചതിലും, രാവും പകലും (മാറി മാറി) വ്യത്യാസപ്പെടുന്നതിലും, മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്നവ (സ്തുക്കളെ) യും കൊണ്ട് സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലും, ആകാശത്തുനിന്ന് അല്ലാഹു വെള്ളത്തെ ഇറക്കുകയും, എന്നിട്ട് അത്മൂലം, ഭൂമിയുടെ നിര്‍ജ്ജീവതക്ക് ശേഷം അതിനെ സജീവമാക്കി അതില്‍ എല്ലാ(തരം) ജീവജന്തുക്കളെയും വ്യാപിപ്പിക്കുകയും ചെയ്തിട്ടുള്ളതിലും, കാററുകളുടെയും, ആകാശത്തിനും ഭൂമിക്കുമിടയില്‍ കീഴ്‌പ്പെടുത്ത [നിയന്ത്രിക്ക] പ്പെടുന്ന മേഘത്തിന്‍റെയും നടത്തിപ്പിലും, ബുദ്ധികൊടു(ത്ത് ഗ്രഹി)ക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്
തഫ്സീർ : 164-164
View   
وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًۭا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّۭا لِّلَّهِ ۗ وَلَوْ يَرَى ٱلَّذِينَ ظَلَمُوٓا۟ إِذْ يَرَوْنَ ٱلْعَذَابَ أَنَّ ٱلْقُوَّةَ لِلَّهِ جَمِيعًۭا وَأَنَّ ٱللَّهَ شَدِيدُ ٱلْعَذَابِ﴿١٦٥﴾
volume_up share
وَمِنَ النَّاسِ = മനുഷ്യരിലുണ്ട് مَن يَتَّخِذُ = ചിലര്‍-അവരുണ്ടാക്കും, ഉണ്ടാക്കുന്ന (സ്വീകരിക്കുന്ന)ചിലര്‍ مِن دُونِ اللَّهِ = അല്ലാഹുവിന് പുറമെ, അല്ലാഹുവിനെകൂടാതെ أَندَادًا = (ചില)സമന്‍മാരെ يُحِبُّونَهُمْ = അവര്‍ അവരെ സ്‌നേഹിക്കും كَحُبِّ اللَّهِ = അല്ലാഹുവിനെ സ്‌നേഹിക്കുന്നത്‌പോലെ وَالَّذِينَ آمَنُوا = വിശ്വസിച്ചവരാകട്ടെ أَشَدُّ حُبًّا = സ്‌നേഹത്തില്‍ കൂടുതല്‍ ശക്തരാണ് لِّلَّهِ = അല്ലാഹുവിനോട് وَلَوْ يَرَى = കണ്ടിരുന്നെങ്കില്‍ الَّذِينَ ظَلَمُوا = അക്രമം ചെയതവര്‍ إِذْ يَرَوْنَ = അവര്‍ കാണുന്ന സന്ദര്‍ഭം, കാണുമ്പോള്‍ الْعَذَابَ = ശിക്ഷയെ أَنَّ الْقُوَّةَ = ശക്തി (ആകുന്നു) എന്ന് لِلَّهِ = അല്ലാഹുവിന് جَمِيعًا = മുഴുവനും وَأَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്നും شَدِيدُ = കഠിനമായവന്‍ الْعَذَابِ = ശിക്ഷ
2:165മനുഷ്യരിലുണ്ട് ചിലര്‍: അവര്‍ അല്ലാഹുവിന് പുറമെ (അവന്) ചില സമന്‍മാരെ ഉണ്ടാക്കുന്നു. അല്ലാഹുവിനെ സ്‌നേഹിക്കുന്നതുപോലെ അവര്‍ അവരെ സ്‌നേഹിക്കുന്നു. വിശ്വസിച്ചവരാകട്ടെ, അല്ലാഹുവിനോട് ഏറ്റവും ശക്തമായ സ്‌നേഹമുള്ളവരത്രെ, (ആ) അക്രമം പ്രവര്‍ത്തിച്ചവര്‍ ശിക്ഷയെ (നേരില്‍) കാണുന്ന അവസരത്തില്‍, ശക്തി മുഴുവനും അല്ലാഹുവിനാണുള്ളതെന്ന് അവര്‍ കണ്ടറിഞ്ഞിരു ന്നുവെങ്കില്‍! അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും (കണ്ടറിഞ്ഞിരുന്നുവെങ്കില്‍)!
إِذْ تَبَرَّأَ ٱلَّذِينَ ٱتُّبِعُوا۟ مِنَ ٱلَّذِينَ ٱتَّبَعُوا۟ وَرَأَوُا۟ ٱلْعَذَابَ وَتَقَطَّعَتْ بِهِمُ ٱلْأَسْبَابُ﴿١٦٦﴾
volume_up share
إِذْ تَبَرَّأَ = ഒഴിഞ്ഞു മാറുമ്പോള്‍, നിരപരാധിത്വം നടിക്കുമ്പോള്‍ الَّذِينَ اتُّبِعُوا = പിന്‍പററപ്പെട്ടവര്‍ (നേതാക്കള്‍) مِنَ الَّذِينَ = യാതൊരുവരില്‍ നിന്ന് اتَّبَعُوا = അവര്‍ പിന്‍തുടര്‍ന്നിരിക്കുന്നു وَرَأَوُا = അവര്‍ കാണുകയും (ചെയ്യുമ്പോള്‍) الْعَذَابَ = ശിക്ഷയെ وَتَقَطَّعَتْ = മുറിഞ്ഞു(അറ്റു)പോകുകയും بِهِمُ = അവരില്‍ الْأَسْبَابُ = ബന്ധങ്ങള്‍ (ബന്ധപ്പെട്ട കാരണങ്ങള്‍)
2:166(അതെ) പിന്‍പറ്റപ്പെട്ടവര്‍ (തങ്ങളെ) പിന്‍പറ്റിയവരില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സന്ദര്‍ഭം: അവര്‍ (രണ്ടു കൂട്ടരും) ശിക്ഷ (നേരില്‍) കാണുകയും, അവരില്‍ (നിന്ന്) ബന്ധങ്ങള്‍ മുറിഞ്ഞുപോകുകയും ചെയ്യുന്ന (സന്ദര്‍ഭം)
وَقَالَ ٱلَّذِينَ ٱتَّبَعُوا۟ لَوْ أَنَّ لَنَا كَرَّةًۭ فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّءُوا۟ مِنَّا ۗ كَذَٰلِكَ يُرِيهِمُ ٱللَّهُ أَعْمَـٰلَهُمْ حَسَرَٰتٍ عَلَيْهِمْ ۖ وَمَا هُم بِخَـٰرِجِينَ مِنَ ٱلنَّارِ﴿١٦٧﴾
volume_up share
وَقَالَ = പറയുകയും ചെയ്യും الَّذِينَ اتَّبَعُوا = പിന്‍പറ്റിയവര്‍ لَوْ أَنَّ لَنَا = ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ كَرَّةً = ഒരു മടക്കം, ഒരു ചാട്ടം, ഒരു പ്രാവശ്യം فَنَتَبَرَّأَ مِنْهُمْ = എന്നാല്‍ ഞങ്ങള്‍ അവരില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഞങ്ങള്‍ക്ക് ഒഴിഞ്ഞുമാറാമായിരുന്നു كَمَا تَبَرَّءُوا = അവര്‍ ഒഴിഞ്ഞുമാറിയത്‌പോലെ مِنَّا = ഞങ്ങളില്‍നിന്ന് كَذَٰلِكَ = അപ്രകാരം يُرِيهِمُ اللَّهُ = അവര്‍ക്ക് അല്ലാഹു കാണിക്കും أَعْمَالَهُمْ = അവരുടെ പ്രവൃത്തികളെ حَسَرَاتٍ = ഖേദങ്ങളായി, ചേതങ്ങളായി عَلَيْهِمْ = അവര്‍ക്ക് , അവരുടെ മേല്‍ وَمَا هُم = അവരല്ലതാനും بِخَارِجِينَ = പുറത്ത്‌പോകുന്നവരേ مِنَ النَّارِ = നരകത്തില്‍ നിന്ന്
2:167പിന്‍പറ്റിയവര്‍ പറയുകയും ചെയ്യും: ഞങ്ങള്‍ക്ക് ഒരു മടക്കം ഉണ്ടായിരുന്നുവെങ്കില്‍, എന്നാല്‍ - ഞങ്ങളില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറി യതുപോലെ, അവരില്‍ നിന്ന് ഞങ്ങളും ഒഴിഞ്ഞുമാറുമായിരുന്നു! അപ്രകാരം, അവരുടെ കര്‍മങ്ങളെ അവരുടെ മേല്‍ ഖേദങ്ങളായി അല്ലാഹു അവര്‍ക്ക് കാണിച്ചു കൊടുക്കുന്നതാണ്. അവര്‍ നരകത്തില്‍ നിന്ന് പുറത്ത് പോകുന്നവരല്ലതാനും.
തഫ്സീർ : 165-167
View   
يَـٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَـٰلًۭا طَيِّبًۭا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌ﴿١٦٨﴾
volume_up share
يَا أَيُّهَا النَّاسُ = ഹേ മനുഷ്യരേ كُلُوا = നിങ്ങള്‍ തിന്നുകൊളളുവിന്‍ مِمَّا = യാതൊന്നില്‍ നിന്ന് فِي الْأَرْضِ = ഭൂമിയിലുള്ള حَلَالًا = അനുവദനീയമായത് طَيِّبًا = നല്ല, ശുദ്ധമായ, ഹൃദ്യമായത്, വിശിഷ്ടമായത് وَلَا تَتَّبِعُوا = നിങ്ങള്‍ പിന്‍പററുകയും ചെയ്യരുത് خُطُوَاتِ = കാലടികളെ, ചവിട്ടടികളെ الشَّيْطَانِ = പിശാചിന്‍റെ إِنَّهُ لَكُمْ = നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് عَدُوٌّ = ശത്രുവാണ് مُّبِينٌ = പ്രത്യക്ഷമായ
2:168ഹേ, മനുഷ്യരേ, ഭൂമിയിലുള്ളവയില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ തിന്നുകൊള്ളുവിന്‍, പിശാചിന്‍റെ കാലടികളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്. നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷ ശത്രുവാകുന്നു.
إِنَّمَا يَأْمُرُكُم بِٱلسُّوٓءِ وَٱلْفَحْشَآءِ وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ﴿١٦٩﴾
volume_up share
إِنَّمَا يَأْمُرُكُم = അവന്‍ നിങ്ങളോട് കല്‍പിക്കുകയുളളൂ, നിശ്ചയമായും കല്‍പിക്കുന്നു بِالسُّوءِ = തിന്മകൊണ്ട് (മാത്രം) وَالْفَحْشَاءِ = നീച(ദുഷ്ട)വൃത്തിയും وَأَن تَقُولُوا = നിങ്ങള്‍ പറയുവാനും عَلَى اللَّهِ = അല്ലാഹുവിന്‍റെമേല്‍ مَا لَا تَعْلَمُونَ = നിങ്ങള്‍ക്കറിയാത്തത്
2:169തിന്‍മക്കും, നീചവൃത്തിക്കും മാത്രമേ അവന്‍ നിങ്ങളോട് കല്‍പിക്കുകയുള്ളൂ ; (കൂടാതെ) അല്ലാഹുവിന്‍റെ പേരില്‍, നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുവാനും.
തഫ്സീർ : 168-169
View   
وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَآ أَلْفَيْنَا عَلَيْهِ ءَابَآءَنَآ ۗ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْقِلُونَ شَيْـًۭٔا وَلَا يَهْتَدُونَ﴿١٧٠﴾
volume_up share
وَإِذَا قِيلَ = പറയപ്പെട്ടാല്‍ لَهُمُ = അവരോട് اتَّبِعُوا = നിങ്ങള്‍ പിന്‍പറ്റുവിന്‍, തുടരുവിന്‍ مَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ചതിനെ قَالُوا = അവര്‍ പറയും بَلْ = പക്ഷേ نَتَّبِعُ = ഞങ്ങള്‍ പിന്‍പറ്റും مَا = യാതൊന്ന് أَلْفَيْنَا عَلَيْهِ = അത് പ്രകാരം ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു آبَاءَنَا = ഞങ്ങളുടെ പിതാക്കളെ(പൂര്‍വ്വികന്‍മാരെ) أَوَلَوْ كَانَ = ആയിരുന്നാലുമോ آبَاؤُهُمْ = അവരുടെ പിതാക്കള്‍ لَا يَعْقِلُونَ = അവര്‍ ഗ്രഹിക്കുകയില്ല شَيْئًا = യാതൊന്നും وَلَا يَهْتَدُونَ = അവര്‍ സന്‍മാര്‍ഗം പ്രാപിച്ചിരുന്നതുമില്ല
2:170അല്ലാഹു അവതരിപ്പിച്ചതിനെ പിന്‍പറ്റുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍, അവര്‍ പറയും: (ഇല്ല) പക്ഷേ, ഞങ്ങളുടെ പിതാക്കളെ ഞങ്ങള്‍ ഏതൊരു പ്രകാരത്തില്‍ കണ്ടെത്തിയോ അത് ഞങ്ങള്‍ പിന്‍പറ്റും. അവരുടെ പിതാക്കള്‍യാതൊന്നും ബുദ്ധി കൊടു(ത്തു ഗ്രഹി )ക്കാതെയും , സന്‍മാര്‍ഗം പ്രാപിക്കാതെയും ആയിരുന്നാലുമോ [എന്നിരുന്നാലും അവരെത്തന്നെ പിന്‍പററുമോ] ?
وَمَثَلُ ٱلَّذِينَ كَفَرُوا۟ كَمَثَلِ ٱلَّذِى يَنْعِقُ بِمَا لَا يَسْمَعُ إِلَّا دُعَآءًۭ وَنِدَآءًۭ ۚ صُمٌّۢ بُكْمٌ عُمْىٌۭ فَهُمْ لَا يَعْقِلُونَ﴿١٧١﴾
volume_up share
وَمَثَلُ الَّذِينَ = യാതൊരു കൂട്ടരുടെ ഉപമ, ഉദാഹരണം كَفَرُوا = അവര്‍ അവിശ്വസിച്ചു كَمَثَلِ الَّذِي = യാതൊരുവന്‍റെ മാതിരിയാണ് يَنْعِقُ = അവന്‍ ശബ്ദം (ഒച്ച)ഇടുന്നു بِمَا لَا يَسْمَعُ = കേള്‍ക്കാത്ത(കേട്ടറിയാത്ത)തിനോട് إِلَّا دُعَاءً = ഒരു വിളി (ക്കുന്ന ശബ്ദം)അല്ലാതെ وَنِدَاءً = ഒരു വിളി(തെളി)യും, സംബോധനവും صُمٌّ = ബധിരര്‍ بُكْمٌ = ഊമകള്‍ عُمْيٌ = അന്ധന്‍മാര്‍ فَهُمْ = അതിനാലവര്‍ لَا يَعْقِلُونَ = ഗ്രഹിക്കുകയില്ല
2:171അവിശ്വസിച്ചവരുടെ ഉദാഹരണം (പറയുന്നതായാല്‍), ഒരു വിളിയും തെളിയും അല്ലാതെ (മറ്റൊന്നും)കേട്ടറിയാത്തതിനോട് (മൃഗത്തോട്) ഒച്ചയിടുന്നവന്‍റെ മാതിരിയാണ്. (അതെ) ബധിരന്‍മാര്‍! ഊമകള്‍!! അന്ധന്‍മാര്‍!!! അതിനാല്‍, അവര്‍ ബുദ്ധികൊടു(ത്തു ഗ്രഹി)ക്കുകയില്ല,
തഫ്സീർ : 170-171
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ﴿١٧٢﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ كُلُوا = നിങ്ങള്‍ തിന്നുവിന്‍ مِن طَيِّبَاتِ = നല്ലതായ(വിശിഷ്ടമായ)വയില്‍നിന്ന് مَا رَزَقْنَاكُمْ = നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള وَاشْكُرُوا = നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുവിന്‍ لِلَّهِ = അല്ലാഹുവിനോട് إِن كُنتُمْ = നിങ്ങള്‍ ആകുന്നുവെങ്കില്‍ إِيَّاهُ = അവനെ (തന്നെ) تَعْبُدُونَ = നിങ്ങള്‍ ആരാധിക്കുന്നു
2:172ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്നു നിങ്ങള്‍ തിന്നുകൊള്ളുവിന്‍. നിങ്ങള്‍ അല്ലാഹുവിന് നന്ദി കാണിക്കുകയും ചെയ്യുവിന്‍ - നിങ്ങള്‍ അവനെത്തന്നെയാണ് ആരാധിക്കുന്നതെങ്കില്‍.
തഫ്സീർ : 172-172
View   
إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيْرِ ٱللَّهِ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍۢ وَلَا عَادٍۢ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ﴿١٧٣﴾
volume_up share
إِنَّمَا حَرَّمَ = അവന്‍ നിഷിദ്ധമാക്കിയിട്ടുള്ളത് عَلَيْكُمُ = നിങ്ങള്‍ക്ക് الْمَيْتَةَ = ശവം(മാത്രം) وَالدَّمَ = രക്തവും وَلَحْمَ = മാംസവും الْخِنزِيرِ = പന്നിയുടെ وَمَا = യാതൊന്നും أُهِلَّ بِهِ = അതുകൊണ്ട് [അതുമൂലം] ശബ്ദമുയര്‍ത്തപ്പെട്ടിരിക്കുന്നു, ഉറക്കെ ശബ്ദിക്കപ്പെട്ടിരിക്കുന്നു لِغَيْرِ اللَّهِ = അല്ലാഹു അല്ലാത്തവര്‍ക്കായി فَمَنِ = എന്നാല്‍ വല്ലവനും اضْطُرَّ = നിര്‍ബന്ധത്തിലകപ്പെട്ടു (നിര്‍ബന്ധിതനായി) غَيْرَ بَاغٍ = കാംക്ഷിക്കുന്നവനല്ലാത്തനിലയില്‍, ധിക്കാരം ചെയ്യുന്നവനല്ലാതെ وَلَا عَادٍ = അതിക്രമം ചെയ്യുന്ന (അതിരുവിട്ട)വനുമല്ലാതെ فَلَا إِثْمَ = എന്നാല്‍ കുറ്റമില്ല, പാപമില്ല عَلَيْهِ = അവന്‍റെ മേല്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
2:173ശവവും, രക്തവും, പന്നിമാംസവും അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട]തും മാത്രമേ അവന്‍ നിങ്ങള്‍ക്ക് ഹറാമാക്കി [നിഷിദ്ധമാക്കി]യിട്ടുള്ളൂ. എന്നാല്‍, (നിയമലംഘനം) കാംക്ഷിക്കുന്നവനല്ലാതെയും, അതിരുവിട്ടവനല്ലാതെയും ആരെങ്കിലും നിര്‍ബന്ധിതനാകുന്ന പക്ഷം, അവന്‍റെ മേല്‍ (അതില്‍) കുറ്റമില്ല. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനാണ് , കരുണാനിധിയാണ്.
തഫ്സീർ : 173-173
View   
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلْكِتَـٰبِ وَيَشْتَرُونَ بِهِۦ ثَمَنًۭا قَلِيلًا ۙ أُو۟لَـٰٓئِكَ مَا يَأْكُلُونَ فِى بُطُونِهِمْ إِلَّا ٱلنَّارَ وَلَا يُكَلِّمُهُمُ ٱللَّهُ يَوْمَ ٱلْقِيَـٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ﴿١٧٤﴾
volume_up share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ يَكْتُمُونَ = അവര്‍ മറച്ചു (മൂടി )വെക്കും مَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ചതിനെ مِنَ الْكِتَابِ = (വേദ)ഗ്രന്ഥത്തില്‍ നിന്ന്, ഗ്രന്ഥത്തില്‍പെട്ടതായി وَيَشْتَرُونَ = അവര്‍ വാങ്ങുകയും ചെയ്യും بِهِ = അതിന് (പകരം) ثَمَنًا = വില قَلِيلًا = അല്‍പമായ أُولَٰئِكَ = ആ കൂട്ടര്‍ مَا يَأْكُلُونَ = അവര്‍ തിന്നുന്നില്ല فِي بُطُونِهِمْ = അവരുടെ വയറുകളില്‍ إِلَّا النَّارَ = അഗ്നിയല്ലാതെ وَلَا يُكَلِّمُهُمُ = അവരോട് സംസാരിക്കുകയില്ല اللَّهُ = അല്ലാഹു يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ وَلَا يُزَكِّيهِمْ = അവരെ സംസ്‌കരിക്കുക(ശുദ്ധമാക്കി നന്നാക്കുക)യുമില്ല وَلَهُمْ = അവര്‍ക്കുണ്ട് താനും عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ
2:174നിശ്ചയമായും വേദഗ്രന്ഥത്തില്‍ നിന്ന് അല്ലാഹു അവതരിപ്പിച്ചതിനെ മറച്ചുവെക്കുകയും, അതിന് (പകരം) അല്‍പമായ വില വാങ്ങുകയും ചെയ്യുന്നവര്‍, അക്കൂട്ടര്‍ - അവരുടെ വയറുകളില്‍ (നരക) അഗ്നിയല്ലാതെ തിന്നു (നിറക്കു)ന്നില്ല. ക്വിയാമത്തുനാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയുമില്ല; അവരെ സംസ്‌കരി (ച്ചുശുദ്ധമാ) ക്കുകയുമില്ല; അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും.
أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَـٰلَةَ بِٱلْهُدَىٰ وَٱلْعَذَابَ بِٱلْمَغْفِرَةِ ۚ فَمَآ أَصْبَرَهُمْ عَلَى ٱلنَّارِ﴿١٧٥﴾
volume_up share
أُولَٰئِكَ الَّذِينَ = അവര്‍ യാതൊരുകൂട്ടരാണ് اشْتَرَوُا = അവര്‍ വാങ്ങി الضَّلَالَةَ = വഴിപിഴവ്, ദുര്‍മാര്‍ഗം بِالْهُدَىٰ = നേര്‍മാര്‍ഗത്തിന് (പകരം) وَالْعَذَابَ = ശിക്ഷയെയും بِالْمَغْفِرَةِ = പാപമോചനത്തിന്(പകരം), പൊറുക്കുന്നതിന് فَمَا أَصْبَرَهُمْ = അപ്പോള്‍ അവര്‍ക്ക് സഹനമുണ്ടാക്കിയതെന്ത് عَلَى النَّارِ = നരകത്തെക്കുറിച്ച്
2:175അക്കൂട്ടര്‍, സന്‍മാര്‍ഗത്തിന് (പകരം)ദുര്‍മാര്‍ഗവും പാപമോചനത്തിന്(പകരം) ശിക്ഷയും വാങ്ങിയവരത്രെ. അപ്പോള്‍ നരകത്തെപ്പറ്റി അവര്‍ക്ക് (ഇത്രയേറെ) സഹനമുണ്ടാക്കിയതെന്താണ് ?!
ذَٰلِكَ بِأَنَّ ٱللَّهَ نَزَّلَ ٱلْكِتَـٰبَ بِٱلْحَقِّ ۗ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِى ٱلْكِتَـٰبِ لَفِى شِقَاقٍۭ بَعِيدٍۢ﴿١٧٦﴾
volume_up share
ذَٰلِكَ = അത് بِأَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്നതുകൊണ്ടാണ് نَزَّلَ الْكِتَابَ = ഗ്രന്ഥം ഇറക്കി (എന്നത്) بِالْحَقِّ = യഥാര്‍ത്ഥപ്രകാരം, മുറയനുസരിച്ച് وَإِنَّ الَّذِينَ = നിശ്ചയമായും യാതൊരുകൂട്ടര്‍ اخْتَلَفُوا = അവര്‍ ഭിന്നാഭിപ്രായത്തിലായിരിക്കുന്നു فِي الْكِتَابِ = (വേദ)ഗ്രന്ഥത്തില്‍ لَفِي شِقَاقٍ = കക്ഷിത്തത്തില്‍ തന്നെ بَعِيدٍ = വിദൂരമായ
2:176വേദഗ്രന്ഥത്തെ അല്ലാഹു യഥാര്‍ത്ഥ (മുറ) പ്രകാരം അവതരിപ്പിച്ചിരിക്കുന്നതുകൊണ്ടത്രെ അത്. [അതാണ് ഈ കടുത്ത ശിക്ഷക്ക് കാരണം] വേദഗ്രന്ഥത്തില്‍ ഭിന്നാഭിപ്രായം കാണിച്ചവരാകട്ടെ, നിശ്ചയമായും, വിദൂരമായ കക്ഷി പിരിവില്‍ തന്നെയാകുന്നു.
തഫ്സീർ : 174-176
View   
لَّيْسَ ٱلْبِرَّ أَن تُوَلُّوا۟ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَـٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱلْمَلَـٰٓئِكَةِ وَٱلْكِتَـٰبِ وَٱلنَّبِيِّـۧنَ وَءَاتَى ٱلْمَالَ عَلَىٰ حُبِّهِۦ ذَوِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينَ وَٱبْنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِى ٱلرِّقَابِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَٱلْمُوفُونَ بِعَهْدِهِمْ إِذَا عَـٰهَدُوا۟ ۖ وَٱلصَّـٰبِرِينَ فِى ٱلْبَأْسَآءِ وَٱلضَّرَّآءِ وَحِينَ ٱلْبَأْسِ ۗ أُو۟لَـٰٓئِكَ ٱلَّذِينَ صَدَقُوا۟ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُتَّقُونَ﴿١٧٧﴾
volume_up share
لَّيْسَ = അല്ല الْبِرَّ = പുണ്യം, നന്‍മ أَن تُوَلُّوا = നിങ്ങള്‍ തിരിക്കല്‍ وُجُوهَكُمْ = നിങ്ങളുടെ മുഖങ്ങളെ قِبَلَ = നേരെ, നേര്‍ക്ക് الْمَشْرِقِ = ഉദയസ്ഥാനത്തിന്‍റെ, കിഴക്കിന്‍റെ وَالْمَغْرِبِ = അസ്തമയസ്ഥാനത്തി(പടിഞ്ഞാറി)ന്‍റെയും وَلَٰكِنَّ = പക്ഷേ, എങ്കിലും, എന്നാല്‍ الْبِرَّ = പുണ്യം, പുണ്യവാന്‍, നന്മ, നന്മ ചെയ്യുന്നവന്‍ مَنْ = യാതൊരുവനാണ്, യാതൊരുവന്‍റെയാണ് آمَنَ = അവന്‍ വിശ്വസിച്ചു بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും وَالْمَلَائِكَةِ = മലക്കുകളിലും وَالْكِتَابِ = (വേദ)ഗ്രന്ഥത്തിലും وَالنَّبِيِّينَ = പ്രവാചകന്‍മാരിലും وَآتَى = അവന്‍ കൊടുക്കുകയും ചെയ്തു الْمَالَ = ധനം عَلَىٰ حُبِّهِ = അതിനോട് പ്രിയത്തോടെ ذَوِي الْقُرْبَىٰ = അടുത്ത(കുടുംബ) ബന്ധം ഉള്ളവര്‍ക്ക് وَالْيَتَامَىٰ = അനാഥകള്‍ക്ക് وَالْمَسَاكِينَ = അഗതികള്‍ക്കും وَابْنَ السَّبِيلِ = വഴിപോക്കനും وَالسَّائِلِينَ = ചോദിക്കുന്നവര്‍ക്കും وَفِي الرِّقَابِ = അടിമകളിലും وَأَقَامَ = അവന്‍ നിലനിറുത്തുകയും ചെയ്തു الصَّلَاةَ = നമസ്‌കാരം وَآتَى الزَّكَاةَ = അവന്‍ സകാത്ത് കൊടുക്കുകയും (ചെയ്തു) وَالْمُوفُونَ = നിറവേറ്റുന്നവരും بِعَهْدِهِمْ = തങ്ങളുടെ കരാറിനെ, ഉടമ്പടിയെ, പ്രതിജ്ഞയെ إِذَا عَاهَدُوا = അവര്‍ കരാര്‍(ഉടമ്പടി-പ്രതിജ്ഞ)ചെയ്താല്‍ وَالصَّابِرِينَ = ക്ഷമിക്കുന്നവരും (വിശേഷിച്ച്) فِي الْبَأْسَاءِ = വിഷമതയില്‍, ദുരിതാവസ്ഥയില്‍ وَالضَّرَّاءِ = കഷ്ടപ്പാടിലും وَحِينَ الْبَأْسِ = സങ്കടത്തിന്‍റെ (യുദ്ധത്തിന്‍റെ)അവസരത്തിലും أُولَٰئِكَ = അക്കൂട്ടര്‍ الَّذِينَ صَدَقُوا = സത്യം പറഞ്ഞവരത്രെ وَأُولَٰئِكَ = അക്കൂട്ടര്‍ هُمُ = അവര്‍(തന്നെ) الْمُتَّقُونَ = സൂക്ഷ്മതയുള്ളവര്‍, ഭയഭക്തന്‍മാര്‍
2:177നിങ്ങള്‍ നിങ്ങളുടെ മുഖങ്ങളെ ഉദയസ്ഥാനത്തിന്‍റെയും, അസ്തമയ സ്ഥാനത്തിന്‍റെയും നേര്‍ക്ക് [കിഴക്കോട്ടും പടിഞ്ഞാറോട്ടും] തിരിക്കുന്നതല്ല പുണ്യം. പക്ഷേ, പുണ്യവാന്‍ എന്നാല്‍ യാതൊരുവനാണ്: അല്ലാഹുവിലും, അന്ത്യ ദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും അവന്‍ വിശ്വസിച്ചു; ധനം - അതിനോട് പ്രിയമുള്ളതോടെ (ത്തന്നെ) - കുടുംബബന്ധമുള്ളവര്‍ക്കും , അനാഥ ( കുട്ടി ) കള്‍ക്കും , അഗതികള്‍ക്കും, വഴിപോക്കനും, ചോദിച്ചുവരുന്നവര്‍ക്കും അടിമ കളുടെ വിഷയത്തിലും അവന്‍ കൊടുക്കുകയും ചെയ്തു; നമസ്കാരം നിലനി റുത്തുകയും സകാത്ത് കൊടുക്കുകയും ചെയ്തു. (ഇങ്ങിനെ യുള്ളവനാണ്). (അതെ) കരാര്‍ ചെയ്താല്‍, തങ്ങളുടെ കരാര്‍ നിറവേറ്റുന്നവരും. (വിശേഷിച്ച്) വിഷമതയിലും കഷ്ടതയിലും യുദ്ധത്തിന്‍റെ അവസരത്തിലും ക്ഷമകൈകൊള്ളുന്നവരും. അക്കൂട്ടരത്രെ, സത്യം പറഞ്ഞവര്‍, അക്കൂട്ടര്‍തന്നെയാണ് സൂക്ഷ്മതയുള്ള [ഭയഭക്തരായുള്ള] വരും.
തഫ്സീർ : 177-177
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِى ٱلْقَتْلَى ۖ ٱلْحُرُّ بِٱلْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلْأُنثَىٰ بِٱلْأُنثَىٰ ۚ فَمَنْ عُفِىَ لَهُۥ مِنْ أَخِيهِ شَىْءٌۭ فَٱتِّبَاعٌۢ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَـٰنٍۢ ۗ ذَٰلِكَ تَخْفِيفٌۭ مِّن رَّبِّكُمْ وَرَحْمَةٌۭ ۗ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌۭ﴿١٧٨﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ كُتِبَ = രേഖപ്പെടുത്ത (നിയമിക്ക) പ്പെട്ടിരിക്കുന്നു عَلَيْكُمُ = നിങ്ങളുടെ മേല്‍ الْقِصَاصُ = പ്രതിക്രിയ നടത്തല്‍ فِي الْقَتْلَى = വധിക്കപ്പെട്ട വിഷയത്തില്‍ الْحُرُّ = സ്വതന്ത്രന്‍ بِالْحُرِّ = സ്വതന്ത്രന് (പകരം) وَالْعَبْدُ = അടിമയും بِالْعَبْدِ = അടിമക്ക്(പകരം) وَالْأُنثَىٰ = സ്ത്രീയും بِالْأُنثَىٰ = സ്ത്രീക്ക്(പകരം) فَمَنْ = അപ്പോള്‍ വല്ലവരും, ആര്‍ عُفِيَ لَهُ = അവന് മാപ്പ് ചെയ്യപ്പെട്ടു(വെങ്കില്‍) مِنْ أَخِيهِ = തന്‍റെ സഹോദരനില്‍ നിന്ന് شَيْءٌ = വല്ലതും, എന്തെങ്കിലും വസ്തു فَاتِّبَاعٌ = എന്നാല്‍ പിന്‍പറ്റല്‍, തുടരല്‍ بِالْمَعْرُوفِ = സദാചാര പ്രകാരം, മര്യാദ(വഴക്കം)അനുസരിച്ച് وَأَدَاءٌ = കൊടുത്തുവീട്ടലും إِلَيْهِ = അവനിലേക്ക്,അവന് بِإِحْسَانٍ = നന്‍മ ചെയ്തുകൊണ്ട് (നല്ലനിലയില്‍) ذَٰلِكَ = അത് تَخْفِيفٌ = ലഘൂകരണം(ഇളവ്) مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَرَحْمَةٌ = കാരുണ്യവും فَمَنِ اعْتَدَىٰ = എനി ആരെങ്കിലും അതിരുവിട്ടാല്‍, ക്രമം തെറ്റിയാല്‍ بَعْدَ ذَٰلِكَ = അതിന് ശേഷം فَلَهُ = എന്നാല്‍ അവനുണ്ട് عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ
2:178ഹേ, വിശ്വസിച്ചവരേ, കൊല്ലപ്പെട്ടവരുടെ വിഷയത്തില്‍ പ്രതിക്രിയ നടത്തല്‍ നിങ്ങളുടെ മേല്‍ നിയമിക്കപ്പെട്ടിരിക്കുന്നു. അതായത്, സ്വതന്ത്രന് സ്വതന്ത്രനും, അടിമക്ക് അടിമയും, സ്ത്രീക്ക് സ്ത്രീയും (എന്ന നിലക്ക്) എന്നാല്‍, ആര്‍ക്കെങ്കിലും തന്‍റെ സഹോദരനില്‍ നിന്ന് വല്ലതും മാപ്പു ചെയ്തു കിട്ടുന്ന പക്ഷം അപ്പോള്‍, (ആചാര)മര്യാദയെ പിന്‍പറ്റലും, നല്ലനിലയില്‍ അവന് കൊടുത്തുവീട്ടലുമാണ് (വേണ്ടത്). അത്, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് (നിങ്ങള്‍ക്ക്) ഒരു ഇളവ് നല്‍കലും, കാരുണ്യവുമാകുന്നു. എനി, അതിനുശേഷം, ആരെങ്കിലും അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന പക്ഷം, അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
وَلَكُمْ فِى ٱلْقِصَاصِ حَيَوٰةٌۭ يَـٰٓأُو۟لِى ٱلْأَلْبَـٰبِ لَعَلَّكُمْ تَتَّقُونَ﴿١٧٩﴾
volume_up share
وَلَكُمْ = നിങ്ങള്‍ക്കുണ്ട് فِي الْقِصَاصِ = പ്രതികാര നടപടിയില്‍ حَيَاةٌ = ഒരു (തരം)ജീവിതം يَا أُولِي الْأَلْبَابِ = ബുദ്ധിമാന്‍മാരേ لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَتَّقُونَ = നിങ്ങള്‍ സുക്ഷ്മത പാലിക്കും
2:179പ്രതിക്രിയ നടത്തുന്നതില്‍ നിങ്ങള്‍ക്ക് - ഹേ, ബുദ്ധിമാന്‍മാരേ - ഒരു (തരം) ജീവിതം ഉണ്ടായിരിക്കും. നിങ്ങള്‍ സൂക്ഷ്മത പാലിച്ചേക്കാവുന്നതാണ്.
തഫ്സീർ : 178-179
View   
كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ إِن تَرَكَ خَيْرًا ٱلْوَصِيَّةُ لِلْوَٰلِدَيْنِ وَٱلْأَقْرَبِينَ بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُتَّقِينَ﴿١٨٠﴾
volume_up share
كُتِبَ = നിയമിക്ക (രേഖപ്പെടുത്ത)പ്പെട്ടിരിക്കുന്നു عَلَيْكُمْ = നിങ്ങളുടെ മേല്‍ إِذَا حَضَرَ = ആസന്നമായാല്‍ أَحَدَكُمُ = നിങ്ങളില്‍ ഒരുവന് الْمَوْتُ = മരണം إِن تَرَكَ = അവന്‍ വിട്ടു (ബാക്കിയാക്കി) പോകുന്നപക്ഷം خَيْرًا = വല്ല ഗുണവും, നല്ലതിനെ الْوَصِيَّةُ = വസ്വിയ്യത്ത് (ഒസ്യത്ത്) ചെയ്യല്‍, മരണപത്രം لِلْوَالِدَيْنِ = മാതാപിതാക്കള്‍ക്ക് وَالْأَقْرَبِينَ = അടുത്ത ബന്ധുക്കള്‍ക്കും بِالْمَعْرُوفِ = ആചാരമനുസരിച്ച്, മര്യാദപ്രകാരം حَقًّا = കടമ, മുറ عَلَى الْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവരുടെ (ഭയഭക്തൻമാരുടെ) മേല്‍
2:180നിങ്ങളില്‍ ഒരാള്‍ക്ക് മരണം ആസന്നമായാല്‍ - അവന്‍ വല്ല ഗുണവും [ധനവും] വിട്ടുപോകുന്നപക്ഷം - നിങ്ങളുടെ മേല്‍ നിയമിക്കപ്പെട്ടിരിക്കുന്നു : മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും (ആചാര) മര്യാദയനുസരിച്ച് "വസ്വിയ്യത്ത്" ചെയ്യല്‍. സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍ ഒരു കടമ(യത്രെ അത്).
فَمَنۢ بَدَّلَهُۥ بَعْدَ مَا سَمِعَهُۥ فَإِنَّمَآ إِثْمُهُۥ عَلَى ٱلَّذِينَ يُبَدِّلُونَهُۥٓ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌۭ﴿١٨١﴾
volume_up share
فَمَن = എന്നിട്ട് (എന്നാല്‍) ആരെങ്കിലും بَدَّلَهُ = അതിനെ മാറ്റി മറിച്ചു, ഭേദഗതി വരുത്തി بَعْدَمَا = ശേഷം, പിറകെ سَمِعَهُ = അതവന്‍ കേട്ടതിന്‍റെ فَإِنَّمَا إِثْمُهُ = എന്നാലതിന്‍റെ കുറ്റം (തന്നെ- മാത്രം) عَلَى الَّذِينَ = യാതൊരുവരുടെ മേല്‍ يُبَدِّلُونَهُ = അവര്‍ അതിനെ മാറ്റി മറിക്കും إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു سَمِيعٌ = കേള്‍ക്കുന്നവനാണ് عَلِيمٌ = അറിയുന്നവനാണ്
2:181എന്നിട്ട് ആരെങ്കിലും അത് കേട്ടതിന് ശേഷം അതിനെ മാറ്റി മറിച്ചാല്‍ അതിന്‍റെ കുറ്റം അത് മാറ്റിമറിക്കുന്നവരുടെ മേല്‍ തന്നെയായിരിക്കും. നിശ്ചയമായും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
فَمَنْ خَافَ مِن مُّوصٍۢ جَنَفًا أَوْ إِثْمًۭا فَأَصْلَحَ بَيْنَهُمْ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ﴿١٨٢﴾
volume_up share
فَمَنْ خَافَ = എന്നാല്‍ ആരെങ്കിലും ഭയപ്പെട്ടാല്‍ مِن مُّوصٍ = വല്ല വസ്വിയ്യത്തുകാരനില്‍ (വസ്വിയ്യത്തുചെയ്യുന്ന ഒരാളില്‍) നിന്ന് جَنَفًا = വല്ല ചായ്‌വും, മറിവും, أَوْ إِثْمًا = അല്ലെങ്കില്‍ തെറ്റ്, പാപം فَأَصْلَحَ = എന്നിട്ട് അവന്‍ നന്നാക്കി بَيْنَهُمْ = അവര്‍ക്കിടയില്‍ فَلَا إِثْمَ = എന്നാല്‍ കുറ്റമില്ല عَلَيْهِ = അവന്‍റെ മേല്‍, إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
2:182എനി , "വസ്വിയ്യത്ത് " ചെയ്യുന്ന വല്ലവനില്‍ നിന്നും (ഏതെങ്കിലും) ഒരു തെറ്റോ കുറ്റമോ (ഉണ്ടായതായി) ആരെങ്കിലും ഭയപ്പെട്ടിട്ട് അവരുടെ [വസ്വിയ്യത്ത് ചെയ്യപ്പെടുന്നവരുടെ] ഇടയില്‍ അവന്‍ നന്നാക്കിത്തീര്‍ത്താല്‍, അവന്‍റെ മേല്‍ (അതില്‍) കുറ്റമില്ല. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
തഫ്സീർ : 180-182
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴿١٨٣﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ كُتِبَ = നിയമിക്ക (രേഖപ്പെടുത്ത) പ്പെട്ടിരിക്കുന്നു عَلَيْكُمُ = നിങ്ങളുടെ മേല്‍ الصِّيَامُ = നോമ്പുനോല്‍ക്കല്‍ كَمَا كُتِبَ = നിയമിക്കപ്പെട്ടതുപോലെ عَلَى الَّذِينَ مِن قَبْلِكُمْ = നിങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَتَّقُونَ = സൂക്ഷ്മത പാലിക്കും
2:183ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നിയമിക്കപ്പെട്ടതുപോലെ, നിങ്ങളുടെ മേലും നോമ്പ് നോല്‍ക്കല്‍ നിയമിക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ സൂക്ഷ്മത പാലിച്ചേക്കാം.
أَيَّامًۭا مَّعْدُودَٰتٍۢ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍۢ فَعِدَّةٌۭ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدْيَةٌۭ طَعَامُ مِسْكِينٍۢ ۖ فَمَن تَطَوَّعَ خَيْرًۭا فَهُوَ خَيْرٌۭ لَّهُۥ ۚ وَأَن تَصُومُوا۟ خَيْرٌۭ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ﴿١٨٤﴾
volume_up share
أَيَّامًا = ചില ദിവസങ്ങളില്‍ مَّعْدُودَاتٍ = എണ്ണപ്പെട്ട (എണ്ണം കണക്കാക്കപ്പെട്ട) فَمَن كَانَ = എന്നാല്‍ ആരെങ്കിലുമായിരുന്നാല്‍ مِنكُم = നിങ്ങളില്‍ നിന്ന് مَّرِيضًا = രോഗി أَوْ = അല്ലെങ്കില്‍ عَلَىٰ سَفَرٍ = യാത്രയില്‍ فَعِدَّةٌ = എന്നാല്‍ (അപ്പോള്‍) എണ്ണം مِّنْ أَيَّامٍ = ദിവസങ്ങളില്‍ നിന്ന് أُخَرَ = മറ്റുള്ള وَعَلَى الَّذِينَ = യാതൊരുവരുടെ മേലുണ്ടായിരിക്കും يُطِيقُونَهُ = അതിന് സാധിപ്പുണ്ടാകും, അതിനവര്‍ക്ക് കഴിവുണ്ടായിത്തീരുന്നതാണ് فِدْيَةٌ = ഒരു തെണ്ടം (പ്രായശ്ചിത്തം) طَعَامُ = (അതായത്) ഭക്ഷണം مِسْكِينٍ = ഒരു സാധുവിന്‍റെ, പാവത്തിന്‍റെ فَمَن = എന്നാല്‍ ആര്‍, ആരെങ്കിലും تَطَوَّعَ = സ്വമേധയാചെയ്തു, സ്വയം വഴിപ്പെട്ടു ചെയ്തു خَيْرًا = വല്ല നന്മയും, നല്ല കാര്യം فَهُوَ = എന്നാലത് خَيْرٌ لَّهُ = അവന് ഗുണമാണ്, കൂടുതല്‍ നല്ലതാണ് وَأَن تَصُومُوا = നിങ്ങള്‍ നോമ്പുനോല്‍ക്കുന്നത് خَيْرٌ لَّكُمْ = നിങ്ങള്‍ക്ക് ഉത്തമമാണ്, കൂടുതല്‍ നല്ലതാകുന്നു إِن كُنتُمْ = നിങ്ങളാകുന്നുവെങ്കില്‍ تَعْلَمُونَ = നിങ്ങള്‍ അറിയും
2:184(അതെ) എണ്ണപ്പെട്ട (അല്‍പം) ചില ദിവസങ്ങളില്‍. എന്നാല്‍, നിങ്ങളില്‍ ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാല്‍, അപ്പോള്‍, മറ്റു ദിവസങ്ങളില്‍നിന്ന് (അത്ര) എണ്ണം (പൂര്‍ത്തിയാക്കണം) അതിന് (ഞെരുങ്ങി) സാധിപ്പുണ്ടാകുന്നവരുടെ മേല്‍ (അവര്‍ നോമ്പു നോല്‍ക്കാതിരുന്നാല്‍) തെണ്ടം- ഒരു സാധുവിന്‍റെ ഭക്ഷണം- (കടമ) ഉണ്ടായിരിക്കും. എന്നാല്‍, ആരെങ്കിലും ഒരു നന്മ സ്വമേധയാ ചെയ്യുന്നതായാല്‍ അതവന് ഉത്തമമത്രെ. നിങ്ങള്‍ നോമ്പുനോല്‍ക്കുന്നതാകട്ടെ, നിങ്ങള്‍ക്ക് (കൂടുതല്‍) ഉത്തമമാകുന്നു; നിങ്ങള്‍ക്ക് അറിയാവുന്നതാണെങ്കില്‍.
شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًۭى لِّلنَّاسِ وَبَيِّنَـٰتٍۢ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍۢ فَعِدَّةٌۭ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ﴿١٨٥﴾
volume_up share
شَهْرُ رَمَضَانَ = റമദാന്‍ മാസം الَّذِي أُنزِلَ = അവതരിപ്പിക്കപ്പെട്ടതാണ് فِيهِ = അതില്‍ الْقُرْآنُ = ഖുർആന്‍ هُدًى = മാര്‍ഗദര്‍ശനമായി, സന്മാര്‍ഗമായി لِّلنَّاسِ = മനുഷ്യര്‍ക്ക് وَبَيِّنَاتٍ = തെളിവുകളായും, വ്യക്തമായ അടയാളങ്ങളായും مِّنَ الْهُدَىٰ = മാര്‍ഗദര്‍ശനമാകുന്ന, സന്മാര്‍ഗത്തില്‍പ്പെട്ട وَالْفُرْقَانِ = വിവേചനവും, വേര്‍തിരിക്കുന്നതും فَمَن شَهِدَ = ആകയാല്‍ (അപ്പോള്‍) ആരെങ്കിലും ഹാജറുണ്ടായാല്‍ مِنكُمُ = നിങ്ങളില്‍ നിന്ന് الشَّهْرَ = (ആ)മാസത്തില്‍ فَلْيَصُمْهُ = എന്നാലവന്‍ അതില്‍ നോമ്പുനോല്‍ക്കട്ടെ وَمَن كَانَ = ആരെങ്കിലും ആയിരുന്നാല്‍, ആണെങ്കില്‍ مَرِيضًا = രോഗി أَوْ عَلَىٰ سَفَرٍ = അല്ലെങ്കില്‍ യാത്രയില്‍ فَعِدَّةٌ = എന്നാല്‍ എണ്ണം مِّنْ أَيَّامٍ أُخَرَ = മറ്റു ദിവസങ്ങളില്‍ നിന്ന് يُرِيدُ اللَّهُ = അല്ലാഹു ഉദ്ദേശിക്കുന്നു بِكُمُ = നിങ്ങള്‍ക്ക് الْيُسْرَ = എളുപ്പം (സൗകര്യം), ലഘുത്വം وَلَا يُرِيدُ بِكُمُ = നിങ്ങളില്‍ അവന്‍ ഉദ്ദേശിക്കുന്നുമില്ല الْعُسْرَ = ഞെരുക്കം, പ്രയാസം وَلِتُكْمِلُوا = നിങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും الْعِدَّةَ = എണ്ണം وَلِتُكَبِّرُوا = നിങ്ങള്‍ "തക്ബീര്‍" ചെയ്യാനും, മഹത്വകീര്‍ത്തനം നടത്തുവാനും اللَّهَ = അല്ലാഹുവിന് عَلَىٰ مَا هَدَاكُمْ = അവന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ وَلَعَلَّكُمْ = നിങ്ങള്‍ ആകുവാനും, ആകുകയും ചെയ്യാം تَشْكُرُونَ = നന്ദി കാണിക്കും
2:185"റമദ്വാന്‍" മാസം ഖുർആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാ(യ മാസമാ)കുന്നു ;- മനുഷ്യര്‍ക്ക് സന്‍മാര്‍ഗദര്‍ശകമായും, മാര്‍ഗദര്‍ശ നവും (സത്യാസത്യ) വിവേചനവുമാകുന്ന വ്യക്തമായ തെളിവുകളായും കൊണ്ട്. ആകയാല്‍, നിങ്ങളില്‍ ആര്‍ (ആ) മാസത്തില്‍ ഹാജറുണ്ടായോ അവന്‍, അതില്‍ നോമ്പുനോറ്റുകൊള്ളട്ടെ. ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാല്‍, മറ്റു ദിവസ ങ്ങളില്‍ നിന്ന് (അത്ര) എണ്ണം (പൂര്‍ത്തിയാക്കണം). അല്ലാഹു, നിങ്ങളില്‍ എളുപ്പത്തെ [സൗകര്യത്തെ] ഉദ്ദേശിക്കുന്നു; നിങ്ങളില്‍ അവന്‍ ഞെരുക്കത്തെ ഉദ്ദേശിക്കുന്നുമില്ല. നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും, നിങ്ങള്‍ക്ക് അല്ലാഹു സന്‍മാര്‍ഗം കാണിച്ചു തന്നതിന്‍റെ പേരില്‍ നിങ്ങള്‍ അവന് "തക്ബീര്‍" [മഹത്വകീര്‍ത്തനം] നടത്തുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയുമാകുന്നു (ഇതെല്ലാം നിശ്ചയിച്ചത്).
തഫ്സീർ : 183-185
View   
وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ﴿١٨٦﴾
volume_up share
وَإِذَا سَأَلَكَ = നിന്നോടുചോദിച്ചാല്‍ عِبَادِي = എന്‍റെ അടിയാന്‍മാര്‍ عَنِّي = എന്നെപ്പറ്റി فَإِنِّي = എന്നാല്‍ നിശ്ചയമായും ഞാന്‍ قَرِيبٌ = സമീപസ്ഥനാണ് أُجِيبُ = ഞാന്‍ ഉത്തരം നല്‍കും دَعْوَةَ = വിളിക്ക്, പ്രാര്‍ത്ഥനക്ക് الدَّاعِ = വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വന്‍റെ إِذَا دَعَانِ = അവന്‍ എന്നെ വിളിച്ചാല്‍, എന്നോട് പ്രാര്‍ത്ഥിച്ചാല്‍ فَلْيَسْتَجِيبُوا = എന്നാല്‍ അവര്‍ ഉത്തരം ചെയ്യട്ടെ, അതിനാല്‍ അവര്‍ ഉത്തരം തേടിക്കൊള്ളട്ടെ لِي = എനിക്ക്, എന്നോട് وَلْيُؤْمِنُوا = അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ بِي = എന്നില്‍, എന്നെക്കൊണ്ട് لَعَلَّهُمْ = അവരായേക്കാം, ആകുവാന്‍വേണ്ടി يَرْشُدُونَ = അവര്‍ നേര്‍വഴിക്കാകും
2:186(നബിയേ) എന്‍റെ അടിയാന്‍മാര്‍ എന്നെപ്പറ്റി നിന്നോട് ചോദിച്ചാല്‍, നിശ്ചയമായും ഞാന്‍ സമീപസ്ഥനാകുന്നു (എന്നു പറയുക). എന്നെ വിളി (ച്ചു പ്രാര്‍ത്ഥി) ച്ചാല്‍ ഞാന്‍ വിളി (ച്ചു പ്രാര്‍ത്ഥി) ക്കുന്നവന്‍റെ വിളിക്ക് ഉത്തരം നല്‍കുന്നതാണ്. എന്നാല്‍, അവര്‍ എനിക്ക് [എന്‍റെ വിളിക്ക്] ഉത്തരം ചെയ്യുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്തുകൊള്ളട്ടെ; അവര്‍ നേര്‍വഴി പ്രാപിച്ചേക്കുന്നതാണ്.
തഫ്സീർ : 186-186
View   
أُحِلَّ لَكُمْ لَيْلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمْ ۚ هُنَّ لِبَاسٌۭ لَّكُمْ وَأَنتُمْ لِبَاسٌۭ لَّهُنَّ ۗ عَلِمَ ٱللَّهُ أَنَّكُمْ كُنتُمْ تَخْتَانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ ۖ فَٱلْـَٔـٰنَ بَـٰشِرُوهُنَّ وَٱبْتَغُوا۟ مَا كَتَبَ ٱللَّهُ لَكُمْ ۚ وَكُلُوا۟ وَٱشْرَبُوا۟ حَتَّىٰ يَتَبَيَّنَ لَكُمُ ٱلْخَيْطُ ٱلْأَبْيَضُ مِنَ ٱلْخَيْطِ ٱلْأَسْوَدِ مِنَ ٱلْفَجْرِ ۖ ثُمَّ أَتِمُّوا۟ ٱلصِّيَامَ إِلَى ٱلَّيْلِ ۚ وَلَا تُبَـٰشِرُوهُنَّ وَأَنتُمْ عَـٰكِفُونَ فِى ٱلْمَسَـٰجِدِ ۗ تِلْكَ حُدُودُ ٱللَّهِ فَلَا تَقْرَبُوهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ ءَايَـٰتِهِۦ لِلنَّاسِ لَعَلَّهُمْ يَتَّقُونَ﴿١٨٧﴾
volume_up share
أُحِلَّ = ഹലാലാക്ക (അനുവദിക്ക)പ്പെട്ടിരിക്കുന്നു لَكُمْ = നിങ്ങള്‍ക്ക് لَيْلَةَ = രാത്രിയില്‍ الصِّيَامِ = നോമ്പിന്‍റെ الرَّفَثُ = സ്വകാര്യ സല്ലാപം, സംസര്‍ഗം إِلَىٰ نِسَائِكُمْ = നിങ്ങളുടെ സ്ത്രീകളുമായി هُنَّ = അവര്‍ لِبَاسٌ لَّكُمْ = നിങ്ങള്‍ക്ക് ഒരു വസ്ത്രമാണ് وَأَنتُمْ = നിങ്ങളും لِبَاسٌ لَّهُنَّ = അവര്‍ക്ക് ഒരു വസ്ത്രമാണ് عَلِمَ اللَّهُ = അല്ലാഹു അറിഞ്ഞിരിക്കുന്നു أَنَّكُمْ كُنتُمْ = നിങ്ങളായിരുന്നുവെന്ന് تَخْتَانُونَ = നിങ്ങള്‍ വഞ്ചന പ്രവര്‍ത്തിക്കും أَنفُسَكُمْ = നിങ്ങളുടെ സ്വന്തങ്ങളോട് فَتَابَ عَلَيْكُمْ = എന്നാല്‍ അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു وَعَفَا عَنكُمْ = നിങ്ങള്‍ക്ക് മാപ്പ് നല്‍കു കയും ചെയ്തിരിക്കുന്നു فَالْآنَ = അതിനാല്‍ ഇപ്പോള്‍ بَاشِرُوهُنَّ = നിങ്ങള്‍ അവരോട് സ്പര്‍ശനം (കൂടിച്ചേരല്‍) നടത്തിക്കൊള്ളുവിന്‍ وَابْتَغُوا = നിങ്ങള്‍ തേടുക (ആഗ്രഹി ക്കുക)യും ചെയ്യുവിന്‍ مَا كَتَبَ اللَّهُ = അല്ലാഹു നിശ്ചയിച്ച (വിധിച്ച- രേഖപ്പെടുത്തിയ)ത് لَكُمْ = നിങ്ങള്‍ക്ക് وَكُلُوا = നിങ്ങള്‍ തിന്നുകയും ചെയ്യുവിന്‍ وَاشْرَبُوا = നിങ്ങള്‍ കുടി ക്കുകയും ചെയ്യുവിന്‍ حَتَّىٰ يَتَبَيَّنَ = വ്യക്തമായിത്തീരുന്നതുവരേക്ക് لَكُمُ = നിങ്ങള്‍ക്ക് الْخَيْطُ = നൂല്‍ الْأَبْيَضُ = വെള്ള, വെളുത്ത مِنَ الْخَيْطِ = നൂലില്‍ നിന്ന് الْأَسْوَدِ = കറുത്ത مِنَ الْفَجْرِ = പ്രഭാതത്തിനാല്‍, പ്രഭാതമാകുന്ന ثُمَّ أَتِمُّوا = പിന്നെ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍ الصِّيَامَ = നോമ്പ് إِلَى اللَّيْلِ = രാത്രി വരെ وَلَا تُبَاشِرُوهُنَّ = നിങ്ങളവരോട് സ്പര്‍ശനം നടത്തരുത് وَأَنتُمْ = നിങ്ങള്‍ ആയിരിക്കെ عَاكِفُونَ = ഇഅ്തികാഫ് ചെയ്യുന്നവര്‍, ഭജനമിരിക്കുന്നവര്‍ فِي الْمَسَاجِدِ = പള്ളികളില്‍ تِلْكَ = അവ. അത് حُدُودُ اللَّهِ = അല്ലാഹുവിന്‍റെ അതിര് (അതിര്‍ത്തി)കളാകുന്നു فَلَا تَقْرَبُوهَا = അതിനാല്‍ അവയോട് നിങ്ങള്‍ അടുക്കരുത് كَذَٰلِكَ = അപ്രകാരം يُبَيِّنُ اللَّهُ = അല്ലാഹു വിവരിക്കുന്നു, വ്യക്തമാക്കും آيَاتِهِ = അവന്‍റെ ആയത്ത് (ലക്ഷ്യം- വചനം)കള്‍ لِلنَّاسِ = മനുഷ്യര്‍ക്ക് لَعَلَّهُمْ = അവരായേക്കാം, ആകുവാന്‍ വേണ്ടി يَتَّقُونَ = അവര്‍ സൂക്ഷ്മത പാലിക്കും
2:187നോമ്പിന്‍റെ രാത്രിയില്‍ നിങ്ങളുടെ സ്ത്രീ [ഭാര്യ]കളുമായി സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്ക പ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് ഒരു (തരം) വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കും ഒരു (തരം) വസ്ത്രമാകുന്നു. നിങ്ങള്‍ നിങ്ങളുടെ സ്വന്ത്വങ്ങളോട് തന്നെ വഞ്ചന നടത്തിയിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കു ന്നു. എന്നാല്‍, അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും, നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിരിക്കുന്നു. എനി, ഇപ്പോള്‍, നിങ്ങള്‍ അവരുമായി സ്പര്‍ശനം നടത്തുകയും [കൂടിച്ചേരുകയും] അല്ലാഹു നിങ്ങള്‍ക്ക് (വിധിച്ച) നിശ്ചയിച്ചതിനെ നിങ്ങള്‍ തേടുകയും ചെയ്തുകൊള്ളുവിന്‍; നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍; കറുപ്പ് നൂലില്‍ [ഇരുട്ടില്‍] നിന്ന് പ്രഭാതമാകുന്ന വെള്ളനൂല്‍ നിങ്ങള്‍ക്ക് വ്യക്തമായിത്തീരുന്നതുവരേക്കും. പിന്നെ, നിങ്ങള്‍ രാത്രി വരെ നോമ്പ് പൂര്‍ത്തിയാക്കുക. നിങ്ങള്‍ പള്ളികളില്‍ "ഇഅ്തികാഫ്" [ഭജനമിരിക്കല്‍] ചെയ്യുന്നവരായിരിക്കുമ്പോഴും അവരുമായി നിങ്ങള്‍ സ്പര്‍ശനം നടത്തരുത് [കൂടിച്ചേരരുത്] അവ(യൊക്കെ) അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളാകുന്നു: അതിനാല്‍, അവയെ നിങ്ങള്‍ സമീപിക്കരുത്. അപ്രകാരം, അല്ലാഹു അവന്‍റെ "ആയത്ത് " [ലക്ഷ്യം]കളെ മനുഷ്യര്‍ക്ക് (വ്യക്തമാക്കി) വിവരിച്ചുതരുന്നു; അവര്‍ സൂക്ഷ്മത പാലിച്ചേക്കാം.
തഫ്സീർ : 187-187
View   
وَلَا تَأْكُلُوٓا۟ أَمْوَٰلَكُم بَيْنَكُم بِٱلْبَـٰطِلِ وَتُدْلُوا۟ بِهَآ إِلَى ٱلْحُكَّامِ لِتَأْكُلُوا۟ فَرِيقًۭا مِّنْ أَمْوَٰلِ ٱلنَّاسِ بِٱلْإِثْمِ وَأَنتُمْ تَعْلَمُونَ﴿١٨٨﴾
volume_up share
وَلَا تَأْكُلُوا = നിങ്ങള്‍ തിന്നരുത് أَمْوَالَكُم = നിങ്ങളുടെ സ്വത്തുക്കളെ بَيْنَكُم = നിങ്ങള്‍ക്കിടയില്‍ بِالْبَاطِلِ = അന്യായം വഴി وَتُدْلُوا = നിങ്ങള്‍ ഇട്ടുകൊടുക്കു കയും (സമീപിക്കുകയും) بِهَا = അതിനെ (അതുമായി) إِلَى الْحُكَّامِ = വിധികര്‍ത്താക്കളിലേക്ക്, ഭരണാധികാരികളുടെ അടുക്കല്‍ لِتَأْكُلُوا = നിങ്ങള്‍ തിന്നുവാന്‍ വേണ്ടി فَرِيقًا = ഒരു വിഭാഗം مِّنْ أَمْوَالِ = സ്വത്തുക്കളില്‍ (ധനത്തില്‍) നിന്ന് النَّاسِ = മനുഷ്യരുടെ بِالْإِثْمِ = കുറ്റ (കര)മായിട്ട്, തെറ്റായിക്കൊണ്ട്, പാപമായി وَأَنتُمْ = നിങ്ങളോ تَعْلَمُونَ = അറിയുന്നു (താനും)
2:188നിങ്ങള്‍, നിങ്ങളുടെ സ്വത്തുക്കളെ നിങ്ങള്‍ക്കിടയില്‍ [തമ്മത മ്മില്‍] അന്യായമായ വഴിക്ക് തിന്നരുത്; അവയെ വിധികര്‍ത്താക്കളിലേക്ക് (അഥവാ ഭരണാധികാരികളിലേക്ക്) ഇട്ടുകൊടുക്കുകയും (അരുത്); മനുഷ്യരുടെ സ്വത്തുക്കളില്‍ നിന്ന് ഒരു വിഭാഗത്തെ നിങ്ങള്‍ അറിഞ്ഞുംകൊണ്ട് (തന്നെ) കുറ്റമായ നിലക്ക് നിങ്ങള്‍ തിന്നുവാന്‍ വേണ്ടി.
തഫ്സീർ : 188-188
View   
يَسْـَٔلُونَكَ عَنِ ٱلْأَهِلَّةِ ۖ قُلْ هِىَ مَوَٰقِيتُ لِلنَّاسِ وَٱلْحَجِّ ۗ وَلَيْسَ ٱلْبِرُّ بِأَن تَأْتُوا۟ ٱلْبُيُوتَ مِن ظُهُورِهَا وَلَـٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ ۗ وَأْتُوا۟ ٱلْبُيُوتَ مِنْ أَبْوَٰبِهَا ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ﴿١٨٩﴾
volume_up share
يَسْأَلُونَكَ = അവര്‍ നിന്നോട് ചോദിക്കും, ചോദിക്കുന്നു عَنِ الْأَهِلَّةِ = മാസപ്പിറവികളെക്കുറിച്ച് (ബാലചന്ദ്രന്‍മാരെപ്പറ്റി) قُلْ = നീ പറയുക هِيَ = അവ مَوَاقِيتُ = സമയ നിര്‍ണയങ്ങളാണ് لِلنَّاسِ = മനുഷ്യര്‍ക്ക് وَالْحَجِّ = ഹജ്ജിനും وَلَيْسَ الْبِرُّ = പുണ്യമല്ല بِأَن تَأْتُوا = നിങ്ങള്‍ ചെല്ലുന്നതുകൊണ്ട് الْبُيُوتَ = വീടുകളില്‍ مِن ظُهُورِهَا = അവയുടെ പിന്‍വശങ്ങളിലൂടെ, പുറങ്ങളിലൂടെ وَلَٰكِنَّ = എങ്കിലും الْبِرَّ = പുണ്യം, പുണ്യവാന്‍ مَنِ اتَّقَىٰ = സൂക്ഷ്മത പാലിച്ചവനാണ് وَأْتُوا = നിങ്ങള്‍ ചെല്ലുകയും ചെയ്യുവിന്‍ الْبُيُوتَ = വീടുകളില്‍ مِنْ أَبْوَابِهَا = അവയുടെ വാതിലുകളിലൂടെ وَاتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّهَ = അല്ലാഹുവിനെ لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി تُفْلِحُونَ = നിങ്ങള്‍ വിജയം പ്രാപിക്കുക
2:189(നബിയേ) അവര്‍ നിന്നോട് മാസപ്പിറവികളെപ്പറ്റി ചോദിക്കുന്ന താണ് നീ പറയുക: അവ മനുഷ്യര്‍ക്കും ഹജ്ജിനുമുള്ള സമയ നിര്‍ണയങ്ങളാകുന്നു. നിങ്ങള്‍ വീടുകളില്‍ അവയുടെ പുറഭാഗങ്ങളിലൂടെ ചെല്ലുന്നതുകൊണ്ടല്ല പുണ്യം (ലഭിക്കുന്നത്). എങ്കിലും, സൂക്ഷ്മത പാലിച്ചവനത്രെ പുണ്യവാന്‍. വീടുകളില്‍ അവയുടെ വാതിലുകളില്‍കൂടി (തന്നെ) ചെല്ലുകയും ചെയ്യുവിന്‍: അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
തഫ്സീർ : 189-189
View   
وَقَـٰتِلُوا۟ فِى سَبِيلِ ٱللَّهِ ٱلَّذِينَ يُقَـٰتِلُونَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ﴿١٩٠﴾
volume_up share
وَقَاتِلُوا = നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗ ത്തില്‍ الَّذِينَ = യാതൊരുവരോട് يُقَاتِلُونَكُمْ = അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നു وَلَا تَعْتَدُوا = നിങ്ങള്‍ അതിക്രമം ചെയ്യുകയുമരുത് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يُحِبُّ = അവന്‍ ഇഷ്ടപ്പെടുകയില്ല الْمُعْتَدِينَ = അതിക്രമം ചെയ്യുന്നവരെ
2:190നിങ്ങളോട് യുദ്ധത്തിന് വരുന്നവരോട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍. നിങ്ങള്‍ അതിക്രമിക്കുകയുമരുത്. നിശ്ചയമായും, അല്ലാഹു അതിക്രമിക്കുന്നവരെ ഇഷ്ടപ്പെടുന്നതല്ല.
وَٱقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُم مِّنْ حَيْثُ أَخْرَجُوكُمْ ۚ وَٱلْفِتْنَةُ أَشَدُّ مِنَ ٱلْقَتْلِ ۚ وَلَا تُقَـٰتِلُوهُمْ عِندَ ٱلْمَسْجِدِ ٱلْحَرَامِ حَتَّىٰ يُقَـٰتِلُوكُمْ فِيهِ ۖ فَإِن قَـٰتَلُوكُمْ فَٱقْتُلُوهُمْ ۗ كَذَٰلِكَ جَزَآءُ ٱلْكَـٰفِرِينَ﴿١٩١﴾
volume_up share
وَاقْتُلُوهُمْ = അവരെ നിങ്ങള്‍ കൊല്ലുകയും ചെയ്യുവിന്‍ حَيْثُ = ഇടത്തുവെച്ച് ثَقِفْتُمُوهُمْ = നിങ്ങള്‍ അവരെ കണ്ടുമുട്ടിയ وَأَخْرِجُوهُم = അവരെ നിങ്ങള്‍ പുറത്താക്കു കയും ചെയ്യുവിന്‍ مِّنْ حَيْثُ = ഇടത്തില്‍ നിന്ന് أَخْرَجُوكُمْ = അവര്‍ നിങ്ങളെ പുറത്താക്കിയ وَالْفِتْنَةُ = കുഴപ്പം أَشَدُّ = അതികഠിനമായതാണ് مِنَ الْقَتْلِ = കൊലയെക്കാള്‍ وَلَا تُقَاتِلُوهُمْ = നിങ്ങളവരോട് യുദ്ധം ചെയ്യരുത് عِندَ الْمَسْجِدِ الْحَرَامِ = മസ്ജിദുല്‍ ഹറാമി ങ്കല്‍വെച്ച് حَتَّىٰ يُقَاتِلُوكُمْ = അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നതുവരെ فِيهِ = അതില്‍ فَإِن قَاتَلُوكُمْ = എനി അവര്‍ നിങ്ങളോട് യുദ്ധം ചെയ്താല്‍ فَاقْتُلُوهُمْ = നിങ്ങളവരെ കൊല്ലുവിന്‍ كَذَٰلِكَ = അപ്രകാരമാണ് جَزَاءُ = പ്രതിഫലം, പകരം കൊടുക്കല്‍ الْكَافِرِينَ = അവിശ്വാസികളുടെ
2:191കണ്ടുമുട്ടിയേടത്ത് വെച്ച് നിങ്ങള്‍ അവരെ കൊലപ്പെടുത്തികൊള്ളുവിന്‍. അവര്‍ നിങ്ങളെ പുറത്താക്കിയിടത്തു നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുവിന്‍. "ഫിത്‌ന" [കുഴപ്പം] കൊലയെക്കാള്‍ കഠിനമായിട്ടുള്ളതാകുന്നു. "മസ്ജിദുല്‍ ഹറാമി"ങ്കല്‍ വെച്ച് അവര്‍ നിങ്ങളോട് (ഇങ്ങോട്ട്) യുദ്ധത്തിന് വരുന്നത്‌വരെ, നിങ്ങള്‍ അവിടെ വെച്ച് അവരോട് (അങ്ങോട്ട്) യുദ്ധം ചെയ്യരുത്. എനി, അവര്‍ (അവിടെവെച്ച്) നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കില്‍, അപ്പോള്‍ (അവിടെവെച്ച്) നിങ്ങള്‍ അവരെ കൊന്നുകൊള്ളുക. അപ്രകാരമാണ് അവിശ്വാസികളുടെ പ്രതിഫലം.
فَإِنِ ٱنتَهَوْا۟ فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ﴿١٩٢﴾
volume_up share
فَإِنِ انتَهَوْا = എന്നാല്‍ (അങ്ങനെ, എനി) അവര്‍ വിരമിച്ചാല്‍ فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
2:192എന്നാല്‍, അവര്‍ (പിന്‍മാറി) വിരമിച്ചെങ്കില്‍, നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
وَقَـٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌۭ وَيَكُونَ ٱلدِّينُ لِلَّهِ ۖ فَإِنِ ٱنتَهَوْا۟ فَلَا عُدْوَٰنَ إِلَّا عَلَى ٱلظَّـٰلِمِينَ﴿١٩٣﴾
volume_up share
وَقَاتِلُوهُمْ = നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക حَتَّىٰ لَا تَكُونَ = ഉണ്ടാകാതിരിക്കുവോളം, ഇല്ലാതിരിക്കുന്നത് വരെ فِتْنَةٌ = കുഴപ്പം وَيَكُونَ الدِّينُ = ദീന്‍ (മതം) ആകുകയും لِلَّهِ = അല്ലാഹുവിന് فَإِنِ انتَهَوْا = അങ്ങനെ അവര്‍ വിരമിച്ചാല്‍ فَلَا عُدْوَانَ = അപ്പോള്‍ അതിക്രമമില്ല إِلَّا عَلَى الظَّالِمِينَ = അക്രമികളുടെമേല്‍ അല്ലാതെ
2:193"ഫിത്‌ന" [കുഴപ്പം] ഉണ്ടാകാതിരിക്കുകയും, "ദീന്‍" [മതം] അല്ലാഹുവിന് ആയിത്തീരുകയും ചെയ്യുന്നതുവരേക്കും നിങ്ങള്‍ അവരോട് യുദ്ധം നടത്തിക്കൊള്ളുവിന്‍. അങ്ങനെ, അവര്‍ വിരമിച്ചുവെങ്കില്‍, അപ്പോള്‍ (പിന്നെ), അക്രമം ചെയ്യുന്നവര്‍ക്കെതിരെയല്ലാതെ അതിക്രമം ഇല്ല [പാടില്ല]
തഫ്സീർ : 190-193
View   
ٱلشَّهْرُ ٱلْحَرَامُ بِٱلشَّهْرِ ٱلْحَرَامِ وَٱلْحُرُمَـٰتُ قِصَاصٌۭ ۚ فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ﴿١٩٤﴾
volume_up share
الشَّهْرُ = മാസം الْحَرَامُ = ഹറാമായ, അലംഘ്യമായ, പവിത്രമായ بِالشَّهْرِ = മാസത്തിന് (പകരം) ആകുന്നു الْحَرَامِ = ഹറാമായ وَالْحُرُمَاتُ = ഹുര്‍മത്തുകള്‍, അലം ഘ്യവസ്തുക്കള്‍, പവിത്രമായവ قِصَاصٌ = പ്രതികാരമാകുന്നു فَمَنِ = അതിനാല്‍ (അപ്പോള്‍) ആരെങ്കിലും اعْتَدَىٰ = അതിക്രമം ചെയ്തു, അതിരുവിട്ടു عَلَيْكُمْ = നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരെ فَاعْتَدُوا = എന്നാല്‍ നിങ്ങള്‍ അതിക്രമം ചെയ്തുകൊള്ളുവിന്‍ عَلَيْهِ = അവന്‍റെ മേല്‍ (എതിരില്‍) بِمِثْلِ = പോലെയുള്ളതുകൊണ്ട്, മാതിരിയില്‍ مَا اعْتَدَىٰ = അവന്‍ അതിക്രമം ചെയ്തത് عَلَيْكُمْ = നിങ്ങളുടെ മേല്‍ وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ചും കൊള്ളുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّ اللَّهَ = അല്ലാഹു ആണെന്ന് مَعَ الْمُتَّقِينَ = സൂക്ഷിക്കുന്നവരുടെ കൂടെ
2:194"ഹറാമാ"യ [പവിത്രമായ] മാസം "ഹറാമാ"യ [പവിത്രമായ] മാസത്തിന് (പകരം) ആകുന്നു. "ഹുര്‍മത്ത്" [പവിത്രവസ്തു] കളും പ്രതിക്രിയ (നടത്തപ്പെടുന്നവ) യാകുന്നു. ആകയാല്‍, ആരെങ്കിലും നിങ്ങളുടെ മേല്‍ അതിക്രമം പ്രവര്‍ത്തിച്ചാല്‍, നിങ്ങളുടെ മേല്‍ അവന്‍ അതിക്രമം പ്രവര്‍ത്തിച്ച (അതേ) മാതിരിയില്‍ നിങ്ങള്‍ അവന്‍റെമേലും അതിക്രമം പ്രവര്‍ത്തിച്ചുകൊള്ളുവിന്‍; "അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെ ആയിരിക്കുമെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.
തഫ്സീർ : 194-194
View   
وَأَنفِقُوا۟ فِى سَبِيلِ ٱللَّهِ وَلَا تُلْقُوا۟ بِأَيْدِيكُمْ إِلَى ٱلتَّهْلُكَةِ ۛ وَأَحْسِنُوٓا۟ ۛ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ﴿١٩٥﴾
volume_up share
وَأَنفِقُوا = നിങ്ങള്‍ ചിലവഴിക്കുവിന്‍ فِي سَبِيلِ = മാര്‍ഗത്തില്‍ اللَّهِ = അല്ലാഹുവിന്‍റെ وَلَا تُلْقُوا = നിങ്ങള്‍ ഇടുകയും ചെയ്യരുത് بِأَيْدِيكُمْ = നിങ്ങളുടെ കൈകളെ إِلَى التَّهْلُكَةِ = നാശത്തിലേക്ക്, അപായ ത്തിലേക്ക് وَأَحْسِنُوا = നിങ്ങള്‍ നന്മ ചെയ്യുവിന്‍, നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يُحِبُّ = ഇഷ്ടപ്പെടുന്നു, സ്‌നേഹിക്കുന്നു الْمُحْسِنِينَ = നന്മ ചെയ്യുന്നവരെ, നന്നായി പ്രവര്‍ത്തിക്കുന്നവരെ
2:195നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കുവിന്‍. നിങ്ങളുടെ കൈകളെ നിങ്ങള്‍ നാശത്തിലേക്ക് ഇട്ടേക്കുകയും ചെയ്യരുത്. നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയും ചെയ്യണം. നിശ്ചയമായും, നന്മ ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കു ന്നതാണ്.
തഫ്സീർ : 195-195
View   
وَأَتِمُّوا۟ ٱلْحَجَّ وَٱلْعُمْرَةَ لِلَّهِ ۚ فَإِنْ أُحْصِرْتُمْ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۖ وَلَا تَحْلِقُوا۟ رُءُوسَكُمْ حَتَّىٰ يَبْلُغَ ٱلْهَدْىُ مَحِلَّهُۥ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِۦٓ أَذًۭى مِّن رَّأْسِهِۦ فَفِدْيَةٌۭ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍۢ ۚ فَإِذَآ أَمِنتُمْ فَمَن تَمَتَّعَ بِٱلْعُمْرَةِ إِلَى ٱلْحَجِّ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۚ فَمَن لَّمْ يَجِدْ فَصِيَامُ ثَلَـٰثَةِ أَيَّامٍۢ فِى ٱلْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌۭ كَامِلَةٌۭ ۗ ذَٰلِكَ لِمَن لَّمْ يَكُنْ أَهْلُهُۥ حَاضِرِى ٱلْمَسْجِدِ ٱلْحَرَامِ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ﴿١٩٦﴾
volume_up share
وَأَتِمُّوا = നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍ الْحَجَّ = ഹജ്ജ് وَالْعُمْرَةَ = ഉംറഃയും لِلَّهِ = അല്ലാഹുവിന് വേണ്ടി فَإِنْ أُحْصِرْتُمْ = എനി (എന്നാല്‍) നിങ്ങള്‍ ഉപരോധിക്കപ്പെട്ടുവെങ്കില്‍, മുടക്കം ചെയ്യപ്പെടുന്ന (തടയപ്പെടുന്ന) പക്ഷം فَمَا = അപ്പോള്‍ യാതൊന്ന് اسْتَيْسَرَ = എളുപ്പമായ, സൗകര്യപ്പെട്ട مِنَ الْهَدْيِ = ഹദ്‌യില്‍ (ബലിമൃഗത്തില്‍) നിന്ന് وَلَا تَحْلِقُوا = നിങ്ങള്‍ മുണ്ഡനം ചെയ്യരുത് رُءُوسَكُمْ = നിങ്ങളുടെ തലകളെ حَتَّىٰ يَبْلُغَ = എത്തുന്ന വരെ الْهَدْيُ = ഹദ്‌യ് مَحِلَّهُ = അതിന്‍റെ നിശ്ചിത സ്ഥാനത്ത്, അനുവദനീയ സ്ഥാനത്ത് فَمَن كَانَ = എന്നാല്‍ (എനി) ആരെങ്കിലും ആയാല്‍ مِنكُم = നിങ്ങളില്‍ നിന്ന് مَّرِيضًا = രോഗി أَوْ بِهِ = അല്ലെങ്കില്‍ അവനില്‍ ഉണ്ട് أَذًى = വല്ല ഉപദ്രവവും, ശല്യം مِّن رَّأْسِهِ = അവന്‍റെ തലയില്‍ നിന്ന് فَفِدْيَةٌ = അപ്പോള്‍ ഒരു തെണ്ടം مِّن صِيَامٍ = നോമ്പിനാലുള്ള أَوْ صَدَقَةٍ = അല്ലെങ്കില്‍ ദാനധര്‍മം أَوْ نُسُكٍ = അല്ലെങ്കില്‍ ബലികര്‍മം فَإِذَا أَمِنتُمْ = എനി നിങ്ങള്‍ നിര്‍ഭയത്തിലായാല്‍ فَمَن = അപ്പോള്‍ ആരെങ്കിലും تَمَتَّعَ = സുഖമെടുത്തു, "മുത്അത്" ചെയ്തു (എങ്കില്‍) بِالْعُمْرَةِ = ഉംറഃകൊണ്ട് (മുഖേന) إِلَى الْحَجِّ = ഹജ്ജുവരെ فَمَا اسْتَيْسَرَ = എന്നാല്‍ സൗകര്യമായത് مِنَ الْهَدْيِ = ഹദ്‌യില്‍ നിന്ന് فَمَن لَّمْ يَجِدْ = എനി ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ فَصِيَامُ = എന്നാല്‍ നോമ്പ് ثَلَاثَةِ أَيَّامٍ = മൂന്ന് ദിവസങ്ങള്‍ فِي الْحَجِّ = ഹജ്ജി (ദിവസ ങ്ങളി)ല്‍ وَسَبْعَةٍ = ഒരു ഏഴും إِذَا رَجَعْتُمْ = നിങ്ങള്‍ മടങ്ങിയാല്‍ تِلْكَ = അത്, അവ عَشَرَةٌ = ഒരു പത്താകുന്നു كَامِلَةٌ = പൂര്‍ത്തിയായ ذَٰلِكَ = അത് لِمَن = യാതൊരുവന്നാണ് لَّمْ يَكُنْ = ആയിട്ടില്ല, അല്ല أَهْلُهُ = അവന്‍റെ കുടുംബം, ആള്‍ക്കാര്‍ حَاضِرِي = ഹാജറുള്ളവര്‍ (നിവസിക്കുന്നവര്‍) الْمَسْجِدِ الْحَرَامِ = മസ്ജിദുല്‍ ഹറാമിങ്കല്‍ وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് شَدِيدُ = കഠിനമായവര്‍ الْعِقَابِ = ശിക്ഷാനടപടി
2:196നിങ്ങള്‍ അല്ലാഹുവിനായി "ഹജ്ജും", "ഉംറഃ"യും പൂര്‍ത്തിയാക്കുവിന്‍. എനി, നിങ്ങള്‍ക്ക് മുടക്ക് ബാധിച്ചെങ്കില്‍, അപ്പോള്‍ "ഹദ്‌യി"ല്‍ [ബലിമൃഗത്തില്‍] നിന്നും സൗകര്യപ്പെട്ടത് (ബലി കഴിക്കുക). "ഹദ്‌യ്" അതിന്‍റെ അനുവദനീയ സ്ഥാനത്ത് [നിശ്ചിത സ്ഥാനത്ത്] എത്തുന്നതുവരേക്കും നിങ്ങള്‍ നിങ്ങളുടെ തല മുണ്ഡനം ചെയ്യരുത്. എന്നാല്‍, നിങ്ങളില്‍ ആരെങ്കിലും രോഗിയായിരിക്കുക യോ, അല്ലെങ്കില്‍ അവനില്‍ അവന്‍റെ തലയില്‍നിന്നുള്ള വല്ല ഉപദ്രവവും ഉണ്ടായിരിക്കുകയോ ചെയ്താല്‍, അപ്പോള്‍ നോമ്പോ ദാനധര്‍മമോ ബലി കര്‍മമോ ആകുന്ന ഒരു തെണ്ട [പ്രായശ്ചിത്ത] മാകുന്നു (വേണ്ടത്). എന്നാല്‍, നിങ്ങള്‍ നിര്‍ഭയാവസ്ഥയിലായാല്‍- എന്നിട്ട് ആരെങ്കിലും "ഉംറഃ" (നിര്‍വഹിച്ചു)കൊണ്ട് "ഹജ്ജ്" വരെ സുഖമെടുക്കുന്ന പക്ഷം, അപ്പോള്‍, "ഹദ്‌യി "ല്‍ [ബലി മൃഗത്തില്‍] നിന്ന് സൗകര്യപ്പെട്ടത് (ബലി കഴിക്കുക). എനി, ആര്‍ക്കെങ്കിലും (അത്) കിട്ടാത്തപക്ഷം, ഹജ്ജി(ന്‍റെ ദിവസങ്ങളി)ല്‍ മൂന്ന് ദിവസവും നിങ്ങള്‍ മടങ്ങിപ്പോയാല്‍ (വേറെ) ഒരു ഏഴും നോമ്പ് നോല്‍ക്കുക. (അങ്ങനെ) അത് പൂര്‍ത്തിയായ പത്ത് (നോമ്പ്). അത് [ആ പറഞ്ഞ വിധി ], ആരുടെ കുടുംബം "മസ്ജിദുല്‍ ഹറാമി"ങ്കല്‍ സന്നിഹിതര്‍ [നിവസിക്കുന്നവര്‍] ആയിട്ടില്ലയോ അവര്‍ക്കുള്ളതാകുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അല്ലാഹു കഠിനമായ ശിക്ഷാ നടപടി എടുക്കുന്നവനാണെന്ന് നിങ്ങള്‍ അറിഞ്ഞും കൊള്ളുവിന്‍.
തഫ്സീർ : 196-196
View   
ٱلْحَجُّ أَشْهُرٌۭ مَّعْلُومَـٰتٌۭ ۚ فَمَن فَرَضَ فِيهِنَّ ٱلْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِى ٱلْحَجِّ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍۢ يَعْلَمْهُ ٱللَّهُ ۗ وَتَزَوَّدُوا۟ فَإِنَّ خَيْرَ ٱلزَّادِ ٱلتَّقْوَىٰ ۚ وَٱتَّقُونِ يَـٰٓأُو۟لِى ٱلْأَلْبَـٰبِ﴿١٩٧﴾
volume_up share
الْحَجُّ = ഹജ്ജ് أَشْهُرٌ = (ചില) മാസങ്ങളാണ് مَّعْلُومَاتٌ = അറിയപ്പെട്ട فَمَن فَرَضَ = എന്നാല്‍ ആരെങ്കിലും നിര്‍ബന്ധമാക്കിയാല്‍ فِيهِنَّ = അവയില്‍ الْحَجَّ = ഹജ്ജിനെ فَلَا رَفَثَ = അപ്പോള്‍ സ്ത്രീ സല്ലാപം (സ്ത്രീകളുമായുള്ള സമ്പര്‍ക്കം) ഇല്ല (പാടില്ല) وَلَا فُسُوقَ = തോന്നിയവാസവും ഇല്ല (പാടില്ല) وَلَا جِدَالَ = തര്‍ക്കം നടത്തലും ഇല്ല (പാടില്ല) فِي الْحَجِّ = ഹജ്ജില്‍ وَمَا تَفْعَلُوا = നിങ്ങള്‍ എന്ത് ചെയ്യുന്നുവോ (ചെയ്താലും) مِنْ خَيْرٍ = നന്മയായുള്ളത് يَعْلَمْهُ = അതിനെ അറിയും اللَّهُ = അല്ലാഹു وَتَزَوَّدُوا = നിങ്ങള്‍ യാത്രാഭക്ഷണം (യാത്രാ വിഭവം) ഒരുക്കുകയും ചെയ്യുവിന്‍ فَإِنَّ خَيْرَ = എന്നാല്‍ ഏറ്റവും ഉത്തമം الزَّادِ = യാത്രാ ഭക്ഷണത്തിലെ, യാത്രാവിഭവത്തിലെ التَّقْوَىٰ = ഭയഭക്തിയാണ് وَاتَّقُونِ = എന്നെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ يَا أُولِي الْأَلْبَابِ = ബുദ്ധിമാന്‍മാരേ
2:197ഹജ്ജ് (കാലം) അറിയപ്പെട്ട ചിലമാസങ്ങളാകുന്നു. എന്നാല്‍, അവയില്‍ ആരെങ്കിലും ഹജ്ജ് നിര്‍ബന്ധമാക്കിയാല്‍ [ഹജ്ജില്‍ പ്രവേശിച്ചാല്‍] സ്ത്രീ സല്ലാപമാകട്ടെ, തോന്നിയവാസമാകട്ടെ, തര്‍ക്കം നടത്തലാകട്ടെ ഹജ്ജില്‍ പാടില്ല. നിങ്ങള്‍ നന്മയായുള്ളത് എന്ത് ചെയ്താലും അത് അല്ലാഹു അറിയു ന്നതാണ്. നിങ്ങള്‍ യാത്രാഭക്ഷണം [യാത്രക്കുള്ള വിഭവങ്ങള്‍] ഒരുക്കുകയും ചെയ്യുവിന്‍. എന്നാല്‍, യാത്രാ ഭക്ഷണത്തില്‍ ഏറ്റവും ഉത്തമമായത് "തക്വ്‌വ" [സൂക്ഷ്മത] യാകുന്നു. എന്നെ സൂക്ഷിക്കുകയും ചെയ്യുവിന്‍- ഹേ, ബുദ്ധിമാന്‍മാരേ!
لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا۟ فَضْلًۭا مِّن رَّبِّكُمْ ۚ فَإِذَآ أَفَضْتُم مِّنْ عَرَفَـٰتٍۢ فَٱذْكُرُوا۟ ٱللَّهَ عِندَ ٱلْمَشْعَرِ ٱلْحَرَامِ ۖ وَٱذْكُرُوهُ كَمَا هَدَىٰكُمْ وَإِن كُنتُم مِّن قَبْلِهِۦ لَمِنَ ٱلضَّآلِّينَ﴿١٩٨﴾
volume_up share
لَيْسَ عَلَيْكُمْ = നിങ്ങളുടെ മേല്‍ ഇല്ല جُنَاحٌ = തെറ്റ് أَن تَبْتَغُوا = നിങ്ങള്‍ തേടുന്നതിന് فَضْلًا = അനുഗ്രഹം, ദയവ് مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് فَإِذَا أَفَضْتُم = അങ്ങനെ നിങ്ങള്‍ ഒഴുകി വന്നാല്‍ (പോന്നാല്‍) مِّنْ عَرَفَاتٍ = അറഫാത്തില്‍ നിന്ന് فَاذْكُرُوا = അപ്പോള്‍ നിങ്ങള്‍ സ്മരിക്കുവിന്‍ اللَّهَ = അല്ലാഹുവിനെ عِندَ الْمَشْعَرِ الْحَرَامِ = മശ്അറുല്‍ ഹറാമിന്‍റെ അടുക്കല്‍വെച്ച് وَاذْكُرُوهُ = അവനെ നിങ്ങള്‍ സ്മരിക്കുകയും ചെയ്യുവിന്‍ كَمَا هَدَاكُمْ = അവന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയപോലെ وَإِن كُنتُم = നിശ്ചയമായും നിങ്ങളായിരുന്നു مِّن قَبْلِهِ = അതിനുമുമ്പ് لَمِنَ الضَّالِّينَ = വഴിപിഴച്ചവരില്‍ തന്നെ
2:198നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള വല്ല അനു ഗ്രഹവും നിങ്ങള്‍ തേടുന്നതിന് നിങ്ങളുടെമേല്‍ തെറ്റില്ല. അങ്ങനെ, "അറഫാത്തി"ല്‍നിന്ന് നിന്ന് നിങ്ങള്‍ ഒഴുകിപ്പോന്നാല്‍, "മശ്അറുല്‍ ഹറാമി"ന്‍റെ അടുക്കല്‍വെച്ച് നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുവിന്‍. അവന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതുപോലെ, നിങ്ങള്‍ അവനെ( യും) സ്മരിക്കുവിന്‍. നിശ്ചയമായും നിങ്ങള്‍ ഇതിനുമുമ്പ് വഴിപിഴച്ചവരില്‍പെട്ടവര്‍ തന്നെയായിരുന്നു.
ثُمَّ أَفِيضُوا۟ مِنْ حَيْثُ أَفَاضَ ٱلنَّاسُ وَٱسْتَغْفِرُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ﴿١٩٩﴾
volume_up share
ثُمَّ = പിന്നെ أَفِيضُوا = നിങ്ങള്‍ ഒഴുകിപ്പോരുവിന്‍ (വരുവിന്‍) مِنْ حَيْثُ أَفَاضَ = ഒഴുകിപ്പോരുന്നിടത്തുനിന്ന് النَّاسُ = മനുഷ്യര്‍ وَاسْتَغْفِرُوا = നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍ اللَّهَ = അല്ലാഹുവിനോട് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്‌
2:199പിന്നെ (ഒരു കാര്യം) മനുഷ്യന്‍മാര്‍ ഒഴുകിപ്പോരുന്നേടത്തു നിന്ന് (തന്നെ) നിങ്ങള്‍ ഒഴുകിപ്പോരുവിന്‍. അല്ലാഹുവിനോട് നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
തഫ്സീർ : 197-199
View   
فَإِذَا قَضَيْتُم مَّنَـٰسِكَكُمْ فَٱذْكُرُوا۟ ٱللَّهَ كَذِكْرِكُمْ ءَابَآءَكُمْ أَوْ أَشَدَّ ذِكْرًۭا ۗ فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَـٰقٍۢ﴿٢٠٠﴾
volume_up share
فَإِذَا قَضَيْتُم = അങ്ങനെ നിങ്ങള്‍ നിര്‍വഹിച്ചാല്‍ مَّنَاسِكَكُمْ = നിങ്ങളുടെ ആരാധനാ (ഹജ്ജ്) കര്‍മങ്ങളെ فَاذْكُرُوا = അപ്പോള്‍ നിങ്ങള്‍ സ്മരിക്കുവിന്‍ اللَّهَ = അല്ലാഹുവിനെ كَذِكْرِكُمْ = നിങ്ങള്‍ ഓര്‍മിക്കുന്നപോലെ آبَاءَكُمْ = നിങ്ങളുടെ പിതാക്കളെ أَوْ أَشَدَّ = അല്ലെങ്കില്‍ (അഥവാ), കൂടുതല്‍ ശക്തമായ ذِكْرًا = സ്മരണ فَمِنَ النَّاسِ = എന്നാല്‍ മനുഷ്യരിലുണ്ട് مَن يَقُولُ = പറയുന്നവര്‍ رَبَّنَا آتِنَا = ഞങ്ങളുടെ റബ്ബേ ഞങ്ങള്‍ക്ക് നല്‍കണേ فِي الدُّنْيَا = ഇഹ (ലോക)ത്തില്‍ وَمَا لَهُ = അവനില്ലതാനും فِي الْآخِرَةِ = പര (ലോ ക)ത്തില്‍ مِنْ خَلَاقٍ = ഒരു അംശവും, ഓഹരിയില്‍ നിന്ന് (ഒന്നും)
2:200അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ (ഹജ്ജ് സംബന്ധമായ) ആരാധനാകര്‍മങ്ങള്‍ നിര്‍വ്വഹിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ സ്മരിക്കുന്നതുപോലെ- അതിനെക്കാള്‍ ശക്തമായ സ്മരണ-അല്ലാഹുവിനെ സ്മരിച്ചുകൊള്ളുവിന്‍.എന്നാല്‍, മനുഷ്യരിലുണ്ട്ചിലര്‍-അവർ പറയും: "ഞങ്ങളുടെ റബ്ബേ!നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍നല്‍കേണമേ!" പരലോകത്തില്‍ അവര്‍ക്ക് യാതൊരു ഓഹരിയും ഇല്ലതാനും.
وَمِنْهُم مَّن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةًۭ وَفِى ٱلْـَٔاخِرَةِ حَسَنَةًۭ وَقِنَا عَذَابَ ٱلنَّارِ﴿٢٠١﴾
volume_up share
وَمِنْهُم = അവരിലുണ്ട് مَّن يَقُولُ = പറയുന്നവര്‍ رَبَّنَا آتِنَا = റബ്ബേ ഞങ്ങള്‍ക്ക് നല്‍കണേ فِي الدُّنْيَا = ഇഹത്തില്‍ حَسَنَةً = നന്മ, നല്ലത് وَفِي الْآخِرَةِ = പരത്തിലും حَسَنَةً = നന്മ, നല്ലത് وَقِنَا = ഞങ്ങളെ കാക്കുകയും (ഞങ്ങള്‍ക്ക് കാത്തുതരുകയും) വേണമേ عَذَابَ = ശിക്ഷയില്‍ നിന്ന്, ശിക്ഷയെ النَّارِ = നരകത്തിന്‍റെ
2:201അവരിലുണ്ട്ചിലരും അവർ പറയും: "ഞങ്ങളുടെ റബ്ബേ! നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍ നന്മ നല്‍കേണമേ! പരലോകത്തിലും നന്മ (നല്‍കേണമേ)! ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്ത് തരുകയും ചെയ്യേണമേ!"
أُو۟لَـٰٓئِكَ لَهُمْ نَصِيبٌۭ مِّمَّا كَسَبُوا۟ ۚ وَٱللَّهُ سَرِيعُ ٱلْحِسَابِ﴿٢٠٢﴾
volume_up share
أُولَٰئِكَ = അക്കൂട്ടര്‍ لَهُمْ = അവര്‍ക്കുണ്ട് نَصِيبٌ = പങ്ക്, ഓഹരി مِّمَّا كَسَبُوا = അവര്‍ സമ്പാദിച്ചതിനാല്‍, അവര്‍ ചെയ്തുവെച്ചതില്‍ നിന്ന് وَاللَّهُ = അല്ലാഹുവാകട്ടെ سَرِيعُ = വേഗമുള്ളവനാകുന്നു الْحِسَابِ = വിചാരണ, കണക്ക് നോക്കല്‍
2:202അക്കൂട്ടര്‍ക്ക് അവര്‍ സമ്പാദിച്ചത് നിമിത്തം ഒരു (വമ്പിച്ച) വിഹിതമുണ്ടായിരിക്കും. അല്ലാഹുവാകെട്ട, വിചാരണ വേഗം നടത്തുന്നവനാകുന്നു.
തഫ്സീർ : 200-202
View   
وَٱذْكُرُوا۟ ٱللَّهَ فِىٓ أَيَّامٍۢ مَّعْدُودَٰتٍۢ ۚ فَمَن تَعَجَّلَ فِى يَوْمَيْنِ فَلَآ إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلَآ إِثْمَ عَلَيْهِ ۚ لِمَنِ ٱتَّقَىٰ ۗ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُمْ إِلَيْهِ تُحْشَرُونَ﴿٢٠٣﴾
volume_up share
وَاذْكُرُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുവിന്‍ فِي أَيَّامٍ = ചില ദിവസങ്ങളില്‍ مَّعْدُودَاتٍ = എണ്ണപ്പെട്ട فَمَن = എന്നാല്‍ ആരെങ്കിലും تَعَجَّلَ = ധൃതിപ്പെട്ടു(വെങ്കില്‍) فِي يَوْمَيْنِ = രണ്ട് ദിവസങ്ങളില്‍ فَلَا إِثْمَ = എന്നാല്‍ കുറ്റമില്ല عَلَيْهِ = അവന്‍റെ മേല്‍ وَمَن تَأَخَّرَ = ആരെങ്കിലും പിന്തി നിന്നാല്‍, താമസിച്ചെങ്കില്‍ فَلَا إِثْمَ عَلَيْهِ = എന്നാലവന്‍റെ മേല്‍ കുറ്റമില്ല لِمَنِ اتَّقَىٰ = സൂക്ഷിക്കുന്നവര്‍ക്ക് وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍ أَنَّكُمْ = നിങ്ങള്‍ (ആകുന്നു) എന്ന് إِلَيْهِ تُحْشَرُونَ = അവനിലേക്ക് നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടും (എന്ന്)
2:203എണ്ണപ്പെട്ട (അല്‍പം) ചിലദിവസങ്ങളിലും നിങ്ങള്‍ അല്ലാഹുവിനെ സ്മരിച്ചു കൊള്ളുവിന്‍. എന്നാല്‍, ആരെങ്കിലും രണ്ട് ദിവസം കൊണ്ട് ധൃതിപ്പെട്ടുപൊരുന്ന പക്ഷം,അവന്‍റെ മേല്‍ കുറ്റമില്ല. ആരെങ്കിലും പിന്തി നിന്നാല്‍ അവന്‍റെ മേലും കുറ്റമില്ല; (അതെ) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്. [അവര്‍ക്കാണ് ഇപ്പറഞ്ഞത്] നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങള്‍ അവങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുമെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിന്‍
തഫ്സീർ : 203-203
View   
وَمِنَ ٱلنَّاسِ مَن يُعْجِبُكَ قَوْلُهُۥ فِى ٱلْحَيَوٰةِ ٱلدُّنْيَا وَيُشْهِدُ ٱللَّهَ عَلَىٰ مَا فِى قَلْبِهِۦ وَهُوَ أَلَدُّ ٱلْخِصَامِ﴿٢٠٤﴾
volume_up share
وَمِنَ النَّاسِ = മനുഷ്യരിലുണ്ട് مَن = യാതൊരുവന്‍, ചിലര്‍ يُعْجِبُكَ = നിന്നെ അത്ഭുതപ്പെടുത്തും قَوْلُهُ = അവന്‍റെ വാക്ക് فِي الْحَيَاةِ = ജീവിതത്തില്‍ الدُّنْيَا = ഐഹികമായ وَيُشْهِدُ = അവന്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യും اللَّهَ = അല്ലാഹുവിനെ عَلَىٰ مَا فِي قَلْبِهِ = അവന്‍റെ ഹൃദയത്തിലുള്ളതിനെപ്പറ്റി وَهُوَ = അവനാകട്ടെ أَلَدُّ = കുതര്‍ക്കിയാണ്, മഹാവഴക്കുകാരനാകുന്നു الْخِصَامِ = തര്‍ക്കം (വഴക്ക്- കേസ്സ്- എതിര്‍പ്പ്) കൂടുന്നതില്‍
2:204മനുഷ്യരിലുണ്ട് (ഇങ്ങനെ) ചിലരും: ഐഹിക ജീവിത (വിഷയ) ത്തില്‍ അവന്‍റെ വാക്ക് [സംസാരം] നിന്നെ അല്‍ഭുതപ്പെടുത്തും; അവന്‍റെ ഹൃദയത്തിലുള്ളതിനെ [ആത്മാര്‍ത്ഥതയെ] പ്പറ്റി അവന്‍ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അവനാകട്ടെ, (വാസ്തവത്തില്‍) കുതര്‍ക്കിയായ വഴക്കുകാരനും (അഥവാ കടുത്ത വൈരാഗ്യമുള്ളവനും) ആയിരിക്കും.
وَإِذَا تَوَلَّىٰ سَعَىٰ فِى ٱلْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ ٱلْحَرْثَ وَٱلنَّسْلَ ۗ وَٱللَّهُ لَا يُحِبُّ ٱلْفَسَادَ﴿٢٠٥﴾
volume_up share
وَإِذَا تَوَلَّىٰ = അവന്‍ തിരിഞ്ഞുപോയാല്‍, അധികാരം ലഭിച്ചാല്‍ سَعَىٰ = അവന്‍ പരിശ്രമിക്കും, ഉല്‍സാഹിക്കുകയായി فِي الْأَرْضِ = ഭൂമിയില്‍ لِيُفْسِدَ = നാശം (കുഴപ്പം) ഉണ്ടാക്കുവാന്‍ فِيهَا = അതില്‍ وَيُهْلِكَ = നശിപ്പിക്കുവാനും الْحَرْثَ = വിള, കൃഷി وَالنَّسْلَ = സന്തതി, വംശം وَاللَّهُ = അല്ലാഹുവാകട്ടെ لَا يُحِبُّ = അവന്‍ ഇഷ്ടപ്പെടുന്നില്ല الْفَسَادَ = നാശം, കുഴപ്പം
2:205അവന്‍ തിരിഞ്ഞുപോയാലാകട്ടെ, അവന്‍ ഭൂമിയില്‍ പരിശ്രമം നടത്തുകയായി; അതില്‍ നാശം[കുഴപ്പം] ഉണ്ടാക്കുവാനും, വിളയുംസന്തതിയും നാശപ്പെടുത്തുവാനും! അല്ലാഹുവാകട്ടെ, നാശ [കുഴപ്പ] ത്തെഇഷ്ടപ്പെടുന്നില്ലതാനും.
وَإِذَا قِيلَ لَهُ ٱتَّقِ ٱللَّهَ أَخَذَتْهُ ٱلْعِزَّةُ بِٱلْإِثْمِ ۚ فَحَسْبُهُۥ جَهَنَّمُ ۚ وَلَبِئْسَ ٱلْمِهَادُ﴿٢٠٦﴾
volume_up share
وَإِذَا قِيلَ لَهُ = അവനോട് പറയപ്പെട്ടാല്‍ اتَّقِ اللَّهَ = നീ അല്ലാഹുവിനെ സൂക്ഷിക്കുക أَخَذَتْهُ = അവനെ പിടികൂടും الْعِزَّةُ = പ്രതാപം (രോഷം, ദുരഭിമാനം, അഹങ്കാരം) بِالْإِثْمِ = കുറ്റത്തിന്, പാപത്തിന് فَحَسْبُهُ = എന്നാല്‍ അവന് മതി جَهَنَّمُ = ജഹന്നം, നരകം وَلَبِئْسَ = എത്രയോ മോശം തന്നെ, വളരെ ചീത്ത الْمِهَادُ = (ആ) തൊട്ടില്‍, വിതാനം, വിരിപ്പ്
2:206അവനോട്: "നീ അല്ലാഹുവിനെസൂക്ഷിക്കുക" എന്ന് പറയപ്പെട്ടാലാകട്ടെ, പ്രതാപം (അഥവാരോഷം) അവനെ കുറ്റ(കൃത്യ)ത്തിന്ന്പ്രേരിപ്പിക്കുകയായി. എന്നാല്‍, അവന് "ജഹന്നം" [നരകം] മതി! അത് എത്രയോ മോശെപ്പട്ട വിതാനം തന്നെ!
وَمِنَ ٱلنَّاسِ مَن يَشْرِى نَفْسَهُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ ۗ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ﴿٢٠٧﴾
volume_up share
وَمِنَ النَّاسِ = മനുഷ്യരിലുണ്ട് مَن يَشْرِي = വില്‍ക്കുന്നവന്‍ نَفْسَهُ = തന്നെത്തന്നെ, സ്വന്തത്തെ, തന്‍റെ ആത്മാവിനെ ابْتِغَاءَ = ആഗ്രഹിച്ചതിനാല്‍ مَرْضَاتِ اللَّهِ = അല്ലാഹുവിന്‍റെ പ്രീതി, പൊരുത്തപ്പാട് وَاللَّهُ رَءُوفٌ = അല്ലാഹു വളരെ കൃപ (ദയ- കനിവ്) ഉള്ളവനാണ് بِالْعِبَادِ = അടിയാന്‍മാരോട്
2:207മനുഷ്യരിലുണ്ട് (വേറെ) ചിലരും: അല്ലാഹുവിന്‍റെ പ്രീതിയെ തേടിക്കൊണ്ട് തന്‍റെ സ്വന്തത്തെ [ആത്മാവിനെ] അവന്‍ വില്‍ക്കുന്നതാണ്. അല്ലാഹു അടിയാന്‍മാരോട് വളരെ കൃപയുള്ളവനുമാകുന്നു.
തഫ്സീർ : 204-207
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱدْخُلُوا۟ فِى ٱلسِّلْمِ كَآفَّةًۭ وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌۭ﴿٢٠٨﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ ادْخُلُوا = നിങ്ങള്‍ പ്രവേശിക്കുവിന്‍ فِي السِّلْمِ = സമാധാനത്തില്‍, കീഴൊതുക്കത്തില്‍, ഇസ്‌ലാമില്‍ كَافَّةً = മുഴുവനും, ആകമാനമായി وَلَا تَتَّبِعُوا = നിങ്ങള്‍ പിന്‍പറ്റുകയും അരുത് خُطُوَاتِ = കാലടികളെ, ചവിട്ടടികളെ الشَّيْطَانِ = പിശാചിന്‍റെ إِنَّهُ لَكُمْ = നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് عَدُوٌّ = ശത്രുവാകുന്നു مُّبِينٌ = പ്രത്യക്ഷമായ, തനി
2:208ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ മുഴുവനുമായി സമാധാനത്തില്‍ [ഇസ്‌ലാമില്‍] പ്രവേശിക്കുവിന്‍, നിങ്ങള്‍ പിശാചിന്‍റെ കാലടികളെ പിന്‍പറ്റുകയും ചെയ്യരുത്. നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക്പ്രത്യക്ഷ ശത്രുവാകുന്നു.
فَإِن زَلَلْتُم مِّنۢ بَعْدِ مَا جَآءَتْكُمُ ٱلْبَيِّنَـٰتُ فَٱعْلَمُوٓا۟ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ﴿٢٠٩﴾
volume_up share
فَإِن زَلَلْتُم = എനി (എന്നാല്‍) നിങ്ങള്‍ വഴുതിയെങ്കില്‍, ഇടറിയാല്‍ مِّن بَعْدِ = ശേഷമായി مَا جَاءَتْكُمُ = നിങ്ങള്‍ക്ക്‌വന്നതിന് الْبَيِّنَاتُ = തെളിവുകള്‍ فَاعْلَمُوا = നിങ്ങള്‍ അറിയുവിന്‍ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് عَزِيزٌ = പ്രതാപശാലി حَكِيمٌ = അഗാധജ്ഞന്‍
2:209എന്നാല്‍, നിങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം (പിന്നെയും) നിങ്ങള്‍വഴുതിപ്പോകുകയാണെങ്കില്‍, നിങ്ങള്‍ അറിഞ്ഞുകൊള്ളണം, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാണെന്ന്!
തഫ്സീർ : 208-209
View   
هَلْ يَنظُرُونَ إِلَّآ أَن يَأْتِيَهُمُ ٱللَّهُ فِى ظُلَلٍۢ مِّنَ ٱلْغَمَامِ وَٱلْمَلَـٰٓئِكَةُ وَقُضِىَ ٱلْأَمْرُ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ﴿٢١٠﴾
volume_up share
هَلْ يَنظُرُونَ = അവര്‍ നോക്കുന്നുവോ, കാത്തിരിക്കുന്നോ إِلَّا أَن يَأْتِيَهُمُ = അവര്‍ക്ക് വരുന്നതിനെയല്ലാതെ اللَّهُ = അല്ലാഹു فِي ظُلَلٍ = തണലുകളില്‍ مِّنَ الْغَمَامِ = മേഘത്തിനാലുള്ള وَالْمَلَائِكَةُ = മലക്കുകളും وَقُضِيَ = വിധിക്ക(തീരുമാ നിക്ക)പ്പെടുകയും ചെയ്തിരിക്കുന്നു الْأَمْرُ = കാര്യം وَإِلَى اللَّهِ = അല്ലാഹുവിലേക്ക് (ത ന്നെ) تُرْجَعُ = മടക്കപ്പെടും, മടക്കപ്പെടുന്നു الْأُمُورُ = കാര്യങ്ങള്‍
2:210അവര്‍ നോക്കി (കാത്തു) കൊണ്ടിരിക്കുന്നുവോ? അവരുടെഅടുക്കല്‍ മേഘത്തണലുകളിലായിഅല്ലാഹുവും, മലക്കുകളും വരുന്നതിനെയല്ലാതെ! കാര്യം തീരുമാനം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങള്‍മടക്കപ്പെടുന്നത്.
തഫ്സീർ : 210-210
View   
سَلْ بَنِىٓ إِسْرَٰٓءِيلَ كَمْ ءَاتَيْنَـٰهُم مِّنْ ءَايَةٍۭ بَيِّنَةٍۢ ۗ وَمَن يُبَدِّلْ نِعْمَةَ ٱللَّهِ مِنۢ بَعْدِ مَا جَآءَتْهُ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ﴿٢١١﴾
volume_up share
سَلْ = നീ ചോദിക്കുക بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളോട് كَمْ = എത്ര(യധികം) آتَيْنَاهُم = അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു مِّنْ آيَةٍ = ദൃഷ്ടാന്തമായിട്ട് بَيِّنَةٍ = വ്യക്തമായ, തെളിവായ وَمَن يُبَدِّلْ = ആരെങ്കിലും പകരമാക്കിയാല്‍, മാറ്റിമറിച്ചെങ്കില്‍ نِعْمَةَ اللَّهِ = അല്ലാഹുവിന്‍റെ അനുഗ്രഹത്തെ مِن بَعْدِ = ശേഷം, ശേഷമായി مَا جَاءَتْهُ = അതവന്ന് വന്നതിന് فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു شَدِيدُ = കഠിനമായവനാണ് الْعِقَابِ = ശിക്ഷാനടപടി
2:211(നബിയേ) ഇസ്‌റാഈല്‍ സന്തതികളോട് നീ ചോദി(ച്ചു നോ)ക്കുക: വ്യക്തമായ എത്ര ദൃഷ്ടാന്തമാണ് നാം അവര്‍ക്ക് നല്‍കിയിരിക്കുന്നത്?! ആരെങ്കിലും അല്ലാഹുവിന്‍റെ അനുഗ്രഹം തനിക്ക് വന്നതിനുശേഷംഅതിനെ മാറ്റി മറിക്കുന്നപക്ഷം, നിശ്ചയമായും, അല്ലാഹുകഠിനമായി ശിക്ഷാ നടപടി എടുക്കുന്നവനാകുന്നു.
زُيِّنَ لِلَّذِينَ كَفَرُوا۟ ٱلْحَيَوٰةُ ٱلدُّنْيَا وَيَسْخَرُونَ مِنَ ٱلَّذِينَ ءَامَنُوا۟ ۘ وَٱلَّذِينَ ٱتَّقَوْا۟ فَوْقَهُمْ يَوْمَ ٱلْقِيَـٰمَةِ ۗ وَٱللَّهُ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍۢ﴿٢١٢﴾
volume_up share
زُيِّنَ = ഭംഗിയാക്കപ്പെട്ടിരിക്കുന്നു, അലങ്കാരമാക്ക പ്പെട്ട لِلَّذِينَ = യാതൊരുവര്‍ക്ക് كَفَرُوا = അവര്‍ അവിശ്വസിച്ചു الْحَيَاةُ الدُّنْيَا = ഐഹിക ജീവിതം وَيَسْخَرُونَ = അവര്‍ പരിഹസിക്കുകയും ചെയ്യും مِنَ الَّذِينَ آمَنُوا = വിശ്വസിച്ചവരെ وَالَّذِينَ اتَّقَوْا = സൂക്ഷ്മത പാലിച്ചവരാകട്ടെ فَوْقَهُمْ = അവരുടെ മീതെയായിരിക്കും يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ وَاللَّهُ يَرْزُقُ = അല്ലാഹു നല്‍കും مَن يَشَاءُ = അവന്‍ ഉദ്ദേ ശിക്കുന്നവര്‍ക്ക് بِغَيْرِ حِسَابٍ = കണക്കില്ലാതെ
2:212അവിശ്വസിച്ചിട്ടുള്ളവര്‍ക്ക്ഐഹിക ജീവിതം ഭംഗിയാക്കപ്പെട്ടിരിക്കുന്നു. വിശ്വസിച്ചവരെപ്പറ്റി അവര്‍പരിഹസിക്കുകയും ചെയ്യുന്നതാണ്,സൂക്ഷ്മത പാലിച്ചവരാകട്ടെ, ക്വിയാമത്തുനാളില്‍ അവരുടെ മീതെയുമായിരിക്കും. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ നല്‍കുകയും ചെയ്യും
തഫ്സീർ : 211-212
View   
كَانَ ٱلنَّاسُ أُمَّةًۭ وَٰحِدَةًۭ فَبَعَثَ ٱللَّهُ ٱلنَّبِيِّـۧنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلْكِتَـٰبَ بِٱلْحَقِّ لِيَحْكُمَ بَيْنَ ٱلنَّاسِ فِيمَا ٱخْتَلَفُوا۟ فِيهِ ۚ وَمَا ٱخْتَلَفَ فِيهِ إِلَّا ٱلَّذِينَ أُوتُوهُ مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ بَغْيًۢا بَيْنَهُمْ ۖ فَهَدَى ٱللَّهُ ٱلَّذِينَ ءَامَنُوا۟ لِمَا ٱخْتَلَفُوا۟ فِيهِ مِنَ ٱلْحَقِّ بِإِذْنِهِۦ ۗ وَٱللَّهُ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍ﴿٢١٣﴾
volume_up share
كَانَ النَّاسُ = മനുഷ്യരായിരുന്നു أُمَّةً وَاحِدَةً = ഒരേ സമുദായം فَبَعَثَ = എന്നിട്ട് (അങ്ങനെ) അയച്ചു, നിയോഗിച്ചു اللَّهُ = അല്ലാഹു النَّبِيِّينَ = പ്രവാചകന്‍മാരെ مُبَشِّرِينَ = സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി وَمُنذِرِينَ = താക്കീത് (മുന്നറിയിപ്പ്) നല്‍കുന്നവരായും وَأَنزَلَ = അവതരിപ്പിക്കുകയും ചെയ്തു مَعَهُمُ = അവരോടൊപ്പം الْكِتَابَ = (വേദ)ഗ്രന്ഥം بِالْحَقِّ = യാഥാര്‍ത്ഥ്യവുമായി لِيَحْكُمَ = അത് (അവന്‍- അദ്ദേ ഹം) വിധിക്കുവാന്‍ വേണ്ടി بَيْنَ النَّاسِ = മനുഷ്യര്‍ക്കിടയില്‍ فِيمَا = യാതൊന്നില്‍ اخْتَلَفُوا = അവര്‍ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി), വ്യത്യാസപ്പെട്ടു فِيهِ = അതില്‍ وَمَا اخْتَلَفَ = ഭിന്നിച്ചതുമില്ല فِيهِ = അതില്‍ إِلَّا الَّذِينَ = യാതൊരുവരൊഴികെ أُوتُوهُ = അവര്‍ക്കത് നല്‍കപ്പെട്ടു مِن بَعْدِ = ശേഷം مَا جَاءَتْهُمُ = അവര്‍ക്ക് വന്നതിന് الْبَيِّنَاتُ = തെളിവുകള്‍ بَغْيًا = സ്പര്‍ദ്ധ (അതിക്രമം- ധിക്കാരം- മാല്‍സര്യം- അസൂയ) നിമിത്തം بَيْنَهُمْ = അവര്‍ക്കിടയില്‍ فَهَدَى اللَّهُ = അപ്പോള്‍ അല്ലാഹു മാര്‍ഗദര്‍ശനം നല്‍കി الَّذِينَ آمَنُوا = വിശ്വസിച്ചവരെ لِمَا = യാതൊന്നിലേക്ക് اخْتَلَفُوا فِيهِ = അതില്‍ അവര്‍ ഭിന്നിച്ചിരിക്കുന്നു مِنَ الْحَقِّ = യാഥാര്‍ത്ഥ്യത്തില്‍നിന്നും, യഥാര്‍ത്ഥമാകുന്ന بِإِذْنِهِ = അവന്‍റെ അനുമതി (സമ്മത) പ്രകാരം, അനുവാദംകൊണ്ട് وَاللَّهُ يَهْدِي = അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നു, വഴി കാട്ടുന്നു, ചേര്‍ക്കുന്നു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ إِلَىٰ صِرَاطٍ = പാതയിലേക്ക് مُّسْتَقِيمٍ = നേരെയുള്ള, ചൊവ്വായ
2:213മനുഷ്യര്‍ ഒരേ സമുദായമായിരുന്നു. അങ്ങനെ സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായി അല്ലാഹു നബിമാരെ നിയോഗി(ച്ചയ)ച്ചു. അവരോടൊപ്പം യഥാര്‍ത്ഥവുമായി വേദഗ്രന്ഥവും അവന്‍ അവതരിപ്പിച്ചു; മനുഷ്യര്‍ യാതൊന്നില്‍ ഭിന്നാഭിപ്രായത്തിലായോ അതില്‍അവര്‍ക്കിടയില്‍ അത് വിധി കല്‍പിക്കുവാന്‍ വേണ്ടി,അത് നല്‍കപ്പെട്ടവരല്ലാതെ അതില്‍ ഭിന്നാഭിപ്രായത്തിലായില്ലതാനും; (അതെ) അവര്‍ക്ക്(വ്യക്തമായ) തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം, അവര്‍ക്കിടയിലുള്ള സ്പര്‍ദ്ധ (അഥവാ ധിക്കാരം) നിമിത്തം. അപ്പോള്‍, യാതൊന്നില്‍ അവര്‍ ഭിന്നാഭിപ്രായത്തിലായോ ആ യാഥാര്‍ത്ഥ്യത്തിലേക്ക് തന്‍റെ അനുമതിപ്രകാരം അല്ലാഹു വിശ്വസിച്ചവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്(നേരെ) ചൊവ്വായ പാതയിലേക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണ്.
തഫ്സീർ : 213-213
View   
أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌۭ﴿٢١٤﴾
volume_up share
أَمْ = അതല്ല, അതോ حَسِبْتُمْ = നിങ്ങള്‍ ഗണിച്ചു, ധരിച്ചു(വോ) أَن تَدْخُلُوا = നിങ്ങള്‍ കടക്കുമെന്ന്, നിങ്ങള്‍ക്ക് പ്രവേശിക്കാമെന്ന് الْجَنَّةَ = സ്വര്‍ഗത്തില്‍ وَلَمَّا يَأْتِكُم = നിങ്ങള്‍ക്ക് വന്നിട്ടുമില്ല, വരാതെ مَّثَلُ الَّذِينَ = യാതൊരു കൂട്ടരുടെ മാതൃക, മാതിരി خَلَوْا = അവര്‍ കഴിഞ്ഞുകടന്നു مِن قَبْلِكُم = നിങ്ങളുടെ മുമ്പ് مَّسَّتْهُمُ = അവരെ സ്പര്‍ശിച്ചു, ബാധിച്ചു الْبَأْسَاءُ = വിഷമത, ബുദ്ധിമുട്ട് وَالضَّرَّاءُ = കഷ്ടപ്പാടും, ദുരിതവും وَزُلْزِلُوا = അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു حَتَّىٰ يَقُولَ = പറയും വരെ, പറയുമാറ് الرَّسُولُ = (ദൈവ) ദൂതന്‍ وَالَّذِينَ آمَنُوا = വിശ്വസിച്ചവരും مَعَهُ = അദ്ദേഹത്തോടൊപ്പം مَتَىٰ = എപ്പോഴാണ് نَصْرُ اللَّهِ = അല്ലാഹുവിന്‍റെ സഹായം أَلَا = അറിയുക, അല്ലാ إِنَّ نَصْرَ اللَّهِ = നിശ്ചയമായും അല്ലാഹുവിന്‍റെ സഹായം قَرِيبٌ = അടുത്തതാണ്; സമീപത്തുള്ളതാണ്
2:214അതല്ല, (ഒരുപക്ഷേ)നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് നിങ്ങള്‍ ഗണിച്ചിരിക്കുന്നുവോ? നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരുടെ മാതൃകനിങ്ങള്‍ക്ക് വന്നുകഴിഞ്ഞിട്ടല്ലാതെ! അവര്‍ക്ക് വിഷമതയും, കഷ്ടതയും ബാധിക്കുകയുണ്ടായി. (മാത്രമല്ല) റസൂലും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും "അല്ലാഹുവിന്‍റെസഹായം എപ്പോഴായിരിക്കും"എന്ന് പറയു (കപോലും ചെയ്യു) മാറ് അവര്‍ കിടിലം കൊള്ളുകയും ചെയ്തു. അല്ലാ (-അറിഞ്ഞേക്കുക)! നിശ്ചയമായും, അല്ലാഹുവിന്‍റെ സഹായം സമീപത്തുള്ളത് (തന്നെ) ആകുന്നു.
തഫ്സീർ : 214-214
View   
يَسْـَٔلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَآ أَنفَقْتُم مِّنْ خَيْرٍۢ فَلِلْوَٰلِدَيْنِ وَٱلْأَقْرَبِينَ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱبْنِ ٱلسَّبِيلِ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍۢ فَإِنَّ ٱللَّهَ بِهِۦ عَلِيمٌۭ﴿٢١٥﴾
volume_up share
يَسْأَلُونَكَ = അവര്‍ നിന്നോട് ചോദിക്കും, ചോദിക്കുന്നു مَاذَا = എന്തൊന്ന് يُنفِقُونَ = അവര്‍ ചിലവഴിക്കും, ചിലവാക്കണം قُلْ = നീ പറയുക مَا أَنفَقْتُم = നിങ്ങള്‍ എന്ത് ചിലവഴിച്ചുവോ, എന്ത് ചിലവഴിച്ചാലും مِّنْ خَيْرٍ = നല്ലതായി, നല്ലതില്‍ പെട്ട فَلِلْوَالِدَيْنِ = (അത്) മാതാപിതാക്കള്‍ക്കാണ് (വേണ്ടത്) وَالْأَقْرَبِينَ = അടുത്തവര്‍ (ബന്ധു കുടുംബങ്ങള്‍)ക്കും وَالْيَتَامَىٰ = അനാഥകള്‍ക്കും وَالْمَسَاكِينِ = അഗതികള്‍ക്കും, പാവങ്ങള്‍ക്കും وَابْنِ السَّبِيلِ = വഴിപോക്കനും وَمَا تَفْعَلُوا = നിങ്ങള്‍ എന്തു ചെയ്യുന്നുവോ مِنْ خَيْرٍ = നല്ലതായിട്ട്, വല്ല നന്മയും فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു بِهِ عَلِيمٌ = അതിനെപ്പറ്റി അറിയുന്നവനാകുന്നു
2:215(നബിയേ) അവര്‍ നിന്നോട്ചോദിക്കുന്നു: എന്താണ് അവര്‍ചിലവഴിക്കേണ്ടത് എന്ന്, നീ പറയുക: നല്ലതായുള്ളതെന്ത് (തന്നെ) നിങ്ങള്‍ ചിലവഴിക്കുന്നുവോ അത്, മാതാപിതാക്കള്‍ക്കും, അടുത്തബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കനുമാണ്(വേണ്ടത്). നിങ്ങള്‍ നല്ലതായുള്ളതെന്ത് ചെയ്താലും നിശ്ചയമായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു.
തഫ്സീർ : 215-215
View   
كُتِبَ عَلَيْكُمُ ٱلْقِتَالُ وَهُوَ كُرْهٌۭ لَّكُمْ ۖ وَعَسَىٰٓ أَن تَكْرَهُوا۟ شَيْـًۭٔا وَهُوَ خَيْرٌۭ لَّكُمْ ۖ وَعَسَىٰٓ أَن تُحِبُّوا۟ شَيْـًۭٔا وَهُوَ شَرٌّۭ لَّكُمْ ۗ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ﴿٢١٦﴾
volume_up share
كُتِبَ = നിയമിക്ക(വിധിക്ക, രേഖപ്പെടുത്ത)പ്പെട്ടിരിക്കുന്നു عَلَيْكُمُ = നിങ്ങളുടെ മേല്‍ الْقِتَالُ = യുദ്ധം وَهُوَ = അത്, അതാകട്ടെ كُرْهٌ = അനിഷ്ടമാണ് لَّكُمْ = നിങ്ങള്‍ക്ക് وَعَسَىٰ = ആയേക്കാവുന്നതുമാണ് أَن تَكْرَهُوا = നിങ്ങള്‍ വെറുക്കുക شَيْئًا = ഒരു കാര്യം, വസ്തു وَهُوَ = അത്, അതാകട്ടെ خَيْرٌ لَّكُمْ = നിങ്ങള്‍ക്ക് ഗുണം (നല്ലത്) ആയിരിക്കും وَعَسَىٰ = ആയേക്കുകയും ചെയ്യാം أَن تُحِبُّوا = നിങ്ങള്‍ ഇഷ്ടപ്പെടുക شَيْئًا = ഒരു കാര്യം وَهُوَ شَرٌّ = അത് ദോഷവുമാണ്, മോശമാകുന്നു لَّكُمْ = നിങ്ങള്‍ക്ക് وَاللَّهُ يَعْلَمُ = അല്ലാഹു അറിയുന്നു وَأَنتُمْ = നിങ്ങള്‍, നിങ്ങളാകട്ടെ لَا تَعْلَمُونَ = അറിയുന്നതല്ല (താനും)
2:216(സത്യവിശ്വാസികളേ)നിങ്ങളുടെ മേല്‍ യുദ്ധം നിയമിക്കപ്പെട്ടിരിക്കുന്നു. അതാവട്ടെ, നിങ്ങള്‍ക്ക്(സ്വതവേ) ഒരു വെറുപ്പു(ള്ളതു)മാകുന്നു. ഒരു കാര്യം നിങ്ങള്‍ക്ക് (വാസ്തവത്തില്‍) ഗുണകരമായിരിക്കെ,നിങ്ങള്‍ക്കതിനോട് വെറുപ്പുണ്ടായേക്കാം; ഒരു കാര്യം നിങ്ങള്‍ക്ക് (വാസ്തവത്തില്‍) ദോഷകരമായിരിക്കെനിങ്ങള്‍ അതിനെ ഇഷ്ടപ്പെടുകയും ചെയ്‌തേക്കാം. (യഥാര്‍ത്ഥം) അല്ലാഹു അറിയുന്നു; നിങ്ങള്‍ക്ക് അറിയുകയില്ല.
തഫ്സീർ : 216-216
View   
يَسْـَٔلُونَكَ عَنِ ٱلشَّهْرِ ٱلْحَرَامِ قِتَالٍۢ فِيهِ ۖ قُلْ قِتَالٌۭ فِيهِ كَبِيرٌۭ ۖ وَصَدٌّ عَن سَبِيلِ ٱللَّهِ وَكُفْرٌۢ بِهِۦ وَٱلْمَسْجِدِ ٱلْحَرَامِ وَإِخْرَاجُ أَهْلِهِۦ مِنْهُ أَكْبَرُ عِندَ ٱللَّهِ ۚ وَٱلْفِتْنَةُ أَكْبَرُ مِنَ ٱلْقَتْلِ ۗ وَلَا يَزَالُونَ يُقَـٰتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِنِ ٱسْتَطَـٰعُوا۟ ۚ وَمَن يَرْتَدِدْ مِنكُمْ عَن دِينِهِۦ فَيَمُتْ وَهُوَ كَافِرٌۭ فَأُو۟لَـٰٓئِكَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿٢١٧﴾
volume_up share
يَسْأَلُونَكَ = അവര്‍ നിന്നോട് ചോദിക്കുന്നു, ചോദിക്കും عَنِ الشَّهْرِ = മാസത്തപ്പെറ്റി الْحَرَامِ = ഹറാമായ, അലംഘനീയമായ, പവിത്രമായ قِتَالٍ فِيهِ = അതായത് അതില്‍ യുദ്ധം ചെയ്യലിനെ(പ്പറ്റി) قُلْ = നീ പറയുക قِتَالٌ فِيهِ = അതില്‍ യുദ്ധം ചെയ്യല്‍ كَبِيرٌ = വലുതാണ്, വലിയൊരു കാര്യമാണ് وَصَدٌّ = തടയല്‍, തിരിച്ചുവിടല്‍ عَن سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് وَكُفْرٌ بِهِ = അവനില്‍ അവിശ്വസിക്കലും وَالْمَسْجِدِ الْحَرَامِ = മസ്ജിദുല്‍ ഹറാമില്‍ നിന്നും وَإِخْرَاجُ = ബഹിഷ്‌കരിക്കലും أَهْلِهِ = അതിന്‍റെ ആള്‍ക്കാരെ (അവിടത്തുകാരെ) مِنْهُ = അതില്‍ നിന്ന് أَكْبَرُ = കൂടുതല്‍ (ഏറ്റം) വലുതാകുന്നു عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ وَالْفِتْنَةُ = ഫിത്‌ന, കുഴപ്പം أَكْبَرُ = അധികം വലിയതാണ് مِنَ الْقَتْلِ = കൊലയെക്കാള്‍ وَلَا يَزَالُونَ = അവര്‍ ആയിക്കൊണ്ടിരിക്കും يُقَاتِلُونَكُمْ = അവര്‍ നിങ്ങളോട് യുദ്ധം ചെയ്യും حَتَّىٰ يَرُدُّوكُمْ = നിങ്ങളെ അവര്‍ മടക്കുന്നത് (പിന്‍തിരി പ്പിക്കുന്നത്) വരേക്കും عَن دِينِكُمْ = നിങ്ങളുടെ മതത്തില്‍ നിന്ന് إِنِ اسْتَطَاعُوا = അവര്‍ക്ക് സാധ്യമായെങ്കില്‍ وَمَن = ആരെങ്കിലും يَرْتَدِدْ = പിന്‍തിരിയുന്ന (മടങ്ങുന്ന) തായാല്‍ مِنكُمْ = നിങ്ങളില്‍ നിന്ന് عَن دِينِهِ = തന്‍റെ മതത്തില്‍നിന്ന് فَيَمُتْ = എന്നിട്ട് (അങ്ങനെ) അവന്‍ മരണപ്പെടുന്ന(തായാല്‍) وَهُوَ كَافِرٌ = അവന്‍ അവിശ്വാസിയായുംകൊണ്ട് فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍ حَبِطَتْ = നിഷ്ഫലമായി, വെറുതെയായി أَعْمَالُهُمْ = അവരുടെ കര്‍മങ്ങള്‍ فِي الدُّنْيَا = ഇഹത്തില്‍ وَالْآخِرَةِ = പരത്തിലും وَأُولَٰئِكَ = അക്കൂട്ടരാകട്ടെ أَصْحَابُ النَّارِ = നരകത്തിന്‍റെ ആള്‍ക്കാരുമാകുന്നു هُمْ فِيهَا = അവര്‍ അതില്‍ خَالِدُونَ = സ്ഥിരവാസികളാകുന്നു
2:217(നബിയേ) നിന്നോട് അവര് ‍"ഹറാമാ"യ [പവിത്രമായ] മാസത്തെ-അതായത് , അതില്‍ യുദ്ധം ചെയ്യുന്നതിനെ-പ്പറ്റി ചോദിക്കുന്നു.പറയുക: അതില്‍ യുദ്ധം ചെയ്യല്‍ഒരു വലിയ കാര്യം (തന്നെ) ആകുന്നു. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍നിന്ന് (ജനങ്ങളെ) തടയലും, അവനില്‍ അവിശ്വസിക്കലും, "മസ്ജിദുല്‍ഹറാമി"ല്‍ നിന്ന് (ജനങ്ങളെ തടയലും), അതിന്‍റെ ആള്‍ക്കാരെ [അവിടുത്തുകാരെ] അവിടെ നിന്ന് പുറത്താക്കലും അല്ലാഹുവിന്‍റെ അടുക്കല് ‍(അതിനെക്കാള്‍) കൂടുതല്‍ വലിയതാകുന്നു."ഫിത്‌ന" [കുഴപ്പം] കൊലയെക്കാള്‍ വലിയതാകുന്നു. അവര്‍ക്ക് സാധ്യമായെങ്കില്‍, നിങ്ങളെ നിങ്ങളുടെ മതത്തില്‍ നിന്ന്മടക്കിക്കളയുന്നതുവരേക്കും അവര്‍നിങ്ങളോട് യുദ്ധം നടത്തിക്കൊണ്ടേയിരിക്കുന്നതാണ്. നിങ്ങളില്‍ നിന്ന് ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് വിട്ടു പിന്‍തിരിയുകയും, അങ്ങനെ, അവന്‍ അവിശ്വാസിയായിക്കൊണ്ട് മരണപ്പെടുകയും ചെയ്യുന്നപക്ഷം, അപ്പോള്‍അക്കൂട്ടര്‍, ഇഹത്തിലും, പരത്തിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായി. അക്കൂട്ടര്‍, നരകത്തിന്‍റെ ആള്‍ക്കാരുമാകുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَاجَرُوا۟ وَجَـٰهَدُوا۟ فِى سَبِيلِ ٱللَّهِ أُو۟لَـٰٓئِكَ يَرْجُونَ رَحْمَتَ ٱللَّهِ ۚ وَٱللَّهُ غَفُورٌۭ رَّحِيمٌۭ﴿٢١٨﴾
volume_up share
إِنَّ الَّذِينَ آمَنُوا = നിശ്ചയമായും വിശ്വസിച്ചവര്‍ وَالَّذِينَ هَاجَرُوا = ഹിജ്‌റഃ പോയവരും وَجَاهَدُوا = അവര്‍ ജിഹാദ് (സമരം) ചെയ്യുകയും ചെയ്തു فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ أُولَٰئِكَ = അക്കൂട്ടര്‍ يَرْجُونَ = അവര്‍ പ്രതീക്ഷിക്കുന്നു, അഭിലഷിക്കുന്നു رَحْمَتَ اللَّهِ = അല്ലാഹുവിന്‍റെ കാരുണ്യത്തെ وَاللَّهُ = അല്ലാഹു غَفُورٌ = (വളരെ) പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്‌
2:218നിശ്ചയമായും, വിശ്വസിച്ചവരും, "ഹിജ്‌റഃ" [സ്വദേശം വിട്ട്]പോകുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്തവരും, (അതെ) അക്കൂട്ടര്‍, അല്ലാഹുവിന്‍റെകാരുണ്യം പ്രതീക്ഷിക്കുകയാണ്ചെയ്യുന്നത്. അല്ലാഹുവാകട്ടെ, വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
തഫ്സീർ : 217-218
View   
يَسْـَٔلُونَكَ عَنِ ٱلْخَمْرِ وَٱلْمَيْسِرِ ۖ قُلْ فِيهِمَآ إِثْمٌۭ كَبِيرٌۭ وَمَنَـٰفِعُ لِلنَّاسِ وَإِثْمُهُمَآ أَكْبَرُ مِن نَّفْعِهِمَا ۗ وَيَسْـَٔلُونَكَ مَاذَا يُنفِقُونَ قُلِ ٱلْعَفْوَ ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَتَفَكَّرُونَ﴿٢١٩﴾
volume_up share
يَسْأَلُونَكَ = അവര്‍ നിന്നോട് ചോദിക്കുന്നു عَنِ الْخَمْرِ = കള്ളിനെ (മദ്യത്തെ) പ്പറ്റി وَالْمَيْسِرِ = മൈസിറിനെയും, (ചൂതാട്ടത്തെയും), പന്തയത്തെയും قُلْ = നീ പറയുക فِيهِمَا = ആരണ്ടിലുമുണ്ട് إِثْمٌ = കുറ്റം, പാപം, ദോഷം كَبِيرٌ = വലിയ وَمَنَافِعُ = ചില പ്രയോജന (ഉപകാര)ങ്ങളും لِلنَّاسِ = മനുഷ്യര്‍ക്ക് وَإِثْمُهُمَا = അവ രണ്ടിന്‍റെയും കുറ്റം (പാപം -ദോഷം) أَكْبَرُ = അധികം വലുതാണ് مِن نَّفْعِهِمَا = അവയുടെ പ്രയോജനത്തെക്കാള്‍ وَيَسْأَلُونَكَ = അവര്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു مَاذَا = എന്തൊന്ന് يُنفِقُونَ = അവര്‍ ചിലവഴിക്കും (ചിലവഴിക്കണം) എന്ന് قُلِ = നീ പറയുക الْعَفْوَ = മാപ്പ് (വിട്ടുവീഴ്ച) ചെയ്യാവുന്നത് (സൗകര്യപ്പെട്ടത്, ശിഷ്ടം) كَذَٰلِكَ = അതുപോലെ, ഇപ്രകാരം يُبَيِّنُ اللَّهُ = അല്ലാഹു വിവരിക്കുന്നു لَكُمُ = നിങ്ങള്‍ക്ക് الْآيَاتِ = ആയത്ത് (ലക്ഷ്യം- വചനം)കളെ لَعَلَّكُمْ = നിങ്ങളാകുവാന്‍, ആയേക്കാം تَتَفَكَّرُونَ = നിങ്ങള്‍ ചിന്തിക്കുക, ആലോചിച്ചു നോക്കുക
2:219കള്ളിനെയും, "മൈസിറി" നെ [ചൂതാട്ടത്തെ]യും കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: "ആ രണ്ടിലും വലിയ കുറ്റ [ദോഷ]വും, മനുഷ്യര്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. അവയുടെ കുറ്റ [ദോഷ]മാകട്ടെ, അവയുടെ പ്രയോജനത്തെക്കാള്‍ വലുതാ കുന്നു". എന്താണവര്‍ ചിലവഴിക്കേണ്ടതെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: സൗകര്യപ്പെട്ടത് [ശിഷട്ം] ഇപ്രകാരം, അല്ലാഹു നിങ്ങള്‍ക്ക് "ആയത്ത്" [ലക്ഷ്യം]കള്‍ വിവരിച്ചു തരുന്നു: നിങ്ങള്‍ ചിന്തിച്ചു നോക്കുവാന്‍ വേണ്ടി.
فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۗ وَيَسْـَٔلُونَكَ عَنِ ٱلْيَتَـٰمَىٰ ۖ قُلْ إِصْلَاحٌۭ لَّهُمْ خَيْرٌۭ ۖ وَإِن تُخَالِطُوهُمْ فَإِخْوَٰنُكُمْ ۚ وَٱللَّهُ يَعْلَمُ ٱلْمُفْسِدَ مِنَ ٱلْمُصْلِحِ ۚ وَلَوْ شَآءَ ٱللَّهُ لَأَعْنَتَكُمْ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌۭ﴿٢٢٠﴾
volume_up share
فِي الدُّنْيَا = ഇഹത്തി (ന്‍റെ കാര്യത്തി)ല്‍, ഇഹത്തെ സംബന്ധിച്ച് وَالْآخِرَةِ = പരത്തി(ന്‍റെ കാര്യത്തി)ലും, പരത്തെപ്പറ്റിയും وَيَسْأَلُونَكَ = അവര്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു عَنِ الْيَتَامَىٰ = അനാഥകളെപ്പറ്റി قُلْ = നീ പറയുക إِصْلَاحٌ = നന്മ വരുത്തല്‍, നന്നാക്കിത്തീര്‍ക്കല്‍, നന്മയുണ്ടാക്കല്‍ لَّهُمْ = അവര്‍ക്ക് خَيْرٌ = ഉത്തമമാണ്, നല്ലതാണ് وَإِن تُخَالِطُوهُمْ = നിങ്ങള്‍ അവരോട് കൂടിക്കലരുന്നുവെങ്കില്‍ فَإِخْوَانُكُمْ = അപ്പോള്‍ നിങ്ങളുടെ സഹോദരങ്ങളാണ് وَاللَّهُ = അല്ലാഹു يَعْلَمُ = അറിയും, അറിയുന്നു الْمُفْسِدَ = നാശം (കുഴപ്പം) ഉണ്ടാക്കുന്ന (വരുത്തുന്ന)വനെ مِنَ الْمُصْلِحِ = നന്മയുണ്ടാക്കുന്നവനില്‍ നിന്ന് وَلَوْ شَاءَ = ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّهُ = അല്ലാഹു لَأَعْنَتَكُمْ = നിങ്ങളെ അവന്‍ ബുദ്ധിമുട്ടി (വിഷമിപ്പി)ക്കുകതന്നെ ചെയ്യുമായിരുന്നു إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَزِيزٌ = പ്രതാപശാലിയാകുന്നു حَكِيمٌ = അഗാധജ്ഞനാണ്, യുക്തിമാനായ
2:220ഇഹത്തിന്‍റെയും പരത്തിന്‍റെയും കാര്യത്തില്‍. അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക: "അവര്‍ക്ക് നന്മ വരുത്തല്‍ ഉത്തമമായ കാര്യമാകുന്നു: നിങ്ങള്‍, അവരുമായി കൂടിക്കല(ര്‍ന്നു ജീവിച്ചുവ)രുകയാണെങ്കില്‍, (അവര്‍) നിങ്ങളുടെ സഹോദരങ്ങളുമാകുന്നു. അല്ലാഹുവാകട്ടെ നാശമുണ്ടാക്കുന്നവനെ നന്മയുണ്ടാക്കുന്നവനില്‍ നിന്ന് (വേര്‍തിരിച്ച്) അറിയുകയും ചെയ്യുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, നിങ്ങളെ അവന്‍ ബുദ്ധിമുട്ടിക്കുക തന്നെ ചെയ്യുമായിരുന്നു. "നിശ്ചയമായും, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 219-220
View   
وَلَا تَنكِحُوا۟ ٱلْمُشْرِكَـٰتِ حَتَّىٰ يُؤْمِنَّ ۚ وَلَأَمَةٌۭ مُّؤْمِنَةٌ خَيْرٌۭ مِّن مُّشْرِكَةٍۢ وَلَوْ أَعْجَبَتْكُمْ ۗ وَلَا تُنكِحُوا۟ ٱلْمُشْرِكِينَ حَتَّىٰ يُؤْمِنُوا۟ ۚ وَلَعَبْدٌۭ مُّؤْمِنٌ خَيْرٌۭ مِّن مُّشْرِكٍۢ وَلَوْ أَعْجَبَكُمْ ۗ أُو۟لَـٰٓئِكَ يَدْعُونَ إِلَى ٱلنَّارِ ۖ وَٱللَّهُ يَدْعُوٓا۟ إِلَى ٱلْجَنَّةِ وَٱلْمَغْفِرَةِ بِإِذْنِهِۦ ۖ وَيُبَيِّنُ ءَايَـٰتِهِۦ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ﴿٢٢١﴾
volume_up share
وَلَا تَنكِحُوا = നിങ്ങള്‍ വിവാഹം കഴിക്കരുത് الْمُشْرِكَاتِ = ബഹുദൈവ വിശ്വാസിനികളെ حَتَّىٰ يُؤْمِنَّ = അവര്‍ വിശ്വസിക്കുന്നത് വരെ وَلَأَمَةٌ مُّؤْمِنَةٌ = വിശ്വാസിനിയായ ഒരു അടിമ സ്ത്രീ തന്നെ خَيْرٌ = ഉത്തമം مِّن مُّشْرِكَةٍ = ഒരു ബഹുദൈവ വിശ്വാസിനിയെക്കാള്‍ وَلَوْ أَعْجَبَتْكُمْ = അവള്‍ നിങ്ങളെ അല്‍ഭുത (കൗതുക )പ്പെടുത്തിയാലും وَلَا تُنكِحُوا = നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുകയും അരുത് الْمُشْرِكِينَ = മുശ്‌രിക്കുകള്‍ക്ക് حَتَّىٰ يُؤْمِنُوا = അവര്‍ വിശ്വസിക്കുന്നതുവരെ وَلَعَبْدٌ مُّؤْمِنٌ = സത്യവിശ്വാസിയായ ഒരു അടിമ തന്നെ خَيْرٌ = ഉത്തമം مِّن مُّشْرِكٍ = ഒരു മുശരിക്കിനെക്കാള്‍ وَلَوْ أَعْجَبَكُمْ = അവന്‍ നിങ്ങളെ ആശ്ചര്യ (കൗതുക )പ്പെടുത്തിയാലും أُولَٰئِكَ = അക്കൂട്ടര്‍ يَدْعُونَ = അവര്‍ ക്ഷണിക്കുന്നു, അവര്‍ വിളിക്കുന്നു إِلَى النَّارِ = നരകത്തിലേക്ക് وَاللَّهُ = അല്ലാഹുവാകട്ടെ يَدْعُو = ക്ഷണിക്കുന്നു, വിളിക്കുന്നു إِلَى الْجَنَّةِ = സ്വര്‍ഗത്തിലേക്ക് وَالْمَغْفِرَةِ = പാപമോചനത്തിലേക്കും بِإِذْنِهِ = അവന്‍റെ അനുമതി (സമ്മതം- ഉത്തരവ് ) മുഖേന وَيُبَيِّنُ = അവന്‍ വിവരിക്കുകയും ചെയ്യുന്നു آيَاتِهِ = അവന്‍റെ ലക്ഷ്യം (വചനം)കളെ لِلنَّاسِ = മനുഷ്യര്‍ക്ക് لَعَلَّهُمْ = അവരാകുവാന്‍ വേണ്ടി, ആയേക്കാം يَتَذَكَّرُونَ = അവര്‍ ഉറ്റാലോചിക്കും, ഓര്‍മ വെക്കും
2:221(സത്യവിശ്വാസികളേ), ബഹുദൈവ വിശ്വാസിനികളായ സ്ത്രീകള്‍ വിശ്വസിക്കുന്നത് വരേക്കും നിങ്ങള്‍ അവരെ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമ സ്ത്രീ തന്നെയാണ് ഒരു ബഹുദൈവ വിശ്വാസിനിയായ സ്ത്രീയെക്കാള്‍ ഉത്തമം- അവള്‍ നിങ്ങളെ അല്‍ഭുതപ്പെടുത്തിയാലും [നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും] ശരി. ബഹുദൈവ വിശ്വാസികള്‍ക്ക്, അവര്‍ വിശ്വസിക്കുന്നതുവരേക്കും നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കു കയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമ തന്നെയാണ്, ഒരു ബഹുദൈവ വിശ്വാസിയെക്കാള്‍ ഉത്തമം- അവന്‍ നിങ്ങളെ അല്‍ഭുതപ്പെടുത്തി [കൗതുകപ്പെടുത്തി] യാലും ശരി. (കാരണം) അക്കൂട്ടര്‍ നരകത്തിലേക്ക് ക്ഷണിക്കുന്നു; അല്ലാഹുവാകട്ടെ, അവന്‍ അവന്‍റെ ഉത്തരവ് [വിധി വിലക്കുകള്‍] മുഖേന സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. അവന്‍ തന്‍റെ ആയത്ത് [ലക്ഷ്യം] കളെ മനുഷ്യര്‍ക്ക് വിവരിച്ചു കൊടുക്കുകയും ചെയ്യുന്നു. അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി.
തഫ്സീർ : 221-221
View   
وَيَسْـَٔلُونَكَ عَنِ ٱلْمَحِيضِ ۖ قُلْ هُوَ أَذًۭى فَٱعْتَزِلُوا۟ ٱلنِّسَآءَ فِى ٱلْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ ٱللَّهُ ۚ إِنَّ ٱللَّهَ يُحِبُّ ٱلتَّوَّٰبِينَ وَيُحِبُّ ٱلْمُتَطَهِّرِينَ﴿٢٢٢﴾
volume_up share
وَيَسْأَلُونَكَ = അവര്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു عَنِ الْمَحِيضِ = ആര്‍ത്തവത്തെപ്പറ്റി, ഋതുകാലത്തെപ്പറ്റി قُلْ = നീ പറയുക هُوَ = അത് أَذًى = ഒരു ഉപദ്രവമാണ്, ശല്യമാണ് (മ്‌ളേഛ്ചമാണ്) فَاعْتَزِلُوا = അതിനാല്‍ നിങ്ങള്‍ വിട്ടു (അകന്നു) നില്‍ക്കുവിന്‍ النِّسَاءَ = സ്ത്രീകളെ فِي الْمَحِيضِ = ആര്‍ത്തവത്തില്‍, ഋതുകാലത്തില്‍ وَلَا تَقْرَبُوهُنَّ = അവരെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത് حَتَّىٰ يَطْهُرْنَ = അവര്‍ ശുദ്ധിയാകുന്നത് വരെ فَإِذَا تَطَهَّرْنَ = എന്നിട്ട് (അങ്ങനെ) അവര്‍ ശുദ്ധിയായിത്തീര്‍ന്നാല്‍ فَأْتُوهُنَّ = നിങ്ങളവ രുടെ അടുക്കല്‍ ചെന്നുകൊള്ളുവിന്‍ مِنْ حَيْثُ = വിധത്തിലൂടെ أَمَرَكُمُ = നിങ്ങളോട് കല്‍പിച്ച اللَّهُ = അല്ലാഹു إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يُحِبُّ = അവന്‍ ഇഷ്ടപ്പെടു ന്നു, സ്‌നേഹിക്കും التَّوَّابِينَ = (പശ്ചാത്തപിച്ചു) മടങ്ങുന്നവരെ وَيُحِبُّ = അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു الْمُتَطَهِّرِينَ = ശുദ്ധി പ്രാപിക്കുന്നവരെ
2:222അവര്‍ നിന്നോട് ആര്‍ത്തവത്തെക്കുറിച്ചും ചോദിക്കുന്നു. നീ പറയുക: "അത് ഒരു (തരം) ഉപദ്രവമാകുന്നു; അതിനാല്‍ ആര്‍ത്തവ (കാല) ത്തില്‍ നിങ്ങള്‍ സ്ത്രീകളെ വിട്ടു നില്‍ക്കുവിന്‍. അവര്‍ ശുദ്ധിയാകുന്നതുവരേക്കും നിങ്ങള്‍ അവരെ സമീപിക്കുകയും അരുത് അങ്ങനെ, അവര്‍ ശുദ്ധിയായിത്തീര്‍ന്നാല്‍, അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തിലൂടെ നിങ്ങള്‍ അവരുടെ അടുക്കല്‍ ചെന്നുകൊള്ളുവിന്‍. നിശ്ചയമായും, പശ്ചാത്തപിച്ചു മടങ്ങുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു; ശുദ്ധി പ്രാപിക്കുന്നവരെയും അവന്‍ ഇഷ്ടപ്പെടുന്നു
نِسَآؤُكُمْ حَرْثٌۭ لَّكُمْ فَأْتُوا۟ حَرْثَكُمْ أَنَّىٰ شِئْتُمْ ۖ وَقَدِّمُوا۟ لِأَنفُسِكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُم مُّلَـٰقُوهُ ۗ وَبَشِّرِ ٱلْمُؤْمِنِينَ﴿٢٢٣﴾
volume_up share
نِسَاؤُكُمْ = നിങ്ങളുടെ സ്ത്രീകള്‍ حَرْثٌ = കൃഷി (വിളയിടം) ആകുന്നു لَّكُمْ = നിങ്ങള്‍ക്ക്, നിങ്ങളുടെ فَأْتُوا = അതിനാല്‍ നിങ്ങള്‍ ചെല്ലുവിന്‍ حَرْثَكُمْ = നിങ്ങളുടെ വിളക്കല്‍, കൃഷിയുടെ അടുക്കല്‍ أَنَّىٰ شِئْتُمْ = നിങ്ങള്‍ എങ്ങനെ ഉദ്ദേശിച്ചുവോ (അങ്ങനെ) وَقَدِّمُوا = നിങ്ങള്‍ മുന്‍കൂട്ടി (മുന്‍ ചെയ്തു വെയ്ക്കുകയും ചെയ്യുക) لِأَنفُسِكُمْ = നിങ്ങളുടെ സ്വന്തങ്ങള്‍ക്ക്, നിങ്ങള്‍ക്കുതന്നെ وَاتَّقُوا اللَّهَ = അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّكُم = നിങ്ങള്‍ (ആകുന്നു) എന്ന് مُّلَاقُوهُ = അവനുമായി കണ്ടുമുട്ടുന്നവര്‍ وَبَشِّرِ = നീ സന്തോഷം അറിയിക്കുകയും ചെയ്യുക الْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്ക്
2:223നിങ്ങളുടെ സ്ത്രീകള്‍ [ഭാര്യമാര്‍] നിങ്ങളുടെ കൃഷി (യിടം) ആകുന്നു. അതിനാല്‍, നിങ്ങളുടെ കൃഷി യുടെ അടുക്കല്‍ നിങ്ങള്‍ എങ്ങനെ ഉദ്ദേശിച്ചുവോ (അപ്രകാരം) ചെന്നു കൊള്ളുക; നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ (വേണ്ടത്) മുന്‍കൂട്ടി ചെയ്തുവെക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, നിങ്ങള്‍ അവനുമായി കണ്ടു മുട്ടുന്നവരാണെന്ന് അറിയുകയും ചെയ്യുവിന്‍. (നബിയേ) സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
തഫ്സീർ : 222-223
View   
وَلَا تَجْعَلُوا۟ ٱللَّهَ عُرْضَةًۭ لِّأَيْمَـٰنِكُمْ أَن تَبَرُّوا۟ وَتَتَّقُوا۟ وَتُصْلِحُوا۟ بَيْنَ ٱلنَّاسِ ۗ وَٱللَّهُ سَمِيعٌ عَلِيمٌۭ﴿٢٢٤﴾
volume_up share
وَلَا تَجْعَلُوا = നിങ്ങള്‍ ആക്കരുത് اللَّهَ = അല്ലാഹുവിനെ عُرْضَةً = ഒരു വിലങ്ങ്, തടസ്സം, നാട്ടക്കുറി لِّأَيْمَانِكُمْ = നിങ്ങളുടെ സത്യങ്ങള്‍ക്ക് أَن تَبَرُّوا = നിങ്ങള്‍ നന്മ (പുണ്യം) ചെയ്യുന്നതിന് وَتَتَّقُوا = നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും وَتُصْلِحُوا = നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയും, നന്നാക്കുകയും بَيْنَ النَّاسِ = മനുഷ്യര്‍ക്കിടയില്‍ وَاللَّهُ سَمِيعٌ = അല്ലാഹു കേള്‍ക്കുന്നവനാകുന്നു عَلِيمٌ = അറിയുന്നവനാകുന്നു
2:224നിങ്ങള്‍ നിങ്ങളുടെ സത്യങ്ങള്‍ക്ക് അല്ലാഹുവിനെ ഒരു വിലങ്ങ് [തടസ്സം] ആകരുത്; അതായത്, നിങ്ങള്‍ പുണ്യം പ്രവര്‍ത്തിക്കുകയും, സൂക്ഷ്മത പാലിക്കുകയും, മനുഷ്യര്‍ക്കിടയില്‍ നന്മയുണ്ടാക്കുകയും ചെയ്യുന്നതിന്. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
لَّا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَـٰنِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا كَسَبَتْ قُلُوبُكُمْ ۗ وَٱللَّهُ غَفُورٌ حَلِيمٌۭ﴿٢٢٥﴾
volume_up share
لَّا يُؤَاخِذُكُمُ = നിങ്ങളെ പിടികൂടുകയില്ല اللَّهُ = അല്ലാഹു بِاللَّغْوِ = അനാവശ്യം (വ്യര്‍ത്ഥം- പൊയ്‌വാക്ക്) മൂലം فِي أَيْمَانِكُمْ = നിങ്ങളുടെ സത്യങ്ങളില്‍ وَلَٰكِن = എങ്കിലും يُؤَاخِذُكُم = അവന്‍ നിങ്ങളെ പിടികൂടും بِمَا كَسَبَتْ = സമ്പാദിച്ചത് (ചെയതു വെച്ചത്, പ്രവര്‍ത്തിച്ചത്) നിമിത്തം قُلُوبُكُمْ = നിങ്ങളുടെ ഹൃദയങ്ങള്‍ وَاللَّهُ = അല്ലാഹു غَفُورٌ = പൊറുക്കുന്ന വനാണ് حَلِيمٌ = സഹനശീലനാണ്
2:225നിങ്ങളുടെ സത്യങ്ങളില്‍ (മന:പൂര്‍വ്വമല്ലാത്ത) വ്യര്‍ത്ഥവാക്ക് മൂലം അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എങ്കിലും നിങ്ങളുടെ ഹൃദയങ്ങള്‍ (മന:പൂര്‍വ്വം) പ്രവര്‍ത്തിച്ചുവെച്ചതുമൂലം അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.
തഫ്സീർ : 224-225
View   
لِّلَّذِينَ يُؤْلُونَ مِن نِّسَآئِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍۢ ۖ فَإِن فَآءُو فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ﴿٢٢٦﴾
volume_up share
لِّلَّذِينَ = യാതൊരുകൂട്ടര്‍ക്കുണ്ട് يُؤْلُونَ = ഈലാഉ് (ശപഥം) ചെയ്യുന്ന مِن نِّسَائِهِمْ = തങ്ങളുടെ സ്ത്രീകളെപ്പറ്റി تَرَبُّصُ = കാത്തിരിക്കല്‍ أَرْبَعَةِ = നാല് أَشْهُرٍ = മാസങ്ങള്‍ فَإِن فَاءُوا = എന്നാല്‍ (എന്നിട്ട്) അവര്‍ മടങ്ങിവന്നാല്‍ فَإِنَّ اللَّهَ = എന്നാല്‍, നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
2:226തങ്ങളുടെ സ്ത്രീകളെ സംബന്ധിച്ച് (സംയോഗം ചെയ്കയില്ലെന്ന്) ശപഥം ചെയ്യുന്നവര്‍ക്ക് നാലുമാസത്തെ കാത്തിരിപ്പുണ്ടായിരിക്കും. എന്നാല്‍, അവര്‍ മടങ്ങി വരുന്ന പക്ഷം, നിശ്ചയമായും, അല്ലാഹു പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
وَإِنْ عَزَمُوا۟ ٱلطَّلَـٰقَ فَإِنَّ ٱللَّهَ سَمِيعٌ عَلِيمٌۭ﴿٢٢٧﴾
volume_up share
وَإِنْ عَزَمُوا = അവര്‍ തീര്‍ച്ചയാക്കിയെങ്കില്‍, ഉറച്ചെങ്കില്‍ الطَّلَاقَ = ത്വലാക്വ്, വിവാഹ മോചനം فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു سَمِيعٌ = കേള്‍ക്കുന്നവനാണ് عَلِيمٌ = അറിയുന്നവനാണ്
2:227അവര്‍ വിവാഹമോചന ത്തിന് തീര്‍ച്ചയാക്കുകയാണെങ്കിലോ, നിശ്ചയമായും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
തഫ്സീർ : 226-227
View   
وَٱلْمُطَلَّقَـٰتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَـٰثَةَ قُرُوٓءٍۢ ۚ وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ ٱللَّهُ فِىٓ أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِى ذَٰلِكَ إِنْ أَرَادُوٓا۟ إِصْلَـٰحًۭا ۚ وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌۭ ۗ وَٱللَّهُ عَزِيزٌ حَكِيمٌ﴿٢٢٨﴾
volume_up share
وَالْمُطَلَّقَاتُ = ത്വലാക്വ് (വിവാഹമോചനം) ചെയ്യപ്പെട്ട സ്ത്രീകള്‍ يَتَرَبَّصْنَ = അവര്‍ കാത്തിരിക്കണം, പ്രതീക്ഷിക്കണം بِأَنفُسِهِنَّ = തങ്ങളുടെ ദേഹങ്ങളുമായി ثَلَاثَةَ = മൂന്ന് قُرُوءٍ = ക്വുര്‍ഉ (ആര്‍ത്തവശുദ്ധി- ആര്‍ത്തവം)കള്‍ وَلَا يَحِلُّ = അനുവദനീയമാകയില്ല لَهُنَّ = അവര്‍ക്ക് أَن يَكْتُمْنَ = അവര്‍ ഒളിച്ചു (മറച്ചു- മൂടി)വെക്കല്‍ مَا خَلَقَ اللَّهُ = അല്ലാഹു സൃഷ്ടിച്ചതിനെ فِي أَرْحَامِهِنَّ = അവരുടെ ഗര്‍ഭാശയ (ഗര്‍ഭപാത്ര)ങ്ങളില്‍ إِن كُنَّ يُؤْمِنَّ = അവര്‍ വിശ്വസിക്കുന്നവരാണെങ്കില്‍ بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും وَبُعُولَتُهُنَّ = അവരുടെ ഭര്‍ത്താക്കള്‍ أَحَقُّ = കൂടുതല്‍ അവകാശപ്പെട്ടവരാണ് بِرَدِّهِنَّ = അവരെ മടക്കുവാന്‍ (മടക്കി എടുക്കുവാന്‍) فِي ذَٰلِكَ = അതില്‍ إِنْ أَرَادُوا = അവര്‍ ഉദ്ദേശിച്ചാല്‍ إِصْلَاحًا = നന്മ വരുത്തുവാന്‍, നന്നാക്കിത്തീര്‍ക്കല്‍ وَلَهُنَّ = അവര്‍ക്കുണ്ട്, അവരോടുണ്ട് مِثْلُ الَّذِي = യാതൊന്നും പോലെയുള്ളത് عَلَيْهِنَّ = അവരുടെമേല്‍ بِالْمَعْرُوفِ = മര്യാദ (ആചാരം- വഴക്കം) അനുസരിച്ച് وَلِلرِّجَالِ = പുരുഷന്‍മാര്‍ക്കുണ്ട് عَلَيْهِنَّ = അവരുടെ മേല്‍, അവരെക്കാള്‍ دَرَجَةٌ = ഒരു പദവി, പടി وَاللَّهُ عَزِيزٌ = അല്ലാഹു പ്രതാപശാലിയാകുന്നു حَكِيمٌ = അഗാധജ്ഞന്‍, യുക്തിമാന്‍
2:228വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ അവരുടെ ദേഹങ്ങളുമായി [സ്വയം] മൂന്ന് "ക്വുര്‍ ഉ്" [ആര്‍ത്തവശുദ്ധി] കള്‍ കാത്തിരിക്കണം. അവരുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ ഒളിച്ചുവെക്കല്‍ അവര്‍ക്ക് അനുവദനീയമാകുകയില്ല; അവര്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍. അതില്‍ [ആ കാലത്തില്‍] അവരെ മട (ക്കിയെടു) ക്കുന്നതിന് അവരുടെ വരന്‍മാര്‍ കൂടുതല്‍ അവകാശപ്പെട്ടവരുമാകുന്നു; (അതെ) അവര്‍ നന്മ വരുത്തുന്നതിനെ ഉദ്ദേശിച്ചെങ്കില്‍. അവരുടെ [ഭാര്യമാരുടെ] മേലുള്ളതുപോലെ, (സദാചാര) മര്യാദയനുസരിച്ച് അവരോടും (ബാധ്യത) ഉണ്ട്. പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഒരു പദവി ഉണ്ട് താനും. അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 228-228
View   
ٱلطَّلَـٰقُ مَرَّتَانِ ۖ فَإِمْسَاكٌۢ بِمَعْرُوفٍ أَوْ تَسْرِيحٌۢ بِإِحْسَـٰنٍۢ ۗ وَلَا يَحِلُّ لَكُمْ أَن تَأْخُذُوا۟ مِمَّآ ءَاتَيْتُمُوهُنَّ شَيْـًٔا إِلَّآ أَن يَخَافَآ أَلَّا يُقِيمَا حُدُودَ ٱللَّهِ ۖ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ ٱللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا ٱفْتَدَتْ بِهِۦ ۗ تِلْكَ حُدُودُ ٱللَّهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ﴿٢٢٩﴾
volume_up share
الطَّلَاقُ = വിവാഹമോചനം, ത്വലാക്വ് مَرَّتَانِ = രണ്ട് പ്രാവശ്യം ആകുന്നു فَإِمْسَاكٌ = എന്നിട്ട് പിടിച്ചുവെക്കല്‍ (പിരിച്ചയക്കാതിരിക്കുക) بِمَعْرُوفٍ = ആചാരം (മര്യാദ) അനുസരിച്ച് أَوْ تَسْرِيحٌ = അല്ലെങ്കില്‍ പിരിച്ചയക്കുക, വേര്‍പ്പെടുത്തുക, വിട്ടയക്കുക بِإِحْسَانٍ = നന്മ ചെയ്തുകൊണ്ട് (നല്ലനിലക്ക്) وَلَا يَحِلُّ = അനുവദനീയമാകുകയില്ല لَكُمْ = നിങ്ങള്‍ക്ക് أَن تَأْخُذُوا = നിങ്ങള്‍ വാങ്ങല്‍ مِمَّا آتَيْتُمُوهُنَّ = അവര്‍ക്ക് നിങ്ങള്‍ കൊടുത്തതില്‍ നിന്ന് شَيْئًا = യാതൊന്നും إِلَّا أَن يَخَافَا = അവര്‍ രണ്ടുപേരും ഭയപ്പെടുന്നതായാലല്ലാതെ أَلَّا يُقِيمَا = അവര്‍ നിലനിര്‍ത്തുക (നടത്തിപോരുക)യില്ലെന്ന് حُدُودَ اللَّهِ = അല്ലാഹുവിന്‍റെ അതിര്‍ത്തികളെ, പരിധികളെ فَإِنْ خِفْتُمْ = എനി നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍ أَلَّا يُقِيمَا = അവര്‍ രണ്ടാളും നിലനിര്‍ത്തുകയില്ലെന്ന് حُدُودَ اللَّهِ = അല്ലാഹുവിന്‍റെ അതിര്‍ത്തികളെ, പരിധികളെ فَلَا جُنَاحَ = എന്നാല്‍ കുറ്റമില്ല, തെറ്റില്ല عَلَيْهِمَا = അവര്‍ രണ്ടാളുടെയും മേല്‍ فِيمَا = യാതൊന്നില്‍ افْتَدَتْ = അവള്‍ സ്വയം മോചിതയായി, തെണ്ടം നല്‍കി بِهِ = അതുകൊണ്ട്, അതുമൂലം تِلْكَ = അത്, അവ حُدُودُ اللَّهِ = അല്ലാഹുവിന്‍റെ അതിര്‍ത്തികളാകുന്നു فَلَا تَعْتَدُوهَا = അതിനാല്‍ നിങ്ങളത് വിട്ടുകടക്കരുത്, അതിക്രമിക്കരുത് (ലംഘിക്കരുത്) وَمَن يَتَعَدَّ = ആരെങ്കിലും അതിക്രമിച്ചാല്‍, വിട്ടുകടക്കുന്നപക്ഷം حُدُودَ اللَّهِ = അല്ലാഹുവിന്‍റെ അതിരുകളെ فَأُولَٰئِكَ هُمُ = എന്നാല്‍ അക്കൂട്ടര്‍തന്നെ الظَّالِمُونَ = അക്രമികള്‍
2:229"ത്വലാക്വ്" [വിവാഹമോചനം] രണ്ട് പ്രാവശ്യമാകുന്നു (ഉള്ളത്). എന്നിട്ട് (പിന്നെ, ആചാര) മര്യാദയനുസരിച്ച് വെച്ചുകൊണ്ടിരിക്കുക, അല്ലെങ്കില്‍ നന്മ ചെയ്തുകൊണ്ട് പിരിച്ചയക്കുക. (-ഇതാണ് വേണ്ടത്). നിങ്ങള്‍ അവര്‍ക്ക് [ഭാര്യമാര്‍ക്ക്] കൊടുത്തിട്ടുള്ളതില്‍ നിന്ന് യാതൊന്നും (തിരിച്ചു) വാങ്ങല്‍ നിങ്ങള്‍ക്ക് അനുവദനീയമാകയില്ല; അവര്‍ [ഭാര്യാ-ഭര്‍ത്താക്കള്‍] രണ്ടു പേരും അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളെ നിലനിറുത്തിപ്പോരുകയില്ലെന്ന് അവര്‍ ഭയപ്പെടുന്നതായാലല്ലാതെ. എനി, അവര്‍ രണ്ടു പേരും അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളെ തങ്ങള്‍ നിലനിറുത്തിപ്പോരുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെട്ടെങ്കില്‍, അപ്പോള്‍, അവള്‍ യാതൊന്നു (കൊടുത്തു) കൊണ്ട് സ്വയം മോചിതയാകുന്നുവോ അതില്‍ രണ്ടു പേരുടെ മേലും തെറ്റില്ല. അത് (ഒക്കെയും) അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളാകുന്നു; ആകയാല്‍ അവയെ നിങ്ങള്‍ വിട്ടുകടക്കരുത്, ആര്‍ അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളെ വിട്ടുകടക്കുന്നുവോ അക്കൂട്ടര്‍തന്നെയാണ് അക്രമികള്‍.
فَإِن طَلَّقَهَا فَلَا تَحِلُّ لَهُۥ مِنۢ بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُۥ ۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيْهِمَآ أَن يَتَرَاجَعَآ إِن ظَنَّآ أَن يُقِيمَا حُدُودَ ٱللَّهِ ۗ وَتِلْكَ حُدُودُ ٱللَّهِ يُبَيِّنُهَا لِقَوْمٍۢ يَعْلَمُونَ﴿٢٣٠﴾
volume_up share
فَإِن طَلَّقَهَا = എന്നിട്ട് അവന്‍ അവളെ വിവാഹമോചനം ചെയ്താല്‍ فَلَا تَحِلُّ لَهُ = എന്നാല്‍ അവള്‍ അവന് അനുവദനീയമാകയില്ല مِن بَعْدُ = പിന്നീട്, ശേഷം حَتَّىٰ تَنكِحَ = അവള്‍ വിവാഹം കഴിക്കുന്നത് വരെ زَوْجًا = ഒരു ഭര്‍ത്താവിനെ غَيْرَهُ = അവനല്ലാത്ത, അവനൊഴികെ فَإِن طَلَّقَهَا = എന്നിട്ട് അവന്‍ അവളെ വിവാഹമോചനം ചെയ്താല്‍ فَلَا جُنَاحَ = എന്നാല്‍ തെറ്റില്ല عَلَيْهِمَا = അവര്‍ രണ്ടാളുടെമേല്‍ أَن يَتَرَاجَعَا = അവര്‍ രണ്ടാളും അന്യോന്യം മടങ്ങുന്നതിന് إِن ظَنَّا = രണ്ടാളും വിചാരിച്ചെങ്കില്‍, ധരിച്ചാല്‍ أَن يُقِيمَا = രണ്ടാളും നിലനിറുത്തുമെന്ന് حُدُودَ اللَّهِ = അല്ലാഹുവിന്‍റെ അതിര്‍ത്തികളെ وَتِلْكَ = അവ, അതും حُدُودُ اللَّهِ = അല്ലാഹുവിന്‍റെ അതിര്‍ത്തികളാകുന്നു يُبَيِّنُهَا = അവയെ അവന്‍ വിവരിക്കുകയാണ്, വ്യക്തമാക്കുന്നു لِقَوْمٍ = ഒരു ജനതക്ക് (ജനങ്ങള്‍ക്ക്) വേണ്ടി يَعْلَمُونَ = അവര്‍ അറിയും
2:230എന്നിട്ട് (പിന്നെയും) അവന്‍ അവളെ ത്വലാക്വ് [വിവാഹമോചനം] നടത്തിയെങ്കില്‍ അവനല്ലാത്ത (വേറെ) ഒരു ഭര്‍ത്താവിനെ അവള്‍ വിവാഹം കഴിക്കു ന്നതുവരേക്കും എനി അവള്‍ അവന് അനുവദനീയമാകുകയില്ല. എന്നിട്ട്, അവന്‍ [രണ്ടാമത്തേവന്‍] അവളെ വിവാഹ മോചനം നടത്തിയെങ്കില്‍,- അപ്പോള്‍, അവര്‍ രണ്ടു പേരും അന്യോന്യം മടങ്ങിവരുന്നതിന് അവരുടെ മേല്‍ തെറ്റില്ല; (അതെ) അവര്‍ രണ്ടാളും അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളെ തങ്ങള്‍ നിലനിറുത്തിപ്പോരുമെന്ന് വിചാരിക്കുകയാണെങ്കില്‍. അവ (ഒക്കെയും) അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളാകുന്നു; അറിയുന്ന ജനങ്ങള്‍ക്കുവേണ്ടി അവന്‍ അവ വിവരിച്ചുകൊടുക്കുകയാണ്.
തഫ്സീർ : 229-230
View   
وَإِذَا طَلَّقْتُمُ ٱلنِّسَآءَ فَبَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ سَرِّحُوهُنَّ بِمَعْرُوفٍۢ ۚ وَلَا تُمْسِكُوهُنَّ ضِرَارًۭا لِّتَعْتَدُوا۟ ۚ وَمَن يَفْعَلْ ذَٰلِكَ فَقَدْ ظَلَمَ نَفْسَهُۥ ۚ وَلَا تَتَّخِذُوٓا۟ ءَايَـٰتِ ٱللَّهِ هُزُوًۭا ۚ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ وَمَآ أَنزَلَ عَلَيْكُم مِّنَ ٱلْكِتَـٰبِ وَٱلْحِكْمَةِ يَعِظُكُم بِهِۦ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌۭ﴿٢٣١﴾
volume_up share
وَإِذَا طَلَّقْتُمُ = നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍ النِّسَاءَ = സ്ത്രീകളെ فَبَلَغْنَ = എന്നിട്ടവര്‍ എത്തി, പ്രാപിച്ചു أَجَلَهُنَّ = അവരുടെ അവധി فَأَمْسِكُوهُنَّ = എന്നാലവരെ നിങ്ങള്‍ വെച്ചു കൊണ്ടിരിക്കുവിന്‍ بِمَعْرُوفٍ = ആചാരം (മര്യാദ) അനുസരിച്ച് أَوْ سَرِّحُوهُنَّ = അല്ലെങ്കില്‍ അവരെ നിങ്ങള്‍ പിരിച്ചയക്കുക, വേര്‍പെടുത്തുക بِمَعْرُوفٍ = ആചാരപ്രകാരം, മര്യാദയനുസരിച്ച് وَلَا تُمْسِكُوهُنَّ = അവരെ നിങ്ങള്‍ പിടിച്ചുവെക്കരുത് ضِرَارًا = ദ്രോഹം ചെയ്യാന്‍ لِّتَعْتَدُوا = നിങ്ങള്‍ അതിരുവിടുവാനായിട്ട്, അതിക്രമം ചെയ്യുമാറ് وَمَن يَفْعَلْ = ആരെങ്കിലും ചെയ്യുന്നതായാല്‍ ذَٰلِكَ = അത് فَقَدْ ظَلَمَ = എന്നാലവൻ അക്രമം പ്രവർത്തിച്ചു نَفْسَهُ = അവനോട് തന്നെ وَلَا تَتَّخِذُوا = നിങ്ങള്‍ ആക്കിത്തീര്‍ക്കരുത് آيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളെ هُزُوًا = പരിഹാസം (പരിഹാസ്യം) وَاذْكُرُوا = നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍ نِعْمَتَ اللَّهِ = അല്ലാഹുവിന്‍റെ അനുഗ്രഹത്തെ عَلَيْكُمْ = നിങ്ങള്‍ക്ക് وَمَا أَنزَلَ = അവന്‍ ഇറക്കിയതിനെയും عَلَيْكُم = നിങ്ങള്‍ക്ക് مِّنَ الْكِتَابِ = ഗ്രന്ഥത്തില്‍നിന്ന് وَالْحِكْمَةِ = വിജ്ഞാനത്തില്‍ നിന്നും يَعِظُكُم بِهِ = അതുവഴി നിങ്ങള്‍ക്ക് അവന്‍ സദുപദേശം നല്‍കിക്കൊണ്ട് (നല്‍കുവാന്‍) وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്‌വിന്‍ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് بِكُلِّ شَيْءٍ = എല്ലാ കാര്യത്തെപ്പറ്റിയും عَلِيمٌ = അറിയുന്നവന്‍
2:231നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവര്‍ അവരുടെ (ഇദ്ദഃയുടെ) അവധി പ്രാപിച്ചാല്‍, അവരെ നിങ്ങള്‍ (ആചാര) മര്യാദയനുസരിച്ച് വെച്ചുകൊണ്ടിരിക്കുവിന്‍; അല്ലെങ്കില്‍ (ആചാര) മര്യാദയനുസരിച്ച് അവരെ പിരിച്ചുവിടുവിന്‍. നിങ്ങള്‍ അതിര് വിട്ടുപോകുമാറ്ദ്രോഹമുണ്ടാക്കുവാനായിട്ട് അവരെനിങ്ങള്‍ പിടിച്ചുവെക്കുകയും ചെയ്യരുത്. ആരെങ്കിലും അത് ചെയ്യുന്നപക്ഷം, അവന്‍ അവനോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണ്ചെയ്തത്. അല്ലാഹുവിന്‍റെ ആയത്ത് [വചനം] കളെ നിങ്ങള്‍ പരിഹാസ്യമാക്കിത്തീര്‍ക്കരുത്. നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യണം; വേദഗ്രന്ഥത്തില്‍നിന്നും, വിജ്ഞാനത്തില്‍നിന്നുമായി നിങ്ങള്‍ക്ക് സദുപദേശം നല്‍കിക്കൊണ്ട് അവന്‍ നിങ്ങള്‍ക്ക് ഇറക്കിത്തന്നിട്ടുള്ളതും (ഓര്‍ക്കുവിന്‍) നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാണെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിന്‍.
തഫ്സീർ : 231-231
View   
وَإِذَا طَلَّقْتُمُ ٱلنِّسَآءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَن يَنكِحْنَ أَزْوَٰجَهُنَّ إِذَا تَرَٰضَوْا۟ بَيْنَهُم بِٱلْمَعْرُوفِ ۗ ذَٰلِكَ يُوعَظُ بِهِۦ مَن كَانَ مِنكُمْ يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۗ ذَٰلِكُمْ أَزْكَىٰ لَكُمْ وَأَطْهَرُ ۗ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ﴿٢٣٢﴾
volume_up share
وَإِذَا طَلَّقْتُمُ = നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍ النِّسَاءَ = സ്ത്രീകളെ فَبَلَغْنَ = എന്നിട്ടവര്‍ എത്തി(യാല്‍), പ്രാപിച്ചു أَجَلَهُنَّ = അവരുടെ അവധി فَلَا تَعْضُلُوهُنَّ = എന്നാല്‍ നിങ്ങളവരെ മുടക്കിയിടരുത് أَن يَنكِحْنَ = അവര്‍ വിവാഹം ചെയ്യുന്നതിന് (ചെയ്യുന്നതില്‍ നിന്ന്) أَزْوَاجَهُنَّ = അവരുടെ ഭര്‍ത്താക്കളെ إِذَا تَرَاضَوْا = അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍ بَيْنَهُم = അവര്‍ക്കിടയില്‍ بِالْمَعْرُوفِ = മര്യാദ (സദാചാരം) അനുസരിച്ച് ذَٰلِكَ = അത് يُوعَظُ بِهِ = അത് മുഖേന സദുപദേശം ചെയ്യപ്പെടുന്നു مَن كَانَ = ആയിട്ടുള്ളവര്‍ക്ക് مِنكُمْ = നിങ്ങളില്‍ നിന്ന് يُؤْمِنُ بِاللَّهِ = അല്ലാഹുവില്‍ വിശ്വസിക്കുന്നു وَالْيَوْمِ الْآخِرِ = അന്ത്യനാളിലും ذَٰلِكُمْ أَزْكَىٰ لَكُمْ = നിങ്ങള്‍ക്ക് ഏറ്റം സംശുദ്ധമായതാണ് وَأَطْهَرُ = അധികം വൃത്തിയായതും وَاللَّهُ يَعْلَمُ = അല്ലാഹു അറിയുന്നു وَأَنتُمْ = നിങ്ങളാകട്ടെ لَا تَعْلَمُونَ = നിങ്ങള്‍ അറിയുകയില്ല
2:232നിങ്ങള്‍ സ്ത്രീകളെ ത്വലാക്വ് [വിവാഹമോചനം] നടത്തിയിട്ട് അവര്‍ അവരുടെ (ഇദ്ദഃയുടെ) അവധി പ്രാപിച്ചാല്‍, അവര്‍ അവരുടെഭര്‍ത്താക്കളെ- തങ്ങള്‍ക്കിടയില്‍ (സദാചാര) മര്യാദപ്രകാരം അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍-വിവാഹം ചെയ്യുന്നതില്‍ നിന്ന് നിങ്ങളവരെ മുടക്കിയിടരുത്. ഇത് [ഈ കല്‍പന] മൂലം, നിങ്ങളില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചുവരുന്നവര്‍ക്ക്സദുപദേശം നല്‍കപ്പെടുകയാണ്. അത് നിങ്ങള്‍ക്ക് ഏറ്റം സംശുദ്ധമായതും, ഏറ്റം വൃത്തിയായതുമാകുന്നു. അല്ലാഹുവിനറിയാം; നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ.
തഫ്സീർ : 232-232
View   
وَٱلْوَٰلِدَٰتُ يُرْضِعْنَ أَوْلَـٰدَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ ٱلرَّضَاعَةَ ۚ وَعَلَى ٱلْمَوْلُودِ لَهُۥ رِزْقُهُنَّ وَكِسْوَتُهُنَّ بِٱلْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَآرَّ وَٰلِدَةٌۢ بِوَلَدِهَا وَلَا مَوْلُودٌۭ لَّهُۥ بِوَلَدِهِۦ ۚ وَعَلَى ٱلْوَارِثِ مِثْلُ ذَٰلِكَ ۗ فَإِنْ أَرَادَا فِصَالًا عَن تَرَاضٍۢ مِّنْهُمَا وَتَشَاوُرٍۢ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدتُّمْ أَن تَسْتَرْضِعُوٓا۟ أَوْلَـٰدَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُم مَّآ ءَاتَيْتُم بِٱلْمَعْرُوفِ ۗ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌۭ﴿٢٣٣﴾
volume_up share
وَالْوَالِدَاتُ = മാതാക്കള്‍, പ്രസവിച്ച സ്ത്രീകള്‍ يُرْضِعْنَ = അവര്‍ മുലകൊടുക്കണം أَوْلَادَهُنَّ = അവരുടെ കുട്ടി (സന്താനം)കള്‍ക്ക് حَوْلَيْنِ = രണ്ട് കൊല്ലം كَامِلَيْنِ = പൂര്‍ണമായ لِمَنْ أَرَادَ = ഉദ്ദേശിച്ചവര്‍ക്ക് أَن يُتِمَّ = പൂര്‍ത്തിയാക്കുവാന്‍ الرَّضَاعَةَ = മുല കുടി وَعَلَى الْمَوْلُودِ لَهُ = യാതൊരുവന് ജനിച്ചുവോ അവന്‍റെ മേലാണ് رِزْقُهُنَّ = അവരുടെ ആഹാരം, ഉപജീവനം وَكِسْوَتُهُنَّ = അവരുടെ വസ്ത്രങ്ങളും بِالْمَعْرُوفِ = മര്യാദപ്ര കാരം لَا تُكَلَّفُ = ശാസിക്കപ്പെടുകയില്ല نَفْسٌ = ഒരു ദേഹവും, ആത്മാവും إِلَّا وُسْعَهَا = അതിന്‍റെ കഴിവ് (സാധിക്കുന്നത്) അല്ലാതെ لَا تُضَارَّ = ദ്രോഹിക്കപ്പെട്ടുകൂടാ, ഉപദ്രവം ഏല്‍പിക്കപ്പെടരുത് وَالِدَةٌ = ഒരു മാതാവും بِوَلَدِهَا = അവളുടെ കുട്ടി (സന്താനം) നിമിത്തം وَلَا مَوْلُودٌ لَّهُ = യാതൊരുവന് ജനിച്ചുവോ അവനും (പിതാവും) പാടില്ല بِوَلَدِهِ = അവന്‍റെ കുട്ടി (സന്താനം) കാരണം وَعَلَى الْوَارِثِ = അനന്തരാവകാശിയുടെ മേലുമുണ്ട് مِثْلُ ذَٰلِكَ = അതുപോലെയുള്ളത് فَإِنْ أَرَادَا = എനി അവര്‍ രണ്ടാളും ഉദ്ദേശിച്ചെങ്കില്‍ فِصَالًا = (മുലകുടി) പിരിക്കുവാന്‍ عَن تَرَاضٍ = പരസ്പര തൃപ്തിയോടെ مِّنْهُمَا = അവര്‍ രണ്ടാളില്‍ നിന്നും وَتَشَاوُرٍ = അന്യോന്യം ആലോചനയോടെയും فَلَا جُنَاحَ = എന്നാല്‍ തെറ്റില്ല, കുറ്റമില്ല عَلَيْهِمَا = അവര്‍ രണ്ടാളുടെമേല്‍ وَإِنْ أَرَدتُّمْ = നിങ്ങള്‍ ഉദ്ദേശിച്ചെങ്കില്‍ أَن تَسْتَرْضِعُوا = നിങ്ങള്‍ മുല കൊടുപ്പിക്കുവാന്‍ أَوْلَادَكُمْ = നിങ്ങളുടെ സന്താനങ്ങള്‍ക്ക് فَلَا جُنَاحَ = എന്നാല്‍ കുറ്റമില്ല, തെറ്റില്ല عَلَيْكُمْ = നിങ്ങളുടെ മേല്‍, നിങ്ങള്‍ക്ക് إِذَا سَلَّمْتُم = നിങ്ങള്‍ ഏല്‍പിച്ചുകൊടുത്താല്‍ مَّا آتَيْتُم = നിങ്ങള്‍ കൊടുക്കുന്നത് بِالْمَعْرُوفِ = മര്യാദപ്രകാരം, ആചാരമനുസരിച്ച് وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ = കണ്ടറിയുന്നവനാണ് (എന്ന്)
2:233മാതാക്കള്‍ അവരുടെസന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടു കൊല്ലം മുല കൊടുക്കണം; (ഇത്) മുലകുടി (ക്കാലം) പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ളതത്രെ. യാതൊരുവന് (സന്താനം) ജനിച്ചിരിക്കുന്നുവോ അവന്‍റെ മേലാണ്(ആചാര) മര്യാദയനുസരിച്ച് അവരുടെ [മുലകൊടുക്കുന്നവരുടെ] ആഹാരവും, വസ്ത്രങ്ങളും (ബാധ്യത) ഉള്ളത്.ഒരു ദേഹത്തോടും അതിന്‍റെകഴിവ് (അനുസരിച്ച്) അല്ലാതെ ശാസിക്കപ്പെടുകയില്ല. ഒരു മാതാവ് അവളുടെ സന്താനം നിമിത്തമാകട്ടെ, യാതൊരുവനു (സന്താനം) ജനിച്ചുവോ അവന്‍ അവന്‍റെ സന്താനം നിമിത്തമാകട്ടെ, ദ്രോഹംചെയ്യപ്പെട്ടുകൂടാ. അനന്തരാവകാശിയായുള്ളവന്‍റെമേലും അതുപോലെ (ബാധ്യത)യുണ്ട്. എനി, അവര്‍ രണ്ടാളില്‍നിന്നുമുള്ള പരസ്പര തൃപ്തിയോടെയും, കൂടിയാലോചനയോടെയും (മുലകുടി) പിരിക്കുവാന്‍ അവര്‍ രണ്ടാളും ഉദ്ദേശിച്ചുവെങ്കില്‍, അപ്പോള്‍, രണ്ടാളുടെമേലും (അതില്‍) തെറ്റില്ല. നിങ്ങളുടെ സന്താനങ്ങള്‍ക്ക് (മറ്റൊരുവള്‍ മുഖേന) മുലകുടിപ്പിക്കുവാന്‍ നിങ്ങള്‍ ഉദ്ദേശിച്ചുവെങ്കില്‍, അപ്പോള്‍, (അതിനും) നിങ്ങളുടെ മേല്‍തെറ്റില്ല; നിങ്ങള്‍ കൊടുക്കുന്നത് (ആചാര) മര്യാദ പ്രകാരം നിങ്ങള്‍ ഏല്‍പിച്ചു കൊടുത്താല്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, അല്ലാഹു നിങ്ങള്‍പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാണെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിന്‍.
തഫ്സീർ : 233-233
View   
وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَٰجًۭا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍۢ وَعَشْرًۭا ۖ فَإِذَا بَلَغْنَ أَجَلَهُنَّ فَلَا جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِىٓ أَنفُسِهِنَّ بِٱلْمَعْرُوفِ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ﴿٢٣٤﴾
volume_up share
وَالَّذِينَ = യാതൊരു കൂട്ടര്‍ يُتَوَفَّوْنَ = അവര്‍ മുഴുവനുമായി പിടിച്ചെടുക്ക പ്പെടുന്നു (മരിക്കുന്നു) مِنكُمْ = നിങ്ങളില്‍ നിന്ന് وَيَذَرُونَ = അവര്‍ വിട്ടേക്കുകയും ചെയ്യുന്നു أَزْوَاجًا = ഇണകളെ (ഭാര്യമാരെ) يَتَرَبَّصْنَ = ആ സ്ത്രീകള്‍ കാത്തിരിക്കണം بِأَنفُسِهِنَّ = അവരുടെ ദേഹങ്ങളുമായി, സ്വന്തങ്ങളും കൊണ്ട് أَرْبَعَةَ أَشْهُرٍ = നാലു മാസങ്ങള്‍ وَعَشْرًا = ഒരു പത്തും (പത്തുദിവസവും) فَإِذَا بَلَغْنَ = എന്നിട്ട് അവര്‍ എത്തിയാല്‍, പ്രാപിച്ചാല്‍ أَجَلَهُنَّ = അവരുടെ അവധി فَلَا جُنَاحَ = അപ്പോള്‍ തെറ്റില്ല عَلَيْكُمْ = നിങ്ങളുടെ മേല്‍ فِيمَا فَعَلْنَ = അവര്‍ ചെയ്യുന്നതില്‍ فِي أَنفُسِهِنَّ = അവരുടെ സ്വന്തം(കാര്യ)ങ്ങളില്‍, ദേഹങ്ങളെപ്പറ്റി بِالْمَعْرُوفِ = മര്യാദ (ആചാര) പ്രകാരം وَاللَّهُ = അല്ലാഹു بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ = സൂക്ഷ്മമായി അറിയുന്നവനാണ്
2:234നിങ്ങളില്‍ നിന്ന് യാതൊരുകൂട്ടര്‍ മരിക്കുകയും, ഭാര്യമാരെവിട്ടേച്ചു പോകുകയും ചെയ്യുന്നുവോ, (അവരുടെ ശേഷം) അവര്‍ [ആ ഭാര്യമാര്‍] അവരുടെ ദേഹങ്ങളുമായിനാലുമാസവും ഒരു പത്തും [പത്ത്ദിവസവും] കാത്തിരിക്കണം. എന്നിട്ട്, അവര്‍ തങ്ങളുടെ അവധിപ്രാപിച്ചാല്‍, അപ്പോള്‍ അവര്‍ തങ്ങളുടെ ദേഹങ്ങളുടെ കാര്യത്തില്‍ (ആചാര) മര്യാദയനുസരിച്ച് ചെയ്യുന്നതില്‍ നിങ്ങളുടെ മേല്‍ തെറ്റില്ല. അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
തഫ്സീർ : 234-234
View   
وَلَا جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُم بِهِۦ مِنْ خِطْبَةِ ٱلنِّسَآءِ أَوْ أَكْنَنتُمْ فِىٓ أَنفُسِكُمْ ۚ عَلِمَ ٱللَّهُ أَنَّكُمْ سَتَذْكُرُونَهُنَّ وَلَـٰكِن لَّا تُوَاعِدُوهُنَّ سِرًّا إِلَّآ أَن تَقُولُوا۟ قَوْلًۭا مَّعْرُوفًۭا ۚ وَلَا تَعْزِمُوا۟ عُقْدَةَ ٱلنِّكَاحِ حَتَّىٰ يَبْلُغَ ٱلْكِتَـٰبُ أَجَلَهُۥ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِىٓ أَنفُسِكُمْ فَٱحْذَرُوهُ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ حَلِيمٌۭ﴿٢٣٥﴾
volume_up share
وَلَا جُنَاحَ عَلَيْكُمْ = നിങ്ങളുടെ മേല്‍ തെറ്റില്ല فِيمَا = യാതൊന്നില്‍, ഒരു കാര്യത്തില്‍ عَرَّضْتُم بِهِ = അതിനെപ്പറ്റി നിങ്ങള്‍ സൂചന നല്‍കി مِنْ خِطْبَةِ = വിവാഹാര്‍ത്ഥന സംബന്ധിച്ച് النِّسَاءِ = (ആ) സ്ത്രീകളുടെ أَوْ أَكْنَنتُمْ = അല്ലെങ്കില്‍ നിങ്ങള്‍ ഒളിച്ചു (മറച്ചു) വെച്ചു فِي أَنفُسِكُمْ = നിങ്ങളുടെ സ്വന്തങ്ങളില്‍ (മനസ്സുകളില്‍) عَلِمَ اللَّهُ = അല്ലാഹുവിനറിയാം أَنَّكُمْ = നിങ്ങള്‍ (ആകുന്നു) എന്ന് سَتَذْكُرُونَهُنَّ = വഴിയെ നിങ്ങള്‍ അവരെ ഓര്‍മിക്കും وَلَٰكِن = എങ്കിലും لَّا تُوَاعِدُوهُنَّ = നിങ്ങളവരോട് വാഗ്ദാനം നടത്തരുത് سِرًّا = രഹസ്യമായി, സ്വകാര്യത്തില്‍ إِلَّا أَن تَقُولُوا = നിങ്ങള്‍ പറയുന്നതൊഴികെ قَوْلًا = വല്ല വാക്കും مَّعْرُوفًا = മര്യാദയായ (മിതമായ) وَلَا تَعْزِمُوا = നിങ്ങള്‍ തീര്‍ച്ചപ്പെടുത്തുക (ഉറപ്പിക്കുക)യും അരുത് عُقْدَةَ النِّكَاحِ = വിവാഹ ബന്ധത്തെ حَتَّىٰ يَبْلُغَ = എത്തുന്നതുവരേക്ക് الْكِتَابُ = നിയമം, രേഖ أَجَلَهُ = അതിന്‍റെ അവധി وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍ أَنَّ اللَّهَ يَعْلَمُ = അല്ലാഹു അറിയുന്നതാണെന്ന് مَا فِي أَنفُسِكُمْ = നിങ്ങളുടെ മനസ്സുകളിലുള്ളത് فَاحْذَرُوهُ = അതിനാല്‍ നിങ്ങളവനെ ശ്രദ്ധിച്ചു കാക്കുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് غَفُورٌ = വളരെ പൊറുക്കുന്നവന്‍ حَلِيمٌ = സഹനശീലന്‍
2:235(ആ) സ്ത്രീകളുടെ വിവാഹാര്‍ത്ഥനസംബന്ധിച്ച് നിങ്ങള്‍ (വല്ലതും) സൂചന നല്‍കുകയോ, അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ ഒളിച്ചുവെക്കുകയോ ചെയ്യുന്നതില്‍നിങ്ങളുടെ മേല്‍ തെറ്റില്ല. നിങ്ങള്‍ വഴിയേ അവരെ ഓര്‍ത്തേക്കുന്നതാണെന്ന് അല്ലാഹുവിനറിയാം. എങ്കിലും, നിങ്ങള്‍ അവരോട് രഹസ്യമായി (ഒരു) വാഗ്ദാനം നടത്തരുത്;- നിങ്ങള്‍ മര്യാദയുള്ള വല്ലവാക്കും പറയുക എന്നുള്ളതല്ലാതെ. നിയമം അതിന്‍റെ അവധിയിലെത്തുന്നതുവരേക്കും വിവാഹ ബന്ധം നിങ്ങള്‍ തീര്‍ച്ചപ്പെടുത്തുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെ മനസ്സുകളിലുള്ളത് അറിയുമെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുക. ആകയാല്‍, നിങ്ങള്‍അവനെ ശ്രദ്ധിച്ചു (കാത്തു) കൊള്ളുവിന്‍.അല്ലാഹു വളരെ പൊറുക്കുന്നവനും, സഹനശീലനു മാണെന്ന്നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍.
തഫ്സീർ : 235-235
View   
لَّا جُنَاحَ عَلَيْكُمْ إِن طَلَّقْتُمُ ٱلنِّسَآءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا۟ لَهُنَّ فَرِيضَةًۭ ۚ وَمَتِّعُوهُنَّ عَلَى ٱلْمُوسِعِ قَدَرُهُۥ وَعَلَى ٱلْمُقْتِرِ قَدَرُهُۥ مَتَـٰعًۢا بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُحْسِنِينَ﴿٢٣٦﴾
volume_up share
لَّا جُنَاحَ عَلَيْكُمْ = നിങ്ങളുടെ മേല്‍ തെറ്റില്ല إِن طَلَّقْتُمُ = നിങ്ങള്‍ വിവാഹമോചനം നടത്തിയെങ്കില്‍ النِّسَاءَ = സ്ത്രീകളെ مَا لَمْ تَمَسُّوهُنَّ = അവരെ നിങ്ങള്‍ സ്പര്‍ശിക്കാത്തപ്പോള്‍ أَوْ تَفْرِضُوا لَهُنَّ = അല്ലെങ്കില്‍ അവര്‍ക്ക് നിശ്ചയിക്കാത്ത (നിര്‍ണയിക്കാത്ത- നിര്‍ബന്ധമാക്കാത്ത)പ്പോള്‍ فَرِيضَةً = ഒരു നിര്‍ണയം, നിശ്ചയം, നിര്‍ബന്ധം وَمَتِّعُوهُنَّ = നിങ്ങള്‍ അവര്‍ക്ക് മുത്അത്ത് (വിഭവം- ഉപഭോഗവസ്തു) കൊടുക്കുകയും ചെയ്യുക عَلَى الْمُوسِعِ = നിവൃത്തിയുള്ള (കഴിവുള്ള)വന്‍റെ മേലുണ്ട് قَدَرُهُ = അവന്‍റെ തോത് وَعَلَى الْمُقْتِرِ = ഞെരുക്ക(തിടുക്ക)ക്കാരന്‍റെ മേലും ഉണ്ട് قَدَرُهُ = അവന്‍റെ തോത് مَتَاعًا = ഒരു വിഭവം (നല്‍കല്‍) بِالْمَعْرُوفِ = ആചാര (മര്യാദ)പ്രകാരം حَقًّا = കടമ, അവകാശം, ന്യായം عَلَى الْمُحْسِنِينَ = സുകൃതം (നന്മ) ചെയ്യുന്നവരുടെ മേല്‍
2:236സ്ത്രീകളെ [ഭാര്യമാരെ] നിങ്ങള്‍ സ്പര്‍ശിക്കുകയോ, അവര്‍ക്ക് (മഹ്‌റിന്‍റെ) ഒരു നിര്‍ണയം നിര്‍ണയിക്കുകയോ ചെയ്യാത്തപ്പോള്‍, അവരെ നിങ്ങള്‍ വിവാഹമോചനം നടത്തിയെങ്കില്‍ നിങ്ങളുടെമേല്‍ തെറ്റില്ല, അവര്‍ക്ക് നിങ്ങള്‍ "മുത്അത്ത്" [അനുഭവിക്കുവാനുള്ളവിഭവം] നല്‍കുകയും ചെയ്യണം; നിവൃത്തിയുള്ളവന്‍റെ മേല്‍ അവന്‍റെ തോതും, ഞെരുക്കമുള്ളവന്‍റെ മേല്‍അവന്‍റെ തോതുമത്രെ (ബാധ്യത)-(ആചാര) മര്യാദയനുസരിച്ചുള്ള ഒരുവിഭവം (നല്‍കണം); -(അതെ) സുകൃതം ചെയ്യുന്നവരുടെ മേല്‍ ഒരുകടമ!
തഫ്സീർ : 236-236
View   
وَإِن طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيضَةًۭ فَنِصْفُ مَا فَرَضْتُمْ إِلَّآ أَن يَعْفُونَ أَوْ يَعْفُوَا۟ ٱلَّذِى بِيَدِهِۦ عُقْدَةُ ٱلنِّكَاحِ ۚ وَأَن تَعْفُوٓا۟ أَقْرَبُ لِلتَّقْوَىٰ ۚ وَلَا تَنسَوُا۟ ٱلْفَضْلَ بَيْنَكُمْ ۚ إِنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ﴿٢٣٧﴾
volume_up share
وَإِن طَلَّقْتُمُوهُنَّ = നിങ്ങളവരെ ത്വലാക്വ് (വിവാഹമോചനം) ചെയ്തുവെങ്കില്‍ مِن قَبْلِ = മുമ്പായി, മുമ്പ് أَن تَمَسُّوهُنَّ = നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് وَقَدْ فَرَضْتُمْ = നിങ്ങള്‍ നിര്‍ണയിച്ചിട്ടുമുണ്ട്, നിശ്ചയിച്ചിരിക്കെ لَهُنَّ = അവര്‍ക്ക്, അവരോട് فَرِيضَةً = ഒരു നിര്‍ണയം, നിശ്ചയം فَنِصْفُ = എന്നാല്‍ പകുതിയാണ് مَا فَرَضْتُمْ = നിങ്ങള്‍ നിര്‍ണയിച്ചതിന്‍റെ, നിശ്ചയിച്ചതിന്‍റെ إِلَّا أَن يَعْفُونَ = അവര്‍ മാപ്പാക്കിയാലല്ലാതെ, വിട്ടുവീഴ്ച ചെയ്താലൊ ഴികെ أَوْ يَعْفُوَ = അല്ലെങ്കില്‍ മാപ്പ് ചെയ്യുക الَّذِي = യാതൊരുവന്‍ بِيَدِهِ = അവന്‍റെ കയ്യിലാണ് عُقْدَةُ = ബന്ധം, ഉറപ്പ്, കെട്ട് النِّكَاحِ = വിവാഹത്തിന്‍റെ وَأَن تَعْفُوا = നിങ്ങള്‍ മാപ്പു ചെയ്യുന്നതാകട്ടെ أَقْرَبُ = കൂടുതല്‍ അടുത്തതാണ് لِلتَّقْوَىٰ = സൂക്ഷ്മതയോട്, ഭയ ഭക്തിക്ക് وَلَا تَنسَوُا = നിങ്ങള്‍ മറക്കുക (വിസ്മരിക്കുക)യും അരുത് الْفَضْلَ = ശ്രേഷ്ഠത, യോഗ്യത, ഔദാര്യം, ദയവ് بَيْنَكُمْ = നിങ്ങള്‍ക്കിടയില്‍ (തമ്മിലുള്ള) إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ = കണ്ടറിയുന്നവനാണ്
2:237അവരെ [ഭാര്യമാരെ] സ്പര്‍ശിക്കുന്നതിന് മുമ്പായി നിങ്ങള്‍ അവരെ വിവാഹമോചനം ചെയ്തുവെങ്കില്‍, നിങ്ങള്‍ അവര്‍ക്ക് ഒരു നിര്‍ണയം നിര്‍ണയിച്ചിട്ടുണ്ട് താനും- എന്നാല്‍, നിങ്ങള്‍ നിര്‍ണയം ചെയ്തിട്ടുള്ളതിന്‍റെ പകുതിയാണ്(കൊടുക്കേണ്ടത്); അവര്‍ [ആസ്ത്രീകള്‍] മാപ്പാക്കുകയോ, അല്ലെങ്കില്‍ വിവാഹബന്ധം യാതൊരുവന്‍റെ കൈവശമാണോ അവന്‍ മാപ്പാക്കുകയോ ചെയ്യുന്ന തായാലൊഴികെ. നിങ്ങള്‍ മാപ്പാക്കുന്നതാകട്ടെ, സൂക്ഷ്മത (അഥവാ ഭയഭക്തി) യിലേക്ക് കൂടുതല്‍ അടുത്തതുമാകുന്നു. നിങ്ങള്‍ക്കിടയിലുള്ള ശ്രേഷ്ഠത (അല്ലെങ്കില്‍ ഔദാര്യം) നിങ്ങള്‍ മറന്നുകളയുകയും ചെയ്യരുത്. നിശ്ചയമായും, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാണ്.
തഫ്സീർ : 237-237
View   
حَـٰفِظُوا۟ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلْوُسْطَىٰ وَقُومُوا۟ لِلَّهِ قَـٰنِتِينَ﴿٢٣٨﴾
volume_up share
حَافِظُوا = നിങ്ങള്‍ സൂക്ഷിച്ചു (കാത്തു) പോരുവിന്‍ عَلَى الصَّلَوَاتِ = നമസ്കാരങ്ങളെപ്പറ്റി وَالصَّلَاةِ = നമസ്‌കാരത്തെയും الْوُسْطَىٰ = മദ്ധ്യ (നടുവിലുള്ള- ശ്രേഷ്ഠമായ ) وَقُومُوا = നിങ്ങള്‍ നില്‍ക്കുകയും ചെയ്യുക لِلَّهِ = അല്ലാഹുവിനായി, അല്ലാഹുവിന് വേണ്ടി قَانِتِينَ = ഭക്തരായിട്ട്, ഒതുക്കമുള്ളവരായിക്കൊണ്ട്
2:238(എല്ലാ) നമസ്‌കാരങ്ങളെയും (വിശിഷ്യാ) മദ്ധ്യ നമസ്‌കാരത്തെയും സംബന്ധിച്ച് നിങ്ങള്‍സൂക്ഷിച്ചുപോരുവിന്‍. (ഒതുക്കത്തോടുകൂടി) ഭക്തിയുള്ളവരായ നിലയില്‍ അല്ലാഹുവിന് വേണ്ടി നില്‍ക്കുകയും ചെയ്യുവിന്‍.
فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًۭا ۖ فَإِذَآ أَمِنتُمْ فَٱذْكُرُوا۟ ٱللَّهَ كَمَا عَلَّمَكُم مَّا لَمْ تَكُونُوا۟ تَعْلَمُونَ﴿٢٣٩﴾
volume_up share
فَإِنْ خِفْتُمْ = എനി നിങ്ങള്‍ ഭയപ്പെട്ടെങ്കില്‍ فَرِجَالًا = അപ്പോള്‍ കാല്‍നടക്കാരായിക്കൊണ്ട് أَوْ رُكْبَانًا = അല്ലെങ്കില്‍ വാഹനക്കാരായി (വാഹനമേറി) ക്കൊണ്ട് فَإِذَا أَمِنتُمْ = എന്നാല്‍ നിങ്ങള്‍ സമാധാനപ്പെട്ടാല്‍, നിര്‍ഭയമായാല്‍ فَاذْكُرُوا اللَّهَ = അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുവിന്‍ كَمَا عَلَّمَكُم = അവന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ച (അറിവ് നല്‍കിയ) പോലെ مَّا لَمْ تَكُونُوا = നിങ്ങള്‍ ആയിരുന്നില്ലാത്തത് تَعْلَمُونَ = നിങ്ങള്‍ അറിയുക(യായിരുന്നില്ലാത്തത്)
2:239എനി, നിങ്ങള്‍ ഭയപ്പെടുന്നപക്ഷം, കാല്‍നടക്കാരായിക്കൊണ്ടോ, വാഹന മേറിയവരായിക്കൊണ്ടോ (ആവാം.) എന്നാല്‍, നിങ്ങള്‍ (ഭയം നീങ്ങി) സമാധാനത്തിലായാല്‍, നിങ്ങള്‍ക്കറിയുമായിരുന്നില്ലാത്തത് അല്ലാഹുനിങ്ങള്‍ക്ക് പഠിപ്പിച്ചു തന്നതുപോലെ, നിങ്ങള്‍ അവനെ സ്മരിക്കുവിന്‍.
തഫ്സീർ : 238-239
View   
وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَٰجًۭا وَصِيَّةًۭ لِّأَزْوَٰجِهِم مَّتَـٰعًا إِلَى ٱلْحَوْلِ غَيْرَ إِخْرَاجٍۢ ۚ فَإِنْ خَرَجْنَ فَلَا جُنَاحَ عَلَيْكُمْ فِى مَا فَعَلْنَ فِىٓ أَنفُسِهِنَّ مِن مَّعْرُوفٍۢ ۗ وَٱللَّهُ عَزِيزٌ حَكِيمٌۭ﴿٢٤٠﴾
volume_up share
وَالَّذِينَ = യാതൊരു കൂട്ടര്‍ يُتَوَفَّوْنَ مِنكُمْ = നിങ്ങളില്‍ നിന്ന് മരിക്കുന്ന وَيَذَرُونَ = വിട്ടുപോകുകയും ചെയ്യുന്ന أَزْوَاجًا = ഭാര്യമാരെ وَصِيَّةً = ഒരു വസ്വിയ്യത്ത് لِّأَزْوَاجِهِم = തങ്ങളുടെ ഭാര്യമാര്‍ക്ക് مَّتَاعًا = ഒരു വിഭവം, സാമഗ്രി إِلَى الْحَوْلِ = കൊല്ലത്തേക്ക് غَيْرَ إِخْرَاجٍ = പുറത്താക്കാതെ فَإِنْ خَرَجْنَ = എനി അവര്‍ പുറത്ത് പോയെങ്കില്‍ فَلَا جُنَاحَ = എന്നാല്‍ തെറ്റില്ല عَلَيْكُمْ = നിങ്ങളുടെ മേല്‍ فِي مَا فَعَلْنَ = അവര്‍ ചെയ്ത (ചെയ്യുന്ന)തില്‍ فِي أَنفُسِهِنَّ = അവരുടെ ദേഹങ്ങളില്‍, തങ്ങളുടെ സ്വന്തങ്ങളുടെ കാര്യത്തില്‍ مِن مَّعْرُوفٍ = മര്യാദയായിട്ട്, ആചാരമായി وَاللَّهُ = അല്ലാഹു عَزِيزٌ = പ്രതാപശാലിയാണ് حَكِيمٌ = അഗാധജ്ഞനാണ്, യുക്തിമാനാകുന്നു
2:240നിങ്ങളില്‍ നിന്ന് യാതൊരു കൂട്ടര്‍ മരിക്കുകയും, ഭാര്യമാരെ വിട്ടേച്ചുപോകുകയും ചെയ്യുന്നുവോ, തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു വസ്വിയ്യത്ത് (അവര്‍ ചെയ്യേണ്ടതാണ്). അതായത്: (വീട്ടില്‍ നിന്ന്) പുറത്താക്കാത്ത വിധം (ഒരു) കൊല്ലത്തേക്കുള്ള (ഒരു) വിഭവം. എനി, അവര്‍ (സ്വയം) പുറത്തുപോയെങ്കില്‍, അവര്‍ തങ്ങളുടെ ദേഹങ്ങളുടെ കാര്യത്തില്‍ (സദാചാര) മര്യാദയായി ചെയ്യുന്നതില്‍ നിങ്ങളുടെ മേല്‍ തെറ്റില്ല. അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 240-240
View   
وَلِلْمُطَلَّقَـٰتِ مَتَـٰعٌۢ بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُتَّقِينَ﴿٢٤١﴾
volume_up share
وَلِلْمُطَلَّقَاتِ = വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കുണ്ട് مَتَاعٌ = വല്ല വിഭവവും, ഒരു വിഭവം (നല്‍കല്‍) മുത്അത്ത് بِالْمَعْرُوفِ = ആചാരം (മര്യാദ) അനുസരിച്ച് حَقًّا = ഒരു കടമ, വേണ്ടപ്പെട്ടത് عَلَى الْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍
2:241വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് (ആചാര) മര്യാദയനുസരിച്ച് വല്ല വിഭവവും (ലഭിക്കേണ്ടത്) ഉണ്ട്. (അതെ) സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍ ഒരു കടമ!
തഫ്സീർ : 241-241
View   
كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَعْقِلُونَ﴿٢٤٢﴾
volume_up share
كَذَٰلِكَ = അതുപോലെ يُبَيِّنُ اللَّهُ = അല്ലാഹു വിവരിക്കുന്നു لَكُمْ = നിങ്ങള്‍ക്ക് آيَاتِهِ = അവന്‍റെ ആയത്ത് (വചനം- ലക്ഷ്യം- ദൃഷ്ടാന്തം) കളെ لَعَلَّكُمْ = നിങ്ങള്‍ ആകുവാന്‍ വേണ്ടി, ആയേക്കാം تَعْقِلُونَ = നിങ്ങള്‍ ബുദ്ധി കൊടുക്കും, മനസ്സിലാക്കുന്ന(വര്‍)
2:242അപ്രകാരം, അല്ലാഹു അവന്‍റെ "ആയത്തു" [ലക്ഷ്യം] കള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു ; നിങ്ങള്‍ ബുദ്ധികൊടു(ത്തു മനസ്സിലാ)ക്കുവാന്‍ വേണ്ടി.
തഫ്സീർ : 242-242
View   
أَلَمْ تَرَ إِلَى ٱلَّذِينَ خَرَجُوا۟ مِن دِيَـٰرِهِمْ وَهُمْ أُلُوفٌ حَذَرَ ٱلْمَوْتِ فَقَالَ لَهُمُ ٱللَّهُ مُوتُوا۟ ثُمَّ أَحْيَـٰهُمْ ۚ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ﴿٢٤٣﴾
volume_up share
أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ = യാതൊരു കൂട്ടരെ خَرَجُوا = അവര്‍ പുറപ്പെട്ടു, പുറത്തുപോയി مِن دِيَارِهِمْ = അവരുടെ വസതികളില്‍ നിന്ന് وَهُمْ أُلُوفٌ = അവര്‍ ആയിരങ്ങളുണ്ടായിട്ടും حَذَرَ = ഭയന്ന്, കാത്തുകൊണ്ട് الْمَوْتِ = മരണത്തെ فَقَالَ لَهُمُ = എന്നിട്ട് (അപ്പോള്‍) അവരോട് പറഞ്ഞു اللَّهُ = അല്ലാഹു مُوتُوا = നിങ്ങള്‍ മരണപ്പെടുവിന്‍ ثُمَّ = പിന്നീട് أَحْيَاهُمْ = അവരെ അവന്‍ ജീവിപ്പിച്ചു إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَذُو فَضْلٍ = ദയവ് (അനുഗ്രഹം- ഔദാര്യം) ഉള്ളവന്‍ തന്നെ عَلَى النَّاسِ = മനുഷ്യരുടെ മേല്‍ وَلَٰكِنَّ = എങ്കിലും أَكْثَرَ النَّاسِ = മനുഷ്യരില്‍ അധികവും لَا يَشْكُرُونَ = നന്ദി ചെയ്യുന്നില്ല
2:243നീ കണ്ടില്ലേ, യാതൊരു കൂട്ടരെ?! അവര്‍ ആയിരങ്ങള്‍ ഉണ്ടായിട്ടും മരണഭയത്താല്‍ തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് അവര്‍ പുറത്തുപോയി. എന്നിട്ട് അവരോട് അല്ലാഹു പറഞ്ഞു: "നിങ്ങള്‍ മരണമടയുവിന്‍;" പിന്നെ, അവന്‍ അവരെ ജീവിപ്പിച്ചു. [ഇങ്ങനെയുള്ള ഒരു കൂട്ടരെ കണ്ടില്ലേ?!] നിശ്ചയമായും, അല്ലാഹു മനുഷ്യരുടെ മേല്‍ ഔദാര്യം (അഥവാ അനുഗ്രഹം) ഉള്ളവന്‍ തന്നെയാകുന്നു. എങ്കിലും, മനുഷ്യരില്‍ അധികമാളുകളും നന്ദി ചെയ്യുന്നില്ല.
തഫ്സീർ : 243-243
View   
وَقَـٰتِلُوا۟ فِى سَبِيلِ ٱللَّهِ وَٱعْلَمُوٓا۟ أَنَّ ٱللَّهَ سَمِيعٌ عَلِيمٌۭ﴿٢٤٤﴾
volume_up share
وَقَاتِلُوا = നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് سَمِيعٌ = കേള്‍ക്കുന്നവന്‍ عَلِيمٌ = അറിയുന്നവന്‍
2:244നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാണെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിന്‍
തഫ്സീർ : 244-244
View   
مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًۭا فَيُضَـٰعِفَهُۥ لَهُۥٓ أَضْعَافًۭا كَثِيرَةًۭ ۚ وَٱللَّهُ يَقْبِضُ وَيَبْصُۜطُ وَإِلَيْهِ تُرْجَعُونَ﴿٢٤٥﴾
volume_up share
مَّن ذَا الَّذِي = ആരുണ്ട്, ഇങ്ങനെയുള്ളവന്‍ ആരാണ് يُقْرِضُ = കടം കൊടുക്കുന്നവന്‍ اللَّهَ = അല്ലാഹുവിന് قَرْضًا = കടം حَسَنًا = നല്ലതായ فَيُضَاعِفَهُ = എന്നാല്‍ അവന്‍ അതിനെ ഇരട്ടിയായിക്കൊടുക്കും لَهُ = അവന് أَضْعَافًا = ഇരട്ടികള്‍ كَثِيرَةً = വളരെ, അധികം وَاللَّهُ = അല്ലാഹു يَقْبِضُ = പിടിക്കുന്നു, ചുരുക്കി എടുക്കും وَيَبْسُطُ = നീട്ടുകയും ചെയ്യുന്നു, പരത്തുകയും ചെയ്യും وَإِلَيْهِ = അവങ്കലേക്കുതന്നെ تُرْجَعُونَ = നിങ്ങള്‍ മടക്കപ്പെടുന്നു
2:245ആരുണ്ട് അല്ലാഹുവിന് നല്ല കടമായി കടംകൊടുക്കുന്നവന്‍?! എന്നാലവന്ന് അതിനെ വളരെ ഇരട്ടികളായി ഇരട്ടിച്ചു അവന്‍ കൊടുക്കുന്നതാണ്. അല്ലാഹു (ചുരുക്കി) പിടിക്കുകയും, നീട്ടിക്കൊടുക്കുകയും ചെയ്യുന്നു; അവങ്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
തഫ്സീർ : 245-245
View   
أَلَمْ تَرَ إِلَى ٱلْمَلَإِ مِنۢ بَنِىٓ إِسْرَٰٓءِيلَ مِنۢ بَعْدِ مُوسَىٰٓ إِذْ قَالُوا۟ لِنَبِىٍّۢ لَّهُمُ ٱبْعَثْ لَنَا مَلِكًۭا نُّقَـٰتِلْ فِى سَبِيلِ ٱللَّهِ ۖ قَالَ هَلْ عَسَيْتُمْ إِن كُتِبَ عَلَيْكُمُ ٱلْقِتَالُ أَلَّا تُقَـٰتِلُوا۟ ۖ قَالُوا۟ وَمَا لَنَآ أَلَّا نُقَـٰتِلَ فِى سَبِيلِ ٱللَّهِ وَقَدْ أُخْرِجْنَا مِن دِيَـٰرِنَا وَأَبْنَآئِنَا ۖ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ تَوَلَّوْا۟ إِلَّا قَلِيلًۭا مِّنْهُمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ﴿٢٤٦﴾
volume_up share
أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الْمَلَإِ = പ്രധാനികളെ, സംഘത്തിലേക്ക് مِن بَنِي إِسْرَائِيلَ = ഇസ്‌റാഈല്യരില്‍ നിന്നുള്ളാ مِن بَعْدِ مُوسَىٰ = മൂസായുടെ ശേഷം إِذْ قَالُوا = അവര്‍ പറഞ്ഞ സന്ദര്‍ഭം لِنَبِيٍّ لَّهُمُ = അവരുടെ ഒരു നബിയോട് ابْعَثْ لَنَا = നീ ഞങ്ങള്‍ക്ക് നിയോഗിച്ചു തരുക مَلِكًا = ഒരു രാജാവിനെ نُّقَاتِلْ = ഞങ്ങള്‍ യുദ്ധം ചെയ്യാം فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ قَالَ = അദ്ദേഹം പറഞ്ഞു هَلْ عَسَيْتُمْ = നിങ്ങള്‍ ആയേക്കുമോ إِن كُتِبَ = നിയമിക്ക(വിധിക്ക)പ്പെട്ടാല്‍ عَلَيْكُمُ = നിങ്ങളുടെ മേല്‍ الْقِتَالُ = യുദ്ധം أَلَّا تُقَاتِلُوا = നിങ്ങള്‍ യുദ്ധം ചെയ്യാതിരിക്കുവാന്‍ قَالُوا = അവര്‍ പറഞ്ഞു وَمَا لَنَا = ഞങ്ങള്‍ക്കെന്താണ് أَلَّا نُقَاتِلَ = ഞങ്ങള്‍ യുദ്ധം ചെയ്യാതിരിക്കുവാന്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَقَدْ أُخْرِجْنَا = ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കെ مِن دِيَارِنَا = ഞങ്ങളുടെ വസതികളില്‍ നിന്ന് وَأَبْنَائِنَا = ഞങ്ങളുടെ പുത്രന്‍മാരില്‍ (മക്കളില്‍) നിന്നും فَلَمَّا كُتِبَ = എന്നിട്ട് നിയമിക്ക (നിര്‍ബന്ധമാക്ക)പ്പെട്ടപ്പോള്‍ عَلَيْهِمُ = അവരുടെ മേല്‍ الْقِتَالُ = യുദ്ധം تَوَلَّوْا = അവര്‍ തിരിഞ്ഞുകളഞ്ഞു إِلَّا قَلِيلًا = അല്‍പം ഒഴികെ مِّنْهُمْ = അവരില്‍ നിന്ന് وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ عَلِيمٌ = അറിയുന്നവനാണ് بِالظَّالِمِينَ = അക്രമികളെപ്പറ്റി
2:246നീ കണ്ടില്ലേ, മൂസായുടെ (കാല) ശേഷം ഇസ്‌റാഈല്‍ സന്തതികളില്‍ നിന്നുള്ള പ്രധാനികളെ?!- അതായത്, അവര്‍ അവരുടെ ഒരു പ്രവാചകനോട് പറഞ്ഞ സന്ദര്‍ഭം: "താങ്കള്‍ ഞങ്ങള്‍ക്ക് ഒരു രാജാവിനെ നിയോഗിച്ചു തരണം- ഞങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊള്ളാം." അദ്ദേഹം പറഞ്ഞു; "നിങ്ങളുടെ മേല്‍ യുദ്ധം നിയമിക്കപ്പെടുന്ന പക്ഷം, നിങ്ങള്‍ യുദ്ധം ചെയ്യാതിരുന്നേക്കുമോ?" അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്കെന്താണ്, ഞങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കുവാന്‍ (കാരണമുള്ളത്)? ഞങ്ങളുടെ ഭവനങ്ങളില്‍നിന്നും, മക്കളില്‍നിന്നും ഞങ്ങള്‍ പുറത്താക്കപ്പെട്ടിട്ടുള്ള സ്ഥിതിക്ക്!" എന്നിട്ട്, അവരുടെമേല്‍ യുദ്ധം നിയമിക്കപ്പെട്ടാറെ, അവര്‍ തിരിഞ്ഞു കളഞ്ഞു- അവരില്‍ നിന്ന് അല്‍പം (ആളുകള്‍) ഒഴികെ, അല്ലാഹു അക്രമ കാരികളെപ്പറ്റി അറിയുന്നവനുമത്രെ.
തഫ്സീർ : 246-246
View   
وَقَالَ لَهُمْ نَبِيُّهُمْ إِنَّ ٱللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًۭا ۚ قَالُوٓا۟ أَنَّىٰ يَكُونُ لَهُ ٱلْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِٱلْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةًۭ مِّنَ ٱلْمَالِ ۚ قَالَ إِنَّ ٱللَّهَ ٱصْطَفَىٰهُ عَلَيْكُمْ وَزَادَهُۥ بَسْطَةًۭ فِى ٱلْعِلْمِ وَٱلْجِسْمِ ۖ وَٱللَّهُ يُؤْتِى مُلْكَهُۥ مَن يَشَآءُ ۚ وَٱللَّهُ وَٰسِعٌ عَلِيمٌۭ﴿٢٤٧﴾
volume_up share
وَقَالَ لَهُمْ = അവരോട് പറയുകയും ചെയ്തു نَبِيُّهُمْ = അവരുടെ പ്രവാചകന്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു قَدْ بَعَثَ = നിയോഗിച്ചു തന്നിട്ടുണ്ട് لَكُمْ = നിങ്ങള്‍ക്ക് طَالُوتَ = ത്വാലൂത്തിനെ مَلِكًا = ഒരു രാജാവായിട്ട് قَالُوا = അവര്‍ പറഞ്ഞു أَنَّىٰ يَكُونُ = എങ്ങനെ ഉണ്ടാകും, ആകുന്നതെങ്ങനെ لَهُ = അവന് الْمُلْكُ = രാജത്വം عَلَيْنَا = ഞങ്ങളുടെ മേല്‍ وَنَحْنُ = ഞങ്ങളാവട്ടെ أَحَقُّ = കൂടുതല്‍ അര്‍ഹരാണ് بِالْمُلْكِ = രാജത്വത്തിന് مِنْهُ = അവനെക്കാള്‍ وَلَمْ يُؤْتَ = അവന് നല്‍കപ്പെട്ടിട്ടുമില്ല سَعَةً = വല്ല കഴിവും, ഒരു വലുപ്പം, വിശാലത مِّنَ الْمَالِ = ധനത്തില്‍നിന്ന്, ധനത്താല്‍, ധനം സംബന്ധിച്ച് قَالَ = അദ്ദേഹം പറഞ്ഞു إِنَّ اللَّهَ = നിശ്ചയം അല്ലാഹു اصْطَفَاهُ = അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നു عَلَيْكُمْ = നിങ്ങളുടെമേല്‍ وَزَادَهُ = അദ്ദേഹത്തിന് വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു بَسْطَةً = വികാസം, വിശാലത, വലുപ്പം فِي الْعِلْمِ = അറിവില്‍, ജ്ഞാനത്തില്‍ وَالْجِسْمِ = ശരീരത്തിലും وَاللَّهُ يُؤْتِي = അല്ലാഹു കൊടുക്കും مُلْكَهُ = അവന്‍റെ (വക) രാജത്വം مَن يَشَاءُ = അവനുദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ وَاسِعٌ = അല്ലാഹു വിശാലനാണ് عَلِيمٌ = അറിയുന്നവനാണ്
2:247അവരുടെ പ്രവാചകന്‍ അവരോട് പറഞ്ഞു: "നിശ്ചയമായും, അല്ലാഹു ത്വാലൂത്തിനെ നിങ്ങള്‍ക്ക് രാജാവായി നിയോഗിച്ചു തന്നിട്ടുണ്ട്." അവര്‍ പറഞ്ഞു: "എങ്ങനെയാണ് അവന്ന് ഞങ്ങളുടെ മേല്‍ രാജത്വം ഉണ്ടാകുന്നത്? ഞങ്ങളാകട്ടെ, രാജത്വത്തിന് അവനെക്കാള്‍ അര്‍ഹതയുള്ളവരാകുന്നു; (മാത്രമല്ല) ധനം സംബന്ധിച്ച് (വേണ്ടുന്ന) ഒരു കഴിവും അവന് നല്‍കപ്പെട്ടിട്ടുമില്ല (എന്നിരിക്കെ)!" അദ്ദേഹം പറഞ്ഞു: "നിശ്ചയമായും, അല്ലാഹു അദ്ദേഹത്തെ നിങ്ങളുടെ മേല്‍ (രാജത്വത്തിന്) തിരഞ്ഞെടുത്തിരിക്കുന്നു; അവന്‍ അദ്ദേഹ ത്തിന് അറിവിലും, ശരീരത്തിലും വികാസം കൂട്ടുകയും ചെയ്തിരിക്കുന്നു. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍റെ (വക) രാജത്വം നല്‍കുന്നു. അല്ലാഹു വിശാലനും (എല്ലാം) അറിയുന്നവനുമാകുന്നു."
തഫ്സീർ : 247-247
View   
وَقَالَ لَهُمْ نَبِيُّهُمْ إِنَّ ءَايَةَ مُلْكِهِۦٓ أَن يَأْتِيَكُمُ ٱلتَّابُوتُ فِيهِ سَكِينَةٌۭ مِّن رَّبِّكُمْ وَبَقِيَّةٌۭ مِّمَّا تَرَكَ ءَالُ مُوسَىٰ وَءَالُ هَـٰرُونَ تَحْمِلُهُ ٱلْمَلَـٰٓئِكَةُ ۚ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لَّكُمْ إِن كُنتُم مُّؤْمِنِينَ﴿٢٤٨﴾
volume_up share
وَقَالَ لَهُمْ = അവരോട് പറയുകയും ചെയ്തു نَبِيُّهُمْ = അവരുടെ നബി إِنَّ آيَةَ = നിശ്ചയമായും ദൃഷ്ടാന്തം مُلْكِهِ = അദ്ദേഹത്തിന്‍റെ രാജത്വത്തിന്‍റെ أَن يَأْتِيَكُمُ = നിങ്ങള്‍ക്ക് വരുകയാണ് التَّابُوتُ = താബൂത്ത്, പെട്ടി, പേടകം فِيهِ = അതിലുണ്ട് (ഉണ്ടായിരിക്കും) سَكِينَةٌ = ശാന്തി, സമാധാനം, അടക്കം مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَبَقِيَّةٌ = അവശിഷ്ടവും, മിച്ചപ്പെട്ടതും مِّمَّا تَرَكَ = വിട്ടുപോയതില്‍നിന്ന് آلُ مُوسَىٰ = മൂസായുടെ ആള്‍ക്കാര്‍ وَآلُ هَارُونَ = ഹാറൂന്‍റെ ആളുകളും تَحْمِلُهُ = അതിനെ വഹിക്കും الْمَلَائِكَةُ = മലക്കുകള്‍ إِنَّ فِي ذَٰلِكَ = നിശ്ചയമായും അതിലുണ്ട് لَآيَةً لَّكُمْ = നിങ്ങള്‍ക്ക് ദൃഷ്ടാന്തം തന്നെ إِن كُنتُم = നിങ്ങളാകുന്നുവെങ്കില്‍ مُّؤْمِنِينَ = വിശ്വാസികള്‍
2:248അവരുടെ പ്രവാചകന്‍ അവരോട് (വീണ്ടും) പറഞ്ഞു: അദ്ദേഹത്തിന്‍റെ രാജത്വത്തിന്‍റെ ദൃഷ്ടാന്തം (ആ) താബൂത്ത് [പെട്ടകം] നിങ്ങള്‍ക്ക് വന്നെത്തുകയാണ്. അതില്‍, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് (മനഃ)ശാന്തിയും, മൂസായുടെ ആള്‍ക്കാരും ഹാറൂന്‍റെ ആള്‍ക്കാരും വിട്ടേച്ചു പോയതില്‍ നിന്നുള്ള ചില അവശിഷ്ടവുമുണ്ടായിരിക്കും. മലക്കുകള്‍ അത് വഹിച്ചു കൊണ്ടുവരുന്നതാണ്. നിശ്ചയമായും, അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്- നിങ്ങള്‍ വിശ്വാസികളാണെങ്കില്‍".
തഫ്സീർ : 248-248
View   
فَلَمَّا فَصَلَ طَالُوتُ بِٱلْجُنُودِ قَالَ إِنَّ ٱللَّهَ مُبْتَلِيكُم بِنَهَرٍۢ فَمَن شَرِبَ مِنْهُ فَلَيْسَ مِنِّى وَمَن لَّمْ يَطْعَمْهُ فَإِنَّهُۥ مِنِّىٓ إِلَّا مَنِ ٱغْتَرَفَ غُرْفَةًۢ بِيَدِهِۦ ۚ فَشَرِبُوا۟ مِنْهُ إِلَّا قَلِيلًۭا مِّنْهُمْ ۚ فَلَمَّا جَاوَزَهُۥ هُوَ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ قَالُوا۟ لَا طَاقَةَ لَنَا ٱلْيَوْمَ بِجَالُوتَ وَجُنُودِهِۦ ۚ قَالَ ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَـٰقُوا۟ ٱللَّهِ كَم مِّن فِئَةٍۢ قَلِيلَةٍ غَلَبَتْ فِئَةًۭ كَثِيرَةًۢ بِإِذْنِ ٱللَّهِ ۗ وَٱللَّهُ مَعَ ٱلصَّـٰبِرِينَ﴿٢٤٩﴾
volume_up share
فَلَمَّا فَصَلَ = അങ്ങനെ, പിരിഞ്ഞ (വേറിട്ട)പ്പോള്‍ طَالُوتُ = ത്വാലൂത്ത് بِالْجُنُودِ = സൈന്യങ്ങളെയും കൊണ്ട് قَالَ = അദ്ദേഹം പറഞ്ഞു إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു مُبْتَلِيكُم = നിങ്ങളെ പരീക്ഷിക്കുന്നവനാണ് بِنَهَرٍ = ഒരു പുഴ മുഖേന فَمَن شَرِبَ = അപ്പോള്‍ ആര്‍ കുടിച്ചുവോ مِنْهُ = അതില്‍ നിന്ന് فَلَيْسَ = എന്നാല്‍ അവനല്ല مِنِّي = എന്നില്‍നിന്നുള്ള, എന്‍റെ കൂട്ടത്തില്‍ പെട്ട(വന്‍) وَمَن لَّمْ يَطْعَمْهُ = അതിനെ ആര്‍ രുചി നോക്കിയില്ല (കഴിച്ചില്ല)യോ فَإِنَّهُ مِنِّي = എന്നാലവന്‍ എന്നില്‍ പെട്ട(വന്‍) ആകുന്നു إِلَّا مَنِ اغْتَرَفَ = കോരി (മുക്കി) എടുത്തവനൊഴികെ غُرْفَةً = ഒരു കോരല്‍ بِيَدِهِ = തന്‍റെ കൈകൊണ്ട് فَشَرِبُوا = എന്നിട്ട് അവര്‍ കുടിച്ചു مِنْهُ = അതില്‍ നിന്ന് إِلَّا قَلِيلًا = അല്‍പം (ആളുകള്‍) ഒഴികെ مِّنْهُمْ = അവരില്‍ നിന്ന് فَلَمَّا جَاوَزَهُ = അങ്ങനെ അതിനെ വിട്ടു കടന്നപ്പോള്‍ هُوَ وَالَّذِينَ آمَنُوا = അദ്ദേഹവും വിശ്വസിച്ചവരും مَعَهُ = അദ്ദേഹത്തോടൊപ്പം قَالُوا = അവര്‍ പറഞ്ഞു لَا طَاقَةَ = കഴിവില്ല لَنَا الْيَوْمَ = നമുക്ക് ഇന്ന് بِجَالُوتَ = ജാലൂത്തിനോട് وَجُنُودِهِ = അവന്‍റെ സൈന്യങ്ങളോടും قَالَ = പറഞ്ഞു الَّذِينَ يَظُنُّونَ = വിചാരിക്കുന്നവര്‍ أَنَّهُم = തങ്ങള്‍ (അവര്‍) എന്ന് مُّلَاقُو اللَّهِ = അല്ലാഹുവുമായി കണ്ടു മുട്ടുന്നവരാണ് (എന്ന്) كَم = എത്ര, എത്രയോ (ഉണ്ട്) مِّن فِئَةٍ = സംഘത്തില്‍നിന്ന് قَلِيلَةٍ = കുറഞ്ഞ, അല്‍പമായ غَلَبَتْ = ജയിച്ചിരിക്കുന്നു فِئَةً كَثِيرَةً = അധികരിച്ച (വളരെയുള്ള ) സംഘത്തെ بِإِذْنِ اللَّهِ = അല്ലാഹുവിന്‍റെ അനുമതി കൊണ്ട് (ഉത്തരവ്- സമ്മതപ്രകാരം) وَاللَّهُ = അല്ലാഹുവാകട്ടെ مَعَ الصَّابِرِينَ = ക്ഷമിക്കുന്നവരോട് കൂടെയായിരിക്കും
2:249അങ്ങനെ, ത്വാലൂത്ത് സൈന്യങ്ങളെയും കൊണ്ട് (സ്ഥലം) വിട്ടു പോയപ്പോള്‍, അദ്ദേഹം പറഞ്ഞു: നിശ്ചയമായും, അല്ലാഹു ഒരു നദിമുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്; അപ്പോള്‍, അതില്‍ നിന്ന് ആര്‍ (വെള്ളം) കുടിച്ചുവോ അവന്‍ എന്‍റെ കൂട്ടത്തില്‍പെട്ടവനല്ല; ആര്‍ അത് രുചി നോക്കിയില്ലയോ അവന്‍ എന്‍റെ കൂട്ടത്തില്‍പെട്ടവനാണ്; തന്‍റെ കൈകൊണ്ട് ഒരു കോരല്‍ കോരിയെടു(ത്തു കുടി)ക്കുന്നവനൊഴികെ. [അതിന്‌വിരോധമില്ല] എന്നിട്ട് അവരില്‍നിന്ന് അല്‍പം (ആളുകള്‍) ഒഴികെ (ബാക്കിയെല്ലാവരും) അതില്‍നിന്ന് കുടിച്ചു. അങ്ങനെ. അദ്ദേഹവും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും അത് [നദി] വിട്ടുകടന്നപ്പോള്‍, അവര്‍ പറഞ്ഞു: "ജാലൂത്തിനോടും, അവന്‍റെ സൈന്യങ്ങളോടും (ഏറ്റുമുട്ടാന്‍) ഇന്ന് നമുക്ക് കഴിവില്ല." തങ്ങള്‍ അല്ലാഹുവുമായി കണ്ടുമു ട്ടുന്നവരാണെന്ന് വിചാരിക്കുന്നവര്‍ പറഞ്ഞു: "കുറഞ്ഞതായ എത്രയോ സംഘം (ആളുകള്‍) അധികരിച്ചതായ സംഘത്തെ അല്ലാഹുവിന്‍റെ അനുമതി പ്രകാരം ജയിച്ചടക്കിയിട്ടുണ്ട്! അല്ലാഹുവാകട്ടെ, ക്ഷമിക്കുന്ന വരുടെ കൂടെയായിരിക്കും."
തഫ്സീർ : 249-249
View   
وَلَمَّا بَرَزُوا۟ لِجَالُوتَ وَجُنُودِهِۦ قَالُوا۟ رَبَّنَآ أَفْرِغْ عَلَيْنَا صَبْرًۭا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ﴿٢٥٠﴾
volume_up share
وَلَمَّا بَرَزُوا = അവര്‍ പ്രത്യക്ഷപ്പെട്ട (രംഗത്തുവന്ന)പ്പോള്‍ لِجَالُوتَ = ജാലൂത്തിനോട് وَجُنُودِهِ = അവന്‍റെ സൈന്യങ്ങളോടും قَالُوا = അവര്‍ പറഞ്ഞു رَبَّنَا = ഞങ്ങളുടെ റബ്ബേ أَفْرِغْ = നീ ചൊരിയണേ عَلَيْنَا = ഞങ്ങളുടെ മേല്‍ صَبْرًا = ക്ഷമ, സഹനം وَثَبِّتْ = നീ ഉറപ്പിക്കുക (സ്ഥിരപ്പെടുത്തുക)യും ചെയ്യണേ أَقْدَامَنَا = ഞങ്ങളുടെ പാദങ്ങള്‍ وَانصُرْنَا = ഞങ്ങളെ സഹായിക്കയും ചെയ്യണേ عَلَى الْقَوْمِ = ജനങ്ങള്‍ക്കെതിരെ الْكَافِرِينَ = അവിശ്വാസികളായ
2:250അവര്‍ ജാലൂത്തിനോടും അവന്‍റെ സൈന്യങ്ങളോടും (യുദ്ധത്തില്‍) പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു: "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേല്‍ ക്ഷമ ചൊരിഞ്ഞുതരുകയും, ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യണമേ! അവിശ്വാസികള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ!"
فَهَزَمُوهُم بِإِذْنِ ٱللَّهِ وَقَتَلَ دَاوُۥدُ جَالُوتَ وَءَاتَىٰهُ ٱللَّهُ ٱلْمُلْكَ وَٱلْحِكْمَةَ وَعَلَّمَهُۥ مِمَّا يَشَآءُ ۗ وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍۢ لَّفَسَدَتِ ٱلْأَرْضُ وَلَـٰكِنَّ ٱللَّهَ ذُو فَضْلٍ عَلَى ٱلْعَـٰلَمِينَ﴿٢٥١﴾
volume_up share
فَهَزَمُوهُم = അങ്ങനെ അവര്‍ അവരെ പൊട്ടിച്ചു. പരാജയപ്പെടുത്തി بِإِذْنِ اللَّهِ = അല്ലാഹുവിന്‍റെ അനുമതികൊണ്ട് وَقَتَلَ دَاوُودُ = ദാവൂദ് കൊല്ലുകയും ചെയ്തു جَالُوتَ = ജാലൂത്തിനെ وَآتَاهُ اللَّهُ = അദ്ദേഹത്തിന് അല്ലാഹു കൊടുക്കുകയും ചെയ്തു الْمُلْكَ = രാജത്വം وَالْحِكْمَةَ = വിജ്ഞാനവും وَعَلَّمَهُ = അദ്ദേഹത്തിനവന്‍ പഠിപ്പിക്കുകയും ചെയ്തു مِمَّا يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നതില്‍നിന്നും (ചിലത്) وَلَوْلَا = ഇല്ലായിരുന്നെങ്കില്‍ دَفْعُ اللَّهِ = അല്ലാഹുവിന്‍റെ തടവ്, തടുക്കല്‍ النَّاسَ = മനുഷ്യരെ بَعْضَهُم = അവരില്‍ ചിലരെ بِبَعْضٍ = ചിലരെക്കൊണ്ട് لَّفَسَدَتِ = നാശപ്പെടുകതന്നെ ചെയ്യുമായിരുന്നു, ദുഷിക്കുന്നതാണ് الْأَرْضُ = ഭൂമി وَلَٰكِنَّ اللَّهَ = പക്ഷേ (എന്നാല്‍, എങ്കിലും) അല്ലാഹു ذُو فَضْلٍ = ദയവ് (അനുഗ്രഹം- ഔദാര്യം ഉള്ളവനാണ്) عَلَى الْعَالَمِينَ = ലോകരുടെ മേല്‍, ലോകരോട്
2:251അങ്ങനെ, അവര്‍ അല്ലാഹുവിന്‍റെ അനുമതികൊണ്ട് അവരെ തോല്‍പിച്ചുകളഞ്ഞു; ജാലൂത്തിനെ ദാവൂദ് കൊല്ലുകയും ചെയ്തു. അദ്ദേഹത്തിന് അല്ലാഹു രാജത്വവും, വിജ്ഞാനവും നല്‍കുകയും ചെയ്തു ; അവന്‍ ഉദ്ദേശിക്കുന്ന ചിലത് അദ്ദേഹത്തിന് അവന്‍ പഠിപ്പിച്ചും കൊടുത്തു. അല്ലാഹു മനുഷ്യരെ- അവരില്‍ ചിലരെ ചിലരെക്കൊണ്ട് - തടുക്കലില്ലായിരുന്നെങ്കില്‍, ഭൂമി നാശപ്പെടുമായിരുന്നു. പക്ഷേ, അല്ലാഹു ലോകരുടെ മേല്‍ ദയവുള്ളവനാകുന്നു.
തഫ്സീർ : 250-251
View   
تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۚ وَإِنَّكَ لَمِنَ ٱلْمُرْسَلِينَ﴿٢٥٢﴾
volume_up share
تِلْكَ = അത്, അവ, ഇവ آيَاتُ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളാണ് نَتْلُوهَا = അവയെ നാം ഓതിത്തരുന്നു عَلَيْكَ = നിന്‍റെമേല്‍, നിനക്ക് بِالْحَقِّ = യഥാര്‍ത്ഥ പ്രകാരം, മുറയനുസരിച്ച് وَإِنَّكَ = നിശ്ചയമായും നീയും لَمِنَ الْمُرْسَلِينَ = മുര്‍സലുകളില്‍ പെട്ട(വന്‍) തന്നെ
2:252അത് (ഒക്കെയും) അല്ലാഹുവിന്‍റെ "ആയത്ത്" [ലക്ഷ്യം] കളാകുന്നു; യഥാര്‍ത്ഥപ്രകാരം, നാം അവയെ നിനക്ക് ഓതിത്തരുകയാണ്. നിശ്ചയമായും, നീയും "മുര്‍സലു" കളില്‍ [ദിവ്യദൗത്യം നല്‍കപ്പെട്ടവരില്‍] പെട്ടവന്‍ തന്നെയാകുന്നു.
തഫ്സീർ : 252-252
View   
تِلْكَ ٱلرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍۢ ۘ مِّنْهُم مَّن كَلَّمَ ٱللَّهُ ۖ وَرَفَعَ بَعْضَهُمْ دَرَجَـٰتٍۢ ۚ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَـٰتِ وَأَيَّدْنَـٰهُ بِرُوحِ ٱلْقُدُسِ ۗ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلَ ٱلَّذِينَ مِنۢ بَعْدِهِم مِّنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ وَلَـٰكِنِ ٱخْتَلَفُوا۟ فَمِنْهُم مَّنْ ءَامَنَ وَمِنْهُم مَّن كَفَرَ ۚ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلُوا۟ وَلَـٰكِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ﴿٢٥٣﴾
volume_up share
تِلْكَ الرُّسُلُ = ആ റസൂലുകള്‍ فَضَّلْنَا = നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു بَعْضَهُمْ = അവരില്‍ ചിലരെ عَلَىٰ بَعْضٍ = ചിലരെക്കാള്‍ مِّنْهُم = അവരിലുണ്ട് مَّن كَلَّمَ اللَّهُ = അല്ലാഹു സംസാരിച്ചവര്‍ وَرَفَعَ = അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു بَعْضَهُمْ = അവരില്‍ ചിലരെ دَرَجَاتٍ = പല പദവികള്‍, പടികള്‍ وَآتَيْنَا = നാം കൊടുക്കുകയും ചെയ്തു عِيسَى = ഈസാക്ക് ابْنَ مَرْيَمَ = മര്‍യമിന്‍റെ മകന്‍ الْبَيِّنَاتِ = (വ്യക്തമായ) തെളിവുകള്‍ وَأَيَّدْنَاهُ = അദ്ദേഹത്തെ നാം ബലപ്പെടുത്തുകയും ചെയ്തു بِرُوحِ الْقُدُسِ = പരിശുദ്ധാത്മാവിനെക്കൊണ്ട് وَلَوْ شَاءَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا اقْتَتَلَ = ശണ്ഠ കൂടുക (യുദ്ധം ചെയ്യുക- കൊലനടത്തുക)യില്ലായിരുന്നു الَّذِينَ = യാതൊരു കൂട്ടര്‍ مِن بَعْدِهِم = അവരുടെ ശേഷമുള്ള مِّن بَعْدِ = ശേഷം, ശേഷമായി مَا جَاءَتْهُمُ = അവര്‍ക്ക് വന്നതിന്‍റെ الْبَيِّنَاتُ = തെളിവുകള്‍ وَلَٰكِنِ = എങ്കിലും اخْتَلَفُوا = അവര്‍ ഭിന്നിച്ചു فَمِنْهُم = എന്നിട്ട് അവരിലുണ്ട്, അവരില്‍ ചിലര്‍ ആകുന്നു مَّنْ آمَنَ = വിശ്വസിച്ചവര്‍ وَمِنْهُم = അവരിലുണ്ട്, ചിലര്‍ ആകുന്നു مَّن كَفَرَ = അവിശ്വസിച്ചവര്‍ وَلَوْ شَاءَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا اقْتَتَلُوا = അവര്‍ ശണ്ഠ കൂടുകയില്ലായിരുന്നു وَلَٰكِنَّ اللَّهَ = എങ്കിലും അല്ലാഹു يَفْعَلُ = അവന്‍ ചെയ്യും, ചെയ്യുന്നു مَا يُرِيدُ = അവന്‍ (താന്‍) ഉദ്ദേശിക്കുന്നത്
2:253(മേല്‍ പ്രസ്താവിക്കപ്പെട്ട) ആ റസൂലുകള്‍, അവരില്‍ ചിലരെ ചിലരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു. അവരില്‍ അല്ലാഹു സംസാരിച്ചവരുണ്ട്. അവരില്‍ ചിലരെ അവന്‍ പല പദവികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. മര്‍യമിന്‍റെ മകന്‍ ഈസാക്ക് നാം വ്യക്തമായ തെളിവുകള്‍ നല്‍കുകയും, പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തെ നാം ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവരുടെ ശേഷമു ള്ളവര്‍ അവര്‍ക്ക് വ്യക്തമായ തെളിവു കള്‍ വന്നതിനുശേഷം (പരസ്പരം) ശണ്ഠകൂടുകയില്ലായിരുന്നു. എങ്കിലും, അവര്‍ (അഭിപ്രായ) ഭിന്നിപ്പിലായി; എന്നിട്ട് അവരില്‍ നിന്ന് (ചിലര്‍) വിശ്വസിച്ചവരുണ്ട്; അവരില്‍ നിന്ന് (ചിലര്‍) അവിശ്വസിച്ചവരുമുണ്ട്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവര്‍ (പരസ്പരം) ശണ്ഠ കൂടുകയില്ലായിരുന്നു. എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
തഫ്സീർ : 253-253
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِمَّا رَزَقْنَـٰكُم مِّن قَبْلِ أَن يَأْتِىَ يَوْمٌۭ لَّا بَيْعٌۭ فِيهِ وَلَا خُلَّةٌۭ وَلَا شَفَـٰعَةٌۭ ۗ وَٱلْكَـٰفِرُونَ هُمُ ٱلظَّـٰلِمُونَ﴿٢٥٤﴾
volume_up share
ا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ أَنفِقُوا = നിങ്ങള്‍ ചെലവഴിക്കുവിന്‍ مِمَّا رَزَقْنَاكُم = നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് مِّن قَبْلِ = മുമ്പായി أَن يَأْتِيَ = വരുന്നതിന് يَوْمٌ = ഒരു ദിവസം لَّا بَيْعٌ = ഒരു ക്രയവിക്രയവും (വില്‍പനയും- കച്ചവടവും) ഇല്ല فِيهِ = അതില്‍ وَلَا خُلَّةٌ = ചങ്ങാതിത്തവും (സുഹൃല്‍ ബന്ധവും) ഇല്ല وَلَا شَفَاعَةٌ = ശുപാര്‍ശയുമില്ല وَالْكَافِرُونَ = അവിശ്വാസികള്‍ هُمُ = അവര്‍തന്നെ الظَّالِمُونَ = അക്രമികള്‍
2:254ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചിലവഴിക്കുവിന്‍, ഒരു ക്രയവിക്രയമാകട്ടെ ശുപാര്‍ശയാകട്ടെ, ചങ്ങാതിത്തമാകട്ടെ, (ഉണ്ടായിരിക്കുക) ഇല്ലാത്ത ഒരു ദിവസം വന്നെ ത്തുന്നതിന് മുമ്പായി. അവിശ്വാസികള്‍ തന്നെയാണ് അക്രമകാരികള്‍.
തഫ്സീർ : 254-254
View   
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ﴿٢٥٥﴾
volume_up share
اللَّهُ = അല്ലാഹു لَا إِلَٰهَ = ഒരു ഇലാഹുമല്ല, ആരാധ്യനേയില്ല, ദൈവവുമില്ല إِلَّا هُوَ = അവനല്ലാതെ الْحَيُّ = ജീവത്തായുള്ളവനാണ് الْقَيُّومُ = സര്‍വ്വ നിയന്താവാണ്, സ്വയം നിലകൊ ള്ളുന്നവന്‍ لَا تَأْخُذُهُ = അവനെ പിടിപെടുകയില്ല سِنَةٌ = മയക്കം (പ്രാഥമിക നിദ്ര) وَلَا نَوْمٌ = നിദ്രയുമില്ല لَّهُ = അവനാണ്, അവന്റേതാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും مَن ذَا الَّذِي = (ഇങ്ങനെയുള്ള) ഒരുവന്‍ ആര്‍, ആരുണ്ട് يَشْفَعُ = അവന്‍ ശുപാര്‍ശ ചെയ്യും عِندَهُ = അവന്‍റെ അടുക്കല്‍ إِلَّا بِإِذْنِهِ = അവന്‍റെ അനുമതി കൂടാതെ يَعْلَمُ = അവന്‍ അറിയുന്നു, അറിയും مَا بَيْنَ أَيْدِيهِمْ = അവരുടെ കൈകള്‍ക്കിടയിലുള്ള (മുമ്പിലുള്ള)ത് وَمَا خَلْفَهُمْ = അവരുടെ പിമ്പിലുള്ളതും وَلَا يُحِيطُونَ = അവര്‍ വലയം ചെയ്കയില്ല (സൂക്ഷ്മമായി അറിയുകയില്ല) بِشَيْءٍ = ആ യാതൊന്നിനെപ്പറ്റിയും مِّنْ عِلْمِهِ = അവന്‍റെ അറിവില്‍ നിന്ന് إِلَّا بِمَا شَاءَ = അവന്‍ ഉദ്ദേശിച്ചതിനെപ്പറ്റിയല്ലാതെ وَسِعَ = വിശാലമായിരിക്കുന്നു كُرْسِيُّهُ = അവന്‍റെ കുര്‍സിയ്യ് (രാജപീഠം) السَّمَاوَاتِ = ആകാശങ്ങള്‍ക്ക് وَالْأَرْضَ = ഭൂമിക്കും وَلَا يَئُودُهُ = അവനെ ഭാരപ്പെടുത്തുകയില്ല, വിഷമിപ്പിക്കയില്ല حِفْظُهُمَا = അവ രണ്ടിനെയും സൂക്ഷിക്കല്‍, കാക്കല്‍, സംരക്ഷിക്കല്‍ وَهُوَ = അവന്‍, അവനത്രെ الْعَلِيُّ = ഉന്നതന്‍ الْعَظِيمُ = മഹത്തായുള്ളവന്‍, മഹാന്‍
2:255അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല (അവന്‍) ജീവത്തായുള്ളവന്‍; സര്‍വ്വ നിയന്താവായുള്ളവന്‍ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല. അവന്‍റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം), ആരുണ്ട്, അവന്‍റെ അനുവാദപ്രകാരമ ല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുന്നവന്‍ [ആരുമില്ല] അവരുടെ മുമ്പിലുള്ളതും, അവരുടെ പിമ്പിലുള്ളതും അവന്‍ അറിയുന്നു . അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല. അവന്‍റെ "കുര്‍സിയ്യ്" [രാജപീഠം] ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായി രിക്കുന്നു . [അവ രണ്ടും ഉള്‍ക്കൊള്ളുന്നതാണത്] അവ രണ്ടിന്‍റെയും സംരക്ഷണം അവനെ ഭാരപ്പെടുത്തുന്നുമില്ല. അവനത്രെ, ഉന്നതനും മഹത്തായുള്ളവനും.
തഫ്സീർ : 255-255
View   
لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ فَمَن يَكْفُرْ بِٱلطَّـٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ﴿٢٥٦﴾
volume_up share
لَا إِكْرَاهَ = നിര്‍ബന്ധം ചെലുത്തലില്ല, ബലാല്‍ക്കാരമില്ല فِي الدِّينِ = മതത്തില്‍ قَد تَّبَيَّنَ = വ്യക്തമായിട്ടുണ്ട്, തീര്‍ച്ചയായും സ്പഷ്ടമായിരിക്കുന്നു الرُّشْدُ = നേര്‍മാര്‍ഗം, നേര്‍വഴി مِنَ الْغَيِّ = ദുര്‍മാര്‍ഗത്തില്‍ (വഴികേടില്‍) നിന്ന് فَمَن يَكْفُرْ = അപ്പോള്‍ (അതി നാല്‍) യാതൊരുവന്‍ അവിശ്വസിക്കുന്നുവോ, ആരെങ്കിലും അവിശ്വസിക്കുന്നപക്ഷം بِالطَّاغُوتِ = ത്വാഗൂത്തില്‍ (ദുര്‍മൂര്‍ത്തിയില്‍- പിശാചില്‍) وَيُؤْمِن = വിശ്വസിക്കുകയും بِاللَّهِ = അല്ലാഹുവില്‍ فَقَدِ اسْتَمْسَكَ = എന്നാലവന്‍ മുറുകെ പിടിച്ചു, പിടിച്ചു കഴിഞ്ഞു بِالْعُرْوَةِ = പിടിക്കയറിനെ, പിടി ബന്ധത്തെ الْوُثْقَىٰ = വളരെ ബലവത്തായ, ഏറ്റം ഉറപ്പുള്ള لَا انفِصَامَ لَهَا = അതിന് അറ്റ് (മുറിഞ്ഞ്- പൊട്ടി)പോകലില്ല وَاللَّهُ = അല്ലാഹു سَمِيعٌ = കേള്‍ക്കുന്നവനാണ് عَلِيمٌ = അറിയുന്നവനാണ്
2:256മതത്തില്‍ നിര്‍ബന്ധം ചെലുത്തലേ ഇല്ല; ദുര്‍മാര്‍ഗത്തില്‍ നിന്ന് നേര്‍മാര്‍ഗം (വേര്‍തിരിഞ്ഞ്) വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ആകയാല്‍, ഏതൊരുവന്‍ "ത്വാഗൂത്തി"ല്‍ [ദുര്‍മൂര്‍ത്തികളില്‍] അവിശ്വസിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ, എന്നാലവന്‍, വളരെ ബലവത്തായ പിടിക്കയ ര്‍ മുറുകെ പിടിച്ചുകഴിഞ്ഞു. അതിന് അറ്റുപോകല്‍ (സംഭവിക്കുക) ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
ٱللَّهُ وَلِىُّ ٱلَّذِينَ ءَامَنُوا۟ يُخْرِجُهُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۖ وَٱلَّذِينَ كَفَرُوٓا۟ أَوْلِيَآؤُهُمُ ٱلطَّـٰغُوتُ يُخْرِجُونَهُم مِّنَ ٱلنُّورِ إِلَى ٱلظُّلُمَـٰتِ ۗ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿٢٥٧﴾
volume_up share
اللَّهُ = അല്ലാഹു وَلِيُّ = ബന്ധു (മിത്രം, രക്ഷാധികാരി) ആകുന്നു الَّذِينَ آمَنُوا = വിശ്വസിച്ചവരുടെ يُخْرِجُهُم = അവന്‍ അവരെ പുറപ്പെടുവിക്കുന്നു, വെളിക്ക് വരുത്തും مِّنَ الظُّلُمَاتِ = അന്ധകാരങ്ങളില്‍ നിന്ന് إِلَى النُّورِ = പ്രകാശ ത്തിലേക്ക് وَالَّذِينَ كَفَرُوا = അവിശ്വസിച്ചവരാകട്ടെ أَوْلِيَاؤُهُمُ = അവരുടെ ബന്ധുക്കള്‍, മിത്രങ്ങള്‍, കൈകാര്യക്കാര്‍ الطَّاغُوتُ = ത്വാഗൂത്താകുന്നു يُخْرِجُونَهُم = അവര്‍ അവരെ പുറത്തുകൊണ്ടുവരുന്നു مِّنَ النُّورِ = പ്രകാശത്തില്‍നിന്ന് إِلَى الظُّلُمَاتِ = അന്ധകാരങ്ങളിലേക്ക് أُولَٰئِكَ = അക്കൂട്ടര്‍ أَصْحَابُ النَّارِ = നരകത്തിന്‍റെ ആള്‍ക്കാരാകുന്നു هُمْ فِيهَا = അവര്‍ അതില്‍ خَالِدُونَ = നിത്യവാസികളാണ്
2:257അല്ലാഹു വിശ്വസിച്ചവരുടെ ബന്ധു (അഥവാ രക്ഷാധികാരി) ആകുന്നു;- അവരെ അവന്‍ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് പുറത്തുകൊണ്ടു വരുന്നു. അവിശ്വസിച്ചവരാകട്ടെ, അവരുടെ ബന്ധുക്കള്‍ (അഥവാ കാര്യകര്‍ത്താക്കള്‍) "ത്വാഗൂത്ത്" [ദുര്‍മൂര്‍ത്തികളു] മാകുന്നു;- അവര്‍ അവരെ പ്രകാശ ത്തില്‍നിന്ന് അന്ധകാരങ്ങളിലേക്ക് പുറത്തുകൊണ്ടു വരുന്നു. അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരത്രെ. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
തഫ്സീർ : 256-257
View   
أَلَمْ تَرَ إِلَى ٱلَّذِى حَآجَّ إِبْرَٰهِـۧمَ فِى رَبِّهِۦٓ أَنْ ءَاتَىٰهُ ٱللَّهُ ٱلْمُلْكَ إِذْ قَالَ إِبْرَٰهِـۧمُ رَبِّىَ ٱلَّذِى يُحْىِۦ وَيُمِيتُ قَالَ أَنَا۠ أُحْىِۦ وَأُمِيتُ ۖ قَالَ إِبْرَٰهِـۧمُ فَإِنَّ ٱللَّهَ يَأْتِى بِٱلشَّمْسِ مِنَ ٱلْمَشْرِقِ فَأْتِ بِهَا مِنَ ٱلْمَغْرِبِ فَبُهِتَ ٱلَّذِى كَفَرَ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿٢٥٨﴾
volume_up share
لَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِي حَاجَّ = ന്യായവാദം ചെയ്തവനെ إِبْرَاهِيمَ = ഇബ്‌റാഹീമിനോട് فِي رَبِّهِ = അദ്ദേഹത്തിന്‍റെ റബ്ബിന്‍റെ (കാര്യത്തില്‍) أَنْ آتَاهُ اللَّهُ = അവന് അല്ലാഹു നല്‍കിയതിനാല്‍ الْمُلْكَ = രാജത്വം إِذْ قَالَ = പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ = ഇബ്‌റാഹീം رَبِّيَ = എന്‍റെ റബ്ബ്, റബ്ബത്രെ الَّذِي يُحْيِي = ജീവിപ്പിക്കുന്നവനാണ് (ജീവിപ്പിക്കുന്നവന്‍) وَيُمِيتُ = മരണപ്പെടുത്തുകയും ചെയ്യുന്ന قَالَ = അവന്‍ പറഞ്ഞു أَنَا أُحْيِي = ഞാന്‍ ജീവിപ്പിക്കുന്നു وَأُمِيتُ = ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു قَالَ إِبْرَاهِيمُ = ഇബ്‌റാഹീം പറഞ്ഞു فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു يَأْتِي = അവന്‍ വരുന്നു بِالشَّمْسِ = സൂര്യനെക്കൊണ്ട് مِنَ الْمَشْرِقِ = കിഴക്കുനിന്ന്, ഉദയസ്ഥാനത്തുനിന്ന് فَأْتِ بِهَا = എന്നാല്‍ നീ അതിനെ കൊണ്ടുവാ مِنَ الْمَغْرِبِ = പടിഞ്ഞാറുനിന്ന്, അസ്തമയസ്ഥാനത്തുനിന്ന് فَبُهِتَ = അപ്പോള്‍ സ്തംഭിച്ചു, പരിഭ്രമിച്ചു (ഉത്തരം മുട്ടി) الَّذِي كَفَرَ = അവിശ്വസിച്ചവന്‍ وَاللَّهُ = അല്ലാഹു لَا يَهْدِي = അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ = ജനങ്ങളെ الظَّالِمِينَ = അക്രമികളായ
2:258നീ കണ്ടില്ലേ, ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്‍റെ റബ്ബിന്‍റെ കാര്യത്തില്‍ ന്യായവാദം നടത്തിയ ഒരുവനെ?- (അതെ) അവന് അല്ലാഹു രാജത്വം നല്‍കിയതിനാല്‍! (അതായത്:) "എന്‍റെ റബ്ബത്രെ ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നവന്‍" എന്ന് ഇബ്‌റാഹീം പറഞ്ഞപ്പോള്‍, അവന്‍ പറഞ്ഞു: "ഞാന്‍ ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നു (വല്ലോ)," ഇബ്‌റാഹീം പറഞ്ഞു: "എന്നാല്‍, അല്ലാഹു സൂര്യനെ കിഴക്കുഭാഗത്തു നിന്നു കൊണ്ടു വരുന്നു; നീ അതിനെ പടിഞ്ഞാറ് ഭാഗത്തുനിന്ന് (ഒന്ന്) കൊണ്ടു വരുക! അപ്പോള്‍, (ആ) അവിശ്വസിച്ചവന്‍ (ഉത്തരം മുട്ടി) സ്തംഭിച്ചു. അല്ലാഹു, അക്രമകാരികളായ ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയില്
തഫ്സീർ : 258-258
View   
أَوْ كَٱلَّذِى مَرَّ عَلَىٰ قَرْيَةٍۢ وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحْىِۦ هَـٰذِهِ ٱللَّهُ بَعْدَ مَوْتِهَا ۖ فَأَمَاتَهُ ٱللَّهُ مِا۟ئَةَ عَامٍۢ ثُمَّ بَعَثَهُۥ ۖ قَالَ كَمْ لَبِثْتَ ۖ قَالَ لَبِثْتُ يَوْمًا أَوْ بَعْضَ يَوْمٍۢ ۖ قَالَ بَل لَّبِثْتَ مِا۟ئَةَ عَامٍۢ فَٱنظُرْ إِلَىٰ طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ ۖ وَٱنظُرْ إِلَىٰ حِمَارِكَ وَلِنَجْعَلَكَ ءَايَةًۭ لِّلنَّاسِ ۖ وَٱنظُرْ إِلَى ٱلْعِظَامِ كَيْفَ نُنشِزُهَا ثُمَّ نَكْسُوهَا لَحْمًۭا ۚ فَلَمَّا تَبَيَّنَ لَهُۥ قَالَ أَعْلَمُ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٢٥٩﴾
volume_up share
أَوْ كَالَّذِي = അല്ലെങ്കില്‍ യാതൊരുവന്‍റെ മാതിരി مَرَّ = അദ്ദേഹം നടന്നുപോയി عَلَىٰ قَرْيَةٍ = ഒരു രാജ്യത്തിലൂടെ وَهِيَ خَاوِيَةٌ = അത് വീണടിഞ്ഞിരിക്കുന്നതാണ് عَلَىٰ عُرُوشِهَا = അതിലെ മേല്‍പുര (കൂര)കളോടെ قَالَ أَنَّىٰ = അദ്ദേഹം പറഞ്ഞു എങ്ങനെയായിരിക്കും يُحْيِي هَٰذِهِ = ഇതിനെ ജീവിപ്പിക്കുക اللَّهُ = അല്ലാഹു بَعْدَ مَوْتِهَا = ഇത് നിര്‍ജ്ജീവമായതിനുശേഷം فَأَمَاتَهُ اللَّهُ = എന്നിട്ട് അദ്ദേഹത്തെ അല്ലാഹു മരണപ്പെടുത്തി مِائَةَ عَامٍ = നൂറ് വര്‍ഷം ثُمَّ بَعَثَهُ = പിന്നെ അദ്ദേഹത്തെ എഴുന്നേല്‍പിച്ചു قَالَ = അവന്‍ പറഞ്ഞു كَمْ لَبِثْتَ = നീ എത്ര താമസിച്ചു, കഴിഞ്ഞുകൂടി قَالَ = അദ്ദേഹം പറഞ്ഞു لَبِثْتُ يَوْمًا = ഞാന്‍ ഒരു ദിവസം താമസിച്ചു, കഴിഞ്ഞുകൂടി أَوْ بَعْضَ يَوْمٍ = അല്ലെങ്കില്‍ ഒരു ദിവസത്തിന്‍റെ കുറച്ചുഭാഗം قَالَ = അവന്‍ പറഞ്ഞു بَل لَّبِثْتَ = പക്ഷേ (എന്നാല്‍) നീ താമസിച്ചു مِائَةَ عَامٍ = നൂറ് വര്‍ഷം فَانظُرْ = എന്നാല്‍ നീ നോക്കുക إِلَىٰ طَعَامِكَ = നിന്‍റെ ഭക്ഷണ (സാധന)ത്തിലേക്ക് وَشَرَابِكَ = നിന്‍റെ പാനീയത്തിലേക്കും لَمْ يَتَسَنَّهْ = അത് കാലപ്പഴക്കം ചെന്നിട്ടില്ല, മാറ്റം വന്നിട്ടില്ല وَانظُرْ = നീ നോക്കുകയും ചെയ്യുക إِلَىٰ حِمَارِكَ = നിന്‍റെ കഴുതയിലേക്ക് وَلِنَجْعَلَكَ = നിന്നെ ആക്കുവാന്‍ വേണ്ടിയുമാണ് آيَةً = ഒരു ദൃഷ്ടാന്തം لِّلنَّاسِ = മനുഷ്യര്‍ക്ക് وَانظُرْ = നീ നോക്കുകയും ചെയ്യുക إِلَى الْعِظَامِ = എല്ലുകളിലേക്ക് كَيْفَ = എങ്ങനെയാണ് (എന്ന്) نُنشِزُهَا = നാമതിനെ ഘടിപ്പിക്കുന്നു, അവയെ കൂട്ടിച്ചേര്‍ക്കുന്നു, പൊക്കിക്കൊണ്ടുവരുന്നു ثُمَّ نَكْسُوهَا = പിന്നെ നാമതിന് ധരിപ്പിക്കുന്നു لَحْمًا = മാംസത്തെ فَلَمَّا تَبَيَّنَ لَهُ = അങ്ങനെ അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ قَالَ أَعْلَمُ = അദ്ദേഹം പറഞ്ഞു ഞാന്‍ അറിയുന്നു أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും قَدِيرٌ = കഴിവുള്ളവന്‍
2:259അല്ലെങ്കില്‍, ഒരു രാജ്യത്തിലൂടെ നടന്നുപോയ ഒരുവന്‍റെ മാതിരി (കണ്ടില്ലേ?) അത് [ആ രാജ്യം] അതിലെ മേല്‍ക്കൂരകളോടെ വീണടിഞ്ഞു കിടക്കുകയാണ്; (അപ്പോള്‍) അദ്ദേഹം പറഞ്ഞു: "ഇത് ചത്തു (നിര്‍ജ്ജീവമായി) പോയതിന്‍റെ ശേഷം ഇതിനെ അല്ലാഹു ജീവിപ്പിക്കുന്നത് എങ്ങനെയായിരിക്കും?!" എന്നിട്ട്, അദ്ദേഹത്തെ അല്ലാഹു നൂറുവര്‍ഷം മരിപ്പിച്ചു (കി ടത്തി); പിന്നെ അദ്ദേഹത്തെ (ജീവിപ്പിച്ച്) എഴുന്നേല്‍പിച്ചു. അവന്‍ [അല്ലാഹു] പറഞ്ഞു: "നീ എത്ര (കാലം) കഴിഞ്ഞുകൂടി?" അദ്ദേഹം പറഞ്ഞു: "ഞാന്‍ ഒരു ദിവസം, അല്ലെങ്കില്‍ ഒരു ദിവസത്തിന്‍റെ കുറച്ചുഭാഗം കഴിഞ്ഞുകൂടിയിരിക്കുന്നു." അവന്‍ പറഞ്ഞു: (അല്ല) പക്ഷേ നീ നൂറുവര്‍ഷം കഴിഞ്ഞു കൂടിയിരിക്കുന്നു;- എന്നാല്‍ നിന്‍റെ ഭക്ഷണത്തിലേക്കും പാനീയത്തിലേക്കും നോക്കൂ: അത് (പഴക്കം പിടിച്ച്) മാറ്റം വന്നിട്ടില്ല. നിന്‍റെ കഴുതയിലേക്കും നോക്കുക (അതെങ്ങിനെയുണ്ടെന്ന്)! നിന്നെ മനുഷ്യര്‍ക്ക് നാം ഒരു ദൃഷ്ടാന്തം ആക്കുവാന്‍ വേണ്ടിയും (കൂടി) ആകുന്നു (ഇത്). (അതാ, ആ) എല്ലുകളിലേക്കും നോക്കുക- നാം അവയെ എങ്ങനെ ഘടിപ്പിക്കുകയും, പിന്നെ അവര്‍ക്ക് മാംസം ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന്!" അങ്ങനെ, അദ്ദേഹത്തിന് (കാര്യം) വ്യക്തമായിത്തീര്‍ന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: "അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന് ഞാന്‍ (അനുഭവത്തിലൂടെ) അറിയുന്നു.
തഫ്സീർ : 259-259
View   
وَإِذْ قَالَ إِبْرَٰهِـۧمُ رَبِّ أَرِنِى كَيْفَ تُحْىِ ٱلْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِن ۖ قَالَ بَلَىٰ وَلَـٰكِن لِّيَطْمَئِنَّ قَلْبِى ۖ قَالَ فَخُذْ أَرْبَعَةًۭ مِّنَ ٱلطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ ٱجْعَلْ عَلَىٰ كُلِّ جَبَلٍۢ مِّنْهُنَّ جُزْءًۭا ثُمَّ ٱدْعُهُنَّ يَأْتِينَكَ سَعْيًۭا ۚ وَٱعْلَمْ أَنَّ ٱللَّهَ عَزِيزٌ حَكِيمٌۭ﴿٢٦٠﴾
volume_up share
وَإِذْ قَالَ = പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ = ഇബ്‌റാഹീം رَبِّ أَرِنِي = എന്‍റെ റബ്ബേ എനിക്ക് കാണിച്ചു തരണേ كَيْفَ تُحْيِي = നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് الْمَوْتَىٰ = മരണപ്പെട്ടവരെ قَالَ = അവന്‍ പറഞ്ഞു أَوَلَمْ تُؤْمِن = നീ വിശ്വസിച്ചിട്ടില്ലേ قَالَ بَلَىٰ = അദ്ദേഹം പറഞ്ഞു ഇല്ലാതേ (ഉണ്ട്) وَلَٰكِن = എങ്കിലും لِّيَطْمَئِنَّ = സമാധാനമടയുവാന്‍ (ശാന്തമാകുവാന്‍) വേണ്ടിയാണ് قَلْبِي = എന്‍റെ ഹൃദയം, മനസ്സ് قَالَ فَخُذْ = അവന്‍ പറഞ്ഞു എന്നാല്‍ നീ പിടിക്കുക, എടുക്കുക أَرْبَعَةً = നാലെണ്ണം مِّنَ الطَّيْرِ = പക്ഷികളില്‍ നിന്ന് فَصُرْهُنَّ إِلَيْكَ = എന്നിട്ട് അവയെ നിന്നിലേക്ക് കൂട്ടിച്ചേര്‍ക്കുക, പാട്ടിലാക്കുക, വശീകരിക്കുക, ക്ഷണിച്ചെടുക്കുക ثُمَّ اجْعَلْ = പിന്നെ നീ ആക്കുക عَلَىٰ كُلِّ جَبَلٍ = എല്ലാ മലമേലും, മലയിലും مِّنْهُنَّ جُزْءًا = അവയില്‍ നിന്ന് ഒരംശം, (ഒരു ഭാഗം) ثُمَّ ادْعُهُنَّ = പിന്നെ അവയെ വിളിക്കുക يَأْتِينَكَ = എന്നാലവ നിന്‍റെ അടുക്കല്‍ വരും سَعْيًا = ഓടിക്കൊണ്ട് (വേഗം) وَاعْلَمْ = നീ അറിഞ്ഞുകൊള്ളുക أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് عَزِيزٌ = പ്രതാപശാലി حَكِيمٌ = അഗാധജ്ഞന്‍, യുക്തിമാന്‍
2:260ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക); "എന്‍റെ റബ്ബേ, മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ (ഒന്ന്) കാണിച്ചു തരേണമേ!" അവന്‍ [അല്ലാഹു] പറഞ്ഞു; "നീ (അതില്‍) വിശ്വസിച്ചിട്ടില്ലേ?! [പിന്നെ എന്തിനാണിത് ആവശ്യപ്പെടുന്നത്?]" അദ്ദേഹം പറഞ്ഞു: "ഇല്ലാതെ! (വിശ്വസിച്ചിട്ടുണ്ട്.) എങ്കിലും, എന്‍റെ ഹൃദയം സമാധാനമടയുവാന്‍ വേണ്ടിയാകുന്നു." അവന്‍ [റബ്ബ്] പറഞ്ഞു: "എന്നാല്‍ നീ പക്ഷികളില്‍ നിന്ന് ഒരു നാലെണ്ണം പിടിക്കുക; എന്നിട്ട് അവയെ നിന്‍റെ അടുക്കലേക്ക് കൂട്ടിച്ചേര്‍ത്തുകൊള്ളുക. പിന്നീട്, അവയില്‍ നിന്നുള്ള ഓരോ അംശം എല്ലാ (ഓരോ) മലകളിലും ആക്കിക്കൊള്ളുക; പിന്നെ, നീ അവയെ വിളിക്കുക- അവ നിന്‍റെ അടുക്കല്‍ ഓടി വരുന്നതാണ് . അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാണെന്ന് നീ അറിഞ്ഞുകൊള്ളുക."
തഫ്സീർ : 260-260
View   
مَّثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ كَمَثَلِ حَبَّةٍ أَنۢبَتَتْ سَبْعَ سَنَابِلَ فِى كُلِّ سُنۢبُلَةٍۢ مِّا۟ئَةُ حَبَّةٍۢ ۗ وَٱللَّهُ يُضَـٰعِفُ لِمَن يَشَآءُ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ﴿٢٦١﴾
volume_up share
مَّثَلُ الَّذِينَ = യാതൊരു കൂട്ടരുടെ ഉപമ, ഉദാഹരണം يُنفِقُونَ = അവര്‍ ചിലവഴിക്കുന്നു أَمْوَالَهُمْ = തങ്ങളുടെ സ്വത്തുക്കളെ فِي سَبِيلِ = മാര്‍ഗത്തില്‍ اللَّهِ = അല്ലാഹുവിന്‍റെ كَمَثَلِ حَبَّةٍ = ഒരു ധാന്യമണിയുടെ മാതിരിയാണ് أَنبَتَتْ = അത് ഉല്‍പാദിപ്പിച്ചു سَبْعَ سَنَابِلَ = ഏഴ് കതിരു (കുല)കളെ فِي كُلِّ سُنبُلَةٍ = എല്ലാ കതിരിലുമുണ്ട് مِّائَةُ حَبَّةٍ = നൂറ്ധാന്യമണി وَاللَّهُ = അല്ലാഹു يُضَاعِفُ = ഇരട്ടി(പ്പടി)യായി കൊടുക്കുകയും ചെയ്യും لِمَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ وَاسِعٌ = അല്ലാഹു വിശാലനുമാകുന്നു عَلِيمٌ = (എല്ലാം) അറിയുന്നവന്‍
2:261അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരുടെ ഉപമ, എല്ലാ (ഓരോ) കതിരിലും നൂറ് ധാന്യമണികളുള്ളതായഏഴുകതിരുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ധാന്യമണിയുടെമാതിരിയാകുന്നു. അല്ലാഹു, അവന്‍ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടി(പ്പടി)യായി കൊടുക്കുകയും ചെയ്യും. അല്ലാഹുവിശാലനും (എല്ലാം) അറിയുന്നവനുമാകുന്നു.
തഫ്സീർ : 261-261
View   
ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ ثُمَّ لَا يُتْبِعُونَ مَآ أَنفَقُوا۟ مَنًّۭا وَلَآ أَذًۭى ۙ لَّهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٢٦٢﴾
volume_up share
الَّذِينَ = യാതൊരു കൂട്ടര്‍ يُنفِقُونَ = അവര്‍ ചെലവഴിക്കും أَمْوَالَهُمْ = തങ്ങളുടെസ്വത്തുക്കളെ, ധനത്തെ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ثُمَّ لَا يُتْبِعُونَ = പിന്നെഅവര്‍ തുടര്‍ന്ന് ചെയ്കയില്ല مَا أَنفَقُوا = അവര്‍ ചിലവഴിച്ചതിനെ (തുടര്‍ന്ന്) مَنًّا = ഉപകാരം എടുത്ത് പറയല്‍ وَلَا أَذًى = ദ്രോഹവും (ഉപദ്രവവും) ഇല്ല لَّهُمْ = അവര്‍ക്കുണ്ട് أَجْرُهُمْ = അവരുടെ പ്രതിഫലം عِندَ رَبِّهِمْ = അവരുടെ റബ്ബിന്‍റെ അടുക്കല്‍ وَلَا خَوْفٌ = യാതൊരു ഭയവുമില്ല عَلَيْهِمْ = അവരുടെ മേല്‍, അവര്‍ക്ക് وَلَا هُمْ يَحْزَنُونَ = അവര്‍ വ്യസനപ്പെടുകയുമില്
2:262യാതൊരു കൂട്ടര്‍ തങ്ങളുടെസ്വത്തുക്കള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കുകയും, പിന്നീട്തങ്ങള്‍ ചെലവഴിച്ചതിനെത്തുടര്‍ന്ന് ഉപകാരം എടുത്തു പറയുകയാകട്ടെ, ദ്രോഹിക്കുകയാകട്ടെ ചെയ്യാതിരിക്കുകയും ചെയ്യുന്നുവോ, അവര്‍ക്ക് തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ തങ്ങളുടെപ്രതിഫലം ഉണ്ടായിരിക്കും. അവരുടെമേല്‍ യാതൊരു ഭയവുമില്ല. അവര്‍ വ്യസനപ്പെടുകയുമില്ല.
قَوْلٌۭ مَّعْرُوفٌۭ وَمَغْفِرَةٌ خَيْرٌۭ مِّن صَدَقَةٍۢ يَتْبَعُهَآ أَذًۭى ۗ وَٱللَّهُ غَنِىٌّ حَلِيمٌۭ﴿٢٦٣﴾
volume_up share
قَوْلٌ مَّعْرُوفٌ = മര്യാദപ്പെട്ട (സദാചാരമായ) ഒരു വാക്ക് (വല്ലവാക്കും) وَمَغْفِرَةٌ = (വല്ല) പൊറുത്തുകൊടുക്കലും خَيْرٌ = ഉത്തമമാണ് مِّن صَدَقَةٍ = ഒരുധര്‍മത്തെക്കാള്‍ يَتْبَعُهَا = അതിനെത്തുടര്‍ന്നുണ്ടാകും أَذًى = ഉപദ്രവം وَاللَّهُ = അല്ലാഹു غَنِيٌّ = ധന്യനാണ്, അനാശ്രയനാകുന്നു حَلِيمٌ = സുശീലനാകുന്നു
2:263(നല്ല) മര്യാദപ്പെട്ട വല്ലവാക്കും, പൊറുത്തു കൊടുക്കലും,ദ്രോഹം തുടര്‍ന്ന് വരുന്നതായ ധര്‍മെത്തക്കാള്‍ ഉത്തമമായതാകുന്നു.അല്ലാഹു വാകട്ടെ, (പരാ ശ്രയം വേണ്ടാത്ത) ധന്യനും സഹനശീലനുമാണ്.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُبْطِلُوا۟ صَدَقَـٰتِكُم بِٱلْمَنِّ وَٱلْأَذَىٰ كَٱلَّذِى يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ فَمَثَلُهُۥ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌۭ فَأَصَابَهُۥ وَابِلٌۭ فَتَرَكَهُۥ صَلْدًۭا ۖ لَّا يَقْدِرُونَ عَلَىٰ شَىْءٍۢ مِّمَّا كَسَبُوا۟ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ﴿٢٦٤﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ لَا تُبْطِلُوا = നിങ്ങള്‍ നിഷ്ഫലമാക്കരുത് صَدَقَاتِكُم = നിങ്ങളുടെ (ദാന) ധര്‍മങ്ങളെ بِالْمَنِّ = ഉപകാരം എടുത്തു പറയല്‍ കൊണ്ട് وَالْأَذَىٰ = ദ്രോഹവും كَالَّذِي يُنفِقُ = ചിലവഴിക്കുന്നവനെപ്പോലെ مَالَهُ = തന്‍റെ ധനത്തെ رِئَاءَ النَّاسِ = മനുഷ്യരെ കാണിക്കുവാന്‍ (മാനം നേടാന്‍) وَلَا يُؤْمِنُ = അവന്‍ വിശ്വസിക്കയുമില്ല بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും فَمَثَلُهُ = എന്നാല്‍ അവന്‍റെഉപമ كَمَثَلِ صَفْوَانٍ = ഒരു മിനുസപ്പാറമാതിരിയാണ് عَلَيْهِ تُرَابٌ = അതില്‍മേല്‍ മണ്ണുണ്ട് فَأَصَابَهُ = എന്നിട്ട് അതിന് ബാധിച്ചു وَابِلٌ = ഒരു പേമാരി فَتَرَكَهُ = എന്നിട്ടത് അതിനെവിട്ടേച്ചു (ബാക്കിയാക്കി വിട്ടു) صَلْدًا = ഉറച്ചതായി, ഉറച്ചു മിനുത്തുകൊണ്ട് لَّا يَقْدِرُونَ = അവര്‍ക്ക് കഴിയുകയില്ല عَلَىٰ شَيْءٍ = യാതൊന്നിനും مِّمَّا كَسَبُوا = അവര്‍ സമ്പാദിച്ചു (ചെയ്തു)വെച്ചതില്‍ (പെട്ട) وَاللَّهُ لَا يَهْدِي = അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയുമില്ല الْقَوْمَ الْكَافِرِينَ = അവിശ്വാസികളായ ജനങ്ങളെ
2:264ഹേ, വിശ്വസിച്ചവരേ, ഉപകാരം എടുത്തുപറയലും, ദ്രോഹിക്കലും വഴി, നിങ്ങളുടെ (ദാന) ധര്‍മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കരുത്;- (അതെ) മനുഷ്യരെ കാണിക്കുവാനായി തന്‍റെ ധനം ചെലവഴിക്കുകയും, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവനെപ്പോലെ. എന്നാല്‍, അവന്‍റെ ഉദാഹരണം, മീതെ (കുറച്ച്) മണ്ണുള്ളതായ ഒരുമിനുസപ്പാറയുടെ മാതിരിയാകുന്നു;എന്നിട്ട് അതിന് ഒരു കനത്ത മഴബാധിച്ചു , അതതിനെ ഉറച്ചുമിനുത്ത നിലയില്‍ വിട്ടേച്ചു കളഞ്ഞു. (അതായത്;) അവര്‍ ചെയ്തുവെച്ചതില്‍ യാതൊന്നിനും [യാതൊന്നും അനുഭവിക്കുവാന്‍] അവര്‍ക്ക് കഴിയുകയില്ല. അല്ലാഹു അവിശ്വാസികളായ ജനങ്ങളെ സന്‍മാര്‍ഗത്തിലാക്കുകയുമില്ല.
തഫ്സീർ : 262-264
View   
وَمَثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ وَتَثْبِيتًۭا مِّنْ أَنفُسِهِمْ كَمَثَلِ جَنَّةٍۭ بِرَبْوَةٍ أَصَابَهَا وَابِلٌۭ فَـَٔاتَتْ أُكُلَهَا ضِعْفَيْنِ فَإِن لَّمْ يُصِبْهَا وَابِلٌۭ فَطَلٌّۭ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ﴿٢٦٥﴾
volume_up share
وَمَثَلُ = ഉപമയാകട്ടെ الَّذِينَ يُنفِقُونَ = ചിലവഴിക്കുന്നവരുടെ أَمْوَالَهُمُ = തങ്ങളുടെ സ്വത്തുക്കളെ ابْتِغَاءَ = തേടിക്കൊണ്ടും مَرْضَاتِ اللَّهِ = അല്ലാഹുവിന്‍റെ പ്രീതി وَتَثْبِيتًا = ദൃഢപ്പെടുത്തലായും مِّنْ أَنفُسِهِمْ = തങ്ങളുടെ മനസ്സുകളില്‍ നിന്നുള്ള كَمَثَلِ جَنَّةٍ = ഒരു തോട്ടം മാതിരിയാകുന്നു بِرَبْوَةٍ = ഒരു മേടില്‍, പീഠപ്രദേശത്ത് أَصَابَهَا = അതിന്കിട്ടി وَابِلٌ = ഒരു കനത്ത മഴ فَآتَتْ = അങ്ങനെ അത് നല്‍കി أُكُلَهَا = അതിന്‍റെ കനി,ഫലം ضِعْفَيْنِ = രിരട്ടിയായി فَإِن لَّمْ يُصِبْهَا = എനി അതിന് കിട്ടിയില്ലെങ്കില്‍ وَابِلٌ = ഒരുകനത്ത മഴ فَطَلٌّ = എന്നാല്‍ ഒരു (നേരിയ) ചാറല്‍ മഴ وَاللَّهُ = അല്ലാഹു بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ = കണ്ടറിയുന്നവനാണ്
2:265അല്ലാഹുവിന്‍റെ പ്രീതിയെതേടിയും, തങ്ങളുടെ ആത്മാക്കളില്‍ [മനസ്സുകളില്‍] നിന്നുള്ള ദൃഢീകരണമായും തങ്ങളുടെ ധനം ചിലവഴിക്കുന്നവരുടെ ഉപമയാകട്ടെ, ഒരു മേടുപ്രദേശത്തുള്ള ഒരു തോട്ടത്തിന്‍റെമാതിരിയാകുന്നു:അതിന് ഒരു കനത്ത മഴ കിട്ടി;എന്നിട്ട് അത് അതിന്‍റെ കനി രിരട്ടിയായി നല്‍കി [-ഇങ്ങനെയുള്ളഒരു തോട്ടത്തിന്‍റെ മാതിരി]. എനി,അതിന് കനത്ത മഴ കിട്ടിയില്ലെങ്കില്‍,ഒരു ചാറല്‍ മഴ (മതിയാകും). അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
തഫ്സീർ : 265-265
View   
أَيَوَدُّ أَحَدُكُمْ أَن تَكُونَ لَهُۥ جَنَّةٌۭ مِّن نَّخِيلٍۢ وَأَعْنَابٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ لَهُۥ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَأَصَابَهُ ٱلْكِبَرُ وَلَهُۥ ذُرِّيَّةٌۭ ضُعَفَآءُ فَأَصَابَهَآ إِعْصَارٌۭ فِيهِ نَارٌۭ فَٱحْتَرَقَتْ ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَتَفَكَّرُونَ﴿٢٦٦﴾
volume_up share
أَيَوَدُّ = മോഹിക്കു (ഇഷ്ടപ്പെടു)മോ أَحَدُكُمْ = നിങ്ങളിലൊരുവന്‍ أَن تَكُونَ لَهُ = അവനുണ്ടായിരിക്കുവാന്‍ جَنَّةٌ = ഒരു തോട്ടം مِّن نَّخِيلٍ = ഈത്തപ്പനകളുടെ وَأَعْنَابٍ = മുന്തിരിവള്ളികളുടെയും تَجْرِي = ഒഴുകും مِن تَحْتِهَا = അതിന്‍റെ അടിഭാഗത്തിലൂടെ الْأَنْهَارُ = അരുവി (നദി)കള്‍ لَهُ فِيهَا = അവനുണ്ട് അതില്‍ مِن كُلِّ الثَّمَرَاتِ = എല്ലാ ഫലങ്ങളില്‍ നിന്നും وَأَصَابَهُ = അവന് ബാധിക്കുക (എത്തുക)യും ചെയ്തു الْكِبَرُ = വാര്‍ദ്ധക്യം وَلَهُ ذُرِّيَّةٌ = അവന് കുറെ സന്താനങ്ങളുമുണ്ട് ضُعَفَاءُ = ദുര്‍ബലരായ فَأَصَابَهَا = എന്നിട്ടതിന്ബാധിച്ചു إِعْصَارٌ = ഒരു ചുഴലിക്കാറ്റ് فِيهِ نَارٌ = അതില്‍ തീയുണ്ട് فَاحْتَرَقَتْ = അങ്ങനെഅത് കരിഞ്ഞു كَذَٰلِكَ = അ(ഇ) പ്രകാരം يُبَيِّنُ اللَّهُ = അല്ലാഹു വിവരിച്ചുതരുന്നു لَكُمُ الْآيَاتِ = നിങ്ങള്‍ക്ക് ലക്ഷ്യങ്ങളെ لَعَلَّكُمْ = നിങ്ങള്‍ ആകുവാന്‍ വേണ്ടി,ആയേക്കാം تَتَفَكَّرُونَ = നിങ്ങള്‍ ചിന്തിക്കും
2:266നിങ്ങളില്‍ (ആരെങ്കിലും) ഒരുവന്‍ ആഗ്രഹിക്കുമോ, ഈത്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും ഒരു തോട്ടം അവനുണ്ടായിരിക്കുവാന്‍? അതിന്‍റെ അടിയിലൂടെഅരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു; അതില്‍ അവന് എല്ലാ (വിധ) ഫലവര്‍ഗങ്ങളില്‍പെട്ടതുമുണ്ട്; (അതേസമയം) അവന് വാര്‍ദ്ധക്യംബാധിക്കുകയും ചെയ്തിരിക്കുന്നു; ദുര്‍ബലരായ (കുറേ) സന്താനങ്ങള്‍അവനുണ്ടുതാനും; എന്നിട്ട് തീ ഉള്ളതായ ഒരു (കടുത്ത) ചുഴലിക്കാറ്റ്അതിന് ബാധിച്ചു അത് കരിഞ്ഞുപോയി! [ഇങ്ങനെയൊരു തോട്ടമുണ്ടായിരിക്കുവാന്‍ വല്ലവരും ആഗ്രഹിക്കുമോ?] ഇപ്രകാരം അല്ലാഹുനിങ്ങള്‍ക്ക് ആയത്ത് [ലക്ഷ്യങ്ങള്‍] വിവരിച്ചു തരുന്നു- നിങ്ങള്‍ ചിന്തിക്കുവാന്‍വേണ്ടി.
തഫ്സീർ : 266-266
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِن طَيِّبَـٰتِ مَا كَسَبْتُمْ وَمِمَّآ أَخْرَجْنَا لَكُم مِّنَ ٱلْأَرْضِ ۖ وَلَا تَيَمَّمُوا۟ ٱلْخَبِيثَ مِنْهُ تُنفِقُونَ وَلَسْتُم بِـَٔاخِذِيهِ إِلَّآ أَن تُغْمِضُوا۟ فِيهِ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَنِىٌّ حَمِيدٌ﴿٢٦٧﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ أَنفِقُوا = നിങ്ങള്‍ ചിലവഴിക്കുവിന്‍ مِن طَيِّبَاتِ = നല്ല വസ്തുക്കളില്‍ നിന്ന് مَا كَسَبْتُمْ = നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയതിലെ وَمِمَّا أَخْرَجْنَا = നാം പുറപ്പെടുവിച്ച (ഉല്‍പാദിപ്പിച്ച)തില്‍ നിന്നും لَكُم = നിങ്ങള്‍ക്ക് مِّنَ الْأَرْضِ = ഭൂമിയില്‍ നിന്ന് وَلَا تَيَمَّمُوا = നിങ്ങള്‍ കരുതിവെക്കുകയും അരുത് الْخَبِيثَ = ചീത്തയായതിനെ مِنْهُ تُنفِقُونَ = അതില്‍ നിന്നുതന്നെ ചിലവഴിക്കുമാറ്, (ചിലവഴിക്കുവാന്‍) وَلَسْتُم = നിങ്ങള്‍ അല്ലതാനും بِآخِذِيهِ = അത് വാങ്ങുന്നവര്‍ إِلَّا أَن تُغْمِضُوا = നിങ്ങള്‍കണ്ണടക്കുന്നതായാലല്ലാതെ, കണ്ണ് താഴ്ത്തുന്നതായാലൊഴികെ فِيهِ = അതില്‍, അതിനെപ്പറ്റി وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് غَنِيٌّ = ധന്യന്‍ حَمِيدٌ = സ്തുത്യര്‍ഹന്‍
2:267ഹേ, വിശ്വസിച്ചവരേ,നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ (നല്ല)ശുദ്ധമായ വസ്തുക്കളില്‍ നിന്ന്നിങ്ങള്‍ ചിലവഴിക്കുവിന്‍; ഭൂമിയില്‍നിന്ന് നിങ്ങള്‍ക്ക് നാം (ഉല്‍പാദിപ്പിച്ചു) പുറപ്പെടുവിച്ചു തന്നിട്ടുള്ളതില്‍ നിന്നും (ചിലവഴിക്കുവിന്‍).ചീത്തയായുള്ളതിനെ, അതില്‍നിന്നുതന്നെ ചിലവഴിക്കുവാനായിനിങ്ങള്‍ കരുതിവെക്കുകയും ചെയ്യരുത്. അതിനെപ്പറ്റി നിങ്ങള്‍ കണ്ണടക്കുന്നതായാലല്ലാതെ, അത് നിങ്ങള്‍(ഇങ്ങോട്ട്) വാങ്ങുന്നവരല്ലല്ലോ.അല്ലാഹു (പരാശ്രയമില്ലാത്ത)ധന്യനും സ്തുത്യര്‍ഹനുമാണെന്ന്നിങ്ങള്‍ അറിഞ്ഞും കൊള്ളുവിന്‍.
ٱلشَّيْطَـٰنُ يَعِدُكُمُ ٱلْفَقْرَ وَيَأْمُرُكُم بِٱلْفَحْشَآءِ ۖ وَٱللَّهُ يَعِدُكُم مَّغْفِرَةًۭ مِّنْهُ وَفَضْلًۭا ۗ وَٱللَّهُ وَٰسِعٌ عَلِيمٌۭ﴿٢٦٨﴾
volume_up share
الشَّيْطَانُ = പിശാച്, ശൈത്വാന്‍ يَعِدُكُمُ = നിങ്ങളോട് വാഗ്ദത്തം (താക്കീത്- ഭീഷണി) ചെയ്യുന്നു الْفَقْرَ = ദാരിദ്ര്യത്തെ وَيَأْمُرُكُم = നിങ്ങളോടവന്‍ കല്‍പിക്കുകയും ചെയ്യുന്നു بِالْفَحْشَاءِ = നീചവൃത്തിക്ക് وَاللَّهُ يَعِدُكُم = അല്ലാഹുവാകട്ടെ നിങ്ങളോട് വാഗ്ദത്തം ചെയ്യുന്നു مَّغْفِرَةً مِّنْهُ = അവങ്കല്‍ നിന്നുള്ള പാപമോചനം وَفَضْلًا = ദയവും, അനുഗ്രഹവും, ഔദാര്യവും وَاللَّهُ = അല്ലാഹു وَاسِعٌ = വിശാലനാകുന്നു عَلِيمٌ = (എല്ലാം) അറിയുന്നവനുമാണ്
2:268പിശാച് നിങ്ങളോട് ദാരിദ്ര്യത്തെ വാഗ്ദത്തം ചെയ്യുകയും,നിങ്ങളോട് നീചപ്രവൃത്തിക്ക് കല്‍പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകെട്ട, അവന്‍റെ പക്കല്‍ നിന്നുള്ള പാപമോചനവും, ദയവും (അഥവാ അനുഗ്രഹവും) നിങ്ങളോട് വാഗ്ദത്തംചെയ്യുന്നു. അല്ലാഹു വിശാല നും, (എല്ലാം) അറിയുന്നവനുമാണ്.
തഫ്സീർ : 267-268
View   
يُؤْتِى ٱلْحِكْمَةَ مَن يَشَآءُ ۚ وَمَن يُؤْتَ ٱلْحِكْمَةَ فَقَدْ أُوتِىَ خَيْرًۭا كَثِيرًۭا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَـٰبِ﴿٢٦٩﴾
volume_up share
يُؤْتِي = അവന്‍ നല്‍കുന്നു الْحِكْمَةَ = വിജ്ഞാനം, തത്വജ്ഞാനം, യുക്തി مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَمَن يُؤْتَ = ആര്‍ക്ക് (ഏതൊരുവന്) നല്‍കപ്പെടുന്നുവോ الْحِكْمَةَ = വിജ്ഞാനം, യുക്തി فَقَدْ أُوتِيَ = എന്നാലവന് നല്‍കപ്പെട്ടു കഴിഞ്ഞു خَيْرًا = നന്മ كَثِيرًا = ധാരാളം وَمَا يَذَّكَّرُ = ഉറ്റാലോചിക്കുകയില്ല إِلَّا أُولُو الْأَلْبَابِ = ബുദ്ധിമാന്‍മാര്‍ (സല്‍ബുദ്ധിയുള്ളവര്‍) അല്ലാതെ
2:269അവന്‍ [അല്ലാഹു] ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ വിജ്ഞാനംനല്‍കുന്നു. ഏതൊരുവന് വിജ്ഞാനം നല്‍കപ്പെടുന്നുവോ അവന് ധാരാളം നന്മ നല്‍കപ്പെട്ടു കഴിഞ്ഞു! (സല്‍)ബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോചിക്കുകയില്ലതാനും
തഫ്സീർ : 269-269
View   
وَمَآ أَنفَقْتُم مِّن نَّفَقَةٍ أَوْ نَذَرْتُم مِّن نَّذْرٍۢ فَإِنَّ ٱللَّهَ يَعْلَمُهُۥ ۗ وَمَا لِلظَّـٰلِمِينَ مِنْ أَنصَارٍ﴿٢٧٠﴾
volume_up share
وَمَا أَنفَقْتُم = നിങ്ങള്‍ എന്ത് ചിലവഴിക്കുന്നുവോ مِّن نَّفَقَةٍ = ചിലവായിട്ട്, വല്ലചിലവും أَوْ نَذَرْتُم = അല്ലെങ്കില്‍ നിങ്ങള്‍ നേര്‍ന്നു(വോ) مِّن نَّذْرٍ = വല്ല നേര്‍ച്ചയും, നേര്‍ച്ചയായിട്ട് فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു يَعْلَمُهُ = അതിനെ അറിയും وَمَا لِلظَّالِمِينَ = അക്രമികള്‍ക്കില്ല مِنْ أَنصَارٍ = യാതൊരു സഹായികളും
2:270നിങ്ങള്‍ വല്ല ചിലവും ചിലവഴിക്കുകയോ, അല്ലെങ്കില്‍ വല്ലനേര്‍ച്ചയും നേര്‍ച്ചയാക്കുകയോ ചെയ്താലും, നിശ്ചയമായും,അല്ലാഹു അതിനെ അറിയുന്നതാണ്. അക്രമികള്‍ക്ക് യാതൊരു സഹായികളുംഇല്ല.
إِن تُبْدُوا۟ ٱلصَّدَقَـٰتِ فَنِعِمَّا هِىَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا ٱلْفُقَرَآءَ فَهُوَ خَيْرٌۭ لَّكُمْ ۚ وَيُكَفِّرُ عَنكُم مِّن سَيِّـَٔاتِكُمْ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ﴿٢٧١﴾
volume_up share
إِن تُبْدُوا = നിങ്ങള്‍ വെളിവാക്കുന്നപക്ഷം, വ്യക്തമാക്കിയെങ്കില്‍ الصَّدَقَاتِ = ദാനധര്‍മങ്ങളെ فَنِعِمَّا = എന്നാല്‍ വളരെ (എത്രയോ) നല്ലതത്രെ هِيَ = അവ, അത് وَإِن تُخْفُوهَا = അവയെനിങ്ങള്‍ മറച്ചുവെക്കുന്നപക്ഷം وَتُؤْتُوهَا = അവയെ നിങ്ങള്‍ കൊടുക്കുകയും الْفُقَرَاءَ = ദരിദ്രന്‍മാര്‍ക്ക് فَهُوَ = എന്നാലത് خَيْرٌ لَّكُمْ = നിങ്ങള്‍ക്ക് ഉത്തമമാണ് وَيُكَفِّرُ عَنكُم = നിങ്ങള്‍ക്ക് (നിങ്ങളില്‍ നിന്ന്) അവന്‍ മൂടിവെക്കുക (മാപ്പാക്കുക)യും ചെയ്യും مِّن سَيِّئَاتِكُمْ = നിങ്ങളുടെ തിന്മകളില്‍നിന്ന് (ചിലത്) وَاللَّهُ = അല്ലാഹുവാകട്ടെ بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ = സൂക്ഷ്മമായി അറിയുന്നവനാണ്
2:271നിങ്ങള്‍ ദാനധര്‍മങ്ങളെ വെളിവാക്കി ചെയ്യുന്ന പക്ഷം, അത്എത്രയോ നല്ലത് (തന്നെ). നിങ്ങള്‍അത് മറച്ചുവെക്കുകയും, ദരിദ്രന്‍മാര്‍ക്ക് അത് കൊടുക്കുകയും ചെയ്യുന്ന പക്ഷം, അത് നിങ്ങള്‍ക്ക്(കൂടുതല്‍) ഗുണകരമാകുന്നു. നിങ്ങളുടെ തിന്മകളില്‍നിന്നും (കുറെഭാഗം) അവന്‍ മൂടിവെ(ച്ചുമാപ്പാ)ക്കുകയും ചെയ്യുന്നതാണ്.അല്ലാഹുവാകട്ടെ, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
തഫ്സീർ : 270-271
View   
لَّيْسَ عَلَيْكَ هُدَىٰهُمْ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۗ وَمَا تُنفِقُوا۟ مِنْ خَيْرٍۢ فَلِأَنفُسِكُمْ ۚ وَمَا تُنفِقُونَ إِلَّا ٱبْتِغَآءَ وَجْهِ ٱللَّهِ ۚ وَمَا تُنفِقُوا۟ مِنْ خَيْرٍۢ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ﴿٢٧٢﴾
volume_up share
لَّيْسَ عَلَيْكَ = നിന്‍റെ മേല്‍ ഇല്ല هُدَاهُمْ = അവരുടെ സന്‍മാര്‍ഗം, സന്‍മാര്‍ഗത്തിലാക്കല്‍ وَلَٰكِنَّ اللَّهَ = എങ്കിലും അല്ലാഹു يَهْدِي = അവന്‍ സന്‍മാര്‍ഗത്തിലാക്കും مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ وَمَا تُنفِقُوا = നിങ്ങള്‍ എന്ത് ചിലവഴിക്കുന്നുവോ مِنْ خَيْرٍ = നല്ലതായിട്ട് فَلِأَنفُسِكُمْ = എന്നാല്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്കുവേണ്ടിയാണ് وَمَا تُنفِقُونَ = നിങ്ങള്‍ ചിലവഴിക്കുന്നുമില്ല, ചിലവഴിക്കാത്ത സ്ഥിതിക്ക് إِلَّا ابْتِغَاءَ = തേടിക്കൊണ്ടല്ലാതെ, തേടുവാനല്ലാതെ وَجْهِ اللَّهِ = അല്ലാഹുവിന്‍റെ മുഖത്തെ (പ്രീതിയെ) وَمَا تُنفِقُوا = നിങ്ങള്‍ എന്ത് ചിലവഴിച്ചാലും مِنْ خَيْرٍ = നല്ലതായിട്ട് يُوَفَّ = അത് നിറവേറ്റെപ്പടും إِلَيْكُمْ = നിങ്ങള്‍ക്ക് وَأَنتُمْ = നിങ്ങളാകട്ടെ لَا تُظْلَمُونَ = നിങ്ങള്‍ അക്രമിക്ക (അനീതി ചെയ്യ)പ്പെടുകയുമില്
2:272നബിയേ) അവരെ സന്‍മാര്‍ഗത്തിലാക്കല്‍ നിന്‍റെ മേല്‍(ബാധ്യത) ഇല്ല. എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ സന്‍മാര്‍ഗത്തിലാക്കുകയത്രെ ചെയ്യുന്നത്. നിങ്ങള്‍ നല്ലതായുള്ളത് എന്ത് ചിലവ്ചെയ്താലും (അത്) നിങ്ങളുടെസ്വന്തങ്ങള്‍ക്കുവേണ്ടി (തന്നെ)യായിരിക്കും. അല്ലാഹുവിന്‍റെ മുഖത്തെ[പ്രീതിയെ] തേടിക്കൊണ്ടല്ലാതെനിങ്ങള്‍ ചിലവഴിക്കുന്നുമില്ല (എന്നിരിക്കെ).നിങ്ങള്‍ നല്ലതായുള്ളതെന്ത് ചിലവഴിക്കുന്നതായാലും അത് [അതിന്‍റെപ്രതിഫലം] നിങ്ങള്‍ക്ക് നിറവേറ്റിത്തരപ്പെടുന്നതാണ്; നിങ്ങളോട് അനീതിചെയ്യപ്പെടുകയില്ലതാനും.
തഫ്സീർ : 272-272
View   
لِلْفُقَرَآءِ ٱلَّذِينَ أُحْصِرُوا۟ فِى سَبِيلِ ٱللَّهِ لَا يَسْتَطِيعُونَ ضَرْبًۭا فِى ٱلْأَرْضِ يَحْسَبُهُمُ ٱلْجَاهِلُ أَغْنِيَآءَ مِنَ ٱلتَّعَفُّفِ تَعْرِفُهُم بِسِيمَـٰهُمْ لَا يَسْـَٔلُونَ ٱلنَّاسَ إِلْحَافًۭا ۗ وَمَا تُنفِقُوا۟ مِنْ خَيْرٍۢ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ﴿٢٧٣﴾
volume_up share
لِلْفُقَرَاءِ = ദരിദ്രര്‍ക്ക് الَّذِينَ = യാതൊരു കൂട്ടരായ أُحْصِرُوا = അവര്‍ തടഞ്ഞുവെക്കപ്പെട്ടു, മുടക്കപ്പെട്ടിരിക്കുന്നു فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ لَا يَسْتَطِيعُونَ = അവര്‍ക്ക് കഴിയുകയില്ല ضَرْبًا فِي الْأَرْضِ = ഭൂമിയില്‍ സഞ്ചരിക്കുവാന്‍,യാത്രക്ക് يَحْسَبُهُمُ = അവരെ കണക്കാക്കും, ഗണിക്കും الْجَاهِلُ = അറിയാത്തവന്‍, മൂഢന്‍ أَغْنِيَاءَ = ധനികന്‍മാരെന്ന് مِنَ التَّعَفُّفِ = ആത്മാഭിമാനം പാലിക്കല്‍ നിമിത്തം تَعْرِفُهُم = നിനക്കവരെ മനസ്സിലാക്കാം بِسِيمَاهُمْ = അവരുടെ ലക്ഷണം (അടയാളം) കൊണ്ട് لَا يَسْأَلُونَ = അവര്‍ ചോദിക്കുകയില്ല النَّاسَ = മനുഷ്യരോട് إِلْحَافًا = ബുദ്ധിമുട്ടിച്ച് وَمَا تُنفِقُوا = നിങ്ങള്‍ എന്ത് ചിലവഴിക്കുന്നതായാലും مِنْ خَيْرٍ = നല്ലതായിട്ട് فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു بِهِ عَلِيمٌ = അതിനെക്കുറിച്ച് അറിയുന്നവനാണ്
2:273അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തടഞ്ഞുവെക്കപ്പെട്ടിട്ടുള്ളവരായ ദരിദ്രര്‍ക്കത്രെ (ദാനധര്‍മങ്ങള്‍നല്‍കേണ്ടത്); ഭൂമിയില്‍ സഞ്ചരിക്കുവാന്‍ അവര്‍ക്ക് കഴിയുന്നതല്ല; ആത്മാഭിമാനം പാലിക്കുന്നത് നിമിത്തം, അറിയാത്തവന്‍ അവരെ ധനികന്മാരായി കണക്കാക്കുന്നു; അവരുടെ ലക്ഷണം കൊണ്ട് അവരെ നിനക്ക് മനസ്സിലാക്കാവുന്നതാണ്; അവര്‍ മനുഷ്യരോട് ബുദ്ധിമുട്ടിച്ച് (ഒന്നും) ചോദിക്കുകയില്ല. [ഇങ്ങനെയുള്ളവര്‍ക്കത്രെ ദാനധര്‍മങ്ങള്‍ നല്‍കേണ്ടത്]. നിങ്ങള്‍നല്ലതായുള്ളത് എന്ത് ചിലവഴിക്കുന്നതായാലും അല്ലാഹു അതിനെക്കുറിച്ച്അറിയുന്നവനാകുന്നു.
തഫ്സീർ : 273-273
View   
ٱلَّذِينَ يُنفِقُونَ أَمْوَٰلَهُم بِٱلَّيْلِ وَٱلنَّهَارِ سِرًّۭا وَعَلَانِيَةًۭ فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٢٧٤﴾
volume_up share
الَّذِينَ يُنفِقُونَ = ചിലവഴിക്കുന്നവര്‍ أَمْوَالَهُم = തങ്ങളുടെ സ്വത്തുക്കളെ بِاللَّيْلِ = രാത്രിയില്‍ وَالنَّهَارِ = പകലിലും سِرًّا = രഹസ്യമായി وَعَلَانِيَةً = പരസ്യമായും فَلَهُمْ أَجْرُهُمْ = എന്നാല്‍ അവര്‍ക്ക് അവരുടെ പ്രതിഫലം ഉണ്ടായിരിക്കും عِندَ رَبِّهِمْ = തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ وَلَا خَوْفٌ = ഒരു പേടിയും ഇല്ല عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ يَحْزَنُونَ = അവര്‍ വ്യസനപ്പെടുകയുമില്ല
2:274യാതൊരു കൂട്ടര്‍,രാത്രിയും പകലും, രഹസ്യമായും,പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചിലവഴിക്കുന്നുവോ, അവര്‍ക്ക്അവരുടെ റബ്ബിന്‍റെ അടുക്കല്‍ അവരുടെപ്രതിഫലം ഉണ്ടായിരിക്കും;അവരുടെ മേല്‍ യാതൊരു ഭയവുമില്ല;അവര്‍ വ്യസനപ്പെടുകയുമില്ല.
തഫ്സീർ : 274-274
View   
ٱلَّذِينَ يَأْكُلُونَ ٱلرِّبَوٰا۟ لَا يَقُومُونَ إِلَّا كَمَا يَقُومُ ٱلَّذِى يَتَخَبَّطُهُ ٱلشَّيْطَـٰنُ مِنَ ٱلْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوٓا۟ إِنَّمَا ٱلْبَيْعُ مِثْلُ ٱلرِّبَوٰا۟ ۗ وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟ ۚ فَمَن جَآءَهُۥ مَوْعِظَةٌۭ مِّن رَّبِّهِۦ فَٱنتَهَىٰ فَلَهُۥ مَا سَلَفَ وَأَمْرُهُۥٓ إِلَى ٱللَّهِ ۖ وَمَنْ عَادَ فَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿٢٧٥﴾
volume_up share
الَّذِينَ يَأْكُلُونَ = തിന്നുന്നവര്‍ الرِّبَا = പലിശ لَا يَقُومُونَ = അവര്‍ എഴുന്നേല്‍ക്കുകയില്ല إِلَّا كَمَا يَقُومُ = എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ الَّذِي = യാതൊരുവന്‍ يَتَخَبَّطُهُ = അവനെ മറിച്ചു വീഴ്ത്തും الشَّيْطَانُ = പിശാച് مِنَ الْمَسِّ = ബാധ (ഭ്രാന്ത്) നിമിത്തം, സ്പര്‍ശനത്താല്‍ ذَٰلِكَ = അത് بِأَنَّهُمْ قَالُوا = അവര്‍ പറഞ്ഞ (പറയുന്ന)തുകൊണ്ടാണ് إِنَّمَا الْبَيْعُ = നിശ്ചയമായും വില്‍പന, കച്ചവടം, ക്രയവിക്രയം مِثْلُ الرِّبَا = പലിശമാതിരി തന്നെയാണ് وَأَحَلَّ اللَّهُ = അല്ലാഹു അനുവദനീയമാക്കുകയും ചെയ്തിരിക്കുന്നു الْبَيْعَ = വില്‍പന, കച്ചവടം وَحَرَّمَ = അവന്‍ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു الرِّبَا = പലിശയെ فَمَن جَاءَهُ = എന്നാല്‍ ആര്‍ക്ക് വന്നുവോ مَوْعِظَةٌ = സദുപദേശം مِّن رَّبِّهِ = തന്‍റെറബ്ബില്‍നിന്ന് فَانتَهَىٰ = എന്നിട്ടവന്‍ വിരമിച്ചു, ഒഴിവായി فَلَهُ = എന്നാലവനുണ്ടായിരിക്കും مَا سَلَفَ = മുന്‍കഴിഞ്ഞത് وَأَمْرُهُ = അവന്‍റെ കാര്യം إِلَى اللَّهِ = അല്ലാഹുവിങ്കലേക്കായിരിക്കും وَمَنْ عَادَ = ആരെങ്കിലും മടങ്ങിയാല്‍, ആവര്‍ത്തിച്ചാല്‍ فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍ أَصْحَابُ النَّارِ = നരകത്തിന്‍റെ ആള്‍ക്കാരാകുന്നു هُمْ فِيهَا = അവരതില്‍ خَالِدُونَ = നിത്യവാസികളായിരിക്കും
2:275പലിശ(മുതല്‍) തിന്നുന്നവര്‍, ബാധ (അഥവാ ഭ്രാന്ത്) നിമിത്തം പിശാച് മറിച്ചു വീഴ്ത്തുന്നവന്‍ എഴുന്നേല്‍ക്കുന്ന പോലെയല്ലാതെ എഴുന്നേല്‍ക്കുന്നതല്ല. അത് (സംഭവിക്കുന്നത്) "നിശ്ചയമായും കച്ചവടം [ക്രയവിക്രയം] പലിശപോലെത്തന്നെയാണ് " എന്ന് അവര്‍ പറഞ്ഞത്കൊണ്ടത്രെ. കച്ചവടം [ക്രയവിക്രയം] അല്ലാഹു അനുവദനീയമാക്കുകയും, പലിശ അവന്‍ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.എന്നാല്‍, ഏതൊരുവന് തന്‍റെ റബ്ബില്‍ നിന്നുള്ള സദുപദേശം വന്നിട്ട് അവന്‍ (അതില്‍ നിന്ന്) വിരമിച്ചുവോ,-എന്നാലവന് മുന്‍കഴിഞ്ഞത് ഉണ്ടായിരിക്കും. [അതവന് എടുക്കാം.]അവന്‍റെ കാര്യം അല്ലാഹുവിങ്കലേക്കുമാകുന്നു. [അവന്‍ തീരുമാനമെടുത്തുകൊള്ളും.] യാതൊരുവര്‍ (വീണ്ടും)ആവര്‍ത്തിച്ചുവോ, അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരാകുന്നു; -അവര്‍അതില്‍ നിത്യവാസികളായിരിക്കും
തഫ്സീർ : 275-275
View   
يَمْحَقُ ٱللَّهُ ٱلرِّبَوٰا۟ وَيُرْبِى ٱلصَّدَقَـٰتِ ۗ وَٱللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ﴿٢٧٦﴾
volume_up share
يَمْحَقُ = തുടച്ചുനീക്കും, മായിക്കും, അഭിവൃദ്ധിയില്ലാതാക്കും اللَّهُ = അല്ലാഹു الرِّبَا = പലിശയെ وَيُرْبِي = അവന്‍ വളര്‍ത്തുക (അഭിവൃദ്ധിപ്പെടുത്തുക)യും ചെയ്യും الصَّدَقَاتِ = ദാനധര്‍മങ്ങളെ وَاللَّهُ = അല്ലാഹു لَا يُحِبُّ = ഇഷ്ടപ്പെടുക (സ്‌നേഹിക്കുക)യില്ല كُلَّ كَفَّارٍ = എല്ലാ (ഓരോ) നന്ദികെട്ടവരെയും, അവിശ്വാസക്കാരനെയും أَثِيمٍ = (മഹാ-കടുത്ത) പാപിയായ
2:276പലിശയെ അല്ലാഹു തുടച്ചുനീക്കുന്നു; ദാനധര്‍മങ്ങളെ അവന്‍വളര്‍ത്തുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ, മഹാപാപിയായ നന്ദികെട്ട(അഥവാ അവിശ്വാസിയായ) എല്ലാവരെയും [ഒരാളെയും] ഇഷ്ടപ്പെടുന്നതുമല്ല.
തഫ്സീർ : 276-276
View   
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٢٧٧﴾
volume_up share
إِنَّ الَّذِينَ آمَنُوا = നിശ്ചയമായും വിശ്വസിച്ചവര്‍ وَعَمِلُوا = അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ = സല്‍ക്കര്‍മങ്ങളെ وَأَقَامُوا = അവര്‍ നിലനിറുത്തുകയുംചെയ്തു الصَّلَاةَ = നമസ്‌കാരം وَآتَوُا الزَّكَاةَ = അവര്‍ സക്കാത്ത് കൊടുക്കുകയും ചെയ്തു لَهُمْ أَجْرُهُمْ = അവര്‍ക്ക് അവരുടെ പ്രതിഫലം ഉണ്ട് عِندَ رَبِّهِمْ = അവരുടെ റബ്ബിന്‍റെ അടുക്കല്‍ وَلَا خَوْفٌ = ഒരു ഭയവുമില്ല عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ = അവര്‍ ഇല്ലതാനും يَحْزَنُونَ = അവര്‍ വ്യസനപ്പെടുക
2:277നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്തവര്‍, അവര്‍ക്ക് തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ തങ്ങളുടെ പ്രതിഫലം ഉണ്ടായിരിക്കും; അവരുടെമേല്‍ യാതൊരു ഭയവുമില്ല; അവര്‍വ്യസനപ്പെടുകയുമില്ല.
തഫ്സീർ : 277-277
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَذَرُوا۟ مَا بَقِىَ مِنَ ٱلرِّبَوٰٓا۟ إِن كُنتُم مُّؤْمِنِينَ﴿٢٧٨﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ اتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَذَرُوا = നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുവിന്‍ مَا بَقِيَ = ബാക്കിയായത് مِنَ الرِّبَا = പലിശയില്‍ നിന്ന് إِن كُنتُم = നിങ്ങളാകുന്നുവെങ്കില്‍ مُّؤْمِنِينَ = സത്യവിശ്വാസികള്‍
2:278ഹേ, വിശ്വസിച്ചവരേ,നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; പലിശയില്‍നിന്നും (ഈടാക്കുവാന്‍) ബാക്കിയുള്ളതിനെ നിങ്ങള്‍വിട്ടു കളയുകയും ചെയ്യുവിന്‍; നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍,
فَإِن لَّمْ تَفْعَلُوا۟ فَأْذَنُوا۟ بِحَرْبٍۢ مِّنَ ٱللَّهِ وَرَسُولِهِۦ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَٰلِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ﴿٢٧٩﴾
volume_up share
فَإِن لَّمْ تَفْعَلُوا = എനി നിങ്ങള്‍ ചെയ്തില്ലെങ്കില്‍ فَأْذَنُوا = എന്നാല്‍ നിങ്ങള്‍അറിഞ്ഞുകൊള്ളുക, കേട്ടറിയുക بِحَرْبٍ = ഒരു യുദ്ധത്തെ (പോരാട്ടത്തെ)പ്പറ്റി مِّنَ اللَّهِ = അല്ലാഹുവില്‍ നിന്ന് وَرَسُولِهِ = അവന്‍റെ റസൂലില്‍ നിന്നും وَإِن تُبْتُمْ = നിങ്ങള്‍ പശ്ചാത്തപിച്ചുവെങ്കില്‍ فَلَكُمْ = എന്നാല്‍ നിങ്ങള്‍ക്കുണ്ട് رُءُوسُ أَمْوَالِكُمْ = നിങ്ങളുടെ സ്വത്തുക്കളുടെ മൂലധനം, അസ്സല്‍ മുതല്‍ لَا تَظْلِمُونَ = നിങ്ങള്‍ അക്രമിക്കുകയില്ല (അക്രമിച്ചുകൂടാ) وَلَا تُظْلَمُونَ = നിങ്ങള്‍ അക്രമിക്കപ്പെടുകയുമില്ല (അക്രമിക്കപ്പെട്ടുകൂടാ)
2:279എനി, നിങ്ങള്‍ (അങ്ങനെ)ചെയ്തില്ലെങ്കില്‍, അല്ലാഹുവിങ്കല്‍നിന്നും, അവന്‍റെ റസൂലില്‍ നിന്നുമുള്ള ഒരു (ഭയങ്കര) യുദ്ധത്തെപ്പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കുവിന്‍! നിങ്ങള്‍ പശ്ചാത്തപിച്ചുവെങ്കിലോ,നിങ്ങളുടെ മൂലധനങ്ങള്‍ നിങ്ങള്‍ക്കുണ്ടായിരിക്കും; നിങ്ങള്‍ അക്രമംചെയ്കയുമില്ല, നിങ്ങളോട് അക്രമംചെയ്യപ്പെടുകയുമില്ല (എന്ന നിലക്ക്).
وَإِن كَانَ ذُو عُسْرَةٍۢ فَنَظِرَةٌ إِلَىٰ مَيْسَرَةٍۢ ۚ وَأَن تَصَدَّقُوا۟ خَيْرٌۭ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ﴿٢٨٠﴾
volume_up share
وَإِن كَانَ = ഉണ്ടായെങ്കില്‍ ذُو عُسْرَةٍ = വല്ല ഞെരുക്കക്കാരനും فَنَظِرَةٌ = എന്നാല്‍ നോക്കല്‍(കാത്തിരിക്കല്‍) إِلَىٰ مَيْسَرَةٍ = ഒരു സൗകര്യം (സാധ്യത- എളുപ്പം) വരെ وَأَن تَصَدَّقُوا = നിങ്ങള്‍ ധര്‍മമാക്കല്‍ (വിട്ടുകൊടുക്കല്‍) خَيْرٌ لَّكُمْ = നിങ്ങള്‍ക്ക് ഉത്തമമാകുന്നു إِن كُنتُمْ = നിങ്ങള്‍ ആകുന്നുവെങ്കില്‍ تَعْلَمُونَ = നിങ്ങള്‍ അറിയും
2:280വല്ല ഞെരുക്കക്കാരനും ഉണ്ടായെങ്കില്‍, ഒരു സൗകര്യം (ഉണ്ടാകുന്ന ത്) വരെ കാത്തിരിക്കലാണ്(വേണ്ടത്).നിങ്ങള്‍ ധര്‍മമാ(ക്കി വിട്ടുകൊടു)ക്കലാവട്ടെ, നിങ്ങള്‍ക്ക് ഉത്തമവുമാകുന്നു; നിങ്ങള്‍ക്ക് അറിയാവുന്നതാണെങ്കില്‍!
وَٱتَّقُوا۟ يَوْمًۭا تُرْجَعُونَ فِيهِ إِلَى ٱللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍۢ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ﴿٢٨١﴾
volume_up share
وَاتَّقُوا = നിങ്ങള്‍സൂക്ഷിക്കുകയും ചെയ്യുവിന്‍ يَوْمًا = ഒരു ദിവസത്തെ تُرْجَعُونَ فِيهِ = അതില്‍ നിങ്ങള്‍ മടക്കപ്പെടും إِلَى اللَّهِ = അല്ലാഹുവിങ്കലേക്ക് ثُمَّ تُوَفَّىٰ = പിന്നെ നിറവേറ്റപ്പെടും, പൂര്‍ത്തിയായി കൊടുക്കപ്പെടും كُلُّ نَفْسٍ = എല്ലാ ദേഹത്തിനും, ആത്മാവിനും مَّا كَسَبَتْ = അത് സമ്പാദിച്ചത് وَهُمْ = അവരാകട്ടെ, അവര്‍ لَا يُظْلَمُونَ = അക്രമം (അനീതി) ചെയ്യെപ്പടുകയില്ല
2:281നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്നതായ ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുകയുംചെയ്യുവിന്‍. പിന്നെ, എല്ലാ (ഓരോ)ദേഹത്തിനും അത് സമ്പാദിച്ചുണ്ടാക്കിയത് [അതിന്‍റെ പ്രതിഫലം] നിറവേറ്റിക്കൊടുക്കപ്പെടുന്നതാണ്. അവരാകട്ടെ, അക്രമം ചെയ്യപ്പെടുകയില്ലതാനും.
തഫ്സീർ : 278-281
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَدَايَنتُم بِدَيْنٍ إِلَىٰٓ أَجَلٍۢ مُّسَمًّۭى فَٱكْتُبُوهُ ۚ وَلْيَكْتُب بَّيْنَكُمْ كَاتِبٌۢ بِٱلْعَدْلِ ۚ وَلَا يَأْبَ كَاتِبٌ أَن يَكْتُبَ كَمَا عَلَّمَهُ ٱللَّهُ ۚ فَلْيَكْتُبْ وَلْيُمْلِلِ ٱلَّذِى عَلَيْهِ ٱلْحَقُّ وَلْيَتَّقِ ٱللَّهَ رَبَّهُۥ وَلَا يَبْخَسْ مِنْهُ شَيْـًۭٔا ۚ فَإِن كَانَ ٱلَّذِى عَلَيْهِ ٱلْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَن يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُۥ بِٱلْعَدْلِ ۚ وَٱسْتَشْهِدُوا۟ شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌۭ وَٱمْرَأَتَانِ مِمَّن تَرْضَوْنَ مِنَ ٱلشُّهَدَآءِ أَن تَضِلَّ إِحْدَىٰهُمَا فَتُذَكِّرَ إِحْدَىٰهُمَا ٱلْأُخْرَىٰ ۚ وَلَا يَأْبَ ٱلشُّهَدَآءُ إِذَا مَا دُعُوا۟ ۚ وَلَا تَسْـَٔمُوٓا۟ أَن تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰٓ أَجَلِهِۦ ۚ ذَٰلِكُمْ أَقْسَطُ عِندَ ٱللَّهِ وَأَقْوَمُ لِلشَّهَـٰدَةِ وَأَدْنَىٰٓ أَلَّا تَرْتَابُوٓا۟ ۖ إِلَّآ أَن تَكُونَ تِجَـٰرَةً حَاضِرَةًۭ تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوٓا۟ إِذَا تَبَايَعْتُمْ ۚ وَلَا يُضَآرَّ كَاتِبٌۭ وَلَا شَهِيدٌۭ ۚ وَإِن تَفْعَلُوا۟ فَإِنَّهُۥ فُسُوقٌۢ بِكُمْ ۗ وَٱتَّقُوا۟ ٱللَّهَ ۖ وَيُعَلِّمُكُمُ ٱللَّهُ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۭ﴿٢٨٢﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ إِذَا تَدَايَنتُم = നിങ്ങളന്യോന്യം കടമിടപാടുകള്‍ നടത്തിയാല്‍ بِدَيْنٍ = വല്ല കടത്തെ (കടമിടപാടിനെ)യും إِلَىٰ أَجَلٍ = ഒരവധിവരേക്ക് مُّسَمًّى = പേരുപറയപ്പെട്ട (നിര്‍ണയിക്കപ്പെട്ട) فَاكْتُبُوهُ = എന്നാലത് നിങ്ങള്‍ എഴുതുവിന്‍ وَلْيَكْتُب = എഴുതുകയും ചെയ്യട്ടെ بَّيْنَكُمْ = നിങ്ങള്‍ക്കിടയില്‍ كَاتِبٌ = ഒരെഴുത്തുകാരന്‍ بِالْعَدْلِ = നീതിയനുസരിച്ച് وَلَا يَأْبَ = വിസമ്മതിക്കുകയും ചെയ്യരുത് كَاتِبٌ = ഒരെഴുത്തുകാരനും أَن يَكْتُبَ = എഴുതുവാന്‍ كَمَا عَلَّمَهُ = അവനെ പഠിപ്പിച്ചതുപോലെ اللَّهُ = അല്ലാഹു فَلْيَكْتُبْ = അങ്ങനെ അവന്‍ എഴുതട്ടെ وَلْيُمْلِلِ = വാചകം പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ الَّذِي = യാതൊരുവന്‍ عَلَيْهِ الْحَقُّ = അവന്‍റെ മേലാണ് കടബാദ്ധ്യത وَلْيَتَّقِ = അവന്‍ സൂക്ഷിക്കുകയും ചെയ്യട്ടെ اللَّهَ رَبَّهُ = അവന്‍റെ റബ്ബായ അല്ലാഹുവിനെ وَلَا يَبْخَسْ = അവന്‍ കുറവ് വരുത്തുക (നഷ്ടപ്പെടുത്തുക)യും അരുത് مِنْهُ شَيْئًا = അതില്‍നിന്ന് യാതൊന്നും فَإِن كَانَ = എനി ആയിരുന്നെങ്കില്‍ الَّذِي = യാതൊരുവന്‍ عَلَيْهِ الْحَقُّ = അവന്‍റെ മേലാണ്കടബാധ്യത سَفِيهًا = വിഡ്ഢി أَوْ ضَعِيفًا = അല്ലെങ്കില്‍ ദുര്‍ബലന്‍ أَوْ لَا يَسْتَطِيعُ = അല്ലെങ്കില്‍ അവന് സാധിക്കുകയില്ല أَن يُمِلَّ هُوَ = അവന്‍ (തന്നെ) വാചകം പറയുവാന്‍ فَلْيُمْلِلْ = എന്നാല്‍ വാചകം പറഞ്ഞുകൊടുക്കട്ടെ وَلِيُّهُ = അവന്‍റെ കൈകാര്യക്കാരന്‍ بِالْعَدْلِ = നീതിയനുസരിച്ച് وَاسْتَشْهِدُوا = നിങ്ങള്‍ സാക്ഷ്യം ആവശ്യപ്പെടുകയുംചെയ്യുവിന്‍ شَهِيدَيْنِ = രണ്ടു സാക്ഷികളോട് مِن رِّجَالِكُمْ = നിങ്ങളുടെ പുരുഷന്‍മാരില്‍ നിന്ന് فَإِن لَّمْ يَكُونَا = എനി അവര്‍ രണ്ടുപേര്‍ ആയില്ലെങ്കില്‍ رَجُلَيْنِ = രണ്ടു പുരുഷന്‍മാര്‍ فَرَجُلٌ = എന്നാല്‍ ഒരു പുരുഷന്‍ وَامْرَأَتَانِ = രണ്ട് സ്ത്രീകളും مِمَّن تَرْضَوْنَ = നിങ്ങള്‍ തൃപ്തിപ്പെടുന്നവരില്‍ പെട്ട مِنَ الشُّهَدَاءِ = സാക്ഷികളില്‍ നിന്ന് أَن تَضِلَّ = പിഴവ്പറ്റുന്നതിന് إِحْدَاهُمَا = അവര്‍ രണ്ടില്‍ ഒരുവള്‍ക്ക് فَتُذَكِّرَ = അപ്പോള്‍ ഓര്‍മപ്പെടുത്തുകയും إِحْدَاهُمَا = രണ്ടിലൊരുവള്‍ الْأُخْرَىٰ = മറ്റേവളെ وَلَا يَأْبَ = വിസമ്മതിക്കുകയും ചെയ്യരുത് الشُّهَدَاءُ = സാക്ഷികള്‍ إِذَا مَا دُعُوا = അവര്‍ വിളിക്ക (ക്ഷണിക്ക)പ്പെട്ടാല്‍ وَلَا تَسْأَمُوا = നിങ്ങള്‍ മടിക്കുക (വൈമനസ്യം കാണിക്കുക)യും അരുത് أَن تَكْتُبُوهُ = അതെഴുതുവാന്‍ صَغِيرًا = ചെറുത് (ആവട്ടെ) أَوْ كَبِيرًا = അല്ലെങ്കില്‍ വലുത് (ആവട്ടെ) إِلَىٰ أَجَلِهِ = അതിന്‍റെ അവധിവരെ ذَٰلِكُمْ = അത് (നിങ്ങളോട് പറഞ്ഞതൊക്കെ) أَقْسَطُ = കൂടുതല്‍ നീതിപൂര്‍വമാണ് عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ وَأَقْوَمُ = അധികംബലം നല്‍കുന്നതും, കൂടുതല്‍ ചൊവ്വായതും لِلشَّهَادَةِ = സാക്ഷ്യത്തിന് وَأَدْنَىٰ = കൂടുതല്‍ അടുപ്പമുള്ളതും (സൗകര്യപ്പെട്ടതും) أَلَّا تَرْتَابُوا = നിങ്ങള്‍ക്ക് സംശയമുണ്ടാകാതിരിക്കുന്നതിന് إِلَّا أَن تَكُونَ = അതായിരുന്നാലൊഴികെ تِجَارَةً = ഒരു കച്ചവടം (ഇടപാട്) حَاضِرَةً = റൊക്കമായ تُدِيرُونَهَا = നിങ്ങള്‍ അതിനെ നിയന്ത്രിക്കുന്നു بَيْنَكُمْ = നിങ്ങള്‍ക്കിടയില്‍ فَلَيْسَ عَلَيْكُمْ = അപ്പോള്‍ നിങ്ങളുടെ മേല്‍ ഇല്ല جُنَاحٌ = തെറ്റ്, ഒരു തെറ്റും أَلَّا تَكْتُبُوهَا = നിങ്ങളത് എഴുതാതിരിക്കുന്നതിന് وَأَشْهِدُوا = നിങ്ങള്‍ സാക്ഷി നിറുത്തുകയും ചെയ്യുവിന്‍ إِذَا تَبَايَعْتُمْ = നിങ്ങളന്യോന്യം വില്‍പന (ക്രയവിക്രയം) നടത്തിയാല്‍ وَلَا يُضَارَّ = ദ്രോഹിക്കപ്പെടുകയും അരുത്, ദ്രോഹിക്കുകയുമരുത് كَاتِبٌ = വല്ല എഴുത്തുകാരനും وَلَا شَهِيدٌ = വല്ല സാക്ഷിയും അരുത് وَإِن تَفْعَلُوا = നിങ്ങള്‍ ചെയ്യുന്നുവെങ്കിലോ فَإِنَّهُ فُسُوقٌ = എന്നാലത് ധിക്കാരമാണ്, തോന്നിയവാസമായിരിക്കും بِكُمْ = നിങ്ങളിലുള്ള وَاتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّهَ = അല്ലാഹുവിനെ وَيُعَلِّمُكُمُ = നിങ്ങളെ പഠിപ്പിക്കുന്നു اللَّهُ = അല്ലാഹു وَاللَّهُ = അല്ലാഹുവാകട്ടെ بِكُلِّ شَيْءٍ = എല്ലാകാര്യത്തെ (വസ്തുവെ) പറ്റിയും عَلِيمٌ = അറിയുന്നവനാണ്
2:282ഹേ, വിശ്വസിച്ചവ രേ, നിങ്ങളൊരു നിര്‍ണയിക്കപ്പെട്ട അവധിവരേക്ക് (കാലം വെച്ചുകൊണ്ട്)അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍, നിങ്ങളത് എഴുതിവെക്കുവിന്‍. ഒരെഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയനുസരിച്ച് (അത്) എഴുതുകയും ചെയ്തുകൊള്ളട്ടെ, ഒരെഴുത്തുകാരനും (തന്നെ) അവന് അല്ലാഹു പഠിപ്പിച്ചു കൊടുത്തതുപോലെ, (അത്) എഴുതുവാന്‍വിസമ്മതിക്കുകയും അരുത്, അങ്ങനെ, അവന്‍ എഴുതിക്കൊള്ളട്ടെ; യാതൊരുവന്‍റെ മേലാണോ കടബാദ്ധ്യത ഉണ്ടായിരിക്കുന്നത് അവന്‍വാചകം പറഞ്ഞുകൊടുക്കുകയും, തന്‍റെ റബ്ബായ അല്ലാഹുവിനെ അവന്‍സൂക്ഷിക്കകയും ചെയ്യട്ടെ. അതില്‍നിന്ന് അവന്‍ ഒരു വസ്തുവും കുറവ് വരുത്തുകയും അരുത്. എനി, കടബാദ്ധ്യതയുള്ളവന്‍ ഒരുഭോഷനോ, അല്ലെങ്കില്‍ ദുര്‍ബലനോ,അല്ലെങ്കില്‍ അവന്ന് (സ്വന്തം നിലക്ക്)വാചകം പറഞ്ഞു കൊടുക്കുവാന്‍സാധിക്കാതെയോ ആയിരുന്നെങ്കില്‍, അപ്പോള്‍ അവന്‍റെ കൈകാര്യക്കാരന്‍ നീതിപൂര്‍വം വാചകം പറഞ്ഞുകൊടുത്തുകൊള്ളട്ടെ. നിങ്ങളുടെ പുരുഷന്‍മാരില്‍നിന്നുള്ള രണ്ട് സാക്ഷികളോട്നിങ്ങള്‍ സാക്ഷ്യം (വഹിക്കുവാന്‍)ആവശ്യപ്പെടുകയും ചെയ്യുവിന്‍. എനി, അവര്‍ (രണ്ട് സാക്ഷികള്‍)പുരുഷന്‍മാരില്ലെങ്കില്‍, സാക്ഷികളായി നിങ്ങള്‍ തൃപ്തിപ്പെടുന്നവരില്‍നിന്ന് ഒരു പുരുഷനും, രണ്ട് സ്ത്രീകളും (ആവട്ടെ); അവര്‍ രണ്ടിലൊരുവള്‍ക്ക് പിഴവ് പറ്റുകയും, അപ്പോള്‍ അവരിലൊരുവള്‍ മറ്റെവളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നതിന് (വേണ്ടി.) സാക്ഷികള്‍ (സാക്ഷ്യത്തിന്)വിളിക്കപ്പെടുമ്പോള്‍ അവര്‍ വിസമ്മതിക്കുകയും ചെയ്യരുത്. ചെറുതാകട്ടെ, വലുതാകട്ടെ അത് അതിന്‍റെ അവധിവരെ എഴുതിവെക്കുവാന്‍ നിങ്ങള്‍ മടിക്കുകയുംചെയ്യരുത്. അതൊക്കെ, അല്ലാഹുവിന്‍റെ അടുക്കല്‍ കൂടുതല്‍ നീതി പൂര്‍വ്വകമായതും, സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ സന്ദേഹപ്പെടാതിരിക്കുവാന്‍ കൂടുതല്‍ അടുപ്പ[സൗകര്യ] മായതുമാകുന്നു ;നിങ്ങള്‍ക്കിടയില്‍ നിങ്ങള്‍ നടത്തുന്നവല്ല റൊക്കക്കച്ചവടവും [ഇടപാടും] ആയാലൊഴികെ; അപ്പോള്‍, അത് എഴുതിവെക്കാതിരിക്കുന്നതിന് നിങ്ങളുടെ മേല്‍ തെറ്റില്ല. നിങ്ങളന്യോന്യം വില്‍പന [കൊള്ളക്കൊടുക്കല്‍] നടത്തുമ്പോള്‍ നിങ്ങള്‍ സാക്ഷി നിറുത്തുകയും ചെയ്യുവിന്‍, ഒരു എഴുത്തുകാരനാകട്ടെ, ഒരു സാക്ഷിയാകട്ടെ, ദ്രോഹിക്കപ്പെടുകയും ചെയ്യരുത്. നിങ്ങള്‍ (അങ്ങനെ) ചെയ്യുന്നുവെങ്കിലോ, അത് നിങ്ങളിലുള്ള ധിക്കാരമായിരിക്കും. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്തുകൊള്ളുവിന്‍. അല്ലാഹു നിങ്ങള്‍ക്ക്പഠിപ്പിച്ചു തരുകയാണ്. അല്ലാഹുവാകട്ടെ, എല്ലാ കാര്യെത്തക്കുറിച്ചും അറിയുന്നവനാകുന്നു.
തഫ്സീർ : 282-282
View   
وَإِن كُنتُمْ عَلَىٰ سَفَرٍۢ وَلَمْ تَجِدُوا۟ كَاتِبًۭا فَرِهَـٰنٌۭ مَّقْبُوضَةٌۭ ۖ فَإِنْ أَمِنَ بَعْضُكُم بَعْضًۭا فَلْيُؤَدِّ ٱلَّذِى ٱؤْتُمِنَ أَمَـٰنَتَهُۥ وَلْيَتَّقِ ٱللَّهَ رَبَّهُۥ ۗ وَلَا تَكْتُمُوا۟ ٱلشَّهَـٰدَةَ ۚ وَمَن يَكْتُمْهَا فَإِنَّهُۥٓ ءَاثِمٌۭ قَلْبُهُۥ ۗ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌۭ﴿٢٨٣﴾
volume_up share
وَإِن كُنتُمْ = നിങ്ങളായിരുന്നാല്‍ عَلَىٰ سَفَرٍ = വല്ല യാത്രയിലും وَلَمْ تَجِدُوا = നിങ്ങള്‍ക്ക് കിട്ടിയതുമില്ല كَاتِبًا = ഒരെഴുത്തുകാരനെ فَرِهَانٌ = എന്നാല്‍ പണയംനല്‍കുക, പണയങ്ങള്‍ مَّقْبُوضَةٌ = കൈവശം നല്‍കപ്പെടുന്ന فَإِنْ أَمِنَ = എനി വിശ്വസിച്ചെങ്കില്‍ بَعْضُكُم = നിങ്ങളില്‍ ചിലര്‍ بَعْضًا = ചിലരെ فَلْيُؤَدِّ = എന്നാല്‍ നിര്‍വഹിച്ചു(പാലിച്ചു) കൊള്ളട്ടെ الَّذِي اؤْتُمِنَ = വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ أَمَانَتَهُ = തന്‍റെ വിശ്വസ്തത وَلْيَتَّقِ = അവന്‍ സൂക്ഷിച്ചു കൊള്ളട്ടെ اللَّهَ رَبَّهُ = തന്‍റെ റബ്ബായ അല്ലാഹുവിനെ وَلَا تَكْتُمُوا = നിങ്ങള്‍ ഒളിച്ചു (മറച്ചു- മൂടി) വെക്കുകയും അരുത് الشَّهَادَةَ = സാക്ഷ്യത്തെ وَمَن يَكْتُمْهَا = ആരെങ്കിലും അതിനെ മറച്ചുവെക്കുന്ന പക്ഷം فَإِنَّهُ = എന്നാല്‍ നിശ്ചയമായും അവന്‍ آثِمٌ قَلْبُهُ = അവന്‍റെ ഹൃദയം പാപിയായവനാണ് وَاللَّهُ = അല്ലാഹുവാകട്ടെ بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി عَلِيمٌ = അറിയുന്നവനാണ്
2:283നിങ്ങള്‍ വല്ല യാത്രയിലുമായിരിക്കുകയും, നിങ്ങള്‍ക്ക് ഒരെഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍, അപ്പോള്‍, കൈവശംനല്‍കപ്പെടുന്ന പണയങ്ങള്‍ (കൊടുക്കേണ്ടതാണ്) എനി, നിങ്ങളില്‍ ചിലര്‍ ചിലരെ വിശ്വസിച്ചുവെങ്കില്‍ അപ്പോള്‍വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്‍റെവിശ്വാസ്യത നിര്‍വഹിച്ചു [പാലിച്ചു] കൊള്ളട്ടെ; അവന്‍ തന്‍റെ റബ്ബിനെ സൂക്ഷിച്ചും കൊള്ളട്ടെ; നിങ്ങള്‍ സാക്ഷ്യത്തെ (നിറവേറ്റാതെ) മറച്ചുവെക്കുകയും ചെയ്യരുത്.ആരെങ്കിലും അതിനെ മറച്ചുവെക്കുന്നപക്ഷം, അവന്‍, ഹൃദയം പാപിയായവനാകുന്നു. അല്ലാഹുവാകട്ടെ,നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിഅറിയുന്നവനുമാണ്.
തഫ്സീർ : 283-283
View   
لِّلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَإِن تُبْدُوا۟ مَا فِىٓ أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ ٱللَّهُ ۖ فَيَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿٢٨٤﴾
volume_up share
لِّلَّهِ = അല്ലാഹുവിനാണ്, അല്ലാഹുവിന്‍റെതാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും وَإِن تُبْدُوا = നിങ്ങള്‍ വെളിവാക്കുന്നപക്ഷം,വ്യക്തമാക്കുന്നുവെങ്കില്‍ مَا فِي أَنفُسِكُمْ = നിങ്ങളുടെ സ്വന്തങ്ങളില്‍ (മനസ്സുകളില്‍)ഉള്ളത് أَوْ تُخْفُوهُ = അല്ലെങ്കില്‍ അതിനെ നിങ്ങള്‍ മറച്ചുവെക്കുന്നുവെങ്കില്‍ يُحَاسِبْكُم بِهِ = അതിനെപ്പറ്റി നിങ്ങളെ വിചാരണ ചെയ്യും اللَّهُ = അല്ലാഹു فَيَغْفِرُ = എന്നിട്ട്അവന്‍ പൊറുത്തു കൊടുക്കും لِمَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَيُعَذِّبُ = അവന്‍ ശിക്ഷിക്കുകയും ചെയ്യും مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും قَدِيرٌ = കഴിവുള്ളവനാകുന്നു
2:284അല്ലാഹുവിനുള്ളതാണ് ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും(എല്ലാം). നിങ്ങളുടെ മനസ്സുകളിലുള്ളതിനെ നിങ്ങള്‍ വെളിവാക്കുകയോ, അല്ലെങ്കില്‍ അതിനെ നിങ്ങള്‍ മറച്ചുവെക്കുകയോ ചെയ്താലും അല്ലാഹു അതിനെപ്പറ്റിനിങ്ങളെ വിചാരണ ചെയ്യുന്നതാണ്. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
തഫ്സീർ : 284-284
View   
ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَـٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍۢ مِّن رُّسُلِهِۦ ۚ وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ﴿٢٨٥﴾
volume_up share
آمَنَ الرَّسُولُ = റസൂല്‍ വിശ്വസിച്ചിരിക്കുന്നു بِمَا أُنزِلَ = അവതരിപ്പിക്ക (ഇറക്ക)പ്പെട്ടതില്‍ إِلَيْهِ = അദ്ദേഹത്തിന് مِن رَّبِّهِ = തന്‍റെ റബ്ബില്‍നിന്ന് وَالْمُؤْمِنُونَ = സത്യവിശ്വാസികളും كُلٌّ آمَنَ = എല്ലാവരും വിശ്വസിച്ചിരിക്കുന്നു بِاللَّهِ = അല്ലാഹുവില്‍ وَمَلَائِكَتِهِ = അവന്‍റെ മലക്കുകളിലും وَكُتُبِهِ = അവന്‍റെ (വേദ) ഗ്രന്ഥങ്ങളിലും وَرُسُلِهِ = അവന്‍റെറസൂലുകളിലും, ദൂതന്‍മാരിലും لَا نُفَرِّقُ = ഞങ്ങള്‍ വ്യത്യാസം കല്‍പ്പിക്കുകയില്ല بَيْنَ أَحَدٍ = ഒരാള്‍ക്കിടയിലും مِّن رُّسُلِهِ = അവന്‍റെ റസൂലുകളില്‍ നിന്ന് وَقَالُوا = അവര്‍ പറയുകയും ചെയ്തു, പറയുന്നു سَمِعْنَا = ഞങ്ങള്‍ കേട്ടു وَأَطَعْنَا = ഞങ്ങള്‍ അനുസരിക്കുകയും ചെയ്തു غُفْرَانَكَ = നിന്‍റെ പൊറുക്കല്‍ رَبَّنَا = ഞങ്ങളുടെ രക്ഷിതാവേ وَإِلَيْكَ = നിന്നിലേക്ക് തന്നെയാണ് الْمَصِيرُ = തിരിച്ചുവരവ്, പര്യവസാനം
2:285റസൂലിന്ന് അദ്ദേഹത്തിന്‍റെ റബ്ബിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതില്‍, അദ്ദേഹവും സത്യവിശ്വാസികളും വിശ്വസിച്ചിരിക്കുന്നു. എല്ലാവരും (തന്നെ) അല്ലാഹുവിലും, അവന്‍റെ മലക്കുകളി ലും, അവന്‍റെ വേദഗ്രന്ഥങ്ങളിലും,അവന്‍റെ റസൂലുകളിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ റസൂലുകളില്‍ ഒരാള്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം കാണിക്കുകയില്ല. (ഇതാണവരുടെ നില). അവര്‍ പറയുകയും ചെയ്യുന്നു :"ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; നിന്‍റെപൊറുക്കല്‍- (അതാണ് ഞങ്ങള്‍തേടുന്നത്)- ഞങ്ങളുടെ റബ്ബേ, നിന്‍റെ അടുക്കലേക്കത്രെ തിരിച്ചുവരവും."
لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا ٱكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَآ إِصْرًۭا كَمَا حَمَلْتَهُۥ عَلَى ٱلَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِۦ ۖ وَٱعْفُ عَنَّا وَٱغْفِرْ لَنَا وَٱرْحَمْنَآ ۚ أَنتَ مَوْلَىٰنَا فَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ﴿٢٨٦﴾
volume_up share
لَا يُكَلِّفُ اللَّهُ = അല്ലാഹു ശാസിക്കുകയില്ല, നിര്‍ബന്ധിക്കുകയില്ല, കീര്‍ത്തിക്കുകയില്ല نَفْسًا = ഒരു ആത്മാവിനോടും (ആളോടും- വ്യക്തിയോടും) إِلَّا وُسْعَهَا = അതിന്‍റെനിവൃത്തി (സൗകര്യം- കഴിവ്) അല്ലാതെ لَهَا = അതിനാണ്, അതിനുണ്ടായിരിക്കും, അതിന്റേതാണ് مَا كَسَبَتْ = അത് സമ്പാദിച്ചത് وَعَلَيْهَا = അതിന്‍റെ മേലും തന്നെ, അതിനെത്തന്നെ مَا اكْتَسَبَتْ = അത് സമ്പാദിച്ചുകൂട്ടിയത് رَبَّنَا = ഞങ്ങളുടെ റബ്ബേ لَا تُؤَاخِذْنَا = ഞങ്ങളെ നീ പിടികൂടരുതേ إِن نَّسِينَا = ഞങ്ങള്‍ മറന്നുപോയെങ്കില്‍ أَوْ أَخْطَأْنَا = അല്ലെങ്കില്‍ ഞങ്ങള്‍ അബദ്ധം ചെയ്‌തെങ്കില്‍ رَبَّنَا = ഞങ്ങളുടെ റബ്ബേ وَلَا تَحْمِلْ = നീ ചുമത്തുകയും ചെയ്യരുതേ عَلَيْنَا = ഞങ്ങളുടെ മേല്‍, ഞങ്ങള്‍ക്ക് إِصْرًا = ഭാരം (ഞെരുക്കം) كَمَا حَمَلْتَهُ = നീ അത് ചുമത്തിയതുപോലെ عَلَى الَّذِينَ = യാതൊരുവരുടെമേല്‍ مِن قَبْلِنَا = ഞങ്ങളുടെ മുമ്പുള്ള رَبَّنَا = ഞങ്ങളുടെ റബ്ബേ وَلَا تُحَمِّلْنَا = ഞങ്ങളെ നീ വഹിപ്പിക്കുകയും ചെയ്യരുതേ مَا = യാതൊന്നിനെ لَا طَاقَةَ = കഴിവില്ല, സാധിപ്പില്ല لَنَا بِهِ = ഞങ്ങള്‍ക്ക്അതിന് وَاعْفُ عَنَّا = ഞങ്ങളെക്കുറിച്ച (ഞങ്ങള്‍ക്ക്) നീ മാപ്പ് നല്‍കുകയും വേണമേ وَاغْفِرْ لَنَا = ഞങ്ങള്‍ക്ക് നീ പൊറുത്തു തരുകയും വേണമേ وَارْحَمْنَا = ഞങ്ങളോട് നീകരുണ ചെയ്യുകയും, കൃപ കാണിക്കുകയും വേണമേ أَنتَ مَوْلَانَا = നീ ഞങ്ങളുടെ യജമാനനാകുന്നു, തമ്പുരാനാണ് فَانصُرْنَا = ആകയാല്‍ ഞങ്ങളെ നീ സഹായിക്കണേ عَلَى الْقَوْمِ = ജനങ്ങളുടെ മേല്‍ (എതിരെ) الْكَافِرِينَ = അവിശ്വാസികളായ
2:286ഒരു ആത്മാവിനോടും [ഒരുവ്യക്തിയോടും] അതിന് നിവൃത്തിയുള്ളതല്ലാതെ അല്ലാഹു ശാസിക്കുകയില്ല.അത് സമ്പാദിച്ചത് (നന്മ) അതിന് തന്നെയായിരിക്കും; അത് സമ്പാദിച്ചു (തിന്മ) കൂട്ടിയതും അതിന്‍റെ മേല്‍തന്നെയായിരിക്കും. (പ്രാര്‍ത്ഥിക്കുക:) "ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ മറന്നു പോകുകയോ, ഞങ്ങള്‍ അബദ്ധം ചെയ്യുകയോ ചെയ്തുവെങ്കില്‍ നീ ഞങ്ങളെ പിടികൂടരുതേ! [ശിക്ഷാ നടപടി എടുക്കരുതേ!] ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നീ ചുമത്തിയതു പോലെ, ഞങ്ങളുടെ മേല്‍ നീ ഭാരം ചുമത്തുകയും ചെയ്യരുതേ! ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്ക്സാധ്യതയില്ലാത്തത് ഞങ്ങളെ (ക്കൊണ്ട്) നീ വഹിപ്പിക്കുകയും ചെയ്യരുതേ! ഞങ്ങള്‍ക്ക് മാപ്പ് നല്‍കേണമേ! ഞങ്ങള്‍ക്ക് പൊറുത്തു തരുകയും വേണമേ! ഞങ്ങളോട് കരുണചെയ്യുകയും ചെയ്യേണമേ! നീ ഞങ്ങളുടെ യജമാനനാകുന്നു. ആകയാല്‍, അവിശ്വാസികള്‍ക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ!
തഫ്സീർ : 285-286
View