arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
കഹ്ഫ് (ഗുഹ) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 110 – വിഭാഗം (റുകുഅ്) 12 ‘കഹ്ഫ്’ എന്നാല്‍ ഗുഹ എന്നര്‍ത്ഥം. 9 മുതല്‍ 26 കൂടിയുള്ള വചനങ്ങളില്‍ ഗുഹയില്‍ അഭയം തേടിയ ഒരു കൂട്ടം വിശ്വാസികളെ സംബന്ധിച്ചു വിവരിക്കുന്നു. ഈ അദ്ധ്യായത്തിന് ‘സൂറത്തുല്‍ കഹ്ഫ്’ എന്ന് പേര്‍ ലഭിക്കാന്‍ കാരണമതാണ്. ‘ആരെങ്കിലും സൂറത്തുല്‍ കഹ്ഫിന്റെ ആദ്യത്തില്‍ നിന്നു പത്തു വചനങ്ങള്‍ പഠിച്ചാല്‍ അവന്‍ ദജ്ജാലില്‍ നിന്നു രക്ഷിക്കപ്പെടുന്നതാണ്’ എന്നു അബൂദാവൂദ്, നസാഈ, തിര്‍മദീ (رحمة الله عليهم) എന്നിവര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ വന്നിരിക്കുന്നു. മുസ്‌ലിമും, നസാഈയും (رحمة الله عليهما) ഉദ്ധരിച്ച വേറൊരു ഹദീസില്‍ ‘അല്‍കഹ്ഫില്‍ നിന്നുള്ള പത്തു ആയത്തുകള്‍ ഓതിയാല്‍’ എന്നാണുള്ളത്. ‘ജുമുഅഃ ദിവസം (വെള്ളിയാഴ്ച്ച) സൂറത്തുല്‍ കഹ്ഫ്‌ ഓതുന്നവനു അവന്റെയും രണ്ടു ജുമുഅയുടെയും ഇടയിലുള്ള കാലം പ്രകാശത്താല്‍ പ്രശോഭിതമായിരിക്കുന്നതാണ്.’ എന്നു ഹാകിം, ബൈഹഖീ (رحمة الله عليهما) എന്നിവര്‍ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിലും വന്നിട്ടുണ്ട്. പഠിക്കുന്നതു അര്‍ത്ഥസാരം ഗ്രഹിച്ചുകൊണ്ടും, ഓതുന്നതു അര്‍ത്ഥവും ആശയവും ഓര്‍ത്തുകൊണ്ടും ആയിരിക്കേണമെന്നു പ്രത്യേകം പറയേണ്ടതില്ല. والتوفيق من الله

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَنزَلَ عَلَىٰ عَبْدِهِ ٱلْكِتَـٰبَ وَلَمْ يَجْعَل لَّهُۥ عِوَجَا ۜ﴿١﴾
volume_up share
الْحَمْدُ സ്തുതി (സര്‍വ്വസ്തുതിയും) لِلَّـهِ അല്ലാഹുവിനാണ് الَّذِي أَنزَلَ അവതരിപ്പിച്ചവന്‍ തന്റെ عَلَىٰ عبْدِهِ അടിയാന്റെ മേല്‍ الْكِتَابَ ഗ്രന്ഥം (വേദഗ്രന്ഥം) وَلَمْ يجْعَل ആക്കിയിട്ടുമില്ല (വരുത്തീട്ടുമില്ല) لَّهُ അതിനു് عِوجًا വളവ്, വക്രത.
18:1അല്ലാഹുവിന് സര്‍വ്വസ്തുതിയും! - തന്റെ അടിയാന്റെ മേല്‍ വേദഗ്രന്ഥം - അതിനു യാതൊരു വക്രതയും ഉണ്ടാക്കാത്ത [വരുത്താത്ത] നിലയില്‍ അവതരിപ്പിച്ചവനത്രെ (അവന്‍).
قَيِّمًۭا لِّيُنذِرَ بَأْسًۭا شَدِيدًۭا مِّن لَّدُنْهُ وَيُبَشِّرَ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ أَجْرًا حَسَنًۭا﴿٢﴾
volume_up share
قَيِّمًا ചൊവ്വായ നിലയില്‍ لِّيُنذِرَ താക്കീതു ചെയ്വാനായി, മുന്നറിയിപ്പു നല്‍കാനായി بَأْسًا ശിക്ഷയെ (ക്കുറിച്ച്) شَدِيدًا കഠിനമായ مِّن لَّدُنْهُ അവന്റെ പക്കല്‍നിന്നുള്ള وَيُبَشِّرَ സന്തോഷവാര്‍ത്ത (സുവിശേഷം) അറിയിക്കുവാനും الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക് الَّذِينَ يَعْمَلُونَ പ്രവര്‍ത്തിക്കുന്നവരായ الصَّالِحَاتِ സല്ക്കര്‍മ്മങ്ങളെ أَنَّ لَهُمْ അവര്‍ക്കു ഉണ്ട് എന്ന് أَجْرًا പ്രതിഫലം حَسَنًا നല്ലതായ.
18:2അതായത്; ചൊവ്വായനിലയില്‍ (ആക്കിയിരിക്കുന്നു); അവങ്കല്‍ നിന്നുള്ള കഠിനമായ ശിക്ഷയെക്കുറിച്ച് (പൊതുവില്‍) താക്കീതു നല്‍കുവാനും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികളെ - നല്ലതായ പ്രതിഫലം അവര്‍ക്കുണ്ടെന്നു - സുവിശേഷം അറിയിക്കുവാനും വേണ്ടിയാകുന്നു (അതവതരിപ്പിച്ചതു);
مَّـٰكِثِينَ فِيهِ أَبَدًۭا﴿٣﴾
volume_up share
مَّاكِثِينَ താമസിച്ചുകൊണ്ട്, കഴിഞ്ഞുകൂടികൊണ്ട് فِيهِ അതില്‍ أَبَدًا എന്നെന്നും.
18:3അവര്‍ അതില്‍ [പ്രതിഫലത്തില്‍] എന്നെന്നും കഴിഞ്ഞുകൂടുന്ന നിലയില്‍.
وَيُنذِرَ ٱلَّذِينَ قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًۭا﴿٤﴾
volume_up share
وَيُنذِرَ താക്കീതു ചെയ്‌വാനും الَّذِينَ قَالُوا പറഞ്ഞവരെ, പറയുന്നവരെ اتَّخَذَ اللَّـهُ അല്ലാഹു സ്വീകരിച്ചു, ഉണ്ടാക്കിവെച്ചു (-എന്ന്) وَلَدًا സന്താനത്തെ.
18:4അല്ലാഹു സന്താനം സ്വീകരിച്ചിട്ടുണ്ടെന്നു പറയുന്നവരെ (പ്രത്യേകം) താക്കീതു ചെയ്യാന്‍ വേണ്ടിയുമാകുന്നു (അവതരിപിച്ചതു).
مَّا لَهُم بِهِۦ مِنْ عِلْمٍۢ وَلَا لِـَٔابَآئِهِمْ ۚ كَبُرَتْ كَلِمَةًۭ تَخْرُجُ مِنْ أَفْوَٰهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًۭا﴿٥﴾
volume_up share
مَّا لَهُم അവര്‍ക്കില്ല بِهِ അതിനെപ്പറ്റി مِنْ عِلْمٍ യാതൊരു അറിവും وَلَا لِآبَائِهِمْ അവരുടെ പിതാക്കള്‍ക്കുമില്ല كَبُرَتْ വമ്പിച്ചതായിപ്പോയി, എത്ര വലിയതാണ് كَلِمَةً (ആ-) ഒരു വാക്ക് تَخْرُجُ പുറത്തുവരുന്ന مِنْ أَفْوَاهِهِمْ അവരുടെ വായകളില്‍നിന്ന് إِن يَقُولُونَ അവര്‍ പറയുന്നില്ല إِلَّا كَذِبًا കളവല്ലാതെ, വ്യാജമല്ലാതെ.
18:5അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ, അതിനെക്കുറിച്ച് യാതൊരു അറിവുമില്ല. അവരുടെ വായകളില്‍ നിന്നു പുറത്തുവരുന്ന (ആ) വാക്കു വമ്പിച്ചതു തന്നെ! അവര്‍ കളവല്ലാതെ പറയുന്നില്ല.
فَلَعَلَّكَ بَـٰخِعٌۭ نَّفْسَكَ عَلَىٰٓ ءَاثَـٰرِهِمْ إِن لَّمْ يُؤْمِنُوا۟ بِهَـٰذَا ٱلْحَدِيثِ أَسَفًا﴿٦﴾
volume_up share
فَلَعَلَّكَ (എന്നാല്‍-) നീ ആയേക്കാം بَاخِعٌ അപകടപ്പെടുത്തുന്നവന്‍, നശിപ്പിക്കുന്നവന്‍ نَّفْسَكَ നിന്റെ ആത്മാവിനെ, നിന്നെ തന്നെ عَلَىٰ آثَارِهِمْ അവരുടെ പിന്നാലെ (അവരുടെ പ്രവര്‍ത്തന ഫലമായി) إِن لَّمْ يُؤْمِنُوا അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍, വിശ്വസിക്കാതിരിക്കുന്നപക്ഷം بِهَـٰذَا الْحَدِيثِ ഈ വിഷയത്തില്‍ أَسَفًا ദുഃഖത്താല്‍, വ്യസനത്താല്‍.
18:6ഈ വിഷയത്തില്‍ [ഖുര്‍ആനില്‍] അവര്‍ വിശ്വസിക്കാതിരിക്കുന്ന പക്ഷം, നീ അവരുടെ പിന്നാലെ ദുഃഖിച്ച് നിന്റെ ജീവന്‍ അപകടപ്പെടുത്തുന്നവനായേക്കാം!
തഫ്സീർ : 1-6
View   
إِنَّا جَعَلْنَا مَا عَلَى ٱلْأَرْضِ زِينَةًۭ لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًۭا﴿٧﴾
volume_up share
إِنَّا നിശ്ചയമായും നാം جَعَلْنَا നാം ആക്കിയിരിക്കുന്നു مَا യാതൊന്നും عَلَى الْأَرْضِ ഭൂമിയിലുള്ള, ഭൂമുഖത്തുള്ള زِينَةً അലങ്കാരം, ഭംഗി لَّهَا അതിനു لِنَبْلُوَ (നാം) പരീക്ഷിക്കുവാനായി هُمْ അവരെ أَيُّهُمْ അവരില്‍ ആരാണ് (എന്ന്) أَحْسَنُ കൂടുതല്‍ നല്ലവന്‍ عَمَلًا കര്‍മ്മം, പ്രവൃത്തി.
18:7നിശ്ചയമായും, ഭൂമുഖത്തുള്ളതിനെ നാം അതിനെ അലങ്കാരമാക്കിയിരിക്കുന്നു, അവരില്‍ [മനുഷ്യരില്‍] ആരാണ് കൂടുതല്‍ കര്‍മ്മം നല്ലവരെന്നു പരീക്ഷിക്കുവാന്‍ വേണ്ടി.
وَإِنَّا لَجَـٰعِلُونَ مَا عَلَيْهَا صَعِيدًۭا جُرُزًا﴿٨﴾
volume_up share
وَإِنَّا നാം തന്നെ لَجَاعِلُونَ ആക്കുന്നതുമാണു, ആക്കുന്നവരാണ് مَا عَلَيْهَا അതിന്‍മേലുള്ളത് صَعِيدًا വെണ്‍ഭൂമി, മണ്ണു جُرُزًا തരിശു, പാഴ്ഭൂമി.
18:8അതിന്മേലുള്ളതിനെ നാം തന്നെ, തരിശായ വെണ്‍ ഭൂമിയാക്കിക്കളയുന്നതുമാകുന്നു.
തഫ്സീർ : 7-8
View   
أَمْ حَسِبْتَ أَنَّ أَصْحَـٰبَ ٱلْكَهْفِ وَٱلرَّقِيمِ كَانُوا۟ مِنْ ءَايَـٰتِنَا عَجَبًا﴿٩﴾
volume_up share
أَمْ അല്ലാ (ഒരു പക്ഷെ) حَسِبْتَ നീ വിചാരിച്ചു(വോ) أَنَّ أَصْحَابَ الْكَهْفِ നിശ്ചയമായും ഗുഹയുടെ ആള്‍ക്കാര്‍ (ഗുഹാവാസികള്‍) وَالرَّقِيمِ റഖീമിന്റെയും كَانُوا അവരായിരുന്നു (എന്നു) مِنْ آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നു عَجَبًا ഒരു (വലിയ) ആശ്ചര്യം.
18:9(നബിയേ,) അല്ലാ! ഗുഹയുടെയും, "റഖീമി"ന്റെയും ആള്‍ക്കാര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ഒരു ആശ്ചര്യമായിരുന്നുവെന്ന്, നീ വിചാരിക്കുന്നുവോ?
إِذْ أَوَى ٱلْفِتْيَةُ إِلَى ٱلْكَهْفِ فَقَالُوا۟ رَبَّنَآ ءَاتِنَا مِن لَّدُنكَ رَحْمَةًۭ وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًۭا﴿١٠﴾
volume_up share
إِذْ أَوَى അഭയം പ്രാപിച്ചപ്പോള്‍, ചെന്നു ചേര്‍ന്നപ്പോള്‍ (ആ) الْفِتْيَةُ യുവാക്കള്‍ إِلَى الْكَهْفِ ഗുഹയിലേക്കു فَقَالُوا അപ്പോള്‍ അവര്‍ പറഞ്ഞു رَبَّنَا ഞങ്ങളുടെ റബ്ബേ, രക്ഷിതാവേ آتِنَا ഞങ്ങള്‍ക്കു നല്‍കേണമേ مِن لَّدُنكَ നിന്റെ പക്കല്‍ നിന്നു رَحْمَةً കാരുണ്യം, ദയ, അനുഗ്രഹം وَهَيِّئْ സജ്ജമാക്കി (ഒരുക്കി) ത്തരുകയും വേണമേ لَنَا ഞങ്ങള്‍ക്കു مِنْ أَمْرِنَا ഞങ്ങളുടെ കാര്യത്തില്‍, കാര്യത്തെ സംബന്ധിച്ചു رَشَدًا നേര്‍മ്മാര്‍ഗ്ഗം, തന്റേടം.
18:10(ആ) യുവാക്കള്‍ ഗുഹയിലേക്കു (ചെന്നു) അഭയം പ്രാപിച്ചപ്പോള്‍ അവര്‍ പറഞ്ഞു: "ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്കു നിന്റെ പക്കല്‍ നിന്നു കാരുണ്യം നല്‍കേണമേ! ഞങ്ങളുടെ കാര്യത്തില്‍ നീ ഞങ്ങള്‍ക്കു നേര്‍മ്മാര്‍ഗ്ഗം സജ്ജമാക്കിത്തരുകയും ചെയ്യേണമേ!!"
فَضَرَبْنَا عَلَىٰٓ ءَاذَانِهِمْ فِى ٱلْكَهْفِ سِنِينَ عَدَدًۭا﴿١١﴾
volume_up share
فَضَرَبْنَا അങ്ങനെ നാം അടിച്ചു (അടച്ചുകളഞ്ഞു) عَلَىٰ آذَانِهِمْ അവരുടെ കാതുകള്‍ക്കു (കര്‍ണ്ണപുടങ്ങളെ) فِي الْكَهْفِ ഗുഹയില്‍ വെച്ചു سِنِينَ വര്‍ഷങ്ങള്‍, കൊല്ലങ്ങള്‍ عَدَدًا ഗണ്യമായ, കുറെ എണ്ണം.
18:11അങ്ങനെ, ഗണ്യമായ വര്‍ഷങ്ങളോളം ആ ഗുഹയില്‍വെച്ചു നാം അവരുടെ കര്‍ണ്ണപുടങ്ങളെ അടച്ചുകളഞ്ഞു., (അവരെ ഉറക്കി).
ثُمَّ بَعَثْنَـٰهُمْ لِنَعْلَمَ أَىُّ ٱلْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوٓا۟ أَمَدًۭا﴿١٢﴾
volume_up share
ثُمَّ പിന്നെ, പിന്നീടു بَعَثْنَاهُمْ നാം അവരെ എഴുന്നേല്‍പിച്ചു لِنَعْلَمَ നാം (നമുക്കു) അറിയുവാന്‍ വേണ്ടി, أَيُّ الْحِزْبَيْنِ രണ്ടു കക്ഷികളില്‍ ഏതാണു (എന്നു) أَحْصَىٰ തിട്ടപ്പെടുത്തി, സൂക്ഷിച്ചു, വിലയിരുത്തി, അധികം കണക്കാക്കിയവര്‍ لِمَا لَبِثُوا അവര്‍ താമസിച്ചതിനെ, കഴിച്ചുകൂട്ടിയതിനെ أَمَدًا കാലം.
18:12പിന്നെ, രണ്ടുകക്ഷികളില്‍ ഏതാണ്, അവര്‍ താമസിച്ചുകഴിഞ്ഞ കാലത്തെ തിട്ടപ്പെടുത്തിയതെന്നു അറിയുവാനായി നാം അവരെ എഴുന്നേല്‍പ്പിച്ചു.
തഫ്സീർ : 9-12
View   
نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِٱلْحَقِّ ۚ إِنَّهُمْ فِتْيَةٌ ءَامَنُوا۟ بِرَبِّهِمْ وَزِدْنَـٰهُمْ هُدًۭى﴿١٣﴾
volume_up share
نَّحْنُ നാം നമ്മള്‍ نَقُصُّ (നാം) വിവരിച്ചുതരുന്നു عَلَيْكَ നിനക്കു نَبَأَهُم അവരുടെ വര്‍ത്തമാനം بِالْحَقِّ യഥാര്‍ത്ഥത്തില്‍, ശരിക്കു إِنَّهُمْ നിശ്ചയമായും അവര്‍ فِتْيَةٌ (കുറച്ചു) യുവാക്കളാണ് آمَنُوا അവര്‍ വിശ്വസിച്ചു بِرَبِّهِمْ അവരുടെ രക്ഷിതാവില്‍ وَزِدْنَاهُمْ അവര്‍ക്കു നാം വര്‍ദ്ധിപ്പിക്കുകയും ചെയ്തു هُدًى സന്മാര്‍ഗ്ഗം, സന്മാര്‍ഗ്ഗബോധം.
18:13അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ (രൂപ) ത്തില്‍ വിവരിച്ചുതരാം. അവര്‍ കുറച്ചു യുവാക്കളായിരുന്നു; അവര്‍ തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചു; നാം അവര്‍ക്കു സന്മാര്‍ഗ്ഗം (സന്മാര്‍ഗ്ഗബോധം) വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا۟ فَقَالُوا۟ رَبُّنَا رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَن نَّدْعُوَا۟ مِن دُونِهِۦٓ إِلَـٰهًۭا ۖ لَّقَدْ قُلْنَآ إِذًۭا شَطَطًا﴿١٤﴾
volume_up share
وَرَبَطْنَا നാം ദാര്‍ഢ്യം (ഉറപ്പു) നല്‍കുകയും ചെയ്തു عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കു إِذْ قَامُوا അവര്‍ നിന്നപ്പോല്‍ അവര്‍ നിലകൊണ്ടപ്പോള്‍ فَقَالُوا അപ്പോള്‍ അവര്‍ പറഞ്ഞു رَبُّنَا നമ്മുടെ റബ്ബ്, രക്ഷിതാവ് رَبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബാണ് وَالْأَرْضِ ഭൂമിയുടേയും لَن نَّدْعُوَ നാം പ്രാര്‍ത്ഥിക്കുന്നതേയല്ല, വിളിക്കുന്നതേയല്ല مِن دُونِهِ അവനു പുറമെ, അവനെ കൂടാതെ إِلَـٰهًا ഒരു ഇലാഹിനെയും, ആരാധ്യനേയും لَّقَدْ തീര്‍ച്ചയായും قُلْنَا നാം പറഞ്ഞു പോകും (പറഞ്ഞതായിത്തീരും) إِذًا شَطَطًا അപ്പോള്‍, അങ്ങിനെയായാല്‍ അക്രമം, അനീതി.
18:14അവര്‍ (സത്യത്തില്‍) നിലകൊണ്ടപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ക്ക്‌ നാം ദാര്‍ഢ്യം നല്‍കുകയും ചെയ്തു; അതിനാല്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ റബ്ബ് ആകാശ ഭൂമികളുടെ റബ്ബാകുന്നു; അവനു പുറമെ യാതൊരു ആരാധ്യനെയും ഞങ്ങള്‍ വിളി (ച്ചു പ്രാര്‍ത്ഥി) ക്കുന്നതേയല്ല; അങ്ങിനെയായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമം പറയുകയായിത്തീരും.
هَـٰٓؤُلَآءِ قَوْمُنَا ٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةًۭ ۖ لَّوْلَا يَأْتُونَ عَلَيْهِم بِسُلْطَـٰنٍۭ بَيِّنٍۢ ۖ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًۭا﴿١٥﴾
volume_up share
هَـٰؤُلَاءِ ഇക്കൂട്ടര്‍, ഇവര്‍ قَوْمُنَا നമ്മുടെ ജനങ്ങള്‍ اتَّخَذُوا അവര്‍ ഉണ്ടാക്കിയിരിക്കുന്നു, സ്വീകരിച്ചിരിക്കുന്നു مِن دُونِهِ അവനു പുറമെ, അവനെക്കൂടാതെ آلِهَةً പല ആരാധ്യന്‍മാരേ, പല ദൈവങ്ങളെ لَّوْلَا يَأْتُونَ അവര്‍ വരാത്തതെന്ത്, അവര്‍ക്കു വന്നുകൂടേ عَلَيْهِم അവരെ സംബന്ധിച്ചു بِسُلْطَانٍ വല്ല ലക്ഷ്യവും (വല്ല തെളിവും) കൊണ്ടു بَيِّنٍ വ്യക്തമായ فَمَنْ അപ്പോള്‍ ആരാണ് أَظْلَمُ അധികം അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനേക്കാള്‍, കെട്ടിയുണ്ടാക്കുന്നവനേക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ كَذِبًا കളവ്, വ്യാജം.
18:15ഇവര്‍ - നമ്മുടെ ജനത - അവനുപുറമെ, പല ആരാധ്യന്‍മാരെയും സ്വീകരിച്ചിരിക്കുന്നു. അവരെ സംബന്ധിച്ച് ഒരു വ്യക്തമായ ലക്‌ഷ്യം ഇവര്‍ കൊണ്ടുവരാത്തത് എന്താണ്?!അല്ലാഹുവിന്റെമേല്‍ കളവു കെട്ടിച്ചമയ്ക്കുന്നവനേക്കാള്‍ അക്രമിയായിട്ടുള്ളവന്‍ ആരാണുള്ളത്?!"
وَإِذِ ٱعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا ٱللَّهَ فَأْوُۥٓا۟ إِلَى ٱلْكَهْفِ يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِۦ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًۭا﴿١٦﴾
volume_up share
وَإِذِ اعْتَزَلْتُمُوهُمْ നിങ്ങള്‍ അവരെ വിട്ടകന്നുനിന്ന സ്ഥിതിക്ക് وَمَا يَعْبُدُونَ അവര്‍ ആരാധിക്കുന്നതിനെയും إِلَّا اللَّـهَ അല്ലാഹുവിനെ ഒഴികെ فَأْوُوا അതുകൊണ്ട് അഭയം പ്രാപിക്കുവിന്‍ إِلَى الْكَهْفِ ഗുഹയിലേക്കു (ചെന്നു) يَنشُرْ വിശാലപ്പെടുത്തിത്തരും لَكُمْ നിങ്ങള്‍ക്കു رَبُّكُم നിങ്ങളുടെ റബ്ബ്, രക്ഷിതാവ് مِّن رَّحْمَتِهِ അവന്റെ കാരുണ്യത്തില്‍ നിന്ന്, കാരുണ്യത്തെ وَيُهَيِّئْ സജ്ജമാക്കി (ശരിപ്പെടുത്തി) ത്തരികയും ചെയ്യും لَكُم നിങ്ങള്‍ക്ക് مِّنْ أَمْرِكُم നിങ്ങളുടെ കാര്യത്തെ സംബന്ധിച്ച് مِّرْفَقًا സൗകര്യത്തെ, ആവശ്യമായകാര്യത്തെ.
18:16(അവര്‍ തമ്മില്‍ പറഞ്ഞു:) "അവരേയും അല്ലാഹുവിനെ ഒഴിച്ച് അവര്‍ ആരാധിച്ചു വരുന്നതിനെയും നിങ്ങള്‍ വിട്ടകന്നുനിന്ന സ്ഥിതിക്ക് എനി, (ആ) ഗുഹയില്‍ ചെന്നഭയം പ്രാപിക്കുവിന്‍;- നിങ്ങളുടെ രക്ഷിതാവ് അവന്റെ കാരുണ്യത്തെ നിങ്ങള്‍ക്ക് വിശാലപ്പെടുത്തിത്തരുകയും, നിങ്ങളുടെ കാര്യത്തെ സംബന്ധിച്ച് (വേണ്ടുന്ന) സൌകര്യം ശരിപ്പെടുത്തിത്തരുകയും ചെയ്യുന്നതാണ്."
തഫ്സീർ : 13-16
View   
وَتَرَى ٱلشَّمْسَ إِذَا طَلَعَت تَّزَٰوَرُ عَن كَهْفِهِمْ ذَاتَ ٱلْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ ٱلشِّمَالِ وَهُمْ فِى فَجْوَةٍۢ مِّنْهُ ۚ ذَٰلِكَ مِنْ ءَايَـٰتِ ٱللَّهِ ۗ مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُۥ وَلِيًّۭا مُّرْشِدًۭا﴿١٧﴾
volume_up share
وَتَرَى നിനക്കു കാണാം, നീ കാണും الشَّمْسَ സൂര്യനെ إِذَا طَلَعَت അത് ഉദിക്കുമ്പോള്‍, ഉദിച്ചാല്‍ تَّزَاوَرُ തെറ്റുന്നതായി, ചായുന്നതായി عَن كَهْفِهِمْ അവരുടെ ഗുഹ വിട്ടു ذَاتَ الْيَمِينِ വലഭാഗം, വലത്തോട്ട് وَإِذَا غَرَبَت അത് അസ്തമിക്കുമ്പോള്‍, അസ്തമിച്ചാല്‍ تَّقْرِضُهُمْ അതവരെ മുറിച്ചു കടക്കും ذَاتَ الشِّمَالِ ഇടഭാഗം, ഇടത്തോട്ട് وَهُمْ അവരാകട്ടെ فِي فَجْوَةٍ ഒരു വിശാലസ്ഥലത്തിലാണ് مِّنْهُ അതില്‍ നിന്ന് ذَٰلِكَ അതു مِنْ آيَاتِ اللَّـهِ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് مَن ആരെയെങ്കിലും يَهْدِ اللَّـهُ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നതായാല്‍ فَهُوَ എന്നാല്‍ അവനാണ് الْمُهْتَدِ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവന്‍ وَمَن ആരെയെങ്കിലും يُضْلِلْ അവന്‍ വഴിപിഴപ്പിക്കുന്നതായാല്‍ فَلَن تَجِدَ എന്നാല്‍ നീ കണ്ടെത്തുന്നതേയല്ല, കണ്ടെത്തുകയില്ല തന്നെ لَهُ അവന് وَلِيًّا ഒരു ബന്ധുവെ مُّرْشِدًا നേര്‍മ്മാര്‍ഗ്ഗം നല്‍കുന്ന, തന്റേടം നല്‍കുന്ന.
18:17സൂര്യന്‍ ഉദിക്കുമ്പോള്‍ അവരുടെ ഗുഹവിട്ടു വലത്തോട്ടു ചാഞ്ഞുപോകുന്നതായും, അസ്തമിക്കുമ്പോള്‍ അതവരെ മുറിച്ചു കടന്നു ഇടത്തോട്ടു പോകുന്നതായും നിനക്കു കാണാം; അവരാകട്ടെ അതില്‍നിന്നുള്ള ഒരു വിശാല സ്ഥലത്തുമാകുന്നു. അതു (എല്ലാം) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അല്ലാഹു ആരെയെങ്കിലും നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നതായാല്‍ അവനാണ് നേര്‍മ്മാര്‍ഗ്ഗം സിദ്ധിച്ചവന്‍; അവന്‍ ആരെയെങ്കിലും ദുര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നതായാല്‍ അവന് നേര്‍ വഴി നല്‍കുന്ന യാതൊരു ബന്ധുവേയും നീ കണ്ടെത്തുന്നതുമല്ലതന്നെ.
തഫ്സീർ : 17-17
View   
وَتَحْسَبُهُمْ أَيْقَاظًۭا وَهُمْ رُقُودٌۭ ۚ وَنُقَلِّبُهُمْ ذَاتَ ٱلْيَمِينِ وَذَاتَ ٱلشِّمَالِ ۖ وَكَلْبُهُم بَـٰسِطٌۭ ذِرَاعَيْهِ بِٱلْوَصِيدِ ۚ لَوِ ٱطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًۭا وَلَمُلِئْتَ مِنْهُمْ رُعْبًۭا﴿١٨﴾
volume_up share
وَتَحْسَبُهُمْ നീ അവരെ വിചാരിക്കും, ഗണിക്കും أَيْقَاظًا ഉണര്‍ന്നിരിക്കുന്നവരാണെന്ന് وَهُمْ അവരാകട്ടെ رُقُودٌ ഉറങ്ങുന്നവരാണ് وَنُقَلِّبُهُمْ നാം അവരെ മറിച്ചിട്ടുകൊണ്ടിരിക്കുന്നു ذَاتَ الْيَمِينِ വലത്തോട്ടു وَذَاتَ الشِّمَالِ ഇടത്തോട്ടും وَكَلْبُهُم അവരുടെ നായ بَاسِطٌ നീട്ടിയതാണ്, നീട്ടിവെച്ചിരിക്കയാണ് ذِرَاعَيْهِ അതിന്റെ രണ്ടു മുഴങ്കൈകള്‍ بِالْوَصِيدِ ഗുഹാമുഖത്തു, ഉമ്മരത്തു لَوِ اطَّلَعْتَ നീ എത്തിനോക്കിയിരുന്നുവെങ്കില്‍, നീ കണ്ടിരുന്നുവെങ്കില്‍ عَلَيْهِمْ അവരുടെ മേല്‍, അവരെ لَوَلَّيْتَ നീ പിന്‍മാറിക്കളയും, നീ പിന്തിരിയും مِنْهُمْ അവരില്‍നിന്ന് فِرَارًا പേടിച്ചോടിക്കൊണ്ട് وَلَمُلِئْتَ നീ നിറക്കപ്പെടുകയും ചെയ്യും, നീ നിര്‍ഭരനാകുകയും ചെയ്യും مِنْهُمْ അവരാല്‍, അവര്‍ നിമിത്തം رُعْبًا ഭയത്താല്‍.
18:18(നീ അവരെ കണ്ടിരുന്നുവെങ്കില്‍,-) അവര്‍ ഉണര്‍ന്നു കിടക്കുന്നവരാണെന്നു നീ ധരിച്ചുപോകുന്നതാണ്; അവരാകട്ടെ, ഉറങ്ങുന്നവരുമാകുന്നു; നാം അവരെ വലത്തോട്ടും, ഇടത്തോട്ടും മറിച്ചിട്ടുകൊണ്ടുമിരിക്കുന്നു; അവരുടെ നായ, ഗുഹാമുഖത്തു അതിന്റെ രണ്ടു മുഴങ്കൈകളും നീട്ടിവെച്ചിരിക്കുകയാണ്. അവരെ നീ എത്തിനോക്കിക്കണ്ടിരുന്നുവെങ്കില്‍, ഓടി രക്ഷപ്പെടുന്നതിനായി അവരില്‍നിന്നും നീ പിന്തിരിഞ്ഞു പോകുകയും, അവര്‍ നിമിത്തം നീ ഭയനിര്‍ഭരനായിത്തീരുകയും ചെയ്യുമായിരുന്നു!
തഫ്സീർ : 18-18
View   
وَكَذَٰلِكَ بَعَثْنَـٰهُمْ لِيَتَسَآءَلُوا۟ بَيْنَهُمْ ۚ قَالَ قَآئِلٌۭ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍۢ ۚ قَالُوا۟ رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَٱبْعَثُوٓا۟ أَحَدَكُم بِوَرِقِكُمْ هَـٰذِهِۦٓ إِلَى ٱلْمَدِينَةِ فَلْيَنظُرْ أَيُّهَآ أَزْكَىٰ طَعَامًۭا فَلْيَأْتِكُم بِرِزْقٍۢ مِّنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا﴿١٩﴾
volume_up share
وَكَذَٰلِكَ അപ്രകാരം بَعَثْنَاهُمْ നാം അവരെ എഴുന്നേല്‍പിച്ചു لِيَتَسَاءَلُوا അവര്‍ അന്യോന്യം ചോദിക്കുവാനായി بَيْنَهُمْ അവര്‍ക്കിടയില്‍, അവര്‍ തമ്മില്‍ قَالَ പറഞ്ഞു قَائِلٌ ഒരു പറയുന്നവന്‍ (ഒരാള്‍), ഒരു വക്താവ് مِّنْهُمْ അവരില്‍ നിന്ന് كَمْ എത്ര (കാലം) لَبِثْتُمْ നിങ്ങള്‍ പാര്‍ത്തു, കഴിഞ്ഞുകൂടി قَالُوا അവര്‍ പറഞ്ഞു لَبِثْنَا നാം പാര്‍ത്തു, കഴിഞ്ഞുകൂടി يَوْمًا ഒരു ദിവസം أَوْ അല്ലെങ്കില്‍ بَعْضَ يَوْمٍ ഒരു ദിവസത്തിന്റെ കുറച്ചു ഭാഗം قَالُوا അവര്‍ പറഞ്ഞു رَبُّكُمْ നിങ്ങളുടെ രക്ഷിതാവ് أَعْلَمُ കൂടുതല്‍ (നല്ലവണ്ണം) അറിയുന്നവനാണ് بِمَا لَبِثْتُمْ നിങ്ങള്‍ കഴിഞ്ഞുകൂടിയതിനെപ്പറ്റി فَابْعَثُوا എന്നാല്‍ നിങ്ങള്‍ അയക്കുവിന്‍ أَحَدَكُم നിങ്ങളിലൊരാളെ بِوَرِقِكُمْ നിങ്ങളുടെ വെള്ളിയുമായി هَـٰذِهِ ഇത് (ഈ) إِلَى الْمَدِينَةِ പട്ടണത്തിലേക്ക് فَلْيَنظُرْ എന്നിട്ട് അവന്‍ നോക്കട്ടെ أَيُّهَا അതില്‍ ഏതാണ് (ഏതു സ്ഥലമാണ്) أَزْكَىٰ കൂടുതല്‍ നല്ലത് طَعَامًا ഭക്ഷണസാധനം فَلْيَأْتِكُم എന്നിട്ടു നിങ്ങള്‍ക്ക് അവന്‍ കൊണ്ടുവരട്ടെ بِرِزْقٍ ആഹാരത്തെ مِّنْهُ അതില്‍ നിന്നു (അവിടെ നിന്ന്) وَلْيَتَلَطَّفْ അവന്‍ സൂക്ഷ്മ നയം (സൗമ്യം) സ്വീകരിക്കുകയും ചെയ്യട്ടെ وَلَا يُشْعِرَنَّ അവന്‍ അറിയിക്കാതെയും ഇരിക്കട്ടെ بِكُمْ നിങ്ങളെപ്പറ്റി أَحَدًا ഒരാളെയും.
18:19അപ്രകാരം, - അവര്‍ അന്യോന്യം ചോദ്യം നടത്തുവാനായി - നാം അവരെ (ഉറക്കില്‍ നിന്ന്) എഴുന്നേല്‍പ്പിച്ചു അവരില്‍നിന്നു ഒരാള്‍ (മറ്റുള്ളവരോടു) പറഞ്ഞു: "നിങ്ങള്‍ എത്രയാണു (ഉറങ്ങി) കഴിഞ്ഞു കൂടിയത്?" അവര്‍ പറഞ്ഞു: "നാം ഒരു ദിവസമോ, അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ അല്‍പ ഭാഗമോ കഴിഞ്ഞുകൂടിയിരിക്കും." (തിട്ടം പറയുവാന്‍ സാധിക്കാതെ) അവര്‍ പറഞ്ഞു: "നിങ്ങള്‍ കഴിഞ്ഞുകൂടിയതിനെപ്പറ്റി നിങ്ങളുടെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാണ്. (അതില്‍ നാം തര്‍ക്കിക്കേണ്ട), എന്നാല്‍, നിങ്ങളില്‍ ഒരാളെ ഈ വെള്ളിയുംകൊണ്ടു പട്ടണത്തിലേക്കു അയക്കുക. എന്നിട്ട് അവന്‍ അവിടെ ഏതു സ്ഥലമാണ്, ഭക്ഷണസാധനം കൂടുതല്‍ നല്ലത് എന്നു നോക്കട്ടെ; അവിടെ നിന്ന് നിങ്ങള്‍ക്കു വല്ല ആഹാരവും അവന്‍ (വാങ്ങി)ക്കൊണ്ടുവരട്ടെ! അവന്‍ സൂക്ഷ്മനയം കൈകൊള്ളുകയും ചെയ്യട്ടെ; നിങ്ങളെപ്പറ്റി ഒരാളെയും അറിയിക്കാതിരിക്കുകയും വേണം.
إِنَّهُمْ إِن يَظْهَرُوا۟ عَلَيْكُمْ يَرْجُمُوكُمْ أَوْ يُعِيدُوكُمْ فِى مِلَّتِهِمْ وَلَن تُفْلِحُوٓا۟ إِذًا أَبَدًۭا﴿٢٠﴾
volume_up share
إِنَّهُمْ നിശ്ചയമായും അവര്‍ إِن يَظْهَرُوا അവര്‍ക്കു വ്യക്തമായാല്‍, കണ്ടുമുട്ടിയാല്‍ عَلَيْكُمْ നിങ്ങളെ, നിങ്ങളെപ്പറ്റി يَرْجُمُوكُمْ അവര്‍ നിങ്ങളെ എറിഞ്ഞുകൊല്ലും أَوْ അല്ലാത്ത പക്ഷം, അല്ലെങ്കില്‍ يُعِيدُوكُمْ നിങ്ങളെ അവര്‍ മടക്കും (ആക്കിത്തീര്‍ക്കും) فِي مِلَّتِهِمْ അവരുടെ മാര്‍ഗ്ഗത്തില്‍ (മതത്തില്‍) وَلَن تُفْلِحُوا നിങ്ങള്‍ വിജയിക്കുന്നതേ അല്ല إِذًا എന്നാല്‍, അപ്പോള്‍, അങ്ങിനെ ആയാല്‍ أَبَدًا ഒരിക്കലും.
18:20"(കാരണം:) നിശ്ചയമായും, നിങ്ങളെ കണ്ടുമുട്ടിയാല്‍ അവര്‍ നിങ്ങളെ എറിഞ്ഞുകൊല്ലും; അല്ലെങ്കില്‍ (ബലം പ്രയോഗിച്ച്) നിങ്ങളെ അവരുടെ മതത്തില്‍ ആക്കിത്തീര്‍ക്കുകയും ചെയ്തേക്കും. എന്നാല്‍ (പിന്നെ) നിങ്ങള്‍ ഒരിക്കലും വിജയിക്കുകയില്ലതന്നെ."
തഫ്സീർ : 19-20
View   
وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوٓا۟ أَنَّ وَعْدَ ٱللَّهِ حَقٌّۭ وَأَنَّ ٱلسَّاعَةَ لَا رَيْبَ فِيهَآ إِذْ يَتَنَـٰزَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا۟ ٱبْنُوا۟ عَلَيْهِم بُنْيَـٰنًۭا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ ٱلَّذِينَ غَلَبُوا۟ عَلَىٰٓ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًۭا﴿٢١﴾
volume_up share
وَكَذَٰلِكَ അപ്രകാരം തന്നെ أَعْثَرْنَا നാം വെളിവാക്കിക്കൊടുത്തു عَلَيْهِمْ അവരെ لِيَعْلَمُوا അവര്‍ അറിയുവാന്‍ أَنَّ وَعْدَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം حَقٌّ യഥാര്‍ത്ഥമാണ്, സത്യമാണ് (എന്ന്) وَأَنَّ السَّاعَةَ നിശ്ചയമായും അന്ത്യസമയം (ലോകാവസാന ഘട്ടം) لَا رَيْبَ സന്ദേഹമില്ല, സംശയമില്ല (എന്നും) فِيهَا അതില്‍ إِذْ يَتَنَازَعُونَ അവര്‍ തര്‍ക്കിക്കുമ്പോള്‍ بَيْنَهُمْ അവര്‍ തമ്മില്‍ أَمْرَهُمْ അവരുടെ കാര്യത്തില്‍ فَقَالُوا അങ്ങിനെ അവര്‍ പറഞ്ഞു ابْنُوا നിങ്ങള്‍ നിര്‍മ്മിക്കണം, സ്ഥാപിക്കണം عَلَيْهِم അവരുടെ മേല്‍ بُنْيَانًا ഒരു കെട്ടിടം رَّبُّهُمْ അവരുടെ റബ്ബ്, രക്ഷിതാവ് أَعْلَمُ بِهِمْ അവരെപ്പറ്റി കൂടുതല്‍ അറിയുന്നവനാണ് قَالَ പറഞ്ഞു الَّذِينَ غَلَبُوا വിജയം നേടിയവര്‍ عَلَىٰ أَمْرِهِمْ തങ്ങളുടെ കാര്യത്തില്‍ لَنَتَّخِذَنَّ നമുക്കു ഉണ്ടാക്കുക തന്നെ വേണം (നാം ഉണ്ടാക്കുക തന്നെ ചെയ്യും), നിശ്ചയമായും ഉണ്ടാക്കും عَلَيْهِم അവരുടെ മേല്‍ مَّسْجِدًا ഒരു പള്ളി.
18:21അതുപോലെ (ഉറക്കില്‍നിന്നു എഴുന്നേല്‍പിച്ചതുപോലെ) ത്തന്നെ - അല്ലാഹുവിന്റെ വാഗ്ദാനം യഥാര്‍ത്ഥമാണെന്നും, "അന്ത്യസമയ"ത്തിന്റെ കാര്യത്തില്‍ യാതൊരു സന്ദേഹമില്ലെന്നും അവര്‍ (ജനങ്ങള്‍) അറിയുവാനായി - നാം അവരെ വെളിവാക്കിക്കൊടുത്തു. അവര്‍ തമ്മില്‍, അവരുടെ (ഗുഹാവാസികളുടെ) കാര്യത്തില്‍ തര്‍ക്കിച്ച്‌: "അവരുടെ പേരില്‍ ഒരു കെട്ടിടം നിര്‍മ്മിക്കണം; അവരെപ്പറ്റി അവരുടെ റബ്ബിനു കൂടുതല്‍ അറിയാം" എന്നു (ഒരു കക്ഷി) പറഞ്ഞപ്പോള്‍,- കാര്യത്തില്‍ വിജയം നേടിയവര്‍ പറഞ്ഞു: "നമുക്കു അവരുടെമേല്‍ ഒരു പള്ളി ഉണ്ടാക്കുകതന്നെ വേണം." എന്നും.
തഫ്സീർ : 21-21
View   
سَيَقُولُونَ ثَلَـٰثَةٌۭ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌۭ سَادِسُهُمْ كَلْبُهُمْ رَجْمًۢا بِٱلْغَيْبِ ۖ وَيَقُولُونَ سَبْعَةٌۭ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّىٓ أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌۭ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَآءًۭ ظَـٰهِرًۭا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًۭا﴿٢٢﴾
volume_up share
سَيَقُولُونَ അവര്‍ പറയും ثَلَاثَةٌ മൂന്നാളാണ് رَّابِعُهُمْ അവരില്‍ നാലാമത്തേതു كَلْبُهُمْ അവരുടെ നായയാണ്‌ وَيَقُولُونَ അവര്‍ പറയും خَمْسَةٌ അഞ്ചാളാണ് سَادِسُهُمْ അവരില്‍ ആറാമത്തേത് كَلْبُهُمْ അവരുടെ നായയാണ്‌ رَجْمًا ഊഹപ്രകടനം (നടത്തുന്നു.) بِالْغَيْبِ അദൃശ്യകാര്യത്തെ (മറഞ്ഞ കാര്യത്തെ)പ്പറ്റി وَيَقُولُونَ അവര്‍ പറയും سَبْعَةٌ ഏഴു പേരാണ് وَثَامِنُهُمْ അവരില്‍ ഏട്ടാമത്തേതു كَلْبُهُمْ അവരുടെ നായയാണ്‌ قُل പറയുക رَّبِّي എന്റെ രക്ഷിതാവ് أَعْلَمُ നല്ലവണ്ണം അറിയുന്നവനാണ് (കൂടുതല്‍ അറിയുന്നവനാണ്) بِعِدَّتِهِم അവരുടെ എണ്ണത്തെപ്പറ്റി അവരെക്കുറിച്ചു مَّا يَعْلَمُهُمْ അറിയുകയില്ല إِلَّا قَلِيلٌ അല്‍പം ആളുകളല്ലാതെفَلَا تُمَارِ അതിനാല്‍ (എന്നിരിക്കെ) നീ തര്‍ക്കിക്കരുതു فِيهِمْ അവരുടെ കാര്യത്തില്‍ إِلَّا مِرَاءً ഒരു (തരം) തര്‍ക്കമല്ലാതെ ظَاهِرًا പ്രത്യക്ഷമായ وَلَا تَسْتَفْتِ നീ തീരുമാനമാവശ്യപ്പെടുകയും വേണ്ട فِيهِم അവരുടെ കാര്യത്തില്‍ مِّنْهُمْ അവരില്‍ നിന്ന് أَحَدًا ഒരാളോടും, ആരോടും.
18:22(ഗുഹാവാസികള്‍) മൂന്നാളാണ്, അവരില്‍ നാലാമത്തേതു അവരുടെ നായയാണ്‌ എന്നും അവര്‍ (ഒരു വിഭാഗം ആളുകള്‍) പറയും; അഞ്ചാളുകളാണ്. ആറാമത്തേതു അവരുടെ നായയാണ്‌ എന്നും അവര്‍ [ഒരു വിഭാഗം] പറയും; അദൃശ്യകാര്യത്തില്‍ ഊഹപ്രകടനം നടത്തുകയത്രെ (അവര്‍ ചെയ്യുന്നത്) ! ഏഴുപേരാണ് എട്ടാമത്തേത് അവരുടെ നായയുമാണ് എന്നും [മറ്റൊരു വിഭാഗം] പറയുന്നു. (നബിയേ!) പറഞ്ഞേക്കുക: "അവരുടെ എണ്ണത്തെക്കുറിച്ചു എന്റെ രക്ഷിതാവു ശരിക്കറിയുന്നവനാകുന്നു; അല്പം ആളുകളല്ലാതെ അവരെക്കുറിച്ചു അറിയുന്നതല്ല." എന്നിരിക്കെ, അവരുടെ വിഷയത്തില്‍ പ്രത്യക്ഷതരത്തിലുള്ള ഒരു തര്‍ക്കമല്ലാതെ നീ തര്‍ക്കിക്കരുത്; അവരുടെ കാര്യത്തില്‍ അവരില്‍ (ജനങ്ങളില്‍ ഒരാളോടും തീരുമാനാമാവശ്യപ്പെടുകയും ചെയ്യരുത്).
തഫ്സീർ : 22-22
View   
وَلَا تَقُولَنَّ لِشَا۟ىْءٍ إِنِّى فَاعِلٌۭ ذَٰلِكَ غَدًا﴿٢٣﴾
volume_up share
وَلَا تَقُولَنَّ തീര്‍ച്ചയായും (ഒരിക്കലും) നീ പറയരുതു لِشَيْءٍ ഒരു കാര്യത്തെക്കുറിച്ചും إِنِّي നിശ്ചയമായും فَاعِلٌ ഞാന്‍ ചെയ്യുന്നവനാണ് (എന്ന്) ذَٰلِكَ അത് غَدًا നാളെ.
18:23ഒരു കാര്യത്തെക്കുറിച്ചും, ഞാനതു നാളെ ചെയ്യുന്നതാണെന്നു നിശ്ചയമായും നീ പറഞ്ഞു പോകരുത്;-
إِلَّآ أَن يَشَآءَ ٱللَّهُ ۚ وَٱذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰٓ أَن يَهْدِيَنِ رَبِّى لِأَقْرَبَ مِنْ هَـٰذَا رَشَدًۭا﴿٢٤﴾
volume_up share
إِلَّا أَن يَشَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചാലെന്ന നിലക്കല്ലാതെ (إن شاء الله എന്നു പറയാതെ) وَاذْكُر നീ ഓര്‍ക്കുക رَّبَّكَ നിന്റെ രക്ഷിതാവിനെ إِذَا نَسِيتَ നീ മറന്നാല്‍ وَقُلْ നീ പറയുകയും ചെയ്യുക عَسَىٰ ആയേക്കാം أَن يَهْدِيَنِ എന്നെ നയിച്ചേക്കാം, എനിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയേക്കാം رَبِّي എന്റെ രക്ഷിതാവ് لِأَقْرَبَ കൂടുതല്‍ അടുത്തതിലേക്കു مِنْ هَـٰذَا ഇതിനേക്കാള്‍ رَشَدًا നേര്‍മ്മാര്‍ഗ്ഗം, തന്റേടം, (വിജയമാര്‍ഗ്ഗം).
18:24"അല്ലാഹു ഉദ്ദേശിക്കുന്നതായാല്‍" (എന്നു ചേര്‍ത്തുകൊണ്ടു) അല്ലാതെ നീ (അതു) മറന്നുപോകുന്ന പക്ഷം, നീ നിന്റെ രക്ഷിതാവിനെ ഓര്‍ത്തുകൊള്ളുക; "ഇതിനെക്കാള്‍ അടുത്ത (സൗകര്യപ്രദമായ) നേര്‍മാര്‍ഗ്ഗത്തിലേക്കു എന്റെ റബ്ബ് എന്നെ നയിച്ചേക്കാം" എന്നു പറയുകയും ചെയ്യുക.
തഫ്സീർ : 23-24
View   
وَلَبِثُوا۟ فِى كَهْفِهِمْ ثَلَـٰثَ مِا۟ئَةٍۢ سِنِينَ وَٱزْدَادُوا۟ تِسْعًۭا﴿٢٥﴾
volume_up share
وَلَبِثُوا അവര്‍ താമസിച്ചു فِي كَهْفِهِمْ അവരുടെ ഗുഹയില്‍ ثَلَاثَ مِائَةٍ മുന്നൂറു سِنِينَ കൊല്ലങ്ങള്‍ وَازْدَادُوا അവര്‍ അധികമെടുത്തു تِسْعًا ഒമ്പതു (കൊല്ലം).
18:25അവര്‍ തങ്ങളുടെ ഗുഹയില്‍ മുന്നൂറ് കൊല്ലം താമസിച്ചു; ഒമ്പത് (കൊല്ലം) അവര്‍ കൂടുതലുമെടുത്തു.
قُلِ ٱللَّهُ أَعْلَمُ بِمَا لَبِثُوا۟ ۖ لَهُۥ غَيْبُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ أَبْصِرْ بِهِۦ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِۦ مِن وَلِىٍّۢ وَلَا يُشْرِكُ فِى حُكْمِهِۦٓ أَحَدًۭا﴿٢٦﴾
volume_up share
قُلِ നീ പറയുക اللَّـهُ അല്ലാഹു أَعْلَمُ നല്ലവണ്ണം അറിയുന്നവനാണ് بِمَا لَبِثُوا അവര്‍ താമസിച്ചതിനെപ്പറ്റി لَهُ അവനാകുന്നു غَيْبُ السَّمَاوَاتِ ആകാശങ്ങളിലെ അദൃശ്യജ്ഞാനം وَالْأَرْضِ ഭൂമിയിലെയും أَبْصِرْ بِهِ അവനത്രെ കാഴ്ചയുള്ളവന്‍, (അവന്‍ വലിയ കാഴ്ചയുള്ളവന്‍) وَأَسْمِعْ എത്ര (വലിയ) കേള്‍വിയുള്ളവന്‍ مَا لَهُم അവര്‍ക്കില്ല مِّن دُونِهِ അവനല്ലാതെ, അവനെക്കൂടാതെ مِن وَلِيٍّ ഒരു രക്ഷകനും, ഒരു ബന്ധുവും, കൈകാര്യകര്‍ത്താവും وَلَا يُشْرِكُ അവന്‍ പങ്കു ചേര്‍ക്കുകയുമില്ല فِي حُكْمِهِ അവന്റെ അധികാരത്തില്‍, വിധിയില്‍, ഭരണത്തില്‍ أَحَدًا ഒരാളെയും ആരെയും.
18:26(നബിയേ!) പറയുക: "അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്; ആകാശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്. അവനെത്ര (വലിയ) കാഴ്ച്ചയുള്ളവന്‍! എത്ര (വലിയ) കേള്‍വിയുള്ളവന്‍! അവനല്ലാതെ, അവര്‍ക്ക് (മനുഷ്യര്‍ക്ക്) ഒരു രക്ഷകനുമില്ല; അവന്റെ അധികാരത്തില്‍ ആരെയും അവന്‍ പങ്ക് ചേര്‍ക്കുകയുമില്ല.
തഫ്സീർ : 25-26
View   
وَٱتْلُ مَآ أُوحِىَ إِلَيْكَ مِن كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَـٰتِهِۦ وَلَن تَجِدَ مِن دُونِهِۦ مُلْتَحَدًۭا﴿٢٧﴾
volume_up share
وَاتْلُ നീ പാരായണം ചെയ്യുക, ഓതുക مَا أُوحِيَ വഹ്-യ് (ബോധനം) നല്‍കപ്പെട്ടത്‌ إِلَيْكَ നിനക്ക് مِن كِتَابِ വേദഗ്രന്ഥത്തില്‍ നിന്നു رَبِّكَ നിന്റെ രക്ഷിതാവിന്റെ لَا مُبَدِّلَ ഭേദഗതി വരുത്തുന്നവനില്ല, മാറ്റിമറിക്കുന്നവനില്ല لِكَلِمَاتِهِ അവന്റെ വചനങ്ങളെ وَلَن تَجِدَ നിനക്കു കിട്ടുന്നതേയല്ല, നീ കണ്ടെത്തുകയില്ല مِن دُونِهِ അവനല്ലാതെ, അവനെക്കൂടാതെ مُلْتَحَدًا ഒരു രക്ഷാവലംബം.
18:27നിന്റെ രക്ഷിതാവിന്റെ വേദഗ്രന്ഥത്തില്‍ നിന്നു നിനക്കു "വഹ്-യു" (ബോധനം) നല്‍കപ്പെട്ടിരിക്കുന്നതു നീ പാരായണം ചെയ്തുകൊള്ളുക. അവന്റെ വചനങ്ങള്‍ക്കു ഭേദഗതി വരുത്തുന്ന ഒരുത്തനുമില്ല. അവനല്ലാതെ യാതൊരു രക്ഷാവലംബവും നിനക്കു (ഒരിക്കലും) കിട്ടുന്നതുമല്ല.
وَٱصْبِرْ نَفْسَكَ مَعَ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُۥ عَن ذِكْرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمْرُهُۥ فُرُطًۭا﴿٢٨﴾
volume_up share
وَاصْبِرْ നീ സ്ഥിരപ്പെടുത്തുക, ക്ഷമവരുത്തുക نَفْسَكَ നിന്നെ, നിന്റെ ആത്മാവിനെ, ദേഹത്തെ, മനസ്സിന്നു مَعَ الَّذِينَ യാതൊരു കൂട്ടരോടുകൂടെ يَدْعُونَ അവര്‍ പ്രാര്‍ത്ഥിക്കുന്നു رَبَّهُم അവരുടെ രക്ഷിതാവിനെ بِالْغَدَاةِ രാവിലെ وَالْعَشِيِّ വൈകുന്നേരവും يُرِيدُونَ (അവര്‍) ഉദ്ദേശിച്ചുകൊണ്ട് وَجْهَهُ അവന്റെ മുഖത്തെ (പ്രീതിയെ) وَلَا تَعْدُ വിട്ടുപോകരുത് عَيْنَاكَ നിന്റെ (രണ്ടു) കണ്ണുകള്‍, ദൃഷ്ടികള്‍ عَنْهُمْ അവരില്‍ നിന്നു تُرِيدُ നീ ഉദ്ദേശിച്ചുകൊണ്ട്‌ زِينَةَ അലങ്കാരത്തെ; ഭംഗിയെ الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തിന്റെ وَلَا تُطِعْ നീ അനുസരിക്കരുതു مَنْ യാതൊരുവനെ أَغْفَلْنَا നാം ബോധാരഹിതമാക്കി (അശ്രദ്ധമാക്കി)യിരിക്കുന്നു قَلْبَهُ അവന്റെ ഹൃദയത്തെ عَن ذِكْرِنَا നമ്മുടെ ബോധനത്തെ സംബന്ധിച്ചു, സ്മരണയെക്കുറിച്ച് وَاتَّبَعَ അവന്‍ പിന്‍പറ്റുകയും ചെയ്തു هَوَاهُ അവന്റെ ഇച്ഛയെ, തന്നിഷ്ടത്തെ وَكَانَ ആകുകയും ചെയ്തു أَمْرُهُ അവന്റെ കാര്യം فُرُطًا അതിരു കവിഞ്ഞതു, അതിരു വിട്ടത്.
18:28തങ്ങളുടെ റബ്ബിന്റെ മുഖത്തെ (പ്രീതിയെ) ഉദ്ദേശിച്ചുകൊണ്ട്‌ കാലത്തും, വൈകുന്നേരവും അവനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരുടെ കൂട്ടത്തില്‍ നീ നിന്നെ സ്ഥിരപ്പെടുത്തുക; ഐഹിക ജീവിതത്തിന്റെ അലങ്കാരത്തെ ഉദ്ദേശിച്ച് അവരില്‍നിന്നു നിന്റെ ദൃഷ്ടികള്‍ വിട്ടുപോകരുത്. നമ്മുടെ ബോധാനത്തെ സംബന്ധിച്ചു നാം ആരുടെ ഹൃദയത്തെ ബോധരഹിതമാക്കുകയും, തന്റെ ഇച്ഛയെ അവന്‍ പിതുടരുകയും, തന്റെ കാര്യം അതിരു കവിഞ്ഞതായിരിക്കുകയും ചെയ്തിരിക്കുന്നുവോ അവനെ, നീ അനുസരിക്കുകയും ചെയ്യരുത്.
തഫ്സീർ : 27-28
View   
وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّـٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍۢ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا﴿٢٩﴾
volume_up share
وَقُلِ പറയുക الْحَقُّ സത്യം, യഥാര്‍ത്ഥം, (ഈ പറയുന്ന സത്യം) مِن رَّبِّكُمْ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു فَمَن അതുകൊണ്ട് ആരെങ്കിലും شَاءَ വേണമെന്നുവെച്ചാല്‍, ഉദ്ദേശിച്ചാല്‍ فَلْيُؤْمِن (എന്നാല്‍) അവന്‍ വിശ്വസിച്ചുകൊള്ളട്ടെ وَمَن شَاءَ ആര്‍ക്കെങ്കിലും വേണമെന്നുണ്ടെങ്കില്‍ فَلْيَكْفُرْ അവര്‍ അവിശ്വസിച്ചുകൊള്ളട്ടെ إِنَّا നിശ്ചയമായും നാം أَعْتَدْنَا നാം ഒരുക്കിവെച്ചിരിക്കുന്നു لِلظَّالِمِينَ അക്രമികള്‍ക്ക് نَارًا ഒരു അഗ്നി (നരകം) أَحَاطَ വലയം ചെയ്യുന്നതാണ് بِهِمْ അവരെ سُرَادِقُهَا അതിന്റെ പുറമൂടി (പുകപടലമാകുന്ന) വിരി وَإِن يَسْتَغِيثُوا അവര്‍ വെള്ളത്തിനു അപേക്ഷിച്ചാല്‍, മുറവിളി കൂട്ടിയാല്‍ يُغَاثُوا അവര്‍ക്കു രക്ഷ (സഹായം) നല്‍കപ്പെടും بِمَاءٍ ഒരു (തരം) വെള്ളം കൊണ്ടു كَالْمُهْلِ (ചെമ്പു മുതലായവ ഉരുക്കിയ) ലോഹദ്രാവകം പോലെയുള്ള, എണ്ണക്കീടം പോലെയുള്ള يَشْوِي അതു ചുട്ടെരിക്കും الْوُجُوهَ മുഖങ്ങളെ بِئْسَ എത്ര (വളരെ) ചീത്തയാണ്‌ الشَّرَابُ (ആ) പാനീയം وَسَاءَتْ അതു (നരകം) എത്ര ദുഷിച്ചതുമാണ് مُرْتَفَقًا വിശ്രമസ്ഥലം.
18:29നീ പറയുക: "(ഈ) സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു; അതുകൊണ്ടു വേണ്ടുന്നവര്‍ വിശ്വസിച്ചു കൊള്ളട്ടെ; വേണ്ടുന്നവര്‍ അവിശ്വസിച്ചും കൊള്ളട്ടെ!" നിശ്ചയമായും അക്രമികള്‍ക്കു നാം ഒരു അഗ്നി [നരകം] ഒരുക്കിവെച്ചിരിക്കുന്നു: അതിന്റെ പുറമൂടി അവരെ വലയം ചെയ്യുന്നതാണ്. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം, ലോഹദ്രാവകം പോലെയുള്ള ഒരു (തരം) വെള്ളംകൊണ്ടു അവര്‍ക്കു രക്ഷ നല്‍കപ്പെടും; അതു (അവരുടെ) മുഖങ്ങളെ ചുട്ടെരിച്ചു കളയുന്നതാകുന്നു. എത്ര ചീത്ത പാനീയം! അതു (നരകം) എത്ര ദുഷിച്ച വിശ്രമസ്ഥലവും!!
തഫ്സീർ : 29-29
View   
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا﴿٣٠﴾
volume_up share
إِنَّ നിശ്ചയമായും الَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ إِنَّا നിശ്ചയമായും നാം لَا نُضِيعُ നാം പാഴാക്കുന്നതല്ല أَجْرَ مَنْ ഒരുവന്റെ (ഒരു കൂട്ടരുടെ) പ്രതിഫലം أَحْسَنَ അവന്‍ നന്നാക്കി عَمَلًا പ്രവര്‍ത്തനം, കര്‍മ്മം.
18:30നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, (അങ്ങനെ) പ്രവര്‍ത്തനം നന്നാക്കുന്നവരുടെ പ്രതിഫലം നാം പാഴാക്കുന്നതല്ലതന്നെ.
أُو۟لَـٰٓئِكَ لَهُمْ جَنَّـٰتُ عَدْنٍۢ تَجْرِى مِن تَحْتِهِمُ ٱلْأَنْهَـٰرُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍۢ وَيَلْبَسُونَ ثِيَابًا خُضْرًۭا مِّن سُندُسٍۢ وَإِسْتَبْرَقٍۢ مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ ۚ نِعْمَ ٱلثَّوَابُ وَحَسُنَتْ مُرْتَفَقًۭا﴿٣١﴾
volume_up share
أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ അവര്‍ക്കാണ്, അവര്‍ക്കുണ്ട് جَنَّاتُ عَدْنٍ അധിവാസത്തിന്റെ (നിത്യവാസത്തിന്റെ) സ്വര്‍ഗ്ഗങ്ങള്‍ تَجْرِي ഒഴുകും, സഞ്ചരിക്കും, നടക്കും مِن تَحْتِهِمُ അവരുടെ താഴ്ഭാഗത്തു കൂടി الْأَنْهَارُ നദികള്‍, ആറുകള്‍, അരുവികള്‍ يُحَلَّوْنَ അവര്‍ക്ക് അണിയിക്കപ്പെടും فِيهَا അതില്‍, അവിടത്തില്‍ مِنْ أَسَاوِرَ വള (കൈവള)കളില്‍ നിന്ന്, കങ്കണങ്ങളില്‍ നിന്ന് مِن ذَهَبٍ സ്വര്‍ണ്ണം കൊണ്ടുള്ള وَيَلْبَسُونَ അവര്‍ ധരിക്കുകയും ചെയ്യും ثِيَابًا വസ്ത്രങ്ങളെ خُضْرًا പച്ചയായ مِّن سُندُسٍ മിനുസപ്പട്ടു (നേരിയപട്ടു) കൊണ്ടുള്ള وَإِسْتَبْرَقٍ പരുത്ത (കട്ടിയുള്ള) പട്ടും مُّتَّكِئِينَ ചാരിയിരുന്നു (സുഖിച്ചു) കൊണ്ട് فِيهَا അതില്‍, അവിടത്തില്‍ عَلَى الْأَرَائِكِ പര്യങ്കങ്ങളില്‍, അലംകൃത കട്ടിലുകളില്‍ نِعْمَ എത്ര (വളരെ) വിശിഷ്ടം (ആ) الثَّوَابُ പ്രതിഫലം وَحَسُنَتْ അതു വളരെ നല്ലതും مُرْتَفَقًا വിശ്രമസ്ഥലം.
18:31അക്കൂട്ടരോ, അവരുടെ താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതായ അധിവാസത്തിന്റെ ആരാമങ്ങള്‍ [സ്വര്‍ഗ്ഗങ്ങള്‍] അവര്‍ക്കാണുള്ളത്; അവര്‍ക്ക് അവിടെ സ്വര്‍ണ്ണം കൊണ്ടുള്ള വളകള്‍ അണിയിക്കപ്പെടും; മിനുസപ്പെട്ടത്തില്‍ നിന്നും, പരുത്ത പട്ടില്‍നിന്നുമുള്ള പച്ച വസ്ത്രങ്ങള്‍ അവര്‍ ധരിക്കുകയും ചെയ്യും; (അവര്‍) അവിടെ അലംകൃത കട്ടിലുകളില്‍ ചാരിയിരുന്നു (സുഖിച്ചു) കൊണ്ടിരിക്കുന്ന നിലയിലായിരിക്കും. (ആ) പ്രതിഫലമത്രെ വിശിഷ്ടമായതു! അതു വളരെ നല്ല വിശ്രമസ്ഥലവും!
തഫ്സീർ : 30-31
View   
وَٱضْرِبْ لَهُم مَّثَلًۭا رَّجُلَيْنِ جَعَلْنَا لِأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَـٰبٍۢ وَحَفَفْنَـٰهُمَا بِنَخْلٍۢ وَجَعَلْنَا بَيْنَهُمَا زَرْعًۭا﴿٣٢﴾
volume_up share
وَاضْرِبْ വിവരിച്ചു കൊടുക്കുക لَهُم അവര്‍ക്കു مَّثَلًا ഒരു ഉപമ, ഉദാഹരണം رَّجُلَيْنِ രണ്ടാളുകളെ, രണ്ടു പുരുഷന്‍മാരെ جَعَلْنَا നാം ഉണ്ടാക്കി لِأَحَدِهِمَا അവരില്‍ ഒരാള്‍ക്കു جَنَّتَيْنِ രണ്ടു തോട്ടങ്ങള്‍ مِنْ أَعْنَابٍ പല [തരത്തിലുള്ള] മുന്തിരികളില്‍ നിന്നും وَحَفَفْنَاهُمَا അവ രണ്ടിനേയും നാം വലയം ചെയ്തു بِنَخْلٍ ഈത്തപ്പനകൊണ്ട് وَجَعَلْنَا നാം ഉണ്ടാക്കുകയും ചെയ്തു بَيْنَهُمَا രണ്ടിനുമിടയില്‍ زَرْعًا വിള, കൃഷി.
18:32(നബിയേ!) അവര്‍ക്കു ഒരു ഉപമ - അതായതു: രണ്ടാളുകളെക്കുറിച്ചു - വിവരിച്ചു കൊടുക്കുക: അവരില്‍ ഒരുവനു പല (തരം) മുന്തിരികളുടെ രണ്ടു തോട്ടങ്ങള്‍ നാം ഉണ്ടാക്കിക്കൊടുത്തു; ഈത്തപ്പനകള്‍കൊണ്ട് അവ രണ്ടിനേയും നാം വളയവും ചെയ്തു; അവ രണ്ടിനുമിടയില്‍ നാം കൃഷിയും ഉണ്ടാക്കി.
كِلْتَا ٱلْجَنَّتَيْنِ ءَاتَتْ أُكُلَهَا وَلَمْ تَظْلِم مِّنْهُ شَيْـًۭٔا ۚ وَفَجَّرْنَا خِلَـٰلَهُمَا نَهَرًۭا﴿٣٣﴾
volume_up share
كِلْتَا الْجَنَّتَيْنِ രണ്ടു തോട്ടവും آتَتْ നല്‍കിവന്നു, കൊടുത്തു أُكُلَهَا അതിന്റെ കനി [ഫലം] وَلَمْ تَظْلِم അതു ക്രമക്കേടും വരുത്തിയില്ല مِّنْهُ അതില്‍, അതില്‍നിന്നു شَيْئًا ഒന്നും, ഒന്നിനെയും وَفَجَّرْنَا നാം കീറി, പൊട്ടി ഒഴുക്കി, നടത്തി خِلَالَهُمَا രണ്ടിനുമിടയില്‍ക്കൂടി نَهَرًا നദി, പുഴ, നീര്‍ച്ചാല്‍.
18:33ആ തോട്ടങ്ങള്‍ രണ്ടും അവയുടെ ഫലങ്ങള്‍ നല്‍കി വന്നു; അതില്‍ യാതൊരു ക്രമക്കേടും അതു വരുത്തിയില്ല. [ശരിക്കു ഫലം നല്‍കി.] രണ്ടു തോട്ടത്തിന്റേയും ഇടയില്‍ക്കൂടി നാം നദി കീറുകയും ചെയ്തു.
തഫ്സീർ : 32-33
View   
وَكَانَ لَهُۥ ثَمَرٌۭ فَقَالَ لِصَـٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكْثَرُ مِنكَ مَالًۭا وَأَعَزُّ نَفَرًۭا﴿٣٤﴾
volume_up share
وَكَانَ لَهُ അവനുണ്ടായിരുന്നു ثَمَرٌ വരുമാനങ്ങള്‍, ഫലങ്ങള്‍, സമൃദ്ധി فَقَالَ അങ്ങനെ അവന്‍ പറഞ്ഞു لِصَاحِبِهِ തന്റെ ചങ്ങാതിയോടു وَهُوَ അവന്‍ يُحَاوِرُهُ അവനോട്‌ വാഗ്വാദം നടത്തുകയായിരുന്നു أَنَا ഞാന്‍ أَكْثَرُ അധികമുള്ളവനാണ് مِنكَ നിന്നെക്കാള്‍ مَالًا ധനം, സ്വത്തു وَأَعَزُّ അധികം പ്രതാപം (ശക്തി) ഉള്ളവനുമാണ് نَفَرًا ആള്‍, കൂട്ടം, സംഘം.
18:34അവനു (വേറെയും പല) വരുമാനങ്ങളുണ്ടായിരുന്നു. അങ്ങനെ, തന്റെ ചങ്ങാതിയോട്‌ - അവനുമായി (അന്ത്യനാളിനെക്കുറിച്ചും മറ്റും) വാഗ്വാദം ചെയ്തുകൊണ്ടു - അവന്‍ പറയുകയാണു: "ഞാന്‍ നിന്നെക്കാള്‍ ധനം കൂടുതലുള്ളവനും, അധികം സംഘബലമുള്ളവനുമത്രെ."
وَدَخَلَ جَنَّتَهُۥ وَهُوَ ظَالِمٌۭ لِّنَفْسِهِۦ قَالَ مَآ أَظُنُّ أَن تَبِيدَ هَـٰذِهِۦٓ أَبَدًۭا﴿٣٥﴾
volume_up share
وَدَخَلَ അവന്‍ പ്രവേശിച്ചു جَنَّتَهُ അവന്റെ തോട്ടത്തില്‍ وَهُوَ അവന്‍ ظَالِمٌ അക്രമം ചെയ്യുന്നവനാണ് لِّنَفْسِهِ അവന്റെ ആത്മാവിനോട്, തന്നോടു തന്നെ (സ്വയംതന്നെ) قَالَ അവന്‍ പറഞ്ഞു مَا أَظُنُّ ഞാന്‍ വിചാരിക്കുന്നില്ല أَن تَبِيدَ നശിച്ചു പോകുമെന്ന് هَـٰذِهِ ഇതു, ഇവ أَبَدًا ഒരിക്കലും, ഒരു കാലത്തും.
18:35അവന്‍ തന്നോടുതന്നെ അക്രമിയായും കൊണ്ടു തന്റെ തോട്ടത്തില്‍ പ്രവേശിച്ചു; അവന്‍ പറഞ്ഞു: "ഒരു കാലത്തും ഇതു (ഈ തോട്ടം) നശിച്ചുപോകുമെന്നു ഞാന്‍ വിചാരിക്കുന്നില്ല.
وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةًۭ وَلَئِن رُّدِدتُّ إِلَىٰ رَبِّى لَأَجِدَنَّ خَيْرًۭا مِّنْهَا مُنقَلَبًۭا﴿٣٦﴾
volume_up share
وَمَا أَظُنُّ ഞാന്‍ വിചാരിക്കുന്നുമില്ല السَّاعَةَ അന്ത്യസമയത്തെ قَائِمَةً നിലനില്‍ക്കുന്നതാണെന്നു, സംഭവിക്കുന്നതാണെന്നു وَلَئِن رُّدِدتُّ ഞാന്‍ മടക്കപ്പെടുന്നതായാല്‍ തന്നെ إِلَىٰ رَبِّي എന്റെ രക്ഷിതാവിങ്കലേക്കു لَأَجِدَنَّ തീര്‍ച്ചയായും എനിക്കു കിട്ടും خَيْرًا ഉത്തമമായതു مِّنْهَا ഇതിനേക്കാള്‍ مُنقَلَبًا മടങ്ങിച്ചെല്ലുന്നതിനുള്ള സ്ഥലം.
18:36"അന്ത്യസമയം, സംഭവിക്കുന്ന ഒന്നാണെന്നും ഞാന്‍ വിചാരിക്കുന്നില്ല; അഥവാ എന്റെ റബ്ബിന്റെ അടുക്കലേക്ക് ഞാന്‍ മടക്കപ്പെടുന്നതായാല്‍ തന്നെ, നിശ്ചയമായും, മടങ്ങിച്ചെല്ലുന്നതിനു ഇതിനേക്കാള്‍ നല്ലതായ ഒരു സ്ഥാനം എനിക്കു (അവിടെ) കിട്ടുന്നതാണ്."
തഫ്സീർ : 34-36
View   
قَالَ لَهُۥ صَاحِبُهُۥ وَهُوَ يُحَاوِرُهُۥٓ أَكَفَرْتَ بِٱلَّذِى خَلَقَكَ مِن تُرَابٍۢ ثُمَّ مِن نُّطْفَةٍۢ ثُمَّ سَوَّىٰكَ رَجُلًۭا﴿٣٧﴾
volume_up share
قَالَ പറഞ്ഞു لَهُ അവനോട് صَاحِبُهُ അവന്റെ ചങ്ങാതി وَهُوَ അവന്‍ يُحَاوِرُهُ അവനോട് വാഗ്വാദം ചെയ്യുകയായിരുന്നു أَكَفَرْتَ നീ അവിശ്വസിക്കുകയാണോ بِالَّذِي യാതൊരുവനില്‍ خَلَقَكَ നിന്നെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു مِن تُرَابٍ മണ്ണില്‍നിന്നു ثُمَّ പിന്നെ, അനന്തരം مِن نُّطْفَةٍ ശുക്ലബിന്ദുവില്‍ നിന്നു, ഇന്ദ്രിയത്തുള്ളിയില്‍നിന്നു ثُمَّ പിന്നീടു سَوَّاكَ നിന്നെ അവന്‍ ശരിപ്പെടുത്തി رَجُلًا ഒരു പുരുഷനായി.
18:37അവന്റെ ചങ്ങാതി അവനോട്‌ വാഗ്വാദം നടത്തിക്കൊണ്ട് (ഇങ്ങിനെ) പറഞ്ഞു: "മണ്ണില്‍ നിന്നും, അനന്തരം ശുക്ലബിന്ദുവില്‍ നിന്നും, നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി (രൂപം നല്‍കി) ശരിപ്പെടുത്തുകയും ചെയ്തിട്ടുള്ളവനില്‍ (അല്ലാഹുവില്‍) നീ അവിശ്വസിക്കുകയാണോ?!
لَّـٰكِنَّا۠ هُوَ ٱللَّهُ رَبِّى وَلَآ أُشْرِكُ بِرَبِّىٓ أَحَدًۭا﴿٣٨﴾
volume_up share
لَّـٰكِنَّا എന്നാല്‍, ഞാനിതാ, പക്ഷെ ഞാന്‍ هُوَ അവന്‍, അതു, കാര്യം اللَّـهُ അല്ലാഹു رَبِّي എന്റെ രക്ഷിതാവുകുന്നു وَلَا أُشْرِكُ ഞാന്‍ പങ്കുചേര്‍ക്കുകയില്ല بِرَبِّي എന്റെ റബ്ബിനോടു, രക്ഷിതാവിനോട്‌ أَحَدًا ഒരാളെയും.
18:38"പക്ഷേ, ഞാന്‍: "അതു (കാര്യം: അല്ലാഹു എന്റെ രക്ഷിതാവാകുന്നു; എന്റെ രക്ഷിതാവിനോടു ഞാന്‍ ഒന്നിനേയും പങ്കുചേര്‍ക്കുന്നതുമല്ല" എന്നത്രെ (പറയുന്നത്)."
തഫ്സീർ : 37-38
View   
وَلَوْلَآ إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ ۚ إِن تَرَنِ أَنَا۠ أَقَلَّ مِنكَ مَالًۭا وَوَلَدًۭا﴿٣٩﴾
volume_up share
وَلَوْلَا ആയിക്കൂടെ, എന്തുകൊണ്ട് ആയിക്കൂടാ إِذْ دَخَلْتَ നീ പ്രവേശിച്ചപ്പോള്‍ جَنَّتَكَ നിന്റെ തോട്ടത്തില്‍ قُلْتَ നീ പറഞ്ഞു (പറഞ്ഞേക്കുക) مَا شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചതു (ആകുന്നു ഇതു) لَا قُوَّةَ ഒരു ശക്തിയുമില്ല إِلَّا بِاللَّـهِ അല്ലാഹുവിനെക്കൊണ്ടല്ലാതെ إِن تَرَنِ أَنَا എന്നെ നീ കാണുന്ന പക്ഷം أَقَلَّ അധികം കുറഞ്ഞവനായി مِنكَ നിന്നെക്കാള്‍ مَالًا ധനം وَوَلَدًا മക്കളും, സന്താനവും.
18:39"നിന്റെ (ഈ) തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ നിനക്കു പറഞ്ഞുകൂടായിരുന്നോ: "അല്ലാഹു ഉദ്ദേശിച്ചതത്രെ (ഇതെല്ലാം); അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും (ആര്‍ക്കും) ഇല്ല." എന്നു?! നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി എന്നെ നീ കാണുന്നുവെങ്കില്‍,-
فَعَسَىٰ رَبِّىٓ أَن يُؤْتِيَنِ خَيْرًۭا مِّن جَنَّتِكَ وَيُرْسِلَ عَلَيْهَا حُسْبَانًۭا مِّنَ ٱلسَّمَآءِ فَتُصْبِحَ صَعِيدًۭا زَلَقًا﴿٤٠﴾
volume_up share
فَعَسَىٰ എന്നാല്‍ ആകുവാനും മതി, ആയേക്കാം رَبِّي എന്റെ രക്ഷിതാവ് أَن يُؤْتِيَنِ എനിക്കു നല്‍കുവാന്‍ خَيْرًا ഏറ്റവും നല്ലതു, ഉത്തമം مِّن جَنَّتِكَ നിന്റെ തോട്ടത്തെക്കാള്‍ وَيُرْسِلَ അയക്കുകയും عَلَيْهَا അതിന്‍മേല്‍ حُسْبَانًا ഇടിവാള്‍, ഇടയമ്പു, മഴ, ഇടിമിന്നല്‍, മിന്നല്‍പിണര്‍ مِّنَ السَّمَاءِ ആകാശത്തുനിന്നു فَتُصْبِحَ അങ്ങനെ അതായിത്തീരും (തീരുക) صَعِيدًا മണ്‍പ്രദേശം زَلَقًا വഴുതുന്ന (ചെളിമയമായ).
18:40"എന്റെ റബ്ബ് നിന്റെ തോട്ടത്തെക്കാള്‍ ഏറ്റവും നല്ലത് എനിക്ക് നല്‍കുവാനും, അതിന്‍മേല്‍ (നിന്റെ തോട്ടത്തിന്‍മേല്‍) ആകാശത്തുനിന്നു ഇടിവാള്‍ അയക്കുവാനും, അങ്ങനെ, അത് വഴുതുന്ന മണ്പ്രദേശമായിത്തീരുവാനും മതി.
أَوْ يُصْبِحَ مَآؤُهَا غَوْرًۭا فَلَن تَسْتَطِيعَ لَهُۥ طَلَبًۭا﴿٤١﴾
volume_up share
أَوْ يُصْبِحَ അല്ലെങ്കില്‍ ആയിത്തീരും, (തീരുകയും) مَاؤُهَا അതിലെ വെള്ളം غَوْرًا വറ്റിയതു فَلَن تَسْتَطِيعَ അപ്പോള്‍ നിനക്കു സാധിക്കുകയില്ല തന്നെ لَهُ അതിനെ طَلَبًا തേടിപ്പിടിക്കുവാന്‍.
18:41"അല്ലെങ്കില്‍ അതിലെ വെള്ളം വറ്റിയതായിത്തീരുകയും ചെയ്തേക്കാം; പിന്നെ അതു തേടിപ്പിടിക്കുവാന്‍ നിനക്കു കഴിവുണ്ടാകയില്ലതന്നെ."
തഫ്സീർ : 39-41
View   
وَأُحِيطَ بِثَمَرِهِۦ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَىٰ مَآ أَنفَقَ فِيهَا وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَـٰلَيْتَنِى لَمْ أُشْرِكْ بِرَبِّىٓ أَحَدًۭا﴿٤٢﴾
volume_up share
وَأُحِيطَ വലയം ചെയ്യപ്പെട്ടു بِثَمَرِهِ അവന്റെ ധനസമൃദ്ധി, ഫലസമൃദ്ധി فَأَصْبَحَ അങ്ങിനെ അവന്‍ ആയി يُقَلِّبُ മറിക്കുക (മലര്‍ത്തുക) كَفَّيْهِ അവന്റെ കൈപടങ്ങള്‍ (കൈകള്‍) عَلَىٰ مَا أَنفَقَ അവന്‍ ചിലവഴിച്ചതിനെപ്പറ്റി فِيهَا ആ തോട്ടത്തില്‍ وَهِيَ അതാകട്ടെ خَاوِيَةٌ വീണടിഞ്ഞു കിടക്കുന്നതാണ് عَلَىٰ عُرُوشِهَا അതിന്റെ പന്തലോടെ, പന്തലുകളുടെ മീതെ وَيَقُولُ അവന്‍ പറയുകയും ചെയ്യുന്നു يَا لَيْتَنِي അഹോ ഞാനായിരുന്നെങ്കില്‍ നന്നായിരുന്നു لَمْ أُشْرِكْ ഞാന്‍ പങ്കു ചേര്‍ക്കാതെ بِرَبِّي എന്റെ റബ്ബിനോട്‌ أَحَدًا ആരെയും, ഒരാളെയും.
18:42അവന്റെ സമൃദ്ധി (മുഴുവനും, ആപത്തുകളാല്‍) വലയം ചെയ്യപ്പെട്ടുപോയി! അങ്ങനെ, അതില്‍ അവന്‍ ചിലവിറക്കിയിരുന്നതിനെപ്പറ്റി രണ്ടു കൈപടങ്ങളും മറിച്ചുകൊണ്ടിരിക്കുക (വ്യസനിച്ചു കൈമലര്‍ത്തുക)യായി! അവയാകട്ടെ (തോട്ടങ്ങളാകട്ടെ), അവയുടെ പന്തലുകളോടെ വീണിടിഞ്ഞുകിടക്കുകയാണ്! അവന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു: "അഹോ! ഞാന്‍ എന്റെ റബ്ബിനോട് ആരെയും പങ്കുചേര്‍ക്കാതിരുന്നെകില്‍ നന്നായിരുന്നു!" എന്ന്.
وَلَمْ تَكُن لَّهُۥ فِئَةٌۭ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مُنتَصِرًا﴿٤٣﴾
volume_up share
وَلَمْ تَكُن ഉണ്ടായതുമില്ല لَّهُ അവനു فِئَةٌ ഒരു സംഘം, ഒരു കൂട്ടര്‍ يَنصُرُونَهُ അവനെ സഹായിക്കുന്ന, രക്ഷിക്കുന്ന مِن دُونِ اللَّـهِ അല്ലാഹുവിനെക്കൂടാതെ وَمَا كَانَ അവന്‍ ആയതുമില്ല مُنتَصِرًا (പ്രതികാരം ചെയ്തു) സ്വയം രക്ഷപ്രാപിക്കുന്നവന്‍.
18:43അല്ലാഹുവിനെക്കൂടാതെ, അവനെ (സഹായിച്ചു) രക്ഷപ്പെടുത്തുന്ന ഒരു കൂട്ടരും അവനുണ്ടായില്ല; അവന്‍ സ്വയം രക്ഷപ്രാപിച്ചവനായതുമില്ല.
هُنَالِكَ ٱلْوَلَـٰيَةُ لِلَّهِ ٱلْحَقِّ ۚ هُوَ خَيْرٌۭ ثَوَابًۭا وَخَيْرٌ عُقْبًۭا﴿٤٤﴾
volume_up share
هُنَالِكَ അവിടെ, ആ സ്ഥലത്തു الْوَلَايَةُ രക്ഷാധികാരം (സഹായം നല്‍കല്‍) لِلَّـهِ അല്ലാഹുവിനാണ് الْحَقِّ യഥാര്‍ത്ഥാസ്തിത്വമുള്ള, യഥാര്‍ത്ഥസ്ഥിരതയുള്ള هُوَ അവന്‍ خَيْرٌ ഉത്തമനാണ് ثَوَابًا പ്രതിഫലം (നല്‍കുന്നതില്‍) وَخَيْرٌ ഉത്തമനുമാണ് عُقْبًا പര്യവസാനം, അന്ത്യഫലം (ശുഭമാക്കുന്നതില്‍).
18:44അവിടെ (ഇത്തരം സന്ദര്‍ഭത്തില്‍) രക്ഷാധികാരം, യഥാര്‍ത്ഥാസ്തിത്വമുള്ളവനായ അല്ലാഹുവിനുള്ളതാണ്. അവന്‍, പ്രതിഫലം (നല്‍കുന്നതില്‍) ഉത്തമനായുള്ളവനും, പര്യവസാനം (ശുഭകരമാക്കുന്നതില്‍) ഉത്തമാനായുള്ളവനും ആകുന്നു.
തഫ്സീർ : 42-44
View   
وَٱضْرِبْ لَهُم مَّثَلَ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَـٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ فَأَصْبَحَ هَشِيمًۭا تَذْرُوهُ ٱلرِّيَـٰحُ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ مُّقْتَدِرًا﴿٤٥﴾
volume_up share
وَاضْرِبْ വിവരിച്ചു കൊടുക്കുക لَهُم അവര്‍ക്കു مَّثَلَ ഉദാഹരണം, ഉപമ الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തിന്റെ, ഇഹലോകജീവിതത്തിന്റെ كَمَاءٍ ഒരു വെള്ളം പോലെ أَنزَلْنَاهُ നാം അതു ഇറക്കി مِنَ السَّمَاءِ ആകാശത്തുനിന്നു فَاخْتَلَطَ എന്നിട്ടു ഇടതിങ്ങി (തഴച്ചുകൂടി) കലര്‍ന്നു بِهِ അതിനാല്‍, അതുകൊണ്ട് نَبَاتُ الْأَرْضِ ഭൂമിയിലെ സസ്യങ്ങള്‍ (സസ്യവര്‍ഗ്ഗം) فَأَصْبَحَ എന്നിട്ടു അതായി هَشِيمًا തുരുമ്പ് تَذْرُوهُ അതിനെ പാറ്റിക്കൊണ്ടിരിക്കും الرِّيَاحُ കാറ്റുകള്‍ وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും مُّقْتَدِرًا കഴിവുള്ളവന്‍.
18:45(നബിയേ) ഐഹിക ജീവിതത്തിന്റെ ഉപമ അവര്‍ക്കു വിവരിച്ചു കൊടുക്കുക: (അത്) ഒരു വെള്ളം പോലെയാണ്: ആകാശത്തുനിന്നു നാം അതു (മഴയായി) ഇറക്കുന്നു; എന്നിട്ട്, ഭൂമിയിലെ സസ്യവര്‍ഗ്ഗം അതുമൂലം (തഴച്ചു വളര്‍ന്നു) ഇടതിങ്ങി വരുന്നു: എന്നിട്ട് അത്, കാറ്റുകള്‍ പാറ്റിക്കളയുന്ന തുരുമ്പായിത്തീരുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
ٱلْمَالُ وَٱلْبَنُونَ زِينَةُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱلْبَـٰقِيَـٰتُ ٱلصَّـٰلِحَـٰتُ خَيْرٌ عِندَ رَبِّكَ ثَوَابًۭا وَخَيْرٌ أَمَلًۭا﴿٤٦﴾
volume_up share
الْمَالُ ധനം وَالْبَنُونَ മക്കളും زِينَةُ അലങ്കാരമാണ് الْحَيَاةِ الدُّنْيَا ഐഹികജീവിതത്തിന്റെ وَالْبَاقِيَاتُ ശാശ്വതമായവ, നിലനില്‍ക്കുന്നവ, അവശേഷിക്കുന്നവ (കര്‍മ്മങ്ങള്‍) الصَّالِحَاتُ നല്ലതായ خَيْرٌ ഗുണമേറിയതാണ്, നല്ലതാണ്, ഉത്തമമാണ് عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ ثَوَابًا പ്രതിഫലത്തില്‍ وَخَيْرٌ നല്ലതുമാണ് أَمَلًا പ്രത്യാശക്കു.
18:46ധനവും മക്കളും ഐഹിക ജീവിതത്തിന്റെ അലങ്കാരമാകുന്നു. നല്ലതായ ശാശ്വതകാര്യങ്ങളത്രെ, നിന്റെ റബ്ബിന്റെ അടുക്കല്‍ പ്രതിഫലത്തില്‍ ഗുണമേറിയതും; പ്രത്യാശക്കു ഗുണമായുള്ളതും.
തഫ്സീർ : 45-46
View   
وَيَوْمَ نُسَيِّرُ ٱلْجِبَالَ وَتَرَى ٱلْأَرْضَ بَارِزَةًۭ وَحَشَرْنَـٰهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًۭا﴿٤٧﴾
volume_up share
وَيَوْمَ نُسَيِّرُ നാം ചലിപ്പിക്കുന്ന (നീക്കിക്കളയുന്ന) الْجِبَالَ ദിവസം പര്‍വ്വതങ്ങളെ, മലകളെ وَتَرَى നീ കാണുമാറാകുകയും الْأَرْضَ ഭൂമിയെ بَارِزَةً വെളിവായി, നഗ്നമായി (സമനിരപ്പായി തെളിഞ്ഞു കാണുന്ന) وَحَشَرْنَاهُمْ നാം അവരെ ഒരുമിച്ചു കൂട്ടുകയും ചെയ്യും فَلَمْ نُغَادِرْ അപ്പോള്‍ നാം വിട്ടുകളയുകയില്ല مِنْهُمْ അവരില്‍ നിന്ന് أَحَدًا ആരെയും, ഒരാളെയും.
18:47പര്‍വ്വതങ്ങളെ (തല്‍സ്ഥാനങ്ങളില്‍നിന്നു) നാം ചലിപ്പിക്കുകയും, ഭൂമിയെ വെളിപ്പെട്ടതായി [നഗ്നമായി] നിനക്കു കാണുമാറാവുകയും അവരെ [മനുഷ്യരെ] നാം ഒരുമിച്ചുകൂട്ടി അവരില്‍നിന്നു ഒരാളെയും വിട്ടുകളയാതിരിക്കുകയും ചെയ്യുന്ന ദിവസം:
وَعُرِضُوا۟ عَلَىٰ رَبِّكَ صَفًّۭا لَّقَدْ جِئْتُمُونَا كَمَا خَلَقْنَـٰكُمْ أَوَّلَ مَرَّةٍۭ ۚ بَلْ زَعَمْتُمْ أَلَّن نَّجْعَلَ لَكُم مَّوْعِدًۭا﴿٤٨﴾
volume_up share
وَعُرِضُوا അവര്‍ കാണിക്കപ്പെടുകയും (അവരെ കൊണ്ടുവരും) عَلَىٰ رَبِّكَ നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ صَفًّا അണിയായി, വരിയായി لَّقَدْ جِئْتُمُونَا തീര്‍ച്ചയായും നിങ്ങള്‍ നമ്മുടെ അടുക്കല്‍ വന്നിരിക്കുന്നു كَمَا خَلَقْنَاكُمْ നാം നിങ്ങളെ സൃഷ്‌ടിച്ചപോലെ أَوَّلَ مَرَّةٍ ആദ്യപ്രാവശ്യം, ഒന്നാം പ്രാവശ്യം بَلْ പക്ഷേ, എങ്കിലും, എന്നാല്‍ زَعَمْتُمْ നിങ്ങള്‍ ജല്‍പിച്ചു أَلَّن نَّجْعَلَ നാം ഏര്‍പ്പെടുത്തുകയില്ലതന്നെ എന്നു, നിശ്ചയിക്കുകയില്ലെന്നു لَكُم നിങ്ങള്‍ക്കു مَّوْعِدًا ഒരു നിശ്ചിത സമയം (ഹാജറാകുന്ന സമയം.).
18:48നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ (അന്നു) അവര്‍ അണിയായി (നിറുത്തി) കാണിക്കപ്പെടുകയും ചെയ്യുന്നതാണ്, നാം അവരോടു പറയും: "ആദ്യപ്രാവശ്യം നാം നിങ്ങളെ സൃഷ്‌ടിച്ചപ്രകാരം നിങ്ങള്‍ നമ്മുടെ അടുക്കല്‍ വന്നിരിക്കുകയാണ്; പക്ഷേ, (ഇങ്ങിനെ) ഒരു നിശ്ചിത സമയം നിങ്ങള്‍ക്കു നാം ഏര്‍പ്പെടുത്തുന്നതേയല്ല എന്നു നിങ്ങള്‍ ജല്പിക്കുകയുണ്ടായി."
وَوُضِعَ ٱلْكِتَـٰبُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَـٰوَيْلَتَنَا مَالِ هَـٰذَا ٱلْكِتَـٰبِ لَا يُغَادِرُ صَغِيرَةًۭ وَلَا كَبِيرَةً إِلَّآ أَحْصَىٰهَا ۚ وَوَجَدُوا۟ مَا عَمِلُوا۟ حَاضِرًۭا ۗ وَلَا يَظْلِمُ رَبُّكَ أَحَدًۭا﴿٤٩﴾
volume_up share
وَوُضِعَ വെക്കപ്പെടുകയും ചെയ്യും الْكِتَابُ പുസ്തകം, ഗ്രന്ഥം فَتَرَى അപ്പോള്‍ നിനക്കു കാണാം, നീ കാണും الْمُجْرِمِينَ കുറ്റവാളികളെ مُشْفِقِينَ പേടിച്ചവരായി, ഭയവിഹ്വലരായി مِمَّا فِيهِ അതില്‍ ഉള്ളതിനെപ്പറ്റി وَيَقُولُونَ അവര്‍ പറയുകയും ചെയ്യും يَا وَيْلَتَنَا അഹോ ഞങ്ങളുടെ കഷ്ടമേ, നാശമേ مَا എന്താണ് لِ هَـٰذَا ഈ الْكِتَابِ പുസ്തകത്തിന് لَا يُغَادِرُ അതു വിട്ടുകളയുന്നില്ല صَغِيرَةً ഒരു ചെറിയ കാര്യവും وَلَا كَبِيرَةً ഒരു വലിയ കാര്യവും (വിട്ടുകളയുന്നില്ല) إِلَّا أَحْصَاهَا അതിനെ ക്ലിപ്തപ്പെടുത്താതെ, കൃത്യമായി രേഖപ്പെടുത്താതെ وَوَجَدُوا അവര്‍ കണ്ടെത്തുകയും ചെയ്യും مَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതു, അവര്‍ എന്തു പ്രവര്‍ത്തിച്ചുവോ അതു حَاضِرًا സന്നിഹിതമായി, തയ്യാറായി وَلَا يَظْلِمُ അക്രമം ചെയ്കയില്ല അനീതി കാണിക്കയില്ല رَبُّكَ നിന്റെ രക്ഷിതാവ് أَحَدًا ആരേയും, ഒരാളെയും ആരോടും.
18:49(ഒരോരുത്തന്റെ കയ്യിലും അവന്റെ നന്മ തിന്മകള്‍ രേഖപ്പെടുത്തിയ) പുസ്തകം വെക്കപ്പെടും; അപ്പോള്‍, അതില്‍ ഉള്‍ക്കൊള്ളുന്നതിനെ സംബന്ധിച്ചു ഭയവിഹ്വലരായിക്കൊണ്ടു കുറ്റവാളികളെ നിനക്കു കാണാവുന്നതാണ്. അവര്‍ പറയും: "അഹോ! ഞങ്ങളുടെ കഷ്ടം! എന്താണ് ഈ പുസ്തകത്തിനു്? ചെറിയതോ വലിയതോ ആയ ഒന്നും തന്നെ ക്ലിപ്തപ്പെടുത്താതെ അത് വിട്ടുകളയുന്നില്ലല്ലോ"! അവര്‍ എന്ത് പ്രവര്‍ത്തിച്ചുവോ അത് (അവരുടെ മുമ്പില്‍) ഹാജറുള്ളതായി അവര്‍ കണ്ടെത്തുന്നതുമാണ്. നിന്റെ റബ്ബ് ആരോടും അനീതി ചെയ്യുകയില്ല.
തഫ്സീർ : 47-49
View   
وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ كَانَ مِنَ ٱلْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِۦٓ ۗ أَفَتَتَّخِذُونَهُۥ وَذُرِّيَّتَهُۥٓ أَوْلِيَآءَ مِن دُونِى وَهُمْ لَكُمْ عَدُوٌّۢ ۚ بِئْسَ لِلظَّـٰلِمِينَ بَدَلًۭا﴿٥٠﴾
volume_up share
وَإِذْ قُلْنَا നാം പറഞ്ഞപ്പോള്‍ لِلْمَلَائِكَةِ മലക്കുകളോട് اسْجُدُوا നിങ്ങള്‍ സുജൂദു ചെയ്യുവിന്‍, തലകുനിക്കുവിന്‍ لِآدَمَ ആദമിനു فَسَجَدُوا അപ്പോള്‍ അവര്‍ സുജൂദു ചെയ്തു إِلَّا إِبْلِيسَ ഇബ്ലീസു ഒഴികെ كَانَ അവനായിരുന്നു مِنَ الْجِنِّ ജിന്നുവര്‍ഗ്ഗത്തില്‍ (പെട്ടവന്‍) فَفَسَقَ അതിനാല്‍ അവന്‍ ധിക്കരിച്ചു عَنْ أَمْرِ കല്‍പനയെ رَبِّهِ തന്റെ രക്ഷിതാവിന്റെ أَفَتَتَّخِذُونَهُ എന്നിരിക്കെ നിങ്ങള്‍ അവനെ ആക്കുകയോ? وَذُرِّيَّتَهُ അവന്റെ സന്താനങ്ങളെയും أَوْلِيَاءَ കാര്യകര്‍ത്താക്കള്‍, ബന്ധുക്കള്‍, രക്ഷാധികാരികള്‍ مِن دُونِي എന്നെ വിട്ടു, എനിക്കുപുറമെ, എന്നീക്കൂടാതെ وَهُمْ അവരാകട്ടെ لَكُمْ നിങ്ങള്‍ക്കു عَدُوٌّ ശത്രുവാണ് بِئْسَ വളരെ മോശമാകുന്നു لِلظَّالِمِينَ അക്രമികള്‍ക്കു بَدَلًا പകരം (കിട്ടിയതു).
18:50(ഓര്‍ക്കുക:) നാം മലക്കുകളോട്: "നിങ്ങള്‍ ആദമിനു "സുജൂദു" ചെയ്യുവിന്‍ (തല കുനിക്കുവിന്‍)" എന്നു പറഞ്ഞപ്പോള്‍, അവര്‍ "സുജൂദു" ചെയ്തു- ഇബ്ലീസ്‌ ഒഴികെ; അവന്‍ ജിന്നുവര്‍ഗ്ഗത്തില്‍ പെട്ടവനായിരുന്നു; അതിനാല്‍, അവന്‍ തന്റെ രക്ഷിതാവിന്റെ കല്‍പനയെ ധിക്കരിച്ചു കളഞ്ഞു. എന്നിരിക്കെ, നിങ്ങള്‍ എന്നെവിട്ടു അവനെയും, അവന്റെ സന്തതികളെയും കാര്യകര്‍ത്താക്കളാക്കുന്നുവോ? അവരാകട്ടെ, നിങ്ങള്‍ക്കു ശത്രുക്കളുമാണ്! അക്രമികള്‍ക്കു (സ്വീകരിക്കുവാന്‍) പകരം കിട്ടിയതു വളരെ മോശമത്രെ!
مَّآ أَشْهَدتُّهُمْ خَلْقَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَا خَلْقَ أَنفُسِهِمْ وَمَا كُنتُ مُتَّخِذَ ٱلْمُضِلِّينَ عَضُدًۭا﴿٥١﴾
volume_up share
مَّا أَشْهَدتُّهُمْ നാം അവരെ സാക്ഷിയാക്കിയിട്ടില്ല خَلْقَ السَّمَاوَاتِ ആകാശങ്ങളെ സൃഷ്‌ടിച്ചതിന് وَالْأَرْضِ ഭൂമിയെയും وَلَا خَلْقَ സൃഷ്‌ടിച്ചതിനുമില്ല أَنفُسِهِمْ അവരെത്തന്നെ وَمَا كُنتُ ഞാനാകുന്നതുമല്ല, ഞാനല്ലതാനും مُتَّخِذَ الْمُضِلِّينَ വഴിപിഴപ്പിക്കുന്നവരെ ആക്കുന്നവന്‍ (സ്വീകരിക്കുന്നവന്‍) عَضُدًا സഹായകന്‍മാരായി, സഹായമായി.
18:51ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചതിനാകട്ടെ, അവരെത്തന്നെ സൃഷ്ടിച്ചതിനാകട്ടെ, നാം അവരെ സാക്ഷിയാക്കിയിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ ഞാന്‍ സഹായകരായി സ്വീകരിക്കുന്നവനല്ലതന്നെ.
തഫ്സീർ : 50-51
View   
وَيَوْمَ يَقُولُ نَادُوا۟ شُرَكَآءِىَ ٱلَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَجَعَلْنَا بَيْنَهُم مَّوْبِقًۭا﴿٥٢﴾
volume_up share
وَيَوْمَ يَقُولُ അവന്‍ പറയുന്ന ദിവസം نَادُوا നിങ്ങള്‍ വിളിക്കുവിന്‍ شُرَكَائِيَ എന്റെ പങ്കുകാരെ الَّذِينَ زَعَمْتُمْ നിങ്ങള്‍ ജല്‍പിച്ചിരുന്നവരായ فَدَعَوْهُمْ അപ്പോള്‍ അവര്‍ അവരെ വിളിക്കും فَلَمْ يَسْتَجِيبُوا എന്നാല്‍ അവര്‍ ഉത്തരം നല്‍കുകയില്ല لَهُمْ അവര്‍ക്കു وَجَعَلْنَا നാം ഏര്‍പ്പെടുത്തുകയും ചെയ്യും, ആക്കുകയും ചെയ്യും بَيْنَهُم അവര്‍ക്കിടയില്‍ مَّوْبِقًا ഒരു അപകടസ്ഥലം.
18:52(അല്ലാഹു അക്രമികളോടായി:) "നിങ്ങള്‍ ജല്‍പിച്ചു കൊണ്ടിരുന്ന എന്റെ പങ്കുകാരെ വിളിച്ചുകൊള്‍വിന്‍" എന്നു പറയുന്ന ദിവസം (ഓര്‍ക്കുക)! - അപ്പോള്‍ അവര്‍ അവരെ വിളി (ച്ചു നോ) ക്കുന്നതാണ്: എന്നാല്‍ അവര്‍ അവര്‍ക്കു ഉത്തരം നല്‍കുന്നതല്ല. നാം (അല്ലാഹു) അവര്‍ക്കിടയില്‍ ഒരു അപകടസ്ഥലം ഏര്‍പ്പെടുത്തുന്നതുമാണ്.
وَرَءَا ٱلْمُجْرِمُونَ ٱلنَّارَ فَظَنُّوٓا۟ أَنَّهُم مُّوَاقِعُوهَا وَلَمْ يَجِدُوا۟ عَنْهَا مَصْرِفًۭا﴿٥٣﴾
volume_up share
وَرَأَى الْمُجْرِمُونَ കുറ്റവാളികള്‍ കാണും النَّارَ നരകം فَظَنُّوا അപ്പോള്‍ അവര്‍ക്കു വിചാരം വരും, (അവര്‍ക്കു മനസ്സിലാകും) أَنَّهُم مُّوَاقِعُوهَا അവര്‍ അതില്‍ അകപ്പെടുന്നവരാണെന്നു وَلَمْ يَجِدُوا അവര്‍ കണ്ടെത്തുകയില്ല, അവര്‍ക്കു കിട്ടുകയില്ല عَنْهَا അതില്‍ നിന്നു مَصْرِفًا തിരിഞ്ഞുപോകുവാനുള്ള സ്ഥലം (മാര്‍ഗ്ഗം).
18:53കുറ്റവാളികള്‍ നരകത്തെ (നേരില്‍) കാണും, അപ്പോള്‍ അവര്‍ക്കു വിചാരം വരും (മനസ്സിലാകും): നിശ്ചയമായും തങ്ങള്‍ അതില്‍ അകപ്പെട്ടുപോകുന്നവരാണെന്നു. അതില്‍ നിന്നു തിരിഞ്ഞുപോകുവാനുള്ള ഒരു മാര്‍ഗ്ഗം അവര്‍ കണ്ടെത്തുന്നതുമല്ല.
തഫ്സീർ : 52-53
View   
وَلَقَدْ صَرَّفْنَا فِى هَـٰذَا ٱلْقُرْءَانِ لِلنَّاسِ مِن كُلِّ مَثَلٍۢ ۚ وَكَانَ ٱلْإِنسَـٰنُ أَكْثَرَ شَىْءٍۢ جَدَلًۭا﴿٥٤﴾
volume_up share
وَلَقَدْ തീര്‍ച്ചയായും صَرَّفْنَا നാം വിവിധരൂപത്തില്‍ വിവരിച്ചിരിക്കുന്നു, فِي هَـٰذَا الْقُرْآنِ ഈ ഖുര്‍ആനില്‍ لِلنَّاسِ ജനങ്ങള്‍ക്കുവേണ്ടി مِن كُلِّ مَثَلٍ എല്ലാ(വിധ) ഉപമകളില്‍നിന്നും وَكَانَ الْإِنسَانُ മനുഷ്യന്‍ ആകുന്നു أَكْثَرَ شَيْءٍ ഏതു വസ്തുവിലും കൂടുതലുള്ളവന്‍ جَدَلًا തര്‍ക്കം (തര്‍ക്കസ്വഭാവം, തര്‍ക്കവാസന).
18:54തീര്‍ച്ചയായും, ജനങ്ങള്‍ക്കുവേണ്ടി എല്ലാ (വക) ഉപമാകളെയും ഈ ഖുര്‍ആനില്‍ നാം വിവിധതരത്തില്‍ വിവരിച്ചിട്ടുണ്ട്. മനുഷ്യന്‍, ഏതു വസ്തുവെക്കാളുമധികം തര്‍ക്ക (സ്വഭാവ) മുള്ളവനാകുന്നു.
തഫ്സീർ : 54-54
View   
وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰ وَيَسْتَغْفِرُوا۟ رَبَّهُمْ إِلَّآ أَن تَأْتِيَهُمْ سُنَّةُ ٱلْأَوَّلِينَ أَوْ يَأْتِيَهُمُ ٱلْعَذَابُ قُبُلًۭا﴿٥٥﴾
volume_up share
وَمَا مَنَعَ തടയുന്നതെന്താണ്?!, തടയുന്നില്ല النَّاسَ മനുഷ്യരെ أَن يُؤْمِنُوا അവര്‍ വിശ്വസിക്കുന്നതു إِذْ جَاءَهُمُ അവര്‍ക്കു വന്നെത്തിയപ്പോള്‍ الْهُدَىٰ മാര്‍ഗ്ഗദര്‍ശനം, സന്മാര്‍ഗ്ഗം وَيَسْتَغْفِرُوا അവര്‍ പാപമോചനം തേടുന്നതും رَبَّهُمْ അവരുടെ രക്ഷിതാവിനോട്‌ إِلَّا أَن تَأْتِيَهُمْ അവര്‍ക്കു വന്നെത്തണമെന്നുള്ളതല്ലാതെ سُنَّةُ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ (മുന്‍ഗാമികളുടെ) നടപടി أَوْ يَأْتِيَهُمُ അല്ലെങ്കില്‍ അവര്‍ക്കുവരണമെന്നു الْعَذَابُ ശിക്ഷ قُبُلًا പെട്ടെന്ന്, അഭിമുഖമായി.
18:55സന്മാര്‍ഗ്ഗദര്‍ശനം വന്നപ്പോള്‍ (അതില്‍) വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിനോടു പാപമോചനം തേടുകയും ചെയ്യുന്നതില്‍നിന്നു മനുഷ്യരെ തടയുന്നതു, പൂര്‍വികന്‍മാരുടെ [അവരില്‍ കഴിഞ്ഞ ശിക്ഷയുടെ] നടപടികള്‍ അവര്‍ക്കു വന്നെത്തുകയോ, അല്ലെങ്കില്‍ പെട്ടെന്ന് അവര്‍ക്കു ശിക്ഷവരുകയോ വേണമെന്നുള്ളതല്ലാതെ (വേറെ) എന്താണ്?!
وَمَا نُرْسِلُ ٱلْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۚ وَيُجَـٰدِلُ ٱلَّذِينَ كَفَرُوا۟ بِٱلْبَـٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ ۖ وَٱتَّخَذُوٓا۟ ءَايَـٰتِى وَمَآ أُنذِرُوا۟ هُزُوًۭا﴿٥٦﴾
volume_up share
وَمَا نُرْسِلُ നാം അയക്കാറില്ല الْمُرْسَلِينَ മുര്‍സലുകളെ, ദൂതന്‍മാരെ إِلَّا مُبَشِّرِينَ സുവിശേഷം (സന്തോഷവാര്‍ത്ത) അറിയിക്കുന്നവരായിട്ടല്ലാതെ وَمُنذِرِينَ താക്കീതു ചെയ്യുന്നവരും وَيُجَادِلُ തര്‍ക്കിക്കുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ بِالْبَاطِلِ നിരര്‍ത്ഥമായതുകൊണ്ട്, മിഥ്യാവാദംകൊണ്ട് لِيُدْحِضُوا അവര്‍ തകര്‍ക്കുവാന്‍വേണ്ടി, ഉടക്കുവാന്‍വേണ്ടി بِهِ അതുകൊണ്ട് الْحَقَّ സത്യത്തെ, യഥാര്‍ത്ഥത്തെ وَاتَّخَذُوا അവര്‍ ആക്കുകയും ചെയ്തു آيَاتِي എന്റെ ലക്ഷ്യങ്ങളെ وَمَا أُنذِرُوا അവര്‍ക്കു താക്കീതു നല്‍കപ്പെട്ടതിനേയും هُزُوًا പരിഹാസ്യം.
18:56സുവിശേഷം അറിയിക്കുന്നവരായും, താക്കീതു നല്‍കുന്നവരായും കൊണ്ടല്ലാതെ "മുര്‍സലു" കളെ [ദൈവദൂതന്മാരെ] നാം അയക്കാറില്ല. മിഥ്യാവാദവുമായി അവിശ്വസിച്ച ആളുകള്‍ തര്‍ക്കിക്കുന്നു! സത്യത്തെ തകര്‍ത്തുകളയുവാന്‍വേണ്ടി. എന്റെ ലക്ഷ്യങ്ങളെയും, അവര്‍ക്കു താക്കീതു നല്‍കപ്പെട്ടിട്ടുള്ളതിനെയും അവര്‍ പരിഹാസ്യമാക്കുകയും ചെയ്തിരിക്കുന്നു!
തഫ്സീർ : 55-56
View   
وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَـٰتِ رَبِّهِۦ فَأَعْرَضَ عَنْهَا وَنَسِىَ مَا قَدَّمَتْ يَدَاهُ ۚ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًۭا ۖ وَإِن تَدْعُهُمْ إِلَى ٱلْهُدَىٰ فَلَن يَهْتَدُوٓا۟ إِذًا أَبَدًۭا﴿٥٧﴾
volume_up share
وَمَنْ ആരാണ്? أَظْلَمُ അധികം അക്രമി مِمَّن യാതൊരുവനെക്കാള്‍ ذُكِّرَ അവനു ഉല്‍ബോധനം ചെയ്യപ്പെട്ടു, ഉപദേശിക്കപ്പെട്ടു بِآيَاتِ ലക്ഷ്യങ്ങളെക്കൊണ്ടു, ലക്ഷ്യങ്ങള്‍ മുഖേന رَبِّهِ തന്റെ രക്ഷിതാവിന്റെ فَأَعْرَضَ എന്നിട്ടു അവന്‍ തിരിഞ്ഞുകളഞ്ഞു عَنْهَا അതില്‍നിന്നു وَنَسِيَ അവന്‍ മറക്കുകയും ചെയ്തു مَا قَدَّمَتْ മുമ്പുചെയ്തു يَدَاهُ അവന്റെ കരങ്ങള്‍, കൈകള്‍ (അവന്‍) إِنَّا നിശ്ചയമായും جَعَلْنَا നാം ആക്കിയിരിക്കുന്നു عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങളില്‍, ഹൃദയങ്ങള്‍ക്കുമീതെ أَكِنَّةً ഒരുതരം മൂടികളെ أَن يَفْقَهُوهُ അതിനെ ഗ്രഹിക്കുന്നതിനു (ഗ്രഹിക്കുവാന്‍ കഴിയാതെ) وَفِي آذَانِهِمْ അവരുടെ കാതുകളിലും وَقْرًا ഒരുതരം കട്ടിയെ وَإِن تَدْعُهُمْ നീ അവരെ വിളിക്കുന്നതായാല്‍ إِلَى الْهُدَىٰ സന്മാര്‍ഗ്ഗത്തിലേക്കു فَلَن يَهْتَدُوا എന്നാല്‍ അവര്‍ സന്മാര്‍ഗ്ഗം സ്വീകരിക്കുകയില്ല, പ്രാപിക്കുകയില്ല إِذًا അങ്ങിനെയിരിക്കെ, ആകയാല്‍ أَبَدًا ഒരിക്കലും, ഒരു കാര്യവും.
18:57തന്റെ റബ്ബിന്റെ "ആയത്തുകള്‍" [ലക്ഷ്യങ്ങള്‍] മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടിട്ട് അവയെ വിട്ടുതിരിഞ്ഞു കളയുകയും, തന്റെ കൈകള്‍ താന്‍] മുമ്പു ചെയ്തുപോയിട്ടുള്ളതിനെ [ദുഷ്കര്‍മ്മങ്ങളെ] മറന്നുകളയുകയും ചെയ്തവരെക്കാള്‍ അക്രമി ആരാണുള്ളത്?! നിശ്ചയമായും, അതു ഗ്രഹിക്കുന്നതിനു (കഴിയാത്ത വണ്ണം) അവരുടെ ഹൃദയങ്ങില്‍ ഒരുതരം മൂടികളും, അവരുടെ കാതുകളില്‍ ഒരുതരം കട്ടിയും നാം ആക്കിയിരിക്കുകയാണ്. നീ അവരെ സന്മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുന്നതായാല്‍ - അങ്ങിനെയിരിക്കെ - ഒരിക്കലും അവര്‍ സന്മാര്‍ഗ്ഗം സ്വീകരിക്കുകയില്ലതന്നെ.
وَرَبُّكَ ٱلْغَفُورُ ذُو ٱلرَّحْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا۟ لَعَجَّلَ لَهُمُ ٱلْعَذَابَ ۚ بَل لَّهُم مَّوْعِدٌۭ لَّن يَجِدُوا۟ مِن دُونِهِۦ مَوْئِلًۭا﴿٥٨﴾
volume_up share
وَرَبُّكَ നിന്റെ രക്ഷിതാവ് الْغَفُورُ വളരെ പൊറുക്കുന്നവനാണ് ذُو الرَّحْمَةِ കാരുണ്യമുള്ളവനാണ് لَوْ يُؤَاخِذُ അവന്‍ പിടികൂടുകയാണെങ്കില്‍ (നടപടിയെടുക്കുകയാണെങ്കില്‍) هُم അവരെ, അവരോട് بِمَا كَسَبُوا അവര്‍ ചെയ്തുകൂട്ടിയതുകൊണ്ട്, സമ്പാദിച്ചുണ്ടാക്കിയതുകൊണ്ട് لَعَجَّلَ അവന്‍ തല്‍ക്ഷണം നല്‍കുമായിരുന്നു, ധൃതിയായി കൊടുക്കുമായിരുന്നു لَهُمُ അവര്‍ക്കു الْعَذَابَ ശിക്ഷയെ بَل പക്ഷേ, എങ്കിലും لَّهُم അവര്‍ക്കുണ്ട് مَّوْعِدٌ ഒരു നിശ്ചിതസമയം لَّن يَجِدُوا അവര്‍ക്കു കിട്ടുന്നതേയല്ല مِن دُونِهِ അതിനെവിട്ടു, അതുകൂടാതെ مَوْئِلًا ഒരു രക്ഷാവലംബവും.
18:58നിന്റെ രക്ഷിതാവ് വളരെ പൊറുക്കുന്നവനാണ്, കരുണയുള്ളവനാണ്. അവര്‍ ചെയ്തുകൂട്ടിയത്തിനു അവരോടു അവന്‍ നടപടി എടുക്കുകയായിരുന്നുവെങ്കില്‍, അവര്‍ക്കു അവന്‍ ശിക്ഷ തല്‍ക്ഷണം തന്നെ കൊടുക്കുമായിരുന്നു. പക്ഷേ, അവര്‍ക്കൊരു നിശ്ചിതസമയമുണ്ട്; അതിനെ വിട്ടു യാതൊരു രക്ഷാവലംബവും അവര്‍ക്കു കിട്ടുന്നതേഅല്ല.
وَتِلْكَ ٱلْقُرَىٰٓ أَهْلَكْنَـٰهُمْ لَمَّا ظَلَمُوا۟ وَجَعَلْنَا لِمَهْلِكِهِم مَّوْعِدًۭا﴿٥٩﴾
volume_up share
وَتِلْكَ അതാ ; ٱلْقُرَىٰٓ (ആ) രാജ്യങ്ങള്‍ ; أَهْلَكْنَٰا നാം നശിപ്പിച്ചു; هُمْ അവരെ (ആ രാജ്യക്കാരെ); لَمَّا ظَلَمُوا۟ അവര്‍അക്രമം ചെയ്തപ്പോള്‍; وَجَعَلْنَا നാം ആക്കുകയും ചെയ്തു, ഏര്‍പ്പെടുത്തുകയും ചെയ്തു; لِمَهْلِكِهِم അവരുടെ നശീകരണത്തിനു, നാശസമയത്തിന്; مَّوْعِدًا ഒരു നിശ്ചിതസമയം, ഒരു നിശ്ചയം
18:59അതാ (ആ) രാജ്യങ്ങള്‍! അവര്‍ [അതിലെ നിവാസികള്‍] അക്രമം ചെയ്തപ്പോള്‍ നാം അവരെ നശിപ്പിച്ചു കളഞ്ഞു. (അതുപോലെ) ഇവരുടെ നാശത്തിനും നാം ഒരു നിശ്ചിതസമയം ഏര്‍പ്പെടുത്തിയിരിക്കുന്നു.
തഫ്സീർ : 57-59
View   
وَإِذْ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبْرَحُ حَتَّىٰٓ أَبْلُغَ مَجْمَعَ ٱلْبَحْرَيْنِ أَوْ أَمْضِىَ حُقُبًۭا﴿٦٠﴾
volume_up share
وَإِذْ قَالَ പറഞ്ഞപ്പോള്‍ مُوسَىٰ മൂസാ (നബി) لِفَتَاهُ തന്റെ വാലിയക്കാരനോട്, ഭൃത്യനോട് لَا أَبْرَحُ ഞാന്‍ വിരമിക്കയില്ല, തുടര്‍ന്നുകൊണ്ടിരിക്കും حَتَّىٰ أَبْلُغَ ഞാന്‍ എത്തുവോളം مَجْمَعَ الْبَحْرَيْنِ രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്നിടത്തു أَوْ أَمْضِيَ അല്ലെങ്കില്‍ ഞാന്‍ നടക്കും حُقُبًا ദീര്‍ഘകാലം.
18:60മൂസാ തന്റെ വാലിയക്കാരനോടു; "രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്ന സ്ഥലത്തു എത്തിച്ചേരുകയോ, അല്ലെങ്കില്‍ ദീര്‍ഘകാലം നടക്കുകയോ ചെയ്യുന്നതുവരെ ഞാന്‍ (ഈ) യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും." എന്നു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക).
فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ سَرَبًۭا﴿٦١﴾
volume_up share
فَلَمَّا بَلَغَا അങ്ങനെ രണ്ടാളും എത്തിയപ്പോള്‍ مَجْمَعَ بَيْنِهِمَا അതു രണ്ടും തമ്മില്‍ കൂടിച്ചേരുന്ന സ്ഥലത്തു نَسِيَا അവര്‍ (രണ്ടാളും) മറന്നു حُوتَهُمَا അവരുടെ മത്സ്യം فَاتَّخَذَ എന്നിട്ടു അതു ആക്കി, ഉണ്ടാക്കി سَبِيلَهُ അതിന്റെ വഴി, അതു പോയ മാര്‍ഗ്ഗംفِي الْبَحْرِ സമുദ്രത്തില്‍ سَرَبًا ഒരു തുരങ്കം, മാളം (പോലെ).
18:61അങ്ങിനെ, അതുരണ്ടും തമ്മില്‍ കൂടിച്ചേരുന്ന സ്ഥലത്തു എത്തിയപ്പോള്‍, അവര്‍ തങ്ങളുടെ മത്സ്യത്തെ (അതിന്റെ കാര്യം) മറന്നുപോയി. എന്നിട്ടു അതു സമുദ്രത്തില്‍ (ചാടി;) അതുപോയവഴി ഒരു തുരങ്കം (പോലെ) ആക്കിതീര്‍ത്തു.
തഫ്സീർ : 60-61
View   
فَلَمَّا جَاوَزَا قَالَ لِفَتَىٰهُ ءَاتِنَا غَدَآءَنَا لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًۭا﴿٦٢﴾
volume_up share
فَلَمَّا جَاوَزَا രണ്ടാളും വിട്ടുപോയാറെ, (പോയപ്പോള്‍) قَالَ അദ്ദേഹം പറഞ്ഞു لِفَتَاهُ തന്റെ വാലിയക്കാരനോട് آتِنَا നമുക്ക് കൊണ്ടുവാ غَدَاءَنَا നമ്മുടെ പ്രാതല്‍, ഭക്ഷണം لَقَدْ لَقِينَا തീര്‍ച്ചയായും നാം അഭിമുഖീകരിച്ചിരിക്കുന്നു (അനുഭവിച്ചു) കണ്ടു مِن سَفَرِنَا നമ്മുടെ യാത്ര നിമിത്തം هَـٰذَا ഈ (യാത്ര) نَصَبًا ക്ഷീണം, ബുദ്ധിമുട്ട്.
18:62അങ്ങനെ, രണ്ടുപേരും കടന്നുപോയാറെ, അദ്ദേഹം [മൂസാ] തന്റെ വാലിയക്കാരനോടു പറഞ്ഞു: "നമ്മുടെ പ്രാതല്‍ [ഭക്ഷണം] കൊണ്ടുവാ; നമ്മുടെ ഈ യാത്ര നിമിത്തം നാം [വളരെ] ക്ഷീണത്തെ അഭിമുഖീകരിച്ചിരിക്കുന്നു!"
قَالَ أَرَءَيْتَ إِذْ أَوَيْنَآ إِلَى ٱلصَّخْرَةِ فَإِنِّى نَسِيتُ ٱلْحُوتَ وَمَآ أَنسَىٰنِيهُ إِلَّا ٱلشَّيْطَـٰنُ أَنْ أَذْكُرَهُۥ ۚ وَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ عَجَبًۭا﴿٦٣﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു أَرَأَيْتَ കണ്ടുവോ إِذْ أَوَيْنَا നാം ചെന്നെത്തിയപ്പോള്‍ إِلَى الصَّخْرَةِ (ആ) പാറക്കല്ലിങ്കലേക്ക് فَإِنِّي അപ്പോള്‍ ഞാന്‍ نَسِيتُ ഞാന്‍ മറന്നു الْحُوتَ മത്സ്യത്തെ, മത്സ്യത്തെപ്പറ്റി وَمَا أَنسَانِيهُ അതു എന്നെ മറപ്പിച്ചിട്ടില്ല إِلَّا الشَّيْطَانُ പിശാചല്ലാതെ أَنْ أَذْكُرَهُ ഞാന്‍ അതു പറയുവാന്‍, ഉണര്‍ത്തുവാന്‍ وَاتَّخَذَ അതു ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു سَبِيلَهُ അതിന്റെ (അതുപോയ) മാര്‍ഗ്ഗം فِي الْبَحْرِ സമുദ്രത്തില്‍ عَجَبًا ഒരു ആശ്ചര്യം, ആശ്ചര്യകരം.
18:63അവന്‍ പറഞ്ഞു: "കണ്ടുവോ! നാം [ആ] പാറക്കലിങ്കലേക്കു ചെന്നു കൂടിയപ്പോള്‍!- അപ്പോള്‍, നിശ്ചയമായും, ഞാന്‍ മത്സ്യത്തെപ്പറ്റി മറന്നുപോയി. അത് ഉണര്‍ത്തുവാന്‍ എന്നെ മറപ്പിച്ചതു പിശാചല്ലാതെ (മറ്റൊന്നും) അല്ല. അത് [മത്സ്യം] സമുദ്രത്തില്‍ അതിന്റെ മാര്‍ഗ്ഗത്തെ ഒരു ആശ്ചര്യമാക്കുകയും ചെയ്തിരിക്കുന്നു."
قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚ فَٱرْتَدَّا عَلَىٰٓ ءَاثَارِهِمَا قَصَصًۭا﴿٦٤﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു ذَٰلِكَ അതു, അതാണ്‌ مَا كُنَّا നാം ആയിരുന്നതു نَبْغِ നാം തേടിക്കൊണ്ടു فَارْتَدَّا അങ്ങനെ രണ്ടാളും മടങ്ങി عَلَىٰ آثَارِهِمَا അവരുടെ കാല്‍പാടുകളെ قَصَصًا അന്വേഷിച്ചു (നോക്കി) ക്കൊണ്ട്.
18:64അദ്ദേഹം പറഞ്ഞു: "അതുതന്നെയാണ് നാം തേടിക്കൊണ്ടിരിക്കുന്നത്." ഉടനെ, രണ്ടാളും തങ്ങളുടെ കാല്‍പാടുകളെ നോക്കിക്കൊണ്ടു മടങ്ങി.
തഫ്സീർ : 62-64
View   
فَوَجَدَا عَبْدًۭا مِّنْ عِبَادِنَآ ءَاتَيْنَـٰهُ رَحْمَةًۭ مِّنْ عِندِنَا وَعَلَّمْنَـٰهُ مِن لَّدُنَّا عِلْمًۭا﴿٦٥﴾
volume_up share
فَوَجَدَا അപ്പോള്‍ അവര്‍ കണ്ടെത്തി عَبْدًا ഒരു അടിയാനെ مِّنْ عِبَادِنَا നമ്മുടെ അടിയാന്‍മാരില്‍പെട്ട آتَيْنَاهُ നാം അദ്ദേഹത്തിനുകൊടുത്തിരിക്കുന്നു رَحْمَةً ഒരു കാരുണ്യം, അനുഗ്രഹം مِّنْ عِندِنَا നമ്മുടെ പക്കല്‍ നിന്നു وَعَلَّمْنَاهُ അദ്ദേഹത്തിനു നാം പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു مِن لَّدُنَّا നമ്മുടെ അടുക്കല്‍നിന്നു (തന്നെ) നമ്മുടെ വക عِلْمًا ഒരു അറിവ്, ജ്ഞാനം.
18:65അപ്പോള്‍, നമ്മുടെ അടിയാന്‍മാരില്‍ ഒരു അടിയാനെ അവര്‍ കണ്ടെത്തി; നമ്മുടെ പക്കല്‍നിന്നുള്ള ഒരു (മഹത്തായ) കാരുണ്യം നാം അദ്ദേഹത്തിനു നല്‍കിയിരിക്കുന്നു; നമ്മുടെ അടുക്കല്‍ നിന്നുതന്നെയുള്ള ഒരു (പ്രത്യേക) ജ്ഞാനം നാം അദ്ദേഹത്തിനു പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. (അങ്ങിനെയുള്ള ഒരു അടിയാനെ).
قَالَ لَهُۥ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰٓ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًۭا﴿٦٦﴾
volume_up share
قَالَ لَهُ അദ്ദേഹത്തോടു പറഞ്ഞു مُوسَىٰ മൂസാ هَلْ أَتَّبِعُكَ ഞാന്‍ താങ്കളെ പിന്തുടരട്ടെയോ, അനുഗമിക്കട്ടെയോ عَلَىٰ أَن تُعَلِّمَنِ താങ്കള്‍ എനിക്കു പഠിപ്പിച്ചുതരുമെന്നതിന്റെ പേരില്‍ (പ്രസ്തുത നിശ്ചയത്തിന്‍മേല്‍) مِمَّا عُلِّمْتَ താങ്കള്‍ക്കു പഠിപ്പിക്കപ്പെട്ടതില്‍ നിന്നു رُشْدًا നേര്‍മ്മാര്‍ഗ്ഗജ്ഞാനമായി, നേര്‍മ്മാര്‍ഗ്ഗമായി, സന്മാര്‍ഗ്ഗമായി.
18:66മൂസാ അദ്ദേഹത്തോടു പറഞ്ഞു: "സന്മാര്‍ഗ്ഗ ജ്ഞാനമായി താങ്കള്‍ക്കു പഠിപ്പിക്കപ്പെട്ടിട്ടുള്ളതില്‍ നിന്നും താങ്കള്‍ എനിക്കു പഠിപ്പിച്ചുതരുമെന്നതിന്റെ മേല്‍ [പ്രസ്തുത നിശ്ചയത്തോടെ] ഞാന്‍ താങ്കളെ അനുഗമിക്കട്ടെയോ?"
തഫ്സീർ : 65-66
View   
قَالَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًۭا﴿٦٧﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു إِنَّكَ നിശ്ചയമായും താങ്കള്‍ لَن تَسْتَطِيعَ താങ്കള്‍ക്കു കഴിയുന്നതല്ല തന്നെ مَعِيَ എന്റെ ഒന്നിച്ചു, എന്റെ കൂടെ صَبْرًا സഹിക്കുവാന്‍, ക്ഷമിക്കുവാന്‍.
18:67അദ്ദേഹം [ഖിള്വ്-ര്‍] പറഞ്ഞു: "നിശ്ചയമായും, താങ്കള്‍ക്കു എന്റെകൂടെ സഹിക്കുവാന്‍ സാദ്ധ്യമാകുകയില്ലതന്നെ.
وَكَيْفَ تَصْبِرُ عَلَىٰ مَا لَمْ تُحِطْ بِهِۦ خُبْرًۭا﴿٦٨﴾
volume_up share
وَكَيْفَ എങ്ങിനെയാണ് تَصْبِرُ താങ്കള്‍ സഹിക്കുക عَلَىٰ مَا ഒരു കാര്യത്തെപ്പറ്റി لَمْ تُحِطْ താങ്കള്‍ക്കു മുഴുവിച്ചു കിട്ടിയിട്ടില്ല (വേണ്ടതുപോലെ കിട്ടിയിട്ടില്ല) بِهِ അതിനെപ്പറ്റി خُبْرًا സൂക്ഷ്മജ്ഞാനം.
18:68താങ്കള്‍ക്കു സൂക്ഷ്മജ്ഞാനം മുഴുമിപ്പിച്ചു കിട്ടിയിട്ടില്ലാത്ത ഒരു കാര്യത്തെപ്പറ്റി താങ്കള്‍ എങ്ങിനെ സഹിക്കും?!"
قَالَ سَتَجِدُنِىٓ إِن شَآءَ ٱللَّهُ صَابِرًۭا وَلَآ أَعْصِى لَكَ أَمْرًۭا﴿٦٩﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു سَتَجِدُنِي എന്നെ താങ്കള്‍ക്കു കാണാറാകും, താങ്കള്‍ കണ്ടെത്തിക്കും إِن شَاءَ ഉദ്ദേശിച്ചാല്‍ اللَّـهُ അല്ലാഹു صَابِرًا സഹിക്കുന്നവനായി, ക്ഷമിക്കുന്നവനായി وَلَا أَعْصِي ഞാന്‍ എതിരു നടക്കുകയുമില്ല لَكَ താങ്കള്‍ക്ക് أَمْرًا ഒരു കല്‍പനക്കും, ഒരു കാര്യത്തിനും.
18:69അദ്ദേഹം [മൂസാ] പറഞ്ഞു: "അല്ലാഹു ഉദ്ദേശിച്ചാല്‍, സഹിക്കുന്നവനായി എന്നെ താങ്കള്‍ക്കു കാണാവുന്നതാണ്; ഞാന്‍ താങ്കളുടെ ഒരു കല്‍പ്നക്കും എതിരുപ്രവര്‍ത്തിക്കുന്നതുമല്ല."
قَالَ فَإِنِ ٱتَّبَعْتَنِى فَلَا تَسْـَٔلْنِى عَن شَىْءٍ حَتَّىٰٓ أُحْدِثَ لَكَ مِنْهُ ذِكْرًۭا﴿٧٠﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു فَإِنِ اتَّبَعْتَنِي എന്നാല്‍ താങ്കള്‍ എന്നെ പിന്‍തുടര്‍ന്നാല്‍ فَلَا تَسْأَلْنِي എന്നോടു ചോദ്യം ചെയ്യരുത്, ചോദിക്കരുത് عَن شَيْءٍ ഒരു കാര്യത്തെക്കുറിച്ചും حَتَّىٰ أُحْدِثَ ഞാന്‍ പറഞ്ഞുതരുന്നതുവരെ, ഉണ്ടാക്കിത്തരുന്നതുവരെ لَكَ താങ്കള്‍ക്ക് مِنْهُ അതിനെക്കുറിച്ചു ذِكْرًا ഒരു പ്രസ്താവന (നിരൂപണം).
18:70അദ്ദേഹം പറഞ്ഞു: "എന്നാല്‍, താങ്കള്‍ എന്നെ അനുഗമിക്കുന്നപക്ഷം, ഏതൊരു കാര്യത്തെക്കുറിച്ചും, താങ്കള്‍ക്കു ഞാന്‍ അതിനെപ്പറ്റി പ്രസ്താവന നല്‍കുന്നതുവരെ എന്നോടു ചോദ്യം ചെയ്യരുത്!"
തഫ്സീർ : 67-70
View   
فَٱنطَلَقَا حَتَّىٰٓ إِذَا رَكِبَا فِى ٱلسَّفِينَةِ خَرَقَهَا ۖ قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْـًٔا إِمْرًۭا﴿٧١﴾
volume_up share
فَانطَلَقَا അനന്തരം (എന്നിട്ടു) രണ്ടാളും പോയി حَتَّىٰ إِذَا رَكِبَا അങ്ങനെ രണ്ടാളും കയറിയപ്പോള്‍ (കയറിപ്പോകുമ്പോള്‍) فِي السَّفِينَةِ കപ്പലില്‍ خَرَقَهَا അദ്ദേഹം അതിനു പിളര്‍പ്പുണ്ടാക്കി قَالَ അദ്ദേഹം പറഞ്ഞു أَخَرَقْتَهَا അതിനെ താങ്കള്‍ പിളര്‍ക്കുകയോ لِتُغْرِقَ താങ്കള്‍ മുക്കിക്കളയുവാന്‍ أَهْلَهَا അതിലെ ആള്‍ക്കാരെ لَقَدْ جِئْتَ തീര്‍ച്ചയായും താങ്കള്‍ വരുത്തി (ചെയ്തു) شَيْئًا ഒരു കാര്യം إِمْرًا വമ്പിച്ചതായ, ഗൗരവമുള്ള.
18:71അനന്തരം, രണ്ടുപേരും പോയി. അങ്ങനെ, അവര്‍ കപ്പലില്‍ കയറിപ്പോകുമ്പോള്‍ അദ്ദേഹം [ഖിള്വ്-ര്‍] അതിനു പിളര്‍പ്പുണ്ടാക്കി. അദ്ദേഹം [മൂസാ] പറഞ്ഞു: "ഇതിലെ ആള്‍ക്കാരെ മുക്കിക്കളയുവാനായി താങ്കള്‍ അതിനെ പിളര്‍ക്കുകയോ? തീര്‍ച്ചയായും, ഗൗരവമുള്ള ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്!
قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًۭا﴿٧٢﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു أَلَمْ أَقُلْ ഞാന്‍ പറഞ്ഞില്ലേ إِنَّكَ നിശ്ചയമായും താന്‍, താങ്കള്‍ لَن تَسْتَطِيعَ തനിക്കു സാധിക്കുകയില്ലതന്നെ مَعِيَ എന്റെ കൂടെ صَبْرًا സഹിക്കുന്നതിനു.
18:72അദ്ദേഹം പറഞ്ഞു: "ഞാന്‍ പറഞ്ഞില്ലേ: നിശ്ചയമായും താങ്കള്‍ക്ക് എന്റെ കൂടെ ക്ഷമിക്കുവാന്‍ സാധിക്കുകയില്ലെന്ന്?!"
قَالَ لَا تُؤَاخِذْنِى بِمَا نَسِيتُ وَلَا تُرْهِقْنِى مِنْ أَمْرِى عُسْرًۭا﴿٧٣﴾
volume_up share
അദ്ദേഹം പറഞ്ഞു لَا تُؤَاخِذْنِي എന്നെ പിടികൂടരുത്, എന്നോടു നടപടി എടുക്കരുതു بِمَا نَسِيتُ ഞാന്‍ മറന്നതുകൊണ്ട് وَلَا تُرْهِقْنِي എന്നെ ബുദ്ധിമുട്ടിക്കുകയും ചെയ്യരുതു مِنْ أَمْرِي എന്റെ കാര്യത്തില്‍, കാര്യത്തെ സംബന്ധിച്ചു عُسْرًا ഒരു പ്രയാസത്തിന്, ഞെരുക്കമായ ഒരു കാര്യത്തിനു്.
18:73അദ്ദേഹം പറഞ്ഞു: "ഞാന്‍ മറന്നു (ചോദിച്ചു) പോയതിനെപ്പറ്റി താങ്കള്‍ എന്നോടു നടപടി എടുക്കരുത്; എന്റെ കാര്യത്തില്‍ പ്രയാസപ്പെട്ട ഒന്നിനു എന്നെ ബുദ്ധിമുട്ടിക്കുകയും ചെയ്യരുത്!"
തഫ്സീർ : 71-73
View   
فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَـٰمًۭا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًۭا زَكِيَّةًۢ بِغَيْرِ نَفْسٍۢ لَّقَدْ جِئْتَ شَيْـًۭٔا نُّكْرًۭا﴿٧٤﴾
volume_up share
فَانطَلَقَا എന്നിട്ടു രണ്ടാളും പോയി حَتَّىٰ إِذَا لَقِيَا അങ്ങനെ രണ്ടാളും കണ്ടുമുട്ടിയപ്പോള്‍ غُلَامًا ഒരു ബാലനെ, ആണ്‍കുട്ടിയെ فَقَتَلَهُ എന്നിട്ടു അവനെ അദ്ദേഹം കൊല ചെയ്തു قَالَ അദ്ദേഹം പറഞ്ഞു أَقَتَلْتَ താന്‍ കൊല ചെയ്തുവോ نَفْسًا ഒരു ആത്മാവിനെ (ഒരാളെ) زَكِيَّةً പരിശുദ്ധമായ (നിര്‍ദ്ദോഷിയായ) بِغَيْرِ نَفْسٍ മറ്റൊരാള്‍ക്കു പകരമല്ലാതെ (പ്രതികാരമായിട്ടല്ലാതെ) لَّقَدْ جِئْتَ തീര്‍ച്ചയായും താങ്കള്‍ വരുത്തി, ചെയ്തു شَيْئًا ഒരു കാര്യം نُّكْرًا ആക്ഷേപാര്‍ഹമായ, വെറുക്കത്തക്ക.
18:74എന്നിട്ടു, രണ്ടാളും പോയി. അങ്ങനെ, ഒരു ബാലനെ അവര്‍ കണ്ടുമുട്ടുകയും, ഉടനെ, അദ്ദേഹം അവനെ കൊലപ്പെടുത്തുകയും ചെയ്തപ്പോള്‍, അദ്ദേഹം [മൂസാ] പറഞ്ഞു: "നിര്‍ദ്ദോഷിയായ ഒരാളെ - മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ - താങ്കള്‍ കൊന്നുകളഞ്ഞുവോ?! തീര്‍ച്ചയായും, ആക്ഷേപാര്‍ഹമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിരിക്കുന്നത്!"
قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًۭا﴿٧٥﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു أَلَمْ أَقُل ഞാന്‍ പറഞ്ഞിട്ടില്ലേ لَّكَ തന്നോടു, താങ്കളോടു إِنَّكَ നിശ്ചയമായും താങ്കള്‍ لَن تَسْتَطِيعَ താങ്കള്‍ക്കു സാധിക്കുകയില്ല എന്നു مَعِيَ എന്റെ കൂടെصَبْرًا ക്ഷമിക്കുവാന്‍.
18:75അദ്ദേഹം പറഞ്ഞു: "താങ്കളോടു, ഞാന്‍ പറഞ്ഞിട്ടില്ലേ: താങ്കള്‍ക്ക് എന്റെ കൂടെ ക്ഷമിക്കുവാന്‍ സാധ്യമാകുകയില്ലെന്ന്?!"
قَالَ إِن سَأَلْتُكَ عَن شَىْءٍۭ بَعْدَهَا فَلَا تُصَـٰحِبْنِى ۖ قَدْ بَلَغْتَ مِن لَّدُنِّى عُذْرًۭا﴿٧٦﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു إِن سَأَلْتُكَ ഞാന്‍ താങ്കളോടു ചോദിച്ചാല്‍ عَن شَيْءٍ വല്ല വസ്തുവെക്കുറിച്ചും بَعْدَهَا ഇതിനുശേഷം فَلَا تُصَاحِبْنِي എന്നാല്‍ താങ്കള്‍ എന്നോടു സഹവസിക്കേണ്ടതില്ല, സഹവസിക്കേണ്ട قَدْ തീര്‍ച്ചയായും بَلَغْتَ താങ്കള്‍ക്കു കിട്ടിയിരിക്കുന്നു (താങ്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു) مِن لَّدُنِّي എന്റെ പക്കല്‍നിന്നു, എന്റെ അടുക്കല്‍നിന്നുعُذْرًا ഒഴികഴിവു (ഒഴികഴിവിങ്കല്‍).
18:76അദ്ദേഹം [മൂസാ] പറഞ്ഞു: "ഇതിനുശേഷം വല്ലതിനെക്കുറിച്ചും ഞാന്‍ താങ്കളോടു ചോദിക്കുന്ന പക്ഷം, പിന്നെ താങ്കള്‍ എന്നോടു സഹവസിക്കേണ്ടതില്ല; എന്റെ പക്കല്‍ നിന്നു തന്നെ, താങ്കള്‍ക്കു ഒഴികഴിവും കിട്ടിക്കഴിഞ്ഞിരിക്കുന്നു."
തഫ്സീർ : 74-76
View   
فَٱنطَلَقَا حَتَّىٰٓ إِذَآ أَتَيَآ أَهْلَ قَرْيَةٍ ٱسْتَطْعَمَآ أَهْلَهَا فَأَبَوْا۟ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًۭا يُرِيدُ أَن يَنقَضَّ فَأَقَامَهُۥ ۖ قَالَ لَوْ شِئْتَ لَتَّخَذْتَ عَلَيْهِ أَجْرًۭا﴿٧٧﴾
volume_up share
فَانطَلَقَا എന്നിട്ടു (പിന്നെയും) രണ്ടാളും പോയി حَتَّىٰ إِذَا أَتَيَا അങ്ങനെ അവര്‍ ചെന്നപ്പോള്‍ أَهْلَ قَرْيَةٍ ഒരു രാജ്യക്കാരുടെ അടുക്കല്‍ اسْتَطْعَمَا അവര്‍ ഭക്ഷണത്തിന്നാവശ്യപ്പെട്ടു أَهْلَهَا അതിലെ ആളുകളോടു, ആ നാട്ടുകാരോടു فَأَبَوْا എന്നാലവര്‍ വിസമ്മതിച്ചു أَن يُضَيِّفُوهُمَا അവരെ സല്‍ക്കരിക്കുന്നതിനു فَوَجَدَا അപ്പോള്‍ അവര്‍ കണ്ടു فِيهَا അതില്‍ جِدَارًا ഒരു മതില്‍ يُرِيدُ അതു ഉദ്ദേശിക്കുന്നു (ശ്രമിക്കുന്നു, പോകുന്നു) أَن يَنقَضَّ അതു പൊളിഞ്ഞു വീഴുവാന്‍ فَأَقَامَهُ അപ്പോള്‍ അദ്ദേഹം അതുനേരെയാക്കി നിറുത്തി قَالَ അദ്ദേഹം പറഞ്ഞു لَوْ شِئْتَ താങ്കള്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَاتَّخَذْتَ താങ്കള്‍ക്ക് നിശ്ചയിക്കാമായിരുന്നു, ഏര്‍പ്പെടുത്താമായിരുന്നു عَلَيْهِ അതിനു, അതിന്റെ പേരില്‍ أَجْرًا ഒരു പ്രതിഫലം, കൂലി.
18:77പിന്നേയും, അവര്‍ രണ്ടാളും പോയി. അങ്ങനെ, അവര്‍ ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍, ആ നാട്ടുകാരോട് ഭക്ഷണം നല്‍കുവാന്‍ അവര്‍ ആവശ്യപ്പെട്ടു; എന്നാലവര്‍, അവരെ സല്‍ക്കരിക്കുന്നതിനു വിസമ്മതിക്കയാണ് ചെയ്തത്; അപ്പോള്‍, അവിടെ പൊളിഞ്ഞുവീഴുവാന്‍ പോകുന്ന ഒരു മതില്‍ അവര്‍ കണ്ടെത്തി. ഉടനെ, അദ്ദേഹം [ഖിള്വ്-ര്‍] അത് നേരെയാക്കി നിറുത്തി. അദ്ദേഹം [മൂസാ] പറഞ്ഞു: "താങ്കള്‍ ഉദ്ദേശിച്ചെങ്കില്‍, അതിനു വല്ല പ്രതിഫലവും നിശ്ചയി(ച്ചു മേടി)ക്കാമായിരുന്നു!"
قَالَ هَـٰذَا فِرَاقُ بَيْنِى وَبَيْنِكَ ۚ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْرًا﴿٧٨﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു هَـٰذَا ഇതു فِرَاقُ വേര്‍പാടാണ്, പിരിയലാണ് بَيْنِي എന്റെ ഇടക്കും وَبَيْنِكَ താങ്കളുടെ ഇടക്കും (ഞാനും താങ്കളും തമ്മില്‍) سَأُنَبِّئُكَ ഞാന്‍ താങ്കള്‍ക്കു പറഞ്ഞുതരാം, മനസ്സിലാക്കിതരാം بِتَأْوِيلِ ഉള്‍സാരത്തെ, ആന്തരാര്‍ത്ഥത്തെ, വ്യാഖ്യാനത്തെ مَا യാതൊരു കാര്യത്തിന്റെ لَمْ تَسْتَطِع താങ്കള്‍ക്കു സാധിച്ചില്ല عَّلَيْه അതിനെപ്പറ്റി صَبْرًا ക്ഷമിക്കുവാന്‍.
18:78അദ്ദേഹം പറഞ്ഞു: "ഇതു, ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാണ്; താങ്കള്‍ക്ക് ക്ഷമിക്കുവാന്‍ സാധിക്കാതിരുന്ന കാര്യത്തിന്റെ ഉള്‍സാരം ഞാന്‍ താങ്കള്‍ക്ക് അറിയിച്ചുതരാം:"
തഫ്സീർ : 77-78
View   
أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَـٰكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌۭ يَأْخُذُ كُلَّ سَفِينَةٍ غَصْبًۭا﴿٧٩﴾
volume_up share
أَمَّا السَّفِينَةُ എന്നാല്‍ കപ്പല്‍ فَكَانَتْ അതായിരുന്നു لِمَسَاكِينَ ചില സാധുക്കള്‍ക്കുള്ളതു, പാവങ്ങള്‍ക്കുള്ളതു يَعْمَلُونَ ജോലി ചെയ്യുന്ന, പ്രവൃത്തി എടുക്കുന്ന فِي الْبَحْرِ സമുദ്രത്തില്‍, കടലില്‍ فَأَرَدتُّ അപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചു أَنْ أَعِيبَهَا അതിനു കേടുവരുത്തുവാന്‍ وَكَانَ ഉണ്ടായിരുന്നു وَرَاءَهُم അവരുടെ പിറകില്‍ مَّلِكٌ ഒരു രാജാവ് يَأْخُذُ അവന്‍ എടുക്കും, കൈവശപ്പെടുത്തും كُلَّ سَفِينَةٍ എല്ലാ കപ്പലും غَصْبًا പിടിച്ചെടുത്തു, കയ്യേറിയതായി.
18:79"എന്നാല്‍, (ആ) കപ്പല്‍; അത് കടലില്‍ ജോലി ചെയ്തു വരുന്ന ചില സാധുക്കളുടേതായിരുന്നു; അതിനാല്‍, ഞാന്‍ അതിനു കേടുവരുത്തണമെന്നു ഉദ്ദേശിച്ചു. (കാരണം:) അവരുടെ പിറകില്‍ എല്ലാ (നല്ല) കപ്പലും പിടിച്ചെടുത്തു കൈവശപ്പെടുത്തുന്ന ഒരു രാജാവുണ്ടായിരുന്നു.
وَأَمَّا ٱلْغُلَـٰمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَـٰنًۭا وَكُفْرًۭا﴿٨٠﴾
volume_up share
وَأَمَّا الْغُلَامُ എന്നാല്‍ ബാലനാകട്ടെ فَكَانَ ആയിരുന്നു أَبَوَاهُ അവന്റെ മാതാപിതാക്കള്‍ مُؤْمِنَيْنِ രണ്ടു സത്യവിശ്വാസികള്‍ فَخَشِينَا അപ്പോള്‍ നാം ഭയപ്പെട്ടു أَن يُرْهِقَهُمَا അവരെ അവന്‍ ബുദ്ധിമുട്ടിക്കുമെന്ന് طُغْيَانًا അതിക്രമത്തിനു, അതിരുവിടുന്നതിനു وَكُفْرًا അവിശ്വാസത്തിനും.
18:80(ആ) ബാലനാകട്ടെ: അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു; അതിക്രമത്തിനും, അവിശ്വാസത്തിനും (മതനിഷേധത്തിനും) അവന്‍ അവരെ ബുദ്ധിമുട്ടിക്കുമെന്നു നാം ഭയപ്പെട്ടു.
فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْرًۭا مِّنْهُ زَكَوٰةًۭ وَأَقْرَبَ رُحْمًۭا﴿٨١﴾
volume_up share
فَأَرَدْنَا അപ്പോള്‍ നാം ഉദ്ദേശിച്ചു أَن يُبْدِلَهُمَا അവര്‍ക്കു രണ്ടാള്‍ക്കും പകരം നല്‍കണമെന്ന് رَبُّهُمَا അവരുടെ രക്ഷിതാവ് خَيْرًا ഉത്തമമായവനെ مِّنْهُ അവനെക്കാള്‍ زَكَاةً പരിശുദ്ധതയില്‍ وَأَقْرَبَ കൂടുതല്‍ അടുപ്പമുള്ളവനും رُحْمًا കരുണയില്‍, ദയയില്‍.
18:81അതിനാല്‍, അവനുപകരം അവനെക്കാള്‍ പരിശുദ്ധതയില്‍ ഉത്തമനും, കരുണയില്‍ കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരുവനെ (ഒരു സന്തതിയെ) അവരുടെ റബ്ബ് അവര്‍ക്കു നല്‍കണമെന്നു നാം ഉദ്ദേശിച്ചു.
وَأَمَّا ٱلْجِدَارُ فَكَانَ لِغُلَـٰمَيْنِ يَتِيمَيْنِ فِى ٱلْمَدِينَةِ وَكَانَ تَحْتَهُۥ كَنزٌۭ لَّهُمَا وَكَانَ أَبُوهُمَا صَـٰلِحًۭا فَأَرَادَ رَبُّكَ أَن يَبْلُغَآ أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةًۭ مِّن رَّبِّكَ ۚ وَمَا فَعَلْتُهُۥ عَنْ أَمْرِى ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًۭا﴿٨٢﴾
volume_up share
وَأَمَّا الْجِدَارُ എന്നാല്‍ മതിലാകട്ടെ فَكَانَ അതായിരുന്നു لِغُلَامَيْنِ രണ്ടു ബാലന്‍മാര്‍ക്കുള്ളതു يَتِيمَيْنِ അനാഥകളായ فِي الْمَدِينَةِ പട്ടണത്തിലുള്ള وَكَانَ تَحْتَهُ അതിന്റെ ചുവട്ടിലുണ്ടായിരുന്നു كَنزٌ ഒരു നിക്ഷേപം, നിധി لَّهُمَا അവര്‍ക്കു (രണ്ടുപേര്‍ക്കു) وَكَانَ ആയിരുന്നു أَبُوهُمَا അവരുടെ പിതാവ് صَالِحًا ഒരു നല്ലവന്‍, ഒരു സല്‍ക്കര്‍മ്മി فَأَرَادَ അപ്പോള്‍ ഉദ്ദേശിച്ചു رَبُّكَ നിന്റെ രക്ഷിതാവ് أَن يَبْلُغَا അവര്‍ (രണ്ടാളും) എത്തുവാന്‍, പ്രാപിക്കുവാന്‍ أَشُدَّهُمَا അവരുടെ പൂര്‍ണ്ണവളര്‍ച്ച, ശക്തമായ ഘട്ടം (യൗവ്വനം) وَيَسْتَخْرِجَا അവര്‍ പുറത്തെടുക്കുവാനും, പുറപ്പെടുവിക്കുവാനും كَنزَهُمَا അവരുടെ നിക്ഷേപം رَحْمَةً അനുഗ്രഹമായിട്ട്, അനുഗ്രഹമത്രെ, കരുണയായി مِّن رَّبِّكَ നിന്റെ റബ്ബിന്റെ പക്കല്‍നിന്നുള്ള وَمَا فَعَلْتُهُ ഞാന്‍ അതു ചെയ്തിട്ടില്ല عَنْ أَمْرِي എന്റെ അഭിപ്രായപ്രകാരം, (എന്റെ സ്വന്തം കാര്യമെന്ന നിലക്ക്) ذَٰلِكَ അതു, ഇതു تَأْوِيلُ ഉള്‍സാരമാണ്, ആന്തരാര്‍ത്ഥമാണ്, വ്യാഖ്യാനമാണ് مَا യാതൊരു കാര്യത്തിന്റെ لَمْ تَسْطِع താങ്കള്‍ക്കു സാധ്യമായിട്ടില്ല عَّلَيْهِ അതില്‍, അതിനെപ്പറ്റി صَبْرًا ക്ഷമിക്കുവാന്‍, സഹിക്കുവാന്‍.
18:82(ആ) മതിലാണെങ്കിലോ: അത് (ആ) പട്ടണത്തിലെ അനാഥരായ രണ്ടു ബാലന്‍മാരുടേതായിരുന്നു; അതിന്റെ ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിക്ഷേപവുമുണ്ട്; അവരുടെ പിതാവ് ഒരു നല്ല മനുഷ്യനുമായിരുന്നു. അതിനാല്‍, രണ്ടുപേരും അവരുടെ പൂര്‍ണ്ണവളര്‍ച്ച (യൗവ്വനം) പ്രാപിക്കുകയും, തങ്ങളുടെ നിക്ഷേപം അവര്‍ പുറത്തെടുക്കുകയും വേണമെന്നു നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചു. നിന്റെ രക്ഷിതാവിന്റെ പക്കല്‍നിന്നുള്ള ഒരു അനുഗ്രഹമായിട്ടത്രെ (അതു). ഞാന്‍ ഇതു (ഒന്നും) എന്റെ അഭിപ്രായപ്രകാരം ചെയ്തിട്ടുള്ളതല്ല. താങ്കള്‍ക്കു ക്ഷമിക്കുവാന്‍ സാധിക്കാതിരുന്ന കാര്യങ്ങളുടെ ഉള്‍സാരം ഇതാണ്."
തഫ്സീർ : 79-82
View   
وَيَسْـَٔلُونَكَ عَن ذِى ٱلْقَرْنَيْنِ ۖ قُلْ سَأَتْلُوا۟ عَلَيْكُم مِّنْهُ ذِكْرًا﴿٨٣﴾
volume_up share
وَيَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَن ذِي الْقَرْنَيْنِ ദുല്‍ഖര്‍നൈനിയെക്കുറിച്ചു قُلْ പറയുക سَأَتْلُو ഞാന്‍ ഓതിക്കേള്‍പ്പിക്കാം عَلَيْكُم നിങ്ങള്‍ക്കു مِّنْهُ അദ്ദേഹത്തെക്കുറിച്ചു ذِكْرًا ഒരു പ്രസ്താവന.
18:83(നബിയേ) "ദുല്‍ഖര്‍നൈനി"യെ സംബന്ധിച്ചു അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അദ്ദേഹത്തെക്കുറിച്ചു ഒരു പ്രസ്താവന ഞാന്‍ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിച്ചു തരാം.
തഫ്സീർ : 83-83
View   
إِنَّا مَكَّنَّا لَهُۥ فِى ٱلْأَرْضِ وَءَاتَيْنَـٰهُ مِن كُلِّ شَىْءٍۢ سَبَبًۭا﴿٨٤﴾
volume_up share
إِنَّا നിശ്ചയമായും നാം مَكَّنَّا സ്വാധീനം നല്‍കി, സൗകര്യമുണ്ടാക്കിക്കൊടുത്തു لَهُ അദ്ദേഹത്തിനു فِي الْأَرْضِ ഭൂമിയില്‍ وَآتَيْنَاهُ അദ്ദേഹത്തിനു നാം (ശരിപ്പെടുത്തി) കൊടുക്കുകയും ചെയ്തു مِن كُلِّ شَيْءٍ എല്ലാ (ആവശ്യമായ) കാര്യത്തിനും سَبَبًا മാര്‍ഗ്ഗം (വേണ്ടുന്ന സൗകര്യം).
18:84നിശ്ചയമായും, നാം ഭൂമിയില്‍ അദ്ദേഹത്തിനു സ്വാധീനം നല്‍കുകയും, (വേണ്ടപ്പെട്ട) എല്ലാ കാര്യത്തിനും മാര്‍ഗ്ഗം (ശരിപ്പെടുത്തി) കൊടുക്കുകയും ചെയ്തു.
فَأَتْبَعَ سَبَبًا﴿٨٥﴾
volume_up share
فَأَتْبَعَ അങ്ങനെ അദ്ദേഹം പിന്തുടര്‍ന്നു سَبَبًا ഒരു മാര്‍ഗ്ഗം.
18:85അതനുസരിച്ച് അദ്ദേഹം ഒരു മാര്‍ഗ്ഗം തുടര്‍ന്നു. (പടിഞ്ഞാറുഭാഗത്തേക്കു തിരിച്ചു.)
حَتَّىٰٓ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِى عَيْنٍ حَمِئَةٍۢ وَوَجَدَ عِندَهَا قَوْمًۭا ۗ قُلْنَا يَـٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْنًۭا﴿٨٦﴾
volume_up share
حَتَّىٰ إِذَا بَلَغَ അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍ مَغْرِبَ الشَّمْسِ സൂര്യന്‍ അസ്തമിക്കുന്നിടത്തു وَجَدَهَا അതിനെ അദ്ദേഹം കണ്ടു, കണ്ടെത്തി تَغْرُبُ അതു അസ്തമിക്കുന്നതായി فِي عَيْنٍ ഒരു ജലാശയത്തില്‍ حَمِئَةٍ കരിഞ്ചളിയായ وَوَجَدَ അദ്ദേഹം കാണുകയും ചെയ്തു عِندَهَا അതിനടുത്തു قَوْمًا ഒരു ജനതയെ قُلْنَا നാം പറഞ്ഞു يَا ذَا الْقَرْنَيْنِ ഹേ ദുല്‍ഖര്‍നൈന്‍ إِمَّا ഒന്നുകില്‍أَن تُعَذِّبَ നീ ശിക്ഷിക്കുക وَإِمَّا ഒന്നുകില്‍ (അല്ലെങ്കില്‍) أَن تَتَّخِذَ നീ ഉണ്ടാക്കുക, ഏര്‍പ്പെടുത്തുക فِيهِمْ അവരില്‍ حُسْنًا നല്ലതു, നല്ല നില.
18:86അങ്ങനെ, അദ്ദേഹം സൂര്യാസ്തമന സ്ഥലത്തു എത്തിയപ്പോള്‍, അതു കരിഞ്ചളി മയമായ ഒരു ജലാശയത്തില്‍ അസ്തമിക്കുന്നതായി അദ്ദേഹം കണ്ടു; അതിന്റെ (ജലാശയത്തിന്റെ) അടുക്കല്‍ ഒരു ജനതയെയും അദ്ദേഹം കാണുകയുണ്ടായി. നാം പറഞ്ഞു: "ഹേ, ദുല്‍ഖര്‍നൈന്‍! ഒന്നുകില്‍ നീ (ഇവരെ) ശിക്ഷിക്കുക, അല്ലെങ്കില്‍ ഇവരില്‍ നീ ഒരു നല്ലനില ഉണ്ടാക്കിത്തീര്‍ക്കുക! (രണ്ടിലൊന്നുവേണം).
قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُۥ ثُمَّ يُرَدُّ إِلَىٰ رَبِّهِۦ فَيُعَذِّبُهُۥ عَذَابًۭا نُّكْرًۭا﴿٨٧﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു أَمَّا എന്നാല്‍, അപ്പോള്‍ مَن ظَلَمَ ആര്‍ അക്രമം ചെയ്തുവോ فَسَوْفَ نُعَذِّبُهُ എന്നാല്‍ അവനെ നാം ശിക്ഷിച്ചുകൊള്ളാം ثُمَّ പിന്നെ يُرَدُّ അവന്‍ മടക്കപ്പെടും إِلَىٰ رَبِّهِ തന്റെ രക്ഷിതാവിങ്കലേക്ക് فَيُعَذِّبُهُ അപ്പോള്‍ അവന്‍ അവനെ ശിക്ഷിച്ചുകൊള്ളും عَذَابًا ഒരു ശിക്ഷ نُّكْرًا കഠിനമായ, വഷളമായ.
18:87അദ്ദേഹം പറഞ്ഞു: "എന്നാല്‍, ആര്‍ അക്രമം പ്രവര്‍ത്തിച്ചുവോ, അവനെ നാം ശിക്ഷിക്കുക തന്നെ ചെയ്തുകൊള്ളാം; പിന്നെ, അവന്‍ തന്റെ രക്ഷിതാവിന്റെ അടുക്കലേക്കു മടക്കപ്പെടുകയും, അപ്പോള്‍ അവന്‍ അവനെ കഠിനതരമായ ശിക്ഷ ശിക്ഷിക്കുകയും ചെയ്തുകൊള്ളുന്നതാണ്.
وَأَمَّا مَنْ ءَامَنَ وَعَمِلَ صَـٰلِحًۭا فَلَهُۥ جَزَآءً ٱلْحُسْنَىٰ ۖ وَسَنَقُولُ لَهُۥ مِنْ أَمْرِنَا يُسْرًۭا﴿٨٨﴾
volume_up share
وَأَمَّا مَنْ എന്നാല്‍ ഒരുവനോ آمَنَ അവന്‍ വിശ്വസിച്ചു وَعَمِلَ അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا സല്‍ക്കര്‍മ്മം فَلَهُ എന്നാലവനുണ്ട് جَزَاءً പ്രതിഫലമായിട്ടു الْحُسْنَىٰ ഏറ്റവും നല്ലതു (സ്വര്‍ഗ്ഗം) وَسَنَقُولُ നാം പറയുകയും ചെയ്യും (കല്‍പിക്കും) لَهُ അവനോടു مِنْ أَمْرِنَا നമ്മുടെ കല്‍പനയില്‍നിന്നു, കാര്യത്തില്‍നിന്നു يُسْرًا എളുപ്പമായതു.
18:88"എന്നാല്‍, ആര്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ, അവനു പ്രതിഫലമായി ഏറ്റവും നല്ലതു [സ്വര്‍ഗ്ഗം] ഉണ്ടായിരിക്കും; നമ്മുടെ കല്‍പനയില്‍നിന്നും എളുപ്പമുള്ളതു അവനോടു നാം പറയുക [കല്‍പിക്കുക]യും ചെയ്തേക്കുന്നതാണ്."
തഫ്സീർ : 84-88
View   
ثُمَّ أَتْبَعَ سَبَبًا﴿٨٩﴾
volume_up share
ثُمَّ പിന്നീടു أَتْبَعَ അദ്ദേഹം തുടര്‍ന്നു سَبَبًا ഒരു മാര്‍ഗ്ഗം.
18:89പിന്നീടു അദ്ദേഹം (വേറെ) ഒരു മാര്‍ഗ്ഗം തുടര്‍ന്നു.
حَتَّىٰٓ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍۢ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًۭا﴿٩٠﴾
volume_up share
حَتَّىٰ إِذَا بَلَغَ അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍ مَطْلِعَ الشَّمْسِ സൂര്യോദയസ്ഥലത്തു وَجَدَهَا അതിനെ അദ്ദേഹം കണ്ടു تَطْلُعُ ഉദയം ചെയ്യുന്നതായി عَلَىٰ قَوْمٍ ഒരു ജനതയില്‍, ജനതയുടെമേല്‍ لَّمْ نَجْعَل നാം ഉണ്ടാക്കിയിട്ടില്ല, ഏര്‍പ്പെടുത്തിയിട്ടില്ല لَّهُم അവര്‍ക്ക് مِّن دُونِهَا അതില്‍നിന്നു, അതിനുമുമ്പില്‍ سِتْرًا ഒരു മറയും.
18:90അങ്ങനെ, അദ്ദേഹം സൂര്യോദയസ്ഥലത്തു എത്തിയപ്പോള്‍, അതു ഒരു (തരം) ജനതയുടെമേല്‍ ഉദയം ചെയ്യുന്നതായി അദ്ദേഹം കണ്ടു: അവര്‍ക്കു അതില്‍ [സൂര്യനില്‍] നിന്നു നാം [അല്ലാഹു] ഒരു മറയും ഉണ്ടാക്കിക്കൊടുത്തിട്ടില്ല. (അങ്ങിനെയുള്ള ജനത).
كَذَٰلِكَ وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًۭا﴿٩١﴾
volume_up share
كَذَٰلِكَ അപ്രകാരമാണ് وَقَدْ أَحَطْنَا നാം വലയം ചെയ്തിട്ടുമുണ്ട് بِمَا لَدَيْهِ അദ്ദേഹത്തിന്റെ പക്കലുള്ളതിനെ خُبْرًا സൂക്ഷ്മജ്ഞാനത്താല്‍.
18:91അപ്രകാരം തന്നെയാണ് (ഉണ്ടായത്). അദ്ദേഹത്തിന്റെ പക്കല്‍ ഉള്ളതിനെ (എല്ലാം, നമ്മുടെ) സൂക്ഷ്മജ്ഞാനംകൊണ്ടു നാം വലയം ചെയ്തിട്ടുണ്ട് താനും.
തഫ്സീർ : 89-91
View   
ثُمَّ أَتْبَعَ سَبَبًا﴿٩٢﴾
volume_up share
ثُمَّ പിന്നെ, പിന്നെയും أَتْبَعَ അദ്ദേഹം തുടര്‍ന്നു سَبَبًا ഒരു മാര്‍ഗ്ഗം.
18:92പിന്നെയും, അദ്ദേഹം (വേറെ) ഒരു മാര്‍ഗ്ഗം പിന്തുടര്‍ന്നു.
حَتَّىٰٓ إِذَا بَلَغَ بَيْنَ ٱلسَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًۭا لَّا يَكَادُونَ يَفْقَهُونَ قَوْلًۭا﴿٩٣﴾
volume_up share
حَتَّىٰ إِذَا بَلَغَ അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍ بَيْنَ السَّدَّيْنِ രണ്ടു മലക്കെട്ടുകള്‍ക്കിടയില്‍ وَجَدَ അദ്ദേഹം കണ്ടെത്തി مِن دُونِهِمَا അവയുടെ ഇപ്പുറത്ത് قَوْمًا ഒരു ജനതയെ لَّا يَكَادُونَ അവര്‍ ആകുമാറാകുന്നില്ല يَفْقَهُونَ ഗ്രഹിക്കുവാന്‍ (മനസ്സിലാക്കുവാന്‍) قَوْلًا പറയുന്നതു, ഒരു വാക്കും.
18:93അങ്ങനെ, അദ്ദേഹം രണ്ടു മലക്കെട്ടുകള്‍ക്കിടയില്‍ എത്തിയപ്പോള്‍, അവയ്ക്കിപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി: പറയുന്നതൊന്നും അവര്‍ ഗ്രഹിക്കുമാറാകുന്നില്ല (അങ്ങിനെയുള്ള ഒരു ജനത).
قَالُوا۟ يَـٰذَا ٱلْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِى ٱلْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰٓ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّۭا﴿٩٤﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا ذَا الْقَرْنَيْنِ ഹേ ദുല്‍ഖര്‍നൈന്‍ إِنَّ يَأْجُوجَ നിശ്ചയമായും യാജൂജും وَمَأْجُوجَ മാജൂജും مُفْسِدُونَ കുഴപ്പമുണ്ടാക്കുന്നവരാണ് فِي الْأَرْضِ ഭൂമിയില്‍ فَهَلْ نَجْعَلُ അതുകൊണ്ടു ഞങ്ങള്‍ നിശ്ചയിച്ചു തരട്ടെയോ لَكَ താങ്കള്‍ക്കു خَرْجًا ഒരു പുറപ്പാടു, ഒരു വരി عَلَىٰ أَن تَجْعَلَ താങ്കള്‍ ഉണ്ടാക്കിതരുന്നതിന്റെ പേരില്‍ (ആ നിശ്ചയത്തില്‍) بَيْنَنَا ഞങ്ങള്‍ക്കിടയില്‍ وَبَيْنَهُمْ അവര്‍ക്കിടയിലും (ഇരുകൂട്ടര്‍ക്കും ഇടയില്‍) سَدًّا ഒരു കെട്ടു, മതില്‍കെട്ടു.
18:94അവര്‍ പറഞ്ഞു: "ഹേ! ദുല്‍ഖര്‍നൈന്‍! നിശ്ചയമായും, "യാജൂജും" "മാജൂജും" ഈ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാണ്. അതുകൊണ്ടു താങ്കള്‍, ഞങ്ങള്‍ക്കും അവര്‍ക്കും ഇടയില്‍ ഒരു കെട്ടുണ്ടാക്കിത്തരുമെന്നതിന്റെമേല്‍ [പ്രസ്തുത നിശ്ചയത്തോടെ] താങ്കള്‍ക്കു ഞങ്ങള്‍ ഒരു പുറപ്പാടു [വരി] നിശ്ചയിച്ചു തരട്ടെയോ?"
തഫ്സീർ : 92-94
View   
قَالَ مَا مَكَّنِّى فِيهِ رَبِّى خَيْرٌۭ فَأَعِينُونِى بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا﴿٩٥﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു مَا യാതൊന്നു, ഏതൊന്നു مَكَّنِّي എനിക്കു സ്വാധീനം തന്നിരിക്കുന്നു فِيهِ അതില്‍ رَبِّي എന്റെ രക്ഷിതാവ് خَيْرٌ നല്ലതാണ്, ഉത്തമമാണ് فَأَعِينُونِي അതുകൊണ്ട് നിങ്ങള്‍ എന്നെ സഹായിക്കുവിന്‍ بِقُوَّةٍ ശക്തികൊണ്ടു أَجْعَلْ ഞാന്‍ ഉണ്ടാക്കാം, ഏര്‍പ്പെടുത്താം بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَبَيْنَهُمْ അവര്‍ക്കിടയിലും رَدْمًا ഒരു ശക്തിമത്തായ കെട്ട്.
18:95അദ്ദേഹം പറഞ്ഞു: "യാതൊന്നില്‍ എന്റെ രക്ഷിതാവ് എനിക്കു സ്വാധീനം നല്‍കിയിരിക്കുന്നുവൊ അത്, ഏറ്റവും നല്ലതാകുന്നു. ആകയാല്‍, ശക്തികൊണ്ടു നിങ്ങള്‍ എന്നെ സഹായിക്കുവിന്‍; നിങ്ങളുടെയും അവരുടെയും ഇടക്കു ഒരു ശക്തിമത്തായ കെട്ടു ഞാന്‍ ഉണ്ടാക്കിത്തരാം;-
ءَاتُونِى زُبَرَ ٱلْحَدِيدِ ۖ حَتَّىٰٓ إِذَا سَاوَىٰ بَيْنَ ٱلصَّدَفَيْنِ قَالَ ٱنفُخُوا۟ ۖ حَتَّىٰٓ إِذَا جَعَلَهُۥ نَارًۭا قَالَ ءَاتُونِىٓ أُفْرِغْ عَلَيْهِ قِطْرًۭا﴿٩٦﴾
volume_up share
آتُونِي നിങ്ങള്‍ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍, എനിക്കു കൊണ്ടുതരുവിന്‍ زُبَرَ الْحَدِيدِ ഇരുമ്പിന്റെ കട്ടികള്‍ (കഷ്ണങ്ങള്‍) حَتَّىٰ إِذَا سَاوَىٰ അങ്ങനെ അദ്ദേഹം സമമാക്കിയപ്പോള്‍ രبَيْنَ الصَّدَفَيْنِ ണ്ടു മലന്തിട്ടകള്‍ക്കിടയില്‍ قَالَ അദ്ദേഹം പറഞ്ഞു انفُخُوا നിങ്ങള്‍ ഊതുവിന്‍ حَتَّىٰ إِذَا جَعَلَهُ അങ്ങനെ അതിനെ ആക്കിയപ്പോള്‍ نَارًا തീ, അഗ്നി قَالَ അദ്ദേഹം പറഞ്ഞു آتُونِي നിങ്ങള്‍ എനിക്കു കൊണ്ടുവന്നു തരുവിന്‍ أُفْرِغْ ഞാന്‍ ഒഴിക്കാം عَلَيْهِ അതിന്‍മേല്‍ قِطْرًا ചെമ്പുദ്രാവകം, ഈയദ്രാവകം.
18:96നിങ്ങള്‍ എനിക്കു ഇരുമ്പുകട്ടികള്‍ കൊണ്ടുവന്നുതരുവിന്‍" അങ്ങനെ, (ആ) രണ്ടു മലന്തിട്ടകള്‍ക്കിടയില്‍ (ഇരുമ്പു കട്ടികളാല്‍) സമമാക്കിത്തീര്‍ത്തപ്പോള്‍, "ഊതുവിന്‍" എന്നു അദ്ദേഹം പറഞ്ഞു. അങ്ങനെ, അതു തീയാക്കിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ അടുക്കല്‍ ചെമ്പുദ്രാവകം കൊണ്ടുവരുവിന്‍, ഞാന്‍ അതിന്‍മേല്‍ ഒഴിക്കാം" എന്നു.
فَمَا ٱسْطَـٰعُوٓا۟ أَن يَظْهَرُوهُ وَمَا ٱسْتَطَـٰعُوا۟ لَهُۥ نَقْبًۭا﴿٩٧﴾
volume_up share
فَمَا اسْطَاعُوا പിന്നെ അവര്‍ക്കു സാധിച്ചില്ല أَن يَظْهَرُوهُ അതിനുമീതെ കയറുവാന്‍, കയറിമറിയുവാന്‍ وَمَا اسْتَطَاعُوا അവര്‍ക്കു സാദ്ധ്യമായതുമില്ല لَهُ അതിനു, അതിനെ نَقْبًا തുരങ്കത്തിന്, തുരങ്കമുണ്ടാക്കുവാന്‍.
18:97പിന്നെ, അതിനു മീതെ കയറിമറിയുവാന്‍ അവര്‍ക്കു (യാജൂജു - മാജൂജിനു) സാധ്യമായില്ല; അതിനു തുരങ്കമുണ്ടാക്കുവാനും അവര്‍ക്കു സാധ്യതയുണ്ടായില്ല.
തഫ്സീർ : 95-97
View   
قَالَ هَـٰذَا رَحْمَةٌۭ مِّن رَّبِّى ۖ فَإِذَا جَآءَ وَعْدُ رَبِّى جَعَلَهُۥ دَكَّآءَ ۖ وَكَانَ وَعْدُ رَبِّى حَقًّۭا﴿٩٨﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു هَـٰذَا ഇതു رَحْمَةٌ ഒരു കാരുണ്യമാണ്, അനുഗ്രഹമാണ് مِّن رَّبِّي എന്റെ രക്ഷിതാവിന്റെ പക്കല്‍നിന്നുള്ള فَإِذَا جَاءَ എനി വന്നാല്‍ وَعْدُ رَبِّي എന്റെ രക്ഷിതാവിന്റെ നിശ്ചയം, വാഗ്ദത്തം جَعَلَهُ അതിനെ അവന്‍ ആക്കുന്നതാണ് دَكَّاءَ തകര്‍ന്നതു, നിരപ്പായതു (തകര്‍ന്നു നിരപ്പായതു) وَكَانَ ആയിരിക്കുന്നതാണു, ആകുന്നതാണ് وَعْدُ رَبِّي എന്റെ രക്ഷിതാവിന്റെ നിശ്ചയം, വാഗ്ദത്തം حَقًّا സത്യമായതു, യഥാര്‍ത്ഥം.
18:98അദ്ദേഹം പറഞ്ഞു: "ഇതു എന്റെ രക്ഷിതാവിന്റെ പക്കല്‍നിന്നുള്ള ഒരു (വലുതായ) അനുഗ്രഹമത്രെ! എനി, എന്റെ രക്ഷിതാവിന്റെ നിശ്ചയം (നിശ്ചിത സമയം) വന്നാല്‍, അവന്‍ അതു (തകര്‍ത്തു) നിരപ്പാക്കുന്നതാണ്. എന്റെ റബ്ബിന്റെ നിശ്ചയം യഥാര്‍ത്ഥമായിരിക്കുന്നതുമാണ്.
തഫ്സീർ : 98-98
View   
وَتَرَكْنَا بَعْضَهُمْ يَوْمَئِذٍۢ يَمُوجُ فِى بَعْضٍۢ ۖ وَنُفِخَ فِى ٱلصُّورِ فَجَمَعْنَـٰهُمْ جَمْعًۭا﴿٩٩﴾
volume_up share
وَتَرَكْنَا നാം വിട്ടേക്കും, ഒഴിച്ചുവിടും بَعْضَهُمْ അവരില്‍ ചിലരെ, ഒരു വിഭാഗത്തെ يَوْمَئِذٍ അന്നു, ആ ദിവസം يَمُوجُ അലമറിയുന്നതായി فِي بَعْضٍ ചിലരില്‍, ഒരു വിഭാഗത്തില്‍ وَنُفِخَ ഊതപ്പെടുകയം ചെയ്യുംفِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ فَجَمَعْنَا അപ്പോള്‍ നാം ഒരുമിച്ചു കൂട്ടുന്നതാണ് هُمْ അവരെ جَمْعًا ഒരു ഒരുമിച്ചുകൂട്ടല്‍, ശേഖരിക്കല്‍.
18:99അന്ന് അവരില്‍ ചില വിഭാഗത്തെ (മറ്റു) ചില വിഭാഗത്തില്‍ അലമറിയുന്നതായ നിലയില്‍ നാം വിട്ടേക്കുന്നതാണ്; കാഹളത്തില്‍ ഊതപ്പെടുകയും, അപ്പോള്‍ നാം അവരെ ശേഖരിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യുന്നതാകുന്നു;
وَعَرَضْنَا جَهَنَّمَ يَوْمَئِذٍۢ لِّلْكَـٰفِرِينَ عَرْضًا﴿١٠٠﴾
volume_up share
وَعَرَضْنَا നാം കാണിച്ചുകൊടുക്കും, പ്രദര്‍ശിപ്പിക്കും جَهَنَّمَ നരകത്തെ يَوْمَئِذٍ അന്നു, ആ ദിവസം لِّلْكَافِرِينَ അവിശ്വാസികള്‍ക്ക്‌ عَرْضًا ഒരു കാണിക്കല്‍, (ശരിയാം വണ്ണം).
18:100അന്നത്തെ ദിവസം, അവിശ്വാസികള്‍ക്കു നരകത്തെ നാം ശരിയാംവണ്ണം കാണിച്ചു കൊടുക്കുന്നതാണ്:-
ٱلَّذِينَ كَانَتْ أَعْيُنُهُمْ فِى غِطَآءٍ عَن ذِكْرِى وَكَانُوا۟ لَا يَسْتَطِيعُونَ سَمْعًا﴿١٠١﴾
volume_up share
الَّذِينَ അതായതു യാതൊരു കൂട്ടര്‍ക്കു كَانَتْ ആയിരുന്നു أَعْيُنُهُمْ അവരുടെ കണ്ണുകള്‍ فِي غِطَاءٍ മൂടിയില്‍ عَن ذِكْرِي എന്റെ ബോധാനത്തെ സംബന്ധിച്ചു, എന്റെ സ്മരണയില്‍ നിന്ന് وَكَانُوا അവര്‍ ആകുകയും ചെയ്തു لَا يَسْتَطِيعُونَ അവര്‍ക്കു സാധിക്കാതെ سَمْعًا കേള്‍ക്കുവാന്‍, കേള്‍ക്കുന്നതിനു.
18:101അതായതു്: എന്റെ ബോധാനത്തെ സംബന്ധിച്ച തങ്ങളുടെ കണ്ണുകള്‍ മൂടിയിലായിരിക്കുകയും, കേള്‍ക്കുവാന്‍ സാധിക്കാതിരിക്കുകയും ചെയ്തിരുന്നവര്‍ക്ക്.
തഫ്സീർ : 99-101
View   
أَفَحَسِبَ ٱلَّذِينَ كَفَرُوٓا۟ أَن يَتَّخِذُوا۟ عِبَادِى مِن دُونِىٓ أَوْلِيَآءَ ۚ إِنَّآ أَعْتَدْنَا جَهَنَّمَ لِلْكَـٰفِرِينَ نُزُلًۭا﴿١٠٢﴾
volume_up share
أَفَحَسِبَ എന്നാല്‍ വിചാരിക്കുന്നുവോ, കണക്കാക്കിയോ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَن يَتَّخِذُوا അവര്‍ സ്വീകരിക്കാമെന്നു, ആക്കുവാന്‍ عِبَادِي എന്റെ അടിയാന്‍മാരെ مِن دُونِي എനിക്കുപുറമെ, എന്നെ കൂടാതെ أَوْلِيَاءَ കാര്യകര്‍ത്താക്കളായി, രക്ഷാകര്‍ത്താക്കളായി إِنَّا നിശ്ചയമായും നാം أَعْتَدْنَا നാം ഒരുക്കിവെച്ചിരിക്കുന്നു جَهَنَّمَ നരകത്തെ, ജഹന്നമിനെ لِلْكَافِرِينَ അവിശ്വാസികള്‍ക്കു نُزُلًا സല്ക്കാരമായി, വിരുന്നായി.
18:102എന്നാല്‍, അവിശ്വസിച്ചവര്‍ വിചാരിക്കുന്നുവോ: എനിക്കുപുറമെ, എന്റെ അടിയാന്‍മാരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാമെന്ന്?! നിശ്ചയമായും നാം അവിശ്വാസികള്‍ക്കു നരകത്തെ വിരുന്നുസല്‍കാരമായി ഒരുക്കി വെച്ചിരിക്കുന്നു.
قُلْ هَلْ نُنَبِّئُكُم بِٱلْأَخْسَرِينَ أَعْمَـٰلًا﴿١٠٣﴾
volume_up share
قُلْ പറയുക هَلْ نُنَبِّئُكُم നിങ്ങള്‍ക്കു നാം പറഞ്ഞു (അറിയിച്ചു) തരട്ടെയോ بِالْأَخْسَرِينَ ഏറ്റവും നഷ്ടപ്പെട്ടവരെപ്പറ്റി أَعْمَالًا പ്രവര്‍ത്തനങ്ങള്‍.
18:103(നബിയേ) പറയുക: "പ്രവൃത്തികള്‍ ഏറ്റവും നഷ്ടപ്പെട്ടവരെക്കുറിച്ചു നാം നിങ്ങള്‍ക്കു പറഞ്ഞുതരട്ടെയോ?-
ٱلَّذِينَ ضَلَّ سَعْيُهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا﴿١٠٤﴾
volume_up share
الَّذِينَ യാതൊരു കൂട്ടരാണ് ضَلَّ പിഴച്ചുപോയി, പാഴായിപ്പോയി سَعْيُهُمْ അവരുടെ പരിശ്രമം فِي الْحَيَاةِ الدُّنْيَا ഐഹികജീവിതത്തില്‍ وَهُمْ അവരാകട്ടെ يَحْسَبُونَ വിചാരിക്കുന്നു أَنَّهُمْ നിശ്ചയമായും അവര്‍ يُحْسِنُونَ നന്നായി ചെയ്യുന്നു (എന്നു) صُنْعًا പ്രവൃത്തി.
18:104(അവര്‍) യാതൊരു കൂട്ടരാകുന്നു: ഐഹിക ജീവിതത്തില്‍ അവരുടെ പരിശ്രമം പിഴച്ചുപോയിരിക്കുന്നു; അവരാകട്ടെ, തങ്ങള്‍ പ്രവൃത്തി നന്നായിചെയ്യുന്നുവെന്നു വിചാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. (ഇങ്ങനെയുള്ളവരാണ്).
أُو۟لَـٰٓئِكَ ٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ رَبِّهِمْ وَلِقَآئِهِۦ فَحَبِطَتْ أَعْمَـٰلُهُمْ فَلَا نُقِيمُ لَهُمْ يَوْمَ ٱلْقِيَـٰمَةِ وَزْنًۭا﴿١٠٥﴾
volume_up share
أُولَـٰئِكَ അക്കൂട്ടര്‍, അവര്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരാണ് بِآيَاتِ ദൃഷ്ടാന്തങ്ങളില്‍, ലക്ഷ്യങ്ങളില്‍ رَبِّهِمْ തങ്ങളുടെ രക്ഷിതാവിന്റെ وَلِقَائِهِ അവനുമായി കാണുന്നതിലും فَحَبِطَتْ അതിനാല്‍ നിഷ്ഫലമായി, ഫലശൂന്യമായി أَعْمَالُهُمْ അവരുടെ പ്രവര്‍ത്തനങ്ങള്‍ فَلَا نُقِيمُ അതുകൊണ്ടു നാം നിറുത്തുകയില്ല (വകവെക്കുകയില്ല) لَهُمْ അവര്‍ക്കു يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ وَزْنًا ഒരു തൂക്കവും.
18:105അക്കൂട്ടര്‍ തങ്ങളുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങളിലും, അവനുമായി കാണുന്നതിലും അവിശ്വസിച്ചവരാണ്; അതിനാല്‍, അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതുകൊണ്ട് ഖിയാമത്തുനാളില്‍ നാം അവര്‍ക്കു യാതൊരു തൂക്കവും നിറുത്തുന്നതല്ല. [ആ കര്‍മ്മങ്ങള്‍ക്കു ഒട്ടും വില കല്‍പിക്കുകയില്ല.]
ذَٰلِكَ جَزَآؤُهُمْ جَهَنَّمُ بِمَا كَفَرُوا۟ وَٱتَّخَذُوٓا۟ ءَايَـٰتِى وَرُسُلِى هُزُوًا﴿١٠٦﴾
volume_up share
ذَٰلِكَ അതു جَزَاؤُهُمْ അവരുടെ പ്രതിഫലം جَهَنَّمُ നരകമാകുന്നു (എന്നുള്ളത്) بِمَا كَفَرُوا അവര്‍ അവിശ്വസിച്ചതുകൊണ്ടാണ് وَاتَّخَذُوا അവര്‍ ആക്കിത്തീര്‍ക്കുകയും ചെയ്തത് (കൊണ്ട്) آيَاتِي എന്റെ ദൃഷ്ടാന്തങ്ങളെ وَرُسُلِي എന്റെ ദൂതന്‍മാരേയും هُزُوًا പരിഹാസ്യം, പരിഹാസം.
18:106അതു - അവരുടെ പ്രതിഫലം നരകമാണെന്നുള്ളതു - അവര്‍ അവിശ്വസിക്കുകയും, എന്റെ ദൃഷ്ടാന്തങ്ങളേയും, എന്റെ ദൂതന്‍മാരേയും പരിഹാസ്യമാക്കുകയും ചെയ്തതു നിമിത്തമാകുന്നു.
തഫ്സീർ : 102-106
View   
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ كَانَتْ لَهُمْ جَنَّـٰتُ ٱلْفِرْدَوْسِ نُزُلًا﴿١٠٧﴾
volume_up share
إِنَّ الَّذِينَ നിശ്ചയമായും ഒരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളെ, സല്‍പ്രവൃത്തികളെ كَانَتْ ആയിരിക്കുന്നതാണ് لَهُمْ അവര്‍ക്ക് جَنَّاتُ الْفِرْدَوْسِ ഫിര്‍ദൗസാകുന്ന (ഉന്നതമായ) സ്വര്‍ഗ്ഗങ്ങള്‍ نُزُلًا സല്‍ക്കാരം, അതിഥിസല്‍ക്കാരം.
18:107വിശ്വസിക്കുകയും: സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാകട്ടെ, നിശ്ചയമായും "ഫിര്‍ദൗസാ"കുന്ന (അത്യുന്നത) സ്വര്‍ഗ്ഗങ്ങള്‍ അവര്‍ക്കു ആതിഥ്യസല്‍ക്കാരമായിരിക്കുന്നതാണ്;-
خَـٰلِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًۭا﴿١٠٨﴾
volume_up share
خَالِدِينَ നിത്യവാസികളായ നിലയില്‍, ശാശ്വതന്‍മാരായി فِيهَا അതില്‍ لَا يَبْغُونَ അവര്‍ ആഗ്രഹിക്കുകയില്ല, തേടുകയില്ല عَنْهَا അതില്‍നിന്നു حِوَلًا വിട്ടുപോകാന്‍, നീങ്ങിപ്പോകാന്‍.
18:108അവര്‍ അതില്‍നിന്നു വിട്ടുമാറുവാന്‍ ആഗ്രഹിക്കാത്തവിധം അതില്‍ നിത്യവാസികളായ നിലയിലായിരിക്കും.
قُل لَّوْ كَانَ ٱلْبَحْرُ مِدَادًۭا لِّكَلِمَـٰتِ رَبِّى لَنَفِدَ ٱلْبَحْرُ قَبْلَ أَن تَنفَدَ كَلِمَـٰتُ رَبِّى وَلَوْ جِئْنَا بِمِثْلِهِۦ مَدَدًۭا﴿١٠٩﴾
volume_up share
قُل പറയുക لَّوْ كَانَ ആയിരുന്നാല്‍ الْبَحْرُ സമുദ്രം مِدَادًا മഷി لِّكَلِمَاتِ رَبِّي എന്റെ റബ്ബിന്റെ വചനങ്ങള്‍ക്ക് لَنَفِدَ തീര്‍ന്നുപോകുകതന്നെ ചെയ്യും الْبَحْرُ സമുദ്രം قَبْلَ أَن تَنفَدَ തീരുംമുമ്പായി كَلِمَاتُ رَبِّي എന്റെ റബ്ബിന്റെ വചനങ്ങള്‍ وَلَوْ جِئْنَا നാം വന്നാലും ശരി بِمِثْلِهِ അതിന്റെ അത്രയുംകൊണ്ട്, അതുപോലുള്ളതും കൊണ്ട് مَدَدًا സഹായകമായി.
18:109(നബിയേ) പറയുക: "എന്റെ റബ്ബിന്റെ വചനങ്ങള്‍ക്ക് [അതു എഴുതുന്നതിനു] സമുദ്രം മഷിയായിരുന്നാലും - അതിന്റെ അത്രതന്നെ (വേറെയും സമുദ്രം) നാം സഹായകമായി കൊണ്ടുവന്നാല്‍പോലും - എന്റെ റബ്ബിന്റെ വചനങ്ങള്‍ തീരുന്നതിനുമുമ്പായി സമുദ്രം തീര്‍ന്നുപോകുകതന്നെ ചെയ്യുന്നതാണ്.
തഫ്സീർ : 107-109
View   
قُلْ إِنَّمَآ أَنَا۠ بَشَرٌۭ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌۭ وَٰحِدٌۭ ۖ فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًۭا صَـٰلِحًۭا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدًۢا﴿١١٠﴾
volume_up share
قُلْ പറയുക إِنَّمَا നിശ്ചയമായും (മാത്രമാണ്) أَنَا ഞാന്‍ بَشَرٌ ഒരു മനുഷ്യനാണ് مِّثْلُكُمْ നിങ്ങളെപ്പോലെയുള്ള يُوحَىٰ വഹ്-യു (ഉല്‍ബോധനം) നല്‍കപ്പെടുന്നു إِلَيَّ എനിക്കു أَنَّمَا إِلَـٰهُكُمْ നിശ്ചയമായും നിങ്ങളുടെ ഇലാഹു (ആരാധ്യന്‍) إِلَـٰهٌ ആരാധ്യനാണു, ഇലാഹാണ് (എന്നു) وَاحِدٌ ഏകനായ, ഒരുവനായ فَمَن അതിനാല്‍ ആരെങ്കിലും كَانَ يَرْجُو ആശിക്കുന്ന (അഭിലഷിക്കുന്ന - പ്രതീക്ഷിക്കുന്ന - പേടിക്കുന്ന)വനായിരുന്നാല്‍ لِقَاءَ رَبِّهِ തന്റെ റബ്ബുമായി കണ്ടുമുട്ടുന്നത്, റബ്ബിനെ കാണുന്നത് فَلْيَعْمَلْ എന്നാല്‍ അവന്‍ പ്രവര്‍ത്തിച്ചുകൊള്ളട്ടെ عَمَلًا കര്‍മ്മം, പ്രവൃത്തി صَالِحًا നല്ലതായ (സല്‍ക്കര്‍മ്മം) وَلَا يُشْرِكْ അവന്‍ പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ بِعِبَادَةِ ആരാധനയില്‍, "ഇബാദ"ത്തില്‍ رَبِّهِ തന്റെ രക്ഷിതാവിന്റെ أَحَدًا ഒരാളെയും, ആരെയും.
18:110(നബിയേ) പറയുക: "നിശ്ചയമായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു; നിങ്ങളുടെ ഇലാഹു [ആരാധ്യന്‍] ഒരേ ഒരു ഇലാഹാണെന്നു എനിക്കു വഹ്-യു [ഉല്‍ബോധനം] നല്‍കപ്പെടുന്നു. (ഇതാണു എന്റെ പ്രത്യേകത). അതിനാല്‍, ആരെങ്കിലും തന്റെ റബ്ബുമായി കാണുവാന്‍ ആശിക്കുന്നുവെങ്കില്‍, അവന്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചുകൊള്ളട്ടെ; തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളേയും (അവനോടു) പങ്കുചേര്‍ക്കാതെയുമിരിക്കട്ടെ.
തഫ്സീർ : 110-110
View