arrow_back_ios
1
2
3
4
5
6
നാസ് (ജനങ്ങള്‍) മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 6 (മദനീയാണെന്നും അഭിപ്രായമുണ്ട്) കഴിഞ്ഞ സൂറത്തിന്റെ പ്രാരംഭത്തിലും വിവരണത്തിലും ഈ രണ്ടു സൂറത്തുകളെയും സംബന്ധിച്ച് ഉദ്ധരിച്ച ഹദീസുകള്‍ ഇവിടെയും ഓര്‍മിക്കുക

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
قُلْ أَعُوذُ بِرَبِّ ٱلنَّاسِ﴿١﴾
volume_up share
قُلْ പറയുക أَعُوذُ ഞാന്‍ ശരണം(രക്ഷ-അഭയം) തേടുന്നു بِرَبِّ النَّاسِ മനുഷ്യരുടെ രക്ഷിതാവിനോടു
114:1പറയുക: മനുഷ്യരുടെ റബ്ബിനോടു ഞാന്‍ ശരണം തേടുന്നു,-
مَلِكِ ٱلنَّاسِ﴿٢﴾
volume_up share
مَلِكِ النَّاسِ മനുഷ്യരുടെ രാജാവായ
114:2(അതെ) മനുഷ്യരുടെ രാജാധിപതിയായ,-
إِلَـٰهِ ٱلنَّاسِ﴿٣﴾
volume_up share
إِلَـٰهِ النَّاسِ മനുഷ്യരുടെ ഇലാഹായ (ആരാധ്യനായ)
114:3മനുഷ്യരുടെ ആരാധ്യനായ (റബ്ബിനോടു),-
مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ﴿٤﴾
volume_up share
مِن شَرِّ കെടുതലില്‍ (ദോഷത്തില്‍‍-തിന്‍മയില്‍‍) നിന്നു الْوَسْوَاسِ ദുര്‍മന്ത്രത്തിന്‍റെ الْخَنَّاسِ പിന്‍മാറിക്കളയുന്ന (ഒളിഞ്ഞുപോകുന്ന)വന്‍റെ
114:4(കുസൃതികൂട്ടി) പിന്‍മാറിക്കളയുന്നവന്‍റെ ദുര്‍‍മന്ത്രത്തിന്‍റെ കെടുതിയില്‍നിന്നു,-
ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ﴿٥﴾
volume_up share
الَّذِي يُوَسْوِسُ ദുര്‍മന്ത്രം നടത്തുന്നവന്‍ فِي صُدُورِ നെഞ്ഞു (ഹൃദയം) കളില്‍ النَّاسِ മനുഷ്യരുടെ
114:5അതായതു, മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍‍മന്ത്രം നടത്തുന്നവന്‍,-
مِنَ ٱلْجِنَّةِ وَٱلنَّاسِ﴿٦﴾
volume_up share
مِنَ الْجِنَّةِ ജിന്നുകളില്‍ നിന്നു وَالنَّاسِ മനുഷ്യരില്‍‍നിന്നും
114:6ജിന്നുകളില്‍നിന്നും, മനുഷ്യരില്‍ നിന്നും (ദുര്‍മുന്ത്രം നടത്തുന്നവന്‍).
തഫ്സീർ : 1-6
View