arrow_back_ios
1
2
3
4
ഇഖ്‌ലാസ്വ് (നിഷ്‍കളങ്കത) മക്കയില്‍ അവതരിച്ചത്-വചനങ്ങള്‍ 4 (മദീനയില്‍ അവതരിച്ചതെന്നും പറയപ്പെട്ടിട്ടുണ്ട്) ഈ സൂറത്തു ഒന്നിലധികം പേരുകളില്‍ അറിയപ്പെടുന്നു. യാതൊരു കലര്‍പ്പും കൂടാത്ത – തികച്ചും പരിശുദ്ധമായ – ഏകദൈവവിശ്വാസമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അദ്ധ്യായമെന്ന നിലക്ക് സൂറത്തുല്‍ ‘ഇഖ്‌ലാസ്വ്’ (നിഷ്കളങ്കത) എന്നും, മതത്തിന്റെ അടിസ്ഥാനമായ മൗലികതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതെന്ന നിലക്ക് സൂറത്തുല്‍ ‘അസാസ്’ (അടിത്തറ) എന്നും, കൂടാതെ, സൂറത്തുല്‍’ മഅ് രിഫഃ’ (വിജ്ഞാനം) എന്നും സൂറത്തു ‘ത്തൗഹീദ്’ (ഏകദൈവ സിദ്ധാന്തം) എന്നും (*) ഇതിനു പേരുകള്‍ ഉണ്ട്. ഓരോ പേരും ഇതിന്റെ മഹത്വവും പ്രാധാന്യവും ചൂണ്ടികാട്ടുന്നു.
(*) سورة الاساس، سورة المعرفة، سورة التوحيد
ആയിശ (رضي الله عنها) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും (رحمه الله) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: നബി (ﷺ) ഒരാളെ ഒരു സൈന്യത്തിന്റെ തലവനായി അയച്ചിരുന്നു. അദ്ദേഹം അവരുമായി നമസ്കരികുമ്പോള്‍ قل هو الله احد (ഈ അദ്ധ്യായം) ഓതിക്കൊണ്ടായിരുന്നു അതില്‍ ഖുര്‍ആന്‍ പാരായണം അവസാനിപ്പിച്ചിരുന്നത്. സൈന്യം മടങ്ങിവന്നപ്പോള്‍ അവര്‍ ഈ വിവരം നബി (ﷺ) യെ അറിയിച്ചു. അദ്ദേഹം അങ്ങിനെ ചെയ്യുവാന്‍ കാരണമെന്താണെന്നു അദ്ദേഹത്തോടു അന്വേഷിക്കുവാന്‍ നബി (ﷺ) അവരോടു കല്‍പിച്ചു. അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞു: ‘ കാരണം, അതു പരമകാരുണികന്റെ ഗുണവിശേഷണമാണ്. ഞാന്‍ അതു പാരായണം ചെയുവാന്‍ ഇഷ്ടപ്പെടുന്നു.’ ഇതു കേട്ടപ്പോള്‍ നബി (ﷺ) പറഞ്ഞു: ‘അദ്ദേഹത്തെ  അല്ലാഹു സ്നേഹിക്കുന്നുണ്ടെന്നു നിങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞുകൊടുക്കുക.’ മറ്റൊരു സംഭവം ഇപ്രകാരമാണ്: ഖുബായിലെ പള്ളിയിലെ ഒരു ഇമാം നമസ്കാരത്തില്‍ ഓരോ സൂറത്തു ഓതുമ്പോഴും അതിനു മുമ്പായി ആദ്യം ഈ സൂറത്തു ഓതാറുണ്ടായിരുന്നു. ജനങ്ങളുടെ ആക്ഷേപം വിലവെക്കാതെ അദ്ദേഹം അതു തുടര്‍ന്നുവന്നു, അദ്ദേഹത്തിന്റെ യോഗ്യത കണക്കിലെടുത്തു ജനങ്ങള്‍ അദ്ദേഹത്തെ കൈവിട്ടതുമില്ല. നബി (ﷺ) അവിടെ വന്നപ്പോള്‍ അവര്‍ വിവരം അറിയിച്ചു. എല്ലാ റക്അത്തിലും ഈ സൂറത്തു മുറുകെ പിടിക്കുവാനുള്ള കാരണമെന്തെന്നു നബി (ﷺ) അദ്ദേഹത്തോടു ചോദിച്ചു. ‘ഞാനതിനെ ഇഷ്ടപ്പെടുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോള്‍ നബി (ﷺ) പറഞ്ഞു: ‘താങ്കള്‍ക്ക് അതിനോടുള്ള ഇഷ്ടം താങ്കളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്.’ (حبك ايآهآ ادخلك الجنة) ഈ സംഭവം ബുഖാരിയിലും തിര്‍മദിയിലും കാണാം. (رواه البخارى تعليقا ورواه الترمذى عنه)


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
قُلْ هُوَ ٱللَّهُ أَحَدٌ﴿١﴾
volume_up share
قُلْ (നബിയെ) പറയുക هُوَ = അതു (കാര്യം), അവൻ اللَّـه = അല്ലാഹു, അല്ലാഹുവാണ് أَحَد = ഒരുവനാണ്, ഏകനാണ്
112:1(നബിയെ) പറയുക: അതു [കാര്യം]: അല്ലാഹു ഏകനാകുന്നു.
ٱللَّهُ ٱلصَّمَدُ﴿٢﴾
volume_up share
اللَّـهُ = അല്ലാഹു الصَّمَدُ = (സര്‍വ്വരാലും ആശ്രയിക്കപ്പെടുന്ന - ആരുടെയും ആശ്രയംവേണ്ടാത്ത –സര്‍വാവലംബനായ) യജമാനനത്രെ, യോഗ്യനാണ് , സര്‍വാശ്രയനാണ്.
112:2അല്ലാഹു സര്‍വ്വാശ്രയനായ യജമാനനത്രെ.
لَمْ يَلِدْ وَلَمْ يُولَدْ﴿٣﴾
volume_up share
لَمْ يَلِدْ = അവന്‍ ജനിപ്പിച്ചിട്ടില്ല, അവന്നു ജനിച്ചിട്ടില്ല وَلَمْ يُولَدْ = അവന്‍ ജനിപ്പിക്കപ്പെട്ടിട്ടുമില്ല, അവന്‍ ജനിച്ചിട്ടുമില്ല
112:3അവന്‍(സന്താനം) ജനിപ്പിച്ചിട്ടില്ല; അവന്‍ (സന്താനമായി) ജനിച്ചുണ്ടായിട്ടുമില്ല.
وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ﴿٤﴾
volume_up share
وَلَمْ يَكُن لَّهُ = അവന്നില്ലതാനും كُفُوًا = തുല്യനായിട്ട്, കിടയായി أَحَدٌ = ഒരാളും (ഒന്നും)
112:4അവനു തുല്യനായിട്ട് യാതൊരുവനും ഇല്ലതാനും.
തഫ്സീർ : 1-4
View