arrow_back_ios
1
2
3
4
5
ഫലഖ് (പുലരി) മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 5 (മദീനയില്‍ ആണെന്നും അഭിപ്രായമുണ്ട്) ഈ സൂറത്തിനും അടുത്ത സൂറത്തിനുംചേര്‍ന്ന്‍ المعودتان (മുഅവ്വിദത്താനി) എന്ന്‍ പറയപ്പെടുന്നു.ശരണം അഥവാ രക്ഷ നല്‍കുന്ന രണ്ടു സൂറത്തുകള്‍ എന്നര്‍ത്ഥം. വിവിധതരത്തില്‍ ഉണ്ടാകുന്ന കെടുതലുകളില്‍ നിന്ന് അല്ലാഹുവില്‍ ശരണം പ്രാപിക്കുകയും , അവനോട് രക്ഷ തേടുകയും ചെയവാന്‍ പഠിപ്പിക്കുന്നതാണ് രണ്ടു സൂറത്തുകളും. രണ്ടു സൂറത്തുകളുടെയും പ്രാധാന്യം കുറിക്കുന്ന പല ഹദീസുകളും  രിവായത്തുകളും വന്നിട്ടുണ്ട്. റസൂല്‍ (ﷺ) തിരുമേനി പ്രസ്താവിച്ചതായി ഉഖ്ബത്തുബ്നു ആമിര്‍ (عقبة بن عامر – رضي) നിവേദനം ചെയ്യുന്നു : “ഈ രാത്രി അവതരിപ്പിക്കപ്പെട്ട ചില ആയത്തുകള്‍ താന്‍ കണ്ടില്ലേ?! അത് പോലെയുള്ളവ തീരെ കാണപ്പെട്ടിട്ടില്ല. അതായത് ; قُلْ أَعُوذُ بِرَبِّ الْفَلَقِ و قُلْ أَعُوذُ بِرَبِّ النَّاسِ  (സൂറത്തുല്‍ ഫലഖ്, സൂറത്തുന്നാസ്) എന്നിവ. (അ.മു.ത.ന). ഉഖ്ബത്തു ഇബ്നു ആമിര്‍ (رحمهم الله) ല്‍ നിന്ന് തന്നെ നസാഈ (رحمهم الله) യുടെ ഒരു നിവേദനത്തില്‍ നബി (ﷺ) ഇപ്രകാരം പറഞ്ഞതായും വന്നിരിക്കുന്നു.”ഏതൊരാള്‍ക്കും ചോദിക്കുവാനും രക്ഷതേടുവാനും ഇവയെപ്പോലെ മറ്റൊന്നില്ല.”

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
قُلْ أَعُوذُ بِرَبِّ ٱلْفَلَقِ﴿١﴾
volume_up share
قُلْ പറയുക أَعُوذُ ഞാന്‍ ശരണം (രക്ഷ – അഭയം – കാവല്‍) തേടുന്നു بِرَبِّ റബ്ബിനോട്, റബ്ബില്‍ الْفَلَق പുലരിയുടെ, പ്രഭാതത്തിന്റെ
113:1പറയുക: പുലരിയുടെ [പ്രഭാതത്തിന്റെ] റബ്ബിനോടു ഞാന്‍ ശരണം തേടുന്നു:-
مِن شَرِّ مَا خَلَقَ﴿٢﴾
volume_up share
مِن شَرِّ مَا = യാതൊന്നിന്റെ കെടുതിയില്‍ (ദോഷത്തില്‍ - തിന്മയില്‍) നിന്നും خَلَق = അവന്‍ സൃഷ്ടിച്ച
113:2അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌;
وَمِن شَرِّ غَاسِقٍ إِذَا وَقَبَ﴿٣﴾
volume_up share
وَمِن شَرِّ = കെടുതിയില്‍നിന്നും غَاسِقٍ = ഇരുട്ടിയ രാത്രിയുടെ إِذَا وَقَبَ = അതു മൂടിവരുമ്പോള്‍, മൂടിയാൽ
113:3ഇരുട്ടിയ രാത്രി മൂടിവരുമ്പോള്‍ അതിന്‍റെ കെടുതിയില്‍ നിന്നും;
وَمِن شَرِّ ٱلنَّفَّـٰثَـٰتِ فِى ٱلْعُقَدِ﴿٤﴾
volume_up share
وَمِن شَرِّ = കെടുതിയില്‍നിന്നും النَّفَّاثَاتِ = ഊത്തുക്കാരുടെ, ഊത്തുകാരികളുടെ (മന്ത്രം നടത്തുന്നവരുടെ) فِي الْعُقَدِ = കെട്ടുകളിൽ
113:4കെട്ടുകളില്‍ (മന്ത്രിച്ചു) ഊതുന്നവരുടെ കെടുതിയില്‍ നിന്നും;
وَمِن شَرِّ حَاسِدٍ إِذَا حَسَدَ﴿٥﴾
volume_up share
وَمِن شَرِّ = കെടുതിയില്‍ നിന്നും حَاسِدٍ = അസൂയ വെക്കുന്നവന്റെ إِذَا حَسَدَ = അവന്‍ അസൂയ വെക്കുമ്പോള്‍, അസൂയപ്പെട്ടാൽ
113:5അസൂയക്കാരന്‍ അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍ നിന്നും (ശരണം തേടുന്നു).
തഫ്സീർ : 1-5
View