ഹിജ്ര്മക്കയില് അവതരിച്ചത് – വചനങ്ങള്‍ 99 -വിഭാഗം (റുകുഉ്) 6ജുസുഉ് –14
ഈ സൂറത്തിലെ 80-ാം വചനത്തില്‍ സ്വാലിഹ് നബി (عليه السلام) യുടെ രാജ്യമായ ഹിജ്റിനെക്കുറിച്ച് പരാമര്‍ശമുള്ളതില്‍നിന്നാണ് ഇതിന് സൂറത്തുല്‍ ഹിജ്ര്‍ എന്ന പേര് വന്നത്.
وَمَا أَهْلَكْنَا നാം നശിപ്പിച്ചിട്ടില്ല مِن قَرْيَةٍ ഒരു രാജ്യത്തെയും തന്നെ إِلَّا وَلَهَا അതിന് (ഉണ്ടായിട്ട്) ഇല്ലാതെ كِتَابٌ ഒരു രേഖ (നിയമം - നിശ്ചയം) مَّعْلُومٌ അറിയപ്പെട്ട.
15:4ഒരു രാജ്യത്തെയും [രാജ്യക്കാരെയും] തന്നെ, അതിന് അറിയപ്പെട്ടതായ (നിശ്ചിത) നിയമം ഉണ്ടായിക്കൊണ്ടല്ലാതെ നാം നശിപ്പിച്ചിട്ടില്ല.
إِنَّا نَحْنُ നിശ്ചയമായും നാം തന്നെ نَزَّلْنَا നാം ഇറക്കിയിരിക്കുന്നു الذِّكْرَ പ്രമാണത്തെ, സ്മരണയെ وَإِنَّا നിശ്ചയമായും നാം لَهُ അതിനെ لَحَافِظُونَ കാക്കുന്ന (സൂക്ഷിക്കുന്ന) വന്‍ തന്നെയുമാണ്.
15:9നിശ്ചയമായും, നാം തന്നെയാണ് (ഈ) പ്രമാണത്തെ [ഖുർആനെ] അവതരിപ്പിച്ചത്. നാം തന്നെ, അതിനെ (കാത്തു) സൂക്ഷിക്കുകയും ചെയ്തുകൊള്ളും.
وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട് مِن قَبْلِكَ നിന്റെ മുമ്പ് فِي شِيَعِ കക്ഷി (കൂട്ടം, സംഘം) കളില്‍ الْأَوَّلِينَ പൂര്‍വ്വീകന്‍മാരിലെ.
15:10നിനക്ക് മുമ്പ് പൂര്‍വ്വീകന്‍മാരിലുള്ള (പല) കക്ഷികളിലേക്കായി നാം (റസൂലുകളെ) അയക്കുകയുണ്ടായിട്ടുണ്ട്.
لَقَالُوا അവര്‍ പറയുക തന്നെ ചെയ്യും إِنَّمَا سُكِّرَتْ ലഹരി (മത്തു) ബാധിപ്പിക്കപ്പെട്ടിരിക്കുക മാത്രമാണ് أَبْصَارُنَا നമ്മുടെ ദൃഷ്ടികള്‍ക്ക് بَلْ نَحْنُ എങ്കിലും ഞങ്ങള്‍ (നാം) قَوْمٌ ഒരു ജനതയാണ് مَّسْحُورُونَ മാരണം ചെയ്യപ്പെട്ട, ആഭിചാരം പിടിപെട്ടവരായ.
15:15അവര്‍ പറയുക തന്നെ ചെയ്യും: ഞങ്ങളുടെ കാഴ്ചകള്‍ക്ക് ലഹരി ബാധിപ്പിക്കപ്പെട്ടിരിക്കുക മാത്രമാണ്; (അല്ല) എങ്കിലും, ഞങ്ങള്‍ മാരണം ചെയ്യപ്പെട്ട ഒരു ജനതയാകുന്നു.
وَلَقَدْ جَعَلْنَا തീര്‍ച്ചയായും നാം ആക്കി (ഏര്‍പ്പെടുത്തി) യിരിക്കുന്നു فِي السَّمَاءِ ആകാശത്തില്‍ بُرُوجًا രാശികളെ, സഞ്ചാര മണ്ഡലങ്ങളെ وَزَيَّنَّاهَا അവയെ നാം അലങ്കരിക്കുകയും ചെയ്തു لِلنَّاظِرِينَ നോക്കുന്നവര്‍ക്ക്.
15:16ആകാശത്തില്‍ നാം ചില ഗ്രഹമണ്ഡലങ്ങളെ (രാശികളെ) ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോക്കുന്നവര്‍ക്ക് അവയെ നാം അലങ്കാരമാക്കുകയും ചെയ്തിരിക്കുന്നു;
وَالْأَرْضَ ഭൂമിയെ مَدَدْنَاهَا അതിനെ നാം നീട്ടി (വിശാലപ്പെടുത്തി) وَأَلْقَيْنَا നാം ഇടുക (സ്ഥാപിക്കുക)യും ചെയ്തു فِيهَا അതില്‍ رَوَاسِيَ ഉറച്ചു നില്‍ക്കുന്നവയെ (മലകളെ) وَأَنبَتْنَا നാം മുളപ്പിക്കുകയും ചെയ്തു فِيهَا അതില്‍ مِن كُلِّ شَيْءٍ എല്ലാ വസ്തുവില്‍ നിന്നും مَّوْزُونٍ തൂക്കം (തോതു നിര്‍ണ്ണയം) ചെയ്യപ്പെട്ട.
15:19ഭൂമിയെ നാം (നീട്ടി) വിശാലപ്പെടുത്തുകയും, അതില്‍ നാം ഉറച്ചു നില്‍ക്കുന്ന മലകളെ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; അതില്‍ നാം തൂക്കം (അഥവാ നിശ്ചിതമായ തോതു വ്യവസ്ഥ) ചെയ്യപ്പെട്ട എല്ലാ വസ്തുക്കളില്‍ നിന്നും മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
وَجَعَلْنَا لَكُمْ നിങ്ങള്‍ക്കു നാം ഏര്‍പ്പെടുത്തുകയും ചെയ്തു فِيهَا അതില്‍ مَعَايِشَ പല ജീവിതോപാധികളെ وَمَن യാതൊരുവര്‍ക്കും لَّسْتُمْ നിങ്ങളല്ല لَهُ അവര്‍ക്ക് بِرَازِقِينَ ആഹാരം നല്‍കുന്നവര്‍.
15:20അതില്‍ നിങ്ങള്‍ക്കു നാം പല ജീവിതോപാധികളെയും ഏര്‍പ്പെടുത്തിയിരിക്കുന്നു;- (നിങ്ങള്‍ക്കുമാത്രമല്ല) നിങ്ങള്‍ ആഹാരം നല്‍കുന്നവരല്ലാത്തവര്‍ക്കും.
وَإِن مِّن شَيْءٍ ഒരു വസ്തുവും തന്നെയില്ല إِلَّا عِندَنَا നമ്മുടെ അടുക്കലില്ലാതെ خَزَائِنُهُ അതിന്റെ ഖജനാക്കള്‍ وَمَا نُنَزِّلُهُ അതിനെ നാം ഇറക്കുന്നതുമല്ല إِلَّا بِقَدَرٍ ഒരു തോതനുസരിച്ചല്ലാതെ مَّعْلُومٍ അറിയപ്പെട്ട (നിശ്ചിത).
15:21ഒരു വസ്തുവും തന്നെ, അതിന്റെ (നിക്ഷേപ) ഖജനാക്കള്‍ നമ്മുടെ അടുക്കല്‍ ഇല്ലാതെയില്ല. അതിനെ (ഒന്നിനെയും) ഒരു അറിയപ്പെട്ട (നിശ്ചിത) തോതനുസരിച്ചല്ലാതെ നാം ഇറക്കുന്നതുമല്ല.
وَأَرْسَلْنَا നാം അയക്കുകയും ചെയ്തു الرِّيَاحَ കാറ്റുകളെ لَوَاقِحَ വാഹിനികളായികൊണ്ടു, ഉല്‍പാദകങ്ങളായിട്ടു فَأَنزَلْنَا അങ്ങനെ (എന്നിട്ടു) നാം ഇറക്കി مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَسْقَيْنَاكُمُوهُ എന്നിട്ടു നാം നിങ്ങള്‍ക്കതിനെ കുടിക്കു (നനക്കു) മാറാക്കിത്തന്നു وَمَا أَنتُمْ നിങ്ങളല്ലതാനും لَهُ അതിനെ بِخَازِنِينَ സൂക്ഷിക്കുന്ന (നിക്ഷേപിക്കുന്ന - സംഭരിക്കുന്ന) വര്‍.
15:22വഹിക്കുന്നവയായ (അഥവാ ഫലോല്‍പാദകങ്ങളായ) നിലയില്‍ നാം കാറ്റുകളെ അയക്കുകയും ചെയ്തിരിക്കുന്നു; അങ്ങനെ, ആകാശത്തുനിന്നു നാം (മഴ) വെള്ളം ഇറക്കി; എന്നിട്ടു നിങ്ങള്‍ക്കു അതിനെ നാം കുടിക്കുമാറാക്കിത്തന്നു. നിങ്ങള്‍ അതിനെ (നിക്ഷേപിച്ചു) സൂക്ഷിച്ചുവെക്കുന്നവരല്ലതാനും.
وَإِنَّا നിശ്ചയമായും നാം لَنَحْنُ നാം തന്നെ نُحْيِي നാം ജീവിപ്പിക്കുന്നു وَنُمِيتُ നാം മരണപ്പിക്കുകയും ചെയ്യുന്നു وَنَحْنُ നാം (തന്നെ) الْوَارِثُونَ അനന്തരമെടുക്കുന്നവര്‍, അനന്തരാവകാശികള്‍.
15:23നിശ്ചയമായും നാം തന്നെയാണ് ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നത്. നാം തന്നെയാണ് അനന്തരമെടുക്കുന്നവരും.
وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം رَبُّكَ നിന്റെ റബ്ബ് لِلْمَلَائِكَةِ മലക്കുകളോടു إِنِّي നിശ്ചയമായും ഞാന്‍ خَالِقٌ സൃഷ്ടിക്കുന്നവനാണ് بَشَرًا ഒരു മനുഷ്യനെ مِّن صَلْصَالٍ ചിലപ്പുണ്ടാകുന്നതിനാല്‍ مِّنْ حَمَإٍ കളി (ചെളി) മണ്ണില്‍നിന്നും مَّسْنُونٍ പാകപ്പെടുത്തപ്പെട്ട (പശിമപിടിച്ചു) നാറ്റംവന്ന.
15:28നിന്റെ റബ്ബ് മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "(മൂശപിടിച്ചു) പാകപ്പെടുത്തപ്പെട്ട കളിമണ്ണില്‍നിന്നും ചിലപ്പുണ്ടാകുന്ന മണ്ണിനാല്‍ ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കുകയാണ്".
قَالَ അവന്‍ പറഞ്ഞു لَمْ أَكُن ഞാന്‍ ആയിട്ടില്ല, ഞാന്‍ ഇല്ല, ആകാവതല്ല لِّأَسْجُدَ ഞാന്‍ സുജൂദു ചെയ്‌വാന്‍ لِبَشَرٍ ഒരു മനുഷ്യനു خَلَقْتَهُ നീ അവനെ സൃഷ്ടിച്ചു مِن صَلْصَالٍ ചിലപ്പുണ്ടാകുന്നതിനാല്‍ مِّنْ حَمَإٍ കളിമണ്ണില്‍ നിന്ന്‍ مَّسْنُونٍ പാകപ്പെടുത്തപ്പെട്ട, രൂപപ്പെടുത്തപ്പെട്ട.
15:33അവന്‍ [ഇബ്ലീസു] പറഞ്ഞു: "(മൂശപിടിച്ചു) പാകപ്പെടുത്തപ്പെട്ട കളിമണ്ണില്‍ നിന്നു ചിലപ്പുണ്ടാകുന്ന മണ്ണിനാല്‍ നീ സൃഷ്ടിച്ചതായ മനുഷ്യനു സുജൂദു ചെയ്യാന്‍ ഞാനായിട്ടില്ല".
قَالَ അവന്‍ പറഞ്ഞു رَبِّ എന്റെ റബ്ബേ فَأَنظِرْنِي എന്നാല്‍ നീ എന്നെ ഒഴിവാക്കി (താമസം ചെയ്ത് - നീട്ടിവെച്ച്) തരണേ إِلَىٰ يَوْمِ ദിവസംവരെ يُبْعَثُونَ അവര്‍ എഴുന്നേല്‍പ്പിക്കപ്പെടുന്ന.
15:36അവന്‍ [ഇബ്ലീസ്] പറഞ്ഞു: "എന്റെ റബ്ബേ, എന്നാല്‍ [അങ്ങിനെയാണെങ്കില്‍] അവര്‍ മനുഷ്യര്‍ എഴുന്നേല്‍പ്പിക്കപ്പെടുന്ന (പുനരുത്ഥാന) ദിവസംവരെ നീ എനിക്ക് (അവധി നല്‍കി) താമസം നല്‍കേണമേ!
قَالَ അവന്‍ പറഞ്ഞു رَبِّ എന്റെ റബ്ബേ بِمَا أَغْوَيْتَنِي നീ എന്നെ വഴിപിഴവിലാക്കിയതുകൊണ്ട് لَأُزَيِّنَنَّ ഞാന്‍ ഭംഗിയാക്കികൊടുക്കുകതന്നെ ചെയ്യും لَهُمْ അവര്‍ക്കു فِي الْأَرْضِ ഭൂമിയില്‍ وَلَأُغْوِيَنَّهُمْ ഞാനവരെ വഴിപിഴപ്പിക്കുകയും തന്നെ ചെയ്യും أَجْمَعِينَ മുഴുവന്‍.
15:39അവന്‍ പറഞ്ഞു: "എന്റെ റബ്ബേ, നീ എന്നെ വഴികേടിലാക്കി (നിശ്ചയിച്ചി)രിക്കകൊണ്ടു, തീര്‍ച്ചയായും, ഭൂമിയില്‍ അവര്‍ക്കു ഞാന്‍ (പാപങ്ങളെ) ഭംഗിയാക്കി കാണിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും തന്നെ ചെയ്യും;-
إِنَّ عِبَادِي നിശ്ചയമായും എന്റെ അടിയാന്‍മാര്‍ لَيْسَ لَكَ നിനക്കു ഇല്ല عَلَيْهِمْ അവരുടെ മേല്‍ سُلْطَانٌ ഒരു അധികാരശക്തിയും إِلَّا مَنِ اتَّبَعَكَ നിന്നെ പിന്‍പറ്റിയവരൊഴികെ مِنَ الْغَاوِينَ വഴികെട്ടവരാകുന്ന, വഴി പിഴച്ചവരില്‍നിന്നു.
15:42നിശ്ചയമായും, എന്റെ അടിയാന്‍മാര്‍ - അവരുടെമേല്‍ നിനക്കു യാതൊരു അധികാര ശക്തിയും ഇല്ല; വഴികെട്ടവരാകുന്ന നിന്നെ പിന്‍പറ്റിയവരൊഴികെ. [അവരെ മാത്രമേ നിനക്കു വഴി പിഴപ്പിക്കുവാന്‍ കഴിയൂ].
لَهَا അതിനുണ്ടു سَبْعَةُ ഏഴു أَبْوَابٍ വാതിലുകള്‍, കവാടങ്ങള്‍ لِّكُلِّ بَابٍ എല്ലാ വാതിലിനുമുണ്ടായിരിക്കും مِّنْهُمْ അവരില്‍ നിന്നു جُزْءٌ ഒരു (ഓരോ) ഭാഗം مَّقْسُومٌ വിഹിതം (ഓഹരി) ചെയ്യപ്പെട്ട.
15:44"അതിനു ഏഴു (പടി) വാതിലുകലുണ്ട്. എല്ലാ (ഓരോ പടി) വാതിലിനും അവരില്‍ നിന്നു (പ്രത്യേകം) വിഹിതം ചെയ്യപ്പെട്ട ഓരോ ഭാഗം (ആളുകള്‍) ഉണ്ടായിരിക്കും".
وَنَزَعْنَا നാം നീക്കുകയും ചെയ്യും مَا فِي صُدُورِهِم അവരുടെ നെഞ്ചു [ഹൃദയം]കളിലുള്ളതു مِّنْ غِلٍّ വിദ്വേഷത്തില്‍ (പകയില്‍) നിന്നും, വല്ല പോരും, കെട്ടിക്കുടുക്കും إِخْوَانًا സഹോദരങ്ങളായിട്ടു عَلَىٰ سُرُرٍ കട്ടിലുകളിന്‍മേല്‍ مُّتَقَابِلِينَ പരസ്പരം അഭിമുഖരായ നിലയില്‍.
15:47അവരുടെ നെഞ്ചു [ഹൃദയം]കളില്‍ വല്ല വിദ്വേഷവും (ഒളിഞ്ഞിരിപ്പു) ഉള്ളതിനെ നാം നീക്കം ചെയ്യുകയും ചെയ്യും; കട്ടിലുകളിന്‍മേല്‍ പരസ്പരം അഭിമുഖരായിക്കൊണ്ടു സഹോദരന്മാരായ നിലയില്‍ (അവര്‍ കഴിഞ്ഞുകൂടും).
إِذْ دَخَلُوا അവര്‍ കടന്നുവന്ന (പ്രവേശിച്ച)പ്പോള്‍ عَلَيْهِ അദ്ദേഹത്തിന്റെ അടുക്കല്‍ فَقَالُوا എന്നിട്ടവര്‍ പറഞ്ഞു سَلَامًا "സലാം" എന്നു قَالَ അദ്ദേഹം പറഞ്ഞു إِنَّا مِنكُمْ ഞങ്ങള്‍ നിങ്ങളെക്കുറിച്ചു وَجِلُونَ ഭയമുള്ളവരാണു."
15:52അതായതു, അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ കടന്നുവന്ന് "സലാം" എന്നു പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: "ഞങ്ങള്‍ നിങ്ങളെക്കുറിച്ചു ഭയമുള്ളവരാകുന്നു."
إِلَّا امْرَأَتَهُ അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ) ഒഴികെ قَدَّرْنَا ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു إِنَّهَا നിശ്ചയമായും അവള്‍ لَمِنَ الْغَابِرِينَ (ശിക്ഷയില്‍) ശേഷിക്കുന്നവരില്‍ പെട്ട(വള്‍) എന്നു.
15:60അദ്ദേഹത്തിന്റെ സ്ത്രീ [ഭാര്യ] ഒഴികെ - അവള്‍ നിശ്ചയമായും, അവശേഷിക്കുന്ന [ശിക്ഷയില്‍ അകപ്പെടുന്ന] വരില്‍പെട്ടവളെന്നു ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു."
15:63അവര്‍ പറഞ്ഞു: "(ശരി) പക്ഷേ, ഇവര്‍ [ഈ ജനങ്ങള്‍] യാതൊന്നില്‍ സന്ദേഹപ്പെട്ടുകൊണ്ടിരിക്കുന്നുവോ അതും കൊണ്ടു ഞങ്ങള്‍ താങ്കളുടെ അടുക്കല്‍ വന്നിരിക്കുകയാണ്.
فَأَسْرِ അതിനാല്‍ (രാവു) യാത്രചെയ്യുക بِأَهْلِكَ താങ്കളുടെ ആള്‍ക്കാരെ (കുടുംബത്തെ)യും കൊണ്ടു بِقِطْعٍ ഒരംശത്തില്‍ مِّنَ اللَّيْلِ രാത്രിയില്‍ നിന്ന് وَاتَّبِعْ താങ്കള്‍ പിന്തുടരുകയും ചെയ്യുക أَدْبَارَهُمْ അവരുടെ പിന്‍ഭാഗങ്ങളില്‍ (പിന്നാലെ) وَلَا يَلْتَفِتْ തിരിഞ്ഞുനോക്കുകയും ചെയ്യരുത് مِنكُمْ നിങ്ങളില്‍ നിന്നു أَحَدٌ ഒരാളും وَامْضُوا നടന്നു പോകയും ചെയ്‍വിന്‍ حَيْثُ تُؤْمَرُونَ നിങ്ങള്‍ കല്പിക്കപ്പെടുന്നേടത്തേക്കു.
15:65"അതിനാല്‍, താങ്കള്‍ താങ്കളുടെ ആള്‍ക്കാരെ [കുടുംബത്തെ]യും കൊണ്ടു രാത്രിയില്‍ നിന്നുള്ള ഒരംശത്തില്‍ [പ്രഭാതത്തിനു മുമ്പായി] യാത്രചെയ്തുകൊള്ളുക. അവരുടെ പിന്നാലെ താങ്കള്‍ അനുഗമിക്കുകയും ചെയ്യുക; നിങ്ങളില്‍ നിന്നു ഒരാളും തിരിഞ്ഞുനോക്കുകയും ചെയ്യരുത്.
നിങ്ങളോടു കല്പിക്കപ്പെടുന്നേടത്തേക്കു നിങ്ങള്‍ നടന്നു പോയിക്കൊള്ളുകയും ചെയ്യുക."
وَقَضَيْنَا നാം വിധിച്ചു (തീരുമാനം ചെയ്തു) കൊടുത്തു إِلَيْهِ അദ്ദേഹത്തിനു ذَٰلِكَ الْأَمْرَ ആ കാര്യം أَنَّ دَابِرَ പിന്‍ഭാഗം (മൂടു) എന്നു هَـٰؤُلَاءِ ഇക്കൂട്ടരുടെ مَقْطُوعٌ മുറിക്കപ്പെടുന്ന (ഛേദിക്ക) പ്പെടുന്നതാണു (എന്നു) مُّصْبِحِينَ അവര്‍ പ്രഭാതവേളയിലായിരിക്കെ.
15:66ആ കാര്യം അദ്ദേഹത്തിനു [ലൂത്ത്വിന്നു] നാം തീരുമാനം ചെയ്തുകൊടുത്തു; (ഇവര്‍) പ്രഭാതവേളയിലായിരിക്കെ, ഇക്കൂട്ടരുടെ മൂടു മുറിക്കപ്പെടുന്ന [ഇവര്‍ നിശ്ശേഷം നശിപ്പിക്കപ്പെടുന്ന] താണെന്ന്.
لَعَمْرُكَ നിന്റെ ആയുഷ്ക്കാലം തന്നെ إِنَّهُمْ നിശ്ചയമായും അവര്‍ لَفِي سَكْرَتِهِمْ അവരുടെ ലഹരിയില്‍ (മത്തില്‍) തന്നെ يَعْمَهُونَ അവര്‍ അലഞ്ഞു നടക്കുന്നു.
15:72നിന്റെ ആയുഷ്ക്കാലം തന്നെ (സത്യം)! നിശ്ചയമായും അവര്‍, അവരുടെ ലഹരിയില്‍ (മതിമറന്ന്) അലഞ്ഞു നടക്കുകയാണ്!
فَجَعَلْنَا എന്നിട്ടു (അങ്ങനെ) നാം ആക്കി عَالِيَهَا അതിന്റെ മേല്‍ഭാഗം, ഉപരിഭാഗം سَافِلَهَا അതിന്റെ താഴ്ഭാഗം وَأَمْطَرْنَا നാം വര്‍ഷിപ്പിക്കുകയും ചെയ്തു عَلَيْهِمْ അവരുടെമേല്‍ حِجَارَةً കല്ലു مِّن سِجِّيلٍ ചൂളക്കല്ലില്‍ നിന്ന്, ഇഷ്ടികയാലുള്ള.
15:74അങ്ങനെ, അതിന്റെ [ആ രാജ്യത്തിന്റെ] ഉപരിഭാഗത്തെ നാം അതിന്റെ താഴ്ഭാഗമാക്കി [തലകീഴാക്കിമറിച്ചു]; അവരുടെമേല്‍ (ചൂളവെക്കപ്പെട്ട) "ഇഷ്ടികക്കല്ല് നാം വര്‍ഷിപ്പിക്കുകയും ചെയ്തു.
فَانتَقَمْنَا എന്നിട്ട് നാം ശിക്ഷാനടപടിയെടുത്തു مِنْهُمْ അവരോട് وَإِنَّهُمَا നിശ്ചയമായും അതു രണ്ടും لَبِإِمَامٍ ഒരു പിന്തുടരപ്പെടുന്ന (തുറസ്സായ) മാര്‍ഗ്ഗത്തിലാണ് مُّبِينٍ സ്പഷ്ടമായ.
15:79 എന്നിട്ട് നാം അവരോട് ശിക്ഷാനടപടിയെടുത്തു.
അതു രണ്ടും [ലൂത്ത്വിന്റെ രാജ്യവും "ഐകത്തും"] സ്പഷ്ടമായ ഒരു തുറസ്സായ മാര്‍ഗ്ഗത്തില്‍ തന്നെയാകുന്നുതാനും.
وَمَا خَلَقْنَا നാം സൃഷ്ടിച്ചിട്ടില്ല السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا ആ രണ്ടിനിടയിലുള്ളതിനെയും إِلَّا بِالْحَقِّ ന്യായപ്രകാരം (കാര്യമനുസരിച്ചു - മുറപ്രകാരം) അല്ലാതെ وَإِنَّ السَّاعَةَ നിശ്ചയമായും അന്ത്യസമയം لَآتِيَةٌ വരുന്നതു തന്നെ فَاصْفَحِ അതിനാല്‍ വിട്ടുവീഴ്ച ചെയ്യുക الصَّفْحَ വിട്ടുവീഴ്ച الْجَمِيلَ ഭംഗിയായ, സുന്ദരമായ.
15:85ആകാശങ്ങളെയും, ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും (ന്യായമായ) കാര്യത്തോടുകൂടിയല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല.
നിശ്ചയമായും, അന്ത്യസമയം വരുന്നതും തന്നെയാകുന്നു. ആകയാല്‍ (നബിയേ) നീ സുന്ദരമായ വിട്ടുവീഴ്ച ചെയ്തു കൊള്ളുക.
لَا تَمُدَّنَّ നീ നീട്ടികയും ചെയ്യരുത് عَيْنَيْكَ നിന്റെ കണ്ണുകളെ (ദൃഷ്ടിയെ) إِلَىٰ مَا യാതൊന്നിലേക്കു مَتَّعْنَا بِهِ അതുകൊണ്ടു നാം സുഖം നല്‍കി أَزْوَاجًا പല തരക്കാര്‍ക്കു مِّنْهُمْ അവരില്‍ നിന്നു وَلَا تَحْزَنْ വ്യസനിക്കുകയും ചെയ്യരുതു عَلَيْهِمْ അവരെപ്പറ്റി, അവരുടെ പേരില്‍ وَاخْفِضْ താഴ്ത്തുകയും ചെയ്യുക جَنَاحَكَ നിന്റെ ചിറകു, പക്ഷം لِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്.
15:88അവരില്‍ [അവിശ്വാസികളില്‍] നിന്നുള്ള പല തരക്കാര്‍ക്കും നാം സുഖഭോഗം നല്‍കിയിട്ടുള്ളതിലേക്കു നീ നിന്റെ കണ്ണുകളെ നീട്ടിപ്പോകരുത്. [ദൃഷ്ടി വെക്കരുത്.]
അവരെപ്പറ്റി നീ വ്യസനിക്കുകയും അരുത്. സത്യവിശ്വാസികള്‍ക്ക് നിന്റെ പക്ഷം നീ താഴ്ത്തികൊടുക്കുകയും [ അവരോടു മയത്തില്‍ പെരുമാറുകയും] ചെയ്തു കൊള്ളുക.
فَاصْدَعْ ആകയാല്‍ ഉറക്കെ (പരസ്യമായി) പ്രഖ്യാപനം ചെയ്യുക بِمَا تُؤْمَرُ നിന്നോടു കല്‍പിക്കപ്പെടുന്നതിനെ وَأَعْرِضْ തിരിഞ്ഞു (അവഗണിച്ചു) കളയുകയും ചെയ്യുക عَنِ الْمُشْرِكِينَ മുശ്രിക്കുകളെപ്പറ്റി.
15:94ആകയാല്‍, (നബിയേ) നിന്നോടു കല്‍പിക്കപ്പെടുന്നതിനെ നീ (പരസ്യമായി) ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുക! മുശ്രിക്കു [ബഹുദൈവവിശ്വാസി]കളില്‍ നിന്നു നീ തിരിഞ്ഞുകളയുകയും ചെയ്യുക.
فَسَبِّحْ അതിനാല്‍ (എന്നാല്‍) നീ തസ്ബീഹു ചെയ്യുക, സ്തോത്രകീര്‍ത്തനംനടത്തുക بِحَمْدِ സ്തുതിയോടെ رَبِّكَ നിന്റെ റബ്ബിന്റെ, റബ്ബിനെ وَكُن ആയിരിക്കുകയും ചെയ്യുക مِّنَ السَّاجِدِينَ സുജൂദു ചെയ്യുന്നവരില്‍പെട്ട (വന്‍).
15:98ആകയാല്‍, നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു നീ "തസ്ബീഹു" [സ്തോത്രകീര്‍ത്തനം] നടത്തിക്കൊള്ളുക.
നീ "സുജൂദു" [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കയും ചെയ്യുക;