നഹ്ൽ (തേനീച്ച)മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 128 – വിഭാഗം (റുകുഅ്) 16
[110, 126, 127 എന്നീ മൂന്ന് വചനങ്ങള്‍ മദീനയില്‍ ഉഹ്ദ് യുദ്ധം കഴിഞ്ഞ ഉടനെ അവതരിച്ചതാണെന്നു പറയപ്പെട്ടിട്ടുണ്ട്.]
68-ാം വചനത്തില്‍ തേനീച്ചയെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു ഇതിനു സൂറത്തുന്നഹ്ല്‍ എന്നു പേരു പറയപ്പെടുന്നു. മനുഷ്യര്‍ക്ക് അല്ലാഹു ചെയ്തുകൊണ്ടിരിക്കുന്ന വളരെയധികം അനുഗ്രഹങ്ങളെക്കുറിച്ചു പ്രതിപാദിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു سورة النعم (അനുഗ്രഹങ്ങളുടെ അദ്ധ്യായം എന്നും ഇതിനു പേരുണ്ട്.
أَتَىٰ വന്നു, വന്നിരിക്കുന്നു أَمْرُ اللَّـهِ അല്ലാഹുവിന്റെ കല്പന, കാര്യം فَلَا تَسْتَعْجِلُوهُ അതിനാല്‍ (എന്നാല്‍) നിങ്ങളതിനു ധൃതികൂട്ടേണ്ട سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍ (അവനു സ്തോത്രം) وَتَعَالَىٰ അവന്‍ അത്യുന്നതി പ്രാപിക്കുകയും ചെയ്തിരിക്കുന്നു, അത്യുന്നതുമാകുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു.
16:1(ഇതാ) അല്ലാഹുവിന്റെ കല്പനാ വന്നു (പോയി)! അതിനാല്‍, അതിനു നിങ്ങള്‍ ധൃതിപ്പെടേണ്ട.
അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നതില്‍ നിന്നും അവന്‍ മഹാ പരിശുദ്ധന്‍! അവന്‍ അത്യുന്നതനുമായിരിക്കുന്നു!!
يُنَزِّلُ അവന്‍ ഇറക്കുന്നു الْمَلَائِكَةَ മലക്കുകളെ بِالرُّوحِ ആത്മാവു (ജീവനു)മായി مِنْ أَمْرِهِ അവന്റെ കല്‍പനയാകുന്ന, കല്‍പനയില്‍ നിന്ന് عَلَىٰ مَن യാതൊരുവരുടെമേല്‍, ചിലര്‍ക്കു يَشَاءُ അവന്‍ ഉദ്ദേശിക്കുന്നു مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍നിന്ന് أَنْ أَنذِرُوا നിങ്ങള്‍ താക്കീതു ചെയ്യണമെന്നു أَنَّهُ لَا إِلَـٰهَ ഒരു ആരാധ്യനുമില്ലെന്ന് إِلَّا أَنَا ഞാനല്ലാതെ فَاتَّقُونِ അതിനാല്‍ എന്നെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.
16:2അവന്റെ അടിയാന്‍മാരില്‍നിന്നു അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍ അവന്റെ കല്‍പനയാകുന്ന ആത്മാവു (അഥവാ ജീവനു)മായി അവന്‍ മലക്കുകളെ ഇറക്കുന്നു; അതായതു, ഞാനല്ലാതെ ഒരു ആരാധ്യനുമില്ല; അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു കൊള്ളുവിന്‍ എന്നു (ജനങ്ങളെ) താക്കീതു ചെയ്യണമെന്ന്.
وَتَحْمِلُ അവ വഹിക്കുകയും ചെയ്യും أَثْقَالَكُمْ നിങ്ങളുടെ ഭാരങ്ങളെ إِلَىٰ بَلَدٍ ഒരു രാജ്യത്തേക്കു, നാട്ടിലേക്കു لَّمْ تَكُونُوا നിങ്ങളായിരുന്നില്ല بَالِغِيهِ അവിടെ എത്തിച്ചേരുന്നവര്‍ إِلَّا بِشِقِّ ഞെരുക്കം (ബുദ്ധിമുട്ടു-പ്രയാസം) കൊണ്ടല്ലാതെ الْأَنفُسِ ദേഹങ്ങളുടെ إِنَّ رَبَّكُمْ നിശ്ചയമായും നിങ്ങളുടെ റബ്ബ് لَرَءُوفٌ ദയാലുതന്നെ, കൃപയുള്ളവന്‍ തന്നെ رَّحِيمٌ കരുണാനിധിയാണ്.
16:7ദേഹങ്ങള്‍ (ക്ഷീണിച്ച്) ഞെരുങ്ങിക്കൊണ്ടല്ലാതെ, നിങ്ങള്‍ അവിടെ എത്തിച്ചേരുന്നവരല്ല. (അങ്ങനെയുള്ള) ഒരു നാട്ടിലേക്കു അവ നിങ്ങളുടെ (ചുമടു൦) ഭാരങ്ങള്‍ വഹിച്ചു പോകുകയും ചെയ്യുന്നു. നിശ്ചയമായും, നിങ്ങളുടെ റബ്ബ് (വളരെ) കൃപാലുവും, കരുണാനിധിയും തന്നെ.
16:10അവനത്രെ, ആകാശത്തുനിന്നു നിങ്ങള്‍ക്കു (മഴ)വെള്ളം ഇറക്കിത്തന്നവന്‍. അതില്‍ നിന്നു (കുടിക്കുവാന്‍) പാനീയമുണ്ടാകുന്നു; അതില്‍ നിന്നും നിങ്ങള്‍ (കാലികളെ) മേയ്ക്കുന്ന (ചെടി) മരങ്ങളും ഉണ്ടാകുന്നു.
وَهُوَ الَّذِي അവന്‍തന്നെ (അവനത്രെ) യാതൊരുവനും سَخَّرَ വിധേയമാക്കിയ الْبَحْرَ സമുദ്രത്തെ لِتَأْكُلُوا നിങ്ങള്‍(ക്കു) തിന്നുവാന്‍വേണ്ടി مِنْهُ അതില്‍ നിന്നു لَحْمًا മാംസം طَرِيًّا പുതിയ وَتَسْتَخْرِجُوا നിങ്ങള്‍ പുറത്തെടുക്കുവാനും مِنْهُ അതില്‍നിന്നു حِلْيَةً ആഭരണങ്ങളെ تَلْبَسُونَهَا നിങ്ങളവയെ ധരിക്കുന്നു وَتَرَى നിനക്കു കാണാം الْفُلْكَ കപ്പലുകളെ مَوَاخِرَ പിളര്‍ത്തുന്നതായി فِيهِ അതില്‍, അതിലൂടെ وَلِتَبْتَغُوا നിങ്ങള്‍ തേടിയെടുക്കു (അന്വേഷിക്കു)വാന്‍ വേണ്ടിയും مِن فَضْلِهِ അവന്റെ ഔദാര്യ(അനുഗ്രഹ)ത്തില്‍ നിന്നു وَلَعَلَّكُمْ നിങ്ങളാകുവാനും, നിങ്ങളായേക്കുകയും ചെയ്യാം تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്യും.
16:14അവന്‍ തന്നെയാണ് സമുദ്രത്തെ വിധേയമാക്കിയവനും: അതില്‍ നിന്നും നിങ്ങള്‍ക്കു പുതിയ മാംസം തിന്നുവാനും, നിങ്ങള്‍ ധരിക്കാറുള്ള ആഭരണ (പദാര്‍ത്ഥ)ങ്ങള്‍ അതില്‍നിന്നു പുറത്തെടുക്കുവാനുംവേണ്ടി; കപ്പലുകള്‍ അതിലൂടെ (വെള്ളം) പിളര്‍ത്തുന്നതായിക്കൊണ്ടു (സഞ്ചരിക്കുന്നതു) നിനക്കു കാണുകയും ചെയ്യാം. അവന്റെ അനുഗ്രഹത്തില്‍ നിന്നു നിങ്ങള്‍ തേടിയെടുക്കുവാന്‍ വേണ്ടിയും; നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയും (കൂടിയാണത്).
وَإِن تَعُدُّوا നിങ്ങള്‍ എണ്ണുന്നപക്ഷം نِعْمَةَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ لَا تُحْصُوهَا നിങ്ങളതിനെ കണക്കാക്കുക (തിട്ടപ്പെടുത്തുക) യില്ല إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَغَفُورٌ വളരെ പൊറുക്കുന്നവന്‍ തന്നെയാണ് رَّحِيمٌ കരുണാനിധിയാണ്.
16:18അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങള്‍ എണ്ണുന്നപക്ഷം നിങ്ങള്‍ അതു കണക്കാക്കുന്നതല്ല. [നിങ്ങള്‍ക്കതിനു സാധ്യമല്ല].
നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെ.
قَدْ مَكَرَ (കു)തന്ത്രം പ്രയോഗിക്കുച്ചിട്ടുണ്ട് الَّذِينَ مِن قَبْلِهِمْ ഇ(അ)വരുടെ മുമ്പുള്ളവര്‍ فَأَتَى അപ്പോള്‍ (എന്നിട്ടു) ചെന്നു اللَّـهُ അല്ലാഹു بُنْيَانَهُم അവരുടെ കെട്ടിടത്തിങ്കല്‍ مِّنَ الْقَوَاعِدِ അടിത്തറകളിലൂടെ, തറകളില്‍നിന്നു فَخَرَّ എന്നിട്ടു പൊളിഞ്ഞുവീണു عَلَيْهِمُ അവരുടെമേല്‍ السَّقْفُ മേല്‍പുര مِن فَوْقِهِمْ അവരുടെമീതെ നിന്നു وَأَتَاهُمُ അവര്‍ക്കു വരികയും ചെയ്തു الْعَذَابُ ശിക്ഷ مِنْ حَيْثُ വിധത്തിലൂടെ لَا يَشْعُرُونَ അവര്‍ അറിയാത്ത.
16:26ഇവരുടെ മുമ്പുള്ളവര്‍ (കു)തന്ത്രം പ്രയോഗിക്കുകയുണ്ടായി; അപ്പോള്‍, (കുതന്ത്രങ്ങളാകുന്ന) അവരുടെ കെട്ടിടത്തിങ്കല്‍ (അതിന്റെ) അടിത്തറകളിലൂടെ അല്ലാഹു ചെന്നു; എന്നിട്ട് അവരുടെ മുകളില്‍നിന്നു മേല്‍പുര അവരുടെ മേല്‍ പൊളിഞ്ഞുവീണു. അവര്‍ അറിയാത്തവിധത്തിലൂടെ ശിക്ഷ അവര്‍ക്കു വരുകയും ചെയ്തു.
هَلْ يَنظُرُونَ അവര്‍ നോക്കുന്നു(കാത്തിരിക്കുന്നു)വോ إِلَّا أَن تَأْتِيَهُمُ അവര്‍ക്കു വരുന്നതിനെയല്ലാതെ الْمَلَائِكَةُ മലക്കുകള്‍ أَوْ يَأْتِيَ അല്ലെങ്കില്‍ വരുന്നതിനെ أَمْرُ رَبِّكَ നിന്റെ റബ്ബിന്റെ കല്‍പന كَذَٰلِكَ അപ്രകാരം,അതുപോലെ فَعَلَ ചെയ്തു الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ وَمَا ظَلَمَهُمُ അവരെ ആക്രമിച്ചിട്ടുമില്ല اللَّـهُ അല്ലാഹുوَلَـٰكِن എങ്കിലും كَانُوا അവരായിരുന്നു أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളോടു, തങ്ങളോടുതന്നെ يَظْلِمُونَ അക്രമം പ്രവര്‍ത്തിക്കും.
16:33അവര്‍ [അവിശ്വാസികള്‍] തങ്ങള്‍ക്കു മലക്കുകള്‍ വരുന്നതിനെയോ, നിന്റെ റബ്ബിന്റെ കല്‍പന വരുന്നതിനെയോ, അല്ലാതെ നോക്കിക്കൊണ്ടിരിക്കുന്നുവോ?! [മറ്റൊന്നും അവര്‍ക്കു കാത്തിരിക്കുവാനില്ല]
[അവര്‍ ചെയ്ത] അതുപോലെ, അവരുടെ മുമ്പുള്ളവരും ചെയ്തിരിക്കുന്നു. അവരെ അല്ലാഹു ആക്രമിച്ചിട്ടില്ല; എങ്കിലും അവര്‍ അവരെത്തന്നെയായിരുന്നു അക്രമിച്ചിരുന്നത്.
فَأَصَابَهُمْ അങ്ങനെ (അതിനാല്‍) അവര്‍ക്കു ബാധിച്ചു, എത്തി سَيِّئَاتُ തിന്മകള്‍ مَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിന്റെ وَحَاقَ വലയം ചെയ്കയും ചെയ്തു, ഇറങ്ങുകയും ചെയ്തു بِهِم അവരില്‍, അവര്‍ക്കു مَّا كَانُوا അവരായിരുന്നതു بِهِ അതിനെപ്പറ്റി يَسْتَهْزِئُونَ അവര്‍ പരിഹാസം കൊള്ളും.
16:34അങ്ങനെ, അവര്‍ പ്രവര്‍ത്തിച്ചതിന്റെ തിന്മകള്‍ അവര്‍ക്കു ബാധിച്ചു. അവര്‍ ഏതൊന്നിനെക്കുറിച്ച് പരിഹാസംകൊണ്ടിരുന്നുവോ അതു [ആ ശിക്ഷ] അവരില്‍ വലയം ചെയ്കയും ചെയ്തു.
وَقَالَ പറയുകയും ചെയ്തു, പറയുകയാണു, പറയുന്നു الَّذِينَ أَشْرَكُوا ശിര്‍ക്കു ചെയ്തവര്‍, പങ്കു ചേര്‍ത്തവര്‍ لَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا عَبَدْنَا ഞങ്ങള്‍ ആരാധിക്കയില്ലായിരുന്നു, ആരാധിക്കുമായിരുന്നില്ല مِن دُونِهِ അവനു പുറമെ, അവനെക്കൂടാതെ مِن شَيْءٍ യാതൊന്നിനെയും نَّحْنُ ഞങ്ങള്‍ (തന്നെയും) وَلَآ ءَابَآؤُنَا ഞങ്ങളുടെ പിതാക്കളുമില്ല وَلَا حَرَّمْنَا ഞങ്ങള്‍ നിഷിദ്ധമാക്കുകയുമില്ലായിരുന്നു مِن دُونِهِ അവനെ കൂടാതെ مِن شَيْءٍ യാതൊന്നിനെയും كَذَٰلِكَ അപ്രകാരം فَعَلَ ചെയ്തിരിക്കുന്നു الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ فَهَلْ അപ്പോള്‍ (എന്നാല്‍) ഉണ്ടോ عَلَى الرُّسُلِ റസൂലുകളുടെമേല്‍ إِلَّا الْبَلَاغُ പ്രബോധനം (എത്തിക്കല്‍) അല്ലാതെ الْمُبِينُ പ്രത്യക്ഷമായ,സ്പഷ്ടമായ.
16:35(അല്ലാഹുവിനോടു) പങ്കു ചേര്‍ത്തവര്‍ പറയുകയാണ്: "അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, ഞങ്ങളാകട്ടെ, ഞങ്ങളുടെ പിതാക്കളാകട്ടെ, അവനു പുറമെ യാതൊരു വസ്തുവെയും ആരാധിക്കുമായിരുന്നില്ല; അവനെ കൂടാതെ ഞങ്ങള്‍ (സ്വന്തം നിലക്കു) യാതൊന്നിനെയും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല.
അതുപോലെ, അവരുടെ മുമ്പുള്ളവരും ചെയ്തിരിക്കുന്നു. എന്നാല്‍, റസൂലുകളുടെമേല്‍ സ്പഷ്ടമായ പ്രബോധനമല്ലാതെ (ബാധ്യത)യുണ്ടോ?:
16:37(നബിയേ) അവരെ നേര്‍മാര്‍ഗ്ഗത്തിലാക്കുവാന്‍ നീ അത്യാഗ്രഹിക്കുന്നുവെങ്കില്‍, നിശ്ചയമായും, അല്ലാഹു വഴിപിഴവിലാക്കുന്നവരെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല. അവര്‍ക്കു സഹായികളായിട്ട് (ആരും) ഇല്ല താനും.
وَأَقْسَمُوا അവര്‍ സത്യം (ശപഥം) ചെയ്തു (ചെയ്യുകയാണു) بِاللَّـهِ അല്ലാഹുവിനെക്കൊണ്ടു, അല്ലാഹുവില്‍ جَهْدَ ഞെരുങ്ങിയതു (കഴിയുന്നത്ര) أَيْمَانِهِمْ അവരുടെ സത്യങ്ങളില്‍ لَا يَبْعَثُ എഴുന്നേല്‍പിക്കുകയില്ല اللَّـهُ അല്ലാഹു مَن يَمُوتُ മരണപ്പെടുന്നവരെ بَلَىٰ ഇല്ലാതെ, അതെ وَعْدًا ഒരു വാഗ്ദത്തം عَلَيْهِ അവന്റെമേല്‍ (ബാധ്യതയുള്ള) حَقًّا യഥാര്‍ത്ഥമായ, യഥാര്‍ത്ഥമായിട്ടു وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അവര്‍ അറിയുന്നില്ല.
16:38അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിനെക്കൊണ്ട് - തങ്ങള്‍ക്കു കഴിയുംവിധം ശക്തിയായി - സത്യം ചെയ്തു പറയുകയാണ്: "മരണപ്പെടുന്നവരെ അല്ലാഹു എഴുന്നേല്‍പിക്കുകയില്ല" എന്ന്!
ഇല്ലാതേ, അവന്റെമേല്‍ (ബാധ്യത) ഉള്ള ഒരു യഥാര്‍ത്ഥ വാഗ്ദത്തം! [അതവന്‍ നിറവേറ്റുക തന്നെ ചെയ്യും] എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
إِنَّمَا قَوْلُنَا നിശ്ചയമായും നമ്മുടെ വാക്കു (മാത്രം) لِشَيْءٍ ഒരു വസ്തുവെ (കാര്യത്തെ)ക്കുറിച്ചു إِذَا أَرَدْنَاهُ അതിനെ നാം ഉദ്ദേശിച്ചാല്‍ أَن نَّقُولَ നാം പറയുക (മാത്രം) ആകുന്നു لَهُ അതിനോടു, അതിനെപ്പറ്റി كُن ഉണ്ടാകുക എന്നു فَيَكُونُ അപ്പോള്‍ അതു ഉണ്ടാകും, ഉണ്ടായിത്തീരും.
16:40വല്ല കാര്യവും നാം ഉദ്ദേശിച്ചാല്‍, അതിനെക്കുറിച്ച് അതിനോടു നമ്മുടെ വാക്കു "ഉണ്ടാകുക" എന്നു പറയല്‍ മാത്രമാകുന്നു, അപ്പോള്‍ അതുണ്ടാകുന്നു!
وَالَّذِينَ هَاجَرُوا ഹിജ്ര പോയവര്‍ فِي اللَّـهِ അല്ലാഹുവി(ന്റെ കാര്യത്തി)ല്‍ مِن بَعْدِ ശേഷം مَا ظُلِمُوا അവര്‍ അക്രമിക്കപ്പെട്ടതിന്റെ لَنُبَوِّئَنَّهُمْ അവര്‍ക്കു നാം സൗകര്യം നല്‍കുക (താവളം ഏര്‍പ്പെടുത്തുക) തന്നെ ചെയ്യും فِي الدُّنْيَا ഇഹത്തില്‍ حَسَنَةً നല്ലതു وَلَأَجْرُ പ്രതിഫലംതന്നെ, പ്രതിഫലമാകട്ടെ الْآخِرَةِ പരലോകത്തിലെ أَكْبَرُ ഏറ്റവും വലുതു لَوْ كَانُوا അവരായിരുന്നെങ്കില്‍ يَعْلَمُونَ അവര്‍ അറിയും.
16:41തങ്ങള്‍ അക്രമിക്കപ്പെട്ടതിനുശേഷം, അല്ലാഹുവിന്റെ വിഷയത്തില്‍ "ഹിജ്ര" [സ്വരാജ്യം ത്യജിച്ച്] പോയവര്‍, അവര്‍ക്കു ഇഹലോകത്തില്‍ നാം നല്ലതു [നല്ല താവളം] സൗകര്യപ്പെടുത്തിക്കൊടുക്കുക തന്നെ ചെയ്യും.
പരലോകത്തെ പ്രതിഫലമാകട്ടെ, ഏറ്റവും വലിയതുമാകുന്നു. (ഹാ!) അവര്‍ അറിയുമായിരുന്നെങ്കില്‍!
16:45എന്നാല്‍, ദുഷിച്ച (കു)തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുള്ളവര്‍, തങ്ങളെ അല്ലാഹു ഭൂമിയില്‍ ആഴത്തിക്കളയുന്നതിനെക്കുറിച്ചു നിര്‍ഭയമായിരിക്കുകയാണോ?! അല്ലെങ്കില്‍, അവര്‍ അറിയാത്തവിധത്തിലൂടെ ശിക്ഷ അവര്‍ക്കു വന്നെത്തുന്നതിനെക്കുറിച്ച്?!-
16:47അല്ലെങ്കില്‍, പേടിപ്പെട്ടുകൊണ്ടിരിക്കുന്നതോടെ(ത്തന്നെ) അവരെ പിടികൂടുന്നതിനെക്കുറിച്ച് (നിര്‍ഭയമായിരിക്കുകയാണോ)?! എന്നാല്‍, നിങ്ങളുടെ റബ്ബ് കൃപാലുവും, കരുണാനിധിയും തന്നെയാണ്. [അതുകൊണ്ടാണ് അങ്ങിനെയൊന്നും ചെയ്യാതിരിക്കുന്നത്.]
يَخَافُونَ അവര്‍ ഭയപ്പെടുന്നു رَبَّهُم അവരുടെ റബ്ബിനെ مِّن فَوْقِهِمْ അവരുടെ മീതെ وَيَفْعَلُونَ അവര്‍ ചെയ്യുക (പ്രവര്‍ത്തിക്കുക)യും ചെയ്യുന്നു مَا يُؤْمَرُونَ അവരോടു കല്‍പിക്കപ്പെടുന്നതു.
16:50അവര്‍ തങ്ങളുടെ മീതെ (അധികാര ശക്തിയുള്ള) തങ്ങളുടെ റബ്ബിനെ ഭയപ്പെടുന്നു; തങ്ങളോടു കല്‍പിക്കപ്പെടുന്നതു (ഒക്കെയും) അവര്‍ ചെയ്യുകയും ചെയ്യുന്നു.
وَيَجْعَلُونَ അവര്‍ ആക്കുകയും ചെയ്യുന്നു لِمَا لَا يَعْلَمُونَ അവര്‍ അറിയാത്തവക്കു, അറിഞ്ഞുകൂടാത്തവക്കു نَصِيبًا ഒരു പങ്കു, ഓഹരി مِّمَّا رَزَقْنَاهُمْ അവര്‍ക്കു നാം നല്‍കിയിട്ടുള്ളതില്‍ നിന്നു تَاللَّـهِ അല്ലാഹുവിനെത്തന്നെയാണ (സത്യം) لَتُسْأَلُنَّ തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും عَمَّا كُنتُمْ നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി تَفْتَرُونَ നിങ്ങള്‍ കെട്ടിച്ചമക്കും, കള്ളം പറഞ്ഞുണ്ടാക്കും.
16:56നാം തങ്ങള്‍ക്കു നല്‍കിയിട്ടുള്ളതില്‍ നിന്നു ഒരു പങ്കു (യഥാര്‍ത്ഥസ്ഥിതി) തങ്ങള്‍ക്കറിഞ്ഞുകൂടാത്തവക്കു അവര്‍ ആക്കിവെക്കുകയും ചെയ്യുന്നു. (ഹേ, കൂട്ടരേ,) അല്ലാഹുവിനെത്തന്നെയാണ (സത്യം)! നിങ്ങള്‍ കെട്ടിച്ചമക്കുന്നതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്.
وَلَوْ يُؤَاخِذُ പിടികൂടുമായിരുന്നെങ്കില്‍ (പിടിച്ചു ശിക്ഷിച്ചിരുന്നുവെങ്കില്‍) اللَّـهُ അല്ലാഹു النَّاسَ മനുഷ്യരെ بِظُلْمِهِم അവരുടെ അക്രമം നിമിത്തം, അനീതികൊണ്ടു مَّا تَرَكَ അവന്‍ വിടുകയില്ലാ (ഒഴിവാക്കിവിടുകയില്ലാ) യിരുന്നു عَلَيْهَا അതിന്മേല്‍, അതില്‍ مِن دَابَّةٍ ഒരു ജീവിയെയും, ജന്തുവെയും وَلَـٰكِن എങ്കിലും يُؤَخِّرُهُمْ അവനവരെ പിന്തിക്കുന്നു, പിന്നോട്ടുവെക്കുന്നു إِلَىٰ أَجَلٍ ഒരു അവധിവരെ مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട فَإِذَا جَاءَ എന്നാല്‍ വന്നാല്‍ أَجَلُهُمْ അവരുടെ അവധി لَا يَسْتَأْخِرُونَ അവര്‍ പിന്തുക (പിന്നോക്കം പോക)യില്ല سَاعَةً ഒരു നാഴിക, അല്‍പസമയം وَلَا يَسْتَقْدِمُونَ അവര്‍ മുന്തുക(മുന്നോക്കംപോക)യില്ല.
16:61മനുഷ്യരെ അവരുടെ അക്രമം നിമിത്തം അല്ലാഹു പിടികൂടുക [പിടിച്ചു ശിക്ഷിക്കുക]യായിരുന്നുവെങ്കില്‍, അതിന്റെ [ഭൂമിയുടെ] മേല്‍ ഒരു ജീവിയെയും അവന്‍ (ബാക്കിയാക്കി) വിട്ടേക്കുമായിരുന്നില്ല. എങ്കിലും, നിര്‍ണ്ണയിക്കപ്പെട്ട ഒരവധിവരെ അവരെ അവന്‍ (ഒഴിവാക്കി) പിന്തിച്ചുവെക്കുകയാണ്; എന്നാല്‍, അവരുടെ (ആ) അവധി വന്നാല്‍, (പിന്നെ) ഒരു നാഴിക (സമയം) അവര്‍ പിന്തിപ്പോകുകയാകട്ടെ, മുന്തിപ്പോകുകയാകട്ടെ ചെയ്കയില്ല.
تَاللَّـهِ അല്ലാഹു തന്നെയാണ് لَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട് إِلَىٰ أُمَمٍ പല സമുദായങ്ങളിലേക്കും مِّن قَبْلِكَ നിന്റെ മുമ്പു فَزَيَّنَ എന്നാല്‍ (എന്നിട്ടു) അലങ്കാരമാക്കി (ഭംഗിയാക്കി) കാണിച്ചു لَهُمُ അവര്‍ക്കു الشَّيْطَانُ പിശാചു أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ فَهُوَ അങ്ങനെ (എന്നിട്ടു) അവന്‍ وَلِيُّهُمُ അവരുടെ മിത്രം (കൈകാര്യക്കാരന്‍) ആകുന്നു الْيَوْمَ ഇന്നു وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ.
16:63(നബിയേ) അല്ലാഹുവിനെത്തന്നെയാണ (സത്യം)! നിനക്കുമുമ്പ് പല സമുദായങ്ങളിലേക്കും നാം (റസൂലുകളെ) അയച്ചിട്ടുണ്ട്; എന്നാല്‍ പിശാച് അവര്‍ക്കു തങ്ങളുടെ പ്രവൃത്തികളെ അലങ്കാരമാക്കിക്കാണിച്ചു; അങ്ങനെ, ഇന്ന്‍ (ഇഹത്തില്‍) അവന്‍ അവരുടെ മിത്രം (അഥവാ കൈകാര്യക്കാരന്‍) ആകുന്നു. അവര്‍ക്കു വേദനയേറിയ ശിക്ഷയുമുണ്ട്.
وَمَا أَنزَلْنَا നാം ഇറക്കിയിട്ടില്ല عَلَيْكَ നിന്റെ മേല്‍, നിനക്കു الْكِتَابَ (വേദ) ഗ്രന്ഥം إِلَّا لِتُبَيِّنَ നീ വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയല്ലാതെ لَهُمُ അവര്‍ക്കു الَّذِي യാതൊന്നിനെ اخْتَلَفُوا അവര്‍ ഭിന്നിച്ചു, അഭിപ്രായവ്യത്യാസമായി فِيهِ അതില്‍ وَهُدًى മാര്‍ഗ്ഗദര്‍ശന (സന്മാര്‍ഗ്ഗ)മായും وَرَحْمَةً കാരുണ്യമായും لِّقَوْمٍ ജനങ്ങള്‍ക്ക് يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു.
16:64നിനക്കു നാം (ഈ) വേദഗ്രന്ഥം ഇറക്കിത്തന്നിട്ടില്ല അവര്‍ യാതൊന്നില്‍ ഭിന്നാഭിപ്രായത്തിലായിരിക്കുന്നുവോ അതിനെ അവര്‍ക്കു നീ വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയല്ലാതെ; വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമായിക്കൊണ്ടും (അല്ലാതെ).
وَاللَّـهُ അല്ലാഹു (തന്നെ) أَنزَلَ ഇറക്കി مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَحْيَا എന്നിട്ടവന്‍ ജീവിപ്പിച്ചു بِهِ അതുകൊണ്ടു الْأَرْضَ ഭൂമിയെ بَعْدَ ശേഷം مَوْتِهَا അതിന്റെ മരണത്തിനു (നിര്‍ജ്ജീവതക്കു) إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ يَسْمَعُونَ കേള്‍ക്കുന്ന (കേട്ടു മനസ്സിലാക്കുന്ന) ജനങ്ങള്‍ക്ക്.
16:65അല്ലാഹു (തന്നെ) ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കുകയും ചെയ്തിരിക്കുന്നു; എന്നിട്ടു, ഭൂമിയെ അതിന്റെ നിര്‍ജ്ജീവതക്കുശേഷം അതുകൊണ്ടു അവന്‍ ജീവിപ്പിച്ചു. നിശ്ചയമായും, കേട്ടറിയുന്ന ജനങ്ങള്‍ക്കു അതില്‍ ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്.
وَأَوْحَىٰ വഹ്-യു (ബോധനം) നല്‍കുകയും ചെയ്തിരിക്കുന്നു رَبُّكَ നിന്റെ റബ്ബു إِلَى النَّحْلِ തേനീച്ചക്കു أَنِ اتَّخِذِي നീ ഉണ്ടാക്കുക എന്നു مِنَ الْجِبَالِ മലകളില്‍നിന്നു بُيُوتًا വീടുകളെ وَمِنَ الشَّجَرِ വൃക്ഷത്തിൽ നിന്നും وَمِمَّا يَعْرِشُونَ അവര്‍ ഉയര്‍ത്തിയുണ്ടാക്കുന്ന (കെട്ടി ഉയര്‍ത്തുന്ന) തില്‍നിന്നും.
16:68നിന്റെ റബ്ബ് തേനീച്ചക്ക് "വഹ്-യു" [ബോധനം] നല്‍കുകയും ചെയ്തിരിക്കുന്നു; "മലകളില്‍ നിന്നു (ചിലേടത്തു) നീ വീടുകള്‍ (കൂടുകള്‍) ഉണ്ടാക്കിക്കൊള്ളുക; വൃക്ഷങ്ങളില്‍ നിന്നും, അവര്‍ [മനുഷ്യര്‍] കെട്ടി ഉയര്‍ത്തുന്നവയില്‍ നിന്നും (ചിലതിലും ഉണ്ടാക്കിക്കൊള്ളുക) എന്ന്;-
ثُمَّ പിന്നെ كُلِي നീ തിന്നുക مِن كُلِّ എല്ലാറ്റില്‍നിന്നു الثَّمَرَاتِ ഫലങ്ങള്‍ فَاسْلُكِي എന്നിട്ടു നീ പ്രവേശിക്കുക, കടന്നു കൂടുക سُبُلَ വഴി (മാര്‍ഗ്ഗ) ങ്ങളില്‍ رَبِّكِ നിന്റെ റബ്ബിന്റെ ذُلُلًا പാകപ്പെട്ട (സുഗമമായ) നിലയില്‍ يَخْرُجُ പുറത്തുവരുന്നു مِن بُطُونِهَا അതിന്റെ (അവയുടെ) വയറുകളില്‍നിന്നു شَرَابٌ ഒരു പാനീയം مُّخْتَلِفٌ വ്യത്യസ്തമായ أَلْوَانُهُ അതിന്റെ നിറങ്ങള്‍ فِيهِ അതിലുണ്ടുشِفَاءٌ ശമനം لِّلنَّاسِ മനുഷ്യര്‍ക്കു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ يَتَفَكَّرُونَ ചിന്തിക്കുന്ന ജനതക്ക്.
16:69"പിന്നെ എല്ലാ (വിധ) ഫലങ്ങളില്‍ നിന്നും നീ തിന്നുകൊള്ളുക; എന്നിട്ട് സുഗമമായ നിലയില്‍ നിന്റെ റബ്ബിന്റെ (വക) മാര്‍ഗ്ഗങ്ങളില്‍ നീ പ്രവേശിക്കുക" എന്നും).
അവയുടെ വയറുകളില്‍ നിന്ന് നിറങ്ങള്‍ വ്യത്യസ്തമായ ഒരു(തരം) പാനീയം പുറത്തുവരുന്നു; അതില്‍ മനുഷ്യര്‍ക്കു (രോഗ) ശമനമുണ്ട്. നിശ്ചയമായും, അതില്‍ ചിന്തിച്ചു നോക്കുന്ന ജനങ്ങള്‍ക്കു ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്.
16:71അല്ലാഹു (തന്നെ), നിങ്ങില്‍ ചിലരെ ചിലരെക്കാള്‍ ആഹാര (വിഷയ)ത്തില്‍ ശ്രേഷ്ഠമാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ശ്രേഷ്ഠമാക്കപ്പെട്ടവര്‍ തങ്ങളുടെ ആഹാരത്തെ തങ്ങളുടെ വലംകൈ ഉടമയാക്കിയവര്‍ക്കു [അടിമകള്‍ക്കു] വിട്ടുകൊടുക്കുന്നവരല്ല; എന്നിട്ട് അവര്‍ (രണ്ടുകൂട്ടരും) അതില്‍ സമമായിരിക്കുക (- അതുണ്ടാകുകയില്ല.). അപ്പോള്‍, അല്ലാഹുവിന്റെ അനുഗ്രഹത്തെയോ അവര്‍ നിഷേധിക്കുന്നത്?!
وَيَعْبُدُونَ അവര്‍ ആരാധിക്കുകയും ചെയ്യുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ, കൂടാതെ مَا لَا يَمْلِكُ അധീനമാക്കാത്ത (സാധിക്കാത്ത - പ്രാപ്തമാകാത്ത)തിനെ لَهُمْ അവര്‍ക്കു رِزْقًا ഉപജീവനത്തിനു, ആഹാരം നല്‍കുവാന്‍ مِّنَ السَّمَاوَاتِ ആകാശങ്ങളില്‍ നിന്നു وَالْأَرْضِ ഭൂമിയില്‍ നിന്നും شَيْئًا യാതൊന്നും, ഒട്ടും, വല്ലതും, ഒരു വസ്തുവും وَلَا يَسْتَطِيعُونَ അവര്‍ക്കു സാധ്യമാകുകയുമില്ല.
16:73അല്ലാഹുവിനു പുറമെ അവര്‍ ആരാധിക്കുകയും ചെയ്യുന്നു, ആകാശങ്ങളില്‍ നിന്നും, ഭൂമിയില്‍ നിന്നും അവര്‍ക്കുവല്ലതും ആഹാരം നല്‍കുവാന്‍ പ്രാപ്തമാകുകയാകട്ടെ, (വല്ല കാര്യത്തിന്നും) സാധ്യമാകുകയാകട്ടെ ചെയ്യാത്തവയെ.
ضَرَبَ ആക്കിയിരിക്കുന്നു (വിവരിച്ചിരിക്കുന്നു) اللَّـهُ അല്ലാഹു مَثَلًا ഒരു ഉപമ, ഉദാഹരണം عَبْدًا ഒരടിമയെ مَّمْلُوكًا ഉടമയാക്കപ്പെട്ട لَّا يَقْدِرُ അവനു കഴിയുകയില്ല عَلَىٰ شَيْءٍ ഒരു കാര്യത്തിനും, വസ്തുവിനും وَمَن യാതൊരുവനും رَّزَقْنَاهُ അവനു നാം നല്‍കി مِنَّا നമ്മില്‍നിന്നു, (നമ്മുടെ വക) رِزْقًا ഉപജീവനം, ആഹാരം, ഒരു നല്‍കല്‍ حَسَنًا നല്ലതായ فَهُوَ എന്നിട്ടവന്‍ يُنفِقُ ചിലവഴിക്കുന്നു مِنْهُ അതില്‍നിന്നു سِرًّا രഹസ്യമായി وَجَهْرًا പരസ്യമായും هَلْ يَسْتَوُونَ അവര്‍ സമമാകുമോ الْحَمْدُ സ്തുതി (സര്‍വ്വവും - മുഴുവന്‍) لِلَّـهِ അല്ലാഹുവിനാകുന്നു بَلْ പക്ഷെ, എന്നാല്‍ أَكْثَرُهُمْ അവരില്‍ അധികമാളും لَا يَعْلَمُونَ അറിയുകയില്ല, അറിയുന്നില്ല.
16:75അല്ലാഹു ഒരു ഉപമവിവരിക്കുകയാണു: ഒരു കാര്യത്തിനും കഴിയാത്ത ഉടമയാക്കപ്പെട്ട ഒരു അടിമയെ(യും), - യാതൊരുവനെയും: അവനു നമ്മുടെ വകയായി നാം നല്ലതായ ഉപജീവനം നല്‍കിയിരിക്കുന്നു: എന്നിട്ടു അവന്‍ അതില്‍നിന്നു രഹസ്യമായും, പരസ്യമായും ചിലവഴിച്ചു വരുകയും ചെയ്യുന്നു. (ഇങ്ങിനെയുള്ളവനെയും). ഇവര്‍ [ഇങ്ങിനെയുള്ളവര്‍] സമമാകുമോ?! [ഇല്ലെന്നു തീര്‍ച്ചയാണല്ലോ.]
അല്ലാഹുവിനത്രെ സ്തുതി (മുഴുവനും), പക്ഷെ, അവരില്‍ അധികമാളും അറിയുന്നില്ല.
وَضَرَبَ ആക്കുക (വിവരിക്കുക) യും ചെയ്തു, വിവരിക്കുകയുമാണു اللَّـهُ അല്ലാഹു مَثَلًا ഒരു ഉപമ رَّجُلَيْنِ രണ്ടു പുരുഷന്‍മാരെ أَحَدُهُمَا രണ്ടിലൊരുവന്‍ أَبْكَمُ ഊമയാകുന്നു لَا يَقْدِرُ അവനു കഴിയുകയില്ല عَلَىٰ شَيْءٍ ഒരു കാര്യത്തിനും وَهُوَ അവനാകട്ടെ كَلٌّ ഒരു ഭാരവുമാണ് عَلَىٰ مَوْلَاهُ അവന്റെ രക്ഷാധികാരിക്കു, യജമാനനു أَيْنَمَا എവിടെത്തന്നെ, എങ്ങോട്ടു يُوَجِّههُّ അയാള്‍ അവനെ തിരിച്ചുവിട്ടാല്‍ لَا يَأْتِ അവന്‍ വരികയില്ല بِخَيْرٍ ഒരു നന്മയും കൊണ്ടു هَلْ يَسْتَوِي സമമാകുമോ هُوَ അവനും وَمَن يَأْمُرُ കല്‍പിക്കുന്നവനും بِالْعَدْلِ നീതിക്ക്, നീതിയെപ്പറ്റി وَهُوَ അവനാകട്ടെ عَلَىٰ صِرَاطٍ പാതയിലുമാണു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വായ.
16:76അല്ലാഹു (വേറെ) ഒരു ഉപമയും വിവരിക്കുന്നു - രണ്ടു പുരുഷന്‍മാരെ: ആ രണ്ടിലൊരുവന്‍ ഊമയാകുന്നു; അവന്നു ഒരു കാര്യത്തിനും കഴിയുകയില്ല; അവനാകട്ടെ, തന്റെ രക്ഷാധികാരിക്കു ഒരു ഭാരവുമാണ്; - അയാള്‍ അവനെ എങ്ങോട്ടു തിരിച്ചുവിട്ടാലും അവന്‍ ഒരു നന്മയും കൊണ്ടുവരുന്നതല്ല. (ഇങ്ങിനെയുള്ള) അവനും (ജനങ്ങളോടു) നീതിയെക്കുറിച്ചു കല്‍പിക്കുനവനും - അവനാകട്ടെ നേരെ (ചൊവ്വാ) യുള്ള പാതയിലുമാണു - സമമാകുമോ?!
وَلِلَّـهِ അല്ലാഹുവിന്നാണു غَيْبُ അദൃശ്യം (അദൃശ്യജ്ഞാനം) السَّمَاوَاتِ ആകാശങ്ങളിലെ وَالْأَرْضِ ഭൂമിയിലെയും وَمَا أَمْرُ കാര്യമല്ല السَّاعَةِ അന്ത്യസമയത്തിന്റെ إِلَّا كَلَمْحِ ഇമവെട്ടുന്നതുപോലെയല്ലാതെ الْبَصَرِ കണ്ണിന്റെ أَوْ هُوَ അല്ലെങ്കില്‍ (അഥവാ) أَقْرَبُ അതു കൂടുതല്‍ (ഏറ്റം) അടുത്തതാകുന്നു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്.
16:77അല്ലാഹുവിന്നത്രെ, ആകാശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യ (ജ്ഞാന) മുള്ളതു അന്ത്യസമയത്തിന്റെ കാര്യം, കണ്ണിമവെട്ടുന്നതുപോലെ (വേഗത്തില്‍) അല്ലാതെ ഇല്ല; അഥവാ അതു അതിനേക്കാള്‍ അടുപ്പം [വേഗത] ഉള്ളതായിരിക്കും. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.
أَلَمْ يَرَوْا അവര്‍ (നോക്കി) കാണുന്നില്ലേ, കണ്ടില്ലേ إِلَى الطَّيْرِ പക്ഷികളിലേക്കു مُسَخَّرَاتٍ കീഴ്പെടുത്ത (നിയന്ത്രിക്ക - വിധേയമാക്ക) പ്പെട്ടവയായിക്കൊണ്ടു فِي جَوِّ അന്തരീക്ഷത്തില്‍, വായുമണ്ഡലത്തില്‍ السَّمَاءِ ആകാശത്തിന്റെ مَا يُمْسِكُهُنَّ അവയെ പിടിച്ചു നിറുത്തുന്നില്ല إِلَّا اللَّـهُ അല്ലാഹു അല്ലാതെ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ يُؤْمِنُونَ വിശ്വസിക്കുന്നജനങ്ങള്‍ക്ക്.
16:79ആകാശാന്തരീക്ഷത്തില്‍ കീഴ്പെടുത്തപ്പെട്ടവയായിക്കൊണ്ട് (പറക്കുന്ന) പക്ഷികളിലേക്കു അവര്‍ നോക്കിക്കാണുന്നില്ലേ? അവയെ അല്ലാഹു അല്ലാതെ (ആരും) പിടിച്ചു നിറുത്തുന്നില്ല! നിശ്ചയമായും, വിശ്വസിക്കുന്ന ജനങ്ങള്‍ക്കു അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
وَاللَّـهُ അല്ലാഹു (തന്നെ) جَعَلَ لَكُم നിങ്ങള്‍ക്കു ഉണ്ടാക്കി (ഏര്‍പെടുത്തി) ത്തന്നു مِّن بُيُوتِكُمْ നിങ്ങളുടെ വീടുകളില്‍നിന്നു سَكَنًا പാര്‍പ്പിടം, താമസം, താമസസൗകര്യം وَجَعَلَ لَكُم നിങ്ങള്‍ക്കവന്‍ ഉണ്ടാക്കുകയും ചെയ്തു مِّن جُلُودِ തോലുകളില്‍ നിന്നു الْأَنْعَامِ കാലികളുടെ بُيُوتًا വീടുകളെ تَسْتَخِفُّونَهَا നിങ്ങളവയെ ലഘുവായി ഉപയോഗിക്കുമാറു يَوْمَ ദിവസം ظَعْنِكُمْ നിങ്ങളുടെ യാത്രയുടെ وَيَوْمَ ദിവസവും إِقَامَتِكُمْ നിങ്ങളുടെ താമസത്തി(പാര്‍പ്പി)ന്റെ وَمِنْ أَصْوَافِهَا അവയുടെ രോമങ്ങളില്‍ നിന്നും وَأَوْبَارِهَا അവയുടെ സൂചിമുടി (കട്ടിയുള്ള മുടി) കളില്‍ നിന്നും وَأَشْعَارِهَا അവയുടെ മുടികളില്‍നിന്നും أَثَاثًا ഉപകരണങ്ങള്‍ وَمَتَاعًا ഉപയോഗവും إِلَىٰ حِينٍ ഒരുകാലം (കുറച്ചു കാലം) വരെ.
16:80അല്ലാഹു (തന്നെ), നിങ്ങള്‍ക്കു നിങ്ങളുടെ വീടുകളില്‍നിന്നും താമസം [താമസസൗകര്യം] ഏര്‍പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു; കാലികളുടെ തോലുകളില്‍ നിന്നു നിങ്ങള്‍ക്കു അവന്‍ വീടുകള്‍ ഏര്‍പ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു; നിങ്ങളുടെ യാത്രാദിവസവും, നിങ്ങളുടെ താമസദിവസവും നിങ്ങള്‍ അവയെ ലഘുവായി ഉപയോഗിക്കുമാറ്.
അവയുടെ രോമങ്ങളില്‍ നിന്നും, സൂചിമുടികളില്‍ നിന്നും, മുടികളില്‍നിന്നും (പല) ഉപകരണങ്ങളും, ഒരുകാലം വരേക്കുള്ള ഉപയോഗവും (അവന്‍) ഏര്‍പ്പെടുത്തിയിരിക്കുന്നു.)
وَيَوْمَ ദിവസം نَبْعَثُ നാം എഴുന്നേല്‍പി (നിയോഗി) ക്കുന്ന مِن كُلِّ أُمَّةٍ എല്ലാ സമുദായത്തില്‍നിന്നും شَهِيدًا ഒരു സാക്ഷിയെ ثُمَّ പിന്നെ لَا يُؤْذَنُ അനുവാദം നല്‍കപ്പെടുകയില്ല لِلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു وَلَا هُمْ അവരല്ല താനും يُسْتَعْتَبُونَ ഖേദിച്ചു മടങ്ങുവാന്‍ (തൃപ്തിപ്പെടുത്തുവാന്‍) ആവശ്യപ്പെടും.
16:84എല്ലാ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം (നിയോഗിച്ച്) എഴുന്നേല്‍പിക്കുന്ന ദിവസം (ഓര്‍മ്മിക്കുക)! പിന്നെ, അവിശ്വസിച്ചവര്‍ക്കു (ഒഴികഴിവു പറയുവാന്‍) അനുവാദം നല്‍കപ്പെടുകയില്ല; അവരോടു (ഖേദിച്ചുമടങ്ങി) തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുകയുമില്ല.
وَإِذَا رَأَى കണ്ടാല്‍, കാണുമ്പോള്‍ الَّذِينَ أَشْرَكُوا ശിര്‍ക്കു (പങ്കു ചേര്‍ക്കല്‍) ചെയ്തവര്‍ شُرَكَاءَهُمْ അവരുടെ പങ്കാളികളെ قَالُوا അവര്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ (ഇതാ) هَـٰؤُلَاءِ ഇക്കൂട്ടര്‍ شُرَكَاؤُنَا ഞങ്ങളുടെ പങ്കാളികളാണ് الَّذِينَ كُنَّا ഞങ്ങള്‍ ആയിരുന്നവര്‍نَدْعُو ഞങ്ങള്‍ വിളിക്കു - പ്രാര്‍ത്ഥിക്കു (മായിരുന്ന) مِن دُونِكَ നിനക്കു പുറമെ, നിന്നെ കൂടാതെ فَأَلْقَوْا അപ്പോള്‍ അവര്‍ ഇട്ടുകൊടുക്കും إِلَيْهِمُ അവരിലേക്കു, അവരുടെ നേരെ الْقَوْلَ വാക്കു إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَكَاذِبُونَ വ്യാജം (കളവു) പറയുന്നവര്‍ തന്നെ (എന്നുള്ള).
16:86(അല്ലാഹുവിനോടു) പങ്കുചേര്‍ത്തവര്‍ തങ്ങളുടെ [തങ്ങള്‍ പങ്കുചേര്‍ത്ത] പങ്കാളികളെ കണ്ടാല്‍ അവര്‍ പറയും: "ഞങ്ങളുടെ റബ്ബേ, (ഇതാ) ഇക്കൂട്ടരത്രെ നിനക്കു പുറമെ ഞങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരുന്ന ഞങ്ങളുടെ [ഞങ്ങള്‍ പങ്കുചേര്‍ത്ത] പങ്കാളികള്‍." അപ്പോള്‍, അവര്‍ [ആ പങ്കാളികള്‍] "നിശ്ചയമായും, നിങ്ങള്‍ വ്യാജം പറയുന്നവര്‍ തന്നെയാണു" എന്നുള്ള വാക്കു അവരുടെ നേരെ (മറുപടി) ഇട്ടുകൊടുക്കും.
وَأَلْقَوْا അവര്‍ ഇടുക (കാട്ടുക - പ്രദര്‍ശിപ്പിക്കുക) യും ചെയ്യും إِلَى اللَّـهِ അല്ലാഹുവിന്റെ നേരെ يَوْمَئِذٍ അന്നു, ആ ദിവസം السَّلَمَ കീഴൊതുക്കം, സമാധാനംوَضَلَّ തെറ്റി (മറഞ്ഞു) പോകയും ചെയ്യും عَنْهُم അവര്‍ക്കു, അവരെവിട്ടും مَّا كَانُوا അവരായിരുന്നതു يَفْتَرُونَ അവര്‍ കെട്ടിച്ചമക്കും.
16:87അന്നു അവര്‍ അല്ലാഹുവിന്റെ നേരെ കീഴടക്കം പ്രദര്‍ശിപ്പിക്കുകയും ചെയ്യും; അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതു (ഒക്കെയും) അവരെ വിട്ടു (തെറ്റി) മറയുകയും ചെയ്യും.
الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ وَصَدُّوا തടുക്കുകയും ചെയ്തു عَن سَبِيلِ മാര്‍ഗ്ഗത്തില്‍ നിന്നു اللَّـهِ അല്ലാഹുവിന്റെ زِدْنَاهُمْ നാം വര്‍ദ്ധിപ്പിക്കും അവര്‍ക്കു عَذَابًا ശിക്ഷയെ فَوْقَ മീതെ الْعَذَابِ ശിക്ഷയുടെ بِمَا كَانُوا അവരായിരുന്നതു നിമിത്തം يُفْسِدُونَ അവര്‍ കുഴപ്പം പ്രവര്‍ത്തിക്കും.
16:88അവിശ്വസിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) തടയുകയും ചെയ്തിട്ടുള്ളവര്‍, അവര്‍ക്കു ശിക്ഷക്കുമീതെ നാം ശിക്ഷയെ വര്‍ദ്ധിപ്പിക്കുന്നതാണ്; അവര്‍ കുഴപ്പമുണ്ടാക്കിക്കൊണ്ടിരുന്നതു നിമിത്തം.
وَيَوْمَ ദിവസം نَبْعَثُ നാം എഴുന്നേല്‍പിക്കുന്നു (അയക്കുന്നു, നിയോഗിക്കുന്നു) فِي كُلِّ أُمَّةٍ എല്ലാ സമുദായത്തിലും شَهِيدًا ഒരു സാക്ഷിയെ عَلَيْهِم അവരുടെമേല്‍ مِّنْ أَنفُسِهِمْ അവരുടെ സ്വന്തങ്ങളില്‍ നിന്നു, അവരില്‍നിന്നു തന്നെ وَجِئْنَا നാം വരുകയും ചെയ്യും بِكَ നിന്നെക്കൊണ്ടു شَهِيدًا സാക്ഷിയായി عَلَىٰ هَـٰؤُلَاءِ ഇക്കൂട്ടരുടെ മേല്‍ وَنَزَّلْنَا നാം ഇറക്കുക (അവതരിപ്പിക്കുക) യും ചെയ്തു عَلَيْكَ നിനക്കു, നിന്റെ മേല്‍ الْكِتَابَ (വേദ) ഗ്രന്ഥം تِبْيَانًا വിവരണമായിട്ടു لِّكُلِّ شَيْءٍ എല്ലാ കാര്യത്തിനും وَهُدًى മാര്‍ഗ്ഗദര്‍ശനമായും وَرَحْمَةً കാരുണ്യമായും وَبُشْرَىٰ സന്തോഷവാര്‍ത്തയായും لِلْمُسْلِمِينَ മുസ്ലിംകള്‍ക്കു.
16:89എല്ലാ സമുദായത്തിലും അവരില്‍ നിന്നു തന്നെ അവരുടെ മേല്‍ (സാക്ഷ്യം വഹിക്കുന്ന) ഒരു സാക്ഷിയെ നാം എഴുന്നേല്പിക്കുന്ന ദിവസം (ഓര്‍മ്മിക്കുക)! (നബിയേ) ഇക്കൂട്ടരുടെമേല്‍ സാക്ഷിയായി നിന്നെ നാം കൊണ്ടുവരുന്നതുമാണ്.
എല്ലാ കാര്യത്തിനും വിവരണമായിക്കൊണ്ടു നിന്റെ മേല്‍ നാം (വേദ) ഗ്രന്ഥം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു; മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവും, "മുസ്ലിം"കള്‍ക്കു സന്തോഷവാര്‍ത്തയുമായിക്കൊണ്ടും (അവതരിപ്പിച്ചിരിക്കുന്നു).
وَلَا تَكُونُوا നിങ്ങളായിരിക്കയും ചെയ്യരുത് كَالَّتِي യാതൊരുവളെപ്പോലെ نَقَضَتْ അവള്‍ ഉടച്ചു غَزْلَهَا അവളുടെ നൂല്‍ مِن بَعْدِ ശേഷം قُوَّةٍ ശക്തിയുടെ, ഉറപ്പിന്റെ أَنكَاثًا ഉടഞ്ഞവയായി (ഉടഞ്ഞ തുണ്ടങ്ങളായി, ഇഴകളായി) تَتَّخِذُونَ നിങ്ങള്‍ ആക്കിക്കൊണ്ടു أَيْمَانَكُمْ നിങ്ങളുടെ സത്യങ്ങളെ دَخَلًا കടന്നുകൂടുന്നതു (ചതിമാര്‍ഗ്ഗം) بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ أَن تَكُونَ ആയിരിക്കുന്നതിനാല്‍ أُمَّةٌഒരുസമൂഹം هِيَ അതു أَرْبَىٰ അധികം വളര്‍ന്നതു, പൊന്തി നില്‍ക്കുന്നതു (പെരുപ്പമുള്ളതു) مِنْ أُمَّةٍ ഒരു സമൂഹത്തെക്കാള്‍ إِنَّمَا يَبْلُوكُمُ നിങ്ങളെ പരീക്ഷിക്കുക മാത്രം ചെയ്യുന്നു اللَّـهُ അല്ലാഹു بِهِ അതുകൊണ്ടു (മൂലം) وَلَيُبَيِّنَنَّ അവന്‍ വ്യക്തമാക്കി (വിവരിച്ചു) തരുക തന്നെ ചെയ്യും لَكُمْ നിങ്ങള്‍ക്കു يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ مَا كُنتُمْ നിങ്ങളായിരുന്നതിനെ فِيهِ അതില്‍ تَخْتَلِفُونَ നിങ്ങള്‍ ഭിന്നിക്കും, (ഭിന്നാഭിപ്രായത്തിലായിരിക്കും).
16:92(പിരിമുറുക്കി) ഉറപ്പുണ്ടായശേഷം തന്റെ നൂല്‍ (പിരി) ഉടഞ്ഞ തുണ്ടങ്ങളായി ഉടച്ചുകളയുന്ന ഒരുവളെപ്പോലെ നിങ്ങള്‍ ആയിത്തീരുകയും ചെയ്യരുത്; നിങ്ങളുടെ (കരാറുകളിലെ) സത്യങ്ങളെ നിങ്ങള്‍ക്കിടയില്‍ (കടന്നുകൂടുന്ന) ഒരു ചതി മാര്‍ഗ്ഗമാക്കിക്കൊണ്ട്; ഒരുസമൂഹം ഒരു സമൂഹത്തെക്കാള്‍ വളര്‍ന്നതു [പെരുപ്പമുള്ളതു] ആയിരിക്കുന്നതിനാല്‍.
അതു മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണു ചെയ്യുന്നത്. യാതൊരു കാര്യത്തില്‍ നിങ്ങള്‍ ഭിന്നാഭിപ്രായത്തിലായിക്കൊണ്ടിരിക്കുന്നുവോ അതു ഖിയാമത്തുനാളില്‍ അവന്‍ നിങ്ങള്‍ക്കു വ്യക്തമാക്കിത്തരുക തന്നെ ചെയ്യുന്നതാണ്.
مَا عِندَكُمْ നിങ്ങളുടെ പക്കല്‍ (അടുക്കല്‍) ഉള്ളതു يَنفَدُ തീര്‍ന്നു (കഴിഞ്ഞു) പോകും وَمَا عِندَ اللَّـهِ അല്ലാഹുവിങ്കല്‍ ഉള്ളതാകട്ടെ بَاقٍ ശേഷിക്കുന്നതാണ് وَلَنَجْزِيَنَّ തീര്‍ച്ചയായും നാം പ്രതിഫലം നല്‍കുകതന്നെ ചെയ്യും الَّذِينَ صَبَرُوا ക്ഷമിച്ചവര്‍ക്കു أَجْرَهُم അവരുടെ പ്രതിഫലം بِأَحْسَنِ നല്ലതു (അധികം നല്ലതു) അനുസരിച്ചു مَا كَانُوا അവരായിരുന്നതില്‍ يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
16:96നിങ്ങളുടെ അടുക്കലുള്ളതു തീര്‍ന്നുപോകുന്നതാണ്; അല്ലാഹുവിങ്കലുള്ളതാകട്ടെ, ശേഷിക്കുന്നതുമാകുന്നു. ക്ഷമിച്ചവര്‍ക്കു അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ (വെച്ച്) നല്ലതനുസരിച്ച് അവരുടെ പ്രതിഫലം തീര്‍ച്ചയായും നാം നല്‍കുകയും തന്നെ ചെയ്യും.
مَنْ عَمِلَ ആര്‍ പ്രവര്‍ത്തിച്ചുവോ, ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ صَالِحًا നല്ലതിനെ, സല്‍ക്കര്‍മ്മം مِّن ذَكَرٍ ആണില്‍നിന്നു, ആണാവട്ടെ أَوْ أُنثَىٰ അല്ലെങ്കില്‍ പെണ്ണില്‍നിന്നു, പെണ്ണാവട്ടെ وَهُوَ അവന്‍ (താന്‍, അയാള്‍) ആകട്ടെ مُؤْمِنٌ സത്യവിശ്വാസിയാണ് فَلَنُحْيِيَنَّهُ എന്നാല്‍ തീര്‍ച്ചയായും നാമവനെ ജീവിപ്പിക്കും حَيَاةً (ഒരു) ജീവിതം طَيِّبَةً നല്ലതായ, വിശിഷ്ടമായ, പരിശുദ്ധമായ وَلَنَجْزِيَنَّهُمْ തീര്‍ച്ചയായും അവര്‍ക്കു നാം പ്രതിഫലം നല്‍കുകയും ചെയ്യും أَجْرَهُم അവരുടെ പ്രതിഫലം بِأَحْسَنِ مَا യാതൊന്നില്‍വെച്ചു നല്ലതനുസരിച്ചു كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന.
16:97ആണാവട്ടേ, പെണ്ണാവട്ടേ ആരെങ്കിലും താന്‍ സത്യവിശ്വാസിയായിക്കൊണ്ടു സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചാല്‍, അവനെ, തീര്‍ച്ചയായും, നാം നല്ല (വിശിഷ്ടമായ) ഒരു ജീവിതം ജീവിപ്പിക്കുന്നതാണു; അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ (വെച്ച്) നല്ലതനുസരിച്ച് അവരുടെ പ്രതിഫലം അവര്‍ക്കു തീര്‍ച്ചയായും നാം നല്‍കുകയും ചെയ്യും.
وَإِذَا بَدَّلْنَا നാം പകരമാക്കിയാല്‍, മാറ്റം ചെയ്‌താല്‍ آيَةً ഒരു ആയത്തിനെ, സൂക്തം مَّكَانَ സ്ഥാനത്തു آيَةٍ ഒരു ആയത്തിന്റെ وَاللَّـهُ അല്ലാഹുവാകട്ടെ أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِمَا يُنَزِّلُ അവന്‍ ഇറക്കുന്നതിനെപ്പറ്റി قَالُوا അവര്‍ പറയും, പറയുകയായി إِنَّمَا നിശ്ചയമായും തന്നെ (മാത്രം) أَنتَ നീ مُفْتَرٍ ഒരു കെട്ടിച്ചമക്കുന്നവന്‍ (തന്നെ - മാത്രം) بَلْ പക്ഷെ, എന്നാല്‍ أَكْثَرُهُمْ അവരിലധികവും لَا يَعْلَمُونَ അറിയുന്നില്ല.
16:101ഒരു "ആയത്തി"ന്റെ [സൂക്തത്തിന്റെ] സ്ഥാനത്തു വേറെ ഒരു "ആയത്തു" [സൂക്തം] നാം പകരമാക്കിയാല്‍, അല്ലാഹുവാകട്ടെ, അവന്‍ ഇറക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനുമാണ്. അവര്‍ പറയും: "നിശ്ചയമായും, നീ ഒരു കെട്ടിച്ചമക്കുന്നവന്‍ തന്നെയാണു" എന്നു. പക്ഷെ, (അതല്ല) അവരില്‍ അധികമാളുകള്‍ക്കും അറിഞ്ഞുകൂടാ.
إِنَّ നിശ്ചയമായും الَّذِينَ لَا يُؤْمِنُونَ വിശ്വാസിക്കാത്തവര്‍ بِآيَاتِ ദൃഷ്ടാന്ത (ലക്‌ഷ്യം)ങ്ങളില്‍ اللَّـهِഅല്ലാഹുവിന്റെ لَا يَهْدِيهِمُ അവരെ നേര്‍വഴിയിലാക്കുകയില്ല اللَّـهُ അല്ലാഹു وَلَهُمْ അവര്‍ക്കുണ്ടു (ഉണ്ടായിരിക്കും) താനും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ.
16:104നിശ്ചയമായും, അല്ലാഹുവിന്റെ "ആയത്തു" [ലക്‌ഷ്യം]കളില്‍ വിശ്വാസിക്കാത്തവര്‍, അവരെ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല; അവര്‍ക്കു വേദനയേറിയ ശിക്ഷയും ഉണ്ട്.
مَن كَفَرَ ആര്‍ അവിശ്വസിച്ചുവോ, ആരെങ്കിലും അവിശ്വസിച്ചാല്‍ بِاللَّـهِ അല്ലാഹുവില്‍ مِن بَعْدِ ശേഷമായി إِيمَانِهِ അവന്റെ വിശ്വാസത്തിന്റെ إِلَّا ഒഴികെ مَنْ أُكْرِهَ നിര്‍ബ്ബന്ധിക്കപ്പെട്ടവന്‍ (നിര്‍ബ്ബന്ധത്തിനുവിധേയന്‍) وَقَلْبُهُ അവന്റെ ഹൃദയമാകട്ടെ مُطْمَئِنٌّ സമാധാനമടഞ്ഞതാണു بِالْإِيمَانِ വിശ്വാസംകൊണ്ടു وَلَـٰكِن എങ്കിലും مَّن شَرَحَ വിശാലപ്പെട്ടവന്‍ بِالْكُفْرِ അവിശ്വാസംകൊണ്ടു صَدْرًا നെഞ്ചു (ഹൃദയം) فَعَلَيْهِمْ എന്നാല്‍ അവരുടെമേല്‍ ഉണ്ടായിരിക്കും غَضَبٌ കോപം مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നു وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ ശിക്ഷ عَظِيمٌ വമ്പിച്ച.
16:106ആരെങ്കിലും തന്റെ വിശ്വാസത്തിനുശേഷം, അല്ലാഹുവില്‍ അവിശ്വസിച്ചാല്‍, സത്യവിശ്വാസംകൊണ്ടു തന്റെ ഹൃദയം അടങ്ങിയിരിക്കുന്നവനായിക്കൊണ്ടിരിക്കെ നിര്‍ബ്ബന്ധത്തിനു് വിധേയനായവന്‍ ഒഴികെ - [അവന്‍ ഇതില്‍നിന്നു ഒഴിവാണു]
പക്ഷേ, ആര്‍ അവിശ്വാസംകൊണ്ട് നെഞ്ച് [ഹൃദയം] വികാസപ്പെട്ടുവോ, എന്നാല്‍ അവരുടെമേല്‍ അല്ലാഹുവിങ്കല്‍ നിന്നും കോപമുണ്ടായിരിക്കും; അവര്‍ക്കു വമ്പിച്ച ശിക്ഷയും ഉണ്ടായിരിക്കും.
ذَٰلِكَ അത് بِأَنَّهُمُ അവര്‍ എന്നുള്ളതുകൊണ്ടാണ് اسْتَحَبُّوا അവര്‍ സ്നേഹം കാണിച്ചു الْحَيَاةَ الدُّنْيَا ഐഹിക ജീവിതത്തോടു عَلَى الْآخِرَةِ പരലോകത്തെക്കാള്‍ وَأَنَّ اللَّـهَ അല്ലാഹു എന്നുള്ളതും لَا يَهْدِي അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല (എന്നുള്ളതും) الْقَوْمَ ജനങ്ങളെ, ജനതയെ الْكَافِرِينَ അവിശ്വാസികളായ.
16:107അതു, പരലോകത്തെക്കാള്‍ ഐഹികജീവിതത്തോട് അവര്‍ സ്നേഹം കാണിച്ചതുകൊണ്ടാകുന്നു; അവിശ്വാസികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ലെന്നുള്ളതുകൊണ്ടും (ആകുന്നു).
ثُمَّ പിന്നീടു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു لِلَّذِينَ യാതൊരുവര്‍ക്കു هَاجَرُوا അവര്‍ ഹിജ്ര പോയി مِن بَعْدِ ശേഷം مَا فُتِنُوا അവര്‍ കുഴപ്പത്തിലാക്കപ്പെട്ടതിന്റെ ثُمَّ جَاهَدُوا പിന്നെ സമരം നടത്തുകയും ചെയ്തു وَصَبَرُوا ക്ഷമിക്കുകയും ചെയ്തു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു مِن بَعْدِهَا അതിനുശേഷം വളരെ لَغَفُورٌ പൊറുത്തുകൊടുക്കുന്നവന്‍തന്നെ رَّحِيمٌ കരുണാനിധിയാണ്.
16:110പിന്നീടു, നിശ്ചയമായും, നിന്റെ റബ്ബ്, കുഴപ്പത്തില്‍ [മര്‍ദ്ദനത്തില്‍] അകപ്പെട്ടതിനുശേഷം "ഹിജ്ര" [നാടുവിട്ട്] പോകുകയും, പിന്നീടു സമരം ചെയ്കയും, ക്ഷമിക്കുകയും ചെയ്തവര്‍ക്ക്, (അതെ) നിശ്ചയമായും നിന്റെ റബ്ബ് - അതിനുശേഷം വളരെ പൊറുത്തുകൊടുക്കുന്നവനും, കരുണാനിധിയും തന്നെ.
يَوْمَ تَأْتِي വരുന്നദിവസം كُلُّ نَفْسٍ എല്ലാ ദേഹവും, ആത്മാവും, വ്യക്തിയും تُجَادِلُ തര്‍ക്കം നടത്തിക്കൊണ്ടു عَن نَّفْسِهَا അതിന്റെ സ്വന്തത്തിനുവേണ്ടി وَتُوَفَّىٰ നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും كُلُّ نَفْسٍ എല്ലാ വ്യക്തിയും, ആള്‍ക്കും مَّا عَمِلَتْ അതു പ്രവര്‍ത്തിച്ചതു وَهُمْ അവരാകട്ടെ لَا يُظْلَمُونَ അക്രമിക്ക (അനീതിചെയ്യ) പ്പെടുകയില്ല.
16:111എല്ലാ (ഓരോ) വ്യക്തിയും [ആളും] അതിന്റെ സ്വന്തം (കാര്യ)ത്തിന്നായി തര്‍ക്കം നടത്തിക്കൊണ്ട് വരുന്ന (ആ) ദിവസം (ഓര്‍ക്കുക)! എല്ലാ (ഓരോ) വ്യക്തി (ആള്‍)ക്കും അതു പ്രവര്‍ത്തിച്ചതു [പ്രവര്‍ത്തനഫലം നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും;- അവരാകട്ടെ, (അവരോടു) അനീതിചെയ്യപ്പെടുന്നതുമല്ല. [അങ്ങിനെയുള്ള ആ ദിവസം!]
وَضَرَبَ ആക്കിയിരിക്കുന്നു (വിവരിക്കുകയാണു) اللَّـهُ അല്ലാഹു مَثَلًا ഒരു ഉപമ قَرْيَةً ഒരു രാജ്യത്തെ كَانَتْ അതായിരുന്നു آمِنَةً നിര്‍ഭയമായതു مُّطْمَئِنَّةً ശാന്തമായതു يَأْتِيهَا അതിനു വന്നുക്കൊണ്ടിരിക്കും رِزْقُهَا അതിന്റെ ആഹാരം رَغَدًا സുഭിക്ഷമായി مِّن كُلِّ مَكَانٍ എല്ലാ സ്ഥലത്തു നിന്നും فَكَفَرَتْ എന്നിട്ടതു അവിശ്വസിച്ചു (നിഷേധിച്ചു, നന്ദികേടു കാട്ടി) بِأَنْعُمِ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ فَأَذَاقَهَا اللَّـهُ അപ്പോള്‍ അതിനു അല്ലാഹു ആസ്വദി(അനുഭവി)പ്പിച്ചു لِبَاسَ വസ്ത്രത്തെ الْجُوعِ വിശപ്പിന്റെ وَالْخَوْفِ ഭയത്തിന്റെയും بِمَا كَانُوا അവരായിരുന്നതു നിമിത്തം يَصْنَعُونَ അവര്‍ തൊഴിലാക്കുക (പ്രവര്‍ത്തിക്കുക).
16:112അല്ലാഹു ഒരു ഉപമ വിവരിക്കുകയാണു - ഒരു രാജ്യത്തെ: അതു നിര്‍ഭയമായതും ശാന്തമായതുമായിരുന്നു; എല്ലാ സ്ഥലത്തുനിന്നും അതിന്റെ (ആവശ്യത്തിനുള്ള) ആഹാരം അതിനു സുഭിക്ഷമായി വന്നെത്തിക്കൊണ്ടിരിക്കും;- എന്നിട്ടതു [അതിലെ ആളുകള്‍] അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ അവിശ്വസിച്ചു [നന്ദികേടു കാണിച്ചു]. അപ്പോള്‍ അതു [അതിലെ ആളുകള്‍] പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം അതിന് [അവര്‍ക്കു] അല്ലാഹു വിശപ്പും, ഭയവുമാകുന്ന വസ്ത്രം ആസ്വദിപ്പിച്ചു;
وَلَقَدْ جَاءَهُمْ അവര്‍ക്കു വരുക(ചെല്ലുക)യുണ്ടായിട്ടുണ്ടു رَسُولٌ ഒരു റസൂല്‍ مِّنْهُمْ അവരില്‍നിന്നുള്ള فَكَذَّبُوهُ എന്നാലവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَأَخَذَهُمُ അപ്പോള്‍ അവര്‍ക്കു പിടിപ്പെട്ടു, അവരെ പിടികൂടി الْعَذَابُ ശിക്ഷ وَهُمْ അവരാകട്ടെ, അവര്‍ ആയിരിക്കെ ظَالِمُونَ അക്രമികളുമാണ്, അക്രമികള്‍.
16:113അവര്‍ക്കു അവരില്‍നിന്നുള്ള റസൂല്‍ ചെല്ലുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി; അപ്പോള്‍, അവര്‍ അക്രമികളായിരിക്കെ ശിക്ഷ അവരെ പിടികൂടി.
فَكُلُوا ആകയാല്‍ തിന്നുകൊള്ളുവിന്‍ مِمَّا رَزَقَكُمُ اللَّـهُ നിങ്ങള്‍ക്കു അല്ലാഹു നല്‍കിയതില്‍നിന്ന് حَلَالًا അനുവദനീയമായത് طَيِّبًا നല്ല, വിശിഷ്ടമായ وَاشْكُرُوا നന്ദി കാണിക്കുകയും ചെയ്യുവിന്‍ نِعْمَتَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തിനു إِن كُنتُمْ നിങ്ങളാണെങ്കില്‍ إِيَّاهُ അവനെ (തന്നെ) تَعْبُدُونَ നിങ്ങളാരാധിക്കുന്ന (വെങ്കില്‍).
16:114അതിനാല്‍, നിങ്ങള്‍ക്കു അല്ലാഹു നല്‍കിയിട്ടുള്ളതില്‍ നിന്നു അനുവദനീയവും നല്ല (വിശിഷ്ടമായ) തുമായതു നിങ്ങള്‍ തിന്നുകൊള്ളുവിന്‍; അല്ലാഹുവിന്റെ അനുഗ്രഹത്തിനു നന്ദി കാണിക്കുകയും ചെയ്യുവിന്‍ നിങ്ങള്‍ അവനെയാണു ആരാധിക്കുന്നതെങ്കില്‍!
وَعَلَى الَّذِينَ യാതൊരുവരുടെ മേലും هَادُوا യഹൂദരായ حَرَّمْنَا നാം നിഷിദ്ധമാക്കി مَا قَصَصْنَا നാം കഥനം ചെയ്തതു, (വിവരിച്ചതു) عَلَيْكَ നിനക്കു, നിന്റെമേല്‍ مِن قَبْلُ മുമ്പു وَمَا ظَلَمْنَاهُمْ നാം അവരോടു അനീതി, (അക്രമം) ചെയ്തിട്ടുമില്ല وَلَـٰكِن كَانُوا എങ്കിലും അവരായിരുന്നു أَنفُسَهُمْ തങ്ങളോടു തന്നെ, അവരുടെ സ്വന്തങ്ങളെ يَظْلِمُونَ അക്രമിക്കും (അനീതി ചെയ്യും).
16:118യഹൂദികളായവരുടെ മേലും (തന്നെ) മുമ്പു നാം നിനക്കു വിവരിച്ചുതന്നവയെ നാം നിഷിദ്ധമാക്കി. അവരോടു നാം അനീതി ചെയ്തിട്ടില്ല; എങ്കിലും അവര്‍ അവരോടുതന്നെയായിരുന്നു അനീതി ചെയ്തിരുന്നത്.
ثُمَّ പിന്നീട്, പിന്നെ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു لِلَّذِينَ عَمِلُوا പ്രവര്‍ത്തിവര്‍ക്ക് السُّوءَ തിന്മയെ, മോശം بِجَهَالَةٍ വിഡ്ഢിത്തംകൊണ്ടു, വിവരക്കേടു നിമിത്തം ثُمَّ പിന്നെ تَابُوا പശ്ചാത്തപിച്ചു مِن بَعْدِ ശേഷം ذَٰلِكَ അതിന്റെ وَأَصْلَحُوا അവന്‍ നന്നായിത്തീരുകയും ചെയ്തു (കര്‍മ്മങ്ങളെ) നന്നാക്കുകയും ചെയ്തു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് مِن بَعْدِهَا അതിനുശേഷംلَغَفُورٌ പൊറുക്കുന്നവന്‍ തന്നെയാണ് رَّحِيمٌ കരുണാനിധിയാണ്.
16:119പിന്നീട്, നിശ്ചയമായും, നിന്റെ റബ്ബ്, വിഡ്ഢിത്തം (അഥവാ വിവരക്കേടു) നിമിത്തം തിന്മ പ്രവര്‍ത്തിക്കുകയും, പിന്നീടു അതിനുശേഷം പശ്ചാത്തപിക്കുകയും, നന്നായിത്തീരുകയും ചെയ്തവര്‍ക്ക്, (അതെ) നിശ്ചയമായും നിന്റെ റബ്ബ് അതിനുശേഷം വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെയാകുന്നു.
16:120നിശ്ചയമായും ഇബ്രാഹീം, അല്ലാഹുവിനോടു ഭക്ത്യനുസരണമുള്ള ഋജുമാനസനായ ഒരു (പ്രത്യേക) സമുദായം (അഥവാ മാതൃകാനേതാവ്) ആയിരുന്നു. അദ്ദേഹം മുശ്രിക്കുകളില്‍ പെട്ടവനായിരുന്നിട്ടുമില്ല.
شَاكِرًا നന്ദി കാണിക്കുന്നവന്‍, നന്ദി കാണിച്ചുകൊണ്ടു لِّأَنْعُمِهِ അവന്റെ അനുഗ്രഹങ്ങള്‍ക്കു اجْتَبَاهُ അദ്ദേഹത്തെ അവന്‍ തിരഞ്ഞെടുത്തിരിക്കുന്നു وَهَدَاهُ അദ്ദേഹത്തെ നയിക്കുകയും (വഴിചേര്‍ക്കുകയും) ചെയ്തിരിക്കുന്നു إِلَىٰ صِرَاطٍ ഒരു പാത (വഴി) യിലേക്കു مُّسْتَقِيمٍ ചൊവ്വായ, നേരെയുള്ള.
16:121അവന്റെ [അല്ലാഹുവിന്റെ] അനുഗ്രഹങ്ങള്‍ക്കു നന്ദി കാണിക്കുന്നവന്‍ (ആയിരുന്നു). അദ്ദേഹത്തെ അവന്‍ തിരഞ്ഞെടുക്കുകയും, നേരെ (ചൊവ്വെ)യുള്ള ഒരു പാതയിലേക്കു അദ്ദേഹത്തെ അവന്‍ നയിക്കുകയും ചെയ്തിരിക്കുന്നു.
وَآتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു فِي الدُّنْيَا ഇഹത്തില്‍ حَسَنَةً നന്മ, നല്ലതു وَإِنَّهُ അദ്ദേഹമാകട്ടെ, നിശ്ചയമായും അദ്ദേഹം فِي الْآخِرَةِ പരലോകത്തില്‍ لَمِنَ الصَّالِحِينَ സദ്-വൃത്തന്മാരില്‍ പെട്ട(വന്‍) തന്നെ.
16:122ഇഹത്തില്‍ അദ്ദേഹത്തിനു നാം നന്മ നല്‍കുകയും ചെയ്തു. അദ്ദേഹം പരലോകത്തിലാകട്ടെ, സദ്-വൃത്തന്മാരില്‍ പെട്ടവന്‍ തന്നെ.
ادْعُ നീ ക്ഷണിക്കുക, വിളിക്കുക إِلَىٰ سَبِيلِ മാര്‍ഗ്ഗത്തിലേക്കു رَبِّكَ നിന്റെ റബ്ബിന്റെ بِالْحِكْمَةِ യുക്തി (തത്വം - വിജ്ഞാനം) കൊണ്ടു (മുഖേന) وَالْمَوْعِظَةِ സദുപദേശവും الْحَسَنَةِ നല്ലതായ وَجَادِلْهُم അവരോടു തര്‍ക്കം വിവാദം - വാഗ്വാദം - വാദപ്രതിവാദം) നടത്തുകയും ചെയ്യുക بِالَّتِي യാതൊന്നുമായി, യാതൊന്നനുസരിച്ചു هِيَ അതു أَحْسَنُ കൂടുതല്‍ നല്ലതാണു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു هُوَ അവന്‍ (തന്നെ) أَعْلَمُ നല്ലവണ്ണം (ഏറ്റം കൂടുതല്‍) അറിയുന്നവനാണ് بِمَن ضَلَّ പിഴച്ച (തെറ്റിയ) വരെപ്പറ്റി عَن سَبِيلِهِ അവന്റെ മാര്‍ഗ്ഗംവിട്ട്, മാര്‍ഗ്ഗത്തില്‍നിന്നു وَهُوَ أَعْلَمُ അവന്‍ നല്ലവണ്ണം അറിയുന്നവനുമാണു بِالْمُهْتَدِينَ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി.
16:125(നബിയേ) നിന്റെ റബ്ബിന്റെ മാര്‍ഗ്ഗത്തിലേക്കു യുക്തിതത്വവും, നല്ല സദുപദേശവും മുഖേന നീ (ജനങ്ങളെ) ക്ഷണിച്ചുകൊള്ളുക. കൂടുതല്‍ നല്ലതേതോ അതനുസരിച്ചു അവരോടു വിവാദം നടത്തുകയും ചെയ്യുക. നിശ്ചയമായും നിന്റെ റബ്ബു തന്നെയാണ് അവന്റെ മാര്‍ഗ്ഗംവിട്ടു പിഴച്ചുപോകുന്നവരെപ്പറ്റി ഏറ്റം അറിയുന്നവന്‍; അവന്‍ (തന്നെ), നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി ഏറ്റം അറിയുന്നവനുമാകുന്നു.
وَاصْبِرْ ക്ഷമിക്കുകയും ചെയ്യുക وَمَا صَبْرُكَ നിന്റെ ക്ഷമ അല്ല إِلَّا بِاللَّـهِ അല്ലാഹുവിനെക്കൊണ്ടല്ലാതെ وَلَا تَحْزَنْ നീ വ്യസനിക്കുകയും ചെയ്യരുത് عَلَيْهِمْ അവരെപ്പറ്റി, അവരുടെ പേരില്‍ وَلَا تَكُ നീ ആയിരിക്കുകയും ചെയ്യരുത് فِي ضَيْقٍ ഇടുക്ക (ഞെരുക്ക)ത്തില്‍ مِّمَّا يَمْكُرُونَ അവര്‍ തന്ത്രം പ്രയോഗിക്കുന്നതിനെ സംബന്ധിച്ചു.
16:127(നബിയേ) നീ ക്ഷമിച്ചുകൊള്ളുക: നിന്റെ ക്ഷമ അല്ലാഹുവിനെക്കൊണ്ടല്ലാതെ [അല്ലാഹുവിന്റെ സഹായം കൊണ്ടല്ലാതെ ഉണ്ടാകുക] ഇല്ലതാനും. അവരുടെ പേരില്‍ നീ വ്യസനിക്കുകയും ചെയ്യരുത്. അവര്‍ (കു) തന്ത്രം പ്രയോഗിക്കുന്നതിനെ സംബന്ധിച്ചു നീ ഞെരുക്കത്തില്‍ [മനസ്താപത്തില്‍] ആയിരിക്കുകയും അരുത്.