arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
യൂസുഫ് മക്കായില്‍ അവതരിച്ചതു – വചനങ്ങള്‍ 111 – വിഭാഗം (റുകൂഅ്) 12 യൂസുഫ് (عليه السلام) നബിയുടെ ചെറുപ്പകാലം മുതല്‍ മരണംവരെയുള്ള ഒരു ചരിത്ര സംക്ഷേപമാണ് ഈ സൂറത്തിലെ ഇതിവൃത്തം. ഒരു ചെറിയ മുഖവുര ഒഴിവാക്കിയാല്‍ ആദ്യംതൊട്ടു നൂറുവരെയുള്ള വചനങ്ങളിലായി അതു നീണ്ടു കിടക്കുന്നു. പല നബിമാരുടേയും ജനതകളുടെയും കഥകളും ചരിത്ര സംഭവങ്ങളും ഖുര്‍ആനില്‍ അല്ലാഹു നമുക്കു വിവരിച്ചു തന്നിട്ടുണ്ട്. അവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു വിവരണ രീതിയാണു ഈ സൂറത്തില്‍ അല്ലാഹു സ്വീകരിച്ചിരിക്കുന്നത്. നബിമാരുടെ കഥകളിലധികവും അവരും അവരെ നിഷേധിക്കുന്ന ജനങ്ങളും തമ്മില്‍ നടന്ന സംഭവങ്ങളായിരിക്കും. ഒരേ സംഭവം ഒന്നിലധികം സൂറത്തുകളില്‍ ആവര്‍ത്തിക്കപ്പെടലും, ഓരോ സ്ഥലത്തും മറ്റു സ്ഥലങ്ങളില്‍ സ്പര്‍ശിക്കപ്പെടാത്ത വിശദീകരണങ്ങള്‍ ഉണ്ടായിരിക്കലും പതിവാണ്. ഒരിക്കല്‍ സംക്ഷിപ്‍തമായി വിവരിക്കപ്പെട്ട ഒരു സംഭവം മറ്റൊരിക്കല്‍ വിസ്തരിച്ചു പറയപ്പെട്ടിരിക്കും. ചിലപ്പോള്‍ ഒരു സംഭവത്തിന്റെ വിവരണം ഒരു സ്ഥലത്ത് അതിന്റെ ആരംഭം മുതല്‍ക്കും, മറ്റൊരവസരത്തില്‍ അതിന്റെ ഇടക്കു നിന്നാരംഭിച്ചുമായിരിക്കും കാണുക. ചുരുക്കിപ്പറഞ്ഞാല്‍, പ്രതിപാദ്യ വിഷയങ്ങളിലെന്ന പോലെത്തന്നെ, സംഭവങ്ങളുടെ വിവരണത്തിലും ഖുര്‍ആനു ഖുര്‍ആന്റേതായ ഒരു പ്രത്യേക ശൈലിയാണുള്ളത്. (ഇതു സംബന്ധിച്ചു മുഖവുരയില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്.) വ്യത്യസ്ത രീതിയിലുള്ള അവതരണങ്ങള്‍ നിമിത്തം, ഓരോ സ്ഥലത്തെയും പ്രതിപാദനത്തില്‍ നിന്ന്‍ മറ്റേ സ്ഥലത്തില്ലാത്ത പുതിയ പാഠങ്ങളും സൂചനകളും നമുക്കു ലഭിക്കുന്നു. യൂസുഫ് (عليه السلام) നബിയുടെ ചരിത്രമാകട്ടെ, ഈ സൂറത്തിലല്ലാതെ മറ്റെവിടെയും വിവരിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ബാല്യംതൊട്ട് അവസാനം വരെയുള്ള സംഭവങ്ങള്‍ ക്രമപ്രകാരം വഴിക്കുവഴിയായിത്തന്നെ പരാമര്‍ശിക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാലും സാധാരണപോലെയുള്ള ഒരു ചരിത്ര ആഖ്യായികയുടെയോ നോവലിന്റെയോ മാതിരിയിലുള്ള പ്രതിപാദന രീതി ഈ സൂറത്തിലും കാണുകയില്ല. ഖുര്‍ആന്റെതായ ഒരു സവിശേഷത ഓരോ വചനത്തിലും കാണാവുന്നതുമാണ്. വാചകങ്ങള്‍ക്കിടയിലൂടേയും, വിഷയങ്ങളുടെ ചിത്രീകരണങ്ങളിലൂടെയും, വചനങ്ങളുടെ സമാപന വാക്യങ്ങളിലൂടെയും ആ ചരിത്ര വശങ്ങളിലടങ്ങിയ പാഠങ്ങളും, സാരോപദേശങ്ങളും ശ്രദ്ധിക്കപ്പെടേണ്ട തത്വ സൂചനകളും അല്‍പം ശ്രദ്ധയോടെ ഉറ്റു നോക്കുന്ന ഏവര്‍ക്കും – അവരവരുടെ കഴിവും ഭാഗ്യവും അനുസരിച്ചു – കണ്ടെത്തുവാന്‍ കഴിയുന്നതാകുന്നു. പല സഹോദരന്‍മാരും ഉള്‍കൊള്ളുന്ന ഒരു ഗൃഹത്തില്‍ മാതാപിതാക്കളുടെ പ്രത്യേക വാത്സല്യത്തിനുപാത്രമായ ബാലന്‍, ഒരു രാജകീയ ഭവനത്തിലെ അടിമ, അനിതരസാധാരണമായ സൗന്ദര്യം കൊണ്ടനുഗ്രഹിക്കപ്പെട്ട യുവാവ്, അക്കാരണം കൊണ്ടുതന്നെ ത്രീവ്രമായ പരീക്ഷണങ്ങള്‍ക്കു വിധേയനാവുകയും സത്യസന്ധതയും ഭയഭക്തിയും കൊണ്ടുമാത്രം അവയിലെല്ലാം വിജയം വരിക്കുകയും ചെയ്ത ചെറുപ്പക്കാരന്‍, നിഷ്കളങ്കതയും ചാരിത്ര ശുദ്ധിയും പരിരക്ഷിക്കുവാന്‍ വേണ്ടി സുഖസൗകര്യങ്ങളെല്ലാം ത്യജിച്ചു കൊല്ലങ്ങളോളം കാരാഗൃഹജീവിതം അനുഭവിക്കേണ്ടിവന്ന ത്യാഗവര്യന്‍, തടവറയില്‍വെച്ചുപോലും സത്യോപദേശം നടത്തിക്കൊണ്ടിരിക്കുകയും, തൗഹീദിലേക്കു ക്ഷണിച്ചുകൊണ്ടിരിക്കുകയും ചെയ്ത പരിഷ്കര്‍ത്താവ്, പ്രവാചകപാരമ്പര്യവും, സത്യമതപ്രബോധന കൃത്യവും പുലര്‍ത്തിക്കൊണ്ട് അവിശ്വാസിയായ രാജാവിന്റെ മന്ത്രിപദം ഏറ്റെടുക്കുകയും, സമര്‍ത്ഥമാംവണ്ണം അതു കൈകാര്യം ചെയ്യുകയും ചെയ്ത വിദഗ്ധനായ ഭരണകര്‍ത്താവ്, തന്നെ കൊലപ്പെടുത്തിയെന്നു വിചാരിച്ചു സംതൃപ്തിയടഞ്ഞ സഹോദരങ്ങള്‍ക്കു മാപ്പുനല്‍കി മാനിക്കുകയും, രാജസിംഹാസനത്തില്‍ വെച്ചു പോലും മാതാപിതാക്കളോടുള്ള ബഹുമാനത്തിനു മാതൃക കാണിക്കുകയും ചെയ്ത മഹാമനസ്കന്‍ എന്നിങ്ങനെ യൂസുഫ് (عليه السلام) നബിയുടെ വിവിധ കാലഘട്ടങ്ങളെ സ്പര്‍ശിച്ചുകൊണ്ടുള്ളതാണു ഈ സൂറത്ത്. ഏറ്റവും താഴേക്കിടയിലുള്ള സാധാരണക്കാരന്‍ മുതല്‍, മേലേക്കിടയിലുള്ള ഭരണാധിപന്‍മാര്‍വരെയുള്ള എല്ലാവര്‍ക്കും അനേകം പാഠങ്ങളും മാതൃകകളും ഈ ചരിത്ര വിവരണത്തില്‍ നിന്നു ലഭിക്കുവാനുണ്ട്. 7ആം വചനത്തിലും, അവസാനത്തിലും അല്ലാഹു തന്നെ ഇക്കാര്യം ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു. ഈ ചരിത്രം മുന്‍വേദ ഗ്രന്ഥത്തില്‍ – അഥവാ തൗറാത്തില്‍- ഉള്ളതായി അവസാനത്തെ വചനത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്നത്തെ ബൈബിളിലും (ഉല്‍പത്തി : അദ്ധ്യായം 37-50) അതു സവിസ്തരം കാണാവുന്നതുമാണ്. ഖുര്‍ആന്റെ പ്രസ്താവനകള്‍ക്കു യോജിക്കുന്നതും, യോജിക്കാത്തതുമായ ഭാഗങ്ങളും, ഖുര്‍ആനില്‍ സ്പര്‍ശിക്കപ്പെട്ടിട്ടില്ലാത്ത ചില ഭാഗങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. നമ്മുടെ ചില ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന ചില വിശദീകരണങ്ങള്‍ ഇസ്രാഈലി വാര്‍ത്തകളില്‍നിന്നു ഉടലെടുത്തതാണെന്നു ബൈബിള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഖുര്‍ആനോടു എതിരായ പരാമര്‍ശങ്ങള്‍ തിരസ്കരിക്കുന്നതു നിര്‍ബ്ബന്ധമാണെങ്കിലും, രണ്ടും കല്‍പിക്കുവാന്‍ നിവൃത്തിയില്ലാത്ത ഭാഗങ്ങളെപ്പറ്റി മൗനമവലംബിക്കുവാനേ നിവൃത്തിയുള്ളൂ. അറിയുവാന്‍ വേണ്ടി മാത്രം ഉദ്ധരിക്കുക എന്നല്ലാതെ, അവയെ ആധാരമാക്കി ഖുര്‍ആന്റെ പ്രസ്താവനകള്‍ക്കു വ്യാഖ്യാനം നിര്‍ണ്ണയിച്ചു കൂടാത്തതാണ്. ഇമാം അഹ്മദു (رحمه الله) ഉദ്ധരിക്കുന്നു : തനിക്കു വേദക്കാരില്‍ നിന്നു കിട്ടിയ ഒരു ഗ്രന്ഥവുമായി ഉമര്‍ (رضي الله عنه) നബി (ﷺ) തിരുമേനിയുടെ അടുക്കല്‍ചെന്നു വായിച്ചു കേള്‍പ്പിച്ചു. തിരുമേനി ദ്വേഷ്യപ്പെട്ടുകൊണ്ടു ഇങ്ങിനെ പറഞ്ഞു : ‘ഖത്ത്വാബിന്റെ മകനേ, നിങ്ങള്‍ അതില്‍ ഭ്രമം പിടിപെട്ടവരാകുന്നുവോ?! എന്റെ ആത്മാവു ഏതൊരുവന്റെ കയ്യിലാണോ അവന്‍ തന്നെ സത്യം! ഞാന്‍ ഇതു (ഖുര്‍ആന്‍) നിങ്ങള്‍ക്കു ശുദ്ധവെള്ളയായ (യാതൊരു കലര്‍പ്പും കൂടാതെ) കൊണ്ടുവന്നിരിക്കുന്നു. നിങ്ങള്‍ അവരോടു (വേദക്കാരോടു) ഒന്നും ചോദിച്ചറിയേണ്ടതില്ല. കാരണം, അവര്‍ വല്ല യഥാര്‍ത്ഥ്യവും നിങ്ങള്‍ക്കു പറഞ്ഞുതരുമ്പോള്‍ നിങ്ങള്‍ അതിനെ വ്യാജമാക്കുകയോ, അല്ലെങ്കില്‍ അയഥാര്‍ത്ഥമായ വല്ലതും പറഞ്ഞുതരുമ്പോള്‍ നിങ്ങളതു സത്യമാക്കുകയോ ചെയ്തേക്കും. എന്റെ ആത്മാവു ഏതൊരുവന്റെ കയ്യിലാണോ അവന്‍ തന്നെ സത്യം! മൂസാ (عليه السلام) ജീവിച്ചിരിക്കുന്നുണ്ടായിരുന്നാല്‍ എന്നെ പിന്‍പറ്റുകയല്ലാതെ അദ്ദേഹത്തിനു നിവൃത്തിയുണ്ടായിരിക്കയില്ല’. ഈ സംഭവം വേറെ മാര്‍ഗ്ഗങ്ങളിലൂടേയും വന്നിട്ടുള്ളതാണ്. നബി (ﷺ) ഈ സൂറത്തു പാരായണം ചെയ്യുന്നതു കേട്ട ചില യഹൂദികള്‍, അവരുടെ ഗ്രന്ഥത്തിലുള്ളതുമായി യോജിച്ചു കണ്ടതു കൊണ്ടു ഇസ്‌ലാമിനെ അംഗീകരിക്കുകയുണ്ടായതായി ഇമാം ബൈഹഖീ (رحمه الله) അദ്ദേഹത്തിന്റെ -അ-ദ്ദലാഇല്‍’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചതായി ഇബ്നു കഥീര്‍ (رحمه الله) പ്രസ്താവിച്ചിരിക്കുന്നു.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ﴿١﴾
volume_up share
الر - "അലിഫ് - ലാം - റാ" تِلْكَ - അവ, ഇവ آيَاتُ - ആയത്തു (വചനം - സൂക്തം - ലക്‌ഷ്യം) കളാണു الْكِتَابِ - വേദഗ്രന്ഥത്തിന്റെ الْمُبِينِ - സ്പഷ്ടമായ, വ്യക്തമായ
12:1"അലിഫ് - ലാം - റാ". ഇവ സ്പഷ്ടമായ (വേദ) ഗ്രന്ഥത്തിലെ "ആയത്തു" [വചനം] കളാകുന്നു.
إِنَّآ أَنزَلْنَـٰهُ قُرْءَٰنًا عَرَبِيًّۭا لَّعَلَّكُمْ تَعْقِلُونَ﴿٢﴾
volume_up share
إِنَّا أَنْزَلْنَاهُ - നിശ്ചയമായും നാമതു അവതരിപ്പിച്ചിരിക്കുന്നു قُرْآنًا ഒരു പാരായണ ഗ്രന്ഥമായി عَرَبِيًّا - അറബിയിലുള്ളതായ لَعَلَّكُمْ - നിങ്ങളാകുവാന്‍ വേണ്ടി, ആയേക്കാം تَعْقِلُونَ - ബുദ്ധികൊടുക്കുക, ഗ്രഹിക്കുക, ചിന്തിക്കുക
12:2നിശ്ചയമായും, നാം ഇതിനെ ഒരു അറബീ (ഭാഷയിലുള്ള) ഖുര്‍ആനായി [പാരായണ ഗ്രന്ഥമായി] ക്കൊണ്ടു അവതരിപ്പിച്ചിരിക്കുന്നു : നിങ്ങള്‍ ബുദ്ധികൊടു (ത്തു ഗ്രഹി) ക്കുവാന്‍വേണ്ടി
തഫ്സീർ : 1-2
View   
نَحْنُ نَقُصُّ عَلَيْكَ أَحْسَنَ ٱلْقَصَصِ بِمَآ أَوْحَيْنَآ إِلَيْكَ هَـٰذَا ٱلْقُرْءَانَ وَإِن كُنتَ مِن قَبْلِهِۦ لَمِنَ ٱلْغَـٰفِلِينَ﴿٣﴾
volume_up share
نَحْنُ - നാം نَقُصُّ - നാം കഥനം ചെയ്യുന്നു, വിവരിക്കുകയാണു عَلَيْكَ - നിനക്കു أَحْسَنَ - ഏറ്റവും നല്ലതിനെ الْقَصَصِ - കഥാവിവരണത്തില്‍ بِمَا أَوْحَيْنَا - നാം വഹ് യു നല്‍കിയതു മൂലം إِلَيْكَ - നിനക്കു, നിന്നിലേക്കു هَٰذَا الْقُرْآنَ - ഈ ഖുര്‍ആനെ وَإِنْ كُنْتَ - നിശ്ചയമായും നീയായിരുന്നു مِنْ قَبْلِهِ - ഇതിനു മുമ്പു لَمِنَ പെട്ട (വന്‍) തന്നെ الْغَافِلِينَ - അശ്രദ്ധരില്‍ (അറിയാത്തവരില്‍)
12:3ഏറ്റവും നല്ലൊരു കഥാവിവരണം നാം നിനക്ക് വിവരിച്ചുതരുകയാണ്‌ ; ഈ "ഖുര്‍ആനെ" നാം നിനക്കു "വഹ് യ്" [സന്ദേശം] നല്‍കിയിരിക്കുന്നതുമൂലം. നിശ്ചയമായും, ഇതിനു മുമ്പ് നീ (ഇതിനെപ്പറ്റി അറിയാത്ത) അശ്രദ്ധന്‍മാരില്‍ പെട്ടവന്‍ തന്നെയായിരുന്നു.
തഫ്സീർ : 3-3
View   
إِذْ قَالَ يُوسُفُ لِأَبِيهِ يَـٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًۭا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَـٰجِدِينَ﴿٤﴾
volume_up share
إِذْ قَالَ - പറഞ്ഞ സന്ദര്‍ഭം يُوسُفُ - യൂസുഫ് لِأَبِيهِ - തന്റെ പിതാവിനോട് يَا أَبَتِ - എന്റെ പിതാവേ إِنِّي رَأَيْتُ - നിശ്ചയമായും ഞാന്‍ (സ്വപ്നം) കണ്ടു أَحَدَ عَشَرَ - പതിനൊന്നു كَوْكَبًا - നക്ഷത്രത്തെ وَالشَّمْسَ - സൂര്യനെയും وَالْقَمَرَ - ചന്ദ്രനെയും رَأَيْتُهُمْ - അവരെ ഞാന്‍ കണ്ടു لِي - എനിക്കു سَاجِدِينَ - സുജൂദു ചെയ്യുന്നവരായിട്ടു
12:4യൂസുഫ് അദ്ദേഹത്തിന്റെ പിതാവിനോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക)! എന്റെ പിതാവേ, ഞാന്‍ പതിനൊന്നു നക്ഷത്രങ്ങളെയും, സൂര്യനെയും, ചന്ദ്രനെയും സ്വപ്നം കണ്ടു, അതായതു, എനിക്ക് "സുജൂദു" ചെയ്യുന്നവരായി അവരെ ഞാന്‍ കണ്ടു.
തഫ്സീർ : 4-4
View   
قَالَ يَـٰبُنَىَّ لَا تَقْصُصْ رُءْيَاكَ عَلَىٰٓ إِخْوَتِكَ فَيَكِيدُوا۟ لَكَ كَيْدًا ۖ إِنَّ ٱلشَّيْطَـٰنَ لِلْإِنسَـٰنِ عَدُوٌّۭ مُّبِينٌۭ﴿٥﴾
volume_up share
قَالَ - അദ്ദേഹം പറഞ്ഞു يَا بُنَيَّ - എന്റെ കുഞ്ഞുമോനെ لَا تَقْصُصْ - നീ കഥനം ചെയ്യരുതു, വിവരിക്കരുതു رُؤْيَاكَ - നിന്റെ സ്വപ്നത്തെ عَلَىٰ إِخْوَتِكَ - നിന്റെ സഹോദരാന്മാര്‍ക്കു فَيَكِيدُوا - എന്നാല്‍ അവര്‍ തന്ത്രം പ്രയോഗിക്കും لَكَ - നിന്നോടു كَيْدًا - വല്ല തന്ത്രവും إِنَّ الشَّيْطَانَ - നിശ്ചയമായും പിശാചു لِلْإِنْسَانِ - മനുഷ്യനു عَدُوٌّ - ശത്രുവാകുന്നു مُبِينٌ - പ്രത്യക്ഷമായ, സ്പഷ്ടമായ, തനി
12:5അദ്ദേഹം പറഞ്ഞു : "കുഞ്ഞുമകനേ, നിന്റെ സ്വപ്നം നിന്റെ സഹോദരന്മാര്‍ക്ക് നീ വിവരിച്ചുകൊടുക്കരുത്; എന്നാല്‍, വല്ല തന്ത്രം നിന്നോടു പ്രയോഗിച്ചേക്കും. നിശ്ചയമായും, പിശാച് മനുഷ്യനു ഒരു പ്രത്യക്ഷ ശത്രുവാകുന്നു.
وَكَذَٰلِكَ يَجْتَبِيكَ رَبُّكَ وَيُعَلِّمُكَ مِن تَأْوِيلِ ٱلْأَحَادِيثِ وَيُتِمُّ نِعْمَتَهُۥ عَلَيْكَ وَعَلَىٰٓ ءَالِ يَعْقُوبَ كَمَآ أَتَمَّهَا عَلَىٰٓ أَبَوَيْكَ مِن قَبْلُ إِبْرَٰهِيمَ وَإِسْحَـٰقَ ۚ إِنَّ رَبَّكَ عَلِيمٌ حَكِيمٌۭ﴿٦﴾
volume_up share
وَكَذَٰلِكَ - അപ്രകാരം يَجْتَبِيكَ - നിന്നെ തിരഞ്ഞെടുക്കും رَبُّكَ - നിന്റെ റബ്ബു وَيُعَلِّمُكَ - നിനക്കു (നിന്നെ) അവന്‍ പഠിപ്പിക്കുകയും ചെയ്യും مِنْ تَأْوِيلِ - വ്യാഖ്യാനത്തില്‍ (പൊരുളില്‍) നിന്നും الْأَحَادِيثِ - വര്‍ത്തമാനങ്ങളുടെ (സ്വപ്ന) വാര്‍ത്തകളുടെ وَيُتِمُّ - അവന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും نِعْمَتَهُ - അവന്റെ അനുഗ്രഹത്തെ عَلَيْكَ - നിന്റെമേല്‍ وَعَلَىٰ آلِ - കുടുംബത്തിന്റെ മേലും يَعْقُوبَ - യഅ്ഖൂബിന്റെ كَمَا أَتَمَّهَا - അതിനെ അവന്‍ പൂര്‍ത്തിയാക്കിയതുപോലെ عَلَىٰ أَبَوَيْكَ - നിന്റെ രണ്ടു പിതാക്കളുടെമേല്‍ مِنْ قَبْلُ - മുമ്പ് إِبْرَاهِيمَ - ഇബ്രാഹീമിന്റെ وَإِسْحَاقَ - ഇസ്ഹാഖിന്റെയും إِنَّ رَبَّكَ - നിശ്ചയമായും നിന്റെ റബ്ബു عَلِيمٌ - (സര്‍വ്വ) ജ്ഞനാണു حَكِيمٌ - അഗാധജ്ഞന്‍, യുക്തിമാന്‍.
12:6"അപ്രകാരം, നിന്റെ റബ്ബ് നിന്നെ തിരഞ്ഞെടുക്കുന്നതാണ്; നിനക്കു അവന്‍ വര്‍ത്തമാനങ്ങുടെ വ്യാഖ്യാനത്തില്‍ നിന്നും പഠിപ്പിച്ചുതരുകയും ചെയ്യും; നിന്റെ മേലും, യഅ്ഖൂബ് കുടുംബത്തിന്റെ മേലും അവന്റെ അനുഗ്രഹം അവന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും; മുമ്പ് നിന്റെ രണ്ടു പിതാക്കള്‍ ഇബ്രാഹീമിന്റെയും, ഇസ്ഹാഖിന്റെയും മേല്‍ അതിനെ അവന്‍ പൂര്‍ത്തിയാക്കിയതുപോലെ. നിശ്ചയമായും, നിന്റെ റബ്ബ് സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു"
തഫ്സീർ : 5-6
View   
لَّقَدْ كَانَ فِى يُوسُفَ وَإِخْوَتِهِۦٓ ءَايَـٰتٌۭ لِّلسَّآئِلِينَ﴿٧﴾
volume_up share
لَقَدْ كَانَ - തീര്‍ച്ചയായും ഉണ്ടായിട്ടുണ്ടു, ഉണ്ടായിരുന്നു فِي يُوسُفَ - യൂസുഫിലും وَإِخْوَتِهِ - അദ്ദേഹത്തിന്റെ സഹോദരന്മാരിലും آيَاتٌ - പല ദൃഷ്ടാന്തങ്ങള്‍ لِلسَّائِلِينَ - ചോദിക്കുന്ന (അന്വേഷിക്കുന്ന) വര്‍ക്കു
12:7തീര്‍ച്ചയായും, യൂസുഫിലും, അദ്ദേഹത്തിന്റെ സഹോദരന്‍മാരിലും ചോദി(ച്ചന്വേഷി)ക്കുന്നവര്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ടായിട്ടുണ്ട്.
തഫ്സീർ : 7-7
View   
إِذْ قَالُوا۟ لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰٓ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِى ضَلَـٰلٍۢ مُّبِينٍ﴿٨﴾
volume_up share
إِذْ قَالُوا അവര്‍ പറഞ്ഞ സന്ദര്‍ഭം لَيُوسُفُ യൂസുഫ് തന്നെ وَأَخُوهُ അവന്റെ സഹോദരനും أَحَبُّ അധികം ഇഷ്ടപ്പെട്ട(വര്‍)തു إِلَىٰ أَبِينَا നമ്മുടെ ബാപ്പാക്കു مِنَّا നമ്മെക്കാള്‍ وَنَحْنُ ഞങ്ങളാകട്ടെ, നാം عُصْبَةٌ ഒരു സംഘമാണു, കൂട്ടമുണ്ടു (എന്നിട്ടും) إِنَّ أَبَانَا നിശ്ചയമായും നമ്മുടെ പിതാവു لَفِي ضَلَالٍ ഒരു വഴിപിഴവില്‍ തന്നെ مُبِينٍ പ്രത്യക്ഷമായ
12:8(അതെ) അവര്‍ (തമ്മില്‍) പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "നാം ഒരു (ശക്തമായ) സംഘമുണ്ടായിരുന്നിട്ടും യൂസുഫും അവന്റെ സഹോദരനും തന്നെയാണു നമ്മുടെ പിതാവിനു നമ്മെക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നിശ്ചയമായും, നമ്മുടെ പിതാവ് സ്പഷ്ടമായ ഒരു വഴിപിഴവില്‍ തന്നെയാണ്.
തഫ്സീർ : 8-8
View   
ٱقْتُلُوا۟ يُوسُفَ أَوِ ٱطْرَحُوهُ أَرْضًۭا يَخْلُ لَكُمْ وَجْهُ أَبِيكُمْ وَتَكُونُوا۟ مِنۢ بَعْدِهِۦ قَوْمًۭا صَـٰلِحِينَ﴿٩﴾
volume_up share
اقْتُلُوا നിങ്ങള്‍ കൊല്ലുവിന്‍, വധിക്കണം يُوسُفَ യൂസുഫിനെ أَوِ اطْرَحُوهُ അല്ലെങ്കില്‍ അവനെ ഇടുവിന്‍ أَرْضًا വല്ല ഭൂമിയിലും يَخْلُ എന്നാല്‍ ഒഴിവായിത്തീരും (ഒഴിഞ്ഞുകിട്ടും) لَكُمْ നിങ്ങള്‍ക്കു وَجْهُ മുഖം أَبِيكُمْ നിങ്ങളുടെ പിതാവിന്റെ وَتَكُونُوا നിങ്ങളായിരിക്കയും ചെയ്യും, ആയിരിക്കും ചെയ്യാം مِنْ بَعْدِهِ അതിനുശേഷം, അവന്റെ പിന്നീട് قَوْمًا ഒരു ജനം (ആളുകള്‍) صَالِحِينَ നല്ലവരായ
12:9നിങ്ങള്‍ യൂസുഫിനെ കൊലപ്പെടുത്തണം. അല്ലെങ്കില്‍ അവനെ വല്ല ഭൂമിയിലും (കൊണ്ടുപോയി) ഇട്ടേക്കണം; (എന്നാല്‍) നിങ്ങളുടെ പിതാവിന്റെ മുഖം നിങ്ങള്‍ക്കു ഒഴിവായിക്കിട്ടും; അതിനുശേഷം, നിങ്ങള്‍ നല്ല ജനമായിത്തീരുകയും ചെയ്യാം".
തഫ്സീർ : 9-9
View   
قَالَ قَآئِلٌۭ مِّنْهُمْ لَا تَقْتُلُوا۟ يُوسُفَ وَأَلْقُوهُ فِى غَيَـٰبَتِ ٱلْجُبِّ يَلْتَقِطْهُ بَعْضُ ٱلسَّيَّارَةِ إِن كُنتُمْ فَـٰعِلِينَ﴿١٠﴾
volume_up share
قَالَ പറഞ്ഞു قَائِلٌ പറയുന്നവന്‍, ഒരു വക്താവ് مِنْهُمْ അവരില്‍നിന്നു لَا تَقْتُلُوا നിങ്ങള്‍ കൊല്ലരുത്, വധിക്കരുത് يُوسُفَ യൂസുഫിനെ وَأَلْقُوهُ അവനെ ഇട്ടേക്കുവിന്‍ فِي غَيَابَتِ മറവില്‍, കുണ്ടില്‍, അഗാധതയില്‍, ആഴത്തില്‍, ഇരുട്ടില്‍ الْجُبِّ കിണറ്റിന്റെ, ആഴക്കുഴിയുടെ يَلْتَقِطْهُ അവനെ കണ്ടെടുത്തുകൊള്ളും بَعْضُ السَّيَّارَةِ യാത്ര സംഘക്കാരില്‍ ചിലര്‍ إِنْ كُنْتُمْ നിങ്ങളാണെങ്കില്‍ فَاعِلِينَ ചെയ്യുന്നവര്‍, പ്രവര്‍ത്തിക്കുന്നവര്‍
12:10അവരില്‍ നിന്ന് ഒരു വക്താവ് പറഞ്ഞു : നിങ്ങള്‍ യൂസുഫിനെ കൊലപ്പെടുത്തരുത്; അവനെ (ഒരു) കിണറ്റിന്റെ അഗാധതയില്‍ ഇട്ടേക്കുകയും ചെയ്യുക; (ഏതെങ്കിലും) ചില യാത്രാസംഘം അവനെ കണ്ടെടുത്തു (കൊണ്ടുപോയി) കൊള്ളും, നിങ്ങള്‍ ചെയ്യുന്നവരാണെങ്കില്‍. [ചെയ്തേ തീരുവെങ്കില്‍ അത്ര ചെയ്‌താല്‍ മതി.]
തഫ്സീർ : 10-10
View   
قَالُوا۟ يَـٰٓأَبَانَا مَا لَكَ لَا تَأْمَ۫نَّا عَلَىٰ يُوسُفَ وَإِنَّا لَهُۥ لَنَـٰصِحُونَ﴿١١﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ പിതാവേ, ബാപ്പാ مَا لَكَ നിങ്ങള്‍ക്കെന്താണു لَا تَأْمَنَّا ന്നിങ്ങള്‍ ഞങ്ങളെ വിശ്വാസിക്കുന്നില്ല عَلَىٰ يُوسُفَ യൂസുഫിനെപ്പറ്റി وَإِنَّا ഞങ്ങളാകട്ടെ لَهُ അവനു (അവന്റെ) لَنَاصِحُونَ ഗുണകാംക്ഷികള്‍ തന്നെയാണ്.
12:11അവര്‍ പറഞ്ഞു : "ഞങ്ങളുടെ ബാപ്പാ, നിങ്ങള്‍ക്കെന്താണ് - യൂസുഫിനെപ്പറ്റി നിങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല? ഞങ്ങള്‍ അവനു ഗുണകാംക്ഷികള്‍ തന്നെയാണുതാനും. (-എന്നിട്ടും) !
أَرْسِلْهُ مَعَنَا غَدًۭا يَرْتَعْ وَيَلْعَبْ وَإِنَّا لَهُۥ لَحَـٰفِظُونَ﴿١٢﴾
volume_up share
أَرْسِلْهُ അവനെ അയക്കുക مَعَنَا ഞങ്ങളുടെ കൂടെ غَدًا നാളെ يَرْتَعْ അവന്‍ മേഞ്ഞ് (തിന്നും കുടിച്ചും സ്വതന്ത്രമായി) നടന്നുകൊള്ളട്ടെ وَيَلْعَبْ കളിക്കുകയും ചെയ്യട്ടെ وَإِنَّا لَهُ നിശ്ചയമായും ഞങ്ങള്‍ അവനെ لَحَافِظُونَ കാക്കുന്നു (സൂക്ഷിക്കുന്ന)വര്‍ തന്നെയാണ്
12:12"നാളെ അവനെ ഞങ്ങളുടെ കൂടെ അയച്ചുതരുക, അവന്‍ (തിന്നും കുടിച്ചും) സുഖിച്ചു നടക്കുകയും, കളിക്കുകയും ചെയ്യട്ടെ, നിശ്ചയമായും, ഞങ്ങള്‍ അവനെ കാ(ത്തു രക്ഷി) ക്കുന്നവരുമാകുന്നു."
തഫ്സീർ : 11-12
View   
قَالَ إِنِّى لَيَحْزُنُنِىٓ أَن تَذْهَبُوا۟ بِهِۦ وَأَخَافُ أَن يَأْكُلَهُ ٱلذِّئْبُ وَأَنتُمْ عَنْهُ غَـٰفِلُونَ﴿١٣﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ لَيَحْزُنُنِي എന്നെ വ്യസനിപ്പിക്കുകതന്നെ ചെയ്യുന്നു أَنْ تَذْهَبُوا നിങ്ങള്‍ പോകുന്നതു بِهِ അവനെ കൊണ്ടു وَأَخَافُ ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു. أَنْ يَأْكُلَهُ അവനെ തിന്നുന്നതു الذِّئْبُ ചെന്നായ وَأَنْتُمْ നിങ്ങളായിരിക്കെ عَنْهُ അവനെപ്പറ്റി غَافِلُونَ അശ്രദ്ധര്‍
12:13അദ്ദേഹം പറഞ്ഞു; "നിശ്ചയമായും ഞാന്‍, അവനെ നിങ്ങള്‍ കൊണ്ടുപോകുന്നതു എന്നെ വ്യസനിപ്പിക്കുക തന്നെ ചെയ്യുന്നു; നിങ്ങള്‍ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ, അവനെ ചെന്നായ (പിടിച്ചു) തിന്നുന്നതിനെ ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു."
قَالُوا۟ لَئِنْ أَكَلَهُ ٱلذِّئْبُ وَنَحْنُ عُصْبَةٌ إِنَّآ إِذًۭا لَّخَـٰسِرُونَ﴿١٤﴾
volume_up share
قَالُوا അവര്‍ പറഞ്ഞു لَئِنْ أَكَلَهُ അവനെ തിന്നുവെങ്കില്‍ الذِّئْبُ ചെന്നായ وَنَحْنُ ഞങ്ങള്‍ ആയി (ഉണ്ടായി)രിക്കെ عُصْبَةٌ ഒരു സംഘം, കൂട്ടം إِنَّا إِذًا എന്നാല്‍ (അപ്പോള്‍) നിശ്ചയമായും ഞങ്ങള്‍ لَخَاسِرُونَ നഷ്ടക്കാര്‍ തന്നെ
12:14അവര്‍ പറഞ്ഞു : "ഞങ്ങള്‍ ഒരു (ശക്തമായ) സംഘം ഉണ്ടായിട്ടും അവനെ ചെന്നായ (പിടിച്ചു) തിന്നുവെങ്കില്‍, നിശ്ചയമായും, അപ്പോള്‍, ഞങ്ങള്‍ നഷ്ടക്കാര്‍ തന്നെയാണല്ലോ."
തഫ്സീർ : 13-14
View   
فَلَمَّا ذَهَبُوا۟ بِهِۦ وَأَجْمَعُوٓا۟ أَن يَجْعَلُوهُ فِى غَيَـٰبَتِ ٱلْجُبِّ ۚ وَأَوْحَيْنَآ إِلَيْهِ لَتُنَبِّئَنَّهُم بِأَمْرِهِمْ هَـٰذَا وَهُمْ لَا يَشْعُرُونَ﴿١٥﴾
volume_up share
فَلَمَّا ذَهَبُوا അങ്ങനെ (എന്നിട്ടു) അവര്‍ പോയപ്പോള്‍ بِهِ അവനെയും കൊണ്ടു وَأَجْمَعُوا അവര്‍ ഏകോപിക്കുക (തീര്‍ച്ചപ്പെടുത്തുക)യും أَنْ يَجْعَلُوهُ അദ്ദേഹത്തെ അവര്‍ ആകുവാന്‍ فِي غَيَابَتِ അടി (അഗാധത)യില്‍ الْجُبِّ കിണറ്റിന്റെ, ആഴക്കുഴിയുടെ وَأَوْحَيْنَا നാം വഹ് യു (ബോധനം) നല്‍കുകയും ചെയ്തു إِلَيْهِ അദ്ദേഹത്തിനു لَتُنَبِّئَنَّهُمْ നിശ്ചയമായും നീ അവരെ ബോധപ്പെടുത്തുമെന്നു بِأَمْرِهِمْ അവരുടെ കാര്യ(വിഷയത്തെ)പ്പറ്റി هَٰذَا ഈ وَهُمْ അവരാകട്ടെ, അവരായിരിക്കെ لَا يَشْعُرُونَ അറിയുകയില്ല, അറിയാതെ
12:15അങ്ങനെ, അവര്‍ അദ്ദേഹത്തെ കൊണ്ടുപോകുകയും, അദ്ദേഹത്തെ കിണറ്റിന്റെ അഗാധതയിലാക്കുവാന്‍ അവര്‍ ഏകോപി(ച്ചുറപ്പി) ക്കുകയും ചെയ്തപ്പോള്‍...! [അതവര്‍ നടപ്പില്‍ വരുത്തുക തന്നെ ചെയ്തു] നാം അദ്ദേഹത്തിന് ബോധനം നല്‍ക്കുകയും ചെയ്തു: "അവരുടെ ഈ കാര്യത്തെ [ചെയ്തിയെ]പ്പറ്റി നീ അവരെ (ഒരിക്കല്‍) ബോധപ്പെടുത്തുക തന്നെ ചെയ്യുമെന്നു, അവരാകട്ടെ, അറിയുകയുമില്ല."
തഫ്സീർ : 15-15
View   
وَجَآءُوٓ أَبَاهُمْ عِشَآءًۭ يَبْكُونَ﴿١٦﴾
volume_up share
وَجَاءُوا അവര്‍ വരുകയും ചെയ്തു أَبَاهُمْ അവരുടെ പിതാവിങ്കല്‍ عِشَاءً വൈകുന്നേരം, സന്ധ്യ മയങ്ങുന്നേരം يَبْكُونَ അവര്‍ കരഞ്ഞുംകൊണ്ടു
12:16അവര്‍ വൈകുന്നേരം (സന്ധ്യമയങ്ങുമ്പോള്‍) അവരുടെ പിതാവിന്റെ അടുക്കല്‍ കരഞ്ഞും കൊണ്ടു വരുകയും ചെയ്തു.
قَالُوا۟ يَـٰٓأَبَانَآ إِنَّا ذَهَبْنَا نَسْتَبِقُ وَتَرَكْنَا يُوسُفَ عِندَ مَتَـٰعِنَا فَأَكَلَهُ ٱلذِّئْبُ ۖ وَمَآ أَنتَ بِمُؤْمِنٍۢ لَّنَا وَلَوْ كُنَّا صَـٰدِقِينَ﴿١٧﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ ബാപ്പാ, പിതാവേ إِنَّا ذَهَبْنَا ഞങ്ങള്‍ പോയി نَسْتَبِقُ മുന്നില്‍ കടക്കുവാന്‍ ശ്രമിച്ചു (മത്സരിച്ചു) കൊണ്ടു وَتَرَكْنَا ഞങ്ങള്‍ വിടുക (ഉപേക്ഷിക്കുകയും) ചെയ്തു يُوسُفَ യൂസുഫിനെ عِنْدَ مَتَاعِنَا ഞങ്ങളുടെ സാമാനത്തിന്റെ (വിഭവങ്ങളുടെ) അടുക്കല്‍ فَأَكَلَهُ അപ്പോള്‍ (അങ്ങനെ) അവനെ തിന്നു الذِّئْبُ ചെന്നായ وَمَا أَنْتَ നിങ്ങളല്ലതാനും بِمُؤْمِنٍ വിശ്വസിക്കുന്നവനേ لَنَا ഞങ്ങളെ وَلَوْ كُنَّا ഞങ്ങള്‍ ആയിരിന്നാലും صَادِقِينَ സത്യം പറയുന്നവര്‍, സത്യവാന്‍മാര്‍
12:17അവര്‍ പറഞ്ഞു : "ഞങ്ങളുടെ ബാപ്പാ, ഞങ്ങള്‍ മത്സരിച്ചോടിക്കൊണ്ടുപോയി; യൂസുഫിനെ ഞങ്ങളുടെ സാമാനത്തിങ്കല്‍ ഞങ്ങള്‍ വിട്ടേക്കുകയും ചെയ്തു; അങ്ങനെ, അവനെ ചെന്നായ (പിടിച്ചു) തിന്നു കളഞ്ഞു! ഞങ്ങള്‍ സത്യം പറയുന്നവരായിരുന്നാലും നിങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നവനല്ലതാനും. [എന്തുചെയ്യാനാണ്?!]"
وَجَآءُو عَلَىٰ قَمِيصِهِۦ بِدَمٍۢ كَذِبٍۢ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًۭا ۖ فَصَبْرٌۭ جَمِيلٌۭ ۖ وَٱللَّهُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ﴿١٨﴾
volume_up share
وَجَاءُوا അവര്‍ വരുകയും ചെയ്തു عَلَىٰ قَمِيصِهِ അദ്ദേഹത്തിന്റെ കുപ്പായത്തിന്‍മേല്‍ بِدَمٍ ഒരു രക്തവും (ചോരയും) കൊണ്ടു كَذِبٍ വ്യാജമായ, കളവായ قَالَ അദ്ദേഹം പറഞ്ഞു بَلْ പക്ഷെ, എന്നാല്‍, എങ്കിലും سَوَّلَتْ ഭംഗിയാക്കി (തോന്നിച്ചു) തന്നിരിക്കുന്നു لَكُمْ നിങ്ങള്‍ക്കു أَنْفُسُكُمْ നിങ്ങളുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍) أَمْرًا ഒരു കാര്യം فَصَبْرٌ എനി ക്ഷമ جَمِيلٌ ഭംഗിയായ (നല്ലതായ) وَاللَّهُ അല്ലാഹുവത്രെ الْمُسْتَعَانُ സഹായമര്‍ത്ഥിക്കപ്പെടുന്നവന്‍ عَلَىٰ مَا تَصِفُونَ നിങ്ങള്‍ വിവരിക്കുന്ന (വര്‍ണ്ണിക്കുന്ന)തിനെ പറ്റി
12:18അവര്‍ അദ്ദേഹത്തിന്റെ [യൂസുഫിന്റെ] കുപ്പായത്തിന്‍മേല്‍ ഒരു കള്ളച്ചോര കൊണ്ടുവരികയും ചെയ്തു. അദ്ദേഹം [പിതാവു] പറഞ്ഞു: "(അതൊന്നുമല്ല,) പക്ഷേ, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്കു (എന്തോ) ഒരു കാര്യം ഭംഗിയാക്കിത്തന്നിരിക്കുന്നു. [അതു നിങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കയാണ്] എനി, ഭംഗിയായ ക്ഷമ! [അതേ മാര്‍ഗ്ഗമുള്ളൂ] നിങ്ങള്‍ (ഈ) വിവരിക്കുന്നതിനെപ്പറ്റി സഹായമപേക്ഷിക്കപ്പെടുന്നവന്‍ അല്ലാഹുവത്രെ."
തഫ്സീർ : 16-18
View   
وَجَآءَتْ سَيَّارَةٌۭ فَأَرْسَلُوا۟ وَارِدَهُمْ فَأَدْلَىٰ دَلْوَهُۥ ۖ قَالَ يَـٰبُشْرَىٰ هَـٰذَا غُلَـٰمٌۭ ۚ وَأَسَرُّوهُ بِضَـٰعَةًۭ ۚ وَٱللَّهُ عَلِيمٌۢ بِمَا يَعْمَلُونَ﴿١٩﴾
volume_up share
وَجَاءَتْ - വന്നു سَيَّارَةٌ - ഒരു യാത്രാ സംഘം فَأَرْسَلُوا - എന്നിട്ടവര്‍ അയച്ചു وَارِدَهُمْ - അവരുടെ (വക) വെള്ളത്തിന്നു പോകുന്നവനെ فَأَدْلَىٰ - എന്നിട്ടവന്‍ താഴ്ത്തി, ഇറക്കി دَلْوَهُ - അവന്റെ തോട്ടി قَالَ - അവന്‍ പറഞ്ഞു يَا بُشْرَىٰ - സന്തോഷമേ هَٰذَا غُلَامٌ - ഇതാ ഒരു ബാലന്‍, ആണ്‍കുട്ടി وَأَسَرُّوهُ - അവര്‍ അദ്ദേഹത്തെ രഹസ്യമാക്കി (ഒളിച്ചു - സ്വകാര്യമാക്കി) വെക്കുകയും ചെയ്തു بِضَاعَةً - ഒരു ചരക്കായി وَاللَّهُ - അല്ലാഹുവാകട്ടെ عَلِيمٌ - അറിയുന്നവനാണു بِمَا يَعْمَلُونَ - അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
12:19ഒരു യാത്രാസംഘം വന്നു ; എന്നിട്ട് അവരുടെ വെള്ളംകോരിയെ അവര്‍ (വെള്ളത്തിനു) അയച്ചു: അവന്‍ അവന്റെ തോട്ടി (കിണറ്റില്‍) ഇറക്കി. അവന്‍ പറഞ്ഞു: സന്തോഷമേ! ഇതാ, ഒരു ബാലന്‍!!" അവര്‍ അദ്ദേഹത്തെ (എടുത്തു) ഒരു (കച്ചവട) ചരക്കായി ഒളിച്ചുവെക്കുകയും ചെയ്തു. അല്ലാഹുവാകട്ടെ, അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനുമാണ്.
وَشَرَوْهُ بِثَمَنٍۭ بَخْسٍۢ دَرَٰهِمَ مَعْدُودَةٍۢ وَكَانُوا۟ فِيهِ مِنَ ٱلزَّٰهِدِينَ﴿٢٠﴾
volume_up share
وَشَرَوْهُ - അവര്‍ അദ്ദേഹത്തെ വിറ്റു بِثَمَنٍ - ഒരു വിലക്കു بَخْسٍ - നിസ്സാരമായ, തുച്ഛമായ دَرَاهِمَ - അതായതു ദിര്‍ഹമു (വെള്ളിപ്പണം)കള്‍ക്കു مَعْدُودَةٍ - എണ്ണിക്കണക്കാക്കപ്പെട്ട وَكَانُوا - അവരായിരുന്നുതാനും فِيهِ - അദ്ദേഹത്തി (ന്റെ കാര്യത്തി)ല്‍ مِنَ الزَّاهِدِينَ - ത്യാഗികളില്‍ (താല്‍പര്യമില്ലാത്ത - ആവശ്യമില്ലാത്തവരില്‍) പെട്ടവര്‍
12:20അവര്‍ അദ്ദേഹത്തെ ഒരു നിസ്സാര വിലക്കു - എണ്ണിക്കണക്കാക്കപ്പെട്ട [അല്‍പമായ] വെള്ളിപ്പണത്തിനു - വില്‍ക്കുകയും ചെയ്തു. അവര്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരില്‍ പെട്ടവരായിരുന്നു താനും.
തഫ്സീർ : 19-20
View   
وَقَالَ ٱلَّذِى ٱشْتَرَىٰهُ مِن مِّصْرَ لِٱمْرَأَتِهِۦٓ أَكْرِمِى مَثْوَىٰهُ عَسَىٰٓ أَن يَنفَعَنَآ أَوْ نَتَّخِذَهُۥ وَلَدًۭا ۚ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِى ٱلْأَرْضِ وَلِنُعَلِّمَهُۥ مِن تَأْوِيلِ ٱلْأَحَادِيثِ ۚ وَٱللَّهُ غَالِبٌ عَلَىٰٓ أَمْرِهِۦ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٢١﴾
volume_up share
وَقَالَ الَّذِي യാതൊരുവന്‍ പറഞ്ഞു اشْتَرَاهُ അദ്ദേഹത്തെ വാങ്ങിയ مِنْ مِصْرَ മിസ്രില്‍ (ഈജിപ്തി)ല്‍ നിന്നു لِامْرَأَتِهِ തന്റെ സ്ത്രീയോടു, ഭാര്യയോടു أَكْرِمِي നീ ആദരിക്കുക, മാന്യമാക്കണം مَثْوَاهُ അവന്റെ താമസം, പാര്‍പ്പിടത്തെ عَسَىٰ ആയേക്കാം أَنْ يَنْفَعَنَا അവന്‍ നമുക്കു പ്രയോജനപ്പെടുക أَوْ نَتَّخِذَهُ അല്ലെങ്കില്‍ നമുക്കവനെ ആക്കാം وَلَدًا ഒരു സന്താനം, കുട്ടി وَكَذَٰلِكَ അപ്രകാരം مَكَّنَّا നാം ഹിതം (സൗകര്യം-സ്ഥാനം-ഇടം) നല്‍കി لِيُوسُفَ യൂസുഫിനു فِي الْأَرْضِ ഭൂമിയില്‍ وَلِنُعَلِّمَهُ അദ്ദേഹത്തിനു നാം പഠിപ്പിക്കുവാന്‍വേണ്ടിയും مِنْ تَأْوِيلِ വ്യാഖ്യാനത്തില്‍ (പൊരുളില്‍) നിന്നു الْأَحَادِيثِ വര്‍ത്തമാനങ്ങളുടെ, വിഷയങ്ങളുടെ وَاللَّهُ അല്ലാഹു, അല്ലാഹുവാകട്ടെ غَالِبٌ ജയിക്കുന്നവനാണു عَلَىٰ أَمْرِهِ അവന്റെ കാര്യത്തില്‍, കാര്യത്തിനു وَلَٰكِنَّ എങ്കിലും, പക്ഷേ أَكْثَرَ അധികവും (അധികമാളും) النَّاسِ മനുഷ്യരില്‍ لَا يَعْلَمُونَ അറിയുകയില്ല, അവര്‍ക്കറിഞ്ഞുകൂടാ
12:21മിസ്രിൽ [ഈജിപ്തില്‍] നിന്നു അദ്ദേഹത്തെ (വിലയ്ക്ക്) വാങ്ങിയവന്‍ തന്റെ സ്ത്രീ [ഭാര്യ]യോടു പറഞ്ഞു : "ഇവന്റെ (നമ്മുടെ കൂടെയുള്ള) താമസത്തെ നീ മാന്യമാക്കണം; അവന്‍ നമുക്കു പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍, നമുക്കവനെ ഒരു (പോറ്റു) കുട്ടിയാക്കി വെക്കാം." അപ്രകാരം, യൂസുഫിനു ഭൂമിയില്‍ നാം സൗകര്യമുണ്ടാക്കിക്കൊടുത്തു. വര്‍ത്തമാനങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നും അദ്ദേഹത്തിനു നാം പഠിപ്പിക്കുവാന്‍ വേണ്ടിയും (കൂടി) ആകുന്നു (അതു). അല്ലാഹു അവന്റെ കാര്യത്തില്‍ [കാര്യം നടപ്പില്‍ വരുത്തുന്നതില്‍] വിജയിക്കുന്നവനാണു; എങ്കിലും മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.
وَلَمَّا بَلَغَ أَشُدَّهُۥٓ ءَاتَيْنَـٰهُ حُكْمًۭا وَعِلْمًۭا ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿٢٢﴾
volume_up share
وَلَمَّا بَلَغَ അദ്ദേഹം എത്തിയ (പ്രാപിച്ച)പ്പോള്‍ أَشُدَّهُ അദ്ദേഹത്തിന്റെ പൂര്‍ണ്ണശക്തി കൂടുതല്‍ ബലവത്തായ സ്ഥിതി آتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കി حُكْمًا വിജ്ഞാനം, വിധി وَعِلْمًا അറിവും, ജ്ഞാനവും وَكَذَٰلِكَ അപ്രകാരം, അതുപോലെയത്രെ نَجْزِي നാം പ്രതിഫലം കൊടുക്കുന്ന الْمُحْسِنِينَ സുകൃതം (നന്മ-സല്‍ഗുണം) ചെയ്യുന്നവര്‍ക്കു
12:22അദ്ദേഹം തന്റെ പൂര്‍ണ്ണശക്തി [പക്വമായ പ്രായം] പ്രാപിച്ചപ്പോള്‍, അദ്ദേഹത്തിനു നാം വിജ്ഞാനവും, അറിവും നല്‍കി. അപ്രകാരം, സുകൃതം ചെയ്യുന്നവര്‍ക്കു നാം പ്രതിഫലം നല്‍കുന്നതാണു.
തഫ്സീർ : 21-22
View   
وَرَٰوَدَتْهُ ٱلَّتِى هُوَ فِى بَيْتِهَا عَن نَّفْسِهِۦ وَغَلَّقَتِ ٱلْأَبْوَٰبَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ ٱللَّهِ ۖ إِنَّهُۥ رَبِّىٓ أَحْسَنَ مَثْوَاىَ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ﴿٢٣﴾
volume_up share
وَرَاوَدَتْهُ അദ്ദേഹത്തോട് വശീകരണശ്രമം നടത്തി (നയത്തില്‍ തന്ത്രം പ്രയോഗിച്ചു) الَّتِي യാതൊരുവള്‍ هُوَ അദ്ദേഹം فِي بَيْتِهَا അവളുടെ വീട്ടിലാണു عَنْ نَفْسِهِ അദ്ദേഹത്തിനുവേണ്ടി (വശീകരണാര്‍ത്ഥം) وَغَلَّقَتِ അവള്‍ (അടച്ചു) പൂട്ടുകയും ചെയ്തു الْأَبْوَابَ വാതിലുകള്‍ وَقَالَتْ അവള്‍ പറയുകയും ചെയ്തു هَيْتَ لَكَ ഇങ്ങോട്ടുവാ, നീ വാ قَالَ അദ്ദേഹം പറഞ്ഞു مَعَاذَ اللَّهِ അല്ലാഹുവില്‍ ശരണം, അല്ലാഹുവിന്‍റെ രക്ഷ إِنَّهُ നിശ്ചയമായും അവന്‍, അദ്ദേഹം رَبِّي എന്‍റെ രക്ഷിതാവാണ്, യജമാനനാണു أَحْسَنَ അവന്‍ (അദ്ദേഹം) നന്നാക്കിയിരിക്കുന്നു مَثْوَايَ എന്റെ താമസത്തെ, പാര്‍പ്പിടം إِنَّهُ നിശ്ചയമായും അതു (കാര്യം) لَا يُفْلِحُ വിജയിക്കുകയില്ല الظَّالِمُونَ അക്രമം ചെയ്യുന്നവര്‍
12:23അദ്ദേഹം യാതൊരുവളുടെ വീട്ടിലാണോ അവള്‍ അദ്ദേഹത്തെ വശീകരിക്കുവാന്‍ [അധീനപ്പെടുത്തുവാന്‍] ശ്രമം നടത്തി. അവള്‍ വാതിലുകള്‍ (അടച്ചു) പൂട്ടുകയും ചെയ്തു. "ഇങ്ങോട്ടുവാ!" എന്നു അവള്‍ പറയുകയും ചെയ്തു. അദ്ദേഹം പറഞ്ഞു : അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവന്‍, എന്‍റെ രക്ഷിതാവാണ്‌; എന്‍റെ താമസം (ഇവിടെ) അവന്‍ നന്നാക്കി തന്നിരിക്കുന്നു നിശ്ചയമായും കാര്യം : അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല.
തഫ്സീർ : 23-23
View   
وَلَقَدْ هَمَّتْ بِهِۦ ۖ وَهَمَّ بِهَا لَوْلَآ أَن رَّءَا بُرْهَـٰنَ رَبِّهِۦ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ ٱلسُّوٓءَ وَٱلْفَحْشَآءَ ۚ إِنَّهُۥ مِنْ عِبَادِنَا ٱلْمُخْلَصِينَ﴿٢٤﴾
volume_up share
وَلَقَدْ هَمَّتْ അവള്‍ തീര്‍ച്ചയായും കരുതി, ഉദ്ദേശിക്കുകയുണ്ടായി بِهِ അദ്ദേഹത്തെപ്പറ്റി وَهَمَّ അദ്ദേഹവും കരുതി, ഉദ്ദേശിച്ചു بِهَا അവളെപ്പറ്റി لَوْلَا ഇല്ലായിരുന്നുവെങ്കില്‍ أَنْ رَأَىٰ അദ്ദേഹം കണ്ടു (വെന്നതു), കാണല്‍ بُرْهَانَ ദൃഷ്ടാന്തം, തെളിവു رَبِّهِ തന്റെ റബ്ബിന്റെ كَذَٰلِكَ അപ്രകാരം لِنَصْرِفَ നാം തിരിച്ചുകളയുവാന്‍ വേണ്ടിയാണു عَنْهُ അദ്ദേഹത്തില്‍ നിന്നു السُّوءَ തിന്മയെ وَالْفَحْشَاءَ നീചവൃത്തിയെയും إِنَّهُ നിശ്ചയമായും അദ്ദേഹം مِنْ عِبَادِنَا നമ്മുടെ അടിയാന്‍മാരില്‍ പെട്ടവനാണു الْمُخْلَصِينَ നിഷ്കളങ്കരാക്കപ്പെട്ട (കറകളഞ്ഞ-സത്തായ) വരായ
12:24തീര്‍ച്ചയായും, അവള്‍ അദ്ദേഹത്തെക്കുറിച്ച് (ചിലതു) ഉദ്ദേശിക്കുകയുണ്ടായി; അദ്ദേഹം അവളെക്കുറിച്ചും (ചിലതു) ഉദ്ദേശിച്ചു; തന്‍റെ റബ്ബിന്റെ (വക) ദൃഷ്ടാന്തം അദ്ദേഹം കണ്ടിട്ടില്ലായിരുന്നുവെങ്കില്‍...! [അതു സംഭവിക്കുമായിരുന്നു!] അപ്രകാരം (ചെയ്തത്), അദ്ദേഹത്തില്‍ നിന്നും നാം തിന്മയും, നീചവൃത്തിയും തിരിച്ചുകളയുവാന്‍ വേണ്ടിയാണ്. (കാരണം) നിശ്ചയമായും, അദ്ദേഹം നമ്മുടെ നിഷ്കളങ്കരാക്കപ്പെട്ട അടിയാന്മാരില്‍ പെട്ടവനാകുന്നു.
തഫ്സീർ : 24-24
View   
وَٱسْتَبَقَا ٱلْبَابَ وَقَدَّتْ قَمِيصَهُۥ مِن دُبُرٍۢ وَأَلْفَيَا سَيِّدَهَا لَدَا ٱلْبَابِ ۚ قَالَتْ مَا جَزَآءُ مَنْ أَرَادَ بِأَهْلِكَ سُوٓءًا إِلَّآ أَن يُسْجَنَ أَوْ عَذَابٌ أَلِيمٌۭ﴿٢٥﴾
volume_up share
وَاسْتَبَقَا രണ്ടാളും മുന്‍കടന്നു വന്നു, (മത്സരിച്ചോടി) الْبَابَ വാതില്‍ക്കല്‍, വാതില്‍ക്കലേക്കു وَقَدَّتْ അവള്‍ കീറുകയും ചെയ്തു قَمِيصَهُ അദ്ദേഹത്തിന്റെ കുപ്പായം مِنْ دُبُرٍ പിന്നില്‍നിന്നും, പിന്നിലൂടെ وَأَلْفَيَا രണ്ടാളും കണ്ടെത്തുക (കണ്ടുമുട്ടുക)യും ചെയ്തു سَيِّدَهَا അവളുടെ നാഥനെ (യജമാനനെ) لَدَى الْبَابِ വാതില്‍ക്കല്‍വെച്ച്, വാതിലിന്നടുക്കല്‍ قَالَتْ അവള്‍ പറഞ്ഞു مَا جَزَاءُ പ്രതിഫലമല്ല, എന്താണു പ്രതിഫലം مَنْ أَرَادَ ഉദ്ദേശിച്ചവന്റെ بِأَهْلِكَ താങ്കളുടെ വീട്ടുകാരെക്കൊണ്ടു سُوءًا തിന്മയെ إِلَّا أَنْ يُسْجَنَ അവന്‍ തടവിലാക്ക (കാരാഗൃഹത്തിലാക്ക)പ്പെടുകയല്ലാതെ أَوْ عَذَابٌ അല്ലെങ്കില്‍ വല്ല ശിക്ഷയും أَلِيمٌ വേദനയേറിയ
12:25രണ്ടുപേരും വാതില്‍ക്കലേക്കു മത്സരിച്ചോടി; അവള്‍ അദ്ദേഹത്തിന്റെ കുപ്പായം പിന്നില്‍നിന്നു (പിടിച്ച്) കീറുകയും ചെയ്തു. അവളുടെ നാഥനെ [ഭര്‍ത്താവിനെ] അവര്‍ വാതില്‍ക്കല്‍ വെച്ചു കണ്ടെത്തുകയും ചെയ്തു. (ഉടനെ) അവള്‍ പറഞ്ഞു : "നിങ്ങളുടെ വീട്ടുകാരെക്കൊണ്ടു തിന്മ (ചെയ്യുവാന്‍) ഉദ്ദേശിച്ചവന്റെ പ്രതിഫലം അല്ല, അവന്‍ തടവിലാക്കപ്പെടുകയോ, അല്ലെങ്കില്‍ വേദനയേറിയ വല്ല ശിക്ഷയോ അല്ലാതെ (മറ്റൊന്നും)."
തഫ്സീർ : 25-25
View   
قَالَ هِىَ رَٰوَدَتْنِى عَن نَّفْسِى ۚ وَشَهِدَ شَاهِدٌۭ مِّنْ أَهْلِهَآ إِن كَانَ قَمِيصُهُۥ قُدَّ مِن قُبُلٍۢ فَصَدَقَتْ وَهُوَ مِنَ ٱلْكَـٰذِبِينَ﴿٢٦﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു هِيَ അവള്‍, അവളത്രെ رَاوَدَتْنِي എന്നോടു വശീകരണശ്രമം നടത്തി, വശത്താക്കുവാന്‍ ശ്രമം നടത്തിയതു عَنْ نَفْسِي എനിക്കുവേണ്ടി (എന്നെ വശീകരിക്കുവാന്‍) وَشَهِدَ സാക്ഷ്യം പറയുകയും ചെയ്തു شَاهِدٌ ഒരു സാക്ഷി مِنْ أَهْلِهَا അവളുടെ ആള്‍ക്കാരില്‍നിന്നു, വീട്ടുകാരില്‍നിന്നു إِنْ كَانَ ആകന്നുവെങ്കില്‍ قَمِيصُهُ അവന്റെ കുപ്പായം قُدَّ കീറപ്പെട്ടിരിക്കുന്നു (വെങ്കില്‍) مِنْ قُبُلٍ മുന്നില്‍ (മുന്‍ഭാഗത്തു) നിന്നു فَصَدَقَتْ എന്നാല്‍ അവള്‍ സത്യം പറഞ്ഞു وَهُوَ അവനാകട്ടെ مِنَ الْكَاذِبِينَ കളവു (വ്യാജം) പറയുന്നവരില്‍ പെട്ടവന്‍ ആകുന്നു
12:26അദ്ദേഹം [യൂസുഫ്] പറഞ്ഞു : "അവളത്രെ എന്നെ വശീകരിക്കുവാന്‍ [വശത്താക്കുവാന്‍] ശ്രമം നടത്തിയത്." അവളുടെ ആള്‍ക്കാരില്‍നിന്നു ഒരാള്‍ (ഇങ്ങിനെ) സാക്ഷ്യം പറയുകയും ചെയ്തു : "അവന്റെ കുപ്പായം മുന്നില്‍നിന്നു കീറപ്പെട്ടിരിക്കുകയാണെങ്കില്‍, അവള്‍ സത്യം പറഞ്ഞിരിക്കുകയാണു; അവന്‍ കളവു പറയുന്നവരില്‍ പെട്ടവനുമാകുന്നു.
وَإِن كَانَ قَمِيصُهُۥ قُدَّ مِن دُبُرٍۢ فَكَذَبَتْ وَهُوَ مِنَ ٱلصَّـٰدِقِينَ﴿٢٧﴾
volume_up share
وَإِنْ كَانَ ആണെങ്കിലോ قَمِيصُهُ അവന്റെ കുപ്പായം قُدَّ കീറപ്പെട്ടിരിക്കുന്നു مِنْ دُبُرٍ പിന്നില്‍ നിന്നു فَكَذَبَتْ എന്നാല്‍ അവള്‍ കളവു പറഞ്ഞു وَهُوَ അവനാകട്ടെ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍ പെട്ടവാനാണ്
12:27"അവന്റെ കുപ്പായം പിന്നില്‍നിന്നു കീറപ്പെട്ടിരിക്കുകയാണെങ്കില്‍, അവള്‍ കളവു പറഞ്ഞിരിക്കുകയുമാണ്; അവന്‍, സത്യം പറയുന്നവരില്‍പ്പെട്ടവനുമാകുന്നു".
فَلَمَّا رَءَا قَمِيصَهُۥ قُدَّ مِن دُبُرٍۢ قَالَ إِنَّهُۥ مِن كَيْدِكُنَّ ۖ إِنَّ كَيْدَكُنَّ عَظِيمٌۭ﴿٢٨﴾
volume_up share
فَلَمَّا رَأَىٰ അങ്ങനെ (എന്നിട്ടു) അദ്ദേഹം കണ്ടപ്പോള്‍ قَمِيصَهُ അദ്ദേഹത്തിന്റെ കുപ്പായം قُدَّ കീറപ്പെട്ടുവെന്നു, കീറപ്പെട്ടതായി مِنْ دُبُرٍ പിന്നില്‍ നിന്നു قَالَ അദ്ദേഹം പറഞ്ഞു إِنَّهُ നിശ്ചയമായും അതു (ഇതു) مِنْ كَيْدِكُنَّ നിങ്ങളുടെ തന്ത്രത്തില്‍ പെട്ടതാണ് إِنَّ كَيْدَكُنَّ നിശ്ചയമായും നിങ്ങളുടെ തന്ത്രം عَظِيمٌ വമ്പിച്ചതാകുന്നു
12:28അങ്ങനെ, അദ്ദേഹത്തിന്റെ കുപ്പായം പിന്നില്‍ നിന്നു കീറപ്പെട്ടതായി കണ്ടപ്പോള്‍ അദ്ദേഹം (അവളോടു) പറഞ്ഞു : "നിശ്ചയമായും ഇതു, (സ്ത്രീകളായ) നിങ്ങളുടെ തന്ത്രത്തില്‍ പെട്ടതാണ്. നിശ്ചയമായും നിങ്ങളുടെ തന്ത്രം വമ്പിച്ചതാകുന്നു".
തഫ്സീർ : 26-28
View   
يُوسُفُ أَعْرِضْ عَنْ هَـٰذَا ۚ وَٱسْتَغْفِرِى لِذَنۢبِكِ ۖ إِنَّكِ كُنتِ مِنَ ٱلْخَاطِـِٔينَ﴿٢٩﴾
volume_up share
يُوسُفُ യൂസുഫ്, യൂസുഫേ أَعْرِضْ തിരിഞ്ഞുകളയുക, അവഗണിക്കുക عَنْ هَٰذَا ഇതിനെപ്പറ്റി وَاسْتَغْفِرِي നീ (സ്ത്രീ) പാപമോചനം തേടുകയും ചെയ്യുക لِذَنْبِكِ നിന്റെ പാപത്തിനുവേണ്ടി إِنَّكِ നിശ്ചയമായും നീ كُنْتِ നീ ആയിരിക്കുന്നു مِنَ الْخَاطِئِينَ തെറ്റുകാരില്‍ (അബദ്ധക്കാരില്‍) പെട്ട(വള്‍)
12:29"യൂസുഫ്! നീ ഇതിനെപ്പറ്റി അവഗണിച്ചേക്കുക!" "(സുലൈഖാ!) നീ നിന്റെ പാപത്തിനു പാപമോചനം തേടുകയും ചെയ്യുക; നിശ്ചയമായും നീ, തെറ്റുകാരില്‍ പെട്ടവളായിരിക്കുന്നു".
തഫ്സീർ : 29-29
View   
وَقَالَ نِسْوَةٌۭ فِى ٱلْمَدِينَةِ ٱمْرَأَتُ ٱلْعَزِيزِ تُرَٰوِدُ فَتَىٰهَا عَن نَّفْسِهِۦ ۖ قَدْ شَغَفَهَا حُبًّا ۖ إِنَّا لَنَرَىٰهَا فِى ضَلَـٰلٍۢ مُّبِينٍۢ﴿٣٠﴾
volume_up share
وَقَالَ പറഞ്ഞു, പറയുകയും ചെയ്തു نِسْوَةٌ ചില സ്ത്രീകള്‍ فِي الْمَدِينَةِ പട്ടണത്തിലുള്ള امْرَأَتُ സ്ത്രീ (ഭാര്യ) الْعَزِيزِ അസീസിന്റെ تُرَاوِدُ വശീകരണ ശ്രമം നടത്തുന്നു فَتَاهَا അവളുടെ വാലിയക്കാരനോടു, യുവാവിനോട്‌, ഭൃത്യനോട്‌ عَنْ نَفْسِهِ അവനുവേണ്ടി (അവനെ വശീകരിക്കുവാന്‍) قَدْ شَغَفَهَا അവള്‍ക്ക് ഉള്ളില്‍ പൂകിയിട്ടുണ്ടു (ഹൃദയം സ്പര്‍ച്ചിരിക്കുന്നു - മനം കവര്‍ന്നിട്ടുണ്ട്) حُبًّا സ്നേഹത്താല്‍, പ്രേമം إِنَّا നിശ്ചയമായും നാം لَنَرَاهَا കാണുകതന്നെ ചെയ്യുന്നു فِي ضَلَالٍ വഴിപിഴവിലായി مُبِينٍ വ്യക്തമായ, തനി
12:30പട്ടണത്തിലുള്ള ചില സ്ത്രീകള്‍ പറയുകയും ചെയ്തു "അസീസി"ന്റെ സ്ത്രീ [ഭാര്യ] അവളുടെ വാലിയക്കാരനെ വശീകരിക്കുവാന്‍ ശ്രമം നടത്തുന്നു. (അവനോടുള്ള) പ്രേമം അവളുടെ മനം കവര്‍ന്നിരിക്കുന്നു. നിശ്ചയമായും, നാം അവളെ വ്യക്തമായ വഴിപിഴവിലായി കാണുകതന്നെ ചെയ്യുന്നു".
فَلَمَّا سَمِعَتْ بِمَكْرِهِنَّ أَرْسَلَتْ إِلَيْهِنَّ وَأَعْتَدَتْ لَهُنَّ مُتَّكَـًۭٔا وَءَاتَتْ كُلَّ وَٰحِدَةٍۢ مِّنْهُنَّ سِكِّينًۭا وَقَالَتِ ٱخْرُجْ عَلَيْهِنَّ ۖ فَلَمَّا رَأَيْنَهُۥٓ أَكْبَرْنَهُۥ وَقَطَّعْنَ أَيْدِيَهُنَّ وَقُلْنَ حَـٰشَ لِلَّهِ مَا هَـٰذَا بَشَرًا إِنْ هَـٰذَآ إِلَّا مَلَكٌۭ كَرِيمٌۭ﴿٣١﴾
volume_up share
فَلَمَّا سَمِعَتْ എന്നിട്ടു (എന്നാല്‍ - അങ്ങനെ) അവള്‍ കേട്ടപ്പോള്‍ بِمَكْرِهِنَّ അവരുടെ തന്ത്രത്തെ (കുസൃതിയെ)പ്പറ്റി أَرْسَلَتْ അവള്‍ അയച്ചു, ആളയച്ചു إِلَيْهِنَّ അവരിലേക്കു وَأَعْتَدَتْ അവള്‍ ഒരുക്കുകയും ചെയ്തു, തയ്യാറാക്കി لَهُنَّ അവര്‍ക്കുവേണ്ടി مُتَّكَأً ചാരി (സുഖിച്ചു) ഇരിക്കത്തക്ക സദസ്സു (സദ്യവട്ടം-വിരുന്നു സദസ്സു) وَآتَتْ അവള്‍ കൊടുക്കുകയും ചെയ്തു كُلَّ وَاحِدَةٍ എല്ലാ ഓരോരുവള്‍ക്കും مِنْهُنَّ അവരില്‍ നിന്നുള്ള سِكِّينًا ഒരു കത്തി وَقَالَتِ അവള്‍ പറയുകയും ചെയ്തു اخْرُجْ നീ പുറപ്പെടുക, പ്രത്യക്ഷപ്പെടുക عَلَيْهِنَّ അവരില്‍ فَلَمَّا رَأَيْنَهُ അങ്ങനെ അവര്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ أَكْبَرْنَهُ അദ്ദേഹത്തെ അവര്‍ വലുതാക്കി (വലിയ വസ്തുവായി കണ്ടു-അദ്ദേഹത്തെപ്പറ്റി വിസ്മയിച്ചുപോയി) وَقَطَّعْنَ അവര്‍ മുറിച്ചു കളയുക (മുറിയുണ്ടാക്കുക)യും ചെയ്തു أَيْدِيَهُنَّ അവരുടെ കൈകളെ, കൈകള്‍ക്കു وَقُلْنَ അവര്‍ പറയുകയും ചെയ്തു حَاشَ പരിശുദ്ധി (വാഴ്ത്തുന്നു) لِلَّهِ അല്ലാഹുവിനു (അല്ലാഹുവിന്റെ) مَا هَٰذَا ഇതല്ല, ഇവനല്ല بَشَرًا ഒരു മനുഷ്യന്‍ إِنْ هَٰذَا ഇതല്ല, ഇവനല്ല إِلَّا مَلَكٌ ഒരു മലക്കല്ലാതെ كَرِيمٌ മാന്യനായ
12:31എന്നിട്ട് അവരുടെ തന്ത്രത്തെ[കുസൃതിയെ]പ്പറ്റി അവള്‍ കേട്ട(റിഞ്ഞ) പ്പോള്‍, അവള്‍ അവരുടെ അടുക്കലേക്കു (ആളെ) അയക്കുകയും, അവര്‍ക്കായി ഒരു വിരുന്നുസദസ്സ് ഒരുക്കുകയും ചെയ്തു. അവരില്‍ ഓരോരുവള്‍ക്കും ഓരോ കത്തി അവള്‍ കൊടുക്കുകയും ചെയ്തു. "നീ അവരില്‍ പ്രത്യക്ഷപ്പെട്ടു ചെല്ലുക" എന്നു (യൂസുഫിനോടു) അവള്‍ പറയുകയും ചെയ്തു. അങ്ങനെ, അവര്‍ അദ്ദേഹത്തെ കണ്ടപ്പോള്‍, അവര്‍ അദ്ദേഹത്തെ വലുതായി കണ്ടു[വിസ്മയിച്ചു പോയി]! അവര്‍ തങ്ങളുടെ കൈകളെ മുറിപ്പെടുത്തുകയും ചെയ്തു. അവർ പറയുകയും ചെയ്തു: "അല്ലാഹുവിൻറെ പരിശുദ്ധിയെ വാഴ്ത്തുന്നു! ഇതൊരു മനുഷ്യനല്ല; ഇതു മാന്യനായ ഒരു മലക്കല്ലാതെ (മറ്റാരും) അല്ല!"
തഫ്സീർ : 30-31
View   
قَالَتْ فَذَٰلِكُنَّ ٱلَّذِى لُمْتُنَّنِى فِيهِ ۖ وَلَقَدْ رَٰوَدتُّهُۥ عَن نَّفْسِهِۦ فَٱسْتَعْصَمَ ۖ وَلَئِن لَّمْ يَفْعَلْ مَآ ءَامُرُهُۥ لَيُسْجَنَنَّ وَلَيَكُونًۭا مِّنَ ٱلصَّـٰغِرِينَ﴿٣٢﴾
volume_up share
قَالَتْ അവള്‍ പറഞ്ഞു فَذَٰلِكُنَّ (നിങ്ങള്‍കണ്ട) അതാണു الَّذِي യാതൊരുവന്‍ لُمْتُنَّنِي നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തി, ആക്ഷേപിച്ചു فِيهِ അവനില്‍ (അവന്റെ കാര്യത്തില്‍) وَلَقَدْ رَاوَدْتُهُ തീര്‍ച്ചയായും ഞാനവനോടു വശീകരണശ്രമം നടത്തിയിട്ടുണ്ട് عَنْ نَفْسِهِ അവനെ വശീകരിക്കുവാന്‍ فَاسْتَعْصَمَ എന്നിട്ടവന്‍ രക്ഷപ്പെട്ടു وَلَئِنْ لَمْ يَفْعَلْ തീര്‍ച്ചയായും അവന്‍ ചെയ്തില്ലെങ്കില്‍ مَا آمُرُهُ ഞാന്‍ അവനോടു കല്‍പിക്കുന്നത് لَيُسْجَنَنَّ അവന്‍ തടവില്‍ (കാരാഗൃഹത്തില്‍) ആക്കപ്പെടുകതന്നെ ചെയ്യും وَلَيَكُونًا അവനായിരിക്കയും തന്നെ ചെയ്യും مِنَ الصَّاغِرِينَ നിസ്സാരന്‍മാരില്‍ (പെട്ടവന്‍)
12:32അവര്‍ പറഞ്ഞു : "എന്നെ നിങ്ങള്‍ യാതൊരുവന്റെ കാര്യത്തില്‍ കുറ്റപ്പെടുത്തിയോ അവനാണത്! (അതെ) തീര്‍ച്ചയായും. ഞാനവനോടു വശീകരണ ശ്രമം നടത്തിയിട്ടുണ്ട്. എന്നിട്ടവന്‍ (ഒഴിഞ്ഞുമാറി) രക്ഷപ്പെട്ടിരിക്കുകയാണ്. അവനോടു ഞാന്‍ കല്‍പിക്കുന്നത് അവന്‍ ചെയ്തില്ലെങ്കില്‍, നിശ്ചയമായും, അവന്‍ തടവിലാക്കപ്പെടുക തന്നെ ചെയ്യും: അവന്‍ നിസ്സാരന്മാരില്‍പെട്ടവനായിത്തീരുകയും തന്നെ ചെയ്യും."
തഫ്സീർ : 32-32
View   
قَالَ رَبِّ ٱلسِّجْنُ أَحَبُّ إِلَىَّ مِمَّا يَدْعُونَنِىٓ إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّى كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ ٱلْجَـٰهِلِينَ﴿٣٣﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്റെ റബ്ബേ السِّجْنُ തടവു, കാരാഗൃഹം (ജയില്‍) أَحَبُّ അധികം ഇഷ്ടപ്പെട്ടതാണ് إِلَيَّ എനിക്ക്, എന്റെ അടുക്കല്‍ مِمَّا യാതൊന്നിനെക്കാള്‍ يَدْعُونَنِي ഇ(അ)വര്‍ എന്നെ ക്ഷണിക്കുന്നു إِلَيْهِ അതിലേക്ക്وَإِلَّا تَصْرِفْ നീ തിരിച്ചുവിടാത്തപക്ഷം عَنِّي എന്നില്‍നിന്നു كَيْدَهُنَّ അവരുടെ തന്ത്രം, ഉപായം, ചതി أَصْب ഞാന്‍ ചാഞ്ഞു (മറിഞ്ഞു) പോകും إِلَيْهِنَّ അവരിലേക്കു وَأَكُنْ ഞാനായിരിക്കും ചെയ്യും مِنَ الْجَاهِلِينَ വിവരമില്ലാത്തവരില്‍ (വിഡ്ഢികളില്‍) പെട്ട(വന്‍)
12:33അദ്ദേഹം പറഞ്ഞു : "എന്റെ റബ്ബേ! ഇവര്‍ (ഈ സ്ത്രീകള്‍) എന്നെ യാതൊന്നിലേക്കു ക്ഷണിക്കുന്നുവോ അതിനേക്കാള്‍ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടതു കാരാഗൃഹമാണേ! അവരുടെ തന്ത്രം എന്നില്‍ നിന്നു നീ തിരിച്ചു വിട്ടുതരാത്തപക്ഷം, ഞാന്‍ അവരിലേക്കു ചാഞ്ഞുപോയേക്കും; ഞാന്‍ (വിവരമില്ലാത്ത) വിഡ്ഢികളുടെ കൂട്ടത്തിലായിത്തീരുകയും ചെയ്യും!"
فَٱسْتَجَابَ لَهُۥ رَبُّهُۥ فَصَرَفَ عَنْهُ كَيْدَهُنَّ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٣٤﴾
volume_up share
فَاسْتَجَابَ അപ്പോള്‍ ഉത്തരം നല്‍കി لَهُ അദ്ദേഹത്തിനു رَبُّهُ അദ്ദേഹത്തിന്റെ റബ്ബ് فَصَرَفَ അവന്‍ തിരിച്ചുവിടുകയും ചെയ്തു عَنْهُ അദ്ദേഹത്തില്‍ നിന്നു كَيْدَهُنَّ അവരുടെ തന്ത്രത്തെ, കെണിയെ إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍
12:34അപ്പോള്‍, അദ്ദേഹത്തിന്റെ റബ്ബ് അദ്ദേഹത്തിനു ഉത്തരം നല്‍കി; അവരുടെ [സ്ത്രീകളുടെ] തന്ത്രം അദ്ദേഹത്തില്‍ നിന്നു തിരിച്ചു വിട്ടുകൊടുക്കുകയും ചെയ്തു. നിശ്ചയമായും, അവന്‍ തന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും.
തഫ്സീർ : 33-34
View   
ثُمَّ بَدَا لَهُم مِّنۢ بَعْدِ مَا رَأَوُا۟ ٱلْـَٔايَـٰتِ لَيَسْجُنُنَّهُۥ حَتَّىٰ حِينٍۢ﴿٣٥﴾
volume_up share
ثُمَّ بَدَا പിന്നെ വെളിവായി (തോന്നി) لَهُمْ അവര്‍ക്കു مِنْ بَعْدِ ശേഷമായിട്ടു مَا رَأَوُا അവര്‍ കണ്ടതിന്റെ الْآيَاتِ തെളിവുകള്‍, അടയാളങ്ങള്‍ لَيَسْجُنُنَّهُ അവര്‍ അദ്ദേഹത്തെ തടവിലാക്കുകതന്നെ ചെയ്യണമെന്നു حَتَّىٰ حِينٍ ഒരുകാലം (സമയം) വരെ
12:35പിന്നീട്-തെളിവുകള്‍ കണ്ടതിനുശേഷം-അവര്‍ക്കു തോന്നി : ഒരു (കുറച്ചു) കാലംവരെ അദ്ദേഹത്തെ അവര്‍ തടവിലാക്കുകതന്നെ ചെയ്യണമെന്ന്.
തഫ്സീർ : 35-35
View   
وَدَخَلَ مَعَهُ ٱلسِّجْنَ فَتَيَانِ ۖ قَالَ أَحَدُهُمَآ إِنِّىٓ أَرَىٰنِىٓ أَعْصِرُ خَمْرًۭا ۖ وَقَالَ ٱلْـَٔاخَرُ إِنِّىٓ أَرَىٰنِىٓ أَحْمِلُ فَوْقَ رَأْسِى خُبْزًۭا تَأْكُلُ ٱلطَّيْرُ مِنْهُ ۖ نَبِّئْنَا بِتَأْوِيلِهِۦٓ ۖ إِنَّا نَرَىٰكَ مِنَ ٱلْمُحْسِنِينَ﴿٣٦﴾
volume_up share
وَدَخَلَ പ്രവേശിച്ചു, പ്രവേശിക്കുകയും ചെയ്തു مَعَهُ അദ്ദേഹത്തിന്റെ കൂടെ السِّجْنَ തടവില്‍, കാരാഗൃഹത്തില്‍, ബന്ധത്തില്‍ فَتَيَانِ രണ്ടു വാലിയക്കാര്‍, യുവാക്കള്‍, ഭൃത്യന്മാര്‍ قَالَ أَحَدُهُمَا അവരില്‍ ഒരാള്‍ പറഞ്ഞു إِنِّي أَرَانِي ഞാന്‍ എന്നെ (സ്വപ്നം) കാണുന്നു أَعْصِرُ ഞാന്‍ പിഴിഞ്ഞെടുക്കുന്നതായി خَمْرًا കള്ളു, മദ്യം (മുന്തിരിക്കുള്ളു)وَقَالَ الْآخَرُ മറ്റേവന്‍ പറഞ്ഞു إِنِّي أَرَانِي ഞാന്‍ എന്നെ (സ്വപ്നം) കാണുന്നു أَحْمِلُ ഞാന്‍ വഹിക്കുന്നതായി فَوْقَ മീതെ رَأْسِي എന്റെ തലയുടെ خُبْزًا അപ്പം, റൊട്ടി تَأْكُلُ തിന്നുന്നു الطَّيْرُ പക്ഷി (പറവ)കള്‍ مِنْهُ അതില്‍ നിന്നു نَبِّئْنَا ഞങ്ങള്‍ക്കു നീ വിവരിച്ചു (വിവരം പറഞ്ഞു) തരണംبِتَأْوِيلِهِ ഇതിന്റെ വ്യാഖ്യാനത്തെപ്പറ്റി إِنَّا نَرَاكَ നിശ്ചയമായും ഞങ്ങള്‍ നിന്നെകാണുന്നു مِنَ الْمُحْسِنِينَ നന്മ ചെയ്യുന്നവരില്‍ (സല്‍ഗുണവാന്മാരില്‍) പെട്ടവനായി
12:36തടവില്‍ അദ്ദേഹത്തോടുകൂടി രണ്ടു വലിയക്കാരും പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു : "ഞാന്‍ കള്ളു പിഴിഞ്ഞടുക്കുന്നതായി എന്നെ ഞാന്‍ (സ്വപ്നത്തില്‍) കാണുന്നു." മറ്റേവന്‍ പറഞ്ഞു : എന്നെ ഞാന്‍ (സ്വപ്നത്തില്‍) കാണുന്നു : "എന്റെ തലയില്‍ ഞാന്‍ അപ്പം വഹിക്കുന്നു, പറവകള്‍ അതില്‍ നിന്നു തിന്നുന്നു. (രണ്ടാളും പറഞ്ഞു:) " ഞങ്ങള്‍ക്ക് നീ ഇതിന്റെ വ്യാഖ്യാനം[പൊരുള്‍] വിവരിച്ചുതരണം. നിശ്ചയമായും, ഞങ്ങള്‍ നിന്നെ സല്‍ഗുണവാന്‍മാരില്‍പെട്ടവനായി കാണുന്നു."
തഫ്സീർ : 36-36
View   
قَالَ لَا يَأْتِيكُمَا طَعَامٌۭ تُرْزَقَانِهِۦٓ إِلَّا نَبَّأْتُكُمَا بِتَأْوِيلِهِۦ قَبْلَ أَن يَأْتِيَكُمَا ۚ ذَٰلِكُمَا مِمَّا عَلَّمَنِى رَبِّىٓ ۚ إِنِّى تَرَكْتُ مِلَّةَ قَوْمٍۢ لَّا يُؤْمِنُونَ بِٱللَّهِ وَهُم بِٱلْـَٔاخِرَةِ هُمْ كَـٰفِرُونَ﴿٣٧﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു لَا يَأْتِيكُمَا നിങ്ങള്‍ക്കു (രണ്ടാള്‍ക്കും) വരുകയില്ല طَعَامٌ ഒരു ഭക്ഷണം, വല്ല ഭക്ഷണവും تُرْزَقَانِهِ അതു നിങ്ങള്‍ക്കു നല്‍കപ്പെടും, നല്‍കപ്പെടുന്ന إِلَّا نَبَّأْتُكُمَا നിങ്ങള്‍ക്കു ഞാന്‍ വിവരിച്ചുതരാതെ, വിവരിച്ചിട്ടില്ലാതെ بِتَأْوِيلِهِ അതിന്റെ വ്യഖ്യാനത്തെപ്പറ്റി قَبْلَ മുമ്പു أَنْ يَأْتِيَكُمَا അതു നിങ്ങള്‍ക്കു വരുന്നതിന്റെ ذَٰلِكُمَا അതു مِمَّا عَلَّمَنِي എനിക്കു പഠിപ്പിച്ചതില്‍ പെട്ടതാകുന്നു رَبِّي എന്റെ റബ്ബു إِنِّي تَرَكْتُ നിശ്ചയമായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു, വിട്ടിരിക്കയാണു مِلَّةَ മാര്‍ഗ്ഗത്തെ, നടപടിയെ قَوْمٍ ഒരു ജനതയുടെ, ജനങ്ങളുടെ لَا يُؤْمِنُونَ വിശ്വസിക്കാത്ത بِاللَّهِ അല്ലാഹുവില്‍ وَهُمْ അവരാകട്ടെ بِالْآخِرَةِ പരലോകത്തില്‍ هُمْ كَافِرُونَ അവര്‍ അവിശ്വാസികളുമാണ്
12:37അദ്ദേഹം പറഞ്ഞു : "നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും നല്‍കപ്പെടാറുള്ള വല്ല ഭക്ഷണവും നിങ്ങള്‍ക്കു വന്നെത്തുകയില്ല, അതു നിങ്ങള്‍ക്കു വന്നെത്തുന്നതിനു മുമ്പ് അതിന്റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചുതരാതെ. അതു എന്റെ റബ്ബ് എനിക്കു പഠിപ്പിച്ചുതന്നിട്ടുള്ളവയില്‍പെട്ടവയാകുന്നു. [അതു ഞാന്‍ വിവരിച്ചുതരുകതന്നെ ചെയ്യും] നിശ്ചയമായും ഞാന്‍, അല്ലാഹുവില്‍ വിശ്വസിക്കാത്ത ജനങ്ങളുടെ മാര്‍ഗ്ഗം ഉപേക്ഷിച്ചിരിക്കുന്നു; അവരാകട്ടെ, പരലോകത്തെപ്പറ്റി അവിശ്വാസികളുമായിരിക്കും. [ഇങ്ങിനെയുള്ളവരുടെ മാര്‍ഗ്ഗം ഞാന്‍ ഉപേക്ഷിച്ചിരിക്കുകയാണ്]
وَٱتَّبَعْتُ مِلَّةَ ءَابَآءِىٓ إِبْرَٰهِيمَ وَإِسْحَـٰقَ وَيَعْقُوبَ ۚ مَا كَانَ لَنَآ أَن نُّشْرِكَ بِٱللَّهِ مِن شَىْءٍۢ ۚ ذَٰلِكَ مِن فَضْلِ ٱللَّهِ عَلَيْنَا وَعَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ﴿٣٨﴾
volume_up share
وَاتَّبَعْتُ ഞാന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു مِلَّةَ മാര്‍ഗ്ഗത്തെ, മതത്തെ, നടപടിയെ آبَائِي എന്റെ പിതാക്കളുടെ إِبْرَاهِيمَ ഇബ്രാഹീമിന്റെ وَإِسْحَاقَ ഇസ്ഹാഖിന്റെയും وَيَعْقُوبَ യഅ്ഖൂബിന്റെയുംمَا كَانَ لَنَا ഞങ്ങള്‍ക്കു ആകുകയില്ല, പാടില്ല, നിവൃത്തിയില്ല أَنْ نُشْرِكَ ഞങ്ങള്‍ പങ്കുചേര്‍ക്കല്‍ بِاللَّهِ അല്ലാഹുവിനോടു, അല്ലാഹുവില്‍ مِنْ شَيْءٍ യാതൊന്നിനെയുംذَٰلِكَ അതു مِنْ فَضْلِ ദയവില്‍ (അനുഗ്രഹത്തില്‍) പെട്ടതാണു اللَّهِ അല്ലാഹുവിന്റെ عَلَيْنَا ഞങ്ങളുടെമേല്‍, ഞങ്ങള്‍ക്കു وَعَلَى النَّاسِ മനുഷ്യരുടെയും, മനുഷ്യര്‍ക്കും وَلَٰكِنَّ എങ്കിലും, പക്ഷേ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَشْكُرُونَ അവര്‍ നന്ദികാണിക്കുന്നില്ല
12:38"എന്റെ പിതാക്കള്‍ ഇബ്രാഹീമിന്റെയും, ഇസ്ഹാഖിന്റെയും യഅ്ഖൂബിന്റെയും മാര്‍ഗ്ഗത്തെ ഞാന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും (തന്നെ) പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്കു പാടില്ല. അതു ഞങ്ങള്‍ക്കും, മനുഷ്യര്‍ക്കും അല്ലാഹുവിന്റെ (പക്കല്‍ നിന്നുള്ള) അനുഗ്രഹത്തില്‍ പെട്ടതത്രെ. എങ്കിലും, മനുഷ്യരില്‍ അധികമാളും നന്ദികാണിക്കുന്നില്ല".
തഫ്സീർ : 37-38
View   
يَـٰصَـٰحِبَىِ ٱلسِّجْنِ ءَأَرْبَابٌۭ مُّتَفَرِّقُونَ خَيْرٌ أَمِ ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ﴿٣٩﴾
volume_up share
يَا صَاحِبَيِ രണ്ടു ചങ്ങാതിമാരേ, കൂട്ടുകാരേ السِّجْنِ തടവിലെ, കാരാഗൃഹത്തിലെ أَأَرْبَابٌ പല റബ്ബുകളോ مُتَفَرِّقُونَ ഭിന്നരായ, ചിന്നിച്ചിതറിയവരായ خَيْرٌ ഉത്തമം, നല്ലതു أَمِ اللَّهُ അതോ (അതല്ല) അല്ലാഹുവോ الْوَاحِدُ ഏകനായ الْقَهَّارُ സര്‍വ്വാധികാരിയായ
12:39"തടവിലെ രണ്ടു ചങ്ങാതിമാരേ, ഭിന്നരായ പല റബ്ബുകളാണോ ഉത്തമം, അതല്ല, സര്‍വ്വാധികാരിയായ ഏകനായ അല്ലാഹുവോ ?! [ഒന്നാലോചിച്ചു നോക്കുക]
مَا تَعْبُدُونَ مِن دُونِهِۦٓ إِلَّآ أَسْمَآءًۭ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَـٰنٍ ۚ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۚ أَمَرَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٤٠﴾
volume_up share
مَا تَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നില്ല مِنْ دُونِهِ അവനു പുറമെ, കൂടാതെ إِلَّا أَسْمَاءً ചില നാമങ്ങളെ (പേരുകളെ)യല്ലാതെ سَمَّيْتُمُوهَا അവയെ (അവക്കു) നിങ്ങള്‍ പേരു വെച്ചിരിക്കുന്നു, നാമനിര്‍ണ്ണയം ചെയ്തതായ أَنْتُمْ وَآبَاؤُكُمْ നിങ്ങളും നിങ്ങളുടെ പിതാക്കളും مَا أَنْزَلَ ഇറക്കിയി (അവതരിപ്പിച്ചി)ട്ടില്ല اللَّهُ അല്ലാഹു بِهَا അവയെപ്പറ്റി مِنْ سُلْطَانٍ ഒരു അധികൃത രേഖയും, അധികാരവും إِنِ الْحُكْمُ വിധി (കര്‍ത്തൃത്വം) അല്ല (ഇല്ല) إِلَّا لِلَّهِ അല്ലാഹുവിനല്ലാതെ أَمَرَ അവന്‍ കല്‍പിച്ചിരിക്കുന്നു أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا إِيَّاهُ അവനെയല്ലാതെ ذَٰلِكَ الدِّينُ അതത്രെ മതം, അതു മതമത്രെ الْقَيِّمُ (ചൊവ്വിനു-ഉറച്ചു) നിലകൊള്ളുന്നതായ وَلَٰكِنَّ എങ്കിലും, പക്ഷെ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല
12:40അവനു പുറമെ നിങ്ങള്‍ ആരാധിക്കുന്നില്ല, നിങ്ങളും, നിങ്ങളുടെ പിതാക്കളും (റബ്ബുകളെന്നു സ്വയം) നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളെയല്ലാതെ. അവയെപ്പറ്റി അല്ലാഹു യാതൊരു (അധികൃത) രേഖയും അവതരിപ്പിച്ചിട്ടില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിനല്ലാതെ (ആര്‍ക്കും) ഇല്ല. അവനെയല്ലാതെ (ഒന്നിനെയും) നിങ്ങള്‍ ആരാധിക്കരുതെന്നു അവന്‍ കല്‍പിച്ചിരിക്കുന്നു. അതത്രെ, ചൊവ്വിനു നിലകൊള്ളുന്ന മതം. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
തഫ്സീർ : 39-40
View   
يَـٰصَـٰحِبَىِ ٱلسِّجْنِ أَمَّآ أَحَدُكُمَا فَيَسْقِى رَبَّهُۥ خَمْرًۭا ۖ وَأَمَّا ٱلْـَٔاخَرُ فَيُصْلَبُ فَتَأْكُلُ ٱلطَّيْرُ مِن رَّأْسِهِۦ ۚ قُضِىَ ٱلْأَمْرُ ٱلَّذِى فِيهِ تَسْتَفْتِيَانِ﴿٤١﴾
volume_up share
يَا صَاحِبَيِ രണ്ടു ചങ്ങാതിമാരേ, കൂട്ടുകാരേ السِّجْنِ തടവിലെ, കാരാഗൃഹത്തിന്റെ أَمَّا أَحَدُكُمَا എന്നാല്‍ നിങ്ങളിലൊരാള്‍ فَيَسْقِي അവന്‍ കുടിപ്പിക്കും, കുടിപ്പാന്‍ കൊടുക്കും رَبَّهُ അവന്റെ യജമാനനു خَمْرًا കള്ളു (മുന്തിരിക്കള്ളു) وَأَمَّا الْآخَرُ എന്നാല്‍ മറ്റേവനാകട്ടെ فَيُصْلَبُ അവന്‍ ക്രൂശിക്ക (കുരിശിലിട)പ്പെടും فَتَأْكُلُ എന്നിട്ടു തിന്നും الطَّيْرُ പക്ഷി (പറവ)കള്‍ مِنْ رَأْسِهِ അവന്റെ തലയില്‍നിന്നു قُضِيَ തീരുമാനിക്കപ്പെട്ടിരിക്കുന്നു الْأَمْرُ الَّذِي യാതൊരു കാര്യം فِيهِ അതില്‍ تَسْتَفْتِيَانِ നിങ്ങള്‍ രണ്ടാളും വിധിതേടുന്നു (തേടുന്ന)
12:41തടവിലെ, രണ്ടു ചങ്ങാതിമാരേ, എന്നാല്‍, നിങ്ങളില്‍ ഒരുവന്‍, തന്റെ യജമാനനു കള്ളു കുടിക്കുവാന്‍ കൊടുക്കും. എന്നാല്‍, മറ്റേവനാകട്ടെ, അവന്‍ ക്രൂശിക്കപ്പെടും; എന്നിട്ട് അവന്റെ തലയില്‍ നിന്നും പറവകള്‍ തിന്നുന്നതാണ്. യാതൊരു കാര്യത്തില്‍ നിങ്ങള്‍ രണ്ടുപേരും വിധിയന്വേഷിച്ചുകൊണ്ടിരുന്നുവോ അതു തീരുമാനിക്കപ്പെട്ടിരിക്കുന്നു. [അതില്‍ ഇനി, മാറ്റമുണ്ടാകുകയില്ല]"
തഫ്സീർ : 41-41
View   
وَقَالَ لِلَّذِى ظَنَّ أَنَّهُۥ نَاجٍۢ مِّنْهُمَا ٱذْكُرْنِى عِندَ رَبِّكَ فَأَنسَىٰهُ ٱلشَّيْطَـٰنُ ذِكْرَ رَبِّهِۦ فَلَبِثَ فِى ٱلسِّجْنِ بِضْعَ سِنِينَ﴿٤٢﴾
volume_up share
وَقَالَ അദ്ദേഹം പറയുകയും ചെയ്തു لِلَّذِي ظَنَّ അദ്ദേഹം വിചാരിച്ചവനനോടു أَنَّهُ نَاجٍ അവന്‍ രക്ഷപ്പെടുന്നവനാണെന്നു مِنْهُمَا അവര്‍ രണ്ടാളില്‍ നിന്നു اذْكُرْنِي നീ എന്നെ ഓര്‍ക്കണം (എന്നെക്കുറിച്ചു പറയണം, പ്രസ്താവിക്കണം) عِنْدَ رَبِّكَ നിന്റെ യജമാനന്റെ അടുക്കല്‍ فَأَنْسَاهُ എന്നാല്‍ (എന്നിട്ടു) അവനെ മറപ്പിച്ചു, വിസ്മരിപ്പിച്ചു الشَّيْطَانُ പിശാചു ذِكْرَ رَبِّهِ അവന്റെ യജമാനനോടു പറയുന്നതു (പ്രസ്താവിക്കുന്നത്) فَلَبِثَ അങ്ങനെ അദ്ദേഹം കഴിഞ്ഞുകൂടി, താമസിച്ചു فِي السِّجْنِ കാരാഗൃഹത്തില്‍ بِضْعَ ചില്ലറ (ഏതാനും-കുറച്ചു) سِنِينَ കൊല്ലങ്ങള്‍
12:42ആ രണ്ടുപേരില്‍ നിന്നു രക്ഷപ്പെടുന്നവനെന്നു താന്‍ വിചാരിച്ചവനോടു അദ്ദേഹം പറയുകയും ചെയ്തു : "നിന്റെ യജമാനന്റെ അടുക്കല്‍ നീ എന്നെപ്പറ്റി പ്രസ്താവിക്കണം". എന്നാല്‍, അവന്റെ യജമാനനോടു പ്രസ്താവിക്കുവാന്‍ അവനെ പിശാചു മറപ്പിച്ചുകളഞ്ഞു; അങ്ങനെ, ഏതാനും കൊല്ലങ്ങള്‍ അദ്ദേഹം തടവില്‍ താമസിച്ചു.
തഫ്സീർ : 42-42
View   
وَقَالَ ٱلْمَلِكُ إِنِّىٓ أَرَىٰ سَبْعَ بَقَرَٰتٍۢ سِمَانٍۢ يَأْكُلُهُنَّ سَبْعٌ عِجَافٌۭ وَسَبْعَ سُنۢبُلَـٰتٍ خُضْرٍۢ وَأُخَرَ يَابِسَـٰتٍۢ ۖ يَـٰٓأَيُّهَا ٱلْمَلَأُ أَفْتُونِى فِى رُءْيَـٰىَ إِن كُنتُمْ لِلرُّءْيَا تَعْبُرُونَ﴿٤٣﴾
volume_up share
وَقَالَ പറഞ്ഞു, പറയുകയും ചെയ്തു الْمَلِكُ രാജാവു إِنِّي أَرَىٰ ഞാന്‍ കാണുന്നു سَبْعَ ഏഴു بَقَرَاتٍ പശുക്കളെ سِمَانٍ കൊഴുത്ത, തടിച്ച يَأْكُلُهُنَّ അവയെ തിന്നുന്നു, തിന്നുന്നതായി سَبْعٌ ഏഴെണ്ണം عِجَافٌ മെലിഞ്ഞ, ശോഷിച്ച وَسَبْعَ ഏഴെണ്ണവും سُنْبُلَاتٍ കതിരുകള്‍ خُضْرٍ പച്ചയായ وَأُخَرَ വേറെയും (ഏഴു) يَابِسَاتٍ ഉണങ്ങിയيَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ, സംഘമേ أَفْتُونِي എനിക്കു വിധി തരുവിന്‍ فِي رُؤْيَايَ എന്റെ സ്വപ്നക്കാഴ്ചയില്‍ إِنْ كُنْتُمْ നിങ്ങളാണെങ്കില്‍ لِلرُّؤْيَا സ്വപ്നത്തിനു تَعْبُرُونَ വ്യാഖ്യാനം നല്‍കുന്നു (വെങ്കില്‍), വ്യാഖ്യാനം നല്‍കുന്ന (വര്‍)
12:43രാജാവു പറഞ്ഞു : "ഏഴു (തടിച്ചു) കൊഴുത്ത പശുക്കളെ മെലിഞ്ഞ ഏഴു (പശുക്കള്‍) തിന്നുന്നതായി ഞാന്‍ (സ്വപ്നം) കാണുന്നു; ഏഴുപച്ച (ധാന്യ)ക്കതിരുകളും, വേറെ (ഏഴു) ഉണങ്ങിയവയും (കാണുന്നു). ഹേ, പ്രധാനികളേ, എന്റെ (ഈ) സ്വപ്നത്തില്‍ നിങ്ങള്‍ എനിക്കു (ഒരു) വിധി തരുവിന്‍; നിങ്ങള്‍ സ്വപ്നത്തിനു വ്യാഖ്യാനം [പൊരുള്‍] വരിക്കുന്നവരാണെങ്കില്‍".
قَالُوٓا۟ أَضْغَـٰثُ أَحْلَـٰمٍۢ ۖ وَمَا نَحْنُ بِتَأْوِيلِ ٱلْأَحْلَـٰمِ بِعَـٰلِمِينَ﴿٤٤﴾
volume_up share
قَالُوا അവര്‍ പറഞ്ഞു أَضْغَاثُ കലര്‍പ്പുകളാണു, കൂടിക്കലര്‍ന്നവയാണു, മിശ്രങ്ങളാണു أَحْلَامٍ പേക്കിനാവുകളുടെ, (ദു)സ്വപ്നങ്ങളുടെ وَمَا نَحْنُ ഞങ്ങളല്ലതാനും بِتَأْوِيلِ വ്യാഖ്യാനത്തെപ്പറ്റി, (പൊരുളുകളെ) الْأَحْلَامِ പേക്കിനാവുകളുടെ بِعَالِمِينَ അറിയുന്നവര്‍
12:44അവര്‍ പറഞ്ഞു : "പേക്കിനാവുകളുടെ മിശ്രങ്ങളാണ് (അതു). ഞങ്ങള്‍ പേക്കിനാവുകളുടെ വ്യാഖ്യാനത്തെപ്പറ്റി അറിയുന്നവരുമല്ല."
وَقَالَ ٱلَّذِى نَجَا مِنْهُمَا وَٱدَّكَرَ بَعْدَ أُمَّةٍ أَنَا۠ أُنَبِّئُكُم بِتَأْوِيلِهِۦ فَأَرْسِلُونِ﴿٤٥﴾
volume_up share
وَقَالَ പറഞ്ഞു الَّذِي نَجَا രക്ഷപ്പെട്ടവന്‍ مِنْهُمَا അവര്‍ രണ്ടാളില്‍നിന്നു وَادَّكَرَ അവന്‍ ഓര്‍ക്കുക (അവനു ഓര്‍മ്മ വരുക)യും ചെയ്തു بَعْدَ أُمَّةٍ ഒരു കാലയളവിന്നു ശേഷം (ദീര്‍ഘകാലശേഷം) أَنَا أُنَبِّئُكُمْ ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരാം بِتَأْوِيلِهِ അതിന്റെ വ്യാഖ്യാനത്തെപ്പറ്റി فَأَرْسِلُونِ ആകയാല്‍ (എന്നാല്‍) എന്നെ നിങ്ങള്‍ അയക്കുവിന്‍.
12:45ആ രണ്ടു പേരില്‍നിന്നു രക്ഷപ്പെട്ടവന്‍ പറഞ്ഞു : ഒരു (നീണ്ട) കാലയളവിനുശേഷം അവനു ഓര്‍മ്മ വരുകയും ചെയ്തു "അതിന്റെ വ്യാഖ്യാനത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരാം; ആകയാല്‍, (അതിനു) എന്നെ നിങ്ങള്‍ അയക്കുവിന്‍, [ഞാന്‍ പോയിവരട്ടെ.]"
തഫ്സീർ : 43-45
View   
يُوسُفُ أَيُّهَا ٱلصِّدِّيقُ أَفْتِنَا فِى سَبْعِ بَقَرَٰتٍۢ سِمَانٍۢ يَأْكُلُهُنَّ سَبْعٌ عِجَافٌۭ وَسَبْعِ سُنۢبُلَـٰتٍ خُضْرٍۢ وَأُخَرَ يَابِسَـٰتٍۢ لَّعَلِّىٓ أَرْجِعُ إِلَى ٱلنَّاسِ لَعَلَّهُمْ يَعْلَمُونَ﴿٤٦﴾
volume_up share
يُوسُفُ യൂസുഫേ أَيُّهَا الصِّدِّيقُ ഹേ സത്യസന്ധാ أَفْتِنَا ഞങ്ങള്‍ക്കു വിധി നല്‍കണം فِي سَبْعِ എഴില്‍ (ഏഴിന്റെ കാര്യത്തില്‍) بَقَرَاتٍ പശുക്കള്‍ سِمَانٍ തടിച്ച, കൊഴുത്ത يَأْكُلُهُنَّ അവയെ തിന്നുന്നു سَبْعٌ ഏഴു എണ്ണം عِجَافٌ മെലിഞ്ഞവ وَسَبْعِ ഏഴിലും, എഴിന്റെയും سُنْبُلَاتٍ കതിരുകള്‍ خُضْرٍ പച്ചയായ وَأُخَرَ വേറെയും (ഏഴു) يَابِسَاتٍ ഉണങ്ങിയവ لَعَلِّي ഞാനായേക്കാം, ആകുവാന്‍ വേണ്ടി (ആകാമല്ലോ) أَرْجِعُ ഞാന്‍ മടങ്ങും إِلَى النَّاسِ മനുഷ്യറിലേക്കു لَعَلَّهُمْ അവരാകുവാന്‍വേണ്ടി, ആയേക്കാം يَعْلَمُونَ അവര്‍ അറിയും
12:46(അവന്‍ പറഞ്ഞു:) "യൂസുഫ്! ഹേ, സത്യസന്ധാ! "ഏഴു (തടിച്ചു) കൊഴുത്ത പശുക്കളെ മെലിഞ്ഞ ഏഴു (പശുക്കള്‍) തിന്നുന്നതിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കു വിധി (പറഞ്ഞു) തരണം; ഏഴു പച്ച (ധാന്യ)ക്കതിരുകളുടെയും, വേറെ (ഏഴു) ഉണങ്ങിയവയുടെയും (കാര്യത്തിലും); എനിക്കു (ആ) മനുഷ്യരുടെ അടുക്കലേക്കു - അവര്‍ക്കറിയുവാന്‍വേണ്ടി- (അതും കൊണ്ടു) മടങ്ങിച്ചെല്ലാമല്ലോ."
قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَبًۭا فَمَا حَصَدتُّمْ فَذَرُوهُ فِى سُنۢبُلِهِۦٓ إِلَّا قَلِيلًۭا مِّمَّا تَأْكُلُونَ﴿٤٧﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു تَزْرَعُونَ നിങ്ങള്‍ കൃഷി ചെയ്യണം, വിളയിടും سَبْعَ سِنِينَ ഏഴു കൊല്ലങ്ങള്‍ دَأَبًا പതിവായി (തുടര്‍ച്ചയായി) فَمَا حَصَدْتُمْ എന്നിട്ടു നിങ്ങള്‍ കൊയ്തെടുത്തത് فَذَرُوهُ അതിനെ നിങ്ങള്‍ വിട്ടേക്കുക فِي سُنْبُلِهِ അതിന്റെ കതിരില്‍ إِلَّا قَلِيلًا അല്‍പമൊഴികെ مِمَّا تَأْكُلُونَ നിങ്ങള്‍ തിന്നുന്നതില്‍ നിന്നുള്ള
12:47അദ്ദേഹം [യൂസുഫ്] പറഞ്ഞു : "നിങ്ങള്‍ ഏഴു കൊല്ലം പതിവായി കൃഷി ചെയ്യും. (അഥവാ ചെയ്യണം) എന്നിട്ടു, നിങ്ങള്‍ കൊയ്തെടുക്കുന്നതിനെ അതിന്റെ കതിരില്‍ (തന്നെ) നിങ്ങള്‍ വിട്ടേക്കുവിന്‍; നിങ്ങള്‍ തിന്നു (കഴിക്കു)ന്നതില്‍പെട്ട അല്‍പമൊഴികെ.
ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ سَبْعٌۭ شِدَادٌۭ يَأْكُلْنَ مَا قَدَّمْتُمْ لَهُنَّ إِلَّا قَلِيلًۭا مِّمَّا تُحْصِنُونَ﴿٤٨﴾
volume_up share
ثُمَّ يَأْتِي പിന്നെ വരും مِنْ بَعْدِ ذَٰلِكَ അതിന്റെശേഷം سَبْعٌ شِدَادٌ കഠിനങ്ങളായ ഏഴു (കൊല്ലം) يَأْكُلْنَ അവ തിന്നും, തിന്നുന്നു مَا قَدَّمْتُمْ നിങ്ങള്‍ മുമ്പു ചെയ്തു (മുമ്പു സൂക്ഷിച്ചു) വെച്ചതു لَهُنَّ അവക്കായി إِلَّا قَلِيلًا അല്‍പമൊഴികെ مِمَّا تُحْصِنُونَ നിങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍പെട്ട
12:48"പിന്നീടു അതിനുശേഷം കഠിനങ്ങളായ ഏഴു (കൊല്ലം) വരും :- "അവ [ആ കൊല്ലങ്ങള്‍]ക്കു വേണ്ടി നിങ്ങള്‍ മുന്‍കൂട്ടി (സൂക്ഷിച്ചു) വെച്ചിട്ടുള്ളതു (ഒക്കെ) അവ തിന്നു (തീര്‍ക്കു)ന്നതാണു; നിങ്ങള്‍ കാത്തു (സൂക്ഷിച്ചു) വെക്കുന്നതില്‍പെട്ട അല്‍പമൊഴികെ.
ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ عَامٌۭ فِيهِ يُغَاثُ ٱلنَّاسُ وَفِيهِ يَعْصِرُونَ﴿٤٩﴾
volume_up share
ثُمَّ يَأْتِي പിന്നെവരും مِنْ بَعْدِ ശേഷം ذَٰلِكَ അതിന്റെ عَامٌ ഒരു സംവല്‍സരം, വര്‍ഷം فِيهِ അതില്‍ يُغَاثُ രക്ഷ (സഹായം) നല്‍കപ്പെടും, മഴ കിട്ടും النَّاسُ മനുഷ്യര്‍ക്കു وَفِيهِ അതില്‍ يَعْصِرُونَ അവര്‍ പിഴിഞ്ഞെടുക്കു (ആട്ടിയെടുക്കു)കയും ചെയ്യും
12:49പിന്നെ, അതിനുശേഷം ഒരു സംവല്‍സരം വരും; അതില്‍ മനുഷ്യര്‍ക്കു (മഴമൂലം) രക്ഷ നല്‍കപ്പെടുംല്‍ അതില്‍ അവര്‍ പിഴിഞ്ഞെടുക്കുക [ആട്ടിയെടുക്കുക]യും ചെയ്യും."
തഫ്സീർ : 46-49
View   
وَقَالَ ٱلْمَلِكُ ٱئْتُونِى بِهِۦ ۖ فَلَمَّا جَآءَهُ ٱلرَّسُولُ قَالَ ٱرْجِعْ إِلَىٰ رَبِّكَ فَسْـَٔلْهُ مَا بَالُ ٱلنِّسْوَةِ ٱلَّـٰتِى قَطَّعْنَ أَيْدِيَهُنَّ ۚ إِنَّ رَبِّى بِكَيْدِهِنَّ عَلِيمٌۭ﴿٥٠﴾
volume_up share
وَقَالَ പറയുകയും ചെയ്തു الْمَلِكُ രാജാവു ائْتُونِي എന്‍റെ അടുക്കല്‍ വരുവിന്‍ بِهِ അവനെക്കൊണ്ട് فَلَمَّا جَاءَهُ അങ്ങനെ അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നപ്പോള്‍ الرَّسُولُ ദൂതന്‍ قَالَ അദ്ദേഹം പറഞ്ഞു ارْجِعْ നീ മടങ്ങുക إِلَىٰ رَبِّكَ നിന്‍റെ യജമാനനിലേക്കു فَاسْأَلْهُ എന്നിട്ടദ്ദേഹത്തോടു ചോദിക്കുക مَا بَالُ നിലപാടു (സ്ഥിതി) എന്താണു النِّسْوَةِ സ്ത്രീകളുടെ اللَّاتِي قَطَّعْنَ മുറിപ്പെടുത്തിയ أَيْدِيَهُنَّ അവരുടെ കൈകളെ إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു بِكَيْدِهِنَّ അവരുടെ തന്ത്രത്തെ (ഉപായത്തെ)പ്പറ്റി عَلِيمٌ അറിയുന്നവനാണ്.
12:50രാജാവു പറയുകയും ചെയ്തു: "അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍." അങ്ങനെ, അദ്ദേഹത്തിന്‍റെ അടുക്കല്‍ (രാജാവിന്‍റെ) ദൂതന്‍ വന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: "നീ നിന്‍റെ യജമാനന്‍റെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; എന്നിട്ടദ്ദേഹത്തോടു ചോദി(ച്ചു നോ)ക്കുക: തങ്ങളുടെ കൈകള്‍ മുറിപ്പെടുത്തിയ (ആ) സ്ത്രീകളുടെ നിലപാടെന്താണെന്ന്?! നിശ്ചയമായും, എന്‍റെ റബ്ബ് അവരുടെ തന്ത്രത്തെപ്പറ്റി അറിയുന്നവനാണ്."
തഫ്സീർ : 50-50
View   
قَالَ مَا خَطْبُكُنَّ إِذْ رَٰوَدتُّنَّ يُوسُفَ عَن نَّفْسِهِۦ ۚ قُلْنَ حَـٰشَ لِلَّهِ مَا عَلِمْنَا عَلَيْهِ مِن سُوٓءٍۢ ۚ قَالَتِ ٱمْرَأَتُ ٱلْعَزِيزِ ٱلْـَٔـٰنَ حَصْحَصَ ٱلْحَقُّ أَنَا۠ رَٰوَدتُّهُۥ عَن نَّفْسِهِۦ وَإِنَّهُۥ لَمِنَ ٱلصَّـٰدِقِينَ﴿٥١﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു خَطْبُكُنَّ مَا നിങ്ങളുടെ വിശേഷ (കാര്യം) എന്താണു إِذْ رَاوَدتُّنَّ നിങ്ങള്‍ വശീകരണ ശ്രമം നടത്തിയപ്പോള്‍ يُوسُفَ യൂസുഫിനോടു عَن نَّفْسِهِ അവനുവേണ്ടി (അവനെ വശപ്പെടുത്താന്‍) قُلْنَ അവര്‍ പറഞ്ഞു حَاشَ لِلَّـهِ അല്ലാഹുവിന്‍റെ പരിശുദ്ധി (വാഴ്ത്തുന്നു) مَا عَلِمْنَا ഞങ്ങള്‍ അറിഞ്ഞിട്ടില്ല عَلَيْهِ അദ്ദേഹത്തെപ്പറ്റി مِن سُوءٍ ഒരു തിന്മയും قَالَتِ പറഞ്ഞു امْرَأَتُ (സ്ത്രീ) ഭാര്യ الْعَزِيزِ അസീസിന്‍റെ الْآنَ ഇപ്പോള്‍ حَصْحَصَ വെളിപ്പെട്ടു, വ്യക്തമായി الْحَقُّ യഥാര്‍ത്ഥം أَنَا ഞാന്‍ (തന്നെ) رَاوَدتُّهُ അവനോടു വശീകരണശ്രമം നടത്തി عَن نَّفْسِهِ അവനുവേണ്ടി وَإِنَّهُ നിശ്ചയമായും അവന്‍ لَمِنَ الصَّادِقِينَ സത്യവാന്‍മാരില്‍ പെട്ട(വന്‍) തന്നെ.
12:51അദ്ദേഹം [രാജാവു] പറഞ്ഞു: "(സ്ത്രീകളേ) നിങ്ങള്‍ യൂസുഫിനോടു വശീകരണ ശ്രമം നടത്തിയപ്പോള്‍ (ഉണ്ടായ) നിങ്ങളുടെ വിശേഷമെന്ത്?" അവര്‍ പറഞ്ഞു: "അല്ലാഹുവിന്‍റെ പരിശുദ്ധിയെ വാഴ്ത്തുന്നു! അവനെപ്പറ്റി യാതൊരു തിന്‍മയും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. അസീസിന്‍റെ സ്ത്രീ [ഭാര്യ] പറഞ്ഞു: "ഇപ്പോള്‍, യഥാര്‍ത്ഥം വെളിവായിരിക്കുന്നു; ഞാനത്രെ അവനോടു വശീകരണ ശ്രമം നടത്തിയത്. അവന്‍ സത്യവാന്‍മാരില്‍പെട്ടവന്‍ തന്നെയാണു താനും."
ذَٰلِكَ لِيَعْلَمَ أَنِّى لَمْ أَخُنْهُ بِٱلْغَيْبِ وَأَنَّ ٱللَّهَ لَا يَهْدِى كَيْدَ ٱلْخَآئِنِينَ﴿٥٢﴾
volume_up share
ذَٰلِكَ അതു لِيَعْلَمَ അവന്‍ (അദ്ദേഹം) അറിയുവാന്‍ വേണ്ടിയാകുന്നു أَنِّي ഞാന്‍ എന്നു لَمْ أَخُنْهُ അദ്ദേഹത്തെ (അവനെ) ഞാന്‍ വഞ്ചി(ചതി)ച്ചിട്ടില്ല (എന്നു) بِالْغَيْبِ അഭാവത്തില്‍, മറവില്‍ وَأَنَّ اللَّـهَ അല്ലാഹു എന്നതിനാലും لَا يَهْدِي അവന്‍ നേര്‍വഴിക്കാക്കുകയില്ല (എന്നതിനാലും) كَيْدَ തന്ത്രത്തെ, ഉപായം الْخَائِنِينَ ചതിയന്‍മാരുടെ, വഞ്ചകരുടെ.
12:52"അതു [അങ്ങിനെ പറഞ്ഞതു] അവനെ (അവന്‍റെ) അഭാവത്തില്‍ ഞാന്‍ വഞ്ചിച്ചിട്ടില്ലെന്നു അവന്‍ അറിയുവാന്‍ വേണ്ടിയാകുന്നു; വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ലെന്നുള്ളതിനാലുമാകുന്നു.
وَمَآ أُبَرِّئُ نَفْسِىٓ ۚ إِنَّ ٱلنَّفْسَ لَأَمَّارَةٌۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّىٓ ۚ إِنَّ رَبِّى غَفُورٌۭ رَّحِيمٌۭ﴿٥٣﴾
volume_up share
وَمَا أُبَرِّئُ ഞാന്‍ ഒഴിവാക്കുന്നില്ല (നിരപരാധിയാക്കുന്നില്ല) نَفْسِي എന്‍റെ സ്വന്തത്തെ, ആത്മാവിനെ, മനസ്സിനെ إِنَّ النَّفْسَ നിശ്ചയമായും മനസ്സു لَأَمَّارَةٌ (വളരെ) ഉപദേശിക്കുന്ന (പ്രേരിപ്പിക്കുന്ന)തു തന്നെ بِالسُّوءِ തിന്‍മകൊണ്ടു, തിന്‍മയെപ്പറ്റി إِلَّا مَا رَحِمَ കരുണചെയ്തതു (ചെയ്‌തവ) ഒഴികെ رَبِّي എന്‍റെ റബ്ബു إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു غَفُورٌ വളരെ പൊറുക്കുന്നവനാണു رَّحِيمٌ കരുണാനിധിയാണു.
12:53"എന്‍റെ സ്വന്തത്തെ (അഥവാ മനസ്സിനെ) ഞാന്‍ (നിരപരാധിയാക്കി) ഒഴിവാക്കുന്നുമില്ല. നിശ്ചയമായും മനസ്സ് തിന്‍മകൊണ്ടു ഉപദേശിക്കുന്ന [തിന്‍മക്കു പ്രേരിപ്പിക്കുന്ന]തു തന്നെയാണ്, എന്‍റെ റബ്ബ് കരുണചെയ്തവനൊഴികെ. നിശ്ചയമായും, എന്‍റെ റബ്ബ് വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു."
തഫ്സീർ : 51-53
View   
وَقَالَ ٱلْمَلِكُ ٱئْتُونِى بِهِۦٓ أَسْتَخْلِصْهُ لِنَفْسِى ۖ فَلَمَّا كَلَّمَهُۥ قَالَ إِنَّكَ ٱلْيَوْمَ لَدَيْنَا مَكِينٌ أَمِينٌۭ﴿٥٤﴾
volume_up share
وَقَالَ പറയുകയും ചെയ്തു الْمَلِكُ രാജാവു ائْتُونِي എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍, വരുവിന്‍ بِهِ അവനെ, അവനെക്കൊണ്ട്‌ أَسْتَخْلِصْهُ അവനെ ഞാന്‍ സ്വന്തമാക്കി (പ്രത്യേകമാക്കി - മാത്രമാക്കി) വെക്കാം (വെക്കുന്നു) لِنَفْسِي എന്‍റെ സ്വന്തത്തിനു, എനിക്കു സ്വന്തമായി فَلَمَّا كَلَّمَهُ അങ്ങനെ അദ്ദേഹത്തോടു അദ്ദേഹം സംസാരിച്ചപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു إِنَّكَ നിശ്ചയമായും നീ الْيَوْمَ ഇന്നു لَدَيْنَا നമ്മുടെ അടുക്കല്‍ مَكِينٌ സ്ഥാനിയാണ്, സ്ഥാനക്കാരനാണ് أَمِينٌ വിശ്വസ്ഥനാണു.
12:54രാജാവു പറയുകയും ചെയ്തു: "നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍, അവനെ ഞാന്‍ എനിക്കുവേണ്ടി സ്വന്തമാക്കിവെക്കാം." അങ്ങനെ, അദ്ദേഹത്തോടു സംസാരിച്ചപ്പോള്‍ അദ്ദേഹം [രാജാവു] പറഞ്ഞു: "നിശ്ചയമായും നീ, നമ്മുടെ അടുക്കല്‍ ഇന്ന് (വളരെ) സ്ഥാനിയും വിശ്വസ്ഥനുമാകുന്നു."
قَالَ ٱجْعَلْنِى عَلَىٰ خَزَآئِنِ ٱلْأَرْضِ ۖ إِنِّى حَفِيظٌ عَلِيمٌۭ﴿٥٥﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു اجْعَلْنِي എന്നെ ആക്കുക عَلَىٰ خَزَائِنِ ഭണ്ഡാര (നിക്ഷേപ)ങ്ങളുടെ മേല്‍ الْأَرْضِ ഭൂമിയിലെ, നാട്ടിന്‍റെ إِنِّي നിശ്ചയമായും ഞാന്‍ حَفِيظٌ കാക്കുന്ന (സൂക്ഷിക്കുന്ന)വനാണു عَلِيمٌ അറിയുന്നവനാണു.
12:55അദ്ദേഹം [യൂസുഫ്] പറഞ്ഞു: "(എന്നാല്‍) എന്നെ (ഈ) ഭൂമിയിലെ ഖജനാക്കളുടെമേല്‍ (അധികാരി) ആക്കിത്തരുക; നിശ്ചയമായും ഞാന്‍, (കാത്തു) സൂക്ഷിക്കുന്നവനും, (ശരിക്ക്) അറിയുന്നവനുമാകുന്നു."
തഫ്സീർ : 54-55
View   
وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِى ٱلْأَرْضِ يَتَبَوَّأُ مِنْهَا حَيْثُ يَشَآءُ ۚ نُصِيبُ بِرَحْمَتِنَا مَن نَّشَآءُ ۖ وَلَا نُضِيعُ أَجْرَ ٱلْمُحْسِنِينَ﴿٥٦﴾
volume_up share
وَكَذَٰلِكَ അപ്രകാരം مَكَّنَّا നാം സ്ഥാനം (സൗകര്യം) നല്‍കി لِيُوسُفَ യൂസുഫിനു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) يَتَبَوَّأُ അദ്ദേഹം ചെന്ന് താമസിക്കുമാറ് مِنْهَا അതില്‍നിന്നു حَيْثُ يَشَاءُ അദ്ദേഹം ഉദ്ദേശിക്കുന്നേടത്തു نُصِيبُ നാം ബാധിപ്പിക്കുന്നു, എത്തിക്കും بِرَحْمَتِنَا നമ്മുടെ കാരുണ്യത്തെ مَن نَّشَاءُ നാം ഉദ്ദേശിക്കുന്നവര്‍ക്കു وَلَا نُضِيعُ നാം പാഴാക്കുകയുമില്ല أَجْرَ പ്രതിഫലത്തെ, കൂലി الْمُحْسِنِينَ സല്‍ഗുണം ചെയ്യുന്നവരുടെ, സുകൃതവാന്‍മാരുടെ.
12:56അപ്രകാരം, യൂസുഫിനു ഭൂമിയില്‍ നാം സൗകര്യമുണ്ടാക്കിക്കൊടുത്തു, അതില്‍ നിന്നും അദ്ദേഹം ഉദ്ദേശിക്കുന്നേടത്തു അദ്ദേഹത്തിനു താമസിക്കുമാറ്. നമ്മുടെ കാരുണ്യത്തെ നാം ഉദ്ദേശിക്കുന്നവര്‍ക്കു നാം എത്തിക്കുന്നു. സുകൃതവാന്‍മാരുടെ പ്രതിഫലത്തെ നാം പാഴാക്കുകയുമില്ല.
وَلَأَجْرُ ٱلْـَٔاخِرَةِ خَيْرٌۭ لِّلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ﴿٥٧﴾
volume_up share
وَلَأَجْرُ പ്രതിഫലംതന്നെ الْآخِرَةِ പരലോകത്തെ خَيْرٌ ഉത്തമം, അധികം നല്ലതു لِّلَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് وَكَانُوا അവര്‍ ആയിരുന്നു يَتَّقُونَ സൂക്ഷമത പാലിക്കും.
12:57വിശ്വസിക്കുകയും, സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്തവര്‍ക്കു പരലോകത്തെ പ്രതിഫലം തന്നെ [കൂടുതല്‍] ഉത്തമം.
തഫ്സീർ : 56-57
View   
وَجَآءَ إِخْوَةُ يُوسُفَ فَدَخَلُوا۟ عَلَيْهِ فَعَرَفَهُمْ وَهُمْ لَهُۥ مُنكِرُونَ﴿٥٨﴾
volume_up share
وَجَاءَ വന്നു, വരുകയും ചെയ്തു إِخْوَةُ يُوسُفَ യൂസുഫിന്‍റെ സഹോദരന്‍മാര്‍ فَدَخَلُوا എന്നിട്ടവര്‍ പ്രവേശിച്ചു عَلَيْهِ അദ്ദേഹത്തിന്നടുക്കല്‍ فَعَرَفَهُمْ അപ്പോള്‍ അദ്ദേഹം അവരെ അറിഞ്ഞു (മനസ്സിലാക്കി) وَهُمْ അവരാകട്ടെ لَهُ അദ്ദേഹത്തെ مُنكِرُونَ പരിചയമില്ലാത്തവര്‍ (അറിയാത്തവര്‍).
12:58യൂസുഫിന്‍റെ സഹോദരന്‍മാര്‍ വന്നു അദ്ദേഹത്തിന്‍റെ അടുക്കല്‍ പ്രവേശിച്ചു. അപ്പോള്‍, അദ്ദേഹം അവരെ അറിഞ്ഞു; അവരാകട്ടെ, അദ്ദേഹത്തെ പരിചയമില്ലാത്തവരുമാകുന്നു. [അവര്‍ അദ്ദേഹത്തെ അറിഞ്ഞില്ല].
وَلَمَّا جَهَّزَهُم بِجَهَازِهِمْ قَالَ ٱئْتُونِى بِأَخٍۢ لَّكُم مِّنْ أَبِيكُمْ ۚ أَلَا تَرَوْنَ أَنِّىٓ أُوفِى ٱلْكَيْلَ وَأَنَا۠ خَيْرُ ٱلْمُنزِلِينَ﴿٥٩﴾
volume_up share
وَلَمَّا جَهَّزَهُم അദ്ദേഹം അവരെ ഒരുക്കി (യാത്ര) അയച്ചപ്പോള്‍ بِجَهَازِهِمْ അവരുടെ ഒരുക്കു (യാത്രാ) സാമാനവുമായി قَالَ അദ്ദേഹം പറഞ്ഞു ائْتُونِي നിങ്ങള്‍ എന്‍റെ അടുക്കല്‍ വരണം بِأَخٍ لَّكُم നിങ്ങള്‍ക്കുള്ള സഹോദരനെയും കൊണ്ടു مِّنْ أَبِيكُمْ നിങ്ങളുടെ ബാപ്പയില്‍ (പിതാവില്‍) നിന്നു أَلَا تَرَوْنَ നിങ്ങള്‍ കാണുന്നില്ലേ أَنِّي أُوفِي ഞാന്‍ നിറവേറ്റി (പൂര്‍ത്തിയാക്കി) തരുന്നുവെന്നു الْكَيْلَ അളവു وَأَنَا ഞാനാകട്ടെ, ഞാന്‍ (ആകുന്നു) എന്നും خَيْرُ നല്ലവനാണു, ഉത്തമനാണു (എന്നും) الْمُنزِلِينَ (അതിഥികളെ) സല്‍കരിക്കുന്നവരില്‍.
12:59അവരുടെ ഒരുക്കസാമാനവുമായി അവരെ അദ്ദേഹം ഒരുക്കി അയച്ചപ്പോള്‍ (അവരോടു) അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ പിതാവില്‍ നിന്നു നിങ്ങള്‍ക്കുള്ള [നിങ്ങളുടെ ബാപ്പയൊത്ത] സഹോദരനെ നിങ്ങള്‍ എന്‍റെ അടുക്കല്‍ കൊണ്ടുവരണം. ഞാന്‍ (ധാന്യത്തിന്‍റെ) അളവു പൂര്‍ത്തിയാക്കിത്തരുമെന്നും, ഞാന്‍ (അതിഥികളെ) സല്‍ക്കരിക്കുന്നവരില്‍ ഉത്തമനാണെന്നും നിങ്ങള്‍ കാണുന്നില്ലേ?!"
فَإِن لَّمْ تَأْتُونِى بِهِۦ فَلَا كَيْلَ لَكُمْ عِندِى وَلَا تَقْرَبُونِ﴿٦٠﴾
volume_up share
فَإِن لَّمْ تَأْتُونِي എനി നിങ്ങള്‍ വന്നില്ലെങ്കില്‍ بِهِ അവനെയും കൊണ്ടു فَلَا كَيْلَ എന്നാല്‍ അളവില്ല لَكُمْ നിങ്ങള്‍ക്കു عِندِي എന്‍റെ അടുക്കല്‍ وَلَا تَقْرَبُونِ നിങ്ങളെന്നെ സമീപിക്കുകയും ചെയ്യരുത്.
12:60"എനി, നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരാത്തപക്ഷം, നിങ്ങള്‍ക്കു എന്‍റെ അടുക്കല്‍ എനി (ധാന്യം) അളവില്ല; നിങ്ങള്‍ എന്നെ സമീപിക്കുകയും ചെയ്യരുത്."
قَالُوا۟ سَنُرَٰوِدُ عَنْهُ أَبَاهُ وَإِنَّا لَفَـٰعِلُونَ﴿٦١﴾
volume_up share
قَالُوا അവര്‍ പറഞ്ഞു سَنُرَاوِدُ ഞങ്ങള്‍ ശ്രമം നടത്തി നോക്കാം عَنْهُ അവനുവേണ്ടി أَبَاهُ അവന്‍റെ പിതാവിനോടു وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَفَاعِلُونَ ചെയ്യുന്നവര്‍ തന്നെയാണു.
12:61അവര്‍ പറഞ്ഞു: "ഞങ്ങള്‍ അവ(നെകിട്ടുന്നതി)ന്നു വേണ്ടി അവന്‍റെ പിതാവിനോടു ശ്രമം നടത്തിനോക്കാം. നിശ്ചയമായും, ഞങ്ങള്‍ (അതു) ചെയ്യുന്നവര്‍ തന്നെയായിരിക്കും".
തഫ്സീർ : 58-61
View   
وَقَالَ لِفِتْيَـٰنِهِ ٱجْعَلُوا۟ بِضَـٰعَتَهُمْ فِى رِحَالِهِمْ لَعَلَّهُمْ يَعْرِفُونَهَآ إِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمْ لَعَلَّهُمْ يَرْجِعُونَ﴿٦٢﴾
volume_up share
وَقَالَ അദ്ദേഹം പറയുകയും ചെയ്തു لِفِتْيَانِهِ അദ്ദേഹത്തിന്‍റെ വാലിയക്കാരോടു, ഭൃത്യന്‍മാരോടു اجْعَلُوا നിങ്ങള്‍ ആക്കുവിന്‍ بِضَاعَتَهُمْ അവരുടെ ചരക്കു, സാമാനം فِي رِحَالِهِمْ അവരുടെ വാഹനക്കെട്ടുകളില്‍ (യാത്രാ സാമാനങ്ങളില്‍) لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَعْرِفُونَهَا അതിനെ അറിയുക إِذَا انقَلَبُوا അവര്‍ തിരിഞ്ഞു ചെന്നാല്‍, തിരിച്ചെത്തുമ്പോള്‍ إِلَىٰ أَهْلِهِمْ അവരുടെ കുടുംബത്തിലേക്കു, ആള്‍ക്കാരിലേക്കു لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ يَرْجِعُونَ അവര്‍ മടങ്ങും.
12:62അദ്ദേഹം തന്‍റെ വാലിയക്കാരോടു (ഇങ്ങിനെ) പറയുകയും ചെയ്തു: "അവരുടെ ചരക്കു [അവര്‍ ധാന്യം വാങ്ങുവാന്‍ കൊണ്ടുവന്ന വസ്തുക്കള്‍] അവരുടെ യാത്രാസാമാനങ്ങളില്‍ (തന്നെ) ആക്കുവിന്‍. അവര്‍ അവരുടെ കുടുംബത്തിലേക്കു തിരിച്ചെത്തുമ്പോള്‍ അവരതു (കണ്ടു) മനസ്സിലാക്കിയേക്കാം; അവര്‍ (വീണ്ടും) മടങ്ങിവന്നേക്കാം."
തഫ്സീർ : 62-62
View   
فَلَمَّا رَجَعُوٓا۟ إِلَىٰٓ أَبِيهِمْ قَالُوا۟ يَـٰٓأَبَانَا مُنِعَ مِنَّا ٱلْكَيْلُ فَأَرْسِلْ مَعَنَآ أَخَانَا نَكْتَلْ وَإِنَّا لَهُۥ لَحَـٰفِظُونَ﴿٦٣﴾
volume_up share
فَلَمَّا رَجَعُوا അങ്ങനെ (എന്നിട്ടു) അവര്‍ മടങ്ങിയപ്പോള്‍ إِلَىٰ أَبِيهِمْ അവരുട ബാപ്പയുടെ (പിതാവിന്‍റെ) അടുത്തേക്കു قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ പിതാവേ, ബാപ്പാ مُنِعَ مِنَّا ഞങ്ങളെപ്പറ്റി (ഞങ്ങള്‍ക്കു) മുടക്കപ്പെട്ടിരിക്കുന്നു الْكَيْلُ അളവു فَأَرْسِلْ അതിനാല്‍ അയച്ചു തരണം مَعَنَا ഞങ്ങളോടൊപ്പം أَخَانَا ഞങ്ങളുടെ സഹോദരനെ نَكْتَلْ ഞങ്ങള്‍ അളന്നു വാങ്ങാം, ഞങ്ങള്‍ക്കു അളവു കിട്ടും وَإِنَّا لَهُ നിശ്ചയമായും ഞങ്ങള്‍ അവനെ لَحَافِظُونَ കാക്കുന്ന(സൂക്ഷിക്കുന്ന)വര്‍ തന്നെ.
12:63അങ്ങനെ, അവര്‍ തങ്ങളുടെ പിതാവിങ്കലേക്കു മടങ്ങിച്ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: "ഞങ്ങളുടെ പിതാവേ, ഞങ്ങളെ സംബന്ധിച്ചു (മേലില്‍ ധാന്യം) അളവു മുടക്കം ചെയ്യപ്പെട്ടിരിക്കുന്നു; ആകയാല്‍, ഞങ്ങളുടെകൂടെ ഞങ്ങളുടെ സഹോദരനെ അയച്ചു തരണം - എന്നാല്‍ ഞങ്ങള്‍ക്കു അളന്നു കിട്ടും. നിശ്ചയമായും, ഞങ്ങള്‍ അവനെ കാ(ത്തു സൂക്ഷി)ക്കുന്നവരുമായിരിക്കും."
قَالَ هَلْ ءَامَنُكُمْ عَلَيْهِ إِلَّا كَمَآ أَمِنتُكُمْ عَلَىٰٓ أَخِيهِ مِن قَبْلُ ۖ فَٱللَّهُ خَيْرٌ حَـٰفِظًۭا ۖ وَهُوَ أَرْحَمُ ٱلرَّٰحِمِينَ﴿٦٤﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു هَلْ آمَنُكُمْ ഞാന്‍ നിങ്ങളെ വിശ്വസിക്കുമോ, എനിക്കു വിശ്വസിക്കാമോ عَلَيْهِ അവനെപ്പറ്റി إِلَّا അല്ലാതെ كَمَا أَمِنتُكُمْ നിങ്ങളെ ഞാന്‍ വിശ്വസിച്ചപോലെ عَلَىٰ أَخِيهِ അവന്‍റെ സഹോദരനെപ്പറ്റി مِن قَبْلُ മുമ്പു فَاللَّـهُ എന്നാല്‍ അല്ലാഹു خَيْرٌ (ഏറ്റം) ഉത്തമനാണു حَافِظًا കാക്കുന്നവനായി وَهُوَ أَرْحَمُ അവന്‍ അധികം കരുണ ചെയ്യുന്നവനാണു الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍.
12:64അദ്ദേഹം [പിതാവു] പറഞ്ഞു: "മുമ്പ് അവന്‍റെ സഹോദരനെപ്പറ്റി നിങ്ങളെ ഞാന്‍ വിശ്വസിച്ചതുപോലെയല്ലാതെ അവനെപ്പറ്റി ഞാന്‍ നിങ്ങളെ വിശ്വസിക്കുമോ?! എന്നാല്‍, കാ(ത്തു രക്ഷി)ക്കുന്നവനായി അല്ലാഹു ഏറ്റം ഉത്തമനത്രെ; അവന്‍ കരുണ ചെയ്യുന്നവരില്‍വെച്ചു ഏറ്റം കരുണചെയ്യുന്നവനുമത്രെ."
തഫ്സീർ : 63-64
View   
وَلَمَّا فَتَحُوا۟ مَتَـٰعَهُمْ وَجَدُوا۟ بِضَـٰعَتَهُمْ رُدَّتْ إِلَيْهِمْ ۖ قَالُوا۟ يَـٰٓأَبَانَا مَا نَبْغِى ۖ هَـٰذِهِۦ بِضَـٰعَتُنَا رُدَّتْ إِلَيْنَا ۖ وَنَمِيرُ أَهْلَنَا وَنَحْفَظُ أَخَانَا وَنَزْدَادُ كَيْلَ بَعِيرٍۢ ۖ ذَٰلِكَ كَيْلٌۭ يَسِيرٌۭ﴿٦٥﴾
volume_up share
وَلَمَّا فَتَحُوا അവര്‍ തുറന്നപ്പോള്‍ مَتَاعَهُمْ അവരുടെ സാമാനം, ചരക്കു وَجَدُوا അവര്‍ കണ്ടെത്തി بِضَاعَتَهُم അവരുടെ ചരക്കു (ദ്രവ്യം) رُدَّتْ മടക്ക(തിരിച്ചു കൊടുക്ക)പ്പെട്ടതായി إِلَيْهِمْ അവരിലേക്കു قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ പിതാവേ مَا نَبْغِي നാം എന്തു ആവശ്യപ്പെടുന്നു, (നമുക്കു എന്തു വേണം) هَـٰذِهِ ഇതാ بِضَاعَتُنَا നമ്മുടെ ചരക്കു (ദ്രവ്യം) رُدَّتْ മടക്കപ്പെട്ടിരിക്കുന്നു إِلَيْنَا നമ്മിലേക്കു وَنَمِيرُ ഞങ്ങള്‍ ആഹാരം കൊണ്ടുവരുന്നതുമാണു أَهْلَنَا നമ്മുടെ കുടുംബത്തിനു وَنَحْفَظُ ഞങ്ങള്‍ കാക്കുക(സൂക്ഷിക്കുക)യും ചെയ്യും أَخَانَا ഞങ്ങളുടെ സഹോദരനെ وَنَزْدَادُ ഞങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുകയും ചെയ്യും كَيْلَ അളവു بَعِيرٍ ഒരൊട്ടകത്തിന്‍റെ ذَٰلِكَ അതു كَيْلٌ ഒരളവാകുന്നു يَسِيرٌ കുറഞ്ഞ, നിസ്സാര, സ്വല്‍പം.
12:65അവര്‍ അവരുടെ സാമാനം തുറന്നപ്പോള്‍, അവരുടെ [അവര്‍ കൊണ്ടുപോയിരുന്ന] ചരക്കു തങ്ങള്‍ക്കു (തന്നെ) മടക്കപ്പെട്ടതായി അവര്‍ കണ്ടെത്തി. അവര്‍ പറഞ്ഞു: "ഞങ്ങളുടെ പിതാവേ, നാം (എനി) എന്താവശ്യപ്പെടാനാണ്?- ഇതാ! നമ്മുടെ ചരക്കു നമുക്കു (തന്നെ) മടക്കപ്പെട്ടിരിക്കുന്നു! ഞങ്ങള്‍ നമ്മുടെ കുടുംബത്തിനു (മേലിലും) ആഹാരം കൊണ്ടുവരുകയും, ഞങ്ങളുടെ സഹോദരനെ കാ(ത്തുസൂക്ഷി)ക്കുകയും ചെയ്യുന്നതാണ്. (കൂടാതെ) ഒരു ഒട്ടകത്തിന്‍റെ അളവു (ധാന്യം) ഞങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുകയും ചെയ്യും. അതൊരു നിസ്സാരമായ അളവാകുന്നു (വല്ലോ)."
قَالَ لَنْ أُرْسِلَهُۥ مَعَكُمْ حَتَّىٰ تُؤْتُونِ مَوْثِقًۭا مِّنَ ٱللَّهِ لَتَأْتُنَّنِى بِهِۦٓ إِلَّآ أَن يُحَاطَ بِكُمْ ۖ فَلَمَّآ ءَاتَوْهُ مَوْثِقَهُمْ قَالَ ٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌۭ﴿٦٦﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു لَنْ أُرْسِلَهُ അവനെ ഞാന്‍ അയക്കുകയില്ല തന്നെ مَعَكُم ْ നിങ്ങളോടൊപ്പം حَتَّىٰ تُؤْتُونِ നിങ്ങള്‍ എനിക്കു നല്‍കുന്നതുവരെ (നല്‍കാതെ) مَوْثِقًا ഒരു ഉറപ്പു, കരാറു مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നുള്ള لَتَأْتُنَّنِي തീര്‍ച്ചയായും നിങ്ങള്‍ എന്‍റെ അടുക്കല്‍ വരു(തരു)മെന്നു بِهِ അവനെക്കൊണ്ടു, അവനെ إِلَّا أَن يُحَاطَ വലയം ചെയ്യപ്പെട്ടാലൊഴികെ بِكُمْ നിങ്ങള്‍ فَلَمَّا آتَوْهُ അങ്ങനെ അവര്‍ അദ്ദേഹത്തിനു നല്‍കിയപ്പോള്‍ مَوْثِقَهُمْ അവരുടെ ഉറപ്പു قَالَ അദ്ദേഹം പറഞ്ഞു اللَّـهُ അല്ലാഹു عَلَىٰ مَا نَقُولُ നാം പറയുന്നതിന്‍റെമേല്‍ وَكِيلٌ ഭരമേല്‍പിക്കപ്പെട്ടവനാണ്.
12:66അദ്ദേഹം പറഞ്ഞു: "അവനെ നിങ്ങളോടൊപ്പം ഞാന്‍ അയക്കുകയില്ല തന്നെ, തീര്‍ച്ചയായും അവനെ നിങ്ങള്‍ എനിക്കു കൊണ്ടുവന്നു തരുമെന്നു അല്ലാഹുവിങ്കല്‍ നിന്നും (സ്വീകാര്യമായ) ഒരു ഉറപ്പു നിങ്ങളെനിക്കു നല്‍കുന്നതുവരെയും; നിങ്ങള്‍ (ആപത്തുകളാല്‍) വലയം ചെയ്യപ്പെടുന്നതായാലല്ലാതെ". അങ്ങനെ, അവര്‍ അദ്ദേഹത്തിനു തങ്ങളുടെ ഉറപ്പു നല്‍കിയപ്പോള്‍, അദ്ദേഹം പറഞ്ഞു: "നാം (ഈ) പറയുന്നതിനു അല്ലാഹു (സാക്ഷ്യം) ഭരമേല്‍പിക്കപ്പെട്ടവനാകുന്നു."
തഫ്സീർ : 65-66
View   
وَقَالَ يَـٰبَنِىَّ لَا تَدْخُلُوا۟ مِنۢ بَابٍۢ وَٰحِدٍۢ وَٱدْخُلُوا۟ مِنْ أَبْوَٰبٍۢ مُّتَفَرِّقَةٍۢ ۖ وَمَآ أُغْنِى عَنكُم مِّنَ ٱللَّهِ مِن شَىْءٍ ۖ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ﴿٦٧﴾
volume_up share
وَقَالَ അദ്ദേഹം പറയുകയും ചെയ്തു يَا بَنِيَّ എന്‍റെ പുത്രന്‍മാരേ (മക്കളേ) لَا تَدْخُلُوا നിങ്ങള്‍ പ്രവേശിക്കരുത് مِن بَابٍ വാതിലില്‍ (കവാടത്തില്‍) കൂടി وَاحِدٍ ഒരേ وَادْخُلُوا പ്രവേശിക്കുകയും ചെയ്‍വിന്‍ مِنْ أَبْوَابٍ വാതിലുകളില്‍കൂടി مُّتَفَرِّقَةٍ ഭിന്നമായ, വ്യത്യസ്തമായ وَمَا أُغْنِي ഞാന്‍ ധന്യമാക്കുക (തടുക്കുക)യുമില്ല عَنكُم നിങ്ങളില്‍നിന്നു, നിങ്ങള്‍ക്കു مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നു مِن شَيْءٍ യാതൊന്നിനെയും إِنِ الْحُكْمُ വിധിഇല്ല إِلَّا لِلَّـهِ അല്ലാഹുവിന്നല്ലാതെ عَلَيْهِ അവന്‍റെമേല്‍ تَوَكَّلْتُ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു وَعَلَيْهِ അവന്‍റെ മേല്‍ തന്നെ فَلْيَتَوَكَّلِ ഭരമേല്‍പിച്ചു കൊള്ളട്ടെ الْمُتَوَكِّلُونَ ഭരമേല്‍പിക്കുന്നവര്‍.
12:67അദ്ദേഹം പറയുകയും ചെയ്തു: "എന്‍റെ മക്കളേ, നിങ്ങള്‍ ഒരേ (പടി) വാതിലില്‍കൂടി പ്രവേശിക്കരുത്; ഭിന്നമായ (പല) വാതിലുകളിലൂടെ പ്രവേശിക്കുവിന്‍. "അല്ലാഹുവിങ്കല്‍നിന്നു (ഉണ്ടാകുന്ന) യാതൊന്നിനെയും നിങ്ങളില്‍ നിന്നു ഞാന്‍ തടുക്കുകയില്ല താനും. വിധി അല്ലാഹുവിനല്ലാതെ (ആര്‍ക്കും) ഇല്ല. അവന്‍റെ മേല്‍ ഞാന്‍ (കാര്യങ്ങള്‍) ഭരമേല്‍പിച്ചിരിക്കുന്നു; ഭരമേല്‍പിക്കുന്നവര്‍ അവന്‍റെ മേല്‍തന്നെ ഭരമേല്‍പിച്ചുകൊള്ളട്ടെ."
وَلَمَّا دَخَلُوا۟ مِنْ حَيْثُ أَمَرَهُمْ أَبُوهُم مَّا كَانَ يُغْنِى عَنْهُم مِّنَ ٱللَّهِ مِن شَىْءٍ إِلَّا حَاجَةًۭ فِى نَفْسِ يَعْقُوبَ قَضَىٰهَا ۚ وَإِنَّهُۥ لَذُو عِلْمٍۢ لِّمَا عَلَّمْنَـٰهُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٦٨﴾
volume_up share
وَلَمَّا دَخَلُوا അവര്‍ പ്രവേശിച്ചപ്പോള്‍ مِنْ حَيْثُ വിധത്തില്‍, ഭാഗത്തൂടെ أَمَرَهُمْ അവരോടു കല്‍പിച്ചു أَبُوهُم അവരുടെ പിതാവു مَّا كَانَ അദ്ദേഹമായിരുന്നില്ല, അതായിരുന്നില്ല يُغْنِي ധന്യമാക്കു(തടുക്കു)ക عَنْهُم അവരില്‍നിന്നു مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു مِن شَيْءٍ യാതൊന്നിനെയും إِلَّا حَاجَةً ഒരാവശ്യം ഒഴികെ فِي نَفْسِ സ്വന്തത്തി( മനസ്സി)ലുള്ള يَعْقُوبَ യഅ്ഖൂബിന്‍റെ قَضَاهَا അതദ്ദേഹം തീര്‍ത്തു (നിര്‍വ്വഹിച്ചു) وَإِنَّهُ അദ്ദേഹമാകട്ടെ لَذُو عِلْمٍ ഒരറിവുള്ളവന്‍ തന്നെ لِّمَا عَلَّمْنَاهُ നാം അദ്ദേഹത്തിനു പഠിപ്പിച്ചു കൊടുത്തതിനാല്‍ وَلَـٰكِنَّ എങ്കിലും, പക്ഷേ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല, അറിയുകയില്ല.
12:68അവരുടെ പിതാവു അവരോടു കല്‍പിച്ച വിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍, അല്ലാഹുവിങ്കല്‍നിന്നു (ഉണ്ടാകുന്ന) യാതൊന്നിനെയും അദ്ദേഹം തടുത്തിരുന്നില്ല; യഅ്ഖൂബിന്‍റെ മനസ്സിലുള്ള ഒരാവശ്യം അതദ്ദേഹം നിര്‍വ്വഹിച്ചു - എന്നൊഴികെ [അത്രമാത്രം]. അദ്ദേഹത്തിന് നാം പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍, അദ്ദേഹം ഒരറിവുള്ളവന്‍ തന്നെയാകുന്നുതാനും. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
തഫ്സീർ : 67-68
View   
وَلَمَّا دَخَلُوا۟ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيْهِ أَخَاهُ ۖ قَالَ إِنِّىٓ أَنَا۠ أَخُوكَ فَلَا تَبْتَئِسْ بِمَا كَانُوا۟ يَعْمَلُونَ﴿٦٩﴾
volume_up share
وَلَمَّا دَخَلُوا അവര്‍ പ്രവേശിച്ചപ്പോള്‍ عَلَىٰ يُوسُفَ യൂസുഫിന്‍റെ അടുക്കല്‍ آوَىٰ إِلَيْهِ അദ്ദേഹം തന്നിലേക്കു കൂട്ടിച്ചേര്‍ത്തു, അണച്ചുകൂട്ടി أَخَاهُ തന്‍റെ സഹോദരനെ قَالَ അദ്ദേഹം പറഞ്ഞു إِنِّي أَنَا നിശ്ചയമായും ഞാന്‍ (തന്നെ) أَخُوكَ നിന്‍റെ സഹോദരന്‍ فَلَا تَبْتَئِسْ അതിനാല്‍ നീ സങ്കടപ്പെടേണ്ട بِمَا كَانُوا അവര്‍ ആയിരിക്കുന്നതിനെപ്പറ്റി يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
12:69അവര്‍ [സഹോദരന്‍മാര്‍] യൂസുഫിന്‍റെ അടുക്കല്‍ പ്രവേശിച്ചപ്പോള്‍, അദ്ദേഹം [യൂസുഫ്] തന്‍റെ സഹോദരനെ തന്നിലേക്കു അണച്ചുകൂട്ടി; അദ്ദേഹം പറഞ്ഞു: "നിശ്ചയമായും, ഞാന്‍ നിന്‍റെ സഹോദരന്‍തന്നെ. ആകയാല്‍, അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി നീ സങ്കടപ്പെടേണ്ട."
തഫ്സീർ : 69-69
View   
فَلَمَّا جَهَّزَهُم بِجَهَازِهِمْ جَعَلَ ٱلسِّقَايَةَ فِى رَحْلِ أَخِيهِ ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا ٱلْعِيرُ إِنَّكُمْ لَسَـٰرِقُونَ﴿٧٠﴾
volume_up share
فَلَمَّا جَهَّزَهُم എന്നിട്ടു അവരെ അദ്ദേഹം ഒരുക്കി അയച്ചപ്പോള്‍ بِجَهَازِهِمْ ഒരുക്കുസാമാനം جَعَلَ അദ്ദേഹം ആക്കി السِّقَايَةَ വെള്ളപ്പാത്രം, പാനപാത്രം فِي رَحْلِ യാത്രാസാമാനത്തില്‍ أَخِيهِ തന്‍റെ സഹോദരന്‍റെ ثُمَّ أَذَّنَ പിന്നെ അറിയിപ്പു നല്‍കി, പ്രഖ്യാപിച്ചു (വിളിച്ചു പറഞ്ഞു) مُؤَذِّنٌ ഒരു വിളിച്ചു പറയുന്നവന്‍ (ഒരാള്‍) أَيَّتُهَا الْعِيرُ ഹേ യാത്രാ സംഘമേ, ഒട്ടക സംഘമേ إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَسَارِقُونَ മോഷ്ടാക്കള്‍ തന്നെ.
12:70എന്നിട്ട് അവരുടെ ഒരുക്കുസാമാനവുമായി അവരെ അദ്ദേഹം ഒരുക്കി അയച്ചപ്പോള്‍, അദ്ദേഹം പാനപാത്രം തന്‍റെ സഹോദരന്‍റെ യാത്രാസാമാനത്തില്‍ ആക്കി, പിന്നെ, ഒരാള്‍ വിളിച്ചുപറഞ്ഞു: "ഹേ, വാഹനസംഘമേ, നിശ്ചയമായും നിങ്ങള്‍ മോഷ്ടാക്കള്‍ തന്നെയാണ്!"
قَالُوا۟ وَأَقْبَلُوا۟ عَلَيْهِم مَّاذَا تَفْقِدُونَ﴿٧١﴾
volume_up share
قَالُوا അവര്‍ പറഞ്ഞു وَأَقْبَلُوا അവര്‍ മുന്നിടുകയും ചെയ്തു (തിരിഞ്ഞു) عَلَيْهِم അവരുടെ നേരെ مَّاذَا എന്തൊന്നാണു تَفْقِدُونَ നിങ്ങള്‍ നഷ്ടപ്പെടുന്നതു, നിങ്ങള്‍ക്കു കാണാതാകുന്നത്.
12:71അവര്‍ അവരുടെ [വിളിച്ചുപറയുന്നവരുടെ] നേരെ തിരിഞ്ഞുനിന്ന് പറഞ്ഞു: "എന്താണ് നിങ്ങള്‍ക്കു കാണാതായിരിക്കുന്നത്?"
قَالُوا۟ نَفْقِدُ صُوَاعَ ٱلْمَلِكِ وَلِمَن جَآءَ بِهِۦ حِمْلُ بَعِيرٍۢ وَأَنَا۠ بِهِۦ زَعِيمٌۭ﴿٧٢﴾
volume_up share
قَالُوا അവര്‍ പറഞ്ഞു نَفْقِدُ ഞങ്ങള്‍ നഷ്ടപ്പെടുന്നു, കാണാതാവുന്നു صُوَاعَ അളവുപാത്രം, അളവുകോപ്പ الْمَلِكِ രാജാവിന്‍റെ وَلِمَن جَاءَ بِهِ അതു കൊണ്ടുവന്നവര്‍ക്കുണ്ടു حِمْلُ ചുമടു, ഏറ്റുന്നതു بَعِيرٍ ഒരൊട്ടകത്തിന്‍റെ وَأَنَا ഞാന്‍ بِهِ അതിനെപ്പറ്റി, അതിനു زَعِيمٌ ഏല്‍ക്കുന്നവനാണു, ഉത്തരവാദിയാണ്.
12:72അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്കു രാജാവിന്‍റെ അളവുപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അതു കൊണ്ടുവ(ന്നുത)രുന്നവനു ഒരു ഒട്ടകത്തിന്‍റെ ചുമടു (ധാന്യം സമ്മാനം) ഉണ്ട്. ഞാന്‍ അതിനു ഉത്തരവാദപ്പെട്ടവനുമാകുന്നു. [അക്കാര്യം ഞാന്‍ എല്‍ക്കാം]".
തഫ്സീർ : 70-72
View   
قَالُوا۟ تَٱللَّهِ لَقَدْ عَلِمْتُم مَّا جِئْنَا لِنُفْسِدَ فِى ٱلْأَرْضِ وَمَا كُنَّا سَـٰرِقِينَ﴿٧٣﴾
volume_up share
قَالُوا അവര്‍ പറഞ്ഞു تَاللَّـهِ അല്ലാഹുവിനെത്തന്നെയാണ (സത്യം) لَقَدْ عَلِمْتُم തീര്‍ച്ചയായും നിങ്ങളറിഞ്ഞിട്ടുണ്ട് مَّا جِئْنَا ഞങ്ങള്‍ വന്നിട്ടില്ലെന്നു لِنُفْسِدَ ഞങ്ങള്‍ കുഴപ്പം (നാശം) ഉണ്ടാക്കുവാന്‍ فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَمَا كُنَّا ഞങ്ങളായിരുന്നിട്ടുമില്ല سَارِقِينَ മോഷ്ടാക്കള്‍.
12:73അവര്‍ പറഞ്ഞു: "അല്ലാഹു തന്നെയാണ (സത്യം)! ഞങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാന്‍ വന്നിട്ടില്ലെന്നു തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമല്ലോ; ഞങ്ങള്‍ മോഷ്ടാക്കളായിരുന്നിട്ടുമില്ല."
قَالُوا۟ فَمَا جَزَٰٓؤُهُۥٓ إِن كُنتُمْ كَـٰذِبِينَ﴿٧٤﴾
volume_up share
قَالُوا അവര്‍ പറഞ്ഞു فَمَا എന്നാലെന്താണു جَزَاؤُهُ അതിന്‍റെ പ്രതിഫലം إِن كُنتُمْ നിങ്ങളാണെങ്കില്‍ كَاذِبِينَ കളവ് (വ്യാജം) പറയുന്നവര്‍.
12:74അവര്‍ [വിളിച്ചു പറയുന്നവര്‍] പറഞ്ഞു: "എന്നാല്‍, നിങ്ങള്‍ കളവു പറയുന്നവരാണെങ്കില്‍ അതിന്‍റെ പ്രതിഫലം [ശിക്ഷ] എന്താണ്?"
قَالُوا۟ جَزَٰٓؤُهُۥ مَن وُجِدَ فِى رَحْلِهِۦ فَهُوَ جَزَٰٓؤُهُۥ ۚ كَذَٰلِكَ نَجْزِى ٱلظَّـٰلِمِينَ﴿٧٥﴾
volume_up share
قَالُوا അവര്‍ പറഞ്ഞു جَزَاؤُهُ അതിന്‍റെ പ്രതിഫലം مَن ആര്‍, ഏതൊരുവന്‍ وُجِدَ കാണപ്പെട്ടു, അതു കണ്ടുകിട്ടി فِي رَحْلِهِ അവന്‍റെ യാത്രാ സാമാനത്തില്‍ فَهُوَ എന്നാലവന്‍ جَزَاؤُهُ അതിന്‍റെ പ്രതിഫലമാണു كَذَٰلِكَ അപ്രകാരമത്രെ, അതുപോലെ نَجْزِي ഞങ്ങള്‍ പ്രതിഫലം നല്‍കുന്നതു (നല്‍കുന്നു) الظَّالِمِينَ അക്രമികള്‍ക്ക്.
12:75അവര്‍ പറഞ്ഞു: "അതിന്‍റെ പ്രതിഫലം, ഏതൊരുവന്‍റെ യാത്രാസാമാനത്തില്‍ അതു കാണപ്പെട്ടുവോ അവന്‍ തന്നെ അതിന്‍റെ പ്രതിഫലം. [അവനെ നിങ്ങള്‍ക്കു പിടിച്ചുവെക്കാം,] അപ്രകാരമത്രെ, ഞങ്ങള്‍ അക്രമികള്‍ക്കു പ്രതിഫലം നല്‍കുന്നത്."
തഫ്സീർ : 73-75
View   
فَبَدَأَ بِأَوْعِيَتِهِمْ قَبْلَ وِعَآءِ أَخِيهِ ثُمَّ ٱسْتَخْرَجَهَا مِن وِعَآءِ أَخِيهِ ۚ كَذَٰلِكَ كِدْنَا لِيُوسُفَ ۖ مَا كَانَ لِيَأْخُذَ أَخَاهُ فِى دِينِ ٱلْمَلِكِ إِلَّآ أَن يَشَآءَ ٱللَّهُ ۚ نَرْفَعُ دَرَجَـٰتٍۢ مَّن نَّشَآءُ ۗ وَفَوْقَ كُلِّ ذِى عِلْمٍ عَلِيمٌۭ﴿٧٦﴾
volume_up share
فَبَدَأَ എന്നിട്ടു (അങ്ങനെ - എന്നാല്‍) അദ്ദേഹം തുടങ്ങി, ആരംഭിച്ചു بِأَوْعِيَتِهِمْ അവരുടെ സഞ്ചി (ചരക്കു - പാത്രം - പൊതി)കള്‍ക്കൊണ്ടു قَبْلَ وِعَاءِ സഞ്ചിയുടെ മുമ്പു أَخِيهِ തന്‍റെ സഹോദരന്‍റെ ثُمَّ പിന്നീടു اسْتَخْرَجَهَا അതിനെ അദ്ദേഹം പുറത്തെടുത്തു, പുറത്തുകൊണ്ടുവന്നു مِن وِعَاءِ സഞ്ചിയില്‍ നിന്നു أَخِيهِ തന്‍റെ സഹോദരന്‍റെ كَذَٰلِكَ അപ്രകാരം كِدْنَا നാം തന്ത്രം പ്രയോഗിച്ചു لِيُوسُفَ യൂസുഫിനു വേണ്ടി مَا كَانَ ആകുകയില്ല (നിവൃത്തിയില്ല) لِيَأْخُذَ അദ്ദേഹം പിടിക്കുവാന്‍, എടുക്കുവാന്‍ أَخَاهُ തന്‍റെ സഹോദരനെ فِي دِينِ മത (നിയമ) നടപടിയില്‍ (നടപടി പ്രകാരം) الْمَلِكِ രാജാവിന്‍റെ إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّـهُ അല്ലാഹു نَرْفَعُ നാം ഉയര്‍ത്തുന്നു دَرَجَاتٍ പല പദവി(പടി)കള്‍ مَّن نَّشَاءُ നാം ഉദ്ദേശിക്കുന്നവരെ وَفَوْقَ മീതെയുണ്ടു كُلِّ ذِي عِلْمٍ എല്ലാ അറിവുള്ളവന്‍റെയും عَلِيمٌ ഒരു അറിയുന്നവന്‍.
12:76എന്നിട്ട്, അദ്ദേഹത്തിന്‍റെ സഹോദരന്‍റെ സഞ്ചിക്കുമുമ്പ് അവരുടെ സഞ്ചികളെക്കൊണ്ട് അദ്ദേഹം (പരിശോധന) തുടങ്ങി. പിന്നീടു (ഒടുക്കം) തന്‍റെ സഹോദരന്‍റെ സഞ്ചിയില്‍ നിന്നു അതു [പാനപാത്രം] അദ്ദേഹം പുറത്തെടുത്തു. അപ്രകാരം, യൂസുഫിനുവേണ്ടി നാം [അല്ലാഹു] തന്ത്രം പ്രയോഗിച്ചു (കൊടുത്തു). രാജാവിന്‍റെ മത (നിയമ) നടപടിപ്രകാരം അദ്ദേഹത്തിനു തന്‍റെ സഹോദരനെ പിടി(ച്ചു വെ) ക്കുവാന്‍ നിവൃത്തിയുണ്ടായിരുന്നില്ല; - അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. എല്ലാ അറിവുള്ളവന്‍റെയും മീതെ ഒരു അറിയുന്നവനുണ്ട്.
തഫ്സീർ : 76-76
View   
قَالُوٓا۟ إِن يَسْرِقْ فَقَدْ سَرَقَ أَخٌۭ لَّهُۥ مِن قَبْلُ ۚ فَأَسَرَّهَا يُوسُفُ فِى نَفْسِهِۦ وَلَمْ يُبْدِهَا لَهُمْ ۚ قَالَ أَنتُمْ شَرٌّۭ مَّكَانًۭا ۖ وَٱللَّهُ أَعْلَمُ بِمَا تَصِفُونَ﴿٧٧﴾
volume_up share
قَالُوا അവര്‍ പറഞ്ഞു إِن يَسْرِقْ അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ فَقَدْ سَرَقَ മോഷ്ടിച്ചിട്ടുണ്ട് أَخٌ لَّهُ അവന്‍റെ ഒരു സഹോദരന്‍ مِن قَبْلُ മുമ്പു فَأَسَرَّهَا അപ്പോള്‍ അതിനെ സ്വകാര്യമാക്കി (മറച്ചു) വെച്ചു يُوسُفُ യൂസുഫ് فِي نَفْسِهِ തന്‍റെ മനസ്സില്‍ وَلَمْ يُبْدِهَا അതിനെ വെളിപ്പെടുത്തിയതുമില്ല لَهُمْ അവരോടു قَالَ അദ്ദേഹം പറഞ്ഞു أَنتُمْ നിങ്ങള്‍ شَرٌّ മോശ (ചീത്ത)പ്പെട്ടവരാണു مَّكَانًا സ്ഥാനം, നിലപാടു وَاللَّـهُ അല്ലാഹു أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണു بِمَا تَصِفُونَ നിങ്ങള്‍ വിശേഷിപ്പി (വിവരി - വര്‍ണ്ണി) ക്കുന്നതിനെപ്പറ്റി.
12:77അവര്‍ [സഹോദരന്‍മാര്‍] പറഞ്ഞു: "അവന്‍ മോഷ്ടിക്കുന്നെങ്കില്‍, മുമ്പ് അവന്‍റെ ഒരു സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്." എന്നാല്‍, യൂസുഫ് അതു തന്‍റെ മനസ്സില്‍ രഹസ്യമാക്കിവെച്ച്; അതിനെ (ക്കുറിച്ച്) അവരോടു (ഒന്നും) വെളിവാക്കിയതുമില്ല. അദ്ദേഹം (സ്വയം) പറഞ്ഞു: "നിങ്ങള്‍ ഒരു മോശപ്പെട്ട സ്ഥാനക്കാരാകുന്നു. [നിങ്ങളുടെ നിലപാടു വളരെ മോശം!] അല്ലാഹു, നിങ്ങള്‍ (ഈ) വിശേഷിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്."
തഫ്സീർ : 77-77
View   
قَالُوا۟ يَـٰٓأَيُّهَا ٱلْعَزِيزُ إِنَّ لَهُۥٓ أَبًۭا شَيْخًۭا كَبِيرًۭا فَخُذْ أَحَدَنَا مَكَانَهُۥٓ ۖ إِنَّا نَرَىٰكَ مِنَ ٱلْمُحْسِنِينَ﴿٧٨﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا أَيُّهَا الْعَزِيزُ ഹേ, അസീസേ إِنَّ لَهُ നിശ്ചയമായും അവന്നുണ്ടു أَبًا ഒരു പിതാവു, ബാപ്പ شَيْخًا വൃദ്ധനായ, വയോധികനായ كَبِيرًا വലിയ فَخُذْ അതിനാല്‍ സ്വീകരിക്കണം, പിടിക്കുക أَحَدَنَا ഞങ്ങളില്‍ ഒരാളെ مَكَانَهُ അവന്‍റെ സ്ഥാനത്തു إِنَّا نَرَاكَ നിശ്ചയമായും ഞങ്ങള്‍ താങ്കളെ കാണുന്നു مِنَ الْمُحْسِنِينَ നന്‍മ ചെയ്യുന്നവരില്‍ (സല്‍ഗുണവാന്‍മാരില്‍) പെട്ട (വനായി).
12:78അവര്‍ [സഹോദരന്‍മാര്‍] പറഞ്ഞു: "ഹേ, "അസീസേ! അവനു വലിയ വൃദ്ധനായ ഒരു പിതാവുണ്ട്; ആകയാല്‍, ഞങ്ങളില്‍ ഒരാളെ അവന്‍റെ സ്ഥാനത്തു പിടി(ച്ചു വെ)ച്ചാലും! നിശ്ചയമായും, അങ്ങയെ സല്‍ഗുണവാന്‍മാരില്‍ പെട്ടവനായി ഞങ്ങള്‍ കാണുന്നു".
قَالَ مَعَاذَ ٱللَّهِ أَن نَّأْخُذَ إِلَّا مَن وَجَدْنَا مَتَـٰعَنَا عِندَهُۥٓ إِنَّآ إِذًۭا لَّظَـٰلِمُونَ﴿٧٩﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു مَعَاذَ اللَّـهِ അല്ലാഹുവില്‍ ശരണം (അല്ലാഹുവിന്‍റെ കാവല്‍) أَن نَّأْخُذَ ഞങ്ങള്‍ പിടിക്കുന്ന (എടുക്കുന്ന)തിനെക്കുറിച്ചു إِلَّا مَن യതൊരുവനെയല്ലാതെ وَجَدْنَا ഞങ്ങള്‍ കണ്ടെത്തി مَتَاعَنَا ഞങ്ങളുടെ ഉപകരണം (സാധനം) عِندَهُ തന്‍റെ അടുക്കല്‍ إِنَّا إِذًا അപ്പോള്‍ നിശ്ചയമായും ഞങ്ങള്‍ لَّظَالِمُونَ അക്രമികള്‍ തന്നെ.
12:79അദ്ദേഹം പറഞ്ഞു: "ഞങ്ങളുടെ ഉപകരണം ആരുടെ അടുക്കല്‍ ഞങ്ങള്‍ കണ്ടെത്തിയോ അവനെയല്ലാതെ പിടി(ച്ചു വെ)ക്കുന്നതിനെക്കുറിച്ച് അല്ലാഹുവില്‍ ശരണം (തേടുന്നു)! അപ്പോള്‍, [അങ്ങനെ ചെയ്‌താല്‍] നിശ്ചയമായും ഞങ്ങള്‍ അക്രമികള്‍തന്നെയായിരിക്കും."
തഫ്സീർ : 78-79
View   
فَلَمَّا ٱسْتَيْـَٔسُوا۟ مِنْهُ خَلَصُوا۟ نَجِيًّۭا ۖ قَالَ كَبِيرُهُمْ أَلَمْ تَعْلَمُوٓا۟ أَنَّ أَبَاكُمْ قَدْ أَخَذَ عَلَيْكُم مَّوْثِقًۭا مِّنَ ٱللَّهِ وَمِن قَبْلُ مَا فَرَّطتُمْ فِى يُوسُفَ ۖ فَلَنْ أَبْرَحَ ٱلْأَرْضَ حَتَّىٰ يَأْذَنَ لِىٓ أَبِىٓ أَوْ يَحْكُمَ ٱللَّهُ لِى ۖ وَهُوَ خَيْرُ ٱلْحَـٰكِمِينَ﴿٨٠﴾
volume_up share
فَلَمَّا اسْتَيْأَسُوا അങ്ങനെ അവര്‍ നിരാശ അടഞ്ഞ (ആശ നഷ്ടപ്പെട്ട)പ്പോള്‍ مِنْهُ അവനെക്കുറിച്ചു خَلَصُوا അവര്‍ തനിച്ചുപോയി, ഒഴിഞ്ഞുനിന്നു نَجِيًّا സ്വകാര്യം പറയുന്നവരായി قَالَ പറഞ്ഞു كَبِيرُهُمْ അവരില്‍ വലിയവന്‍ أَلَمْ تَعْلَمُوا നിങ്ങള്‍ക്കറിഞ്ഞുകൂടേ أَنَّ أَبَاكُمْ നിങ്ങളുടെ പിതാവു എന്നു قَدْ أَخَذَ വാങ്ങിയിട്ടുണ്ടു (എന്നു) عَلَيْكُم നിങ്ങളോടു, നിങ്ങള്‍ക്കെതിരില്‍ مَّوْثِقًا ഒരു ഉറപ്പു مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നു وَمِن قَبْلُ മുമ്പും مَا فَرَّطتُمْ നിങ്ങള്‍ വീഴ്ച വരുത്തിയതു فِي يُوسُفَ യൂസുഫിനെപ്പറ്റി, യൂസുഫിന്‍റെ കാര്യത്തില്‍ فَلَنْ أَبْرَحَ എന്നാല്‍ (അതിനാല്‍) ഞാന്‍ വിടുകയേ ഇല്ല الْأَرْضَ (ഈ) ഭൂമി, നാടു حَتَّىٰ يَأْذَنَ അനുവാദം തരുന്നതുവരെ لِي أَبِي എനിക്കു എന്‍റെ ബാപ്പ أَوْ يَحْكُمَ അല്ലെങ്കില്‍ വിധിച്ചു തരുന്നതു اللَّـهُ لِي അല്ലാഹു എനിക്കു وَهُوَ അവനാകട്ടെ خَيْرُ ഉത്തമനാണു, ഏറ്റം നല്ലവനാണു الْحَاكِمِينَ വിധികര്‍ത്താക്കളില്‍.
12:80അങ്ങനെ, അവനെക്കുറിച്ചു അവര്‍ നിരാശയടഞ്ഞപ്പോള്‍, അവര്‍ സ്വകാര്യം പറയുന്നവരായി തനിച്ചുപോയി. അവരില്‍ വലിയവന്‍ പറഞ്ഞു: "നിങ്ങള്‍ക്കറിഞ്ഞുകൂടേ, നിങ്ങളുടെ പിതാവു നിങ്ങളോട് അല്ലാഹുവിങ്കല്‍നിന്നും ഒരുറപ്പു വാങ്ങീട്ടുണ്ടെന്നു?! മുമ്പ് യൂസുഫി(ന്‍റെ വിഷയത്തി)ല്‍ നിങ്ങള്‍ വീഴ്ചചെയ്തിട്ടുള്ളതും (അറിഞ്ഞുകൂടേ)?! എന്നാല്‍, എന്‍റെ പിതാവു എനിക്കു അനുവാദം നല്‍കുകയോ, അല്ലാഹു എനിക്കു (വല്ല പരിഹാരവും) വിധിച്ചുതരുകയോ ചെയ്യുന്നതുവരേക്കും ഞാന്‍ (ഈ) ഭൂമി വിട്ടുപോരുന്നതേയല്ല. അവന്‍ വിധികര്‍ത്താക്കളില്‍ ഏറ്റം ഉത്തമനാണുതാനും.
ٱرْجِعُوٓا۟ إِلَىٰٓ أَبِيكُمْ فَقُولُوا۟ يَـٰٓأَبَانَآ إِنَّ ٱبْنَكَ سَرَقَ وَمَا شَهِدْنَآ إِلَّا بِمَا عَلِمْنَا وَمَا كُنَّا لِلْغَيْبِ حَـٰفِظِينَ﴿٨١﴾
volume_up share
ارْجِعُوا നിങ്ങള്‍ മടങ്ങുവിന്‍ إِلَىٰ أَبِيكُمْ നിങ്ങളുടെ പിതാവിങ്കലേക്കു فَقُولُوا എന്നിട്ടു പറയുവിന്‍ يَا أَبَانَا ഞങ്ങളുടെ പിതാവേ إِنَّ ابْنَكَ നിശ്ചയമായും നിങ്ങളുടെ മകൻ سَرَقَ മോഷ്ടിച്ചു, കട്ടു وَمَا شَهِدْنَا ഞങ്ങള്‍ സാക്ഷ്യം പറഞ്ഞതുമില്ല إِلَّا بِمَا യാതൊന്നനുസരിച്ചല്ലാതെ عَلِمْنَا ഞങ്ങള്‍ അറിഞ്ഞു وَمَا كُنَّا ഞങ്ങളായിട്ടുമില്ല, അല്ലതാനും لِلْغَيْبِ അദൃശ്യകാര്യത്തെ, മറഞ്ഞകാര്യത്തെ حَافِظِينَ പഠിച്ചവര്‍, അറിഞ്ഞവര്‍, സൂക്ഷിക്കുന്നവര്‍.
12:81"നിങ്ങള്‍ നിങ്ങളുടെ പിതാവിങ്കലേക്കു മടങ്ങിചെല്ലുവിന്‍; എന്നിട്ട് (അദ്ദേഹത്തോടു) പറയുവിന്‍: "ഞങ്ങളുടെ പിതാവേ, നിങ്ങളുടെ മകന്‍ മോഷ്ടിച്ചു. ഞങ്ങള്‍ അറിഞ്ഞതിനനുസരിച്ചല്ലാതെ ഞങ്ങള്‍ സാക്ഷ്യം പറഞ്ഞതുമില്ല. ഞങ്ങള്‍ അദൃശ്യകാര്യത്തെ അറിഞ്ഞവരല്ലതാനും."
وَسْـَٔلِ ٱلْقَرْيَةَ ٱلَّتِى كُنَّا فِيهَا وَٱلْعِيرَ ٱلَّتِىٓ أَقْبَلْنَا فِيهَا ۖ وَإِنَّا لَصَـٰدِقُونَ﴿٨٢﴾
volume_up share
وَاسْأَلِ ചോദിക്കുകയും ചെയ്യുക الْقَرْيَةَ الَّتِي യാതൊരു രാജ്യത്തോട് كُنَّا ഞങ്ങളായിരുന്നു فِيهَا അതില്‍ وَالْعِيرَ الَّتِي യാതൊരു വാഹനസംഘത്തോടും أَقْبَلْنَا فِيهَا അതിലായി ഞങ്ങള്‍ മുന്നിട്ടു വന്നിരിക്കുന്നു وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَصَادِقُونَ സത്യം പറയുന്നവര്‍ തന്നെ.
12:82"ഞങ്ങള്‍ ആയിരുന്ന [പോയിരുന്ന]തായ രാജ്യത്തോടും [രാജ്യക്കാരോടും] ഞങ്ങള്‍ (അവിടെനിന്നു) മുന്നിട്ടുവന്നതായ വാഹനസംഘത്തോടും നിങ്ങള്‍ ചോദി(ച്ചു നോ)ക്കുകയും ചെയ്യുക. ഞങ്ങള്‍ സത്യം പറയുന്നവര്‍ തന്നെയാണ്."
തഫ്സീർ : 80-82
View   
قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًۭا ۖ فَصَبْرٌۭ جَمِيلٌ ۖ عَسَى ٱللَّهُ أَن يَأْتِيَنِى بِهِمْ جَمِيعًا ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ﴿٨٣﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു بَلْ പക്ഷേ, എങ്കിലും سَوَّلَتْ لَكُمْ നിങ്ങള്‍ക്കു ഭംഗിയാക്കി തന്നു أَنفُسُكُمْ നിങ്ങളുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍) أَمْرًا ഒരു കാര്യം فَصَبْرٌ എനി (അതുകൊണ്ടു) ക്ഷമ, ക്ഷമിക്കുക جَمِيلٌ ഭംഗിയായ عَسَى اللَّـهُ അല്ലാഹു ആയേക്കാം أَن يَأْتِيَنِي എനിക്കു വരുക, നല്‍കുവാന്‍ بِهِمْ അവരെക്കൊണ്ടു, അവരെ جَمِيعًا എല്ലാം, മുഴുവനും إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْعَلِيمُ (എല്ലാം) അറിയുന്നവന്‍, സര്‍വ്വജ്ഞന്‍ الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍.
12:83അദ്ദേഹം [പിതാവു] പറഞ്ഞു: (അതൊന്നുമല്ല) പക്ഷെ, നിങ്ങള്‍ക്കു നിങ്ങളുടെ മനസ്സുകള്‍ (എന്തോ) ഒരു കാര്യം ഭംഗിയാക്കിക്കാട്ടിയിരിക്കുന്നു. [അതു നിങ്ങള്‍ ചെയ്തിരിക്കാം] എനി, ഭംഗിയായ ക്ഷമ! [അതേ മാര്‍ഗ്ഗമുള്ളു]. അവരെ എല്ലാവരെയും (തന്നെ) അല്ലാഹു എനിക്കു കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. നിശ്ചയമായും, അവന്‍ തന്നെയാണു സര്‍വ്വജ്ഞനും, അഗാധജ്ഞനുമായുള്ളവന്‍."
وَتَوَلَّىٰ عَنْهُمْ وَقَالَ يَـٰٓأَسَفَىٰ عَلَىٰ يُوسُفَ وَٱبْيَضَّتْ عَيْنَاهُ مِنَ ٱلْحُزْنِ فَهُوَ كَظِيمٌۭ﴿٨٤﴾
volume_up share
وَتَوَلَّىٰ അദ്ദേഹം വിട്ടുമാറുകയും ചെയ്തു عَنْهُمْ അവരില്‍നിന്ന് وَقَالَ പറയുകയും ചെയ്തു يَا أَسَفَىٰ എന്‍റെ സങ്കടമേ, വിഷാദമേ, വ്യസനമേ عَلَىٰ يُوسُفَ യൂസുഫിന്‍റെ പേരില്‍, യൂസുഫിനെപ്പറ്റി وَابْيَضَّتْ വെളുക്കുകയും ചെയ്തു عَيْنَاهُ അദ്ദേഹത്തിന്‍റെ ഇരുകണ്ണുകള്‍ مِنَ الْحُزْنِ വ്യസനത്താല്‍ فَهُوَ എന്നിട്ടദ്ദേഹം كَظِيمٌ (കോപം) ഒതുക്കിവെച്ചവന്‍, (വ്യസനം) നിറഞ്ഞവന്‍, (കോപം കൊണ്ടോ, വ്യസനം കൊണ്ടോ) വിങ്ങിയവന്‍ (ആകുന്നു).
12:84അദ്ദേഹം അവരില്‍നിന്നും വിട്ടുമാറുകയും, "യൂസുഫിന്‍റെ പേരിലുള്ള എന്‍റെ സങ്കടമേ!" എന്നു പറയുകയും ചെയ്തു. വ്യസനംനിമിത്തം അദ്ദേഹത്തിന്‍റെ രണ്ടു കണ്ണുകള്‍ വെളുക്കുകയും ചെയ്തു. അങ്ങനെ, അദ്ദേഹം (വ്യസനവും കോപവും മനസ്സില്‍) ഒതുക്കിവെക്കുന്നവനായിരുന്നു.
തഫ്സീർ : 83-84
View   
قَالُوا۟ تَٱللَّهِ تَفْتَؤُا۟ تَذْكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضًا أَوْ تَكُونَ مِنَ ٱلْهَـٰلِكِينَ﴿٨٥﴾
volume_up share
قَالُوا അവര്‍ പറഞ്ഞു تَاللَّـهِ അല്ലാഹുവിനെത്തന്നെയാണ (സത്യം) تَفْتَأُ നിങ്ങള്‍ ആയിക്കൊണ്ടിരിക്കും تَذْكُرُ നിങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടു يُوسُفَ യൂസുഫിനെ حَتَّىٰ تَكُونَ നിങ്ങള്‍ ആയിത്തീരുന്നതുവരെ حَرَضًا മരിക്കാറായവന്‍, ജീവശ്ശവം أَوْ تَكُونَ അല്ലെങ്കില്‍ ആയിരിക്കുന്നതു مِنَ الْهَالِكِينَ നാശമടഞ്ഞവരില്‍പെട്ട(വന്‍).
12:85അവര്‍ [മക്കള്‍] പറഞ്ഞു: "അല്ലാഹുവിനെത്തന്നെയാണ (സത്യം)! നിങ്ങള്‍ യൂസുഫിനെ ഓര്‍ത്തുകൊണ്ടേയിരിക്കും; നിങ്ങള്‍ മരിക്കാറായിത്തീരുകയോ, അല്ലെങ്കില്‍ (മരിച്ച്) നാശമടയുന്നവരില്‍ പെട്ടവനായിത്തീരുകയോ ചെയ്യുന്നതുവരെ."
قَالَ إِنَّمَآ أَشْكُوا۟ بَثِّى وَحُزْنِىٓ إِلَى ٱللَّهِ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ﴿٨٦﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു إِنَّمَا أَشْكُو ഞാന്‍ പരാതിപ്പെടുക (സങ്കടപ്പെടുക) മാത്രം ചെയ്യുന്നു بَثِّي എന്‍റെ വേവലാതി وَحُزْنِي എന്‍റെ വ്യസനവും إِلَى اللَّـهِ അല്ലാഹുവിലേക്കു (മാത്രം) وَأَعْلَمُ ഞാന്‍ അറിയുകയും ചെയ്യുന്നു, എനിക്കറിയാം مِنَ اللَّـهِ അല്ലാഹുവില്‍നിന്നു مَا لَا تَعْلَمُونَ നിങ്ങള്‍(ക്കു) അറിയാത്തതു.
12:86അദ്ദേഹം [പിതാവു] പറഞ്ഞു: "എന്‍റെ വേവലാതിയും, എന്‍റെ വ്യസനവും (സംബന്ധിച്ചു) ഞാന്‍ അല്ലാഹുവിങ്കലേക്കു മാത്രമാണു പരാതിപ്പെടുന്നത്. നിങ്ങള്‍ക്കറിഞ്ഞുകൂടാത്തതു (ചിലതൊക്കെ) അല്ലാഹുവിങ്കല്‍ നിന്ന് എനിക്കറിയുകയും ചെയ്യും."
തഫ്സീർ : 85-86
View   
يَـٰبَنِىَّ ٱذْهَبُوا۟ فَتَحَسَّسُوا۟ مِن يُوسُفَ وَأَخِيهِ وَلَا تَا۟يْـَٔسُوا۟ مِن رَّوْحِ ٱللَّهِ ۖ إِنَّهُۥ لَا يَا۟يْـَٔسُ مِن رَّوْحِ ٱللَّهِ إِلَّا ٱلْقَوْمُ ٱلْكَـٰفِرُونَ﴿٨٧﴾
volume_up share
يَا بَنِيَّ എന്‍റെ മക്കളേ, പുത്രന്‍മാരേ اذْهَبُوا നിങ്ങള്‍ പോകുവിന്‍ فَتَحَسَّسُوا എന്നിട്ടു അന്വേഷിച്ചറിയുവിന്‍ مِن يُوسُفَ യൂസുഫിനെപ്പറ്റി وَأَخِيهِ അവന്‍റെ സഹോദരനെയും وَلَا تَيْأَسُوا നിങ്ങള്‍ നിരാശപ്പെടുകയും അരുതു مِن رَّوْحِ ആശ്വാസത്തെ (തുറവിയെ) ക്കുറിച്ചു اللَّـهِ അല്ലാഹുവിന്‍റെ إِنَّهُ നിശ്ചയമായും അതു (കാര്യം) لَا يَيْأَسُ നിരാശപ്പെടുകയില്ല, ആശ മുറിയുകയില്ല مِن رَّوْحِ ആശ്വാസത്തെക്കുറിച്ചു اللَّـهِ അല്ലാഹുവിന്‍റെ إِلَّا الْقَوْمُ ജനങ്ങളല്ലാതെ الْكَافِرُونَ അവിശ്വാസികളായ.
12:87"എന്‍റെ മക്കളേ, നിങ്ങള്‍പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ചു (വിവരം) അന്വേഷിച്ചു നോക്കുവിന്‍. അല്ലാഹുവിന്‍റെ (പക്കല്‍നിന്നുള്ള) ആശ്വാസത്തെക്കുറിച്ചു നിങ്ങള്‍ നിരാശപ്പെടുകയും ചെയ്യരുത്. നിശ്ചയമായും കാര്യം: അല്ലാഹുവിന്‍റെ (പക്കല്‍നിന്നുള്ള) ആശ്വാസത്തെപ്പറ്റി അവിശ്വാസികളായ ജനങ്ങളല്ലാതെ നിരാശപ്പെടുകയില്ല."
തഫ്സീർ : 87-87
View   
فَلَمَّا دَخَلُوا۟ عَلَيْهِ قَالُوا۟ يَـٰٓأَيُّهَا ٱلْعَزِيزُ مَسَّنَا وَأَهْلَنَا ٱلضُّرُّ وَجِئْنَا بِبِضَـٰعَةٍۢ مُّزْجَىٰةٍۢ فَأَوْفِ لَنَا ٱلْكَيْلَ وَتَصَدَّقْ عَلَيْنَآ ۖ إِنَّ ٱللَّهَ يَجْزِى ٱلْمُتَصَدِّقِينَ﴿٨٨﴾
volume_up share
فَلَمَّا دَخَلُوا അങ്ങനെ അവര്‍ പ്രവേശിച്ചപ്പോള്‍ عَلَيْهِ അദ്ദേഹത്തിന്‍റെ അടുക്കല്‍ قَالُوا അവര്‍ പറഞ്ഞു يَا أَيُّهَا الْعَزِيزُ ഹേ, അസീസേ مَسَّنَا ഞങ്ങളെ ബാധിച്ചിരിക്കുന്നു, സ്പര്‍ശിച്ചു وَأَهْلَنَا ഞങ്ങളുടെ കുടുംബത്തെ (ആള്‍ക്കാരെ)യും الضُّرُّ ദുരിതം, വിഷമം, ഉപദ്രവം, ബുദ്ധിമുട്ടു وَجِئْنَا ഞങ്ങള്‍ വരുകയും ചെയ്തിരിക്കുന്നു, വന്നിരിക്കുകയാണ് بِبِضَاعَةٍ ഒരു ചരക്കു (സാമാന ദ്രവ്യവു)മായി مُّزْجَاةٍ താണ തരത്തിലുള്ള, ചിലവാകാത്ത, പോരായ്മയുള്ള فَأَوْفِ അതിനാല്‍ പൂര്‍ത്തിയാക്കിത്തരണം لَنَا ഞങ്ങള്‍ക്കു الْكَيْلَ അളവു وَتَصَدَّقْ ധര്‍മ്മം ചെയ്യുകയും ചെയ്യണം عَلَيْنَا ഞങ്ങള്‍ക്കു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَجْزِي പ്രതിഫലം നല്‍കും الْمُتَصَدِّقِينَ ധര്‍മ്മം (ദാനം) ചെയ്യുന്നവര്‍ക്കു.
12:88അങ്ങനെ, അവര്‍ അദ്ദേഹത്തിന്‍റെ [യൂസുഫിന്‍റെ] അടുക്കല്‍ പ്രവേശിച്ചപ്പോള്‍ അവര്‍ പറഞ്ഞു: "ഹേ, "അസീസേ"! ഞങ്ങളെയും, ഞങ്ങളുടെ കുടുംബത്തെയും ദുരിതം ബാധിച്ചിരിക്കുന്നു. ഞങ്ങള്‍ ഒരു താണതരത്തിലുള്ള (അല്‍പം) ചരക്കുമായി വരുകയും ചെയ്തിരിക്കുകയാണ്. അതിനാല്‍, അങ്ങുന്ന് ഞങ്ങള്‍ക്ക് (ധാന്യം) അളവു പൂര്‍ത്തിയാക്കിത്തരുകയും, ഞങ്ങള്‍ക്കു ധര്‍മ്മം നല്‍കുകയും ചെയ്യേണമേ! നിശ്ചയമായും, ധര്‍മ്മം നല്‍കുന്നവര്‍ക്കു അല്ലാഹു പ്രതിഫലം കൊടുക്കുന്നതാണ്."
തഫ്സീർ : 88-88
View   
قَالَ هَلْ عَلِمْتُم مَّا فَعَلْتُم بِيُوسُفَ وَأَخِيهِ إِذْ أَنتُمْ جَـٰهِلُونَ﴿٨٩﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു هَلْ عَلِمْتُم നിങ്ങള്‍ക്കറിയാമോ مَّا فَعَلْتُم നിങ്ങള്‍ ചെയ്തതു بِيُوسُفَ യൂസുഫിനെക്കൊണ്ടു وَأَخِيهِ അവന്‍റെ സഹോദരനെയും إِذْ أَنتُمْ നിങ്ങളായിരിക്കെ, ആയിരുന്നപ്പോള്‍ جَاهِلُونَ വിവരമില്ലാത്തവര്‍, വിഡ്ഢികള്‍.
12:89അദ്ദേഹം പറഞ്ഞു: "യൂസുഫിനെയും, അവന്‍റെ സഹോദരനെയും കൊണ്ടു നിങ്ങള്‍ ചെയ്തതു നിങ്ങള്‍ക്കറിയാമോ? - നിങ്ങള്‍ വിവരമില്ലാത്തവരായിരിക്കെ!"
قَالُوٓا۟ أَءِنَّكَ لَأَنتَ يُوسُفُ ۖ قَالَ أَنَا۠ يُوسُفُ وَهَـٰذَآ أَخِى ۖ قَدْ مَنَّ ٱللَّهُ عَلَيْنَآ ۖ إِنَّهُۥ مَن يَتَّقِ وَيَصْبِرْ فَإِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ﴿٩٠﴾
volume_up share
قَالُوا അവര്‍ പറഞ്ഞു أَإِنَّكَ നീയാണോ, നിശ്ചയമായും നിങ്ങളോ لَأَنتَ നീ (നിങ്ങള്‍) തന്നെ(യോ) يُوسُفُ യൂസുഫ് قَالَ അദ്ദേഹം പറഞ്ഞു أَنَا يُوسُفُ ഞാന്‍ യൂസുഫാണ് وَهَـٰذَا أَخِي ഇതു എന്‍റെ സഹോദരനും قَدْ مَنَّ തീര്‍ച്ചയായും ദാക്ഷിണ്യം ചെയ്തു, ഗുണം ചെയ്തു തന്നിട്ടുണ്ടു اللَّـهُ അല്ലാഹു عَلَيْنَا ഞങ്ങള്‍ക്കു, ഞങ്ങളില്‍ إِنَّهُ നിശ്ചയമായും അതു (കാര്യം) مَن يَتَّقِ ആരെങ്കിലും സൂക്ഷ്മത പാലിക്കുന്ന പക്ഷം وَيَصْبِرْ ക്ഷമിക്കുകയും فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു لَا يُضِيعُ പാഴാക്കുകയില്ല أَجْرَ പ്രതിഫലത്തെ الْمُحْسِنِينَ സല്‍ഗുണവാന്‍മാരുടെ, നന്‍മചെയ്യുന്നവരുടെ.
12:90അവര്‍ പറഞ്ഞു: "നീ തന്നെയാണോ യൂസുഫ്?!" അദ്ദേഹം പറഞ്ഞു: "(അതെ) ഞാന്‍ യൂസുഫും, ഇതു എന്‍റെ സഹോദരനുമാണ്. തീര്‍ച്ചയായും, അല്ലാഹു ഞങ്ങള്‍ക്കു ഗുണം ചെയ്തുതന്നിരിക്കുന്നു. "നിശ്ചയമായും, കാര്യം: ആരെങ്കിലും സൂക്ഷ്മത പാലിക്കുകയും, ക്ഷമിക്കുകയും ചെയ്യുന്നപക്ഷം, നിശ്ചയമായും (ആ) സല്‍ഗുണവാന്‍മാരുടെ പ്രതിഫലം അല്ലാഹു പാഴാക്കിക്കളയുകയില്ല."
തഫ്സീർ : 89-90
View   
قَالُوا۟ تَٱللَّهِ لَقَدْ ءَاثَرَكَ ٱللَّهُ عَلَيْنَا وَإِن كُنَّا لَخَـٰطِـِٔينَ﴿٩١﴾
volume_up share
قَالُوا അവര്‍ പറഞ്ഞു تَاللَّـهِ അല്ലാഹുവിനെത്തന്നെയാണ لَقَدْ آثَرَكَ തീര്‍ച്ചയായും നിന്നെ തിരഞ്ഞെടുത്തിട്ടുണ്ടു, പ്രത്യേകപ്പെടുത്തി اللَّـهُ അല്ലാഹു عَلَيْنَا ഞങ്ങളെക്കാള്‍ وَإِن كُنَّا നിശ്ചയമായും ഞങ്ങളായിരിക്കുന്നു لَخَاطِئِينَ തെറ്റു (അബദ്ധം) ചെയ്തവര്‍ തന്നെ.
12:91അവര്‍ പറഞ്ഞു: "അല്ലാഹുവിനെത്തന്നെയാണ (സത്യം)! തീര്‍ച്ചയായും, അല്ലാഹു ഞങ്ങളെക്കാള്‍ നിന്നെ (ശ്രേഷ്ഠനാക്കി) തിരഞ്ഞെടുത്തിട്ടുണ്ട്. നിശ്ചയമായും, ഞങ്ങള്‍ തെറ്റു ചെയ്തവര്‍ തന്നെ ആയിരിക്കുന്നു."
قَالَ لَا تَثْرِيبَ عَلَيْكُمُ ٱلْيَوْمَ ۖ يَغْفِرُ ٱللَّهُ لَكُمْ ۖ وَهُوَ أَرْحَمُ ٱلرَّٰحِمِينَ﴿٩٢﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു لَا تَثْرِيبَ അധിക്ഷേപം (കുറ്റപ്പെടുത്തല്‍ - ചീത്തപ്പെടുത്തല്‍) ഇല്ല عَلَيْكُمُ നിങ്ങളുടെ മേല്‍, നിങ്ങളെപ്പറ്റി الْيَوْمَ ഇന്നു يَغْفِرُ പൊറുക്കും, പൊറുക്കട്ടെ اللَّـهُ അല്ലാഹു لَكُمْ നിങ്ങള്‍ക്ക് وَهُوَ അവനാകട്ടെ أَرْحَمُ അധികം കരുണ ചെയ്യുന്നവനാണു الرَّاحِمِينَ കരുണചെയ്യുന്നവരില്‍.
12:92അദ്ദേഹം പറഞ്ഞു: "ഇന്നു നിങ്ങളുടെ മേല്‍ യാതൊരധിക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്കു പൊറുത്തു തരുമാറാകട്ടെ (അഥവാ പൊറുത്തുതരും). അവന്‍ കരുണ ചെയ്യുന്നവരില്‍ ഏറ്റം കരുണ ചെയ്യുന്നവനുമാണ്."
തഫ്സീർ : 91-92
View   
ٱذْهَبُوا۟ بِقَمِيصِى هَـٰذَا فَأَلْقُوهُ عَلَىٰ وَجْهِ أَبِى يَأْتِ بَصِيرًۭا وَأْتُونِى بِأَهْلِكُمْ أَجْمَعِينَ﴿٩٣﴾
volume_up share
اذْهَبُوا നിങ്ങള്‍ പോകുവിന്‍ بِقَمِيصِي എന്‍റെ കുപ്പായവുമായി هَـٰذَا ഈ فَأَلْقُوهُ എന്നിട്ടതു ഇടുവിന്‍ عَلَىٰ وَجْهِ മുഖത്തു أَبِي എന്‍റെ പിതാവിന്‍റെ يَأْتِ അദ്ദേഹം വരും بَصِيرًا കാഴ്ചയുള്ളവനായി وَأْتُونِي എന്‍റെ അടുക്കല്‍ വരുകയും ചെയ്യുവിന്‍ بِأَهْلِكُمْ നിങ്ങളുടെ കുടുംബത്തെക്കൊണ്ടു أَجْمَعِينَ മുഴുവന്‍, എല്ലാം.
12:93"നിങ്ങള്‍ എന്‍റെ ഈ കുപ്പായവും കൊണ്ടുപോയി അതു എന്‍റെ പിതാവിന്‍റെ മുഖത്തു ഇട്ടു കൊടുക്കുക, അദ്ദേഹം കാഴ്ചയുള്ളവനായി വരും. നിങ്ങളുടെ കുടുംബത്തെ മുഴുവനും എന്‍റെ അടുക്കല്‍ കൊണ്ടുവരുകയും ചെയ്യുവിന്‍."
തഫ്സീർ : 93-93
View   
وَلَمَّا فَصَلَتِ ٱلْعِيرُ قَالَ أَبُوهُمْ إِنِّى لَأَجِدُ رِيحَ يُوسُفَ ۖ لَوْلَآ أَن تُفَنِّدُونِ﴿٩٤﴾
volume_up share
وَلَمَّا فَصَلَتِ പിരിഞ്ഞപ്പോള്‍ الْعِيرُ യാത്രാസംഘം قَالَ أَبُوهُمْ അവരുടെ പിതാവു പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ لَأَجِدُ ഞാന്‍ കണ്ടെത്തുന്നു (എനിക്കു കിട്ടുന്നു) رِيحَ വാസന, മണം يُوسُفَ യൂസുഫിന്‍റെ لَوْلَا ഇല്ലാതിരുന്നെങ്കില്‍ أَن تُفَنِّدُونِ എന്നെ നിങ്ങള്‍ ബുദ്ധി മന്ദിച്ചവനാക്കുക, വിഡ്ഢിയാക്കല്‍.
12:94വാഹനസംഘം പിരിഞ്ഞുപോന്നപ്പോള്‍, അവരുടെ പിതാവ് (അടുത്തുള്ളവരോടു) പറഞ്ഞു: "നിശ്ചയമായും ഞാന്‍, യൂസുഫിന്‍റെ വാസന എനിക്കു ലഭിക്കുന്നു; നിങ്ങളെന്നെ (വാര്‍ദ്ധക്യത്താല്‍) ബുദ്ധിമന്ദിച്ചവനാക്കുകയില്ലാതിരുന്നെങ്കില്‍! [എന്നാല്‍, നിങ്ങള്‍ക്കതു വിശ്വസിക്കാമായിരുന്നു]".
قَالُوا۟ تَٱللَّهِ إِنَّكَ لَفِى ضَلَـٰلِكَ ٱلْقَدِيمِ﴿٩٥﴾
volume_up share
قَالُوا അവര്‍ പറഞ്ഞു تَاللَّـهِ അല്ലാഹുവിനെ തന്നെയാണ് إِنَّكَ നിശ്ചയമായും നിങ്ങള്‍ لَفِي ضَلَالِكَ നിങ്ങളുടെ വഴിപിഴവില്‍ തന്നെ الْقَدِيمِ പഴയ, മുമ്പേയുള്ള.
12:95അവര്‍ പറഞ്ഞു: "അല്ലാഹുവിനെത്തന്നെയാണ (സത്യം)! നിശ്ചയമായും, നിങ്ങള്‍ നിങ്ങളുടെ പഴയ വഴി കേടില്‍തന്നെയാണു (ഇപ്പോഴും)."
തഫ്സീർ : 94-95
View   
فَلَمَّآ أَن جَآءَ ٱلْبَشِيرُ أَلْقَىٰهُ عَلَىٰ وَجْهِهِۦ فَٱرْتَدَّ بَصِيرًۭا ۖ قَالَ أَلَمْ أَقُل لَّكُمْ إِنِّىٓ أَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ﴿٩٦﴾
volume_up share
فَلَمَّا أَن جَاءَ വരികയുണ്ടായപ്പോള്‍ الْبَشِيرُ സന്തോഷവാര്‍ത്ത അറിയിക്കുന്ന ആള്‍ أَلْقَاهُ അയാള്‍ അതിനെ ഇട്ടു عَلَىٰ وَجْهِهِ അദ്ദേഹത്തിന്‍റെ മുഖത്തു فَارْتَدَّ അപ്പോള്‍ അദ്ദേഹം മടങ്ങി, മാറി بَصِيرًا കാഴ്ചയുള്ളവനായി قَالَ അദ്ദേഹം പറഞ്ഞു أَلَمْ أَقُل ഞാന്‍ പറഞ്ഞില്ലേ لَّكُمْ നിങ്ങളോട് إِنِّي أَعْلَمُ നിശ്ചയമായും ഞാന്‍ (എനിക്കു) അറിയുമെന്നു مِنَ اللَّـهِ അല്ലാഹുവില്‍നിന്നു مَا لَا تَعْلَمُونَ നിങ്ങള്‍ (നിങ്ങള്‍ക്കു) അറിയാത്തത്.
12:96അങ്ങനെ, സന്തോഷവാര്‍ത്ത അറിയിക്കുന്ന ആള്‍ വരികയുണ്ടായപ്പോള്‍, അയാളതു അദ്ദേഹത്തിന്‍റെ മുഖത്തു ഇട്ടു; അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. അദ്ദേഹം പറഞ്ഞു: "ഞാന്‍ നിങ്ങളോടു പറഞ്ഞില്ലേ: "നിശ്ചയമായും, നിങ്ങള്‍ക്കറിഞ്ഞുകൂടാത്തതു (ചിലതു) അല്ലാഹുവിങ്കല്‍ നിന്നും എനിക്കറിയാമെന്നു?!"
തഫ്സീർ : 96-96
View   
قَالُوا۟ يَـٰٓأَبَانَا ٱسْتَغْفِرْ لَنَا ذُنُوبَنَآ إِنَّا كُنَّا خَـٰطِـِٔينَ﴿٩٧﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ ബാപ്പാ اسْتَغْفِرْ പാപമോചനം (പൊറുക്കുവാന്‍) തേടണം لَنَا ഞങ്ങള്‍ക്കുവേണ്ടി ذُنُوبَنَا ഞങ്ങളുടെ പാപങ്ങള്‍ക്കു إِنَّا كُنَّا നിശ്ചയമായും ഞങ്ങള്‍ ആയിരിക്കുന്നു خَاطِئِينَ പിഴച്ചവര്‍, തെറ്റുചെയ്തവര്‍.
12:97അവര്‍ [മക്കള്‍] പറഞ്ഞു: "ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ പാപങ്ങള്‍ക്കു നിങ്ങള്‍ പാപമോചനം തേടേണമേ! - നിശ്ചയമായും, ഞങ്ങള്‍ തെറ്റു ചെയ്തവരായിരിക്കുന്നു!"
قَالَ سَوْفَ أَسْتَغْفِرُ لَكُمْ رَبِّىٓ ۖ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ﴿٩٨﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു سَوْفَ വഴിയെ, പിറകെ أَسْتَغْفِرُ ഞാന്‍ പാപമോചനം തേടും لَكُمْ നിങ്ങള്‍ക്കുവേണ്ടി رَبِّي എന്‍റെ റബ്ബിനോടു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْغَفُورُ വളരെ പൊറുക്കുന്നവന്‍ الرَّحِيمُ കരുണാനിധി.
12:98അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്‍റെ റബ്ബിനോടു വഴിയെ പാപമോചനം തേടുന്നതാണ്. നിശ്ചയമായും അവന്‍ തന്നെയാണ് വളരെ പൊറുക്കുന്നവനും കരുണാനിധിയുമായുള്ളവന്‍".
തഫ്സീർ : 97-98
View   
فَلَمَّا دَخَلُوا۟ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيْهِ أَبَوَيْهِ وَقَالَ ٱدْخُلُوا۟ مِصْرَ إِن شَآءَ ٱللَّهُ ءَامِنِينَ﴿٩٩﴾
volume_up share
فَلَمَّا دَخَلُوا അങ്ങനെ (എന്നിട്ടു) അവര്‍ പ്രവേശിച്ചപ്പോള്‍ عَلَىٰ يُوسُفَ യൂസുഫില്‍, യൂസുഫിന്‍റെ അടുക്കല്‍ آوَىٰ അദ്ദേഹം അടുപ്പിച്ചു, കൂട്ടിച്ചേര്‍ത്തു, അണച്ചുകൂട്ടി إِلَيْهِ തന്‍റെ അടുക്കലേക്കു أَبَوَيْهِ തന്‍റെ മാതാപിതാക്കളെ وَقَالَ അദ്ദേഹം പറയുകയും ചെയ്തു ادْخُلُوا പ്രവേശിച്ചുകൊള്ളുവിന്‍ مِصْرَ മിസ്രില്‍, ഈജിപ്തില്‍ إِن شَاءَ ഉദ്ദേശിക്കുന്നപക്ഷം اللَّـهُ അല്ലാഹു آمِنِينَ നിര്‍ഭയരായി, സമാധാനപ്പെട്ടുകൊണ്ടു.
12:99അങ്ങനെ, അവര്‍ [ആ കുടുംബം] യൂസുഫിന്‍റെ അടുക്കല്‍ പ്രവേശിച്ചപ്പോള്‍, - അദ്ദേഹം തന്‍റെ മാതാപിതാക്കളെ തന്നിലേക്കു അണച്ചുകൂട്ടി (സ്വീകരിച്ചു). അദ്ദേഹം പറയുകയും ചെയ്തു: "നിങ്ങള്‍, അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, നിര്‍ഭയരായിക്കൊണ്ടു (സമാധാനപൂര്‍വ്വം) മിസ്രില്‍ [ഈജിപ്തില്‍] പ്രവേശിച്ചു കൊള്ളുക."
وَرَفَعَ أَبَوَيْهِ عَلَى ٱلْعَرْشِ وَخَرُّوا۟ لَهُۥ سُجَّدًۭا ۖ وَقَالَ يَـٰٓأَبَتِ هَـٰذَا تَأْوِيلُ رُءْيَـٰىَ مِن قَبْلُ قَدْ جَعَلَهَا رَبِّى حَقًّۭا ۖ وَقَدْ أَحْسَنَ بِىٓ إِذْ أَخْرَجَنِى مِنَ ٱلسِّجْنِ وَجَآءَ بِكُم مِّنَ ٱلْبَدْوِ مِنۢ بَعْدِ أَن نَّزَغَ ٱلشَّيْطَـٰنُ بَيْنِى وَبَيْنَ إِخْوَتِىٓ ۚ إِنَّ رَبِّى لَطِيفٌۭ لِّمَا يَشَآءُ ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ﴿١٠٠﴾
volume_up share
وَرَفَعَ അദ്ദേഹം ഉയര്‍ത്തുക (കയറ്റിയിരുത്തുക)യും أَبَوَيْهِ തന്‍റെ മാതാപിതാക്കളെ عَلَى الْعَرْشِ സിംഹാസന (രാജപീഠ -സ്ഥാനപീഠ)ത്തിന്‍മേല്‍ وَخَرُّوا അവര്‍ വീഴുകയും ചെയ്തു لَهُ അദ്ദേഹത്തിന് سُجَّدًا സുജൂദു (പ്രണാമം - തലകുനിക്കല്‍ - കുനിയല്‍) ചെയ്യുന്നവരായി وَقَالَ പറയുകയും ചെയ്തു يَا أَبَتِ എന്‍റെ ഉപ്പാ, പിതാവേ هَـٰذَا تَأْوِيلُ ഇതു പുലര്‍ച്ചയാണ്, പൊരുളാണ്, വ്യാഖ്യാനമാണ് رُؤْيَايَ എന്‍റെ സ്വപ്നത്തിന്‍റെ مِن قَبْلُ മുമ്പുള്ള, മുമ്പത്തെ قَدْ جَعَلَهَا അതിനെ ആക്കിയിട്ടുണ്ട്, ആക്കിക്കഴിഞ്ഞു رَبِّي എന്‍റെ റബ്ബു حَقًّا യഥാര്‍ത്ഥം, നേര് وَقَدْ أَحْسَنَ അവന്‍ നന്‍മ ചെയ്തിട്ടുമുണ്ടു بِي എന്നില്‍, എനിക്കു إِذْ أَخْرَجَنِي അവന്‍ എന്നെ പുറത്തു കൊണ്ടുവന്നപ്പോള്‍ (വന്നിരിക്കെ) مِنَ السِّجْنِ തടവില്‍ നിന്ന് وَجَاءَ بِكُم നിങ്ങളെ കൊണ്ടുവരുകയും ചെയ്തു مِّنَ الْبَدْوِ മരുഭൂമിയില്‍ നിന്ന് مِن بَعْدِ ശേഷം, പിന്നീടായി أَن نَّزَغَ ഇളക്കിവിട്ടതിനു الشَّيْطَانُ പിശാചു بَيْنِي എന്‍റെ ഇടയില്‍ وَبَيْنَ إِخْوَتِي എന്‍റെ സഹോദരന്‍മാര്‍ക്കിടയിലും إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു لَطِيفٌ സൗമ്യമായി (സൂക്ഷ്മമായി) ചെയ്യുന്നവനാണു لِّمَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതിനെ, ഉദ്ദേശിക്കുന്നകാര്യത്തിനു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْعَلِيمُ സര്‍വ്വജ്ഞന്‍, (എല്ലാം) അറിയുന്നവന്‍ الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍.
12:100തന്‍റെ മാതാപിതാക്കളെ അദ്ദേഹം സിംഹാസന [സ്ഥാനപീഠ]ത്തിന്‍മേല്‍ കയറ്റിയിരുത്തുകയും ചെയ്തു. അവര്‍ (എല്ലാം) അദ്ദേഹത്തിനു "സുജൂദു" [പ്രമാണം] ചെയ്തുകൊണ്ടു വീഴുകയും ചെയ്തു. അദ്ദേഹം പറയുകയും ചെയ്തു: "എന്‍റെ പിതാവേ, ഇതു എന്‍റെ മുമ്പത്തെ സ്വപ്നത്തിന്‍റെ പുലര്‍ച്ചയാകുന്നു; എന്‍റെ റബ്ബ് അതൊരു യഥാര്‍ത്ഥമാക്കിക്കഴിഞ്ഞു. അവന്‍ എനിക്കു നന്‍മചെയ്യുകയും ചെയ്തിട്ടുണ്ട്: (അതെ) എന്നെ അവന്‍ തടവില്‍ നിന്നു (മോചിപ്പിച്ച്‌) പുറത്തുകൊണ്ടുവരുകയും, നിങ്ങളെ മരുഭൂമിയില്‍നിന്നു കൊണ്ടുവ(ന്നുത)രുകയും ചെയ്തിരിക്കെ; എന്‍റെയും, എന്‍റെ സഹോദരന്‍മാരുടെയും ഇടയില്‍ പിശാചു (കുഴപ്പം) ഇളക്കിവിട്ടതിനു ശേഷം. നിശ്ചയമായും, എന്‍റെ റബ്ബ് അവന്‍ ഉദ്ദേശിക്കുന്നതിനെ സൗമ്യമായി ചെയുന്നവനാകുന്നു. നിശ്ചയമായും, അവന്‍തന്നെയാകുന്നു സര്‍വ്വജ്ഞനും അഗാധജ്ഞനുമായുള്ളവന്‍".
തഫ്സീർ : 99-100
View   
رَبِّ قَدْ ءَاتَيْتَنِى مِنَ ٱلْمُلْكِ وَعَلَّمْتَنِى مِن تَأْوِيلِ ٱلْأَحَادِيثِ ۚ فَاطِرَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ أَنتَ وَلِىِّۦ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ تَوَفَّنِى مُسْلِمًۭا وَأَلْحِقْنِى بِٱلصَّـٰلِحِينَ﴿١٠١﴾
volume_up share
رَبِّ എന്‍റെ റബ്ബേ قَدْ آتَيْتَنِي നീ എനിക്കു നല്‍കിയിട്ടുണ്ട് مِنَ الْمُلْكِ രാജാധികാരത്തില്‍നിന്നു وَعَلَّمْتَنِي എനിക്കു നീ പഠിപ്പിക്കുകയും ചെയ്തു مِن تَأْوِيلِ വ്യാഖ്യാനത്തില്‍ നിന്നു الْأَحَادِيثِ വര്‍ത്തമാനങ്ങളുടെ فَاطِرَ സൃഷ്ടിച്ചുണ്ടാക്കിയവനേ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضِ ഭൂമിയെയും أَنتَ നീ وَلِيِّي എന്‍റെ രക്ഷാധികാരി (കൈകാര്യക്കാരന്‍) ആകുന്നു فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരലോകത്തിലും تَوَفَّنِي എന്നെ നീ പൂര്‍ണ്ണമായെടുക്കേണമേ (മരിപ്പിക്കണേ) مُسْلِمًا മുസ്ലിമായിക്കൊണ്ടു وَأَلْحِقْنِي എന്നെ ചേര്‍ക്കുകയും ചെയ്യേണമേ بِالصَّالِحِينَ സജ്ജനങ്ങളോടു, സദ്-വൃത്തരില്‍.
12:101"എന്‍റെ റബ്ബേ! നീ എനിക്കു രാജാധികാരത്തില്‍ നിന്നും (കുറെയൊക്കെ) നല്‍കിയിട്ടുണ്ട്; വര്‍ത്തമാനങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നും (കുറെയെല്ലാം) നീ എനിക്കു പഠിപ്പിച്ചു തരുകയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവേ! നീ, ഇഹത്തിലും, പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. എന്നെ നീ മുസ്ലിമായി [കീഴൊതുക്കമുള്ളവനായി] മരിപ്പിക്കേണമേ! എന്നെ സജ്ജനങ്ങളില്‍ ചേര്‍ക്കുകയും ചെയ്യേണമേ!"
തഫ്സീർ : 101-101
View   
ذَٰلِكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهِ إِلَيْكَ ۖ وَمَا كُنتَ لَدَيْهِمْ إِذْ أَجْمَعُوٓا۟ أَمْرَهُمْ وَهُمْ يَمْكُرُونَ﴿١٠٢﴾
volume_up share
ذَٰلِكَ അതു مِنْ أَنبَاءِ വാര്‍ത്തകളില്‍ പെട്ടതാണു الْغَيْبِ അദൃശ്യത്തിന്‍റെ, മറഞ്ഞ نُوحِيهِ അതിനെ നാം വഹ്-യു നല്‍കുന്നു إِلَيْكَ നിനക്ക് وَمَا كُنتَ നീ ഉണ്ടായിരുന്നില്ല, ആയിരുന്നില്ല لَدَيْهِمْ അവരുടെ അടുക്കല്‍ إِذْ أَجْمَعُوا അവര്‍ ഏകോപിച്ച (തീര്‍ച്ചപ്പെടുത്തിയ - ഉറപ്പിച്ച)പ്പോള്‍ أَمْرَهُمْ അവരുടെ കാര്യം وَهُمْ അവര്‍, അവരായുംകൊണ്ടു يَمْكُرُونَ അവര്‍ കുതന്ത്രം പ്രയോഗിച്ചു (കൊണ്ടു).
12:102അതു, അദൃശ്യ വാര്‍ത്തകളില്‍ പെട്ടതാകുന്നു; അതു, നാം നിനക്കു വഹ്-യു [ദിവ്യസന്ദേശം] നല്‍കുകയാണ്. അവര്‍ [യൂസുഫിന്‍റെ സഹോദരന്‍മാര്‍] കുതന്ത്രം പ്രയോഗിച്ചുകൊണ്ട് തങ്ങളുടെ (ഉദ്ദിഷ്ട) കാര്യം യോജിച്ചുറപ്പിച്ചപ്പോള്‍, അവരുടെ അടുക്കല്‍ നീ ഉണ്ടായിരുന്നില്ലല്ലോ.
وَمَآ أَكْثَرُ ٱلنَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ﴿١٠٣﴾
volume_up share
وَمَا أَكْثَرُ അധികമാളുമല്ല النَّاسِ മനുഷ്യരില്‍ وَلَوْ حَرَصْتَ നീ മോഹിച്ചാലും, നിനക്കു അത്യാഗ്രഹമുണ്ടായാലും مُؤْمِنِينَ സത്യവിശ്വാസികള്‍.
12:103മനുഷ്യരില്‍ അധികമാളും - നീ അതിയായി മോഹിച്ചിരുന്നാലും - സത്യവിശ്വാസികളല്ല.
وَمَا تَسْـَٔلُهُمْ عَلَيْهِ مِنْ أَجْرٍ ۚ إِنْ هُوَ إِلَّا ذِكْرٌۭ لِّلْعَـٰلَمِينَ﴿١٠٤﴾
volume_up share
وَمَا تَسْأَلُهُمْ അവരോടു നീ ചോദിക്കുന്നുമില്ല عَلَيْهِ ഇതിന്‍റെ (അതിന്‍റെ) പേരില്‍ مِنْ أَجْرٍ യാതൊരു പ്രതിഫലവും إِنْ هُوَ അതല്ല, ഇതല്ല إِلَّا ذِكْرٌ ഒരു ഉല്‍ബോധനം, സ്മരണ (പ്രസ്താവന) അല്ലാതെ لِّلْعَالَمِينَ ലോകര്‍ക്കു, ലോകര്‍ക്കു വേണ്ടിയുള്ള.
12:104ഇതിന്‍റെപേരില്‍ അവരോട് നീ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഇതു ലോകര്‍ക്കു (പൊതുവെ) വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ (മറ്റൊന്നും) അല്ല.
തഫ്സീർ : 102-104
View   
وَكَأَيِّن مِّنْ ءَايَةٍۢ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ﴿١٠٥﴾
volume_up share
وَكَأَيِّن എത്രയേറെ (എത്രയോ) ഉണ്ട് مِّنْ آيَةٍ ദൃഷ്ടാന്തമായിട്ടു, ദൃഷ്ടാന്തത്തില്‍നിന്ന് فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും يَمُرُّونَ അവര്‍ നടന്നുകൊണ്ടിരിക്കുന്നു, സഞ്ചരിക്കുന്നു عَلَيْهَا അതിലൂടെ, അവയുടെ അടുക്കലൂടെ وَهُمْ അവരാകട്ടെ, അവര്‍ ആയിക്കൊണ്ടു عَنْهَا അവയെക്കുറിച്ചു, അവയില്‍നിന്നും مُعْرِضُونَ തിരിഞ്ഞുകളയുന്നവരാണു, അവഗണിക്കുന്നവര്‍.
12:105എത്ര (യേറെ) ദൃഷ്ടാന്തങ്ങളാണ് ആകാശങ്ങളിലും ഭൂമിയിലുമുള്ളത്?! അവര്‍ [മനുഷ്യര്‍] അവയിലൂടെ നടന്നു കൊണ്ടിരിക്കുന്നു; അവരാകട്ടെ, അവയെക്കുറിച്ച് (അവഗണിച്ചു) തിരിഞ്ഞുകളയുന്നവരുമാകുന്നു!
وَمَا يُؤْمِنُ أَكْثَرُهُم بِٱللَّهِ إِلَّا وَهُم مُّشْرِكُونَ﴿١٠٦﴾
volume_up share
وَمَا يُؤْمِنُ വിശ്വസിക്കുന്നുമില്ല أَكْثَرُهُم അവരിലധികവും, അധികമാളും بِاللَّـهِ അല്ലാഹുവില്‍ إِلَّا وَهُم അവരായിക്കൊണ്ടല്ലാതെمُّشْرِكُونَ മുശ്രിക്കുകള്‍, പങ്കുചേര്‍ക്കുന്നവര്‍.
12:106അവരില്‍ അധികമാളുകളും അല്ലാഹുവില്‍ വിശ്വസിക്കുന്നുമില്ല; അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നവരായും കൊണ്ടല്ലാതെ.
أَفَأَمِنُوٓا۟ أَن تَأْتِيَهُمْ غَـٰشِيَةٌۭ مِّنْ عَذَابِ ٱللَّهِ أَوْ تَأْتِيَهُمُ ٱلسَّاعَةُ بَغْتَةًۭ وَهُمْ لَا يَشْعُرُونَ﴿١٠٧﴾
volume_up share
أَفَأَمِنُوا എന്നാല്‍ (അപ്പോള്‍) അവര്‍ നിര്‍ഭയമായിരിക്കയോ, സമാധാനിച്ചിരിക്കയോ أَن تَأْتِيَهُمْ അവര്‍ക്കു വരുന്നതിനെ غَاشِيَةٌ വല്ല മൂടുന്ന സംഭവവും (പൊതു ആപത്തും) مِّنْ عَذَابِ ശിക്ഷയില്‍നിന്നു اللَّـهِ അല്ലാഹുവിന്‍റെ أَوْ تَأْتِيَهُمُ അല്ലെങ്കില്‍ അവര്‍ക്കുവരുന്നതിനെ السَّاعَةُ അന്ത്യസമയം بَغْتَةً പെട്ടെന്ന്, യാദൃശ്ഛികമായി وَهُمْ അവര്‍ ആയിക്കൊണ്ടു (ആയിരിക്കുന്ന വിധത്തില്‍) لَا يَشْعُرُونَ അവര്‍ അറിയാതെ, ബോധ്യപ്പെടാതെ
12:107എന്നാല്‍, അല്ലാഹുവിന്‍റെ ശിക്ഷയില്‍നിന്നും മൂടിക്കളയുന്ന വല്ല സംഭവവും അവര്‍ക്കു വന്നെത്തുന്നതിനെക്കുറിച്ച് അവര്‍ (സമാധാനിച്ച്) നിര്‍ഭയരായിരിക്കുകയാണോ?! അല്ലെങ്കില്‍, അവര്‍ അറിയാത്തവിധം പെട്ടെന്ന് അന്ത്യസമയം അവര്‍ക്കു വന്നെത്തുന്നതിനെക്കുറിച്ച്?!
തഫ്സീർ : 105-107
View   
قُلْ هَـٰذِهِۦ سَبِيلِىٓ أَدْعُوٓا۟ إِلَى ٱللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا۠ وَمَنِ ٱتَّبَعَنِى ۖ وَسُبْحَـٰنَ ٱللَّهِ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ﴿١٠٨﴾
volume_up share
قُلْ പറയുക هَـٰذِهِ ഇതു, ഇതാ, ഇതത്രെ سَبِيلِي എന്‍റെ മാര്‍ഗ്ഗം, വഴി أَدْعُو ഞാന്‍ ക്ഷണിക്കുന്നു, വിളിക്കുന്നു إِلَى اللَّـهِ അല്ലാഹുവിലേക്കു عَلَىٰ بَصِيرَةٍ (ഉള്‍ക്കാഴ്ച നല്‍കുന്ന) തെളിവോടെ, തെളിവോടെയാണു أَنَا ഞാന്‍ (ഞാനും) وَمَنِ اتَّبَعَنِي എന്നെ പിന്‍പറ്റിയവരും وَسُبْحَانَ اللَّـهِ അല്ലാഹു പരിശുദ്ധനും, അല്ലാഹുവിനെ ഞാന്‍ വാഴ്ത്തുകയും ചെയ്യുന്നു وَمَا أَنَا ഞാനല്ല താനും مِنَ الْمُشْرِكِينَ ശിര്‍ക്കു (പങ്കുചേര്‍ക്കല്‍) ചെയ്യുന്നവരില്‍ (പെട്ടവന്‍).
12:108(നബിയേ) പറയുക: "ഇതാ എന്‍റെ മാര്‍ഗ്ഗം; ഞാന്‍ അല്ലാഹുവിലേക്കു ക്ഷണിച്ചു കൊണ്ടിരിക്കുന്നു - (ഉള്‍ക്കാഴ്ച നല്‍കുന്ന ) തെളിവോടെ (ത്തന്നെ); (അതെ) ഞാനും, എന്നെ പിന്‍പറ്റിയവരും (ക്ഷണിക്കുന്നു). അല്ലാഹു മഹാ പരിശുദ്ധനും! [അവനെ ഞാന്‍ വാഴ്ത്തുകയും ചെയ്യുന്നു] ഞാന്‍ മുശ്രിക്കുകളില്‍ [പങ്കു ചേര്‍ക്കുന്നവരില്‍] പെട്ടവനല്ലതാനും.
തഫ്സീർ : 108-108
View   
وَمَآ أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًۭا نُّوحِىٓ إِلَيْهِم مِّنْ أَهْلِ ٱلْقُرَىٰٓ ۗ أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۗ وَلَدَارُ ٱلْـَٔاخِرَةِ خَيْرٌۭ لِّلَّذِينَ ٱتَّقَوْا۟ ۗ أَفَلَا تَعْقِلُونَ﴿١٠٩﴾
volume_up share
وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല مِن قَبْلِكَ നിന്‍റെ മുമ്പു إِلَّا رِجَالًا ചില പുരുഷന്‍മാരെയല്ലാതെ نُّوحِي നാം വഹ്-യ് നല്‍കിക്കൊണ്ട് إِلَيْهِم അവര്‍ക്കു مِّنْ أَهْلِ ആള്‍ക്കാരില്‍ നിന്നു الْقُرَىٰ രാജ്യങ്ങളിലെ أَفَلَمْ يَسِيرُوا അ(ഇ)വര്‍ നടക്കുന്നില്ലേ, സഞ്ചരിച്ചിട്ടില്ലേ فِي الْأَرْضِ ഭൂമിയില്‍, ഭൂമിയിലൂടെ فَيَنظُرُوا അപ്പോള്‍ (എന്നാല്‍) അവര്‍ക്കു നോക്കാം (കാണാമല്ലോ) كَيْفَ എങ്ങിനെ كَانَ ആയി, ഉണ്ടായി (എന്നു) عَاقِبَةُ പര്യവസാനം, കലാശം الَّذِينَ യതൊരുവരുടെ مِن قَبْلِهِمْ അവരുടെ (ഇവരുടെ) മുമ്പുള്ള وَلَدَارُ ഭവനം (വീടു) തന്നെ الْآخِرَةِ പരലോകത്തെ, പരലോകമാകുന്ന خَيْرٌ ഉത്തമം, അധികം നല്ലതു لِّلَّذِينَ യാതൊരു കൂട്ടര്‍ക്കു اتَّقَوْا സൂക്ഷിച്ച, സൂക്ഷ്മത പാലിച്ച أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ ബുദ്ധി കൊടുക്കു(ഗ്രഹിക്കു)ന്നില്ലേ.
12:109രാജ്യക്കാരില്‍നിന്നും നാം "വഹ്-യു" [ദിവ്യസന്ദേശം] നല്‍കിയിരുന്ന ചില പുരുഷന്‍മാരെയല്ലാതെ, നിനക്കു മുമ്പു നാം (ആരെയും റസൂലായി) അയച്ചിട്ടില്ല. ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ?! അപ്പോള്‍ ഇവരുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു ഇവര്‍ക്കു നോക്കിക്കാണാമല്ലോ. സൂക്ഷ്മത പാലിച്ചവര്‍ക്കു പരലോക ഭവനം തന്നെയാണ് ഉത്തമം. എന്നാല്‍, നിങ്ങള്‍ ബുദ്ധി കൊടു(ത്തു ഗ്രഹി)ക്കുന്നില്ലേ?!
തഫ്സീർ : 109-109
View   
حَتَّىٰٓ إِذَا ٱسْتَيْـَٔسَ ٱلرُّسُلُ وَظَنُّوٓا۟ أَنَّهُمْ قَدْ كُذِبُوا۟ جَآءَهُمْ نَصْرُنَا فَنُجِّىَ مَن نَّشَآءُ ۖ وَلَا يُرَدُّ بَأْسُنَا عَنِ ٱلْقَوْمِ ٱلْمُجْرِمِينَ﴿١١٠﴾
volume_up share
حَتَّىٰ (ഇതു) വരെ, അങ്ങനെ (അവസാനം) إِذَا اسْتَيْأَسَ നിരാശയടഞ്ഞപ്പോള്‍ الرُّسُلُ റസൂലുകള്‍ وَظَنُّوا അവര്‍ കരുതുക (വിചാരിക്കുക - ധരിക്കുക)യും أَنَّهُمْ അവര്‍ (ആകുന്നു) എന്നു قَدْ തീര്‍ച്ചയായും كُذِبُوا അവരോടു കളവു (വ്യാജം) പറയപ്പെട്ടു, അവര്‍ കളവാ (വ്യാജമാ)ക്കപ്പെട്ടു (വെന്നു) جَاءَهُمْ അവര്‍ക്കു വന്നു نَصْرُنَا നമ്മുടെ സഹായം فَنُجِّيَ അപ്പോള്‍ രക്ഷിക്കപ്പെട്ടു مَن نَّشَاءُ നാം ഉദ്ദേശിച്ചിരുന്നവര്‍ وَلَا يُرَدُّ തട്ട (തടുക്ക - തിരിക്ക) പ്പെടുകയുമില്ല بَأْسُنَا നമ്മുടെ ശിക്ഷ, ദണ്ഡനം - ശൗര്യം عَنِ الْقَوْمِ ജനങ്ങളില്‍നിന്നു الْمُجْرِمِينَ കുറ്റവാളികളായ
12:110അങ്ങനെ, (അവസാനം) റസൂലുകള്‍ നിരാശയടയുകയും, തങ്ങളോടു കളവു പറയപ്പെട്ടുവെന്നു അവര്‍ [ജനങ്ങള്‍] കരുതുകയും ചെയ്തപ്പോള്‍, അവര്‍ക്കു [റസൂലുകള്‍ക്കു] നമ്മുടെ സഹായം വന്നു; അപ്പോള്‍, നാം ഉദ്ദേശിച്ചിരുന്നവര്‍ രക്ഷിക്കപ്പെട്ടു. നമ്മുടെ ശിക്ഷ കുറ്റവാളികളായ ജനങ്ങളില്‍നിന്നു തടുക്കപ്പെടുന്നതുമല്ല.
തഫ്സീർ : 110-110
View   
لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌۭ لِّأُو۟لِى ٱلْأَلْبَـٰبِ ۗ مَا كَانَ حَدِيثًۭا يُفْتَرَىٰ وَلَـٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَىْءٍۢ وَهُدًۭى وَرَحْمَةًۭ لِّقَوْمٍۢ يُؤْمِنُونَ﴿١١١﴾
volume_up share
لَقَدْ كَانَ തീര്‍ച്ചയായും ഉണ്ടായിരിക്കുന്നു (ഉണ്ട്) فِي قَصَصِهِمْ അവരുടെ കഥാ വിവരണത്തില്‍, കഥനത്തില്‍ عِبْرَةٌ ചിന്താപാഠം, ഉറ്റാലോചിക്കാനുള്ളതു لِّأُولِي الْأَلْبَابِ ബുദ്ധിമാന്‍മാര്‍ക്ക്, സല്‍ ബുദ്ധികളുള്ളവര്‍ക്കു مَا كَانَ ഇതല്ല, അതായിട്ടില്ല حَدِيثًا ഒരു വര്‍ത്തമാനം, വിഷയം يُفْتَرَىٰ കെട്ടിയുണ്ടാക്ക(കെട്ടിച്ചമക്ക)പ്പെടുന്ന وَلَـٰكِن എങ്കിലും, പക്ഷെ تَصْدِيقَ സത്യസാക്ഷീകരണമത്രെ, സത്യപ്പെടുത്തലാണു الَّذِي യാതൊന്നിന്‍റെ, യാതൊന്നിനെ بَيْنَ يَدَيْهِ ഇതി (അതി)ന്‍റെ മുമ്പിലുള്ള وَتَفْصِيلَ വിശദീകരണവും, വിസ്തരിക്കലും كُلِّ شَيْءٍ എല്ലാകാര്യത്തിന്‍റെയും وَهُدًى മാര്‍ഗ്ഗദര്‍ശനവും, വഴി കാട്ടലും وَرَحْمَةً കാരുണ്യവും لِّقَوْمٍ ഒരു ജനതക്കു, ജനങ്ങള്‍ക്കു يُؤْمِنُونَ വിശ്വസിക്കുന്ന.
12:111തീര്‍ച്ചയായും, അവരുടെ [മേല്‍പ്രസ്താവിക്കപ്പെട്ടവരുടെ] കഥാ വിവരണത്തില്‍ (സല്‍) ബുദ്ധിമാന്‍മാര്‍ക്കു ഉറ്റാലോചിക്കുവാനുള്ളതു [ചിന്താപാഠം] ഉണ്ട്. ഇതു [ഖുര്‍ആന്‍] കെട്ടിയുണ്ടാക്കപ്പെടുന്ന ഒരു വര്‍ത്തമാനമല്ല. എങ്കിലും, ഇതിന്‍റെ മുമ്പുള്ളതിന്‍റെ സത്യസാക്ഷീകരണവും (ആവശ്യമായ) എല്ലാ കാര്യത്തിന്‍റെയും വിശദീകരണവുമത്രെ, വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമാകുന്നു (അത്).
തഫ്സീർ : 111-111
View