arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
റഅ്ദ് (ഇടിനാദം) മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 43 – വിഭാഗം (റുകുഅ്) 6 [മക്കായില്‍ അവതരിച്ചതെന്നും പറയപ്പെട്ടിട്ടുണ്ട്] കേവലാക്ഷരങ്ങള്‍കൊണ്ട് ആരംഭിക്കുന്ന സൂറത്തുകളില്‍ ഒന്നാണിതും. ഈ അക്ഷരങ്ങളെപ്പറ്റി സൂറത്തുല്‍ ബഖറഃയുടെ ആരംഭത്തിലും മറ്റും മുമ്പു വിവരിച്ചിരിക്കുന്നു. പതിമൂന്നാം വചനത്തില്‍ ഇടിയെ സംബന്ധിച്ചുള്ള പരാമര്‍ശം കാണാം. അതില്‍നിന്നാണ് ‘ഇടി’ എന്നര്‍ത്ഥമായ الرَّعْدُ (റഅ്ദ്) എന്നു ഈ സൂറത്തിനു പേര്‍ വന്നത്

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓمٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ۗ وَٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ﴿١﴾
volume_up share
المر "അലിഫ്, ലാം, മീം, റാ" تِلْكَ അവ (ഇവ) آيَاتُ ആയത്തുകളാണ് الْكِتَابِ (വേദ) ഗ്രന്ഥത്തിന്റെ وَالَّذِي أُنزِلَ إِلَيْكَ നിനക്കു ഇറക്കപ്പെട്ടത് مِن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്ന് الْحَقُّ യഥാര്‍ത്ഥമാണ് وَلَـٰكِنَّ എങ്കിലും أَكْثَرَ അധികവും النَّاسِ മനുഷ്യരില്‍ لَا يُؤْمِنُونَ വിശ്വസിക്കുന്നില്ല.
13:1"അലിഫ് - ലാം - മീം - റാ". ഇവ (വേദ) ഗ്രന്ഥത്തിന്റെ "ആയത്തു" [സൂക്തം] കളത്രെ. നിന്റെ റബ്ബിങ്കല്‍നിന്നു നിനക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌ യഥാര്‍ത്ഥവുമാകുന്നു. എങ്കിലും, മനുഷ്യരില്‍ അധികപേരും (അതില്‍) വിശ്വസിക്കുന്നില്ല.
ٱللَّهُ ٱلَّذِى رَفَعَ ٱلسَّمَـٰوَٰتِ بِغَيْرِ عَمَدٍۢ تَرَوْنَهَا ۖ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّۭ يَجْرِى لِأَجَلٍۢ مُّسَمًّۭى ۚ يُدَبِّرُ ٱلْأَمْرَ يُفَصِّلُ ٱلْـَٔايَـٰتِ لَعَلَّكُم بِلِقَآءِ رَبِّكُمْ تُوقِنُونَ﴿٢﴾
volume_up share
اللَّـهُ الَّذِي അല്ലാഹു യാതൊരുവനാകുന്നു رَفَعَ അവന്‍ ഉയര്‍ത്തി السَّمَاوَاتِ ആകാശങ്ങളെ بِغَيْرِ عَمَدٍ ഒരു തൂണും (തൂണുകളൊന്നും) കൂടാതെ تَرَوْنَهَا നിങ്ങള്‍ കാണുന്ന, നിങ്ങളവയെ കാണുമാറുള്ള ثُمَّ اسْتَوَىٰ പിന്നെ അവന്‍ ആരോഹണം ചെയ്തു عَلَى الْعَرْشِ അര്‍ശിന്‍മേല്‍, സിംഹാസനത്തില്‍ وَسَخَّرَ അവന്‍ വിധേയമാക്കുക (കീഴ്പ്പെടുത്തുക) യും ചെയ്തു الشَّمْسَ സൂര്യനെ وَالْقَمَرَ ചന്ദ്രനെയും كُلٌّ എല്ലാം يَجْرِي നടക്കും, സഞ്ചരിക്കുന്നു لِأَجَلٍ ഒരവധിയിലേക്കു (വരെ) مُّسَمًّى നിര്‍ണ്ണയം ചെയ്യപ്പെട്ട يُدَبِّرُ അവന്‍ നിയന്ത്രിക്കുന്നു الْأَمْرَ കാര്യത്തെ يُفَصِّلُ അവന്‍ വിശദീകരിക്കുന്നു, വിസ്തരിച്ചുകൊണ്ടു الْآيَاتِ ദൃഷ്ടാന്ത (ലക്ഷ്യ) ങ്ങളെ لَعَلَّكُم നിങ്ങളാകുവാന്‍ വേണ്ടി, ആയേക്കാം بِلِقَاءِ കാണുന്ന (കണ്ടുമുട്ടുന്ന) رَبِّكُمْ നിങ്ങളുടെ റബ്ബിനെ تُوقِنُونَ നിങ്ങള്‍ ഉറപ്പിക്കുക, ഉറപ്പായി വിശ്വസിക്കുക.
13:2അല്ലാഹുവത്രെ, നിങ്ങള്‍ക്കു കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ ഉയര്‍ത്തി (നിറുത്തി) യവന്‍. പിന്നെ, അവന്‍ "അര്‍ശി"ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തിരിക്കുന്നു. സൂര്യനെയും, ചന്ദ്രനെയും അവന്‍ (നിയന്ത്രണ) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം (തന്നെ) ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരേക്കു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു; ആയത്തു [ലക്ഷ്യദൃഷ്ടാന്തം] കള്‍ വിശദീകരിച്ചു തരുന്നു. (അതെ) നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ഉറച്ചു വിശ്വസിക്കുവാന്‍വേണ്ടി.
തഫ്സീർ : 1-2
View   
وَهُوَ ٱلَّذِى مَدَّ ٱلْأَرْضَ وَجَعَلَ فِيهَا رَوَٰسِىَ وَأَنْهَـٰرًۭا ۖ وَمِن كُلِّ ٱلثَّمَرَٰتِ جَعَلَ فِيهَا زَوْجَيْنِ ٱثْنَيْنِ ۖ يُغْشِى ٱلَّيْلَ ٱلنَّهَارَ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَتَفَكَّرُونَ﴿٣﴾
volume_up share
وَهُوَ الَّذِي അവന്‍ യാതൊരുവനുമത്രേ , അവന്‍ തന്നെ യാതൊരുവന്‍ مَدَّ الْأَرْضَ അവന്‍ ഭൂമിയെ നീട്ടി (വിശാലപ്പെടുത്തി), അയച്ചുവിട്ടു وَجَعَلَ فِيهَا അതില്‍ ആക്കുക (ഉണ്ടാക്കുക)യും رَوَاسِيَ ഉറച്ചു നില്‍ക്കുന്ന (നങ്കൂരമിട്ടു നില്‍ക്കുന്നവയെ (മലകളെ) وَأَنْهَارًا നദി (പുഴ) കളെയും وَمِن كُلِّ എല്ലാറ്റില്‍ നിന്നും الثَّمَرَاتِ ഫലവര്‍ഗ്ഗങ്ങളിലെ جَعَلَ فِيهَا അതിലവന്‍ ആക്കി (ഉണ്ടാക്കി) യിരിക്കുന്നു زَوْجَيْنِ രണ്ടു ഇണകളെ اثْنَيْنِ രണ്ടു (വീതം), (ഈ) രണ്ടു يُغْشِي അവന്‍ മൂടിയിടുന്നു اللَّيْلَ രാത്രിയെ النَّهَارَ പകലിന്നു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ (തന്നെ) لِّقَوْمٍ ഒരു ജനങ്ങള്‍ക്കു يَتَفَكَّرُونَ ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന.
13:3അവനത്രെ, ഭൂമിയെ വിശാലപ്പെടുത്തുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന മലകളെയും നദികളെയും ഉണ്ടാക്കുകയും ചെയ്തവനും. എല്ലാ ഫലവര്‍ഗ്ഗങ്ങളില്‍നിന്നും തന്നെ, അതില്‍ അവന്‍ ഈരണ്ടു ഇണകളെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. രാത്രിയെ അവന്‍ പകലിനു മൂടിയിടുന്നു. നിശ്ചയമായും, അതില്‍ (ഒക്കെയും) ചിന്തിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്.
وَفِى ٱلْأَرْضِ قِطَعٌۭ مُّتَجَـٰوِرَٰتٌۭ وَجَنَّـٰتٌۭ مِّنْ أَعْنَـٰبٍۢ وَزَرْعٌۭ وَنَخِيلٌۭ صِنْوَانٌۭ وَغَيْرُ صِنْوَانٍۢ يُسْقَىٰ بِمَآءٍۢ وَٰحِدٍۢ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍۢ فِى ٱلْأُكُلِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَعْقِلُونَ﴿٤﴾
volume_up share
وَفِي الْأَرْضِ ഭൂമിയിലുമുണ്ട് قِطَعٌ പല ഖണ്ഡങ്ങള്‍, തുണ്ടങ്ങള്‍, ഭാഗങ്ങള്‍, മുറികള്‍ مُّتَجَاوِرَاتٌ അന്യോന്യം അടുത്തു (ചേര്‍ന്നു) നില്‍ക്കുന്ന, അന്യോന്യം അയല്‍പക്കത്തായുള്ള وَجَنَّاتٌ തോട്ടങ്ങളും, തോപ്പുകളും مِّنْ أَعْنَابٍ മുന്തിരികളാലുള്ള وَزَرْعٌ കൃഷിയും, കൃഷികളും وَنَخِيلٌ ഈന്തപ്പനയും, ഈത്തപ്പനകളും صِنْوَانٌ ഇണച്ചമുള്ള وَغَيْرُ صِنْوَانٍ ഇണച്ചമില്ലാത്തവയും يُسْقَىٰ അതു നനക്കപ്പെടുന്നു بِمَاءٍ وَاحِدٍ ഒരേ വെള്ളംകൊണ്ടു وَنُفَضِّلُ നാം ശ്രേഷ്ടമാക്കുക (മെച്ചപ്പെടുത്തുക)യും ചെയ്യുന്നു بَعْضَهَا അവയില്‍ ചിലതിനെ عَلَىٰ بَعْضٍ ചിലതിനെക്കാള്‍ فِي الْأُكُلِ തീറ്റയില്‍, തീനിയില്‍, കനിയില്‍ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍, لَآيَاتٍ ദൃഷ്ടാന്തങ്ങള്‍തന്നെ لِّقَوْمٍ ജനങ്ങള്‍ക്കു يَعْقِلُونَ ബുദ്ധി കൊടുക്കുന്ന, ഗ്രഹിക്കുന്ന.
13:4ഭൂമിയില്‍ (തന്നെ) പരസ്പരം സമീപത്തു നിലകൊള്ളുന്ന പല (തരം) ഖണ്ഡങ്ങളും, മുന്തിരികളുടേതായ പല (തരം) തോട്ടങ്ങളും, കൃഷികളുമുണ്ട്; ഇണച്ചമുള്ളവയും, ഇണച്ചമുള്ളതല്ലാത്തതുമായ ഈത്തപ്പനകളും (ഉണ്ട്); ഒരേ വെള്ളം കൊണ്ടു അതിനു നനക്കപ്പെടുന്നു (എന്നിട്ടും) അവയില്‍ ചിലതിനെ ചിലതിനേക്കാള്‍ തീറ്റയില്‍ നാം ശ്രേഷ്ഠമാക്കുന്നു. നിശ്ചയമായും, അതില്‍ (ഒക്കെയും) ബുദ്ധി കൊടു(ത്തു ഗ്രഹി)ക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
തഫ്സീർ : 3-4
View   
وَإِن تَعْجَبْ فَعَجَبٌۭ قَوْلُهُمْ أَءِذَا كُنَّا تُرَٰبًا أَءِنَّا لَفِى خَلْقٍۢ جَدِيدٍ ۗ أُو۟لَـٰٓئِكَ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ ۖ وَأُو۟لَـٰٓئِكَ ٱلْأَغْلَـٰلُ فِىٓ أَعْنَاقِهِمْ ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿٥﴾
volume_up share
وَإِن تَعْجَبْ നീ ആശ്ചര്യപ്പെടുന്ന പക്ഷം, അത്ഭുതപ്പെടുന്നുവെങ്കില്‍ فَعَجَبٌ എന്നാല്‍ അത്ഭുതമാണ് قَوْلُهُمْ അവരുടെ വാക്കു, പറയല്‍ أَإِذَا كُنَّا ഞങ്ങള്‍ ആയിട്ടാണോ, ആയിരിക്കുമ്പോഴോ تُرَابًا മണ്ണു أَإِنَّا ഞങ്ങളോ لَفِي خَلْقٍ ഒരു സൃഷ്ടിപ്പില്‍ (ആകുന്നതു) جَدِيدٍ പുതുതായ أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരാകുന്നു بِرَبِّهِمْ തങ്ങളുടെ റബ്ബില്‍ وَأُولَـٰئِكَ അക്കൂട്ടര്‍, അവരാകട്ടെ الْأَغْلَالُ വിലങ്ങു (കുരുക്കു -ആമം) കള്‍ فِي أَعْنَاقِهِمْ അവരുടെ കഴുത്തുകളിലുണ്ട് (ഉണ്ടായിരിക്കും) وَأُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ النَّارِ നരകത്തിന്റെ ആള്‍ക്കാരാകുന്നു هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ നിത്യവാസികളാണു.
13:5നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അത്ഭുതമത്രെ അവരുടെ വാക്ക്. "ഞങ്ങള്‍ മണ്ണായിട്ടാണോ ഞങ്ങള്‍ (വീണ്ടും) ഒരു പുതിയ സൃഷ്ടിപ്പിലായിത്തീരുന്നത്?!" [ഈ വാക്കിനെപ്പറ്റിയാണു നീ അത്ഭുതപ്പെടേണ്ടത്]. അക്കൂട്ടര്‍, തങ്ങളുടെ റബ്ബില്‍ അവിശ്വസിച്ചവരത്രെ; അക്കൂട്ടരാകട്ടെ, വിലങ്ങുകള്‍ അവരുടെ കഴുത്തുകളിലുണ്ടായിരിക്കും; അക്കൂട്ടര്‍, നരകത്തിന്റെ ആള്‍ക്കാരുമാകുന്നു. അവരതില്‍ നിത്യവാസികളുമായിരിക്കും.
തഫ്സീർ : 5-5
View   
وَيَسْتَعْجِلُونَكَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ وَقَدْ خَلَتْ مِن قَبْلِهِمُ ٱلْمَثُلَـٰتُ ۗ وَإِنَّ رَبَّكَ لَذُو مَغْفِرَةٍۢ لِّلنَّاسِ عَلَىٰ ظُلْمِهِمْ ۖ وَإِنَّ رَبَّكَ لَشَدِيدُ ٱلْعِقَابِ﴿٦﴾
volume_up share
وَيَسْتَعْجِلُونَكَ അവര്‍ നിന്നോടു ധൃതി കൂട്ടുന്നു بِالسَّيِّئَةِ തിന്മയെപ്പറ്റി, തിന്മക്കു قَبْلَ الْحَسَنَةِ നന്മയുടെ മുമ്പു وَقَدْ خَلَتْ കഴിഞ്ഞുപോയിട്ടുണ്ടുതാനും, കഴിഞ്ഞിട്ടും مِن قَبْلِهِمُ അ(ഇ)വര്‍ക്കു മുമ്പു الْمَثُلَاتُ മാതൃകാ ശിക്ഷകള്‍ وَإِنَّ رَبَّكَ നിശ്ചയമായും, നിന്റെ റബ്ബ് لَذُو مَغْفِرَةٍ പാപമോചനം നല്‍കുന്ന (പൊറുക്കുന്ന)വന്‍തന്നെ لِّلنَّاسِ മനുഷ്യര്‍ക്കു عَلَىٰ ظُلْمِهِمْ അവരുടെ അക്രമത്തോടെ وَإِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് لَشَدِيدُ കഠിനമായവന്‍തന്നെ الْعِقَابِ ശിക്ഷാനടപടി.
13:6(നബിയേ) അവര്‍ നിന്നോടു നന്മക്കു മുമ്പായി തിന്മക്കു ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നു; അവരുടെമുമ്പു മാതൃകാശിക്ഷകള്‍ (പലതും) കഴിഞ്ഞുപോയിട്ടുണ്ടുതാനും. [അതവര്‍ ഓര്‍ക്കുന്നില്ല] നിശ്ചയമായും നിന്റെ റബ്ബ് മനുഷ്യരുടെ അക്രമത്തോടുകൂടി(യും) അവര്‍ക്കു പാപമോചനം നല്‍കുന്നവന്‍ തന്നെ. നിശ്ചയമായും, നിന്റെ റബ്ബ്, കഠിനമായ ശിക്ഷാനടപടിയെടുക്കുന്നവനും തന്നെയാകുന്നു.
وَيَقُولُ ٱلَّذِينَ كَفَرُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌۭ مِّن رَّبِّهِۦٓ ۗ إِنَّمَآ أَنتَ مُنذِرٌۭ ۖ وَلِكُلِّ قَوْمٍ هَادٍ﴿٧﴾
volume_up share
وَيَقُولُ പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوْلَا أُنزِلَ ഇറക്കപ്പെട്ടുകൂടേ, അവതരിപ്പിക്കപ്പെടാത്തതെന്തു عَلَيْهِ അവന്റെമേല്‍, ഇവനു آيَةٌ ഒരു ദൃഷ്ടാന്തം, ഒരു ദൃഷ്ടാന്തവും مِّن رَّبِّهِ തന്റെ റബ്ബില്‍നിന്നു إِنَّمَا أَنتَ നിശ്ചയമായും നീ (മാത്രം) مُنذِرٌ ഒരു മുന്നറിയിപ്പു നല്‍കുന്നവന്‍ (മാത്രം) وَلِكُلِّ قَوْمٍ എല്ലാ ജനങ്ങള്‍ക്കും (ജനതക്കും) ഉണ്ട് هَادٍ ഒരു വഴികാട്ടി, മാര്‍ഗ്ഗദര്‍ശകന്‍.
13:7(ആ) അവിശ്വസിച്ചവര്‍ പറയുന്നു: "ഇവന്റെ റബ്ബിങ്കല്‍നിന്നു ഒരു (പ്രത്യേക) ദൃഷ്ടാന്തം ഇവനു അവതരിപ്പിക്കപ്പെടാത്തതെന്ത്?" (നബിയേ) നീ ഒരു മുന്നറിയിപ്പു നല്‍കുന്നവന്‍ മാത്രമാകുന്നു. എല്ലാ ജനങ്ങള്‍ക്കുമുണ്ടു ഒരു വഴികാട്ടി. [ഇവരുടെ വഴികാട്ടിയത്രെ നീ].
തഫ്സീർ : 6-7
View   
ٱللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَىْءٍ عِندَهُۥ بِمِقْدَارٍ﴿٨﴾
volume_up share
اللَّـهُ يَعْلَمُ അല്ലാഹു അറിയും, അറിയുന്നു مَا تَحْمِلُ ഗര്‍ഭം ധരിക്കുന്നതിനെ كُلُّ أُنثَىٰ എല്ലാ പെണ്ണും وَمَا تَغِيضُ കുറവു വരുത്തുന്നതും, ചുരുങ്ങിപ്പോകുന്നതും الْأَرْحَامُ ഗര്‍ഭാശയങ്ങള്‍ وَمَا تَزْدَادُ അവ അധികരിപ്പിക്കുന്നതും, വര്‍ദ്ധിപ്പിക്കുന്നതും وَكُلُّ شَيْءٍ എല്ലാ കാര്യവും, വസ്തുവും عِندَهُ അവന്റെ അടുക്കല്‍ بِمِقْدَارٍ ഒരു തോതു (കണക്കു - അളവു) അനുസരിച്ചാണ്.
13:8എല്ലാ (ഓരോ) പെണ്ണും ഗര്‍ഭം ധരിക്കുന്നതു അല്ലാഹു അറിയുന്നു; ഗര്‍ഭാശയങ്ങള്‍ കുറവു വരുത്തുന്നതും, അവ(ക്കു) വര്‍ദ്ധനവ് വരുന്നതും (അറിയുന്നു). എല്ലാ കാര്യവും (തന്നെ) അവന്റെ അടുക്കല്‍ ഒരു (നിശ്ചിത) തോതനുസരിച്ചാകുന്നു.
عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْكَبِيرُ ٱلْمُتَعَالِ﴿٩﴾
volume_up share
عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണു وَالشَّهَادَةِ ദൃശ്യത്തെയും الْكَبِيرُ വലിയവനാണ്‌, മഹാനാണ് الْمُتَعَالِ അത്യുന്നതനാണ്.
13:9(അവന്‍) അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണു; മഹാനാണു; അത്യുന്നതനായുള്ളവനാണു.
سَوَآءٌۭ مِّنكُم مَّنْ أَسَرَّ ٱلْقَوْلَ وَمَن جَهَرَ بِهِۦ وَمَنْ هُوَ مُسْتَخْفٍۭ بِٱلَّيْلِ وَسَارِبٌۢ بِٱلنَّهَارِ﴿١٠﴾
volume_up share
سَوَاءٌ സമമാണു, ഒരുപോലെയാണു مِّنكُم നിങ്ങളില്‍നിന്നു مَّنْ أَسَرَّ സ്വകാര്യ (രഹസ്യ) മാക്കിയവന്‍ الْقَوْلَ വാക്കു, പറയുന്നതിനെ وَمَن جَهَرَ ഉറക്കെയാക്കി (പരസ്യമാക്കി)യവനും بِهِ അതിനെ അതുകൊണ്ടു وَمَنْ ഒരുവനും, യാതൊരുവനും هُوَ അവന്‍ مُسْتَخْفٍ മറഞ്ഞി (ഒളിഞ്ഞി) രിക്കുന്നവനാണു بِاللَّيْلِ രാത്രിയില്‍ وَسَارِبٌ പ്രത്യക്ഷത്തില്‍ (വെളിയില്‍) വരുന്നവനും بِالنَّهَارِ പകലില്‍.
13:10നിങ്ങളില്‍നിന്നു വാക്കിനെ രഹസ്യമാക്കിയവനും, അതിനെ പരസ്യമാക്കിയവനും (അവന്റെ അടുക്കല്‍) സമമാകുന്നു; യാതൊരുവന്‍ രാത്രിയില്‍ ഒളിഞ്ഞിരിക്കുന്നുവോ അവനും, പകലില്‍ വെളിക്കു വരുന്നവനും (സമമാണ്).
തഫ്സീർ : 8-10
View   
لَهُۥ مُعَقِّبَـٰتٌۭ مِّنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦ يَحْفَظُونَهُۥ مِنْ أَمْرِ ٱللَّهِ ۗ إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۗ وَإِذَآ أَرَادَ ٱللَّهُ بِقَوْمٍۢ سُوٓءًۭا فَلَا مَرَدَّ لَهُۥ ۚ وَمَا لَهُم مِّن دُونِهِۦ مِن وَالٍ﴿١١﴾
volume_up share
لَهُ അവന്നുണ്ടു مُعَقِّبَاتٌ തുടര്‍ച്ചയായി (ഒന്നിനുപിന്നാലെ ഒന്നായി) വരുന്നവ مِّن بَيْنِ يَدَيْهِ അവന്റെ മുമ്പിലൂടെ وَمِنْ خَلْفِهِ അവന്റെ പിമ്പിലൂടെയും يَحْفَظُونَهُ അവര്‍ അവനെ കാക്കുന്നു, സൂക്ഷിക്കുന്നു مِنْ أَمْرِ കല്‍പനയാല്‍, കല്‍പന നിമിത്തം اللَّـهِ അല്ലാഹുവിന്റെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُغَيِّرُ മാറ്റം (വ്യത്യാസം) വരുത്തുകയില്ല مَا بِقَوْمٍ ഒരു ജനതയി (ജനങ്ങളി) ലുള്ളതിനെ حَتَّىٰ يُغَيِّرُوا അവര്‍ മാറ്റം (വ്യത്യാസം) വരുത്തുന്നതുവരേക്കും مَا بِأَنفُسِهِمْ അവരുടെ സ്വന്തങ്ങളിലുള്ളതിനെ وَإِذَا أَرَادَ ഉദ്ദേശിച്ചാല്‍ اللَّـهُ അല്ലാഹു بِقَوْمٍ ഒരു ജനതയെപ്പറ്റി, വല്ല ജനങ്ങളിലും, ജനതയെക്കൊണ്ടും سُوءًا വല്ല തിന്മയും, ഒരു തിന്മ فَلَا مَرَدَّ എന്നാല്‍ തടവില്ല, തടുക്കല്‍ ഇല്ല لَهُ അതിനു وَمَا لَهُم അവര്‍ക്കില്ല താനും مِّن دُونِهِ അവനു പുറമേ, അവനെകൂടാതെ مِن وَالٍ ഒരു രക്ഷാധികാരിയും.
13:11അവനു [മനുഷ്യന്‍] അവന്റെ മുമ്പിലൂടെയും, പിമ്പിലൂടെയും (ഒന്നിനുശേഷം ഒന്നായി) തുടര്‍ന്നുവരുന്ന ചില കൂട്ടങ്ങളുണ്ട്; അല്ലാഹുവിന്റെ കല്പനയാല്‍ അവര്‍ അവനെ കാത്തുകൊണ്ടിരിക്കുന്നു. നിശ്ചയമായും, ഒരു ജനതയും അവരുടെ സ്വന്തങ്ങളിലുള്ളതിനെ [സ്വന്തം സ്ഥിതിഗതികളെ] മാറ്റം വരുത്തുന്നതുവരേക്കും അവരി(ല്‍ നിലവി)ലുള്ളതിനെ അല്ലാഹു മാറ്റം വരുത്തുകയില്ല. ഒരു ജനതയെപ്പറ്റി വല്ല തിന്മയും അല്ലാഹു ഉദ്ദേശിച്ചാല്‍, അതിനു യാതൊരു തടവുമില്ല; അവനുപുറമെ ഒരു രക്ഷാധികാരിയും അവര്‍ക്കില്ലതാനും.
തഫ്സീർ : 11-11
View   
هُوَ ٱلَّذِى يُرِيكُمُ ٱلْبَرْقَ خَوْفًۭا وَطَمَعًۭا وَيُنشِئُ ٱلسَّحَابَ ٱلثِّقَالَ﴿١٢﴾
volume_up share
هُوَ الَّذِي അവന്‍ യാതൊരുവനാണു يُرِيكُمُ നിങ്ങള്‍ക്കു കാണിച്ചുതരുന്നു الْبَرْقَ മിന്നല്‍, മിന്ന് خَوْفًا ഭയമായിട്ടു, ഭയത്തിനായി وَطَمَعًا മോഹമായിട്ടു, മോഹത്തിനും وَيُنشِئُ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു السَّحَابَ മേഘം, മേഘങ്ങള്‍ الثِّقَالَ ഘനപ്പെട്ടവയായ.
13:12അവനത്രെ, (നിങ്ങള്‍) ഭയപ്പെടുവാനും, മോഹിക്കുവാനുമായി നിങ്ങള്‍ക്കു മിന്നല്‍ കാണിച്ചുതരുന്നവന്‍. ഘനവത്തായ മേഘങ്ങളെ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِۦ وَٱلْمَلَـٰٓئِكَةُ مِنْ خِيفَتِهِۦ وَيُرْسِلُ ٱلصَّوَٰعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَـٰدِلُونَ فِى ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ﴿١٣﴾
volume_up share
وَيُسَبِّحُ തസ്ബീഹു (പ്രകീര്‍ത്തനം - വാഴ്ത്തല്‍) നടത്തുകയും ചെയ്യുന്നു الرَّعْدُ ഇടി, ഇടിമുഴക്കം بِحَمْدِهِ അവന്റെ സ്തുതിയോടെ, അവനെ സ്തുതിച്ചുകൊണ്ടു وَالْمَلَائِكَةُ മലക്കുകളും مِنْ خِيفَتِهِ അവന്റെ ഭയത്താല്‍, പേടിനിമിത്തം وَيُرْسِلُ അവന്‍ അയക്കുകയും ചെയ്യുന്നു الصَّوَاعِقَ ഇടിത്തീ (ഇടിവാള്‍)കളെ فَيُصِيبُ بِهَا എന്നിട്ടു അവയെ അവന്‍ ബാധിപ്പിക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَهُمْ അവര്‍, അവരോ يُجَادِلُونَ തര്‍ക്കം നടത്തുന്നു فِي اللَّـهِ അല്ലാഹു(വിന്റെ കാര്യത്തി)ല്‍ وَهُوَ അവനാകട്ടെ شَدِيدُ കഠിനമായ (ശക്തിമത്തായ)വനാണു الْمِحَالِ തന്ത്രം, ഊക്ക്, ശക്തി, ഉഗ്രത, ക്രോധം.
13:13അവനെ സ്തുതിച്ചുകൊണ്ടു ഇടി "തസ്ബീഹു" [പ്രകീര്‍ത്തനം] നടത്തുകയും ചെയ്യുന്നു; അവനെക്കുറിച്ചു ഭയം നിമിത്തം മലക്കുകളും ("തസ്ബീഹു" നടത്തുന്നു). ഇടിത്തീകളെയും അവന്‍ അയക്കുന്നു; എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ അവയെ ബാധിപ്പിക്കുന്നു. അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കം നടത്തിക്കൊണ്ടിരിക്കുകയാണ്; അവനാകട്ടെ, ശക്തിമത്തായ തന്ത്രശാലിയുമാകുന്നു. [അവനില്‍ നിന്നു രക്ഷപ്പെടുക അവര്‍ക്കു സാധ്യമല്ല].
തഫ്സീർ : 12-13
View   
لَهُۥ دَعْوَةُ ٱلْحَقِّ ۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَسْتَجِيبُونَ لَهُم بِشَىْءٍ إِلَّا كَبَـٰسِطِ كَفَّيْهِ إِلَى ٱلْمَآءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَـٰلِغِهِۦ ۚ وَمَا دُعَآءُ ٱلْكَـٰفِرِينَ إِلَّا فِى ضَلَـٰلٍۢ﴿١٤﴾
volume_up share
لَهُ അവന്നാണു, അവനോടാണു دَعْوَةُ വിളി, പ്രാര്‍ത്ഥന الْحَقِّ യഥാര്‍ത്ഥ, ന്യായമായ وَالَّذِينَ يَدْعُونَ വിളിക്കുന്നവര്‍, പ്രാര്‍ത്ഥിക്കുന്നവര്‍ مِن دُونِهِ അവനു പുറമെ, അവനെ കൂടാതെ لَا يَسْتَجِيبُونَ അവര്‍ ഉത്തരം നല്‍കുകയില്ല لَهُم അവര്‍ക്കു بِشَيْءٍ യാതൊന്നും, ഒരു കാര്യത്തിനും إِلَّا كَبَاسِطِ നീട്ടുന്ന (വിരുത്തുന്ന)വനെപ്പോലെയല്ലാതെ كَفَّيْهِ തന്റെ കൈപത്തികളെ إِلَى الْمَاءِ വെള്ളത്തിലേക്കു لِيَبْلُغَ അതു എത്തുവാന്‍വേണ്ടി فَاهُ തന്റെ വായില്‍ وَمَا هُوَ അതല്ലതാനും بِبَالِغِهِ അതിലെത്തുന്നതു وَمَا دُعَاءُ പ്രാര്‍ത്ഥന (വിളി) അല്ല الْكَافِرِينَ അവിശ്വാസികളുടെ إِلَّا فِي ضَلَالٍ പിഴവില്‍ (വൃഥാ) അല്ലാതെ.
13:14യഥാര്‍ത്ഥ (വിളിച്ചു) പ്രാര്‍ത്ഥന അവനോടാണ്. [അവനോടു മാത്രമേ പാടുള്ളു] അവനു പുറമെ അവര്‍ (വിളിച്ചു) പ്രാര്‍ത്ഥിക്കുന്നവരാകട്ടെ, അവര്‍ അവര്‍ക്കു യാതൊന്നും (തന്നെ) ഉത്തരം നല്‍കുന്നതല്ല; തന്റെ വായില്‍ എത്തുവാന്‍ വേണ്ടി വെള്ളത്തിലേക്കു തന്റെ രണ്ടു കൈകള്‍ നീ(ട്ടിക്കാ)ത്തുകയും, അതു അതില്‍ [വെള്ളം വായില്‍] എത്താതിരിക്കുകയും ചെയ്യുന്നവനെപ്പോലെയല്ലാതെ. അവിശ്വാസികളുടെ (വിളിച്ചു) പ്രാര്‍ത്ഥന, വഴികേടില്‍ (അഥവാ വൃഥാ) അല്ലാതെ (മറ്റൊന്നും) അല്ല.
തഫ്സീർ : 14-14
View   
وَلِلَّهِ يَسْجُدُ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ طَوْعًۭا وَكَرْهًۭا وَظِلَـٰلُهُم بِٱلْغُدُوِّ وَٱلْـَٔاصَالِ ۩﴿١٥﴾
volume_up share
وَلِلَّـهِ അല്ലാഹുവിനു (തന്നെ) يَسْجُدُ സുജൂദു ചെയ്യുന്നു مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും طَوْعًا അനുസരണപൂര്‍വ്വം (സ്വമനസ്സാലെ) وَكَرْهًا അതൃപ്തിയോടും, വെറുപ്പായിക്കൊണ്ടു, നിര്‍ബ്ബന്ധിതമായും وَظِلَالُهُم അവരുടെ നിഴലുകളും بِالْغُدُوِّ രാവിലെ وَالْآصَالِ വൈകുന്നേരവും, വൈകുന്നേരങ്ങളിലും.
13:15ആകാശങ്ങളിലും, ഭൂമിയിലുള്ളവര്‍ സ്വമനസ്സാലെയും, വെറുപ്പോടെയും അല്ലാഹുവിനു തന്നെ "സുജൂദു" ചെയ്യുന്നു; രാവിലെയും, വൈകുന്നേരങ്ങളിലും അവരുടെ നിഴലുകളും (സുജൂദു ചെയ്യുന്നു).
തഫ്സീർ : 15-15
View   
قُلْ مَن رَّبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ قُلِ ٱللَّهُ ۚ قُلْ أَفَٱتَّخَذْتُم مِّن دُونِهِۦٓ أَوْلِيَآءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًۭا وَلَا ضَرًّۭا ۚ قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ أَمْ هَلْ تَسْتَوِى ٱلظُّلُمَـٰتُ وَٱلنُّورُ ۗ أَمْ جَعَلُوا۟ لِلَّهِ شُرَكَآءَ خَلَقُوا۟ كَخَلْقِهِۦ فَتَشَـٰبَهَ ٱلْخَلْقُ عَلَيْهِمْ ۚ قُلِ ٱللَّهُ خَـٰلِقُ كُلِّ شَىْءٍۢ وَهُوَ ٱلْوَٰحِدُ ٱلْقَهَّـٰرُ﴿١٦﴾
volume_up share
قُلْ പറയുക مَن ആരാണു رَّبُّ റബ്ബ്, രക്ഷിതാവ്, നാഥന്‍ السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും قُلِ പറയുക اللَّـهُ അല്ലാഹുവാണ് قُلْ പറയുക أَفَاتَّخَذْتُم എന്നിരിക്കെ (അപ്പോള്‍) നിങ്ങള്‍ ആക്കിയിരിക്കയാണോ مِّن دُونِهِ അവനുപുറമെ أَوْلِيَاءَ ചില രക്ഷാധികാരികളെ, കാര്യകര്‍ത്താക്കളെ لَا يَمْلِكُونَ സ്വാധീനമാക്കാത്ത, അവര്‍ അധീനമാക്കുന്നില്ല لِأَنفُسِهِمْ തങ്ങളുടെ സ്വന്തങ്ങള്‍ക്കു, തങ്ങള്‍ക്കു തന്നെ نَفْعًا ഒരു ഉപകാരത്തെ وَلَا ضَرًّا ഒരു ഉപദ്രവത്തെയും ഇല്ല قُلْ പറയുക هَلْ يَسْتَوِي സമമാകുമോ الْأَعْمَىٰ അന്ധന്‍ وَالْبَصِيرُ കാഴ്ചയുള്ളവനും أَمْ അതല്ല, അല്ലാത്തപക്ഷം, അതോ هَلْ تَسْتَوِي സമമാകുമോ الظُّلُمَاتُ അന്ധകാരങ്ങള്‍, ഇരുട്ടുകള്‍ وَالنُّورُ പ്രകാശവും أَمْ جَعَلُوا خَلَقُوا അതല്ല അവര്‍ ആക്കിയോ لِلَّـهِ അല്ലാഹുവിനു شُرَكَاءَ ചില പങ്കുകാരെ كَخَلْقِهِ അവര്‍ സൃഷ്ടിച്ചിരിക്കുന്നു അവന്റെ സൃഷ്ടിപോലെ فَتَشَابَهَ എന്നിട്ടു തിരിച്ചറിയാതായി, പരസ്പരം സാദൃശ്യമായി الْخَلْقُ സൃഷ്ടി عَلَيْهِمْ അവര്‍ക്കു قُلِ പറയുക اللَّـهُ അല്ലാഹു خَالِقُ സൃഷ്ടാവാകുന്നു كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَهُوَ അവനത്രെ الْوَاحِدُ ഏകനും الْقَهَّارُ സര്‍വ്വാധികാരിയായ.
13:16പറയുക: "ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബ്?" പറയുക: "അല്ലാഹുവാണ്." [എന്നല്ലാതെ മറുപടി പറയുവാനില്ലല്ലോ] പറയുക: "എന്നിരിക്കെ, തങ്ങളുടെ സ്വന്തങ്ങള്‍ക്കു (തന്നെയും) ഒരു ഉപകാരമാകട്ടെ, ഉപദ്രവമാകട്ടെ ചെയ്‌വാന്‍ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ അവനുപുറമെ നിങ്ങള്‍ ഉണ്ടാക്കിയിരിക്കുകയോ?! പറയുക: "അന്ധനും, കാഴ്ചയുള്ളവനും സമമാകുമോ?! അല്ലാത്തപക്ഷം, അന്ധകാരങ്ങളും പ്രകാശവും സമമാകുമോ?! അതല്ല, അല്ലാഹുവിനു ഇവര്‍ പങ്കാളികളെ ഏര്‍പ്പെടുത്തിയിരിക്കുന്നുവോ?! (അതെ) അവന്‍ സൃഷ്ടിച്ചതുപോലെ അവര്‍ സൃഷ്ടിച്ചിട്ട് ഇവര്‍ക്ക് സൃഷ്ടി(കള്‍ തമ്മില്‍) തിരിച്ചറിയാതായിരിക്കുന്നുവോ?!" പറയുക: "അല്ലാഹുവത്രെ എല്ലാ വസ്തുവിന്റെയും സൃഷ്ടാവ്. [വേറെ സൃഷ്ടാവേ ഇല്ല. അവനത്രെ, സര്‍വ്വാധികാരിയായുള്ള ഏകനും."
തഫ്സീർ : 16-16
View   
أَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَسَالَتْ أَوْدِيَةٌۢ بِقَدَرِهَا فَٱحْتَمَلَ ٱلسَّيْلُ زَبَدًۭا رَّابِيًۭا ۚ وَمِمَّا يُوقِدُونَ عَلَيْهِ فِى ٱلنَّارِ ٱبْتِغَآءَ حِلْيَةٍ أَوْ مَتَـٰعٍۢ زَبَدٌۭ مِّثْلُهُۥ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْحَقَّ وَٱلْبَـٰطِلَ ۚ فَأَمَّا ٱلزَّبَدُ فَيَذْهَبُ جُفَآءًۭ ۖ وَأَمَّا مَا يَنفَعُ ٱلنَّاسَ فَيَمْكُثُ فِى ٱلْأَرْضِ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْأَمْثَالَ﴿١٧﴾
volume_up share
أَنزَلَ അവന്‍ ഇറക്കി مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَسَالَتْ എന്നിട്ടു ഒലിച്ചു, ഒഴുകി أَوْدِيَةٌ താഴ്‌വരകള്‍ بِقَدَرِهَا അവയുടെ (തോത(കണക്ക)നുസരിച്ചു فَاحْتَمَلَ എന്നിട്ടു വഹിച്ചുവന്നു السَّيْلُ ഒഴുക്കു (വെള്ളം) زَبَدًا ഒരു (തരം) നുരയെ, പത رَّابِيًا പൊന്തിനില്‍ക്കുന്ന وَمِمَّا يُوقِدُونَ അവര്‍ തീ കത്തിക്കുന്ന (കത്തിച്ചു പഴുപ്പിക്കുന്ന) വസ്തുവില്‍ നിന്നും عَلَيْهِ അതിന്‍മേല്‍ فِي النَّارِ തീയില്‍ ابْتِغَاءَ ആഗ്രഹിച്ചുകൊണ്ടു حِلْيَةٍ വല്ല ആഭരണത്തെയും أَوْ مَتَاعٍ അല്ലെങ്കില്‍ ഉപകരണത്തെയും زَبَدٌ നുരയുണ്ടായിരിക്കും مِّثْلُهُ അതുപോലുള്ള كَذَٰلِكَ അപ്രകാരം يَضْرِبُ ആക്കുന്നു, അടിക്കുന്നു (വിവരിക്കുന്നു) اللَّـهُ അല്ലാഹു الْحَقَّ യഥാര്‍ത്ഥത്തെ, ന്യായമായതിനെ وَالْبَاطِلَ അയഥാര്‍ത്ഥത്തെ (അന്യായമായതിനെ)യും فَأَمَّا എന്നാലപ്പോള്‍ الزَّبَدُ നുര, പത فَيَذْهَبُ അതു പോകും, നശിക്കുന്നു جُفَاءً പുറംതള്ളായി وَأَمَّا مَا يَنفَعُ എന്നാല്‍ ഉപയോഗപ്പെടുന്നതാകട്ടെ النَّاسَ മനുഷ്യര്‍ക്കു فَيَمْكُثُ അതു താമസിക്കുന്നു (തങ്ങുന്നു) فِي الْأَرْضِ ഭൂമിയില്‍ كَذَٰلِكَ അപ്രകാരം يَضْرِبُ اللَّـهُ അല്ലാഹു ആക്കുന്നു (വിവരിക്കുന്നു) الْأَمْثَالَ ഉപമകളെ, ഉദാഹരണങ്ങള്‍.
13:17അവന്‍ [അല്ലാഹു] ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കി; എന്നിട്ട് പല താഴ്‌വരകളും അവയുടെ തോതനുസരിച്ചു (വെള്ളം) ഒഴുകി; അപ്പോള്‍ (ആ) ഒഴുക്ക് പൊന്തിവരുന്ന ഒരു (തരം) നുരയെ വഹിച്ചുകൊണ്ടു വന്നു. വല്ല ആഭരണത്തെയോ, ഉപകരണത്തെയോ (ഉണ്ടാക്കുവാന്‍) ആഗ്രഹിച്ച് തീയില്‍ (ഇട്ട്) അവര്‍ ചുട്ടുപഴുപ്പിക്കാറുള്ള (ലോഹ) വസ്തുവില്‍നിന്നും അതുപോലെയുള്ള നുരയുണ്ടായിരിക്കും. അപ്രകാരം, യഥാര്‍ത്ഥത്തെയും, യഥാര്‍ത്ഥത്തെയും അല്ലാഹു (ഉപമിച്ചു) വിവരിക്കുന്നു. എന്നാലപ്പോള്‍, ആ നുര - അത് പുറംതള്ളായി (നശിച്ചു) പോകുന്നു. എന്നാല്‍, മനുഷ്യര്‍ക്ക് ഉപയോഗപ്പെടുന്ന വസ്തുവാകട്ടെ, അതു ഭൂമിയില്‍ തങ്ങി നില്‍ക്കുകയും ചെയ്യുന്നു. അപ്രകാരം, അല്ലാഹു ഉപമകളെ വിവരിക്കുന്നു.
തഫ്സീർ : 17-17
View   
لِلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمُ ٱلْحُسْنَىٰ ۚ وَٱلَّذِينَ لَمْ يَسْتَجِيبُوا۟ لَهُۥ لَوْ أَنَّ لَهُم مَّا فِى ٱلْأَرْضِ جَمِيعًۭا وَمِثْلَهُۥ مَعَهُۥ لَٱفْتَدَوْا۟ بِهِۦٓ ۚ أُو۟لَـٰٓئِكَ لَهُمْ سُوٓءُ ٱلْحِسَابِ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمِهَادُ﴿١٨﴾
volume_up share
لِلَّذِينَ اسْتَجَابُوا ഉത്തരം നല്‍കിയവര്‍ക്ക് لِرَبِّهِمُ തങ്ങളുടെ റബ്ബിനു الْحُسْنَىٰ ഏറ്റവും നല്ലതു وَالَّذِينَ لَمْ يَسْتَجِيبُوا ഉത്തരം ചെയ്യാത്തവര്‍ لَهُ അവന്നു لَوْ أَنَّ لَهُم അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ مَّا فِي الْأَرْضِ ഭൂമിയിലുള്ളതു جَمِيعًا മുഴുവനും, സര്‍വ്വവും وَمِثْلَهُ അതിന്റെ അത്രയും, അതുപോലെയുള്ളതും مَعَهُ അതോടുകൂടി لَافْتَدَوْا അവര്‍ തെണ്ടം (മോചനമൂല്യം) കൊടുക്കുകതന്നെ ചെയ്യും بِهِ അതിനെ, അതുകൊണ്ടു أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ടായിരിക്കും, അവര്‍ക്കത്രെ سُوءُ الْحِسَابِ മോശപ്പെട്ട, (കടുത്ത) വിചാരണ وَمَأْوَاهُمْ അവരുടെ പ്രാപ്യ (സങ്കേത) സ്ഥാനം جَهَنَّمُ ജഹന്നമാകുന്നു وَبِئْسَ എത്രയോ (വളരെ) ചീത്തയും الْمِهَادُ തൊട്ടില്‍.
13:18തങ്ങളുടെ റബ്ബിനു ഉത്തരം നല്‍കിയവര്‍ക്ക് ഏറ്റം നന്നായുള്ളതു [ഏറ്റം നല്ല പ്രതിഫലം] ഉണ്ടായിരിക്കും. അവനു ഉത്തരം നല്‍കാത്തവരാകട്ടെ, അവര്‍ക്കു ഭൂമിയിലുള്ളതു മുഴുവനും, അതോടൊപ്പം അത്രയും (കൂടി) ഉണ്ടായിരുന്നാലും അതു (ഒക്കെയും) അവര്‍ തെണ്ടം കൊടുക്കുകതന്നെ ചെയ്യുന്നതാണ്. അക്കൂട്ടര്‍ക്ക് തന്നെയാണ് കടുത്ത വിചാരണയും (ഉണ്ടായിരിക്കുക). അവരുടെ സങ്കേതസ്ഥാനമാകട്ടെ, "ജഹന്നമും" [നരകവും] ആകുന്നു. (ആ) തൊട്ടില്‍ എത്രയോ ചീത്തയും!
തഫ്സീർ : 18-18
View   
أَفَمَن يَعْلَمُ أَنَّمَآ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ كَمَنْ هُوَ أَعْمَىٰٓ ۚ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَـٰبِ﴿١٩﴾
volume_up share
أَفَمَن അപ്പോള്‍ യാതൊരുവനോ يَعْلَمُ അവന്നറിയാം أَنَّمَا أُنزِلَ അവതരിപ്പിക്കപ്പെട്ടതു എന്നു إِلَيْكَ നിനക്കു مِن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്നു الْحَقُّ യഥാര്‍ത്ഥമാണ് (എന്ന്) كَمَنْ ഒരുവനെപ്പോലെ هُوَ അവന്‍ أَعْمَىٰ അന്ധനാണ് إِنَّمَا يَتَذَكَّرُ ഉറ്റാലോചിക്കുകയുള്ളു أُولُو الْأَلْبَابِ ബുദ്ധിമാന്‍മാര്‍ (മാത്രം).
13:19(നബിയേ) അപ്പോള്‍, നിനക്കു നിന്റെ റബ്ബിങ്കല്‍ നിന്നു അവതരിപ്പിക്കപ്പെട്ടിട്ടുള്ളതു യഥാര്‍ത്ഥമാണെന്നു അറിയാവുന്നവന്‍, അന്ധനായുള്ള ഒരുവനെപ്പോലെയാണോ?! ബുദ്ധിമാന്‍മാര്‍മാത്രമേ ഉറ്റാലോചിക്കൂ.
തഫ്സീർ : 19-19
View   
ٱلَّذِينَ يُوفُونَ بِعَهْدِ ٱللَّهِ وَلَا يَنقُضُونَ ٱلْمِيثَـٰقَ﴿٢٠﴾
volume_up share
الَّذِينَ യാതൊരു കൂട്ടര്‍ يُوفُونَ അവര്‍ നിറവേറ്റും, പാലിക്കും بِعَهْدِ കരാറിനെ, ഉത്തരവിനെ اللَّـهِ അല്ലാഹുവിന്റെ (അല്ലാഹുവിനോടുള്ള) وَلَا يَنقُضُونَ അവര്‍ ലംഘിക്കുകയില്ല, ഉടക്കുന്നതല്ല الْمِيثَاقَ ഉറപ്പിനെ, കരാറിനെ.
13:20അതായതു, അല്ലാഹുവിനോടുള്ള കരാറ് (അഥവാ അല്ലാഹുവിന്റെ ആജ്ഞ) നിറവേറ്റുകയും, ഉറപ്പ് (നല്‍കിയതു) ലംഘിക്കാതിരിക്കയും ചെയ്യുന്നവര്‍:-
وَٱلَّذِينَ يَصِلُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوٓءَ ٱلْحِسَابِ﴿٢١﴾
volume_up share
وَالَّذِينَ യാതൊരു കൂട്ടരും يَصِلُونَ അവന്‍ ചേര്‍ക്കും مَا أَمَرَ കല്‍പിച്ചതിനെ اللَّـهُ അല്ലാഹു بِهِ അതിനെപ്പറ്റി أَن يُوصَلَ അതു ചേര്‍ക്കപ്പെടുവാന്‍ وَيَخْشَوْنَ അവര്‍ പേടിക്കുകയും ചെയ്യും رَبَّهُمْ അവരുടെ റബ്ബിനെ وَيَخَافُونَ അവര്‍ ഭയപ്പെടുകയും ചെയ്യും سُوءَ الْحِسَابِ മോശപ്പെട്ട (കടുത്ത) വിചാരണ.
13:21യാതൊരു കൂട്ടരും: ഏതൊന്നിനെപ്പറ്റി (അതിനോടുള്ള ബന്ധം) ചേര്‍ക്കപ്പെടുവാന്‍ അല്ലാഹു കല്പിച്ചിരിക്കുന്നുവോ അതിനോടു അവര്‍ (ബന്ധം) ചേര്‍ക്കും; തങ്ങളുടെ റബ്ബിനെ അവര്‍ പേടിക്കുകയും, കടുത്ത വിചാരണയെ അവര്‍ ഭയപ്പെടുകയും ചെയ്യും;
وَٱلَّذِينَ صَبَرُوا۟ ٱبْتِغَآءَ وَجْهِ رَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَـٰهُمْ سِرًّۭا وَعَلَانِيَةًۭ وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ أُو۟لَـٰٓئِكَ لَهُمْ عُقْبَى ٱلدَّارِ﴿٢٢﴾
volume_up share
وَالَّذِينَ യാതൊരു കൂട്ടരും صَبَرُوا അവര്‍ ക്ഷമിച്ചു ابْتِغَاءَ തേടി (ആഗ്രഹിച്ചു) കൊണ്ടു وَجْهِ മുഖത്തെ (പ്രീതിയെ) رَبِّهِمْ തങ്ങളുടെ റബ്ബിന്റെ وَأَقَامُوا നിലനിറുത്തുകയും ചെയ്തു الصَّلَاةَ നമസ്കാരം وَأَنفَقُوا ചിലവഴിക്കുകയും ചെയ്തു مِمَّا رَزَقْنَاهُمْ അവര്‍ക്കു നാം നല്‍കിയതില്‍ നിന്നു سِرًّا സ്വകാര്യ (രഹസ്യ)മായി وَعَلَانِيَةً പരസ്യമായിട്ടും وَيَدْرَءُونَ അവര്‍ തടയുക (തട്ടിക്കളയുക)യും ചെയ്യും بِالْحَسَنَةِ നന്മകൊണ്ടു السَّيِّئَةَ തിന്മയെ أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ടു, അവര്‍ക്കാണു, അവര്‍ക്കത്രെ عُقْبَى പര്യവസാനം الدَّارِ ഭവനത്തിന്റെ.
13:22യാതൊരു കൂട്ടരും: തങ്ങളുടെ റബ്ബിന്റെ പ്രീതിയെ ആഗ്രഹിച്ച് അവര്‍ ക്ഷമ കൈകൊണ്ടു; അവര്‍ നമസ്കാരം നിലനിറുത്തുകയും, തങ്ങള്‍ക്കു നാം [അല്ലാഹു] നല്‍കിയതില്‍നിന്നു രഹസ്യമായും, പരസ്യമായും ചിലവഴിക്കുകയും ചെയ്തു; തിന്മയെ അവര്‍ നന്മകൊണ്ട് തടുക്കുകയും ചെയ്യുന്നതാണ്. അക്കൂട്ടര്‍ക്കത്രെ, ഭവനത്തിന്റെ (ശുഭ) പര്യവസാനം.
തഫ്സീർ : 20-22
View   
جَنَّـٰتُ عَدْنٍۢ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّـٰتِهِمْ ۖ وَٱلْمَلَـٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍۢ﴿٢٣﴾
volume_up share
جَنَّاتُ സ്വര്‍ഗ്ഗങ്ങള്‍ عَدْنٍ സ്ഥിരവാസത്തിന്റെ يَدْخُلُونَهَا അതില്‍ അവര്‍ പ്രവേശിക്കും وَمَن صَلَحَ നന്നായവരും مِنْ آبَائِهِمْ അവരുടെ പിതാക്കളില്‍ നിന്നു وَأَزْوَاجِهِمْ അവരുടെ ഇണകളില്‍ നിന്നും وَذُرِّيَّاتِهِمْ അവരുടെ സന്തതികളില്‍ നിന്നും وَالْمَلَائِكَةُ മലക്കുകള്‍ يَدْخُلُونَ പ്രവേശിക്കും عَلَيْهِم അവരില്‍ مِّن كُلِّ എല്ലാറ്റിലൂടെയും بَابٍ വാതില്‍.
13:23അതായതു, സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍! [അതാണവരുടെ പര്യവസാനം] അവരും, അവരുടെ പിതാക്കളില്‍നിന്നും, ഇണകളില്‍നിന്നും, സന്തതികളില്‍നിന്നും (സദ്‌വൃത്തരായി) നന്നായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്. എല്ലാ വാതിലിലൂടെയും മലക്കുകള്‍ അവരില്‍ പ്രവേശിച്ചുകൊണ്ടിരിക്കും:-
سَلَـٰمٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى ٱلدَّارِ﴿٢٤﴾
volume_up share
سَلَامٌ സലാം (സമാധാനശാന്തി) عَلَيْكُم നിങ്ങള്‍ക്കു(ണ്ടാവട്ടെ) بِمَا صَبَرْتُمْ നിങ്ങള്‍ ക്ഷമിച്ചതുകൊണ്ടു فَنِعْمَ അപ്പോള്‍ വളരെ (എത്രയോ) നന്നായി عُقْبَى പര്യവസാനം الدَّارِ ഭവനത്തിന്റെ.
13:24(അവര്‍ പറയും:) "നിങ്ങള്‍ ക്ഷമ കൈകൊണ്ടതു നിമിത്തം നിങ്ങള്‍ക്കു "സലാം" [ശാന്തിയുണ്ടാവട്ടെ]!" അപ്പോള്‍, ഭവനത്തിന്റെ (ശുഭ) പര്യവസാനം വളരെ നന്നായിരിക്കുന്നു!
തഫ്സീർ : 23-24
View   
وَٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَـٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۙ أُو۟لَـٰٓئِكَ لَهُمُ ٱللَّعْنَةُ وَلَهُمْ سُوٓءُ ٱلدَّارِ﴿٢٥﴾
volume_up share
وَالَّذِينَ യാതൊരു കൂട്ടരാകട്ടെ يَنقُضُونَ അവര്‍ ലംഘിക്കുന്നു عَهْدَ اللَّـهِ അല്ലാഹുവിന്റെ (അല്ലാഹുവിനോടുള്ള) കരാറ്, ഉത്തരവു, ആജ്ഞ مِن بَعْدِ ശേഷം مِيثَاقِهِ അതിനെ ഉറപ്പിച്ചതിന്റെ وَيَقْطَعُونَ മുറിക്കുകയും ചെയ്യുന്നു مَا യാതൊന്നിനെ أَمَرَ اللَّـهُ അല്ലാഹു കല്‍പിച്ചിരിക്കുന്നു بِهِ അതിനെപ്പറ്റി أَن يُوصَلَ അതു ചേര്‍ക്കപ്പെടുവാന്‍ وَيُفْسِدُونَ നാശമുണ്ടാക്കുകയും ചെയ്യുന്നു فِي الْأَرْضِ ഭൂമിയില്‍ أُولَـٰئِكَ അക്കൂട്ടര്‍ لَهُمُ അവര്‍ക്കത്രെ اللَّعْنَةُ ശാപം وَلَهُمْ അവര്‍ക്കുണ്ട്, അവര്‍ക്കുതന്നെ سُوءُ ദൂഷ്യം, തിന്മ, ദോഷം, മോശം الدَّارِ ഭവനത്തിന്റെ.
13:25യാതൊരു കൂട്ടരാകട്ടെ, അല്ലാഹുവിനോടുള്ള കരാറ് (അഥവാ അല്ലാഹുവിന്റെ ഉത്തരവു) ഉറപ്പിച്ചതിനുശേഷം അതിനെ അവര്‍ ലംഘിക്കുന്നു; ഏതൊന്നിനെപ്പറ്റി (അതിനോടുള്ള ബന്ധം) ചേര്‍ക്കപ്പെടുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നുവോ അതിനെ അവര്‍ ലംഘിക്കുകയും, ഭൂമിയില്‍ അവര്‍ നാശം ഉണ്ടാക്കുകയും ചെയ്യുന്നു; (അങ്ങിനെയുള്ള) അക്കൂട്ടര്‍ - അവര്‍ക്കത്രെ ശാപം! ഭവനത്തിന്റെ (പര്യവസാന) മോശവും അവര്‍ക്കു തന്നെ!!
തഫ്സീർ : 25-25
View   
ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ وَفَرِحُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَمَا ٱلْحَيَوٰةُ ٱلدُّنْيَا فِى ٱلْـَٔاخِرَةِ إِلَّا مَتَـٰعٌۭ﴿٢٦﴾
volume_up share
اللَّـهُ അല്ലാഹു يَبْسُطُ വിശാലമാക്കുന്നു الرِّزْقَ ഉപജീവനം, ആഹാരം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَقْدِرُ പരിമിതമാക്കുകയും ചെയ്യുന്നു وَفَرِحُوا അവര്‍ ആഹ്ലാദം (പുളകം - സന്തോഷം) കൊള്ളുകയും ചെയ്തിരിക്കുന്നു بِالْحَيَاةِ ജീവിതം കൊണ്ടു, ജീവിതത്തില്‍ الدُّنْيَا ഇഹത്തിലെ, ഐഹിക وَمَا الْحَيَاةُ ജീവിതമല്ലതാനും الدُّنْيَا ഐഹിക فِي الْآخِرَةِ പരലോകത്തില്‍ (അപേക്ഷിച്ചു) إِلَّا مَتَاعٌ ഒരു അനുഭവം (ഉപകരണം) അല്ലാതെ.
13:26അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലപ്പെടുത്തുകയും, (അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു) പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ ഐഹികജീവിതംകൊണ്ടു ആഹ്ലാദം കൊള്ളുകയാണ്. പരലോകത്തെ അപേക്ഷിച്ച് ഐഹിക ജീവിതം ഒരു (നിസ്സാര) അനുഭവമല്ലാതെയല്ലതാനും.
തഫ്സീർ : 26-26
View   
وَيَقُولُ ٱلَّذِينَ كَفَرُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌۭ مِّن رَّبِّهِۦ ۗ قُلْ إِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَنْ أَنَابَ﴿٢٧﴾
volume_up share
وَيَقُولُ പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوْلَا أُنزِلَ അവതരിപ്പിക്കപ്പെടാത്തതെന്തു, ഇറക്കപ്പെട്ടുകൂടേ عَلَيْهِ അവന്റെ (ഇവന്റെ) മേല്‍ آيَةٌ ഒരു ദൃഷ്ടാന്തം, വല്ല ദൃഷ്ടാന്തവും مِّن رَّبِّهِ അവന്റെ റബ്ബില്‍ നിന്നു قُلْ പറയുക إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُضِلُّ വഴിപിഴവിലാക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَهْدِي അവന്‍ വഴിചേര്‍ക്കുകയും ചെയ്യുന്നു إِلَيْهِ അവങ്കലേക്ക്‌ مَنْ أَنَابَ (ഹൃദയം) മടങ്ങിയവരെ, വിനയപ്പെട്ടവരെ.
13:27അവിശ്വസിച്ചവര്‍ പറയുന്നു: "ഇവന്റെ [നബിയുടെ] മേല്‍ അവന്റെ റബ്ബിങ്കല്‍നിന്നു വല്ല ദൃഷ്ടാന്തവും അവതരിപ്പിക്കപ്പെടാത്തതെന്ത്?!" പറയുക: "നിശ്ചയമായും അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴവിലാക്കുകയും, (മനസ്സു) മടങ്ങിയവരെ അവങ്കലേക്കു അവന്‍ വഴിചേര്‍ക്കുകയും ചെയ്യുന്നു;-
ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ﴿٢٨﴾
volume_up share
الَّذِينَ അതായതു യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَتَطْمَئِنُّ ശാന്തമായിത്തീരുക (അടങ്ങുക)യും ചെയ്യുന്നു قُلُوبُهُم തങ്ങളുടെ ഹൃദയങ്ങളെ بِذِكْرِ സ്മരണ (ഓര്‍മ്മ) കൊണ്ടു اللَّـهِ അല്ലാഹുവിന്റെ أَلَا അല്ലാ, അറിയുക بِذِكْرِ اللَّـهِ അല്ലാഹുവിന്റെ സ്മരണ കൊണ്ടു, ഓര്‍മ്മകൊണ്ടാണ് تَطْمَئِنُّ ശാന്തമാകുന്നത്, അടങ്ങുന്നു الْقُلُوبُ ഹൃദയങ്ങള്‍.
13:28"അതായതു, വിശ്വസിക്കുകയും, അല്ലാഹുവിന്റെ സ്മരണകൊണ്ടു തങ്ങളുടെ ഹൃദയങ്ങള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവര്‍. അല്ലാ (-അറിയുക)! അല്ലാഹുവിന്റെ സ്മരണകൊണ്ടത്രെ ഹൃദയങ്ങള്‍ ശാന്തമായിത്തീരുന്നത്.
ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ طُوبَىٰ لَهُمْ وَحُسْنُ مَـَٔابٍۢ﴿٢٩﴾
volume_up share
الَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ طُوبَىٰ മംഗളം لَهُمْ അവര്‍ക്കാണു وَحُسْنُ مَآبٍ നല്ല മടക്ക (പ്രാപ്യ) സ്ഥാനവും.
13:29"യാതൊരു കൂട്ടര്‍ വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവര്‍ക്കാണു മംഗളവും, നല്ല മടക്കസ്ഥാനവും!"
തഫ്സീർ : 27-29
View   
كَذَٰلِكَ أَرْسَلْنَـٰكَ فِىٓ أُمَّةٍۢ قَدْ خَلَتْ مِن قَبْلِهَآ أُمَمٌۭ لِّتَتْلُوَا۟ عَلَيْهِمُ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَهُمْ يَكْفُرُونَ بِٱلرَّحْمَـٰنِ ۚ قُلْ هُوَ رَبِّى لَآ إِلَـٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ﴿٣٠﴾
volume_up share
كَذَٰلِكَ അപ്രകാരം, അതുപോലെ أَرْسَلْنَاكَ നിന്നെ നാം അയച്ചിരിക്കുന്നു فِي أُمَّةٍ ഒരു സമുദായത്തില്‍ قَدْ خَلَتْ കഴിഞ്ഞുപോയിട്ടുണ്ട്‌ مِن قَبْلِهَا അതിന്റെ (ആ സമുദായത്തിന്റെ) മുമ്പു أُمَمٌ പല (ചില) സമുദായങ്ങള്‍ لِّتَتْلُوَ നീ ഓതിക്കൊടുക്കു (ഓതികേള്‍പ്പിക്കു)വാന്‍ വേണ്ടി عَلَيْهِمُ അവരുടെ മേല്‍, അവര്‍ക്കു الَّذِي أَوْحَيْنَا നാം വഹ്-യു നല്‍കിയതിനെ إِلَيْكَ നിനക്കു وَهُمْ അവരാകട്ടെ يَكْفُرُونَ അവിശ്വസിക്കുന്നു بِالرَّحْمَـٰنِ റഹ്മാനില്‍ (പരമകാരുണികനില്‍) قُلْ പറയുക هُوَ رَبِّي അവന്‍ എന്റെ റബ്ബാണ് (രക്ഷിതാവാണ്‌) لَا إِلَـٰهَ ഒരാരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ عَلَيْهِ അവന്റെ മേലത്രെ تَوَكَّلْتُ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു وَإِلَيْهِ അവങ്കലേക്കുതന്നെയാണു مَتَابِ എന്റെ പശ്ചാത്താപം, മടക്കം.
13:30മുമ്പ് പല സമുദായങ്ങള്‍ കഴിഞ്ഞുപോകുകയുണ്ടായിട്ടുള്ള ഒരു സമുദായത്തില്‍, അതുപോലെ [അവരില്‍ അയക്കുകയുണ്ടായതുപോലെ] നിന്നെ നാം (റസൂലായി) അയച്ചിരിക്കുന്നു, നിനക്കു നാം "വഹ്-യു" [സന്ദേശം] നല്‍കിയതിനെ നീ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുവാന്‍ വേണ്ടി. അവരാകട്ടെ, പരമകാരുണികനില്‍ അവിശ്വസിക്കുകയും ചെയ്യുന്നു. പറയുക: "അവന്‍ എന്റെ റബ്ബാകുന്നു; അവനല്ലാതെ ഒരു ആരാധ്യനേ ഇല്ല; അവന്റെ മേലത്രെ ഞാന്‍ ഭരമേല്പിച്ചിരിക്കുന്നത്; അവനിലെക്കുതന്നെയാണു എന്റെ (പശ്ചാത്തപിച്ച്‌) മടക്കവും."
തഫ്സീർ : 30-30
View   
وَلَوْ أَنَّ قُرْءَانًۭا سُيِّرَتْ بِهِ ٱلْجِبَالُ أَوْ قُطِّعَتْ بِهِ ٱلْأَرْضُ أَوْ كُلِّمَ بِهِ ٱلْمَوْتَىٰ ۗ بَل لِّلَّهِ ٱلْأَمْرُ جَمِيعًا ۗ أَفَلَمْ يَا۟يْـَٔسِ ٱلَّذِينَ ءَامَنُوٓا۟ أَن لَّوْ يَشَآءُ ٱللَّهُ لَهَدَى ٱلنَّاسَ جَمِيعًۭا ۗ وَلَا يَزَالُ ٱلَّذِينَ كَفَرُوا۟ تُصِيبُهُم بِمَا صَنَعُوا۟ قَارِعَةٌ أَوْ تَحُلُّ قَرِيبًۭا مِّن دَارِهِمْ حَتَّىٰ يَأْتِىَ وَعْدُ ٱللَّهِ ۚ إِنَّ ٱللَّهَ لَا يُخْلِفُ ٱلْمِيعَادَ﴿٣١﴾
volume_up share
وَلَوْ أَنَّ ആയിരുന്നെങ്കില്‍ قُرْآنًا വല്ല ഖുര്‍ആനും (പാരായണഗ്രന്ഥവും) سُيِّرَتْ بِهِ അതുമൂലം നടത്തപ്പെട്ടു الْجِبَالُ മല (പര്‍വ്വതം)കള്‍ أَوْ قُطِّعَتْ അല്ലെങ്കില്‍ മുറിക്കു (തുണ്ടമാക്ക)പ്പെട്ടു بِهِ അതുമൂലം الْأَرْضُ ഭൂമി أَوْ كُلِّمَ അല്ലെങ്കില്‍ സംസാരിക്കപ്പെട്ടു بِهِ അതുമൂലം, അതിനാല്‍ الْمَوْتَىٰ മരണപ്പെട്ടവരുമായി بَل പക്ഷേ, എന്നാല്‍, എങ്കിലും لِّلَّـهِ അല്ലാഹുവിനാണു الْأَمْرُ കല്‍പന (അധികാരം), കാര്യം جَمِيعًا മുഴുവനും أَفَلَمْ يَيْأَسِ അപ്പോള്‍ നിരാശപ്പെട്ടി (വ്യക്തമായി അറിഞ്ഞിട്ടി)ല്ലേ الَّذِينَ آمَنُوا വിശ്വസിച്ചവര്‍ أَن لَّوْ يَشَاءُ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എന്നു اللَّـهُ അല്ലാഹു لَهَدَى അവന്‍ സന്‍മാര്‍ഗ്ഗത്തിലാക്കുക തന്നെ ചെയ്തിരുന്നു (വെന്നു) النَّاسَ മനുഷ്യരെ جَمِيعًا മുഴുവനും وَلَا يَزَالُ ആയിക്കൊണ്ടേയിരിക്കും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ تُصِيبُهُم അവര്‍ക്കു ബാധിച്ചുകൊണ്ടു بِمَا صَنَعُوا അവര്‍ പ്രവര്‍ത്തിച്ചതിനാല്‍ قَارِعَةٌ വല്ല മുട്ടി അലക്കുന്ന സംഭവം أَوْ تَحُلُّ അല്ലെങ്കില്‍ അതു ഇറങ്ങിക്കൊണ്ടു, നീ ഇറങ്ങിക്കൊണ്ടു قَرِيبًا അടുത്തു, സമീപത്തു مِّن دَارِهِمْ അവരുടെ വസതിക്കു, ഭവനത്തോടു حَتَّىٰ يَأْتِيَ വരുന്നതുവരെ وَعْدُ اللَّـهِ അല്ലാഹുവിന്റെ വാഗ്ദത്തം, വാഗ്ദാനം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُخْلِفُ എതിരു ചെയ്യുക (ലംഘിക്കുക)യില്ല الْمِيعَادَ നിശ്ചയത്തെ, കരാര്‍ (വാഗ്ദത്ത) നിശ്ചയം.
13:31വല്ല "ഖുര്‍ആനും" [പാരായണ ഗ്രന്ഥവും], അതുമൂലം മലകള്‍ (തല്‍സ്ഥാനങ്ങളില്‍ നിന്നു) നടത്തപ്പെടുകയോ, അല്ലെങ്കിൽ അതുമൂലം ഭൂമി (തുണ്ടമാക്കി ) മുറിക്കപ്പെടുകയോ, അതുമൂലം മരണപ്പെട്ടവരുമായി സംസാരിക്കപ്പെടുകയോ ചെയ്തിരുന്നുവെങ്കില്‍ (അത് ഈ ഗ്രന്ഥം തന്നെയാകുമായിരുന്നു). പക്ഷേ, കല്‍പന [അധികാരം] മുഴുവനും അല്ലാഹുവിന്നാകുന്നു. അപ്പോള്‍, വിശ്വസിച്ചവര്‍ക്കു വ്യക്തമായി അറിഞ്ഞുകൂടേ? അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യരെ മുഴുവനും അവന്‍ സന്മാര്‍ഗ്ഗത്തിലാക്കുമായിരുന്നുവെന്ന്! അവിശ്വസിച്ചവര്‍ അവ പ്രവര്‍ത്തിച്ചതു നിമിത്തം - അവര്‍ക്കു മുട്ടി അലക്കുന്ന വല്ല [ശിക്ഷാ] സംഭവവും ബാധിച്ചു കൊണ്ടേയിരിക്കുന്നതാണ്. അല്ലെങ്കില്‍ അവരുടെ വസതിക്കു സമീപം അതു [വന്നു] ഇറങ്ങികൊണ്ടിരിക്കും; അല്ലാഹുവിന്റെ വാഗ്ദത്തം വന്നെത്തുന്നതുവരെ. നിശ്ചയമായും, അല്ലാഹു കരാറു നിശ്ചയത്തിന് എതിരു പ്രവര്‍ത്തിക്കുകയില്ല.
തഫ്സീർ : 31-31
View   
وَلَقَدِ ٱسْتُهْزِئَ بِرُسُلٍۢ مِّن قَبْلِكَ فَأَمْلَيْتُ لِلَّذِينَ كَفَرُوا۟ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ﴿٣٢﴾
volume_up share
وَلَقَدِ തീര്‍ച്ചയായും ഉണ്ടു اسْتُهْزِئَ പരിഹസിക്കപ്പെട്ടിട്ടു(ണ്ടു) بِرُسُلٍ പല റസൂലുകളെപ്പറ്റിയും مِّن قَبْلِكَ നിന്റെ മുമ്പു فَأَمْلَيْتُ എന്നിട്ടും നാം താമസം നല്‍കി, പിന്തിച്ചുകൊടുത്തു (അയവു നല്‍കി) لِلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു ثُمَّ പിന്നെ, പിന്നീടു أَخَذْتُهُمْ അവരെ ഞാന്‍ പിടിച്ചു فَكَيْفَ അപ്പോള്‍ എങ്ങിനെ كَانَ ആയിരുന്നു, ഉണ്ടായി عِقَابِ എന്റെ ശിക്ഷാനടപടി, പ്രതികാര നടപടി.
13:32തീര്‍ച്ചയായും, നിന്റെ മുമ്പു പല റസൂലുകളെക്കുറിച്ചും പരിഹസിക്കപ്പെടുകയുണ്ടായിട്ടുണ്ടു; എന്നിട്ട് ഞാന്‍ (ആ) അവിശ്വസിച്ചവര്‍ക്ക് താമസം നല്‍കി (അയച്ചുവിട്ടു); പിന്നെ, ഞാന്‍ അവരെ പിടിച്ചു (ശിക്ഷിച്ചു), അപ്പോള്‍, എന്റെ ശിക്ഷാനടപടി എങ്ങിനെയായിരുന്നു? [അതു കുറിക്കുകൊണ്ടില്ലേ?!]
أَفَمَنْ هُوَ قَآئِمٌ عَلَىٰ كُلِّ نَفْسٍۭ بِمَا كَسَبَتْ ۗ وَجَعَلُوا۟ لِلَّهِ شُرَكَآءَ قُلْ سَمُّوهُمْ ۚ أَمْ تُنَبِّـُٔونَهُۥ بِمَا لَا يَعْلَمُ فِى ٱلْأَرْضِ أَم بِظَـٰهِرٍۢ مِّنَ ٱلْقَوْلِ ۗ بَلْ زُيِّنَ لِلَّذِينَ كَفَرُوا۟ مَكْرُهُمْ وَصُدُّوا۟ عَنِ ٱلسَّبِيلِ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍۢ﴿٣٣﴾
volume_up share
أَفَمَنْ അപ്പോള്‍ യാതൊരുവനോ هُوَ അവന്‍ قَائِمٌ നിലകൊള്ളുന്നവനാണു عَلَىٰ كُلِّ نَفْسٍ എല്ലാ വ്യക്തിയുടെ (ദേഹത്തിന്റെ - ആളുടെ - ആത്മാവിന്റെ) മേലും بِمَا كَسَبَتْ അതു സമ്പാദിച്ചതിനെപ്പറ്റി وَجَعَلُوا അവര്‍ ആക്കിയിരിക്കുന്നു لِلَّـهِ അല്ലാഹുവിനു شُرَكَاءَ പങ്കാളികളെ قُلْ പറയുക سَمُّوهُمْ നിങ്ങള്‍ അവരെ പേരു പറയുവിന്‍ (നിര്‍ണ്ണയിച്ചു - വിവരിച്ചു തരുക) أَمْ تُنَبِّئُونَهُ അതല്ല (അല്ലാത്തപക്ഷം) നിങ്ങള്‍ അവനു വിവരം അറിയിക്കുന്നോ, പറഞ്ഞുകൊടുക്കുന്നോ بِمَا لَا يَعْلَمُ അവന്‍ അറിയാത്തതിനെപ്പറ്റി فِي الْأَرْضِ ഭൂമിയില്‍ أَم بِظَاهِرٍ അല്ലെങ്കില്‍ വല്ല ബാഹ്യമായ (പുറമെയുള്ള)തു മൂലമാണോ مِّنَ الْقَوْلِ വാക്കില്‍ നിന്നുള്ള بَلْ പക്ഷേ, എന്നാല്‍ زُيِّنَ അലങ്കരിക്ക (അലങ്കാരമായി കാണിക്ക)പ്പെട്ടിരിക്കുന്നു لِلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്ക് مَكْرُهُمْ അവരുടെ തന്ത്രം, കുതന്ത്രം, ഉപായം وَصُدُّوا അവര്‍ തിരിക്ക(തട്ടിവിട)പ്പെടുകയും ചെയ്തിരിക്കുന്നു عَنِ السَّبِيلِ മാര്‍ഗ്ഗത്തില്‍നിന്നു وَمَن يُضْلِلِ ആരെ, ഏതൊരുവനെ വഴിപിഴവിലാക്കുന്നുവോ اللَّـهُ അല്ലാഹു فَمَا لَهُ എന്നാല്‍ അവന്നില്ല مِنْ هَادٍ ഒരു വഴി ചേര്‍ക്കുന്നവനും, വഴികാട്ടിയും.
13:33അപ്പോള്‍, എല്ലാ (ഓരോ) വ്യക്തിയുടെ മേലും അതു (പ്രവര്‍ത്തിച്ചു) സമ്പാദിച്ചതിനെപ്പറ്റി (മേല്‍നോട്ടം ചെയ്തുകൊണ്ടു) നിലകൊള്ളുന്ന യാതൊരുവനോ...? : [അവനെങ്ങിനെ ഒരു കഴിവും ഇല്ലാത്തവര്‍ക്കു സമമാകുന്നു?!] (എന്നിട്ടും) അവര്‍ അല്ലാഹുവിനു പങ്കാളികളെ ആക്കിയിരിക്കുന്നു! പറയുക: "നിങ്ങള്‍ അവരെ (ഒന്നു) പേരു പറഞ്ഞു (വിവരിച്ചു) തരുവിന്‍! അതല്ല, ഭൂമിയില്‍ (ഉള്ളതായി) അവന്‍ അറിയാത്ത കാര്യത്തെപ്പറ്റി നിങ്ങള്‍ അവനു വിവരം അറിയിക്കുന്നുവോ?! അതല്ല, (അര്‍ത്ഥമില്ലാത്ത) വല്ല പുറംവാക്കും മൂലം (അങ്ങിനെ പറയുന്നതു) ആണോ?!" പക്ഷേ, (അതൊന്നുമല്ല - ആ) അവിശ്വസിച്ചവര്‍ക്കു അവരുടെ തന്ത്രം അലങ്കാരമായി കാണിക്കപ്പെട്ടിരിക്കുകയാണ്; അവര്‍ (ശരിയായ) മാര്‍ഗ്ഗത്തില്‍ നിന്നും തട്ടിത്തിരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഏതൊരുവനെ അല്ലാഹു വഴിപിഴവിലകകുന്നുവോ അവന്നു (പിന്നെ) നേര്‍വഴിയിലാക്കുന്ന ഒരുവനുമില്ല.
തഫ്സീർ : 32-33
View   
لَّهُمْ عَذَابٌۭ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَشَقُّ ۖ وَمَا لَهُم مِّنَ ٱللَّهِ مِن وَاقٍۢ﴿٣٤﴾
volume_up share
لَّهُمْ അവര്‍ക്കുണ്ട് عَذَابٌ ശിക്ഷ فِي الْحَيَاةِ ജീവിതത്തില്‍ الدُّنْيَا ഐഹിക, ഇഹത്തിലെ وَلَعَذَابُ ശിക്ഷതന്നെ, ശിക്ഷയാകട്ടെ الْآخِرَةِ പരത്തിലെ أَشَقُّ അധികം ഞെരുക്കമുള്ളതു وَمَا لَهُم അവര്‍ക്കില്ലതാനും مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നു مِن وَاقٍ ഒരു കാക്കുന്ന (സൂക്ഷിക്കുന്ന)വനും.
13:34അവര്‍ക്കു ഇഹലോക ജീവിതത്തില്‍ ഒരു (തരം) ശിക്ഷയുമുണ്ടായിരിക്കും; പരലോകത്തെ ശിക്ഷയാകട്ടെ, കൂടുതല്‍ ഞെരുക്കമുള്ളതു തന്നെയായിരിക്കും. അല്ലാഹുവി(ന്റെ ശിക്ഷയില്‍) നിന്ന് കാ(ത്തു രക്ഷി)ക്കുന്ന ഒരാളും അവര്‍ക്കില്ലതാനും.
തഫ്സീർ : 34-34
View   
مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ أُكُلُهَا دَآئِمٌۭ وَظِلُّهَا ۚ تِلْكَ عُقْبَى ٱلَّذِينَ ٱتَّقَوا۟ ۖ وَّعُقْبَى ٱلْكَـٰفِرِينَ ٱلنَّارُ﴿٣٥﴾
volume_up share
مَّثَلُ ഉപമ, മാതിരി, ഉദാഹരണം الْجَنَّةِ സ്വര്‍ഗ്ഗത്തിന്റെ الَّتِي وُعِدَ വാഗ്ദാനം ചെയ്യപ്പെട്ടതായ الْمُتَّقُونَ സൂക്ഷ്മത പാലിക്കുന്നവരോടു, ഭയഭക്തര്‍ക്കു تَجْرِي നടക്കും, ഒഴുകും مِن تَحْتِهَا അതിന്റെ അടിഭാഗത്തിലൂടെ الْأَنْهَارُ നദികള്‍ أُكُلُهَا അതിലെ തീറ്റ (ഭോജ്യം) دَائِمٌ നിരന്തരമായതാണു, പതിവായി നിലനില്‍ക്കുന്നതാണു وَظِلُّهَا അതിലെ തണലും تِلْكَ അതു,അവ عُقْبَى പര്യവസാനമാകുന്നു الَّذِينَ اتَّقَوا സൂക്ഷ്മത പാലിച്ചവരുടെ وَّعُقْبَى പര്യവസാനമാകട്ടെ الْكَافِرِينَ അവിശ്വാസികളുടെ النَّارُ നരകമാകുന്നു.
13:35സൂക്ഷ്മത പാലിക്കുന്നവരോടു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗത്തിന്റെ മാതിരി (ഇതത്രെ): അതിന്റെ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലെ ഭോജ്യം നിരന്തരമായതാകുന്നു; അതിലെ തണലും (തന്നെ). അതു, സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനമത്രെ. അവിശ്വാസികളുടെ പര്യവസാനമാകട്ടെ, നരകവുമാകുന്നു.
തഫ്സീർ : 35-35
View   
وَٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَفْرَحُونَ بِمَآ أُنزِلَ إِلَيْكَ ۖ وَمِنَ ٱلْأَحْزَابِ مَن يُنكِرُ بَعْضَهُۥ ۚ قُلْ إِنَّمَآ أُمِرْتُ أَنْ أَعْبُدَ ٱللَّهَ وَلَآ أُشْرِكَ بِهِۦٓ ۚ إِلَيْهِ أَدْعُوا۟ وَإِلَيْهِ مَـَٔابِ﴿٣٦﴾
volume_up share
وَالَّذِينَ യാതൊരുകൂട്ടര്‍ آتَيْنَاهُمُ അവര്‍ക്കു നാം നല്‍കിയിരിക്കുന്നു الْكِتَابَ (വേദ)ഗ്രന്ഥം يَفْرَحُونَ അവര്‍ സന്തോഷിക്കും بِمَا أُنزِلَ അവതരിപ്പിക്കപ്പെട്ടതില്‍ إِلَيْكَ നിനക്കു وَمِنَ الْأَحْزَابِ (ആ) കക്ഷികളില്‍ തന്നെയുണ്ടു مَن يُنكِرُ നിഷേധിക്കുന്നവര്‍ بَعْضَهُ അതില്‍ ചിലതു قُلْ പറയുക إِنَّمَا أُمِرْتُ ഞാന്‍ കല്‍പ്പിക്കപ്പെടുക മാത്രം ചെയ്തിരിക്കുന്നു أَنْ أَعْبُدَ ഞാന്‍ ആരാധിക്കുവാന്‍ اللَّـهَ അല്ലാഹുവിനെ وَلَا أُشْرِكَ ഞാന്‍ പങ്കുചേര്‍ക്കാതിരിക്കുവാനും بِهِ അവനോടു, അവനില്‍ إِلَيْهِ അവനിലേക്കു തന്നെ أَدْعُو ഞാന്‍ ക്ഷണിക്കുന്നു وَإِلَيْهِ അവനിലേക്കു തന്നെ مَآبِ എന്റെ മടങ്ങിച്ചെല്ലലും.
13:36നാം (വേദ) ഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍, നിനക്കു ഇറക്കപ്പെട്ടതില്‍ സന്തോഷം കൊള്ളുന്നതാണ്. (ആ) കക്ഷികളില്‍ തന്നെയുണ്ടു് അതിന്റെ ചിലഭാഗം നിഷേധിക്കുന്നവര്‍. പറയുക: "ഞാന്‍ അല്ലാഹുവിനെ ആരാധിക്കുകയും, അവനോടു പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യണമെന്നു മാത്രമേ എന്നോടു കല്‍പിക്കപ്പെട്ടിട്ടുളളു. അവനിലേക്കത്രെ ഞാന്‍ ക്ഷണിക്കുന്നത്; അവനിലേക്കു തന്നെയാണു എന്റെ മടങ്ങിച്ചെല്ലലും".
തഫ്സീർ : 36-36
View   
وَكَذَٰلِكَ أَنزَلْنَـٰهُ حُكْمًا عَرَبِيًّۭا ۚ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ مَا جَآءَكَ مِنَ ٱلْعِلْمِ مَا لَكَ مِنَ ٱللَّهِ مِن وَلِىٍّۢ وَلَا وَاقٍۢ﴿٣٧﴾
volume_up share
وَكَذَٰلِكَ അതുപോലെ أَنزَلْنَاهُ ഇതു നാം അവതരിപ്പിച്ചിരിക്കുന്നു حُكْمًا ഒരു വിധിയായി, നിയമമായി عَرَبِيًّا അറബിയിലുള്ളതായ وَلَئِنِ اتَّبَعْتَ നീ പിന്‍പറ്റിപോയെങ്കില്‍ أَهْوَاءَهُم അവരുടെ ഇച്ഛകളെ, തന്നിഷ്ടങ്ങളെ بَعْدَ ശേഷം, പിറകെ مَا جَاءَكَ നിനക്കു വന്നതിനു مِنَ الْعِلْمِ അറിവില്‍നിന്നു مَا لَكَ നിനക്കില്ല مِنَ اللَّـهِ അല്ലാഹുവില്‍നിന്നു مِن وَلِيٍّ ഒരു ബന്ധുവും, രക്ഷാധികാരിയും وَلَا وَاقٍ ഒരു കാക്കുന്ന (സൂക്ഷിക്കുന്ന)വനുമില്ല.
13:37അതുപോലെ, ഇതിനെ [ഖുര്‍ആനെ] നാം അറബി (ഭാഷ)യിലുള്ള ഒരു വിധി നിയമമായി അവതരിപ്പിച്ചിരിക്കുന്നു. നിനക്കു അറിവില്‍നിന്നും വന്നു കിട്ടിയതിനുശേഷം, അവരുടെ ഇച്ഛകളെ നീ പിന്‍പറ്റിയെങ്കില്‍, അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്നു ഒരു രക്ഷാധികാരിയാകട്ടെ, കാ(ത്തു രക്ഷി)ക്കുന്നവനാകട്ടെ, നിനക്കു(ണ്ടാവുക) ഇല്ല.
തഫ്സീർ : 37-37
View   
وَلَقَدْ أَرْسَلْنَا رُسُلًۭا مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَٰجًۭا وَذُرِّيَّةًۭ ۚ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ ۗ لِكُلِّ أَجَلٍۢ كِتَابٌۭ﴿٣٨﴾
volume_up share
وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയച്ചിട്ടുണ്ടു, അയക്കയുണ്ടായി رُسُلًا പല റസൂലുകളെയും مِّن قَبْلِكَ നിന്റെ മുമ്പു وَجَعَلْنَا നാം ഏര്‍പ്പെടുത്തുക (ആക്കുക - ഉണ്ടാക്കുക) യും ചെയ്തിരിക്കുന്നു لَهُمْ അവര്‍ക്കു أَزْوَاجًا ഇണകളെ (ഭാര്യമാരെ) وَذُرِّيَّةً സന്തതികളെയും وَمَا كَانَ ആകാവതല്ല, പാടില്ല لِرَسُولٍ ഒരു റസൂലിനും أَن يَأْتِيَ അദ്ദേഹം വരല്‍ بِآيَةٍ വല്ല ദൃഷ്ടാന്തവും കൊണ്ടു إِلَّا بِإِذْنِ അനുവാദപ്രകാരം (സമ്മതത്തോടെ) അല്ലാതെ اللَّـه അല്ലാഹുവിന്റെ لِكُلِّ أَجَلٍ എല്ലാ കാലാവധിക്കുമുണ്ടു كِتَابٌ ഒരു ഗ്രന്ഥം (രേഖ - നിശ്ചയം - നിയമം).
13:38നിനക്കു മുമ്പു പല റസൂലുകളെയും നാം അയക്കുകയുണ്ടായിട്ടുണ്ട്; അവര്‍ക്കു നാം ഭാര്യമാരെയും, സന്താനങ്ങളെയും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒരു റസൂലിനും തന്നെ അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാവതല്ല. എല്ലാ (ഓരോ) കാലാവധിക്കുമുണ്ടു ഒരു (രേഖാ) ഗ്രന്ഥം.
يَمْحُوا۟ ٱللَّهُ مَا يَشَآءُ وَيُثْبِتُ ۖ وَعِندَهُۥٓ أُمُّ ٱلْكِتَـٰبِ﴿٣٩﴾
volume_up share
يَمْحُو اللَّـهُ അല്ലാഹു മായിക്കുന്നു, നീക്കിക്കളയും مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നത് وَيُثْبِتُ സ്ഥിരപ്പെടുത്തുക (ഉറപ്പിച്ചു വെക്കുക)യും ചെയ്യും وَعِندَهُ അവന്റെ പക്കലുണ്ടുതാനും أُمُّ الْكِتَابِ മൂലഗ്രന്ധം, മൂലരേഖ.
13:39അല്ലാഹു ഉദ്ദേശിക്കുന്നതു അവന്‍ മായിക്കുകയും, സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം (അഥവാ മൂലരേഖ) അവന്റെ പക്കല്‍ ഉണ്ടുതാനും.
തഫ്സീർ : 38-39
View   
وَإِن مَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِنَّمَا عَلَيْكَ ٱلْبَلَـٰغُ وَعَلَيْنَا ٱلْحِسَابُ﴿٤٠﴾
volume_up share
وَإِن مَّا نُرِيَنَّكَ നാം നിനക്കു കാണിച്ചു തരുക തന്നെ ചെയ്തെങ്കിലും بَعْضَ ചിലതു الَّذِي نَعِدُهُمْ നാമവരോടു വാഗ്ദത്തം (താക്കീതു) ചെയ്യുന്നതില്‍ أَوْ نَتَوَفَّيَنَّكَ അല്ലെങ്കില്‍ നിന്നെ നാം പിടിച്ചെടുക്കുന്നതായാലും فَإِنَّمَا عَلَيْكَ എന്നാല്‍ നിന്റെ മേല്‍ (മാത്രമാണ്) الْبَلَاغُ എത്തിക്കല്‍, പ്രബോധനം وَعَلَيْنَا നമ്മുടെ മേലാണ് الْحِسَابُ വിചാരണ, കണക്കുനോക്കല്‍.
13:40അവരോടു നാം വാഗ്ദത്തം ചെയ്യുന്നതില്‍ ചിലതു [ചില ശിക്ഷാ നടപടികള്‍] നാം നിനക്കു കാണിച്ചു തരുകയോ, അല്ലെങ്കില്‍ (അതിനുമുമ്പ്) നിന്നെ നാം പിടിച്ചെടുക്കുകയോ തന്നെ ചെയ്തുവെങ്കിലും, നിന്റെ മേല്‍ പ്രബോധനം മാത്രമാണു (ബാധ്യത) ഉള്ളത്; നമ്മുടെ മേലത്രെ വിചാരണ(യുടെ ബാധ്യത).
തഫ്സീർ : 40-40
View   
أَوَلَمْ يَرَوْا۟ أَنَّا نَأْتِى ٱلْأَرْضَ نَنقُصُهَا مِنْ أَطْرَافِهَا ۚ وَٱللَّهُ يَحْكُمُ لَا مُعَقِّبَ لِحُكْمِهِۦ ۚ وَهُوَ سَرِيعُ ٱلْحِسَابِ﴿٤١﴾
volume_up share
أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, അവര്‍ക്കു കണ്ടുകൂടേ أَنَّا نَأْتِي നാം ചെല്ലുന്നുവെന്നു الْأَرْضَ (ആ) ഭൂമിയില്‍ نَنقُصُهَا അതിനെ ചുരുക്കിക്കൊണ്ടു مِنْ أَطْرَافِهَا അതിന്റെ ഭാഗ(ഓര)ങ്ങളിലൂടെ, വശങ്ങളില്‍ നിന്നു وَاللَّـهُ അല്ലാഹു يَحْكُمُ വിധിക്കുന്നു لَا مُعَقِّبَ പിന്നോക്കം വെപ്പിക്കുന്നവനേ ഇല്ല لِحُكْمِهِ അവന്റെ വിധിയെ وَهُوَ അവനാകട്ടെ سَرِيعُ വേഗതയുള്ളവനാണു الْحِسَابِ വിചാരണ.
13:41അവര്‍ക്കു കണ്ടുകൂടേ, നാം (അവരുടെ) ഭൂമിയില്‍ ചെന്ന് അതിന്റെ (നാനാ) വശങ്ങളില്‍നിന്ന് അതിനെ ചുരുക്കിക്കൊണ്ടിരിക്കുന്നതു?! അല്ലാഹു വിധി കല്‍പിക്കുന്നു; അവന്റെ വിധിയെ പിന്നോക്കം വെപ്പിക്കുന്ന ഒരാളുമില്ല. അവന്‍ വിചാരണ വേഗം നടത്തുന്നവനുമാകുന്നു.
തഫ്സീർ : 41-41
View   
وَقَدْ مَكَرَ ٱلَّذِينَ مِن قَبْلِهِمْ فَلِلَّهِ ٱلْمَكْرُ جَمِيعًۭا ۖ يَعْلَمُ مَا تَكْسِبُ كُلُّ نَفْسٍۢ ۗ وَسَيَعْلَمُ ٱلْكُفَّـٰرُ لِمَنْ عُقْبَى ٱلدَّارِ﴿٤٢﴾
volume_up share
وَقَدْ مَكَرَ തന്ത്രം പ്രയോഗിച്ചിട്ടുണ്ട് الَّذِينَ مِن قَبْلِهِمْ ഇവരുടെ മുമ്പുള്ളവര്‍ فَلِلَّـهِ എന്നാല്‍ അല്ലാഹുവിനാണു الْمَكْرُ തന്ത്രം (ഉള്ളതു) جَمِيعًا മുഴുവനും يَعْلَمُ അവന്‍ അറിയും مَا تَكْسِبُ സമ്പാദിക്കു(പ്രവര്‍ത്തിക്കു)ന്നതു كُلُّ نَفْسٍ എല്ലാ വ്യക്തിയും, ആളും, ദേഹവും وَسَيَعْلَمُ അറിഞ്ഞുകൊള്ളും, വഴിയെ അറിയും الْكُفَّارُ അവിശ്വാസികള്‍ لِمَنْ ആര്‍ക്കാണു എന്നു عُقْبَى പര്യവസാനം الدَّارِ ഭവനത്തിന്റെ, വസതിയുടെ.
13:42ഇവരുടെ മുമ്പുള്ളവരും തന്ത്രം പ്രയോഗിക്കുകയുണ്ടായി; എന്നാല്‍, അല്ലാഹുവിനത്രെ തന്ത്രം മുഴുവനുള്ളത്. എല്ലാ (ഓരോ) വ്യക്തിയും (പ്രവര്‍ത്തിച്ചു) സമ്പാദിക്കുന്നതു അവന്‍ അറിയുന്നു. അവിശ്വാസികള്‍ വഴിയെ അറിഞ്ഞുകൊള്ളും ആര്‍ക്കാണ് ഭവനത്തിന്റെ (ശുഭ) പര്യവസാനം എന്നു!
തഫ്സീർ : 42-42
View   
وَيَقُولُ ٱلَّذِينَ كَفَرُوا۟ لَسْتَ مُرْسَلًۭا ۚ قُلْ كَفَىٰ بِٱللَّهِ شَهِيدًۢا بَيْنِى وَبَيْنَكُمْ وَمَنْ عِندَهُۥ عِلْمُ ٱلْكِتَـٰبِ﴿٤٣﴾
volume_up share
وَيَقُولُ പറയുകയും ചെയ്യുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَسْت നീ അല്ല എന്നു مُرْسَلًا ഒരു റസൂല്‍, അയക്കപ്പെട്ടവന്‍, ദൂതന്‍ قُلْ പറയുക كَفَىٰ മതി بِاللَّـهِ അല്ലാഹു (തന്നെ) شَهِيدًا സാക്ഷിയായിട്ടു بَيْنِي എനിക്കിടയില്‍ وَبَيْنَكُمْ നിങ്ങള്‍ക്കിടയിലും وَمَنْ യാതൊരുവരും (ആരോ അവരും) عِندَهُ അവരുടെ അടുക്കലുണ്ട് عِلْمُ അറിവ് الْكِتَابِ (വേദ) ഗ്രന്ഥത്തിന്റെ.
13:43അവിശ്വസിച്ചവര്‍ പറയുന്നു: "നീ ഒരു (റസൂലായി) അയക്കപ്പെട്ടവനല്ല" എന്നു! "അല്ലാഹു മതി, എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായിട്ട്‌; വേദഗ്രന്ഥത്തിന്റെ അറിവു ആരുടെപക്കലുണ്ടോ അവരും (മതി)."
തഫ്സീർ : 43-43
View