arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
ഇബ്രാഹീം മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 52 – വിഭാഗം (റുകുഅ്) 7 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ഇബ്രാഹീം (عليه السلام) നബിയുമായി ബന്ധപ്പെട്ട പല വിവരങ്ങളും അടങ്ങിയിരിക്കുന്നതുകൊണ്ടു ഈ സൂറത്തു അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നു. 25 സൂറത്തുകളിലായി, 69 സ്ഥലങ്ങളില്‍ ഇബ്രാഹീം (عليه السلام) ന്റെ പേര്‍ ഖുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്‌. ബഹുമാനപ്പെട്ട നൂഹ് (عليه السلام) നബിയുടെ പുത്രനായ സാമി (سام بن نوح)ന്റെ ഒമ്പതാം പൌത്ര തലമുറയില്‍ ഇബ്രാഹീം (عليه السلام) ജനിച്ചുവെന്നാണ് പറയപ്പെടുന്നത്. നൂഹ് (عليه السلام) നും അദ്ദേഹത്തിനുമിടയില്‍ എത്ര കൊല്ലമാണുള്ളതെന്ന് തീര്‍ച്ചപ്പെടുത്താന്‍ സാദ്ധ്യമല്ല. ബൈബ്ലിന്റെ (തൗറാത്തിലെ) കണക്കുപ്രകാരം നൂഹ് (عليه السلام) ന്റെ ജനനവും ഇബ്രാഹീം (عليه السلام) ന്റെ ജനനവും തമ്മില്‍ 890 കൊല്ലത്തിന്റെ വ്യത്യാസമാണുള്ളത്. ഇത് സ്വീകരിക്കുന്നപക്ഷം കുറച്ചു കാലം രണ്ടുപേരും ഒരേസമയത്തു ജീവിച്ചിരുന്നുവെന്ന് വന്നേക്കും. നൂഹ് (عليه السلام) തൊള്ളായിരത്തിഅമ്പതു കൊല്ലം ജീവിച്ചതായി ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുള്ളതാണ്. മുന്‍കാലത്തുള്ള സംഭവങ്ങളെക്കുറിച്ച് ഉറപ്പായ കാലനിര്‍ണ്ണയം ലഭിക്കുക പ്രയാസമാണല്ലോ. ഇബ്രാഹീം (عليه السلام) നബിയുടെ പിതാവിന്റെ പേര്‍ താറഹ് അഥവാ, തേരഹ് (تارح – Terah) എന്നാണ് പല മുഫസ്സിറുകളും, ചരിത്രകാരന്‍മാരും പറയുന്നത്. ഖുര്‍ആനില്‍ ഒരിടത്ത് وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ آزَرَ – الأنعام:٧٤ (ഇബ്രാഹീം തന്റെ പിതാവ് ‘ആസറി’നോടു പറഞ്ഞപ്പോള്‍) എന്നു പറയുന്നു. ഇതില്‍നിന്ന് പിതാവിന്റെ പേര്‍ ‘ആസര്‍’ എന്നാണെന്നു വരുന്നു. മേല്‍ സൂചിപ്പിച്ച പണ്ഡിതന്‍മാര്‍ – ഇവരില്‍ മുന്‍ഗാമികളും പിന്‍ഗാമികളുമുണ്ട് – പറയുന്നത് ആസര്‍ (آزَرَ) എന്ന പേര്‍ അദ്ദേഹത്തിന്റെ ഒരു രണ്ടാംപേരോ, അല്ലെങ്കില്‍ സ്ഥാനപ്പേരോ ആണെന്നാകുന്നു. വേറെ ചില അഭിപ്രായങ്ങളും ഇവിടെയുണ്ട്. അവയും, അവയുടെ വിശദീകരണങ്ങളും ഉദ്ധരിച്ച് നമുക്ക് ദീര്‍ഘിപ്പിക്കേണ്ടതില്ല. ചുരുക്കിപ്പറഞ്ഞാല്‍, ആസര്‍ എന്നത് അദ്ദേഹത്തിന്റെ സാക്ഷാല്‍പേരല്ല എന്നാണ് ഭൂരിപക്ഷാഭിപ്രായം. അതേസമയത്ത് ഖുര്‍ആന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് ‘ആസര്‍’ എന്ന പേരിലാണുതാനും. നാടും, കുടുംബവും വിട്ടുപോരും മുമ്പായി ഇബ്രാഹീം (عليه السلام) നബി ഇറാഖു പ്രദേശങ്ങളില്‍ ഒന്നിലധികം സ്ഥലത്തു താമസിച്ചിട്ടുള്ളതായി കാണുന്നു. ഏതായാലും അദ്ദേഹം പദ്ദന്‍അരമിലെ (فدان ارام)(*) വിപ്ലവകാരിയായ ഒരു യുവാവായിരുന്നു. ഇതു ഉത്തര ഇറാഖില്‍ യൂപ്രട്ടീസ്, ടൈഗ്രിസ്‌ (الفرات والدجلة) എന്നീ നദികള്‍ക്കിടയിലുള്ള ഒരു സമതലമാകുന്നു, മെസപൊത്തേമ്യ (**) എന്നു പറയുന്നതും പദ്ദന്‍അരമും ഒന്നുതന്നെ ദക്ഷിണ ഇറാഖിലെ ഊര്‍ എന്ന കല്‍ദേയാ (اور الكلدانيين) പട്ടണത്തിലും അദ്ദേഹം കുറെകാലം താമസിച്ചിട്ടുണ്ട്. കൂടാതെ, കൂഫാ (كوفى) ഹാറാന്‍ (حاران) ബാബിലോണ്‍ (بابل) എന്നീ സ്ഥലങ്ങളിലും വസിച്ചിട്ടുണ്ട്. പിതാവൊന്നിച്ചും, അല്ലാതെയും അദ്ദേഹം സ്ഥലം മാറിമാറി താമസിച്ചിരുന്നു. അതുകൊണ്ട് ജനനസ്ഥലം ഏതാണെന്നതില്‍ ഭിന്നാഭിപ്രായങ്ങള്‍ കാണും. മിക്കവാറും ഊറില്‍ നിന്നാണ് അദ്ദേഹം അവസാനമായി സ്വദേശംവിട്ട് ശാമിലേക്കു യാത്രപോയതെന്നു വിചാരിക്കണം. മേല്‍കണ്ട പേരുകളും, ഓരോന്നിന്റെ അതിര്‍ത്തിയും സൂക്ഷ്മമായി നിര്‍ണ്ണയിക്കാന്‍ ഇന്നു സാധ്യമല്ല. ചരിത്രഭൂപടങ്ങളില്‍നിന്നു ഏതാണ്ടൊക്കെ മനസ്സിലാക്കാം എന്നുമാത്രം.
(*) പദ്ദന്‍അരം എന്നു പറയുന്നത് പ്രാചീന ഇറാഖിന്നാകുന്നു. (**). മെസപൊത്തേമ്യ = الجزيرة وما بين النهرين
ദക്ഷിണ ബാബിലോണ്യയില്‍ യൂപ്രട്ടീസ് നദിയില്‍നിന്നു പിരിയുന്ന ഒരു തോട്ടിന്റെ കരയിലായിരുന്നു ഊര്‍ പട്ടണം. ക്രിസ്താബ്ദം 1922നും 1931നുമിടയില്‍ നടത്തപ്പെട്ട ഗവേഷണങ്ങളില്‍നിന്ന് ഇബ്രാഹീം (عليه السلام) നബിയുടെ ചരിത്രവുമായി ബന്ധപ്പെട്ട പല രേഖകളും കണ്ടുകിട്ടിയിരിക്കുന്നു. അദ്ദേഹത്തിന് വളരെ മുമ്പ് തന്നെ വിവിധ പരിഷ്കാരങ്ങളില്‍ മുന്നിട്ടു നിന്നിരുന്ന ഒരു പ്രദേശമാണ് ബാബിലോണ്യ. അതിലെ ഒരു പട്ടണമായിരുന്നു ബാബിലോണ്‍. (*). യൂപ്രട്ടീസ് നദിക്കു തെക്കേ കരയില്‍ ഇന്നത്തെ ബഗ്ദാദുപട്ടണത്തില്‍ നിന്നു ഏകദേശം 50 നാഴിക തെക്കായിരുന്നു ബാബിലോണ്‍ പട്ടണം സ്ഥിതിചെയ്തിരുന്നത്. ഇപ്പോള്‍ ഇതു ശൂന്യമായിക്കിടക്കുകയാണ്. ചന്ദ്രാരാധന നടത്തിയിരുന്ന വമ്പിച്ച ക്ഷേത്രങ്ങളും, വളരെ മുമ്പ് കഴിഞ്ഞുപോയ ജലപ്രളയത്തിന്റെ അടയാളങ്ങളും ഊറില്‍നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. നൂഹ് (عليه السلام) നബിയുടെ കാലത്തുണ്ടായ ശ്രുതിപ്പെട്ട ജലപ്രളയവും (طوفان نوج -عليه السلام) അദ്ദേഹത്തിന്റെ വാസസ്ഥലവും ബാബിലോണ്യയിലായിരുന്നുവെന്നാണ് കൂടുതല്‍ ബലമായ അഭിപ്രായമെന്ന വസ്തുത ഇവിടെ സ്മരണീയമാണ്. (**). മനുഷ്യവാസം ആദ്യമായി ഭൂമിയില്‍ ആരംഭിച്ചതും ബാബിലോണ്യയിലായിരുന്നുവെന്ന് പല ചരിത്രകാരന്‍മാര്‍ക്കും അഭിപ്രായമുണ്ട്.
(*). ബാബിലോണ്‍ എന്ന പേരില്‍ ഈജിപ്തിലും ഇറാഖിലും ഓരോ രാജ്യമുണ്ട്. (**).ഇതെഴുതി അല്പമാസങ്ങള്‍ കഴിഞ്ഞ ശേഷം പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിക്കണ്ട രണ്ടു വാര്‍ത്തകള്‍ ഉദ്ധരിക്കുന്നത് ഇവിടെ സന്ദര്‍ഭോചിതമായിത്തോന്നുന്നു. ഒന്നാമത്തേതു അമ്മാനില്‍ നിന്നും, രണ്ടാമത്തേതു ലണ്ടനില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകളാകുന്നു:-
1. ‘മതഗ്രന്ഥങ്ങളില്‍ പറയുന്ന ശിശംഗ നഗരത്തില്‍ ഇബ്രാഹീം (عليه السلام) നബി പ്രാര്‍ത്ഥന നടത്തിയിരുന്ന തല്‍ബാലത്തിന്റേതെന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ ഒരു പൌരസ്ത്യഗവേഷകസംഘം കുഴിച്ചെടുത്തിരിക്കുന്നു. 16 സര്‍വ്വകലാശാലകളെയും, 5 രാഷ്ട്രങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു പൌരസ്ത്യ ഗവേഷകസംഘമാണ് ഈ സ്ഥലത്തെ സംബന്ധിച്ച് ഗവേഷണം നടത്തുന്നത്.’ 2. ‘നൂഹ്’ (عليه السلام) നബിയുടെ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടുപിടിക്കാന്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംഘം അമേരിക്കന്‍ പുരാതനവസ്തു ഗവേഷകന്‍മാര്‍ക്കു കിഴക്കന്‍ തുര്‍ക്കിയിലെ അറാറത്ത് { # } മലഞ്ചെരുവില്‍ 14,000 അടി ഉയരത്തില്‍ ഒരു വലിയ കപ്പലിന്റെ അവശിഷ്ടങ്ങളാണെന്നു തോന്നുന്ന ഏതാനും മരത്തടികള്‍ കണ്ടുകിട്ടിയിരിക്കുന്നു. ഒരു തുര്‍ക്കിക്കാരനാണ് ഇതു കണ്ടുപിടിച്ചത്. ഇതിന്‍മേല്‍ ഇപ്പോള്‍ ഗവേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. (ചന്ദ്രിക: പു: 30; ല: 239/4-9-62).
(#) അറാറത്ത് പര്‍വ്വതം പടം 6-ൽ നോക്കുക.
ഇബ്രാഹീം (عليه السلام) നബിയുടെ പിതാവും, നാട്ടുകാരും വിഗ്രഹാരാധനക്കാരായിരുന്നു. സൂര്യചന്ദ്രനക്ഷത്രാദികളെയും അവര്‍ ആരാധിച്ചു വന്നിരുന്നു. രാജാക്കന്‍മാരെ ആരാധ്യന്മാരായിക്കരുതലും അക്കാലങ്ങളില്‍ സാധാരണമാണ്. പിതാവാകട്ടെ, ക്ഷേത്രത്തിലെ പൂജാരിയും, ബിംബങ്ങളുണ്ടാക്കി വില്‍ക്കുന്നവനും കൂടിയായിരുന്നു. പുത്രന്‍ ചെറുപ്പംമുതല്‍ക്കേ സ്വതസിദ്ധമായ ബുദ്ധിയോടും, വിവേകത്തോടും കൂടി വളര്‍ന്നുവന്നു. പ്രായം തികഞ്ഞപ്പോഴേക്കും അല്ലാഹു അദ്ദേഹത്തിന് ‘അദ്ദേഹത്തിന്റെതായ തന്റേടവും നല്‍കി.’ പിതാവും മറ്റും മരം, കല്ല്‌ മുതലായവകൊണ്ട് നിര്‍മ്മിക്കുന്ന വസ്തുക്കളെ ദൈവമാക്കി ആരാധിക്കുന്നത് വിഡ്ഢിത്തമാണെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കാന്‍ തുടങ്ങി. പിതാവുമായും, നാട്ടുകാരുമായും, ഭരണാധിപതിയുമായും അദ്ദേഹം പല വാഗ്വാദങ്ങളും നടത്തി. അവരെ ചിന്തിപ്പിക്കുവാനായി ഒരിക്കല്‍ നക്ഷത്രമാണ് തന്റെ ദൈവമെന്നും, പിന്നീട് നക്ഷത്രം മറഞ്ഞുപോയപ്പോള്‍ അത് ആരാധിക്കപ്പെടുവാന്‍ കൊള്ളുകയില്ല – ചന്ദ്രനാണ് തന്റെ രക്ഷിതാവെന്നും, അതും അസ്തമിക്കുന്നതിനാല്‍ അതുമല്ല – ഏറ്റവും വലിയതായ സൂര്യനാണ് തന്റെ റബ്ബ് എന്നും വാദിച്ചു. പിന്നീട്, സൂര്യനും അസ്തമിച്ചുപോകുന്നതുനിമിത്തം ഇതൊന്നും തന്നെ ആരാധ്യനാകുവാന്‍ കൊള്ളുകയില്ലെന്നും, ആകാശഭൂമികളുടെ രക്ഷിതാവുമാത്രമാണ് റബ്ബായിരിക്കുവാന്‍ അര്‍ഹനെന്നും പ്രഖ്യാപിച്ചു. പക്ഷെ, നാട്ടുകാര്‍ ചിന്തിക്കുവാന്‍ ശ്രമിക്കാതെ ഭീഷണിക്കും, തര്‍ക്കത്തിനും ഒരുമ്പെടുകയാണുണ്ടായത്. (ഈ സംഭവം സൂ: അന്‍ആം 74 -79ല്‍ കാണാം.) അദ്ദേഹത്തെ ഈ സംരഭത്തില്‍നിന്ന് പിന്‍മടക്കുവാന്‍ അന്നത്തെ രാജാവ് ഒരു പരിശ്രമം നടത്തി. ‘ജീവിപ്പിക്കുന്നവനും മരണപ്പെടുത്തുന്നവനുമാണ് തന്റെ ദൈവമെന്നല്ലേ താന്‍ പറയുന്നത്? എന്നാല്‍ അതു രണ്ടും ഞാന്‍ ചെയ്യുന്നുവല്ലോ!’ എന്നു രാജാവ് പറഞ്ഞു. അതായത്: ഞാന്‍ പലരെയും കൊലപ്പെടുത്തുകയും, കൊല്ലേണ്ടുന്ന പലരെയും കൊലപ്പെടുത്താതെ വിട്ടയക്കുകയും ചെയ്യുന്നുവല്ലോ എന്നര്‍ത്ഥം. രണ്ടുപേരെ വിളിച്ച് ഒരുവനെ കൊല്ലുകയും, മറ്റേവനെ വിട്ടയക്കുകയും ചെയ്തു കാണിച്ചുവെന്നും പറയപ്പെടുന്നു. ബാലിശമായ ഈ വാദം കണ്ടപ്പോള്‍ ഇബ്രാഹീം (عليه السلام) ഒരു മറുകൈ പ്രയോഗിച്ചു: ‘എന്നാല്‍, എന്റെ റബ്ബ് സൂര്യനെ കിഴക്കുനിന്ന് ഉദിപ്പിക്കുന്നു; താനതു പടിഞ്ഞാറുനിന്നുകൊണ്ടുവരുക!’ ഇതായിരുന്നു അത്. ഇതില്‍ രാജാവിന്റെ വായടഞ്ഞുപോയി! (അല്‍ബഖറഃ 258) ഇബ്രാഹീം (عليه السلام) നബിയുമായി വാഗ്വാദം നടത്തിയതും, അദ്ദേഹത്തിന്റെ ശത്രുവായിരുന്നതുമായ രാജാവിന്റെ പേര്‍ ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല. നംറൂദ് (نمرود) എന്ന പേരിലാണ് അയാള്‍ അറിയപ്പെടുന്നത്. നൂഹ് (عليه السلام) നബിയുടെ സന്തതികളില്‍പെട്ട ഹാമിന്റെ മകനായ കൂശി (كوش بن حام)ന്റെ മകനാണ് നംറൂദ് എന്നു പറയപ്പെടുന്നു. പക്ഷെ, നംറൂദ് എന്ന – പേരില്‍ ഒന്നിലധികം പ്രാചീന രാജാക്കള്‍ ഉണ്ടായിട്ടുള്ളതായി ബാബിലോണിയുടെയും, അശ്വശൂറിന്റെയും ചരിത്രത്തില്‍ കാണാന്‍ കഴിയുന്നതുകൊണ്ട് അവരില്‍ ഏത് നംറൂദാണ്. അദ്ദേഹത്തിന്റെ കാലത്തുണ്ടായിരുന്ന നംറൂദെന്നു തീര്‍ത്തു പറയുക പ്രയാസമാണ്. ബൈബിളിന്റെ ഒരു വ്യാഖ്യാന നിഘണ്ടുവായ ‘വേദപുസ്തക നിഘണ്ടു’വില്‍നിന്നും താഴെ കൊടുക്കുന്ന ഉദ്ധരണികള്‍ ഇവിടെ നമുക്കു പലതും മനസ്സിലാക്കുവാന്‍ ഉതകുന്നു:- 1. ‘അബ്രഹാമിന്റെ സമകാലീനനായ ഹമ്മുറബി എന്ന രാജാവാണ് ആദ്യമായി ഇതിനെ (ബാബേല്‍പട്ടണം) ബാബിലോണ്‍ രാജ്യത്തിന്റെ തലസ്ഥാനമാക്കിയത്. ബാബിലോണ്‍ രാജ്യവും അശ്ശൂര്‍ രാജ്യവും പ്രത്യേക രാജ്യങ്ങളായിരിക്കുമ്പോള്‍ ഈ രണ്ടു രാജ്യങ്ങള്‍ക്കും തമ്മിലുണ്ടായ യുദ്ധത്തില്‍, ബാബിലോണ്‍ പട്ടണം ബാബിലോന്യരുടെ അതിവിശിഷ്ടമായ ഒരു കോട്ടയായിരുന്നു.’ (വേ. പു. നി. പുറം : 293). ഇബ്രാഹീം (عليه السلام) നബിയുടെ കാലത്ത് ഒന്നിലധികം രാജാക്കളുടെ വാഴ്ച നടന്നിട്ടുണ്ടാകുന്നതിന് വിരോധമില്ലല്ലോ. ഹമ്മുറബിക്കു അമ്രാഫെല്‍ എന്നും പേരുണ്ടാകുവാനവകാശമുണ്ടെന്ന് അടുത്ത ഉദ്ധരണിയില്‍നിന്നു ഗ്രഹിക്കാം. 2.’അബ്രഹാം തേര്‍ഹിന്റെ പുത്രനായിരുന്നു. അവന്‍ ദക്ഷിണമെസ്പൊത്തേമ്യയില്‍ കല്‍ദേയരുടെ ഊര്‍ പട്ടണത്തില്‍ ജാതനായി. അനേകവര്‍ഷങ്ങളില്‍ അവിടെ വസിച്ചു. ബാബിലോന്യര്‍ ഹമ്മുറബി എന്നു വിളിച്ചിരുന്ന അമ്രാഫെല്‍ ബാബിലോന്യയിലെ രാജാവായിരുന്ന കാലത്ത് (ഏകദേശം ക്രി.മു. 2300) അബ്രഹാം ഊര്‍ പട്ടണത്തില്‍ നിന്നു പുറപ്പെട്ട് കനാന്‍ ദേശത്തു വന്നു പാര്‍ത്തു. തന്റെ ജീവിതകാല പര്യന്തം കനാനിലും, മിസ്രയീമിലും (*) അവിടവിടെ കൂടാരമടിച്ചു താമസിച്ചു. ഇവനും ബാബിലോന്യക്കാരും ഇങ്ങിനെ ദേശഭേദം ഭവിച്ചതു മാത്രമല്ല, ഭക്തിയിലും വളരെ വ്യത്യാസമുണ്ടായിരുന്നു. അവരെപ്പോലെ ഇവന്‍ വളരെ ദൈവങ്ങളെ ആരാധിക്കാതെ യഹോവയെ (ദൈവത്തെ) യാണു തനിക്കും താനെ കാലത്തിനും ദൈവമെന്നു തീരുമാനിച്ചു.അവനെ മാത്രം ആരാധിച്ചു വന്നു….’ (വേ. പു. നി. പുറം: 18). പക്ഷെ, ഹമ്മുറബി (حمو رابي)യും, അമ്രാഫെലും ഒന്നാണെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടുതാനും. 3. ‘ഇവന്‍ (നിംറോദു) അശ്ശൂറില്‍ നീനവെ (نينوى) എന്ന പട്ടണം പണിതത് അവിടെ തന്റെ രാജ്യം സ്ഥാപിച്ചു എന്നും, ബാബിലോണ്‍ അഥവാ ബാബേല്‍ എന്ന നഗരം നിര്‍മ്മിച്ചു എന്നും പറഞ്ഞിരിക്കുന്നു…. ബാബിലോന്യ ഭാഷയില്‍ ഇവന്റെ പേരും അവര്‍ ആരാധിച്ചു വന്ന മെരോദോക്ക് എന്ന ദേവന്റെ പേരും ഒന്നായിരുന്നതുകൊണ്ട് അവര്‍ അവനെ ദേവനായി വിചാരിച്ചു വന്നു എന്നു അറിയാവുന്നതാണ്.’ (പിന്നീട് അംറാഫെല്‍ രാജവിനെപ്പറ്റി ഇങ്ങിനെ പറയുന്നു:) ‘അബ്രഹാമിനോടു യുദ്ധം ചെയ്ത ശീനാര്‍ (ബാബിലോന്‍) രാജാവായ അമ്രാഫെലും പുരാതന ബാബിലോന്യ രാജാവായ ഹമ്മുറബിയും ഒരേ ആള്‍ തന്നെ എന്ന് ചിലര്‍ക്ക് തോന്നിയാലും, പണ്ഡിതനായ വുള്ളി (Woolly) ഈ കാര്യത്തെക്കുറിച്ചു സംശയിക്കുന്നു. (വേ. പു. നീ. പുറം: 26). 4. നിംറോദും (നം റൂദും) ബാബിലോന്യര്‍ പറയുന്ന ആദ്യരജാവായ ഗില്‍ഗാമേശും ഒരു രാജാവു തന്നെയാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഭാഗം 201). ചുരുക്കിപ്പറഞ്ഞാല്‍ നംറൂദിനെ സംബന്ധിച്ചു ശരിയായ ഒരു വിവരണം നമുക്കിവിടെ ലഭിക്കുക സാധ്യമല്ല. ഇസ്ലാം ചരിത്രവുമായി വളരെയേറെ ബന്ധപ്പെട്ട ഒരു രാജ്യമാണല്ലോ ഇറാഖ്. ആ സ്ഥിതിക്കു ഇബ്രാഹീം (عليه السلام) നബിയുടെ സ്വരാജ്യമായിരുന്ന പ്രാചീന ഇറാഖിന്റെ ഒരു സാമാന്യ വിവരംകൂടി ഇവിടെ അറിയുന്നതു അസ്ഥാനത്താവുകയില്ല. ഇറാഖിന്റെ പല ഭാഗങ്ങളും പല കാലത്തും പല പേരുകളിലായി അറിയപ്പെട്ടിട്ടുണ്ട്. പല ഭരണകൂടങ്ങളും അവിടെ കഴിഞ്ഞുപോയിട്ടുമുണ്ട്‌. കൂടുതല്‍ വിശ്രുതമായ രണ്ടു രാഷ്ട്രങ്ങളായിരുന്നു അശ്ശൂറും, ബാബിലോണ്യയും. ഇരുരാജ്യങ്ങളുടെയും ചരിത്രം തമ്മില്‍ ബന്ധപ്പെട്ടുകൊണ്ടാണുള്ളത്. രണ്ടും ഓരോ കാലത്ത് ചുരുങ്ങിയും വികസിച്ചുകൊണ്ടും അന്യോന്യം ലയിച്ചുകൊണ്ടും ഇരുന്നിട്ടുണ്ട്. അതിനാല്‍, ഓരോന്നിന്റെയും അതിര്‍ത്തി തിട്ടപ്പെടുത്തുവാന്‍ നിവൃത്തിയില്ല. ഉത്തരഭാഗം അശ്ശൂറും, ദക്ഷിണഭാഗം ബാബിലോണ്യയും ആണെന്നു പറയാം. അവിടത്തെ ജനങ്ങള്‍, യുദ്ധം, കെട്ടിടനിര്‍മ്മാണം, ശില്‍പവേല, നായാട്ട് മുതലായവയിലും, വിദ്യാഭ്യാസ വിഷയങ്ങളിലും സമര്‍ത്ഥന്‍മാരായിരുന്നു. ശത്രുക്കളോട് അവര്‍ ക്രൂരമായി പെരുമാറിയിരുന്നു. ഇരുരാജ്യക്കാരും പൊതുവില്‍ ബഹുദൈവാരാധകന്മാരായിരുന്നു. ബാബിലോണ്യയില്‍, രാജാക്കളെക്കാള്‍ പുരോഹിതന്‍മാര്‍ക്കും, അശ്ശൂറില്‍ മറിച്ചുമായിരുന്നു സ്ഥാനം കല്‍പിക്കപ്പെട്ടിരുന്നത്. അശ്ശൂര്‍ ക്രി.മു. 2100 മുതല്‍ ഏതാണ്ട് ക്രി. മുസ്. 6-ാം നൂറ്റാണ്ടുവരെ നീണ്ടുനിന്നു. ഇബ്രാഹീം (عليه السلام) നബിയുടെ കാലംമുതല്‍ സുലൈമാന്‍ (عليه السلام) നബിയുടെ കാലംവരെ ശാമുകാര്‍ക്കും (ഇസ്രാഈല്‍ – യഹൂദിയാ (*) എന്നീ രാജ്യങ്ങള്‍ക്കും) അശ്ശൂര്‍ക്കാര്‍ക്കും ഇടയില്‍ കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. പിന്നീട് ബാബിലോന്യ രാജാവായ നബൂഖദാനേസര്‍ (نبختنصر) ജരൂശലം (البيت المقدس) നശിപ്പിച്ചതുവരെ അവര്‍ക്ക് അശ്ശൂറിനെയും, ബാബിലോന്യയെയും ഭയപ്പെട്ടുകൊണ്ടിരിക്കേണ്ടിവന്നു. സൂരിയ (**) യുടെ കിഴക്കെ അതിര്‍ത്തിയും, അശ്ശൂറിന്റെ പടിഞ്ഞാറെ അതിര്‍ത്തിയും ഒന്നായിരുന്നു. ആകയാല്‍, അശ്ശൂര്‍ വികസിക്കുന്നപക്ഷം അതു സൂരിയയെ നഷ്ടപ്പെടുത്തുമല്ലോ. (***)
(**) സൂരിയാ സിരിയാ (ശാം)
നിരീക്ഷകന്‍മാര്‍ക്ക് ലഭിച്ച രേഖകളില്‍നിന്നു് അശ്ശൂര്‍ ഭരണം വളരെ അഭിവൃദ്ധി പ്രാപിച്ചതായിരുന്നുവെന്നും, പരിഷ്കൃതമായ പല ഭരണചട്ടങ്ങളും അവിടെ നടപ്പിലുണ്ടായിരുന്നുവെന്നും മനസ്സിലാക്കാം. ബഹുദൈവാരാധന സര്‍വ്വത്ര നടമാടിയിരുന്നു. ആകാശദേവന്‍, ഭൂമിദേവന്‍, സൂര്യദേവന്‍, ചന്ദ്രദേവി, കാമദേവി, എന്നിങ്ങിനെ പല ദേവീദേവന്മാരും കൂടാതെ, പല വിഗ്രഹങ്ങളും അവരുടെ ആരാധ്യന്‍മാരായിരുന്നു. സ്വര്‍ണ്ണംകൊണ്ടുള്ള വിഗ്രഹങ്ങളും അവര്‍ നിര്‍മ്മിച്ചിരുന്നു. ഭൂതങ്ങളിലും, മന്ത്രങ്ങളിലും അവര്‍ വിശ്വസിച്ചിരുന്നു. ക്ഷുദ്രം, ആഭിചാരം മുതലായ ‘സിഹ്രി’ന്റെ ഇനങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. പല ശാസ്ത്രങ്ങളിലും നൈപുണ്യം നേടിയവരുണ്ടായിരുന്നു. മരണപ്പെട്ടവരുടെ ആത്മാവിന്റെ ഭാവിയെക്കുറിച്ച് അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളായിരുന്നു ഉള്ളത്. ഇഹലോകജീവിത്തില്‍ വെച്ചുതന്നെ ദേവന്‍മാരുടെ പ്രസാദത്തിനുവേണ്ടിയാണവര്‍ ആരാധന നടത്തിയിരുന്നത്. മേല്‍പറഞ്ഞപ്രകാരം ഇബ്രാഹീം (عليه السلام) നബി തന്റെ ജനതയെ നന്നാക്കിത്തീര്‍ക്കുവാന്‍ പല പരിശ്രമങ്ങളും ചെയ്തുനോക്കി. അതെല്ലാം വിഫലമാകുകയാണുണ്ടായത്. അദ്ദേഹമാകട്ടെ, പരിശ്രമം ഊര്‍ജ്ജിതമാക്കിക്കൊണ്ടുമിരുന്നു. അവരുടെ വിഗ്രഹങ്ങളെ കൊത്തിമുറിച്ചതും, അതിന്‍ഫലമായി തീക്കുണ്ഡത്തില്‍ എറിയപ്പെട്ടതും നാം വായിച്ചുവല്ലോ. (*). തന്റെ പിതാവ് ഒരു സത്യവിശ്വാസിയായിക്കണ്ടാല്‍ കൊള്ളാമെന്നുള്ള അത്യാഗ്രഹത്താല്‍ അദ്ദേഹത്തെ വളരെ ഭക്തിയാദരവോടെ ഉപദേശിച്ചുനോക്കിയ വിവരവും, അയാള്‍ മകനെ എറിഞ്ഞാട്ടുവാന്‍ ശ്രമിച്ചതും സൂ: മര്‍യമിലും നാം കണ്ടു. അഗ്നികുണ്ഡത്തില്‍ നിന്നു് രക്ഷപ്പെട്ടതുകണ്ട് സ്വജനങ്ങളില്‍ കുറച്ചാളുകള്‍ വിശ്വസിക്കുകയുണ്ടായെന്നു പറയപ്പെടുന്നു. പക്ഷെ, ഭരണകൂടത്തെയും, നാട്ടുക്കാരെയും ഭയന്നുകൊണ്ടിരിക്കുകയാണവര്‍. നാട്ടിലുള്ളവരെല്ലാം ശത്രുക്കള്‍. സത്യം കേള്‍ക്കുവാനുള്ള കാതും, ചിന്തിക്കുവാനുള്ള ഹൃദയവും അദ്ദേഹം അവിടെ കണ്ടില്ല. അങ്ങിനെ, സ്വദേശത്തോട് യാത്രപറയേണ്ടിവന്നു. അല്ലാഹു അദ്ദേഹത്തെ ‘അനുഗ്രഹീതമായ ഭൂമി’യിലേക്ക് (ശാമിലേക്ക്) രക്ഷപ്പെടുത്തികൊണ്ടുവന്നു. സഹോദരപുത്രന്‍ ലൂത്ത്വ് (عليه السلام), ഭാര്യ സാറാ (سارة) എന്നിവരും കൂടെയുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തില്‍ വിശ്വസിച്ചവരാണ്. ലൂത്ത്വ് (عليه السلام) നബിയുടെ ഭാര്യയും കൂടെ ഉണ്ടായിരുന്നുവെന്നും കാണുന്നു. പിതാവിന്റെ പാപമോചനത്തിനു വേണ്ടി അദ്ദേഹം അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു നോക്കുമെന്നു പറഞ്ഞിട്ടുണ്ടായിരുന്നുവെങ്കിലും, പിതാവു അല്ലാഹുവിന്റെ ശത്രുവാണെന്നു് വെളിപ്പെട്ടപ്പോള്‍, അദ്ദേഹം അതില്‍നിന്നു് ഒഴിഞ്ഞുകളഞ്ഞു. (സൂറ: തൗബ: 114)
(*). അടുത്ത വ്യാഖ്യാനക്കുറിപ്പിള്‍ വിശദവിവരം കാണാം.
‘മേല്‍പറഞ്ഞവരെയും ഇബ്രാഹീം (عليه السلام) നബിയെയും കൂട്ടുക്കൊണ്ട് കന്‍ആനിലേക്ക് പോകുവാനായി പിതാവ് ഊറില്‍നിന്നു ഹാറാനില്‍ വന്നു; അവിടെ പാര്‍ത്ത് അവിടെവെച്ച് പിതാവ് മരണപ്പെട്ടു; പിന്നീടു യഹോവയുടെ (ദൈവത്തിന്റെ) കല്‍പനപ്രകാരം കന്‍ആനിലേക്ക് പോയി; ഹാറാനില്‍നിന്നു പോരുമ്പോള്‍ ഇബ്രാഹീം (عليه السلام) നബിക്കു 75 വയസ്സായിരുന്നു’ എന്നൊക്കെ ബൈബ്ലില്‍ (ഉല്‍പത്തി: 11ല്‍ 31 മുതല്‍ 12ല്‍ 6വരെ പറയുന്നു. ഖുര്‍ആന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ഇതു അതേപടി സ്വീകരിക്കുവാന്‍ നിവൃത്തിയില്ല. കാരണം, വിഗ്രഹങ്ങള്‍ ഉടച്ചകാലത്ത് അദ്ദേഹം കേവലം 16 വയസ്സുകാരനായ ഒരു യുവാവായിരുന്നുവെന്നു ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു. സൂ: അമ്പിയാഇലെ 60-ാം വചനം അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. അന്നുമുതല്‍ക്കേ പിതാവു അദ്ദേഹത്തിനു ശത്രുവായിത്തീര്‍ന്നിരിക്കുമല്ലോ. അദ്ദേഹം മേല്‍പറഞ്ഞവരൊന്നിച്ച് ഫലസ്തീനില്‍ വന്നു. കനാന്‍ (കന്‍ആന്‍ – كنعان) ദേശം എന്ന പേരിലാണ് അന്ന് ഫലസ്തീന്‍ അറിയപ്പെട്ടിരുന്നത്. (*). ആദ്യം നാബല്‍സ് (نابلس) എന്ന ശെഖേമി (شكيم)ലും, പിന്നീടു തെക്കോട്ടുനീങ്ങി ഒന്നിലധികം സ്ഥലങ്ങളിലും അദ്ദേഹം താമസിച്ചിട്ടുണ്ട്. അനന്തരം നാട്ടില്‍ ബാധിച്ച ഒരു ക്ഷാമം കാരണം മിസ്രയീമില്‍ (ഈജിപ്തില്‍) പോകുകയും, അധികം താമസിയാതെ മടങ്ങിപ്പോരുകയും ചെയ്തു. യാത്രകളില്‍ മേല്‍പറഞ്ഞവര്‍ക്കു പുറമെ അവരുടെ ആടുമാടുകളും, അവയുടെ ഇടയന്‍മാരും ഉണ്ടായിരുന്നുപോല്‍. ബൈബ്ള്‍ പറഞ്ഞപ്രകാരമാണെങ്കില്‍, ആട്ടിടയന്മാര്‍ തമ്മിലുണ്ടായ വഴക്കും, ആടുമാടുകളുടെ ആധിക്യവും നിമിത്തം പിതൃവ്യനും, സഹോദരപുത്രനും (ഇബ്രാഹീം നബിയും, ലൂത്ത്വ് നബിയും (عليهما السلام)) താമസം രണ്ടു സ്ഥലത്താക്കി. ജോര്‍ഡാന്‍ (الاردن) വൃത്തങ്ങളില്‍പെട്ട ഫലഭൂയിഷ്ഠമായ സോദോം, ഗോമോറാ (سدوم وغامورة) എന്നീ രാജ്യങ്ങളിലായി ലൂത്ത്വ് നബി (عليه السلام) വാസമുറപ്പിച്ചു. ഈ സ്ഥലത്തെപ്പറ്റിയാണ് ഖുര്‍ആനില്‍ (സൂ: നജ്മില്‍) ‘മുഅ്തഫികത്ത്’ (الْمُؤْتَفِكَةَ = മറിഞ്ഞുകിടക്കുന്ന രാജ്യം) എന്നു് പറഞ്ഞിരിക്കുന്നത്. ലൂത്ത്വ് (عليه السلام) ആ രാജ്യത്തേക്കുള്ള റസൂലായി നിയോഗിക്കപ്പെടുകയും ചെയ്തു. ആ രാജ്യക്കാരെക്കുറിച്ചും അവര്‍ രാജ്യത്തോടെ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചും കഴിഞ്ഞ സൂറത്തുകളില്‍ വിവരിച്ചിട്ടുണ്ടല്ലോ. ഇബ്രാഹീം നബി (عليه السلام) യുടെ ഭാര്യ സാറ (سارة) പ്രസവിക്കാത്ത വന്ധ്യയായിരുന്നു. അവര്‍ക്ക് ഈജിപ്തില്‍വെച്ചു ലഭിച്ച ഒരു അടിമസ്ത്രീയായിരുന്നു ഹാഗാര്‍ എന്ന ഹാജര്‍ (هاجر). തങ്ങള്‍ക്കൊരു ഓമനപുത്രനെ കാണുവാന്‍ കഴിഞ്ഞെങ്കിലോ, എന്ന ആഗ്രഹത്തോടെ ഹാജറിനെ അവര്‍ ഭര്‍ത്താവിനു ദാനംചെയ്തു. അങ്ങിനെ, ഖിബ്ത്തിക്കാരിയായ ഹാജര്‍ ഇബ്രാഹീം (عليه السلام) നബിയുടെ ഒരു രണ്ടാം ഭാര്യയായി. ഇവരില്‍നിന്നാണ് മൂത്ത പുത്രനായ ഇസ്മാഈല്‍ (عليه السلام) ജനിച്ചത്. അറബികളുടെ പിതാവായ ഇസ്മാഈല്‍ (عليه السلام) നബിയുടെ മാതൃകുടുംബത്തെ ഉദ്ദേശിച്ചാണ് നബി (ﷺ) ഇപ്രകാരം പറഞ്ഞതു: إِذَا فَتَحْتُمْ مِصْرَ فَاسْتَوْصُوا بِأَهْلِهَا خَيْرًا ، فَإِنَّ لَهُمْ ذِمَّةً وَرَحِمًا : مُسْلِمٍ (നിങ്ങള്‍ ഈജിപ്തു ജയിച്ചടക്കുമ്പോള്‍, അവിടത്തുകാരുമായി നല്ലനിലയില്‍ ഇടപെടണം. നിശ്ചയമായും അവരോടു നിങ്ങള്‍ക്കു ഒരു ഉത്തരവാദിത്വവും കുടുംബബന്ധവുമുണ്ട്). കുടുംബബന്ധം പാലിക്കുന്നതിനെപ്പറ്റി നബി (ﷺ) എത്രമാത്രം നിഷ്ക്കര്‍ഷിച്ചിരുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇസ്മാഈല്‍ (عليه السلام) ജനിക്കുമ്പോള്‍ ഇബ്രാഹീം (عليه السلام) നബിക്കു 86 വയസ്സാണെന്നു കാണുന്നു. الله أعلم ഗര്‍ഭവതിയായ ഹാജറിനോട് ദൈവദൂതന്‍ അറിയിച്ചതായി ബൈബ്ലില്‍ ഇങ്ങിനെ കാണാം: ‘ഞാന്‍ നിന്റെ സന്തതിയെ ഏറ്റവും വര്‍ദ്ധിപ്പിക്കും. അത് എണ്ണിക്കൂടാത്തവണ്ണം പെരുപ്പമുള്ളതായിരിക്കും. നീ ഗര്‍ഭവതിയല്ലോ. നീ ഒരു മകനെ പ്രസവിക്കും. യഹോവ നിന്റെ സങ്കടം കേള്‍ക്കകൊണ്ട് അവന്ന് യിശ്മയേല്‍ (ഇസ്മാഈല്‍) എന്നു് പേര്‍ വിളിക്കണം. അവന്‍ ‘കാട്ടുകഴുത’യെപ്പോലെയുള്ള മനുഷ്യനായിരിക്കും…’ (ഉല്പ: 16ല്‍ 10-12).’കാട്ടുകഴുത’യുടെ കാര്യമൊഴിച്ചു ബാക്കി കാര്യങ്ങള്‍ ശരിയാകുന്നു. അറബികള്‍ മിക്കവാറും ഇസ്മാഈല്‍ (عليه السلام) നബിയുടെ സന്താനങ്ങളാണല്ലോ. എന്നാല്‍ അദ്ദേഹത്തെ ‘കാട്ടുകഴുത’യായി ചിത്രീകരിച്ചത്, വേദക്കാര്‍ ബൈബ്ലില്‍ കൈകടത്താറുള്ളതിന്റെ ഒരു ചെറിയ ഉദാഹരണമാകുന്നു. നബി മുഹമ്മദ്‌ (ﷺ) തിരുമേനിയെ തരംതാഴ്ത്തി കാണിക്കുകയാണ് ഇതുമൂലം അവരുടെ ഉദ്ദേശ്യം. ഈ വസ്തുത മനസ്സിലാക്കുവാന്‍ ബൈബ്ലിന്റെ പല ഭാഷകളിലുള്ള വിവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതിയാവുന്നതാണ്. ബൈബ്ലിന്റെ പല ഭാഷകളിലുള്ള വിവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതിയാവുന്നതാണ്. ബൈബ്ലിന്റെ പരിഭാഷകള്‍ വ്യക്തികളുടേതല്ല – അവരുടെ അധികൃതമായ അംഗീകാരത്തോടുകൂടി തയ്യാറാക്കപ്പെട്ടവയാണ് – എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. ഉദാഹരണം നോക്കുക: മലയാള പതിപ്പില്‍ ‘കാട്ടുക്കഴുതയെപ്പോലെയുള്ള മനുഷ്യന്‍’ എന്നും, അറബിപതിപ്പില്‍ إِنْسَانًا وَحْشِيًّا എന്നും, ഹിബ്രു (അബ്രാനീ) ഭാഷയില്‍ قره آدم എന്നും, ഇംഗ്ലീഷ് പതിപ്പില്‍ Wild Man എന്നും, തമിഴില്‍ ‘ദുഷ്ടമനുഷ്യന്‍’ എന്നും ആണുള്ളത്. അറബിയിലും ഇംഗ്ലീഷിലുമുള്ള പദങ്ങള്‍ക്കു ‘അപരിഷ്കൃതന്‍, കാടന്‍, ദുഷ്ടന്‍ എന്നൊക്കെ അര്‍ത്ഥം വരാം. ‘കാട്ടുകഴുത’ എന്നര്‍ത്ഥമില്ല. അബ്രീപദത്തിന്നാവട്ടെ, ‘ശക്തനായ മനുഷ്യന്‍’ എന്നത്രെ. അബ്രീയില്‍ നിന്നാണ് മറ്റുള്ളവ വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നിരിക്കെ, ദുരുദ്ദേശപൂര്‍വ്വം ചെയ്യപ്പെട്ട ഒരു മാറ്റമാണിതെന്നു പറയേണ്ടതില്ലല്ലോ. ഒരിക്കല്‍ ഇബ്രാഹീം (عليه السلام) നബിയുടെ അടുക്കല്‍ മനുഷ്യരൂപത്തില്‍ മലക്കുകള്‍ വരികയുണ്ടായി. അതിഥിസല്‍ക്കാരത്തില്‍ വളരെ താല്‍പര്യം കാണിച്ചിരുന്ന അദ്ദേഹം വേഗം ഒരു മൂരിക്കുട്ടനെ പൊരിച്ചു തയ്യാറാക്കി അതിഥികള്‍ക്കു സമര്‍പ്പിച്ചു. അവര്‍ ഭക്ഷണം കഴിക്കുന്നില്ല! ഇതു കണ്ടപ്പോള്‍ അദ്ദേഹത്തിനു മനസ്സില്‍ ഭയം തോന്നി. അതിഥികള്‍ പറഞ്ഞു: ‘പേടിക്കേണ്ട! താങ്കള്‍ക്ക് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെക്കുറിച്ച് ഞങ്ങള്‍ സന്തോഷമറിയിക്കുന്നു. അദ്ദേഹത്തിനും, വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടായിരുന്ന ഭാര്യക്കും ആശ്ചര്യവും, സന്തോഷവുമായി. ഇത് ഇസ്ഹാഖ് (عليه السلام) നെക്കുറിച്ചുള്ള സന്തോഷവാര്‍ത്തയായിരുന്നു. ‘പിന്നെ എന്താണ് കാര്യമുള്ളത്‌? ഇബ്രാഹീം (عليه السلام) നബി ചോദിച്ചു. ‘ഞങ്ങള്‍ ലൂത്ത്വ് (عليه السلام) നബിയുടെ ജനതയുടെ അടുക്കലേക്കു – അവരെ നശിപ്പിക്കുന്നതിന്നു – കൂടി നിയോഗിക്കപ്പെട്ടിരിക്കുന്നു’ എന്ന് അവര്‍ അറിയിച്ചു. ഈ മലക്കുകളാണ് ലൂത്ത്വ് (عليه السلام) നബിയുടെ രാജ്യം നശിപ്പിച്ചത്. (സൂ: 15ല്‍ : 51-58ഉം, സൂ: 51ല്‍ 24-34ഉം). ഇക്കാലത്ത് ഇബ്രാഹീം (عليه السلام) നബിക്ക്ക് 100 വയസ്സും സാറക്ക് 90 വയസ്സും ആണെന്നു പറയപ്പെടുന്നു. അദ്ദേഹം വസിച്ചിരുന്നതു കാദേശിന്നും, ശൂറിന്നും മദ്ധ്യേ എമലേക്യരുടെ (العمالقة) രാജ്യങ്ങളിലായിരുന്നു. ഇസ്മാഈല്‍ (عليه السلام) മുലകുടിക്കുന്ന കാലത്ത്, ഹാജറിനെയും, ശിശുവിനെയുംകൂട്ടി ഇബ്രാഹീം (عليه السلام) മക്കായില്‍ വന്നു. അന്ന് മക്കായില്‍ ജനവാസമില്ല. വെള്ളമോ, കായകനിയോ ഇല്ല. പാറക്കുന്നുകളും, മണല്‍ക്കാടുകളും മാത്രം! ആ മഹാനുഭാവന്‍, ഇന്ന് കഅ്ബഃ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് – നാലുഭാഗവും പാറക്കുന്നുകളാല്‍ ആവൃതമായ ആ താഴ്വരയില്‍ – അവരെ കുടിയിരുത്തിക്കൊണ്ടു തിരിച്ചുപോവുകയാണ്. അവര്‍ക്കായി അദ്ദേഹം അവിടെ നിക്ഷേപിച്ചതെന്താണെന്നോ? ഒരു തോല്‍സഞ്ചിയില്‍ ഈത്തപ്പഴം, ഒരു തോല്‍പാത്രത്തില്‍ വെള്ളവും. അത്രമാത്രം! ഭാര്യ ഹാജര്‍ ചോദിക്കുന്നു: ‘ഞങ്ങളെ ഈ താഴ്വരയില്‍ തനിച്ചുവിട്ടേച്ചു പോകുകയാണോ?!’ അദ്ദേഹം തിരിഞ്ഞു നോക്കുന്നില്ല! ഹാജര്‍ വീണ്ടും വിളിച്ചു ചോദിക്കുന്നു: ‘അല്ലാഹു കല്‍പിച്ചിട്ടാണോ, ഇപ്രകാരം ചെയ്യുന്നത്?’ അദ്ദേഹം മറുപടി പറഞ്ഞു: ‘അതെ’ ഒറ്റവാക്ക്! ഹാജര്‍ സമാധാനിച്ചു. അവര്‍ക്കു ആ ഒരുവാക്ക് കേട്ടതുതന്നെ ഒരു തീരാസ്വത്തായിരുന്നു. അവര്‍ പറഞ്ഞു: ‘എന്നാല്‍ പിന്നെ, അവന്‍ ഞങ്ങളെ പാഴാക്കുകയില്ല.’ സത്യവിശ്വാസികളുടെ നേതാവായ ആ ഭര്‍ത്താവിന്റെയും, അവരുടെ സത്യവിശ്വാസിനിയായ ആ ഭാര്യയുടെയും വിശ്വാസശക്തി നോക്കുക! ഭര്‍ത്താവിനൊത്ത ഭാര്യ! അദ്ദേഹം ആ ചെറു കുടുംബത്തെ പുറംതള്ളിയതല്ല; ഉപേക്ഷിച്ചോ, വെറുത്തോ പോയതുമല്ല; അവരില്‍നിന്നും കണ്ണു മറഞ്ഞപ്പോള്‍ അദ്ദേഹം അല്ലാഹുവോടു പ്രാര്‍ത്ഥിച്ചു.- رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ : ابراهيم: ٣٧ സാരം: ഞങ്ങളുടെ റബ്ബേ! എന്റെ സന്താനത്തെ, യാതൊരു വിളയും (കൃഷിയും) ഇല്ലാത്ത ഒരു താഴ്വരയില്‍ – നിന്റെ പരിപാവനമായ ഭവനത്തിന്നടുത്ത് – ഞാന്‍ പാര്‍പ്പിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! അവര്‍ നമസ്കാരം നിലനിര്‍ത്തിപ്പോരുവാനായിട്ടാണത്. അതിനാല്‍, ജനങ്ങളുടെ ഹൃദയങ്ങളെ അവരിലേക്കു തിരിയുമാറാക്കുകയും, അവര്‍ക്കു ഫലവര്‍ഗ്ഗങ്ങളില്‍നിന്ന് ഉപജീവനം നല്‍കുകയും ചെയ്യേണമേ! അവര്‍ നന്ദി കാണിച്ചേക്കാം. (സൂ: ഇബ്രാഹീം) കൈവശമുള്ള വെള്ളം തീര്‍ന്നുപോയി. മാതാവിനും, പൈതലിനും ദാഹം വര്‍ദ്ധിച്ചു. വല്ല യാത്രക്കാരുമായും കണ്ടുമുട്ടി അല്‍പം വെള്ളം കിട്ടുമോ എന്നു അന്വേഷിക്കുവാന്‍ നിസ്സഹായയായ – അല്ല, അല്ലാഹു സഹായിക്കുവാന്‍ ഏറ്റെടുത്തിട്ടുള്ള – മാതാവ് കുട്ടിയെ അവിടെ കിടത്തി പുറപ്പെടുന്നു. ദൂരത്തേക്ക് എത്തിനോക്കുന്നതിനുവേണ്ടി ഒരു ഭാഗത്ത് സഫാ (صفا) കുന്നിന്മേല്‍ കയറുന്നു. ആരെയും കാണുന്നില്ല. ഉടനെ മറുഭാഗത്തു മര്‍വാ (مروة) കുന്നിന്മേല്‍ കയറിനോക്കുന്നു. ആരുമില്ല. ഏഴുവട്ടം രണ്ടു കുന്നുകളിലുമായി അങ്ങുമിങ്ങും അവര്‍ നടന്നു. ആരെയും കണ്ടുകിട്ടിയില്ല. കുട്ടി കിടക്കുന്നതിന്റെ അടുത്തുനിന്ന് അവര്‍ ഒരു ശബ്ദം കേട്ടു. ഉടനെ മടങ്ങിവന്നു. അതാ! ഒരു നീരുറവ! കുട്ടിയുടെ അരികിലായി നില്‍ക്കുന്ന ജിബ്‌രീല്‍ (عليه السلام)ന്റെ കാലിന്നടിയില്‍കൂടി അതു ഒഴുകിക്കൊണ്ടിരിക്കുന്നു. അവര്‍ക്ക് ആശ്ചര്യമോ, സന്തോഷമോ?! ഓടിവന്ന് ‘സം! സം!’ (നില്‍ക്കട്ടെ, നില്‍ക്കട്ടെ!) എന്നു പറഞ്ഞുംകൊണ്ട് അതു കെട്ടിനിറുത്തുകയായി. (ആ വെള്ളം കെട്ടിനിറുത്താതെ അവര്‍ അതിന്റെ പാട്ടിനുവിട്ടിരുന്നുവെങ്കില്‍ അതു ഒഴുകിക്കൊണ്ടേയിരിക്കുമായിരുന്നു! എന്നു നബി (ﷺ) തിരുമേനി അരുളിച്ചെയ്തിട്ടുണ്ട്.). ഈ ജലമാണ് ഇന്നും ഒരു മഹാത്ഭുതമായി ശേഷിക്കുന്ന ആ ‘സംസം വെള്ളം’ (ماء زمزم) ഈ നീരുറവ നിമിത്തം, ക്രമേണ ആളുകള്‍ വന്നുകൂടി മക്കായില്‍ ജനവാസമുണ്ടായി. പക്ഷെ, വെള്ളത്തിന്റെ കൈവശാവകാശം തങ്ങള്‍ക്കുതന്നെ വേണമെന്ന് പുതുതായി വരുന്നവരോട് നിശ്ചയിക്കപ്പെട്ടിരുന്നു. അബ്രാനീ (ഹിബ്രു) ഭാഷക്കാരനായിരുന്ന ഇസ്മാഈല്‍ (عليه السلام) തങ്ങളുടെ അയല്‍വാസികള്‍വഴി അറബി സംസാരിക്കുവാന്‍ ശീലിച്ചു. പ്രായം തികഞ്ഞപ്പോള്‍, അവരില്‍നിന്നു ജുര്‍ഹൂം (جرهوم) ഗോത്രക്കാരിയായ ഒരു സ്ത്രീയെ കല്ല്യാണം കഴിക്കുകയും ചെയ്തു. കുറെകഴിഞ്ഞ് മാതാവ് മൃതിയടഞ്ഞു. ഇബ്രാഹീം (عليه السلام) നബി ചിലപ്പോള്‍ ഇസ്മാഈലിനെ വന്നു സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം ഒരു വീട്ടുക്കാരനായിരിക്കുകയാണല്ലോ. അദ്ദേഹം വേട്ടയാടി ഉപജീവനമാര്‍ഗ്ഗമുണ്ടാക്കുവാന്‍ പുറത്തു പോകാറുണ്ടായിരുന്നു. അദ്ദേഹം വീട്ടിലില്ലാത്തപ്പോള്‍, ഒരിക്കല്‍ ഇബ്രാഹീം (عليه السلام) മകനെ സന്ദര്‍ശിക്കുവാന്‍ വന്നു. മരുമകളോടു വിവരമന്വേഷിച്ചു. അവളുടെ പെരുമാറ്റവും സംസാരവും കണ്ട് അവള്‍ സ്വഭാവം നല്ലവളല്ലെന്ന് ആ മഹാനുഭാവന്‍ മനസ്സിലാക്കി. ‘തന്റെ ഭര്‍ത്താവു വന്നാല്‍, ഉമ്മരപ്പടി മാറ്റിവെക്കണം’ എന്നു പറയുവാന്‍ ഏല്പിച്ചുകൊണ്ട് അവിടുന്ന് സ്ഥലംവിട്ടു. ഇസ്മാഈല്‍ (عليه السلام) മടങ്ങിവന്നപ്പോള്‍, വീട്ടില്‍ ഒരു കിഴവന്‍ വന്നതായും, ഉമ്മരപ്പടി മാറ്റിവെക്കുവാന്‍ പറഞ്ഞതായും മറ്റും അവള്‍ അറിയിച്ചു. അതു തന്റെ പിതാവായിരുന്നുവെന്നും, ഉമ്മരപ്പടികൊണ്ട് ഉദ്ദേശം നീ തന്നെയാണെന്നും പറഞ്ഞ് അവളെ അവളുടെ വീട്ടിലേക്കു അയച്ചുകളഞ്ഞു. പിതാവു മറ്റൊരു പ്രാവശ്യവും പുത്രനെ സന്ദര്‍ശിക്കുവാന്‍ വന്നു. അദ്ദേഹം അപ്പോഴും വെളിയില്‍ പോയിരുന്നു. ഇസ്മാഈല്‍ (عليه السلام) രണ്ടാമതും വിവാഹം കഴിച്ചിരുന്ന ഭാര്യയാണിപ്പോള്‍ വീട്ടുകാരി. പുതിയ മരുമകളുടെ പെരുമാറ്റവും, സ്വീകരണവും, സംസാരവുമെല്ലാം അദ്ദേഹത്തെ തൃപ്തിപ്പെടുത്തി. അവള്‍ അദ്ദേഹത്തിനു തലമുടി വാര്‍ന്നുകൊടുക്കുക മുതലായ ശുശ്രൂഷകളും ചെയ്തുകൊടുത്തു. ആദ്യത്തെവള്‍ തങ്ങളുടെ തിടുക്കവും ബുദ്ധിമുട്ടുമായിരുന്നു അദ്ദേഹത്തോട് പറഞ്ഞിരുന്നത്. പുതിയ മരുമകള്‍, തങ്ങള്‍ക്കു സുഖമാണെന്നറിയിച്ചു. അവരുടെ ഭക്ഷണവും, പാനീയവും എന്താണെന്നു അദ്ദേഹം അന്വേഷിച്ചു. മാംസവും, വെള്ളവുമാണെന്ന് സ്ത്രീ ഉത്തരം പറഞ്ഞു. അപ്പോള്‍ അദ്ദേഹം അവര്‍ക്കുവേണ്ടി ഇങ്ങിനെ ദുആ ചെയ്തു: ‘അല്ലാഹുവേ! അവര്‍ക്കു മാംസത്തിലും ജലത്തിലും അഭിവൃദ്ധി നല്‍കേണമേ!’ (നബി (ﷺ) തിരുമേനി പറയുകയാണ്‌: ‘അവിടെ അവര്‍ക്കു ധാന്യങ്ങളുണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ അതിലും അഭിവൃദ്ധിക്കായി അദ്ദേഹം പ്രാര്‍ത്ഥിക്കുമായിരുന്നു’.) ഇത്തവണ, പിതാവു തിരിച്ചുപോകുമ്പോള്‍ ‘ഉമ്മരപ്പടി ഉറപ്പിച്ചു’ വെക്കുവാന്‍ ഏല്പിച്ചുകൊണ്ടാണ് പോയത്. ഭര്‍ത്താവ് മടങ്ങിവന്നപ്പോള്‍, സുമുഖനും, മാന്യനുമായ ഒരു വയസ്സന്‍ വന്നിരുന്ന വിവരവും, ഉമ്മരപ്പടി ഉറപ്പിക്കുവാന്‍ പറഞ്ഞേല്‍പിച്ചതും അറിയിച്ചു. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം ആ ഭാര്യയെ അദ്ദേഹം സ്ഥിരപ്പെടുത്തുകയും ചെയ്തു. കുറേ കഴിഞ്ഞശേഷം, പിതാവ് മൂന്നാമതൊരു പ്രാവശ്യം സന്ദര്‍ശനത്തിന്നുവന്നു. ഇക്കുറി, പുത്രന്‍ ‘സംസമി’ന്നടുത്ത് അമ്പ് ഉഴിഞ്ഞു നന്നാക്കിക്കൊണ്ടിരിക്കുകയാണ്. കണ്ട ഉടനെ എഴുന്നേറ്റുചെന്ന് പിതാവിനെ ആദരിച്ചു സ്വീകരിച്ചു. ഇപ്പോള്‍ കഅ്ബഃ നില്‍ക്കുന്ന സ്ഥലത്തു പൊന്തിനില്‍ക്കുന്ന ഒരു തിണ്ണ ചൂണ്ടിക്കാട്ടിക്കൊണ്ട് ‘ഇതാ, ഇവിടെ ഒരു പുണ്യാലയം പണിയുവാന്‍ അല്ലാഹു കല്‍പിച്ചിട്ടുണ്ട്, അതിന്നു നീ സഹായിക്കണം’. എന്ന് അറിയിച്ചു. അങ്ങിനെ, പിതാവും പുത്രനും കൂടി കഅ്ബഃ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടു. ഇബ്രാഹീം (عليه السلام) ഭിത്തി പടുക്കുകയും, ഇസ്മാഈല്‍ (عليه السلام) കല്ല്‌ കൊണ്ടുവരികയും ചെയ്തിരുന്നു. ചുമരു കുറെ ഉയര്‍ന്നപ്പോള്‍, ആ ആലയം പ്രദക്ഷിണം (طواف) ചെയ്യുന്നവര്‍ക്ക് (പ്രദക്ഷിണം എവിടെനിന്നു തുടങ്ങണമെന്നതിന്ന്‍) അടയാളമായി വെക്കുവാന്‍ ഒരു കല്ല്‌ കൊണ്ടുവരേണമെന്ന് അദ്ദേഹം മകനോട്‌ പറഞ്ഞു. ആ കല്ലാണ് ‘ഹജറുല്‍ അസ്-വദ്’ (الحجر الاسود)ജോലി നടന്നുകൊണ്ടിരിക്കുമ്പോള്‍ അവര്‍ ഇങ്ങിനെ ദുആ ചെയ്തിരുന്നു: ‘ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളില്‍നിന്നു (ഈ കര്‍മ്മം) നീ സ്വീകരിക്കേണമേ! നിശ്ചയമായും, നീ കേള്‍ക്കുന്നവന്‍തന്നെ, അറിയുന്നവന്‍ തന്നെ. (رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ).കഅ്ബഃ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍, ജനങ്ങള്‍ക്ക് അല്ലാഹുവിനെ ആരാധിക്കുവാനായി ഒരു ഭവനം നിര്‍മ്മിച്ചിട്ടുണ്ടെന്നും, അവര്‍ അവിടെവന്നു ഹജ്ജുകര്‍മ്മം നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും പ്രഖ്യാപിക്കുവാന്‍, അല്ലാഹു ഇബ്രാഹീം (عليه السلام) നബിയോട് കല്പിച്ചു. കന്‍ആന്‍കാരും, അശ്ശൂര്‍കാരും, മിസ്രയീംകാരുമെല്ലാം തന്നെ വിഗ്രഹങ്ങളെയും ദേവീദേവന്മാരെയും ആരാധിച്ചുവരികയാണ്, അവര്‍ അവയ്ക്കായി ക്ഷേത്രങ്ങളും ബലിപീഠങ്ങളും നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹുവിനെമാത്രം ആരാധിക്കുവാനും അവനോടുമാത്രം പ്രാര്‍ത്ഥിക്കുവാനും വേണ്ടി – ജനങ്ങള്‍ക്കാകമാനമായി – ഒരു ഭവനം വേണ്ടതുണ്ട്. ആ പുണ്യഭവനമത്രെ, ആ രണ്ടു പ്രവാചകന്‍മാരുടെ കൈക്കു പടുത്തുയര്‍ത്തപ്പെട്ട വിശുദ്ധ കഅ്ബഃ (الكعبة). രണ്ടു പ്രവാചകന്‍മാരും ചെയ്ത നീണ്ട പ്രാര്‍ത്ഥനകളുടെ കൂട്ടത്തില്‍ ഇപ്രകാരം ഉണ്ടായിരുന്നു: رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ ﴿١٢٨﴾ رَبَّنَا وَابْعَثْ فِيهِمْ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ﴿١٢٩ സാരം: (1) ഞങ്ങളുടെ റബ്ബേ! ഞങ്ങളെ രണ്ടാളെയും നിനക്കു കീഴ്പ്പെടുന്നവരാക്കി (മുസ്ലികളാക്കി) ത്തരേണമേ!ഞങ്ങളുടെ സന്തതികളിലും നിനക്കു കീഴ്പ്പെടുന്ന (മുസ്ലിം) സമുദായമുണ്ടാക്കേണമേ! ഞങ്ങള്‍ക്കു ഞങ്ങളുടെ അനുഷ്ഠാനകര്‍മ്മങ്ങളെ കാണിച്ചുതരികയും വേണമെ! ഞങ്ങളില്‍ പശ്ചാത്താപം സ്വീകരിക്കുകയും വേണമെ! നിശ്ചയമായും, നീ തന്നെയാണ് പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയും. (2). ഞങ്ങളുടെ റബ്ബേ! അവര്‍ക്ക് നിന്റെ ലക്ഷ്യങ്ങള്‍ ഓതിക്കൊടുക്കുകയും, വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും, ആത്മസംസ്ക്കാരമുണ്ടാക്കുകയും ചെയ്യുന്ന ഒരു റസൂലിനെ, അവരില്‍ നിന്നുതന്നെ, അവരില്‍ നിയോഗിച്ചു കൊടുക്കേണമേ! (സൂ: അല്‍ബഖറഃ :127,128) ഇബ്രാഹീം (عليه السلام) നബിയുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു. പ്രാര്‍ത്ഥനയുടെ സാക്ഷാല്‍ക്കാരമായി മണലാരണ്യത്തിലെ പ്രവാചകന്‍ നബി മുഹമ്മദ്‌ മുസ്തഫാ (ﷺ) നിയോഗിക്കപ്പെട്ടു. പ്രാര്‍ത്ഥന കഴിഞ്ഞിട്ട് കൊല്ലങ്ങള്‍ മൂന്നോ നാലോ ആയിരം തന്നെ കഴിഞ്ഞു. അതിനിടയ്ക്ക് ഇസ്മാഈല്‍ (عليه السلام) നബിയുടെ സഹോദരനായ ഇസ്ഹാഖ് പരമ്പരയില്‍, അനേകം പ്രവാചകന്‍മാര്‍ വന്നു. ഇസ്മാഈല്‍ പരമ്പരയിലാകട്ടെ, ലോകാവസാനത്തിലെ അന്ത്യപ്രവാചകന്‍ മാത്രം! പക്ഷേ, അദ്ദേഹം നിയോഗിക്കപ്പെട്ടത് ലോകത്തിനെല്ലാം വേണ്ടിയാണ്. ലോകാവസാനംവരേക്കുമാണ്. അദ്ദേഹത്തിന്റെ പ്രവാചകത്വവും, അദ്ദേഹത്തിന്റെ കൈക്കു വെളിപ്പെടുത്തപ്പെട്ട വേദഗ്രന്ഥവും, വിജ്ഞാനങ്ങളും ലോകാവസാനം വരെ നിലനില്‍ക്കുകയും ചെയുന്നു. ഇബ്രാഹീം (عليه السلام) നബിയുടെ മേപ്പടി (രണ്ടാമത്തെ) പ്രാര്‍ത്ഥനാ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്, ഇങ്ങനെയുള്ള ഒരു റസൂലിനെ അക്ഷരജ്ഞാനമില്ലാത്ത – വേദഗ്രന്ഥത്തെപ്പറ്റി അറിയാത്ത – ആ സമുദായത്തില്‍ നിന്നു തന്നെ എഴുന്നേല്പിച്ചിട്ടുണ്ടെന്നു അല്ലാഹു സൂറത്തുല്‍ ജുമുഅഃ 2ല്‍ പറയുന്നു. (….هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا ) ‘ഞാന്‍ എന്റെ പിതാവ് ഇബ്രാഹീമിന്റെ പ്രാര്‍ത്ഥനയാണ്.’ എന്ന് നബി (ﷺ) തിരുമേനിയും അരുളിച്ചെയ്തിട്ടുണ്ട്. ഇസ്ഹാഖ് (عليه السلام) നബിയുടെ മകനായി യഅ്ഖൂബ് (عليه السلام) ജനിച്ചു. അദ്ദേഹത്തിനാണ് ഇസ്രാഈല്‍ (إسرائيل) എന്നു പറയുന്നത്. അദ്ദേഹത്തിന് പന്ത്രണ്ട് മക്കളുണ്ടായിരുന്നു. അവര്‍ വഴി പെരുകി വര്‍ദ്ധിച്ച പന്ത്രണ്ട് സന്താനപരമ്പരകള്‍ക്കാണ് ഇസ്രാഈല്‍ വര്‍ഗ്ഗത്തിലെ പന്ത്രണ്ട് ഗോത്രങ്ങള്‍ എന്നു പറയപ്പെടുന്നത്. പന്ത്രണ്ടു മക്കളില്‍ ഒരാളായ യൂസുഫ് (عليه السلام) നബിയുടെ കഥ പരക്കെ അറിയപ്പെട്ടതും സൂ: യൂസുഫില്‍ വിസ്തരിച്ചു പറയപ്പെട്ടിട്ടുള്ളതുമാണ്. അദ്ദേഹം ഈജിപ്തിലെ ഭരണാധികാരിയായപ്പോള്‍ യഅ്ഖൂബ് (عليه السلام) നബിയും, ബാക്കി മക്കളും ഈജിപ്തില്‍ ചെന്നു താമസമാക്കി. പിന്നീട് മൂസാ (عليه السلام) നബിയുടെ കാലത്ത് അദ്ദേഹം വഴി ആ സമുദായത്തെ ഫിര്‍ഔനില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തി വീണ്ടും ഫലസ്തീനില്‍ വന്ന ചരിത്രം പ്രസിദ്ധമാണ്. ചെങ്കടല്‍ യാത്രകഴിഞ്ഞു നാല്‍പതു വര്‍ഷം അവര്‍ തീഹു മരുഭൂമിയില്‍ താമസിച്ചുവല്ലോ. അതിനിടക്ക് മൂസാ (عليه السلام) മരണമടഞ്ഞു. പിന്നീട് പല സംഭവങ്ങള്‍ക്കും, സംഘട്ടനങ്ങള്‍ക്കും ശേഷം യൂശഉ (يوشع – عليه السلام) നബിയുടെ നേതൃത്വത്തിലാണ് അവര്‍ ഫലസ്തീനില്‍ പലേടങ്ങളിലായി കുടിയേറിപ്പാര്‍ത്തത്. ഇബ്രാഹീം നബി (عليه السلام) മുതല്‍ നടപ്പില്‍ വന്ന നടപടിയാണ് ചേലാകര്‍മ്മം (الختان). അല്ലാഹുവിന്റെ കല്‍പനപ്രകാരം, അദ്ദേഹവും സന്തതികളും അത് അനുഷ്ഠിച്ചുവന്നു. ഇബ്രാഹീം (عليه السلام) നബിയാല്‍ നടപ്പിലാക്കപ്പെട്ട നടപടിക്രമങ്ങള്‍ പലതുമുണ്ട്. അതില്‍ അദ്ദേഹത്തെ നാമും അനുകരിക്കുവാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. സൂ: ഹജ്ജില്‍ 78-ാം വചനത്തില്‍ مِّلَّةَ أَبِيكُمْ إِبْرَاهِيمَ (നിങ്ങളുടെ പിതാവു ഇബ്രാഹീമിന്റെ മാര്‍ഗ്ഗം) എന്നു അല്ലാഹു പറഞ്ഞത് അതാണ്‌. അദ്ദേഹത്തോട് അനുഷ്ഠിക്കുവാന്‍ കല്‍പിച്ചതെല്ലാം അദ്ദേഹം പൂര്‍ത്തിയായി നിര്‍വ്വഹിച്ചിട്ടുണ്ടെന്ന ഒരു സാക്ഷ്യപത്രമാണ്‌, സൂറത്തുല്‍ ബഖറ: 124ല്‍ കാണുന്നത്. ….وَإِذِ ابْتَلَىٰ إِبْرَاهِيمَ رَبُّهُ بِكَلِمَاتٍ فَأَتَمَّهُنَّ (അല്ലാഹു ഇബ്രാഹീമിനെ ചില കല്‍പനാ വാക്കുകള്‍ മുഖേന പരീക്ഷിച്ച സന്ദര്‍ഭം ഓര്‍ക്കുക; അദ്ദേഹം അവയെ പൂര്‍ണ്ണമായി നിര്‍വ്വഹിച്ചു…..) ആ പ്രവാചകവര്യന്റെ സല്‍ക്കീര്‍ത്തിക്കു നിദാനമായി, ഒരേ ഒരു സംഭവം – ഓമനപുത്രനെ ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായ സംഭവം – മാത്രം ആലോചിച്ചാല്‍ മതിയല്ലോ. ലോകമുള്ള കാലം മറക്കപ്പെടാത്തതാണത്. ഒരു മകനുണ്ടായിക്കാണുവാന്‍ വളരെക്കാലം ആശിച്ചശേസം – അതുണ്ടാകുവാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തയും ലഭിച്ചശേഷം – ആ വയോധികനു ഒരു മകനുണ്ടായി. തന്റെ ഒന്നിച്ചു പ്രയത്നിക്കാറായപ്പോള്‍, അതാ – അവനെ അറുത്ത് ബാലികഴിക്കണമെന്നു ദൈവീക കല്പന വരുന്നു! കല്പന മലക്കു മുഖാന്തരമൊന്നുമല്ല – സ്വപ്നം മാത്രമാണ്. അദ്ദേഹത്തിനു യാതൊരു മടിയോ, വൈമനസ്യമോ തോന്നിയില്ല. ഓമന പുത്രനെ വിവരം അറിയിച്ചു. പുത്രനാകട്ടെ, പിതാവിനൊത്ത പുത്രനും! ഒട്ടും അധൈര്യമോ, മനസ്താപമോ ഇല്ല .അങ്ങിനെ, മകനെ അറക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു. ഒന്നും ബാക്കിയില്ല. അല്ലാഹുവിന്റെ ഭാഗത്തുനിന്നു വിളി കേള്‍ക്കുന്നു. ‘ഇബ്രാഹീം! സ്വപ്നത്തെ നീ യഥാര്‍ത്ഥമാക്കിയിരിക്കുന്നു! മതി, ഇസ്മാഈലിനു പകരം ഒരു ആടിനെ ബലികഴിക്കുക. അത്ര മതി!?’ (സൂ: സ്വാഫ്-ഫാത്തില്‍ ഈ സംഭവം വിവരിക്കുന്നുണ്ട്.) ബലിക്കുവേണ്ടി കൊണ്ടുപോയ പുത്രന്‍ ഇസ്മാഈലല്ല – ഇസ്ഹാഖാണ് – എന്നത്രെ, വേദക്കാരുടെ പക്ഷം. ഖുര്‍ആനില്‍ ഈ കഥ പറയുന്നിടത്ത് ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല. എങ്കിലും വസ്-സ്വാഫ്-ഫാത്തിലെ ആയത്തുകള്‍ പരിശോധിച്ചാല്‍, അത് ഇസ്മാഈല്‍ (عليه السلام) ആയിരുന്നുവെന്നു വ്യക്തമായിക്കാണാം. കാരണം: ഈ കഥ വിവരിച്ചുകഴിഞ്ഞ ഉടനെത്തന്നെ ‘അദ്ദേഹത്തിനു ഇസ്ഹാഖിനെക്കുറിച്ചും നാം സന്തോഷവാര്‍ത്ത നല്‍കി’ (وَبَشَّرْنَاهُ بِإِسْحَاقَ) എന്നു അല്ലാഹു പറയുന്നു. മറ്റു പലതും ഇതിനു തെളിവായി എടുക്കുവാനുണ്ട്. അല്ലാഹു സഹായിച്ചാല്‍ അവിടെവെച്ചു കൂടുതല്‍ സംസാരിക്കാം. ബൈബ്ലില്‍ ഈ സംഭവം വിവരിക്കുന്നിടത്ത് (ഉല്പത്തി 22ന്റെ ആരംഭത്തില്‍) …… നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ എകജാതനായ യിസ്ഹാക്കിനെത്തന്നെ…..) എന്നു പറയുന്നു. ഇവിടെ ‘നിന്റെ ഏകജാതനായ’ എന്നു വിശേഷണം ഇസ്മാഈലിനെക്കുറിച്ചല്ലാതെ വരുവാന്‍ പാടില്ലാത്തതാണ്. ഇസ്ഹാഖുള്ളപ്പോള്‍ ഇസ്മാഈല്‍ ജനിക്കാതിരിക്കുകയോ, ജനിച്ചു മരണപ്പെടുകയോ ചെയ്തിരുനാല്‍ അങ്ങിനെ പറയാമായിരുന്നു. ഇസ്മാഈലിനെ ‘കാട്ടുകഴുത’ യെപ്പോലെ ‘ദുഷ്ടനാ’ക്കിയ ആ ‘കറുത്ത’ കൈകള്‍ തന്നെയായിരിക്കണം, ‘ഇസ്മാഈലി’ന്റെ സ്ഥാനത്ത് ‘യിസ്ഹാക്കി’ന്റെ പേര്‍ പ്രതിഷ്ഠിച്ചതും. ഇബ്രാഹീം (عليه السلام) നബിയുടെ ഖബ്റും, സാറയുടെ ഖബ്റും ശാമില്‍ ഹിബ്രോണ്‍ (حبرون) എന്ന സ്ഥലത്താകുന്നു. അദ്ദേഹത്തിന്റെ ചരിത്രത്തില്‍ നിന്നു നമുക്ക് എത്രയോ പാഠങ്ങള്‍ പഠിക്കുവാനുണ്ട്. അതിനെപ്പറ്റി കൂടുതല്‍ വിവരിച്ച് ദീര്‍ഘിപ്പിക്കുന്നില്ല. ഖുര്‍ആനിലും ഹദീസിലും പല സന്ദര്‍ഭങ്ങളില്‍ ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശ്വാസദാര്‍ഢ്യം, ത്യാഗമനസ്ഥിതി, അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിക്കുവാനുള്ള സന്നദ്ധത, സത്യാന്വേഷണസ്വഭാവം ആദിയായ മഹല്‍ഗുണങ്ങള്‍, മുസ്ലിംകള്‍ക്കു മാതൃക നല്‍കട്ടെ! രാജാവിനെയാകട്ടെ, തീയ്യിനെ ആകട്ടെ, അക്രമികളെയാകട്ടെ, ഭയപ്പെടാതെ, മരണഭീതിയില്ലാതെ, ആദര്‍ശപ്രഖ്യാപനത്തിലും, തൗഹീദിന്റെ പ്രചരണത്തിലും, മുന്നോട്ടു മുന്നോട്ടു പുരോഗമിച്ചുകൊണ്ടേയിരുന്ന ആ നബിവര്യന്റെ ജീവിതഗ്രന്ഥത്തിലെ പാഠങ്ങള്‍ ഓരോന്നും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരസേവനം ചെയ്യുന്ന മുസ്ലിംകള്‍ക്കു നേതൃത്വവും, പ്രചോദനവും നല്‍കട്ടെ. آمين


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓر ۚ كِتَـٰبٌ أَنزَلْنَـٰهُ إِلَيْكَ لِتُخْرِجَ ٱلنَّاسَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ﴿١﴾
volume_up share
الر "അലിഫ്- ലാം- റാ" كِتَابٌ ഒരു ഗ്രന്ഥമാകുന്നു أَنزَلْنَاهُ നാമതു അവതരിപ്പിച്ചിരിക്കുന്നു إِلَيْكَ നിനക്കു لِتُخْرِجَ നീ പുറത്തുകൊണ്ടുവരുവാന്‍ വേണ്ടി النَّاسَ മനുഷ്യരെ مِنَ الظُّلُمَاتِ അന്ധകാരങ്ങളില്‍നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു بِإِذْنِ അനുമതി (സമ്മത) പ്രകാരം رَبِّهِمْ അവരുടെ റബ്ബിന്റെ إِلَىٰ صِرَاطِ അതായതു പാതയിലേക്കു الْعَزِيزِ പ്രതാപശാലിയുടെ الْحَمِيدِ സ്തുത്യര്‍ഹനായ
14:1"അലിഫ് - ലാം - റാ" (നബിയേ) നിനക്കു നാം അവതരിപ്പിച്ചു തന്ന ഒരു ഗ്രന്ഥമാകുന്നു (ഇതു); മനുഷ്യരെ അന്ധകാരങ്ങളില്‍നിന്നു നീ (പുറത്തുവരുത്തി) പ്രകാശത്തിലേക്കു കൊണ്ടുവരുവാന്‍ വേണ്ടി; അവരുടെ റബ്ബിന്റെ അനുമതി പ്രകാരം. അതായതു, പ്രതാപശാലിയും സ്തുത്യര്‍ഹനുമായുള്ളവന്റെ പാതയിലേക്കു (കൊണ്ടുവരുവാന്‍);
ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَوَيْلٌۭ لِّلْكَـٰفِرِينَ مِنْ عَذَابٍۢ شَدِيدٍ﴿٢﴾
volume_up share
اللَّـهِ الَّذِي അതായതു യാതൊരു അല്ലാഹുവിന്റെ لَهُ അവന്റേതാണു, അവന്നാകുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَوَيْلٌ കഷ്ടവും, നാശവും لِّلْكَافِرِينَ അവിശ്വാസികള്‍ക്കു مِنْ عَذَابٍ ശിക്ഷ നിമിത്തം, ശിക്ഷയാല്‍ شَدِيدٍ കഠിനമായ.
14:2(അതെ) ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) യാതൊരുവന്റേതാണോ ആ അല്ലാഹുവിന്റെ (പാതയിലേക്കു). അവിശ്വാസികള്‍ക്കു കഠിനമായ ശിക്ഷ നിമിത്തം കഷ്ടവും!
ٱلَّذِينَ يَسْتَحِبُّونَ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْـَٔاخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍۭ بَعِيدٍۢ﴿٣﴾
volume_up share
الَّذِينَ അതായതു യാതൊരു കൂട്ടര്‍ يَسْتَحِبُّونَ അവര്‍ സ്നേഹം കാണിക്കും الْحَيَاةَ ജീവിതത്തോടു الدُّنْيَا ഇഹത്തിലെ (ഐഹിക) عَلَى الْآخِرَةِ പരലോകത്തെക്കള്‍ وَيَصُدُّونَ അവര്‍ തിരിച്ചു (തട്ടി) വിടുകയും ചെയ്യും عَن سَبِيلِ മാര്‍ഗ്ഗത്തില്‍ നിന്നു اللَّـهِ അല്ലാഹുവിന്റെ وَيَبْغُونَهَا അതിനെ അവര്‍ തേടുക (അതിനു അവര്‍ ആഗ്രഹിക്കുക)യും ചെയ്യും عِوَجًا വക്രത, വളവു (ഉണ്ടാവാന്‍) أُولَـٰئِكَ അക്കൂട്ടര്‍ فِي ضَلَالٍ വഴിപിഴവിലാകുന്നു بَعِيدٍ വിദൂരമായ.
14:3അതായത്, യാതൊരു കൂട്ടര്‍ക്കു (കഷ്ടം) അവര്‍ ഐഹികജീവിതത്തോടു പരലോകത്തെക്കാള്‍ സ്നേഹം കാണിച്ചുകൊണ്ടിരിക്കുന്നു; അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു അവര്‍ (ജനങ്ങളെ) തിരിച്ചുവിടുകയും ചെയ്യുന്നു; അതിനു അവര്‍ വക്രത (ഉണ്ടാവണമെന്നു) ആഗ്രഹിക്കുകയും ചെയ്യുന്നു. [ഇങ്ങിനെയുള്ളവര്‍ക്കു കഷ്ടം!] അക്കൂട്ടര്‍ വിദൂരമായ വഴിപിഴവിലാകുന്നു.
തഫ്സീർ : 1-3
View   
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِۦ لِيُبَيِّنَ لَهُمْ ۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٤﴾
volume_up share
وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല مِن رَّسُولٍ ഒരു റസൂലിനെയും إِلَّا بِلِسَانِ ഭാഷയിലല്ലാതെ, ഭാഷയോടെയല്ലാതെ قَوْمِهِ അദ്ദേഹത്തിന്റെ ജനതയുടെ لِيُبَيِّنَ അദ്ദേഹം വിവരിച്ചുകൊടുക്കുവാന്‍ വേണ്ടി لَهُمْ അവര്‍ക്കു فَيُضِلُّ എന്നിട്ടു (അങ്ങനെ) വഴിപിഴവിലാക്കുന്നു اللَّـهُ അല്ലാഹു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَهْدِي അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَهُوَ അവനത്രെ, അവന്‍ തന്നെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍.
14:4ഒരു റസൂലിനെയും, (തന്നെ) അദ്ദേഹത്തിന്റെ ജനതക്കു അദ്ദേഹം വിവരിച്ചുകൊടുക്കുവാന്‍ വേണ്ടി അവരുടെ ഭാഷയില്‍ (ദൗത്യം നല്‍കിക്കൊണ്ടു) അല്ലാതെ നാം അയച്ചിട്ടില്ല. അങ്ങനെ, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവനത്രെ പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവന്‍.
തഫ്സീർ : 4-4
View   
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَآ أَنْ أَخْرِجْ قَوْمَكَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ وَذَكِّرْهُم بِأَيَّىٰمِ ٱللَّهِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّكُلِّ صَبَّارٍۢ شَكُورٍۢ﴿٥﴾
volume_up share
وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായിട്ടുണ്ട് مُوسَىٰ മൂസായെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി أَنْ أَخْرِجْ നീ പുറത്തുകൊണ്ടുവരണമെന്നു قَوْمَكَ നിന്റെ ജനങ്ങളെ مِنَ الظُّلُمَاتِ അന്ധകാരങ്ങളില്‍ നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു وَذَكِّرْهُم അവര്‍ക്കു ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക بِأَيَّامِ ദിവസങ്ങളെപ്പറ്റി اللَّـهِ അല്ലാഹുവിന്റെ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ (തന്നെ)لِّكُلِّ صَبَّارٍ എല്ലാ ക്ഷമാശീലര്‍ക്കും شَكُورٍ നന്ദിയുള്ളവരായ.
14:5നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം മൂസായെ അയക്കുകയുണ്ടായി; "നിന്റെ ജനങ്ങളെ അന്ധകാരങ്ങളില്‍നിന്നു പ്രകാശത്തിലേക്കു പുറത്തു കൊണ്ടുവരുകയും, അല്ലാഹുവിന്റെ (അനുഗ്രഹത്തിന്റെ) ദിവസങ്ങളെപ്പറ്റി അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുക" എന്നു (കല്‍പിച്ചുകൊണ്ട്). നിശ്ചയമായും, അതില്‍ ക്ഷമാശീലരും, നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും പല ദൃഷ്ടാന്തങ്ങളുണ്ട്.
وَإِذْ قَالَ مُوسَىٰ لِقَوْمِهِ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ أَنجَىٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ وَيُذَبِّحُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌۭ مِّن رَّبِّكُمْ عَظِيمٌۭ﴿٦﴾
volume_up share
وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം مُوسَىٰ മൂസാ لِقَوْمِهِ അദ്ദേഹത്തിന്റെ ജനതയോടു اذْكُرُوا ഓര്‍ക്കുവിന്‍ نِعْمَةَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ عَلَيْكُمْ നിങ്ങളുടെമേല്‍ إِذْ أَنجَاكُم അവന്‍ നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദര്‍ഭം مِّنْ آلِ فِرْعَوْنَ ഫിര്‍ഔന്റെ കൂട്ടരില്‍ (ആള്‍ക്കാരില്‍) നിന്നു يَسُومُونَكُمْ അവര്‍ നിങ്ങള്‍ക്കു അനുഭവിപ്പിച്ചുകൊണ്ടിരിക്കെ سُوءَ الْعَذَابِ കടുത്ത ശിക്ഷ وَيُذَبِّحُونَ അവര്‍ അറുകൊല ചെയ്തും أَبْنَاءَكُمْ നിങ്ങളുടെ ആണ്‍മക്കളെ وَيَسْتَحْيُونَ അവര്‍ ജീവിക്കുവാന്‍ വിടുക (ബാക്കിയാക്കുക)യും نِسَاءَكُمْ നിങ്ങളുടെ പെണ്ണുങ്ങളെ وَفِي ذَٰلِكُم അതിലുണ്ടു (ഉണ്ടായിരുന്നു) بَلَاءٌ ഒരു പരീക്ഷണം مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍നിന്നു عَظِيمٌ വമ്പിച്ചതായ.
14:6മൂസാ തന്റെ ജനങ്ങളോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "നിങ്ങള്‍ക്കു അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍. അതായതു, ഫിര്‍ഔന്റെ കൂട്ടരില്‍ നിന്നു നിങ്ങളെ അവന്‍ രക്ഷപ്പെടുത്തിയ സന്ദര്‍ഭം. നിങ്ങളെ അവര്‍ കടുത്ത ശിക്ഷ അനുഭവിപ്പിക്കുകയും, നിങ്ങളുടെ ആണ്‍മക്കളെ അറുകൊല ചെയ്യുകയും, നിങ്ങളുടെ പെണ്ണുങ്ങളെ (കൊല്ലാതെ) ജീവിക്കുവാന്‍ വിടുകയും ചെയ്തുകൊണ്ട്. അതില്‍ (ഒക്കെ) നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള വമ്പിച്ച ഒരു പരീക്ഷണമുണ്ട്."
തഫ്സീർ : 5-6
View   
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌۭ﴿٧﴾
volume_up share
وَإِذْ تَأَذَّنَ ഉത്തരവു (കല്‍പന - അറിയിപ്പു) നല്‍കിയ സന്ദര്‍ഭം رَبُّكُمْ നിങ്ങളുടെ റബ്ബ് لَئِن شَكَرْتُمْ നിങ്ങള്‍ നന്ദി കാണിച്ചുവെങ്കില്‍ لَأَزِيدَنَّكُمْ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വര്‍ദ്ധിപ്പിച്ചുതരും وَلَئِن كَفَرْتُمْ നിങ്ങള്‍ നന്ദികേടു കാണിച്ചുവെങ്കിലോ إِنَّ عَذَابِي നിശ്ചയമായും എന്റെ ശിക്ഷ لَشَدِيدٌ കഠിനമായതു തന്നെ.
14:7നിങ്ങളുടെ റബ്ബ് അറിയിപ്പു നല്‍കിയ സന്ദര്‍ഭം (ഓര്‍ക്കുക): "നിങ്ങള്‍ നന്ദിചെയ്യുന്ന പക്ഷം, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുക തന്നെ ചെയ്യും; നിങ്ങള്‍ നന്ദികേടു കാണിച്ചുവെങ്കിലോ, നിശ്ചയമായും എന്റെ ശിക്ഷ കഠിനമായതു തന്നെയായിരിക്കും."
وَقَالَ مُوسَىٰٓ إِن تَكْفُرُوٓا۟ أَنتُمْ وَمَن فِى ٱلْأَرْضِ جَمِيعًۭا فَإِنَّ ٱللَّهَ لَغَنِىٌّ حَمِيدٌ﴿٨﴾
volume_up share
وَقَالَ പറയുകയും ചെയ്തു مُوسَىٰ മൂസാ إِن تَكْفُرُوا നിങ്ങള്‍ നന്ദികേടു കാണിക്കുന്നപക്ഷം أَنتُمْ നിങ്ങള്‍ وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരും جَمِيعًا മുഴുവന്‍ فَإِنَّ اللَّـهَ എന്നാല്‍ (അറിയുക) നിശ്ചയമായും അല്ലാഹു لَغَنِيٌّ ധന്യന്‍ (അനാശ്രയൻ) തന്നെ حَمِيدٌ സ്തുത്യര്‍ഹാനായ.
14:8മൂസാ (വീണ്ടും) പറഞ്ഞു: "നിങ്ങളും, ഭൂമിയിലുള്ളവര്‍ മുഴുവനും (കൂടി) നന്ദികേടു കാണിക്കുന്നപക്ഷം, എന്നാല്‍, നിശ്ചയമായും, അല്ലാഹു ധന്യനും (അഥവാ അനാശ്രയനും) സ്തുത്യര്‍ഹനും തന്നെയാണു (എന്നു അറിഞ്ഞേക്കുക)".
തഫ്സീർ : 7-8
View   
أَلَمْ يَأْتِكُمْ نَبَؤُا۟ ٱلَّذِينَ مِن قَبْلِكُمْ قَوْمِ نُوحٍۢ وَعَادٍۢ وَثَمُودَ ۛ وَٱلَّذِينَ مِنۢ بَعْدِهِمْ ۛ لَا يَعْلَمُهُمْ إِلَّا ٱللَّهُ ۚ جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ فَرَدُّوٓا۟ أَيْدِيَهُمْ فِىٓ أَفْوَٰهِهِمْ وَقَالُوٓا۟ إِنَّا كَفَرْنَا بِمَآ أُرْسِلْتُم بِهِۦ وَإِنَّا لَفِى شَكٍّۢ مِّمَّا تَدْعُونَنَآ إِلَيْهِ مُرِيبٍۢ﴿٩﴾
volume_up share
أَلَمْ يَأْتِكُمْ നിങ്ങള്‍ക്കു വന്നിട്ടില്ലേ نَبَأُ വൃത്താന്തം الَّذِينَ യാതൊരുവരുടെ مِن قَبْلِكُمْ നിങ്ങളുടെ മുമ്പുള്ള قَوْمِ نُوحٍ നൂഹിന്റെ ജനതയുടെ وَعَادٍ ആദിന്റെയും وَثَمُودَ ഥമൂദിന്റെയും وَالَّذِينَ യാതൊരുവരുടെയും مِن بَعْدِهِمْ അവരുടെ ശേഷമുള്ള لَا يَعْلَمُهُمْ അവരെ അറിയുകയില്ല إِلَّا اللَّـهُ അല്ലാഹു അല്ലാതെ جَاءَتْهُمْ അവര്‍ക്കു വന്നു, അവരില്‍ ചെന്നു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ (വ്യക്തമായ) തെളിവുകളുമായി فَرَدُّوا അപ്പോള്‍ അവര്‍ ആക്കി, തള്ളി, മടക്കി أَيْدِيَهُمْ അവരുടെ കൈകളെ فِي أَفْوَاهِهِمْ അവരുടെ വായകളില്‍ وَقَالُوا അവര്‍ പറയുകയും ചെയ്തു إِنَّا നിശ്ചയമായും ഞങ്ങള്‍ كَفَرْنَا ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു بِمَا أُرْسِلْتُم بِهِ നിങ്ങള്‍ യാതൊന്നുമായി അയക്കപ്പെട്ടുവോ അതില്‍ (നിങ്ങള്‍ അയക്കപ്പെട്ടതില്‍) وَإِنَّا لَفِي شَكٍّ നിശ്ചയമായും ഞങ്ങള്‍ സംശയത്തില്‍ തന്നെയുമാണു مِّمَّا യാതൊന്നിനെപ്പറ്റി تَدْعُونَنَا നിങ്ങള്‍ ഞങ്ങളെ ക്ഷണിക്കുന്നു, വിളിക്കുന്നു إِلَيْهِ അതിലേക്കു مُرِيبٍ സന്ധേഹമുളവാക്കുന്ന, ആശങ്കാജനകമായ, ആശയക്കുഴപ്പമുണ്ടാക്കുന്ന.
14:9(മനുഷ്യരേ) നിങ്ങളുടെ മുമ്പുള്ളവരുടെ വൃത്താന്തം നിങ്ങള്‍ക്കു വന്നെത്തിയിട്ടില്ലേ? അതായതു, നൂഹിന്റെ ജനതയുടെയും, ആദിന്റെയും, ഥമൂദിന്റെയും അവരുടെ ശേഷമുള്ളവരുടെയും (വൃത്താന്തം)! - അവരെക്കുറിച്ചു അല്ലാഹുവല്ലാതെ (ആരും) അറിയുകയില്ല - അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുക്കല്‍ ചെന്നു; അപ്പോള്‍, തങ്ങളുടെ കൈകളെ അവര്‍ തങ്ങളുടെ വായില്‍ ആക്കി [പ്രതിഷേധിച്ചു കൈകടിച്ചു]; അവര്‍ പറയുകയും ചെയ്തു: "നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു; ഏതൊന്നിലേക്കു ഞങ്ങളെ നിങ്ങള്‍ ക്ഷണിക്കുന്നുവോ അതിനെക്കുറിച്ചു നിശ്ചയമായും, ഞങ്ങള്‍, ആശങ്കാജനകമായ സംശയത്തില്‍ തന്നെയാകുന്നു.
തഫ്സീർ : 9-9
View   
قَالَتْ رُسُلُهُمْ أَفِى ٱللَّهِ شَكٌّۭ فَاطِرِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يَدْعُوكُمْ لِيَغْفِرَ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرَكُمْ إِلَىٰٓ أَجَلٍۢ مُّسَمًّۭى ۚ قَالُوٓا۟ إِنْ أَنتُمْ إِلَّا بَشَرٌۭ مِّثْلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعْبُدُ ءَابَآؤُنَا فَأْتُونَا بِسُلْطَـٰنٍۢ مُّبِينٍۢ﴿١٠﴾
volume_up share
قَالَتْ പറഞ്ഞു رُسُلُهُمْ അവരുടെ റസൂലുകള്‍ أَفِي اللَّـهِ അല്ലാഹുവിലോ, അല്ലാഹുവിലുണ്ടോ شَكٌّ വല്ല സംശയവും فَاطِرِ സൃഷ്ടിച്ചുണ്ടാക്കിയവനായ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضِ ഭൂമിയും يَدْعُوكُمْ നിങ്ങളെ അവന്‍ ക്ഷണിക്കുന്നു لِيَغْفِرَ അവന്‍ പൊറുക്കുവാന്‍വേണ്ടി لَكُم നിങ്ങള്‍ക്കു مِّن ذُنُوبِكُمْ നിങ്ങളുടെ പാപങ്ങളില്‍ നിന്നു وَيُؤَخِّرَكُمْ നിങ്ങളെ പിന്തിക്കുവാനും (ഒഴിവാക്കുവാനും) إِلَىٰ أَجَلٍ ഒരവധി വരെ مُّسَمًّى നിര്‍ണ്ണയം ചെയ്യപ്പെട്ട قَالُوا അവര്‍ പറഞ്ഞു إِنْ أَنتُمْ നിങ്ങള്‍ അല്ല إِلَّا بَشَرٌ മനുഷ്യരല്ലാതെ مِّثْلُنَا ഞങ്ങളെപോലെ تُرِيدُونَ നിങ്ങള്‍ ഉദ്ദേശിക്കുന്നു أَن تَصُدُّونَا ഞങ്ങള്‍ തിരിച്ചു കളയുവാന്‍ عَمَّا كَانَ ആയിരുന്നതില്‍നിന്ന് يَعْبُدُ ആരാധിച്ചുവരുക آبَاؤُنَا ഞങ്ങളുടെ പിതാക്കള്‍ فَأْتُونَا അതിനാല്‍ ഞങ്ങള്‍ക്കു നിങ്ങള്‍ വരണം بِسُلْطَانٍ ഒരു (അധികൃത) രേഖകൊണ്ട്, രേഖയുമായി مُّبِينٍ സ്പഷ്ടമായ.
14:10അവരുടെ റസൂലുകള്‍ (അവരോടു) പറഞ്ഞു: "ആകാശങ്ങളുടെയും, ഭൂമിയെയും, സൃഷ്ടിച്ചുണ്ടാക്കിയവനായ അല്ലാഹുവിന്റെ കാര്യത്തില്‍ ഉണ്ടോ വല്ല സംശയവും? നിങ്ങളുടെ പാപങ്ങളില്‍ നിന്നും (ചിലതൊക്കെ) നിങ്ങള്‍ക്കു പൊറുത്തു തരുവാന്‍വേണ്ടി അവന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. നിര്‍ണ്ണയം ചെയ്യപ്പെട്ട ഒരവധിവരെ നിങ്ങളെ (ഒഴിവാക്കി) പിന്തിരിപ്പിക്കുവാന്‍ വേണ്ടിയും അവര്‍ (മറുപടി) പറഞ്ഞു: "നിങ്ങള്‍ ഞങ്ങളെപോലെയുള്ള മനുഷ്യരല്ലാതെ (മറ്റാരും) അല്ല; ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചു വന്നിരുന്നവയില്‍ നിന്നു ഞങ്ങളെ തിരിച്ചുകളയുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുകയാണ്. ആകയാല്‍, സ്പഷ്ടമായ ഒരു (അധികൃത) രേഖ ഞങ്ങള്‍ക്കു നിങ്ങള്‍ കൊണ്ടുവരുവിന്‍!"
തഫ്സീർ : 10-10
View   
قَالَتْ لَهُمْ رُسُلُهُمْ إِن نَّحْنُ إِلَّا بَشَرٌۭ مِّثْلُكُمْ وَلَـٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ وَمَا كَانَ لَنَآ أَن نَّأْتِيَكُم بِسُلْطَـٰنٍ إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴿١١﴾
volume_up share
قَالَتْ പറഞ്ഞു لَهُمْ അവരോടു رُسُلُهُمْ അവരുടെ റസൂലുകള്‍ إِن نَّحْنُ ഞങ്ങളല്ല إِلَّا بَشَرٌ മനുഷ്യരല്ലാതെ مِّثْلُكُمْ നിങ്ങളെപ്പോലുള്ള وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു يَمُنُّ ദാക്ഷിണ്യം (അനുഗ്രഹം) ചെയ്യുന്നു عَلَىٰ مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍ مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍നിന്നു وَمَا كَانَ ആകുകയില്ല, പാടില്ല (നിവൃത്തിയില്ല) لَنَا ഞങ്ങള്‍ക്കു أَن نَّأْتِيَكُم ഞങ്ങള്‍ നിങ്ങള്‍ക്കു കൊണ്ടുവരല്‍, വരാന്‍ بِسُلْطَانٍ ഒരു (അധികൃത) രേഖയും കൊണ്ടു إِلَّا بِإِذْنِ അനുവാദപ്രകാരമല്ലാതെ اللَّـهِ അല്ലാഹുവിന്റെ وَعَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ فَلْيَتَوَكَّلِ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ വിശ്വാസികള്‍.
14:11അവരോടു അവരുടെ റസൂലുകള്‍ പറഞ്ഞു: "ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യരല്ലാതെ (മറ്റാരും) അല്ല. എങ്കിലും, അല്ലാഹു അവന്റെ അടിയാന്‍മാരില്‍ നിന്നും അവന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍ അവന്‍ ദാക്ഷിണ്യം [അനുഗ്രഹം] ചെയ്യുന്നു. അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ നിങ്ങള്‍ക്കു ഒരു (അധികൃത) രേഖയും കൊണ്ടുവരുവാന്‍ ഞങ്ങള്‍ക്കു ആകുകയില്ല. അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍.
وَمَا لَنَآ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدْ هَدَىٰنَا سُبُلَنَا ۚ وَلَنَصْبِرَنَّ عَلَىٰ مَآ ءَاذَيْتُمُونَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ﴿١٢﴾
volume_up share
وَمَا لَنَا ഞങ്ങള്‍ക്കു എന്തുണ്ട് أَلَّا نَتَوَكَّلَ ഞങ്ങള്‍ ഭരമേല്‍പ്പിക്കാതിരിക്കുവാന്‍ عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ وَقَدْ هَدَانَا അവന്‍ ഞങ്ങളെ വഴിചേര്‍ത്തു തന്നിരിക്കെ, കാട്ടിത്തന്നിട്ടുമുണ്ട് سُبُلَنَا ഞങ്ങളുടെ മാര്‍ഗ്ഗങ്ങളില്‍, വഴികളെ وَلَنَصْبِرَنَّ നിശ്ചയമായും ഞങ്ങള്‍ ക്ഷമിക്ക തന്നെ ചെയ്യും عَلَىٰ مَا യാതൊന്നിനെപ്പറ്റി آذَيْتُمُونَا ഞങ്ങളെ നിങ്ങള്‍ ഉപദ്രവിച്ച, ദ്രോഹിച്ച وَعَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ فَلْيَتَوَكَّلِ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُتَوَكِّلُونَ ഭരമേല്‍പിക്കുന്നവര്‍.
14:12"അല്ലാഹുവിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കാതിരിക്കുവാന്‍ ഞങ്ങള്‍ക്കു എന്താണു (കാരണമു)ള്ളത് - (ഞങ്ങള്‍ ചരിക്കേണ്ടുന്ന) ഞങ്ങളുടെ മാര്‍ഗ്ഗങ്ങളില്‍ അവന്‍ ഞങ്ങളെ വഴിചേര്‍ത്തു തന്നിരിക്കെ?! നിങ്ങള്‍ ഞങ്ങളെ ഉപദ്രവിച്ചതിനെപ്പറ്റി നിശ്ചയമായും ഞങ്ങള്‍ ക്ഷമിക്കുകതന്നെ ചെയ്യുന്നതുമാണ്. അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ, ഭരമേല്‍പിക്കുന്നവര്‍!"
തഫ്സീർ : 11-12
View   
وَقَالَ ٱلَّذِينَ كَفَرُوا۟ لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا ۖ فَأَوْحَىٰٓ إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ ٱلظَّـٰلِمِينَ﴿١٣﴾
volume_up share
وَقَالَ പറയുകയും ചെയ്തു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِرُسُلِهِمْ അവരുടെ റസൂലുകളോടു لَنُخْرِجَنَّكُم നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ പുറത്താക്കും, ബഹിഷ്കരിക്കും مِّنْ أَرْضِنَا ഞങ്ങളുടെ ഭൂമിയില്‍ നിന്നു أَوْ لَتَعُودُنَّ അല്ലെങ്കില്‍ നിങ്ങള്‍ മടങ്ങുക, മടങ്ങിവരുക തന്നെ വേണം فِي مِلَّتِنَا ഞങ്ങളുടെ മതത്തില്‍, നടപടിയില്‍, മാര്‍ഗ്ഗത്തില്‍ فَأَوْحَىٰ അപ്പോള്‍ വഹ്യു നല്‍കി إِلَيْهِمْ അവരിലേക്കു رَبُّهُمْ അവരുടെ റബ്ബ് لَنُهْلِكَنَّ നിശ്ചയമായും നാം നശിപ്പിക്കുക തന്നെ ചെയ്യും الظَّالِمِينَ അക്രമികളെ.
14:13അവിശ്വസിച്ചവര്‍ തങ്ങളുടെ റസൂലുകളോടു (വീണ്ടും) പറഞ്ഞു: "നിശ്ചയമായും, ഞങ്ങളുടെ ഭൂമിയില്‍ [നാട്ടില്‍] നിന്നു നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും, അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തില്‍ മടങ്ങിവരണം" അപ്പോള്‍, അവരുടെ [റസൂലുകളുടെ] റബ്ബ് അവര്‍ക്ക് "വഹ്യു" [സന്ദേശം] നല്‍കി: "നിശ്ചയമായും, (ആ) അക്രമികളെ നാം നശിപ്പിക്കുകതന്നെ ചെയ്യും:"
وَلَنُسْكِنَنَّكُمُ ٱلْأَرْضَ مِنۢ بَعْدِهِمْ ۚ ذَٰلِكَ لِمَنْ خَافَ مَقَامِى وَخَافَ وَعِيدِ﴿١٤﴾
volume_up share
وَلَنُسْكِنَنَّكُمُ നിങ്ങളെ നാം താമസിപ്പിക്കയും തന്നെ ചെയ്യും الْأَرْضَ ഭൂമിയില്‍ مِن بَعْدِهِمْ അവരുടെ ശേഷം ذَٰلِكَ അതു لِمَنْ خَافَ ഭയപ്പെട്ടവര്‍ക്കാണ് مَقَامِي എന്റെ സ്ഥാനം, നിലപാടിനെ وَخَافَ ഭയപ്പെടുകയും وَعِيدِ എന്റെ താക്കീതിനെ.
14:14"അവരുടെശേഷം, ഭൂമിയില്‍ [നാട്ടില്‍] നിങ്ങളെ നാം താമസിപ്പിക്കുകയും തന്നെ ചെയ്യും. അതു [ആ സന്ദേശം] എന്റെ സ്ഥാനത്തെ ഭയപ്പെടുകയും, എന്റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവര്‍ക്കുള്ളതാണ്."
തഫ്സീർ : 13-14
View   
وَٱسْتَفْتَحُوا۟ وَخَابَ كُلُّ جَبَّارٍ عَنِيدٍۢ﴿١٥﴾
volume_up share
وَاسْتَفْتَحُوا അവര്‍ തുറവിതേടി, വിജയത്തിനപേക്ഷിക്കയും ചെയ്തു وَخَابَ ഇച്ഛാഭംഗപ്പെടുക (അപമാനപ്പെടുക - പരാജയപ്പെടുക)യും ചെയ്തു كُلُّ جَبَّارٍ എല്ലാ സ്വേച്ഛാധികാരിയും عَنِيدٍ ദുര്‍വാശിക്കാരനായ, മത്സരിയായ.
14:15അവര്‍ തുറവിക്കു (അഥവാ വിജയത്തിന്നു) അപേക്ഷിക്കുകയും ചെയ്തു; എല്ലാ (ഓരോ) സ്വേച്ഛാധികാരിയും, ദുര്‍വാശിക്കാരനും ഇച്ഛാഭംഗപ്പെടുകയും ചെയ്തു.
തഫ്സീർ : 15-15
View   
مِّن وَرَآئِهِۦ جَهَنَّمُ وَيُسْقَىٰ مِن مَّآءٍۢ صَدِيدٍۢ﴿١٦﴾
volume_up share
مِّن وَرَائِهِ അവന്റെ പിന്നാലെയുണ്ടു, അപ്പുറത്തുണ്ട് جَهَنَّمُ ജഹന്നം, നരകം وَيُسْقَىٰ അവന്നു കുടിപ്പിക്കപ്പെടുകയും ചെയ്യും مِن مَّاءٍ വെള്ളത്തില്‍ നിന്നു صَدِيدٍ ചീഞ്ഞോഴുകുന്ന, ചീഞ്ചലമായ.
14:16അവന്റെ [ആ ഓരോരുവന്റെയും] പിന്നാലെ "ജഹന്നം" [നരകം] ഉണ്ട്; (രക്തവും ചലവും കലര്‍ന്ന്‍) ചീഞ്ഞോഴുകുന്ന വെള്ളത്തില്‍നിന്നും അവന്നു കുടിക്കുവാന്‍ കൊടുക്കപ്പെടുകയും ചെയ്യും;
يَتَجَرَّعُهُۥ وَلَا يَكَادُ يُسِيغُهُۥ وَيَأْتِيهِ ٱلْمَوْتُ مِن كُلِّ مَكَانٍۢ وَمَا هُوَ بِمَيِّتٍۢ ۖ وَمِن وَرَآئِهِۦ عَذَابٌ غَلِيظٌۭ﴿١٧﴾
volume_up share
يَتَجَرَّعُهُ അവനതിനെ കുടിച്ചിറക്കും, ഇറക്കിനോക്കും وَلَا يَكَادُ ആകാറാകുകയുമില്ല يُسِيغُهُ അതവനു ഇറങ്ങിപ്പോകുക وَيَأْتِيهِ അവന്നു വരുകയും ചെയ്യും الْمَوْتُ മരണം مِن كُلِّ مَكَانٍ എല്ലാ (നാനാ) സ്ഥലത്തുനിന്നും (നാനവശത്തിലൂടേയും) وَمَا هُوَ അവനല്ലതാനും بِمَيِّتٍ മരിച്ചുപോകുന്നവന്‍ وَمِن وَرَائِهِ അതിന്റെ പിന്നാലെയുമുണ്ട് عَذَابٌ ശിക്ഷ غَلِيظٌ കനത്ത, കടുത്ത, കട്ടിയായ.
14:17അതവന്‍ (പ്രയാസപ്പെട്ട്) കുടിച്ചിറക്കും, അതവന്നു (തൊണ്ടയിലൂടെ) ഇറങ്ങുമാറാകുന്നതുമല്ല [തൊണ്ടയില്‍ കെട്ടിക്കൊണ്ടിരിക്കും]! നാനാവശത്തിലൂടെയും, അവനു മരണം വന്നെത്തുകയും ചെയ്യും; അവന്‍ മരണപ്പെട്ടു പോകുന്നവനല്ലതാനും. അതിന്റെ പിന്നാലെയുമുണ്ട് (വേറെയും) കഠോരമായ ശിക്ഷ!
തഫ്സീർ : 16-17
View   
مَّثَلُ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ ۖ أَعْمَـٰلُهُمْ كَرَمَادٍ ٱشْتَدَّتْ بِهِ ٱلرِّيحُ فِى يَوْمٍ عَاصِفٍۢ ۖ لَّا يَقْدِرُونَ مِمَّا كَسَبُوا۟ عَلَىٰ شَىْءٍۢ ۚ ذَٰلِكَ هُوَ ٱلضَّلَـٰلُ ٱلْبَعِيدُ﴿١٨﴾
volume_up share
مَّثَلُ الَّذِينَ യാതൊരുവരുടെ ഉപമ كَفَرُوا അവിശ്വസിച്ച بِرَبِّهِمْ തങ്ങളുടെ റബ്ബില്‍ أَعْمَالُهُمْ അവരുടെ കര്‍മ്മങ്ങള്‍, പ്രവൃത്തികള്‍ كَرَمَادٍ ഒരു വെണ്ണീറു (ചാരം) പോലെയാണുبِهِ اشْتَدَّتْ അതില്‍ കഠിനമായി (അടിച്ചുവീശുന്ന) الرِّيحُ കാറ്റു فِي يَوْمٍ ഒരു ദിവസത്തില്‍ عَاصِفٍ കൊടുങ്കാറ്റടിക്കുന്ന لَّا يَقْدِرُونَ അവര്‍ക്കു കഴിയുകയില്ല مِمَّا كَسَبُوا അവര്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച)തില്‍ നിന്നു عَلَىٰ شَيْءٍ യാതൊന്നിനും ذَٰلِكَ هُوَ അതുതന്നെയാണ് الضَّلَالُ വഴിപിഴവ് الْبَعِيدُ വിദൂരമായ.
14:18തങ്ങളുടെ റബ്ബില്‍ അവിശ്വസിച്ചവരുടെ ഉപമ: അവരുടെ പ്രവൃത്തി [കര്‍മ്മം]കള്‍ കൊടുങ്കാറ്റടിച്ചു വീശുന്ന ഒരു ദിവസത്തില്‍ കാറ്റു കഠിനമായി (അടിച്ചുവീശി) ക്കൊണ്ടിരുന്ന ഒരു വെണ്ണീറു പോലെയാകുന്നു. (അതെ) അവര്‍ പ്രവര്‍ത്തിച്ചു ) സമ്പാദിച്ചതില്‍നിന്നു യാതൊന്നിനും (ഫലം സിദ്ധിക്കുവാന്‍) അവര്‍ക്കു കഴിയുകയില്ല. അതുതന്നെയാണ് വിദൂരമായ വഴിപിഴവ്.
തഫ്സീർ : 18-18
View   
أَلَمْ تَرَ أَنَّ ٱللَّهَ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍۢ جَدِيدٍۢ﴿١٩﴾
volume_up share
أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ അല്ലാഹു എന്നു خَلَقَ സൃഷ്ടിച്ചിരിക്കുന്നു (എന്നു) السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയും بِالْحَقِّ യഥാര്‍ത്ഥ (മുറ) പ്രകാരം إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്ന (വേണമെന്നു വെക്കുന്ന) പക്ഷം يُذْهِبْكُمْ നിങ്ങളെ അവന്‍ പോക്കും, കൊണ്ടുപോകും وَيَأْتِ അവന്‍ വരുകയും ചെയ്യും بِخَلْقٍ ഒരു സൃഷ്ടിയെകൊണ്ടു جَدِيدٍ പുതുതായ.
14:19നീ കണ്ടില്ലേ, അല്ലാഹു ആകാശങ്ങളെയും, ഭൂമിയും യഥാര്‍ത്ഥ (മുറ) പ്രകാരം സൃഷ്ടിച്ചിരിക്കുന്നുവെന്ന്?! അവന്‍ ഉദ്ദേശിക്കുന്നപക്ഷം, നിങ്ങളെ അവന്‍ (ഇവിടെനിന്നു) പോക്കുകയും, ഒരു പുതിയ സൃഷ്ടിയെ (ഇവിടെ) കൊണ്ടു വരുകയും ചെയ്യും;-
وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٍۢ﴿٢٠﴾
volume_up share
وَمَا ذَٰلِكَ അതല്ല താനും عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ بِعَزِيزٍ ഒരു വീര്യപ്പെട്ടതു (പ്രയാസപ്പെട്ടതു).
14:20അതു അല്ലാഹുവിന്റെമേല്‍ ഒരു വീര്യപ്പെട്ട [പ്രയാസപ്പെട്ട]തൊന്നുമല്ല.
തഫ്സീർ : 19-20
View   
وَبَرَزُوا۟ لِلَّهِ جَمِيعًۭا فَقَالَ ٱلضُّعَفَـٰٓؤُا۟ لِلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُنَّا لَكُمْ تَبَعًۭا فَهَلْ أَنتُم مُّغْنُونَ عَنَّا مِنْ عَذَابِ ٱللَّهِ مِن شَىْءٍۢ ۚ قَالُوا۟ لَوْ هَدَىٰنَا ٱللَّهُ لَهَدَيْنَـٰكُمْ ۖ سَوَآءٌ عَلَيْنَآ أَجَزِعْنَآ أَمْ صَبَرْنَا مَا لَنَا مِن مَّحِيصٍۢ﴿٢١﴾
volume_up share
وَبَرَزُوا അവര്‍ പ്രത്യക്ഷപ്പെടും, വെളിക്കുവരും لِلَّـهِ അല്ലാഹുവിങ്കലേക്കു جَمِيعًا മുഴുവനും, എല്ലാവരും فَقَالَ അപ്പോള്‍ പറയും الضُّعَفَاءُ ദുര്‍ബ്ബലര്‍, ബലഹീനര്‍, അശക്തര്‍ لِلَّذِينَ യാതൊരുവരോടു اسْتَكْبَرُوا വലുപ്പം (അഹംഭാവം) നടിച്ച إِنَّا كُنَّا ഞങ്ങള്‍ ആയിരുന്നു(വല്ലോ) لَكُمْ നിങ്ങള്‍ക്കു, നിങ്ങളോടു تَبَعًا അനുയായികള്‍, പിന്‍പറ്റിയവര്‍ فَهَلْ أَنتُم എന്നാല്‍ (ആകയാല്‍ - അതിനാല്‍ - എന്നിരിക്കെ) നിങ്ങളാകുന്നുവോ مُّغْنُونَ ധന്യമാക്കുന്ന (ഒഴിവാക്കുന്ന)വര്‍ عَنَّا ഞങ്ങള്‍ക്കു, ഞങ്ങളില്‍ നിന്നു مِنْ عَذَابِ ശിക്ഷയില്‍നിന്നു اللَّـهِ അല്ലാഹുവിന്റെ مِن شَيْءٍ വല്ലതിനെയും, വല്ല വസ്തുവും قَالُوا അവര്‍ പറയും لَوْ هَدَانَا ഞങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയിരുന്നുവെങ്കില്‍ اللَّـهُ അല്ലാഹു لَهَدَيْنَاكُمْ ഞങ്ങള്‍ നിങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുക തന്നെ ചെയ്യുമായിരുന്നു سَوَاءٌ സമമാണ് عَلَيْنَا നമ്മുടെമേല്‍ أَجَزِعْنَا നാം ക്ഷമകേടു (പൊറുതികേടു) കാണിച്ചുവോ أَمْ صَبَرْنَا അല്ലെങ്കില്‍ നാം ക്ഷമിച്ചുവോ مَا لَنَا നമുക്കില്ല مِن مَّحِيصٍ ഒരു ഓടിപ്പോകുന്ന (രക്ഷ കിട്ടുന്ന) സ്ഥാനവും (മാര്‍ഗ്ഗവും).
14:21അവര്‍ എല്ലാവരും (ഖബ്റുകളില്‍ നിന്നു) അല്ലാഹുവിങ്കലേക്ക്‌ പ്രത്യക്ഷപ്പെട്ടു വരുന്നതാണ്. അപ്പോള്‍, ദുര്‍ബ്ബലര്‍ അഹംഭാവം നടിച്ചിട്ടുള്ളവരോടു [നേതാക്കളോടു] പറയും: "ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നു(വല്ലോ): ആകയാല്‍, അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നു വല്ലതിനെയും നിങ്ങള്‍ ഞങ്ങളില്‍നിന്നു ധന്യമാ[ഒഴിവാ]ക്കിത്തരുന്നവരാണോ?" അവര്‍ പറയും: "അല്ലാഹു ഞങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയിരുന്നെങ്കില്‍, ഞങ്ങള്‍ നിങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുമായിരുന്നു. നാം ക്ഷമകേടു കാണിച്ചുവോ, അല്ലെങ്കില്‍ നാം ക്ഷമിച്ചുവോ (രണ്ടും) നമുക്കു സമമാകുന്നു; നമുക്കു (എനി) ഓടിപ്പോകുന്ന മാര്‍ഗ്ഗമൊന്നും ഇല്ല."
തഫ്സീർ : 21-21
View   
وَقَالَ ٱلشَّيْطَـٰنُ لَمَّا قُضِىَ ٱلْأَمْرُ إِنَّ ٱللَّهَ وَعَدَكُمْ وَعْدَ ٱلْحَقِّ وَوَعَدتُّكُمْ فَأَخْلَفْتُكُمْ ۖ وَمَا كَانَ لِىَ عَلَيْكُم مِّن سُلْطَـٰنٍ إِلَّآ أَن دَعَوْتُكُمْ فَٱسْتَجَبْتُمْ لِى ۖ فَلَا تَلُومُونِى وَلُومُوٓا۟ أَنفُسَكُم ۖ مَّآ أَنَا۠ بِمُصْرِخِكُمْ وَمَآ أَنتُم بِمُصْرِخِىَّ ۖ إِنِّى كَفَرْتُ بِمَآ أَشْرَكْتُمُونِ مِن قَبْلُ ۗ إِنَّ ٱلظَّـٰلِمِينَ لَهُمْ عَذَابٌ أَلِيمٌۭ﴿٢٢﴾
volume_up share
وَقَالَ പറയുന്നതാണ് الشَّيْطَانُ പിശാച് لَمَّا قُضِيَ തീരുമാനിക്കപ്പെടുമ്പോള്‍ الْأَمْرُ കാര്യം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു وَعَدَكُمْ നിങ്ങളോടു വാഗ്ദാനം ചെയ്തു وَعْدَ الْحَقِّ യഥാര്‍ത്ഥ വാഗ്ദാനം وَوَعَدتُّكُمْ ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു فَأَخْلَفْتُكُمْ എന്നിട്ടു ഞാന്‍ നിങ്ങളോടു എതിര്‍ (ലംഘനം) ചെയ്തു وَمَا كَانَ لِيَ എനിക്കുണ്ടായിരുന്നതുമില്ല, എനിക്കില്ലായിരുന്നു عَلَيْكُم നിങ്ങളുടെമേല്‍ مِّن سُلْطَانٍ ഒരധികാരവും, അധികൃത രേഖയും إِلَّا أَن دَعَوْتُكُمْ ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്നതല്ലാതെ فَاسْتَجَبْتُمْ അപ്പോള്‍ നിങ്ങള്‍ ഉത്തരം നല്‍കി لِي എനിക്കു فَلَا تَلُومُونِي ആകയാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തരുതു, ആക്ഷേപിക്കരുത് وَلُومُوا നിങ്ങള്‍ കുറ്റപ്പെടുത്തുകയും ചെയ്യുവിന്‍ أَنفُسَكُم നിങ്ങളെത്തന്നെ, നിങ്ങളുടെ സ്വന്തങ്ങളെ مَّا أَنَا ഞാനല്ല بِمُصْرِخِكُمْ നിങ്ങള്‍ക്കു സഹായം (രക്ഷ) നല്‍കുന്നവന്‍ وَمَا أَنتُم നിങ്ങളുമല്ല بِمُصْرِخِيَّ എനിക്കു സഹായം (രക്ഷ) നല്‍കുന്നവര്‍ إِنِّي كَفَرْتُ നിശ്ചയമായും ഞാന്‍ അവിശ്വസി(നിഷേധി)ച്ചിരിക്കുന്നു بِمَا أَشْرَكْتُمُونِ നിങ്ങളെന്നെ പങ്കുചേര്‍ത്തതിനെ مِن قَبْلُ മുമ്പു إِنَّ الظَّالِمِينَ നിശ്ചയമായും അക്രമികള്‍ لَهُمْ അവര്‍ക്കുണ്ടു عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ.
14:22കാര്യം തീരുമാനം ചെയ്യപ്പെടുമ്പോള്‍ പിശാച് പറയുന്നതാണ്: "നിശ്ചയമായും, അല്ലാഹു നിങ്ങളോടു യഥാര്‍ത്ഥ വാഗ്ദാനം, വാഗ്ദത്തം ചെയ്തു; ഞാനും നിങ്ങളോടു (ചിലതു) വാഗ്ദാനം ചെയ്തു; എന്നാല്‍, ഞാന്‍ നിങ്ങളോടു (അതു) ലംഘിച്ചു. എനിക്കു നിങ്ങളുടെമേല്‍ യാതൊരു അധികാരവും (അഥവാ അധികൃതരേഖയും) ഉണ്ടായിരുന്നതുമില്ല; ഞാന്‍ നിങ്ങളെ ക്ഷണിച്ചു, അപ്പോള്‍ നിങ്ങളെനിക്കു ഉത്തരം നല്‍കിയെന്നല്ലാതെ. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊള്ളുവിന്‍; ഞാന്‍ നിങ്ങളെ (രക്ഷിച്ചു) സഹായിക്കുന്നവനല്ല്ല; നിങ്ങള്‍ എന്നെ (രക്ഷിച്ചു) സഹായിക്കുന്നവരുമല്ല്ല. നിങ്ങള്‍ മുമ്പു എന്നെ (അല്ലാഹുവിനോടു) പങ്കുചേര്‍ത്തതിനെ ഞാന്‍ (ഇതാ) നിഷേധിച്ചിരിക്കുന്നു. നിശ്ചയമായും അക്രമികള്‍ - അവര്‍ക്കു വേദനയേറിയ ശിക്ഷയുണ്ടായിരിക്കും"
തഫ്സീർ : 22-22
View   
وَأُدْخِلَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا بِإِذْنِ رَبِّهِمْ ۖ تَحِيَّتُهُمْ فِيهَا سَلَـٰمٌ﴿٢٣﴾
volume_up share
وَأُدْخِلَ പ്രവേശിക്കപ്പെടുകയും ചെയ്യും الَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي ഒഴുകുന്ന مِن تَحْتِهَا അവയുടെ അടിയിലൂടെ الْأَنْهَارُ അരുവികള്‍, നദികള്‍ خَالِدِينَ നിത്യവാസികളായിട്ടു فِيهَا അവയില്‍ بِإِذْنِ സമ്മത (അനുമതി) പ്രകാരം رَبِّهِمْ അവരുടെ റബ്ബിന്റെ تَحِيَّتُهُمْ അവരുടെ അഭിവാദ്യം فِيهَا അവയില്‍വെച്ചു سَلَامٌ സലാമാകുന്നു, സമാധാനശാന്തിയായിരിക്കും.
14:23വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യും; തങ്ങളുടെ റബ്ബിന്റെ അനുമതിപ്രകാരം അതില്‍ നിത്യവാസികളായിക്കൊണ്ട്. അതില്‍വെച്ചു അവരുടെ അഭിവാദ്യം "സലാം" (സമാധാനശാന്തി) ആയിരിക്കും.
തഫ്സീർ : 23-23
View   
أَلَمْ تَرَ كَيْفَ ضَرَبَ ٱللَّهُ مَثَلًۭا كَلِمَةًۭ طَيِّبَةًۭ كَشَجَرَةٍۢ طَيِّبَةٍ أَصْلُهَا ثَابِتٌۭ وَفَرْعُهَا فِى ٱلسَّمَآءِ﴿٢٤﴾
volume_up share
أَلَمْ تَرَ നീ കണ്ടില്ലേ كَيْفَ എങ്ങിനെ എന്നു ضَرَبَ اللَّـهُ അല്ലാഹു ആക്കി(വിവരിച്ചിരി)ക്കുന്നു مَثَلًا ഒരു ഉപമ, ഉദാഹരണം كَلِمَةً അതായതു ഒരു വാക്കിനെ طَيِّبَةً നല്ലതായ, വിശിഷ്ടമായ كَشَجَرَةٍ ഒരു വൃക്ഷം (മരം) പോലെ طَيِّبَةٍ നല്ലതായ, വിശിഷ്ട أَصْلُهَا അതിന്റെ മൂലം, മുരടു ثَابِتٌ ഉറച്ചു (സ്ഥിരപ്പെട്ടു) നില്‍ക്കുന്നതാണു وَفَرْعُهَا അതിന്റെ ശാഖ (കൊമ്പു) فِي السَّمَاءِ ആകാശത്തിലുമാണു.
14:24നീ കണ്ടില്ലേ, അല്ലാഹു എങ്ങിനെയാണ് ഒരു ഉപമ വിവരിച്ചിരിക്കുന്നതെന്ന്? അതായതു, നല്ല (വിശിഷ്ടമായ) ഒരു വാക്കിനെ നല്ല (വിശിഷ്ടമായ) ഒരു വൃക്ഷം പോലെ (ഉപമിച്ചതു)! അതിന്റെ മുരട്‌ ഉറച്ചു നില്‍ക്കുന്നതും, അതിന്റെ ശാഖ ആകാശത്തിലും [വളരെ ഉയര്‍ന്നു നില്‍ക്കുന്നതും] ആകുന്നു:-
تُؤْتِىٓ أُكُلَهَا كُلَّ حِينٍۭ بِإِذْنِ رَبِّهَا ۗ وَيَضْرِبُ ٱللَّهُ ٱلْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ﴿٢٥﴾
volume_up share
تُؤْتِي അതു നല്‍കും أُكُلَهَا അതിന്റെ കനി, ഭോജ്യം كُلَّ حِينٍ എല്ലാ സമയത്തും بِإِذْنِ അനുവാദപ്രകാരം رَبِّهَا അതിന്റെ റബ്ബിന്റെ وَيَضْرِبُ ആക്കുന്നു (വിവരിക്കുന്നു) اللَّـهُ അല്ലാഹു الْأَمْثَالَ ഉപമകളെ لِلنَّاسِ മനുഷ്യര്‍ക്കു لَعَلَّهُمْ അവരാകുവാന്‍വേണ്ടി, ആയേക്കാം يَتَذَكَّرُونَ അവര്‍ ഉറ്റാലോചിക്കുക, ഓര്‍മ്മിക്കുക.
14:25അതിന്റെ റബ്ബിന്റെ ഉത്തരവു പ്രകാരം അതിന്റെ കനി [ഫലങ്ങള്‍] എല്ലാ സമയത്തും അതു നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി അല്ലാഹു അവര്‍ക്കു ഉപമകള്‍ വിവരിച്ചു കൊടുക്കുന്നു.
وَمَثَلُ كَلِمَةٍ خَبِيثَةٍۢ كَشَجَرَةٍ خَبِيثَةٍ ٱجْتُثَّتْ مِن فَوْقِ ٱلْأَرْضِ مَا لَهَا مِن قَرَارٍۢ﴿٢٦﴾
volume_up share
وَمَثَلُ ഉപമയാകട്ടെ كَلِمَةٍ خَبِيثَةٍ ചീത്ത (ദുഷിച്ച) വാക്കിന്റെ كَشَجَرَةٍ ഒരു വൃക്ഷം (മരം) പോലെയാകുന്നു خَبِيثَةٍ ദുഷിച്ച, ചീത്തയായ اجْتُثَّتْ അതു പറിച്ചെടുക്കപ്പെടുന്നതാണു مِن فَوْقِ മുകളില്‍നിന്നു الْأَرْضِ ഭൂമിയുടെ مَا لَهَا അതിന്നില്ല مِن قَرَارٍ ഒരു സ്ഥിരതയും, നിലനില്‍പും, ഉറപ്പും.
14:26ഒരു ദുഷിച്ചതായ (ചീത്ത) വാക്കിന്റെ ഉപമയാകട്ടെ,- ഭൂമിയുടെ മുകളില്‍നിന്നു (നിഷ്പ്രയാസം) പറിച്ചെടുക്കപ്പെടുന്ന ഒരു ദുഷിച്ചതായ (ചീത്ത) വൃക്ഷം പോലെയാകുന്നു;- അതിനു (സ്ഥിരമായി) ഒരു നിലനില്‍പുമില്ല.
തഫ്സീർ : 24-26
View   
يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُوا۟ بِٱلْقَوْلِ ٱلثَّابِتِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ وَيُضِلُّ ٱللَّهُ ٱلظَّـٰلِمِينَ ۚ وَيَفْعَلُ ٱللَّهُ مَا يَشَآءُ﴿٢٧﴾
volume_up share
يُثَبِّتُ اللَّـهُ അല്ലാഹു ഉറപ്പിക്കും, സ്ഥിരപ്പെടുത്തും الَّذِينَ آمَنُوا വിശ്വസിച്ചവരെ بِالْقَوْلِ വാക്യം (വാക്കു)കൊണ്ടു الثَّابِتِ ഉറച്ചതായ, സ്ഥിരമായ فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തില്‍ وَفِي الْآخِرَةِ പരലോകത്തിലും وَيُضِلُّ اللَّـهُ അല്ലാഹു വഴിപിഴവിലാക്കുകയും ചെയ്യും الظَّالِمِينَ അക്രമികളെ وَيَفْعَلُ اللَّـهُ അല്ലാഹു ചെയ്യുന്നതുമാണു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു.
14:27വിശ്വസിച്ചവരെ അല്ലാഹു ഐഹിക ജീവിതത്തിലും, പരലോകത്തിലും (സ്ഥിരമായി) ഉറച്ചുനില്‍ക്കുന്ന വാക്കുകൊണ്ടു ഉറപ്പിച്ചുനിറുത്തുന്നതാണ്. അക്രമികളെ അല്ലാഹു വഴിപിഴവിലാക്കുകയും ചെയ്യും; താന്‍ എന്തു ഉദ്ദേശിക്കുന്നുവോ അത് അല്ലാഹു ചെയ്യുന്നതുമാണ്.
തഫ്സീർ : 27-27
View   
أَلَمْ تَرَ إِلَى ٱلَّذِينَ بَدَّلُوا۟ نِعْمَتَ ٱللَّهِ كُفْرًۭا وَأَحَلُّوا۟ قَوْمَهُمْ دَارَ ٱلْبَوَارِ﴿٢٨﴾
volume_up share
أَلَمْ تَرَ നീ (നോക്കി) കണ്ടില്ലേ إِلَى الَّذِينَ യാതൊരുവരിലേക്കു بَدَّلُوا അവര്‍ മാറ്റി മറിച്ചു نِعْمَتَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ كُفْرًا അവിശ്വാസമായി وَأَحَلُّوا അവര്‍ ഇറക്കിവെക്കുകയും ചെയ്തു قَوْمَهُمْ അവരുടെ ജനങ്ങളെ دَارَ الْبَوَارِ നാശത്തിന്റെ ഭവനത്തില്‍ (വീട്ടില്‍).
14:28യാതൊരു കൂട്ടരുടെ നേരെ നീ (നോക്കി) കണ്ടില്ലേ?- അല്ലാഹുവിന്റെ അനുഗ്രഹത്തെ അവര്‍ അവിശ്വാസമാക്കി മാറ്റിമറിക്കുകയും, തങ്ങളുടെ ജനങ്ങളെ അവര്‍ നാശ (നഷ്ട)ത്തിന്റെ ഭവനത്തില്‍ ഇറ(ക്കിത്താമസിപ്പി)ക്കുകയും ചെയ്തിരിക്കുന്നു!-
جَهَنَّمَ يَصْلَوْنَهَا ۖ وَبِئْسَ ٱلْقَرَارُ﴿٢٩﴾
volume_up share
جَهَنَّمَ അതായതു ജഹന്നമില്‍ يَصْلَوْنَهَا അവരതില്‍ കടന്നെരിയും, എരിഞ്ഞുകൊണ്ടു وَبِئْسَ എത്രയോ ചീത്ത, വളരെ മോശവും الْقَرَارُ (ആ) താവളം, തങ്ങല്‍.
14:29അതായത് "ജഹന്നമി"ല്‍ [നരകത്തില്‍]. അവരതില്‍ കടന്നെരിയുന്നതാണ്; (ആ) താവളം എത്രയോ ചീത്തയും!
وَجَعَلُوا۟ لِلَّهِ أَندَادًۭا لِّيُضِلُّوا۟ عَن سَبِيلِهِۦ ۗ قُلْ تَمَتَّعُوا۟ فَإِنَّ مَصِيرَكُمْ إِلَى ٱلنَّارِ﴿٣٠﴾
volume_up share
وَجَعَلُوا അവര്‍ ആക്കുക (ഏര്‍പ്പെടുത്തുക - ഉണ്ടാക്കുക)യും ചെയ്തു لِلَّـهِ അല്ലാഹുവിനു أَندَادًا ചില സമന്‍മാരെ لِّيُضِلُّوا അവര്‍ വഴിപിഴപ്പിക്കുവാന്‍വേണ്ടി عَن سَبِيلِهِ അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു قُلْ പറയുക تَمَتَّعُوا നിങ്ങള്‍ അനുഭവമെടുത്തു (സുഖം അനുഭവിച്ചു) കൊള്ളുവിന്‍ فَإِنَّ مَصِيرَكُمْ എന്നാല്‍ നിങ്ങളുടെ ചെന്നുചേരല്‍, തിരിച്ചെത്തല്‍, ആയിത്തീരല്‍, മടക്കം إِلَى النَّارِ നരകത്തിലേക്കാണ്.
14:30അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) വഴിപിഴപ്പിക്കുവാനായി അവര്‍ അവനു ചില സമന്‍മാരെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. പറയുക: "നിങ്ങള്‍ സുഖം അനുഭവിച്ചുകൊള്ളുവിന്‍! എന്നാല്‍, നിങ്ങളുടെ വന്നുചേരല്‍ (അഥവാ തിരിച്ചുവരവു) നരകത്തിലേക്കായിരിക്കും."
തഫ്സീർ : 28-30
View   
قُل لِّعِبَادِىَ ٱلَّذِينَ ءَامَنُوا۟ يُقِيمُوا۟ ٱلصَّلَوٰةَ وَيُنفِقُوا۟ مِمَّا رَزَقْنَـٰهُمْ سِرًّۭا وَعَلَانِيَةًۭ مِّن قَبْلِ أَن يَأْتِىَ يَوْمٌۭ لَّا بَيْعٌۭ فِيهِ وَلَا خِلَـٰلٌ﴿٣١﴾
volume_up share
قُل പറയുക لِّعِبَادِيَ എന്റെ അടിയാന്‍മാരോട് الَّذِينَ آمَنُوا വിശ്വസിച്ചവരായ يُقِيمُوا അവര്‍ നിലനിറുത്തട്ടെ الصَّلَاةَ നമസ്കാരത്തെ وَيُنفِقُوا അവര്‍ ചിലവഴിക്കയും مِمَّا رَزَقْنَاهُمْ നാമവര്‍ക്കു നല്‍കിയതില്‍നിന്നു سِرًّا രഹസ്യമായി وَعَلَانِيَةً പരസ്യമായും مِّن قَبْلِ മുമ്പു أَن يَأْتِيَ വരുന്നതിന്റെ يَوْمٌ ഒരു ദിവസം لَّا بَيْعٌ വില്‍പന (ക്രയവിക്രയം - കൊള്ളക്കൊടുതി) ഇല്ല فِيهِ അതില്‍ وَلَا خِلَالٌ ചങ്ങാത്തവുമില്ല.
14:31(നബിയേ) വിശ്വസിച്ചവരായ എന്റെ അടിയാന്‍മാരോടു പറയുക: അവര്‍ നമസ്കാരം നിലനിറുത്തുകയും, നാം അവര്‍ക്കു നല്‍കിയിട്ടുള്ളതില്‍നിന്നു രഹസ്യമായും പരസ്യമായും ചിലവഴിക്കുകയും ചെയ്യട്ടെ; - ക്രയ വിക്രയമാകട്ടെ ചങ്ങാത്തമാകട്ടെ ഇല്ലാത്തതായ ഒരു ദിവസം വരുന്നതിനുമുമ്പായി.
തഫ്സീർ : 31-31
View   
ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًۭا لَّكُمْ ۖ وَسَخَّرَ لَكُمُ ٱلْفُلْكَ لِتَجْرِىَ فِى ٱلْبَحْرِ بِأَمْرِهِۦ ۖ وَسَخَّرَ لَكُمُ ٱلْأَنْهَـٰرَ﴿٣٢﴾
volume_up share
اللَّـهُ അല്ലാഹുവത്രെ الَّذِي خَلَقَ സൃഷ്ടിച്ചവന്‍ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَأَنزَلَ അവന്‍ ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَخْرَجَ بِهِ എന്നിട്ടതുമൂലം (അതുകൊണ്ടു) പുറപ്പെടുവിച്ചു (ഉല്‍പാദിപ്പിച്ചു) مِنَ الثَّمَرَاتِ ഫലവര്‍ഗ്ഗങ്ങളില്‍നിന്ന് رِزْقًا ഉപജീവനമായിട്ടു, ആഹാരത്തെ لَّكُمْ നിങ്ങള്‍ക്ക് وَسَخَّرَ അവന്‍ കീഴ്പ്പെടുത്തുക(വിധേയമാക്കുക)യും ചെയ്തു لَكُمُ നിങ്ങള്‍ക്കു الْفُلْكَ കപ്പലുകളെ لِتَجْرِيَ അവ നടക്കു(സഞ്ചരിക്കു)വാന്‍വേണ്ടി فِي الْبَحْرِ സമുദ്രത്തില്‍ بِأَمْرِهِ അവന്റെ കല്‍പ്പനപ്രകാരം وَسَخَّرَ لَكُمُ നിങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്തു الْأَنْهَارَ നദി (പുഴ - അരുവി)കളെ.
14:32അല്ലാഹുവത്രെ, ആകാശങ്ങളെയും ഭൂമിയും സൃഷ്ടിച്ചവന്‍; ആകാശത്തുനിന്ന് അവന്‍ വെള്ളം [മഴ] ഇറക്കുകയും, എന്നിട്ടു നിങ്ങള്‍ക്കു ഉപജീവനത്തിനുവേണ്ടി അതുമൂലം ഫലവര്‍ഗ്ഗങ്ങളില്‍ നിന്നും (പലതും) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു: സമുദ്രത്തില്‍ അവന്റെ കല്‍പന പ്രകാരം കപ്പലുകള്‍ സഞ്ചരിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്കു വിധേയമാക്കിത്തരുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ക്കു നദികളെയും അവന്‍ വിധേയമാക്കിത്തന്നിരിക്കുന്നു.
وَسَخَّرَ لَكُمُ ٱلشَّمْسَ وَٱلْقَمَرَ دَآئِبَيْنِ ۖ وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ﴿٣٣﴾
volume_up share
وَسَخَّرَ لَكُمُ നിങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്തു الشَّمْسَ സൂര്യനെ وَالْقَمَرَ ചന്ദ്രനെയും دَائِبَيْنِ (രണ്ടും) പതിവായ നിലയില്‍ وَسَخَّرَ لَكُمُ നിങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്തു اللَّيْلَ രാവിനെ (രാത്രിയെ) وَالنَّهَارَ പകലിനെയും.
14:33പതിവായി (സഞ്ചരിച്ചു) കൊണ്ടിരിക്കുന്ന നിലയില്‍, സൂര്യനെയും, ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നിരിക്കുന്നു; രാത്രിയെയും, പകലിനെയും നിങ്ങള്‍ക്കവന്‍ വിധേയമാക്കിത്തന്നിരിക്കുന്നു;
وَءَاتَىٰكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا۟ نِعْمَتَ ٱللَّهِ لَا تُحْصُوهَآ ۗ إِنَّ ٱلْإِنسَـٰنَ لَظَلُومٌۭ كَفَّارٌۭ﴿٣٤﴾
volume_up share
وَآتَاكُم നിങ്ങള്‍ക്കവന്‍ നല്‍കുകയും ചെയ്തു مِّن كُلِّ എല്ലാറ്റില്‍നിന്നും مَا سَأَلْتُمُوهُ അവനോടു നിങ്ങള്‍ ചോദിച്ചതായ وَإِن تَعُدُّوا നിങ്ങള്‍ എണ്ണുന്നപക്ഷം نِعْمَتَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ لَا تُحْصُوهَا നിങ്ങളതിനെ ക്ലിപ്തപ്പെടുത്തുക (കണക്കാക്കുക)യില്ല إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَظَلُومٌ അക്രമകാരിതന്നെയാണു كَفَّارٌ (വളരെ) നന്ദികെട്ടവനാണ്.
14:34(എന്നുവേണ്ടാ) നിങ്ങള്‍ അവനോടു (ആവശ്യപ്പെട്ടു) ചോദിച്ച എല്ലാറ്റില്‍ നിന്നും അവന്‍ നിങ്ങള്‍ക്കു നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങള്‍ എണ്ണുന്നപക്ഷം, നിങ്ങള്‍ അതു കണക്കാക്കുകയില്ല. [അതിനു സാധ്യമല്ല]. നിശ്ചയമായും മനുഷ്യന്‍, അക്രമകാരിയും, (വളരെ) നന്ദികെട്ടവനും തന്നെ!
തഫ്സീർ : 32-34
View   
وَإِذْ قَالَ إِبْرَٰهِيمُ رَبِّ ٱجْعَلْ هَـٰذَا ٱلْبَلَدَ ءَامِنًۭا وَٱجْنُبْنِى وَبَنِىَّ أَن نَّعْبُدَ ٱلْأَصْنَامَ﴿٣٥﴾
volume_up share
وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ ഇബ്രാഹീം رَبِّ എന്റെ റബ്ബേ اجْعَلْ നീ ആക്കേണമേ هَـٰذَا الْبَلَدَ ഈ രാജ്യത്തെ آمِنًا നിര്‍ഭയമായതു, സമാധാനപരമായതു وَاجْنُبْنِي എന്നെ നീ അകറ്റുക (വിട്ടുനിറുത്തുക)യും വേണമേ وَبَنِيَّ എന്റെ മക്കളെയും أَن نَّعْبُدَ ഞങ്ങള്‍ ആരാധിക്കുന്നതിനെ (ആരാധിക്കുന്നതില്‍ നിന്നു) الْأَصْنَامَ വിഗ്രഹങ്ങളെ, ബിംബങ്ങളെ.
14:35ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "എന്റെ റബ്ബേ, ഈ രാജ്യത്തെ നീ നിര്‍ഭയമായതാക്കേണമേ! എന്നെയും, എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നതില്‍ നിന്നു അകറ്റുകയും ചെയ്യേണമേ!"
رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًۭا مِّنَ ٱلنَّاسِ ۖ فَمَن تَبِعَنِى فَإِنَّهُۥ مِنِّى ۖ وَمَنْ عَصَانِى فَإِنَّكَ غَفُورٌۭ رَّحِيمٌۭ﴿٣٦﴾
volume_up share
رَبِّ എന്റെ റബ്ബേ إِنَّهُنَّ നിശ്ചയമായും അവ أَضْلَلْنَ അവ വഴിപിഴപ്പിച്ചിരിക്കുന്നു كَثِيرًا വളരെ (ആളുകളെ) مِّنَ النَّاسِ മനുഷ്യരില്‍ നിന്നു فَمَن എന്നാല്‍ (ആകയാല്‍ - അതിനാല്‍) ആര്‍ تَبِعَنِي എന്നെ പിന്തുടര്‍ന്നു(വോ), അനുഗമിച്ചു فَإِنَّهُ എന്നാലവന്‍ مِنِّي എന്നില്‍ (എന്റെ കൂട്ടത്തില്‍) പെട്ട(വനാണു) وَمَنْ ആര്‍, ആരെങ്കിലും عَصَانِي എനിക്കെതിരു (എന്നോടു അനുസരണക്കേടു) ചെയ്‌താല്‍ فَإِنَّكَ എന്നാല്‍ നീ غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്‌.
14:36"എന്റെ റബ്ബേ, നിശ്ചയമായും അവ മനുഷ്യരില്‍ നിന്നു വളരെ ആളുകളെ വഴിപിഴപ്പിച്ചിരിക്കുന്നു. അതിനാല്‍, എന്നെ ആര്‍ പിന്‍തുടര്‍ന്നുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു; ആരെങ്കിലും എന്നോടു അനുസരണക്കേടു കാണിക്കുന്ന പക്ഷം, നീ വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാണ്‌."
തഫ്സീർ : 35-36
View   
رَّبَّنَآ إِنِّىٓ أَسْكَنتُ مِن ذُرِّيَّتِى بِوَادٍ غَيْرِ ذِى زَرْعٍ عِندَ بَيْتِكَ ٱلْمُحَرَّمِ رَبَّنَا لِيُقِيمُوا۟ ٱلصَّلَوٰةَ فَٱجْعَلْ أَفْـِٔدَةًۭ مِّنَ ٱلنَّاسِ تَهْوِىٓ إِلَيْهِمْ وَٱرْزُقْهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمْ يَشْكُرُونَ﴿٣٧﴾
volume_up share
رَّبَّنَا ഞങ്ങളുടെ റബ്ബേ إِنِّي أَسْكَنتُ ഞാന്‍ താമസി(പാര്‍)പ്പിച്ചിരിക്കുന്നു مِن ذُرِّيَّتِي എന്റെ സന്തതികളില്‍ നിന്നും بِوَادٍ ഒരു താഴ്‌വരയില്‍ غَيْرِ അല്ലാത്തതായ ذِي زَرْعٍ വിള (കൃഷി) യുള്ളതു عِندَ بَيْتِكَ നിന്റെ വീട്ടിങ്കല്‍ الْمُحَرَّمِ പവിത്രമായ رَبَّنَا ഞങ്ങളുടെ റബ്ബേ لِيُقِيمُوا അവര്‍ നിലനിറുത്തുവാന്‍ വേണ്ടി الصَّلَاةَ നമസ്കാരം فَاجْعَلْ അതിനാല്‍ ആക്കേണമേ أَفْئِدَةً ചില ഹൃദയങ്ങളെ مِّنَ النَّاسِ മനുഷ്യരില്‍ നിന്നു تَهْوِي കനിയുന്ന (ചായുന്ന) തായി (ഇഷ്ടപ്പെടുന്ന) إِلَيْهِمْ അവരിലേക്കു, അവരുടെ നേരെ وَارْزُقْهُم അവര്‍ക്കു നീ ആഹാരം (ഉപജീവനം) നല്‍കുകയും വേണമേ مِّنَ الثَّمَرَاتِ ഫല(വര്‍ഗ്ഗ)ങ്ങളില്‍ നിന്നു لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَشْكُرُونَ അവര്‍ നന്ദിചെയ്യും.
14:37"ഞങ്ങളുടെ റബ്ബേ! എന്റെ സന്തതികളില്‍ നിന്നും (ചിലരെ) കൃഷിയുള്ളതല്ലാത്ത ഒരു താഴ്‌വരയില്‍ ഞാന്‍ (ഇതാ) താമസിപ്പിച്ചിരിക്കുന്നു; (അതെ) നിന്റെ പവിത്രമായ വീടിൻറെ അടുക്കല്‍. ഞങ്ങളുടെ റബ്ബേ! അവര്‍ നമസ്കാരം നിലനിറുത്തുവാന്‍ വേണ്ടി(യാണത്). ആകയാല്‍, മനുഷ്യരില്‍നിന്നുള്ള ചില ഹൃദയങ്ങളെ അവരുടെ നേരെ ചായുന്നതാക്കേണമേ! അവര്‍ക്കു ഫലവര്‍ഗ്ഗങ്ങളില്‍ നിന്നും നീ ആഹാരം നല്‍കുകയും ചെയ്യേണമേ! അവര്‍ നന്ദി കാണിച്ചേക്കാമല്ലോ."
തഫ്സീർ : 37-37
View   
رَبَّنَآ إِنَّكَ تَعْلَمُ مَا نُخْفِى وَمَا نُعْلِنُ ۗ وَمَا يَخْفَىٰ عَلَى ٱللَّهِ مِن شَىْءٍۢ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ﴿٣٨﴾
volume_up share
رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّكَ നിശ്ചയമായും നീ تَعْلَمُ നീ അറിയും مَا نُخْفِي ഞങ്ങള്‍ മറച്ചുവെക്കുന്നതു وَمَا نُعْلِنُ ഞങ്ങള്‍ പരസ്യമാക്കുന്നതും وَمَا يَخْفَىٰ മറഞ്ഞു പോകുകയുമില്ല عَلَى اللَّـهِ അല്ലാഹുവിങ്കല്‍, അല്ലാഹുവിന്നു مِن شَيْءٍ ഒരു വസ്തുവും (യാതൊന്നും) തന്നെ فِي الْأَرْضِ ഭൂമിയില്‍ وَلَا فِي السَّمَاءِ ആകാശത്തിലും ഇല്ല.
14:38"ഞങ്ങളുടെ റബ്ബേ, നിശ്ചയമായും നീ, ഞങ്ങള്‍ മറച്ചുവെക്കുന്നതിനെയും, ഞങ്ങള്‍ പരസ്യമാക്കുന്നതിനെയും, നീ അറിയുന്നു. ഭൂമിയിലാകട്ടെ, ആകാശത്തിലാകട്ടെ യാതൊന്നും അല്ലാഹുവിങ്കല്‍ മറഞ്ഞുപോകുകയില്ലതാനും.
ٱلْحَمْدُ لِلَّهِ ٱلَّذِى وَهَبَ لِى عَلَى ٱلْكِبَرِ إِسْمَـٰعِيلَ وَإِسْحَـٰقَ ۚ إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ﴿٣٩﴾
volume_up share
الْحَمْدُ സ്തുതി (സര്‍വ്വസ്തുതി) لِلَّـهِ അല്ലാഹുവിനാണു الَّذِي وَهَبَ പ്രദാനം ചെയ്തവനായ لِي എനിക്കു عَلَى الْكِبَرِ വാര്‍ദ്ധക്യത്തില്‍ إِسْمَاعِيلَ ഇസ്മാഈലിനെ وَإِسْحَاقَ ഇസ്ഹാഖിനെയും إِنَّ رَبِّي നിശ്ചയമായും എന്റെ റബ്ബ് لَسَمِيعُ കേള്‍ക്കുന്നവന്‍തന്നെ الدُّعَاءِ പ്രാര്‍ത്ഥന.
14:39"വാര്‍ദ്ധക്യ (കാല) ത്തില്‍ എനിക്കു ഇസ്മാഈലിനെയും, ഇസ്ഹാഖിനെയും പ്രദാനം ചെയ്തവനായ അല്ലാഹുവിന്നു സര്‍വ്വസ്തുതിയും! നിശ്ചയമായും, എന്റെ റബ്ബ് പ്രാര്‍ത്ഥന കേള്‍ക്കുന്ന [സ്വീകരിക്കുന്ന]വന്‍ തന്നെയാകുന്നു."
തഫ്സീർ : 38-39
View   
رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِى ۚ رَبَّنَا وَتَقَبَّلْ دُعَآءِ﴿٤٠﴾
volume_up share
رَبِّ എന്റെ റബ്ബേ اجْعَلْنِي എന്നെ ആക്കേണമേ مُقِيمَ നിലനിറുത്തുന്നവന്‍ الصَّلَاةِ നമസ്കാരത്തെ وَمِن ذُرِّيَّتِي എന്റെ സന്തതികളില്‍നിന്നും رَبَّنَا ഞങ്ങളുടെ റബ്ബേ وَتَقَبَّلْ സ്വീകരിക്കുകയും വേണമേ دُعَاءِ എന്റെ പ്രാര്‍ത്ഥന.
14:40"എന്റെ റബ്ബേ, എന്നെ നീ നമസ്കാരം നിലനിറുത്തുന്നവനാക്കേണമേ! എന്റെ സന്തതികളില്‍ നിന്നും നമസ്കാരം നിലനിറുത്തുന്നവരെ ഏര്‍പ്പെടുത്തേണമേ! ഞങ്ങളുടെ റബ്ബേ! എന്റെ പ്രാര്‍ത്ഥന സ്വീകരിക്കുകയും വേണമേ!"
رَبَّنَا ٱغْفِرْ لِى وَلِوَٰلِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ﴿٤١﴾
volume_up share
رَبَّنَا ഞങ്ങളുടെ റബ്ബേ اغْفِرْ لِي എനിക്കു പൊറുത്തുതരണേ وَلِوَالِدَيَّ എന്റെ മാതാപിതാക്കള്‍ക്കും وَلِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കും يَوْمَ يَقُومُ നിലകൊള്ളുന്ന ദിവസം الْحِسَابُ വിചാരണ.
14:41"ഞങ്ങളുടെ റബ്ബേ, എനിക്കും, എന്റെ മാതാപിതാക്കള്‍ക്കും, സത്യവിശ്വാസികള്‍ക്കും വിചാരണ നിലവില്‍ വരുന്ന ദിവസം നീ പൊറുത്തു തരേണമേ!"
തഫ്സീർ : 40-41
View   
وَلَا تَحْسَبَنَّ ٱللَّهَ غَـٰفِلًا عَمَّا يَعْمَلُ ٱلظَّـٰلِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍۢ تَشْخَصُ فِيهِ ٱلْأَبْصَـٰرُ﴿٤٢﴾
volume_up share
وَلَا تَحْسَبَنَّ തീര്‍ച്ചയായും നീ വിചാരിക്ക(ഗൗനിക്ക)രുതു اللَّـهَ അല്ലാഹുവിനെ غَافِلًا അശ്രദ്ധനാണെന്നു عَمَّا يَعْمَلُ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി الظَّالِمُونَ അക്രമികള്‍ إِنَّمَا يُؤَخِّرُهُمْ അവന്‍ അവരെ പിന്തിക്കുക മാത്രം ചെയ്യുന്നു لِيَوْمٍ ഒരു ദിവസത്തേക്കു تَشْخَصُ ഉയരും (തുറിച്ചു നോക്കും) فِيهِ അതില്‍ (അന്ന്) الْأَبْصَارُ ദൃഷ്ടി (കണ്ണു)കള്‍.
14:42അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്നു തീർച്ചയായും നീ വിചാരിക്കരുത്. ഒരു ദിവസത്തേക്കു അവരെ (നീട്ടിവെച്ച്‌) പിന്തിക്കുക മാത്രമാണവന്‍ ചെയ്യുന്നത്: അന്ന് ദൃഷ്ടികള്‍ (മേല്പോട്ടു) തുറിച്ചുനോക്കുന്നതാണ്;
مُهْطِعِينَ مُقْنِعِى رُءُوسِهِمْ لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْ ۖ وَأَفْـِٔدَتُهُمْ هَوَآءٌۭ﴿٤٣﴾
volume_up share
مُهْطِعِينَ ധൃതിപ്പെട്ടു വരുന്നവരായി مُقْنِعِي ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു رُءُوسِهِمْ അവരുടെ തലകളെ لَا يَرْتَدُّ തിരിച്ചു (മടങ്ങി) വരുകയില്ല إِلَيْهِمْ അവരിലേക്കു طَرْفُهُمْ അവരുടെ മിഴി, കണ്‍മിഴി وَأَفْئِدَتُهُمْ അവരുടെ ഹൃദയങ്ങളാകാട്ടെ هَوَاءٌ അന്തരീക്ഷമാണു, വായുവായിരിക്കും (ഒഴിഞ്ഞതായിരിക്കും).
14:43തങ്ങളുടെ തലകളെ, ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു ധൃതിപ്പെട്ടു വരുന്നവരായിട്ടു - അവരുടെ (കണ്‍) മിഴി അവരിലേക്കു തിരിച്ചുവരികയില്ല. [അവര്‍ പൂര്‍ണ്ണമായും പരിഭ്രാന്തരായിരിക്കും] അവരുടെ ഹൃദയങ്ങളാകട്ടെ (ബോധമില്ലാതെ) ഒഴിഞ്ഞതുമായിരിക്കും.
തഫ്സീർ : 42-43
View   
وَأَنذِرِ ٱلنَّاسَ يَوْمَ يَأْتِيهِمُ ٱلْعَذَابُ فَيَقُولُ ٱلَّذِينَ ظَلَمُوا۟ رَبَّنَآ أَخِّرْنَآ إِلَىٰٓ أَجَلٍۢ قَرِيبٍۢ نُّجِبْ دَعْوَتَكَ وَنَتَّبِعِ ٱلرُّسُلَ ۗ أَوَلَمْ تَكُونُوٓا۟ أَقْسَمْتُم مِّن قَبْلُ مَا لَكُم مِّن زَوَالٍۢ﴿٤٤﴾
volume_up share
وَأَنذِرِ നീ മുന്നറിയിപ്പു (താക്കീതു) നല്‍കുക النَّاسَ മനുഷ്യര്‍ക്കു يَوْمَ ദിവസത്തെപ്പറ്റി يَأْتِيهِمُ അവര്‍ക്കു വരുന്ന الْعَذَابُ ശിക്ഷ فَيَقُولُ അപ്പോള്‍ പറയും الَّذِينَ ظَلَمُوا അക്രമം ചെയ്തവര്‍ رَبَّنَا ഞങ്ങളുടെ റബ്ബേ أَخِّرْنَا ഞങ്ങളെ പിന്തിച്ചു (ഒഴിവാക്കി) തരുക إِلَىٰ أَجَلٍ ഒരവധിവരെ قَرِيبٍ അടുത്തതായ نُّجِبْ ഞങ്ങള്‍ ഉത്തരം ചെയ്യാം دَعْوَتَكَ നിന്റെ വിളിക്ക്, ക്ഷണത്തിനു وَنَتَّبِعِ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്യാം الرُّسُلَ റസൂലുകളെ أَوَلَمْ تَكُونُوا നിങ്ങളായിരുന്നില്ലേ أَقْسَمْتُم നിങ്ങള്‍ സത്യം ചെയ്തു مِّن قَبْلُ മുമ്പ് مَا لَكُم നിങ്ങള്‍ക്കില്ല എന്നു مِّن زَوَالٍ ഒരു നീക്കവും (മാറ്റവും).
14:44മനുഷ്യര്‍ക്കു ശിക്ഷ വരുന്ന (ആ) ദിവസത്തെപ്പറ്റി അവര്‍ക്കു മുന്നറിയിപ്പു നല്‍കുക. അപ്പോള്‍ അക്രമം ചെയ്തവര്‍ പറയും: "ഞങ്ങളുടെ റബ്ബേ! അടുത്തതായ ഒരവധിവരേക്കു് ഞങ്ങളെ (ഒഴിവാക്കി) പിന്തിച്ചു തരേണമേ! ഞങ്ങള്‍ നിന്റെ വിളിക്കു ഉത്തരം ചെയ്യുകയും, റസൂലുകളെ പിന്‍പറ്റുകയും ചെയ്തുകൊള്ളാം!" (അവരോടു പറയപ്പെടും:) "നിങ്ങള്‍ മുമ്പ് സത്യം ചെയ്തിരുന്നില്ലേ, നിങ്ങള്‍ക്കു (ഐഹിക ജീവിതം വിട്ടു) യാതൊരു നീക്കവും ഇല്ലെന്നു്?!"
وَسَكَنتُمْ فِى مَسَـٰكِنِ ٱلَّذِينَ ظَلَمُوٓا۟ أَنفُسَهُمْ وَتَبَيَّنَ لَكُمْ كَيْفَ فَعَلْنَا بِهِمْ وَضَرَبْنَا لَكُمُ ٱلْأَمْثَالَ﴿٤٥﴾
volume_up share
وَسَكَنتُمْ നിങ്ങള്‍ വസിക്കുക (താമസിക്കുക)യും ചെയ്തു فِي مَسَاكِنِ വാസസ്ഥല (പാര്‍പ്പിട)ങ്ങളില്‍ الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവരുടെ أَنفُسَهُمْ തങ്ങളോടു തന്നെ, തങ്ങളുടെ സ്വന്തത്തോടു وَتَبَيَّنَ വ്യക്തമായിത്തീരുകയും ചെയ്തു لَكُمْ നിങ്ങള്‍ക്കു كَيْفَ എങ്ങിനെയെന്നു فَعَلْنَا നാം ചെയ്തതു بِهِمْ അവരെക്കൊണ്ടു, അവരില്‍ وَضَرَبْنَا നാം ആക്കുക (വിവരിക്കുക)യും ചെയ്തു لَكُمُ നിങ്ങള്‍ക്കു الْأَمْثَالَ ഉപമകളെ.
14:45തങ്ങളുടെ സ്വന്തങ്ങളോടു അക്രമം പ്രവര്‍ത്തിച്ചവരുടെ വാസസ്ഥലങ്ങളില്‍ നിങ്ങള്‍ താമസിക്കുകയും ചെയ്തു: അവരെക്കൊണ്ടു നാം എങ്ങിനെ ചെയ്തുവെന്നു നിങ്ങള്‍ക്കു വ്യക്തമാ(യി മനസ്സിലാ)കുകയും ചെയ്തു; നിങ്ങള്‍ക്കു നാം ഉപമകള്‍ വിവരിച്ചു തരുകയും ചെയ്തു. [എന്നിട്ടൊന്നും നിങ്ങള്‍ അന്നു വിശ്വസിച്ചില്ല]"
തഫ്സീർ : 44-45
View   
وَقَدْ مَكَرُوا۟ مَكْرَهُمْ وَعِندَ ٱللَّهِ مَكْرُهُمْ وَإِن كَانَ مَكْرُهُمْ لِتَزُولَ مِنْهُ ٱلْجِبَالُ﴿٤٦﴾
volume_up share
وَقَدْ مَكَرُوا അവര്‍ തന്ത്രം പ്രയോഗിച്ചിട്ടുണ്ട് مَكْرَهُمْ അവരുടെ തന്ത്രം وَعِندَ اللَّـهِ അല്ലാഹുവിന്റെ അടുക്കലുണ്ടുതാനും مَكْرُهُمْ അവരുടെ തന്ത്രം وَإِن كَانَ ആയിട്ടില്ല (ഇല്ല), നിശ്ചയമായും ആകുന്നു مَكْرُهُمْ അവരുടെ തന്ത്രം لِتَزُولَ നീങ്ങിപ്പോകുവാന്‍ (തക്കവണ്ണം) مِنْهُ അതുനിമിത്തം الْجِبَالُ മലകള്‍, പര്‍വ്വതങ്ങള്‍.
14:46അവര്‍ അവരുടെ തന്ത്രം പ്രയോഗിക്കുകയുണ്ടായി. അവരുടെ തന്ത്രം അല്ലാഹുവിന്റെ അടുക്കലുണ്ടുതാനും. [അതവന്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്]. അവരുടെ തന്ത്രം - അതു നിമിത്തം പര്‍വ്വതങ്ങള്‍ (തല്‍സ്ഥാനത്തുനിന്നു) നീങ്ങിപ്പോകുവാന്‍ (തക്കതൊന്നും) ആയിട്ടില്ല.
തഫ്സീർ : 46-46
View   
فَلَا تَحْسَبَنَّ ٱللَّهَ مُخْلِفَ وَعْدِهِۦ رُسُلَهُۥٓ ۗ إِنَّ ٱللَّهَ عَزِيزٌۭ ذُو ٱنتِقَامٍۢ﴿٤٧﴾
volume_up share
فَلَا تَحْسَبَنَّ ആകയാല്‍, തീര്‍ച്ചയായും നീ കരുതേണ്ട ഗണിക്കരുത് اللَّـهَ അല്ലാഹുവിനെ مُخْلِفَ വ്യത്യാസം ചെയ്യുന്ന (ലംഘിക്കുന്ന)വനെന്നു وَعْدِهِ അവന്റെ വാഗ്ദത്തത്തെ رُسُلَهُ അവന്റെ റസൂലുകളോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാണ്, വീര്യപ്പെട്ടവനാണ് ذُو انتِقَامٍ ശിക്ഷാ നടപടിയുള്ളവനാണ്.
14:47ആകയാല്‍, അല്ലാഹുവിനെക്കുറിച്ച് അവന്റെ റസൂലുകളോടുള്ള വാഗ്ദത്തം (അവന്‍) ലംഘിക്കുന്നവനാണെന്നു തീര്‍ച്ചയായും നീ വിചാരിച്ചു പോകരുത്. നിശ്ചയമായും അല്ലാഹു, പ്രതാപശാലിയും, ശിക്ഷാനടപടി എടുക്കുന്നവനുമാണ്.
يَوْمَ تُبَدَّلُ ٱلْأَرْضُ غَيْرَ ٱلْأَرْضِ وَٱلسَّمَـٰوَٰتُ ۖ وَبَرَزُوا۟ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ﴿٤٨﴾
volume_up share
يَوْمَ تُبَدَّلُ മാറ്റ (പകരമാക്ക)പ്പെടുന്ന ദിവസം الْأَرْضُ ഭൂമി غَيْرَ الْأَرْضِ ഭൂമിയല്ലാത്തതായി (മറ്റൊരു ഭൂമിയായി) وَالسَّمَاوَاتُ ആകാശങ്ങളും وَبَرَزُوا അവര്‍ പ്രത്യക്ഷപെടുക [വെളിക്കു വരുക - വെളിവാകുക]യും ചെയ്യും لِلَّـهِ الْوَاحِدِ ഏകനായ അല്ലാഹുവിങ്കലേക്കു الْقَهَّارِ സര്‍വ്വാധികാരിയായ.
14:48(അതെ) ഭൂമി (ഈ) ഭൂമിയല്ലാത്തതായും, ആകാശങ്ങളും (ഈ ആകാശങ്ങളല്ലാത്തതായും) മാറ്റപ്പെടുന്ന ദിവസം! അവര്‍ (എല്ലാം) ഏകനായ, സര്‍വ്വാധികാരിയായ അല്ലാഹുവിങ്കലേക്കു (ഖബറുകളില്‍നിന്നു) പ്രത്യക്ഷപ്പെട്ടു വരുകയും ചെയ്യും.
തഫ്സീർ : 47-48
View   
وَتَرَى ٱلْمُجْرِمِينَ يَوْمَئِذٍۢ مُّقَرَّنِينَ فِى ٱلْأَصْفَادِ﴿٤٩﴾
volume_up share
وَتَرَى നീ കാണുകയും ചെയ്യും, നിനക്കു കാണാം الْمُجْرِمِينَ കുറ്റവാളികളെ يَوْمَئِذٍ അന്നു, ആ ദിവസം مُّقَرَّنِينَ കൂട്ടിച്ചേര്‍ക്ക(ബന്ധിക്ക)പ്പെട്ടവരായി فِي الْأَصْفَادِ കുടുക്കു (ചങ്ങല - കെട്ടുകയറ് - ആമം)കളില്‍.
14:49അന്നത്തെ ദിവസം, കുറ്റവാളികളെ ചങ്ങലകളില്‍ കൂട്ടി ബന്ധിക്കപ്പെട്ടവരായി നിനക്കു കാണാവുന്നതുമാണ്.
سَرَابِيلُهُم مِّن قَطِرَانٍۢ وَتَغْشَىٰ وُجُوهَهُمُ ٱلنَّارُ﴿٥٠﴾
volume_up share
سَرَابِيلُهُم അവരുടെ കുപ്പായങ്ങള്‍, ആടകള്‍ مِّن قَطِرَانٍ പന്തത്തിനാലായിരിക്കും, താര്‍ കൊണ്ടായിരിക്കും وَتَغْشَىٰ മൂടുക (പൊതിയുക)യും ചെയ്യും وُجُوهَهُمُ അവരുടെ മുഖങ്ങളെ النَّارُ അഗ്നി, നരകം, തീ.
14:50അവരുടെ കുപ്പായങ്ങള്‍ പന്തം കൊണ്ടായിരിക്കും; അവരുടെ മുഖങ്ങളെ അഗ്നി മൂടുകയും ചെയ്യും.
لِيَجْزِىَ ٱللَّهُ كُلَّ نَفْسٍۢ مَّا كَسَبَتْ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ﴿٥١﴾
volume_up share
لِيَجْزِيَ പ്രതിഫലം നല്‍കുവാന്‍ വേണ്ടി اللَّـهُ അല്ലാഹു كُلَّ نَفْسٍ എല്ലാ വ്യക്തിക്കും (ദേഹത്തിനും, ആത്മാവിനും) مَّا كَسَبَتْ അതു സമ്പാദിച്ച (പ്രവര്‍ത്തിച്ച)തിനു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَرِيعُ വേഗതയുള്ളവനാണ് الْحِسَابِ വിചാരണ.
14:51എല്ലാ (ഓരോ) വ്യക്തിക്കും അതു (പ്രവര്‍ത്തിച്ചു) സമ്പാദിച്ചതിനു അല്ലാഹു പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ (അതു). നിശ്ചയമായും അല്ലാഹു, വിചാരണ വേഗം ചെയ്യുന്നവനാകുന്നു.
തഫ്സീർ : 49-51
View   
هَـٰذَا بَلَـٰغٌۭ لِّلنَّاسِ وَلِيُنذَرُوا۟ بِهِۦ وَلِيَعْلَمُوٓا۟ أَنَّمَا هُوَ إِلَـٰهٌۭ وَٰحِدٌۭ وَلِيَذَّكَّرَ أُو۟لُوا۟ ٱلْأَلْبَـٰبِ﴿٥٢﴾
volume_up share
هَـٰذَا ഇതു بَلَاغٌ ഒരു സന്ദേശമാണ് (എത്തിക്കാനുള്ളതാണ്) لِّلنَّاسِ മനുഷ്യര്‍ക്കു وَلِيُنذَرُوا അവര്‍ താക്കീതു (മുന്നറിയിപ്പു) നല്‍കപ്പെടുവാനും بِهِ അതുകൊണ്ടു, ഇതുമൂലം وَلِيَعْلَمُوا അവര്‍ അറിയുവാനും أَنَّمَا هُوَ അവന്‍ മാത്രം എന്നു إِلَـٰهٌ وَاحِدٌ ഏകനായ ആരാധ്യന്‍ (എന്നു) وَلِيَذَّكَّرَ ഉറ്റാലോചിക്കുവാനും أُولُو الْأَلْبَابِ ബുദ്ധിമാന്‍മാര്‍.
14:52ഇതു [ഖുര്‍ആന്‍] മനുഷ്യര്‍ക്കു (എത്തിക്കാനുള്ള) ഒരു സന്ദേശമാകുന്നു. ഇതുമൂലം അവര്‍ക്ക് മുന്നറിയിപ്പ് (അഥവാ താക്കീത്) നല്‍കപ്പെടുവാന്‍ വേണ്ടിയും, അവന്‍ [അല്ലാഹു] ഒരേ ഒരു ആരാധ്യന്‍ മാത്രമാണെന്നു അവര്‍ അറിയുവാന്‍വേണ്ടിയും, ബുദ്ധിമാന്‍മാര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടിയും ആകുന്നു.
തഫ്സീർ : 52-52
View