arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
മർയം മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 98 – വിഭാഗം (റുകൂഅ്) 6 [വചനങ്ങള്‍ 99 ആക്കിയും ചിലര്‍ എണ്ണിയിട്ടുണ്ട്. 58-ാം വചനമായ സജദഃയുടെ ആയത്തു മദനീ കാലഘട്ടത്തില്‍ അവതരിച്ചതാകുന്നു. ബാക്കി ഭാഗങ്ങളാണ് മക്കീ ഘട്ടത്തില്‍ അവതരിച്ചത്.]

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
كٓهيعٓصٓ﴿١﴾
share
كهيعص (ഉദ്ദേശം അല്ലാഹുവിനറിയാം)
19:1"കാഫ് - ഹാ - യാ ഐന്‍ - സ്വാദ്."
ذِكْرُ رَحْمَتِ رَبِّكَ عَبْدَهُۥ زَكَرِيَّآ﴿٢﴾
share
ذِكْرُ പ്രസ്താവിക്കുകയാണ്, പറയുകയാണ്‌ رَحْمَتِ കാരുണ്യം, അനുഗ്രഹം رَبِّكَ നിന്‍റെ രക്ഷിതാവിന്‍റെ عَبْدَهُ തന്‍റെ അടിയാന് زَكَرِيَّا സകരിയ്യാക്ക്
19:2നിന്‍റെ രക്ഷിതാവ് അവന്‍റെ അടിയാന്‍ സക്കരിയാക്കു ചെയ്ത അനുഗ്രഹത്തെക്കുറിച്ചുള്ള പ്രസ്താവനയാണ് (ഇതു).
തഫ്സീർ : 1-2
View   
إِذْ نَادَىٰ رَبَّهُۥ نِدَآءً خَفِيًّۭا﴿٣﴾
share
إِذْ نَادَىٰ അദ്ദേഹം വിളിച്ചപ്പോള്‍, പ്രാര്‍ത്ഥിച്ചപ്പോള്‍ رَبَّهُ തന്‍റെ റബ്ബിനെ, രക്ഷിതാവിനെ نِدَاءً ഒരു വിളി, പ്രാര്‍ത്ഥന خَفِيًّا രഹസ്യമായ
19:3(അതായതു) അദ്ദേഹം തന്‍റെ രക്ഷിതാവിനെ രഹസ്യമായി വിളിച്ചപ്പോള്‍ (പ്രാര്‍ത്ഥിച്ചപ്പോള്‍) ;-
قَالَ رَبِّ إِنِّى وَهَنَ ٱلْعَظْمُ مِنِّى وَٱشْتَعَلَ ٱلرَّأْسُ شَيْبًۭا وَلَمْ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّۭا﴿٤﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي നിശ്ചയമായും ഞാന്‍ وَهَنَ ബലഹീനമായിരിക്കുന്നു الْعَظْمُ എല്ല് مِنِّي എന്നിലുള്ള (എന്‍റെ) وَاشْتَعَلَ കത്തിതിളങ്ങുകയും (വെളുത്തുപോകുകയും) ചെയ്തു الرَّأْسُ തല شَيْبًا നരയാല്‍ وَلَمْ أَكُن ഞാന്‍ ആയിട്ടുമില്ല بِدُعَائِكَ നിന്നോടു പ്രാര്‍ത്ഥിച്ചതില്‍ رَبِّ എന്‍റെ റബ്ബേ شَقِيًّا ദുര്‍ഭാഗ്യവാന്‍, പരാജിതന്‍
19:4അദ്ദേഹം (ഇങ്ങിനെ) പറഞ്ഞു: " എന്‍റെ റബ്ബേ ! നിശ്ചയമായും ഞാന്‍, എന്‍റെ എല്ലുകള്‍ ബലഹീനമായിരിക്കുന്നു; തല നരയാല്‍ കത്തിതിളങ്ങുകയും ചെയ്തിരിക്കുന്നു; നിന്നോടു പ്രാര്‍ത്ഥിച്ചതില്‍ - എന്‍റെ റബ്ബേ - ഞാന്‍ ദുര്‍ഭാഗ്യവാനാവുകയുണ്ടായിട്ടുമില്ല!
وَإِنِّى خِفْتُ ٱلْمَوَٰلِىَ مِن وَرَآءِى وَكَانَتِ ٱمْرَأَتِى عَاقِرًۭا فَهَبْ لِى مِن لَّدُنكَ وَلِيًّۭا﴿٥﴾
share
وَإِنِّي നിശ്ചയമായും ഞാന്‍ خِفْتُ ഞാന്‍ ഭയപ്പെട്ടു, ഭയപ്പെടുന്നു الْمَوَالِيَ ബന്ധുകുടുംബങ്ങളെ, പിന്‍തുടര്‍ച്ചക്കാരെ مِن وَرَائِي എന്‍റെ പിറകിലുള്ള, ശേഷമുള്ള وَكَانَتِ ആകുകയും ചെയ്തിരിക്കുന്നു امْرَأَتِي എന്‍റെ ഭാര്യ, എന്‍റെ സ്ത്രീ عَاقِرًا വന്ധ്യ فَهَبْ അതുകൊണ്ടു ദാനം നല്‍കണേ لِي എനിക്കു مِن لَّدُنكَ നിന്‍റെ പക്കല്‍നിന്നു (നിന്‍റെ വകയായി) وَلِيًّا ഒരു ബന്ധുവെ (പിന്‍തുടര്‍ച്ചവകാശിയെ)
19:5എന്‍റെ പിന്നീടുണ്ടാകുന്ന ബന്ധുകുടുംബങ്ങളെ (പിന്‍ തുടര്‍ച്ചക്കാരെ)ക്കുറിച്ചു ഞാന്‍ ഭയപ്പെടുന്നു; എന്‍റെ ഭാര്യ മച്ചിയായിരിക്കുകയുമാണ്. അതുകൊണ്ടു, നിന്‍റെ പക്കല്‍നിന്നു ഒരു (നല്ല) ബന്ധുവെ (പിന്‍തുടര്‍ച്ചാവകാശിയെ) എനിക്കു നീ ദാനം നല്‍കേണമേ!
يَرِثُنِى وَيَرِثُ مِنْ ءَالِ يَعْقُوبَ ۖ وَٱجْعَلْهُ رَبِّ رَضِيًّۭا﴿٦﴾
share
يَرِثُنِي അവന്‍ എന്നെ അനന്തരമെടുക്കും وَيَرِثُ അനതരമെടുക്കുകയും ചെയ്യുന്നു مِنْ آلِ يَعْقُوبَ യഅ്ഖൂബിന്‍റെ കുടുംബത്തില്‍നിന്ന് وَاجْعَلْهُ അവനെ ആക്കുകയും വേണമേ رَبِّ എന്‍റെ റബ്ബേ رَضِيًّا സുസമ്മതന്‍, തൃപ്തന്‍
19:6എനിക്കും, യഅ്ഖൂബ് കുടുംബത്തിനും അനന്തരവകാശിയായിത്തീരുന്ന (ഒരു ബന്ധുവെ), അവനെ- എന്‍റെ റബ്ബേ- നീ ഒരു സുസമ്മതനാക്കുകയും ചെയ്യേണമേ!
തഫ്സീർ : 3-6
View   
يَـٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَـٰمٍ ٱسْمُهُۥ يَحْيَىٰ لَمْ نَجْعَل لَّهُۥ مِن قَبْلُ سَمِيًّۭا﴿٧﴾
share
يَا زَكَرِيَّا ഹേ, സകരിയ്യാ إِنَّا നിശ്ചയമായും നാം نُبَشِّرُكَ നിനക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു بِغُلَامٍ ഒരു ആണ്‍കുട്ടിയെ(ബാലനെ)ക്കുറിച്ചു اسْمُهُ അവന്‍റെ പേര്‍ يَحْيَىٰ യഹ് യാ എന്നാണ് لَمْ نَجْعَل നാം ഉണ്ടാക്കിയിട്ടില്ല, ആക്കിയിട്ടില്ല لَّهُ അവനു مِن قَبْلُ മുമ്പു سَمِيًّا പേരൊത്തവനെ, തുല്യമായവനെ, നാമധാരിയെ
19:7"ഹേ, സക്കരിയ്യാ! നിശ്ചയമായും നാം, നിനക്കു ഒരു ആണ്‍കുട്ടിയെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുന്നു; അവനുപേര്‍, "യഹ് യാ" എന്നാകുന്നു;" അവനുമായി പേരൊത്ത ഒരാളെയും മുമ്പു നാം ഉണ്ടാക്കിയിട്ടില്ല."
قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَـٰمٌۭ وَكَانَتِ ٱمْرَأَتِى عَاقِرًۭا وَقَدْ بَلَغْتُ مِنَ ٱلْكِبَرِ عِتِيًّۭا﴿٨﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ أَنَّىٰ يَكُونُ എങ്ങിനെയാണ് ഉണ്ടാവുക لِي എനിക്കു غُلَامٌ ഒരു ആണ്‍കുട്ടി وَكَانَتِ ആയിരിക്കുന്നു امْرَأَتِي എന്‍റെ ഭാര്യ, എന്‍റെ സ്ത്രീ عَاقِرًا മച്ചി, പ്രസവിക്കാത്തവള്‍ وَقَدْ بَلَغْتُ ഞാന്‍ എത്തിയിട്ടുമുണ്ട്, പ്രാപിച്ചിട്ടുമുണ്ട് مِنَ الْكِبَرِ വാര്‍ദ്ധക്യത്താല്‍ عِتِيًّا വരള്‍ച്ച (ബലഹീനത)
19:8അദ്ദേഹം പറഞ്ഞു: "എന്‍റെ റബ്ബേ! എങ്ങിനെയാണു എനിക്കു ഒരു ആണ്‍കുട്ടിയുണ്ടാവുക? എന്‍റെ ഭാര്യ മച്ചിയായിരിക്കുന്നു; ഞാന്‍ വാര്‍ദ്ധക്യത്താല്‍ വരള്‍ച്ചപ്രാപിച്ചും കഴിഞ്ഞിരിക്കുന്നു?
قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَىَّ هَيِّنٌۭ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْـًۭٔا﴿٩﴾
share
قَالَ അവന്‍ പറഞ്ഞു كَذَٰلِكَ അങ്ങിനെതന്നെ قَالَ رَبُّكَ നിന്‍റെ റബ്ബ് പറയുന്നു هُوَ അതു عَلَيَّ എനിക്കു هَيِّنٌ നിസ്സാര കാര്യമാണ് وَقَدْ خَلَقْتُكَ നിന്നെ ഞാന്‍ സൃഷ്ടിച്ചിട്ടുണ്ടല്ലോ مِن قَبْلُ മുമ്പു وَلَمْ تَكُ നീ ആയിരുന്നില്ല (എന്നിരിക്കെ) شَيْئًا ഒരു വസ്തുവും, യാതൊന്നും തന്നെ
19:9അവന്‍ [ അല്ലാഹു] പറഞ്ഞു; (കാര്യം) അങ്ങിനെത്തന്നെ; നിന്‍റെ റബ്ബ് പറയുന്നു: അതു എനിക്കു ഒരു നിസ്സാര കാര്യമത്രെ; നീ യതൊരുവസ്തുവും ആയിരുന്നില്ലാതിരിക്കെ- മുമ്പു- നിന്നെ ഞാന്‍ സൃഷ്ടിച്ചുവല്ലോ".
തഫ്സീർ : 7-9
View   
قَالَ رَبِّ ٱجْعَل لِّىٓ ءَايَةًۭ ۚ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَـٰثَ لَيَالٍۢ سَوِيًّۭا﴿١٠﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ اجْعَل നിശ്ചയിച്ചു തരേണമേ, ഏര്‍പ്പെടുത്തിതരേണമേ لِّي എനിക്കു آيَةً ഒരു ദൃഷ്ടാന്തം, അടയാളം قَالَ അവന്‍ പറഞ്ഞു آيَتُكَ നിന്‍റെ ദൃഷ്ടാന്തം أَلَّا تُكَلِّمَ നീ സംസാരിക്കാതിരിക്കുക എന്നതാണ് النَّاسَ ജനങ്ങളോടു, മനുഷ്യരോടു ثَلَاثَ لَيَالٍ മൂന്നു രാത്രി (ദിവസം) سَوِيًّا ശരിയായ നിലയില്‍
19:10അദ്ദേഹം പറഞ്ഞു: " എന്‍റെ റബ്ബേ! (എന്നാല്‍) നീ എനിക്കു ഒരു ദൃഷ്ടാന്തം നിശ്ചയിച്ചു തരേണമേ?" അവന്‍ [അല്ലാഹു] പറഞ്ഞു: " ശരിയായ നിലയില്‍, മൂന്നു രാത്രി [ദിവസം] നീ ജനങ്ങളോടു സംസാരിക്കുകയില്ലെന്നുള്ളതാണ് നിനക്കു ദൃഷ്ടാന്തം."
فَخَرَجَ عَلَىٰ قَوْمِهِۦ مِنَ ٱلْمِحْرَابِ فَأَوْحَىٰٓ إِلَيْهِمْ أَن سَبِّحُوا۟ بُكْرَةًۭ وَعَشِيًّۭا﴿١١﴾
share
فَخَرَجَ അങ്ങനെ അദ്ദേഹം പുറപ്പെട്ടു, പ്രത്യക്ഷപ്പെട്ടു عَلَىٰ قَوْمِهِ തന്‍റെ ജനങ്ങള്‍ക്കു, ജനങ്ങളില്‍ مِنَ الْمِحْرَابِ മിഹ്റാബില്‍ നിന്നു, പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ നിന്നു فَأَوْحَىٰ എന്നിട്ടു ആംഗ്യം കാട്ടി, സൂചന നല്‍കി إِلَيْهِمْ അവര്‍ക്കു, അവരോട് أَن سَبِّحُوا നിങ്ങള്‍ സ്തോത്രകീര്‍ത്തനം (തസ്ബീഹു) ചെയ്തുകൊള്ളുക എന്ന് بُكْرَةً രാവിലെ, കാലത്തു وَعَشِيًّا വൈകുന്നേരവും വൈകിയിട്ടും, സന്ധ്യാസമയത്തും
19:11അങ്ങനെ അദ്ദേഹം പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ നിന്നു (പുറത്തു വന്ന്) തന്‍റെ ജനങ്ങള്‍ക്കു പ്രത്യക്ഷപ്പെട്ടു: എന്നിട്ടു, "നിങ്ങള്‍ രാവിലെയും, വൈകുന്നേരവും സ്തോത്രകീര്‍ത്തനം ചെയ്തുകൊള്ളുക" എന്നു അവരുടെ നേരെ ആംഗ്യം കാണിച്ചു. [സൂചന നല്‍കി.]
തഫ്സീർ : 10-11
View   
يَـٰيَحْيَىٰ خُذِ ٱلْكِتَـٰبَ بِقُوَّةٍۢ ۖ وَءَاتَيْنَـٰهُ ٱلْحُكْمَ صَبِيًّۭا﴿١٢﴾
share
يَا يَحْيَىٰ ഹേ, യഹ് യാ خُذِ സ്വീകരിക്കുക, എടുക്കുക الْكِتَابَ വേദഗ്രന്ഥം بِقُوَّةٍ ബലമായി, ശക്തിയോടെ وَآتَيْنَاهُ അവനു നാം കൊടുത്തു الْحُكْمَ വിജ്ഞാനം, യുക്തി, വിധി صَبِيًّا ശിശുവായിരിക്കുമ്പോള്‍
19:12"ഹേ, യഹ് യാ! വേദഗ്രന്ഥം ബലമായി സ്വീകരിച്ചുകൊള്ളുക" (എന്നു നാം പറഞ്ഞു). ശിശുവായിരിക്കുമ്പോള്‍ തന്നെ, നാം അവനു (വേദ) വിജ്ഞാനം നല്‍കുകയും ചെയ്തു;-
وَحَنَانًۭا مِّن لَّدُنَّا وَزَكَوٰةًۭ ۖ وَكَانَ تَقِيًّۭا﴿١٣﴾
share
وَحَنَانًا അനുകമ്പയും, ദയയും مِّن لَّدُنَّا നമ്മുടെ പക്കല്‍നിന്നു وَزَكَاةً പരിശുദ്ധിയും وَكَانَ അവന്‍ ആയിരുന്നുതാനും تَقِيًّا ഭക്തന്‍, ഭയഭക്തിയുള്ളവന്‍, സൂക്ഷ്മതയുള്ളവന്‍
19:13നമ്മുടെ പക്കല്‍നിന്നു അനുകമ്പയും, പരിശുദ്ധിയും (നല്‍കി); അവന്‍ ഒരു ഭക്തനും ആയിരുന്നു;
وَبَرًّۢا بِوَٰلِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّۭا﴿١٤﴾
share
وَبَرًّا നന്മ ചെയ്യുന്നവനും بِوَالِدَيْهِ തന്‍റെ മാതാപിതാക്കള്‍ക്കു وَلَمْ يَكُن അവന്‍ ആയിരുന്നതുമില്ല جَبَّارًا ക്രൂരന്‍, നിഷ്ഠൂരന്‍, ഡംഭുകാരന്‍, കഠിനന്‍ عَصِيًّا അനുസരണമില്ലാത്തവനായ, വിപരീതം ചെയ്യുന്ന
19:14തന്‍റെ മാതാപിതാക്കള്‍ക്കു നന്മ ചെയ്യുന്നവനും (ആയിരുന്നു); അനുസരണമില്ലാത്ത ക്രൂരനായിരുന്നതുമില്ല.
وَسَلَـٰمٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيًّۭا﴿١٥﴾
share
وَسَلَامٌ ശാന്തി, സലാം عَلَيْهِ അവനു (ഉണ്ട്, ഉണ്ടാവട്ടെ) يَوْمَ وُلِدَ അവന്‍ ജനിച്ച ദിവസം وَيَوْمَ يَمُوتُ മരിക്കുന്ന ദിവസവും وَيَوْمَ يُبْعَثُ എഴുന്നെല്‍പ്പിക്കപ്പെടുന്ന (മരണാനന്തരം ജീവിപ്പിക്കപ്പെടുന്ന) ദിവസവും حَيًّا ജീവനുള്ളവനായിക്കൊണ്ടു
19:15അവന്‍ ജനിച്ച ദിവസവും, മരിക്കുന്ന ദിവസവും, ജീവനുള്ളവനായി എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അവനു സലാം! [ശാന്തിയുണ്ട്.]
തഫ്സീർ : 12-15
View   
وَٱذْكُرْ فِى ٱلْكِتَـٰبِ مَرْيَمَ إِذِ ٱنتَبَذَتْ مِنْ أَهْلِهَا مَكَانًۭا شَرْقِيًّۭا﴿١٦﴾
share
وَاذْكُرْ പ്രസ്താവിക്കുക, പറയുക فِي الْكِتَابِ വേദഗ്രന്ഥത്തില്‍ (ഖുര്‍ആനില്‍) مَرْيَمَ മര്‍യമിനെക്കുറിച്ചു إِذِ انتَبَذَتْ അവള്‍ വിട്ടുമാറി താമസിച്ചപ്പോള്‍, വിട്ടുപോയപ്പോള്‍ مِنْ أَهْلِهَا അവളുടെ സ്വന്തക്കാരില്‍ (കുടുംബത്തില്‍, ആള്‍ക്കാരില്‍)നിന്നു مَكَانًا ഒരു സ്ഥലത്തു شَرْقِيًّا കിഴക്കുഭാഗത്തുള്ള
19:16(നബിയേ) വേദഗ്രന്ഥത്തില്‍ മര്‍യമിനെക്കുറിച്ചും പ്രസ്താവിക്കുക: അവള്‍ തന്‍റെ സ്വന്തക്കാരില്‍ നിന്നു, കിഴക്കു ഭാഗത്തുള്ള ഒരു സ്ഥലത്തു വിട്ടു (മാറി) താമസിച്ചപ്പോള്‍;
فَٱتَّخَذَتْ مِن دُونِهِمْ حِجَابًۭا فَأَرْسَلْنَآ إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًۭا سَوِيًّۭا﴿١٧﴾
share
فَاتَّخَذَتْ എന്നിട്ടു അവള്‍ സ്വീകരിച്ചു, ഏര്‍പ്പെടുത്തി مِن دُونِهِمْ അവരില്‍ നിന്നു حِجَابًا ഒരു മറ فَأَرْسَلْنَا അപ്പോള്‍ നാം അയച്ചു إِلَيْهَا അവളുടെ അടുക്കലേക്ക് رُوحَنَا നമ്മുടെ ആത്മാവിനെ فَتَمَثَّلَ എന്നിട്ടു അദ്ദേഹം രൂപപ്പെട്ടു, പ്രത്യക്ഷപ്പെട്ടു لَهَا അവള്‍ക്കു بَشَرًا ഒരു മനുഷ്യനായി سَوِيًّا ശരിയായ (സാധാരണപോലുള്ള)
19:17അങ്ങനെ, അവള്‍ അവരില്‍നിന്നു (മറയത്തക്ക) ഒരു മറ സ്വീകരിച്ചു: അപ്പോള്‍, നാം അവളുടെ അടുക്കലേക്കു നമ്മുടെ ആത്മാവിനെ [ജിബ്രീലിനെ] അയച്ചു; എന്നിട്ട്, അദ്ദേഹം ശരിയായ ഒരു മനുഷ്യനായി അവള്‍ക്കു രൂപപ്പെട്ടു.
തഫ്സീർ : 16-17
View   
قَالَتْ إِنِّىٓ أَعُوذُ بِٱلرَّحْمَـٰنِ مِنكَ إِن كُنتَ تَقِيًّۭا﴿١٨﴾
share
قَالَتْ അവള്‍ പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ أَعُوذُ ഞാന്‍ ശരണം പ്രാപിക്കുന്നു. അഭയം തേടുന്നു بِالرَّحْمَـٰنِ റഹ്മാനില്‍, പരമകാരുണികനില്‍ مِنكَ നിന്നില്‍ നിന്നു إِن كُنتَ നീ ആണെങ്കില്‍ تَقِيًّا ഭക്തിയുള്ളവന്‍
19:18അവള്‍ പറഞ്ഞു: "നീ ഒരു ഭക്തിയുള്ളവനാണെങ്കില്‍, നിന്നില്‍ നിന്നു ഞാന്‍ പരമകാരുണികനായുള്ളവനില്‍ ശരണം പ്രാപിക്കുന്നു."
قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَـٰمًۭا زَكِيًّۭا﴿١٩﴾
share
قَالَ അദ്ദേഹം പറഞ്ഞു إِنَّمَا أَنَا നിശ്ചയമായും ഞാന്‍ رَسُولُ ദൂതന്‍ (മാത്രം) ആകുന്നു رَبِّكِ നിന്‍റെ റബ്ബിന്‍റെ لِأَهَبَ ഞാന്‍ ദാനം ചെയ്‌വാന്‍ لَكِ നിനക്കു غُلَامًا ഒരു ആണ്‍കുട്ടിയെ زَكِيًّا പരിശുദ്ധനായ
19:19അദ്ദേഹം പറഞ്ഞു: "നിനക്കു പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ (കുറിച്ചുള്ള സുവിശേഷം) പ്രദാനം ചെയ്യുന്നതിനായി, നിന്‍റെ റബ്ബിന്‍റെ ദൂതന്‍ മാത്രമാണ് ഞാന്‍."
قَالَتْ أَنَّىٰ يَكُونُ لِى غُلَـٰمٌۭ وَلَمْ يَمْسَسْنِى بَشَرٌۭ وَلَمْ أَكُ بَغِيًّۭا﴿٢٠﴾
share
قَالَتْ അവള്‍ പറഞ്ഞു أَنَّىٰ يَكُونُ എങ്ങനെയാണുണ്ടാവുക لِي എനിക്കു غُلَامٌ ഒരു ആണ്‍കുട്ടി وَلَمْ يَمْسَسْنِي എന്നെ സ്പര്‍ശിച്ചിട്ടില്ല, തൊട്ടിട്ടില്ലാതെ بَشَرٌ ഒരു മനുഷ്യനും وَلَمْ أَكُ ഞാന്‍ ആയിട്ടുമില്ല بَغِيًّا ഒരു ദുര്‍വൃത്ത, തോന്നിയവാസക്കാരി
19:20അവള്‍ പറഞ്ഞു: "എങ്ങിനെയാണ് എനിക്കു കുട്ടിയുണ്ടാകുന്നതു? ഒരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടുമില്ല; ഞാന്‍ ദുര്‍വൃത്തയായിരുന്നതുമില്ല (എന്നിരിക്കെ)?!
قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَىَّ هَيِّنٌۭ ۖ وَلِنَجْعَلَهُۥٓ ءَايَةًۭ لِّلنَّاسِ وَرَحْمَةًۭ مِّنَّا ۚ وَكَانَ أَمْرًۭا مَّقْضِيًّۭا﴿٢١﴾
share
قَالَ അദ്ദേഹം പറഞ്ഞു كَذَٰلِكِ അങ്ങനെത്തന്നെ. അപ്രകാരംതന്നെ قَالَ رَبُّكِ നിന്‍റെ റബ്ബ് പറയുന്നു هُوَ عَلَيَّ അതു എനിക്കു هَيِّنٌ നിസ്സാരകാര്യമാണ് وَلِنَجْعَلَهُ അവനെ ആക്കുവാനുമാണു آيَةً ഒരു ദൃഷ്ടാന്തം لِّلنَّاسِ ജനങ്ങള്‍ക്കു وَرَحْمَةً مِّنَّا നമ്മുടെ പക്കല്‍നിന്നുള്ള ഒരു കാരുണ്യവും وَكَانَ അതായിരിക്കുന്നു أَمْرًا കാര്യം مَّقْضِيًّا തീരുമാനം ചെയ്യപ്പെട്ട
19:21അദ്ദേഹം പറഞ്ഞു: "(കാര്യം) അപ്രകാരം തന്നെ; നിന്‍റെ റബ്ബ് പറയുന്നു: "അതു എനിക്കു ഒരു നിസ്സാരകാര്യമാണ്; അവനെ മനുഷ്യര്‍ക്കു ഒരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും ആക്കുവാന്‍ വേണ്ടിയുമാകുന്നു. ഇതു തീരുമാനിക്കപ്പെട്ട ഒരു കാര്യവുമായിരിക്കുന്നു."
തഫ്സീർ : 18-21
View   
فَحَمَلَتْهُ فَٱنتَبَذَتْ بِهِۦ مَكَانًۭا قَصِيًّۭا﴿٢٢﴾
share
فَحَمَلَتْهُ അങ്ങനെ അവള്‍ അവനെ ഗര്‍ഭം ധരിച്ചു فَانتَبَذَتْ എന്നിട്ടവള്‍ വിട്ടുപോയി بِهِ അതുമായി, അതുംകൊണ്ടു مَكَانًا ഒരു സ്ഥലത്തേക്കു قَصِيًّا ദൂരപ്പെട്ട
19:22അങ്ങനെ, അവള്‍ അവനെ ഗര്‍ഭം ധരിച്ചു; എന്നിട്ടു അവള്‍ അതുമായി ഒരു ദൂരപ്പെട്ട സ്ഥലത്തു വിട്ടു (മാറി) താമസിച്ചു.
فَأَجَآءَهَا ٱلْمَخَاضُ إِلَىٰ جِذْعِ ٱلنَّخْلَةِ قَالَتْ يَـٰلَيْتَنِى مِتُّ قَبْلَ هَـٰذَا وَكُنتُ نَسْيًۭا مَّنسِيًّۭا﴿٢٣﴾
share
فَأَجَاءَهَا അനന്തരം അവളെ വരുത്തി, കൊണ്ടുവന്നു الْمَخَاضُ പ്രസവവേദന إِلَىٰ جِذْعِ النَّخْلَةِ ഈത്തപ്പനമരത്തിങ്കലേക്കു قَالَتْ അവള്‍ പറഞ്ഞു يَا لَيْتَنِي ഹാ ഞാന്‍ ആയിരുന്നെങ്കില്‍ നന്നായേനെ مِتُّ ഞാന്‍ മരണപ്പെട്ടുപോയി (എങ്കില്‍) قَبْلَ هَـٰذَا ഇതിനു മുമ്പ് وَكُنتُ ഞാന്‍ ആയിത്തീരുകയും (ചെയ്തെങ്കില്‍) نَسْيًا مَّنسِيًّا തീരെ മറക്കപ്പെട്ടുപോയ (ഒരാള്‍), പറ്റെ വിസ്മരിക്കപ്പെട്ട ഒരു വസ്തു
19:23അനന്തരം, പ്രസവവേദന അവളെ ഈത്തപ്പന മരത്തിന്നടുക്കലേക്ക് കൊണ്ടുവന്നു. അവള്‍ പറഞ്ഞു; "ഹാ! ഇതിനുമുമ്പു തന്നെ ഞാന്‍ മരിക്കുകയും, തീരെ വിസ്മരിക്കപ്പെട്ടുപോയ ഒരാളായിത്തീരുകയും ചെയ്തിരുന്നുവെങ്കില്‍ എത്ര നന്നായേനെ!"
തഫ്സീർ : 22-23
View   
فَنَادَىٰهَا مِن تَحْتِهَآ أَلَّا تَحْزَنِى قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّۭا﴿٢٤﴾
share
فَنَادَاهَا അപ്പോള്‍ അവന്‍ അവളെ വിളിച്ചു (പറഞ്ഞു) مِن تَحْتِهَا അതിന്‍റെ ചുവട്ടില്‍ നിന്നു, അവളുടെ അടിയില്‍ നിന്നു أَلَّا تَحْزَنِي നീ വ്യസനിക്കേണ്ട എന്നു قَدْ جَعَلَ ആക്കിയിട്ടുണ്ട് رَبُّكِ നിന്‍റെ റബ്ബ് تَحْتَكِ നിന്‍റെ താഴെ, നിന്‍റെ കീഴില്‍ سَرِيًّا ഒരു മഹാനെ, മാന്യനെ, ഒരു ഉറവുചാല്‍
19:24ഉടനെ, അവന്‍ അതിന്‍റെ ചുവട്ടില്‍ നിന്നു അവളെ വിളിച്ചു പറഞ്ഞു: "വ്യസനിക്കേണ്ട, നിന്‍റെ രക്ഷിതാവു നിന്‍റെ കീഴില്‍ ഒരു മഹാനെ ആക്കിത്തന്നിരിക്കുകയാണ്:
وَهُزِّىٓ إِلَيْكِ بِجِذْعِ ٱلنَّخْلَةِ تُسَـٰقِطْ عَلَيْكِ رُطَبًۭا جَنِيًّۭا﴿٢٥﴾
share
وَهُزِّي നീ കുലുക്കുകയും ചെയ്തുകൊള്ളുക إِلَيْكِ നിന്‍റെ അടുക്കലേക്കു بِجِذْعِ النَّخْلَةِ ഈത്തപ്പനമരത്തെ, ഈന്തത്തടിയെ تُسَاقِطْ അത് വീഴ്ത്തിത്തരും عَلَيْكِ നിനക്കു رُطَبًا ഈത്തപ്പഴം (പഴുത്തതു) കാരക്ക جَنِيًّا പുതിയ, പുതുതായി പറിച്ചെടുത്ത
19:25"നിന്‍റെ അടുക്കലേക്കു (കാരക്ക വീണുകിട്ടുവാന്‍) ഈത്തപ്പന കുലുക്കിക്കൊള്ളുക; അതു നിനക്കു പുതിയ ഈത്തപ്പഴം വീഴ്ത്തിത്തരുന്നതാണ്.
فَكُلِى وَٱشْرَبِى وَقَرِّى عَيْنًۭا ۖ فَإِمَّا تَرَيِنَّ مِنَ ٱلْبَشَرِ أَحَدًۭا فَقُولِىٓ إِنِّى نَذَرْتُ لِلرَّحْمَـٰنِ صَوْمًۭا فَلَنْ أُكَلِّمَ ٱلْيَوْمَ إِنسِيًّۭا﴿٢٦﴾
share
فَكُلِي അങ്ങനെ നീ തിന്നുക وَاشْرَبِي നീ കുടിക്കുകയും ചെയ്യുക وَقَرِّي നീ കുളിര്‍ക്കുകയും ചെയ്യുക, അടങ്ങുകയും ചെയ്യുക عَيْنًا കണ്ണ് فَإِمَّا تَرَيِنَّ ഇനി നീ കാണുന്ന പക്ഷംمِنَ الْبَشَرِ മനുഷ്യരില്‍ നിന്നു أَحَدًا ഒരാളെ, ആരെയെങ്കിലും فَقُولِي അപ്പോള്‍ നീ പറയുക إِنِّي നിശ്ചയമായും ഞാന്‍ نَذَرْتُ ഞാന്‍ നേര്‍ന്നിരിക്കുന്നു, നേര്‍ച്ചയാക്കിയിരിക്കുന്നു لِلرَّحْمَـٰنِ പരമകാരുണികനു (റഹ്മാനായ അല്ലാഹുവിന്) صَوْمًا വ്രതം, നോമ്പ് فَلَنْ أُكَلِّمَ ആകയാല്‍ ഞാന്‍ സംസാരിക്കുകയില്ലതന്നെ الْيَوْمَ ഇന്നു إِنسِيًّا ഒരു മനുഷ്യനോടും
19:26"അങ്ങനെ, നീ തിന്നുകയും, കുടിക്കുകയും, (സന്തോഷത്താല്‍)കണ്ണുകുളിര്‍ക്കുകയും ചെയ്തുകൊള്ളുക. ഇനി, നീ മനുഷ്യരില്‍ വല്ലവരേയും കാണുകയാണെങ്കില്‍, "പരമകാരുണികനു [അല്ലാഹുവിനു] വ്രതം അനുഷ്ഠിക്കുവാന്‍ ഞാന്‍ നേര്‍ന്നിരിക്കുകയാണ്; ആകയാല്‍, ഞാന്‍ ഇന്നു ഒരു മനുഷ്യനോടും സംസാരിക്കുകയില്ലതന്നെ" എന്നു നീ പറഞ്ഞേക്കുക".
തഫ്സീർ : 24-26
View   
فَأَتَتْ بِهِۦ قَوْمَهَا تَحْمِلُهُۥ ۖ قَالُوا۟ يَـٰمَرْيَمُ لَقَدْ جِئْتِ شَيْـًۭٔا فَرِيًّۭا﴿٢٧﴾
share
فَأَتَتْ بِهِ അങ്ങനെ അവള്‍ അവനെയും കൊണ്ടുവന്നു, ചെന്നു قَوْمَهَا അവളുടെ ജനങ്ങളുടെ അടുക്കല്‍ تَحْمِلُهُ അവനെ വഹിച്ചു (എടുത്തു)കൊണ്ടു قَالُوا അവര്‍ പറഞ്ഞു ا يَا مَرْيَمُ ഹേ മര്‍യം لَقَدْ جِئْتِ തീര്‍ച്ചയായും നീ ചെയ്തുവരുത്തി شَيْئًا ഒരു കാര്യം فَرِيًّا അത്യാശ്ചര്യകരമായ (ആക്ഷേപകരമായ)
19:27അനന്തരം, അവനെ [കുട്ടിയെ] വഹിച്ചു [എടുത്തു]കൊണ്ടു അവള്‍ തന്‍റെ ജനങ്ങളുടെ അടുക്കല്‍ ചെന്നു. അവര്‍ പറഞ്ഞു: "ഹേ, മര്‍യം! അത്യാശ്ചര്യകരമായ ഒരു കാര്യം നീ ചെയ്തിരിക്കുന്നു!-
يَـٰٓأُخْتَ هَـٰرُونَ مَا كَانَ أَبُوكِ ٱمْرَأَ سَوْءٍۢ وَمَا كَانَتْ أُمُّكِ بَغِيًّۭا﴿٢٨﴾
share
يَا أُخْتَ هَارُونَ ഹാറൂന്‍റെ സഹോദരി مَا كَانَ ആയിരുന്നില്ല أَبُوكِ നിന്‍റെ പിതാവു امْرَأَ سَوْءٍ ഒരു ദുഷിച്ച (ചീത്ത) മനുഷ്യന്‍ وَمَا كَانَتْ ആയിരുന്നതുമില്ല أُمُّكِ നിന്‍റെ മാതാവു بَغِيًّا ഒരു ദുര്‍വൃത്ത, തോന്ന്യാസക്കാരി
19:28ഹാറൂന്‍റെ സഹോദരീ! നിന്‍റെ പിതാവു ഒരു ചീത്ത മനുഷ്യനായിരുന്നില്ല; നിന്‍റെ മാതാവു ഒരു ദുര്‍വൃത്തയും ആയിരുന്നില്ല."
فَأَشَارَتْ إِلَيْهِ ۖ قَالُوا۟ كَيْفَ نُكَلِّمُ مَن كَانَ فِى ٱلْمَهْدِ صَبِيًّۭا﴿٢٩﴾
share
فَأَشَارَتْ അപ്പോള്‍ അവള്‍ ചൂണ്ടി(ആംഗ്യം)കാട്ടി إِلَيْهِ അവനിലേക്കു قَالُوا അവര്‍ പറഞ്ഞു كَيْفَ എങ്ങിനെയാണു نُكَلِّمُ ഞങ്ങള്‍ സംസാരിക്കുക مَن كَانَ ആയിട്ടുള്ളവനോട് فِي الْمَهْدِ തൊട്ടിലില്‍ صَبِيًّا ശിശു, ശിശുവായിക്കൊണ്ടു
19:29അപ്പോള്‍ അവള്‍ അവന്‍റെ [കുട്ടിയുടെ] നേരെ ചൂണ്ടിക്കാട്ടി. അവര്‍ പറഞ്ഞു: "(കേവലം) ഒരു ശിശുവായിക്കൊണ്ടു തൊട്ടിലില്‍ ഉള്ള ഒരുവനോടു - ഞങ്ങള്‍ എങ്ങിനെയാണ്‌ സംസാരിക്കുക?"
തഫ്സീർ : 27-29
View   
قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَـٰبَ وَجَعَلَنِى نَبِيًّۭا﴿٣٠﴾
share
قَالَ അവന്‍ പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ عَبْدُ اللَّـهِ അല്ലാഹുവിന്‍റെ അടിയാനാകുന്നു آتَانِيَ അവന്‍ എനിക്കു നല്‍കിയിരിക്കുന്നു الْكِتَابَ വേദഗ്രന്ഥം وَجَعَلَنِي എന്നെ അവന്‍ ആക്കുകയും ചെയ്തു نَبِيًّا പ്രവാചകന്‍, നബി
19:30അവന്‍ [കുട്ടി] പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ അടിയാനാകുന്നു:- എനിക്കു അവന്‍ വേദഗ്രന്ഥം തന്നിരിക്കുന്നു: എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു;
وَجَعَلَنِى مُبَارَكًا أَيْنَ مَا كُنتُ وَأَوْصَـٰنِى بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمْتُ حَيًّۭا﴿٣١﴾
share
وَجَعَلَنِي എന്നെ ആക്കുകയും ചെയ്തു مُبَارَكًا അനുഗ്രഹിക്കപ്പെട്ടവന്‍, അനുഗ്രഹീതന്‍ أَيْنَ مَا كُنتُ ഞാന്‍ എവിടെ ആയിരുന്നാലും وَأَوْصَانِي എന്നോടു അവന്‍ ആജ്ഞാപിക്കുകയും (വസിയ്യത്തു ചെയ്യുകയും)ചെയ്തു بِالصَّلَاةِ നമസ്കാരത്തിനും وَالزَّكَاةِ സക്കാത്തിനും, വിശുദ്ധധര്‍മ്മത്തിനും مَا دُمْتُ ഞാന്‍ ആയിരിക്കുമ്പോഴെല്ലാം حَيًّا ജീവനുള്ളവന്‍
19:31"ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗ്രഹീതനാക്കിയിരിക്കുന്നു; ഞാന്‍ ജീവനോടെ ഇരിക്കുന്ന കാലത്തെല്ലാം നമസ്കാരവും "സക്കാത്തും" അനുഷ്ഠിക്കുവാന്‍ അവന്‍ എന്നോടു ആജ്ഞാപിക്കുകയും ചെയ്തിരിക്കുന്നു;
وَبَرًّۢا بِوَٰلِدَتِى وَلَمْ يَجْعَلْنِى جَبَّارًۭا شَقِيًّۭا﴿٣٢﴾
share
وَبَرًّا നന്മ ചെയ്യുന്നവനും, ഗുണം ചെയ്യുന്നവനും بِوَالِدَتِي എന്‍റെ മാതാവിന്നു وَلَمْ يَجْعَلْنِي എന്നെ അവന്‍ ആക്കിയിട്ടുമില്ല جَبَّارًا ക്രൂരന്‍, കഠിനന്‍, ഡംഭുകാരന്‍ شَقِيًّا നിര്‍ഭാഗ്യവാനായ
19:32എന്‍റെ മാതാവിനു നന്മ ചെയ്യുവാനും ( ആക്കിയിരിക്കുന്നു); എന്നെ അവന്‍ ഒരു നിര്‍ഭാഗ്യവാനായ ക്രൂരനാക്കിയിട്ടുമില്ല.
وَٱلسَّلَـٰمُ عَلَىَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّۭا﴿٣٣﴾
share
وَالسَّلَامُ സമാധാന, ശാന്തി, രക്ഷ عَلَيَّ എന്‍റെ മേല്‍ ഉണ്ടു يَوْمَ وُلِدتُّ ഞാന്‍ ജനിച്ച ദിവസം , പ്രസവിക്കപ്പെട്ട ദിവസം وَيَوْمَ أَمُوتُ ഞാന്‍ മരിക്കുന്ന ദിവസവും وَيَوْمَ أُبْعَثُ ഞാന്‍ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും حَيًّا ജീവനുള്ളവനായി
19:33"ഞാന്‍ ജനിച്ച ദിവസവും, മരണപ്പെടുന്ന ദിവസവും, ഞാന്‍ ജീവനോടെ എഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസവും എനിക്കു സമാധാനം [ശാന്തി] ഉണ്ടായിരിക്കും."
തഫ്സീർ : 30-33
View   
ذَٰلِكَ عِيسَى ٱبْنُ مَرْيَمَ ۚ قَوْلَ ٱلْحَقِّ ٱلَّذِى فِيهِ يَمْتَرُونَ﴿٣٤﴾
share
ذَٰلِكَ അതു, അതാണ്‌ عِيسَى ابْنُ مَرْيَمَ മര്‍യമിന്‍റെ മകന്‍ ഈസാ قَوْلَ الْحَقِّ സത്യവചനം, യഥാര്‍ത്ഥവാക്കു الَّذِي യാതൊരു (വചനം) فِيهِ അതില്‍ يَمْتَرُونَ അവര്‍ തര്‍ക്കിക്കുന്നു, സംശയിക്കുന്നു
19:34അതാണ്‌, "മര്‍യമിന്‍റെ മകന്‍ ഈസാ[യേശു]. (*) (എന്നുവെച്ചാല്‍:) യാതൊന്നില്‍ അവര്‍ തര്‍ക്കമായിക്കൊണ്ടിരുന്നുവോ ആ (വിഷയത്തിലുള്ള) സത്യവചനം !
തഫ്സീർ : 34-34
View   
مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٍۢ ۖ سُبْحَـٰنَهُۥٓ ۚ إِذَا قَضَىٰٓ أَمْرًۭا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ﴿٣٥﴾
share
مَا كَانَ ഉണ്ടാകവതല്ല, പാടുള്ളതല്ല لِلَّـهِ അല്ലാഹുവിനു أَن يَتَّخِذَ അവന്‍ സ്വീകരിക്കല്‍, സ്വീകരിക്കുകയെന്നതു مِن وَلَدٍ ഒരു സന്താനവും سُبْحَانَهُ അവന്‍ എത്ര പരിശുദ്ധന്‍ إِذَا قَضَىٰ അവന്‍ തീരുമാനിച്ചാല്‍ أَمْرًا ഒരു കാര്യം فَإِنَّمَا يَقُولُ എന്നാലവന്‍ പറയുക മാത്രം ചെയ്യും لَهُ അതിനോടു, അതിനെക്കുറിച്ചു كُن ഉണ്ടാകുക എന്നു (മാത്രം) فَيَكُونُ അപ്പോള്‍ അതു ഉണ്ടാകും
19:35ഒരു സന്താനത്തെ സ്വീകരിക്കുക എന്നതു അല്ലാഹുവിനു ഉണ്ടാകാവതല്ലതന്നെ - അവനെത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിക്കുന്നതായാല്‍, "ഉണ്ടാവുക" എന്നു മാത്രം അതിനോടു അവന്‍ പറയുന്നു; അപ്പോഴതു ഉണ്ടാകുന്നതാകുന്നു.
وَإِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۚ هَـٰذَا صِرَٰطٌۭ مُّسْتَقِيمٌۭ﴿٣٦﴾
share
وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു رَبِّي എന്‍റെ രക്ഷിതാവാകുന്നു وَرَبُّكُمْ നിങ്ങളുടെ രക്ഷിതാവും فَاعْبُدُوهُ അതുകൊണ്ടു അവനെ ആരാധിക്കുവിന്‍ هَـٰذَا ഇതു, ഇതാണ് صِرَاطٌ മാര്‍ഗ്ഗമാണ്, മാര്‍ഗ്ഗം مُّسْتَقِيمٌ ചൊവ്വായ
19:36(ഈസാ പ്രഖ്യാപിച്ചു:) " നിശ്ചയമായും, അല്ലാഹു എന്‍റെയും, നിങ്ങളുടെയും രക്ഷിതാവാകുന്നു. ആകയാല്‍ , നിങ്ങള്‍ അവനെ (മാത്രം) ആരാധിക്കുവിന്‍; ഇതത്രെ ചൊവ്വായമാര്‍ഗ്ഗം."
തഫ്സീർ : 35-36
View   
فَٱخْتَلَفَ ٱلْأَحْزَابُ مِنۢ بَيْنِهِمْ ۖ فَوَيْلٌۭ لِّلَّذِينَ كَفَرُوا۟ مِن مَّشْهَدِ يَوْمٍ عَظِيمٍ﴿٣٧﴾
share
فَاخْتَلَفَ എന്നിട്ടു ഭിന്നിച്ചു, അഭിപ്രായവ്യത്യാസത്തിലായി الْأَحْزَابُ കക്ഷികള്‍ مِن بَيْنِهِمْ അവരുടെ ഇടയില്‍ നിന്നു فَوَيْلٌ അതിനാല്‍ നാശം لِّلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു مِن مَّشْهَدِ (അനുഭവപ്പെടുന്ന)കാഴ്ചയാല്‍ يَوْمٍ ഒരു ദിവസത്തെ عَظِيمٍ വമ്പിച്ചതായ
19:37എന്നിട്ടു, അവരുടെ ഇടയില്‍നിന്നു കക്ഷികള്‍ ഭിന്നിച്ചു! അതിനാല്‍ വമ്പിച്ച ഒരു ദിവസത്തെ കാഴ്ച [അനുഭവം] നിമിത്തം (ആ) അവിശ്വസിച്ചവര്‍ക്കു നാശം!
أَسْمِعْ بِهِمْ وَأَبْصِرْ يَوْمَ يَأْتُونَنَا ۖ لَـٰكِنِ ٱلظَّـٰلِمُونَ ٱلْيَوْمَ فِى ضَلَـٰلٍۢ مُّبِينٍۢ﴿٣٨﴾
share
أَسْمِعْ بِهِمْ അവര്‍ക്കു എന്തൊരു കേള്‍വിയാണ് (വല്ലാത്തൊരു കേള്‍വി) وَأَبْصِرْ എന്തൊരു കാഴ്ചയാണ് (വല്ലാത്തൊരു കാഴ്ച) يَوْمَ يَأْتُونَنَا അവര്‍ നമ്മുടെ അടുക്കല്‍ വരുന്ന ദിവസം لَـٰكِنِ പക്ഷേ, എങ്കിലും الظَّالِمُونَ അക്രമികള്‍ الْيَوْمَ ഇന്നു فِي ضَلَالٍ ദുര്‍മ്മാര്‍ഗ്ഗത്തിലാകുന്നു مُّبِينٍ വ്യക്തമായ, സ്പഷ്ടമായ
19:38നമ്മുടെ അടുക്കല്‍ അവര്‍ വരുന്ന ദിവസം, അവര്‍ക്കു എന്തൊരു കേള്‍വിയും, കാഴ്ചയുമായിരിക്കും! പക്ഷേ, ഇന്നാകട്ടെ, (ആ) അക്രമികള്‍ വ്യക്തമായ ദുര്‍മ്മാര്‍ഗ്ഗത്തിലാകുന്നു.
وَأَنذِرْهُمْ يَوْمَ ٱلْحَسْرَةِ إِذْ قُضِىَ ٱلْأَمْرُ وَهُمْ فِى غَفْلَةٍۢ وَهُمْ لَا يُؤْمِنُونَ﴿٣٩﴾
share
وَأَنذِرْهُمْ അവര്‍ക്കു മുന്നറിയിപ്പു (താക്കീതു) നല്‍കുക يَوْمَ الْحَسْرَةِ നെടുംഖേദത്തിന്‍റെ ദിവസം إِذْ قُضِيَ തീരുമാനിക്കപ്പെടുമ്പോള്‍ الْأَمْرُ കാര്യം وَهُمْ അവരാകട്ടെ, അവര്‍ فِي غَفْلَةٍ അശ്രദ്ധയിലാണ്, ബോധമില്ലായ്മയിലാണ് وَهُمْ അവര്‍,അവരാകട്ടെ لَا يُؤْمِنُونَ വിശ്വസിക്കുന്നുമില്ല
19:39(നബിയേ)നെടുംഖേദത്തിന്‍റെ ദിവസത്തെ - കാര്യം തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെ - സംബന്ധിച്ചു അവര്‍ക്കു മുന്നറിയിപ്പു നല്‍കുക. അവരാകട്ടെ, അശ്രദ്ധയിലാണ് ; അവര്‍ വിശ്വസിക്കുന്നുമില്ല.
إِنَّا نَحْنُ نَرِثُ ٱلْأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَعُونَ﴿٤٠﴾
share
إِنَّا نَحْنُ നിശ്ചയമായും നാമാണ്, നാം തന്നെ نَرِثُ നാം അനന്തരാവകാശമെടുക്കുന്നു الْأَرْضَ ഭൂമിയെ وَمَنْ عَلَيْهَا അതിനുമീതെയുള്ളവരെയും وَإِلَيْنَا നമ്മുടെ അടുക്കലേക്ക് തന്നെ يُرْجَعُونَ അവര്‍ മടക്കപ്പെടുന്നു
19:40നിശ്ചയമായും, ഭൂമിയെയും, അതിലുള്ളവരേയും അനന്തരാവകാശമെടുക്കുന്നതു നാമാണ്; നമ്മുടെ അടുക്കലേക്കുതന്നെ അവര്‍ മടക്കപ്പെടുകയും ചെയ്യും.
തഫ്സീർ : 37-40
View   
وَٱذْكُرْ فِى ٱلْكِتَـٰبِ إِبْرَٰهِيمَ ۚ إِنَّهُۥ كَانَ صِدِّيقًۭا نَّبِيًّا﴿٤١﴾
share
وَاذْكُرْ പ്രസ്താവിക്കുക, പറയുക فِي الْكِتَابِ വേദഗ്രന്ഥത്തില്‍ إِبْرَاهِيمَ ۚ ഇബ്രാഹീമിനെക്കുറിച്ചു, ഇബ്രാഹീമിനെ إِنَّهُ നിശ്ചയം അദ്ദേഹം كَانَ ആയിരുന്നു صِدِّيقًا പരമസത്യവാന്‍, സത്യസന്ധന്‍ نَّبِيًّا പ്രവാചകന്‍
19:41വേദഗ്രന്ഥത്തില്‍ ഇബ്രാഹീമിനെക്കുറിച്ചും പ്രസ്താവിക്കുക: നിശ്ചയമായും അദ്ദേഹം പരമസത്യവാനും, പ്രവാചകനുമായിരുന്നു.
إِذْ قَالَ لِأَبِيهِ يَـٰٓأَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِى عَنكَ شَيْـًۭٔا﴿٤٢﴾
share
إِذْ قَالَ അദ്ദേഹം പറഞ്ഞപ്പോള്‍ لِأَبِيهِ തന്‍റെ പിതാവിനോടു يَا أَبَتِ എന്‍റെ പിതാവേ لِمَ تَعْبُدُ എന്തിനാണ് നിങ്ങള്‍ ആരാധിക്കുന്നതു, ഇബാദത്തു ചെയ്യുന്നതു مَا لَا يَسْمَعُ കേള്‍ക്കാത്തതിനെ وَلَا يُبْصِرُ കാണുകയുമില്ലാത്ത وَلَا يُغْنِي ഉപകരിക്കുകയുമില്ലാത്ത عَنكَ താങ്കള്‍ക്കു شَيْئًا ഒരു കാര്യത്തിനും, ഒട്ടും തന്നെ
19:42അദ്ദേഹം തന്‍റെ പിതാവിനോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) "എന്‍റെ പിതാവേ! എന്തിനായിട്ടാണ്, കേള്‍ക്കുകയാകട്ടെ, കാണുകയാകട്ടെ, ഒരു കാര്യത്തിനും നിങ്ങള്‍ക്കു ഉപകരിക്കുകയാകട്ടെ ചെയ്യാത്തതിനെ [ബിംബത്തെ] നിങ്ങള്‍ ആരാധിക്കുന്നത്?!
يَـٰٓأَبَتِ إِنِّى قَدْ جَآءَنِى مِنَ ٱلْعِلْمِ مَا لَمْ يَأْتِكَ فَٱتَّبِعْنِىٓ أَهْدِكَ صِرَٰطًۭا سَوِيًّۭا﴿٤٣﴾
share
يَا أَبَتِ എന്‍റെ പിതാവേ إِنِّي നിശ്ചയമായും ഞാന്‍ قَدْ جَاءَنِي എനിക്കു വന്നിട്ടുണ്ട്, ലഭിച്ചിട്ടുണ്ട് مِنَ الْعِلْمِ അറിവില്‍ നിന്നു ( ചിലതു) مَا لَمْ يَأْتِكَ നിങ്ങള്‍ക്കു സിദ്ധിക്കാത്ത, വന്നെത്താത്തതു فَاتَّبِعْنِي അതുകൊണ്ടു എന്നെ പിന്‍തുടരുക أَهْدِكَ ഞാന്‍ നിങ്ങള്‍ക്കു കാട്ടിത്തരാം, മാര്‍ഗ്ഗദര്‍ശനം നല്‍കാം صِرَاطًا മാര്‍ഗ്ഗം, മാര്‍ഗ്ഗത്തിലേക്ക്, മാര്‍ഗ്ഗത്തില്‍ سَوِيًّا ശരിയായ, നേരായ
19:43"എന്‍റെ പിതാവേ! നിങ്ങള്‍ക്കു സിദ്ധിച്ചിട്ടില്ലാത്ത ചില അറിവു എനിക്കു ലഭിച്ചിട്ടുണ്ട്; ആകയാല്‍, നിങ്ങള്‍ എന്നെ പിന്‍തുടരുക, ഞാന്‍ നിങ്ങള്‍ക്കു ശരിയായ മാര്‍ഗ്ഗം കാണിച്ചു തന്നുകൊള്ളാം.
يَـٰٓأَبَتِ لَا تَعْبُدِ ٱلشَّيْطَـٰنَ ۖ إِنَّ ٱلشَّيْطَـٰنَ كَانَ لِلرَّحْمَـٰنِ عَصِيًّۭا﴿٤٤﴾
share
يَا أَبَتِ എന്‍റെ പിതാവേ لَا تَعْبُدِ നിങ്ങള്‍ ആരാധിക്കരുത്, ഇബാദത്തു ചെയ്യരുതു الشَّيْطَانَ പിശാചിന്നു إِنَّ الشَّيْطَانَ നിശ്ചയമായും പിശാചു كَانَ ആകുന്നു, ആയിരിക്കുന്നു لِلرَّحْمَـٰنِ പരമകാരുണികന്നു, രഹ്മാനായുള്ളവനു عَصِيًّا അനുസരണമില്ലാത്തവന്‍, എതിരു നടക്കുന്നവന്‍, അനുസരണം കെട്ടവന്‍
19:44"പിതാവേ! നിങ്ങള്‍ പിശാചിനെ ആരാധിക്കരുതു: നിശ്ചയമായും പിശാചു പരമകാരുണികനോടു [അല്ലാഹുവിനോടു] അനുസരണമില്ലാത്തവനാകുന്നു.
يَـٰٓأَبَتِ إِنِّىٓ أَخَافُ أَن يَمَسَّكَ عَذَابٌۭ مِّنَ ٱلرَّحْمَـٰنِ فَتَكُونَ لِلشَّيْطَـٰنِ وَلِيًّۭا﴿٤٥﴾
share
يَا أَبَتِ എന്‍റെ പിതാവേ إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു أَن يَمَسَّكَ നിങ്ങളെ സ്പര്‍ശിക്കും (ബാധിക്കും) എന്ന് عَذَابٌ വല്ല ശിക്ഷയും مِّنَ الرَّحْمَـٰنِ പരമകാരുണികനില്‍ നിന്നു فَتَكُونَ അപ്പോള്‍ നിങ്ങളായിത്തീരും لِلشَّيْطَانِ പിശാചിനു وَلِيًّا ബന്ധു
19:45"പിതാവേ! പരമകാരുണികനില്‍നിന്നുള്ള ശിക്ഷ നിങ്ങളെ ബാധിക്കുന്നതിനെ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു; അപ്പോള്‍, നിങ്ങള്‍ പിശാചിനു ഒരു ബന്ധുവായിത്തീരുന്നതാണ്."
തഫ്സീർ : 41-45
View   
قَالَ أَرَاغِبٌ أَنتَ عَنْ ءَالِهَتِى يَـٰٓإِبْرَٰهِيمُ ۖ لَئِن لَّمْ تَنتَهِ لَأَرْجُمَنَّكَ ۖ وَٱهْجُرْنِى مَلِيًّۭا﴿٤٦﴾
share
قَالَ അദ്ദേഹം പറഞ്ഞു أَرَاغِبٌ താല്പര്യമില്ലാത്തവനാണോ, ആഗ്രഹിക്കുന്നവനാണോ أَنتَ നീ عَنْ آلِهَتِي എന്‍റെ ഇലാഹുകളെ വിട്ടു(കളയുവാന്‍) يَا إِبْرَاهِيمُ ഇബ്രാഹീമേ لَئِن لَّمْ تَنتَهِ നീ വിരമിക്കുന്നില്ലെങ്കില്‍ لَأَرْجُمَنَّكَ നിശ്ചയമായും ഞാന്‍ നിന്നെ എറിഞ്ഞാട്ടും وَاهْجُرْنِي നീ എന്നെ വിട്ടേച്ചു (ഉപേക്ഷിച്ചു) പോകണം مَلِيًّا സുരക്ഷിതനായ നിലയില്‍, കുറേകാലം
19:46അയാള്‍ പറഞ്ഞു: " എന്‍റെ ഇലാഹുകളെ [ആരാധ്യന്മാരെ] വേണ്ടെന്നുവെക്കുന്നവനാണോ നീ- ഇബ്രാഹീമേ!? നീ (ഇതില്‍നിന്നു) വിരമിക്കുന്നില്ലെങ്കില്‍, നിശ്ചയമായും ഞാന്‍ നിന്നെ എറിഞ്ഞാട്ടുകതന്നെ ചെയ്യും; സുരക്ഷിതനായി നീ എന്നെ വിട്ടേച്ചു പോയിക്കൊള്ളുക!"
തഫ്സീർ : 46-46
View   
قَالَ سَلَـٰمٌ عَلَيْكَ ۖ سَأَسْتَغْفِرُ لَكَ رَبِّىٓ ۖ إِنَّهُۥ كَانَ بِى حَفِيًّۭا﴿٤٧﴾
share
قَالَ അദ്ദേഹം പറഞ്ഞു سَلَامٌ സലാം, സമാധാനം عَلَيْكَ നിങ്ങള്‍ക്കു سَأَسْتَغْفِرُ ഞാന്‍ പാപമോചനം തേടാം لَكَ നിങ്ങള്‍ക്കു (വേണ്ടി) رَبِّي എന്‍റെ റബ്ബിനോടു إِنَّهُ നിശ്ചയമായും അവന്‍ كَانَ ആകുന്നു بِي എന്നെപ്പറ്റി, എന്നില്‍ حَفِيًّا വളരെ കനിവുള്ളവന്‍
19:47അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ക്കു "സലാം" നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്‍റെ റബ്ബിനോടു പാപമോചനത്തിനര്‍ത്ഥിച്ചുകൊള്ളാം; നിശ്ചയമായും, അവന്‍ എന്നോടു വളരെ കനിവുള്ളവനാകുന്നു.
وَأَعْتَزِلُكُمْ وَمَا تَدْعُونَ مِن دُونِ ٱللَّهِ وَأَدْعُوا۟ رَبِّى عَسَىٰٓ أَلَّآ أَكُونَ بِدُعَآءِ رَبِّى شَقِيًّۭا﴿٤٨﴾
share
وَأَعْتَزِلُكُمْ ഞാന്‍ നിങ്ങളെ വിട്ടൊഴിഞ്ഞുപോകുന്നു وَمَا تَدْعُونَ നിങ്ങള്‍ വിളിക്കുന്നതിനേയും, പ്രാര്‍ത്ഥിക്കുന്നതിനേയും مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ وَأَدْعُو ഞാന്‍ വിളിക്കുകയും (പ്രാര്‍ത്ഥിക്കുകയും)ചെയ്യും رَبِّي എന്‍റെ രക്ഷിതാവിനെ عَسَىٰ ആയേക്കാം أَلَّا أَكُونَ ഞാന്‍ ആകാതിരിക്കുവാന്‍ بِدُعَاءِ വിളിക്കുന്നതു (പ്രാര്‍ത്ഥിക്കുന്നതു)കൊണ്ടു رَبِّي എന്‍റെ റബ്ബിനെ شَقِيًّا ദുര്‍ഭാഗ്യവാന്‍, പരാജിതന്‍
19:48"നിങ്ങളെയും, അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളി(ച്ചുപ്രാര്‍ത്ഥി)ച്ചുവരുന്നതിനെയും ഞാന്‍ വിട്ടൊഴിഞ്ഞു പോകയാണ്; ഞാന്‍ എന്‍റെ റബ്ബിനെവിളി (ച്ചുപ്രാര്‍ത്ഥി) ച്ചു കൊണ്ടിരിക്കയും ചെയ്യും. എന്‍റെ റബ്ബിനെ വിളിക്കുന്നതില്‍ ഞാന്‍ ദൗര്‍ഭാഗ്യവനാകാതിരുന്നേക്കാം.
തഫ്സീർ : 47-48
View   
فَلَمَّا ٱعْتَزَلَهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ وَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ ۖ وَكُلًّۭا جَعَلْنَا نَبِيًّۭا﴿٤٩﴾
share
فَلَمَّا اعْتَزَلَهُمْ അങ്ങനെ അദ്ദേഹം അവരെ വിട്ടൊഴിഞ്ഞപ്പോള്‍ وَمَا يَعْبُدُونَ അവര്‍ ആരാധിക്കുന്നവയെയും مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ وَهَبْنَا നാം പ്രദാനം ചെയ്തു, ദാനം കൊടുത്തു لَهُ അദ്ദേഹത്തിനു إِسْحَاقَ ഇസ്ഹാഖിനെ وَيَعْقُوبَ യഅ്ഖൂബിനേയും وَكُلًّا എല്ലാവരേയും, ഓരോരുത്തരെയും جَعَلْنَا നാം ആക്കി نَبِيًّا നബി, പ്രവാചകന്‍
19:49അങ്ങനെ,അവരെയും, അവര്‍ അല്ലാഹുവിനു പുറമെ ആരാധിച്ചു വരുന്നവയെയും അദ്ദേഹം വിട്ടൊഴിഞ്ഞു പോയാറെ, അദ്ദേഹത്തിനു (പുത്രന്‍) ഇസ്ഹാഖിനെയും, (പൗത്രന്‍) യഅ്ഖൂബിനെയും നാം പ്രദാനം ചെയ്തു; എല്ലാ (ഓരോരു)വരെയും നാം നബിമാരാക്കുകയും ചെയ്തു.
وَوَهَبْنَا لَهُم مِّن رَّحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّۭا﴿٥٠﴾
share
وَوَهَبْنَا നാം പ്രദാനം ചെയ്കയും ചെയ്തു لَهُم അവര്‍ക്കു مِّن رَّحْمَتِنَا നമ്മുടെ അനുഗ്രഹത്തില്‍നിന്നു, കാരുണ്യത്തില്‍ നിന്നു وَجَعَلْنَا നാം ഉണ്ടാക്കുകയും ചെയ്തു, ഏര്‍പ്പെടുത്തുകയും ചെയ്തു لَهُمْ അവര്‍ക്കു لِسَانَ صِدْقٍ സത്യത്തിന്‍റെ കീര്‍ത്തി (സല്‍കീര്‍ത്തി) عَلِيًّا ഉന്നതമായ, ഉന്നതമായ നിലയില്‍
19:50നമ്മുടെ അനുഗ്രഹത്തില്‍ നിന്നും അവര്‍ക്കു നാം പ്രദാനം ചെയ്കയും, സത്യത്തിന്‍റെ ഉന്നതമായ (സല്‍)കീര്‍ത്തി അവര്‍ക്കു ഉണ്ടാക്കികൊടുക്കുകയും ചെയ്തു.
തഫ്സീർ : 49-50
View   
وَٱذْكُرْ فِى ٱلْكِتَـٰبِ مُوسَىٰٓ ۚ إِنَّهُۥ كَانَ مُخْلَصًۭا وَكَانَ رَسُولًۭا نَّبِيًّۭا﴿٥١﴾
share
وَاذْكُرْ പറയുക, പ്രസ്താവിക്കുക فِي الْكِتَابِ വേദഗ്രന്ഥത്തില്‍ مُوسَىٰ മൂസായെക്കുറിച്ചു إِنَّهُ كَانَ നിശ്ചയമായും അദ്ദേഹം ആയിരുന്നു, مُخْلَصًا നിഷ്കളങ്കന്‍ (ശുദ്ധന്‍) وَكَانَ ആദ്ധേഹം ആയിരുന്നു, ആവുകയും ചെയ്തിരുന്നു رَسُولًا ഒരു റസൂല്‍, ദൂതന്‍ نَّبِيًّا പ്രവാചകന്‍, പ്രവാചകനായ
19:51(നബിയേ) വേദഗ്രന്ഥത്തില്‍ മൂസായെക്കുറിച്ചും പ്രസ്താവിക്കുക: നിശ്ചയമായും അദ്ദേഹം ഒരു നിഷ്കളങ്കനായിരുന്നു; ഒരു ദൂതനും പ്രവാചകനും [ റസൂലും നബിയും] ആയിരുന്നു.
وَنَـٰدَيْنَـٰهُ مِن جَانِبِ ٱلطُّورِ ٱلْأَيْمَنِ وَقَرَّبْنَـٰهُ نَجِيًّۭا﴿٥٢﴾
share
وَنَادَيْنَاهُ നാം അദ്ദേഹത്തെ വിളിച്ചു مِن جَانِبِ الطُّورِ (സീനാ) പര്‍വ്വതത്തിന്‍റെ ഭാഗത്തുനിന്നു الْأَيْمَنِ വലത്തെ وَقَرَّبْنَاهُ അദ്ദേഹത്തിനു നാം സാമീപ്യം (അടുപ്പം) നല്‍കുകയും ചെയ്തു نَجِيًّا സ്വകാര്യഭാഷിതനായി, സ്വകാര്യം പറയുന്നവനായി
19:52(സീനാ) പര്‍വ്വതത്തിന്‍റെ വലത്തുഭാഗത്തുനിന്നു അദ്ദേഹത്തെ നാം വിളിക്കുകയും, ഒരു രഹസ്യഭാഷിതനെന്ന നിലയില്‍ അദ്ദേഹത്തിനു നാം സാമീപ്യം നല്‍കുകയും ചെയ്തു.
وَوَهَبْنَا لَهُۥ مِن رَّحْمَتِنَآ أَخَاهُ هَـٰرُونَ نَبِيًّۭا﴿٥٣﴾
share
وَوَهَبْنَا നാം പ്രദാനം ചെയ്കയും ചെയ്തു لَهُ അദ്ദേഹത്തിനു مِن رَّحْمَتِنَا നമ്മുടെ അനുഗ്രഹത്താല്‍, കാരുണ്യത്താല്‍ أَخَاهُ അദ്ദേഹത്തിന്‍റെ സഹോദരനെ هَارُونَ ഹാറൂനിനെ نَبِيًّا പ്രവാചകനായി, നബിയായി
19:53നമ്മുടെ അനുഗ്രഹത്താല്‍ തന്‍റെ സഹോദരന്‍ ഹാറൂനിനെ ഒരു പ്രവാചകനായ നിലയില്‍, നാം അദ്ദേഹത്തിനു പ്രദാനം ചെയ്കയും ചെയ്തു.
തഫ്സീർ : 51-53
View   
وَٱذْكُرْ فِى ٱلْكِتَـٰبِ إِسْمَـٰعِيلَ ۚ إِنَّهُۥ كَانَ صَادِقَ ٱلْوَعْدِ وَكَانَ رَسُولًۭا نَّبِيًّۭا﴿٥٤﴾
share
وَاذْكُرْ പ്രസ്താവിക്കുക فِي الْكِتَابِ വേദഗ്രന്ഥത്തില്‍ إِسْمَاعِيلَ ഇസ്മാഈലിനെക്കുറിച്ച് إِنَّهُ كَانَ നിശ്ചയമായും അദ്ദേഹം ആയിരുന്നു صَادِقَ الْوَعْدِ വാഗ്ദാനത്തില്‍ സത്യം പാലിക്കുന്നവന്‍ وَكَانَ ആകുകയും ചെയ്തിരുന്നു رَسُولًا റസൂല്‍, ദൂതന്‍ نَّبِيًّا നബി, പ്രവാചകന്‍
19:54വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെക്കുറിച്ചും പ്രസ്താവിക്കുക: നിശ്ചയമായും അദ്ദേഹം വാഗ്ദാനത്തില്‍ സത്യം പാലിക്കുന്നവനായിരുന്നു; ഒരു റസൂലും നബിയും [ദൂതനും പ്രവാചകനും]ആയിരുന്നു.
وَكَانَ يَأْمُرُ أَهْلَهُۥ بِٱلصَّلَوٰةِ وَٱلزَّكَوٰةِ وَكَانَ عِندَ رَبِّهِۦ مَرْضِيًّۭا﴿٥٥﴾
share
وَكَانَ അദ്ദേഹം ആയിരുന്നു يَأْمُرُ ആജ്ഞാപിക്കും أَهْلَهُ തന്‍റെ ആള്‍ക്കാരോട്, സ്വന്തക്കാരോട് بِالصَّلَاةِ നമസ്കാരത്തിനു وَالزَّكَاةِ സക്കാത്തിനും, വിശുദ്ധധര്‍മ്മത്തിനും وَكَانَ ആകുകയും ചെയ്തിരുന്നു عِندَ رَبِّهِ തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ مَرْضِيًّا സുസമ്മതന്‍, തൃപ്തന്‍
19:55അദ്ദേഹം തന്‍റെ ആള്‍ക്കാരോടു നമസ്കാരത്തിനും "സകാത്തി"നും [വിശുദ്ധധര്‍മ്മത്തിനും] ആജ്ഞാപിക്കാറുണ്ടായിരുന്നു; തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം സുസമ്മതനുമായിരുന്നു.
തഫ്സീർ : 54-55
View   
وَٱذْكُرْ فِى ٱلْكِتَـٰبِ إِدْرِيسَ ۚ إِنَّهُۥ كَانَ صِدِّيقًۭا نَّبِيًّۭا﴿٥٦﴾
share
وَاذْكُرْ പ്രസ്താവിക്കുക فِي الْكِتَابِ വേദഗ്രന്ഥത്തില്‍ إِدْرِيسَ ഇദ് രീസിനെക്കുറിച്ചു إِنَّهُ كَانَ നിശ്ചയമായും അദ്ദേഹം ആയിരുന്നു صِدِّيقًا പരമസത്യവാന്‍, സത്യസന്ധന്‍ نَّبِيًّا നബി, പ്രവാചകന്‍
19:56വേദഗ്രന്ഥത്തില്‍ ഇദ് രീസിനെക്കുറിച്ചും പ്രസ്താവിക്കുക: നിശ്ചയമായും അദ്ദേഹം ഒരു പരമസത്യവാനും, പ്രവാചകനും ആയിരുന്നു;
وَرَفَعْنَـٰهُ مَكَانًا عَلِيًّا﴿٥٧﴾
share
وَرَفَعْنَاهُ നാം അദ്ദേഹത്തെ ഉയര്‍ത്തുകയും ചെയ്തു مَكَانًا ഒരു സ്ഥാനത്തു عَلِيًّا ഉന്നതമായ, ഉയര്‍ന്ന
19:57നാം അദ്ദേഹത്തെ ഉന്നതമായ ഒരു സ്ഥാനത്തു ഉയര്‍ത്തിയിരിക്കുന്നു.
തഫ്സീർ : 56-57
View   
أُو۟لَـٰٓئِكَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ مِن ذُرِّيَّةِ ءَادَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍۢ وَمِن ذُرِّيَّةِ إِبْرَٰهِيمَ وَإِسْرَٰٓءِيلَ وَمِمَّنْ هَدَيْنَا وَٱجْتَبَيْنَآ ۚ إِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُ ٱلرَّحْمَـٰنِ خَرُّوا۟ سُجَّدًۭا وَبُكِيًّۭا ۩﴿٥٨﴾
share
أُولَـٰئِكَ അക്കൂട്ടര്‍ (അവരെല്ലാം) الَّذِينَ യാതൊരു കൂട്ടരാണ് أَنْعَمَ اللَّـهُ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു عَلَيْهِم അവരില്‍, അവര്‍ക്കു مِّنَ النَّبِيِّينَ നബിമാരില്‍, നബിമാരുമായുള്ള مِن ذُرِّيَّةِ آدَمَ ആദമിന്‍റെ സന്തതികളില്‍നിന്നു وَمِمَّنْ യാതൊരു കൂട്ടരില്‍ നിന്നും حَمَلْنَا നാം വഹിച്ചുകൊണ്ടുപോയ مَعَ نُوحٍ നൂഹിന്‍റെ കൂടെ وَمِن ذُرِّيَّةِ إِبْرَاهِيمَ ഇബ്രാഹീമിന്‍റെ സന്തതികളില്‍ നിന്നും وَإِسْرَائِيلَ ഇസ്രാഈലിന്‍റെ (യഅ്ഖൂബിന്‍റെ) യും وَمِمَّنْ هَدَيْنَا നാം മാര്‍ഗ്ഗദര്‍ശനം ചെയ്തവരില്‍ നിന്നും وَاجْتَبَيْنَا നാം തിരെഞ്ഞെടുക്കുകയും ചെയ്തു إِذَا تُتْلَىٰ ഓതികൊടുക്കപ്പെട്ടാല്‍, ഓതികേള്‍പ്പിക്കപ്പെട്ടാല്‍ عَلَيْهِمْ അവര്‍ക്കു, അവരില്‍ آيَاتُ الرَّحْمَـٰنِ റഹ്മാന്‍റെ (പരമകാരുണികന്‍റെ) ലക്ഷ്യങ്ങള്‍ (വേദവാക്യങ്ങള്‍) خَرُّوا അവര്‍ നിലം പതിക്കും, വീണുപോകും سُجَّدًا സാഷ്ടാംഗം (സുജൂദ്) ചെയ്യുന്നവരായി وَبُكِيًّا കരയുന്നവരായും
19:58അക്കൂട്ടര്‍ [മേല്‍ പ്രസ്താവിക്കപ്പെട്ടവര്‍] ആദമിന്‍റെ സന്തതികളില്‍നിന്നു അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള പ്രവാചകന്മാരാകുന്നു. നൂഹിന്‍റെ കൂടെ നാം [അല്ലാഹു; കപ്പലില്‍] വഹിച്ചു കൊണ്ടു പോയവരിലും, ഇബ്രാഹീമിന്‍റെയും, ഇസ്രാഈലിന്‍റെ [യഅ്ഖൂബിന്‍റെ]യും സന്തതികളിലും പെട്ടവരും; നാം സന്മാര്‍ഗ്ഗം നല്‍കുകയും തിരെഞ്ഞെടുക്കുകയും ചെയ്തവരില്‍പെട്ടവരും ആകുന്നു. "പരമകാരുണിക"ന്‍റെ [അല്ലാഹുവിന്‍റെ] ലക്ഷ്യങ്ങള്‍ അവര്‍ക്കു ഓതികേള്‍പ്പിക്കപ്പെടുന്നതായാല്‍, "സുജൂദ്" [സാഷ്ടാംഗം]ചെയ്യുന്നവരായും, കരയുന്നവരായും കൊണ്ടു അവര്‍ നിലംപതിച്ചു പോകുന്നതാണ്.
തഫ്സീർ : 58-58
View   
فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ أَضَاعُوا۟ ٱلصَّلَوٰةَ وَٱتَّبَعُوا۟ ٱلشَّهَوَٰتِ ۖ فَسَوْفَ يَلْقَوْنَ غَيًّا﴿٥٩﴾
share
فَخَلَفَ എന്നാല്‍ പിന്നീടുസ്ഥാനത്തുവന്നു, എന്നിട്ടു പിന്നിട്ടുണ്ടായി مِن بَعْدِهِمْ അവരുടെ (ആ നബിമാരുടെ) ശേഷം خَلْفٌ ഒരു (തരം) പിന്‍ഗാമികള്‍ أَضَاعُوا അവര്‍ പാഴാക്കി الصَّلَاةَ നമസ്കാരം وَاتَّبَعُوا അവര്‍ പിന്‍തുടരുകയും ചെയ്തു الشَّهَوَاتِ ദേഹേച്ഛകളെ, സ്വേച്ഛകളെ, തന്നിഷ്ടങ്ങളെ فَسَوْفَ ആകയാല്‍ പുറകെ, വഴിയെ يَلْقَوْنَ അവര്‍ കണ്ടെത്തും غَيًّا ദുര്‍മ്മാര്‍ഗ്ഗം (ദുര്‍മ്മാര്‍ഗ്ഗഫലം)
19:59എന്നാല്‍, അവരുടെ [ആ നബിമാരുടെ] ശേഷം, ഒരു (തരം) പിന്‍ഗാമികള്‍ പിന്നീടു സ്ഥാനത്തുവന്നു; അവര്‍ നമസ്കാരം പാഴാക്കികളയുകയും, സ്വേച്ഛകളെ പിന്‍തുടരുകയും ചെയ്തു: അതിനാല്‍ അവര്‍ ദുര്‍മ്മാര്‍ഗ്ഗ(ഫലം) പുറകെ കണ്ടെത്തുന്നതാണ്:-
إِلَّا مَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًۭا فَأُو۟لَـٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ شَيْـًۭٔا﴿٦٠﴾
share
إِلَّا مَن യാതൊരുവരൊഴികെ تَابَ അവര്‍ പശ്ചാത്തപിച്ചു, ഖേദിച്ചുമടങ്ങി وَآمَنَ വിശ്വസിക്കുകയും ചെയ്തു وَعَمِلَ അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا സല്‍ക്കര്‍മ്മം, നല്ലതു فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ يَدْخُلُونَ അവര്‍ പ്രവേശിക്കും الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ وَلَا يُظْلَمُون അവര്‍ അക്രമിക്കപ്പെടുകയുമില്ല شَيْئًا ഒട്ടും, ഒന്നും
19:60പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഒഴികെ. അവരാകട്ടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്; അവര്‍ ഒട്ടും തന്നെ അക്രമിക്കപ്പെടുന്നതുമല്ല;-
തഫ്സീർ : 59-60
View   
جَنَّـٰتِ عَدْنٍ ٱلَّتِى وَعَدَ ٱلرَّحْمَـٰنُ عِبَادَهُۥ بِٱلْغَيْبِ ۚ إِنَّهُۥ كَانَ وَعْدُهُۥ مَأْتِيًّۭا﴿٦١﴾
share
جَنَّاتِ عَدْنٍ (അതായതു) സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗങ്ങള്‍ الَّتِي യാതൊരുവിധമുള്ള وَعَدَ الرَّحْمَـٰنُ റഹ്മാന്‍ (പരമകാരുണികന്‍) വാഗ്ദാനം ചെയ്തിരിക്കുന്നു عِبَادَهُ അവന്‍റെ അടിയാന്മാരോടു بِالْغَيْبِ അദൃശ്യമായ (കാണപ്പെടാത്ത) നിലയില്‍ إِنَّهُ كَانَ നിശ്ചയമായും ആകുന്നു وَعْدُهُ അവന്‍റെ വാഗ്ദാനം مَأْتِيًّا നല്‍കപ്പെടുന്നതു, കൊടുക്കപ്പെടുന്നതു
19:61അതായതു, പരമകാരുണികന്‍ [അല്ലാഹു] അവന്‍റെ (സ്വന്തം) അടിയാന്മാരോടു, അദൃശ്യമായ നിലയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗങ്ങളില്‍ (പ്രവേശിക്കും); നിശ്ചയമായും, അവന്‍റെ വാഗ്ദാനം (നിറവേറ്റി) കൊടുക്കപ്പെടുന്നതു തന്നെയാകുന്നു.
لَّا يَسْمَعُونَ فِيهَا لَغْوًا إِلَّا سَلَـٰمًۭا ۖ وَلَهُمْ رِزْقُهُمْ فِيهَا بُكْرَةًۭ وَعَشِيًّۭا﴿٦٢﴾
share
لَّا يَسْمَعُونَ അവര്‍ കേള്‍ക്കയില്ല فِيهَا അതില്‍, അവിടെവെച്ചു لَغْوًا ഒരു നിരര്‍ത്ഥവും അനാവശ്യവും إِلَّا سَلَامًا "സലാമ" ല്ലാതെ, സമാധാനശാന്തിയല്ലാതെ وَلَهُمْ അവര്‍ക്കുണ്ടായിരിക്കുകയും ചെയ്യും رِزْقُهُمْ അവരുടെ ആഹാരം, ഉപജീവനം. ജീവിത വിഭവം فِيهَا അതില്‍, അവിടത്തില്‍ بُكْرَةً രാവിലെ, കാലത്തു وَعَشِيًّا വൈകുന്നേരവും, വയ്യിട്ടും
19:62അവര്‍ അവിടെവെച്ച് "സലാമ"ല്ലാതെ - നിരര്‍ത്ഥകമായ യാതൊന്നും - കേള്‍ക്കുകയില്ല. അവര്‍ക്കു അവിടെ, തങ്ങളുടെ ഉപജീവനം [ആഹാരം] കാലത്തും വയ്യിട്ടും ഉണ്ടായിരിക്കുന്നതുമാണ്.
تِلْكَ ٱلْجَنَّةُ ٱلَّتِى نُورِثُ مِنْ عِبَادِنَا مَن كَانَ تَقِيًّۭا﴿٦٣﴾
share
تِلْكَ അതു(അപ്പറഞ്ഞതു) الْجَنَّةُ സ്വര്‍ഗ്ഗമാകുന്നു الَّتِي യാതൊരു (സ്വര്‍ഗ്ഗം) نُورِثُ നാം അവകാശപ്പെടുത്തികൊടുക്കും مِنْ عِبَادِنَا നമ്മുടെ അടിയാന്മാരില്‍നിന്നു مَن كَانَ ആയിട്ടുള്ളവനു تَقِيًّا ഭയഭക്തന്‍, സൂക്ഷ്മതയുള്ളവന്‍
19:63നമ്മുടെ അടിയാന്മാരില്‍നിന്നു ആര്‍ ഭയഭക്തരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തിക്കൊടുക്കുന്ന സ്വര്‍ഗ്ഗമത്രെ, അത്.
തഫ്സീർ : 61-63
View   
وَمَا نَتَنَزَّلُ إِلَّا بِأَمْرِ رَبِّكَ ۖ لَهُۥ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَٰلِكَ ۚ وَمَا كَانَ رَبُّكَ نَسِيًّۭا﴿٦٤﴾
share
وَمَا نَتَنَزَّلُ ഞങ്ങള്‍ ഇറങ്ങുന്നില്ല إِلَّا بِأَمْرِ കല്‍പനപ്രകാരമല്ലാതെ رَبِّكَ നിന്‍റെ റബ്ബിന്‍റെ لَهُ അവന്‍റേതാണ്, അവന്നാണ്‌ مَا بَيْنَ أَيْدِينَا നമ്മുടെ മുന്നിലുള്ളതു وَمَا خَلْفَنَا നമ്മുടെ പിന്നിലുള്ളതും وَمَا بَيْنَ ذَٰلِكَ അതിന്‍റെ ഇടയിലുള്ളതും وَمَا كَانَ അല്ല, ആയിട്ടില്ല رَبُّكَ നിന്‍റെ റബ്ബ്, തന്‍റെ റബ്ബ് نَسِيًّا മറക്കുന്നവന്‍, മറവിക്കാരന്‍
19:64(നബിയേ,) തന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരമല്ലാതെ ഞങ്ങള്‍ [മലക്കുകള്‍] ഇറങ്ങുന്നില്ല; നമ്മുടെ മുന്നിലുള്ളതും, പിന്നിലുള്ളതും, അതിനിടയിലുള്ളതും (എല്ലാം) അവന്‍റേതുതന്നെ; തന്‍റെ രക്ഷിതാവു വിസ്മരിക്കുന്നവനല്ല;
رَّبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا فَٱعْبُدْهُ وَٱصْطَبِرْ لِعِبَـٰدَتِهِۦ ۚ هَلْ تَعْلَمُ لَهُۥ سَمِيًّۭا﴿٦٥﴾
share
رَّبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബാണ് وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതിന്‍റെയും فَاعْبُدْهُ ആകയാല്‍ നീ അവനെ ആരാധിക്കുക وَاصْطَبِرْ സഹനമെടുക്കുക(ക്ഷമ സ്വീകരിക്കുക)യും ചെയ്യുക لِعِبَادَتِهِ അവനെ ആരാധിക്കുന്നതില്‍, അവനെ ആരാധിക്കുന്നതിനായി هَلْ تَعْلَمُ നീ അറിയുമോ, നിനക്കറിയാമോ لَهُ അവനു سَمِيًّا പേരൊത്തവനെ, തുല്യനെ, നാമധാരിയെ
19:65"(അവന്‍) ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയുടെ ഇടയിലുള്ളതിന്‍റെയും റബ്ബാകുന്നു. അതിനാല്‍, അവനെ (മാത്രം) ആരാധിച്ചുകൊള്ളുക; അവനെ ആരാധിക്കുന്നതില്‍ സഹനമെടുക്കുകയും ചെയ്തുകൊള്ളുക. അവനോടു പേരൊത്ത വല്ലവരെയും താന്‍ അറിയുമോ?! [ഇല്ല]
തഫ്സീർ : 64-65
View   
وَيَقُولُ ٱلْإِنسَـٰنُ أَءِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيًّا﴿٦٦﴾
share
وَيَقُول പറയും, പറയുന്നു الْإِنسَانُ മനുഷ്യന്‍ أَإِذَا مَا مِتُّ ഞാന്‍ മരിച്ചുപോയാലുണ്ടോ, ഞാന്‍ മരണപ്പെട്ടിട്ടാണോ لَسَوْفَ തീര്‍ച്ചയായും പിന്നീടു أُخْرَجُ ഞാന്‍ പുറത്തുകൊണ്ടുവരപ്പെടുന്നു حَيًّا ജീവനുള്ളവനായി
19:66മനുഷ്യന്‍ പറയുന്നു: " ഞാന്‍ മരണപ്പെട്ടുപോയാലുണ്ടോ, ജീവനുള്ളവനായി പിന്നെ പുറത്തുകൊണ്ടുവരപ്പെടുന്നു?! [അതു സംഭവ്യമല്ല]" എന്ന്.
أَوَلَا يَذْكُرُ ٱلْإِنسَـٰنُ أَنَّا خَلَقْنَـٰهُ مِن قَبْلُ وَلَمْ يَكُ شَيْـًۭٔا﴿٦٧﴾
share
أَوَلَا يَذْكُرُ ഓര്‍ക്കുന്നില്ലേ الْإِنسَانُ മനുഷ്യന്‍ أَنَّا خَلَقْنَاهُ നാം അവനെ സൃഷ്ടിച്ചു (പടച്ചു)ണ്ടാക്കി എന്നു مِن قَبْلُ മുമ്പു وَلَمْ يَكُ അവന്‍ആയിരുന്നില്ലാത്തപ്പോള്‍, അവന്‍ ആയിരുന്നതുമില്ല شَيْئًا ഒരു വസ്തുവും, യാതൊന്നും
19:67മനുഷ്യന്‍ ഓര്‍ക്കുന്നില്ലേ; താന്‍ യാതൊന്നും ആയിരുന്നില്ലാത്ത ഘട്ടത്തില്‍, മുമ്പ് അവനെ നാം പടച്ചുണ്ടാക്കിയിരിക്കുന്നു എന്ന്?!
فَوَرَبِّكَ لَنَحْشُرَنَّهُمْ وَٱلشَّيَـٰطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّۭا﴿٦٨﴾
share
فَوَرَبِّكَ എന്നാല്‍ നിന്‍റെ റബ്ബ് തന്നെയാണ് لَنَحْشُرَنَّهُمْ നിശ്ചയമായും നാം അവരെ ഒരുമിച്ചു കൂട്ടും وَالشَّيَاطِينَ പിശാചുക്കളെയും, ചെകുത്താന്‍മാരെയും ثُمَّ പിന്നെ പിന്നീടു لَنُحْضِرَنَّهُمْ നിശ്ചയമായും നാം അവരെ ഹാജരാക്കും حَوْلَ جَهَنَّمَ "ജഹന്നമി"നു (നരകത്തിനു)ചുറ്റും جِثِيًّا മുട്ടുകുത്തിയവരായിക്കൊണ്ടു
19:68(നബിയേ,) എന്നാല്‍, നിന്‍റെ റബ്ബ്തന്നെയാണ (സത്യം)! നിശ്ചയമായും, അവരെയും (എല്ലാ) "ചെകുത്താന്‍മാരെ" [പിശാചുക്കളെ]യും നാം ഒരുമിച്ചുകൂട്ടുന്നതാണ്; പിന്നീടു, അവരെ മുട്ടുകുത്തിയവരായ നിലയില്‍, നരകത്തിനു ചുറ്റും നാം ഹാജരാക്കുകയും ചെയ്യും.
ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى ٱلرَّحْمَـٰنِ عِتِيًّۭا﴿٦٩﴾
share
ثُمَّ പിന്നെ لَنَنزِعَنَّ നിശ്ചയമായും നാം വേര്‍തിരിക്കും, നീക്കി എടുക്കും مِن كُلِّ شِيعَةٍ എല്ലാ കക്ഷിയില്‍ നിന്നും أَيُّهُمْ അവരില്‍ ഏതു കൂട്ടരാണോ (അവരെ) أَشَدُّ കൂടുതല്‍ കഠിനമായവര്‍ عَلَى الرَّحْمَـٰنِ പരമകാരുണികനോടു عِتِيًّا ധിക്കാരം
19:69പിന്നീടു, പരമകാരുണികനായുള്ളവനോടു കൂടുതല്‍ ധിക്കാരം കഠിനമായിരുന്നവരേതോ അവരെ, എല്ലാ കക്ഷികളില്‍നിന്നും നാം വേര്‍തിരിക്കുന്നതുമാകുന്നു,
ثُمَّ لَنَحْنُ أَعْلَمُ بِٱلَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّۭا﴿٧٠﴾
share
ثُمَّ പിന്നെ لَنَحْنُ തീര്‍ച്ചയായും നാം أَعْلَمُ നല്ല പോലെ അറിയുന്നവനാണ് بِالَّذِينَ ഒരു കൂട്ടരെപ്പറ്റി هُمْ അവര്‍ أَوْلَىٰ കൂടുതല്‍ അര്‍ഹതയുള്ളവരാണ്, കൂടുതല്‍ ബന്ധപ്പെട്ടവരാണ് بِهَا അതിനു, അതിനോടു صِلِيًّا കടന്നെരിയുവാന്‍, കടന്നെരിയുന്നതിനു
19:70പിന്നെ, അതില്‍ [നരകത്തില്‍]കടന്നു എരിയുവാന്‍ അവരില്‍ ഏറ്റവും അര്‍ഹതയുള്ളവരെക്കുറിച്ചു നാം നല്ല വണ്ണം അറിയുന്നവനാകുന്നു.
തഫ്സീർ : 66-70
View   
وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًۭا مَّقْضِيًّۭا﴿٧١﴾
share
وَإِن مِّنكُمْ നിങ്ങളില്‍ ഇല്ല إِلَّا وَارِدُهَا അതിനടുക്കല്‍ വരുന്നവരല്ലാതെ كَانَ അതാകുന്നു, അതായിരിക്കുന്നു عَلَىٰ رَبِّكَ നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ حَتْمًا അനിവാര്യം, (ഒഴിവില്ലാത്തതു) مَّقْضِيًّا തീരുമാനം ചെയ്യപ്പെട്ടതു, വിധിക്കപ്പെട്ടതു
19:71അതിനടുക്കല്‍ [നരകത്തിങ്കല്‍] വരുന്നവരല്ലാതെ നിങ്ങളില്‍ (ആരും) ഇല്ല; അതു [അക്കാര്യം] നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ അനിവാര്യവും, തീരുമാനിക്കപ്പെട്ടതുമാകുന്നു.
ثُمَّ نُنَجِّى ٱلَّذِينَ ٱتَّقَوا۟ وَّنَذَرُ ٱلظَّـٰلِمِينَ فِيهَا جِثِيًّۭا﴿٧٢﴾
share
ثُمَّ പിന്നീടു نُنَجِّي നാം രക്ഷപ്പെടുത്തുന്നതാണ് الَّذِينَ യാതൊരു കൂട്ടരെ اتَّقَوا അവര്‍ സൂക്ഷിച്ചു വന്നു, കാത്തുസൂക്ഷിച്ചു ( ഭയഭക്തികാണിച്ചു) وَّنَذَرُ നാം വിട്ടേക്കുകയും ചെയ്യും الظَّالِمِينَ അക്രമികളെ فِيهَا അതില്‍ جِثِيًّا മുട്ടുകുത്തിയവരായികൊണ്ടു
19:72പിന്നീടു സൂക്ഷിച്ചുവന്നിട്ടുള്ളവരെ [സജ്ജനങ്ങളെ] നാം രക്ഷപ്പെടുത്തുകയും, അക്രമകാരികളെ മുട്ടുകുത്തിയവരായിക്കൊണ്ടു അതില്‍തന്നെ വിട്ടേക്കുന്നതുമാണ്.
തഫ്സീർ : 71-72
View   
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍۢ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَىُّ ٱلْفَرِيقَيْنِ خَيْرٌۭ مَّقَامًۭا وَأَحْسَنُ نَدِيًّۭا﴿٧٣﴾
share
وَإِذَا تُتْلَىٰ ഓതികേള്‍പ്പിക്കപ്പെട്ടാല്‍, ഓതിക്കൊടുക്കപ്പെട്ടാല്‍ عَلَيْهِمْ അവര്‍ക്കു آيَاتُنَا നമ്മുടെ ലക്ഷ്യങ്ങള്‍ بَيِّنَاتٍ വ്യക്തമായ തെളിവുകളായിക്കൊണ്ട് قَالَ പറയുന്നതാണ് الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിശ്വസിച്ചവരോട് أَيُّ الْفَرِيقَيْنِ രണ്ടുവിഭാഗത്തില്‍ ഏതാണു, രണ്ടില്‍ ഏതു സംഘമാണ് خَيْرٌ നല്ലതു, കൂടുതല്‍ നല്ലതു مَّقَامًا സ്ഥാനത്തില്‍ وَأَحْسَنُ കൂടുതല്‍ മെച്ചപ്പെട്ടതും, ഭംഗിയുള്ളതും نَدِيًّا സഭ, യോഗം, സഭയില്‍
19:73വ്യക്തമായ തെളിവുകളായിക്കൊണ്ടു നമ്മുടെ ലക്ഷ്യങ്ങള്‍ അവര്‍ക്കു ഓതികേള്‍പ്പിക്കപ്പെടുന്നതായാല്‍, അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോടു പറയുന്നതാണ്: "രണ്ടില്‍ ഏതുവിഭാഗക്കാരാണു, ഏറ്റവും നല്ല സ്ഥാനമുള്ളവരും, കൂടുതല്‍ ഭംഗിയുള്ള സഭക്കാരും?!" എന്നു.
وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَحْسَنُ أَثَـٰثًۭا وَرِءْيًۭا﴿٧٤﴾
share
وَكَمْ എത്ര, എത്രയോ أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു قَبْلَهُم അവരുടെ മുമ്പ് مِّن قَرْنٍ തലമുറകളെ, തലമുറയില്‍നിന്നു هُمْ അവര്‍ أَحْسَنُ നല്ലവര്‍, മെച്ചപ്പെട്ടവരാണ് أَثَاثًا സാധനസാമഗ്രികള്‍, ഉപകരണങ്ങള്‍ وَرِئْيًا കാണ്മാനും, കാഴ്ചയിലും
19:74എത്ര തലമുറകളെയാണ്‌ ഇവരുടെമുമ്പ് നാം നശിപ്പിച്ചുകളഞ്ഞിട്ടുള്ളതു! അവരാകട്ടെ, സാധനസാമഗ്രികളിലും, കാണ്മാനും (ഇവരെക്കാള്‍) മെച്ചപ്പെട്ടവരുമായിരുന്നു.
തഫ്സീർ : 73-74
View   
قُلْ مَن كَانَ فِى ٱلضَّلَـٰلَةِ فَلْيَمْدُدْ لَهُ ٱلرَّحْمَـٰنُ مَدًّا ۚ حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ إِمَّا ٱلْعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّۭ مَّكَانًۭا وَأَضْعَفُ جُندًۭا﴿٧٥﴾
share
قُلْ പറയുക مَن كَانَ ആരെങ്കിലും ആയെങ്കില്‍ فِي الضَّلَالَةِ ദുര്‍മ്മാര്‍ഗ്ഗത്തില്‍, വഴിപിഴവില്‍ فَلْيَمْدُدْ അയച്ചുകൊടുത്തുകൊള്ളട്ടെ لَهُ അവനു الرَّحْمَـٰنُ പരമകാരുണികന്‍ مَدًّا ഒരു അയച്ചുകൊടുക്കല്‍ (അയച്ചയച്ചു) حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا رَأَوْا അവര്‍ കാണുന്നതായാല്‍, കാണുമ്പോള്‍ مَا يُوعَدُونَ അവരോടുതാക്കീതു ചെയ്യപ്പെടുന്നതു إِمَّا الْعَذَابَ ഒന്നുകില്‍ ശിക്ഷയെ وَإِمَّا السَّاعَةَ ഒന്നുകില്‍ (അല്ലെങ്കില്‍) അന്ത്യസമയത്തെ فَسَيَعْلَمُونَ അപ്പോള്‍ അവര്‍ അറിഞ്ഞുകൊള്ളും مَنْ ആരാണു, ഏതുകൂട്ടരാണു هُوَ അവര്‍ (അക്കൂട്ടര്‍) അവന്‍ شَرٌّ ചീത്തയായവര്‍, മോശപ്പെട്ടവര്‍ مَّكَانًا സ്ഥാനം, സ്ഥാനത്തില്‍ وَأَضْعَفُ കൂടുതല്‍ ദുര്‍ബ്ബലരും ശക്തി കുറഞ്ഞവരും جُندًا സംഘം, പട്ടാളം ( ജനസ്വാധീനം)
19:75(നബിയേ) പറയുക: " വല്ലവനും ദുര്‍മ്മാര്‍ഗത്തിലായിരിക്കുകയാണെങ്കില്‍, പരമകാരുണികനായുള്ളവന്‍ അവനു അയച്ചയച്ചുകൊടുത്തുകൊള്ളട്ടെ!" - അങ്ങനെ, തങ്ങള്‍ക്കു താക്കീതു നല്‍കപ്പെടുന്നതു - ഒന്നുകില്‍ ശിക്ഷ, അല്ലെങ്കില്‍ അന്ത്യസമയം - അവര്‍ കാണുമ്പോള്‍. ആരാണ് സ്ഥാനം (കൂടുതല്‍) ചീത്തയായവരെന്നും, സംഘം കൂടുതല്‍ ബലഹീനമായവരെന്നും അവര്‍ അറിഞ്ഞുകൊള്ളും!
وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهْتَدَوْا۟ هُدًۭى ۗ وَٱلْبَـٰقِيَـٰتُ ٱلصَّـٰلِحَـٰتُ خَيْرٌ عِندَ رَبِّكَ ثَوَابًۭا وَخَيْرٌۭ مَّرَدًّا﴿٧٦﴾
share
وَيَزِيدُ اللَّـهُ അല്ലാഹു വര്‍ദ്ധിപ്പിക്കും لَّذِينَ اهْتَدَوْا സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ക്കു, സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ക്കു هُدًى സന്മാര്‍ഗ്ഗം ( സന്മാര്‍ഗ്ഗബോധം) وَالْبَاقِيَاتُ ശാശ്വത കര്‍മ്മങ്ങള്‍, നിലനില്‍ക്കുന്നവ الصَّالِحَاتُ നല്ലവ خَيْرٌ ഉത്തമമാണ്, നല്ലതാണ് عِندَ رَبِّكَ നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ ثَوَابًا പ്രതിഫലം وَخَيْرٌ ഉത്തമവും, നല്ലതും مَّرَدًّا പരിണാമം, മടക്കം, പര്യവസാനം
19:76സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവനു അല്ലാഹു സന്മാര്‍ഗ്ഗം [സന്മാര്‍ഗ്ഗബോധം] വര്‍ദ്ധിപ്പിക്കുന്നതാണ്. നല്ല നല്ല ശാശ്വതകര്‍മ്മങ്ങള്‍, നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും, ഉത്തമമായ പരിണാമഫലമുള്ളതുമാകുന്നു.
തഫ്സീർ : 75-76
View   
أَفَرَءَيْتَ ٱلَّذِى كَفَرَ بِـَٔايَـٰتِنَا وَقَالَ لَأُوتَيَنَّ مَالًۭا وَوَلَدًا﴿٧٧﴾
share
أَفَرَأَيْتَ എന്നാല്‍ നീ കണ്ടുവോ الَّذِي كَفَرَ അവിശ്വസിച്ചവനെ بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളില്‍ وَقَالَ അവന്‍ പറയുകയും ചെയ്തു لَأُوتَيَنَّ നിശ്ചയമായും എനിക്കു നല്‍കപ്പെടും مَالًا സ്വത്തും, ധനം وَوَلَدًا സന്താനവും, മക്കളും
19:77എന്നാല്‍, നമ്മുടെ ലക്ഷ്യങ്ങളില്‍ അവിശ്വസിക്കുകയും, "എനിക്കു നിശ്ചയമായും സ്വത്തും സന്താനവും നല്‍കപ്പെടു"മെന്നു പറയുകയും ചെയ്തവനെ നീ കണ്ടുവോ (നബിയേ)?!
أَطَّلَعَ ٱلْغَيْبَ أَمِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْدًۭا﴿٧٨﴾
share
أَطَّلَعَ അവന്‍ നോക്കിക്കണ്ടുവോ الْغَيْبَ അദൃശ്യകാര്യം أَمِ അഥവാ, അതോ, അല്ലാത്തപക്ഷം اتَّخَذَ ഉണ്ടാക്കിയിരിക്കുന്നു (വോ) عِندَ الرَّحْمَـٰنِ പരമകാരുണികന്‍റെ അടുക്കല്‍ عَهْدًا വല്ല ഉടമ്പടിയും
19:78അവന്‍ അദൃശ്യകാര്യത്തെ നോക്കിക്കണ്ടിരിക്കുന്നുവോ, അഥവാ പരമകാരുണികനായുള്ളവന്‍റെ അടുക്കല്‍ വല്ല ഉടമ്പടിയും ഉണ്ടാക്കിവെച്ചിട്ടുണ്ടോ?!
كَلَّا ۚ سَنَكْتُبُ مَا يَقُولُ وَنَمُدُّ لَهُۥ مِنَ ٱلْعَذَابِ مَدًّۭا﴿٧٩﴾
share
كَلَّا അങ്ങിനെയില്ല سَنَكْتُبُ നാം എഴുതുന്നതാണ്, രേഖപ്പെടുത്തുന്നതാണ് مَا يَقُولُ അവന്‍ പറയുന്നത് وَنَمُدُّ لَهُ അവനു നാം കൂട്ടി (വര്‍ദ്ധിപ്പിച്ചു,നീട്ടി) കൊടുക്കുകയും ചെയ്യും مِنَ الْعَذَابِ ശിക്ഷയില്‍നിന്നു مَدًّا ഒരു കൂട്ടല്‍, നീട്ടല്‍, വര്‍ദ്ധിപ്പിക്കല്‍
19:79അങ്ങിനെയില്ല;- അവന്‍ പറയുന്നതു നാം രേഖപ്പെടുത്തുന്നതാകുന്നു; അവനു നാം ശിക്ഷ കൂട്ടിക്കൂട്ടികൊടുക്കുകയും ചെയ്യും.
وَنَرِثُهُۥ مَا يَقُولُ وَيَأْتِينَا فَرْدًۭا﴿٨٠﴾
share
وَنَرِثُهُ നാം അവനോട് അവകാശമെടുക്കുകയും ചെയ്യും مَا يَقُولُ അവന്‍ പറയുന്നത് وَيَأْتِينَا അവന്‍ നമ്മുടെ അടുക്കല്‍ വരുകയും ചെയ്യും فَرْدًا ഒറ്റയായി, ഒറ്റപ്പെട്ടവനായി
19:80അവന്‍ (ആ) പറയുന്നതു [സ്വത്തും സന്താനവും] അവനോടു നാം അവകാശമെടുക്കുകയും, അവന്‍ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവനായി വരുകയും ചെയ്യുന്നതാകുന്നു.
തഫ്സീർ : 77-80
View   
وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةًۭ لِّيَكُونُوا۟ لَهُمْ عِزًّۭا﴿٨١﴾
share
وَاتَّخَذُوا അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ آلِهَةً പല ദൈവങ്ങളെ لِّيَكُونُوا അവര്‍ ആയിത്തീരുവാന്‍വേണ്ടി لَهُمْ അവര്‍ക്ക്, ഇവര്‍ക്ക് عِزًّا ശക്തി, സഹായശക്തി
19:81തങ്ങള്‍ക്കു സഹായശക്തി ആയിത്തീരുവാന്‍വേണ്ടി അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിനു പുറമെ (മറ്റു) ചില ആരാധ്യന്‍മാരെ സ്വീകരിച്ചിരിക്കുകയാണ്.
كَلَّا ۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا﴿٨٢﴾
share
كَلَّا അങ്ങിനെയല്ല سَيَكْفُرُونَ അവര്‍ നിഷേധിക്കും بِعِبَادَتِهِمْ അവരുടെ ആരാധനയെ وَيَكُونُونَ അവര്‍ ആയിത്തീരുകയും ചെയ്യും عَلَيْهِمْ അവര്‍ക്ക്, ഇവര്‍ക്ക് ضِدًّا എതിര്‍, എതിരില്‍
19:82അങ്ങനെയല്ല; അവര്‍ ഇവരുടെ ആരാധനയെ (ത്തന്നെ) നിഷേധിക്കുകയും, ഇവര്‍ക്ക് എതിരായിത്തീരുകയും ചെയ്യുന്നതാണ്.
തഫ്സീർ : 81-82
View   
أَلَمْ تَرَ أَنَّآ أَرْسَلْنَا ٱلشَّيَـٰطِينَ عَلَى ٱلْكَـٰفِرِينَ تَؤُزُّهُمْ أَزًّۭا﴿٨٣﴾
share
أَلَمْ تَرَ നീ കണ്ടില്ലേ, കാണുന്നില്ലേ أَنَّا أَرْسَلْنَا നാം അയച്ചിട്ടുണ്ടെന്നു الشَّيَاطِينَ പിശാചുക്കളെ عَلَى الْكَافِرِينَ അവിശ്വാസികളില്‍ تَؤُزُّهُمْ അവരെ ഇളക്കിവിട്ടുകൊണ്ടു أَزًّا ഒരു ഇളക്കിവിടല്‍
19:83(നബിയേ) നീ കാണുന്നില്ലേ- അവിശ്വാസികളില്‍ - അവരെ ഇളക്കിഇളക്കി വിട്ടുകൊണ്ടിരിക്കുന്ന നിലയില്‍ - പിശാചുക്കളെ നാം അയച്ചിരിക്കുന്നത്?!
فَلَا تَعْجَلْ عَلَيْهِمْ ۖ إِنَّمَا نَعُدُّ لَهُمْ عَدًّۭا﴿٨٤﴾
share
فَلَا تَعْجَلْ ആകയാല്‍ നീ ധൃതിപ്പെടരുത് عَلَيْهِمْ അവരെപ്പറ്റി إِنَّمَا نَعُدُّ നാം എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് لَهُمْ അവര്‍ക്കു عَدًّا ഒരു എണ്ണല്‍
19:84അതിനാല്‍, അവരെപ്പറ്റി നീ ധൃതിപ്പെടേണ്ടതില്ല; അവര്‍ക്കു (സമയമാകുന്നതു) നാം എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്.
തഫ്സീർ : 83-84
View   
يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى ٱلرَّحْمَـٰنِ وَفْدًۭا﴿٨٥﴾
share
يَوْمَ نَحْشُرُ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം الْمُتَّقِينَ ഭയഭക്തന്‍മാരെ, സൂക്ഷിക്കുന്നവരെ إِلَى الرَّحْمَـٰنِ റഹ്മാന്‍റെ (പരമകാരുണികന്‍റെ)അടുക്കലേക്ക് وَفْدًا അതിഥികളെന്ന നിലയില്‍, നിവേദകസംഘമായി
19:85ഭയഭക്തന്മാരെ പരമകാരുണികനായുള്ളവന്‍റെ അടുക്കലേക്കു അതിഥികളെന്ന നിലയില്‍ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം;
وَنَسُوقُ ٱلْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًۭا﴿٨٦﴾
share
وَنَسُوقُ നാം തെളിക്കുകയും ചെയ്യുന്ന الْمُجْرِمِينَ കുറ്റവാളികളെ إِلَىٰ جَهَنَّمَ നരകത്തിലേക്കു وِرْدًا ദാഹിച്ചവരായി
19:86കുറ്റവാളികളെ ദാഹിച്ചവരായികൊണ്ടു നരകത്തിലേക്കു നാം തെളിക്കുകയും ചെയ്യുന്ന (ദിവസം).--
لَّا يَمْلِكُونَ ٱلشَّفَـٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْدًۭا﴿٨٧﴾
share
لَّا يَمْلِكُونَ അവര്‍ക്കു അധികാരമുണ്ടാകയില്ല, അധീനപ്പെടുത്തുകയില്ല, കഴിയുകയില്ല الشَّفَاعَةَ ശുപാര്‍ശക്കു إِلَّا مَنِ ഒരുവനൊഴികെ اتَّخَذَ അവന്‍ ഉണ്ടാക്കിവെച്ചു, ഏര്‍പ്പെടുത്തി عِندَ الرَّحْمَـٰنِ റഹ്മാന്‍റെ അടുക്കല്‍ عَهْدًا കരാറു, ഉടമ്പടി
19:87(അന്ന്) പരമകാരുണികനായുള്ളവന്‍റെ അടുക്കല്‍ വല്ല കരാറും ഉണ്ടാക്കിവെച്ചിട്ടുള്ളവനല്ലാതെ, ശുപാര്‍ശക്കു അധികാരമുണ്ടായിരിക്കുന്നതല്ല.
തഫ്സീർ : 85-87
View   
وَقَالُوا۟ ٱتَّخَذَ ٱلرَّحْمَـٰنُ وَلَدًۭا﴿٨٨﴾
share
وَقَالُوا അവര്‍ പറയുന്നു اتَّخَذَ ഉണ്ടാക്കിയിരിക്കുന്നു, സ്വീകരിച്ചിരിക്കുന്നു الرَّحْمَـٰنُ പരമകാരുണികന്‍ وَلَدًا സന്താനം, മക്കള്‍
19:88അവര്‍ പറയുന്നു: "പരമകാരുണികനായുള്ളവന്‍ [അല്ലാഹു] സന്താനം സ്വീകരിച്ചിരിക്കുന്നു" എന്നു!
لَّقَدْ جِئْتُمْ شَيْـًٔا إِدًّۭا﴿٨٩﴾
share
لَّقَدْ جِئْتُمْ തീര്‍ച്ചയായും നിങ്ങള്‍ ചെയ്തു, വരുത്തി شَيْئًا ഒരു കാര്യം إِدًّا ഘോരമായ, നികൃഷ്ടമായ, വമ്പിച്ച
19:89(ഹേ, ഇതു പറയുന്നവരെ!) തീര്‍ച്ചയായും നിങ്ങള്‍ ഘോരമായ ഒരു കാര്യം ചെയ്തിരിക്കയാണു!-
تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا﴿٩٠﴾
share
تَكَادُ ആവാറാകുന്നു السَّمَاوَاتُ ആകാശങ്ങള്‍ يَتَفَطَّرْنَ പൊട്ടിപ്പിളരുവാന്‍ مِنْهُ അതുനിമിത്തം وَتَنشَقُّ (വീണ്ടും) പിളരുവനും الْأَرْضُ ഭൂമി وَتَخِرُّ വീണു (തകര്‍ന്നു) പോവാനും الْجِبَالُ മലകള്‍ هَدًّا തകര്‍ന്നു, ഇടിഞ്ഞു, പൊളിഞ്ഞു
19:90അതുനിമിത്തം, ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, മലകള്‍ (പൊട്ടിത്തകര്‍ന്നു)വീഴുകയും ചെയ്യാറാകുന്നു.
أَن دَعَوْا۟ لِلرَّحْمَـٰنِ وَلَدًۭا﴿٩١﴾
share
أَن دَعَوْا അവര്‍ വാദിച്ചതിനാല്‍ لِلرَّحْمَـٰنِ പരമകാരുണികനു وَلَدًا സന്താനം (ഉണ്ടെന്നു) മക്കളെ
19:91(അതെ) പരമകാരുണികനായുള്ളവനു സന്താനം (ഉണ്ടെന്നു) അവര്‍ വാദിച്ചതിനാല്‍! [അത്രയും ഗൗരവമേറിയതത്രെ, ആ വാദം.]
وَمَا يَنۢبَغِى لِلرَّحْمَـٰنِ أَن يَتَّخِذَ وَلَدًا﴿٩٢﴾
share
وَمَا يَنبَغِي യോജിക്കുകയില്ല, യുക്തമാവുകയില്ല,ചേരുകയില്ല لِلرَّحْمَـٰنِ പരമകാരുണികനു أَن يَتَّخِذَ അവന്‍ സ്വീകരിക്കുന്നത് وَلَدًا സന്താനത്തെ
19:92സന്താനത്തെ സ്വീകരിക്കുക എന്നതു പരമകാരുണികനായുള്ളവനു യുക്തമായിരിക്കയില്ല.
إِن كُلُّ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ إِلَّآ ءَاتِى ٱلرَّحْمَـٰنِ عَبْدًۭا﴿٩٣﴾
share
إِن كُلُّ എല്ലാവരും (ഓരോരുത്തനും) അല്ല مَن فِي السَّمَاوَاتِ ആകാശങ്ങളിലുളവര്‍ وَالْأَرْضِ ഭൂമിയിലും إِلَّا آتِي വരുന്നവരല്ലാതെ, ചെല്ലുന്നവനല്ലാതെ الرَّحْمَـٰنِ റഹ്മാന്‍റെ അടുക്കല്‍ عَبْدًا അടിയാനായി, അടിമയായി
19:93ആകാശങ്ങളിലും, ഭൂമിയിലും ഉള്ളവരെല്ലാം (ഓരോരുത്തനും) പരമകാരുണികന്‍റെ അടുക്കല്‍ അടിയാനായിവരുന്നവരല്ലാതെയില്ല.
لَّقَدْ أَحْصَىٰهُمْ وَعَدَّهُمْ عَدًّۭا﴿٩٤﴾
share
لَّقَدْ തീര്‍ച്ചയായും أَحْصَاهُمْ അവന്‍ അവരെ ക്ലിപ്തമായി അറിയുന്നതാണ് وَعَدَّهُمْ അവരെ എണ്ണുക (കണക്കാക്കുക)യും ചെയ്തിരിക്കുന്നു عَدًّا ഒരു (ശരിയായ) എണ്ണല്‍
19:94തീര്‍ച്ചയായും, അവരെ (മുഴുവനും) അവന്‍ ക്ലിപ്തമായി അറിയുകയും. (ശരിക്കു)എണ്ണിക്കണക്കാക്കുകയും ചെയ്തിരിക്കുന്നു.
وَكُلُّهُمْ ءَاتِيهِ يَوْمَ ٱلْقِيَـٰمَةِ فَرْدًا﴿٩٥﴾
share
وَكُلُّهُمْ അവരെല്ലാവരും آتِيهِ അവന്‍റെ അടുക്കല്‍ വരുന്നതാണ് يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ فَرْدًا ഒറ്റയായി, ഒറ്റപ്പെട്ടവനായി
19:95അവരില്‍ ഓരോരുത്തനും "ഖിയാമത്തു" നാളില്‍ ഒറ്റപ്പെട്ടവനായി അവന്‍റെ അടുക്കല്‍ വരുന്നവരത്രെ.
തഫ്സീർ : 88-95
View   
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَيَجْعَلُ لَهُمُ ٱلرَّحْمَـٰنُ وُدًّۭا﴿٩٦﴾
share
إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളെ سَيَجْعَلُ ഉണ്ടാക്കികൊടുക്കും, ഏര്‍പ്പെടുത്തികൊടുക്കും لَهُمُ അവര്‍ക്കു الرَّحْمَـٰنُ പരമകാരുണികന്‍ وُدًّا സ്നേഹം , താല്പര്യം
19:96നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവര്‍ക്കു പരമകാരുണികനായുള്ളവന്‍ സ്നേഹം ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്.
തഫ്സീർ : 96-96
View   
فَإِنَّمَا يَسَّرْنَـٰهُ بِلِسَانِكَ لِتُبَشِّرَ بِهِ ٱلْمُتَّقِينَ وَتُنذِرَ بِهِۦ قَوْمًۭا لُّدًّۭا﴿٩٧﴾
share
فَإِنَّمَا يَسَّرْنَاهُ എന്നാല്‍ നാമതിനെ എളുപ്പമാക്കിയിരിക്കുന്നു, സൗകര്യപ്പെടുത്തിയിരിക്കുന്നു بِلِسَانِكَ നിന്‍റെ ഭാഷയില്‍ لِتُبَشِّرَ നീ സന്തോഷവാര്‍ത്ത അറിയിക്കുവാന്‍ (തന്നെ) بِهِ അതുകൊണ്ടു, അതു മൂലം الْمُتَّقِينَ ഭയഭക്തന്‍മാര്‍ക്ക് وَتُنذِرَ നീ താക്കീതു നല്‍കുവാനും മുന്നറിയിപ്പ് നല്‍കുവാനും (തന്നെ), بِهِ അതുകൊണ്ട് قَوْمًا ഒരു ജനതക്കു لُّدًّا കുതര്‍ക്കികളായ
19:97എന്നാല്‍, ഇതു[ഖുര്‍ആന്‍] നാം നിന്‍റെ ഭാഷയില്‍ (അവതരിപ്പിച്ച്)എളുപ്പമാക്കിത്തന്നിരിക്കുന്നതു, ഭയഭക്തന്‍മാര്‍ക്കു ഇതുകൊണ്ട് നീ സന്തോഷവാര്‍ത്ത അറിയിക്കുവാനും, കുതര്‍ക്കികളായ ജനങ്ങളെ ഇതുമൂലം നീ താക്കീതുചെയ്യുവാനും വേണ്ടിത്തന്നെയാണ്.
وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هَلْ تُحِسُّ مِنْهُم مِّنْ أَحَدٍ أَوْ تَسْمَعُ لَهُمْ رِكْزًۢا﴿٩٨﴾
share
وَكَمْ എത്രയോ. എത്ര أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു قَبْلَهُم ഇവരുടെ മുമ്പ് مِّن قَرْنٍ തലമുറകളില്‍ നിന്നു, തലമുറകളായി هَلْ تُحِسُّ നീ അറിയുന്നുണ്ടോ, കാണുന്നുണ്ടോ مِنْهُم അവരില്‍ നിന്നു مِّنْ أَحَدٍ ഒരാളെയെങ്കിലും (ആരെയെങ്കിലും) أَوْ تَسْمَعُ അല്ലെങ്കില്‍ നീ കേള്‍ക്കുന്നുണ്ടോ لَهُمْ അവരുടെ, അവര്‍ക്കു رِكْزًا ലഘുശബ്ദം (വല്ല നേരിയ ശബ്ദവും)
19:98എത്രയോ തലമുറകളെ ഇവര്‍ക്കു മുമ്പു നാം നശിപ്പിച്ചുകളഞ്ഞിരിക്കുന്നു! അവരില്‍നിന്നു ഒരാളെയെങ്കിലും നീ കാണുന്നുണ്ടോ? അല്ലെങ്കില്‍, അവരുടേതായ വല്ല ലഘുശബ്ദവും നീ കേള്‍ക്കുന്നുണ്ടോ?!
തഫ്സീർ : 97-98
View